നേത്ര | ✍️ FAYIZA SHERIN | ഫുൾ പാർട്ട്

നേത്ര *✍️_fαуιzα ѕнєяιи🦋* "അത്തറ് പള്ളി... അത്തറ് പള്ളി...." സാമാന്യം നല്ല സ്പീഡിൽ പോവുകയായിരുന്ന ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചതിന്റെ കൂടെ കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം ചെവിയിലേക്ക് ഇരച്ചു കയറിയതും അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു.... വിൻഡോ സീറ്റിലേക്ക് ചായ്ച്ചു വെച്ചിരുന്ന മുഖത്തേക്ക് കുത്തുന്ന സൂര്യപ്രകാശം തട്ടിയതും അവൾ പെട്ടെന്ന് കണ്ണുകൾ ഇറുക്കി ചിമ്മി... "ഇവിടെയല്ലേ ഇറങ്ങാനുള്ളെ കൊച്ചേ.... പെട്ടെന്ന് ഇറങ്... സമയമില്ല...." അടുത്ത് ഒഴിഞ്ഞു കിടക്കുന്ന സീറ്റിന്റെ കമ്പിയിൽ അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് കണ്ടക്ടർ പറഞ്ഞത് കേട്ട് അവൾ നേരെയിരുന്ന് അയാളെ മുഖത്തേക്ക് നോക്കി ചെവിയിൽ നിന്ന് ഹെഡ്സെറ്റ് വലിച്ചൂരി... "ഇത് തന്നെ അല്ലെ ചേട്ടാ....??" "അതേ കൊച്ചേ... ഒന്ന് പെട്ടെന്ന് ഇറങ്...." അവളുടനെ അടുത്ത സീറ്റിൽ വെച്ചിട്ടുള്ള ബാഗ് എടുത്ത് തോളിലേക്കിട്ട് ധൃതിയിൽ എണീറ്റ്,, തന്നെ കാത്ത് അക്ഷമയോടെ ഗിയറിൽ പിടിച്ച് തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ ഒന്ന് നോക്കിയ ശേഷം വേഗത്തിൽ സ്റ്റെപ് ഇറങ്ങി റോഡിലേക്ക് കാല് കുത്തി.... അതിനായി കാത്ത് നിന്ന പോലെ ബസ് ശരവേ...