MAALIKA | ✍️ FEBNA MEHAK | ഫുൾ പാർട്ട്
🖤 MAALIKA 🖤
*The lady who cares a lot of mysteries*
✒ Febna mehak
സമയം പുലർച്ചെ രണ്ടുമാണിയോട് അടുക്കുന്നു.... ചുറ്റിലും ഇരുട്ട്.... വെളിച്ചം എന്നു പറയാൻ ആകാശത്തു തിളങ്ങി നിൽക്കുന്ന നിലാവിന്റെ വെളിച്ചം മാത്രം... ആ വിജനമായ റോഡിലൂടെ അവൾ നടന്നുനീങ്ങി....അവൾ *Maalika* (മാലിക )കണ്ണുകൾ ചുറ്റും പരതുന്നുണ്ട്.... ആരെയോ തേടിയാണ് അവളുടെ യാത്ര. അവളുടെ കൂടെയുള്ള മധ്യവയസ്സ്കയായ സ്ത്രീയും ആരെയോ തിരയുന്നുണ്ട്. രണ്ടുപേരും നടന്നു നടന്ന് ഒരു പാലത്തിനു മുകളിൽ എത്തി. അവൾ ആ പാലത്തിനടിയിലുള്ള പുഴയിലേക്ക് നോക്കി... പെട്ടെന്ന് എന്തോ കണ്ടപോലെ അവളുടെ കണ്ണുകൾ വികസിച്ചു... ഒരു ഞെട്ടലോടെ അവൾ അങ്ങോട്ട് നോക്കി.... ഒരു പെൺകുട്ടി... ഏകദേശം തന്റെ അതേ പ്രായമാണെന്ന് തോന്നിക്കുന്ന ഒരു പെണ്ണ്... പീച് നിറത്തിലുള്ള ലഹങ്കയാണ് അവളുടെ വേഷം.... ഒരു കല്യാണപെണ്ണിനെ പോലെ... അവൾ ആ പാലത്തിനടുത്തുള്ള ഒരു മരക്കൊമ്പിൽ ഇരുന്ന് കാലാട്ടുന്നുണ്ട്... പുഴയുടെ അക്കരയിലേക്ക് നോക്കി അവൾ നാണത്താൽ ചിരിക്കുന്നുണ്ട്.... Maalika അവിടേക്ക് നോക്കി...... അതേ.... ആരെയാണോ അവൾ അന്വേഷിച്ചു നടന്നത് അയാളിതാ അവിടെ നിന്ന് ഈ പെൺകുട്ടിയെ നോക്കി ചിരിക്കുന്നു... Maalika യെ കണ്ടതും അയാൾ ക്രോധത്താൽ മുഖം തിരിച്ചു. Maalika നോക്കിയപ്പോൾ അവൻ അവളെ കാണാതെ ഒളിച്ചുകളിക്കുന്ന പോലെ... എന്തിനെന്നില്ലാതെ maalika യുടെ ഹൃദയം പെരുമ്പാറ കൊട്ടാൻ തുടങ്ങി...
"വിക്രം.... വിക്രം....." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു....
"അമ്മാ.... നോക്ക് അമ്മാ.... വിക്രം " അവൾ അടുത്തുള്ള ആ മധ്യവയസ്സ്കയായ സ്ത്രീയെ വിളിച്ചു... വിക്രമിന്റെ അമ്മ.
വിക്രം എന്ന് കേട്ടതും ആ അമ്മയിൽ സന്തോഷം നിറഞ്ഞു... നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത്.
"എവിടെ എന്റെ വിക്രം... എവിടെ അവൻ " എന്തിനെന്നില്ലാതെ ആ മാതൃഹൃദയം തുടികൊട്ടി. പക്ഷേ... അവിടെ നിരാശയായിരുന്നു ഫലം. അമ്മയുടെ മുഖത്തെ നിരാശ കണ്ടതും maalika വീണ്ടും അവൻ നിന്നിടം കാണിച്ചുകൊടുത്തു.
"കുട്ട്യേ...നീ എന്താ എന്നെ കളിപ്പിക്കുകയാണോ..." അല്പം ദേഷ്യത്തോടെയായിരുന്നു അവരുടെ പ്രതികരണം.
"അവിടെ ആരും ഇല്ല...." അത്രമാത്രം പറഞ്ഞ് അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി ആ അമ്മ അവിടന്ന് നടന്നകന്നു.
പക്ഷേ.... അവിടെ... ആ പ്രണയിനികൾ അവരുടേതായ ലോകത്ത് സന്തോഷം കണ്ടിരുന്നു. Maalika ഒരു അത്ഭുതത്തോടെ അത് നോക്കി.
"ഞാൻ... ഞാൻ... കാണുന്നുണ്ടല്ലോ അവരെ..... എനിക്ക് കാണാമല്ലോ...."
"നിനക്കേ ഞങ്ങളെ കാണാൻ കഴിയൂ maalika....." പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടതും maalika ഞെട്ടി പിറകിലേക്ക് നോക്കി....
തിരിഞ്ഞു നോക്കിയ അവൾ കാണുന്നത് മുഖം വികൃതമായ ഒരു രൂപത്തെയാണ്... ആ രൂപം കണ്ടതും അവളുടെ തൊണ്ട വറ്റിവരണ്ടു.. അത്രക്കും ഭയാനകമായിരുന്നു ആ രൂപം...ആ അമ്മയെ വിളിക്കാനായി ശബ്ദം ഉണ്ടാക്കിയതും അവൾ ഞെട്ടി പോയി.... ശബ്ദം പുറത്തേക്ക് വരുന്നില്ല....
"നീയാണ് എല്ലാത്തിനും കാരണം maalika...." അത്രയും ക്രോധത്തോടെയുള്ള ആ ശബ്ദം... അത് വിക്രമിന്റെതായിരുന്നു.... അതേ അവൻ മരിച്ചിരിക്കുന്നു.... പക്ഷേ... എങ്ങനെ..... അതിന് ഞാൻ എങ്ങനെ കാരണക്കാരിയാകും? ഒന്നും അറിയില്ല...
പക്ഷേ ഈ രൂപം... വല്ലാതെ പേടി തോന്നുന്നുണ്ട്... തൊണ്ടകുഴിയിൽ നിന്ന് ഒന്നും പുറത്തേക്ക് വരുന്നില്ല....
പെട്ടെന്നായിരുന്നു.....അവൻ അവളെ കൈകൾ ഉയർത്തി കഴുത്ത് ഞെരിക്കാൻ നിന്നതും അവൾ അലറി......
"ആാാ......"
"ഹേയ്.... What happened.... *Anikha*" പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി കണ്ണുകൾ തുറന്നു.
"ജിതിൻ.... നീയോ.... നീയെന്താ ഇവിടെ.... അല്ലാ... ഞാൻ... ഞാൻ എന്താ ഇവിടെ....?" പറയുന്നതോടൊപ്പം അനിഖ അവനെ ഞെട്ടലോടെ നോക്കി.
"അതുശെരി... ഇന്നലെ ബാറിൽ പൂസായി കിടന്നതും പോരാ.. നിന്നെ സേഫ് ആക്കി ഇവിടെ എത്തിച്ചപ്പോ നീ എന്നെ നോക്കി പേടിപ്പിക്കുന്നോ....." ജിതിൻ പറഞ്ഞപ്പോഴാണ് അവൾക്ക് ഇന്നലെ ബാറിൽ പോയതൊക്കെ ഓർമ വന്നത്...
പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ സ്വയം ഒന്ന് നോക്കി... കുഴപ്പം ഒന്നുമില്ല എന്ന് മനസ്സിലായതും അവൾ ഒന്ന് നിശ്വസിച്ചു.
എന്തോ ഒന്നിന്റെ കുറവ് തോന്നിയതും അവൾ ഒന്നൂടെ നോക്കിയതും അവൾ ഞെട്ടി.... ദേഹത്തോട് ഒട്ടിനിൽക്കുന്ന ഒരു സ്ലീവ്ലെസ്സ് ടോപ് മാത്രേ ഉള്ളൂ.... അതിന്റെ മുകളിൽ ഇട്ടിരുന്ന leather ജാക്കറ്റ് മിസ്സിംഗ് ആണ്... ജിതിനെ ഒന്ന് നോക്കി അവൾ പുതപ്പെടുത്ത് ഒന്നൂടെ കേറ്റിവെച്ചു... ജിതിനെ ചെറഞ്ഞു നോക്കി...
"നീ എന്നതാടാ പട്ടി എന്നെ ചെയ്‌തേ " അവൾ അവനുനേരെ ചീറി...
"ഓഹ്.... എന്തേലും ചെയ്യാൻ പറ്റിയ ഒരു മൊതലും....തമ്പുരാട്ടി ഇന്നലെ വെള്ളമടിച്ചു വാള് വെച്ച് നിന്റെ ജാക്കറ്റ് ഒക്കെ അപ്പിടി ശര്ദില് ആയിരുന്നു... ഒടുക്കത്തെ smell കാരണം ഞാൻ അതെടുത്തു വാഷ് ചെയ്തു..." ജിതിൻ അവൾക്കിട്ടൊന്ന് കൊട്ടികൊണ്ട് പറഞ്ഞതും അവൾ അവനെ നോക്കിപേടിപ്പിച്ചു.
"അതേയ്... ഇവിടെ ഇങ്ങനെ ഇരിക്കാനാണോ തീരുമാനം... വേഗം ഫ്രഷ് ആയി വന്നാൽ പുറത്ത് പോകാം..." ജിതിൻ പറഞ്ഞ് പുറത്തേക്ക് നടന്നു...
അനിഖ കുറച്ച് നേരം അങ്ങനെ ഇരുന്ന ശേഷം ഫ്രഷ് ആവാനായി പോയി... കുറച്ച് കഴിഞ്ഞതും അവൾ റെഡിയായി ജിതിന്റെ അടുത്തേക്ക് പോയി.
"എടൊ... എനിക്ക് വിശക്കുന്നു.... ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഏതെങ്കിലും restaurant കണ്ടാൽ അവിടെ കയറി ഫുഡ് കഴിച്ചിട്ട് പോകാം...." അവന്റെ കൂടെ കാറിൽ കയറിയ ശേഷം അവൾ പറഞ്ഞു.
"എന്തോ... എങ്ങനെ.... ലഞ്ച് കഴിക്കാനുള്ള നേരത്താ അവള്ടെ ബ്രേക്ക്‌ഫാസ്റ്റ്....." അവൻ അവളെ നോക്കി പല്ല് കടിച്ചു... അവൻ തുടർന്നു...
"അല്ലാ... കഴിച്ചിട്ട് പോകാം എന്ന് പറയുന്നുണ്ടല്ലോ.... എങ്ങോട്ട് പോകാനാ.... രണ്ട് വർഷത്തോളമായി ഞാൻ നിന്നെയും കൊണ്ട് നാട് ചുറ്റാൻ തുടങ്ങീട്ട്....വെറുതെ എന്റെ ക്യാഷ് പോകുന്നു എന്നല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ലല്ലോ...." അവൻ ദേഷ്യത്തോടെ പറഞ്ഞു.
"പറ്റില്ലെങ്കിൽ നിർത്തി പോകണം മിസ്റ്റർ...." പുച്ഛത്തോടെ അവൾ പറഞ്ഞു. അവളെ ഒന്ന് നോക്കി അവൻ ഡ്രൈവ് ചെയ്യുന്നതിൽ ശ്രദ്ധ കൊടുത്തു.
ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ശേഷം രണ്ടുപേരും വീണ്ടും യാത്ര തുടർന്നു.
മയക്കം വന്നതും അനിഖ സീറ്റിൽ ചാരിഇരുന്ന് കണ്ണുകൾ അടച്ചു.
'രണ്ടു വർഷം... രണ്ടുവർഷത്തോളമായി ഞാൻ ഈ നാട്ടിൽ.... ഒരു മയക്കം പിന്നിട്ട ശേഷം കണ്ണുകൾ തുറന്നപ്പോൾ തനിക്ക് അന്യമായ നാടും അന്യരായ കുറേ പേരും... ആദ്യം അതിശമായിരുന്നു... എങ്ങനെ ഇവിടെ.... ഒന്നിനും ഉത്തരമില്ലായിരുന്നു.... പിന്നീട് അറിഞ്ഞു... ഞാനിപ്പോ ഉള്ളത് USA എന്ന മഹാനഗരത്തിലാണെന്ന്..... അവിടം മുതൽ എന്റെ കൂടെ ഉള്ളത് ജിതിൻ ആയിരുന്നു...ആരാണെന്നോ എന്താണെന്നോ അറിയാതെ... എനിക്ക് അന്യമായ ആ വ്യക്തിയായിരുന്നു എന്നെ ഇവിടെ വരെ എത്തിച്ചത്.... എങ്കിലും അവനും അറിയില്ലായിരുന്നു ഒന്നും... ഒരു ലക്ഷ്യം ഇല്ലാതെ സഞ്ചരിക്കുകയായിരുന്നു.... എങ്കിലും ആരൊക്കെയോ ജീവിത മാർഗം കണ്ടെത്തി തന്നു.... ജിതിൻ നല്ലൊരു ഡോക്ടർ ആണ്... പക്ഷേ.... അവനിപ്പോ പ്രൊഫഷനിൽ നിന്ന് വിട്ട് നിൽക്കുകയാണ്.... അന്ന് മുതൽ എന്റെ കൂടെ ഉണ്ട്... ഇപ്പോഴും ഞങ്ങൾ സഞ്ചരിക്കുകയാണ് എങ്ങോട്ടെന്നില്ലാതെ....'
അവൾ ഒന്ന് നെടുവീർപ്പിട്ടു....
•°•°•°•°•°•°•°•°•°•°•°•°•°
"അമ്മേ... അമ്മ എങ്ങോട്ടാ ധൃതി പിടിച്ച്..." Maalika വീടിനകത്തു കയറി ധൃതിപിടിച്ചു പോകുന്ന ആ സ്ത്രീയെ നോക്കി പറഞ്ഞു...
"കുട്ടീ... അവൻ എവിടെ പോവാനാ... ഇവിടെ തന്നെ ഉണ്ടാവും... എങ്ങും പോകില്ല..... ആഹ് ദേ കിടക്കുന്നു.... മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ ഇവൻ " അവളോട് ഓരോന്ന് പറഞ്ഞ് വിക്രമിന്റെ റൂമിന്റെ മുന്നിൽ നിന്ന് അമ്മ അങ്ങനെ പറഞ്ഞതും അവൾ ഒരു നടുക്കത്തോടെ അങ്ങോട്ടേക്ക് നടന്നു. അപ്പോഴേക്കും ആ അമ്മ റൂമിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു... Maalika അങ്ങോട്ട് നോക്കിയതും പുതച്ചു മൂടി കിടക്കുന്ന ഒരാളുടെ രൂപം കണ്ടതും അവൾ ഒന്ന് പകച്ചുനിന്നു. എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു... ഒരു വേള ഇത് അവൻ തന്നെയാവണേ എന്ന് അവൾ പ്രാർത്ഥിച്ചു.
ബെഡിന്റെ ഒരറ്റത്തു ദേഹം മുഴുവൻ പുതച്ചിരിക്കുന്ന വിക്രമിനെ കാണെ ആ മാതൃഹൃദയത്തിൽ വാത്സല്യം നിറഞ്ഞു... ഒരാവേഷത്തോടെ അവർ പുതപ്പ് വലിച്ചൂരിയതും അത് കണ്ടതും അവർ വാവിട്ട് നിലവിളിച്ചു....
"..... മോനെ.... എന്റെ മോനെ.... വിക്രം " അവർ വിക്രമിന്റെ പാതി ജീർണിച്ച രൂപം കണ്ട് അലറിയതും അതു കണ്ട് Maalika തകർന്നുപോയി... വീഴാതിരിക്കാൻ അവൾ ആ ചുമരിൽ പിടിച്ചുനിന്നു.... ഒരാന്തലോടെ അവൾ അതു നോക്കി കണ്ടതും ശ്വാസം എടുക്കാൻ പോലും മറന്നുപോയിരുന്നു അവൾ.
പെട്ടെന്ന് എന്തോ തന്റെ അടുക്കലേക്ക് നടന്നുവരുന്ന പോലെ തോന്നിയതും അവൾ മിഴികൾ ഉയർത്തിനോക്കിയതും അവൾ പേടിച്ചുപിറകിലേക്ക് മാറിനിന്നു. അവന്റെ ജീർണിച്ച ശരീരം അവളുടെ അടുത്തേക്ക് വന്നു.... അമ്മയെ വിളിക്കാനായി അവരെ നോക്കിയതും അവന്റെ ജടത്തിനു മുന്നിൽ ആ സ്ത്രീ നിലം പതിച്ചിരുന്നു... ഭയത്തോടെ അവൾ നോക്കിയതും ആ രൂപം ഭയാനകമായ നോട്ടമായിരുന്നു അവിടെ... എന്തു ചെയ്യണം എന്നറിയാതെ... ഒന്ന് ശബ്ദം ഉണ്ടാക്കാൻ പോലും കഴിയാതെ അവൾ നിന്നു....
"Maalika.... എന്തിനാ ഞങ്ങളോട് ഇങ്ങനെ ചെയ്തു? എങ്കിൽ നിനക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാവില്ലായിരുന്നു..." അവന്റെ ശബ്ദം പോലും അവൾക്ക് ഭീകരമായി തോന്നി... അല്ലാ.... അതു ഭീകരം തന്നെയാണ്... ആരെയും ഭയപ്പെടുത്തുന്ന രൗദ്രമായ ശബ്ദം...
"നിന്റെ അന്ത്യമാണ് ഇനി എന്റെ ലക്ഷ്യം..." അവൻ അവൾക്കു നേരെ കൈകൾ ഉയർത്തിയതും.... അവൾ അലറി...
"വേണ്ടാ.... വേണ്ടാ....." അവൻ കേട്ടില്ല... അവളുടെ കഴുത്ത് പിടിച്ചു ഞെരിച്ചതും...
"ഞാൻ.... വേണ്ടാ.... ഞാൻ maalika അല്ലാ..അനിഖയാണ്.... എന്നെ ഉപദ്രവിക്കരുത്.... "
"വേണ്ടാ " ......
അനിഖ ചെവി രണ്ടും പൊത്തിപിടിച്ച് ശബ്ദം ഉയർത്തിയതും ജിതിൻ കാർ ബ്രേക്ക് പിടിച്ചു... ഒരൂക്കോടെ അവൾ മുന്നോട്ടാഞ്ഞു.
"എന്താ.... എന്തുപറ്റി.... അനിഖാ " ജിതിന്റെ ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങിയതും അവൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി....
"വി... വിക്രം..... അമ്മ" അവളുടെ ചുണ്ടുകൾ വിതുമ്പി....
അതു കേട്ടതും ജിതിൻ ഒരു ഞെട്ടലോടെ അവളെ നോക്കി... ശേഷം സമർത്ഥമായി അതു മറച്ചുവെച്ചു....
"ഇതൊക്കെ എന്താ ജിതിൻ.... രണ്ടുവർഷമായി ഈ സംഭവങ്ങൾ ഒക്കെയും എന്നെ വേട്ടയാടുന്നു.... എന്താ ഇതൊക്കെ...." അവൾക്ക് ഒരേ സമയം ദേഷ്യവും സങ്കടവും തോന്നി... ജിതിൻ ഒന്നും പറയാതെ കാർ മുന്നോട്ടെടുത്തു. പിന്നീട് അങ്ങോട്ട് മൗനമായിരുന്നു.
കാർ ഒരു ഹോസ്പിറ്റൽ കോമ്പൗണ്ട് താണ്ടിപോയതും അനിഖ ജിതിനെ നോക്കി... അവിടെ മുഖത്തു ഗൗരവമായിരുന്നു.
©©©©©©©©
അപ്പോയ്ന്റ്മെന്റ് ഒക്കെ ആദ്യം തന്നെ എടുത്തത് കൊണ്ട് അനിഖ ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.... ഒരു റൂമിലേക്ക് അവളെ നഴ്സ്മാർ വന്ന് കൊണ്ട്പോയതും അവളും അവരുടെ പിറകെ നടന്നു.
കർട്ടൺ നീക്കിയതും അവൾ നിർവികാരമായി അവിടെ കിടക്കുന്ന ആളെ നോക്കി... രണ്ടുവർഷത്തോളമായി അവൻ ഇവിടെ... അനക്കമില്ലാതെ.... പാതിജീവൻ ഇല്ലാതെ.... കോമ സ്റ്റേജിൽ....
ഒരു നടുക്കത്തോടെ അവൾ അവനെ നോക്കി. എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു... തനിക്ക് ആരുമല്ലാത്ത ഒരാൾക്ക് വേണ്ടി അവൾ വെറുതെ കരഞ്ഞു.....
'എന്നെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ അതു ഇവന് മാത്രമാണ്... ഒന്ന് മിണ്ടാനോ എഴുന്നേൽക്കാനോ... ഒരു ചെറുവിരൽ അനക്കാൻ പോലും കഴിയാത്ത ഇയാൾക്ക് മാത്രമാണ്....' അവൾ നിർവികാരതയോടെ അവനെ തന്നെ നോക്കിനിന്നു... കണ്ണുകൾ നിറഞ്ഞു.
""വിക്രം "" ഇവന് മാത്രേ എന്നെ സഹായിക്കാൻ ആവുകയുള്ളൂ.... "
അനിഖ വിക്രമിനെ നിർവികാരമായി നോക്കി നിന്നു... എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... അവന്റെ നിശ്ചലമായി കിടക്കുന്ന വലതു കൈയിൽ അവൾ കൈകൾ വെച്ചു...
"ഞാൻ ആരായിരുന്നു എന്നോ... എന്തായിരുന്നു എന്നോ... ഒന്നും എനിക്കറിയില്ല വിക്രം സർ.... എന്നെ അറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അതു നിങ്ങൾക്ക് മാത്രമാണ്... രണ്ടു വർഷത്തോളമായി ഞാൻ ഈ നാട്ടിൽ... പറയാൻ ഒരു ഐഡന്റിറ്റി പോലും ഇല്ലാതെ ജീവിക്കുന്നു... നിങ്ങൾ ഒന്ന് എഴുന്നേറ്റിരുന്നെങ്കിൽ എന്ന് ഓരോ നിമിഷവും ഞാൻ ആഗ്രഹിച്ചുപോവുകയാണ്...." പറഞ്ഞു നിർത്തിയതും... വീണ്ടും അവൾ തുടർന്നു.
"രണ്ടു വർഷങ്ങൾക്ക് മുമ്പ്... എന്നെയും നിങ്ങളെയും ഒരുമിച്ചായിരുന്നു ഈ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.... ഇവിടെ എത്തി കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് എനിക്ക് ബോധം വന്നത്... അന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു ഞാൻ ആരാണെന്ന്... പിന്നീട് ഞാൻ ഡോക്ടറിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി...എന്റെ ഓർമ്മകൾ നഷ്ടപ്പെട്ടു എന്ന സത്യം.... അതു എങ്ങനെ ആണെന്നോ.... എന്താണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നോ എനിക്കറിയില്ലായിരുന്നു....പിന്നീട് അറിഞ്ഞു എന്റെ കൂടെ നിങ്ങളും ഉണ്ടായിരുന്നു എന്ന്... എന്നെ കുറിച്ച് എല്ലാ വിവരവും അറിയുന്നത് നിങ്ങൾക്ക് മാത്രമാണ് എന്ന്... എന്തിനു... എന്റെ നെയിം പോലും ഇവർക്ക് കിട്ടീത് സ്ട്രക്ചറിൽ ഉള്ള നെയിം ടാഗിൽ നിന്നാണ്... പക്ഷേ... എനിക്ക് അറിയണമായിരുന്നു എന്താണ് സംഭവിച്ചത് എന്ന്..... പിന്നീട് കാത്തിരുപ്പ് ആയിരുന്നു നിങ്ങൾ ഒന്ന് കോമ സ്റ്റേജിൽ നിന്ന് റിക്കവർ ആകാൻ വേണ്ടി... പക്ഷേ... നിരാശയായിരുന്നു എപ്പോഴും.... അങ്ങനെ രണ്ടു വർഷം കഴിഞ്ഞു.... പക്ഷേ... എന്റെ ഓരോ രാത്രിയും എനിക്ക് അസ്വസ്ഥമാണ്..."
"എന്തിനാണ് ഇത്രയും ഭയാനകമായ സ്വപ്നം കാണുന്നത് എന്ന് അറിയില്ല... ആദ്യമൊക്കെ വെറും ദുസ്വപ്നമായിട്ടേ കണ്ടിരുന്നുള്ളൂ... പിന്നീട് സ്വപ്നത്തിൽ നിങ്ങളും വേറെ പലരും വന്ന് തുടങ്ങി... പിന്നീട് ഭയമായി.... സുഖമായി ഉറങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി.... എനിക്ക് അറിയണം... ഞാൻ ആരാണ്?... വിക്രം സാറിന്റെയും എന്റെയും ജീവിതത്തിൽ സംഭവിച്ചത് എന്താണ്...? എന്നും.... ആരാണ് Maalika എന്നും ഞാനും Maalika യും തമ്മിലുള്ള ബന്ധം എന്താണ് എന്നും.... നിങ്ങളുടെ അമ്മ എവിടെയാണ്.... എന്നൊക്കെ എനിക്ക് അറിയണം.... നിങ്ങളെ മരിച്ചതായി സ്വപ്നം കണ്ടത് എന്തുകൊണ്ടാണ് എന്നൊക്കെ എനിക്ക് അറിഞ്ഞേ മതിയാവൂ..... എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അതു നിങ്ങൾ മാത്രമാണ്...."
ഒരുപാട് കാലമായി അവളുടെ ഉള്ളിൽ ഭാരം പോലെ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങൾ അവനോട് മൊഴിഞ്ഞ ശേഷം അവൾ തലകുനിച്ചിരുന്നു കരഞ്ഞുപോയി... ഈ പറഞ്ഞതിനൊന്നും ഒരു കാര്യവും ഇല്ലല്ലോ... അവനു ഒന്നും പ്രതികരിക്കാൻ പോലും കഴിയില്ലല്ലോ എന്നോർത്തായിരുന്നു അവൾ കരഞ്ഞത്....
പെട്ടെന്നെന്തോ അനങ്ങുന്നതായി അവൾക്ക് തോന്നിയതും ഒരു നിമിഷം ഞെട്ടി അവൾ അവനെ നോക്കി... ശേഷം അവന്റെ കൈകളിലേക്കും നോക്കി... തന്റെ മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ ആവാതെ അവൾ തറഞ്ഞു നിന്നു. അവൻ അവന്റെ കൈ വിരലുകൾ അനക്കി... അവളോട് എന്തോ പറയാൻ ശ്രമിക്കുന്നു.... ഒരു നിമിഷം പോലും ആലോചിക്കാതെ അവൾ "ഡോക്ടർ..." എന്ന് അലറി... ഡോക്ടറെ വിളിക്കാൻ തുനിഞ്ഞതും അവളുടെ കൈകളിൽ പിടി വീണിരുന്നു....
ഞെട്ടലോടെ അവൾ നോക്കിയതും ബെഡിൽ എഴുന്നേറ്റിരിക്കുന്ന വിക്രമിനെ കാണെ അവളുടെ കണ്ണുകൾ വികസിച്ചു...
"നീ.... പോവല്ലേ.... ഡോക്ടറെ വിളിക്കരുത്.... അതിന് മുമ്പ് എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്....." പ്രയാസപ്പെട്ട് അവൻ പറയുന്നത് കേട്ട് അവൾ അവനെ തന്നെ നോക്കിനിന്നു.
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"ഡോക്ടർ.... എന്തൊക്കെയാ അനിഖയുടെ ജീവിതത്തിൽ നടക്കുന്നത്.... Dr. ജെറി.... ഇത് ഒരുപാട് പ്രാവശ്യമായി ഇങ്ങനെ സ്വപ്നം കാണുന്നു.... അവൾ ഈ അവസ്ഥയിൽ നിന്ന് റികവർ ആവില്ലേ...?" ജിതിൻ അനിഖയെ ചികിൽസിക്കുന്ന dr. ജെറിയുമായി ഫോണിലൂടെ സംസാരിക്കുകയാണ്... അവന്റെ ടെൻഷൻ അവൻ ഡോക്ടറെ അറിയിച്ചു...
"ജിതിൻ.... നീ സീരിയസ് ആവണം... അവൾ ഒരിക്കലും ഇതിന്റെ അർത്ഥം അന്വേഷിച്ചു പോകാൻ പാടില്ല.... അങ്ങനെ സംഭവിച്ചാൽ അതു അവൾക്ക് തന്നെയാണ് ദോഷം ചെയ്യുന്നത്...."
"Dr... എന്താണ് പറഞ്ഞുവരുന്നത്...." ജിതിൻ സംശയത്തോടെ ചോദിച്ചു.
"ജിതിൻ.... അവൾ ഒരിക്കലും അവളുടെ പാസ്റ്റിലേക്ക് പോകാൻ പാടില്ല... അങ്ങനെ സംഭവിച്ചാൽ അവൾ അറിയും Maalika ആരാണെന്നും... അവളും Maalika യും തമ്മിലുള്ള ബന്ധം എന്താണെന്നും.... അതൊരിക്കലും പാടില്ല.... കാരണം അവളുടെ ശരീരത്തിൽ രണ്ടു ആത്മാക്കൾ ആണുള്ളത്.... ഒന്ന് അനിഖയുടേത്തും മറ്റൊന്ന് ""Maalika"" യുടേതും....."
"But... Doctor ... We destroyed Maalika's soul... Then...how?" ജിതിൻ.
"Yes... ജിതിൻ... നമ്മൾ Maalika യുടെ ആത്മാവിനെ നശിപ്പിച്ചു എന്നുള്ളത് സത്യമാണ്... പക്ഷേ.... Maalika ഇപ്പോഴും അവളുടെ ശരീരത്തിൽ ഇല്ല എന്ന് നമുക്ക് ഉറപ്പിക്കാൻ ആവില്ല.... Maalika ഒരിക്കലും ശല്യമാവാതിരിക്കാൻ വേണ്ടിയാണ് അനിഖയുടെ ഓർമകളെ നമ്മൾ നശിപ്പിച്ചത്... ഒരുപക്ഷെ... ആ ഓർമ്മകൾ തിരിച്ചുവന്നാൽ Maalika യും തിരിച്ചുവരും... അതാണ് ഞാൻ പറഞ്ഞുവന്നത്..."
"ഡോക്ടർ എന്തൊക്കെയാ പറയുന്നത്... Maalika തിരിച്ചുവരാൻ chance ഉണ്ട് എന്നാണോ...."
"No... ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല...sixty persontage തിരിച്ചുവരാനും forty persontage തിരിച്ചുവരാതിരിക്കാനും chance ഉണ്ട്.... എങ്കിലും... Be careful.... അപ്പൊ okay jithin.... Patients waiting ആണ്...." ഡോക്ടർ കാൾ കട്ട് ചെയ്തതും ജിതിൻ ഒന്നും പറയാനാവാതെ കുറച്ചു നേരം നിന്നു. ശേഷം അനിഖയുടെ അടുത്തേക്ക് പോയി.
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"Maalika ആരാണെന്ന് അറിയുന്നതിന് മുമ്പ്... നീ കാണുന്ന സ്വപ്നങ്ങളുടെ അർത്ഥം നീ മനസ്സിലാക്കണം...." വിക്രം പറഞ്ഞതും ഒന്നും മനസ്സിലാവാതെ 'എന്ത്' എന്നർത്ഥത്തിൽ അവനെ നോക്കി.
""നീ കണ്ട സ്വപ്നം സത്യമാണ്... അനിഖ... പക്ഷേ.... അവിടെ മരിച്ചത് വിക്രം എന്ന ഞാനല്ല...അങ്ങനെ ആയിരുന്നേൽ ഞാനിപ്പോ ഇവിടെ ഇങ്ങനെ നിൽക്കില്ലായിരുന്നു...."
താൻ കാണുന്ന സ്വപ്നം ഒക്കെയും സത്യത്തിൽ സംഭവിച്ചത് ആണെന്ന് അറിഞ്ഞതും അനിഖ ഞെട്ടിപോയി.
"അപ്പൊ... അതൊക്കെ സത്യമായിരുന്നോ...."
"അതേ.... എല്ലാം സത്യമാണ്.... പക്ഷേ... അവിടെ മരിച്ചത് ഞാൻ അല്ല...."
"പിന്നെ......" അനിഖ മുഖം ചുളിച്ചു.
"" നിന്റെ കൂടെ നിന്റെ നിഴലായി നടക്കുന്ന ജിതിൻ ആണ് അത് ""
കേട്ടത് വിശ്വസിക്കാൻ ആവാതെ ഒരു നിമിഷം അവൾ ശ്വാസം എടുക്കാൻ പോലും മറന്നുപോയി..
"നി... നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് മിസ്റ്റർ..... അവൻ.... അവൻ ഇപ്പോഴും എന്റെ കൂടെ ഉണ്ട്.... പി...പി..പിന്നെങ്ങനെ അവൻ മരിക്കും...." തളർച്ചയോടെ അവൾ ചോദിച്ചതും
"നിനക്ക് മാത്രമേ അവനെ കാണാൻ സാധിക്കുകയുള്ളൂ.... അവൻ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു....." വിക്രമിന്റെ വാക്കുകൾ അവളുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു....
"No.... ഞാൻ സമ്മതിക്കില്ല.... No.... ജിതിൻ മരിച്ചിട്ടില്ല....""Noo""...." അനിഖ അലറികൊണ്ടിരുന്നു.
"എടോ.... അനിഖ.... ടോ...."
ആരോ വിളിക്കുന്ന പോലെ തോന്നിയതും അനിഖ നോക്കിയതും മുന്നിൽ പ്രത്യേക ഭാവത്തിൽ നിൽക്കുന്ന ജിതിനെ കണ്ട് അവൾ ഞെട്ടി പിറകോട്ടു നീങ്ങി...
"എന്താ.... എന്താ ഇങ്ങനെ നിൽക്കുന്നെ?" അനിഖയുടെ ഭാവം എന്താണെന്ന് ജിതിന് മനസ്സിലായില്ല. അനിഖ ചുറ്റും നോക്കി... അപ്പോഴാണ് അവൾ ഇപ്പോഴും വിക്രമിന്റെ റൂമിന്റെ വരാന്തയിൽ ആണെന്നും ഇതുവരെ കണ്ടതൊക്കെ തന്റെ തോന്നലാണെന്നും അവൾക്ക് മനസ്സിലായത്. പക്ഷേ... വിക്രമിന്റെ വാക്കുകൾ അതവളെ അസ്വസ്ഥതയാക്കി...
ജിതിനെ ഓർമവന്നതും ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി... അവന്റെ കൈ അവളുടെ ഷോൽഡറിൽ ആണെന്ന് കണ്ടതും അവൾ അവന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചതും അവൾ ഞെട്ടിപോയി.... അവന്റെ കൈകൾ തണുത്ത് ഐസ് പോലെ..... ആത്മാക്കളുടെ ശരീരം എപ്പോഴും തണുത്തുറഞ്ഞതായിരിക്കും എന്ന് അവൾ എവിടെയോ കേട്ട ഓർമ അവൾക്ക് വന്നു...
ജിതിനെ അവൾക്ക് മാത്രേ കാണാൻ കഴിയൂ എന്ന വാക്കുകൾ അവളെ വീണ്ടും ഭീതിയിലാക്കി.... ആർക്കെങ്കിലും ഈ വ്യക്തിയെ കാണാൻ കഴിയുന്നുണ്ടോ എന്ന് ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും അവിടെ അവളും അവനും അല്ലാതെ മറ്റാരും ഇല്ല എന്ന സത്യം അവൾ മനസ്സിലാക്കി... ഉള്ളിലെ ഭയം വർധിച്ചു.
അനിഖയുടെ ഈ പ്രവർത്തികൾ കണ്ട് ഒന്നും മനസ്സിലാവാതെ ജിതിൻ നിന്നു.
"അനിഖ നിനക്ക് എന്തുപറ്റി..... കുറേ നേരമായല്ലോ ഓരോന്നു കാണിച്ചുകൂട്ടുന്നു..." ജിതിന്റെ ചോദ്യം കേട്ട് അവൾ ഒന്നും മിണ്ടിയില്ല.
"അനി..."
"വേണ്ടാ... എന്നെ തൊടണ്ട.... ഇയാൾ മനുഷ്യൻ അല്ലാ എന്ന് എനിക്കറിയാ... നിങ്ങൾ ഒരു ആത്മാവ് ആണ്... എന്തിനാ എന്റെ പിറകെ നടക്കുന്നെ..... കൊല്ലാനാണോ.... എങ്കിൽ പെട്ടെന്ന് ആയിക്കോട്ടെ....." ജിതിന് ഒന്നും മനസ്സിലായില്ല... എങ്കിലും അനിഖയുടെ ഈ ഭാവം കണ്ട് അവൻ പൊട്ടിച്ചിരിച്ചു.... കാര്യം എന്താണെന്ന് അറിയാതെ അവൾ അവനെ നോക്കി.
"നീ എന്ത് മണ്ടത്തരം ആണ് പറയുന്നത്.... Are you joking me.... ഞാൻ ഒരു monster ആണെന്ന് നിന്നോട് ആരാ പറഞ്ഞത്...?" ജിതിന് ചിരി അടക്കാൻ കഴിയാതെ ആയി.
അവന്റെ ചിരിയിൽ അനിഖ എല്ലാം പറഞ്ഞു.... വിക്രമിന്റെ വാക്കുകൾ ഒക്കെ.
"ഓഹോ... അപ്പൊ നിനക്ക് അറിയണം.... ഞാൻ ആത്മാവ് ആണോ അല്ലയോ എന്ന്... എങ്കിൽ ഒരു കാര്യം ചെയ്യാം... നിന്റെ സ്വപ്നത്തിൽ വിക്രം പറഞ്ഞില്ലേ... എന്നെ കാണാൻ കഴിയുന്നത് നിനക്ക് മാത്രമാണെന്ന്... അത് നമുക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം...." ജിതിൻ അതും പറഞ്ഞ് അതിലൂടെ നടന്നുപോയ ഒരു നഴ്സിനെ വിളിച്ചു...
"Hey Sister... Can you seeing me? "
(നിങ്ങൾക്ക് എന്നെ കാണാൻ കഴിയുന്നുണ്ടോ...?)
"Yaa... I can.. " (അതേ... കാണാൻ കഴിയുന്നുണ്ട്.... ) അതും പറഞ്ഞ് ആ നേഴ്സ് പുഞ്ചിരിച്ചോണ്ട് അവിടന്ന് പോയി.
"കണ്ടോ.... ഇനി വേറെ വല്ല തെളിവും വേണോ.... ഈ ആത്മാക്കൾക്ക് മുറിവായാൽ രക്തം വരില്ല എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... വേണേൽ നമുക്ക് ഒന്ന് പരീക്ഷിക്കാം... നീ പോയി ഒരു കത്തി സംഘടിപ്പിച്ചോണ്ട് വാ... നമുക്ക് എന്റെ വയർ കീറി അതീന്നു രക്തം വരുന്നുണ്ടോ എന്ന് ട്രൈ ചെയ്യാം...." എന്ന് ജിതിൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞതും അവൾ "വേണ്ടാ " എന്നും പറഞ്ഞ് മുഖം തിരിച്ചു...
"അപ്പൊ എങ്ങനെ നിന്റെ കൈ തണുത്തിരിക്കുന്നത്?" സംശയത്തോടെ അവൾ ചോദിച്ചതും അവൻ കൈയിലുള്ള കൂൾഡ്രിങ്ക്സ് കാണിച്ചുകൊടുത്തു.... കാര്യം മനസ്സിലായ പോലെ അവൾ തലയാട്ടി...
കൂൾ ഡ്രിങ്ക്സ് കുറേ സമയം കൈയിൽ പിടിച്ചതോണ്ട് അതിലെ തണുപ്പ് കൈയിലേക്ക് ആയതായിരുന്നു.
©©©©©
കുറച്ചു നേരം കഴിഞ്ഞതും വിക്രമിന്റെ റൂമിൽ നിന്നും ഒരു നേഴ്സ് ഇറങ്ങിവന്നു.
"Excuse me.... Miss. Anikha....." എന്നും പറഞ്ഞ് അവർ അനിഖയെ അകത്തേക്ക് ക്ഷണിച്ചു. റൂമിലെത്തിയതും നേഴ്സ് അവളെ നോക്കി പുഞ്ചിരിച്ച ശേഷം റൂമിന്റെ വെളിയിലേക്ക് ഇറങ്ങി...
അനിഖ വിക്രമിനെ തന്നെ കുറച്ചുനേരം നോക്കി നിന്നു.... എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ അവൾക്ക് അറിയില്ലായിരുന്നു... അവന്റെ കൈകളിൽ പിടിച്ചു നിന്നു കുറച്ചു നേരം... കണ്ണുകൾ നിറഞ്ഞു... എന്തിനെന്നില്ലാതെ....
നേഴ്സ് റൂമിലേക്ക് തിരിച്ചു വന്നതും അനിഖ റൂമിൽ നിന്ന് ഇറങ്ങാനായി തുനിഞ്ഞു. അവളുടെ കൈകൾ വേർപ്പെടുത്തി അവൾ പോയതും വിക്രമിന്റെ കൈകൾ ചലിച്ചുതുടങ്ങിയിരുന്നു... റൂമിന്റെ വെളിയിലെത്തിയ അനിഖ ഇതറിഞ്ഞിരുന്നില്ല.... റൂമിലേക്ക് കയറിവന്ന നഴ്സ് അവന്റെ വിരലുകൾ ചലിക്കുന്നത് കണ്ട് "ഡോക്ടർ " എന്നും വിളിച്ച് അവൾ ഡോക്ടറെ വിളിക്കാനായി തുനിഞ്ഞു...
ഒരു കിതപ്പോടെ അവൻ കണ്ണുകൾ തുറന്നു... കൈകൾ ചലിപ്പിച്ചുകൊണ്ടിരുന്നു... ചുറ്റും നോക്കിയതും എവിടെയാണെന്ന് ബോധം വന്നതും അവൻ കൈയിലുള്ള ക്യാനുല ഒക്കെയും വലിച്ച്... അവന്റെ മേലുള്ള പുതപ്പൊക്കെ വലിച്ചെറിഞ്ഞു ഇറങ്ങിയതും അപ്പോഴേക്കും ഡോക്ടറും നേഴ്‌സും വന്ന് അവനെ പിടിച്ചുവെച്ചു.
അപ്പോഴേക്കും അനിഖയുടെയും ജിതിന്റെയും വാഹനം ഹോസ്പിറ്റൽ കോമ്പൗണ്ട് കടന്ന് പോയിരുന്നു.
"Mr. Vikram.... Cool.... താൻ അടങ്ങിരിക്കെടോ.... അധികം stress എടുക്കരുത്.... Please... Calm down...." ഡോക്ടർ അവന്റെ മുന്നിൽ ആജ്ഞാപിച്ചു... എങ്കിലും അവനു എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു... ഒരു തരം ഭ്രാന്ത് പിടിച്ച അവസ്ഥ.... കൈകൾ മുടിയിൽ കൊരുത്തുപിടിച്ചു.
"Mr. Vikram... നിങ്ങൾ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചുകേൾക്കണം.... നിങ്ങൾ രണ്ടു വർഷമായി കോമ സ്റ്റേജിൽ ആയിരുന്നു.... മാത്രമല്ല... നിങ്ങൾ ഇപ്പൊ പഴയ vikram അല്ലാ... New vikram ആണ് നിങ്ങൾ...." ഡോക്ടർ പറയുന്നത് മനസ്സിലാവാതെ അവൻ അയാളെ തന്നെ നോക്കി നിന്നു.
"നിങ്ങളുടെ ചികിത്സ മെച്ചപ്പെടുത്താൻ വേണ്ടിയാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്... കേരളത്തിൽ ആയിരിക്കെ ഞാൻ തന്നെയായിരുന്നു നിങ്ങളെ ചികിൽസിച്ചിരുന്നത്.... ഇനി പറയുന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം... Violent ആവരുത്.... നിങ്ങളെ എനിക്ക് കിട്ടിയത് മുഖം വികൃതമായ രൂപത്തിലായിരുന്നു.... എത്രയും പെട്ടെന്ന് പ്ലാസ്റ്റിക് സർജറി ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ മുന്നിൽ തെളിഞ്ഞ മാർഗം... അതുകൊണ്ട് തന്നെ ഇങ്ങോട്ട് കൊണ്ടുവരികയായിരുന്നു... ഒരിക്കലും കേരളത്തിൽ ഇതിനുള്ള ചികിത്സ ലഭ്യമാകാത്തത് കൊണ്ടല്ല.... സാഹചര്യം ആണ് നിങ്ങളെ ഇവിടെ എത്തിച്ചത്.... അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഇപ്പൊ പഴയ മുഖം അല്ല... പുതിയൊരാളാണ്...."
ഡോക്ടർ അടുത്തുള്ള നഴ്സിൽ നിന്നും ഒരു മിറർ വാങ്ങി വിക്രമിന് നേരെ പിടിച്ചതും vikram ഒരു നിമിഷം അതിലേക്ക് തന്നെ നോക്കിയിരുന്നു.... മെല്ലെ അവൻ അവന്റെ മുഖത്തു തൊട്ടു.... കണ്ണുകൾ നിറഞ്ഞു... ഒരിക്കലും പഴയ വിക്രം ആവില്ല എന്ന യാഥാർഥ്യം.... എന്തിനെന്നില്ലാതെ ദേഷ്യം വന്ന് തുടങ്ങി.... എല്ലാവരോടും വെളിയിലേക്ക് പോകാൻ പറഞ്ഞ് അവൻ ആ മുറിയിൽ ഇരുന്നു.... ഓരോന്നു ആലോചിച്ചു ഭ്രാന്ത് പിടിക്കാൻ തുടങ്ങി.
നിമിഷങ്ങൾക്ക് ശേഷം ഡോക്ടർ വീണ്ടും കടന്നു വന്നു....
"Mr. Vikram.... നിങ്ങൾ ഇപ്പൊ അനുഭവിക്കുന്ന മാനസികാവസ്ഥ എനിക്ക് ഊഹിക്കാൻ കഴിയും.... അധികം stress എടുക്കരുത്... അത് നിങ്ങൾക്ക് തന്നെയാ ദോഷം ചെയ്യുക.... എനിക്ക് ഒരുപാട് കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്... പക്ഷേ.. അതിന് പറ്റിയ സമയം അല്ല ഇപ്പൊ.... Anyway take rest...."
Vikram ഒന്നും ഉരിയാടാനാവാതെ നിന്നു... ഡോക്ടർ അവിടെ നിന്നും പോയി.
©©©©©
സമയം രാത്രി ഒമ്പതുമണിയോട് അടുക്കുന്നു.
"അനിഖ... മതി കുടിച്ചത്... നിർത്ത്..." ബിയർ ഫുൾ വായിലേക്ക് കമിഴ്ത്തുന്ന അനിഖയെ നോക്കി ജിതിൻ ദേഷ്യത്തോടെ പറഞ്ഞു.
"ഒന്ന് പോടോ.... എനിക്ക് ആകെക്കൂടെ സമാധാനം കിട്ടുന്നത് ഈ സാധനം ഉള്ളിലേക്ക് കടക്കുമ്പോഴാ... അപ്പൊ നീ അതിനു തടസ്സം നിൽക്കുന്നോ..." അനിഖയുടെ നാവ് കുഴഞ്ഞുപോയിരുന്നു... സംസാരത്തിൽ നിന്ന് അത് വ്യക്തമാണ്...
"ഓ... എങ്കിൽ വല്യ കാര്യമായി പോയി.... നിന്റെ കേരളത്തിൽ ഈ വക സാധങ്ങൾ ഒന്നും കിട്ടീട്ടുണ്ടാവില്ല അല്ലെ...." ജിതിൻ പറഞ്ഞതും ബിയർ വായിലേക്ക് ഒഴിച്ച് കുടിക്കുന്ന അനിഖ അവനെ സംശയത്തോടെ നോക്കി.
"ഞാൻ കേരളത്തിൽ ആയിരുന്നു എന്ന് നിനക്ക് എങ്ങനെ അറിയാം.... പ... പറയെടോ.... എനി.. എനിക്ക് പോലും ഓർമ ഇല്ല... ഞ... ഞാൻ കേരളത്തിൽ ആയിരുന്നു എന്ന്... നിനക്ക് എങ്ങ... എങ്ങനെ അറിയാം?" വാക്കുകൾ മുറിഞ്ഞു... അവനോട് ചോദിച്ചതും അവനു എന്ത് പറയണം എന്നറിയാതെ കുഴങ്ങി...
" പറയെടോ.... " അവന്റെ ജാക്കറ്റിന്റെ കോളറിൽ പിടിച്ച് അവൾ ചോദിച്ചതും അവൻ പറഞ്ഞില്ല.
"അത്... ഞാൻ അറിയാതെ...." അവൻ പറഞ്ഞ് തീരുന്നതിനു മുമ്പ് അവൾ ബോധം നഷ്ടപ്പെട്ട് അവന്റെ കൈകളിലേക്ക് മറിഞ്ഞിരുന്നു. ജിതിൻ ആശ്വാസത്തോടെ നിശ്വസിച്ചു.
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
പിറ്റേന്ന് രാവിലെ വിക്രമിന്റെ മുറിയിലേക്ക് വന്ന നേഴ്സ് കാണുന്നത് തികച്ചും ശൂന്യമായി കിടക്കുന്ന മുറിയാണ്. ആ നഴ്സിന്റെ ഉള്ളിലൂടെ കൊള്ളിയാൽ മിന്നി. എല്ലായിടത്തും വിക്രമിനെ തിരഞ്ഞെങ്കിലും നിരാശ ആയിരുന്നു ഫലം. ഡോക്ടർ റൂമിലേക്ക് കയറി വന്നതും അവൾ vikram മിസ്സിംഗ് ആണെന്ന കാര്യം പറഞ്ഞതും ഡോക്ടർ ഷോക്ക് ആയിപ്പോയി...
അപ്പോഴാണ് ഡോക്ടർ അവിടെയുള്ള ടേബിളിന്റെ മുകളിൽ ഉള്ള പേപ്പർ കണ്ടത്...
ആ പേപ്പറിലെ വാക്കുകൾ കണ്ട് ഡോക്ടർ ഒരു നിമിഷം തറഞ്ഞു നിന്നു.
""I'm very Sorry Dr.
എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്.... ഒരിക്കലും എന്റെ മുന്നിലേക്ക് ഒരു തടസമായി വരരുത്... എന്നെ ഇത്രയും നാൾ സംരക്ഷിച്ചതിനു നന്ദിയുണ്ട്.... എന്നെ അന്വേഷിക്കരുത്....""
"ഓഹ് god.... *He Escaped*...." ഡോക്ടർ ആ ടേബിളിൽ കൈ ചുരുട്ടിപിടിച്ചു ഇടിച്ചുകൊണ്ട് രോക്ഷാകുലനായി...
അതേസമയം.... Vikram അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.... അവന്റെ അമ്മയെ കണ്ടുപിടിക്കാൻ.... പിന്നെ അവന്റെ പ്രാണനെയും....""അവന്റെ അനിഖയെ""
"ഡോക്ടർ.... ഇനി എന്തു ചെയ്യും? അവൻ ഇവിടെ നിന്നും എല്ലാവരുടെയും കണ്ണ് വെട്ടിച്ച് പുറത്തേക്ക് പോയി... ഇനി എന്ത് ചെയ്യും?" നഴ്സ് ആകുലതയോടെ പറഞ്ഞു.
ഡോക്ടർ ഒന്നും പറയാതെ റൂമിൽ നിന്നും ഇറങ്ങിപോയി.
"അവൻ പൊക്കോട്ടെ... പക്ഷേ... അവൻ അനിഖയുടെ അടുതെത്താൻ പാടില്ല.... അങ്ങനെ സംഭവിച്ചാൽ അത് അനിഖക്ക് തന്നെയാണ് ദോഷം ചെയ്യുക...എത്രയും പെട്ടെന്നു തന്നെ Dr. ജെറിയെ വിളിച്ച് കാര്യങ്ങൾ പറയണം...." വിക്രമിനെ ചികിൽസിച്ചിരുന്ന Dr.സാന്റിയാഗോ ഓരോന്ന് മനസ്സിൽ കണക്ക് കൂട്ടി dr. ജെറിയെ വിളിച്ചു.
"Dr. ജെറി..... Vikram ഹോസ്പിറ്റലിൽ നിന്നും എല്ലാവരുടെയും കണ്ണ് വെട്ടിച്ച് രക്ഷപെട്ടു...." Dr. ജെറി കാൾ എടുത്ത ഉടനെ തന്നെ Dr.സാന്റി പറഞ്ഞു.
"What......"
"Yes doctor.... He escaped......"
"അവൻ അനിഖയെ അന്വേഷിച്ചാവും പോയിട്ടുണ്ടാവുക.... അത് പാടില്ല... എത്രയും പെട്ടെന്ന് ജിതിനെ അറിയിക്കണം...."
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
ഫ്ലാറ്റിലെ ലിവിങ് റൂമിൽ ഇരുന്ന് ടീവി കാണുകയാണ് ജിതിൻ... പെട്ടെന്ന് ആയിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത് അതേ സമയം കാളിങ് ബെൽ അടിച്ചതും അവൻ ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്യാതെ ഡോറിനടുത്തേക്ക് പോയി.
സ്‌ക്രീനിൽ dr. ജെറിയുടെ നെയിം കണ്ടതും അവൻ കാൾ അറ്റൻഡ് ചെയ്ത് ഡോർ തുറന്നു.
"Hello ഡോക്ടർ...."
ഫോൺ ചെവിയോടടുപ്പിച്ചു എന്നും ചെയ്യുന്ന പോലെ ഡെലിവറി ബോയിന്റെ കൈയിൽ നിന്ന് ഫുഡ് വാങ്ങാനെന്ന പോലെ കൈകൾ നീട്ടി അവൻ ഡോക്ടറോട് സംസാരിച്ചു.
"Jithin.... Vikram is awaked.... And he escaped from hospital...."
കേട്ടത് വിശ്വസിക്കാൻ ആവാതെ അവൻ ഒരു നിമിഷം ഞെട്ടി.... അതേ സമയം ഡെലിവറി ബോയ് ഇപ്പോഴും തന്റെ കയ്യിൽ ഫുഡ് തന്നിട്ടില്ല എന്ന സത്യം മനസ്സിലാക്കിയതും ഇതുവരെ ഫോണിലേക്ക് ശ്രദ്ധയിച്ചിരുന്ന അവൻ... അവനു നേരെ നോക്കിയതും അവന്റെ കണ്ണുകൾ വികസിച്ചു....
പെട്ടെന്ന് അവൻ ജിതിന്റെ മൂക്കിനിട്ടൊരു പഞ്ച് കൊടുത്തതും jithin പിറകിലേക്ക് വീണുപോയി....
"വി.... വിക്രം....." ജിതിന്റെ ചുണ്ടുകൾ മന്ത്രിച്ചു.... ഫുൾ black ഡ്രസ്സിൽ.... തലയിലൂടെ black ജാക്കറ്റിന്റെ ക്യാപ് ഇട്ടിട്ടുണ്ട്..... ആർക്കും പെട്ടെന്ന് മനസ്സിലാവില്ല...
വിക്രം അവന്റെ ഷർട്ടിൽ പിടിച്ച് എഴുന്നേൽപ്പിച്ച് അവന്റെ മുഖത്തിട്ട് ഒരടി കൊടുത്തു....വേദനയോടെ ജിതിന്റെ മുഖം ചുളിഞ്ഞു.
"Vikram.... Stop... നിർത്ത്.... ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...."
"എനിക്ക് ഒന്നും കേൾക്കണ്ട.... ജിതിൻ.... അവൾ എവിടെ.... എന്റെ ശ്രീ....." അവന്റെ കോളറിൽ പിടിച്ച് ദേഷ്യത്തോടെ vikram ചോദിച്ചു.
അപ്പോഴാണ് അവിടേക്ക് അനിഖ കടന്നു വന്നത്.... ഇവിടെ നടന്ന ബഹളം കേട്ടിട്ട് ഓടി വന്നതാണ്...
"എവിടെ എന്റെ ശ്രീ...." ഒന്നൂടെ ജിതിന്റെ കഴുത്തിനു കുത്തുപിടിച്ചു ചോദിച്ചതും അവൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലും അവൻ അനിഖ നിൽക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി.
വിക്രം നോക്കിയതും ഒരു നിമിഷം അവളെ കണ്ടതിൽ അവൻ ഞെട്ടി... വിക്രമിന്റെ മുഖം കണ്ടതും അനിഖ കണ്ടത് വിശ്വസിക്കാൻ ആവാതെ അവിടെ തറഞ്ഞു നിന്നു. വിക്രം എഴുന്നേറ്റിരിക്കുന്നു.... ഇപ്പൊ ഇതാ എന്റെ തൊട്ടടുത്ത്.... എന്തിനെന്നില്ലാതെ ഉള്ളിൽ സന്തോഷം അലതല്ലി...
വിക്രം നോക്കി കാണുകയായിരുന്നു.... ശ്രീകുട്ടി എന്നവളിൽ നിന്ന് അനിഖയിലേക്കുള്ള മാറ്റം... വെറും ദാവണിയും സാരിയും മറ്റു സംസ്കാരമുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ശ്രീ... ഇപ്പൊ ഇതാ മുട്ടിനു മുകളിൽ വരെയുള്ള വസ്ത്രം ധരിച്ചുനിൽക്കുന്നു... അരയോളം നീളമുണ്ടായിരുന്ന മുടി ഇപ്പൊ അതിന്റെ പകുതി പോലും ഇല്ല.... ആദ്യം കുറച്ച് അവജ്ഞത തോന്നിയെങ്കിലും അവളെ കണ്ടുകിട്ടിയതിന്റെ സന്തോഷത്തിൽ അവൻ അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല.
"ശ്രീ....." എന്നും വിളിച്ച് അവൻ അവളെ വാരിപ്പുണർന്നു.... എന്തു ചെയ്യണം എന്നറിയാതെ അനിഖ നിന്നു.
"ശ്രീ.... ഞാനാ ശ്രീ... നിന്റെ അച്ചുവേട്ടൻ...." അവളുടെ മിഴിച്ചുള്ള നോട്ടം കണ്ട് അവൻ പറഞ്ഞു.
"What the hell are you saying mr. Vikram..... I'm not shree.... Me anikha.... Call me anikha.... And don't touch me again... I don't like that...."
അവനുനേരെ ദേഷ്യപ്പെട്ടുകൊണ്ട് അനിഖ പറഞ്ഞതും വിക്രം അവളുടെ ഈ ഭാവം കണ്ട് ഞെട്ടിപോയിരുന്നു. ദേഷ്യത്തോടെ അവൾ അവിടെ നിന്നും ബാൽക്കണിയിലേക്ക് പോയി. വിക്രം അവളെ തന്നെ നോക്കി നിന്നു...
അവൾ ആളാകെ മാറിപ്പോയി....അവന് എന്തോ വിഷമം തോന്നി...
അവൻ ജിതിനെ നോക്കിയതും ജിതിൻ ദയനീമായി അവനെ നോക്കി.
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
"What....... നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ.... Maalika യിൽ നിന്നും അനിഖയെ രക്ഷിക്കാൻ നിങ്ങൾക്ക് വേറെ ഒരു മാർഗവും ഇല്ലായിരുന്നോ.... അവളുടെ ഓർമകളെ എന്തിനാ നശിപ്പിച്ചത്.... നിങ്ങൾ ഈ ചെയ്തതിനു എനിക്ക് ഒരിക്കലും ക്ഷമിക്കാൻ ആവില്ല.... കാരണം അവൾക്ക് ഞാൻ ആരായിരുന്നു എന്ന് നിനക്കറിയാമായിരുന്നില്ലേ ജിതിൻ.... എന്റെ കൂടെ നടന്നിട്ട് നിനക്ക് ഇതുവരെയും ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും ആത്മാർത്ഥയും നിനക്ക് മനസ്സിലായിട്ടില്ലേ.... എന്നിട്ടും നീ എന്തിനാ ഇതിനു കൂട്ട് നിന്നത്...." വിക്രം അലറുകയായിരുന്നു.... എല്ലാ ദേഷ്യവും അവൻ ജിതിന് മുന്നിൽ കാണിച്ചു.... ഒന്നും ചെയ്യാനാവാതെ ജിതിൻ നിസ്സഹായനായി നിന്നു...
"Maalika യുടെ ഓർമകൾ ഇല്ലാതാവാനല്ലേ അങ്ങനെ ചെയ്‌തേ... പക്ഷേ.... അവൾക്ക് ഇപ്പൊ ഞാൻ ആരാണെന്ന് അറിയുക പോലും ഇല്ല... അത് കണ്ട് നിൽക്കുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്ക്.... Maalika ഒരു ആത്മാവ് അല്ലെ.... അതിനെ ഇല്ലാതാക്കാൻ അവളുടെ ഓർമകളെ തന്നെ ഇല്ലാതാക്കണമായിരുന്നോ....എനിക്ക് അറിയിക്കണ്ടേ അവൾ എന്റെ ആരാ എന്ന്... അവൾ അതിന് വേണ്ടിയല്ലേ ഇത്രയും വർഷം കാത്തിരുന്നതും.... അപ്പൊ എനിക്ക് ബോധം തിരിച്ചു കിട്ടി എന്നറിഞ്ഞപ്പോഴും അവൾ സന്തോഷിച്ചത് അതിന് വേണ്ടിയല്ലേ... ആ ഞാൻ അവളോട് ഒന്നും പഴയതൊന്നും ഓർമിപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ എങ്ങനെയാടാ...."
വിക്രം ദയനീയതോടെ ജിതിനെ നോക്കി... അവന് മറുപടി ഇല്ലായിരുന്നു.... കാരണം അവന് അറിയാം അവരുടെ പ്രണയം.... അവളെ ഇത്രയും കാലം നോക്കിയതും തന്റെ സുഹൃത്തിന്റെ പെണ്ണ് എന്ന നിലക്കും തന്റെ സഹോദരി എന്ന നിലക്കും ആയിരുന്നു... ഒരിക്കെ വിക്രം എഴുന്നേൽക്കും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു... അനിഖയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം എന്താണെന്ന് അറിഞ്ഞാലുള്ള അവന്റെ പ്രതികരണം എന്താവും എന്ന ഭയം ആയിരുന്നു ഇതുവരെ....
"Maalika അവൾ ഒരിക്കലും ഇനി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാൻ പാടില്ല.... ഞാൻ കാരണം ശ്രീ ക്ക് ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല.... പക്ഷേ... ജിതിൻ... എന്റെ അമ്മ..... അമ്മ എവിടെയാടാ..... ബോധം വന്നപ്പോ ആദ്യം അന്വേഷിച്ചത് അമ്മയെ ആയിരുന്നു.... പക്ഷേ... ഇതുവരെ അമ്മയെ കണ്ടിട്ടില്ല...."
വിക്രമിന്റെ വാക്കുകൾ കേട്ട് ജിതിൻ പറഞ്ഞു...
"Don't worry... അമ്മ സേഫ് ആണ്..... ഒരു കാര്യം ഉണ്ട്... ഞാൻ dr. ജെറിയെയും dr.സാന്റിയെയും വിളിക്കാം... അവരോട് എത്രയും പെട്ടെന്ന് ഇവിടേക്ക് വരാൻ പറയാം.... "
ജിതിന് അനുകൂലമായി വിക്രം തലയാട്ടി.
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"വിക്രം എന്താ പറഞ്ഞത്.... ഞാൻ ശ്രീ ആണെന്നോ... അപ്പൊ ഞാൻ അനിഖ അല്ലെ.... എന്റെ അച്ചുവേട്ടൻ ആണെന്നോ.... എന്തൊക്കെയാ ഇത്....." അനിഖ ഓരോന്ന് ആലോചിച്ചു തലപ്പുണ്ണാക്കി കൊണ്ടിരുന്നു....
എന്തൊക്കെയോ സംഭവങ്ങൾ തനിക്ക് ചുറ്റും ഉണ്ട്... ഒന്നും മനസ്സിലാവുന്നില്ലല്ലോ.... വിക്രം എഴുന്നേറ്റല്ലോ.... ഇനി അറിയണം.... ഇത്രയും കാലം ഇതിനു വേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നത്.... അത് ആലോചിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നുണ്ട്.....
അവൾ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് കാളിങ് ബെല്ലിന്റെ ശബ്ദം അവൾ കേട്ടത്.... അവൾ എഴുന്നേറ്റ് ഡോർ തുറന്നതും മുന്നിൽ അതാ dr. സാന്റിയും dr. ജെറിയും.... കാര്യം മനസ്സിലാവാതെ അവൾ നിന്നതും അവർ രണ്ടുപേരും അവളെ നോക്കി പുഞ്ചിരിച്ചു... വിക്രമിനെയും ജിതിനെയും കണ്ടതും അവർ രണ്ടുപേരും അകത്തേക്ക് പ്രവേശിച്ചു...
അവരെ രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ച ശേഷം.... ജിതിൻ അനിഖയോട് പറഞ്ഞു...
"See... അനിഖ.... ഇത് വിക്രം.... നിനക്ക് അറിയുമായിരിക്കും..... വിക്രം ഒരു ഡോക്ടർ ആണ്.... നിനക്ക് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടാവും എന്നറിയാം... But... ഇപ്പൊ അതിനുള്ള സമയം അല്ല... As a Doctor എന്ന നിലക്ക് എനിക്കും ഇവർക്ക് രണ്ടുപേർക്കും വിക്രമിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്... അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പോൾ ഇവിടന്ന് പോവുകയാണ്.... രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് വിക്രം എഴുന്നേൽക്കുന്നത് എന്നറിയാമല്ലോ.... ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.... അതുകൊണ്ട് തന്നെ ഞങ്ങൾ ഇപ്പൊ ഇവിടന്ന് ഇറങ്ങുന്നു...." അത്രയും പറഞ്ഞതും അനിഖക്ക് അവളുടെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ പൊട്ടിമുളച്ചു.... എങ്കിലും അവൾ പുറത്തുകാണിക്കാതെ ജിതിനെ നോക്കി ആയിക്കോട്ടെ എന്ന രീതിയിൽ തലയാട്ടി.... അവർ നാലുപേരും പോകാനായി ഇറങ്ങിയതും അവൾ ഫ്രിഡ്ജിൽ നിന്ന് ഒരു ബിയർ ബോട്ടിൽ എടുത്ത് പൊട്ടിച്ചതും ഡോർ തുറന്ന് പോകാൻ തുനിഞ്ഞ വിക്രം ഇത് കണ്ട് അന്തം വിട്ട് നോക്കി നിന്നു....
അവൻ ദേഷ്യത്തോടെ അവളെ നോക്കിയ ശേഷം ജിതിനെ നോക്കിയതും ജിതിൻ 'ഞാൻ എന്ത് ചെയ്യാനാ ' എന്ന മട്ടിൽ കൈ മലർത്തി കാണിച്ചതും വിക്രം അവനെ നോക്കി പല്ല്കടിച്ചു...
"Excuse me.... താനെന്തിനാ ഈ ബിയർ ഒക്കെ കഴിക്കുന്നത്....?" വിക്രം അവജ്ഞതയോടെ ചോദിച്ചതും അനിഖ അവനെ നോക്കി.
"ആൽക്കഹോൾ കഴിക്കുന്നത് ഹെൽത്തിന് നല്ലതല്ല...."
"ഞാൻ എനിക്ക് ഇഷ്ടമുള്ളത് കഴിക്കും... കുടിക്കും... എന്നെ ഉപദേശിക്കാൻ വരരുത്...." അത്രയും പറഞ്ഞ് അനിഖ അവിടെ നിന്നും എഴുന്നേറ്റ് പോയി... അനിഖ അങ്ങനെയാണ് ഇപ്പോൾ... അവളുടെ ജീവിതത്തിലേക്ക് ആരും എത്തിനോക്കുന്നത് അവൾക്കിഷ്ടമല്ല....വിക്രം അവൾക്ക് എത്രത്തോളം important ആണെന്ന് അവൾക്കറിയാം... ഇങ്ങനെയൊക്കെ സംസാരിക്കുന്നത് തെറ്റാണെന്നും അവൾക്ക് അറിയാം... പക്ഷേ... അവൾക്ക് അവളുടേതായാ രീതികൾ ഉണ്ട്... അത് കഴിഞ്ഞിട്ടേ അവൾക്ക് മറ്റെന്തും ഉള്ളൂ.
റൂമിന് വെളിയിലേക്ക് ഇറങ്ങിയതും വിക്രം ജിതിന്റെ മുഖത്തിട്ട് ഒന്നൂടി പൊട്ടിച്ചു.... എന്താ സംഭവം എന്നറിയാതെ കവിളിൽ കൈ വെച്ച് കണ്ണും മിഴിച്ച് ജിതിൻ നിന്നു.
"ഇത്.... അവളെ ഇതുപോലെ ഉള്ളതിന് ഒക്കെ നീ സപ്പോർട്ട് ചെയ്ത് നിന്നതിന്...." വിക്രം പറഞ്ഞതും ജിതിൻ സ്വയം തലക്കിട്ടൊന്നു കൊട്ടി...
"വിക്രം... ഇതൊന്നും ഞാനല്ല അവൾക്ക് ശീലമാക്കി കൊടുത്തത്... ഈ അപാർട്മെന്റിൽ തന്നെ വേറെയും കുറേ ലവൾമാരുണ്ട്.... അവരുടെ കൂടെ കൂടിയ ഇവളിങ്ങനെ ആയത്.... അല്ലാതെ ഞാൻ അല്ലാ...." ജിതിൻ പറഞ്ഞ് തീർന്നതും വിക്രം അവനെ കനപ്പിച്ചുനോക്കി.... ലിഫ്റ്റിലേക്ക് കയറി... കൂടെ dr. ജെറിയും dr. സാന്റിയും.... പിന്നാലെ ജിതിനും...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"Mr. Vikram.... നിങ്ങൾ ഞങ്ങൾ പറയുന്നത് കേൾക്കണം.... ഞങ്ങൾക്ക് അറിയാം അനിഖ നിനക്ക് എത്രത്തോളം important ആണെന്ന്.... But....അവളുടെ രക്ഷക്ക് ഇതല്ലാതെ മറ്റൊരു മാർഗമില്ല... "
dr.ജെറി പറഞ്ഞതും വിക്രം ജിതിനെ നോക്കി... എന്താണ് ഇവർ പറഞ്ഞുവരുന്നത് എന്ന് അവനു മനസ്സിലായ മട്ടിൽ അവൻ അവരെ നോക്കി.
അപാർട്മെന്റിന്റെ അണ്ടർഗ്രൗണ്ടിലേക്കാണ് അവർ നാലുപേരും പോയത്... അവിടെ ഇരിക്കാൻ സൗകര്യമുള്ള ഒരു ഭാഗത്തു ഇരുന്ന് അവർ ചർച്ച ചെയ്യുകയാണ്.
"ഒരുപക്ഷേ.... അവൾക്ക് ഓർമ്മകൾ തിരിച്ചുകിട്ടിയാൽ Maalika വീണ്ടും തിരിച്ചു വരാൻ chance ഉണ്ട്... അതുകൊണ്ട് തന്നെ അനിഖയുടെ past എന്തായിരുന്നു എന്ന് അവൾ അറിയാൻ പാടില്ല..." Dr. ജെറി പറഞ്ഞതും ഒന്നും ഉരുവിടാതെ വിക്രം നിന്നു.
Dr. ജെറി തുടർന്നു....
"ഒരിക്കലും അവളുടെ ജീവിതം ഇങ്ങനെ ആവാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല... പക്ഷേ... അവളുടെ ഉള്ളിൽ ഇങ്ങനെ ഒരു soul ഉണ്ടെന്ന് അറിഞ്ഞപ്പോ.... Father എറിക് ആണ് ഇങ്ങനെ ഒരു മാർഗം നിർദ്ദേശിച്ചത്... ശാസ്ത്രവും മന്ത്രതന്ത്രങ്ങളും ചേർന്നിണങ്ങിയ ഒരു വിദ്യ ആയിരുന്നു അത്... ഒരു പാരാസൈക്കോളജിസ്റ് ആയ ഞാനും ഫാദറും കൂടി ആയിരുന്നു... അവളിൽ നിന്നും ആ ആത്മാവിനെ പറിച്ചെടുത്തത്... ആ ഒരു ആത്മാവ് കാരണമാണ് നിങ്ങളുടെ ലൈഫിൽ ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടായത് എന്ന് ജിതിൻ വഴി അറിഞ്ഞപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ രണ്ടുപേരുടെയും ജീവൻ രക്ഷിക്കാൻ അനിഖയുടെ ഓർമകളെ ഇല്ലാതാക്കേണ്ടി വന്നു.... ഒരിക്കലും നിനക്ക് ഇത് സഹിക്കില്ല എന്നറിയാം... പക്ഷേ... ഞങ്ങൾക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു...." അത്രയും പറഞ്ഞ് dr.ജെറി അവന് മുന്നിൽ കൈകൾ കൂപ്പിയതും അവൻ ആ കൈകളിൽ പിടിച്ചു..
"അറിയാം... എല്ലാം ഞങ്ങൾക്ക് വേണ്ടിയാണെന്ന് അറിയാം... പക്ഷേ.... ഒരു അപരിചിതനോട് പെരുമാറുന്ന പോലെ അവൾ പെരുമാറുമ്പോൾ അത് സഹിക്കാൻ കഴിയുന്നില്ല.... ഡോക്ടർ ചെയ്തത് ശരിയാണ്... ഞാൻ ഒരിക്കലും ഡോക്ടറെ തെറ്റുപറയില്ല.... ആ നശിച്ച ആത്മാവ് കാരണം ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത്.... അതിനെ ഇല്ലാതാക്കിയല്ലോ.... ഒരുപാട് നന്ദിയുണ്ട്...."
"വിക്രം..."
Dr. സാന്റി വിളിച്ചതും വിക്രം അദ്ദേഹത്തെ നോക്കി...
"ഡോക്ടറിനു എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞില്ലായിരുന്നോ.... അത് കേൾക്കാൻ പോലും നിൽക്കാതെയാണ് ഞാൻ അവിടെനിന്നും ഓടിപോയത്.... എന്റെ അമ്മയെയും ശ്രീയേയും എത്രയും പെട്ടെന്ന് കണ്ടെത്തണം എന്നു മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു... പക്ഷേ... ശ്രീയെ കണ്ടപ്പോൾ... എന്തോ ഇത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി എനിക്ക്...." വിക്രം തളർച്ചയോടെ ചെയറിൽ ഇരുന്നു.... കൈകൾ മുട്ടിനുമുകളിൽ വെച്ച് മുഖം പൊത്തി അവനിരുന്നു... അവന്റെ അവസ്ഥ മനസ്സിലാക്കിയ പോലെ അവർ മൂന്നുപേരും ഒന്നും പറയാതെ കുറച്ചു നേരം നിന്നു.
"വിക്രം.... ഞാൻ പറയുന്നത് കേൾക്ക്.... എനിക്ക് പറയാനുണ്ടായിരുന്നത് വിക്രമിന്റെ അമ്മയെ കുറിച്ചും അനിഖയെ കുറിച്ചുമായിരിന്നു. വിക്രം ഇത്രയും ധൃതി പിടിച്ചു ഹോസ്പിറ്റലിൽ നിന്നും ചാടി വരേണ്ടിയിരുന്നില്ല...." Dr. സാന്റി പറഞ്ഞതും വിക്രം മുഖമുയർത്തി അയാളെ നോക്കി.
"വിക്രമിനെയും അനിഖയെയും ഇവിടെ ഈ നാട്ടിൽ എത്തിച്ചത് വിക്രമിന്റെ അമ്മയാണ്.... രണ്ടു വർഷങ്ങൾക്ക് മുമ്പ്... വിക്രമിനെയും അനിഖയെയും ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ വിക്രമിന്റെ അമ്മയും ഉണ്ടായിരുന്നു... വിക്രമിന് സാരമായ പരിക്ക് സംഭവിച്ചത് കാരണം എത്രയും പെട്ടെന്ന് പ്ലാസ്റ്റിക് സർജറി ചെയ്തു... ഒരുപാട് പരിക്കുകൾ പറ്റിയ നിനക്ക് ഇനി എഴുന്നേൽക്കാൻ കഴിയുമോ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.... ആ സമയത്ത് നിങ്ങളുടെ അമ്മ തന്നെയാണ് സർജറി വേണമെന്ന് ആവശ്യപ്പെട്ടത്.... പിന്നീട് നീ എഴുന്നേൽക്കാൻ വേണ്ടിയാണ് അവർ കാത്തിരുന്നത്.... ഒരുപാട് ദിവസം നീ കോമയിൽ നിന്ന് മുക്തനാവുന്ന പ്രതീക്ഷയിൽ ഇരുന്നിട്ടുണ്ട്... പക്ഷേ... അപ്പോഴൊക്കെ നിരാശയായിരുന്നു ഫലം.... അവരിൽ നിന്നാണ് അനിഖയെ കുറിച്ച് അറിഞ്ഞത്... പക്ഷേ... അവർക്ക് അറിയില്ലായിരുന്നു നിങ്ങളുടെ ആക്‌സിഡന്റിന് കാരണം അനിഖ തന്നെയായിരുന്നു എന്ന്... ജിതിന് അന്ന്... ആക്‌സിഡന്റ് സംഭവിക്കുന്നതിനു കുറച്ച് മുമ്പ് നീ അയച്ച മെസ്സേജിൽ നിന്നുമാണ് അനിഖയുടെ ഉള്ളിൽ Maalika യുടെ soul ഉണ്ടെന്ന് മനസ്സിലായത്... അതിന് ശേഷമാണ് അനിഖക്ക് ഇങ്ങനെയൊരു ട്രീറ്റ്മെന്റ് നൽകിയത്..." Dr. സാന്റി പറഞ്ഞു നിർത്തിയതും എല്ലാം നേരത്തെ തന്നെ അറിഞ്ഞ മട്ടിൽ വിക്രം വെറുതെ അയാളെ നോക്കി.... അമ്മയെ കാണാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു.
"ഡോക്ടർ... അമ്മ ഇപ്പോ എവിടെയാ ഉള്ളത്.... എനിക്ക് എന്റെ അമ്മയെ കാണണം..." വിക്രം പറഞ്ഞതും dr. സാന്റി അവന് നേരെ നോക്കി.
"വിക്രമിന്റെ അമ്മ ഇപ്പോൾ നാട്ടിലാണുള്ളത്... നാട്ടിലെ കാര്യങ്ങൾ നോക്കാൻ ആരും ഇല്ലാതായതോടെ അവർ അങ്ങോട്ട് പോയി... മാത്രമല്ല... വിക്രമിനെ നോക്കാൻ ഗാർഡ്‌സ് ഒക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ...
ഇടയ്ക്കിടെ നിനക്ക് വല്ല മാറ്റവും ഉണ്ടോ എന്നറിയാൻ വേണ്ടി എനിക്ക് വിളിക്കാറുണ്ട് അമ്മ.... നീ കോമയിൽ റിക്കവർ ചെയ്ത ശേഷം ഞാൻ വിളിച്ചിരുന്നു..." പറഞ്ഞുതീർന്നതും വിക്രമിന് എത്രയും പെട്ടെന്ന് അമ്മയുടെ അടുത്ത് എത്തിയാൽ മതി എന്ന് തോന്നി...
"എല്ലാം അവസാനിച്ചില്ലേ.... ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഇനി നാട്ടിലേക്ക് പോകണം... അവിടെ അമ്മ മാത്രം ഉള്ളൂ... അമ്മയെ ഒറ്റക്ക് നിർത്തുന്നത് സേഫ് അല്ലാ... ഞങ്ങൾ നാട്ടിലേക്ക് പോകുകയാണ്....
ജിതിൻ.... ഇന്ന് തന്നെ ഫ്ലൈറ്റിന് ബുക്ക് ചെയ്യൂ..."
വിക്രം ജിതിന് നേരെ പറഞ്ഞതും അവൻ അനുസരണയോടെ തലയാട്ടി...
"But... വിക്രം.... അനിഖ..." Dr. ജെറി സംശയത്തോടെ ചോദിച്ചതും....
"Don't worry ഡോക്ടർ.... ഞാൻ ആയിട്ട് ഒന്നും അവളോട് പറയില്ല... Maalika തിരിച്ചു വരില്ല... ഡോക്ടർ ചെയ്തതൊന്നും വിഫലമാവില്ല....." അത്രയും പറഞ്ഞ് വിക്രം പുഞ്ചിരിച്ചു.
"എങ്കിലും be careful വിക്രം..." Dr. ജെറി അവന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു..
"ഇതാ വിക്രം... നിന്റെയും അനിഖയുടെയും പാസ്പോർട്ട്..." Dr. സാന്റി അവനു നേരെ പാസ്പോർട്ട് നീട്ടികൊണ്ട് പറഞ്ഞു.
"ഇത് രണ്ടും എന്റെ കയ്യിലായിരുന്നു... അമ്മ സൂക്ഷിക്കാൻ പറഞ്ഞതായിരുന്നു..."
വിക്രം ഡോക്ടറിനു ഒരു പുഞ്ചിരി നൽകി.
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"What..... ഞാൻ എങ്ങനെ അയാളുടെ കൂടെ പോകുന്നത്.... അതും എനിക്ക് അറിയാത്ത ഒരു നാട്ടിലേക്ക്.... ഞാൻ എങ്ങോട്ടും ഇല്ല ജിതിൻ..."
വിക്രമിന്റെ കൂടെ കേരളത്തിലേക്ക് പോകാൻ അനിഖയോട് പറഞ്ഞതും അവൾ അത് നിരസിക്കാൻ തുടങ്ങി...അതേ സമയം ഉള്ളിന്റെ ഉള്ളിൽ നിന്ന് ആരൊക്കെയോ അവളോട് പോകാൻ പറയുന്നും ഉണ്ട്... But അത് അവൾക്ക് അംഗീകരിക്കാൻ ആവുന്നില്ല.
വിക്രം അവന്റെ ബാഗ് പാക്ക് ചെയ്യുന്നുണ്ട്... ജിതിൻ അവളെ പരമാവധി പറഞ്ഞുമനസ്സിലാക്കുന്നുണ്ട്... പക്ഷേ.... അവൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല...
"ഞാൻ എങ്ങനെ അയാളെ വിശ്വസിച്ചു അയാളുടെ കൂടെ പോകും.... എനിക്ക് അയാളെ അറിയുക പോലും ഇല്ല.... പിന്നെങ്ങനെ ഞാൻ..." ജിതിന്റെയും അനിഖയുടെയും സംസാരം വിക്രം കേൾക്കുന്നുണ്ടായിരുന്നു.... അവളുടെ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ നോവുണ്ടാക്കി... അവരുടെ ഇടയിലേക്ക് അവൻ പോയി.
"നീ എന്റെ കൂടെ വരും.... Miss *അനിഖ ശ്രീ പാർവതി* " ദേഷ്യത്തോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞതും അവൾ ഞെട്ടിപോയി...
"ജിതിൻ.... നീയും വരുന്നുണ്ട് ഞങ്ങളുടെ കൂടെ... എത്രയും പെട്ടെന്ന് നിനക്കുള്ള ടിക്കറ്റ് കൂടി ബുക്ക് ചെയ്യ്... നീ കൂടെ ഉണ്ടെങ്കിൽ അവൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലല്ലോ...." അവളെ നോക്കി പുച്ഛിച്ചു അവൻ അങ്ങനെ പറഞ്ഞ് അവിടന്ന് പോയി...
അവന്റെ ദേഷ്യം കണ്ട് ഞെട്ടിനിൽക്കുകയായിരുന്നു അനിഖ... പെട്ടെന്ന് ബോധം വന്നതും അവൾ ജിതിനെ നോക്കി... ജിതിൻ അവളെ നോക്കി പല്ല് കടിക്കുന്നുണ്ട്...
"അനിഖ ശ്രീ പാർവതി..." അവളുടെ ഓർമയിൽ അവൻ പറഞ്ഞത് ഓടിയെത്തി...
"ആരാ ഈ ശ്രീ പാർവതി" ആരോടെന്നില്ലാതെ അവൾ ചോദിച്ചതും
""നിന്റെ അമ്മ...."" ജിതിൻ പറഞ്ഞ് കാറ്റുപേലെ പുറത്തേക്ക് പോയി.
അനിഖ ഞെട്ടിതരിച്ചുപോയി... കണ്ണുകൾ മിഴിഞ്ഞുവന്നു... അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുതുടങ്ങി...
'എന്തൊരു ജന്മമാ ഇത്.... തന്നെ ജനിപ്പിച്ച സ്ത്രീയുടെ പേര് പോലും എനിക്ക് അറിയില്ല....' അവൾ വേദനയോടെ ഓർത്തു...
അനിഖ ശ്രീ പാർവതി..... പലതവണ ആ പേര് അവൾ ഉരുവിട്ടുകൊണ്ടിരുന്നു.... പതിയെ ചുണ്ടുകളിൽ പുഞ്ചിരി നിറഞ്ഞു...
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
അങ്ങ് കേരളത്തിൽ.......
അങ്ങ് കേരളത്തിൽ....... ഇപ്പൊ സമയം വൈകുന്നേരം ആയിക്കൊണ്ടിരിക്കുന്നു...
ഫ്ലൈറ്റ് ലാൻഡ് ആയതും ഒരുപാട് കാത്തിരിപ്പിനു ശേഷം അവർ മൂന്നുപേരും കേരള മണ്ണിൽ കാലുകുത്തി... അനിഖക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു.... പക്ഷേ... അവൾ അറിഞ്ഞിരുന്നില്ല... ഇത് അവളുടെ സ്വന്തം നാടാണ് എന്നും... അവൾ ജനിച്ചത് ഇവിടെയാണെന്നും.... ഒരു പുതിയ വ്യക്തിയെ പോലെ... കേരളത്തിന്റെ ഭംഗി ആദ്യമായി ആസ്വദിക്കുകയായിരുന്നു അവൾ....
അവരുടെ കാറിൽ കയറി യാത്ര ആരംഭിക്കുമ്പോഴും അവളുടെ കണ്ണുകൾ പുറത്തുള്ള കാഴ്ചകൾ കാണുകയായിരുന്നു... ഒരു ഗ്രാമത്തിന്റെ അന്തരീക്ഷം അടുത്തതും വിക്രം വണ്ടി നിറുത്താൻ ആവശ്യപ്പെട്ടു...
"ശ്രീ.... സോറി... അനിഖ.... താൻ ഈ വേഷം ചേഞ്ച് ചെയ്യണം...." ഒന്നും മനസ്സിലാവാതെ അനിഖ അവനെ നോക്കി...
"പോകുന്ന വഴിക്ക് അമ്പലത്തിൽ കയറാൻ ഉണ്ട്... അനിഖ ഇത് ധരിക്കണം " ഒരു കവർ അവൾക്കു നേരെ നീട്ടികൊണ്ട് പറഞ്ഞതും അനിഖ അത് വാങ്ങി. ഒരു വീട് കണ്ടതും അവിടത്തെ ആളുകളോട് പെർമിഷൻ ചോദിച്ച് അവൾ ആ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി... വിക്രമിന്റെ മുഖം മാറിയതുകൊണ്ട് തന്നെ ആർക്കും അവനെ മനസ്സിലായില്ല....
കുറച്ച് കഴിഞ്ഞതും അനിഖ വന്നു.... സാരിയായിരുന്നു വേഷം... വിക്രം അവളെ തന്നെ നോക്കിനിന്നു ഒരുനിമിഷം....അവൾ അവന്റെ ശ്രീ ആയപോലെ...
ജിതിനോട് വീട്ടിലേക്ക് പോകാൻ പറഞ്ഞ് അവളും അവനും കൂടി അമ്പലത്തിലേക്ക് നടന്നു... അമ്പലത്തിൽ കയറി വിക്രം തൊഴുതു നിന്നതും അനിഖയും അവനെ അനുകരിച്ചു തൊഴുതു.... പൂജാരി അനിഖയെ കണ്ടതും...
"എന്താ കുട്ടി.... ഇവിടേക്കൊക്കെ ഇപ്പോഴാണോ വരാൻ തോന്നിയത്.... അല്ലാ ഇതാരാ " പൂജാരി അവളുടെ അടുത്തുള്ള വിക്രമിനെ ചൂണ്ടി ചോദിച്ചതും അനിഖ ഒന്നും മനസ്സിലാവാതെ അങ്ങനെ നിന്നു...
"ശ്രീകുട്ടീടെ ആരാ ഇയാള്... മുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ...."
"ഞാൻ സുഭദ്രയുടെ മകനാണ്..." വിക്രം പറഞ്ഞതും...
"ഏത്.... തെക്കേടത്തെ ബംഗ്ലാവിലെ സുഭദ്രയുടെ മകനാണോ നീയ്യ്..." ഒരു ഞെട്ടലോടെ പൂജാരി ചോദിച്ചതും വിക്രം അതേ എന്ന് പറഞ്ഞു.
"അങ്ങ് അമേരിക്കയിൽ ചികിത്സയിലായിരുന്നു എന്ന് കേട്ടിരുന്നു....അസുഖം ഒക്കെ മാറിയല്ലോ അല്ലെ.... എനിക്ക് കണ്ടപ്പോ മനസ്സിലായില്ല.... അല്ലാ ശ്രീ കുട്ടി എന്താ ഇങ്ങനെ നിക്കുന്നെ...."
"അതൊന്നുമില്ല..... എന്നാൽ ഞങ്ങളിറങ്ങുകയാ " ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലായതും വിക്രം അവളെയും കൊണ്ട് വേഗം അവിടന്ന് നടന്നു.
"കുറച്ച് നടന്നാൽ വീടെത്തും..."
അനിഖ ഒന്നും മിണ്ടിയില്ല.
നേരം ഇരുട്ടി തുടങ്ങിയിരുന്നു.....
ഒരു വലിയ ഗേറ്റിനു മുന്നിൽ എത്തിയതും അവൻ അവിടെ നിന്നു... ഒരൂക്കൂടെ അവൻ അത് തള്ളിയതും മുന്നിൽ കാണുന്ന വലിയ ബംഗ്ലാവ് കണ്ട് അവൾ അമ്പരന്നു...
ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചതും അനിഖയുടെ ഉള്ളിൽ വെള്ളിടി വെട്ടി...ഒരേ സമയം ആ ബംഗ്ലാവിന് മുകളിൽ ഒരുപാട് കാർമേഘങ്ങൾ ഉരുണ്ടുകൂടി.... അതൊരു രാക്ഷസ കൊട്ടാരമായി അവൾക്ക് തോന്നിയതും അവൾ പേടിയോടെ വിക്രമിന്റെ കൈകളിൽ മുറുകെ പിടിച്ചു അവനോടൊപ്പം നടന്നു....
അകത്തേക്ക് പ്രവേശിച്ചതും മുന്നിൽ തന്നെ വിക്രമിന്റെ അമ്മ ഉണ്ടായിരുന്നു... ജിതിൻ ലഗ്ഗേജ് ഒക്കെ ഉള്ളിലേക്ക് എടുത്തുവെക്കുന്ന തിരക്കിലാണ്.... വിക്രമിനെ കണ്ടതും അമ്മ അവനടുത്തേക്ക് വന്ന് കെട്ടിപിടിച്ചു... രണ്ടുപേരും ഒരുപാട് കരഞ്ഞു.....
അമ്മക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു..... അനിഖയെ കണ്ടതും അവളുടെ തലയിൽ തലോടി... രണ്ടുപേരെയും അകത്തേക്ക് ക്ഷണിച്ചു...
പക്ഷേ....അനിഖയെ കൊല്ലാനുള്ള പകയിൽ അവർ അവളെ നോക്കുന്നത് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല....
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
അവർ മൂന്നുപേരും ഫ്രഷ് ആവാനായി പോയി.. വിക്രം ഫ്രഷ് ആയി വന്ന ശേഷം അവൻ അവന്റെ റൂം മുഴുവൻ കണ്ണോടിച്ചു... അവന്റെ പഴയ ഫോട്ടോ കണ്ടതും അവന് സങ്കടവും ദേഷ്യവും തോന്നാൻ തുടങ്ങി.... അനിഖയോടൊപ്പം നിൽക്കുന്ന ഒരുപാട് ഫോട്ടോസ്.... ഇതൊന്നും അവൾ കാണാൻ പാടില്ല... അവൾ ഒന്നും അറിയാൻ പാടില്ല... എത്രയും പെട്ടെന്ന് ഇതൊക്കെ ഇവിടന്ന് മാറ്റണം..... എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ച് അവൻ അതൊക്കെ വലിച്ചിടാൻ തുടങ്ങി....
അപ്പോഴാണ് ഡോർ തുറന്ന് വിക്രമിന്റെ അമ്മ അകത്തേക്ക് വന്നത്...
"അമ്മാ.... ഞാൻ ഇതൊക്കെ ഇവിടന്ന് ഒഴിവാക്കുകയാണ്.... എനിക്ക് ഇതൊക്കെ കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്നുണ്ട്... ആ സെർവെന്റിനോട് ഒന്ന് വരാൻ പറയോ അമ്മാ.... ഇതൊക്കെ കത്തിക്കാൻ...." വിക്രം ഓരോന്ന് പറഞ്ഞ് കൊണ്ട് ഫ്രെയിം ചെയ്ത ഫോട്ടോസും മറ്റും നിലത്തേക്ക് ഇട്ടു... അപ്പോഴും അമ്മയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാത്തത് അവനെ തെല്ലൊന്ന് ചൊടിപ്പിച്ചു....
"അമ്മാ... അമ്മ എന്താ ഒന്നും സംസാരിക്കാത്തത്...." വിക്രം അവനു പുറം തിരിഞ്ഞു നിൽക്കുന്ന അമ്മയെ നോക്കി ചോദിച്ചതും പൊടുന്നനെ അമ്മ വെട്ടിതിരിഞ്ഞതും അമ്മയുടെ ശരീരത്തിൽ നിന്നും ഒരു രൂപം അവന്റെ അടുത്തേക്ക് വന്നതും അവൻ ഞെട്ടി തരിച്ചു പിറകിലേക്ക് വേച്ചുവീണു...
"Maa... Maalika..." പേടിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു....
ആ രൂപത്തിനു Maalika യുടെ മുഖമായിരുന്നു....
വിക്രം പേടിയോടെ ഉമിനീരിറക്കി.... എന്താ സംഭവിക്കുന്നത് എന്നവന് അറിയില്ലായിരുന്നു..... ശരീരം മുഴുവൻ കറുത്ത വസ്ത്രം കൊണ്ട് മറച്ചിരുന്നു അവൾ.... ആരെയും പേടിപ്പെടുത്തുന്ന അവളുടെ രൂപം....
വിക്രം പേടിയോടെ ബെഡിലേക്ക് വീണുപോയി.... Maalika ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു....
"നീ എന്തിനാ പേടിക്കുന്നെ.... ഞാൻ നിന്നെ ഒന്നും ചെയ്യില്ല എന്ന് അറിയില്ലേ..." അവനടുത്തേക്ക് ഓരോ ചുവടും വെച്ചുകൊണ്ട് അവൾ പറഞ്ഞു.... വിക്രം എന്തും ധൈര്യത്തോടെ നേരിടണം എന്ന ചിന്തയിൽ അവൻ അവിടെ നിന്നും അനങ്ങാതിരിക്കാൻ ശ്രമിച്ചു....
Maalika അവന്റെ അടുത്തെത്തിയതും വശ്യമായ ചിരിയോടെ അവന്റെ മുഖത്തു വിരലുകൾ ഓടിച്ചു.... എന്ത് ചെയ്യണം എന്നറിയാതെ വിക്രം എല്ലാം സഹിച്ചു നിന്നു...
അവൻ അവളുടെ മുഖത്തേക്ക് നോക്കി.... ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം....ഏതൊരാണും വീണുപോകും ഇവളുടെ സൗന്ദര്യത്തിൽ...അത് അവളുടെ ഒരു പ്രത്യേക കഴിവാണ്....പക്ഷേ... വിക്രം.... അവനു മാത്രം അവളോട് വെറുപ്പായിരുന്നു..... ഉള്ളിന്റെ ഉള്ളിൽ അനിഖ എന്ന ശ്രീ അവന്റെ മനസ്സിന്റെ അടിത്തട്ടിൽ ഉണ്ട്.... അവളോടുള്ള സ്നേഹം... പ്രണയം... എല്ലാം.....
Maalika അവനെ നോക്കി.... അടുത്തുള്ള ചെയർ വലിച്ച് അവനടുത്തു ഇരുന്നു...
"നീ ഒട്ടും പ്രതീക്ഷിച്ചു കാണില്ല അല്ലെ... Maalika യുടെ ഈ തിരിച്ചുവരവ്.... എനിക്കറിയാം.... ഞാൻ ഇനി നിങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിലേക്ക് വരില്ല എന്ന് വിചാരിച്ചുകാണും അല്ലെ..." അവനെ നോക്കി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞതും വിക്രം അതേ എന്നർത്ഥത്തിൽ തലയാട്ടി...
"നിന്റെ ശ്രീ ക്ക് ഇപ്പോൾ ഒന്നും ഓർമയില്ല... ആ അവളുടെ കൂടെയാണോ നീ ജീവിക്കാൻ പോകുന്നത്..." അവൾ പുച്ഛത്തോടെ ചോദിച്ചു....വിക്രം ഒന്നും മിണ്ടിയില്ല....
പെട്ടെന്ന് അവൾ എഴുന്നേറ്റ് അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു....
"ഇനിയെങ്കിലും... എന്നെ സ്വീകരിച്ചൂടെ നിനക്ക്...... എത്രയായി ഞാൻ കാത്തിരിക്കുന്നു..... വർഷങ്ങളുടെ കാത്തിരിപ്പാണ് *ഷഹൻഷാ*.... നിനക്ക് വേണ്ടി.... നിന്റെ പ്രണയത്തിനു വേണ്ടി... ഇനിയും ഒരുത്തിക്കും വേണ്ടി വിട്ടുകൊടുക്കില്ല ഞാൻ....""ഷഹൻഷാ"" ഈ Maalika യുടേതാണ്.... അത് എല്ലാ രീതിയിലും സത്യമാണ്.... അത് ഉറപ്പിക്കപ്പെട്ടതുമാണ്..... നിന്റെ പ്രണയത്തിനായി.... നിന്റെ സ്നേഹത്തിനായി ദാഹിക്കുന്ന ഒരു ആത്മാവാണ് ഈ Maalika.... ഇനിയും എന്നെ നിരാശപെടുത്തരുത്.... " അവളുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ വിക്രമിന്റെ മുഖത്ത് പതിച്ചു.... എന്താണ് സംഭവിക്കുന്നത് എന്ന് അവനു മനസ്സിലായില്ല... അവളെ പിടിച്ചു തള്ളി അവൻ....
"നീ എന്തൊക്കെയാണ് പറയുന്നത്.... Maalika.... ഷഹൻഷാ...? ആരാ അത്.... ഞാൻ വിക്രം ആണ്..... എന്റെ പ്രണയം അത് എന്നും എന്റെ ശ്രീ ആയിരിക്കും.... " അവൾക്ക് നേരെ ചീറിക്കൊണ്ട് അവൻ പറഞ്ഞതും അവൾ ഒരു നിമിഷം തറഞ്ഞു നിന്നു... ശേഷം ഒരു ഗൂഢമായ പുഞ്ചിരി അവനു നൽകി....
"എനിക്കറിയാം.... നിന്റെ പ്രണയം അത് നിന്റെ ശ്രീ ആണെന്ന്.... അതുകൊണ്ട് തന്നെയാ അവളുടെ ശരീരത്തിലേക്ക് ഞാൻ പ്രവേശിച്ചതും..... നിനക്ക് ഓർമ്മയുണ്ടോ.... രണ്ടു വർഷങ്ങൾക്ക് മുമ്പ്.... നീ അനിഖയെ ഇവിടെ സ്പർശിച്ചത്..... പിന്നെ ദേ ഇവിടെ ചുംബിച്ചതും...." അവളുടെ കൈകൾ അവളുടെ വയറിൽ തൊട്ട് കാണിച്ചും കഴുത്ത് തൊട്ട് കാണിച്ചും പറഞ്ഞതും വിക്രം ഞെട്ടിപോയി...
"അന്ന് നീ തന്ന ഓരോ സ്പർശവും ഏറ്റുവാങ്ങിയത് ഞാനായിരുന്നു... നീ എനിക്ക് തന്ന സന്തോഷങ്ങളായിരുന്നു.... അതുപോലെ ഇനിയും എനിക്ക് നിന്റെ പ്രണയം അനുഭവിക്കണം...." അവളുടെ ഓരോ വാക്കുകളും അവന്റെ ചെവിയിൽ മുഴങ്ങിയതും അവനു അന്ന് നടന്നതൊക്കെയും മനസ്സിലേക്ക് കടന്നു വന്നു.... ദേഷ്യമാണോ മറ്റെന്ത് വികാരമാണെന്ന് അവനു മനസ്സിലായില്ല... Maalika യെ കൊല്ലാനുള്ള ദേഷ്യം തോന്നി.... ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അവള് കൂടി..... ഓർക്കുമ്പോൾ അവനു അവനോട് തന്നെ ലജ്ജ തോന്നി...
"എനിക്ക് ഇനിയും അനുഭവിക്കണം.... പക്ഷേ.... എനിക്ക് ഇനിയും അവളുടെ ശരീരത്തിലേക്ക് കയറാൻ കഴിയില്ലല്ലോ.... അവളുടെ ഓർമകളെ ഇല്ലാതാക്കിയതോടെ ഞാനും അവളുടെ ഉള്ളിൽ ഇല്ലാതെയായി.... പക്ഷെ... ആ ഓർമ്മകൾ തിരിച്ചുകിട്ടിയാൽ എനിക്ക് അവളുടെ ശരീരത്തിൽ വീണ്ടും കയറിക്കൂടാം.... വീണ്ടും നിന്റെ സ്നേഹം അനുഭവിക്കാം...." അവൾ പറഞ്ഞതുകേട്ട് അവൻ പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു....
"അവൾക്ക് പഴയതൊന്നും ഓർമയില്ല Maalika.... അവൾ ഇനിയും അവളുടെ ആ പഴയ ജീവിതത്തിലേക്ക് തിരികെ പോവുകയുമില്ല.... അവൾ ഇപ്പൊ എങ്ങനെയാണോ അതുപോലെ തന്നെയാവും ഇനി അങ്ങോട്ടും.... അവൾ ഇനി എന്റെ പഴയ ശ്രീ ആവണം എന്ന് എനിക്ക് നിർബന്ധവുമില്ല.... ഒരുപക്ഷെ... അവൾ ഞങ്ങളുടെ പ്രണയം തന്നെ മറന്നുപോയിട്ടുണ്ടാവും.... പക്ഷേ... അവളെ പുതിയൊരാളായി പ്രേമിക്കാനും വിവാഹം ചെയ്യാനും ഞാൻ ശ്രമിക്കും... ഒരിക്കലും നിനക്ക് അവളെ ഉപദ്രവിക്കാനോ അവളുടെ ശരീരത്തിലേക്ക് പ്രവേശിക്കാനോ കഴിയില്ല...." വിക്രം കയ്യും കെട്ടി അവളെ നോക്കികൊണ്ട് പറഞ്ഞതും Maalika യും അവനെ പോലെ നിന്നു... മുഖത്ത് പ്രത്യേക ഭാവ വ്യത്യാസവും ഇല്ല...
"നീ ഒരു കാര്യം ശ്രദ്ധിച്ചോ... നിനക്ക് എന്തുകൊണ്ടാ എന്നോട് ഇത്രയും ധൈര്യത്തോടെ സംസാരിക്കാൻ കഴിയുന്നത് എന്നറിയുമോ...." അവൾ അങ്ങനെ ചോദിച്ചപ്പോൾ അവനും അതിനെ കുറിച്ച് ചിന്തിച്ചു.... ശരിയാണ്... ഒരു ആത്മാവിനോട് സംസാരിക്കാൻ തനിക്കെവിടെന്നാ ഇത്രയും ധൈര്യം.....
"അതിനുള്ള ഉത്തരത്തിൽ തന്നെയുണ്ട്... നീ Maalika യുടേതാണെന്ന്..." Maalika യുടെ വാക്കുകളിലെ അർത്ഥം അവനു മനസ്സിലായില്ല...
"നീ പറഞ്ഞല്ലോ ഇനി എനിക്ക് അവളുടെ ശരീരത്തിൽ പ്രവേശിക്കാൻ ആവില്ല എന്ന്.... അവളുടെ ശരീരത്തിൽ കയറി... അവളുടെ ആത്മാവിനെ നശിപ്പിച്ച്... അവളുടെ ശരീരം പൂർണമായും എന്റേതാക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ.... ഞാൻ അത് നടത്തിയിരിക്കും.....അവൾ ഒന്ന് തലയിടിച്ചു വീണാൽ തിരിച്ചു വരും അവളുടെ ഓർമ്മകൾ ഒക്കെയും..... അത്രേ ആയുസ്സുള്ളൂ ഇപ്പോഴുള്ള അനിഖയുടെ അവസ്ഥക്ക്.... നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ച എനിക്കാണോ അവളെ ഒന്ന് വീഴ്ത്താൻ ബുദ്ധിമുട്ട്...." പുച്ഛത്തോടെ അവനെ നോക്കി ചിരിക്കുന്ന Maalika യെ കണ്ടതും അവനിൽ നേരിയ ഭയം ഉണ്ടാക്കി...... അവനു എന്തു പറയണം എന്നറിയാതെ നിന്നു.... ഒരുവേള ശ്രീ മനസ്സിലേക്ക് ഓടി വന്നു.... Maalika വിചാരിച്ചാൽ ഇല്ലാതാവുന്നതെ ഉള്ളൂ ആ ജീവൻ.... മനസ്സിൽ ഒരുപാട് വേദനകൾ കുത്തികയറി...
"എല്ലാം നിനക്ക് വേണ്ടിയാണ്... നിന്റെ മുഖം ഇപ്പോൾ പഴയതിൽ നിന്നും എത്രയോ വ്യത്യസ്തമാണ്... പക്ഷേ... Maalika പ്രണയിച്ചത് ഇയാളെയാണ്.... ഈ ""ഷഹൻഷാ"" യെ ആണ്.... " എന്തൊക്കെയോ പുലമ്പികൊണ്ട് തന്റെ അടുത്തേക്ക് വരുന്ന Maalika യെ കണ്ട് വിക്രം ഒന്നും ഉരിയിടാനാവാതെ നിന്നു.
പെട്ടെന്ന് ഡോർ തുറക്കുന്നപോലെ തോന്നിയതും കാറ്റിന്റെ വേഗതയിൽ അവൾ വിക്രമിന്റെ അമ്മയുടെ ശരീരത്തിലേക്ക് കയറി.... ഡോർ തുറന്ന് അനിഖ റൂമിലേക്ക് കയറിയതും വിക്രം ഒരു നിമിഷം അവളെ കണ്ട മാത്രയിൽ അവളെ വാരിപ്പുണർന്നു.... എന്താ സംഭവം എന്നറിയാതെ അനിഖ നിന്നു... പക്ഷെ... അവന്റെ ആ പിടിയിൽ ഉണ്ടായിരുന്നു അവൻ ഇത്രയും നേരം അനുഭവിച്ച മാനസികാവസ്ഥ.... അനിഖ ഒന്നും മനസ്സിലാവാതെ നിന്നു...
പെട്ടെന്ന് അവളുടെ കണ്ണിൽ വിക്രമിന്റെ അമ്മയെ കണ്ടതും അവൾ പെട്ടെന്ന് തന്നെ അവനെ പിടിച്ചു തള്ളി.... അവനെ ദേഷ്യത്തോടെ നോക്കി. അപ്പോഴാണ് അവനു അവന്റെ അമ്മയെ പോലും ഓർമവന്നത്... അവന്റെ അമ്മയുടെ ശരീരത്തിൽ ആണ് Maalika എന്ന് അവന്റെ ഓർമയിൽ എത്തിയതും അവനു സങ്കടവും ദേഷ്യവും തോന്നി.... ഇനി എന്തു ചെയ്യും എന്നവന് വ്യകതമായില്ല...
"കുട്ടീ... നീ എന്താ ഇങ്ങനെ നോക്കുന്നെ... " അമ്മയുടെ സംസാരം കേട്ട് രണ്ടുപേരും അങ്ങോട്ട് നോക്കി.... വിക്രം സംശയത്തിലായി.... എനിക്ക് നഷ്ടപ്പെടുന്നത് എന്റെ അമ്മയെ ആണല്ലോ....ഇത് അമ്മയാണോ... അതോ Maalika അമ്മയുടെ പോലെ സംസാരിക്കുന്നതാണോ.... അവൻ ആകെ അസ്വസ്ഥതയിലായി...
"രണ്ടുപേരും വന്നേ.... വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ..." എന്നും പറഞ്ഞ് അവർ അവരെയും കൊണ്ട് റൂമിന് പുറത്തിറങ്ങി. അനിഖ മുന്നിൽ നടന്നു.... വിക്രം സംശയത്തോടെ നോക്കി നിന്നു....
"പേടിക്കണ്ട... അമ്മയെ ഞാൻ ഒന്നും ചെയ്യില്ല.... ഞാൻ കാരണം നിന്റെ അമ്മ ക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല..." അവന്റെ അമ്മയിൽ നിന്നും അങ്ങനെ കേട്ടപ്പോ അവനു മനസ്സിലായി അത് Maalika പറയുന്നതാണെന്ന്....അവനു നേരിയ ആശ്വാസം തോന്നി...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
അനിഖ അവിടം ഓരോന്നും നോക്കികാണുകയായിരുന്നു....ഇതെല്ലാം മുമ്പ് എവിടെല്ലാമോ കണ്ട പോലെ തോന്നി.... അവൾക്ക് കാണിച്ചു കൊടുത്ത റൂം അവൾ ആദ്യം ഉപയോഗിച്ചിരുന്ന മുറി തന്നെയായിരുന്നു... അത് അവൾക്ക് അറിയില്ലാ....ആ റൂമിൽ പ്രവേശിച്ചത് മുതൽ അവൾക്ക് പരിചിതത്വം തോന്നിയതും അവളിൽ അത്ഭുതം തോന്നിച്ചു... അവിടെയുള്ള ഓരോ വസ്തുക്കളും കാണെ എന്തിനെന്നില്ലാതെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു.... ഡ്രസ്സ് ചെയ്യാനായി വെറുതെ ഒന്ന് കപ്ബോർഡ് തുറന്നതും അതിൽ നിറയെ അവളെ ഉടുത്തത് പോലോത്തെ സാരിയും മറ്റും ആയിരുന്നു.... അവൾക്ക് ദേഷ്യം തോന്നിയെങ്കിലും അവൾ അതൊക്കെ ഉടുക്കാൻ തീരുമാനിച്ചു...അപ്പോഴാണ് അവളുടെ കണ്ണുകളിൽ അത് തടഞ്ഞത്.... ഒരു ചിലങ്ക.... അത് ആരുടേതാണെന്ന് അവൾക്കറിയില്ല.... പെട്ടെന്ന് അവളുടെ ഓർമയിലേക്ക് ""അനിഖ ശ്രീ പാർവതി "" എന്ന നാമം വന്നതും എത്രയും പെട്ടെന്ന് വിക്രമിന്റെ അടുത്ത് എത്തണം എന്ന് മനസ് പറഞ്ഞപ്പോഴാണ് വിക്രമിന്റെ അടുത്തേക്ക് വന്നത്...
പിന്നീട് അമ്മയുടെ മുന്നിൽ വെച്ച് കെട്ടിപ്പിടിച്ചപ്പോ ദേഷ്യം തോന്നി.... ഇയാളെ മനസ്സിലാക്കാൻ സാധിക്കുന്നില്ലല്ലോ....
ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ ശേഷം അവൾ മുറിയിലേക്ക് പോകാൻ തുനിഞ്ഞതും വിക്രം അവളെ പിടിച്ചുവെച്ചു.
"ഞങ്ങളുടെ കൺവെട്ടത്ത് നിന്ന് എങ്ങോട്ടും പോകരുത്..." അത്രമാത്രം പറഞ്ഞുകൊണ്ട് അവൻ ജിതിനെയും കൊണ്ട് മാറിനിന്നു....
ജിതിനോട് കാര്യങ്ങൾ പറഞ്ഞതും ജിതിൻ ആകെ ഞെട്ടിപ്പോയി.... ഇനി എന്താണ് സംഭവിക്കുക എന്നത് ആർക്കും വ്യക്തമല്ല... ജിതിൻ പെട്ടെന്നു തന്നെ dr. ജെറിയെ വിളിച്ചു... കേട്ടത് വിശ്വസിക്കാൻ ആവാതെ ഡോക്ടറും....
"വിക്രം... ജിതിൻ.... നിങ്ങൾ രണ്ടുപേരും അനിഖയെ സൂക്ഷിക്കണം... അവളുടെ മേൽ എപ്പോഴും ശ്രദ്ധ വേണം... അവൾക്ക് ഒന്നും തന്നെ സംഭവിക്കാൻ പാടില്ല... ഒരുപക്ഷെ Maalika അനിഖയിൽ പ്രവേശിച്ചാൽ ഇതിനേക്കാൾ വലുതായിരിക്കും ഉണ്ടാവുക.... അനിഖയെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ രണ്ടുപേരുടെയും ഉത്തരവാദിത്തം ആണ്.... വിക്രമിന്റെ അമ്മയാണ് നമുക്ക് വെല്ലുവിളി ആവുന്നത്... അവരെ അവൾ എന്തെങ്കിലും ചെയ്യുമോ എന്നാണ് പേടി...."
"ഇല്ല... Maalika അമ്മയെ ഒന്നും ചെയ്യില്ല എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്..."
"വിക്രം.... നീ എങ്ങനെയാണ് ഇത്രയും ധൈര്യത്തോടെ അവളോട് സംസാരിച്ചത്..." Dr. ജെറി ചോദിച്ചു...
"അറിയില്ല dr.....may be അവൾക്ക് എന്നെ ഒന്നും ചെയ്യാനാവില്ല എന്ന കോൺഫിഡൻസ് കൊണ്ടാവും..... ഇതേ സംശയം എനിക്കും തോന്നിയിരുന്നു... അപ്പോൾ Maalika എന്തോ പറഞ്ഞിരുന്നു... പക്ഷേ... എനിക്കതിന്റെ പൊരുൾ വ്യക്തമായില്ല...." അവൻ പറഞ്ഞു...
"നിങ്ങൾ എല്ലാവരും സൂക്ഷിക്കുക.... എന്തു സഹായത്തിനും ഞാൻ കൂടെയുണ്ടാവും...." അത്രയും പറഞ്ഞ് dr. ജെറി കാൾ ഡിസ്‌ക്കണക്ട് ചെയ്തു...
ഇനി എന്ത് എന്ന ചോദ്യവുമായി അവർ പരസ്പരം മുഖത്തോട് മുഖം നോക്കി...
അനിഖ അവരെ രണ്ടുപേരെയും നോക്കി.... എന്തോ പ്രശ്നം ഉണ്ട് എന്ന് മനസിലായി.... അവളുടെ ഉള്ളിൽ സംശയങ്ങൾ പൊട്ടിമുളച്ചു....
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
ദിവസങ്ങൾ കടന്നു പോയി.... Maalika വിക്രമിന്റെ അമ്മയായി അഭിനയിച്ചു... കിട്ടുന്ന ഓരോ അവസരത്തിലും അനിഖയെ ഉപദ്രവിക്കാൻ തുടങ്ങി.... എങ്കിലും വിക്രവും ജിതിനും അവൾക്ക് കാവലായി ഉണ്ട്... അതുകൊണ്ട് തന്നെ അനിഖയുടെ ജീവന് ഒരാപത്തും സംഭവിച്ചിട്ടില്ല.... അമ്മയുടെ ഈ മാറ്റം അവളെ പേടിപ്പെടുത്തി എങ്കിലും അവൾ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നു.... എങ്കിലും Maalika ഒരു പരിധി വരെ ഒന്നും ചെയ്യില്ല എന്ന് മനസ്സിലായിരുന്നു.... ഉള്ളിന്റെ ഉള്ളിൽ പേടി നിറഞ്ഞു നിൽക്കുവാണെങ്കിലും ജിതിനും വിക്രവും അതെല്ലാം മറച്ചുപിടിച്ച് മറ്റുള്ളവരുടെയും Maalika യുടെയും മുന്നിൽ തകർത്തഭിനയിക്കുകയാണ്..... ഇതുവരെയായിട്ടും അനിഖ ക്ക് അവളുടെ ജീവിതത്തെ കുറിച്ച് ഒരു സൂചന പോലും വിക്രമിന്റെ അടുത്ത് നിന്നും ലഭിച്ചിരുന്നില്ല.... അതുകൊണ്ട് തന്നെ അവൾക്ക് ദേഷ്യവും സങ്കടവും... ഒരു ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു അവൾ....
ഇന്ന് അവർ മൂന്നുപേരും ഒരു മാന്ത്രികന്റെ അടുത്തേക്ക് പോകുകയാണ്.... ആത്മാക്കളെ മന്ത്രതന്ത്രങ്ങൾ കൊണ്ട് ഇല്ലാതാക്കുന്ന ഒരു മാന്ത്രികന്റെ അടുത്തേക്ക്..... അയാളുടെ വീട്ടിൽ പ്രവേശിച്ചതും ദിശ അറിയാതെ ഒരു ഇളം കാറ്റ് അവിടേക്ക് വന്നു.... ചുറ്റും വ്യത്യസ്തമായ അന്തരീക്ഷം..... പേടിപ്പെടുത്തുന്ന അന്തരീക്ഷം....
വിക്രവും ജിതിനും ഉള്ളിലേക്ക് പ്രവേശിച്ചു.... കാര്യങ്ങൾ മനസ്സിലാവാതെ അനിഖ വിക്രമിന്റെ കയ്യിൽ തൂങ്ങി അവന്റെയൊപ്പം നടന്നു.....
മാന്ത്രികന്റെ സന്നിദ്ധിയിൽ എത്തി.... അയാൾ കണ്ണുകളടച്ചു എന്തോ മന്ത്രം ഉരുവിടുകയായിരുന്നു.....
"നിങ്ങളുടെ ആഗമന ഉദ്ദേശം എനിക്ക് മനസ്സിലായിരിക്കുന്നു..... നിങ്ങളുടെ ഈ സാഹജര്യത്തിന് പിന്നിൽ ഒരു കഥയുണ്ട്.... അത് അറിയണമെങ്കിൽ നിങ്ങളുടെ കൊട്ടാരത്തിൽ ഉള്ള ആരും ഉപയോഗിക്കാത്ത ആ മുറിയിൽ ഒരു വിലപിടിപ്പുള്ള വസ്തു ഉണ്ട്.... ഒരു സ്വർണ നിറത്തിലുള്ള ഒരു വസ്തു കൊണ്ട് അതിനെ പൊതിഞ്ഞു വച്ചിട്ടുണ്ട്.... എത്രയും പെട്ടെന്ന് ആ വസ്തു എന്റെ മുന്നിൽ എത്തിക്കുക...." കണ്ണുകൾ അടച്ചു കൊണ്ട് തന്നെ അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങൾ കേട്ട് ഞെട്ടിനിൽക്കാനെ മൂവർക്കും സാധിച്ചുള്ളൂ.... ഇയാൾ പറയുന്നത് ഏത് മുറിയുടെ കാര്യമാണെന്ന് വിക്രമിന് മനസ്സിലായതും വിക്രം പെട്ടെന്ന് തന്നെ കാർ എടുത്ത് വീട്ടിലേക്ക് പോയി.... ജിതിനും അനിഖയും അയാളുടെ ഓരോ വാക്കുകളും കാതോർക്കുകയായിരുന്നു.....
കൊട്ടാരത്തിൽ എത്തിയതും വിക്രം സ്റ്റൈർ കയറി മുകളിലേക്ക് നടന്നു.... Maalika അറിയാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.... വേഗം തന്നെ താക്കോലുമായി അവൻ ആരും കയറാത്ത ആ റൂമിനു മുന്നിൽ എത്തി.... ഏതാ താക്കോൽ എന്നവന് അറിയില്ലായിരുന്നു.... എല്ലാതും അവൻ പരിശോധിച്ച് നോക്കി... അവസാനം ആ വലിയ കതക് ഒരു ശബ്ദത്തോടെ തുറന്നതും വിക്രം അതിനുള്ളിലേക്ക് കയറി.... മുഴുവൻ പൊടിപിടിച്ചു കിടക്കുകയാണ്.... എങ്ങനെയൊക്കെയോ അവൻ ആ മുറിയുടെ എല്ലായിടത്തും അത് അന്വേഷിക്കാൻ തുടങ്ങി.... ആ മുറി മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം.... അവസാനം ഒരു വലിയ കർട്ടൻ അവന്റെ കണ്ണുകളിൽ ഉടക്കിയതും അവൻ ആ കർട്ടൻ വലിച്ചൂരി..... അത് കണ്ടതും അവൻ ഞെട്ടി പിറകോട്ടു നീങ്ങി..... ഒരു വലിയ ചായം പൂശിയ ചുമരായിരുന്നു അത്.... പക്ഷേ.... ആ ചുമരിലെ രൂപം Maalika യുടേതായിരുന്നു..... ഒരു രാജകുമാരിയായി അവളെ അതിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്.... അതിന്റെ കൂടെ തന്നെ മറ്റെന്തോ ഉണ്ടായിരുന്നു എങ്കിലും അവിടെയുള്ളത് മാഞ്ഞു പോയത് കാരണം വിക്രമിന് അത് എന്താണെന്ന് മനസിലാക്കാൻ സാധിച്ചില്ല....
പെട്ടെന്ന് എന്തോ കണ്ണിലുടക്കിയതും അവൻ ആ ചുമരിന് താഴെയുള്ള ഒരു വലിപ്പ് തുറന്നതും അതിൽ ഒരു സ്വർണം പൂശിയ കവറുള്ള ഒരു പുസ്തകമായിരുന്നു അത്... അവൻ അത് തുറന്ന് നോക്കാൻ ആഞ്ഞതും പെട്ടെന്ന് എന്തോ അവന്റെ മനസ്സ് ഇത് അയാളെ ഏൽപ്പിക്കുന്നതാണ് നല്ലത് എന്നവന് തോന്നി....
ആ പുസ്തകം നെഞ്ചോടടക്കി പിടിച്ച് അവൻ പെട്ടെന്ന് തന്നെ അയാളുടെ അടുത്തേക്ക് പോയി....
ഇതെല്ലാം കണ്ടുകൊണ്ട് Maalika പുഞ്ചിരിക്കുന്നുണ്ടായിരുന്നു.....
"എന്റെ കഥ തേടി പോവുകയാണല്ലേ....ആയിക്കോ.... അവസാനം നീ എന്റെ അടുത്തേക്ക് തന്നെ എത്തിച്ചേരും പ്രിയനേ.....*ഷഹൻഷാ*..."
>>>>>>>>>>>
വിക്രം ആ പുസ്തകം അയാളുടെ കയ്യിൽ ഏൽപ്പിച്ചു... അയാൾ അത് വാങ്ങി അവരോട് ഇരിക്കാൻ ആവശ്യപ്പെട്ടു.....
"ഈ പുസ്തകത്തിനു എത്രത്തോളം പഴക്കം ഉണ്ടെന്ന് അറിയാമോ വിക്രമിന്? " വിക്രമിനെ നോക്കി അയാൾ ചോദിച്ചതും വിക്രം ആ പുസ്തകത്തെ നോക്കി.... ഇല്ല.... വലിയ പഴക്കം തോന്നുന്നില്ല....
"ഇത് ഏകദേശം അഞ്ഞൂറ് വർഷത്തോളം പഴക്കമുണ്ട്...." അയാളുടെ വാക്കുകൾ മൂന്നുപേരിലും ഞെട്ടലുണ്ടാക്കി....
"ഇത് ആരുടേതാണെന്ന് അറിയാമോ.... നിങ്ങൾ ആരെയാണോ നശിപ്പിക്കാനായി ഇങ്ങോട്ട് വന്നത്.... അയാളുടേത് തന്നെ.... Maalika യുടേത്....." അയാളുടെ ഓരോ വാക്കുകളും കേട്ട് തറഞ്ഞിരിക്കാനെ അവർക്കായുള്ളൂ....
"നിങ്ങൾ വിചാരിക്കുന്ന പോലെ Maalika ഒരു ദുർആത്മാവ് അല്ല... അവൾക്ക് അവളുടേതായ ന്യായങ്ങൾ ഉണ്ട്.... അവൾ തന്റെ പ്രണയത്തിനു വേണ്ടി പൊരുതുകയാണ്.... സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന യക്ഷിയാണ്..... ഒരിക്കലും അവൾ മറ്റുള്ളവരെ ഉപദ്രവിക്കില്ല...... അവളെ കുറിച്ച് അറിയണമെങ്കിൽ അവളുടെ ജീവിതം എന്തായിരുന്നുവെന്ന് അറിയണം.... അവൾ ആരായിരുന്നു എന്ന് അറിയണം.... അതെല്ലാം ഈ താളുകളിൽ നിന്ന് നിങ്ങൾ മനസ്സിലാക്കണം..... നിങ്ങൾ അറിയണം...... *Maalika എന്ന രാജകുമാരിയുടെ കഥ*..... *ഷഹൻഷാ യുടെയും Maalika യുടെയും പ്രണയകഥ *....."
"Maalika യുടെയും ഷഹൻഷായുടെയും പുനർജ്ജന്മമാണ് എന്റെ മുന്നിലിരിക്കുന്ന നിങ്ങൾ രണ്ടുപേരും....." അയാൾ വിക്രമിനെയും അനിഖയെയും ചൂണ്ടികൊണ്ട് പറഞ്ഞു...
"നിങ്ങൾ ഈ കുട്ടിയെ എത്രത്തോളം സംരക്ഷിച്ചിട്ടും ഗുണമില്ല.... കാരണം ഇന്നല്ലെങ്കിൽ നാളെ Maalika ഇവളുടെ ശരീരത്തിൽ പ്രവേശിക്കും....."
"ഇതൊക്കെയും ഒരു നിമിത്തമാണ്.... Maalika യിലേക്കുള്ള നിങ്ങളുടെ വഴികളാണ് ഓരോന്നും.... അവളെ നിങ്ങൾ അറിയണം.... അത് അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെയാണ്... പ്രകൃതി പോലും അതിന് അനുകൂലമാണ്...."
അയാൾ പതിയെ അതിലെ ഓരോ താളുകളും മറിച്ചുതുടങ്ങി....
*Shahanshaah Ki Shahazaadi Maalika*
*Shahanshaah Ki Shahazaadi Maalika*
അയാൾ ആ പുസ്തകം വിക്രമിന്റെയും അനിഖയുടെയും കയ്യിൽ ഏൽപ്പിച്ചു...വായിക്കാനെന്ന പോലെ ആംഗ്യം കാണിച്ചതും അവർ രണ്ടുപേരും അതിലെ ഓരോ വരികളിലൂടെയും കണ്ണുകൾ പായിച്ചു.....
*****----*****--**-----------****-------***-*---*--------****
അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ്....
നാട് ഭരിച്ചിരുന്ന കബീർ ഖാൻ ചക്രവർത്തിയുടെയും സുൽത്താന റാണിയുടെയും ഒരേ ഒരു പുത്രി... അല്ലാ ദത്തുപുത്രി...ഞാൻ....*Maalika*എന്ന രാജകുമാരി...
അവരുടെ ഒരേ ഒരു മകൻ ആയിരുന്നു *Shahanshaah khan * ചക്രവർത്തി. പണ്ടൊരിക്കെ കൊട്ടാരത്തിലെ വലിയ കവാടത്തിനു മുന്നിൽ കൊണ്ടിട്ടതാണത്രേ എന്നെ. ആരാണ് എന്നോ... എന്താണ് എന്നോ അറിയാതെ രാജാവും റാണിയും എന്നെ വളർത്തുകയായിരുന്നു. പൊതുവെ പെൺകുട്ടികളോട് താല്പര്യം ഉള്ളവരായിരുന്നു അവർ.... എന്നെ അവരുടെ കൊട്ടാരത്തിലെ രാജകുമാരിയായി വാഴിച്ചു... ഷഹൻഷാ യെ അബ്ബാ(രാജാവ് )ഒരു നല്ല യോദ്ധാവും പോരാളിയും ധീരനും ആക്കിത്തീർക്കുവാൻ ആയി മറ്റൊരിടത്തേക്ക് പറഞ്ഞയക്കുകയായിരുന്നു...തന്റെ സഹോദരനായി കാണേണ്ടവനെ എനിക്ക് അങ്ങനെ ഒരു രീതിയിൽ കാണാൻ കഴിയില്ലായിരുന്നു... ഓർമ വെച്ചതുമുതൽ ഷഹൻഷാ എന്റെ കൂടെ ഉണ്ടാവുമായിരുന്നു... അവനെ മറ്റൊരിടത്തേക്ക് ശിക്ഷണത്തിനായി പറഞ്ഞയച്ചപ്പോഴായിരുന്നു എനിക്ക് ആദ്യമായി അവനോടുള്ള ഇഷ്ടം പ്രണയം ആണെന്ന് മനസ്സിലായത്... അവന്റെ മനസ്സിൽ എന്താണെന്ന് അറിയില്ലായിരുന്നു... ഇടയ്ക്കിടെ മാത്രം കൊട്ടാരത്തിലേക്ക് വരുന്നവനെ അവൾ സന്തോഷത്തോടെ നോക്കി കാണുമായിരുന്നു....
അങ്ങനെയിരിക്കെ ഒരു നാൾ അന്യനാട്ടിലെ രാജാവിൽ നിന്നും ഒരു കത്ത് വന്നു.... ആ നാട്ടിലെ രാജകുമാരന് എന്നെ നിക്കാഹ് ചെയ്യാൻ താല്പര്യം ഉണ്ടെന്ന് അറിയിച്ചു കൊണ്ടായിരുന്നു ആ കത്ത്... രാജ്യസദസ്സിൽ അത് ചർച്ച ചെയ്യപ്പെട്ടു... എന്റെ മാതാപിതാക്കൾക്ക് അത് വലിയൊരു സന്തോഷം ഇല്ലാതാക്കുന്ന ഒന്നായിരുന്നു... എന്നെ മറ്റൊരു നാട്ടിലേക്ക് അയക്കുന്നതിന്റെ വിഷമം... എന്നെ പിരിയുന്നതിന്റെ സങ്കടം... പക്ഷേ... രാജ്യസദസ്സിലെ മറ്റു പ്രഭുക്കന്മാർ അതിനെ എതിർക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... അത് എന്തിനായിരുന്നു എന്ന് അന്ന് എനിക്ക് വ്യക്തമായില്ല.... പക്ഷേ... പിന്നീട് ഞാൻ മനസ്സിലാക്കി... അവരുടെ കഴുകൻ കണ്ണുകൾ എന്റെ പിറകെ ആണെന്ന്... ദേഷ്യവും വെറുപ്പും തോന്നി... അബ്ബയോട് പറയാൻ നിന്നപ്പോഴായിരുന്നു അബ്ബാ അത് പറഞ്ഞത്... Maalika യെ നിക്കാഹ് ചെയ്യുന്നത് ഷഹൻഷാ ആണെന്ന്.... ആദ്യം അമ്പരപ്പ് ആയിരുന്നു... എന്റെ മനസ്സിലുള്ളത് മനസ്സിലാക്കിയ പോലെ ആയിരുന്നു അബ്ബായുടെ ഓരോ പ്രവൃത്തികളും... സന്തോഷം തോന്നി....
"Maalika ഞങ്ങളുടെ ദത്തുപുത്രി... അല്ലാ ഞങ്ങളുടെ പുത്രി തന്നെയാണ്... പക്ഷേ... അവളെ മറ്റൊരാളെ... അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയക്കാൻ ഞങ്ങൾക്ക് സാധിക്കില്ല... ഞങ്ങൾ കണ്ണടക്കുന്നത് വരെ അവൾ ഞങ്ങളുടെ കൂടെ വേണം... എന്തുകൊണ്ടും നല്ലത് ഷഹൻഷാ അവളെ നിക്കാഹ് ചെയ്യുന്നതാണ്..."
രാജാവിന്റെ വിളംബരം കേട്ടു നിന്ന മറ്റു പ്രഭുക്കന്മാർ അതിനെ എതിർത്തു...സഹോദരനായി കാണേണ്ട ഒരാളെ എങ്ങനെ നിക്കാഹ് ചെയ്യും... അത് നിഷിദ്ധമാണ്... അല്ലാഹ്(allah) അത് പൊറുക്കില്ല... എന്നൊക്കെ ആയിരുന്നു അവരുടെ നിലപാട്.... പക്ഷേ.... Maalika യോടുള്ള അമിതമായ താല്പര്യം കാരണം ആ പ്രഭു എന്തൊക്കെ വിളിച്ചുപറഞ്ഞു...
"Maalika യെ ഞാൻ ഒരിക്കലും എന്റെ സഹോദരി ആയിട്ട് കണ്ടിട്ടില്ല.... അവൾ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായിട്ട് അറിയുന്നത് കൊണ്ടുതന്നെ.... എനിക്ക് അവൾ എന്റെ പ്രണയമാണ്... Maalika ക്ക് എന്നോടും..." എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഷഹൻഷാ യുടെ പ്രതികരണം.... അതുവരെ ബഹളം വെച്ചിരുന്ന പ്രഭു അത് കേട്ടതും നിശബ്ദമായി... എല്ലാവരെയും ചുട്ടെരിക്കാനുള്ള പാകത്തിൽ നോക്കി അയാൾ അവിടെ നിന്നും പോയി....
കേട്ടത് വിശ്വസിക്കാൻ ആവാതെ maalika തറഞ്ഞു നിന്നു... രാജാവും റാണിയും അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു...
"നിങ്ങൾ രണ്ടുപേരും ഒന്നിക്കേണ്ടവരാണ്.... അത് ഞങ്ങൾ നേരത്തെ തീരുമാനിച്ചതാ... Maalika... നീ ഞങ്ങളുടെ മകളാണ്... ഞങ്ങൾക്ക് തീരുമാനിക്കാം നീ എവിടെയാണ് ജീവിക്കേണ്ടത് എന്ന്... ഞങ്ങൾക്ക് അറിയാം Maalika നിനക്ക് ഇവനോടുള്ള പ്രണയം... തോഴികളോടൊപ്പം നീ പറയുന്ന ഓരോ കാര്യവും ഞങ്ങൾ അറിയുന്നുണ്ട്.... ഓർമ വെച്ചത് മുതലേ ഇവൾ നിന്റെ കൂടെയാണ് ഷഹൻഷാ... ആ ഇവളെ ഇനിയും നല്ലപോലെ നോക്കേണ്ടത് നീ തന്നെയാണ്... നിന്നോളം മറ്റൊരാളും അവൾക്ക് പകരമാവില്ല...." അബ്ബാ പറയുന്ന കാര്യങ്ങൾ കേട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു.... എനിക്ക് വേണ്ടപ്പെട്ടവർ... ഇവരോളം മറ്റൊരാളും എനിക്ക് പകരമാവില്ല....
^^^^^^
"Maalika......." അത്രയും ആർദ്രമായിരുന്നു അവന്റെ സ്വരം... അവളുടെ ചെവിയോരം വന്ന് അവൻ അവളെ പുണർന്നതും അവൾ ഞെട്ടിപോയി... എന്തെന്നില്ലാത്ത ഒരു പരവേഷം.... അവളിൽ നാണം നിറഞ്ഞു...
"എന്നെ വിട് ഷഹൻഷാ.... ആരെങ്കിലും കാണും..." പേടിയോടെ ചുറ്റും നോക്കി അവൾ മൊഴിഞ്ഞു...
"ഇല്ലാ... എന്നോട് പ്രണയമാണെന്ന് എന്തേ നേരത്തെ പറഞ്ഞില്ല..."അവൻ ഒന്നൂടെ ചേർന്നു നിന്നുകൊണ്ട് കാതിൽ ചോദിച്ചു... Maalika കണ്ണുകൾ ഇറുകിഅടച്ചു... എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല... അവളുടെ വയറിലൂടെ ചുറ്റിയ കൈകൾ മുറുക്കി ഒന്നൂടെ അവളെ ചേർത്തുപിടിച്ചു... ഒന്നും ഉരിയാടാനാവാതെ അവൾ നിന്ന് വിയർത്തു...
"കുമാരി..... യാ അള്ളാഹ്..." തോഴിയുടെ വിളി കേട്ട് രണ്ടുപേരും ഞെട്ടികൊണ്ട് അകന്നുമാറി.... തോഴി കണ്ണും മിഴിച്ച് നിൽക്കുകയായിരുന്നു....
"എന്നോട് ക്ഷമിക്കൂ കുമാരാ... ഞാൻ അറിഞ്ഞില്ല...." പെട്ടെന്നു തന്നെ അവൾ അവിടെ നിന്നും അപ്രത്യക്ഷമായി.... Maalika യും ഷഹൻഷാ യും അതുകണ്ടു പൊട്ടിച്ചിരിച്ചു.... പതിയെ ഷഹൻഷാ അവളെ നോക്കി നിന്നു... അപ്പോഴും ചിരിക്കുകയായിരുന്നു അവൾ... ആരോ തന്നെ നോക്കുന്നുണ്ടെന്ന് തോന്നിയതും Maalika ചിരി നിർത്തി... അവനെ നോക്കി.... രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.... കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു....
പക്ഷേ... അവർ അറിയുന്നുണ്ടായിരുന്നില്ല അവരെ തകർക്കാൻ ഒരാൾ തുനിഞ്ഞിറങ്ങിയിട്ടുണ്ടെന്ന്.... അവരെ തന്നെ വീക്ഷിക്കുന്ന ആ കഴുകൻ കണ്ണുകൾ.... കുടിച്ചിരുന്ന മദ്യത്തിന്റെ ചില്ലുഗ്ലാസ് അയാൾ ദേഷ്യത്തോടെ പൊട്ടിച്ചു.... കൈയിൽ നിന്നും രക്തം ഒഴുകി... അപ്പോഴും പക മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാളുടെ മനസ്സിൽ..... Maalika യെ ആസ്വദിക്കാൻ കഴിയാതെ പോയതിലുള്ള നിരാശ.... എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അയാൾ നിഗൂഢമായി പുഞ്ചിരിച്ചു....
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"പിന്നീട് അവൾക്ക് എന്ത് സംഭവിച്ചു....?" അനിഖ ചോദിച്ചു.... വിക്രം അവളുടെ കൈയിൽ മുറുകെ പിടിച്ചു.... വിക്രം അയാൾ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ വേണ്ടി ആകാംഷയോടെ നോക്കി...
"പിന്നീട് അവർ പ്രണയിക്കുകയായിരുന്നു.... അവരുടെ പ്രണയം എല്ലാവരും അംഗീകരിച്ചു... കാറ്റും മഴയും വെയിലും മഞ്ഞും... പ്രകൃതി പോലും അവരുടെ പ്രണയം അംഗീകരിച്ചു കഴിഞ്ഞിരുന്നു...."
"പക്ഷേ... എനിക്ക് മനസ്സിലാവുന്നില്ല.... അന്ന് ആ ആക്‌സിഡന്റ്.... Maalika.... അനിഖയുടെ ഇപ്പോഴത്തെ അവസ്ഥ.... ഇതിനു ആദ്യം മറുപടി പറയൂ നിങ്ങൾ..." ജിതിൻ എന്തെല്ലാമോ ആലോചിച്ചുകൊണ്ട് അയാളുടെ നേരെ ചോദിച്ചു... അയാൾ ഒന്ന് പുഞ്ചിരിച്ചു...
"അനിഖ.... അനിഖ ക്ക് എല്ലാം ഓർമ വരും... അത് നിങ്ങൾ എത്ര തടഞ്ഞു വെച്ചിട്ടും കാര്യമില്ല... Maalika ഇവളുടെ ശരീരത്തിലേക്ക് തന്നെ കടന്നു വരും... പക്ഷേ... അവളെ പേടിക്കരുത്... ഞാൻ പറഞ്ഞല്ലോ അവൾ ഒന്നും ചെയ്യില്ല... അവൾക്ക് ചിലത് ചെയ്തു തീർക്കാൻ ഉണ്ട്...അതിനു അവളെ അനുവദിക്കണം..."
അയാൾ പറഞ്ഞു നിർത്തി.
"രണ്ടുവർഷങ്ങൾക്ക് മുമ്പ്... എന്റെ കമ്പനിയിൽ വെച്ചാണ് Maalika യെ കാണുന്നത്.... എന്തിനും എന്നോടൊപ്പം ഉണ്ടാവും... എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു അവൾ... ഒരു സഹോദരിയെ പോലെ തന്നെ ആയിരുന്നു എനിക്ക് അവൾ... പക്ഷേ... പിന്നീട് അവളുടെ ഭാവത്തിൽ മാറ്റം വന്നുതുടങ്ങി.. അവളുടെ കണ്ണുകളിൽ എന്നെ കാണുമ്പോൾ ഉണ്ടാകുന്ന പ്രത്യേക തിളക്കം ഞാൻ ശ്രദ്ധിച്ചു തുടങ്ങി... പതിയെ അവൾക്ക് എന്നോടുള്ള പ്രണയം ഞാൻ മനസ്സിലാക്കി... നല്ല പോലെ എതിർത്തു... പക്ഷേ... അവൾ തയ്യാറായിരുന്നില്ല.... പിന്നീട് ഞാൻ അവൾക്ക് നഷ്ടപ്പെടും എന്ന് തോന്നിയപ്പോഴാണ് അവൾ ഒരു ആത്മാവ് ആണെന്ന് അവൾ നേരിട്ട് പറഞ്ഞത്... ആദ്യം ഒന്ന് ഞെട്ടി... പേടിച്ചു.... അവളെ ഭയന്ന് വേഗം തന്നെ അനിഖ അല്ലാ... ശ്രീയുമായുള്ള വിവാഹത്തിന് മുതിർന്നത്... ഇനി മറ്റൊരു വഴി ഇല്ല എന്ന് കണ്ടപ്പോഴാണ് അവൾ ശ്രീയിലേക്ക് കടന്നത്... പക്ഷേ... ഞാൻ അതറിഞ്ഞിരുന്നില്ല.... എൻഗേജ്മെന്റ് കഴിഞ്ഞ് ഞാനും ശ്രീയും ഒരുമിച്ച് തിരിച്ചു വന്നപ്പോഴായിരുന്നു ശ്രീയിൽ നിന്ന് ഞാൻ മനസ്സിലാക്കിയത്.... അവൾ Maalika ആയിരുന്നു എന്നത്... ഉടനെ ജിതിനെ അറിയിക്കുകയായിരുന്നു.... പേടി കാരണം എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു... ആ ഒരു വെപ്രാളത്തിൽ ഡ്രൈവ് ചെയ്തോണ്ടിരുന്നപ്പോൾ ബാലൻസ് തെറ്റി കാർ ഒരു മതിലിൽ ഇടിക്കുകയായിരുന്നു... പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.... പിന്നേ കണ്ണ് തുറന്ന് നോക്കുമ്പോൾ ഹോസ്പിറ്റലിൽ.... " വിക്രം അയാളോട് എന്നപോലെ പറഞ്ഞു നിർത്തി... അനിഖ ഒന്നും മനസ്സിലാവാതെ വിക്രമിനെ നോക്കി നിന്നു....
അയാൾ വീണ്ടും പുഞ്ചിരിച്ചു....
"എല്ലാം അവളുടെ തീരുമാനങ്ങൾ ആണ്... ഇത് ഇവിടം വരെ എത്തിക്കാൻ അവൾ നേരത്തെ തീരുമാനിച്ചതാണ്.... അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്... അനിഖയുടെ ഓർമ്മകൾ നഷ്ടപ്പെടുത്തിയത് മാത്രമാവും അവൾ ഒരുക്കലും പ്രതീക്ഷിക്കാതിരുന്നത്... പക്ഷേ... അവൾ വിചാരിച്ചാൽ എല്ലാം നടക്കും...." അയാൾ പറഞ്ഞു നിർത്തിയതും എല്ലാവരിലും ഭയം നിറഞ്ഞു...
"പക്ഷേ... ഇതിനു മാത്രം എന്താണ് അവൾക്ക് സംഭവിച്ചത്.... പിന്നീട് എന്താണ് സംഭവിച്ചത് എന്ന് പറയൂ ..." ജിതിൻ ആകുലതയോടെ ചോദിച്ചു...
"പിന്നീട്.... അവരുടെ പ്രണയം പൂവണിഞ്ഞു.... എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങൾ..... പക്ഷേ... അവരുടെ സന്തോഷങ്ങൾ ഇല്ലാതാക്കാൻ മറ്റൊരാൾ കൂടി അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു......" അയാൾ പറഞ്ഞു നിർത്തി...
"ആരായിരുന്നു അത്...."
"*Maalika യുടെ അമ്മ.... Maalika യെ പ്രസവിച്ചു... അവളെ ഉപേക്ഷിച്ചു പോയ അവളുടെ അമ്മ....*"
"എന്ത്..... Maalika യുടെ അമ്മയോ.... അതെങ്ങനെ...." വിക്രം സംശയത്തിലായി....
"പറയാം.... എല്ലാം പറയാം.... ആദ്യം അവളുടെ അമ്മ ആരാണ് എന്നും എന്തായിരുന്നു എന്നും അറിയണം...."
"ആ സ്ത്രീ.... അത്രക്കും നീചയായ ഒരു സ്ത്രീയായിരുന്നു അവർ.... എല്ലാ ദുഷ്ചെയ്തികളും അവർ ചെയ്യുമായിരുന്നു....ആ നാട്ടിൽ അവരെ അത്രയും ക്രൂരതയും ദുഷ്ചിന്തകളും ഉള്ള മറ്റാരും ഇല്ലായിരുന്നു.... ഒരു ദുർമന്ത്രവാദി ആയിരുന്നു അവർ.... രാജാവിനെയും കുടുംബത്തെയും നശിപ്പിക്കാൻ അവർ ചെയ്തു കൂട്ടിയതൊന്നും ചെറുതല്ല.... ആ സ്ത്രീ കാരണം ആ നാട്ടിലെ എല്ലാവരും ബുദ്ധിമുട്ടിലായിരുന്നു.... അങ്ങനെയിരിക്കെയാണ് അവരെ എല്ലാവരും ചേർന്ന് നാടു കടത്തിയത്... പിന്നീട് അവരെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു....."
(എല്ലാ fairy tales ലും ഒരു ദുർമന്ത്രവാദി ഉണ്ടാവുമല്ലോ.... ഇതിൽ Maalika യുടെ അമ്മ അത്തരം ഒരു സ്ത്രീ ആണ് )
"പിന്നീട് എങ്ങനെയാണ് അവർ maalika യുടെ ജീവിതത്തിലേക്ക് വന്നത്...? അവരെ നാടുകടത്തിയതല്ലേ... പിന്നെയും അവർ മറ്റുള്ളവരെ ദ്രോഹിക്കാൻ വന്നോ...?" ജിതിൻ ചോദിച്ചു പോയി.
"ഇല്ല.... അവർ ഒരിക്കലും വന്നിട്ടില്ല.... പക്ഷേ..... Maalika യെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞു... Maalika ആരാണെന്നും.... Maalika യുടെ അമ്മ ആരാണെന്നും.... അവർ എല്ലായിടത്തും അത് അറിയിച്ചു.... അതോടെ Maalika രാജകുമാരിയെ എല്ലാവരും വെറുത്തു തുടങ്ങി... അവരുടെ മകൾ ആയി ജനിച്ചു എന്ന കാരണം കൊണ്ട്..... Maalika യെയും നാടുകടത്താൻ എല്ലാവരും അഭിപ്രായപ്പെട്ടു.... ഒന്നും ചെയ്യാനാവാതെ രാജാവും റാണിയും നിസ്സഹായരായി നിന്നു... അപ്പോഴും അവൾക്ക് താങ്ങായി അവളുടെ പ്രണയം അവളെ ചേർത്തുപിടിച്ചിരുന്നു...."
"പക്ഷേ... ആർക്കും അറിയാത്ത ആ രഹസ്യം അയാൾ അറിഞ്ഞു... Maalika യെ കാമവെറിയോടെ നോക്കി നിന്ന ആ പ്രഭു.... Maalika യുടെ അമ്മ.... ഗർഭിണിയായത് എങ്ങനെ ആണെന്ന്... ആരാണ് maalika യുടെ അച്ഛൻ എന്നും അയാൾ അറിഞ്ഞു... അതോടെ Maalika യുടെ അമ്മയെ അയാൾ കൊലപ്പെടുത്തി...." അയാൾ പറയുന്നത് ഒന്നും മനസ്സിലാവാതെ മൂവരും ഞെട്ടി നിന്നു...
"എന്തൊക്കെയാ സംഭവിക്കുന്നത്.... ഞങ്ങൾക്ക് മനസ്സിലായില്ല.... ആരായിരുന്നു Maalika യുടെ അച്ഛൻ...? അയാൾ എന്തിനാ Maalika യുടെ അമ്മയെ കൊലപ്പെടുത്തിയത്...?" ഒന്നും മനസ്സിലാവാതെ മൂവരും അയാളെ നോക്കി.
"*Maalika യുടെ അച്ഛൻ... അത്... അയാൾ തന്നെയായിരുന്നു..... Maalika യുടെ അമ്മയെ കീഴ്പ്പെടുത്തിയത് അയാൾ തന്നെയായിരുന്നു.... അവർ ഗർഭിണി ആയ ശേഷമാണ് നാടുവിട്ടത്.... അയാളോടുള്ള ദേഷ്യത്തിൽ ആ അമ്മ അവളെ കൊട്ടാരത്തിൽ തന്നെ ഉപേക്ഷിച്ചു... അവൾ അവിടെ തന്നെ വളരണം... അയാളുടെ മുമ്പിൽ തന്നെ വളരണം എന്ന ചിന്തയാണ് അവരെ കൊട്ടാരത്തിന്റെ കവാടത്തിനു മുന്നിൽ അവളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്..... പക്ഷേ... തന്റെ രക്തമാണെന്ന് അറിയാതെ അവളെ അയാൾ ഒരുപാട് കൊതിച്ചുപോയി... എങ്കിലും എല്ലാം അറിഞ്ഞിട്ടും അയാൾ സ്വന്തം മകൾ ആണെന്ന കാര്യം പോലും ഓർക്കാതെ അവളെ ആഗ്രഹിച്ചുകൊണ്ടിരുന്നു..... ഇത് മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടിയാണ് അയാൾ Maalika യുടെ അമ്മയെ ഇല്ലാതാക്കിയത്....*"
കേട്ടത് വിശ്വസിക്കാൻ ആവാതെ മൂവരും തറഞ്ഞുപോയി.... സ്വന്തം മകൾ ആണെന്നും അറിഞ്ഞിട്ടും അയാൾ.... എന്ത് ക്രൂരനായിരിക്കും അയാൾ.....
"ആഹ്ഹ....." ആ സിദ്ധന്റെ നിലവിളി ആണ് അവരെ ചിന്തയിൽ നിന്നും ഉണർത്തിയത്.... അയാൾ നെഞ്ചിൽ കൈ വെച്ച് വേദന കൊണ്ട് അലറുകയായിരുന്നു....
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ നിന്നു.... അയാളുടെ സഹായികൾ വന്ന് അയാളെ താങ്ങിപിടിച്ചു...
ആ വേദനയിലും അയാൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.... അത് മൂവരെയും അത്ഭുതപ്പെടുത്തി.
"എനി... എനിക്ക് നിങ്ങളോട് ഇതിന്റെ... ബാക്കി.... ബാക്കി പറയാൻ സാധിക്കുമെന്ന് തോന്നുന്നില്ല.... ഇനി എല്ലാം... അവൾ... Maa... Maalika പറയും.... എല്ലാം ശരിയാക്കാൻ ഞാൻ വരും അങ്ങോട്ട്... ദൈവം വിധിച്ചിട്ടുണ്ടെൽ...." അത്രയും തളർച്ചയോടെ പറഞ്ഞ് അയാളും അയാളെ താങ്ങിപിടിച്ചിരുന്ന സഹായികളും അവിടം വിട്ടു...
"സ്വാമിക്ക് പെട്ടെന്നു നെഞ്ചുവേദന വന്നു..." ആരോ പറയുന്നത് കേട്ട് അവർ മൂന്നുപേരും അവിടെ നിന്നും തിരിച്ചു...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
വിക്രമിന്റെ വീട്ടിലെത്തിയതും മൂവരും അകത്തേക്ക് പ്രവേശിച്ചു.... ഹാളിൽ തന്നെ അമ്മ... അല്ലാ... Maalika ഇരിക്കുന്നുണ്ടായിരുന്നു..... അവളെ കണ്ടതും വിക്രം ആ പുസ്തകം പിറകിലേക്ക് പിടിച്ചു... എന്നാൽ Maalika അവരെ നോക്കി പുഞ്ചിരിച്ചു....
ഒന്നും പറയാതെ അവർ റൂമിലേക്ക് നടന്നു.... അനിഖ ക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി... എങ്ങനെ ഇങ്ങനെ ഒരു അവസ്ഥ വന്നു എന്നത്.... പക്ഷേ.... അതു മാത്രമേ തനിക്ക് അറിയുകയുള്ളൂ.... ഓർമ്മകൾ തിരിച്ചു കിട്ടിയില്ല എന്നത്.... വിക്രമിന്റെ ഓരോ വാക്കുകളും ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു.... പ്രണയത്തിലായിരുന്നു... എന്ന്..... ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞു... എന്നൊക്കെ..... പക്ഷേ.... ഒന്നിനും തെളിവില്ല..... Maalika യെ ആലോചിക്കുമ്പോൾ എനിക്ക് പേടി തോന്നുന്നില്ല.... അവൾ എന്റെ ശരീരത്തിൽ പ്രവേശിക്കും എന്ന് പറഞ്ഞപ്പോഴും ഭയം തോന്നിയില്ല.... എന്തുകൊണ്ടാണെന്ന് അറിയില്ല.... ചിലപ്പോൾ എന്റെ മുൻജൻമം ആയതുകൊണ്ടാവുമോ....? അനിഖ ആലോചിച്ചുകൊണ്ടിരുന്നു...
അതേ സമയം... വിക്രം ഓരോന്ന് ആലോചിക്കുകയായിരുന്നു.... ഒരുപക്ഷെ... Maalika ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാനും എന്റെ ശ്രീയും ഇപ്പൊ ഇങ്ങനെ കഴിയേണ്ടി വരില്ലായിരുന്നു.... അവന്റെ ചിന്തകൾ രണ്ടു വർഷം പിറകോട്ടു സഞ്ചരിക്കാൻ തുടങ്ങി...
വിക്രമിന്റെ അമ്മയുടെ ഉറ്റ കൂട്ടുകാരി ശ്രീപാർവതി യുടെ ഒരേ ഒരു മകളാണ് അനിഖ ശ്രീ പാർവതി എന്ന ശ്രീക്കുട്ടി.... അച്ഛൻ ശ്രീയെ ഗർഭിണി ആയിരുന്നപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി... പാർവതിയമ്മ ആകെ തകർന്നുപോയിരുന്നു... ശ്രീ ക്ക് ഒരു വയസ്സായപ്പോൾ ആണ് ആ അമ്മ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്... അമ്മയും ഞാനും കുറച്ച് സെർവെൻറ്സും മാത്രമുള്ള ഈ വീട്ടിലേക്ക് അമ്മ കൈ പിടിച്ച് കയറ്റുകയായിരുന്നു... വിക്രമിന് അച്ഛൻ ഇല്ലായിരുന്നു.... അതും ഒരു ആക്‌സിഡന്റ് ആയിരുന്നു...
പിന്നീട് അങ്ങോട്ട് അവർ രണ്ടുപേരും ഞങ്ങളുടെ വീട്ടിൽ ഒരു അംഗമായി കഴിഞ്ഞു... ശ്രീയുടെ അമ്മ ജോലിക്ക് പോയി തുടങ്ങി... എനിക്ക് ശ്രീയും ശ്രീക്ക് ഞാനും മാത്രേ ഉണ്ടായിരുന്നുള്ളൂ.... ശ്രീക്ക് പത്തു വയസ്സുള്ളപ്പോൾ പാർവതി അമ്മക്ക് ജോലി സ്ഥലത്ത് നിന്ന് ഒരു minor അറ്റാക്ക് വന്ന് അവർ മരിച്ചു.... ആരും ഇല്ലാതെ അവൾ വളർന്നു... എങ്കിലും ഞാനും അമ്മയും അവൾക്ക് താങ്ങായി ഉണ്ടായിരുന്നു..... പ്രായം കൂടും തോറും എനിക്ക് ശ്രീക്കും മനസിലായി.... ഞങ്ങൾ പ്രണയിക്കുകയാണെന്ന്.... അതറിയാൻ പ്രായമാകേണ്ടി വന്നു എന്നാണ് സത്യം.... പിന്നീട് അങ്ങോട്ട് ഞങ്ങൾ പ്രണയിക്കുകയായിരുന്നു..... ആർക്കും അസൂയ തോന്നുന്ന പ്രണയം.... അമ്മ ക്ക് എല്ലാം ആദ്യം തന്നെ അറിയാമായിരുന്നു എന്ന് പറഞ്ഞപ്പോ അത്ഭുതം തോന്നി.... പിന്നീട് എല്ലാം പെട്ടെന്നു ആയിരുന്നു...ശ്രീ യുടെ പഠിത്തം കഴിഞ്ഞിട്ട് കല്യാണം എന്നൊക്കെ തീരുമാനിച്ചു... അതിനിടയിലാണ് Maalika യുടെ കടന്നുവരവ്....പിന്നെ... നടന്നത് ഒക്കെ ഓർത്ത് അവൻ നെടുവീർപ്പിട്ടു...
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
സമയം കടന്നു പോയി.... വിക്രവും ജിതിനും അനിഖയും ഹാളിൽ ഇരിക്കുകയായിരുന്നു.... Maalika അമ്മയെ പോലെ എല്ലാ കാര്യങ്ങളും ചെയ്തു നടക്കുന്നുണ്ട്...
പെട്ടെന്നു കാളിങ് ബെൽ അടിച്ചതും എല്ലാവരും ഞെട്ടി... അങ്ങോട്ട് നോക്കി...
വിക്രമിനെയും ജിതിനെയും ഒന്ന് നോക്കിയ ശേഷം അനിഖ ഡോർ തുറന്ന് കൊടുക്കാൻ പോയി...
ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ട് അനിഖ ഷോക്ക് ആയി പോയി...
"*Dr. ജെറി *"
ഡോക്ടറെ കണ്ടതും വിക്രവും ജിതിനും സെറ്റിയിൽ നിന്നും എഴുനേറ്റു... പരസ്പരം മുഖത്തോട് മുഖം നോക്കി...
ഓരോന്ന് ചെയ്തുകൊണ്ടിരുന്ന Maalika പെട്ടെന്ന് നിശ്ചലമായി നിന്നു... തേടിയത് എന്തോ അടുത്തെത്തിയ പോലെ തോന്നിയതും അവൾ ഹാളിലേക്ക് പാഞ്ഞു... അവിടെ വിക്രമിനോടും ജിതിനോടും സംസാരിച്ചു നിൽക്കുന്ന വ്യക്തിയെ കാണെ... അവളുടെ കണ്ണുകളിൽ പക ആളികത്തി.... അയാളെ ചുട്ടരിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു അവളുടെ മുഖത്ത്...
"അവസാനം നിങ്ങൾ എന്റെ മുന്നിൽ തന്നെ എത്തി അല്ലേ.... ഇനി നിങ്ങൾക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല ജുനൈസ് പ്രഭു..." അവൾ അയാളെ നോക്കി കുതന്ത്രമായി ചിരിച്ചു... പക മാത്രം.... ഉള്ളിൽ പ്രതികാരം ആർത്തിരമ്പി...
Maalika വിക്രമിന്റെ അമ്മയുടെ ശരീരത്തിൽ ഉണ്ടെന്ന് അറിഞ്ഞ dr. ജെറി Maalika യെ കണ്ട് ആദ്യം പേടിച്ചെങ്കിലും പിന്നീട് ഒന്നും അറിയാത്ത പോലെ വിക്രമിന്റെ അമ്മയോട് എന്ന പോൽ പെരുമാറി തുടങ്ങി...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
സമയം രാത്രി ആവുന്നു.... വിക്രമിനോട് അനിഖയെ എപ്പോഴും സംരക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ട് dr. ജെറി റൂമിലേക്ക് പോയി. പക്ഷേ... ഇതുവരെ Maalika യുടെ കഥകൾ dr. ജെറിയെ അറിയിക്കാൻ ആർക്കും സാധിച്ചില്ല... കാരണം... Maalika എപ്പോഴും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ അതിനെ കുറിച്ച് ഒന്നും അവർക്ക് സംസാരിക്കാൻ സാധിച്ചില്ല...
വിക്രം റൂമിൽ തലക്ക് കൈ കൊടുത്ത് ഓരോന്ന് ആലോചിച്ചുകിടക്കുകയായിരുന്നു... പുറത്ത് മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുന്നുണ്ട്..... ചുറ്റിലും ഒരു കുളിർ.... തണുപ്പ്... ഇടയ്ക്കിടെ ചെറിയ തോതിൽ ഇടിയും മിന്നലും.... എങ്കിലും അന്തരീക്ഷം ശാന്തം....
🎼 "Iravaake nee.....
Nilavaake naan....
Uravaadum neram...
Sugan thaanadaa..."🎼
പെട്ടെന്നു അങ്ങനെ ഒരു ശബ്ദം കേട്ടതും വിക്രം എഴുന്നേറ്റു... അവന്റെ ഹൃദയ അങ്ങോട്ട് എത്തിപ്പെടാൻ വെമ്പൽ കൊണ്ടു.... പക്ഷേ.... ഈ ശബ്ദം Maalika യുടേതാണെന്ന് അറിയാവുന്നത് കൊണ്ടുതന്നെ.... അവന് പോകാൻ തോന്നിയില്ല എങ്കിലും അവന്റെ ഉൾമനസ്സ് അതിനെ അവഗണിച്ചുകൊണ്ട് ഓരോ ചുവടുകളും വെച്ചു...
അവൻ സ്റ്റെപ്പുകൾ ചാടിയിറങ്ങി... ശബ്ദത്തിന്റെ ഉറവിടം എവിടെ ആണെന്ന് അവൻ തേടി... അവസാനം... അവൻ എത്തിപ്പെട്ടത് വീടിനകത്തുള്ള നടുമുറ്റത്ത് ആണ്... മഴവെള്ളം ആകാശത്തു നിന്ന് നേരെ മുറ്റത്തേക്ക് വീഴുന്നുണ്ട്.... അവൻ നോക്കിയപ്പോൾ.... Maalika... മഴ ആസ്വദിക്കുകയായിരുന്നു.... അവളിപ്പോൾ Maalika തന്നെയാണ്... അമ്മയുടെ ശരീരമല്ല... അമ്മയിൽ നിന്നും വേർപെട്ടിട്ടുണ്ട്...
🎼"Ooh nuraiyaagi
Nenjam thudikkaa...
Ondrod ondraai kalakka
Ennuyiree...
Kaathoram kaathal uraikka.."🎼
വീണ്ടും അവൾ പാടിയതും അവൻ അതിൽ ലയിച്ചു നിന്നു...അവൾ ഒരു നൃത്തകിയും അതിനേക്കാൾ ഉപരി നല്ലൊരു ഗായിക കൂടി ആണെന്ന് അവളുടെ ആ പുസ്തകത്തിൽ ഉള്ളത് അവൻ ഓർത്തു...ഓരോ വരികൾ അവൾ ആലപിക്കുമ്പോഴും അവൾ ആ മഴയിൽ കാലിട്ടടിക്കുകയും വെള്ളം തെറിപ്പിക്കുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു.... അതു കാണെ... അവൻ വിക്രമിൽ നിന്നും ഷഹൻഷാ യിലേക്ക് മാറിയിരുന്നു....
വിക്രമിനെ കാണെ അവൾ അവനടുത്തേക്ക് വന്നു.... അവൻ ഒരു ചിരിയോടെ അവളുടെ അരയിലൂടെ കൈ കടത്തി അവളെ ചേർത്തുപിടിച്ചു... ഒരു black സാരിയാണ് വേഷം... അവൻ അവളെ തന്നെ നോക്കി നിന്നു... അവൾ അവനോടൊപ്പം ഓരോ ചുവടുകളും വെച്ചു...അവനും എല്ലാം ആസ്വദിക്കുകയായിരുന്നു.... പക്ഷേ... അതു വിക്രം ആയിക്കൊണ്ടല്ല.... അവളുടെ ഷഹൻഷാ ആയിക്കൊണ്ടായിരുന്നു....
"ഞാൻ.... എന്റെ പ്രതികാരം പൂർത്തിയാക്കിക്കോട്ടെ..... അതിന് വേണ്ടി... ഞാൻ വിക്രമിന്റെ ശ്രീയിലേക്ക് പ്രവേശിച്ചോട്ടെ...." അവൾ അനുവാദത്തിനായി അവനെ നോക്കി... അവൻ അപ്പോഴും അവളെ തന്നെ നോക്കി നിന്ന് പുഞ്ചിരിക്കുകയായിരുന്നു.... അതു മതിയായിരുന്നു അവൾക്ക്....
പക്ഷേ.... അവനെ തേടി വന്ന അനിഖ കാണുന്നത് പരസ്പരം ചേർന്നുനിൽക്കുന്ന അവരെയാണ്... അവളുടെ ഉള്ളിൽ ആരോ കത്തി കുത്തിയിറക്കുന്ന പോലെ തോന്നി അവൾക്ക്.... വിക്രം മറ്റൊരാളുമായി ചേർന്നുനിൽക്കുന്നു.... അവൾക്ക് എന്തോ പോലെ തോന്നി തുടങ്ങി...
അനിഖയെ അവർ കണ്ടിരുന്നില്ല.... രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു....
പെട്ടെന്നു...
"*അച്ചുവേട്ടാ....*"
ശ്രീയുടെ ശബ്ദം കേട്ടതും വിക്രം പെട്ടെന്നു തന്നെ Maalika യിൽ നിന്നും അകന്നു മാറി...
ഒരു തരം ഞെട്ടലോടെ അനിഖയെ നോക്കിയതും.... തകർത്തു പെയ്യുന്ന മഴയുടെ ഇടക്ക് ഓടി വന്ന അവൾ..
വെള്ളത്തിൽ കാൽ വഴുതി... അവളുടെ തല തറയിൽ ഇടിച്ചു വീഴുന്നതാണ്....
"ശ്രീ......." എന്നും അലറി വിളിച്ച് അവൻ അങ്ങോട്ടേക്ക് പാഞ്ഞു...
ഇതെല്ലാം കണ്ട് പുഞ്ചിരിയോടെ അവൾ നിന്നു.... അവൾ Maalika.....
തന്റെ ലക്ഷ്യത്തിലേക്ക് ഇനി കുറച്ച് ദൂരം മാത്രം.....
വിക്രം അവളെ കയ്യിൽ കോരിയെടുത്തുകൊണ്ട് വീടിനു വെളിയിലേക്ക് ഓടി... അപ്പോഴേക്കും ജിതിനും dr. ജെറിയും ബഹളം കേട്ട് ഓടിയെത്തിയിരുന്നു..... അനിഖയെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടതും രണ്ടുപേരും ഞെട്ടി..... ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്ന് അവർക്ക് ബോധ്യമുള്ളത് കൊണ്ടു തന്നെ അവരുടെ ഉള്ളിലെ ഭയം വർധിച്ചു...
"നോക്കി നിൽക്കാതെ വേഗം കാർ എടുക്ക് ജിതിൻ...." വിക്രം അലറുകയായിരുന്നു..... അവർ മൂന്നുപേരും ചേർന്ന് അനിഖയെ രക്ഷിക്കാൻ എന്ന പോലെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...
ഇതെല്ലാം കണ്ട് maalika യുടെ ചുണ്ടിൽ കുടിലത നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു...
~~~~~~~~~~~~~~~~~~~~~~~~~~~~~~
"She's alright now.... Dr. ജെറി പറഞ്ഞപോലെ തലക്ക് ഇഞ്ചുറി ഉണ്ടായത് കൊണ്ടുതന്നെ അവൾക്ക് നഷ്ടപ്പെട്ട ഓർമ്മകൾ തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്...." അനിഖയെ ഡോക്ടറെ കാണിച്ച ശേഷം ഡോക്ടർ അവരോട് മൂന്നുപേരോടും ആയി പറഞ്ഞു... ഡോക്റ്ററിന്റെ ഓരോ വാക്കുകളും കേട്ട് മൂന്നു പേരും ഞെട്ടിപോയി....
ശ്രീ ക്ക് എല്ലാം ഓർമ വന്നല്ലോ എന്നോർത്തപ്പോൾ വിക്രമിന് സന്തോഷം തോന്നി... പക്ഷേ... Maalika യെ കുറിച്ച് ഓർത്തപ്പോൾ അവന്റെ സന്തോഷമെല്ലാം ഇല്ലാതെയായി....
വിക്രമിന്റെ മനസ്സിലേക്ക് Maalika പറഞ്ഞതൊക്കെയും ഓടിഎത്തി....
"*അവൾ ഒന്ന് തലയിടിച്ചു വീണാൽ തിരിച്ചു വരും അവളുടെ ഓർമ്മകൾ ഒക്കെയും..... അത്രേ ആയുസ്സുള്ളൂ ഇപ്പോഴുള്ള അനിഖയുടെ അവസ്ഥക്ക്...*" അവൻ ഓർത്തു....
അതെ.... എല്ലാം അവളുടെ നീക്കങ്ങൾ ആണ്.... അവൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്..... ഇനി അവൾ വിചാരിക്കുന്നത് മാത്രമേ നടക്കുകയുള്ളൂ....
"പക്ഷേ.... ഇത് ഒരു chance മാത്രമാണ്.... ഒരു പക്ഷേ... ഇത് അവളുടെ ഓർമ്മകൾ പൂർണമായും ഇല്ലാതാക്കാനും ഇപ്പോഴത്തെ അവസ്ഥയെക്കാൾ മോശപ്പെട്ടതാവാനും സാധ്യത ഏറെയാണ്... അനിഖക്ക് ബോധം വരാതെ ഒന്നും പറയാൻ സാധിക്കില്ല...." ഡോക്റ്ററിന്റെ വാക്കുകൾ കേട്ട് മൂവരും പരസ്പരം നോക്കി...
അനിഖക്ക് ഓർമ തിരിച്ചു വരാതിരിക്കട്ടെ എന്ന് വരെ അവർ പ്രാർത്ഥിക്കാൻ തുടങ്ങി... അത് Maalika യെ പേടിച്ചിട്ടാണ്... അവളെ ഭയപ്പെട്ടിട്ട് മാത്രമാണ്...
ഡോക്ടർ പോയതും ഇനി എന്ത് എന്നർത്ഥത്തിൽ മൂന്നുപേരും നോക്കി നിന്നു. കുറച്ചു കഴിഞ്ഞതും അനിഖയെ റൂമിലേക്ക് മാറ്റി.....
സമയം കടന്നു പോയി.... ഒരു ഞരക്കത്തോടെ അനിഖ കണ്ണ് തുറന്നതും തലയിലെ മുറിവിന്റെ വേദന കാരണം അവൾ മുഖം ചുളിച്ചു...
അപ്പോഴാണ് അവൾക്ക് ഓപ്പോസിറ്റ് ഉള്ള സോഫയിൽ ഇരിക്കുന്ന വിക്രമിനെ അവൾ കാണുന്നത്.... ആ വേദനയിലും അവനെ കണ്ട സന്തോഷമായിരുന്നു ആ മുഖത്ത്...
"*അച്ചുവേട്ടാ...*" അവൾ അവനെ നോക്കി കൊഞ്ചലോടെ വിളിച്ചതും എന്തോ ആലോചനയിൽ ഇരുന്ന വിക്രം ഞെട്ടി അവളെ നോക്കി... അവൻ കണ്ണുകൾ വിടർത്തി അവളെ നോക്കി...
"*ശ്രീ...*" എന്നും വിളിച്ച് അവൻ അവളുടെ അടുത്തേക്ക് വന്ന് അവളെ വാരിപുണർന്നു... അവന്റെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ കണ്ണീർ വന്നു തുടങ്ങി...
"ശ്രീ..... നിനക്ക്... നിനക്ക്... ഓർമ്മയുണ്ടോ എന്നെ... ഞാൻ... ഞാൻ... നിന്റെ അച്ചുവേട്ടൻ ആണെടാ..." അവൻ എന്തൊക്കെയോ വിളിച്ചുപറഞ്ഞു...
"അയ്യോ... അച്ചുവേട്ടൻ എന്തിനാ കരയണേ.... അച്ചുവേട്ടൻ എന്തൊക്കെയാ പറയണേ.... എനിക്ക് അറിയില്ലേ ഇത് എന്റെ അച്ചുവേട്ടൻ ആണെന്ന്..." അവൾ പുഞ്ചിരിച്ചതും അവൻ ആശ്വാസത്തോടെ അവളെ നെറുകെയിൽ ചുംബിച്ചു....
പെട്ടെന്നു അവന്റെ മനസ്സിലേക്ക് Maalika കടന്നു വന്നതും അവൻ ഞെട്ടി അവളിൽ നിന്ന് മാറി... ശ്രീയെ നോക്കി... ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തോടെ അവനെ തന്നെ മുഖമുയർത്തി നോക്കി നിൽക്കുന്നുണ്ട്...
"വേണ്ടായിരുന്നു.... നിനക്ക് ഓർമ തിരിച്ചുകിട്ടേണ്ടായിരുന്നു.. അത് അപകടമാണ്... എനിക്ക് ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യ..." അവളുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്തുകൊണ്ട് അവൻ പറഞ്ഞു...
"ഈ അച്ചുവേട്ടൻ എന്ത് ഭ്രാന്താ ഈ പറയുന്നേ..." ശ്രീ ഒന്നും മനസ്സിലാവാതെ ചോദിച്ചു...
"വിക്രം..." ജിതിന്റെ ശബ്ദം കേട്ടതും വിക്രം തിരിഞ്ഞു നോക്കി... ജിതിനും dr. ജെറിയും എന്താണ് നടക്കുന്നത് എന്നറിയാൻ നോക്കി നിന്നു...
"ജിതിൻ.... ശ്രീക്ക് എല്ലാം ഓർമ വന്നു....
നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട... വേഗം വീട്ടിലേക്ക് ചെല്ല്.... Maalika... അവൾ ഒരിക്കലും ശ്രീയുടെ ശരീരത്തിലേക്ക് പ്രവേശിക്കരുത്... നിങ്ങൾ വീട്ടിലേക്ക് ചെന്ന് maalika അവിടെ തന്നെ ഉണ്ടോ.... അവൾ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ചെക്ക് ചെയ്യ്.... Fast...." വിക്രമിന്റെ സംസാരം കേട്ട് അവർ ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്നു തന്നെ വീട്ടിലേക്ക് പോകണം എന്നുള്ളത് കൊണ്ട് അവർ വേഗം അവിടം വിട്ടും.....
കുറച്ചു കഴിഞ്ഞതും വിക്രമിന്റെ ഫോണിലേക്ക് ജിതിൻ call ചെയ്തു...
"വിക്രം... Don't worry... Maalika ഇവിടെ തന്നെ ഉണ്ട്.... നീ അവിടത്തെ കാര്യങ്ങൾ നോക്ക്... ഞങ്ങൾ ഇവിടെ നോക്കാം..." ജിതിൻ മുന്നിൽ അമ്മയുടെ ശരീരത്തിൽ ഉള്ള Maalika ചെയ്യുന്ന ഓരോ ജോലിയും നോക്കി കൊണ്ട് പറഞ്ഞു.... വിക്രമിന്റെ അമ്മ ആണെന്നെ തോന്നൂ... അങ്ങനെയാണ് അവളുടെ പെരുമാറ്റം...
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
"അമ്മ.... ക്ഷമിക്ക് അമ്മാ... എനിക്ക് ഇതല്ലാതെ മറ്റു വഴിയില്ലായിരുന്നു.. എന്റെ ലക്ഷ്യങ്ങൾ നടക്കണമെങ്കിൽ എനിക്ക് ഇങ്ങനെയൊക്കെ ചെയ്തേ മതിയാവൂ... ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കണം എന്ന് വിചാരിച്ചിട്ടില്ല.... പക്ഷേ... എന്റെ സാഹചര്യം അങ്ങനെയായിരുന്നു... ഞാൻ പോകുവാ.. ഇനി ഒരിക്കലും അമ്മയെ ബുദ്ധിമുട്ടിക്കാൻ ഞാൻ അമ്മയുടെ ശരീരത്തിലേക്ക് വരില്ല... എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുള്ള സമയമായി.... ഞാൻ പോകുന്നു..."
മയങ്ങികിടക്കുന്ന വിക്രമിന്റെ അമ്മയോടായി അവൾ മൊഴിഞ്ഞു...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
സമയം രാത്രി പത്തു മണി...
ശ്രീ ക്ക് ബോധം വന്നത് മുതൽ വിക്രം അവളുടെ കൂടെ ഉണ്ട്... എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്... ഒപ്പം പേടിയും... Maalika.... എന്ത് സംഭവിക്കും എന്ന് ഒരു അറിവും ഇല്ല...
എങ്കിലും ശ്രീയും അവളുടെ അച്ചുവേട്ടനും പഴയ കാര്യങ്ങൾ ഓർത്ത് ഓരോന്ന് സംസാരിച്ചോണ്ടിരുന്നു.... വിക്രമിന് അതൊക്കെ കാണുംതോറും അവൻ maalika യെ മറന്നുപോയിരുന്നു...
ഡോക്ടർ അവനെ വിളിച്ചതും അവളെ നോക്കാൻ ഒരു നഴ്സിനെ ഏല്പിച്ച് അവൻ അവിടെ നിന്നും പോയി... ശ്രീയുടെ ഓരോ കാര്യങ്ങളും ഡോക്ടർ അവന് പറഞ്ഞു കൊടുത്തു... എല്ലാം അറിഞ്ഞ ശേഷം അവൻ റൂമിലേക്ക് തിരികെ എത്തിയപ്പോൾ അവിടം ശൂന്യമായിരുന്നു...
അവന്റെ ഉള്ളിലൂടെ കൊള്ളിയാൽ മിന്നി... എല്ലായിടത്തും നോക്കാൻ തുടങ്ങി... ആ നഴ്സിനോട് ചോദിച്ചപ്പോ അവർക്ക് അറിയില്ല എന്ന് പറഞ്ഞതും വിക്രം അവരോട് തട്ടി കയറി സംസാരിക്കാൻ തുടങ്ങി.... എല്ലായിടത്തും നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം... അവസാനം റൂമിന്റെ ബാൽകണിയിൽ നിന്ന് ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് നോക്കിയപ്പോ കണ്ടു.... തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്ന ശ്രീ യെ... അവളെ കണ്ടതും അവൻ വേഗം ഓടി... ലിഫ്റ്റ് ഓപ്പൺ ആക്കാൻ ശ്രമിച്ചെങ്കിലും അത് ഓപ്പൺ ആവുന്നുണ്ടായിരുന്നില്ല.... അവൻ ഒരു വിധം സ്റ്റൈർ ഒക്കെയും ഇറങ്ങി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ എത്തിയെങ്കിലും... അവിടെ അവൾ പോയിട്ട് അവളുടെ പൊടി പോലും ഉണ്ടായിരുന്നില്ല...
അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി...
"That means .... Maalika... starts her game..."
പെട്ടെന്നു തന്നെ അവൻ കാറുമായി വീട്ടിലേക്ക് ചെന്നു.... അവൾ അങ്ങോട്ട് ആയിരിക്കും പോയിട്ടുണ്ടാവുക....
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
കാർ നിർത്തിയിട്ട് വിക്രം വീട്ടിലേക്ക് കയറി... ചുറ്റും കൂരാകൂരിരുട്ട്..... വെളിച്ചം എന്ന് പറയാൻ ഒന്നും തന്നെ ഇല്ല... കറന്റ് ഇല്ല എന്ന് മനസ്സിലായതും ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് അവൻ ഉള്ളിലേക്ക് കടന്നു... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... ചുറ്റും നിശബ്ദത.... പേടിപ്പെടുത്തുന്ന അന്തരീക്ഷം.... വിക്രമിന് പതിയെ ഭയം വന്നു തുടങ്ങി.... അവൻ അടുത്തുള്ള റാന്തൽ വിളക്ക് കയ്യിലെടുത്തു...
ജിതിനെ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും call പോവുന്നുണ്ടായിരുന്നില്ല..... അതുകാരണം അവന് ഭയം വർധിച്ചു തുടങ്ങി... എങ്കിലും വല്ലാതെ ഭയം തോന്നുന്നില്ലതാനും....
പെട്ടെന്നു എന്തൊക്കെയോ വീണുടയുന്ന ശബ്ദങ്ങൾ കേട്ടതും അവൻ ഞെട്ടി പിറകിലോട്ട് തിരിഞ്ഞു നോക്കി... ആരോ പിറകെ ഉള്ള പോലെ... തൊണ്ട വറ്റി വരണ്ടു....
ചുറ്റും പേടിയോടെ നോക്കികൊണ്ട് അവൻ സ്റ്റൈറിന്റെ ഓരോ പടികളും കയറാൻ തുടങ്ങി.... അമ്മയെയും ജിതിനെയും dr. ജെറിയെയും.... ആരെയും കാണുന്നില്ല.... ഉള്ളിൽ അകാരണമായ ഭയം....
അന്തരീക്ഷം പേടിപ്പെടുത്താൻ... മഴയും... കൂടെ ഇടിയും മിന്നലും... അവൻ പേടിയോടെ പടികൾ കയറി...
ശബ്ദം കേൾക്കുന്ന മുറിയിലേക്ക് നടന്നതും... അവൻ ചെന്നെത്തിയത് dr. ജെറിയുടെ മുറിയുടെ മുന്നിലാണ്...
മുറിയുടെ വാതിൽ തള്ളി തുറന്നതും.... ഉറങ്ങികിടക്കുന്ന dr. ജെറിയുടെ തലക്ക് ഫ്ലവർ വേസ് കൊണ്ട് അടിക്കാൻ തുനിയുന്ന ശ്രീ യെയാണ്... അവൻ ഒരു നിമിഷം തറഞ്ഞു നിന്നു... ആരോ വന്ന പോലെ തോന്നിയതും അവൾ dr. ജെറിയിൽ നിന്നും കണ്ണുകൾ പിൻവലിച്ചു... വിക്രമിനെ കണ്ടതും അവൾ അവനെ നോക്കി കുടിലതയോടെ പുഞ്ചിരിച്ച ശേഷം... Dr. ജെറിയെ അടിക്കാനായി കൈ ഓങ്ങി...
അതു കണ്ട വിക്രം പെട്ടെന്നു തന്നെ അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു അവളെ പിറകിലേക്ക് വലിച്ചു.... അവൾ ശബ്ദമുണ്ടാക്കാൻ തുനിഞ്ഞതും അപ്പോഴേക്കും അവൻ അവളുടെ വായ പൊത്തി... അവളുടെ റൂമിന്റെ വെളിയിലേക്ക് കൊണ്ടുവന്നു...
"ശ്രീ.... എന്താ നിനക്ക് പറ്റിയെ.... നീ എന്തിനാ dr. ജെറിയെ ഉപദ്രവിക്കുന്നെ...." വിക്രം ചോദിച്ചതും അവൾ അവനെ കത്തുന്ന മിഴിയോടെ നോക്കി.... ശേഷം അവനെ നോക്കി പുച്ഛിച്ചു...
"ശ്രീ....." അവൻ വിളിച്ചതും പെട്ടെന്നു തന്നെ ഒരു ഇടിവെട്ടിയതും ശ്രീയുടെ ശരീരത്തിൽ നിന്നും ഒരു രൂപം അവളുടെ മുന്നിലേക്ക് വന്നു.... വിക്രം ഞെട്ടി പിറകോട്ടു നീങ്ങി... കയ്യിലുള്ള റാന്തൽ താഴെ വീണു...
"Maa... Maalika..." പേടിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു...
"അതെ... Maalika തന്നെ... നിനക്ക് അറിയണ്ടേ... ഞാൻ എന്തിനാ അയാളെ കൊല്ലാൻ ശ്രമിക്കുന്നത് എന്ന്... വാ... കാണിച്ചു തരാം ...." അത്രയും ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ ആ വീട്ടിലെ ആരും ഉപയോഗിക്കാത്ത ആ വലിയ റൂമിന്റെ മുന്നിലേക്ക് നടന്നു... അവൾക്ക് പിറകെ എന്താണെന്ന് അറിയാതെ വിക്രവും...
അതൊരു വലിയ കവാടമായിരുന്നു... അന്ന് Maalika യുടെ ആ പുസ്തകം കിട്ടിയ അതേ റൂം ആണ്...
അവൾ ആ വാതിൽ തുറന്നതും വലിയ ശബ്ദത്തോടെ ആ വാതിൽ അവർക്കു മുന്നിൽ തുറക്കപ്പെട്ടു...Maalika അപ്പോഴേക്കും ശ്രീയുടെ ശരീരത്തിലേക്ക് തന്നെ പ്രവേശിച്ചിരുന്നു...
അന്ന് കണ്ട ചുമരിലെ ആ വലിയ ചിത്രത്തിന് മുന്നിൽ അവൾ ഒന്ന് നിന്നു...
"ഇതാ... ഇതായിരുന്നു ഞാൻ... ഇങ്ങനെ ആയിരുന്നു ഞാൻ... എന്റെ ജീവിതം..." അവൾ അതിലൂടെ വിരലോടിച്ചു... ശേഷം ഒരു തുണി കൊണ്ട് ആ ചുമരിൽ തുടച്ചു...
അവളുടെ കൂടെ ഒരു സുന്ദരനായ ചെറുപ്പക്കാരൻ... ധീരന്മാരുടെ വേഷം അണിഞ്ഞുകൊണ്ട്.... അതുകാണെ വിക്രമിന്റെ കണ്ണുകൾ വികസിച്ചു...
"എന്റെ ഷഹൻഷാ...." അതിലൂടെ വിരലോടിച്ചു കൊണ്ട് അവൾ പതിയെ മൊഴിഞ്ഞു... വിക്രം അതെല്ലാം നോക്കികണ്ടു....
Maalika അവിടെ നിന്നും നടന്നു... ശേഷം ഒരു ചുവന്ന മറ്റൊരു വലിയ കർട്ടനിന്റെ മുന്നിൽ ചെന്നു നിന്നു...
"നിനക്ക് അറിയണ്ടേ... എല്ലാം.... ഇതാ... കാണൂ...." അവൾ ആ വലിയ കർട്ടൻ വലിച്ചൂരി.....
ഒരു വലിയ കണ്ണാടി ആയിരുന്നു അത്.... വിക്രം അത്ഭുതത്തോടെ നോക്കി നിന്നു...
ഇങ്ങനെ ഒന്ന് ഇവിടെ ഉള്ളത് ആർക്കും അറിയില്ല....
"വിക്രമിന് അറിയണ്ടേ... എന്താണ് എനിക്ക് സംഭവിച്ചത് എന്ന്... ഇതാ കണ്ടോളൂ..." Maalika പറയുന്നത് കേട്ട് അവൻ മുഖം ചുളിച്ചു...
പൊടുന്നനെ ആ കണ്ണാടിയിലൂടെ പല ചിത്രങ്ങളും രംഗങ്ങളും കടന്നു വന്നു.... വിക്രമിന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു... അവൻ Maalika യെ നോക്കി... അവൾ കണ്ണീരോടെ അതെല്ലാം നോക്കി കാണുകയായിരുന്നു...
അതിൽ എല്ലാം ഉണ്ടായിരുന്നു... Maalika... രാജാവ്... റാണി.... ഷഹൻഷാ.... ആ മാന്ദ്രികൻ പറഞ്ഞ ഓരോ കാര്യവും ആ കണ്ണാടിയിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു...
പെട്ടെന്ന് അതിൽ ഒരാൾ ക്രൂരമായി ചിരിക്കുന്നതും... ഒരു മൃഗത്തെ പോലെ ഉപദ്രവിക്കാൻ വരുന്ന ആളെ കണ്ടതും വിക്രം ഞെട്ടിതരിച്ചു Maalika യെ നോക്കി....
അവൾ അയാളെ പകയോടെ നോക്കിനിൽക്കുകയായിരുന്നു...
"ഇത്.....?" വിക്രം സംശയത്തോടെ അവളെ നോക്കി..
"അതേ.... നീ പറഞ്ഞില്ലേ... Dr. ജെറി... അയാളുടെ മുൻജൻമം.... അയാളുടെ അതേ മുഖം തന്നെയാ.... എന്റെ ജീവിതം ഇല്ലാതാക്കിയ ആ രാക്ഷസൻ.... എനിക്ക് ജന്മം നൽകിയ പിതാവ് എന്ന മഹാവ്യക്തി...."*ജുനൈസ് അലി ഖാൻ *" അറപ്പോടെ അവൾ പറഞ്ഞതും വിക്രം ഞെട്ടലോടെ അവളെ നോക്കി....
"*ഇയാൾക്ക് വേണ്ടിയാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്.... എന്റെ പ്രതികാരം.... അത് ഇയാൾ തന്നെയാണ്... ഇയാളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..... എന്റെ കാത്തിരിപ്പിന് ഇനി വിരാമം..... Dr. ജെറി..... അയാളുടെ അന്ത്യം അത് വിദൂരമല്ല....*"
അവളുടെ വാക്കുകളിൽ പ്രതികാരത്തിന്റെ തീ നാളങ്ങൾ ഉയർന്നു....
വിക്രമിന് അവളുടെ ഭാവം കണ്ട് പേടി തോന്നി....
പെട്ടെന്നു തന്നെ അവിടത്തെ അന്തരീക്ഷം മാറുന്നതായി അവനു തോന്നി... അവൻ ആ കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു.... അതിൽ ഓരോ കാര്യങ്ങളും ചലിച്ചുകൊണ്ടിരുന്നു.... ഒരു വേള അവൻ ആ കണ്ണാടിയിലൂടെ ചലിച്ചുകൊണ്ടിരിക്കുന്നവയിൽ ലയിച്ചുനിന്നു...
അവൻ ആ ലോകത്ത് എത്തിയ പോലെ... Maalika യുടെ രാജ്യത്ത്... അവൻ ആ കാലത്തിലേക്ക് എത്തിയ പോലെ...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"Maalikaa...." അവൻ അവളെയെടുത്തു പൊക്കി....അവൾ ഒന്ന് പിടഞ്ഞുപോയി...
"ഷഹൻഷാ....."അവളുടെ കൈകൾ അവന്റെ ചുമലിൽ മുറുകി...
പെട്ടെന്ന് ആരോ അങ്ങോട്ട് കടന്നു വരുന്ന പോലെ തോന്നിയതും വേറേതോ ലോകത്തിൽ ആയിരുന്ന രണ്ടുപേരും പരസ്പരം അകന്നുമാറി...
ഒരു തോഴി അതു വഴി വന്നു....അവർ രണ്ടുപേരോടുമായി അവൾ പറഞ്ഞു...
"ഷഹൻഷാ കുമാരാ.... Maalika കുമാരി... നിങ്ങളോട് എത്രയും പെട്ടെന്ന് രാജ്യസദസ്സിൽ എത്താൻ കല്പിച്ചിട്ടുണ്ട് രാജാവ്...." തോഴി പറഞ്ഞതും maalika യും ഷഹൻഷായും മുഖത്തോട് മുഖം നോക്കി...
ശേഷം രണ്ടുപേരും രാജ്യസദസ്സിലേക്ക് പോയി...
എല്ലാവരും എന്തോ ആശയകുഴപ്പത്തിലാണെന്ന് തോന്നി... എന്തോ പ്രശ്നം ഉള്ളതായി തോന്നി അവർക്ക്...
"അബ്ബാ.... എന്തുപറ്റി.... എല്ലാവരും എന്താ ഇങ്ങനെ നിൽക്കുന്നെ...." ഷഹൻഷായുടെ ശബ്ദം കേട്ടതും ആ പിതാവ് അവന്റെ അടുക്കലേക്ക് ധൃതിയോടെ നടന്നു വന്നു....
"ഷഹൻഷാ..... ശത്രുരാജ്യത്ത് നിന്നും ആളുകൾ നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട്...അവർ ആരാണെന്നോ എവിടെയാണെന്നോ ആർക്കും അറിയില്ല.... അവരെ നേരിടാൻ സൈന്യം തയ്യാറാണ്... പക്ഷേ... അവർ ആരാണെന്ന് അറിയാതെ നാം എന്തു ചെയ്യും...? അതുകൊണ്ട് തന്നെ സൈന്യത്തെ എങ്ങോട്ട് അയക്കും എന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല...." രാജാവ് നിസ്സഹായനായി കൊണ്ട് പറഞ്ഞതും അവൻ ഞെട്ടിപോയിരുന്നു....ശത്രു രാജ്യത്തു നിന്നും ആളുകൾ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെങ്കിൽ ഇനി ഒരു യുദ്ധത്തെ പ്രതീക്ഷിക്കാം.... പക്ഷേ.... ആരാണെന്നോ... എന്താണെന്നോ അറിയാതെ എന്തു ചെയ്യും... ഒരുപക്ഷെ അവർ മറ്റൊരു വേഷത്തിൽ വന്ന് ഈ രാജ്യത്ത് താമസിക്കുന്നുണ്ടാവും.... ഇവിടത്തെ വിവരങ്ങളും മറ്റും ചോർത്തുന്നുണ്ടാവും...
ഇത് ഒട്ടും പ്രതീക്ഷിക്കാതെ വന്നതാണ്... അതുകൊണ്ട് തന്നെ ഇനി എന്ത് സംഭവിക്കും എന്ന് ആർക്കും അറിയില്ല... ഈ രാജ്യം ഇപ്പോൾ ഭീതിയിലാണ്... എത്രയും പെട്ടെന്നു തന്നെ അവരെ കണ്ടെത്തണം....
. "അബ്ബാ... വിഷമിക്കാതെ....എത്രയും പെട്ടെന്നു തന്നെ ആളുകളെ ഏർപ്പാട് ചെയ്യൂ.... അവരെ കുറിച്ച് അന്വേഷിക്കണം.... ഞാൻ പോകുന്നു... നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.... സൈന്യത്തെയും എന്റെ കൂടെ അയക്കുവിൻ...."അത്രയും പറഞ്ഞുകൊണ്ട് ഷഹൻഷാ അവന്റെ പടച്ചട്ടയും വാളുമായി വന്നു....
Maalika ക്ക് എന്തുചെയ്യണം എന്നറിയില്ലായിരുന്നു... എല്ലാവരും നന്നേ ഭയപ്പെട്ടിട്ടുണ്ട്... ഷഹൻഷാ പോകാൻ തുനിഞ്ഞതും Maalika അവന്റെ കയ്യിൽ കയറി പിടിച്ചു... അവൻ അവളെ നോക്കി... അവൾ ദയനീയതയോടെ അവനെ നോക്കി കണ്ണ് നിറച്ചു...
"ഭയപ്പെടേണ്ട Maalika... ഞാൻ തിരികെ വരും... ഒരിക്കലും എന്റെ രാജ്യത്തെയും ഇവിടത്തെ പ്രജകളെയും ഒരു ഭയത്തിനും വിട്ടു കൊടുക്കാൻ ഞാൻ ഒരുക്കമല്ല... ഇപ്പോൾ എനിക്ക് എന്റെ രാജ്യത്തെ സംരക്ഷിക്കണം എന്ന് മാത്രമേ ഉള്ളൂ... ഞാൻ തിരികെ വരും... ഇത് ഞാൻ നിനക്ക് നൽകുന്ന വാക്കാണ്...." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളുടെ കൈ വേർപെടുത്തി അവളെ നോക്കി പുഞ്ചിരിച്ച ശേഷം നടക്കാൻ തുനിഞ്ഞു.... എങ്കിലും അവൾ അവനെ മോചിപ്പിച്ചില്ല...
"എങ്കി... എങ്കിൽ... ഞാനും വന്നോട്ടെ... എനിക്ക് ഭയമാണ്... നിങ്ങളെ എനിക്ക് നഷ്ടപ്പെടുമോ എന്ന്..." അവൾ ഇടർച്ചയോടെ പറഞ്ഞു...
"വേണ്ടാ.... ഞാൻ തിരികെ വരും... നീ ഇവിടെ തന്നെ വേണം... അബ്ബായുടെയും ഉമ്മിയുടെയും അടുത്ത്..." അത്രയും പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറുകെയിൽ അമർത്തി മുത്തി.... അതുമതിയായിരുന്നു അവൾക്ക്.... അവൾക്കു നേരെ പുഞ്ചിരിച്ചുകൊണ്ട് അവൻ സൈന്യത്തിന് അടുത്തേക്ക് ഓടി...
എല്ലാവരും ഒരു യുദ്ധം പ്രതീക്ഷിച്ചുകൊണ്ട് അവിടെ നിന്നും കുതിരപുറത്തു യാത്രയായി... അവസാനം Maalika യും രാജാവും റാണിയും ജോലിക്കാരും മാത്രമായി കൊട്ടാരത്തിൽ....
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
എല്ലാവരും ഒരു യുദ്ധതിനുള്ള തയ്യാറെടുപ്പിലാണ്.... കുതിരപുറത്തു കയറി അവർ ആ വലിയ മലയുടെ മുകളിലേക്ക് കുതിക്കുകയാണ്.... വലിയ പാറക്കെട്ടുകൾ പോലെയുള്ള വലിയ മല.... അതിന്റെ അറ്റത്തുനിന്നും താഴെ വീണാൽ മനുഷ്യന്റെ പൊടിപോലും കിട്ടില്ല.... അതിന് താഴേക്ക് എന്താണെന്ന് ആർക്കും അറിയില്ല.... കുറേ മരങ്ങളും മറ്റും നിറഞ്ഞു നിന്നു.. ഒരു വലിയ വനം ആണെന്ന് തോന്നും.... എങ്കിലും വ്യക്തമല്ല... ഒരുപാട് ആഴമുണ്ട് അതിന്.... താഴെക്ക് വീണവർ ആരും തിരിച്ചുവന്നിട്ടില്ല...തിരിച്ചുവരുകയുമില്ല.... ആകാശത്തു നിന്നും സമുദ്രത്തിലേക്ക് വീഴുന്നതുപോലെ....
അവർ അങ്ങോട്ട് കുതിച്ചു...ശത്രുക്കൾ അവിടെ നിന്നും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന വിവരം ലഭിച്ചപ്പോഴാണ് ഷഹൻഷായും സൈന്യവും അങ്ങോട്ട് പുറപ്പെട്ടത്...
അവിടെ എത്തിയതും പെട്ടെന്നു ഒരു അമ്പ് അവർക്കു നേരെ വന്നു... അതിന് പിറകെ തന്നെ വേറെയും കുറേ അമ്പുകൾ അവർക്കു നേരെ വന്നു തുടങ്ങി... അവർ അതിനെ അവരുടെ പടച്ചട്ടകൾ ഉപയോഗിച്ച് കഴിവതും തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു.....
കുറച്ചു കഴിഞ്ഞതും ശത്രുക്കൾ എന്ന് തോന്നിക്കുന്നവർ ഓരോ ഭാഗത്തു നിന്നും അവർക്കു നേരെ ആക്രമിക്കാൻ തുടങ്ങി... ഷഹൻഷായും സൈന്യരും കുതിരപുറത്തു നിന്നും ഇറങ്ങി... അവർക്കു നേരെ ചെറുത്തു നിൽക്കാൻ ശ്രമിച്ചു....
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
Maalika ഷഹൻഷായെ കുറിച്ച് ആലോചിച്ചു വിഷമിക്കുകയായിരുന്നു.... അവളുടെ കണ്ണുകൾ ജനലിലൂടെ പുറത്തേക്ക് നീണ്ടുപോയി... അവനെയും അവന്റെ പിറകെ സൈന്യത്തെയും പ്രതീക്ഷിച്ചുകൊണ്ട്... സൈന്യത്തിൽ പകുതിപേരും ഇനി ജീവനോടെ തിരിച്ചു വരില്ല എന്നത് സത്യമാണ്... എങ്കിലും അവൾ പ്രതീക്ഷയോടെ അവരെയും കാത്ത് നിന്നു...
പെട്ടെന്നു എന്തോ വീണുടയുന്ന ശബ്ദം കേട്ടതും Maalika ഞെട്ടിപോയി... കൂടെ ആരുടെയോ അലർച്ചയും...ഒരു നിമിഷം Maalika ക്ക് എന്തുചെയ്യണം എന്നറിയാതെ അവൾ നിന്നു... പെട്ടെന്ന് ഒരു ഉൾപ്രേരണയിൽ അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞു....
അബ്ബായുടെ മുറിയുടെ മുന്നിൽ എത്തിയതും അവിടെ നടക്കുന്ന കാഴ്ച കണ്ട് അവൾ തറഞ്ഞുനിന്നു....
ശത്രുക്കൾ എന്ന് തോന്നിക്കുന്ന കുറച്ചുപേർ... കറുത്ത വസ്ത്രം ധരിച്ചുകൊണ്ട്... അവർ മുഖം മറച്ചിരുന്നു.... അവർ തന്റെ അബ്ബായെയും ഉമ്മിയെയും കഴുത്തറുത്തു കൊലപ്പെടുത്തുന്നത്.... കണ്ണിൽ കണ്ണീർ ധാരയായി വന്നു തുടങ്ങി... കൈ കാലുകൾ വിറച്ചു... ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ അവൾ വായ് പൊത്തി....
പെട്ടെന്ന് അവരുടെ അതേ രൂപത്തിൽ മറ്റൊരാൾ അവിടേക്ക് വന്നു... അയാൾ മുഖത്തു നിന്നും ആ കറുത്ത തുണി മാറ്റിയതും അയാളെ കണ്ട് Maalika ഒന്ന് അനങ്ങാൻ പോലും ആവാതെ നിന്നു...
"*ജുനൈസ് പ്രഭു...*"
"പ്രഭു.... നിങ്ങൾ പറഞ്ഞതുപോലെ എല്ലാം ഞങ്ങൾ ചെയ്തു... ഇതിനുള്ള പ്രതിഫലം ഞങ്ങൾക്ക് വേണം... അതുപോലെ തന്നെ ഞങ്ങളുടെ രാജ്യത്തെ സഹായിച്ച നിങ്ങൾക്കുള്ള പ്രതിഫലം രാജാവിൽ നിന്നും ലഭിക്കുന്നതാണ്...." അതിൽ ഒരാൾ പറഞ്ഞതും Maalika അന്താളിച്ചു നിന്നു...
ഇങ്ങനെ ഒരു നീക്കം ഇയാളിൽ നിന്നും പ്രതീക്ഷിച്ചില്ല... എന്ത് നീജനാണ് ഇയാൾ... ശത്രു രാജ്യത്തെ സഹായിച്ചിരുന്നത് ഇയാൾ ആണെന്ന് വിചാരിച്ചിരുന്നില്ല....എന്റെ അബ്ബാ ഇതൊരിക്കലും പ്രതീക്ഷിച്ചുകാണില്ല...ചതിയനാണ് ഇയാൾ... ഇയാൾക്കുള്ള ശിക്ഷ അത് ഞാൻ നടപ്പിലാക്കും.... എത്രയും പെട്ടെന്ന് ഷഹൻഷാ യെ അറിയിക്കണം... അവൾ ഓർത്തു.... അവിടെ നിന്നും ഓടാൻ തുനിഞ്ഞതും ഒരുവേള അവളുടെ മനസ്സിലേക്ക് അബ്ബായുടെയും ഉമ്മിയുടെയും മുഖം കടന്നുവന്നതും അവൾ അവരുടെ ജീവൻ നിലച്ച ശരീരങ്ങളിലേക്ക് നോക്കി...കണ്ണുകൾ നിറഞ്ഞൊഴുകി... അവരെ അങ്ങനെ കിടത്തി അവൾക്ക് പോകാൻ സാധിക്കില്ല... അവരെ ഒരു നോക്ക് നോക്കാതെ പോകാൻ അവൾക്ക് ആവില്ല...
അപ്പോഴേക്കും അവിടെ നിന്നും അവർ പോയികഴിഞ്ഞിരുന്നു... Maalika അബ്ബായുടെയും ഉമ്മിയുടെയും അടുത്തേക്ക് പാഞ്ഞു... പ്രതീക്ഷയോടെ അവൾ അവരുടെ മൂക്കിന് താഴെ വിരൽ വെച്ചു.... പക്ഷേ... അവരുടെ ജീവൻ എപ്പോഴോ നിലച്ചുപോയിരുന്നു... തളർച്ചയോടെ അവൾ നിലത്തേക്കിരുന്നു...
അവൾ കരഞ്ഞുകൊണ്ടിരുന്നു... ഉറക്കെ നിലവിളിച്ചു....
"അബ്ബാ....... ഉമ്മി....." അവൾ തൊണ്ട പൊട്ടി അലറി വിളിച്ചുകൊണ്ട് അലറിവിളിച്ചു... എന്തിനാണെന്ന് പോലെ അറിയാതെ.... ആ കൊട്ടാരത്തിൽ മറ്റാരും ഇല്ല എന്നത് അവളെ അത്ഭുതപ്പെടുത്തി...
പെട്ടെന്ന് അവൾക്കു മുന്നിൽ രണ്ടുകാലുകൾ പ്രത്യക്ഷപ്പെട്ടതും അവൾ മുഖമുയർത്തി നോക്കി.... തന്നെ കാമവെറിയോടെ നോക്കുന്ന അയാളെ കാണെ അവൾ അറപ്പോടെ മുഖം തിരിച്ചു... കാലുകൾ കൂട്ടിപിടിച്ച് തന്റെ മാതാപിതാക്കളുടെ ശരീരത്തിന് അടുത്ത് അവൾ ഇരുന്നു... തേങ്ങികരയുകയായിരുന്നു അവൾ...
അയാൾക്ക് അതുകാണെ കണ്ണുകളിൽ കാമം നിറഞ്ഞു...
"നിന്നെ ഞാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്ത് വില കൊടുത്തും ഞാൻ ആ ആഗ്രഹം നേടിഎടുക്കും... അതിന് ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാവും...." അയാൾ അവളെ ചൂഴ്ന്നുനോക്കികൊണ്ട് പറഞ്ഞു...
അവൾ മുഖം കോട്ടി പുച്ഛിച്ചു ചിരിച്ചു...
"എന്നെ ഒന്ന് തൊടാൻ പോലും നിങ്ങളെ കൊണ്ട് ആവില്ല... നിങ്ങൾ ഈ ചെയ്തതിനൊക്കെ നിങ്ങൾക്കുള്ള ശിക്ഷ എന്റെ ഷഹൻഷാ നിങ്ങൾക്ക് നൽകും..." വീറോടെ അവൾ പറഞ്ഞ് നിർത്തിയതും അയാളുടെ കരം അവളുടെ മുഖത്തു പതിച്ചിരുന്നു.... അയാൾ അവളുടെ മുടിക്കുത്തിൽ പിടിച്ചുവലിച്ചു...
"എന്താ പറഞ്ഞേ.... എനിക്കുള്ള ശിക്ഷ അവൻ നൽകുമെന്നോ... ആര്... നിന്റെ ഷഹൻഷായോ.... ഹ ഹാ... അവൻ ഇനി തിരിച്ചുവരുമോ എന്ന് പോലും ഉറപ്പില്ല... അവനുള്ളത് ഞാൻ അവിടെ ചെയ്തുവെച്ചിട്ടുണ്ട് Maalika " അയാൾ അട്ടഹസിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു...
"ഇല്ല... അവൻ വരും... എന്നെ ഒറ്റക്കാക്കില്ല എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്...." അവൾ വാശിയോട് പറഞ്ഞുനിർത്തിയതും അയാൾ അവളുടെ തല ചുമരിൽ ഇടിച്ചു...
"ആഹ്....'" വേദനയോടെ അവൾ അലറി...
നെറ്റിയിൽ നിന്നും ചുടുരക്തം ഒഴുകിയിറങ്ങി...
"ഇത്രയൊക്കെ ആയിട്ടും നിനക്ക് അഹങ്കാരം... അല്ലേ..... അവനെയും നിന്നെയും ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല... നിന്നെ എനിക്ക് വേണം... ആഗ്രഹിച്ചതാ... ഒരുപാടായി കൊതിക്കുന്നു.... നീ വളർന്നു വരുന്ന ഓരോ സാഹചര്യവും നോക്കികാണുമ്പോൾ... അന്ന് തുടങ്ങിയ ആഗ്രഹമാണ്.... നിന്നെ അനുഭവിക്കണം എന്നത്..." അയാൾ അവളെ നോക്കി കാമവെറിയോടെ പറഞ്ഞു...
അതുകേൾക്കെ അവൾ എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിന്നു... പെട്ടെന്ന് വെളിവ് വന്നതും അയാളെ നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് അവൾ അവിടെ നിന്നും ഓടി.... എങ്ങോട്ടെന്നില്ലാതെ.... അവൾക്ക് പിറകെ അയാളും....
കൊട്ടാരത്തിനു പുറത്ത് എത്തിയതും എത്രയും പെട്ടെന്ന് ഷഹൻഷാ യുടെ അടുത്ത് എത്തണം എന്നു മാത്രമേ അവൾ ചിന്തിച്ചുള്ളൂ... അവൾ എങ്ങോട്ടെന്നില്ലാതെ ഓടി... ചുറ്റും ശത്രുക്കൾ ആണ്... എങ്ങോട്ട് പോയാലും അവർ... അവസാനം അവൾ യുദ്ധം നടക്കുന്ന ആ മലയുടെ അടുത്തെത്തി.... അവൾക്ക് പിറകെയായി കൊണ്ട് തന്നെ അയാളും....
"*ജുനൈസ് പ്രഭു *"
************************************************
ശത്രുക്കളിൽ അധികപേരും നിലംപതിച്ചിട്ടുണ്ട്... തന്റെ സൈന്യകരിൽ ചിലരും..... യുദ്ധം അവസാന ഘട്ടത്തിൽ എത്തിനിന്നു....
ഷഹൻഷായോട് പൊരുതികൊണ്ടിരിക്കുവാണ് ശത്രുരാജ്യത്തെ ഒരു സൈന്യകൻ... അവൻ കഴിയും വിധം ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ വാൾ പ്രയോഗം കൊണ്ട് ഷഹൻഷാ ക്ക് പരിക്കുകൾ പറ്റി തുടങ്ങി... വെട്ടുകളും... നെറ്റിയിലും മറ്റു ഇടങ്ങളിലും മുറിവുകൾ ആയിട്ട്....
അവർ ആ മലയുടെ അറ്റത്തു എത്തി നിന്നു.... ഒന്ന് അടി തെറ്റിയാൽ ആരെങ്കിലും ഒരാൾ ആ വലിയ മലയുടെ അടിവാരത്തിലേക്ക് വീഴും...എങ്കിലും അവസാനം അവനെയും ഷഹൻഷാ നിലം പതിച്ചിരുന്നു.... എല്ലാം ഒന്ന് ശാന്തമായതും Maalika അങ്ങോട്ടേക്ക് കടന്നുവന്നു... Maalika യെ അവിടെ കണ്ടതും ഷഹൻഷാ ആദ്യം അമ്പരന്നു... അവളുടെ കോലം കണ്ട് അവൻ ഞെട്ടി...
Maalika കരച്ചിലോടെ അവന്റെ അടുക്കലേക്ക് പാഞ്ഞുവന്നു...
"ഷഹൻഷാ......" ഏങ്ങികരഞ്ഞുകൊണ്ട് വരുന്നവളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും പെട്ടെന്ന് എന്തോ വയറിലേക്ക് കുത്തികയറിയതും ഒരുമിച്ചായിരുന്നു.... Maalika ഞെട്ടലോടെ പിറകേക്ക് വേച്ചു പോയി....
ഷഹൻഷാ നോക്കിയതും ആരോ പിറകിൽ നിന്നും കടാരം കൊണ്ട് കുത്തിയതാണ്... അതിന്റെ ഫലമെന്നോണം വയറിൽ അസ്സഹനീയമായ വേദനയും... അവൻ വയറിൽ കൈവച്ച് വേദന കടിച്ചുപിടിച്ചു....
പെട്ടെന്ന് എന്തോ തലയിലേക്ക് വന്ന് പതിച്ചതും അവൻ തിരിഞ്ഞുനോക്കി... തന്നെ കൊല്ലാനുള്ള പകയിൽ നോക്കി നിൽക്കുന്ന തന്റെ വിശ്വസ്ഥ സൈന്യകനെ കാണെ അവന്റെ മുഖം ദയനീയതയോടെ ചുളിഞ്ഞു പോയി...
"ഷഹൻഷാ...." Maalika അലറി വിളിച്ചു...
അപ്പോഴേക്കും അവളുടെ തലയിലും എന്തോ വന്ന് പതിച്ചു... അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന ജുനൈസ് പ്രഭുവിനെ കാണെ അവൾ തളർച്ചയോടെ അയാളെയും ഷഹൻഷായെയും നോക്കി... ഷഹൻഷായുടെ പാതി ബോധം മറഞ്ഞു കഴിഞ്ഞിരുന്നു... മാലികയുടേതും.... രണ്ടുപേരും നിലം പതിച്ചു... പരസ്പരം കണ്ണുകളിൽ നോക്കി കിടന്നു അവർ.... കണ്ണുകൾ നിറഞ്ഞു തൂവി....
അപ്പോഴും അയാൾ അവളെ കാമവെറിയോടെ നോക്കി നിൽക്കുകയായിരുന്നു..... ആ സൈന്യം അവിടെ നിന്നും പോയി.... ഷഹൻഷാ യും Maalika യും ജുനൈസ് പ്രഭുവും മാത്രം ബാക്കിയായി...
അയാൾ അവളെ കുതന്ത്ര ചിരിയോടെ നോക്കി കൊണ്ട്... ഷഹൻഷാ യുടെ മുന്നിൽ വെച്ച് കൊണ്ട് തന്നെ അവളുടെ ദുപ്പട്ട ദേഹത്തു നിന്നും വലിച്ചൂരി.... തളർച്ച കാരണം അവൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.... ഷഹൻഷാ യെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ അടഞ്ഞിരിക്കുന്നതു കാണെ അവൾ ഉറക്കെ വിളിച്ചു....
"ഷഹൻഷാ..... കണ്ണ് തുറക്ക് ഷഹൻഷാ... എന്നെ ഒറ്റക്കാക്കി പോവല്ലേ ഷഹൻഷാ.... എന്നെ രക്ഷിക്ക് ഷഹൻഷാ...." അവളുടെ ചുണ്ടുകൾ വിതുമ്പി കൊണ്ട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു....ഇല്ല... അവൻ കണ്ണ് തുറന്നില്ല.... അതേ... അവന്റെ ജീവൻ വെടിഞ്ഞു പോയി.... അവൾ വേദനയോടെ ഓർത്തു...
"അവൻ ഉണരില്ല Maalika.... അവന്റെ ജീവിതം അവസാനിച്ചു... ഞാൻ പറഞ്ഞില്ലേ നിനക്ക് എന്നിൽ നിന്നും രക്ഷപ്പെടാൻ ആവില്ല എന്ന്..... നിന്റെ അമ്മയും ഇതുപോലെ ആയിരുന്നു.... നീച ആയിരുന്നു എങ്കിൽ എന്താ.... നല്ലൊരു ഭംഗിയുള്ള ശരീരത്തിനുടമയായിരുന്നു..... വളർന്നു വന്നപ്പോൾ നീ അവളുടെ മകൾ ആണെന്ന് അറിഞ്ഞിട്ടും എനിക്ക് നിന്നോട് എന്റെ മകളാണ് എന്ന തോന്നൽ പോലും ഉണ്ടായിട്ടില്ല... ആ കാരണം കൊണ്ട് എനിക്ക് നിന്നോടുള്ള ആഗ്രഹം കൂടിയിട്ടേ ഉള്ളൂ...." അയാൾ പറയുന്നതൊക്കെയും ഒരു ഞെട്ടലോടെയായിരുന്നു അവൾ കേട്ടിരുന്നത്... ഒരു മകൾ എന്ന പരിഗണന പോലും ഇല്ലെങ്കിൽ അയാൾ എത്ര ക്രൂരനാവും..... Maalika വിതുമ്പി.... തനിക്ക് ജൻമം നൽകിയ പിതാവ് തന്നെ..... അവൾ ഓർത്തു...
അയാൾ ആവേശത്തോടെ അവളുടെ ശരീരത്തിലേക്ക് ചാഞ്ഞതും പെട്ടെന്ന് എന്തോ അയാളുടെ തലയിൽ വന്നിടിച്ചു.... അയാൾ നിലംപതിച്ചതും അവൾ കണ്ടു... അയാളെ കൊല്ലാനുള്ള പകയിൽ നോക്കി നിൽക്കുന്ന തന്റെ പ്രാണനെ....
"*ഷഹൻഷാ *"
അവൻ അവളെ എങ്ങനെയൊക്കെയോ എഴുനേൽപ്പിച്ചു... അവൾ നിന്ന് കിതച്ചു... അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ഒരു നിമിഷം നഷ്ടപ്പെട്ടു എന്ന് കരുതി...
"ഷഹൻഷാ..." എന്നും അലറിവിളിച്ചുകൊണ്ട് അയാൾ അവനു നേരെ വന്നതും അവൻ അവളെ മാറ്റി നിർത്തി എങ്ങനെയൊക്കെയോ പൊരുതി... പെട്ടെന്ന് ഒരു നീക്കത്തിൽ അവൻ ഒന്ന് വേച്ചു പോയതും അവൻ നിലംപതിച്ചു... അവന്റെ പാതി ജീവൻ നഷ്ടപ്പെട്ടിരുന്നു... Maalika അപ്പോഴേക്കും തളർന്നു വീണിരുന്നു...
ഷഹൻഷാ അവളുടെ കയ്യിൽ മുറുകെ പിടിച്ചു....
പെട്ടെന്നായിരുന്നു ജുനൈസ് പ്രഭു അവനെ അടിവാരത്തിലേക്ക് തള്ളിയിട്ടത്... ഒട്ടും പ്രതീക്ഷിക്കാതെ ആയതുകൊണ്ട് തന്നെ അവൻ അടിതെറ്റി പിറകിലേക്ക് ചാഞ്ഞു.... കൂടെ Maalikayum..... രണ്ടുപേരും കൈകൾ കോർത്തുകൊണ്ട് ആ വലിയ ആഴമുള്ള അടിവാരത്തിലേക്ക് വീണുപോയി... രണ്ടുപേരുടെയും പാതി ജീവൻ നഷ്ടപ്പെട്ടിരുന്നു... ഇനി ഒന്നിനും അവർക്ക് ആവില്ലായിരുന്നു.... രണ്ടുപേരും പുഞ്ചിരിയോടെ അടിവാരത്തിലേക്ക് വീണു...രണ്ടുപേരും അതിൽ സംതൃപ്തി ആയതുപോലെ.... ഒരുമിച്ച് ജീവിക്കാൻ സമ്മതിച്ചില്ല.... എങ്കിൽ ഒരുമിച്ച് മരിക്കാനാവും വിധി....
അവർ ഓർത്തു....
അതിനടിയിലേക്ക് എത്താൻ ഒരുപാട് സമയമുള്ളതുപോലെ....
എന്താണ് സംഭവിച്ചത് എന്നറിയാതെ മുകളിൽ നിന്നും ജുനൈസ് പ്രഭു അതെല്ലാം നോക്കി നിന്നു....
പെട്ടെന്ന് അയാളുടെ കാലൊന്ന് തെന്നിയതും അയാൾ അതിലേക്ക് വീണുപോയി....
എന്തോ ഒരു ശക്തി Maalika യെയും ഷഹൻഷായെയും പൊതിഞ്ഞു പിടിക്കുന്നപോലെ.... രണ്ടുപേരും ഒരു വെള്ളത്തിനടിയിലേക്ക് ആഴ്ന്നു... നിലം പതിച്ചു....
അതേസമയം... മറ്റൊരു സ്ഥലത്ത് ജുനൈസ് പ്രഭുവിന്റെ ശരീരവും നിലം പതിച്ചു കഴിഞ്ഞിരുന്നു....
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
"ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഞാൻ അയാളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ വിക്രമിന്...?"
അതുവരെ ആ കണ്ണാടിയിലെ കാഴ്ചകളിൽ ഓരോന്നിലും മുഴുകിയിരുന്ന വിക്രം Maalika യുടെ ശബ്ദം കേട്ട് ഒന്ന് ഞെട്ടി...
വിക്രമിന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... കാരണം തന്റെ മുന്ജന്മത്തിൽ നടന്ന ഓരോ കാര്യവും നേരിട്ട് കണ്ടതിന്റെ പകപ്പിലായിരുന്നു അവൻ....
അവൻ Maalika യെ നോക്കി.... മുൻജന്മത്തിൽ എന്റെ പ്രണയിനി ആയിരുന്നവൾ.... ഇപ്പൊ ഇതാ തന്റെ തൊട്ടുമുമ്പിൽ.... ഒന്നാലോജിച്ചാൽ അവളുടെ പ്രതികാരം ന്യായമാണ്... പക്ഷേ.... Dr. ജെറി...? അയാൾക്ക് ഒന്നും അറിയില്ലല്ലോ... മുൻജന്മത്തിൽ അയാൾ ചെയ്ത പാപം കൊണ്ട് ഈ ജന്മത്തിൽ ശിക്ഷ ലഭിക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും...? അത് യുക്തിക്ക് നിരക്കുന്നതുമല്ല....
"വിക്രം.... എന്റെ അബ്ബായെയും ഉമ്മിയെയും എന്റെ കണ്മുന്നിൽ വെച്ച് ഇല്ലാതാക്കിയവനെ ഞാൻ വെറുതെ വിടണോ...?എന്നെ നശിപ്പിക്കാൻ ശ്രമിച്ചവനെ ഞാൻ വെറുതെ വിടണം എന്നാണോ....?അയാളുടെ മകൾ എന്ന പരിഗണന പോലും നൽകാതെ അയാൾ എന്നോട് ചെയ്തതിന് പ്രതികാരം ചെയ്യാൻ ഞാൻ തുനിഞ്ഞത് തെറ്റാണോ...?എന്നെയും എന്റെ ഷഹൻഷാ യെയും ജീവിക്കാൻ സമ്മതിക്കാതെ മരണത്തിലേക്ക് തള്ളി വിട്ട അയാളെ വെറുതെ വിടണം എന്നാണോ....?" ദേഷ്യത്തോടെ അവന്റെ നേരെ ചീറിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു വരുന്നവളെ അവൻ നോക്കി നിന്നു.... അവൾ നിലവിളിച്ചു കരയുകയായിരുന്നു... അവൻ എന്തു ചെയ്യണം എന്നറിയാതെ നിന്നു....
കരഞ്ഞു കൊണ്ട് അവൾ നിലത്തേക്ക് തളർന്നിരുന്നു.... കുറച്ചു നേരം അവൾ കരഞ്ഞുകൊണ്ടിരുന്നു....
പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു... അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു...
"വിക്രം.... വിക്രം... എനിക്ക്... എനിക്ക് അയാളെ കൊല്ലണം... എന്റെ ജീവിതം നശിപ്പിച്ചവനെ എനിക്ക് ഇല്ലാതാക്കണം.... അയാൾ മരിക്കണം... അയാൾ ജീവിക്കണ്ട... എങ്കിലേ എനിക്ക് സമാധാനം ആവൂ..." അവന്റെ ഷർട്ടിൽ പിടിച്ച് ഒരു ഭ്രാന്തിയെ പോലെ പുലമ്പുന്നവളെ എങ്ങനെ അടക്കിനിർത്തണം എന്നവന് അറിയില്ലായിരുന്നു....
"എല്ലാം ശരി തന്നെ... പക്ഷേ.... അയാൾ അല്ലാ dr. ജെറി... അയാൾ dr. ജെറിയുടെ മുൻജന്മം അല്ലേ.... ഇതിലെ ജുനൈസ് പ്രഭുവിന്റെ പുനർജന്മം.... അതുകൊണ്ട് തന്നെ dr. ജെറിയെ കൊല്ലുന്നത് ശരിയാണോ... അയാൾ എന്ത് തെറ്റ് ചെയ്തു..."
"*തെറ്റ് ചെയ്തു വിക്രം.... ഏത് ജൻമത്തിൽ ആയാലും തെറ്റ്... തെറ്റ് തന്നെയാണ് വിക്രം....അയാളുടെ കഴിഞ്ഞ ജൻമത്തിൽ അയാൾ ചെയ്ത പാപത്തിന് അയാൾ ഈ ജന്മത്തിൽ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും വിക്രം..*" വിക്രം പറഞ്ഞു മുഴുവനാക്കും മുമ്പ് തന്നെ കത്തുന്ന കണ്ണോടെ... ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ Maalika ഉച്ചത്തിൽ പറഞ്ഞതും വിക്രം ഞെട്ടി ഒന്ന് പിറകോട്ട് നീങ്ങി...
"ഓക്കേ... ഫൈൻ.... എല്ലാം നീ പറയുന്ന പോലെ.... പക്ഷേ... നീ നിന്റെ പ്രതികാരം പൂർത്തിയാക്കിയ ശേഷം ഈ ലോകത്തിൽ നിന്നും വിട പറയുമെന്ന് എനിക്ക് വാക്ക് നൽകൂ Maalika.... എങ്കിൽ നിനക്ക് എന്ത് സഹായം വേണമെങ്കിലും ഞാൻ ചെയ്തു തരുന്നതാണ്...." അവൾക്കു മുന്നിലേക്ക് കൈ നീട്ടി കൊണ്ട് അവൻ പറഞ്ഞു... എങ്കിലും ഇനി എന്തു ചെയ്യും എന്നവന് ഒരു അറിവും ഇല്ലായിരുന്നു... പക്ഷേ... എങ്ങനെയെങ്കിലും എല്ലാം പരിഹരിക്കണം എന്ന് അവൻ ഉറച്ചു തീരുമാനിച്ചു...
അവൻ Maalika യെ നോക്കി... അവൾ അവനെ നോക്കി പരിഹാസത്തോടെ ചിരിക്കുകയായിരുന്നു....
"നീ എന്താണ് പറയുന്നത് എന്ന് നിനക്കറിയാമോ.... ഞാൻ ഒരിക്കലും ഇവിടം വിട്ട് പോവില്ല വിക്രം... കാരണം ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ പ്രണയം എവിടെയാണോ അവിടെയാണ് ഞാനും ഉണ്ടാവുക.... എന്റെ ഷഹൻഷാ ഇപ്പൊ നീയാണ്... നീ എവിടെയാണോ അവിടെ തന്നെയാണ് ഞാനും ഉണ്ടാവുക.... കാരണം എന്റെ ഈ പ്രതികാരം പോലും നിനക്ക് വേണ്ടിയാ... നമ്മുടെ പ്രണയത്തിനു വേണ്ടിയാ...." Maalika യുടെ വാക്കുകൾ കേട്ട് വിക്രമിന്റെ ഉള്ളിൽ വെള്ളിടി വെട്ടി.... ഞെട്ടലോടെ അവളെ തന്നെ നോക്കി നിന്നു... പക്ഷേ... അങ്ങനെ സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല.... എത്രയും പെട്ടെന്ന് Maalika യെ ഇല്ലാതാക്കാൻ ശ്രമിക്കണം.... തലച്ചോർ മന്ത്രിച്ചുകൊണ്ടിരുന്നു....
"ഇത് എനിക്ക് കിട്ടിയ ശാപമാണ് വിക്രം.... എന്നെ ജനിപ്പിച്ച സ്ത്രീയുടെ മോശം കൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു ശാപം... നീചയായ അവരുടെ മകളായി ജനിച്ചതുകൊണ്ട് തന്നെ.... ഈ ജന്മത്തിലെ എന്റെ പുനർജന്മത്തോട് ഞാൻ തൃപ്തി പെടില്ല എന്ന്... എന്റെ പുനർജ്ജന്മം എനിക്ക് സംതൃപ്തി നൽകില്ല വിക്രം... അതുകൊണ്ട് തന്നെ ശ്രീയുടെ ദേഹത്തു നിന്നും എനിക്ക് പുറത്തു കടക്കാൻ സാധിക്കില്ല.... ഞാൻ അതിന് ശ്രമിക്കുകയും ഇല്ല...." ഇടർച്ചയോടെ Maalika പറഞ്ഞതും വിക്രമിന് ഇനി എന്തു ചെയ്യും എന്നറിയാതെ ആയി...
ഒന്നും ഉരിയാടാനാവാതെ അവൻ അവിടെ നിന്നും പുറത്തേക്ക് നടന്നു നീങ്ങി...
ഉള്ളിൽ എങ്ങനെയെങ്കിലും അവന്റെ ശ്രീയെ Maalika യിൽ നിന്നും രക്ഷപ്പെടുത്തണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
എന്തോ തന്റെ അടുത്തുള്ള പോലെ തോന്നിയതും dr. ജെറി പെട്ടെന്ന് കണ്ണ് തുറന്നു.... തന്റെ മുന്നിൽ കറുത്ത പുക പോലെ ഉള്ള എന്തോ ഒന്ന് കണ്ടതും അയാൾ കിടന്ന കിടപ്പിൽ ഞെട്ടിവിറച്ചുപോയി...നെറ്റിയിൽ നിന്നും വിയർപ്പുകണങ്ങൾ ചെന്നിയിലൂടെ ഒഴുകി തുടങ്ങി... ഉമിനീരിറക്കി കൊണ്ട് അയാൾ ആ രൂപത്തെ നോക്കി കൊണ്ട് തന്നെ അടുത്തുള്ള ജിതിനെ വിളിക്കാനായി നിന്നതും അയാൾ ഞെട്ടിപ്പോയി... അയാളുടെ ശബ്ദം പുറത്തേക്ക് വരുന്നില്ല... അതു മനസ്സിലാക്കിയ അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു... കൈ കൊണ്ട് വിളിക്കാനായി കൈ ഉയർത്തിയെങ്കിലും കൈ ചലിപ്പിക്കാൻ അയാൾക്ക് സാധിച്ചില്ല... അയാളെ ആരോ പിടിച്ചുവെച്ചതു പോലെ... അയാളെ ആരോ ബന്ധിപ്പിച്ചത് പോലെ... ഒന്ന് ചലിക്കാൻ പോലും അയാൾക്ക് ആയില്ല....
അയാൾ പേടിയോടെ ആ രൂപത്തെ നോക്കിയതും... തനിക്ക് മുകളിലായുള്ള ആ രൂപം അയാളുടെ ശരീരത്തിലേക്ക് കൈ കടത്തി കൊണ്ട് തന്റെ ഹൃദയത്തിന്റെ ഭാഗത്തു തൊട്ടതും ഒന്നും ചെയ്യാനാവാതെ ഡോക്ടർ ഞെരിപിരികൊണ്ടു.... അയാൾ ആ കിടക്കയിൽ കിടന്ന് പിടച്ചു.... അയാളുടെ ഹൃദയം ആരോ പറിച്ചെടുക്കുന്ന വേദന തോന്നിയതും വേദന സഹിക്കാനാവാതെ അയാൾ അലറി കരഞ്ഞു എങ്കിലും അയാളുടെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.... ശ്വാസം നിലച്ചു പോകുന്ന പോലെ തോന്നിയതും.....
പെട്ടെന്നു അയാൾ കിടക്കയിൽ നിന്നും ഞെട്ടിപിടഞ്ഞെഴുന്നേറ്റു...എല്ലാം സ്വപ്നമാണെന്ന് മനസ്സിലായതും അയാൾ നെഞ്ചിൽ കൈവെച്ചു.... അപ്പോഴും അയാൾ വെട്ടിവിറക്കുകയായിരുന്നു... നേരം പുലർന്നിട്ടുണ്ട്.... പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് എവിടെയോ കേട്ട ഓർമയിൽ ചിന്തിച്ചതും അയാൾ ഒന്ന് പേടിച്ചു... ഈ സ്വപ്നം സത്യമാകുമോ എന്നയാൾ ഭയപ്പെട്ടു....
അടുത്ത് കിടക്കുന്ന ജിതിനെ ഒന്ന് നോക്കികൊണ്ട് അയാൾ ബാത്‌റൂമിലേക്ക് നടന്നു...
ഇതെല്ലാം കണ്ടുകൊണ്ട് വാതിലിന് മറവിൽ നിന്നു കൊണ്ട് അവൾ ഗൂഢമായി ചിരിച്ചു.... ശേഷം ആ കണ്ണുകളിൽ പക ആളികത്തി.....
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
"വിക്രം... എന്തൊക്കെയാണ് നീ പറയുന്നത്.... ഇങ്ങനെയൊക്കെ എങ്ങനെ സംഭവിക്കാനാണ്...? Maalika എന്തിനാണ് എന്നെ കൊല്ലാൻ ശ്രമിക്കുന്നത്....? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല വിക്രം..." വിക്രം എല്ലാം dr. ജെറിയോട് പറഞ്ഞതും dr. ജെറിയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണമാണ് ലഭിച്ചത്....അയാൾക്ക് ഒന്നും വിശ്വസിക്കാൻ ആവുമായിരുന്നില്ല...
"ഞാൻ പറഞ്ഞല്ലോ ഡോക്ടർ.... അവൾക്ക് അവളുടെ ജീവിതം നശിപ്പിച്ചവനോടുള്ള പകയാണ്... അതു നിങ്ങളുടെ മുൻജന്മം ആണ്... നിങ്ങളുടെ മുൻജന്മം ആയ ജുനൈസ് പ്രഭു എന്ന വ്യക്തിയാണ് അവളുടെ ജീവിതത്തിലെ വില്ലൻ... അതുകൊണ്ടാണ് ഡോക്ടർ... അവൾ നിങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്... ഡോക്ടർ സൂക്ഷിക്കണം... എത്രയും പെട്ടെന്നു ഈ പ്രശ്നങ്ങൾ ഒക്കെയും അവസാനിപ്പിക്കണം... അല്ലെങ്കിൽ എല്ലാം വഷളാവുകയെ ഉള്ളൂ..." വിക്രം പറഞ്ഞു തീർന്നതും dr. ജെറിയിൽ ഭയം നിറഞ്ഞു... തന്റെ കഴിഞ്ഞ ജന്മത്തിൽ താൻ ചെയ്ത പാപത്തിന് താൻ ഈ ജന്മത്തിൽ ശിക്ഷ അനുഭവിക്കാൻ പോകുന്നു.... ഇങ്ങനെയൊക്കെ പറഞ്ഞു മാത്രമേ അറിവുള്ളൂ... ആദ്യമായിട്ടാ ഇങ്ങനെ ഒന്ന്.... അതും തന്റെ അനുഭവത്തിൽ തന്നെ.... വല്ലാത്ത അനുഭവം തന്നെ....
പക്ഷേ.... കഴിഞ്ഞ ജന്മത്തിൽ താൻ ജന്മം നൽകിയ മകളാണോ Maalika....? ഓരോന്നും അയാളുടെ മനസ്സിലൂടെ കടന്നുപോയി...
പെട്ടെന്നു എന്തോ ഓർത്തപോലെ.... അയാളുടെ മനസ്സിലേക്ക് രാവിലെ കണ്ട സ്വപ്നം കൂടി കടന്നു വന്നതും അയാളുടെ ഭയം ഒന്നൂടെ വർധിച്ചു...
"വിക്രം.... ഫാദർ എറിക്.... അദ്ദേഹം നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്... എത്രയും പെട്ടെന്നു ഫാദറിനോട് വരാൻ പറയണം... എന്തുണ്ടെലും ഫാദർ നോക്കിക്കോളും... എത്രയും പെട്ടെന്നു തന്നെ അദ്ദേഹത്തെ ഇവിടെ എത്തിക്കണം.... ഞാൻ അദ്ദേഹത്തെ ഒന്ന് വിളിച്ചു nokkatte...." എന്തൊക്കെയോ ധൃതിയിൽ പറയുന്ന dr. ജെറിയെ കാണെ വിക്രമിനും അതു ശരിയാണെന്ന് തോന്നി.... Dr. ജെറി ഫോണുമായി പോയതും കുറച്ചു സമയം കഴിഞ്ഞതും അയാൾ തിരികെ വന്നു....
"ഫാദർ എറിക്... അദ്ദേഹം വൈകീട്ട് ഇവിടെ എത്തും.... വിക്രം...."
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
വൈകുന്നേരം ആയതും ജിതിൻ ഫാദർ എറിക് നെ കൊണ്ടുവരാൻ പോയി... വിക്രം അന്ന് അവർ കണ്ട മന്ത്രവാദിയുടെ /സിദ്ധന്റെ അടുത്തേക്ക് പോയതാണ്.... വീട്ടിൽ ഇപ്പോൾ dr. ജെറിയും ശ്രീയും മാത്രം...
അയാൾ പേടിയോടെയാണ് ഓരോ സെക്കന്റും തള്ളി നീക്കുന്നത്.... ശ്രീ ഇപ്പോഴും മുറിയിൽ ആണ്... അവൾ ഇതുവരെ താഴേക്ക് വന്നിട്ടില്ല.... Dr. ജെറി പേടിയോടെ എന്തു ചെയ്യണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു... എത്രയും പെട്ടെന്നു ഫാദർ എറിക് ഇവിടെ എത്തിയാൽ മതിയായിരുന്നു എന്ന് തോന്നി അയാൾക്ക്.... ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും തന്റെ ജീവന് ആപത്താണ് എന്ന് അയാൾക്ക് തോന്നി...
"*ആാാ......*"
പെട്ടെന്നു അവിടെ വലിയ ശബ്ദത്തോടെ ശ്രീയുടെ ശബ്ദം കേട്ടതും അയാൾ ഞെട്ടികൊണ്ട് സ്റ്റൈറിന്റെ അവിടേക്ക് നോക്കി നിന്നു... പേടിയോടെ ഉമിനീരിറക്കി കൊണ്ട് അയാൾ അങ്ങോട്ട് തന്നെ നോക്കി നിന്നു...
വീണ്ടും ശ്രീയുടെ കരച്ചിൽ കേട്ടതും പേടിയോടെ അയാൾ ഓരോ ചുവടും വെച്ച് അവളുടെ റൂമിലേക്ക് നടന്നു...
അവിടെ നടക്കുന്ന കാഴ്ച കണ്ട് അയാൾ ശ്വാസമെടുക്കാൻ പോലും മറന്ന പോലെ തോന്നി...
"Dr. ജെറി.... എന്നെ രക്ഷിക്കൂ.... എന്നെ ആരോ കൊല്ലാൻ നോക്കുന്നു ഡോക്ടർ... ഡോക്ടർ എന്നെ രക്ഷിക്കൂ ഡോക്ടർ...." സ്വയം കഴുത്തിൽ കത്തി വെച്ചുകൊണ്ട് കരയുന്നവളെ കാണെ അയാൾ പേടിയോടെ നിന്നു...
"ഡോക്ടർ.... ഞാനല്ല... എന്നെ.. എന്നെ കൊണ്ട് ചെയ്യിക്കുന്നതാ... ഡോക്ടർ... എന്നെ കൊല്ലും ഡോക്ടർ...." കരഞ്ഞു കൊണ്ട് പറയുന്ന ശ്രീയെ കാണെ അയാൾ പെട്ടന്നു തന്നെ അവളുടെ അടുത്തേക്ക് ഓടി...
അപ്പോഴേക്കും അവൾ കത്തി ഒന്നൂടെ കഴുത്തിലേക്ക് ആഴ്ത്തിയിരുന്നു....കഴുത്തിൽ നിന്നും രക്തം വാർന്നു തുടങ്ങി....
"*അനിഖാ.....*" അയാൾ അലറി..
************************************************
ഒരു വലിയ ശബ്ദത്തോടെ ആ രണ്ടു കാറുകളും വീടിന്റെ മുറ്റത്തേക്ക് കടന്നു വന്നു.... ജിതിന്റെ കാറിൽ നിന്നും ഒരാൾ ഇറങ്ങി വന്നു...
ഒരു കറുത്ത ളോഹയും.... തലയിൽ ഒരു വലിയ കറുത്ത തൊപ്പിയും ധരിച്ചു കൊണ്ടൊരാൾ... കയ്യിൽ ഒരു വടിയും... തോളിൽ ഒരു ബാഗും ഉണ്ട്.... നേരം ഇരുട്ടി തുടങ്ങിയിരുന്നു.... അയാൾ കാലെടുത്തു വെച്ചതും ഒരു കാറ്റ് അവിടെ ആകമാനം വ്യാപിച്ചു... അവിടത്തെ കരിയിലകൾ പാറിപറന്നു.... അയാൾ ആ കൊട്ടാരത്തിനെ മുഴുവൻ വീക്ഷിച്ചു... അതിന്റെ ചുറ്റുപാടും...
ജിതിൻ ഇറങ്ങിയതും വിക്രം അവന്റെ കാറിൽ നിന്നും ഇറങ്ങിയിരുന്നു...
"ഫാദർ വരൂ..." രണ്ടുപേരും അയാളെ അകത്തേക്ക് ക്ഷണിച്ചു...
അയാൾ അവർക്കു പിറകെ നടന്നു...
"വിക്രം... നീ പോയ കാര്യം എന്തായി..." ജിതിൻ ചോദിച്ചതും...
"അയാൾക്ക് ഇങ്ങോട്ട് യാത്ര ചെയ്യാൻ സാധിക്കുകയില്ല.... അതുകൊണ്ട് തന്നെ അയാൾ ചെയ്യേണ്ടത് ഒക്കെ അവിടന്ന് തന്നെ ചെയ്തേക്കാം എന്ന് പറഞ്ഞു..." വിക്രം പറഞ്ഞു നിർത്തി....
ഫാദർ എറിക് അപ്പോഴും അവിടെ മുഴുവൻ വീക്ഷിക്കുകയായിരുന്നു...
"*ആാാ.....*"
പെട്ടെന്നു അവിടെ ആകമാനം dr. ജെറിയുടെ ശബ്ദം കേട്ടതും എല്ലാവരും ഞെട്ടികൊണ്ട് പരസ്പരം മുഖത്തോട് മുഖം നോക്കി...
"ജിതിൻ.... Dr. ജെറി....... Oh... Shit...." പെട്ടെന്നു രണ്ടുപേർക്കും അവർക്ക് സംഭവിച്ച അബദ്ധം മനസ്സിലായതും രണ്ടുപേരും ശബ്ദം കേട്ട ഭാഗത്തേക്ക് പാഞ്ഞു...
ഒരിക്കലും അയാളെ ഒറ്റക്കാക്കി പോകാൻ പാടില്ലായിരുന്നു...
*************************************************
"വേണ്ടാ.... എന്നെ ഒന്നും ചെയ്യല്ലേ.... ആഹ്....." അയാൾ വേദനയോടെ അലറി... ശ്രീയിൽ നിന്നും അവൾ Maalika ആയിരുന്നു അവൾ.... കത്തികൊണ്ട് അയാളെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു അവൾ...
"നിനക്ക് ഓർമ്മയുണ്ടോ... എന്റെ അബ്ബായെയും ഉമ്മിയെയും നീ എങ്ങനെയാ കൊലപ്പെടുത്തിയത് എന്ന്... ദേ... ഇത് അവരുടെ കഴുത്തിൽ വെച്ച് കഴുത്തറുത്തില്ലേ നീ..... എനിക്ക് നിന്നെ അങ്ങനെ കൊല്ലാൻ അറിയാഞ്ഞിട്ടല്ല.... നീ അങ്ങനെ പെട്ടെന്നു മരിക്കരുത്.... നിന്നെ ഇഞ്ചിഞ്ചായി കൊല്ലും ഞാൻ.... മരിക്കാതെ മരിക്കണം നീ...." കത്തികൊണ്ട് അയാളുടെ ശരീരത്തിൽ വരഞ്ഞു കൊണ്ട് അവൾ ഒരു ഭ്രാന്തിയെ പോലെ അലറി പറഞ്ഞതും വേദനയോടെ അയാൾ നിലവിളിച്ചു.... അവൾ പറയുന്നതൊന്നും അയാൾക്ക് മനസ്സിലായില്ല....
പെട്ടെന്ന് ഒരുൾപ്രേരണയിൽ അയാൾ അവളെ തള്ളിയിട്ടുകൊണ്ട് അവിടന്ന് ഓടിയതും അവിടെയുള്ള ഓരോ വെളിച്ചവും അണഞ്ഞു കഴിഞ്ഞിരുന്നു... അയാൾ പേടിയോടെ മെല്ലെ നടക്കാൻ ശ്രമിച്ചു... പെട്ടെന്നു അവിടെ ഒരു ചെറിയ വെളിച്ചം പരന്നതും അയാൾ അങ്ങോട്ട് നോക്കി... അവിടെ ഒരു റാന്തൽ വിളക്കും കയ്യിൽ പിടിച്ച് തന്നെ കൊല്ലാനുള്ള വെറിയിൽ നിൽക്കുന്നവളെ കാണെ അയാൾ ഞെട്ടിവിറച്ചു കൊണ്ട് പിറകിലേക്ക് വേച്ചു പോയി... പെട്ടെന്നു അവിടെ വെളിച്ചം വന്നതും അയാൾ പേടിയോടെ ജീവനും കയ്യിൽ പിടിച്ചു കൊണ്ട് അവിടെ നിന്നും ഓടി...
പക്ഷേ... അപ്പോഴേക്കും എന്തോ അയാളുടെ കാലിൽ തടഞ്ഞു അയാൾ നിലം പതിച്ചു....
അവൾ അയാളുടെ അടുത്തേക്ക് വന്നു... അയാളുടെ മുടിയിൽ കുത്തിപിടിച്ചു കൊണ്ട് അയാളുടെ തല ചുമരിൽ ഇടിച്ചു.... അയാളുടെ നെറ്റിയിൽ നിന്നും രക്തം വന്നു തുടങ്ങി.... അയാളുടെ കണ്ണുകൾ വലിച്ചു തുറന്ന് കൊണ്ട് അവളെ തള്ളി മാറ്റി അയാൾ ടെറസിലേക്ക് ഓടിയിരുന്നു.... പിറകെ അവളും....
ടെറസിൽ എത്തിയതും.... അപ്പോഴേക്കും ഫാദർ എറികും വിക്രവും ജിതിനും അവിടെ എത്തിയിരുന്നു....
Maalika അപ്പോഴേക്കും ഓടി വന്ന് dr. ജെറിയെ നിലം പതിപ്പിച്ചിരുന്നു...
വീണ്ടും അയാളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞവളെ എന്തോ ഒന്ന് പിടിച്ചു വെച്ച പോലെ തോന്നിയതും അവൾ പിറകിലേക്ക് തിരിഞ്ഞു നോക്കി...
അവൾക്കു നേരെ എന്തോ ഒരു ഉപകരണവുമായി നിൽക്കുന്ന ഫാദർ എറിക്നെ കാണെ അവൾ മുഖം ചുളിച്ചു... അപ്പോഴേക്കും ജിതിനും വിക്രവും തളർന്നു കിടക്കുന്ന dr. ജെറിയെ എഴുന്നേൽപ്പിച്ചിരുന്നു...
Maalika ഫാദറിനെ നോക്കിയതും എന്തൊക്കെയോ ഉരുവിട്ട് കൊണ്ട് തനിക്ക് നേരെ ആ ഉപകരണം പിടിച്ച് നിൽക്കുന്നയാളെ കാണെ അവൾ നെറ്റി ചുളിച്ചു...
ആ ഉപകരണത്തിൽ നിന്നും ഒരു പ്രത്യേക ശബ്ദം പുറത്തേക്ക് വന്നതും... അവൾ പതിയെ ശ്രീയുടെ ശരീരത്തിൽ നിന്നും പുറത്തേക്ക് വന്നു തുടങ്ങി... അതുകാണെ അലറിക്കൊണ്ട് അവൾ ശ്രീയുടെ ശരീരത്തിലേക്ക് തന്നെ പ്രവേശിക്കാൻ നോക്കിയെങ്കിലും അവളെ അതിലേക്ക് കടക്കാതെ ആരോ പിടിച്ച് വെക്കുന്ന പോലെ...
അപ്പോഴേക്കും ശ്രീ തളർന്നു വീണിരുന്നു...അതുകാണെ വിക്രം ഓടി വന്ന് അവളെ താങ്ങി പിടിച്ചു...
അതേ സമയം തന്നെ ആ സിദ്ധൻ അയാളുടെ സന്നിധിയിൽ നിന്ന് കൊണ്ട് തന്നെ ഓരോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് തന്റെ പൂജയും മറ്റും നടത്തി കൊണ്ടിരുന്നു...
Maalika ഫാദർ എറിക് നെ കത്തുന്ന കണ്ണോടെ നോക്കി നിന്നു....
"നീ ചെയ്യുന്നത് തെറ്റാണ് Maalika... നീ നിന്റെ സ്വാർത്ഥതക്ക് വേണ്ടി ഓരോന്നു കാണിച്ചു കൂട്ടുമ്പോൾ നശിക്കുന്നത് മറ്റുള്ളവരുടെ ജീവിതം കൂടിയാണ്.... നിന്നോട് ഒരു ബന്ധം പോലും ഇല്ലാത്തവർ... നീ ഇവിടെ നിന്നും എന്നുന്നേക്കും ആയി പോകണം Maalika... അല്ലെങ്കിൽ ഞങ്ങൾക്ക് ബലം പ്രയോഗിച്ച് നിന്നെ ഇവിടന്ന് ആട്ടിയോടിക്കാൻ ഇടവരുത്തരുത് നീ...." ഫാദർ എറിക് പറഞ്ഞതും അവൾ അതെല്ലാം പുച്ഛത്തോടെ നോക്കി കണ്ടു...
"ഞാൻ ആരുടേയും ജീവിതം നശിപ്പിച്ചിട്ടില്ല ഫാദർ... എന്റെ ജീവിതം ഇല്ലാതാക്കിയവരോട് ഉള്ള എന്റെ പ്രതികാരം മാത്രമാണ് ഇത്...."
"അതിന് ഇയാൾ എന്തു ചെയ്തു.... ഇയാളുടെ മുൻജന്മം ആണ് എല്ലാം ചെയ്തു വെച്ചത്.. അതിന് ഇയാളോട് പ്രതികാരം ചെയ്തിട്ട് എന്തു കാര്യം...?" ഫാദർ ചോദിച്ചതും അവൾ അയാളെ കത്തുന്ന കണ്ണോടെ നോക്കി...
"എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തിയത് ആരായാലും... അതു ഇയാൾ ആയാലും ഇയാളുടെ മുൻജന്മം ആയാലും ഞാൻ ചെയ്യാനുള്ളത് ചെയ്യുക തന്നെ ചെയ്യും...." പകയോടെ ഫാദർ എറിക് നെ നോക്കികൊണ്ട് അവൾ dr. ജെറി ക്ക് നേരെ പാഞ്ഞു.... അയാൾ പകപ്പോടെ അവളെ നോക്കി നിന്നു...
"*Maalikaa....*" അവിടെ ആകമാനം പ്രതിധ്വനിച്ചുകൊണ്ട് അങ്ങനെ ഒരു ശബ്ദം ഉയർന്നതും Maalika ശ്വാസം എടുക്കാൻ മറന്നു പോയ പോലെ ഒരു നിമിഷം തറഞ്ഞു നിന്നു... വെട്ടി തിരിഞ്ഞു കൊണ്ട് നോക്കിയതും തനിക്ക് നേരെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്നവനെ കാണെ അവളുടെ കണ്ണുകൾ വിടർന്നു....
"*ഷഹൻഷാ...*" ഒരുവേള അവിടെ ഉള്ളതെല്ലാം നിശ്ചലമായ പോലെ തോന്നി അവൾക്ക്....
അവൾ അവനടുത്തേക്ക് വന്ന് കൊണ്ട് അവനെ പുണർന്നു...
"നീ എന്താണ് ചെയ്യുന്നത് Maalika...." അവളെ നോക്കി അവൻ ചോദിച്ചതും അവൾ എല്ലാവരെയും കാണിച്ചു കൊടുത്തു...
"ഇത്... നമ്മുടെ ജീവിതം ഇല്ലാത്തക്കിയവരോടുള്ള പ്രതികാരം ചെയ്യാൻ ആണ്... ഷഹൻഷാ... അവൻ ഇനി ജീവിച്ചിരിക്കണ്ട...." Maalika പറഞ്ഞതും
"എന്ത് ശുദ്ധ മണ്ടത്തരമാണ് നീ പറയുന്നത്... നമ്മുടെ ജീവിതം ഇല്ലാതാക്കിയവർ എങ്ങനെ ഇവരാകും.... നോക്കു... നീ എന്തിനാ ഈ ലോകത്ത് താമസിക്കുന്നത്.... വാ നമുക്ക് നമ്മുടെ ലോകത്തേക്ക് പോകാം... ആത്മാക്കളുടെ ലോകത്തേക്ക്.... അവിടെ നിന്നും നിന്നെ ആട്ടിയോടിച്ചതല്ലേ.... അവിടെയാണ് എല്ലാവരും...നമ്മുടെ ജീവിതം ഇല്ലാത്തക്കിയവർ ഉൾപ്പെടെ.... നിന്നെയും കാത്ത് ഞാൻ അവിടെ നിൽക്കാൻ തുടങ്ങീട്ട് ഒരുപാടായി.... നീ എന്തേ വരാത്തെ.... നമുക്ക് പ്രതികാരം ഒന്നും വേണ്ട Maalika... നമുക്ക് അവിടെ ഒരിടം ഉണ്ട്... അങ്ങോട്ട് പോകാം... അവിടെ ആരും നമ്മെ ശല്യപ്പെടുത്താൻ വരുകയില്ല...." ഷഹൻഷാ യുടെ ഓരോ വാക്കുകളും കേട്ട് Maalika ക്ക് അത്ഭുതം നിറഞ്ഞു... ഇത്രയും കാലം എന്തായിരുന്നു എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു... ഇപ്പോൾ തന്നെ തേടി അവൻ വന്നിരിക്കുന്നു....ഒരു നിമിഷം അവൾ എല്ലാം മറന്നു.... ഇതുവരെ നടന്നതൊക്കെയും....
പക്ഷേ... ഇതെല്ലാം കണ്ടുകൊണ്ട് വിക്രം നിൽക്കുകയായിരുന്നു.... പാതി അടഞ്ഞ മിഴികളോടെ അനിഖയും.... മറ്റുള്ളവർ നിശ്ചലമായ പോലെ...
Maalika വിക്രമിനടുത്തേക്ക് വന്നു... അവൻ Maalika യുടെ അടുത്തേക്കും.....
. "എന്നോട് ക്ഷമിക്കൂ വിക്രം.... ഒരുപാട് ബുദ്ധിമുട്ടിച്ചു.... ഇനിയും ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയില്ല.... ഞാൻ പോകുന്നു... ഞങ്ങളുടെ ലോകത്തിലേക്ക്...." അത്രയും പറഞ്ഞു കൊണ്ട് പുഞ്ചിരിച്ചതും അവൻ ഒരുവേള അവളിൽ ലയിച്ചു പോയി.... അവൻ അവളുടെ കവിളിൽ പതിയെ തലോടി.... അവൾ ഒന്ന് കണ്ണടച്ചുകൊണ്ട് ആ സ്പർഷം ഏറ്റുവാങ്ങി....
പതിയെ maalika യും ഷഹൻഷാ യും...രണ്ടുപേരും അവിടെ നിന്നും പതിയെ മാഞ്ഞു പോയി തുടങ്ങി.... വിക്രം വേദനയോടെ അവരെ നോക്കി നിന്നു... എന്തിനാണെന്ന് അറിയാതെ....
പെട്ടെന്നു അവിടത്തെ അന്തരീക്ഷം ശാന്തമായി.... ഫാദർ എറിക് ഉം ജിതിനും dr. ജെറി യും എന്താണ് സംഭവിച്ചത് എന്നറിയാതെ നോക്കി നിന്നു...
"Maalika എവിടെ...? "
" *അവൾ.... അവളുടെ ലോകത്തിലേക്ക് ചേക്കേറി......*" വിക്രം പതിയെ ആകാശത്തിലേക്ക് നോക്കി മൊഴിഞ്ഞു...
എല്ലാവരും മന്ത്രതന്ത്രങ്ങൾ കൊണ്ടും ഫാദർ എറിക് ന്റെ വിദ്യ കൊണ്ടുമാണ് അവൾ പോയത് എന്ന് പറഞ്ഞപ്പോൾ വിക്രം ഒന്നും പറയാൻ മുതിർന്നില്ല....
*അവൾ പോയത് അവളുടെ ജീവൻ തിരികെ വന്നപ്പോഴാണ്....ഷഹൻഷാ വന്നതുകൊണ്ടാണ്....ഇനി അവർ അവരുടെ ജീവിതം ജീവിക്കട്ടെ.... ഇനിയും അവരുടെ പ്രണയം പൂത്തുതളിർക്കട്ടെ.... അങ്ങ്... ആത്മാക്കളുടെ ലോകത്തിൽ നിന്ന് കൊണ്ട് തന്നെ....*
"അച്ചുവേട്ടാ....." ശ്രീയുടെ ശബ്ദം കാതിൽ പതിഞ്ഞതും അവൻ ചിന്തകളിൽ നിന്ന് ഞെട്ടി അവളെ നോക്കി... തളർന്നു കിടക്കുന്നവളെ കാണെ അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു... ജിതിൻ അപ്പോഴേക്കും dr. ജെറിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു... ഫാദർ എറിക് അവിടം വിട്ടിരുന്നു...
"അച്ചുവേട്ടാ.... എന്താ ഇവിടെ.... എന്തൊക്കയാ ഇവിടെ സംഭവിച്ചത്.....? എനിക്ക് ഒന്നും ഓർമയില്ല...."
"ഇല്ലടാ... ഒന്നുമില്ല... ഒന്നും സംഭവിച്ചിട്ടില്ല...." അവളെ തന്നോട് ചേർത്തു നിർത്തികൊണ്ട് അവൻ മൊഴിഞ്ഞു.... അവളെ ചുറ്റിപ്പിടിച്ചു...
അവൻ മെല്ലെ ഒന്ന് ആകാശത്തേക്ക് നോക്കി.... Maalika അവരെ നോക്കി നിൽക്കുന്ന പോലെ.... അവൾ പുഞ്ചിരിക്കുന്ന പോലെ...
^^^^^^^^^^
ദിവസങ്ങൾ കടന്നു പോയി.... വിക്രമിന്റെയും അവന്റെ ശ്രീയുടെയും പ്രണയം പൂവണിഞ്ഞു... അവർ ഒന്നിക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം.... അവരുടെ വിവാഹം ഉറപ്പിച്ചു.... അതേ... ഇനി അവർ ജീവിക്കട്ടെ.... ജീവിതത്തിൽ ഇനിയും Maalika യെ പോലുള്ളവ കടന്നു വരാതെ അവർ ജീവിക്കട്ടെ...... അവർക്ക് താങ്ങായി ഒരു അത്ഭുത ശക്തിയെന്ന പോലെ ഒരു ശക്തി അവർക്ക് കാവലുണ്ട്.... മുൻജന്മ ശക്തികളായി.... അവർ രണ്ടുപേരും...
"*Shahanshaa Ki Shahzaadi Maalika*"
ഷഹൻഷാ യും അവന്റെ കുമാരി Maalika യും...
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
ജിതിൻ എന്തിനോ വേണ്ടി ആ വലിയ റൂമിലേക്ക് വന്നതാണ്.... എന്തോ കാര്യപ്പെട്ട തിരച്ചിലിലാണ് പുള്ളി....
പെട്ടെന്നു എന്തോ കണ്ണിൽ ഉടക്കിയതും അവൻ അങ്ങോട്ട് നോക്കി.... ആ വലിയ കണ്ണാടി കാണെ അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് മിഴിഞ്ഞു വന്നു...
അവൻ ആ കണ്ണാടിയിൽ പതിയെ തൊട്ടതും അതിൽ എന്തോ ചുരുളുകളായി ചലിച്ചു.... അവൻ അതിലേക്ക് തന്നെ നോക്കിയപ്പോൾ തന്റെ പ്രതിഭിംബവും.... അതിനടുത്തുള്ള ഒരു പെൺകുട്ടിയെയും കാണെ അവൻ ഒന്ന് ഞെട്ടി വിറച്ചു... തന്റെ അടുത്ത് ആരോ ഉള്ള പോലെ തോന്നിയതും അവൻ പിറകിലേക്ക് നീങ്ങി....
കണ്ണാടിയിലെ ആ പെൺകുട്ടി അവന്റെ അടുത്തേക്ക് വന്നു... കണ്ണാടിയിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ട്... അവന്റെ ഇടം കവിളിൽ അമർത്തി ചുംബിച്ചു അവൾ....
ഏതോ മായാലോകത്തെത്തിയ പോലെ അവന്റെ കണ്ണുകൾ വിടർന്നു...
***-------***
*The End*
A story written by
✍️ Febna Mehak__🌹
Comments
Post a Comment