പ്രിയങ്കരി | ✍️ Ummul Fidha | ഫുൾ പാർട്ട്‌

പ്രിയങ്കരി.... 💕 

ഫുൾ പാർട്ട്‌


" എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേടി ഇങ്ങോട്ട് എഴുന്നള്ളിയത്.... എന്റെ മോളേ നന്നായി നോക്കിയേക്കണം.... ഒരു കെയർടേക്കർ 

അത്രമാതമാണ് എനിക്ക് നീ.... " 


" ഹ.... ഹരിയേട്ടാ... " 


വേദനയോടെ അവൾ വിളിച്ചതും ഒന്ന് നോക്കി എന്നല്ലാതെ മറുപടി പറഞ്ഞില്ല... 


" ഹാ... പിന്നെ... ഭാര്യയുടെ അവകാശമെല്ലാം എടുത്ത് കൊണ്ട് എന്റെ അടുക്കൽ എങ്ങാനും വന്നാൽ ചവിട്ടി കൂട്ടും ഈ ഹരി.... മനസിലായൊടി.... " 


അവന്റെ വാക്കുകൾ തന്റെ ചെവിയിലേക്ക് തുളച്ചു കയറി.... നിറ കണ്ണുകളോടെ കുഞ്ഞിനെ ചുറ്റി പിടിച്ചു ബെഡിന്റെ ഓരത്തോട് ചേർന്ന് കിടക്കുന്ന ഹരിയിൽ അവളുടെ മിഴികൾ ഉടക്കി.... 


*ഒരു കെയർടേക്കർ അത്രമാതമാണ് എനിക്ക് നീ....* 


അവന്റെ ഈ മൂർച്ച ഏറിയ വാക്കുകൾ അവളുടെ തലക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നത് പോലെ തോനി പോയി ആ പതിനെട്ട് കാരിക്ക്... 


ഒരലിവും ദയയും ഇല്ലാത്ത വാക്കുകൾ.... പിന്നെ എന്തിനാണാവോ എന്നെ കെട്ടി കൊണ്ട് വന്നത്... ആദ്യ രാത്രി തന്നെ സ്വന്തം ഭർത്താവിൽ നിന്ന് കേട്ട വാക്കുകൾ.... ഏതൊരു പെണ്ണിനാണ് സഹിക്കുക... ഹൃദയം പൊട്ടി പൊളിയുന്ന വേദന....  അവളുടെ മനസ്സും ശരീരവും ചിന്തയുമെല്ലാം കഴിഞ്ഞ കുറച്ച് ദിവസത്തേക്ക് സഞ്ചരിച്ചു.... 


*ഹരി കൃഷ്ണ* ദേവന്റെയും ലക്ഷ്മിയുടെയും ഒരേ ഒരു മകൻ.... അറിയപ്പെടുന്ന തറവാട്ടുകാർ... ഇവരുടെ ആലോചന വന്നപ്പോ എല്ലാവരും കണ്ണും പൂട്ടി സമ്മതിമറിയിച്ചു.... അല്ലങ്കിലും തന്റെ വാക്കിന് ആ വീട്ടിൽ ഒരു വിലയും ഉണ്ടായിരുന്നില്ലല്ലോ.... 


അമ്മ എന്റെ ജനനത്തോടെ ലോകം വെടിഞ്ഞു പോയി... പിന്നെ ഉണ്ടായിരുന്നത് അച്ഛയാ... അച്ഛക്ക് ഞാനെന്ന് വെച്ചാൽ ജീവനായിരുന്നു.... എനിക്ക് 13 തികയും മുന്നേ അച്ഛയും എന്നെ വിട്ട് അമ്മയുടെ ലോകത്തേക്ക് യാത്രയായി... ആരുമില്ലാതായ എന്നെ അച്ഛയുടെ തറവാട്ടിലേക്ക് കൊണ്ട് പോയി.... 


അവിടെ തന്നെ കാത്തിരുന്നത് ജോലിക്കാരിയുടെ വേഷമായിരുന്നു.... അച്ഛമ്മയുടെ വാശി കാരണം വല്യച്ഛനും വല്യമ്മയും ഇഷ്ടമില്ലാഞ്ഞിട്ടും തന്നെ പ്ലസ് ടൂ വരെ പറഞ്ഞയച്ചു.... പിന്നീട് അവരുടെ ജോലിക്കാരി മാത്രമായിരുന്നു അവർക്ക് ഞാൻ.... 


ആ ഇടക്കാണ് ഹരി ഏട്ടന്റെ ആലോചന വരുന്നത്.... വല്യച്ചക്ക് എന്നെ പറഞ്ഞയാക്കാൻ നല്ല ഉത്സാഹമായിരുന്നു.... അതിന്റെ കാരണം ഇപ്പോഴല്ലേ അറിയുന്നത്... ഇവിടെ വന്നപ്പോയ അറിയുന്നത് ഏട്ടന്റെ രണ്ടാം വിവാഹമാണെന്നും ആദ്യത്തെതിൽ രണ്ടര വയസ്സുള്ള ഒരു മോളുണ്ടെന്നും.... 


ഒരുപാട് പ്രതീക്ഷയോടെയാ വയ്യാതായി കിടപ്പിലായ അച്ഛമ്മ എന്റെ വിവാഹത്തിന് സമ്മതം മൂളിയതും എന്നെ അനുഗ്രഹിച്ചതുമെല്ലാം.... ഞാനും  കൊതിച്ചിരുന്നു ഇനിയെങ്കിലും തനിക്ക് മനസ്സ് അറിഞ്ഞു ഒന്ന് സന്ദോഷിക്കാമല്ലോന്ന്... എന്നാൽ അതെല്ലാം തന്റെ വെറും വ്യാമോഹം മാത്രമായി മാറിയിരിക്കുന്നു.... 


ഇന്ന് ഹരിയേട്ടൻ അമ്പലനടയിൽ വെച്ച് തന്റെ കഴുത്തിൽ താലി ചാർത്തുമ്പോയും ആദ്യമായി തന്റെ സീമന്ത രേഖ ചുവപ്പിക്കുമ്പോയും താൻ എത്ര സന്ദോഷവതി ആയിരുന്നു.... എന്തിന് ഇവിടെ വലത് കാൽ വെച്ച് കയറുന്നത് വരെ... കയറിയതും ഉള്ളിൽ നിന്ന് വെള്ള ഉടുപ്പിട്ട ഒരു മാലാഖ കുട്ടി 'പപ്പാ' എന്ന് വിളിച്ചു ഓടി വന്ന് ഹരിയേട്ടന്റെ കാലിൽ വട്ടം ചുറ്റി പിടിക്കുന്നത് കണ്ടതോടെ എല്ലാ സന്തോഷവും എന്നെ വിട്ട് അകലേക്ക്‌ ഓടി മറഞ്ഞു.... 


*ദിയതീർത്ഥ*യുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഉറ്റി വീണു കൊണ്ടിരുന്നു... തനിക്ക് മാത്രം എന്ത് കൊണ്ട് മനസ്സ് അറിഞ്ഞ് സന്തോഷിക്കാൻ സാധിക്കുന്നില്ല.... മനസ്സിനേറ്റ മുറിവ് കാരണം ചുണ്ടുകൾ സങ്കടം കാരണം വിതുമ്പി കൊണ്ടിരുന്നു.... തന്റെ ജീവിതവും തനിക്ക് മാത്രമുള്ള സങ്കടങ്ങളും ഓർക്കവേ ഒരു നിമിഷം അവൾ അവളെ തന്നെ വെറുത്തു പോയി.... 


' എനിക്ക് കുറച്ച് ടൈം വേണം നിന്നെ ഭാര്യയായി അംഗീകരിക്കാൻ ' എന്നൊരു വാക്ക് പറഞ്ഞുടായിരുന്നു.... അങ്ങനെ ഒന്നാണ് കേൾക്കാൻ സാധിച്ചത് എങ്കിൽ എനിക്ക് ഒരിക്കലും ഇത്രയും സങ്കടം തോനില്ലായിരുന്നു... ഇപ്പൊ പറഞ്ഞ വാക്കുകളിൽ ഒളിഞ്ഞു കിടപ്പില്ലേ ഒരിക്കലും എനിക്ക് നിന്നെ ഭാര്യ ആയിട്ട് കാണാൻ സാധിക്കില്ലെന്ന്.... കുഞ്ഞിന് വേണ്ടി മാത്രമാണ് തന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി ഏട്ടൻ ചേർത്തിയത്.... 


" എന്തിനാ ദേവിയെ എന്നെ ഇങ്ങനെ കരയിക്കുന്നെ.... സന്തോഷം അനുഭവിക്കാൻ വിധിയില്ലേ എനിക്ക്... " 


താലിയിൽ പിടി മുറുക്കി മുകളിലേക്ക് നോക്കി കൊണ്ട് ദൈവത്തോടെ എന്ന പോൽ സ്വയം പറഞ്ഞു കൊണ്ട് നിറഞ്ഞോയുകുന്ന കണ്ണുകൾ തുടച്ചു.... എങ്കിൽ കൂടെയും അത് വീണ്ടും വീണ്ടും ഒഴുകി കൊണ്ടിരുന്നു.... 


ബെഡിൽ കിടക്കുന്ന ഹരിയിലേക്കും അവനോട് ചേർന്ന് കിടക്കുന്ന ആ മാലാഖ കുഞ്ഞിലേക്കും അവളുടെ കണ്ണുകൾ നീണ്ടു.... താനും ഇങ്ങനെ ആയിരുന്നില്ലേ.... അച്ഛാ എന്നെ വിട്ട് ഈ ലോകം വെടിഞ്ഞു പോകുന്ന കാലം വരെ അച്ഛയോട് കൂടെ അല്ലാതെ കിടക്കാൻ ഞാൻ കൂട്ടാക്കിയിരുന്നില്ല.... 



'മമ്മാ....മമ്മാ...' ആരോ തന്നെ വിളിക്കുന്നത് പോലെ തോനിയപ്പോയാണ് അവൾ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.... ചുറ്റും നോക്കിയപ്പോൾ ആരും അടുത്ത് ഇല്ലെന്ന് മനസിലായതും അവൾ കണ്ടത് ഒരു സ്വപ്നമാണെന്ന് അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞു.... 


എന്നാ പെട്ടന്ന് അവളുടെ നോട്ടം ചെന്നെത്തിയത് ബെഡിൽ നിഷ്കളങ്കതയോടെ ഉറങ്ങുന്ന ആ കുഞ്ഞിലായിരുന്നു.... അറിയാതെ അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു..... എന്നാൽ കുഞ്ഞിന്റെ അപ്പുറത്ത് ആയി കിടക്കുന്ന ഹരിയേട്ടനിൽ നോട്ടം ഉടക്കിയതും അവളുടെ ഉള്ളിൽ വേദനയിൽ കലർന്ന മറ്റൊരു ഭാഗം ഉടലെടുത്തു.... ഒരു ദീർഘ നിശ്വാസത്തോടെ അവൾ തറയിൽ നിന്ന് എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു....അവൻ നല്ല ഉറക്കമാണെന്ന് ഉറപ്പാക്കി അവന്റെ അടുത്തായി ബെഡിൽ ഇരുന്നു.... 


" ഒത്തിരി മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു എനിക്ക്.... എന്നാൽ അതൊന്നും എനിക്ക് ലഭിച്ചില്ല.... ലഭിക്കാൻ ആരും സമ്മതിച്ചില്ല... ഹരിയേട്ടന്റെ കല്യാണ ആലോചന വന്നപ്പോ ഇനി എങ്കിലും സന്തോഷിക്കാൻ പറ്റുമെന്ന് കരുതിയാ ഞാനാ മണ്ടി.... ല്ലേ.... " 


അവന്റെ മുഖത്തേക്ക് തന്നെ കണ്ണ് എടുക്കാതെ നോക്കി കൊണ്ട് സ്വയം അത്രയും പറഞ്ഞു അവൾ അവിടെ നിന്നും എഴുനേറ്റ് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി.... 


നേരം പുലരുന്നെയൊള്ളു കുളി കഴിഞ്ഞു വന്നു കണ്ണാടിക്ക് മുന്നിൽ നിന്ന് കൊണ്ട് കുറച്ച് സിന്ദൂരം വിരലിൽ എടുത്ത് സീമന്ത രേഖയിൽ ചാർത്തി... കൂടെ കുഞ്ഞി പൊട്ട് എടുത്ത് നെറ്റിയിലും.... മുടിയിൽ കെട്ടി വെച്ചിരുന്ന തോർത്ത് അഴിച്ചു മാറ്റി മുടി ഒന്ന് തുവർത്തി കൊണ്ട് തോർത്തു കുടഞ്ഞു ഒന്നുടെ മുടിയിൽ കെട്ടി വെച്ചു.... 


ഉറങ്ങി കിടക്കുന്നവരെയൊന്ന് നോക്കി പുതപ്പ് എടുത്ത് രണ്ട് പേരെയും നന്നായി പുതപ്പിച്ചു കൊണ്ട് ആ കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് അമർത്തി... ശബ്ദം ഉണ്ടാക്കാതെ പതിയെ റൂമിന്റെ ഡോർ തുറന്ന് റൂമിന് വെളിയിലേക്ക് ഇറങ്ങി.... പുറത്ത് വെളിച്ചം വെച്ച് തുടങ്ങുന്നെയോള്ളൂ.... 


താഴെക്കുള്ള പടികൾ സൂക്ഷിച്ച് ഇറങ്ങി... അച്ഛനും അമ്മയും അലോക് (ഹരിയുടെ അനിയൻ)ആരെയും കാണുന്നില്ല... അപ്പൊയെ ഉറപ്പിച്ചു ആരും ഉറക്കം ഉണർന്നില്ലന്ന്... സിറ്റ് ഔട്ടിലേക്കുള്ള ഡോർ തുറന്ന് കുറച്ച് സമയം അവിടെയുള്ള ചെയറിൽ ഇരുന്നു.... വെളിച്ചം വെച്ച് തുടങ്ങുന്നെയൊള്ളു... ചെറുതായി കുളിർ ഉണ്ട്... 


മനസ്സിൽ ഉറങ്ങി കിടക്കുന്ന ആ മാലാഖ കുട്ടിയുടെ മുഖം മാത്രമേ തെളിഞ്ഞു വരുന്നോള്ളൂ.... ഞാൻ അനുഭവിച്ചു വന്ന പാതയിലുടെയല്ലേ ഇപ്പൊ ആ കുട്ടിയും... ഒരമ്മയുടെ കുറവ് എന്താണെന്ന് എനിക്ക് നന്നായി അറിയാം.... അമ്മ കൂടെ ഇല്ലങ്കിലുള്ള ബുദ്ധിമുട്ട്.... ആ കുഞ്ഞിന് ഒത്തിരി ആഗ്രഹം കാണില്ലേ ഒരമ്മയുടെ സ്നേഹം ലഭിക്കാൻ... 


ഹരിയെട്ടന്റെ ആദ്യ ഭാര്യക്ക് എന്ത് സംഭവിച്ചത് ആയിരിക്കും.... എവിടെ ആയിരിക്കും... ജീവിച്ചിരിപ്പുണ്ടോ.... അതോ...


അതൊക്കെ പോട്ടെ.... ഇപ്പോഴും ഞാൻ ഒറ്റപെട്ടത് പോലെ തോന്നുവാ... ഒന്ന് സന്തോഷിച്ച് വരുമ്പോയേക്കും വീണ്ടും സങ്കടങ്ങൾ ഓടി എത്തും ഈ പെണ്ണിന്റെ കണ്ണുകൾ നിറക്കാൻ.... ഇന്നലെ ഹരിയേട്ടൻ പറഞ്ഞത് ഓർത്തതും നിറഞ്ഞ കണ്ണുകൾ ഒന്നുടെ ശക്തിയിൽ പെയ്തു... 


" ആ... മോൾ നേരത്തെ എഴുന്നേറ്റോ... " 


പെട്ടന്ന് ആരുടെയോ ശബ്ദം കേട്ടതും പിടഞ്ഞെഴുനേറ്റു കണ്ണുകൾ തുടച്ചു... നോക്കിയപ്പോ അമ്മ ആയിരുന്നു.... എന്റെ അടുത്തേക്ക് വന്നു എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ട്.... കരഞ്ഞതായി ഭാവിക്കാതെ ഒന്ന് ചിരിച്ചു കാട്ടി...  


" എന്താ മോളേ മുഖം വല്ലാണ്ട് ഇരിക്കുന്നെ... എന്ത് പറ്റി... കരഞ്ഞോ കുട്ടിയെ നീ... " 


അമ്മ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയതും എന്തിനോ വേണ്ടി എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... എന്തിനാണെന്ന് പോലും എനിക്ക് വ്യക്തമായി അറിവില്ല... 


" ഒ...ഒന്നൂല്യ അമ്മേ.... " 


അമ്മയുടെ മുഖത്ത് നോക്കാതെയാണ് മറുപടി പറഞ്ഞത്.... അല്ലെങ്കിൽ എന്റെ സങ്കടങ്ങൾ അറിയാതെ പുറത്തേക്ക് വന്നു പോകും... 


" ഒന്നൂല്യന്നോ... ന്നിട്ട് ആണോ കണ്ണുകൾ നിറഞ്ഞു തൂവിയിരിക്കുന്നെ.... " 


ആ അമ്മ ഒരു ശാസയോടെ അവളോട് ചോദിച്ചതും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിൽ കൂടെയും അത് ഫലിച്ചില്ല... 


" എന്റെ മോളേ... നീ എനിക്ക് എന്റെ സ്വന്തം മോളേ പോലയാ... അല്ലാ പിറക്കാതെ പോയാ എന്റെ മോൾ തന്നെയാ.... അത് പോലെ തന്നെ നിനക്ക് ഞാൻ നിന്റെ സ്വന്തം അമ്മയും.... അപ്പൊ ഒന്നും മറച്ചു വെക്കേണ്ടതില്ലാ... എന്തുണ്ടെങ്കിലും ഈ അമ്മയോട് മോൾ പറയണം.... കേട്ടല്ലോ... എന്നെ ഭർത്താവിന്റെ അമ്മയായി കാണേണ്ട എന്റെ കുട്ടി... ഇനി മോൾക്ക് എന്നോട് പറയാൻ താല്പര്യമില്ലങ്കിൽ മോൾ പറയണ്ടാട്ടോ... എന്നെ മോൾ അമ്മയായി കണ്ടില്ലെന്ന് കരുതികൊള്ളാം... " 


അമ്മ അത്രയും പറഞ്ഞു കൊണ്ട് തിരിച്ചു പോകാൻ തിരിഞ്ഞതും ആ അമ്മയുടെ കയ്യിൽ അവളുടെ പിടി വീണു.... അമ്മയുടെ മുന്നിൽ പിടിച്ചു വെച്ചാ കണ്ണുനീർ എല്ലാം പുറത്തേക്ക് അണ പൊട്ടി ഒഴുകി.... അതിനിടയിലും അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... 


" ന്താ ന്റെ കുട്ടിക്ക് പറ്റിയെ... അമ്മയോട് പറ മോൾ... " 


അമ്മയുടെ അടുത്ത് ആയി ഇരുത്തി കൊണ്ട് അവളുടെ മുടിയിലുടെ വിരൽ ഓടിച്ചു കൊണ്ട് ആ അമ്മ ചോദിച്ചതും അവളൊരു പൊട്ടി കരച്ചിലോടെ ആ അമ്മയുടെ മാറിലേക്ക് വീണു... 


" എന്റെ....എന്റെ സമ്മതം പോലും ചോദിക്കാതെയാ അമ്മാ ഈ വിവാഹം ഉറപ്പിച്ചത്.... പക്ഷെ ഹരിയേട്ടനെ ഭർത്താവ് ആയി സ്വീകരിച്ചത് പൂർണ്ണ സമ്മതത്തോടെ തന്നെയാ.... ഏട്ടന്റെ രണ്ടാം ഭാര്യയാ ഞാനെന്നും ഒരു മകൾ ഉണ്ടെന്നുമെല്ലാം ഞാൻ അറിയുന്നത് ഇന്നലെ ഇവിടെ വലത് കാൽ വെച്ച് കയറിയതിന് ശേഷമാ.... പ...പക്ഷെ അതൊന്നും എനിക്ക് പ്രശ്നമല്ല അമ്മാ... ഇന്നലെ ഏട്ടൻ.... (ഹരി അവളോട് പറഞ്ഞതെല്ലാം അമ്മയോട് പറഞ്ഞു)അത് അത് മാത്രം സഹിക്കുന്നില്ല അമ്മാ.... " 


അവൾ പറഞ്ഞത് എല്ലാം അമ്മ കേട്ടത് ഒരു ഞെട്ടലോടെയാ... താൻ മോളുടെ വല്യച്ഛനോട്‌ എല്ലാം പറഞ്ഞത് ആണല്ലോ... എന്നിട്ട് എങ്ങനെ മോൾ അറിഞ്ഞില്ലെന്നു പറയുന്നത്... അവരുടെ ഉള്ളം വിങ്ങി... ദിയയുടെ കരച്ചിൽ അവരെ വേദനിപ്പിച്ചു... 


" മോ...മോളെ... കരയാതെ... അമ്മക്ക് ഒന്നും അറിയില്ലായിരുന്നു.... വല്യച്ഛനോട്‌ എല്ലാ കാര്യവും ഞാനും അവന്റെ അച്ഛനും വ്യക്തമായി പറഞ്ഞിട്ട് ഉണ്ടായിരുന്നു മോളേ... "


" നിങ്ങളുടെയൊന്നും തെറ്റ് അല്ലാ അമ്മാ... വല്യച്ഛക്കും വല്യമ്മക്കും എന്നെ ഇഷ്ട്ടല്ല... അമ്മയെ കൊന്നവൾ എന്നാ എന്നെ വിളിക്കാർ... അത്രക്ക് ദേഷ്യമാ എന്നോട്... എന്നെ എങ്ങനെ എങ്കിലും അവിടെന്ന് കളഞ്ഞാൽ മതിയെന്ന അവർക്ക്... " 


അവൾ ഒരു തേങ്ങളോടെ അമ്മയോട് ഓരോന്നും പറഞ്ഞോണ്ട് ഇരുന്നു... അവർ അവളെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് മുടിയിൽ തഴുകി കൊണ്ടിരുന്നു... 


" പക്ഷെ ഒരു കാര്യത്തിൽ ഹരിയേട്ടന്റെ ആലോചന എനിക്ക് തക്കസമയത്താ വന്നത്...ഒരു നിമിഷം വൈകിയിരുന്നെങ്കിൽ പിറ്റേ ദിവസത്തെ പത്രത്തിൽ എന്റെ മരണ വാർത്തയും ഒരു ഫോട്ടോയും കാണുമായിരുന്നു... " 



ഭാഗം 0️⃣2️⃣



അവളുടെ മുഖത്ത് പലതരം ഭാവങ്ങൾ മിന്നി പറഞ്ഞു.... ദേഷ്യമോ വിഷമമോ എന്തെന്ന് ആ അമ്മക്ക് വ്യക്തമായി മനസിലായില്ല... 


" എന്താ കുട്ട്യേ നീ പറയുന്നേ... " 


അവളുടെ കൈകൾ കവർന്നെടുത്ത് തന്റെ കൈകൾക്ക് ഉള്ളിൽ ആക്കി കൊണ്ട് ലക്ഷ്മി അമ്മ ചോദിച്ചതും അവളുടെ കണ്ണിന്റെ കോണിൽ കണ്ണുനീർ അടിഞ്ഞു കൂടി... 

അവളുടെ ഓർമകൾ ആ ദിവസത്തിലേക്ക് സഞ്ചരിച്ചു.... കൈകൾ അമ്മയുടെ കയ്യിൽ മുറുകി.... 


ഹരിപെണ്ണ് കാണാൻ വരുന്നു എന്ന് വിളിച്ചു പറഞ്ഞത് വൈകീട്ട് ആയിരുന്നു... ഹരിയും അമ്മയും അച്ഛനും മാത്രമേ വരുന്നുള്ളു വെന്നും  രാത്രിയെ വരു എന്നും ആദ്യമേ വിവരം തന്നത് കൊണ്ട് അവർക്ക് കഴിക്കാൻ വേണ്ടിയുള്ളത് എല്ലാം റെഡി ആക്കി കൊണ്ട് അടുക്കളയിൽ പിടിപ്പത് പണിയിൽ ആയിരുന്നു.... 


" ഞങ്ങൾ പുറത്തേക്ക് പോകുവാ... വരുമ്പോയേക്കും ഇതെല്ലാം അലക്കി തേച്ചു വെച്ചിരിക്കണം... " 


എന്റെ മുന്നിലേക്ക് ഒരു കുന്നോളം വസ്ത്രങ്ങൾ വലിച്ചിട്ട് കൊണ്ട് വല്യമ്മ പറഞ്ഞതും അവരെ നോക്കി തലയാട്ടാൻ മാത്രമേ എനിക്ക് ആയുള്ളൂ.... ചെയ്തില്ലങ്കിൽ അവരുടെ അടുത്ത് നിന്ന് നന്നായി കിട്ടും.... ചട്ടുകം അടുപ്പിലെ കനലിൽ വെച്ച് ചൂട് പിടിപ്പിച്ചു കയ്യിലും കാലിലും വെക്കൽ അവരുടെ പതിവ് ആയിരുന്നു.... അതിന്റെ വേദനയെക്കാൾ നല്ലത് എല്ലാം സഹിച്ചു പണിയെല്ലാം എടുക്കുന്നത് തന്നെയാ... 


അടുക്കളയിലെ പണി കഴിഞ്ഞതും താഴെ കൊണ്ട് വന്നു വെച്ചിട്ടുള്ള വസ്ത്രങ്ങൾ ഓരോന്ന് എടുത്ത് കൊണ്ട് ഇരിക്കുമ്പോയാണ് എനിക്ക് മുന്നിൽ ആയി രണ്ട് കാലുകൾ പ്രത്യക്ഷപെട്ടത്.... തല ഉയർത്തി നോക്കിയപ്പോൾ എന്നെ ഒട്ടാകെ ഉഴിഞ്ഞു നോക്കി കൊണ്ട് വല്യച്ഛന്റെ മകൻ സിദ്ധാർഥ്...  


അവനെ കണ്ടതും എന്റെ കയ്യിൽ ഉണ്ടായിരുന്നു വസ്ത്രങ്ങൾ എല്ലാം താഴെക്ക് തന്നെ വീണു... തൊണ്ടയിയിലെ വെള്ളം വറ്റി.... കണ്ണിലെ കൃഷ്ണ മണികൾ പിടക്കാൻ തുടങ്ങി.... വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.... 


പേടിയോടെ പിറകിലേക്ക് നടക്കവേയാണ് അവന്റെ കൈകൾ എന്റെ ഷോൾഡറിൽ പിടി മുറുകിയത്.... 


" വി...വിട്.... എന്നെ വിട്... " 


അവന്റെ ബലിഷ്ടമായ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ട് പേടിയോടെ അവനെ നോക്കി പറഞ്ഞു വെങ്കിൽ കൂടെയും അവന്റെ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു.... 


കള്ളും കഞ്ചാവുമായി വീട്ടിൽ കയറാതെ അവിടേം ഇവിടേം തെണ്ടി തിരിഞ്ഞു നടക്കാർ ആണ് പതിവ്... വല്ല പണവും മറ്റും വേണമെങ്കിൽ മാത്രം കയറി വരും അതും ആരുമില്ലാത്ത സമയം നോക്കി.... മുത്തശ്ശിയുടെ  പണവും എടുത്ത് കൊണ്ട് പോകും.... 


" നീ എന്താടി ഇത്രക്ക് ഭംഗി വെക്കാൻ കാരണം.... ഒരോ ദിവസവും നിന്റെ ശരീര ഭംഗി കൂടി കൂടി വരുവാണല്ലോ... " 


എന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും ലഹരിയുടെ മത്ത് പിടിപ്പിക്കുന്ന രൂക്ഷ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറി.... കണ്ണുകൾ ഇറുക്കെ അടച്ചു വായയും മൂക്കും കൂടെ പൊത്തി പിടിച്ചു... കണ്ണുകൾ നിറഞ്ഞു.... 


" എന്തിനാടി മോളേ കരയുന്നെ... ഹേയ് ചേട്ടൻ ഒന്ന് സ്നേഹിക്കാൻ വന്നതല്ലേ... " 


എന്റെ മുഖത്തിന്റെ തൊട്ട് അടുത്ത് നിന്ന് അവന്റെ ശബ്ദം കേട്ടതും അടച്ചു പിടിച്ചിരുന്ന കണ്ണുകൾ വെട്ടി തുറന്നതും എനിക്ക് മുന്നിൽ എന്റെ മുഖത്തേക്ക് മാത്രം ശ്രദ്ധിച്ചു കൊണ്ട് എന്നിലെ ഗന്ധം അവൻ വലിച്ചെടുക്കാൻ തുടങ്ങി... അവന്റെ ഈ പ്രവർത്തിയിൽ ഞാൻ ഞെട്ടി വിറച്ചു കിട്ടിയ ധൈര്യത്തിൽ അവനെ പിടിച്ചു പിറകിലേക്ക് തള്ളി മാറ്റി... 


" ഡീ.... " 


" അ... അച്ചമ്മേ.... " 


അച്ഛമ്മയെ വിളിച്ച് അങ്ങോട്ട് ഓടി എങ്കിലും അവൻ പിറകിൽ നിന്ന് എന്റെ ഷോളിൽ പിടിച്ചു കൊണ്ട് എന്നെ വലിച്ചു അടുത്തുള്ള റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത് എന്നെ നോക്കി പുച്ഛമായി ചിരിച്ചു കൊണ്ടിരുന്നു... കരയാനോ അവനോട് വല്ലതും പറയാനോ എന്റെ നാവുകൾ പൊന്തുന്നുണ്ടായിരുന്നില്ല.... അത്രക്ക് പേടിച്ചിരുന്നു ഞാൻ.... 


എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് നിർത്തി കവിളിൽ ആഞ്ഞടിച്ചു.... വേദന കാരണം എന്റെ കണ്ണുകൾ നിറഞ്ഞു അടച്ചു തുറന്നു.... കണ്ണിന്റെ കാഴ്ചകൾ മറക്കും വിധം കണ്ണുനീർ ഒളിച്ചിറങ്ങി കൊണ്ടിരുന്നു... അലറി കരയണമെന്ന് ഉണ്ടെങ്കിൽ കൂടെയും ശബ്ദം പുറത്തേക്ക് വരുന്നില്ല... 


" കരയണോ നിനക്ക്... രക്ഷപെടണോ.... ഹഹ...ഹ... ആ തള്ളയെ ഞാൻ അങ്ങ് ഉറക്കി...  നീ എത്ര ആർത്തു കരഞ്ഞാലും ഒരു കുഞ്ഞു പോലും ഇങ്ങോട്ട് വരില്ല... ഹഹ.... " 


എന്ന് പറഞ്ഞു കൊണ്ട് അവൻ പൊട്ടി ചിരിച്ചതും എന്റെ അവസ്ഥ ആലോചിച്ചു പൊട്ടി കരയാൻ മാത്രമേ എന്നെ കൊണ്ട് കഴിഞ്ഞോള്ളൂ.... 


" വർഷങ്ങൾ ആയെടി പുന്നാര മോളേ ഇങ്ങനെ നിന്നെ ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുന്നു... നിന്റെ മത്ത് പിടിക്കുന്ന ആരും ഒന്ന് സ്വന്തമാക്കാൻ കൊതിക്കുന്ന ഈ വെളുത്തു തുടുത്ത ശരീരം കണ്ടിട്ടുള്ള കാത്തിരിപ്പ്... പക്ഷെ... കാത്തിരിപ്പിനോടുവിൽ നീ എനിക്ക് മുന്നിൽ.... ഹ...ഹഹ.... നിന്നെ മതിയാകുവോളം ഞാൻ അങ്ങ് ആസ്വദിക്കും കേട്ടോടി നാ*** മോളേ.... " 


കഴുത്തിൽ ഉണ്ടായിരുന്ന ഷോൾ വലിച്ചു എടുത്തു കൊണ്ട് അവൻ പറഞ്ഞതും അവന്റെ മുന്നിൽ രണ്ട് കൈകൾ കൊണ്ടും വെറുതെ വിടാൻ കെഞ്ചി അപേക്ഷിച്ചെങ്കിലും അവൻ അതെല്ലാം കാറ്റിൽ പറത്തി കൊണ്ട് എന്റെ മുടിയിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് തള്ളി.... 


അവന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് അവൻ എന്നിലേക്ക് നടന്നു അടുത്തു... 


" നിന്നെ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു.... അത് വെറും ഇഷ്ട്ടമല്ല ഒന്ന് സ്വന്തമാക്കാനുള്ള ഇഷ്ട്ടം... ഒരു ദിവസമെങ്കിൽ ഒരു ദിവസം അത് മതി എനിക്ക്.... " 


എന്നെ ഉഴിഞ്ഞു നോക്കി കൊണ്ട് അവൻ അത്രയും പറഞ്ഞു എന്നിലേക്ക് അമരാൻ തുനിഞ്ഞതും കാളിംഗ് ബെൽ മുഴങ്ങിയതും ഒരുമിച്ച് ആയിരുന്നു.... അത് കേട്ടതും എന്നിൽ സമാധാനത്തിന്റെയും ഈ ക്രൂരനിൽ നിന്ന് രക്ഷപെട്ടല്ലോ എന്ന സന്തോഷവും ഉണ്ടായിരുന്നു.... അവന്റെ മുഖത്ത് ഒരു ഇരയെ കയ്യിൽ കിട്ടിയിട്ടും നഷ്ട്ടപെട്ടതിന്റെ രോഷവും.... 


അവൻ കണ്ണുകൾ ചുവപ്പിച്ച് കലിപ്പിൽ എന്നെ നോക്കിയതും ഉമിനീർ ഇറക്കി കൊണ്ട് അവനെ പേടിയോടെ നോക്കി ഡോറിന്റെ ഭാഗത്തേക്ക് ഓടി കൊണ്ട് ലോക്ക് തുറന്ന് റൂമിൽ നിന്ന് ഇറങ്ങി മെയിൻ ഡോർ തുറന്നതും വല്യച്ചനെയും വല്യമ്മയെയും കണ്ട് ചെറിയൊരു സാധനം എന്നിൽ ഉടലെടുത്തു.... ഇവർ ഉണ്ടാകുമ്പോ  അവൻ എന്നെ ഒന്നും ചെയ്യില്ലല്ലോ... 


എന്നാൽ അവിടെ നടന്നത് മറിച്ച് മറ്റൊന്ന് ആയിരുന്നു... 


" എന്താടി ഒരുമ്പെട്ടോളെ വാതിൽ തുറക്കാൻ നിനക്ക് ഇത്ര താമസം.... ഹേ..." 


എന്നെ പിറകളിലേക്ക് തള്ളി കൊണ്ട് വല്യമ്മ ചോദിച്ചതും എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുഴഞ്ഞു.... 


" ഞങ്ങൾ ഇല്ലാത്ത സമയം ആരെയെങ്കിലും ഇവിടെ കയറ്റി പോറുപ്പിച്ചിട്ട്‌ ഉണ്ടോടി... " 


അത് ചോദിച്ചു എന്നെ കണ്ണ് കൂർപ്പിച്ച് നോക്കിയതും അവരുടെ മുന്നിൽ നിഷേധാർത്ഥത്തിൽ തലയാട്ടി....


" പറയാൻ പറ്റില്ല.... നീയല്ലേ... കയ്യും കാലും കാണിച്ച് ആണുങ്ങളെ വശീകരിക്കാൻ മിടുക്കി ആയിരിക്കും.... " 


" വ...വല്യമ്മേ...." 


ദയനീയമായി വല്യമ്മയെ വിളിച്ചതും എന്റെ കയ്യിൽ പിടിച്ചു വലിച്ചു അവരുടെ അടുത്തേക്ക് നിർത്തി കൊണ്ട് നോക്കി കണ്ണുരുട്ടി... ആ പിടിയുടെ വേദന കാരണം അവരുടെ കൈക്ക് മുകളിൽ എന്റെ കൈകളും അമർന്നു... പിടി വിടാതെ ആ പിടി ഒന്നുടെ ശക്തിയോട് കൂടെ ആയതും എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു... അപ്പോഴാണ് റൂമിൽ നിന്ന് സിദ്ധാർഥ് ഇറങ്ങി വന്നത്... 


" നീ എപ്പോഴാ മോനെ വന്നേ.... വന്നിട്ട് ഇവൾ നിനക്ക് എന്തെങ്കിലും തന്നോ.... ഒന്നും കൊടുത്ത് കാണില്ല എന്റെ മോന്... " 


അവനെ കണ്ടതും എന്നിലുണ്ടായിരുന്ന അവരുടെ പിടി അഴിഞ്ഞു അവർ അവന്റെ അടുത്തേക്ക് പോയി അവന്റെ മുടിയിൽ എല്ലാം തലോടി കൊണ്ട് ചോദിക്കുന്നത് കേട്ട് എനിക്ക് തന്നെ അവരോട് വെറുപ്പ് തോനി പോയി... 


മകനെ കുറിച്ച് ഒന്നുമറിയില്ല... തലയിൽ കയറ്റി വെച്ചിരിക്കുവല്ലേ.... ആരും പറഞ്ഞാൽ വിശ്വാസിക്കുകയുമില്ല.... കാകക്ക് തൻ കുഞ്ഞ് പൊന്ന് കുഞ്ഞ് എന്നല്ലേ.... അത് തന്നെ അവസ്ഥ.... ഒരുപാട് പേര് ഇവിടെ വന്നു അവനെ കുറിച്ച് പരാതി പറഞ്ഞിരിക്കുന്നു... എന്നിട്ട് എന്ത് ഉണ്ടായി...എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... കഷ്ട്ടം.... പെട്ടന്ന് ആണ് അവന്റെ വാക്കുകൾ എന്റെ ചെവിയിലേക്ക് തുളച്ചു കയറിയത്... 


" അവൾ വിളിച്ചു പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞു... ഞാൻ കരുതി അച്ഛമ്മക്ക് വയ്യായിക വല്ലതും വന്നോന്.... ഇവിടെ വന്നപ്പോ അല്ലേ ഇവളുടെ മനസ്സിലിരിപ്പ് മനസിലായത്... അമ്മ ഇവൾ ഇങ്ങനെ നിൽക്കുന്നത് നോക്കേണ്ട ഞാൻ വന്നപ്പോ തന്നെ എന്നെയും കൊണ്ട് റൂമിലേക്ക് കയറി.... എങ്ങനെ ഞാൻ അമ്മയോട് അതൊക്കെ പറയാ.... അവളുടെ കൂടെ കിടക്കാൻ നിർബന്ധിക്കുവായിരുന്നു... അപ്പോഴാ അമ്മ വന്നത്.... " 


അവന്റെ വാക്കുകൾ കേട്ട് കണ്ണുനീർ ഒലിച്ചിറങ്ങി.... ഞെട്ടി പിടഞ്ഞു തല ഉയർത്തി നോക്കുന്നതിന് മുന്നേ എന്റെ മുഖം അടക്കി ഒന്ന് തന്നിരുന്നു.... ആ അടിയിൽ ഞാൻ താഴെക്ക് വീണു പോയി.... 


" വല്യമ്മേ... ഞാ...ഞാൻ ഒ...ന്നും ചെയ്തില്ല... അവ...നാ.... " 


എന്നെ പറയാൻ കൂട്ട് ആക്കാതെ പൊതിരെ തല്ലി.... അവസാനം ഞാൻ തളർന്നു വെന്ന് മനസിലായതും എന്നെ അവിടെ ഇട്ട് അവർ അവരുടെ റൂമിലേക്ക് കയറി പോയി... അവൻ പോയതും സിദ്ധാർഥ് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.... 


" ഹോ.... ആകെ ചുവന്നു തുടുത്തല്ലോ കവിൾ ഒക്കെ.... ഇത് വെറും സാമ്പിൾ... ഇനി കാണാൻ ഇരിക്കുന്നെയൊള്ളു.... ഇന്ന് രാത്രി അതോടെ തീരും നീ.... എന്റെ ആവിശ്യം കഴിഞ്ഞാൽ ആരും അറിയാതെ കൊന്ന് തള്ളും... " 


അത് പറഞ്ഞു കൊണ്ട് എന്റെ മുഖം അവൻ തഴുകിയതും അറപ്പോടെ അവന്റെ കൈകൾ തട്ടി മാറ്റി അവിടെ ഇരുന്ന് മുഖം പൊത്തി കരഞ്ഞു... 


അമ്മയും അച്ഛയും കൂടെ ഉണ്ടായിരുന്നെങ്കിൽ.... കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് റൂമിലേക്ക് ഓടി ലോക്ക് ചെയ്ത് ബെഡിലേക്ക് വീണു... നേരം ഇരുട്ടി തുടങ്ങിയതും എനിക്ക് ഭയം കൂടി വന്നു.... 


രാത്രി ആരുടെയോ ശബ്ദം കേട്ടപ്പോയാണ് ഉറക്കിൽ നിന്ന് ഞെട്ടി ഉണർന്നത്....  കരഞ്ഞു കരഞ്ഞു എപ്പോയോ അറിയാതെ ഉറങ്ങി പോയിരുന്നു.... ഡോറിൽ തട്ടി മുട്ടുന്ന ശബ്ദം കേട്ടപ്പോൾ അവൻ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.... പക്ഷെ തുറന്നില്ല.... എന്നാൽ അവൻ ലോക്ക് പൊട്ടിച്ചു ഉള്ളിലേക്ക് കയറി എന്നെ നോക്കി വശ്യമായി ചിരിച്ചു.... 


" ഇതിനുള്ളിൽ കയറി ഇരുന്നാൽ ഞാൻ വരില്ലെന്ന് കരുതിയോ.... നിനക്ക് തെറ്റി... ഞാൻ വല്ലതും ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ നേടി എടുക്കും... " 


അത് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് കുതിച്ചു വന്നു ഷോൾഡറിൽ മുറുക്കെ പിടിച്ചു... വേദന കാരണം അവന്റെ മുന്നിൽ പൊട്ടി കരയാൻ മാത്രമേ കഴിഞ്ഞോള്ളൂ.... അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കും തോറും അവന്റെ പിടിയുടെ ഭലം കൂടി കൊണ്ടിരുന്നു... എന്നെ ചുവരിലേക്ക് ചേർത്ത് നിർത്തി അവന്റെ മുഖം എന്റെ കഴുത്തിലേക്ക് കൊണ്ട് വന്നു....  


അതെ സമയമാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... അത് അറ്റന്റ് ചെയ്തതും അവന്റെ മുഖ ഭാവം മാറി.... പെട്ടന്ന് തന്നെ എന്നെ ദേഷ്യത്തോടെ നോക്കി അവൻ ഇറങ്ങി പോയി...  


അവൻ പോയതും പൊട്ടി കരഞ്ഞു കൊണ്ട് അവൾ ഷോൾ വെച്ച് ടോപിന്റെ കീറിയ ഭാഗത്ത് കൂടെ കാണുന്ന ശരീരം മറച്ചു കൊണ്ട് താഴേക്ക് ഊർന്നിരുന്നു മുഖം കാലിൽ പൂഴ്ത്തി വെച്ച് പൊട്ടി കരഞ്ഞു... 


അവൻ ആ വീട് വിട്ട് പോയ അതെ സമയമാണ് മറ്റൊരു ഭാഗത്ത് കൂടെ ഹരിയേട്ടനും വീട്ടുകാരും വന്നത്.... രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം വേണമെന്ന് പറയുകയും ചെയിതു... അതോടെ മരിക്കണം എന്ന ചിന്തയെ ഞാൻ മാറ്റി വെക്കുകയായിരുന്നു.... 


ഹരിയെട്ടനെയും നിങ്ങളെയുമെല്ലാം കണ്ടപ്പോ ഇനി ഒരിക്കലും സങ്കടപെടേണ്ടി വരില്ലെന്ന് ആരോ തന്നോട് പറയുന്നത് പോലെ തോനി എനിക്ക്.... നിങ്ങൾക്ക് ആ സമയം വരാൻ തോന്നിയതും ആ സിദ്ധാർഥ് ആ ഫോൺ കാളിന്റെ പിറകെ പോയതും ദൈവത്തിന്റെ കളികൾ ആയിരുന്നുവെന്ന് വിശ്വസിച്ചു... അങ്ങനെ വിശ്വസിക്കാനാ ഇഷ്ട്ടം...  


അവൾ അത്ര പറഞ്ഞു നിർത്തി കൊണ്ട് ആ അമ്മയുടെ മുഖത്തേക്ക് നോക്കിയതും അവരുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു... അവർ അവളെ ചേർത്ത് പിടിച്ചു... ഒരു കൊച്ചു കുഞ്ഞിനെ പോൽ അവൾ അവരുടെ മാറിൽ മുഖം അമർത്തി അവരെ കെട്ടിപിടിച്ചു തേങ്ങി കൊണ്ടിരുന്നു.... 


" മോളേ... പോട്ടെ.... ഒന്നും പറ്റിയില്ലല്ലോ... ഇനി പറ്റുകയും ഇല്ലാ... ആരില്ലെങ്കിലും മോളുടെ കൂടെ മോളുടെ അമ്മയില്ലേ ഇപ്പൊ... അവൻ നിന്റെ നിഴൽ വട്ടത്ത് പോലും വരില്ല.... കരയാതെ... " 


അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി കണ്ണും മുഖവും അവരുടെ സാരിയുടെ മുന്താണി വെച്ച് തുടച്ചു.... കരഞ്ഞത് കാരണം അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.... 


" അന്നത്തെ പെണ്ണ് കാണലിൽ വരാൻ അവന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല... എങ്കിലും വല്ലവരും അറിഞ്ഞാൽ എന്താ കരുതാ... അതാ പിടിച്ച പിടിയാലെ അങ്ങോട്ടേക്ക് വന്നത്...  അത് എന്തായാലും നന്നായി... " 


അവർ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി മുഖവും കണ്ണുമെല്ലാം സാരിയുടെ മുന്താണി വെച്ച് തുടച്ചു കൊടുത്ത് ആ മുഖം കയ്യിൽ എടുത്ത് നെറ്റിയിൽ ചുണ്ട് അമർത്തി...  


" ഇനി അതോർത്തു സങ്കടപെടേണ്ട.... കഴിഞ്ഞത് കഴിഞ്ഞു... ഹരി അവൻ തന്നെ മോളോട് പറയും നീയില്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന്... നോക്കിക്കോ... അതിന് ഉള്ളത് അമ്മ മോൾക്ക് പറഞ്ഞു തരാം... " 


അവളെ പിടിച്ചു എഴുനെല്പിച്ച് അടുക്കളയിലേക്ക് നടന്നു കൊണ്ട് അമ്മ പറഞ്ഞതും ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ അവൾ മനസ്സ് അറിഞ്ഞു ദൈവത്തോട് നന്ദി പറഞ്ഞിരുന്നു.... 


" അവന് ദേഷ്യം ഉണ്ടെന്നേ ഒള്ളു... പാവമാ ചെക്കൻ... മനസ്സിനേറ്റ മുറിവ് കാരണമാ അവൻ ഇങ്ങനെ ആയി പോയത്... എന്റെ മോന്റെ വിധി... ഇനി മോൾ വേണം അവനെ മാറ്റി എടുക്കാൻ... കേട്ടല്ലോ.... അല്ലാതെ കഴിഞ്ഞത് ഓർത്തു കരയാൻ ഇരുന്നാൽ നല്ല അടി വെച്ച് തരും അമ്മ.... " 




ഭാഗം 0️⃣3️⃣



അമ്മ പറയുന്നതെല്ലാം അവൾ ഒരു പുഞ്ചിരിയോടെ കേട്ട് കൊണ്ട് അമ്മയോട് ചോദിച്ചു ഹരിക്കുള്ള കോഫിയും ശ്രീനന്ദയെന്നാ ശ്രീ മോൾക്ക് പാലും പകർന്ന് വെച്ചാ ഗ്ലാസ് കയ്യിൽ എടുത്ത് കൊണ്ട് റൂമിലേക്ക് പോകാൻ തിരിഞ്ഞു നടന്നു... 


" ശ്രീ മോൾ ആദ്യം അടുക്കാൻ കൂട്ട് ആക്കിയെന്ന് വരില്ല.... ശ്രദ്ധിക്കണേ... " 


പിറകിൽ നിന്ന് അമ്മ പറയുന്നതെല്ലാം അവളോരു ചെറു പുഞ്ചിരിയിൽ ഒതുക്കി... റൂമിന് മുന്നിൽ എത്തിയതും ഇത് വരെ പുഞ്ചിരി തട്ടി കളിച്ച അവളുടെ ചോടികളിലെ പുഞ്ചിരി മാഞ്ഞു.... എന്ത് കൊണ്ടോ അവളിൽ ചെറിയൊരു ഭയം കടന്ന് വന്നു.... 


പെട്ടന്ന് ഉള്ളിൽ നിന്ന് മോളുടെ ചിണുങ്ങൾ കേട്ടതും അവൾ എഴുന്നേറ്റിട്ടുണ്ട് എന്ന് മനസിലായി.... ഇനിയും ഇവിടെ തന്നെ നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയതും അവൾ കണ്ണുകൾ അടച്ചു ദൈവത്തെ വിളിച്ചു കൊണ്ട് ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.... 


ബെഡിൽ ഹരിയുടെ കൈകൾ പിടിച്ചു ഇരിക്കുന്ന ശ്രീ മോളേ കണ്ടതും അവൾ ഒരു നിമിഷം ആ പിഞ്ചു കുഞ്ഞിനെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു.... എന്നാ കണ്ടതും ഹരിയുടെ അടുത്ത് നിന്ന് എഴുനേറ്റ് എന്നെ തന്നെ നോക്കാൻ തുടങ്ങി.... 


" ന്നെ ഇക്ക്... " 


(എന്നെ എടുക്ക്) കൈ രണ്ടും എനിക്ക് നേരെ ഉയർത്തി കാണിച്ചു കൊണ്ട് ശ്രീ പറഞ്ഞതും ഞാൻ പാലും കോഫിയുമെല്ലാം ടേബിളിൽ വെച്ച് മോളുടെ അടുത്ത് പോയി അവളെ എടുത്തതും അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു.... 


" മമ്മ മോളേ കുളിപ്പിച്ചു തരട്ടെ... " 


ആ കുഞ്ഞി കവിളിൽ പിടിച്ചു നോവിക്കാത്ത തരത്തിൽ ചെറിയൊരു പിച്ചു കൊടുത്ത് കൊണ്ട് ചോദിച്ചതും ആ കുഞ്ഞി കണ്ണുകൾ എന്നെ തന്നെ നോക്കുന്നത് കണ്ടു... 


" എന്താ മമ്മടെ വാവാ ഇങ്ങനെ നോക്കുന്നു.... മമ്മ പേടിച്ചു പോവില്ലേ... " 


കുഞ്ഞിനെ നോക്കി ചുണ്ട് കൂർപ്പിച്ച് മുന്നിലേക്ക് പിളർത്തി കൊണ്ട് ദയ കുഞ്ഞിനോട്‌ ചോദിച്ചതും കുഞ്ഞി പെണ്ണ് അവളുടെ കുഞ്ഞി പല്ലുകൾ കാണിച്ചു പൊട്ടി ചിരിച്ചു.... കുഞ്ഞിലെ ചിരി കണ്ടതും അത് അവളിലേക്ക് വ്യാപിക്കാൻ കൂടുതൽ സമയമെടുത്തില്ല... 


" മ്മാ... പേച്ചോ...."

(മമ്മ പേടിച്ചോ)


കുഞ്ഞി കൈ കൊണ്ട് കവിളിൽ തൊട്ട് അവൾ ചോദിച്ചതും ദയ അതെന്ന രീതിയിൽ തലയനക്കി...  


" പേച്ചണ്ടേ.... നാൻല്ലേ... "  

(പേടിക്കേണ്ട.. ഞാൻ ഇല്ലേ) 


അവളോട് ഓരോന്ന് പറഞ്ഞു കൊണ്ട് ഒരു വിധം കുളിപ്പിച്ച് എടുത്തു... 


" ഇനെ വാണം... " 

(ഇങ്ങനെ വേണം) 


എന്റെ തലയിൽ കെട്ടിയ തോർത്ത് കാണിച്ചു കൊണ്ട് ഒരു വിരൽ വായയിൽ ഇട്ട് മോൾ പറഞ്ഞതും അവളെ നോക്കി ചിരിച്ചു കൊണ്ട് തലയിൽ അങ്ങനെ കെട്ടി കൊടുത്തു.... 


അവളിലെ കുസൃതി കാണും തോറും മനസ്സിലെ സങ്കടങ്ങൾ ദയ മറന്നു തുടങിയിരുന്നു... കുഞ്ഞിനെയും എടുത്ത് കൊണ്ട് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ബെഡിൽ എഴുനേറ്റ് ഇരിക്കുന്ന ഹരിയെ കണ്ട് അവളിൽ ചെറിയൊരു വിറയൽ കടന്നു പോയി... 


" പപ്പാ.... മ്മ..." 

(പപ്പാ... മമ്മ )


തന്റെ കയ്യിൽ നിന്നും ബെഡിലേക്ക് ചാടി വീണു കൊണ്ട് ഹരിയുടെ മടിയിൽ കയറിയിരുന്ന്  എന്നെ ചൂണ്ടി കൊണ്ട് പറഞ്ഞതും എന്റെ നോട്ടം ഹരിയെട്ടനിൽ മാത്രമായിരുന്നു... ആ കണ്ണുകൾ അബദ്ധത്തിൽ പോലും തനിക്ക് നേരെ നീളുന്നില്ലെന്ന് അറിഞ്ഞ അവളിൽ ചെറിയൊരു പരിഭവം നിറഞ്ഞു.... 


" മോളുടെ മമ്മയാണോ... " 


ഹരി മോളോട് ആയി ചോദിക്കുന്നത് കെട്ട് കൊണ്ട് ആണ് അവൾ അവനിലുള്ള നോട്ടം മാറ്റി കുഞ്ഞിനെ നോക്കിയത്.... അവന്റെ ചോദ്യത്തിന് കുഞ്ഞിരി പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് അതെന്ന അർത്ഥത്തിൽ അവൾ തലയാട്ടുന്നുണ്ട്.... അപ്പൊയെങ്കിലും ഒരു നോട്ടം കിട്ടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ല...  


" ഉടുപ്പ് ഇടേണ്ടെ.... ന്നിട്ട് പാൽ കുടിക്കാം.. " 


ഹരിയുടെ കയ്യിൽ അവന്റെ നെഞ്ചോട് പറ്റി പിടിച്ചു കിടക്കുന്ന ശ്രീ മോളേ നോക്കി കൊണ്ട് ദയ പറഞ്ഞതും അവൾ അതെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ഹരിയുടെ കയ്യിൽ നിന്ന് എഴുനേറ്റ് അവളുടെ അടുത്തേക്ക് ഓടി വന്നു.... അവളെ ഉടുപ്പ് അണിയിച്ച് പാൽ ഗ്ലാസ് കയ്യിൽ എടുത്തു കൊണ്ട് അവൾ മോളെയും കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി.... 


എന്നാൽ ഇതെല്ലാം ഒരു അത്ഭുതത്തോടെയാണ് ഹരി നോക്കി കണ്ടത്... ആരോടും പെട്ടന്ന് കൂട്ട് ആവാത്ത പ്രകൃതമാണ് മോളുടെ... എന്തിന് എന്നോടും അമ്മയോടുമല്ലാതെ ആരോടും അവൾ കൂട്ട് കൂടില്ല... അച്ഛനോ അല്ലുവോ അടുത്ത് കൂടെ പോയാൽ പോലും കരഞ്ഞു കൊണ്ട് ഓടി വരുന്ന പെണ്ണാ ഇന്നലെ കയറി വന്ന അവളുടെ കൂടെ.... 


" ഗാമ്മ... " 


താഴെക്ക് പടികൾ ഇറങ്ങുമ്പോയാണ് മോൾ എന്റെ കയ്യിൽ നിന്ന് കൈ ഇട്ട് അടിച്ചു കൊണ്ട് ഇങ്ങനെ വിളിച്ചത്.... എന്തെന്ന് മനസിലാവാതെ അവളെ നോക്കിയതും അവൾ താഴെ ഹാളിൽ നിൽക്കുന്ന അമ്മയെ നോക്കിയാണ് കൈ കൊട്ടി ചിരിക്കുന്നത്.... 


" ഗാമ്മാ... " 


" എന്താ അമ്മേ മോൾ ചോദിക്കുന്നെ... " 


എന്നിൽ നിന്ന് അമ്മയിലേക്ക് ചാടി വീണ കുഞ്ഞിനെ നോക്കി കൊണ്ട് അമ്മോട് ആയി ചോദിച്ചതും അമ്മ അവളെ നോക്കി പുഞ്ചിരിചു... 


" ഗ്രാൻമ്മാ എന്നാ പറയുന്നേ... മോൾ നിന്നോട് ഇത്ര പെട്ടന്ന് കൂട്ട് ആയോ... " 


അമ്മ ചോദിച്ചതിന് അവൾ സന്തോഷത്തോടെ തലയാട്ടി കൊണ്ട് കുഞ്ഞിന്റെ കവിളിൽ തഴുകി നേരെ കിച്ചണിലേക്ക് വിട്ടു.... 


ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോ സെർവ് ചെയ്യാൻ നിന്ന അമ്മയെ പിടിച്ചു അവിടെ ഇരുത്തി കൊണ്ട് അവൾ അച്ഛനും അമ്മക്കും ഉള്ളത് സെർവ് ചെയ്ത് കൊടുത്തു... മോൾക്ക് ഉള്ളത് ഒരു പ്ലേറ്റിലേക്ക് എടുത്ത് കൊണ്ട് തിരിഞ്ഞപ്പോയാണ് സ്റ്റെയർ ഇറങ്ങി വരുന്ന ഹരിയിൽ അവളുടെ കണ്ണുകൾ ഉടക്കിയത്... 


വൈറ്റ് ഷർട്ട് അതിന് മുകളിൽ ബ്ലാക്ക് കോട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു കയ്യിൽ ഏതോ ഫയലുമായി വരുന്ന അവനെ കണ്ടതും അവൾ പോലും അറിയാതെ അവന്റെ ആ ഭംഗിയിൽ അവൾ മതി മറന്ന് നിന്നു പോയി... 


" മ്മാ.... താ... " 


അവളുടെ അടുത്ത് ടേബിളിൽ ഇരിക്കുന്ന ശ്രീ കയ്യിൽ തോണ്ടി കൊണ്ട് വിളിച്ചപ്പോയാണ് അവൾ അവനിലുള്ള നോട്ടം മാറ്റിയത്... അവൻ വന്നിരുന്നതും അവൾ അവനും വിളമ്പി കൊടുത്തു.... 


അവളെ നോക്കി പല്ല് കടിച്ചു ഹരി അവളോടുള്ള അവന്റെ അമർഷം പ്രകടിപ്പിച്ചു....  എല്ലാവരും ഉള്ളത് കൊണ്ടാണ് തന്നോട് നേരിട്ട് ദേഷ്യപെടാത്തത് എന്ന് അവൾക്ക് മനസിലായിരുന്നു...  


" ഏട്ടത്തി... എനിക്ക് ഇല്ലേ... " 


അപ്പുറത്ത് നിന്ന് അല്ലു ചോദിച്ചത് കേട്ട് അവൾ ഒരു ചിരിയോടെ അവനും വിളമ്പി കൊടുത്തു.. 


" എന്നെ ഏട്ടത്തി എന്നൊന്നും വിളിക്കേണ്ട... ദിയ എന്ന് വിളിച്ചാൽ മതി... " 


അല്ലുവിന് കൊടുത്ത് മോളെ എടുത്ത് കൊണ്ട് അവളുടെ വായയിലേക്ക് ഒരു പീസ് ഇഡലി വെച്ച് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു... 


" ഏട്ടത്തിയെ ഏട്ടത്തി എന്നല്ലാതെ എന്താ വിളിക്കാ.... "


അവനും ഒരു ചിരിയോടെ അത് പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി.... 


ഇഡലിയും സാമ്പാറും ആസ്വദിച്ചു കഴിക്കുന്ന ഹരിയെ അവളൊന്ന് നോക്കി.... അറിയാതെ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... താൻ ആണ് ഭക്ഷണം ഉണ്ടാക്കിയത് എന്ന് അറിഞ്ഞാൽ ചിലപ്പോൾ കഴിക്കില്ല എന്ന് കരുതി അമ്മയോട് ആദ്യമേ പറഞ്ഞിരുന്നു ഹരിയേട്ടൻ അറിയരുത് എന്ന്.... 


" മ്മാ.... മ്മക്ക് പോപാ... " 

(മമ്മ... നമ്മുക്ക് പോകാം.. )


പുറത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറയുന്ന ശ്രീയെയും കയ്യിൽ എടുത്ത് കൊണ്ട് മറ്റൊരു കയ്യിൽ അവൾക്കുള്ള ഭക്ഷണവുമായി മോളെയും കൊണ്ട് അവൾ വീടിന്റെ പുറത്തേക്ക് ഇറങ്ങി... 


" മ്മ...ന്നെ എക്ക്... " 

(മമ്മാ... എന്നെ ഇറക്ക്..)


അവളിൽ നിന്ന് താഴെക്ക് ഊർന്നിറങ്ങാൻ ശ്രമിച്ചു കൊണ്ട് മോൾ പറഞ്ഞതും അവൾ അവളെ താഴെ ഇറക്കി വെച്ചു... 


മുറ്റത്ത് ഓടി ചാടി നടക്കുന്ന മോളേ കണ്ട് കൊണ്ട് ആണ് ഓഫീസിലേക്ക് പോകാൻ ഇറങ്ങിയ ഹരി അവിടെ തന്നെ നിന്നത്... 


അവളെ ഇത്രക്ക് സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ലെന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു പോയി.... അവൾ ഓടുന്നതിന് പിറകിൽ അവൾക്കുള്ള ഭക്ഷണവുമായി മറ്റവളുമുണ്ട്.... അവളെ കണ്ടതും ഇത്രയും സമയം അവന്റെ മുഖത്ത് ഉണ്ടായിരുന്ന ശാന്തത മാറി... 


" മതി.... ഇനി മമ്മക്ക് വയ്യാ മോളേ... വാ മമ്മ മോളേ എടുക്കാം... " 


അവളെ എടുത്ത് കൊണ്ട് വീടിന്റെ ഉള്ളിലേക്ക് കയറാൻ നിൽക്കവെയാണ് അവർക്ക് മുന്നിൽ ഹരി വന്നു നിന്നത്.... അവനെ ഇത്രയും അടുത്ത് കണ്ടതും അവളിലെ ശ്വാസഗതി കൂടി... 


" പപ്പാ പോയിട്ട് വരാട്ടോ... അത് വരെ നല്ല കുട്ടി ആയിട്ട് ഇരിക്കണം... " 


കുഞ്ഞിന്റെ കവിളിലേക്ക് മുഖം ചേർത്ത് കൊണ്ട് ഉണ്ട കവിളിൽ ചുംബിച്ചു ഹരി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് എല്ലാം മനസിലായത് പോലെ തലയാട്ടി അവളുടെ പപ്പക്ക് റ്റാറ്റാ കൊടുത്തു.... 


അവന്റെ ചുടു നിശ്വാസം മുഖത്ത് തട്ടി തടഞ്ഞു പോയതിലുള്ള ചെറിയൊരു ഞെട്ടലിൽ ആയിരുന്നു ദിയ.... ഒരു വേള അവളും കൊതിച്ചു പോയി ഒരു യാത്ര പറച്ചിലിനായി... എന്നാൽ അവൾക്ക് നേരെ ഒരു നോട്ടം പോലും അവനിൽ നിന്ന് ഉണ്ടായില്ല എന്നത് അവളിൽ ചെറു നോവ് ഉണർത്തി... 


അവൻ കാറും എടുത്ത് പോയെന്ന് കണ്ടതും ഇത് വരെ പിടിച്ചു വെച്ച ശ്വാസമെല്ലാം വലിച്ചു വിട്ട് കൊണ്ട് തന്റെ കവിളിലും ചുണ്ടിലുമെല്ലാം തൊട്ട് നോക്കി ചിരിക്കുന്ന ശ്രീയെ നോക്കി... 


" മമ്മക്ക് വിശക്കുന്നുണ്ട് വാവേ... "


അവളെയും കൊണ്ട് കിച്ചണിലേക്ക് കയറി ചെന്ന് ഭക്ഷണം കഴിച്ചോണ്ട് ഇരിക്കുമ്പോയാണ് അങ്ങോട്ടേക്ക് അല്ലു വന്നത്... 


" ഏട്ടത്തി അമ്മയെ ഇവിടെ കാണുന്നില്ല... ഞാൻ കോളേജിൽ പോകുവാണേ..." 


" ആ... ഞാൻ അമ്മോട് പറഞ്ഞോളാം.. " 


അവനോട്‌ അത് പറഞ്ഞിട്ട് ഒരു പീസ് ഇഡലി കയ്യിൽ എടുത്ത് വായേല്ക്ക് വെക്കാൻ നിൽക്കുമ്പോയാണ് പിറകിൽ നിന്ന് അവന്റെ ശബ്ദം... 


" ഏട്ടത്തി... " 


അവൻ നീട്ടി വിളിക്കുന്നത് കണ്ട് ഞാൻ പെട്ടന്ന് പിറകിലേക്ക് തിരിഞ്ഞ് അവനെ നോക്കിയതും അവന്റെ കാലിൽ കടിച്ചു പിടിച്ചു നിൽക്കുന്ന ശ്രീ മോളേയാ കണ്ടത്... ഓടി ചെന്ന് മോളേ പിടിച്ചു മാറ്റി... 


" എന്ത് പണിയാ മോളേ കാണിച്ചേ... അല്ലുന് വേദനിച്ചില്ലേ... " 


മോൾടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് കവിളിൽ തട്ടി അവൾ പറഞ്ഞതും മോൾ അവളുടെ കഴുത്തിലുടെ കൈകൾ ഇട്ട് ചുറ്റി പിടിച്ചു അല്ലുവിനെ നോക്കി... 


" ന്റെ മ്മാ യാ... നീ ബിക്കണ്ട..." 

(എന്റെ മമ്മയാ.. നീ വിളിക്കേണ്ട...) 


കുഞ്ഞി കണ്ണ് വെച്ച് അവനെ നോക്കി പേടിപ്പിക്കുന്ന മോളേ കണ്ടതും അവൾ പൊട്ടി ചിരിച്ചു പോയി.... അവൻ തന്നെ വിളിച്ചത് അവൾക്ക് പറ്റിയില്ലെന്ന് തോനുന്നു.... 


" പോടി കുട്ടി പിശാശ്ശെ... " 


അല്ലു അതും വിളിച്ചു കൊണ്ട് അവിടെ നിന്ന് പോയതും ദിയ അവളെ പൊക്കി എടുത്ത് സ്ലാബിൽ കയറ്റി ഇരുത്തി... 


" ഇനി അങ്ങനെ ചെയ്യൂവോ മമ്മേടെ വാവാ... ചെയ്യരുത് കേട്ടോ... ചീച്ചി കുട്ടിയാവും... " 


" ആനോ... ന്നി ചെയുലാ... നാൻ നല്ല ഉറ്റിയാ.. " 

(ആണോ.. ഇനി ചെയ്യൂല.. ഞാൻ നല്ല കുട്ടിയാ)


കണ്ണുകൾ വിടർത്തി കൊണ്ട് മോൾ പറഞ്ഞതും  ദിയയുടെ ചുണ്ടുകൾ ആ കുഞ്ഞി നെറ്റിയിൽ പതിഞ്ഞിരുന്നു... 


ഇതെല്ലാം നോക്കി കണ്ട് രണ്ട് പേര് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ആ അമ്മയുടെയും മകളുടെയും സ്നേഹത്തിന് മുന്നിൽ തടസ്സമാവേണ്ടന്ന് കരുതി അവിടെ നിന്നും മാറി നിന്നു....  


മോളുടെ കൂടെ കളിച്ചു ചിരിച്ചു നടന്നു സമയം പോയത് അറിഞ്ഞില്ല.... രാത്രി ആയിട്ടും മഹിയെ കാണാതെ വന്നപ്പോ അവളിൽ ചെറിയൊരു വേവലാതി നിറഞ്ഞു.... 


" മോൾ പോയി കിടന്നോ... അവൻ എപ്പോ വരുമെന്ന് പറയാൻ പറ്റില്ല.... " 


പുറത്ത് വരാന്തയിൽ മോളെയും എടുത്ത് ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന   ദിയയെ കണ്ട് അമ്മ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞതും അവൾ അമ്മയെ ദയനീയമായി നോക്കി... 


" നീ നോക്കിയെ... ശ്രീ മോൾക്ക് ഉറക്കം വന്നു തുടങ്ങി.... അവൾക്ക് വല്ലതും കൊടുത്ത് നീയും കിടന്നോ.... അവൻ വന്നോളും... " 


അമ്മയുടെ നിർബന്ധം കാരണം അവൾ ഒന്നുടെ മോളേ ചേർത്ത് പിടിച്ചു കിച്ചണിലേക്ക് നടന്നു... അവളെ ടേബിളിൽ കയറ്റി ഇരുത്തി... 


" നമ്മക്ക് മാമു കഴിക്കാം... " 


മോൾക്ക്‌ ഭക്ഷണവും എടുത്ത് അവളുടെ അടുത്ത് ആയി നിന്ന് കൊണ്ട് പറഞ്ഞതും വേണ്ടെന്ന രീതിയിൽ തലയാട്ടി... 


" മമ്മ മോളോട് പിണങ്ങുവെ.... ഇനി കളിക്കാൻ കൂടെ വരില്ല... " 


ഭക്ഷണം അടങ്ങിയാ പ്ലേറ്റ് ടേബിളിൽ വെച്ച്  ദിയ മോളുടെ നേരെ മുഖം വീർപ്പിച്ചു പറഞ്ഞതും ആ കുഞ്ഞി പെണ്ണ് അവളെ തന്നെ നോക്കി നിന്നു...


" കച്ചാൻ ബരുലെ... " 

(കളിക്കാൻ വരൂലേ)


ചുണ്ട് കൂർപ്പിച്ചു പെണ്ണ് ചോദിക്കുന്നത് കേട്ട് ചിരി പൊട്ടി വന്നെങ്കിലും അതെല്ലാം അടക്കി പിടിച്ചു....


" ഇല്ലാ.... ഇത് കഴിച്ചാലെ വരു..." 


ഇല്ലെന്ന് പറഞ്ഞു രണ്ട് ഭാഗത്തേക്കും തലയാട്ടി കാണിച്ചു കൊണ്ട് ഫുഡ്‌ എടുത്ത് അവൾക്ക് നേരെ നീട്ടിയതും അവൾ കൈ തട്ടി മാറ്റി... 


" പപ്പാ ബന്നിട്ട് കച്ചോളാം... " 


" പപ്പാ ഒരുപാട് സമയം കഴിഞ്ഞല്ലേ വരു.... അപ്പോയെക്കും മമ്മേടെ മോൾക്ക് വിശക്കുലെ.... മമ്മന്റെ ചുന്ദരി കുട്ടിയല്ലേ... " 


ആ കുഞ്ഞി വയറിൽ കൈകൾ വെച്ച് പതിയെ തടവി കൊണ്ട് ദയ ചോദിച്ചതും മോൾ ഇല്ലെന്ന രീതിയിൽ തല കുലുക്കി.... 


" നാൻ കച്ചാലെ പപ്പാ കച്ചോള്ളൂ... പപ്പാ ബന്നിട്ട് മോൾ കച്ചോളും... " 

(ഞാൻ കഴിച്ചാലെ പപ്പാ കഴിക്കു... പപ്പാ വന്നിട്ട് മോൾ കഴിച്ചോളും..)


ഒരുപാട് പറഞ്ഞതിന് ശേഷമാണ് അവൾ കഴിക്കാൻ കൂട്ടാക്കിയത് തന്നെ.... അവൾക്ക് വാരി കൊടുത്ത് മോളെയും കൊണ്ട് സിറ്റ് ഔട്ടിലേക്ക് വന്നതും അമ്മ അവിടെ ഇരുന്ന് ഉറക്കം തൂങ്ങുന്നതാണ് കണ്ടത്... 


" അമ്മാ... പോയി കിടന്നോ... ഞാൻ ഇവിടെ നിന്നോളാം.... " 


" മോൾ ഒറ്റക്ക്... പേടി ആവില്ലേ... " 


" ഇല്ലാ അമ്മേ... " 


അമ്മയെ ഉന്തി തള്ളി റൂമിലേക്ക് വിട്ട് കൊണ്ട് അവളും ആ കുഞ്ഞു മോളും സിറ്റ് ഔട്ടിൽ ആ ഇരുട്ടിൽ ഹരിയെയും കാത്ത് നിന്നു...


" മ്മാ... പാറ്റ് പാട്... " 

(മമ്മാ...പാട്ട് പാട്...)


മോളുടെ നിർബന്ധത്തിന് വഴങ്ങി അവൾ നല്ലയൊരു പാട്ട് പാടി തരാമെന്ന് സമ്മതിച്ചു... 


**മുത്തേ മുത്തേ.. 

കിങ്ങിണി മുത്തേ..

നിനക്കെന്നും ഉറങ്ങീടാൻ.. 

ഒരു ചിപ്പിയാണീ അമ്മ..


കാൽ തളയിൽ കൈ  വളയിൽ 

കിലുകിലെ നീ... കളിയാടി വരും 

നേരം കാതോർത്തിരുന്നീ അമ്മ 


പിച്ചാ പിച്ചാ വെക്കും 

കൺമണിയെ.. എൻ 

മിഴി തന്നിലെ കൃഷ്ണമണി

നീയെ...** 


പെണ്ണിന്റെ അനക്കമോന്നും ഇല്ലാതെ വന്നപ്പോ ദിയ നടത്തം നിർത്തി തോളിൽ തല വെച്ച് രണ്ട് കൈകൾ കൊണ്ടും തന്നെ ചുറ്റി പിടിച്ചു ഉറങ്ങുന്ന മോളേയൊന്ന് തല ചെരിച്ചു നോക്കി... ആൾ ഉറക്കം തുടങ്ങിയിട്ടുണ്ട്.... സമയം പതിനൊന്നു മണിയോട് അടുത്തു... ഇപ്പോഴും മഹിയേട്ടൻ വരാത്തത് കണ്ട് കോലയിയിൽ തൂണിനോട്‌ ചാരിയിരുന്ന് മോളേ മടിയിൽ നെഞ്ചോട് ചേർത്ത് ഇരുത്തി ഗെയ്റ്റിലേക്ക് കണ്ണും നട്ടിരുന്നു... 


കുറച്ച് കഴിഞ്ഞതും കാറിന്റെ ശബ്ദം കേട്ടപ്പോ അവൻ വന്നത് അറിഞ്ഞു അവിടെ നിന്നും എഴുനേറ്റ് മോളെയും കൊണ്ട് കോലായിയുടെ പടിയോട് അടുത്ത് ആയി നിന്നു...


" മോൾ വല്ലതും കഴിച്ചോ... " 


കാറിൽ നിന്ന് ഇറങ്ങി വന്നു മോളേ കയ്യിൽ വാങ്ങി കൊണ്ട് ഹരി ചോദിച്ചതും അവൾ അതെന്ന രീതിയിൽ തലയാട്ടി കാണിച്ചു അവന്റെ ഇന്നലെ ഉള്ളിലേക്ക് കയറി.... 


ഡോർ ലോക്ക് ചെയ്ത് തിരഞ്ഞപ്പോ അവിടെ ആരെയും കാണാതെ വന്ന ദിയ നേരെ റൂമിലേക്ക് വെച്ച് പിടിച്ചു.... റൂമിന്റെ ഡോറിന് മുന്നിൽ എത്തിയപ്പോയെ കണ്ടു കുഞ്ഞിനെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊടുക്കുന്ന ഹരിയെ... ആ കാഴ്ച കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു... 


" ഹരിയേട്ടാ... കഴിക്കാൻ എടുക്കട്ടെ... "


താൻ ചോദിച്ചത് കേട്ടു വെങ്കിലും മറുപടി ഒന്നും തരാതെ എന്നെ കനപ്പിച്ചു നോക്കി കൊണ്ട് റൂമിന്റെ ഡോർ വലിച്ചു അടച്ചു ഉള്ളിൽ നിന്ന് ലോക്ക് ചെയിതു....


അവന്റെ ആ പ്രവർത്തിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു.... പതിയെ അവിടെ നിന്ന് തിരിഞ്ഞു നടന്നു അടുത്ത് ആയുള്ള റൂമിൽ കയറി ഡോർ അടച്ചു കൊണ്ട് അവൾ താഴെക്ക് ഊർന്നിറങ്ങി മുഖം പൊത്തി പിടിച്ചു തേങ്ങി കൊണ്ടിരുന്നു.... 



ഭാഗം 0️⃣4️⃣



എന്തിനാ ദേവിയെ ഇങ്ങനെ പരീക്ഷിക്കുന്നെ... മതിയായില്ലേ നിനക്ക്.... നീറി നീറി കഴിയാൻ ആണോ എനിക്ക് വിധി.... എല്ലാവർക്കും ഞാനൊരു ഭാരമായി മാറിയിരിക്കാ... കാണുന്നില്ലേ നീ എന്റെ സങ്കടം.... സന്തോഷിക്കാൻ ഈ ജന്മം എനിക്ക് ആവില്ലേ...   എന്നെ കൂടെ കൊണ്ട് പോകായിരുന്നില്ലേ അച്ചേ... മതിയായി എനിക്ക്....  


ആരോട് എന്നില്ലാതെ സ്വയം തേങ്ങി കരഞ്ഞു കൊണ്ട് അവൾ അവളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞോണ്ട് ഇരുന്നു... 


എത്ര സന്തോഷവധി ആയിരുന്നു ഞാൻ... അച്ഛ കൂടെ പോയതോടെ എന്റെ ജീവിതം പാടെ ഇല്ലാതായി എന്ന് വേണം പറയാൻ... എത്ര സന്തോഷം പുറമെ പ്രകടിപ്പിച്ചാലും ഉള്ളിനുള്ളിൽ ഒരോ നേരവും നീറി പുകയുവാ... അതും എന്റെ ജീവിതമോർത്ത്.... തനിക്ക് ചുറ്റുമുള്ളത് പോലും പരിഹസിച്ചു ചിരിക്കുവാ തന്നെ.... എല്ലാവരും അവരുടെ ആവിശ്യത്തിന് വേണ്ടി മാത്രം ആശ്രയിക്കുന്നവൾ.... ഒരു പരിഹാസ കഥാപാത്രം... 


•~•~~•~•~~•~•~~•~•~~•~•~~•~•~~•~•~~•~•


നേരത്തെ എഴുനേറ്റ് ശീലമുള്ളവൾ ആയിരുന്നത് കൊണ്ട് പതിവ് തെറ്റിയില്ല... ഇന്നലെ കരഞ്ഞു കരഞ്ഞു എപ്പോയോ ഉറക്കം തുടങ്ങിയത് എന്ന് പോലും ഓർക്കുന്നില്ല... തലക്ക് ഭയങ്കര ഭാരം പോലെ... പൊട്ടി പൊളിയുന്ന വേദന... കൂടാതെ തറയിൽ കിടന്നത് കൊണ്ട് ആണെന്ന് തോനുന്നു ശരീരവും വേദനിക്കുന്നുണ്ട്.... 


ഫ്രഷ് ആയിട്ട് ഉടുക്കാനുള്ളത് ഹരിയേട്ടന്റെ റൂമിൽ ആയത് കൊണ്ട് അങ്ങോട്ട് നടന്നു.... ഹാൻഡിൽ തിരിച്ചതും ഡോർ തുറന്ന് വന്നു... സമാധാനത്തോടെ നെഞ്ചിൽ കൈ വെച്ച് ഉള്ളിലേക്ക് കയറി.... 


മോളെയും കെട്ടിപിടിച്ച് നിഷ്കളങ്കതയോടെ ഉറങ്ങുന്ന ഹരിയിൽ അവളുടെ കണ്ണുകൾ തറഞ്ഞ് നിന്നു... മോളുടെ കുഞ്ഞി കൈകളും അവന്റെ ചുറ്റി പിടിച്ചിട്ടുണ്ട്... ഇത് പോലെ തനിക്ക് എന്നാണാവോ ആരെയും പേടിക്കാതെ ആ നെഞ്ചോട് ചേർന്ന് ഒന്ന് കണ്ണടക്കാൻ സാധിക്കുന്നത്...  


ഒന്ന് നിശ്വസിച്ച് കൊണ്ട് ഡ്രെസ്സും എടുത്ത് ഫ്രഷ് ആയിട്ട് വന്നു.... കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നതും കണ്ടു കണ്ണുകൾ ആകെ ചുവന്നു കലങ്ങിയിരിക്കുന്നത്... കൺപോളകൾ ചെറുതായി വീർത്തു വന്നിട്ടുണ്ട്.... അമ്മ കണ്ടാൽ പിന്നെ അത് മതി.... കണ്ണിൽ കരിമഷി എഴുതി നന്നായി കറുപ്പിച്ചു... ഇപ്പൊ അതികം അറിയുകയോന്നുമില്ല.... കുറച്ച് സിന്ദൂരമെടുത്ത് നറുകയിൽ ചാർത്തി.... 


താഴെക്ക് ഇറങ്ങി പൂജാ മുറിയിൽ കയറി... പ്രാത്ഥിച്ചു വിളക്ക് തെളിയിച്ചു ഇറങ്ങി... കിച്ചണിൽ കയറി എല്ലാവർക്കും ചായയിട്ടു... ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കൊണ്ട് ഇരിക്കുമ്പോയാണ് അമ്മ വന്നത്... 


" എന്റെ മോളേ.... ഇത്ര നേരത്തെ എഴുനേൽക്കണമെന്ന് ഇല്ല്യ... " 


അമ്മ പറഞ്ഞത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് ഒരു കപ്പിലേക്ക് ചായ പകർന്ന അമ്മക്ക് നേരെ നീട്ടി... 


" ഇതാ ശീലം... എത്ര വൈകി ഉറങ്ങിയാലും ഈ സമയം ആയാൽ ഉറക്കം ഞെട്ടും... " 


ദോശ ഓരോന്നും ചുട്ട് എടുക്കുമ്പോയാണ് മോളുടെ കരച്ചിൽ കേട്ടത്.... 


" മോൾ അങ്ങോട്ട് ചെല്ല്.... ഇനി ഞാൻ നോക്കിക്കോള്ളാം... " 


കറിക്കുള്ളത് ഉണ്ടാക്കി കൊണ്ട് നിൽക്കുന്ന അമ്മ അത് പറഞ്ഞു കൊണ്ട് എന്നെ പറഞ്ഞയച്ചതും ഞാൻ റൂമിലേക്ക് ഓടി കയറി... 


" എന്തിനാ പപ്പേടെ ശ്രീമോൾ കരയുന്നെ... ഹേ..." 


ഹരിയേട്ടൻ ഓരോന്ന് പറഞ്ഞു മോളേ പിടിച്ചു മടിയിൽ ഇരുത്തുന്നുണ്ട്.... എങ്കിലും മോൾ ഭയങ്കര കരച്ചിൽ തന്നെയാ... ഓടി പോയി ഹരിയേട്ടന്റെ മടിയിൽ ഇരുന്ന് കരയുന്ന മോളേ എടുത്ത് നെഞ്ചോട് ചേർത്തു... 


" എന്തിനാ മമ്മേടെ മോൾ കരയുന്നെ... മമ്മ വന്നില്ലേ... കരയണ്ടാട്ടോ... മമ്മ ഇല്ലേ മോൾക്ക്... നമ്മക്ക് പാൽ കുടിക്കാം... " 


കുഞ്ഞിന്റെ മുടിയിലുടെ പതിയെ തഴുകി നെറുകയിൽ ഒരു ഉമ്മയും കൊടുത്ത് കൊണ്ട് ഓരോന്ന് പറഞ്ഞു കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്ന ദിയയെ അത്ഭുതത്തോടെയാണ് ഹരി നോക്കി കണ്ടത്.... രണ്ട് പേരും എത്ര പെട്ടന്നാ കൂട്ട് കൂടിയത്.... 


തന്നെ തന്നെ നോക്കുന്ന ഹരിയെ തനിക്ക് മുന്നിലുള്ള മിററിലുടെ ദിയ നോക്കി കാണുന്നുണ്ടായിരുന്നു... അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി തട്ടി കളിച്ചു... 


" ഹരിയേട്ടാ... " 


ദിയ അവനെ വിളിച്ചതും അവനോന്ന് ഞെട്ടി കൊണ്ട് അവളിലുള്ള നോട്ടം മാറ്റി... പക്ഷെ പെട്ടന്ന് ആണ് അവൾ തന്നെ വിളിച്ചത് അവന്റെ ചെവിയിൽ മുഴങ്ങി കേട്ടത്.... 

'ഹരിയേട്ടൻ...' അവന്റെ ചുണ്ടുകൾ മൗനമായി ഇത് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു... 


" ഹരിയേട്ടാ.... ചായ ഇപ്പൊ കൊണ്ട് വന്നു തരാട്ടോ... " 


ഹരിയേട്ടാ അവളുടെ ആ വിളിയിൽ അവന് എവിടെയോ സന്തോഷം കണ്ടെത്തിയിരുന്നു... പക്ഷെ അവളുടെ മുഖത്തേക്ക് നോക്കിയ  അവന്റെ മുഖഭാവം മാറി... ദേഷ്യം കൊണ്ട് കവിളുകൾ ചുവന്നു തുടുത്തു.... 


" ഇറങ്ങി പോടീ പുല്ലേ... " 


പെട്ടെന്നുള്ള അവന്റെ അലറൽ ആയത് കൊണ്ട് മോൾ അവനെ നോക്കി പേടിച്ചു വാ വിട്ട് കരയാൻ തുടങ്ങി.... അവന്റെ ശബ്ദത്തിൽ ഞെട്ടി തരിച്ചു അവളും....കുഞ്ഞിനെ ഒന്നുടെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി....


" മമ്മന്റെ മോൾ കരയണ്ടാട്ടോ... നിന്റെ പപ്പക്ക് പ്രാന്ത് ആണ്... അതാ ഇങ്ങനെ... " 


" പാന്താ..." 

(പ്രാന്താ..)


കുഞ്ഞ് കരച്ചിൽ നിർത്തി കണ്ണ് വിടർത്തി ചോദിക്കുന്നത് കേട്ട് അവൾ അതെന്നെ എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ ഉണ്ട കവിളിൽ ചെറുതായി പിച്ചി... 


" അമ്മേ... എനിക്ക് വീട് വരെ ഒന്ന് പോകണം...  കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്... ഞാൻ പൊക്കോട്ടെ... " 


കുഞ്ഞിന്റെ മുഖം കഴുകി കൊടുത്ത് മടിയിൽ ഇരുത്തി കൊണ്ട് പാൽ കൊടുക്കുമ്പോ അവൾ കുഞ്ഞിനെ നോക്കി അമ്മയോട് ആയി പറഞ്ഞു... 


" അതിനെന്താ മോളേ... ഞാൻ ഹരിയോട് പറയാം.... " 


അമ്മ അത് പറഞ്ഞു പോകാൻ നിന്നതും അമ്മയുടെ കയ്യിൽ അവളുടെ പിടി വീണു... അമ്മയെ ദയനീയമായി നോക്കി കൊണ്ട് വേണ്ടെന്ന രീതിയിൽ തലയാട്ടി... 


" അവനെ പേടിയാണോ... ഞാൻ പറഞ്ഞോളാം... അവന്റെ കൂടെ പോയാൽ മതി.... തനിയെ മോളേ അമ്മ എങ്ങോട്ടും വിടില്ല... " 


സ്വന്തം മകളെ പോലെ അവളുടെ മുടിയിലുടെ തലോടി കൊണ്ട് അമ്മ പറഞ്ഞതും നിറഞ്ഞ കണ്ണ് അമ്മ കാണാതിരിക്കാൻ മറച്ചു വെച്ചു കൊണ്ട് അവൾ പുഞ്ചിരിച്ചു.... 


" മ്മാ.... ഉറ്റായി ബാണം... " 

(മമ്മാ... മിട്ടായി വേണം)


പാൽ കുടിച്ച് കൊണ്ട് ഇരിക്കെ മോൾ പറഞ്ഞതും അവളൊന് പുഞ്ചിരിച്ചു...


" അച്ചോടാ..  മമ്മേടെ വാവക്ക് മിട്ടായി മമ്മ വാങ്ങിച്ചു തരൂലോ.... " 


" ചാത്യം.... " 


" ആ... സത്യം... എന്റെ വാവക്ക് അല്ലാതെ ആർക്കാ മമ്മ വാങ്ങിച്ചു കൊടുക്കാ.... പക്ഷെ ഇത് മുഴുവൻ കുടിക്കണം...." 


ഫീൽഡിങ് ബോട്ടിലിലുള്ള പാൽ ഉയർത്തി കാണിച്ചു കൊണ്ട് അവൾ പറഞ്ഞതും കുഞ്ഞു തലയാട്ടി കൊണ്ട് കുടിക്കാൻ തുടങ്ങി... 


•~•~~•~•~~•~•~~•~•~~•~•~~•~•~~•~•~~•~•


" ഏട്ടാ.... നമ്മുടെ ഭാഗ്യമാ ദിയ മോൾ... എന്ത് സ്നേഹമാണെന്നോ മോളോട്.... മോൾക്കും ഇപ്പൊ അവളെ മതി... " 


" അതെ ലക്ഷ്മി.... ഞാൻ ചിന്തിക്കുവായിരുന്നു... ഹരിയുടെയും കുഞ്ഞിന്റെയും ഭാഗ്യം തന്നെയാ അവൾ... " 


" ആ... പാവം കുട്ടിയാ അത്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരുത്തി... ഹരി എന്നാണാവോ അവളെയോന്ന് മനസിലാക്കുന്നത്.... ഒത്തിരി അനുഭവിച്ചു ഈ ചെറു പ്രായത്തിൽ തന്നെ.... " 


" അതെ... ഹരിയുടെ കൂടെ അവൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി... " 



ദേവനും ലക്ഷ്മിയും അവർക്ക് കിട്ടിയ മരുമകളെ അവൾ കാണാതെ നോക്കി കൊണ്ട് ഓരോന്ന് പറയുമായിരുന്നു... രണ്ട് പേരുടെയും മനസ്സ് നിറയെ സന്തോഷം മാത്രം... തങ്ങളുടെ കണ്ടെത്തൽ തെറ്റ് അല്ലെന്നതിൽ സംതൃപ്തിയും.... 


•~•~~•~•~~•~•~~•~•~~•~•~~•~•~~•~•~~•~•


ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് ഹരിയേട്ടൻ ഹാളിൽ ഇരുന്ന് ലാപിൽ എന്തോ കുത്തി കൊണ്ട് ഇരിക്കുമ്പോയാണ് അമ്മ അടുത്തേക്ക് ചെന്നത്.... രാവിലെ പറഞ്ഞതിനെ കുറിച്ച് ചോദിക്കാൻ ആണെന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.... ഹരിയേട്ടൻ അമ്മയോട് ദേഷ്യപെടുവോ എന്നായിരുന്നു എന്റെ പേടി... 


" ഹരി.... നീയും ദിയയും മോളും കൂടെ അവളുടെ വല്യച്ചന്റെ വീട് വരെയോന്ന് പോകണം... അവൾക്ക് എന്തൊക്കെയോ എടുക്കാൻ ഉണ്ടെന്ന്... തനിയെ പോകേണ്ടേന്ന് ഞാനാ പറഞ്ഞത്.... " 


അമ്മ പറഞ്ഞു കഴിഞ്ഞതും ഞാൻ രണ്ട് പേരുടെയും മുഖ ഭാവം എന്താണെന്ന് നോക്കി...  ഏട്ടന്റെ മുഖത്ത് ദേഷ്യം ആണ്... അത് നോക്കാതെ തന്നെ മനസിലാക്കാം... 


" മ്മാ... ഒച്ചു കച്ചാ... " 

(മമ്മാ...ഒളിച്ചു കളിക്കാ) 


താൻ ഏട്ടൻ കാണാതെ അവരെ നിരീക്ഷിക്കുന്നത് കണ്ട് ശ്രീ മോൾ എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോയാണ് ഇങ്ങനെ ഒരു മൊതൽ അടുത്ത് ഉള്ളത് ശ്രദ്ധിച്ചത്.... എപ്പോ വന്നു എന്റെ അടുത്ത് നിന്നുവെന്ന് അറിയില്ല... അവളെ പൊക്കി എടുത്തു... 


" അതേലോ വാവേ.... ശബ്ദം വെക്കല്ലേ... " 


അവളുടെ നേരെ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പറഞ്ഞതും ഇല്ലെന്ന് പറഞ്ഞു കൊണ്ട് ചുണ്ടിൽ വിരൽ വെച്ച് എന്നെ നോക്കി... 


" ഹോ... അവൾക്ക് എന്താണാവോ അവിടെന്ന് ഇങ്ങോട്ട് കൊണ്ട് വരാനുള്ളത്... പഴയ വല്ലതും ആയിരിക്കും... ഇവിടെ ഉള്ളത് കൊണ്ട് ജീവിക്കാൻ പറ്റുമെങ്കിൽ അവൾ ജീവിച്ചാൽ മതി.... " 


ഒരു തരം പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് പറയുന്ന ഹരിയെ കണ്ടതും അവളിൽ വേദന നിറഞ്ഞു.... എന്തിനാ ഏട്ടൻ എന്നെ ഇത്രക്ക് വെറുക്കുന്നെ.... ഞാൻ എന്ത് ചെയിതു ഏട്ടനോട്‌... 


" ഹരി.... നിന്നോട് ലക്ഷ്മി ചോദിച്ചത് പോകുവോ എന്നല്ല മറിച്ച് പോകണമെന്നാ... ഹം... പോയി റെഡി ആവ്...പെട്ടന്ന് ആവട്ടെ... " 


അവിടേക്ക് കയറി വന്ന അച്ഛൻ ശബ്ദം ഉയർത്തി പറഞ്ഞതും ഹരി ദേഷ്യത്തോടെ എഴുനേറ്റ് പോയി.... അവൻ പോയെന്ന് കണ്ടതും അവൾ ഹാളിലേക്ക് കടന്നു വന്നു... 


" മോളേ... ഇതാ എന്റെ വക മോൾക്കോരു സാരിയും കുറുമ്പി പെണ്ണിന് ഒരു ഉടുപ്പും... പോയി റെഡി ആയിട്ട് വാ... " 


അച്ഛൻ നീട്ടിയ കവറുകളും വാങ്ങി അവൾ മുകളിലേക്ക് കയറി.... ഹരിയേട്ടൻ റൂമിൽ ചെന്നാൽ വഴക്ക് പറയുമെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തൊട്ട് അടുത്ത റൂമിൽ കയറി റെഡി ആയി.... മോളെയും റെഡി ആക്കി.... 


" മമ്മേടെ വാവ ചുന്ദരിയായല്ലോ... " 


കവിളിൽ ഉമ്മാ വെച്ച് കൊണ്ട് ദിയ അത് പറഞ്ഞ് അവളെ എടുത്തതും കുഞ്ഞു അവളുടെ കഴുത്തിലുടെ ചുറ്റി പിടിച്ച് ദിയയുടെ കവിളിൽ ഉമ്മാ വെച്ചു...  


താഴെക്ക് ഇറങ്ങി ചെന്നതും റെഡി ആയിട്ട് നിൽക്കുന്ന ഹരിയേട്ടനെ കണ്ടു... എന്നെ കണ്ടതും പല്ല് കടിച്ചു നോക്കി കൊണ്ട് പുറത്തേക്ക് പോയി... അച്ഛനോടും അമ്മയോടും അല്ലുവിനോടും യാത്ര പറഞ്ഞു ഞാനും ഇറങ്ങി... കാറിൽ കയറിയത് മാത്രമേ ഓർമയോള്ളൂ... ഒരു പോക്ക് ആയിരുന്നു... വീട് എത്തിയപ്പോയാണ് ആശ്വാസമായത്... മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ തന്നെ നിൽക്കുന്ന വല്യച്ഛനെയും വല്യമ്മയെയും കണ്ടു.... എന്നെ നോക്കി എന്തോ പറയാൻ വേണ്ടി വാ തുറന്നപ്പോയാണ് അപ്പുറത്തെ ഡോർ തുറന്ന് ഇറങ്ങുന്ന ഹരിയേട്ടനെ അവർ കണ്ടത്.... അതോടെ അവരുടെ വാ അടഞ്ഞു.... 


" ഹരിയേട്ടാ... വാ... അച്ഛമ്മയെ കണ്ടിട്ട് പോകാം... " 


അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും മറുപടി ഒന്നും പറയാതെ എന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി...   


" നിന്റെ സൽക്കാരം സ്വീകരിച്ച് നിൽക്കാൻ എനിക്ക് ടൈമില്ല.... എടുക്കാൻ ഉള്ളത് എന്താണെന്ന് വെച്ചാൽ എടുത്ത് ഇറങ്ങാൻ നോക്ക്.... " 


ശബ്ദം കുറച്ച് തന്നെയാണ് അവൻ പറഞ്ഞത് എങ്കിലും ആ ശബ്ദത്തിന്റെ കാഠിന്യത്തിൽ ഉണ്ടായിരുന്നു എന്നോടുള്ള ദേഷ്യം.... പിന്നെ ഒന്നും പറയാൻ ഇല്ലാതെ വീടിന്റെ ഉള്ളിലേക്ക് കയറി... തന്നെ ദേഷ്യത്തോടെ നോക്കുന്ന രണ്ട് പേരെ മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു... 


റൂമിലേക്ക് കയറി ചെന്ന് എന്റെ കുറച്ച് ബുക്ക്‌സും അച്ഛാ എനിക്ക് സമ്മാനിച്ച എന്റെയും അമ്മയുടെയും കുറച്ച് സ്വർണ്ണ ആഭരണങ്ങളും എടുത്ത് ഒരു ബാഗിൽ വെച്ചു... കൂടെ തന്റെ കുറച്ച് നല്ല വസ്ത്രങ്ങളും അമ്മയുടെയും അച്ഛന്റെയും ഒരു ഫോട്ടോയും... 


പിറകിൽ ഒരു കാൽപേരുമാറ്റം കേട്ടതും അവൾ തല ചെരിച്ചു നോക്കി... അവിടെ താടിയും തടവി തന്നെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് ഉഴിഞ്ഞു നോക്കുന്ന സിദ്ധാർഥ്.... 



ഭാഗം 0️⃣5️⃣



അവനെ കണ്ടതും കണ്ണുകൾ ഭയത്താൽ ചുരുങ്ങി.... ശരീരത്തിലുടെ ഒരു തരം മിന്നൽ പിണർപ്പ് കടന്ന് പോയി.... അവളിലെ ശ്വാസഗതി കൂടി.... എങ്കിലും അവനെ നോക്കാതെ അവന്റെ നീക്കങ്ങൾ ഒളി കണ്ണാലെ നോക്കി കൊണ്ട് തനിക്ക് കൊണ്ട് പോകാനുള്ളത് എല്ലാം ബാഗിലേക്ക് കുത്തി നിറക്കാൻ തുടങ്ങി.... 


" നീ അങ്ങ് സുന്ദരി ആയല്ലോഡി.... ആരും കണ്ടാൽ ഒന്ന് നോക്കി പോകും... " 


തന്റെ കയ്യിൽ പിടിച്ചു അവന് അഭിമുഖമായി തിരിച്ചു നിർത്തി കൊണ്ട് ആകെ മൊത്തം ഒഴിഞ്ഞു നോക്കി അവൻ പറഞ്ഞതും അവന്റെ പിടി വിടാൻ ശ്രമിച്ചു കൊണ്ട് ഒരു തരം അറപ്പോടെ മുഖം തിരിച്ചു.... 


" വി... വിട്.... വിടെന്നെ... " 


കൈകളെ അവന്റെ കൈകളിൽ നിന്ന് മോചപ്പിക്കാൻ ശ്രമിക്കുന്നതിനു അനുസരിച്ചു അവന്റെ പിടിയുടെ ശക്തി കൂടി കൊണ്ടിരുന്നു...  


" എനിക്ക് എന്തെല്ലാം മോഹങ്ങൾ ഉണ്ടായിരുന്നുവെന്നോ... അതെല്ലാം ഒറ്റ നിമിഷം കൊണ്ടല്ലേ തകർന്നത്... വിവാഹം അത് അറിയാതെ പോയി ഞാൻ... ഇല്ലങ്കിൽ എന്നോ നിന്നെ എന്റെ കൈ പിടിയിൽ ആക്കുമായിരുന്നു... പക്ഷെ.... നിന്നെ എനിക്ക് വേണം... അതിനുള്ളത് ഞാൻ ചെയ്‌തോളാം... " 


എന്നിലേക്ക് ചേർന്ന് കൊണ്ട് അവൻ ഓരോന്ന് പറയുമ്പോയും എങ്ങനെ ഇവന്റെ അടുത്ത് നിന്ന് രക്ഷപെടാമെന്ന് ഓർക്കുവായിരുന്നു... 


" വിട് എന്നെ.... " 


ദയനീയമായി പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണുകൾ അടച്ചു തുറന്നു... 


" ഹും.... ഹരി ഇഷ്ട്ടമില്ലാതെ കെട്ടിയത് അല്ലെടി ഈ താലി.... ഒരിക്കെ അവൻ തന്നെ ഇതെടുത്ത് കളയും... അതോടെ അവിടത്തെ നിന്റെ സുഖ വാസവും.... പിന്നെ നീ വരും.... ദേ ഇവിടേക്ക് തന്നെ.... ഹ...ഹ..ഹ... " 


തന്നെ നോക്കി പുച്ഛിച്ചു കൊണ്ട് എന്റെ മുടിയിലുടെ ഒരു കൈ കൊണ്ട് തഴുകി അവൻ പറഞ്ഞതും ഞാൻ മുഖം വെട്ടിച്ചു.... 


' ഹരിയേട്ടൻ എന്നെ ഇറക്കി വിട്ടാലും ഇനി ഒരിക്കൽ കൂടെ ഞാൻ ഇങ്ങോട്ട് വരില്ല.... ' 


എന്ന് വിളിച്ച് പറയാൻ തോനിയെങ്കിലും എന്തോ ആരോ തന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് പോലെ.... 


" നിന്നെ അവനിൽ നിന്ന് അകറ്റാനുള്ള പണിയൊക്കെ ഞാൻ ചെയ്‌തോളാം... " 


അവന്റെ മുഖം എന്നിലേക്ക് അടുക്കും തോറും എന്നിൽ ഭയം കൂടി കൊണ്ടിരുന്നു.... പെട്ടന്ന് പിറകിൽ നിന്നും എന്തോ തട്ടി മറയുന്ന ശബ്ദം കേട്ടതും അവൻ എന്നിലുള്ള പിടി ഒന്നഴിച്ചു പിറകിലേക്ക് തിരിഞ്ഞു നോക്കി... കിട്ടിയ ശക്തിയിൽ അവനെ പിടിച്ചു തള്ളി കൊണ്ട് എന്റെ ബാഗും എടുത്ത് ആരോടും ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി... 


കാറിൽ കയറിയിരിക്കുന്ന ഹരിയേട്ടനെ കണ്ടതും ആരെയും തിരിഞ്ഞു പോലും നോക്കാതെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് വേഗം കാറിൽ കയറിയിരുന്നു... ഹരിയുടെ മടിയിൽ ഇരുന്ന മോൾ എന്റെ മടിയിലേക്ക് കയറിയിരുന്ന് പുറത്തേക്കും നോക്കി ഇരുന്നു.... കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞോഴുകുകയാണ്.... 


അല്ലെങ്കിൽ ഇവളിൽ നിന്നോക്കെ ഇത്ര പ്രതീക്ഷിച്ചാൽ മതി.... മറ്റവന്റെ കൂടെ കെട്ടി പുണർന്നു നിൽക്കുന്നു... അതും ഞാനും മോളും പുറത്ത് നിൽക്കുമ്പോ... അവൾ എനിക്ക് ഭാര്യ അല്ലങ്കിൽ കൂടെയും പേരിന് ഞാൻ ഇപ്പൊ ഒരു ഭർത്താവ് അല്ലേ.... എന്നിട്ടും... ച്ചെ.... 


അങ്ങോട്ട് പോയിട്ട് കാണാതെ വന്നപ്പോ മോളെയും കൊണ്ട് ഉള്ളിലേക്ക് കയറി ചെന്നതാ... കണ്ടതോ മറ്റൊരുത്തന്റെ കൂടെ... ച്ചി... ഇങ്ങനെ എത്രണ്ണത്തിന്റെ കൂടെ കിടന്നു കൊടുത്തിട്ടുണ്ടെന്നു ആർക്ക് അറിയാം... ഇതല്ലേ സ്വഭാവം... പുറമെ നല്ല പിള്ള ചമഞ്ഞു ആണുങ്ങളെ വശത്താക്കി പണം തട്ടൽ ആയിരിക്കും ഇവളുടെ ഒക്കെ ജോലി... 


ഓരോന്ന് പിറു പിറുത് കൊണ്ട് അവൻ കാർ ഓടിച്ചു.... 


" മ്മ.... ഉറ്റായി... " 

(മമ്മ... മിട്ടായി) 


കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞിരുന്ന് മോളേ ചേർത്ത് പിടിച്ച് ഓരോന്ന് ഓർക്കുമ്പോയാണ് മോൾ എന്റെ കയ്യിൽ ഇരുന്ന് തുള്ളി കൊണ്ട് പറഞ്ഞത്.... അവളെ നോക്കിയതും ഒരോ കടയിലേക്ക് വിരൽ ചൂണ്ടി മിട്ടായി കാണിച്ചു കൊണ്ടാണ് പറയുന്നത്... ഹരിയേട്ടനെ ഒന്ന് നോക്കി... ഡ്രൈവിംങ്ങിൽ മാത്രാണ് ശ്രദ്ധ....


' ഞാൻ പറഞ്ഞാൽ വാങ്ങിച്ചു കൊടുക്കുവോ മോൾക്.... മോൾക്ക് ആയത് കൊണ്ട് വാങ്ങിച്ചു കൊടുക്കുമായിരിക്കും... ദേഷ്യവും ഇഷ്ടമില്ലായിമയും എന്നോട് അല്ലേ... ' 


പതിയെ മൊഴിഞ്ഞു കൊണ്ട് ഒരു ദീർഘ ശ്വാസം എടുത്ത് വിട്ട് ഹരിക്ക് നേരെ തിരിഞ്ഞിരുന്നു.. 


" ഹ...ഹരിയേട്ടാ.... മോൾക്ക്... " 


പറഞ്ഞു മുഴുവൻ ആക്കാൻ പോലും സമ്മതിക്കാതെ പെട്ടന്ന് കാർ ബ്രേക്ക് ഇട്ടു... ഞാൻ പറഞ്ഞത് ഇഷ്ട്ടപെടാഞ്ഞിട്ട് ആണോ എന്ന് കരുതി അവനെ പേടിയോടെ നോക്കിയതും എന്നെയോന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് ഏട്ടൻ കാറിൽ നിന്ന് ഇറങ്ങി പോയി... 


' ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നെ.... ' 


ഹരി പോയ വഴിയെ നോക്കി സ്വയം ആത്മകതിച്ച് കൊണ്ട് മോളേ നോക്കിയതും എന്നെ തന്നെ നോക്കി ചിരിക്കുവാ പെണ്ണ്.. 


" എന്താടി കുറുമ്പിയെ... " 


" ച്ചും... " 


ഒന്നുല്ല എന്ന രീതിയിൽ തോൾ പൊക്കി കൊണ്ട് നേരെ നോക്കിയിരുന്നു... അവളുടെ തലയിലുടെ തലോടി കൊണ്ട് ഏട്ടൻ പോയ വഴിയെ ഒന്ന് നോക്കി.... 


' സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല... എന്തിനാ ഈ ദേഷ്യം... എന്ത് തെറ്റ് ചെയിതു ഞാൻ... മനസ്സ് അറിഞ്ഞു സന്തോഷിച്ചിട്ട് എത്ര നാൾ ആയെന്നോ.... ' 


ഓരോന്ന് ഓർക്കവെയാണ് ഡോർ തുറന്ന് അടക്കുന്ന ശബ്ദം കേട്ടത്.... തല ചിരിച്ചു നോക്കിയതും കണ്ടു ഒരുപാട് മിട്ടായിയും കയ്യിൽ പിടിച്ചു മോളേ നോക്ക് കണ്ണ് ചിമ്മി ചിരിക്കുന്ന ഹരിയേട്ടനെ.... 


" മുഴുവൻ കഴിച്ചു വയർ കേടാക്കരുത് പപ്പേടെ മോൾ... കേട്ടല്ലോ... " 


കവിളിൽ തഴുകി കൊണ്ട് കുഞ്ഞിനോട്‌ ഏട്ടൻ പറയുന്നത് എല്ലാം സീറ്റിലേക്ക് ചാഞ്ഞിരുന്ന് കേട്ടു.... 


" പപ്പാ കച്ചോ... " 

(പപ്പാ കഴിച്ചോ) 


ലൈസിന്റെ പാകറ്റിൽ നിന്ന് ഒരു പീസ് ലൈസ് എടുത്ത് ഡ്രൈവ് ചെയ്യുന്ന ഹരിക്ക് നേരെ നീട്ടി കൊണ്ട് കുലുങ്ങി ചിരിക്കുവാ പെണ്ണ്... അവളുടെ ഉണ്ട കവിളിൽ ഇടക്ക് ഇടക്ക് വിരിയുന്ന നുണ കുഴി നോക്കി പുഞ്ചിരിക്കുകയാണ് നമ്മുടെ ദിയ... 


" മ്മാ.... " 


" എന്താടാ വാവേ... " 


" കച്ചോ... " 

(കഴിച്ചോ)


അവളുടെ കുഞ്ഞി കൈ കൊണ്ട് ഒരു പീസ് എന്റെ വായേല് വെച്ച് കൊണ്ട് മോൾ പറഞ്ഞതും അതിൽ നിന്ന് കുറച്ച് ഭാഗം കടിച്ചു എടുത്ത് ബാക്കി മോളുടെ വായേല് വെച്ച് കൊടുത്തു.... 


" ഗാമ്മാ.... " 


വീട്ടിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മോൾ സിറ്റ് ഔട്ടിൽ ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് ഓടി.... കാറിന്റെ ഡോർ അടച്ചു തിരിഞ്ഞപ്പോയാണ് അമ്മയുടെ കൂടെ ഇരിക്കുന്ന ഒരുപാട് പുതു മുഖങ്ങളെ അവൾ ശ്രദ്ധിച്ചത്... 


ആരെയും പരിജയം ഇല്ലെങ്കിലും എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ബാഗുമായി സിറ്റ് ഔട്ടിലേക്ക് കയറി... 


" മോൾ ശ്രീയെയും കൂട്ടി ഫ്രഷ് ആയിട്ട് വേഗം വായോ.... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം... " 


" ആ... അമ്മേ... " 


അമ്മോട് അത്ര മാത്രം പറഞ്ഞു എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് മോളേ അമ്മയിൽ നിന്ന് വാങ്ങി സ്റ്റെയർ കയറി.... റൂമിലേക്ക് കയറിയതും ബെഡിൽ തലക്ക് മുകളിൽ കൈ വെച്ച് കിടക്കുന്ന ഹരിയെ കണ്ട് കുഞ്ഞിനെ താഴെ നിർത്തി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു അടുത്തു.... 


" ഹരിയേട്ടാ.... എന്താ പറ്റിയെ... വയ്യേ... " 


അടുത്ത് ആയി ഇരുന്ന് ആ തലയിൽ കൈ വെച്ചതും എന്റെ കൈകൾ ദേഷ്യത്തിൽ തട്ടി മാറ്റി റൂമിൽ നിന്ന് ഇറങ്ങി പോയി... ഹോ എന്തൊരു മനുഷ്യനാ അത്... അവൻ പോയ വഴി നോക്കി നിശ്വസിച്ചു കുഞ്ഞിനെയും എടുത്ത് ബാത്‌റൂമിൽ കയറി.... 


•~•~~•~•~~•~•~~•~•~~•~•~~•~•~~•~•~~•~•


" മോളേ.... ഇവരൊക്കെ നിന്നെ കാണാൻ വന്നതാ.... " 


ഭക്ഷണം കഴിച്ചു ഹാളിൽ ഇരുന്ന് സംസാരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്നപ്പോയാണ് നേരത്തെ വന്നപ്പോ ഇവിടെ ഉണ്ടായിരുന്നവരെ കാണിച്ചു കൊണ്ട് അമ്മ പറഞ്ഞത്.... 


" ഇതാണ് ഹരിയുടെ വല്യച്ചൻ പ്രഭാകർ വല്യമ്മ ജാനകി ഇത് അവരുടെ മോൾ അരുണിമ... പിന്നെ ഇത് ദേവേട്ടന്റെയും പ്രഭാകരേട്ടന്റെയും ഒരേ ഒരു പെങ്ങൾ മായ അവരുടെ ഭർത്താവ് രാജേഷ്.... " 


അമ്മ പറഞ്ഞു തരുന്നത് എല്ലാം അവൾ പുഞ്ചിരിയോടെ തലയാട്ടി കേട്ടു അവൾ ഇവിടെ ആണെങ്കിലും മനസ്സും കണ്ണുകളും ഒരുപോലെ ഹരിയെ തേടി കൊണ്ടിരുന്നു... 


" മ്മാ.... " 


പിറകിൽ നിന്നും മോളുടെ കരച്ചിൽ കേട്ടതും ഞെട്ടി പിടഞ്ഞു പിറകിലേക്ക് നോക്കിയതും തേങ്ങി കരയുന്ന മോളെയാ കണ്ടത്... 


" വാവേ.... എന്താടാ പറ്റിയെ... "


അവളെ കയ്യിൽ എടുത്ത് കൊണ്ട് കണ്ണൊക്കെ തുടച്ചു മാറ്റി ചോദിച്ചതും വീണ്ടും തേങ്ങി കൊണ്ട് കൈ രണ്ടും നീട്ടി കാണിച്ചു... കൈ വെള്ള ചുവന്നിട്ടുണ്ട്.... 


" വാവേ വീണോ.... " 


കയ്യിൽ തെളിഞ്ഞു കാണുന്ന ചെറിയ മുറിവിൽ ഊതി കൊണ്ട് ചോദിച്ചതും കുഞ്ഞ് അവളെ നോക്കി ചുണ്ട് പിളർത്തി തലയാട്ടി... 


" വാവ മീണു..." 


" ഒന്നുല്ലാട്ടോ... കുഞ്ഞി മുറിവ് അല്ലേ... മമ്മ ഊതി തരാലോ... " 


ആ കുഞ്ഞി കൈ തന്റെ കൈ കൊണ്ട് ഉയർത്തി പിടിച്ചു പതിയെ ഊതി കൊണ്ടിരുന്നു.... കുഞ്ഞി പെണ്ണ് ചിരിക്കാൻ തുടങ്ങിയതും അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവളെയും എടുത്ത് റൂമിലേക്ക് വന്നു... 


" മമ്മ വാവയെ ഉറക്കി തരട്ടെ.... " 


മോളേ ബെഡിൽ ഇരുത്തി കൊണ്ട് ഞാൻ പറഞ്ഞതും അവൾ ഇല്ലെന്ന് പറഞ്ഞു... ഒരു വിധം അവളുടെ കൂടെ കിടന്ന് മോൾ ഉറങ്ങിയെന്ന് ഉറപ്പ് ആയതും അവളുടെ രണ്ട് ഭാഗത്തും തലയണ വെച്ച് ആ കവിളിൽ മുത്തി കൊണ്ട് ഡോർ പകുതി ചാരി താഴെക്ക് ഇറങ്ങി... 


ആരെയും കാണാതെ വന്നതും അവൾ കിച്ചണിലേക്ക് നടന്നു.... അമ്മയുടെയും വല്യമ്മയുടെയും ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്... അവിടേക്ക് ചെന്നതും എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു... 


" എന്താ അമ്മേ ഇത്ര നേരത്തെ ഉണ്ടാക്കുന്നെ.... " 


അടുപ്പിൽ വെച്ചിട്ടുള്ള എന്തോ ഇളക്കി കൊണ്ടിരിക്കുന്ന അമ്മയോട് ആയിട്ടായിരുന്നു അവളുടെ ചോദ്യം... 


" എല്ലാവരും വന്നത് അല്ലേ... രാത്രിക്ക് ഏതെങ്കിലും സ്‌പെഷൽ ഉണ്ടാക്കാന്ന് കരുതി.. " 


" ലക്ഷ്മി.... ലക്ഷ്മി... " 


അമ്മ പറഞ്ഞു നിർത്തിയതും ഉള്ളിൽ നിന്ന് അച്ഛ അമ്മയെ വിളിക്കുന്നത് കേട്ടതും അവർ  അങ്ങോട്ട് നടന്നു.... 


രാത്രി മോൾക്ക് കഴിക്കാനുള്ളത് എല്ലാം കൊടുത്ത് മോളെയും കൊണ്ട് സ്റ്റെയർ കയറാൻ നിൽക്കെയാണ് അമ്മ എന്റെ അടുത്തേക്ക് വന്നത്... 


" മോളേ.... ശ്രീ എന്റെ കൂടെ കിടന്നോളും... നീ റൂമിലേക്ക് പൊക്കോ... " 


അമ്മ മോളേ എടുക്കാൻ കൈ നീട്ടി കൊണ്ട് പറഞ്ഞത് കേട്ട് ഞാൻ മോളേ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു... 


" അതെന്തിനാ അമ്മേ.... മോൾ എന്റെ കൂടെ കിടന്നോളും... " 


" അതല്ല മോളേ... അവനോട് നീയൊന്ന് സംസാരിച്ചു നോക്ക്... " അമ്മ 


" മോൾ ഉണ്ടെങ്കിലും സംസാരിക്കാലോ... അമ്മ കിടന്നോ... മോൾ എന്റെ കൂടെയാ... അല്ലേടാ വാവേ... " 


അമ്മോട് ആയി പറഞ്ഞ അവസാനം മോളോട് എന്ന പോലെ ചോദിച്ചതും എല്ലാം തനിക്കും മനസിലായി എന്ന പോലെ മോൾ തല കുലുക്കി... 


" ഹോ... എന്റെ അച്ചു ഉറങ്ങിയോ... " 


മോളേയും ചേർത്ത് പിടിച്ചു ഉറക്കം പിടിച്ചു വരുമ്പോയാണ് പെട്ടന്ന് എനിക്ക് അടുത്ത് നിന്ന് അങ്ങനെ ഒരു ശബ്ദം... ഞെട്ടി പിടഞ്ഞു എഴുനേറ്റതും നിലത്ത് കാൽ ഉറക്കാതെ എന്നെ നോക്കുന്ന ഹരിയേട്ടനെ കണ്ട് ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി... 


" എന്താടി നിന്റെ വായേല് നാവില്ലേ... വിളിക്കുന്നത് കേൾക്കുന്നില്ലേ പെണ്ണെ.... " 


കുഴഞ്ഞു കൊണ്ടുള്ള അവന്റെ സംസാരം കേൾക്കെ അവൾ കിടന്നിടത്ത് നിന്ന് എഴുനേറ്റ് മദ്യത്തിന്റെ ലഹരി കാരണം നേരെ നിൽക്കാൻ പോലും കഴിയാത്ത ഹരിയെ പിടിച്ചു ബെഡിൽ ഇരുത്തിയതും അവൻ അവളെ പിടിച്ചു ബെഡിൽ കിടത്തി അവളുടെ മുകളിലായി കയറി കിടന്നു... 


പിടഞ്ഞെഴുനേൽക്കാൻ നോക്കുന്നതിന് മുമ്പേ അവൻ പൂർണമായും അവളിലേക്ക് ചാഞ്ഞു കഴിഞ്ഞിരുന്നു.... 


" അച്ചു.... i...love...you..." 


തന്റെ ചെവിക്ക് അടുത്ത് ആയി അവന്റെ മുഖം കൊണ്ട് വന്നു പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞതും ആ അച്ചു എന്നത് അവളിൽ നടുക്കം സൃഷ്ടിച്ചു.... 


അവനിൽ നിന്നും കുതറുന്ന ദിയയെ അവൻ ഒന്നുടെ തന്നിലേക്ക് അടുപ്പിക്കുമ്പോൾ അവനിൽ മദ്യത്തിന്റെ ലഹരി മാത്രമേ ഉണ്ടായിരുന്നോള്ളൂ... 


" ഹ...ഹരിയേട്ടാ.... " 


അവൾ തേങ്ങലോടെ അവനെ വിളിക്കുന്നത് ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല... അവളിൽ നിന്ന് വമിക്കുന്ന ഗന്ധം അച്ചുവിന്റെ ആയിട്ടാണ് അവനിൽ തോനിച്ചത്.... അച്ചുവിനോടുള്ള പ്രണയം മാത്രമായിരുന്നു അവനിൽ ആ സമയം... അതിന് മുകളിൽ മദ്യത്തിന്റെ ലഹരി കൂടെ പ്രവർത്തിച്ചതും വിവേകം വികാരത്തിന് വഴി ഒരുക്കി... 


അവളുടെ എതിർപ്പുകൾ വക വെക്കാതെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി.... 



ഭാഗം 0️⃣6️⃣



തുറന്നിട്ട ജനലിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചമാണ് ദിയയെ എഴുന്നേൽപ്പിച്ചത്... 

കണ്ണ് തുറന്ന് അവൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.... ശരീരമാകെ വേദന...

തലയ്ക്കകത്ത് എന്തെന്ന് ഇല്ലാത്ത പെരുപ്പ് തോന്നിയതും ഇടത് കയ്യാൽ നെറ്റിയിൽ തടവി കണ്ണടച്ച് ഇരുന്നു... 

പെട്ടന്ന് അവളുടെ ഓർമയിലേക്ക് ഇന്നലെ  നടന്നെതല്ലാം ഒരു

തിരശ്ശീല കണക്കെ തെളിഞ്ഞു വന്നതും കണ്ണുകൾ നിറഞ്ഞു തുളുമ്പി.... 


തല ചെരിച്ചു തനിക്ക് അപ്പുറത്ത് കമിഴ്ന്നു കിടക്കുന്ന ഹരിയെ കാണേ അവളുടെ ഉള്ളം വെന്തുരുകി.... അച്ചു.... ആരാ അത്... ആദ്യ ഭാര്യ ആയിരിക്കുവോ... നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും അതിന് കഴിയാതെ അവൾ അവിടെ തന്നെ കിടന്നു.... പക്ഷെ എന്ത് കൊണ്ടോ ഇങ്ങനെ കിടന്നാൽ ശരിയാകില്ലെന്ന് തോന്നിയതും അവൾ എങ്ങനെയോ എഴുനേറ്റ് കുളിക്കാൻ കയറി... 


തണുത്ത വെള്ളം ശരീരത്തിൽ തട്ടിയതും അവളിൽ നിന്ന് വേദന കലർന്ന ശബ്ദം പുറത്തേക്ക് വന്നു... അവന്റെ നഖവും പല്ലുകൾ ശരീരത്തിന് ഏകിയാ മുറിവുകളും കാണേ അവളിൽ നിർവികാരത മാത്രം നിറഞ്ഞു നിന്നു... താലി ചാർത്തിയവന്റെ സ്വന്തമായതിൽ സന്തോഷിക്കാണോ... അതോ തന്റെ സമ്മതം പോലും ചോദിക്കാതെ ശരീരം കീഴ് പെടുത്തിയതിൽ ഖേദിക്കണോ... 


ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ അവളിൽ ഉടലെടുത്തു.... കണ്ണുനീർ അനുസരണയില്ലാതെ നിറഞ്ഞോഴുകി.... 


' ഇല്ലാ... കരയില്ല... ഇത്രയും കാലം കരഞ്ഞു തളർന്നു.... എന്നിട്ട് എന്ത് ഉണ്ടായി... ഒരിക്കൽ എങ്കിലും സന്തോഷം എന്താണെന്ന് അറിയാൻ കഴിഞ്ഞോ... കരഞ്ഞു തീർക്കാൻ ഇത് സീരിയൽ പരമ്പര ഒന്നുമല്ലല്ലോ... പൊരുതണം... തൊട്ടാൽ വാടുന്ന എന്റെ സ്വഭാവം തന്നെ മാറ്റാനുള്ള സമയമായി... ജീവിതം ജീവിതമായി കാണണം... വിധിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ ഈ ദിയതീർത്ഥ തെയ്യാറല്ല... ഇത്രയും കാലത്തെ എന്റെ ജീവിതം ഞാൻ എന്റെ മനസ്സിൽ മണ്ണിട്ട് മൂടുവാ... മാറണം... ഇല്ലങ്കിൽ പലരും തലയിൽ കയറി നിരങ്ങും.. അനുവദിച്ചു കൂടാ... അത് പോലെ... മിസ്റ്റർ ഹരി കൃഷ്ണ നിങ്ങളുടെ ജീവന്റെ അവസാന ശ്വാസം വരെ കൂടെയുണ്ടാകും ഞാൻ... തന്റെ മനസ്സിൽ എന്നെ കുടിയിരുത്താൻ ആയിരിക്കും ഇനി എന്റെ ശ്രമം... അത് നടപ്പിലാക്കുകയും ചെയ്യും... '


മിററിൽ നോക്കി തന്റെ പ്രതിബിംബത്തോട് അത്രയും പറഞ്ഞു കൊണ്ട് കൈ കുമ്പിളിൽ വെള്ളമെടുത്തു മുഖം കഴുകി.... കുളിച്ചിറങ്ങിയതും മുടിയോന്ന് തുവർത്തി സിന്ദൂരവും തൊട്ട് താഴെക്ക് ഇറങ്ങി.... 


" ഇത്ര വൈകിയാണോ എഴുനേറ്റ് വരുന്നത്... നിന്റെ വീട്ടിൽ ഇതായിരിക്കും ശീലം ഇവിടെ ഇത് പറ്റില്ല... നേരത്തും കാലത്തും എഴുനേൽക്കണം... " 


അടുക്കളയിലേക്ക് കാൽ എടുത്ത് വെച്ചതും ഇതാണ് കേട്ടത് വല്യമ്മയാണ്.... മറുപടി പറയണമെന്ന് ഉണ്ടെങ്കിലും എന്തോ അവരോട് ഒന്നും പറയാൻ തോന്നിയില്ല... അത് കൊണ്ട് മൗനമായി നിന്നു....


" എന്റെ മോൾ എന്നും എന്നേക്കാൾ നേരത്തെ എഴുന്നേൽക്കുന്നതാ... ഇന്നലെ കിടക്കാൻ വൈകിയില്ലേ... അതാ... അല്ലേ മോളേ... " 


അമ്മ എന്റെ മുടിയിൽ തഴുകി കൊണ്ട് അവരോട് ആയി പറഞ്ഞതും താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി കൊണ്ട് അടുക്കളയിൽ നിന്ന് എഴുനേറ്റ് പോയി... 


" അവരൊക്കെ അങ്ങനെയാ മോളേ... അതൊന്നും എന്റെ കുട്ടി കാര്യാക്കേണ്ട... " 


കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു കൊണ്ട് മോൾക്കുള്ള പാലും ഹരിക്കുള്ള കോഫിയും ഉണ്ടാക്കാൻ നിന്നു... 


ഉറക്കം ഉണർന്നതും തലയോക്കെ പൊട്ടി പൊളിയുന്ന വേദന.... എഴുന്നേറ്റിരുന്ന് തലക്ക് താങ് കൊടുത്തു കൊണ്ട് കുറച്ച് സമയം ഇരുന്നു... പിന്നെ ഫ്രഷ് ആവാൻ കയറി... തണുത്ത വെള്ളം ശരീരത്തിൽ തട്ടിയപ്പോയാണ് നീറ്റൽ അനുഭവപെട്ടത്... എന്ത് പറ്റിയെന്നു കരുതി നീറിയ ഭാഗങ്ങളിൽ നോക്കിയതും കണ്ണുകൾ അവിടെ തന്നെ തറഞ്ഞു നിന്നു....


ഇന്നലെ എന്താ സംഭവിച്ചെ... ഇതൊക്കെ എങ്ങനെ.... ഓരോന്ന് ഓർത്തു എടുത്ത് കൊണ്ട് തല കുടഞ്ഞതും ഓരോന്നും തെളിഞ്ഞു വരാൻ തുടങ്ങി... ഷിറ്റ്... 

മിററിൽ കൈ വെച്ച് ആഞ്ഞു കുത്തി... ഗ്ലാസ് കയ്യിൽ തറച്ച് രക്തം ഒലിച്ചിറങ്ങി... എന്നിട്ടും അവന്റെ കോപം അടങ്ങിയില്ലാ... മുടി പിച്ചി വലിച്ചു കൊണ്ടിരുന്നു... 


ഒരുപാട് സമയം കഴിഞ്ഞതിന് ശേഷമാണ് ബാത്‌റൂമിൽ നിന്നും ഇറങ്ങിയത്... ഇന്നലെ മനസ്സിലെ സങ്കടങ്ങൾ താങ്ങാൻ കഴിയാതെ വന്നപ്പോ കുടിച്ചത് അല്പം കൂടി പോയി... അവളുടെ മുഖത്ത് ഞാൻ ഇനി എങ്ങനെ നോക്കും... 


" ഹരി... ഹരി.... " 


താഴെ നിന്നും അമ്മയുടെ വിളി വന്നതും മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് താഴെക്ക് ഇറങ്ങി.... അവിടെ എവിടെയും മോളേയും അവളെയും കാണാതെ വന്നപ്പോ ഞാൻ അമ്മയെ നോക്കി.... അമ്മ എന്നെ ദയനീയമായി നോക്കുന്നുണ്ട്... 


" ശ്രീയും ദിയയും എവിടെ... " 


" ദിയ അമ്പലത്തിലേക്ക് ഇറങ്ങിയതായിരുന്നു... കൂടെ പോകാൻ മോൾ കരഞ്ഞപ്പോൾ അവളെയും കൊണ്ട് പോയി... " 


ടേബിളിൽ കഴിക്കാൻ ഉള്ളത് എല്ലാം നിരത്തി വെച്ച് കൊണ്ട് അമ്മ പറഞ്ഞതും ഞാൻ ഒന്ന് പുഞ്ചിരിച്ചു കഴിക്കാൻ തുടങ്ങി... 


" ഹരി.... നീ ഇങ്ങനെ നടക്കുന്നത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ... അവളോട് സംസാരിക്ക്.... പാവം ഒരുപാട് അനുഭവിച്ചു കഴിഞ്ഞു ഈ ചെറിയ പ്രായത്തിൽ തന്നെ... നിന്റെ വാശിക്ക് വേണ്ടിയാ അവളെ ഇപ്പൊ തന്നെ കെട്ടാൻ ഞങ്ങൾ സമ്മതം പറഞ്ഞത്... ഇല്ലങ്കിൽ കുറച്ചൂടെ കഴിഞ്ഞേ നടത്തുകയോള്ളൂ.... പാവം പതിനെട്ടു വയസ്സ് തികഞ്ഞല്ലേയൊള്ളു... " 


അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി കൊണ്ട് പറഞ്ഞതും അവനൊരു പുഞ്ചിരിയോടെ അമ്മയെ അടുത്തുള്ള ചെയറിൽ പിടിച്ചിരുത്തി... 


" എന്റെ പൊന്ന് അമ്മേ.... അവൾ സത്യം അറിയാൻ ടൈം ആകുമ്പോ ഞാൻ പറഞ്ഞോളാം.... ഈ അകൽച്ച മുന്നോട്ട് കൊണ്ട് പോകുന്നത് തന്നെയാ നല്ലത്... ഇല്ലങ്കിൽ... " 


" എന്റെ മോൾക്ക് നിന്റെ റൊമാൻസ് സഹിക്കാൻ കഴിയില്ല അത്ര തന്നെ... " അച്ഛൻ 


ഞാൻ പറഞ്ഞു കൊണ്ട് പോകെ പിറകിൽ നിന്ന് അച്ഛായുടെ കമന്റ് വന്നതും അച്ഛനെയോന്ന് തിരിഞ്ഞു നോക്കി കൊണ്ട് കഴിക്കുന്നതിൽ ശ്രദ്ധ ചൊലുത്തി... 


" ദിയ സത്യം എല്ലാം അറിയുമ്പോ അവൾക്ക്  ഈ അമ്മയോടും ദേഷ്യം തോനില്ലേ മോനെ... അവളിൽ നിന്ന് എല്ലാം മറച്ചു വെച്ചതിൽ... " 


വേവലാതിയോടെ ചോദിക്കുന്ന അമ്മയെ അവൻ നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല...  കുറച്ച് നേരത്തെ നിശബ്ദക്ക് ശേഷം അവൻ വീണ്ടും പറഞ്ഞു തുടങ്ങി... 


" അമ്മേടെ മോൾ അല്ലേ അവൾ... ആ അവൾക്ക് അമ്മയോട് ദേഷ്യം തോനുവോ... ആദ്യം അനുവിന്റെ കൊലയാളിയെ കണ്ട് പിടിക്കണം... എന്നിട്ട് ആവാം എല്ലാം പറയുന്നത്... അത് വരെ ഇങ്ങനെ പോട്ടെ... " 


ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് കഴിച്ചു എഴുനേറ്റു.... 


" മ്മാ.... നാൻ ആനോ മ്മനോ ചുന്ദരി... " 

(മമ്മാ...ഞാൻ ആണോ മമ്മയാണോ സുന്ദരി)


" മമ്മയെക്കാൾ സുന്ദരി എന്റെ വാവയല്ലേ... " 


പോകുന്ന വഴി ഓരോന്ന് പറഞ്ഞ് കൊണ്ട് കുണുങ്ങി ചിരിക്കുന്നുണ്ട് കുറുമ്പി... അമ്പലത്തിൽ എത്തിയതും ചുറ്റ് മതിലിന് അടുത്ത് ചെരുപ്പ് അഴിച്ചു വെച്ച് അമ്പലത്തിന് ഉള്ളിലേക്ക് കയറി... തിരുമേനി നീട്ടിയ പ്രസാദം വാങ്ങി കണ്ണുകൾ ഇറുക്കെ അടച്ച് ഒരിക്കൽ കൂടെ കൈകൾ കൂപി അവൾ പ്രാർത്ഥിച്ചു... ഒന്നേ അവൾക്ക് പറയാൻ ഉണ്ടായിരുന്നോള്ളൂ.. 

' തന്റെ സങ്കടങ്ങൾക്ക് ഒരറുതി വേണമെന്ന്..' 


ഇലയിലെ ഭസ്മം കുഞ്ഞി കുറുമ്പിക്ക് തൊട്ട് കൊടുത്തതിന് ശേഷം അവളും തൊട്ട് രണ്ട് കയ്യും തനിക്ക് നേരെ നീട്ടി 'എടുക്ക്' എന്ന് പറയുന്ന ശ്രീ മോളെയും ഒക്കത്ത് എടുത്ത് വെച്ച് കൊണ്ട് അമ്പല നടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി... ചെരുപ്പ് ധരിച്ചു മുന്നോട്ട് നടന്നു... വീടിന്റെ അടുത്ത് തന്നെ ആയിരുന്നു അമ്പലം അത് കൊണ്ട് കുറച്ച് നടന്നപ്പോയേക്കും വീടിന്റെ മുന്നിൽ എത്തിയിരുന്നു.... 


" ന്നെ എക്ക്... " 

(എന്നെ ഇറക്ക്)


മോൾ അത് പറഞ്ഞു കൊണ്ട് ഊർന്നിറങ്ങിയതും അവളെ താഴെ ഇറക്കി വെച്ച് അവളും ഉള്ളിലേക്ക് കടന്നു... 


" ഗാമ്മാ.... " 


ഹാളിൽ എത്തിയതും ശ്രീ മോൾ അമ്മയുടെ മടിയിലേക്ക് കയറിയിരുന്ന് അമ്മയെ നീട്ടി വിളിക്കുന്നത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് പടികൾ കയറി റൂമിലേക്ക് വിട്ടു.... 


റൂമിലേക്ക് കടന്നതും ബെഡിൽ മലർന്ന് കിടന്ന് രണ്ട് കയ്യും തലക്ക് പിറകിൽ സ്ഥാനം ഉറപ്പിച്ച് സീലിംഗ് ഭംഗിയും നോക്കി കിടക്കുന്നുണ്ട് ഹരിയേട്ടൻ... 


ഡോർ ലോക്ക് ചെയ്ത് അവനെ നോക്കുക പോലും ചെയ്യാതെ ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി.... ബാത്‌റൂമിൽ നിന്ന് ഇറങ്ങി മുകളിലേക്ക് കെട്ടി വെച്ചിരുന്ന മുടി നിവർത്തിയിട്ട് റൂമിൽ നിന്ന് ഇറങ്ങാൻ നിൽക്കെയാണ് പിറകിൽ നിന്ന് ഹരിയേട്ടൻ വിളിച്ചത്... 


" ദിയ.... " 


ആദ്യമായാണ് ഹരിയേട്ടൻ എന്നെ പേര് വിളിക്കുന്നത്... അത് കേട്ടതും ഒരു നിമിഷം തറഞ്ഞു നിന്നു പോയി.... തിരിയണോ വേണ്ടയോ എന്ന് ചിന്തിച്ചു കൊണ്ട് നിൽക്കെയാണ് വീണ്ടും ആ ശബ്ദം തന്നെ തേടി എത്തിയത്... 


" ദിയ... " 


പതിയെ തിരിഞ്ഞു കൊണ്ട് ആ മുഖത്തേക്ക് ഉറ്റു നോക്കി... തന്റെ നോട്ടം ആ മുഖത്ത് ആണെന്ന് കണ്ടതും ഏട്ടൻ പതറുന്നത് ഞാൻ കണ്ടിരുന്നു... 


" ദിയ... ആം സോറി... ക്ഷമ ചോദിക്കാൻ പോലും അർഹതയില്ലെന്ന് അറിയാം... പക്ഷെ...  ചെയിതത് തെറ്റ് ആണ്... അറിയാതെ പറ്റി പോയതാ... ഒരിക്കലും അറിഞ്ഞു കൊണ്ട് ആയിരുന്നില്ല... " 


അവൻ വേദനയോടെ അത്രയും പറഞ്ഞു നിർത്തി അവളുടെ മുഖത്തേക്ക് നോക്കിയതും അവളിൽ നിന്ന് തനിക്ക് നേരെ ഒരു നോട്ടം പോലും വീഴുന്നില്ലേന്ന് മനസിലായി... ജനലിലുടെ കാണുന്ന പുറം കാഴ്ച്ചയിലായിരുന്നു അവളുടെ ശ്രദ്ധ.... കണ്ണുകളിൽ എപ്പോഴും ഉണ്ടാകുന്ന തിളക്കമോ ചുണ്ടിലെ ചെറു പുഞ്ചിരിയോ അവളിൽ അവന് കാണാൻ സാധിച്ചില്ല.... 


" ദിയ... ഞാൻ... " 


അവൻ വീണ്ടും എന്തോ പറയാൻ വേണ്ടി തുനിഞ്ഞതും അവന് നേരെ മതി നിർത്തെന്ന പോലെ കൈകൾ ഉയർത്തി അവൾ... 


" നിർത്ത്.... എനിക്ക് കേൾക്കാൻ താല്പര്യമില്ല... ഇത്രയും കാലം എല്ലാം കണ്ടും കേട്ടും മിണ്ടാതിരുന്നത് തന്നെ പേടി ആയത് കൊണ്ടാണെന്നു കരുതിയെങ്കിൽ തെറ്റി... വൈകി ആണെങ്കിലും തന്റെ ജീവിതത്തിൽ ഈ *ദിയതീർഥ*ക്ക് ഒരു സ്ഥാനം ഉണ്ടാകുമെന്ന് കരുതി... അല്ലാ മോഹിച്ചു... " 


അത്രയും പറഞ്ഞു നിർത്തി അവനെ അവളുടെ ചുവന്ന കണ്ണുകൾ വെച്ച് ഒരു നോട്ടം നോക്കി കൊണ്ട് വീണ്ടും തുടർന്നു... 


" തന്നോട് എന്ത് കൊണ്ടോ എനിക്ക് വെറുപ്പ് ആണ് തോന്നുന്നത്... ഞാൻ പറഞ്ഞോ എന്നെ കെട്ടാൻ ഇല്ലല്ലോ.... എന്റെ ആരെങ്കിലും വന്നു കാൽ പിടിച്ചോ ദിയയെ ഹരി അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്ന്.... ഇല്ലല്ലോ... ഇവിടെ ഉള്ളവർ തന്നെയാ ആലോചനയുമായി വന്നതും പെട്ടന്ന് വിവാഹം വേണമെന്ന് പറഞ്ഞ് തന്നെ കെട്ടി കൊണ്ട് ഇങ്ങോട്ട് വന്നതും... ഇഷ്ട്ടമല്ലങ്കിൽ അന്നേ പറയണമായിരുന്നു... അല്ലാതെ കെട്ടി കൊണ്ട് വന്നതിന് ശേഷം വന്ന പെണ്ണിന്റെ മനസ്സും ശരീരവും വേദനിപ്പിച്ചല്ല തീർക്കേണ്ടത്... എല്ലാം പോട്ടെ...  തന്റെ മനസ്സിൽ ഇപ്പോഴും ഏതോ ഒരച്ചുവാ... ഇന്നലെ താൻ എന്റെ ശരീരത്തിലേക്ക് പടർന്ന് കയറിയപ്പോ പോലും താൻ മൊഴിഞ്ഞത് അവളുടെ പേരാ... പുച്ഛം തോന്നുവാ എനിക്ക്... ഭാര്യ ആയിട്ട് താലി കെട്ടി കൊണ്ട് വന്നതും പോരാ... എന്നിട്ട്... " 


അത്രയും പറഞ്ഞു നിർത്തി അവനെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി.... അവൾ പോയതും അവന്റെ ചുണ്ടുകളിൽ വേദന കലർന്ന ഒരു ചിരി വിരിഞ്ഞു... 


താഴെക്ക് ഇറങ്ങുമ്പോ നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാൻ അവൾ മറന്നില്ല... ഇത്രയും പറഞ്ഞില്ലെങ്കിൽ താൻ ഒരു തോൽവി ആയി പോകും... എല്ലാവർക്ക് മുന്നിലും തോൽവി സമ്മതിച്ചു കൊടുത്തിട്ടേയോള്ളൂ... അതാണല്ലോ താൻ ഇങ്ങനെ ആയി പോയത്...  


" അമ്മാ.... " 


കിച്ചണിൽ പണിയിൽ ആയിരുന്ന അമ്മയുടെ അടുത്ത് പോയി അവൾ വിളിച്ചതും അമ്മ തിരിഞ്ഞു നോക്കി.... 


" എന്താ മോളേ... " 


" ശ്രീ എവിടെ... " 


അമ്മയുടെ ചുറ്റ് വട്ടത്ത് ഒന്നും മോളെ കാണാതെ വന്നതും അവൾ എല്ലായിടത്തും കണ്ണോടിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു... 


" അവിടെ ഉണ്ടാകും... " 


ഹാളിലേക്ക് ചൂണ്ടി കൊണ്ട് അമ്മ പറഞ്ഞതും അവൾ പുഞ്ചിരിച്ചു നേരെ ഹാളിലേക്ക് ചെന്നു... 


" ശ്രീ... വാവേ എവിടെടാ... " 


ഹാളിന്റെ ഒത്ത നടുക്ക് നിന്ന് മോളേ കാണാതെ ഷോളിന്റെ അറ്റം പിടിച്ചു വിരലിൽ ഇട്ട് കറക്കി കൊണ്ട് ചോദിച്ചതും സെറ്റിയുടെ പിറകിൽ നിന്നും ചെറുതായി കേൾക്കുന്ന അടക്കി പിടിച്ച ചിരി കേട്ടതും അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു സെറ്റിയുടെ പിറകിലേക്ക് തലയിട്ട് നോക്കി.... 


" എടി കുട്ടി പിശാശ്ശെ.... കുറച്ചൂടെ താടി... " 


ശ്രീയുടെ കയ്യിൽ പിടിച്ചു കൊഞ്ചി കൊണ്ട് പറയുന്ന അല്ലുവിനെ കണ്ടതും ഇവൻ എന്ത് തരാനാ പറയുന്നേ എന്ന് കരുതി ഒന്നുടെ നോക്കിയതും ശ്രീയുണ്ട് പാൽപൊടിയുടെ ബോട്ടൽ കാൽ കൊണ്ട് ചുറ്റി പിടിച്ചു കൈ ഇട്ട് വാരി തിന്നുന്നു.... മുഖത്തും കയ്യിലും മേൽ മുഴുവൻ പാൽ പൊടിയാണ്... 


" കുരുത്തം കെട്ടതെ.... ഞാൻ അല്ലെടി ഇത് എടുത്തോണ്ട് വന്നത്... എന്നിട്ട് എനിക്ക് തരാതെ തിന്നുന്നോ കള്ളി... " അല്ലു 


" നീ പോതാ... " 


അല്ലു പറയുന്നത് ഒന്നും അവൾ മൈന്റ് ആക്കുന്നു പോലുമില്ല... അവൾ തിന്നുന്ന തിരക്കിൽ ആണ്... 


" ഞാൻ അടുത്ത് കൂടെ പോയാൽ കരയുന്ന സാധനമാണ്... എന്റെ കയ്യിൽ ഇത് കണ്ടതും എന്റെ മേലേക്ക് വന്നു വീണത്... കുട്ടി പിശാശ്.... " അല്ലു 


" ഡീ.... " 


പെട്ടന്ന് എന്റെ ശബ്ദം കേട്ടതും രണ്ട് പേരും ഒരുപോലെ തല ഉയർത്തി എന്നെയൊരു നോട്ടമായിരുന്നു... 


" ഏട്ടത്തി... ഞാൻ... ചുമ്മാ... " 


എന്റെ നോട്ടം കണ്ടതും അല്ലു ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് പതിയെ വലിയാൻ നോക്കിയതും അവന്റെ നീട്ടി വളർത്തിയാ മുടിയിൽ പിടിച്ചു വലിച്ചു സെറ്റിയിലേക്ക് പിടിച്ചിരുത്തി.... അടുത്തത് ആയി എന്റെ നോട്ടം ചെന്നത് ശ്രീയിലേക്ക് ആണ്... 



ഭാഗം 0️⃣7️⃣



നടുവിന് കൈ കുത്തി അവളെ നോക്കി കണ്ണ് ഉരുട്ടിയതും അവൾ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് ഓടി... അവളുടെ പിറകെ ഞാനും.. 


" വാവേ.... ഓടാതെ... " 


അവൾ ഓടി ഓടി സ്റ്റെയറിന്റെ ഭാഗത്തു എത്തിയതും ദിയ അവളെ നോക്കി വിളിച്ചു പറഞ്ഞു... അതൊന്നും ചെവി കൊള്ളാതെ മോൾ ഓടെടാ ഓട്ടമാണ്... പിറകെ നിൽക്കെടിയെന്ന് പറഞ്ഞ് കൊണ്ട് ദിയയും... 


" നിന്റെ മമ്മക്ക് കുശുമ്പ് ആടി പെണ്ണെ... " 


സ്റ്റെയർ എല്ലാം കയറി ദിയ കിതച്ചു കൊണ്ട് ശ്രീ മോൾ പോയ വഴിയേ പോയി അവരുടെ റൂമിന്റെ മുന്നിൽ എത്തിയതും മോളോട് ഇതും പറഞ്ഞ് ഏട്ടനും മോളും പൊട്ടി ചിരിക്കുന്നത് ആണ് കേൾക്കുന്നത്... 


" കുച്ചുബോ... അതെന്താ... പപ്പേ... " 

(കുശുമ്പോ... അതെന്താ പപ്പേ...)


" കുച്ചുബ് അല്ലെടി കുറുമ്പി പെണ്ണെ... കുശുമ്പ്... "  


" ശ്രീ.... " 


ബെഡിൽ ഇരുന്ന് മോളേ മടിയിൽ കയറ്റിയിരുത്തി മോളോട് ഓരോന്ന് പറഞ്ഞ് കൊണ്ട് ചിരിക്കുമ്പോയാണ് 'ശ്രീ' എന്ന് വിളിച്ചു കൊണ്ട് ദിയ വാതിലിൽ കൈ കെട്ടി നിൽക്കുന്നത് കണ്ടത്... 


" മ്മക്ക് കുച്ചുബാ... " 

(മമ്മക്ക് കുശുമ്പാ)


മോൾ കണ്ണ് വിടർത്തി അവളോട് ചോദിക്കുന്നത് കേട്ടതും എനിക്ക് പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് ദിയയെ ശ്രദ്ധിക്കാത്ത പോൽ മോളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.... കണ്ണ് കൂർപ്പിച്ച് അവൾ എന്നെ നോക്കുന്നത് എല്ലാം ഇടം കണ്ണാലെ ഞാൻ കാണുന്നുണ്ടായിരുന്നു... 


" കുശുമ്പും അഹങ്കാരവുമെല്ലാം നിന്റെ പപ്പക്ക് വേണ്ടുവോളം ഉണ്ടല്ലോ... മോൾ ഇങ്ങോട്ട് വന്നേ... " 


ബെഡിന്റെ അടുത്തേക്ക് നടന്നു അവൾക്ക് നേരെ കൈകൾ നീട്ടി കൊണ്ട് ദിയ വിളിച്ചതും മോൾ അവനിൽ നിന്ന് എഴുനേറ്റ് ദിയയുടെ ഒക്കത്തേക്ക് ചാടി കയറി... 


" കുക്കണം മ്മാ... " 

(കുളിക്കണം മമ്മാ)


ചുണ്ടിലും മുഖത്തും പറ്റി പിടിച്ചിരുന്ന പാൽ പൊടി തൊട്ട് കാണിച്ചു കൊണ്ട് മോൾ പറഞ്ഞതും അവളെയും കൊണ്ട് ബാത്‌റൂമിലേക്ക് കയറി.... 


അവൾ പോയെന്ന് ഉറപ്പ് ആയതും മറ്റെങ്ങോ കണ്ണ് നട്ടിരുന്ന ഹരി അവൾ പോയ വഴിയെ നോക്കി പുഞ്ചിരിച്ചു.... 


അവന്റെ ഓർമകളിൽ പാട്ടുപാവാടയും ഇട്ട് കുലുങ്ങി ചിരിച്ചു കൊണ്ട് തനിക്ക് പിറകെ 

' അപ്പുവേട്ടാ' ന്ന് വിളിച്ചു കൊണ്ട് ഓടി വരുന്ന നാല് വയസ്സായ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു... 


" മോളേ... ഉടുപ്പ് ഇടട്ടെ... അടങ്ങി നിൽക്ക്... " 


കുളിയൊക്കെ കഴിഞ്ഞു മോളെയും കൊണ്ട് റൂമിലേക്ക് തിരികെ വന്നതും ഹരിയേട്ടൻ അവിടെ ഉണ്ടായിരുന്നില്ല... കീ സ്റ്റാന്റിൽ കാറിന്റെ കീ കാണാതെ വന്നതും എങ്ങോട്ടോ പോയിട്ടുണ്ടെന്ന് മനസിലായി... 


റൂമിൽ ഓടി കളിക്കുന്ന മോളേ എടുത്ത് ഉയർത്തി ബെഡിൽ നിർത്തി കൊണ്ട് കയ്യിൽ പിടിച്ചിരുന്ന ഫ്രോക് അവൾക്ക് ഇട്ട് കൊടുത്ത് മുടിയോക്കെ കെട്ടി വെച്ച് കണ്ണ് വാലിട്ട് എഴുതി അവളെയും എടുത്ത് റൂമിൽ നിന്ന് ഇറങ്ങി... 


താഴെക്ക് ഇറങ്ങിയതും കിച്ചണിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും അല്ലുവിന്റെയും ഉറക്കെയുള്ള സംസാരം കേൾക്കുന്നുണ്ട്... ദിയയും മോളെയും കൊണ്ട് അങ്ങോട്ട് നടന്നു... 


" അച്ഛൻ ഇങ്ങോട്ട് മാറിയേ... " 


സ്ലാബിൽ കയറിയിരുന്ന് കട്ടിങ് ബോർഡിൽ വെച്ച് സാമ്പാറിനുള്ള പച്ചക്കറികളുടെ കഷ്ണങ്ങൾ അരിയുന്ന അച്ഛന്റെ അടുത്തേക്ക് ഓടി വന്നു അച്ഛന്റെ കയ്യിൽ നിന്നും കത്തി വാങ്ങി ഇത് പറഞ്ഞതും അച്ഛൻ എന്നെ നോക്കി ചിരിച്ചു... 


" എന്റെ ഏട്ടത്തി ഇതൊക്കെ ഇവിടെ സ്ഥിരമാണ്... " 


അല്ലു പറഞ്ഞത് കേട്ട് ഞാൻ അവനെ നോക്കിയോന്ന് പുഞ്ചിരിച്ചു... 


" ഇപ്പൊ ഞാൻ ഇവിടെ ഉണ്ടല്ലോ... നിനക്കും അച്ഛനും ഇനി ഇങ്ങോട്ട് പ്രവേശനമില്ല... " 


ഞാൻ അത് പറഞ്ഞു മോളേ സ്ലാബിൽ കയറ്റി ഇരുത്തി കൊണ്ട് അതെല്ലാം കട്ട്‌ ചെയിതു... ഏകദേശം കിച്ചണിലെ പണികൾ എല്ലാം കഴിഞ്ഞതും ഞാൻ മുകളിലേക്ക് കയറി... 


മോൾ റൂമിൽ ഇരുന്ന് കളിച്ചത് കാരണം കളിപ്പാട്ടങ്ങൾ എല്ലാം അവിടെ ഇവിടെയായി ചിതറി കിടക്കുന്നുണ്ടായിരുന്നു... അതെല്ലാം ഒതുക്കി വെച്ച് മുറിയും വൃത്തിയാക്കി അവൾ റൂമിൽ നിന്ന് ഇറങ്ങി... 


" ഏട്ടത്തി... നമ്മുക്ക് ഒന്ന് നടന്നിട്ട് വരാം... "


സ്റ്റെയർ ഇറങ്ങാൻ തുനിഞ്ഞതും പിറകിൽ നിന്ന് അല്ലുവിന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നോക്കി... ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് തന്നെ നോക്കി പിരകം പോകുന്ന അവനെ നോക്കി അവൾ ഒന്ന് ചിന്തിച്ചു കൊണ്ട് ഓക്കേ പറഞ്ഞു... 


" അല്ലു... നീ ഷർട്ട് തേച്ചില്ലേ... " 


അവന്റെ ചുളിഞ്ഞ ഷർട്ട് കണ്ടതും താൻ നെറ്റി ചുളിച്ചു അവനെ നോക്കി ചോദിച്ചതും അവൻ ഇല്ലെന്ന് പറഞ്ഞു... 


" ഇങ് അഴിച്ചു താ.... "


" അത് വേണ്ടാ ഏട്ടത്തി... " 


അവൻ വേണ്ടെന്ന് പറഞ്ഞു മുന്നോട്ട് നടക്കാൻ തുനിഞ്ഞതും അവനെ പിടിച്ചു നിർത്തി... 


" നിന്ന് കൊഞ്ചാതെ ഇങ്ങോട്ട് താടാ... " 


അവന് നേരെ കൈ നീട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ പാതി സമ്മതം മൂളി കൊണ്ട് ഷർട്ട് കഴിച്ചു കൊടുത്തു.... 


" അമ്മാ... ഞാനും ഏട്ടത്തിയും പുറത്തേക്ക് ഒന്ന് പോകുന്നുണ്ട്.... " 


അവന്റെ ഷർട്ട് തേച്ചു കഴിഞ്ഞതും അവൻ അത് ഇട്ട് കൊണ്ട് താഴെക്ക് സ്റ്റെയർ ഇറങ്ങി... പിറകെ ഞാനും... പടികൾ ഇറങ്ങുന്നിടെ അവൻ അമ്മയുടെ റൂമിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.... ഹാളിൽ ഇരിന്നു കളിക്കുന്ന മോളെയും എടുത്ത് പുറത്തേക്ക് ഇറങ്ങി... 


" ശ്രദ്ധിച്ചു വേണം പോകാൻ കേട്ടോ മോളേ... " 


ചെരുപ്പ് എടുത്ത് അണിയുമ്പോൾ അമ്മ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു... അമ്മയോട് സമ്മതം മൂളി കൊണ്ട് അല്ലുവിന്റെ കൂടെ മുന്നോട്ട് നടന്നു... 


" ഏട്ടത്തി... നമുക്ക് ആദ്യം പഴയ തറവാട്ട് വീട്ടിലേക്ക് പോയാലോ... " 


തെങ്ങുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു തൊട്ടത്തിലുടെ അല്ലുവിന്റെ പിറകെ ശ്രദ്ധിച്ചു നടക്കുമ്പോയാണ് അവൻ പിറകിലേക്ക് തിരിഞ്ഞ് നോക്കി കൊണ്ട് ഇങ്ങനെ ചോദിച്ചത്... 


" പോവാം... " 


അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചതും അവൻ തലയാട്ടി കൊണ്ട് മുന്നിലേക്ക് നോക്കി....


" ഏട്ടത്തി.... നമ്മുക്ക് ഈ വഴി പോകാം... വയലും പുഴയും ഒക്കെയുണ്ട്... പെട്ടന്ന് എത്തുകയും ചെയ്യാം.... പോയാലോ... " 


അവൻ കുറച്ച് അപ്പുറത്തായി കാണുന്ന വയലിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും അതിലുടെ തന്നെ പോകാമെന്നു ഉറപ്പിച്ചു.... 


" മ്മാ.... ഊവ്...." 

(മമ്മാ...പൂവ്...)


വയലിലുടെ പോകാൻ വേണ്ടി മറ്റൊരു വഴിലേക്ക് കടന്നതും അവിടെ ഇവിടെയായി വിരിഞ്ഞു നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള രണ്ട് മൂന്ന് പൂക്കൾ കണ്ടതിന് ആണ് പെണ്ണ് ഇതും പറഞ്ഞു ആ കുഞ്ഞി കൈകൾ ഇട്ട് അടിക്കുന്നത്... 


" ഏട്ടത്തി... മോളേ ഇങ്ങോട്ട് താ... ഞാൻ എടുക്കാം... കുറെ ആയില്ലേ അവളെയും കൊണ്ട് നടക്കുന്നു... " 


വയലിലേക്ക് ഇറങ്ങാൻ ചെറിയൊരു കുത്തനെയുള്ള ഇറക്കമാണ്... അവിടെ എത്തിയതും മോൾക്ക് നേരെ കൈ നീട്ടി കൊണ്ട് അല്ലു പറഞ്ഞതും ഞാൻ നോക്കിയത് മോളേയാണ്... അവൾ ഒന്നുടെ എന്നിലേക്ക് പറ്റി പിടിച്ചിട്ടുണ്ട്... 


" നാൻ ല്ലാ... " 

(ഞാൻ ഇല്ലാ)


എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വെച്ച് മോൾ പറയുന്നത് കേട്ടതും ഞാനും അല്ലുവും അവളുടെ പ്രവർത്തി കണ്ട് ചിരിച്ചു... 


" അവൾ വരില്ല... നീ നടക്ക്... " 


ഞാൻ അത് പറഞ്ഞിട്ട് മോളെ നോക്കിയപ്പോൾ അവൾ ചിരിക്കുവാ... കള്ളി... 


" ഏട്ടത്തി... ഇതൊക്കെ നമ്മുടെ വയലാ... പാട്ടത്തിന് കൊടുത്തേക്കുവാ...  " 


കണ്ണത്താ ദൂരത്തോളം പറന്നു കിടക്കുന്ന വയലും അവിടെ പച്ചപ്പോടെ കാറ്റിന്റെ താളത്തിന് ഒത്തു നൃത്തം ചെയ്യുന്നു നെല്ല് കതിരുകളും കണ്ണോടിച്ചു മുന്നോട്ട് നടക്കവെ അല്ലു പറഞ്ഞതും അതെല്ലാം മൂളി കേട്ടു.... 


" മ്മാ... വാവക്ക് ഇങ്ങണം... " 

(മമ്മാ...വാവക്ക് ഇറങ്ങണം)


വരമ്പിലുടെ മുന്നോട്ട് നടക്കുമ്പോൾ ഒരു ഭാഗതുള്ള കുളത്തിൽ കുറച്ച് കുട്ടികൾ വെള്ളത്തിൽ കൈ വെച്ച് അടിച്ചു കൊണ്ട് വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിക്കുന്നത് കണ്ട് കൊണ്ടാണ് മോൾ ഇതും പറഞ്ഞു അങ്ങോട്ട് നോക്കി കൈ നീട്ടിയത്... 

_________________________________________


" അല്ലേടാ.... നിനക്ക് അവളെ ഇഷ്ട്ടമായിരുന്നു... ശരിയല്ലേ... " 


ഹരി തന്റെ ജീവിതം അവന്റെ ഫ്രണ്ട്‌ ആയ ആബിക്ക് വിവരിച്ചു കൊടുക്കവേയാണ് ആബി സംശയത്തോടെ ഇത് ചോദിച്ചു കൊണ്ട് എന്നെ നോക്കിയത്... അവന്റെ ആ ചോദ്യത്തിന് ചെറു പുഞ്ചിരി മാത്രമായിരുന്നു അവന്റെ പക്കൽ മറുപടിയായി ഉണ്ടായിരുന്നത്... 



ഭാഗം 0️⃣8️⃣



" ശരിയല്ലേ എന്നല്ല അതായിരുന്നു ശരി... അത് മാത്രമായിരുന്നു ശരി.... എന്റെ ജീവനേക്കാൾ ഏറെ എനിക്ക് ഇഷ്ട്ടമായിരുന്നു അവളെ എന്റെ മാത്രം അച്ചുട്ടിയെ... " 


അവൻ വീണ്ടും അവന്റെ പഴയ കാലത്തേക്ക് സഞ്ചരിച്ചു... അച്ഛൻ ബിസിനസ് തകർന്ന് നിൽക്കുന്ന സമയം.... നാട്ടിൽ നിൽക്കാൻ പറ്റാത്ത സിറ്റിവേഷൻ ആയതിനാൽ അവർക്ക് വേറെ വീട് തേടി പോകേണ്ടി വന്നു.... അന്ന് എനിക്ക് ഏഴ് വയസ്സ്.... എനിക്ക് താഴെ നാല് വയസ്സ് മാത്രമുള്ള എന്റെ കുഞ്ഞനിയത്തിയും... അനുഷ്ക എന്ന എന്റെ അനു... അവൾ ആയിരുന്നു എനിക്ക് എല്ലാം... എല്ലാവർക്കും ഞാൻ ഹരി ആയിരുന്നെങ്കിലും അവൾക്ക് ഞാൻ അപ്പുവേട്ടൻ ആയിരുന്നു... അവളുടെ മാത്രം അപ്പുവേട്ടൻ... ആറുമാസം പ്രായമുള്ള അല്ലുവും.... 


" അപ്പുവേട്ടാ... " 


കാറിൽ കയറി അച്ഛയുടെ പരിജയത്തിലുള്ള ഒരാളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അനു എന്റെ മടിയിൽ കയറി ഇരുന്ന് ഓരോന്ന് ചൂണ്ടി കാണിച്ചു ചിരിക്കാൻ തുടങ്ങി... 


അങ്ങനെ അങ്കിളിന്റെ വീട്ടിൽ എത്തി... പഴയ തറവാട് വീട്... ആ വീട്ടിൽ അങ്കിൾ (ശിവാനന്ദൻ) ആന്റി (പാർവതി) അവർക്ക് ഒരു മകളുമാണ് ഉണ്ടായിരുന്നത്.... ഏകദേശം അനുവിന്റെ അതെ പ്രായം... കാണാനും നല്ല ഭംഗിയുള്ള ഒരു സുന്ദരി കുട്ടി... അതായിരുന്നു എല്ലാവരുടെയും *ദിയതീർത്ഥ* എന്ന ദിയ... എനിക്ക് മാത്രം അവൾ എപ്പോയോ അച്ചുവായി മാറി.... 


ഒരു വർഷം മാത്രമേ ഞങ്ങൾക്ക് അവരുടെ കൂടെ താമസിക്കേണ്ടി വന്നോള്ളൂ... ഞങ്ങൾ ആ വീട്ടിൽ താമസം ആക്കിയത് മുതൽ അച്ചു അനുവിന്റെ കൂടെ തന്നെ ആയിരുന്നു.... അനുവിന് എന്നേക്കാൾ കൂടുതൽ അടുപ്പം അവളോട് ആയി മാറുമോ എന്ന ഭയം കാരണം ആരും അറിയാതെ അച്ചുവിനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്.... എങ്കിലും എല്ലാം കണ്ടും കേട്ടും വേദനയെല്ലാം സഹിച്ചും അവൾ എന്നെ നോക്കി പുഞ്ചിരിക്കും... അനുവിനോട് ഒരു ചെറിയ കാര്യം പോലും വന്നു പറയുന്ന അവൾ ഞാൻ വേദനിപ്പിക്കുന്നതോന്നും ആരോടും പറയില്ല... അത്രയും പാവം പെണ്ണായിരുന്നു അവൾ...അനു എന്നെ വിളിക്കുന്നത് കേട്ട് അവളും എന്നെ അപ്പുവേട്ടാന്ന് വിളിച്ചു തുടങ്ങി... 


ഞങ്ങൾ പോകുന്ന കാര്യം അറിഞ്ഞത് മുതൽ എല്ലാവരേക്കാൾ അധികം വിഷമം അവൾക്ക് ആയിരുന്നു... എന്നാൽ എനിക്ക് ഒത്തിരി സന്തോഷവും... എന്റെ അനു എന്നിൽ നിന്ന് ഇനി അകലില്ലല്ലോ.... അങ്ങനെ അവിടെ നിന്ന് വിട പറഞ്ഞു.... 


ഞാൻ വലുതാകുന്നതിന് അനുസരിച്ച് അച്ചുവിന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.... അവളുടെ ഒരോ വളർച്ചയും ഞാൻ മനസ്സിൽ കണക്ക് കൂട്ടി... 


*ആ പാട്ടുപാവാടക്കാരിയോട് എപ്പോയോ പ്രണയം  തോനി തുടങ്ങി... *


അച്ഛന്റെ കൂടെ ഓഫീസ് ജോലി ചെയ്യുമ്പോയും അവൾക്ക് വേണ്ടിയുള്ള അലച്ചിൽ ആയിരുന്നു.... അങ്ങനെ അങ്കിളും ആന്റിയും മരണപെട്ടുവെന്ന് അറിഞ്ഞു.... പക്ഷെ തന്റെ 

*പ്രിയങ്കരി...💕* യെ മാത്രം കണ്ടെത്താൻ സാധിച്ചില്ല.... 


" ഹരി.... അനുവിന് നല്ലൊരു ആലോചന വന്നിട്ടുണ്ട്... നടത്തിയാലോ... " അച്ഛൻ 


" അവൾക്ക് ഇഷ്ട്ടമായെങ്കിൽ മതി... " 


ഒരിക്കൽ ഓഫീസിൽ നിന്ന് വൈകീട്ട് തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ കേട്ട വാർത്തയിതായിരുന്നു... അവളെ നല്ലൊരുത്തന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് വേണം തന്റെ പെണ്ണിനെ കെട്ടി കൊണ്ട് വരാൻ.... 


*പക്ഷെ അവൾ എവിടെ?...  ജീവനോടെയുണ്ടോ?... അതോ?...*


അങ്ങനെ ഒരുപാട് ചോദ്യങ്ങൾ മനസ്സിന്റെ കോണിൽ നിറഞ്ഞു നിന്നു... അവൾ തനിക്ക് ഉള്ളത് ആണെങ്കിൽ അവളെ തന്റെ മുന്നിൽ തന്നെ കൊണ്ട് വന്നേത്തിക്കും ദൈവം എന്നൊരു പ്രതീക്ഷയുണ്ട്... അത് നടക്കും... 


ഓരോന്ന് ഓർക്കവെ അവനെ ഉറക്കം തലോടി...  രാവിലെ ഉറക്കം ഉണർന്നത് തന്നെ അനുവിന്റെ ശബ്ദം കേട്ട് കൊണ്ടാണ്... കണ്ണ് തുറന്ന് നോക്കിയതും അവൾ എനിക്ക് മുന്നിൽ സാരിയോക്കെ ഉടുത്തു സുന്ദരിയായിട്ട് നിൽക്കുന്നു.... 


" നീ എങ്ങോട്ടാ അനു... " 


അവളുടെ ആ വേഷവും  മുഖത്തുള്ള സന്തോഷവും  കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഓർണമെന്സും എല്ലാം കണ്ട് കണ്ണ് ചിമ്മി തുറന്നു കൊണ്ട് സംശയത്തോടെ ചോദിച്ചതും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... 


" അപ്പുവേട്ടാ.... ഞാൻ അരുണേട്ടന്റെ കൂടെ കല്യാണം കഴിഞ്ഞു പോയാൽ എട്ടായിക്ക് വിഷമം ആകുവോ... " 


" ചേച്ചി കുട്ടിയൊന്ന് പോയി കിട്ടിയാൽ മതി... " 


പെട്ടന്ന് റൂമിലേക്ക് കടന്നു വന്ന അല്ലു അത് പറഞ്ഞു കൊണ്ട് എന്റെ അടുത്ത് ബെഡിൽ കയറി കിടന്നു.... 


" നിന്നോട് ചോദിച്ചില്ലല്ലോ അല്ലു.... " 


പിന്നെ അവർ രണ്ടും അവിടെ വഴക്ക് ആയിരുന്നു... ഒരു വിധം അതെല്ലാം നിർത്തി വെച്ച് കൊണ്ട് ഞാൻ അവളുടെ നേരെ തിരിഞ്ഞു.... അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... പെട്ടന്ന് ഒരു പൊട്ടി കരച്ചിലോടെ എന്റെ മേലേക്ക് ചാഞ്ഞ് ഇരുന്നു... 


" അനു... മോളേ... എന്താടാ... " 


അവളെ അടർത്തി മാറ്റി കൊണ്ട് ഞാൻ ചോദിക്കുന്നുണ്ടെങ്കിലും അവൾ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു... 


" ഹരി.... കിരണിന് വൈകീട്ടുള്ള ഫ്ലൈറ്റിൽ മുംബൈക്ക് തിരിക്കണമെന്ന്... അവൻ വന്നു ചോദിച്ചിരുന്നു ഇവളെ ഇന്ന് തന്നെ കെട്ടിച്ചു തരുവോന്ന്... " 


റൂമിന്റെ വാതിലിന് അടുത്ത് നിന്ന് കൊണ്ട് അച്ഛായുടെ ശബ്ദം കേട്ടതും ഹരി അങ്ങോട്ടേക്ക് കണ്ണുകൾ പാഴിച്ചു....


" അ... അതച്ചാ... പെട്ടന്ന്... " 


തന്റെ പ്രാണനാ തന്റെ പെങ്ങൾ... ഇവൾ കഴിഞ്ഞേയോള്ളൂ എനിക്ക് ആരും.. അവൾ ഞങ്ങളെയോക്കെ വിട്ട് മറ്റൊരുത്തന്റെ കൂടെ... അതും ഇന്ന് തന്നെ...എല്ലാം കേട്ടതും അവന്റെ ശബ്ദം ഇടറി...


" അവന് ഇവളെ മാത്രം മതിയെന്നാ പറഞ്ഞത്... അതുമല്ല അവന് സ്വന്തമെന്ന് പറയാൻ ആരുമില്ലല്ലോ... അപ്പൊ വേണ്ടപെട്ടവരെ മാത്രം വിളിച്ചു അമ്പലനടയിൽ വെച്ചൊരു ചെറിയ താലികെട്ട്... " 


അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു.... അമ്പലത്തിലേക്ക് കയറാൻ വലത് കാൽ എടുത്ത് വെച്ചതും തന്റെ ഹൃദയം ആർക്കോ വേണ്ടി അതിവേഗം മിടിക്കാൻ തുടങ്ങി... കണ്ണുകൾ ചുറ്റിലും ആരെയോ തിരഞ്ഞു നടന്നു.... സുഖമുള്ളോരു അനുപൂതി തന്നെ വന്നു പൊതിഞ്ഞു പിടിച്ചു... തന്നെ തഴുകി കടന്ന് പോകുന്ന കുളിർ കാറ്റിന് പോലും പ്രതേക സുഗന്ധമുള്ളത് പോലെ തോനി പോയി അവന്....


" എന്തിനാ വാവാച്ചി കരയുന്നെ... " 


തന്റെ അടുത്ത് നിന്ന് എവിടെന്നോ ആ മധുരമൂറുന്ന ശബ്ദം കേട്ടതും അവന്റെ ശരീരത്തിലുടെ ഒരു കുളിർ കടന്നു പോയി... അവന്റെ കണ്ണുകൾ ആ ശബ്‌ദത്തിന്റെ ഉടമയെ ചുറ്റിലും തിരഞ്ഞു... 


" അമ്മ വാവയെ കൊണ്ട് പോകാൻ ഇപ്പൊ വരുലോ... " 


വീണ്ടും ആ ശബ്ദം തന്നെ കേട്ടതും അവന്റെ ഹൃദയത്തിന്റെ മിടിപ്പ് ഒന്നുടെ വർധിച്ചു... പെട്ടന്ന് ആണ് ആരോ തന്നെ  തട്ടി തട്ടിയില്ല എന്ന രീതിയിൽ കടന്ന് പോയത്... അവന്റെ ശരീരത്തിലുടെ മിന്നൽ പിണർപ്പ് കടന്നു പോയി... പെട്ടന്ന് ആ ദാവണിക്കാരി തിരിഞ്ഞതും തന്റെ മനസ്സിൽ തന്റെ അച്ചുവിന്റെ രൂപം പടുത്തുയർത്തിയത് പോലെ ഒരു പെണ്ണ്.... ഇനി അച്ചു ആകുവോ... 


" ദിയതീർത്ഥയല്ലേ.... " 


അവളോട് ചോദിക്കണമെന്ന് കരുതി ഞാൻ മനസ്സിൽ ഇങ്ങനെ മൊഴിഞ്ഞതും മറ്റാരോ അവളോട് അതിനെ കുറിച്ച് ചോദിച്ചിരുന്നു... അവൾ അതെന്ന് തലയാട്ടി ചലിപ്പിച്ചു കൊണ്ട് ആ സ്ത്രീയോട് എന്തൊക്കെയോ സംസാരിക്കുന്നത് അവൻ നോക്കി നിന്നു...


' തന്റെ പ്രണയം... തനിക്ക് മുന്നിൽ... തന്റെ മാത്രം അച്ചു.... എന്നാ പണ്ടത്തെ ആ കുഞ്ഞി കുറുമ്പിയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു... തിളക്കമേറിയ ആ കണ്ണുകളിൽ പഴയ  തിളക്കമില്ല ക്ഷീണം കാരണമാണെന്ന് തോന്നുന്നു.... ' 


അങ്ങനെ അനുവിന്റെ താലി കെട്ട് കഴിഞ്ഞു... ദൈവത്തിന് മുന്നിൽ അന്നവൻ ഏറെ നേരം കൈകൾ കൂപ്പി പ്രാർത്ഥിച്ചു... തന്റെ പെണ്ണിനെ തന്റെ കണ്മുന്നിൽ കൊണ്ട് എത്തിച്ചതിന്....


അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി... പിന്നീട് അവളുടെ പിറകെ തന്നെ ആയിരുന്നു... അവളുടെ ഒരോ നീക്കങ്ങളും കണ്ട് അറിഞ്ഞു...  അവളിലെ സങ്കടങ്ങൾ തന്റെ ഹൃദയത്തെ കീറി മുറിച്ചു.... തന്റെ പെണ്ണ് അവിടെ   സുരക്ഷിതയല്ലെന്ന് അറിഞ്ഞതും അവന്റെ ഉള്ളം വിങ്ങി... അതിനിടയിൽ തന്റെ അനു ഒരമ്മയാകാൻ പോകുവാണെന്ന ശുഭ വാർത്ത അറിഞ്ഞു... എല്ലാർക്കും സന്തോഷം...   


അച്ചുവിന് ദിവസം കൂടും തോറും വേദനകൾ മാത്രമേ കൂട്ടിന് ഒള്ളുവെന്ന് അറിഞ്ഞതും ഇനിയും വൈകിപ്പിക്കേണ്ടെന്നു കരുതി അമ്മയോടും അച്ഛനോടും കാര്യങ്ങൾ പറഞ്ഞു... എല്ലാവർക്കും നൂറു വട്ടം സമ്മതം... 


" ഹരി... എനിക്ക് ബാംഗ്ലൂർ വരെ പോകാനുണ്ട്... വന്നിട്ട് അവിടം വരെ പോകാം... " 


അച്ഛൻ പറഞ്ഞതിന് സമ്മതം മൂളി... അങ്ങനെ അച്ഛൻ പോയി കുറച്ച് ദിവസം കഴിഞ്ഞപ്പോയാണ് അനു ഹോസ്പിറ്റലിൽ ആണെന്ന് അറിയുന്നത്... എല്ലാവരും മുംബൈക്ക് പോകാൻ റെഡിയായി... പിറ്റേ ദിവസമാണ് പോകാൻ സാധിച്ചത്... ഹോസ്പിറ്റലിൽ പോകുന്നതിന് മുമ്പേ അവർ താമസിക്കുന്ന വീട്ടിലേക്കാണ് പോയത്... 


എന്നാ അവിടെ ഞങ്ങളെ കാത്തിരുന്നത് രണ്ട് ദുഃഖ വാർത്തയായിരുന്നു.... 



ഭാഗം 0️⃣9️⃣

 


കുഞ്ഞു ജനിച്ചതോടെ എന്റെ അനു ഞങ്ങളെയെല്ലാം വിട്ട് ഈ ലോകത്തോട് യാത്ര പറഞ്ഞു.... കൂടെ അരുൺ.... അവളുടെ വേർപാട് താങ്ങാൻ കഴിയാതെ തീ കൊളുത്തി... അന്ന് ഞാൻ എന്നോട് ചേർത്ത് പിടിച്ചതാണ് എന്റെ ശ്രീയെ.... പക്ഷെ അനുവിന്റെ മരണ ശേഷം അവളുടെ ഡയറിയിൽ നിന്ന് കിട്ടിയ ഒരു എഴുത്ത് ആയിരുന്നു എന്റെ സമനില തെറ്റിച്ചത്... 


അരുൺ ഇല്ലാത്ത സമയം അവളെ ആരോ ക്രൂരമായി അതി മൃഗീയമായി പീഡിപ്പിച്ചിരുന്നു...  ആരാണെന്ന് മാത്രം വ്യക്തമാല്ല... അവന്റെ ഫോട്ടോ അതിൽ ഉണ്ടായിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല.... 


*ശ്രീ* അന്ന് തൊട്ട് അവൾ ആയിരുന്നു എനിക്ക് എല്ലാം... ഞാൻ അവളുടെ പപ്പയായി മാറി... അതിനിടയിൽ അച്ചുവിനെ പോലും മറന്നു...  അനുവിന്റെ ജീവിതം തകർത്ത അവന് പിറകെ ആയിരുന്നു ഞാൻ... ആളെ കണ്ടെത്താൻ പല ശ്രമങ്ങളും നടത്തി എങ്കിലും കിട്ടിയില്ല... പിന്നീട് ഒരിക്കെ പുറത്ത് പോയി വരുമ്പോയാണ് അച്ചുവിനെ റോഡ് അരികിൽ കാണാൻ ഇടയായത്... 


ഇനിയും വൈകിച്ചാൽ അവളെ നഷ്ട്ടമാകുമെന്ന് തോന്നിയതും അമ്മയോടും അച്ഛനോടും കാര്യങ്ങൾ എല്ലാം പറഞ്ഞു... അങ്ങനെയാണ് വിവാഹം നടന്നത്... 


" നിർത്ത്... നിർത്ത്.... ബാക്കി എനിക്ക് അറിയാം... " 


ആബി ഇടയിൽ കയറി കൈകൾ എനിക്ക് നേരെ ഉയർത്തി കൊണ്ട് പറഞ്ഞതും ഞാൻ അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു... 


" വിവാഹ ശേഷം അവളോട് മോശമായി ബിഹേവ് ചെയ്യാൻ പാടില്ലായിരുന്നു... മനസ്സിലുള്ള ലക്ഷ്യം നിറവേറ്റാൻ ആണ് ആദ്യം നോക്കിയത്... " 


അവനെ കണ്ട് എത്തുന്നത് വരെ അവളിൽ നിന്ന് അകലം പാലിച്ചു നടന്നു... ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ കൂടെയും അവളെ വേദനിപ്പിക്കെണ്ടി വന്നു എനിക്ക്... അവളുടെ ഒരോ കണ്ണുനീരും എന്റെ ഹൃദയത്തെ കുത്തി നോവിച്ചു.... എന്നിട്ടും പരമാവതി അകന്നു നിന്നു....  അവളുടെ സമ്മതം പോലുമില്ലാതെ ആ ശരീരം സ്വന്തമാക്കി... പക്ഷെ അതൊരിക്കലും അറിഞ്ഞു കൊണ്ട് ആയിരുന്നില്ല... മദ്യം... അതിന്റെ ലഹരി... അങ്ങനെ ഒരു ദിവസമാണ് എല്ലാം മാറി മറിഞ്ഞത്... 


" ഹരിയേട്ടാ.... ഞാൻ മരുന്ന് വാങ്ങിയേച്ചും വരാം.... " 


" വാവേ... മമ്മ ഇപ്പൊ വരാട്ടോ... " 


" ബേം ബരണം... " ശ്രീ 


മോളുടെ കവിളിൽ പിച്ചി കൊണ്ട് അച്ചു അവരുടെ അടുത്ത് നിന്നും മരുന്ന് വാങ്ങിക്കാൻ പോയി... ശ്രീ മോൾക്ക് രാവിലെ ഉണർന്നത് മുതൽ നല്ല കടുത്ത പനിയായിരുന്നു... മോളുടെ കാര്യത്തിൽ തന്നെക്കാൾ ആധി അച്ചുവിന് ആയിരുന്നു... സ്വന്തം മോൾ അല്ലാഞ്ഞിട്ട് കൂടെയും അവൾക്ക് മോളോടുള്ള സ്നേഹം...  


" പപ്പേ.... പോൺ... " 


അച്ചു പോയ വഴി നോക്കി അവളെ കുറച്ച് തന്നെ ഓർത്തു കൊണ്ട് ഇരിക്കവെയാണ് ശ്രീ മോളുടെ നേർത്ത ശബ്ദം തന്റെ ചെവിയിൽ പതിഞ്ഞത്... പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്യുന്നുണ്ട്... അത് കേട്ടിട്ട് ആണ് മോൾ പറഞ്ഞത്... അവൾ പറഞ്ഞില്ലെങ്കിൽ ഞാൻ അറിയുക പോലുമില്ലായിരുന്നു.... ഫോൺ എടുത്ത് നോക്കിയതും അമ്മയാണ്... 


" എന്താ അമ്മേ.... " 


"......" 


" What.... really... അമ്മാ ശരിക്കും നോക്കിയോ... അത് തന്നെയാണോ... " 


"....." 


" എ....എന്നാ ഞാൻ നോക്കിക്കോള്ളം... " 


"...." 


ഫോൺ കട്ട്‌ ചെയ്തതും എനിക്ക് എന്നെ തന്നെ നഷ്ട്ടമാകുന്നത് പോലെ.... എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല.... മനസ്സിൽ എന്തെന്ന് ഇല്ലാത്ത ഭാരം.... ശരീരമാകെ കുഴയുന്നത് പോലെ.... 


" മ്മാ.... " 


എന്റെ മടിയിൽ ഇരുന്ന് കയ്യിട്ട് അടിച്ചു കൊണ്ട് ശ്രീ വിളിക്കുന്നത് കേട്ടതും ഞാൻ മുഖം ഉയർത്തി നേരെ നോക്കി... ഞങ്ങൾക്ക് അടുത്തേക്ക് മോളുടെ മെഡിസിൻ എല്ലാം നോക്കി കൊണ്ട് വരുന്ന അച്ചുവിനെ കണ്ടതും ഒരു വേള ഞാൻ അവളെ തന്നെ നോക്കി നിന്നു...


" ദിയാ.... Are uuh pregnant... " 


എന്റെ കയ്യിൽ നിന്ന് കുഞ്ഞിനെയും വാങ്ങി മുന്നോട്ട് നടക്കുന്ന ദിയയുടെ കയ്യിൽ പിടിച്ചു എനിക്ക് നേരെ തിരിച്ചു കൊണ്ട് തുറന്നടിച്ചത് പോലെ ഞാൻ ചോദിച്ചതും അവൾ ഒന്ന് നടുങ്ങി എങ്കിലും പെട്ടന്ന് ബോധം വീണ്ടെടുത്ത് ഒന്നും മനസിലാകാത്ത രീതിയിൽ എന്നെ സംശയത്തോടെ നോക്കി.... 


" ഹരിയേട്ടൻ എന്താ ഈ ചോദിക്കുന്നെ.... ഞാൻ പ്രെഗ്നന്റ് ഒന്നുമല്ല... " 


കയ്യിലെ പിടി വിടുവിപ്പിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നതും അതിനേക്കാൾ വേഗത്തിൽ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു അവളെയും കൊണ്ട് അമ്മയുടെ അനിയത്തിയായ ഡോക്ടർ ഗീതയുടെ അടുത്തേക്ക് നടന്നു... 


ഡോക്ടറുടെ ക്യാബിൻ എടുക്കുന്നതിന് അനുസരിച്ച് അവളിലെ മുഖഭാവം മാറാൻ തുടങ്ങി.... ഡോക്ടറോട് എല്ലാം സംസാരിച്ചു കൊണ്ട് ഞാൻ മോളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.... 


" പപ്പേ.... മ്മാ.... " 


വായിട്ട് കരഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് മുഖം അടുപ്പിച്ചു ക്യാബിനിലേക്ക് തന്നെ നോക്കി    കൊണ്ട് ഇരിക്കുകയാണ് ശ്രീ.... ഇപ്പൊ മനസ്സ് ആകെ കൈവിട്ട് പോയിരിക്കുന്നു... അവളോട് ആദ്യമേ എല്ലാം തുറന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര സന്തോഷത്തോടെ കഴിയുമായിരുന്നു ഈ ദിനങ്ങൾ എല്ലാം.... 


" മിസ്റ്റർ ഹരികൃഷ്ണ... " 


ക്യാബിനിൽ നിന്നും ഡോർ തുറന്ന് പുറത്തേക്ക് നോക്കി കൊണ്ട് ഒരു നേഴ്സ് തന്റെ പേര് വിളിക്കുന്നത് കേട്ട് അവൻ ഇരുന്നിടത്ത് നിന്ന് ഞെട്ടി കൊണ്ട് എഴുന്നേറ്റു.... 


" ഡോക്ടർ വിളിക്കുന്നു.... " 


അത്രയും പറഞ്ഞു കൊണ്ട് അവർ ഉള്ളിലേക്ക് തന്നെ കയറി പോയതും ഞാൻ മോളെയും പൊക്കി എടുത്ത് കൊണ്ട് ഉള്ളിലേക്ക് കയറി... 


" ഹരി... ഇരിക്ക്... നിന്റെ സംശയം ശരി തന്നെയാ... she is one month pregnant...  ബട്ട്‌... body വളരെ വീക്ക്‌ ആണ്... ടാബ്ലറ്റ് തരാം... മറക്കാതെ കഴിപ്പിക്കണം... കൂടെ ഭക്ഷണവും.... ഓക്കേ... " ഡോക്ടർ 


" ആഹ്... ഓക്കേ ആന്റി... എന്നാ ശരി പൊക്കോട്ടെ.... " 


ഹരി ഡോക്ടറോട് ആണ് പറഞ്ഞത് എങ്കിലും സാരിയുടെ ഞൊറിയും ശരിയാക്കി ചെക്കപ്പ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന അച്ചുവിൽ ആയിരുന്നു അവന്റെ നോട്ടം... അവളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ചുണ്ട് ചേർക്കാൻ മനസ്സ് വെമ്പിയെങ്കിലും അതെല്ലാം അടക്കി നിർത്തി ഡോക്ടറോട് യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്ന് ഇറങ്ങി... 


" മ്മാ.... മ്മക്ക് വാവുന്റോ... " 

(മമ്മാ...മമ്മക്ക് അസുഖമുണ്ടോ)


ഹരിയുടെ തോളിൽ ചാഞ്ഞു കിടന്ന് അവരുടെ പിറകിൽ തലയും താഴ്ത്തി വരുന്ന ദിയയെ നോക്കി ശ്രീ ചോദിച്ചതും ശ്രീ നിറഞ്ഞ കണ്ണുകൾ കൊണ്ട് മോളേയോന്ന് നോക്കി പതിയെ ഉണ്ടെന്നും ഇല്ലെന്നും തലയനക്കി... 


' ഏട്ടന്റെ കുഞ്ഞല്ലേ എന്റെ വയറ്റിൽ... സ്നേഹത്തോടെ ഒരു നോട്ടമെങ്കിലും എനിക്ക് തന്നുടെ.... ഈ വയറ്റിൽ ഏട്ടന്റെ തുടിപ്പ് രൂപം കൊണ്ടത് അറിഞ്ഞത് മുതൽ ആ നെഞ്ചിലേക്ക് ചായാൻ കൊതിക്കുവാ ഞാൻ... അറിയുവോ... ' 


അവനോട് എന്ന പോൽ തനിയെ മനസ്സിൽ ഇത്രയും മൊഴിഞ്ഞു കൊണ്ട് മുന്നിൽ നടക്കുന്ന ഹരിയെ അവളൊന്ന് തല ഉയർത്തി നോക്കി... പിറകിൽ താൻ ഉണ്ടോന്ന് പോലും ശ്രദ്ധിക്കാതെ കുഞ്ഞിനെയും ചേർത്ത് പിടിച്ചാണ് അവന്റെ നടത്തം.... 


എന്നാ അവന്റെ മനസ്സും മറിച്ചല്ലായിരുന്നു... അവളെ നെഞ്ചോട് ചേർത്ത് പുൽകാൻ അവൻ കൊതിച്ചു... മനസ്സ് വെമ്പി... പക്ഷെ അവന്റെ മനസ്സിൽ ഇതെ സമയം മറ്റൊരു ചിന്ത കൂടെ ഉണ്ടായിരുന്നു.... ഇപ്പൊ അവളെ താൻ ചേർത്ത് പിടിച്ചാൽ അവളുടെ മനസ്സിൽ തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോടുള്ള സ്നേഹം കൊണ്ട് മാത്രമാണന്നെ കരുതു.... അവൾക്ക് അറിയില്ല ഓർമ വെച്ച നാൾ മുതൽ താൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന രൂപമാ നിന്റെയെന്ന്... നീ പോലും അറിയാതെ നിന്നെ സ്നേഹിച്ചവൻ ആണെന്ന്.... 


വീട് എത്തുവോളം പരസപരം അവർ സംസാരിച്ചേയില്ലാ... ദിയ മോളോട് പോലും... വീട് എത്തിയതും മുന്നിൽ തന്നെ ഉണ്ടായിരുന്നു അച്ഛനും അമ്മയും അല്ലുവുമെല്ലാം.... 


" മോളേ.... അമ്മോട് ഒരു വാക്ക് പറയായിരുന്നില്ലേ.... " 


അവളെ കണ്ടതും ആ അമ്മ അടുത്തേക്ക് ഓടി വന്നു കൊണ്ട് അവളെ ചേർത്ത് പിടിച്ചു മുടിയിലുടെ പതിയെ തഴുകി കൊണ്ട് ചോദിച്ചതും കണ്ണും നിറച്ചു ആ അമ്മയെ ദയനീയമായി നോക്കാൻ മാത്രമേ അവളെ ക്കൊണ്ട് കഴിഞ്ഞോള്ളൂ.... 


" അ...അത്... ഞാൻ... എനിക്ക്... " 


അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും അവളുടെ ഉള്ളം എന്ത് കൊണ്ടോ വിങ്ങി കൊണ്ടിരുന്നു... ആരെയും നോക്കാതെ പെട്ടന്ന് തന്നെ ഉള്ളിലേക്ക് കയറി പോയി.... 


" മ്മാ... നാനും... " 


ഹരിയിൽ നിന്ന് താഴെക്ക് ഊർന്നിറങ്ങി കൊണ്ട്  ശ്രീയും അവളുടെ പിറകെ ഓടി... അവരുടെ പോക്ക് കണ്ട ഹരി സെറ്റിയിലേക്ക് ഇരുന്ന് കൊണ്ട് തലക്ക് കൈ കൊടുത്തു.... 


" മോനെ... അമ്മ പറഞ്ഞത് അല്ലേടാ ഒന്നും വേണ്ടെന്ന്.... നീ ഒരുപാട് ആയി അനുവിന്റെ  മേലെയുണ്ടായിരുന്ന ആ കഴുകനെയും അന്വേഷിച്ചു നടക്കുന്നു... അതിനിടയിൽ നീ ജീവിക്കാൻ മറക്കുന്നുണ്ട് ഹരി... അതും കൂടെ നീ ഓർക്കണം.... അനു എനിക്ക് എങ്ങനെ ആയിരുന്നോ അത് പോലെ ആ സ്ഥാനം തന്നെയാ ദിയമോൾക്കും ഞാൻ നൽകുന്നത്... ഇനിയും അവളെ വേദനിപ്പിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ പിന്നെ ഒരിക്കലും അവളെ നീ കാണില്ലാ.... ഞാൻ തന്നെ അവൾക്ക് നിന്നിൽ നിന്ന് മോചനം വാങ്ങിച്ചു കൊടുക്കും... അവളുടെ കണ്ണുനീർ കാണാൻ പറ്റുന്നില്ല അമ്മക്ക്.... " 


ഒരു തരം വാശിയോടെ അമ്മ അത്രയും പറഞ്ഞു കണ്ണുകൾ സാരി തുമ്പിൽ തുടച്ചു കൊണ്ട് എഴുനേറ്റ് പോയതും അമ്മ പോകുന്നതും നോക്കി നിർവികാര്യതയോടെ ഇരിക്കാനെ എനിക്ക് കഴിഞ്ഞോള്ളൂ... 


" ഹരി... അവൾ പറഞ്ഞതിലും കാര്യമുണ്ട്... ഒരു സ്ത്രീ അമ്മയാണെന്ന് അറിയുമ്പോ അവൾ ആദ്യം കൊതിക്കുന്നത് അവളുടെ ഭർത്താവിന്റെ ചുടുചുംബനമായിരിക്കും... നമ്മുടെ നെഞ്ചിലേക്ക് ചായാൻ ആയിരിക്കും... ഇന്ന് തന്നെ എല്ലാം നീ അവളോട് തുറന്ന് പറ... എന്നിട്ട് സന്തോഷത്തോടെ ജീവിക്കാൻ നോക്ക്..." 


അച്ഛനും അത്രയും പറഞ്ഞു എഴുനേറ്റ് പോയതും ഞാൻ അവിടെ തന്നെ കുറച്ച് സമയം ഇരുന്നു.... മനസ്സിൽ പലതും കണക്ക് കൂട്ടി... പക്ഷെ അവളോട് എല്ലാം പെട്ടന്ന് പോയ്‌ പറഞ്ഞാൽ അവൾ എന്ത് കരുതും... അവൾക്ക്  എന്നെ മനസിലാകൂമോ... ഓർക്കുന്നുണ്ടാകുവോ... ടൈം ഒരുപാട് ആയിട്ടുണ്ട്.... എന്തായാലും എല്ലാത്തിനും ഇന്ന് തന്നെ ഒരവസാനം വേണം... അതിനി ഏത് തരികിട പ്രവർത്തി ആയിട്ട് ആണെങ്കിലും അവളോട് സത്യങ്ങൾ എല്ലാം പറയണം.. 


" പപ്പാ.... മോക്ക് പാൽ മാനം... " 


സെറ്റിയിൽ നിന്ന് എഴുനേൽക്കാൻ പോകെയാണ് പടികൾ ചാടി ഇറങ്ങി കൊണ്ട് ശ്രീ മോൾ എന്റെ അടുത്തേക്ക് ഓടി വന്നു മടിയിൽ കയറിയിരുന്നത്... 


" മമ്മ എവിടെടാ വാവേ... " 


അവളെയും കൊണ്ട് കിച്ചണിലേക്ക് നടക്കുന്നിടെ ചോദിച്ചതും അവൾ എന്റെ നീണ്ട മുടിയിലും മേശയിലുമെല്ലാം തൊട്ടും തലോടിയും പിടിച്ചു വലിച്ചു വേദനിപ്പിച്ചും പൊട്ടി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. 


" ന്റെ മ്മാക്ക് വാവുണ്ട്... ഒങ്ങുവാ... " 


അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി അവളെ സ്ലാബിൽ കയറ്റി ഇരുത്തി കൊണ്ട് അമ്മ കാച്ചി അടച്ച് വെച്ചാ പാൽ എടുത്ത് ഫീൽഡിങ് ബോട്ടിലിലേക്ക് മാറ്റി മോളുടെ അടുത്തേക്ക് ചെന്നതും അവൾ വാ തുറന്ന് കാണിച്ചു.... അവളെ കൊണ്ട് പാൽ മുഴുവൻ കുടിപ്പിച്ചു.... 


" പപ്പേടെ മോളുടെ വയർ നിറഞ്ഞോ... " 


ആ കുഞ്ഞി വയറിൽ പതിയെ പിടിച്ചു കൊണ്ട് ചോദിച്ചതും കൊഞ്ഞരി പല്ലുകൾ കാണിച്ചു കൊണ്ട് അവൾ ചിരിച്ചു... അവളെയും കൊണ്ട് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി.... എന്റെ തോളിൽ കിടത്തി പുറത്ത് പതിയെ തട്ടി കൊണ്ടിരുന്നു... 


" വാവ മ്മന്റെ കുടെയാ... ഒങ്ങുന്നെ... " 


അവളെ ഉറക്കാനുള്ള തെയ്യാറെടുപ്പ് ആണെന്ന് കുഞ്ഞി പെണ്ണിന് മനസിലായതും തോളിൽ നിന്ന് തല പൊക്കി കൊണ്ട് എന്നോട് പറഞ്ഞു ഊർന്ന് ഇറങ്ങാൻ നോക്കി... 


" മ്മക്ക് വാവു അല്ലേടാ മോളേ... മോൾ പപ്പേടെ തോളിൽ കിടന്നോ.... ഉറങ്ങിയിട്ട് മ്മന്റെ അടുത്ത് കൊണ്ട് കിടത്താലോ പപ്പാ... " 


കുഞ്ഞിനോട്‌ ഓരോന്ന് പറഞ്ഞു കൊണ്ട് ഉറക്കിയതും അവളെയും ആയി ഞാൻ വീടിന്റെ ഉള്ളിലേക്ക് കയറി റൂമിലേക്ക് പോകാൻ സ്റ്റെയർ കയറുമ്പോയാണ് പിറകിൽ നിന്ന് അമ്മയുടെ വിളി... 


" ഡാ ഹരി... മോളേ ഇങ്ങോട്ട് താ... എന്റെ കൂടെ കിടന്നോളും... നീ അവളോട് സംസാരിക്ക്... കൂടെ ഈ ഭക്ഷണവും അവൾക്ക് കൊടുക്ക്... മരുന്ന് കൊണ്ട് കുടിക്കാൻ എടുത്ത് കൊടുക്കണം... അമ്മക്ക് അവിടം വരെ കയറാൻ വയ്യാ.... " 


അമ്മ പറയുന്നതോടൊപ്പം മോളേ എന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.... എന്റെ കയ്യിലേക്ക് ഭക്ഷണം അടങ്ങിയ പ്ലൈറ് വേച്ചു തന്നു കൊണ്ട് കണ്ണ് കൊണ്ട് പോകാൻ പറഞ്ഞതും മോളേ ഒന്ന് നോക്കി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് റൂമിലേക്ക് നടന്നു.... അപ്പോഴും മനസ്സിൽ അവളോട് എങ്ങനെ തുറന്ന് പറയണം എന്നായിരുന്നു... 


" ദിയ.... ദിയ... " 


ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന അവളെ കണ്ട് ആദ്യം അവളെ തന്നെ നോക്കി നിന്നെങ്കിലും പിന്നെ അവളെ വിളിക്കാൻ തുടങ്ങി.... ആദ്യത്തെ വിളിക്ക് മറുപടി കിട്ടാതെ വന്നതും വീണ്ടും വിളിച്ചു... കണ്ണുകൾ വലിച്ചു തുറന്ന് കൊണ്ട് മുഖം തിരിച്ചതും എന്നെ കണ്ടപ്പോ തന്നെ കണ്ണുകലുടെ ദിശ മാറ്റി മറ്റെങ്ങോ നോക്കി ഇരുന്നു... 


" ഇത് കഴിക്ക്.... ബോഡി വീക്ക്‌ ആണെന്ന് അറിയില്ലേ... കഴിക്കാതെ കിടന്നാൽ ശരിയാകില്ല.... മെഡിസിനും ഉണ്ട്... " 


കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ എതിർത്തു... 


" കുഞ്ഞിന് വേണ്ടി എങ്കിലും കഴിക്ക് അച്ചൂട്ടി..." 


അറിയാതെ വായേല് നിന്ന് അച്ചൂട്ടി എന്ന് വീണതും അവൾ പെട്ടന്ന് എന്നെയോരു നോട്ടം...  അവളുടെ അടുത്ത് ഫുഡ്‌ വെച്ച് കൊടുത്തു കൊണ്ട് ഞാൻ ബാൽക്കണിയിലേക്ക് ഇറങ്ങി...


കുറച്ച് സമയത്തിന് ശേഷം റൂമിലേക്ക് കയറി ചെന്നപ്പോ അവൾ കിടന്നിട്ടുണ്ട്... ലൈറ്റ് ഓഫ് ചെയിതു ഞാനും കിടന്നു.... 


" മോൾ എവിടെ... " 


കണ്ണിന് മുകളിൽ കൈ വെച്ച് പലതും ഓർത്ത് എടുക്കവെയാണ് അവളുടെ ശബ്ദം... 


" ഉറങ്ങി... അമ്മയുടെ കൂടെയുണ്ട്... " 


വീണ്ടും കടുത്ത നിശബ്ദ... രണ്ട് പേർക്കും എന്തൊക്കെയോ പറയണമെന്ന് ഉണ്ട്... എന്നാൽ.. എങ്ങനെ തുടങ്ങും... എന്ത് പറയും...  


" ഹരിയേട്ടാ... " 


അവളുടെ ശബ്ദം കേട്ടതും അവൻ കണ്ണുകൾ അടച്ച് തുറന്ന് കൊണ്ട് അവളെ തിരിഞ്ഞു നോക്കി... എന്നാൽ തന്റെ ഭാഗത്തേക്ക് പോലും നോക്കാതെ സീലിംങ്ങിലേക്ക് കണ്ണും നട്ടു കിടക്കുന്ന അവളെ കണ്ട് അവൻ അവളെ തന്നെ നോക്കി കിടന്നു... ആ കണ്ണുകളിൽ കണ്ണുനീർ തിളക്കം കാണാൻ പറ്റുന്നുണ്ട്... തന്റെ കൈകൾ കൊണ്ട് അത് തുടച്ചു മാറ്റാൻ പോലും അവൻ കൊതിച്ചു... 


" ഞാനൊരു കാര്യം ചോദിച്ചോട്ടെ... " 


വീണ്ടും അവളുടെ ശബ്ദം... വാ തുറന്ന് പറയാൻ തനിക്ക് പറ്റാത്തത് പോലെ... മറുപടിയായി മൂളി കൊടുത്തു... 


" ഇത്രയും ദിവസത്തിനിടെ ഒരിക്കൽ പോലും എന്നോട് സ്നേഹം തോന്നിയിട്ടില്ലേ... " 



ഭാഗം 1️⃣0️⃣  LAST PART



അവൾ അത് ചോദിച്ചതും ഒരു നിമിഷം അവൻ ഒന്ന് ചിന്തിച്ചു... ഇത് തന്നെയാ എല്ലാം പറയാൻ പറ്റിയ അവസരമെന്ന് മനസ്സിൽ തോനിയതും അവൻ നേരെ കിടന്നു കൊണ്ട് മുകളിലേക്ക് നോക്കി ഒന്ന് നിശ്വാസിച്ചു.... 


" എനിക്ക് ഒരു ഇഷ്ട്ടമുണ്ടായിരുന്നു പണ്ടെന്നോ മനസ്സിൽ കയറി കുടിയതാ അവൾ...ഒരു വർഷത്തെ പരിജയം മാത്രമേ അവളും ഞാനും തമ്മിൽ ഉണ്ടായിരുന്നോള്ളൂ... പിന്നീട് ഞങ്ങൾ താമസം മാറി... ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ല... എപ്പോ ഞാൻ അവളെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയെന്ന് എനിക്ക് തന്നെ നിശ്ചയമില്ല... ഉറക്കിൽ അവളുടെ മുഖം തെളിഞ്ഞു വരാൻ തുടങ്ങി.... " 


അത്രയും പറഞ്ഞു കൊണ്ട് തല ചെരിച്ചു അവളെ നോക്കിയതും അവൾ ശ്രദ്ധയോടെ താൻ പറയുന്നതിന് കാതോർത്തു കിടക്കുകയാണ്....  അവൻ വീണ്ടും തുടർന്നു... 


" ഒന്നറിയാമായിരുന്നു ഒരിക്കൽ പോലും അവൾക്ക് എന്നിൽ നിന്ന് മോചനമില്ലെന്ന്... അവളെ തേടി കണ്ട് പിടിച്ചു തന്റെ മാത്രമാക്കണമെന്ന് ഉറപ്പിച്ചു കൊണ്ട് ഇരിക്കെയാണ് അനിയത്തിക്ക് ഒരാലോചന വന്നത്... പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു... അവളുടെ വിവാഹം പോലും... അന്ന് അമ്പലത്തിൽ വെച്ച് കണ്ടു തന്റെ പെണ്ണിനെ.. തന്റെ മാത്രം അച്ചൂട്ടിയെ.... അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോ തന്റെ ഹൃദയം നിലച്ചത് പോലെ തോനി പോയി... ഒരുപാട് വേദനകൾ കടിച്ച് അമർത്തിയാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നറിഞ്ഞു.... അതിനിടയിൽ അനിയത്തിയുടെയും അളിയന്റെയും മരണം.... എന്റെ ശ്രീമോൾ... അനിയത്തിയുടെ മകളാ ശ്രീ... " 


അത് പറഞ്ഞതും അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റ് എന്നെ നോക്കി....


" അല്ലാ.... അവ...അവൾ എന്റെ മോളേ... എന്റെ മാത്രമാ.... "


പ്രാന്തിയെ പോലെ അവൾ അലറുന്നത് കണ്ട് ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു.... പെട്ടന്ന് ഇവൾക്ക് എന്ത് പറ്റിയെന്നു അറിയാതെ.... പെട്ടന്നാണ് അവിടമാകെ അവളുടെ പൊട്ടിച്ചിരി പറന്നത്.... ഹരിയാണെങ്കിൽ ഇവിടെ എന്താ നടക്കുന്നെ എന്നറിയാതെ അവളിലെ ഒരോ ഭാവങ്ങളും നെറ്റി ചുളിച്ചു കൊണ്ട് നോക്കി ബെഡിൽ ഇരിക്കുകയാണ്.... പെട്ടന്ന് അവൾ അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് അവന്റെ മുഖം അവളുടെ കൈ കുമ്പിളിൽ എടുത്ത് കൊണ്ട് ആ നെറ്റിയിൽ ചുണ്ട് ചേർത്തു.... 


" അപ്പുവേട്ടാ... " 


പൊട്ടിച്ചിരിയോടെ തന്നെ അവൾ വിളിക്കുന്നത് കേട്ട് അവനൊരു ഞെട്ടലോടെ അവളെ നോക്കിയതും അവൾ കുലുങ്ങി ചിരിച്ചു അവനെ തന്നെ നോക്കുന്നതാ കണ്ടത്... 


" ദി... ദിയു... നിന...ക്ക്...  " 


അവളുടെ വായേല് നിന്നും അപ്പുവേട്ടാ എന്ന് കേട്ടതും അവന്റെ ശബ്ദം ഇടറി...അവളോട് എന്തോ ചോദിക്കാൻ തുനിഞ്ഞെങ്കിലും വാക്കുകൾക്ക് പോലും ക്ഷാമം ഉള്ളത് പോലെ തോനി പോയി അവന്...


" എനിക്ക് എല്ലാം അറിയാം ഏട്ടാ.... അമ്മ ഇന്നലെ പറഞ്ഞിരുന്നു എന്നോട് എല്ലാം... " 


അവൾ പറഞ്ഞത് കേട്ട് അമ്മയോ എപ്പോ എന്നൊക്കെയുള്ള എക്സ്പ്രഷനിട്ട് അവളെ തന്നെ വിടാതെ നോക്കി നിന്നു...അവനിലെ ഭാവം മനസിലായത് പോലെ അവൾ അവനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് അവന്റെ അടുത്തായി ഇരുന്ന് അവന്റെ കൈകൾക്ക് ഇടയിലുടെ നുഴഞ്ഞു കയറി കൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... 


" എന്റെ വയറ്റിൽ ഏട്ടന്റെ ജീവൻ തുടിക്കുന്നുണ്ടെന്നു അറിഞ്ഞപ്പോ ഒത്തിരി സന്തോഷിച്ചു....  ആദ്യം ഏട്ടനോട് പറയണമെന്ന് ഉണ്ടായിരുന്നുവെങ്കിലും പേടി കാരണം പറഞ്ഞില്ല നേരെ അമ്മയുടെ അടുത്ത് പോയാ പറഞ്ഞത്.... ഞാൻ പറഞ്ഞത് കേട്ട് അമ്മയുടെ കണ്ണ് നിറയുന്നതോടൊപ്പം ആ മുഖത്ത് എന്തോ സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടതാ... ആദ്യം പറയാൻ കൂട്ട് ആക്കിയില്ലെങ്കിലും പിന്നെ അമ്മയെല്ലാം പറഞ്ഞു.... " 


അത്രയും പറഞ്ഞു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അത് കണ്ടതും അവൾക്ക് വല്ലാതായി... 


" ഏട്ടാ... " 


അവനെ ഇറുക്കെ ഉണർന്ന് കൊണ്ട് അവൾ വിളിച്ചതും അവളെക്കാൾ ശക്തിയിൽ അവൻ അവളെ അവനോട് പൊതിഞ്ഞു പിടിച്ചിരുന്നു... 


" ഇ...ഇനിയും വയ്യെടി നിന്നെ കരയിക്കാൻ വേദനിപ്പിക്കാൻ... ജീവിക്കണം ഹരിക്ക് നിന്റെ കൂടെ എന്റെ അവസാന ശ്വാസം വരെ... പക്ഷെ അതിന് അതിന് മുമ്പേ ഒന്ന് കൂടെ ചെയിത് തീർക്കാനുണ്ട്.... എങ്കിൽ മാത്രമേ ഹരിക്ക് ഒന്ന് സന്തോഷിക്കാൻ സാധിക്കു.... " 


ഓരോന്ന് പറഞ്ഞു ഏട്ടൻ എന്നെയും കൊണ്ട് ബെഡിലേക്ക് ചെരിഞ്ഞു അപ്പോഴും എന്നിലുള്ള പിടി വിട്ടിരുന്നില്ല.... പിന്നീട് പരസ്പരം സംസാരിച്ചതെയില്ല.... ആ നെഞ്ചിൽ തല ചാഴിച്ചു കൊണ്ട് ഞാനും കിടന്നു... ഒത്തിരി കൊതിച്ചിട്ടുണ്ട് ഈ നെഞ്ചോട് ചേർന്ന് ഒന്ന് ഉറങ്ങാൻ... ഇത്ര പെട്ടന്ന് സാധിക്കുമെന്ന് തോന്നിയില്ല...ഇനി എന്ത് വന്നാലും ഏട്ടന്റെ കൂടെ ഞാനുമുണ്ടാകും... അതിനി ജീവിക്കാൻ ആണെങ്കിലും മരിക്കാൻ ആണെങ്കിലും... ഏട്ടന്റെ മാത്രമായ്.... എന്റെ *പ്രിയങ്കരി...💕* യായി... ഏട്ടൻ ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ചു മറു കൈ കൊണ്ട് പതിയെ വയറിൽ തഴുകി കൊണ്ടിരുന്നു.... 


" അച്ചുട്ടിയെ... " 


" മ്മ്.... " 


" എടി അച്ചുട്ടിയെ... ദേഷ്യം തോന്നുന്നുണ്ടോ നിനക്ക് ഏട്ടനോട്... " 


" മ്മ്... " 


തന്റെ ചോദ്യങ്ങൾക്ക് മൂളുക മാത്രം മറുപടിയായി തരുന്ന പെണ്ണിനെ തന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നോക്കിയപ്പോ അവൾ ഉറക്കം തുടങ്ങിയിട്ടുണ്ട്... ഉറക്കിനിടയിലാണ് ഈ മൂളൽ.... കുറച്ച് സമയം അവൻ അവളെ മുഖത്ത് തന്നെ നോക്കി കിടന്നു... പിന്നെ പതിയെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി തലയണ ശെരിക്ക് വെച്ച് കൊണ്ട് അതിലേക്ക് കിടത്തി.... അവളെ ഉറക്കം നഷ്ട്ടപെടുത്താതെ ശ്രദ്ധയോടെ എഴുനേറ്റ് അവളുടെ അണിവയറിലെ സാരി അല്പം മാറ്റി കൊണ്ട് അവിടെ തന്റെ ചുണ്ട് ചേർത്തു.... അച്ഛനിൽ നിന്ന് തന്റെ കുഞ്ഞിന് കിട്ടുന്ന ആദ്യ ചുംബനം....


പുഞ്ചിരിയോടെ അവളെ അടുത്തായി കിടന്ന് കൊണ്ട് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു സീമന്തരേഖയിൽ ചുണ്ട് ചേർത്തു.... 


•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•


" പപ്പാ.... വാവ ബന്നോ... " 


രാവിലെ തന്റെ മുകളിൽ ആരോ കയറി കിടന്നത് പോലെ തോന്നിയപ്പോയാണ് ഹരി കണ്ണുകൾ വലിച്ചു തുറന്നത്... തുറന്നപ്പോ തന്നെ കാണുന്നത് കുഞ്ഞരി പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ട് ഇതും ചോദിച്ചു കണ്ണ് മിഴിക്കുന്ന കുഞ്ഞിപെണ്ണിനെയാണ്.... 


" വാവ കുറച്ചു നാളുടെ കഴിഞ്ഞാൽ വരും... " 


അവളുടെ ഉണ്ട കവിളിൽ മുത്തി കൊണ്ട് പറഞ്ഞതും അവൾ പെട്ടന്ന് തന്നെ ഞാൻ മുത്തിയ ഭാഗത്തു കുഞ്ഞി കൈ വെച്ച് തുടക്കുവാ.... 


" നാൻ കുച്ചതല്ലെ... " (ഞാൻ കുളിച്ചതല്ലേ)


മുഖം വീർപ്പു പറയുന്ന കുഞ്ഞിനെ നോക്കി തിരിഞ്ഞപ്പോയാണ് ഇതൊന്നും അറിയാതെ എന്നോട് പറ്റി കിടക്കുന്ന അച്ചുനെ കണ്ടത്... ഹാ ഇവൾ ഇത് വരെ എഴുന്നേറ്റില്ലേ... സമയം ഒരുപാട് ആയല്ലോ.... 


" നിന്റെ മമ്മ എന്താടി കുറുമ്പി എഴുനേൽക്കാത്തെ... " 


മോളേ എന്റെ മുകളിൽ നിന്ന് എടുത്ത് മാറ്റി ബെഡിലേക്ക് ഇരുത്തി കൊണ്ട് അവൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളെ നോക്കി തട്ടി വിളിക്കാൻ തുടങ്ങി.... 


" അച്ചു.... മോളേ... എഴുന്നേൽക്ക്... " 


" കുറച്ചൂടെ... "


പുതപ് എടുത്ത് ഒന്നുടെ ശരീരത്തിലേക്ക് വലിച്ചിട്ടു കൊണ്ട് അവൾ ചുരുണ്ടു കൂടിയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... 


" മോൾ വാ... നിന്റെ മമ്മ പണ്ടേ ഉറക്ക  പ്രാന്തിയാ.... കുറച്ച് കഴിഞ്ഞ് എഴുന്നേറ്റോളും...." 


അവൻ മോളെയും എടുത്ത് ബെഡിൽ നിന്ന് ഇറങ്ങി അത് പറഞ്ഞു കൊണ്ട് കിളി വാതിലിന്റെ കർട്ടൻ നീക്കിയിട്ടു.... മുഖത്ത് പ്രകാശം തട്ടിയതും ദിയ മടിച്ചു കൊണ്ട് ആണെങ്കിലും ബെഡിൽ നിന്ന് മൂരിനിവർന്ന് എഴുന്നേറ്റിരുന്നു.... തനിക്ക് മുന്നിൽ നിന്ന് ചിരിക്കുന്ന ഏട്ടനെയും മോളെയും നോക്കി ചുണ്ട് കൂർപ്പിച്ചു കൊണ്ട് എഴുനേറ്റ് ബാത്‌റൂമിലേക്ക് കയറി പോയി... അവളുടെ പോക്ക് കണ്ട് ചിരിച്ചു കൊണ്ട് ഹരിയും... 


പ്രഭാത ഭക്ഷണമെല്ലാം കഴിച്ചു ഇറങ്ങിയതാണ് ഏട്ടൻ മോളെയും കൊണ്ട് ടൗണിലേക്ക്...ഇപ്പൊ വരാന്ന് പറഞ്ഞു പോയിട്ട് അവരെ കാണാതായപ്പോൾ മുതലുള്ള ഇരുത്തമാണ് ഉമ്മറപടിയിൽ... ദൂരെന്നെ അവന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോ അവൾ മുറ്റത്തേക്ക് ഇറങ്ങി നിന്നു... മഴ ചെറുതായി പൊടിയുന്നുണ്ട്... അത് കൊണ്ട് തന്നെ അവൾ കയ്യിൽ തോർത്തും കരുതിയിരുന്നു... മഴയിൽ നനഞ്ഞു വരുന്ന അവരെ കണ്ടതും അവൾ നടുവിന് കയ്യും കൊടുത്ത് അവരെ തന്നെ നോക്കി കണ്ണുരുട്ടി.... 


" മ്മാ... മ്മക്കാ.... " 


ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ തന്റെ കയ്യിലേക്ക് ഒരു പൊതി വെച്ച് നീട്ടി കൊണ്ട് മോൾ പറഞ്ഞതും അവൾ അവളെയൊന്ന് ദേഷിച്ചു നോക്കി കൊണ്ട് തോർത്തു വെച്ച് തല മുടി തുവർത്തി തുടങ്ങി.... 


" അച്ചു... ഞാൻ ഇപ്പൊ വരാം... ഒരു ചെറിയ പണിയുണ്ട്.... " 


കുഞ്ഞിനെയും എടുത്ത് ഒക്കത്ത് വെച്ച് കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി ഉള്ളിലേക്ക് കയറി പോകുന്നവളെ നോക്കി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ബൈക്ക് തിരിച്ചു മുന്നോട്ട് കുതിച്ചു...  അത്രയും സമയം പുഞ്ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖം കോപം കൊണ്ട് കത്തി ചൊലിച്ചു... 


" നിന്റെ പപ്പക്ക് പ്രാന്ത് ആണ് നല്ല മുഴുത്ത പ്രാന്ത്.... " 


മോളുടെ ഉടുപ്പ് മാറുന്നിടെ അവളെ നോക്കി കൊണ്ട് ദിയ പറഞ്ഞതും എല്ലാം മനസിലായത് പോലെ കുഞ്ഞിപെണ്ണ് അവളെ നോക്കി തലയാട്ടി കൊണ്ട് വാ പൊത്തി ചിരിച്ചു... അവളുടെ കളി കണ്ട് ദിയയുടെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു.... 


അവൻ ആൾ താമസമില്ലാത്ത പഴയ വീടിന്റെ മുമ്പിൽ ബൈക്ക് നിർത്തി.... അടുത്തോന്നും ആരുമില്ല.... അവന്റെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു... കയ്യിൽ ഉണ്ടായിരുന്ന കീ വെച്ച് ഡോർ തുറന്ന് ഉള്ളിലേക്ക് കയറി... അടച്ചിട്ട റൂമിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയതും ഒരു ചെയറിൽ ബന്ധിച്ചിട്ടുള്ള സിദ്ധാർത്തിനെ കണ്ട് അവന്റെ മുഖം തെളിഞ്ഞു.... 


" ഹേയ്... സിദ്ധാർഥ്... " 


അവശനായി ഇരിക്കുന്ന അവന്റെ തല വഴി ഒരു ബോട്ടിൽ വെള്ളം ഒഴിച്ച് കൊണ്ട് ഹരി വിളിച്ചതും അവനൊരു ഞെട്ടലോടെ മുഖം ഉയർത്തി അവനെ നോക്കി.... 


" എ... ന്നെ... വെറുതെ വിടണം... പ്ലീസ്... " 


അവൻ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു വെങ്കിൽ കൂടെയും ഹരിയുടെ മുഖത്ത് സന്തോഷമായിരുന്നു... ഇത് വരെ താൻ അനുഭവിച്ച വേദനകൾക്ക് ഒരറുതി ഇന്ന് ലഭിക്കാൻ പോകുകയാണ്.... 


" വെറുതെ വിടാൻ അല്ലല്ലോ നിന്നെ  ഇങ്ങോട്ട് കൊണ്ട് വന്നത്... കൊല്ലണം എനിക്ക് നിന്നെ... ഇത് പോലെ എന്റെ അനു നിന്നോട് കെഞ്ചിയത് അല്ലേടാ നാറി ഒന്നും ചെയ്യല്ലേന്ന് പറഞ്ഞു കൊണ്ട്.... എന്നിട്ടും... നീ... അവളെ... വിടില്ല ഞാൻ നിന്നെ.... " 


പ്രാന്തനെ പോലെ അലറി കൊണ്ട് കയ്യിൽ കരുതിയിരുന്ന മൂർച്ച ഏറിയ ബ്ലേഡ് കൊണ്ട് അവന്റെ വലത് കയ്യിലെ നെരംബിൽ വരഞ്ഞു... 


" ആാ... " 


വേദന കൊണ്ട് അവൻ പിടഞ്ഞതും മറ്റേ കയ്യിലും വരഞ്ഞു.... 


" നിന്നെ പോലുള്ളവമാരെ ഒറ്റയടിക്ക് കൊല്ലരുത്.... വേദനിപ്പിച്ചു വേദനിപ്പിച്ചു വേണം കൊല്ലാൻ... അറിയണം നീയൊക്കെ വേദന എന്താണെന്ന്... " 


എന്ന് പറഞ്ഞു കൊണ്ട് അവന്റെ പല ഇടങ്ങളിലും ഹരി വരഞ്ഞു... വേദന കാരണം അവന്റെ നില വിളിക്കുന്നത് എല്ലാം ഹരി സന്തോഷത്തോടെ കേട്ട് കൊണ്ടിരുന്നു... അവന്റെ ശരീരത്തിൽ നിന്ന് ബ്ലഡ്‌ ഒഴുകി ഇറങ്ങുന്നത് കണ്ട് ഹരി പൊട്ടി ചിരിച്ചു... 


പിന്നെ അവനെ ചെയറിൽ നിന്ന് കെട്ടുകൾ എല്ലാം അഴിച്ചു മാറ്റി കൊണ്ട് സ്വതന്ത്രനാക്കി... ശേഷം അവന്റെ മുടിയിൽ മുറുക്കെ പിടിച്ചു കൊണ്ട് അവന്റെ മൂക്ക് നോക്കി നാല് പഞ്ചു വെച്ച് കൊടുത്തു.... 


" ഇത്... ഇത് എന്തിനാണെന്ന് അറിയുമോ... എന്റെ പെണ്ണിനെ നശിപ്പിക്കാൻ നോക്കിയതിന്... " 


അത് പറഞ്ഞു വീണ്ടും കൊടുത്തു... അവന്റെ ദേഷ്യം തീരുന്നത് വരെ സിദ്ധാർത്തിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു... 


" നീ ഇവിടെ കിടക്കും ആരും രക്ഷിക്കാൻ പോലും വരാതെ.... നരകിച്ചു മരിക്കും നീ... അപ്പൊ പോട്ടെടാ **&$&$&** " 


ഒരു ചവിട്ട് കൂടെ കൊടുത്തു കൊണ്ട് അവൻ അവിടം വിട്ട് ഇറങ്ങി... മുറ്റത്തേക്ക് ഇറങ്ങിയതും അവനെയൊരു ഇളം കാറ്റ് തഴുകി തലോടി പോയി... ആ കാറ്റിന് തന്റെ അനുവിന്റെ സുഗന്ധമുള്ളത് പോലെ തോനി അവന്... 


എന്ത് കൊണ്ടോ അവന് കൊടുത്തത് കുറഞ്ഞു പോയോ?... 


ബൈക്കിൽ കയറി സ്റ്റാർട്ട്‌ ആക്കിയപ്പോയാണ് അവന്റെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നു വന്നത്... തന്റെ അനുവും പെണ്ണും അനുഭവിച്ച സങ്കടങ്ങൾക്കും ഭയത്തിനും അവരുടെ കണ്ണുകളിൽ നിന്ന് ഉതിർന്നു വീണ കണ്ണുനീർ കണങ്ങൾക്കും കാരണക്കാരനായ അവന് ഇത്ര കിട്ടിയാൽ മതിയോ... പോരാ...   


ആരോ ഉള്ളിൽ നിന്ന് പറയുന്നത് പോലെ തോന്നിയതും കണ്ണുകൾ ഇറുക്കെ അടച്ച് തുറന്ന് കൊണ്ട് ഉള്ളിലേക്ക് കയറി ചെന്നു... അവിടെ ദേഹമാസകലം രക്തത്തിൽ കുളിച്ചു തളർന്നു കിടക്കുന്ന അവനെ കണ്ടതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... 


" ഇ...നിയും....ഒ..ഒന്നും... ചെ..യ്യ..ല്ലേ... " 


തന്നെ കണ്ട് ഭയത്തോടെ പിറകിലേക്ക് നിരങ്ങി നീങ്ങി കൊണ്ട് അവൻ പറഞ്ഞതും ഞാൻ അവന്റെ അടുത്ത് ആയി മുട്ട് കുത്തിയിരുന്നു... ശേഷം കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അവന്റെ കഴുത്തിലേക്ക് അമർത്തി വരഞ്ഞു... അവൻ മുകളിലേക്ക് ഉയർന്നു പൊങ്ങി കൊണ്ട് പിടയുന്നത് കണ്ട് അവൻ ഹട്ടഹസിച്ചു... അവൻ വേദന കൊണ്ട് പിടയുന്നത് യാതൊരു ദയയും കൂടാതെ ഹരി നോക്കി കൊണ്ടിരുന്നു... ശേഷം അവന്റെ വലത് കൈവെള്ളയിലേക്ക് കത്തി കുത്തിയിറക്കി... 


" ആാാാ.... " 


അവന്റെ അലറൽ ആ നാല് ചുവരുകൾക്ക് ഉള്ളിൽ മുഴങ്ങി കേട്ടു.... അവനെയൊന്ന് നോക്കി കൊണ്ട് ചുണ്ട് കോട്ടി ചിരിച്ച് അവൻ പുറത്തേക്ക് ഇറങ്ങി... 


" ശ്രീ... മോളേ... " 


അവൾക്കുള്ള ഒരു ഗ്ലാസ് ജ്യൂസുമായി പിറകെ നടക്കാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി... അവൾ ആണെങ്കിലോ എന്നെ കാണുമ്പോ കാണുമ്പോ പോയി ഒളിക്കും... 


" ശ്രീ.... മമ്മ പിണങ്ങുവേ..." 


അവസാന അടവ് എന്നപോൽ ദിയ അത് പറഞ്ഞു കൊണ്ട് അടുത്ത് കണ്ട ചെയറിൽ കയറി ഇരുന്നു... കുറച്ച് കഴിഞ്ഞതും തന്റെ അടുത്തേക്ക് പതിയെ നടന്നു വരുന്ന മോളേ കണ്ടുവെങ്കിലും ദിയ കാണാത്തത് പോലെ അവിടെ തന്നെ ഇരുന്നു.... 


" മ്മാ... ഉണ്ടുലെ... (മമ്മ മിണ്ടുലെ)


തന്റെ കൈകളിൽ തോണ്ടി വിളിച്ചു കൊണ്ട് മോൾ ചോദിച്ചതും അവൾ ചിരി കടിച്ചു പിടിച്ചു കൊണ്ട് മറ്റെങ്ങോ നോട്ടം മാറ്റി... 


" നാൻ കുച്ചോളാം... മ്മാ ഉണ്ടോ... " (ഞാൻ കുടിച്ചോളാം മമ്മ മിണ്ടോ)


ജ്യൂസ് ഗ്ലാസ് കയ്യിൽ എടുത്ത് മോൾ കണ്ണ് മിഴിച്ചു ചോദിച്ചതും മോളേ ഒന്ന് നോക്കി കൊണ്ട് ദിയ എഴുനേറ്റു... 


" നാൻ കുച്ചോളാ... മ്മാ ഓവല്ലേ... "(ഞാൻ കുടിച്ചോളാം മമ്മ പോവല്ലേ)


ഗ്ലാസ് ചുണ്ട് ചേർക്കുന്നതോടൊപ്പം മോൾ പറഞ്ഞതും ദിയ അവളെയൊന്ന് ഒളി കണ്ണിട്ട് നോക്കി... ജ്യൂസ് കുടിക്കുവാണെങ്കിലും അവളുടെ കുഞ്ഞി കണ്ണുകൾ തന്റെ മേലെയാണ് ഉള്ളത്... 


" എന്താണ് മമ്മയും മോളും... " 


അവരുടെ അടുക്കലേക്കായി അല്ലു വന്നു ചോദിച്ചതും മോൾ പെട്ടന്ന് തന്നെ മുഴുവൻ ജ്യൂസ് കുടിച്ച് കൊണ്ട് ദിയയുടെ കാലിൽ വട്ടം പിടിച്ചു... 


" ഇന്റെയാ... (എന്റെയാ)


അടുത്തായി നിൽക്കുന്ന അല്ലുവിനെ കുഞ്ഞി കണ്ണുകൾ വെച്ച് പേടിപ്പിച്ചു കൊണ്ട് മോൾ പറഞ്ഞതും അല്ലുവും ദിയയും പൊട്ടി ചിരിച്ചു... അവരുടെ ചിരി കണ്ട് ശ്രീ മോൾ കൂടെ ചിരിക്കാൻ തുടങ്ങിയതും ദിയ അവളെ പൊക്കി എടുത്തു കൊണ്ട് ഉണ്ട കവിളിൽ പിച്ചി... 


" കുറുമ്പി.. " 


അല്ലു അവളുടെ മൂക്ക് പിടിച്ചു വലിച്ചു കൊണ്ട് അത്രയും പറഞ്ഞു പുറത്തേക്ക് പോയതും അല്ലു പോയ വഴിയേ നോക്കി മോൾ അവളുടെ കഴുത്തിലുടെ ചുറ്റി പിടിച്ചു... 


•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•


പിന്നീടുള്ള ദിവസങ്ങൾ എല്ലാവരും അവളുടെ ചുറ്റും മാത്രമായിരുന്നു... ഓരോന്ന് പറഞ്ഞും കഴിപ്പിച്ചും അവളെ എല്ലാവരും സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു കൊണ്ടിരുന്നു... ഇതെല്ലാം കാണുമ്പോ ഇടക്ക് അവളുടെ കണ്ണുകൾ നിറയും... അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നെങ്കിൽ... അവരും ഒത്തിരി സന്തോഷിച്ചിരുന്നെനെ.... 


" മ്മാ... നക്ക്‌...പപ്പ അച്ചും... " (മമ്മ നടക്ക്... പപ്പാ അടിക്കും)


ഏഴാം മാസത്തിലേക്ക് കടന്നത് മുതൽ ഡോക്ടർ പറഞ്ഞതാ രാവിലെയും വൈകീട്ടും കുറച്ച് സമയം നടക്കാൻ.... അത് കേട്ടത് മുതൽ തുടങ്ങിയതാ പപ്പയും മോളും എന്റെ ഇടവും വലവും നിന്ന് നടത്തിക്കാൻ... നടന്നതിന്റെ ക്ഷീണം കാരണം ഒരു മിനിറ്റ് വയറും താങ്ങി നിന്നതിന് ആണ് കുഞ്ഞിപെണ്ണ് ഇത് പറഞ്ഞു എന്റെ കൈ പിടിച്ചു വലിക്കുന്നത്... 


" വയ്യാ വാവേ... മമ്മ ക്ഷീണിച്ചു... " 


മുഖത്തെ വിയർപ്പ് കണങ്ങൾ തുടച്ചു നീക്കി കൊണ്ട് മോളോട് പറഞ്ഞതും അവൾ കണ്ണ് വെട്ടി തുറന്ന് എന്നെ നോക്കി...   


" നാൻ പപ്പനെ വിച്ചോണ്ട് ബരാ..." 


എന്നെ അവിടെ നിർത്തി മോൾ ഉള്ളിലേക്ക് കയറി പോയതും അവൾ പോയ വഴിയേ നോക്കി പതിയെ മുന്നോട്ട് നടന്നു... കാൽ ഒക്കെ കടയുന്നുണ്ട്... രണ്ട് നിമിഷം കഴിഞ്ഞതും കുഞ്ഞിപെണ്ണിനെയും എടുത്ത് കൊണ്ട് വരുന്ന ഏട്ടനെ ദയനീയമായി നോക്കിയതും ഏട്ടൻ മോളേ താഴെ നിർത്തി... 


" എന്താണ് ഭാര്യേ... " 


" ഏട്ടാ... ഇനി നടക്കാൻ എന്നെ കൊണ്ട് വയ്യാ... കാൽ ആകെ കടയുവാ... " 


നീർ വന്നു വീർത്തു നിൽക്കുന്ന കാലിലേക്ക് നോക്കി കൊണ്ട് അവൻ അവളെ പൊക്കി എടുത്തു... അവൾ അവന്റെ കഴുത്തിലുടെ കൈകൾ ഇട്ട് ചുറ്റി പിടിച്ചു... ഹാളിലെ സെറ്റിയിൽ കൊണ്ട് ഇരുത്തി അവൻ കിച്ചണിലേക്ക് പോയി... കുറച്ച് കഴിഞ്ഞതും കയ്യിൽ ജ്യൂസും കൊണ്ട് വരുന്നുണ്ട്... 


" എന്റെ പൊന്ന് ഏട്ടാ... ഇങ്ങനെ റസ്റ്റ്‌ ഇല്ലാതെ കഴിച്ചോണ്ട് ഇരുന്നാൽ ഞാൻ തടിച്ചി ആയി പോകുംട്ടോ... " 


ഒരിറക്ക് ജ്യൂസ് കുടിച്ചു കൊണ്ട് ഹരിയെ നോക്കി ദയ പറഞ്ഞതും അവൻ അവളെ നോക്കി ഇളിച്ചു.... 


" അത് ഞാൻ അങ്ങ് സഹിച്ചു... വേഗം കുടിച്ചാട്ടെ... " 


അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് അവൾ ജ്യൂസ് മുഴുവൻ കുടിച്ചു ജ്യൂസ് ഗ്ലാസ് അവനെ ഏൽപ്പിച്ചു... 


" ഏട്ടത്തി... ദാ പിടിച്ചോ... " 


കോളേജ് കഴിഞ്ഞ് വന്ന അല്ലു എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഒരു പൊതി നീട്ടിയതും ഞാൻ അത് ആവേശത്തോടെ വാങ്ങി... അതിൽ നിറയെ ഉപ്പിലിട്ട ഒരോ ഐറ്റംസ് കണ്ടതും അവനെ നോക്കി ഇളിച്ചു കൊണ്ട് ഒരു പീസ് മാങ്ങ കയ്യിൽ എടുത്ത് ചുണ്ടോട് ചേർത്തു... 


" അച്ചു... " 


രാത്രി അവന്റെ നെഞ്ചിൽ പറ്റി ചേർത്ത് കിടക്കുമ്പോയാണ് അവൻ എന്നെ വിളിച്ചു കൊണ്ട് വയറിൽ പതിയെ തഴുകിയത്... നെഞ്ചിൽ നിന്ന് മുഖം ഉയർത്താതെ തന്നെ മറുപടിയായി ഒന്ന് മൂളി കൊടുത്തു.... 


" പേടിയുണ്ടോ നിനക്ക്... " 


തന്റെ മുടിയിലുടെ വിരൽ ഓടിച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് പറഞ്ഞു കൊണ്ട് ഒന്നുടെ അവനിലേക്ക് ചേർന്നു... എങ്കിലും അവന് അറിയാമായിരുന്നു അവൾക്ക് പേടിയുണ്ടെന്നു... തന്റെ മുന്നിൽ മറച്ചു പിടിച്ചു നിൽക്കുന്നുവെന്നെയോള്ളൂ... 


" പപ്പേ....  വന്നേ... യദു കരയുന്നു... " 


താഴെ നിന്ന് ശ്രീ മോൾ വിളിക്കുന്നത് കേട്ടതും ഹരി ആബിയെ നോക്കി ചിരിച്ചെന്ന് വരുത്തി  ഇപ്പൊ വരാമെന്ന് പറഞ്ഞു കൊണ്ട് താഴെക്ക് ഇറങ്ങി.... (ആബിയെ ഓർമയില്ലെങ്കിൽ പാർട്ട്‌ 8 എടുത്ത് നോക്കിയാൽ മതിട്ടോ)ആബി അവന്റെ പോക്ക് നോക്കി അവിടെ തന്നെ കുറച്ച് സമയം നിന്നു...പിന്നെ പതിയെ താഴെക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ഹരിയുടെ മടിയിൽ കയറി ഇരുന്ന് ചിണുങ്ങുന്ന യദുവിനെയാണ്... 


" വാ... ആബി... ഇരിക്ക്... " 


പടികളുടെ അടുത്ത് നിന്ന് കൊണ്ട് അവരെ തന്നെ നോക്കി നിൽക്കുന്ന ആബിയെ കണ്ട് ഹരി അവനെ വിളിച്ചു അടുത്ത് ഇരുത്തി... 


" ഇതെന്റെ മകൻ *യാദവ് കൃഷ്ണ* ഒരു വയസ് ആവുന്നെയൊള്ളു... " 


അവനെ നോക്കി പുഞ്ചിരിയോടെ അത് പറഞ്ഞിട്ട് ശ്രീ മോളുടെ കൂടെ യദുവിനെ പറഞ്ഞു വിട്ടു... 


" അല്ലേടാ... അപ്പൊ ദിയ... നിന്റെ അച്ചു... " 


താൻ ഇവിടെ വന്നിട്ട് ഒരുപാട് സമയമായി ഇത് വരെ അവളെ ഒരു നോക്ക് പോലും കണ്ടിട്ടില്ലെന്ന് ഓർത്ത് ഹരിയോട് സംശയത്തോടെ ചോദിച്ചതും അവൻ എന്നെയും കൊണ്ട് എഴുനേറ്റു ഒരു അടച്ചിട്ട റൂമിലേക്ക് കൊണ്ട് പോയി... റൂം തുറന്നതും അവിടെ നിറഞ്ഞു നിൽക്കുന്ന അവളുടെ ഫോട്ടോകൾ കണ്ട് എന്താ ഇവൻ ഉദ്ദേശിച്ചത് എന്ന് മനസിലാവാതെ അവനെ സംശയത്തോടെ നോക്കി... 


" പോ..യെ..ടാ എന്റെ അച്ചു... യദുവിനെ എന്റെ കൈകളിലേക്ക്... തന്നു കൊണ്ട്... മോനെ ഒരു നോക്ക് പോലും... കാണാതെ അവൾ പോയി ദൈവത്തിന്റെ.. അടുത്തേക്ക്... " 


ചുവരിൽ ഫിറ്റ്‌ ചെയിതു വെച്ചിരിക്കുന്ന വലിയ ഫോട്ടോയിലേക്ക് കണ്ണുകൾ നട്ടുകൊണ്ട് അവൻ പറഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടലോടെ ആ ഫോട്ടോയിലേക്ക് നോക്കി നിന്നു പോയി... അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ട് ഒഴുകുന്നത് കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു... 


" സ്നേഹിച്ചു... കൊതി... പോലും തീർന്നില്ല... അപ്പോയെക്കും.. പോയി...  പക്ഷെ അവൾ എന്റെ കൂടെയുണ്ട്... എന്ന് വിശ്വസിക്കാനാ എനിക്ക് ഇഷ്ട്ടം... അല്ലാ... കൂടെയുണ്ട്...  അതാ സത്യം.... " 


എന്ന് പറയുമ്പോയും അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു... 


" പപ്പേ.... " 


പിറകിൽ നിന്ന് ശ്രീയുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞ് നോക്കി... അവനെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ശ്രീയും അവളുടെ കൂടെ തന്നെ നോക്കി ചിരിക്കുന്ന യദുവിനെ കണ്ടതും അവൻ അവർക്ക് അടുത്ത് മുട്ട് കുത്തിയിരുന്നു കണ്ണ് ചിമ്മി ചിരിച്ചതും ശ്രീ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അവനെ ചുറ്റി പിടിച്ചു പിറകിൽ ഫിറ്റ്‌ ചെയിതു വെച്ചിരിക്കുന്ന ഫ്രെയിമിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.... 


ഹരി തന്നെ നോക്കി ചിരിക്കുന്ന യദുവിനെ ചേർത്ത് പിടിച്ചു അവന്റെ നെറ്റിയിൽ ആയി ചുണ്ട് ചേർത്തതും അവൻ അവന്റെ താടിയിലും മീശയിലുമായി തൊട്ട് നോക്കി പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടിരുന്നു... 


" പപ്പേ... മമ്മ.... നമ്മളെ നോക്കി ചിരിക്കുന്നു... " 


ശ്രീ അത് പറഞ്ഞതും അവരെ തഴുകി തലോടി ഒരു ഇളം തെന്നൽ കടന്നു പോയിരുന്നു... അതിൽ ഉണ്ടായിരുന്നു ഹരിക്ക് മാത്രം മനസിലാക്കാൻ സാധിക്കുന്ന അവന്റെ അച്ചുവിന്റെ സ്നേഹത്തോടെയുള്ള തലോടൽ... 



അവസാനിച്ചു... 



അതെ... നിങ്ങൾ വിചാരിച്ചത് പോലെയായിരിക്കില്ല സ്റ്റോറിയുടെ എൻഡിങ്.. എത്രത്തോളം നന്നായിട്ട് എഴുതാൻ പറ്റിയെന്നും അറിയില്ല... ഇതോടെ അവസാനിക്കുകയാണ് നമ്മുടെ സ്റ്റോറി.... ഹരിയും ശ്രീയും യദുവും ജീവിക്കട്ടെ അച്ചുവിന്റെ ഓർമ്മകളോടെ... 

✍️ Ummul Fidha



Comments

Post a Comment

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌