നിക്കാഹ് കഴിഞ്ഞ മൊഞ്ചൻ | SHORT STORY | ✍️ SINU SHERIN
💞നിക്കാഹ് കഴിഞ്ഞ മൊഞ്ചൻ💞
💞Based On A True Story💞
..................................................
"ഇല്ല... ഇല്ല.... ഇല്ല.... എന്തൊക്കെ പറഞ്ഞാലും ഞാൻ അറബിക് കോളേജിലേക്ക് പഠിക്കാൻ പോവൂല.... ഇനി ഒരു അല്ലോട്മെന്റ്റ് കൂടിയില്ലേ.. അതിലെനിക്ക് ഉണ്ടാവും ഉറപ്പാണ്..."
എന്നും പറഞ്ഞു ഫോൺ ഉമ്മച്ചിക്ക് എറിഞ്ഞു കൊടുത്തു ഞാൻ റൂമിലേക്ക് കയറി ഡോർ ആഞ്ഞടച്ചു. ഷെല്ഫ് തുറന്ന് അതിലുള്ള ഡ്രസ്സ് മുഴുവൻ വലിച്ചു വാരി താഴെ ഇട്ടു ഷെൽഫിന് ഒരു ചവിട്ടും കൊടുത്തു.... എന്നിട്ടും മ്മളെ ദേഷ്യത്തിന് ഒട്ടും കുറവ് വന്നില്ല... 😡
കണ്ണിൽ കണ്ട ടാബ് എടുത്ത് നിലത്തേക്ക് എറിയാൻ നിന്നപ്പോൾ ആണ് കഴിഞ്ഞ കൊല്ലം ഉപ്പച്ചിയോട് ടാബിന് വേണ്ടി വാശി കാണിച്ചത് ഓർമ വന്നത്... അപ്പോൾ തന്നെ ആ ശ്രമം ഉപേക്ഷിച്ചു ടാബ് ടാബിളിൽ വെച്ചപ്പോൾ ആണ് എന്നെ നോക്കി ഇളിച്ച് നിൽക്കുന്ന ജോമെട്രി ബോക്സിനെ കണ്ടത്.... അപ്പോൾ തന്നെ അതെടുത്തു നിലത്തേക്ക് ഇട്ടു. എന്നിട്ട് ബെഡിൽ പോയി കമിഴ്ന്നു കിടന്നു.....സങ്കടം ഒന്നും വരുന്നില്ല... എങ്കിലും ചങ്കിനുള്ളിൽ ഒരു വേദന.... 😭😭😭
അത്യാവശ്യം നല്ല മാർക്ക് ഉണ്ട് 10 തിൽ... അതുകൊണ്ട് തന്നെ നല്ല ഒരു ഗവണ്മെന്റ് സ്കൂളിൽ കിട്ടും എന്ന് കരുതി.... പക്ഷെ മ്മളെ നിർഭാഗ്യം അല്ലാതെ എന്ത് പറയാൻ...ഇത് വരെ വന്ന ഒരു അല്ലോട്മെന്റ്റ് ലുo മ്മക്ക് എവിടെയും സീറ്റ് കിട്ടിയില്ല....
അല്ലോഹ്....ഞാൻ മ്മളെ ഒന്നും പരിജയപെടുത്തി തന്നില്ലല്ലോ.... ഫൈസൽ നസീമ ദമ്പതികളുടെ മൂത്ത സന്തതി നൂഹ മറിയം ആണ് ഞാൻ.... 😎
ഒരു പെരട്ട അനിയൻ ഉണ്ട്... എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഷെഫിൻ ഫൈസൽ എന്ന ദരിദ്രവാസി.... ഇഷ്ട്ടം കൂടുമ്പോൾ ഞാൻ അവനെ ഷോട്ട് ആകി വാസി എന്ന് വിളിക്കും.... 😝
മ്മളെ ഉപ്പച്ചി എന്ന മഹാൻ ഇന്നു അവ്വലു സുബ്ഹിക്ക് തന്നെ വിളിച്ച്ക്ണ്..... എന്തിനാ.... മ്മളെ കോളേജിൽ ചേര്ക്കുന്ന കാര്യം പറഞ്ഞു.... മ്മക്ക് എന്തോരം മോഹങ്ങൾ ആയിരുന്നു എന്നറിയോ....അതൊക്കെ ഒറ്റ നിമിഷം കൊണ്ടല്ലേ തരിപ്പനo ആയതു...😥
അങ്ങനെ അവസാനത്തെ ആലോട്മെന്റ്റ് ന്റെ ദിവസവും വന്നെത്തി.... കൃത്യ സമയം ആയപ്പോൾ തന്നെ മ്മള് സൈറ്റിൽ തപ്പി കൊണ്ടിരുന്നു.....മ്മളെ ഭയങ്കര ഭാഗ്യം കൊണ്ടെന്ന് പറയട്ടെ.....ഈ അലോട്ട്മെന്റ് ലുo മ്മക്ക് ഇല്ല.....ഇനിയും കാത്തിരിക്കാൻ മ്മള് കാഞ്ചന മാല അല്ലാത്തത് കൊണ്ട് അപ്പോൾ തന്നെ വണ്ടി വിട്ടു അറബിക് കോളേജിലേക്ക് ..... 😭😭😭
ആ കോളേജിൽ എത്തിയപ്പോൾ തന്നെ ഭയങ്കര ശൂന്യത.... ഗ്രൗണ്ടിൽ ഒന്നും ഒരു ഉറുംബിനെ പോലും കാണുന്നില്ല.... അത് കണ്ടപ്പോൾ തന്നെ ഏകദേശം മ്മളെ കാര്യത്തിൽ തീരുമാനം ആയിന്ന് മനസ്സിലായി....
പിന്നീട് അങ്ങോട്ട് പഠിക്കാൻ ചെന്നതിനു ശേഷം ഞാൻ അറിയുകയായിരുന്നു എന്താണ് അറബിക് കോളേജെന്ന്.....എന്താണ് ഫ്രീടം എന്ന്....ശെരിക്കും ഒരു അടാർ സംഭവം....
ബസ്സിൽ ഒക്കെ ഫുൾ അലമ്പായിരുന്നു ബാക്ക് ബെഞ്ചെർസ്.....ബാക്ക് ബെഞ്ചെർസില്ലേൽ അന്ന് പിന്നെ ബസും ഇല്ല.....
പുറത്തുള്ള ഒട്ടുമിക്ക ചെക്കന്മാർക്കും പെണ്പിളെർക്കും മാർക്ക് ഇടൽ ആയിരുന്നു ബസ്സിൽ കയറിയാൽ ഞങ്ങളെ മെയിൻ ഹോബി....ഞങ്ങൾ ഹിജാബ് ഇടുന്നത് കൊണ്ട് തന്നെ പുറത്തുള്ളവർക്ക് ഞങ്ങളെ കാണാനും പറ്റില്ലല്ലോ....😎
അങ്ങനെ അടിച്ചുപൊളിച്ചു ലൈഫ് മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോൾ ആണ് മ്മളെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരാൾ കടന്നു വരുന്നത്.....
വൈകുന്നേരം പതിവ് പോലെ മ്മള് ബസ്സിൽ ഇരിക്കായിരുന്നു....ഒട്ടുമിക്ക കുട്ടികളുo ഇറങ്ങി കഴിഞ്ഞതിനാല് ഇനി ഞാൻ അടക്കം ഒരു ഏഴു കുട്ടികളെ ബസ്സിൽ ഒള്ളു.... അതുകൊണ്ട് തന്നെ മ്മളെ അലമ്പ് എല്ലാം നിർത്തി വെച്ചു വിന്ഡോ സീറ്റിൽ തല വെച്ചു കിടക്കായിരുന്നു ....
ഒരു ചെറിയ ഇടവഴി എത്തിയപ്പോൾ ഞങ്ങളെ ഒപ്പോസിറ്റ് വേറെ ഒരു ബസ് കൂടി വന്നു.... രണ്ടു ബസും തൊട്ട് തൊട്ടില്ല എന്ന മട്ടിൽ രണ്ടു സൈഡിലേക്കും പോയി കൊണ്ടിരുന്നു... മറു ബസ്സിൽ ചെറിയ കുട്ടികൾ ആയതിനാൽ ആ കുട്ടികൾക്ക് റ്റാറ്റയും കൊടുത്തു അവരെ പേരും ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ബസ്സ് രണ്ടും വേർപ്പെട്ടിരുന്നു....
മ്മളൊരു ധീർഖ ശ്വാസം വലിച്ചു വിട്ടു കൊണ്ട് സീറ്റിൽ ഇരുന്ന് പുറത്തേക്ക് നോക്കിയതെ ഓർമ ഒള്ളു....ദേ മറ്റേ ബസ്സിനു പിന്നിൽ ബൈക്കിൽ ഒരു മൊഞ്ചൻ.....❤
ഓനെ കണ്ടപ്പോൾ തന്നെ മ്മളെ കണ്ണ് ഇപ്പൊ പുറത്തേക്ക് ചാടുന്നുള്ള അവസ്ഥയാണ്.... അപ്പൊ തന്നെ മ്മളെ ചങ്ക് ഷെറി യേ വിളിച്ചു ഓനെ കാണിച്ചു കൊടുത്തു....
"എന്തൊരു മൊഞ്ചാലെ ചെക്കന്....ഓഹ്....അങ്ങനെ ഈ വഴിയിലുo ഒരു മൊഞ്ചൻ ആയി....ലവ്വർ ഉണ്ടോ എന്നാവോ.... ഉണ്ടാവാന സാധ്യത അത്രക്കും മൊഞ്ചല്ലേ ചെക്കൻ..... "
എന്ന് മ്മള് പറഞ്ഞപ്പോൾ ഷെറിയും എന്നെ കൂട്ടുപിടിച്ചു അത് തന്നെ പറഞ്ഞു....
പക്ഷെ അപ്പോയും മ്മളെ മനസ്സില് ഓൻക്ക് ലവ്വർ ഉണ്ടാവരുതെ ഇന്നായിരുന്നു പ്രാർഥന.....അത് എന്തോണ്ടാണ് എന്ന് ചോദിച്ചാൽ മ്മക്ക് ഉത്തരം ഇല്ല.... പക്ഷെ എന്തോ... ഓനെ കാണുമ്പോൾ മ്മക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ..... 😉
പിന്നെ ഡെയിലി ആ വഴിയിൽ എത്തുമ്പോൾ ഓനെ തിരയും എങ്കിലും പിന്നീട് ഓനെ കണ്ടില്ല.....😩
അങ്ങനെ ഒരു ദിവസം ബസ്സിൽ പോയിക്കോണ്ടിരുന്നപ്പോൾ മ്മളെ ബസ്സിന്റെ പിറകിൽ ബുള്ളെറ്റ് മായി ഒരുത്തൻ വന്നു......
ബസ്സിലുള്ള എല്ലാ ഹംകാളും ഓനെ നോക്കി പൊക്കി പറയാണ്.....ഓൻ പോയി കഴിഞ്ഞിട്ടും ഓനെ കുറിച്ചുള്ള വര്ണന ഇപ്പോയും നിർത്തിയിട്ടില്ല ചിലർ.... അപ്പൊ തന്നെ മ്മള് ഇടയ്ക്കു കയറി പറഞ്ഞു...
"മൊഞ്ചൻ.... ഇതൊന്നും അല്ല മക്കളെ മൊഞ്ചൻ.... മൊഞ്ചൻ എന്ന് പറഞ്ഞാൽ ദേ ലവൻ ആണ്... ഓന്റെ ചിരിയും കണ്ണും താടിയും എന്തിനു മൂക്ക് വരെ മൊഞ്ചാണ്.....അപ്പൊ അതല്ലേ മക്കളെ മൊഞ്ചൻ.... "
എന്ന് മ്മള് പറഞ്ഞപ്പോൾ എല്ലാരും കൂടി ആര ആ മൊഞ്ചൻ എന്ന് ചോദിച്ചു മ്മള് അപ്പോൾ തന്നെ ഇന്നാളു കണ്ട മൊഞ്ചനെ കുറിച്ച് വിവരിച്ചു കൊടുത്തു...
"ബൈ ത ബൈ... ഇയ്യ് ഈ മൊഞ്ചനെ കണ്ടത് ഞങ്ങളെ നാട്ടിൽ വെച്ചാണ് എന്നല്ലേ പറഞ്ഞെ.... അപ്പൊ ഞങ്ങളെ നാട്ടുകാരൻ അല്ലെ ഈ മൊഞ്ചൻ....
ഇത്രയൊക്കെ മൊഞ്ചൻ എന്ന് നീ വിവരിക്കണം എങ്കിൽ അത്രയ്ക്ക് മൊഞ്ചുള്ള ഒരുത്തനെ ഞങ്ങളെ നാട്ടിൽ ഒള്ളു..... അതാണ് മോളെ സാക്ഷാൽ *ആബിദ് അലി*....."
എന്ന് റിoശി പറഞ്ഞു നിർത്തിയപ്പോൾ മ്മളെ ചുണ്ടുകളും അറിയാതെ ആ നാമം ഉരുവിട്ടു.....
*ആബിദ് അലി*......😍
"പക്ഷെ മോളെ ഈ ആബിദ് അലി ആണെന്ന് ഉണ്ടെങ്കിൽ നീ ഇനി വല്ലാതെ ഓനെ നോക്കണ്ട..... "
"അതെന്താ ഓനെ നോക്കിയാൽ.... ഓൻക്ക് ഇനി ലവ്വറോ മറ്റോ ഉണ്ടോ... അതോ ഓൻ കച്ചറയാണോ...."
"ഏയ് അതൊന്നും അല്ല....നല്ല ഡിസന്റ് ചെക്കൻ ആണ് മ്മളെ ആബിദ്.... പക്ഷെ ഓന്റെ *engagement* കഴിഞ്ഞതാണ് മോളെ.... അതോണ്ട് ഓനെ കിട്ടും എന്ന് തോന്നുന്നില്ല...."
"എന്ത്..... Engagemento....😱നോ....ഞാൻ വിശ്വസിക്കൂല....ഓനെ കണ്ടാൽ വലിയ പ്രായം ഒന്നുമില്ലല്ലോ.... ഇല്ലെടി ഇയ്യ് എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കൂല....."
"എടി പൊട്ടികാളി.....ഞാൻ സത്യാണ് പറഞ്ഞത്.... engagement കഴിഞ്ഞിട്ട് കുറച്ചായി.... ഇപ്പൊ അടുത്തു കല്യാണം ഉണ്ട്....
നീ പറഞ്ഞ മൊഞ്ചനെ കാണാനേൽ കാണിച്ചു താ.... ചിലപ്പോൾ അതല്ലെങ്കിലൊ ആബിദ്...."
ഓൾ അത് പറഞ്ഞപ്പോൾ മ്മക്ക് കുറച്ചു ആശ്വാസം ആയി.... മ്മള് സീറ്റിൽ പോയിരുന്നു ഓനെ കുറിച്ച് ആലോചിക്കാൻ തുടങ്ങി.... മ്മള് ഓരോന്ന് ചിന്തിചിരിക്കുമ്പോൾ ആണ് റിoശി മ്മളെ തട്ടി വിളിക്കുന്നത്....
"ഡി.... അതാണോ നീ പറഞ്ഞ മൊഞ്ചൻ..... "
മ്മള് അപ്പോൾ തന്നെ മ്മളെ ചിന്തകൾ എല്ലാം ഉപേക്ഷിച്ചു ഓള് കാണിച്ചു തന്ന ഭാഗതേക്ക് നോക്കി....
അതാ വരുന്നു ബൈക്കിൽ മ്മളെ മൊഞ്ചൻ..... അന്ന് കണ്ടതിൽ പിന്നെ ഇന്നാണ് ഓനെ കാണുന്നെ.... ഓനെ കണ്ട സന്തോഷത്തിൽ മ്മളെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു...
ന്റെ സാറേ.... ഓനെ കണ്ടാൽ പിന്നെ ചുറ്റുമുള്ളത് മാത്രമല്ല മ്മളെ പോലും കണ്ണ് കാണാൻ പറ്റാത്തൊരു ഫീൽ....
"ആടി.... ഇവനാണ് മോളെ മ്മളെ മൊഞ്ചൻ..... "
"ഐവ എന്നാൽ ഇനി നീ അവനെ നോക്കേണ്ട.......എടി... ഇവനാണ് സാക്ഷാൽ ആബിദ് അലി.... "
എന്ന് ഓള് പറഞ്ഞു നിർത്തിയപ്പോൾ മ്മളെ ചുണ്ടിലെ പുഞ്ചിരി എങ്ങോ മാഞ്ഞു.....പകരം മ്മള് ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു...
അങ്ങനെ അവരെ എല്ലാം ഇറക്കി ഞങ്ങൾ തിരിച് പോകുമ്പോൾ വീണ്ടും കണ്ടു ആബിദ് എന്ന മൊഞ്ചനെ....
ഏതോ ഒരു പ്രായമായ കാക്കാനെ ടൌണിൽ ഡ്രോപ്പ് ചെയ്യുന്നത്....
അത് കണ്ടപ്പോൾ മ്മക്ക് വീണ്ടും ഓനോട് ഇഷ്ട്ടം കൂടി....പക്ഷെ മ്മള് അപ്പോൾ തന്നെ അതെല്ലാം മായ്ച്ചു കളഞ്ഞു....
"അവന്റെ വൈഫിന്റെ ഒരു ഭാഗ്യം.... നല്ല അടിപൊളി ചെക്കൻ...... ഒപ്പം നല്ല ഗുഡ് സ്വഭാവവും....☺"
പിന്നീട് അങ്ങോട്ട് ആ ഇടവഴിയിൽ എത്തുമ്പോൾ അവനെ കാണൽ പതിവായിരുന്നു..... പക്ഷെ ഒരിക്കൽ പോലും അവൻ ഞങ്ങളെ ബസ്സിലേക്ക് നോക്കുന്നത് കണ്ടിട്ടില്ല.....
അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇവന്റെ engagement കഴിഞ്ഞതാണെന്ന്.....ഇനിയും അവനെ നോക്കുന്നത് ശെരിയല്ല എന്നുള്ളത് കൊണ്ട് തന്നെ മ്മളെ മനസ്സിലുള്ള ഇഷ്ട്ടമെല്ലാം മനസ്സിൽ തന്നെ പൂട്ടി വെച്ചു.... ഇനി ഓനെ നോക്കില്ല എന്ന പ്രതിക്ഞയും ചെയ്തു....
അങ്ങനെ ഒരു രണ്ടാഴ്ച്ച ശരവേഗത്തിൽ പോയി....ഇതിനിടയിൽ റിoശിയിൽ നിന്നും വേറൊരു കാര്യം കൂടി അറിയാൻ കഴിഞ്ഞു.... മ്മളെ മൊഞ്ചന്റെ കല്യാണം കഴിഞ്ഞു എന്ന്....
അതോടെ engagement കഴിഞ്ഞ മൊഞ്ചനിൽ നിന്നും *നിക്കാഹ് കഴിഞ്ഞ മൊഞ്ചൻ* ആയി......
പിന്നീട് ഇടയ്ക്കു ഒക്കെ ഓനെ കാണും എങ്കിലും അങ്ങോട്ട് നോക്കാനെ നിന്നില്ല....പക്ഷെ അറിയാതെ മ്മളെ കണ്ണ് ഓന്റെ മുകത്തെക്ക് പോവും ട്ടോ....
അങ്ങനെ ഇരിക്കേ ഒരു ദിവസം ആ വഴിയിൽ എത്തി മ്മള് റോഡിലേക്കും നോക്കി ഇങ്ങനെ ഇരിക്കുമ്പോൾ ആണ് കൂട്ടുകാരുമായി കത്തി അടിച്ചോണ്ട് ഇരിക്കുന്ന ഓനെ കണ്ടത്....
ചിരിച്ചു കൊണ്ടുള്ള അവന്റെ കത്തിയടിയും ഇടയ്ക്കു ഇടയ്ക്ക് അവന്റെ മുന്നിലെക്ക് വന്ന മുടി ഒതുക്കി വെക്കുന്ന കാഴ്ച കണ്ടതും മ്മള് അറിയാതെ ഓനെ നോക്കി പോയി....
ബാക്കിൽ നിന്നും ഷെറി വന്നു മ്മളെ നടുപുറo നോക്കി ഒന്ന് തന്നപ്പോൾ ആണ് മ്മള് ഓന്റെ മുകത്ത് നിന്നും കണ്ണേടുതത്.....
കണ്ണേടുത്തപ്പോൾ കണ്ടത് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന മൊഞ്ചനെയാണ്....
അത് കണ്ടപ്പോൾ തന്നെ മ്മള് ചമ്മി നാറി എന്ന് മനസ്സിലായി....
'ശോ....ആകെ സസിയായി... ഓൻ മ്മളെ കുറിച്ച് എന്ത് കരുതി കാണും...വായി നോക്കിയാണ് എന്ന് കരുതി കാണോ....എന്നാലും... ഒരു നിക്കാഹ് കഴിഞ്ഞ ചെക്കനെ.... അതും മ്മള്..... ശോ.... ഇനി ഇപ്പൊ എന്ത് ചെയ്യും....😝'
അങ്ങനെ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഞാൻ ഇരിക്കുന്ന ഭാഗതേക്ക് നോക്കൽ ഓന് പതിവായി....ഇടക്കെ അവനെ കാണാറോള്ളൂ എങ്കിലും അന്നേല്ലാം അവൻ എന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ടിരിക്കും....
പക്ഷെ മ്മള് ഓന്റെ മുകത്തെക്ക് നോക്കാറെ ഇല്ല... എന്നിട്ട് ഇടം കണ്ണിട്ടു ഓൻ മ്മളെ നോക്കുന്നത് കണ്ട് ഊറി ചിരിക്കും.... ഹിജാബ് ഇട്ടതു കൊണ്ട് മ്മള് ചിരിക്കാണോ കരയാനോ എന്ന് ആ പഹയന് കാണാനും പറ്റില്ലല്ലോ.... ശോ മ്മളെ ഒരു കാര്യം....😝
അങ്ങനെ ഒരു ദിവസം മ്മളെ ബസ്സ് അതിലൂടെ പോയികൊണ്ടിരിക്കുമ്പോൾ ഓൻ ഓന്റെ ബൈക്കിൽ ഇരുന്ന് ഫോണിൽ എന്തോ തോണ്ടി കളിക്കായിരുന്നു..... മ്മള് അത് ദൂരെ നിന്നും വീക്ഷിച്ച് ഓന്റെ അടുത്തു എത്തിയപ്പോൾ ഭയങ്കര ഡിമാന്റ്ൽ പുറത്തേ കാഴ്ച നോക്കി കൊണ്ടിരുന്നു....
അറിയാതെ മ്മളെ കണ്ണ് ഓന്റെ മുകത്തെക്ക് ഒന്ന് പോയപ്പോൾ ഓൻ മ്മളെ നോക്കി ഇരിക്കായിരുന്നു...
ഞാനും ഓനെ നോക്കുന്നത് കണ്ടതും മൊഞ്ചൻ കണ്ണും അടച്ചു തലയാട്ടി മ്മളെ നോക്കി ചിരിച്ചു തന്നു.... ഓന്റെ ആ കാട്ടല് കണ്ടതും മ്മള് സകലതും മറന്നു ഓനെ തന്നെ നോക്കി നിന്നു പോയി....
എന്താ പറയാ....ഓൻ കണ്ണിൽ നിന്നും മറഞ്ഞിട്ടും ഓന്റെ മുഖവും ഓൻ മ്മളെ നോക്കി ചെയ്തതും മ്മളെ കണ്ണിൽ ഇപ്പോയും നടന്നു കൊണ്ടിരിക്കുന്നത് പോലെ തോന്നാണ്......
അതെല്ലാം ഓർത്തു മ്മള് പുളകിതയായി കൊണ്ടിരിക്കുമ്പോൾ ആണ് വീണ്ടും മ്മക്ക് ആ കാര്യം ഓർമ വന്നത്.....
അവന്റെ *നിക്കാഹ്* കഴിഞ്ഞത് ആണല്ലോ എന്ന്....
അപ്പോൾ തന്നെ വന്ന സന്തോഷങ്ങൾ എല്ലാം പുറത്തേക്ക് കളഞ്ഞു അവൻ മ്മളെ നോക്കി കാണിച്ച കാര്യങ്ങളെ പ്രാകി കൊണ്ടിരുന്നു.....😡
പിന്നീട് അങ്ങോട്ട് മ്മള് ഓനെ മൈൻഡ് ആക്കാറെ ഇല്ല.... ഓൻ ആ സൈഡിൽ ആണേൽ മ്മള് മറു സൈഡിൽ വന്നിരിക്കുo....മ്മള് ഇരിക്കുന്ന സീറ്റിലേക്ക് ഡെയിലി ഓൻ നോക്കുന്നത് മ്മള് കാണാരുണ്ട്...
എങ്കിലും അതെല്ലാം മ്മള് കണ്ടില്ലെന്നു നടിക്കും....
ഒരിക്കെ ആ വഴിയിൽ എത്തിയപ്പോൾ ഞങ്ങളെ ബസ് പെട്ടന്ന് സ്റ്റക്കായി....മുന്നിലെക്ക് നോക്കിയപ്പോൾ ഒരുപാട് പയ്യന്മാർ ബസ് തടഞ്ഞു വെച്ചു മ്മളെ ഡ്രൈവർ ബാസിത് കാകനോട് എന്തോ പറഞ്ഞു കാകാക്ക് ബോക്സിൽ നിന്നും ഒരു ലഡ്ഡു എടുത്ത് കൊടുത്തു.....
മ്മള് ഇതെന്താപ്പോ സംഭവo എന്ന് കരുതി മുന്നിലെക്ക് തന്നെ നോക്കി ഇരിക്കുമ്പോൾ ആണ് മ്മളെ മൊഞ്ചൻ ആബിദ് ബസ്സിലേക്ക് കയറി വന്നത്...
ഓന്റെ വരവ് കണ്ടതും മ്മളെ ഹൃദയം കിടന്നു ഡിസ്കോ കളിക്കാൻ തുടങ്ങി....
"ഹായ്.... ഞാൻ ആബിദ് അലി.....
നിങ്ങൾക്ക് ഒക്കെ ഞങ്ങളെ അറിയോ എന്നറിയില്ല.... എങ്കിലും നിങ്ങളുടെ ഈ ബസ് ഞങ്ങളുടെ നാട്ടിലൂടെ ഓടുന്ന സ്ഥിരം വാഹനം ആണ്....അതുകൊണ്ട് തന്നെ ഈ ബസ് ഞങ്ങൾക്ക് നന്നായി അറിയാം..."
നന്നായി എന്ന വാക്കിന് കുറച്ചു കട്ടി കൂട്ടി ഓൻ മ്മളെ മുകത്ത് നോക്കി അത് പറഞ്ഞപ്പോൾ മ്മള് ഡ്രൈവർ കാകടെ മുകത്തെക്ക് നോക്കി ഇരുന്നു....
മ്മള് കാകനെ നോക്കുന്നത് കണ്ടിട്ട് ആണെന്ന് തോന്നുന്നു... ചെക്കന്റെ അടുത്ത ഡയലോഗ് മ്മക്ക് നേരെ ആയിരുന്നു.....
" വേറെ വല്ലവരെയും മുകത്തെക്ക് നോക്കാതെ ഇങ്ങോട്ട് നോക് ഫ്രണ്ട്സ്....ഞാനല്ലേ ഇവിടെ നിന്നു സംസാരിക്കുന്നത്.....
ഞാനിപ്പോ ഇങ്ങനെ ഒരു ഇന്റ്രോടക്ഷൻ നടതാൻ കാരണം എന്താ എന്ന് വെച്ചാൽ ഞങ്ങളെ ടീം ഈ കഴിഞ്ഞ ഫുട്ബോൾ ടൂർനമെന്റിൽ ഫസ്റ്റ് പ്രൈസ് നേടിയിട്ടുണ്ട്.... അപ്പൊ ആ സന്തോഷത്തിന്റെ ഭാഗമായിട്ട് ഞങ്ങൾ എല്ലാർക്കും സ്വീറ്റ്സ് കൊടുക്കുന്നുണ്ട്....
നിങ്ങളും ഞങ്ങളെ നാട്ടിലെ സ്ഥിരം കസ്റ്റമർ അല്ലെ അപ്പൊ നിങ്ങളുമായു ഈ സന്തോഷം പങ്ക് വെക്കാം എന്ന് കരുതി.... "
എന്ന് പറഞ്ഞു നിർത്തി ഓൻ ഓരോ കുട്ടികൾക്കും ലഡ്ഡു കൊടുക്കാൻ തുടങ്ങി....
ഓന്റെ ഈ പ്രസംഗതിനു ഇടയിൽ തന്നെ ഓന്റെ കണ്ണ് മ്മളെ മുകതായിരുന്നു...അതോണ്ടന്നെ ഓനെ മൈൻഡ് ആക്കാതെ മ്മള് ഷെറിയോട് കത്തി അടിച്ചോണ്ട് ഇരുന്നു....
കുറച്ചു കഴിഞ്ഞപ്പോൾ ഓൻ മ്മളെ അടുതെത്തി.... അത് കണ്ട് മ്മള് ഓന്റെ മുകത്തെക്ക് നോക്കാതെ ബസ്സിനു വെളിയിൽ ഉള്ള പയ്യന്മാരെ നോക്കി കൊണ്ടിരുന്നു....
എത്ര നേരം ആയിട്ടും ഈ ചെക്കന്റെ ഒരു റസ്പ്പോണ്ട്സും കേൾക്കാതെ ആയപ്പോൾ മ്മള് വേഗം പുറത്തേക്ക് നോക്കിയിരുന്ന മ്മളെ തല ഉള്ളിലേക്ക് ഇട്ടു നോക്കി....
മ്മള് തിരിഞ്ഞതും മ്മളെ തൊട്ട് അടുത്തു നിൽക്കുന്ന മൊഞ്ചനെ കണ്ട് മ്മള് അടി മുടി വിയർക്കാൻ തുടങ്ങി......മ്മളെ തന്നെ കണ്ണിമ വെട്ടാതെ ഓൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ മ്മളെ തൊണ്ട കുഴി എല്ലാം വറ്റി വരണ്ട പ്രതീതി ആയിരുന്നു....
മ്മള് വേഗം മ്മളെ ബാസിത് കാകനെ നോക്കിയപ്പോൾ അവന്റെ ഫ്രണ്ട്സിനോട് കത്തി അടിച്ചു ഇരിക്കാണ്....ബസ്സിലുള്ള കുട്ടികൾ ആണേൽ ലഡ്ഡൂ തിന്നുന്ന തിരക്കിൽ ആണ്.... ഒരാൾ പോലും മ്മളെ നോക്കുന്നില്ല....
മ്മള് ഞെട്ടിതരിച്ചു മൂപ്പരെ നോക്കി ലഡ്ഡു വാങ്ങാൻ വേണ്ടി കൈ നീട്ടിയപ്പോൾ ചെക്കൻ മ്മളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു സൈറ്റ് അടിച്ചു തന്നു.... അതുംകൂടി കണ്ടപ്പോൾ മ്മളെ സകല കണ്ട്രോളും പോയി....
"ടോ.... താൻ ലഡ്ഡു തരാൻ വന്നതാണോ... അതോ വായി നോക്കാൻ വന്നതാണോ.... നാണം ഇല്ലല്ലോ.... നിക്കാഹ് കഴിഞ്ഞിട്ടും ഇങ്ങനെ വായി നോക്കി നടക്കാൻ മിസ്റ്റർ ആബിദ് അലി.... "
എന്നും പറഞ്ഞു മ്മള് ഓനെ നോക്കി കൊണ്ട് കണ്ണ് വിടര്ത്തിയപ്പോൾ ചെക്കൻ മ്മളെ നെറ്റി ചുളിച്ച് കൊണ്ട് നോക്കി...
മ്മള് അത് മൈൻഡ് ആക്കാതെ ആ ബോക്സിൽ നിന്നും ഒരു ലഡ്ഡു എടുത്തു.... ആ ലഡ്ഡു മാത്രേ ഇനി ആ ബോക്സിൽ ഉണ്ടായിരുന്നോള്ളൂ...മ്മള് അത് എടുത്തതും മ്മളെ കൈ അവന്റെ കയ്യിൽ ചെറുതായി ഒന്ന് തട്ടി....
ഇപ്പൊ തട്ടി പോവേണ്ടത് ആയിരുന്നു മ്മള്.... അത്രക്കും വലിയൊരു ഷോക്ക് ആണ് മ്മളെ കയ്യിലൂടെ പാസ് ചെയ്തു പോയത്.... ഓൻ മ്മളെയും ഓന്റെ കയ്യിനെയും മാറി മാറി നോക്കുന്നുണ്ട്....
മ്മള് അത് മൈൻഡ് ആക്കാതെ പുറത്തേക്ക് നോക്കി നിന്നു.....കുറച്ചു കഴിഞ്ഞു കാക ബസ് സ്റ്റാർട്ട് ആക്കിയപ്പോൾ ആണ് മ്മള് ഉള്ളിലേക്ക് നോക്കിയത്.....
ഓൻ പോയിട്ട് ഓന്റെ ഒരു പൊടി പോലും അവിടെ ഒന്നും കാണുന്നില്ല... മ്മള് ചുറ്റും നോക്കി കൊണ്ട് പുറത്തേക്ക് തല ഇട്ടപ്പോൾ ഓൻ ഉണ്ട് ഓന്റെ ചങ്ങായിന്റെ തോളിൽ കൈ ഇട്ട് നില്ക്കുന്നു.... മ്മളെ നോട്ടം കണ്ടപ്പോൾ തന്നെ ഓൻ മ്മക്ക് ഒന്ന് ഇളിച്ചു തന്നു...
സത്യം പറഞ്ഞാൽ ഓനെ കാണാൻ ആണ് മ്മള് നോക്കിയത് എങ്കിലും അത് കാണിക്കരുത് അല്ലോ....അതോണ്ടന്നെ ഓന്റെ ഇളി കണ്ടിട്ടും കാണാത്ത പോലെ വേറെ ആരെയോ തിരയുന്ന പോലെ അഭിനയിച്ചു.... ചെക്കനും മ്മളെ കൂടെ ചുറ്റു പാടും നോക്കുന്നുണ്ട്....
കുറച്ചു കഴിഞ്ഞപ്പോൾ മ്മള് ശോ കാണുന്നില്ലല്ലോ എന്നരീതിയിൽ ബസ്സിനു ഒരു കുത്ത് കൊടുത്തു അവിടെ ഇരുന്ന്.... ഇപ്പോയും ചെക്കൻ മ്മളെ നോക്കി അന്തം വിട്ട് നിലക്കാണ്....
മ്മള് ഇതൊക്കെ ആലോചിച്ചു പൊട്ടിചിരിക്കുമ്പോൾ ആണ് മ്മളെ തന്നെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകളെ കണ്ടത്.... അപ്പൊ തന്നെ മ്മള് ഡിസന്റ് ആയി....
" ഷെറി....ഇയ്യ് ലഡ്ഡു കഴിച്ചോ.... "
എന്ന് മ്മള് ചോദിച്ചപ്പോഴും പെണ്ണ് മ്മളെ തുറിച്ചു നോക്കാണ്....
"എന്താടി ഹംകെ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത്.... "
" കുറച്ചു മുന്പേ എന്തൊക്കെയാടി ഇവിടെ നടന്നത്....എന്തായിരുന്നു... അവൻ വരുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുന്നു... പുറത്തേക്ക് നോക്കുന്നു..... അവൻ പോയാലോ... പൊട്ടി ചിരിക്കുന്നു.... എന്താ ഇതിന്റെ ഒക്കെ അർത്ഥം.... "
ഓള് ചോദിച്ചത് കേട്ടെങ്കിലും കേൾക്കാത്ത പോലെ മ്മള് ലഡ്ഡു കഴിക്കാൻ വേണ്ടി ലഡ്ഡു എടുത്തതും മ്മള് ഞെട്ടി പോയി.... ഇതെന്താപ്പോ ലഡ്ഡുന്റെ ഷേപ്പ് ഇങ്ങനെ എന്ന് കരുതി മ്മള് ആ ലഡ്ഡു തിരിച്ചും മറിച്ചും നോക്കി....ന്നിട്ട് മ്മള് രൂക്ഷമായി ഷെറിയേ നോക്കി പേടിപ്പിച്ചു....
"ആരോടു ചോദിച്ചിട്ടാടി ഹംകെ എന്റെ ലഡ്ഡു കടിച്ചത്... അനക്കും ഒരു ലഡ്ഡു കിട്ടിയതല്ലേ.... പിന്നെ എന്തിനാ മ്മളെ ലഡ്ഡു കൂടി കഴിച്ചേ.... "
"ലടോ....ഞാനോ.... ഞാനൊന്നും നിന്റെത് കഴിചില്ല....."
"കള്ളം പറയണ്ട.... നീ തന്നെയാ കടിച്ചേ എന്നെനിക്കു അറിയാ....ദേ ഷെറി...ഇനിയും നുണ പറഞ്ഞാൽ ഉണ്ടല്ലോ.... അന്നേ ഞാൻ ഭിത്തിയിൽ പിടിച്ചു തൂക്കും.... "
"ആതെടി ഞാൻ തന്നെയാ കടിച്ചേ... എന്റെ ലഡ്ഡു പെട്ടന്ന് കഴിഞ്ഞു... നിന്റെത് ഇങ്ങനെ മല പോലെ നിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല...അതോണ്ട് നീ പുറത്തേക്ക് നോക്കിയ സമയത്ത് ഞാൻ അതിൽ നിന്നും ഒരു പീസ് കടിച്ചു.... "
"എടി ജന്തു... എനിക്ക് അപ്പയെ നിന്നെ ഡൌട്ട് തോന്നീക്ക്ണ്.....എന്നിട്ട് കഴിച്ചില്ല എന്നും പറഞ്ഞു ഓള് വലിയ പുണ്യാളത്തി ചമയാണ്....നോക്കികോടി.... ഇതിന് പകരം ഞാൻ വീട്ടുമേടി ഹംകെ.... "
എന്നും പറഞ്ഞു മ്മള് ബാക്കിയുള്ള ലഡ്ഡു തിന്നു.....
"എടി ഇനി ചിലപ്പോൾ ഇത് നിന്റെ മൊഞ്ചൻ കടിച്ചത് ആണെങ്കിലോ...."
"എന്ത്....എന്താ നീ പറഞ്ഞെ... അപ്പൊ നീയല്ലേ എന്റെ ലഡ്ഡുന്റെ പീസ് കടിച്ചത്.... "
"ഞാനൊന്നും അല്ല.... നേരത്തെ കഴിച്ചു എന്ന് ഞാൻ വെറ്തെ പറഞ്ഞതാ... എന്റെ ബലമായ സംശയം അത് അവൻ കടിച്ചത് ആകും എന്ന....
ഞാൻ എടുക്കുമ്പോൾ അതിൽ രണ്ടു ലഡ്ഡു ആയിരുന്നു ഉണ്ടായിരുന്നത്... പിന്നെ ഞാൻ ഒന്നെടുത്താൽ ബാലൻസ് ഒന്ന്.... അത് നിനക്കുള്ളതാണ് എന്നറിഞ്ഞു കൊണ്ട് അവൻ കടിച്ചു വെച്ചതാണെങ്കിലൊ.... "
ഓള് അത്രയും പറഞ്ഞു നിർത്തിയതും നേരത്തെ ഓൻ മ്മക്ക് ഇളിച്ചു കാണിച്ചു തന്നതാണ് ഓർമ വന്നത്.... അപ്പൊ അവൻ അറിഞ്ഞു കൊണ്ട് കടിച്ചതാണ്....ഓൻ അത്രയ്ക്ക് ആയോ.... നിക്കാഹ് കഴിഞ്ഞതാണ് എന്ന ബോധം പോലും അവനിക്ക് ഇല്ല....ബ്ലടി മൊഞ്ചൻ.... 😏
മ്മക്ക് പിന്നെ ഒരു കുഴപ്പം ഉണ്ട്....മധുര പലഹാരം എന്ത് കഴിച്ചാലും അപ്പൊ തന്നെ വെള്ളം കുടിക്കാൻ തോന്നും....ഒരു തുള്ളി വെള്ളം ബസ്സിൽ ആരുടെ കയ്യിലുo ഇല്ല.....അതൊണ്ടന്നെ മ്മളൊരു തീരുമാനം എടുത്തു....
"കാക.. ഒന്ന് വണ്ടി നിർതൊ... ഞാൻ കുറച്ചു വെള്ളം നിറചിട്ട് വരാം....ദാഹിക്കുന്നുണ്ട്.... "
കാക പിന്നെ പണ്ടേ മ്മളെ ബസ്സിലെ കുട്ടികളെ ചങ്കും കരളും കൊടലുo ആയോണ്ട് ഒരു സൈഡിൽ ബസ് നിർത്തി തന്നു.....
അങ്ങനെ ഞാനും ഷെറിയും കൂടി വെള്ളം നിറക്കാൻ ഇറങ്ങി.... മുന്പിൽ തന്നെ രണ്ടു വീട് ഒപ്പം നിൽക്കുന്നത് കണ്ടു.....രണ്ടും ഇരുനില വീട് ആണെങ്കിലും അതിൽ ഏറ്റവും ചെറിയ വീട്ടിലേക്കു കയറി ഞങ്ങൾ അടുക്കള ഭാഗതേക്ക് ചെന്നു....
അവിടെ ഒന്നും ആരെയും കണ്ടില്ല.... പോരാത്തിനു എത്ര വിളിച്ചിട്ടും ആരും വിളി കെട്ടില്ല..... അതുകൊണ്ട് തന്നെ മ്മള് മറ്റേ വീട്ടിലേക്ക് കയറി ചെന്നു....
"താത്ത.... കുറച്ചു വെള്ളം നിറച്ചു തരോ.... "
എന്ന് മ്മള് അവിടെ ഉള്ള ഒരു താത്തനോട് ചോദിച്ചപ്പോൾ ഓര് മ്മളെ അടുത്തേക്ക് വന്നു....
"ആാഹ്.....നിറച്ചു തരാലോ...ഇങ്ങട്ട് അകത്തേക്ക് കയറി കോളി കുട്ട്യാളെ....ചായ കുടിച്ചിട്ട് പോവാം.... "
"അല്ലൊഹ്. താത്ത നേരമില്ല.... ബസ് ഡ്രൈവർ അവിടെ കാത്തു നിലക്കാണ്.... ദാഹിചപ്പോൾ കയറിയതാണ്....."
അപ്പൊ ആ താത്ത ചിരിച്ചു കൊണ്ട് മ്മളെ കുപ്പി വാങ്ങി ഫ്രിട്ജിൽ നിന്നും വെള്ളം എടുത്ത് നിറച്ചു തരാൻ തുടങ്ങി....
"ഉമ്മാ.....ചായ എവിടെ....!!!"
എന്നും ചോദിച്ചു പെട്ടന്നാണ് ഒരാൾ അടുകളയിലേക്ക് കയറി വന്നത്..ഞങ്ങളെ അവിടെ കണ്ടതും അയാള് ഞെട്ടി കൊണ്ട് ഞങ്ങളെ നോക്കുന്നുണ്ട്.... ഷെറിയാണെൽ മ്മളെ കയ്യിൽ തോണ്ടി കളിക്കാണ്.....
മ്മള് അതൊന്നും ശ്രദ്ധിക്കാതെ മ്മളെ മൊഞ്ചനെ തന്നെ നോക്കി നിലക്കാണ്.... ചെക്കനെ കുറച്ചു നേരം മുന്ബല്ലേ ഞങ്ങൾ കണ്ടത്....
ഇത്ര പെട്ടന്ന് ചെക്കൻ ഡ്രസ്സ് മാറിയോ....തുണിയും ട്ടി ഷർട്ടും ചെക്കൻ നല്ല മാച്ച് ഉണ്ട്....
"മോളെ ഫറൂ.....നീ അബിക്ക് ഒരു ഗ്ലാസ് ചായ എടുത്ത് കൊടുത്തെ..... "
എന്ന് ആ ഉമ്മ പറഞ്ഞപ്പോൾ ആണ് അടുകളയിലേക്ക് വേറെ ഒരാൾ കൂടി കയറി വന്നത്..... കയ്യിലും കഴുത്തിലുo ഉള്ള സ്വര്ണം കണ്ടപ്പോൾ തന്നെ മനസ്സിലായി പുതുതായി വന്ന മരുമകൾ ആണെന്ന്..... അപ്പൊ ഇതാണ് മ്മളെ മൊഞ്ചന്റെ വൈഫ്.....
മുകത്ത് നല്ലൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു ആ ഉമ്മയും മോളും ഞങ്ങളോട് ഓരോന്ന് ചോദിച്ചു.... മ്മള് ആണേൽ ആ മൊഞ്ചനെ മൈൻഡ് ആക്കാതെ അവരോടു കത്തി അടിച്ചിരുന്നു....
വെള്ളം എല്ലാം നിറച്ചു തന്നു അവരോടു രണ്ടു നന്ദി വാക്ക് പറഞ്ഞു മ്മള് അവിടെന്ന് വേഗം ഇറങ്ങി.... സിറ്റൗറ്റിലെ സൈഡിൽ എത്തിയപ്പോൾ കണ്ടു മൊഞ്ചൻ അവിടെ ഇരുന്ന് ഫോണിൽ കളിച്ചു കൊണ്ട് ചായ കുടിക്കുന്നത്...
🎶അവളെന്തിനാണാവോ....എന്നെ ഇങ്ങനെ നോക്ക്ണത്....
ആ കൺകളിൽ എന്തോ ഒരു സൂത്രം ഒളിപ്പിച്ചത്..... 🎶
എന്ന പാട്ട് ഉച്ചത്തിൽ ഇട്ട് കൊണ്ട് ഇരിക്കാണ് മൂപ്പര്....
മ്മള് അങ്ങോട്ട് മൈൻഡ് ആക്കാതെ നടക്കുമ്പോൾ ആണ് പോർചിൽ നിർത്തിയിട്ട അവന്റെ ബൈക്ക് കണ്ടത്.... ശെടാ.... വരുമ്പോൾ ആ പോർചിലേക്ക് ഒന്ന് നോക്കി ഇരുന്നേൽ ഈ ഒരു കൂടി കാഴ്ച ഒഴിവക്കാം ആയിരുന്നു....
"നൂഹാ.....ഇക്ക തന്ന ലഡ്ഡു കഴിച്ചോ... അതിൽ ചെറിയൊരു സൂത്രം ഞാൻ ചെയ്തിരുന്നു.... അത് കണ്ടോ പെണ്ണെ നീ....."
ഓൻ ബാക്കിൽ നിന്നും അത് പറഞ്ഞപ്പോൾ ലഡ്ഡുവിൽ കടിച്ചത് ഓൻ ആണെന്ന് മ്മക്ക് ഉറപ്പായി....
ബാക്കിലേക്ക് തിരിഞ്ഞ് നോക്കി...
"പോടാ പട്ടി....." എന്നും പറഞ്ഞു ഷെറി
യുടെ കയ്യും പിടിച്ചു മ്മള് പേരും ഓട്ടം ഓടി.....
ബസ്സിൽ എത്തിയപ്പോൾ ആണ് ഓൻ മ്മളെ പേരാണല്ലോ മ്മളെ വിളിച്ചത് എന്ന് ഓർമ വന്നത്.....ആ താത്താക്ക് പറഞ്ഞു കൊടുത്തപ്പോൾ ആ മൊഞ്ചനും ഉണ്ടായിരുന്നില്ലേ അടുക്കളയിൽ... അപ്പൊ കേട്ടിട്ടുണ്ടാവും...
അങ്ങനെ മ്മള് ബസ്സിൽ വെച്ചു വീണ്ടും ഒരു പ്രാവശ്യം കൂടി പ്രതിക്ഞ എടുത്തു ആ മൊഞ്ചനെ ഇനി നോക്കില്ല എന്ന്....
അവനെ ഒരു ബ്രോ ആയെ കാണോള്ളൂ എന്ന്.....അവനും മ്മളോട് കുറച്ചു ഓവർ സ്വാതന്ത്ര്യം എടുക്കുന്ന പോലെ.... ചിലപ്പോ അതൊരു സിസ്റ്റർ എന്ന നിലയിലാണെങ്കിലൊ.....
അങ്ങനെ വീണ്ടും ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേ ഇരുന്ന്....പിനീട് അവന്റെ വഴിയിൽ എത്താറാവുമ്പോൾ മ്മള് കണ്ണും അടച്ചു ഇരിക്കും....എന്നിട്ട് അവന്റെ വഴി കഴിയുമ്പോൾ പറയണം എന്ന് മ്മള് ഷെറിയോട് പറയും....
അങ്ങനെ ഇരിക്കേ ഒരു ദിവസം ആശുനോട് കത്തി അടിച്ചോണ്ട് വരുവായിരുന്നു.....ഓള് ഇറങ്ങാനായി എന്ന് പറഞ്ഞപ്പോൾ ആണ് മൊഞ്ചന്റെ നാട് എത്തിയ വിവരം മ്മള് അരിഞ്ഞത്....
കുറെ ആയില്ലേ മൊഞ്ചനെ കണ്ടിട്ട്.... അപ്പൊ ഓനെ കാണാൻ മ്മക്കും ഒരു പൂതി....
"ആശു.... ഒന്ന് മുന്പിൽന്ന് മാറട.... മ്മളെ മൊഞ്ചൻ ഉണ്ടോ അവിടെന്ന് നോകട്ടെ.... "
"ആരെ.... ആബിദ് കാകനെയാണോ നോക്കുന്നെ.... "
"ഹാ....അനക്ക് അറിയോ മൂപ്പരെ... "
"പിന്നല്ലാണ്ട്..... ഞങ്ങളെ നാട്ടുകാരനല്ലേ.... അപ്പൊ അറിയാണ്ട് ഇരിക്കോ.... എന്തെ പെണ്ണെ മൂപ്പരെ നോക്കാൻ അനക്ക് പ്ലാൻ ഉണ്ടോ...."
"ആലോജന ഇല്ലാതെ ഇല്ല... ഇനി ഇപ്പൊ നോക്കിയിട്ടും വല്യ കാര്യം ഒന്നൂല്ല.... മൂപ്പരെ നിക്കാഹ് കഴിഞ്ഞതല്ലേ.... "
*ആരെ ആബിദ് കാകന്റെ യോ....മൂപ്പരെ കല്യാണം കഴിഞ്ഞിട്ടില്ല.... മൂപ്പരെ കാകന്റെ കല്യാണം ആണ് കഴിഞ്ഞത്....*
"എന്ത്.... ഓരേ കല്യാണം കഴിഞ്ഞിട്ടില്ലേ....😱"
"ഇല്ലടി പെണ്ണെ.... മൂപ്പരെ കാക അസ്റത് അലിയുടെ കല്യാണം ആണ് കഴിഞ്ഞത്.....രണ്ടാളെ കാണാനും ഒരേ പോലെയാ.... അതായിരിക്കും അനക്ക് മാറിയത്..... ഞാൻ പോവാണ് ട്ട....മ്മളെ സ്റ്റോപ്പ് എത്തി...."
എന്നും പറഞ്ഞു പെണ്ണ് പോയി.... മ്മള് അപ്പോൾ തന്നെ *എസ്* എന്നും പറഞ്ഞു സീറ്റിൽ കുത്തിയും അടിച്ചും കൊണ്ടിരുന്നു.... എല്ലാരും മ്മളെ നോക്കുന്നത് കണ്ടപ്പോൾ ആ ശ്രമം നിർത്തി...
പടച്ചോനെ.... മ്മള് കേട്ടതോന്നും മ്മക്ക് വിശ്വസിക്കാനെ പറ്റണില്ല.... അപ്പൊ മ്മളെ മൊഞ്ചന്റെ കല്യാണം കഴിഞ്ഞിട്ടില്ല....
എന്തൊക്കെയോ ഒരു ഫീലിംഗ്....അപ്പൊ ഇനി മൊഞ്ചനെ ധൈര്യമായി വായിനോക്കാം.... പോരാത്തതിന് ഒരു കൈ നോക്കുകയും ചെയ്യാം....❤😍
മ്മള് മൊഞ്ചന്റെ കാര്യവും ആലോചിച്ചു നിൽക്കുമ്പോൾ ആണ് മ്മക്ക് പെട്ടന്ന് ഒരാളെ ഓർമ വന്നത്... മ്മള് അപ്പൊ തന്നെ ബാഗ് എടുത്ത് അതിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്ത് ബദ്രകാലി ലൂകിൽ അയാളെ അടുത്തേക്ക് ചെന്നു...
മ്മളെ ഈ വരവ് പ്രതീക്ഷിച്ചത് കൊണ്ടാണ് തോന്നുന്നു മ്മളെ റിoശി സീറ്റിൽ നിന്നും നിരങ്ങി നിലത്തു എത്തിയിരിക്കുന്നു.... എന്നിട്ട് മ്മളോട് കൈ കൂപ്പി കാണിച്ചു..ഓളെ ഈ കാട്ടല് കണ്ടപ്പോൾ തന്നെ മ്മക്ക് ചിരി
വന്നീന്ന് 😝
"എന്താ ഹംകെ ഇയ്യ് പറഞ്ഞത്.... ആബിദ് ന്റെ engagement കഴിഞ്ഞു... ഇപ്പൊ അടുത്തു കല്യാണവും കഴിഞ്ഞു
അല്ലെ......"
"എടി സോറി.... ആൾ മാറിയതാടി. കാണാൻ രണ്ടാളും ഒരേ പോലെയാണ് എന്ന് പരഞ്ഞീലെ..... അതാണ് ആൾ മാറിയത്.... ഇനി ഇപ്പൊ അന്റെ മൊഞ്ചന് കൊഴപ്പം ഒന്നുമില്ലല്ലോ.... "
"മ്മക്ക് ഒരു ഹാപ്പി ന്യൂസ് കിട്ടിയതൊണ്ട് അന്നേ വെറ്തെ വിടുന്നു... "
എന്നും പറഞ്ഞു മ്മള് ഓൾക്ക് ഒന്ന് ചിരിച്ചു കൊടുത്തു....
ശോ.....ഇനി എന്നാ ചെക്കനെ ഒന്ന് കാണാ....ഇനി ഇപ്പൊ ചെക്കന്റെ വൈഫ് ആയി കേറാൻ ഒരു വേക്കൻസിയുണ്ട്... സമയം കിടക്കല്ലേ നോക്കാം.... 😝
പിന്നീട് അവിടെന്ന് തുടങ്ങി മ്മളെ ആർത്തിയോടെ ഉള്ള വായി നോക്കൽ....പക്ഷെ വായിൽ നോക്കാനുള്ള മ്മളെ മൊഞ്ചനെ കാണേണ്ടേ....ചെക്കനെ പിന്നീട് അങ്ങോട്ട് കണ്ടിട്ടേ ഇല്ല....ആശുനോട് ചോദിച്ചാൽ ഓള് ഇടയ്ക്കു കാണാറുണ്ട് ബൈക്കിൽ പോകുന്നത് എന്ന് പറയും.....
അങ്ങനെ പ്ലസ് വൺ ലൈഫ് പെട്ടന്ന് അവസാനിച്ചു....ഒത്തിരി കടപ്പാട് ഉണ്ടായിരുന്നു പ്ലസ് വൺ ലൈഫിനോടും..... മ്മളെ മൊഞ്ചനെ മ്മളെ മുന്നിൽ എത്തിച്ചു തന്നതിനു....
പ്ലസ് ടു ആയതു കൊണ്ട് തന്നെ vacation ഒന്നും അധികം ഉണ്ടായില്ല.....ഒരുപക്ഷേ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ തന്നെ ആയിരുന്നു....
അങ്ങനെ പ്ലസ് ടു ലൈഫും തുടങ്ങി.... തുടങ്ങി എന്നല്ലാതെ മ്മക്ക് ഇത് വരെ ഒരു മെച്ചവും ഉണ്ടായില്ല....മൊഞ്ചനെ കാണാറില്ല എങ്കിലും അവന്റെ ചില കൂട്ടുകാരെ മ്മള് ഇടയ്ക്കു കാണാറുണ്ട്....
മൊഞ്ചനെ കുറിച്ച് ചോദിക്കണം എന്നുണ്ടേങ്കിലും ഓന്റെ ഫ്രണ്ട്സ് മ്മളെ മുകത്തെക്ക് ഒന്ന് നോക്കുന്നത് പോലും മ്മള് കണ്ടില്ല.... പകരം മ്മളെ അവൊഇട് ചെയ്യുന്ന പോലെയാണ് ഓരേ നോട്ടം....
ഇനി ചിലപ്പോൾ മ്മള് അറിയാതെ ഓന്റെ ലൈഫിൽ എന്തേലും നടന്നോ....അറിയില്ല..... എന്തോണ്ട ഇവരെന്റെ മുകത്തെക്ക് പോലും നോക്കാതെ.....
ഇനിയും മ്മളെ ചെക്കനെ കാണാതെ ജീവിക്കാൻ കഴിയുന്നില്ല എന്ന് മനസ്സിലായപ്പോൾ മ്മള് ഓന്റെ ഫ്രണ്ട്സിനോട് ഓനെ കുറിച്ച് ചോദിച്ചാലൊ എന്ന് കരുതി.... അതിനു വേണ്ടി ഇല്ലാത്ത ധൈര്യം വരെ മ്മള് ഉണ്ടാക്കി.... അതിനിടയിൽ ആണ് ആശുവിൽ നിന്നുള്ള വാക്കുകൾ ഞെട്ടിച്ചു കൊണ്ട് മ്മളെ കാതിൽ വന്നു പതിഞ്ഞത്......
മ്മളെ മൊഞ്ചൻ ആബിദ് കാകാന്റെ കല്യാണം കഴിഞ്ഞു. ഇപ്പൊ അവനും വൈഫും ഗൾഫിൽ സെറ്റിൽട് ആണെന്ന്..... അതുകൊണ്ടാണ് അവനെ ഇപ്പൊ കാണാത്തത് എന്നും.....
കേട്ടപ്പോൾ മനസ്സിന് താങ്ങാവുന്നത്തിലും അപ്പുറം ആയ ഒരു വാർത്ത ആയതു കൊണ്ട് തന്നെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ വീട്ടിൽ എത്തി റൂമിൽ കയറി സങ്കടം തീരുവോളo കരഞ്ഞു.....
എന്തിനാ അവനെ എന്റെ ജീവിതത്തിലെക്ക് കൊണ്ട് വന്നത്....ഒന്നും വേണ്ടിയിരുന്നില്ല.....അല്ലെങ്കിലും കൊതിക്കുന്നത് ലഭിക്കില്ലല്ലോ വിധിചതല്ലെ ലഭിക്കു.....
ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്നു ഒറ്റക്കാക്കി അവൻ പോയി... ഇനി തിരിചവൻ വരും എന്ന വിശ്വാസം എനിക്കില്ല... ഇത്രയും കാലം ഒരിക്കൽ എങ്കിലും കാണും എന്ന് വിശ്വസിച്ചു.... ഇപ്പൊ എല്ലാ പ്രതീക്ഷയും നഷ്ട്ടപെട്ടു ....
ഇനിയും അതോർത്തു സങ്കടപെട്ടാൽ മ്മക്ക് തന്നെയാണ് നഷ്ട്ടം..... എന്നാലും മനസെ... എന്തിനാ നീ അർഹിക്കാത്തതിനെ ആഗ്രഹിച്ചത്.... അതുകൊണ്ടല്ലേ ഇത്രയധികം സങ്കടം ഞാൻ അനുഭവിക്കേണ്ടി വന്നത്....
പിന്നീടുള്ള ദിവസങ്ങൾ എല്ലാം പെട്ടന്ന് കടന്നു പോയി.....ആ ദിവസങ്ങൾ മാസങ്ങളായും മാസങ്ങൾ വർഷമായും കഴിഞ്ഞു.....
ഇന്നു മ്മള് പ്ലസ് ടു എക്സാം കഴിഞ്ഞു ഇരിക്കാണ്.....ഇതിനിടയിൽ പലപ്രൊപോസലുകളും മ്മക്ക് വന്നെങ്കിലും ഒന്നിനും മ്മള് സമ്മതിച്ചില്ല..... പ്ലസ് ടു കയ്യട്ടെ എന്ന നിബന്ധനയും വെച്ചു....
ഇതിനിടയിൽ മ്മളെ ആശുന്റെ കല്യാണം ഉറപ്പിച്ചു.....അതിനുവേണ്ടി ഡ്രസ്സ് എടുക്കാൻ മ്മള് ടെക്സ്റ്റൈൽസിലെക്ക് ചെന്നപ്പോൾ ആണ് അപ്രതീക്ഷിതമായി അവിടെ വെച്ചു മ്മള് ഒരാളെ കണ്ടത്....
കയ്യിൽ ഒരു കുഞ്ഞിനെയും എടുത്ത് ഒപ്പം ഒരു പെണ്ണുമായി വരുന്ന എന്റെ മൊഞ്ചനെ......
എന്റെ മുന്നിലൂടെ അവൻ പാസ് ചെയ്തു പോയിട്ടും എന്നെ മുൻപ് കണ്ട പരിജയം പോലും അവന്റെ മുകത്തില്ല....
അവനെ കുറ്റം പറയാൻ കഴിയില്ല....ഹിജാബിൽ അല്ലാതെ എന്നെ ഇതുവരെ അവൻ കണ്ടിട്ടില്ല....അപ്പൊൾ അവന് മനസ്സിലായിട്ടുണ്ടാകില്ല ഞാൻ അവനെ പണ്ട് സ്നേഹിച്ച പെൺകുട്ടികളിൽ ഒരുത്തിയാണെന്ന്.....
വീണ്ടും അവന്റെ ഓർമ്മകൾ എന്നെ ചെക്കെരാൻ തുടങ്ങിയപ്പോൾ അതെല്ലാം നികത്താൻ എന്റെ കയ്യിൽ ഒരു മാർഗമെ ഉണ്ടായിരുന്നോള്ളൂ കല്യാണം.....അതുകൊണ്ട് തന്നെ ഇനി വരുന്ന കല്യാണത്തിന് എനിക്ക് സമ്മതം ആണെന്ന് ഉപ്പച്ചിയോട് പറഞ്ഞു...
പെട്ടന്ന് തന്നെ പെണ്ണുകാണലുo കഴിഞ്ഞു.....ചെക്കൻ സുന്ദരനാണ് ഗൾഫിൽ അക്കൗണ്ടന്റ ആയി വർക്ക് ചെയ്യുന്നു.....പക്ഷെ അപ്പോയും വിധി എനിക്ക് വില്ലനായി വന്നത് അവന്റെ പേരിലൂടെ ആയിരുന്നു.....*ആബിദ്*
മൊഞ്ചനെ മറക്കാൻ ശ്രമിക്കുവോളo അവന്റെ ഓരോ ഓർമ്മകൾ എന്നിലേക്ക് വീണ്ടും വരികയാണ്.... ഇതിന് മാത്രം അവൻ എന്റെ ജീവിതത്തിൽ എന്താണ് നല്കിയത്....
ഈ കല്യാണം തന്നെ ഏകദേശം ഉറപ്പിച്ച മട്ടായി.....ഇനി അവരുടെ വീട്ടിൽ നിന്നും പെണ്ണുങ്ങൾ വരുന്ന ചടങ്ങ് കൂടി ഉണ്ട്.... അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഉപ്പച്ചിയുടെ ഫോണിൽ സ്റ്റാറ്റസ് നോക്കി കൊണ്ടിരിക്കുകയായിരുന്നു.....
അപ്പോഴാണ് അതിൽ മ്മളെ പെണ്ണുകാണാൻ വന്ന ആബിദ്ന്റെ അക്കൗണ്ട് കണ്ട് അവന്റെ ഫോട്ടോ കണ്ടത്....ഓന്റെ സ്റ്റാറ്റസ് എന്താ എന്നറിയാൻ മ്മള് അത് ഓൺ ആക്കിയതും ആകേണ്ടി ഇരുന്നില്ല എന്ന് തോന്നിപോയി.....
🎶അവളെന്തിനാണാവോ....എന്നെ ഇങ്ങനെ നോക്ക്ണത്....
ആ കൺകളിൽ എന്തോ....ഒരു സൂത്രമോളിപ്പിച്ചത്....🎶
ആ പാട്ട് പാടിയതും മ്മളെ മൊഞ്ചനെ വീണ്ടും മ്മക്ക് ഓർമ വന്നു..... അതുകൊണ്ട് തന്നെ ഇനിയും ഈ ആബിദ് നെ തന്നെ ലൈഫ് പാർട്ട്‌നേർ ആയി സ്വീകരിച്ചാൽ മൊഞ്ചനെ ഓർമ വരും എന്നുള്ളത് കൊണ്ട് ഈ കല്യാണം വേണ്ട എന്ന് ഉപ്പാനോട് പറഞ്ഞു.....
പിറ്റേന്ന് ഉമ്മ വഴി ആണ് അറിഞ്ഞത് ഉപ്പ അവരോടു കല്യാണം വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് എന്ന്.....
വീണ്ടും കല്യാണ ആലോജന വന്നു....ഇത്തവനെയും മ്മളെ ഞെട്ടിച്ചു കൊണ്ട് മ്മളെ മൊഞ്ചന്റെ നാട്ടിൽ നിന്നായിരുന്നു കല്യാണമാലൊജന.....
പെണ്ണുകാണാൻ വന്ന ചെക്കനെ കണ്ടതും മ്മള് അതിലേറെ ഞെട്ടി....മ്മളെ മൊഞ്ചന്റെ കൂട്ടുകാരിൽ ഒരുത്തൻ.....ഓൻക്ക് മ്മളെ മനസ്സിലായിട്ടില്ല എങ്കിലും മ്മക്ക് ഓനെ നന്നായി മനസ്സിലായി.....
"സിയാദ്....അതായിരുന്നു അവന്റെ പേര്...."
ഇതും ഒരു നടക്കു പോവൂല എന്ന് കണ്ടതും എങ്ങനെ ഞാൻ ഉപ്പച്ചിയോട് ഇതിനെ കുറിച്ച് പറയും എന്ന് കരുതി താഴെക്ക് ചെന്നപ്പോൾ ആണ് ഉപ്പച്ചി ഫോണിൽ ആരോടോ സംസാരിക്കുന്നത് ഞാൻ കേട്ടത്.....
നല്ല ചെക്കനും കുടുംബക്കാറും ആണെന്നും അവര്ക്ക് എന്നെ ഇഷ്ട്ടമായിട്ടുണ്ട് എന്നും.....
ഇതൊക്കെ പറയുമ്പോൾ ഉപ്പാന്റെ മുകത്തുള്ള സന്തോഷം കണ്ടിട്ട് കല്യാണതിനു സമ്മതം അല്ലെന്നു പറയാൻ എനിക്ക് തോന്നിയില്ല.....
പിന്നെ എല്ലാം പെട്ടന്നായിരുന്നു.....മിട്ടായി കൊടുക്കലും ഡ്രസ്സ് എടുക്കാൻ പോകലും എല്ലാം വളരെ പെട്ടന്ന്.....അവസാനം കല്യാണത്തിൽ വന്നു നിന്നു.....
നാളെയാണ് കല്യാണം.....മറ്റൊരാളെ മഹറിനും മനസ്സിനും അവകാശിയാവാൻ പോകുന്ന ദിവസം.....എല്ലാരെയും സന്തോഷം കാണുമ്പോൾ പുറമേ ഞാനും സന്തോഷിച്ചു നടന്നു.... ഇത്രമാത്രം സങ്കടം തോന്നാൻ ഞാൻ ഇത്രയധികം അവനെ സ്നേഹിച്ചോ എന്ന് വരെ തോന്നി പോയി......
പിറ്റേന്ന് നിക്കാഹ് കഴിഞ്ഞു മെഹർ ചാർത്താൻ സിയാദ്ക്ക റൂമിലേക്ക് വന്നപ്പോൾ മ്മളൊന്നു ചിരിച്ചു കൊടുത്തു..... പിന്നീട് താഴെക്ക് നോക്കി കണ്ണടച്ച് നിന്നു.....തമാശയിൽ തോന്നിയ ഒരു അട്ട്രക്ക്ഷൻ എന്റെ ഹൃദയം നോവും വിധം എന്നാ കീഴടക്കിയത് എന്ന് എനിക്ക് ഇപ്പോയും അറിയില്ല....
അവനെ ഓർത്തു കണ്ണടച്ച് നിന്ന ഞാൻ അറിഞ്ഞു എന്റെ കഴുത്തിൽ മറ്റൊരാളെ മഹർ വീണത്.....
"ഇനി എന്റെ വായാടി മറിയം ഒന്ന് കണ്ണ് തുറന്നേ.....ഇക്ക ശെരിക് ഒന്ന് കാണട്ടെ....."
മ്മളെ ചെവിയൊരം വന്നത് പറഞ്ഞതും
നല്ല കേട്ട് പരിജയമുളള ശബ്ദമായി തോന്നിയതും മ്മള് പെട്ടന്ന് കണ്ണ് തുറന്ന് താഴ്ത്തിയിരുന്ന തല പൊന്തിച്ചു....
ഇതാ മ്മളെ മുന്നിൽ നില്ക്കുന്നു സാക്ഷാൽ ആബിദ് അലി എന്ന മ്മളെ മൊഞ്ചൻ.... ഓനെ കണ്ട shockil അന്തം വിട്ടു കൊണ്ട് ഓനെ നോക്കി നിൽക്കുമ്പോൾ ആണ് ചെക്കൻ മ്മളെ നോക്കി സൈറ്റു അടിച്ചത്.... പക്ഷെ മ്മള് ആണേൽ ഓനെ മുന്പിൽ കണ്ട shockil തന്നെ നിൽക്കുമ്പോൾ ആണ് മൊഞ്ചന്റെ ഉമ്മയും ഏട്ടന്റെ ഭാര്യയും പിന്നെ ഞാൻ അന്ന് ടെക്സ്റ്റ്‌ടൈൽസ് ഷോപ്പിൽ വെച്ചു കണ്ട പെണ്ണും കൂടി റൂമിലേക്ക് വന്നത്.....
ഉമ്മ വന്നുകൊണ്ട് എന്നെ കെട്ടിപിടിച്ചു മുത്തം കൊണ്ട് മൂടിയപ്പോയും മ്മള് അന്തം വിട്ടു നിൽക്കായിരുന്നു.....
"ദേ ഈ ചെക്കനാണ് എന്റെ മോളെ മുൻപിലേക്ക് കടന്നു ചെല്ലാൻ സമയം ആയില്ല എന്നും പറഞ്ഞു engagement നൊന്നും ഞങ്ങളെ ആരെയും ഇവിടേക്ക് പറഞ്ഞു അയച്ചില്ല....."
എന്നും പറഞ്ഞു ഉമ്മ മൊഞ്ചന്റെ കൈയിന് ഇട്ടോരു അടി കൊടുത്തപ്പോൾ ചിരിച്ചു കൊണ്ട് ഓൻ അത് വാങ്ങി.....
എല്ലാരും കൂടി മ്മളെ വട്ടം ഇട്ട് നിൽക്കുമ്പോൾ ആണ് മ്മളെ മൊഞ്ചൻ വന്നു മ്മളെ കൈ പിടിച്ചു മൂപ്പരെ അടുത്തേക്ക് വലിച്ചു....
"സ്നേഹപ്രകടനം ഒക്കെ പിന്നെ.... ആദ്യം ഓൾക്ക് സത്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കട്ടെ....ഇല്ലേൽ ഈ പെണ്ണ് ഇനിയും ഇത് പോലെ വണ്ടർ അടിച്ചു നിൽക്കേണ്ടി വരും..... "
എന്നും പറഞ്ഞു മൂപ്പര് മ്മളെ കൈ പിടിച്ചു നടന്നു.... നടക്കുമ്പോൾ മ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ഉണ്ട് മ്മളെ ഉപ്പച്ചി ഞങളെ രണ്ടു പേരെയും നോക്കി പുഞ്ചിരിക്കുന്നു.....ഉപ്പാക്ക് ചിരിച്ചു കൊടുത്തു മ്മളെ മൊഞ്ചന്റെ കൂടെ ഓന്റെ ബുള്ളെറ്റിൽ കേറി.....
ഈ രണ്ടു വർഷം കൊണ്ട് ചെക്കൻ ബൈക്ക് മാറ്റി ബുള്ളെറ്റ് എടുത്തു എന്ന് തോന്നുന്നു......
എന്നെയും കൊണ്ട് തുടങ്ങിയ യാത്ര അവസാനിച്ചത് ഒരു ബീച്ചിന്റെ മുന്നിൽ ആണ്.....ഇറങ്ങിയപ്പോൾ തന്നെ ആളുകൾ എല്ലാം ഞങ്ങളെ വേഷം കണ്ട് ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.....
ഞങ്ങൾ ആൾ ഒഴിഞ ഒരു ഭാഗത്തേക്ക് ചെന്നു.....
"മേര പ്യാരി വൈഫി....അനക്ക് ഒരു കാര്യം അറിയോ....അന്നേ എങ്ങനെ സ്വന്തം ആക്കാം എന്ന ബുദ്ധി മ്മക്ക് കിട്ടിയത് ഈ കടലിന്റെ മുന്നിൽ വെച്ചാണ്..... അതെ കടലമ്മക്ക് തന്നെ ഞാൻ നിന്നെ എന്റെ കൂടെ നിർത്തിച്ച് കാണിച്ചു കൊടുക്കാണ്.....
ഇനി സ്റ്റോറി....സത്യം പറയാലോ അന്റെ കണ്ണ് കണ്ടപ്പോൾ തന്നെ മ്മക്ക് അന്നേ ഇഷ്ട്ടായി..... പിന്നെ അന്ന് ബസ്സിൽ വന്നപ്പോൾ നീ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു നിക്കാഹ് കഴിഞ്ഞിട്ടും വായി നോക്കാൻ നാണം ഉണ്ടോ എന്ന്....
അന്ന് മ്മളും തീരുമാനിച്ചു ഇനി അന്നേ നിക്കാഹ് കഴിച്ചിട്ട് വായി നോക്കാം എന്ന്.... ഒരു സർപ്രൈസ് നിനക്ക് തരണം എന്നുണ്ടായിരുന്നു.... അതുകൊണ്ടാണ് പിന്നീട് നിന്റെ മുന്നിലേക്ക് വരാതെ ഇരുന്നത്.....
ആശു എന്റെ കൂട്ടുകാരന്റെ പെങ്ങൾ ആണ്.... അവള് മുഖേന എനിക്ക് നിന്റെ ഫോട്ടോ കിട്ടിയിരുന്നു.....പിന്നെ അവളോട് ഞാൻ പറഞ്ഞിട്ട് തന്നെയാണ് എന്റെ കല്യാണം കഴിഞ്ഞു എന്നവൾ നുണ പറഞ്ഞത്....
പിന്നെ വർഷങ്ങൾക്ക് ശേഷം നീ എന്നെ കണ്ടപ്പോൾ എന്റെ ഒപ്പം ഉണ്ടായിരുന്നത് എന്റെ ഒരേ ഒരു പെങ്ങളും കുട്ടിയും ആയിരുന്നു..... അപ്പൊ നീ വീണ്ടും തെറ്റ് ധരിച്ചു...പിന്നീട് നിനക്ക് കല്യാണം നോക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ എന്നെ കാലും മുന്പേ ഒരുത്തൻ നിന്നെ കാണാൻ വന്നു അതും എന്റെ പേരിൽ തന്നെ....
ഓനെ എങ്ങനെ ഒതുക്കും എന്ന് ആലോചിക്കുമ്പോൾ ആണ് നീയായിട്ടു തന്നെ ആ കല്യാണം വേണ്ട എന്ന് വെച്ചത്......
പിന്നെ സിയാദ് നെ പറഞ്ഞയച്ചു കള്ള കല്യാണ ആലോജനയുണ്ടാക്കി ഞാൻ.... പക്ഷെ നിന്റെ ഉപ്പാക്ക് എല്ലാം അറിയാമായിരുന്നു......
ഇതിന്റെ എല്ലാം ശ്രമതിനു ഒടുക്കം ഇന്നു ഇപ്പൊ ഇതാ നീ ഞമ്മളെ ബീവി ആയി മാറി....."
എന്നും പറഞ്ഞു നിർത്തി ഓൻ മ്മളെ തോളിലൂടെ കയ്യ് ഇട്ടപ്പോൾ മ്മള് ഓനെ തുറിച്ചു നോക്കി.......
"എനിക്കൊരു സർപ്രൈസ് തരാൻ ആയിരുന്നൊ എന്നെ കൊണ്ട് ഇത്രയും കാലം തീ തീറ്റിച്ചത്..... "
"ഏയ് അത് മാത്രം അല്ല.....നീ എന്റെ മുകത്ത് നോക്കി എന്നെ പോടാ പട്ടി എന്ന് വിളിച്ചില്ലേ അതിന്റെ ശിക്ഷയാനിത്....."
"യു......!!!"
എന്നും പറഞ്ഞു മ്മള് കൈ പൊന്തിച്ചു ഓനെ തല്ലാൻ നിന്നപ്പോൾ ചെക്കൻ മ്മളെ കൈ രണ്ടും പിടിച്ചു വെച്ചു ഓന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി.....
മ്മള് അപ്പോൾ തന്നെ ഓനെ തല്ലാതെ ഓന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നുപോയി......
"നീ ഞാൻ വിചാരിച്ചത്തിലെറെ വായാടിയാട്ടോ.....മൊഞ്ചത്തിയും...."
എന്ന് ഓൻ ഒരു കള്ളചിരിയാലെ മ്മളെ നോക്കി പറഞ്ഞപ്പോൾ മ്മള് ചിരിച്ചു കൊണ്ട് ഓന്റെ നെഞ്ചിലേക്ക് വീണു....
ഇത്രയും കാലം ഞാൻ അനുഭവിച്ച എല്ലാ വേദനകളും അവനെ കൂടുതൽ വരിഞ്ഞു മുറുകി കൊണ്ട് സന്തോഷ കണ്ണ് നീരാലെ ഞാൻ തീർത്തു......
ഇപ്പോയാണ് ശെരിക്കും ആ പേര് മാച്ച് ആയതു....
*നിക്കാഹ് കഴിഞ്ഞ മൊഞ്ചൻ*
( അവസാനിച്ചു)
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
ഇതൊരു റിയൽ സ്റ്റോറിയാണ് പക്ഷെ ഇപ്പോയും ഈ കഥ ഇങ്ങനെ നടന്നു പോവുന്നതിനാല് എന്ടിംഗ് മ്മള് ഉണ്ടാക്കിയതാണ്.....
പിന്നെ സ്റ്റോറി കുറച്ചു കൂടി മനോഹരം ആക്കാൻ മ്മള് ചില സന്ദര്ഭങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.....കഥാപാത്രങ്ങൾ സത്യമാണ്.....നായികയുടെ പേരും ഫാമിലി ബാക്ക്groundum മാറ്റിയിട്ടുണ്ട്.....
എന്തായാലും ഇഷ്ട്ടായാലും ഇല്ലേലും കമന്റ് അറിയിക്കാട്ടോ..☺☺
✍️ Sinu Sherin
Comments
Post a Comment