മുഹബ്ബത്തിൻ ഉറുമാൽ
ഫുൾ പാർട്ട്
ആരിഫ്ക്ക ഭയങ്കര ട്രാഫിക് ആണല്ലോ വണ്ടി ഓടിക്കുന്നതിനിടയിൽ ജിജോ പറഞ്ഞു...........
കുഴപ്പം ഇല്ലാ എനിക്കു 11:15ന് ആണ് ഫ്ലൈറ്റ് നീ തിരക്ക് പിടിച്ചു പോകേണ്ട സമയം 7:30 ആയിട്ടല്ലേ ഉള്ളു............
ആരിഫ് കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നു.......
ഷാർജയിൽ നിന്നും ദുബായ് എയർപോർട്ടിലേക്ക് പോയികൊണ്ടിരിക്കുക ആയിരുന്നു അവർ.......
ആരിഫിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു........
എന്താടാ ആരിഫെ ഇതു കൊച്ചു കുട്ടികളെ പോലെ........
ബാക്ക് സീറ്റിൽ ഇരുന്ന കരീംക്കാ അവനെ ആശ്വാസിപ്പിക്കാൻ വേണ്ടി പറഞ്ഞു.........
ഒന്നും അങ്ങോട്ട് മറക്കാൻ കഴിയുന്നില്ല കരീംക്കാ...............
മറക്കണം എല്ലാം മറക്കണം ജീവിതം എന്ന് പറഞ്ഞാൽ അങ്ങിനെ ആണ് മോനെ.മോളിൽ പടച്ചോൻ എന്ന് പറയുന്ന ഒരാളില്ലെ ഓൻ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കു........
ഓരോരുത്തർക്കും പടച്ചോൻ ഓരോന്ന് കണക്കാക്കിയിട്ടുണ്ട് അതു അങ്ങിനെ വരൂ........
വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ.........
വിധി അങ്ങിനെ ഒന്ന് ഉണ്ടോ കരീംക്കാ..........
അന്റെ ജീവിതത്തിൽ നീ ഒരിക്കലും ആഗ്രഹിക്കാത ജീവിതം ആയിരുന്നില്ലേ പ്രവാസ ജീവിതം.എന്നിട്ടും കാലം നിന്നെക്കൊണ്ട് തിരഞ്ഞെടുപ്പിച്ചില്ലേ ഈ ജീവിതം അതിനാണ് വിധി എന്ന് പറയുന്നത്.അതാണ് ജീവിതവും നമ്മൾ ആഗ്രഹിച്ചത് പോലെ നടക്കണം എന്ന് നമുക്ക് വാശിപിടിക്കാൻ സാധിക്കുമോ...........
അവന്റെ മുഖം അത് ഇപ്പോഴും എന്റെ കണ്മുന്നിൽഉണ്ട്.അവൻ പറഞ്ഞ വാക്കുകൾ അതിപ്പോഴും എന്റെ കാതിൽ മുഴങ്ങി കൊണ്ടിരിക്കുകയാണ്.......
എത്ര മറക്കാൻ ശ്രമിചാലും പറ്റുന്നില്ല........
ആരിഫ് പറഞ്ഞു
ഒന്നും മനസ്സിൽ ആവാതെ ജിജോ കരീംക്കാനെയും ആരിഫിനെയും നോക്കി.......
ആരിഫ്ക്ക അഞ്ചു മാസം ആയി ഞാൻ നിങ്ങളുടെ കൂടെ കൂടിയിട്ട്.......
എന്താ ആരിഫ്ക്കന്റെ പ്രശ്നം......
എന്തിനാ ആരിഫ്ക്ക നാട്ടിൽ പോകുന്നത്........
ഒരു കാര്യം ഉറപ്പാണ് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തം നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.ജിജോ പറഞ്ഞു...........
ആരിഫ് ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു.........
അവന്റെ മനസ്സിലൂടെ പഴയകാര്യങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു..........
ആരിഫ്ക്ക എന്നോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറയിൻ.നമ്മുടെ ഉള്ളിലെ സങ്കടം മറ്റൊരാളോടു ഷെയർ ചെയ്താൽ നമുക്ക് കുറച്ചു ആശ്വാസം കിട്ടും.........
നാളത്തെ ദിവസം എന്റെ അല്ല ഞങളുടെ ജീവിതത്തിലേ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത സംഭവം നടന്ന ദിവസം.അത് നടന്നിട്ട് നാളെക്ക് 5 വർഷം തികയുകയാണ്....
നാളെ ഞങ്ങൾ ഓനെ കാണാൻ പോവുകയാണ്.ലോകത്തിന്റെ ഏത് കോണിൽ ആയാലും ഞങ്ങൾ നാളെ ഒത്തുചേരും എന്നിട്ട് അവനെ കാണാൻ പോകും.ആരിഫ് പറഞ്ഞു.........
ആരെ കാണാൻ.എന്താ ഇങ്ങളെ ജീവിതത്തിൽ സംഭവിച്ചത്.........
ഒന്നു തെളിച്ചു പറയിൻ........
ഞങ്ങൾ മൂന്നു പേര് ആയിരുന്നു ഞാനും സബീലും ശിഹാബും..............
ഓർമവെച്ച നാൾ മുതൽ ഉള്ള കൂട്ട് ആയിരുന്നു ഞങ്ങൾ .ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചു വളർന്നവർ..........
മൂന്നു ശരീരവും ഒരു മനസ്സും അതായിരുന്നു ഞങ്ങൾ .......
ഞങ്ങൾ ഡിഗ്രി അവസാന വർഷം ആയിരുന്നപ്പോൾ കോളേജിൽ വെച്ച് അടി ഉണ്ടായി.ആ അടിയിലൂടെ ഞങ്ങൾക്കിടയിൽ നാലാമതു ഒരാൾ കൂടി വന്നു...........
അതാരാ നാലാമത് ഒരാൾ ജിജോ ചോദിച്ചു......
ദേവൻ അതായിരുന്നു ചേട്ടായിയുടെ പേര്.സഖാവ് രാജന്റെ മകൻ സഖാവ് ദേവൻ...........
ചേട്ടായിയൊ....?ഒരുപാട് പ്രായം ഉള്ള ആളാണോ ഇടക്ക് കയറി ജിജോ ചോദിച്ചു.......
ഇല്ലെടാ ഞങ്ങൾ തമ്മിൽ 4 വയസിന്റെ വിത്യാസം ഉണ്ടായിരിക്കും.പക്ഷെ ഞങ്ങൾക്ക് ചേട്ടായി എന്ന് വിളിക്കാൻ ആയിരുന്നു ഇഷ്ട്ടം
ഞങ്ങൾ പഠിച്ച കോളേജിൽ ഒന്നാംവർഷം ഡിഗ്രിക്ക് ചേട്ടായിയുടെ അനിയത്തിയും ചേർന്നു........
ഞങ്ങൾ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചു ഇറങ്ങുംബോൾ ആണ് ചേട്ടായിയുടെ അനിയത്തി നീതു കരഞ്ഞു കൊണ്ടു പോകുന്നത് സബീൽ കണ്ടത്........
ടാ......
നീതു അല്ലെ അതു........
നീതുവോ......?
ഏത് നീതു.......? ശിഹാബ് ചോദിച്ചു........
നമ്മുടെ സഖാവിന്റെ പെങ്ങൾ സബീൽ പറഞ്ഞു............
ഏത് സഖാവിന്റെ?ആരിഫ് ചോദിച്ചു
നീതു മെഡിക്കൽസ് നടത്തുന്ന സഖാവിനെ നിങ്ങൾക്ക് അറിയൂല........
ആ ഇപ്പോൾ മനസ്സിലായി........
വാ എന്തോ പ്രശ്നം ഉണ്ട് ചോദിച്ചു നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ അവളുടെ അടുത്തേക്ക് പോയി.........
നീതു.......
സബീൽ അവളെ വിളിച്ചു......
എന്താ പ്രശ്നം നീ എന്തിനാ കരയുന്നതു.........
ഞങ്ങൾ ക്ലാസ്സിലേക്ക് പോകുമ്പോൾ മൂന്നു ചേട്ടൻമാര് വന്നു ഇവളുടെ ഷാൾ എടുത്തു കൊണ്ടു പോയി.ഷാൾ തരണം എങ്കിൽ കിസ്സ് തരണം എന്ന് പറഞ്ഞു.പ്രിൻസിപ്പളിനോട് കംപ്ലയിന്റ് ചെയ്യും എന്ന് പറഞ്ഞപ്പോൾ ഇവളുടെ കഴുത്തിനു പിടിച്ചു കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി പറഞ്ഞു.............
ഏതാണ് ആ ചേട്ടൻമാർ കാണിച്ചു തായോ എന്ന് പറഞ്ഞു ഞങ്ങൾ അവരുടെ കൂടെ ചെന്നു.......
നേരെ ചെന്നത് കോളേജ് ഗ്രൗണ്ടിലേക്ക് ആയിരുന്നു..............
ഗ്രൗണ്ടിൽ ബൈക്കിന്റെ മുകളിൽ നീതുവിന്റെ ഷാൾ തലയിൽ ചുറ്റി അവൻ ഇരിക്കുന്നുണ്ടായിരുന്നു.....
അതു അവൻ ആയിരുന്നു......
K.D.P.I എന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി
ഖാലിദ് സാഹിബിന്റെ മകൻ മുനാഫ്...........
കൂടെ ഉളളത് അവന്റെ കസിൻ മുനവ്വറും പിന്നെ ജാബിറും...........
മച്ചാനെ ഇവൻമാർ ആയിരുന്നോ ആ ചേട്ടൻമാർ ഇനി എന്താചെയ്യാ സബീൽ ചോദിച്ചു.......
എന്തായാലും വാ നമുക്ക് ഓനോട് ഒന്ന് ചോദിച്ചുനോക്കാം ആരിഫ് പറഞ്ഞു.......
ടാ കുറച്ചു ദിവസം മുന്നേ ഇവന്റെ ഉപ്പയും ഇവളുടെ ചേട്ടനും വാക്ക് തർക്കം ഉണ്ടായതാണ്.അതിന്റെ ചൊരുക്ക് തീർക്കാനവും ഇവൻ ചെയ്തത് ഇത് കോളേജിലേ പ്രശ്നം അല്ല രാഷ്ട്രീയ പ്രശ്നം ആണ് നമ്മൾ ഇടപെടണോ ശിഹാബ് ചോദിച്ചു ........
നിങ്ങൾ ഇവിടെ നിന്നാൽ മതി ആരിഫ് നീതുവിനോട് പറഞ്ഞു......
വാടാ എന്ന് പറഞ്ഞു ആരിഫ് നടന്നു.ആരിഫിന്റെ പിന്നാലെ സബീലും ഷിഹാബും നടന്നു..........
മുനാഫെ നമ്മൾ ഇവിടെ പഠിക്കാൻ വന്നതല്ലേ.നമ്മൾ തന്നെ നമ്മുടെ കോളേജിൽ പഠിക്കുന്ന കുട്ടിയോട് മോശമായി പെരുമാറുന്നത് ശരിയല്ലല്ലോ.നീ ആ ഷാൾ അവൾക്കു തിരിച്ചു കൊടുക്കണം ആരിഫ് പറഞ്ഞു..........
നീ യൊക്കേ എന്റെ സ്വഭാവം നന്നാക്കാൻ വന്നതാണോ.കൂടുതൽ ഷൈൻ ചെയ്യാതെ മക്കൾ സ്ഥലം വിടാൻ നോക്ക് എന്ന് പറഞ്ഞു ആരിഫിനെ അവൻ ഒന്ന് തള്ളി...........
മുനാഫെ ദേഹത്തു തൊട്ടു കളിക്കണ്ട എന്ന് പറഞ്ഞു സബീൽ മുന്നിലേക്ക് വന്നു നിന്നു............
ദേഹത്തു തൊട്ടു കളിച്ചാൽ നീ യൊക്കെ എന്ത് ചെയ്യും എന്ന് പറഞ്ഞു ഒരു ചവിട്ട് ആയിരുന്നു മുനാഫ് സബീലിന്റെ നെഞ്ചതേക്ക്
മുനാഫ് ചവുട്ടിയതും സബീൽ പുറകിലേക്ക് വീണു.......
അതു കണ്ട ആരിഫ് മുനാഫിനെ തിരിച്ചു ചവുട്ടി.......
ചവുട്ട് കിട്ടിയതും മുനാഫ് ചെന്ന് വീണത് ബൈക്കിന്റെ മുകളിൽ ആയിരുന്നു.ബൈക്കും മുനാഫും താഴെ വീണു......
താഴെ വീണ മുനാഫ് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ ആരിഫ് അവന്റെ മേൽ കയറിഇരുന്നു.............
അതു കണ്ട മുനവ്വറും ജാബിറും ആരിഫിന്റെ നേർക്കുവന്നതും അവരെ ഷിഹാബും സബീലും നേരിട്ടു.............
ക്യാമ്പസ് മൊത്തം അവരുടെ അടികണ്ടു കൊണ്ടിരിക്കുകആയിരുന്നു........
അടികിട്ടി തളർന്നു കിടക്കുക ആയിരുന്നു മുനാഫും, മുനവ്വറും,ജാബിറും......
ശിഹാബ് ചെന്ന് മുനാഫിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.അവന്റെ കൈപിടിച്ചു പുറകിലേക്ക് ഒറ്റത്തിരി ആയിരുന്നു.വേദന കൊണ്ടു മുനാഫ് കരയാൻ തുടങ്ങി.......
ശിഹാബ് നീതുവിന്റെ ഷാൾ കൊണ്ട് മുനാഫിന്റെ കൈ രണ്ടും പുറകിൽ ആക്കി കെട്ടി.എന്നിട്ട് ബലമായി പിടിച്ചു നിന്നു......
താഴെ കിടന്നിരുന്ന ഒരു കല്ല് എടുത്തു ആരിഫ് അവന്റെ അടുത്തേക്ക് ചെന്ന്.....
നിനക്കിനി കിസ്സ് വേണ്ടേ.ഇന്നാ പിടിചോ എന്ന് പറഞ്ഞു അവന്റെ ചുണ്ടിന്റെ മുകളിൽ കല്ല് കൊണ്ട് ഉരച്ചു. അവന്റെ ചുണ്ട് പൊട്ടി രക്തം
ഒലിക്കുന്നുണ്ടായിരുന്നു.നിനക്കിനി കിസ്സ് ചെയ്യണം എന്ന് തോന്നുകയാണെങ്കിൽ ആദ്യം ഇതു ഓർമ്മവരണം കേട്ടോടാ അതും പറഞ്ഞു അവന്റെ കയ്യിലെ കെട്ടഴിച്ചു ഷാളുമായി അവർ നീതുവിന്റെ അടുത്തേക്ക് ചെന്നു.ആരിഫ് അവൾക്ക് ഷാൾ കൊടുത്തു........
ഈ സംഭവതിൽ ഞങ്ങൾക്ക് രണ്ട് മാസത്തെ സസ്‌പെൻഷൻ കിട്ടി......
പതിവ് പോലെ അന്നും വൈകുന്നേരം ആലിൻ ചുവട്ടിൽ ഞങ്ങൾ ഒത്തുചേർന്നു.......
ടാ ഇനിഎന്താ ചെയ്യാ സബീൽ ചോദിച്ചു......
രണ്ട് മാസം വീട്ടിൽ ഇരിക്കാം അല്ലാതെ എന്ത് ചെയ്യാൻ ആണ് ആരിഫ് പറഞ്ഞു......
നിനക്കതു പറയാം വീട്ടിൽ ആറിഞ്ഞാലുള്ള അവസ്ഥ ഉണ്ടല്ലോ ആലോചിക്കാനും കൂടി വയ്യാ ശിഹാബ് പറഞ്ഞു..............
നിനക്ക് മാത്രമേ വീടൊള്ളു.ഞങ്ങൾക്കൊന്നും വീടില്ലേ എന്റെ വീട്ടിൽ അറിഞ്ഞാൽ ഉപ്പ എന്നെ ചവിട്ടി പുറത്താക്കും.ഉപ്പയാണെങ്കിൽ നാട്ടിലും ഉണ്ട് ആരിഫ് പറഞ്ഞു.........
ഏത് സമയത്തു ആണാവോ ഇതിൽ ചെന്നു ഇടപെടാൻ തോന്നിയത് ശിഹാബ് പറഞ്ഞു.........
ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ.സസ്‌പെൻഷൻ പിൻവലിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ അതു ആലോചിക്കൂ.ആരെ കണ്ടാൽ ആണ് സസ്‌പെൻഷൻ
പിൻവലിക്കാൻ പറ്റുക എന്നറിയോ സബീൽ ചോദിച്ചു.............
ആരെപോയി കാണാൻ.അങ്ങിനെ കാണാൻ പറ്റിയ വല്ല ആൾക്കാരെ പരിചയവും ഇല്ലാ.തല്ലിയതു ആണെങ്കിൽ മുനാഫിനെയും ഏത് വഴിക്ക് ആണ് പണി വരിക എന്നറിയില്ല...........
പടച്ചോനെ കാത്തോളണേ...
ശിഹാബ് പറഞ്ഞു...
പെട്ടെന്നു ആണ് ആരിഫിന്റെ ഷോൾഡറിൽ ആരോ ഒരാൾ കൈ വെച്ചത്.......
പെട്ടെന്ന് ആരിഫ് തിരിഞ്ഞു നോക്കി.........
അത് ദേവൻ ആയിരുന്നു.....
സഖാവ് ആയിരുന്നോ......
എന്താ പേടിച്ചു പോയോ.....
ഹേയ്..... ഇല്ല........
ഇന്ന് കോളേജിൽ ഉണ്ടായ സംഭവം ഞാൻ അറിഞ്ഞു........
എന്റെ പെങ്ങളെ സഹായിച്ചവരല്ലേ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി അതാ വന്നത്.....
നാളെ നിങ്ങൾ കോളേജിലേക്ക് വരില്ലേ നമുക്ക് അവിടെ വെച്ച് കാണാം......
കോളേജിലേക്കോ ഞങ്ങളോ.........
രണ്ട് മാസത്തെ സസ്‌പെൻഷൻ കിട്ടി ഞങ്ങൾക്ക് അതു സഖാവ് അറിഞ്ഞില്ലേ.ശിഹാബ് പറഞ്ഞു..........
ഞാൻ അറിഞ്ഞു.പക്ഷെ നിങ്ങൾക്ക് സസ്‌പെൻഷൻ ഒന്നും കിട്ടില്ല ആ കാര്യം ഞാൻ നോക്കികൊള്ളാം നിങ്ങൾ പതിവ് പോലെ കോളേജിലേക്ക് വാ ഞാൻ അവിടെ ഉണ്ടാകും........
അപ്പോൾ ശരി നാളെ കോളേജിൽ കാണാം എന്ന് പറഞ്ഞു ദേവൻ പോകാൻ തുടങ്ങിയതും ആരിഫ് ചോദിച്ചു സഖാവ് എങ്ങോട്ടാ.......
ഖാലിദ് സാഹിബിനെ ഒന്ന് കാണണം അങ്ങോട്ട് പോവാണ്.ദേവൻ പറഞ്ഞു.........
എന്നാൽ ഞങ്ങളും വരട്ടെ
ആരിഫ് ചോദിച്ചു......
ദേവൻ ഒന്ന് ആലോചിച്ചതിന് ശേഷം പറഞ്ഞു വരണം എന്നുണ്ടെങ്കിൽ പോരെ......
സബീലും ഷിഹാബും ഒരു ബൈക്കിലും,ദേവനും ആരിഫും ദേവന്റെ ബൈക്കിലും ആയിരുന്നു.
ഞങ്ങൾ നേരെ പോയത് ഖാലിദ് സാഹിബിന്റെ വീട്ടിലേക്കു ആയിരുന്നു........
ഗേറ്റ് തുറന്നു കിടക്കുക ആയിരുന്നു അവർ അകത്തേക്ക് കടന്നു.......
ഖാലിദ് സാഹിബ് വീടിന്റെ ഉമ്മറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു.....
കൂടെ വേറെ രണ്ട്മൂന്ന് പേരും ഉണ്ടായിരുന്നു........
ദേവനെ കണ്ടതും ഖാലിദ് സാഹിബ് ചോദിച്ചു എന്താ ദേവ ഈ സമയത്തു ഈ കുട്ടികളും ആയിട്ട്.....
ഇന്ന് കോളേജിൽ ഉണ്ടായ സംഭവം സാഹിബ് അറിഞ്ഞിട്ടുണ്ടാകും അല്ലോ........
ഏതോ നായിന്റെ മക്കൾ എന്റെ മോനെ തല്ലി അവർക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്.........
സാഹിബെ ഇങ്ങളെ മോൻ
എന്റെ പെങ്ങളോട് മോശമായി പെരുമാറി.അത് കണ്ട കോളേജിലേ പിള്ളേര് ഇങ്ങളെ മോനെ തല്ലി.ഇങ്ങൾക്കും ഉണ്ട് പെണ്മക്കൾ നമ്മൾ തമ്മിൽ രാഷ്ട്രീയ അഭിപ്രായവിത്യാസം ഉണ്ട് അതിന്റെ പേരിൽ ഇങ്ങളെ പെണ്മക്കളോട് ഞാൻ ഇന്ന് വരെ മോഷംആയിട്ട് പെരുമാറിയിട്ടില്ല തിരിച്ചു ഇങ്ങളും ചെയ്തിട്ടില്ല.പക്ഷെ ഇങ്ങളെ മോൻ അതു ചെയ്തു..............
കോളേജിൽ ഉണ്ടായ പ്രശ്നം അതു ഇവിടെ അവസാനിച്ചു.ഇതിന്റെ പേരിൽ ആ ചെക്കന്മാർക്ക് ഒന്നും സംഭവിക്കരുത് ഇതു പറയാൻ വേണ്ടിയാണ് ഞാൻ വന്നത്.അപ്പോൾ ശരി സാഹിബെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞു ദേവൻ തിരിഞ്ഞു നടന്നതും.....
ദേവ സാഹിബ് പുറകിൽ നിന്നും വിളിച്ചു.....
ആരാ പറഞ്ഞത് ഇതു അവസാനിച്ചുവെന്ന് ഇതു ഒരു തുടക്കം ആണ് പുതിയ തുടക്കം......
ഈ തുടക്കം സാഹിബെ നിങ്ങളുടെ അവസാനത്തിനു ആയിരിക്കും എന്ന് പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി....
പിറ്റേ ദിവസം കാലത്തു 3 പേരും കോളേജിലേക്ക് പോയി.നേരെ പോയത് കാന്റീനിലേക്കു ആയിരുന്നു..........
സമയം 11മണി ആയല്ലോ സഖാവ് എന്താടാ വരാത്തതു.........
പെട്ടെന്ന് ആണ് ആരിഫിന്റെ ഫോൺ റിങ് ചെയ്തത്.........
ആരിഫ് ഫോൺ എടുത്തു
ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു.....
ആരാ വിളിച്ചത് ശിഹാബ് ചോദിച്ചു.......
സഖാവാണു വിളിച്ചത് പ്രിൻസിപ്പളിന്റെ റൂമിലെക്ക് ചെല്ലാൻ വേണ്ടി പറഞ്ഞു........
അവർ മൂന്ന് പേരും പ്രിൻസിപ്പളിന്റെ റൂമിലേക്ക് ചെന്നു.അവിടെ ഇരിക്കുന്ന ആളെ കണ്ടതും അവർ ഒന്ന് ഞെട്ടി..........
അത് S.R.K ആയിരുന്നു അവരുടെ M.L.A കൂടെ ദേവനും....
M.L.A വന്നു പറഞ്ഞത് കൊണ്ട് ഇപ്പോൾ ആക്ഷൻ ഒന്നും എടുക്കുന്നില്ല.മൂന്നു പേരും ക്ലാസ്സിൽ കയറിക്കൊ.പ്രിൻസിപ്പൽ പറഞ്ഞു........
അവർ എല്ലാവരും പുറത്തേക്കു വന്നു M.L.A യോട് താങ്ക്സ് പറഞ്ഞു.കൂടെ നിന്നും ഒരു ഫോട്ടോയും എടുത്തു........
സഖാവിന്റെ പെങ്ങളുടെ പ്രശ്നതിൽ ഇടപെട്ടതു കൊണ്ടാണ് നിങ്ങൾക്ക് സസ്പെൻഷൻ കിട്ടിയത് അത് കൊണ്ട് മാത്രം ആണ് ഞാൻ ഈ വിഷയത്തിൽ ഇടപെട്ടതു M.L.A പറഞ്ഞു.
അതും പറഞ്ഞു അവരോടു യാത്ര പറഞ്ഞു അദ്ദേഹം അവിടെ നിന്നും ഇറങ്ങി...........
ചേട്ടായി ആള് സംഭവം ആട്ട ശിഹാബ് പറഞ്ഞു.....
കൂടുന്നോ ഞങ്ങളുടെ കൂടെ ആരിഫ് ചോദിച്ചു......
അത് കേട്ട് ദേവൻ ചിരിച്ചു.....
അപ്പോൾ ഇനി മുതൽ ചേട്ടായി ഞങ്ങളുടെ കൂടെ കൂടി എന്ന് പറഞ്ഞു മൂന്ന് പേരും ദേവനെ കെട്ടിപിടിച്ചു........
അന്ന് മുതൽ ഞങളുടെ കൂടെ ദേവനും കൂടി ഞങ്ങളുടെ ചേട്ടായി ആയി..........
അങ്ങിനെ മൂവർ സംഗം നാൽവർ സംഗം ആയി അല്ലെ ജിജോ ചോദിച്ചു.....
അതെ.ചേട്ടായി അന്ന് മുതൽ ഞങ്ങളുടെ ഉറ്റ സുഹൃത് ആയും ചേട്ടായി ആയും കൂടെ ഉണ്ടായിരുന്നു ആരിഫ് പറഞ്ഞു..........
അപ്പോൾ നിങ്ങളുടെ ലൈഫിൽ ഉണ്ടായ ആ സംഭവം എന്താ.ജിജോ ചോദിച്ചു.....
അതിലേക്കു തന്നെയാ ഞാൻ പറഞ്ഞു വരുന്നത് പക്ഷെ അതിനുമുൻപ് നീ ഞങ്ങളെ കുറിച്ച് അറിയണം.അതു അറിഞ്ഞാൽ മാത്രമേ അറിഞ്ഞാലേ ആ സംഭവം എന്താണ് എന്നും എങ്ങിനെ സംഭവിച്ചു എന്നും മനസ്സിൽ ആവു
ജിജോ കാതോർത്തിരുന്നു ആരിഫ് പറയുന്നത് കേൾക്കാൻ വേണ്ടി...
ചായകുടിയും കഴിഞ്ഞു ക്ലാസിനു പോകാൻ വേണ്ടി ഇറങ്ങിയപ്പോൾ ആണ് ഉപ്പ പുറകിൽ നിന്നും വിളിച്ചത്............
ഇന്നലെ കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ........
ഉപ്പാന്റെ ചോദ്യം കേട്ട് ആരിഫ് ഒന്ന് ഞെട്ടി.......
എന്ത് പ്രശ്നം..........
ഖാലിദ് സാഹിബിന്റെ മോനെ കോളേജിൽ വെച്ച് ആരൊക്കെയൊ തല്ലി എന്ന് അറിഞ്ഞു അത് കൊണ്ട് ചോദിച്ചതാ......
നീയാ കൂട്ടത്തിൽ ഒന്നും ഇല്ലല്ലോ.......
ഞാൻ ഒന്നും ഇല്ലാ......
അയാളുടെ മോനും ആയിട്ട് ഒരു പ്രശ്നത്തിനും നിൽക്കരുത്.മൂപ്പര് ആള് കുറച്ചു പ്രശ്നം ആണ്.നമ്മളെ കൊണ്ട് ഒന്നും അയാളെ എതിർത്തു നിൽക്കാൻ പറ്റൂല.ഞാൻ പറഞ്ഞത് അനക്ക് മനസ്സിൽ ആവുന്നുണ്ട........
ഞാൻ ഒരു പ്രശ്നത്തിനും നിൽക്കാറില്ല.......
അന്റെ കൂട്ട്കാരോടും പറഞ്ഞേക്ക്......
മ്മ്......
ആരിഫ് ഒന്ന് മൂളി.........
അവൻ ബൈക്ക് എടുത്തു നേരെ ശിഹാബിന്റെ വീട്ടിലേക്ക് വിട്ടു.......
കോളേജിൽ എന്താ പ്രശ്നം എന്ന് ചോദിച്ചു ആരിഫിന്റെ ഉമ്മാ പുറത്തേക്കു വന്നു......
ഇന്നലെ കോളേജിൽ വെച്ച് ആരിഫും ഓന്റെ കൂട്ട്കാരും കൂടി ഖാലിദ് സാഹിബിന്റെ മോനെ തല്ലി.......
പടച്ചോനെ തല്ലുകയോ........
സംഭവം അവന്മാർക്ക് രണ്ട് കിട്ടേണ്ടത് തന്നെയാണ്.പക്ഷെ ഖാലിദ് സാഹിബ്.KDPI യുടെ സംസ്ഥാന സെക്രട്ടറി ആണ് അയാൾ എങ്ങനെ ആണ് പ്രതികരിക്കുക എന്ന് അറിയില്ല.........
ആരിഫ് ശിഹാബിന്റെ വീട്ടിൽ എത്തുംബോൾ ശിഹാബ് ചായകുടിക്കുക ആയിരുന്നു.........
ആരിഫോ വാടാ ചായകുടിക്കാം ശിഹാബിന്റെ ഉമ്മ പറഞ്ഞു.......
വേണ്ടന്നു.....ഞാൻ കുടിച്ചിട്ടാ വരുന്നത്........
ഞാൻ പുറത്തു ഉണ്ടാവും നീ പെട്ടന്ന് ചായ കുടിച്ചിട്ട് വാ........
അപ്പോൾ ആണ് ശിഹാബിന്റെ ബാബി അവിടെക്ക് വന്നത്.......
മൂന്നാമൻ എന്തിയെ ബാബി ചോദിച്ചു......
അവൻ അവിടെ കാത്തു നിൽക്കുന്നുണ്ട്........
ഇന്നലെ ശരിക്കും കിട്ടി അല്ലെ.......
അത് കേട്ടതും ആരിഫ് ഒന്ന് ഞെട്ടി......
ഞാൻ അറിഞ്ഞു ഇന്നലെ അടിഉണ്ടായത്........
നിങ്ങളോട് ആരാ പറഞ്ഞത്.......
അതൊക്കെ ഞാൻ അറിഞ്ഞു...........
അപ്പോഴേക്കും ശിഹാബ് വന്നു........
അവർ നേരെ പോയത് സബീലിന്റെ വീട്ടിലേക്കു ആയിരുന്നു അവിടെ നിന്നും സബീലിനെയും കൂട്ടി കോളേജിലെക്ക്.....
ടാ ഇന്നലത്തെ പ്രശ്നം വീട്ടിൽ അറിഞ്ഞിട്ടുണ്ട് ആരിഫ് പറഞ്ഞു.......
എന്നോട് എന്റെ ബാബിയും ചോദിച്ചു ശിഹാബ് പറഞ്ഞു....
ഇവര് ഇതു എങ്ങിനെ അറിഞ്ഞു........
അവർ കോളേജിൽ എത്തുന്നതിന് മുൻപ് അവരുടെ ബൈക്കിന്റെ മുന്നിൽ ഒരു ഇന്നോവാ വട്ടമിട്ടു വന്നു നിന്നു........
ആരിഫ് പെട്ടെന്നു ബ്രേക്ക് പിടിച്ചു.സ്പീഡിൽ വരാത്തത് കൊണ്ട് ബൈക്ക് കണ്ട്രോൾ ചെയ്യാൻ അവനു സാധിച്ചു...
അതിൽ നിന്നും ആറു പേര് ഇറങ്ങി വന്നു......
അവരെ കണ്ടതും ഒന്ന് പേടിച്ചു.അതിൽ ഒരാൾ ഇന്നലെ രാത്രിയിൽ ഖാലിദ് സാഹിബിന്റെ വീട്ടിൽ ഉണ്ടായിരുന്ന ആൾ ആയിരുന്നു
മക്കൾ കോളേജിലേക്ക് ആണോ.വന്നവരിൽ ഒരാൾ ചോദിച്ചു
അ....അ.....അതെ ആരിഫ് വിറച്ചു വിറച്ചു മറുപടി പറഞ്ഞു......
കോളേജിൽ ഇലക്ഷന് അടുത്തത് കൊണ്ട് നിങ്ങളുടെ കേസ് അവധിക്കു വെക്കാൻ സാഹിബ് പറഞ്ഞു.ഇപ്പോൾ മക്കള് ചെല്ല് ഇലക്ഷന് കഴിഞ്ഞു നമുക്ക് ഒന്ന് കാണേണ്ടി വരും അതും പറഞ്ഞു അവർ തിരിച്ചു പോയി.......
മൂന്നു പേരും ആകെ ഭയന്നു വിറച്ചു നിൽക്കുക ആയിരുന്നു.......
നമുക്ക് ഇതു ചേട്ടായിയെ അറിയിച്ചാലോ.സബീൽ പറഞ്ഞു......
അത് വേണ്ട.ഇപ്പോൾ അറിയിക്കേണ്ട ചേട്ടായിയെ അറിയിച്ചാൽ ഇത് കൂടുതൽ പ്രശ്നം ആകും തത്കാലം ഇതു നമ്മൾ മാത്രം അറിഞ്ഞാൽ മതി.ആരിഫ് പറഞ്ഞു
വൈകുന്നേരം മൂന്ന്പേരും കോൺവെന്റിന്റെ അവിടെ നിൽക്കുംബോൾ ആണ് സബീൽ അവളെ കണ്ടത്.........
അവരുടെ ഓപ്പോസിറ്റ് സൈഡിൽ ബസ് കാത്തു നിൽക്കുക ആയിരുന്ന സുറുമ ഇട്ട ഉണ്ടകണ്ണുള്ള അവളെ.......
മുന്നിലെക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു.അവൾ അത് ഒതുക്കി വെക്കാൻ ശ്രമിക്കുമ്പോൾ അനുസരണ ഇല്ലാതെ വീണ്ടും പാറി കളിച്ചു കൊണ്ടിരുന്നു.......
സബീൽ ഇമവെട്ടാതെ അവളെ തന്നെ നോക്കിനിന്നു.........
അവൻ ആരിഫിനും ശിഹാബിനും അവളെ കാണിച്ചു കൊടുത്തു.....
എന്താ മോനെ അന്റെ ഉദ്ദേശം ആരിഫ് ചോദിച്ചു.....
അവളെ ഒന്ന് പോയി പരിചയപെട്ടാലോ സബീൽ ചോദിച്ചു
അപ്പോൾ ആണ് അവളുടെ അടുത്തേക്ക് നീതു വന്നത്......
നീതു അവളുമായി സംസാരിക്കുന്നത് ആരിഫ് കണ്ടു......
നിനക്ക് അവളെ പരിജയപെട്ടാൽ പോരെ എന്നുപറഞ്ഞു ആരിഫ് സബീലിന്റെ കൈപിടിച്ച് അവളുടെ അടുത്തേക്ക് ചെന്നു......
അവർ അവരുടെ അടുത്ത് എത്തിയതും ഒരു ബെൻസ് കാർ അവരുടെ അടുത്ത് വന്നു നിന്ന്.അവൾ അതിൽ കയറി പോവുകയും ചെയ്തു.......
ആരിഫ് നീതുവിന്റെ അടുത്ത് ചെന്ന് ചോദിച്ചു ഇപ്പോൾ ആ കാറിൽ കയറിപോയ കുട്ടി ഏതാ......
നീതു ആരിഫിനെ ഒരു നോട്ടം നോക്കി എന്താ ഇക്കാന്റെ ഉദ്ദേശം.........
എന്ത് ഉദ്ദേശം......
പിന്നെ എന്തിനാ അവളുടെ കാര്യങ്ങൾ ചോദിച്ചു അറിയുന്നത്.........
അത് സബീലിന് ആണ്......
സബീൽ അപ്പോഴും അവൾ പോയവഴിയും നോക്കി നിൽക്കുക ആയിരുന്നു........
മ്മ്....മ്മ്....അവൾ ഒന്ന് മൂളി......
എന്താ അവളുടെ പേര് സബീൽ ചോദിച്ചു......
ഷെഹ്‌സ ഫാത്തിമ ഗേൾസിൽ +2വിന് പഠിക്കുക ആണ്........
കൂടുതൽ പറയുമ്പോഴേക്കും നീതുവിന്റെ ബസ് വന്നു അവൾ അതിൽ കയറി പോയി.........
അന്ന് വൈകുന്നേരം ആലിൻ ചുവട്ടിൽ ഇരിക്കുംബോൾ സബീൽ ആരിഫിനോടു ചോദിച്ചു......
ടാ....ആരിഫെ നിനക്ക് ആരോടെങ്കിലും മുഹബ്ബത്ത് തോന്നിയിട്ടുണ്ടോ.......
എന്താമോനെ ഓള് അന്റെ ഖൽബ കീഴടക്കിയൊ........?
ആ ഉണ്ടക്കണ്ണി കീഴടക്കി എന്നാണ് തോന്നുന്നത്.
കണ്ണുകൾ അടച്ചാൽ ഓളെയാണ് കാണുന്നത് അത് എന്താടാ........
അപ്പോൾ ആണ് ദേവൻ അവിടെക്കു വന്നത്......
എന്താ മക്കളെ ഒരു ഗൂഢാലോചന........
ഇന്ന് ഒരു മൊഞ്ചത്തി കുട്ടി സബീലിന്റെ ഖൽബു കീഴടക്കി അതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ശിഹാബ് പറഞ്ഞു.....
ദേവൻ അവരുടെ അടുത്ത് ഇരുന്നു.ആരാ സബീലെ അത് നമ്മളുടെ സഹായം വല്ലതും വേണോ.......
വേണ്ടി വരും...
അപ്പോൾ ആണ് ദേവന്റെ ഫോൺ റിങ് ചെയ്തത്.ദേവൻ ഫോൺ എടുത്തു കാൾ കട്ട് ചെയ്തു തിരിച്ചു വിളിച്ചിട്ട് പറഞ്ഞു കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന്.......
ചേട്ടായി ഇപ്പോൾ ആരാ വിളിച്ചത് ശിഹാബ് ചോദിച്ചു.....
എന്റെ ഫ്രണ്ട്.......
ഫ്രണ്ടിനെ ആരെങ്കിലും My Love എന്ന് സേവ് ചെയ്യുമോ.......
നീ കണ്ടുവല്ലേ ദേവൻ ചോദിച്ചു.......
പറ അത് ആരാണ് കക്ഷി.....
അതൊക്കെ പറയാം അതിനു മുൻപ് നിങ്ങളോടു ഒരു പ്രധാനപെട്ട കാര്യം പറയാൻ വേണ്ടി ആണ് വന്നത്........
എന്ത് കാര്യം സബീൽ ചോദിച്ചു........
നിങ്ങളുടെ ക്യാമ്പസ് MFK യുടെ കയ്യിൽ ആണ്.പീപ്പിൾ ഫ്രണ്ട് ഇപ്പോൾ അവിടെ ശക്തി പ്രാപിച്ചു വരുന്നും ഉണ്ട്.
SFY അത്ര ശക്തവുമല്ല.അത് കൊണ്ട് തന്നെ ഇത്തവണ ചെയർമാൻ സ്ഥാനതേക്ക് പാർട്ടിയും ആയിട്ട് ബന്ധം ഇല്ലാത്ത ഒരാളെ നിർത്താൻ ആണ് തീരുമാനം............
പീപ്പിൾ ഫ്രണ്ടിന്റെ സ്ഥാനാർഥി മുനവ്വർ ആണ്............
ഇപ്പോൾ ക്യാമ്പസ്സിൽ പ്രത്യേകിച്ചു പെൺകുട്ടികൾക്കിടയിൽ നിങ്ങൾ മൂന്നു പേരും ആണ് ഹീറോസ്.അത് കൊണ്ട് നിങ്ങളിൽ ഒരാൾക്ക് ആ സ്ഥാനതേക്ക് മത്സരിക്കാം............
ചേട്ടായി പറഞ്ഞത് കേട്ടതും മൂന്ന് പേരും ഞെട്ടി.ഒപ്പം ഇന്ന് കാലത്തു ഉണ്ടായ സംഭവം ഓർത്തപ്പോൾ ഷിഹാബും സബീലും അതിൽ നിന്നും പിന്മാറി..........
ചേട്ടായി ഞാൻ റെഡി ആണ് എന്ന് പറഞ്ഞു ആരിഫ് മുന്നോട്ടു വന്നു അത് കേട്ടതും ഷിഹാബും സബീലും തരിച്ചു നിന്നു.........
ആരിഫ് പറഞ്ഞത് കേട്ടതും സബീലും ഷിഹാബും തരിച്ചു നിന്നു.....
ആരിഫെ എന്താ അന്റെ ഉദ്ദേശം ശിഹാബ് ചോദിച്ചു..........
ഉദ്ദേശം ഒന്നേ ഉള്ളു അടുത്ത SFY യുടെ കോളേജ് ചെയർമാൻ ഞാൻ ആണ്.........
പിന്നെ ഈ വിവരം ഇപ്പോൾ പുറത്തു വിടേണ്ട.അതും പറഞ്ഞു ദേവൻ അവിടെ നിന്നും പോയി........
ടാ ആരിഫെ ഒന്നും കൂടി ആലോചിച്ചിട്ടു പോരെ ഇതു തീക്കളി ആണ് സബീൽ പറഞ്ഞു.....
ഇനി ആലോചിക്കാൻ ഒന്നും ഇല്ല നിങ്ങൾ എന്റെ കൂടെ നിൽക്കൂലെ........
ഈ തീരുമാനം നല്ലതിന് ആയാലും അല്ലെങ്കിലും അന്റെ കൂടെ ഞങ്ങൾ ഉണ്ടായിരിക്കും...........
അപ്പോൾ ആണ് ആരിഫിന്റെ ഫോൺ റിങ് ചെയ്തത്...........
ആരിഫ് ഫോൺ എടുത്തു.......
ഞാൻ ചോദിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു........
റിയാസ് ആണ് വിളിച്ചത്.... മറ്റന്നാൾ ഞായറാഴ്ച പാലസ് ഓഡിറ്റോറിയത്തിൽ ഒരു കല്യാണം ഉണ്ട് കേറ്ററിങ്നു വരാൻ പറ്റോ എന്ന് ചോദിച്ചു........
അതിനു എന്താ നമുക്ക് പോകാം.പെണ്ണുങ്ങളുടെ സൈഡിലെ നിക്കു എന്ന് ഇപ്പോൾ തന്നെ പറഞ്ഞാളെ അല്ലെങ്കിൽ ഞാൻ വരൂല സബീൽ പറഞ്ഞു
===========================
കല്യാണ ദിവസം പാലസ് ഓഡിറ്റോറിയം.....
ഭക്ഷണം സപ്ലൈ ചെയ്യുന്ന സമയത്താണ് സുറുമ ഇട്ട ആ ഉണ്ട കണ്ണുകൾ സബീൽ വീണ്ടും കണ്ടത്.......
സബീൽ ഒന്നും കൂടി സൂക്ഷിച്ചു നോക്കി അവൾ തന്നെ ഷെഹ്‌സ........
പെട്ടന്ന് അവൾ സബീലിനെ നേർക്കു കൈചൂണ്ടി വിളിച്ചു.......
അവൾ വിളിച്ചതും അവന്റെ ഞെഞ്ചിൽ ബേന്റടി മേളം തുടങ്ങിയിരുന്നു........
അവൻ അവളുടെ അടുത്തേക്ക് ചെന്നു....
എന്താ വേണ്ടത് അവൻ ചോദിച്ചു......
കുറച്ചു അച്ചാർ വേണം അവൾ പറഞ്ഞു.......
അപ്പോൾ ആണ് അവിടെക്ക് അച്ചാറും ആയി ഒരുത്തൻ വന്നത് അവന്റെ കയ്യിൽ നിന്നും അത് വാങ്ങി.അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.അവന്റെ കയ്യിൽ നിന്നും അച്ചാർ അവളുടെ ഡ്രസ്സിലെക്ക് ആയിരുന്നു വീണത്.......
അവൾ അവനെ രൂക്ഷമായി നോക്കി.എന്ത് ചെയ്യണം എന്നറിയാതെ സബീൽ നിന്ന് പരുങ്ങാൻ തുടങ്ങി.............
അവൾ അവനെ രൂക്ഷമായി നോക്കി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയി......
അച്ചാർ അവിടെ വെച്ചു സബീൽ അവളുടെ പിന്നാലെ പോയി.പക്ഷെ സബീലിന് അവളെ കാണാൻ കഴിഞ്ഞില്ല......
==========================
ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം അവർ കോൺവെന്റിന്റെ മുന്നിൽ ചെന്ന് നിന്നു.കുറച്ചു കഴിഞ്ഞപ്പോഴേക്കും ഷെഹ്‌സയും വന്നു.കൂടെ നീതുവും ഉണ്ടായിരുന്നു.......
അവർ അവിടെ നിൽക്കുന്നത് കണ്ടപ്പോഴേ നീതുവിന് കാര്യം മനസ്സിലായി........
നീതു ഷെഹ്‌സയുടെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് ചെന്നു.......
അവൾ അവിടേക്കു വരുന്നത് കണ്ടപ്പോൾ തന്നെ സബീലിന്റെ ഖൽബിൽ ബേന്റടി മേളം തുടങ്ങിയിരുന്നു......
സബീൽ അവളുടെ സുറുമയിട്ട കണ്ണുകളിലേക്കു നോക്കി കൊണ്ടേ ഇരുന്നു........
ഇതാണ് ഞാൻ പറഞ്ഞ ഇക്കാമാർ എന്ന് പറഞ്ഞു അവരെ പരിജയ പെടുത്തി.............
സബീൽ അപ്പോഴും അവളുടെ കണ്ണുകളിൽ നോക്കി കൊണ്ടിരിക്കുക ആയിരുന്നു.............
നീതു സബീലിനെ തോണ്ടികൊണ്ട് പറഞ്ഞു ഇക്കാ എവിടെക്ക് ആണ് നോക്കുന്നത് ഇവിടെ ഒന്നും അല്ലെ.......
പെട്ടെന്നു സബീൽ പറഞ്ഞു സോറി.....സോറി.....സോറി.
സോറിയൊ എന്തിനു നീതു ചോദിച്ചു.........
ഞാൻ അന്ന് ഇയാളുടെ ഡ്രെസ്സിൽ അച്ചാർ ഇട്ടില്ലേ അറിയാതെ സംഭവിച്ചത.....
അച്ചാറോ.....അതോക്കേ എപ്പോൾ സംഭവിച്ചു നീതു അത്ഭുതതോടെ ചോദിച്ചു.......
അതൊക്കെ സംഭവിച്ചു.......
അത് കുഴപ്പം ഇല്ല സത്യം പറഞ്ഞാൽ ഞാൻ നിങ്ങളോടു താങ്ക്സ് പറയാണ് വേണ്ടത്.എനിക്കു ആ കല്യാണത്തിന് വരാൻ താൽപര്യം ഉണ്ടായിരുന്നില്ല.എങ്ങിനെ എങ്കിലും അവിടെ നിന്നും പോയാൽ മതി എന്ന് വിചാരിച്ചു നിൽക്കുംബോൾ ആണ് നിങ്ങൾ അച്ചാർ എന്റെ ഡ്രെസ്സിലേക്കു ഇട്ടത്.അത് കൊണ്ട് എനിക്കു അവിടെ നിന്നും പോവാൻ പറ്റി......
ബസ് വരുന്നത് കണ്ടപ്പോൾ നീതു അവളെയും കൂട്ടി പോയി.........
അപ്പോഴും സബീൽ അവളെ നോക്കി കൊണ്ടേ ഇരുന്നു.......
അവൾ ഒരു വട്ടം എങ്കിലും തിരിഞ്ഞു നോക്കും എന്ന് സബീൽ പ്രതീക്ഷിച്ചു.പക്ഷെ അതുണ്ടായില്ല...........
അല്ല സബീലെ എന്താ അന്റെ ഉദ്ദേശം ആരിഫ് ചോദിച്ചു......
മച്ചാനെ എനിക്കു അവളെ ഇഷ്ട്ടം ആണ്.അവളെ കണ്ടത് മുതൽ അവൾ മാത്രമേ എന്റെ മനസ്സിൽ ഉള്ളു.എങ്ങിനെ എങ്കിലും അവളെ ഒന്നറിയിക്കണം എനിക്കു അവളെ ഇഷ്ട്ടം ആണ് എന്ന്........
അതിനു ഒരു വഴിയേ ഉള്ളു നീതു അവളോട് പറയാം ഈ കാര്യം ചിലപ്പോൾ അവൾ സഹായിച്ചാലോ ആരിഫ് പറഞ്ഞു........
നീതു സമ്മതിക്കുമോ സബീൽ സംശയത്തോടെ ചോദിച്ചു........
അതറിയില്ല ഒന്ന് ശ്രമിച്ചു നോക്കാം ഇല്ലങ്കിൽ വേറെ വഴി നോക്കേണ്ടി വരും......
അന്ന് രാത്രി മൂന്ന് പേരും കൂടി ദേവന്റെ വീട്ടിലേക്കു പോയി.......
ഉമ്മറത്തു ഇരുന്നു നീതു പഠിക്കുക ആയിരുന്നു......
പെട്ടെന്നു വീടിന്റെ ഫ്രണ്ടിൽ ബൈക്ക് വന്നു നിന്നപ്പോൾ പുസ്തകം എടുത്തു നീതു അകത്തേക്ക് ഓടി അമ്മയെ പുറത്തേക്കു പറഞ്ഞയച്ചു........
ഓ....നിങ്ങൾ ആയിരുന്നോ കേറിയിരിക്കു.അവരെ കണ്ടതും അമ്മ പറഞ്ഞു......
ചേട്ടായി എന്തിയെ ആരിഫ് ചോദിച്ചു.......
അവൻ കുളിക്കുക ആണ്. നിങ്ങൾ കയറിയിരിക്ക്......
അവർ ഉമ്മറത്തേക്ക് കയറി ഇരുന്നു......
ആരിഫിന്റെ സൗണ്ട് കേട്ടതും നീതു പുറത്തേക്കു വന്നു.......
എല്ലാവരും ഉണ്ടല്ലോ എന്താ വിശേഷിച്ചു......
നിന്നെ കാണാൻ വന്നതാ.നിന്റെ ഒരു സഹായം വേണം ആരിഫ് പറഞ്ഞു......
എന്ത് സഹായം......! നീതു ചോദിച്ചു...
സബീലിന് ഷെഹ്സയെ ഇഷ്ട്ടം ആണ് അത് അവളെ അറിയിക്കണം.അതിനു നിന്റെ സഹായം വേണം.
അതൊക്കെ നോക്കാം.പക്ഷെ അവളുടെ വീട്ടുകാർ അതൊരു വലിയ പ്രശ്നം ആണ്.........
അത് കേട്ടതും ശിഹാബ് പറഞ്ഞു ആദ്യം അവളുടെ മനസ്സ് അറിയണം അതാണ് വേണ്ടത് അത് കഴിഞ്ഞല്ലേ വീട്ടുകാർ.......
ഞാൻ പറഞ്ഞു എന്നോള്ളൂ........
മറ്റന്നാൾ അവളുടെ ബർത്ത് ഡേ ആണ്.............
അത് നിനക്ക് എങ്ങിനെ അറിയാം ആരിഫ് ചോദിച്ചു......
അപ്പോഴേക്കും ദേവൻ അവിടേക്കു വന്നു.അവരെ കണ്ടതും ദേവൻ പറഞ്ഞു...
നിൽക്ക് ഞാൻ ഡ്രസ്സ് ഒന്ന് മാറട്ടെ എന്ന് പറഞ്ഞു ദേവൻ അകത്തേക്ക് പോയി.......
ബർത്ത് ഡേ എങ്ങിനെ അറിയാം എന്ന് ചോദിക്കാൻ വീണ്ടും പോയതും ചായയുമായി അമ്മ വന്നു.അത് കൊണ്ട് ഒന്നും ചോദിക്കാൻ പറ്റിയില്ല......
അപ്പോഴേക്കും ദേവൻ ഡ്രസ്സ് മാറി വന്നു......
അവർ ദേവനും ആയി പുറത്തേക്കിറങ്ങി.........
ചേട്ടായി MFK യും പീപ്പിൾ ഫ്രണ്ടും സ്ഥാനാർഥിയെ പ്രഖ്യാപിച്ചു SFY ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലല്ലോ.നാളെയാണ് നോമിനെശൻ കൊടുക്കേണ്ട അവസാന ദിവസം......
നാളെ നിന്നെ കാണാൻ കോളേജിലെ SFY യുടെ പ്രധിനിധികൾ വരും.നാളെ നിന്റെ പേര് പ്രഖ്യാപിക്കും........
ക്ലാസ്സ് നടന്നു കൊണ്ടിരിക്കുംബോൾ ആണ് SFY യുടെ പ്രധിനിധികൾ ക്ലാസ്സിലേക്ക് വന്നത്.....
പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ കോളേജ് യൂണിയൻ തിരഞെടുപ്പ് ആഗദമായിരിക്കുന്നു.ഇതു വരെ SFY ചെയർമാൻ സ്ഥാനതെക്കുള്ള സ്ഥാനാർഥിയെ പ്രഖ്യപിച്ചിട്ടില്ല.അത് ഇന്ന് ഇവിടെ വെച്ചു പ്രഖ്യപിക്കുകയാണ്.അത് പ്രഖ്യാപിക്കാൻ ഏറ്റവും അനുയോജ്യം നിങ്ങളുടെ ക്ലാസ്സ് ആണ്.കാരണം അടുത്ത കോളേജ് ചെയർമാൻ നിങ്ങളിൽ ഒരാളാണ്......
Welcom.......mr ആരിഫ് മുഹമ്മദ്........
അവർ ആരിഫിന്റെ പേര് വിളിച്ചതും ക്ലാസ്സ് മൊത്തം എഴുന്നേറ്റു നിന്ന് കൈ അടിച്ചു.........
ആ കരഗോഷങ്ങൾക്കിടയിലൂടെ ആരിഫ് വന്നു കൂടെ സബീലും ഷിഹാബും ഉണ്ടായിരുന്നു........
അവിടെ ഉണ്ടായിരുന്ന SFY പ്രധിനിദികൾ മൂന്നു പേരുടെയും കഴുത്തിൽ ചുവന്ന പേപ്പർമാല അണിയിച്ചു.........
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇന്ന് ഞാൻ ഈ സാഹസതിന് മുതിർന്നത് എന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുറച്ചു സംഭവങ്ങൾ കാരണം ആണ്........
ഞാൻ ഈ സാഹസത്തിന് മുതിർന്നത് നിങ്ങൾ എന്റെ കൂടെ ഉണ്ടാകും എന്ന് കരുതിയാണ്.നിങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം.നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും SFY യുടെ സ്ഥാനാർഥികൾക്ക് നൽകണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു.......
ലാൽ സലാം.........
ആരിഫും സംഗവും ക്ലാസ്സിൽ നിന്നും പുറത്തുഇറങ്ങിയതും അവരെയും കാത്തു മുനാഫും ടീമും നിൽക്കുന്നുണ്ടായിരുന്നു....
നീ രണ്ടും കല്പിച്ചു ആണല്ലേ.ഇനി എന്തായാലും ഇലക്ഷൻ കഴിയാൻ കാത്തു നിൽക്കുന്നില്ല എന്താ വേണ്ടത് എന്ന് എനിക്കറിയാം ഒരുങ്ങിയിരുന്നോ നീ........
ഭയപ്പെട്ട് ഓടാൻ തുടങ്ങിയാൽ മരണം വരെ ഞാൻ ഓടേണ്ടിവരും അത് കൊണ്ട് ഞാൻ ഭയപ്പെടാൻ തയ്യാറല്ല.എന്നെ അങ്ങു ഉണ്ടാക്കി കളയാം എന്ന് വല്ല ആഗ്രഹം മനസ്സിൽ അത് നിന്റെ അവസാനതെ ആഗ്രഹം ആയിരിക്കും ഇതു പറയുന്നത് ആരിഫ് ആണ് സഖാവ് ആരിഫ് അത് മറക്കണ്ട.........
കോളേജിൽ പിന്നെ അങ്ങോട്ട് ഇലക്ഷൻ പ്രചരണം ആയിരുന്നു.മൂന്നു ടീമും വളരെ ശക്തമായ പ്രചരണം നടത്തുന്നുണ്ടായിരുന്നു.
പ്രചരണത്തിൽ ആരിഫിന്റെ കൂടെ നീതുവും ഉണ്ടായിരുന്നു......
നീതുവും അവളുടെ സുഹൃത്തുക്കളും ക്ലാസ്സിൽ ഇരിക്കുംബോൾ ആണ് രണ്ട് പേര് അവളുടെ അടുത്തേക്ക് വന്നത്.
എന്താ നിന്റെ ഉദ്ദേശം അവർ നീതുവിനോട് ചോദിച്ചു......
എനിക്ക് പല ഉദ്ദേശങ്ങളും ഉണ്ട് അത് നിങ്ങളോടു പറയേണ്ട ആവശ്യം ഇല്ല......
മുനാഫ് നിന്നെ ഉപദ്രവിച്ചത് പൊക്കിപ്പിടിച്ചു പീപ്പിൾ ഫ്രണ്ട്നെ ഇല്ലാതാക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അത് നടക്കില്ല മോളെ.......
ഇത് വരെ അങ്ങിനെ ഒരു ഉദ്ദേശം ഞങ്ങൾക്കില്ലായിരുന്നു.
ഇനി ഉണ്ടെങ്കിൽ തന്നെ നിനക്ക് ഒന്നും ചെയ്യാനും കഴിയില്ല അവൾ പറഞ്ഞു.......
പെട്ടെന്നു അവരിൽ ഒരുത്തൻ അവളുടെ കൈ പിടിച്ചു തിരിച്ചു........
നീതു അവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു.......
അത് കണ്ടതും അവൻമാർക്ക് കലിപ്പ് കൂടി...............
നീ എന്താടി %$#%& മോളെ ഇളിക്കുന്നത്.......
ഒരു പെങ്ങളുടെ ഏറ്റവും വലിയ അഹങ്കാരം എന്താണ് എന്നറിയുമോ അവളുടെ ആങ്ങളമാർ ആണ് അങ്ങിനെ അഹങ്കരിക്കാൻ പറ്റിയ 4 ആങ്ങളമാർ ഉണ്ടെടാ എനിക്കു ആ ധൈര്യത്തിൽ ആണ് ഞാൻ ചിരിക്കുന്നത്.......
നീ പുറകിലെക്ക് നോക്കു......
നീതു പറഞ്ഞത് കേട്ട് അവർ പുറകിലെക് നോക്കി അവിടെ അവർ ഉണ്ടായിരുന്നു ആരിഫും,സബീലും,ഷിഹാബും അവരുടെ പുറകിൽ SFY യുടെ കൊടിയും പിടിച്ചു വിദ്യാർത്ഥികളും.......
ഇത് ഈ ക്യാമ്പസിലെ എന്റെ ചേട്ടൻമാർ ആണ്.ഇനി ഒരാൾ കൂടി ഉണ്ട് മൂപ്പര് ക്യാമ്പസിനു പുറത്തു ആണ്.......
ആരിഫ് അവരുടെ അടുത്തേക്ക് ചെന്നു........
ആരിഫ് വരുന്നത് കണ്ടതും അവൻ നീതുവിന്റെ കയ്യിലെ പിടി വിട്ടു........
ഞാൻ നിങ്ങളെ തല്ലില്ല.അത് നിന്നെ ഭയന്നിട്ട് ഒന്നും അല്ല.ഇലക്ഷൻ കഴിയുന്നത് വരെ ഒരു പ്രശ്നം വേണ്ട എന്ന് കരുതിയിട്ടാണ്........
നീതു നിങ്ങൾ പൊയ്ക്കോ ആരിഫ് പറഞ്ഞു.....
അത് കേട്ടതും നീതുവും അവളുടെ ഫ്രെണ്ട്സും പുറത്തേക്കു പോയി.........
നമ്മുടെ കൂട്ടത്തിൽ ഈ ക്ലാസ്സിലേ എത്ര പേരുണ്ട്.അവർ ഒന്ന് ഇങ്ങോട്ട് വന്നേ.......
ആരിഫ് പറഞ്ഞത് കേട്ടതും കൂട്ടത്തിൽ നിന്നും പത്തു പേർ മുന്നിലേക്ക് വന്നു.......
നിങ്ങളുടെ ക്ലാസ്സിൽ കയറി നിങ്ങളുടെ ക്ലാസ്സിലേ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചാൽ എന്ത് ചെയ്യണം.....
അവന്റെ ആ കൈ ഓടിക്കണം ആരിഫ്ക്ക......
എന്നിട്ട് എന്താടാ നോക്കി നിൽക്കുന്നത് അടിച്ചു ഓടിക്കട ഇവന്മാരുടെ കൈ.....
അതും പറഞ്ഞു ആരിഫും സംഘവും പുറത്തേക്കു ഇറങ്ങി.ക്ലാസ്സിന്റെ വാതിൽ അടച്ചു.........
അകത്തു നിന്നും അവരുടെ കരച്ചിലും അടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു
==============================
ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം കോൺവെന്റിന്റെ അവിടെ നിൽക്കുക ആയിരുന്നു മൂന്നു പേരും.............
അപ്പോൾ ആണ് നീതുവും ഷെഹ്‌സയും അവിടെക്ക് വന്നത്.......
ആരിഫ് അവരുടെ അടുത്തേക്ക് ചെന്നു.ഇന്ന് എന്റെ വക ഒരു ചെറിയ ട്രീറ്റ് ഉണ്ട്.........
ട്രീറ്റോ എന്താ വിശേഷിച്ചു.നീതു ചോദിച്ചു......
അതൊക്കെ പറയാം.....
നിങ്ങൾ വാടോ.....
ഷെഹ്സ ചെല്ലാൻ മടിചെങ്കിലും നീതുവിന്റെയും ആരിഫിന്റെയും നിർബന്ധതിന് അവൾക് വഴങ്ങേണ്ടി വന്നു
അങ്ങിനെ അവർ തൊട്ടടുതുള്ള ബേക്കറിയിൽ കയറി.....
എന്തിനാ പാർട്ടി എന്ന് പറഞ്ഞില്ലല്ലോ.നീതു ചോദിച്ചു.......
പറയാടോ ധൃതിവെക്കല്ലേ........
അപ്പോൾ ആണ് അവർ ഇരിക്കുന്ന ടേബിളിലേക്ക് ഒരു കേക്ക് കൊടുന്നു വെച്ചത്..........
ഇന്ന് നമ്മളുടെ കൂട്ടത്തിൽ ഒരാളുടെ ബർത്ത്ഡേ ആണ്. ഇത് ഞങളുടെ വക ഒരു സർപ്രൈസ് പാർട്ടി.അതും പറഞ്ഞു സബീൽ കേക്കിന്റെ പാക്ക് തുറന്നു.കേക്ക് മുറിക്കാൻ ഉള്ള കത്തി ഷെഹ്സക്ക് നേരെ നീട്ടി.
ഹാപ്പി ബർത്ത് ഡേ തന്റെ ബർത്ത് ഡേ ആണ് ഇന്ന്........
സബീൽ പറഞ്ഞത് കേട്ടതും ഷെഹ്സ ഒരു നിമിഷം അന്തം വിട്ടു നിന്നു.........
അത് കണ്ട സബീൽ പറഞ്ഞു താൻ എന്ത് നോക്കി നിൽക്കുകയാണ് കേക്ക് കട്ട് ചെയ്യടോ........
അവൾ കേക്ക് കട്ട് ചെയ്തു.മറ്റുള്ളവർ ചുറ്റിലും നിന്ന് ബർത്ത്ഡേ വിഷസ് പാടികൊണ്ടിരുന്നു......
കേക്കിന്റെ ഒരു പീസ് നീതു ഷെഹ്സയുടെ വായയിൽ വെച്ചു കൊടുത്തു.ഷെഹ്സ തിരിച്ചു നീതുവിന്റെ വായയിൽ വെച്ചു കൊടുത്തു......
ഇങ്ങനെ ഒരു ബർത്ത്ഡേ ഞാൻ എന്റെ ലൈഫിൽ ആഘോഷിചിട്ടില്ല.എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്.......
അവിടെ നിന്നും പോകാൻ നേരം ഒരു റോസ് അവൾക്ക് നേരെ ചൂണ്ടി കൊണ്ട് സബീൽ തന്റെ പ്രണയം അവളോട് പറഞ്ഞു......
I...... LOVE..... You ഷെഹ്സാ......
അത് കേട്ടതും അവൾ അവനെ തുറിച്ചു നോക്കികൊണ്ട് ഒന്നും പറയാതെ പുറത്തേക്കു ഇറങ്ങി പോയി......
സബീൽ അവളുടെ പിന്നാലെ ചെന്നു അവളുടെ കൈപിടിച്ച് സോറി പറഞ്ഞു.......
എനിക്കു തന്നെ ആദ്യം കണ്ടപ്പോഴേ ഇഷ്ട്ടം തോന്നി അത് തന്നെ ഞാൻ അറിയിച്ചു.നിനക്ക് താല്പര്യം ഇല്ലെങ്കിൽ റിയലി സോറി......
അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.........
സമയം ലേറ്റ് ആയി നിന്നെ ഞാൻ വിട്ട് തരാം.......
അതൊന്നും വേണ്ട ഞാൻ ബസ്സിൽ പോയിക്കോളാം.....
എന്നോട് ദേഷ്യം ആണോ.....
ദേഷ്യം ഒന്നും ഇല്ല......
പിന്നെ എന്താ കുഴപ്പം.......
ആരെങ്കിലും കാണും......
ആരും കാണില്ല നീ ഷാൾ കൊണ്ട് മുഖം മറചോ.ഞാൻ ഹെൽമെറ്റ് ഇട്ടോളാം......
മനസ്സില്ല മനസ്സോടെ സബീലിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അവന്റെ കൂടെ പോയി.......
അവളുടെ വീടിന്റെ അടുത്ത് അവൻ അവളെ ഇറക്കി......
അവനോടു ഒന്നും പറയാതെ അവൾ ഇറങ്ങി നടന്നു..........
ഷെഹ്സ പോകുന്നത് നോക്കി സബീൽ നിന്നു.അവൾ ഒന്ന് തിരിഞ്ഞു നോക്കും എന്ന് അവൻ പ്രതീക്ഷിച്ചു.പക്ഷെ അതുണ്ടായില്ല.......
അവൾ വീടിന്റെ ഗേറ്റ് കടന്നതും സബീൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു......
പെട്ടെന്നു ഷെഹ്സ പുറത്തേക്കു വന്നു.അത് കണ്ടതും അവൻ അവൾക്കു നേരെ കൈവീശി.തിരിച്ചു അവളും കൈവീശി.......
വരണ്ട ഭൂമിയിൽ മഴ പെയ്തപോലെ ആയിരുന്നു സബീലിന്റെ മനസ്സിൽ..............
കോളേജിൽ ഇലക്ഷൻ പ്രജാരണത്തിന്റെ അവസാനദിവസം 3 സ്ഥാനാർഥികളും സ്റ്റുഡൻസിനെ അഭിസംബോധനചെയ്തു സംസാരിക്കുക ആയിരുന്നു.MFk യുടെ സ്ഥാനാർഥി ഷെരിഫിന്റെയും പീപ്പിൾ ഫ്രണ്ട് സ്ഥാനാർഥി മുനാഫിന്റെയും കഴിഞ്ഞിരുന്നു.അടുത്ത ചാൻസ് ആരിഫിന്റെ ആയിരുന്നു..........
ആരിഫ് മൈക്കിന്റെ മുന്നിലേക്ക് ചെന്ന്.എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം അവൻ നിന്നു.........
അത് കണ്ടതും കുറച്ചു സ്റ്റുഡന്റസ് കൂവാൻ തുടങ്ങി........
ആരിഫ് പതിയെ സംസാരിച്ചു തുടങ്ങി.....
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാൻ ഒരു പ്രാസംഗികൻ അല്ല.എനിക്കു പ്രസംഗിക്കാനും അറിയില്ല......
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഷെരീഫും,മുനാഫും ഇവിടെ വളരെ മനോഹരം ആയി തന്നെ സംസാരിച്ചു.അത് പോലെ ഒന്നും നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിക്കരുത്.......
ഞാൻ ഈ അവസരം ഒന്ന് രണ്ട് കാര്യങ്ങൾ ഓർമപെടുത്താൻ ഉപയോഗിക്കുകയാണ്......
നമ്മുടെ കോളേജ് യൂണിയൻ കുറച്ചു വർഷങ്ങൾ ആയി MFK ആണ് ഭരിക്കുന്നത്. സത്യം പറഞ്ഞാൽ ഇവിടെ ഒരു ചെയർമാൻ ഉണ്ടോ.....
നമ്മുടെ കോളേജിലേ ഒരു പെൺകുട്ടിയെ ഈ കോളേജിൽ പഠിക്കുന്ന ഒരു വൃത്തികെട്ടവൻ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അപമാനിച്ചു.രാഷ്ട്രീയ വൈരാഗ്യം ആ പെൺകുട്ടിയും ഇവനും തമ്മിൽ അല്ല.ഇവന്റെ ഉപ്പയും അവളുടെ ചേട്ടനും ആണ്......
അത് എന്തും ആവട്ടെ അങ്ങിനെ ഒരു സംഭവം ഇവിടെ സംഭവിച്ചു.ആ സംഭവത്തിൽ അവർ എന്ത് നടപടി എടുത്തു?
അപമാനിക്ക പെട്ട പെൺകുട്ടിയെ അവർ ഒരുവട്ടം എങ്കിലും പോയി കണ്ടോ?
അപമാനിച്ചവനെതീരെ ആക്ഷൻ എടുക്കാൻ വേണ്ടി ഇവർ കോളേജ് മാനേജ്മെന്റിനോട് ശുപാർശ ചെയ്‌തോ?
ആ പെൺകുട്ടിക്കൊപ്പം നിന്ന എനിക്കും എന്റെ സുഹൃത്തുക്കൾക്കും ഈ മാനേജ്മെന്റ് സസ്‌പെൻഷൻ തന്നപ്പോൾ ഞങ്ങൾക്ക് വേണ്ടി അവർ വന്നോ......
വന്നില്ല അവർക്ക് ഭയം ആണ്.കാരണം പ്രതി ഒരു പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ മോൻ ആണ്.........
ആ പ്രതി ഇന്ന് ഇവിടെ കോളേജ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.അവൻ ജയിച്ചാൽ ഈ കോളേജിലേ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും.......
അവർക്കെതിരെ നടപടി എടുക്കണം എങ്കിൽ ധൈര്യപൂർവ്വം നേരിന്റെ പക്ഷത്തു നിൽക്കാൻ കഴിയണം.അതിനു കഴിയണം എങ്കിൽ ഇവിടെ SFY ജയിക്കണം.......
ഞങ്ങൾക്കെതിരെ മാനേജ്മെന്റ് നടപടി എടുത്തപ്പോൾ ഞങ്ങൾക്കൊപ്പം നിന്നത് നേരിന്റെ ഒപ്പം നിന്നത് SFY ആയിരുന്നു....
*"ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താൻ ആളുകൾ ഉണ്ടാവും.പിന്തിരിഞ്ഞു ഓടാൻ തീരുമാനിച്ചാൽ ജീവിത കാലം മുഴുവൻ പിന്തിരിഞ്ഞു ഓടേണ്ടി വരും.തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണു.ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യറായി ഇറങ്ങു..... എന്നാൽ നിങ്ങൾക്കു അന്തസോടെ ജീവിക്കാം"*
ഇത് എന്റെ വാക്കുകൾ അല്ല ഡോ:അബ്‌ദുൾ കലാം സാറിന്റെ വാക്കുകൾ ആണ്.ഈ വാക്കുകൾ പുലരണം എങ്കിൽ ഇവിടെ SFY ജയിക്കണം......
തീരുമാനം നിങ്ങളുടെ കയ്യിൽ ആണ് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത് നാളെ ആര് ജയിക്കണം എന്ന്......
ഞാൻ നിർത്തുന്നു
ലാൽ സലാം.........
ആരിഫ് നിർത്തിയതും എല്ലാവിദ്യാർത്ഥികളും കൈ അടിക്കാൻ തുടങ്ങി......
മച്ചാനെ നീ കലക്കി ശിഹാബ് അവനെ കെട്ടിപിടിച്ചു പറഞ്ഞു......
നീ എന്താ ഒരു വിഷയം മാത്രം പറഞ്ഞു നിർത്തിയത്.സബീൽ ചോദിച്ചു.....
മച്ചാനെ ഇത് തന്നെ ധാരാളം ആണ്.രണ്ടു പേരെയും അടിക്കാൻ ഇതിലും നല്ലത് വേറെ ഒന്നും ഇല്ല.നീ കണ്ടോ ഈ ക്യാമ്പസ് ഇന്ന് വരെ കാണാത്ത വൻ വിജയത്തിൽ ഞാൻ ജയിച്ചു കയറും........
ഇലക്ഷൻ കഴിഞ്ഞു ഇനി പ്രഖ്യപനതിന് വേണ്ടി കാത്തു നിൽക്കുകയാണ്.....
അപ്പോൾ ആണ് ആരിഫിന്റെ ഫോൺ റിങ്ചെയ്തത്.......
അവന്റെ ഉപ്പ ആയിരുന്നു വിളിച്ചത്.........
ടാ ഞാൻ വീട്ടിൽ പോയിട്ട് വരാം.ഉമ്മ ബാത്‌റൂമിൽ വഴുക്കി വീണു.....
ഞങ്ങളും വരാം അവർ പറഞ്ഞു....
വേണ്ടടാ റിസൾട്ട് പ്രഖ്യപിക്കുമ്പോൾ നിങ്ങൾ ഇവിടെ വേണം....
ആരിഫ് ബൈക്ക് എടുത്തു നേരെ വീട്ടിലേക്കു വിട്ടു......
ആരിഫ് ക്യാമ്പസിനു പുറത്പോകുന്നത് കണ്ട മുനാഫ് ഫോൺ എടുത്തു കോൾ ചെയ്തു ........
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന റിസൾട്ട് പ്രഖ്യപിക്കാൻ തുടങ്ങി.....
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത് അവൻ കോൾ അറ്റൻഡ് ചെയ്തു.അവിടെ നിന്നും പറയുന്നത് കേട്ട് ശിഹാബ് തരിച്ചു നിന്നു അവന്റെ കയ്യിൽ നിന്നും ഫോൺ താഴെക്ക് വീണു.........
മെഡിക്കൽ കോളേജിനു മുൻപിൽ തടിച്ചു കൂടി നിൽക്കുക ആയിരുന്നു കോളേജ് വിദ്യാർത്ഥികൾ.......
അകത്തു ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കരഞ്ഞു തളർന്നു ഇരിക്കുക ആയിരുന്നു ആരിഫിന്റെ ഉമ്മയും വാപ്പയും........
തൊട്ടടുത് തന്നെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഷിഹാബും,സബീലും ഉണ്ടായിരുന്നു......
അപ്പോൾ ആണ് ഓടിക്കിതച്ചു അവിടേക്കു ദേവൻ വന്നത്......
ശിഹാബിനേയും സബീലിനെയും കണ്ടപ്പോൾ ദേവൻ അവരുടെ അടുത്തേക്ക് ചെന്നു.....
എന്താടാ....എന്താ....ഉണ്ടായതു.......ദേവൻ ചോദിച്ചു.....
ഉമ്മാ ബാത്‌റൂമിൽ വീണു എന്ന് പറഞ്ഞു ഫോൺ വന്ന് പോയതാ അവൻ.....
നമ്മുടെ ആ വളവിൽ വെച്ച് അവന്റെ ബൈക്ക് ആക്‌സിഡന്റ് ആയി.......
എങ്ങിനെ ആക്‌സിഡന്റ് ആയി.........
അതറിയില്ല ഏതോ വണ്ടി ഇടിച്ചത് ആണ്.പക്ഷെ വണ്ടി നിർത്താതെ പോയി.......
റോഡ് സൈഡിൽ ചോരയിൽ കുളിച്ച് കിടക്കുന്ന അവനെ ആരൊക്കെയൊ ഇവിടെ എത്തിച്ചു........
അപ്പോഴേക്കും ഓപ്പറേഷൻ തീയേറ്ററിൽ നിന്നും ഡോക്ടർ പുറത്തേക്കു ഇറങ്ങി വന്നു.....
ആരിഫിന്റ ഉപ്പ ഡോക്ടറുടെ അടുത്ത് ചെന്നു ചോദിച്ചു എന്റെ മോൻ.......
ഓപ്പറേഷൻ കഴിഞ്ഞു പേടിക്കാൻ ഒന്നും ഇല്ല രണ്ട് മൂന്നു ദിവസം ICU വിൽ കിടക്കേണ്ടിവരും.അത് കഴിഞ്ഞു റൂമിലേക്ക് മാറ്റും......
ഞങ്ങൾക്ക് അവനെ ഒന്ന് കാണാൻ പറ്റുമോ സർ....
ഇപ്പോൾ കഴിഞ്ഞതേ ഉള്ളു ഓപ്പറേഷൻ ഇന്ന് എന്തായാലും കാണാൻ സാധിക്കില്ല.നാളെ കാലത്തു എന്തായാലും കാണാം......
ഡോക്ടർ ദേവനെ കണ്ടതും ദേവന്റെ അടുത്ത് ചെന്നു ചോദിച്ചു സഖാവ് എന്താ ഇവിടെ......
ആരിഫ് എനിക്കു വേണ്ട പെട്ട പയ്യൻ ആണ്....
താൻ വന്നേ ഡോക്ടർ ദേവനെ വിളിച്ചു.....
ദേവൻ ഡോക്ടറുടെ പിന്നാലെ പോയി കൂടെ ആരിഫും സബീലും ചെന്നു.....
അവർ നേരെ ചെന്നത് ഡോക്ടറുടെ ക്യാബിനിലേക്ക് ആയിരുന്നു......
ശിഹാബിനേയും സബീലിനെയും കണ്ട ഡോക്ടർ ചോദിച്ചു ഇവര്......
ഇവരും എന്റെ പിള്ളേരാ ആരിഫിന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്.......
സഖാവേ ഇത് ഒരു ആക്‌സിഡന്റ് മാത്രം അല്ല.ആരോ ഈ പയ്യന് ഇട്ട് പണിതതാണ്.......
ഡോക്ടർ പറഞ്ഞത് കേട്ടതും മൂന്ന് പേരും ഞെട്ടി തരിച്ചു നിന്നു.......
ഡോക്ടർ എന്താ പറഞ്ഞു വരുന്നത്.ദേവൻ ചോദിച്ചു.....
അവനെ ആരോ ശരിക്കും പെരുമാറിയിട്ടുണ്ട്.
അവനെ തല്ലിയത് ആരായാലും അവർ പ്രൊഫഷണൽസ് ആണ്.ചതവുകൾ എല്ലാം ശരീരത്തിന് അകത്തു ആണ്.നട്ടെല്ലിന് ചെറിയ തോതിൽ ക്ഷതം ഏറ്റിട്ടുണ്ട്.പക്ഷെ അത് പേടിക്കാൻ മാത്രം ഒന്നും ഇല്ല കുറച്ചു നാൾ ബെഡ് റസ്റ്റ് എടുക്കേണ്ടി വരും......
ഡോക്ടർ പറഞ്ഞത് കേട്ടതും ശിഹാബ് പറഞ്ഞു ചേട്ടായി ഇതിന്റെ പിറകിൽ ഖാലിദ് സാഹിബ് ആണ്................
ഖാലിദ് സാഹിബോ........
അതെ ചേട്ടായി.......
അവർ അന്ന് ഖാലിദ് സാഹിബിന്റെ ആളുകൾ ഭീഷണി പെടുത്തിയ വിവരം ദേവനോട് പറഞ്ഞു......
എന്നിട്ട് എന്താടാ അത് അന്ന് പറയാതിരുന്നത്.....
ആരിഫ് ആണ് വേണ്ട എന്ന് പറഞ്ഞത്.ചേട്ടായി അറിഞ്ഞാൽ അവിടെ പ്രശ്നം ഉണ്ടാക്കും എന്ന് പറഞ്ഞു.......
ഡോക്ടർ എനിക്ക് ഒരു സഹായം ചെയ്യുമോ ദേവൻ ചോദിച്ചു......
ഡോക്ടർ ദേവന്റെ മുഖതു നോക്കി......
എല്ലാവരും കരുതിയിരിക്കുന്നത് ഇത് ആക്‌സിഡന്റ് ആണ് എന്നാണ്.അത് അങ്ങിനെ തന്നെ കിടന്നോട്ടെ.......
എന്താ സഖാവിന്റെ ഉദ്ദേശം ഡോക്ടർ ചോദിച്ചു.....
ഇതിന്റെ പിന്നിൽ ഏത് നായിന്റെ മോൻ ആയിരുന്നാലും അവരെ ഞങ്ങൾക്ക് വേണം.......
അതും പറഞ്ഞു ദേവൻ അവിടെ നിന്നും എഴുന്നേറ്റു കൂടെ സബീലും ഷിഹാബും......
അവർ നേരെ പോയത് താഴേക്കു ആയിരുന്നു.അപ്പോഴും അവിടെ കോളേജിലേ വിദ്യാർത്ഥികൾ നിക്കുന്നുണ്ടായിരുന്നു......
അവരെ സാക്ഷിയാക്കി ദേവൻ സംസാരിക്കാൻ തുടങ്ങി......
പ്രിയപ്പെട്ട വിദ്യാർത്ഥികളെ നിങ്ങളുടെ കോളേജിൽ ചരിത്രത്തിൽ ആദ്യമായി SFY വിജയിചിരിക്കുന്നു......
ഇത് നമ്മൾ ആഘോഷിക്കേണ്ട ദിനം ആയിരുന്നു.പക്ഷെ വിധി മറ്റൊന്ന് ആയിരുന്നു.ഈ വിജയത്തിന് ചുക്കാൻ പിടിച്ച നമ്മുടെ പ്രിയപ്പെട്ട സഖാവ് ആരിഫ് വിജയം ആഘോഷിക്കാൻ നമ്മുടെ കൂടെ ഇല്ലാ ....
ഇന്ന് നിങ്ങൾ ഇവിടെ കാത്തുനിൽക്കുന്നതു അവന്റെ വിവരം അറിയാൻ വേണ്ടി ആണ്....
ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടറോഡ് ഞങ്ങൾ സംസാരിച്ചു.പേടിക്കാൻ ഒന്നും തന്നെ ഇല്ല രണ്ട് മൂന്നു ദിവസം ICU വിൽ കിടക്കേണ്ടി വരും.അത് കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും.......
ഇത് ഒരു ഹോസ്പിറ്റൽ ആണ് നമ്മൾ ഇവിടെ ഇങ്ങനെ കൂട്ടം കൂടി നിൽക്കുന്നതു ഹോസ്പിറ്റലിൽ വന്നു പോകുന്നവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നുണ്ട് അത് കൊണ്ട് തന്നെ എല്ലാവരും ഇവിടെ നിന്നും പിരിഞ്ഞുപോകണം എന്ന് അഭ്യർത്ഥിക്കുന്നു........
ദേവൻ പറഞ്ഞത് കേട്ടതും വിദ്യാർത്ഥികൾ പിരിഞ്ഞു പോകാൻ തുടങ്ങി.ദേവന്റെ പിന്നിൽ കരഞ്ഞു നിൽക്കുന്ന ഷിഹാബിനെയും സബീലിനെയും ആശ്വസിപ്പിക്കാനും അവർ മറന്നില്ല......
അവർ തിരിച്ചു ഓപ്പറേഷൻ തീയെറ്ററിന്റെ അടുത്തേക്ക് ചെന്നു......
ആരിഫിന്റ ഉമ്മയും ഉപ്പയും അപ്പോഴും അവിടെ ഇരിക്കുന്നുണ്ടായിരുന്നു.....
അവർ അവരുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ശിഹാബ് പറഞ്ഞു ഞങ്ങൾ ഡോക്ടറെ കണ്ടിരുന്നു പേടിക്കാൻ ഒന്നും ഇല്ല എന്നാ പറഞ്ഞത്.ഇന്ന് എന്തായാലും ഓനെ കാണാൻ പറ്റൂല പിന്നെ രാത്രിയിൽ ഇവിടെ രണ്ടിൽ കൂടുതൽ പേർക്ക് നിൽക്കാനും കഴിയില്ല അത് കൊണ്ട് നിങ്ങൾ പൊയ്ക്കോളിൻ ഞങ്ങൾ ഇവിടെ നിന്നോളാം......
അത് വേണ്ടാ ശിഹാബേ നിങ്ങൾ പോയിക്കൊ ഞങ്ങൾ ഇവിടെ നിന്നോളം അവന്റെ ഉപ്പ പറഞ്ഞു......
അത് വേണ്ടാ ഇനി രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ നിങ്ങളെ കൊണ്ട് ഓടിപായാൻ പറ്റൂല അത് കൊണ്ട് ഞങ്ങൾ ഇവിടെ നിന്നോളാം സബീൽ പറഞ്ഞു.....
അങ്ങിനെ മൂന്നു പേരുടെയും നിർബന്ധപ്രകാരം ദേവന്റെ കൂടെ ആരിഫിന്റെ ഉമ്മയും ഉപ്പയും വീട്ടിലേക്കു പോയി......
പോകുന്ന വഴിക്കു അവർ ആദ്യം പോയത് ദേവന്റെ വീട്ടിലേക്കു ആയിരുന്നു ദേവന്റെ അമ്മയും നീതുവും പുറത്തു നിൽക്കുന്നുണ്ടായിരുന്നു....
വണ്ടി വന്ന് നിന്നതും ദേവന്റെ അമ്മയും നീതുവും കാറിൽ കയറി.....
അവരെ കണ്ടപ്പോൾ ആരിഫിന്റെ ഉപ്പ ചോദിച്ചു ഇവര് എങ്ങോട്ടാ ദേവ......
ഇന്ന് രാത്രി നിങ്ങൾ രണ്ട്പേരും ഒറ്റയ്ക്ക് നിൽക്കണ്ട ഇവർ തുണക്കു നിൽക്കട്ടെ.....
അതൊന്നും വേണ്ട ദേവ ആരിഫിന്റെ ഉപ്പ പറഞ്ഞു.....
അത് കുഴപ്പം ഇല്ല അബദുക്ക അവര് നിന്നോട്ടെ.......
പിന്നെ ആരിഫിന്റെ ഉപ്പ ഒന്നും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നിക്കാണും........
അവരെ വീട്ടിൽ ആക്കി ദേവൻ ഹോസ്പിറ്റലിലേക്ക് വിട്ടു............
അപ്പോഴേക്കും ആരിഫിനെ I.C.U വിലേക്ക് മാറ്റിയിരുന്നു........
I.C.U വിന്റെ മുന്നിൽ ഇരിക്കുമ്പോൾ ആണ് സബീലിന്റെ ഫോൺ റിങ് ചെയ്തതു.....
സബീൽ ഫോൺ എടുത്തു നോക്കി പരിജയ ഇല്ലാത്ത നമ്പർ ആയിരുന്നു.....
അവൻ കോൾ അറ്റൻഡ് ചെയ്തു അപ്പുറത്ത് നിന്നും മറുപടി ഒന്നും ഇല്ല. ഫോൺ കട്ടാക്കി തിരിച്ചു വിളിച്ചു അപ്പോൾ ലൈൻ ബസി ആക്കി....
ആരാണ് സബീലെ അത് ശിഹാബ് ചോദിച്ചു.....
അറിയില്ലടാ......
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അതെ നമ്പറിൽ നിന്നും കോൾ വന്നു അവൻ കോൾ അറ്റൻഡ് ചെയ്തു.....
ഹലോ... ആരാ ഇത്....
ഇത് സബീൽക്ക അല്ലെ ഒരു പെൺകുട്ടി ആയിരുന്നു അത് ചോദിച്ചതു......
അതെ...... ഇതാരാ അവൻ ചോദിച്ചു....
ഞാൻ ഷെഹ്സയാണ്.....
നീ ആയിരുന്നോ.....
ആരിഫ്ക്കാക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ വിളിച്ചത് ആണ്....
അവൾ വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ഫോൺ കട്ട് ആക്കി......
നാലു ദിവസം കിടന്നു ആരിഫ് I.C.U വിൽ അത് കഴിഞ്ഞപ്പോൾ അവനെ റൂമിലേക്ക് മാറ്റി......
ഒരാഴ്ച കഴിഞ്ഞപ്പോൾ അവനെ ഡിസ്ചാർജ് ചെയ്തു......
നട്ടെല്ലിന്റെ അവിടെ ചതവ് ഉള്ളത് കൊണ്ട് പൂർണമായും ബെഡ് റസ്റ്റ് ആയിരുന്നു.പിന്നെ കാലിന്റെ എല്ലിന് പൊട്ട് ഉള്ളത് കൊണ്ട് പ്ലാസ്റ്ററും ഇട്ടിട്ടുണ്ടായിരുന്നു.....
പതിവ് പോലെ അന്നും മൂന്നു പേരും അവനെ കാണാൻ പോയി....
ടാ ആ റൂമിന്റെ വാതിൽ അടച്ചേക്ക് ആരിഫ് പറഞ്ഞു......
റൂമിന്റെ വാതിൽ അടച്ചു മൂന്നു പേരും അവന്റെ അടുത്ത് വന്നിരുന്നു......
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം.......
ഇത് ഒരു ആക്‌സിഡന്റ് ആയിരുന്നില്ല.....
അതു ഞങ്ങൾക്ക് അറിയാം സബീൽ പറഞ്ഞു.....
നിങ്ങൾക്ക് എങ്ങിനെ അറിയാം ആരിഫ് ചോദിച്ചു.....
നിന്നെ നോക്കിയ ഡോക്ടർ അന്നേ ഞങ്ങളോട് പറഞ്ഞിരുന്നു......
ആരാ ആരിഫെ അത് ചെയ്തത്.....
പറയാം അതിനു മുൻപ് എനിക്ക് ഒരു കാര്യം അറിയണം........
എന്താ അറിയേണ്ടത് സബീൽ ചോദിച്ചു.......
നമ്മൾക്കിടയിൽ പരസ്പരം ഷെയർ ചെയ്യാത്ത എന്തെങ്കിലും നിങ്ങൾക്കു രണ്ട് പേർക്കും ഉണ്ടോ.......
നീ എന്താടാ അങ്ങനെ ചോദിക്കുന്നത് നമ്മൾക്കിടയിൽ ഒരു രഹസ്യവും ഇല്ല ശിഹാബ് പറഞ്ഞു.......
എന്നെ ആക്രമിച്ചവർക്ക് ആള് മാറിപ്പോയതായിരുന്നു.അവർക്കു വേണ്ടത് എന്നെ ആയിരുന്നില്ല......
പിന്നെ........ ദേവൻ ചോദിച്ചു.......
ഇവരിൽ ഒരാളെ ആയിരുന്നു അവർക്ക് വേണ്ടത്......
ശിഹാബിന്റെയും സബീലിന്റെയും നേർക്കു വിരൽ ചൂണ്ടികൊണ്ട് ആരിഫ് പറഞ്ഞു.....
അത് കേട്ട മൂന്ന് പേരും ഞെട്ടി തരിച്ചുനിന്നു......
ഷിഹാബും സബീലും ഭയതോടെ ആരിഫിന്റ മുഖത് നോക്കി.....
ടാ സത്യം പറ നിങ്ങളിൽ ആർക്കെങ്കിലും നമ്മളോട് ഷെയർ ചെയ്യാത്ത രഹസ്യം വല്ലതും ഉണ്ടോ.....
ടാ ഓർമ്മ വെച്ച നാൾ മുതൽ ഒരുമിച്ചു അല്ലേടാ നമ്മൾ ഉള്ളത്.നിനക്ക് തോന്നുന്നുണ്ടോ പരസപരം ഷെയർ ചെയ്യാത്ത രഹസ്യം നമ്മൾക്കിടയിൽ ഉണ്ടാകും എന്ന്........
അല്ലെങ്കിൽ ആരാ സബീലെ അവര്.എന്തിനു അവർ നിങ്ങളിൽ ഒരാളെ തേടി വരണം........
അവർ വിചാരിചിരിക്കുന്നത് നിങ്ങളിൽ ഒരാൾ ആണ് ഞാൻ എന്നാണ്.അവർ ആക്രമിചിരിക്കുന്നത് നിങ്ങളെ അല്ല എന്ന് തിരിച്ചറിയുന്ന നിമിഷം നിങ്ങളെ തേടി അവർ വരും.......
നിനക്ക് അവരെ കണ്ടാൽ തിരിച്ചറിയുമോ സബീൽ ചോദിച്ചു....
ആ മുഖം അത് ഞാൻ ഒരിക്കലും മറക്കില്ല.....
ഇത് ആരായാലും നമുക്ക് അവരെ കണ്ടെത്തണം.ഇനി നമ്മുടെ കൂട്ടത്തിൽ നിന്നും ഒരാളുടെ ദേഹത്തു നിന്നും ചോര പൊടിയുന്നതിന് മുൻപ് കണ്ടെത്തണം......
പെട്ടെന്നു ജിജോ ഇടക്ക് കയറി ചോദിച്ചു നിങ്ങളെ അന്ന് ഉപദ്രവിച്ചത് ആരായിരുന്നു.അവർക്ക് വേണ്ടത് ആരെ ആയിരുന്നു.......
ആരിഫ് അവന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു......
ഇനി നിങ്ങൾ പരസ്പരം ഷെയർ ചെയ്യാത്ത എന്തെങ്കിലും രഹസ്യം ശിഹാബിനും സബീലിനും ഉണ്ടായിരുന്നോ?
അങ്ങിനെ ഒരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.പക്ഷെ അങ്ങിനെ ഒരു രഹസ്യം ആർക്കും ഉണ്ടായിരുന്നില്ല.....
പിന്നെ ആരാ ആരിഫ്ക്ക അവർ.....
ഞങ്ങൾ മൂന്ന് പേർക്കും അറിയാവുന്ന ആൾ ആയിരുന്നു......
അപ്പോൾ ആണ് ആരിഫിന്റ ഫോൺ റിങ് ചെയ്തത്.....
അവൻ ഫോൺ എടുത്തു നോക്കി ആരിഫിന്റ വൈഫ് ആയിരുന്നു....
അവൻ ഫോൺ കട്ട് ആക്കി തിരിച്ചു വിളിച്ചു.....
ഹലോ... ഇക്കാ എയർപോർട്ടിൽ എത്തിയോ......
ഇല്ലാ ഞാൻ നാഷണൽ പെയിന്റ് എത്തിയതേ ഉള്ളു......
ഫ്ലൈറ്റ് കയറിയാൽ വിളിക്കണേ.....
ഞാൻ വിളിച്ചോളാം ആരൊക്കെ എയർപോർട്ടിൽ വരുന്നുണ്ട് അവൻ ചോദിച്ചു......
ഉപ്പയും പിന്നെ ചേട്ടായിയും....
ഞാൻ എയർപോർട്ടിൽ എത്തിയാൽ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി......
ആരിഫ് മൊബൈലിൽ സമയം നോക്കി.....
സമയം 8:30 ആയി.....
ആരിഫ്ക്ക അത് ആരായിരുന്നു....
എന്റെ വൈഫ് ആയിരുന്നു ....
അതല്ല ആക്രമിച്ചത് ആരായിരുന്നു......
ആരിഫ് കുറച്ചു നേരം നിശബ്ദനായിരുന്നു......
അന്നത്തെ അപകടത്തിന് ശേഷം ഒരു വർഷം എടുത്തു ഞാൻ പഴയത് പോലെ ആകാൻ.......
ആദ്യതെ കുറച്ചു നാളുകൾ ശിഹാബിനും സബീലിനും പുറത്തു ഇറങ്ങാൻ ഭയങ്കര പേടി ആയിരുന്നു.പിന്നെ പിന്നെ അത് മറന്നു തുടങ്ങി.....
ആ ഒരു വർഷത്തിനിടക്ക് ഒരുപാട് മാറ്റങ്ങൾ ഞങ്ങൾക്കിടയിൽ വന്നു.....
സബീലിന്റെയും ഷെഹ്സയുടെയും പ്രണയം പൂത്തുലഞ്ഞു.....
ഡിഗ്രി കഴിഞ്ഞതിന് ശേഷം ഞങ്ങൾ കുറച്ചു നാൾ വെറുതെ നടന്നു.പിന്നെ ഞങ്ങളുടെ നാട്ടിൽ ഉള്ള ഒരാളുടെ കൂടെ ഇലക്ട്രിക് പ്ലമ്പിങ് വർക്കിന് പോയി തുടങ്ങി......
ഡിഗ്രിയുടെ റിസൾട്ട് വന്നപ്പോൾ ഷിഹാബും സബീലും പാസ്സ് ആയി.എനിക്ക് മൂന്ന് പേപ്പർ പോയി പിന്നീട് ഞാൻ അത് എഴുതി എടുത്തു........
അങ്ങിനെ ഞങ്ങൾ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു......
=============================
വാതിലിൽ ശക്തമായ മുട്ട് കേട്ടിട്ടാണ് ശിഹാബ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.........
വാതിൽ തുറന്നു നോക്കിയപ്പോൾ അവന്റെ ഉമ്മ നല്ല കലിപ്പിൽ ആയിരുന്നു.....
അന്നേ നിഹം വിളിച്ചിരുന്നോ.........
ഉമ്മ ചോദിച്ചതു കേട്ടതും അവൻ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു പടച്ചോനെ ഞാൻ അത് മറന്നു......
നീ മറക്കും ആകെ ഒരു പെങ്ങളെ ഉള്ളു ഓളെ കാര്യങ്ങൾ നോക്കാൻ അനക്ക് സമയം ഇല്ലല്ലോ......
ഉമ്മച്ചി ഓളെ കാര്യങ്ങൾ നോക്കാൻ വേണ്ടി ആണ്
ഓളെ നമ്മൾ ഒരാളെ കയ്യിൽ ഏൽപ്പിച്ചതു നമ്മളെ അളിയന്റെ കയ്യിൽ ഇനി അതൊക്കെ അളിയന്റെ കടമകൾ ആണ്..............
അതൊക്കെ ഓൻ ഭംഗി ആയി നോക്കുന്നുണ്ട്......
ഇയ്യ് അന്നോട് പറഞ്ഞ കാര്യം ചെയ്തു കൊടുക്ക്.അതും പറഞ്ഞു ഉമ്മ അകത്തേക്ക് പോയി......
ശിഹാബ് നേരെ കിച്ചണിൽ പോയി അവിടെ ബാബി പത്തിരി ചുടുക ആയിരുന്നു.....
ഷിഹാബിനെ കണ്ടതും ബാബി പ്ലേറ്റ് എടുത്തു പത്തിരിയും മുട്ടകറിയും അവനു നൽകി.......
അത് കഴിച്ചു കൊണ്ടിരിക്കുംപോൾ അവൻ ബാബിയോട് ചോദിച്ചു നിഹം ഇന്ന് വിളിച്ചിട്ടുണ്ടായിരുന്നോ?
ഉണ്ടായിരുന്നു കുറെ ദിവസം ആയി അന്നേ വിളിക്കുന്നു നീ തീരെ വരുന്നില്ല എന്ന് പറഞ്ഞു...........
നിനക്ക് ഒന്ന് പോയികൂടെ ഓൾടെ അടുത്തേക്ക്......
പോയികഴിഞ്ഞാൽ നൂറ്റമ്പത് പണി തരും.തൊട്ടടുത്തു തന്നെ അല്ലെ അളിയന്റെ ഏട്ടന്റെ വീട് അവിടെ ഉള്ള ചെക്കൻമാരെ വിളിച്ചാൽ പോരെ വെറുതെ നമ്മളെ ബുദ്ധിമുട്ടിക്കാൻ.......
നിഹ്‌മത് അതായത് അനുഗ്രഹം പക്ഷെ ഇക്ക് ഓൾ ഒരു അദാബ് ആണ്.........
എന്തായാലും നീ ഒന്ന് ചെന്നു നോക്ക്........
മ്മ് ഞാൻ പൊയ്ക്കോളാം........
ചായ കുടിയും കഴിഞ്ഞ് നേരെ പോയത് ചേട്ടായിയുടെ അടുത്തേക്ക് ആയിരുന്നു.....
വീടിന്റെ ഉമ്മറത്തു തന്നെ അമ്മയും നീതുവും ഉണ്ടായിരുന്നു......
നീതു ചേട്ടായി എന്തിയെ അവൻ ചോദിച്ചു......
അറിയില്ല കാലത്തു ആരിഫ്ക്കാന്റെ കൂടെ പോയതാണ്.....
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ ഒരുങ്ങിയതും ചേട്ടായിയുടെ അമ്മ വിളിച്ചു..........
ടാ ഒന്ന് നിന്നെ.......
അമ്മ അവന്റെ അടുത്തേക്ക് ചെന്നു.....
ദേവന് ഒരു പെണ്ണ് ശരി ആയിട്ടുണ്ട്.എനിക്ക് അറിയാവുന്ന കുട്ടിയ.ജാതകം വരെ നോക്കി നല്ല പൊരുത്തം ഉള്ള ജാതകം ആണ്.നിങ്ങൾ അവനോടു ഒന്ന് സംസാരിക്കണം......
ഞങ്ങൾ സംസാരിചോളാം അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി......
കൂടുതൽ നിന്നാൽ അവര് കരയും.....
ചേട്ടായിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു.അവൾ വേറെ വിവാഹം കഴിച്ചു അതോടെ ഇനി ജീവിതത്തിൽ ഒരു പെണ്ണ് വേണ്ട എന്ന തീരുമാനത്തിൽ ആണ് മൂപ്പര്.......
ശിഹാബ് നേരെ പോയത് നിഹത്തിന്റെ അടുത്തേക്ക് ആയിരുന്നു......
വാതിൽ തള്ളിതുറന്നു അവൻ അകതെക്ക് കടന്നു.....
നിഹം കിച്ചണിൽ ആയിരുന്നു.....
പാത്തൂസ് എന്തിയെ അവൻ ചോദിച്ചു.....
പാത്തൂസ് അത് നിഹത്തിന്റെ മകൾ ആണ് മറിയം ഫാത്തിമ എന്നാണ് പേര്.ഒരു വയസ്സേ ആയിട്ടുള്ളൂ.......
പാത്തൂസ് ഇവിടെ ഇല്ലാ.....
എവിടെ പോയി......
അപ്പുറത്തെ വീട്ടിലെ കുട്ടി വന്നു കൊണ്ട് പോയി......
ഏത് വീട്ടിലെ......
അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ട്.ആ വീട്ടിലെ കുട്ടി ആണ്.....
നീ എന്തിനാണ് വരാൻ പറഞ്ഞത്......
അവൾ നേരെ റൂമിൽ ചെന്നു ബാഗിൽ നിന്നും ATM എടുത്തു അവന്റെ നേർക്കു നീട്ടി......
അത് കണ്ടതും അവൻ പറഞ്ഞു നിനക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടായിരുന്നു അല്ലെ....
അയ്യടാ..... മോൻ ഇതിൽ നിന്നും 10000 രൂപ എടുത്തോ......
അവൾ ഒരു ബില്ലും അവനു നീട്ടി.ഈ സാധനങ്ങളും വാങ്ങിക്കണം.......
അപ്പോൾ ആണ് ശിഹബിന്റെ ഫോൺ റിങ് ചെയ്‌തതു......
ആരിഫ് ആയിരുന്നു വിളിച്ചത് അവൻ ഫോൺ എടുത്തു ശരി വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു....
നീ എവിടേക്ക് ആണ് പോകുന്നത്..നിഹം ചോദിച്ചു......
ഹോസ്പിറ്റലിൽ ഒന്ന് പോണം ബ്ലഡ് കൊടുക്കാൻ ഉണ്ട്....
പിന്നെ ബില്ലും ബാലൻസ് ക്യാഷും കറക്റ്റ് ആയി കൊടുന്നു തരണം.......
അതെ ബൈക്ക് ഓടണം എങ്കിൽ അതിൽ പെട്രോൾ അടിക്കണം.......
എന്നാൽ 50 രൂപക്ക് പെട്രോളും അടിച്ചോ......
50 രൂക്കൊന്നും പെട്രോൾ കിട്ടൂല.ഇപ്പോൾ
അച്ഛാ ദിൻ ആണ് അത് കൊണ്ട് 200 രൂപ വേണം പെട്രോൾ അടിക്കാൻ......
ഇതിനേക്കാളും ബേധം എനിക്ക് ഓട്ടോയിൽ പോകുന്നത് ആണ്.എന്തെങ്കിലും ചെയ്യ് ബാക്കി പൈസ കൊടുന്ന് തായോ........
ആലോചിക്കാം.......
അതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി......
===========================
K.K.M ഹോസ്പിറ്റൽ.......
പുറത്തു അവനെയും കാത്തു സബീലും ആരിഫും ഉണ്ടയിരുന്നു.....
ആർക്ക് ആണ് ബ്ലഡ് അവൻ ചോദിച്ചു......
എന്റെ മാമന്റെ മോൻക്ക് ആണ് അവന്റെ ബൈക്ക് ആക്‌സിഡന്റ് ആയി.സബീൽ ആയിരുന്നു അത് പറഞ്ഞത്.......
പെട്ടന്ന് ആണ് ഗേറ്റ് കടന്നു വരുന്ന നേഴ്സ്മാരുടെ കൂട്ടത്തിൽ അവളെ അവർ കണ്ടത്.
അവൾ അവരെ ക്രോസ്സ് ചെയ്തു കടന്നു പോയി...
അവൾ അവരെ തുറിച്ചു നോക്കി കൊണ്ടാണ് പോയത്.....
അവളുടെ നോട്ടം കണ്ടതും അവർ ഒന്ന് ഭയന്നു.....
അവളുടെ കണ്ണിൽ പകയുടെ കനൽ എരിയുന്നുണ്ടായിരുന്നു.....
മൂന്നു പേരെയും ജീവനോടെ ദഹിപ്പിക്കാൻ ഉള്ള ശക്തി ഉണ്ടായിരുന്നു അവളുടെ നോട്ടത്തിനു.......
അവൾ അവരെ നോക്കികൊണ്ട് നടന്നു.......
അപർണ.......................
പെട്ടന്ന് ശിഹാബ് അവളെ വിളിച്ചു...........
ശിഹാബ് അവളെ വിളിച്ചതും അവൾ നിന്നു.എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു..........
എന്നെ മറന്നിട്ടില്ല അല്ലെ.....
എവിടെ നിങ്ങളുടെ ചേട്ടായി.അയാളോട് പറഞ്ഞേക്ക് ഞാൻ ഇവിടെ ഉണ്ട് എന്ന്.എനിക്ക് അറിയണം എന്തിനാ അയാൾ എന്നോട് ഇത് ചെയ്തത് എന്ന്.അയാളുടെ നാശം അത് എനിക്ക് കാണണം. ദൈവം എന്നൊരാൾ മുകളിൽ ഉണ്ട് അത് മറക്കണ്ട......
അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു......
സബീൽ എന്തോ പറയാൻ ഒരുങ്ങിയതും ആരിഫ് അവനെ തടഞ്ഞു
അവൾ പോയതും ശിഹാബിന്റെ നേർക് തിരിഞ്ഞുകൊണ്ട് ആരിഫ് ചോദിച്ചു നീ എന്തിനാടാ ഓളെ വിളിച്ചത്......
എനിക്ക് ഒരു സംശയം തോന്നി അത് തീർക്കാൻ വേണ്ടി വിളിച്ചതാണ്......
എന്ത് സംശയം സബീൽ ചോദിച്ചു.......
അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല..........
ഓളെ കല്യാണത്തിന്റെ അന്ന് അല്ലെ നീയും സബീലും ഓൾടെ വീട്ടിൽ പോയത് എന്നിട്ട് നിനക്ക് ഇപ്പോൾ എന്താ ഒരു സംശയം........
അതല്ലടാ കല്ല്യാണം കഴിഞ്ഞാൽ ഹിന്ദു പെൺകുട്ടികൾ സിന്ദൂരം ഇടാറുണ്ട്.അപർണ അത് ഇട്ടിട്ടില്ല.......
പൊന്നാര മച്ചാനെ അതൊക്കെ പണ്ട് ഇന്നത്തെ കാലത്തു അത് ഉപയോഗിക്കുന്നവർ കുറവാണ്.നമ്മളെ പഠിപ്പിച്ച എത്ര ടീച്ചർമാർ സിന്ദൂരം ഇട്ട് വന്നിട്ടുണ്ട്.....
ഇവളെ ഇവിടെ കണ്ട വിവരം എന്തായാലും ചേട്ടായിയോട് പറയണ്ട.......
അവളുടെ മനസ്സിൽ ചേട്ടായിയോട് ഉള്ള പകയാണ്.എന്തായാലും സത്യം ഒരുനാൾ അവൾ തിരിച്ചു അറിയും..........
**************************************
ദേവന്റെ മെഡിക്കൽ ഷോപ്പിൽ ഇരിക്കുക ആയിരുന്നു നാലു പേരും.....
എന്താണ് ചേട്ടായിയുടെ ഉദ്ദേശം..........
ആരിഫ് ചോദിച്ചു......
എന്ത് ഉദ്ദേശം.......!
ചേട്ടായി കല്യാണം കഴിക്കാത്തതിൽ അമ്മച്ചി സങ്കടതിൽ ആണ്.വെറുതെ അമ്മച്ചിയെ സങ്കടപെടുത്തണോ.......
നിങ്ങൾക്ക് എല്ലാം അറിയുന്നതല്ലേ.അവൾക്ക് പകരം വേറെ ഒരാൾ അത് ശരിയാവില്ല......
അത് കേട്ടതും സബീൽ ചോദിച്ചു എന്ത് ശരിയാവില്ല എന്നാണ് പറയുന്നത്.......
ലോകത്തിൽ ഒരാളും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് ഞാൻ അവളോട് ചെയ്തത്.ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ്.......
തെറ്റ് ആണ് എന്നറിഞ്ഞിട്ടും പിന്നെ എന്തിനാണ് അന്ന് അങ്ങിനെ അത് ചെയ്തത്......
അന്ന് അതായിരുന്നു ശരി അത് കൊണ്ടാണ് അങ്ങിനെ ചെയ്തത്.......
ഇന്ന് അത് തെറ്റാണു എന്ന് തോന്നുന്നുണ്ടോ......
ഒരിക്കലും ഇല്ലാ......
പിന്നെ എന്താ വേറെ വിവാഹം കഴിച്ചാൽ.......
ഇന്ന് ഓരോ നിമിഷവും അവൾ എന്നെ ശപിച്ചു കൊണ്ടിരിക്കുന്നുണ്ടാകും.ഒരിക്കലും ഒരു പെണ്കുട്ടിയോടും പറയാൻ പാടില്ലാത്തത് ആണ് അന്ന് ഞാൻ അവളോട് പറഞ്ഞത്.അവളെ മനസ്സിൽ വെച്ച് വേറൊരു പെൺകുട്ടിയുമായി സന്തോഷതോടെ ജീവിക്കാൻ എനിക്ക് കഴിയില്ല.....
ഞങ്ങൾ ഒരുമിച്ചു ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ അവൾ കണ്ടിരുന്നു ആ സ്വപ്‌നങ്ങൾ ആണ് ഞാൻ ഒരു നിമിഷം കൊണ്ട് തല്ലിക്കെടുത്തിയത്.....
അപ്പോൾ ആണ് പപ്പേട്ടൻ ചായയും ആയി അവിടേക്ക് വന്നത്.......
പപ്പേട്ടനെ കണ്ടതും അവർ സംസാരം നിർത്തി.....
എല്ലാവരും ഉണ്ടല്ലോ.ദേവന് മാത്രമേ ഞാൻ ചായ എടുത്തിട്ടോള്ളൂ.നിങ്ങൾക്കു ചായ വേണോ പപ്പേട്ടൻ ചോദിച്ചു......
അത് കേട്ടതും ശിഹാബ് പറഞ്ഞു ഞങ്ങൾക്ക് മൂന്ന് ചായയും 4 പഴം പൊരിയും.....
നാലു പഴം പൊരി എന്തിനാ ചേട്ടായിക്ക് കടി കൊടുന്നിട്ടുണ്ടല്ലോ ആരിഫ് ചോദിച്ചു......
രണ്ട് പഴം പൊരി എനിക്ക് നിനക്കും സബീലിനും ഓരോ പഴം പൊരിയും അപ്പോൾ നാലെണ്ണം ആയില്ലേ.....
പൊന്നാര ശിഹാബെ ഇതൊക്കെ എവിടേക്ക് ആണ് പോകുന്നത്.....
അപ്പോൾ ആണ് സബീലിന്റെ ഫോൺ റിങ് ചെയ്തത്.അത് ഷെഹ്സാ ആയിരുന്നു.അവൻ ഫോൺ കട്ടാക്കി തിരിച്ചു വിളിച്ചു.ഫോണുമായി പുറത്തേക്കു പോയി.....
അത് കണ്ടതും ശിഹാബ് പറഞ്ഞു ഓനെ ഇനി ഇന്ന് നോക്കണ്ട......
അപ്പോൾ ആണ് ദേവന്റെ ഫോൺ റിങ് ചെയ്തത്......
ദേവൻ ഫോൺ എടുത്തു ശരി വരാം. എന്ന് പറഞ്ഞു ഫോൺ വെച്ചു.....
ടാ സബീലിന്റെ ഉമ്മയാണ് ഫോൺ വിളിച്ചത് ഇന്ന് രാത്രിയിൽ നമ്മളോട് മൂന്ന് പേരോടും അവിടേക്കു ചെല്ലാൻ. ഈ വിവരം ഇപ്പോൾ സബീൽ അറിയണ്ട എന്ന് പറഞ്ഞു.....
അപ്പോഴേക്കും സബീൽ വന്നു.......
ടാ മാമൻ ബാത്‌റൂമിൽ വീണു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.ഇന്ന് രാത്രി ഹോസ്പിറ്റലിൽ നിൽക്കേണ്ടി വരും സബീൽ പറഞ്ഞു....
വീണ്ടും സബീലിന്റെ ഫോൺ റിങ് ചെയ്തു......
ഉപ്പയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു സബീൽ പുറത്തേക്കു പോയി......
സബീൽ പുറത്തേക്കു പോയതും ആരിഫ് ചോദിച്ചു എന്തിനായിരിക്കും അവന്റെ ഉമ്മ വിളിച്ചത്..
തിരിച്ചു വരുമ്പോൾ സബീലിന്റെ മുഖത്തു ഒരു ടെൻഷൻ ഉണ്ടായിരുന്നു.....
അവർ എത്ര ചോദിച്ചിട്ടും അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.....
*************************************
രാത്രി ഒമ്പതു മണി ആയപ്പോഴേക്കും മൂന്ന് പേരും സബീലിന്റെ വീട്ടിൽ എത്തി.......
ഉമ്മറത്തു അവരെ പ്രതീക്ഷിച്ചു അവന്റെ ഉമ്മയും പെങ്ങളും ഉണ്ടായിരുന്നു.........
ഞാൻ നിങ്ങളെ വിളിപ്പിച്ചത് ഒരു പ്രധാന പെട്ട കാര്യം പറയാൻ വേണ്ടി യാണ്....
നിങ്ങളോടു സബീൽ എന്തെങ്കിലും പറഞ്ഞിരുന്നോ.......
ഇല്ല ഒന്നും പറഞ്ഞിട്ടില്ല അവർ പറഞ്ഞു....
സബീലിന് ഗൾഫിൽ ഒരു ജോലി ശരിയായിട്ടുണ്ട്. പക്ഷെ അവനു പോകാൻ താല്പര്യം ഇല്ല എന്നാണ് പറയുന്നത്.നിങ്ങൾ അവനെ എങ്ങനെയെങ്കിലും സമ്മതിപ്പിക്കണം.......
ഉമ്മ പറഞ്ഞത് കേട്ടതും ഷിഹാബും ആരിഫും ഒന്ന് ഞെട്ടി അവർ എന്ത് പറയണം എന്നറിയാതെ ദേവന്റെ മുഖത്തേക്ക് നോക്കി.....
അത് ഞങ്ങൾ സംസാരിച്ചു സമ്മതിപ്പിച്ചോളാം എന്ന് ദേവൻ പറഞ്ഞു.....
ഞാൻ നിങ്ങളോടു ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ഉമ്മ ചോദിച്ചു.....
മൂന്ന് പേരും ഒന്നും മനസ്സിലാവാതെ ഉമ്മാന്റെ മുഖത്തേക്ക് നോക്കി......
നിങ്ങൾ എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടോ.....
ഇല്ല......
ദേവൻ പറഞ്ഞു.....
പിന്നെ ആരാണ് ദേവ എന്റെ മോനെ തല്ലും കൊല്ലും എന്ന് പറഞ്ഞു ഫോൺ വിളിച്ചു ഭീഷണി പെടുത്തുന്നത്.അതും പറഞ്ഞു അവന്റെ ഉമ്മ കരയാൻ തുടങ്ങി......
അത് കേട്ടതും മൂന്ന് പേരും ഞെട്ടി തരിച്ചു നിന്നു
സബീലിന്റെ ഉമ്മ പറഞ്ഞത് കേട്ടതും മൂന്ന് പേരും ഞെട്ടി തരിച്ചു നിന്നു......
സബീലിന്റെ ഉമ്മ അപ്പോഴും കരയുക ആയിരുന്നു........
രണ്ട് മൂന്ന് പ്രാവിശ്യം ഇവിടേക്ക് ഫോൺ വന്നിട്ടുണ്ട് ആരിഫ്ക്ക സബീലിന്റെ പെങ്ങൾ പറഞ്ഞു.......
നിങ്ങൾ പേടിക്കണ്ട ഞങ്ങൾ ഇവിടെ ഇല്ലേ.ഇനിയൊരു ഫോൺ കോൾ നിങ്ങൾക്കു വരില്ല.അത് പോലെ സബീലിന് പോകാൻ വേണ്ട ബാക്കി കാര്യങ്ങൾ എന്താച്ചാ നോക്കിക്കോളിൻ അവനെ കൊണ്ട് ഞങ്ങൾ സമ്മതിപ്പിചോളാം.ദേവൻ പറഞ്ഞു..........
അപ്പോൾ ആണ് സബീലിന്റെ ഉപ്പാന്റെ ഫോൺ വന്നത്.സബീലിന്റെ ഉമ്മ ഫോൺ ദേവന് കൈമാറി........
ദേവൻ ഫോൺ വാങ്ങി പുറത്തേക്കിറങ്ങി.......
കുറച്ചു നേരം അവന്റെ ഉപ്പയും ആയി സംസാരിച്ചതിന് ശേഷം ദേവൻ ഫോണുമായി അകത്തേക്ക് തിരിച്ചു വന്നു.............
ഉപ്പാനോട് ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ടു.......
കമ്പനിയിൽ സംസാരിച്ചിട്ടു നാളെ മൂപ്പര് എനിക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.സബീൽ പോകാൻ സമ്മതിക്കും ഇല്ലേങ്കിൽ ഞങ്ങൾ സമ്മതിപ്പിക്കും......
നിങ്ങൾ ഇനി പേടിക്കണ്ട.എന്നാൽ ഞങ്ങൾ പോവാണ് എന്ന് പറഞ്ഞു ദേവൻ ഇറങ്ങി.കൂടെ ആരിഫും ഷിഹാബും ഇറങ്ങി......
ശിഹാബ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്......
നീ നേരെ ആലിന്റെ ചുവട്ടിലെക്കു വിട്ടോ.കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.ദേവൻ പറഞ്ഞു....
ശിഹാബ് നേരെ ആലിൻ ചുവട്ടിലെക്കു വിട്ടു......
മൂന്ന് പേരും ആൽതറയുടെ മുകളിൽ ഇരുന്നു.....
നിങ്ങൾക്ക് പിന്നിൽ ആരാണ് എങ്കിലും അവർ നിസാരക്കാർ അല്ല സബീലിന്റെ ഉപ്പാനെയും അവർ ഭീഷണി പെടുത്തിയിട്ടുണ്ട്........
അവർ അന്ന് തല്ലിയത് ആളുമാറിയിട്ട് ആണ് എന്ന് മനസ്സിലാക്കിയിരിക്കുന്നു അല്ലെ ശിഹാബ് പറഞ്ഞു..........
മ്മ്....മ്മ്....
ദേവൻ ഒന്ന് മൂളി........
നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ........
എനിക്ക് തോന്നുന്നത് ഇതിന്റെ പിന്നിൽ ഖാലിദ് സാഹിബ് എന്നാണ് ആരിഫ് പറഞ്ഞു.......
അത് കേട്ടതും ശിഹാബ് പറഞ്ഞു നീയല്ലേ അന്ന് പറഞ്ഞത് ഖാലിദ് സാഹിബ് ആയിരിക്കില്ല ഇതിന്റെ പിന്നിൽ എന്ന്....
അന്ന് അങ്ങിനെ പറഞ്ഞെങ്കിലും എനിക്ക് ഇപ്പോൾ തോന്നുന്നത് ഇതിന്റെ പിന്നിൽ അയാൾ ആയിരിക്കും എന്നാണ്.ഗൾഫിൽ ചെന്ന് സബീലിന്റെ ഉപ്പാനെ അവർ ഭീഷണിപെടുത്തിയിട്ടുണ്ടെ ങ്കിൽ അവർ ചില്ലറക്കാർ അല്ല ഇപ്പോൾ നമ്മുടെ അറിവിൽ നമ്മളോട് ശത്രുത ഉണ്ടെങ്കിൽ അത് ഖാലിദ് സാഹിബിനും മുനാഫിനും ആണ്...............
അന്ന് നീ എന്തിനാ ഖാലിദ് സാഹിബ് ആയിരിക്കില്ല എന്ന് പറയാൻ കാരണം.ദേവൻ ചോദിച്ചു......
അന്ന് എന്നെ തല്ലിയത് ആരായാലും അവർക്കു തല്ലേണ്ട ആളെ അറിയില്ലായിരുന്നു..........
പിന്നെ......
ഈ ബൈക്കിന്റെ നമ്പർ മാത്രമേ അറിയൂ.......
നമ്മൾ മൂന്നു പേരും ഒരെ പോലെ ഉപയോഗിക്കുന്നതാണ് ഈ ബൈക്ക്.അത് കൊണ്ടാണ് ഞാൻ അന്ന് അങ്ങിനെ പറഞ്ഞത്......
ഇനി ഇതിന്റെ പിന്നിൽ ഖാലിദ് സാഹിബ് ആണെങ്കിൽ തന്നെ നമുക്ക് അയാളെ ഒന്നും ചെയ്യാൻ കഴിയില്ല അത്രക്കും ഉയരത്തിൽ അയാൾ വളർന്നു കഴിഞ്ഞു........
അത് കേട്ടതും ദേവൻ പറഞ്ഞു ശിഹാബെ ഉയരത്തിൽ നിന്നും വീഴുമ്പോൾ ആണ് കൂടുതൽ പരിക്ക് ഏൽക്കുക.....
എന്തായാലും ഈ വിവരം സബീൽ അറിയേണ്ട.ഗൾഫിൽ പോകാൻ അവനെകൊണ്ട് നമ്മൾ സമ്മതിപ്പിക്കണം.........
ദേവൻ പറഞ്ഞത് കേട്ടതും ആരിഫും ഷിഹാബും ഒന്നും മിണ്ടിയില്ല.........
നിങ്ങൾ എന്താ ഒന്നും പറയാത്തെ.......
അവനെ ഗൾഫിൽ പറഞ്ഞയക്കാതെ വേറെ ഒരു ഒപ്ഷൻ നമുക്ക് ഇല്ലേ ആരിഫ് ചോദിച്ചു...........
ഇല്ല നമ്മുടെ മുന്നിൽ ഈ ഒരൊറ്റ മാർഗം മാത്രമേ ഉള്ളു...........
സബീലിന് ഒന്നും സംഭവിക്കാതിരിക്കണം എങ്കിൽ അവന്റെ വീട്ടുകാർ മനസ്സമാധാനതോടെ ഇരിക്കണം എങ്കിൽ നമ്മുടെ മുന്നിൽ വേറെ ഒരു മാർഗവും ഇല്ല........
ദേവൻ പറഞ്ഞത് കേട്ട് രണ്ട് പേരും തല കുനിച്ചുനിന്നു.......
ഞങ്ങൾ ഇന്നേവരെ പിരിഞ്ഞു നിന്നിട്ടില്ല.പെട്ടന്ന് പിരിയണം എന്ന് ഓർക്കുമ്പോൾ............
ഇതൊക്കെ ജീവിതത്തിൽ പറന്നിട്ടുള്ളതാണ്.രണ്ടോ മൂന്നോ വർഷം പിരിഞ്ഞു നിന്നാൽ ഇല്ലാതാവുന്നതാണോ നിങ്ങളുടെ ഈ ബന്ധം........
ഒരിക്കലും അല്ല........
സബീലിന്റെ ഉപ്പാനെ അവിടെ വെച്ച് ഭീഷണിപെടുത്തിയില്ലേ അങ്ങിനെ ആണെങ്കിൽ സബീൽ അവിടെ സുരക്ഷിതനായിരിക്കുമോ
ശിഹാബിന്റെ ചോദ്യം കേട്ടതും ദേവൻ ഒന്ന് ചിരിച്ചു.......
അവൻ അവിടെ സുരക്ഷിതൻ ആയിരിക്കും.നമ്മുടെ രാജ്യത്തെ പോലെ ആൾക്കൂട്ടം അല്ല വിധി നിർണയിക്കുന്നതും ശിക്ഷ നടപ്പിലാക്കുന്നതും.അതിനു ശക്തമായ ഭരണകൂടം അവിടെ ഉണ്ട് അത് കൊണ്ട് തന്നെ സബീൽ സുരക്ഷിതനായിരിക്കും.....
വീട്ടുകാരെ വിളിച്ചു ഭീഷണിപെടുത്തിയ വിവരം സബീൽ അറിയേണ്ട.......
**********************************
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വരുന്ന ഷെഹ്സയെയും കാത്തു അവർ മൂന്ന് പേരും കോൺവെന്റിന്റെ മുന്നിൽ ഉണ്ടായിരുന്നു.........
അവരെ കണ്ടതും ഷെഹ്സാ അവരുടെ അടുത്തേക്ക് ചെന്നു......
എല്ലാവരും ഉണ്ടല്ലോ.എന്തൊക്കെ ഉണ്ട് വിശേഷം.....
നല്ല വിശേഷം......
നിങ്ങൾ സംസാരിക്കു ഞങ്ങൾക്ക് K.V സ്കൂളിന്റെ അവിടെ പോയിട്ട് വരാം.........
അത് കേട്ടതും ഷെഹ്സാ ചോദിച്ചു ആരെ കാണാൻ ആണ് പോകുന്നത്.....
ആരെയും കാണാൻ അല്ലെ ഒരു സാധനം വാങ്ങിക്കാൻ ആണേ.....
നടക്കട്ടെ.....നടക്കട്ടെ......
ഞങ്ങൾ അവിടെ ഉണ്ടാകും നിന്റെ കുറുകൽ കഴിഞ്ഞാൽ വായോ എന്ന് പറഞ്ഞു ആരിഫും ഷിഹാബും K V സ്കൂളിന്റെ അവിടെക്ക് പോയി..........
അതിന്റെ മുന്നിൽ ഉള്ള ഷോപ്പിൽ നിന്നും സാധനം വാങ്ങി പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ശിഹാബ് അവളെ കണ്ടത്....
സ്കൂൾ ഗേറ്റിന് മുന്നിൽ കൂട്ടുകാരികളും ആയി സംസാരിക്കുക ആയിരുന്നു അവൾ.......
ശിഹാബ് അവളെ തന്നെ നോക്കികൊണ്ടിരുന്നു.അവളുടെടെയും ശിഹാബിന്റെയും കണ്ണുകൾ തമ്മിൽ ഒന്ന് ഉടക്കി.....
പെട്ടന്ന് തന്നെ അവൾ അവളുടെ നോട്ടം പിൻവലിച്ചു......
ശിഹാബ് അപ്പോഴും അവളെ നോക്കികൊണ്ടിരിക്കുക ആയിരുന്നു.......
അപ്പോൾ ആണ് പൊന്നാനി ഭാഗത്തേക്ക് പോകുന്ന ബസ് വന്ന് നിന്നത്.അവൾ അതിൽ കയറി.......
ബസ്സൽ നിന്നും തല പുറത്തേക്കു ഇട്ട് അവൾ അവനെ നോക്കുന്നുണ്ടായിരുന്നു അത് അവന്റെ ശ്രദ്ധയിൽ പെട്ടതും പെട്ടെന്ന് അവൾ നോട്ടം പിൻവലിച്ചു.........
ബസ് പോകുന്നതും നോക്കി ശിഹാബ് നിന്നു..........
പെട്ടന്ന് ആണ് ശിഹാബിന്റെ പുറത്തു ആരിഫ് വന്ന് അടിച്ചത്............
നീ ഈ ലോകത്തു ഒന്നും അല്ലെ എത്ര നേരം ആയി ഞാൻ വിളിക്കുന്നു........
ഞാൻ ഇപ്പോൾ ഒരു പെൺകുട്ടിയെ കണ്ടു.......
അതു കേട്ടതും ആരിഫ് ചോദിച്ചു ഒരു പെൺകുട്ടിയെ കണ്ടപ്പോഴേക്കും നീ അവളുടെ പിന്നാലെ അങ്ങു പോയോ......
അതല്ലടാ ഇതിന്റെ മുന്നേ ഞാൻ ഓളെ എവിടെയോ കണ്ടിട്ടുണ്ട്.പക്ഷെ എവിടെയാണ് എന്ന് ഓർമ്മ വരുന്നില്ല.ഓള് എന്നെയും നോക്കുന്നുണ്ടായിരുന്നു.....
അങ്ങിനെ ഉണ്ടെങ്കിൽ കേറി മുട്ടണ്ടേ...........
പോയി സംസാരിക്കണം എന്ന് തോന്നി പക്ഷെ ഒരു പേടി..........
അതു കേട്ടതും ആരിഫ് ചിരിച്ചു........
കുഴപ്പമില്ല നാളെയും വരാലോ......
അത് കേട്ടതും ആരിഫ് ചോദിച്ചു എന്താ അന്റെ ഉദ്ദേശം.......
എന്തായാലും സബീലിന്റെ കൂടെ നമ്മൾ വരണം.അപ്പൊ നമ്മൾക്ക് ഇവിടെ വരാലോ ഓളെ കാണുകയും ചെയ്യാം........
അപ്പോൾ ആണ് ആരിഫിന്റ ഫോൺ റിങ് ചെയ്തത്....
ആരിഫ് ഫോൺ എടുത്തു നോക്കി സബീലിന്റെ ഫോൺ ആയിരുന്നു.....
അവിടെ നിന്നോ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു......
ടാ വേഗം വണ്ടിയെടുക്ക് സബീലിന്റെ കുറുകൽ കഴിഞ്ഞു.......
അവർ സബീലിനെയും എടുത്തു നേരെ വിട്ടു.......
സബീലെ നീ സംഭവം അറിഞ്ഞ.....
ഷിഹാബിനെ നോക്കി ഒരു പെൺകുട്ടി ചിരിച്ചു.....
ചിരിക്കേ.......ആര്
അത് അവനും അറിയില്ല......
ആരാ ശിഹാബെ ഓൾ.....
സബീൽ ചോദിച്ചു.....
അവളെ ഞാൻ ഇതിന്റെ മുന്നേ എവിടെയൊ കണ്ടിട്ടുണ്ട് പക്ഷെ എവിടെ ആണ് എന്ന് ഓർമയില്ല............
അവൾ ഏത് ഭാഗതേക്ക് ആണ് ബസ് കയറിയത്.....
പൊന്നാനി ഭാഗത്തേക്ക് ആണ് ബസ് കയറി aപോയത്.........
ചിലപ്പോൾ നമ്മുടെ കൂടെ പഠിച്ച ആരുടെയെങ്കിലും അനിയത്തി ആയിരിക്കും.......
അറിയില്ല ചിലപ്പോൾ അങ്ങിനെ ആകാനും സാധ്യത ഉണ്ട്........
എന്നാലും ആരായിരിക്കും അത്.........
നീ ഇപ്പോഴും അവളെ വിട്ടില്ലേ.................
അല്ലടാ നമ്മൾ ഇനി എങ്ങോട്ട് ആണ് പോകുന്നത്.സബീൽ ചോദിച്ചു
അത് കേട്ടതും ആരിഫ് പറഞ്ഞു നേരെ വിട്ടോ ചേട്ടായിയുടെ ഷോപ്പിലേക്ക്..........
ദേവന്റെ ഷോപ്പിന്റെ മുന്നിൽ അവർ ബൈക്ക് നിർത്തി.അവരെ കണ്ടതും ദേവൻ അവരുടെ അടുത്തേക്ക് ചെന്നു.......
നമുക്ക് തൂക്ക് പാലത്തിന്റെ അവിടെ പോയാലോ അവിടെ ആകുമ്പോൾ നല്ല ചൂടുള്ള പരിപ്പ് വട കിട്ടും.......
എന്നാൽ പോകാം......
ദേവൻ ഷോപ്പിൽ ചെന്നു ബൈക്കിന്റെ ചാവി എടുത്തു അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി......
ആരിഫ് ദേവന്റെ ബൈക്കിൽ കയറി....
സബീലിന്റെ ഉപ്പ വിളിച്ചിരുന്നോ......
വിളിച്ചിരുന്നു.രണ്ട് ദിവസം കഴിഞ്ഞാൽ കമ്പനി വിസക്ക് അപ്ലേ ചെയ്യും എന്ന് പറഞ്ഞു........
തൂക്ക് പാലത്തിന്റെ അടുത്തുള്ള ചായക്കടയിൽ നിന്നും ചായയും ചൂടുള്ള പരിപ്പ് വടയും എടുത്ത് അവർ കുറച്ചു അപ്പുറത്ത് മാറി നിന്നു.........
എന്താ സബീലെ അന്റെ ഉദ്ദേശം.ദേവൻ ചോദിച്ചു.......
സബീൽ ഒന്നും മനസ്സിലാവാതെ ദേവന്റെ മുഖത്തേക്ക് നോക്കി......
ഷെഹ്സയും ആയുള്ള നിന്റെ റിലേഷൻ ആണ് ചോദിച്ചത്.നിനക്കു അത് ഒരു ടൈം പാസ് ആണോ.......
ഒരിക്കലും അല്ല ചേട്ടായി അവളെ എനിക്ക് ഇഷ്ട്ടം ആണ്.അവൾക്കു തന്നെ ആയിരിക്കും ഈ ഞാൻ മഹർ നൽകുക......
അത് കേട്ടതും ദേവൻ ഒന്ന് ചിരിച്ചു.......
നിനക്ക് തോന്നുന്നുണ്ടോ നീ പോയി പെണ്ണ് ചോദിച്ചാൽ അവളുടെ ഉപ്പ നിനക്ക് അവളെ കെട്ടിച്ചു തരും എന്ന്........
അത് കേട്ടതും സബീൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.......
അപ്പോൾ നിനക്കും ഉറപ്പില്ല അല്ലെ......
അവളുടെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ ഞാൻ വിളിച്ചു ഇറക്കി കൊണ്ട് വരും........
അതിനേക്കാളും നല്ലത് നീ ഒരു നല്ല ജോലിക്ക് കയറി അതിനു ശേഷം പോയി പെണ്ണ് ചോദിക്കുന്നത് അല്ലെ........
ഞാൻ ശ്രമിക്കുന്നുണ്ട് ശരിആവണ്ടേ.....
ശരി ആയിട്ടും നീ വേണ്ടാ എന്ന് വെച്ചു പോവാഞ്ഞിട്ട് അല്ലെ.........
സബീൽ ദേവന്റെ മുഖത്തേക്ക് നോക്കി.......
നീ നോക്കോന്നും വേണ്ട നിന്റെ ഉപ്പ എന്നെ വിളിച്ചിരുന്നു.നിനക്ക് നല്ലൊരു ജോലി ശരിയാക്കിയിട്ടുണ്ട് ഗൾഫിൽ എന്നിട്ട് നീ എന്താ പോകാഞ്ഞത്......
ഇപ്പോൾ മനസ്സിൽ ആയി ചേട്ടായി എവിടേക്ക് ആണ് പറഞ്ഞു വരുന്നത് എന്ന്.ഗൾഫിൽ പോക്ക് നടക്കൂല................
അതെന്താ നടക്കാത്തത്...........
എനിക്ക് നിങ്ങളെ എല്ലാവരെയും ഉപേക്ഷിച്ചു ഒറ്റക്ക് അവിടെ അത് ഒരിക്കലും ശരിയാവൂല......
എത്ര കൊല്ലം ആയി നിന്റെ ഉപ്പ അവിടെ കിടന്നു കഷ്ട്ട പെടുന്നു.അതിനും വേണ്ടെടാ ഒരു വിശ്രമം......
നീ ഒരു വട്ടം എങ്കിലും നിന്റെ ഉപ്പാനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ
നിന്റെ ഉപ്പാക്ക് ആഗ്രഹം ഉണ്ടായിരിക്കില്ലേ ഇനി കുറച്ചു കാലം നാട്ടിൽ നിൽക്കണം എന്ന്.........
അങ്ങിനെ ഉപ്പ പറഞ്ഞോ........
പറഞ്ഞു.................
അങ്ങിനെ ആണെങ്കിൽ ഉപ്പാക്ക് ക്യാൻസൽ ചെയ്തു വന്ന് നിന്നൂടെ.....
നിനക്ക് താഴെ ഒരു അനിയത്തി ഇല്ലേ അവളെ ഒരാളുടെ കൂടെ പറഞ്ഞറിയിക്കേണ്ടേ നിന്റെ ഉപ്പ ഇവിടെ വന്നാൽ അതെല്ലാം നടക്കുമോ........
നിന്റെ ഉപ്പക്കും ഇല്ലേ ആഗ്രഹങ്ങൾ.ഇനിയുള്ള കാലം സ്വന്തം നാട്ടിൽ നിൽക്കണം എന്ന്........
നീ ഒന്ന് സെറ്റിൽ ആയിട്ട് വേണം നിന്റെ ഉപ്പാക്ക് അവിടം ഉപേക്ഷിച്ചു നാട്ടിലേക്കു വരാൻ.......
നീ ഒന്ന് ശരിക്കും ആലോചിച്ചു നോക്ക് അപ്പോൾ നിനക്ക് മനസ്സിൽ ആകും.........
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സബീലിന്റെ മനസ്സിൽ ചേട്ടായി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.......
പിറ്റേ ദിവസം കാലത്തു അവൻ ഒരു ഉറച്ച തീരുമാനതോടെ ആയിരുന്നു എഴുന്നേറ്റത്.......
അടുക്കളയിൽ പത്തിരി ചുടുക ആയിരുന്നു അവന്റെ ഉമ്മ......
അവനെ കണ്ടതും അവന്റെ ഉമ്മ ചോദിച്ചു ഇന്ന് പണിയില്ലേ......
ഇല്ല പണി കുറവാണ്.....
പിന്നെ ഉപ്പ വിളിച്ചാൽ പറഞ്ഞോളിൻ എനിക്ക് ഗൾഫിൽ പോകാൻ സമ്മതം ആണ് എന്ന്.......
അതു കേട്ടതും ഉമ്മ അവന്റെ മുഖത്തേക്ക് നോക്കി.ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.......
കരഞ്ഞത് മതി ഇങ്ങളുടെ സന്തോഷം അതാണ് എനിക്ക് വലുത് എന്നും പറഞ്ഞു അവൻ പുറത്തേക്കു ഇറങ്ങി......
അവൻ നേരെ ചെന്നത് ആലിൻ ചുവട്ടിലേക്ക് ആയിരുന്നു അവിടെ അവനെയും കാത്തു ആരിഫും ഷിഹാബും ഉണ്ടായിരുന്നു.......
പെട്ടെന്ന് ആണ് അവരുടെ അടുത്തേക്ക് ഒരു ബ്ലാക്ക് ഇന്നോവ വന്ന് നിന്നത്.അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും അവർ ഞെട്ടി തരിച്ചു നിന്നു.....
അത് അവൻ ആയിരുന്നു മുനാഫ് കൂടെ മുനവ്വറും ഉണ്ടായിരുന്നു.......
മുനാഫും മുനവ്വറും അവരുടെ അടുത്തേക്ക് ചെന്നു..........
മുനാഫ് അവരുടെ അടുത്ത് എത്തിയതും ശിഹാബ് ചോദിച്ചു എന്തൊക്കെ ഉണ്ട് മുനാഫെ വിശേഷം..........
എന്റെ വിശേഷങ്ങൾ പറയാൻ അല്ല ഞാൻ വന്നത്.നമ്മൾ തമ്മിൽ ഒരു പഴയ കണക്ക് ബാക്കിയുണ്ടല്ലോ അതൊന്നു തീർക്കണ്ടേ അതിനു വന്നതാ........
കണക്കൊ...എന്ത് കണക്ക് ആരിഫ് ചോദിച്ചു........
മറന്നോ കോളേജിൽ വെച്ചു ഉണ്ടായത്........
മുനാഫെ പഠിക്കുന്ന സമയത്ത് ചിലപ്പോൾ പല പ്രശ്നങ്ങൾ ഉണ്ടായേക്കാം പഠിപ്പ് കഴിയുന്നതോടെ അതും അവസാനിക്കണം അല്ലാതെ മനസ്സിൽ കൊണ്ട് നടക്കുന്നത് ശരിയല്ല.............
അന്ന് നിങ്ങൾ കാരണം ഞാൻ അനുഭവിച്ച നാണക്കേട് അത് ഒരിക്കലും മറക്കാൻ കഴിയില്ല..................
നീ കാരണം ഒരു പെൺകുട്ടി അനുഭവിച്ച നാണക്കേടോ അതിനോളം വരില്ല നീ അനുഭവിച്ചത്..............
മോനെ മുനാഫെ അന്ന് ഉണ്ടായ സംഭവത്തിന്റെ പേരിൽ ഞങ്ങൾക്കിട്ട് ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നിന്റെ അവസാനം ഞങളുടെ കൈ കൊണ്ടാണ് അത് മറക്കണ്ട...............
ടാ ആരിഫെ ഒരിക്കൽ നീ എന്റെ കയ്യിൽ നിന്നും കഷ്ടിച് രക്ഷപെട്ടു.എന്റെ ആളുകളുടെ കയ്യിൽ പെടാതെ ഒരാക്സിഡെന്റ് നിന്നെ രക്ഷപ്പെടുത്തി...........
എന്നും അങ്ങിനെ രക്ഷ പെട്ട് എന്ന് വരില്ല....
കരുതിയിരുന്നോ.......
അത് കേട്ടതും ശിഹാബ് പറഞ്ഞു പുന്നാര മോനെ മുനാഫെ ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ആരുടെയെങ്കിലും നീ കാരണം ഒരു തുള്ളി രക്തം പൊടിഞ്ഞാൽ അന്ന് നീ ദുഃഖിക്കും എന്തിനു ഞാൻ ജനിച്ചു എന്നോർത്ത്.......
നമുക്ക് കാണാം എന്നും പറഞ്ഞു മുനാഫ് തിരികെ പോയി.........
മുനാഫ് പോയതും ശിഹാബ് പറഞ്ഞു ആരിഫെ അപ്പോൾ ഒരു കാര്യം ഉറപ്പായി അന്ന് സംഭവിച്ചതിന് പിന്നിൽ അവൻ അല്ല.അവൻ ഇപ്പോഴും അത് ആക്‌സിഡന്റ് ആണ് എന്നാണ് വിചാരിചിരിക്കുന്നത്..........
അവൻ അല്ലെങ്കിൽ പിന്നെ ആരായിരിക്കും സബീൽ ചോദിച്ചു..........
ടാ അത് ആരായാലും അവരെ നമ്മൾ തേടി പോകേണ്ടതില്ല.അവർ നമ്മളെ തേടി വരും..............
ആരിഫ് പറഞ്ഞത് കേട്ടതും സബീലും ഷിഹാബും അവന്റെ മുഖത്തേക്ക് നോക്കി.......
*************************************
പതിവ് പോലെ അന്നും അവർ ഷെഹ്‌സയെ കാണാൻ പോയി........
ഷിഹാബും ആരിഫും K.V സ്കൂളിലേക്ക് പോയി.പക്ഷെ അവർക്ക് അവളെ കാണാൻ കഴിഞ്ഞില്ല.......
നിരാശയോടെ അവർ തിരിച്ചു പൊന്നു.........
പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം അവർ അവളെ കാണാൻ വേണ്ടി പക്ഷെ പിന്നീട് ഒരു വട്ടം പോലും അവർക്ക് അവളെ കാണാൻ കഴിഞ്ഞില്ല.......
ടാ ശിഹാബെ അവൾ ഇവിടെ തന്നെ ആണോ പഠിക്കുന്നത്.ആരിഫ് ചോദിച്ചു......
ആടാ ഇവിടെ തന്നെ സ്കൂൾ യൂണിഫോം കണ്ടാൽ അറിയാലോ......
പിന്നെ അവൾ ഇതെവിടെ പോയി.......
ആരിഫെ ഇനി വല്ല അസുഖവും ആയിട്ട് ലീവ് ആവുമോ.......
ആർക്കറിയാം എന്തായാലും ആ കത്തിക്കല് കഴിഞ്ഞല്ലോ.ഇന്ന് ഓളെ കണ്ടില്ലെങ്കിൽ ഇനി കാണാൻ വരല് ഉണ്ടാവില്ലട്ടോ...........
അപ്പോൾ ആണ് സബീലിന്റെ ഫോൺ വന്നത്...........
സബീലിന്റെ കുറുകൽ കഴിഞ്ഞു എന്താ ചെയ്യേണ്ടത്.........
നിക്കണോ പോണോ ആരിഫ് ചോദിച്ചു.......
വാ പോകാം ഇനി ഇവിടെ നിന്നിട്ട് കാര്യം ഉണ്ട് തോന്നുന്നില്ല............
ശിഹാബ് നിരാശയോടെ ബൈക്കിന്റെ മുകളിൽ കയറി.........
കോൺവെന്റിന്റെ മുന്നിൽ സബീലിന്റെ കൂടെ നീതുവും ഷെഹ്‌സയും ഉണ്ടായിരുന്നു..........
നിരാശയോടെ ഇരിക്കുന്ന ഷിഹാബിനെ കണ്ടതും നീതു ചോദിച്ചു ശിഹാബ്ക്കാക്ക് എന്താ ഒരു ഉഷാറില്ലാത്തത്........
അത് കേട്ടതും ആരിഫ് പറഞ്ഞു അതൊന്നും ഇല്ല ഒരു കിളി പറന്ന് പോയതാണ്.........
കിളി പറന്ന് പോവേ ഷെഹ്‌സ ചോദിച്ചു......
അന്നോടു ഞാൻ പറഞ്ഞില്ലേ ശിഹാബ് അന്ന് ഒരു കുട്ടിയെ കണ്ട കാര്യം അവളെ അതിനു ശേഷം ഇവൻ കണ്ടിട്ടില്ല.ആ നിരാശയിൽ ആണ് ഓൻ...........
അത് കേട്ടതും ഷെഹ്‌സ പറഞ്ഞു ശിഹാബ്ക്ക ഓളെ ഇക്കാക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു നിങ്ങളെ മുന്നിൽ ഓള് വരും...........
അങ്ങിനെ പ്രതീക്ഷിക്കാം........
എന്തായി സബീൽക്ക പോകുന്ന കാര്യം നീതു ചോദിച്ചു.......
അത് കേട്ടതും ഷെഹ്‌സയുടെ മുഖം വാടി......
വിസക്ക് കൊടുത്തിട്ടുണ്ട് കിട്ടിയിട്ടില്ല.എന്തായാലും ഒരുമാസം പിടിക്കും എന്ന് വിചാരിക്കുന്നു.......
ഷെഹ്സാ മൂഡ്‌ഓഫ് ആയി നിൽക്കുന്നതും ശിഹാബ് പറഞ്ഞു താൻ ഇങ്ങനെ മൂഡ് ഓഫ് ആവല്ലേ.നാളെ നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ വേണ്ടിയല്ലേ
അത് കൊണ്ടല്ലേ ഞങ്ങൾ പോവാൻ സമ്മതിച്ചത് അല്ലെങ്കിൽ ഞങ്ങൾ സമ്മതിക്കുമോ.........
അത് കേട്ടതും ഷെഹ്‌സയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു........
ആരിഫ്ക്ക നിങ്ങൾക്ക് ഗൾഫിൽ പോവണ്ടേ......
നീതു ചോദിച്ചു......
അയ്യോ വേണ്ടായേ
അപ്പോഴേക്കും ഷെഹ്‌സക്ക് പോകാൻ ഉള്ള ബസ് വന്നു......
ഷെഹ്‌സ ബസ്സിൽ കയറിയതും അവർ അവിടെ നിന്നും പോയി......
അവർ പോയതും അവർ നിന്നിരുന്നതിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ബുക്ക് സ്റ്റാളിൽ നിന്നും അവൾ ഇറങ്ങി.......
അത് അവൾ ആയിരുന്നു ശിഹാബ് അന്ന് കണ്ട പെൺകുട്ടി...........
അവർ നേരെ പോയത് ചേട്ടായിയുടെ ഷോപ്പിലേക്ക് ആയിരുന്നു.........
പക്ഷെ അവിടെ ചേട്ടായി ഇല്ലായിരുന്നു.....
ചേട്ടായി എന്തിയെ അവിടെ ഉണ്ടായിരുന്ന സ്റ്റാഫിനോടു ആരിഫ് ചോദിച്ചു.......
ചേട്ടായിയുടെ അമ്മ വീണു.ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത് ചേട്ടായി അവിടെ ആണ് ഉള്ളത്.......
അത് കേട്ടതും ആരിഫ് ചേട്ടായിയെ വിളിച്ചു......
ടാ ചേട്ടായിയുടെ അമ്മ വീണു ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.കുഴപ്പം ഇല്ല എന്നാ പറഞ്ഞത്.......
ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് സബീൽ ചോദിച്ചു.........
K.K.M ഹോസ്പിറ്റലിൽ ആരിഫ് പറഞ്ഞു.......
അത് കേട്ടതും ശിഹാബ് പറഞ്ഞു ടാ അവിടെ അല്ലെ അപർണ ഉള്ളത്.അവൾ ചേട്ടായിയെ കണ്ടാൽ........
അത് കേട്ടതും സബീൽ പറഞ്ഞു പടച്ചോനെ അത് ശരിയാണല്ലോ.അമ്മച്ചിയും കൂടെ ഉള്ളതാ അവൾ എങ്ങാനും കണ്ടാൽ എങ്ങിനെ റിയാക്റ്റ് ചെയ്യും എന്ന് പറയാൻ പറ്റില്ല...........
അവർ നേരെ വിട്ടു ഹോസ്പിറ്റലിലേക്ക്......
അവിടെ എത്തിയതും അവർ ചേട്ടായിയെ ഫോണിൽ വിളിച്ചു.....
ചേട്ടായിയും അമ്മയും ഡോക്ടറുടെ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങുംപോൾ ആയിരുന്നു അവർ അവിടേക്കു വന്നത്.........
അവരെ കണ്ടതും ചേട്ടായി ചോദിച്ചു നിങ്ങൾ ഇത്ര പെട്ടെന്ന് എത്തിയോ......
ഡോക്ടറേ കാണിച്ചില്ലേ......
കാണിച്ചു കാലിനു നല്ല വേദനയും നീരും ഉണ്ട്.എക്സ്റെ എടുത്തു കാലിന്റെ എല്ലിന് ചെറിയ സ്ക്രച് ഉണ്ട്.കുറച്ചു ദിവസം റസ്റ്റ് എടുക്കാൻ വേണ്ടി പറഞ്ഞു...........
അപ്പോഴും മൂന്ന് പേരുടെയും കണ്ണുകൾ ചുറ്റും അവളെ തിരയുക ആയിരുന്നു........
അവരുടെ നോട്ടവും ഭാവവും കണ്ടതും ദേവൻ ചോദിച്ചു എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ..........
എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല.സബീൽ പറഞ്ഞു..........
ചേട്ടായി എന്തിനാ ഇവിടെ കാണിച്ചേ വേറെ എത്ര ഹോസ്പിറ്റൽ ഉണ്ട് അവിടെ എങ്ങാനും കാണിച്ചാൽ പോരായിരുന്നോ.......
നിങ്ങൾ എന്തിനാ ഇത്ര ബേജാർ ആകുന്നത്.കുഴപ്പമില്ല എന്ന് പറഞ്ഞില്ലേ.......
അവർ അമ്മയെയും കൊണ്ട് പുറത്തേക്കു നടന്നു
ഇതേസമയം പുറത്തു ഒരു ബസ് വന്നു നിന്നു.അതിൽ നിന്നും നൈറ്റഷിഫ്റ്റിന് ഉള്ള സ്റ്റാഫുകൾ ഇറങ്ങി.അതിൽ അപർണയും ഉണ്ടായിരുന്നു.അവൾ നേരെ ഹോസ്പിറ്റലിനകതെക്ക് കടന്നു.........
ആരിഫ് ഷിഹാബിനെ വിളിച്ചു എന്നിട്ട് ആരും കേൾക്കാതെ പറഞ്ഞു നീ മുന്നിൽ നടന്നോ കഷ്ട്ടകാലതിന് അവൾ എങ്ങാനും മുന്നിൽ വന്ന്
പെട്ടാൽ അതോടെ തീരും എല്ലാം..........
ശിഹാബ് പെട്ടെന്ന് തന്നെ നടത്തത്തിനു സ്പീഡ് കൂട്ടി........
റിസപ്ഷനിൽ ഉള്ള സ്റ്റാഫുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു അപർണ............
ശിഹാബ് അവളുടെ പുറകിൽ ചെന്ന് അവളെ വിളിച്ചു...........
അപ്പു...............
ആ വിളി കേട്ടതും ഒരുപാട് പ്രതീക്ഷയോടെ അവൾ തിരിഞ്ഞു നോക്കി........
ഈ ഭൂമിയിൽ ഇത് വരെ അവളെ അങ്ങിനെ വിളിച്ചിട്ടുള്ളത് ചേട്ടായി മാത്രം ആയിരുന്നു.........
പെട്ടന്ന് ഷിഹാബിനെ കണ്ടതും അവളുടെ മുഖം ഒന്ന് മങ്ങി........
എന്ത് വേണം എന്ന ഭാവത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി........
എനിക്ക് ഒന്ന് സംസാരിക്കണം..........
സംസാരിചോളു..........
ഇവിടെ വെച്ച് വേണ്ടാ നമുക്ക് അപ്പുറത്തെക്ക് മാറിനിന്നൂടെ........
അവർ കുറച്ചു അപ്പുറത്തെക്ക് മാറി നിന്നു.......
എന്താ തനിക്കു പറയാൻ ഉണ്ട് എന്ന് പറഞ്ഞത്......
അത്.....അത്.......ചേട്ടായിശിഹാബ് പറയാൻ തുടങ്ങിയതും അവൾ അവനെ തടഞ്ഞു......
അയാളെ കുറിച്ച് ആണെങ്കിൽ എനിക്ക് ഒന്നും കേൾക്കണ്ട.......
ഈ സമയം ചേട്ടായിയും അമ്മച്ചിയും എല്ലാം ഹോസ്പിറ്റലിന് പുറത്തേക്കു കടക്കുന്നത് ശിഹാബ് കണ്ടു.......
ഞാൻ പറയുന്നത് ഒന്ന് കേൾക്കു പ്ലീസ്........
നിനക്കറിയോ അയാളെ ഞാൻ എത്രമാത്രം ഞാൻ സ്നേഹിച്ചിരുന്നുവെന്ന് അവസാനം എന്റെ പരിശുദ്ധിയെ വരെ അയാൾ സംഷയിച്ചു........
അങ്ങിനെ ഉള്ള ഒരാളെ കുറിച്ച് എനിക്ക് ഒന്നും കേൾക്കണ്ട എന്ന് പറഞ്ഞു ദേഷ്യതോടെ അവൾ അവിടെ നിന്നും പോയി........
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്.......
ആരിഫ് ആയിരുന്നു വിളിച്ചത്........
അവൻ ഫോൺ എടുത്തു......
നീ എവിടെ ആരിഫ് ചോദിച്ചു......
ഞാൻ ഇവിടെ ഉണ്ട്.ചേട്ടായി പോയോ......
ചേട്ടായി പോയി......
അവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു.......
ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ ആരിഫും സബീലും ഉണ്ടായിരുന്നു.......
അവൻ അവരുടെ അടുത്തേക്ക് ചെന്നു..........
നീ ഇത് എവിടെ പോയി കിടക്കുക ആയിരുന്നു
ആരിഫ് ചോദിച്ചു......
അവൾ അവിടെ ഉണ്ടായിരുന്നു..........
നീ അവളെ കണ്ടോ.......
കണ്ടു സംസാരിച്ചു........
അവൾ എന്ത് പറഞ്ഞു........
എന്ത് പറയാൻ അവൾക്ക് ഇപ്പോഴും ചേട്ടായിയോട് കലിപ്പിൽ ആണ്.........
എന്തായാലും ഒരുനാൾ അവൾ സത്യം അറിയും...............
ടാ നമുക്ക് അപർണയുടെ വീട്ടിൽ ഒന്ന് പോയാലോ...........
പെട്ടെന്നുള്ള ശിഹാബിന്റെ ചോദ്യം കേട്ടതും ആരിഫും സബീലും ഒന്ന് ഞെട്ടി......
എന്താ നീ ഉദ്ദേശിക്കുന്നത് ആരിഫ് ചോദിച്ചു........
അപർണ സത്യം അറിയുകയോ അറിയാതിരിക്കുകയോ അതൊന്നും നമ്മളെ സംബന്ധിക്കുന്ന വിഷയം അല്ല. നമുക്ക് വലുത് ചേട്ടായിയുടെ ജീവിതം ആണ്..........
ഇപ്പോൾ തന്നെ നോക്ക് അമ്മച്ചി ഒന്ന് വീണു.ഇപ്പോൾ നീതു ഉള്ളത് കൊണ്ട് കാര്യങ്ങൾ നടക്കും.നാളെ അവളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അമ്മച്ചിയുടെ അവസ്ഥ എന്തായിരിക്കും........
അപർണയുടെ കല്യാണം കഴിഞ്ഞു അവൾക്ക് ഒരു ജീവിതം കിട്ടി അത് പോലെ ചേട്ടായിക്കും വേണ്ടേ ഒരു ജീവിതം...........
ശിഹാബ് പറഞ്ഞത് കേട്ടതും ആരിഫ് പറഞ്ഞു
നീ പറഞ്ഞത് ശരിയാണ്.ചേട്ടായിക്ക് ഒരു ജീവിതം വേണം.അതിനു നമ്മൾ അപർണയുടെ വീട്ടിൽ പോയിട്ട് എന്താ കാര്യം............
അവളുടെ അമ്മക്ക് എല്ലാം അറിയുന്നതല്ലേ അവളുടെ അമ്മ തന്നെ അവളോട് എല്ലാസത്യങ്ങളും അവളോട് പറയട്ടെ..............
അതിനു ശേഷം ചേട്ടായിയും അപർണയും തമ്മിൽ സംസാരിക്കട്ടെ ഒരു പക്ഷെ അതോടെ എല്ലാം അവസാനിച്ചുവെങ്കിൽ.......
നിനക്ക് അങ്ങിനെ തോന്നുന്നുണ്ടോ സബീൽ ചോദിച്ചു...........
എനിക്കു തോന്നുന്നുണ്ട് ചേട്ടായിയുടെ മനസ്സിൽ മുഴുവൻ കുറ്റബോധം ആണ് ഞാൻ അപ്പുവിനെ ചതിച്ചു എന്നുള്ള കുറ്റബോധം.പിന്നെ ഒരിക്കലും ഒരാൾ പറയാൻ പാടില്ലാത്ത വാക്കുകൾ ആണല്ലോ അന്ന് ചേട്ടായി പറഞ്ഞത്.അത് കൊണ്ട് തന്നെ ചേട്ടായിയും അപർണയും തമ്മിൽ സംസാരിച്ചാൽ എല്ലാം തീരും.........
എന്നാൽ ഇപ്പോൾ തന്നെ പോയാലോ സബീൽ ചോദിച്ചു.......
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത് ഫോൺ എടുത്തു നോക്കി അത് നിഹം ആയിരുന്നു.........
ആ ശരി വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു......
നിഹം ആണ് വിളിച്ചത് അത്യാവശ്യമായി അവളുടെ വീട്ടിലെക്ക് ചെല്ലാൻ പറഞ്ഞു.................
ഒരു കാര്യം ചെയ്യാം നമുക്ക് നാളെ പോകാം ആരിഫ് പറഞ്ഞു......
ആരിഫിനെയും സബീലിനെയും ചേട്ടായിയുടെ വീട്ടിൽ ഇറക്കിവിട്ട് ശിഹാബ് നേരെ നിഹത്തിന്റെ വീട്ടിലേക്ക് പോയി.......
ബൈക്ക് പുറത്തു വെച്ചു അകതേക്ക് കടന്നു. അകത്തു ഇരിക്കുന്ന ആളെ കണ്ടതും ശിഹാബ് അന്തംവിട്ട് നിന്നു.......
പടച്ചോനെ ആരിത് അളിയനോ നിങ്ങൾ എപ്പോളാ വന്നത്.ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ.......
ഞാൻ ഉച്ചക്ക് എത്തി.കുടീല് ചെന്നപ്പോൾ നീ ഇല്ല..........
ഞാൻ പുറത്തു ആയിരുന്നു.......
ഉമ്മ പറഞ്ഞു അനിക്ക് ഇപ്പോൾ കുറച്ചു കറക്കം കൂടുതൽ ആണ്.........
പിന്നെ വേറെ എന്തൊക്കെ ഉണ്ട് വിശേഷം ലീവൊക്കെ ഇല്ലേ......
ഒരു മാസം ലീവ് ഉണ്ട്........
അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.നിഹം ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു........
നീ എന്താ അളിയൻ വരുന്നത് പറയാഞ്ഞത്......
ഞാൻ അറിഞാലല്ലേ പറയാ.........
അപ്പോൾ ആരോടും മിണ്ടാതെ ആണോ വന്നത്...............
പാത്തൂസ് എന്തിയെ.......
അത് ഉറങ്ങുക ആണ്.......
പെട്ടന്ന് ആണ് പുറത്തു നിന്നും ഒരു പെൺകുട്ടി.താത്ത...താത്ത..... എന്ന് വിളിക്കുന്ന ശബ്ദം കേട്ടത്.......
അത് കേട്ടതും ശിഹാബ് പറഞ്ഞു അന്നേ ആരോ വിളിക്കുന്നുണ്ട് പോയി നോക്ക്.......
ഇയ്യ് ഒന്ന് നോക്കടാ ഞാൻ ഇത് ഉണ്ടാക്കുക അല്ലെ.......
എനിക്ക് ഒന്നും വയ്യാ നീ നോക്കിക്കൊ എന്ന് പറഞ്ഞു അവൻ ഹാളിലെക്ക് പോയി.......
അളിയ ഞാൻ നാളെ വരാം എന്ന് പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി..................
************************************
പിറ്റേ ദിവസം രാത്രിയിൽ മൂന്നു പേരും അപർണയുടെ വീട്ടിലേക്കു വിട്ടു................
വീടിന്റെ ഉമ്മറത്തു അപർണയുടെ അനിയത്തിമാർ ഇരുന്നു പഠിക്കുന്നുണ്ടായിരുന്നു......
അവരെ കണ്ടതും അവർ എഴുനേറ്റു........
ആരാണ് എന്ത് വേണം.......
അമ്മ ഇല്ലേ അമ്മയെ ഒന്ന് കാണാൻ വന്നതാണ് ആരിഫ് പറഞ്ഞു...........
അവർ പെട്ടെന്നു അകത്തേക്ക് പോയി.......
അവർ കുറച്ചു നേരം പുറത്തു കാത്തിരുന്നു.........
അകത്തു പോയവർ തിരിച്ചു വരുന്നത് കാണാൻ ഇല്ല
ടാ നമുക്ക് പോയി പകൽ വന്നാലോ സബീൽ പറഞ്ഞു........
അവർ മൂന്ന് പേരും ബൈക്കിന്റെ മുകളിൽ കയറി.....
അപ്പോൾ ആണ് ആരിഫ് അത് കണ്ടത്.....
അപ്പോൾ ആണ് ആരിഫ് അത് കണ്ടത്.വീടിന്റെ ഫ്രണ്ടിൽ പകുതി കീറിയ നിലയിൽ ഒരു ഫോട്ടോ..............
ആരിഫ് അത് എടുത്തു നോക്കി.........
അത് ഒരു വിവാഹ ഫോട്ടോ ആയിരുന്നു.പെണ്ണിന്റെ ഫോട്ടോ അതിൽ ഇല്ലായിരുന്നു അത് ആരോ കീറി കളഞ്ഞിരുന്നു.ആരിഫ് ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ടേ ഇരുന്നു.......
അപ്പോൾ ആണ് അപർണയുടെ അനിയത്തിമാർ ഒരു വീൽചെയറിൽ അമ്മയെ ഇരുത്തി കൊണ്ട് വരുന്നത്.......
അത് കണ്ടതും അവർ അവരുടെ അടുത്തേക്ക് ചെന്നു.........
അവരുടെ ശരീരത്തിന്റെ ഒരു വശം തളർന്നിട്ടുണ്ടായിരുന്നു.....
അവരെ കണ്ടതും അമ്മയുടെ കണ്ണിൽ ഒരു തിളക്കം കണ്ടു........
ഞങ്ങളെ മനസ്സിലായോ.ആരിഫ് ചോദിച്ചു.......
അമ്മ സംസാരിക്കില്ല അപർണയുടെ അനിയത്തി പറഞ്ഞു......
നിങ്ങൾ ആരാണ് എന്തിനാണ് അമ്മച്ചിയെ കാണാൻ വന്നത്.......
ഈ ഭൂമിയിൽ ഞങ്ങൾക്കും പിന്നെ നിങ്ങളുടെ അമ്മച്ചിക്കും മാത്രം അറിയുന്ന ഒരു സത്യം ഉണ്ട്.ആ സത്യം ഞങ്ങൾ വിളിച്ചു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.നിങ്ങളുടെ അമ്മച്ചി പറഞ്ഞാൽ മാത്രമേ അവർ അത് വിശ്വസിക്കു.പക്ഷെ ഇനിയത് അമ്മച്ചിയെ കൊണ്ട് പറയാനും കഴിയില്ല......
അത് കേട്ടതും അമ്മച്ചിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.......
ആരിഫ് ആ ഫോട്ടോ അവർക്ക് കാണിച്ചു കൊടുത്തിട്ട് ഇത് ആരാണ് എന്ന് ചോദിച്ചു......
അവർ അറിയില്ല എന്നു പറഞ്ഞു......
ആരിഫ് അവരുടെ മുഖത്തു ഒന്നു നോക്കി.എന്നിട്ട് ചിരിച്ചു....
ഈ ഫോട്ടോ ഈ വീടിന്റെ മുറ്റത്തു നിന്നും കിട്ടിയത് ആണ്.....
അത്......അത് ഇവിടെ അപ്പുറത്തെ വീട്ടിലെ കുട്ടികൾ വരാറുണ്ട് അവർ കൊണ്ട് വന്നു ഇട്ടതായിരിക്കും.....
ആരിഫ് അവരുടെ കണ്ണുകളിൽ നോക്കി അവർ എന്തൊക്കെയോ ഒളിക്കുന്നതു പോലെ തോന്നി അവനു.......
എന്നാൽ ഞങ്ങൾ പോട്ടെ എന്ന് പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി......
അവർ നേരെ വിട്ടതു ആലിൻ ചുവട്ടിലേക്ക് ആയിരുന്നു..........
ഇനി എന്താ ചെയ്യുക സബീൽ ചോദിച്ചു.......
ഇനി ഒരു രക്ഷയും ഇല്ല.ശിഹാബ് പറഞ്ഞു.....
നമുക്ക് അവളോട് അന്ന് സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞാലോ........
അതിനു ആ സാധനം നിന്ന് തരേണ്ടെ.പെണ്ണായി പോയി അല്ലെങ്കിൽ ഭലമായി പിടിച്ചു നിർത്തി പറയാം.ശിഹാബ് പറഞ്ഞു.......
ആരിഫ് അപ്പോഴും എന്തോ ആലോചിച്ചു നിൽക്കുക ആയിരുന്നു.......
അത് കണ്ട ശിഹാബ് ചോദിച്ചു നീ എന്താ ആലോചിക്കുന്നത്....
അത് കേട്ടതും പോക്കറ്റിൽ നിന്നും ആ ഫോട്ടോ എടുത്തുകൊണ്ട് ആരിഫ് പറഞ്ഞു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്..........
എവിടെ...?
അതോർമ്മയില്ല ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.......
ഇനി നിന്നെ തല്ലിയവരിൽ ഇയാൾ ഉണ്ടായിരുന്നോ....
ഏയ് അതിലൊന്നും ഇയാൾ ഇല്ല.
ഇനി ഇത് അപർണയുടെ ഭർത്താവ് ആയിരിക്കുമോ ആരിഫ് ചോദിച്ചു.......
അത് കേട്ടതും ശിഹാബ് പറഞ്ഞു അങ്ങിനെ ആണെങ്കിൽ ആ കുട്ടികൾ എന്തിനാ അറിയില്ല എന്നു പറഞ്ഞത്.....
അത് ശരിയാണല്ലോ സബീൽ പറഞ്ഞു.........
ആരിഫ് ഒന്ന് മൂളുക മാത്രം ചെയ്തു........
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്......
ഫോൺ എടുത്ത് നോക്കി നിഹം ആയിരുന്നു വിളിച്ചത്.....
ശരി നാളെ കാലത്തു വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു......
************************************
കാലത്ത് തന്നെ ശിഹാബ് നിഹത്തിന്റെ വീട്ടിലേക്കു പോയി.......
അവിടെ അളിയൻ ഒരാളുമായി സംസാരിചിരിക്കുക ആയിരുന്നു.......
അളിയൻ ഷിഹാബിനെ അയാൾക്ക് പരിജയപെടുത്തി കൊടുത്തു.......
ഇത് ശിഹാബ് എന്റെ അളിയൻ ആണ്.നിഹത്തിന്റെ അനിയൻ ആണ്.നിഹത്തിനു 2 ഇക്കമാരും ഉണ്ട് അവർ ഗൾഫിൽ ആണ്.......
ഇത് സലീംക്ക എന്റെ കൂടെ ഗൾഫിൽ ഉണ്ടായിരുന്നു.ഇപ്പോൾ ഇവിടെ ആണ് താമസം അയാളെ ഷിഹാബിനു പരിജയപെടുത്തി കൊടുത്തു.......
ശിഹാബ് അകത്തേക്ക് കടന്നു.ഹാളിൽ പാത്തൂസ് ഇരുന്നു കളിക്കുക ആയിരുന്നു.അവനെ കണ്ടതും പാത്തൂസ് അവന്റെ അടുത്തേക്ക് ചെന്നു......
അവൻ പാത്തൂസിനെ എടുത്തു.......
അപ്പോൾ ആണ് കിച്ചണിൽ നിന്നും ആരോ സംസാരിക്കുന്നത് കേട്ടത്......
അവൻ കിച്ചണിൽ ചെന്നു.നിഹം ചായ ഉണ്ടാക്കുക ആയിരുന്നു.....
അവനെ കണ്ടതും നിഹം ചോദിച്ചു അളിയൻ ഉണ്ടെങ്കിൽ വിളിച്ചാൽ പെട്ടെന്നു വരും അല്ലെ.....
നീ ആരുമായി ആണ് സംസാരിച്ചത്.....
അത് അപ്പുറതേ വീട്ടിലേ കുട്ടിയും ആയിട്ടാണ്.....
ശിഹാബ് പുറത്തേക്കു ഇറങ്ങി നോക്കി ഒരു പെൺകുട്ടി നടന്നു പോകുന്നത് അവൻ കണ്ടു......
എന്താ ആ കുട്ടിയുടെ പേര്........
അത് എന്തിനാ നീ അറിയുന്നത്.......
വെറുതെ ചോദിച്ചതാ......
നീ എന്തിനാ വിളിച്ചത്.....
മോട്ടർ വർക്ക് ചെയ്യുന്നില്ല.അത് നോക്കാൻ വിളിപ്പിച്ചത് ആണ്.......
ശിഹാബ് പാത്തൂസിനെയുംകൊണ്ട് മോട്ടർ നോക്കാൻ പോയി അത് കത്തിയിരുന്നു....
അവൻ നേരെ അളിയന്റെ അടുത് ചെന്ന് കാര്യം പറഞ്ഞു.....
അത് കേട്ടതും സലിംക്ക ചോദിച്ചു ഷിഹാബിനു ഇലക്ട്രിക് വർക്ക് അറിയുമോ?എന്റെ വീട്ടിൽ ഒരു ഫാൻ വർക്ക് ചെയ്യുന്നില്ല അത് നോക്കാൻ പറ്റുമോ.....
ഇന്ന് സമയം ഇല്ല പിന്നെ വന്നു നോക്കിയാൽ മതിയോ......
ആ അത് മതി നാളെ വന്നു നോക്കിയാലും മതി.....
മോട്ടർ അഴിച്ചു കൊണ്ട്പോകണം.അത് വൈൻഡ് ചെയ്യണം എങ്കിൽ 1000 രൂപയുടെ മോളിൽ പോകും.....
അത് കുഴപ്പമില്ല പെട്ടെന്ന് ശരിയാക്കികിട്ടിയാൽ മതി
***********************************
ഷോപ്പ് ക്ലോസ് ചെയ്തു ദേവൻ വീട്ടിലേക്ക് വന്നു.....
നീതു അകത്തിരുന്നു പഠിക്കുകയായിരുന്നു ......
ദേവനെ കണ്ടതും നീതു പറഞ്ഞു ചേട്ടാ ഇന്ന് ഇവിടെ രാമേട്ടൻ വന്നിരുന്നു......
രാമേട്ടനോ....! എന്തിനാ വന്നത് എന്നു പറഞ്ഞോ......
ഏതൊ ഒരു കേസിന്റെ പേപ്പർ ചേട്ടന്റെ കയ്യിൽ ഉണ്ട് എന്നു പറഞ്ഞു.അതിനു വേണ്ടിയാണ് വന്നത്.....
മ്മ്മ് ദേവൻ ഒന്ന് മൂളി........
ദേവൻ നേരെ റൂമിൽ കയറി ഷെൽഫ് തുറന്നു കേസിന്റെ ഫയൽ തിരയാൻ തുടങ്ങി.അപ്പോൾ ആണ് ഒരു കവർ ദേവന്റെ ശ്രദ്ധയിൽ പെട്ടത്.....
വിറക്കുന്ന കൈകളോടെ
ദേവൻ അത് തുറന്നു നോക്കി അതിൽ അപർണയുടെ ഫോട്ടോസ് ആയിരുന്നു.........
അവളുടെ ഫോട്ടോസ് കണ്ടതും ദേവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.......
ദേവൻ കട്ടിലിൽ കിടന്നു.കണ്ണുകൾ അടച്ചു കിടന്നു.കണ്ണിന്റെ ഇരുവശങ്ങളിലൂടെയും കണ്ണ് നീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.......
പെട്ടന്ന് ആണ് ഡോറിൽ ശക്തമായ മുട്ട് കേട്ട് ദേവൻ എണീറ്റത്........
വാതിൽ തുറന്നു നോക്കിയപ്പോൾ നീതു ആയിരുന്നു.........
ചോറ് എടുത്തു വെച്ചിട്ടുണ്ട് കഴിക്കാൻ വരൂന്നില്ലേ.......
എനിക്ക് വേണ്ട നീ കഴിച്ചു കിടന്നോ എന്നു പറഞ്ഞു ദേവൻ വാതിൽ അടച്ചു വന്നു കിടന്നു......
ദേവന്റെ മനസ്സിലൂടെ പഴയകാര്യങ്ങൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു.......
അന്ന് ഫാർമസിയിൽ ഇരിക്കുന്ന സമയത്ത് ആണ് സീത ചേച്ചിയുടെ കൂടെ ആദ്യമായി അവളെ കണ്ടത്.........
അവരെ കണ്ടതും സീതചേച്ചി എന്നു വിളിച്ചു ദേവൻ അവരുടെ അടുത്തേക്ക്ചെന്നു...........
ദേവനെ കണ്ടതും ചേച്ചി ചോദിച്ചു.എന്തൊക്കെ ഉണ്ട് വിശേഷം..........
നല്ല വിശേഷം.......
ഇതാരാ ചേച്ചി കൂടെ പുതിയഒരാൾ അവളെ നോക്കികൊണ്ട് ദേവൻ ചോദിച്ചു......
ഇത് ഹോസ്പിറ്റലിൽ വന്ന പുതിയ നേഴ്സ് ആണ്......
ഓഹ്.....എന്താ ഇയാളുടെ പേര്......
അപർണ.........അവൾ പതിയെ പറഞ്ഞു.....
എവിടെയാ സ്ഥലം......
അതു കേട്ടതും സീതചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു സഖാവേ ഇവൾ ഈ നാട്ടുകാരിയാണ്.......
ദേവൻ സംഷയതോടെ ചേച്ചിയുടെ മുഖത്തെക്ക് നോക്കി.......
ഇവൾടെ വീട് പാറയിൽ ആണ്......
പാറയിലോ.....!! ദേവൻ അത്ഭുതതോടെ ചോദിച്ചു.....
അതെ സഖാവേ നിങ്ങളുടെ പാർട്ടി ഓഫീസിന്റെ ബാക്ക് സൈഡിൽ.......
എന്നിട്ട് ഇത് വരെ കണ്ടിട്ടില്ലല്ലോ അവിടെ.....!
അതിനു ഇവൾ പഠിച്ചത് ബാംഗ്ലൂരിൽ ആണ്.അത് കൊണ്ടായിരിക്കും......
അത് കേട്ടതും ദേവൻ പറഞ്ഞു കുഴപ്പമില്ല ഇനി ദിവസവും കാണാമല്ലോ.......
എന്താ സഖാവേ ഒരു ഇത്.....
ഒരു ഇതും ഇല്ല ചേച്ചി വിട്ടോ പിന്നെ കാണാം എന്നു പറഞ്ഞു ദേവൻ അവിടെ നിന്നും പോയി......
അവൾ അവിടെ നിന്നും പോയെങ്കിലും.ദേവന്റെ മനസ്സിൽ അവൾ കയറിയിരുന്നു.......
പിന്നെ ദിവസവും കാണലും സംസാരിക്കലും പതിവ് ആയി.........
ഫോൺ ബെൽ അടിക്കുന്നത് കേട്ടിട്ട് ആണ് ദേവൻ എഴുനേറ്റത്......
സീത ചേച്ചിയുടെ ഫോൺ ആയിരുന്നു......
സീത ചേച്ചി പറഞ്ഞത് കേട്ടതും ദേവൻ ഞെട്ടി തരിച്ചുനിന്നു......
ഇതാ വരുന്നു എന്ന് പറഞ്ഞു ബൈക്ക് എടുത്തു നേരെ ഹോസ്പിറ്റലിലെക്ക് വിട്ടു.........
സീത ചേച്ചിയുടെ ഫോൺ വന്നതും ദേവൻ ബൈക്ക് എടുത്തു നേരെ ഹോസ്പിറ്റലിലെക്കു വിട്ടു..............
ദേവനെയും കാത്തു ചേച്ചി ഹോസ്പിറ്റലിന് പുറത്തു നിൽക്കുന്നുണ്ടായിരുന്നുവേറെയൊരു നേഴ്സും കൂടിയുണ്ടായിരുന്നു.......
ദേവൻ ബൈക്ക് പാർക്ക് ചെയ്തു അവരുടെ അടുത്തേക്ക് ചെന്നു.....
എന്താ...എന്താ...ഉണ്ടായത്
അപർണ എവിടെ ദേവൻ ചോദിച്ചു......
അത് എനിക്കും അപർണക്കും ഇന്നലെ നൈറ്റ് ഷിഫ്റ്റ് ആയിരുന്നു.ഞങ്ങൾക്ക് ഡ്യൂട്ടി കാശ്യാലിറ്റിയിൽ ആയിരുന്നു.ഇന്നലെ ആണെങ്കിൽ എമർജൻസി കേസുകളും കുറവ് ആയിരുന്നു......
ഇവിടെ ഒരു പുതിയ ഡോക്ടർ വന്നിട്ടുണ്ട്.ഫിലിപ്പ് മാത്യു.അയാൾക്ക് അപർണയുടെ മേൽ ഒരു നോട്ടം ഉണ്ടായിരുന്നു.ഇന്നലെ രാത്രി അയാൾ അവളെ കയറി പിടിക്കാൻ ശ്രമിച്ചു......
ഹോസ്പിറ്റലിൽ വെച്ചോ.....
അതെ....
റൂം നമ്പർ 503യിലെ പേഷ്യന്റിന് സീരിയസ് ആണ് എന്ന് പറഞ്ഞു അവളെയും കൂട്ടി അവിടേക്കു ചെന്നു.പക്ഷെ അവിടെ ഉണ്ടായിരുന്ന പേഷ്യന്റ് ഉച്ചക്ക് ഡിസ്ചാർജ് ആയിരുന്നു.പക്ഷെ അത് അവൾക്ക് അറിയില്ലായിരുന്നു......
എന്നിട്ട് അവൾ എവിടെ ദേവൻ ചോദിച്ചു........
അയാളിൽ നിന്നും രക്ഷപെട്ട അവൾ തൊട്ടടുത റൂമിൽ കയറി വാതിൽ അടച്ചു.അയാൾ അത് പുറത്തു നിന്നും പൂട്ടി.ചാവി അയാളുടെ കയ്യിൽ ആണ്.......
ദേവൻ ചുറ്റിലും ഒന്ന് നോക്കി അവിടെ കിടന്നിരുന്ന ഒരു ഇരുമ്പിന്റെ പൈപ്പ് എടുത്തു എന്നിട്ട് അപർണയെ അടച്ചിട്ട റൂമിലേക്ക് ചെന്നു.കൂടെ അവരും ഉണ്ടായിരുന്നു......
ദേവൻ കയ്യിൽ ഉണ്ടായിരുന്ന പൈപ്പ് കൊണ്ട് ഡോറിന്റെ ലോക്ക് അടിച്ചു പൊട്ടിച്ചു.....
പക്ഷെ ഉള്ളിൽ നിന്നും പൂട്ടിയത് കൊണ്ട് തുറക്കാൻ കഴിഞ്ഞില്ല........
സീതചേച്ചി വാതിലിൽ മുട്ടി അവളോട് തുറക്കാൻ പറഞ്ഞതും അവൾ വാതിൽ തുറന്നു......
വാതിൽ തുറന്നു ദേവനെ കണ്ടതും അവൾ പൊട്ടികരയാൻ തുടങ്ങി......
അപ്പോഴേക്കും അവിടെ ആളുകൾ കൂടാൻ തുടങ്ങിയിരുന്നു......
എവിടെ ഉണ്ട് ആ മോൻ.....
പോയിട്ടില്ല ക്യാബിനിൽ ഉണ്ട്......
ദേവൻ അപർണയുടെ കയ്യും പിടിച്ചു കൊണ്ട് ഫിലിപ്പിന്റെ ക്യാബിനിലെക്ക് നടന്നു നടന്നു........
ഫോണിൽ സംസാരിചിരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .വാതിൽ തള്ളിതുറന്നു വന്ന ദേവനേയും അപർണയെയും കണ്ടപ്പോൾ ഫോൺ വെച്ചു എഴുന്നേറ്റുനിന്നു......
പുന്നാര മോനെ എന്റെ നാട്ടിൽ വന്നിട്ട് എന്റെ നാട്ടിലെ പെൺകുട്ടികളെ നിനക്ക് വേണം അല്ലെ എന്നും പറഞ്ഞു ഒരു ചവിട്ടു ആയിരുന്നു......
ചവിട്ടു കിട്ടിയതും ഫിലിപ്പ് മാത്യു താഴെ വീണു......
അയാൾ ശബ്ദം ഉണ്ടാക്കി ആളെ കൂട്ടാൻ നോക്കിയതും.അയാളുടെ വായിൽ തുണി തിരുകി കയറ്റി എന്നിട്ട് അവന്റെ വലത്തേ കൈ ഒരു തിരി ആയിരുന്നു.......
വേദന കൊണ്ട് ഫിലിപ്പ് ഇടത്തെ കൈ നിലത്തുവെച്ചു അടിക്കാൻ തുടങ്ങി.....
പെട്ടെന്നു ആണ് പോലീസ് വാതിൽ തള്ളിതുറന്നു അകത്തേക്ക് വന്നത്....
പോലീസിനെ കണ്ടതും അപർണ ഒന്ന് ഭയന്നു......
സഖാവേ അവനെ വിട്ടേക്ക് ബാക്കി ഞങ്ങൾ ഏറ്റു............
പോലീസ് ഫിലിപ്പിനെ പൊക്കിയെടുത്തു.അയാളുടെ വലത്തേ കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു..........
ഫിലിപ്പിനെയും കൊണ്ട് പോലീസ് പുറത്തേക്കു വന്നു.പുറത്തു ആളുകൾ തടിച്ചു കൂടിയിരുന്നു.ആളുകൾക്കിടയിലൂടെ പോലീസ് ഫിലിപ്പിനെയും കൊണ്ട് വന്നു ജീപ്പിൽ കയറ്റി......
SI ദേവന്റെ അടുത്തേക്ക് ചെന്നു.ദേവന്റെ അടുത്ത് അപർണയും സീതചേച്ചിയും ഉണ്ടായിരുന്നു.......
എന്ത് കൊണ്ടാണ് പോലീസിൽ കംപ്ലയിന്റ് ചെയ്യാതിരുന്നത് S.I ചോദിച്ചു.......
അത് സർ ഭയന്നിട്ട് ആണ് സീത ചേച്ചി പറഞ്ഞു.....
എന്തിന് ഭയക്കണം.ആരെ ഭയക്കണം......
അത്....സർ....ഈ ഹോസ്പിറ്റലിന്റെ മേജർ ഷെയർ ഡോക്ടറുടെ അച്ഛന് ആണ്.പിന്നെ ഈ വിവരം പുറത്തു അറിഞ്ഞാൽ ഇവളുടെ ഭാവി..........
അത് കേട്ടതും S.I പറഞ്ഞു അതാണ് വേണ്ടത്.അങ്ങിനെ തന്നെയാണ് വേണ്ടത് നിങ്ങളെ പോലെയുള്ളവർ ഇത് പോലെയുള്ള സംഭവം പുറത്തു പറയാതിരിക്കുന്നത് ആണ് ഇവനെ പോലെയുള്ള മൃഗങ്ങൾക്ക് പിന്നയും ഇത് പോലെ ചെയ്യാൻ ധൈര്യം നൽകുന്നത്....
ഇന്ന് തനിക്കു സംഭവിച്ചത് താൻ മൂടി വെച്ചാൽ നാളെ തന്റെ കൂടെയുള്ളവർക്കും ഇത് സംഭവിക്കും.അതിനെതിരെ പ്രതികാരിച്ചാൽ നാളെ അത് മറ്റുള്ളവർക്ക് ധൈര്യം നൽകും
ഇനി എന്തായാലും ഈ മോന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം......
അപ്പോൾ ആണ് ഒരു കോൺസ്റ്റബിൾ ഒരു പേപ്പർ അപർണക്ക് കൊടുത്തത്......
ഇത് ഇവന് എതിരെയുള്ള പരാതിയാണ്.വായിച്ചു നോക്കിയിട്ട് ഒപ്പിട്ടേക്കു.....
അപർണ ആ പേപ്പർ കയ്യിൽ പിടിച്ചു ദേവന്റെ മുഖത്തെക്കു നോക്കി.....
ദേവൻ അതിൽ ഒപ്പിടാൻ പറഞ്ഞു.....
അവൾ ആ പേപ്പർ ഒപ്പിട്ടു പോലീസിന് കൊടുത്തു.....
സർ അവന്റെ കൈ ഒടിച്ചത് നിങ്ങൾക്കു വല്ല പ്രശ്നവും ആകുമോ......
ഇപ്പോൾ എല്ലാം ചെയ്യുന്നത് ആൾകൂട്ടം അല്ലെ.ഇതും ചെയ്തത് ആൾ കൂട്ടം തന്നെയാണ് അതും പറഞ്ഞു S.I അവിടെ നിന്നും പോയി......
ദേവൻ അപർണയുടെ മുഖതേക്ക് നോക്കി.അപ്പോഴും അവളുടെ മുഖത്തു ഭയം ഉണ്ടായിരുന്നു.....
താൻ പേടിക്കണ്ടടോ ഇനി തന്റെ കൂടെ ഞാൻ ഉണ്ട്.ഈ പ്രശ്നങ്ങൾ തീരുന്നത് വരേയല്ല ഇനിയങ്ങോട്ട് മരണം വരെ താൻ എന്റെ കൂടെ വേണം.എനിക്ക് തന്നെ ഇഷ്ട്ടം ആണ്.ആലോചിച്ചു മറുപടി തന്നാൽ മതി അതും പറഞ്ഞു ദേവൻ അവിടെ നിന്നും പോയി.....
അതൊരു തുടക്കം ആയിരുന്നു.പിന്നെയങ്ങോട്ട് പ്രണയത്തിന്റെ ദിനങൾ ആയിരുന്നു......
ദേവൻ ഷോപ്പിൽ ഇരിക്കുംപൊൾ ആണ് ഒരു ബെൻസ് കാർ വന്നു നിന്നത്......
അതിൽ നിന്നും കുറച്ചു പ്രായം ചെന്ന ആൾ ഇറങ്ങി.അയാൾ നേരെ ദേ വന്റെ അടുത്ത് ചെന്നു....
ഞാൻ ജോസഫ് മാത്യു ഡോക്ടർ ഫിലിപ്പ് മാത്യുവിന്റെ ഫാദർ ആണ്.ദേവൻ ഫ്രീ ആണോ എനിക്ക് ഒന്ന് സംസാരിക്കണം ആയിരുന്നു.....
ഓഹ് അതിനെന്താ സംസാരിക്കാം ദേവൻ പറഞ്ഞു.....
ഇവിടെ നിന്നും വേണ്ട.നമുക്ക് അങ്ങോട്ട് മാറിനിന്ന് സംസാരിക്കാം......
ദേവൻ അയാളുടെ കൂടെ ചെന്നു.....
എന്റെ മോൻ ചെയ്തതു തെറ്റ് തന്നെയാണ് ഞാൻ അതിനെ ഞ്യായികരിക്കുകയല്ല നമുക്ക് ഒരു കോംപ്രമൈസ് ആയിക്കൂടെ.....
ദേവൻ അയാളുടെ മുഖതേക്കു നോക്കി......
വെറുതെ വേണ്ട എത്രയാണ് എന്ന് വെച്ചാൽ പറഞ്ഞോ അമ്പതു ലക്ഷം ഒരു കോടി അല്ലെങ്കിൽ ദേവൻ പറ എത്രവേണം..........
നിങ്ങൾക്ക് പെൺകുട്ടികൾ ഉണ്ടോ......
ഉണ്ട്........
നിങ്ങളെ മോളെ ഞാൻ റേപ്പ് ചെയ്തു അതിന് ശേഷം നമുക്ക് ഒരു കോംപ്രമൈസ് ചെയ്താലോ......
അത് കേട്ടതും ടാ എന്ന് പറഞ്ഞു അയാൾ ദേവന്റെ ഷർട്ടിൽ പിടിച്ചു.....
എന്തെ നിങ്ങളുടെ മോളെ കുറിച്ച് പറഞ്ഞപ്പോഴേക്കും നൊന്തോ.അപ്പോൾ നിങ്ങൾ ചെല്ല് കേസ് അതിന്റെ വഴിക്കു നടക്കട്ടെ.അതും പറഞ്ഞു ദേവൻ ഷോപ്പിലേക്ക് ചെന്നു........
7 വർഷതേ തടവിനു ഫിലിപ്പ് മാത്യുവിനെ കോടതി ശിക്ഷിച്ചു......
ജോസഫ് മാത്യുവിന്റെ കാശിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ 2 മാസം കഴിഞ്ഞപ്പോൾ ഫിലിപ്പ് പരോളിൽ ഇറങ്ങി.....
വളർത്തുമീനിനെ വാങ്ങിക്കാൻ വേണ്ടി കടയിൽ കയറിയതായിരുന്നു അപർണയും അനിയത്തിയും......
അവരുടെ ഓപ്പോസിറ്റ് സൈഡിൽ ഒരു പജീറോ വന്നു നിന്ന്.അതിൽ ഫിലിപ്പ് ആയിരുന്നു.കൂടെ വേറെ ഒരാളും കൂടി ഉണ്ടായിരുന്നു.....
ഫിലിപ്പ് അയാൾക്ക് അപർണയെ കാണിച്ചുകൊടുത്തു.അവളാണ് ഞാൻ പറഞ്ഞവൾ.....
ഞാൻ എന്താചെയ്യേണ്ടതു എന്ന് പറഞ്ഞില്ലല്ലോ കൂടെ വന്ന ആൾ ചോദിച്ചു.....
ഞാൻ ഒരുപാട് കൊതിച്ചതാ അവളെ.അവളെ എനിക്ക് വേണം അതിനു
നീ അവളെ വിവാഹം കഴിക്കണം.അതിനു എന്താ വേണ്ടത് എന്ന് ഞാൻ പറഞ്ഞു തരാം.....
നീ ഇപ്പോൾ ചെന്നു അവളെ ഒന്ന് പരിജയപ്പെടു..........
അയാൾ കാറിൽ നിന്നും ഇറങ്ങി....
കയ്യിൽ ചെറിയ അക്കോറിയവുംമായി അപർണ കടയിൽ നിന്നും പുറത്തേക്കു ഇറങ്ങി.....
അയാൾ ഫോണിൽ സംസാരിച്ചു ചെന്നു അറിയാത്ത ഭാവത്തിൽ അപർണയുടെ കയ്യിൽ തട്ടി.....
അക്കോറിയം താഴെ വീണു പൊട്ടി ചിതറി....
പെട്ടെന്ന് ദേവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുനെറ്റു.......
************************************
പതിവ് പോലെ ശിഹാബും ആരിഫും സബീലും കൺവെന്റിന്റെ അവിടെ പോയി ഷെഹ്‌സയും വരുന്നത് കാത്തു നിന്നു.....
നീതുവും ഷെഹ്‌സയും ഒരുമിച്ച് ആയിരുന്നു വന്നത്........
അവരുടെ അടുത്ത് എത്തിയതും ഷെഹ്‌സ ചോദിച്ചു അല്ല അവളെ കാണാൻ ശിഹാബ്ക്ക പോയില്ലേ.......
ഞാൻ പോയില്ല.അതല്ല അവൾ എനിക്ക് ഉള്ളത്ആണെങ്കിൽ പടച്ചോൻ എന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തി തരും.......
നിങ്ങൾ കുറുകിക്കൂടു ഞങ്ങൾ ജങ്ങ്ഷനിൽ ഉണ്ടാകും എന്ന് പറഞ്ഞു ശിഹാബും ആരിഫും അവിടെ നിന്നും പോയി......
അവർ നേരെ ജങ്ഷനിൽ പോയി.അവിടെ കുന്നംകുളതേക്ക് പോകുന്ന ഒരു ബസ് സ്റ്റാർട്ട് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു....
വെറുതെ ബസ്സിനകതേക്ക് കണ്ണോടിച്ചപ്പോൾ ആണ് ശിഹാബിന്റെ ശ്രദ്ധയിൽ അവൾ പെട്ടത്......
അത് അവൾ ആയിരുന്നു അന്ന് കണ്ട അവൾ......
ശിഹാബ് ബസ്സിനടുതേക്ക് ഓടാൻ തുടങ്ങിയതും ബസ് അവിടെ നിന്നും പുറപ്പെട്ടു.......
പെട്ടെന്നു തന്നെ അവൻ ആരിഫിന്റെ അടുത്തേക്ക് ചെന്നു ബൈക്കിൽ കയറി ബസ്സിന്റെ പുറകെ ചെല്ലാൻ പറഞ്ഞു......
എന്താടാ എന്താ കാര്യം ആരിഫ് ചോദിച്ചു......
എടാ അതിൽ അവൾ ഉണ്ടേടാ വേഗം ബസ്സിന്റെ പുറകെ വിട്.......
ബസ് പള്ളിപ്പുറം എത്തിയപ്പോൾ അവൾ ഇറങ്ങി നടന്നു.അവളുടെ കൂടെ വേറെ ഒരു കുട്ടിയും കൂടി ഉണ്ടായിരുന്നു.....
ടാ ഇത് നിഹത്തിന്റെ വീട്ടിലേക്കു പോകുന്ന വഴിയല്ലേ...........
അവർ അവളുടെ പിന്നാലെ പതുക്കെ പോകാൻ തുടങ്ങി........
പെട്ടെന്ന് ആണ് ശിഹാബെ എന്ന് ആരോ പിന്നിൽ നിന്നും വിളിച്ചത്.....
അവൻ തിരിഞ്ഞു നോക്കി അത് നിഹം ആയിരുന്നു.കൂടെ അളിയനും ഉണ്ടായിരുന്നു..........
അവർ അവളുടെ അടുത്തേക്ക് ചെന്നു.......
നീ എങ്ങോട്ടാ അവൾ ചോദിച്ചു.......
ഞാൻ നിന്റെ അടുത്തേക്ക് വന്നതാ.നിങ്ങൾ എങ്ങോട്ടാ അവൻ ചോദിച്ചു.....
ഞങ്ങൾ ബീച്ചിൽ പോവുക നീ വരുന്നോ......
നിങ്ങൾ പോയിട്ട് വാ.....
നിഹവും അളിയനും അവിടെ നിന്നും പോയി.......
അവർ അവൾ പോയ വഴിയേ പോയി.പക്ഷെ അവർക്ക് അവളെ കാണാൻ കഴിഞ്ഞില്ല......
അവൾ ഇതെവിടെ പോയി ശിഹാബ് ചോദിച്ചു......
ടാ നമ്മൾ നിഹവും ആയി ഏകദേശം ഒരു മൂന്ന് മിനിറ്റ് സംസാരിച്ചു നിന്നിട്ടണ്ടാകും......
അപ്പോൾ മെയിൽ റോഡിനു തൊട്ടു അടുത്ത് തന്നെയായിരിക്കും അവളുടെ വീട് ആരിഫ് പറഞ്ഞു.....
എന്തായാലും ഇനി നമുക്ക് നാളെ വരാം ഏകദേശം ഏത് ഭാഗതാണ് എന്ന് മനസ്സിലായല്ലോ.......
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തതു........
അത് സബീൽ ആയിരുന്നു......
സബീൽ ഇവരെയും കാത്തു കൺവെൻന്റിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു....
അവർ നേരെ സബീലിന്റെ അടുത്ത് ചെന്നു......
അവൻ ആകെ ടെൻഷൻ അടിച്ചു നിൽക്കുകയായിരുന്നു.....
അവനെ കണ്ടപ്പോൾ തന്നെ ആരിഫ് ചോദിച്ചു നീ എന്താ ആകെ വല്ലാണ്ട് ഇരിക്കുന്നത്......
അത്....
ഉപ്പ വിളിച്ചിരുന്നു.....
എന്റെ വിസ റെഡിയായി.നാളെ വിസ അവർ മെയിൽ ചെയ്തുതരും.ഒരു മാസത്തിനുള്ളിൽ കയറണം എന്നാ പറഞ്ഞത്.....
സബീലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....
എന്ത് പറയണം എന്നറിയാതെ ഷിഹാബും ആരിഫും നിന്നു.......
എല്ലാവരും ചേട്ടായിയുടെ ഷോപ്പിൽ ഇരിക്കുക ആയിരുന്നു.........
നാലു പേർക്കിടയിൽ നിശബ്ദത നിലനിന്നിരുന്നു......
ആരും ഒന്നും സംസാരിക്കുന്നില്ല.എല്ലാവരുടെയും മുഖതു ഒരു വിശാത ഭാവം.......
പെട്ടെന്ന് ദേവൻ ചോദിച്ചു നമുക്ക് ഓരോ ചായ കുടിച്ചാലോ........
അങ്ങിനെ നാലു പേരും കൂടി പപ്പേട്ടന്റെ കടയിൽ പോയി......
അവരുടെ മുഖഭാവം കണ്ടതും പപ്പെട്ടൻ ചോദിച്ചു എന്താ മക്കളെ എന്താ പ്രശ്നം..........
സബീലിന് വിസ വന്നു ഒരുമാസത്തിന്റെ ഉള്ളിൽ കയറണം എന്നാ പറഞ്ഞത്......
അത് കേട്ടതും പപ്പേട്ടൻ പറഞ്ഞു അപ്പോൾ പിരിയാൻ സമയം ആയി അല്ലെ......
ഇതൊക്കെ ജീവിതത്തിൽ പറഞ്ഞിട്ട് ഉള്ളതാണ്.ഇന്ന് നിങ്ങൾക്കു കുഴപ്പമില്ല എവിടെ പോയാലും പരസ്പരം കോൺടാക്ട് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്.....
എനിക്കും ഉണ്ടായിരുന്നു നിങ്ങളെ പോലെ ഒരുകാലം.എന്തിനും എന്റെ കൂടെ നിന്ന എന്റെ ചങ്ങായിമാർ........
മമ്മതും,കൃഷ്ണനും.മമ്മതു ഗൾഫിൽ പോയതാ പിന്നെ അവനെ കുറിച്ച് ഒരു വിവരവും ഇല്ല.അന്ന് ഇന്നത്തെ പോലെ അല്ല. കടൽ മാർഗം ആണ് പോവുക.കടലിൽ വെച്ചു അവർക്കു എന്തെങ്കിലും സംഭവിച്ചോ ഒന്നും അറിയില്ല.പിന്നെ കൃഷ്ണൻ അവൻ ഒരു പെൺകുട്ടിയും ആയി ഇഷ്ട്ടത്തിൽ ആയിരുന്നു.അവളെയും കൊണ്ട് അവൻ നാട് വിട്ടത് ആണ്.പിന്നെ അവനെ കുറിച്ച് ഒരു വിവരവും ഇല്ല.ഏതെങ്കിലും നാട്ടിൽ സന്തോഷതോടെ ജീവിക്കുന്നുണ്ടാകും......
പപ്പേട്ടൻ പറഞ്ഞു നിർതി.....
അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....
ഇന്ന് നിങ്ങളെ കാണുമ്പോൾ എന്റെ ചെറുപ്പക്കാലം ആണ് എനിക്ക് ഓർമ വന്നത്.........
ഈ ലോകത്തിന്റെ ഏത് കോണിൽ പോയാലും മക്കളേ നിങ്ങൾ പിരിയരുത്.നിങ്ങളുടെ ഈ ബന്ധം എന്നും നിലനിൽക്കണം അതെ എനിക്ക് നിങ്ങളോടു എനിക്ക് പറയാൻ ഉള്ളു.....
എന്റെ മനസ്സിൽ ഇപ്പോഴും ഒരാഗ്രഹമേ ഉള്ളു മരിക്കുന്നതിന് മുൻപ് എന്റെ മമ്മതിനെയും കൃഷ്ണനെയും ഒന്നു കൂടി കാണാൻ സാധിക്കണേ..........
***********************************
സബീലിനെ കോൺവേന്റിന്റെ അവിടെ വിട്ടു കൊടുത്തു ഷിഹാബും ആരിഫും ജംഗ്ഷനിൽ വന്ന് നിന്നു.....
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ അവളുടെ ഫ്രണ്ട്സിനൊപ്പം വന്നു......
ശിഹാബ് ഇടക്കിടക്ക് അവളെ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.....
അപ്പോൾ ആണ് ശിഹാബ് ഒരു കാര്യം ശ്രദ്ധിച്ചത് അവളും അവനെ നോക്കുന്നുണ്ടായിരുന്നു.....
ബസ് പോകാൻ സമയം ആയപ്പോൾ എല്ലാവരും ബസ്സിൽ കയറി.കൂടെ അവളും.......
ആരിഫ് ബസ്സിന്റെ പിന്നാലെ പതുക്കെ പോകാൻ തുടങ്ങി....
ആരിഫെ ബസ്സിന്റെ പിന്നാലെയുള്ള ഈ പോക്ക് റിസ്ക് ആണ് നീ നേരെ പള്ളിപ്പുറതേക്ക് വിട്ടോ അതാണ് നല്ലത്.അവിടെ ആണല്ലോ അവൾ ഇറങ്ങുന്നതു.........
അവർ നേരെ പള്ളിപുറത്തു പോയി കാത്തു നിന്നു........
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബസ് വന്നു അവൾ ഇറങ്ങി.അവൾ തനിച്ച് ആയിരുന്നു ഉണ്ടായതു......
ബസ്സ് ഇറങ്ങി അവൾ നടന്നു നീങ്ങി......
അവളുടെ പിന്നാലെ വിട്............
അവർ പതുക്കെ അവളുടെ പിന്നാലെ വിട്ടു.....
ടാ ഞാൻ നിന്നെ അവളുടെ അവളുടെ മുന്നിൽ കൊണ്ട് ഇറക്കാം.....
മുന്നിലോ......
ടാ കുറച്ചു അപ്പുറത്ത് ആയിട്ട് ഇറക്കാം നീ അവിടെ നിന്നും ഇങ്ങോട്ട് നടന്നു പോരെ അവൾ ഇവിടെ നിന്നും അങ്ങോട്ട് വരുന്നു അപ്പോൾ നിങ്ങൾക്കു പരസ്പരം കാണാം അല്ലോ.....
അത് നല്ല ഐഡിയ ആണ് എന്നാൽ അത് പോലെ ചെയ്തോ......
ആരിഫ് ഷിഹാബിനെ കുറച്ചു മുൻപിൽ ആയി ഇറക്കി.....
ശിഹാബ് അവളുടെ അടുത്തേക്ക് നടന്നു.അവന്റെ ഹൃദയമിടിപ്പു കൂടി വരുന്നുണ്ടായിരുന്നു.......
അവൾ അവനെ ക്രോസ്സ് ചെയ്തു കടന്നു പോയി.അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....
പക്ഷെ അവൾ അത് മൈൻഡ് ചെയ്തില്ല.......
അപ്പോഴേക്കും ആരിഫ് തിരിച്ചു വന്നു.....
എന്തായി നീ സംസാരിചോ.....
ഇല്ല ഇക്ക് ഒരു പേടി......
ടാ പൊട്ടാ ഇങ്ങനെ പേടിച്ചാൽ എങ്ങനെയാണ്.......
അത് കുഴപ്പമില്ല നാളെ സംസാരിക്കാം....
അപ്പോൾ ആണ് സബീലിന്റെ ഫോൺ വന്നത്......
അവർ നേരെ സബീലിനെ വിളിക്കാൻ പോയി....
ടാ നീ ഷെഹ്‌സയോടു കാര്യം പറഞ്ഞോ ശിഹാബ് ചോദിച്ചു....
പറഞ്ഞു അവൾ ആകെ സങ്കടത്തിൽ ആണ്.എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല......
എനിക്കു ഓളെ നഷ്ട്ടപെടാൻ പാടില്ല.പാവാണ് ഓൾ അത്രക്കും ഇഷ്ട്ടമാണ് എന്നെ..........
ടാ നീ പോയിട്ട് ഒരു വർഷം കഴിഞ്ഞു പോരെ.അവൾ എന്തായാലും നിനക്കു വേണ്ടി കാത്തിരിക്കും അത് ഉറപ്പാണ്......
അവൾ എനിക്ക് വേണ്ടി എത്ര നാൾ വേണം എങ്കിലും കാത്തിരിക്കും അതിലെനിക്ക് പേടിയില്ല......
എന്നാൽ നീ ഒന്ന് കൊണ്ടും പേടിക്കണ്ട ഓൾടെ സമ്മതം ഇല്ലാതേ ഒരാളും ഓൾക്ക് മഹർ കൊടുക്കൂല അതിന് ഞങ്ങൾ ഗ്യാരണ്ടി ആണ്...........
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്.....
നിഹം ആയിരുന്നു വിളിച്ചത്.......
ടാ നിങ്ങൾ എന്നെ നിഹത്തിന്റെ വീട്ടിൽ വിട്ടു തായോ അവൾ ആണ് വിളിച്ചത്........
ഷിഹാബിനെ നിഹതിന്റെ വീട്ടിൽ ഇറക്കിയിട്ട് അവർ പോയി........
നിഹം അകത്തു ഇരുന്നു ചായ കുടിക്കുക ആയിരുന്നു......
അളിയൻ അവിടെ ഉണ്ടായിരുന്നില്ല.....
നീ എന്തിനാ വിളിച്ചത്....
നിന്നെ കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്.അത് ചോദിക്കാൻ വിളിച്ചതാ.....
പരാതിയോ......?
എന്ത് പരാതി...........!
നീ ഒരു പെൺകുട്ടിയെ പിന്നാലെ നടന്നു ശല്ല്യം ചെയ്യുന്നുണ്ടല്ലേ.....
അത് കേട്ടതും അവൻ ഒന്ന് ഞെട്ടി........
ഞാനോ.......!!
നിന്നോട് ആരാ പറഞ്ഞത്....
അത് ആരെങ്കിലും ആയിക്കോട്ടെ ഞാൻ പറഞ്ഞത് ശരിയല്ലേ......
അല്ല..........
അല്ലെങ്കിൽ നീ എന്തിനാ ദിവസസവും കോൺവെന്റിന്റെ അവിടെ പോണത്.....
അതോ അത് സബീലിന്റെ കൂടെ പോകുന്നത് ആണ്.അവന് ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആണ് അവളെ കാണാൻ വേണ്ടിയാണ്..........
അല്ലാതെ നിനക്കും വേണ്ടിയല്ല അല്ലെ......
അല്ലേടി ഞാൻ ആരെയും പിന്നാലെ പോകാറില്ല......
അതൊക്കെ പോട്ടെ നിന്നോട് ആരാ ഈ കാര്യം പറഞ്ഞത്......
അപ്പോൾ ആണ് താത്ത എന്ന് വിളിച്ചു കൊണ്ട് ഒരു പെൺകുട്ടി അകത്തേക്ക് വന്നത്.......
ശബ്ദം കേട്ടതും ശിഹാബ് തിരിഞ്ഞു നോക്കി.....
പെൺകുട്ടിയെ കണ്ടതും ശിഹാബ് ഞെട്ടി തരിച്ചു നിന്നു അത് അവൾ ആയിരുന്നു...........
അപ്രതീക്ഷിതമായി അവിടെ വെച്ച് അവളെ കണ്ടതും ശിഹാബ് ഒന്ന് പതറി........
പടച്ചോനെ ഇവൾ എന്താ ഇവിടെ ശിഹാബ് മനസ്സിൽ പറഞ്ഞു.........
ഇതാരാ അവളെ അറിയാത്ത ഭാവതിൽ ശിഹാബ് ചോദിച്ചു.........
അവന്റെ ചോദ്യം കേട്ടതും അവൾ അവനെ നോക്കി.........
ഇത് അപ്പുറത്തെ വീട്ടിലെ കുട്ടിയാണ്.പുതിയ താമസക്കാർ വന്നു എന്ന് പറഞ്ഞിരുന്നില്ലേ.......
അത് കേട്ടതും ശിഹാബ് അത്ഭുതതോടെ ചോദിച്ചു ഇവൾ ആണോ ഇവിടെ വരാറുള്ളത്.......
അതേ............
പടച്ചോനെ ഇവളെ തേടിയാണല്ലോ ഇത്രയും ദിവസം ഞാൻ അലഞ്ഞത്.......
ശിഹാബ് അത് പറഞ്ഞത് കുറച്ചു ശബ്ദത്തിൽ ആയി.....
അത് കേട്ടതും നിഹം ചോദിച്ചു നീ ഇപ്പോൾ എന്താ പറഞ്ഞത്......
ഇവൾ ആയിരുന്നു അല്ലെ അവൾ എന്ന് പറഞ്ഞതാ.....
ഹാവു പറഞ്ഞത് നിഹം കേട്ടില്ല ശിഹാബ് മനസ്സിൽ പറഞ്ഞു......
പക്ഷെ ശിഹാബ് പറഞ്ഞത് അവൾ കേട്ടിരുന്നു.......
അവളുടെ മുഖത്തു നാണം കൊണ്ട് പുഞ്ചിരി വിടർന്നത് അവൻ കണ്ടില്ല...........
താത്ത ഉമ്മ എന്തെങ്കിലും പറഞ്ഞിരുന്നോ അവൾ ചോദിച്ചു......
ആ.... ഞാൻ അത് മറന്നു എന്ന് പറഞ്ഞു നിഹം അകത്തേക്ക് പോയി.......
താൻ ഇത്രയും ദിവസം തേടികൊണ്ടിരുന്നവൾ ഇതാ തന്റെ മുന്നിൽ നിൽക്കുന്നു......
പക്ഷെ അപ്രതീക്ഷിതമായി അവളെ കണ്ടത് കൊണ്ടോ നിഹം ഉള്ളത് കൊണ്ടോ എന്തൊ അവനു അവളോട് സംസാരിക്കാൻ കഴിഞ്ഞില്ല........
ഇടക്കിടക്ക് അവളുടെ മുഖത് നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു........
തിരിച്ചു അവളും.......
അവസാനം രണ്ടും കല്പിച്ചു അവൻ അവളുടെ പേര് ചോദിച്ചു........
എന്താ നിന്റെ പേര്..........
ഷഹന..... അവൾ മറുപടി പറഞ്ഞു.....
ഇതിന്റെ മുന്നേ എന്നെ എവിടെങ്കിലും കണ്ടിട്ടുണ്ടോ.........
കണ്ടിട്ടുണ്ട്........
എവിടെ വെച്ച്......
താത്താന്റെ ഫോണിൽ ഫോട്ടോ കണ്ടിട്ടുണ്ട്......
അപ്പോഴേക്കും നിഹം ഒരു കവറുമായി വന്നു.....
നിഹം അത് അവൾക്കു നൽകി.......
അവൾ അതും വാങ്ങി കൊണ്ട് പോയി.......
പോകുമ്പോൾ അവനു ഒരു പുഞ്ചിരി സമ്മാനിക്കാനും അവൾ മറന്നില്ല.........
അല്ലേടി നിന്നോട് ഞാൻ കോൺവെന്റിന്റെ അവിടെ പോകുന്ന കാര്യം ആരാ പറഞ്ഞെ.....
ഷഹനയാ പറഞ്ഞെ നിന്നെ ദിവസവും അവിടെ കാണാറുണ്ട് എന്ന് പറഞ്ഞു.........
ശിഹാബ് കൂടുതൽ ചോദിക്കാൻ നിന്നില്ല വെറുതെ അവൾക്കു സംശയത്തിനു ഇട കൊടുക്കേണ്ട എന്ന് വിചാരിച്ചു.....
അപ്പോഴേക്കും അവനെ വിളിക്കാൻ ആരിഫ് വന്നു..........
അവർ നേരെ പോയത് ആലിന്റെ ചുവട്ടിലെക്കു ആയിരുന്നു.....
അവിടെ അവരെയും കാത്തു സബീലും ചേട്ടായിയും ഉണ്ടായിരുന്നു.......
നിനക്ക് എപ്പോഴും നിഹത്തിന്റെ വീട്ടിൽ എന്താ പണി ചേട്ടായി ചോദിച്ചു......
ഇനി മുതൽ ഇവൻ അവിടെ തന്നെ ആയിരിക്കും ആരിഫ് പറഞ്ഞു.............
അവളുടെ വീട് നിഹത്തിന്റെ വീടിന്റെ അടുത്ത് ആണ്.........
അതു കേട്ടതും ചേട്ടായി ചോദിച്ചു ആരുടെ വീട്......
ആരിഫ് എല്ലാ കാര്യങ്ങളും ചേട്ടായിയോട് പറഞ്ഞു......
അത് ശരി അപ്പോൾ ഇതിനിടയിൽ അങ്ങിനെയും ചില സംഭവങ്ങൾ ഉണ്ടായി അല്ലെ........
എന്നിട്ട് നീ അവളോട് പറഞ്ഞോ ചേട്ടായി ചോദിച്ചു.......
ഇല്ല പറയണം........
ഇനി അധികം വൈകിക്കണ്ട പെട്ടെന്നു തന്നെ പറഞ്ഞേക്ക്.......
പറയണം........
അപ്പോൾ ആണ് ദേവന്റെ ഫോൺ റിങ് ചെയ്തത്.......
ദേവൻ ഫോൺ എടുത്തു സംസാരിച്ചു......
ടാ നീതുവിന് ഒരു കല്യാണക്കാര്യം ശരിയായിട്ടുണ്ട്.......
ആഹ... എവിടെനിന്നും ആണ്........
ഗുരുവായൂരിൽ നിന്നും ആണ്......
ചെക്കൻ ഗൾഫിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആണ്.മറ്റന്നാൾ അവര് കാണാൻ വരും........
അതു കേട്ടതും ആരിഫ് ചോദിച്ചു അവൾ പഠിക്കുക അല്ലെ ചേട്ടായി ഇപ്പോൾ തന്നെ നോക്കണോ......
എന്തായാലും അവര് വന്നു കണ്ട്പോട്ടെ ബാക്കിയെല്ലാം പിന്നെ അല്ലെ..........
************************************
ഞാൻ ഉപ്പാനോട് സംസാരിക്കട്ടെ നീ ഒന്ന് അടങ് മുനാഫെ അവന്റെ ഉമ്മാ പറഞ്ഞു......
ഉമ്മാ ഇത് നല്ല കുട്ടിയാണ് ഇവളെ ഉപ്പാനെയൊക്കെ ഉപ്പ അറിയും.....
രണ്ടീസം കഴിഞ്ഞാൽ ഉപ്പവരും അപ്പോൾ ഞാൻ സംസാരിച്ചോളാം അവന്റെ ഉമ്മ പറഞ്ഞു
അപ്പോൾ ആണ് മുനവ്വർ അവിടേക്കു വന്നത്......
എന്താ ഉമ്മയും മോനും തമ്മിൽ തല്ലു അവൻ ചോദിച്ചു......
ഇവന്റെ ഇക്കാന്റെ കല്യാണ കാര്യം സംസാരിക്കുക ആണ്.ഇവൻ ഇന്നലെ ഒരു കുട്ടിയെ കണ്ടു അവളും മുനാസും നല്ല ചേർച്ചയാണ് എന്നാണ് ഇവൻ പറയുന്നത്.
അങ്ങിനെ ആണെങ്കിൽ ആ കുട്ടിയെ ഒന്ന് കണ്ടുനോക്ക് അവൻ പറഞ്ഞു.......
നീ ഇരിക്കു ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി......
നീ വാ എന്ന് പറഞ്ഞു മുനാഫ് മുനവ്വറിനെയും കൊണ്ട് മുകളിലേക്ക് പോയി......
ബാൽകണിയിൽ ചെന്ന് മുനാഫ് പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു......
ആ വാതിൽ അടച്ചേക്ക് ഉമ്മ കണ്ടുവരണ്ട.......
മുനാഫ് ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ എടുത്തു മുനവ്വറിന് കാണിച്ചു കൊടുത്തു......
ഇതാണ് മുനാസിനു വേണ്ടി ഞാൻ കണ്ടു വെച്ച പെണ്ണ്.എന്റെ ഭാവി ബാബി.........
ഇത് ആരാണ് എന്ന് മനസിൽ ആയോ......
ഇല്ല.........
ഇവളുടെ പേര് ഷെഹ്‌സാ.സബീൽ സ്നേഹിക്കുന്ന പെണ്ണ്......
ഇവളെ സ്വന്തമാക്കാൻ വേണ്ടിയാണ് അവൻ ഗൾഫിൽ പോകുന്നത്.പക്ഷെ ഇവളെ നഷ്ട്ടപെട്ടു എന്ന വാർത്ത കേട്ടിട്ട് ആവണം അവൻ ഗൾഫിലേക്ക് പോവേണ്ടത്........
മുനാഫെ നിനക്ക് എന്താ വട്ടുണ്ടോ വേറെ ഒരുത്തൻ പ്രേമിക്കുന്ന പെണ്ണിനെയാണോ നിന്റെ ഇക്കാക്ക് വേണ്ടി നീ കണ്ടെത്തിയത്........
അതൊന്നും എനിക്ക് പ്രശ്നം അല്ല അവര് തോൽക്കണം ആരിഫ്,സബീൽ,ശിഹാബ് അവര് ഇനി കരയണം ഇത് ഒരു തുടക്കം മാത്രം ഇനി കഥ മുഴുവൻ അവർക്കിട്ടുള്ള ചിമിട്ടൻ പണികൾ ആണ്......
അതും പറഞ്ഞു മുനാഫ് പൊട്ടിചിരിക്കാൻ തുടങ്ങി..........
*********************************
ആരിഫ്ക്ക സമയം 10 ആയി .ഒടുക്കത്തെ ബ്ലോക് ആണ്........
മ്മ്മ്മ് ആരിഫ് ഒന്ന് മൂളി.......
അപ്പോൾ ആണ് Fm-ൽ ട്രാഫിക് ഉള്ള റോഡുകൾ പറഞ്ഞത്.......
ആരിഫ്ക്ക ഈ റോഡിൽ ആക്‌സിഡന്റ് ഉണ്ടായിട്ടുണ്ട് അതാണ് ഇത്ര ബ്ലോക്ക്.......
ഇതു ഇപ്പോൾ ഒന്നും ക്ലിയർ ആവും എന്ന് തോന്നുന്നില്ല.......
11:30 ക്ക് അല്ലെ ഫ്ലൈറ്റ് കൌണ്ടർ ക്ലോസ് ചെയ്യുന്നതിന്റെ മുൻപ് എത്താം പറ്റും എന്ന് തോന്നുന്നില്ല........
ജിജോ ഇനി എന്താ ചെയ്യാ എനിക്ക് നാളെ നാട്ടിൽ എത്തിയെ പറ്റു.........
വേറെ ഫ്ലൈറ്റ് നോക്കിയാലോ......
ഈ സമയത്തോ.....
എയർപോർട്ടിൽ ചെന്ന് നോക്കാം ചിലപ്പോൾ ആരെങ്കിലും ക്യാൻസൽ ചെയ്തവർ ഉണ്ടെങ്കിലോ......
അതൊന്നും ഉറപ്പില്ലാത്ത കാര്യം അല്ലെ ജിജോ....
അല്ലെങ്കിൽ പിന്നെ നാളതേ ഫ്ലൈറ്റ് വല്ലതും നോക്കിയാലോ.......
അതൊന്നും നടക്കില്ല ജിജോ നാളെ കാലത്ത് എനിക്ക് നാട്ടിൽ എത്തണം.അവരെല്ലാം അവിടെ എത്തി എനിക്കും എത്തിയെ പറ്റു.......
ആരിഫ്ക്ക നിങ്ങളെ കൂട്ടുകാരെ കാണാൻ അല്ലെ പോകുന്നത് അവർക്കു പറഞ്ഞാൽ മനസ്സിൽ ആവില്ലേ.......
പറഞ്ഞാൽ മനസ്സിലാകും പക്ഷെ.................................................................................
ആരിഫ് പറഞ്ഞത് കേട്ടതും ജിജോ ഞെട്ടിതരിച്ചു നിന്നു......
ജിജോ ഞങ്ങൾ അവനു കൊടുത്ത വാക്കാണ്. കഴിഞ്ഞ 5 വർഷം ഞങ്ങൾ അത് തെറ്റിച്ചിട്ടും ഇല്ല.അത് തെറ്റിക്കാനും കഴിയില്ല ആരിഫിന്റെ ശബ്ദം ഇടറിയിരുന്നു...........
എനിക്ക് എങ്ങനെയെങ്കിലും എയർപോർട്ടിൽ എത്തണം........
ആരിഫ്ക്ക ഒരു വഴിയും ഇല്ല അത്രക്കും ട്രാഫിക് ബ്ലോക്ക് ഉണ്ട് ഒരിക്കലും നമ്മൾക്കു എത്താൻ കഴിയില്ല.........
മോനെ ആരിഫെ ഈ ഫ്ലൈറ്റ് കിട്ടാൻ നമ്മുടെ മുന്നിൽ ഓരോറ്റ വഴിയേ ഉള്ളു.........
കരീംക്ക പറഞ്ഞത് കേട്ടതും ആരിഫും ജിജോയും പ്രതീക്ഷയോടെ കരീംക്കാന്റെ മുഖതേക്ക് നോക്കി..................
ഈ ട്രാഫിക്കിൽ നിന്നും രക്ഷപെട്ട് നിനക്ക് ആ ഫ്ലൈറ്റ് കിട്ടണം എങ്കിൽ
അവര് വിചാരിക്കണം........
ആര്...........
ജിജോ ചോദിച്ചു..........
ദുബായ് പോലീസ്.............
അത് കേട്ടതും ജിജോ ചോദിച്ചു പോലീസോ.....!
പിന്നെ നമ്മൾ വിളിച്ചാൽ പോലീസ് വരാൻ നിൽക്കുകയല്ലേ.വന്നാൽ തന്നെ നമ്മളുടെ അടുത്തേക്ക് ഈ ബ്ലോക്കിന്റെ ഇടയിലൂടെ അവർ എങ്ങനെ വരാൻ ആണ്.......
ആരിഫെ നമ്മൾ തർക്കിച്ചിട്ടു കാര്യം ഇല്ല.നിനക്ക് ഈ ഫ്ലൈറ്റിൽ പോണം എന്നുണ്ടെങ്കിൽ അവര് വിചാരിച്ചാൽ മാത്രമേ നടക്കു........
നീ ആദ്യം അവരെ വിളിച്ചിട്ട് കാര്യം പറ......
കരീംക്കാ പറഞ്ഞതും ഒന്ന് മടിച്ചിട്ട് ആണെങ്കിലും ആരിഫ് ദുബായ് പോലീസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.അവൻ ലൊക്കെഷനും വണ്ടി നമ്പറും പറഞ്ഞു കൊടുക്കുകയും ചെയ്തു.....
ആരിഫ്ക്ക അവര് എന്താ പറഞ്ഞത്.......
10 മിനുറ്റിനുള്ളിൽ എത്താം എന്ന് പറഞ്ഞു.....
ജിജോ അത്ഭുതതോടെ കരീംക്കാന്റെ മുഖത്തേക്ക് നോക്കി.......
മോനെ ജിജോ നീ വന്നിട്ട് ഒരു വർഷം പോലും ആയിട്ടില്ലല്ലോ ഞാൻ ഇവിടെ 24 വർഷം ആയിട്ടാ...........
സമയം നീങ്ങികൊണ്ടിരുന്നു......
പെട്ടെന്നു ആണ് വണ്ടിയുടെ ഗ്ലാസിന്റെ മുകളിൽ ആരോ മുട്ടിയത്....
ജിജോ ഗ്ലാസ് താഴ്ത്തി നോക്കി.....
അത് ഒരു പോലീസ് ഓഫീസർ ആയിരുന്നു.......
അസ്സലാമു അലൈക്കും മീൻ ആരിഫ് (ആരാണ് ആരിഫ്)
വ അലൈക്കും മുസ്സലാം അന ആരിഫ് സർ (ഞാൻ ആണ് ആരിഫ്)
ആരിഫിനോട് വണ്ടിയിൽ നിന്നും ഇറങ്ങി അയാളോടപ്പം ചെല്ലാൻ വേണ്ടി പറഞ്ഞു......
കരീംക്കാനോടും ജിജോയോടും യാത്ര പറഞ്ഞു ലഗേജും എടുത്തു ആരിഫ് പോലീസ്കാരന്റെ പിന്നാലെ പോയി.....
റോഡിന്റെ ഓപ്പസിറ്റ് സൈഡീൽ നിർത്തിയിട്ടിരിക്കുക ആയിരുന്നു പോലീസിന്റെ വണ്ടി.......
ആരിഫ് അതിൽ കയറി ആരിഫിനെയും കൊണ്ട് പോലീസ് എയർപോർട്ടിലേക്ക് പോയി.........
അല്ല കരീംക്കാ നിങ്ങൾ ഇതിനു മുന്നേ പോലീസിന്റെ സഹായത്തോടെ എയർപോർട്ടിൽ പോയിട്ടുണ്ടോ.........
ഇല്ലാ......
പിന്നെ നിങ്ങൾക്ക് എങ്ങനെ മനസ്സിലായി പോലീസ് വരും എന്ന്........
ഇവിടുത്തെ പോലീസ് അങ്ങനെയാടാ നമുക്ക് എന്ത് ആവശ്യത്തിന് വിളിച്ചാലും അവർ വരും.......
ആരിഫിനെയും കൊണ്ട് പോലീസ് എയർപോർട്ടിൽ എത്തി.......
പോലീസ് അകമ്പടിയോടെ വന്ന ആരിഫിനെ എയർപോർട്ടിൽ ഉള്ളവർ എല്ലാം നോക്കുന്നുണ്ടായിരുന്നു.....
അവൻ എത്തുമ്പോഴേക്കും കൌണ്ടർ ക്ലോസ് ചെയ്തിരുന്നു.......
പോലീസിന്റെ സഹായത്തോടെ ബോഡിങ് പാസും വാങ്ങി അവരോടു യാത്രയും പറഞ്ഞു ആരിഫ് ഫ്ലൈറ്റ് വെയ്റ്റിങ് ഏരിയലേക്ക് ചെന്നു.......
അവിടെ എത്തിയതും ആരിഫ് ജിജോക്ക് വിളിച്ചു പറഞ്ഞു........
അപ്പോഴേക്കും ഫ്ലൈറ്റ് എത്തിയിരുന്നു.......
അവിടെ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും ഫ്ലൈറ്റ് ലക്ഷ്യമാക്കി നടന്നു......
കരീംക്ക നിങ്ങൾക്ക് അറിയോ ആരിഫ്ക്കാന്റെയും കൂട്ടുകാരുടെയും ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന്........
എന്തെ നിനക്ക് അറിയാൻ ആഗ്രഹം ഉണ്ടോ......
പാതിവഴിക്കു നിർത്തി ആരിഫ്ക്ക പോയി.നേരെത്തെ മൂപ്പര് പറഞ്ഞത് സത്യം ആണോ.......
അതേ അത് സത്യം ആണ് നാളെ അവർ എല്ലാവരും കൂടി അവനെ കാണാൻ പോകും.ഇവരുടെ വരവ് കാത്തു അവൻ അവിടെ കാത്തു നിൽക്കുന്നുണ്ടാകും.........
കരീംക്കാ എനിക്ക് അറിയണം എന്താ ഇവരുടെ ജീവിതത്തിൽ സംഭവിചത് എന്ന്..........
സീറ്റ് ബെൽറ്റ് ഇട്ട് കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടക്കുകയായിരുന്നു ആരിഫ്........
അവൻ പതിയെ പഴയ ഓർമകളുടെ ആഴങ്ങളിലെക്ക് വീണു
**********************************
കാലത്തു ഭക്ഷണം കഴിച്ചു വീട്ടിൽ നിന്നും ഇറങ്ങുംപോൾ ആണ് ആരിഫിന്റെ ഉപ്പ പുറകിൽ നിന്നും വിളിച്ചത്........
ആരിഫെ...........
ഉപ്പ വിളിച്ചതും ആരിഫ് തിരിഞ്ഞു നോക്കി.......
നീ എവിടെക്കാണ് പോകുന്നത്......
ഞാൻ വെറുതെ പുറത്തേക്കു......
എന്താണ് അന്റെ ഉദ്ദേശം...?
ഉപ്പാന്റെ ചോദ്യം കേട്ടതും സംശയതോടെ മുഖതേക്ക് നോക്കി......
എന്താണ് അന്റെ ഭാവി പ്ലാനിങ് അതാണ് ഞാൻ ചോദിച്ചതു.........
അങ്ങിനെ പ്രേതെകിച്ചു പ്ലാനിങ് ഒന്നും ഇല്ല......
മോനെ ഉപ്പ ഇനി ഗൾഫിലേക്ക് തിരിച്ചു പോകുന്നില്ല.ക്യാൻസൽ ചെയ്ത് ആണ് വന്നിരിക്കുന്നതു.എനിക്ക് ഇനി ഒരു സ്ഥിര വരുമാനം ഇല്ല...............
കയ്യിലെ പൈസ പോവുക എന്നല്ലാതെ കയ്യിലേക്ക് പൈസ വരുന്നില്ല......
ഉപ്പ പറഞ്ഞത് എന്താണ് എന്ന് വെച്ചാൽ അനക്ക് ഒരു സ്ഥിര വരുമാനം ഉള്ള ജോലി വേണം.......
ഒന്നുകിൽ സബീൽ ചെയ്യുന്ന പോലെ ഗൾഫിൽ പോണം.അല്ലെങ്കിൽ ഇവിടെ എന്താണ് എന്ന് വെച്ചാൽ വല്ല ബിസിനസ് അങ്ങിനെ വല്ലതും ആണെങ്കിൽ അങ്ങിനെ നിന്റെ ഇഷ്ട്ടം പോലെ നിനക്ക് തീരുമാനിക്കാം........
പക്ഷെ ഇന്ന് രാത്രിയിൽ എനിക്ക് അതിനുള്ള മറുപടി തരണം...........
ഉപ്പ പറഞ്ഞത് എല്ലാം അവൻ മൂളികേട്ടു.......
എന്നാൽ ഇനി മോൻ എവിടേക്കാചാ പൊയ്ക്കോ.......
അവൻ ബൈക്ക് എടുത്തു നേരെ പോയത് ചേട്ടായിയുടെ വീട്ടിലെക്ക് ആയിരുന്നു.......
അവിടെ സബീലും ഷിഹാബും ഉണ്ടായിരുന്നു.എല്ലാവരും സുലൈമാനി കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു......
ആരിഫിനെ കണ്ടതും ദേവൻ അകത്തേക്ക് നോക്കി കൊണ്ട് വിളിച്ചു പറഞ്ഞു...........
നീതു ഒരു ചായയും കൂടി എടുതോ ആരിഫ് വന്നിട്ടുണ്ട്.........
ആരിഫിന്റെ മുഖഭാവവും കണ്ടതും ചേട്ടായി ചോദിച്ചു എന്താട എന്ത് പറ്റി...........
അവൻ ഉപ്പ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു...........
അത് കേട്ടതും സബീൽ പറഞ്ഞു നീയും പോരെ ഗൾഫിലേക്ക്........
അത് കേട്ട് കൊണ്ടാണ് നീതു വന്നത്.ആര് ഗൾഫിലേക്ക് വരുന്ന കാര്യം ആണ് പറയുന്നത്......
ആരിഫിന്റെ കാര്യം ആണ്.......
അത് നല്ലതാ ഇങ്ങനെ കളിച്ചു നടന്നാൽ പെണ്ണ് കിട്ടത്തില്ല അതിനു എന്തെങ്കിലും ജോലി വേണം...........
അതിന് ആര് ഗൾഫിൽ പോണു ഞാൻ പോവത്തില്ല.ചേട്ടായി ഇവളെ പെണ്ണ് കാണാൻ വന്നിട്ടു എന്തായി.......
ഇവൾക്ക് ചെറുക്കനെ ഇഷ്ട്ടപെട്ടില്ല.........
ഇവളെ അവർക്കു ഇഷ്ട്ടം ആണെങ്കിൽ അങ്ങ് ഓക്കേ പറഞ്ഞേക്ക്.......
അയ്യടാ അങ്ങനെ ഏതെങ്കിലും ഒരു കോന്തനെ കെട്ടാനൊന്നും എന്നെ കിട്ടത്തില്ല..........
എന്നാൽ കാത്തിരുന്നോ ഹൃതിക്റോഷൻ ഇപ്പോ വരും........
എന്നെ കെട്ടാൻ ഒരു ഹൃതിക്റോഷൻ വരും എന്ന് പറഞ്ഞു കൊണ്ട് ആരിഫിനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് അവൾ അകത്തേക്ക് പോയി..........
*************************************
മുനാഫെ നീ വിചാരിക്കുന്ന പോലെ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല ഫിറോസ് പറഞ്ഞു.......
മുനാഫ് ഫിറോസിന്റെ മുഖത്തെക്ക് നോക്കി......
നമ്മൾ വിചാരിക്കുന്ന പോലെയുള്ള ഒരു സൗഹൃദംഅല്ല അവരുടെത് അത് സ്ട്രോങ്ങ് ആണ് ഡബിൾ സ്ട്രോങ്ങ്.......
ദേവന് ഒരു കോൾ വരുന്നു നിങ്ങളുടെ അനിയത്തിയും നിങ്ങളുടെ കൂടെ നടക്കുന്ന മൂന്ന് പേരിൽ ഒരാളുമായി അവൾ ഇഷ്ട്ടത്തിൽ ആണ് എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കിയാൽ ദേവൻ പോയി നീതുവിനെ രണ്ട് പൊട്ടിച്ചു അവൻമാരുമായി ബന്ധം ഉപേക്ഷിക്കും എന്ന് കരുതിഎങ്കിൽ നിനക്ക് തെറ്റി.........
ഇങ്ങനെ ഒരു കോൾ പോയാൽ ദേവൻ അത് ആദ്യം ഷെയർ ചെയ്യുന്നത് അവൻമാരോടു തന്നെ യായിരിക്കും.അതാണ് അവര് തമ്മിൽ ഉള്ള ബന്ധവും..........
അപ്പോൾ തന്നെ അവർക്കു മനസ്സിലാവും അവരുടെ പിന്നാലെ ആരോ ഉണ്ടെന്നു.പിന്നെ അവന്മാര് ആ നമ്പറിന് പിന്നാലെ ആയിരിക്കും അവസാനം അത് നമ്മളിൽ എത്തി ചേരും.......
അവന്മാര് മൂന്ന് പേര് വിചാരിച്ചാൽ ഒന്നും നടക്കില്ല പക്ഷെ ദേവൻ വിചാരിച്ചാൽ പലതും നടക്കും നമ്മൾ സൂക്ഷിക്കേണ്ടതും അവനെയാണ്.........
അവൻ വിചാരിച്ചാൽ എന്ത് നടക്കാൻ ആണ്.കയ്യിൽ ഉണ്ടായിരുന്ന ബിയർ ഒരു കവിൾ കുടിച്ചു കൊണ്ട് മുനാഫ് പറഞ്ഞു......
അത് കേട്ടതും ഫിറോസ് ചിരിച്ചു..........
അന്ന് കോളേജിൽ ഉണ്ടായ പ്രശ്നത്തിനു അവർക്കു വേണ്ടി വന്നത് S.R.K.............
പിന്നെ K.D.P.I ടെ സംസ്ഥാന സെക്രട്ടറി ആയ നിന്റെ ഉപ്പാനെ നിന്റെ വീട്ടിൽ വന്ന് വെല്ലുവിളിച്ചു പോയത് ദേവൻ ആണ് അത് കൊണ്ടാണ് പറഞ്ഞത് അവനെ സൂക്ഷിക്കണം........
എന്തായി മുനാസിന്റെ കല്യാണക്കാര്യം.......
ഷെഹസയുടെ ഉപ്പാനെ കണ്ടു ഉപ്പ സംസാരിച്ചു.മുനാസ് 2 ആഴ്ച കഴിഞ്ഞാൽ നാട്ടിൽ വരും..........
അപ്പോൾ ആണ് മുനവ്വർ അവിടേക്കു വന്നത്......
എന്തായടാ ഞാൻ പറഞ്ഞ കാര്യം മുനാഫ് ചോദിച്ചു..........
അതൊന്നും നടക്കുന്ന കാര്യം അല്ല എനിക്ക് വയ്യ ഒരു പെൺകുട്ടിയുടെ ജീവിതം വെച്ച് കളിക്കാൻ...........
മുനാഫെ അത് വിട്ടേക്ക്.ക്യാമ്പസിൽ പല പ്രശനങളും ഉണ്ടാകും ക്യാമ്പസ് ലൈഫ് കഴിഞ്ഞാൽ അത് അവിടെ തീർന്നു.......
മുനവ്വർ പറഞ്ഞതും ഒരു ചവിട്ടു ആയിരുന്നു മുനാഫ്.......
ചവിട്ടു കിട്ടിയതും മുനവ്വർ താഴെ വീണു.......
$%%$$%% എന്താടാ ഞാൻ മറക്കേണ്ടത്.ഒരു ക്യാമ്പസ് മുഴുവൻ നോക്കി നിൽക്കെയാണ് എന്നെ അവൻമാർ തല്ലി ചതച്ചത്.ക്യാമ്പസ് ഇലക്ഷനിലെ വൻ പരാജയം നഷ്ട്ട പെടുത്തിയത് എന്റെ രാഷ്ട്രീയ സ്വപനങ്ങളെ ആണ്.അതിനു ശേഷം ഉപ്പ എന്നെ അകറ്റി നിർത്തി എനിക്ക് രാഷ്ട്രീയം പറ്റില്ലത്രെ.......
അതിനു കാരണക്കാരായ പുന്നാരമക്കൾ കരയണം ഞാൻ കരഞ്ഞതിലും ഉച്ചത്തിൽ കരയണം അതൊക്കെ അവന്റെ കുടുംബം തകർത്തിട്ട് ആണെങ്കിൽ അങ്ങിനെ......
കയ്യിൽ ഉണ്ടായിരുന്ന ബിയർ ബോട്ടിൽ എറിഞ്ഞു പൊട്ടിച്ചു ഒരു സൈക്കോയെ പോലെ അലർച്ചയായിരുന്നു മുനാഫ്......................
************************************
പള്ളിപ്പുറത് ബസ്സ്റ്റോപ്പിൽ ഷഹനാനെയും കാത്തിരിക്കുക ആയിരുന്നു ശിഹാബ്.........
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്.......
ആരിഫ് ആയിരുന്നു വിളിച്ചത്......
അവൻ ഫോൺ എടുത്തു
ടാ അവൾ ഇവിടെ നിന്നും ബസ് കയറിയിട്ടുണ്ട്.എന്നെയും സബീലിനെയും അവൾ കണ്ടു.നീ ഇവിടെഎവിടെങ്കിലും ഉണ്ടോ എന്ന് അവൾ നോക്കുന്നുണ്ടായിരുന്നു.
എന്തായാലും ഇന്ന് തന്നെ അവളോട് കാര്യം പറഞ്ഞേക്ക് അതും പറഞ്ഞു അവൻ ഫോൺ വെച്ചു..........
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ബസ് വരുന്നത് അവൻ കണ്ടു......
ബസ് കണ്ടതും അവൻ അവിടെ നിന്നും മാറിനിന്നു........
ഷഹന ബസ് ഇറങ്ങി ചുറ്റും നോക്കുന്നുണ്ടായിരുന്നു.അപ്പോൾ ആണ് അവന്റെ ബൈക്ക് അവളുടെ ശ്രദ്ധയിൽ പെട്ടത്......
ബൈക്ക് കണ്ടതും അവളുടെ ചുണ്ടിൽ നാണം കൊണ്ട് ഒരു പുഞ്ചിരി വിടർന്നു............
ഇതെല്ലാം ശിഹാബ് മറഞ്ഞു നിന്ന് കാണുന്നുണ്ടായിരുന്നു.......
അവൾ നടക്കാൻ തുടങ്ങി.നടന്നു പോകുമ്പോഴും അവൾ ബാക്കിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.....
മുജാഹിദ് പള്ളി കഴിഞ്ഞതും പെട്ടന്ന് ശിഹാബ് അവളുടെ എടുത്തു വന്നു ബൈക്ക് നിർത്തി......
ക്ലാസ്സ് കഴിഞ്ഞു വരികയാണോ അവൻ ചോദിച്ചു.......
മ്മ് എന്ന് മൂളി കൊണ്ട് അവൾ നടന്നു.......
ഷഹന............
അവൻ അവളെ വിളിച്ചു......
അവന്റെ വിളികേട്ടതും അവൾ ഒന്ന് നിന്നു......
എന്നിട്ട് തിരിഞ്ഞു നോക്കി.....
അവൻ ബൈക്ക് തള്ളി അവളുടെ അടുത്തേക്ക് ചെന്നു........
എനിക്ക് തന്നോടു ഒരു കാര്യം പറയാൻ ഉണ്ട്.........
എന്താണ് എന്ന ഭാവത്തോടെ അവൾ അവന്റെ മുഖത്തെക്ക് നോക്കി......
അത്......അത്......എനിക്ക് അവൻ നിന്ന് പരുങ്ങാൻ തുടങ്ങി.......
അവന്റെ ഭാവ പ്രകടനംകണ്ടു അവൾക്കു ചിരി വരുന്നുണ്ടായിരുന്നു......
അത്...അത്....എനിക്കു തന്നെ ഇഷ്ട്ടം ആണ്........
അവൻ രണ്ടും കല്പിച്ചു പറഞ്ഞു......
അവൻ പറഞ്ഞത് കേട്ടതും അവൾ ദേഷ്യതോടെ അവനെ നോക്കി.......
അവളുടെ നോട്ടം കണ്ടതും അവൻ പറഞ്ഞു......
ആലോചിച്ചു പറഞ്ഞാൽ മതി.മറുപടി എന്തായാലും എന്നോട് പറഞ്ഞാൽ മതി.
നിഹത്തിനോടു പറയല്ലേ എന്ന് പറഞ്ഞു അവൻ പോയി.......
അവൻ പോയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു എന്തോ നേടിയെടുത്ത പുഞ്ചിരി ആയിരുന്നു അവളുടെതു............
അവനെയും കാത്തു സബീലും ആരിഫും പള്ളിപ്പുറതു നിൽക്കുന്നുണ്ടായിരുന്നു....
അവരെ കണ്ടതും ശിഹാബ് ചോദിച്ചു നിങ്ങൾ എങ്ങനെ എത്തി.....
ഞങ്ങൾ ബസ്സിന് വന്നു എന്ന് പറഞ്ഞു അവർ ബൈക്കിൽ കയറി....
എന്തായി നീ പറഞ്ഞോ....
ആട ഞാൻ പറഞ്ഞു.ഇപ്പോൾ ഒരാശ്വാസം ആയി.....
അപ്പോൾ ആണ് സബീലിന്റെ ഫോൺ റിങ്ചെയ്തതു.....
ടാ എന്നെ വീട്ടിൽ വിട്ട് തായോ ഉമ്മയാണ് വിളിച്ചത്.......
അവർ സബീലിനെ വീട്ടിൽ ഇറക്കി വിട്ട് നേരെ ചേട്ടായിയുടെ കടയിൽ പോയി.........................
അപ്പോൾ ആണ് കടയുടെ മുന്നിൽ ഒരു ബെൻസ് വന്ന് നിന്നതു........
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെകണ്ടതും ആരിഫ് ഞെട്ടി തരിച്ചു നിന്നു.....
അയാളെ ചൂണ്ടികൊണ്ട് ആരിഫ് പറഞ്ഞു ചേട്ടായി ഇത് അവൻ ആണ്.........
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ആരിഫ് ഞെട്ടി തരിച്ചു നിന്നു......
അയാൾക്ക് നേരെ ചൂണ്ടി കൊണ്ട് ആരിഫ് പറഞ്ഞു ചേട്ടായി ഇത് അവൻ ആണ്.........
ആര്............?
അന്നതേ ആക്‌സിഡന്റ് അതിൽ ഇയാളും ഉണ്ടായിരുന്നു.........
അയാൾ നേരെ ചെന്നത് തൊട്ടടുത്തുള്ള ATM കൌണ്ടറിലേക്ക് ആയിരുന്നു........
ആരിഫെ നീ അങ്ങോട്ട് മാറിനിന്നോ അയാൾ നിന്നെ കാണേണ്ട........
ആരിഫ് കടയുടെ ഉള്ളിൽ കയറി.അവിടെ ഭക്ഷണം ഇരുന്നു കഴിക്കാൻ വേണ്ടി ഒരു സ്ഥലം ഉണ്ടാക്കിയിട്ടുണ്ട്.ആരിഫ് അങ്ങോട്ട് കയറി നിന്നു......
ചേട്ടായി പേഴ്സിൽ നിന്നും ATM കാർഡ് ഷിഹാബിനു നേരെ നീട്ടി.നീ ചെന്നു ക്യാഷ് എടുക്കു.അറിയാതെ പോലെ അയാളെ ഒന്ന് ഇടിക്കുകയും വേണം..........
എത്രയാ എടുക്കേണ്ടതു......
നീ വെറുതെ മെഷീനിൽ കാർഡ് ഇട്ട് എടുത്താൽ മതി.......
ശിഹാബ് നേരെ ATM കൌണ്ടറിന് അടുത്തേക്ക് ചെന്നു............
അയാൾ പുറത്തു ഇറങ്ങുന്നതും നോക്കി നിന്നു............
പുറത്തേക്കു ഇറങ്ങിയതും ശിഹാബ് അകത്തേക്ക് കയറിയതും ഒരുമിച്ച് ആയതു കൊണ്ട് അയാളുമായി ശിഹാബ് കൂട്ടിയിടിച്ചു..........
സോറി എന്ന് പറഞ്ഞു ശിഹാബ് അകത്തേക്ക് കയറി..............
അയാൾ ഷിഹാബിനെ രൂക്ഷമായി നോക്കി കൊണ്ട് പുറത്തേക്കു ഇറങ്ങി............
അയാൾ നേരെ കാറിനു അടുത്ത് ചെന്നു ഷിഹാബിനെ ശ്രദ്ധിക്കാൻ തുടങ്ങി.........
ഇതെല്ലാം ചേട്ടായി ശ്രദ്ധിക്കുന്നതു അയാൾ അറിഞ്ഞിരുന്നില്ല.........
ശിഹാബ് ATMൽ നിന്നും പുറത്തു ഇറങ്ങി അപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്.........
അതു ചേട്ടായി ആയിരുന്നു.........
അവൻ ഫോൺ എടുത്തു.........
ടാ നീ അവൻ കാണുന്ന വിധത്തിൽ ഫോണിൽ സംസാരിച്ചു നിൽക്ക് പിന്നെ നീ അയാളെ ശ്രദ്ധിക്കാൻ നിൽക്കണ്ട......
അതും പറഞ്ഞു ചേട്ടായി ഫോൺ വെച്ചു........
ശിഹാബ് ഫോണുമായി അയാൾ കാണുന്ന വിധത്തിൽ നിന്നു.........
അയാൾ കുറച്ചു നേരം ഷിഹാബിനെ നോക്കി നിന്നു.എന്നിട്ട് വണ്ടിയിലേക്ക് കയറി........
പെട്ടന്ന് ആണ് ബാക് ഡോർ തുറന്നു ഒരാൾ പുറത്തേക്കു ഇറങ്ങിയത്...........
എന്നിട്ട് ഒരു സിഗരറ്റ് കത്തിച്ചു അവിടെ നിന്നു.അവനും ഷിഹാബിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
സിഗരറ്റ് വലിച്ച് കഴിഞ്ഞു വണ്ടിയിൽ കയറി അവർ അവിടെ നിന്നും പോയി.......
അവർ പോയതും ശിഹാബ് ചേട്ടായിയുടെ അടുത്തേക്ക് ചെന്നു.......
എന്തിനാ അവൻ കാണുന്ന വിധതിൽ നിൽക്കാൻ പറഞ്ഞത്......
അവനു നിന്നെ അറിയുമോ എന്നറിയാൻ വേണ്ടിയാണ്.......
അവനു നിന്നെ അറിയാം.ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയില്ലേ അവൻ അല്ല മെയിൻ വില്ലൻ അതൊന്നു ഉറപ്പിക്കാൻ കൂടിയാണ് ഞാൻ അവിടെ നിൽക്കാൻ പറഞ്ഞത്......
എന്നിട്ട് ഉറപ്പിച്ചോ............
ഉറപ്പിച്ചു മെയിൻ വില്ലൻ അല്ലെ ബാക് ഡോർ തുറന്നു പുറത്ത് ഇറങ്ങിയത്.........
ആരായിരിക്കും അവർ ആരിഫ് ചോദിച്ചു.......
അറിയില്ല അന്വേശിക്കാം.......
എങ്ങനെ..........?
അതിനൊക്കെ വഴിയുണ്ട് മോനെ.....
ഇത് കണ്ടോ ഇതാണ് ആ വണ്ടിയുടെ നമ്പർ.ഇത് വെച്ച് നമ്മൾ അവരെ കണ്ടെത്തും............
ചേട്ടായി ഫോൺ എടുത്തു ഒരു നമ്പറിൽ വിളിച്ചിട്ടു വണ്ടിയുടെ നമ്പർ പറഞ്ഞു കൊടുത്തിട്ടു അതിന്റെ ഡീറ്റെയിൽസ് ആവശ്യപെട്ടു.........
എന്താ ചേട്ടായി അയാൾ പറഞ്ഞെ ശിഹാബ് ആകാംഷയോടെ ചോദിച്ചു..........
ഇങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞു........
സമയം നീങ്ങികൊണ്ടിരുന്നു.മൂന്ന് പേരും ആകാംഷയോടെ കാത്തിരുന്നു അയാൾ വിളിക്കുന്നത് കാത്തു.......
പെട്ടന്ന് ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തതു.......
ഫോൺ റിങ് ചെയ്ത ശബ്ദം കേട്ടതും ശിഹാബ് ഒന്ന് ഞെട്ടി........
ചേട്ടായി ഫോൺ എടുത്തു അയാൾ പറഞ്ഞു കൊടുത്ത ഡീറ്റെയിൽസ് പേപ്പറിൽ എഴുതി........
കാസിം ബാവ എന്ന ആളുടെ പേരിൽ ആണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത.......
ആ പേര് കേട്ടതും ശിഹാബ് പറഞ്ഞു
കാസിം ഭാവ അത് ഷെഹ്‌സയുടെ ഉപ്പാന്റെ പേരാണ്............
ശിഹാബ് പറഞ്ഞത് കേട്ടതും ചേട്ടായിയും ആരിഫും ഞെട്ടി തരിച്ചു നിന്നു.........
നീ എന്താ പറഞ്ഞെ........
അതേ ചേട്ടായി ഇത് ഷെഹ്‌സയുടെ ഉപ്പയാണ്............
അത് കേട്ടതും ചേട്ടായി പറഞ്ഞു അപ്പോൾ ഒരു കാര്യം ഉറപ്പായി ഷെഹസയും സബീലും ആയിട്ടുള്ള റിലേഷൻ അവളുടെ വീട്ടിൽ അറിഞ്ഞു.......
സബീലിന്റെ ഉപ്പനെയും വീട്ടിലും വിളിച്ചു ഭീഷണി പെടുത്തിയത് ഷെഹ്സയുടെ ഉപ്പയുടെ ആളുകൾ ആയിരിക്കും...........
അത്രക്കും പവർ ഫുൾ ആളാണോ ഈ കാസിം ബാവ ആരിഫ് ചോദിച്ചു........
അത് അറിയാൻ വഴിയുണ്ട്.അതും പറഞ്ഞു ചേട്ടായി ഫോൺ എടുത്തു പുറത്തേക്കു ഇറങ്ങി...........
പെട്ടന്ന് തന്നെ ചേട്ടായി തിരിച്ചു വന്നു........
ടാ കടയുടെ ഷട്ടർ താഴ്ത്തിയേക്ക്.............
കട അടക്കുകയാണോ......
അതേ നമ്മൾ പോകുന്നു കാസിംഭാവയേ കുറിച്ച് അറിയാൻ....................
പിന്നെ ബൈക്കിൽ പോകണ്ട കാറിൽ പോകാം അതാ നല്ലത്......
മൂന്നു പേരും ചേട്ടായിയുടെ കാറിൽ കയറി യാത്രയായി കാസിംബാവയേ കുറിച്ച് അറിയാൻ.................
ആ യാത്ര അവസാനിച്ചത് ഇരവിക്കര പാർട്ടി ഓഫീസിന്റെ മുന്നിൽ ആയിരുന്നു...........
ചേട്ടായി ഫോൺ എടുത്തു കോൾ ചെയ്തു........
ഞാൻ താഴെ ഉണ്ട് എന്ന് പറഞ്ഞു ഫോൺ വെച്ചു.........
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരാൾ വന്നു കാറിൽ കയറി........
ലാൽ സലാം സഖാവേ
ലാൽ സലാം........
ഇത് സഖാവ് അൻവർ അയാളെ അവർക്ക് പരിജയ പെടുത്തി......
ഇത് നമ്മുടെ പിള്ളേരാ ആരിഫിനെയും ഷിഹാബിനെയും ചേട്ടായി പരിജയപെടുത്തി.......
എന്താ ഈ വഴിക്ക് അൻവർ ചോദിച്ചു......
എനിക്ക് ഒരാളെ കുറിച്ച് അറിയണം അതിനാണ് ഞാൻ വന്നത്......
ആരെ കുറിച്ച് അറിയാൻ............
കാസിം ബാവ.........
ആ പേര് കേട്ടതും അൻവർ ഒന്ന് ഞെട്ടി.......
എന്താ അയാളെ കുറിച്ച് ചോദിക്കാൻ.......
നമ്മുടെ ഒരു പയ്യനും അയാളുടെ മോളും ഇഷ്ട്ടത്തിൽ ആണ്.ചേട്ടായി എല്ലാ കാര്യങ്ങളും അൻവറിനോട് പറഞ്ഞു.......................
സഖാവ് പറഞ്ഞത് വെച്ച് നോക്കിയാൽ ഇതിന്റെ പിന്നിൽ കാസിം ബാവ തന്നെയാണ്........
നാട്ടിലും വിദേശതും ആയി ഒരു പാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് അയാൾക്ക് പിന്നെ റിയൽ എസ്റ്റേറ്റ് അങ്ങിനെ നീണ്ട് കിടക്കുന്നു അയാളുടെ സാമ്രാജ്യം...............
പിന്നെ അയാൾക്ക് ഒരു ഡ്രൈവർ ഉണ്ട്.അവൻ പക്കാ ക്രിമിനൽ ആണ്.എന്തിനും മടിയില്ലാത്തവൻ പേര് ഭദ്രൻ.നിങ്ങൾ നേരത്തെ കണ്ടത് ഭദ്രനെ ആയിരിക്കും.......
ഈ ഭദ്രനെ ഒന്ന് കാണാൻ പറ്റുമോ ചേട്ടായി ചോദിച്ചു........
എന്താ സഖാവേ ഉദ്ദേശം.......
ഫോട്ടോ കണ്ടാലും മതി.ഞങ്ങൾ കണ്ട ആളും നീ പറഞ്ഞയാളും ഒരാൾ ആണോ എന്നറിയാൻ ആണ്
ഫോട്ടോ ആണെങ്കിൽ ഇപ്പോൾ തന്നെ കാണാം എന്ന് പറഞ്ഞു അൻവർ ഫോൺ എടുത്തു........
ഒരു ഫോട്ടോ കാണിച്ചു കൊടുത്തു അത് ഒരു ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു ഒരു ഫങ്ക്ഷനിൽ നിന്നും എടുത്തതു ആയിരുന്നു........
അതിൽ അൻവർ ഭദ്രനെ കാണിച്ചു കൊടുത്തു.......
ആ ഫോട്ടോ കണ്ടതും ചേട്ടായി ഒന്ന് ചിരിച്ചു.അത് അയാൾ ആയിരുന്നു നേരത്തെ ആരിഫ് കാണിച്ചു കൊടുത്ത ആൾ.........
അപ്പോൾ ആണ് ഭദ്രന്റെ അടുത്ത് നിൽക്കുന്ന ആളെ ചേട്ടായി ശ്രദ്ധിച്ചത്........
അത് അയാൾ ആയിരുന്നു ഭദ്രന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന ആൾ..........
ഇതാരാ സഖാവേ ആ ഫോട്ടോ കാണിച്ചു കൊണ്ട് ചേട്ടായി ചോദിച്ചു.......
ഇത് അക്ബർ കാസിം ബാവയുടെ പെങ്ങളുടെ മകൻ ആണ്......
അപ്പോൾ ശരി സഖാവേ നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു അൻവർ പുറത്തേക്കു ഇറങ്ങി.....
സഖാവേ ആ പയ്യനോട് ഇതിൽ നിന്നും പിന്മാറാൻ പറഞ്ഞേക്ക് അതാണ് നല്ലത്.പിന്നെ അവരോടു മുട്ടിയാൽ ജയിക്കാൻ കഴിയില്ലാട്ടോ.ഭദ്രൻ തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഐറ്റം ആണ്
കളി തുടങ്ങാൻ പോകുന്നെ ഉള്ളൂ. പിന്നെ ആ കൊച്ചിന്റെ സമ്മതം ഇല്ലാതേ വേറെ ഒരുത്തനും അവളെ കെട്ടില്ല. ആ ഭദ്രന് ഒരു കടം ബാക്കിയുണ്ട് അത് അതിന്റെ മുറക്ക് കൊടുത്തിരിക്കും..........
അതും പറഞ്ഞു ചേട്ടായി കാർ മുന്നോട്ടു എടുത്തു........
ചേട്ടായി ഇത് എന്താതു പുതിയ വില്ലൻമാർ വന്നു കൊണ്ടിരിക്കുകയാണല്ലോ
ഞാൻ കരുതി മുനാഫ് ആയിരിക്കും വില്ലൻ എന്ന് ഇതിപ്പോ ഓനെക്കാളും വലിയ വില്ലൻമാർ ആണല്ലോ.........
എന്താ ശിഹാബെ നിനക്ക് പേടിയുണ്ടോ.....?
ചേട്ടായി ഉള്ളപ്പോൾ നമുക്ക് എന്ത് പേടി...........
അല്ല ചേട്ടായി അൻവറിനെ വിശ്വസിക്കാൻ പറ്റുമോ ആരിഫ് ചോദിച്ചു......
എന്താ നീ അങ്ങിനെ ചോദിക്കാൻ......
അതല്ല നമ്മൾ ഇവിടെ വന്ന വിവരം അയാൾ അവരെ അറിയിക്കുമോ........
ഹേയ് അവനെ വിശ്വസിക്കാം നമ്മൾ ഇവിടെ വന്നത് അവൻ ഒരാളോട് പോലും പറയില്ല.................
അൻവർ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വെച്ചു......
എന്നിട്ട് ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു..............
അത് ഭദ്രന്റെ നമ്പർ ആയിരുന്നു.........
ഷിഹാബിനെ പള്ളിപ്പുറതു ഇറക്കി വിട്ട് ആരിഫും സബീലും നേരെ കോൺവെന്റിന്റെ അവിടെക്ക് പോയി.........
ശിഹാബ് ഷഹനാനെയും കാത്തു പള്ളിപ്പുറം ബസ്സ്റ്റോപ്പിൽ ഇരുന്നു........
അവൾ സ്ഥിരമായി വരുന്ന ബസ്സിൽ അവൾ ഉണ്ടായിരുന്നില്ല.........
ഷെഹ്‌സയെ കണ്ട് ആരിഫും, സബീലും വന്നു അപ്പോഴും ശിഹാബ് ബസ് സ്റ്റോപ്പിൽ ഇരിക്കുക ആയിരുന്നു......,
ശിഹാബിന്റെ ഇരുത്തം കണ്ടതും ആരിഫ് ചോദിച്ചു നീ എന്താട അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നതു.........
എന്താടാ ഇന്നും അവള് വന്നില്ലേ..........
ഇല്ലാടാ............
ഇതിപ്പോ കുറച്ചു ദിവസം ആയല്ലോ ഓളെ കണ്ടിട്ട്.......
നിങ്ങൾ ഒരു കാര്യം ചെയ്യൂ എന്നെ നിഹത്തിന്റെ അവിടെ വിട്ട് തായോ........
ചിലപ്പോൾ അവളെ കാണാൻ പറ്റിയാലോ.കുറച്ചു കഴിഞ്ഞിട്ട് എന്നെ വിളിക്കാൻ വന്നാൽ മതി................
ഷിഹാബിനെ നിഹത്തിന്റെ വീട്ടിൽ ആക്കി അവർ പോയി...........
പടച്ചോനെ ഇനി അന്ന് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞത് ഓള് നിഹത്തിനോടു പറഞ്ഞിട്ടുണ്ടാകുമോ ഹേയ് ഉണ്ടെങ്കിൽ നിഹം എന്നെ വിളിക്കേണ്ടതല്ലേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ശിഹാബ് വാതിൽ തുറന്നു അകത്തേക്ക് കയറി.........
നിഹം അടുക്കളയിൽ പഴം പൊരിക്കുക ആയിരുന്നു...........
അല്ല ചങ്ങായി അനക്ക് ഫ്രണ്ടിലെ ഡോർ ലോക്ക് ചെയ്തുടെ വല്ല കള്ളന്മാർ കേറിയാൽ അറിയുമോ.........?
അളിയൻ ഇത് വരെ ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ അങ്ങട്ട് പോയെ ഉള്ളു ഞാൻ ഇത് ഉണ്ടാക്കുന്ന കാരണം അടക്കാനും പറ്റിയില്ല.........
പിന്നെ എന്താ അന്റെ വിശേഷങ്ങൾ കുറച്ചു ആയല്ലോ കണ്ടിട്ട്........
ആകെ തിരക്കാടോ.പാത്തൂസ് എന്തിയെ..............
പാത്തൂസിനെ ഷഹന കൊണ്ടു പോയി.......
അത് കേട്ടതും ശിഹാബിന്റെ മനസ്സിൽ ആയിരം ലഡ്ഡു ഒരുമിച്ച് പൊട്ടി............
പാത്തൂസിനെ കൊണ്ടുവരാൻ ഓള് വരുമല്ലോ..........
നിഹം ഷിഹാബും ചായയും പഴംപൊരിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഷഹന പാത്തൂസിനെയും കൊണ്ട് അവിടെക്ക് വന്നത്.........
ഷഹനനെ കണ്ടതും അവൻ ഒന്ന് ചിരിച്ചു.......
പാത്തൂസിനെ നിഹത്തിന്റെ അടുത്ത് കൊടുത്തു പോകാൻ ഒരുങ്ങിയ അവളെ നിഹം പിടിച്ചു നിർത്തി......
ചായ കുടിച്ചിട്ട് പോയാൽ മതി എന്ന് പറഞ്ഞു അവിടെ ഇരുത്തി......
ശിഹാബിന്റെയും നിഹതിന്റെയും നടുവിൽ ആയി അവൾ ഇരുന്നു.......
ശിഹാബ് ഇടം കണ്ണിട്ട് അവളെ നോക്കുന്നുണ്ടായിരുന്നു.....
അവൾ അവനെ നോക്കുക പോലും ചെയ്തില്ല.......
അവൻ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അവൾ തട്ടം മുഖം മറയുന്ന വിധത്തിൽ ഇട്ടു..........
പെട്ടന്ന് ആണ് നിഹത്തിന്റെ ഫോൺ റിങ് ചെയ്തതു..........................
നിഹം ഫോൺ എടുക്കാൻ പോയതും ശിഹാബ് ഷഹനാന്റെ കയ്യിൽ ഒന്ന് പിച്ചി..........
അവൾ അവനെ ദേഷ്യതോടെ ഒന്ന് നോക്കി.........
എന്തായി ഞാൻ പറഞ്ഞ കാര്യം മറുപടി തന്നില്ല.നീ ഇപ്പോൾ ക്ലാസിനു പോകുന്നില്ലേ ഞാൻ ബസ്സ്റ്റോപ്പിൽ വന്നിരുന്നു......
അപ്പോഴെക്കും നിഹം ഫോണുമായി വന്നു.അവൾ അവിടെ ഇരുന്നു ഫോണിൽ സംസാരിക്കാൻ തുടങ്ങി.......
ശിഹാബ് അവളോട് പഴം പൊരി എടുത്തു തരാൻ വേണ്ടി പറഞ്ഞു.......
അവൻ അവളുടെ കയ്യിൽ നിന്നും പഴം പൊരി വാങ്ങിക്കുന്ന സമയത്തു കയ്യിൽ ഒന്നും കൂടി പിച്ചി......
അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.....
അപ്പോഴേക്കും നിഹത്തിന്റെ ഫോൺ വിളി കഴിഞ്ഞിരുന്നു..........
എങ്ങനെ ഉണ്ട് അന്റെ ക്ലാസ്സ് നിഹം അവളോട് ചോദിച്ചു........
കുഴപ്പമില്ല താത്ത........
ഞാൻ ഇപ്പോൾ ബസ്സിനല്ല പോകുന്നത് നടന്നിട്ടാണ്.അതും പറഞ്ഞു അവൾ ഷിഹാബിനെ ഒന്നും പാളി നോക്കി............
അത് കേട്ടതും അവന്റെ ഉള്ളിൽ ആയിരം ലഡ്ഡു ഒരു മിച്ചു പൊട്ടി..............
നടന്നിട്ടോ...............?
നിഹം ചോദിച്ചു........
ആ....തൂക്ക് പാലം വഴിയാണ് ഞാൻ പോകാറ്.4 മണിക്ക് ക്ലാസ്സ് കഴിഞ്ഞാൽ 4:30 ആവുമ്പോഴേക്കും തൂക്ക് പാലത്തിന്റെ അടുത്ത് എത്തും........
അത് കേട്ടതും അവാന്റെ ഉള്ളിൽ പിന്നെയും ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടി..........
അപ്പോ ഇവൾക്കു ഓക്കേ യാണ് പിന്നെ എന്തിനാ ഈ ജാട കാണിക്കുന്നത് എന്തായാലും അന്നേ എന്റെ കയ്യിൽ കിട്ടും അവൻ മനസ്സിൽ പറഞ്ഞു.........
അപ്പോൾ ആണ് നിഹത്തിന്റെ ഫോൺ റിങ് ചെയ്‌തതു.........
അന്റെ ഉമ്മയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു നിഹം ഷഹനാക്ക് ഫോൺ കൊടുത്തു.........
അവൾ ഫോൺ എടുത്തു ഇതാ വരുന്നു എന്ന് പറഞ്ഞു ഫോൺ കട്ടാക്കി..........
താത്ത ഞാൻ പോവാണ് എന്ന് പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി......
പോകുമ്പോൾ ഷിഹാബിനെ നോക്കി ഒന്ന് ചിരിക്കാനും അവൾ മറന്നില്ല........
അവൾ പോയപ്പോൾ ആണ് താഴെ ഇരുന്നു കളിക്കുന്ന പാത്തൂസിനെ ഓൻ ശ്രദ്ധിച്ചത്........
പാത്തൂസിനെയും കളിപ്പിച്ചു ഇരിക്കുംബോൾ ആണ് ആരിഫ് വന്നത്......
ആരിഫിനെ കണ്ടതും നിഹം പറഞ്ഞു ആരിഫെ വാടാ കേറിയിരിക്കു.......
ഇരിക്കാനോന്നും സമയം ഇല്ല ടാ വേഗം വാ..........
ആരിഫ് ഷിഹാബിനെയും കൊണ്ട് നേരെ ചേട്ടായിയുടെ ഷോപ്പിലേക്ക് വിട്ടു..............
ടാ ഇന്ന് സബീലിന്റെ ഉപ്പ ചേട്ടായിയേ വിളിച്ചിരുന്നു.അവര് വീണ്ടും വന്നിരുന്നുവത്രേ അവന്റെ ഉപ്പ ആകെ പേടിച്ചിരിക്കുകയാണ്.
അവന്റെ ഉപ്പ ടിക്കറ്റ് വരെ അവനു അയച്ച് കൊടുത്തു..........
ടിക്കറ്റോ..............!
ആട വെള്ളിയാഴ്ച അവൻ പോകും......
ഇന്ന് തിങ്കളാഴ്ച ഇനി നാലു ദിവസമോ.....!
മ്മ്മ്മ്..........
അപ്പോഴേക്കും അവർ ചേട്ടായിയുടെ ഷോപ്പിൽ എത്തി..........
ചേട്ടായി ഒരു കാര്യം ഉറപ്പാണ് നമ്മൾ അൻവറിനെ കണ്ടത് അവർ അറിഞ്ഞു.ഒന്നുകിൽ നമ്മളെ അവർ കണ്ട് കാണും അല്ലെങ്കിൽ അൻവർ നമ്മളെ ചതിച്ചു............
മ്മ്മ്മ് ചേട്ടായി ഒന്ന് മൂളി.........
എന്തായാലും സബീൽ പോട്ടെ അത് വരെ നമ്മൾ ഒന്നും ചെയ്യണ്ട..........
അവൻ ഇവിടെ നിന്നും പോട്ടെ പിന്നെയാണ് കളിതുടങ്ങാൻ പോകുന്നത്..........
അവൻ അവിടെ സുരക്ഷിതമായിരിക്കും എന്ന് എന്താ ഉറപ്പ് അവർ അവിടെ ചെന്നു അല്ലെ അവന്റെ ഉപ്പാനെ ഭീഷണിപെടുത്തിയത്.......
ശിഹാബേ സബീലിന്റെ ഉപ്പാക്ക് പേടിയാണ് അവർക്കെതിരെ കംപ്ലയിന്റ് ചെയ്താൽ വീട്ടിൽ ഉള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് അവന്റെ ഉപ്പാന്റെ പേടിയാണ് അവരുടെ ധൈര്യവും............
പിന്നെ അവർക്കു ആവശ്യം സബീലിനെ ഇവിടെ നിന്നും മാറ്റണം.പരസ്പരം കാണാതിരുന്നാൽ മറക്കും എന്നാണ് അവർ വിചാരിക്കുന്നത്...........
അപ്പോൾ എന്തിനായിരിക്കും അവർ അന്ന് ആരിഫിനെ ഉപദ്രവിച്ചത്...........
നീ ഒന്ന് കാത്തിരിക്കൂ എല്ലാത്തിനും ഉള്ള ഉത്തരം നമുക്ക് കിട്ടും........
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തത്.പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.ചേട്ടായി ഫോൺ എടുത്തു.........
ഹലോ ഇത് ദേവൻ അല്ലെ അപ്പുറത്ത് നിന്നും ചോദിച്ചു......
അതേ ദേവൻ ആണ്......
എനിക്ക് നിങ്ങളെ ഒന്ന് കാണണം.വളരെ പ്രധാന പെട്ട ഒരു കാര്യം പറയാൻ ആണ്..........
ഞാൻ ഷോപ്പിൽ ഉണ്ട്.ഇവിടെക്ക് വന്നോളൂ......
ഷോപ്പിൽ വന്നാൽ ശരിയാകില്ല ഞാൻ ഇക്കായീസ് കോഫി ഷോപ്പിൽ ഉണ്ടാകും അവിടെ വെച്ച് കാണാം.......
ഇപ്പോൾ സമയം 8:30 ആയി 10 മണിക്ക് ഞാൻ ഷോപ്പ് ക്ലോസ് ചെയ്യും അതിന് ശേഷമേ വരാൻ കഴിയു........
ഓക്കേ മതി ഞാൻ ഇവിടെ ഉണ്ടാകും......
നിങ്ങൾ ആരാണ് എന്ന് പറഞ്ഞില്ല.........
എന്തായാലും 10 മണിക്ക് നേരിട്ടു കാണാമല്ലോ എന്ന് പറഞ്ഞു അയാൾ ഫോൺ വെച്ചു...........
ആരാ വിളിച്ചത് ചേട്ടായി.......
അറിയില്ല എന്തോ പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട് ഇക്കായീസ് കോഫി ഷോപ്പിൽ 10മണിക്ക് ചെല്ലാൻ പറഞ്ഞു........
ആരാ വിളിച്ചത് എന്ന പറഞ്ഞില്ലേ........
ഇല്ല എന്തായാലും നേരിട്ട് കാണാമല്ലോ..........
ഇത് ഇനി വല്ല പണിയും ആയിരിക്കുമോ........
പണി തരാൻ വിളിക്കുന്നത് കോഫി ഷോപ്പിലേക്ക് ആണല്ലോ അതും ഇക്കായിസീലേക്ക്..............
10 മണി ആയതും ഷോപ്പ് ക്ലോസ് ചെയ്തു മൂന്ന്പേരും കൂടി ഇക്കായീസ് കോഫി ഷോപ്പിലെക്ക് വിട്ടു...........
അവിടെ എത്തിയതും ചേട്ടായി നേരത്തെ വന്ന നമ്പറിൽ വിളിച്ചു........
പെട്ടന്ന് ആണ് ചേട്ടായിയുടെ ഷോൾഡറിൽ ഒരാൾ കൈ വെച്ചത്........
അയാളെ കണ്ടതും ആരിഫും ഷിഹാബും ഞെട്ടി തരിച്ചു നിന്നു.......
നീയോ.............!
**************************************
ഷഹന വരുന്നതും കാത്തു ഷിഹാബും ആരിഫും തൂക്ക് പാലത്തിന്റെ അവിടെ നിൽക്കുക ആയിരുന്നു................
നിനക്ക് പോവായിരുന്നില്ലേ സബീലിന്റെ കൂടെ യാത്ര പറയാൻ വേണ്ടി.ശിഹാബ് ചോദിച്ചു.........
ഞാൻ അതിനു വേണ്ടി ഓന്റെ വീട്ടിലേക്കു പോയതാ അപ്പളാ ഓന്റെ ഉമ്മ പറഞ്ഞത് അതിന് വെല്ലിമ്മാനെ കാണണം എന്ന്.അപ്പോൾ പിന്നെ അവര് പോയിക്കോട്ടെ എന്ന് വിചാരിച്ചു........
ടാ 4:30 ആയല്ലോ എന്താ ഓളെ കാണാത്തതു.ഇനി ഓള് അന്നേ പറ്റിച്ചതാണോ....
നീ ഒന്ന് മിണ്ടാതിരി ഓള് വരും...................
അപ്പോൾ ആണ് തൂക്ക് പാലത്തിന്റെ മുകളിലൂടെ നടന്ന് വരുന്ന ഷഹനാനെ ശിഹാബ് കണ്ടത്...........
ടാ അതാ അവള് വരുന്നു എന്ന് പറഞ്ഞു ഷിഹാബും ആരിഫും അവളുടെ അടുത്തേക്ക് ചെന്നു......
ശിഹാബേ ഓളെ കൂടെ വേറെ ഏതാ രണ്ട് പേര്.......
ഒരാൾ ഓൾടെ കൂടെ എപ്പളും ഉണ്ടാവുന്നതാ.മറ്റേ കുട്ടി ഏതാണാവോ........
നടന്നു അവർ പരസ്പരം അടുത്ത് എത്താറായി.........
ഷിഹാബിനെ കണ്ടതും അവൾ ഒന്ന് ഭയന്നു......
അവര് അവളുടെ അടുത്ത് എത്തിയതും ഷഹന പെട്ടെന്നു ചോദിച്ചു ശിഹാബ്ക്കാ എവിടേക്ക........
പെട്ടെന്നുള്ള ഷഹനാന്റെ ചോദ്യം കേട്ടതും ശിഹാബ് ഒന്ന് അത്ഭുതത്തോടെ അവളെ നോക്കി........
അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി.............
ഞാൻ വെറുതെ വന്നതാ.....
ഇതാരാ പുതുതായി വന്ന പെൺകുട്ടി ഷഹനാനോടു ചോദിച്ചു.........
ഇത് ശിഹാബ്ക്കാ നിഹ്‌മത് ഇത്തയുടെ ആങ്ങളയാണ്..........
അതും പറഞ്ഞു അവൾ നടന്നു..........
അവൾ പോകുന്നതും നോക്കി ശിഹാബ് അവിടെ നിന്നു........
ഇടക്കിടക്ക് ഷഹന അവനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.....
ഇനി എന്താ ചെയ്യാ........
നാളെ വരാം അല്ലാതെ എന്താ ചെയ്യാ.......
ആ സാധനം കൂടെ ഉള്ളത് കൊണ്ടാണ് അല്ലെങ്കിൽ സംസാരിക്കാമായിരുന്നു....
എനിക്ക് പൊന്നാനിയിൽ ഒന്ന് പോണം ആരിഫ് പറഞ്ഞു......
എന്നാ വാ പോകാം.........
അവർ നേരെ പൊന്നാനിയിലേക്ക് വിട്ടു.....
പോകുന്ന വഴിക്കു ആണ് ശിഹാബ് ആ കാഴ്ച കണ്ടത്.മുനവ്വറിന്റെ കൂടെ ബൈക്കിൽ വരുന്ന സബീലിന്റെ പെങ്ങളെ.......
സബീലിന്റെ പെങ്ങളെ ജംഗ്ഷനിൽ ഇറക്കിവിട്ട് മുനവ്വർ നേരെ പോയത് മുനാഫിന്റെ അടുത്തേക്ക് ആയിരുന്നു..................
പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ മുകളിൽ മുനാഫും ഫിറോസും ഉണ്ടായിരുന്നു...........
മുനവ്വറിനെ കണ്ടതും മുനാഫ് പറഞ്ഞു കള്ള കാമുക അവളെ വളച്ചു എടുത്തല്ലേ.......
ടാ നീ പറഞ്ഞതാ ശരി അന്ന് ഒരു ക്യാമ്പസ് മുഴുവൻ നോക്കി നിൽക്കെ ആണു അവന്മാര് നമ്മളെ തല്ലിയത്.അതിനു അവന്മാര്കിട്ടു ചിമിട്ടൻ പണി കൊടുക്കണം.......
ഇന്ന് സബീലിന്റെ പെങ്ങൾ ഷബ്‌ന എന്റെ ഈ കൈകളിൽ ആണു.നീ പറ എന്താണ് നിന്റെ അടുത്ത സ്റ്റെപ്...............
നിങ്ങൾ പ്രണയിക്കു നിങ്ങളുടെ പ്രണയം പൂത്തുലയട്ടെ നീ വിളിച്ചാൽ അവൾ ഇറങ്ങിവരണം അത് വരെ എത്തണം നിങ്ങളുടെ റിലേഷൻ.........
ഈ സന്തോഷത്തിൽ നമുക്ക് രണ്ടെണ്ണം പിടിപ്പിച്ചാലോ.......
മുനാഫെ കുറച്ചു കാലത്തേക്ക് ഞാൻ ഇതെല്ലാം നിർത്താണ്......
മുനവ്വർ പറഞ്ഞത് കേട്ടതും മുനാഫ് അവനെ ഒന്ന് നോക്കി.........
നീ നോക്കുക യൊന്നും വേണ്ടാ അവളെ ചാടിക്കുന്ന വരെ മാത്രമേ ഉള്ളൂ അവൾക്കു എന്തെങ്കിലും സംശയം തോന്നിയാൽ കയ്യിൽ നിന്നും വഴുതി പോകും അത് കൊണ്ടാണ്.........
അത് കേട്ടതും ഫിറോസ് പറഞ്ഞു മുനാഫെ മുനവ്വർ പറഞ്ഞതിലും കാര്യം ഉണ്ട്.അവളെ ചാടിക്കുന്ന വരെ ഇവൻ നല്ലപിള്ള ചമയുന്നതു ആണു നല്ലത്..........
എന്താണ് ഇനി അടുത്ത സ്റ്റെപ്..........
അപ്പോൾ ആണു മുനാഫിന്റെ ഫോൺ റിങ് ചെയ്തത്........
മുനാഫ് ഫോൺ എടുത്തു....
ഹലോ.....സാർ......
മുനാഫ് എങ്ങനെ യുണ്ട് കാര്യങ്ങൾ ഏത് വരെ ആയി അപ്പുറത്ത് നിന്നും ചോദിച്ചു.......
കുഴപ്പമില്ല എല്ലാം സാർ പറഞ്ഞത് പോലെ തന്നെ നടക്കുന്നുണ്ട്.......
ശരി സാർ....
പറഞ്ഞത് പോലെ തന്നെ ചെയ്യാം എന്ന് പറഞ്ഞു മുനാഫ് ഫോൺ കട്ടാക്കി........
ആരാ മുനാഫെ ഇപ്പോൾ വിളിച്ചത് മുനവ്വർ ചോദിച്ചു......
ശത്രുവിന്റെ ശത്രു മിത്രം എന്ന് നീ കേട്ടിട്ടില്ലേ അത് തന്നെയാണ് ഇതും........
അവരുടെ ശത്രു എന്റെ മിത്രം.............
ആരാ അയാൾ എന്താ അയാളുടെ പേര്..........
അവര് കാരണം ഈ സമൂഹത്തിന്റെ മുന്നിൽ അപമാനിക്ക പെട്ട ഒരാൾ നീ ഇപ്പൊൾ ഇത്രയും അറിഞ്ഞാൽ മതി കൂടുതൽ കാര്യങ്ങൾ അതിന്റെ സമയത്തു അറിയിച്ചോളാം........
പിന്നെ ഒരു കാര്യം കൂടി നീ അറിഞ്ഞോ നിന്നെ വിശ്വസിച്ചു വരുന്ന സബീലിന്റെ പെങ്ങളെ നമ്മൾ ഇയാൾക്ക് കൈമാറും.ഇവൾ മാത്രം അല്ല വേറെയും ഉണ്ട് മൂന്ന് പേര്...................
*************************************
ആരിഫ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണു ഉപ്പ അവന്റെ അടുത്തേക്ക് വന്നത്......
അന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിട്ട് കുറച്ചു ദിവസം ആയിരുന്നു.ഇത് വരെ നീ ഒന്നും പറഞ്ഞില്ല.........
ഞാൻ വണ്ടികൾ റെന്റിനു കൊടുത്താലോ എന്ന് ആലോചിക്കുകയാണ്........
ഇന്ന് സ്കൂളുകളിലും ഓഫിസുകളിലും എല്ലാം സ്വന്തമായി മായി വണ്ടികൾ വാങ്ങിക്കാറില്ല.പുറത്തു നിന്നും റെന്റ് വണ്ടികൾ ആണു ഉപയോഗിക്കാറ്..........
റേന്റെകാറിന്റെ പരിപാടി ആകുമ്പോൾ നിനക്കു സുഖം ആണല്ലോ ഫുൾ ടൈം കറങ്ങി നടക്കാലോ അല്ലെ........
ഇത് മാത്രം അല്ല വേറെ ഒന്ന് രണ്ട് കാര്യങ്ങൾ കൂടി മനസ്സിൽ ഉണ്ട്........
വേറെ എന്ത്.......
അത് പറയാം അതിന് മുൻപ് ഇത് തുടങ്ങി വിജയിക്കുമോ എന്ന് നോക്കട്ടെ അതല്ലേ നല്ലത്........
ഒന്ന് രണ്ട് വണ്ടി ഞാൻ കണ്ട് വെച്ചിട്ടുണ്ട് അതൊന്നു പോയി നോക്കണം........
അങ്ങിനെ ആണെങ്കിൽ അങ്ങനെ നടക്കട്ടെ നീ വണ്ടി നോക്കിയിട്ട് വാ എന്നിട്ട് ബാക്കി കാര്യങ്ങൾ നോക്കാം അതും പറഞ്ഞു ഉപ്പ പുറത്തേക്കു പോയി......
*************************************
ശിഹാബ് ഷഹനാനെയും കാത്തു തൂക്ക് പാലത്തിന്റെ മുകളിൽ നിൽക്കുക ആയിരുന്നു.....
ഷഹനാനെ കണ്ടതും ശിഹാബ് അവളുടെ അടുത്തേക്ക് ചെന്നു.......
ശിഹാബ് വരുന്നത് കണ്ടതും അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി നടത്തത്തിനു സ്പീഡ് കൂട്ടി.ഷഹന അവിടെ തന്നെ നിന്നു.........
ഇന്നലെ ആരായിരുന്നു കൂടെ ഉണ്ടായിരുന്നത്.......
അത് കുഞ്ഞിമ്മാന്റെ (ഉമ്മാന്റെ അനിയത്തി)മകൾ ആയിരുന്നു...........
അവളുടെ മുന്നിൽ നിന്നും ഇങ്ങള് എന്തെങ്കിലും ചോദിക്കോ എന്ന് പേടിച്ചിട്ട ഞാൻ അങ്ങനെ പറഞ്ഞത് .....
അവളുടെ മുന്നിൽ ഞാൻ എന്ത് ചോദിക്കാൻ......
അത് കേട്ടതും അവളുടെ മുഖത്തു നാണം വന്നു......
എനിക്ക് അറിയൂല ഞാൻ പോവാണ് എന്ന് പറഞ്ഞു അവൾ പോകാൻ ഒരുങ്ങി......
പെട്ടന്ന് ശിഹാബ് അവളുടെ കയ്യിൽ പിടിച്ചു.ഒരു മിനിറ്റ് നിക്ക് നിനക്ക് എന്ത ഇത്ര തിരക്ക്.........
ആരെങ്കിലും കാണും ഇവിടെ എല്ലാവരും ഉപ്പാനെ അറിയുന്നവർ ആണു..........
നീ ഇത് വരെ എനിക്ക് മറുപടി തന്നില്ല.......
അവൾ ബാഗിൽ നിന്നും ഒരു കർചീഫ് എടുത്തു അവനു നൽകികൊണ്ട് അവൾ നടന്നകന്നു.......
അവൻ ആ കർചീഫ് നിവർത്തി നോക്കി........
അതിൽ ചുവന്ന നൂല് കൊണ്ട് ലവ്ചിഹ്നവും I LOVE YOU എന്നും തുന്നി പിടിപ്പിചിട്ടുണ്ടായിരുന്നു.....
അപ്പോഴേക്കും ആരിഫും സബീലും അവിടെക്ക് വന്നു.......
ഇത് എന്താടാ കർച്ചീഫും കയ്യിൽ പിടിച്ചു നിൽക്കുന്നത് സബീൽ ചോദിച്ചു........
ഇത് വെറും കർചീഫ് അല്ല മോനെ ഇതാണ് ഉറുമാൽ.......
ഉറുമാൽ തന്നെ അല്ലെ ഈ കർച്ചീഫ്.........
അതേ പക്ഷെ ഇത് വെറും ഉറുമാൽ അല്ല ഇതാണ് *മുഹബത്തിൻ ഉറുമാൽ*..............
അന്റെ ഒരു മുഹബത്തിന്റെ ഉറുമാൽ വന്നു വണ്ടിയെടുക്കു......
ചേട്ടായി അവിടെ കാത്തു നിൽക്കുന്നുണ്ട്..........
അവർ നേരെ പോയത് ചേട്ടായിയുടെ ഷോപ്പിലേക്ക് ആയിരുന്നു...........
അവർ നേരെ കടയിലേക്ക് കയറിചെന്നു അപ്പോൾ ആണു ഷോപ്പിൽ പരിജയം ഇല്ലാത്ത ഒരാൾ നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്......
ഇതാരാ ആരിഫ് ചോദിച്ചു.......
ഇത് മ്മളെ പുതിയ സ്റ്റാഫ് ആണു പേര് മനു ചേട്ടായി അവരെ അവനു പരിചയ പെടുത്തി കൊടുത്തു......
ചേട്ടായി നമുക്ക് ആദ്യം ഒരു ചായ കുടിക്കാം ശിഹാബ് പറഞ്ഞു......
എന്നാൽ വാ നമുക്ക് പപ്പേട്ടന്റെ കടയിലേക്ക് പോകാം എന്ന് പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.........
പപ്പേട്ട അഞ്ചു ചായ ഒന്ന് ഷോപ്പിലെ പയ്യന് ആണ്.....
അപ്പോൾ ആണു ടേബിളിന്റ മുകളിൽ പഴയ ന്യൂസ് പേപ്പറിന്റെ ഒരു കെട്ട് കിടക്കുന്നതു അവർ കണ്ടതു..........
ഇത് എന്താ പപ്പേട്ട പഴയ പേപ്പർ ഒരുപാട് ഉണ്ടല്ലോ
അത് കൊടുക്കാൻ ഉള്ളതാ ആൾ ഇപ്പോൾ വരും..........
പെട്ടന്ന് ശിഹാബിന്റെ കൈ തട്ടി പേപ്പർ കെട്ട് മൊത്തം താഴെ വീണു.....
എന്താടാ ഈ കാണിച്ചത്.കുറച്ചൊക്കെ ശ്രദ്ധിച്ചുടെ.ആരിഫ് പറഞ്ഞു
നീ ചിലക്കാതെ ഇതൊക്കെ എടുത്തു വെക്കാൻ സഹായിചേ........
അപ്പോൾ ആണ് താഴെ കിടക്കുന്ന പേപ്പറിലെ ഒരു വാർത്ത ആരിഫിന്റ ശ്രദ്ധയിൽ പെട്ടത്......
അവൻ ആ പേപ്പർ എടുത്തു.......
വർത്തയോടപ്പം കൊടുത്തിരുന്ന ഫോട്ടോ കണ്ടതും ആരിഫ് ഞെട്ടി തരിച്ചു നിന്നു.........
അത് അയാളുടെ ഫോട്ടോ ആയിരുന്നു.......
ആരിഫ് കുറച്ചു നേരം ആ ഫോട്ടോയിൽ നോക്കിയിരുന്നു.............
അത് കണ്ടതും ശിഹാബ് ചോദിച്ചു നീ കുറേ നേരമായല്ലോ പേപ്പറും പിടിച്ചു നിൽക്കുന്നു അതിങ്ങു തായോ.......
ആരിഫ് ആ പേപ്പർ ഷിഹാബിനു നേരെ പിടിച്ചുകൊണ്ട് ചോദിച്ചു നീ ഈ ഫോട്ടോയിൽ കാണുന്ന ആളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ..........
സെക്സ് റാക്കറ്റിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ എന്നായിരുന്നു ആ വാർത്തയുടെ ഹെഡ്ലൈൻ.......
ശിഹാബ് ആ ഫോട്ടോ കുറച്ചു നേരം നോക്കിനിന്നു......
ഹേയ് ഇല്ല ഞാൻ ഇയാളെ എവിടെയും കണ്ടിട്ടില്ല.......
സബീലെ നീയോ..........
ഇല്ലടാ എനിക്കു ഓർമ കിട്ടുന്നില്ല.......
ചേട്ടായി ഇയാളെ കാണാൻ ചാൻസ് കുറവാണ് എന്നാലും ഒന്ന് നോക്കി നോക്ക് എവിടെ എങ്കിലും കണ്ടിട്ടുണ്ടോ എന്ന്.............
ഹേയ് ഇല്ലടാ ഞാനും ഇയാളെ എവിടെയും കണ്ടിട്ടില്ല.........
പെട്ടെന്നു ചായ കുടിക്കു നമുക്ക് ആലിന്റെ ചുവട്ടിലേക്ക് പോകാം എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.........
പെട്ടന്ന് തന്നെ ചായ കുടിച്ചു എല്ലാവരും ആലിൻ ചുവട്ടിലേക്ക് വിട്ടു.........
എന്താ ആരിഫെ നിനക്കു പറയാൻ ഉള്ളത് ചേട്ടായി ചോദിച്ചു...........
കുറച്ചു നാളുകളായി എന്റെ മനസ്സിൽ തോന്നിയ സംഷയം ആണിത്..........
എത്രത്തോളം ശരി ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു അത് കൊണ്ടാണ് ഇത്രയും നാൾ ഞാൻ പറയാതിരുന്നത്.......
പക്ഷെ ഈ വാർത്ത കണ്ടപ്പോൾ എനിക്ക് ഇപ്പോൾ തോന്നുന്നു എന്റെ സംശയങ്ങൾ ശരി ആണ് എന്ന്........
ആരിഫെ നീ വളച്ചു കെട്ടാതെ കാര്യം എന്താച്ചാൽ പറ........
ഞാൻ പറയാൻ പോകുന്ന വിഷയം ചേട്ടായിയും ആയി ബന്ധപെട്ട ഒന്നാണ്.....
ഞാനുമായോ.........!
അതേ.......
മൂന്ന് പേരും ഒന്നും മനസ്സിൽ ആവാതെ ആരിഫിന്റെ മുഖത്തേക്ക് നോക്കി.........
ചേട്ടായി.......അത്.....പിന്നെ......അപർണ ഇപ്പോൾ ഇവിടെ ഉണ്ട്..........
അത് കേട്ടതും ചേട്ടായി ഞെട്ടി തരിച്ചു നിന്നു......
നീ എന്താ ഇപ്പോൾ പറഞ്ഞേ......
അതേ ചേട്ടായി അപ്പു ഇപ്പോൾ ഇവിടെ ഉണ്ട്.........
എന്താണ് ആരിഫിന്റെ ഉദ്ദേശം എന്ന് മനസ്സിൽ ആവാതെ ഷിഹാബും സബീലും മിഴിച്ചു നിന്നു........
അപ്പുവിനെ കുറിച്ച് പറഞ്ഞതും ചേട്ടായിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.......
നീ കണ്ടോ അവളെ.........
ഞങ്ങൾ അവളെ കണ്ടിരുന്നു.......
K. K. M ഹോസ്പിറ്റലിൽ ഉണ്ട് ഇപ്പോൾ........
ചേട്ടായി ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.........
ഞങ്ങൾ 3 പേരും അപ്പുവിന്റെ വീട്ടിൽ പോയിരുന്നു.അവളെ അമ്മയെ കാണാൻ.........
പക്ഷെ അവളുടെ അമ്മ തളർന്നു കിടപ്പിൽ ആണ്......
ആരിഫ് പേഴ്സിൽ നിന്നും ഒരു ഫോട്ടോ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു ഈ ഫോട്ടോ എനിക്കു അന്ന് അപ്പുവിന്റെ വീട്ടിൽ നിന്നും കിട്ടിയതാണ്........
ഈ ഫോട്ടോയും ആ വാർത്തയിൽ ഉള്ള ആളും ഒന്ന് തന്നെ അല്ലെ......
അതേ..................!
റോക്കി എന്നാണ് ഇവന്റെ യഥാർത്ഥ പേര്.പക്ഷെ പല സ്ഥലങ്ങളിലും പല പേരിലും പല വേഷത്തിലും ആണ് ഇവൻ പ്രത്യക്ഷ പെടാറു..........
ഒരു പിടികിട്ടാ പുള്ളി ആയിരുന്നു..സൗത്ത് ഇന്ത്യ ബേയ്സ് ചെയ്തു നടക്കുന്ന സെക്സ് റാക്കറ്റിലെ
ഒരു കണ്ണി.........
പക്ഷെ ഒടുവിൽ ഇയാൾ പിടിക്കപെട്ടു.കോഴിക്കോട് വെച്ച് ഇയാളുടെ കല്യാണത്തിന്റെ അന്ന്.......
അതിനു ഇയാളും അപ്പുവും തമ്മിൽ എന്താ ബന്ധം.......ചേട്ടായി ചോദിച്ചു.......
ആ കല്യാണപെണ്ണ് അപർണ ആയിരുന്നു ചേട്ടായിയുടെ അപ്പു........
ആരിഫ് പറഞ്ഞത് കേട്ടതും ചേട്ടായിക്ക് ഭൂമി പിളരുന്നത് പോലെ തോന്നി.........
നീ എന്താ പറഞ്ഞത്......
അതേ ചേട്ടായി ഞാൻ പറഞ്ഞത് സത്യം ആണ്.നമ്മുടെ അപ്പുവിന് ഭാഗ്യം ഉണ്ട് അത് കൊണ്ടാണ് തല നാരിയിഴക്ക് അവൾ രക്ഷപെട്ടത്..........
അതിനു അപ്പുവിന്റെ വീട് ഇവിടെ അല്ലെ ഇയാളെ അറസ്റ് ചെയ്തത് കോഴിക്കോട് വെച്ചും ഇത് അങ്ങട്ട് ലിംഗ് ആവുന്നില്ലല്ലോ.ശിഹാബ് ചോദിച്ചു........
എടാ ഇയാളുടെ വീട് കോഴിക്കോട് ആയിരിക്കണം അല്ലെങ്കിൽ അങ്ങിനെ പറഞ്ഞു പറ്റിച്ചു അപ്പുവിന്റെ വീട്ടുകാരെ.താലി കേട്ട് കഴിഞ്ഞാൽ ചെക്കന്റെ വീട്ടിലേക്കു പോകണ്ടേ അതല്ലേ നാട്ടുനടപ്പ്.അപ്പോൾ അവിടെ വെച്ച് ഇയാളെ പോലീസ് അറെസ്റ്റ് ചെയ്തിരിക്കണം..........
നിനക്ക് എന്താ ഇത്ര ഉറപ്പ് ഇത് അപ്പു ആയിരിക്കും എന്ന്.........
അന്ന് നമ്മളെ കണ്ടപ്പോൾ അപ്പുവിന്റെ അമ്മയുടെ കണ്ണിൽ ഞാൻ കണ്ടത് കുറ്റബോധം ആയിരുന്നു.ഈ ഫോട്ടോ കാണിച്ചപ്പോൾ അപ്പുവിന്റെ അനിയത്തിമാരുടെ കണ്ണിൽ ഞാൻ ഭയം കണ്ടതാ.പിന്നെ കല്യാണം കഴിഞ്ഞ സ്ത്രീകൾ സിന്ദൂരം ഇടാറുണ്ട് അന്ന് നമ്മൾ അപ്പുവിനെ കണ്ടപ്പോൾ അവൾ സിന്ദൂരം ഇട്ടിരുന്നില്ല........
ഒരു പക്ഷെ അപ്പുവിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തം താങ്ങാൻ വയ്യാതേ ആണ് എങ്കിലോ അവളുടെ അമ്മ തളർന്നു പോയത്...........
ഇതൊക്കെ കൂട്ടിവായിച്ചപ്പോൾ എനിക്ക് തോന്നിയതാണ് ഞാൻ നിങ്ങളോട് പറഞ്ഞത്.......
അത് കേട്ടതും ശിഹാബ് പറഞ്ഞു അന്ന് ഹോസ്പിറ്റലിൽ വെച്ച് ഞാൻ അപ്പുവിനെ കണ്ടില്ലേ അന്നും അവൾ സിന്ദൂരം ഇട്ടിരുന്നില്ല......
ഭർത്താവ് മരിച്ച സ്ത്രീകൾക്ക് സിന്ദൂരം ഇടാൻ പാടില്ല........
ഞാൻ അന്ന് കിടപ്പിൽ ആയ സമയത്തു ആയിരുന്നല്ലോ ഈ സംഭവം നടന്നതു.ജീവിതത്തിൽ പത്രത്തിലെ സ്പോർട്സ് പേജ് മാത്രം വായിച്ചിരുന്ന ഞാൻ കിടപ്പിൽ ആയതു കൊണ്ട് എല്ലാ വാർത്തകളും വായിച്ചിരുന്നു............
ഇയാളെ അറസ്റ് ചെയ്തു ഒരാഴ്ചക്കുള്ളിൽ സെൻട്രൽ ജയിലിൽ ഇയാൾ തൂങ്ങിമരിച്ചു.........
ആ സമയത്തു കുറച്ചു നാൾ ഇയാൾ ആയിരുന്നു പത്രങ്ങളിൽ അത് കൊണ്ട് തന്നെ ഇയാളുടെ മുഖം മനസ്സിൽ എവിടെയോ പതിഞ്ഞിരുന്നു.അത് കൊണ്ടാണ് അപ്പുവിന്റെ വീട്ടിൽ നിന്നും ഈ ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ടു പരിജയം ഉള്ള മുഖം പോലെ എനിക്ക് തോന്നിയത്.............
എനിക്ക് ഇപ്പോൾ തന്നെ അപ്പുവിനെ കാണണം എന്ന് പറഞ്ഞു ചേട്ടായി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ ഒരുങ്ങി............
പെട്ടന്ന് ആരിഫ് ചെന്ന് ബൈക്ക് ഓഫ് ചെയ്തു ചാവി ഊരി എടുത്തു......
ചേട്ടായിക്ക് തോന്നുന്നുണ്ടോ ചേട്ടായി പറയുന്നത് കേൾക്കാൻ അപ്പു നിന്നു തരും എന്ന്..........
ഞങ്ങൾ പറയുന്നത് കേൾക്കാൻ പോലും അവൾ തയ്യാറാകുന്നില്ല.ചേട്ടായിയേ കണ്ടാൽ അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.......
ഞാൻ പറഞ്ഞത് എന്റെ ചില നിഗമനങ്ങൾ ആണ്.അത് എത്രത്തോ ശരി ആകും എന്നറിയില്ല ആദ്യം അത് സത്യം ആണോ എന്ന് ഉറപ്പ് വരുത്തണം..........
അത് കേട്ടതും ശിഹാബ് ചോദിച്ചു അതിനു എന്താ വഴി...........
അതിനു വഴിയുണ്ട്.നീ ആ പേപ്പർ ഇങ്ങു തായോ.......
നിങ്ങൾ ഈ വാർത്ത മുഴുവനും വായിച്ചോ ഇതിന്റെ അവസാനം ഒന്ന് നോക്ക് DYSP രാജൻ സക്കറിയയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ അറെസ്റ്റ് ചെയ്തത്............
ചേട്ടായി വിചാരിച്ചാൽ ഈ രാജൻ സക്കറിയ ഇപ്പോൾ എവിടെ ആണ് എന്ന് അറിയാൻ കഴിയില്ലേ.അങ്ങിനെ ആണെങ്കിൽ നമുക്ക് അദ്ദേഹത്തെ ഒന്ന് നേരിട്ട് കണ്ടാലോ.അപ്പോൾ നമുക്ക് സത്യം എല്ലാം അറിയാമല്ലോ.........
പിന്നെ നമ്മള് പോയി ചോദിച്ചാൽ DYSP എല്ലാം പറഞ്ഞു തരും നടക്കുന്ന കാര്യം വല്ലതും പറ സബീൽ പറഞ്ഞു...........
ഇത് നടക്കും പക്ഷെ അതിനു മുൻപ് മുകളിൽ നിന്നും ആരെങ്കിലും അയാൾക്ക് വിളിച്ചു പറയണം.പാർട്ടി വഴി ഒരു ശ്രമം നടത്തിക്കൂടെ..........
ചേട്ടായി ഫോൺ എടുത്തു S.R.K യേ വിളിച്ചു..........
ടാ SRK പാർട്ടി ഓഫീസിൽ ഉണ്ട്.നമുക്ക് മൂപ്പരെ ഒന്ന് പോയി കണ്ടു നോക്കാം.......
എല്ലാവരും കൂടി നേരെ പാർട്ടി ഓഫീസിലെക്ക് വിട്ടു.........
ലാൽ സലാം സഖാവേ ചേട്ടായിയേ കണ്ടതും S.R.K പറഞ്ഞു........
ലാൽ സലാം സഖാവേ.........
സഖാവേ എന്നിക് പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ചേട്ടായി പറഞ്ഞു......
എനിക്കും തന്നോട് ഒരു പ്രധാനപെട്ട ഒരു കാര്യം പറയാൻ ഉണ്ട് അതിനാണ് ഇപ്പോൾ തന്നെ ഇങ്ങോട്ട് വരാൻ വേണ്ടി പറഞ്ഞത്..........
തന്നെ ഇപ്പോൾ കാണാനേ കിട്ടുന്നില്ലല്ലോ.എന്താ തന്റെ പ്രശ്നം.താൻ ഇപ്പോൾ പഴയെ പോലെ അങ്ങട്ട് പാർട്ടിയിൽ സജീവമല്ലല്ലോ.......
ഷോപ്പിൽ ഇപ്പോൾ ആളില്ല സഖാവേ. ഷോപ്പ് അടച്ചിട്ടു വന്നാൽ കഞ്ഞി കുടി മുട്ടിപ്പോവും.........
അല്ലാതെ കബീറിനെ LC ആക്കിയതിൽ ഉള്ള ദേഷ്യം ഒന്നും അല്ലല്ലോ........
സഖാവ് എന്നെ അങ്ങനെ ആണോ മനസ്സിലാക്കിയിരിക്കുന്നത് മുന്നേ ഷോപ്പിൽ അമ്മാവന്റെ മകൻ ഉണ്ടായിരുന്നു അതുകൊണ്ട് അവനെ ഏൽപ്പിച്ചു എങ്ങട്ടു വേണമെങ്കിലും പോകാമായിരുന്നു.അവൻ ഇപ്പോൾ ഗൾഫിൽ ആണ് അത് കൊണ്ട് തന്നെ എങ്ങോട്ട് പോവാനും പറ്റാത്ത അവസ്ഥയായി........
എന്തായാലും പാർട്ടിയുടെ കൂടെ തന്നെ ഉണ്ടാകണം.....
ഇനി താൻ വന്ന കാര്യം പറ........
ചേട്ടായി ആ ന്യൂസ് പേപ്പർ നേരെ SRK നൽകി.......
എനിക്ക് ഈ വാർത്തയിൽ പറഞ്ഞ DYSP രാജൻ സക്കറിയ സാറിനെ ഒന്ന് കാണണം ഈ കേസിന്റെ ഡീറ്റെയിൽസ് എനിക്ക് കിട്ടണം.അതിനു എന്നെ ഒന്ന് സഹായിക്കണം..........
എന്താ ഈ കേസിന്റെ പിന്നാലെ താൻ ഇപ്പോൾ CID പണി തുടങ്ങിയോ........
അതൊക്കെ ഉണ്ട് സഖാവേ എന്നെ ഒന്ന് ഹെൽപ് ചെയ്യണം...........
ഈ രാജൻ സക്കറിയ ഇപ്പോൾ കോഴിക്കോട് ഉണ്ടോ അതൊ ട്രാൻസ്ഫർ ആയി പോയോ എന്നോന്നും അറിയില്ല.എന്തായാലും 2 ദിവസം സമയം തായോ ഞാൻ നോക്കട്ടെ.............
പക്ഷെ എന്താണ് സഖാവിന് ഈ കേസിൽ ഇത്ര താല്പര്യം അത് പറ..............
ചേട്ടായി എല്ലാ കാര്യങ്ങളും SRK യോട് പറഞ്ഞു..........
എല്ലാം കേട്ട് കഴിഞ്ഞ SRK ചോദിച്ചു ആ പെൺകുട്ടി അപർണ തന്നെയാണോ എന്ന് അറിയാൻ ആണെങ്കിൽ ഈ കുട്ടിയുടെ ഫാമിലിയിൽ ഉള്ള ആരെങ്കിലെയും കണ്ടാൽ പോരെ.............
അത് മാത്രം പോരാ സഖാവേ ഇവനെ പോലെ ഉള്ള ഒരുത്തൻ അപ്പുവിനെ കല്യാണം കഴിക്കണം എങ്കിൽ ഇവന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു ശത്രു ഉണ്ട്.അങ്ങിനെ ഒരു ശത്രു ഉണ്ടെങ്കിൽ അയാളെ കുറിച്ച് എന്തെങ്കിലും ഈ കേസ് അന്യോഷിച്ച ഉദ്യോഗസ്ഥനു അറിയുമെങ്കിലോ...........
എന്താ താൻ ഉദ്ദേശിക്കുന്നത്......
അങ്ങിനെ ഒരു ശത്രു ഉണ്ടെങ്കിൽ അവനെ എനിക്ക് വേണം........
സഖാവ് ദൈര്യമായി പോയിക്കോ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ വിവരം തരാം............
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തത് അത് മനു ആയിരുന്നു........
ഷോപ്പ് ക്ലോസ് ചെയ്ത് ചാവി നീ കൊണ്ട് പൊയ്ക്കോ കാലത്ത് വന്നു തുറന്നാൽ മതി അതും പറഞ്ഞു ഫോൺ വെച്ചു.......
വീട്ടിൽ എത്തിയ ചേട്ടായി റൂമിൽ കയറി ഒറ്റ കിടത്തം ആയിരുന്നു..........
കണ്ണിന്റെ ഇരു വശങ്ങളിലൂടെയും കണ്ണുനീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.........
അവൾക്ക് നല്ലൊരു ജീവിതം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് അവളെ അകറ്റിയത്..........
പക്ഷെ എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു........
ചേട്ടായി കണ്ണുകൾ അടച്ചു കിടന്നു.........
ചേട്ടായി പതിയെ പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി.......
ചേട്ടായിയുടെ കണ്ണു നിഞ്ഞു ഒഴുകുന്നുണ്ടായിരുന്നു....
ചേട്ടായിടെ മനസ്സ് പതിയെ പഴയ ഓർമകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി................
ചേട്ടായി ഷോപ്പിൽ ഇരിക്കുംബോൾ ആണ് കുറച്ചു പ്രായം ആയ ഒരു സ്ത്രീ അവിടേക്കു വന്നത്..........
ദേവൻ അല്ലെ അവർ ചേട്ടായിയോടു ചോദിച്ചു......
അതേ.............
ഞാൻ അപർണയുടെ അമ്മയാണ് എനിക്ക് മോനോട് ഒന്ന് സംസാരിക്കണം.......
ചേട്ടായി അവരുമായി കുറച്ചു അപ്പുറത്തെക്ക് മാറി നിന്നു.............
എനിക്ക് മോനോട് ഒരുകാര്യം പറയാൻ ഉണ്ട് അതാണ് വന്നത്.ഞാൻ ഇവിടെ വന്ന കാര്യം മോൻ ഒരിക്കലും അവളോട് പറയരുത്............
മോനെ കുറിച്ച് അവൾ ഒരുപാട് പറഞ്ഞിട്ടുണ്ട്.അന്ന് ഹോസ്പിറ്റലിൽ നിന്നും അവളെ രക്ഷിച്ചതും എല്ലാം..........
നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ് എന്ന് അറിയാം.......
മോൻ ഈ ബന്ധത്തിൽ നിന്നും പിന്മാറണം........
പെട്ടെന്നുള്ള അവരുടെ സംസാരം കേട്ടതും ചേട്ടായി ഞെട്ടി തരിച്ചു നിന്നു.........
ചേട്ടായി അവരുടെ മുഖത്തേക്ക് നോക്കി......
മോനു വിഷമം ഉണ്ടാവും എന്നറിയാം.......
അവളുടെ അച്ഛൻ മരണപെട്ടതിനു ശേഷം വളരെ കഷ്ട്ടപെട്ടാണ് അവളെ പഠിപ്പിച്ചത്........
അന്ന് സഹായിക്കാൻ പോലും ഒരാളും ഉണ്ടായിരുന്നില്ല. ബാങ്കിൽ നിന്നും ലോൺ എടുത്തും മറ്റും ആണ് അവളെ ഞാൻ പഠിപ്പിച്ചത്.അവൾക്കു താഴെ 2 പെൺകുട്ടികൾ ആണ്..............
ഇപ്പോൾ അവൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.ചെക്കനു ദുബായിൽ ഒരു ബിസിനെസ് ആണ്.ഈ കല്യാണം നടന്നാൽ എന്റെ മോളുടെ ജീവിതം രക്ഷപെടും.അവളുടെ താഴെ ഉള്ളതിന്റെയും ജീവിതം രക്ഷപെടും...........
അവൾ മോനെ കല്യാണം കഴിക്കു എന്ന വാശിയിൽ ആണ്............
ദയവുചെയ്തു മോൻ ഈ ബന്ധത്തിൽ നിന്നും പിന്മാറണം.ഈ അമ്മ മോന്റെ കാല് പിടിക്കാം..............
അവരോടു എന്ത് പറയണം എന്നറിയാതെ ചേട്ടായി നിന്നു..........
മോന്റെ വീട്ടിലും ഇല്ലേ ഒരു പെൺകുട്ടി അവളെയും നല്ല ഒരാളുടെ കയ്യിൽ ഏൽപ്പിക്കാൻ അല്ലെ മോനും ആഗ്രഹിക്കുക........
അത്രയേ ഈ അമ്മയും ആഗ്രഹിക്കുന്നുള്ളു.......
അതെല്ലാ മോൻ ഇനി അവളെ കെട്ടിയെ അടങ്ങു എന്ന വാശിയാണെങ്കിൽ ഈ അമ്മ ഞെഞ്ചു പൊട്ടി ശപിക്കും നിങ്ങൾ ഒരിക്കലും നന്നാവില്ല.........
മോൻ ഈ ബന്ധത്തിൽ നിന്നും പിന്മാറണം.ഈ അമ്മ മോന്റെ കാല് പിടിക്കാം എന്ന് പറഞ്ഞു ചേട്ടായിയുടെ കാല് പിടക്കാൻ ഒരുങ്ങി...........
പെട്ടന്ന് ചേട്ടായി അവരെ തടഞ്ഞു.........
അമ്മ പൊയിക്കോളു........
മോൻ ഒന്നും പറഞ്ഞില്ല.....
ചെക്കന്റെ വീട്ടുകാരെ കല്യാണത്തിന് സമ്മതം ആണ് എന്ന് അറിയിച്ചോളു.അപ്പു ഈ കല്യാണത്തിന് സമ്മതിക്കും.......
അത് കേട്ടതും കണ്ണ്നീർ തുടച്ചു കൊണ്ട് അവർ നടന്നു........
അത് വരെ കഴിഞ്ഞിരുന്ന അവരുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നതു ചേട്ടായി കണ്ടില്ല..............
രാത്രിയിൽ വീട്ടിൽ എത്തിയിട്ടും ചേട്ടായിയുടെ മനസ്സ് മുഴുവൻ അവരുടെ വാക്കുകൾ ആയിരുന്നു............
ഭക്ഷണം കഴിക്കാൻ വിളിക്കാൻ വേണ്ടി വന്ന അമ്മയോട് ചേട്ടായി ചോദിച്ചു.......
അമ്മേ നാളെ നമ്മളെ നീതു നമ്മളെ ധിക്കരിച്ചുകൊണ്ട് വേറെ ഒരാളുടെ കൂടെ ഇറങ്ങിപോയാൽ അമ്മക്ക് അത് സഹിക്കുമോ..........
എനിക്ക് എന്നല്ല ലോകത്തിലെ ഒരമ്മക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ് നീ ചോദിച്ചത്............
എന്തെ ഇപ്പോൾ അങ്ങിനെ ചോദിക്കാൻ......
ഹേയ്...... ഒന്നും ഇല്ല വെറുതെ ചോദിച്ചത.......
അതല്ല നിന്റെ മനസ്സിൽ എന്തോ ഉണ്ട് നിന്റെ മുഖം കണ്ടാൽ അറിയാം........
ഒന്നും ഇല്ല അമ്മ കഴിച്ചോ എനിക്ക് വിശക്കുന്നില്ല..........
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തത്......
അപ്പു ആയിരുന്നു വിളിച്ചത്.........
ചേട്ടായി ഫോൺ എടുത്തു മീറ്റിങ്ങിൽ ആണ് എന്ന് പറഞ്ഞു കട്ടാക്കി........
ചേട്ടായിക്ക് അപർണയോടു എന്തോ സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു.......
അവളുടെ അമ്മ പറഞ്ഞ വാക്കുകൾ ആയിരുന്നു ചേട്ടായിയുടെ കാതുകളിൽ........
അപ്പുവിനോട് എന്ത് പറയും.അവളോട് എങ്ങിനെ പറയും.......
ഒരിക്കലും അമ്മ വന്നു പറഞ്ഞ കാര്യം അവൾ അറിയാനും പാടില്ല.അതറിഞ്ഞാൽ ചിലപ്പോൾ അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി വരും അത് പാടില്ല........
ഓരോന്നും ആലോചിച്ചു ചേട്ടായി ഉറക്കത്തിലെക്ക് വഴുതി വീണു.......
വാതിലിൽ ശക്തമായി മുട്ട് കേട്ടിട്ടാണ് ചേട്ടായി ഉറക്കത്തിൽ നിന്നും എഴുനേറ്റത്...........
ചേട്ടായി വാതിൽ തുറന്നു നീതുവാണ്.......
എന്ത് ഉറക്കം ആണിത് ഷോപ്പിൽ പോകുന്നില്ലേ.....
നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ.....
ഇല്ല ഇന്ന് രണ്ടാംശനി ആണ്.....
മ്മ്മ്........
ചായയും കുടിച്ച് പേപ്പർ വായിക്കുംമ്പോൾ ആണ് ആ വാർത്ത ചേട്ടായിയുടെ ശ്രദ്ധയിൽ പെട്ടത്.......
കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിൽ അകപ്പെട്ട് പോകുന്നതായിരുന്നു ആ വാർത്ത. ചിലർ ജീവിതം അടിച്ചു പൊളിക്കാൻ പണത്തിനു വേണ്ടിയും മറ്റ് ചിലർ ചതിയുടെയും അകപ്പെട്ട് പോകുന്നതിനെ കുറിച്ച് ആയിരുന്നു ആ വാർത്ത............
അപ്പോൾ ആണ് അപ്പുവിന്റെ കാൾ വരുന്നത്........
എനിക്ക് അത്യാവശ്യം ആയി കാണണം ഹോസ്പിറ്റലിലേക്ക് വരാൻ വേണ്ടി പറഞ്ഞു അവൾ ഫോൺ വെച്ചു.......
ചേട്ടായി ബൈക്ക് എടുത്തു നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.....
അവളോട് ഇനി എന്ത് പറയും.........
ഞാൻ കാരണം ആ അമ്മയുടെ കണ്ണ് നിറയാൻ പാടില്ല.അപ്പുവിനെ പറഞ്ഞു മനസിലാക്കണം........
അവൾ വേറെ ഒരു വിവാഹത്തിന് സമ്മധിക്കണം എങ്കിൽ എന്നെ അവൾ വെറുക്കണം.ചിലപ്പോൾ ആ വാശിപ്പുറത്തു അവൾ വേറെ ഒരു വിവാഹത്തിന് സമ്മതിച്ചാലോ...........
ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഓരോ ചിന്തകളിൽ ആയിരുന്നു ചേട്ടായി........
ഹോസ്പിറ്റലിൽ എത്തിയതും അപ്പുവിന് ഫോൺ ചെയ്തു പാർക്കിങിലോട്ട് വരാൻ വേണ്ടി പറഞ്ഞു........
എന്ത ഇന്നലെ പിന്നെ തിരിച്ചു വിളിക്കാഞ്ഞത്.എനിക്ക് വീട്ടിൽ കല്യാണാലോചന നടക്കുന്നുണ്ട്..........
അതിനു ഇപ്പോൾ എന്താ വേണ്ടത്.........
വീട്ടിൽ വന്നു പെണ്ണ് ചോദിക്ക് വേറെ ഒന്നും ചെയ്യണ്ട.......
എനിക്ക് നിന്നെ വേണ്ട നിന്നെ വിശ്വാസമില്ല എനിക്ക്..........
അത് കേട്ടതും അപ്പു ഒന്ന് ഞെട്ടി എന്താ......എന്താ പറഞ്ഞത്........
ചേട്ടായി കയ്യിൽ ഉണ്ടായിരുന്ന പേപ്പർ അവൾക്കു കൊടുത്തു......
നോക്ക് ആ വാർത്ത കണ്ടോ.........
നിന്റെ അച്ഛൻ മരിച്ചിട്ടും ബാംഗ്ലൂർ പോലുള്ള ഒരു സിറ്റിയിലെ കോളേജിൽ ലക്ഷങ്ങൾ മുടക്കി നീ എങ്ങിനെ നിന്റെ കോഴ്സ് കംപ്ലീറ്റ് ചെയ്തു......
നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്........
നിനക്കു പഠിക്കാൻ പണം വേണം ആയിരുന്നു അതിന് നീ നിന്റെ ശരീരം വിറ്റു.അങ്ങിനെയല്ലേ നീ പഠിക്കാൻ പണം കണ്ടെത്തിയത്........
നിന്റെ പരിശുദ്ധിയിൽ എനിക്ക് വിശ്വാസം ഇല്ല.നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടേണ്ട ഗതികേട് ഒന്നും എനിക്കില്ല.......
ചേട്ടായി പറയുന്ന ഓരോ വക്കുകളും അവളുടെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ടിരുന്നു.........
ഒന്നും പറയാൻ ആവാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി........
ചേട്ടായി അവിടെ നിന്നും പിന്തിരിഞ്ഞു നടന്നു.......
ചേട്ടായിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു......
ഈ ലോകത്ത് ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത വാക്കുകൾ ആണ് ഞാൻ നിന്നോട് പറഞ്ഞത്.ഞാൻ പറഞ്ഞ ഓരോ വാക്കുകളും നിന്റെ ഹൃദയതെ കീറി മുറിക്കുന്നത് ആണ് എന്നറിയാം.എന്റെ മുന്നിൽ വേറെ വഴ ഇല്ല അപ്പു................
നിന്റെ കണ്ണ്നീരിനെ സാക്ഷിയാക്കി ഞാൻ സത്യം ചെയുന്നു എന്റെ ജീവിതത്തിൽ നിനക്ക് പകരം വേറെ ഒരു പെണ്ണ് ഉണ്ടായിരിക്കില്ല.എവിടെ ആയിരുന്നാലും നീ സന്തോഷത്തോടെ ജീവിച്ചാൽ മതി ചേട്ടായി മനസ്സിൽ പറഞ്ഞു കൊണ്ട് പിന്തിരിഞ്ഞു നടന്നു......
പെട്ടെന്നു അപ്പു തലകറങ്ങി വീണു............
അപ്പു വീണത് ചേട്ടായി അറിഞ്ഞിരുന്നില്ല........
കണ്ണ് തുറന്നു നോക്കുമ്പോൾ അപ്പു ബെഡിൽ കിടക്കുക ആയിരുന്നു.......
ഗ്ളൂക്കോസ് കയറ്റുന്നുണ്ട്.......
തൊട്ടടുത്തു തന്നെ അവളുടെ അമ്മയും ഇരിക്കുന്നുണ്ടായിരുന്നു....
പേടിക്കാനൊന്നും ഇല്ല BP കുറഞ്ഞത തൊട്ടടുത്ത് നിന്നിരുന്ന സീതചേച്ചി പറഞ്ഞു......
മോൾ വിഷമിക്കണ്ട ദേവനോട് വരാൻ വേണ്ടി പറ അമ്മക്ക് സമ്മതം ആണ്.എന്റെ മോൾ വിഷമിക്കരുത്............
അയാളെ എനിക്ക് വേണ്ടാ അമ്മേ.അമ്മ പറയുന്ന ആളെ തന്നെ ഞാൻ കല്യാണം കഴിച്ചോളാം അതും പറഞ്ഞു അവൾ കണ്ണുകൾ അടച്ചു കിടന്നു.......
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..........
അവൾ പറഞ്ഞത് കേട്ടതും അമ്മയുടെ മുഖത് ഒരു ചിരി വിടർന്നത് അവൾ കണ്ടില്ല.........
***************************************
വാതിലിൽ ശക്തമായ മുട്ട് കേട്ടിട്ടാണ് ചേട്ടായി ഉറക്കത്തിൽ നിന്നും എഴുനേറ്റത്............
ആരിഫ് ആയിരുന്നു അത്.........
എന്ത് ഉറക്കം ആണിത് സബീൽ നാളെ അല്ലെ പോകുന്നത്......
അവനു സാധനങ്ങൾ എല്ലാം വാങ്ങിക്കാൻ ഉണ്ട്.......
വേഗം വാ........
10 മിനിറ്റ് ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.......
അപ്പോഴേക്കും സബീലും ഷിഹാബും അവിടേക്കു വന്നു.......
എപ്പോഴാ സബീലെ നീ വീട്ടിൽ നിന്നും ഇറങ്ങുന്നത്.ചേട്ടായിയുടെ അമ്മ ചോദിച്ചു.......
വെളുപ്പിന് 4 മണിക്ക് ആണ് ഫ്ലൈറ്റ്.രാത്രി 8 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങും..........
എല്ലാവരും കൂടി അവനു കൊണ്ട് പോകാൻ ഉള്ള സാധങ്ങൾ എല്ലാം വാങ്ങിക്കാൻ പോയി........
വൈകുന്നേരം ഷെഹ്സയെ കാണാൻ പോയി.......
അവളോട് യാത്ര പറഞ്ഞു വരുമ്പോൾ അവന്റെ ചങ്കു പിടച്ചിരുന്നു.........
നിറകണ്ണുകളോടെ അവൾ അവൻ പോകുന്നതും നോക്കിനിന്നു........
ചേട്ടായിയും ആരിഫും ഷിഹാബും കൂടി അവനു കൊണ്ട് പോകാൻ ഉള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെച്ചു.......
ഭക്ഷണം കഴിച്ചതിനു ശേഷം അവൻ വീട്ടിൽ നിന്നും ഇറങ്ങി.....
ഉമ്മാനോടു യാത്ര പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.പെട്ടന്ന് അവൻ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു........
എല്ലാവരോടും യാത്ര പറഞ്ഞു അവൻ ഇറങ്ങി........
ചേട്ടായിയുടെ കാറിൽ ആയിരുന്നു എയർപോർട്ടിലേക്ക് പോകുന്നത്..........
ആരിഫും ഷിഹാബും കൂടെ ഉണ്ടായിരുന്നു.......
12:30 ആയപ്പോഴേക്കും അവർ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി.......
മൂന്ന് പേരോടും യാത്ര പറഞ്ഞു അവൻ എയർപോർട്ടിനകത്തേക്കു നടന്നു........
അങ്ങനെ ജീവിതത്തിൽ ആദ്യമായി നമ്മൾ പിരിഞ്ഞു അല്ലെ എന്ന് പറഞ്ഞു ഷിഹാബിനെ കെട്ടിപിടിച്ചു ആരിഫ് കരഞ്ഞു.ശിഹാബിന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു.........
ടാ എന്താടാ ഇത് ചേട്ടായി ചോദിച്ചു.....
അവന്റെ മുന്നിൽ കരയല്ലേ എന്ന് പ്രാർത്ഥിക്കുക ആയിരുന്നു ഇത്ര നേരം ചേട്ടായി........
ഞങ്ങളും കൂടി കരഞ്ഞാൽ ഓൻ പോയില്ല എന്ന് വരും ചേട്ടായി.ശിഹാബ് കരഞ്ഞു കൊണ്ട് പറഞ്ഞു.....
വാ നമുക്ക് പാർക്കിങ്ങിലേക്ക് പോകാം അവൻ വിളിച്ചിട്ട് പോയാൽ മതി..........
കുറച്ചു കഴിഞ്ഞപ്പോഴേക്കും സബീൽ വിളിച്ചു ബോഡിങ് പാസ്സ് കിട്ടി എന്ന് പറഞ്ഞിട്ട്......
ചേട്ടായി ഫോൺ ലൗഡിൽ ആയിരുന്നു ഇട്ടിരുന്നത്......
നിങ്ങൾ എവിടെ എത്തി......
ഞങ്ങൾ പോയിട്ടില്ലടാ പാർക്കിങ്ങിൽ ഉണ്ട്.നീ ഫ്ലൈറ്റ് കയറിയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ......
4 മണി ആയപ്പോഴേക്കും അവൻ വീണ്ടും വിളിച്ചു.ഫ്ലൈറ്റ് കയറി എന്ന് പറഞ്ഞു........
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഫ്ലൈറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നു.........
അവർ മൂന്ന് പേരും അതും നോക്കിനിന്നു.........
4 മണിക്കൂർ കഴിഞ്ഞാൽ ഇനി സബീൽ വേറെ ഒരു രാജ്യത്തു അല്ലെ ചേട്ടായി.ഇനി ചുരുങ്ങിയത് ഒരു വർഷം കഴിയണം അല്ലെ അവനെ കാണാൻ ശിഹാബ് പറഞ്ഞു.......
അപ്പോൾ ആണ് ആരിഫിന്റെ ഫോൺ റിങ് ചെയ്തത്.......
പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.അവൻ ഫോൺ എടുത്തു അപ്പുറത്ത് നിന്നും പറയുന്നതു കേട്ടു അവൻ ഞെട്ടി തരിച്ചുനിന്നു.........
ടാ എന്താടാ ആരാ വിളിച്ചത്.ശിഹാബ് ചോദിച്ചു............
ഷെഹ്സയാണ് വിളിച്ചത്......
ഷെഹ്സയോ.......
അതേ......
അവളെ നാളെ പെണ്ണ്കാണാൻ വരുന്നുണ്ട് എന്ന്.........
അത് കേട്ടതും ചേട്ടായി ചോദിച്ചു പെണ്ണ് കാണൽ അല്ലെ കല്യാണം ഉറപ്പിച്ചിട്ടു ഒന്നും ഇല്ലല്ലോ.അവളോട് ടെൻഷൻ അടിക്കണ്ട എന്ന് പറ..............
അതല്ല ചേട്ടായി അവളെ കാണാൻ വരുന്നത് മുനവ്വറിന്റെ ഇക്കാ മുനാസ് ആണ്.....
അവര് ഇത് ഏകദേശം ഉറപ്പിച്ച മട്ടാണ്.അവനു അവളെ ഇഷ്ട്ടപെട്ടാൽ ഇത് നടക്കും........
നീ ടെൻഷൻ അടിക്കണ്ട ഇത് നടക്കില്ല.പിന്നെ മുനാസ് വരുന്നത് 1വീക്ക് ലീവിന് ആണ്.എന്തായാലും ഈ ഒരാഴ്ച കൊണ്ട് അവളുടെ കല്യാണം നടക്കില്ലല്ലോ.....
ഇത് ചേട്ടായി എങ്ങനെ അറിഞ്ഞു........
ഈ വിവരം ഞാൻ കുറച്ചു ദിവസം മുന്നേ അറിഞ്ഞിരുന്നു.ഈ വിവരം പറയാതിരുന്നത് അവൻ ഇത് അറിയണ്ട എന്ന് വിചാരിച്ചു ആണ് അറിഞ്ഞാൽ അവൻ ഇത് സഹിക്കില്ല........
അപ്പോൾ ഷെഹ്‌സാ.....
ഓൾ നമ്മളെ സബീലിന്റെ പെണ്ണല്ലേ നമ്മൾ ഇവിടെ ഉള്ളപ്പോൾ അവളെ വേറെ ഒരുത്തനും കേട്ടില്ല.........
നീ വണ്ടിയിൽ കയറു ആരിഫെ............
************************************
UAE സമയം 6:30ന് സബീൽ ഫ്ലൈറ്റ് ഇറങ്ങി......
എയർപോർട്ടിലെ ക്ലിയറൻസ് എല്ലാം കഴിഞ്ഞ് സബീൽ പുറത്തു ഇറങ്ങി.........
സബീലിനെയും കാത്തു പുറത്തു അവന്റെ ഉപ്പയും ഉപ്പയുടെ സുഹൃത്തും നിൽക്കുന്നുണ്ടായിരുന്നു....
ഉപ്പാനെ കണ്ടതും അവൻ ചെന്നു കെട്ടിപിടിച്ചു പിടിച്ചു.........
അവന്റെ കണ്ണുകൾ നിറയുന്നുണ്ടയിരുന്നു......
ഉപ്പ കൂടെ വന്ന ആളെ അവനു പരിജയപെടുത്തി കൊടുത്തു.........
ഇത് ജോസഫേട്ടൻ എന്റെ കൂടെയാണ് വർക്ക് ചെയ്യുന്നത്.നാട്ടിൽ കൊല്ലത് ആണ്........
സബീൽ അയാളെ പരിചപ്പെട്ടു.........
എന്നാൽ വാ പോകാം എന്ന് പറഞ്ഞു അവർ നേരെ പാർക്കിങ്ങിലോട്ട് ചെന്നു........
ജോസഫേട്ടൻ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്..........
ദുബായ് എന്ന സ്വപ്ന നഗരം അവൻ കൺകുളിർക്കെ കണ്ടു........
അങ്ങിനെ ഞാനും ഇന്ന് മുതൽ ഒരു പ്രവാസി ആയി.ഉറ്റവരെയും ഉടയവരെയും വിട്ട് പിരിഞ്ഞു അവരുടെ സന്തോഷത്തിനും സുഖത്തിനും ദുരിതങ്ങൾ പേറി ജീവിക്കുന്നവൻ പ്രവാസി....
ഒരു കണക്കിന് ഓരോ പ്രവാസിയും രക്തസാക്ഷികൾ ആണ് ജീവിച്ചിരിക്കുന്ന ജീവിച്ചു കൊണ്ടിരിക്കുന്ന രക്തസാക്ഷി........
ഇനി മുതൽ മനസ്സ് കല്ലാക്കി ജീവിക്കുന്ന രക്തസാക്ഷി ആയി ഈ മണ്ണിൽ ജീവിക്കണം.......
മോൻ എന്താ ആലോചിക്കുന്നത് ജോസഫേട്ടന്റെ ചോദ്യം കേട്ടിട്ടാണ് സബീൽ ആലോചനയിൽ നിന്നും ഞെട്ടിയുണർന്നത്.......
ഹേയ് ഒന്നും ഇല്ല ഞാൻ പുറത്തേ കാഴ്ചകൾ കാണുക ആയിരുന്നു......
നിന്റെ ജോലി ഷാർജയിൽ ആണ് താമസവും കമ്പനിക്ക് അടുത്ത് തന്നെ.......
കമ്പനി റൂം ഒന്നും ഇല്ല അതിനുള്ള അലവൻസ് കമ്പനി തരും.........
അൽ രവി എന്നാണ് അന്റെ കമ്പനിയുടെ പേര് ഫർണിച്ചർ ഷോറൂം ആണ്.നിനക്ക് അക്കൗണ്ട്സിൽ ആണ് ജോലി...........
അവന്റെ ഉപ്പ അവനു ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു.....
അപ്പോഴേക്കും അവർ സബീലിന്റെ റൂമിന്റെ താഴെ എത്തിയിരുന്നു.......
വണ്ടി പാർക്ക് ചെയ്ത് അവർ സബീലിനെയും കൊണ്ട് അവന്റെ റൂമിലേക്ക് നടന്നു........
ഫ്ലാറ്റിൽ ആയിരുന്നു അവന്റെ താമസം റെഡി ആക്കിയിരുന്നത്.......
ജോസഫേട്ടൻ കയ്യിൽ ഉണ്ടായിരുന്ന ചാവി ഉപയോഗിച്ച് റൂം തുറന്നു.....
എന്നിട്ട് ആ ചാവി സബീലിന് കൊടുത്തു കൊണ്ട് പറഞ്ഞു ഇതാണ് ഇനി നിന്റെ റൂം.ഇതാണ് റൂമിന്റെ ചാവി........
വാതിൽ തുറന്നു ഹാളിലേക്ക് കടന്നു.വെള്ളിയാഴ്ച ആയതു റൂമിൽ എല്ലാവരും ഉറക്കം ആയിരുന്നു......
അപ്പോൾ ആണ് ബാത്‌റൂമിന്റെ ഡോർ തുറന്നു ഒരാൾ പുറത്തേക്കു വന്നത്.........
അയാളെ കണ്ടതും ജോസഫേട്ടൻ പറഞ്ഞു.അക്കു ഇതാണ് പുതിയ ആൾ സബീൽ.......
ഞാൻ അക്ബർ അക്കു എന്ന് എല്ലാവരും വിളിക്കും......
നിന്റെ കമ്പനിയിലെ ഡ്രൈവർ ആണ് അക്ബർ.......
എന്നാൽ ശരി ഞങ്ങൾ പോട്ടെ എന്ന് പറഞ്ഞു സബീലിന്റെ ഉപ്പയും ജോസഫേട്ടനും അവിടെ നിന്നും ഇറങ്ങി......
ഇറങ്ങാൻ നേരം സബീലിന് ഒരു പുതിയ സിംകാർഡും കുറച്ചു പൈസയും ഉപ്പ അവനു കൊടുത്തു.......
ഉപ്പ എവിടെയാ താമസിക്കുന്നത്........
ഞാൻ റോളയിൽ ആണ് ഇവിടെ നിന്നും ഇരുപത് മിനിറ്റ് നടക്കാൻ ഉണ്ടാകും.....
നിനക്ക് പോക്ക് വരവ് എളുപ്പം ആയിക്കോട്ടെ എന്ന് വിചാരിച്ചു ആണ് ഇവിടെ റൂം റെഡി ആക്കിയത്.......
എനിക്ക് ഇന്ന് ഡ്യൂട്ടിയും ഉണ്ട്.അല്ലെങ്കിൽ എന്റെ റൂമിലേക്ക് പോകാമായിരുന്നു.അവിടെ പോയാൽ പിന്നെ നീ തനിച്ച് ഇരിക്കേണ്ടി വരും.....
നാളെ അക്കൂന്റെ കൂടെ കമ്പനിയിൽ പോയാൽ മതി.ബാക്കി കാര്യങ്ങൾ എല്ലാം അക്കു പറഞ്ഞു തരും
അതും പറഞ്ഞു സബീലിന്റെ ഉപ്പയും ജോസഫേട്ടനും അവിടെ നിന്നും ഇറങ്ങി.........
ഭായ് വേണം എങ്കിൽ ഒന്ന് ഫ്രഷ് ആയിക്കോ അപ്പോൾ ഒരു ഉന്മേഷം കിട്ടും........
അക്കു പറഞ്ഞത് കേട്ടതും സബീൽ ഫ്രഷ് ആകാൻ വേണ്ടി ബാത്‌റൂമിൽ കയറി..........
സബീൽ ബാത്ത്റൂമിൽ നിന്നും ഇറങ്ങുമ്പോഴേക്കും റൂമിൽ ഉള്ളവർ എല്ലാം എഴുന്നേറ്റിരുന്നു.......
എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.....
അക്കുനെ കൂടാതെ വേറെ നാലു പേരും കൂടി റൂമിൽ ഉണ്ടായിരുന്നു.സ്വാമിയേട്ടൻ,ജിതിൻ,സുഭാഷ്,ഷമീർ..
എല്ലാവരെയും സബീൽ പരിചപ്പെട്ടു........
സബീൽ അകത്തേക്ക് കടന്നു വലിയ റൂം ആയിരുന്നു അത് അഞ്ചു കട്ടിൽ ഉണ്ടായിരുന്നു.ഒന്നിലും ബെഡ് ഉണ്ടായിരുന്നില്ല..........
ഒരു പ്ലൈവുഡ് മാത്രം.......
പിന്നെ റൂമിന്റെ ഒരു കോർണറിൽ അഞ്ചു സിംഗിൾ ഡോർ കബോഡും ഉണ്ടായിരുന്നു........
അപ്പോൾ ആണ് സുഭാഷ് അകത്തേക്ക് വന്നത്......
എന്താണ് ഭായ് ആലോചിച്ചു നിൽക്കുന്നത്.....
ഈ പ്ലൈവുഡിന്റെ മുകളിൽ എങ്ങനെ ആണ് കിടക്കുക........
അത് കേട്ടതും സുഭാഷ് ഒന്ന് ചിരിച്ചു
ബെഡ് വേണം എങ്കിൽ വാങ്ങിക്കാം.പിന്നെ ഇവിടത്തെ ബെഡിൽ കിടന്നാൽ ഞങ്ങൾക്കു ഭയങ്കര ശരീര വേദനയാണ്.പിന്നെ ബെഡ് ഉപയോഗിക്കുംബോൾ മൂട്ടയുടെ ശല്യം ഉണ്ടാകാനും ചാൻസ് ഉണ്ട് അത് കൊണ്ട് ഞാങൾ ആരും ബെഡ് ഉപയോഗിക്കാറില്ല.......
സുഭാഷ് ഒരു കബോർഡ് തുറന്നു ഒരു ബളങ്കെറ്റും ബെഡ് ഷീറ്റും തലയിണയും അവനു കൊടുത്തു......
ഇതെല്ലാം ഭായിടെ ഉപ്പ ഇന്നലെ വാങ്ങി വെച്ചതാ.....
പിന്നെ അതാണ് ഭായിടെ കട്ടിൽ,ഇത് കബോർഡും ഡ്രസ്സ് എല്ലാം ഇതിൽ വെക്കാം......
സബീൽ ബാൽക്കണിയുടെ ഡോർ തുറന്നു കുറച്ചു നേരം ബാൽക്കണിയിൽ ചെന്നു പുറത്തെ കാഴ്ചകൾ കണ്ടു നിന്നു.......
അവന്റെ മനസ്സ് നാട്ടിലേക്കു സഞ്ചരിച്ചു.അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.........
അപ്പോൾ ആണ് അക്ബർ വന്നു അവനെ വിളിച്ചത്.വാ ചായ കുടിക്കാം......
എനിക്ക് വേണ്ട നിങ്ങൾ കുടിച്ചോ......
എന്തായാലും ഇവിടെ ഒറ്റക്കു നിൽക്കണ്ട ഒറ്റക്ക് നിന്നാൽ മനസ്സ് നാട്ടിലേക്കു പോകും........
അപ്പോൾ പിന്നെ ഭായ് ഇത് പോലെ കരയും.......
കുറച്ചു ദിവസം ഈ വിഷമം ഉണ്ടാകും അത് കഴിഞ്ഞാൽ പതുക്കെ ഇവിടുത്തെ ജീവിതവും ആയി പൊരുത്ത പെടും........
*************************************
ഷിഹാബും ആരിഫും കോൺവെന്റിന്റെ അവിടെ ഷെഹ്‌സയെയും കാത്തു നിൽക്കുക ആയിരുന്നു.......
അവരെ കണ്ടതും ഷെഹ്സാ അവരുടെ അടുത്തേക്ക് ചെന്നു......
താൻ പേടിക്കുക ഒന്നും വേണ്ടാ മുനാസ് തന്നെ വന്ന് കണ്ടു പോട്ടെ.അവൻ ഒരാഴ്ചത്തെ ലീവിന് ആണ് വന്നിട്ടുള്ളത്.......
നീ വീട്ട്കരോട് ഒന്നും എതിർത്ത് പറയണ്ട...
ഇതാണ് സബീലിന്റെ നമ്പർ ആരിഫ് ഒരു പേപ്പറിന്റെ കഷ്ണം അവൾക്കു കൈമാറി......
പിന്നെ ഈ വിവരം ഇപ്പോൾ സബീലിനോട് പറയണ്ട.അറിഞ്ഞാൽ അവർ ആകെ ബേജാറാകും.......
അതും പറഞ്ഞു ആരിഫും ഷിഹാബും അവിടെ നിന്നും പോയി......
അവർ നേരെ പോയത് തൂക് പാലത്തിന്റെ അവിടേക്കു ആയിരുന്നു..........
അപ്പോൾ ആണ് ഷഹന വരുന്നത് ആരിഫ് കണ്ടതു......
ടാ അന്റെ ആൾ വരുന്നുണ്ട് ആരിഫ് പറഞ്ഞു......
ഷഹനനെ കണ്ടതും ശിഹാബ് അവളുടെ അടുത്തേക്ക് ചെന്നു......
ശിഹാബ് വരുന്നത് കണ്ടതും അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടി നടത്തത്തിനു കുറച്ചു സ്പീഡ് കൂട്ടി.......
എന്താ മുഖത്തു ഒരു വാട്ടം ഷഹന ചോദിച്ചു.....
സബീൽ ഗൾഫിൽ പോയി.....
കൂട്ടുകാരൻ പോയ ഫീലിംഗ് ആണോ......
അവൾ ആണോ നിന്റെ ബെസ്റ്റ് ഫ്രണ്ട് എപ്പോ നോക്കിയാലും നിന്റെ കൂടെ ഉണ്ടല്ലോ.........
എന്റെ ഫ്രണ്ട് മാത്രം അല്ല മാമന്റെ മോളും കൂടിയാണ് അവൾ
എന്താ ഓൾടെ പേര്.......
ഷഹീന.......
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.........
നീ ഒന്നല്ല എത്ര കാര്യം വേണമെങ്കിലും ചോദിക്കടോ.......
ഇങ്ങൾക്കു ശരിക്കും എന്നെ ഇഷ്ട്ടം ആണോ......
നീ എന്താ അങ്ങനെ ചോദിക്കുന്നത്......
ഞാൻ ചോദിച്ചതിന് മറുപടി പറയിൻ......
അന്നേ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.എന്റെ ജീവനേക്കാൾ ഏറെ അന്നേ എനിക്ക് ഇഷ്ട്ടം ആണ്.......
നിങ്ങൾക്കു എന്ന് മുതൽ ആണ് എന്നോട് ഇഷ്ട്ടം തോന്നിയത്......
നീ എന്താ ചോദ്യോത്തര പരിപാടി നടത്തുകയാണോ.......
അതൊക്കെ ഉണ്ട് ഇങ്ങള് മറുപടി പറയിൻ......
അന്നേ ആദ്യമായി കണ്ട അന്ന് തന്നെ എനിക്ക് അന്നേ ഇഷ്ട്ടം പെട്ടു.......
ഇനി എന്താ അറിയേണ്ടത്......
എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ......
ഇങ്ങളെ ഞാൻ കാണുന്നതിന് മുൻപേ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു...........
അവൾ പറഞ്ഞത് കേട്ടതും ശിഹാബ് ഒന്ന് ഞെട്ടി........
അതെങ്ങനെ.....?
ഇങ്ങളെ കുറിച്ച് നിഹംതാത്ത ഒരുപാട് എന്നോട് പറഞ്ഞിട്ടുണ്ട്.അന്ന് മുതൽ എനിക്ക് ഇങ്ങളോടു എന്തോ ഇത് തോന്നി തുടങ്ങിയിരുന്നു..........
എനിക്ക് ഇങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്.ചതിക്കരുത് പാതി വഴിയിൽ ഉപേക്ഷിക്കാൻ ആണെങ്കിൽ നമുക്ക് ഇത് ഇവിടെ വെച്ചു അവസാനിപ്പിക്കാം........
ശിഹാബ് അവളെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീയാണ്.നീ മാത്രം ആണ് വേറെ ഒരു പെണ്ണിനും എന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടായിരിക്കില്ല ഇത് സത്യം.....സത്യം....സത്യം.....
പോരെ ഇനിയും സത്യം വേണോ.......
ഇത് മതി അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു.........
അവൾ നടന്നകലുന്നതും നോക്കി അവൻ നിന്നു........
അപ്പോൾ ആണ് ആരിഫ് അവന്റെ അടുത്തേക്ക് വന്നത് വാ പോകാം.....
നമ്മൾ ഇപ്പോൾ തൃശൂരിലേക്ക് പോകുന്നു.....
തൃശൂർക്കോ അവിടെ എന്താ.......
DYSP രാജൻ സക്കറിയ ഇപ്പോൾ തൃശൂരിൽ ഉണ്ട്.....
രാത്രി 7മണിക്ക് അയാളെ കാണാൻ പറ്റും.ചേട്ടായി ഇപ്പോൾ വിളിച്ചിരുന്നു.......
അവർ മൂന്ന് പേരും യാത്രയായി DYSP രാജൻ സക്കറിയയേ കാണാൻ
ചേട്ടായിയുടെ കാറിൽ ആയിരുന്നു അവർ പോയത്............
ഒരു ചെറിയ വീടിന്റെ മുന്നിൽ ആണ് അവരുടെ യാത്ര അവസാനിച്ചത്........
ചേട്ടായി ഇത് തന്നെയാണോ വീട് ഒരു ബോർഡ് പോലും കാണുന്നില്ല.........
എന്ത് ബോർഡ് ആണ് നീ ഉദ്ദേശിച്ചത്......
അതല്ല മൂപ്പര് DYSP അല്ലെ അതാണ് ഞാൻ ഉദ്ദേശിച്ചത്.......
പൊന്നാര ശിഹാബേ മൂപ്പര് ഇപ്പോൾ സർവീസീൽ ഇല്ല.ഇത് തന്നെയാണ് വീട് നീ ഒന്ന് ഇറങ്ങു............
ആരിഫ് ചെന്നു വീടിന്റെ കോണിങ് ബെൽ അടിച്ചു.........
ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു..........
സക്കറിയ സാർ ഇല്ലേ....
ഇപ്പോൾ പ്രാർത്ഥന സമയം ആണ്.നിങ്ങൾ കയറി ഇരിക്കു പപ്പാ ഇപ്പോൾ വരും.........
മൂന്ന് പേരും അകത്തേക്ക് കയറി ഇരുന്നു.........
കുറച്ചു കഴിഞ്ഞപ്പോഴേക്കും രാജൻ സക്കറിയ വന്നു........
ഒരു വീൽ ചെയറിൽ ആയിരുന്നു രാജൻ സക്കറിയ വന്നത്.......
അദ്ദേഹം വരുന്നത് കണ്ടതും മൂന്ന് പേരും എഴുനേറ്റു നിന്നു.......
ഇരിക്കാൻ വേണ്ടി അദ്ദേഹം കൈ കൊണ്ട് ആക്ഷൻ കാണിച്ചു.......
നിങ്ങളിൽ ആരാണ് ദേവൻ.....
ഞാൻ ആണ് സർ........
സഖാവ് പി.വി എന്നെ വിളിച്ചിരുന്നു നിങ്ങൾക്ക് എന്നിൽ നിന്നും എന്തോ അറിയാൻ ഉണ്ട് എന്ന് പറഞ്ഞു........
സാർ അന്യോഷിച്ച ഒരു കേസിനെ കുറിച്ച് ആണ് ഞങ്ങൾക്ക് അറിയേണ്ടത്.......
ചേട്ടായി ആ പേപ്പർ അദ്ദേഹത്തിന് കൊടുത്തു........
ഈ കേസ് സാർ അല്ലെ അന്യോഷിച്ചത്...........
ആാ വാർത്ത കണ്ടതും അദ്ദേഹത്തിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു..........
നിങ്ങൾക്ക് എന്താ അറിയേണ്ടത് കുറച്ചു ഗൗരവത്തിൽ ആയിരുന്നു അദ്ദേഹം ചോദിച്ചത്........
റോക്കിയുടെ കല്യാണതിന്റെ അന്ന് ആയിരുന്നല്ലോ സാർ അവനെ അറെസ്റ്റ് ചെയ്തത്.........
അതേ............
അന്ന് ആ കല്യാണ പന്തലിൽ ഈ കുട്ടി ആയിരുന്നോ മണവാട്ടി.......
ചേട്ടായി അപ്പുവിന്റെ ഫോട്ടോ അദ്ദേഹത്തിന് നൽകി കൊണ്ട് ചോദിച്ചു.......
അദ്ദേഹം കുറച്ചു നേരം ആ ഫോട്ടോയിൽ നോക്കി നിന്നു........
പെൺകുട്ടിയുടെ മുഖം ഓർമ കിട്ടുന്നില്ല.ഒരു മിനിറ്റ് എന്ന് പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി.......
അല്ല ചേട്ടായി ഇനി എന്താ ചെയ്യാ ശിഹാബ് ചോദിച്ചു......
നീ ഒന്ന് അടങ്ങു അദ്ദേഹം ഇപ്പോ വരുമല്ലോ........
ഒരു ഫയലുംകൊണ്ടായിരുന്നു അദ്ദേഹം തിരിച്ചു വന്നത്.........
ആ ഫയലിൽ നിന്നും ഒരു ഫോട്ടോ അദ്ദേഹം ചേട്ടായിക്ക് നൽകി.......
അത് അപ്പുവിന്റെ ഫോട്ടോ ആയിരുന്നു.......
സാർ...... റോക്കിയേ പോലെ ഒരുത്തൻ ഇവളെ ടാർഗറ്റ് ചെയ്യാൻ കാരണം എന്താണ് എന്നറിയോ.......
സൗത്ത് ഇന്ത്യയേ ബേയ്സ് ചെയ്തു വലിയൊരു സെക്സ് റാക്കെറ്റ് ഉണ്ട്.........
അതിലെ ഒരു കണ്ണിയാണ് ഇവൻ.പ്രേമം നടിച്ചു ഇത് പോലെ കല്യാണം കഴിച്ചും ആണ് ഇവൻ പ്രധാനമായും പെൺകുട്ടികളെ കടത്തുന്നത്...............
പ്രധാനമായും പാവപെട്ട വീടുകളിലെ പെൺകുട്ടികളെ ആണ് അവർ ടാർഗറ്റ് ചെയ്യുന്നത്........
നമ്മുടെ നാട്ടിൽ നടക്കുന്ന പല മിസ്സിംഗ് കേസിലും ഇവന് പങ്കുണ്ട്..........
ഈ പെൺകുട്ടിക്ക് ഭാഗ്യം ഉണ്ട് അത് കൊണ്ടാണ് കല്യാണത്തിന്റെ അന്ന് തന്നെ ഇവനെ പിടിക്കാൻ പറ്റിയത്...........
സാർ ഇവന്റെ പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ............
ഞാൻ പറഞ്ഞല്ലോ ഇതൊരു ചെയിൻ ആണ് ഇന്ത്യ മൊത്തം വ്യാപിച്ചു കിടക്കുന്ന ഒരു ചെയിൻ............
ഈ ചെയിനിലെ ഒരു കണ്ണി മാത്രം ആണ് റോക്കി.....
അതിന്റെ മുകളിലേക്ക് അന്വേഷണം വരാതിരിക്കാൻ ആണ് റോക്കിയേ അവർ ജയിലിൽ വെച്ചു കൊന്നത്..............
റോക്കി ആത്മഹത്യ ചെയ്തതല്ലേ.അങ്ങിനെ ആണല്ലോ പോലീസ് റിപ്പോർട്ട്..........
പോലീസ് റിപ്പോർട്ട്.....
അതൊക്കെ പണം വാരി എറിഞ്ഞു അങ്ങനെ ആക്കിതീർത്തത് അല്ലെ.......
നിങ്ങൾ ഇതിന്റെ പിന്നാലെ വെറുതെ പോയി നിങ്ങളുടെ ജീവിതം നശിപ്പിക്കണ്ട.നിങ്ങൾ വിചാരിച്ചാൽ ഒന്നും ഈ ചെയിൻ ഇല്ലാതാക്കാൻ കഴിയില്ല........
ഇപ്പോൾ ഒരു റോക്കിക്ക് പകരം 10 റോക്കിമാർ അവർക്ക് വേണ്ടി ഉണ്ടാകും.........
അപ്പോൾ ഇതിനു ഒരവസാനം ഉണ്ടാവില്ലേ സാർ.......
ഇത് അവസാനിപ്പിക്കണം എങ്കിൽ സർക്കാർ തീരുമാനിക്കണം.മാറി മാറി വരുന്ന സർക്കാറുകൾ ഇവർക്ക് വേണ്ടി നിൽക്കുമ്പോൾ അങ്ങിനെ ഒന്ന് പ്രതീക്ഷിക്കണ്ടാ.......
എനിക്ക് കിടക്കാൻ സമയം ആയി നമുക്ക് പിന്നൊരിക്കൽ കാണാം അതും പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി.........
ചേട്ടായിയുടെ മുഖത്തു നിരാശ ആയിരുന്നു.......
മൂന്നു പേരും പുറത്തേക്കു ഇറങ്ങി.......
ആരിഫെ അപ്പോഴും ഞാൻ പറഞ്ഞില്ലേ ഒരു പോലീസ് കാരനും നമ്മളോട് ഒന്നും വിട്ട് പറയില്ല എന്ന്.വെറുതെ പെട്രോൾ ക്യാഷ് പോയി..........
മതി ചിലച്ചത് നീ വണ്ടിയിൽ കയറു........
മൂന്ന് പേരും വണ്ടിയിൽ കയറി......
ചേട്ടായി വണ്ടി സ്റ്റാർട്ട് ചെയ്തു.......
പെട്ടന്ന് ആണ് സക്കറിയ സാറിന്റെ മകൾ പുറതെക്ക് വന്നത്..........
അവളെ കണ്ടതും ചേട്ടായി വണ്ടി ഓഫ് ചെയ്തു പുറത്തേക്കു ഇറങ്ങി.......
പപ്പാ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി..........
അവർ മൂന്ന് പേരും അകത്തേക്ക് കടന്നു........
അദ്ദേഹം ചേട്ടായിക്ക് ഒരു ഫോട്ടോ നൽകി കൊണ്ട് ചോദിച്ചു ഇയാളെ അറിയുമോ.........
ആ ഫോട്ടോ കണ്ടതും ചേട്ടായി തരിച്ചു നിന്നു.....
അത് അയാൾ ആയിരുന്നു ഡോക്ടർ ഫിലിപ്പ് മാത്യു........
ചേട്ടായിയുടെ മുഖഭാവം കണ്ടതും അദ്ദേഹത്തിന് ഒരു കാര്യം ഉറപ്പായി ചേട്ടായിക്ക് ഇയാളെ അറിയാം എന്ന്........
നിങ്ങൾക്ക് എങ്ങനെ ആണ് പരിജയം.......
ചേട്ടായി അന്ന് ഹോസ്പിറ്റലിൽ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.........
ഇവൻ പറഞ്ഞിട്ട് ആണ് റോക്കി അപർണയേ കല്യാണം കഴിച്ചത്......
ഇവനെ അറസ്റ് ചെയ്യാൻ പോകുന്ന വഴിക്ക് ആണ് എനിക്കു ആക്‌സിഡന്റ് ഉണ്ടായതും എന്റെ കാല് നഷ്ട്ടപെട്ടതും........
ആ ആക്‌സിഡന്റിന്റെ പിന്നിൽ ഇവൻ ആയിരുന്നു.........
ഇവനെ എനിക്ക് വേണം അതിനു നിങ്ങൾക്ക് എന്നെ സഹായിക്കാൻ പറ്റുമോ..........
അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ചേട്ടായി എഴുനേറ്റു............
സാർ ക്ഷമിക്കണം ഇവനെ സാറിന് തരില്ല എനിക്ക് വേണം ഇവനെ..........
ദേവ മസിൽ പവറിലും മണി പവറിലും ഫിലിപ്പ് നിങ്ങളെക്കാളും ഒരു പടി മുന്നിൽ ആണ്..........
ഒരിക്കലും അവനെ അണ്ടറെസ്റ്റിമേറ്റ് ചെയ്യരുത്.............
സാറെ ഒരിക്കലും ഒരിടത്തും വില്ലൻമാർ ജയിച്ച ചരിത്രം ഇല്ല അതും പറഞ്ഞു ചേട്ടായി പുറത്തേക്കു ഇറങ്ങി കൂടെ ആരിഫും ഷിഹാബും.......
**************************************
ടാ ആ ബേക്കറിയുടെ മുന്നിൽ ഒന്ന് നീർത്തട.....
ശിഹാബ് പറഞ്ഞത് കേട്ടതും ആരിഫ് ബൈക്ക് ബേക്കറിയുടെ അടുത്ത് നിർത്തി.......
ഒരു മിനിറ്റ് ഇപ്പോൾ വരാം എന്ന് പറഞ്ഞു ശിഹാബ് ബേക്കറിയിലേക്ക് ചെന്നു........
ഒരു ഡയറി മിൽക്ക് വാങ്ങി അവൻ തിരിച്ചു വന്നു......
ഇനി വിട്ടോ മോനെ.......
അവർ നേരെ ചെന്നത് തൂക്ക് പാലത്തിന്റെ അടുത്തേക്ക് ആയിരുന്നു......
ശിഹാബ് പോക്കറ്റിൽ നിന്നും ഡയറി മിൽക്ക് എടുത്തു.പിന്നെ ഒരു സൂചിയും എടുത്തു........
നീ എന്താണ് ചെയ്യാൻ പോകുന്നത്........
അതൊക്കെ കണ്ടോ മോനെ.....
അവൻ ആ പിന്ന് കൊണ്ട് ഡയറിമിൽക്കിന്റെ ഒരു സൈഡ് നൈസ് ആയിട്ട് കീറി എന്നിട്ട് ഡയറി മിൽക്ക് പുറത്തേക്കു എടുത്തു.......
ഡയറി മിൽക്കിന്റെ രണ്ട് സൈഡിലും അവൻ നൈസ് ആയി പല്ല് പതിയുന്ന വിധത്തിൽ കടിച്ചു........
എന്നിട്ട് വീണ്ടും ഡയറി മിൽക്ക് അവൻ കവറിനുള്ളിൽ വെച്ചു........
ആരിഫ് അവൻ ചെയ്യുന്നത് എല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.................
അതിന് ശേഷം ശിഹാബ് പോക്കറ്റിൽ നിന്നും സെല്ലോ ടാപ് എടുത്തു കത്രിക ഉപയോഗിച്ച് നൈസ് ആയി കട്ട് ചെയ്തു കീറിയ ഭാഗത്തു ഒട്ടിച്ചു...........
ഇപ്പോൾ കണ്ടാൽ തോന്നുവോ ഇത് കീറിയതാണ് എന്ന്.......
ഞാൻ ഇനി ഇത് ഷഹനാക്ക് കൊടുക്കും......
നീ കടിച്ചതാണോ അവൾക്കു കൊടുക്കുന്നത്...........
അതിനെന്താ കുഴപ്പം......
അപ്പോഴേക്കും ഷഹന വരുന്നുണ്ടായിരുന്നു.......
ഡാ അവൾ വരുന്നുണ്ട് അതും പറഞ്ഞു അവൻ അവളുടെ അടുത്തേക്ക് ചെന്നു............
പോക്കറ്റിൽ നിന്നും ഡയറി മിൽക്ക് എടുത്തു അവൾക്കു കൊടുത്തു......
അതേ ഇത് ഒരു സ്പെഷ്യൽ ആണ് നീ മാത്രം കഴിച്ചാൽ മതി ആർക്കും കൊടുക്കരുത്.......
അവിടെ നിന്നും അവർ നേരെ പോയത് ചേട്ടായിടെ ഷോപ്പിലേക്ക് ആയിരുന്നു..........
ടാ ഒരു ജോബ് വേക്കൻസി ഉണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ പറയ്........
ഇവിടെ ആണോ......?
അല്ലടാ ആന്ധ്രപ്രദേശിൽ ആണ്.........
ആന്ധ്രയിലോ......?
ആട കോഴിക്കോട് ഉളള ഒരു കമ്പനി ആണ് ഫവാസ് എഞ്ചിനീയറിംഗ്.അവരുടെ സൈറ്റ് ആണ് ആന്ധ്രയിൽ ഉള്ളത്.അവിടെ സൈറ്റിലേക്ക് ഒരാളെ ആവശ്യം ഉണ്ട്.സൂപ്പർ വൈസറുടെ ജോലിയും ചെയ്യണം പിന്നെ അക്കൗണ്ടന്റിന്റെ പണിയും ചെയ്യണം.........
ആരെങ്കിലും ഉണ്ടെങ്കിൽ പറയടാ........
അതു കേട്ടതും ശിഹാബ് പറഞ്ഞു എനിക്കു നോക്കിയാലോ.........
നിനക്കോ........?
അതേ എനിക്ക് ഞാൻ റെഡി ആണ്......
സാലറി കാര്യങ്ങളും ഞാൻ ചോദിചിട്ട് പറയാം.........
**************************************
പണി നടന്ന് കൊണ്ടിരിക്കുന്ന ബിൽഡിംഗ്‌ന്റെ മുകളിൽ ഇരിക്കുക ആയിരുന്നു മുനാഫും മുനവ്വറും ഫിറോസും.......
ടാ മുനാസ് വന്നു ഷെഹ്‌സയേ പെണ്ണ് കണ്ടു പോയി.........
പക്ഷെ ഞാൻ വിചാരിച്ചപോലെ ഒന്നും നടന്നില്ല.ഒരു എതിർപ്പ് പോലും അവൾ നടത്തിയില്ല.കല്യാണത്തിന് അവൾ സമ്മതം മൂളി.......
ഇത്രയേ ഉള്ളൂ പ്രണയം അവൻ പോയപ്പോൾ അവൾ അവനെ മറന്നു.....
അതൊന്നും അല്ല അവര് എന്തോ പ്ലാൻ ചെയ്യുന്നുണ്ട്.അതു എനിക്ക് ഉറപ്പാണ്.......
പെട്ടന്ന് ആണ് മുനാഫിന്റെ ഫോൺ റിങ് ചെയ്തത്.......
അവൻ ഫോൺ എടുത്തു കുറച്ചു അപ്പുറത്തെക്ക് മാറിനിന്നു...........
ടാ സാർ വരുന്നുണ്ട്.........
സാറോ ഏത് സാർ........
ഞാൻ അന്ന് പറഞ്ഞില്ലേ സബീലിന്റെ പെങ്ങളെ നമ്മൾ ഈ സാറിന് ആണ് കൈമാറുക.......
അദ്ദേഹം ഇപ്പോൾ ഇവിടെക്ക് വരും.........
അപ്പോൾ ബിൽഡിംഗിന്റെ താഴത്തു ഒരു ബെൻസ് വന്ന് നിന്നു.......
അതിൽ നിന്നും ഒരാൾ ഇറങ്ങി........
അത് അയാൾ ആയിരുന്നു ഡോക്ടർ ഫിലിപ്പ് മാത്യു.......
ബിൽഡിംങ്ങിന്റെ താഴെ ഒരു ബെൻസ് വന്നു നിന്നു........
അതിൽ അയാൾ ആയിരുന്നു ഫിലിപ്പ് മാത്യു.............
അയാൾ നേരെ ബിൽഡിംഗിന്റെ മുകളിലേക്ക് ചെന്നു.......
അയാളെ കണ്ടതും വരണം സർ എന്ന് പറഞ്ഞു മുനാഫ് അയാൾക്ക് കൈ കൊടുത്തു........
എന്തായി മുനാഫ് കാര്യങ്ങൾ.......
സർ ഇത് മുനവ്വർ ഇവൻ ആണ് സബീലിന്റെ പെങ്ങളെ പ്രണയിക്കുന്നത്.സാർ പറഞ്ഞോ എപ്പോ അവളെ അവിടെ നിന്നും ഇറക്കണം എന്ന്........
മുനാഫെ ഒന്നിനും ധൃതി വെക്കണ്ട അവർ പ്രണയിക്കട്ടെ...
നിന്റെ പ്രണയം സീരിയസ് ആവരുത് അത് സീരിയസ് ആയാൽ പിന്നെ നീ ജീവനോടെ ഉണ്ടാകില്ല അത് മറക്കണ്ട.....
ഫിലിപ്പ് പോക്കറ്റിൽ നിന്നും മൂന്ന് ഫോട്ടോ എടുത്തു കാണിച്ചു.....
ഇവരെ അറിയുമോ......
അതിൽ ഒരെണ്ണം നീതുവിന്റെ ഫോട്ടോ ആയിരുന്നു.മറ്റ് രണ്ടെണ്ണം അപർണയുടെ അനിയത്തിമാരും........
നീതുവിന്റെ ഫോട്ടോ കണ്ടതും മുനവ്വർ പറഞ്ഞു
ഇവളെ അറിയാം......
ഇവൾക്ക് ഒരു ചേട്ടൻ ഉണ്ട് അവനെ അറിയുമോ......
അറിയാം ദേവൻ അല്ലെ......
അതേ ദേവൻ തന്നെ.....
സാറിന് ദേവനെ എങ്ങനെ അറിയാം.......
ഞാനും ദേവനും തമ്മിൽ ഒരു കടം ബാക്കിയുണ്ട് ആ കടം എനിക്ക് വീട്ടണം അതിന് ഈ മൂന്നു പേരും എനിക്ക് വേണം.......
കടമോ.....? മുനാഫ് ചോദിച്ചു.......
ഫിലിപ്പ് അന്ന് സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു........
അപർണ.........കൈ എത്തും ദൂരത്തു എത്തിയിട്ടാണ് അവളെ എനിക്ക് മിസ്സ് ആയതു.അങ്ങനെ ഒന്ന് ഇനി സംഭവിക്കാൻ പാടില്ല........
അന്ന് എന്നെ പോലീസ് അറെസ്റ്റ് ചെയ്തതിൽ സമൂഹത്തിനു മുന്നിൽ നാണം കെട്ടാണ് എന്റെ പപ്പ മരിച്ചത്........
10 വർഷത്തിന് ആണ് കോടതി എന്നെ ശിക്ഷിച്ചത്.ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി.അതിനു ഒരുപാട് ക്യാഷ് ഇറക്കേണ്ടി വന്നു.ഞാൻ ഇറങ്ങിയത് വാർത്ത ആകാതിരിക്കാൻ മീഡിയക്കാരുടെ അണ്ണാക്കിലേക്കും തള്ളി കൊടുത്തു.അതൊക്കെ ഇവളുമാരിലൂടെ എനിക്ക് തിരിച്ചു പിടിക്കണം..........
ആദ്യം ഇവളുമാരെ ഇവിടെ നിന്നും കടത്തണം
അതിന് ശേഷം അവനെ ഒന്ന് കാണണം ദേവനെ..............
**************************************
ചേട്ടായിയുടെ ഷോപ്പിൽ ഇരിക്കുക ആയിരുന്നു മൂന്ന് പേരും..........
ശിഹാബെ നീ പോകാൻ തന്നെ തീരുമാനിചോ......
ഒരു ജോബ് എന്തായാലും വേണ്ടേ ഇവിടെ ഇങ്ങനെ നടന്നിട്ട് എന്താ കാര്യം.ഇതിപ്പോ ആന്ധ്രയിൽ അല്ലെ ആഴ്ചയിലോ മാസത്തിലോ വരാമല്ലൊ അല്ലെങ്കിൽ ഞാനും പോകേണ്ടി വരും സബീലിനെ പോലെ ഗൾഫിലേക്ക്........
അങ്ങനെ ആണെങ്കിൽ നമുക്ക് നാളെ തന്നെ കോഴിക്കോട് പോകാം ഫാറൂഖിൽ ആണ് ഇവരുടെ ഓഫീസ്.........
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തത്.......
ചേട്ടായി ഫോൺ എടുത്തു അപ്പുറത്ത് നിന്ന് പറയുന്നത് എല്ലാം കേട്ട് നിന്നു...........
ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ.ശത്രുക്കൾ എല്ലാം കൈകോർത്തു നിന്നു.......
ചേട്ടായി എന്താ പറയുന്നത് ഒന്നും മനസിലായില്ല..........
മുനാഫും ഫിലിപ്പ് മാത്യുവും ഇപ്പോൾ പാർട്ണർമാർ ആണ്.അവരുടെ ലക്ഷ്യം നമ്മൾ ആണ് നമ്മുടെ കുടുംബം ആണ്........
ചേട്ടായി ഇനി എന്താ ചെയ്യാ....
നിങ്ങൾക്ക് പേടിയുണ്ടോ...?
ഹേയ് ഇല്ല.........
ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എന്നല്ലേ.അവർ നമ്മുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുക ആണ് അവർക്കു ഒരു മുഴം മുന്നേ നമ്മൾ എറിയണം........
അതിനു ശേഷം ഈ കളി നമ്മൾ ഗ്യാലറിയിൽ ഇരുന്നു കാണുന്നു.അവര് കളിക്കട്ടെ അവർ ജയിച്ചു എന്ന് തോന്നുന്ന സമയത്തു നമുക്ക് കളിക്കാൻ ഇറങ്ങാം.......
ആദ്യം നമുക്ക് S.I സഹദേവൻ സാറിനെ ഒന്ന് കാണണം...........
അത് എന്തിനാ.......
അതൊക്കെ ഉണ്ട് നിങ്ങൾ വാ വിശദമായി പറഞ്ഞു തരാം...........
***********************************
സൗദി മസ്ജിന്റെ അടുത്ത് ഇരിക്കുക ആയിരുന്നു സബീൽ......
കുറച്ചു കഴിഞ്ഞപ്പോഴേക്കും അവന്റെ ഉപ്പയും ജോസഫേട്ടനും വന്നു...........
കുറെ നേരം ആയോ വന്നിട്ട്........
കുറച്ചു നേരം ആയി വന്നിട്ട്......
നീ തനിച്ചേ ഉള്ളു.......
അവരാരും ഡ്യൂട്ടി കഴിഞ്ഞു എത്തിയിട്ടില്ല.
അക്കുവും എത്തിയില്ലേ....
ഇല്ല അക്കൂനു ഡെലിവറി ഉണ്ട് അബുദാബിയിൽ ആണ് അവൻ വരാൻ ലേറ്റ് ആകും........
പിന്നെ നിന്റെ ടെൻഷൻ എല്ലാം മാറിയോ......
അതിന്റെ മറുപടി അവൻ ഒരു ചിരിയിൽ ഒതുക്കി........
കുറച്ചു നേരം അവർ സംസാരിച്ചിരുന്നു.......
ഉപ്പ പോകാൻ നേരം അവൻ ചോദിച്ചു ഉപ്പാന്റെ റൂം ഇവിടെ തന്നെ ആണോ........
ആ കുറച്ചു അങ്ങോട്ട് നടക്കാൻ ഉണ്ട്......
ഞങ്ങൾക്ക് ഇനി വേറെ രണ്ട് പേരെ കാണാൻ ഉണ്ട് അല്ലെങ്കിൽ അന്നേ റൂമിലേക്ക് കൊണ്ട് പോകാമായിരുന്നു........
എന്നാ മോൻ പോയിക്കോ ഉപ്പ ഇനി അടുത്ത വെള്ളിയാഴ്ച വരാം അതും പറഞ്ഞു അവർ നടന്നകന്നു........
ഉപ്പാന്റെ മറുപടിയിൽ അവൻ തൃപ്തനായിരുന്നില്ല.എന്തോ മറക്കുന്നത് പോലെ അവനു തോന്നി....
അവൻ കുറച്ചു ഗ്യാപ് വിട്ട് ഉപ്പാനെ പിന്തുടരാൻ തുടങ്ങി.........
റോളമാളിന്റെ ബാക്കിൽ ഒരു ഫ്ലാറ്റിലേക്ക് ആണ് അവർ ചെന്നത്.......
സബീൽ താഴെ നിന്നു......
അത് പൊളിക്കാൻ ഇട്ട ബിൽഡിംഗ് ആയിരുന്നു.ആൾ താമസം ഒന്നും ഉണ്ടായിരുന്നില്ല.......
ഉപ്പ എന്തിനായിരിക്കും ഇവിടെക്ക് വന്നിട്ടുണ്ടാവുക........
പെട്ടന്ന് ആണ് അവന്റെ ഉപ്പയും ജോസഫേട്ടനും പുറത്തേക് ഇറങ്ങി വന്നത്.......
അവർ ഡ്രസ്സ് മാറ്റിയിട്ടുണ്ടായിരുന്നു.....
ഇനി ഇവിടെ ആണോ ഉപ്പാന്റെ റൂം.ഈ ആൾ താമസം ഇല്ലാത്ത ബിൽഡിംങ്ങിൽ എങ്ങനെ താമസിക്കാൻ ആണ്.എന്തായാലും അകത്തു കയറി നോക്കുക തന്നെ.............
അവൻ രണ്ടും കല്പിച്ചു അകത്തേക്ക് കയറി.......
നാത്തൂറിന്റെ റൂമിൽ വെളിച്ചം കാണുന്നുണ്ടായിരുന്നു.......
അവൻ നത്തൂറിന്റെ റൂമിന്റെ വാതിലിൽ മുട്ടി......
കുറച്ചു കഴിഞ്ഞപ്പോഴേക്കും പ്രായംചെന്ന ഒരാൾ വാതിൽ തുറന്നു.......
റൂം വേക്കൻസി ഉണ്ടോ എന്ന് അറിയാൻ വേണ്ടി വന്നതാണ്.......
അന്റെ കണ്ണിനു വല്ല കുഴപ്പം ഉണ്ടോ അയാൾ ചോദിച്ചു.......
ഇല്ല.....
ഈ ബിൽഡിംങ്ങിന്റെ കോലം കണ്ടാൽ അനക്ക് മനസ്സിലാക്കികൂടെ ഇതിൽ ആൾ താമസം ഇല്ല എന്ന്.മോനെ ഇത് ഔക്കാഫിന്റെ ബിൽഡിംഗ് ആണ് അവര് ഇത് പൊളിക്കാൻ ഇട്ടിരിക്കുക ആണ്..........
താഴെ ഉള്ള ഗ്രോസറിയിലെ ഇക്ക പറഞ്ഞു ഇവിടെ വെക്കൻസി ഉണ്ടെന്നു.അവൻ ഒരു കള്ളം പറഞ്ഞു......
അത് ശരി ഇജി ഈ കാര്യം ആദ്യം പറയണ്ടേ വാ അകത്തേക്ക് കയറു......
ഇവിടെ നല്ലം CID ചെക്കിങ് ഉണ്ട് അതാണ് ഞാൻ അങ്ങിനെ പറഞ്ഞത്...........
ഇവിടെ മലയാളി CID കൾ ഉണ്ടോ ഇക്കാ........
ഇവിടെ മലയാളി CID കൾ ഒന്നും ഇല്ല പക്ഷെ അവർക്കു ഇവിടെ ഒരു ചാരൻമാരുണ്ട്......
അവൻ അകത്തേക്ക് കയറി......
ഒരു ചെറിയ റൂം ആയിരുന്നു അത്.ഒരു കട്ടിൽ മാത്രം.താഴെ മൂന്ന് പായ ചുരുട്ടി വെച്ചിട്ടുണ്ടായിരുന്നു.ഒരു ചെറിയ കിച്ചണും അതിനോട് അടുത്ത് തന്നെ ചെറിയ ബാത്റൂമും......
ഒരാൾക്ക് മാത്രം താമസിക്കാൻ ഉള്ള സൗകര്യം മാത്രമേ ആ റൂമിൽ ഉണ്ടയിരുന്നുവൊള്ളൂ.........
ചുമരിൽ ഹാങ്ങറിൽ അവന്റെ ഉപ്പാന്റെ ഡ്രസ്സ് തൂക്കിയിട്ടിട്ടുണ്ടായിരുന്നു...
അത് കണ്ടപ്പോൾ അവനു ഒരു കാര്യം ഉറപ്പായി ഉപ്പ ഇവിടെ ആണ് താമസിക്കുന്നത്.....
ഇതെന്താ ഇക്ക പൊളിക്കാൻ ഇട്ടിരിക്കുന്നത്.....
ഇത് പഴയ ബിൽഡിംഗ് ആണ് മോനെ.......
ഇവിടെ പഴയ ബിൽഡിംങ്ങിൽ ബൽദിയയിൽ നിന്നും ആളു വന്നു ചെക്ക് ചെയ്യും.ബിൽഡിംങ്ങിനു കരുത്തു പോരാ എന്ന് തോന്നിയാൽ അവര് നോട്ടിസ് കൊടുക്കും......
ഇത് ഔക്കാഫിന്റെ ബിൽഡിംഗ് ആണ്.അവര് ഇത് പൊളിക്കാൻ ഇട്ടിരിക്കുക ആണ്......
രാത്രിയിൽ ഇവിടെ ബംഗാളികൾ വന്നു വൃത്തികേടുകൾ ഒപ്പിക്കും
അത് കാരണം എന്നെ ഇവിടെ നിർത്തി.സാലറി ഒന്നും തരില്ല വിസ ഉണ്ട് ഇവിടെ അടുത്തുള്ള രണ്ട് സൂപ്പർ മാർകെറ്റിലെ സ്റ്റാഫിന് മെസ്സ് ഉണ്ടാക്കി കൊടുക്കും പിന്നെ ചെറിയ റെന്റിനു ഈ റൂമും കൊടുക്കും.......
ഇവിടെ ഇപ്പോൾ ഞാൻ അടക്കം മൂന്ന് പേരുണ്ട്.നാലു പേര് ഉണ്ടായിരുന്നു രണ്ട് ദിവസം മുൻപ് ഒരാൾ ഇവിടെ നിന്നും ക്യാൻസൽ ചെയ്തു പോയി..........
ഇവിടെ എത്രയാണ് റെന്റ്......
ഫൂഡ് അടക്കം 400 ദിർഹം.കറന്റ് വെള്ളം എനിക്ക് ഫ്രീ ആണ് അത് കൊണ്ട് അതിനു പൈസ വേണ്ടാ.മൂന്ന് നേരത്തെ ഫുഡിന്റെ പൈസയും പിന്നെ റൂം റെന്റും........
എന്നാൽ ശരി ഇക്ക ഞാൻ നാളെ വിവരം തരാം എന്ന് പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി...........
എന്തിനായിരിക്കും ഉപ്പ ഇത്രയും ചെറിയ റൂമിൽ താമസിക്കുന്നത്.ഉപ്പാക്ക് ഇനി സാലറി കുറവാണോ.ഇത്രയും കഷ്ട്ടപെട്ടിട്ടാണോ ഉപ്പ ഞങ്ങളെ വളർത്തിയത്.ഇതൊന്നും അറിയാതെ ആണല്ലോ പടച്ചോനെ ഞാൻ ഇത്രയും നാൾ നാട്ടിൽ നിന്നിരുന്നത്.......
മനസ്സിൽ ചില തീരുമാങ്ങൾ എടുത്തു കൊണ്ട് സബീൽ റൂം ലക്ഷ്യമാക്കി നടന്നു........
**************************************
ചേട്ടായിയുടെ കാറിൽ തൃശൂരിലേക്ക് പോവുക ആയിരുന്നു അവർ മൂന്ന് പേരും.......
ഷിഹാബിനു ആന്ധ്രയിൽ ജോലി ശരി ആയി........
തൃശൂരിൽ നിന്നും ആണ് ട്രെയിൻ.....
ചേട്ടായി സമയം മൂന്നു മണി ആയി.മൂന്നേ ഇരുപതിന് ട്രെയൻ എത്തും..........
നീ പേടിക്കണ്ട 10 മിനിറ്റ് കൊണ്ട് നമ്മൾ സ്റ്റേഷനിൽ എത്തും......
10മിനിറ്റ് കൊണ്ട് അവർ സ്റ്റേഷനിൽ എത്തി.......
കുറച്ചു കഴിഞ്ഞപ്പോഴേക്കും ട്രെയിൻ വന്നു......
അവിടെ എത്തിയാൽ വിളിക്കാൻ മറക്കരുത്......
ചേട്ടായി അത് പ്രത്യേകം പറയണോ..........
പിന്നെ അവിടെ വിളിക്കാൻ ആളു വരും ആളുടെ നമ്പർ നിന്റെ കയ്യിൽ ഇല്ലേ.......
അതൊക്കെ ഞാൻ എടുത്തിട്ടുണ്ട്........
അവൻ അവരോടു യാത്ര പറഞ്ഞു ട്രെയിനിൽ കയറി.........
ട്രെയിൻ കണ്ണിൽ നിന്നും മറയുന്നതു വരെ അവർ അവിടെ നിന്നു......
ചേട്ടായി അങ്ങിനെ അവനും പോയി അല്ലെ.......
മ്മ്മ്മ് ചേട്ടായി ഒന്ന് മൂളുക മാത്രം ചെയ്തു........
അവർ സ്റ്റേഷനിൽനിന്നും പുറത്തേക്കു ഇറങ്ങി.....
സ്റ്റേഷന്റെ പുറത്ത് കുറച്ചു ഭിക്ഷക്കാർ ഇരിക്കുന്നുണ്ടായിരുന്നു.അവർക്കിടയിൽ ഇരിക്കുന്ന ആളെ കണ്ടതും ചേട്ടായി ഞെട്ടിതരിച്ചു നിന്നു............
ഹംസക്ക.........!
ചേട്ടായി നേരെ അയാളുടെ അടുത്തേക്ക് ഒടി.........
ചേട്ടായിയെ കണ്ടതും അയാൾ ശരീരം പുതച്ചിരുന്നു പുതപ്പ് കൊണ്ട് തന്റെ മുഖം മറച്ചു........
ചേട്ടായി അയാളുടെ അടുത്ത് ചെന്ന് പുതപ്പ് മാറ്റി...........
ഹംസക്ക....... ചേട്ടായി അയാളെ വിളിച്ചു.......
പെട്ടന്ന് അയാൾ ചേട്ടായിയെ കെട്ടിപിടിച്ചു പിടിച്ചു കരയാൻ തുടങ്ങി........
ഹംസക്ക എന്താ ഇത് എന്താ പറ്റിയത്.ഇങ്ങനെ ഒരു സാഹചര്യത്തിൽ.......
വാ എഴുന്നേൽക്കു നമുക്ക് പോകാം.........
പെട്ടന്ന് അയാൾ തന്റെ ശരീരത്തിൽനിന്നും പുതപ്പ് മാറ്റി..........
ആ കാഴ്ച കണ്ടതും ചേട്ടായി തരിച്ചു നിന്നു പോയി..............
അയാൾക്ക് കാല് രണ്ടും ഉണ്ടായിരുന്നില്ല......
ഹംസക്ക എന്താ ഇത്........
ഇനിയുള്ള കാലം എന്തായാലും ഇങ്ങനെ ഭിക്ഷ എടുത്തു ജീവിക്കണ്ട അതിനു ഞാൻ സമ്മതിക്കില്ല.........
ചേട്ടായി അയാളെ രണ്ട് കൈകളിലും എടുത്തു കാറിൽ കൊണ്ട് ഇരുത്തി.......
ചേട്ടായി ഫോൺ എടുത്തു ആരെയോ വിളിച്ചു കുറച്ചപുറത്തേക്ക് മാറി നിന്നു..........
ഒന്നും മനസ്സിൽ ആവാതെ ആരിഫ് ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നു.......
ഫോൺ വിളി കഴിഞ്ഞു ചേട്ടായി നേരെ കാറിനു അടുത്തേക്ക് ചെന്നു.....
ചേട്ടായി ആരാ ഇയാൾ എന്താ സംഭവം എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല........
അതൊക്കെയുണ്ട് നീ ആദ്യം വണ്ടിയിൽ കയറു......
ദേവ എന്റെ മോള് ഇവിടെ ഉണ്ട്........
നെസ്റിയോ..........
മ്മ് അയാൾ ഒന്ന് മൂളി.......
ഒരു ചെറിയ ഓല വീടിന്റെ മുന്നിൽ വണ്ടി വന്നു നിന്നു.......
ചേട്ടായി ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി......
വണ്ടിയുടെ ശബ്ദം കേട്ടതും അകത്തു നിന്നും ഒരു പെൺകുട്ടി പുറത്തേക്കു വന്നു......
ദേവേട്ടൻ...........!!!!
പുറത്ത് നിന്ന ചേട്ടായിയെ കണ്ടതും അവൾ അറിയാതെ വിളിച്ചു പോയി........
എന്നെ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ.ഉപ്പ വണ്ടിയിൽ ഉണ്ട്.....
ഉപ്പാക്ക് എന്താ സംഭവിച്ചത്.........
ദേവേട്ട അത്......അത് ഒരു ആക്‌സിഡന്റ് ആയിരുന്നു......
ആരിഫ് കാറിൽ നിന്നും ഇറങ്ങി ചേട്ടായിയുടെ അടുത്തേക്ക് വന്നു........
ചേട്ടായി മൂപ്പര് വിളിക്കുന്നുണ്ട്............
ആരിഫ് പറഞ്ഞത് കേട്ടതും ചേട്ടായി കാറിനു അടുത്തേക്ക് ചെന്ന് ഹംസക്കാനെ എടുത്തു കൊണ്ട് വന്നു........
അത് കണ്ടതും നെസ്‌രി അകത്തേക്ക് ചെന്നു വീൽ ചെയർ എടുത്തുകൊണ്ട് വന്നു..................
ചേട്ടായി ഹംസാക്കാനെ വീൽ ചെയറിൽ ഇരുത്തി.......
ഹംസക്ക പറയിൻ എന്താ സംഭവിച്ചത് എന്താ ഉണ്ടായതു...........
ദേവാ അത്......അത് ഒരു ആക്‌സിഡന്റ് ആയിരുന്നു.......
എങ്ങനെ......?
വണ്ടി ഇടിച്ചത.ഇടിച്ച വണ്ടി നിർത്താതെ പോയി......
മ്മ്മ്..........
നെസ്‌രി എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോ ഇനി ഇവിടെ നിൽക്കണ്ട.......
അത് വേണ്ട ദേവ നിങ്ങൾ പോയിക്കോ ഞങ്ങൾ ഇവിടെ നിന്നും എങ്ങോട്ട് വരുന്നില്ല.........
അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ നീ സാധങ്ങൾ എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോ ഇല്ലെങ്കിൽ വണ്ടിയിൽ കയറു നെസ്‌രി
ദേവ നീ പോയിക്കോ ഞങ്ങൾ വരില്ല ഞങ്ങൾക്ക് വരാൻ കഴിയില്ല.........
അതെന്താ ഹംസക്ക ഞാൻ അല്ലെ വിളിക്കുന്നത് നിങ്ങൾ വരിൻ........
നി എന്നെ സഹായിക്കല്ലേ ദേവ നിന്റെ സഹായം സ്വീകരിക്കാൻ ഉള്ള യോഗ്യത എനിക്കില്ല അതും പറഞ്ഞു ഹംസക്ക പൊട്ടി കരയാൻ തുടങ്ങി........
ഒന്നും മനസിലാവാതെ ചേട്ടായിയും ആരിഫും അയാളെ നോക്കിനിന്നു......
ഹംസക്ക ഇങ്ങള് എന്തൊക്കയാ പറയുന്നത്........
ദേവാ എന്നോട് പൊറുക്കട നിന്നോട് ഞാൻ ഒരു വലിയ തെറ്റ് ചെയ്തു അതിന് എനിക്ക് ദൈവം തന്ന ശിക്ഷയാടാ ഇത്.......
തെറ്റോ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല........
പറയാം ഞാൻ എല്ലാം പറയാം.......
അന്ന് ഞാൻ അത്തർ കച്ചവടവുമായി പോയത് കോഴിക്കോട് ബീച്ചിലേക്ക് ആയിരുന്നു.അവിടെ വെച്ചാണ് ഞാൻ അവനെ പരിജയപെട്ടത്........
പ്രസാദ് അതായിരുന്നു അവന്റെ പേര്.സംസാര പ്രിയനായ ചെറുപ്പക്കാരൻ ആരെയും ആകർഷിക്കുന്ന സ്വഭാവം.ദുബായിൽ അവനു ബിസിനസ് ആണ് എന്നാണ് പറഞ്ഞത്.......
ആ പരിജയപ്പെടൽ ഒരു തുടക്കം ആയിരുന്നു.....
ഒരിക്കൽ നമ്മുടെ അവിടെക്ക് ഒരാവശ്യത്തിന് വന്നപ്പോൾ എന്നെ അവൻ വിളിച്ചിരുന്നു........
പിന്നെ പല ആവശ്യങ്ങൾക്കും അവൻ ഇവിടേക്ക് വരാൻ തുടങ്ങി.പക്ഷെ വരുന്നതിനു ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുവൊള്ളൂ അത് അപർണ ആയിരുന്നു........
ഒരിക്കൽ അവൻ എന്നോട് ആ കാര്യം പറയുകയും ചെയ്തു അവന് അവളെ ഇഷ്ട്ടമാണ് എന്ന്. ഈ വിവാഹം നടത്തികൊടുത്തിയാൽ എനിക്ക് 5 ലക്ഷം രൂപ താരമെന്നു പറഞ്ഞു.......
അങ്ങിനെ ഞാൻ വഴിയാണ് അവൻ അപർണയേ വിവാഹം കഴിച്ചത്............
പക്ഷെ അവന്റെ പേര് പ്രസാദ് അല്ല എന്നും അവൻ റോക്കിയാണ് എന്ന് ഞാൻ അറിഞ്ഞത് കല്യാണത്തിന്റെ അന്ന് വൈകീട്ട് ആയിരുന്നു.......
ഒരുപാട് ഉത്സവപറമ്പിൽ കച്ചവടം നടത്തിയിട്ടുള്ളവനാണ് ഞാൻ അന്ന് എനിക്കു അവൻ അച്ഛൻ ആണ് എന്ന് പറഞ്ഞു പരിജയപെടുത്തി തന്നത് ഒരു നാടക നടനെ ആയിരുന്നു........
പിന്നെ അന്ന് നീ ഹോസ്പിറ്റലിൽ ഇട്ട് തല്ലിയില്ലേ ഒരു ഡോക്ടറേ അയാൾ അന്ന് അവിടെ വന്നിരുന്നു അവര് തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.............
ദേവ സത്യമായിട്ടും അപ്പോൾ ആണ് നീയും അവളും ഇഷ്ട്ടത്തിൽ ആണ് എന്ന് ഞാൻ അറിഞ്ഞത്........
ഞാൻ മറഞ്ഞു നിന്ന് കേൾക്കുന്നത് ആ ഡോക്ടർ കണ്ടിരുന്നു.......
എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് അവിടേക്കു പോലീസ് വന്നതും അവനെ അറസ്റ്റു ചെയ്തതും............
അന്ന് ഞാൻ ആണ് പോലീസിനെ വിളിച്ചു വരുത്തിയത് എന്ന് പറഞ്ഞ് ആ ഡോക്ടർ തന്ന സമ്മാനം ആണിത്.എന്റെ രണ്ട് കാലുകളും അവൻ വെട്ടിയെടുത്തു..........
റോക്കിയേ പോലീസ് അറെസ്റ്റ് ചെയ്തതും അവളുടെ അമ്മ കുഴഞ്ഞു വീണു.അന്ന് എല്ലാം നഷ്ടപെട്ടു അവിടെ നിന്ന അപർണയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്...........
ഞാൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നുവല്ലോ എന്നുള്ള കുറ്റബോധം എന്നെ ആ നാട്ടിൽനിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചു.പക്ഷെ അധിക ദൂരം പോകാൻ എനിക്ക് കഴിഞ്ഞില്ല അപ്പോഴേക്കും ആ ഡോക്ടർ എന്നെ കണ്ടെത്തിയിരുന്നു........
ഞാൻ ആ നാട്ടിൽ നിന്നും പോരുന്നതിനു മുന്നേ നിന്നോട് എല്ലാം പറയണം എന്നുണ്ടായിരുന്നു പക്ഷെ എനിക്ക് അതിനു സാധിച്ചില്ല............
ഇനി പറ ദേവ ഞാൻ എന്താ ചെയ്യേണ്ടത്.......
ഹംസക്ക പറഞ്ഞത് കേട്ടതും ചേട്ടായി ആകെ തരിച്ചു നിന്നു.........
തെറ്റ് എന്റെ ഭാഗത്തും ഉണ്ട് ഹംസക്ക അന്ന് അവളുടെ അമ്മ വന്നു പറഞ്ഞപ്പോൾ ഒന്നും അന്യോഷിക്കാതെ ഞാൻ മാറിനിന്നു കൊടുത്തു.......
അതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.ആ തെറ്റ് എനിക്ക് തിരുത്തണം ഹംസക്ക എന്നും പറഞ്ഞു ചേട്ടായ അയാളെ വാരിയെടുത്തു കാറിൽ കൊണ്ടുപോയി ഇരുത്തി............
നെസ്‌രി നിനക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ വണ്ടിയിൽ കയറു.ഇനി നിങ്ങൾ ഇവിടെ നിൽക്കണ്ട.........
അവൾ അകത്തേക്ക് ചെന്ന് അത്യാവശ്യം വേണ്ട സാധങ്ങൾ എടുത്തു പുറത്തേക്കു ഇറങ്ങി........
അവരെയും കൊണ്ട് അവർ അവിടെ നിന്നും പുറപ്പെട്ടു..........
*************************************
പുറത്ത് ഒരു അടി കിട്ടിയപ്പോൾ ആണ് ശിഹാബ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്......
കണ്ണു തുറന്നു നോക്കിയപ്പോൾ മുന്നിൽ പ്രായം ചെന്ന ഒരാൾ നിൽക്കുന്നു........
മോനെ കടപ്പ എത്താനായി.അടുത്ത സ്റ്റേഷൻ ആണ് നിനക്കു ഇറങ്ങേണ്ട സ്റ്റേഷൻ അതും പറഞ്ഞു അയാൾ സീറ്റിൽ ഇരുന്ന ബാഗും എടുത്തു ഡോറിന്റെ അവിടെക്ക് പോയി.........
അവൻ മൊബൈൽ എടുത്തു സമയം നോക്കി 6മണി കഴിഞ്ഞിരിക്കുന്നു......
അവൻ നേരെ ബാത്‌റൂമിലേക്കു ചെന്നു.......
10മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ട്രെയിൻ കടപ്പ സ്റ്റേഷനിൽ എത്തി.....
സ്റ്റേഷനിൽ നിന്നും ഒരു ചായയും വാങ്ങി പുറത്തേ കാഴ്ചകൾ കണ്ടിരുന്നു അവൻ.........
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തി.അവൻ ബാഗും എടുത്തു ഇറങ്ങി.....
യെറഗുണ്ടല......
ചുമരിന്റെ മുകളിൽ എഴുതിയ സ്റ്റേഷന്റെ പേര് അവൻ വായിച്ചു.......
അവൻ ഫോൺ എടുത്തു ഓഫീസിൽ നിന്നും തന്ന നമ്പറിൽ വിളിച്ചു.......
രണ്ട് വട്ടം വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.മൂന്നാമത്തെ വട്ടം ആണ് ഫോൺ എടുത്തത്........
ഗുഡ് മോർണിംഗ് മുരളി സർ അല്ലെ ഞാൻ ശിഹാബ്........
ഗുഡ് മോർണിംഗ് നിങ്ങൾ എത്തിയോ.....
ഞാൻ എത്തി സർ........
അവിടെ നിന്നോളൂ 10 മിനിറ്റുനുള്ളിൽ വിളിക്കാൻ ആൾ വരും എന്ന് പറഞ്ഞു ഫോൺ വെച്ചു..........
അവൻ അടുത് കണ്ട ബെഞ്ചിൽ പോയി ഇരുന്നു........
വീട്ടിലേക്കും ചേട്ടായിക്കും ആരിഫിനും എത്തിയ വിവരം വിളിച്ചു പറഞ്ഞു.......
ശിഹാബ് അല്ലെ പെട്ടന്നുള്ള ചോദ്യം കേട്ടിട്ട് ആണ് ശിഹാബ് തല ഉയർത്തിനോക്കിയത്......
ഞാൻ മുരളിയേട്ടൻ പറഞ്ഞിട്ട് വന്നതാണ്.പോവല്ലേ......
അതും പറഞ്ഞു അയാൾ നടന്നു........
ശിഹാബ് അയാളെ പിന്നാലെ നടന്നു......
ഇങ്ങള് മലയാളി ആണല്ലേ.....
ഞാൻ തന്നോട് സംസാരിച്ചത് മലയാളത്തിൽ അല്ലെ അല്ലാതെ ചൈനീസീൽ അല്ലല്ലോ.........
അതല്ല ഞാൻ വിചാരിച്ചു ഇനി വല്ല തെലുങ്കന്മാരും ആവും വിളിക്കാൻ വരിക എന്ന്............
ഇങ്ങളെ പേരെന്താ.......
അലി........
അവർ സ്‌റ്റേഷന്റ പുറത്ത് കടന്നു.പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ അയാൾ കയറി.ശിഹാബ് അയാൾക്ക് പുറകിലും കയറി.......
ഇവിടെ അടുത്ത് തന്നെ ആണോ റൂം........
ആ....ഒരു പത്തു മിനിറ്റ്
ഒരു ഗേറ്റിന്റെ മുന്നിൽ ബൈക്ക് കൊണ്ട് വന്നു നിർത്തി......
ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു തൊട്ടടുത്തുള്ള സെക്യൂരിറ്റി ഓഫീസിലേക്ക് ചെന്നു.......
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്കു വന്നു........
ഓപ്പോസിറ്റ് സൈഡ് വലിയൊരു ഗേറ്റ് ആയിരുന്നു.അത് കാണിച്ചു കൊണ്ട് അവൻ ചോദിച്ചു അവിടെ എന്താ.....
അതാണ് ICL പ്ലാന്റ്.ശങ്കർ സിമെന്റ് എന്ന് കേട്ടിട്ടില്ലേ അതിന്റെ പ്ലാന്റ് ആണ് അത്.ഇത് അവരുടെ സ്റ്റാഫ് ക്വാർട്ടെഴ്സും......
ഇവിടെ ആണോ റൂം
അതേ നമ്മുടെ വർക്ക് ഈ പ്ലാന്റിൽ ആണ്..........
നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടോ.....
ഉണ്ട്.......വേണോ.......
ഇപ്പോൾ വേണ്ട ആവശ്യം വരും.......
അവർ നേരെ ചെന്നത് റൂമിലേക്ക് ആയിരുന്നു.
അതേ റൂമിൽ നീ മാത്രമേ ഉള്ളു.റൂമിൽ ഉണ്ടായിരുന്ന രണ്ട് പേര് നാട്ടിൽ ആണ്.ഒറ്റക്കു താമസിക്കുന്നത്തിന് പേടിയുണ്ടോ......
ഹേയ് നമുക്ക് എന്ത് പേടി.......
അവൻ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കടന്നു......
അതേ മുരളിയേട്ടൻ ഇവിടെ ഇല്ല വിജയവാഡയിൽ പോയിരിക്കുക ആണ്.അത് കൊണ്ട് ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റില്ല.പ്ലാന്റിന് അകത്തു കയറണം എങ്കിൽ മുരളിയേട്ടൻ വേണം നീ പുതിയ ആളല്ലേ.......
ഇതിന്റെ ബാക്കിൽ ഒരു ഗ്രൗണ്ട് ഉണ്ട് അവിടെ ആണ് മ്മളെ കമ്പനി മെസ്സ്.കൂടെ വാ ഞാൻ മെസ്സ് കാണിച്ചു തരാം......
മെസ്സിന്റെ അവിടെ ഇറക്കി വിട്ട് അയാൾ പോയി.......
കാലത്തെ ഫൂഡ് കവറിൽ എടുത്തു അവൻ റൂമിലേക്ക് നടന്നു.......
അപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്......
ഫോൺ എടുത്തു നോക്കി പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.......
അവൻ ഫോൺ എടുത്തു.....
ഞാൻ ഷഹന ആണ് തിരിച്ചു വിളിക്ക് എന്ന് പറഞ്ഞു അവൾ ഫോൺ കട്ടാക്കി..............
അവൻ പെട്ടന്ന് തന്നെ ആ നമ്പറിലേക്കു തിരിച്ചു വിളിച്ചു.......
അവളുമായി ഫോണിൽ സംസാരിച്ചു കൊണ്ട് റൂം ലക്ഷ്യമാക്കി അവൻ നടന്നു........
**************************************
KKM ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ ബൈക്ക് പാർക്ക് ചെയ്ത് ചേട്ടായിയും ആരിഫും ഹോസ്പിറ്റലിന് അകത്തേക്ക് കടന്നു.......
അപ്പോൾ ആണ് അപർണയുടെ അനിയത്തി അമ്മയെ വീൽ ചെയറിൽ ഇരുത്തി കൊണ്ട് വരുന്നത് കണ്ടത്........
അവരെ കണ്ടതും ചേട്ടായി അവരുടെ അടുത്തേ ക്ക് ചെന്നു.............
ചേട്ടായിയേ കണ്ടതും അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.......
അവരുടെ മുന്നിൽ ചേട്ടായി മുട്ട്കുത്തിയിരുന്നു........
അവരുടെ കയ്യിൽ പിടിക്കാൻ ഒരുങ്ങിയതും..........
തൊട്ട് പോകരുത് എന്റെ അമ്മയെ പിന്നിൽ നിന്നും ഒരലർച്ച ആയിരുന്നു........
ശബ്ദം കേട്ടതും ചേട്ടായി തിരിഞ്ഞു നോക്കി അത് അവൾ ആയിരുന്നു അപർണ.......
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.....
കണ്ണുകളിൽ ചേട്ടായിയോടുള്ള ദേഷ്യവും പകയും ജ്വലിക്കുന്നുണ്ടായിരുന്നു....
എന്റെ അമ്മയെ തൊടരുത് അതിനുള്ള അർഹത നിങ്ങൾക്കില്ല......
എന്തിനാ വന്നത് ചത്തോ എന്നറിയാൻ വന്നതാണോ....
അപ്പു............... ചേട്ടായി അവളെ വിളിച്ചു......
വിളിക്കരുത് എന്നെ അങ്ങനെ.ആ വിളി കേൾക്കാൻ കൊതിച്ച ഒരു കാലം ഉണ്ടായിരുന്നു.നിങ്ങൾ തന്നെയല്ലേ അതെല്ലാം തല്ലി തകർത്തത്.എന്നിട്ട് ഇപ്പോൾ വന്നിരിക്കുന്നു......
ദയവു ചെയ്തു നിങ്ങൾ ഇവിടെ നിന്നും പോകണം എനിക്കു നിങ്ങളെ കാണുന്നത് പോലും വെറുപ്പാണ് അറുപ്പാണ്......
എന്താണ് സംഭവം എന്നറിയാതേ ഹോസ്പിറ്റലിൽ ഉള്ളവർ അവരെ നോക്കിനിൽക്കുന്നുണ്ടായിരുന്നു........
നിങ്ങൾ ജീവിതത്തിൽ ഒരിക്കലും നന്നാവില്ല നിങ്ങൾ നശിക്കും നിങ്ങളുടെ നാശം അത് എനിക്ക് കാണണം.......
പെട്ടന്ന് പുറകിൽ നിന്നും ഒരു കൈ വന്നു അവളുടെ കയ്യിൽ പിടിച്ചു.......
പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി........
കയ്യിൽ പിടിച്ച ആളെ കണ്ടതും അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
തന്റെ കയ്യിൽ പിടിച്ച ആളെ കണ്ടതും അപർണക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.........
അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.............
അമ്മ..............!
അവൾ പതിയെ പറഞ്ഞു........
അവളുടെ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.....
തളർന്നുവീണ കൈകൾ ഇനി ഒരിക്കൽ പോലും ഒന്ന് ചലിപ്പിക്കാൻ കഴിയും എന്ന് അവൾ വിചാരിച്ചിരുന്നില്ല...........
അവളുടെ അമ്മക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു പക്ഷെ അവർക്കു പറയാൻ സാധിക്കുന്നില്ലായിരുന്നു....
അമ്മ ചേട്ടായിയേ അടുത്തേക്ക് വിളിച്ചു........
ചേട്ടായി അമ്മയുടെ അടുത്തേക്ക് ചെന്ന് മുട്ട്കുത്തി ഇരുന്നു.....
അവളുടെ കൈ എടുത്തു ചേട്ടായിയുടെ കയ്യിൽ വെച്ചു കൊടുത്തു.......
അപർണക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല.......
താൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്നു ആളുടെ കയ്യിലേക്ക് ആണ് അമ്മ തന്നെ ഏൽപ്പിച്ചിരിക്കുന്നത്........
ഒന്നും മനസ്സിലാവാതേ അവൾ ചേട്ടായിയുടെ മുഖത്തെക്ക് നോക്കി.........
ആ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു........
അപ്പു........ ആരിഫ് അവളെ വിളിച്ചു.......
തനിക്കു എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലയില്ല...........
താൻ ചേട്ടായിയേ ശപിക്കുന്നതു അമ്മക്ക് ഇഷ്ട്ടം അല്ല........
താൻ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് തന്നോട് പറയണം എന്നുണ്ട് പക്ഷെ അമ്മക്ക് അത് സാധിക്കുന്നില്ല.അത് തന്നോട് പറയാൻ വേണ്ടി ശ്രമിച്ചതാണ് ഇപ്പോൾ ആ കൈ ഒരിക്കൽ പോലും ചലിപ്പിക്കാൻ കഴിയും എന്ന് താൻ പോലും വിചാരിച്ചില്ലല്ലൊ........
തന്റെ ശാപവാക്കുകൾ വന്നു പതിക്കുന്നത് ചേട്ടായിയിൽ അല്ല തന്റെ അമ്മയിൽ ആണ്.........
സംഭവിച്ച എല്ലാ കാര്യങ്ങളും ആരിഫ് അവൾക്കു പറഞ്ഞ് കൊടുത്തു........
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്ത് പറയണം എന്നറിയാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി........
ചേട്ടായി അവളുടെ ഷോൾഡറിൽ കൈ വെച്ചു........
പെട്ടന്ന് ഇത് ഹോസ്പിറ്റൽ ആണ് എന്ന് പോലും നോക്കാതെ അവൾ ചേട്ടായിയുടെ മാറിലേക്ക് വീണു കരയാൻ തുടങ്ങി.....
ചേട്ടായി അവളെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു.....
ഹോസ്പിറ്റലിൽ ഇതെല്ലാം കണ്ടും കെട്ടും അവനും ഉണ്ടായിരുന്നു മുനവ്വർ....
അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു മുനാഫിന്റെ നമ്പർ ഡയൽ ചെയ്ത്കൊണ്ട് പുറത്തേക്കു ഇറങ്ങി........
**************************************
ഡോർ തുറന്ന് അകത്തേക്ക് വന്ന സബീലിനെ കണ്ടതും അക്കു ചോദിച്ചു എന്താ മോനെ ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ.........
ഇന്ന് ജീവിതത്തിൽ ഏറ്റവും സന്തോഷം തന്ന ദിവസം ആണ്.ഞങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംഭവം നടന്ന ദിവസം.........
അന്ന് സംഭവിചതെല്ലാം തിരിച്ചറിഞ്ഞു അപ്പു ചേട്ടായിയുടെ ജീവിതത്തിലേക്ക് വന്ന ദിവസം ആണ്.ഈ ദിവസം നാട്ടിൽ ഉണ്ടാകണം ആയിരുന്നു........
അവരെ കല്യാണം കഴിഞ്ഞോ........
ഇല്ല കല്യാണം പെട്ടന്ന് തന്നെ ഉണ്ടാകും.......
നാളെ നാഷണൽ ഡേ അവധി അല്ലെ എന്താ പരിപാടി.......
ഉപ്പാന്റെ അടുത്ത് പോകണം.....
അപ്പോൾ ആണ് സബീലിന്റെ ഫോൺ റിങ് ചെയ്തത്.അവൻ ഫോൺ കട്ടാക്കി......
ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു ബാൽക്കണിയിലേക്ക് നടന്നു........
പിറ്റേ ദിവസം ഉച്ചക്ക് സബീൽ ഉപ്പാന്റെ റൂമിലേക്ക് ചെന്നു.......
ബെൽ അടിച്ചു പുറത്ത് സബീൽ കാത്തിരുന്നു....
അലിക്ക ആയിരുന്നു വാതിൽ തുറന്നത്.......
സബീലിനെ കണ്ടതും അലിക്ക ചോദിച്ചു നീ ആയിരുന്നോ......
റൂമിൽ വേറെ ആളു വന്നു നീ ഒന്നും പറയാത്തത് കൊണ്ട് വേറെ ആളു വന്നപ്പോൾ ഞാൻ അവനെ കയറ്റി........
ഞാൻ അകത്തോട്ടു വന്നോട്ടെ അവൻ ചോദിച്ചു......
അതിനെന്താ നീ വായോ എന്ന് പറഞ്ഞു സബീലിനെ അകത്തേക്ക് വിളിച്ചു.......
ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി ബാത്‌റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങുംപോൾ ആണ് ഉപ്പ സബീലിനെ കണ്ടതു......
അപ്രതീക്ഷിതമായി സബീലിനെ കണ്ടതും അവന്റെ ഉപ്പ ഒന്ന് ഞെട്ടി.....
എന്ത് പറയണം എന്നറിയാതെ നിന്ന് പരുങ്ങി........
ഇത് ഉപ്പാന്റെ കൂട്ട് കാരൻ.......
പറയാൻ തുടങ്ങുമ്പോഴേക്കും സബീൽ ഇടയിൽ കയറി പറഞ്ഞു ഉപ്പ കള്ളം പറഞ്ഞു ബുദ്ധിമുട്ടേണ്ട എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്........
അപ്പോൾ ആണ് പുറത്ത് നിന്നും ജോസഫേട്ടൻ വന്നത്.....
അപ്രതീക്ഷിതമായി സബീലിനെ കണ്ടതും അയാൾ നിന്നു പരുങ്ങാൻ തുടങ്ങി........
ഇതെല്ലാം കണ്ടു നിന്ന അലിക്ക ചോദിച്ചു അന്റെ മോൻ ആണോ ഇത്.....
അതേ അലി എന്റെ മോൻ ആണ്........
ഉപ്പാന്റെ ജോലി ശമ്പളം ഒന്നും ഉപ്പ ഞങ്ങളെ അറിയിച്ചിട്ടില്ല ഞാൻ അത് ചോദിച്ചിട്ടും ഇല്ല. ഇനി ഞാൻ അത് അറിയാൻ ആഗ്രഹിക്കുന്നും ഇല്ല........
പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ഇനി ഇങ്ങള് UAE യിൽ വേണ്ട.അവിടെ ഉമ്മയും ശബ്നയും ഒറ്റക്ക് അല്ലെ ഇങ്ങള് നാട്ടിൽ പോയിക്കോളിന്..........
ഇന്ന് തന്നെ കമ്പനിയിൽ ക്യാൻസൽ ലെറ്റർ കൊടുക്കണം എന്നിട്ട് എത്രയും പെട്ടന്ന് നാട്ടിലേക്കു പോകാൻ നോക്കി........
നീ എന്താ പറയുന്നത് നിന്റെ താഴെ ഒരനിയതി ഇല്ലേ ഓളെ കെട്ടിച്ചു വിടണ്ടേ.നിന്നകൊണ്ട് കൂട്ടിയാൽ കൂടുമോ........
എന്നെ കൊണ്ട് കൂട്ടിയാൽ കൂടും ഇന്ന് എനിക്ക് കുഴപ്പമില്ലാത്ത സാലറി ഉണ്ട് അത് മതി നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ...........
കൊല്ലം കുറെ ആയില്ലേ ഈ മണ്ണിൽ ഇങ്ങള് കഷ്ട്ടപെടുന്നത് മതി ഇങ്ങള് കഷ്ട്ടപെട്ടത് മതി.ഇനിയുള്ള കാലം നാട്ടിൽ റസ്റ്റ് എടുക്കിൻ.......
ഇത് ഞാൻ വളരെ ആലോചിച്ചു എടുത്ത തീരുമാനം ആണ്.ഞാൻ ഉമ്മാക്ക് വിളിച്ചു പറഞ്ഞു ഇങ്ങള് ക്യാൻസൽ ചെയ്യാൻ പോവാണ് എന്ന്.........
ജോസഫേട്ടാ ഇങ്ങള് ഉപ്പാനെ കൊണ്ട് സമ്മതിപ്പിക്കണം.......
അതും പറഞ്ഞു സബീൽ അവിടെ നിന്നും ഇറങ്ങി.....
എന്ത് ചെയ്യണം എന്നറിയാതേ സബീലിന്റെ ഉപ്പ നിന്നു........
സബീല് പറയുന്നതിലും കാര്യം ഉണ്ട് നിർത്തി പോകാൻ നോക്ക് കുറെ ആയില്ലേ ഇവിടെ കിടന്നു കഷ്ട്ടപെടുന്നത്..........
ഒന്ന് ഓർത്താൽ നീ ഭാഗ്യവാൻ ആണ് അവനെ പോലെ ഒരു മോനെ കിട്ടിയില്ലേ എനിക്ക് കിട്ടാഞ്ഞതും അങ്ങിനെ ഒരു മോനെ ആണ്.
പക്ഷെ ജോസഫേ അവര് എന്റെ മോനെ എന്തെങ്കിലും ചെയ്യുമോ......
പേടിക്കാതിരിക്കു.നിന്റെ മോനെ ആരും ഒന്നും ചെയ്യില്ല അവരുടെ ആവശ്യം അവനെ നാട്ടിൽ നിന്നും മാറ്റുക എന്നാണ് അതിൽ അവർ ജയിക്കുകയും ചെയ്തു........
പിന്നെ ഇത് UAE അല്ലെ ഇവിടെ വന്ന് ആര് എന്താക്കാൻ ആണ്.നീ ധൈര്യമായി ക്യാൻസൽ ലെറ്റർ കൊടുത്തേക്കു......
************************************
ഫോൺ ബെൽ അടിക്കുന്നത് കേട്ടിട്ട് ആണ് ശിഹാബ് ഉറക്കത്തിൽനിന്നും എഴുനേറ്റത്........
ഷഹന ആയിരുന്നു വിളിക്കുന്നത്........
ഫോൺ കട്ടാക്കി ശിഹാബ് ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.......
എന്തായി ഞാൻ പറഞ്ഞ കാര്യം ഫോൺ എടുത്ത പാടെ അവളുടെ ചോദ്യം അതായിരുന്നു.......
എന്ത് കാര്യം........
ഓനോട് ചോദിക്കുന്ന കാര്യം......
ആരോട് എന്ത് കാര്യം........
ഇത്രയേ ഉള്ളൂ ഇങ്ങള്ക്ക് എന്നോടുള്ള സ്നേഹം......
ഞാൻ ലീവ് ചോദിച്ചിട്ടുണ്ട്.കിട്ടിയിട്ടില്ല കിട്ടിയാൽ ഉടനെ ഞാൻ എത്തും ആദ്യം തന്നെ അവനെ പോയി കാണും......
അപ്പോ ഇന്നേ കാണാനല്ലേ ആദ്യം വര......
അന്നേ കണ്ടിട്ട് ഓനെ കാണാൻ പോകും......
പോയിട്ട് രണ്ട് മാസം ആയില്ലേ ഇങ്ങള് പെട്ടന്ന് വരിൻ എനിക്ക് കാണാൻ കൊതിയാകുന്നുണ്ട്.........
ലീവ് കിട്ടാൻ നീ ദുഹ ചെയ്യ്......
ആരോ വരുന്നുണ്ട് എന്ന് പറഞ്ഞു അവൾ ഫോൺ കട്ടാക്കി........
ഫോൺ സൈലന്റ് ആക്കി തലയിലൂടെ പുതപ്പ് മൂടി അവൻ കിടന്നു.......
ചായയും കുടിച്ചു സ്റ്റോർ കീപ്പർ കുട്ടിക്കയുമായി കത്തി അടിച്ചു ഇരിക്കുമ്പോൾ ആണ് മുരളിയേട്ടന്റെ ഫോൺ വന്നത്........
ശിഹാബ് നേരെ ഓഫീസിലേക്ക് വിട്ടു.........
നിനക്ക് നാട്ടിലേക്കു പോണം എന്ന് നിർബന്ധം ആണോ.......
ആ മുരളിയേട്ട അത്യാവശ്യം ആണ് പോയെ പറ്റു.........
4 ദിവസതേ ലീവ് ആണ് നിനക്കുള്ളതു.നീട്ടാൻ നിൽക്കണ്ടാ പെട്ടന്ന് പോയിട്ട് പോരെ.ഇന്ന് വേണമെങ്കിൽ പോയിക്കോ.......
ഞാൻ ട്രെയിൻ ബുക്ക് ചെയ്തിട്ടില്ല.........
ട്രെയിൻ ബുക്ക് ചെയ്തിട്ടു പോകാൻ ആണെങ്കിൽ ഇന്നും നാളെയും പോക്ക് നടക്കുല.ട്രെയിൻ ബുക്ക് ചെയ്യാതെ ആണോ നീ ലീവിന് അപേക്ഷിച്ചത്......
ഇനി ഇപ്പോൾ എന്താ ചെയ്യാ മുരളിയേട്ട.........
ഇനി ഒരു വഴിയുണ്ട് നീ ഇവിടെ നിന്നും നേരെ കടപ്പ പോവാ അവിടെ നിന്നും 2:45ന് ഒരു ട്രെയിൻ ഉണ്ട് അതിൽ കയറി അരക്കോണം പോവാ ഏകദേശം രാത്രി 9മണിക്ക് അവിടെ എത്തും.അവിടെ നിന്നും നാട്ടിലേക്കു ഇഷ്ട്ടം പോലെ ട്രെയിൻ ഉണ്ടാകും.......
കോഴിക്കോട് പോണ ട്രെയിനിൽ കയറിയാലേ കുറ്റിപ്പുറതു ഇറങ്ങാൻ പറ്റു.അങ്ങോട്ട് ഉള്ള ട്രെയിൻ കിട്ടാൻ ചാൻസ് കുറവാണ്.പാലക്കാട് തൃശൂർ ടച്ച് ചെയ്തു പോകുന്ന ട്രെയിൻ കിട്ടാൻ ആണ് ചാൻസ് പിന്നെ നിന്റെ ഐഡിയ പോലെ എന്താച്ച ചെയ്തോ.......
പിന്നെ ഇവിടെ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ ജനറൽ കംപാർട്ട്മെന്റ് എടുക്കണ്ട........
പിന്നെ.......
സ്ലീപർ ടിക്കറ്റ് എന്ന് പറഞ്ഞാൽ മതി.കുറച്ചു പൈസ കൂടും അതാകുമ്പോൾ നിനക്ക് സ്ലീപർ ക്ലാസ്സിൽ കയറാം.
പിന്നെ അരക്കൊണം ചെന്നു കഴിഞ്ഞാൽ ജനറൽ ടിക്കറ്റ് എടുത്തു സ്ലീപർ ക്ലാസ്സിൽ കയറിക്കോ.എന്നിട്ട് ടി.ടി.ആറെ കണ്ടാൽ മതി ഭാഗ്യം ഉണ്ടെങ്കിൽ നിനക്ക് സീറ്റ് കിട്ടും........
അപ്പോൾ അരക്കോണത് നിന്നും സ്ലീപർ ടിക്കറ്റ് എടുത്താൽ പോരെ വെറുതെ എന്തിനാ ടി.ടി.ആർനു പൈസ കൊടുക്കുന്നത്.........
ടാ പൊട്ട സ്ലീപർ ടിക്കറ്റ് പകൽ യാത്രക്ക് മാത്രമേ അനുവദിക്കു
നീ പെറ്റിക്കാഷും ഈ മാസത്തെ ഇന്ന് വരെയുള്ള ബില്ലും ഏല്പിച്ചിട്ട് പോവാൻ നോക്ക്......
കുറച്ചു അഡുവൻസ് എടുത്തു ബാക്കി പെറ്റിക്കാഷും ബില്ലും എല്ലാം ക്ലിയർ ചെയ്ത് യാത്രയും പറഞ്ഞു ഇറങ്ങി.......
മുരളിയേട്ടൻ പറഞ്ഞപോലെ നേരെ കടപ്പയിൽ പോയി അവിടെ നിന്നും ട്രെയിനിൽ അരക്കോണം ചെന്നിറങ്ങി........
എൻഗോയറി ഡിപ്പാർട്മെന്റിൽ ചെന്ന് അന്യോഷിചപ്പോൾ 10 മണിക്ക് ആലപ്പി എക്സ്പ്രസ്സ് ഉണ്ട് അതിൽ കയറിയാൽ 6:15ന് തൃശൂർക്ക് എത്താം.......
പിന്നെ ഒന്നും നോക്കിയില്ല ആ ട്രെയിനിന് ടിക്കറ്റ് എടുത്തു സ്റ്റേഷന്റെ പുറത്ത് പോയി ഭക്ഷണം കഴിച്ചു വന്നു.............
10മണിക്ക് തന്നെ ട്രെയിൻ വന്നു.ടി.ടി.ആറേ കണ്ടു കാശും കൊടുത് ഒരു ബർത്ത് റെഡിയാക്കി........
ബാഗും തലക്കു വെച്ചു ഒരു കിടത്തം ആയിരുന്നു......
നാളെ കാലത്ത് നാട്ടിലേക്കു എത്താം എന്ന പ്രതീക്ഷയോടെ അവൻ ഉറക്കത്തിലെക്ക് വീഴുകയും ചെയ്തു.......
ഇരുട്ടിനെ ബേദിച്ചു കൊണ്ട് ചൂളം വിളിയുടെ ശബ്‌ദത്തിൽ ട്രെയിൻ മുഞ്ഞോട്ടു കുതിച്ചു കൊണ്ടിരുന്നു.........
കാലത്ത് 6:30ന് ട്രെയിൻ ത്രിശൂരിൽ എത്തി.......
KSRTC ബസ്സ് സ്റ്റാൻഡിൽ ചെന്ന് കോഴിക്കോട് ഭാഗതേക്കുള്ള ബസ്സിൽ കയറി...........
കുന്നംകുളം എത്തിയപ്പോൾ ആരിഫിനെ വിളിച്ചിട്ട് എടപ്പാൾക്ക് വരാൻ വേണ്ടി പറഞ്ഞു.......
8 മണിക്ക് ബസ് എടപ്പാളിൽ എത്തി......
ബസ് നിർത്തുന്നിടത്തു തന്നെ ആരിഫ് നിൽക്കുന്നുണ്ടായിരുന്നു....
ആരിഫിനെ കണ്ടതും അവൻ ഓടിച്ചെന്നു കെട്ടിപിടിച്ചു.....
എന്തൊക്കെ ഉണ്ട് മച്ചാനെ വിശേഷം.......
നല്ല വിശേഷം.എന്താണ് നിന്റെ ആന്ധ്ര വിശേഷം......
അവിടെ സുഖം........
നീ ഒന്ന് തടിച്ചല്ലോ അവിടെ ഫുൾ ടൈം തീറ്റ തന്നെയാണോ.......
തീറ്റ അവിടുത്തെ കാര്യം ഒന്നും പറയാതിരിക്കാ നല്ലത്......
പിന്നെ വൈകീട്ട് നമുക്ക് ഒരു വഴിക്ക് പോകാൻ ഉണ്ട്......
ഷഹനാനെ കാണാൻ അല്ലെ.....
അവളെ ഒരുതൻ കുറെ ആയി ശല്ല്യം ചെയ്യുന്നു.അവനെ ഒന്ന് കാണണം.......
അതൊക്കെ നമുക്ക് പോകാം അങ്ങിനെ ഉണ്ടെങ്കിൽ നീ വിളിച്ചു പറഞ്ഞാൽ ഞങ്ങളു പോയി കാണൂലേ........
അപ്പോഴേക്കും അവർ വീട് എത്തി.....
ഷിഹാബിനെ വീട്ടിൽ ഇറക്കിവിട്ട് ആരിഫ് പോയി.......
അപ്രതീക്ഷിതമായി ഷിഹാബിനെ കണ്ടതും അവന്റെ ഉമ്മ ഒന്ന് ഞെട്ടി.....
നീ എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ എന്ന് പറഞ്ഞു അവനെ ചെന്ന് കെട്ടിപിടിച്ചു കരയാൻ തുടങ്ങി............
എന്റെ ഉമ്മാ ഇങ്ങള് ഇപ്പോൾ എന്തിനാ കരയുന്നതു........
പുറത്തു നിന്ന് സംസാരം കേട്ടിട്ടാണ് ബാബി പുറത്തേക്കു വന്നത്.......
അവനെ കണ്ടതും ബാബി പറഞ്ഞു നീ എന്താ ഒന്ന് വിളിക്കുക പോലും ചെയ്യാതേ..........
ഇതല്ലേ ബാബി രസം. സർപ്രൈസ് ആയിക്കോട്ടേ എന്ന് കരുതി............
അന്റെ ഒരു സർപ്രൈസ്.......
വിശന്നിട്ടു വയ്യ തിന്നാൻ എന്താ ഉള്ളത്......
തിന്നാനോക്കെ തരാം നീ ആദ്യം ചെന്ന് കുളിക്കാൻ നോക്ക്.......
ശിഹാബ് ബാഗ് തുറന്നു ഒരു കവർ എടുത്തു ബാബിക്ക് കൊടുത്തു.........
ഇത് എന്താടാ എനിക്കു ഡ്രസ്സ് ആണോ.........
പെട്ടന്ന് ഉള്ള വരവായതു കൊണ്ട് അലക്കാൻ പറ്റിയില്ല ഇത് അലക്കാൻ ഉള്ള ഡ്രസ്സ് ആണ്........
അതും പറഞ്ഞു അവൻ അകത്തേക്ക് ചെന്നു......
കുളിയും ചായകുടിയും കഴിഞ്ഞു ആരിഫിനെയും കൂട്ടി അവൻ നേരെ പോയത് നിഹത്തിന്റെ വീട്ടിലേക്കു ആയിരുന്നു......
നിഹത്തിന്റെ അടുത്ത് നിന്നും നേരെ ചേട്ടായിയുടെ ഷോപ്പിലേക്ക് വിട്ടു......
ചേട്ടായിയേ കണ്ടതും അവൻ നേരെ ചെന്ന് കെട്ടിപിടിച്ചു.......
ഇന്ന് എന്താ സ്റ്റാഫ് വന്നില്ലേ.....
ആ ഉണ്ട് അവൻ ചായ കുടിക്കാൻ പോയിരിക്കുകയാ........
പിന്നെ എന്താ അന്റെ വിശേഷം.......
നമ്മൾ ഹാപ്പി ആയിട്ടിരിക്കുന്നു.....
ഇനി അത് വൈകിപ്പിക്കണോ ചേട്ടായി......
എന്ത്.........?
കല്യാണം.ഇനി അത് പെട്ടന്ന് നടത്തിക്കൂടെ........
ആദ്യം നീതുവിന്റെ കല്യാണം ഒന്ന് റെഡി ആവട്ടെ.പിന്നെ ഞാൻ അപ്പുവിന്റെ കഴുത്തിൽ താലി ചാർതുംപോൾ നിങ്ങൾ മൂന്ന് പേരും എന്റെ കൂടെ ഉണ്ടാകണം.....
സബീലിന്റെ ലീവും കൂടി നോക്കട്ടെ നിനക്ക് പിന്നെ എപ്പോൾ വേണമെങ്കിലും വരാലോ..........
പിന്നെ നമുക്ക് ഇന്ന് വൈകിട്ട് ഒരാളെ കാണാൻ പോകണം.........
അതിനെന്താ നമുക്ക് പോവാടാ അന്റെ പെണ്ണിനെ ആരെങ്കിലും ശല്ല്യം ചെയ്യുന്നുണ്ടെങ്കിൽ ഓനെ ഒന്ന് കാണുക തന്നെ വേണം.........
ഓഹ്....അപ്പോഴേക്കും നീ ന്യൂസ് ഇവിടെ എത്തിചോ ആരിഫിനെ നോക്കികൊണ്ട് ശിഹാബ് പറഞ്ഞു........
അപ്പോഴേക്കും ചായ കുടിച്ചു കഴിഞ്ഞ് മനു വന്നു.......
ഷിഹാബിനെ കണ്ടതും മനു ചോദിച്ചു ശിഹാബ്ക്ക എപ്പോ എത്തി.......
ഞാൻ ഇന്ന് കാലത്ത്.........
ഇങ്ങള് ആന്ധ്രയിൽ കടപ്പ എന്ന സ്ഥലതു ആണോ......
നിനക്ക് അവിടെ അറിയുമോ..............
ഇങ്ങള് അവിടെ ആണോ അത് പറയിൻ........
കടപ്പയിൽ അല്ല കടപ്പ ഞാൻ നിക്കുന്നതിന്റെ അടുത്ത് ആണ്......
അവിടെ എങ്ങനെ ഭയങ്കര പ്രശ്നം ഉള്ള സ്ഥലം ആണോ........
ഞാൻ ഇത് വരെ പുറത്ത് പോയിട്ടില്ല അത് കൊണ്ട് എനിക്കു അങ്ങിനെ അറിയില്ല...........
മനുവിന്റെ ചോദ്യം കേട്ടതും ചേട്ടായി ചോദിച്ചു നീ അവിടെ പോയിട്ടുണ്ടോ......
ഞാൻ പോയിട്ടോന്നും ഇല്ല വിജയ്ടെ ഒരു സിനിമയിൽ കടപ്പാ ഭയങ്കര ഡേയിൻജർ സ്ഥലം ആയിട്ടാണ് കാണിക്കുന്നതു അത് കൊണ്ട് ചോദിച്ചതാ.........
മനു പറഞ്ഞതു കേട്ടതും ചേട്ടായി ചോദിച്ചു അല്ലടാ നീ ഇപ്പോൾ ചായ തന്നെ അല്ലെ കുടിച്ചത് വേറെ ഒന്നും അല്ലല്ലൊ.............
നീ ഇവിടെ ഇരി ഞങ്ങൾ ചായകുടിച്ചിട്ട് വരാം എന്ന് പറഞ്ഞു നേരെ പപ്പേട്ടന്റെ കടയിലേക്ക് പോയി.........
പപ്പേട്ട മൂന്ന് ചായ മൂന്ന് പഴം പോരി........
അപ്രതീക്ഷിതമായി ഷിഹാബിനെ കണ്ടതും പപ്പേട്ടൻ പറഞ്ഞു പടച്ചോനെ ആരിത് ഇജ് എപ്പഴാ വന്നേ........
ഞാൻ ഇന്ന് കാലത്ത് എത്തിയതേ ഉള്ളൂ.......
അവിടെ അനിക്ക് എന്താ ജോലി........
ഞാൻ ശങ്കർ സിമെന്റിന്റെ പ്ലാന്റിൽ ആണ്.........
പപ്പേട്ടന്റെ കടയിൽ ചായയും കുടിച്ചു ഇരിക്കുമ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്.........
നെറ്റ് നമ്പർ ആണല്ലൊ എന്ന് പറഞ്ഞു ഫോൺ എടുത്തു പുറത്തേക്കിറങ്ങി........
സലീം ആണ് വിളിച്ചത് മറ്റന്നാൾ അവൻ വരുന്നുണ്ട്.......
ആര് അന്റെ ഇക്കയോ......
ആ..........
ഇനിയിപ്പോ ഓന്റെ കല്യാണം ഉണ്ടാവോലോ....
ചായ കുടിയും കഴിഞ്ഞ് നേരെ വീട്ടിലേക്കു വിട്ടു......
ഉച്ച ഭക്ഷണംകഴിഞ്ഞ് ഒരുറക്കം ആയിരുന്നു ശിഹാബ്.......
നാല് മണിക്ക് അവൻ ആരിഫിനെ വിളിച്ചു......
പക്ഷെ അവനും ചേട്ടായിയും പുറത്ത് പോയിരുന്നു.......
നീ അങ്ങോട്ട് പോയിക്കോ ഞങ്ങൾ അങ്ങോട്ട് വന്നോളാം പിന്നെ ബൈക്ക് വീട്ടിൽ ഉണ്ട് അത് എടുത്തോ എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു.........
ആരിഫിന്റെ വീട്ടിൽ ചെന്ന് ബൈക്ക് എടുത്തു നേരെ വിട്ടു തൂക്ക് പാലത്തിന്റെ അടുത്തേക്ക് ഷഹനാനെ കാണാൻ വേണ്ടി.......
അഞ്ചു മണി ആയപ്പോഴേക്കും ഷഹന എത്തി............
ഷിഹാബിനെ കണ്ടതും ഷഹനാന്റെ മുഖം നാണതാൽ ചുവന്നു തുടുത്തു..............
അവൻ അവളുടെ അടുത്തേക്ക് ചെന്നു.......
ഷിഹാബിനെ കണ്ടതും അവളുടെ കൂടെ ഉണ്ടായിരുന്നകുട്ടി നടത്തത്തിന് കുറച്ചു സ്പീഡ് കൂട്ടി.......
എന്താ നീ ഒന്നും മിണ്ടാത്തത്......
ഫോണിലൂടെ മാത്രമേ സംസാരിക്കതോള്ളൂ........
അവൻ പോക്കറ്റിൽ നിന്നും ഡയറിമിൽക്ക് എടുത്തു അവൾക്കു കൊടുത്തു......
എന്നിട്ട് അവളുടെ കൈ പിടിച്ചു തൂക്ക് പാലത്തിന്റെമുകളിലൂടെ നടന്നു........
അക്കര എത്താൻ ആയപ്പോഴേക്കും അവൾ കൈ വിടുവിച്ചു.........
അക്കരെ ബൈക്കിന്റെ മുകളിൽ മൂന്ന് പേര് ഇരിക്കുന്നുണ്ടായിരുന്നു.അതിൽ ഒരാളെ കാണിച്ചു കൊണ്ട് ഷഹന പറഞ്ഞു ആ ഇരിക്കുന്നവൻ ആണ് എന്നെ ശല്ല്യം ചെയ്യുന്നത്......
അവനെ കണ്ടതും ശിഹാബിന്റെ ബോധം പോയി.......
ഭയങ്കര ഹൈറ്റും അതിനൊത ശരീരം ആയിരുന്നു.അവന്റെ കയ്യിലെ മസിൽ കണ്ടതും അവന്റെ ഉള്ളിൽ ഒരാളൽ ആയിരുന്നു.......
ഇവൻ ആണോ.......
അതേ പോയി ചോദിക്ക്.......
ഇപ്പോൾ തന്നെ ചോദിക്കണോ........
ഇപ്പോൾ തന്നെ ചോദിക്കണം.........
അവൻ പതുക്കെ ബാക്കിലേക്ക് തിരിഞ്ഞു നോക്കി.ചേട്ടായിയും ആരിഫും വരുന്നുണ്ടോ എന്നറിയാൻ വേണ്ടി.പക്ഷെ അവരെ പൊടി പോലും കാണാൻ ഇല്ല..........
അവളെ മുന്നിൽനിന്നും അവരെ ഫോൺ എടുത്തു വിളിക്കാൻ അവൻ ഒന്ന് മടിച്ചു.........
അവർ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ഷിഹാബിനെ നോക്കി എന്തൊ പറഞ്ഞു അവർ ചിരിക്കുന്നുണ്ടായിരുന്നു.....
നീ നടന്നോ ഞാൻ പോയി ചോദിചോളാം.......
അവൻ മുണ്ടോന്ന് മടക്കി കുത്തി അവരുടെ അടുത്തേക്ക് നടന്നു.......
ഉള്ളിലെ ഭയം പുറത്തു കാണാതിരിക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു.........
എന്നാലും ഇടക്കിടക്ക് അവൻ ബാക്കിലേക്ക് നോക്കിയിരുന്നു.ചേട്ടായിയും ആരിഫും വരുന്നുണ്ടോ എന്നറിയാൻ വേണ്ടി..........
പടച്ചോനെ ഇവര് എന്താ വരാത്തത് എന്ന് മനസ്സിൽ വിചാരിച്ചു അവരുടെ അടുത്ത് ചെന്ന്........
അവൾ ആണെങ്കിൽ കുറച്ചു ദൂരം ചെന്നിട്ടു അവിടെ തന്നെ നിന്നു എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വേണ്ടി.......
അവൻ അവരുടെ അടുത് എത്തി.........
അവൻ അവരുടെ അടുത്ത് എത്തിയതും അവന്മാർ ബൈക്കിൽ നിന്നും ഇറങ്ങി.......
മൂന്ന് പേരും ജിമ്മൻമാർ........
ബ്രോ വളരെ കഷ്ടപെട്ടാണ് അവളെ ഞാൻ വളച്ചത്.ബ്രോ വന്നു എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടല്ലേ പ്ലീസ്......
ശിഹാബ് പറഞ്ഞത് കേട്ടതും അവന്മാര് പൊട്ടിച്ചിരിച്ചു.......
ബ്രോ എനിക്ക് അവളെ ഇഷ്ട്ടമായി അത് ഞാൻ അവളോട് പറഞ്ഞു നിങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണെങ്കിൽ നമ്മള് പിന്മാറി.എന്താണ് ബ്രോ പേര്.......
ശിഹാബ്.......
ഞാൻ സിദ്ധീഖ് ഇത് എന്റെ ഫ്രണ്ട്സ് സജി,സാബിഖ് അവരെ ഷിഹാബിനെ പരിജയപെടുത്തി കൊടുത്തു.......
ബ്രോ നിങ്ങളെ ഇന്നാണല്ലൊ കാണുന്നത് ഇത്രയും ദിവസം എവിടെ ആയിരുന്നു......
ഞാൻ ആന്ധ്രയിൽ ആണ് ഇപ്പോൾ ലീവിന് വന്നതാ.ഫോൺ വിളിച്ചാൽ അവൾക്ക് നിങ്ങള് ശല്ല്യം ചെയ്യുന്നു എന്ന് പറഞ്ഞു പരാതി പറയാനേ നേരം ഉള്ളു......
അപ്പോ കാണാം ബ്രോ എന്ന് പറഞ്ഞു അവന്മാര് അവിടെ നിന്നും പോയി......
അവന്മാര് പോകലും ചേട്ടായിയും ആരിഫും എത്തലും ഒരുമിച്ചു ആയിരുന്നു.......
നിങ്ങള് നല്ല ആൾക്കാരാ എന്നെ കൊല്ലാൻ ഇട്ട് കൊടുത്തു ഇപ്പോൾ ആണ് വരുന്നത് അല്ലെ.......
പള്ളിപുറത്തു പോലീസ് ചെക്കിങ് ഇതിനാണെങ്കിൽ ഇൻശൂറൻസും ഇല്ല.അതാ ലേറ്റ് ആയതു.........
എന്നിട്ട് എന്തായി അവന്മാരെ കണ്ടോ.........
കണ്ടു ഇനി അവന്മാര് അവളെ ശല്ല്യം ചെയ്യാൻ വരൂല.......
നീ എന്താ പറഞ്ഞത് അതൊക്കെ.......
അതൊക്കെ ഉണ്ട് പറയാം.ആദ്യം നമുക്ക് ഓരോ ചായയും ചൂടുള്ള പരിപ്പ് വടയും കഴിക്കാം......
നീതുവിന് ആരോടെങ്കിലും പ്രണയം വല്ലതും ഉണ്ടോ ചേട്ടായി ചോദിച്ചു.........
എന്താ ചേട്ടായി അങ്ങനെ ചോദിക്കാൻ........
അവൾക്കു വരുന്ന ആലോചനകളും അവൾ ഓരോന്നും പറഞ്ഞു മുടക്കുകയാണ്.അപ്പോൾ ഒരു സംശയം അതാ ചോദിച്ചത്.........
നിങ്ങളു അവളോട് ഒന്ന് സംസാരിക്കോ ഞാൻ ചോദിച്ചാൽ അവൾ പറയൂല.അവൾക്ക് അങ്ങനെ ഒരാളെ ഇഷ്ട്ടം ഉണ്ടെങ്കിൽ നമുക്ക് അത് നടത്തികൊടുക്കാം..........
ചേട്ടായി പറഞ്ഞത് ശരിയാണ് പക്ഷെ ഞാനോ ഷിഹാബോ ചോദിച്ചാലൊന്നും അവൾ വാ തുറക്കില്ല.........
അപ്പോൾ പിന്നെ എന്താ ചെയ്യാ.........
ഇനി ഒരു വഴിയുണ്ട്.അപ്പുവിന് ലീവുള്ള ഒരു ദിവസം നീതുവിനെ അപ്പുവിന്റെ കൂടെ വിട്ടു കൊടുക്ക്.പെണ്ണുങ്ങൾ ചോദിച്ചാൽ ചിലപ്പോൾ അവൾ വാ തുറന്നാലോ......
അത് ശരിയാ ചേട്ടായി അതാണ് നല്ലത്.......
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത്........
അവൻ ഫോൺ എടുത്തു നോക്കി മുരളിയേട്ടൻ ആണ് വിളിക്കുന്നത്.......
അവൻ ഫോൺ എടുത്തു.....
ശരി ഞാൻ എത്തിക്കോളാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കി......
ശിഹാബിന്റെ മുഖതേ മ്ലാനത കണ്ടതും ചേട്ടായി ചോദിച്ചു എന്താടാ എന്താ പറ്റിയെ.........
ഞാൻ നാളെ പോവും......
നാളെയോ അതിന് നീ ഇന്ന് വന്നിട്ടല്ലേ ഉള്ളൂ........
പ്ലാന്റിൽ മറ്റന്നാൾ മുതൽ ഷഡൌൺ തുടങ്ങുകയാ.നാളെ പോയാലല്ലേ മറ്റന്നാൾ അവിടെ എത്തു........
ഷഡൗണോ അതെന്താ......?
അത് പ്ലാന്റ് മൊത്തം ആയിട്ട് ഓഫ് ചെയ്തിടും അല്ലെങ്കിൽ ഏതെങ്കിലും സെക്ഷൻ ഓഫ് ചെയ്തിട്ടു അതിന്റെ മെയിന്റെനെൻസ് നടത്തുക അതിനാണ് ഷഡൌൺ എന്ന് പറയുന്നത്.പ്ലാന്റ് ഓഫ് ചെയ്തിടുന്നത് കൊണ്ട് പെട്ടന്ന് നമ്മളെ വർക്ക് തീർക്കണം ഡേ നൈറ്റ് വർക്ക് ആയിരിക്കും.......
എന്നിട്ട് നീ എന്ത് തീരുമാനിച്ചു.........
പോണം പോവാതിരിക്കാൻ പറ്റൂല............
പിന്നെ മറ്റന്നാൾ സലീം വരുന്നുണ്ട്.നിങ്ങളിൽ ആരെങ്കിലും ഒരാൾ പോവേണ്ടി വരും വിളിക്കാൻ.........
പിറ്റേ ദിവസം തന്നെ ശിഹാബ് ആന്ധ്രയിലെക്ക് വിട്ടു...........
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു ഷഹന തൂക്ക് പാലത്തിന്റെ അവിടെ കാത്തു നിന്നു.പക്ഷെ ഷിഹാബിനെ കണ്ടില്ല........
അവൾ കുറച്ചു നേരം അവിടെ കാത്തു നിന്നു.......
ഷഹന അവിടെ നിൽക്കുന്നത് സിദ്ധീഖ് കണ്ടതും അവൻ അവൻ അവളുടെ അടുത്തേക്ക് ചെന്ന്.......
അവൻ വരുന്നത് കണ്ടതും അവൾ ആലില പോലെ വിറക്കാൻ തുടങ്ങി........
അവൾ ചുറ്റും നോക്കി തൊട്ടടുത് വേറെ ആരും ഇല്ല........
അവൾ പേടിച്ചു വിറക്കാൻ തുടങ്ങി........
അവൻ അവളുടെ അടുത്ത് എത്തി.......
ഷിഹാബിനെ കാത്തു നിൽക്കുകയായിരിക്കും അല്ലെ.......
അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി.നമ്പർ അറിയുമെങ്കിൽ വിളിച്ചു നോക്ക്..........
അവൻ പറഞ്ഞത്കേട്ടതും അവൾ അവൾ അവന്റെ മുഖത്തേക്ക് നോക്കിനിന്നു.........
താൻ എന്താടോ മിഴിച്ചു നിൽക്കുന്നത് ഓന്റെ നമ്പർ അറിയുമെങ്കിൽ വിളിച്ചു നോക്ക്.........
അവൾ ഫോൺ വാങ്ങി അവന്റെ നമ്പറിലേക്ക്‌വിളിച്ചു....
ഹലോ ഞാൻ ഷഹനയാണ്.........
ഞാൻ തിരിച്ചു പോവാണ് ഇപ്പോൾ ട്രെയിനിൽ ആണ് ക്ലിയർ ആകുന്നില്ല എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കി.......
ഇക്കാ തിരിച്ചു പോയി എന്ന് പറഞ്ഞു ഫോണ് അവനു കൊടുത്തു അവൾ നടന്നു.............
പിറ്റേദിവസം കാലത്ത് തന്നെ ശിഹാബ് അവിടെ എത്തി.പിന്നെ അങ്ങോട്ട് ഷഡൌൺ വർക്കിന്റെ തിരക്കിൽ ആയിരുന്നു.......
ഷിഹാബിന്റെ ഇക്കാ സലീം നാട്ടിൽ എത്തി.ആരിഫും ശിഹാബിന്റെ വീട്ടുകാരും ആണ് വിളിക്കാൻ പോയത്......
ശിഹാബ് പ്ലാന്റിനകത്ത് നിൽക്കുംപോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്.....
സലീം ആയിരുന്നു വിളിച്ചത്........
അവൻ ഫോൺ എടുത്തു......
ടാ എന്റെ കല്യാണം ശരിയായിട്ടോ........
ഇക്കാ ഞാൻ തിരക്കിൽ ആണ് കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ശിഹാബ് ഫോൺ കട്ടാക്കി.........
ജോലി തിരക്കിന് ഇടയിൽ ഇക്കാ വിളിച്ചകാര്യം ശിഹാബ് മറന്നു.തിരക്ക് കാരണം കുറച്ചു ദിവസം ആയി അവൻ നാട്ടിലേക്കു വിളിചിട്ട്............
ഫോൺ ബെൽ അടിക്കുന്നത് കേട്ടിട്ടാണ് ശിഹാബ് ഉറക്കത്തിൽ നിന്നും എഴുനേറ്റത്........
അവൻ സമയം നോക്കി രാത്രി രണ്ട് മണി......
ഷഹന ആയിരുന്നു വിളിച്ചത്......
അവൻ കട്ടാക്കി ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചു....
ഷഹന പറഞ്ഞത് കേട്ടതും ശിഹാബ് സ്തംഭിച്ചു നിന്നു............
ഷഹന പറഞ്ഞത് കേട്ടതും ശിഹാബ് സ്തംഭിച്ചു നിന്നു.......
ഇനി എന്താ ചെയ്യാ ഷഹന ചോദിച്ചു.......
കുന്തം......... അനക്ക് അറിഞ്ഞൂടെ പെണ്ണ് കാണാൻ വരുന്നത് എന്റെ ഇക്കാക ആണ് എന്ന്.അപ്പൊ ഒരക്ഷരം മിണ്ടാതിരുന്നിട്ട് ഇപ്പോ ചോദിക്കാ എന്താ ചെയ്യാന്ന്.........
എന്ത് ചെയ്യാൻ ഞാൻ വീട്ടിൽ പറയാൻ പോവാണ് നമ്മൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ് എന്ന്.
ഇക്കനോട് ഈ ബന്ധത്തിൽ നിന്നും പിന്മാറണം എന്ന്......
ഇനി പറഞ്ഞിട്ട് കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. കല്യാണം ഉറപ്പിച്ചു.ഉപ്പ കല്യാണം ക്ഷണിച്ചു തുടങ്ങി.........
അപ്പൊ ഇങ്ങള് ഇതൊന്നും അറിഞ്ഞില്ലേ........
ഇല്ല.ഇക്കാ വിളിച്ചു കല്യാണം ശരി ആയി എന്ന് പറഞ്ഞു.ഞാൻ തിരക്കിൽ ആയതു കൊണ്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ടാക്കി..........
ഇവിടെ ഷഡൌൺ ആയതു കൊണ്ട് ആ തിരക്കിൽ ഞാൻ വിട്ട് പോയി.ഒരാഴ്ച ആയി ഞാൻ വീട്ടിലേക്കു വിളിച്ചിട്ട് ഇവിടെ ഭയങ്കര തിരക്ക് ആണ്.അത് കൊണ്ട് വിളിക്കാൻ സമയം കിട്ടേണ്ടെ........
ആരാ ഈ ആലോചന കൊണ്ട് വന്നത്......
നിഹമത്തായാണ് ഉപ്പാനോട് ചോദിച്ചത്....
പെണ്ണ് കാണൽ ഒന്നും ഉണ്ടായിട്ടില്ല ഞങ്ങൾ വീടിന്റെ ഫ്രണ്ടിൽ ഇരിക്കുക ആയിരുന്നു.അപ്പോൾ ആണ് നിഹമത്താന്റെ കൂടെ ഇങ്ങളെ ഇക്കാ അളിയന്റെ തറവാട്ടിലേക്ക് അതിലൂടെ പോയത്..........
ഇങ്ങളെ ഇക്കാക്ക് ജെസിനെ ഇഷ്ട്ടം ആയി ജെസിക്ക് ഇങ്ങളെ ഇക്കാനെയും ഇഷ്ട്ടം ആയി.........
പിന്നെ എല്ലാം കാര്യങ്ങൾ വളരെ പെട്ടന്ന് ആയിരുന്നു.....
നിഹമത്താന്റെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നത് ഇങ്ങൾക്ക് അറിയൂലേ.........
ഇങ്ങനെ ഒരാഗ്രഹം ഓൾടെ മനസ്സിൽ ഉള്ളത് ഞാൻ അറിഞ്ഞിട്ടില്ല.......
ഇനി ഇപ്പൊ എന്താ ചെയ്യാ......
പെട്ടന്ന് ഷഹന ഫോൺ കട്ടാക്കി പോയി.......
പിന്നെ കിടന്നിട്ട് ഷിഹാബിന് ഉറക്കം വന്നില്ല.........
കുറെ തിരിഞ്ഞു മറിഞ്ഞും കിടന്നു.എപ്പോഴോ ഉറങ്ങിപോയി..........
പിറ്റേ ദിവസം കാലത്ത് ശിഹാബ് ആരിഫിനെ വിളിച്ച് കാര്യം പറഞ്ഞു.......
ശിഹാബ് പറഞ്ഞത് കേട്ടതും ആരിഫ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.....
ടാ കള്ള വടുവേ നീ ഇളിക്കാതേ ഇതിനു ഒരു സൊല്യൂഷൻ പറ........
പിന്നെ ചിരിക്കാതിരിക്കാൻ പറ്റോ.എന്തായാലും അനക്ക് ഭാഗ്യം ഉണ്ട്.......
എന്ത് ഭാഗ്യം......?
ഓളെ അല്ലല്ലോ ഓൾടെ താത്താനെ അല്ലെ ഇക്കാ കെട്ടുന്നത്.ഓളെ ആണ് കെട്ടുന്നതെങ്കിലോ ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്......
അന്റെ ഇക്കാ ഇന്നലെ എന്നോട് കാര്യം പറഞ്ഞു.അപ്പോഴും ഷഹനാന്റെ താത്താനെ ആണ് കെട്ടുന്നത് എന്ന് എനിക്ക് അറിയൂല.......
നീ അന്റെ ഇക്കാന്റെ കല്യാണക്കാര്യം അറിഞ്ഞില്ലേ.......
ഇവിടെ ഷഡൌൺ അല്ലെ അതിന്റെ തിരക്കിൽ ആയിരുന്നു ഞാൻ.കല്യാണം റെഡി ആയപ്പോൾ എനിക്ക് അവൻ വിളിച്ചതാ പക്ഷെ തിരക്ക് ആയത് കൊണ്ട് പിന്നെ വിളിക്കാൻ വേണ്ടി പറഞ്ഞു........
പിന്നെ ഞാൻ ആ കാര്യം മറന്നു ഓനെ വിളിച്ചതും ഇല്ല.അതിനു ശേഷം ഇന്നാണ് ഞാൻ വീട്ടിലേക്ക് വിളിക്കുന്നത് തന്നെ......
എന്തായാലും എല്ലാം കൈവിട്ടു പോയി അടുത്ത മാസം 12ന് ആണ് കല്യാണം ഉറപ്പിച്ചിരിക്കുന്നത്.ഇനി രണ്ട് ആഴ്ച ഉണ്ട്......
എന്റെയും ഷഹനാന്റെയും കാര്യം എന്താവും ആവോ......
അതിനെ കുറിച്ചൊന്നും പേടിക്കണ്ട എത്ര സ്ഥലത്തു ആണ് ഏട്ടനും അനിയനും ഒരു വീട്ടിൽ നിന്നും കല്യാണം കഴിച്ചിട്ടുള്ളത് അത് കൊണ്ട് അതൊന്നും അത്ര വലിയ കാര്യം ആക്കണ്ടാ............
കല്ല്യാണതിരക്കുകൾ ആയതു കൊണ്ട് ഷഹന പിന്നെ ഷിഹാബിനെ വിളിച്ചില്ല.വിളിക്കാൻ ഉള്ള ഗ്യാപ്പ് കിട്ടിയില്ല........
ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി.......
കല്ല്യാണത്തിന്റെ രണ്ട് ദിവസം മുന്നേ തന്നെ ശിഹാബ് നാട്ടിൽ എത്തി.........
പിന്നെ അങ്ങോട്ട് കല്യാണത്തിന്റെ തിരക്ക് ആയതു കൊണ്ട് ഷഹനാനെ പോയി കാണാൻ അവനു സാധിച്ചില്ല...........
പള്ളിപ്പുറതുള്ള ബ്ലാസ്റ്റ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം......
രണ്ട് വീട്ട്കാരുടെയും കല്ല്യാണം ഒരെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു........
ഷഹനയും ഷിഹാബും അവിടെ വെച്ച് കണ്ടേങ്കിലും പരിജയം നടിചില്ല.........
അപ്പോൾ ആണ് ഷഹനാനെയും കൊണ്ട് നിഹം അവന്റെ അടുത്തേക്ക് വന്നത്.......
ടാ അനക്ക് ഇവളെ അറിയോ..........
നിഹത്തിന്റെ ചോദ്യം കേട്ടതും അവനോന്ന് ഞെട്ടി.അവൻ അവളുടെ മുഖത്തെക്ക് നോക്കി.....
എവിടെയോ കണ്ടു പരിജയം ഉണ്ടെല്ലോ........
പരിജയം മാത്രമേ ഉള്ളൂ.നീ ഇവളെ ഇത്ര പെട്ടന്ന് മറന്നോ..........
ടാ ഇവളുടെ വീട് എന്റെ വീടിന്റെ അടുത്ത നിങ്ങള് തമ്മിൽ കണ്ടിട്ടുണ്ട് പിന്നെ അന്റെ പുതിയ ബാബിയുടെ അനിയത്തിയാണ്.അതായത് നിന്റെ ഇക്കാന്റെയും അനിയത്തി എന്ന് പറഞ്ഞു അവിടെ നിന്നും പോയി.........
നിഹം അതു പറഞ്ഞ് പോയത് മുതൽ അവന്റെ മനസ്സിൽ ഒരു ഭയം മുളക്കാൻ തുടങ്ങി.........
ഇനി ഞങ്ങൾ തമ്മിലുള്ള റിലേഷൻ നിഹം അറിഞ്ഞു.ഇപ്പോൾ പറഞ്ഞു പോയത് ഒരു താക്കീത് ആണോ അവന്റെ മനസ്സ് കലങ്ങി മറയാൻ തുടങ്ങി.......
എല്ലാവരും സന്തോഷത്തിൽ ഇരിക്കുന്ന സമയത്തു അവനു മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല.......
അവൻ ഹാളിന്റെ മൂലയിൽ ഇരിക്കുംബോൾ ആണ് സലീം അങ്ങോട്ട് വന്നു.......
നീ എന്താ ഇവിടെ വന്നു നിൽക്കുന്നത് 11:30 ആയി നിക്കാഹിനു സമയമായി തുടങ്ങി എനിക്ക് ഡ്രസ്സ് മാറ്റണം റൂമിലെക്ക് വായോ.........
അവൻ സലീമിന്റെ കൂടെ ഡ്രസ്സ് മാറാൻ റൂമിലെക്ക് ചെന്നു.അവിടെ അവന്റെ കുറെ ഫ്രെണ്ട്സും ഉണ്ടായിരുന്നു............
ഡ്രസ്സ് എല്ലാം മാറി സലീം സ്റ്റേജിലേക്ക് കയറി.....
അവിടെ ഷഹനാന്റെ ഉപ്പയും ഉണ്ടായിരുന്നു......
പരസ്പരം കൈകൊടുത്തു ഒപോസിറ്റ് ഉള്ള കസേരയിൽ അവർ ഇരുന്നു..........
ഉസ്താദ്മാരും അവന്റെ ഫ്രണ്ട്സും പിന്നെ കുറച്ചു മുതിർന്നവരും സ്റ്റെജിൽ ചെന്നിരുന്നു.......
രണ്ട് പേര്ടെയും കൈകൾ ചേർത്ത് പിടിച്ചു ഉസ്താദ് നിക്കാഹിന്റെ മന്ത്രങ്ങൾ ഉരവിട്ട് കൊണ്ടിരുന്നു.......
ആ സമയത്തു ശിഹാബിന്റെ കാതുകളിൽ മുഴങ്ങിയിരുന്നത് നിക്കാഹിന്റെ മന്ത്രങ്ങൾ ആയിരുന്നില്ല നിഹം പറഞ്ഞ വാക്കുകൾ ആയിരുന്നു നിന്റെ ബാബിയുടെ അനിയത്തി..........
അവൻ അവിടെ നിന്നും പുറത്തേക്കു നടന്നു........
താഴെ കാർ പോർച്ചിൽ ചെന്നിരുന്നു.........
അപ്പോൾ ആണ് അവിടേക്ക് ചേട്ടായിയും ആരിഫും വന്നത്.......
അവരെ കണ്ടതും ശിഹാബ് ചോദിച്ചു.നിങ്ങൾ ഇപ്പോൾ ആണോ വരുന്നത്......
ഞങ്ങളോ ഞങ്ങൾ കാലത്തുമുതൽ ഇവിടെ ഉണ്ട്.ഞങ്ങൾ മാറിനിന്നും നിന്നെ ശ്രദ്ധിക്കുക ആയിരുന്നു........
എന്താ അന്റെ പ്രശ്നം നീ എന്താ ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നത്......
എനിക്ക് എന്തോ വല്ലാത്തൊരു ഭയം പോലെ.അവളെ നഷ്ട്ടപെടും എന്ന ഒരു തോന്നൽ...........
നീ വന്നേ അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട നീ അങ്ങോട്ട് ചെല്ല്.പിന്നെ രണ്ട് ദിവസം കഴിഞ്ഞാൽ അവളെ ഒന്ന് കണ്ടു സംസാരിക്കു എന്താണ് അവളുടെ തീരുമാനം എന്ന് അറിയാലോ........
നിങ്ങൾ രണ്ട് പേരും സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തണം.ഒന്നുകിൽ ഈ ബന്ധം ഇവിടെ അവസാനിപ്പിക്ക അല്ലെങ്കിൽ തുടർന്ന് പോവുക........
തീരുമാനം എന്തായാലും ഞങ്ങൾ നിന്റെ കൂടെ ഉണ്ടാകും.......
നീ ഇപ്പോൾ അകത്തേക്ക് ചെല്ല് നീ മാറിനിന്നാൽ ആളുകൾ ശ്രദ്ധിക്കും......
അതും പറഞ്ഞു അവർ അവനെയും കൊണ്ട് അകത്തേക്ക് ചെന്നു.......
അപ്പോഴേക്കും നിക്കാഹ് കഴിഞ്ഞു ഫോട്ടോ സെക്ഷൻ തുടങ്ങിയിരുന്നു........
പിന്നീട് എല്ലാ കാര്യങ്ങൾക്കും അവരുടെ കൂടെ അവൻ നിന്ന് കൊടുത്തു........
രാത്രിയിൽ കല്യാണപെണ്ണിന്റെ കൂടെ ഷഹനയും ശിഹാബിന്റെ വീട്ടിലേക്കു വന്നിരുന്നു.......
പക്ഷെ അവളുടെ മുഖത്തു യാതൊരു പ്രശ്നം ഉള്ളതായി അവനു തോന്നിയില്ല.......
കല്യാണം വളരെ നല്ല രീതിയിൽ തന്നെ കഴിഞ്ഞു.......
രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷഹനാനെ കാണാൻ വേണ്ടി ശിഹാബ് തൂക്ക് പാലത്തിന്റെ അവിടേക്ക് ചെന്നു.......
അഞ്ചു മണി ആയപ്പോഴേക്കും ഷഹന വന്നു.........
അതേ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്......
അതിനു മുന്നേ എനിക്കു ഇങ്ങളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്..........
കല്യാണത്തിന്റെ അന്ന് എന്തിനായിരുന്നു മുഖം വീർപ്പിച്ചു നടന്നിരുന്നത്.......
ആ കാര്യം തന്നെ ആണ് എനിക്ക് പറയാൻ ഉള്ളത്.......
പണ്ടത്തെ പോലെ അല്ല ഇന്ന് നമ്മൾ കുടുംബക്കാർ ആണ്.ഇനി ഈ ബന്ധത്തിന് വീട്ടുകാർ സമ്മതിക്കുമോ എന്നറിയില്ല.......
നേരിട്ട് കാണുന്നതിന് മുന്നേ ഇങ്ങളെ ഇഷ്ട്ടപെട്ടു തുടങ്ങിയവളാണ് ഞാൻ.നിഹമത്താ നിങ്ങളെ കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു.അന്ന് തൊട്ടേ ഒരിഷ്ടം എന്റെ മനസ്സിൽ തോന്നി തുടങ്ങിയതാ ആ ഇഷ്ട്ടം ആര് വിചാരിച്ചാലും ഞാൻ മറക്കില്ല മറക്കാൻ എന്നെ കൊണ്ട് പറ്റില്ല
വീട്ടുകാർ സമ്മതിക്കുമോ എന്ന് എനിക്കറിയില്ല പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം എനിക്ക് ഒരാൾ മഹർ തരുന്നുണ്ടെങ്കിൽ അതു ശിഹാബ്ക തന്നാൽ മതി..........
ഇത് മതി എനിക്ക് ഇത് കേട്ടാൽ മതി എന്ന് പറഞ്ഞു അവൻ അവളുടെ കൈയിൽ പിടിച്ചു തൂക്ക് പാലത്തിന്റെ മുകളിലൂടെ നടന്നു........
ശിഹാബ് വീട്ടിൽ എത്തുമ്പോൾ അവിടെ ഷഹനാന്റെ ഉപ്പ ഉണ്ടായിരുന്നു.......
സലീമും ജെസിയും ഉമ്മയും ഉണ്ടായിരുന്നു.....
മൂപ്പരെ കണ്ടതും ശിഹാബ് ചോദിച്ചു ഇങ്ങള് എപ്പോഴാ വന്നത്......
ഞാൻ വന്നിട്ട് കുറച്ചു നേരം ആയി........
നീ എന്നാ പോകുന്നത്.....
ഞാൻ മറ്റന്നാൾ പോകും .......
അങ്ങോട്ട് ഒന്ന് ഇറങ്ങു നമ്മൾ ഇപ്പോൾ കുടുംബക്കാർ അല്ലെ.......
ഇന്ഷാ അല്ലാഹ് ഞാൻ വരാം.......
എന്നാൽ നാളെ വൈകുന്നേരത് അങ്ങോട്ട് വാ എന്നും പറഞ്ഞു മൂപ്പര് അവിടെ നിന്നും പോയി.......
പിറ്റേ ദിവസം വൈകുന്നേരം ആയപ്പോൾ ഷഹനാന്റെ ഫോൺ വന്നു.....
അവൻ കട്ടാക്കി തിരിച്ചു വിളിച്ചു......
പക്ഷെ ഫോൺ എടുത്തത് ഷഹനാന്റെ ഉപ്പ ആയിരുന്നു.....
പെട്ടന്ന് ഷഹനാന്റെ ഉപ്പ ഫോൺ എടുത്തപ്പോൾ അവൻ ഒന്ന് പതറി......
നീ എവിടെ അന്നേ ഞങ്ങൾ കാത്തു നിൽക്കുക ആണ് എന്ന് പറഞ്ഞപ്പോൾ ആണ് അവന്റെ ശ്വാസം നേരെ വീണത്.......
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ടാക്കി.......
അവൻ നേരെ ഷഹനന്റെ വീട്ടിലേക്കു വിട്ടു.......
അവിടെ ചെന്ന്പ്പോൾ അവന്റെ വീട്ടുകാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു.......
ഇജു എവിടെ ശിഹാബെ ഭക്ഷണം കഴിക്കാൻ വേണ്ടി അന്നേ കാത്തു നിൽക്കുക ആയിരുന്നു......
പെട്ടന്ന് കൈ കഴുകിവാ അന്റെ ഇക്കാ സലീം വിശന്നു ഇരിക്കുക ആണ്......
ശിഹാബിന്റെ ശബ്ദം കേട്ടതും ഷഹന പുറത്തേക് വന്നു.......
പെട്ടന്ന് തന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നു.......
ഭക്ഷണം കഴിച്ചു പുറത്ത് ഇരിക്കുമ്പോൾ വെറുതെ ഒന്ന് അകത്തോട്ടു നോക്കിയപ്പോൾ ആണ് ശിഹാബ് ആ കാഴ്ച കണ്ടത്............
തന്റെ പ്ലേറ്റിൽ ബാക്കി ഉണ്ടായിരുന്ന ഒരു കഷ്ണം പൊറോട്ട ഷഹന എടുത്തു കഴിക്കുന്നത്.......
അവൾ ഷിഹാബിനെ കണ്ടതും നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു......
ഈ കല്യാണം പെട്ടന്ന് ആയത് കൊണ്ട് വളരെ ചെറുതാക്കി ആണ് കഴിച്ചത്.എന്റെ മനസിൽ ഉണ്ടായിരുന്ന പോലെ നടത്താൻ കഴിഞ്ഞില്ല.ഇന്ഷാ അല്ലാഹ് ഇനി ഷഹനാന്റെ കല്യാണം ഉഷാറായിട്ട് നടത്തണം ഷഹനന്റെ ഉപ്പ പറഞ്ഞതു കേട്ടതും അവൻ മൂപ്പരെ നോക്കി ഒന്ന് ചിരിച്ചു.........
ഉണ്ടച്ചി ചായ കാട്ടടി എന്ന് പറഞ്ഞു ഷഹനാന്റെ അനിയൻ നിസാം അവിടെ ക്ക് വന്നത്........
ആരാ ഉണ്ടെച്ചി അതു ഷഹനാനെ ഓൻ വിളിക്കുന്നത് അങ്ങനെ ആണ്..........
അവിടെ നിന്നും യാത്ര പറഞ്ഞു ശിഹാബ് ഇറങ്ങി പിറ്റേ ദിവസം തന്നെ അവൻ ആന്ധ്രയിലേക്ക് വണ്ടി കയറുകയും ചെയ്തു...........
**************************************
ഡ്യൂട്ടി കഴിഞ്ഞ് സബീലും അക്കുവും നേരെ സബീലിന്റെ ഉപ്പാന്റെ റൂമിലേക്ക് വിട്ടു........
റൂമിൽ പെട്ടിയെല്ലാം പാക്ക് ചെയ്തു വച്ചിട്ടുണ്ടായിരുന്നു......
സബീലും അക്കുവും കൂടി അതെല്ലാം വണ്ടിയിൽ കൊണ്ട് ചെന്ന് വെച്ചു...........
തിരിച്ചു റൂമിൽ ചെന്നപ്പോൾ ജോസഫെട്ടനെ കെട്ടി പിടിച്ചു കരയുക ആയിരുന്നു മൂപ്പര്.......
പോയിട്ട് വരാം എന്ന് പറയുന്നില്ല ഇനി ഒരു വരവ് ഉണ്ടാവില്ലല്ലൊ എന്നാ എല്ലാവരോടും പോട്ടെ എന്ന് പറഞ്ഞു അവന്റെ ഉപ്പ അവിടെ നിന്നും ഇറങ്ങി........
ജോസഫെട്ടനെ എയർപോർട്ടിലേക്ക് വിളിച്ചേങ്കിലും മൂപ്പര് ചെന്നില്ല.........
ഞാൻ വന്നാൽ ശരിയാകില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.......
15 വർഷം ആയി ഞാനും ജോസഫും പരിജയപെട്ടിട്ട് ഇത്രയും കാലം എന്റെ സുഖത്തിലും സന്തോഷത്തിലും സങ്കടത്തിലും ഓൻ ഉണ്ടായിരുന്നു.ഇത്രയും പെട്ടന്ന് പിരിയേണ്ടി വരും എന്ന് വിചാരിചില്ല.........
നാട്ടിൽ നിന്നും വരുമ്പോൾ ഉമ്മ,ഉപ്പ, ഭാര്യ, മക്കൾ, സഹോദരങ്ങൾ തുടങ്ങിയവരെ വിട്ടു പിരിയുന്ന സങ്കടം.ഇവിടെ നിന്നും തിരിച്ചു പോകുമ്പോൾ കർമ്മം കൊണ്ട് കൂടെ പിറന്നവരെ വിട്ട് പിരിയുന്ന സങ്കടം എങ്ങനെ ആയാലും നഷ്ട്ടങ്ങളുടെ കണക്കു പുസ്തകം ആയിരിക്കും ഓരോ പ്രവാസിയുടേതും......
ആയിരങ്ങളുടെ കണ്ണീരു വീണ മണ്ണാണിത്.ഒരായിരം സ്വപ്നങളും പ്രതീക്ഷകളും പേറിയാണ് ഓരോരുതരും ഇവിടെക്ക് ഫ്ലൈറ്റ് കയറുന്നതു.ഇവിടെ എത്തിപെട്ടാൽ തിരിച്ചു പോവാൻ പറ്റാത്ത വിധം ഈ മണ്ണ് നമ്മളെ ചേർത്ത് പിടിക്കും.ഇവിടുത്തെ ഈ മരംകോച്ചുന്ന തണുപ്പിലും കൊടും ചൂടിലും കഷ്ടപെടുമ്പോൾ നമ്മൾക്ക് സന്തോഷം നൽകുന്നത് നമ്മുടെ വീട്ടുകാർ സന്തോഷത്തോടെ ജീവിക്കുന്നു എന്നറിയുമ്പോൾ ആണ്.എന്നാലോ വീട്ടുകാർക്കോ നമ്മളെ ഒട്ടും വേണ്ടതാനും.......
ഉപ്പ ഇങ്ങള് എന്തൊക്കെ ആണ് പറയുന്നത്......
ഞാൻ പറഞ്ഞത് സത്യം അല്ലെ ഇപ്പോൾ മ്മളെ വീട്ടിൽ ഫങ്ക്ഷൻ നടക്ക അത് നടക്കണം എങ്കിൽ മ്മള് ഇവിടെനിന്നും അയച്ചു കൊടുക്കുന്ന പൈസ വേണം.ആ ഫങ്ക്ഷന്റെ അന്ന് എന്തായി കാര്യങ്ങൾ എന്നറിയാൻ വേണ്ടി വിളിച്ചാൽ ഗൾഫ് നമ്പർ കണ്ടാൽ ഒരാളും ഇടുക്കൂല ഇനി എടുത്താലോ ആർക്കും മ്മളോട് സംസാരിക്കാൻ പോലും സമയം ഇല്ല അത് വരെ മ്മളെ അവർക്കു വേണം ആ ദിവസം മ്മളെ ആർക്കും വേണ്ടാ......
അത് ഇങ്ങള് പറഞ്ഞത് ശരിയാട്ടോ അക്കു പറഞ്ഞു.ഇന്റെ പെങ്ങളെ കല്യാണം പലരുടെയും കയ്യിൽ നിന്നും കടം വാങ്ങിയും പലിശക്ക് എടുത്തും ആണ് നടത്തിയത്.ആ പൈസ അവിടെ എത്തുന്നത് വരെ മ്മളെ അവർക്കു വേണം.ഓൾടെ കല്യാണത്തിന്റെ അന്ന് ഞാൻ പോയില്ല ഞാൻ ഇവിടെ ഡ്യൂട്ടിയിൽ ആണ് പോവാഞ്ഞത് വേറെ ഒന്നും അല്ല ആ പൈസ ഉണ്ടെങ്കിൽ നാട്ടിൽ അത്രയും കാര്യങ്ങൾ നടക്കോലോ എന്ന് വിചാരിച്ചിട്ട.കല്യാണത്തിന്റെ അന്ന് എത്ര സന്തോഷത്തോടെ ആണ് ഞാൻ നാട്ടിലേക്കു വിളിച്ചത് എന്നറിയോ പക്ഷെ ആർക്കും എന്നോട് സംസാരിക്കാൻ നേരം ഇല്ല എന്റെ പെങ്ങൾക്ക് പോലും സമയം ഉണ്ടായിരുന്നില്ല പിന്നെ അവരുടെ സന്തോഷതിന് വേണ്ടി അല്ലെ മ്മള് ഇവിടെ പട്ടിയെ പോലെ പണി എടുക്കുന്നത്.ഇത് നമ്മളത് എന്നല്ല എല്ലാ പ്രവാസിയുടെയും അവസ്ഥ ഇത് തന്നെയാണ്.
അത് പറയുമ്പോൾ അക്കുവിന്റെ ശബ്ദം ഇടറിയിരുന്നു........
അപ്പോഴേക്കും അവർ ഷാർജ എയർപോർട്ടിൽ എത്തി.......
സബീൽ ഒരു ട്രോളി എടുത്തു കൊണ്ട് വന്നു സാധങ്ങൾ എല്ലാം എടുത്തുവെച്ചു ഉപ്പാനെ യാത്രയാക്കി......
ബോഡിങ് പാസ്സ് കിട്ടുന്നവരെ നമ്മൾ ഇവിടെ കാത്തു നിൽക്കണോ......
അത് വേണ്ട നമുക്ക് പോകാം......
ആരാ നാട്ടിൽ വിളിക്കാൻ വരാ.ഉമ്മയും പെങ്ങളും ഉണ്ടാകും പിന്നെ ചേട്ടായിയും ആരിഫും.......
നീ പറഞ്ഞ കാര്യങ്ങൾ വളരെ സത്യം ആടോ.ഞങ്ങൾ താമസിക്കുന്ന വീട് അത് ഉപ്പാന്റെ സ്വപ്നം ആയിരുന്നു.എന്റെ ഉപ്പാന്റെ ഒരായുസിന്റെ സമ്പാദ്യം ആണ് വീട്.പക്ഷെ വീട് താമസത്തിനു ഉപ്പാക്ക് വരാൻ സാധിച്ചില്ല അന്ന് ഉപ്പ വിളിച്ചപ്പോൾ ആർക്കും ഉപ്പാനോട് സംസാരിക്കാൻ സമയം കിട്ടിയില്ല. എന്റെ ഉപ്പ എത്ര സന്തോഷത്തോടെ ആയിരിക്കും അന്ന് വിളിച്ചിട്ടുണ്ടാവുക പക്ഷെ അതിന്റെ എത്രയോ ഇരട്ടി അന്ന് ഉപ്പാന്റെ മനസ്സ് വിഷമിച്ചിട്ടുണ്ടാകും അല്ലെ.പാവം ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് ഞങ്ങൾക്ക് വേണ്ടി ഇനി സ്വസ്തമായി റസ്റ്റ് എടുക്കട്ടെ നാട്ടിൽ..........
*************************************
ചേട്ടായിയും ആരിഫും ഷോപ്പിൽ ഇരിക്കുംപോൾ ആണ് അൻവർ അവിടേക്കു വന്നത്......
സഖാവേ എന്ന് വിളിച്ചുകൊണ്ട് അൻവർ അവിടെ ചെന്ന്......
ആരിഫെ നിനക്ക് ഇവനെ മനസ്സിലയില്ലേ.........
ആ അറിയാം കാസിംബാവയേ കുറിച്ച് അറിയാൻ വേണ്ടി മൂപ്പരെ അല്ലെ കാണാൻ പോയത്.......
പിന്നെ എന്തായി കാര്യങ്ങൾ എന്തിനാ എന്നെ വിളിച്ചിട്ട് വരാൻ വേണ്ടി പറഞ്ഞത് അൻവർ ചോദിച്ചു......
എനിക്ക് അടുത്തമാസത്തെ ഭദ്രന്റെയും കാസിംബാവയുടെയും പ്രോഗ്രാമുകൾ അറിയണം.......
അത് എന്തിനാ.......
സബീൽ പോയിട്ട് ആറുമാസം കഴിഞ്ഞു.അടുത്ത മാസം അവൻ 5 ദിവസതേ ലീവിന് വരുന്നുണ്ട് അവൻ വരുന്ന ദിവസം കാസിംബാവയും ഭദ്രനും ഇവിടെ ഉണ്ടാകാൻ പാടില്ല.അവൻ വന്ന ഉടനെ ഷെഹ്‌സയുടെയും സബീലിന്റെയും രജിസ്റ്റെർ മേരേജ് നടത്തണം.അതിനു വേണ്ടി ആണ് അവൻ വരുന്നത്........
കാസിംബാവയും ഭദ്രനും ഇടക്കിടക്ക് വിദേശയാത്ര നടത്തുന്നവരല്ലേ ആ ദിവസം നോക്കി സബീലിനോട് വരാൻ വേണ്ടി പറയാലോ അതിന് വേണ്ടിയാണ്......
സഖാവേ ആ കാര്യം ഞാൻ ഏറ്റു......
ടു ഡേയ്സ് അതിന്റെ ഉള്ളിൽ ഞാൻ വിവരം തരാം അതും പറഞ്ഞ് അൻവർ അവിടെ നിന്നും ഇറങ്ങി......
അൻവർ നേരെ പോയത് മരമ്മില്ലിലെക്ക് ആയിരുന്നു.......
അവിടെ അവൻ ഉണ്ടായിരുന്നു ഭദ്രൻ.......
കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരു ബെൻസ് കാർ വന്നു നിന്നു.അതിൽ നിന്നും ഒരാൾ ഇറങ്ങി വന്നു......
വെള്ള മുണ്ടും വെള്ള ജുബ്ബയും ആയിരുന്നു വേഷം കയ്യിൽ ഒരു തസ്ബീഹ് മാലയും ഉണ്ടായിരുന്നു......
അത് അയാൾ ആയിരുന്നു കാസിം ബാവ.......
കാസിം ബാവയേ കണ്ടതും ഭദ്രൻ ബഹുമാനത്തോടെ എഴുനേറ്റു നിന്നു.......
ഭദ്രൻ എല്ലാ കാര്യങ്ങളും കാസിം ബാവയോട് പറഞ്ഞു........
അപ്പോൾ എന്റെ മോളാണ് അവരുടെ ലക്ഷ്യം അല്ലെ....
ഭദ്ര അടുത്ത മാസം 10 മുതൽ 15 വരെ നമ്മൾ ദുബായിൽ ആയിരിക്കും ഈ വിവരം അവരെ അറിയിച്ചേക്കു.....
എല്ലാം അവര് വിചാരിച്ച പോലെ നടക്കുന്നു എന്ന് അവർ വിചാരിക്കട്ടെ.....
പിന്നെ എന്താണ് നടക്കേണ്ടത് എന്ന് ഞാൻ നിനക്ക് പറഞ്ഞു തേരേണ്ടല്ലൊ ഭദ്ര......
അതും പറഞ്ഞു കാസിം ബാവ കാർ ലക്ഷ്യം ആക്കി നടന്നു.....
കയ്യിലെ തസ്ബീഹ് മണികൾ അയാൾ വിരല്കൊണ്ട് നീക്കുന്നുണ്ടായിരുന്നു......
ഫോൺ റിങ് ചെയ്യുന്നത് കേട്ടിട്ട് ആണ് ശിഹാബ് ഉറക്കത്തിൽ നിന്നും എഴുനേറ്റത്........
അവൻ ഫോൺ എടുത്തു നോക്കി ഷഹന ആണ് വിളിക്കുന്നത്.......
ഫോൺ കട്ടാക്കി സമയം നോക്കി.1മണി ആയി......
അവൻ ബാത്‌റൂമിൽ ചെന്ന് മുഖം കഴുകി വന്നു.അവൾക്ക് വിളിച്ചു ഫോൺ എടുത്തു പതിയെ വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി.......
ശിഹാബ്ക്ക ഇങ്ങള് ഉറങ്ങിയോ......
കുറെ നേരം കാത്തിരുന്നു പിന്നെ എപ്പോഴോ മയങ്ങിപോയി......
നീ എന്താ വിളിക്കാൻ ഇത്രയും വൈകിയത്.ഉമ്മയും ഉപ്പയും കിടക്കണ്ടേ പിന്നെ ഉമ്മാക്ക് ഫോൺ തരാൻ മടിയാണ്.എനിക്കു ഒരു ചെറിയ ഫോൺ വാങ്ങിത്തരുമോ........
ഞാൻ ഇനി നാട്ടിൽ വരുംപോൾ ഒരു ഫോണും സിമ്മും തരാം അത് വരെ ഉമ്മാന്റെ ഫോൺ എങ്ങനെഎങ്കിലും ഒപ്പിക്.....
അതൊക്കെ ഞാൻ നോക്കിക്കോളാം.....
നാളെ ഞായറാഴ്ച്ച അല്ലെ ഡ്യൂട്ടി ഇല്ലല്ലൊ എനിക്ക് ക്ലാസും ഇല്ല നമുക്ക് നേരം വെളുക്കുന്നത് വരെ സംസാരിചിരിക്കാം............
അവരുടെ സംസാരം മണിക്കൂറുകളോളം നീണ്ട് നിന്നു........
പെട്ടന്ന് ആണ് ശിഹാബിന്റെ ഫോണിലേക്കു വേറെ ഒരു ഫോൺ വരാൻ തുടങ്ങിയത്.നോക്കുമ്പോൾ മുരളിയേട്ടൻ ആയിരുന്നു......
ശിഹാബ് സമയം നോക്കി മൂന്ന് മണി ആയി.ഇയാൾക്ക് ഈ സമയത്തു ഉറക്കം ഇല്ലേ.ഉണ്ടച്ചി നീ ഫോൺ കട്ടാക്ക് എനിക്കു വേറെ ഒരു കാൾ വരുന്നുണ്ട് പത്തു മിനിറ്റ് കഴിഞ്ഞു എനിക്ക് മിസ് അടിക്കു അപ്പോൾ ഞാൻ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു....
അത് കേട്ടതും ഷഹന ദേഷ്യം പിടിച്ചു ഫോൺ കട്ടാക്കി......
അവൻ മുരളിയേട്ടന്റെ ഫോൺ എടുത്തു......
എന്താ ശിഹാബെ നിനക്ക് ഉറക്കം ഇല്ലേ.നീ പെട്ടന്ന് സതീഷനെയുംവിളിച്ചു പ്ലാന്റിലെക്ക് വായോ......
എന്താ മുരളിയേട്ട എന്തെങ്കിലും പ്രശ്നം ഉണ്ടോ........
ക്രയിനിന്റെ റോപ് പൊട്ടിവീണു പൈപ്പ് ക്രയിനിന്റെ മോളിൽ ലോഡ് ആയിരുന്നില്ലേ അത് മൊത്തം താഴെക്ക് വീണു...........
മുരളിയേട്ടൻ പറഞ്ഞത് കേട്ടതും ശിഹാബ് ഫോൺ കട്ടാക്കി സതീഷേട്ടനെയും വിളിച്ചുകൊണ്ട് പ്ലാന്റിലെക്ക് ഓടി.........
സതീശേട്ടനെ കണ്ടതും മുരളിയേട്ടൻ ചോദിച്ചു ഇജു എന്ത് ഉറക്ക അന്നേ എത്ര വിളിച്ചു എന്നറിയോ......
നാളെ ഞായറാഴ്ച അല്ലെ അത് കൊണ്ട് രണ്ടെണ്ണം വിട്ടിട്ട കിടന്നതു.......
എന്താ പ്രശ്നം......
സൈലോടെ മോളിൽ നിന്നും ക്രയിൻ റോപ്പ് പൊട്ടിവീണതാ.......
ദൈവമേ ആ പൈപ്പ് എല്ലാം അതിന്റെ മോളിൽ ഫുൾ ലോഡ് ആയിരുന്നല്ലൊ അതെല്ലാം പൊട്ടിവീണോ........
ഇല്ല ഞാനും അത് പൊട്ടിവീണു എന്നാ വിചാരിച്ചത് ഇത് ചെറിയ സൈലോമത്തെ ആണ്......
എന്തായാലും വാ പോയി നോക്കാം......
പോയി നോക്കിയപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.......
പണിക്കരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു ഞാനും മുരളിഏട്ടനും സതീശേട്ടനും ഓഫീസിൽ പോയി ഇരുന്നു........
ശിഹാബെ എല്ലാവരും ഉറങ്ങുന്ന സമയത്തു നീ ആരോടാ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്...........
അത് ഫ്രണ്ട് ആണ് മുരളിയേട്ട......
ഫ്രണ്ട് അല്ലെ............
മോനെ ശിഹാബെ ഞാൻ ഒരു ദിവസം പെട്ടന്ന് ഈ പ്രായത്തിലേക്ക് വന്നതല്ല.അന്റെ പ്രായമൊക്കെ കഴിഞ്ഞിട്ട് വന്നതാ അത് കൊണ്ട് അന്റെ വിളച്ചിൽ ഇങ്ങട്ട് വേണ്ടാ ഓൾടെ പേര് പറ.......
മുരളിയേട്ടൻ പറഞ്ഞത് കേട്ടതും ശിഹാബ് ഒരു വളിച്ച ചിരി ചിരിച്ചു......
നീ ഇളിക്കാതെ കാര്യം പറ......
ഷഹന അതാ ഓൾടെ പേര്.......
എങ്ങനെ സീരിയസ് ആണോ അതൊ ടൈം പാസൊ......
ഇത് സീരിയസ് ആണ്......
പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്........
എന്ത് പ്രശ്നം.......
ശിഹാബ് എല്ലാ കാര്യങ്ങളും പറഞ്ഞു........
അത് കേട്ടതും മുരളിയേട്ടൻ പൊട്ടിചിരിക്കാൻ തുടങ്ങി......
അപ്പോ അന്റെ ഏട്ടന്റെ ഭാര്യയുടെ അനിയത്തി ആണ് കക്ഷി.......
എങ്ങനെ വീട്ടിൽ ഉള്ളവർക്ക് അറിയുമോ....
ഇല്ല ഇത് വരെ ആർക്കും അറിയില്ല.അറിഞ്ഞാൽ സമ്മതിക്കുമോ എന്നറിയില്ല...........
ഇനി അഥവാ സമ്മതിചില്ലെങ്ങിൽ നീ അവളെ ഇങ്ങട്ട് കൊണ്ട് പോരെ ഇവിടെ നമ്മുടെ ക്യാമ്പിൽ റൂം ഞാൻ ശരിയാക്കിതരാം ഒരു രൂപ വാടക കൊടുക്കണ്ട.
നോക്കട്ടെ അപ്പോഴതേ സാഹചര്യം പോലെ ചെയ്യാം............
*************************************
ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ അപ്പുവും ആയി സംസാരിക്കുക ആയിരുന്നു ചേട്ടായി.........
താൻ ഒന്ന് സംസാരിക്കണം നീതുവിനോട്.ഇതിപ്പോ വരുന്ന ആലോചനകൾ എല്ലാം അവൾ മുടക്കുകയാണ്..........
ഞാൻ സംസാരിക്കാം ഇനി അവളുടെ മനസ്സിൽ ഒരാൾ ഉണ്ടെങ്കിൽ അതു നടത്തികൊടുക്കുമോ......
നല്ല പയ്യൻ ആണെങ്കിൽ നമുക്ക് നടത്തികൊടുക്കാം പക്ഷെ ഞാൻ എത്ര ചോദിച്ചിട്ടും അവൾ വാ തുറക്കുന്നില്ല......
അവളുടെ സ്വഭാവം കാണുംപോൾ രണ്ടെണ്ണം പൊട്ടിക്കാൻ ആണ് തോന്നുന്നത് ഇത് വരെ ഒരു ഈർക്കിൾ എടുത്തു പോലും ഞാൻ അവളെ തല്ലിയിട്ടില്ല.........
സാധാരണ എന്ത് ഉണ്ടെങ്കിലും അവൾ എന്നോട് പറയുന്നത പക്ഷെ ഇതു മാത്രം അവൾ പറയുന്നില്ല.......
ഇനി അവളുടെ മനസ്സിൽ ഒരാൾ ഇല്ലെങ്കിലോ.തുടർന്ന് പഠിക്കാൻ വേണ്ടിയാണെങ്കിലോ ഇപ്പോൾ വിവാഹം വേണ്ടാ വെക്കുന്നത്........
അങ്ങിനെ പഠിക്കണം എന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ.ഞാൻ എന്താ അവൾ പഠിക്കുന്നതിന് എതിര് ആണോ............
നാളെ ലീവ് ആണ് എനിക്ക് ഷോപ്പിംഗ് ഉണ്ട് ഞാൻ നാളെ നീതുവിനെയും കൊണ്ട് ഷോപ്പിംഗിനു പോയിക്കോളാം അപ്പോൾ സ്വസ്ഥമായി അവളോട് സംസാരിക്കാമല്ലോ.......
എനിക്ക് ടൈം ആയി അതും പറഞ്ഞു അപ്പു അവിടെ നിന്നും പോയി.......
ചേട്ടായി നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു.......
നീതു നിനക്ക് നാളെ ക്ലാസ്സ് ഉണ്ടോ.......
ഉണ്ട്.........
നിനക്ക് നാളെ ലീവ് എടുക്കാൻ പറ്റുമോ......
ചേട്ടായിടെ ചോദ്യം കേട്ടതും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു........
നിനക്ക് എന്താ നാവില്ലെ.ഞാൻ ചോദിച്ചച്ചത് കേട്ടില്ലേ.......
ലീവ് ആക്കാം......
നാളെ അപ്പുന്റെ കൂടെ പുറത്തു പോകണം അതിനു വേണ്ടിയാണ്..........
അതു കേട്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു........
ഈ കാര്യം ആദ്യം അങ്ങ് പറഞ്ഞാൽ പോരെ അവൾ പതിയെ പറഞ്ഞു.......
പിറ്റേ ദിവസം കാലത് തന്നെ അവൾ അപ്പുവുമായി ഷോപ്പിംഗിനു പോയി........
ചേട്ടായി ഷോപ്പിൽ ഇരിക്കുംപോൾ ആണ് അപ്പുവിന്റെ ഫോൺ വന്നത്.നിള പാർക്കിൽ ഉണ്ട് പെട്ടന്ന് വായോ എന്നു പറഞ്ഞു അവൾ ഫോൺ വെച്ച്.......
ചേട്ടായി നേരെ വിട്ടു പാർക്കിലെക്ക്........
അവിടെ ചേട്ടായിയേയും കാത്ത് അപ്പു ഇരിക്കുന്നുണ്ടായിരുന്നു.....
നീതു എവിടെ....?
അവൾ വീട്ടിൽ പോയി....
നീ സംസാരിച്ചോ അവളോട്.......
മ്മ്മ് സംസരിച്ചു......
അവൾക്കു ഒരാളെ ഇഷ്ട്ടം ആണ് അയാൾക്ക് അവളെയും ഒരു പക്ഷെ ഇത് പോലെ ഒരു പ്രണയം അത് ആദ്യമായിരിക്കും.......
ആരെ ആണ് അവൾക്ക് ഇഷ്ട്ടം..........
ഏട്ടൻ അറിയുന്ന ആളാ പേര് പറഞ്ഞു കഴിഞ്ഞാൽ പ്രശ്നം ഉണ്ടാക്കരുത്......
നിനക്കു എന്താ എന്നെ വിശ്വാസം ഇല്ലേ
വിശ്വാസം ഉണ്ട് എന്നാലും എന്റെ ഒരു സമാധാനതിന് എന്റെ തലയിൽ കൈ വെച്ച് സത്യം ചെയ്യ്.........
ചേട്ടായി അപ്പുവിന്റെ തലയിൽ കൈ വെച്ച് സത്യം ചെയ്തു കൊടുത്തു......
ഇനി പറ ആരാ ആൾ......
അത് നമ്മുടെ ആരിഫുമായി
അപ്പു പറഞ്ഞ പേര് കേട്ടതും ചേട്ടായി ഞെട്ടി തരിച്ചു നിന്നു........
അപ്പുവിന്റെ തലയിൽ വെച്ച കൈ ചേട്ടായി എടുത്തുമാറ്റി......
ഏട്ട ഞാൻ ഒന്ന് പറയട്ടെ......
വേണ്ട ഒന്നും പറയണ്ട........
അപ്പോൾ ആണ് ചേട്ടായിടെ ഫോൺ റിങ് ചെയ്തത്......
അതു ആരിഫ് ആയിരുന്നു....
നീ ആൽതറയുടെ അവിടെ ഇരിക്ക് ഞാൻ അങ്ങോട്ട് വരാം എന്നു പറഞ്ഞു ഫോൺ വെച്ചു...
ചേട്ടായിടെ വരവ് കണ്ടതും ആരിഫിന് എന്തോ പന്തികേട് തോന്നി.......
എന്ത് പറ്റി ചേട്ടായി ആകെ വല്ലാണ്ട് ഇരിക്കുന്നത്......
ഇനി എന്ത് പറ്റാൻ ഒരു കൂടെ പിറപ്പിനെ പോലെ അല്ലെ നിങ്ങളെ മൂന്ന് പേരെയും ഞാൻ സ്നേഹിച്ചത് കൂടെ കൂട്ടിയത് എന്നിട്ടു നിനക്കു എങ്ങനെ തോന്നി എന്നോട് ഇതു ചെയ്യാൻ.ഞാൻ അറിഞ്ഞത് സത്യം ആണോ അല്ല എന്ന് നിന്റെ നാവിൽ നിന്നും കേൾക്കാൻ ആണ് എനിക്കിഷ്ടം പറ നീയും നീതുവും തമ്മിൽ ഇഷ്ട്ടത്തിൽ ആണോ........
ചേട്ടായിടെ ചോദ്യം കേട്ടതും ഒന്നും പറയാതെ ആരിഫ് തലതാഴ്തി നിന്നു......
ആരിഫിന്റെ ഷർട്ടിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു പറയാൻ നിന്റെ നാവിൽ നിന്ന് കേൾക്കണം...........
ചേട്ടായി നീതുവിനെ എനിക്ക് ഇഷ്ട്ടം ആണ് പക്ഷെ അത് ചേട്ടായി വിചാരിക്കുന്ന പോലേ അല്ല ........
മതി കൂടുതൽ വിശദീകരണം ഒന്നും വേണ്ട
ചേട്ടായി.......ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.........
വേണ്ടാ വിളിക്കരുത് അങ്ങനെ.നീ യൊക്കെ എന്നെ അങ്ങനെ വിളിക്കുംബോൾ അഹങ്കാരം ആയിരുന്നു.പക്ഷെ അങ്ങനെ വിളിച്ചു കൂടെ കൂടിയപ്പോൾ നിന്റെയൊക്കെ ഉദ്ദേശം മനസ്സിലാക്കാതെ പോയി.മതി നിർത്തിക്കോ ഇതോടെ എല്ലാം ഇനി ചേട്ടായി എന്നും വിളിച്ചു എന്റെ പിറകെ വരരുത്......
നീതു അവളിലൂടെയാണ് നമ്മളുടെ ബന്ധം തുടങ്ങിയത് ഇപ്പോൾ അവൾ കാരണം തന്നെ ഈ ബന്ധം ഇവിടെ അവസാനിക്ക.......
അതും പറഞ്ഞു ചേട്ടായി അവിടെ നിന്നും പോയി.....
എന്ത് ചെയ്യണം എന്നറിയാതെ ആരിഫ് അവിടെ നിന്നു............
ശിഹാബ് സ്റ്റോറിൽ ഇരിക്കുംബോൾ ആണ് സബീലിന്റെ ഫോൺ വന്നത്......
ഡാ ആരിഫ് നമ്മളെ ചതിച്ചടാ......
ചതിക്കെ നീ എന്താ സബീലെ പറയുന്നത്.......
സബീൽ കാര്യങ്ങൾ എല്ലാം പറഞ്ഞു.ഷിഹാബിനു വിശ്വസിക്കാൻ കഴിഞ്ഞില്ല
നീ എന്താ ഈ പറയുന്നത്.ആരിഫും നീതുവും തമ്മിൽ ഇന്നേവരെ തനിച്ച് സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ.ഒരു നിഴൽ പോലെ നമ്മൾ അവന്റെ കൂടെ ഇല്ലേ ഇങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ഒരു സൂചന എങ്കിലും നമ്മൾക്ക് കിട്ടില്ലേ എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല.......
ടാ നീ പറഞ്ഞത് ശരിയാണ് പക്ഷെ ആരിഫിനു നീതുവിനെ ഇഷ്ട്ടം ആണ് നീതുവിന് ആരിഫിനെയും ഇത് എപ്പോ എങ്ങിനെ എന്ന് അവർക്ക് തന്നെ അറിയോ.......
കൂടെ നടന്നിട്ട് നമ്മള് പോലും അറിയാതേ ആണ് അവൻ ഈ പണി ചെയ്തത്.......
നീ ഈ വിവരം എങ്ങനെയാ അറിഞ്ഞത്.....
ഞാൻ ഇന്ന് ചേട്ടായിയേ വിളിചിരുന്നു ചേട്ടായി ആകെ കലിപ്പിൽ ആണ് നമ്മൾക്ക് വരെ ഇതിൽ പങ്ക് ഉണ്ടെന്ന ചേട്ടായി പറഞ്ഞത്........
നമ്മൾ ഇപ്പോൾ അല്ലെ സംഭവം അറിയുന്നത്.ഇത്ര നാളും കൂടെ നടന്ന നമ്മളെ വരെ ചതിച്ചില്ലെ അവൻ.......
ഞാൻ അവനെ ഒന്ന് വിളിച്ച് നോക്കട്ടെ എന്ന് പറഞ്ഞു ശിഹാബ് ഫോൺ വെച്ച്......
ശിഹാബ് അപ്പോൾ തന്നെ ആരിഫിനെ ഫോൺ വിളിച്ചു.........
ടാ ഞാൻ കേട്ടത് സത്യം ആണോ.........
മ്മ്മ് അവൻ ഒന്ന് മൂളി......
ആരിഫെ ഒരുപാട് അഹങ്കാരം ആയിരുന്നു എനിക്ക് നമ്മുടെ ഈ ബന്ധം ഓർത്തിട്ടു.പരസ്പരം രഹസ്യങ്ങൾ ഇല്ലതെ ഒരെ മനസ്സോടെ നാല് പേര്.പക്ഷെ തോൽപിച്ചു കളഞ്ഞല്ലോ ആരിഫെ നീ........
ഞാനും സബീലും എന്താ ചെയ്യേണ്ടത് ആരുടെ കൂടെ ആണ് നിൽക്കേണ്ടത് ഒന്ന് പറഞ്ഞ് തായോ......
നിന്റെ കൂടെ നിൽക്കാം എന്ന് വിചാരിച്ചാൽ ഒരു കൂടെപിറപ്പിനെ പോലെ സ്നേഹിച്ച ചേട്ടായിയേ ഉപേക്ഷിക്കണം ചേട്ടായി കൂടെ നിന്നാൽ നിന്നെ ഉപേക്ഷിക്കണം ഞങ്ങൾക്ക് അറിയില്ല ആരിഫെ ഞങ്ങൾ എന്താ ചെയ്യേണ്ടത് ആരുടെ കൂടെ ആണ് ഞങ്ങൾ നിൽക്കേണ്ടത് നീ ഒന്ന് പറഞ്ഞു തായോ........
ശിഹാബ് പറഞ്ഞത് കേട്ടതും ആരിഫ് ഫോൺ കട്ടാക്കി.പിന്നെ വിളിച്ചു നോക്കുമ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.....
ശിഹാബ് ചേട്ടായിടെ ഫോണിലേക്ക് വിളിച്ചുനോക്കി.ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ ഫോൺ എടുക്കുന്നില്ല.കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ചേട്ടായിടെ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു........
എന്ത് ചെയ്യണം എന്നറിയാതെ ആരുടെ കൂടെ നിൽക്കണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ശിഹാബും സബീലും.........
ചേട്ടായി റൂമിൽ കിടക്കുമ്പോൾ ആണ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നീതു അവിടേക്കു വന്നത്..........
ഏട്ടാ.....അവൾ പതിയെ വിളിച്ചു.....
ചേട്ടായി കണ്ണുകൾ അടച്ചു കിടന്നു........
എനിക്കു ആരിഫ്ക്കാനേ ഇഷ്ട്ടം ആണ് ആരിഫിക്കാക്ക് എന്നെയും ഇഷ്ട്ടം ആണ്.പക്ഷെ ഏട്ടൻ വിചാരിക്കുന്ന പോലെ ആരിഫ്ക്ക ഏട്ടനെ ചതിചിട്ടില്ല..........
ചതിച്ചിട്ടില്ല പോലും കൂടെ പിറപ്പിനെ പോലെ അല്ലെ ഞാൻ അവരെ കണ്ടത് എന്നിട്ട്..........
അവൾ പറഞ്ഞത് സത്യം ആണ് അതും പറഞ്ഞു കൊണ്ടാണ് അപ്പു റൂമിലേക്ക് വന്നത്........
ഇന്ന് വരെ രണ്ട് പേരും പരസ്പരം ഇഷ്ട്ടം അങ്ങോട്ട് ഇങ്ങോട്ടും പങ്കുവെച്ചിട്ടില്ല........
അപ്പു പറഞ്ഞത് കേട്ടതും ചേട്ടായി രണ്ട് പേരുടെയും മുഖതേക്ക് നോക്കി.........
നോക്കണ്ട രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടം ആണ് എന്നാൽ ഇത് വരെ ആരിഫ് ഇവളോട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടില്ല.അവൻ അത് പറയാത്തത് ഏട്ടനോട് ഉള്ള ബന്ധം കാരണം ആണ്............
പക്ഷെ നീതുവിനേ ആരിഫ് ഇന്ന് മറ്റെന്തിനേക്കാളും സ്നേഹിക്കുന്നുണ്ട്.തിരിച്ചു ഇവളും.........
ഇതൊന്നു പറയാൻ രണ്ട് ദിവസം ആയി ഞാൻ നടക്കുന്നു പക്ഷെ ഏട്ടൻ ഫോൺ എടുക്കണ്ടേ..
അന്ന് ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ നിൽക്കുക പോലും ചെയ്തില്ലല്ലൊ.അത് കൊണ്ട് ഇന്ന് ലീവ് ആക്കി ഇങ്ങോട്ട് പൊന്നു
അപ്പോൾ ആണ് പുറത്തു ഒരു കാർ വന്ന് നിന്നത്.അതിൽ നിന്നും നാല് പേർ ഇറങ്ങി വന്നു.......
കാറിന്റെ ശബ്ദം കേട്ടതും ചേട്ടായി പുറത്തേക്കു ഇറങ്ങി വന്നു........
അവരെ കണ്ടതും ചേട്ടായി ഞെട്ടി.അവർ IJP യുടെ പ്രവർത്തകർ ആയിരുന്നു.......
ചേട്ടായി അവരോടു കയറി ഇരിക്കാൻ വേണ്ടി പറഞ്ഞു.......
കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരാൾ സംസാരിച്ചു തുടങ്ങി......
ദേവ സംഭവം ഞങ്ങൾ അറിഞ്ഞു അത പെട്ടന്ന് തന്നെ ഇങ്ങോട്ട് വന്നത്.ഇത് ലവ് ജിഹാദ് ആണ് നമ്മളെ പെൺകുട്ടികളെ വശീകരിച്ചു മതം മാറ്റിക്കുക അതാണ് അവരുടെ ലക്ഷ്യം.നീ കണ്ണിൽകണ്ട മേത്തൻമാരെ വിളിച്ച് കുടുംബത് കേറ്റുമ്പോൾ ശ്രദ്ധിക്കണം ആയിരുന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.സംഭവിക്കാൻ ഉള്ളത് സംഭവിച്ചു.നമ്മൾ ഹിന്ദുക്കൾ ഉണർന്നു ഒറ്റകെട്ടായി നിൽക്കേണ്ട സമയം ആണിത് എന്തിനും ഏതിനും ഞങ്ങൾ കൂടെ ഉണ്ടാകും.IJP യുടെ ഒരു കാവൽ ഈ വീടിനു ചുറ്റും എപ്പോഴും ഉണ്ടാകും.........
നിങ്ങൾക്കു കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ.....
അയ്യോ വേണ്ടാ ഞങ്ങൾ ഇപ്പോൾ ഭക്ഷണം കഴിച്ചതെ ഉള്ളു.......
അപ്പോൾ പറഞ്ഞു വന്നത് എത്രയും പെട്ടന്ന് അനിയത്തിയുടെ വിവാഹം നടത്തണം എല്ലാത്തിനും ഞങ്ങൾ കൂടെ ഉണ്ടാകും ഞങ്ങൾ തന്നെ നല്ലൊരു ചെക്കനെ കണ്ടെത്തിതരും.......
ദാമോദർജിയുടെ മകൻ വിഷ്‌ണു എവിടെ ആണ് വർക്ക് ചെയ്യുന്നത്......
അവൻ ദുബായിൽ ആണ്.......
വരാൻ ആയോ.........
അടുത്തമാസം വരും.......
എന്നാൽ വിഷ്‌ണുവിന്റെയും എന്റെ അനിയത്തിയുടെയും വിവാഹം നമുക്ക് അങ്ങ് ഉറപ്പിച്ചാലോ............
ചേട്ടായി പറഞ്ഞത് കേട്ടതും അയാൾ ദേഷ്യം കൊണ്ട് എഴുനേറ്റു.......
നീ എന്താടാ നായേ പറഞ്ഞത് അയാൾ ദേഷ്യം കൊണ്ട് അലറി......
ചേട്ടായി അയാളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു കൊണ്ട് സൗമ്യമായി പറഞ്ഞു ദാമോദർജി ഇരിക്ക് ഞാൻ പറയട്ടെ മേൽ ജാതിയിൽ പെട്ട നിങ്ങൾക്ക് ഒരു കീഴ് ജാതിക്കാരി പെൺകുട്ടിയേ മരുമകൾ ആയി സ്വീകരിക്കാൻ മനസ്സ് വരുന്നില്ല അല്ലെ.കുറച്ചു നേരതേ പറഞ്ഞല്ലോ ഹിന്ദു ഉണരണം എന്ന് എങ്ങിനെ ആണ് ഹിന്ദു ഉണരെണ്ടത് ആദ്യം ഈ ജാതി വ്യവസ്ഥയിൽ നിന്നും ആണ് ഹിന്ദു ഉണരെണ്ടത് അങ്ങിനെ ഉണർത്താൻ നിങ്ങൾക്ക് കഴിയോ എങ്കിൽ നിങ്ങളുടെ മുന്നിൽ ഈ ദേവൻ ഉണ്ടാകും.........
അപ്പോ ദാമോദർജി ചെല്ല് എന്റെ അനിയത്തിയുടെ കാര്യം ഞാൻ നോക്കികോളാം അവൾക്കും ഈ വീടിനും കാവലായി ഞാൻ ഉണ്ട് IJP യുടെ കാവൽ വീടിനു ആവശ്യം ഇല്ല.........
ആരിഫിന്റെ ഉപ്പ പേപ്പർ വായിച്ചു ഇരിക്കുമ്പോൾ ആണ് ഒരു കാർ വന്നു നിന്നത്........
രണ്ട് പേർ കാറിൽ നിന്നും ഇറങ്ങി അവരുടെ കയ്യിൽ ഒരു സ്യൂട്ട്കേസ് ഉണ്ടായിരുന്നു.......
ഇതാരപ്പാ പരിജയം ഇല്ലാത്ത ആളുകൾ ആണല്ലോ ആരിഫിന്റ ഉപ്പ മനസിൽ പറഞ്ഞു
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ആരിഫിന്റെ ഉപ്പാന്റെ മുഖത്തു പുഞ്ചിരി വിടർന്നു......
ഹൈദർ നീ എന്താ പതിവില്ലാതെ.......
മാമനെ കാണാൻ വേണ്ടി വന്നതാ......
വ കേറിയിരിക്കു ഇവര് ആരാ മനസ്സിലായില്ല......
ഇവര് ആരിഫിനെ കാണാൻ വന്നതാ അവൻ എന്തിയേ........
ഇത് നസ്രുക്ക ഇത് കോയ സാഹിബ് കൂടെ ഉള്ളവരെ ഹൈദർ പരിജയപെടുത്തി കൊടുത്തു
ടാ നീ ഇപ്പോൾ പാർട്ടി മാറി KDPI ലേക്ക് പോയി എന്ന് കേട്ടു...........
ശരിയാ മാമ നമ്മൾ മുസ്ലിംമുകൾക്ക് കമ്മ്യൂണീസം ശരിയാകൂല.അതു നീരീശ്വരവാദികൾക്കെ പറ്റൂ.ഇങ്ങൾക്ക് ആരിഫിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കികൂടെ നാളെ മരിച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടേണ്ടത് ലാൽസലാം അല്ല അതു മറക്കരുത്..........
അതു നീ പറഞ്ഞത് ശരിയാണ്.നമുക്ക് വേണ്ടത് ഫാത്തിഹയും ദുഹായും ആണ് പക്ഷെ അതു കിട്ടാൻ KDPI പ്രവർത്തിക്കുന്നതിനെക്കാളും നല്ലത് മത സംഘടനയിൽ പ്രവർതിക്കുന്നതല്ലേ.രാഷ്ട്രീയ പാർട്ടിക്കു ഒരിക്കലും മതതിന്റെ നിയമങ്ങൾക്കു അനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ല അങ്ങനെ നോക്കിയാൽ KDPI നേക്കാളും നല്ലത് കമ്മ്യൂണിസം തന്നെ ആണ്.........
പിന്നെ ആരിഫ് അവൻ കമ്മ്യൂണിസ്റ്റ് ആയത് അവൻ നിരീശ്വരവാദി ആയത് കൊണ്ടോ അല്ലെങ്കിൽ ക്യാപ്പിറ്റൽ വായിച്ചിട്ടോ അല്ല നമ്മളെ ഈ മണ്ഡലത്തിൽ വികസനം ഒന്ന് വന്നിട്ടുണ്ടെങ്കിൽ അതു നീ പറയുന്ന കമ്മ്യൂണിസ്റ്റ് MLA മാർ വന്നതിനു ശേഷം ആണ് അതു അല്ല എന്ന് പറയാൻ പറ്റൂല അതൊക്കെ ആണ് ഓനെ ആ പാർട്ടിയിലെക്ക് സ്വാധീനിച്ചത് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്......
എനിക്ക് പണ്ടേ ഈ മതം വിറ്റ് വോട്ട് വാങ്ങിക്കുന്ന പാർട്ടിക്കാരെ ഇഷ്ട്ടം അല്ല മതം വേറെ രാഷ്ട്രീയം വേറെ രണ്ടും ഒരിക്കലും കൂട്ടി ചേർക്കരുത് കൂട്ടി ചേർത്താൽ അത് നാടിനെ ബാധിക്കുന്ന ക്യാൻസർ ആയി തീരും..........
പുറത്തുള്ള സംസാരം കേട്ടിട്ടാണ് ആരിഫ് പുറത്തേക്കു വന്നത്.......
ഉപ്പയും ആയി സംസാരിചിരിക്കുന്ന ഹൈദറിനെ കണ്ടതും ആരിഫ് ചോദിച്ചു
അല്ലാഹ് ആരിത് ഹൈദർക്കയോ എന്തൊക്കെ ഉണ്ട് വിശേഷം.എപ്പളാ വന്നേ
വിശേഷം നിനക്ക് അല്ലെ.അന്നേ ഒന്ന് കണ്ടു പോകാം എന്ന് വിചാരിച്ചു വന്നത.........
നീയും ദേവനും തമ്മിലുള്ള പ്രശ്നം ഞങ്ങൾ അറിഞ്ഞു.ഞങ്ങൾ നിന്റെ കൂടെ ഉണ്ട് അത് പറയാൻ വേണ്ടിയാ വന്നത് ഒരു ആവശ്യം വരുമ്പോൾ ആണല്ലോ നമ്മൾ കുടുംബക്കാർ ഒന്നിച്ചു നിൽക്കേണ്ടത്...........
അതിനു ഞാനും ചേട്ടായിയും തമ്മിൽ പ്രശ്നം ഉണ്ടെന്നു നിങ്ങളോട് ആരാ പറഞ്ഞത്...............
അതൊക്കെ നമ്മൾ അറിഞ്ഞു ആരിഫെ നീ ഒന്നുകൊണ്ടും പേടിക്കണ്ട.
നീ നല്ലൊരു പുണ്യപ്രവർതി അല്ലെ ചെയ്തിട്ടുള്ളത്.
ഒരു പെൺകുട്ടിയേ സത്യത്തിന്റെ മാർഗത്തിലേക്ക് കൊണ്ട് വരാൻ പോവല്ലേ.നീ ഒന്ന് കൊണ്ടും പേടിക്കണ്ട ഞങ്ങൾ ഉണ്ട് നിന്റെ കൂടെ.......
നീ ഇനിയാണ് സൂക്ഷിക്കേണ്ടത് അവരുടെ ഭാഗത്തു നിന്നും ഒരക്രമണം ഉണ്ടാകും.അതു കൊണ്ട് നിന്റെ കൂടെ ഞങ്ങളെ രണ്ട് പേര് ഉണ്ടാകും.......
ഇനി അതികം വൈകിക്കണ്ട എത്രയും പെട്ടന്ന് അവളെ അവിടെ നിന്നും ചാടിക്കണം എന്നിട്ട് മതം മാറ്റണം.ആദ്യം നമുക്ക് സ്റ്റേഷനിൽ പോയി ഹാജരാകാം അവൾക്ക് 18 വയസ്സ് ആയത് കൊണ്ട് അവളുടെ വാക്കിന് ആണ് വില.അവൾ എന്തായാലും നിന്റെ കൂടെ അല്ലെ വരാൻ വേണ്ടി പറയു......
അതിന് ശേഷം നമുക്ക് ഓളെ മതം മാറ്റാം കൊണ്ട് പോകാം അതിനു ശേഷം നിക്കാഹ് നീ ഒന്ന് കൊണ്ടും പേടിക്കണ്ട എല്ലാത്തിനും ഞങ്ങൾ ഉണ്ട്..........
ഹൈദർ പറഞ്ഞത് കേട്ടതും ആരിഫിന്റെ മുഖം ദേഷ്യത്താൽ ചുവന്നു തുടുക്കാൻ തുടങ്ങി.ഉപ്പ ഉള്ളത് കൊണ്ട് അവൻ ഒന്നും പറയാതെ നിന്നു............
ഇനി എത്രയും പെട്ടന്ന് അവളെ കൊണ്ട് പോരെ അതിനുള്ള വഴി ആണ് നമ്മൾ ആലോചിക്കേണ്ടത്.
ഒരു വരുമാനം ഇല്ലാത്ത ഇവനോട് ആണോ നീ പെണ്ണു കെട്ടാൻ പറയുന്നത്........
മാമ അതൊന്നും ഓർത്ത് നിങ്ങൾ വിഷമിക്കേണ്ട അതിനല്ലേ ഞാൻ ഉള്ളത്............
ഹൈദർ അവർ കൊണ്ട് വന്ന സ്യൂട്ട്കേസ് അവന്റെ ഉപ്പാന്റെ മുന്നിൽ വെച്ച് തുറന്നു അതിൽ നിന്നും അഞ്ഞൂറിന്റെ രണ്ട് കെട്ട് ആരിഫിന്റ ഉപ്പാക്ക് നൽകികൊണ്ട് പറഞ്ഞു ഇത് നിങ്ങൾ വെച്ചോളൂ ബാക്കിയോക്കെ ഞങ്ങൾ ശരിയാക്കിതരാം........
അല്ല ഹൈദറേ ഇങ്ങനെ മതംമാറ്റി കല്യാണം കഴിച്ചാൽ നിങ്ങൾ അവർക്ക് പൈസ കൊടുക്കുമോ........
മാമ ഇപ്പോൾ ഒരു മുസ്ലിം പെൺകുട്ടി ഒരു ഹിന്ദുചെക്കന്റെ കൂടെ പോയാൽ അവരെ സഹായിക്കാനും അവർക്ക് വേണ്ടത് ചെയ്യാനും IJP ഉണ്ട് തിരിച്ചു ഇങ്ങോട്ട് വരുന്നവരെ സഹായിക്കാൻ ആരെങ്കിലും വേണ്ടേ........
ഹൈദറേ ആരിഫ് ആ കുട്ടിയെ കല്യാണം കഴിച്ചാൽ എത്ര രൂപ കിട്ടും........
മാമ അത്യാവശ്യം വലിയ ഒരു എമൗണ്ട് ഞാൻ വാങ്ങിച്ചു തരും.........
എന്നാൽ നിങ്ങളെ കൂടെ ഞാനും ഉണ്ട്..........
ഉപ്പ പറഞ്ഞത് കേട്ടതും ഒന്നും പറയാൻ കഴിയാതെ നിസ്സഹയനായി ആരിഫ് നിന്നു.............
ആരിഫിന്റെ ഉപ്പ ഹൈദർ കൊടുത്ത നോട്ട് കെട്ടിലേക്കു നോക്കിയിരുന്നു.പെട്ടന്നുള്ള ഉപ്പാന്റെ മാറ്റം അത് അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല...........
പെട്ടന്നുള്ള ഉപ്പാന്റെ മാറ്റം അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല........
അവൻ ഉപ്പാന്റെ മുഖത്തെക്ക് നോക്കി ആ സമയത്തെ ഉപ്പാന്റെ മുഖതേ ഭാവം അവനു മനസ്സിലാക്കാൻ സാധിച്ചില്ല.........
അല്ല ഹൈദറേ എന്നാലും എത്ര കിട്ടും........
മാമ അതൊക്കെ കിട്ടും ഞാൻ ഇല്ലേ.......
അന്റെ അനിയതി ഹംന യോട് ഇത് പോലെ അന്യമതത്തിൽ പെട്ട ചെക്കൻ മാരെ സ്നേഹിക്കാൻ പറ എന്നിട്ട് ആ ചെക്കനേ മുസ്ലിം ആക് അപ്പോൾ അനക്കും കിട്ടൂലേ വലിയ ഒരു എമൗണ്ട്........
അത് കേട്ടതും ഹൈദർ ചിരിച്ചു കൊണ്ട് പറഞ്ഞു മാമന്റെ ഒരു തമാശ........
തമാശ അല്ല ഹൈദറേ ഞാൻ കാര്യം പറഞ്ഞത പെൺകുട്ടികൾ മാത്രം മതം മാറിയാൽ പോരല്ലോ ആൺകുട്ടികളും മാറണ്ടേ ഇന്ന് ആരിഫ് ചെയ്ത പുണ്ണ്യപ്രവർത്തി അന്റെ അനിയത്തിയും ചെയ്യട്ടെ അവൾക്കും കിട്ടട്ടെ നീ പറഞ്ഞ വിലയും.....
അത് കേട്ടതും ഹൈദർ എഴുന്നേറ്റു മാമൻ എന്താ പറഞ്ഞു വരുന്നത്......
ഞാൻ ഇത്ര നേരം പറഞ്ഞു വന്നത് നിങ്ങൾക്ക് മനസ്സിലായില്ലേ.......
പ്രണയിച്ചു മതം മാറ്റി കല്യാണം കഴിച്ചാൽ പൈസ കിട്ടും എങ്കിൽ നിന്റെ അനിയത്തിക്കും കിട്ടട്ടെ എന്ന്........
മാമ............ ഹൈദർ അലറി.....
നീ അലറല്ലേ ഹൈദറേ എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ നേതാക്കൻമാർ ഒന്നും മിണ്ടിയില്ല.ഇനി ഇങ്ങളെ വീട്ടിലും മക്കൾ ഉണ്ടെങ്കിൽ അവരെയും പറഞ്ഞു വിട്........
മോനെ ഹൈദറെ നിന്റെയൊക്കെ മനസ്സിൽ കുഷ്ട്ടം ആണ് ചികിത്സപോലും ഇല്ലാത കുഷ്ട്ടം..........
പിന്നെ ഇവന്റെ കല്യാണക്കാര്യം അത് തീരുമാനിക്കുന്നത് ഇവന്റെ വാപ്പ ആയ ഞാൻ ആണ്.ഇനി ദേവന്റെ പെങ്ങളെ ഇവന് ഇഷ്ട്ടം ആണെങ്കിൽ ഇവന്ക്കു അവളെ കൊടുക്കും എങ്കിൽ അവൾ ഇവിടെ എന്റെ വീട്ടിൽ നീതു ആരിഫ് ആയി ജീവിക്കും..............
അപ്പോ മക്കള് വണ്ടി വിട്ടോ..........
ഇങ്ങള് വലിയൊരു തെറ്റാണ് ചെയ്യാൻ പോകുന്നത്.അതിനേക്കാളും വലിയ തെറ്റാണു മോനെ കൊണ്ട് ചെയ്യിക്കാൻ പോകുന്നത്.നാളെ പടച്ചോന്റെ കോടതിയിൽ നിങ്ങൾക്ക് ഇതിനു മാപ്പ് തരില്ല............
മോനെ ഹൈദറേ ഒരു വേശ്യ സ്ത്രീ നായക്ക് കുടിക്കാൻ വെള്ളം കൊടുത്തത്തിന്റെ പേരിൽ സ്വർഗത്തിൽ കടന്നതായി ഹദീസിൽ കാണാം.അപ്പോ പടച്ചോൻ ആർക്കോക്കെയാണ് പൊറുത് കൊടുക്കുക എന്ന് അവനു മാത്രമേ അറിയൂ.അല്ലാതെ നീയോ നിന്റെ പാർട്ടിക്കാരോ പറയുന്നവർക്ക് അല്ല പടച്ചോൻ പൊറുത്തു കൊടുക്കുക അത് കൊണ്ട് മാമന്റെ മോൻ അന്റെ നേതാക്കളെയും വിളിച്ച്കൊണ്ട് പോകുന്നതായിരിക്കും നല്ലത്........
ഹൈദറും കൂടെ വന്നവരും ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങിപോയി........
ഇതെല്ലാം കേട്ട് കൊണ്ട് ആരിഫ് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു....
അവൻ ഉപ്പാന്റെ മുഖതേക്ക് തന്നെ നോക്കിനിന്നു..........
നീ എന്താടാ ഇങ്ങനെ നോക്കുന്നത്........
ഇങ്ങളെ ആദ്യത്തെ രീതി കണ്ടപ്പോൾ ഞാൻ ആകെ പേടിച്ചു പോയി......
അത് കേട്ടതും ആരിഫിന്റെ ഉപ്പ പൊട്ടിച്ചിരിക്കാൻ തുടങ്ങി..
നീ വണ്ടിയെടുക്ക് നമുക്ക് ഒരിടം വരെ പോകണം......
അവർ നേരെ പോയത് ചേട്ടായിടെ വീട്ടിലേക്കു ആയിരുന്നു.....
ചേട്ടായി പുറത്തേക്കു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് അവർ അവിടേക്കു ചെന്നത്.......
എന്താ ദേവ എങ്ങട്ടോ പോവാൻ ഉള്ള തിരക്കിൽ ആണ് എന്ന് തോന്നുന്നു.....
ഞാൻ കടയിലേക്ക് പോവാൻ ഇറങ്ങിയതാ......
തിരക്കില്ലെങ്കിൽ നമുക്ക് ഒന്ന് സംസാരിചൂടെ......
അതിനെന്താ നിങ്ങൾ കയറി ഇരിക്കിൻ........
ചേട്ടായി അവരെ അകത്തേക്ക് വിളിച്ചിരുത്തി...........
അവർ അകത്തേക്ക് കയറി ഇരുന്നു......
ചേട്ടായി ആരിഫിനെ മൈൻഡ് പോലും ചെയ്തില്ല...........
അമ്മ ഇവിടെ ഇല്ലേ........
ഇവിടെ ഉണ്ട്......
എന്നാ അമ്മയെ ഒന്ന് വിളിച്ചേ........
ചേട്ടായി പോയി അമ്മയെ വിളിച്ചുകൊണ്ട് വന്നു......
ആരിഫിനെ നിങ്ങൾക്ക് അറിയാം ഒരു നിഴൽ പോലെ ദേവന്റെ കൂടെ ഉള്ളവൻ ആണ്.അപ്പോൾ എന്നെക്കാളും നന്നായി ദേവന് ഇവനെ അറിയാം.നീതുവിനേ ഞങ്ങൾക്കും അറിയാം നമ്മൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാവുന്നത്കൊണ്ട് നീതുവിനെ ഞങ്ങൾക്ക് തന്നൂടെ.......
പെട്ടന്നുള്ള ചോദ്യം കേട്ടതും ചേട്ടായിയും അമ്മയും നിന്ന് പരുങ്ങി.....
നിങ്ങൾക്ക് പെട്ടന്ന് ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും എന്നറിയാം പെട്ടന്ന് പറയണം എന്നില്ല.വളരെ ആലോചിച്ചിട്ടു പറഞ്ഞാൽ മതി.........
കുടുംബക്കാരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകും അത് സ്വാഭാവികം ആണ് രണ്ടും രണ്ട് മതവിശ്വാസികൾ അല്ലെ. പക്ഷെ ഞാൻ ഒരു കാര്യം ഉറപ്പിച്ചു പറയാം നീതു നീതുവായിതന്നെ ജീവിക്കും അവൾ മതം മാറുകയൊന്നും വേണ്ട........
നമുക്ക് വലുത് നമ്മുടെ മക്കളുടെ സന്തോഷം അല്ലെ ഇവൾ ഇവന്റെ കൂടെ ഉണ്ടെങ്കിൽ ഇവന്റെ ജീവിതം സന്തോഷത്തിൽ ആയിരിക്കും എന്നു എനിക്ക് ഉറപ്പുണ്ട്.........
ദേവൻ ഒന്നും പറഞ്ഞില്ല......
അമ്മയുടെ തീരുമാനം അതാണ് എന്റെയും തീരുമാനം..........
ആരിഫിന്റെ ഉപ്പ നീതുവിന്റെ അമ്മയുടെ മുഖതേക്ക് നോക്കി......
ആരിഫിനെ എനിക്കറിയാം നല്ല പയ്യൻ ആണ് പക്ഷെ എനിക്കൊന്ന് ആലോചിക്കണം ഒരു ആവേഷത്തിൽ പറയേണ്ട മറുപടി അല്ല ഇതു. നന്നായി ആലോചിച്ചു പറയേണ്ട ഒന്നാണ് ഇത്..........
അത് കുഴപ്പമില്ല എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.........
ആരിഫെ......
പെട്ടന്ന് ചേട്ടായിയുടെ അമ്മ പുറകിൽ നിന്നും വിളിച്ചു........
ഇനി എന്റെ തീരുമാനം നിങ്ങൾക്ക് എതിർ ആണെങ്കിൽ നിന്റെ മനസ്സിലെ ആഗ്രഹം മറക്കണം.നീ പഴയത് പോലെ ഇങ്ങോട്ട് വരികയും വേണം നീയും ദേവനും തമ്മിൽ ഉള്ള ബന്ധം ഇതിന്റെ പേരിൽ അവസാനിക്കരുത്........
അമ്മ പറഞ്ഞത് കേട്ടതും ആരിഫ് ചേട്ടായിയുടെ അടുത്തേക്ക് ചെന്നു എന്നിട്ട് ചേട്ടായിയെ കെട്ടിപിടിച്ചു ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ല അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.........
ഇങ്ങള് ഇവിടെ വന്നു എനിക്കു വേണ്ടി പെണ്ണ് ചോദിക്കും എന്ന് ഒരിക്കലും ഞാൻ വിചാരിചില്ല...........
അത് കേട്ടതും ആരിഫിന്റെ ഉപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു സ്വന്തം മോനെ മനസ്സിലാക്കാൻ കഴിയാത്ത വാപ്പയാണ് ഞാൻ എന്ന് കരുതിയോ നീ.നിന്നെ എനിക്ക് മനസ്സിൽ ആകും ഇന്ന് ഞാൻ എന്തിനാ പെണ്ണ് ചോദിക്കാൻ വന്നത് എന്നറിയോ നാളെ നിങ്ങൾ രണ്ട് വഴിക്ക് പിരിഞ്ഞ് പുതിയ ജീവിതം ജീവിച്ചു തീർക്കുംപോൾ ആരെങ്കിലും ഒരാളുടെ ജീവിതം സന്തോഷത്തിൽ ആയില്ലേങ്കിൽ അത് ഒരു വലിയ മുറിവ് ആയി മനസ്സിൽ കിടക്കും അത് കൊണ്ടാ.പിന്നെ അവൾ നിന്നെ ഒരു പാട് ഇഷ്ട്ടം ആണ്..........
അത് ഉപ്പാക്ക് എങ്ങിനെ അറിയാം...........
നീ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ അന്ന് രാത്രി ദേവൻ അവന്റെ അമ്മയെയും പെങ്ങളെയും നമ്മളെ വീട്ടിൽ നിർത്തിയിരുന്നു.രാത്രിയിൽ നിന്റെ റൂമിൽ ചെന്ന് നിന്റെ ഡ്രെസ്സും കെട്ടിപിടിച്ചു കരയുന്ന അവളെയാണ് ഞാൻ കണ്ടത്.അന്നേ എനിക്ക് ഒരു സ്പാർക്ക് കിട്ടിയതാ പിന്നെ നീ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഉമ്മാക്ക് ഒരു കൂട്ട് അവൾ ആയിരുന്നു അവളുടെ സാനിധ്യം നിന്റെ ഉമ്മാക് അത് ഒരുപാട് ആശ്വാസം നൽകിയിരുന്നു.ഉമ്മാ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് അവളെ പോലതെ ഒരു കുട്ടിയെ എനിക്ക് മരുമകളായി കിട്ടിയിരുന്നെങ്കിൽ എന്ന്.......
അപ്പോൾ നമ്മൾ ഇവിടെ വന്നു പെണ്ണ് ചോദിച്ചത് ഉമ്മാക്ക് അറിയോ.........
അന്റെ ഉമ്മ അറിയാതെ ഒന്നും ഞാൻ ചെയ്തിട്ടില്ല ചെയ്യത്തും ഇല്ല.ഓൾ എന്റെ നല്ലൊരു പാതിയാണ്.............
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചേട്ടായിയും അമ്മയും ആരിഫിന്റെ വീട്ടിലേക്കു വന്നു.............
ഇവരുടെ കാര്യത്തിൽ നമുക്ക് ഒരു തീരുമാനം ഉണ്ടാക്കണ്ടേ അതിനു വന്നതാ..............
ഞാൻ ഇവരുടെ കാര്യം കുടുംബത്തിൽ സംസാരിച്ചു പക്ഷെ എല്ലാവരിൽ നിന്നും എനിക്ക് എതിർപ്പുകൾ ആണ് കിട്ടിയിട്ടുള്ളത്........
ഇവരുടെ വിവാഹം നടത്തിയാൽ ഞങ്ങൾ ഒറ്റപെട്ടു പോകും.പക്ഷെ എനിക്ക് വലുത് എന്റെ മോളുടെ സന്തോഷം ആണ് ഇവന്റെ കൂടെ ഉള്ള ജീവിതം ആണ് എന്റെ മോളുടെ സന്തോഷം എങ്കിൽ ഞാൻ അതിനു തയ്യാർ ആണ്........
ചേട്ടായിയുടെ അമ്മ പറഞ്ഞത് കേട്ടതും ആരിഫ് അന്തം വിട്ട് നോക്കി നിന്നു............
ആദ്യം ദേവന്റെ കല്യാണം അത് കഴിഞ്ഞാൽ രജിസ്റ്റർ ഓഫീസിൽ വെച്ച് ഇവരുടെ കല്യാണം.പിന്നെ ഈ വിവരം ഇപ്പോൾ അധികം ആരും അറിയണ്ട.........
ചേട്ടായി ആരിഫിന്റെ അടുത്ത് ചെന്നു സോറിടാ പെട്ടന്നുള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു...........
ഹേയ് അതൊന്നും കുഴപ്പമില്ല എന്റെ ചേട്ടായി അല്ലെ അതും പറഞ്ഞു ആരിഫ് ചേട്ടായിയെ കെട്ടിപിടിച്ചു.........
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്തത്.ചേട്ടായി ഫോൺ എടുത്തു അവിടെ നിൽക്ക് ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു............
അതേ ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു ചേട്ടായിയും ആരിഫും അവിടെ നിന്നും ഇറങ്ങി.........
***************************************
ആരിഫും ചേട്ടായിയും ഷോപ്പിൽ ഇരിക്കുക ആയിരുന്നു.......
ചേട്ടായി ഇനി എന്താ ചെയ്യാ അടുത്ത മാസം മുനാസ് വന്നാൽ ഷെഹ്‌സയുടെയും ഓന്റെയും കല്യാണം ഉണ്ടായിരിക്കും......
ഇനി ഒരു വഴിയേ ഉള്ളു എത്രയും പെട്ടന്ന് സബീലിനോട് എമർജൻസി ലീവിന് വരാൻ വേണ്ടി പറ.അവൻ വന്നു കഴിഞ്ഞാൽ രജിസ്റ്റർ മേരേജ് നടത്താം.....
നീ ഷിഹാബിനെ വിളിച്ചിട്ട് ഓനോടും വരാൻ വേണ്ടി പറ.............
ഞാൻ അൻവറിനെ വിളിച്ചിട്ട് കാര്യങ്ങൾ പറയാം.........
ഷെഹ്‌സയെ വിളിച്ചിട്ട് കാര്യങ്ങൾ പറയണ്ടേ......
അവളെ ഫോൺ വിളിക്കണ്ട അത് അപകടം ആണ്..........
എന്നാൽ ഞാൻ കോൺവെന്റിന്റെ അവിടെ പോയിക്കോളാം........
അതും വേണ്ട നമ്മൾ ഓളെ ഇനി കാണാൻ പോകണ്ട...........
പിന്നെ നമ്മൾ എങ്ങനെ ഈ വിവരം ഓളെ അറിയിക്കും..........
അതിനല്ലേ നീതു ഉള്ളത് അവൾ വഴി ഈ വിവരം അറിയിക്കാം അതാണ് സേഫ്..............
ആരിഫിന്റെ നിർദ്ദേശ പ്രകാരം ശിഹാബ് നാട്ടിൽ എത്തി.........
സബീൽ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ചേട്ടായിടെ ഫോൺ വന്നത്......
സബീൽ ഫോൺ എടുതു......
എല്ലാം ഓക്കേ അല്ലെ ചേട്ടായി ചോദിച്ചു......
അവൻ ഒന്ന് മൂളുക മാത്രം ചെയ്തു......
എന്നാൽ പിന്നെ അഭിനയം തുടങ്ങിക്കോ എന്ന് പറഞ്ഞ് ചേട്ടായി ഫോൺ വെച്ചു........
പെട്ടന്ന് തന്നെ സബീൽ മേനേജറുടെ ക്യാബിനിലേക്ക് ചെന്നു.മാനേജറുടെ കയ്യും കാലും പിടിച്ചു അവനു 5 ദിവസതെ ലീവ് കിട്ടി.......
അവൻ അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു ചേട്ടായിയെ വിവരം അറിയിച്ചു.......
അവൻ നേരെ റൂമിൽ ചെന്ന് സാധനങ്ങൾ എല്ലാം ബാഗിൽ ആക്കി റെഡിയാക്കി വെച്ചിട്ട് അക്കുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു........
ചേട്ടായിയും ആരിഫും ഷിഹാബും അൻവറിന്റെ അടുത്ത് ആയിരുന്നു.......
അൻവറേ അവൻ വിളിച്ചിരുന്നു അവൻ ഇന്ന് ഉച്ചക്ക് ശേഷം ഫ്ലൈറ്റ് കയറും പറഞ്ഞു ഉറപ്പിച്ചതു പോലെ നാളെ കാര്യങ്ങൾ നടക്കണം..........
സഖാവ് ഒന്നു കൊണ്ടും പേടിക്കണ്ട എല്ലാം നമ്മൾ വിചാരിച്ചപോലെ നടക്കും ഞാൻ എല്ലാത്തിനും കൂടെ ഉണ്ടാകും..........
അൻവറിനോട് യാത്ര പറഞ്ഞു അവർ അവിടെ നിന്നും പോയി.......
അവർ പോയതും അവിടെ ഒരു ബെൻസ് വന്നു നിന്നു അതിൽ നിന്നും ഭദ്രൻ ഇറങ്ങി വന്നു.........
എന്താ അൻവർ സഖാവേ അവരുടെ പ്ലാനിങ്.......
ദേവൻ ഷെഹ്‌സയെയും കൂട്ടി രജിസ്റ്റെർ ഓഫീസിലേക്ക് വരും കൂടെ വന്ന രണ്ട് പയ്യന്മാർ രജിസ്റ്റെർ ഓഫീസിലേ കാര്യങ്ങൾ ശരിയാക്കി അവിടെ ഉണ്ടാകും ഞാൻ സബീലിനെയും കൊണ്ടു രജിസ്റ്റെർ ഓഫീസിലേക്ക് വരും........
നീ ആ പയ്യനെയും കൊണ്ടു രജിസ്റ്റർ ഓഫീസിലേക്ക് അല്ല പോകേണ്ടതു..........
മ്മളെ പൂട്ടികിടക്കുന്ന മരമ്മില്ലിലേക്ക് വരണം...............
അതോക്കെ ഞാൻ എത്തിക്കോളാം പിന്നെ ഒന്നോ രണ്ടോ പേര് ഉണ്ടായാൽ മതി അതാണ് നല്ലത് കൂടുതൽ ആളുകൾ വേണ്ട.പൂട്ടികിടക്കുന്ന മരമ്മില്ലല്ലെ കൂടുതൽ ആളുകൾ വന്നാൽ ആൾക്കാർ ശ്രദ്ധിക്കും പിന്നെ ഒരു പീക്കിരി പയ്യൻ അല്ലെ.............
ആൾക്കാർ ശ്രദ്ധിച്ചാലും ഭദ്രനു ഒരു ചുക്കും ഇല്ല........
പക്ഷെ എനിക്ക് പ്രശ്നം ആണ് എന്റെ രാഷ്ട്രീയഭാവി അതോടെ തീരും ദേവൻ പഴയ പോലെ സജീവമല്ലെങ്കിലും പാർട്ടിക്ക് ഇപ്പോളും എന്നേക്കാളും കാര്യം അവനെ ആണ്.അത് കൊണ്ടു അവനെ എനിക്ക് പിണക്കാൻ പറ്റില്ല.ആ പയ്യനെ ജീവനോടെ വിടരുത് കൊല്ലണം ജീവനോടെ വിട്ടാൽ എനിക്ക് ആപത്തു ആണ്.പിന്നെ നമ്മൾ പ്ലാൻ ചെയ്തതു പോലെ ഒരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്യുന്നു.സബീൽ മരിച്ചതു ആക്‌സിഡന്റിൽ ആണ് എന്ന് നമ്മൾ വരുത്തി തീർക്കുന്നു.........
ഭദ്രൻ കാറിൽ നിന്നും ഒരു പൊതി എടുത്തു അൻവറിനു കൊടുത്തു......
ഇത് എത്രയുണ്ട്...........
3 ഉണ്ട് ബാക്കി നാളെ തരാം നമ്മുടെ പ്ലാൻ പോലെ എല്ലാം നടന്നാൽ........
ഷിഹാബിനെ നിഹതിന്റെ വീടിന്റെ അവിടെ ഇറക്കിയിട്ട് അവര് പോയി......
ശിഹാബ് നേരെ നിഹതിന്റെ വീട്ടിലേക്കു ചെന്നു.ബെൽ അടിച്ചു ഷഹന ആയിരുന്നു വാതിൽ തുറന്നതു........
നീ എന്താ ഇന്ന് ക്ലാസിനു പോയില്ലേ.......
ഇല്ല ഞാൻ പോയില്ല.......
നിഹം എന്തിയേ?
കുളിക്കുക ആണ്........
അപ്പോൾ ആണ് കുളികഴിഞ്ഞു നിഹം ബാത്‌റൂമിൽ നിന്നും ഇറങ്ങിയതു........
പെട്ടന്ന് ഷിഹാബിനെ കണ്ടതും നിഹം ചോദിച്ചു നീ എപ്പളാ വന്നേ........
നീ ഇരിക്ക് ഞാൻ നിസ്കരിച്ചിട്ട് വരാം.നിനക്ക് ചായ വേണമെങ്കിൽ പറഞ്ഞോ ഷഹന ഉണ്ടാക്കി തരും അതും പറഞ്ഞു നിഹം നിസ്കരിക്കാൻ പോയി.......
നിനക്ക് ചായ ഉണ്ടാക്കാൻ അറിയുമോ......
പിന്നെ എനിക്ക് ഉണ്ടാക്കാൻ അറിയാം......
എന്നാൽ ഉണ്ടാക്കിക്കെ നോക്കട്ടെ നിന്റെ കൈപുണ്യം.......
അത് കേട്ടതും ഷഹന അടുക്കളയിലേക്ക് പോയി.......
ശിഹാബ് നിഹം നിസ്കരിക്കാൻ കൈ കെട്ടി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അവളുടെ അടുത്തേക്ക് ചെന്നു..........
ഗ്യാസിന്റെ മുകളിൽ വെള്ളം വെച്ചിട്ട് തിളക്കാൻ വേണ്ടി കാത്തു നിൽക്കുക ആയിരുന്നു അവൾ......
അവൻ പതുക്കെ ചെന്നു അവളുടെ കയ്യിൽ പിടിച്ചു.......
പെട്ടന്ന് അവൾ കൈ പിൻവലിക്കാൻ നോക്കിയേങ്കിലും പറ്റിയില്ല........
കൈ വിട് ഇതാത്ത കാണും....
ഇല്ല ഓൾ ഇപ്പളോന്നും വരില്ല........
എനിക്ക് പേടിയാ എന്റെ കൈ വിട് ആരെങ്കിലും വരും......
പിന്നെ ഇവിടെ ഇപ്പോൾ ആര് വരാൻ ആണ്.....
അവൻ അവളുടെ അടുത്തേക്ക് നിന്നു......
അവൾ പേടിച്ചു രണ്ട് സ്റ്റെപ്പു പിറകോട്ടു വെച്ചു.......
അവൾ പിറകോട്ടു പോകുംതോറും അവൻ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ടിരുന്നു......
ചുമരിൽ തട്ടി അവൾ നിന്നു........
അവൻ കൈകൾ ചുമരിൽ അമർത്തി നിന്നു.......
അവൻ അവളുടെ മുഖത്തെക്ക് നോക്കി......
അവളുടെ മുഖം നാണം കൊണ്ടു ചുവന്നു തുടുതു.അവളുടെ അധരങ്ങൾ വിറക്കുന്നു ണ്ടായിരുന്നു.കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.......
അധരങ്ങൾ ചുംബിക്കാൻ തുടങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്തു.ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും അവൾ അവനെ തള്ളിമാറ്റി അപ്പോഴേക്കും നിഹം നിസ്ക്കാരം കഴിഞ്ഞു വന്നിരുന്നു.......
നിഹം വരുന്നതു കണ്ടതും അവൻ ഫോണും കൊണ്ടു പുറത്തേക്കു ഇറങ്ങി.......
ആരിഫ് ആയിരുന്നു വിളിച്ചത്.......
ടാ നീ എവിടെ.......
ഞാൻ നിഹത്തിന്റെ വീട്ടിൽ ഉണ്ട്.......
നീ ഓളെ കാണാൻ വരുന്നില്ലേ.....
ഓള് ഇവിടെ ഉണ്ട് ഇന്ന് ക്ലാസിനു പോയിട്ടില്ല......
ഓഹ് അപ്പോ അന്നേ ഇപ്പോൾ വിളിക്കാൻ വരണോ അതോ പിന്നെ വന്നാൽ മതിയോ..
നീ ഇങ്ങു പോരെ അതും പറഞ്ഞു അവൻ ഫോൺ വെച്ചു...........
കുറച്ചു കഴിഞ്ഞപ്പോഴേക്കും അവര് വന്നു അവനെ വിളിക്കാൻ........
എന്താടാ അന്റെ മുഖം കടന്നെല്ലു കുത്തിയത്പോലെ ഇരിക്കുന്നതു........
ഒന്നും ഇല്ല നീ മിണ്ടാതെ വണ്ടിക്ക്..........
നീ കാര്യം പറയടാ നിങ്ങൾ തമ്മിൽ തെറ്റിയോ.......
അന്നേകൊണ്ട് വല്ലാത്ത ഉപദ്രവം ആണല്ലോ അന്നോട് ആര എനിക്ക് ഫോൺ വിളിക്കാൻ പറഞ്ഞത്........
പിന്നെ വിളിക്കണ്ടേ തൂക്ക് പാലതിന്റെ അവിടെ അന്നേ കണ്ടില്ല അതാണ് വിളിച്ചു നോക്കിയത്.......
ഇപ്പോൾ ഞാൻ വിളിച്ചതു ആണോ പ്രശ്നം......
അത് തന്നെയാണ് പ്രശ്നം........
ടാ ഒന്ന് മിണ്ടാതെ ഇരുന്നെ കുറേ നേരം ആയി രണ്ടും കൂടെ കലപില..........
പിന്നെ ഓൻ പറഞ്ഞത് കേട്ടില്ലേ..........
ടാ ആരിഫെ അന്റെ ആ വിളിയുണ്ടല്ലോ അത് എന്തെങ്കിലും കാര്യത്തിന് മുടക്ക് വരുത്തിക്കാണും അതാ.........
എന്ത് കാര്യത്തിന്..........
അതൊക്കെ ഉണ്ട് നീ വണ്ടിയോടിക്ക്..........
അവര് നേരെ വിട്ടത് ചേട്ടായിടെ ഷോപ്പിലേക്ക് ആയിരുന്നു....
സബീൽ ഇന്ന് രാത്രി 9:30നു ഫ്ലൈറ്റ് ഇറങ്ങും.ഇപ്പോൾ സമയം 5:30 ആയി നമുക്ക് ഒരു 7:30 നു ഇവിടെ നിന്നും ഇറങ്ങാം അതാ നല്ലത്.നിങ്ങൾ ഫ്രഷ് ആകുന്നുണ്ടെങ്കിൽ പോയിട്ട് പോരെ വരുമ്പോൾ വീട്ടിൽ നിന്നും കാറും എടുത്തിട്ട് പോരെ..........
ചേട്ടായി പറഞ്ഞത് കേട്ടതും ഷിഹാബും ആരിഫും വീട്ടിൽ പോയി കാറുമായി തിരിച്ചു വന്നു അവര് എയർപോർട്ടിലേക്ക് വിട്ടു.........
പതിനൊന്നുമണി ആയപ്പോഴേക്കും എയർപോർട്ടിൽ നിന്നും സബീൽ പുറത്തേക്കു വന്നു.നാളത്തെ കാര്യങ്ങൾ എല്ലാം ചേട്ടായി അവനു പറഞ്ഞു കൊടുത്തു.........
അപ്രതീക്ഷിതമായി കയറി വന്ന സബീലിനെ കണ്ടതും വീട്ടുകാർ ഒന്ന് ഭയന്നു......
നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഉപ്പ ചോദിച്ചു.......
ഒരു കുഴപ്പവും ഇല്ല എല്ലാവരെയും ഒന്ന് കാണണം എന്ന് തോന്നി അപ്പോൾ 5 ദിവസതെ ലീവിന് പൊന്നു.......
പിറ്റേദിവസം കാലത്ത് ചേട്ടായി നീതുവിനെയും കൊണ്ട് ഷെഹ്‌സയെ വിളിക്കാൻ പോയി........
ആരിഫും ഷിഹാബും രജിസ്റ്റർ ഓഫീസിലേക്കും വിട്ടു........
സബീലിനെ വിളിക്കാൻ അൻവറും എത്തി.......
ഭദ്രൻ പറഞ്ഞതു പോലെ അൻവർ സബീലിനെയും കൊണ്ടു മരമില്ലിലേക്കുവിട്ടു.......
നമുക്ക് ഒരാളെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു സബീലിനെയും കൊണ്ട് മരമില്ലിനു അകത്തേക്ക് പോയി..........
അവിടെ അകത്തു അവരെയും കാത്ത് കയ്യിൽ ഒരു ഇരുമ്പിന്റെ പൈപ്പ്മായി ഭദ്രൻ ഇരിക്കുന്നുണ്ടായിരുന്നു.....
ഭദ്ര എന്റെ ജോലി ഇതാ കഴിഞ്ഞു ഇനി നടക്കുന്ന കളിയിൽ ഞാൻ ഇല്ല നിങ്ങൾ മാത്രം അതും പറഞ്ഞു അൻവർ കുറച്ചു അപ്പുറത്തെക്ക് മാറിനിന്നു........
ഭദ്രൻ അവന്റെ അടുത്തേക്ക് വന്നു.....
എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാകാതെ സബീൽ നിന്നു..........
എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ സബീൽ നിന്നു........
ഭദ്രൻ സബീലിന്റെ അടുത്തേക്ക് ചെന്നു പതിയെ അവന്റെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു ഇന്ന് നിന്റെ കല്യാണം അല്ലെ നിന്റെ കൂട്ട്കാർ നിന്നെ കാത്തിരിക്കുന്നുണ്ടാകും അല്ലെ.അവര് കാത്തിരിക്കട്ടെ ഞാൻ നിന്നെ വേറെ ഒരു സ്ഥലത്തെക്ക് പറഞ്ഞയക്കാം................
നിങ്ങൾ ആരാ.....? നിങ്ങൾക്ക് എന്താ വേണ്ടത്.........
അത് കേട്ടതും ഭദ്രൻ പൊട്ടിചിരിക്കാൻ തുടങ്ങി.......
ഞാൻ ആരാണെന്ന് നിന്റെ കൂട്ടുകാർ നിന്നോട് പറഞ്ഞില്ലല്ലെ.ഞാൻ ഭദ്രൻ ഇതൊരു കൊട്ടേഷൻ ആണ് സ്പോൺസർ നിന്റെ ഷെഹ്‌സയുടെ ഉപ്പ.വേണ്ടത് നിന്റെ ജീവൻ അതും പറഞ്ഞു കൊണ്ട് ഒരു ചവിട്ട് ആയിരുന്നു സബീലിനെ.........
ചവിട്ട് കിട്ടിയതും സബീൽ പുറകിലേക്ക് വീണ്.അവൻ ദയനീയമായി അൻവറിനെ നോക്കി........
അവന്റെ നോട്ടം കണ്ടതും അൻവർ മുഖം തിരിച്ചു......
അവനെ നോക്കണ്ട നീ അവൻ എന്റെ ആളാ നിന്നെ ഇവിടെ എത്തിക്കുക അതായിരുന്നു ഇവന്റെ ജോലി അതു ഇവൻ ഭംഗിയായി നിർവഹിച്ചു........
നിന്നെ കൊല്ലാൻ എനിക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല പക്ഷെ ജീവനോടെ വിട്ടാൽ അൻവറിനു അത് ദോഷം ചെയ്യും അത് കൊണ്ട് നീ ഇനി വേണ്ട അതും പറഞ്ഞു ഭദ്രൻ കയ്യിൽ ഉണ്ടായിരുന്ന പൈപ്പ് ആഞ്ഞു വീശി.........
ഭദ്രൻ പൈപ്പ് ആഞ്ഞു വീശിയതും ഒരു കയറിന്റെ തല വന്ന് ഭദ്രന്റെ കയ്യിൽ ചുറ്റിയതും ഒരുമിച്ചു ആയിരുന്നു.........
എന്താണ് സംഭവിച്ചതു എന്ന് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ ആ കയർ ആരോ വലിച്ചു.വലിയുടെ ശക്തിയിൽ ഭദ്രൻ പുറകിലെക്കു തെറിച്ചു വീണു.വീഴുന്നതിന് ഇടയിൽ കയ്യിൽ നിന്നും പൈപ്പ് തെറിച്ചു പോയി.......
ഭദ്രൻ പെട്ടന്ന് തന്നെ എഴുന്നേറ്റു ചുറ്റും നോക്കി സബീൽ അവിടെ തന്നെ ഉണ്ടായിരുന്നു..........
അപ്പോൾ നീ ഒറ്റയ്ക്ക് അല്ലല്ലേ കൂടെ ആളുകളുമായാണോ വന്നിരിക്കുന്നതു ആരായാലും നേർക്കു നേരെ വാടാ...............
പെട്ടന്ന് ആണ് ഭദ്രന്റെ മുഖതേക്ക് ഒരു ബലൂൺ ആരോ എറിഞ്ഞതു.ബലൂൺ പൊട്ടി അതിൽ നിന്നും വെള്ളം അവന്റെ കണ്ണിലേക്കു ആയി......
മുളക് പൊടി കലക്കിയ വെള്ളം ആയിരുന്നു അതിൽ.ഭദ്രൻ കണ്ണുകൾ പൊത്തി തറയിൽ ഇരുന്നു.തുടർച്ചയായി നാല് ബലൂണുകൾ ഭദ്രന്റെ മുഖത്തു വന്നു പതിച്ചു.......
നീറ്റൽ കാരണം ഭദ്രന് കണ്ണ് തുറക്കാൻ കഴിയുന്നില്ല.......
പെട്ടന്നാണ് കൂട്ടിയിട്ടിരിക്കുന്ന മര തടികൾക്കിടയിൽനിന്നും ചേട്ടായിയും ആരിഫും ശിഹാബും വരുന്നത് സബീൽ കണ്ടത്.........
അവർ മൂന്ന് പേരും ഭദ്രന് ചുറ്റും നിന്നു. നീറുന്നതു കൊണ്ട് ഭദ്രന് കണ്ണ് തുറക്കാൻ കഴിയുന്നില്ല.എന്നാലും കൈകൾ കൊണ്ട് കണ്ണ് തുറക്കാൻ ശ്രമിച്ചു നോക്കി ഭദ്രൻ.അത് കണ്ട ചേട്ടായി പെട്ടന്ന് ഭദ്രന്റെ കൈകൾ പിടിച്ചു പുറകിൽ ആക്കി കെട്ടി.............
ആരിഫ് ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് ഭദ്രന്റെ മുഖത്തെക്ക് ഒഴിച്ചു............
ഭദ്രൻ കണ്ണുകൾ പതിയെ തുറന്നു.മുന്നിൽ ഒരു ഇരുമ്പ് പൈപ്പ്മായി ചേട്ടായി നിൽക്കുന്നുണ്ടായിരുന്നു.കൂടെ ആരിഫും ശിഹാബും സബീലും ഉണ്ടായിരുന്നു.
ഞങ്ങളെ ഇവിടെ ഒട്ടും പ്രതീക്ഷിചില്ല അല്ലെ......
മര്യാദക്ക് എന്നെ കെട്ടഴിച്ചു വിട്ടോ അല്ലെങ്കിൽ ഒരുത്തനും ഇവിടെ നിന്നും ജീവനോടെ പോകില്ല ഭദ്രൻ അലറികൊണ്ട് പറഞ്ഞു.........
അതിനു ഭദ്ര നീ ഇവിടെ നിന്നും ജീവനോടെ പോയിട്ട് വേണ്ടേ...........
ഭദ്രൻ ചുറ്റും നോക്കാൻ തുടങ്ങി പക്ഷെ അവിടെ ഒന്നും അൻവറിനെ കാണാൻ ഇല്ലായിരുന്നു.......
അത് കണ്ട ചേട്ടായി ചോദിച്ചു ഭദ്ര നീ ആരെയാണ് നോക്കുന്നത് അൻവറിനെയാണോ.അവനെ നോക്കണ്ട അവൻ നിന്നെ രക്ഷിക്കാൻ വരില്ല.......
അൻവറെ ടാ ഭദ്രന് നിന്നെകാണണമത്രേ........
ചേട്ടായി വിളിക്കുന്നതു കേട്ടതും അൻവർ പുറത്തേക്കു ഇറങ്ങി വന്നു.........
പന്ന നായിന്റെ മോനെ ചതിക്കുക ആയിരുന്നല്ലേ......
പൈസ ഉണ്ടെങ്കിൽ എന്തും വില കൊടുത്തു വാങ്ങാൻ കഴിയും എന്ന അഹങ്കാരം ആയിരുന്നു നിനക്കും നിന്റെ ഭാവക്കും പക്ഷെ ഈ ഭൂമിയിൽ പൈസ കൊടുത്തു വിലക്ക് വാങ്ങിക്കാൻ കഴിയാതതും ഉണ്ട് അങ്ങിനെ ഒന്നാട ഞാനും സഖാവും തമ്മിലുള്ള ബന്ധം.നീ കുറെ ലക്ഷങ്ങൾ എനിക്ക് നേരെ നീട്ടിയാൽ അതും മണത്തു വരുമെന്ന് കരുതിയോ.എന്നെ നിന്റെ അടുത്തേക്ക് അയച്ചതു സഖാവാണ് അപ്പോൾ ഇനി നടക്കുന്ന കളിയിൽ ഞാൻ ഇല്ല ഈ കളിയിൽ എന്റെ റോൾ ഇവിടെ കഴിഞ്ഞു ഇനി ഇവിടെ എന്റെ ആവശ്യം ഇല്ല അതും പറഞ്ഞു അൻവർ തിരിഞ്ഞു നടന്നു..........
അപ്പോ ഭദ്ര നീയും ഞങ്ങളും തമ്മിൽ ഒരു ചെറിയ കടം ഉണ്ടായിരുന്നു അത് വീട്ടാൻ പോവാണ് അതും പറഞ്ഞു ചേട്ടായി പൈപ്പ് ആഞ്ഞു വീശാൻ ഒരുങ്ങിയതും പെട്ടന്ന് ആരിഫ് വന്നു തടഞ്ഞു.......
എന്താടാ ആരിഫെ.......
ചേട്ടായി ഒരു മിനിറ്റ് അതും പറഞ്ഞു ആരിഫ് പോക്കറ്റിൽ നിന്നും ചകിരിയുടെ പൂന്തൽ എടുത്തു ഭദ്രന്റെ വായിൽ തിരുകി.കടം വീട്ടുംപോൾ അതിന്റെ മുറക്ക് തന്നെ ആവട്ടെ ഇപ്പോൾ ഓക്കേ ആയി ഇനി തുടങ്ങാം.......
ആരിഫ് പറഞ്ഞത് കേട്ടതും ചേട്ടായി പൈപ്പ് ആഞ്ഞു വീഷി ഒരു വന്മരം കടപുഴകി വീണത് പോലെ ഭദ്രൻ നിലത്തു വീണു...............
ശക്തമായ ഹോൺ അടിക്കുന്നത് കേട്ടിട്ടാണ് സെക്യൂരിറ്റിക്കാരൻ ഗേറ്റ് തുറന്നതു.സെക്യൂരിറ്റിക്കാരനെയും കടന്ന് ചേട്ടായിടെ കാർ അകത്തേക്ക് കടന്നു.............
ഷെഹ്‌സാ പെട്ടന്ന് ചേട്ടായിടെ തോളിൽ കൈവെച്ചു.ഭയം കാരണം അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. എന്തിനാ എല്ലാവരും ഇവിടെക്ക് വന്നത്..........
എന്തായാലും ഒരു നാൾ എല്ലാവരും അറിയും അത് നേരത്തെ ആയാൽ അത്രയും നല്ലത്........
ഡോർ തുറന്നു എല്ലാവരും പുറത്തേക്കു ഇറങ്ങി.......
പുറത്ത് ആളുകളുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു കാസിംഭാവ....
കൂട്ടത്തിൽ ഷെഹ്‌സയെ കണ്ടതും ഭാവയുടെ നെറ്റി ചുളിഞ്ഞു.........
അയാൾ അവരുടെ അടുത്തേക്ക് ചെന്നു ഷെഹ്‌സയെ രൂക്ഷമായി നോക്കി........
അയാളുടെ നോട്ടം ഭയന്നു അവൾ സബീലിന്റ പിറകിൽ നിന്നു.........
അയാൾ ഷെഹ്സയുടെ കൈപിടിക്കാൻ ഒരുങ്ങിയതും പെട്ടന്ന് ചേട്ടായി അയാളുടെ കൈപിടിച്ചു..........
അത് കണ്ടതും അവിടെ നിന്നിരുന്നവർ ഭയന്നു വിറക്കാൻ തുടങ്ങി......
അയാൾ ചേട്ടായിടെ മുഖത്തെക്ക് രൂക്ഷമായി നോക്കി.......
എന്നെ തടയാൻ മാത്രം നീയോക്കെ വളർന്നോടാ......
ഞാൻ ഇവിടെ ഒരു കാര്യം പറയാൻ വേണ്ടി അല്ലാതെ എന്റെ വളർച്ച കാണിക്കാൻ വേണ്ടി വന്നതല്ല ഇനി കണ്ടേ നിങ്ങൾ അടങ്ങു എങ്കിൽ കാണിച്ചിട്ടെ ഞാൻ പോകു
പിന്നെ വന്ന കാര്യം പറയാം ഇന്ന് നിങ്ങളുടെ മകളുടെ കല്യാണം കഴിഞ്ഞു ഈ നിൽക്കുന്ന എന്റെ കൂട്ടുകാരനുമായി......
അത് കേട്ടതും കാസിം ഭാവ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി........
എവിടെടാ ഭദ്രൻ ചേട്ടായിടെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് അയാൾ അലറി........
ഭദ്രൻ അവനു പിഴക്കില്ല അങ്ങനെ പിഴച്ചാൽ അവൻ ജീവനോടെ ഇല്ല എന്നർത്ഥം.ഭദ്രനെ താണ്ടി നീയൊക്കെ ഇവിടെ വരണം എന്നുണ്ടെങ്കിൽ എവിടെടാ എന്റെ ഭദ്രൻ.......
ചേട്ടായി ചിരിച്ചു കൊണ്ട് ഷർട്ടിൽ നിന്നും അയാളുടെ പിടിച്ചു വിട് വിചു.സാഹിബെ എന്റെ പയ്യനെ തൊട്ട ഒരു കടം ഉണ്ടായിരുന്നു അതങ്ങ് തീർത്തു പണ്ട് നിങ്ങൾ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയില്ലേ അവിടെ അതേ സെയിം സ്ഥലത്തു ആക്‌സിഡന്റ് പറ്റി അവൻ കിടപ്പുണ്ട് നിങ്ങൾ ഉണ്ടാക്കിയ അതേ ആക്‌സിഡന്റ്.കറക്റ്റ് സമയത്തു ആരെങ്കിലും ഹോസ്പിറ്റലിൽ എത്തിച്ചാൽ ജീവൻ കിട്ടും..........
ഡാ ഗേറ്റ് അടക്കടാ ഇവര് ഇവിടെ നിന്നും ജീവനോടെ പോകാൻ പാടില്ല അയാൾ അലറി വിളിച്ചു..........
ഗേറ്റ് അടക്കാൻ വേണ്ടി സെക്യൂരിറ്റിക്കരാൻ ഓടി.പക്ഷെ അയാൾ ഗേറ്റ് അടച്ചില്ല അടക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല...........
ഗേറ്റ് അടക്കാതെ പുറത്തേക്കു നോക്കി നിൽക്കുക ആയിരുന്നു അയാൾ..........
എന്തോ പന്ദികേട് തോന്നിയ കാസിംഭാവ ചേട്ടായിടെ മുഖത്തേക്ക് നോക്കി......
നോക്കണ്ട ഞങൾ പോകുന്ന വരെ ആ ഗേറ്റ് അടക്കാൻ കഴിയില്ല പുറത്തു എന്റെ കുറച്ചു ആളുകൾ ഉണ്ട് അവർ അവിടെ ഞങ്ങളെയും കാത്തു നിൽക്കുകയാണ്.ഞങൾ ഇവിടെ നിന്നും ഇറങ്ങുന്നത് നോക്കി നിൽക്കുകയാണ് അവർ......
അവര് നിങ്ങള് കൊണ്ട് നടക്കുന്ന പോലെ കൂലിക്ക് വിളിച്ചവർ അല്ല നമ്മളോടുള്ള സ്നേഹം കൊണ്ട് വന്നവരാണ് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ നിങ്ങളുടെ ഈ സൈന്യത്തിന് കഴിയില്ല............
ഇവൾ ഇന്ന് ഇവന്റെ ഭാര്യയാണ് അത് കൊണ്ട് വേറെ കല്യാണം കഴിപ്പിക്കൽ ഇനി നടക്കൂല.............
ചേട്ടായി ഒരു പേപ്പർ കാസിംഭാവക്ക് നേരെ പിടിച്ചു കൊണ്ട് പറഞ്ഞു ഇത് കണ്ടോ ഇത് ഇവര് പോലീസിൽ കൊടുത്ത ഒരു പരാതി ആണ് നിങ്ങൾ ഇവരെ അപായപെടുത്താൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു ഇനി ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തൂങ്ങും അത് മറക്കണ്ട ഇവൾ കുറച്ചു ദിവസംകൂടി ഇവിടെ നിൽക്കും ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ വെറുതെ സാഹസത്തിനു മുതിരരുത് അതും പറഞ്ഞു ഷെഹ്‌സയെ അവിടെയാക്കി അവർ കാറിൽ കയറി പുറത്തേക്കു ഇറങ്ങി.......
***********************************
ശിഹാബ് വീട്ടിൽ ഇരിക്കുംബോൾ ആണ് ജെസി അവന്റെ അടുത്തേക്ക് വന്നത്......
ടാ നീ ഒന്ന് വീട്ടിൽ പോവുമോ അത് കേട്ടതും ശിഹാബിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി പക്ഷെ അവൻ അത് പുറത്തേക്ക് കാണിച്ചില്ല............
അവൻ കുറച്ചു ഗൗരവത്തോടെ ചോദിച്ചു എന്തിനാ......
ഷഹനാന്റെ ഡ്രസ്സ് എന്റെ കയ്യിൽ ഉണ്ട് അതൊന്നു കൊടുക്കാൻ ആണ്......
ആ...... തായോ കൊണ്ട് കൊടുക്കാം അവൻ അലസമായി പറഞ്ഞു......
ഷഹനന്റെ ഡ്രെസ്സും വാങ്ങി അവൻ അവളുടെ വീട്ടിലേക്കു വിട്ടു.........
കോണിങ് ബെൽ അടിച്ചതും ഷഹന വന്നു വാതിൽ തുറന്നു.....
അപ്രതീക്ഷിതമായി ഷിഹാബിനെ കണ്ടതും അവൾ ഒന്ന് ഞെട്ടി........
നിന്റെ ഡ്രെസ്സുമായി വന്നതാണ്........
അവൾ ഡ്രസ്സ് വാങ്ങിച്ചു.......
എന്താടോ ഒരാൾ വീട്ടിൽ വന്നിട്ടു കയറി ഇരിക്കാൻ പറയാത്തത്.........
ഇവിടെ ആരും ഇല്ല ഉമ്മയും ഉപ്പയും പുറത്തു പോയിരിക്കുകയാണ്.........
അത് ശരി അത് ആദ്യം പറയണ്ടെ അതും പറഞ്ഞു അവൻ അകത്തേക്ക് കടന്നു..............
ശിഹാബ് അകത്തേക്ക് കടന്നതും അവൾ രണ്ടു സ്റ്റെപ് പിറകോട്ടു വെച്ചു........
എന്താ മോന്റെ ഉദ്ദേശം......
ഒന്നും ഇല്ലെടി നമ്മൾ അന്ന് നിഹത്തിന്റെ വീട്ടിൽ വെച്ച് പകുതിക്കു വെച്ച് നിർത്തിയില്ലേ അത് ഒന്ന്...........
അയ്യടാ.....ആരെങ്കിലും കയറി വരും എനിക്ക് പേടിയാ.........
പിന്നെ ഇവിടെ ഇപ്പൊ ആര് വരാൻ ആണ് ഒറ്റൊന്നു മതി........
പിന്നെ ഞാൻ പോവാ എനിക്ക് ഒരുപാട് പണിയുണ്ട് അതും പറഞ്ഞു അവൾ അവനെ തള്ളി പോവാൻ ശ്രമിച്ചതും പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു..........
അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു........
അവൾ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു.........
അവൻ പതിയെ അവളുടെ അധരങ്ങളിൽ ചുംബിച്ചു.........
പെട്ടെന്ന് ആണ് അവനു ആരോ ചവിട്ടിയത് ചവിട്ട് കിട്ടിയതും രണ്ടു പേരും താഴേക്കു വീണു............
ചവിട്ട് കിട്ടിയതും രണ്ട് പേരും താഴെ വീണു........
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു രണ്ടു പേർക്കും............
പെട്ടന്ന് തന്നെ അവൻ എഴുനേറ്റു ചുറ്റും നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടിതരിച്ചു നിന്നു.......
അത് സലീംക്ക ആയിരുന്നു ഷഹനാന്റെ ഉപ്പ. കൂടെ അവളുടെ ഉമ്മയും ഉണ്ടായിരുന്നു.......
അയാൾ ദേഷ്യതോടെ ഷഹനാനെ അടിക്കാൻ ഒരുങ്ങിയതും പെട്ടന്ന് ശിഹാബ് കയ്യിൽ കയറി പിടിച്ചു...............
അവളെ അടിക്കരുത് ഞങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.അത് കേട്ടതും അയാൾ ഒന്ന് അയഞ്ഞു.......
അവൾ പെട്ടന്ന് റൂമിലെക്കു ഓടി.കൂടെ അവളുടെ ഉമ്മ പോകാൻ ഒരുങ്ങിയതും അവളുടെ ഉപ്പ വിലക്കി..........
നീ ചെല്ല് ശിഹാബേ നമുക്ക് പിന്നെ കാണാം......
ശിഹാബ് നേരെ ചെന്നത് ചേട്ടായിയുടെ ഷോപ്പിലെക്ക് ആയിരുന്നു.അവിടെ ആരിഫും സബീലും ഉണ്ടായിരുന്നു......
ശിഹാബിന്റെ വരവ് കണ്ടതും അവർക്കു ഒരു പന്തികേട് തോന്നി......
എന്താടാ എന്താ പറ്റിയത് ആരിഫ് ചോദിച്ചു........
അവൻ സംഭവിച്ചത് എല്ലാം അവരോടു പറഞ്ഞു.......
ഇനി എന്ത് ചെയ്യാൻ ആണ് നിന്റെ ഉദ്ദേശം.......
എനിക്ക് അവളെ ഇഷ്ട്ടം ആണ് അവൾക്കു എന്നെയും അവളെ മറക്കാൻ മാത്രം എനിക്ക് പറ്റൂല..........
എന്തായാലും ഈ വിവരം നിന്റെ വീട്ടിൽ അവര് പറയാതിരിക്കൂല.എന്തായാലും ഒരുനാൾ എല്ലാവരും അറിയും അത് നേരത്തെ അറിഞ്ഞു എന്ന് വിചാരിച്ചാൽ മതി.......
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിഗ് ചെയ്തത് അതൊരു നെറ്റ് നമ്പർ ആയിരുന്നു........
ചേട്ടായി സലീം ആണ് അവൻ ഈ വിവരം അറിഞ്ഞു എന്നാ തോന്നുന്നത്.........
നീ ഫോൺ എടുത്തു സംസാരിക്ക്..........
ശിഹാബ് ഫോൺ എടുത്തു സംസാരിച്ചു......
സലീം എന്താ പറഞ്ഞത്.....
അവൻ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ട്.ഞാൻ എല്ലാ കാര്യങ്ങളും അവനോടു പറഞ്ഞു.എനിക്ക് അവളെ ഇഷ്ട്ടം ആണ് എന്ന് പറഞിട്ടുണ്ട്..........
അപ്പോൾ ആണ് ചേട്ടായിയുടെ ഫോൺ റിങ് ചെയ്‌തത്.അൻവർ ആയിരുന്നു വിളിച്ചത്.ചേട്ടായി ഫോൺ എടുത്തു സംസാരിച്ചു........
അൻവർ ആണ് ഇപ്പോൾ വിളിച്ചത്.ഷെഹ്സയെ നാളെ അയാൾ ഗൾഫിലെക്ക് കൊണ്ട് പോവുകയാണ്.നാളെ ഉച്ചക്ക് 3:30നു ആണ് ഫ്ലൈറ്റ്.അയാൾ അടങ്ങുന്ന ലക്ഷണം ഇല്ലല്ലോ.........
ചേട്ടായി ഇനി എന്താ ചെയ്യാ......
നീ പേടിക്കണ്ട സബീലെ അവൾ നിന്റെ ഭാര്യയാണ് നിന്റെ സമ്മതം ഇല്ലാതെ എങ്ങനെ ആണ് കൊണ്ട്പോവുക അതൊന്നു കാണണമല്ലോ..........
3:30നു ആണ് ഫ്ലൈറ്റ് 2മണിക്കൂർ മുന്നേ എങ്കിലും റിപ്പോർട്ട് ചെയ്യണ്ടെ അങ്ങനെ ആണെങ്കിൽ ഉച്ചക്ക് ഒരു മണിക്ക് എങ്കിലും അവർ എയർപോർട്ടിൽ എത്തണം.മിക്കവാറും കാലത്ത് 10നും 10:30നും ഇടയിൽ അവർ വീട്ടിൽ നിന്നും ഇറങ്ങാൻ സാധ്യത ഉണ്ട്..............
ചേട്ടായി നാളെ വരെ കാത്തിരിക്കണോ ഇന്ന് തന്നെ അവളെ വിളിച്ചിറക്കി കൊണ്ട് വരാലോ.........
അത് വേണ്ട നാളെ വിളിക്കാൻ പോയാൽ മതി അതാണ് നല്ലത്........
നാളെ വരെ കാത്തു നിൽക്കണോ ചേട്ടായി........
സബീലെ നീ പേടിക്കണ്ട നിനക്ക് അവളെ നഷ്ട്ട പെടില്ല മനസ്സിലായല്ലോ........
സബീൽ ഒന്ന് മൂളുക മാത്രം ചെയ്തു.......
പക്ഷെ ചേട്ടായിടെ തീരുമാനത്തിൽ അവനു അതൃപ്തി ഉണ്ടായിരുന്നു.അത് അവന്റെ മുഖത്തു പ്രകട മായിരുന്നു........
പെട്ടന്ന് ചേട്ടായിടെ ഫോൺ റിങ് ചെയ്തു.ചേട്ടായി ഫോൺ എടുത്തു പുറത്തേക്കു ഇറങ്ങി........
**************************************
ഷെഹ്‌സയെയും കൊണ്ട് കാസിംഭാവ എയർപോർട്ടിലേക്ക് പോവുക ആയിരുന്നു.ബ്ലാക് പജീറോ ആയിരുന്നു വണ്ടി.ഉമ്മാന്റെ മടിയിൽ തല വെച്ച് കരയുക ആയിരുന്നു അവൾ.കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു............
പെട്ടന്ന് ആണ് അവരെ വണ്ടിയെ ക്രോസ് ചെയ്തു ഒരു പോലീസ് ജീപ്പ് വന്നു നിന്നത്........
ജീപ്പിൽ നിന്നും S.I പുറത്തേക്കു ഇറങ്ങി കാസിംഭാവയോട് സംസാരിച്ചു തിരിച്ചു SI ജീപ്പിൽ കയറി.കാസിം ഭാവ പോലീസ് ജീപ്പിനെ പിന്തുടർന്ന് സ്റ്റേഷനിലെക് വിട്ടു...........
സ്റ്റേഷനിൽ ചേട്ടായിയും ആരിഫും സബീലും ഷിഹാബും ഉണ്ടായിരുന്നു............
അവരെ കണ്ടപ്പോഴെക്കും കാസിംഭാവയുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി.........
അവിടെ സബീലിനെ കണ്ടപ്പോൾ ആണ് ഷെഹ്‌സക്ക് ശ്വാസം നേരെ വീണത്.............
അവർ നേരെ സ്റ്റേഷന്റെ അകത്തെക്ക് കയറി.തൊട്ട് പിന്നാലെ അവരും കയറി.....
നിങ്ങളുടെ മകളും ഈ നിൽക്കുന്ന സബീലുംമായി രജിസ്റ്റെർ മേരേജ് കഴിഞ്ഞതാണ്.ഇപ്പോൾ നിങ്ങൾ അവളെ ഭലമായി വിദേശത്തെക്ക് കൊണ്ട് പോവുകയാണ് എന്ന് പറഞ്ഞു ഒരു പരാതി തന്നിട്ടുണ്ട്.അതിന്റ അടിസ്ഥാനത്തിൽ ആണ് നിങ്ങളെ ഇവിടേക്ക് വിളിപ്പിച്ചത്...........
സാർ ഇവൾ എന്റെ മകൾ ആണ് ഇവളെ ഞാൻ എനിക്ക് ഇഷ്ട്ടമുള്ളിടത്തേക്ക് കൊണ്ട് പോകും.കാശ് ഉള്ള വീട്ടിലേ പെൺപിള്ളേരെ വഴിതെറ്റിക്കാൻ ഇവരെ പോലെ തന്തക്ക് പിറക്കാത്തവർ ഉണ്ടാകും. അവരുടെ പരാതിയിൽ എന്നെ പോലെ സമൂഹത്തിൽ നിലയും വിലയും ഉള്ളവരെ സ്റ്റെഷനിൽ വിളിച്ചു അപമാനിക്കരുത്..........
പോലീസ് സ്റ്റേഷനിൽ കയറി എന്ന് വെച്ച് നഷ്ട്ടപെട്ട് പോകുന്നതാണോ നിങ്ങളുടെ മാന്യത.പിന്നെ ഇത് പോലീസ് സ്റ്റേഷൻ ആണ് മാന്യമായി സംസാരിക്കുക.ഇവരുടെ പരാതി ജനുവിൻ ആണ്..........
മോൾടെ സമ്മത പ്രകാരം ആണോ വിദേശതെക്കു പോകുന്നത്............
SI യുടെ ചോദ്യം കേട്ടതും ഷെഹ്സാ അവളുടെ ഉപ്പാന്റെയും സബീലിന്റെയും മുഖത്തെക്ക് മാറി മാറി നോക്കി.............
മോള് പേടിക്കണ്ട സത്യം പറഞ്ഞോളൂ.........
നിന്റെ സമ്മതപ്രകാരം ആണോ വിദേശതേക്ക് പോകുന്നത്.........
അവൾ ഒരു നിമിഷം ആലോചിച്ചു നിന്നു..........
എന്റെ സമ്മതത്തോടെ അല്ല ഈ യാത്ര........
അവൾ പറഞ്ഞത് കേട്ടതും കാസിംഭാവ ദേഷ്യതോടെ എഴുനേറ്റു.നിങ്ങളും ഇവരുടെ കൂടെയാണോ എനിക്കറിയാം എന്താണ് ചെയ്യേണ്ടത് എന്ന്.പോലീസിൽ നിങ്ങൾക്ക് മുകളിലും ഉണ്ട് ഓഫീസർമാർ അത് മറക്കണ്ട.............
അത് കേട്ടതും S.I ഒന്ന് ചിരിച്ചു.ഞാൻ നിങ്ങളുടെ കൂടെ നിൽക്കാം നിങ്ങൾക്ക് നിങ്ങളുടെ മകളെ ഇവിടെ നിന്നും മാറ്റം അതിന് എന്ത് സഹായം വേണം എങ്കിലും ഞാൻ ചെയ്യാം പക്ഷെ അതിൽ കാര്യമില്ല.........
കാസിംഭാവ സംശയതോടെ S.I യുടെ മുഖത്തേക്ക് നോക്കി.........
ഈ രാജ്യതേ നിയമപ്രകാരം ഇവൻ നിങ്ങളുടെ മകളുടെ ഭർത്താവ് ആണ്.ഇവൻ നാളെ കോടതിയിൽ ചെന്ന് ഹേബിയസ് കോർപസ് റിട്ട് ഫയൽ ചെയ്താൽ നിങ്ങൾ തന്നെ നിങ്ങളുടെ മകളെ കോടതിയിൽ ഹാജർ ആക്കേണ്ടി വരും.അങ്ങിനെ ആയാൽ നിങ്ങൾക്ക് തന്നെയല്ലേ കൂടുതൽ നാണക്കേട് ഇപ്പോൾ ആണെങ്കിൽ അധികം ആരും അറിഞ്ഞിട്ടും ഇല്ല ഇനി എന്താണ് വേണ്ടത് എന്ന് വെച്ചാൽ നിങ്ങൾ തീരുമാനിച്ചോ..............
S.I പറഞ്ഞത് കേട്ടതും കാസിംഭാവ കുറച്ചു നേരം മൗനം പാലിച്ചു നിന്നു...........
കസേരയിൽ നിന്നും എഴുനേറ്റ് ഷെഹ്‌സയുടെ അടുത്തേക്ക് ചെന്നു.സ്വന്തം മാതാപിതാക്കളെ കണ്ണീരിൽ ചവിട്ടി ആരും നല്ലരീതിയിൽ ജീവിച്ചിട്ടില്ല അത് മറക്കണ്ട അതും പറഞ്ഞു അയാൾ പുറത്തേക്കു നടന്നു വണ്ടിയിൽ കയറി..........
കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്നതിനു ശേഷം അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു........
അവളോട് അങ്ങനെ പറയേണ്ടിയിരുന്നില്ല..........
അയാൾ ദേഷ്യതോടെ ഷെഹ്‌സയുടെ ഉമ്മയുടെ മുഖത്തെക്ക് നോക്കി........
നീ എന്താ അവളുടെ ഭാഗം നിൽക്കുകയാണോ.അതൊ ഇതെല്ലാം നീ അറിഞ്ഞോണ്ട് ആയിരുന്നോ.ഉമ്മയാണ് മക്കളെ ശ്രദ്ധിക്കേണ്ടത് നിന്റെ ശ്രദ്ധകുറവ് ആണ് ഇതെല്ലാം.........
അത് സത്യം ആണ് എന്റെ ശ്രദ്ധക്കുറവ് തന്നെയാണ്.അവളെ പ്രസവിച ദിവസം തന്നെ അവളെ വേറെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചിട്ട് പോയവളല്ലേ ഞാൻ.അവളെ നോക്കിയതും വളർത്തിയതും ഞാൻ അല്ലല്ലോ നമ്മൾ രണ്ട് പേരും പണത്തിനു പിന്നാലെ ആയിരുന്നു..........
അവളുടെ കുട്ടിക്കാലത് നിങ്ങൾ ഒരു വട്ടം എങ്കിലും സ്നേഹത്തോടെ ഒന്ന് താലോലിചിട്ടുണ്ടോ ഇല്ല ഒരിക്കലും ചെയ്തിട്ടില്ല........
ഇനി നമ്മൾ അവൾക്കു കണ്ടെതുന്ന ആൾ പണത്തിനു പിന്നാലെ പോകുന്ന ആളെ ആയിരിക്കും അങ്ങിനെ ഒരാളെ അല്ല അവൾ ആഗ്രഹിക്കുന്നത്.അവൾ ആഗ്രഹിച്ച രീതിയിൽ ഉള്ള ഒരു പയ്യനെ ആണ് അവൾ കണ്ടെത്തിയിട്ടുള്ളത്.........
നമ്മളോ പണത്തിന്റെ പിന്നാലെ പോയി ജീവിതം തുലച്ചു.കുറെ പണം സമ്പാദിച്ചു എന്നല്ലാതെ വേറെ എന്താണ് നമുക്ക് അവകാശപെടാൻ ഉള്ളത്...........
അവര് പറഞ്ഞത് ഒന്നും മിണ്ടാതെ കാസിംഭാവ കേട്ടിരുന്നു..........
സബീലിന്റെ വീടിന്റെ മുന്നിൽ ചേട്ടായിടെ വണ്ടി വന്ന് നിന്നു.........
ഉമ്മറത്തു തന്നെ സബീലിന്റെ ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു.......
ചേട്ടായി എനിക്ക് എന്തൊ ഒരു പേടിപോലെ........
നീ പേടിക്കുക ഒന്നും വേണ്ട പുറത്തേക്കു ഇറങ്............
സബീൽ ഷെഹ്സയുടെ കയ്യുംപിടിച്ച് പുറത്തേക്കു ഇറങ്ങി........
ഷെഹ്‌സയെ കണ്ടതും സബീലിന്റെ ഉമ്മ ചോദിച്ചു ഏതാ ഈ കുട്ടി.........
ഞങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.ഞങളുടെ രജിസ്റ്റർ മേരേജ് കഴിഞ്ഞു..........
രജിസ്റ്റർ മേരേജോ എന്താ ദേവാ ഇതൊക്കെ ഞാൻ എന്താ കേൾക്കുന്നത്........
ചേട്ടായി എല്ലാകാര്യങ്ങളും അവരോട് പറഞ്ഞു........
അത് കേട്ടതും സബീലിന്റെ ഉമ്മ അകത്തേക്ക് പോയി തിരിച്ചു വന്നത് ഒരു ബാഗുമായാണ്......
ബാഗ് സബീലിന്റെ മുഖത്തെക്ക് ഒരേറു ആയിരുന്നു.......................
ഉമ്മാ...............
മിണ്ടരുത് നീ ഇറങ്ങിക്കോണം ഈ നിമിഷം.നിന്റെയും ഇവളുടെയും നിക്കാഹ് കഴിയാതെ ഈ പടി നീ ചവിട്ടരുത്...................
ഇങ്ങള് ഇപ്പൊ എന്താ പറഞ്ഞത്...........
അവന്റെ ഉമ്മാ മുറ്റത്തെക്ക് ഇറങ്ങി ചെന്ന് ഷെഹ്‌സയുടെ കൈ പിടിച്ചു അകത്തേക്ക് ക്ഷണിച്ചു..................
ഉമ്മാ അപ്പൊ ഞാനോ......
സബീലിന്റെ ചോദ്യം കേട്ടതും ആരിഫ് പറഞ്ഞു പുകഞ്ഞ കൊള്ളി പുറത്ത് നീ ഇനി മുതൽ പുറത്ത്..........
സബീലെ അന്റെ ഉമ്മാക്ക് അന്നേ ഭയങ്കര വിശ്വാസം ആണ് അത് കൊണ്ടാണല്ലോ നിക്കാഹ് കഴിയാതെ അന്നോട് വീടിന്റെ പടി ചവിട്ടരുത് എന്ന് പറഞ്ഞത്.............
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത് ഷഹനാന്റെ ഉപ്പയാണ് വിളിച്ചത് ഞാൻ വരാം എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു................
ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു അവൻ അവിടെ നിന്നും പോയി.അവൻ നേരെ പോയത് തൂക്കു പാലത്തിന്റെ അടുത്തേക്ക് ആയിരുന്നു.അവിടെ അവനെയും കാത്തു അവളുടെ ഉപ്പ സലീംക്ക ഉണ്ടായിരുന്നു.........
ഇങ്ങള് കുറെ നേരം ആയോ വന്നിട്ട്..........
ഇല്ല ഞാൻ ഇപ്പോൾ വന്നതേയുള്ളൂ.ഞാൻ ഷഹനാനോട് സംസാരിച്ചു.അവൾക്ക് നിന്നെ ഇഷ്ട്ടം ആണ്..........
നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടെങ്കിൽ ജെസ്സിയുടെയും സലീമിന്റെയും കല്യാണം ഞങൾ നടത്തില്ലായിരുന്നു.ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.......
ഇത്താത്തയും ഉണ്ണിയും ഒരു വീട്ടിലേക്ക് അത് ശരിയാവില്ല.അതൊക്കെ ഭാവിയിൽ ഒരുപാട് പ്രശ്നങൾ ഉണ്ടാകും.പിന്നെയൊക്കെ വിധി പോലെ നടക്കും.........
എനിക്ക് അവളെ ഇഷ്ട്ടം ആണ് അവൾ അല്ലാതെ എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണ് ഉണ്ടാകില്ല.......
ഞാൻ ഒരു കാര്യം പറയട്ടെ
രണ്ട് വർഷത്തിനുശേഷമേ അവളുടെ കല്യാണതേ കുറിച്ച് ഞാൻ ആലോചിക്കൂ അപ്പോഴേക്കും നീ സ്വന്തമായി ഒരു നിലയിൽ ആവ്.കുറച്ചു പേർക്ക് എതിർപ്പ് ഉണ്ട് അതൊക്കെ ഞാൻ പറഞ്ഞു ശരിയാക്കികോളാം.........
എനിക്ക് നിങ്ങളെ വിശ്വസിക്കാലോ........
അതെന്താടാ നി അങ്ങനെ ചോദിക്കുന്നത് നിനക്ക് എന്നെ വിശ്വാസം ഇല്ലേ.പിന്നെ നമ്മൾ ഇവിടെ സംസാരിച്ചത് വേറെ ആരും അറിയണ്ട.
നീ ധൈര്യം ആയി ചെല്ല് ഞാൻ അല്ലെ പറയുന്നത്.......
ശിഹാബ് അവിടെ നിന്നും പോയി............
സലീംക്ക നേരെ ചെന്നത് വീട്ടിലേക്ക് ആയിരുന്നു.അവിടെ മൂപ്പരെ വരവും കാത്തു അവളുടെ ഉമ്മയും ഉണ്ടായിരുന്നു.........
നിങ്ങൾ ഓനെ കണ്ടോ.......
കണ്ടു............
എന്താ പറഞ്ഞത്.......
മൂപ്പര് എല്ലാകാര്യങ്ങളും പറഞ്ഞു........
ഇങ്ങൾക്ക് എന്താ പ്രാന്ത് ഉണ്ടോ 2വർഷം സമയം കൊടുത്തു വന്നിരിക്കുന്നു.ഞാൻ ജീവനോടെ ഉള്ള കാലത്തോളം സമ്മതിക്കില്ല ഈ ബന്ധത്തിനു.................
അതിന് ആര് സമ്മതിക്കുന്നു ഈ ബന്ധത്തിന്.........
പിന്നെ നിങ്ങൾ സമയം കൊടുത്തതോ........
അത് കേട്ടതും അയാൾ ചിരിക്കാൻ തുടങ്ങി........
ഇത് പ്രണയം ആണ് നമ്മൾ എത്രത്തോളം വാശിപിടിക്കുന്നുവോ അതിന്റെ ഇരട്ടി വാശി അവർക്കു കൂടും അന്ന് ഞാൻ അവനെ ഒരു ചവിട്ടിൽ നിർത്തിയത് പുറത്ത് അറിഞ്ഞാൽ നമുക്ക് ആണ് നാണക്കേട് അത് കൊണ്ടാണ് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിട്ടും ഞാൻ എന്നെ തന്നെ നിയന്ത്രിച്ചത്.........
ഇനി ഈ രണ്ടു വർഷം അവന്റെ മനസ്സിൽ എങ്ങനെയെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ഓട്ടം ആയിരിക്കും.അത് കൊണ്ട് തന്നെ നാട്ടിൽ വരവ് കുറവായിരിക്കും.അല്ലെങ്കിൽ അവൻ ഗൾഫിലെക്ക് പോകും.........
അവൻ ഓടട്ടെ പക്ഷെ അതിനിടയിൽ നമ്മുടെ മോൾടെ മനസ്സ് നമ്മൾ മാറ്റിയെടുക്കണം.മാറ്റിയെടുക്കും.........
എന്റെ മോളെ അവനു ഞാൻ കൊടുക്കില്ല........
അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.ആ പുഞ്ചിരിക്ക് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു.........
ഇതൊന്നും അറിയാതെ അയാളുടെ വാക്കും വിശ്വസിച്ചു ഒരുപാട് സ്വപ്‌നങ്ങളും കണ്ട് പുതിയൊരു ജീവിതം കെട്ടിപടുക്കാൻ തയ്യാറെടുപ്പിൽ ആയിരുന്നു ശിഹാബ്
ചേട്ടായിടെ ഷോപ്പിൽ ഇരിക്കുക ആയിരുന്നു സബീലും ആരിഫും..........
ചേട്ടായി എനിക്ക് ട്രാവൽസിൽ ഒന്നു പോണം.ടിക്കറ്റ് ഒന്ന് നോക്കണം........
നീ എന്നാ പോകുന്നത്......
അഞ്ചുദിവസതേ ലീവിന് അല്ലെ വന്നത് വന്നിട്ട് ഇപ്പോൾ 3ദിവസം കഴിഞ്ഞു..........
അപ്പൊ നീ റിട്ടേൺ എടുത്തിട്ടല്ലേ വന്നത്......
റിട്ടേൺ എടുത്തിരുന്നു രണ്ട് ദിവസം കൂടി നീട്ടാൻ വേണ്ടിയാണു വല്ല്യ റൈറ്റ് ഇല്ലെങ്കിൽ ഒന്ന് രണ്ട് ദിവസം കൂട്ടാലോ........
എന്നാൽ നമുക്ക് കുറച്ചു കഴിഞ്ഞ് പോകാം......
അപ്പോൾ ആണ് ശിഹാബ് അവിടെക്ക് വന്നത്.........
എന്തായടാ നീ അയാളെ കണ്ടോ.........
സലീംക്കയുമായി സംസാരിച്ച കാര്യങ്ങൾ അവൻ അവരോടു പറഞ്ഞു........
ഇനി എന്താ അന്റെ ഉദ്ദേശം...........
അറിയില്ല എന്തെങ്കിലും ചെയ്യണം.ഈ രണ്ട് വർഷത്തിനുള്ളിൽ എന്തെങ്കിലും ചെയ്യണം.എന്നെ കൊണ്ട് അവളെ മറക്കാൻ കഴിയില്ല അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ............
അവന്റെ ശബ്ദം ഇടറിയിരുന്നു...........
ടാ എന്തായിത് ഞങ്ങൾ ഇല്ലേ നിന്റെ കൂടെ...
അപ്പോൾ ആണ് ശിഹാബിന്റെ ഫോൺ റിങ് ചെയ്തത് സലീം ആയിരുന്നു വിളിച്ചത്.........
ശിഹാബ് ഫോൺ എടുത്ത് അപ്പുറത്തെക്ക് മാറിനിന്നു......
സലീം ആയിരുന്നു വിളിച്ചത്.ഞാൻ ഷഹനാനെ കല്യാണം കഴിക്കുന്നതിന് അവനു കുഴപ്പമില്ല പക്ഷെ രണ്ട് വീട്ടുകാരുടെയും സമ്മതതോടെ ആയിരിക്കണം എന്ന് മാത്രം.എനിക്ക് ഒരു ജോലി അവൻ നോക്കുന്നുണ്ട് മിക്കവാറും ശരിയാകും എന്നാ പറഞ്ഞത്.എന്റെ പാസ്പോർടിന്റെ കോപ്പി അവനു അയച്ചു കൊടുക്കാൻ വേണ്ടി പറഞ്ഞു..........
അത് വേണ്ട ഷിഹാബേ നി ഇപ്പോൾ ഗൾഫിൽ പോവണ്ട.രണ്ട് വർഷം സമയം അല്ലെ തന്നത് നമുക്ക് ഇവിടെ എന്തെങ്കിലും നോക്കാം വല്ല ബിസിനസൊ മറ്റോ.നീ ഇപ്പോൾ ഗൾഫിൽ പോയാൽ ശരിയാവില്ല........
ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം എന്ന് പറഞ്ഞു ശിഹാബ് അവിടെ നിന്നും ഇറങ്ങി........
അതെന്താ ചേട്ടായി അവനോടു ഗൾഫിൽ പോവണ്ട എന്ന് പറഞ്ഞത്..........
ഇപ്പോൾ അവൻ ഗൾഫിൽ പോയാൽ ഷഹനാനെ ഒരിക്കലും അവനു കിട്ടില്ല.......
ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല അവളുടെ ഉപ്പ അവനു വാക്ക് കൊടുത്തതല്ലേ..............
ഒരു വാക്ക് അല്ലെ.വാക്കാണ് ഏറ്റവും വലിയ സത്യം എന്ന് ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ വാക്കിന് ഇന്ന് യാതൊരു വിലയും ഇല്ല.പ്രത്യേകിച് അവളുടെ ഉപ്പാന്റെ വാക്കിന്......
ചേട്ടായി എന്താച്ചാ തെളിച്ചു പറ ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല.........
ടാ പൊട്ടൻമാരെ ഷഹനാന്റെ ഉപ്പ അവനെ വിളിച്ചു സംസാരിക്കുന്നു രണ്ടു വർഷതിന് അവളെ കെട്ടിക്കില്ല അതിന്റെ ഉള്ളിൽ നീ യൊരു നിലയിൽ എത്തണം എന്ന് അവിടെ നിന്നും കുറച്ചു കഴിഞ്ഞ് അവന്റെ ഇക്ക വിളിച്ചു ഗൾഫിൽ ഒരു ജോലി ഓഫർ ചെയ്യുന്നു സ്വാഭാവികമായും ശിഹാബ് ആ ഓഫർ സ്വീകരിക്കും അവൻ എന്നല്ല അവന്റെ സ്ഥാനത്തു ആരായാലും അത് സ്വീകരിക്കും ശരിയല്ലേ.........
അതെ അവർ തലയാട്ടി........
ഇപ്പോൾ അവൻ ഈ വിസക്ക് ഗൾഫിൽ പോയാൽ പിന്നെ ഷഹനാനെ അവനു കിട്ടില്ല.അവൻ ഇവിടെ നിന്നും പോയാൽ അവളെ അവർ പൂട്ടും അവളുടെ കല്യാണം നടത്തും അത് ഉറപ്പാണ്.പിന്നെ ഈ വിഷയത്തിൽ ശിഹാബ് ഇവിടെ ഇല്ലാതേ നമുക്ക് ഇടപെടാൻ പറ്റില്ല ശിഹാബ് സ്നേഹിക്കുന്നത് അവന്റെ ഇക്കാന്റെ ഭാര്യയുടെ അനിയത്തി ആണ്.ഇനി അവൻ വിളിച്ചിറക്കി കൊണ്ട് വന്നാലും അവന്റെ വീട്ടുകാർ സ്വീകരിക്കാൻ ഒന്ന് മടിക്കും കാരണം ആ വീട്ടിലേ വേറൊരു പെൺകുട്ടി അവിടെ ജീവിക്കുന്നുണ്ട്.ഒരു കാര്യം ഉറപ്പാണ് അവളുടെ ഉപ്പയും ഇവന്റെ ഇക്കയും ഈ ബന്ധതിന് എതിർ ആണ്..............
നമുക്ക് ഈ വിഷയം ഷിഹാബിനെ അറിയിച്ചാലോ..........
അത് വേണ്ട......
അതെന്താ ചേട്ടായി........
ഞാൻ ഇപ്പോൾ പറഞ്ഞത് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് ഒരു പക്ഷെ ഇത് ശരിയാകാം ശരിയാകാതിരിക്കാം ഇപ്പോൾ ഈ വിവരം ശിഹാബ് അറിഞ്ഞാൽ അവനും അവന്റെ ഇക്കായും തമ്മിൽ തല്ലിപിരിയും.നമ്മൾ കാരണം അത് ഉണ്ടാകാൻ പാടില്ല.........
അല്ല ചേട്ടായി അപ്പൊ ഇനി എന്താ ചെയ്യാ.......
എന്തായാലും നാളെ ഷിഹാബിനോടു അവളെ ഒന്ന് കാണാൻ പറ അവര് തമ്മിൽ ഒന്ന് സംസാരിക്കട്ടെ അത് കഴിഞ്ഞു നമുക്ക് തീരുമാനിക്കാം ഇനി എന്ത് വേണം എന്ന്...........
*************************************
എന്താ അന്റെ ഉദ്ദേശം..........
എന്ത് എനിക് പ്രത്യേകിച്ച് ഒരു ഉദ്ദേശം ഇല്ല.........
ഷിഹാബേ നീ ചോദിച്ചതിന് മറുപടി പറ..........
ഉമ്മാ ഇങ്ങള് എന്താച്ചാൽ തെളിച്ചു പറ.............
നീയും ജെസിടെ അനിയത്തിയും തമ്മിൽ എന്താണ് എന്ന്........
ഞങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ അവളെ കേട്ടു.........
അതും പറഞ്ഞു അവൻ അകത്തേക്ക് കയറി......
അകത്തു ജെസി നിൽക്കുന്നുണ്ടായിരുന്നു....
ഞാനും ഷഹനയും ഇഷ്ട്ടത്തിൽ ആണ്.ഞാൻ അവളെ കെട്ടുന്നതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ........
രണ്ട് വീട്ടുകാർക്കും സമ്മതം ആണെങ്കിൽ എനിക്ക് കുഴപ്പമില്ല...........
അപ്പോൾ ആണ് ബാബി അവിടേക്ക് വന്നത്.........
നിങ്ങൾക്ക് എതിർപ്പ് ഉണ്ടോ ഞാൻ ഷഹനാനെ കെട്ടുന്നതിൽ............
നീ കല്യാണം കഴിക്കുന്ന പെൺകുട്ടി ആരാണോ അവളാണ് നിന്റെ കൂടെ മരണംവരെ ജീവിക്കേണ്ടത്.അപ്പൊ അത് ആരാവണം എന്ന് തീരുമാനിക്കേണ്ടത് നീ ആണ്.നീ ആരെ കെട്ടിയാലും എനിക്ക് കുഴപ്പമില്ല............
ഇക്കാക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ....?
അത് നീ തന്നെ നേരിട്ട് ചോദിച്ചു നോക്ക് അതാണ് നല്ലത്............
************************************
ഷഹനാനെയും കാത്തു ശിഹാബ് തൂക്ക് പാലത്തിന്റെ അവിടെ നിൽക്കുക ആയിരുന്നു.......
ഷഹന വരുന്നത് കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു...........
എന്താ അന്റെ മുഖത്തിന് ഒരു വാട്ടം.........
ഹേയ് ഒന്നും ഇല്ല.........
പെട്ടന്ന് ഒരു ചെറിയ കാറ്റ് വീശി.കാറ്റത്തു അവളുടെ തട്ടം തലയിൽ നിന്നും പോയി.......
തട്ടം നേരെയാക്കാൻ വേണ്ടി അവൾ കൈ പൊക്കിയപ്പോൾ ആണ് അത് ശിഹാബിന്റെ ശ്രന്ധയിൽ പെട്ടത്...........
അവൻ അവളുടെ കൈ പിടിച്ചു നോക്കി എന്താ ഇത്..........
കയ്യിന്റെ ഞരമ്പിന്റെ അവിടെ ബ്ലേഡ് കൊണ്ട് വരച്ച നിലയിൽ ഉണ്ടായിരുന്നു.......
അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു......
നിന്നോട് ആണ് ചോദിച്ചത് ഇത് എന്താണ് എന്ന്.......
അത് വീട്ടിൽ ആർക്കും എന്നെ ഇഷ്ട്ടം ഇല്ല.ആരും എന്നോട് ഒന്നും മിണ്ടുന്നില്ല.എല്ലാവരും എന്നെ ഒറ്റപെടുത്തുകയാണ് അത് കൊണ്ടാണ്............
ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരുമോ......
ഞാൻ വരും.......
രണ്ടു ദിവസത്തിനുള്ളിൽ ഞാൻ ആന്ധ്രയിലേക്ക് തിരിച്ചു പോകും.തിരിച്ചു വരുന്നത് നിന്നെ കൊണ്ട് പോകാൻ വേണ്ടി ആയിരിക്കും.ഇനി ഞാൻ തിരിച്ചു വരുന്നത് വരെ നമ്മൾ തമ്മിൽ യാതൊരു കോൺടാക്റ്റും വേണ്ട.എന്നെ നീ വിളിച്ചു എന്ന് വീട്ടുകാർ അറിഞ്ഞാൽ നിന്റെ വീട്ടുകാർക്ക് നിന്നോട് ദേഷ്യം കൂടുകയേ ഉള്ളു......
ഇനി നീ പോയ്‌ക്കോ ആരെങ്കിലും കാണും അതും പറഞ്ഞു അവൻ അവളെ യാത്രയാക്കി.........
അപ്പൊൾ ആണ് ശിഹാബിന്റെ ഫോൺ ബെൽ അടിച്ചത് സബീൽ ആയിരുന്നു വിളിച്ചത്........
സബീൽ പറഞ്ഞത് കേട്ടതും അവൻ തരിച്ചു നിന്നു.......
പെട്ടന്ന് തന്നെ അവൻ സബീലിന്റെ വീട്ടിലേക്കു വിട്ടു.........
അവിടെ ചേട്ടായിയും ആരിഫും ഉണ്ടായിരുന്നു......
അകത്തു അവന്റെ ഉമ്മ കരഞ്ഞു തളർന്നു കിടക്കുക ആണ്.തൊട്ടടുത് ഷെഹ്സയും ഉണ്ട്.......
ഉമ്മറത്തു കസേരയിൽ തളർന്നു കിടക്കുക ആയിരുന്നു അവന്റെ ഉപ്പ......
ഇന്ന് ഉച്ചക്ക് ശേഷം ഷബ്‌ന ക്ലാസ്സിനു കേറിയിട്ടി ല്ല.അവളുടെ ഫ്രണ്ട്സ് എല്ലാവരും ക്ലാസ്സിൽ ഉണ്ട്.പിന്നെ അവൾ മാത്രം ഒറ്റയ്ക്ക് എവിടെ പോയി........
അപ്പോൾ ആണ് ചേട്ടായിടെ ഫോൺ റിങ് ചെയ്തത്.ചേട്ടായി ഫോണും എടുത്തു കുറച്ചു അപ്പുറത്തെക്ക് മാറി നിന്നു.........
ശിഹാബ് ആരിഫിന്റെ അടുത്തേക്ക് ചെന്നു............,
ടാ ആരായിരിക്കും ഇതിന് പിന്നിൽ...........
കാസിംഭാവ അല്ലാതെ ആരാണ്.ഉറപ്പാണ് അയാളാണ് ഇതിന് പിന്നിൽ.......
ഫോൺ വിളി കഴിഞ്ഞ് ചേട്ടായി അവിടേക്ക് വന്നു........
കാസിം ഭാവ അല്ല ഇതിന് പിന്നിൽ........
പിന്നെ ആരാണ്......
വാ അതൊക്കേ പറയാം......
**************************************
പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംങ്ങിന്റെ ഉള്ളിൽ ഇരിക്കുക ആയിരുന്നു ഷബ്‌നയും മുനവ്വറും.......
ഇക്ക എനിക്ക് പോണം സമയം ഒരുപാട് ആയി.ഈ സമയത്തു കേറി ചെന്നാൽ വീട്ടിൽ ആകെ സീൻ ആകും..............
അതിന് നീ ഇനി വീട്ടിൽ പോകുന്നില്ലല്ലോ.........
അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി...........
അത് മുനാഫ് ആയിരുന്നു........
ഞാൻ പോവാണ് എന്നും പറഞ്ഞു അവൾ എഴുനേറ്റു..........
പെട്ടന്ന് മുനാഫ് അവളുടെ കയ്യിൽ പിടിച്ചു.......
നീ പോയ്‌ക്കോ പക്ഷെ പോകുന്നത് ആ വരുന്ന സാറിന്റെ കൂടെ.........
മുനാഫ് വിരൽ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കി.........
അത് അയാൾ ആയിരുന്നു ഫിലിപ്പ് മാത്യു.........
ഷബ്‌ന ഭയതോടെ മുനവ്വറിന്റെ മുഖത്തേക്ക് നോക്കി.............
മോളെ അവനെ നോക്കണ്ട അവനു നിന്നോട്പ്രണയം ഒന്നും ഇല്ല.അവൻ നിന്നെ പ്രണയിച്ചത് ഞങ്ങൾ പറഞ്ഞിട്ടല്ലേ..............
നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നല്ലേ എന്ന് പറഞ്ഞു അവൾ മുനവ്വറിന്റെ ഷർട്ടിൽ കയറി പിടിച്ചു.........
അത് കണ്ട മുനാഫ് അവളുടെ മുഖം നോക്കി ഒന്ന് പെടച്ചു.........
അടികിട്ടിയതും അവൾ താഴേക്കു വീണു.അവളുടെ ചുണ്ട് പൊട്ടി രക്തം വരുന്നുണ്ടായിരുന്നു.........
മുനാഫ് അവളെ പിടിച്ച് എഴുനെൽപിച്ചു.ഓവർ സ്മാർട്ട് ആവാൻ നോക്കണ്ട നിനക്ക് ഇവിടെ നിന്നും രക്ഷപെടാൻ കഴിയില്ല...........
എന്തിന എന്തിനു വേണ്ടിയാണ് നിങ്ങൾ എന്നെ ഉപദ്രവിക്കുന്നത്......
ഞങ്ങളും നിന്റെ ഇക്കായും അവന്റെ ഫ്രണ്ട്സും ആയി കുറച്ചു കണക്കുകൾ ബാക്കിയുണ്ട് അത് തീർക്കാൻ വേണ്ടിയാണ്......
അതും പറഞ്ഞു അവൻ അവളെ ഫിലിപ്പിന്റെ അടുത്തേക്ക് തള്ളി.....
അവൾ നേരെ ചെന്ന് വീണത് ഫിലിപ്പിന്റെ കാൽചുവട്ടിൽ ആയിരുന്നു.......
അയാൾ അവളെ പിടിച്ചു എഴുനെല്പിച്ചു..........
അവളുടെ ചുണ്ട് പൊട്ടി രക്തം വരുന്നുണ്ടായിരുന്നു അയാൾ അത് വിരല്കൊണ്ട് തുടച്ചു കൊടുത്തു.........
അവൾ ദയനീയമായി മുനവ്വറിന്റെ മുഖത്തെക്ക് നോക്കി...........
അവനു അവളുടെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.അവൻ തല താഴ്ത്തി നിന്നു.......
സർ ഇനിയെന്താണ് അടുത്ത സ്റ്റെപ്പ്..........
ഇവളെ കാണാതായ വിവരം അവർ അറിഞ്ഞിരിക്കും.അവൻമാർ ഇപ്പോൾ ഓട്ടത്തിൽ ആയിരിക്കും.ഈ ഓട്ടത്തിന് ഇടയ്ക്കു അടുത്ത അടിയും കൊടുക്കണം...........
അത് എങ്ങനെ.......
അപർണ അവളുടെ അനിയത്തിമാർ അവരെയും കൂടി എനിക്ക് വേണം.ആദ്യം നമുക്ക് ഇവളെ ഇവിടെ നിന്നും മാറ്റണം ഒപ്പം ഇവനെയും മുനവ്വറിന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ഫിലിപ്പ് പറഞ്ഞു.........
ഇവനെ എന്തിനാ ഇവിടെ നിന്നും മാറ്റുന്നത്.........
കാണാതായിരിക്കുന്നത് ഒരു പെൺകുട്ടിയേ ആണ്.ആദ്യം അന്യോഷിക്കുക ഇവൾക്ക് ആരെങ്കിലുംമായി റിലേഷൻ ഉണ്ടോ എന്നാണ്.അപ്പൊ സ്വാഭാവികമായും ഇവനെ അന്യോഷിച് പോലീസ് വരും..........
അതിന് ഇവനും ഇവളും തമ്മിൽ ഇഷ്ട്ടത്തിൽ ആണ് എന്നു ഇവളുടെ വീട്ടിൽ ആർക്കു അറിയില്ലല്ലോ................
നമ്മൾ രഹസ്യമാണ് എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും പരസ്യമാണ്.ഇവര് തമ്മിൽ ഉള്ള ബന്ധം വീട്ടുകാർക്ക് അറിയില്ലെങ്കിലും ഇവളുടെ ഫ്രണ്ട്സിന് അറിയാമായിരിക്കും അതും അല്ലെങ്കിൽ ഇവളുടെ റൂം പരിശോധന നടത്തിയാൽ ഇവനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടും.അതുറപ്പാണ്.........
അപ്പൊ ഇവനെ എങ്ങോട്ട് ആണ് മാറ്റേണ്ടത്..........
മൂന്നാറിലേക്ക് വിട്ടോ.ഞാൻ ഡീറ്റെയിൽസ് തരാം അവിടെ ഒരു എസ്റ്റേറ്റിൽ ഇവന് ജോലി ശരിയാക്കിയിട്ടുണ്ട്...........
നീ ഇന്നലെ മുതൽ മൂന്നാറിൽ ആയിരുന്നു.അതിന് വേണ്ട തെളിവുകൾ എല്ലാം ഞാൻ ക്രീയേറ്റ് ചെയ്‌തോളാം.........
അതും പറഞ്ഞു ഫിലിപ്പ് അവളെയും കൊണ്ട് തിരിഞ്ഞു നടന്നു......
അവൾ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.പക്ഷെ ഫിലിപ്പിന്റെ കരുത്തിനു മുന്നിൽ അവൾ നിസഹയായിരുന്നു............
അവൾ ദയനീയമായി മുനവ്വറിനെ നോക്കി.........
അവളുടെ നോട്ടം സഹിക്കാൻ ആവാതെ അവൻ തല താഴ്ത്തി നിന്നു................
അത് കണ്ട മുനാഫ് അവന്റെ അടുത്തേക്ക് ചെന്നു..........
നിനക്ക് അവളെ ഇഷ്ട്ടം ആയിരുന്നോ.......
മ്മ്.......മ്മ്........ അവൻ ഒന്ന് മൂളി.........
എന്നാൽ അവളെ നീ മറന്നേക്ക്.................
ഞാൻ അവളെ സ്നേഹിച്ചത് പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല ഈ ജീവിതം മുഴുവൻ എന്റെ കൂടെ ഉണ്ടാകാൻ വേണ്ടിയാണ്.....
അതു പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു.........
പെട്ടന്ന് പുറകിൽ ഒരു ശബ്ദം കേട്ടു........
മുനാഫ് തിരിഞ്ഞു നോക്കി......
ഒരലർച്ചയോടെ ഫിലിപ്പ് മാത്യു തെറിച്ചു വീഴുന്നതാണ് അവൻ കണ്ടത്...........
മുനാഫ് പെട്ടന്ന് അയാളുടെ അടുത്തേക്ക് ഓടി.........
അപ്പോൾ ആണ് അവൻ അവരെ കണ്ടത്......
ചേട്ടായിയും ആരിഫും ഷിഹാബും ആയിരുന്നു അത്........
അവരുടെ ബാക്കിൽ സബീലിനെ കെട്ടിപിടിച്ചു കരയുക ആയിരുന്നു ഷബ്‌ന................
ഫിലിപ്പ് ചാടി എഴുന്നേറ്റു.......
മോനെ ഫിലിപ്പെ ഒരിക്കൽ നീ എന്റെ കയ്യിന്റെ ചൂട് അറിഞ്ഞതാ ഇനിയും അറിയാൻ ആണോ നിന്റെ ഈ വരവ്...............
ദേവാ നിന്റെ കൈകരുത് ഞാൻ അറിഞ്ഞു.പക്ഷെ എന്റെ കൈകരുത് നീ അറിഞ്ഞിട്ടില്ലല്ലോ അതറിയിക്കാൻ ആണ് എന്റെ ഈ വരവ്..........
അതും പറഞ്ഞു താഴെ കിടന്നിരുന്ന ഇരുമ്പിന്റെ പൈപ്പ് എടുത്തു ഒരേറു ആയിരുന്നു ചേട്ടായിടെ നേർക്കു.............
പെട്ടന്ന് ചേട്ടായി ഒഴിഞ്ഞു മാറി ആ പൈപ്പ് പിടിച്ചടുതു...........
എന്നെ തല്ലാൻ മാത്രം ഉള്ള കരുത്ത് നിനക്കുണ്ടോ ഉണ്ടെങ്കിൽ വാടാ അതും പറഞ്ഞു ചേട്ടായി കയ്യിൽ ഉണ്ടായിരുന്ന പൈപ്പ് ആഞ്ഞു വീശി.........
ഫിലിപ്പിന്റെ മുഖത്തു ആയിരുന്നു അടി കൊണ്ടത്..........
അടി കിട്ടിയതും ഫിലിപ്പിന്റെ വായയിൽ നിന്നും രക്തം വരാൻ തുടങ്ങി.........
അത് കണ്ട മുനാഫ് ചേട്ടായിടെ അടുത്തേക്ക് ഓടിയതും ആരിഫും ഷിഹാബും കൂടി അവനെ തടഞ്ഞു................
ഇതെല്ലാം കണ്ടു കയ്യും കെട്ടി നിൽക്കുക ആയിരുന്നു മുനവ്വർ.......
അവന്റെ നിൽപ്പ് കണ്ടതും മുനാഫ് അവനെ വിളിച്ചു......
പക്ഷെ അവൻ അവിടെ നിന്നും അനങ്ങിയില്ല........
നീ അവനെ വിളിക്കണ്ട അവൻ അവിടെ നിന്നും ഒരടി അനങ്ങില്ല അതും പറഞ്ഞു മുനാഫിന്റെ വലത്തേ കൈ ഒറ്റ തിരിക്കൽ ആയിരുന്നു ആരിഫ്...........
വേദന കൊണ്ട് മുനാഫ് അലറി വിളിക്കാൻ തുടങ്ങി............
അടികിട്ടി വീണു കിടക്കുന്ന ഫിലിപ്പിനെ ചേട്ടായി പിടിച്ചു എഴുന്നേൽപ്പിച്ചു............
മോനെ ഫിലിപ്പെ എന്നെ ജയിക്കാൻ നിന്റെ വളർച്ച പോരാ.......
ഒരിക്കൽ നിന്നെ ഞാൻ വെറുതെ വിട്ടതാ ഇനി യാ തെറ്റ് ഞാൻ ആവർത്തിക്കില്ല.ഞങ്ങൾക്കു ജീവിക്കണം മനസ്സമാധാനത്തോടെ ജീവിക്കണം.അതുകൊണ്ട് നീ ഇനി വേണ്ട.........
നീയും മുനാഫും തമ്മിൽ വഴക്കായി.മുനാഫ് നിന്നെ തള്ളി താഴേകിട്ടു.മുനവ്വർ സാക്ഷി പറയും.........
കള്ള പന്നി കൂടെ നിന്നും ചതിക്കുക ആയിരുന്നു അല്ലെ.മുനാഫ് മുനവ്വറിനെ നോക്കി അലറി...........
മുനാഫെ പടിക്കുന്ന സമയത്തു പലപ്രശ്നം ഉണ്ടാകും അതെല്ലാം ക്യാമ്പസിൽ ഇട്ടിട്ടു വരണം.പിന്നെ ഞാൻ നിന്റെ കൂടെ എല്ലാത്തിനും നിന്നത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല ഞാൻ നിന്റെ കൂടെ നിന്നില്ലെങ്കിൽ വേറെ ആളെവെച്ച് ഈ നാറിയ കളി നീ കളിക്കും എന്നറിയാം.നിന്റെ ഓരോ പ്ലാനും ഞാൻ ദേവേട്ടനെ വിളിച്ചു അറിയിക്കുന്നുണ്ടായിരുന്നു...........
ഇനി ഈ കഥയിൽ നിങ്ങൾ ആവശ്യം ഇല്ല അത്കൊണ്ട് മോനെ ഫിലിപ്പെ നിന്നെ ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്.അതും പറഞ്ഞു ഒരു ചവിട്ട് ആയിരുന്നു ഫിലിപ്പിനെ......
ചവിട്ടിന്റെ ആഗാതതിൽ ഫിലിപ്പ് താഴേക്കു തെറിച്ചു വീണു.........
*************************************
ഫിലിപ്പ് കൊലക്കേസിൽ മുനാഫിന് 8 വർഷം തടവ് ലഭിച്ചു.........
മുനവ്വറിന്റെയും ശബ്നന്റെയും വിവാഹം ഉറപ്പിച്ചു........
പെട്ടന്നുള്ള മുനവ്വറിന്റെ കൂറ്മാറ്റവും സബീലിന്റെ പെങ്ങളും ആയുള്ള അവന്റ വിവാഹം ഉറപ്പിക്കലും ഖാലിദ് സാഹിബിൽ ഒരുപാട് സംശയങ്ങൾക്ക് ഇടയാക്കി........
അതോടെ മുനാഫിന്റെയും മുനവ്വറിന്റെയും വീട്ടുകാർ തമ്മിൽ ശത്രുതയിൽ ആയി.........
മകൻ കൊലക്കേസ് പ്രതിആയതു കൊണ്ട് ഖാലിദ് സാഹിബിനെ KDPI പാർട്ടിയിൽ നിന്നും ഒഴിവാക്കി........
ഷെഹ്സാ ഇപ്പോഴും സബീലിന്റെ വീട്ടിൽ തന്നെയാണ് അടുത്ത വരവിൽ അവരുടെ കല്യാണം ഉണ്ടാകും ഒപ്പം മുനവ്വറിന്റെയും.......
സബീലിന്റെ അടുത്തവരവിൽ തന്നെ ആരിഫിന്റെയും നീതുവിന്റെയും ചേട്ടായിയുടെയും അപർണയുടെയും വിവാഹം ഉണ്ടാകു........
ശിഹാബ് പുതിയ പ്രതീക്ഷകളും ആയി ആന്ധ്രയിലേക്ക് പോയി.......
ഷഹനാന്റെ ഉപ്പ പറഞ്ഞകാര്യങ്ങൾ എല്ലാം അവൻ മുരളിയേട്ടനോട് പറഞ്ഞു..........
അപ്പൊ അവളുടെ ഉപ്പ നിനക്ക് രണ്ടു വർഷത്തെ സമയം ആണ് തന്നിരിക്കുന്നതു അല്ലെ.....
അതെ.......
ഇനി എന്ത നിന്റെ പ്ലാനിങ്.....
സ്വന്തമായി എന്തെങ്കിലും തുടങ്ങിയാലോ എന്ന് ഒരാലോചന ഉണ്ട്...........
നമ്മുടെ കമ്പനി ഈ സൈറ്റ് ഒഴിവാക്കുകയാണ്.ഇനി ടവർ വർക്ക് മാത്രം എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്........
എന്ത് മൊബൈൽ ടവറിന്റെ വർക്കോ.......
അതല്ലടാ കാറ്റാടി യന്ത്രം ഇല്ലേ അതിന്റെ വർക്ക്.ഗുജറാത്തിൽ ഇപ്പോൾ തന്നെ നാലു സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ട്..........
ഞാൻ പറഞ്ഞു വരുന്നത് ഈ സൈറ്റ് നമ്മൾക്ക് എടുത്താലോ...........
നമ്മൾ എന്ന് വെച്ചാൽ ആരൊക്കെയാണ്........
ഞാനും സതീഷും പിന്നെ നീയും........
അല്ല മുരളിയേട്ടാ ഒരു എമൗണ്ട് ചിലവ് വരില്ലേ.......
അത് വരും........
ഞാൻ ഈ വിഷയം റെഡ്‌ഡി സാറിനോട് സംസാരിച്ചിരുന്നു.അയാൾക്ക് എന്തെങ്കിലും കൊടുക്കുക ആണെങ്കിൽ വർക്ക് നമുക്ക് തരും........
നമുക്ക് ഇപ്പോൾ അത്യാവശ്യം ആയി വേണ്ടത് മാത്രം വാങ്ങിക്കുക ബാക്കിയുള്ളത് പതിയെ വാങ്ങിച്ചാൽ മതി........
എന്നാലും ഏകദേശം എത്ര വരും.........
ഒരു 15 ലക്ഷം ചുരുങ്ങിയത് നമ്മൾ കയ്യിൽ കരുതണം.ഇതിൽ രണ്ടു ലക്ഷം റെഡ്‌ഡി സാറിന് കൊടുക്കണം ബാക്കി 13ലക്ഷം കൊണ്ട് മറ്റുള്ള കാര്യങ്ങൾ നടത്തണം..............
എനിക്ക് ഒന്ന് ആലോചിക്കണം........
മതി എന്തായാലും പെട്ടന്ന് മറുപടി തരണം........
ശിഹാബ് പെട്ടന്ന് ഈ വിവരം ചേട്ടായിയേ അറിയിച്ചു.........
ചേട്ടായിയോട് എല്ലാകാര്യങ്ങളും പറഞ്ഞു ക്യാഷിന്റെ കാര്യം ചേട്ടായി ശരിയാക്കിതരാം എന്ന് പറഞ്ഞു..........
രണ്ട് മാസത്തിന്റെ ഉള്ളിൽ കമ്പനി ഇവിടെ നിന്നും ഒഴിവാക്കിപോകും.അതിന് ശേഷമേ ഇവർക്ക് കോൺട്രാക്ട് കിട്ടു........
പിന്നീടങ്ങോട്ട് ഒരു പുതിയ കമ്പനി തുറക്കാൻ ഉള്ള ആവേശത്തിൽ ആയിരുന്നു അവൻ ഒപ്പം ഷഹനാനെ സ്വന്തമാക്കാൻ കഴിയും എന്ന പ്രതീക്ഷയും അവനിൽ വന്നു.........
ശിഹാബ് കമ്പനിയിൽ ഇരിക്കുംബോൾ ആയിരുന്നു അവന്റെ ഫോൺ ബെൽ അടിച്ചത്.ഒരു പരിജയം ഇല്ലാത്ത നമ്പർ ആയിരുന്നു.അവൻ ഫോൺ എടുത്തു.......
അത് ഷഹന ആയിരുന്നു തിരിച്ചു വിളിക്കു എന്ന് പറഞ്ഞു അവൾ ഫോൺ കട്ടാക്കി.......
അവൻ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.......
ഇത് ആരുടെ നമ്പർ ആണ്.....
ഞാൻ ഇപ്പോൾ തറവാട്ടിൽ ആണ്.ഇത് മാമിയുടെ നമ്പർ ആണ്.....
പിന്നെ ഇന്നലെ ഒരു സംഭവം ഉണ്ടായി........
എന്താ ഉണ്ടായതു........
എന്നെ ഇന്നലെ കാണാൻ ഒരു ചെക്കൻ വന്നിരുന്നു.......
എന്നിട്ടോ........
ഞാൻ ഉപ്പാനോട് പറഞ്ഞു എനിക്ക് ഷിഹാബ്ക്കാനെ മതി എന്ന്.........
ഉപ്പ അത് സമ്മതിക്കുകയും ചെയ്തു.......
പിന്നെ എനിക്ക് ഒരു കാര്യം ഉറപ്പാണ് നമ്മൾ ഒന്നിക്കും.പരസ്പരം സ്നേഹിക്കുന്നവരുടെ ചുണ്ടിൽ കാക്ക പുള്ളി ഉണ്ടെങ്കിൽ അവർ ഒന്നിക്കും. എന്റെ ചുണ്ടിന്റെ മുകളിൽ കാക്കപുള്ളി ഉണ്ട് ശിഹാബ്ക്കന്റെ ചുണ്ടിന്റെ മുകളിലും കാക്കപുള്ളി ഉണ്ട്.അത് കൊണ്ട് നമ്മൾ ഒന്നിക്കും ഉറപ്പാണ്..........
അന്നോട് ആരാ ഇത് പറഞ്ഞത്.......
എന്റെ ഫ്രണ്ട് പറഞ്ഞത പെട്ടന്ന് അവൾ ഫോൺ കട്ടാക്കി പോയി.............
പതിയെ പതിയെ കമ്പനി സാധങ്ങൾ ഷിഫ്റ്റ് ചെയ്യാൻ തുടങ്ങി......
കുറച്ചു ദിവസങ്ങൾക്കുള്ളിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ പോവുകആണ് അതിന്റെ ത്രില്ലിൽ ആയിരുന്നു ശിഹാബ്......
ഇടക്കിടക്ക് അവൻ ചേട്ടായിയേ വിളിച്ചു ക്യാഷിന്റെ കാര്യം ചോദിച്ചിരുന്നു......
ക്യാഷ് റെഡി ആണ്.എന്നാണ് വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞോ എന്ന് ചേട്ടായി പറഞ്ഞപ്പോൾ ആണ് അവനു കുറച്ചു ആശ്വാസം
ആയതു...........
അവൻ മുരളിയേട്ടനുമായി സംസാരിചിരിക്കുംബോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത് ആരിഫ് ആയിരുന്നു വിളിച്ചത്.........
ആരിഫ് പറഞ്ഞത് കേട്ടതും അവൻ സ്തംഭിച്ചു നിന്നു.......
അവന്റെ കയ്യിൽ നിന്നും ഫോൺ താഴേക്കു വീണു..........
ഫോൺ താഴെ വീണിട്ടും സ്തംഭിച്ചു നിൽക്കുക ആയിരുന്നു ശിഹാബ്........
ശിഹാബിന്റെ നിൽപ്പ് കണ്ടതും മുരളിയേട്ടൻ ചോദിച്ചു ടാ എന്താടാ എന്ത പറ്റിയേ...........
ശിഹാബ് ആ നിൽപ്പ് അപ്പോഴും നിൽക്കുക ആയിരുന്നു.......
മുരളിയേട്ടൻ അവനെ തൊട്ട് വിളിച്ചപ്പോൾ ആണ് അവന് ബോധം വന്നത്.......
മുരളിയേട്ടാ എനിക്ക് നാട്ടിൽ പോണം........
അവൻ പറഞ്ഞത് കേട്ടതും മുരളിയേട്ടൻ ഒന്ന് ഞെട്ടി.........
നീ എന്താ പറഞ്ഞത്.......
എനിക്ക് നാട്ടിൽ പോണം......
നാട്ടിലോ നിനക്കു എന്താ വട്ടായോ.ഇപ്പോൾ നാട്ടിൽ പോവാൻ പറ്റൂല.സാധനങൾ എല്ലാം ഷിഫ്റ്റ് ചെയ്യേണ്ടേ.പിന്നെ നമ്മുടെ സാധനങ്ങൾ എല്ലാം ഇറക്കേണ്ടേ പണികൾ ഒരുപാട് ഉണ്ട്.കുറച്ചു നാളത്തെക്ക് നാട്ടിൽ പോവുന്നതിനെ കുറിച്ച് ചിന്തിക്കുകയോ അരുത്..............
അങ്ങനെ പറഞ്ഞാൽ പറ്റൂല..........
പിന്നെ എങ്ങനെ പറയണം.......
മുരളിയേട്ടാ ഇങ്ങള് ആളെ ഭ്രാന്തക്കരുത്.........
നീ ആണ് ആളെ ഭ്രാന്തക്കുന്നത്.കാര്യം ഇല്ലാതെ ലീവും ചോദിച്ച്...................
മുരളിയേട്ട എനിക്ക് നാട്ടിൽ പോയെ പറ്റു അത്രക്കും അത്യാവശ്യം ആണ്.........
അവസാനം മുരളിയേട്ടന്റെ കയ്യും കാലും പിടിച്ചു രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു വരാം എന്ന് പറഞ്ഞു അവൻ നാട്ടിലേക്കു വിട്ടു..........
അവൻ വരുന്ന വിവരം ആരിഫിനെ വിളിച്ചു പറഞ്ഞിരുന്നു.അവനെയും കാത്ത് കുറ്റിപ്പുറം സ്റ്റേഷനിൽ ആരിഫ് നിൽക്കുന്നുണ്ടായിരുന്നു....
ട്രെയിൻ ഇറങ്ങിയതും ശിഹാബ് ആരിഫിന്റെ അടുത്തേക്ക് ചെന്നു.......
ചേട്ടായി വന്നില്ലേ........
ഇല്ലടാ അപർണയുടെ അമ്മ ഹോസ്പിറ്റലിൽ ആണ്.ചേട്ടായി അവിടെ ആണ്..........
ടാ നീ പറഞ്ഞത് സത്യം ആണോ.എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..........
ഞാൻ പറഞ്ഞത് സത്യം ആണ് അവളുടെ കല്യാണം ശരിയായി.രണ്ട് ആഴ്ചക്കുള്ളിൽ അവളുടെ നിക്കാഹ് നടക്കും..........
എനിക്ക് ഒന്ന് കാണണം അവളെ........
ഇനി നീ കണ്ടിട്ടും പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല..........
മ്മ്മ്........ അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.......
ആരിഫ് നേരെ ഷിഹാബിനെ വീട്ടിൽ ആക്കിയിട്ടു തിരിച്ചു പോയി.........
പെട്ടന്ന് ഷിഹാബിനെ കണ്ടതും ബാബി ഒന്ന് ഞെട്ടി.......
നീ എന്താ ഇത്ര പെട്ടന്ന് ഒരു മുന്നറിയിപ്പ് ഇല്ലാതെ.........
അല്ലെങ്കിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടാണല്ലോ വരാറ്.........
എന്താടാ ഭയങ്കര കലിപ്പിൽ ആണല്ലോ........
നമ്മൾക്ക് ആരോടും കലിപ്പ് ഇല്ലേ.............
പിന്നെ അന്റെ കലിപ്പിന്റെ കാര്യം എനിക്ക് അറിയാം........
എന്ത് കാര്യം...........
ഷഹനാടെ കല്യാണം ഉറപ്പിച്ചു അതല്ലേ അനക്ക് ഇത്ര കലിപ്പ്.........
എവിടേക്ക് ആണ് ഉറപ്പിച്ചത് എന്ന് അറിയോ........
ഇല്ല എനിക്ക് അറിയൂല........
ജെസി ഇവിടെ ഉണ്ടോ........
ഇല്ല ഓൾ അവിടെ ആണ്.....
ഞാൻ ഒന്ന് കുളിക്കട്ടെ അതും പറഞ്ഞു തോർത്ത് മുണ്ട് എടുത്തു ബാത്‌റൂമിൽ കയറി...........
ഷവര് തുറന്ന് അതിന്റെ ചുവട്ടിൽ നിന്നു...........
അപ്പോൾ അവന്റെ മനസ്സ് മുഴുവൻ അവൾ ആയിരുന്നു.അവളെ കണ്ടതു മുതൽ ഉള്ള ഓരോ കാര്യങ്ങളും അവന്റെ മനസ്സിലൂടെ പോയി കൊണ്ടിരുന്നു............
അവന്റ കണ്ണിൽ നിന്നും കണ്ണുനീര് ഒളിച്ചിറങ്ങുന്നുണ്ടായിരുന്നു................
വാതിലിൽ ശക്തമായ മുട്ട് കേട്ടപ്പോൾ ആണ് അവൻ ഞെട്ടിയതു.......
ആ നിൽപ്പ് എത്ര നേരം നിന്നു എന്ന് അവനു പോലും ഓർമയില്ലാ........
പെട്ടന്ന് കുളിച്ചു അവൻ പുറത്തേക്ക് ഇറങ്ങി............
പുറത്തു അവനെയും കാത്തു ഉമ്മ നിൽക്കുന്നുണ്ടായിരുന്നു....
നീ എന്താ ബാത്‌റൂമിൽ കിടന്നു ഉറങ്ങിയോ.......
ആ ഒന്ന് മയങ്ങി എന്ന് പറഞ്ഞു അവൻ അകത്തേക്ക് കടന്നു........
അടുക്കളയിൽ ബാബി ഫുഡ് ഉണ്ടാക്കുക ആയിരുന്നു.നേരെ കൈകഴുകി ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നു........
നീ എന്താ ബാത്‌റൂമിൽ ഇരുന്നു കരയുക ആയിരുന്നോ.......
അവൻ ബാബിയെ ഒന്ന് നോക്കി.........
നോക്കൊന്നും വേണ്ട.പിന്നെ ഇനി നീ അവളെ മറന്നാളെ.അവളെ ആലോചിച്ചു വെറുതെ മനസ്സ് വിഷമിപ്പിക്കേണ്ട......
ബാബി പറഞ്ഞത് കേട്ടതും ദേഷ്യം പിടിച്ചു ഭക്ഷണം കഴിക്കാതെ അവൻ എഴുന്നേറ്റു പോയി........
വൈകുന്നേരം വരെ ചേട്ടായിടെ ഷോപ്പിൽ ഇരുന്നു.4:30 ആയപ്പോഴേക്കും അവൻ നേരെ തൂക്ക് പാലത്തിന്റെ അവിടെക്ക് പോയി അവളെ കാണാൻ വേണ്ടി........
പക്ഷെ 6മണി വരെ ഇരുന്നിട്ടും അവനു അവളെ കാണാൻ കഴിഞ്ഞില്ല.........
പിറ്റേദിവസം കാലത്തു പള്ളിപ്പുറം ബസ്സ്റ്റോപ്പിൽ പോയി ഇരുന്നു.പക്ഷെ അവിടെ വെച്ചും അവളെ അവനു കാണാൻ കഴിഞ്ഞില്ല............
അവൻ നേരെ നിഹത്തിന്റെ വീട്ടിലേക്കു വിട്ടു.........
അവളിൽ നിന്നും അവനു ഒരുകാര്യം മനസ്സിലായി.അവൻ വന്നു എന്ന് അറിഞ്ഞത് കൊണ്ട് നിക്കാഹ് കഴിയുന്നത് വരെ അവളെ അവർ പുറത്തേക്കു വിടില്ല എന്ന്..........
അവളുടെ പൂർണ സമ്മതതോടും ഇഷ്ട്ടതോടും കൂടിയാണ് ഈ നിക്കാഹ് നടക്കുന്നത് എന്ന് അവനു മനസ്സിലായി......
ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു അവൻക്ക്............
അത് മനസ്സിലാക്കിയ നിഹം പറഞ്ഞു നീ വെറുതെ പ്രശ്നത്തിനു ഒന്നും നിൽക്കരുത്.അവളുടെ പൂർണ സമ്മതത്തോടെ ആണ് ഈ നിക്കാഹ് നടക്കുന്നത്.നീ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ തകരുന്നത് ഇക്കാന്റെയും ജെസിയുടെയും ജീവിതം ആണ് അത് എപ്പോഴും ഓർമ ഉണ്ടായിക്കോട്ടെ........
അവൻ ദേഷ്യം പിടിച്ചു അവിടെ നിന്നും ഇറങ്ങി പോയി...........
എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുക ആയിരുന്നു അവൻ.അവളെ ഒന്ന് കാണണം എന്ന് അവനു അതിയായ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ അത് ഒരു നിലക്കും സാധിക്കുന്നും ഇല്ല......
എന്തായിരിക്കും അവൾ എന്നെ ഒഴിവാക്കാൻ എന്ന് എത്ര ആലോചിച്ചും അവനു മനസ്സിലായില്ല.......
ഒന്ന് പൊട്ടികരയണം എന്നുണ്ടായിരുന്നു അവനു പക്ഷെ അതും സാധിച്ചില്ല.........
പിന്നീട് ഉള്ള ദിവസങ്ങളിൽ അവൻ പതിയെ എല്ലാവരിൽ നിന്നും അകന്നു നിൽക്കാൻ തുടങ്ങി.ചേട്ടായിയും ആരിഫും വിളിച്ചാൽ പോലും അവൻ ഫോൺ എടുക്കാതെ ആയി........
അവന്റെ മനസ്സ് ആകെ കലങ്ങി മറിയാൻ തുടങ്ങി.........
പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു അവനു.ഉറങ്ങാൻ കിടന്നാൽ അവളുടെ മുഖം ആണ് വരിക.ഫോൺ റിങ് ചെയ്താൽ അവൾ ആണ് എന്ന് കരുതി ചാടി എടുക്കും പക്ഷെ നിരാശ ആയിരുന്നു ഫലം........
രാത്രികളിൽ ഉറക്കം കിട്ടാതെ അവൻ തൂക്ക് പാലത്തിന്റെ മുകളിൽ പോയി നിൽക്കാൻ തുടങ്ങി.അവിടെ തനിച്ചു അവളെ ഓർത്തു നിൽക്കും...........
ചിലപ്പോൾ ആ പുഴയിലേക്ക് ചാടിയാലോ എന്ന് വരെ അവൻ ചിന്തിച്ചിട്ടുണ്ട്.പക്ഷെ എന്തോ ഒരു ഉൾവിളി അവനെ അതിൽ നിന്നും പിൻവലിച്ചു.........
രാത്രി രണ്ട് മണിക്ക് തൂക്ക് പാലത്തിന്റെ മുകളിൽ നിൽക്കുക ആയിരുന്നു അപ്പോൾ ആണ് രണ്ട് ആളുകൾ സിഗരറ്റ് വലിച്ചു അവന്റെ അടുത്തേക്ക് വന്നത്..........
ബ്രോ എന്താ ഈ സമയത്തു ഇവിടെ നിൽക്കുന്നത്..............
ഹേയ് ഒന്നും ഇല്ല ഞാൻ വെറുതെ നിന്നതാ.......
അതിൽ ഒരാൾ മൊബൈലിൽ ഫ്ലാഷ് ഓൺ ആക്കി അവന്റെ മുഖത്തെക്ക് അടിച്ചു.......
ബ്രോ എന്താ കരയുക ആണോ......
ഹേയ്.....
എന്താ ബ്രോടെ പ്രോബ്ലെം തേപ്പു വല്ലതും കിട്ടിയോ....
മ്മ്മ്മ്....... അവൻ ഒന്നും മൂളി.....
തേപ്പ് കിട്ടിയത് കൊണ്ട് മനസ്സ് അവളെ ഓർത്ത് വിങ്ങുക ആണല്ലേ.അവളെ മറക്കാൻ ഒരു അടിപൊളി മരുന്ന് തരട്ടെ..............
മരുന്നോ.......
നല്ല ബെസ്റ്റ് മരുന്ന് ആണ്......
അയാൾ പോക്കറ്റിൽ നിന്നും രണ്ട് സിഗരറ്റ് എടുത്തു അവനു നൽകി.......
ഇത് വലിച്ചാൽ മതി.ബ്രോ അവളെ മറക്കും മനസ്സ് ശാന്തമാകും..........
ഇതെന്താ സാധനം.......
സാധനം മറ്റവൻ ആണ് കഞ്ചാവ്. ഇത് വലിച്ചോ എല്ലാം മറന്നു മനസ്സ് ശാന്തമാകും.........
ഇതിന്റെ മുന്നേ ഇത് വലിച്ചിട്ടുണ്ടോ.......
ഇല്ല........
എങ്കിൽ വലിച്ചോ ബ്രോ ഒന്നും നോക്കണ്ട.......
കാറ്റും കാറും എല്ലാം പോയി മനസ്സ് ശാന്തമായി ഒഴുകും..........
പിന്നെ ഒന്നും നോക്കിയില്ല അവൻ അവരുടെ കയ്യിൽ നിന്നും അത് വാങ്ങി വലിച്ചു.......
അവൻ വലിക്കുന്നത് കണ്ടതും അവർ പറഞ്ഞു.ബ്രോ അങ്ങനെയല്ല ഇതിന്റെ മുന്നേ സിഗരറ്റ് പോലും വലിച്ചിട്ടില്ല അല്ലെ.........
ഇല്ല.......
അയാൾ അവനു വലിക്കേണ്ട വിധം അവനു കാണിച്ചു കൊടുത്തു പുക ഉള്ളിലോട്ടു വലിച്ചോ.ആദ്യം ആയിട്ട് വലിക്കുകയല്ലേ തൊണ്ട വരളുന്നത് പോലെ ഉണ്ടാകും അതൊന്നും കാര്യം ആക്കണ്ട..........
അവൻ അവർ പറഞ്ഞത് പോലെ വലിക്കാൻ തുടങ്ങി.പെട്ടന്ന് പുക ഉള്ളിലേക്ക് എടുത്തത് കൊണ്ട് അവൻ ചുമക്കാൻ തുടങ്ങി.........
അത് കണ്ടതും അവർ പറഞ്ഞു ബ്രോ ഇത് കാര്യമാക്കേണ്ട നന്നായി വലിച്ചോ.ഇത് വലിച്ചു കഴിയുമ്പോഴേക്കും താൻ ഹാപ്പിയാകും...........
അവർ ഒരു ചെറിയ പൊതി എടുത്തു അവനു നൽകി.ഇത് ബ്രോ കയ്യിൽ വെച്ചോ മനസ്സ് കലങ്ങി മറയുമ്പോൾ ഇത് ഉപയോഗിച്ചാൽ മതി........
അവൻ വാങ്ങിക്കാൻ മടിച്ചെങ്കിലും അവരുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിക്കേണ്ടി വന്നു......
ബ്രോക്ക് സാധനം ഇനിയും വേണം എങ്കിൽ മറ്റന്നാൾ രാത്രി ഈ സമയത്തു ഇവിടെ വന്നാൽ മതി ഞങ്ങൾ ഇവിടെ ഉണ്ടാകും അതും പറഞ്ഞു അവർ തിരിഞ്ഞു നടന്നു......
ഇരുട്ടിൽ അവർ മറയുന്നത് വരെ അവൻ അവരെ നോക്കി നിന്നു......
ഒരു പുതിയ കസ്റ്റമറേ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവർ........
കുറച്ച് കഴിഞ്ഞപ്പോഴെക്കും അവനു തല വേദനിക്കാൻ തുടങ്ങി..........
അവൻ നേരെ വീട്ടിലേക്കു വിട്ടു.പുറതേ റൂമിൽ ആയതു കൊണ്ട് രാത്രിയിൽ അവൻ വരുന്നതും പോവുന്നതും ആരും അറിയുന്നില്ലായിരുന്നു........
വീട്ടിൽ എത്തിയതും ഒരു വീഴ്ച ആയിരുന്നു ബെഡിൽ.........
ഉച്ചവരെ ഉറക്കം ആയിരുന്നു.വൈകുന്നേരം അവൻ തൂക്ക് പാലത്തിന്റെ അവിടെ പോയിരുന്നു.......
ഇനി ഒരിക്കലും അത് വഴി ഷഹന വരില്ല എന്ന് അവനു അറിയാം എന്നാലും അവിടെ പോയിരിക്കും അവൾ വരുന്നുണ്ടോ എന്ന് നോക്കിയിട്ട്.........
അപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത് അവൻ ഫോൺ എടുത്തു നോക്കി മുരളിയേട്ടൻ ആണ് വിളിക്കുന്നത്.....
അവൻ ഫോൺ എടുത്തു....
നീ എവിടെ ഷിഹാബെ പോയിട്ട് എത്ര ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ........
ഞാൻ ഇവിടെ ഉണ്ട്...
നീ എന്നാ വരുന്നത്......
ഞാൻ രണ്ട് ദിവസത്തിനുള്ളിൽ വരും......
പിന്നെ നിന്റെ ക്യാഷ് എപ്പോൾ ആണ് കിട്ടൂക.......
മുരളിയേട്ടൻ പറഞ്ഞത് കേട്ടതും അവൻ ഒന്നും മിണ്ടിയില്ല.....
ഡാ..... നീ എന്താ ഒന്നും മിണ്ടാത്തത്.........
അത്......മുരളിയേട്ട ഞാൻ ഇതിൽ നിന്നും പിന്മാറുകയാണ്.......
അവൻ പറഞ്ഞത് കേട്ടതും മുരളിയേട്ടൻ ഒന്ന് ഞെട്ടി.......
നീ എന്താ പറഞ്ഞത്.........
എനിക്ക് ഇതിൽ താല്പര്യം ഇല്ല......
നീ എന്താണ് പറയുന്നത് നിനക്ക് താല്പര്യം ഇല്ലെങ്കിൽ ആദ്യം പറഞ്ഞൂടെ ഈ ലാസ്റ്റ് മിനിറ്റിൽ ആണോ പിന്മാറുന്നത്.................
അവളെ സ്വന്തമാക്കാൻ വേണ്ടിയാണു ഞാൻ ഇതിന് തയ്യാർ ആയതു.ഇനി എനിക്ക് അവളെ കിട്ടില്ല അതും പറഞ്ഞ് അവൻ ഫോൺ വെച്ചു...........................
മുരളിയേട്ടൻ രണ്ട് മൂന്ന് തവണ വിളിച്ചു നോക്കി പക്ഷെ അവൻ ഫോൺ എടുത്തില്ല..........
കുറച്ച് സമയം കൂടി അവൻ അവിടെ ഇരുന്നു.പിന്നെ നേരെ വീട്ടിലേക്കു വിട്ടു.......
വീട്ടിൽ എത്തിയപ്പോൾ ഉമ്മയും ബാബിയും അവനെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.എന്താണ് സംഭവം എന്ന് ചോദിച്ചിട്ടും അവരാരും അവനോടു ഒരക്ഷരം പോലും മിണ്ടിയില്ല........
അപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്.ആരിഫ് ആയിരുന്നു വിളിക്കുന്നത്.........
ഫോൺ എടുക്കണോ വേണ്ടയോ എന്ന് സംഷയതോടെ അവൻ നിന്നു.നിർത്താതേ അടിക്കുന്നത് കണ്ടപ്പോൾ സഹിക്കെട്ട് അവൻ ഫോൺ എടുത്തു.......
ആലിൻ ചുവട്ടിന്റെ അവിടേക്ക് വായോ എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു........
അവൻ നേരെ അവിടേക്കു വിട്ടു അവിടെ അവനെയും കാത്തു ചേട്ടായിയും ആരിഫും നിൽക്കുന്നുണ്ടായിരുന്നു...
ശിഹാബ് ബൈക്ക് ഓഫ് ചെയ്തു ഇറങ്ങാൻ തുടങ്ങിയതും ഒരു ചവിട്ട് ആയിരുന്നു ചേട്ടായി........
എന്തിനാണ് തന്നെ ചവിട്ടിയതു എന്ന ഭാവത്തോടെ അവൻ ചേട്ടായിടെ മുഖത്തെക്കു നോക്കി..........
ചേട്ടായി പോക്കറ്റിൽ നിന്നും കഞ്ചാവിന്റെ ഒരു പാക്കറ്റ് എടുത്ത് അവന്റെ മുഖത്തേക്ക് എറിഞ്ഞു......
എന്ന് മുതൽ ആട ഇത് തുടങ്ങിയത്.........
വീട്ടിൽ എത്തിയപ്പോൾ ബാബിയും ഉമ്മയും ദേഷ്യത്തോടെ നോക്കിയതിന്റെ കാര്യം ഇപ്പോൾ ആണ് അവനു മനസ്സിൽ ആയതു.............
അവൻ ഒന്നും പറയാതെ തല കുനിച്ചു നിന്നു......
ഡാ എന്താടാ എന്താണ് നിനക്ക് പറ്റിയത്........
എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു ചേട്ടായി കെട്ടിപിടിച്ചു കരയാൻ തുടങ്ങി അവൻ........
ഡാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ.നീ ഇവിടെ നിന്നും ഒന്ന് മാറി നില്ക്കു.അതാണ് നല്ലത്.......
നിന്റെ ഇക്കാ സലീം വിളിച്ചിരുന്നു.നിനക്ക് ഒരു വിസ റെഡി ആക്കിയിട്ടുണ്ട്..........
ഹേയ് ഞാൻ എങ്ങട്ടും പോണില്ല........
ചേട്ടായിടെയും ആരിഫിന്റെയും നിർബന്ധപ്രകാരം അവൻ ആ വിസക്ക് പോകാൻ തീരുമാനിച്ചു.........
ചേട്ടായിയും ആരിഫും ആണ് അവനെ കൊണ്ടാക്കാൻ പോയത്......
അവരോട് യാത്ര പറഞ്ഞു ശിഹാബ് എയർപോർട്ടിന് അകത്തേക്ക് കടന്നു........
**********************************
ആരോ തട്ടിവിളിച്ചിട്ട് ആണ് ആരിഫ് ഞെട്ടിയൂണർന്നത്........
നോക്കുമ്പോൾ ഫ്ലൈറ്റിൽ തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ ആയിരുന്നു.....
ഫ്ലൈറ്റ് ലാൻഡ് ചെയ്തു നല്ല ഉറക്കം ആയിരുന്നു അല്ലെ.......
അയാൾ പറഞ്ഞത് കേട്ടതും ആരിഫ് അയാളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു............
എയർപോർട്ടിന് അകത്തേ പ്രോസസ്സ് കഴിഞ്ഞു ലഗേജ് എടുത്തു അവൻ എയർപോർട്ടിന് പുറത്തേക്കു ഇറങ്ങി അവിടെ ആരിഫിനെയും കാത്തു ചേട്ടായിയും അവന്റെ ഉപ്പയും ഉണ്ടായിരുന്നു.......
**********************************
ആരിഫിനെയും കാത്ത് എയർപോർട്ടിന് പുറത്ത് ഉപ്പയും ചേട്ടായിയും കാത്തു നില്ക്കുന്നുണ്ടായിരുന്നു.....
അവരെ കണ്ടതും കൈ വീശി കാണിച്ചു കൊണ്ട് ആരിഫ് അവരുടെ അടുത്തേക്ക് ചെന്നു..............
അവരുടെ അടുത് എത്തിയതും രണ്ട് പേരെയും അവൻ കെട്ടിപിടിച്ചു......
നിങ്ങൾ ഇവിടെ നില്ക്കു ഞാൻ വണ്ടി എടുത്തിട്ട് വരാം എന്ന് പറഞ്ഞു ചേട്ടായി പാർക്കിങ്ങിലേക്ക് പോകാൻ ഒരുങ്ങി........
അത് വേണ്ട ചേട്ടായി നമുക്ക് ഒരുമിച്ചു അങ്ങോട്ട് പോകാം എന്ന് പറഞ്ഞു ആരിഫും ചേട്ടായിടെ പിന്നാലെ പോയി...........
കാറിന്റെ അടുത്ത് എത്തുന്നത് വരെ ചേട്ടായിയും ആരിഫും സംസാരം കുറവ് ആയിരുന്നു.........
കാറിൽ കയറിയതും ഉപ്പ രണ്ടു പേരോടുമായി ചോദിച്ചു എന്താ നിങ്ങളുടെ ഉദ്ദേശം.ഇങ്ങനെയാണോ നാളെ നിങ്ങൾ അവനെ കാണാൻ പോകുന്നത്.ഈ ദിവസം നിങ്ങൾ ഒരുമിച്ചു കൂടുന്നത് അവനെ കാണാൻ വേണ്ടിയല്ലേ സന്തോഷത്തോടെ അവനെ കാണാൻ പൊയ്ക്കൂടേ........
ആരും അതിനു മറുപടി പറഞ്ഞില്ല......
ചേട്ടായി AC ഓഫ് ആക്കുമോ ഭയങ്കര തല വേദന എന്ന് പറഞ്ഞു സീറ്റിൽ കണ്ണുകൾ അടച്ചു ചാരി കിടന്നു.............
അവന്റെ മനസ്സ് പതിയെ പഴയ ഓർമകളിലേക്ക് പോയി............
ശിഹാബ് അവരോടു യാത്ര പറഞ്ഞു എയർപോർട്ടിന് അകത്തേക്ക് കടന്നു.....
ബോഡിങ് പാസ്സ് കിട്ടിയതിനു ശേഷം അവൻ വീട്ടിലേക്കും ചേട്ടായിയെയും വിളിച്ചു പറഞ്ഞു........
ബോഡിങ് പാസ്സ് കിട്ടിയതിനു ശേഷം ഫ്ലൈറ്റിനു വേണ്ടി കാത്തിരിക്കുന്നിടതേക് അവൻ ചെന്നു.......
അവന്റെ മനസ്സ് അപ്പോഴും അവളെ ഓർത്തു വിങ്ങുന്നുണ്ടായിരുന്നു........
എന്തിനായിരിക്കും അവൾ എന്നെ വേണ്ട എന്ന് പറഞ്ഞത് അത് അവന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു........
ഇനി വിരലിൽ എണ്ണാവുന്ന ദിവസം കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ സ്വന്തം.അവൾ ഇപ്പോൾ അതിന് വേണ്ടി തയ്യാർ എടുക്കുക ആയിരിക്കും.....
ഇത്രയും നാൾ ഞാനുമായി ജീവിക്കുന്നത് സ്വപ്നം കണ്ട് നടന്നവൾ ജീവിക്കുന്നുണ്ടെങ്കിൽ ഞാനുമായി മാത്രേ ജീവിക്കു എന്ന് പറഞ്ഞവൾ ഇതാ മറ്റൊരാളുടെ സ്വന്തം ആകാൻ പോകുന്നു......
ആലോചിക്കുമ്പോൾ തന്നെ അവനു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.......
ഇത് കണ്ട തൊട്ടടുത്തു ഇരുന്ന ഒരാൾ അവന്റെ പുറത്ത് തട്ടികൊണ്ട് പറഞ്ഞു ആദ്യം ആയിട്ടാണല്ലേ ഗൾഫിൽ പോകുന്നത്.......
മ്മ്മ്മ് അവൻ ഒന്ന് മൂളി......
അയാൾ കൂടുതൽ സംസാരിക്കുന്നതിന് മുൻപ് അവൻ വാഷ്‌റൂമിലേക്കു പോയി മുഖം കഴുകി വന്നു........
അപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്.......
അവൻ ഫോൺ എടുത്തു.നെറ്റ് നമ്പർ ആയിരുന്നു....
ഹലോ......ശിഹാബ് അല്ലെ ഞാൻ നാസർക്കയാണ്.നീ എവിടെ എത്തി.....
ഞാൻ എയർപോട്ടിൽ ഉണ്ട് ബോഡിങ് പാസ്സ് കിട്ടി.....
പിന്നെ നിന്നെ വിളിക്കാൻ ഞാൻ ആണ് വരിക ഞാൻ എയർപോർട്ടിനു പുറത്തു ഉണ്ടാകും.....
മ്മ്മ്മ്
പിന്നെ നീ ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ടിനു അകത്തു കടക്കുമ്പോൾ ഇടത്തെ സൈഡിൽ വിസ കളക്ഷൻ എന്ന ഒരു ബോർഡ് കാണാം അവിടെ ചെന്നു നിന്റെ ഒറിജിനൽ വിസ കളക്ട്ട് ചെയ്യണം നിന്റെ പാസ്പോർട്ടും വിസയുടെ കോപ്പി നിന്റെ കയ്യിൽ ഇല്ലെ അത് കാണിച്ചാലും മതി അവർ ഒറിജിനൽ വിസ തരും.അത് കഴിഞ്ഞാൽ കണ്ണ് ടെസ്റ്റ് ഉണ്ടാകും പിന്നെ എമിഗ്രേഷൻ കഴിഞ്ഞു നിനക്ക് പുറത്തു ഇറങ്ങാം ചിലപ്പോൾ കണ്ണ് ടെസ്റ്റ് നടക്കുന്നില്ലേ അതിന്റെ ഒപ്പം തന്നെ എമിഗ്രേഷനും കഴിയും.
മ്മ്മ്മ് അവൻ ഒന്ന് മൂളി
എന്നാൽ ശരി ഹാപ്പി ജേർണി എന്ന് പറഞ്ഞ് നാസർക്ക ഫോൺ വെച്ചു........
UAE സമയം രാത്രി 12:30നു ഷാർജയിൽ ഫ്ലൈറ്റ് ഇറങ്ങി........
എയർപോർട്ടിനു അകത്തേ പ്രോസസ് എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങുംപോൾ 2മണി കഴിഞ്ഞിരുന്നു.പുറത്ത് അവനെയും കാത്തു നാസർക്കയും കൂട്ടുകാരും ഉണ്ടായിരുന്നു.........
അടുത്ത ദിവസം തന്നെ അവൻ ജോലിക്ക് കയറി.അവിടെ എത്തിയതിന് ശേഷം ആയിരുന്നു താൻ എന്ത് ജോലിക്കു ആണ് വന്നത് എന്ന് അവൻ അറിയുന്നത്.........
ക്രിസ്റ്റൽ ലൈറ്റ് കമ്പനിയിൽ ആയിരുന്നു അവന്റെ ജോലി.........
ഗൾഫിൽ വന്നു, ആറു മാസം കഴിഞ്ഞപ്പോൾ ആണ് നാസർക്കയിൽ നിന്നും അവൻ ആ സത്യം അറിഞ്ഞത്..........
ഷഹനയും ആയുള്ള ബന്ധത്തിൽ വിലങ്ങു തടി ആയി നിന്നത് സ്വന്തം ഇക്കാ സലീം ആണെന്നു......
ഒരു ഞെട്ടലോടെ ആയിരുന്നു നാസർക്കയിൽ നിന്നും ആ സത്യം അവൻ ഉൾകൊണ്ടത്.......
നിന്നോട് ആരാണ് ഈ കാര്യം പറഞ്ഞത് അവൻ ചോദിച്ചു....
നിന്റെ ഇക്കാ തന്നെ നിന്റെ എല്ലാ കാര്യങ്ങളും അവൻ എന്നോട് പറയാറുണ്ട്.അങ്ങനെ പറഞ്ഞത് ആണ് ഈ കാര്യവും.............
നീ വിഷമിക്കുക ഒന്നും വേണ്ട.ഈ കാര്യത്തിൽ നിന്റെ ഇക്കാനെ കുറ്റം പറയാനും കഴിയില്ല.ഏട്ടനും അനിയനും ഒരു വീട്ടിൽ നിന്നും ബന്ധം അത് അവനു ബുദ്ധിമുട്ടുണ്ട് ഉണ്ടായിരിക്കും.........
അങ്ങനെ ഉണ്ടേങ്കിൽ അവൻക്ക് എന്നോട് അത് പറഞ്ഞാൽ പോരായിരുന്നോ.....
ഇനി ഒന്നും പറഞ്ഞിട്ട് കാര്യവും ഇല്ല........
കാല ചക്രം പിന്നെയും കറങ്ങി കൊണ്ടിരുന്നു വർഷം ഒന്ന് കഴിഞ്ഞു ശിഹാബ് ഗൾഫിൽ എത്തിയിട്ട്.ഇതിന് ഇടയിൽ ആരിഫിന്റെയും,
ചേട്ടായിടെയും,സബീലിന്റെയും കല്യാണം കഴിഞ്ഞു..............
പക്ഷെ ആരുടേയും കല്ല്യാണതിന് ശിഹാബ് നാട്ടിൽ പോയില്ല പോവാൻ തോന്നിയില്ല.നാട്ടിലേക്കു പോകാൻ അവനു ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല..........
അവൾ മറ്റോരാളുടെ സ്വന്തമായി ജീവിക്കുന്നത് കാണാൻ അവനു കഴിയില്ലായിരുന്നു...........
കാലം അത് പിന്നെയും മുന്നോട്ടു പോയി കൊണ്ടിരുന്നു.വർഷവും വേനലും അതു മാറി മാറി വന്നു പക്ഷെ അവന്റെ മനസ്സ് മാത്രം മാറിയില്ല........
വർഷം അഞ്ചു കഴിഞ്ഞു അവൻ പ്രവാസ ലോകത്തു എത്തിയിട്ട് ഒരിക്കൽ പോലും അവൻ നാട്ടിലേക്കു പോയില്ല പോകാൻ അവനു തോന്നിയില്ല........
പക്ഷെ എത്രയോക്കേ പിടിച്ചു നിന്നാലും നമ്മൾ തോറ്റു പോകും ഒരാളുടെ മുന്നിൽ സ്വന്തം ഉമ്മയുടെ.......
ഉമ്മയുടെ കണ്ണ്നീരിന് മുന്നിൽ അവന്റെ വാശി ഉപേക്ഷിക്കേണ്ടി വന്നു..........
അങ്ങനെ 5വർഷങ്ങൾക്ക് ശേഷം അവൻ നാട്ടിൽ എത്തി..............
അവനെ കണ്ടതും ഉമ്മ വന്നു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.പിന്നെ പരാതിയും പരിഭവവും ആയിരുന്നു...........
വന്ന ദിവസം തന്നെ അവൻ ആരിഫിന്റെ വീട്ടിൽ പോയി.അവിടെ ചേട്ടായിയും ഉണ്ടായിരുന്നു........
അവനെ കണ്ടതും ആരിഫ് ഓടി ചെന്നു അവനെ കെട്ടിപിടിച്ചു.നീ എപ്പോ എത്തി........
ഞാൻ ഇപ്പൊ കുറച്ച് നേരം ആയി........
ശിഹാബ് ചേട്ടായിടെ അടുത്തേക്ക് ചെന്നു.ചേട്ടായി അവൻ വിളിച്ചു പെട്ടന്ന് കൈ വീശി ഒരു അടി ആയിരുന്നു ചേട്ടായി അവന്റെ മുഖത്തെക്ക്.എന്നിട്ട് അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..........
പുറത്തേ ശബ്ദം കേട്ടിട്ടാണ് ഉമ്മയും നീതുവും പുറത്തേക്കു വന്നത്...........
ഷിഹാബിനെ കണ്ടതും അവർ ഒന്ന് ഞെട്ടി......
എന്താ ശിഹാബ്ക്ക ഇങ്ങള് എല്ലാവരെയും മറന്നോ നീതു ചോദിച്ചു....
അതിന് മറുപടി ആയി അവൻ അവളുടെ മുഖത്തെക്ക് നോക്കി ചിരിച്ചു.......
ഷിഹാബെ കഴിഞ്ഞതെല്ലാം മറന്നേക്കൂ.സംഭവിച്ചതെല്ലാം നല്ലതിന് എന്ന് കരുതി ഒരു നല്ല പെൺകുട്ടിയെ നോക്കി കല്യാണം കഴിക്കാൻ നോക്ക്.........
അതിനു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു.........
എന്താണ് സബീലിന്റെ പാട്.....
അവനു കുഴപ്പമില്ല ഹാപ്പി ആണ്.ഷെഹ്‌സയുടെ വീട്ടുകാരും ആയുള്ള പ്രശ്നങൾ എല്ലാം കഴിഞ്ഞു.അവളുടെ ഉപ്പ കിടപ്പിൽ ആണ്.അവളുടെ ഉപ്പാന്റെ ബിസിനസും എല്ലാം അവൻ ആണ് നോക്കി നടത്തുന്നത്........
ശിഹാബ് നാട്ടിൽ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.........
ചേട്ടായിടെ ഷോപ്പിൽ ഇരിക്കുക ആയിരുന്നു അവർ......
ചേട്ടായിടെ ഷോപ്പ് ഒന്ന് വലുതാക്കി ഷോപ്പിന്റെ അടുത്ത് തന്നെ ഒരു ക്ലിനിക്കും തുടങ്ങിയിട്ടുണ്ട്.അവിടെ നഴ്സ് ആയി അപ്പുവും ഉണ്ട്........
ടാ നീ അവളെ കണ്ടിരുന്നോ ചേട്ടായി ചോദിച്ചു.....
ഇല്ല........
അവളുടെ വീട്ടിൽ പോയിരുന്നോ......
ഞാൻ എവിടെയും പോയിട്ടില്ല.......
നിനക്ക് ഒന്ന് പോവാമായിരുന്നു.നീ ഇപ്പോഴും പഴയ കാര്യങ്ങൾ മനസ്സിൽ വെച്ചു നടക്കുകയാണോ........
ചേട്ടായി ചില വാതിലുകൾ നമ്മൾ തുറക്കരുത് അത് അടച്ചിടുക തന്നെ വേണം അത് അഹങ്കാരം കൊണ്ടല്ല ആ വാതിലുകൾ തുറന്നാലും നമുക്ക് അതിൽ നിന്നും കാറ്റും വെളിച്ചവും കിട്ടില്ല.അപ്പോൾ അങ്ങനെയുള്ള വാതിലുകൾ അടച്ചിടുക തന്നെയാണ് നല്ലത് ഇത് ഞാൻ പറഞ്ഞതല്ല പൗലോ കൗലോ പറഞതാണ്...........
ഞാൻ സീരിയസ് ആയിട്ട് ഒരു കാര്യം ചോദിക്കട്ടെ എന്താണ് നിന്റെ ഉദ്ദേശം......
മൂന്നു മാസം ലീവുണ്ട് അത് കഴിഞ്ഞാൽ തിരിച്ചു പോകും.........
അപ്പൊ കല്യാണം നോക്കണ്ടേ.......
അത് കേട്ടതും അവന്റെ മുഖം ഒന്ന് വാടി.അവന്റെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.......
നീ ഇത് ചിരിച്ചു തള്ളണ്ട.അവൾ കല്യാണവും കഴിഞ്ഞു രണ്ട് കുട്ടികളും ആയി ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ട്.പിന്നെ നിനക്ക് എന്താണ് പ്രശ്നം........
ചേട്ടായി കല്യാണം എന്നത് കുട്ടികളിയല്ല.എന്റെ ജീവിതത്തിലെക്ക് ഒരു പെൺകുട്ടി വരുമ്പോൾ അവൾക്കു ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും.എന്തിനാ വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത്..............
നീ ഇപ്പോളും അവളെ മറന്നില്ലേ.......
അവളെ എനിക്ക് മറക്കാൻ കഴിയില്ല ചേട്ടായി.ഇപ്പോഴും അവൾ എന്റെ മനസ്സിൽ ഉണ്ട് അവിടെ നിന്നും അവളെ ഇറക്കിവിടാൻ എനിക്ക് സാധിച്ചിട്ടില്ല.ഇപ്പോഴും രാത്രി 10മണിക്ക് ശേഷം എന്റെ ഫോൺ റിങ് ചെയ്യുമ്പോൾ അവൾ ആയിരിക്കുമോ എന്നൊരു തോന്നൽ ആണ്............
നീ ചെയ്യൂന്നത് പൊട്ടത്തരം ആണ് നീ നിന്റെ ലൈഫ് നശിപ്പിക്കുകയാണ്.........
ചേട്ടായി അഞ്ചു വർഷം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞിട്ട്.ഇനി ഒരിക്കലും അവൾക്കു എന്റെ ജീവിതത്തിലേക്ക് വരാൻ സാധിക്കില്ല കാരണം അവൾ ഇന്ന് ഭാര്യയാണ് ഉമ്മയാണ്.നിങ്ങൾ എല്ലാവരും എന്നെ പൊട്ടൻ എന്നും മണ്ടൻ എന്ന് വിളിക്കുമായിരിക്കും.അവൾക്കും അവളുടെ വീട്ടുകാർക്കും ഞാൻ ഒരു കോമാളി ആയി തോന്നിയേക്കാം.പക്ക്വത വരാത്ത സമയത്തു തോന്നിയ ഒരു പ്രണയം അതിന്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കുന്നവൻ.പെറ്റ വയറിന്റെ മനസ്സ് വിഷമിപ്പിക്കുന്നവൻ അങ്ങിനെ എന്ത് വേണം എങ്കിലും നിങ്ങൾ എന്നെ വിളിച്ചോളൂ പക്ഷെ വേറെ ഒരു പെൺകുട്ടി എന്റെ ലൈഫിൽ ഉണ്ടാവില്ല.......
അവൾക്കു പകരം വേറെ ഒരു പെൺകുട്ടി അതൊരിക്കലും എന്നെകൊണ്ട് സാധിക്കില്ല അതും പറഞ്ഞു അവൻ അവിടെ നിന്നും ഉറങ്ങിപോയി........
അവൻ നേരെ പോയത് തൂക്ക്പാലത്തിന്റെ അവിടെക്ക് ആയിരുന്നു........
തൊട്ടടുത്തുള്ള കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു പാലത്തിന്റെ മുകളിൽ പോയി നിന്നു........
അപ്പോൾ അത് വഴി ക്ലാസ് കഴിഞ്ഞു കുട്ടികൾ വരുന്നുണ്ടായിരുന്നു.......
പണ്ട് ഈ സമയത്തു ഷഹനാനെ കാത്തു നിന്നത് അവൻ ഓർത്തു പോയി............
പെട്ടന്ന് ആണ് ഫോൺ റിങ് ചെയ്തത്.ബാബി ആയിരുന്നു വിളിച്ചത് പെട്ടന്ന് വീട്ടിലേക്കു വായോ എന്ന് പറഞിട്ട് ഫോൺ വെച്ചു.......
ശിഹാബ് വീട്ടിൽ എത്തിയപ്പോൾ അവിടെ നിഹവും പിന്നെ ഉപ്പാന്റെ അനിയൻമാരും എല്ലവരും ഉണ്ടായിരുന്നു.കല്യാണക്കാര്യം ആയിരുന്നു വിഷയം.........
കുറെ എതിർത്തു നിന്ന് എങ്കിലും ഉമ്മാന്റെ കണ്ണീരിന് മുൻപിൽ അവനു തോൽവി സമ്മതിക്കേണ്ടി വന്നു.............
അങ്ങനെ ഉമ്മാന്റെ നിർബന്ധതിന് വഴങ്ങി അവനും ഉമ്മയും ബാബിയും ജെസിയും കൂടി പെണ്ണ് കാണാൻ പോയി.........
പെൺകുട്ടിയെ എല്ലാവർക്കുംഇഷ്ട്ടമായി.വീട്ട് കാർ ഈ ബന്ധവുമായി മുന്നോട്ടു പോകും എന്ന് അവന് ഉറപ്പായി.............
എത്ര നിർബന്ധിച്ചിട്ടും വീട്ടുകാർ പിന്മാറുന്ന ലക്ഷണം ഇല്ലായിരുന്നു.......
അതോടെ അവന്റെ ഉള്ള മനസ്സമാധാനവും പോയി..........
ഇതിൽ നിന്നും പിന്മാറാൻ ഉള്ള വഴികൾ അവൻ ആലോചിക്കാൻ തുടങ്ങി.അവസാനം അവൻ ഒരു വഴി കണ്ടെത്തി...................
ചേട്ടായിടെ കടയിൽ ഇരിക്കുക ആയിരുന്നു ശിഹാബ് അപ്പോൾ ആണ് ആരിഫ് അവിടേക്കു വന്നത്............
ഭയങ്കര തലവേദന എനിക്ക് ഒരു ചായ വേണം നിങ്ങൾക്ക് ആർക്കെങ്കിലും വേണോ ആരിഫ് വന്നപാടെ ചോദിച്ചു............
എന്നാൽ ഒരു മൂന്ന് ചായ പറഞ്ഞോ.........
ആരിഫ് പപ്പേട്ടന്റെ കടയിൽ പോയി ചായ പറഞ്ഞു.എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു..........
ആരിഫ് വരുന്നത് കണ്ടതും ശിഹാബ് ചോദിച്ചു മച്ചാ ചായ എവിടെടാ...........
ചായ പപ്പേട്ടൻ കൊടുന്നു തരും...........
നിനക്ക് കൊണ്ട് വരായിരുന്നില്ലേ വെറുതെ മൂപ്പരെ നടത്തിക്കണോ...........
മൂപ്പര്ക്ക് ചേട്ടായിയെ കാണേണ്ട ആവശ്യം ഉണ്ട് എന്ന് പറഞ്ഞു........
ഷോപ്പിൽ ആള് വന്നത് കൊണ്ട് ചേട്ടായി അവർക്കു മരുന്ന് എടുത്തു കൊടുക്കുക ആയിരുന്നു.ആരിഫ് ഫോണിൽ സംസാരിക്കുകയും ആയിരുന്നു............
ശിഹാബ് പുറത്തേക്കു നോക്കിയപ്പോൾ ആണ് പപ്പേട്ടൻ ചായയും ആയി റോഡ് മുറിഞ്ഞു കടക്കാൻ ശ്രമിക്കുന്നത് കണ്ടത്..........
പെട്ടെന്ന് പപ്പേട്ടൻ താഴെ വീഴുന്നത് ആണ് അവൻ കണ്ടത്. വീഴുന്നത് കണ്ടതും ശിഹാബ് പപ്പേട്ടന്റെ അടുത്തേക്ക് ഓടി...........
ശിഹാബ് എന്തിനാണ് ഓടിയത് എന്ന് അവർക്കു മനസിലായില്ല.........
പെട്ടന്ന് ഒരു ലോറി ബ്രേക്ക് ചവിട്ടുന്നതും ശിഹാബ് തെറിച്ചു വീഴുന്നതും ആണ് അവർ കണ്ടത്..........
ഷിഹാബെ എന്ന് ഉറക്കെ വിളിച്ചു ആരിഫ് അവന്റെ അടുത്തേക്ക് ഓടി.........
പെട്ടന്ന് കാറിൽ നിന്നും ആരിഫ് ശിഹാബെ എന്ന് ഉറക്കെ കരഞ്ഞതും ചേട്ടായി കാറിന്റെ ബ്രേക്ക് ചവിട്ടി.റോഡിൽ തിരക്ക് കുറവായതു കൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല....................
എന്താടാ എന്താ വല്ല സ്വപ്നവും കണ്ടോ ആരിഫിന്റെ ഉപ്പ ചോദിച്ചു..............
അതിന് മറുപടി അവൻ ഒരു മൂളലിൽ ഒതുക്കി........
ആരിഫിന്റെ ഉമ്മയും നീതുവും അവരെയും കാത്തു വീട്ടിൽ ഉറങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു....
ചേട്ടായി നാളെ എങ്ങനെ ആണ്........
നമുക്ക് രണ്ടു പേർക്കും അങ്ങോട്ട് പോകാം........
അപ്പൊ അവന്മാരോ........
അവര് അവിടെക്ക് വരും എന്നാണ് പറഞ്ഞത്.........
പിറ്റേ ദിവസം കാലത്തു ഒമ്പത് മണി ആയപ്പോൾ തന്നെ ചേട്ടായി ആരിഫിന്റെ വീട്ടിൽ ചെന്നു.............
ആരിഫ് ചേട്ടായിയെയും കാത്തു നിൽക്കുക ആയിരുന്നു.........
അവര് അവിടെ എത്തിയിട്ടുണ്ട് വാ പോകാം ചേട്ടായി പറഞ്ഞു......
ആരിഫ് വന്ന് കാറിൽ കയറി...........
കാർ റോഡ് സൈഡിൽ പാർക്ക് ചെയ്ത് അവര് പുറത്തേക്കു ഇറങ്ങി.ഒരു വലിയ ഗേറ്റ് കടന്ന് അവര് അകത്തേക്ക് കയറി.........
ആ ഗേറ്റിന് മുകളിൽ പച്ച ബോർഡിൽ നൂറുൽ ഹുദ ജുമാ മസ്ജിദ് എന്ന് എഴുതിയിരുന്നു...........
അവിടെ അകത്തു അവരെയും കാത്തു സബീൽ ഉണ്ടായിരുന്നു.അവരെ കണ്ടതും സബീൽ അടുത്തേക്ക് ചെന്നു.രണ്ട് പേരെയും ആലിംഗനം ചെയ്തു...........
നീ ഒറ്റയ്ക്ക് ഉള്ളൂ അവൻ വന്നില്ലേ.........
വന്നിട്ടുണ്ട് അകത്തു ഉസ്താദിനെ കാണാൻ പോയിരിക്കുക ആണ്..........
അപ്പോൾ ആണ് പള്ളിയിൽ നിന്നും ഉസ്താദ് പുറത്തേക്കു ഇറങ്ങിയതു.പിന്നാലെ മുനവ്വറും ഇറങ്ങി........
ഉസ്താദിന്റെ കൂടെ അവർ പോയത് പള്ളിക്കാട്ടിലേക്ക് ആയിരുന്നു.ഒരു ഖബറിന്റെ ചുറ്റും ആയി അവർ നിന്നു...............
ഖബറിന്റെ മീസാൻ കല്ലിന്റെ മുകളിൽ ശിഹാബുദ്ധീൻ തറക്കൽ എന്ന് എഴുതിയിട്ടുണ്ടായിരുന്നു....
ആരിഫിന്റെ മനസ്സിലൂടെ കടന്ന് പോയത് ആ ദിവസം ആയിരുന്നു ആക്‌സിഡന്റ് നടന്ന ദിവസം...............
എല്ലാവരും കരുതിയിരിക്കുന്നത് ഇത് അപകടം ആണ് എന്നാണ് പക്ഷെ അവൻ അവസാനമായി എന്നോട് പറഞ്ഞവാക്കുകൾ.............
ചോരയിൽ കുളിച്ചു കിടക്കുന്ന അവനെ ആരിഫ് എടുക്കുമ്പോൾ അവൻ പറഞ്ഞത് മച്ചാ.......എന്നെ....കൊണ്ട്...... പറ്റുന്നില്ല...... അതാ സോറി എന്നായിരുന്നു.........
ഷഹനാനെ അവൻ അത്രമാത്രം സ്നേഹിച്ചിരുന്നു.അവൾക്കു പകരം വേറെ ഒരാളെ ആ സ്ഥാനത്തു സങ്കല്പിക്കാൻ പോലും അവനു കഴിയില്ലായിരുന്നു.ഇനി അതുകൊണ്ട് ആണോ ആയിരിക്കും........
ദുഹാ ചെയ്ത് കഴിഞ്ഞു ഉസ്താദ് പോയി.കുറച്ച് നേരം കൂടി അവിടെ നിന്ന് അവർ മടങ്ങി..............
അപ്പോൾ ഒരു ഇളം കാറ്റ് അവരെ തഴുകി പോയി........
അവർ നാലുപേരും തിരിഞ്ഞു നോക്കി.അപ്പോൾ അവിടെ മീസാൻ കല്ലിനോട് ചാരി ശിഹാബ് നിൽക്കുന്നുണ്ടായിരുന്നു....
അവൻ അവർക്കു നേരെ കൈ വീശി........
തിരിച്ചു അവരും അവനു നേരെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
*THE END*
രചന : ശിഹാബ് ( +918943914403)
Comments
Post a Comment