മുഹബ്ബത്തിൻ ഉറുമാൽ | ✍️ ശിഹാബ് | ഫുൾ പാർട്ട്

മുഹബ്ബത്തിൻ ഉറുമാൽ ഫുൾ പാർട്ട് ആരിഫ്ക്ക ഭയങ്കര ട്രാഫിക് ആണല്ലോ വണ്ടി ഓടിക്കുന്നതിനിടയിൽ ജിജോ പറഞ്ഞു........... കുഴപ്പം ഇല്ലാ എനിക്കു 11:15ന് ആണ് ഫ്ലൈറ്റ് നീ തിരക്ക് പിടിച്ചു പോകേണ്ട സമയം 7:30 ആയിട്ടല്ലേ ഉള്ളു............ ആരിഫ് കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടന്നു....... ഷാർജയിൽ നിന്നും ദുബായ് എയർപോർട്ടിലേക്ക് പോയികൊണ്ടിരിക്കുക ആയിരുന്നു അവർ....... ആരിഫിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു........ എന്താടാ ആരിഫെ ഇതു കൊച്ചു കുട്ടികളെ പോലെ........ ബാക്ക് സീറ്റിൽ ഇരുന്ന കരീംക്കാ അവനെ ആശ്വാസിപ്പിക്കാൻ വേണ്ടി പറഞ്ഞു......... ഒന്നും അങ്ങോട്ട് മറക്കാൻ കഴിയുന്നില്ല കരീംക്കാ............... മറക്കണം എല്ലാം മറക്കണം ജീവിതം എന്ന് പറഞ്ഞാൽ അങ്ങിനെ ആണ് മോനെ.മോളിൽ പടച്ചോൻ എന്ന് പറയുന്ന ഒരാളില്ലെ ഓൻ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കു........ ഓരോരുത്തർക്കും പടച്ചോൻ ഓരോന്ന് കണക്കാക്കിയിട്ടുണ്ട് അതു അങ്ങിനെ വരൂ........ വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ......... വിധി അങ്ങിനെ ഒന്ന് ഉണ്ടോ കരീംക്കാ.......... അന്റെ ജീവിതത്തിൽ നീ ഒരിക്കലും ആഗ്രഹിക്കാത ജീവിതം ആയിരുന്നില്ലേ ...