രുദ്രവീണ | RUDHRAVEENA | ഗീതു | ഫുൾ പാർട്ട്‌


🔥രുദ്ര വീണ 🔥
ഫുൾ പാർട്ട്‌ 


ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട  ഒരു  നിമിഷത്തിലൂടെ ആണ് ഞാൻ കടന്ന് പോകുന്നത്. 

   അഭിയേട്ടന്റെ  മുൻപിൽ വെച്ചു മറ്റൊരാളുടെ താലി എന്റെ കഴുത്തിൽ  വീഴും എന്ന് ഞാൻ സ്വപ്നത്തിൽ  പോലും കരുതിയില്ല. പ്രാണനായി  സ്നേഹിച്ച ആൾ  തന്നെ എന്നെന്നേക്കുമായി  വേണ്ട എന്ന് വെച്ചിരിക്കുന്നു. ചുറ്റും കൂടി നിന്നവർ എന്തൊക്കെയോ  സംസാരിക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും ദയനീയമായ  ഭാവം  ആണ് എന്നെ ഇന്ന്  ഈ  കതിർമണ്ഡപത്തിൽ  നിൽക്കാൻ പ്രേരിപ്പിച്ചത്. ഇത്രെയും സ്നേഹിച്ചിട്ടും എന്തിനാണ് എന്നെ ഇങ്ങനെ പാതിവഴിയിൽ അഭിയേട്ടൻ  ഉപേക്ഷിച്ചത്.... എന്തിന് വേണ്ടി  ആയാലും  പരാതിയും  പരിഭവവും  പറയാൻ   വിച്ചു  ഇനി അഭിയേട്ടന്റെ  മുന്നിൽ വരില്ല.. കഴുത്തിൽ  കെട്ടി ആടുന്ന  താലി എനിക്കിപ്പോൾ  ഒരു ഭാരം ആയി തോന്നുന്നു... അതിലുപരി  അഭിയേട്ടനെ  ഞാൻ ഇപ്പൊ ഏറ്റവും കൂടുതൽ വെറുക്കുന്നു... 

അഭിയേട്ടൻ എന്ന സ്വപ്നം എന്നെ ഒരുപാട് മോഹിപ്പിച്ചു കടന്ന് പോയിരിക്കുന്നു. എന്നിൽ ആദ്യമായി പ്രണയത്തിനു  തിരി കൊളുത്തിയ വ്യക്തി, ഞാൻ ആരാണെന്ന്  എനിക്ക്  ബോധ്യ പെടുത്തി തന്നു,എന്റെ കഴിവുകളെ  എന്റെ കുറവുകളെ  എല്ലാം അംഗീകരിച്ചു, എന്നിൽ  ഒരു സ്വപ്നം ഉണ്ടാക്കി തന്നു, സ്വപ്നങ്ങളെ കയ്യെത്തി  പിടിക്കാൻ ചിറകുകൾ ഏകി... എന്നിട്ട് ഒടുവിൽ ജീവിതത്തിന്റെ  ഏറ്റവും പ്രധാന പെട്ട നിമിഷത്തിൽ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു... ഇങ്ങനെ പോകാൻ ആണെങ്കിൽ എനിക്കൊപ്പം  എന്തിനാ  യാത്ര ചെയ്തത്...... എന്നെ എന്തിനാ ഇങ്ങനെ തകർത്തത്.... എന്നിലെ പ്രണയത്തെ തന്നെ കുഴിച്ചു മൂടിയില്ലേ... അഭിയേട്ട  നിങ്ങൾ...... 



ഞാൻ  ആരാണെന്ന് ആയിരിക്കും നിങ്ങൾ  ആലോചിക്കുന്നത്..... ചെമ്പകശ്ശേരി  തറവാട്ടിലെ   രാമചന്ദ്രന്റെയും, പ്രഭാവതിയുടെയും  ഒരേ ഒരു മകൾ പ്രവീണ.മുത്തശ്ശനും  മുത്തശ്ശിയും  ഒക്കെ അടങ്ങുന്ന  ഒരു വലിയ  കൂട്ട്  കുടുംബം. ഈ  കുടുംബത്തിൽ ഇനിയും അംഗങ്ങൾ  ഉണ്ട്   .. അതൊക്കെ വഴിയേ പറയാം   അച്ഛനും അമ്മയും ഡോക്ടർസ്  ആണ്... ഞാനും ഒരു കുട്ടി ഡോക്ടർ ആണ്   . പീഡിയാട്രീഷൻ  ആണ്.... 

ഇന്ന് ഇവിടെ നടന്നത് എന്റെ വിവാഹം  ആണ്  . ആഗ്രഹിച്ച അയാളോടൊപ്പം  അല്ല എന്ന് മാത്രം... അഭിയേട്ടനും  ഞാനും കുട്ടിക്കാലം  മുതലേ കളിച്ചു വളർന്നവർ  ആണ്.. പരസ്പരം  താങ്ങായും  തണലായും കൂടെ നിന്നവർ... അഭിയേട്ടന്റെ  അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കൾ  ആയിരുന്നു.. ആ  സൗഹൃദം  ഞങ്ങൾ ഇരുവരും  കാത്ത്സൂക്ഷിച്ചിരുന്നു.... വലുതായപ്പോൾ ആണ് അഭിയേട്ടൻ  എന്നിൽ ഒരു പ്രണയം ആയി മാറിയത്..  പരസ്പരം  തുറന്ന് പറയാതേ  ഞങ്ങൾ പ്രണയിച്ചു. അഭിയേട്ടന്റെ മനസ്സിൽ നിറഞ്ഞു നിന്ന പെണ്ണ് ഞാനായിരുന്നു  എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു....... എന്നാൽ വിധി എല്ലാത്തിനെയും മാറ്റി മറിച്ചു....   



ഇന്ന് ഞാൻ ഈ  ഒരു അവസ്ഥയിൽ എത്തേണ്ടി  വന്നതിനും  കാരണം എന്റെ വിധി മാത്രം ആണ്.... 
ഇത്രെയൊക്കെ എന്നെ മനസിലാക്കിയിട്ടും  അഭിയേട്ടന്റെ മൗനം  ആണ് എന്നെ തകർത്തു കളഞ്ഞത്.... അഭിയേട്ടൻ എന്നെ സ്നേഹിച്ചിരുന്നു എന്ന് തെറ്റിദ്ധരിച്ചത് ഞാനാണോ... ആ  കണ്ണുകളിൽ എന്ന് ഞാൻ കണ്ടിരുന്നത്  എന്നോടുള്ള പ്രണയം  ആണ്... കുറച്ച് നാളായുള്ള ഏട്ടന്റെ  അകൽച്ച........ എന്നെ ഒത്തിരി വേദനിപ്പിച്ചിരുന്നു........ അതിനുശേഷം  ആണ്                    രുദ്ര്  ശിവാനന്ദൻ  എന്ന ബുസിനെസ്സുകാരന്റെ  ആലോചന വന്നതും.  അഭിയേട്ടനോടുള്ള  പ്രണയം ഞാൻ അച്ഛനോടും അമ്മയോടും  വളരെ വൈകി  ആണ് തുറന്ന് പറയുന്നത് തന്നെ..... എന്ത് കൊണ്ടും നല്ല ബന്ധം ഇതാണെന്നു  കുടുംബത്തിൽ എല്ലാവരും അഭിപ്രായം  പറഞ്ഞപ്പോൾ  കഴിഞ്ഞതെല്ലാം  മറക്കണം  എന്ന്  അച്ഛനും അമ്മയും പറഞ്ഞു... ആഡംബരം  ആയ ഒരു ജീവിതം ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല... അഭിജിത്  എന്ന  കോളേജ്  അധ്യാപകന്റെ  കൂടെ   കഴിയാൻ ആണ് ഞാൻ ആഗ്രഹിച്ചതും..ഈ  ആലോചന വന്ന അന്ന് തന്നെ അഭിയേട്ടനോട് ഞാൻ എല്ലാം പറഞ്ഞിരുന്നു.... അന്ന് അഭിയേട്ടൻ  പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ നോവിച്ചു.... 


"  വിച്ചു , നീയെന്ത് മണ്ടത്തരം ആണ് ഈ  പറയുന്നത്.    എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നില്ല. ഞാൻ എന്നും നിനക്കൊരു സുഹൃത്ത്‌  തന്നെ ആയിരുന്നു. അത് നീ കണ്ടത് പ്രണയം ആയിട്ടാണ് എന്ന് ഞാൻ ഒരിക്കലും കരുതിയില്ല....എന്തായാലും  നീ അച്ഛനും അമ്മയും പറയുന്നത് അനുസരിക്കണം അവരെ വേദനിപ്പിക്കരുത്.... "



    %%%%%%%%%%%%%%



ചടങ്ങുകളും ഫോട്ടോ എടുപ്പും അതിന്റെ  രീതിയിൽ തന്നെ നടന്നു... എല്ലാത്തിനും സാക്ഷി ആയി അഭിയേട്ടനും ഉണ്ടായിരുന്നു... ആ  കണ്ണുകളിൽ  ഞാൻ  ഇപ്പോഴും കാണുന്നത് എന്നോടുള്ള പ്രണയം ആണ്... ഓടി ചെന്നു അഭിയേട്ടനെ കെട്ടിപിടിച്ചു കരയാൻ എനിക്ക് തോന്നി. പക്ഷെ എന്റെ കഴുത്തിൽ കിടക്കുന്ന  താലി  എന്നെ പിടിച്ചു നിർത്തുന്നു... അഭിയേട്ടന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു.... അതിനുള്ള കാരണം ആണ്   എനിക്ക് മനസിലാകാത്തത്. 


അച്ഛന്റെയും   അമ്മയുടെയും  മുത്തശ്ശന്റെയും മുത്തശ്ശിയുടെയും     ഒക്കെ കാൽ തൊട്ട് അനുഗ്രഹം  മേടിച്ച്  ഞാൻ  പടി  ഇറങ്ങുകയാണ് ...... അതിനേക്കാൾ വലിയ ഒരു കനൽ എന്റെ നെഞ്ചിൽ  ആളിപ്പടരുന്നു... അഭിയേട്ടനോടുള്ള  എന്റെ ഇഷ്ടം ഞാൻ  തുറന്ന് പറഞ്ഞപ്പോൾ മുതൽ അച്ഛന്റെയും അമ്മയുടെയും  ഏറ്റവും വലിയ പേടി ഞാൻ   ഈ  വിവാഹത്തിന് സമ്മതിക്കുമോ  എന്നായിരുന്നു.. ഇന്നോളം  എന്റെ ഇഷ്ടങ്ങൾ എല്ലാം  നേടി തന്ന അച്ഛന്റെയും അമ്മയുടെയും  കണ്ണ് നനക്കാൻ  തോന്നിയില്ല.......  യാത്ര പറയുമ്പോൾ എന്നോടൊപ്പം  തന്നെ അവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... .    അച്ഛന്റെ നെഞ്ചിൽ നിന്നും പറിച്ചു മാറ്റി  എന്നെ  ഭർത്താവിന്റെ കൈകളിൽ  ഭദ്രമായി  തന്നെ അച്ഛൻ ഏൽപ്പിച്ചു.......    ഇവിടെ   എന്റെ യാത്ര തുടരുകയാണ്....... ഇനി എന്റെ ജീവിതം എന്താകും എന്ന് തീരുമാനിക്കുന്നതും  ഈ  യാത്ര ആണ്..  ... 



യാത്രയിലുടനീളം    ഞങ്ങൾ മൗനം  പാലിച്ചിരുന്നു .. എന്റെ കരച്ചിൽ അടക്കി പിടിക്കാൻ ഞാൻ നന്നേ പാട് പെട്ടു.... അപ്പോഴാണ് ഞാൻ എന്റെ ഭർത്താവ് എന്ന വ്യക്തിയെ കുറിച്ച് ആലോചിക്കുന്നത് തന്നെ....  ഒരു തവണ  മാത്രമേ ഞങ്ങൾ തമ്മിൽ കണ്ടിട്ടുള്ളു... പെണ്ണുകാണൽ  ചടങ്ങിന്  ഇഷ്ടമാണ് എന്ന് മാത്രം ആണ് ആകെ അയാൾ പറഞ്ഞത്... അത് മനസ്സിൽ തട്ടി അല്ല പറഞ്ഞത് എന്ന് എനിക്ക് അപ്പോഴേ ബോധ്യം ആയി... അയാളുടെ മനസിലും എന്തൊക്കെയോ നീറി പുകയുന്നു  എന്ന് എനിക്കും തോന്നി. 




കാർ ചെന്നു നിന്നത് ഒരു വലിയ വീടിനു മുൻപിൽ ആയിരുന്നു, ഞങ്ങളുടെ  തറവാടിന്  തുല്യം നിൽക്കുന്ന  ഒരു വീടായിരുന്നു  അതും.... കാറിൽ നിന്നും ഇറങ്ങിയതും... അദ്ദേഹത്തിന്റെ  അമ്മയും, അനിയത്തിമാരും  വേറെ ആരൊക്കെയോ   ഇറങ്ങി വന്നു.... എനിക്ക് വല്ലാത്ത അപരിചിതത്വം  തോന്നി.. ചുറ്റിനും  പരിജയം ഇല്ലാത്ത ഒരുപാട് മുഖങ്ങൾ... എന്നാൽ  ആ  അമ്മയുടെ മുഖം കണ്ടതും എനിക്ക് ഒരു ആശ്വാസം ആയി.... നില വിളക്ക് എന്റെ കൈയിൽ ഭദ്രമായി  ഏൽപ്പിച്ചു വലതുകാൽ  വെച്ചു അകത്തേക്ക് കയറി വരാൻ പറഞ്ഞു...... 

പ്രാർത്ഥനയോടെ തന്നെ ഞാൻ അത് ഏറ്റു  വാങ്ങി... എന്റെ പിന്നാലെ അദ്ദേഹവും  വന്നു.. പൂജാമുറിയിൽ  വിളക്ക്  വെച്ചു ഞാൻ പ്രാർത്ഥിച്ചു.....അമ്മ എന്തോ പറയാൻ വന്നതും അത് കേൾക്കാൻ താല്പര്യം ഇല്ലാത്തതു പോലെ  പെട്ടെന്ന് തന്നെ അദ്ദേഹം റൂമിലേക്ക്‌ പോയി.......എന്റെ    നോട്ടം കണ്ടിട്ട് അമ്മ വേഗം എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു... 

" മോള്   ഇനി ഒന്ന്  ഫ്രഷ് ആയി വാ, എല്ലാവരെയും പരിചയപ്പെടുത്തി തരാം ...... എല്ലാം മോളുടെ സ്വന്തം  ആയിട്ട് തന്നെ കാണണം. എല്ലാത്തിനും അമ്മയും   അനിയത്തിമാരും  ഒക്കെ ഉണ്ടാകും."


അനിയത്തിമാർ  ട്വിൻസ്  ആണുട്ടോ... പെണ്ണുകാണാൻ  വന്നപ്പോൾ  കണ്ടതാ അവരെ. . വേദയും  ശിവദയും..   അമ്മയെ പോലെ അവർക്കും നല്ല പെരുമാറ്റം  ആയിരുന്നു..... രണ്ടുപേരും എനിക്ക് ഫ്രഷ് ആകാൻ രുദ്രേട്ടന്റെ  റൂം കാണിച്ചു തന്നു .... 



റൂമിലേക്ക്‌ ചെന്നപ്പോൾ    അദ്ദേഹം ബെഡിൽ ഫോണും  നോക്കി ഇരിക്കുന്നതാണ്  കണ്ടത്    ..... ഞാൻ   ഓണമെന്റ്സ്  ഒക്കെ അഴിച്ചു മാറ്റി.... ഡ്രസ്സ്‌ എടുത്ത്  ബാത്റൂമിൽ  പോയി ഫ്രഷ് ആയി തിരികെ വന്നു.. അപ്പോളേക്കും ആൾ റൂം വിട്ട് പുറത്തു പോയിരുന്നു.. . എന്തോ മനഃപൂർവം എന്നെ  അവോയ്ഡ് ചെയ്‌യുന്ന പോലെ...... 


  &&&&&&&&&&&&&&&&&&&&



അമ്മ എനിക്ക് വീട്ടിൽ വന്നവരെ ഒക്കെ പരിചയപ്പെടുത്തി തന്നു.. റിസപ്ഷൻ  ഒക്കെ മനഃപൂർവം  ഒഴിവാക്കിയതാണ് . അല്ലെങ്കിലും അതാണ്‌ നല്ലത്, ഇനി അതിനും കൂടി  വേഷം കെട്ടാൻ എനിക്ക് വയ്യാ...... എന്നിൽ നിന്നും  ഒഴിഞ്ഞു നടക്കുന്ന  ഭർത്താവിനെ ഞാൻ ശ്രദ്ധിച്ചിരുന്നു.. ഇപോ ഞാനും അത് തന്നെ ആഗ്രഹിക്കുന്നത്  കൊണ്ട് എനിക്ക് അതൊരു വേദന ആയി തോന്നിയതെ ഇല്ല........ 


തുടരും.......... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 2


എന്നിൽ നിന്നും  ഒഴിഞ്ഞു നടക്കുന്ന  ഭർത്താവിനെ ഞാൻ ശ്രദ്ധിച്ചിരുന്നു.. ഇപോ ഞാനും അത് തന്നെ ആഗ്രഹിക്കുന്നത്  കൊണ്ട് എനിക്ക് അതൊരു വേദന ആയി തോന്നിയതെ ഇല്ല........ 

ബന്ധുക്കൾ  ഓരോന്നായി   പോയി  തുടങ്ങി... എല്ലാവരെയും പരിചയപെട്ട്  ഞാനും ആകെ ക്ഷീണിച്ചു പോയിരുന്നു. ഇങ്ങനെ ഒരു കാഴ്ച വസ്തു ആയി നിൽക്കുന്നത്  എനിക്കും വിഷമകരം  ആയ ഒന്നാണ്.......... 
രാത്രി ആയപ്പോഴേക്കും എല്ലാവരുടെയും  ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു..അപ്പോഴും രുദ്ര്  അവിടെ ഇല്ലായിരുന്നു ,  അമ്മ എന്നെ നിർബന്ധിച്ചു കഴിക്കാൻ വേണ്ടി, രുദ്ര്  ഫ്രണ്ട്സിന്  ഒപ്പം ആണ് എന്ന് പറഞ്ഞു.  അനിയത്തിമാരുടെ  കളിചിരികൾ  കണ്ട്  ശെരിക്കും ഞാൻ എന്റെ വീട് ഓർത്തു പോയി. 
അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോൾ ആയിരുന്നു. സഹോദരങ്ങൾ ഇല്ലാത്തതിന്റെ വിഷമം മാറ്റി തന്നത് ചെറിയച്ഛന്റെയും  വല്യഛന്റെയും  മക്കൾ ആണ്.  വല്യച്ചന് ഒരു  മകൻ ആണ് ,  അരുൺ   ആളിപ്പോൾ  കുടുംബത്തോടൊപ്പം  ബാംഗ്ലൂർ ആണ്.ഒരു ഏട്ടന്റെ സ്നേഹം എനിക്ക് തന്നതും  അരുൺ ഏട്ടൻ ആണ്.... പിന്നെ ചെറിയച്ഛന്റെ  മക്കൾ...... അശ്വതിയും ,  അഖിലയും .... രണ്ടുപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞിരുന്നു.. ചുരുക്കത്തിൽ പറഞ്ഞാൽ ആ കുടുംബത്തിലെ  ഏറ്റവും ഇളയ സന്തതി  ഞാൻ ആണ്... അമ്മയുടെ കുടുംബത്തിലും  എനിക്ക് ആകെ ഒരു  മുറച്ചെറുക്കൻ  മാത്രം  ആണ് ഉള്ളത്.. നന്ദകിഷോർ... ഒരിക്കൽ എന്നെ വിവാഹം ചെയ്യാൻ  ഇഷ്ടം ആണെന്ന്  പറഞ്ഞിരുന്നു..അഭിയേട്ടനോടുള്ള  പ്രണയം ആണ് എന്നെ അതിൽ  നിന്നും പിന്തിരിപ്പിച്ചത്.... അന്ന് മനസ്സിൽ നിറഞ്ഞു നിന്നത്  അഭിയേട്ടൻ  മാത്രം..... ഇന്നും 😑. 



ആ   പഴയ വീണയെ  എനിക്ക് എവിടെയോ  നഷ്ടം ആയിരിക്കുന്നു. 

എല്ലാവരോടും കുറുമ്പ് കാണിച്ചു നടക്കുന്ന അച്ഛന്റെയും അമ്മയുടെയും  വിച്ചു ഇന്ന്  .. മനസിന്റെ സമനില തെറ്റിയ അവസ്ഥയിൽ ആയി..... 


ആലോചനയിൽ  മുഴുകി ഇരിക്കുമ്പോൾ  അമ്മ വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാല  ബോധം വന്നത്.... 


"  അല്ല, മോളൊന്നും  കഴിച്ചില്ലല്ലോ, ഇഷ്ടം  ആയില്ലേ ഒന്നും... മോളുടെ ഇഷ്ടം  ഒക്കെ അമ്മയോട് പറഞ്ഞാൽ മതി, അമ്മ ഇനി എല്ലാം  മോളുടെ ഇഷ്ടത്തിന്  മാത്രേ ഉണ്ടാക്കു........ പിന്നെ എല്ലാവരോടും അടുക്കാൻ കുറച്ച് സമയം എടുക്കും  .. അത് സാരമില്ല വേഗം മോള് എല്ലാവരോടും   ഇണങ്ങും... ആളൊരു കുറുമ്പി ആണെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്... "



" അയ്യോ  അമ്മേ , ഇഷ്ടം ഇല്ലാത്തതു കൊണ്ട് അല്ല..,  വീട്ടിൽ നിന്നും മാറി നിന്നതിന്റെ  ചെറിയ      വിഷമം കൊണ്ടാണ്... എനിക്കെല്ലാം  ഇഷ്ടം ആയി .  ഈ  അമ്മയെയും  അനിയത്തിമാരെയും   ഒക്കെ ഒരുപാട് ഇഷ്ടം ആയി എനിക്ക്..... "



ഞാൻ അത് പറഞ്ഞപ്പോൾ   അവരുടെ മുഖത്ത് കണ്ട  സന്തോഷം അത് വരെ ഉണ്ടായിരുന്ന  ആശങ്ക    ഇല്ലാതാക്കിയത്   പോലെ തോന്നി എനിക്ക്...... 


"  അപ്പൊ    അപ്പുവേട്ടനെയോ.... ഇഷ്ടം ആയോ  ചേച്ചി , നിങ്ങൾ തമ്മിൽ ഒറ്റ തവണ അല്ലെ കണ്ടിട്ടുള്ളു "



വേദ ആണ് അത് പറഞ്ഞത്......,  

 കഴിച്ച  ഭക്ഷണം എന്റെ തൊണ്ടയിൽ കുരുങ്ങി പോയി   അവളുടെ ചോദ്യം കേട്ട്.. പിന്നെ ഞാൻ നിർത്താതെ  ചുമക്കാൻ തുടങ്ങി..കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങിയിരിക്കുന്നു... കണ്ണ് ചുവന്നു.... അപ്പോളേക്കും അമ്മ  ഒരു ഗ്ലാസിൽ വെള്ളം എടുത്ത്   എന്നെ കുടിപ്പിച്ചു... എന്റെ  നെറുകയിൽ  ചെറുതായി ഒന്ന് തട്ടി തന്നു.... ഇതെല്ലാം  എന്റെ  അമ്മ ചെയ്യുന്നത് പോലെ തന്നെ തോന്നി എനിക്ക്......... പക്ഷെ   കണ്ണിൽ നിന്നും വന്നാൽ   നീർതുള്ളികൾ  കുറ്റബോധത്തിന്റേതായിരുന്നു..... മനസ്സിൽ മറ്റൊരാളെ വെച്ച്  ഞാൻ എങ്ങനെ   ഈ  വീടിനെയും  ആ  മനുഷ്യനെയും ചതിക്കും......... 




എല്ലാവരും  കഴിച്ചു കഴിഞ്ഞപ്പോൾ   അദ്ദേഹം വന്നിരുന്നു... ഫുഡ്‌  വേണ്ട എന്ന് പറഞ്ഞു മുകളിലേക്കു പോയി.... അമ്മ   എന്നെ അമ്മയുടെ റൂമിലേക്ക്‌ കൂട്ടികൊണ്ട് പോയി... എന്നിട്ട്  ഒരു കവർ എടുത്ത് എന്റെ കൈയിൽ തന്നു.... അതിൽ ഒരു   സാരി ആയിരുന്നു......  



" ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനത്തെ  ചടങ്ങിന്  ഒന്നും താല്പര്യം കാണില്ല എന്ന് അറിയാം എങ്കിലും    മോള്  ഇത്‌ ഉടുക്കണം... അമ്മ മോൾക്ക്‌  വേണ്ടി വാങ്ങിയതാ....... "


ഞാൻ അത് സന്തോഷത്തോടെ  തന്നെ  സ്വീകരിച്ചു..... അമ്മ  പറഞ്ഞത് പോലെ  തന്നെ  ആ   സാരി ഉടുത്തു.... അമ്മ തന്നെ എന്നെ ഒരുക്കി തന്നു....... എല്ലാം കഴിഞ്ഞു കയ്യിൽ  ഒരു  ഗ്ലാസ്‌ പാലും തന്നു..... എന്നോട് റൂമിലേക്ക്‌ പോയിക്കൊള്ളാൻ  പറഞ്ഞു അമ്മ എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു..... 



സ്റ്റെപ് കയറുമ്പോൾ   ഇതുവരെ ഞൻ സംഭരിച്  വെച്ച ശക്തി ഒക്കെ എവിടെയോ ചോർന്നു പോയത് പോലെ... മനസ് കൊണ്ട് ഇതെനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല.. താലിയോടുള്ള  കടമ ഒരു വശത്തു  ... മറു വശത്തു അഭിയേട്ടൻ...... ഒരു നിമിഷം  ഞാൻ വീണു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി...  ഒരു പെണ്ണിനും ഇത്‌ പോലെ ഒരു   അവസ്ഥ ഉണ്ടാകരുത് എന്ന് ഞാൻ   ആഗ്രഹിക്കുന്നു........ 


ഡോർ ലോക്‌ഡ്‌  ആയിരുന്നില്ല...... ഡോർ   തുറന്നതും കണ്ട കാഴ്ച എന്നെ വീണ്ടും      ആശങ്കയിൽ  ആഴ്ത്തി..... 

ബെഡിനു  താഴെ   നിലത്തു   ഇരുന്നു മദ്യപിക്കുന്ന    രുദ്രേട്ടനെ  ആണ് ഞാൻ കണ്ടത്... എന്നിൽ അത് കൂടുതൽ   ഭയം സൃഷ്ഠിച്ചു.....    ഇങ്ങനെയും ചില ദുശീലങ്ങൾ  ഉണ്ട്  എന്ന്  അറിയില്ലായിരുന്നു....... . 
എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ പകച്ചു  നിന്നു പോയി...... ധൈര്യം  സംഭരിച്  ഞാൻ റൂമിൽ കയറി.... എന്നെ കണ്ടതും യാതൊരു ഭാവമാറ്റവും  ഇല്ലാതെ    അടിമുടി  ഒന്ന്  വീക്ഷിച്ചു... എന്നിട്ട്     എന്റെ  അടുത്തേക്ക് നടന്നു വരാൻ തുടങ്ങി... കാലുകൾ നിലത്തു പോലും ഉറക്കുന്നില്ലായിരുന്നു. ..... എന്റെ പിന്നിൽ  വന്നു  ഡോർ   കുറ്റി ഇട്ടു....... ..... ഇന്നത്തോടെ സർവ്വവും  അവസാനിക്കും എന്ന് ഞാൻ  മനസ്സിൽ ഉറപ്പിച്ചു.....    

എന്റെ കൈയിൽ ഉള്ള  പാൽ ഗ്ലാസ്‌ മേടിച്ച്   ടേബിളിൽ  വെച്ചു...     


പിന്നിലൂടെ   രണ്ടുകൈകൾ  കൊണ്ടും എന്നെ വരിഞ്ഞു മുറുക്കി.....  എന്റെ   കഴുത്തിൽ    താടി    ഉരസി...... ഒന്നും കൂടി എന്നെ ചേർത്തു പിടിച്ചു........ ജീവച്ഛവം  പോലെ നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു....... എന്നെ തിരിച്ചു നിർത്തി    എന്റെ നെറ്റിയിൽ  ചുംബിച്ചു... എന്റെ ഭർത്താവിന്റെ ആദ്യ ചുംബനം......     എന്റെ അച്ഛന് ശേഷം  എന്നെ ചുംബിക്കുന്ന  ആദ്യ    പുരുഷൻ........ എന്റെ അധരങ്ങളെ  കീഴ്പ്പെടുത്താൻ  ശ്രമിച്ചപ്പോൾ   പെട്ടെന്ന് തന്നെ ഞാൻ അദ്ദേഹത്തെ തള്ളി മാറ്റി.. .........  

അതിലേറെ  ശക്തിയിൽ  എന്നെ  ആ  നെഞ്ചിലേക്ക് വലിച്ചിട്ടു... എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ  തുടങ്ങി...... ഒരു യാചന  എന്ന പോലെ ഞാൻ ആ  മുഖത്തേക്ക് നോക്കി..... എന്നെ  കൊത്തിവലിക്കുന്ന  പോലെ ഒരു നോട്ടം  ആയിരുന്നു..... 

എന്തെങ്കിലും  പറയുന്നതിന് മുൻപ് തന്നെ    എന്നെ  കൈകളിൽ  കോരി എടുത്തു.. എനിക്ക് കുതറി  മാറാൻ പോലും കഴിയാതെ ഞാൻ ആ  കൈകളിൽ  ചുരുങ്ങി പോയി...... ബെഡിലേക്കു എന്നെ വലിച്ചെറിയുമ്പോൾ  ഒരുത്തരം ഭ്രാന്തമായ  ഭാവം ആയിരുന്നു ആ  കണ്ണുകളിൽ......... ഒന്നു കരയാൻ പോലും കഴിയാതെ  ഞാൻ     തകർന്നു പോയി.......... എന്റെ  കഴുത്തിലേക്ക്   മുഖം  ചേർത്ത നിമിഷം ഞാൻ പൊള്ളി  പിടഞ്ഞു പോയി.......... സാരിയുടെ   പിൻ  അഴിച്ചു  മാറ്റിയപ്പോൾ      എന്റെ    ശബ്ദം  ഉയർന്നു... എന്നാൽ അതിനെ എല്ലാം കാറ്റിൽ പറത്തി  കൈകൾ കൊണ്ട്  എന്റെ   വാ  പൊത്തി പിടിച്ചു...... രണ്ടുകൈകൾ  കൊണ്ടും   ഞാൻ   എന്റെ   മാറ്  മറച്ചു...... കണ്ണുകൾ  ഇറുക്കി അടച്ചു.... എന്റെ  അരക്കെട്ടിൽ   അയാളുടെ കൈകൾ ഇഴഞ്ഞു  നീങ്ങാൻ  തുടങ്ങിയതും   ഞാൻ  തട്ടി മാറ്റി............. 



"  ബലമായി എന്നെ കീഴ്പ്പെടുത്താൻ  ശ്രമിച്ചാൽ .... നിങ്ങൾക്ക്  എല്ലാം നേടാൻ കഴിയുമായിരിക്കും..... പക്ഷെ  ഒരു  ശവത്തെ പോലെ നിങ്ങൾക്ക് കിടന്നു തരാൻ മാത്രമേ  എനിക്ക് കഴിയു   .... മനസുകൊണ്ട് നിങ്ങൾക്ക് വഴങ്ങാൻ  എനിക്ക് കഴിയില്ല..... "


അപ്പോഴേക്കും എന്നിലുള്ള   അയാളുടെ ബലപ്രയോഗം  നിലച്ചിരുന്നു..... ഒരു  പുതപെടുത്തു  എന്നെ മൂടി .... എന്റെ അരികിൽ ചേർന്നു കിടന്നു......



"  വെൽഡൺ  ,    വീണ   രാമചന്ദ്രൻ......... ഓ  സോറി   ... മിസ്സിസ്    രുദ്ര്  ശിവാനന്ദൻ ..... ഇപ്പൊ  നീ എന്റെ  ഭാര്യ ആണല്ലോ................എനിക്ക് അറിയാം ഒരിക്കലും നീ എനിക്ക് കിടന്നു തരില്ല എന്ന്.... അതിനുള്ള കാരണം എന്താണെന്ന് നീ പറയാതെ തന്നെ എനിക്ക് അറിയാം......... 


അഭിജിത്    ,   എന്റെ   സുഹൃത്ത്‌  ആണ്......."



ഇടിമുഴക്കം  പോലെ ആണ് അത് എന്റെ   കാതുകളിൽ  വന്നു പതിച്ചത്...... 


" ഞെട്ടേണ്ട......,  നിന്നോടുള്ള പ്രണയം പോലും അവൻ ആദ്യം പറഞ്ഞത് എന്നോടാണ്....... 

അല്ല...,   വീണ    ഇത്രയൊക്കെ പ്രണയിച്ചിട്ടും   നിന്നെ എന്തുകൊണ്ട  അവൻ  വേണ്ട എന്ന് വെച്ചത്..... അതോ  ഇനി  കാര്യം കഴിഞ്ഞപ്പോൾ  ഉപേക്ഷിച്ചതാണോ... എന്തായാലും എന്റെ  തലയിൽ ആയതുകൊണ്ട് അവൻ രക്ഷപെട്ടു.. ..... അമ്മ  ആണ്  എല്ലാത്തിനും കാരണം.... സത്യത്തിൽ അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പോലും അഭി സ്നേഹിച്ച പെണ്ണ് നീ ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു...... നിന്റെ  അച്ഛൻ എന്നെ വിളിച്ച് പറഞ്ഞിരുന്നു  മകളുടെ പ്രണയത്തെ പറ്റി.....ഈ  ബന്ധത്തിൽ നിന്നും പിന്മാറരുത്  എന്ന്..... എന്നിട്ടും ഞാൻ നിന്നെ വിവാഹം ചെയ്തത് എന്തിനാണെന്ന് അറിയാമോ നിനക്ക്..... കാരണം നമ്മൾ ഒരുമിച്ചൊരു ജീവിതം ഒരിക്കലും ഉണ്ടാകില്ല   .സമയം ആകുമ്പോൾ ഞാൻ തന്നെ നിന്നെ എന്റെ ജീവിതത്തിൽ നിന്നും പറഞ്ഞു വിടും......  അത് വരെ ഞാൻ കെട്ടിയ താലിയുടെ എല്ലാ അധികാരവും നിനക്കുണ്ടാകും ... . നിനക്ക്  ഈ  വീട്ടിൽ എല്ലാ അവകാശവും ഉണ്ടാകും... എന്റെ സംരക്ഷണവും ഉണ്ടാകും.... പക്ഷെ   ഞാൻ  ഇതുവരെ എന്തായിരുന്നു   അത് തന്നെ ആയിരിക്കും ഇനിയും.. എന്നെ തിരുത്താൻ വരരുത്      .. എന്റെ  ജീവിതത്തിൽ  നീ ഇടപെടേണ്ട ,  എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ജീവിക്കും,  നിന്റെ  സ്വാതന്ത്ര്യത്തെ  ചോദ്യം ചെയ്യാൻ  ഞാനും വരില്ല........എന്റെ അരികിലേക്ക്  വരരുത്.....എന്റെ  അമ്മയുടെയും അനിയത്തിമാരുടെയും  മുൻപിൽ നീയെന്റെ  നല്ല  ഭാര്യ  ആയിരിക്കണം....

പിന്നെ ഇപ്പൊ ഞാൻ  ഇതൊക്കെ ചെയ്തത് , അവനോടുള്ള നിന്റെ  സ്നേഹം ഒന്ന് അളക്കാൻ  വേണ്ടി  ആണ്. അവൻ മനസ്സിൽ ഉള്ളപ്പോൾ നീ ഒരു തരത്തിലും എന്നെ തൊടാൻ സമ്മതിക്കില്ല  എന്ന് ഞാൻ ഊഹിച്ചിരുന്നു 😏,  എന്റെ  സ്റ്റാറ്റസ്  കണ്ടിട്ടാണെങ്കിൽ  നീ ഇപ്പൊ  യാതൊരു എതിർപ്പും കൂടാതെ എന്റെ കൂടെ കിടന്നേനെ. അല്ലെങ്കിലും നിന്നെ തൊടാനും മാത്രം  ചെറ്റ  അല്ല ഞാൻ.... മറ്റൊരുത്തന്റെ കൊണ്ടുനടന്നതിനെ  ഒക്കെ...............സമയം ആകുമ്പോൾ എല്ലാം ഞാൻ അവസാനിപ്പിച്ചിരിക്കും... "



അതൊരു താക്കീതായിരുന്നു...... എല്ലാം  കേട്ടിട്ട് എനിക്ക് എന്തോ പോലെ.... ഒരു പക്ഷെ അഭിയേട്ടനെ  ഞാൻ  സ്നേഹിച്ചിരുന്നില്ല  എങ്കിൽ ഇപ്പൊ എന്റെ ഭർത്താവ് പറഞ്ഞ  കാര്യങ്ങൾ എന്നെ ഒരുപാട് വേദനിപ്പിച്ചിരിക്കാം.... എന്റെ ജീവിതത്തിൽ ഇടപെടാൻ വരരുത് എന്ന് പറയുന്നത് ഒക്കെ  ഒരു ഭാര്യക്കും  സഹിക്കാൻ പറ്റില്ല.  സമയം ആകുമ്പോൾ  താലി അഴിച്ചു  വെക്കണം എന്നത് എനിക്ക്  അംഗീകരിക്കാൻ  ഇനി പറ്റുമോ... കരഞ്ഞു പോയി ഞാൻ. അപ്പോഴും അച്ഛൻ പറഞ്ഞതാണ് ഓർമ വന്നത്  
 എന്ത് വന്നാലും  ഏതു അവസ്ഥയിൽ ആണെങ്കിലും പിടിച്ചു നിൽക്കണം എന്ന്....... 

എന്നെ ഇഷ്ടം ആണെന്ന് അഭിയേട്ടൻ  പറഞ്ഞിരുന്നു എങ്കിൽ എന്തുകൊണ്ടായിരിക്കും  എന്നെ വേണ്ട എന്ന് വെച്ചത്... രുദ്രേട്ടന്റെ  ജീവിതത്തിലും എന്തൊക്കെയോ  പ്രശ്നങ്ങൾ ഉണ്ട്... എന്തുകൊണ്ടാണ്  അച്ഛന്റെ കാര്യം  ആരും പറയാത്തത്... എല്ലാവരും എന്തൊക്കെയോ ഒളിപ്പിക്കുന്നതു  പോലെ......... 

ആദ്യം അഭിയേട്ടൻ ആണ് എന്നെ തോൽപ്പിക്കാൻ  ശ്രമിച്ചത്.... എല്ലാവരും  കൂടെ എന്നെ കൊണ്ടെത്തിച്ചത്  ഒരു നിലമില്ലാ  കയത്തിൽ  ആണ്.... ഇനി അങ്ങോട്ട്‌ ഒറ്റയ്ക്ക് പൊരുതേണ്ടത്  ഞാൻ തന്നെ ആണ്.. മനസ്സിൽ ഞാൻ ഉറപ്പിച്ചു     ഈ  താലി ഇനി ഞാൻ അഴിച്ചു വെക്കില്ല എന്ന്... ആദ്യമായി മനസ്സുകൊണ്ട് ഞാൻ ഒരാളെ സ്നേഹിച്ചു എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു. അതിനു ജീവിതം ഹോമിക്കാൻ  വീണ തയ്യാർ അല്ല. കരഞ്ഞു കണ്ണീർ വാർക്കാൻ  ഇത്‌ സീരിയൽ പരമ്പര ഒന്നും അല്ലല്ലോ എന്റെ ജീവിതം അല്ലെ. എന്നെ പാതിവഴിയിൽ ഉപേക്ഷിച്ച അഭിയേട്ടനെ ഞാൻ എന്റെ മനസ്സിൽ തന്നെ  അടക്കം  ചെയ്യുവാ  ഈ  നിമിഷം... അത് പോലെ തന്നെ  മിസ്റ്റർ  രുദ്ര്  ശിവാന്ദൻ ,    നിങ്ങളുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ  അത് വീണ മാത്രം ആയിരിക്കും. മറ്റുള്ളവരുടെ മുന്നിൽ മാത്രം അല്ല,  ഞാൻ  നിങ്ങൾക്ക് എപ്പോഴും നല്ല ഒരു ഭാര്യ ആയിരിക്കും,  അതിനി നിങ്ങൾ അംഗീകരിച്ചില്ല  എങ്കിൽ പോലും.......... എന്തും നേരിടാൻ ഞാൻ ഇപ്പൊ  എന്റെ മനസിനെ പാകപ്പെടുത്തി  കഴിഞ്ഞു.. അതിനും മുൻപ് എനിക്ക് കാണേണ്ടി ഇരുന്നത് മറ്റൊരാളെ ആയിരുന്നു..   എന്തിനായിരുന്നു ഇതൊക്കെ എന്ന് എനിക്ക് അറിയണം.............. 


തുടരും...........      


 🔥രുദ്ര വീണ 🔥

പാർട്ട്‌ 3


എന്തും നേരിടാൻ ഞാൻ ഇപ്പൊ  എന്റെ മനസിനെ പാകപ്പെടുത്തി  കഴിഞ്ഞു.. അതിനും മുൻപ് എനിക്ക് കാണേണ്ടി ഇരുന്നത് മറ്റൊരാളെ ആയിരുന്നു..   എന്തിനായിരുന്നു ഇതൊക്കെ എന്ന് എനിക്ക് അറിയണം................. 

ഈ   രാത്രി ഞാൻ ഉറങ്ങാതെ കരഞ്ഞിരിക്കും  എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ  തെറ്റി പോയി 😏😏😏.അങ്ങേരുടെ അടുത്ത് തന്നെ പുതച്ചു മൂടി ഞാൻ കിടന്നു. 

അതിരാവിലെ എണീറ്റു നല്ല ശീലം ആയതു കൊണ്ട്   ഒരു അലാറത്തിന്റെയും  ആവശ്യം ഇല്ലാതെ തന്നെ ഞാൻ എണീറ്റു. സാധാരണ   രാവിലെ എണീറ്റാൽ  കുളത്തിൽ  പോയി ഒരു കുളി പതിവാണ്.. ഇനി അതൊന്നും പറ്റില്ലല്ലോ,  ഒറ്റ ദിവസം കൊണ്ട് എന്റെ ലോകം തന്നെ മാറി മറിഞ്ഞു..... ബാത്റൂമിൽ പോയി  ഒരു കുളിയൊക്കെ നടത്തി.... ബാത്റൂമിന്റെ  വലിപ്പം കണ്ടാൽ തോന്നും ആനക്ക് കുളിക്കാൻ ഉള്ളതാണെന്ന്, രണ്ട്  മുറിയുടെ വലിപ്പം എന്ന് വേണമെങ്കിൽ പറയാം... ആർഭാടം  അൽപ്പം കൂടി പോയി....ഗ്രേറ്റ്‌    ബിസിനസ്‌  മാൻ  മിസ്റ്റർ  രുദ്ര്  ശിവാനന്ദ്  അല്ലെ,  പിന്നെ പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ലാ... 

കുളി  കഴിഞ്ഞിറങ്ങിയതും..... ആളെ  കാണാൻ ഇല്ല... ഇത്ര നേരത്തെ എണീക്കുന്ന  സ്വഭാവം ഒക്കെ ഉണ്ടായിരുന്നോ  ആവോ....
ഇന്നലെ എന്റെ കുറച്ച് ഡ്രസ്സ്‌ കാപോർടിൽ  വെക്കാൻ മറന്നു.... അത്  ഭദ്രമായി  തന്നെ അങ്ങ്  വെച്ചു... പിന്നെ  ഒർണമെന്റ്സ്  ഒക്കെ  പൂട്ടി  വെച്ചു... ഇന്നലെ ഇതിനൊന്നും  സാവകാശം കിട്ടിയില്ല... അതിൽ നിന്നും ഒരു ചെറിയ  കമ്മലും വളയും മാത്രം എടുത്തിട്ടു. താലി  മാല  അതിന്റെ ഭംഗിയിൽ തന്നെ അങ്ങ് ഇട്ടു. പിന്നെ  സിന്ദൂരവും  ചാർത്തി.... 

താഴേക്കു ചെന്നപ്പോൾ അമ്മ പൂജാമുറിയിൽ  വിളക്ക് വെച്ച്  പ്രാർത്ഥിക്കുവായിരുന്നു....ഞാനും   അത് നോക്കി നിന്നു കുറച്ച് നേരം... 


"  ആ   മോള് ഇത്ര നേരത്തെ എണീക്കുമോ,    "

"  ശീലം ആയി  പോയി അമ്മേ,   വീട്ടിൽ ആയിരിക്കുമ്പോൾ  അമ്മയോടൊപ്പം  ഞാൻ നേരത്തെ എണീക്കും "..


"  ആഹാ, ഇവിടെ അപ്പുവിന്റെയും  ശീലം  അതാണ്‌,   അവൻ നേരത്തെ എണീറ്റു   ടെറസിൽ  പോയി എക്സസൈസ് ഒക്കെ ചെയ്യും..... അതിരാവിലെ എണീക്കുന്നതു  അവന്റെ ശീലം ആണ്...... അവന്റെ അച്ഛനെ പോലെ തന്നെ.... 


പക്ഷെ  ബാക്കി രണ്ടെണ്ണം ഉണ്ട് മൂട്ടിൽ വെയിലടിച്ചാലും  പൊങ്ങില്ല.. അവസാനം അപ്പു തന്നെ വേണം രണ്ടിനെയും പിടിച്ചെണീപ്പിച്ചു  കോളേജിൽ പറഞ്ഞു വിടാൻ.... അവന്റെ അടി കിട്ടിയാലേ  രണ്ടും എണീക്കു,."




അമ്മയോട്  ചിലതൊക്കെ ചോദിച്ചറിയാൻ  എന്റെ മനസ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, എന്നാൽ ഇതിനുള്ള ഉചിതമായ  സമയം  ഇതല്ല  എന്ന് എനിക്ക് തോന്നി..  അമ്മയോടൊപ്പം  അടുക്കളയിൽ ചെന്നു .. ഇന്നലെ ഒരു കല്യാണം നടന്ന വീടാണ്  എന്ന് പറയില്ല.... അത്രയും സൂക്ഷ്മതയോടെ  അമ്മ എല്ലാം വൃത്തി ആക്കി ഇട്ടിരിക്കുന്നു... ഇന്നലെ ബന്ധുക്കൾ വന്നു പോയത് വരെ ഉള്ള പാത്രങ്ങളും  മറ്റും അടുക്കളയിൽ ഉണ്ടായിരിന്നു... ഇതെല്ലാം  അമ്മ  ഒറ്റയ്ക്ക് എപ്പോ ചെയ്തു  തീർത്തു  എന്ന് ഞാൻ  ആലോചിച്ചു പോയി....... എന്റെ അമ്മയെ  പോലെ തന്നെ  വളരെ കൃത്യ നിഷ്ഠ ഉള്ള അമ്മ ആയിരുന്നു ഇവിടുത്തെയും....... ഇനിയും അമ്മയെ ബിദ്ധിമുട്ടിക്കണ്ട  എന്ന് കരുതി   ഞാനും അമ്മയോടൊപ്പം സഹായിക്കാൻ കൂടി...... 



"  അയ്യോ... മോള്  ഇന്നേ അടുക്കളയിൽ കയറേണ്ട.... കുറച്ച് കഴിയട്ടെ . ആദ്യ ദിവസം തന്നെ കയറി വന്ന പെണ്ണിനെ ഇങ്ങനെ   പണി എടുപ്പിക്കുന്നതു  ശെരിയല്ല.... "


"  അമ്മേ  , ഇതൊക്കെ ഞാൻ എന്റെ വീട്ടിലും ചെയ്യുന്ന കാര്യങ്ങൾ ആണ്..... എനിക്ക് ഇതൊന്നും പുതുമ അല്ല.. ഇന്നലെ  മുഴുവൻ അമ്മ വിശ്രമം  ഇല്ലാതെ ഓടിനടന്നതല്ലേ... ഇന്ന് അമ്മ റസ്റ്റ്‌  എടുത്തോ...  എല്ലാവരുടെയും ഇഷ്ടങ്ങൾ മാത്രം എന്നോട് പറഞ്ഞാൽ മതി..... "



"  അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ  ഒന്നും ഇല്ലാ.... കുളിയൊക്കെ കഴിയുമ്പോൾ  അപ്പുവിന് കോഫീ  കിട്ടണം.... അത് മാത്രം ആണ് അവന്റെ നിർബന്ധം...... പിന്നെ  എന്ത് ഉണ്ടാക്കി കൊടുത്താലും അവർ മൂന്നുപേരും കഴിക്കും...... "


"  അപ്പൊ , പിന്നെ  ഇന്നത്തെ  ഫുഡ്‌ എന്റെ വക ആകാം അല്ലെ അമ്മേ... "


"  ശെരി ,   എന്നാ മോളുടെ ഇഷ്ടം പോലെ നടക്കട്ടെ...... "


ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ അമ്മ എന്നെ തന്നെ നോക്കി ഇരുന്നു....എന്നോട് എന്തൊക്കെയോ പറയാൻ അമ്മ ആഗ്രഹിക്കുന്നത് പോലെ തോന്നി എനിക്ക്............ 

എല്ലാം  റെഡി  ആയി കഴിഞ്ഞപ്പോൾ അമ്മ   എന്നോട് അപ്പുഏട്ടനുള്ള ചായ കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു...... 
ഞാൻ   ചായയുമായി റൂമിലേക്ക്‌ ചെന്നപ്പോൾ   ആള്  കുളിക്കാൻ  കയറിയിരുന്നു..  പിന്നെ  കുറച്ച് നേരം  റൂമിൽ തന്നെ ഇരുന്നു....  ഇന്നലെ  കണ്ടപ്പോൾ ഈ  മുറി വളരെ ഭീകരം ആയി തോന്നിയിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് ആ  അപരിചതത്വം  മാറി....... വളരെ അടുക്കും ചിട്ടയും ഉള്ള മനോഹരമായ മുറി.... ബുക്സ് വെക്കാൻ  മാത്രം ആയി പ്രത്യേക ഷെൽഫ്. പിന്നെ അനിയത്തിമാരും  അച്ഛനും അമ്മയും ആയിട്ടുള്ള ഫോട്ടോസ് ഒക്കെ ഭിത്തിയിൽ  തൂക്കി ഇട്ടിട്ടുണ്ട്.... റൂമിലെ ചില്ല്  ജനാലയിലൂടെ   നോക്കിയാൽ സ്വിമ്മിംഗ്  പൂൾ  കാണാൻ  പറ്റും.....ഇതിലും   ഭംഗി തറവാട്ടിലെ കുളത്തിനു  തന്നെ ആണ് 😂😅.അതിൽ  നീന്തി കുളിക്കുമ്പോൾ ഉള്ള സുഖം  ഒരു സ്വിമ്മിംഗ്  പൂളിനും  തരാൻ പറ്റില്ല....  


റൂം മുഴുവൻ കളർഫുൾ  ആയിരുന്നു, പക്ഷെ   ഷെൽഫിനു  താഴെ   ഒരു  വയലിൻ   അലക്ഷ്യമായി  വലിച്ചെറിഞ്ഞ പോലെ കിടക്കുന്നതു കണ്ടു. അതിന്റെ കമ്പി ഒക്കെ പൊട്ടി പോയിരുന്നു .. ആരോ വലിച്ചെറിഞ്ഞ പോലെ തന്നെ ഉണ്ടായിരുന്നു.... പൊടി  പിടിച്ചു പോകേണ്ട എന്ന് കരുതി   ഞാൻ അതെടുത്തു  തുടച്ചു  വൃത്തി ആക്കി  ടേബിളിൽ  വെച്ചു. പിന്നെ   ഷെൽഫ് തുറന്ന്     ഒരു  ഷർട്ട്‌ എടുത്തു.. എന്തായാലും  ഒന്ന് അയേൺ   ചെയ്തു വെക്കാം എന്ന് കരുതി..... എനിക്ക് ഏറ്റവും ഇഷ്ടപെട്ട  സ്കൈ  ബ്ലൂ കളർ  തന്നെ എടുത്തു... അതിൽ ഏറ്റവും കൂടുതൽ  ഉണ്ടായിരുന്നതും  ആ  കളറിൽ ഉള്ള ഡ്രെസ് ആയിരുന്നു. 
എന്തായാലും ആള് ഇറങ്ങി വരുന്നതിനു മുൻപ്  തന്നെ ഞാൻ അയേൺ  ചെയ്തു വെച്ചു.. 


പെട്ടെന്നാണ് ഡോർ തുറന്ന്  ആളിറങ്ങി  വന്നത്...... എന്നെ കണ്ടപ്പോൾ ആദ്യം ഒന്ന് ഷോക്ക്ഡ്  ആയി എങ്കിലും ഗൗരവം ഒട്ടും വിടാതെ    എന്നെ ഒന്ന് നോക്കിയിട്ട് കണ്ണാടിയുടെ മുൻപിൽ പോയി നിന്നു........ ഒരു  ടൗവൽ  മാത്രം ആണ്  ഇട്ടിരിക്കുന്നത്.. പിന്നെ  സിക്സ് പാക്ക് ബോഡി ഒക്കെ കാണിച്ച് ഒരു നിൽപ്പാണ്....താടിയിൽ നിന്നും വെള്ളത്തുള്ളിൽ ഉതിർന്നു  വീഴുന്നുണ്ടായിരുന്നു......   ഞാൻ  അറിയാതെ തന്നെ   അങ്ങനെ നോക്കി നിന്നും പോയി......  എന്തോ  ഓർത്തപോലെ എന്നെ ഒന്ന് രൂക്ഷമായി  നോക്കി...     ആ  കണ്ണുകളിലേക്കു   എന്നെ വലിച്ചടുപ്പിക്കുന്ന  പോലെ   ആണ് എനിക്ക് അനുഭവപ്പെട്ടത്...... 



"  നീയെന്താ   ഇങ്ങനെ കുന്തം വിഴുങ്ങിയപോലെ  നോക്കി നിൽക്കുന്നത്😠😡. "



"  അത്      ഞാൻ............ കോഫി    കൊടുക്കാൻ  അമ്മ  പറഞ്ഞു........ "


"  മ്മ്..... ഈ    ഡ്രസ്സ്‌ ആരാ   അയേൺ  ചെയ്തു വെച്ചത്..... 😏. "


"  ഞാനാണ്    ചെയ്തത്...... "




ഒട്ടും പ്രതീക്ഷിക്കാത്ത   ചിലതാണ്  പിന്നീട് നടന്നത്.. 
...എന്റെ  കൈയിൽ മുറുകെ പിടിച്ച്... എന്നെ   അയാളുടെ നെഞ്ചിലേക്ക് വലിച്ച്  ഇട്ടു.... തിരിച്ചുനിർത്തി  എന്റെ   അരയിലൂടെ കയ്യിട്ട്.. എന്റെ  ചെവിയിൽ   ചുണ്ടുകൾ അടുപ്പിച്ചു 
......


"   നിന്നോട്  ഞാൻ ഇന്നലെ പറഞ്ഞിരുന്നു...... ഈ  വീട്ടിൽ നിനക്ക് എന്റെ ഭാര്യ എന്ന അവകാശം ഉണ്ടായിരിക്കും എന്ന്,   എന്നിൽ   നിനക്ക്  ആ  അവകാശം  ഉണ്ടാകില്ല  എന്ന് പറഞ്ഞിരുന്നു. എന്റെ ഒരു കാര്യത്തിലും നീ ഇടപെടേണ്ട  യാതൊരു കാര്യവും ഇല്ലാ...... ....... "


"  ഞാൻ  എന്റെ കടമ ആണ് ചെയ്യുന്നത്..... "



"   ഓഹോ....... ഇത്‌   മാത്രം  അല്ല  മോളെ  വേറെയും ചില   കടമകൾ  ഉണ്ട്  , അതും  നീ ചെയ്യാൻ    തയ്യാറാണോ 😏......"


നിമിഷങ്ങൾക്കുള്ളിൽ  എന്നെ  ഭിത്തിയിലേക്കു  പിടിച്ച്  ഉന്തി..... ചെന്നു ഇടിക്കുന്നതിനു  മുൻപേ തന്നെ എന്നെ   പിന്നിലൂടെ  താങ്ങി നിർത്തിയിരുന്നു... ഇതുവരെ ധൈര്യമായി മനസിനെ  താങ്ങി നിർത്തിയ എനിക്ക്  ഉള്ളിൽ ഒരു ഭയം അലയടിച്ചു  തുടങ്ങി.......... എന്റെ  കണ്ണുകളിലേക്കു തന്നെ നോക്കി എന്നിലേക്ക്‌ കൂടുതൽ  അടുക്കാൻ തുടങ്ങി  ... പേടിയോടെ പിന്നോട്ട് മാറിയ ഞാൻ ഭിത്തിയിൽ തട്ടി നിന്നു...ഇനി   പോകാൻ പോലും സ്ഥലം  ഇല്ലാതെ ഞാൻ അവിടെ തറഞ്ഞു നിന്നും പോയി......... എന്തോ ആ  കണ്ണുകൾ  എനിക്ക് വളരെ പരിചിതമായി  തോന്നി......കറുപ്പ് കലർന്ന മിഴികൾ.........അതിൽ ഞാൻ അലിഞ്ഞില്ലാതാകുന്നത്  പോലെ .... എന്നെ    വലിച്ചടുപ്പിക്കുന്നതു  പോലെ  ഒരു മാന്ത്രിക ശക്തി ആ  കണ്ണുകളിൽ ഞാൻ കണ്ടിരുന്നു... ...... ശ്വാസം പോലും നിലച്ചു പോകുന്നത് പോലെ.... എന്റെ  കണ്ണുകളിൽ  മാത്രം   തറഞ്ഞു നിന്ന നോട്ടം  പിന്നീട്  ...... എന്റെ  അധരങ്ങളിലേക്കു  ഒഴുകി   നടന്നു........... പെട്ടെന്ന്    ആ   കൈകൾ  എന്റെ   സാരിയുടെ വിടവിലൂടെ     എന്റെ നഗ്നമായ    വയറിൽ   സ്പർശിച്ചു .....   പിടഞ്ഞു  പോയി    ഞാൻ..........    .... തട്ടി  മാറ്റി   പോകാൻ തുനിഞ്ഞ  എന്നെ   ബലമായി ഭിത്തിയോട്  ചേർത്തു നിർത്തി    ............ എന്റെ  അധരങ്ങളിലേക്കു  ചുണ്ടുകൾ ചേർത്തു ............ എന്റെ  കൈകൾ  പിന്നിലേക്ക്  ചേർത്തു പിടിച്ചിരുന്നു ... ഒന്ന്  എതിർക്കാൻ പോലും   കഴിയാതെ  ഞാൻ  നിന്നു....... ആദ്യമൊക്കെ   ഒരു   മൃദു  സ്പർശം  പോലെ തോന്നിയ ചുംബനം   എല്ലാ  അതിവരമ്പുകളും    തകർത്ത്....എന്റെ   ചുണ്ടിൽ   രക്തം  പടർത്തി... ...... കണ്ണിൽ നിന്നും നീർക്കണങ്ങൾ പെയ്തിറങ്ങി....    പെട്ടെന്ന് എന്നിൽ നിന്നും അകന്നു നിന്നു...............എന്റെ  ചുണ്ടുകളിലേക്കു  വിരൽ  ചേർത്തു.... 



"  ഇനി  എന്റെ   കാര്യങ്ങളിൽ അനാവശ്യമായി  ഇടപെടാൻ വന്നാൽ ഇത്‌  നിനക്കൊരു പാഠം  ആയിരിക്കട്ടെ............ "


നിലത്തു  വീണു പോയി  ഞാൻ.... ഇങ്ങനെ ദ്രോഹിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് എന്ന് എനിക്ക് അറിയില്ല  രുദ്ര്     . മനസുകൊണ്ട് ഒരാളെ പ്രണയിച്ചു എന്ന തെറ്റ് മാത്രേ ഞാൻ ചെയ്തിട്ടുള്ളു.......... 



എന്നോടുള്ള  സഹതാപം  കൊണ്ടോ എന്തോ   ഫസ്റ്റ്  എയ്‌ഡ്‌  ബോക്സ്‌ എടുത്തു എന്റെ മുൻപിലേക്ക് ഇട്ടു തന്നിട്ട് പോയി.........  

കുറച്ചു നേരം ഞാൻ  അവിടെ തന്നെ ഇരുന്നു...... പിന്നെ  അമ്മ  വിളിച്ചപ്പോൾ റൂമിൽ നിന്നും  ഇറങ്ങി........ 

അപ്പോഴാണ്   വേദയുടെയും  ശിവദയുടെയും റൂമിൽ നിന്നും എന്തോ   ശബ്ദം കേട്ടത്. ഞാൻ അവിടേക്കു   പോയി നോക്കി.... 




 "  അയ്യോ.. അപ്പു ഏട്ടാ   തല്ലല്ലേ   ഒരു അഞ്ചു  മിനിറ്റ് കൂടി  കിടന്നോട്ടെ....  പ്ലീസ്................. പ്ലീസ്‌........ പ്ലീസ്........ "



അനിയത്തിമാരെ    ചെവിക്കു പിടിക്കുന്ന     ഏട്ടനെയാണ്   ഞാൻ കണ്ടത്....... 



"  നീയൊക്കെ പോത്ത്  പോലെ കിടന്നാൽ ഞാൻ എന്റെ  പണി നോക്കി  പോകും.. പിന്നെ കോളേജിൽ കൊണ്ടുപോയി വിടാൻ വേറെ ആളെ നോക്കിക്കോ  രണ്ടും...... "




" തിരക്കാണെങ്കിൽ   ഏട്ടൻ പോയിക്കോ...... ഞങ്ങൾ ഇനി മുതൽ  ഏടത്തിയുടെ  കൂടെ ആണ്.... വിച്ചു   ചേച്ചി ഞങ്ങളെ കോളേജിൽ കൊണ്ടുപോയി വിട്ടോളും ...... "


വേദ അത് പറഞ്ഞപ്പോൾ ആണ്  ആള്  ഞാൻ പിന്നിൽ നിൽക്കുന്നത് കണ്ടത്..... പിന്നെ ഒന്നും മിണ്ടാതെ    കലിപ്പ്  മൂഡിൽ താഴേക്ക് പോയി.......  



"  അതെ  രണ്ടുപേരും റെഡി ആയി  വേഗം ഏട്ടന്റെ കൂടെ തന്നെ പോയിക്കോ....... ഏട്ടനെ വിഷമിപ്പിക്കണ്ട..... "


"  ഏയ്  ഏട്ടന്  അങ്ങനെ  വിഷമം ഒന്നും  ആകില്ല..... പ്രത്യേകിച്ച്   വിച്ചു ചേച്ചിയുടെ കൂടെ ആണെങ്കിൽ...... "




"അതെന്താ   അങ്ങനെ ......."


"  അതൊക്കെ   ചേച്ചിയോട്  ഏട്ടൻ  പറഞ്ഞിട്ടില്ലേ........ "



"  എന്താ    മോളെ .... എനിക്ക് ഒന്നും പിടികിട്ടുന്നില്ല....... "


വേദ  എന്തോ പറയാൻ വന്നതും  ശിവ  അവളെ കണ്ണുകൾ കൊണ്ട് വേണ്ട  എന്ന്  ആംഗ്യം കാണിച്ചു..... 

വേഗം റെഡി ആയിട്ട് വരാം എന്നും പറഞ്ഞു രണ്ടും സ്ഥലം വിട്ടു.. 

എന്തൊക്കെയോ വശപിശക്  പോലെ എനിക്കും തോന്നി....... ആ   എന്തെകിലും ആട്ടെ  എന്ന്  ഞാനും കരുതി............ 



   ~~~~~~~~~~~~~~~~~~~~~


താഴേക്കു പോയി  എല്ലാവർക്കും ഭക്ഷണം  എടുത്തു വെക്കുന്ന ടൈമിൽ ആണ് .. അമ്മ  എന്റെ ചുണ്ടിലെ  മുറിവ് കണ്ടത്..... 



"  ഇതെന്തു പറ്റി മോളെ .. കുറച്ച് മുൻപ് വരെ ഇല്ലായിരുന്നല്ലേ.. "



"  അത് , അമ്മേ  ഞാൻ   ............ ഒന്ന്   തട്ടി    വീണതാ.................. അപ്പൊ   പറ്റിയ    ......മുറിവാണ്....... "



"  മരുന്ന്   വെച്ചായിരുന്നു  മോളെ..... "


"  അതൊക്കെ വെച്ചു   അമ്മേ.....     "



എന്റെ  ഭാഗ്യം കൊണ്ടോ  എന്തോ അമ്മ  പിന്നെ എന്നോടൊന്നും  ചോദിക്കാനേ  വന്നില്ല........ .. 
അപ്പോഴേക്കും   അവർ മൂന്ന് പേരും വന്നിരുന്നു........ പിന്നെ   അവരുടെ കൂടെ ഞാനും  അമ്മയും കൂടി ഇരുന്നു...... 


"  ഇന്ന്     എല്ലാം     വീണ മോളുടെ  പാചകം ആണ് ട്ടോ...... "



"  ആഹാ ,  ഏട്ടത്തി ആണോ    പാചകം..... എങ്കിൽ കഴിക്കുന്നതിനു മുൻപ് തന്നെ ഞാൻ അഭിപ്രായം പറയാം...... "


വേദ    പറഞ്ഞതിന് മറുപടിയായി ശിവദയുടെ  ചോദ്യം... 


"  അതെങ്ങനെ ആടി   കഴിക്കുന്നതിനു മുൻപ്   അഭിപ്രായം പറയുന്നത്..... "


"  സൊ.... സിമ്പിൾ..... ഏടത്തിയുടെ  മനസ് പോലെ തന്നെ ആയിരിക്കും   . ഒരുപാട് നല്ലതായിരിക്കും.... അല്ലെ   ഏട്ടാ....."



എവിടെ 😏 ഇത്‌ കേൾക്കുന്നു പോലും ഇല്ല എന്നപോലെ   ആണ് ഇരിപ്പ്................... 

അനിയത്തിമാർ രണ്ടും കൂടി എന്തൊക്കെയോ പറഞ്ഞു  ഏട്ടനെ ചിരിപ്പിക്കുന്നുണ്ട്.എന്തൊക്കെ പറഞ്ഞാലും ഈ  ഏട്ടനും അനിയത്തിമാരും എനിക്ക് വല്ലാത്ത അത്ഭുതം ആണ്.. അവരുടെ സ്നേഹം കാണുമ്പോൾ ഇതുപോലെ ഒരു  ഏട്ടൻ എനിക്ക്  ഇല്ലാതെ പോയല്ലോ എന്ന് ഞാൻ ഓർത്തു പോയി... അല്ലെങ്കിലും ചില ബന്ധങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിൽ  എന്ന് നാം  ആഗ്രഹിച്ചു പോകും. 

എന്റെ  അടുത്ത്  വല്യ  രാക്ഷസൻ  ആണെങ്കിലും അനിയത്തിമാരോടും അമ്മയോടും അങ്ങനെ അല്ല..... ശെരിക്കും എന്റെ ഭർത്താവ്  ഒന്ന്  ചിരിക്കുന്ന രംഗം പോലും ഞാൻ ഇപ്പോഴാണ് കാണുന്നത്.... 


അതിനിടയിൽ അമ്മ  എന്തൊക്കെയോ  രുദ്രേട്ടനോട്  ചോദിച്ചു...... 


"  അപ്പു... നീയിന്നു തന്നെ ഓഫീസിൽ പോകണോ..... ഇന്നലെ അല്ലെ കല്യാണം കഴിഞ്ഞത്.... നീ പെട്ടെന്ന് പോയാൽ ഇവൾ ഇവിടെ ഒറ്റക്കാകില്ലേ... "



" ഒറ്റക്കല്ലല്ലോ... അമ്മ ഉണ്ടല്ലോ ഇവിടെ, പിന്നെ ആവശ്യത്തിന് ജോലിക്കാരും.. പിന്നെ എങ്ങനെ ഒറ്റക്കാകും.... "


"അതിനു ഞാൻ ആണോടാ,  ഇവളെ കെട്ടിയതു... നീയല്ലേ അവളുടെ ഭർത്താവ്... അപ്പോ നീയാണ് അവളുടെ കാര്യങ്ങൾ നോക്കേണ്ടത്... "



" അമ്മേ  , ഞാൻ ഓഫീസിൽ പോകാതെ ഇരുന്നാൽ എങ്ങനെ ശെരിയാകും.... അവിടെ പിന്നെ ആരാ  എല്ലാം നോക്കാൻ....... സൊ .. ഇന്ന്  എനിക്ക് പോയെ പറ്റു....... "



"ഞാൻ ഇനി ഒന്നും പറയാൻ വരുന്നില്ല... എല്ലാം  നിന്റെ ഇഷ്ടം പോലെ ചെയ്യ്......... 


അല്ല  ,,,, വീണ ... മോൾ  ഇനി എന്നാ ഹോസ്പിറ്റലിൽ   പോയി തുടങ്ങുന്നത്...   ... 



" ഞാൻ    ഒരാഴ്ചത്തെ ലീവ്  ആണ് പറഞ്ഞിരിക്കുന്നത്..... അമ്മയും അച്ഛനും അവിടെ ഉണ്ടല്ലോ എല്ലാം നോക്കാൻ..... "


"  അത്  ഏതായാലും നന്നായി..... എനിക്ക് കുറച്ച് ദിവസത്തേക്ക്  ഒരു കൂട്ടാകുമല്ലോ....... "




    ഞങ്ങൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ  ഏട്ടൻ വേഗം തന്നെ എണീറ്റു......


"  അമ്മു, മാളു...... ഗെറ്റ്  റെഡി.....വേഗം കഴിച്ചിട്ട് വാ..... എനിക്ക് നിങ്ങളെ കൊണ്ടുപോയി വിട്ടിട്ട്  വേണം ഓഫീസിൽ എത്താൻ..... "


അത് കേൾക്കേണ്ട താമസം   രണ്ടുപേരും  പെട്ടെന്ന് കഴിച്ചു  ചാടി എണീറ്റു.   .......... ഏട്ടന്റെ പിന്നാലെ ഒരോട്ടം ആയിരുന്നു.....എനിക്ക് റ്റാറ്റാ  തന്നു രണ്ടുപേരും  പോയി........ 

എനിക്കെന്തോ പെട്ടെന്നു ഒറ്റക്കായതു  പോലെ തോന്നി...... 





ഗാർഡൻ  ഏരിയയിൽ  പോയി കുറച്ച് നേരം ഇരുന്നു...... അപ്പോളേക്കും അമ്മയും അവിടേക്കു വന്നു...... 



"  മോള് ഒറ്റക്കിരുന്നു മടുത്തോ....... അവർ പോയി കഴിഞ്ഞാൽ അല്ലെങ്കിലും ഇവിടെ   ഇങ്ങനെ ആണ്..... ഇനി   മോളുണ്ടല്ലോ....... മോൾക്ക്‌ കൂട്ട് ഞാൻ മതിയോ...... "




"  അയ്യോ .... അമ്മ  കൂടെ ഉണ്ടെങ്കിൽ എനിക്ക് ഒരു ബോറടിയും  ഇല്ലല്ലോ........ "



"  മോളോട്  ചില കാര്യങ്ങൾ ഒക്കെ പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു. അത് ആരും ഇല്ലാത്തപ്പോൾ തന്നെ ആകണം എന്നും ഉണ്ടായിരുന്നു....... "




" എന്താ   അമ്മേ......... "



" മോൾക്ക്‌  ഇത്‌ എങ്ങനെ അംഗീകരിക്കാൻ  പറ്റും എന്നൊന്നും  എനിക്ക് അറിയില്ല....... എങ്കിലും ഇത്‌ മോളറിഞ്ഞിരിക്കണം................. 



രുദ്ര്    എങ്ങനെ ,  മോളോട്    സ്നേഹത്തോടെ അല്ലെ പെരുമാറുന്നെ........ "



"  അത്...... അമ്മേ.............. "



"  എനിക്കറിയാം   മോളെ... ഒന്നും മറക്കാൻ..  ശ്രമിക്കേണ്ട....... അവൻ ഇങ്ങനെ ഒക്കെ ആണ്..... അവനെ   മനസിലാക്കാൻ പ്രയാസം ആണ്...... പക്ഷെ   സ്നേഹിക്കുന്നവരെ  അവൻ ഒരിക്കലും വിട്ടു കളയില്ല... കൈ  പിടിച്ച് കൂടെ നടത്തും.......... അവന്റെ മനസ്  അതാണ്‌.. എല്ലാം മാറും.. മോള് പേടിക്കണ്ട.... അമ്മ മോളുടെ കൂടെ തന്നെ ഉണ്ടാകും......




ഇനി      ,   ഞാൻ   പറയുന്നത് .....കേൾക്കുമ്പോൾ  മോൾക്ക് ഇപ്പോ എന്നോടുള്ള ഇഷ്ടം കുറയരുത്............  



രുദ്ര്   ,   ഞാൻ  ജന്മം നൽകിയ എന്റെ മകൻ  അല്ല........... "


തുടരും......... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 4


രുദ്ര്   ,   ഞാൻ  ജന്മം നൽകിയ എന്റെ മകൻ  അല്ല........... "

"  വാട്ട്‌ !!!!!!!!!!!!!!!!!     അമ്മ  എന്താ പറഞ്ഞെ........ അപ്പൊ     ഏട്ടൻ......"

"   അതെ   മോളെ.... ജന്മം നൽകിയില്ല  എന്നെ ഉള്ളൂ, അവൻ എന്റെ പൊന്ന് മോൻ തന്നെ ആണ്, അവൻ  എന്റെ  ചേച്ചിയുടെ  മകൻ ആണ്, രേവതി........ അവന്റെ പെറ്റമ്മ, അവന്  അഞ്ചുവയസുള്ളപ്പോൾ  ആണ് ചേച്ചി ഒരു ആക്‌സിഡന്റിൽ മരിക്കുന്നതു,  മരണ സമയത്തു അവസാനമായി എന്റെ ചേച്ചി എന്നോട് ആവശ്യപ്പെട്ടത്   രുദ്രന്  ഒരു അമ്മയെ വേണം എന്നാണ് , അവനെ ഒരിക്കലും  ഒറ്റയ്ക്ക് ആക്കരുത്  എന്ന്, ചേച്ചിയുടെ സ്ഥാനത്ത് ഒരിക്കലും  അവൻ  എന്നെ കാണില്ല  എന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ ആണ് ഞാൻ മഹിയെട്ടന്റെ  ജീവിതത്തിലേക്ക് കടന്ന് വന്നത്. .. രുദ്രന്റെ അച്ഛൻ  ,, മഹേന്ദ്രൻ......... ചേച്ചിയുടെ മരണത്തോടെ അദ്ദേഹം  തകർന്നു പോയിരുന്നു...   ഒരുതരം ഭ്രാന്തമായ  അവസ്ഥയിൽ...... . അതിനു ശേഷം എല്ലാവരും കൂടി അദ്ദേഹത്തെ  ഞാനുമായുള്ള  വിവാഹത്തിന്  സമ്മതിപ്പിച്ചു.... മനസില്ലാ  മനസോടെ എങ്കിലും ആ  വിവാഹം നടന്നു.  .    അന്ന്  അദ്ദേഹം  എന്നോട് പറഞ്ഞിരുന്നു.... രേവതിയുടെ  സ്ഥാനം ഒരിക്കലും ആഗ്രഹിക്കരുത്   എന്ന്.  രുദ്രന് ഒരു അമ്മയുടെ സ്നേഹവും കരുതലും വേണം എന്ന് കരുതി മാത്രം ആണ് വിവാഹത്തിന് സമ്മതിച്ചത്  എന്ന്. അത് എനിക്ക് പൂർണ്ണ സമ്മതം ആയിരുന്നു, മരണ കിടക്കയിൽ വെച്ച്  ചേച്ചിക്ക് കൊടുത്ത വാക്ക് മാത്രം ആയിരുന്നു എന്റെ മനസ്സിൽ, അതിലുപരി  രുദ്രനെ  ചേച്ചിയുടെ മകൻ ആയിട്ടല്ല സ്വന്തം മകൻ ആയി തന്നെ ആയിരുന്നു ഞാൻ കണ്ടതും. 
ചോര കുഞ്ഞായിരുന്ന  അവനെ ആദ്യം  കൈകളിൽ  ഏറ്റു വാങ്ങിയത് പോലും ഞാനായിരുന്നു, അവന്റെ ജനന  ശേഷം ആണ്   ചേച്ചിയുടെയും ഏട്ടന്റെയും ജീവിതത്തിൽ ഇത്രേം ഉയർച്ചകൾ  പോലും ഉണ്ടായത്.... 

ഒരുപാട് വൈകി എങ്കിലും മഹിയെട്ടന്റെ   സ്വഭാവത്തിൽ  മാറ്റങ്ങൾ വന്നു തുടങ്ങി..... അദ്ദേഹം  പഴയ ജീവിതത്തിലേക്ക്  തിരികെ വന്നു.... ....... അതിനു ശേഷം ആണ് വേദയും ശിവദയും  ജനിക്കുന്നത്     . അപ്പോഴും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു  രുദ്ര്  ആയിരിക്കും എന്റെ ആദ്യത്തെ  കുഞ്ഞ്  എന്ന്....അനിയത്തിമാരെ  അവൻ ജീവനെക്കൾ ഏറെ സ്നേഹിച്ചിരുന്നു... അത് കാണുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറയും.....  രുദ്രന് കൊടുത്ത  ആ  സ്നേഹവും കരുതലും ഞാൻ എന്റെ മക്കൾക്ക്‌ പോലും കൊടുത്തിട്ടില്ല.... അവനെ സ്നേഹിച്ചത് പോലെ   എന്റെ മക്കളെ ഞാൻ സ്നേഹിച്ചിട്ടില്ല.... അതിന്റെ   ഇരട്ടി ആയി      ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹത്തോടെ   അവൻ അനിയത്തിമാരെ   നോക്കുന്നുണ്ട്...ഈ  ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്ത അമ്മ ഞാനാണ് , ഇതുപോലെ ഒരു മകനെ കിട്ടിയതിൽ..   ........ അവൻ   എന്റെ പൊന്ന് മോൻ ആണ്, എന്റെ മാത്രം മകൻ........ "



അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... ഞാൻ അമ്മയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു......... ഞാനും കരഞ്ഞു പോയിരുന്നു... 



"  അമ്മേ   ഇതൊക്കെ  .............. രുദ്രേട്ടന്  അറിയാമോ.........  "



"  അറിയാം  ,    എല്ലാം അറിയിച്ചു തന്നെ ആണ് മഹിയേട്ടനും  ഞാനും അപ്പുവിനെ വളർത്തിയത്...... അവന്റെ   അമ്മയെ അവൻ അറിഞ്ഞിരിക്കണം  എന്ന് തോന്നി...... അതിനുശേഷം  അവൻ സ്നേഹിച്ചിട്ടേ  ഉള്ളൂ എന്നെ . . 
ഒരമ്മയുടെ    അധികാരവും  ബഹുമാനവും  എന്നും അവൻ  എനിക്ക് തന്നിട്ടുണ്ട്...... "



"  അപ്പൊ   ,      അച്ഛൻ..... അദ്ദേഹത്തിന്  എന്ത് സംഭവിച്ചു..... "



"  രണ്ട് വർഷം മുൻപ്   മാഹിയേട്ടനും   ഒരു   ആക്‌സിഡന്റിൽ......... ചേച്ചിയെ പോലെ    തന്നെ ...... 

ഞങ്ങളെ   വിട്ടു   പോയി................. അവസാനമായി    അന്ത്യകർമം  ചെയ്യാൻ    .............. അദ്ദേഹത്തിന്റെ     ബോഡി   പോലും കിട്ടിയില്ല........ ജീവനോടെ ഉണ്ട് എന്ന് വിശ്വസിക്കാൻ  ആണ് എനിക്കിഷ്ടം......... പക്ഷെ  ,  എല്ലാവരുടെയും നിർബന്ധം കൊണ്ട്   അച്ഛന്  കർമങ്ങൾ ചെയ്യാൻ   അപ്പുവിനോട്  ഞാൻ പറഞ്ഞു..... പക്ഷെ  അവൻ അതിനു തയ്യാറായില്ല... അച്ഛൻ ജീവനോടെ ഉണ്ട് എന്ന് അവനും വിശ്വസിക്കുന്നു........... ഇപ്പോഴും   ഞങ്ങൾ   അദ്ദേഹത്തിന് വേണ്ടി  കാത്തിരിക്കുകയാണ് ............. "


"  അമ്മേ , അമ്മയോട്   എനിക്കിപ്പോൾ     എന്ത്  പറയണം എന്ന് അറിയില്ല... ഒരുപാട് പരീക്ഷണങ്ങളിലൂടെ  കടന്ന് പോയ ജീവിതം ആണ് അമ്മയുടേത്.....  ഞാൻ അമ്മക്ക് വാക്ക് തരുവാ    ഈ  കുടുംബത്തിനൊപ്പം  ഞാൻ എന്നും ഉണ്ടായിരിക്കും......... "


" മോളോടുള്ള  അമ്മയുടെ അപേക്ഷയും  അത് തന്നെ ആണ്. അച്ഛൻ      പോയതിനു ശേഷം രുദ്ര്  ഒരുപാട് തകർന്നു പോയിരുന്നു......... അവന്റെ ജീവിതത്തിൽ ഞാൻ  പോലും  അറിയാതെ പല ദുശീലങ്ങളും  കടന്ന് കൂടിയിട്ടുണ്ട്...... എങ്കിലും  അവൻ  അച്ഛന്റെ അഭാവത്തിലും  എല്ലാം വളരെ ഭംഗിയിൽ  തന്നെ നിർവഹിക്കുന്നുമുണ്ട്. ഇന്ന്  കാണുന്നതെല്ലാം  അവന്റെ കൂടി കഷ്ടപാടാണ്........         ......... 


ഈ  വിവാഹം  ഇത്ര പെട്ടെന്ന് തീരുമാനിക്കാൻ  ഒരു  കാരണം  കൂടി ഉണ്ട്............... മോളോട്  അത് എങ്ങനെ  പറയും  എന്ന്  അറിയില്ല. മറച്ചുവെക്കാനും  കഴിയുന്നില്ല........ "




"  അമ്മ  , എന്താ   പറഞ്ഞു  വരുന്നത്...... "



"  നന്ദിനി................... രുദ്രന്റെ   അച്ഛന്റെ സുഹൃത്തിന്റെ  മകൾ ആണ്.......  അച്ഛന്റെ   സഹായി ആയിരുന്നു    അയാൾ    ,    അയാളുടെ മകളുമായി     രുദ്ര്   ഇഷ്ടത്തിൽ ആയിരുന്നു..... ഇതറിഞ്ഞപ്പോൾ  മുതൽ  മഹിയേട്ടൻ എതിർത്തതാണ്........ രുദ്ര്  അച്ഛനെ ധിക്കരിക്കാൻ  വയ്യാത്തതുകൊണ്ടു  അതിൽ നിന്നും പിന്മാറി.............. നന്ദിനി  ഇപ്പൊ വീണ്ടും അവന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിരിക്കുകയാണ്......... അവളിൽ നിന്നും  അവനെ   അകറ്റാൻ വേണ്ടി ആണ് ഈ  വിവാഹം  എത്ര പെട്ടെന്ന് തന്നെ നടത്തിയത്.......... നന്ദിനിയെ  ഒരിക്കലും അംഗീകരിക്കാൻ  പറ്റില്ല.... അവളുടെ  രീതികൾ ഒന്നും ഒരിക്കലും ആർക്കും അംഗീകരിക്കാൻ  പറ്റുന്ന ഒന്നായിരുന്നില്ല.... രുദ്രന്റെ   അച്ഛമ്മയും   അത് എതിർത്തിരുന്നു.... ഇപ്പൊ  അവൾ നമ്മുടെ  കമ്പനിയിൽ   തന്നെ ആണ്  വർക്ക്‌  ചെയ്യുന്നത്..... രുദ്രനെ  എന്തെങ്കിലും ഒക്കെ പറഞ്ഞു പറ്റിച്ചു  കയറി കൂടിയതായിരിക്കണം......... ഇനി മോൾക്ക്‌ മാത്രേ എന്തെങ്കിലും ചെയ്യാൻ കഴിയു..... നിന്റെ  അവകാശം  നീ ആർക്കും വിട്ടു കൊടുക്കരുത്..... "



"  ഇല്ല അമ്മേ, ഇതുവരെ അദ്ദേഹത്തിന്റെ  ജീവിതം എങ്ങനെ ആയിരുന്നു എന്നത് എനിക്ക് പ്രശ്നം  അല്ല.... ഇനി   അങ്ങോട്ട്‌  ഞാൻ മാത്രേ ആ  ജീവിതത്തിൽ ഉണ്ടാകു......... അമ്മയുടെ മകനെ ഞാൻ മാറ്റിയെടുക്കും...... അത് എനിക്ക് ഉറപ്പാണ്........ "



എന്റെ വാക്കുകൾ അമ്മയ്ക്കും  പ്രതീക്ഷ തരുന്ന ഒന്നായിരുന്നു..... എന്തായാലും  എന്റെ ചില സംശയങ്ങൾക്കുള്ള  ഉത്തരം കിട്ടിയിരിക്കുന്നു... .. ഇനിയും എന്തൊക്കെയോ തെളിയാൻ ബാക്കി ഉള്ളത് പോലെ തോന്നുന്നു...... ഒരുപാട് വെല്ലുവിളികൾ  നിറഞ്ഞ ജീവിതം ആണ് എന്റേത് എന്ന് ഞാൻ  തിരിച്ചറിയുന്നു...    എങ്കിലും ഒന്ന് പൊരുതി  നോക്കാതെ ഞാൻ ഇതിൽ നിന്നും പിന്മാറില്ല....... ചിലതൊക്കെ ഇനി പറയാൻ   അഭിയേട്ടന് മാത്രേ കഴിയു...... ഒരു പക്ഷെ എനിക്ക് അറിയേണ്ടതെല്ലാം..........   




    🌹🌹🌹🌹🌹🌹🌹🌹🌹🌹

 
ഓഫീസിൽ   വർക്ക്‌  ഒരുപാട് പെന്റിങ് ഉണ്ടായിരുന്നു... എന്തോ ഒന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിയുന്നില്ല...... മനസ് മുഴുവൻ   അവളാണ്........ വീണ........         ഒരിക്കൽ മനസ്സിൽ സൂക്ഷിച്ച  പ്രണയം ആയതുകൊണ്ട്   എനിക്ക്   മറക്കാനും കഴിയുന്നില്ല........ ഇപ്പോഴും  ഞാൻ  അവളെ സ്നേഹിക്കുന്നുണ്ടോ........... ഛെ ! ഞാൻ  എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്......  അഭിയുടെ ഇഷ്ടത്തിന് മുൻപിൽ  ഞാൻ എന്റെ സ്നേഹം എന്നെ മായിച്ചു കളഞ്ഞു.... വീണ എന്നെ  അല്ലല്ലോ  അഭിയെ അല്ലെ   സ്നേഹിച്ചത്......... ഇന്നവൾ എന്റെ  സ്വന്തം ആയിട്ട് കൂടി എനിക്കിപ്പോൾ  സന്തോഷിക്കാൻ പറ്റുന്നില്ല.... ....... ഒരുപാട് ആഗ്രഹിച്ചതാണ്  അവളെ  എന്റെ ജീവിതത്തിലേക്ക്  കൈ  പിടിച്ച് കൊണ്ടുവരണം എന്ന്.......       
എന്തായാലും    അമ്മയുടെ വാശിക്ക് നിന്നു കൊടുത്തത് കൊണ്ട്  മാത്രം  ആണ് അവളെ സ്വീകരിക്കേണ്ടി  വന്നത് ...... അതിൽ  അപ്പുറം  എനിക്ക് അവളോട്‌ ഒന്നും തന്നെ തോന്നാൻ  പാടില്ല എന്ന് ഞാൻ എന്റെ മനസിനെ പറഞ്ഞു  പഠിപ്പിച്ചു..........  എന്റെ   ആദ്യ പ്രണയം   അന്നേ ഞാൻ എന്റെ മനസ്സിൽ കുഴിച്ചു മൂടിയതാണ് ..... വിധി എന്തിനാണ്   അവളെ  എന്റെ ഭാര്യയുടെ രൂപത്തിൽ എന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത്............. 
ഇനി  എന്റെ മനസ്സിൽ   നന്ദിനി മാത്രേ ഉണ്ടാകു...... അത് ഞാൻ അവൾക്കു  കൊടുത്ത വാക്കാണ്..... വീണയെ എത്രയും  പെട്ടെന്ന് എന്റെ ജീവിതത്തിൽ നിന്നും പറഞ്ഞയക്കണം............ 





പെട്ടെന്നാണ്   ഡോർ തുറന്ന് ആരോ   വന്നത്........... 


"  നന്ദിനി........... "


"  ഹായ്..... ഡാർലിംഗ്......... എന്തേയ്  പ്രതീക്ഷിച്ചില്ലേ...... "


"  പ്രതീക്ഷിച്ചിരുന്നു........ എന്റെ ക്യാമ്പിനിൽ  അനുവാദം പോലും ചോദിക്കാതെ ധൈര്യമായി കടന്ന് വരാൻ ഉള്ള അധികാരം നിനക്ക് മാത്രേ ഉള്ളൂ   .. .       നിന്നെ കാത്തിരിക്കുവായിരുന്നു........ "


ഒരു വശ്യമായ  ചിരിയോടെ തന്നെ   രുദ്ര്  അവളെ  വരവേറ്റു...... ...     



"   എന്തായി.....   കല്യാണം ഒക്കെ കഴിഞ്ഞിട്ട്...... ഇനി ഞാൻ പുറത്താകുമോ........... പഴയ   പ്രണയിനിയെ തന്നെ കിട്ടിയില്ലേ....  .  "


" നന്ദു.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്,   എനിക്കവളോട്  ഇപ്പൊ ഒന്നും തന്നെ തോന്നുന്നില്ല.... നിന്നെ മറന്നു ഞാൻ അത് ചെയ്യുമോ... എല്ലാം നമ്മൾ തീരുമാനിച്ചത് പോലെ തന്നെ നടക്കും.... എത്രയും  വേഗം തന്നെ വീണ എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങും.......... അതിനു ശേഷം    നമ്മൾ ഒരുമിച്ചു ജീവിക്കും....  "




"  ഹേയ്...... കൂൾ   ഡൌൺ   ബേബി....... ഞാൻ വെറുതെ പറഞ്ഞതല്ലേ.... എനിക്കറിയില്ലേ നിന്നെ......... അല്ലെങ്കിൽ   തന്നെ   ഇനി മറ്റൊരു പെണ്ണിനും   സ്വന്തമാക്കാൻ  പറ്റില്ലല്ലോ   നിന്നെ.....  അത്രക്കും ആഴത്തിൽ   നമ്മൾ ഒന്നായില്ലേ...... എനിക്ക്   നിന്നെ വിശ്വാസം ആണ്    രുദ്ര്....   "





"  ഹാ........ ഇന്നെന്താ  പരിപാടി.....,  ഇന്ന്   നിന്റെ  birthday  അല്ലെ....... ഫ്രണ്ട്സിനെ ഒക്കെ വിളിച്ചോ..... അതിനു വേണ്ടി അല്ലെ നീ ലീവ് എടുത്തു പോയത്......... പാർട്ടി ഒക്കെ ഞാൻ  അറേഞ്ച് ചെയ്തു കഴിഞ്ഞു.... നമ്മുടെ ഫ്ലാറ്റിൽ വെച്ച് തന്നെ ആകാം........ എന്തേയ്...... "



"  അതൊക്കെ   നിന്റെ  ഇഷ്ടം........."



" ഓക്കേ  ....  ,   ഞാൻ    അവരെ കോളേജിൽ നിന്നും പിക്  ചെയ്ത ശേഷം വരാം...  നീ ഇപ്പൊ പോയിക്കോ...... "



അത് പറയുമ്പോൾ  നന്ദിനിയുടെ  മുഖം  ദേഷ്യം  കൊണ്ട് ചുവന്നിരുന്നു..... 


" അതെന്താ   അവർക്കു   തനിയെ വരാൻ  അറിയില്ലേ...... നീ ഇങ്ങനെ  അവരെ കൊച്ച് കുട്ടികളെ പോലെ കാണരുത്....... അവർക്കു കുറച്ച് ഫ്രീഡം ഒക്കെ കൊടുക്കു...... "



" ഡാ.... ഞാൻ തന്നെ അല്ലെ  എന്നും   അവരെ കൊണ്ടുപോകുന്നതും  വരുന്നതും...... പിന്നെ  അച്ഛൻ പോയതിനു ശേഷം  അവർ ഒരു കുറവും അറിയരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്........ "



" ഓക്കേ  ഓക്കേ...... നിന്റെ ഇഷ്ടം      ..... എന്തായാലും   ഈവെനിംഗ്  കാണാം.  ........   ഇന്ന്  നീ എനിക്കൊപ്പം  തന്നെ ഉണ്ടാകണം... .......  "



രുദ്ര്  മറുപടി പറയുന്നതിന് മുൻപ് തന്നെ  അവൾ   തിരിഞ്ഞു പോലും നോക്കാതെ പോയിരുന്നു..... അവളുടെ വാശി നന്നായി അറിയാവുന്നത് കൊണ്ട്  .... അവൻ തിരികെ വിളിക്കാനും പോയില്ല...... 



   🌹🌹🌹🌹🌹🌹🌹🌹🌹🌹



വൈകുന്നേരം ആയപ്പോൾ തന്നെ   അനിയത്തിമാരെയും  കൂട്ടി ഏട്ടൻ വന്നിരുന്നു. അവരെ വീട്ടിൽ ആക്കിയ ശേഷം വേഗം  തന്നെ വണ്ടിയും എടുത്തു പോയിരുന്നു. എന്നെ കണ്ടത് കൊണ്ടായിരിക്കാം ,  ........... വേദുവും  ശിവയും  എന്റെ അടുത്തേക്ക് ഓടിവന്നു....... 


" അല്ല   ഏട്ടൻ എന്താ  പെട്ടെന്ന് തന്നെ അങ്ങ് പോയത്...... "


" അത് എന്തോ അത്യാവശ്യം ഉണ്ട് എന്ന് പറഞ്ഞു പോയതാ ഏട്ടത്തി., വരാൻ വൈകും എന്ന് പറഞ്ഞു. "


"  ഓക്കേ.... എങ്കിൽ രണ്ടുപേരും വേഗം  പോയി ഫ്രഷ് ആയി വാ... ഞാൻ കഴിക്കാൻ എടുത്തു വെക്കാം........ "


"  ഓ..... ശെരി, അമ്മയുടെ ഡ്യൂട്ടി ഏട്ടത്തി ഏറ്റെടുത്തോ..... "


വേദ അത് പറഞ്ഞപ്പോളേക്കും അമ്മയും  അവിടേക്കു വന്നിരുന്നു.... 


" കളിയാക്കണ്ട........ എനിക്ക്   തുല്യം ആണ് അവളും....... എന്നെ പോലെ അവളെയും അനുസരിച്ചേക്കണം..... "



" അത് പിന്നെ പറയണോ..... വിച്ചു ചേച്ചി ഞങ്ങളുടെ മുത്തല്ലേ........ എന്നെ   ചേച്ചിയെ  ഞങ്ങൾക്ക് ഇഷ്ടായി..... "


ഞാൻ ഒരു സംശയത്തോടെ  നോക്കിയതും.... ശിവ  അവളെയും വലിച്ചോണ്ടു മുകളിലേക്കു പോയി..... 
രണ്ടും എന്തൊക്കെയോ എന്നോട് മറച്ചു വെക്കുന്നുണ്ട്,  എന്തായാലും വീണ എല്ലാം പൊളിച്ചടുക്കും.... നോക്കിക്കോ... 😎





കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചു വെറുതെ ഇരുന്നപ്പോൾ ആണ്    വീട്ടിലേക്ക് ഒന്ന് വിളിച്ചില്ലല്ലോ  എന്ന് ഓർത്തത്‌.... വേഗം തന്നെ ഫോൺ എടുത്തു   അച്ഛനെ   വിളിച്ചു...... ഒരുപാട് തവണ റിങ് ചെയ്തതിനു ശേഷം ആണ് ഫോൺ എടുത്തത്..... 




"  ഹലോ............. വിച്ചു..... മോളെ .... "



പെട്ടെന്ന് അച്ഛന്റെ ശബ്ദം കേട്ടപ്പോൾ എന്റെ  ചങ്കിടിക്കാൻ  തുടങ്ങി....... വല്ലാത്ത ഒരു  സന്തോഷം............ അറിയാതെ കണ്ണുനിറഞ്ഞു പോയി..... 


"...... അച്ഛാ........ "



"  എന്തേയ്   എന്റെ മോളുടെ   ശബ്ദം വല്ലാതെ ഇരിക്കുന്നെ......... അവിടെ എല്ലാം ഓക്കേ അല്ലെ മോളെ......... എല്ലാവരും എങ്ങനെയാ മോളോട്..... "




" ഇവിടെ എല്ലാവരും  എന്നോട് സ്നേഹം  ആണ് അച്ഛാ... എനിക്കിവിടെ ഒരു കുഴപ്പവും ഇല്ല.... അമ്മയും  , അനിയത്തിമാരും    എല്ലാവരുമായും  കൂട്ടായി....... "



"  രുദ്ര്................ മോളോട്   എന്തെങ്കിലും......... "



"  ഇല്ല അച്ഛാ....... രുദ്രേട്ടൻ   എന്നോട്   വളരെ സ്നേഹം ആണ്..... അച്ഛൻ ഒന്നും ഓർത്തു  ടെൻഷൻ അടിക്കേണ്ട....... "


"  അച്ഛനോട്  ദേഷ്യം ആണോ  മോൾക്ക്‌.......... മോള്   അച്ഛനോട്......... "



"  എനിക്കെന്തിനാ അച്ഛനോട്   ദേഷ്യം......  ഒരു ദേഷ്യവും ഇല്ല....... ഞാൻ   ഓക്കേ ആണ് അച്ഛാ...... എന്നെ ഓർത്തു  വിഷമിക്കരുതേ....... എനിക്ക് വേണ്ടി എന്റെ അച്ഛൻ എടുത്ത ഒരു തീരുമാനവും തെറ്റാണ് എന്ന് ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല.... കഴിഞ്ഞതിനെ  ഓർത്തു ഞാൻ ഇനി തകരില്ല  അച്ഛാ.... ഞാൻ അച്ഛന്റെ ചുണക്കുട്ടി അല്ലെ...... എവിടെയും ഞാൻ   തോറ്റു  കൊടുക്കുകയുമില്ല.......... "



"  അത്  കേട്ടാൽ മതി   അച്ഛന്........ ദാ    നിന്നോട് സംസാരിക്കാൻ   ഇവിടെ    എല്ലാവരും കാത്ത് നിൽക്കുവാ.....           "





പിന്നെ  അവിടെ ഒരു ബഹളം തന്നെ ആയിരുന്നു..... അമ്മയും , വല്യച്ചനും  വല്യമ്മയും, ചെറിയച്ഛനും...... മുത്തശ്ശിയും മുത്തശ്ശനും  ഒക്കെ   സംസാരിക്കാം വേണ്ടി അടി ആയിരുന്നു 😅😅😅😅..... എല്ലാവരുടെയും സംസാരം കഴിഞ്ഞപ്പോൾ    എന്റെ ഫോണിന്റെ  ചാർജും തീർന്നു......... 


ഒരുപാട് നേരം സംസാരിച്ചിരുന്നപ്പോൾ    നേരം വൈകിയത് പോലും അറിഞ്ഞില്ല..... ഞാൻ  വേഗം പോയി   സന്ധ്യ ദീപം  തെളിച്ചു....... 

വേദുവും  ശിവയും റൂമിൽ ആയിരുന്നു............. ഞാൻ  അവിടേക്കു ചെന്നപ്പോൾ രണ്ടും ഫോണും കുത്തി ഇരിക്കുവാ.... 




"  ആഹാ  രണ്ടുപേർക്കും പഠിക്കാൻ ഒന്നും ഇല്ലേ..... "


" അത് ഞങ്ങളുടെ ശീലം ആണ്, ഇനി ഏട്ടൻ വന്നാൽ മാത്രേ പുസ്തകം  എടുക്കു...... "


" ആഹാ   ... കൊള്ളാലോ   രണ്ടും....... "



"  ഇന്നിനി പുസ്തകം കൈകൊണ്ടു പോലും തൊടില്ല.... "


" അതെന്താ.... ഇപ്പൊ നിങ്ങളുടെ ഏട്ടൻ  വരില്ലേ..... "

"  ഇന്ന്  ചിലപ്പോൾ  വരാൻ വൈകും,     ഇന്ന്   ആ  പിശാശിന്റെ  ബർത്ഡേയ്  ആണ്......... "

ഒരു ഒഴുക്കിൽ ശിവ  അത് പറഞ്ഞതും... എന്തോ  അബദ്ധം പറ്റിയത് പോലെ  അവൾ പെട്ടെന്ന് വാ പൊത്തി പിടിച്ചു............ 



തുടരും....... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 5


ഒരു ഒഴുക്കിൽ ശിവ  അത് പറഞ്ഞതും... എന്തോ  അബദ്ധം പറ്റിയത് പോലെ  അവൾ പെട്ടെന്ന് വാ പൊത്തി പിടിച്ചു............... 

"  എന്താ   ശിവ   എന്ത്   പറ്റി....... "

" ഒന്നുമില്ല  ഏട്ടത്തി.... അവൾക്കു ഇടയ്ക്കു  ഒരു പിരി ലൂസ്  ആകും....... അത് കാര്യം ആകണ്ട   "

" ഞാൻ നിന്നോടല്ല    വേദു  ചോദിച്ചത്.... ഇവളോടല്ലേ  , അപ്പൊ ഇവൾ തന്നെ പറയട്ടെ മറുപടി... അതല്ലേ അതിന്റെ ശെരി  ..... "

അൽപ്പം കലിപ്പിൽ  തന്നെ ആണ് ഞാൻ അത് ചോദിച്ചത്... അപ്പൊ രണ്ടും പേടിച്ച് വിരണ്ടുപോയി... എനിക്കാണെങ്കിൽ ചിരിയും വന്നു.... 

"  അതല്ലേ  ചേച്ചി   അപ്പു  ഏട്ടന്റെ ഫ്രണ്ട് ഇല്ലേ  , നന്ദിനി  ചേച്ചി...   ഇന്ന്  അവരുടെ ബർത്ഡേയ് ആണ്. അതുകൊണ്ട് വരാൻ വൈകും എന്നാ  ഞാൻ ഉദേശിച്ചത്‌..... "

" അപ്പു ഏട്ടന്റെ ഫ്രണ്ട് ആണോ ,    അതോ    ........ "


" ഏട്ടത്തി...... "



"  മ്മ്.... എനിക്ക് എല്ലാം അറിയാം, അമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു...."


" ഏട്ടത്തി അപ്പു ഏട്ടനോട് ദേഷ്യം തോന്നരുതേ   ,   അവര്  അപ്പു ഏട്ടന്റെ പിന്നാലെ തന്നെ ആണ്. അച്ഛൻ എതിർത്തപ്പോൾ  തന്നെ അപ്പു ഏട്ടൻ എല്ലാത്തിൽ നിന്നും പിന്മാറിയതാണ്....... " 



" എനിക്ക്  ഈ  ജീവിതത്തിൽ ഇന്നോളം   ആരോടും ദേഷ്യം തോന്നിയിട്ടില്ല  ശിവ.... ഇനി  തോന്നുകയും  ഇല്ല... വിധി എന്നെ ഇവിടെ കൊണ്ട് വന്നു എത്തിച്ചിട്ടുണ്ടെങ്കിൽ  അതിനു പിന്നിൽ ഒരു നിയോഗം ഉണ്ടായിരിക്കും..... ഞാൻ അതിൽ ആണ് വിശ്വസിക്കുന്നത്...... ഇനിക്കിപ്പോളും  എന്റെ ജീവിതത്തെ പറ്റി പ്രതീക്ഷ ഉണ്ട്..... ഞാൻ  ഒറ്റക്കല്ലല്ലോ... എനിക്ക് കൂട്ടായി അമ്മ ഉണ്ട്    എന്റെ രണ്ട്  അനിയത്തിമാർ ഉണ്ട്..... പിന്നെ ഞാൻ എന്തിനെ പേടിക്കണം..... "




"  ഞങ്ങൾ  ഏട്ടത്തിക്ക്  ഫുൾ  സപ്പോർട്ട് ആയി കൂടെ ഉണ്ട്.... ഏട്ടന്റെ ലൈഫിൽ നിന്നും ആ  പിശാശ്  പോയാൽ മതി...ഏടത്തിയുടെ  വരവിനായി  ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി........ സത്യത്തിൽ ഏട്ടന്റെ ആദ്യ പ്രണയം തന്നെ ഏട്ടത്തി ആണ്..... "



" എന്തൊക്കെയാ   വിച്ചു നീ പറയുന്നത് .................. എനിക്ക് ഒന്നും മനസിലാകുന്നില്ല..... "




"  അതെ    വിച്ചു   ചേച്ചി.......... ഏട്ടൻ ആദ്യം  പ്രണയിച്ചത്  ഏട്ടത്തിയെ തന്നെ ആണ്............ ചേച്ചി   പത്താം  ക്ലാസ്സിൽ പഠിക്കുന്ന കാലം  തൊട്ട്       ഏട്ടന് ചേച്ചിയെ ഇഷ്ടം ആയിരുന്നു... ഞങ്ങളോടൊക്കെ  ഇത്‌ പറഞ്ഞിട്ടുണ്ട് , ഏട്ടന് ഒന്നും മറച്ചു വെക്കുന്ന സ്വഭാവം ഇല്ല.... എല്ലാം ഓപ്പൺ  ആണ്....... അഭിജിത്  ഏട്ടന്റെ ചേച്ചിയുടെ വിവാഹ ചടങ്ങിൽ  വെച്ചാണ്   ചേച്ചിയെ  ആദ്യം കണ്ടത്   ......,    പിന്നെ    ചേച്ചിയുടെ ഫുൾ ഡീറ്റെയിൽസ്  തപ്പി പിടിച്ചു......  ചേച്ചി പോലും അറിയാതെ..... ചേച്ചി പോകുന്ന   വഴിയിലും , അമ്പലത്തിലും  ... ഒക്കെ ചേച്ചിയെ ഫോളോ ചെയ്തു വന്നിട്ടുണ്ട്.... അഭിയേട്ടന്റെ വീട്ടിൽ വെച്ച് ചേച്ചിയെ ഒരുപാട് തവണ കണ്ടിട്ടുമുണ്ട്.......... ഞങ്ങൾ എല്ലാം ഇതിനു ഫുൾ സപ്പോർട്ട് ആയിരുന്നു.... ചേച്ചിയെ  കണ്ട  നിമിഷം  ഞങ്ങൾ  മനസ്സിൽ ഉറപ്പിച്ചതാ... ഇതാണ് ഞങ്ങളുടെ ഏട്ടത്തി അമ്മ എന്ന്........ഇഷ്ടം ചേച്ചിയോട്  തുറന്ന്  പറയണം എന്ന് ഞങ്ങൾ  നിർബന്ധിച്ചിരുന്നു...അപ്പു ഏട്ടന് അന്ന് വല്യ ചമ്മൽ ആയിരുന്നു.......     

പക്ഷെ  പിന്നീട്    ഏട്ടന്  വല്യ    മാറ്റം  ആയിരുന്നു..... ചേച്ചിയുടെ കാര്യം പറയുന്നത് പോലും ഇഷ്ടം ആയിരുന്നില്ല.... ഭയങ്കര ദേഷ്യവും.... എന്താണ് സംഭവിച്ചത്  എന്ന് പോലും ഞങ്ങൾക്ക് മനസിലായില്ല.....ഇഷ്ടം പറഞ്ഞ ശേഷം ചേച്ചി   നോ  പറഞ്ഞു കാണും എന്നാണ് ഞങ്ങൾ കരുതിയത്..... ഇത്‌ അറിയാൻ  വേണ്ടി ഞങ്ങൾ അഭിയേട്ടനോട്  ചോദിച്ചിരുന്നു....അപ്പോഴാണ് അറിയുന്നത്  ചേച്ചിക്ക് ഇതൊന്നും അറിയുക  കൂടി ഇല്ലെന്നു.......... പിന്നീട്  ഏട്ടൻ   അഭിയേട്ടനോടും  വല്യ അടുപ്പം ഒന്നും കാണിക്കാറില്ലായിരുന്നു...ഏട്ടന്റെ മനസ്സിൽ എന്താണെന്ന് ഏട്ടന് മാത്രം അല്ലെ അറിയൂ... ഇതിനിടയിൽ ആ നന്ദിനി പിശാശ്  കയറി വന്നു........ ഏട്ടന്റെ പിന്നാലെ നടന്നു അവൾ ഏട്ടന്റെ സ്നേഹം പിടിച്ച്  പറ്റി .... ഞങ്ങളിൽ നിന്നും പോലും ഏട്ടനെ അവൾ   അകറ്റും...... ഇവിടെ ആർക്കും തന്നെ അവളെ ഇഷ്ടം അല്ല......... ആള് അത്ര ശെരി അല്ല എന്ന് കണ്ടാൽ തന്നെ തോന്നും... അപ്പു  ഏട്ടന് അവളുടെ കള്ളത്തരങ്ങൾ ഒന്നും മനസിലാകില്ല......വിച്ചു ചേച്ചി ആണ് ഏട്ടന്റെ ഭാര്യ എങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ഏട്ടനെ  ഒരിക്കലും നഷ്ടപ്പെടില്ല.....   അന്ന്    വിച്ചു ചേച്ചിയുടെ ആലോചന വന്നപ്പോൾ  ഞങ്ങൾ എല്ലാവരും കൂടി   ഒരുപാട് നിർബന്ധിച്ചു.... അമ്മ പറഞ്ഞപ്പോൾ ആണ് ഏട്ടൻ വാക്ക് തന്നത്  അമ്മ പറയുന്ന ആരെയും വിവാഹം കഴിക്കാൻ സമ്മതം ആണെന്ന്... സത്യത്തിൽ പെണ്ണ് കാണാൻ  വരുന്നത്  വരെ   വിച്ചു ചേച്ചി ആണ് ആളെന്ന്  ഏട്ടന് അറിയില്ലായിരുന്ന... പിന്നീട്  ഏട്ടന് വാക്ക് മാറ്റാനുള്ള  സാവകാശവും  കിട്ടിയില്ല..... "




"  ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല....... ഇപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന കുറച്ച് സംശയങ്ങൾ ഒക്കെ മാറിക്കിട്ടി... എനിക്ക് നിങ്ങളോട് ഒന്നും മാത്രമേ പറയാൻ ഉള്ളൂ... നിങ്ങളുടെ  ഏട്ടനെ ഞാൻ  നിങ്ങൾക്ക് നേടി തന്നിരിക്കും............"


"  അത്   ഞങ്ങൾക്ക് അറിയാം...... വിച്ചു ചേച്ചി ഒരു ചുണക്കുട്ടി അല്ലെ."



"  ഞാനും ഒരു സാധരണ  പെണ്ണ് തന്നെയാണ്... പക്ഷെ    ധൈര്യം കാണിക്കേണ്ട  സമയങ്ങളിൽ  നമ്മൾ അത് കാണിക്കുക തന്നെ  വേണം.. അല്ലാതെ   പിന്നീട്   അത് തോന്നിയിട്ട് കാര്യം ഇല്ല....... 




  അതേയ്..... നിങ്ങൾക്ക് നന്ദിനി മേഡത്തിന്റെ  അഡ്രെസ്സ് എന്തെങ്കിലും അറിയുമോ............ "



" അറിയാം  ചേച്ചി , സിറ്റിയിൽ ഒരു ഫ്ലാറ്റ് എടുത്താണ് താമസം അതും ഒറ്റയ്ക്ക്...... "



"  ഞാൻ     ദാ   റെഡി ആയി വേഗം വരാം...... നിങ്ങളും  റെഡി ആയിക്കോ... നമുക്കൊന്ന് ഔട്ടിങ് ഒക്കെ പോയിട്ട്  വരാം... എന്റെ  കൂടെ വരാൻ ബുദ്ധിമുട്ട്  ഒന്നും ഇല്ലല്ലോ അല്ലെ.... പേടി  ഇല്ലല്ലോ..... "


" എന്ത്  പേടി..... ഞങ്ങൾ   ദാ   റെഡി   ആയി.............. "




മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി തന്നെയാണ്   ഇനി എന്റെ ഓരോ നീക്കവും......... 


വേഗം പോയി റെഡി  ആയി   താഴേക്ക് വന്നപ്പോൾ   ശിവയും വേദുവും  എനിക്കായി കാത്തിരിക്കുകയായിരുന്നു..........
അമ്മയോട്  യാത്രയും പറഞ്ഞു.... 



" മോളെ   സൂക്ഷിച്ചു പോകണേ......, ഡ്രൈവറോട്  വണ്ടി എടുക്കാൻ പറയണോ... രാത്രിയിൽ മോള് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യണ്ടേ...... "



" അതൊന്നും സാരമില്ല അമ്മേ , ഞങ്ങൾ വേഗം എത്താം..... അമ്മ  ഒന്നും ഓർത്തു പേടിക്കണ്ട.... ഞങ്ങൾ മൂന്ന്  പേരും സേഫ്  ആയി തന്നെ തിരികെ എത്തും.... പിന്നെ   എന്റെ വണ്ടി  ഇവിടെ വെറുതെ ഇരുന്നാൽ അതിനു ബോറടിക്കും......"




" എങ്കിൽ   ശെരി  വേഗം പോയിട്ട് വാ മക്കളെ......... "


     ****************************


ശിവ ആദ്യം തന്നെ ഫ്രന്റ്‌  സീറ്റ്‌  കയ്യടക്കിയിരുന്നു...   ഇനി  രണ്ടും കൂടി അടി ആകണ്ട എന്ന് കരുതി  ഞാൻ രണ്ടുപേരോടും  പിൻ സീറ്റിൽ ഇരിക്കാൻ പറഞ്ഞു... അപ്പൊ  വേദ  ഹാപ്പി ആയി....... സത്യത്തിൽ ഈ  കുറുമ്പികളെ  എനിക്ക് ഒത്തിരി ഇഷ്ടായി.... സഹോദരങ്ങൾ  ഇല്ലാതെ ഇത്രെയും നാൾ  ഒരുപാട് വേദനിച്ചിട്ടുണ്ട്... അപ്പൊ ഇവർ തന്നെ ആ  കുറവുകൾ എല്ലാം    ഇല്ലാതെ ആക്കി..... 


വണ്ടി  സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ  തന്നെ  ഡ്രൈവർ   ശിവരാമൻ  ചേട്ടൻ ഓടി വന്നു.... 


"  അയ്യോ.... കുഞ്ഞേ   ഈ   രാത്രിയിൽ  ഒറ്റയ്ക്ക് പോകണ്ട.... ഞാൻ  കൂടി വരാം... സാർ  അറിഞ്ഞാൽ എന്റെ പണി  പോകും.... നിങ്ങളെ ഇങ്ങനെ ഒറ്റയ്ക്ക്  വിട്ടു  എന്നറിഞ്ഞാൽ...... "



"  അത് ശെരിയാ  മോളെ...... ഒരാൾ കൂടെ കൂട്ടിനുള്ളത്   നല്ലതാ..... അവൻ എങ്ങാനും ഇതറിഞ്ഞാൽ പിന്നെ ഈ  പാവത്തിനെ   പിന്നെ  വഴക്ക് പറയും...... "



അമ്മയും കൂടി നിർബന്ധിച്ചപ്പോൾ... ഞാൻ ഡ്രൈവിംഗ് സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു... കാറിന്റെ കീയും  ഭദ്രമായി   അങ്ങ് ഏൽപ്പിച്ചു....... 




കാർ മുന്നോട്ടു സഞ്ചരിക്കാൻ തുടങ്ങിയതും...   വേദയുടെയും  ശിവയുടെയും   ചോദ്യം തുടങ്ങി..... 


"   അതെ   , ചേച്ചി നമ്മൾ ഇപ്പൊ എങ്ങോട്ടാ പോകുന്നത്.... "



" ഇപ്പൊ നമ്മൾ പോകുന്നത്  നന്ദിനി മേഡത്തെ  കാണാൻ ആണ്.. അത് കഴിഞ്ഞു അപ്പു ഏട്ടനേയും കൂട്ടി ഒരു ചെറിയ ഔട്ടിങ്....നിങ്ങൾക്ക്   അവരുടെ അഡ്രെസ്സ്  അറിയാമല്ലോ  അതെ...    എങ്കിൽ   ശിവരാമൻ  ചേട്ടന്  വേഗം വഴി പറഞ്ഞു കൊടുത്തേക്കു....... "



അതിനു മറുപടി ആയി.... രണ്ടുപേരും  എന്നെ  നോക്കി ഒന്ന് പുഞ്ചിരിച്ചു.....ഞാൻ   തിരിച്ചും  ഒരു സൈറ്റ്  അടിച്ചു കാണിച്ചു ......അവർ പറഞ്ഞ വഴികളിലൂടെ തന്നെ കൃത്യമായി കാർ സഞ്ചരിച്ചു...........




അവസാനം കാർ ചെന്നു നിന്നത് ഒരു വല്യ  ഫ്ലാറ്റിന്റെ  മുൻപിൽ ആണ്...കാർ    പാർക്ക്‌ ചെയ്യാൻ പോകുന്നതിനു മുൻപ് തന്നെ ഞാൻ അവരോടു പറഞ്ഞു....  


" അതെ  നിങ്ങൾ  രണ്ടുപേരും  ശിവേട്ടന്റെ  കൂടെ ഇവിടെ ഇരുന്നോ... കാറിൽ നിന്നും പുറത്തിറങ്ങേണ്ട... ഞാൻ വേഗം പോയിട്ട് വരാം....... "


രണ്ടുപേരും അത് സമ്മതിച്ചു.....

 
ഞാൻ ഒറ്റയ്ക്ക് തന്നെ   ഫ്ലാറ്റിനുള്ളിലേക്കു  നടന്നു   ,   ലിഫ്റ്റിൽ കയറിയ ശേഷം   അവരെ ഒരിക്കൽ കൂടി വിളിച്ചു  ഫ്ലാറ്റ് നമ്പർ കൺഫേം  ചെയ്തു.......... ഫ്ലാറ്റ് നമ്പർ  ട്വൽവ്  ബി,   എന്തോ  നടന്നടുക്കും  തോറും  എന്റെ മനസ്സിൽ  ഒരു   ആളിക്കത്തൽ  ആയിരുന്നു....   എങ്കിലും ധൈര്യ പൂർവ്വം  തന്നെ  ഞാൻ മുന്നോട്ടു നടന്നു  . ട്വൽവ്  ബി യിൽ എത്തിയപ്പോൾ....., ഞാൻ  കോളിങ് ബെൽ അടിച്ചു...... മനസിൽ ഒരു പ്രാർത്ഥന  കൂടി ഉണ്ടായിരുന്നു.... രുദ്രേട്ടൻ ഇവിടെ ഉണ്ടായിരിക്കരുതേ  എന്ന്....  അറിയാതെ എന്റെ കൈകൾ താലിയിൽ മുറുകെ പിടിച്ചു... എങ്കിലും ഉള്ളിലെ സംഘർഷം  ഞാൻ പുറത്തു കാണിച്ചില്ല... എന്റെ ഏറ്റവും വല്യ പ്ലസ്  പോയിന്റ് ആയിട്ട് അച്ഛനും അമ്മയും പറയുന്നതും എന്റെ ഈ  പുഞ്ചിരി ആണ്.... അത്  എന്റെ സങ്കടം മറക്കാൻ ഉള്ള മുഖം മൂടി ആണ്  എന്ന് എനിക്ക് മാത്രമേ അറിയൂ...... 



ഒരുപാട്  നേരം കോളിങ് ബെൽ അടിച്ചിട്ടും യാതൊരു  അനക്കവും ഇല്ലായിരുന്നു...... പിന്നെ   മറ്റൊന്നും ചിന്തിക്കാൻ  എനിക്ക് തോന്നിയില്ല.... വാതിൽ  ആഞ്ഞു   തട്ടി...  അപ്പോഴാണ് ഞാൻ അത്  ശ്രദ്ധിച്ചത്.... വാതിൽ ലോക്‌ഡ്‌  അല്ലായിരുന്നു...... 

ഞാൻ വാതിൽ   തുറന്ന് അകത്തു കയറി....... അവിടെ എങ്ങും ആരെയും കാണാൻ സാധിച്ചിരുന്നില്ല........ കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞതിന്റെ   ലക്ഷണം  ഉണ്ട്.... പിന്നെ  കുറച്ച് വർണക്കടലാസ്സുകൾ   ചിതറി കിടക്കുന്നു..... .     ....  അതിനിടയിൽ ആണ്  ഞാൻ അത് ശ്രദ്ധിച്ചത്..... സോഫയിൽ    ഒരു  ഷർട്ട്‌ കിടക്കുന്നു.....    ഞാൻ അതെടുത്തു  നോക്കി....... അതെ..... ഇത്‌   ഏട്ടൻ രാവിലെ  ഇട്ട ഡ്രസ്സ്‌ ആണ്..........ദേഷ്യം  കൊണ്ട് എനിക്ക് വട്ട് പിടിക്കുന്ന പോലെ തോന്നി.. ......... 


ഞാൻ നേരെ പോയി റൂമിൽ   തട്ടി.......... അപ്പോഴും യാതൊരു അനക്കവും  ഇല്ല.... സഹികെട്ടു  ഞാൻ ഡോറിൽ ആഞ്ഞടിച്ചു..... എന്റെ  കൈ മുറിഞ്ഞു അതിൽ നിന്നും ചോര പൊടിയാൻ  തുടങ്ങി... അതിനേക്കാൾ നീറ്റൽ എന്റെ മനസ്സിൽ  ആയിരുന്നു...... 

പെട്ടെന്ന് തന്നെ ഡോർ തുറക്കപ്പെട്ടു ....... എന്റെ മുന്നിൽ  നിൽക്കുന്ന ആളെ കണ്ടു ഭൂമി പിളർന്നു ഞാൻ  പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.....

 " രുദ്രേട്ടൻ "  ആ  പേര്  എന്റെ നാവിൽ നിന്നും വീണു  പോയി..... 
രുദ്രേട്ടൻ മാത്രം അല്ലായിരുന്നു    ആ  റൂമിൽ ഉണ്ടായിരുന്നത്..... 
ബെഡിൽ   പുതച്ചു മൂടി  വേറെ ഒരു പെൺകുട്ടിയും.... എന്നെ കണ്ടതും  ഏട്ടന്റെ കണ്ണുകളിൽ  വല്ലാത്ത  ഞെട്ടൽ  ആയിരുന്നു ..  . എന്റെ ഈ  വരവ് ഒട്ടും  പ്രതീക്ഷിക്കാത്തത്  പോലെ .. എന്നാൽ  അവളിൽ യാതൊരു ഭവ മാറ്റവും ഇല്ലായിരുന്നു...... സ്വർവ്വവും തകർന്നു പോയത് പോലെ   ഒന്നും മിണ്ടാൻ   കഴിയാതെ ഞാൻ നിന്നു പോയി........ പെട്ടെന്ന് തന്നെ    ഞാൻ  അവിടെ  നിന്നും നടന്നു സോഫയിൽ  വന്നിരുന്നു....... ഒരു പെണ്ണും കാണാൻ  ആഗ്രഹിക്കാത്ത ഒരു കാഴ്ച ആണ് ഞാൻ ഇപ്പൊ കണ്ടത്.....


കുറച്ച് കഴിഞ്ഞ്   ഏട്ടനൊപ്പം അവളും പുറത്തേക്കു വന്നിരുന്നു......എന്റെ മുന്നിൽ വെച്ച് തന്നെ ഏട്ടന്റെ കൈ പിടിച്ചു അവൾ  എന്റെ മുന്നിൽ നിന്നു.....


"  രുദ്ര്..... അപ്പൊ ഇവൾ ആണല്ലേ നിന്റെ   ഭാര്യ...... ഇവൾക്കെന്താ   എന്താ ഇവിടെ....... നമ്മുടെ   പ്രൈവസിയിൽ  എത്തി നോക്കാൻ   വന്നത് എന്തിനാണെന്ന് ചോദിക്ക്  രുദ്ര്...... മുഖം അടച്ചു ഒന്ന് കൊടുക്കുവാ വേണ്ടത്..... "




" ഛി   ...     നിർത്തെടി........, 



ദേഷ്യം  കൊണ്ട്  എന്റെ കണ്ണിൽ നിന്നും ചോര പൊടിയുന്നത്  പോലെ തോന്നി എനിക്ക്...... അവിടെ  ഇരുന്ന ഒരു  ഫ്ലവർ വേസ്  എടുത്തു ഞാൻ നിലത്തെറിഞ്ഞു  പൊട്ടിച്ചു.... എന്റെ തീക്ഷ്ണമായ  നോട്ടത്തിൽ   അവൾ ദഹിച്ചു  പോയിരുന്നു...... എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്കു വന്നില്ല.......  അവളിലുള്ള  നോട്ടം വിടാതെ തന്നെ ഞാൻ    അവളുടെ അടുത്തേക്ക് നടന്നടുത്തു........... എന്റെ ഭാവം കണ്ട്  അവൾ ഒരടി പിന്നിലേക്ക് പോയിരുന്നു......... 



"  ഞാൻ എന്തിനാ വന്നത് എന്നല്ലേ നിനക്ക് അറിയേണ്ടത്...... അതിനുള്ള ഉത്തരം ആണ് എന്റെ കഴുത്തിൽ കിടക്കുന്ന താലി... എന്റെ ഭർത്താവിന്റെ ജീവിതത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന  നീയെന്ന ഇത്തിൾകണ്ണിയെ  പറിച്ചു  മാറ്റി  കുപ്പയിൽ  എറിയാൻ....... "



"  നിന്റെ   ഭർത്താവോ..... എങ്കിൽ  പിന്നെ   രുദ്ര്   എന്തുകൊണ്ട   എന്നെ തേടി വന്നത്...... നിന്റെ ഭർത്താവ് എന്റെ കൂടെ ഉണ്ടെങ്കിൽ അത് എന്റെ കുറ്റം അല്ല വീണ... നിന്റെ കഴിവ് കേടാണ്....... രുദ്ര് നിന്റെ ഭർത്താവ് ആണ് എന്ന് അധികാരത്തിൽ നീ പറഞ്ഞല്ലോ,  എങ്കിൽ കേട്ടോ   രുദ്ര് എല്ലാ അർഥത്തിലും  എന്റെ മാത്രം  ആണ്... ഞങ്ങൾ ആണ്  ഒരുമിച്ചു ജീവിക്കേണ്ടത്... ഞങ്ങൾക്കിടയിൽ കടന്ന് വന്നത് നീയാണ്...... "



"  നീ പറഞ്ഞത്  വളരെ ശെരിയാണ്....., എന്റെ  കഴിവ് കേടാണ്, മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ  സ്വന്തം ആക്കി വെച്ചിരിക്കുന്ന  നിന്റെ കഴിവ് അപാരം തന്നെ..     ഇത്രെയും കഴിവ് നിനക്കെ എവിടുന്നു കിട്ടി എന്നാണ് ഇനി അറിയേണ്ടത്.... എനിക്ക് പറയാൻ ഒരു താലിയുടെ ബന്ധം എങ്കിലും ഉണ്ട്...... നിനക്കോ.....,  സമൂഹത്തിനു മുന്നിൽ നിനക്ക് ഒരു പേരുണ്ട്....., അത്   അറിയാമല്ലോ അല്ലെ........ എന്റെ ഭർത്താവിന്റെ കൂടെ കിടന്ന കഥ പറയാൻ നിനക്ക് ഉളുപ്പ്  പോലും ഇല്ലേടി....,   നാണവും മാനവും എന്തെന്ന് പോലും അറിയാതെ നിന്നെ പോലുള്ള അഴിഞ്ഞാട്ടകാരികളെ ചാട്ടവാറിന്  അടിക്കണം..... ശരീരം വിറ്റുജീവിക്കുന്ന  പെണ്ണിനുള്ള   അഭിമാനം പോലും നിനക്കില്ല....... എന്റെ ഭർത്താവിനൊപ്പം  കിടന്നതിനെ  കൂലി നിനക്ക് ഞാൻ നിശ്ചയിക്കാം ........    ഇതോടെ   നീ എല്ലാം നിർത്തണം.... ഇനി     നീ ഒരു കാൻസർ പോലെ   പറ്റിപ്പിടിച്ചു വളരാൻ ആണ് ഉദ്ദേശം എങ്കിൽ നിന്റെ    കണ്ണ് ഞാൻ കുത്തി പൊട്ടിക്കും..... കേട്ടോടി   മാനം കെട്ടവളേ....... "



അവളുടെ കാരണം  പൊകച്ചു  ഒന്ന് കൊടുത്തു ഞാൻ...  ഒന്നിൽ നിർത്താൻ  എനിക്ക് കഴിഞ്ഞില്ല.... എന്റെ കൈ വായുവിൽ ഒരു അഞ്ചാറു  തവണ  ഉയർന്നു പൊങ്ങി എന്ന്  തന്നെ പറയാം... അവളുടെ രണ്ട്  കവിളും ഞാൻ അടിച്ചു പൊട്ടിച്ചു.... കവിളിൽ ചോര പൊടിയുന്നത് വരെ അടി  നിർത്തിയില്ല......... പിന്നെ  എന്നെ തടുക്കാൻ ഉള്ള  ശേഷി ഒന്നും അവൾക്കു കാണില്ല.....  എന്റെ അടി അത് ഒരു ഒന്നൊന്നര അടി ആണ്.... ചത്തില്ലെങ്കിൽ  ഭാഗ്യം.... അടികൊണ്ടു അവൾ തളർന്നു  വീഴാൻ തുടങ്ങിയപ്പോൾ   എന്റെ  കയ്യിൽ  ബലമായി തന്നെ   അപ്പു ഏട്ടൻ കയറി പിടിച്ചു.....


" നിന്നോട്  ഞാൻ പറഞ്ഞിട്ടുണ്ട്   , എന്റെ ജീവിതത്തിൽ നീ ഇടപെടരുത്  എന്ന്..... ഭാര്യ ഒക്കെ അങ്ങ് വീട്ടിൽ... "


ഭദ്രകാളിയെ  പോലെ ഉറഞ്ഞു തുള്ളുന്ന എന്റെ മുന്നിൽ ആ  ഭീക്ഷണി ഒന്നും ആയിരുന്നില്ല..... ആ  കൈകൾ ഞാൻ തട്ടി തെറിപ്പിച്ചു........ രൂക്ഷമായി ഒന്ന് നോക്കി... 



"  എന്റെ വിരൽ തുമ്പിൽ പോലും   നിങ്ങളുടെ സ്പര്ശനം  ഏൽക്കരുത്... ഇവൾക്ക് കിട്ടിയതിലും  വലുത്  നിങ്ങൾക്ക് കിട്ടും........ പിന്നെ നിങ്ങൾ പറയുന്നത്  ഒക്കെ തൊടാതെ വിഴുങ്ങുന്ന  പൊട്ടി പെണ്ണല്ല ഞാൻ ...... അത് നിങ്ങളുടെ വെറും ധാരണ മാത്ര ആണ്..... നിങ്ങൾ എന്റെ കഴുത്തിൽ താലി ചാർത്തിയ  നിമിഷം തൊട്ട് എനിക്ക് എല്ലാ അധികാരവും അവകാശവും ഉണ്ട് .... അത് മാറ്റി കുറിക്കണം  എങ്കിൽ വീണ നിങ്ങളുടെ കൈകൾ  കൊണ്ട് തന്നെ മരിക്കണം..... പറ്റുമോ.... നിങ്ങൾക്ക്    എന്നെ  കൊല്ലാൻ..... പറ്റുമോ   എന്ന്...  .... "



അതിനു യാതൊരു മറുപടിയും തരാൻ  ഏട്ടന് കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു... മനസ്സിൽ   അടിവര ഇട്ടു കുറിച്ചിട്ടാണ്  ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്... നന്ദിനി എന്ന ചാപ്റ്റർ ഇവിടെ അവസാനിപ്പിക്കും  എന്ന്....... 




"  നിങ്ങളുടെ ജീവിതത്തിൽ ഇനി ഒരു പെണ്ണുണ്ട്  എങ്കിൽ അത്  വീണ  മാത്രം ആയിരിക്കും......... അതിൽ ഇനി ഒരു മാറ്റവും ഇല്ല..... പിന്നെ ഇവളുടെ കൂടെ കറങ്ങാം എന്ന് നിങ്ങൾ  സ്വപ്നത്തിൽ പോലും കരുതണ്ട........ ഇവളെ ഞാൻ ഈ  നാട്ടിൽ നിന്നു തന്നെ പറപറപ്പിക്കും.... 
നിങ്ങൾ ഒരു ആണാണെങ്കിൽ  ഈ  നിമിഷം എന്റെ കൂടെ വരണം..... നിങ്ങൾ തന്നെ പറഞ്ഞിരുന്നു... ഭാര്യ എന്ന നിലയിലുള്ള  സംരക്ഷണവും  അധികാരവും എനിക്ക് ഉണ്ടാകും എന്ന്... എനിക്കിപ്പോൾ അധികാരം  അല്ല ആവശ്യം സംരക്ഷണം  ആണ്.... എനിക്ക് മാത്രം അല്ല   , അമ്മക്ക് , നിങ്ങളുടെ  കുഞ്ഞനുജത്തിമാർക്കു.... നിങ്ങളുടെ കുടുംബത്തിന്  നിങ്ങളെ വേണം.... നിങ്ങൾ ഇപ്പൊ എന്റെ കൂടെ വരുന്നോ അതോ... ഇവളെ ഞാൻ ചുട്ടുകൊല്ലണോ...... "

  

ഏട്ടൻ  എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ് തന്നെ  ഞാൻ ഷർട്ട്‌  എടുത്തു  ദേഹത്തേക്ക്  വലിച്ചെറിഞ്ഞിരുന്നു......  അത് എടുത്തു ഇട്ടു   ഒന്നും മിണ്ടാതെ  തന്നെ റൂമിൽ നിന്നും വെളിയിലേക്കു  പോയി   ...... ഞാനും പിന്നാലെ നടന്നു.... അതിനു മുൻപായി... എല്ലാം കണ്ട്   കളിപ്പാവ  പോലെ ഇരിക്കുന്ന മറ്റവൾക്കിട്ടു  ഒരു ചവിട്ടു വെച്ച് കൊടുക്കാൻ തോന്നി എനിക്ക്.... പേഴ്സിൽ  നിന്നും  കുറച്ച് നോട്ട് എടുത്തു അവളുടെ മുഖത്തേക്ക്  ഞാൻ വലിച്ചെറിഞ്ഞു.... 



"  ഇത്‌   നിന്റെ കൂലി ആയി കരുതിയാൽ മതി നീ......ഇനി മോള് വേറെ കസ്റ്റമേഴ്സിനെ  പിടിക്കാൻ നോക്ക്.... നീ അള്ളി  പിടിച്ചിരുന്ന  കമ്പ്  ഞാൻ മുറിച്ചു മാറ്റി... ഇനി അധികം  വിളയാൻ  നിൽക്കണ്ട..... ഭാര്യയെ  ക്കൾ വലുതല്ലെടി  ഒരു പെണ്ണും.. ഈ  താലിയുടെ ശക്തി നീ കണ്ടറിഞ്ഞല്ലോ... ഇനി കളി  വേണ്ട.... നിർത്തിക്കോ..... പിന്നെ , നാളെ തന്നെ ഈ  ഫ്ലാറ്റ് ഒഴിഞ്ഞു തരണം...... എന്റെ ഭർത്താവിന്റെ ചിലവിൽ നീ അങ്ങനെ   തിന്ന്‌ മുടിക്കണ്ട.... നിനക്ക് ജീവിക്കാൻ ഈ  പണി തന്നെയാണ് ബെസ്റ്റ്...... ഈ  ഫീൽഡിൽ  നീ തകർക്കും..... നാളെ നീ ഇവിടുന്നു ഒഴിഞ്ഞു പോയില്ലെങ്കിൽ... ഇവിടെ വെച്ച് തന്നെ ചാണകം തളിച്ച്  നിന്നെ അടിച്ചു പുറത്തിറക്കും  ഞാൻ... നീ ആരോട് വേണെങ്കിലും  പോയി പരാതി  പറഞ്ഞോ.... എനിക്ക് ആരെയും പേടി ഇല്ല  😏...കേട്ടോടി..... പൂമുത്തോളെ 🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬😠😠😡😡😠😡😡😠😠😠😠😠😠😠😠😠😠😡😠😡😡😡😡😡😡....ബാക്കി  നീ ഊഹിച്ചു പൂരിപ്പിച്ചെടുത്തോ........ "




അത്രെയും പറഞ്ഞപ്പോൾ എനിക്ക് സംതൃപ്തി  ആയി...... ഞാൻ വേഗം    ഏട്ടന്റെ പിന്നാലെ പോയി..... ഒന്നും തന്നെ മിണ്ടാൻ പോയി....... മുഖം ഒക്കെ  തുടച്ചു പുഞ്ചിരി വരുത്തി..... ഏട്ടന്റെ കൈയിൽ കയറി പിടിച്ചു..... പെട്ടെന്ന്  അങ്ങനെ ചെയ്തപ്പോൾ ആദ്യം ഒന്നും മസിൽ പിടിച്ചു എങ്കിലും അനിയത്തിമാരെ കണ്ടപ്പോൾ അതൊക്കെ  മാറി...... 

വല്ലാത്ത  ഒരു  ഭാവത്തിൽ   എന്നെ നോക്കി........ 


തുടരും........  


🔥രുദ്ര വീണ 🔥

പാർട്ട്‌ 6


ഞാൻ വേഗം    ഏട്ടന്റെ പിന്നാലെ പോയി..... ഒന്നും തന്നെ മിണ്ടാൻ പോയില്ല ...... മുഖം ഒക്കെ  തുടച്ചു പുഞ്ചിരി വരുത്തി..... ഏട്ടന്റെ കൈയിൽ കയറി പിടിച്ചു..... പെട്ടെന്ന്  അങ്ങനെ ചെയ്തപ്പോൾ ആദ്യം ഒന്നു മസിൽ പിടിച്ചു എങ്കിലും അനിയത്തിമാരെ കണ്ടപ്പോൾ അതൊക്കെ  മാറി...... 

വല്ലാത്ത  ഒരു  ഭാവത്തിൽ   എന്നെ നോക്കി........... 

"  അന്തം വിട്ടു നോക്കണ്ട ഏട്ടന്റെ കൂടെ ഒരു ഔട്ടിങ്ങിനു  പോകാം എന്ന് പറഞ്ഞു കൊണ്ടുവന്നതാ.. തല്ക്കാലം   ഇവിടെ നടന്നതൊന്നും  അവർ അറിയണ്ട........ അറിഞ്ഞാൽ  ആ  പാവങ്ങൾക്ക് അത് താങ്ങാൻ പറ്റില്ലല്ലോ.... അവരുടെ  മനസ്സിൽ നിങ്ങൾക്ക് ഒരു ദൈവത്തിനു തുല്യമായ  സ്ഥാനം  ഉണ്ട്... അത് ഞാൻ ആയിട്ട് ഒരിക്കലും തകർക്കില്ല.... "

മുഖത്ത് പുഞ്ചിരി വരുത്തി അവർ കാണാതെ ഞാൻ ഏട്ടന്റെ ചെവിയിൽ അത് പറഞ്ഞു..... സുനാമിക്ക്  മുൻപുള്ള ശാന്തത  എന്ന് കേട്ടിട്ടിട്ടേ ഉള്ളൂ  ..... അതുപോലെ സൈലന്റ് ആയിരുന്നു ആൾ.....എന്റെ മുഖത്തേക്ക് രൂക്ഷമായി  ഒന്ന് നോക്കിയപ്പോൾ  ഞാൻ  വളരെ  മനോഹരമായി  ചിരിച്ചു  കൊടുത്തു.............അപ്പോഴേക്കും  അനിയത്തിമാർ  അടുത്തേക്ക്  വന്നിരുന്നു....... 

"  ഏട്ടാ ഇന്ന്  എന്തായാലും  നമുക്ക് ഒന്ന്  കറങ്ങണം, വിച്ചു ചേച്ചി കൂടെ ഉള്ളപ്പോൾ നല്ല രസം ആയിരിക്കും..... ഏട്ടൻ  വേണ്ട എന്ന് മാത്രം പറയരുത് പ്ലീസ്...... "


" ഏട്ടൻ ഒന്നും പറയില്ല  നിങ്ങൾ രണ്ടുപേരും  വന്നു വണ്ടിയിൽ കയറി  ഇരിക്ക്..... "


ഞാൻ പറഞ്ഞത് രണ്ടുപേരും  അതുപോലെ തന്നെ അനുസരിച്ചു.....  ശിവരാമൻ  ചേട്ടനോട്  ഏട്ടന്റെ വണ്ടിയുമായി  വീട്ടിലേക്ക് പോയിക്കൊള്ളാൻ  പറഞ്ഞു.... എന്റെ വണ്ടിയുടെ കീ  ഏട്ടനെ ഏൽപ്പിച്ചു  ഞാനും വണ്ടിയിൽ കയറി ഇരുന്നു.... എന്ത് പറ്റിയോ ആവോ, ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ട്... അനിയത്തിമാർ കൂടെ ഉള്ളത് കൊണ്ടായിരിക്കും...ഇല്ലായിരുന്നെങ്കിൽ എന്റെ പപ്പും പൂടയും പറിച്ചെടുത്തേനേ.... ........ എന്തിനും തയ്യാറായി  തന്നെ ആണ് വീണയും  കളിക്കുന്നത്.......




പിന്നെ എല്ലാം ഞാൻ വേദയുടെയും  ശിവയുടെയും  ഇഷ്ടത്തിന്  വിട്ടു കൊടുത്തു.... അവർ പറഞ്ഞതുപോലെ തന്നെ   വണ്ടി നേരെ ബീച്ചിലേക്ക്  വിട്ടു......   

അവിടെ എന്തൊക്കെയോ  പരിപാടികൾ ഒക്കെ നടക്കുന്നുണ്ടായിരുന്നു, പാട്ടും , ഡാൻസും  ഒക്കെ ആയി  ഒരു ആഘോഷത്തിന്റെ  എല്ലാ   അന്തരീക്ഷവും  ഉണ്ടായിരുന്നു..... 
ശിവയും  വേദുവും  അതിൽ ഒന്നും ഇന്ട്രെസ്റ്  ഇല്ലാത്ത പോലെ ആദ്യം  പറഞ്ഞത്   കഴിക്കാൻ എന്തെങ്കിലും വേണം എന്നാണ് 😂😂😂😂,  അവരുടെ  ഇഷ്ടം പോലെ ആകട്ടെ എന്ന് ഞാനും കരുതി.... അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ  കയറി....   അവർക്കു ആവശ്യം ഉള്ള ഫുഡ്‌ ഓഡർ  ചെയ്തു കൊടുത്തു..... അമ്മ ഒന്നും കഴിക്കാതെ കാത്തിരിക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.....  രുദ്രേട്ടനും  ഒന്നും വേണ്ട എന്ന് പറഞ്ഞു......വയറ്  നിറഞ്ഞു കാണും,  ബാക്കി   വീട്ടിൽ ചെന്നു കഴിഞ്ഞു തരാം എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു.......... 


പരസ്പരം നോക്കാതെ ഞങ്ങൾ ഇരുവരും  ഇരുന്നു... എന്റെ മനസ്സിൽ ഇപ്പൊ ഒന്നും തന്നെ ഇല്ല എന്ന് എനിക്ക് തോന്നി.... ജീവിതത്തിലെ പ്രതീക്ഷ നശിച്ചു പോയതുപോലെ... എങ്കിലും ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത്  എന്ന്.... ഈ ജീവിതം കൈ വിട്ടു പോകരുത് എന്ന് ആഗ്രഹം ഉണ്ട്   . എങ്കിലും ഇതിനു ഒരു കാലാവധി പറയാൻ എനിക്ക് സാധിക്കുന്നില്ല... അമിതമായ പ്രതീക്ഷയോടെ  നിരാശയോ  എനിക്കില്ല... ഒഴുക്കിനൊപ്പം     ഒരു ഓളത്തിൽ  അങ്ങ് നീങ്ങാൻ മാത്രമേ ഇനി കഴിയു.. കഴിഞ്ഞതൊന്നും  തിരുത്താൻ ഇനി പറ്റില്ലല്ലോ , ഇനിയുള്ള ജീവിതം ആണ് പ്രധാനം. ഇനി  രുദ്രേട്ടനോട്  ഒരു  ഭാര്യ എന്ന നിലയിൽ  ക്ഷമിക്കാൻ പറ്റുമോ എന്ന് പോലും  എനിക്ക് അറിയില്ല.... രണ്ട് വഴികളാണ്  എനിക്ക് മുൻപിൽ , ഒന്ന്   ഈ  ജീവിതം   ഇവിടെ   അവസാനിപ്പിച്ചു  തിരികെ പോകാം.. രണ്ട്  ,  എല്ലാം ക്ഷമിച്ചുകൊണ്ട് ഈ  ജീവിതത്തിൽ തന്നെ തുടരാം...... വളരെ ബുദ്ധിപൂർവം  തന്നെ  ആണ് ഇനി എന്റെ ജീവിതം മുന്നോട്ടു നയിക്കേണ്ടത്.... ഏതൊരു പെണ്ണും തകർന്നു പോകുന്ന അവസ്ഥയിൽ പോലും  ഞാൻ പിടിച്ചു നിന്നത്  എന്റെ മനസ്  കല്ലായതുകൊണ്ടല്ല, ഒരു  സാധാരണ  പെണ്ണ് തന്നെയാണ്  ഞാനും, പക്ഷെ  എന്ത് തന്നെ വന്നാലും  ആരുടേയും മുന്നിൽ കണ്ണീർ  പൊഴിക്കില്ല എന്ന് ഞാൻ  മനസ്സിൽ ഉറപ്പിച്ചിരുന്നു, അതും  ബന്ധങ്ങളുടെ വില അറിയാത്തവർക്ക്  വേണ്ടി ..... അച്ഛനും അമ്മയും പഠിപ്പിച്ചു തന്ന പാഠങ്ങൾ  മനസ്സിൽ ഞാൻ ഒന്നും കൂടി ഊട്ടി  ഉറപ്പിക്കുകയാണ് ......    ഇനി  എല്ലാം എന്റെ തീരുമാനങ്ങൾ ആണ്...       



എന്തൊക്കെയോ  ആലോചിച്ചിരുന്നപ്പോൾ  ആണ്. ... പോകാൻ റെഡി ആയി   അവർ വന്നത്....  ബില്ല്  അടക്കാൻ വേണ്ടി  ഏട്ടൻ പോകാൻ നിന്നതും ഞാൻ തടഞ്ഞു.... 


"  ഇന്ന്   ഇവർക്കുള്ള  ചെലവ് എന്റെ വകയാണ്....,  ബില്ല് ഞാൻ   പേ  ചെയ്യാം..... "


ഏട്ടന്റെ മുഖത്ത് നോക്കാതെ തന്നെ ഞാൻ  അത് പറഞ്ഞു......,ബില്ല് അടച്ചു തിരികെ വന്നപ്പോൾ   അവർക്കു  രണ്ടുപേർക്കും വെള്ളത്തിൽ ഇറങ്ങി കളിക്കണം എന്ന് ഒരേ നിർബന്ധം,   എതിർത്താലും  കാര്യം ഇല്ല എന്ന് എനിക്ക് മനസിലായി., ഏട്ടന്റെ അനിയത്തിമാർ  അല്ലെ........ 

രണ്ടും കൂടി  എന്തെങ്കിലും പറയുന്നതിന് മുൻപേ തന്നെ ഓടി.... അവരുടെ കളികളും കണ്ട് ഞാൻ  അടുത്തുള്ള ബെഞ്ചിൽ  പോയി ഇരുന്നു..... എന്റെ തൊട്ടടുത്തായി  രുദ്രേട്ടനും.............. എന്തോ   ഇപ്പൊ എനിക്ക് ആ മുഖം കാണുമ്പോൾ അറപ്പും വെറുപ്പും മാത്രേ തോന്നുന്നുള്ളൂ.... അല്ലെങ്കിലും   ഒരു ഭാര്യയും  കാണാൻ ആഗ്രഹിക്കാത്ത  കാഴ്ച ആണ് ഞാൻ ഇന്ന് കണ്ടത്.......... ... 



പെട്ടെന്നാണ്  ഏട്ടന്റെ ഫോൺ ബെല്ലടിച്ചത്............ എന്നെ  ഒന്ന് നോക്കിയിട്ട്.. വേഗം ആ  ഫോൺ അറ്റൻഡ്  ചെയ്തു..... ഏട്ടൻ
   " ഹലോ " എന്ന് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ആ  ഫോൺ പിടിച്ചു വാങ്ങി സ്‌പീക്കറിൽ  ഇട്ടു..... 




" രുദ്ര്....,  എന്തൊക്കെയാ    ഇവിടെ നടന്നത്, അവൾ എന്നെ  തല്ലിയിട്ടു പോലും  നീ ഒരു വാക്ക് പോലും എതിർത്തു പറഞ്ഞില്ലല്ലോ.. ആ പീറ പെണ്ണ് എന്തൊക്കെയാ വിളിച്ചു കൂവിയത്,   നീ ഞാൻ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ രുദ്ര് .....   ഞാൻ   ഫ്ലാറ്റിൽ നിന്നും ഇറങ്ങി തരണം എന്നാണ് അവൾ പറയുന്നത്...... ഇവിടുന്നു ഇറങ്ങിയാൽ  ഞാൻ പിന്നെ എവിടേക്ക് പോകും,   എല്ലാം വിട്ടു നിന്നെ മാത്രം വിശ്വസിച്ചവൾ  അല്ലെ ഞാൻ......എനിക്ക് നിന്നെ കണ്ടേ മതിയാകു  രുദ്ര്...... "



"  കണികാണാൻ   രുദ്ര് ശിവാനന്ദൻ   ശ്രീകൃഷ്ണൻ ഒന്നും അല്ല,   നിനക്ക് കിട്ടിയതൊന്നും മതിയായില്ല അല്ലെ... കാണ്ടാമൃഗത്തെക്കാളും  വല്യ തൊലിക്കട്ടി  ആണല്ലോ  നിനക്ക്... ഞാൻ പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല..... നാളെ രാവിലെ തന്നെ നീ സ്ഥലം കാലി ആക്കണം...  പിന്നെ   നീ ഇനി മുതൽ ഓഫീസിലേക്ക്  കെട്ടി എടുക്കേണ്ട യാതൊരു കാര്യവും ഇല്ല.. നിനക്ക് പകരം നാളെ   വേറെ ആൾ ഓഫീസിൽ ജോയിൻ ചെയ്തിരിക്കും  ..... "




അത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു  ഏട്ടന്റെ കയ്യിലേക്ക്  കൊടുത്തു...  എന്നെ ദഹിപ്പിക്കുന്ന  ഒരു നോട്ടം ആയിരുന്നു   ... ഞാൻ അതൊന്നും കാര്യം ആക്കണേ പോയില്ല. ന്യായം  ഇപ്പൊ  എന്റെ ഭാഗത്താണ്  എന്ന് ഉത്തമ ബോധ്യം എനിക്കുണ്ടായിരുന്നു.... 




വേഗം തന്നെ  അനിയത്തിമാരെയും വിളിച്ചു വണ്ടിയിൽ കയറ്റി.... എത്രയും വേഗം വീട്ടിൽ ഒന്ന് എത്തിയാൽ മതി എന്നായി....... എങ്കിൽ അല്ലെ ബാക്കി അങ്കം  നടക്കു.......... ഇത്തവണ ഞാനും അവർക്കൊപ്പം  പിൻസീറ്റിൽ  തന്നെ ഇരുന്നു...  വീടെത്തുന്നത്  വരെ ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞങ്  ഇരുന്നു 




വീട്ടിൽ  എത്തിയതും   ആരെയും നോക്കാതെ   റൂമിലേക്ക്‌ വിട്ടു  . ഭക്ഷണം  കഴിക്കാൻ അമ്മ നിർബന്ധിച്ചു, ഒന്നും വേണ്ട ഒന്നും പറഞ്ഞു  പോയി.. .. എനിക്കാണെങ്കിൽ നല്ല വിശപ്പുള്ളതു  കൊണ്ട്  ഞാൻ അമ്മയുടെ കൂടെ ഇരുന്നു കഴിച്ചു....  
......... അപ്പോഴാണ് നാളെ വീട്ടിലേക്ക് പോകുന്ന കാര്യം അമ്മ ഓർമിപ്പിച്ചത്... അത് കേട്ടപ്പോൾ തന്നെ എനിക്ക് സന്തോഷം ആയി ....... ഇനി  എന്റെ ഭർത്താവ് വരുമോ ആവോ.... അതൊക്കെ അമ്മ ഏറ്റു   എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയതു... അമ്മ സമ്മതിച്ചില്ലെങ്കിലും  ഇങ്ങേരെ   സമ്മതിപ്പിക്കാൻ  ഞാൻ  ഒറ്റയ്ക്ക് തന്നെ മതി...... അത്യാവശ്യം  ജോലിയൊക്കെ ഒതുക്കി വെച്ചു ,  ഞാൻ  ഒന്നു ഫ്രഷ് ആകാം എന്ന് കരുതി റൂമിലേക്ക് പോയി..... ബാൽക്കണിയിൽ  കാമുകി നഷ്ടപ്പെട്ടതിന്റെ  വിരഹം  സഹിക്ക വയ്യാതെ  അങ്ങേര്  നിൽപ്പുണ്ട്.... അതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ലാത്തതുകൊണ്ട് ഞാൻ വേഗം  ബാത്റൂമിൽ കയറി....... നല്ല വെടിപ്പായി  കുളിച്ചു... ആ  വൃത്തികെട്ടവളെ  തൊട്ട അഴുക്കു മാറണമെങ്കിൽ  ഒരു നൂറ്  തവണ എങ്കിലും കുളിക്കണം.... 




കുളികഴിഞ്ഞു  ഇറങ്ങാൻ നേരം ആണ് എനിക്ക് അബദ്ധം മനസിലായത്.... ഡ്രസ്സ്‌ എടുത്തില്ലായിരുന്നു, ഇനി  എന്തും ചെയ്യും..... രുദ്രേട്ടൻ റൂം വിട്ടു പുറത്തേക്കു പോകാൻ ചാൻസ് ഇല്ല, അതുവരെ നോക്കി നിന്നാൽ എനിക്ക്  പനി  പിടിക്കും..... അങ്ങേരോട് എടുത്തു തരാമോ എന്ന് ചോദിക്കാനുള്ള  മനസ് എന്തായാലും എനിക്കില്ല, ചോദിച്ചാലും അത് നടക്കാനും പോകുന്നില്ല, എന്നെ ഇവിടെ നിന്നും എങ്ങനെ ഓടിക്കും എന്നാകും ചിന്ത...... 

അധികം ആലോചിച്ചു നിൽക്കാതെ  , ഞാൻ ബാത്ത് ടവൽ ചുറ്റി...   ഡോർ തുറന്ന് നോക്കി... ഇപ്പോഴും അതെ നിൽപ്പ് തന്നെ ആണ്,  സിഗരറ്റും  ഉണ്ട് കയ്യിൽ ...... പെട്ടെന്ന് ഡ്രസ്സ്‌ എടുത്തു അകത്തു കയറാം എന്ന് കരുതി... ഞാൻ  പതിയെ   ഇറങ്ങി  ഷെൽഫിൽ  എന്റെ ഡ്രസ്സ്‌   തിരയാൻ  തുടങ്ങി.... 




ഡ്രെസ് എടുത്തു പോകാൻ വേണ്ടി തിരിഞ്ഞതും,    എന്റെ  മുന്നിൽ
 " രുദ്രേട്ടൻ ",    വല്ലാത്ത ഒരു നോട്ടവും  ആയി...... ഞാൻ വേഗം പോകാൻ നിന്നതും എന്റെ കയ്യിൽ കയറി പിടിച്ചു...... കൈ വേർപെടുത്താൻ  ശ്രമിക്കുന്നതിനിടയിൽ  എന്റെ കയ്യിൽ നിന്നും ഡ്രസ്സ്‌ എല്ലാം താഴെ വീണു........... ആ  കണ്ണുകൾ  എന്റെ ശരീരത്തിൽ ഒഴുകി നടക്കാൻ തുടങ്ങിയതും   എന്റെ സർവ്വനിയന്ത്രണവും  നഷ്ടപ്പെട്ടു രുദ്രേട്ടനെ ഞാൻ ആഞ്ഞു തള്ളി........തീക്കനൽ  ആയിരുന്നു ഞാൻ  ആ  കണ്ണുകളിൽ  കണ്ടത്....
എന്റെ രണ്ട് കയ്യിലും  ബലമായി പിടിച്ച്  എന്റെ    ഭിത്തിയോട്  ചേർത്തു നിർത്തി........ എന്റെ മുഖത്തേക്ക്   പുകച്ചുരുൾ ആഞ്ഞു  ഊതി........എന്റെ  കഴുത്തിൽ    പല്ലുകൾ  അമർത്തി  കടിച്ചു...... പിടഞ്ഞു പോയി ഞാൻ........ കൺകോണുകളിൽ  നിന്നും     നീർക്കങ്ങൾ  പൊഴിയാൻ  തുടങ്ങി....  






"  ഇത്രേ  ഉള്ളോ  വീണ   നീ,  വല്യ മാസ്സ് ഡയലോഗ്  ഒക്കെ അടിച്ചപ്പോൾ   ഞാൻ കരുതി നീ  ഒരു സംഭവം ആയിരിക്കും  എന്ന്... പക്ഷെ എന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റി..  നീ വെറും പൂച്ച കുട്ടി ആണ്...... നിന്നോട് ഞാൻ പറഞ്ഞിരുന്നു എന്റെ ജീവിതത്തിൽ  നീ ഇടപെടരുത്  എന്ന്.... എന്റെ ജീവിതം ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ, ഇഷ്ടമുള്ളവരോടൊപ്പം  ജീവിക്കും....."




"  ശെരിയാ.... നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ഇഷ്ടം  ഉള്ളത്  പോലെ ജീവിക്കാം.... വിവാഹത്തിന് മുൻപ് വരെ മാത്രം....... ഇപ്പൊ നിങ്ങളുടെ ജീവിതം ഞാനും കൂടി ഉൾപ്പെടുന്നതാണ് ...... നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ വേണം... മറ്റാർക്കും വിട്ടു കൊടുക്കാൻ പറ്റില്ല...നിങ്ങൾ എന്നെ  താലി കെട്ടിയ നിമിഷം ഒന്ന് ഓർത്തു നോക്ക്.......,  അഗ്നി  സാക്ഷി ആയി പരസ്പരം  വാഗ്‌ദാനങ്ങൾ  തന്ന്  വലം  വെച്ചത് ഓർത്തു നോക്ക്.... അതിനു നിങ്ങൾ ഒരു വിലയും  കല്പിച്ചിരുന്നില്ല  എന്ന് എനിക്ക് അറിയാം... അല്ലെങ്കിൽ ഇത്രെയും തരം  താണ രീതിയിൽ നിങ്ങൾക്ക് അധഃപതിക്കാൻ  കഴിയില്ലല്ലോ.... .... എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് അത് ചെയ്യാൻ........ ഞാൻ അറിഞ്ഞ  രുദ്രന്   ഒരിക്കലും ഇത്രെയും ചീപ്പ്‌ ആകാൻ പറ്റില്ല........... വിവാഹത്തിന് മുൻപ് ഞാൻ മറ്റൊരാളെ സ്നേഹിച്ചിരുന്നു   എന്നതാണോ നിങ്ങളുടെ പ്രശ്നം..... മനസുകൊണ്ട് മാത്രേ വീണ   മറ്റൊരാളെ സ്നേഹിച്ചിട്ടുള്ളു... ശരീരം  ഇന്നും പവിത്രം ആണ്... നിങ്ങൾക്ക് പകരം ഇന്ന് അങ്ങനെ ഒരു അവസ്ഥയിൽ ഞാൻ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് എന്നോട് ക്ഷമിക്കാൻ പറ്റുമോ.... ഒരിക്കലുമില്ല.......... എനിക്ക്  ഒന്നും അറിയില്ലായിരുന്നു, നിങ്ങൾക്ക് എന്നോടുള്ള പ്രണയം പോലും എനിക്ക് അറിയില്ലായിരുന്നു,  ഓർമ വെച്ച നാൾ മുതൽ അഭിയേട്ടൻ ആയിരുന്നു എന്റെ മനസ്സിൽ ... പക്ഷെ നിങ്ങളുടെ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ    ഞാൻ മനസുകൊണ്ട് പോലും നിങ്ങളെ വഞ്ചിച്ചിട്ടില്ല, ഇനിയും അങ്ങനെ തന്നെ ആയിരിക്കും..... പാതിവഴിയിൽ  നിങ്ങൾ എന്നെ ഉപേക്ഷിച്ചാലും  വീണ  ഒരിക്കലും നിങ്ങളെ വിട്ടു പോകില്ല.......... ഒരിക്കലും എന്നെ അംഗീകരിക്കാൻ  പറ്റില്ല എന്നൊരു സാഹചര്യം  വന്നാൽ അന്ന് വീണ സ്വയം  ഒഴിഞ്ഞു പോയിരിക്കും...... എന്റെ  വാക്കാണ് ഇത്‌... നിങ്ങൾ മനസ്സിൽ കുറിച്ചിട്ടോ..... "




അത്രെയും പറയുമ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞിരുന്നു...... തിരിഞ്ഞു പോകാൻ നിന്ന എന്നെ പിടിച്ച് നിർത്തി...... എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു... 




"  എല്ലാ അർഥത്തിലും  അധഃപതിച്ചവൻ  ആണ് ഞാൻ.... ഇനി എന്റെ ജീവിതത്തിൽ നശിക്കാൻ ഒന്നും തന്നെ ഇല്ല വീണ, ഞാൻ എന്തിനാണ് എങ്ങനെ ഒക്കെ ആയതു എന്ന് പോലും എനിക്ക് അറിയില്ല..... എന്റെ ഈ  അവസ്ഥക്ക് കാരണം ഞാൻ തന്നെ ആണ്..... അച്ഛൻ പോയതിനു ശേഷം ആണ് എനിക്ക് എന്റെ  ജീവിതം കൈ  വിട്ടു പോയത് തന്നെ............. 
ആദ്യമായി സ്നേഹിച്ച പെണ്ണിനെ തന്നെ ആണ് കൂട്ടുകാരനും ഇഷ്ടപ്പെട്ടിരുന്നത്  എന്ന്  അറിഞ്ഞപ്പോൾ ഒരു തരം ഭ്രാന്ത് ആയിരുന്നു.... നിന്നെ അത്രക്കും ഞാൻ  മോഹിച്ചു പോയിരുന്നു.... ഒന്ന്  മിണ്ടിയിട്ടില്ലെങ്കിലും   , നിന്നെ അറിഞ്ഞിട്ടില്ലെങ്കിലും  നീയെന്റെ പ്രാണൻ  ആയിരുന്നു........ എനിക്കറിയാം അഭി നിന്നെ വേണ്ട എന്ന് വെച്ചതിന്റെ  കാരണം എന്താണെന്ന്........... ഒന്നും അറിയാതെ പോയ നിന്നോട് എന്തിനാണ്  ഈ  പ്രതികാരം എന്നും എനിക്ക് അറിയില്ല..... ഒന്ന് മാത്രം  നീ അറിഞ്ഞാൽ മതി..... എല്ലാ അർഥത്തിലും  ഞാൻ ചീത്ത ആയിരിക്കുന്നു... എനിക്ക് ഇല്ലാത്ത ദുശീലങ്ങൾ  ഒന്നും തന്നെ കാണില്ല....നിന്റെ സ്ഥാനത്ത് നന്ദിനിയെ   കാണാൻ ശ്രമിച്ചത് എന്റെ തെറ്റ് തന്നെയാണ്.... തെറ്റിനൊപ്പം  നീ ഇനി നിന്റെ ജീവിതം വലിച്ചിഴക്കരുത്.... ഞാൻ കാരണം ആണ് നീയും അഭിയും തമ്മിൽ പിരിഞ്ഞത്... നിങ്ങൾക്കിടയിലേക്കു  കടന്ന് വന്നതും ഞാനാണ്... ആ  ഞാൻ തന്നെ നിന്നെ അവനിലേക്ക്‌  ചേർത്തു വെക്കാനും തയ്യാറാണ്.... ഞാൻ നിന്നെ അർഹിക്കുന്നില്ല  എന്ന് എനിക്ക് അറിയാം...... ചേരേണ്ടതു  നീയും അഭിയും ആണ്..... "




" ഒന്ന് നിർത്തുന്നുണ്ടോ........ !!!!!!,    നിങ്ങളുടെ ന്യായീകരങ്ങൾ  അല്ല എനിക്ക് കേൾക്കേണ്ടത്..... ഇനി ഒരിക്കലും ആ  തെറ്റിലേക്ക്‌  പോകില്ല എന്ന് ഒരു ഉറപ്പാണ് എനിക്ക് വേണ്ടത്.... അത് മാത്രം മതി എനിക്ക് നിങ്ങളോടൊപ്പം  ജീവിച്ചു  തുടങ്ങാൻ.... ശെരിയാണ്   , എന്റെ സ്ഥാനത്ത് മറ്റേതു പെണ്ണാണെങ്കിലും  നിങ്ങളുടെ  മുഖത്തടിച്ചു  ഇറങ്ങി പോകുമായിരുന്നു, അല്ലെങ്കിൽ കരഞ്ഞു  ജീവിതം തീർക്കും..... അങ്ങനെ എല്ലാവരെയും പോലെ  കൂടും  കുടുക്കയും  എടുത്തു ഞാൻ ഇവിടുന്നു സ്ഥലം കാലിയാക്കിയാൽ  നിങ്ങളുടെ കുടുംബം  തന്നെ തകരും...    അമ്മയെ ,  അനിയത്തിമാരെ   ....    അവരെ  ഒക്കെ വേദനിപ്പിക്കാൻ  എനിക്കാകില്ല....... നിങ്ങളെ അവർ വെറുക്കാതെ  ഇരിക്കാൻ ഞാൻ ഇവിടെ തന്നെ വേണം....... ഇനി  വീണ  അഭിയുടെ ജീവിതത്തിലേക്ക് ഇല്ല,  കാരണം എന്റെ ഭർത്താവ്   മിസ്റ്റർ  രുദ്ര്  ശിവാനന്ദ്  ആണ്  അല്ലാതെ   അഭിജിത്  ചന്ദ്രശേഖർ  അല്ല...... എനിക്ക് വേണ്ടത് എന്റെ ഭർത്താവിന്റെ സംരക്ഷണം  ആണ്..... ഈ  ജീവിതത്തിൽ നിന്നും എനിക്ക് ഒരു മോചനം വേണ്ട.., നിങ്ങളുടെ തെറ്റുകളെ തിരുത്താൻ ഞാൻ ശ്രമിക്കും അതിനു കഴിഞ്ഞില്ലെങ്കിൽ  മാത്രം ഞാൻ പടിയിറങ്ങും....... " അഭിജിത്  " എന്നാ പേര് പോലും എന്നോട് ശബ്‌ദിക്കരുത്...... ആ  ചാപ്റ്റർ വീണ അടച്ചു പൂട്ടി  കടലിൽ എറിഞ്ഞു..... എനിക്ക് നിങ്ങളുടെ ഉറപ്പാണ് വേണ്ടത്..... നമ്മുടെ ജീവിതം എങ്ങനെ ആണെന്ന്  പോലും എന്റെ അച്ഛനും അമ്മയും അറിയരുത് ,  അറിഞ്ഞാൽ അവർക്കു താങ്ങാൻ പറ്റില്ല... അവരുടെ മുൻപിൽ എങ്കിലും നമ്മൾ നല്ല ഭാര്യഭർത്താക്കന്മാർ  ആയി തുടരണം......... നിങ്ങൾ പഴയ ജീവിതത്തിലേക്ക്  മടങ്ങി വരണം.... ഇത്‌ മാത്രമേ എനിക്ക് നിങ്ങളോട് പറയാൻ സാധിക്കു..... അതിനു ശേഷം ഞാൻ വിധിക്കും  നിങ്ങൾക്കൊപ്പം  ജീവിക്കണോ വേണ്ടയോ  എന്ന്...... "




അത്രയും പറഞ്ഞു   രുദ്രേട്ടന്റെ  മുഖത്ത്  പോലും നോക്കാതെ   ഞാൻ താഴെ വീണ ഡ്രസ്സ്‌  വാരി എടുത്തു ബാത്റൂമിൽ പോയി ചേഞ്ച്‌ ചെയ്തു വന്നു........ 

വല്ലാത്ത ക്ഷീണം തോന്നി പെട്ടെന്ന് തന്നെ കിടന്നു...... അപ്പോഴേക്കും  ലൈറ്റ് അണച്ച്  ബെഡിന്റെ  ഒരറ്റതായി   ഏട്ടനും കിടന്നു......... 


നന്ദിനിയുടെ  സ്വഭാവത്തിൽ  എന്തൊക്കെയോ ദുരൂഹത  ഉണ്ട് എന്ന് എനിക്കിപ്പോൾ പൂർണ ബോധ്യം ആയി......... ഈ  കുടുംബത്തിൽ സംഭവിച്ച  താളപ്പിഴകൾക്ക്  അവൾക്കും  പങ്ക്  കാണും..... ഇനിയും എന്തൊക്കെയോ മറ നീക്കി പുറത്തു വരാൻ കാത്തിരിക്കുന്നു.......... എന്തും നേരിടാൻ ഞാനും തയ്യാറായി കഴിഞ്ഞു...... വിധിക്കു  വിട്ടു കൊടുത്തു കയ്യും കെട്ടി നിൽക്കാൻ  ഞാൻ  മരപ്പാവ  ഒന്നും  അല്ലല്ലോ.... മനസിന്റെ ശക്തി ഒന്നും കൂടി കൂടിയത് പോലെ...... 


തുടരും........... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 7


അതിരാവിലെ തന്നെ എങ്ങോട്ടോ    കെട്ടി ഒരുങ്ങി പോകുന്ന ഭർത്താവിനെ ആണ് കണികണ്ടത്... എങ്ങോട്ടാണോ  ആവോ.... ഇനി മറ്റവളെ കാണാൻ വേണ്ടിയുള്ള പോക്കാകുമോ.... ഇന്ന് വീട്ടിൽ എത്തേണ്ടത്  ആണ്, ഞാൻ മാത്രം  പോയാൽ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഒക്കെ സംശയം തോന്നും... അമ്മ എല്ലാം നോക്കിക്കൊള്ളാം  എന്ന് വാക്ക് തന്നത് കൊണ്ട് ഒരു ആശ്വാസം ഉണ്ട്... എന്നെ നോക്കാതെ  വേഗം ഒരുങ്ങി ഇറങ്ങാൻ തുടങ്ങുകയായിരുന്നു...   അപ്പോഴേക്കും ഞാൻ വിളിച്ചു.... 



" അല്ല ഇതിപ്പോ എങ്ങോട്ടാ രാവിലേ."



" ഞാൻ എവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നൊക്കെ നിന്നെ ബോധിപ്പിക്കണോ... "


"  ആ  ചിലപ്പോൾ  വേണ്ടി വരും..   ഭർത്താവ് എവിടെ പോകുന്നു എന്നു ഭാര്യയെ അറിയണ്ടേ, അല്ലെങ്കിൽ അമ്മ ചോദിക്കില്ലേ.... ഞാൻ എന്ത് പറയും..... "


" പ്രവീണ  ......,  സ്റ്റോപ്പ്‌  ഇറ്റ്.... ഇന്നലെ മുതൽ തുടങ്ങിയതാ നിന്റെ  അധികാരം സ്ഥാപിക്കൽ.   നിർത്തിക്കോ ഇവിടെ .   എനിക്ക് ദേഷ്യം വന്നാൽ ഞാൻ  എന്ത് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല.    എന്നോട് വെറുതെ  കളിക്കാൻ നിൽക്കണ്ട.. ....     ഞാൻ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആരുടെ കൂടെ പോകുന്നു എന്നൊക്കെ നിന്നോട് പറഞ്ഞിട്ട് വേണോ ചെയ്യാൻ... അതിനും മാത്രം  എന്ത് ബന്ധം ആണ് നിനക്ക് എന്നോട്    , ഇന്നലെ നീ നന്ദിനിയോട് വാദിച്ചതല്ലേ.     അവളെക്കാൾ അധികാരം  നിനക്കാണ്  എന്ന്..  എങ്കിൽ കേട്ടോ  ഞാൻ ആദ്യമായി  സ്നേഹിച്ച പെണ്ണ്  നീയാണ്.... ഇപ്പൊ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്  എന്റെ നന്ദിനി ആണ്    , എന്റെ ജീവിതത്തിൽ നിന്നും എങ്ങനെ ഒക്കെ നീയവളെ പറഞ്ഞു വിടാൻ നോക്കിയാലും   അവൾ വീണ്ടും എന്നിലേക്ക്‌  തന്നെ വരും... നിനക്കെന്നല്ല  ആർക്കും കഴിയില്ല അതിന്... "

  " കഴിയും......... ഞാൻ നിങ്ങളെ മാറ്റിയെടുക്കും....  എനിക്ക് നിങ്ങൾക്കൊപ്പം  തന്നെ ജീവിക്കണം.   ഒരുത്തിക്ക്  വേണ്ടിയും വീണ ഈ  ജീവിതം ഒഴിഞ്ഞു തരില്ല.... എത്ര വല്യ തെറ്റും ഞാൻ ക്ഷമിക്കാം രുദ്രേട്ട.... എനിക്ക്...       നിങ്ങളെ വിട്ടു പോകാൻ കഴിയില്ല.....      ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ......   അറിഞ്ഞുകൊണ്ടു ഞാൻ ആരെയും ദ്രോഹിച്ചിട്ടില്ല.. ...... 

ഇന്ന്  ഏട്ടൻ എവിടേക്കും പോകരുത്....  എനിക്കൊപ്പം  വീട്ടിലേക്ക് വരണം. മകൾ  സന്തോഷം ആയി കഴിയുന്നു എന്ന് വിചാരിച്ചിരുന്ന  കുറച്ച്  ആളുകൾ ഉണ്ട് ആ  വീട്ടിൽ, അവർക്കു വേണ്ടി എങ്കിലും ഏട്ടൻ എനിക്കൊപ്പം വരണം..... .. പ്ലീസ്.... "



" ഉണ്ണിയാർച്ചയെ പോലെ ഉറഞ്ഞു തുള്ളുന്ന നിനക്ക് ഇപ്പൊ എന്ത് പറ്റി...  വെറും പൂച്ച കുട്ടി ആയി പോയല്ലോ... അച്ഛനും അമ്മയും നിന്റെ വല്യ ബലഹീനത  ആണല്ലേ... അതുകൊണ്ടല്ലേ  നീ  അവർ പറഞ്ഞതനുസരിച്ചു  എന്നെ വിവാഹം  ചെയ്തത്...... 


എന്തായാലും ഇന്ന് നിനക്കൊപ്പം വരാൻ എന്നെ കിട്ടില്ല .... ഡ്രൈവറോട്  പറയാം നിന്നെ  നിന്റെ വീട്ടിൽ വിടാൻ....  പോയി അച്ഛനെയും അമ്മയെയും കണ്ട് വാ.... അല്ലെങ്കിൽ വന്നില്ലെങ്കിലും യാതൊരു കുഴപ്പവും ഇല്ല.... നിന്റെ മറ്റവനും  അവിടെ ഉണ്ടാകുമല്ലോ.... അവന്റെ കൂടെ പോയി താമസിച്ചോ... എന്നെ എന്തായാലും ഇതിൽ  നിന്നും ഒഴിവാക്കണം..    "



ദേഷ്യം  കൊണ്ട് എന്റെ കണ്ണുകൾ ചുവന്നു...... വാക്കുകൾ കൊണ്ട് എന്നെ മുറിവേൽപ്പിച്ചു  പോകാൻ നിന്നതും.....ഇതിനു മറുപടി കൊടുക്കണം എന്ന് എനിക്കും തോന്നി...... 




" ഒന്ന്..... നിന്നെ 
......... "




ബെഡിൽ ഇരുന്നുകൊണ്ട്  തന്നെയാണ് ഞാൻ അത് പറഞ്ഞത്......... എന്റെ ഒറ്റ വിളിയിൽ ആള് അവിടെ തറഞ്ഞു നിന്നു......... ഞാൻ എണീറ്റു ചെന്നു    ഡോർ ആദ്യം  കുറ്റി ഇട്ടു....... എന്നിട്ട്  ഏട്ടന് നേരെ തിരിഞ്ഞു...... 




"  എന്താ  ഇപ്പൊ     പറഞ്ഞെ........ "




" പറഞ്ഞതെന്താണെന്നു  നീ കേട്ടില്ലേ... "



" ഒരിക്കൽ കൂടി പറ...... "



"  എങ്കിൽ കേട്ടോ..... നിന്റെ മറ്റവൻ ഇല്ലേ അഭി   , അവന്റെ കൂടെ പോയി കഴിഞ്ഞോളാൻ..... .  "




പിന്നെ   എനിക്ക് തലപെരുക്കുന്നതു  പോലെ തോന്നി....... കയ്യിൽ   വല്ലാത്ത  ഒരു തരിപ്പ്.......  പിന്നെ  ഞാൻ  ഒന്നും നോക്കിയില്ല..... ഇന്നലെ നന്ദിനിക്ക്  കൊടുത്തതിന്റെ ഇരട്ടി ആയിട്ട്     രുദ്രേട്ടന്റെ കവിളിലും  ഒന്ന് പൊട്ടിച്ചു........... അടി  കിട്ടിയതും   വളരെ രൂക്ഷമായി  ഒരു നോട്ടം ആയിരുന്നു....... എന്നാൽ എന്റെ കണ്ണുകളിലെ തീക്ഷ്ണത  നേരിടാനുള്ള  ശക്തി ഒന്നും തന്നെ ആ  കണ്ണുകൾക്ക്‌ ഉണ്ടായിരുന്നില്ല...... 




"  ഡീീീ........ . നീയെന്നെ..........  "



" അലറണ്ട...., ചിലപ്പോൾ ഇനിയും തല്ലി  എന്ന് വരും..... ഇതുപോലെയുള്ള  വർത്തമാനം  ഇനി ഈ  നാവിൽ നിന്നും വന്നാൽ... പിന്നെ   ഞാൻ ഒരു ഭദ്രകാളി  ആയിരിക്കും............   "




തിരികെ  എന്നെ ആഞ്ഞു തല്ലാൻ വേണ്ടി കൈ  ഉയർത്തിയതും...... കല്ലിന്  കാറ്റടിച്ചതുപോലെ ഞാൻ അവിടെ  തന്നെ നിന്നു..... എതിർക്കാൻ  പോയില്ല...... എന്നാൽ   എന്നെ തല്ലാൻ  വന്നാൽ കൈകൾ  സ്വയം പിൻവലിച്ചു.......... 



" നിങ്ങൾക്കെന്നെ ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ല........ കാരണം നന്ദിനിയോടുള്ള  സ്നേഹം സത്യമല്ല.. എന്നോടുള്ള സ്നേഹം മറക്കാൻ വേണ്ടി കെട്ടി പൊക്കിയ വെറും ഇല്ലാക്കഥ  പോലെ ആണ് അത്............അന്നും ഇന്നും നിങ്ങൾ സ്നേഹിക്കുന്നത്  എന്നെ മാത്രം ആണ്... അല്ല  എന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ.... "




" കഴിയും...... "



" ഇല്ല..... ഇല്ല..... ഇല്ല.....ഇനി അങ്ങനെ അല്ല എന്ന് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല......,   ഇപ്പൊ നിങ്ങൾ എന്നോട് പറഞ്ഞില്ലേ   അഭിയേട്ടനോടൊപ്പം  പോയി ജീവിക്കാൻ ..... അതെന്താ  നിങ്ങൾ ആണല്ലാത്തതുകൊണ്ടാണോ   ഭാര്യ മറ്റൊരാണിനൊപ്പം കഴിയണം എന്ന് പറയുന്നത്........ "


ആ പറഞ്ഞത് ആൾക്ക് ശെരിക്കു കൊണ്ടു. 
...എന്റെ കയ്യിൽ   മുറുകെ പിടിച്ച് ഭിത്തിയോട് ചേർത്തു നിർത്തി 
........




"  ഡീീീ............. പൊന്നുമോളെ..... നിനക്ക് അറിയണോ  അത്..... നീയെന്താ കരുതിയെ ഞാൻ നിന്റെ കളിപ്പാവ ആണെന്നോ......... "




" കളിപ്പാവ ആണ്   പക്ഷെ എന്റെ അല്ല      നന്ദിനി  കീ ചലിപ്പിക്കുന്ന    വെറും പാവ..സഹതാപം  ആണ് എനിക്ക് നിങ്ങളോട്...... പക്ഷെ അവളുടെ ചിലന്തി വലയിൽ കുരുങ്ങാൻ  നിങ്ങളെ ഞാൻ  അനുവദിക്കില്ല........ എന്റെ ജീവിതം  എനിക്ക് തരണം... നിങ്ങളുടെ സ്നേഹം എനിക്ക് മാത്രം ഉള്ളതാണ്... കപട സ്നേഹം  നടിക്കുന്ന  അഴിഞ്ഞാട്ടകാരികൾക്കുള്ളതല്ല..... "




"  ആര്   ആരെ ചതിക്കുന്നു.. എന്ന് നമുക്ക് വഴിയേ മനസിലാക്കാം ........ ഒന്ന് നീ മനസിലാക്കിക്കോ   രുദ്രന് എല്ലാം അറിയാം........ ആർക്കും എന്നെ ചതിക്കാൻ പറ്റില്ല,  നിനക്ക് പോലും.... കാരണം  സ്നേഹം മനസിലാക്കാൻ  വൈകിയാലും  , ചതി എനിക്ക് മനസിലാകും...... "




എന്റെ കയ്യിൽ ഉള്ള പിടി വിട്ടു വേഗം തന്നെ ഡോർ തുറന്ന് താഴേക്ക് പോയി......... എന്താണ് ഏട്ടൻ  പറഞ്ഞത് എന്ന് പോലും മനസിലായില്ല  എനിക്ക്......    ഇനി  ഏട്ടന്റെ മനസ്സിൽ എന്തെങ്കിലും ഒളിഞ്ഞു കിടക്കുന്നുണ്ടോ.......... അതറിയണമെങ്കിൽ   ഏട്ടൻ എന്റെ കൂടെ തന്നെ ഉണ്ടാകണം..... 


ഞാൻ  വേഗം തന്നെ  റെഡി ആയി.... ഇന്നലെ രാത്രിയിൽ തന്നെ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തു വെച്ചിരുന്നു..... ഏട്ടന്റെ ഡ്രെസ്സും എടുത്തു വെച്ചു...... എന്റെ കൂടെ വരാതെ ഇരിക്കാൻ കഴിയില്ല എന്ന് എന്റെ മനസ് പറയുന്നു........... ബാഗും എടുത്തു താഴേക്ക് പോകുന്നതിനു മുൻപ് അമ്മയുടെ കോൾ വന്നു...... 




"  ഹലോ........ അമ്മേ......  "



"  വിച്ചു...... നിങ്ങൾ   രാവിലെ തന്നെ ഇറങ്ങില്ലേ.....    "



" ഞങ്ങൾ ഇപ്പൊ തന്നെ ഇറങ്ങും അമ്മേ.... ഞാൻ ദാ  റെഡി ആയി കഴിഞ്ഞു... ബാഗും എടുത്തു താഴേക്ക് പോകാൻ നിൽക്കുമ്പോൾ ആണ് അമ്മ വിളിച്ചത്........ "



" എങ്കിൽ ശെരി   മോളു.... ബാക്കി നീ ഇങ്ങ് വന്നിട്ട് സംസാരിക്കാം..... "  



"  ശെരി   അമ്മേ......   "




    🔥🔥🔥🔥🔥🔥🔥🔥🔥🔥



എല്ലാം എടുത്തു താഴേക്ക് ചെന്നപ്പോൾ ഏട്ടൻ ഇരുന്നു  ചായ കുടിക്കുവായിരുന്നു... ഞാൻ  ബാഗ് എടുത്തു സോഫയിലേക്ക്  എടുത്തു വെച്ചു... എന്നിട്ട് നേരെ അടുക്കളയിലേക്കു വിട്ടു....... അമ്മ അവിടെ ഭയങ്കര പണിയിൽ ആയിരുന്നു....... 



"' അമ്മേ... "


" ആ    മോളു    റെഡി ആയോ..... "



" ഞാൻ എപ്പോഴേ റെഡി ആയി..... അമ്മ ഏട്ടനോട് സംസാരിച്ചോ..... "



" അല്ല..... അപ്പൊ മോളൊന്നും പറഞ്ഞില്ലേ അവനോടു..... "


" അതൊക്കെ പറഞ്ഞു .... ബട്ട്‌.... വരില്ല എന്ന് തോന്നുന്നു.... "



" അവൻ നിന്റെ കൂടെ വന്നില്ലെങ്കിൽ അവനെ ഞാൻ ശെരിയാക്കും.... മോളു ധൈര്യം ആയി ഇരിക്ക്... അവൻ പതിവിലും നേരത്തെ എണീറ്റപ്പോൾ  ഞാൻ കരുതി മോളുടെ കൂടെ വരാൻ ആയിരിക്കും എന്ന്... അതാ ഞാൻ ഒന്നും പറയാതെ ഇരുന്നത്...... ഇപ്പൊ  ശെരിയാക്കി തരാം.... മോളു  വാ..... "




ഞാനും അമ്മയും   ഏട്ടൻ ഇരിക്കുന്ന ടേബിളിൽ   പോയി ഇരുന്നു..... 



"  അപ്പു..... നീ   രാവിലേ ഇതെങ്ങോട്ടാ....... മോളുടെ കൂടെ വീട്ടിലേക്ക് പോകുന്നില്ലേ നീ..... "



" ഇല്ല   അമ്മേ... പിന്നീടൊരിക്കൽ  ആകാം...... ഡ്രൈവറോട്  പറയാം ഇവളെ കൊണ്ടു പോയി വിടാൻ.. എനിക്ക് ഇന്ന് കുറച്ച് തിരക്കുണ്ട്..... "




"  ഏതൊരു   വർത്തമാനം  ആണ് അപ്പു നീ പറയുന്നത്.... അവരൊക്കെ നിങ്ങളെ കാത്തിരിക്കുമ്പോൾ വീണ മോൾ ഒറ്റയ്ക്ക് പോകുന്നത് ശെരിയാണോ......എന്ത് വിചാരിക്കും അവർ..... "



" അമ്മേ   , എന്റെ തിരക്കുകൾ ഒക്കെ അമ്മയ്ക്കും അറിയില്ലേ....... "



"  എല്ലാം അറിയാം  , എന്റെ മോൻ ഒരുപാട് കഷ്ടപെടുന്നുണ്ട്  എന്ന് അമ്മക്ക് അറിയാം.... പക്ഷെ മോൻ ഒരു കാര്യം ആലോചിക്കണം... ഇപ്പൊ നീ ഒറ്റക്കല്ല.... നിന്റെ കൂടെ നിന്റെ ഭാര്യയും ഉണ്ട്.... അവളുടെ അച്ഛനും അമ്മയും നിനക്കും സ്വന്തം ആണ്   ആ  കുടുംബം നിന്റേതു കൂടി ആണ്..... വീണ മോളെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല.... "




" ഒറ്റയ്ക്ക് പോകണം എന്ന് പറഞ്ഞില്ലല്ലോ..... ഡ്രൈവർ  കൊണ്ടു പോയി വിടും..... "



" നീയാണോ ഡ്രൈവർ ആണോ   ഇവളുടെ ഭർത്താവ്... ..  എന്തായാലും നീ പോയെ പറ്റു.... അല്ലെങ്കിൽ  നീ ഇവിടുന്നു എങ്ങോട്ടും പോകണ്ട... ഞാൻ  പറയുന്നത് നിനക്ക് അനുസരിക്കാൻ പറ്റുമോ ഇല്ലയോ.....ഇപ്പൊ പറയണം...... "




"  അമ്മേ    ഞാൻ........ "


"  ചോദിച്ചതിനുള്ള  ഉത്തരം മാത്രം മതി എനിക്ക്..... "



" പോകാം...... "




ഹാവൂ....... എനിക്ക് സമാധാനം ആയി............ അമ്മയുടെ മുൻപിൽ ഏട്ടൻ മുട്ട് മടക്കുന്നതു  കാണാൻ ഒരു ചേലാണ്........ ഇനി  എന്റെ കൂടെ നിനക്ക് വരാതെ ഇരിക്കാൻ പറ്റില്ലെടാ  ഏട്ടാ...... നിന്നെയും കൊണ്ടേ ഞാൻ പോകു...... 




അമ്മ   അനിയത്തിമാരെ വിളിച്ചെഴുന്നേൽപ്പിക്കാൻ വേണ്ടി  പോയപ്പോൾ    ആണ്  എന്നെ ദേഷ്യത്തോടെ നോക്കുന്ന ഏട്ടനെ ഞാൻ കണ്ടത്....... 



"  അപ്പൊ  നീ അമ്മയെയും കൈയിൽ  ആക്കിയോ....... "



" ഇല്ലല്ലോ  ..... അമ്മ  ഇപ്പൊ നടന്നു പോകുന്നത് ഏട്ടനും കണ്ടതല്ലേ... ഞാൻ കയ്യിൽ ആക്കിയാൽ  അമ്മ എങ്ങനെ നടന്നു പോകും...... "



" ഡീീീ....... നീയെന്താടി   എന്നെ പൊട്ടൻ ആക്കുവാണോ........ കാണിച്ച് തരാം നിന്നെ ഞാൻ....... വളരെ മനോഹരം ആയ ഒരു യാത്ര നിനക്ക് ഞാൻ സമ്മാനിക്കുന്നുണ്ട്.... തിരികെ വരുമ്പോൾ എനിക്കൊപ്പം നീ ഉണ്ടാകില്ല..... "



"അത് തീരുമാനിക്കേണ്ടത്  നിങ്ങൾ അല്ല , ഞാനാണ്..... "



എന്നോട്  എന്തോ പറയാൻ വന്നതും.... ഏട്ടന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചാണ്...... ഫോൺ  എടുക്കുമ്പോൾ ഏട്ടന്റെ മുഖം മാറുന്നത് ഞാനും ശ്രദ്ധിച്ചു..... 




"  ഹലോ 
.......... "



"  മോനെ..... ഇത്‌   വീണയുടെ അച്ഛൻ ആണ് സംസാരിക്കുന്നതു... "



"  ആ.....  അച്ഛാ....... പറയൂ..... "


"  വേറെ ഒന്നും അല്ല , നിങ്ങൾ വരുന്ന വഴിക്ക് ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ  കൂടി ഒന്ന് കയറിയിട്ട് വരണം....... ആദ്യമായി വരുന്നതല്ലേ...... അതുകൊണ്ടാണ് .. "



"  ശെരി   അച്ഛാ.... ഞങ്ങൾ ദാ  ഇറങ്ങാൻ തുടങ്ങുവായിരുന്നു..... "




" എങ്കിൽ   ശെരി   മോനെ......."




ഫോൺ  കട്ട്‌ ചെയ്തതും   .... ടേബിളിൽ ആഞ്ഞൊരു അടി ആയിരുന്നു.... എനിക്കാണെങ്കിൽ ചിരിയും വന്നു....... ഇനിയിപ്പോ എന്റെ കൂടെ വരാതെ വേറെ വഴിയില്ലല്ലോ...




"  സാരമില്ല     ഏട്ടാ........ നന്ദിനിയോട്  പറ...... കുറച്ച്    ദിവസം   നമ്മൾ  ഒരു ട്രിപ്പ്‌ പോകുവാണെന്നു......  ശല്യം ചെയ്യരുത് എന്ന് പ്രത്യേകം പറയണം ....... "




ഒരു വഴക്കിനു തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടു.... ഞാൻ   അമ്മയെ   കാണാൻ  വേണ്ടി വേഗം അവിടെ നിന്നും സ്കൂട്ട്  ആയി......


അമ്മ   അനിയത്തിമാരുടെ  മുറിയിൽ    ചൂരലും  ആയിട്ട് നിൽക്കുന്നുണ്ട്.....രണ്ടിനും നല്ല തല്ല്  കിട്ടിയ ലക്ഷണവും  ഉണ്ട്...... എന്നെ കണ്ടതും സ്വർഗം കിട്ടിയ പോലെ ആയിരുന്നു രണ്ടിന്റെയും നോട്ടം.... .. 



"  ചേച്ചി   വന്നല്ലോ..... "


" ചേച്ചി പോകുവാണ്...... വീട്ടിലേക്ക്  അതുവരെ രണ്ടുപേരും അമ്മയുടെ കൂടെ   ഉണ്ടാകണം , അമ്മ പറയുന്നതൊക്കെ കേൾക്കണം.... ഇങ്ങനെ അടികൊള്ളാതെ, നിങ്ങൾക്ക് നേരത്തും കാലത്തും ഒക്കെ എണീറ്റൂടെ..... "



" അതൊക്കെ ശ്രമിക്കുണ്ട്  ചേച്ചി..... പറ്റുന്നില്ല......ഈ   അടി ഞങ്ങൾക്കൊരു ശീലം ആണ്....  ഇതാണ് ഞങ്ങളുടെ ദിവസം മുഴുവൻ ഉള്ള എനർജി..... "



അവരുടെ സംസാരം കേട്ട്   അമ്മക്ക് ചിരി വന്നു.....   .... ഇവരെ   മര്യാദ  പഠിപ്പിക്കാൻ  ഇനി ആർക്കും പറ്റില്ല.... രണ്ടിനെയും കെട്ടുന്നവന്റെ കഷ്ടകാലം..... 


ഞാൻ രണ്ടുപേരോടും പോയി വരാം  എന്ന് പറഞ്ഞു...... പിന്നെ  കെട്ടിപിടിക്കൽ ആയി ..... സങ്കടം പറച്ചിൽ ആയി........   

ഇനി  അവിടെ നിന്നാൽ യാത്ര നടക്കില്ല  എന്ന് തോന്നിയത് കൊണ്ടായിരിക്കണം..... അമ്മ  എന്നെ പെട്ടെന്ന് തന്നെ അവിടെ നിന്നും താഴേക്ക് കൊണ്ടു വന്നു....... 


ഏട്ടൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഇട്ടിരുന്നു......... ഞാൻ അമ്മയോട് യാത്ര പറയുന്നതിനിടയിൽ  അമ്മയെ  കെട്ടിപിടിച്ചു.... എന്നിട്ട് ആ  കാതിൽ  പറഞ്ഞു...... 



"  താങ്ക്സ്......  എനിക്കറിയാം   അച്ഛനെ കൊണ്ടു  രുദ്രേട്ടനെ  വിളിപ്പിച്ചത്   അമ്മ ആണെന്ന്..... "



അതിനു മറുപടി ആയി അമ്മ  എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു... എന്നിട്ട് പറഞ്ഞു.... 


"  നിന്നെ അവൻ പാതിവഴിയിൽ ഉപേക്ഷിച്ചു  പോകാതെ ഇരിക്കാൻ വേണ്ടിയാ... ഞാൻ അങ്ങനെ ചെയ്തത്...   മോളു ഒന്ന്  കൊണ്ടും പേടിക്കണ്ട... വീട്ടിൽ  അമ്മ ഒന്നും അറിയിച്ചിട്ടില്ല..... അതെല്ലാം അതിന്റേതായ രീതിയിൽ അമ്മ നോക്കിയിട്ടുണ്ട്..... മോളു സന്തോഷം  ആയിട്ടു പോയി  വാ.... ".



"ശെരി   അമ്മേ   എങ്കിൽ ഞാൻ പോയിട്ട് വരാം... അവിടെ ചെന്നിട്ടു വിളിക്കാം........... "



"  ആ.... പിന്നെ   മോളെ..... ഇത്‌ ഒരു  അവസരം ആണ്.... കുറച്ച് ദിവസം അവനെ അവിടെ പിടിച്ച് നിർത്താൻ മോൾക്ക്‌ പറ്റണം....... "



അമ്മ  പറഞ്ഞതിന്റെ കാരണം എനിക്ക് പിടികിട്ടി..... നന്ദിനിയിൽ  നിന്നും ഏട്ടനെ അകറ്റാൻ പറ്റുന്ന ഒരു അവസരം ആണ് ഇത്‌....... ഏട്ടനെ   എല്ലാ ചിന്തകളിൽ നിന്നും മോചിപ്പിക്കണം............. 

ഞാൻ വേഗം തന്നെ കാറിൽ കയറി....വണ്ടി  തിരിക്കുന്നതിന്  മുൻപ് അമ്മയെ  ഒരു തംസപ് കാണിച്ചു... അതിനു മറുപടി ആയി  അമ്മ എന്നോട് പോയി വരാൻ എന്നപോലെ   കണ്ണുകൾ കൊണ്ടു അനുവാദം നൽകി...... 



ഇനി ആണ് ശെരിക്കും ഉള്ള  യാത്ര രുദ്രനെ   വീണ  പിടിച്ച്  കെട്ടാൻ പോകുവാ....... .. 



യാത്രയിലുടനീളം  ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല............ ഞാൻ പറഞ്ഞു കൊടുത്ത വഴികളിലൂടെ തന്നെ ഏട്ടൻ വണ്ടി ഓടിച്ചു........ 


അച്ഛൻ പറഞ്ഞതുപോലെ തന്നെ ഞങ്ങൾ  കുടുംബ  ക്ഷേത്രത്തിനു  മുൻപിൽ എത്തി..... ഏട്ടൻ കാർ പാർക്ക്‌ ചെയ്യുന്നത്  വരെ  ഞാൻ കാത്ത്  നിന്നു......ഏട്ടൻ  വന്നതും ഞാൻ ആ  കയ്യിൽ കൈ കോർത്തു പിടിച്ച് നടന്നു... ആദ്യമൊക്കെ ദേഷ്യം കാണിച്ചു എങ്കിലും  ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ആള് പൂച്ചക്കുട്ടി ആയി ഒതുങ്ങി ഇരുന്നു .  
പരിജയം ഉള്ള ഒരുപാട് ആളുകൾ ഉണ്ടായിരുന്നു ക്ഷേത്രത്തിൽ   ...... അവരോടൊക്കെ സംസാരിച്ചു.... 



ഏട്ടനോടൊപ്പം  നിന്നും  ഒരുപാട് പ്രാർത്ഥിച്ചു...... എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നു......എന്റെ പ്രാർത്ഥന കഴിഞ്ഞു ഞാൻ  തിരികെ വരുന്നത് വരെ ആൾ  എന്നെ കാത്തിരുന്നു....... അവസാനം പ്രസാദം ഒക്കെ കിട്ടി  ...... ഏട്ടന്റെ അടുത്തേക്ക് നടന്നു......... ചന്ദനം ഏട്ടന്റെ നെറ്റിയിൽ തൊടാൻ വേണ്ടി തുടങ്ങിയപ്പോളേക്കും  എന്റെ കൈ തട്ടി മാറ്റി........... എന്തോ എനിക്ക് വല്ലാത്ത സങ്കടം തോന്നി പോയി........... ഏട്ടൻ എന്നെ നോക്കാതെ വേഗം നടന്നു.... ഞാനും പോകാൻ വേണ്ടി നിന്നതും..... പെട്ടെന്ന് എന്റെ ഷാൾ ആരോ പിന്നിൽ നിന്നും വലിച്ചത് പോലെ.... തിരിഞ്ഞു നോക്കിയതും...... ഒരു കുഞ്ഞ് കുട്ടികുറുമ്പൻ  എന്റെ ഷാൾ പിടിച്ച് നിൽക്കുവാ.......... കണ്ടാൽ തന്നെ പറയും ഒരു കൃസുതി കുട്ടൻ.... 



"  ആ    ചേട്ടന്      ചന്ദനം  വേണ്ടെങ്കിൽ     ചേച്ചി   നിക്ക്   തൊട്ട്  തരുവോ............... "



" അച്ചോടാ.... അതിനെന്താ  ... വാവക്ക്    തൊട്ട് താരാവല്ലോ...... "



ഞാൻ  ഏട്ടന് തൊടാൻ വേണ്ടി   കയ്യിൽ കരുതിയാ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു..... 
അതിനു പകരം  എന്റെ രണ്ട് കവിളിലും ഉമ്മ തന്നിട്ട് അവൻ ഓടിക്കളഞ്ഞു.....   എന്തോ  എന്റെ വിഷമം ഒക്കെ പെട്ടെന്ന് പോയത് പോലെ...... തിരികെ  പോകാൻ നിന്നതും  ഞാൻ കണ്ടു  എന്നെ തന്നെ നോക്കി നിൽക്കുന്ന ഏട്ടനെ..... .... 




അവിടെ നിന്നും ഇറങ്ങിയതും ...... ഞങ്ങൾക്ക് നേരെ നടന്നു വരുന്ന ആളെ കണ്ട്     ഏട്ടന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നു.......... എന്റെ ഹൃദയമിടിപ്പും കൂടി വന്നു...... 


തുടരും......... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 8


അവിടെ നിന്നും ഇറങ്ങിയതും ...... ഞങ്ങൾക്ക് നേരെ നടന്നു വരുന്ന ആളെ കണ്ട്     ഏട്ടന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നു.......... എന്റെ ഹൃദയമിടിപ്പും കൂടി വന്നു...... 

"  അഭിയേട്ടൻ..... "!!!!!!!!!!

അറിയാതെ എന്റെ നാവിൽ നിന്നും ആ  പേര്  മൊഴിഞ്ഞപ്പോൾ  പകയോടെ എന്നെ ചുട്ടെരിക്കുന്ന  രുദ്രേട്ടനെ  ആണ് കണ്ടത്.......

എന്നാൽ എന്റെ പ്രതീക്ഷകളെ  എല്ലാം തെറ്റിച്ചുകൊണ്ട്  രുദ്രേട്ടൻ എന്റെ കയ്യിൽ മുറുകെ  പിടിച്ച്  അഭിയേട്ടനു  നേരെ നടന്നു.......... എന്താണ്  സംഭവിക്കുന്നത് എന്ന് മനസിലാകാതെ  ഞാനും ഒപ്പം നടന്നു........ 

അഭിയേട്ടൻ  ഞങ്ങളെ കണ്ടതും ആദ്യം  ഒന്ന് അമ്പരന്നു  പോയി..എങ്കിലും മുഖത്തെ  ആ  ഞെട്ടൽ പെട്ടെന്ന് തന്നെ അഭിയേട്ടൻ  ഒളിപ്പിച്ചുകൊണ്ടു  ഞങ്ങൾക്ക് നേരെ പുഞ്ചിരി തൂകി..... .  

"  വിച്ചു......... അപ്പു....... നിങ്ങൾ ഇന്ന് വരുമെന്ന്  അറിഞ്ഞിരുന്നു..... എന്തായാലും രണ്ടുപേരെയും ഒരുമിച്ചു കണ്ടല്ലോ.. സന്തോഷം ആയി........... അവിടെ എല്ലാവരും നിങ്ങൾക്ക്  വേണ്ടി കാത്തിരിക്കുകയാണല്ലോ......  "

"  ഇനി   ഒരുമിച്ചല്ലേ  അഭി ഞങ്ങൾ    ഉണ്ടാവുക ..... വിച്ചുവിന്  ഒരേ നിർബന്ധം.. . കുടുംബ ക്ഷേത്രത്തിൽ ഒരുമിച്ചു തൊഴണം എന്ന്.... അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നാൽ  എങ്ങനെ ശെരിയാകും....... എന്റെ വിച്ചു എന്നോട് ആദ്യമായിട്ട് പറയുന്നതല്ലേ.... "

രുദ്രേട്ടൻ എന്നെ  ചേർത്തു നിർത്തി ആണ് അത് പറഞ്ഞത് ..... എന്തൊരു അഭിനയം... അഭിയേട്ടനെ  കുത്തി നോവിക്കാനുള്ള  തന്ത്രം  ആണ് ഇത് എന്ന് എനിക്ക് മനസിലായി.... ഒന്നും മിണ്ടാത്തെ ഞാൻ മൗനം പാലിച്ചു.... അല്ലെങ്കിലും ഇപ്പൊ ഭദ്രകാളി  രൂപം  പുറത്തെടുത്താൽ  ശെരിയാകില്ല.....

" അപ്പൊ  , ശെരി   അഭിയേട്ട.... ഞങ്ങൾ വീട്ടിലേക്ക്  ചെല്ലട്ടെ.... പിന്നെ കാണാം...... "


"  ഹാ.... ശെരി    വിച്ചു....... ഞാൻ നാളെ ബാംഗ്ലൂർക്ക്  പോകുവാണ്... അവിടെ നല്ലൊരു ജോലി ആയിട്ടുണ്ട്‌ .......പിന്നെ ഇപ്പോഴുള്ളത്  താൽക്കാലിക  ജോലി ആയതുകൊണ്ട്   ... എനിക്ക് ഉടനെ പോയെ പറ്റു...... നിങ്ങളെ  എന്തായാകും ഒന്ന് കാണാൻ പറ്റിയല്ലോ......... "



ഒരു   നനുത്ത പുഞ്ചിരി ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ട്  അഭിയേട്ടൻ   നടന്നു അകന്നു......എനിക്ക് കാണാൻ കഴിയും ആ  കണ്ണുകളിലെ  കുറ്റബോധം .... ഇനി   അതുകൊണ്ട് യാതൊരു പ്രയോജനവും  ഇല്ല  അഭിയേട്ട .. എല്ലാം   അവസാനിച്ചിരിക്കുന്നു....... 

രുദ്രേട്ടൻ  എന്റെ കയ്യിലുള്ള പിടുത്തം പെട്ടെന്ന് വിട്ടു..... എന്നെ ശ്രദ്ധിക്കാതെ  വേഗം തന്നെ നടന്നു..കാറിൽ കയറി ഇരുന്നു.... ഞാനും പിന്നാലെ പോയി......... 

കുറച്ച് മുൻപ് വരെ മുഖത്ത് ഫിറ്റ്‌  ചെയ്തു വെച്ച പുഞ്ചിരി ഒക്കെ എവിടെയോ പറന്നു പോയി..... നിമിഷ നേരങ്ങൾ കൊണ്ട് എങ്ങനെ ആണ് ഏട്ടന് ഇതുപോലെ മാറാൻ സാധിക്കുന്നത്  എന്ന് ഞാൻ ചിന്തിച്ചു പോയി....... 




കാർ   പതിയെ സഞ്ചരിച്ചു  തുടങ്ങി.... പരസ്പരം  ഒന്നും തന്നെ ഞങ്ങൾ സംസാരിച്ചില്ല....... എനിക്ക് എങ്ങനെ എങ്കിലും എന്റെ വീട്ടിൽ ഒന്ന് എത്തിയാൽ മതി എന്നായിരുന്നു ചിന്ത........... അധികം മിണ്ടാത്തെ ഇരിക്കാൻ എനിക്ക് പറ്റാത്തതുകൊണ്ട്  ഞാൻ തന്നെ ആ  മൗനത്തെ  ഭേദിച്ചു..... 




"  അതേയ്..... കുറച്ച് മുൻപ് എന്തൊക്കെയാ  നിങ്ങൾ അഭിയേട്ടനോട്  പറഞ്ഞത്.... എന്റെ ആഗ്രഹം സാധിച്ചു തരാൻ വേണ്ടി ആണ് നിങ്ങൾ എഴുന്നള്ളിയത്  എന്ന് അല്ലെ..... തനിക്കെങ്ങനെ  ഈ  കള്ളത്തരങ്ങൾ ഒക്കെ വരുന്നു.... ആരെ കാണിക്കാൻ ആണ് തന്റെ ഈ  പ്രഹസനം  ഒക്കെ..... "





"  എന്തെടി...... നിന്റെ മറ്റവനെ  ഒന്ന് തിളപ്പിക്കാൻ  വേണ്ടി പറഞ്ഞതാ.... നിനക്ക് പിടിച്ചില്ലേ............."




"  പിടിച്ചില്ല........ തനിക്കു  വാ തുറന്നാൽ ഇതേ പറയാനുള്ളൂ...... എന്റെ മറ്റവൻ ആണെങ്കിൽ തനിക്കെന്താ... കണ്ണിൽ കണ്ട വൃത്തികെട്ട  പെണ്ണുങ്ങളുടെ  തോളിൽ  തൂങ്ങി താൻ നടന്നതുപോലെ  അല്ല..... മനസ് കൊണ്ടാണ് ഞാൻ പറയിച്ചതു..... അല്ലാതെ നിങ്ങളെ പോലെ അത്ര അധഃപതിച്ചിട്ടില്ല  വീണ...    ഒന്ന്  ഓർക്കുന്നത് വളരെ നല്ലതാണ്..  ഇനി നിങ്ങൾ ഇതുപോലെ ഉള്ള വർത്തമാനം  എന്നോട് പറഞ്ഞാൽ  അടിച്ചു മോന്തയുടെ  ഷേപ്പ് മാറ്റും ഞാൻ..... "




അൽപ്പം ദേഷ്യത്തോടെ തന്നെ ആണ് ഞാൻ  അത് പറഞ്ഞത്..... ഞാൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും എന്ന് അറിയാവുന്നത് കൊണ്ട് ആള് അധികം മിണ്ടാൻ നിന്നില്ല... ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ ചെലുത്തി..... 


പെട്ടെന്ന് തന്നെ ഞങ്ങൾ വീട്ടിൽ എത്തി........... അച്ഛമ്മയും അച്ചച്ചനും  ഞങ്ങളെ കാത്ത്  വീടിന്റെ മുന്നിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. ഏട്ടൻ  കാർ നിർത്തിയതും  ഞാൻ ചാടി ഇറങ്ങിയതും ഒരുപോലെ ആയിരുന്നു.... ഓടിപോയി അച്ഛമ്മയെയും  അച്ചച്ചനെയും കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.....    രണ്ട് ദിവസം മാറി നിന്നപ്പോൾ തന്നെ എനിക്ക് സഹിക്കാൻ പറ്റണില്ല...... ഇതായിരുന്നല്ലോ  എന്റെ ലോകം... സന്തോഷം  കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി.... 



"  അയ്യേ.... എന്റെ മോളു കരയുവാ.... ഇത്രേ ഉള്ളൂ  ഞങ്ങളുടെ കുശുമ്പത്തി പാറു...... രണ്ട് ദിവസം കാണാതെ ഇരുന്നപ്പോളേക്കും മോൾക്ക്‌ സങ്കടം ആയോ...... "




"  അവൾ എന്തൊക്കെ പറഞ്ഞാലും നമ്മുടെ കാ‍ന്താരി അല്ലെ..... അവൾ ഇല്ലാതെ നമുക്ക് തന്നെ പറ്റണില്ല..... "



അച്ഛച്ചൻ  അതുപറഞ്ഞപ്പോളേക്കും  എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു.... ചെറിയച്ഛനും  ചെറിയമ്മയും....... അമ്മയും അച്ഛനും.... എല്ലാവരും തന്നെ ഉണ്ടായിരുന്നു...... 


എല്ലാവരെയും കണ്ടപ്പോൾ എന്റെ സന്തോഷം  ഒന്ന് വേറെ തന്നെ ആയിരുന്നു.......  എന്റെ കൂടെ വന്നാൽ ആളാകട്ടെ  ഇതൊന്നും തന്നെ ബാധിക്കില്ല  എന്നാ മട്ടിൽ നിൽക്കുന്നു.... ഒരുമാതിരി പാടത്തു  കൊണ്ട്  വെച്ച കോലം പോലെ.... ഒരു എക്സ്പ്രഷനും ഇല്ല..... ഒറ്റയ്ക്ക് വന്നാൽ മതി എന്ന് തോന്നി പോയി.... 





"  അല്ല..... മോനെന്താ   അവിടെ തന്നെ അങ്ങ് നിന്ന് കളഞ്ഞത്.....  കയറി  ഇരിക്ക്.... ഭാര്യയുടെ  വീടായിട്ടു  ഒന്നും കാണണ്ട.... സ്വന്തം വീടായിട്ടു തന്നെ കണ്ടാൽ മതി ട്ടോ.."



"  അയ്യോ.... അച്ഛാ.... ഞാൻ അങ്ങനെ ഒന്നും...... എനിക്ക് നിങ്ങൾ  ഒക്കെ സ്വന്തം  തന്നെ ആണ്........ വിച്ചു എല്ലാവരെയും സ്നേഹിക്കുന്നത്  കണ്ടു നിൽക്കാൻ തന്നെ ഒരു രസം ആണ്.... അവളുടെ പരിഭവം പറച്ചിൽ ഒക്കെ തീരട്ടെ  എന്ന് കരുതി....... "




" അത്  ഇപ്പോഴൊന്നും  തീരില്ല........ മോൻ കയറി ഇരിക്ക്...... "




അച്ഛൻ ഏട്ടനേയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി..... ഞാൻ അമ്മയുടെയും അച്ഛമ്മയുടെയും  കൂടെ അടുക്കളയിലേക്കും  വിട്ടു....

ഇതായിരുന്നു  എന്റെ യുദ്ധക്കളം..... അമ്മയുടെയും  ചെറിയമ്മയുടെയും  കൂടെ കൂടി ഞാൻ അടുക്കള  ഒരു കൊലക്കളം ആക്കുമായിരുന്നു........ ആ അതൊക്കെ ഒരുകാലം.... ഇപ്പൊ അതിലും വല്യ യുദ്ധം ആണ് ഞാൻ നടത്തുന്നത്.... അതിനു മുൻപ് കുറച്ച് ദിവസം എങ്കിലും എനിക്ക് സമാധാനത്തോടെ ഇവിടെ കഴിഞ്ഞേ  പറ്റു...... എനിക്ക്   എല്ലാം എന്റെ അമ്മയോട് തുറന്ന് പറയണം...... സാധാരണ  പെണ്മക്കൾ അവരുടെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കി ആണ് ജീവിക്കുന്നത്.... അച്ഛനമ്മമാരെ വേദനിപ്പിക്കരുത്  എന്ന് കരുതി.... എന്നാൽ  ഞാൻ കുറച്ച് വ്യത്യസ്തം  ആണ്.....എന്റെ അമ്മ തന്നെയാണ് ഇപ്പോഴും എന്റെ മനസിന്റെ താക്കോൽ...... അതെന്നും അങ്ങനെ തന്നെ ആയിരിക്കും.... ഇനി ഞാൻ മുന്നോട്ടു യാത്ര  ചെയ്യുമ്പോൾ എനിക്ക് ആവശ്യം എന്റെ അമ്മയുടെ ഉപദേശം  തന്നെ ആണ്.... 




അടുക്കളയിൽ ചുറ്റി പറ്റി  നിന്ന എന്നെ    ഏട്ടന് മുറി കാണിച്ചു കൊടുക്കാൻ എന്നും പറഞ്ഞു അമ്മ ഓടിച്ചു വിട്ടു..... 



അങ്ങേരെയും തപ്പി നടന്നപ്പോൾ  ആണ്
അച്ചച്ചനോട്  കത്തി അടിക്കുവാണ്.. 
ഇത്ര വേഗം ഇയാൾ എല്ലാവരെയും കയ്യിൽ  എടുത്തോ....... ഇനി   എന്തൊക്കെ കാണാൻ കിടക്കുന്നു  ആവോ...... 


ഏട്ടനേയും വിളിച്ചോണ്ട് ഞാൻ മുകളിലത്തെ മുറിയിലേക്ക്  വന്നു.... ഒന്നും മിണ്ടാത്തെ എന്റെ പിന്നാലെ തന്നെ വന്നു.... 



"  ഇതാണ് എന്റെ മുറി..... നിങ്ങൾക്ക് ഓക്കേ  അല്ലെ എന്ന് ചോദിക്കുന്നില്ല, കാരണം നിങ്ങൾക്ക് ഇവിടെ ഒരു കുറവും ഉണ്ടാകില്ല.  എന്തായാലും ഒരു രണ്ടുമൂന്നു  ദിവസം നിങ്ങൾ ഇവിടെ കഴിയേണ്ടി വരും... അപ്പൊ ഈ  മൂശാട്ട  സ്വഭാവം ഒക്കെ മാറ്റി വെക്കേണ്ടി വരും.... "



"  രണ്ട് മൂന്ന് ദിവസമോ......... നിന്റെ വീട്ടിലോ..... എനിക്ക് പറ്റില്ല, നാളെ തന്നെ ഞാൻ പോകും, നിനക്ക് വേണെങ്കിൽ നീ  തന്നെ അങ്ങ് വന്നാൽ മതി.. ഇവിടെ നിനക്ക് കാവൽ ഇരിക്കൽ അല്ല  എന്റെ  പണി........ അമ്മയുടെ ഒറ്റ വാക്കിന്റെ ബലത്തിൽ ആണ് നീ ഈ  കളിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം...... നിന്റെ ഈ കളി ഒന്നും അധിക കാലം ഉണ്ടാകില്ല  വീണ... എല്ലാത്തിനും ഞാൻ അവസാനം കുറിക്കും.... "





"  അതൊക്കെ നിങ്ങളുടെ വീട്ടിൽ...... ഇതെന്റെ വീട്.... ഇവിടെ നിന്ന് നിങ്ങൾ പോകുമ്പോൾ  നിങ്ങളുടെ  കൂടെ ഞാനും ഉണ്ടാകും  ....... അതല്ല ഒറ്റയ്ക്ക് ഇവിടെ നിന്നും പോകാൻ ആണ് ഉദ്ദേശം എങ്കിൽ  ..... ഇതുവരെ  കണ്ടതൊന്നും  ആയിരിക്കില്ല  താൻ ഇനി കാണാൻ പോകുന്നത്.... അത് ഓർമ വേണം... ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ  അത് നടപ്പാക്കിയിരിക്കും.... എന്നെ അറിയാല്ലോ  അല്ലെ.... "





രൂക്ഷമായി   ഒരു നോട്ടം എറിഞ്ഞു ഞാൻ അവിടെ നിന്നും സ്കൂട്ട് ആയി... അല്ലെങ്കിൽ ഇനി വല്യ വഴക്ക് നടക്കും..... 




      ~~~~~~~~~~~~~~~~~
      ~~~~~~~~~~~~~~~~~






ഞാൻ പ്രതീക്ഷിക്കാത്ത  ചില സംഭവങ്ങൾ ആണ് ഇപ്പൊ നടക്കുന്നത്....... അവളോടുള്ള  ഇഷ്ടം  മറന്നു എന്നു എത്ര തവണ ആവർത്തിച്ചാലും ....കണ്മുന്നിൽ  അവളെ കാണുമ്പോൾ ഞാൻ എല്ലാം മറന്നു പോകുന്നു.... ഓരോ പ്രവർത്തികൾ കൊണ്ടും അവൾ എനിക്കൊരു അത്ഭുതം തന്നെ ആണ്... താലി കെട്ടിയ ഭർത്താവിനെ മറ്റൊരു  പെണ്ണിന്റെ കൂടെ കണ്ടിട്ടും, അവൾക്കു എങ്ങനെ എന്നോട് ക്ഷമിക്കാൻ കഴിയുന്നു.... ആർക്കുവേണ്ടി ആണെങ്കിലും ഇങ്ങനെ ജീവിതം നശിപ്പിക്കാൻ  ഏതെങ്കിലും ഒരു പെണ്ണിന് കഴിയുമോ..... വീണയുടെ സ്ഥാനത്ത്  മറ്റേതെങ്കിലും  ഒരു പെണ്ണായിരുന്നു  എങ്കിൽ  എപ്പോഴേ  ഇറങ്ങി പോയേനെ.... സത്യത്തിൽ അവൾ എന്താണെന്ന് മനസിലാക്കാൻ ഇപ്പോഴും എനിക്ക് കഴിയുന്നില്ല..... അമ്മയുടെ ഒറ്റവാക്കിൽ  ആണ് ഞാൻ ഇവളെ വിവാഹം ചെയ്തത് തന്നെ..... 

അഭി...... അവന്  വിച്ചുവിനോടുള്ള  ഇഷ്ടം ഞാൻ അറിയാൻ ഒരുപാട് വൈകി... അപ്പോഴേക്കും  അവൾ എന്റെ മനസിലും ഒരുപാട് ആഴത്തിൽ  വേര്  പിടിച്ച് പോയിരുന്നു........ അഭി സ്നേഹിക്കുന്നതും  അവളെ ആണെന്ന് അറിഞ്ഞ നിമിഷം മുതൽ തകർന്നു പോയി ഞാൻ............. പിന്നെ അതിൽ നിന്നും ഒരു മോചനം കിട്ടിയത്  നന്ദിനി വന്നതിനു ശേഷം  ആണ്.......... എന്തുകൊണ്ടാണ്  നന്ദിനിയോട്  ഇത്ര അടുക്കാൻ കാരണം എന്ന് എനിക്ക് പോലും അറിയില്ല... വീണയോടു   എനിക്ക് വെറുപ്പ്‌ തോന്നാൻ ഉള്ള കാരണവും............. നന്ദിനിയിൽ  നിന്നും വീണക്ക്  ഒരുപാട് പ്രത്യേകതകൾ  ഉണ്ട്... ഒറ്റദിവസം  കൊണ്ട്  എന്റെ അമ്മയ്ക്കും അനിയത്തിമാർക്കും  അവൾ എല്ലാം ആയി മാറി.......... 

നന്ദിനിയുമായുള്ള  അടുപ്പം അറിയുമ്പോൾ ഒരു പൊട്ടിത്തെറി ആണ് ഞാൻ പ്രതീക്ഷിച്ചതു..... അവിടെയും അവൾ എന്നെ തോൽപ്പിച്ചു  കളഞ്ഞു...... തകർന്നു പോകും എന്ന് കരുതുന്നിടത്തെല്ലാം  അവൾ അതിശക്തം  ആയി തന്നെ പിടിച്ച് നിൽക്കുന്നു... 

എല്ലാവർക്കും അവൾ എന്ത് മാത്രം  പ്രിയപ്പെട്ടവൾ ആണ്... എന്നിട്ടും എനിക്ക് മാത്രം എന്താണ് അവളെ അംഗീകരിക്കാൻ പറ്റാത്തത്.... അഭി  ഇപ്പൊ അവളുടെ മനസ്സിൽ ഇല്ല എന്ന് എനിക്ക് വ്യക്തമായി  അറിയാം....അതിനു കാരണം ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ താലി ആണ് ...     എന്റെ മനസ്സിൽ അവളെ കുറിച്ച് ഒരംശം  പോലും സംശയം  ബാക്കി ഇല്ല... എന്നിട്ടും അവളെ വേദനിപ്പിക്കേണ്ടി  വരുന്നു...... 

ഈ   വീട്ടിൽ എല്ലാവരോടും എത്ര സ്നേഹത്തോടെ ആണ് അവൾ പെരുമാറുന്നത്..... എല്ലാവരുടെയും   സംസാരത്തിൽ നിന്നും തന്നെ മനസിലാകും   അവൾ അവർക്കു എത്ര മാത്രം പ്രിയപ്പെട്ടവൾ ആണ് എന്ന്....... 

ഓരോന്ന് ആലോചിച്ചു ..... കിടന്നപ്പോൾ ആണ്   ഞാൻ അവളുടെ റൂം ശെരിക്കൊന്നു കാണുന്നത്.......  നല്ല അടുക്കും ചിട്ടയും  ഉള്ള മുറി ....... വായന  ശീലം നന്നായി ഉണ്ട് എന്ന് തോന്നുന്നു... ഷെൽഫിൽ മൊത്തം ബുക്സ് ആണ്..... വലിയൊരു പുസ്തക ശേഖരം  തന്നെ ആയിരുന്നു അതിൽ. മുറിയിൽ എല്ലാം അവളുടെ കുട്ടിക്കാലം തൊട്ടുള്ള ഫോട്ടോസ് ഒക്കെ ഫ്രെയിം ചെയ്തു തൂക്കിയിരിക്കുന്നു.......... ആ റൂമിനുള്ളിൽ  തന്നെ മറ്റൊരു മുറി കൂടി ഉണ്ടായിരുന്നു..... അതിന്റെ താക്കോൽ    ചുവരിൽ  തന്നെ തൂക്കി ഇട്ടിരിക്കുന്നു..... ആദ്യം ഒന്ന് മടിച്ചെങ്കിലും  , അവൾ ഉടനെ  ഇങ്ങോട്ട്  വരാൻ സാധ്യത  ഇല്ലാത്തതുകൊണ്ട്  ഞാൻ അത് എടുത്തു   ഡോർ  തുറന്നു........
പലതരത്തിലുള്ള  ചിത്രങ്ങൾ  ആയിരുന്നു    ആ  മുറിയിൽ മുഴുവൻ........ അവളുടെ ഡ്രോയിങ്  റൂം ആയിരുന്നു അത്.....അപ്പൊ എല്ലാം  കൊണ്ടും ആളൊരു പെർഫെക്ട്  ആണ്... നന്നായി വരക്കാനും  അറിയാം..... പലതരത്തിലുള്ള   ആശയങ്ങളെ    ക്യാൻവാസിൽ   ഒരു വരയിൽ ഒതുക്കാൻ അവൾക്കു കഴിഞ്ഞിരിക്കുന്നു .......... അവൾക്കു പ്രിയപെട്ടവരുടെ ചിത്രങ്ങളും  അതിൽ ഉണ്ടായിരുന്നു . ....     ഓരോന്നും കണ്ടു നിൽക്കുമ്പോൾ ആണ് ഒരു ചിത്രത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നത്. ........ വര പൂർത്തിയാകാത്ത  ഒരു ചിത്രം....  അതൊരു പുരുഷന്റെ ചിത്രം ആയിരുന്നു..... കണ്ണുകൾ മാത്രം ആയിരുന്നു ആ  ക്യാൻവാസിൽ ഉണ്ടായിരുന്നത്.... അഭിയുടേതാകാൻ  സാധ്യത ഇല്ല..........വളരെ തീക്ഷ്ണം  ആയ ജ്വലിക്കുന്ന  ആ  കണ്ണുകൾ എനിക്ക് വളരെ പരിചിതം ആയി തോന്നി..... ഒരുപാട് നേരം ഞാൻ ആ  ചിത്രത്തിലേക്ക് തന്നെ നോക്കി  ഇരുന്നു പോയി.....  


പിന്നെ പെട്ടെന്ന് തന്നെ ഡോർ ക്ലോസ് ചെയ്തു. താക്കോൽ  യഥാ സ്ഥാനത്ത് തന്നെ തിരികെ വെച്ചു.... ഒന്നു കുളിച്ചു ഫ്രഷ് ആകാൻ വേണ്ടി പോയി........ 



     &&&&&&&&&&&&&&&




രുദ്രേട്ടൻ  റൂമിൽ ഉള്ളതുകൊണ്ട് ഞാൻ  ആ  വഴിക്ക് പോയതേ ഇല്ല....... താഴെ  പോയി ഫ്രഷ് ആയി... അമ്മയുടെ കൂടെ ഇങ്ങനെ ചുറ്റിപറ്റി  നിന്നു.........ഇടയ്ക്കു അമ്മ എന്തൊക്കെയോ ചോദിച്ചു, ഏട്ടന്റെ കാര്യം തന്നെ.. അല്ലാതെ   വേറെ  എന്ത്........... അമ്മയോട് സത്യം പറയാൻ  എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്..... പക്ഷെ  ചെറിയമ്മ ഉള്ളതുകൊണ്ട് എനിക്ക് ഒന്നും പറയാനും പറ്റുന്നില്ല.... എല്ലാവരെയും അറിയിക്കുന്നതും  നല്ലതല്ല.... അമ്മക്ക് പറയാൻ പറ്റുന്നപോലെ  മറ്റാർക്കും ഉപദേശങ്ങൾ  നൽകാൻ കഴിയില്ലല്ലോ.....   


ഇടയ്ക്കു എപ്പോഴോ ചെറിയമ്മ അടുക്കളയിൽ നിന്നും  പുറത്തേക്കു പോയി........ അപ്പൊ തന്നെ അമ്മയുടെ ചോദ്യവും...... 




" നിനക്ക് എന്തൊക്കെയോ  പറയാൻ ഉണ്ടല്ലോ വിച്ചു........ "




" അമ്മേ  ....... അത്..... "



" എന്തായാലും ഇപ്പൊ വേണ്ട...... നീ വന്നതല്ലേ  ഉള്ളൂ.... അമ്മ എല്ലാം കേൾക്കാം........ "




തുടരും........... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 9


" എന്തായാലും ഇപ്പൊ വേണ്ട...... നീ വന്നതല്ലേ  ഉള്ളൂ.... അമ്മ എല്ലാം കേൾക്കാം........ "

" ആഹാ... എന്റെ അമ്മക്കുട്ടി  ആള്  കൊള്ളാലോ , എന്റെ മനസ്  പെട്ടെന്ന് തന്നെ വായിച്ചു.... "

" നിന്റെ അമ്മ അല്ലേടി ഞാൻ... നിന്നെ മനസിലാക്കാൻ എനിക്ക് ഭൂതക്കണ്ണാടി  ഒന്നും ആവശ്യം  ഇല്ല.... നിന്റെ കണ്ണിലേക്കു ഒന്ന് നോക്കിയാൽ മതി....."

" ഓ.... സമ്മതിച്ചു...... എന്റെ അമ്മ മാസ്സ് അല്ലെ..... "

" എങ്ങനെ ഉണ്ട്... അവിടെ എല്ലാവരും.. മോളോട് സ്നേഹം തന്നെ അല്ലെ..... ഇവിടുത്തെ പോലെ കുറുമ്പൊന്നും  അവിടെ കാണിക്കല്ലേ.. വളർത്തു ദോഷം എന്നെ പറയു.... "

"  ഏയ്‌... അങ്ങനെ ഞാൻ ആരെകൊണ്ടും  പറയിക്കില്ല.. അമ്മയുടെയും അച്ഛന്റെയും വില  ഒരിക്കലും കളയില്ല... കുട്ടിക്കളി  ഒക്കെ ഞാൻ  ഇവിടെ ഉപേക്ഷിച്ചു  പോയതല്ലേ.... ഇപ്പൊ ലൈഫ്  കുറച്ച് സീരിയസ്  ഒക്കെ ആയില്ലേ അമ്മ.... അവിടെ എനിക്ക് സ്നേഹമുള്ള  മറ്റൊരു അമ്മ ഉണ്ട്... രണ്ട് അനിയത്തിമാർ  ഉണ്ട്...


 എല്ലാം കൊണ്ടും  ഞാൻ ഹാപ്പി  ആണ് എന്ന് പറയാൻ പറ്റില്ല... എങ്കിലും ഞാൻ സന്തോഷം കണ്ടെത്തുന്നുണ്ട്....... ഇത്രെയൊക്കെ മതി എനിക്ക്..... "


"  മ്മ്... എനിക്കറിയാം മോൾക്ക്‌ എല്ലാം  മറക്കാൻ പ്രയാസം ആണെന്ന്... എല്ലാം മറന്നേ പറ്റു.... മോളു  വിഷമിക്കരുത്.... അമ്മ ഉണ്ടെടാ  നിന്റെ കൂടെ.....എന്റെ അവസാനം  വരെ മോളുടെ കൂടെ അമ്മ ഉണ്ട്...... "

"  അത് എനിക്ക് അറിയാം അമ്മക്കുട്ടി....ഈ  ഒരൊറ്റ  ധൈര്യം മതി  എനിക്ക്  മുന്നോട്ടു പോകാൻ..."

"ആ     നീയിവിടെ  നിന്നു കത്തി അടിക്കേണ്ട, അവിടെ റൂമിൽ  രുദ്രൻ  ഒറ്റക്കല്ലേ  മോള്  അങ്ങോട്ട്‌  പോയിക്കോ ... ഇവിടുത്തെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം.... ഇപ്പോ നീയല്ലേ ഇവിടുത്തെ ഗസ്റ്റ്, അതുകൊണ്ട്  മോള് പോയി റസ്റ്റ്‌ എടുത്തോ....... "

"  അങ്ങനെ കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാവരും കൂടി എന്നെ ഗസ്റ്റ് ആക്കിയോ ചെറിയമ്മേ..... "


"അച്ചോടാ...... ഒന്ന് അറിയാതെ പറഞ്ഞു പോയതാടി  കാ‍ന്താരി..... അത്  വിട്ടേക്ക് 
.. നിനക്ക് പിന്നെ ഒരു ചെറിയ കാര്യം  കിട്ടിയാൽ മതിയല്ലോ....... "


"ഞാൻ എന്നാൽ അങ്ങോട്ട്‌.......... നീങ്ങിക്കോട്ടെ....... "


"മ്മ്  മ്മ്...... ചെല്ല്   ..... വേഗം...... "


   ശോ.... !എങ്ങനെയെങ്കിലും  അമ്മയെ ചുറ്റിപറ്റി  നിൽക്കാം എന്ന് കരുതുമ്പോൾ ആണ്, എല്ലാവരും കൂടി എന്നെ ഓടിക്കാൻ നോക്കുന്നത്.....കെട്ടിയോന്റെ മുഖം കാണേണ്ട എന്ന് കരുതിയതാണ്.... ഇനി  എന്തായാലും സഹിച്ചേ പറ്റു... സ്വന്തം വീട്ടിൽ പോലും ഇപ്പൊ  ഇങ്ങേരെ  സഹിക്കേണ്ട  അവസ്ഥ ആണ്... .






    റൂമിൽ ചെന്നപ്പോൾ ഉണ്ട്.... ഫോണിൽ കുത്തി ഇരിപ്പാണ്...... ഞാൻ പോയി ഡോർ ക്ലോസ് ചെയ്തു.... ബെഡിൽ വന്നിരുന്നു... എന്നെ കണ്ടിട്ടും കാണാത്തതുപോലെ അങ്ങേരും.... ഫോണിൽ ഇതിനും മാത്രം എന്താണോ  ആവോ..... ഞാൻ വേഗം തന്നെ കയ്യിൽ നിന്നും ആ  ഫോൺ ഇങ്ങ് തട്ടി  പറിച്ചു....  







" കുറെ നേരം ആയല്ലോ..... എന്താ ഇതിനുള്ളിൽ  നിങ്ങളുടെ വല്ലതും  കളഞ്ഞു പോയോ... ഞാൻ ഇവിടെ വന്നതുപോലും  അറിയുന്നില്ലേ.... "






" ഡീീ.... കളിക്കാതെ ഫോൺ താ... സഹിക്കുന്നതിന്  ഒരു പരിധി ഒക്കെ ഉണ്ട്...... "




" ഒച്ച വെച്ച്  അലറണ്ട ,  ഇതിപ്പോ  എന്റെ വീട് , എന്റെ മുറി... നിങ്ങളുടെ  അധികാരം  ഒക്കെ നിങ്ങളുടെ വീട്ടിൽ  മതി.... ഇവിടെ ഞാൻ പറയുന്നതേ നടക്കു...... "




"  ഓഹോ..... അപ്പൊ ... നീയിനി  അങ്ങോട്ട്‌  തന്നെ അല്ലെ വരുന്നത്..... നിന്നെ ഞാൻ ശെരിയാക്കി തരാം.... രുദ്രൻ  ആരാണെന്നു നീയറിയും.... "




" ഇനി അറിയാൻ ഒരു ചുക്കും ഇല്ല ചുണ്ണാമ്പും  ഇല്ല... നിങ്ങൾ ആരാണെന്നു എനിക്ക് നന്നായി അറിയും.... അവിടെ പിടക്കാതെ നിൽക്ക്.... ഞാൻ ഈ  ഫോൺ ഒന്ന് ചെക്ക്  ചെയ്യട്ടെ..... "




" നീയെന്തിനാടി  എന്റെ ഫോൺ ചെക്ക് ചെയ്യുന്നത്, അതിനു നിനക്ക്.......... "




" അതിനുള്ള അധികാരം ഒക്കെ എനിക്കുണ്ട്.......... "




" അധികാരം  സ്ഥാപിക്കാൻ ശ്രമിക്കുവാണോ  നീ.... എങ്കിൽ ശെരി  ഈ  ഫോൺ നീ തന്നെ കയ്യിൽ  വെച്ചോ... നിന്റെ ചെക്കിങ് ഒക്കെ കഴിഞ്ഞാൽ തിരികെ തന്നാൽ മതി....... കൊണ്ടുപോയി പുഴുങ്ങി തിന്നോ...... "





അതും പറഞ്ഞു ആള് എണീറ്റ് ഒറ്റ പോക്കായിരുന്നു....... അപ്പോഴാണ്  ആ  ഡയലോഗിന്  പിന്നിലെ  ധ്വനി  എനിക്ക് മനസിലായത്..... ഫോണിന് ഫിംഗർ ലോക്ക് ആണ്..... ഇതിനി ആ  കാലമാടന്റെ  വിരൽ പതിയാതെ  തുറക്കാനും  പറ്റില്ല...... ശോ..... ആകെ വല്ലാത്ത ഒരു അവസ്ഥ ആയി പോയല്ലോ....... ഇത്  എങ്ങനെയെങ്കിലും ഓപ്പൺ ആക്കിയേ പറ്റു....... ആ  അതിനുള്ള താക്കോൽ ഒക്കെ ഈ  വീണ കണ്ടുപിടിച്ചിരിക്കും... നോക്കിക്കോ.... അല്ലെങ്കിൽ എന്റെ പേര്  ഇങ്ങേരുടെ പട്ടിക്ക്....... 

അല്ലെങ്കിൽ വേണ്ട  ഇങ്ങേരുടെ പട്ടിക്ക്  ഇങ്ങേരുടെ സ്വഭാവം തന്നെ ആണ്... വീണ എന്ന് കേൾക്കുമ്പോൾ തന്നെ ഓടും..... ഞാൻ ആരാ മോള്.... ഈ  ഫോൺ എനിക്ക് ആവശ്യം വരും , അതുകൊണ്ട്  ഇതിപ്പോ  രാക്ഷസന്  കൊടുത്താൽ ശെരി ആകില്ല......... എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ..... 





താഴെ ചെന്നപ്പോൾ ഏട്ടൻ അച്ഛന്റെയും ചെറിയച്ഛന്റെയും  കൂടെ ഇരുന്ന്  എന്തൊക്കെയോ പറയുന്നു.... ഞാനും അവിടേക്കു ചെന്നു..... 




" അല്ല.... മോൻ  ആദ്യം ആയിട്ട്  വന്നിട്ട്... ഈ  വീടൊക്കെ മൊത്തത്തിൽ ഒന്ന്  കണ്ടില്ലല്ലോ..... മോളെ  വിച്ചു.... നിങ്ങൾ രണ്ടുപേരും ഒന്ന്  നടന്നിട്ടൊക്കെ വാ.........."




" ശെരി  അച്ഛാ...... "




അത് കേൾക്കേണ്ട  താമസം  , എല്ലാം അറിയാം എന്നാ ഭാവത്തിൽ  ഏട്ടൻ എനിക്ക് മുന്നേ  നടന്നു.....ഞാനും പിന്നാലെ നടന്നു..... വേഗം ഏട്ടന്റെ കയ്യിൽ കയറി പിടിച്ചു.... 




"  കൂടുതൽ ബലം പിടുത്തം വേണ്ട....  അവരൊക്കെ ശ്രദ്ധിക്കും..... അതുകൊണ്ട്  അവരുടെ മുൻപിൽ നമ്മുടെ യുദ്ധം ഒന്നും വേണ്ട...  അതൊക്കെ നമുക്ക് വീട്ടിൽ പോയിട്ട്  ആവാം..... ഇനിയും സമയം ഉണ്ട്.... "





ഞാൻ അത് പറഞ്ഞപ്പോൾ  ദേഷ്യം  ഉള്ളിൽ  ഉണ്ട്  എങ്കിൽ പോലും ആള്  ശാന്തം ആയി.....എന്നെ ഞെരിച്ചു  കൊല്ലാൻ  ഉള്ള അത്ര ദേഷ്യം ഉണ്ട് ആ  മുഖത്ത്........ അല്ലെങ്കിലും ക്ഷിപ്ര കോപി  ആണല്ലോ...... 


കുറച്ച് നേരം തൊടിയിലൂടെ നടന്നു... അപ്പോഴും ഞാൻ ഏട്ടന്റെ കൈയിൽ തന്നെ പിടിച്ചിരുന്നു.... ഏട്ടനെ പിടിച്ചു  വലിച്ച് ഞാൻ കുളക്കരയിലേക്ക്  പോയി...... ആ  കല്പടവിൽ പോയി  ഇരുന്നു......... ഇടയ്ക്കു മനസ്  ഒന്ന് അസ്വസ്ഥം  ആകുമ്പോൾ എന്റെ വിഹാര കേന്ദ്രം  ആണിത്.... ഇവിടെ  ആകുമ്പോൾ  ആരുടേയും  ശല്യം  ഇല്ലാതെ  കരയാം..... 


എനിക്ക്  അടുത്തായി  കുറച്ച്  മാറി  ഏട്ടനും  ഇരുന്നു..... 




"  എങ്ങനെ ഉണ്ട്.... എന്റെ വീട്ടുകാരെ  ഒക്കെ ഇഷ്ടം ആയോ..... അതോ ഇവിടുന്നു ചാടി പോകാൻ റെഡി  ആകുവാണോ...... "




" എന്തായാലും നിന്നെ പോലെ അല്ല നിന്റെ വീട്ടുകാർ.... കുറച്ച്  മരിയാദ  ഒക്കെ ഉണ്ട്.... "



" ഹാവു.... ആദ്യമായി  ഒരു നല്ല കാര്യം പറഞ്ഞല്ലോ. സന്തോഷം  ആയി....... ഇനി എന്നോടുള്ള ദേഷ്യം  എന്നാണാവോ  അലിയുക..... "



" നിന്നോടെനിക്ക്  യാതൊരു  ദേഷ്യവും  ഇല്ല വീണ.... എന്റെ ജീവിതത്തിൽ നിന്നും പോകേണ്ടവൾ  ആണ്  നീ.... ആ  നിന്നോട്  എനിക്ക്  എന്ത്  ദേഷ്യം........ "



" പോകും എന്ന് ഉറപ്പിച്ചോ....... "



" അത് ഞാൻ നിന്നോട്  പറഞ്ഞുകഴിഞ്ഞ  ടോപ്പിക്ക്  ആണ്    ... അതിനു  ഇനി യാതൊരു  മാറ്റവും  ഇല്ല...... "



" എങ്കിൽ   ശെരി..... ഇപ്പൊ പറഞ്ഞത്  നിങ്ങളുടെ തീരുമാനം  അല്ലെ..... എന്റെ തീരുമാനം  ഞാനും പറയാം..... 


ഞാൻ നിങ്ങളുടെ  ഭാര്യ ആയി ഈ  ജന്മം  നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും... അതിനും  ഒരു മാറ്റവും ഇല്ല....  "





"  ഇല്ല  വീണ........ അങ്ങനെ എന്റെ മനസ്‌  മാറും എന്നു നീ കരുതണ്ട...... എനിക്ക് കുറച്ച്  ലക്ഷ്യങ്ങൾ  ഒക്കെ ഉണ്ട്..... എന്റെ ജീവിതം തന്നെ ഒരു ദുരന്തത്തിലേക്കാണ്...... നിന്നെ ഞാൻ കൂടെ കൂട്ടും എന്ന് കരുതണ്ട.... നന്ദിനിക്ക്  എന്റെ മനസ്സിൽ ഉള്ളതിന്റെ ഒരംശം  പോലും സ്ഥാനം... ഇപ്പൊ നിനക്ക് ഇല്ല.... നിന്നോടെനിക്ക് സഹതാപം  പോലും തോന്നുന്നില്ല...... "





" ആർക്കു വേണം നിങ്ങളുടെ സഹതാപം.... അത് നിങ്ങളുടെ നന്ദിനിക്ക്  കൊടുക്ക്......... ഇപ്പോഴും ഞാൻ  ചെയ്ത തെറ്റ്  എന്താണെന്ന്  എനിക്ക് മനസിലാകുന്നില്ല...അഭിയേട്ടനെ ഞാൻ ഒരിക്കൽ സ്നേഹിച്ചിരുന്നു  എന്നതാണോ  നിങ്ങളുടെ പ്രശ്നം......

നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു  എനിക്ക് അറിയില്ലായിരുന്നു... അഭിയേട്ടൻ  എന്തുകൊണ്ടാണ്  എന്നെ വേണ്ട എന്ന് വെച്ചതെന്നും എനിക്ക് അറിയില്ല......

ഒന്ന്  മാത്രം എനിക്ക് അറിയാം ഇനിയുള്ള  ജീവിതം നിങ്ങളോടൊപ്പം  തന്നെ ആയിരിക്കും...... 
ഒരിക്കൽ എന്നെ ജീവന്  തുല്യം  സ്നേഹിച്ച  നിങ്ങൾക്ക്  എങ്ങനെ എന്നെ വേണ്ട എന്ന് വെക്കാൻ കഴിയുന്നു....... എന്നെ നിങ്ങൾ ആത്മാർത്ഥമായി  സ്നേഹിച്ചിരുന്നു  എങ്കിൽ നന്ദിനിയോട് നിങ്ങൾക്ക് എങ്ങനെ അടുക്കാൻ സാധിക്കുന്നു.... എനിക്ക് ഇപ്പോഴും വിശ്വാസം  ഉണ്ട്.... എന്റെ ഭർത്താവ്  കൈ വിട്ട്  പോയിട്ടില്ല  എന്ന്..... നിങ്ങളുടെ കണ്ണുകളിൽ ഞാൻ ഇപ്പോഴും എന്നോട് നിങ്ങൾക്കുള്ള  കരുതൽ ആണ് കാണുന്നത്.... എന്റെ സ്ഥാനം മറ്റൊരു പെണ്ണിനും കൊടുക്കാൻ ഏട്ടനാവില്ല  എന്നാണ്  എന്റെ വിശ്വാസം...... 



എന്റെ കണ്ണുകളെ  മാത്രമേ ഏട്ടന് വിശ്വസിപ്പിക്കാൻ  പറ്റു.... മനസിനെ  വിശ്വസിപ്പിക്കാൻ  ഏട്ടന്  സാധിക്കില്ല....... ഞാൻ നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ട്....... എല്ലാം ഒരിക്കൽ വെളിച്ചത്തു  കൊണ്ടുവരാൻ  എനിക്ക് കഴിയുന്നത്  വരെ എന്റെ മുൻപിൽ അഭിനയിച്ചോളു..... "





അത്രയും പറഞ്ഞ്  ഏട്ടനെ ഒന്ന്  തിരിഞ്ഞു പോലും നോക്കാതെ ഞാൻ നടന്നു.... 



     🌹🌹🌹🌹🌹🌹  🌹🌹🌹



എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഫുഡ്‌ കഴിക്കുമ്പോൾ   ഞാൻ  ഏട്ടനെ ഒന്ന്  നോക്കിയത് പോലും ഇല്ല..... ഏട്ടൻ അവിടെ ഉണ്ട്  എന്നത്  ഓർക്കാതെ  ഞാൻ  പഴയ വിച്ചു  ആയി മാറുകയായിരുന്നു..... എല്ലാവരോടും  ഉള്ള എന്റെ പെരുമാറ്റം  ഒക്കെ കണ്ട് പന്തം  കണ്ട പെരുച്ചാഴിയെ  പോലെ ആണ് ഏട്ടന്റെ അവസ്ഥ.... തനി കച്ചറ ആയ വീണയെ ഏട്ടൻ ഇന്നുവരെ കണ്ടിട്ടില്ല..... മാസ്സ് ഡയലോഗ്  ഒക്കെ പറയുന്ന വീണ ആണോ  ഇത്  എന്നായിരിക്കും ആലോചിക്കുന്നത്..... 

ഞാൻ എന്റെ സ്വഭാവം ഒക്കെ പുറത്തെടുത്തു.... പിന്നെ   മുത്തശ്ശനോടും   മുത്തശ്ശിയോടും  ഓരോ തമാശകൾ  ഒക്കെ പറഞ്ഞ്  അങ്ങ്   ജോളി  ആയി...... 

കുറച്ച് ദിവസങ്ങൾക്കു ശേഷം എന്റെ മനസൊന്നു  ശാന്തം ആയതു  പോലെ........ ഇപ്പോഴാണ് മനസ് തുറന്ന്  ഞാൻ ഒന്ന് ചിരിക്കുന്നത്  പോലും........ എങ്കിലും നമ്മുടെ കെട്ടിയോൻ  വല്യ മസില്  പിടുത്തം ആയിരുന്നു....... ഞാൻ ആ  ഭാഗത്തേക്ക് നോക്കാനേ  പോയില്ല.... 





സത്യത്തിൽ എന്റെ വീട്ടിൽ വന്നപ്പോൾ മുതൽ  ഏട്ടന് ഒരു വീർപ്പു  മുട്ടൽ പോലെ  ആണ്.... ഓഫീസിലെ  കാര്യങ്ങൾ ഒക്കെ ആലോചിച്ചിട്ടായിരിക്കും... അതോ ഇനി നന്ദിനിയെ ആലോചിച്ചിട്ടാണോ.... ഏതായാലും ഞാൻ ഫോൺ മേടിച്ച്  വെച്ചത്  ഏട്ടൻ  ഒന്ന് ഫ്രീ ആയിക്കോട്ടെ  എന്ന് കരുതി  ആണ്..... 



ഫോണിന്റെ  കാര്യം ചോദിച്ചു വരും എന്ന് അറിയാവുന്നത്  കൊണ്ട്‌... ഞാൻ ഏട്ടന്റെ കൺവെട്ടത്ത്  പിന്നെ പോയതേ ഇല്ല..... 




രാത്രി ഏട്ടൻ കിടന്ന ശേഷം റൂമിലേക്ക്‌ പോകാം എന്ന് കരുതി.....




ഒരുപാട്  ലേറ്റ് ആയിട്ടാണ്  ഞാൻ റൂമിലേക്ക്‌ പോയത്....... എന്റെ ഫോൺ  എടുത്ത്  നോക്കിയപ്പോൾ ആണ് അതിൽ അഭിയേട്ടന്റെ മിസ്സ്‌  കോൾ  കണ്ടത്........ 


അഭിയേട്ടൻ എന്തിനായിരിക്കും  ഇപ്പൊ എന്നെ വിളിച്ചത് .......... തിരിച്ചു വിളിക്കാൻ  വന്നില്ല..... 


പെട്ടെന്നാണ് ഞാൻ അഭിയേട്ടന്റെ മെസ്സേജ്  കണ്ടത്..... 

നാളെ അഭിയേട്ടൻ പോകുന്നതിന്  മുൻപ്  ഒന്ന്  കാണാൻ  പറ്റുമോ എന്നായിരുന്നു  അതിൽ..... അതിനു മറുപടി  പറയാൻ എനിക്ക് തോന്നിയില്ല..... ഞാൻ ഫോൺ തിരികെ വെച്ചു....... 


അല്ലെങ്കിലും അഭിയേട്ടൻ ഇനി എന്താ പ്രൂവ്  ചെയ്യാൻ ശ്രമിക്കുന്നത്... എല്ലാം കഴിഞ്ഞതല്ലേ.... ഞാനും   കുറെ വിഷമിച്ചതാണ്......... 





ഏട്ടൻ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ  ഞാനും ഏട്ടന്റെ അരികിൽ പോയി  ഇരുന്നു..... കുറച്ച് നേരം  ഏട്ടനെ തന്നെ നോക്കി ഇരുന്നു........ 


ഒരു പുതപ്പെടുത്തു ഏട്ടനെ പുതപ്പിച്ച  ശേഷം..... ഞാൻ   താക്കോൽ  എടുത്ത്  എന്റെ റൂം തുറന്നു...... 



ജനൽ പാളികളിലൂടെ  പുറത്തേക്കു  നോക്കി കുറച്ച്  നേരം നിന്നു..... എനിക്ക് കൂട്ടായി രാത്രിയുടെ  അകമ്പടിയോടെ  ഇളം കാറ്റും  എന്റെ മുടിയിഴകളെ  തലോടി പോയി......ഇവിടെ നിന്നും നോക്കിയാൽ  അങ്ങകലെ   ദേവിക്ഷേത്രം  കാണാൻ  സാധിക്കും.... കാറ്റിൽ  അവിടുത്തെ  തൂക്കു മണികൾ  ഇളകി ആടുന്ന ശബ്ദവും  ഒരു വിദൂരതയിൽ  എന്ന പോലെ കേൾക്കാൻ സാധിക്കും.... മനസിന്‌ വല്ലാത്ത ഒരു കുളിർമ ആണ്...........  എന്തൊക്കെയോ  ആലോചിച്ചു  ഉറക്കം നഷ്ടപ്പെട്ട് ഞാൻ അവിടെ തന്നെ നിന്നു.... 






പെട്ടെന്നാണ്  രണ്ട് കൈകൾ  എന്റെ പിന്നിലൂടെ ചുറ്റി പിടിച്ചത്........ 


തുടരും...... 


🔥രുദ്രവീണ🔥

   പാർട്ട്‌ -10


പെട്ടെന്നാണ്  രണ്ട് കൈകൾ  എന്റെ പിന്നിലൂടെ ചുറ്റി പിടിച്ചത്........ എന്റെ ഹൃദയമിടിപ്പ്  ക്രമാതീതമായി  കൂടി വന്നു..........  അതാരാണെന്ന്  മനസിലാക്കാൻ  എനിക്ക് മഷിനോട്ടത്തിന്റെ  ആവശ്യം ഒന്നും വന്നില്ല.... " രുദ്രേട്ടൻ ".



"  അല്ല.... മിസ്സിസ്  രുദ്ര്   എന്താ  പാതിരാത്രയിൽ  ഒറ്റയ്ക്ക് നിന്ന്  സ്വപ്നം കാണുവാണോ.... 

ഓ   കാമുകനെ കണ്ടതിന്റെ സ്പാർക് ആയിരിക്കും.... നാളെ അവൻ ബാംഗ്ലൂർക്ക്  കെട്ടി എടുക്കുവല്ലേ...... എന്താ നിനക്കും കൂടെ പോകണോ.... അവനെ യാത്ര അയക്കേണ്ടത്  നിന്റെ കൂടി കടമ  അല്ലെ..... "




എന്റെ ചെവിയിൽ  വന്നു ഏട്ടൻ അത് പറഞ്ഞതും, എനിക്ക് യാതൊരു ദേഷ്യവും തന്നെ ഏട്ടനോട്  തോന്നിയില്ല...... ഒന്നും മിണ്ടാതെ തന്നെ ഞാൻ എല്ലാം കേട്ട് നിന്നു.....


" അല്ല ഇരുപത്തിനാല് മണിക്കൂറും കലപില പറയുന്ന നിന്റെ നാവ്  എന്താടി ഉണ്ണിയാർച്ചേ  ഇറങ്ങി  പോയോ....  "



" എന്റെ നാക്ക് ഇവിടെ തന്നെ  ഉണ്ട്   ... പിന്നെ നിങ്ങളുടെ     പേ വാക്കിന് പൊട്ട ചെവി എന്ന പോലെ നിൽക്കുന്നതാണ്  നല്ലത്..... "



"ഡീീ !!!!!!!!!!!!!  "




" ഒച്ച  വെക്കണ്ട... ഇവിടെ നമ്മൾ മാത്രം അല്ല.... വേറെയും ആളുകൾ ഉണ്ട്.....ഇതൊന്നും അവരെ കേൾപ്പിക്കണ്ട.... എന്റെ വിധി അല്ലെ ഞാൻ  കേട്ടോളാം.. "



" നിന്നോട് സംസാരിക്കാൻ എനിക്കും തീരെ താല്പര്യം ഇല്ല.... പിന്നെ ഒരു കാര്യം  പറയാൻ വേണ്ടി ആണ് വന്നത്.... നാളെ രാവിലേ തന്നെ ഞാൻ പോകും... എനിക്ക് നിന്റെ വീട്ടിൽ അടയിരിക്കാൻ  ഒന്നും പറ്റില്ല.... എനിക്ക് കുറച്ച്  തിരക്കുകൾ  ഉണ്ട്..  അമ്മയുടെ ഒറ്റ വാക്കിൽ ആണ് ഞാൻ ഇങ്ങോട്ട്  വന്നത് പോലും......... എന്നെ ഇവിടെ പിടിച്ചുനിർത്താൻ നിനക്കൊരു  പ്ലാൻ  ഉണ്ട് എന്ന് എനിക്കറിയാം.... പ്ലാൻ ഇടാൻ നീ മിടുക്കി അല്ലെ... അതുകൊണ്ട് വീട്ടുകാരോട് പറയാൻ ഉള്ള കള്ളം മോള് തന്നെ  കണ്ടുപിടിച്ചോ.... എനിക്ക് എന്തായാലും  നാളെ ഇവിടുന്നു  പോയെ പറ്റു....... 

അപ്പൊ ഗുഡ്  നൈറ്റ്‌...... "






ശേ ! ഏട്ടൻ  പെട്ടെന്ന് പോയാൽ ശെരിയാകില്ലല്ലോ. എങ്ങനെയും ഏട്ടനെ ഇവിടെ പിടിച്ച്  നിർത്തിയെ പറ്റു  ...  ഇവിടെ എല്ലാവരും എന്ത് വിചാരിക്കും.... എല്ലാവർക്കും അതൊരു വിഷമം ആകുമല്ലോ... എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തന്നാൽ മതിയായിരുന്നു..... ഭദ്രകാളി  രൂപം തന്നെ എടുക്കേണ്ടി വരുമല്ലോ  ഈശ്വരാ...... 



ഞാൻ റൂമിന്റെ വാതിൽ ലോക്ക് ചെയ്തു....വന്നു കിടന്നു...  കുറെ നേരം കിടന്നിട്ടും എനിക്ക് ഉറക്കം  പോലും വന്നില്ല ...     അഭിയേട്ടന്  എന്നോട് എന്താണ്  പറയാൻ ഉള്ളത്  എന്ന് ഓർത്തിട്ട്  മനസിന്‌ വല്ലാത്ത അസ്വസ്ഥത.........എന്തെങ്കിലും ഒരു തീരുമാനം  എടുക്കാൻ എനിക്ക് സാധിക്കുന്നില്ല.. .....    


അപ്പോഴാണ് എന്റെ കയ്യിൽ ഉള്ള രുദ്രേട്ടന്റെ  ഫോണിന്റെ കാര്യം എനിക്ക് ഓർമ വന്നത്.... ഞാൻ അത് എന്റെ റൂമിൽ തന്നെയാണ് വെച്ചത്...... ഷെൽഫിൽ നിന്നും ഞാൻ ആ  ഫോൺ പുറത്തെടുത്തു..... ലോക്ക് അഴിക്കാതെ  ഒന്നും നടക്കില്ല.... കെട്ടിയോൻ തന്നെ കനിയണം...... 
കുറച്ച് നേരം കൂടി ഞാൻ വെയ്റ്റ്  ചെയ്തു.... ഏട്ടൻ ഉറങ്ങി കഴിഞ്ഞ്  പോകാം എന്ന് കരുതി.... 



സമയം ദാ   പന്ത്രണ്ട് മണി....കുറ്റാ കുറ്റിരുട്ട്.... ഒരു  ഇല്ല പോലും ഈ  സമയത്ത്  അനങ്ങില്ല... ഇത് തന്നെ പറ്റിയ സമയം....  അങ്ങേര്  പോത്തു പോലെ കിടന്നുനിറങ്ങുന്നുണ്ടാകും..അല്ലെങ്കിലും  ഒളിച്ചുകളി  ഒക്കെ എനിക്ക്  വല്യ ഇഷ്ടം ആണ്... പക്ഷെ ഈ കളി  മിസ്റ്റർ  രുദ്ര് ശിവാനന്ദനോട്  ആയത്കൊണ്ട്  ഉള്ളിൽ  ഒരു  പേടി ആണ്...  എങ്കിലും  അങ്ങേരുടെ  ഫോൺ  മൊത്തത്തിൽ  ഒന്ന് സ്കാൻ  ചെയ്യാതെ  എനിക്ക് തീരെ  ഉറക്കം കിട്ടില്ല..... എന്താ  അല്ലെ....  


ഞാൻ പതിയെ ഡോർ പാതി  തുറന്ന്  ഒളിഞ്ഞു  നോക്കി....എന്തായാലും നല്ല സുഖ ഉറക്കം ആണ്..... പതിയെ  ഒച്ച ഉണ്ടാക്കാതെ  ഞാൻ  നടന്നു.... 


ആഹാ എന്തൊരു സുന്ദരമായ  ഉറക്കം ആണ്, സത്യത്തിൽ  ആളുകൾ  പറയുന്നതൊക്കെ  ശെരിയാണ്. ഉറക്കത്തിൽ എല്ലാവരും പാവങ്ങൾ തന്നെ..... അല്ലെങ്കിൽ കാലകേയനെക്കാൾ  ഭീകരൻ  ആയ എന്റെ ഭർത്താവ്  പൂച്ചകുട്ടിയെ  പോലെ  ഇങ്ങനെ കിടക്കില്ലല്ലോ.... ഞാൻ കുറച്ച് നേരം ഏട്ടനെ തന്നെ ഇങ്ങനെ നോക്കി ഇരുന്നു..... അപ്പോഴാണ് ഓർത്തത്‌  ഞാൻ വന്നത്  എന്തിനാണ് എന്ന്.... ശോ..... കെട്ടിയോന്റെ ചന്തം കണ്ട്  അങ്ങനെ ഇരുന്നു പോയി.......  

പിന്നെ   ഞാൻ ഏട്ടന്റെ കൈ   പതിയെ    എടുത്തു..... ഏട്ടന്റെ ഫിംഗർ  ഉപയോഗിച്ച്  പെട്ടെന്ന് തന്നെ ലോക്ക് അഴിച്ചു........ ഏട്ടൻ ഒന്ന് ഞെരങ്ങി... എന്നേക്കും എന്ന് ഞാൻ പേടിച്ചു...എങ്കിലും ആള്  പുതപ്പ്  വലിച്ചിട്ട്  തിരിഞ്ഞു കിടന്നു.... അല്ലെങ്കിൽ ഇപ്പൊ ഒരു ഭൂകമ്പം നടന്നേനെ... 


ആദ്യം തന്നെ ഞാൻ നോക്കിയത്  ഏട്ടന്റെ വട്സാപ്പും എഫ്ബിയും  ഒക്കെ ആണ്... ഭാര്യമാരുടെ  സ്ഥിരം പരിപാടി ഇതൊക്കെ തന്നെ ആയിരിക്കും..... എത്രയൊക്കെ ആദർശം പറഞ്ഞാലും ഞാനും ഒരു പെണ്ണായി പോയില്ലേ..... എങ്കിലും എനിക്ക് രുദ്രേട്ടനെ  അത്ര വല്യ സംശയം ഒന്നും ഇല്ല... പിന്നെ നന്ദിനി എന്ന ശാപം.... അത്   ഏട്ടന് പറ്റിയ ഒരു തെറ്റായി കണ്ട്  ക്ഷമിക്കാനും എനിക്ക് പറ്റും.... ക്ഷമിച്ചേ പറ്റു.. അല്ലെങ്കിൽ ഞാൻ തോൽവി സമ്മതിച്ചു പോകേണ്ടി വരും.. ഏട്ടനെ  പഴയ രുദ്ര്  ആക്കി മാറ്റി  തിരികെ ഏൽപ്പിക്കാം എന്ന് അമ്മക്ക് ഞാൻ വാക്കും കൊടുത്തതാണ്... അതിലുപരി  അനിയത്തിമാരുടെ  സന്തോഷം... എന്നിൽ ആണ് അവരുടെ എല്ലാം പ്രതീക്ഷ... അത് തകർക്കാൻ  എനിക്കാവില്ല.... 



നന്ദിനിയുമായുള്ള  ചാറ്റ്  പ്രതീക്ഷിച്ചാണ്  ഞാൻ എല്ലാം ചെക്ക് ചെയ്തത്..എന്നാൽ എന്റെ പ്രതീക്ഷകൾ  എല്ലാം തെറ്റി പോയി.മിക്ക  ചാറ്റും  ബിസിനസ്‌  സംബന്ധമായതായിരുന്നു ... നന്ദിനിയുമായുള്ള  ഏട്ടന്റെ സംസാരത്തിൽ ഒന്നും എനിക്ക്  അസ്വാഭാവികം  ആയി  ഒന്നും തന്നെ തോന്നിയില്ല...... പിന്നെയും അവളുടെ മെസ്സേജ്  ഒക്കെ  കണ്ടപ്പോൾ തന്നെ അവളുടെ ഇളക്കം എനിക്ക് മനസിലായി...ഏട്ടന്റെ സംസാരം എല്ലാം  തന്നെ അവളോട്‌ തീരെ താല്പര്യം ഇല്ലാത്തതു പോലെ ആണ്..  അവസാനം  ആയി അവൾ എന്നെ കുറിച്ച്  പരാതി പറഞ്ഞുകൊണ്ട്  ഒരു മെസ്സേജ്  അയച്ചിരുന്നു , അതിന്  ഏട്ടൻ യാതൊരു മറുപടിയും കൊടുത്തിട്ടില്ല... ചിലപ്പോൾ ഞാൻ ഫോൺ മേടിച്ച്  വെച്ചതുകൊണ്ട്  റിപ്ലൈ  കൊടുക്കാൻ കഴിഞ്ഞില്ലായിരിക്കും......എങ്കിലും ഇതൊക്കെ  എന്താ ഇങ്ങനെ എന്ന് എനിക്ക് എത്ര ആലോചിട്ടും  പിടികിട്ടുന്നില്ല.... നന്ദിനിയുടെ കൂടെ അന്ന് ഏട്ടനെ കണ്ടത്  ഒരു സ്വപ്നം  പോലെ ആണ് എനിക്ക് തോന്നിയത്....... ഏട്ടന് നന്ദിനിയോട്  ശെരിക്കും ഇഷ്ടം ആണോ...? അതോ ഇനി എന്റെ മുൻപിൽ അന്ന് കളിച്ച  നാടകം ആയിരുന്നോ അത്.....?  നന്ദിനിയെ  ഞാൻ ഏട്ടന്റെ കണ്മുൻപിൽ  ഇട്ട്  തല്ലിയിട്ടും  ഏട്ടൻ യാതൊരു ഭാവ വ്യത്യാസം പോലും ഇല്ലാതെ ആണ് നിന്നത്..... എല്ലാം  കൂടി ആലോചിച്ചു  എനിക്ക് വട്ട്  പിടിക്കുന്നത്  പോലെ.... അത്യാവശ്യം  സൈക്കോളജി  ഒക്കെ പഠിച്ച ആളാണ്‌ ഞാൻ... എന്നിട്ടും ഏട്ടന്റെ നീക്കങ്ങൾ എനിക്ക് പഠിക്കാൻ പറ്റുന്നില്ല.... എന്റെ കണ്ണുകളെ  അതിവിദഗ്തമായി  ഏട്ടൻ മറക്കുന്നു.....ഒന്ന് മാത്രം എനിക്ക് മനസിലായി.... നന്ദിനിയെ  കൂടെ നിർത്തുന്നതിനു  പിന്നിൽ ഏട്ടന് എന്തോ ഒരു ലക്ഷ്യം ഉണ്ട്....

പക്ഷെ എത്രയൊക്കെ അവകാശങ്ങൾ  പറഞ്ഞാലും ഏട്ടനെ വിട്ട്  ഈ  ജീവിതത്തിൽ നിന്നും പോകേണ്ട അവസ്ഥ ഞാൻ നേരിടേണ്ടി  വരും ........ ഏട്ടന് ഇഷ്ടം അല്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഏട്ടന്റെ ജീവിതത്തിൽ ഇങ്ങനെ...... ആർക്കും ഒരു സന്തോഷം ഇല്ലാത്ത ഈ  ജീവിതം എത്ര നാൾ തുടരും എന്നത്  ഞാൻ എന്നോട് തന്നെ ചോദിക്കുന്ന  ചോദ്യം ആണ്... 



ഫോൺ തിരികെ വെക്കാൻ തുടങ്ങിയപ്പോൾ ആണ് നന്ദിനിയുടെ  മെസ്സേജ് കണ്ടത്  ..... അത് കണ്ടപ്പോൾ എനിക്ക് ശെരിക്കും കലി  വന്നു.... 


BABY  WHERE ARE YOU.... I MISS YOU SO MUCH...... 



ഇവൾക്ക് കിട്ടിയതൊന്നും മതിയായില്ല എന്ന് തോന്നുന്നു... അല്ലെങ്കിൽ ഞാൻ പറഞ്ഞതൊന്നും അവൾക്കു ഏശിയിട്ടില്ല... വല്ലാത്ത തൊലിക്കട്ടി  തന്നെ .. ഇനിയും ഇവൾ എന്തിനാ എന്റെ കെട്ടിയോന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്... ഇവൾ  മനുഷ്യന്റെ  കൂട്ടത്തിൽ ഒന്നും  പെടുന്നതല്ല.. വൈകാതെ തന്നെ ഇവളുടെ ലക്ഷ്യവും കണ്ടുപിടിച്ചേ പറ്റു....... അവൾക്കുള്ള മറുപടി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു....... അവൾക്കുള്ള എട്ടിന്റെ പണി ഞാൻ ടൈപ്പ്  ചെയ്തു.... 



"   നന്ദിനി 
.......പ്ലീസ് ഇനിയും നീ എനിക്ക് മെസ്സേജ് അയക്കരുത്..... വീണ പറഞ്ഞതൊക്കെ തന്നെ ആണ് എനിക്കും നിന്നോട് പറയാൻ ഉള്ളത്... അൽപ്പം  എങ്കിലും  ഉളുപ്പുണ്ടെങ്കിൽ  ഇനിയും ചക്കയിൽ  ഈച്ച  ഒട്ടുന്നതുപോലെ എന്റെ പിന്നാലെ വരരുത്.. പിന്നെ ഇനി നിന്നെ എന്റെ ഓഫീസിലും കണ്ട് പോകരുത്........ അവിടെ എങ്ങാനും നിന്നെ കണ്ടാൽ ഞാൻ  തന്നെ നിന്നെ ചവിട്ടി  പുറത്താക്കും...... SO  GD BYE....FOR EVER......... " 



ഹാവു  അത്രെയും പറഞ്ഞപ്പോൾ ആണ് എനിക്ക് കുറച്ച് ആശ്വാസം ആയതു...... അവളുടെ number  ഞാൻ അങ്ങ് ബ്ലോക്ക്‌  ചെയ്തു.... ഏട്ടന്റെ കോൺടാക്ട്  ലിസ്റ്റിൽ നിന്നും തന്നെ ഡിലീറ്റ്  ആക്കി.... 


എന്തൊക്കെ ചെയ്താലും ആ  മാരണം  പോകില്ല എന്ന് എനിക്ക് വളരെ നന്നായി അറിയാം.... ഇപ്പൊ എനിക്ക് കുറച്ച്  മനസമാധാനം  കിട്ടാൻ വേണ്ടി ആണ് ഇത്രെയും എങ്കിലും ചെയ്തത്........... 


എല്ലാം കഴിഞ്ഞ്  ഞാൻ ഏട്ടന്റെ ഫോൺ തിരികെ വെച്ചു.... അപ്പൊഴാണ്  ഓർത്തത്‌  ആ  ഗാലറി  കൂടി ഒന്ന് നോക്കാമായിരുന്നു.... നന്ദിനി  ഏതെങ്കിലും തരത്തിൽ ഇനി ഏട്ടനെ ഭീക്ഷണിപ്പെടുത്തുന്നുണ്ട്  എങ്കിൽ അതും കണ്ടുപിടിക്കാമായിരുന്നു....... തല്ക്കാലം  എനിക്ക് നന്നായി ഉറക്കം  വന്നത് കൊണ്ട് ഞാൻ പിന്നെ ഒന്നും നോക്കിയില്ല.... ഏട്ടന്റെ കൂടെ അങ്ങ് കയറി കിടന്നു...... 




      🔥🔥🔥🔥🔥🔥🔥🔥🔥🔥




ഏട്ടൻ എണീക്കുന്നതിനു  മുൻപ് തന്നെ ഞാൻ വേഗം പോയി കുളിച്ചു ഫ്രഷ് ആയി.... 

അപ്പോഴാണ് ഏട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഓർമ വന്നത്... ഏട്ടൻ പോകുവാണ്  എന്ന് ഞാൻ  എങ്ങനെ പറയും... എല്ലാം എന്റെ തലയിൽ വെച്ച്  തന്നിരിക്കുന്നു... ഞാൻ ഇനി എന്ത് പറയും.... ഒരു  ദിവസം പോലും നിൽക്കാൻ  പറ്റാത്ത അത്ര എന്ത് തിരക്കാണ് ഏട്ടന്  ഉള്ളത്... മറ്റുള്ളവരുടെ മുൻപിലും  ഈ  ഇഷ്ടക്കേട്  കാണിക്കേണ്ട കാര്യം എന്താ.... . 




അമ്മയെ നോക്കി ഇറങ്ങിയപ്പോൾ അമ്മയും  ചെറിയമ്മയും  അടുക്കളയിൽ  നിന്ന്  എന്തൊക്കെയോ സംസാരിക്കുന്നു..... ഞാനും അവിടേക്കു ചെന്നു.... 



" നീ നേരെ ഇങ്ങോട്ട്  വന്നോ....... ഞാൻ നിങ്ങൾക്കുള്ള ചായയുമായി  അങ്ങോട്ട്‌ വരാൻ ഇരിക്കുവായിരുന്നു...... "



" അതൊന്നും വേണ്ട അമ്മേ....... ഞാൻ എടുത്തോളാം....... "



" എങ്കിൽ ശെരി...... എടുത്ത്  വെച്ചിട്ടുണ്ട്... ഇത് രുദ്രന് കൊണ്ടുപോയി കൊടുക്കു.... 



"  അമ്മേ........ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.........രുദ്രേട്ടൻ ഇന്ന് തന്നെ തിരികെ പോകും..... എന്തോ അത്യാവശ്യം  ആണ് എന്ന് പറഞ്ഞു."



"  നിങ്ങൾ ഇവിടെ  ഒന്ന് രണ്ട്  ദിവസം  ഒക്കെ കാണും എന്നാണ് ഞാൻ കരുതിയത്....... "



"  അയ്യോ... അമ്മേ  ഏട്ടൻ മാത്രേ പോകുന്നുള്ളൂ..... ഞാൻ ഇപ്പൊ പോകാൻ ഉദ്ദേശിച്ചിട്ടില്ല... എനിക്ക് ഒരു രണ്ട് ദിവസം കൂടി ഇവിടെ നിൽക്കണം..... "



" അതെങ്ങനെ ശെരിയാകും വിച്ചു... നിങ്ങൾ ഒരുമിച്ചല്ലേ  വന്നത്... പോകുമ്പോൾ അവന്റെ കൂടെ നീയും ഉണ്ടാകേണ്ടതല്ലേ.... അല്ലെങ്കിൽ രുദ്രന്റെ അമ്മ എന്ത് കരുതും, ഞങ്ങൾ ഇവിടെ നിന്നെ പിടിച്ച്  നിർത്തി എന്ന് വിചാരിക്കും... "



"  അങ്ങനെ ഒന്നും വിചാരിക്കില്ല.... അമ്മ ഒരു പാവം ആണ്..... എന്റെ അമ്മയെ പോലെ  കുശുമ്പ്  തീരെ ഇല്ല......."



" ഡി... ഡി.... മതിട്ടോ... കാ‍ന്താരി   നിന്റെ വർത്തമാനം കുറച്ച് കൂടുന്നുണ്ട്........ വേഗം പോയി ഈ  ചായ രുദ്രന് കൊണ്ടുപോയി കൊടുക്ക്‌... അല്ലെങ്കിൽ നിന്റെ വർത്തമാനം കഴിയുമ്പോൾ  അത് തണുക്കും..... "



"  ഓ.... ശെരി... ശെരി.... ഞാൻ പോയേക്കാം......... "





റൂമിൽ ചെന്നപ്പോൾ എന്റെ പുന്നാര  കെട്ടിയോൻ കുളി ഒക്കെ കഴിഞ്ഞ്  എല്ലാം പാക്ക് ചെയ്യലും റെഡി ആകലും  ഒക്കെ ആയിരുന്നു..... 



"  അല്ല  ഈ  അതിരാവിലെ നിങ്ങൾ എങ്ങോട്ടാ........ ഒന്നും കഴിക്കാൻ റെഡി ആക്കിയിട്ടില്ല.... ഇപ്പോഴേ പോകണോ..... കഴിച്ചിട്ട് പോകാം...."



" നിന്റെ വീട്ടിലെ സൽക്കാരവും  സ്വീകരിച്ചു  ഇവിടെ കുത്തി ഇരുന്നാൽ  എനിക്ക് വരുന്ന നഷ്ടം ഒക്കെ നീ നികത്തുമോ.... "



"  എനിക്ക് നിങ്ങളുടെ  തിരക്കൊന്നും മനസിലാകില്ല ...... നിങ്ങൾ എന്തിന് വേണ്ടിയാ ഇങ്ങനെ ഓടുന്നത്  എന്ന് എനിക്ക് നന്നായി അറിയാം... എന്റെ പിടിയിൽ നിന്നും രക്ഷപെടാൻ വേണ്ടി അല്ലെ..... "



"  വീണ.... രാവിലേ തന്നെ തന്നോട് വഴക്കിടാൻ എനിക്ക് തീരെ താല്പര്യം  ഇല്ല... എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.... പിന്നെ പോകുന്നതും പോകാതെ ഇരിക്കുന്നതും ഒക്കെ എന്റെ  കാര്യം.. ഞാൻ കഴിക്കാതെ ഇരിക്കുന്നതൊന്നും  നീ അന്വേഷിക്കേണ്ട... "



"  ഒരു കാര്യത്തിലും ഞാൻ ഇടപെടേണ്ട...... എന്നാണോ......? "



"  അതെ....... നീ നിന്റെ കാര്യം മാത്രം നോക്കി നടക്ക്..... അതാ നിനക്ക് നല്ലത്....... "



"  ഓ ശെരി.... എങ്കിൽ ഞാൻ പോയേക്കാം..... ഈ  ചായ  ഏട്ടന് വേണ്ടി കൊണ്ടുവന്നതാ  ഏട്ടന് വേണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞേക്കാം........ "



" അത്....... വേണ്ട....... എന്തായാലും കൊണ്ടുവന്നതല്ലേ......അത് ഇവിടെ വെച്ചിട്ട് പോയിക്കോ..... "


" അയ്യോ... ഇപ്പൊ തന്നെ തണുത്തു  തുടങ്ങി..... ചൂടോടെ  കുടിച്ചോ..... ദാ....... "




ഏട്ടൻ  കപ്പ്‌  മേടിക്കാൻ വേണ്ടി കൈ  നീട്ടിയതും..... ഞാൻ അതങ്ങു  ചെരിച്ചു  കളഞ്ഞു..... ചായ മൊത്തം ഏട്ടന്റെ  ഷർട്ടിൽ  ആയി..... പാവം... ഇനി   ഏതു ഷർട്ട്‌  ഇട്ട് പോകുമോ ആവോ.... എന്നെ ഇപ്പൊ കൊല്ലും എന്ന മട്ടിൽ ഏട്ടന്റെ കണ്ണൊക്കെ ചുവക്കാൻ തുടങ്ങി....... 




" എന്ത് പണിയാടി..... നീയിപ്പോ  കാണിച്ചത്...... ഇനി ഞാൻ ഇത് ഇട്ടോണ്ട് എങ്ങനെ ഓഫീസിൽ പോകും.... നിനക്കൊരു സാമാന്യ ബോധം  ഇല്ലേ.... മനഃപൂർവം  എന്നെ തൊലക്കാൻ വേണ്ടി ഇറങ്ങിയിരിക്കുവാണോ  നീ..... "



"  അയ്യോ... ഇങ്ങനെ ചൂടാവല്ലേ 
.......അറിയാതെ എന്റെ കൈ  ഒന്ന് സ്ലിപ് ആയതല്ലേ.....അതിനിപ്പോ എന്നോട് ചാടി കടിക്കുന്നത്  എന്തിനാ മാഷേ.... 


പെട്ടെന്ന്   ആ  ചായ വീണ ഭാഗം  കഴുകി.... ഒന്ന് അയേൺ  ചെയ്‌താൽ തീരാവുന്ന പ്രശ്നമേ  ഉള്ളൂ... 




ഞാൻ  അത്  പറഞ്ഞതും   ഏട്ടൻ..ഷർട്ട്  ഊരി   എനിക്ക് നേരെ നീട്ടി...... 




"  ഫൈവ്   മിനിട്സ്,  വേഗം ഇത് കഴുകി  അയേൺ  ചെയ്തു താ....... ക്വിക്ക്.... ഫാസ്റ്റ്... "



"  അയ്യടാ.... നിങ്ങൾ  തന്നെ  അത്  ചെയ്‌താൽ മതി..... കുറച്ച്  മുൻപേ പറഞ്ഞത്   എന്റെ സഹായം ഒന്നും വേണ്ട എന്നല്ലേ.. അത് പോലെ തന്നെ ഇരിക്കട്ടെ... എന്നെ കൊണ്ടൊന്നും  പറ്റില്ല..... "



"  നീ ചെയ്യില്ല എന്ന് ഉറപ്പാണോ...... "



" അതെ.....നിങ്ങളുടെ തുണി കഴുകാൻ വേറെ  ആളെ നോക്ക്... എന്നെക്കൊണ്ടൊന്നും  പറ്റില്ല..... "




"  ഓഹോ.... അങ്ങനെ ആണോ.... നീയല്ലേ ഇപ്പൊ എന്നെ ചായയിൽ കുളിപ്പിച്ചത്.... അതിലും നന്നായി നിന്നെ ഞാൻ കുളിപ്പിക്കാടി...... പക്ഷെ അതിന് നീ വല്യ വില  തരേണ്ടി വരും മോളെ. 
...... എന്നെ നിനക്ക് നന്നായി അറിയാവുന്നതല്ലേ...... "



അത് കേട്ടപ്പോൾ  തന്നെ എന്റെ പാതി ജീവൻ പോയതുപോലെ ആയി..... പറഞ്ഞാൽ പറഞ്ഞതുപോലെ തന്നെ ചെയ്യും... അതുകൊണ്ട് കളിക്കാൻ നിൽക്കേണ്ട എന്ന് കരുതി ഞാൻ വേഗം അ  ഷർട്ട്  വൃത്തിയാക്കൽ  യത്നം  ഏറ്റെടുത്തു... അല്ലാതെ വേറെ വഴിയില്ലല്ലോ.... 



ഏട്ടൻ അത്ര വേഗം ഇവിടുന്നു രക്ഷപെടണ്ട  എന്ന് ഞാനും കരുതി.... വളരെ പതിയെ ആണ് ഞാൻ എല്ലാം ചെയ്തത്..... വാഷ് ചെയ്യാൻ  തന്നെ എടുത്തു  ഒരു അരമണിക്കൂർ....... 




"അതെ... ഇങ്ങനെ ആമ ഇഴയുന്നപോലെ ചെയ്തോണ്ടിരുന്നാൽ  ശെരിയാകില്ല... എനിക്ക് പോകണം... കുറച്ച് ഫാസ്റ്റ് ആക്കു...... "



"  ഇങ്ങനെ വെപ്രാളം പിടിക്കല്ലേ  ഏട്ടാ.... ചായയുടെ  കറ  ആണ്.... നല്ലപോലെ പോയില്ലെങ്കിൽ ശെരിയാകില്ല..... ഉരച്ചു കഴുകേണ്ടി  വരും.... കേട്ടിട്ടില്ലേ  പോർ  റബ്  പോർ😜😅😂......കുറച്ച്  സമയം എടുക്കും... അല്ലെങ്കിൽ ഓഫീസിൽ ചെല്ലുമ്പോൾ സ്റ്റാഫ്‌ ഒക്കെ ഇത് പറഞ്ഞു ചിരിക്കും... അത് മോശം അല്ലെ... ഏട്ടന് തന്നെയാ  കുറച്ചിൽ..... "




"  കുളിപ്പിച്ച്  കുളിപ്പിച്ച്     കൊച്ചില്ല  എന്ന് പറയുന്നപോലെ... കഴുകി കഴുകി  നീ അത് കീറിയാൽ............. "





"  കീറിയാൽ ഏട്ടന് ഞാൻ എന്റെ ചുരിദാർ  തരാം.... ഇന്ന് ഒരു ദിവസത്തേക്ക്  അത് ഇട്ട്  പോയിക്കോ..... ഒരു വെറൈറ്റി  ആയിക്കോട്ടെ.... എല്ലാവരും   ഏട്ടനെ തന്നെ നോക്കി നിന്ന് പോകും.... എന്റെ ബ്ലൂ  കളർ ചുരിദാർ  ആയിരിക്കും  ഏട്ടന് ഒന്നുകൂടി ചേരുന്നത്..... "




"😡    എന്നെക്കൊണ്ടൊന്നും  പറയിപ്പിക്കരുത്.....ആ  ചുരിദാർ എടുത്ത്  നിന്റെ അച്ഛന് കൊടുക്ക്‌..."




" ദേ... മനുഷ്യ എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ....... "



" പറഞ്ഞാൽ നീ എന്ത് ചെയ്യും..... "




" പറഞ്ഞാൽ.... ഞാൻ പറഞ്ഞത് തന്നെ നടക്കും.... എന്റെ ചുരിദാർ ഇട്ടോണ്ട് പോകേണ്ടി വരും ... നിങ്ങളുടെ ഷർട്ട്  ഞാൻ കത്തിച്ചു  കളയും..... മിണ്ടാതെ അവിടെ നിന്നാൽ ഞാൻ ഇത് ശെരിയാക്കി തരാം... അല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും.... "





എന്റെ   അവസ്ഥ ശെരിക്കു മുതലെടുക്കുണ്ട്  ഉണ്ണിയാർച്ച... തല്ക്കാലം  അവളോട്‌ അങ്കം  വെട്ടാൻ ഇറങ്ങിയാൽ... ഇവൾ തന്നെ ജയിക്കും.... കാര്യം കാണാൻ കഴുതക്കാലും  പിടിച്ചേ പറ്റു..... 




" എന്താ.... വല്ലതും പറഞ്ഞായിരുന്നോ.. "




" ഏയ്... ഞാനോ...... സമയമെടുത്ത്  ചെയ്‌താൽ മതി എന്ന് പറയുവായിരുന്നു...... "




" ഉവ്വ്...... ഉവ്വേ.... 😅😅😅"





ഒരു വിധത്തിൽ കറ കളഞ്ഞു.... പിന്നെ നല്ല വെടിപ്പായിട്ട്  അയേൺ  ചെയ്തു കയ്യിൽ കൊടുത്തു..... 




" ഒരു താങ്ക്സ്  ഒക്കെ പറയാം..... "



"എന്തിന്.... നീ ചെയ്ത തെറ്റിന്  നിനക്ക് ഞാൻ തന്ന ശിക്ഷ ആണിത്.... അതുകൊണ്ട് മോള് വേഗം സ്ഥലം വിട്ടോ.... അവളുടെ ഒരു താങ്ക്സ്...... 😏". 



"  അല്ലെങ്കിലും പാലവും കടക്കുവോളം  നാരായണ....പാലം കടന്നാൽ പൂരായണാ...... 

നിങ്ങളോട് സംസാരിക്കാൻ  വന്ന എന്നെ പറഞ്ഞാൽ മതി......


എനിക്കൊരു കാര്യം പറയാൻ  ഉണ്ടായിരുന്നു......"



" തീരെ സമയം ഇല്ല..... എങ്കിലും നീ പറഞ്ഞോ "


" ഞാൻ കൂടെ വന്നോട്ടെ... എന്നെ അമ്പലത്തിനു മുൻപിൽ ഇറക്കിയാൽ മതി..... ഞാൻ .......... 
അഭിയേട്ടൻ എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു... ഞാൻ പോയിക്കോട്ടെ..... "



പെട്ടെന്ന് ഞാൻ അത് പറഞ്ഞപ്പോൾ   ഏട്ടന്റെ കണ്ണിൽ ഒരു  പക ആണ് കണ്ടത് ...... 



"  നിനക്ക് എവിടെ വേണമെങ്കിലും പോകാം... പൂർവ  കാമുകനെ കാണാൻ  ഭർത്താവിന്റെ  അകമ്പടി  എന്തിനാ നിനക്ക്...... നിന്റെ ഇഷ്ടം... നേരത്തെ പറഞ്ഞത് തന്നെ ആണ് എനിക്കിപ്പോഴും പറയാൻ ഉള്ളത്... നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി.... നിന്നെ സംബന്ധിക്കുന്ന  ഒരു കാര്യവും എനിക്ക് കേൾക്കണ്ട...എനിക്ക് അതെല്ലാം അപ്രസക്തം ആയ കാര്യങ്ങൾ ആണ്.... നിനക്ക് പോകാം.... "





ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെ ആണ് ഏട്ടൻ പറഞ്ഞത്... എങ്കിലും ഒളിച്ചു വെക്കാൻ തോന്നിയില്ല... അതാണ്‌ തുറന്നു പറഞ്ഞത്.... അഭിയേട്ടന് പറയാൻ ഉള്ളതുകൂടി  കേൾക്കണം എന്നുണ്ട്.... എങ്കിലും മനസുകൊണ്ട് ഏട്ടനെ ഞാൻ ചതിക്കില്ല... വീണ ഒരിക്കലും അങ്ങനെ ചിന്തിക്കില്ല 
.........



ഏട്ടൻ താഴേക്ക് വന്നപ്പോൾ തന്നെ ബ്രേക്ഫാസ്റ്  ഒക്കെ റെഡി ആയിരുന്നു..... അമ്മയും അച്ഛനും നിർബന്ധിച്ചപ്പോൾ ഏട്ടൻ  എല്ലാവരുടെ കൂടെയും ഇരുന്നു കഴിച്ചു... വിശപ്പില്ല  എന്ന് പറഞ്ഞു.. ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറി നിന്നു....ഞാൻ കാരണം ഏട്ടന്റെ മൂഡ് കളയണ്ട  എന്ന് കരുതി...എന്നോട് മാത്രം ആണല്ലോ  ഈ  ദേഷ്യം..... 




എല്ലാവരോടും യാത്ര പറഞ്ഞ്  ഏട്ടൻ ഇറങ്ങിയപ്പോളും  ഞാൻ മുൻപിൽ ചെന്ന് പെടാതെ ഇരിക്കാൻ  പ്രത്യേകം ശ്രദ്ധിച്ചു...... 



  ഏട്ടന്റെ കാർ ഗേറ്റ് കടന്ന് പോകുന്നതും നോക്കി ഞാൻ ടെറസിൽ  തന്നെ നിന്നു.........


തുടരും.......


🔥രുദ്ര വീണ 🔥

പാർട്ട്‌ 11


ഏട്ടന്റെ കാർ ഗേറ്റ് കടന്ന് പോകുന്നതും നോക്കി ഞാൻ ടെറസിൽ  തന്നെ നിന്നു.........


എന്താവും ഏട്ടന്റെ മനസ്സിൽ എന്ന് ആലോചിട്ട്  എനിക്ക് ഒന്നും പിടികിട്ടുന്നില്ല...... എല്ലാത്തിനും ഒരു പരിഹാരം എത്രയും വേഗം ഉണ്ടാകണം എങ്കിൽ രുദ്രേട്ടൻ  എനിക്ക് മുൻപിൽ മനസ് തുറക്കണം.... അല്ലെങ്കിൽ ഞാൻ ചവിട്ടി  പൊളിക്കേണ്ടി വരും, മിക്കവാറും രണ്ടാമത് പറഞ്ഞത് തന്നെ നടക്കും..     എന്തായാലും ഈ  വിശ്വാമിത്രന്റെ  മനസ്  ഇളക്കണം.....


ഞാൻ ഫോൺ എടുത്ത് രുദ്രേട്ടന്റെ അമ്മയെ വിളിച്ചു..... 




"  ഹലോ..... അമ്മേ........ "



"  ആ.... മോളെ..... 

നീയെന്താ വിളിക്കാത്തത്  എന്ന് ഓർത്തു ഇരിക്കുവായിരുന്നു...."



" സോറി അമ്മേ.... മനഃപൂർവം  ഞാൻ മറന്നതല്ല.... വീട്ടിൽ ആയതുകൊണ്ട് കുറച്ച് തിരക്കായി പോയതാ........ "



"  ഏയ്‌... അതൊന്നും സാരമില്ല മോളെ.....അമ്മക്ക് അതൊക്കെ  മനസിലാകും..... പിന്നെ രുദ്രൻ   എങ്ങനെ  ഉണ്ട്  ഇപ്പൊ..... "



" അത് പറയാൻ വേണ്ടിയാ... അമ്മേ ഞാൻ  ഇപ്പൊ വിളിച്ചത്..... "



"  മ്മ്...... മനസിലായി..... അവൻ അവിടുന്ന് ചാടി അല്ലെ..... എനിക്ക് തോന്നി...... "




"  എന്നെകൊണ്ട് തടഞ്ഞു നിർത്താൻ ഒന്നും  പറ്റിയില്ല അമ്മേ...... അല്ലെങ്കിലും ഏട്ടന് ഒരുപാട് തിരക്കുകൾ കാണില്ലേ..... "



"  എന്തായാലും അവൻ ഇങ്ങോട്ട് തന്നെ അല്ലെ വരുന്നത്.... മോള് പെട്ടെന്ന് ഒന്നും വരണ്ട.... അച്ഛന്റെയും അമ്മയുടെയും കൂടെ കുറച്ച് ദിവസം കൂടി അവിടെ നിന്നോ... ഇവിടെ വന്നാലും അവന്റെ കുത്തി വീർത്ത മുഖം അല്ലെ കാണേണ്ടത്.... അവിടെ മോൾക്ക്‌ ഇത്തിരി സ്വസ്ഥത കിട്ടും..... "





"  മ്മ്....... എനിക്ക് ഇവിടെ ഇങ്ങനെ നിൽക്കാനും പറ്റില്ല.... ഞങ്ങൾക്കിടയിൽ ഉള്ള പ്രശ്നങ്ങൾ  എല്ലാവരും അറിയും...... എല്ലാവരെയും വെറുതെ വിഷമിപ്പിക്കണ്ടല്ലോ.... "




" എല്ലാം മോളുടെ ഇഷ്ടം.... അമ്മ നേരത്തെ പറഞ്ഞത് തന്നെയാ ഇപ്പോഴും പറയുന്നത്.... നീയെന്റെ പൊന്ന് മോളാ...... നിന്റെ കൂടെ എപ്പോഴും ഞാൻ ഉണ്ടാകും......... "




" ശെരി.... അമ്മേ.... ഞാൻ പിന്നെ വിളിക്കാം..... "



"  എങ്കിൽ ശെരി....... മോള് വെച്ചോ... ഞാൻ  ഇവിടെയുള്ള രണ്ടെണ്ണത്തെ  ഒന്ന് കുത്തി എണീപ്പിക്കട്ടെ....... "




          💙💙💙💙💙💙💙💙




അമ്മയോട് അമ്പലത്തിൽ പോയി വരാം എന്ന് പറഞ്ഞാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്... സത്യത്തിൽ എന്റെ ആവശ്യം രണ്ടാണ്... ആദ്യം എന്റെ ഭഗവാനെ  കണ്ട്  എന്റെ വഴി തെളിച്ചുതരണേ  എന്ന് അപേക്ഷിക്കണം.... അഭിയേട്ടനിൽ  നിന്നും എനിക്ക് ഒരുപാട് സത്യങ്ങൾ അറിയുകയും വേണം...... മനസ്സിൽ ഒരുപാട് ആശങ്ക  ഉണ്ട്.... മനസ് പതറാതെ തന്നെ എനിക്ക് പിടിച്ച് നിന്നെ പറ്റു...... 



അച്ഛന്റെ കാർ എടുത്താണ് ഞാൻ പോയത് 
..... കുറച്ച് ദിവസം ഡ്രൈവ് ചെയ്യാത്തത് കൊണ്ട്  ആകെ ഒരു വല്ലായ്മ  പോലെ....... 

കാർ പാർക്ക്‌  ചെയ്തു   ഞാൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ...., അഭിയേട്ടൻ എന്നെ പ്രതീക്ഷിച്  ആൽത്തറയിൽ  തന്നെ ഉണ്ടായിരുന്നു....... 
അഭിയേട്ടനെ നോക്കാതെ ഞാൻ നേരെ ക്ഷേത്രത്തിനുള്ളിലേക്കു  കയറി............. എന്തോ എപ്പോഴും ദേവിക്ക് മുന്നിൽ നിന്നും പ്രാർത്ഥിക്കുമ്പോൾ  എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു..... ഇന്നുവരെ വീണ പതറാതെ  പിടിച്ച്  നിന്നത്   ഈ  പ്രഭാവലയം  എനിക്ക് ചുറ്റും ഉള്ളത് കൊണ്ടാണ് എന്നൊരു വിശ്വാസം എനിക്കുണ്ട്..... ഞാൻ ഒരു അന്ധവിശ്വാസി  അല്ല... പക്ഷെ   എനിക്ക് ഒരു വിശ്വാസം ഉണ്ട്,  ഏതെങ്കിലും ഒരു കാര്യം എന്നെ തളർത്താതെ  പിടിച്ച് നിർത്തുന്നുവോ .... അതാണ്‌ എന്റെ വിശ്വാസവും  എന്റെ ദൈവവും........ 

പക്ഷെ ഇന്ന് എന്റെ മനസ് പതറുന്നു........ അരുതാത്ത  എന്തോ സംഭവിക്കാൻ പോകുന്നു എന്ന ഒരു തോന്നൽ......... 


ശ്രീകോവിലിന്  മുൻപിൽ  കണ്ണടച്ച്  കൈ കൂപ്പി പ്രാർത്ഥിക്കുമ്പോൾ  മനസ് നിറയെ രുദ്രേട്ടൻ ആയിരുന്നു.... എന്റെ ജീവിതം എനിക്ക് തിരിച്ചു തരണേ   എന്ന ഒറ്റ പ്രാർത്ഥനയും............

ദേവേട്ടന്റെ പേരിൽ പൂജ കഴിപ്പിച്  തിരികെ വന്നപ്പോൾ അഭിയേട്ടൻ അവിടെ തന്നെ ഉണ്ടായിരുന്നു...... ആരോടോ ഫോണിൽ സംസാരിക്കുക  ആയിരുന്നു........ 





"  ഡാ.... പ്ലീസ് നീ ഞാൻ പറയുന്നത് ഒന്ന്  കേൾക്കു.... ഇനിയും നീ അവളെ മനസിലാക്കാത്ത പോകരുതേ..... അവളുടെ മനസ്സിൽ ഇപ്പൊ നീ മാത്രേ ഉള്ളൂ....... ഞാൻ എന്നെ അവളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു.......... നീ കെട്ടിയ താലി അവൾ സ്വന്തം ജീവൻ ആയിട്ടാണ് കാണുന്നത്.......  

നീ പോലും അറിയാതെ പല കാരണങ്ങളും  ഉണ്ട് ഞാൻ അവളെ ഉപേക്ഷിക്കാൻ.......    പ്ലീസ്...... അവളെ വെറുക്കരുതേ....... ഞാൻ പറയുന്ന കാര്യങ്ങൾ  നിങ്ങൾ രണ്ടുപേരും  കേൾക്കണം....... 


വീണ വരുന്നുണ്ട്.... നീ ഫോൺ കട്ട്‌ ചെയ്യരുത്........ "








"  ആരോടായിരുന്നു സംസാരം...... "



"  അതെന്റെ  ഒരു ഫ്രണ്ട്  ആയിരുന്നു.... ഞാൻ ഇന്ന് പോകുവല്ലേ..... എനിക്ക് അവിടെ എല്ലാം സഹായവും ചെയ്യുന്നത് അവനാണ്.... അതാ...... "




" മ്മ്....... "




"  നീ വരും  എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...... "




" ഞാനും...... വരണം എന്ന് കരുതിയതല്ല.... പിന്നെ ഞാൻ എന്തിന് വരാതെ  ഇരിക്കണം  .... അഭിയേട്ടൻ ഇപ്പൊ എന്റെ നല്ലൊരു സുഹൃത്താണ്..... അതിൽ ഇനി ഒരു മാറ്റവും ഇല്ല..... അഭിയേട്ടന് പറയാൻ  ഉള്ളത് കേൾക്കണം എന്ന് എനിക്ക് തോന്നി.... "



" എനിക്ക് മനസിലാകും... നിനക്കെന്നോട് ഇപ്പോഴും ദേഷ്യം ആയിരിക്കും എന്ന്....  "




"  എന്തിന്..... ദേഷ്യം തോന്നാൻ  ഒരു കാരണം വേണ്ടേ അഭിയേട്ട... ആ  കാരണം ഇന്ന് ഇല്ലാതെ ആയിരിക്കുന്നു........ അഭിയേട്ടനോട് ദേഷ്യം ആയിരുന്നു...... വെറുപ്പായിരുന്നു...... ഈ  താലി എന്റെ കഴുത്തിൽ വീഴുന്നതിനു  മുൻപ്  വരെ ..... ഉള്ളിലുള്ള  സ്നേഹം നിങ്ങൾ മറച്ചു കളഞ്ഞു... എന്നാൽ  നിങ്ങളോടുള്ള എന്റെ സ്നേഹത്തെ എന്നെന്നേക്കുമായി  തുടച്ചു മാറ്റിയത്... ഈ  താലി  ആണ്..... ദേവിയെ  സാക്ഷി ആക്കി ഞാൻ പറയുവാ....രുദ്രേട്ടനുമായി  വിവാഹം നടന്നതിന് ശേഷം  ഞാൻ നിങ്ങളെക്കുറിച്ചു  ചിന്തിച്ചിട്ട് പോലും ഇല്ല... അതിനിയിപ്പോൾ  രുദ്രേട്ടൻ  എന്നെ വേണ്ട എന്ന് പറഞ്ഞാലും ശെരി....... അഭിയേട്ടൻ എന്നെ എന്തിന്  വേണ്ട എന്ന് വെച്ചു  എന്ന് എനിക്ക് അറിയേണ്ട യാതൊരു കാര്യവുമില്ല.... എങ്കിലും അറിയണം..... അന്ന് ഞാൻ ഒഴുക്കിയ കണ്ണീരിന്റെ യാഥാർഥ്യം  എനിക്ക് അറിയണം.... "




"  പറയാം...... അതിന് മുൻപ് നീ വേറെ ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്.... 


നിന്നെ ഞാൻ സ്നേഹിക്കുന്നതിനു  മുൻപ്..... എന്നേക്കാൾ കൂടുതൽ നിന്നെ മനസ്സിൽ കൊണ്ട്  നടന്നത് രുദ്രൻ  ആണ്.... നിനക്കിതു അറിയാമായിരിക്കും.......... എന്നാൽ അവന്റെ സ്നേഹത്തിന്റെ ആഴം ആണ് നീ മനസിലാക്കേണ്ടത്.... 


നിന്നെ കാണുന്നതിന് മുൻപ് തന്നെ  മനസ്സിൽ നിനക്കൊരു രൂപം പോലും നൽകാതെ.. നിന്നെ സ്നേഹിച്ചവൻ  ആണ് അവൻ..... ഞാൻ പറഞ്ഞു മാത്രം അറിവുള്ള വീണയെ അവൻ പ്രണയിക്കുകയായിരുന്നു.......... നിന്റെ ഓരോ കുസൃതികളും, ഇഷ്ടങ്ങളും, വാശിയും  എന്നെക്കാൾ  അവന് മനഃപാഠം  ആണ്......  .. 


രുദ്ര്  എന്താണ് എന്ന്  നീ  ഇനിയും ഒരുപാട് പഠിക്കാൻ  ഉണ്ട് അതൊന്നും ഞാൻ പറഞ്ഞു തരേണ്ടതല്ല.... 

ഒരു കാര്യം നിനക്ക് അടിയുറച്ചു  വിശ്വസിക്കാം........ 


രുദ്രന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ  അത് നീ മാത്രം  ആണ്.. നിനക്ക് മുൻപിൽ നീ കാണുന്നത് മാത്രം വിശ്വസിക്കാതെ  ഇരിക്കുക...... ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറഞ്ഞു തരാൻ ആവില്ല വിച്ചു..... "




" അഭിയേട്ട....... ഏട്ടന്റെ മനസ്സിൽ എന്തൊക്കെയോ  ഉണ്ട് എന്ന് എനിക്കും അറിയാം.... പക്ഷെ  ഏട്ടൻ ഇത്രെയും സ്നേഹിച്ചിരുന്നു എങ്കിൽ പിന്നെന്തിനാ എന്നോടിങ്ങനെ..... "





"  അതിന്  അവന് അവന്റേതായ  കാരണങ്ങൾ ഉണ്ട് വിച്ചു...... 

എനിക്ക് നിന്നോടുള്ള ഇഷ്ടം ആദ്യം  ഞാൻ പറയുന്നത് രുദ്രനോടാണ്...... അതിന് ശേഷം  അവൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു...... എന്നോട് പിന്നെ അധികം ഒന്നും അവൻ സംസാരിക്കാറില്ല.... എന്നിൽ നിന്നും ഒഴിഞ്ഞു  നടക്കും..... 


നിന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ  തീരുമാനിച്ചപ്പോൾ  ആണ് വേദയിൽ  നിന്നും ഞാൻ ആ  സത്യം തിരിച്ചറിഞ്ഞത്... അവന് നിന്നെ ഇഷ്ടം ആയിരുന്നു എന്ന്..... "




" കൂട്ടുകാരന് വേണ്ടി ഒഴിഞ്ഞു തന്നതാണല്ലേ........ എന്തായാലും.... ഈ  ജീവിതം കൊണ്ട് എനിക്ക് ഒരു പ്രയോജനവും  ഇല്ല.... രുദ്രേട്ടന്  എന്നെ വേണ്ട...... "



" എങ്ങനെ വേണമെങ്കിലും നിനക്ക് വ്യാഖ്യാനിക്കാം... പക്ഷെ  നിനക്ക് ചേരുന്നത് രുദ്ര് ആണെന്ന് എനിക്ക് തോന്നി......... ഇഷ്ടം ആയിരുന്നു നിന്നെ ജീവനേക്കാൾ ഏറെ... പക്ഷെ രുദ്രന്റെ  സ്നേഹത്തിനു മുൻപിൽ അത്  ഒന്നും അല്ല....... അത് നീ അറിയും  വിച്ചു............ 

പിന്നെ....... ഒരു  ജീവിതം ഉണ്ടോ എന്ന് ഉറപ്പ് പോലും ഇല്ലാത്ത ഞാൻ എങ്ങനെ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കും..... "




" അഭിയേട്ടൻ എന്താ  ഈ  പറയുന്നേ...... എനിക്കൊന്നും... മനസിലാകുന്നില്ല........ "




"  പറയാം.... പറയണം എന്ന് കരുതിയതല്ല......... എങ്കിലും.... 


എനിക്ക് ഇടയ്ക്കു വരുന്ന തലവേദനയേ  പറ്റി  ഞാൻ നിന്നോട് പറയാറില്ലേ....... ആദ്യമൊക്കെ ഞാനും വല്യ കാര്യം ആക്കി  എടുത്തിരുന്നില്ല....... പിന്നീട്   ഫ്രണ്ട്‌സ്  ഒക്കെ നിർബന്ധിച്ചപ്പോൾ  ആണ് വിശദമായ  ഒരു    ചെക്ക്  അപ്പ്‌ ഒക്കെ നടത്താൻ തീരുമാനിച്ചത്.... അന്ന് ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിൽ  വന്നിരുന്നു.... ഞാൻ  കൺസൾട്  ചെയ്തത്  നിന്റെ അച്ഛനെ ആയിരുന്നു......... എന്തോ ചെറിയൊരു സംശയം തോന്നി ആണ് ബയോപ്സി  ചെയ്തു നോക്കിയത്..... കാര്യമായി ഒന്നും ഉണ്ടാകില്ല എന്ന് ഞാനും കരുതി....... 


പക്ഷെ......... എന്റെ സ്വപ്നങ്ങളും  പ്രതീക്ഷകളും ഒക്കെ തകർത്തുകൊണ്ടാണ്   റിസൾട്ട്‌  വന്നത്............ ബ്രെയിൻ ട്യൂമർ......... ലാസ്റ്റ്  സ്റ്റേജ് ആണ്...... ഇനിയൊരു റിക്കവറി   ഉണ്ടാകില്ല എന്ന് എനിക്കും അറിയാം.... എങ്കിലും ഒത്തിരി ജീവിക്കാൻ കൊതിച്ചിട്ട് പെട്ടെന്ന് അങ്ങനെ  കേട്ടപ്പോൾ തകർന്നു പോയി ഞാൻ................. 

നിനക്കൊരു കാര്യം അറിയാമോ  ..... നീയും ഞാനും തമ്മിലുള്ള  ബന്ധം എന്നോ ഒരിക്കൽ നമ്മുടെ കുടുംബങ്ങൾ  തന്നെ തീരുമാനിച്ചതാണ്............. എങ്കിലും എന്റെ ഈ  അവസ്ഥയിൽ  നിന്നെ കൂടെ കൂട്ടാൻ എനിക്കെങ്ങനെ സാധിക്കും............എനിക്ക് അറിയാം സത്യം അറിഞ്ഞാൽ നീയൊരിക്കലും  എന്നെ വിട്ടു പോകില്ല എന്ന്.... അതുകൊണ്ടാ  നിന്നെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്..... ചങ്ക്  പൊട്ടിപോകുന്ന  വേദന ആയിരുന്നു........... നിനക്ക് ഒരു ജീവിതം ഉണ്ടാകണം എന്നതായിരുന്നു  എന്റെ ആഗ്രഹം... എനിക്ക് വേണ്ടി നീ ജീവിതം ഹോമിക്കുന്നതു  കൂടി കാണാൻ എനിക്ക് വയ്യാ............. 

ഇപ്പൊ നീ ഏറ്റവും സുരക്ഷിതമായ കൈകളിൽ  തന്നെ ആണ്.......... ഇനി എനിക്ക് മരിച്ചാലും  മതി എന്നായി........ "




"  അഭിയേട്ട....... !!!!!!!!!!!!!!!!!     ഞാൻ................ എന്തൊക്കെയാ........ ഈ    ........ പറയുന്നേ............... എനിക്കിതൊന്നും............സഹിക്കാൻ....... പറ്റുന്നില്ല.............. എന്നോട്... ഇത് നേരത്തെ തന്നെ  പറയാമായിരുന്നു.......... എന്തിനാ ഇത്രേം സഹിച്ചത്....... മനസുകൊണ്ട്...... ഞാൻ.... എത്ര.... ശപിച്ചിരിക്കുന്നു.......... "





"  ഇല്ല   വിച്ചു..... നീ യാതൊരു  തെറ്റും ചെയ്തിട്ടില്ല........ ഇതൊക്കെ വിധി ആയി കണ്ടാൽ മതി.... എനിക്കിപ്പോൾ  മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞു........... നിന്നോട് എല്ലാം തുറന്നു പറയാൻ ഞാൻ ഉണ്ടാകുമോ എന്ന് പോലും അറിയില്ലായിരുന്നു...... എല്ലാം നീ അറിയണം എന്ന്  അച്ഛനും അമ്മയും നിർബന്ധിച്ചു.......... വല്യ പ്രതീക്ഷ  ഒന്നും ഇല്ല... എങ്കിലും അച്ഛന്റെയും അമ്മയുടെയും ആശ്വാസത്തിന്  വേണ്ടി ആണ്  ട്രീട്മെന്റിന് വേണ്ടി ഇപ്പൊ ബാംഗ്ലൂർ  പോകുന്നത്.........അവസാനമായി നിന്നെയും രുദ്രനെയും  ഒരുമിച്ച് കാണണം എന്നായിരുന്നു ആഗ്രഹം........ "




"  ഇല്ല..... അഭിയേട്ടന് ഒന്നും വരില്ല.... മനസറിഞ്ഞു  ഇന്നുവരെ അഭിയേട്ടൻ  ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല....... അഭിയേട്ടൻ തിരിച്ചും വരും.... ഇനിക്ക് പ്രതീക്ഷ ഉണ്ട്....................... എന്റെ പ്രാർത്ഥന  ഇപ്പൊ അഭിയേട്ടന്റെ കൂടെ തന്നെ ഉണ്ട്....... ദൈവം കൈ വിടില്ല അഭിയേട്ട........................... സന്തോഷം ആയിട്ട് പോയി വാ..... എനിക്ക് അഭിയേട്ടനോട്  യാതൊരു ദേഷ്യവും ഇല്ല...... "



" ഇത്രെയും കേട്ടാൽ മതി.......... ഇനി എനിക്ക് പോകാൻ  ഒരു ധൈര്യം ആണ്.... രുദ്രനും നീയും ഹാപ്പി  ആയി ഇരിക്കണം................ 
നീ പോയിക്കോ വിച്ചു.......... എനിക്ക്................ പോകാൻ  ടൈം  ആകുന്നു............ "



"  മ്മ്........ പോയി  വരും എന്ന് പറ അഭിയേട്ട.... ഇങ്ങനെ ആണോ യാത്ര ചോദിക്കുന്നത്......... "



"  ഓ   ശെരി.... കാ‍ന്താരി....... പോയി   വരാം.. 
.....അല്ല.. 

വരും ഞാൻ............... "





അഭിയേട്ടൻ  കണ്മുൻപിൽ നിന്നും മായുന്നവരെ  ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു.....ദൈവമേ  സത്യം അറിയാതെ ഞാൻ എന്തൊക്കെയാ   .............. ഈശ്വരാ...... അഭിയേട്ടൻ.........ഇങ്ങനെ  ഒരു വിധി... എന്തിനാ ദൈവമേ... 

.ഒരു ആപത്തും  കൂടാതെ   തന്നെ തിരികെ വരണം.............. അഭിയേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ മാത്രേ എനിക്കിപ്പോൾ  കഴിയു......



           ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️





" അഭി.......... !!!!!!!!!!   നീ..... എന്തിനാടാ... ഇതൊക്കെ ഇത്രെയും നാൾ മറച്ചു വെച്ചത്................. ആരെ തോൽപ്പിക്കാൻ വേണ്ടിയാ...... "




"  ഡാ....... ആരെയും തോൽപ്പിക്കാൻ  വേണ്ടി ഒന്നും അല്ല... 

എന്നെ സ്നേഹിക്കുന്നവർ  വേദനിക്കരുത്  എന്ന് കരുതി മാത്രം ആണ്..................... 

ഇത് ചോദിക്കാൻ വേണ്ടി ആണോ നീ എന്നെ വിളിച്ചു വരുത്തിയത്...... ഡാ..... പിണക്കം ഒക്കെ മാറി........ നീ പഴയ പോലെ ജോളി  ആയി സംസാരിക്കുന്നതു  കേട്ടിട്ട് വേണം എനിക്ക്  പോകാൻ..... "



"  ഞാൻ എങ്ങനെയാടാ 


................എനിക്ക് നിന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയുന്നില്ല...... നിന്റെ പ്രാണൻ  അല്ലെ  നീ എന്റെ കയ്യിൽ തന്നത്.... അത് വേണ്ടായിരുന്നു....... ടാ   വീണ ഞാൻ കെട്ടിയ താലിയോട്  നീതി പുലർത്തുന്നവൾ  ആണ് എന്ന് എനിക്ക് അറിയാം.... പക്ഷെ അവൾ നിനക്കൊപ്പം അല്ലെ ഉണ്ടാകേണ്ടിയിരുന്നത്............. എന്റെ ജീവിതത്തിൽ അവൾക്കു ഒരു സന്തോഷം നേടിക്കൊടുക്കാൻ  എനിക്ക് സാധിക്കുമോ. 

.....അവളെ അകറ്റി നിർത്തുമ്പോൾ പോലും എന്റെ പ്രാണൻ പോകുന്ന വേദന ആണ്...... പക്ഷെ അവളെ എനിക്ക് ചേർത്തു നിർത്താൻ പറ്റില്ലെടാ........ നിനക്ക് എല്ലാം അറിയാവുന്നതല്ലേ....... നിന്നിൽ നിന്നു പോലും അകലം പാലിച്ചത്  എനിക്ക് പ്രിയപെട്ടതൊന്നും  നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടിയാ.......... ആദ്യം അമ്മ.... പിന്നെ..... അച്ഛൻ....... ഇനിയും വയ്യാ........... നഷ്ടങ്ങൾ  മാത്രം ആണ് എനിക്ക് സംഭവിച്ചത്....... എനിക്ക് പ്രിയപെട്ടതെല്ലാം  അവർ തട്ടിയെടുത്തു...... 

വീണ....... അവളെക്കൂടി..... വയ്യട...... അവൾ എന്നെ ഒന്ന്  വെറുക്കാൻ വേണ്ടി ആണ് എല്ലാം ചെയ്തുകൂട്ടിയതു................ പക്ഷെ അവിടെയും അവൾ എന്നെ തോൽപ്പിച്ചുകളഞ്ഞു........... "




" ഇല്ല.... രുദ്ര്...... ഈ  യുദ്ധം നീ ജയിക്കണം..... അതിന് വീണ നിന്റെ കൂടെ തന്നെ ഉണ്ടാകണം....... നീ എനിക്ക് വാക്ക് തരണം.... അവളെ ഇനിയും കൈ  വിടില്ല എന്ന്....."



" രുദ്രൻ സംഹാരം  തുടങ്ങിയിട്ടേ  ഉള്ളൂ  അഭി..... എന്റെ വിച്ചുവിനെ  ഇതിലേക്ക് വലിച്ചിഴക്കാൻ  ആഗ്രഹം  ഇല്ല എനിക്ക്........ അവളിൽ നിന്നും ഞാൻ അകലം പാലിക്കുമ്പോൾ  അവൾ സുരക്ഷിത ആയിരിക്കും....... എല്ലാത്തിനും വളരെ വേഗം  പരിഹാരം ഞാൻ കണ്ടെത്തും........വിച്ചുവിനെ  കുറച്ച് കൂടി വേദനിപ്പിക്കേണ്ടി  വരും എനിക്ക്....... "




"   ഞാൻ തിരികെ വരുമോ എന്ന് പോലും അറിയില്ല.. 
എങ്കിലും എന്തെങ്കിലും ഒരു സഹായം നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പറ്റുകയാണെങ്കിൽ  ഞാൻ വന്നിരിക്കും......"


"  നീ തിരികെ വരും എന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.. 
.
അല്ല. 

നീ വരും..   ധൈര്യമായി  പോയി വാ.... ഏതു  വിധിയെയും  തടുക്കാൻ പറ്റിയ ഒന്നാണ് ആത്മ  വിശ്വാസം.. അതിനേക്കാൾ വലിയൊരു അമൃതും  ശാസ്ത്രം പോലും കണ്ടുപിടിച്ചിട്ടില്ല. 
.........."






       💙💙💙💙💙💙💙💙💙





വീട്ടിൽ എത്തിയപ്പോൾ തന്നെ ഞാൻ ആരോടും മിണ്ടാതെ റൂമിലേക്ക്‌ ഓടി.......... ബെഡിൽ കിടന്ന് പൊട്ടി കരഞ്ഞു പോയി..............അഭിയേട്ടന്റെ അവസ്ഥ എനിക്ക് താങ്ങാവുന്നതിലും  അപ്പുറം ആയിരുന്നു....... ആരോടാണ് സത്യത്തിൽ ഞാൻ വാശി കാണിച്ചത്.... എന്റെ ജീവിതം  സുരക്ഷിതം ആക്കാൻ വേണ്ടി അഭിയേട്ടൻ  ചെയ്ത ത്യാഗം..... ഒരു പക്ഷെ    ഈ  താലി എന്റെ കഴുത്തിൽ ഇല്ലായിരുന്നു  എങ്കിൽ.... ആ നെഞ്ചിൽ വീണ്  ഞാൻ പൊട്ടിക്കരഞ്ഞു  പോയേനെ... വിധി  എന്തിനാ ഇത്രെയും ക്രൂരത  ഞങ്ങളോട്  കാട്ടിയത്............ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ  ഞാൻ വിങ്ങി  പൊട്ടി...... 




പെട്ടെന്നാണ്.... ആരുടെയോ  കൈകൾ  എന്റെ നെറുകയിൽ തലോടിയതു.......... 

!!!!അമ്മ..... !!!!


അമ്മയെ കണ്ടതും ഞാൻ കെട്ടിപ്പിച്ചു  കരഞ്ഞു  പോയി..... അമ്മ എന്നെ ചേർത്തു പിടിച്ചു.. 
.



"  മോളെ.... എന്തിനാ കരയുന്നത്  അമ്മ ചോദിക്കുന്നില്ല.... പക്ഷെ ഈ  കണ്ണീർ ഇവിടെ തോരണം........ ഇനി ഈ  കണ്ണ് നിറയാൻ പാടില്ല..... ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതായിരുന്നു............... 



അഭി..... മോളോട് എല്ലാം പറഞ്ഞു...... അല്ലെ..... 


തുടരും........ 


 🔥രുദ്ര വീണ 🔥

പാർട്ട്‌ 12


"  മോളെ.... എന്തിനാ കരയുന്നത്  അമ്മ ചോദിക്കുന്നില്ല.... പക്ഷെ ഈ  കണ്ണീർ ഇവിടെ തോരണം........ ഇനി ഈ  കണ്ണ് നിറയാൻ പാടില്ല..... ഇത് ഞാൻ നേരത്തെ പ്രതീക്ഷിച്ചതായിരുന്നു............... 

അഭി..... മോളോട് എല്ലാം പറഞ്ഞു...... അല്ലെ..... "


"  അമ്മയ്ക്കും അച്ഛനും എല്ലാം അറിയാമായിരുന്നു  അല്ലെ, എന്നിട്ടും എന്നോട് എന്തിനാ എത്രയും വല്യ സത്യം മറച്ചു വെച്ചത്....... എന്റെ നന്മ ഓർത്താണ് ഇങ്ങനെ ചെയ്തത് എങ്കിൽ  യാതൊരു പ്രയോജനവും  ഇല്ല............ പാവം അഭിയേട്ടനെ ഞാൻ എന്ത് മാത്രം വെറുത്തു, ശപിച്ചു......സത്യം അറിയുന്ന നിമിഷം  വരെ ഞാൻ അഭിയേട്ടനെ എന്റെ ശത്രു  ആയിട്ടാണ് കണ്ടത്.......... എല്ലാവരും എല്ലാം മറച്ചു വെച്ചത്  എന്തിന് വേണ്ടിയാ......... "


" മോളെ.... നിന്റെ നന്മയെ  ഓർത്തു തന്നെയാ ഞങ്ങൾക്ക് എല്ലാം മറച്ചു വെക്കേണ്ടി വന്നത്.... പക്ഷെ അഭിയുടെ കാര്യം അറിഞ്ഞിട്ടും അവന് ധൈര്യം കൊടുത്തതും നിന്നെ എല്ലാം അറിയിക്കണം എന്ന് പറഞ്ഞതും ഞങ്ങൾ തന്നെയാണ്.... അത് സമ്മതിക്കാതെ ഇരുന്നതും അഭി തന്നെയാണ്...... നിന്നെ ഒന്നും അറിയിക്കേണ്ട എന്ന് അവൻ വാശി പിടിച്ചു......... പിന്നെ അവൻ ജീവനോടെ ഉണ്ടാകില്ല എന്ന് കൂടി പറഞ്ഞപ്പോൾ  ഞങ്ങളുടെ  നിവൃത്തികേട്‌  കൊണ്ടാണ് എല്ലാം മറച്ചു പിടിച്ചുകൊണ്ട്  നിന്നെ രുദ്രനുമായി  വിവാഹം  കഴിപ്പിച്ചത്...... രുദ്രന് നിന്നോടുള്ള ഇഷ്ടത്തെ  പട്ടിയും ഞങ്ങളോട് ആദ്യം പറഞ്ഞത് അഭി ആണ്..... അഭി തന്നെയാണ് നിങ്ങളുടെ വിവാഹം നടത്താൻ മുന്നിട്ടു  നിന്നതും.... "


" എങ്കിലും അമ്മക്ക് എങ്കിലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു....................

അഭിയേട്ടനും  അമ്മയും അച്ഛനും ഒക്കെ എന്റെ നല്ല ജീവിതം കാണാനാണ്  ആഗ്രഹിക്കുന്നത് എങ്കിൽ ഇനി അതിനൊരു അർഥം  ഇല്ല............രുദ്രേട്ടൻ എന്നെ ഒരിക്കലും അംഗീകരിക്കില്ല.......... അച്ഛനും അമ്മയ്ക്കും  മുൻപിൽ വെറുമൊരു അഭിനയം മാത്രം ആണ് ഞങ്ങൾ നടത്തിയത് 
..........എനിക്ക് അറിയില്ല അമ്മ... എന്തുകൊണ്ടാണ് ഏട്ടൻ എന്നെ അകറ്റി നിർത്തുന്നത്  എന്നും വെറുക്കുന്നത്  എന്നും.... അമ്മയോടെങ്കിലും മനസ് തുറക്കണം എന്ന്  എനിക്ക് തോന്നി.."


" അമ്മക്ക് എല്ലാം അറിയാം മോളെ........ നിന്റെ മനസ്സിൽ ഒരു തീക്കനൽ  ഉണ്ടായാൽ അത് ആദ്യം  അറിയുന്നത് നിന്റെ അമ്മ തന്നെ ആയിരിക്കും.......... അതിന് എനിക്ക്  ഒരു മനഃശാസ്ത്രവും പഠിക്കേണ്ട കാര്യം ഇല്ല. 
നിന്റെ അമ്മ ആണ് ഞാൻ....... എന്റെ മോളുടെ വിഷമം എനിക്ക് മനസിലാകും.... എല്ലാം ശെരിയാകും എന്ന് ഞാൻ പറയുന്നില്ല..... എല്ലാം ശെരിയാക്കുകയാണ്  വേണ്ടത് 
.........അതിന് നിന്നെ കൊണ്ട് മാത്രേ കഴിയു....... എന്റെ മോൾക്ക്‌ അതിന് കഴിയും......ഈ  ചെറിയ പ്രായത്തിലും ജീവിതം എന്താണെന്ന് എന്റെ മോൾക്ക്‌ നന്നായി അറിയാം... അതിൽ എനിക്ക് യാതൊരു സംശയവും  ഇല്ല.... "




" അമ്മേ അമ്മ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ. 
....രുദ്രേട്ടന്റെ  മനസ്സിൽ എന്താണ് എന്ന് പോലും അറിയാൻ എനിക്ക് സാധിക്കുന്നില്ല   ........... 
അദ്ദേഹത്തിന്റെ  ജീവിതത്തിൽ എനിക്കൊരു സ്ഥാനവും ഇല്ല.... ഒരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത അവസ്ഥയിലൂടെ ഞാൻ കടന്ന് പോയതാണ്.......     ആ  ഞെട്ടലിൽ നിന്നും ഞാൻ കരകയറിയത്  എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രം ആണ്.... 

നന്ദിനി എന്ന് പറയുന്ന ഒരു പെണ്ണുമായി.... രുദ്രേട്ടൻ...... ഇഷ്ടത്തിൽ ആണ്.............. ... 

ഞാനുമായുള്ള ബന്ധം എന്നെന്നേക്കുമായി  അവസാനിപ്പിക്കും  എന്ന് പോലും രുദ്രേട്ടൻ പറഞ്ഞിരുന്നു.... ഇനിയും എന്താ അമ്മേ ഞാൻ ഈ  ജീവിതത്തിൽ  പ്രതീക്ഷിക്കേണ്ടത്... "




"  അങ്ങനെ പറയല്ലേ മോളെ..... ഇനിയാണ്  നീ തുടങ്ങേണ്ടത്... ഇത് നിന്റെ ജീവിതം ആണ്....... നന്ദിനി അല്ല...... ഇനി അവളുടെ തള്ള  വന്നാൽ പോലും നീ മാറികൊടുക്കേണ്ട കാര്യം ഇല്ല... അതിനുള്ള അവകാശവും അധികാരവും എന്റെ മോൾക്ക്‌ മാത്രം ആണ്............ ഏതു  ഭൂലോക രംഭ വന്നാലും...ശെരി താലിയുടെ ശക്തി  ഒന്നും മാത്രം മതി അവളൊക്കെ ഭസ്മം ആകാൻ... 
നന്ദിനിയുടെ കാര്യം ഒക്കെ..... ഭാമ ചേച്ചി പറഞ്ഞു ഞാൻ അറിഞ്ഞു...എനിക്ക് ആകെ ഒരു ആശ്വാസം  അവർ നിനക്ക് സപ്പോർട്ട്  ആയി കൂടെ ഉള്ളതാണ്....... 

നന്ദിനിയെ എന്റെ മോള് പൊളിച്ചടുക്കിയതൊക്കെ  ഞാൻ അറിഞ്ഞു.... അങ്ങനെ തന്നെ വേണം....... എന്റെ മോളെ കുറിച്ച്  ഓർത്തു എനിക്ക് അഭിമാനം  തോന്നി പോയി........... നിന്റെ ജീവിതം തകർക്കാൻ നോക്കിയ ഒരു കീടത്തെ  നീ ശെരിക്കു തകർത്തു കളഞ്ഞു...... ഇനിയും അവൾ തിരിച്ചും വന്നേക്കാം.... രുദ്രൻ നിന്നോട് അകലം പാലിച്ചേക്കാം... പക്ഷെ ഞാൻ തളർന്നു പോയെ എന്നും പറഞ്ഞു കരഞ്ഞു കൂവി ഇരുന്നാൽ ഉണ്ടല്ലോ.... എന്റെ കൈ നിന്റെ രണ്ട്  കവിളിലും  പതിയും..... വെറുതെ ഒഴുക്കി  കളയാൻ ഉള്ളതൊന്നും അല്ല ഈ  കണ്ണുനീർ....നീ തളർന്നാൽ അത് അവരുടെ വിജയം ആണ്.... നിന്റെ ഭർത്താവ് നിന്റേതാണ്  എന്ന ബോധം നിനക്ക് ഉണ്ടായിരിക്കണം.... 


ഇനി പറ........ കരയാൻ ആണോ നിനക്കിഷ്ടം  അതോ പൊരുതി  ജയിക്കാൻ ആണോ......കരയാൻ ആണ് എങ്കിൽ താലി  അഴിച്ചു  വെച്ച്  ഈ മുറിയിൽ ഇരുന്നോ.... പൊരുതാൻ  ആണെങ്കിൽ  തിരികെ നിന്നെ വിവാഹം ചെയ്തു കൊണ്ട് പോയ വീട്ടിലേക്ക് വിട്ടോ...... രണ്ടിൽ  ഒന്ന് നീ ഇപ്പൊ തീരുമാനിച്ചോ...... "




"  എനിക്ക്  പൊരുതണം  അമ്മ...... എനിക്ക് തോൽക്കാൻ വയ്യാ..... "



" അതാണ്‌........... എങ്കിൽ ആ  കണ്ണീർ  അങ്ങ് തുടച്ചെ............ "




അമ്മയുടെ ഓരോ വാക്കുകളും   എനിക്ക് അമൃത് പോലെ ആണ് തോന്നിയത്....... തകർന്നു പോയ അർജുനന് കൃഷ്‌ണൻ  വേദോപദേശം നൽകിയ പോലെ....... അല്ലെങ്കിലും നമ്മുടെ വീഴ്ചകളെ ചൂണ്ടി കാണിച്ച് തിരുത്താൻ ഒരമ്മക്ക് മാത്രേ കഴിയു........ ഇതുപോലെ ഉള്ള അമ്മമാർ ആണ് ഓരോ പെൺകുട്ടികളുടെയും  ഊർജം..... അമ്മ എന്നാ അത്ഭുതത്തെ ഞാൻ ഇപ്പോഴും മനസ്സിലാക്കിക്കൊണ്ട് ഇരിക്കുന്നു....... എത്ര ആഴത്തിൽ അറിയുന്നുവോ  അത്രയും തന്നെ അത്ഭുതം നിറഞ്ഞതാണ്.. 


എത്ര വേഗം  ആണ് അമ്മ എന്റെ മനസിനെ തിരുത്തിയത്.... തകർന്ന്  പോയ എന്നെ ഊർജം  നൽകി കൂടുതൽ ശക്ത ആക്കി...... വീണ തകരാതെ  പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ  അതിന് കാരണം ഒന്നേ ഉള്ളൂ... എന്റെ അമ്മ.......... അമ്മ കൂടെ ഉണ്ടെങ്കിൽ എനിക്ക് എന്തും സാധ്യമാണ്........ ഇനി എന്താണ് എന്ന് എനിക്ക് ആലോചിക്കേണ്ട  കാര്യം ഇല്ല... അതിനുള്ള  ഉത്തരം എനിക്ക് അമ്മ നൽകി കഴിഞ്ഞു..... 


മുഖം ഒക്കെ തുടച്ചു മാറ്റി...... ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....... 





  "  ദാ ....  ഇപ്പൊ ആണ് എന്റെ മോൾ ആ പഴയ കാന്താരി വിച്ചു ആയതു...... ഇനി എന്നും നീ ഇങ്ങനെ തന്നെ ആയിരിക്കണം..... അല്ലെങ്കിൽ നിന്നെ ഞാൻ മാറ്റിയെടുക്കും..... നീയൊന്നു ഡൌൺ  ആയി എന്ന് തോന്നുമ്പോ എനിക്ക് അറിയാം നിന്നെ എങ്ങനെ കൂൾ ആക്കണം  എന്ന്...... "




"  ..... രണ്ടാളും കൂടെ എന്താ ഒരു ഗൂഡാലോചന..................."



" ഏയ്‌, അങ്ങനെ കാര്യം ആയി ഒന്നും ഇല്ല..... ഞാൻ എന്റെ മോൾക്ക്‌ കുറച്ച് ഉപദേശങ്ങൾ ഒക്കെ കൊടുക്കുവായിരുന്നു...... "



" അത്രേ ഉള്ളൂ.. 

പിന്നെന്തിനാടി  എന്റെ മോള്  കരഞ്ഞത്...... "



" അതിന്റെ കാരണം എന്നേക്കാൾ നന്നായി ഏട്ടന് അറിയാമല്ലോ... പിന്നെന്തിനാ ഈ  ചോദിക്കുന്നത് 
............"



 "  മ്മ്.... മോളെ  വിച്ചുട്ടാ............... അച്ഛനോട് മോൾക്ക്‌ ദേഷ്യം ഉണ്ടോ.."



" അച്ഛാ!!!!!!!!!........ എനിക്ക് അങ്ങനെ ആരോടും ദേഷ്യപ്പെടാൻ  പറ്റില്ല... എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്  നിങ്ങൾ രണ്ടുപേരും അല്ലെ..... ഞാൻ എങ്ങനെ നിങ്ങളെ വെറുക്കും...... "



"  എനിക്ക് അറിയാം  മോളോട് പറയാതെ ഇരുന്നത് ഞങ്ങളുടെ തെറ്റാണ്........ പക്ഷെ അഭി പറഞ്ഞത്  ഞങ്ങൾക്കും അനുസരിക്കേണ്ടി  വന്നു........ "


"  അതൊന്നും സാരമില്ല അച്ഛാ.... ഇനി അതൊന്നും തിരുത്താൻ പറ്റില്ലല്ലോ...... "



"  അതെ....... ഇനിയുള്ള ജീവിതത്തെ പറ്റിയാണ് മോള് ചിന്തിക്കേണ്ടത്..... "



"  മതി... മതി...... അതൊക്കെ ഞാൻ അവളോട്‌ പറഞ്ഞിട്ടുണ്ട്..... ഇപ്പൊ എന്റെ മോൾ ഓക്കേ ആണ്...... അവൾക്കു ഒരു പ്രശനവും ഇല്ല... ഇനി എങ്ങനെ മുന്നോട്ടു പോകണം എന്ന് ഒക്കെ അവൾക്കു അറിയാം.."



" ഓഹോ... അപ്പൊ നിന്റെ ഒരു  വല്യ ക്ലാസ്സ്‌  എടുക്കൽ കഴിഞ്ഞു അല്ലെ... "




"  പിന്നില്ലേ................ അവൾക്കു പിന്നെ വേറെ ആര്  ക്ലാസ്സ്‌ എടുക്കും...... 


ആ..  പിന്നെ മോളെ.......... ഇനി രുദ്രൻ നിന്റെ വഴിക്ക്  വന്നില്ലെങ്കിൽ... അവനെ എട്ടായി മടക്കി പോക്കറ്റിൽ ഇട്ടേക്കണം 
...........പിന്നെ ആ നന്ദിനി.... അവളെ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിച്ചേക്കണം............... മോള് അതൊക്കെ അതിന്റെ  രീതിക്ക്  ചെയ്യും എന്ന് അമ്മക്ക് നന്നായി അറിയാം.... എങ്കിലും ഒന്ന് ഓര്മിപ്പിച്ചതാണ്.... "



"  അത്.... ഏതായാലും കലക്കിയെടി.... ലോകത്തു..... നിന്നെ പോലെ ഒരമ്മ വേറെ കാണില്ല....... അല്ല....... നിന്നെ പോലെ ഉള്ള അമ്മമാർ ആണ് പെൺകുട്ടികൾക്ക് വേണ്ടത്.................. എന്റെ മോളെ ഇങ്ങനെ ഒരു ചുണക്കുട്ടി  ആക്കി എടുത്തതിന്റെ ക്രെഡിറ്റ്‌ മൊത്തം നിനക്കാണ്..........
നീ  വേറെ ലെവൽ  ആണേ.......... നമിച്ചു നിന്നെ......... "





" അമ്മ മാത്രം അല്ലല്ലോ..... അച്ഛനും എന്റെ സ്ട്രെങ്ത്  അല്ലെ..... എന്റെ ഏറ്റവും വല്യ ഭാഗ്യം ആണ് നിങ്ങൾ രണ്ടുപേരും 
.................രണ്ടുപേരും പൊളിയാണ്......... "





ഞാൻ അച്ഛനെയും അമ്മയെയും ചേർത്തു പിടിച്ചു രണ്ടുപേരുടെ കവിളിൽ ഓരോ ഉമ്മ കൊടുത്തു..... 

ഇതാണ് എന്റെ കുട്ടുസനും  ഡാകിനിയും 😍😍😍😍.......എന്റെ ഏറ്റവും വല്യ വിജയം....... 



  


      &&&&&&&&&&&&&&&&&





"  രുദ്ര്..... നീയെന്താ.... എന്റെ കാര്യം  ചിന്തിക്കാത്തത്...... ഞാൻ  ഇനി എന്ത് ചെയ്യും എന്നാണ് നീ പറയുന്നത്........ "



"  വീണ....... കുറച്ച് ദിവസത്തേക്ക് നീ ഓഫീസിൽ നിന്നും മാറി നിന്നെ പറ്റു........ "



" ഇല്ല..... നിന്നെ വിട്ടു  ഞാൻ എവിടേക്കും പോകില്ല... അവൾക്കു എന്ത് ചെയ്യാൻ പറ്റും എന്ന് എനിക്കൊന്നു കാണണം....... "




" നന്ദിനി വെറുതെ..... വാശി പിടിക്കല്ലേ.... ഞാൻ പറയുന്നത് നീ ഒന്ന് അനുസരിക്കു......"



"  നീയെന്നെ ഒഴിവാക്കാൻ  നോക്കുവാണോ രുദ്ര്......... അതും ആ  പീറപ്പെണ്ണിന്  വേണ്ടി........ "




" ഒരിക്കലും ഇല്ല..... നിന്നെ എനിക്കങ്ങനെ ഒഴിവാക്കാൻ പറ്റുമോ......... അങ്ങനെ ആണെങ്കിൽ എന്നെ നിന്നെ ഞാൻ ഒഴിവാക്കിയേനെ...... നീയെന്റെ കൂടെ തന്നെ ഉണ്ടാകണം നന്ദിനി......... "




"  ഇപ്പോ നീയെന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നത്....? "




  " നിനക്കറിയാല്ലോ... അമ്മയും അനിയത്തിമാരും ഒക്കെ ഇപ്പൊ നിനക്കെതിരാണ്........... വീണയെ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി....... നിന്നെ അവിടേക്കു കൊണ്ട് വരണമെങ്കിൽ  ഇനിയും ഒരുപാട് കടമ്പകൾ  കടക്കാനുണ്ട്..... അതിനിടയിൽ  വീണ്ടും പ്രശ്നങ്ങൾ  സൃഷ്ട്ടിക്കാൻ ശ്രമിക്കല്ലേ...... "




" ഓക്കേ ഓക്കേ 

..നീ നിനക്ക് ആവശ്യം ഉള്ളത്ര  ടൈം എടുക്കു.... നീ  അവളെ ഒഴിവാക്കിയില്ല  എങ്കിൽ... എനിക്കതു  ചെയ്യേണ്ടി വരും രുദ്ര്.............. എന്തായാലും  ഇപ്പൊ ഞാൻ പോകുവാ............ ബൈ......... "






നിന്നെ എനിക്കങ്ങനെ  പറഞ്ഞു വിടാൻ പറ്റുമോ നന്ദിനി...... എന്റെ ജീവിതം തകർത്തെറിഞ്ഞ  നിന്നെ ഞാൻ അങ്ങനെ വിടുമോ..... നീ കാത്തിരുന്നോ...... നിനക്കുള്ളത് ഞാൻ കരുതി വെച്ചിട്ടുണ്ട്.... ചിലതൊക്കെ ചോദിക്കാനും പറയാനും ഉണ്ട്.... എല്ലാത്തിനും ഒടുവിൽ  നിനക്കൊരു യാത്ര അയപ്പ്  കൂടി തരുന്നുണ്ട്..... അതിന് മുൻപ് നിന്റെ വൃത്തികെട്ട രൂപം  എന്റെ പെണ്ണിന്റെ നിഴലിൽ പോലും പതിക്കാൻ ഞാൻ അനുവദിക്കില്ല....

എന്റെ കുടുംബത്തോട്  ചെയ്ത ഓരോ ദുഷ്ടത്തരത്തിനും  ഞാൻ പകരം ചോദിച്ചിരിക്കും........... 


      %%%%%%%%%%%%%%




  ഇന്ന് തന്നെ തിരിച്ചും പോകാൻ തീരുമാനിച്ചിരുന്നതല്ല.... എങ്കിലും പോയെ പറ്റു.... അതുകൊണ്ടു തന്നെ ഞാൻ   എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി....... അവിടെ നിന്നും തിരിക്കുമ്പോൾ  മനസ്സിൽ ഒരു ആഗ്രഹം കൂടി ഉണ്ടായിരുന്നു........ ഇനി  വരുമ്പോൾ രുദ്രേട്ടൻ  എന്നോടൊപ്പം ഉണ്ടാകണം  എന്നത്............ അതിന് വേണ്ടിയുള്ള യാത്ര ആണ് ഇത്.....  




ഞാൻ വരുന്ന കാര്യം  വിളിച്ചു പറഞ്ഞത് കൊണ്ടായിരിക്കണം  അമ്മ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു...... അമ്മ മാത്രം അല്ല  അനിയത്തിമാരും....... 




"  വിച്ചു ചേച്ചി....... .. 

ഇത്ര വേഗം തന്നെ തിരിച്ചു വരും എന്ന് കരുതി ഇല്ല...... എന്തായാലും ഞങ്ങൾ ഇവിടെ ബോറടിച്ചിരുന്നു  മടുത്തു............ ചേച്ചി ഇല്ലാത്തതുകൊണ്ട്  ഒരു രസവും ഇല്ല..... "





" അയ്യടാ... രണ്ടിനും പഠിക്കാൻ ഒന്നും ഇല്ലേ.... ഇനി ബോറടിക്കുമ്പോൾ ആ പുസ്തകം ഒക്കെ തുറന്നു വെച്ച്  വല്ലതും പഠിക്കാൻ നോക്ക്..... മടിച്ചികൾ...... "




"  അവള് വന്നില്ല രണ്ടും കൂടെ അങ്ങ്  വളഞ്ഞു 
............. ഇനിയും സംസാരിക്കാൻ സമയം ഉണ്ടല്ലോ...... മോള് ഇവിടുന്നു എങ്ങോട്ടും ഓടി പോകുന്നില്ല..... "



"  ഓ    ശെരി..... ശെരി..... ഞങ്ങൾ ഒന്നും മിണ്ടുന്നില്ലേ...... "




ശിവ  എന്റെ ബാഗ് പിടിച്ചു വാങ്ങി നടക്കാൻ തുടങ്ങി 

..... പിന്നാലെ   വേദയും..... 




"  ചേച്ചി..... കലിപ്പൻ  വല്ല പ്രശ്നവും ഉണ്ടാക്കിയോ... അതാണോ ചേച്ചി വേഗം വന്നത് 
...... "



" ഏയ്.... അവിടെ അങ്ങനെ പ്രശ്നം ഒന്നും ഇല്ല..... ഏട്ടന് കുറച്ച്  തിരക്കുള്ളത് കൊണ്ട് പെട്ടെന്ന് പോന്നു... അത്രേ ഉള്ളൂ....... "





"  പ്രശ്നം  ഉണ്ടാക്കിയാലും  ഏട്ടനെ പിടിച്ചു കെട്ടാൻ  ചേച്ചിക്ക്  അറിയാമല്ലോ. 

അതുകൊണ്ടു ഞങ്ങൾക്ക് പേടി ഇല്ല..... ... ഇനി പിശാശിന്റെ  ശല്യം കൂടി ഒഴിഞ്ഞാൽ മതിയായിരുന്നു..... "



" അതൊക്കെ നമുക്ക് ഒഴുപ്പിച്ചെടുക്കാം.... നിങ്ങൾ എന്റെ കൂടെ നിൽക്കില്ലേ... 
"



" പിന്നല്ല.... ഇത് എന്തൊരു ചോദ്യം  ആണ് ചേച്ചി. 

ഞങ്ങൾ എപ്പോഴേ ചേച്ചിയുടെ  കൂടെ ഉണ്ട്.......... "



" ആ  അത് കേട്ടാൽ മതി.. 
...എനിക്ക്...... "



"  ആ എങ്കിൽ ശെരി ഇനി ചേച്ചി പോയി റസ്റ്റ്‌ എടുത്തോ,  യാത്ര ഒക്കെ കഴിഞ്ഞു വന്നതല്ലേ........ "



       ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️






നന്ദിനി അത്യാവശ്യം  ആയി കാണണം  എന്ന് പറഞ്ഞതുകൊണ്ടാണ് ഓഫീസിൽ നിന്നും തിരക്ക് പിടിച്ചിറങ്ങിയത്...... വീണയുടെ കയ്യിൽ നിന്നും അവൾക്കു കണക്കിന്  കിട്ടിയിട്ടും അവൾ ഇനിയും പഠിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായി........... 

സത്യത്തിൽ ശല്യം കുറച്ച് ദിവസം എങ്കിലും ഒന്ന് ഒഴിഞ്ഞു പോയെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു... വിച്ചു തന്നെ അതിനുള്ള വഴിയും ഒരുക്കി...... 


അത്താഴം മുടക്കാൻ ഈ നീർക്കോലി കടിച്ചാലും മതി..... 


അതിന് മുൻപ്   എനിക്ക് അവളിൽ നിന്നും ആ  ഡയറി  എങ്ങനെയും  കൈക്കൽ  ആക്കണം... എങ്കിലേ എല്ലാം എന്റെ കൺട്രോളിൽ  വരൂ.... 


തുടരും................ 


🔥രുദ്ര വീണ 🔥

പാർട്ട്‌ 13


നന്ദിനി അത്യാവശ്യം  ആയി കാണണം  എന്ന് പറഞ്ഞതുകൊണ്ടാണ് ഓഫീസിൽ നിന്നും തിരക്ക് പിടിച്ചിറങ്ങിയത്...... വീണയുടെ കയ്യിൽ നിന്നും അവൾക്കു കണക്കിന്  കിട്ടിയിട്ടും അവൾ ഇനിയും പഠിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായി........... 

സത്യത്തിൽ ശല്യം കുറച്ച് ദിവസം എങ്കിലും ഒന്ന് ഒഴിഞ്ഞു പോയെങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിരുന്നു... വിച്ചു തന്നെ അതിനുള്ള വഴിയും ഒരുക്കി...... 


അത്താഴം മുടക്കാൻ ഈ നീർക്കോലി കടിച്ചാലും മതി..... 


അതിന് മുൻപ്   എനിക്ക് അവളിൽ നിന്നും ആ  ഡയറി  എങ്ങനെയും  കൈക്കൽ  ആക്കണം... എങ്കിലേ എല്ലാം എന്റെ കൺട്രോളിൽ  വരൂ.... 
അതുവരെ മാത്രം... നിന്നെ ഞാൻ സഹിക്കും നന്ദിനി.. എന്റെ വിച്ചുവിനെ  അതിന് വേണ്ടി എനിക്ക് വേദനിപ്പിക്കേണ്ടി  വരും..   എങ്കിലും നിന്റെ നാശം  അനിവാര്യം ആണ്.. എന്റെ കുടുംബത്തിന്റെ  ആണിക്കല്ല്  ഇളക്കാൻ നടക്കുന്ന നീയെന്ന കീടത്തെ ഞാൻ പുറത്ത് കളഞ്ഞിരിക്കും ............



 ഒരുപാട് ചിന്തകൾ  മനസ്സിൽ വന്നു നിറഞ്ഞു..    ശെരിക്കും റോഡ്  പോലും ശ്രദ്ധിക്കാതെ ആണ് ഞാൻ വണ്ടി ഓടിച്ചത്..... പെട്ടെന്നാണ്  എതിരെ  ഒരു ലോറി വന്നത്..............പെട്ടെന്ന് തന്നെ ഞാൻ വണ്ടി വെട്ടിച്ചുമാറ്റി... 
അപ്പോഴും എന്റെ മനസ്സിൽ വന്നത് വിച്ചുവിന്റെ  മുഖം ആണ്..... അവൾ പറഞ്ഞ ചില വാക്കുകൾ  ഇന്നും എന്റെ മനസ്സിൽ ഞാൻ കുറിച്ചിട്ടുണ്ട്............. അവൾക്കു വേണ്ടത് എന്റെ സംരക്ഷണം  ആണ്.... അതിലുപരി എന്റെ സ്നേഹം ആണ്........ അത് പോലും ഞാൻ നിഷേധിക്കുന്നു.......  അറിയാതെ അവളോടുള്ള എന്റെ സ്നേഹം  മറനീക്കി  പുറത്തേക്ക്  വരാൻ തുടങ്ങുന്നു........ സത്യത്തിൽ ഈ  ഗൗരവം ഒക്കെ അവൾക്കു മുന്നിൽ ഞാൻ അണിയുന്ന മുഖം മൂടി മാത്രം ആണ്....... അവളോടുള്ള എന്റെ സ്നേഹം ഈ  ലോകത്തിൽ ആർക്കും വിവരിക്കാൻ പോലും പറ്റില്ല.... അവൾ എനിക്ക് ആരാണ് എന്ന് ഒരുപക്ഷെ എനിക്ക് തന്നെ പറയാൻ കഴിയില്ല........മനസുകൊണ്ട്  ഞാൻ അവളെ എന്നെ എന്റെ ജീവനായി  സ്വീകരിച്ചിരിക്കുന്നു...... 



      💙💙💙💙💙💙💙💙💙💙



വീട്ടിലേക്ക് കയറി ചെന്നപ്പോൾ തന്നെ കണ്ടു.. നിലവിളക്കു കത്തിച്ചു വെച്ചിട്ടുണ്ട്.... വിച്ചു എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.... കാർ കയറ്റി ഇട്ട ശേഷം ഞാൻ  അകത്തേക്ക് കയറി........ 




" ആ  പൊന്നുമോൻ എത്തിയോ....... എന്താണാവോ ഇന്ന് നേരത്തെ...... അല്ല  നീയും വിച്ചുവും  ഒരുമിച്ച് വരും എന്നാണ് ഞാൻ കരുതിയത്... അവളെ ഒറ്റക്കാക്കി നീ മാത്രം അവിടുന്ന് പോന്നു  അല്ലെ.... അവരൊക്കെ എന്ത് വിചാരിച്ചു കാണും..... എന്തായാലും നീ കാണിച്ചത് ശെരിയായില്ല.... "



"  അമ്മേ എനിക്ക് ഓഫീസിൽ ആവശ്യത്തിൽ കൂടുതൽ പണി ഉണ്ട്..... ഇതിടയിൽ  ഞാൻ  അവിടെ നിന്നാൽ എങ്ങനെ ശെരിയാകും.... ഒഴിവാക്കാൻ പറ്റാത്ത ചില മീറ്റിങ് ഒക്കെ വന്നു പെട്ടത് കൊണ്ടാണ്..... "




" നിന്നോട് പിന്നെ എന്ത് പറഞ്ഞാലും നിനക്കുള്ള  മറുപടി ഇതാണല്ലോ...നിന്നോട് പറഞ്ഞു ജയിക്കാൻ  ഞാൻ ഇല്ല എന്റെ അപ്പു...... നീ വേഗം പോയി ഫ്രഷ് ആയി വാ ... ഞാൻ കഴിക്കാൻ എടുത്ത് വെക്കാം......... "



"ഓ... ശെരി..... ആ  രണ്ട് കുരിപ്പുകൾ  എന്തിയെ........ വല്ലതും പഠിക്കുന്നുണ്ടോ...ഞാൻ ഇവിടെ ഇല്ലാത്തതുകൊണ്ട്  രണ്ടും പുസ്തകം  തൊട്ടിട്ടുണ്ടാകില്ല...... "



" അവർക്കിപ്പോൾ  ഒരു മടിയും ഇല്ല പഠിക്കാൻ... വിച്ചു വന്നപ്പോൾ അവരുടെ മടി ഒക്കെ  അങ്ങ് മാറി.... ഇനി നീ അവരുടെ പിന്നാലെ വടി എടുത്ത്  നടക്കേണ്ട.... .  എല്ലാം വിച്ചു നോക്കിക്കൊള്ളും....... "


  
ഈ  പെണ്ണ് വീട്ടിൽ വന്നപ്പോൾ തൊട്ട്  എല്ലാവരെയും  കയ്യിൽ എടുക്കാൻ തുടങ്ങിയതാ....... ഇനി ഞാൻ പുറത്തായി......... എല്ലാവർക്കും പറയാൻ  ഉള്ളത് അവളെ കുറിച്ച് മാത്രം ആണ്......     എന്തായാലും പെണ്ണ് ശെരിക്കു  ഷൈൻ  ചെയ്യുന്നുണ്ട്..........


  
റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ ബാൽക്കണിയിൽ ആകാശവും  നോക്കി  നിൽപ്പുണ്ട്......എന്ത് പറ്റിയോ  ആവോ... അല്ലെങ്കിൽ എന്നെ കാണുമ്പോൾ വാ  അടക്കാത്ത  പെണ്ണാണ്............ഞാൻ വന്നത് പോലും അറിഞ്ഞിട്ടില്ല....... 

എന്തെങ്കിലും ആകട്ടെ എന്ന്  കരുതി ഞാൻ ഫ്രഷ് ആകാൻ വേണ്ടി പോയി........ 


തിരികെ വന്നപ്പോളും അവൾ ആ  നിൽപ്പ് തന്നെ..ഇവൾക്കിതു  എന്ത് പറ്റി...... എന്തോ വിഷമം ഉള്ളതുപോലെ....... ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ എന്റെ പെണ്ണിനെ കണ്ടിട്ടില്ല.......... ഞാൻ അവളുടെ അരികിലേക്ക്  ചെന്നു....... ഞാൻ അത്രെയും അടുത്ത് നിന്നിട്ടും അവളുടെ  മനസ് മറ്റെവിടെയോ  ആയിരുന്നു......... 



"  വിച്ചു........ !!!!!!!!!!!"""""




"  മ്മ്................ എപ്പോ വന്നു ഞാൻ ശ്രദ്ധിച്ചില്ല................ ചായ എടുക്കണോ............ "



"  വേണ്ട........... നിനക്കെന്ത്  പറ്റി..... സാധാരണ  എന്നോട് വെറുതെ തട്ടിക്കയറുന്ന  ആളാണല്ലോ..... "



" ഏയ്‌....... ഒന്നും ഇല്ല..... ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു...... അങ്ങനെ നിന്നു പോയതാ....."




" മ്മ്..... എനിക്കറിയാം.... അഭിയുടെ  കാര്യം ആലോചിച്ചിട്ടാണോ........."



" അല്ല... എന്ന് പറഞ്ഞാൽ അത് കള്ളം ആകും.... ശെരിയാണ്    അഭിയേട്ടനെ ഓർക്കുമ്പോൾ മനസ്  നീറുന്നു........ എനിക്കറിയാം  ഏട്ടന് എല്ലാം അറിയാം എന്ന്.......... "



"  മ്മ്............. വിച്ചു ഞാൻ..... എനിക്കറിയില്ല  നിന്നോടെങ്ങനെ.................നിന്നെ സമാധാനിപ്പിക്കാൻ  എനിക്കിപ്പോൾ പറ്റുന്നില്ല........ "




" എന്തിന്........എന്നെ സമാധാനിപ്പിക്കാൻ  ഞാൻ ഉണ്ടല്ലോ........ മനസ് നീറുമ്പോൾ ഒന്ന് ഒറ്റക്കിരുന്നാൽ  മതി.............. എങ്കിലും ഏട്ടന്റെ താലി എന്റെ കഴുത്തിൽ  വീഴുന്ന നിമിഷം വരെ ഞാൻ  അഭിയേട്ടനെ എത്ര മാത്രം  ശപിച്ചതാണ്....... പാവം...... ഉള്ളിൽ ഇത്രെയും വിഷമം ഒളിപ്പിച്ചുകൊണ്ടു  അഭിയേട്ടൻ................ അഭിയേട്ടനെ ശപിച്ച  എന്റെ മനസുകൊണ്ട് തന്നെ അഭിയേട്ടൻ ഒരു  കുഴപ്പവും ഇല്ലാതെ തിരികെ വരണം എന്ന് പ്രാർഥിക്കാൻ മാത്രേ എനിക്കിപ്പോൾ കഴിയു..... "




"  വിച്ചു...... ഞാനും ഇപ്പൊ അത് തന്നെയാണ് ആഗ്രഹിക്കുന്നത്.... അഭിക്ക്  ഒന്നും തന്നെ സംഭവിക്കില്ല...... അവൻ തിരികെ വരും............"




"  അപ്പുവേട്ടാ.........എന്നെ   ഒന്ന് ചേർത്തു പിടിക്കാമോ.... എനിക്ക് ഒന്ന് കെട്ടിപിടിച്ചു കരയാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും തരുമോ...... മനസ് വല്ലാതെ പിടയുന്നു...... എനിക്ക് അറിയില്ല....................മനസിനെ  പിടിച്ച് നിർത്താൻ എനിക്ക് കഴിയുന്നില്ല.... "



ഞാൻ അത് പറഞ്ഞു മുഴുവിക്കുന്നതിനു  മുൻപ് തന്നെ ഏട്ടന്റെ കൈകൾ  എന്നെ ചേർത്തു പിടിച്ചിരുന്നു......ആ നെഞ്ചിൽ എന്നെ സുരക്ഷിതമായി ചേർത്തു പിടിച്ചു..... എന്റെ മുഖം കേരിയെടുത്തു.....കണ്ണുനീർ  തുടച്ചു മാറ്റി....... ഞാൻ ഏട്ടനെ ഒന്നുകൂടി ശക്തമായി  ഇറുകെ പുണർന്നു...... 



"  മോളെ... ഇനിയും എനിക്ക് നിന്നെ ഇങ്ങനെ അകറ്റി നിർത്താൻ പറ്റില്ല.......... നിനക്കൊപ്പം  ഒരു ജീവിതം എനിക്ക് ഉണ്ടാകുമോ എന്ന് എനിക്ക് പോലും അറിയില്ല.. 
നീ അറിയാതെ ഒരുപാട് പ്രശ്നങ്ങൾ  എന്റെ ജീവിതത്തിൽ ഉണ്ട്......ആ  കുരുക്ക്  അഴിച്ചു മാറ്റണം എനിക്ക്.... നിന്നെ കൂടെ നിർത്താൻ  എനിക്ക് എങ്ങനെ സാധിക്കും... നിന്നെ അപകടത്തിൽ ആക്കാൻ എനിക്ക് പറ്റില്ല..... നീയെന്റെ പ്രാണൻ  ആണ്...... നീയെന്നെ വിട്ടു പോകാൻ വേണ്ടി ഞാൻ എന്തൊക്കെയോ ചെയ്തുകൂട്ടി........ പക്ഷെ നീയെന്നെ തോൽപ്പിച്ചു കളഞ്ഞു......... ഒരിക്കലും....... നീ പോകില്ല എന്ന് എനിക്കറിയാം....ശെരിക്കും നീയൊരു അത്ഭുതം തന്നെ ആണ്..... നീയാണ് യഥാർത്ഥ  പെണ്ണ്...... "



" എനിക്കറിയാം.......... ഏട്ടന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് എന്ന്.. എത്ര ആട്ടി അകറ്റിയാലും ആ  കണ്ണുകളിൽ എന്നോടുള്ള സ്നേഹം എനിക്ക് കാണാൻ കഴിയുന്നുണ്ട്.... 
എനിക്ക് ഈ  താലിയുടെ ശക്തിയിൽ വിശ്വാസം  ഉണ്ട്.... ഒരിക്കലും ഞാൻ ഏട്ടനെ വിട്ടു പോകില്ല...... ഒരു ജീവിതമേ എനിക്കുള്ളൂ...... അത് ഏട്ടന്റെ കൂടെ തന്നെ വേണം..... അല്ലെങ്കിൽ അത് വീണയുടെ മരണം ആയിരിക്കും   ....... "




"  വിച്ചു..... മോളെ  നീ.... ഇങ്ങനെ ഒന്നും പറയല്ലേ.... നിന്നെ ഞാൻ അങ്ങനെ മരിക്കാൻ  വിടുമോ 
........നീയെന്റെ ജീവൻ അല്ലെ... നീയില്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടോ.... ശെരിക്കും നീയുമായി വഴക്കിടുന്ന  ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു...... നീ വന്നതിനു ശേഷം ആണ്  എനിക്ക് ഒരു ധൈര്യം കൈവന്നത്...... ഞാൻ  തോറ്റുപോകുന്നത് എന്റെ പെണ്ണിന്റെ കണ്ണീരിനു  മുന്നിൽ ആണ്...... നിന്റെ കണ്ണ് നിറയുന്നത്  എനിക്ക്  സഹിക്കാൻ കഴിയില്ല.... ".



"  പിന്നെ..... എന്തിനായിരുന്നു  .. ഇതൊക്കെ........ അന്ന്  നന്ദിനിയോടൊപ്പം............... എന്തിനായിരുന്നു  .... അതൊക്കെ..... "



എന്നെ പറഞ്ഞു തീരാൻ സമ്മതിക്കാതെ  ഏട്ടൻ എന്റെ വാ  പൊത്തി പിടിച്ചു....... 



"  വിച്ചു.... ഐ  പ്രോമിസ് 
......നന്ദിനിയുടെ കൂടെ നീ എന്നെ കണ്ടത് ..... അവളുടെ മാത്രം പ്ലാനിങ്  ആയിരുന്നു.... നിനക്ക് മുന്നിൽ അവൾ കെട്ടി ആടിയ  നാടകം....... നിന്നെ മാത്രം സ്നേഹിച്ച എന്റെ മനസ്  നന്ദിക്കു  പിന്നാലെ പോകില്ല.... ശെരിയാണ്....നിന്നെ അഭിക്ക് ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ ... എനിക്ക് ജീവിതം തന്നെ മടുപ്പായി തോന്നിയിരുന്നു...പിന്നീട്  നന്ദിനിയുടെ  ഫ്രണ്ട്ഷിപ്  എന്നെ ഏറെ കുറെ മാറ്റി...... അതിന് ശേഷം ആണ് ഞാൻ അറിയുന്നത് അവൾക്കു എന്നോട് പ്രണയം ആണ് എന്നൊക്കെ........ അത് പിന്നീട് ഒരു വിവാഹ ചർച്ച വരെ എത്തി..... അത് അവളുടെ അച്ഛന്റെ പ്ലാനിങ് ആയിരുന്നു....ആ  ബന്ധത്തിന്  താല്പര്യം  ഇല്ല എന്ന് അച്ഛൻ  നേരത്തെ തന്നെ പറഞ്ഞിരുന്നു....... നന്ദിനിയുടെ  അച്ഛൻ ഞങ്ങളുടെ വീട്ടിലെ ഒരു ഡ്രൈവർ ആയിരുന്നു... അവിടെ നിന്നും അച്ഛന്റെ ഏറ്റവും അടുത്ത വിശ്വാസി ആയി മാറി.... പിന്നീട് അച്ഛൻ  ഒരു പാർട്ണർ  ഒക്കെ ആക്കി കൂടെ കൂട്ടി........ അതിന് ശേഷം ആണ് അയാൾ വളരാൻ തുടങ്ങിയത്.......... പക്ഷെ അയാളുടെ ചില ചതികൾ  അച്ഛനെ തളർത്തി കളഞ്ഞു.... .... അതിന് ശേഷം  അച്ഛന്റെ മനസ്  വളരെ അസ്വസ്ഥം ആയിരുന്നു..............അമ്മക്ക്  ശേഷം എനിക്ക് എന്റെ അച്ഛനെയും നഷ്ടം ആയി..... അല്ല.... അയാൾ നഷ്ടപ്പെടുത്തി.........


എനിക്ക് ജന്മം  നൽകിയത്....... "



"  എനിക്ക് അറിയാം ഏട്ടാ.... അമ്മ എന്നോട് എല്ലാം പറഞ്ഞിരുന്നു....... ഇനിയും ഏട്ടൻ അതൊന്നും ഓർത്തു വിഷമിക്കണ്ട.... "



" ഇല്ല.. വിച്ചു.......അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല... അവിടെ ആണ് എന്റെ ജീവിതത്തിന്റെ താളം തെറ്റിയത്.... നിന്നോട് ഇപ്പൊ എനിക്ക് എല്ലാം പറയാൻ  സാധിക്കില്ല...... നന്ദിനിയെ  നീ ഒന്ന് സഹിക്കേണ്ടി വരും..... അവളെ പിണക്കുന്നത്  അപകടം ആണ്.......... ചുരുൾ  അഴിയാത്ത ചില രഹസ്യങ്ങളുടെ   താക്കോൽ ആണ് അവൾ........ "



"  എനിക്ക് പറ്റില്ല....അവളെ കാണുമ്പോൾ തന്നെ എനിക്ക് കലി  കേറും..... അവളെ  സഹിക്കേണ്ട കാര്യം  എനിക്കില്ല.... "



"  ആഹാ 
......ഉണ്ണിയാർച്ച  സട കുടഞ്ഞു  എണീറ്റല്ലോ.... ഇതുവരെ പൂച്ച കുട്ടിയെ പോലെ കരഞ്ഞ നീ തന്നെ ആണോ ഇത്...... "


" എന്തേയ് 
......"



" ഒന്നുമില്ലേ........ അവളോട്‌ പടപൊരുതാൻ   എന്റെ പെണ്ണിന് മാത്രേ സാധിക്കു........ അവളോട്‌ പക്ഷെ എനിക്ക് പക കാണിക്കൻ  പറ്റില്ല..... അതുകൊണ്ട് എന്റെ കുശുമ്പി പാറു....ഒന്ന് സഹിച്ചേ പറ്റു... "


" അവളെ ഭിത്തിയിൽ  തേച്ച് ഒട്ടിക്കുന്ന വരെ എനിക്ക് സമാധാനം  ഇല്ല.......... എന്നെ ഭദ്ര കാളി  ആക്കരുത്...... "



"  ആ   രൂപം ഞാൻ കണ്ട്  മടുത്തു പെണ്ണെ.... കാണാൻ വേറെ വല്ല രൂപവും ഉണ്ടോ.......😉😉😉😉😉"


" അയ്യടാ....... ആ  പൂതി  മനസ്സിൽ വെച്ചെക്കു  ചേട്ടാ..... "



"  എന്ത്.... നീ ഉദ്ദേശിക്കുന്നത്  ഒന്നും ഞാൻ  മനസ്സിൽ പോലും വിചാരിച്ചിട്ടില്ല..... നീ എന്താ വിചാരിച്ചേ 😉😉😉....."



" എന്ത്............. "


" അല്ല... നീയിപ്പോ.... പറഞ്ഞില്ലേ... അത്.."


" ഏയ്‌... ഞാൻ.... ഒന്ന് വിചാരിച്ചിട്ടില്ല.............. "



എന്റെ മനസിന്‌ ഒന്ന് ചിന്തിക്കാൻ പോലും ഉള്ള സാവകാശം  ഏട്ടൻ തന്നില്ല 
...എന്റെ മുഖം ആ  കൈകുമ്പിളിൽ കോരിഎടുത്ത്.... എന്റെ അധരങ്ങളെ  സ്വന്തം ആക്കി......... 
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ദീർഘ  നേരത്തെ  ചുംബനത്തിനു  ശേഷം  ഏട്ടൻ എന്നിൽ  നിന്നും  അകന്നു  നിന്നു...മീശ പിരിച്ചുകൊണ്ട്  ഒരു വല്ലാത്ത വഷളൻ ചിരിയുമായി  എന്നെ സൈറ്റടിച്ചു  കാണിച്ചു....... 

നാണം കൊണ്ട് എന്റെ കവിൾ തുടുത്തു..... ഞാൻ ഏട്ടനെ കെട്ടിപ്പിച്ചു  ആ  കവിളിൽ  ഒരു ഉമ്മ കൊടുത്തു.............ഏട്ടൻ എന്നെ എടുത്ത്  പൊക്കി വട്ടം കറക്കി 




പെട്ടെന്നാണ് അമ്മ .... അവിടേക്കു വന്നത്...... ഏട്ടനും ഞാനും ശെരിക്കും ചമ്മി നാണം കെട്ടു....... ഞങ്ങളെ കണ്ട ഷോക്കിൽ  ആയിരുന്നു  അമ്മയും....... ഏട്ടൻ എന്നെ താഴെ നിർത്തി, എന്ത് ചെയ്യണം എന്ന് അറിയാതെ വട്ടം കറങ്ങുന്നതു കണ്ടിട്ട്   ചിരി അടക്കാൻ ഞാൻ നന്നേ പാട്  പെട്ടു............. 

അമ്മയുടെ മുഖത്തും ഒരു കള്ള ചിരി ഒക്കെ ഉണ്ട്..... 


" കഴിക്കാൻ എടുത്ത് വെച്ചിട്ട് കുറെ നേരം  ആയി..... നിങ്ങളെ താഴേക്കു കാണാത്തതുകൊണ്ട്  വന്നതാ..... രണ്ടുപേരും വേഗം വാ.... "




ഒറ്റ ശ്വാസത്തിൽ  അത്രേയും  പറഞ്ഞു  അമ്മ പോയി... 

പാവം,, അമ്മ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല....... 



ഏട്ടനെ നോക്കി ഒരു ചമ്മിയ  ചിരി പാസാക്കി ഞാൻ വേഗം താഴേക്ക് പോയി........ ഞാൻ എത്തിയപ്പോഴേക്കും... രണ്ട് കുരിപ്പുകളും അവിടെ ഇരുന്നു കഴിക്കുന്നുണ്ട്...........

കുറെ കഴിഞ്ഞാണ് ഏട്ടനും വന്നത്... പാവം ചമ്മൽ മാറിയിട്ടുണ്ടായിരുന്നില്ല....... അമ്മ ആണെങ്കിൽ ഞാൻ ഈ  നാട്ടുകാരിയെ  അല്ല  എന്ന മട്ടിൽ ആണ്.... 


ഞാൻ ഏട്ടന്റെ അരികിൽ പോയി ഇരുന്നു......അമ്മയ്ക്കും ഏട്ടനും വിളമ്പി കൊടുത്തതിനു ശേഷം ഞാനും കഴിക്കാൻ എടുത്തു......... ഇടയ്ക്കിടയ്ക്ക് ഏട്ടൻ എന്നെ ഒളികണ്ണിട്ടു  നോക്കുന്നുണ്ട്......... ഇതിനിടയിൽ വേദ ഓരോ  പൊട്ടത്തരങ്ങൾ ഒക്കെ  പറഞ്ഞു തന്നെ ഇരുന്നു ചിരിക്കുന്നുണ്ട്.... ശിവയുടെ നോട്ടം  ഏട്ടന്റെ മുഖത്തേക്ക് ആയിരുന്നു....



"  അല്ല... ഏട്ടൻ  ഇതെന്താ വിച്ചു ചേച്ചിയെ ആദ്യം ആയിട്ട് കാണുന്നതുപോലെ.......... ഒളികണ്ണിട്ടു  നോട്ടം ആണല്ലോ....... കൊച്ച് കള്ളാ... ഞാൻ കണ്ടുപിടിച്ചേ..... "



ശിവയുടെ  സംസാരം കേട്ടതും  പാവം ഏട്ടൻ..... കഴിച്ചതൊക്കെ  പെട്ടെന്ന് ദഹിച്ചതു  പോലെ ഒരു ഇരിപ്പാണ്..... 😂...ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങനെ  പോലെ..... പാവം...... രാവണൻ   വെറും പൂച്ചക്കുട്ടിയെ  പോലെ ആയി........ 



     🔥🔥🔥🔥🔥🔥🔥🔥


 റൂമിലേക്ക്‌ ചെന്നപ്പോൾ നിലവത്തു  അഴിച്ചു വിട്ട കോഴിയെ പോലെ ഏട്ടൻ റൂമിൽ അങ്ങോട്ടും  ഇങ്ങോട്ടും നടക്കുന്നത് കണ്ടു 
............😂 ചിരി അടക്കാൻ പറ്റാതെ എല്ലാം കൂടി പുറത്തേക്കു വന്നു 
...



"  എന്താടി ഇളിക്കുന്നെ...... ഞാൻ എന്താ ഇവിടെ തുണി ഉടുക്കാതെ ആണോ നിൽക്കുന്നെ........ "



" ഏയ്‌...... തുണി ഒക്കെ ഉണ്ട്....ഏട്ടന് തോന്നിയതാകും..... "


" ഡി... ഡി... മതിട്ടോ... കൂടുതൽ ഇളിച്ചാൽ പൊന്നുമോൾക്കുള്ള  ഒരു എട്ടിന്റെ പണി ഞാൻ അങ്ങ് തരും... 😉😉😉😉😉......"



അത് കേൾക്കേണ്ട താമസം... ഞാൻ ഓടി ബാത്റൂമിൽ കയറി...... ദുഷ്ടൻ എന്തും ചെയ്യാൻ ഒരു മടിയും ഇല്ല.... അതുകൊണ്ട് അധികം കളിക്കാൻ നിൽക്കാതെ ഇരിക്കുന്നതാ നല്ലത്... 



ഫ്രഷ് ആയി തിരികെ വന്നപ്പോൾ ആണ് കണ്ടത്... കെട്ടിയോൻ  ബെഡ് വിരിക്കുന്ന  തിരക്കിൽ ആണ്....... 


" അല്ല.... എന്ത് പറ്റി....... ഇതുവരെ കാണാത്ത ചില മാറ്റങ്ങൾ ആണല്ലോ....... "



"  ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത്  ഭാര്യേ......... "


" ഈ ഓഫർ  പരിമിത കാലത്തേക്ക് മാത്രമേ ഉള്ളൂ... അതോ എന്നും ഉണ്ടാകുമോ....."



"  അത് നിന്റെ സ്വഭാവം പോലെ ഇരിക്കും, 😉😉😉😉😉........"



" അല്ല... ഒരു പില്ലോ  എവിടെ...... ഞാൻ എവിടെ കിടക്കും. ഇനി...... "



"  നീ എന്റെ നെഞ്ചിൽ കിടക്കും 😉😉😉.....നിന്റെ സ്ഥാനം ഇനി അവിടെ ആണ് മുത്തേ...... "




എന്തോ...മനസിന്‌ ഇപ്പൊ വല്ലാത്ത സന്തോഷം തോന്നുന്നു....... ഏട്ടന്റെ സ്നേഹം എനിക്ക് ഇത്ര വേഗം കിട്ടുമെന്ന് ഒരിക്കലും കരുതിയില്ല........ഇനി എന്ത് വന്നാലും ഈ സ്നേഹം എനിക്ക് നഷ്ടപ്പെടുത്താൻ  വയ്യാ......... 




ആ രാത്രി ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല......... ഏട്ടന്റെ നെഞ്ചിൽ തല ചായ്ച്ചു ഞാൻ കിടന്നു.... ഇതൊരു സ്വപ്നം അല്ല എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി............ ഇതിൽ കൂടുതൽ ഒന്നും തന്നെ ഞാൻ ആഗ്രഹിച്ചിരുന്നില്ല......... ഏട്ടൻ എന്നെ ഒന്ന് ചേർത്തു  പിടിച്ചാൽ തീരാവുന്ന സങ്കടങ്ങളെ  എനിക്ക് ഉണ്ടായിരുന്നുള്ളു......... അതെല്ലാം ഇപ്പൊ പെയ്തൊഴിഞ്ഞിരിക്കുന്നു..... 

ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനു മുൻപ് ഏട്ടൻ എന്റെ സീമന്തരേഖയിൽ  അമർത്തി ചുംബിച്ചു....... ആ മനസ്സിൽ ഒളിപ്പിച്ചു  വെച്ച സ്നേഹം ഞാൻ തിരിച്ചറിയുകയായിരുന്നു..........




        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഹോസ്പിറ്റലിൽ  ഇന്ന് വീണ്ടും ജോയിൻ ചെയ്യുന്ന ദിവസം ആണ്.... അതുകൊണ്ടു തന്നെ അതിരാവിലെ ഞാൻ കുളിച്ചൊരുങ്ങി......... 


അപ്പോഴും ഏട്ടൻ നല്ല ഉറക്കം ആയിരുന്നു............ എങ്ങനെ ഒക്കെയോ  ഏട്ടനേയും  കുത്തി പൊക്കി എണീപ്പിച്ചു.... അമ്മയേ അത്യാവശ്യം സഹായിച്ചു..... പക്ഷെ എനിക്ക് പോകേണ്ടത് കൊണ്ട് അമ്മ അധികം ഒന്നും ചെയ്യാൻ എന്നെ അനുവദിച്ചില്ല....... 


ഏട്ടൻ പോകുന്ന വഴിക്ക് കൊണ്ടുപോയി ആക്കാം  എന്ന് പറഞ്ഞിരുന്നു... അത് ഞാനും ആഗ്രഹിച്ചതാണ്....... 😍😍........



അനിയത്തിമാർ  റെഡി ആയി വന്നപ്പോളേക്കും  ഞങ്ങൾ പോകാൻ വേണ്ടി ഇറങ്ങി.......


പെട്ടെന്നാണ് ഒരു കാർ ഗേറ്റ് കടന്ന് വന്നത്........ 

ഒട്ടും പ്രതീക്ഷിക്കാത്ത  ഒരു അഥിതി ആണ് കാറിൽ നിന്നും ഇറങ്ങി വന്നത്.... എന്റെ സർവ്വ  നാഡി ഞരമ്പുകളും വലിഞ്ഞു മുറുകാൻ  തുടങ്ങി............. 



തുടരും........... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 14


ഒട്ടും പ്രതീക്ഷിക്കാത്ത  ഒരു അഥിതി ആണ് കാറിൽ നിന്നും ഇറങ്ങി വന്നത്.... എന്റെ സർവ്വ  നാഡി ഞരമ്പുകളും വലിഞ്ഞു മുറുകാൻ  തുടങ്ങി............. 

   നന്ദിനി !!!!!!!!!!!!!!!


 അവളിപ്പോൾ എന്തിനാണോ കെട്ടിയെടുത്തത്....... എല്ലാം ഒന്ന് ശെരിയായി വരുമ്പോളേക്കും  ശല്യം  വലിഞ്ഞു കയറി വരും..... 


  "  രുദ്ര് നീ ഓഫീസിൽ പോകാൻ വേണ്ടി ഇറങ്ങിയതാണോ..........എന്തായാലും  ഞാൻ വന്നാൽ ടൈമിംഗ് കൊള്ളാം..."



" നീ എന്താ  പെട്ടെന്ന്  ഇവിടേയ്ക്ക്.... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതിയായിരുന്നല്ലോ... ഞാൻ വന്നു നിന്നെ കാണുമായിരുന്നു........ "



" അതൊന്നും സാരമില്ല.......... ഫ്ലാറ്റിൽ  എന്തായാലും  നിൽക്കാൻ പറ്റില്ല  എന്നല്ലേ നിന്റെ ഭാര്യയുടെ  ഓഡർ.....  ഇനിയിപ്പോൾ പെട്ടെന്നൊരു  ഫ്ലാറ്റ് ഒക്കെ കണ്ടു പിടിക്കുന്നത് വലിയ മെനക്കേടാണ്..... അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു.... മറ്റൊരു  താമസ  സ്ഥലം കിട്ടുന്നതുവരെ  ഞാൻ ഇവിടെ നിന്നോടൊപ്പം  കഴിഞ്ഞോളാം..... നീ എന്ത് പറയുന്നു..... "



" നന്ദിനി അത്....... പെട്ടെന്ന് ഇങ്ങനെ...... "



" അത് തന്നെയാ രുദ്ര് എന്റെയും പ്രശ്നം......... പെട്ടെന്ന്  ഫ്ലാറ്റ് മാറിയപ്പോൾ  ഇനി ഞാൻ എവിടേക്ക്  പോകും... പപ്പ ആണെങ്കിൽ ഏതോ ബിസിനസ്‌ ടൂറിൽ ആണ്... പപ്പ ഇല്ലാതെ ഞാൻ വീട്ടിലേക്ക് പോകില്ല എന്ന് നിനക്കും അറിയില്ലേ.... എനിവെ  ഞാൻ എന്റെ ബാഗ് ഒക്കെ പാക്ക് ചെയ്താണ് വന്നിരിക്കുന്നത്........ എനിക്ക് ഇവിടെ നിന്നെ പറ്റു... പിന്നെ വേറെ ആരുടേയും വീടല്ലല്ലോ നിന്റെ വീടല്ലേ...... "




" ആരുടെ വീട്.......... നിന്നോട് ഞാൻ പറഞ്ഞതാ... എന്റെ ഭർത്താവിന്റെ പിന്നാലെ നടക്കരുത് എന്ന്... നിനക്ക് താമസ സ്ഥലം  ഒരുക്കാൻ ഇവിടെ പറ്റില്ല....... ഇപ്പൊ തന്നെ ഇറങ്ങി പോയെ പറ്റു......... പോയില്ലെങ്കിൽ... നിനക്കറിയാല്ലോ എന്നെ..... "



"  ഞാൻ പോകാം.......... നിന്റെ ഭീക്ഷണി  കേട്ടിട്ടല്ല... രുദ്ര്  എന്നോട് പോകാൻ  പറഞ്ഞാൽ ഞാൻ പോയേക്കാം... അല്ലാതെ എന്നെ ഇവിടുന്നു പറഞ്ഞു വിടാം എന്ന് നീ കരുതണ്ട.......... പറയ്യ്... രുദ്ര്... ഞാൻ പോകണോ...... നിന്റെ അഭിപ്രായവും അതാണോ... എനിക്കിപ്പോൾ തന്നെ അറിയണം.... "




"  നന്ദിനി...... നീ ബാഗ് എടുത്തു റൂമിലേക്ക്‌  പോയിക്കോ...............ഇതെന്റെ വീടാണ്..... ഇവിടെ  എന്റെ തീരുമാനങ്ങൾക്ക് ആണ് വില... ഇവിടെ നിന്നും നിന്നെ ആരും ഓടിച്ചു വിടില്ല........  "




" അതാണ്‌........... ഈ ഒരു വാക്ക് മതി....... ഇനി എനിക്ക് ആരെയും  പേടിക്കേണ്ട കാര്യം ഇല്ല....... രുദ്ര്..... ഞാൻ കുറച്ച് കഴിഞ്ഞു ഓഫീസിലേക്ക് വരുന്നുണ്ട്............ ചിലരൊക്കെ എന്നെ അവിടെ നിന്നും  ആട്ടിപായിക്കാം  എന്ന് കരുതിയാണ്...... വെരി  ബാഡ്.... അവരുടെ ഒക്കെ പ്ലാനിങ്  ചീറ്റി  പോയി.............. നീ എന്തായാലും പോകാൻ വേണ്ടി ഇറങ്ങിയതല്ലേ.... സമയം കളയണ്ട.... ഞാൻ ബാഗ് ഒക്കെ ഒന്ന് കൊണ്ടുപോയി വെക്കട്ടെ..... അപ്പൊ ശെരി..... "




അതും പറഞ്ഞു  ആ  പണ്ടാരക്കാലത്തി  ബാഗും തൂക്കി അകത്തേക്ക് കടന്നു... അപ്പോളാണ് അമ്മ അവിടേക്കു വന്നത്..... 



" മോനെ, അപ്പു... എന്താ ഇതൊക്കെ ... ഈ പെണ്ണെന്താ  ഇവിടെ......... "



" അമ്മ... ഇപ്പൊ എനിക്ക് തീരെ ടൈം  ഇല്ല..... നന്ദിനി ഇനി മുതൽ ഇവിടെ നമ്മളോടൊപ്പം  ഉണ്ടാകും... അത്രയും  അമ്മ അറിഞ്ഞാൽ മതി...... "




ശെരിക്കും... എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു..... ഏട്ടൻ  അവളുടെ മുന്നിൽ വെച്ച് എന്നെ അപമാനിച്ചത്  ഞാൻ സഹിക്കും.... എന്നാലും അവളെ ഈ വീട്ടിൽ താമസിക്കാൻ ഉള്ള തീരുമാനം എനിക്ക് സഹിക്കാൻ പറ്റുന്നില്ല....... ഇനി ഈ  പിശാശിനെ  എങ്ങനെ സഹിക്കും 

.....ഏട്ടനോടുള്ള  ദേഷ്യം കൊണ്ട് എന്റെ കണ്ണൊക്കെ ചുവന്നു..... വേദയും ശിവയും എന്നേക്കാൾ ദേഷ്യത്തിൽ ആയിരുന്നു... എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ  നിസ്സഹായമായി  എന്നെ ഒന്ന് നോക്കാൻ മാത്രേ അമ്മക്ക് കഴിഞ്ഞുള്ളു 




"  എന്നാലും ഏട്ടാ.... എന്ത് പണിയാ കാണിച്ചത്..... എന്തിനാ  അവരെ ഇവിടെ താമസിപ്പിച്ചത്........... "



" ശിവ... ടൈം പോകുന്നു വേഗം വന്നു വണ്ടിയിൽ  കയറ്  എനിക്ക്. 
.ഓഫീസിൽ എത്താൻ ലേറ്റ് ആകുന്നു........ "



അവർ രണ്ടുപേരും  കാറിൽ കയറിയിട്ടും.. ഞാൻ അനങ്ങിയില്ല..... ഇനിയിപ്പോ  ഏട്ടനൊപ്പം പോകാൻ എനിക്ക് മനസില്ല... ഞാൻ കയറാതെ നിന്നപ്പോൾ  തന്നെ അമ്മയ്ക്കും അത് മനസിലായി..... 


" ചേച്ചി... എന്താ കയറാത്തത്... 

......വാ ചേച്ചി...... "



വേദ... എനിക്ക് ഫ്രന്റ്‌ ഡോർ ഓപ്പൺ ചെയ്തു തന്നു...... 



"ഇല്ല..... ഞാൻ  എന്റെ കാറിൽ വന്നോളാം.... നിങ്ങൾ പോയിക്കോ.......... "



ഞാൻ വേഗം..... തന്നെ എന്റെ കാർ എടുത്തു....... ഏട്ടന്റെ മുഖത്ത് പോലും ഞാൻ നോക്കിയതേ  ഇല്ല. എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇത് സഹിക്കാൻ പറ്റില്ല ഒരിക്കലും......... മനസ് വല്ലാതെ നീറുന്നു.... എല്ലാം ശെരിയായി എന്ന് ഓർത്തു  ഒരുപാട് സന്തോഷിച്ചതാണ്... നന്ദിനിയുടെ  ഈ  നീക്കം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല....ഇനി എങ്ങനെ  എങ്കിലും ഇവളെ ഇവിടെ നിന്നും പുറത്താക്കിയേ  മതിയാവു........



      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️





 ഹോസ്പിറ്റലിൽ  എത്തിയപ്പോൾ തന്നെ എന്നെ പ്രതീക്ഷിച് എന്റെ ഫ്രണ്ട്‌സ് അവിടെ ഉണ്ടായിരുന്നു........വെറും ഫ്രണ്ട്‌സ് അല്ലാട്ടോ...  എന്റെ മനസാക്ഷി സൂക്ഷിപ്പുകാർ  എന്ന് വേണമെങ്കിൽ പറയാം... കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചു വളർന്ന ഫ്രണ്ട്‌സ്...... 
ശ്രുതി, ശ്രീബാല.... പിന്നെ അനന്യ..... മൂന്ന് പേരും ഹോസ്പിറ്റലിൽ  നഴ്സുമാർ  ആണ്...........ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ഇഷ്ടപെട്ട  ഫീൽഡ് ആരോഗ്യ മേഖല ആണ്........  അതുകൊണ്ടാണ് ഇപ്പോഴും ഞങ്ങൾ വേർപിരിയാതെ  ഇങ്ങനെ ഒക്കെ അങ്ങ് പോകുന്നത്....... 





  "  വെൽകം  ബാക്ക്.... മിസ്സിസ് വീണ രുദ്ര്  ശിവാനന്ദൻ...........എന്താ വൈകിയത്... ഞങ്ങൾ നിന്നെയും പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു....... "
             


" ഒന്നും പറയണ്ട മക്കളെ.......... രാവിലെ തന്നെ ഒരു കരിമ്പൂച്ച വട്ടം  ചാടിയതാ...... തിരിച്ചു ചെന്നിട്ടു വേണം  അതിന്റെ കാല്   തല്ലി  ഓടിക്കാൻ......... "



 " അതൊക്കെ ദ്രോഹം അല്ലേടി.... പാവം  വിട്ടേക്ക്..... "




" അങ്ങനെ അതിനെ വിടാൻ  പറ്റില്ല  ശ്രീ...... അതിനെ ഇനി വെച്ചോണ്ടിരുന്നാൽ   ദോഷം ആണ്... "


" എന്നിട്ടിപ്പോൾ  ആ  കരിമ്പൂച്ച  എവിടെ ഉണ്ട്.... വീട്ടിൽ തന്നെ ആണോ..... "



" പിന്നില്ലേ... പെട്ടിയും കിടക്കയും  ഒക്കെ എടുത്ത്  അത് ഗൃഹ  പ്രവേശനം ചെയ്തു.... "



" നീ ഇത് എന്തൊക്കെ ആടി ഈ  പറയുന്നേ.... കല്യാണം കഴിഞ്ഞപ്പോൾ നിന്റെ റിലേ മൊത്തം പോയോ......."



മൂന്ന് പേരും എന്നെ ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്ന പോലെ കണ്ണും തള്ളി  ഇരിക്കുന്നുണ്ട്........ 



" അപ്പൊ മൂന്നിനും  ഒന്നും പിടികിട്ടിയില്ല  അല്ലെ.... എല്ലാം വളരെ  വിശദമായി തന്നെ ഞാൻ വിവരിക്കാമേ 
..........തല്ക്കാലം മക്കള് പോയി ഡ്യൂട്ടിക്ക്  കയറ്.... "



" ഓ.. ശെരി.. 
........ഞങ്ങള് പോയേക്കാം....എന്തായാലും  നിനക്ക് എന്തോ പ്രോബ്ലം  ഉണ്ട് എന്ന് ഞങ്ങൾക്ക് പിടികിട്ടി.... തല്ക്കാലം നീ മൈൻഡ് ഒക്കെ ഒന്ന് കൂൾ ആക്കു..... കുറച്ച് ദിവസം  കഴിഞ്ഞല്ലേ  വീണ്ടും നീ ചാർജ്എടുക്കുന്നത്... 
.......ബി  കൂൾ..... "




അവർ പറഞ്ഞതാണ് ശെരി എന്ന് എനിക്കും തോന്നി..... വീട്ടിലെ  പ്രശ്നങ്ങൾ ഒക്കെ അവിടെ.. ഇവിടെ ഞാൻ  വെറും വീണ അല്ലല്ലോ
........ഡോക്ടർ... ആണല്ലോ... 
എന്റെ ജോലിയെ ഇതൊന്നും ബാധിക്കാൻ  പാടില്ല എന്ന് ഞാൻ ഉറപ്പിച്ചു.......   



അച്ഛനും അമ്മയും ഒക്കെ കാർഡിയോളജി  ഡിപ്പാർട്ടമെന്റ്  ആയതുകൊണ്ട്   അതിന്റേതായ തിരക്കും  സ്‌ട്രെസും  അവർക്കുണ്ട്.........

 സത്യത്തിൽ ഞാൻ എൻജോയ്  ചെയ്യുന്ന ഫീൽഡ് ആണ് എന്റേത്...കൊച്ച് കുട്ടികളോടൊപ്പം  സമയം ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ ഒന്നിനും  കാണില്ല...... അതുകൊണ്ട് തന്നെ ആണ് ഒരു പീഡിയാട്രിഷൻ  ആയേക്കാം എന്ന് കരുതിയതും..... 


ആരുടേയും നിർബന്ധം ഇല്ലാതെ ഞാൻ  തന്നെ തിരഞ്ഞെടുത്ത ഫീൽഡ് ആണ് ഇത്...... അച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് ആണ് എന്നെ ഇവിടെ വരെ എത്തിച്ചതും...... 

അച്ഛന്റെ ഒരായുസ്സിന്റെ  കഷ്ടപ്പാട്  കൂടി ആണ് ഞങ്ങളുടെ ഹോസ്പിറ്റൽ.......... 
  


        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️




  വിച്ചു വീട്ടിൽ നിന്നു ഇറങ്ങിയത് ഭദ്ര കാളി  ആയിട്ടാണല്ലോ  ദൈവമേ... ഞാൻ നന്ദിനിയെ സപ്പോർട്ട് ചെയ്തത് അവൾക്കു തീരെ  ഇഷ്ടം ആയിട്ടുണ്ടാകില്ല.......... ഞങ്ങൾക്കിടയിലെ  മഞ്ഞുരുകിയതു നന്ദിനി  അറിയേണ്ട എന്ന് കരുതി ആണ് അവൾക്കു മുന്നിൽ അഭിനയിക്കേണ്ടി വന്നത്...... 

ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ കാറെടുത്തു  പോയപ്പോൾ തന്നെ എനിക്ക് എന്തോ പോലെ ആയി........... ആ  പിശാശിനു  വന്നു കയറാൻ കണ്ട നേരം.... വൈകാതെ തന്നെ വിച്ചു അവളെ അവിടെ നിന്നും  പറപ്പിച്ചുകൊള്ളും.... ഇനി അവിടെ കൂട്ടത്തല്ല്  ആകാതെ ഇരുന്നാൽ മതി........ അങ്ങനെ ആണെങ്കിൽ  വിച്ചു അവളുടെ മുടി പോലും ബാക്കി വെക്കില്ല...... നന്ദിനിയെ കാണുന്നതേ  അവൾക്കു ചതുർഥി  ആണ്.... ഇപ്പൊ എല്ലാം കംപ്ലീറ്റ്  ആയി........  അമ്മയും അനിയത്തിമാരും  എല്ലാവരും  എനിക്ക് എതിരായിരിക്കും  എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല... അവളുടെ പിണക്കം മാറ്റാൻ വേണ്ടിയുള്ള ഓട്ടം ആണ് ഇനി........ ഇതിനു ഞാൻ വലിയ വിലകൊടുക്കേണ്ടി  വരും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല...... 




      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️





കൃത്യം ലഞ്ച്  ബ്രേക്ക്‌ ആയപ്പോൾ തന്നെ  മൂന്നും കൂടി എന്നെ പിടിച്ചു വലിച്ചുകൊണ്ടു  ക്യാന്റീനിൽ കൊണ്ട് വന്നു........ എനിക്കു   എന്തെങ്കിലും പ്രശ്നം  ഉണ്ടായാൽ അത് എന്നേക്കാൾ ബാധിക്കുന്നതു  അവരെ ആണ്..... 😅............



"  വിച്ചു........... ഇനി ... പറ.... എന്താ... നിന്റെ  പ്രശ്നം (ശ്രുതി )


"  അതെ.... രാവിലെ നീ പറഞ്ഞ കരിമ്പൂച്ച  ഏതാ..........( ശ്രീബാല )



" ഒന്ന് വാ തുറന്നു പറയെടി... ഞങ്ങളെ വെറുതെ ടെൻഷൻ  അടിപ്പിക്കല്ലേ....... ( അനന്യ.... )




"മൂന്നിന്റേയും ചോദ്യ വേള  കഴിഞ്ഞിട്ട്  തുടങ്ങാം എന്ന് കരുതി..... ഏതു എക്സാം  ആണെങ്കിലും പതിനഞ്ചു മിനുട്ട്  കൂൾ ഓഫ്‌  ടൈം ആണല്ലോ.."




" എന്റമ്മോ ചളി..... ചളി..... അങ്ങ് പുറത്തരിക്കണ്ടത്തിൽ പോലും ഇല്ല ഇത്രേം ചളി... ഇതൊക്കെ എവിടുന്നു വരുന്നെടാ.... "(അനന്യ )



" നിന്റെ ഒക്കെ കൂടെ അല്ലെ നടക്കുന്നത്...... പിന്നെങ്ങനെ  ഞാൻ നന്നാവും...... "



" മതി മതി..... ഇനി സീരിയസ്  ആയിക്കോ എല്ലാവരും......... നീ കാര്യം പറ മുത്തേ............. "



"  പറയാം........ "




രുദ്രേട്ടനും ആയി എന്റെ വിവാഹം നടക്കാൻ ഉണ്ടായ സാഹചര്യം ഒക്കെ എന്റെ ഫ്രണ്ട്സിനു നന്നായി അറിയാം... അഭിയേട്ടനോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടവും...............പിന്നെ അവർക്കു അപരിചിതം  ആയ ക്യാരക്ടർ നന്ദിനി മാത്രം ആണ്..... അതുകൊണ്ട് തന്നെ ആദ്യമായി നന്ദിനിയെ  കണ്ടപ്പോൾ മുതലുള്ള  എല്ലാം തന്നെ ഞാൻ അവരോടു പറഞ്ഞു.... പിന്നെ അഭിയേട്ടന്റെ  ഇപ്പോഴത്തെ അവസ്ഥയും..... 




" ഓഹോ   അപ്പൊ നീ പറഞ്ഞ ആ  കരിമ്പൂച്ച  ഇവൾ ആയിരുന്നോ.... നന്ദിനി.. കേട്ടത് വെച്ച് നോക്കുമ്പോൾ  ഇവക്കു  യാതൊരു നാണവും മാനവും ഇല്ലല്ലോ......."(അനന്യ )


"അവളൊരു വല്ലാത്ത ഐറ്റം ആണ്..... മക്കളെ..... "



" എന്തായാലും എല്ലാം കൂടി കേട്ടിട്ട് എനിക്ക് വട്ട് പിടിക്കുന്നു... പിന്നെ അഭിയേട്ടന്റെ അവസ്ഥ ഓർക്കുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല... പാവം എന്ത് തെറ്റ് ചെയ്തിട്ടാണ്............. പിന്നെ രുദ്രേട്ടന്റെ മനസിലും എന്തൊക്കെയോ ആളിക്കത്തുന്നുണ്ട്..... വല്ലാത്ത ഒരു കുരുക്ക്  ആണല്ലോ വിച്ചു....... "
                 (ശ്രുതി )



   " എന്തൊക്കെ ആണെങ്കിലും ആ പീറ  പെണ്ണിനെ നീ എടുത്തു പുറത്ത്  കളഞ്ഞേക്കണം... അതൊരു വല്ലാത്ത വിഷം തന്നെ ആണ്.... "
                 (ശ്രീബാല.... )



" അവളെ പെട്ടെന്ന്  അങ്ങനെ പറഞ്ഞു വിടാനും പറ്റില്ല.... അവളുടെ വരവിൽ  എന്തൊക്കെയോ ദുരൂഹത  ഉണ്ട് എന്ന് എന്റെ മനസ് പറയുന്നു.... ഈ  കുരുക്കിൽ  നിന്നും എനിക്ക്  രുദ്രേട്ടനെ  രക്ഷിച്ചേ പറ്റു....... "


    

" നീ ധൈര്യം ആയി മുന്നോട്ടു പോയിക്കോ... അവളുടെ കള്ളത്തരങ്ങൾ  ഒക്കെ നമുക്ക്‌  വേഗം പൊളിക്കാം.... ഞങ്ങൾ ഉണ്ട് നിന്റെ കൂടെ........... പിന്നെ ഞങ്ങൾക്ക് ഇപ്പൊ ആണ് ശ്വാസം നേരെ വീണത്.... രുദ്ര്  ഓക്കേ ആയല്ലോ..... അതുമതി... .    എന്ത് വന്നാലും എല്ലാം നിങ്ങൾ ഒരുമിച്ച് നേരിടണം..     "( അനന്യ )




    

      &&&&&&&&&&&&&&&&&&




വൈകുന്നേരം അനിയത്തിമാരെ ഞാൻ തന്നെ ആണ് കൊണ്ടുവരാൻ പോയത്...... ഇതിനിടയിൽ ഏട്ടൻ എന്നെ ഒരുപാട് തവണ ഫോൺ വിളിച്ചിരുന്നു........ എങ്കിലും ഞാൻ എടുത്തില്ല...         എനിക്ക് ഇത് അത്ര പെട്ടെന്ന് ക്ഷമിക്കാൻ ഒന്നും പറ്റില്ലല്ലോ ............ 


ശിവയും  വേദയും ആകെ മൂഡ് ഓഫ്‌ ആയിരുന്നു...... നന്ദിനി ആണ് അവരുടെയും  പ്രശ്നം.... 



" വിച്ചു ചേച്ചി...... ആ  ശവത്തിനെ  നമ്മുടെ വീട്ടിൽ നിന്നും ഓടിക്കാൻ വല്ല വഴിയും ഉണ്ടോ.... എനിക്കാണെങ്കിൽ അവരെ കാണുന്നതേ കലി ആണ്..... "(ശിവ )



" എനിക്കും അങ്ങനെ തന്നെ ആണ്.....അവർ  അവിടെ ഉള്ളപ്പോൾ എന്തോ  വല്ലാത്ത ശ്വാസം മുട്ടൽ പോലെ ആണ് ചേച്ചി...... (വേദ )"



" നിങ്ങളെ പോലെ തന്നെ ആണ് എനിക്കും..... എന്തായാലും ഇതിനു വേഗം തന്നെ പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്......   അവളെ നമുക്ക്  തൂക്കി എടുത്തു പുറത്ത് കളയാം.... "


 തുടരും.....       ....... 


🔥രുദ്ര വീണ 🔥

പാർട്ട്‌ 15


" നിങ്ങളെ പോലെ തന്നെ ആണ് എനിക്കും..... എന്തായാലും ഇതിനു വേഗം തന്നെ പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്......   അവളെ നമുക്ക്  തൂക്കി എടുത്തു പുറത്ത് കളയാം.... "



" അത് തന്നെ.... അല്ലാതെ നമ്മൾക്ക് ഇനി വിശ്രമം ഇല്ല..... അവളെ നമ്മുടെ വീട്ടിലെ കട്ടുറുമ്പ് ആകാൻ വിടണ്ട.....   കണ്ണിൽ കണ്ട പിശാശുക്കൾ ഒക്കെ നമ്മുടെ  ലൈഫിൽ ഇടിച്ചു കേറുന്നത് ശെരിയല്ല വിച്ചു ചേച്ചി......... "



"  ഒന്ന്  അടങ്ങു മക്കളെ......... ജസ്റ്റ്‌ വെയ്റ്റ്  ആൻഡ്  സീ........ "



         🍁🍁🍁🍁🍁🍁🍁🍁🍁



 അനിയത്തിമാരെ കൊണ്ടുപോകാൻ വേണ്ടി കോളേജിൽ വന്നപ്പോൾ ആണ് അറിഞ്ഞത് വിച്ചുവിന്റെ കൂടെ രണ്ടും സ്ഥലം വിട്ടു എന്ന്....... ലക്ഷണം ഒക്കെ കണ്ടിട്ട്  എല്ലാവരും യുദ്ധത്തിന്  തയ്യാറായി  എന്ന് തോന്നുന്നു.................   പല തവണ  വിച്ചുവിനെ വിളിച്ചു നോക്കി..... അവൾ ആണെങ്കിൽ ഫോൺ എടുക്കുന്നില്ല....... നന്ദിനി കൂടെ ഉള്ളതുകൊണ്ട് എനിക്കാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ  ആണ്.. എങ്ങനെ എങ്കിലും വിച്ചുവിന്റെ  പിണക്കം ഒന്ന് മാറ്റി എടുക്കണം......... ഈ  യക്ഷിയെ  വല്ല പാലമരത്തിലും  കൊണ്ടുപോയി തളക്കണം........ 




  " രുദ്ര് നീയെന്താ ഈ ചിന്തിക്കുന്നേ........       "



" നതിങ്......  നിനക്ക് ഞാൻ എത്രയും  വേഗം തന്നെ ഒരു താമസം സ്ഥലം ശെരിയാക്കുന്നുണ്ട്........ മേബി  നീ അധികം  വെയിറ്റ്  ചെയ്യേണ്ടി വരില്ല.... "



" നോ  പ്രോബ്ലം രുദ്ര്, ഞാൻ നിന്റെ വീട്ടിൽ..........തന്നെ നിന്നോളാം.... അതിപ്പോ  എന്റെ കൂടി വീടല്ലേ...ആ  വീണയുടെ  അഹങ്കാരം  ഒന്ന് തീർത്തു കൊടുക്കണം..... അവളെ അവിടുന്ന് പുകച്ചു പുറത്ത് ചാടിക്കണം......... ഞാൻ അവിടെ നിൽക്കുന്നതിൽ  നിനക്ക് എന്തെങ്കിലും  പ്രോബ്ലം ഉണ്ടോ രുദ്ര്.."




" ഏയ്‌...... എന്ത് പ്രോബ്ലം..... ബട്ട്‌... അമ്മയ്ക്കും അനിയത്തിമാർക്കും  ഒന്നും നിന്നെ അംഗീകരിക്കാൻ  പറ്റില്ല..... അതുകൊണ്ടാ  ഞാൻ പറഞ്ഞത്..... "



"  അതൊക്കെ എനിക്ക് വിട്ടേക്ക്.... അവരെ ഒക്കെ ഞാൻ കയ്യിൽ എടുക്കും.....  അല്ലെങ്കിലും അവരുടെ ഏട്ടത്തി  ആകേണ്ടവൾ  അല്ലെ ഞാൻ......  "




കണ്ടറിയാം.... പൊന്നുമോളെ  നിന്നെ അവിടുന്ന് പുറത്ത് ചാടിക്കാനുള്ള  വഴിയൊക്കെ എന്റെ പെണ്ണിന്റെ കയ്യിൽ ഉണ്ട്...... അവൾ നിന്നെ ആ  വീട്ടിൽ ഒരു ദിവസം പോലും  തികയ്ക്കാൻ വിടില്ല. നിനക്കുള്ള  പ്ലാൻ  ഒക്കെ അവർ റെഡി ആക്കിയിട്ടുണ്ടാകും............ 




  വീട്ടിൽ ചെന്നപ്പോൾ തന്നെ കണ്ടു  വിച്ചുവിന്റെ കാർ കിടക്കുന്നത്..........അവളെ എങ്ങനെയെങ്കിലും  ഒന്ന് കണ്ടാൽ മതി എന്നായി എനിക്ക്...... കാറിന്റെ കീ ഡ്രൈവറെ  ഏൽപ്പിച്ചു ഞാൻ വേഗം തന്നെ റൂമിലേക്ക്‌ ഓടി..... നന്ദിനിയെ  ഞാൻ ശ്രദ്ധിച്ചതേ  ഇല്ല....... എത്രയും വേഗം വിച്ചുവിനെ  ഒന്ന് കണ്ടാൽ മതി എന്നായി......... റൂമിൽ ചെന്നപ്പോൾ ഉണ്ട്.... ഉണ്ണിയാർച്ച  നീരാട്ട്  ആണ്.....അവൾ വരുന്നതും നോക്കി ഞാൻ അവിടെ  കാത്തിരുന്നു..... ... 


കുറച്ച് കഴിഞ്ഞ് ... അവൾ ഇറങ്ങി വന്നു.... എന്നെ കണ്ടിട്ടും കാണാത്തതുപോലെ അവൾ പോയി......... കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ  ഒരുക്കം ആയിരുന്നു........ ഞാൻ പിന്നെ ഒന്നും നോക്കിയില്ല..... പിന്നിലൂടെ ചെന്നു അവളെ അങ്ങ് വട്ടം പിടിച്ചു...... 



"  എന്താ.... ഇത്.... വിട്.... എന്നെ....... 😠"



"  അതിന് ഞാൻ അപ്പുറത്തെ വീട്ടിലെ ചേച്ചിയെ ഒന്നും അല്ലല്ലോ കയറി പിടിച്ചത്.... എന്റെ പെണ്ണിനെ  അല്ലെ............. ഉണ്ണിയാർച്ച  വല്ലാത്ത ദേഷ്യത്തിൽ ആണല്ലോ..... "



"  അതെ.... ദേഷ്യത്തിൽ ആണ്..... എന്ത് വേണം......... എന്നെ ഒന്ന് വെറുതെ വിടുമോ...... "



" അങ്ങനെ അങ്ങ് വിടാൻ പറ്റില്ലല്ലോ  മോളെ..........എനിക്ക് അറിയാം നീ പിണക്കത്തിൽ ആണെന്ന്.....പറ്റിപ്പോയി  ആ  പിശാശിനെ  അപ്പൊ വീട്ടിൽ കയറ്റാതെ വേറെ വഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ..... അതുമല്ല.. 
അവളുടെ മുന്നിൽ നമുക്ക് കുറച്ച് അകലം പാലിച്ചേ  പറ്റു വിച്ചു... എന്റെ മോള് അതൊന്നു മനസിലാക്കൂ.... എന്റെ അവസ്ഥ നിനക്കല്ലാതെ വേറെ ആർക്കാ  മനസിലാക്കുന്നത്...... "




അത് പറഞ്ഞു തീരേണ്ട  താമസം വിച്ചു എന്നെ ഇറുകെ പുണർന്നു..... 



" എല്ലാം അറിയാം.... എങ്കിലും ഏട്ടനെ അവളുടെ ഒപ്പം കാണാനുള്ള ശേഷി  എനിക്കില്ല...... ഹൃദയം കീറി മുറിക്കുന്ന വേദന ആണ് എനിക്ക്.... നന്ദിനി ഇനിയും ഇവിടെ തുടർന്നാൽ  എനിക്ക് എന്നെ നിയന്ത്രിക്കാൻ പോലും പറ്റില്ല.......    "




" എല്ലാം നമുക്ക് ശെരിയാക്കാം.... നീ വിഷമിക്കാതെ....  വൈകാതെ തന്നെ  നമുക്ക് അവളെ ഇവിടെ നിന്നും ഓടിക്കാം......  "



"  ഇന്ന് ഒരു രാത്രി മാത്രേ അവളെ ഞാൻ ഇവിടെ താങ്ങാൻ  വിടു......  അതിനുള്ള പ്ലാൻ ഒക്കെ ഞാൻ തയ്യാറാക്കി കഴിഞ്ഞു...... ഏട്ടൻ കണ്ടോ.... "



" എടി.... ഭയങ്കരി........... നീ അല്ലെങ്കിലും അവളെ പുകച്ചു  പുറത്ത് ചാടിക്കും  എന്ന് എനിക്ക് നന്നായി അറിയാം.... തല്ക്കാലം  ഞാൻ  ഇതിൽ ഇടപെടുന്നില്ല... എല്ലാം നിന്റെ ഇഷ്ടം പോലെ  ആയിക്കോ.... "




" അല്ലെങ്കിലും ചേട്ടൻ ഈ  കാര്യത്തിൽ ഇടപെടാൻ ഞാൻ വിടില്ല 
.... പൊന്നുമോൻ അടങ്ങി ഒതുങ്ങി അവിടെ ഇരുന്നോ......   അതൊക്കെ ഞാൻ  ഡീൽ ചെയ്തോളാം....... ഡോണ്ട്  വറി  ബേബി........ "



" ഓഹോ...... ഞാൻ അടങ്ങി ഒതുങ്ങി ഇരിക്കണം എങ്കിൽ 😉 മോളെനിക്കൊരു സമ്മാനം തരണം....... പറ്റുമോ.... "



" എന്ത് സമ്മാനം......... സേട്ടൻ  എന്താ ഉദ്ദേശിക്കുന്നെ...... "



" അതോ........ സൊ  സിമ്പിൾ...... ഒരു മുത്തുഗൗ  തരാൻ പറ്റുമോ മുത്തേ.... "



" അയ്യടാ..... ആ  പൂതി അങ്ങ് മനസ്സിൽ വെച്ചെക്കു മോനെ..... എനിക്ക് അംഗം  വെട്ടാൻ നേരം ആയി..... അങ്ങട്  മാറി നിൽക്ക്.... "




"  ഇങ്ങോട്ട്  വാടി പൊട്ടിക്കാളി...... തരാതെ നിന്നെ ഞാൻ വിടില്ല..... "




ഏട്ടൻ എന്റെ കൈ  രണ്ടും  ഇറുകെ പിടിച്ച്... എന്നെ ആ  നെഞ്ചിലേക്ക് വലിച്ചിട്ടു....... എന്നിട്ട് എന്റെ മുഖം ചേർത്തു പിടിച്ചു... ..... എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി..... എന്തോ ആ  കണ്ണുകളിലെ കാന്ത ശക്തി എന്നെ വല്ലാതെ ആകർഷിക്കുന്നത്  പോലെ...... ആ നോട്ടത്തിൽ ഞാൻ ലയിച്ചു നിന്ന് പോയി..... 



" എന്ത് സുന്ദരി  ആടി  പെണ്ണെ നീ...... ഈ ഉണ്ടകണ്ണുവെച്ച് ഉള്ള നോട്ടം ഉണ്ടല്ലോ... അത് വന്നു തറഞ്ഞു നിൽക്കുന്നത്  എന്റെ ഹൃദയത്തിൽ  ആണ്............ നിന്റെ കുറുമ്പും വാശിയും  സങ്കടവും ഒക്കെ നീ ഒളിപ്പിക്കുന്നതു  ഈ  കണ്ണുകളിൽ അല്ലെ............."




" ഇപ്പോ.... എന്താ.... കാണുന്നെ.......  "




" എന്നോടുള്ള സ്നേഹം........ നിറഞ്ഞു തുളുമ്പി നിൽക്കുവല്ലേ......... നിന്റെ ഈ  കണ്ണിൽ നോക്കി നിന്നാൽ ഞാൻ എന്നെ തന്നെ മറന്നു പോകും....... "




ഏട്ടൻ എന്റെ ഇരുകണ്ണുകളിലും അമർത്തി ചുംബിച്ചു......... 
ആ  നോട്ടം പിന്നീട്.... ചുവന്ന കല്ല്  പതിപ്പിച്ച മൂക്കുത്തിയിൽ  തറഞ്ഞു നിന്നു....................  ഒരു കള്ള ചിരിയോടെ എന്നെ നോക്കിയതിനു ശേഷം..... ഏട്ടൻ  അത് അഴിച്ചു മാറ്റി.......... 




"  അതേയ്... ഈ ചുവന്ന മൂക്കുത്തി  ഇടുമ്പോൾ നീ ശെരിക്കും ഒരു ഭദ്രകാളിയെ പോലെ ഉണ്ട്....... അതുകൊണ്ട് നമുക്ക് അത് വേണ്ട............. ദേഷ്യം വരുമ്പോൾ നിന്നെ കണ്ടാൽ തന്നെ പേടി ആകും......... "



പോക്കറ്റിൽ നിന്നും  ഒരു കുഞ്ഞ് ബോക്സ്‌  എടുത്തു... ഏട്ടൻ എനിക്ക് നേരെ നീട്ടി.............. 

നീല കല്ല് പതിപ്പിച്ച ഒരു കുഞ്ഞ് മൂക്കുത്തി............ 


ഏട്ടൻ തന്നെ അതെടുത്തു  എനിക്ക് ഇട്ട്  തന്നു...... എന്നെ കാണ്ണാടിക്ക്  മുൻപിൽ കൊണ്ടുപോയി നിർത്തി.... 




" ദാ... ഇപ്പൊ ആണ് ശെരിക്കും മാച്ച്  ആയതു............ എന്റെ ഫേവറൈറ്റ്  കളർ  ആണ്....... ഇത് എന്റെ പെണ്ണിന് നന്നായി ചേരും........... നിനക്ക് ഇഷ്ടായോ............ "



" ഒരുപാട്........... 

അല്ല... ഇതൊക്കെ വാങ്ങാൻ എങ്ങനെ ടൈം കിട്ടി... ആ  നന്ദിനി പിശാശ്  കൂടെ ഉണ്ടായിരുന്നല്ലോ.... "



"  അതൊക്കെ ഉണ്ട് മോളെ....... നിനക്ക് വേണ്ടി അല്ലെ......... അതിനൊക്കെ ഞാൻ വഴി കാണും..... 



അല്ല.....  ഞാൻ ഈ  ഗിഫ്റ്റ് ഒക്കെ തന്നിട്ട് എനിക്ക് ഒന്നും ഇല്ലേ........ "




" എന്ത്............... ഞാൻ എന്ത്..... ഗിഫ്റ്റ് തരാൻ  ആണ്......... "



" ശെരി   ..... നീ തരേണ്ട.... ഞാൻ എടുത്തോളാം........ "





പിന്നെ അവിടെ നടന്നതൊക്കെ.... വളരെ അപ്രതീക്ഷിതമായ സംഭവങ്ങൾ ആയിരുന്നു......... 

ഏട്ടൻ എന്റെ അധരങ്ങളെ    സ്വന്തം ആക്കി......... എതിർക്കാൻ ശ്രമിച്ച  എന്റെ കൈകളിൽ  വിരലുകൾ  കോർത്തു പിടിച്ചു........... ശരീരത്തിൽ  കറന്റ്‌  കയറുന്ന അവസ്ഥ ആയിരുന്നു എനിക്ക്........ 




അങ്ങനെ  പരിസരം പോലും മറന്നു ഞങ്ങൾ സ്‌നേഹിക്കുമ്പോൾ ആണ്... പെട്ടെന്ന് ഡോറിൽ ആരോ വന്നു മുട്ടിയത്.......... വേറെ ആരും അല്ല... ആ  നന്ദിനി  തന്നെ........ 



"  രുദ്ര്................... ഡോർ..... തുറക്കു....നീ അവിടെ എന്ത് ചെയ്യുവാ....... "




അവളോടുള്ള... ദേഷ്യത്തിൽ... ഏട്ടൻ  എന്നെ തള്ളി  മാറ്റി..... കൈ ടേബിളിൽ  ആഞ്ഞു  അടിച്ചു.... 



"  നാശം.......... കയറി വന്നോളും....... അവൾക്കു കെട്ടിയെടുക്കാൻ  കണ്ട നേരം........ 😠😠😠😠...."



എന്നെ നോക്കാതെ ഏട്ടൻ പോയി ഡോർ തുറന്നു....... 



" യെസ്..... എന്താ.... നന്ദു........ എന്തിനാ നീ വിളിച്ചേ........ "



"  ഏയ്‌..... വേറെ ഒന്നും അല്ല....പപ്പാ  നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു.... ഫ്രീ ആകുമ്പോൾ നീ ഒന്ന് വിളിക്കണം... അല്ലെങ്കിൽ ഞാൻ പറഞ്ഞില്ല  എന്ന് കരുതും....... "



" ഓക്കേ... ഞാൻ വിളിചോളാം....... ഇപ്പൊ ഒന്ന് ഫ്രഷ് ആകട്ടെ............ "


" അല്ല.... ഇവളും... ഇവിടെ ഉണ്ടായിരുന്നോ..............ഇവളിവിടെ  എന്ത് ചെയ്യുവായിരുന്നു.... "



നന്ദിനി  എന്നെ നോക്കിയാണ്  അത് പറഞ്ഞത്... എനിക്കാണെങ്കിൽ കലി  വന്നിട്ട് ഒരു രക്ഷയും ഇല്ല.......... പിന്നെ എനിക്ക് കണ്ട്രോൾ കിട്ടിയതേ ഇല്ല....... 




" ഭാര്യ പിന്നെ ഭർത്താവിന്റെ മുറിയിൽ അല്ലാതെ... പിന്നെ എവിടെ ആണ് കഴിയേണ്ടത്..... നിന്റെ തലയിൽ കയറി ഇരിക്കണോ ഞാൻ... നീ നിന്റെ പണി നോക്കെടി പെണ്ണെ....... ഒരു  പണിയും ഇല്ലെങ്കിൽ  ഇവിടെ കുറെ കൊതുക്  ഉണ്ട്..അതിനെയൊക്കെ പോയി കൊല്ല്...അല്ലെങ്കിൽ വേണ്ട ബാത്രൂം  കഴിക്കാൻ  അബ്ബാസ്  ഇപ്പൊ വരാറില്ല... പകരം നീ അതൊന്നു കഴുകി ഇട്ടേക്കു.............2% കീടാണു  പിന്നെയും ബാക്കി കാണും.... അതിൽ ഒന്ന് നീയാണ്... ഏറ്റവും വലിയ കീടാണു........ ഹാർപ്പിക്ക്  അല്ല ഡെറ്റോൾ  ഇട്ടാലും നീയെന്ന കീടാണു പോകില്ല..... "




" ഡീീ......... "



" എന്താടി.... അന്നത്തെ പോലെ സമ്മാനം  വേണോ നിനക്ക്.........നീ അത് മറന്നിട്ടില്ല എന്ന് ഞാൻ കരുതുന്നു........ അല്ലെങ്കിൽ ഞാൻ അതൊന്നു ഓർമിപ്പിക്കാം... എന്തേയ് വേണോ...... "



ഞാൻ അത് പറഞ്ഞപ്പോൾ ചിരിക്കാൻ പാട് പെടുന്ന ഏട്ടനെ ആണ് കാണുന്നത്.... നന്ദിനി ആണെങ്കിൽ  ഇടയ്ക്കു ഏട്ടനെ കണ്ണുരുട്ടി  നോക്കുന്നുണ്ട്... പാവം ഏട്ടൻ ചിരിക്കാനും വയ്യാ  കരയാനും വയ്യാ  എന്ന അവസ്ഥയിൽ ആണ്...... നന്ദിനി എന്നെ ഒന്ന് നോക്കിയിട്ട് വേഗം  സ്ഥലം വിട്ടു........ ഏട്ടനെ  ബാത്റൂമിലേക്കു തള്ളി  വിട്ടിട്ട്  ഞാനും താഴേക്കു പോയി........ 




       🍁🍁🍁🍁🍁🍁🍁🍁




രാത്രി ഫുഡ്‌ ഉണ്ടാക്കുന്ന  തിരക്കിൽ ആയിരുന്നു  അമ്മ.... അമ്മയെ തല്ക്കാലം  അടുക്കളയിൽ നിന്നും ലീവ് കൊടുത്തു  ഞങ്ങൾ പറഞ്ഞ് വിട്ടു................. 



" ചേച്ചി.... വീട്ടിൽ എന്തായാലും ഒരു അഥിതി  വന്നതല്ലേ  സ്പെഷ്യൽ  ആയിട്ട് എന്തെങ്കിലും ഉണ്ടാക്കണ്ടേ..... "(വേദ )



" എന്ത് സ്പെഷ്യൽ... നമ്മൾ ഉണ്ടാക്കി  വെക്കുന്നത് തന്നെ അവളും കഴിച്ചാൽ മതി "



" അങ്ങനെ അല്ല....... ചേച്ചി..... അവര് നമുക്ക് ഒത്തിരി വേണ്ടപ്പെട്ട  ആളല്ലേ... അപ്പൊ... അവർക്കു കുറച്ച് സ്പെഷ്യൽ കൊടുക്കണ്ടേ എന്നാണ്  അവൾ ഉദേശിച്ചത്‌....." (ശിവ )


 

" ഓ... അങ്ങനെ........ അത് കലക്കി..... സ്പെഷ്യൽ തന്നെ ആയേക്കാം............. പക്ഷെ കൊല്ലേണ്ട  മക്കളെ.... "



" ചേച്ചി.... ആ പിശാശിന്റെ  കാര്യം പറഞ്ഞു തീർന്നില്ല... അതിന് മുൻപ് എഴുന്നള്ളി ...... "(ശിവ )




അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്... ഫോണും കയ്യിൽ പിടിച്ച്... എങ്ങും എത്താത്ത ടീഷർട്ടും  ഷോർട്സും  ഇട്ടാണ് വരവ്... അവളുടെ വരവ് കണ്ടിട്ട് എനിക്ക് തന്നെ അറപ്പു തോന്നി....... 



"എല്ലാവരും.... ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നോ.... എനിക്ക് ഓട്സ്  മതിട്ടോ........ എനിക്ക് രാത്രി ചപ്പാത്തി  ഒന്നും കഴിച്ചു  ശീലം ഇല്ല..... സൊ... എനിക്ക് വേറെ ഫുഡ്‌ ഉണ്ടാക്കണം...... "


അതും പറഞ്ഞ്...... കെട്ടിലമ്മ  ഒറ്റ പോക്കായിരുന്നു.. 



" അയ്യടാ... അവരുടെ ഒരു ഓട്സ്..... ചാണകം തീറ്റിക്കണം..... എല്ലാവരും കഴിക്കുന്ന ഫുഡ്‌ തന്നെ അവരും തിന്നാൽ മതി........ "(വേദ )



" അത് അത്രേ ഉള്ളൂ മോളെ...... ഇവിടെ  എല്ലാവർക്കും  കൂടി ഉള്ള ഫുഡ്‌ ഉണ്ടാക്കും... അത് തന്നെ അവളും കഴിക്കും....... അതിന് ഒരു മാറ്റവും ഇല്ല..... "




    ഞങ്ങൾ മൂന്ന് പേരും കൂടി...... ഫുഡ്‌ ഒക്കെ റെഡി ആക്കി...........ഏട്ടനെ വിളിക്കാൻ പോകാൻ  അനിയത്തിമാരോട് പറഞ്ഞിട്ട്  അവർ ആരും കേട്ടതേ  ഇല്ല...... നന്ദിനി അവിടെ കാണും എന്ന് അവർക്കു അറിയാം... അവസാനം ഞാൻ തന്നെ പോകേണ്ടി വന്നു.......... 



റൂമിൽ ചെന്നു നോക്കിയപ്പോൾ  അവൾ  ഏട്ടന്റെ കൂടെ സോഫയിൽ ഇരിക്കുന്നു...... കാലുമ്മേൽ  കാലും കയറ്റി വെച്ച്..... ഏട്ടന്റെ തോളിൽ  തലയും  വെച്ച്.......   ഏട്ടൻ ആണെങ്കിൽ അതൊന്നും മൈൻഡ് ചെയ്യാതെ  ലാപ്ടോപ്പിൽ  എന്തൊക്കെയോ  കുത്തുന്നു.... എങ്കിലും  ഈ  മനുഷ്യന് അവളോട്‌ എണീറ്റു പോകാൻ പറഞ്ഞാൽ എന്താ..... എല്ലാത്തിനും ഒരു പരിധി ഉണ്ട്....  ഇവളുടെ അഴിഞ്ഞാട്ടം  കൂടി കാണാൻ എനിക്ക് വയ്യാ...  പണ്ടാരക്കാലത്തിയെ  പൊകച്ചു  പുറത്ത് ചാടിക്കുന്നതുവരെ  ഒരു സമാധാനവും ഇല്ല.... അല്ലെങ്കിൽ അവളുടെ നോട്ടം  തട്ടാതെ  ഞാൻ  ഏട്ടന്റെ ബോഡിഗാർഡ്  ആയി നടക്കേണ്ടി വരും...... 

അവൾ അധികം റൊമാൻസ് കളിക്കുന്നതിനു  മുൻപ്...ഞാനും ടേബിളിൽ  ശക്തമായി  അടിച്ചു.... പാവം പെട്ടെന്ന് ആയതുകൊണ്ട്  യക്ഷി ഒന്ന് വിറച്ചു.....    അവളെ കാണുമ്പോൾ ഒക്കെ എന്റെ ഭദ്രകാളി  രൂപം തന്നെ പ്രത്യക്ഷപ്പെടും.....  അവളെ ഞാനും ഒന്ന് രൂക്ഷമായി  നോക്കി...   പെട്ടെന്ന് തന്നെ അവൾ ഏട്ടനിൽ ഉള്ള പിടി വിട്ടു... എണീറ്റു..... 



" കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്..... വേണ്ടവർക്ക് വരാം ...... "



" ഓ അതിനാണോ ഇത്ര ബിൽഡ്അപ്... അതങ്ങു പറഞ്ഞാൽ പോരെ വീണ... നീ പോയിക്കോ ഞങ്ങൾ വന്നോളാം...... "



" നിന്നോട് ചോദിച്ചില്ല.......ഞാൻ എന്റെ ഭർത്താവിനെ വിളിക്കാൻ വന്നതാണ്... നിനക്ക് വേണെങ്കിൽ പോയി കഴിച്ചോ..... തോന്നുന്ന പോലെ ആർക്കും വിളമ്പി തരാൻ ഒന്നും പറ്റില്ല......... "



ഞങ്ങൾ തമ്മിൽ അടി ആകും എന്ന് മനസിലായത് കൊണ്ടാവും ഏട്ടൻ പെട്ടെന്ന് കയറി ഇടപെട്ടു.... 



" നന്ദിനി... നീ പോയിക്കോ... ഞാൻ ദാ  ഈ  ഡ്രാഫ്റ്റ്  ഒന്ന് അയക്കട്ടെ.... ഞാൻ  വരാൻ നോക്കി നിൽക്കണ്ട.."


ഏട്ടൻ പറഞ്ഞത് കൊണ്ട് അവൾ വേഗം തന്നെ സ്ഥലം വിട്ടു......  
ഞാൻ ഏട്ടന്റെ അരികിൽ പോയി ഇരുന്നു......  



" എന്തായിരുന്നു അവൾ ഇവിടെ       .... ഇപ്പൊ നമ്മുടെ ബെഡ്‌റൂമിൽ ആക്കിയോ സംസാരം ഒക്കെ.... "



" അതിന് അവളെ വിളിച്ചു കയറ്റിയത് ഞാൻ അല്ലല്ലോ... വലിഞ്ഞു കയറി  വന്നതല്ലേ മുത്തേ....... നീ ഇങ്ങനെ തൊട്ടാവാടി  ആകാതെ പെണ്ണെ      ..        ... "



" ആകും.... ഇയാളെന്റെയാ ... എന്റെ മാത്രം... വേറെ ആർക്കും ഞാൻ കൊടുക്കില്ല... ഒരുത്തിയും അവകാശം  പറഞ്ഞ് വരുന്നത്  എനിക്ക് ഇഷ്ടം അല്ല.......  "



ഏട്ടൻ ലാപ്ടോപ്  അടച്ച് വെച്ചു.. ..  എന്നിട്ട് എന്നെ ആ  നെഞ്ചിലേക്ക്  ചേർത്തു പിടിച്ചു......... 



" നിനക്ക് ഒരു പേടിയും വേണ്ട..... നിനക്ക് മാത്രം ആണ് അവകാശം.......  നിന്നെ വേണ്ട എന്ന് വെക്കാൻ എനിക്ക് പറ്റുമോ....... ഒരുത്തിയും  ഒരു അവകാശവും  പറയില്ല.......       "




" മ്മ്....... ഏട്ടാ............. ഈ  ടീഷർട്  ഒന്ന് വേഗം  മാറ്റുമോ........ "



"അതെന്തിനാ 🙈🙈🙈😉😉😉😉😉.....    മുത്തേ....... "



" അയ്യടാ......... വേഗം ഇത് മാറ്റി വേറെ ഇടാൻ ആണ് പറഞ്ഞത്...... ഭയങ്കര നാറ്റം.... "


" നാറ്റമോ...... ഇതിനൊ...നിനക്കെന്താടി.... ഇതിനൊരു കുഴപ്പവും ഇല്ല.... "



" എനിക്ക് കുഴപ്പം ഉണ്ട്..... അവളുടെ പെർഫ്യൂമിന്റെ  മണം.... വേഗം മാറ്റി ഇട്ടോ  ഇത്..  എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട......... . "


" ഓഹോ... അപ്പൊ അതാണ്‌ കാര്യം..... തല്ക്കാലം ഇത് മതി... നീ നിന്റെ കാര്യം നോക്ക്.......... ചെറിയ കാര്യങ്ങൾക്കു വരെ നീയിങ്ങനെ  ചൂടാകല്ലേ  മോളെ..... "



" നിങ്ങൾക്ക് ഞാൻ പറയുന്നത് കേൾക്കാൻ പറ്റില്ലല്ലോ.... ഞാൻ പോണ്..... വല്ലതും കഴിക്കണമെങ്കിൽ  താഴേക്കു വാ .... "



        🍁🍁🍁🍁🍁🍁🍁🍁🍁



ഞാൻ പറഞ്ഞതുപോലെ തന്നെ ഏട്ടൻ  ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടാണ്  താഴേക്കു വന്നത്....... എന്തായാലും  അനുസരിക്കാൻ ഒക്കെ അറിയാം..... 


എല്ലാവർക്കും  നന്ദിനി അവിടെ ഉള്ളതിൽ ഇഷ്ടക്കേട് ഉണ്ടായിരുന്നു... അമ്മ ഒന്നും വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ  ശ്രമിച്ചു.... പക്ഷെ ഞാൻ വിട്ടില്ല ... അവിടെ പിടിച്ചിരുത്തി....... ഞങ്ങൾ മൂന്നുപേരും കൂടെ ഭക്ഷണം വിളമ്പി....




ഏട്ടൻ വന്നിരുന്നതും... നന്ദിനി ഏട്ടന്റെ കൂടെ കയറി ഇരുന്നു... എന്റെ സീറ്റ്‌  അവള്  കയ്യടക്കി.....  




" ഇതെന്താ... ചപ്പാത്തിയോ... എനിക്ക് ഓട്സ് ഉണ്ടാക്കണം എന്ന് ഞാൻ പറഞ്ഞിരുന്നതാണല്ലോ...... "



" ഇവിടെ അങ്ങനെ ഒന്നും പറ്റില്ല.... എല്ലാവരും  കഴിക്കുന്ന ഭക്ഷണം തന്നെ നിങ്ങളും കഴിച്ചാൽ മതി...... ആർക്കും സ്പെഷ്യൽ ഉണ്ടാക്കാൻ  ഒന്നും പറ്റില്ല... (വേദ)"



"  ഇതുകണ്ടോ.... രുദ്ര്... എത്ര മോശം ആയിട്ടാണ് നിന്റെ അനിയത്തി എന്നോട് സംസാരിക്കുന്നതു..... ഇത് കണ്ടിട്ടും നീ മിണ്ടാതെ ഇരിക്കുവാണോ.... "



" നന്ദിനി.... വെറുതെ ഒരു ഇഷ്യൂ  ഉണ്ടാക്കല്ലേ...... നീ ഇവിടെ ഇരുന്നു കഴിക്കാൻ നോക്ക്.... "




" പറ്റില്ല... എനിക്കു  ഒന്നും വേണ്ട.....  നിങ്ങളുടെ രീതിക്ക് ഞാൻ കഴിയണം  എന്ന് പറയുന്നത് എന്ത് ന്യായം ആണ്........ "




" ഇരിക്കെടി... അവിടെ...      !!!!!!!!!
കുറെ നേരം ആയല്ലോ നീ കിടന്നു തിളക്കാൻ  തുടങ്ങിയിട്ട്.... വിളമ്പി വെച്ച ഭക്ഷണം നീ കഴിക്കാതെ  എണീറ്റു പോകാം എന്ന് കരുതണ്ട... നിന്നെ കൊണ്ട് തന്നെ തീറ്റിക്കാൻ  എനിക്ക് അറിയാം...  .... ഒരാഴ്ച പട്ടിണി കിടന്നാൽ  നീ എന്ത് കയ്യിൽ കിട്ടിയാലും തിന്നും....   എന്നെ നിനക്ക് ശെരിക്കു അറിയാല്ലോ അല്ലെ..... "



അത് പറഞ്ഞതും നന്ദിനി മേഡത്തിന്റെ പത്തി  ഒക്കെ അങ്ങ് മടങ്ങി.............. അവളതൊക്കെ നല്ല കുട്ടി ആയിട്ട് കഴിച്ചു...... പെട്ടെന്ന് തന്നെ എണീറ്റു പോയി..... 


അവള് പോയതിനു ശേഷം ആണ് ഞങ്ങൾ  സ്വസ്ഥമായി  ഭക്ഷണം കഴിച്ചത്... 

ഏട്ടൻ ആണെങ്കിൽ ഒരു കള്ളച്ചിരിയോടെ  എല്ലാവരെയും ഒന്ന് നോക്കി.... അതിന് മറുപടി ആയി അമ്മ  പറഞ്ഞു.... 



" ഇളിക്കണ്ട... എത്രയും വേഗം തന്നെ പോന്നു മോൻ ഇതിനെ ഇവിടെ നിന്നും  കാലി  ആക്കിയേക്കണം... "



" അതിന്റെ ക്വട്ടേഷൻ  ഏറ്റെടുത്തിരിക്കുന്നത്  അമ്മയുടെ മരുമകൾ ആണ് ..... അവൾ അതിന് എത്രയും വേഗം തീരുമാനം ആക്കിക്കൊള്ളും.......... "




  നാളെ തന്നെ നന്ദിനി  ഈ  വീട്ടിൽ നിന്നും പോകും  എന്നാ സന്തോഷത്തിൽ ആയിരുന്നു ഞാൻ.... അവളെ ആട്ടി പായിക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല... അവൾ തന്നെ സ്വയം ഒഴിഞ്ഞു പോകണം എന്നാണ് എന്റെ ആഗ്രഹം... തിരിച്ചു ഇങ്ങോട്ട് വരാനുള്ള ധൈര്യം അവൾക്കു ഉണ്ടാകാൻ പാടില്ല.... എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു...... 


തുടരും............  


🔥രുദ്രവീണ 🔥

 പാർട്ട്‌ ~16


നാളെ തന്നെ നന്ദിനി  ഈ  വീട്ടിൽ നിന്നും പോകും  എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ.... അവളെ ആട്ടി പായിക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല... അവൾ തന്നെ സ്വയം ഒഴിഞ്ഞു പോകണം എന്നാണ് എന്റെ ആഗ്രഹം... തിരിച്ചു ഇങ്ങോട്ട് വരാനുള്ള ധൈര്യം അവൾക്കു ഉണ്ടാകാൻ പാടില്ല.... എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു................ 




ഭക്ഷണം കഴിച്ചു കഴിഞ്ഞു എല്ലാവരും പിരിഞ്ഞു....   ജോലികൾ ഒക്കെ ഞങ്ങൾ തീർത്തോളാം  എന്ന് പറഞ്ഞു അമ്മയെ നേരത്തെ തന്നെ ഉറങ്ങാനായി  പറഞ്ഞു വിട്ടു........ 

റൂമിലേക്ക്‌ പോകുന്നതിനു മുൻപ് ഞാൻ നന്ദിനിയുടെ  റൂമിലേക്ക്‌ ഒന്ന്  ചെന്നു...... ഇനി ആർക്കാണ് പണി കൊടുക്കേണ്ടത് എന്ന് ഓർത്തു  തെക്ക് വടക്കു നടക്കുവാ  പിശാശ്.... 



"അല്ല........ തമ്പുരാട്ടിക്ക്  ഉറക്കം ഒന്നും ഇല്ലേ............ "



" ഓ.... നീ ആയിരുന്നോ...... നീയെന്താ എന്റെ റൂമിൽ..... ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കൽ ആണോ നിന്റെ പണി.... "


"  നിന്റെ റൂമോ..... ഇതെന്റെ ഭർത്താവിന്റെ വീടാണ്.... നീയിവിടെ  വെറും ഒരു അന്തേവാസി  മാത്രം... വലിഞ്ഞു കയറി വന്നിട്ട്  അവൾ അവകാശം  പറഞ്ഞു വന്നിരിക്കുന്നു... "



" നിനക്കിപ്പോൾ എന്താ പ്രശ്നം.... മനുഷ്യനെ ഒന്ന് സ്വസ്ഥം  ആയി ഇരിക്കാനും വിടില്ല....... "



" ഒരു കാര്യം പറയാൻ വന്നതാണ്  അത് പറഞ്ഞിട്ട് ഞാൻ വേഗം  പോയേക്കാം ......  ........നിന്നോട്  എനിക്ക് ദേഷ്യം ഒക്കെ തന്നെ...എങ്കിലും  ഒരാളെ അപകടത്തിലേക്ക് തള്ളി വിടുന്നത് എനിക്ക്  തീരെ ഇഷ്ടം അല്ല.... അതുകൊണ്ടാ.... "



" എന്താ...... എന്ത് അപകടം.... നീയെന്തൊക്കെയാ  ഈ  പറയുന്നേ... എനിക്ക് ഒന്നും മനസിലാകുന്നില്ല.... "




" അത്.... അത് ഞാൻ എങ്ങനെ നിന്നോട് പറയും.................... വേണ്ട ശെരിയാകില്ല..... നീ കിടന്നോ......... "




" ഏയ്.... ആളെ വട്ടാക്കാതെ  കാര്യം  പറ.. എന്ത് കുന്തം ആണ് നിനക്ക് പറയാൻ ഉള്ളത്...... "



"  അത്... പിന്നെ.....ഈ  റൂം ഇല്ലേ............... അത്      ഏട്ടന്റെ   അച്ഛച്ചനും  അച്ഛമ്മയും ഒക്കെ താമസിച്ച  റൂം  ആണ്...... "



" അത് പറയാൻ ആണോ.... നീ എന്റെ സമയം മെനക്കെടുത്തുന്നത്..... "



" ഞാൻ പറയട്ടെ.... നീയെന്നു  ക്ഷമയോടെ കേൾക്കു.........മരിക്കുന്നതു വരെ രണ്ടുപേരും യൂസ് ചെയ്ത മുറി ആണ് ഇത് എന്ന് അമ്മ പറയാറുണ്ട്....... അതുകൊണ്ട് തന്നെ രണ്ടുപേരും ഈ  റൂം വിട്ട് ഇപ്പോഴും പോയിട്ടില്ല.. നിനക്ക് എത്ര മാത്രം വിശ്വാസം  ആണ് എന്നൊന്നും എനിക്ക് അറിയില്ല.... എങ്കിലും ഇങ്ങനെയും ചില കാര്യങ്ങൾ ഉണ്ട്... ആദ്യമൊക്കെ ഞാനും നിന്നെ പോലെ പുച്ഛിച്ചു  തള്ളിയതാണ്... 
പരിജയം ഇല്ലാത്ത ആരെങ്കിലും ഈ  റൂമിൽ കയറിയാൽ പിന്നെ  അവർക്കു അത് ഇഷ്ടം ആകില്ല..... അച്ചച്ചന് ഏറ്റവും  ഇഷ്ടപെട്ട  സോഫ ആയിരുന്നു അത്... നീ അതിൽ ഇരിക്കരുത്..... ഇരുന്നാൽ നിന്നെ അച്ഛച്ചൻ വെറുതെ വിടില്ല... പിന്നെ അച്ഛമ്മ മരിച്ചത്  ഈ  കട്ടിലിൽ  കിടന്നാണ്... അതിന് ശേഷം ഈ മുറി ആരും യൂസ് ചെയ്തിട്ടേ ഇല്ല... നീ ആണെങ്കിൽ ഇഷ്ടപ്പെട്ടു  തിരഞ്ഞെടുത്തത്  ഈ  മുറിയും...... ഞാൻ  ആദ്യമായി  ഈ  വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് ഉണ്ടായ അനുഭവങ്ങൾ  കേട്ടാൽ എന്റെ നന്ദിനി  നീ പകച്ചു പോകും....... എന്തായാലും നീ പേടിക്കണ്ട..... അവർ നിന്നെ കൊല്ലുക  ഒന്നും ഇല്ല... അവർക്കിഷ്ടപെട്ട  ഒരുപാട് വസ്തുക്കൾ  ഉണ്ട് ഈ  മുറിയിൽ അതിൽ ഒന്നും നീ തൊടാൻ പോകണ്ട... പ്രായം ആയ ആളുകൾ അല്ലെ  അവർക്കു അവരുടെ വാശി... നമ്മളായിട്ട്  അവരെ ബുദ്ധിമുട്ടിക്കണ്ട.... നീ കിടന്നോ... അവർ വന്നിട്ട് അങ്ങ് പോയിക്കൊള്ളും.... അപ്പൊ ശെരി ഗുഡ്  നൈറ്റ്‌  നീ കിടന്നോ... ഞാൻ പറഞ്ഞത് കേട്ടിട്ട് നീ പേടിക്കണ്ട... "



 

അൽപ്പം ഉപ്പും മുളകും  ഒക്കെ ചേർത്തു പറഞ്ഞു പൊലിപ്പിച്ചു...... അവളാണെങ്കിൽ അന്തം വിട്ട് ഒരു നിൽപ്പാണ്... എന്തായാലും കാര്യം ഇട്ടിട്ടുണ്ട് എന്ന് ഉറപ്പാണ്...... അവളുടെ ഉറക്കം കളഞ്ഞപ്പോൾ  എന്തൊരു സമാധാനം........ 
ഇതൊക്കെ  എന്ത് ... അവൾക്കുള്ള യഥാർത്ഥ ഗിഫ്റ്റ്  ഞാൻ കൊടുക്കാൻ പോകുന്നതേ ഉള്ളൂ.....



ഞാൻ വേഗം അനിയത്തിമാരുടെ റൂമിലേക്ക്‌ ചെന്നു....... അവിടെ ശിവ ഉണ്ടായിരുന്നു.......... 


" ചേച്ചി... എന്തായി..... അവർ കിടന്നോ............... "



" ഏയ്‌... ഭൂതന ഇന്ന് ഉറങ്ങില്ല... അവളുടെ ഉറക്കം ഒക്കെ പോയില്ലേ.... നമ്മുടെ വേദു ഇന്ന് പൊളിക്കും...... "



" അതെ.... അവളുടെ ഗെറ്റ്  അപ്പ്‌ കണ്ടിട്ട്  എനിക്ക് തന്നെ പേടി ആകുന്നു......... ഇന്നത്തോടെ  അതിനെ കെട്ടു  കെട്ടിക്കാൻ പറ്റിയാൽ മതിയായിരുന്നു..... " 




     🍁🍁🍁🍁🍁🍁🍁🍁🍁🍁




അവൾ പറഞ്ഞതൊക്കെ സത്യം ആയിരിക്കുമോ............ ഏയ്‌... എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും...... എന്നെ എങ്ങനെ എങ്കിലും പുറത്ത് ചാടിക്കണം  എന്ന ഒറ്റ വിചാരം മാത്രേ ഉള്ളൂ അവൾക്കു... അത് അവളുടെ വെറും മോഹം മാത്രം.... നന്ദിനി അങ്ങനെ പേടിക്കാൻ പോകുന്നില്ല.... 



   ഇനി അവൾ പറഞ്ഞതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമോ....... എന്തോ ഒരു പേടി ഇല്ലാതെ  ഇല്ല......ആ  എന്തെങ്കിലും ആകട്ടെ  നല്ല ക്ഷീണം ഒന്ന്  കിടക്കട്ടെ...... 

പെട്ടെന്നാണ്  കറന്റ്‌ പോയത്.....ഛെ.... എന്തൊരു കഷ്ടം  ആണ്........ എ സി  ഇല്ലാതെ പറ്റില്ല.... അതിനിടയിൽ കറന്റ്  പോകാൻ കണ്ട നേരം....... ഈ  വീട്ടിൽ ഇൻവെർട്ടർ  ഒന്നും ഇല്ലേ...... എല്ലാം മൂടി പുതച്ചു കിടന്നു കാണും..... മനുഷ്യൻ ആണെങ്കിൽ ചൂടെടുത്തു  വലഞ്ഞു..........      


എമർജൻസി  ഓൺ  ആക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് മുറിയിൽ എന്തൊക്കെയോ ശബ്ദങ്ങൾ  കേൾക്കാൻ  തുടങ്ങിയത്..... റൂമിൽ മറ്റാരോ ഉള്ളപോലെ ഒരു ഫീൽ... ഏയ്‌  എനിക്ക് വെറുതെ തോന്നിയതാവാം... അല്ലെങ്കിലും ഇതിലൊക്കെ എന്തിരിക്കുന്നു............ തിരികെ വന്നു ബെഡിൽ കിടന്നു....... ഒന്ന് കണ്ണടച്ചപ്പോഴേക്കും  എന്തോ ശബ്ദം  കെട്ടു........... അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ തിരിഞ്ഞു കിടന്നപ്പോൾ ആണ്........  



!!!!!!  നീയെന്റെ കട്ടിലിൽ  കിടക്കാൻ പോകുവാണോ....... എണീറ്റു പോടീ...എനിക്ക് കിടക്കണം.... പോയില്ലെങ്കിൽ നിന്റെ ചോര ഞാൻ കുടിക്കും........... !!!!!!!!!!!!




ഇത് എനിക്ക് തോന്നിയതൊന്നും  അല്ല.. എന്നെക്കൂടാതെ  ആരോ ഈ  റൂമിൽ ഉണ്ട് എന്ന് എനിക്ക് ഉറപ്പാണ്....... 


" ആരാ.......... ആരാ അത്......... 

............ആരാന്നാ  ചോദിച്ചത്........ "




ഈശ്വരാ  ഇനി നന്ദിനി പറഞ്ഞ പോലെ വല്ലതും ആകുമോ........ എന്തായാലും ഇനി കട്ടിലിൽ കിടന്നാൽ ശെരി ആകില്ല....... സോഫയിൽ പോയി കിടക്കാം..... കട്ടിലിൽ നിന്നും പുതപെടുത്തു ഞാൻ സോഫയിൽ വിരിച്ചു.......   കിടക്കാൻ തുടങ്ങിയതും........ 


!!!!! ആരാടി നിന്നോട് അവിടെ കിടക്കാൻ  പറഞ്ഞത്............ അത് എന്റെ കെട്ടിയോന്  ഇഷ്ടപെട്ട സോഫ ആണ്... എണീറ്റു പോടീ വാലുമാക്രി...... !!!!!!!




"  ആരാ............. അത്................... 
........."



പേടിച്ചു  വിറച്ചു എന്റെ രക്തം കട്ട പിടിക്കുന്നത് പോലെ തോന്നി............ അപ്പോഴാണ് ഞാൻ അത് കണ്ടത്.....കട്ടിലിനടിയിൽ  നിന്നും എന്തോ ഒരു രൂപം പൊങ്ങി വരുന്നു.............. അടുത്തേക്ക് വരും തോറും....... എന്റെ ഹൃദയമിടിപ്പ്  കൂടുന്നത് പോലെ....................... ഒരു വെളുത്ത  പ്രായം  തോന്നിക്കുന്ന രൂപം വേച്ചു വേച്ചു  എനിക്ക് നേരെ നടന്നടുത്തു........................... അപ്പൊ 
....വീണ..... പറഞ്ഞതൊക്കെ..... സത്യം..... ആയിരുന്നോ........................... മുഖത്തൊക്കെ  രക്തമയം  ആണ്.... കണ്ണുകൾ ഒക്കെ കാണുമ്പോൾ തന്നെ എന്റെ ജീവൻ നില്ക്കുന്നത്  പോലെ....................... അത് എൻറെ അരികിലേക്ക് വന്നു......... നീണ്ട നഖങ്ങൾ  ഉള്ള കൈ  എൻറെ കഴുത്തിൽ അമർത്തി പിടിച്ചു..... എനിക്ക് ശ്വാസം മുട്ടാൻ  തുടങ്ങി.... ഞാൻ ആ  കൈ തട്ടി മാറ്റി ഡോർ തുറക്കാൻ ആയി വേഗം ഓടി........ 




" അയ്യോ..... !!!!!!!!!!!!!!രക്ഷിക്കണേ.... ഓടിവായോ................ ഇവിടെ.................. ആരെങ്കിലും ഒന്ന് ഓടിവരണേ............ രുദ്ര്........ 


ഡോർ..... തുറക്കാൻ    പറ്റുന്നുണ്ടായിരുന്നില്ല..........  ഞാൻ തിരിഞ്ഞു നോക്കിയതും ആ  രൂപം അവിടെ ഉണ്ടായിരുന്നില്ല................................... പെട്ടെന്നാണ്  എന്റെ മുതുകിൽ  എന്തോ ആഞ്ഞു അടിക്കുന്നത് പോലെ തോന്നിയത്....... ഞാൻ പൊള്ളി പിടഞ്ഞു പോയി... 


""""അയ്യോ..... """""



ചാട്ടവാറ്  പോലെ ഉള്ള എന്തോ ഒരു സാധനം കൊണ്ട് ആരോ എന്റെ പുറത്തടിക്കുന്ന  പോലെ..................... 



" അയ്യോ..... അയ്യോ.... എന്നെ ഒന്നും ചെയ്യല്ലേ............ "



" പോകുവോടി.....ഇനി.... നീ പോകുവോ....... എന്റെ വീട്ടിൽ നിന്നും പോകുവോ.... പറയടി...."



" പോയിക്കൊള്ളാം.....എന്നെ ഒന്നും ചെയ്യല്ലേ. 
....
ഞാൻ പോയിക്കൊള്ളാം.........."





" എങ്കിൽ നീ ഇപ്പൊ തന്നെ ഇറങ്ങി ഓടിക്കോ... എനിക്ക് ചോര കുടിക്കാൻ സമയം ആയി........... "





" അയ്യോ.............. "



അത് എന്നെ ഡോറിലേക്കു  പിടിച്ച് തള്ളിയതും... ഞാൻ.......... ഡോറും  കടന്നു പുറത്തേക്കു തെറിച്ചു വീണു......... ചുണ്ടൊക്കെ പൊട്ടി ചോര  വന്നു........
എങ്ങനെയൊക്കെയോ  ആ  ഇരുട്ടത്ത്  നിന്നും പിടഞ്ഞെണീറ്റു....... ഒന്ന് നിവർന്നു നിന്നതും... കുറച്ച് മുൻപ് അകത്തു കണ്ടതുപോലെ  രണ്ടുരൂപങ്ങൾ  എന്റെ മുന്നിൽ വന്നു നിൽക്കുന്നതാണ് കണ്ടത്............... അവർ എന്റെ നേർക്കു വന്നതും ഞാൻ വേഗം ഓടി ഇറങ്ങി........ സ്റ്റെപ്പിൽ ചവിട്ടിയത് മാത്രം ഓർമ ഉണ്ട്................ കമഴ്ന്നു  അടിച്ചു ഞാൻ ഉരുണ്ടു വീണു......... 




        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



" അയ്യോ... ചേച്ചി... അത് ചത്തു കാണുമോ..... "



" ഏയ്‌... അത് എങ്ങനെ ചാകുന്ന  ഇനം ഒന്നും അല്ല....... നീ പേടിക്കണ്ട...... അല്ല... വേദ  എവിടെ"



" ഞാൻ ഇവിടെ ഉണ്ടേ................ എങ്ങനെ ഉണ്ടായിരുന്നു എന്റെ പെർഫോമൻസ്..... കലക്കിയില്ലേ....... "



"പിന്നില്ലേ.... നീ തകർത്തു.....അല്ല.. 
എന്താ നിന്റെ കയ്യിൽ..... "



" ഇതോ... ഇത് മുത്തശ്ശന്റെ  ബെൽറ്റ്‌  ആണ്.............. ഇത് വെച്ച്  ഞങ്ങളുടെ അച്ഛന് ഒത്തിരി അടികിട്ടിയിട്ടുണ്ട്  എന്ന് അച്ഛൻ പറയാറുണ്ടായിരുന്നു........ അപ്പൊ ഞാൻ കരുതി...... ഇതുപോലത്തെ രണ്ടെണ്ണം മതി നന്ദിനിയെ ഓടിക്കാൻ എന്ന്... ഞാൻ രണ്ട് ബെൽറ്റ്‌ എടുത്തു കൂട്ടി കെട്ടി ... എന്നിട്ട് ആ  കാളക്കിട്ടു നല്ല അടികൊടുത്തു... "



" അമ്പടി.... കേമി.... നീയാള്  കൊള്ളാലോ... വെറുതെ അല്ല അവൾ വിരണ്ടോടിയത്.......അല്ല.. 

ഈ  സ്റ്റെപ്പിൽ എണ്ണ ഒഴിച്ചത്  ആരാ.... "




" അത് ഞാനാ  ചേച്ചി..... നന്ദിനി വളരെ കഷ്ടപ്പെട്ടു  സ്റ്റെപ് ഇറങ്ങേണ്ട  എന്ന് ഞാൻ കരുതി... അവളെ ഒന്ന് സഹായിച്ചത് ആണ്..... (ശിവ )"




" നന്നായി.. അവൾ.... താഴേക്കു ലാൻഡ് ചെയ്തിട്ടുണ്ട്..... ഒന്ന് പോയി നോക്കിയേക്കാം........"



" അയ്യോ.... വേണ്ട... ചേച്ചി... അത് അവിടെ കിടന്നോട്ടെ ... 

രാവിലെ എടുക്കാം ആ  പാർസൽ 
.........അത് ആർക്കും ശല്യം ഇല്ലാതെ അവിടെ കിടന്നോട്ടെ...... "



" എന്തായാലും  സ്റ്റെപ് ഒക്കെ ക്ലീൻ ആക്കണം... അമ്മയും ഏട്ടനും ഒക്കെ അതിൽ വീഴരുത്........."




" അതൊക്കെ ഞങ്ങൾ നോക്കിക്കൊള്ളാം  ചേച്ചി പോയി കിടന്നോ......... "



" ആ പിന്നെ വേദു.. നിന്റെ മേക്കപ്പ് ഒക്കെ അഴിച്ചു വെച്ചെക്കു 
..കണ്ടിട്ട് തന്നെ പേടി ആകുന്നു.... പിന്നെ നമ്മുടെ പ്ലാനിങ് ഒന്നും ആരും അറിയണ്ട...... "



" ഡൺ... ഇനി ചേച്ചി കുട്ടി പോയി കിടന്നോ..... "



" മ്മ്... ശെരി ശെരി... രണ്ടും ഇനി കുരുത്തക്കേട്  ഒന്നും കാണിക്കണ്ട...... "



     🍁🍁🍁🍁🍁🍁🍁🍁🍁🍁



 റൂമിൽ ചെന്നപ്പോൾ ഏട്ടൻ നല്ല ഉറക്കത്തിൽ ആയിരുന്നു............വല്ലാത്ത ക്ഷീണം തോന്നിയത് കൊണ്ട്  ഞാനും കിടന്നു... 


പെട്ടെന്നാണ് ഏട്ടൻ എന്നെ പിന്നിലൂടെ വന്നു ഇറുകെ  പിടിച്ചത്.....     . 


"എവിടെ ആയിരുന്നു........ 😉"


" കുറച്ച് പണി ഉണ്ടായിരുന്നു........ "



"അത് അറിയാം...... കൊന്നോ നീയതിനെ....... .    😂😅😅😅"



" അയ്യടാ. കൊന്നിട്ടില്ല താഴെ കിടക്കുന്നുണ്ട്.. പോയി  എടുത്തോ. വേണെങ്കിൽ.... "



" അയ്യോ... വേണ്ടായേ.... എനിക്കിപ്പോ നിന്നെ മതി....... അത് അവിടെ കിടക്കട്ടെ.... 😉വാടി  ഇങ്ങോട്ട്... "



ഏട്ടൻ എന്നെ പിടിച്ച് വലിച്ച് ആ  നെഞ്ചിൽ കിടത്തി.... എന്റെ മുടിയിഴകളിൽ  തലോടി.......... 
കുറെ നേരം ഞങ്ങൾ പരസ്പരം  ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു....... 



ആ  മൗനത്തെ ഭേദിച്ചതും  ഏട്ടൻ തന്നെ ആയിരുന്നു..... 



" വിച്ചു....... "


" മ്മ് "



" നിനക്കെന്നോട്..എന്തെങ്കിലും പറയാൻ ഉണ്ടോ പെണ്ണെ..... "



" ഒരുപാട്..........     "



" എങ്കിൽ പറയെടി.........      "



"എനിക്കിപ്പോൾ  അറിയേണ്ടത്.... നന്ദിനിയെ പറ്റി  ആണ്...... "



" നന്ദിനിയെ പറ്റിയോ...... അവളെ പറ്റി നിനക്കെന്താ അറിയേണ്ടത്..... "



" അതെ......       അവളുടെ ഓരോ പ്രവർത്തികളും  സംസാരവും ഒക്കെ  എനിക്ക് എന്തോ....   അപകടം പോലെ ആണ് തോന്നുന്നത്............. നന്ദിനി പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.... പപ്പാ  ഇല്ലാതെ അവൾ വീട്ടിലേക്ക് പോകാത്തത് എന്തുകൊണ്ടാ... അപ്പൊ അവളുടെ അമ്മ.....      ?....... അവൾ എങ്ങനെയാ ഏട്ടന്റെ ഫ്രണ്ട് ആയതു....? നന്ദിനിയുടെ  അച്ഛനും ഏട്ടന്റെ അച്ഛനും തമ്മിൽ  എന്താ പ്രശ്നം......  ശെരിക്കും ഏട്ടൻ  എന്താണ് ഉള്ളിൽ കൊണ്ട്  നടക്കുന്നത്... ഈ  നെഞ്ചിലെ  ഭാരം ഒന്ന് ഇറക്കി വെച്ചൂടെ  ഇനിയെങ്കിലും... ഈ  കുടുംബത്തിൽ സംഭവിച്ച  ദുരന്തങ്ങൾക്ക്  കാരണം എന്താ...... എന്താ ഏട്ടനെ വേദനിപ്പിക്കുന്ന  പ്രശ്നം..? "


" പറയാം.... എല്ലാം... നീയിനി അറിഞ്ഞേ പറ്റു............ "


തുടരും..... 


🔥രുദ്രവീണ 🔥

   പാർട്ട്‌ -17


" പറയാം.... എല്ലാം... നീയിനി അറിഞ്ഞേ പറ്റു............... 

   എല്ലാത്തിന്റെയും തുടക്കം നന്ദിനിയുടെ  അച്ഛനിൽ  നിന്നും ആണ്.....ബിസിനസ്‌ രംഗത്ത്  അച്ഛൻ ഉദിച്ചു നിൽക്കുന്ന സമയം ആയിരുന്നു അത്...... ഞാനും അച്ഛനും അമ്മയും ഒക്കെ സന്തോഷം  ആയി  കഴിഞ്ഞിരുന്ന  ഞങ്ങളുടെ ഈ വീട്ടിലേക്ക്   നന്ദകുമാർ  എണ്ണ നന്ദിനിയുടെ  അച്ഛൻ കടന്നു വരുന്നത് ഒരു ജോലി  അന്വേഷിച്ചായിരുന്നു.. അയാൾക്കൊപ്പം  നാലര വയസുള്ള ഒരു പെൺകുട്ടിയും  പിന്നെ ഒരു സ്ത്രീയും....... ആദ്യമൊക്കെ അവർക്കു ജോലി  കൊടുത്തു കൂടെ കൂട്ടാൻ അച്ഛന് വലിയ മടി ആയിരുന്നു......അമ്മ ആണ് അച്ഛനോട് പറഞ്ഞ്  അയാൾക്കിവിടെ  ഒരു ഡ്രൈവറുടെ  ജോലി  മേടിച്ചു കൊടുത്തത്...... 


സ്വാന്തമായി  അവർക്കു താമസം സൗകര്യവും ഒരുക്കി....... നന്ദിനിയെ എനിക്കൊപ്പം സ്കൂളിൽ ചേർത്തു...എന്നേക്കാൾ ഇഷ്ടം ആയിരുന്നു അമ്മക്ക് അവളെ.. പതിയെ പതിയെ അവൾ എന്റെ ഏറ്റവും വലിയ സുഹൃത്ത്‌  ആയി മാറി.. എന്തും പരസ്പരം പങ്കുവയ്ക്കാൻ പറ്റുന്ന ഒരു നല്ല സുഹൃത്ത്‌............... 


അതെ സമയം നന്ദകുമാർ  എന്റെ അച്ഛന്റെ വലിയ വിശ്വസ്തൻ  ആയി മാറുകയായിരുന്നു...... വെറും ഒരു ഡ്രൈവറിൽ നിന്നും അച്ഛൻ അയാളെ ബിസ്സിനെസ്സ് പാർട്ണർ വരെ ആക്കി....... അമ്മയേക്കാൾ കൂടുതൽ അച്ഛൻ അയാളെ വിശ്വസിച്ചു.... എന്തിനും ഏതിനും അയാളോട് അഭിപ്രായം വരെ ചോദിക്കാൻ തുടങ്ങി... അയാൾ പറയുന്ന പോലെ അച്ഛൻ പ്രവർത്തിക്കാൻ തുടങ്ങി... അവിടെ നിന്നും ആണ്  എല്ലാ നാശത്തിന്റെയും തുടക്കവും....... അച്ഛന്റെ വിശ്വാസത്തെ പതിയെ പതിയെ അയാൾ മുതലെടുക്കാൻ  തുടങ്ങി.......... അച്ഛന്റെ കണ്ണ്  വെട്ടിച്ചു അയാൾ കോടിക്കണക്കിനു  രൂപയുടെ  അഴിമതി ആണ് പിന്നീട് നടത്തിയത്....... അയാൾ കാണിച്ച ക്രമക്കേടുകളുടെ  എല്ലാ തെളിവും  എന്റെ കയ്യിൽ ഭദ്രമാണ്.......... എന്റെ അച്ഛനെ ചതിച്ചുകൊണ്ട് അയാൾ കെട്ടി പൊക്കിയ സാമ്രാജ്യം  ആണ്  കെ. ആർ. കെ  ഗ്രൂപ്പ്‌ ഓഫ്  കമ്പനീസ്................. അച്ഛൻ പോലും അയാളുടെ ചതി തിരിച്ചറിഞ്ഞത്  വളരെ വൈകി ആണ്........... അത്രയും വിശ്വാസം ആയതുകൊണ്ടാവാം അച്ഛൻ  അയാളോട് പ്രതികാരം ചെയ്യാൻ ഒന്നും പോയില്ല. 


അമ്മക്ക് ഇതെല്ലാം അറിയാമായിരുന്നു . പല തവണ അമ്മ അച്ഛനോട് അയാളെ പറ്റി സംസാരിക്കുമായിരുന്നു....... അയാളുടെ ചതിയിൽ നിന്നും അച്ഛനെ രക്ഷിക്കാൻ എന്റെ അമ്മ എല്ലാ തെളിവുകളും സംഘടിപ്പിച്ചു... എന്നാൽ അത് അച്ഛനിലേക്കു  എത്തിക്കുന്നതിന് മുൻപ് തന്നെ എന്റെ അമ്മയെ  അയാൾ............................... "



" എന്ത് പറ്റി രുദ്രേട്ട...... അമ്മക്ക്....................അമ്മക്ക് ആക്‌സിഡന്റ്  പറ്റി എന്നാണല്ലോ ഞാൻ കേട്ടത്..... "



"  ശെരിയാണ്.... അതൊരു ആക്‌സിഡന്റ് ആയിരുന്നു വീണ.... പക്ഷെ അത് വെൽ പ്ലാൻഡ്  ആയിരുന്നു എന്ന് മാത്രം.... പക്ഷെ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ തെളിവ്  അയാളുടെ കയ്യിൽ എത്തിപെട്ടില്ല...............അമ്മ മരിക്കുന്നതിന് മുൻപ് അതെല്ലാം ഒരു ഡയറിയിൽ എഴുതി വെച്ചിരുന്നു......... അമ്മയുടെ മരണ ശേഷം അച്ഛൻ  വല്ലാതെ തളർന്നു പോയിരുന്നു......... അപ്പോഴും അച്ഛനെ ആശ്വസിപ്പിക്കാൻ  അയാൾ വന്നിരുന്നു................അന്നും അയാളുടെ ആ  കഴുകൻ മുഖം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.............          


അമ്മയുടെ മരണ  ശേഷം എല്ലാവരും ഒരുപാട് നിർബന്ധിച്ചതുകൊണ്ടാണ് അച്ഛൻ രണ്ടാമത് ഒരു  വിവാഹം  കൂടി കഴിച്ചത് 
..............അച്ഛന്റെ മനസ്സിൽ നിന്നും അമ്മയെ  ആർക്കും മായ്ക്കാൻ  കഴിയില്ലായിരുന്നു ... അച്ഛൻ ആ  ഓർമകളിൽ തന്നെ കഴിഞ്ഞു...........പിന്നെ എനിക്ക് ഒരു അമ്മയുടെ സ്നേഹം കിട്ടി തുടങ്ങി.... രണ്ട് അനിയത്തിമാർ കൂടി വന്നു.......അവിടെ നിന്നും വീണ്ടും അച്ഛൻ പതിയെ ജീവിതത്തിലേക്ക് തിരികെ വരാൻ തുടങ്ങി.........   പക്ഷെ അമ്മയുടെ മരണം അച്ഛന്റെ ഉള്ളിലെ കെടാത്ത  തീ നാളം  ആയിരുന്നു.......... 

നന്ദകുമാറിന് എതിരെ ഉള്ള ഒരേഒരു തെളിവ്  എന്നു പറയുന്നത് അമ്മ അന്ന് എഴുതിയ ആ  ഡയറി ആണ്.....  .......അത് അമ്മ വളരെ സേഫ് ആയ ഒരു സ്ഥലത്താണ് ഏൽപ്പിച്ചത്....   അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ കൂടി ആയ........ നിന്റെ അമ്മയുടെ കയ്യിൽ......... "



" വാട്ട്‌.... !!!!!   എന്റെ.... അമ്മയുടെ കയ്യിലോ.......?? """



" അതെ.... വീണ....... നിന്റെ അമ്മയും എന്റെ അമ്മയും സുഹൃത്തുക്കൾ ആയിരുന്നു............... ആ  കഥ  ഒന്നും നിനക്ക് അറിയില്ലായിരിക്കും.......ഞാൻ തന്നെ ഇത് അറിയുന്നത് ഒരുപാട് അന്വേഷണങ്ങൾക്ക്  ശേഷം ആണ്............ . നിന്റെ അമ്മ ഇത് മറച്ചു വെക്കാൻ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും....... ഏതെങ്കിലും ഒരു തരത്തിൽ നമ്മൾ പരസ്പരം  ബന്ധപ്പെട്ടവർ  തന്നെ  ആണ്............. 

അന്ന് അച്ഛനെ ആ  ഡയറി നിന്റെ അമ്മ ഏൽപ്പിച്ചിരുന്നു...... 


അയാളുടെ കള്ളത്തരങ്ങളും  ചതിയും ഒക്കെ തിരിച്ചറിഞ്ഞ ശേഷം അച്ഛൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ  ആയിരുന്നു...................... ഇന്നും ഞാൻ അത് ഓർക്കുന്നു ..... 

 ഒരു ദിവസം ഓഫീസിൽ പോയി വന്നതിനു ശേഷം അച്ഛൻ എന്നെ വിളിപ്പിച്ചിരുന്നു............................ 


പ്രതീക്ഷകൾ  എല്ലാം നഷ്ടപെട്ട പോലെ ആയിരുന്നു അച്ഛൻ സംസാരിച്ചത്.................. 
അനിയത്തിമാരെയും അമ്മയെയും  നല്ലപോലെ നോക്കണം എന്നും... ഓഫീസിലെ ചുമതലകൾ എല്ലാം ഇനി എനിക്കാണെന്നും  പറഞ്ഞു....... അച്ഛൻ ഇനി എന്ന് വരും എന്ന് യാതൊരു ഉറപ്പും പറയുന്നില്ല എന്നാണ് അവസാനം ആയി എന്നോട് പറഞ്ഞത്....... അതിന് ശേഷം എന്നോട് യാത്ര പറഞ്ഞു പോയ എന്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല വീണ............... 


അച്ഛനെ അന്വേഷിച്ചു കഴിഞ്ഞ അഞ്ചു  വർഷം ആയി ഞാൻ അലയാത്ത വഴികൾ  ഇല്ല... കഴുത്തറ്റം  മുങ്ങിയ നിലയിൽ ആണ്..... കമ്പനി എന്റെ കയ്യിൽ വന്നത്... അവിടെ നിന്നും ഇന്ന് ഈ  നിലവരെ  എത്താൻ എന്റെ കൂടെ എന്റെ നിഴൽ മാത്രമേ ഉണ്ടായിരുന്നുള്ളു... അച്ഛൻ പറഞ്ഞ എന്റെ കടമകൾ എല്ലാം ഞാൻ വളരെ ഭംഗി ആയി തന്നെ നിർവഹിക്കുന്നുണ്ട്... എന്റെ അനിയത്തിമാർക്കു ഞാൻ വെറുമൊരു ഏട്ടൻ മാത്രം അല്ല.... അവരുടെ അച്ഛന്റെ സ്ഥാനത്തു  ആണ് ഞാൻ....... "





" നന്ദിനി?  അവളെ കുറിച്ച് എന്തെങ്കിലും ദുരൂഹത ഉണ്ടോ....? "




"......അതാണ്‌ എനിക്ക് പറയാൻ ഉള്ളത്..... ഞാൻ അറിഞ്ഞ നന്ദിനി ഒരു പാവം പെണ്ണായിരുന്നു... ഒരു നല്ല കളിക്കൂട്ടുകാരി... എന്നാൽ അച്ഛന്റെ ജീൻ  തന്നെ അല്ലെ ... അതുകൊണ്ട് അവളും മാറി...... അച്ഛൻ വെട്ടിപിടിച്ചുണ്ടാക്കിയ  പണത്തിന്റെ കൊഴുപ്പിൽ  അവൾ ജീവിതം ആഘോഷം ആക്കി മാറ്റുകയാണ്.... അയാൾ ആണ് അവളെ അങ്ങനെ ആക്കിയത്...... അവളുടെ മനസ്സിൽ അഹങ്കാരവും അത്യാർത്തിയും  നിറച്ചു.................. അയാൾ ചെയ്യുന്ന ക്രൂരതകൾക്ക്  അവളെയും കൂട്ട് പിടിച്ചു.............................. 




എന്നോട് അവൾ കൂടുതൽ അടുക്കാൻ ഒരേ ഒരു കാരണം മാത്രമേ ഉള്ളൂ... എന്റെ പണം...... അതിനുവേണ്ടി മാത്രം ആണ് അവൾ  എന്നെ പിന്തുടരുന്നത്........... 

അന്ന് അച്ഛൻ...........പോയപ്പോൾ ആ  ഡയറി എന്നെ ഏൽപ്പിച്ചിരുന്നു......... പലപ്പോഴായി ഞാൻ അത് വായിക്കാതെ വിട്ടിരുന്നു.....
.. ....എങ്കിലും ഞാൻ അത് അച്ഛന്റെ റൂമിൽ  ഭദ്രമായി സൂക്ഷിച്ചിരുന്നു... ഇടയ്ക്കു അച്ഛനെ ഓർമ വരുമ്പോൾ അവിടെ പോയി ഇരിക്കും... അങ്ങനെ ഒരു ദിവസം അച്ഛന്റെ റൂമിൽ പോയപ്പോൾ ആണ് ആ  ഡയറി വായിക്കണം എന്ന് എനിക്ക്  തോന്നിയത്............ 


അന്നാണ്  ഞാൻ എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞത്........................ അയാളുടെ ചതിയിൽ എന്റെ അച്ഛനും  അമ്മയും ഒക്കെ................ 


പക്ഷെ അയാളെ അത്ര വേഗം ഒന്നും കുടുക്കാൻ പറ്റില്ല എന്ന് എനിക്ക് വളരെ നന്നായി അറിയാമായിരുന്നു..... അതുകൊണ്ട് സത്യങ്ങൾ ഞാൻ അറിഞ്ഞതായി  അവരുടെ മുന്നിൽ ഭാവിച്ചതെ  ഇല്ല............... 



ഒരിക്കൽ ഞാൻ ഒരു ബിസിനസ്‌ ആവശ്യത്തിനായി  മലേഷ്യ വരെ പോയിരുന്നു................ പോയി തിരിച്ചു വന്നപ്പോൾ ആണ് ഞാൻ അറിയുന്നത് നന്ദിനിയും  അവളുടെ അച്ഛനും വീട്ടിൽ വന്നിരുന്നു എന്ന്.................... 


അതിന് ശേഷം ആണ് ആ  ഡയറി ഈ വീട്ടിൽ നിന്നും  കാണാതെ പോയത്......... എനിക്ക് ഉറപ്പാണ് അതിപ്പോഴും ഭദ്രമായി അവരുടെ കയ്യിൽ ഉണ്ടാകും..... "




" നന്ദിക്കും  ഇതിൽ പങ്കുണ്ട്  എന്ന് ഏട്ടൻ വിശ്വസിക്കുന്നുണ്ടോ......? "




" തീർച്ചയായും....... ഒരുപക്ഷെ അവൾ എല്ലാം അറിഞ്ഞുകൊണ്ടു ഡ്രാമ കളിക്കുന്നതാവും..... എന്റെ അച്ഛൻ എവിടെ ആണ് എന്നും.... അവൾക്കു അറിയാമായിരിക്കും......... അവളെ കൊണ്ട്  തന്നെ എല്ലാം പറയിക്കണം .......... 

ആ  വീട്ടിൽ വിശ്വസിക്കാൻ പറ്റുന്നത് അവളുടെ അമ്മയെ മാത്രം  ആണ്.... അച്ഛനും മകളും ചെയ്തുകൂട്ടുന്നതു  കണ്ടു  അവർ മനമുരുകി  കഴിയുകയാണ്.... അതുകൊണ്ട് തന്നെ നന്ദിനിക്ക് അമ്മയുമായി യാതൊരു  അടുപ്പവും ഇല്ല...... "





" ഞാൻ വിചാരിച്ചതിനേക്കാൾ  പ്രശ്നങ്ങൾ  ആണല്ലോ ഏട്ടന്റെ ജീവിതത്തിൽ................. ഏതായാലും  ഇനി ഞാനും ഏട്ടന്റെ കൂടെ തന്നെ ഉണ്ട്......... എല്ലാം നമുക്ക് തെളിയിച്ചെടുക്കണം......... നന്ദിനിയുടെ  കാര്യം ഏട്ടൻ എനിക്ക് വിട്ടേക്ക്... അവളെ കൊണ്ട് ഞാൻ എല്ലാം പറയിപ്പിക്കും............... "

 


"  ഇല്ല.... വീണ... നന്ദിനിയെ പേടിക്കണം........ അവൾ അപകടകാരി  ആണ്........ എന്ത്  ചെയ്യും  എന്ന്  പറയാൻ  പോലും പറ്റില്ല..................... "




" തല്ക്കാലം... എന്റെ പൊന്നുമോൻ  അതൊന്നും ആലോചിക്കേണ്ട..... ഇപ്പൊ വന്നു  കിടക്കു.............. നാളെ ഓഫീസിൽ പോകേണ്ടതല്ലേ മുത്തേ......... "



 " ഓ... ശരി... ഡോക്ടർ മാഡം.............. നീയും വാടി.... 😉😉😉😉😉😉😉😉😉"




അത് പറഞ്ഞതും ഏട്ടൻ എന്നെ എടുത്തു പൊക്കി ബെഡിൽ ഇട്ടു.......ലൈറ്റ്  ഓഫ്‌ ചെയ്തു എന്റെ അരികിൽ വന്നു കിടന്നു........ 

ഞാനും ഏട്ടന്റെ നെഞ്ചോട്‌ ചേർന്നു കിടന്നു........... ഏട്ടൻ എന്റെ മുടിയിഴകളെ  തലോടിക്കൊണ്ടേ  ഇരുന്നു ...................... 




           ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



    


  രാവിലെ എണീറ്റപ്പോൾ തന്നെ.... താഴെ വല്ലാത്ത ബഹളം..... വിച്ചുവിനെ  ആണെങ്കിൽ കാണാനും ഇല്ല........................ താഴേക്കു പോയി നോക്കാം എന്ന് കരുതി......... 



അവിടെ ചെന്നപ്പോൾ ഉണ്ട്........ നന്ദിനി  ഉറഞ്ഞു തുള്ളുന്നു.........വട്ട് പിടിച്ചത് പോലെ അവൾ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്....... 




" നീ എന്തൊക്കെയാ നന്ദിനി ഈ  പറയുന്നേ...... ഇവിടെ അങ്ങനെ ആരാ ഇപ്പൊ വരാൻ..... അല്ല റൂമിൽ കിടന്ന നീ എങ്ങനെ ഇവിടെ എത്തി... "




" ഇല്ല.... അമ്മേ......... ഞ........ ഞാൻ..... ഇന്നലെ......... കണ്ടതാ... റൂമിൽ......... ആരൊക്കെയോ......... "

പേടിച്ചിട്ടു അവൾ വല്ലാത്ത വിറക്കുന്നുണ്ടായിരുന്നു.... എന്നാലും എന്റെ പുന്നാര വൈഫി കാണിച്ച പണി കൊള്ളാം..... വിച്ചു ആണെങ്കിൽ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഒരു നിൽപ്പാണ്............. 

" എന്താ....... എന്താ ഇവിടെ ഒരു ബഹളം........ എന്തിനാ നന്ദിനി നീ ഒച്ച വെക്കുന്നത്........ "

"  രുദ്ര്.................... എനിക്ക് പേടി ആകുന്നു രുദ്ര് ഇവിടെ നിൽക്കാൻ... ഇന്നലെ ഞാൻ റൂമിൽ ആയിരുന്നപ്പോൾ ആരൊക്കെയോ വന്നു........... എന്നെ എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ചു... നിന്റെ അച്ഛച്ചനും  അച്ഛമ്മയും...... എന്നെ ബെൽറ്റ്‌ വെച്ച്  അടിച്ചു... എന്നെ സ്റ്റെപ്പിൽ നിന്നു താഴേക്കു ഉരുട്ടി ഇട്ടു.......... ഇനി എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ല രുദ്ര്..... "

എന്നെ കെട്ടിപിടിച്ചു അവൾ അത് പറഞ്ഞപ്പോൾ  വിച്ചുവിന്റെ  മുഖം കടന്നാൽ പോലെ ആയി............നന്ദിനിയെ കണ്ടാൽ അറിയാം അവൾ വല്ലാതെ പിടിച്ചിട്ടുണ്ട്  എന്ന്....... 

"  എന്തൊക്കെയാ  നന്ദിനി..... ഇത്.......... നീ എന്തെങ്കിലും കണ്ടു പേടിച്ചതായിരിക്കും......... കൂൾ... നീ ഒന്ന് പോയി.... കിടക്കു.. ഒന്ന് ഉറങ്ങുമ്പോൾ എല്ലാം ഓക്കേ  ആകും..... "

" ഇനി..... ഈ വീട്ടിൽ... നിൽക്കാനോ...... നോ... ചാൻസ്.... ഞാൻ... എന്റെ വീട്ടിലേക്ക് പോകുവാ രുദ്ര്... എനിക്ക് ഈ  ഭാർഗ്ഗവീനിലയത്തിൽ  നിൽക്കാൻ  പറ്റില്ല............ ഞാൻ.......... ഞാൻ... പോകുവാ................ "

നന്ദിനി എന്തോ ഭ്രാന്തു  പിടിച്ചത് പോലെ റൂമിലേക്ക്‌... ഒറ്റ ഓട്ടം ആയിരുന്നു.... അതുകണ്ട് എല്ലാവരും പകച്ചു നിന്നു പോയി............... വേദയും ശിവയും നിർത്താതെ ചിരി ആയിരുന്നു... അവർക്കു കൂട്ടായി എന്റെ കെട്ടിയോളും...... അമ്മ ആണെങ്കിൽ പന്തം കണ്ട പെരുച്ചാഴിയെ  പോലെ ഒരു നോട്ടം ആയിരുന്നു..... 



" എന്നാലും എന്റെ മക്കളെ....... നിങ്ങൾ  ഇങ്ങനെ ഒരു പണി  ഒപ്പിക്കും എന്ന് ഞാൻ കരുതിയില്ല...... "

" സാരമില്ല അമ്മേ........ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടല്ലേ....... അവൾ ഇവിടെ നിന്നാൽ  ശെരി ആകില്ല.......... "

" അപ്പു.......... വിച്ചു ആണ് ക്വട്ടേഷൻ  എടുത്തിരിക്കുന്നത് എന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഇത്രേം വിചാരിച്ചില്ല....... "



" ഞാനും......... മൂന്ന്  കുരിപ്പുകളും  കൂടി ഇത്രെയും പണി ഒപ്പിക്കും എന്ന് ആരറിഞ്ഞു.... അവൾക്കു വല്ല അറ്റാക്കും  വന്നിരുന്നെങ്കിലോ..... "



" ഓ... പിന്നെ..... അവൾക്കു അറ്റാക്ക്.......അതിന് അവൾ മനുഷ്യ ജന്മം  ആണെങ്കിൽ അല്ലെ .... "
                                (ശിവ )




    നന്ദിനി പെട്ടിയും പ്രമാണവും ഒക്കെ എടുത്തു  താഴേക്ക് വന്നിരുന്നു......................... ആരെയും നോക്കാതെ.... അവൾ എല്ലാം എടുത്തുകൊണ്ട്... ഒരു ഓട്ടം ആയിരുന്നു.......... 

പെട്ടെന്ന് ഒരു ടാക്സിയും  വിളിച്ചു ഒറ്റ പോക്ക്...... 


     


" ഹാവു....സമാധാനം... ആയി.. നാശം പോയല്ലോ...... "
                              (വേദ )




   " അതൊക്കെ അവിടെ നിൽക്കട്ടെ. മക്കള് വേഗം പോയി.... കുളിയും തേവാരവും  ഒക്കെ കഴിഞ്ഞ്  വാ... അപ്പു.. നീയും..... "



" ഞാൻ ദാ..... പോകുവാണെ 

.....ഇവിടുത്തെ ബഹളം കേട്ട്  ഇറങ്ങിയതാ.......... "




എല്ലാം കണ്ട്  ഒരുത്തി ഭയങ്കര ചിരി...... റൂമിലേക്ക്‌  വാടി ... നിന്നെ ശെരിയാക്കി  തരുന്നുണ്ട്.......... 




       ❣️❣❣️️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അമ്മയോടൊപ്പം അടുക്കളയിൽ അത്യാവശ്യം പണിയൊക്കെ ഉണ്ടായിരുന്നത് കൊണ്ട്.... ഞാൻ പിന്നെ റൂമിലേക്ക്‌ പോയില്ല...... എന്തായാലും ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്.... ആ  നന്ദിനി ഇനി ഇങ്ങോട്ട് ഉടനെ ഒന്നും കെട്ടി എടുക്കില്ല......................... 


ഫ്രണ്ട്‌സ് എല്ലാം എന്നെയും കാത്തിരിക്കുവായിരിക്കും..... നന്ദിനിയുടെ  കാര്യം എന്തായി എന്ന് അറിയാൻ..... അവിടെ ചെന്നിട്ട്  എല്ലാം  വിശദമായി പറഞ്ഞു കൊടുക്കണം....... 



      റൂമിൽ ചെന്നപ്പോൾ ഏട്ടൻ ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നു...... 




" ആ..... വിച്ചു.. എന്റെ...... പേഴ്‌സ്  എവിടെ.............. "



" അച്ചോടാ...ഇന്നലെ ഞാൻ അതെടുത്തു കിണറ്റിൽ ഇട്ടു... അവിടെ പോയി നോക്ക്..... "


"ഇങ്ങോട്ട് വാടി.............. "


ഏട്ടൻ എന്റെ കയ്യിൽ പിടിച്ച് ഒറ്റ വലി  ആയിരുന്നു............... 



" എന്തേയ്................ "



" കൺഗ്രാറ്റ്സ്  മോളെ..... നീ പൊളിച്ചു.... ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല....................... കലക്കി, തിമിർത്തു..... "



" പിന്നെ എന്ത് വിചാരിച്ചു എന്നെ പറ്റി..... "


" എന്റെ ഉണ്ണിയാർച്ച  മാസ്സ് അല്ലെ.. 
......ഇനി അവൾ ഈ വഴിക്ക് വരില്ല... "

" ഇങ്ങോട്ട് വരില്ല എന്ന്  ഉറപ്പാണ്.... ബട്ട്‌.... നിങ്ങൾ  എവിടെ ഉണ്ടോ... അവിടേക്കു അവൾ കെട്ടിയെടുക്കും.......... 😏😠😠😠"

" അതിനൊക്കെ നമുക്ക് പരിഹാരം ഉണ്ടാക്കാം............ നിനക്ക് ഞാൻ ഒരു സർപ്രൈസ്  തരുന്നുണ്ട്........ നീ റെഡി ആയി ഇരുന്നോ....... "

" എന്ത് സർപ്രൈസ്.. "

" ഇപ്പൊ പറഞ്ഞാൽ പിന്നെ സർപ്രൈസ്  പൊളിയില്ലേ... അതുകൊണ്ട് എന്റെ മോള് കുറച്ച് വെയ്‌റ്റ്  ചെയ്യ്..... "


പെട്ടെന്നാണ് ഏട്ടന്റെ ഫോൺ റിങ് ചെയ്തത്...............കോൾ  അറ്റൻഡ് ചെയ്തതും  ഏട്ടന്റെ മുഖത്തുണ്ടായിരുന്നു  തെളിച്ചം  മങ്ങി........... 


തുടരും....... 

🔥രുദ്രവീണ 🔥

പാർട്ട്‌ ~18


പെട്ടെന്നാണ് ഏട്ടന്റെ ഫോൺ റിങ് ചെയ്തത്...............കോൾ  അറ്റൻഡ് ചെയ്തതും  ഏട്ടന്റെ മുഖത്തുണ്ടായിരുന്നു  തെളിച്ചം  മങ്ങി............... എന്നെ ഒന്ന് നോക്കിയിട്ട് ഏട്ടൻ ഫോണും എടുത്തു പോയി........ എന്തെങ്കിലും ഓഫീസ് സംബന്ധമായ കാര്യം ആയിരിക്കും എന്ന് ഞാനും കരുതി.. എന്നാലും ഞാൻ കേട്ടാൽ എന്താ ഇത്ര പ്രോബ്ലം.... എന്തായാലും ഫോൺ വിളിച്ചിട്ട് ഇങ്ങ് വരട്ടെ കാണിച്ച് കൊടുക്കുന്നുണ്ട്... 

       ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

" ഹലോ......... രുദ്ര്........ എത്ര ദിവസം ആയി ഞാൻ നിന്നെ ഒന്ന് വിളിക്കുന്നു.. നീയെന്താ ഫോൺ എടുക്കാത്തത് ....  "

" ഓ.... സോറി... അങ്കിൾ ... ഞാൻ കുറച്ച് തിരക്കിൽ ആയി പോയി.. അതുകൊണ്ട് ശ്രദ്ധിച്ചില്ല... "

" ഓക്കേ  ഓക്കേ.... എനിക്ക് അറിയാം അച്ഛൻ പോയതിനു ശേഷം  നീ ഒരുപാട് കഷ്ടപെടുന്നുണ്ട്  എന്ന് ..  അതുകൊണ്ടാണ് ഞാൻ നിനക്കൊരു സഹായത്തിനു വേണ്ടി നന്ദുവിനെ  അങ്ങോട്ട്‌ വിട്ടത്... പക്ഷെ കുറച്ച് ദിവസമായി കേൾക്കുന്നതൊക്കെ അത്ര സുഖകരമായ വാർത്തകൾ അല്ലല്ലോ.... നീ ആ  വീണ എന്ന പെണ്ണിനെ കല്യാണം കഴിക്കാൻ കാരണം  നിന്റെ അമ്മ ആണെന്ന് എനിക്ക് അറിയാം മോനെ..... പക്ഷെ അവളെ എത്രയും വേഗം തന്നെ ഒഴിവാക്കി നീ എന്റെ മോളെ വിവാഹം ചെയ്യും എന്ന് വാക്ക് തന്നിരുന്നു..... എന്നിട്ടിപ്പോൾ ആ  പെണ്ണ് എന്റെ മോൾക്ക്‌ വലിയ പാര ആയിരിക്കുകയാണ്... എന്താ രുദ്ര് ഇതിന്റെയൊക്കെ അർഥം...... "

" അങ്കിൾ....വീണയും നന്ദിനിയും തമ്മിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു... ... നന്ദിനിയെ ഓഫീസിൽ നിന്നും പുറത്താക്കേണ്ടി  വന്നു.... അമ്മ പറഞ്ഞാൽ പിന്നെ എനിക്ക്  എതിര് പറയാൻ  പറ്റില്ലല്ലോ....... ഞാൻ അങ്കിൾന് തന്ന വാക്ക് പാലിച്ചിരിക്കും ... ഞാൻ നന്ദിനിയെ വിവാഹം കഴിക്കും.... എന്റെ വാക്ക് അങ്കിൾന്  വിശ്വസിക്കാം..... "

" വിശ്വാസം ആണ് രുദ്ര്...... അത്രക്കും ജീവനാണ് എന്റെ നന്ദുവിന്‌  നിന്നെ... ഇന്നുവരെ അവൾ ഒന്നിനും വാശി പിടിച്ചിട്ടില്ല ..... നിന്നെ വേണം എന്ന് മാത്രം ആണ് അവൾ എന്നോട്  പറഞ്ഞത്.. നീയില്ലാതെ ഒരു ജീവിതം പോലും അവൾക്കില്ല.... അവളുടെ ഏറ്റവും വലിയ സ്വപ്നം  ആണ് നീ........     നിങ്ങൾ തമ്മിൽ ഒന്നായി  ജീവിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്..  ഇപ്പൊ അതിനുള്ള ഏറ്റവും വലിയ തടസം  വീണ ആണ്... "




" അങ്കിൾ... ഞാൻ പറഞ്ഞല്ലോ.. എനിക്ക് കുറച്ച് സാവകാശം  വേണം...  "


" ഞാൻ എന്തായാലും ഇന്ന് ഓഫീസിലേക്ക് വരാം . ബാക്കി ഒക്കെ നമുക്ക് നേരിട്ട്  കണ്ട് സംസാരിക്കാം..... "



" ശെരി.. അങ്കിൾ... "

             


   മിസ്റ്റർ നന്ദകുമാർ ...... മകളോടുള്ള സ്നേഹം കാരണം അല്ല നിങ്ങൾ ഈ വിവാഹം നടക്കണം എന്ന് വാശി പിടിക്കുന്നത് എന്ന് എനിക്ക് അറിയാം... എന്റെ സ്വത്തുക്കൾ  ആണ്  തന്റെ ലക്ഷ്യം എന്ന് എനിക്ക് നന്നായി അറിയാം..... എന്തായാലും വൈകാതെ തന്നെ അച്ഛനെയും മോളെയും ഞാൻ അഴി എണ്ണിക്കും... എന്നിട്ട് വേണം എന്റെ പ്രിയപെട്ടവർക്കൊപ്പം  എനിക്ക് സന്തോഷത്തോടെ ഒന്ന് ജീവിക്കാൻ..........          





         റൂമിൽ ആണെങ്കിൽ എന്നെ കാത്ത്  എന്നപോലെ വിച്ചു ഉണ്ടായിരുന്നു............ ഞാൻ അവളെ മൈൻഡ്  ആക്കാതെ ഫയൽ എക്കെ എടുത്ത്, പോകാൻ ഇറങ്ങി...... 



" ഏട്ടാ.... ആരായിരുന്നു ഫോണിൽ...... "



" ഓ... അതോ..... എന്റെ പുതിയ
 പി. എ ആണ്.....ഒരു മീറ്റിങ് ഉണ്ട് അതുകൊണ്ട്  ഇന്ന് നേരത്തെ ഓഫീസിൽ എത്തണം . ..... ഞാൻ ഇപ്പൊ തന്നെ ഇറങ്ങുവാ.... അനിയത്തിമാരെ  നീ കൊണ്ടുപോയി വിടണം...........  "



" അതല്ലല്ലോ... വേറെ എന്തോ ഒരു ടെൻഷൻ ഏട്ടന്റെ മുഖത്തുണ്ട്..  ആ  കോൾ  വന്നപ്പോൾ തൊട്ട്  ഏട്ടൻ ഡിസ്റ്റർബേഡ്  ആണല്ലോ.... "



" ഒന്നുമില്ല എന്റെ വിച്ചു.......... നിന്നോട് സംസാരിച്ചു നിന്നാൽ എന്റെ സമയം പോകും, ഞാൻ പോയേക്കുവാ...."

      

 എനിക്ക് മുഖം തരാതെ ഏട്ടൻ പോയപ്പോൾ തന്നെ മനസിലായി എന്തോ മനസ്സിൽ ഉണ്ട് എന്ന്.... എന്തായാലും ഞാൻ അത് കണ്ടുപിടിക്കും..... 




        ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️




അനിയത്തിമാരെ കോളേജിലേക്ക് വിട്ടിട്ട് ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി.... ആദ്യം തന്നെ അച്ഛന്റെ ക്യാബിനിലേക്ക്  ആണ് പോയത്..... 
എനിക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ  ഉണ്ടായിരുന്നു..... 




" മോളെ.......... ഇതെന്താ വന്നാൽ പാടെ  മോൾ  ഇങ്ങോട്ട് വന്നത്... സാധാരണ അത്  പതിവില്ലാത്തതാണല്ലോ..... എന്താടാ  എന്തെങ്കിലും പ്രശ്നം ഉണ്ടോ..... "




" ഇതുവരെ പ്രശ്നം ഒന്നും ഇല്ലായിരുന്നു.... "



" ഇപ്പൊ എന്ത്  പറ്റി.......   എന്താ മോളു.... "



" അച്ഛനും അമ്മയ്ക്കും എല്ലാം അറിയാമല്ലോ... പിന്നെന്തിനാ ചോദിക്കുന്നെ........   "



അപ്പോഴേക്കും അമ്മയും അവിടേക്കു വന്നിരുന്നു........   


" ആഹാ.. ഇവളിവിടെ  ഉണ്ടായിരുന്നോ.... എന്ത് പറ്റി..... മുഖം കടന്നൽ  പോലെ ഉണ്ടല്ലോ... "



 ഞാൻ അമ്മയെ മൈൻഡ് ചെയ്യാതെ അങ്ങ് ഇരുന്നു... അപ്പോഴേക്കും അമ്മ എന്റെ അരികിലേക്ക് വന്നിരുന്നു..... 



" എന്താ വിച്ചു... അവിടെ എന്തെങ്കിലും  പ്രശ്നം ഉണ്ടോ.... ആ  നന്ദിനി വന്നതൊക്കെ  ഞങ്ങൾ അറിഞ്ഞിരുന്നു........ അവൾ എന്തെങ്കിലും ചതി കാണിച്ചോ.. "



" അവളെക്കാൾ വലിയ ചതി ഇപ്പൊ എന്റെ അച്ഛനും അമ്മയും ആണ് എന്നോട് ചെയ്തിരിക്കുന്നത്...... "



" എന്താ  മോളെ  നീ ഇങ്ങനെ ഒക്കെ പറയുന്നത്...... "



" അത്  അച്ഛൻ അമ്മയോട് തന്നെ ചോദിക്ക്......     രുദ്രേട്ടന്റെ  അമ്മ.... അമ്മയുടെ ബെസ്റ്റ്  ഫ്രണ്ട് ആണെന്നുള്ള കാര്യം അമ്മ എന്തുകൊണ്ട മറച്ചു പിടിച്ചത്... അത് അമ്മക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..... എനിക്ക് സത്യം അറിഞ്ഞേ പറ്റു... അമ്മ എന്നോട് എല്ലാം തുറന്നു പറയുന്ന ആളല്ലേ, ഇതുമാത്രം  എന്തിനാ എന്നോട് മറച്ചു വെച്ചത്.... "




" അതിനാണോ എന്റെ  മോള് ഞങ്ങളോട് ദേഷ്യം കാണിക്കുന്നത്... അമ്മ നിനക്ക് എല്ലാം പറഞ്ഞു തരും...... എല്ലാം കേട്ട്  കഴിഞ്ഞ് നീ തീരുമാനിക്ക്...... "





" അവള്.... പറഞ്ഞോട്ടെ... ഏട്ടാ.. എന്നതൊക്കെ പറഞ്ഞാലും അവളോട്‌ ഈ സത്യം മറച്ചു വെക്കേണ്ട ആവശ്യം ഇല്ലായിരുന്നു....... 


ഡോക്ടർ  രേവതി എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു.... ചെന്നൈയിൽ  ഹൗസ്സർജൻസി  ചെയ്യുന്നകാലം മുതൽ ഉള്ള പരിചയം...... അവളായിരുന്നു എനിക്ക് എല്ലാം... വെറുമൊരു സുഹൃത്ത്‌  എന്നതിൽ ഉപരി എന്റെ സഹോദരിയെ പോലെ ആയിരുന്നു അവൾ എനിക്ക്.. അത്രക്കും ക്ലോസ് ആയിരുന്നു ഞങ്ങൾ..... 


നിന്റെ അച്ഛനും ഞാനും തമ്മിലുള്ളത്  പ്രണയ വിവാഹം  ആണെന്ന് നിനക്കറിയാമല്ലോ.... ഞങ്ങൾ ഒരുമിക്കാൻ  കാരണം അവൾ ആണ്.. വീട്ടിൽ നിന്നും ഒരുപാട് എതിർപ്പുകൾ വന്നപ്പോഴും അവൾ ആണ് എനിക്ക് ധൈര്യം  തന്നത്... ഏട്ടനോടൊപ്പം ഇറങ്ങി വരേണ്ട അവസ്ഥ വന്നപ്പോൾ... ഞങ്ങളുടെ കയ്യിൽ ഒന്നും തന്നെ ഇല്ലായിരുന്നു..... അവിടെയും ഞങ്ങൾക്ക് തുണ ആയത് രേവതിയും  അവളുടെ ഹസ്ബെന്റ് ശിവാനന്ദ്  ഉം ആണ്.... രണ്ട് കുടുംബവും   സന്തോഷമായി കഴിഞ്ഞിരുന്ന കാലം..... അന്ന് രുദ്രന്  അഞ്ചു വയസ്............. കുട്ടികൾ ഉണ്ടാകാതെ ഇരുന്നപ്പോൾ ഞാനും ഏട്ടനും ഒരുപാട് വിഷമിച്ചിരുന്നു.. ആ സങ്കടം ഒക്കെ മറക്കുന്നത് അവന്റെ മുഖം കാണുമ്പോൾ ആയിരുന്നു......ഒരുപാടു വൈകി ആയിരുന്നു നീ ഉണ്ടായത്...... അന്ന് ഞാനും രേവതിയും പരസ്പരം ഒരു വാക്ക് കൊടുത്തിരുന്നു.... നിന്നെ രുദ്രന് കൊടുക്കാം  എന്ന്.... നടക്കുമോ എന്നൊന്നും ഞങ്ങൾക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു... എങ്കിലും ഞങ്ങൾ  രണ്ട് കുടുംബങ്ങളും ഒന്നായിരിക്കാൻ വേണ്ടി പരസ്പരം കൊടുത്ത വാക്കാണ് അത്... 

നീ ജനിച്ചതിനു ശേഷം ആണ് രണ്ട് വീട്ടുകാർക്കും ഞങ്ങളോടുള്ള ദേഷ്യം ഒക്കെ മാറിയത്... അങ്ങനെ ആണ് പെട്ടെന്ന് എന്റെ അമ്മക്ക് വയ്യാതായി  എല്ലാവരെയും കാണണം എന്നൊക്കെ പറഞ്ഞു ഞങ്ങളെ നാട്ടിലേക്ക് വിളിപ്പിച്ചത്.. സത്യത്തിൽ അത് ഞങ്ങളുടെ അവസാന കൂടി കാഴ്ച ആകുമെന്ന് ഞാനും രേവതിയും കരുതിയിരുന്നില്ല... നാട്ടിൽ വന്നതിനു ശേഷം പിന്നീട് തിരിച്ചു പോകാൻ ഞങ്ങൾക്ക് പറ്റിയതെ  ഇല്ല....... ഇടയ്ക്കു ഫോൺ വിളികളിലൂടെയും മറ്റും  ഞങ്ങൾ വിശേഷങ്ങൾ ഒക്കെ പറയുമായിരുന്നു...... പിന്നീട് അതും കുറഞ്ഞു.. ഇതിനിടയിൽ ഞങ്ങൾ നാട്ടിൽ ഒരു ചെറിയ ക്ലിനിക് ഒക്കെ ഇട്ടു....... അവിടെ നിന്നും പിന്നെ ഒരു ഹോസ്പിറ്റൽ  തുടങ്ങാനുള്ള ശ്രമം ആയിരുന്നു........ അതിന്റെ ആവശ്യത്തിനായി  ഏട്ടന്റെ കൂടെ ചെന്നൈയിൽ പോയപ്പോൾ  ആണ് ഞാൻ രേവതിയെ  അവസാനമായി  കാണുന്നത്... അന്നവൾ  വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.... ശിവാനന്ദിന്  ബിസിനസ്സിൽ  ചതി പറ്റിയതും.... അവരുടെ ബിസിനസ്‌ തകർന്നതും  ഒക്കെ ഞങ്ങൾ അറിഞ്ഞു.... അവൾ  എന്നോട് എല്ലാം പറഞ്ഞു.......... അന്നാണ് അവൾ എന്റെ കയ്യിൽ ആ  ഡയറി ഏൽപ്പിക്കുന്നത്... എന്റെ കയ്യിൽ സൂക്ഷിക്കണം  എന്നും സമയം ആകുമ്പോൾ അത് അവൾ വന്നു വാങ്ങിച്ചോളാം  എന്നും പറഞ്ഞു...... 



നാട്ടിൽ വന്നു  ഒരു മാസം കഴിയുമ്പോൾ ആണ് അവൾ ഒരു കാർ ആക്‌സിഡന്റിൽ മരിച്ചു  എന്ന് ഞങ്ങൾ അറിയുന്നത്.... അത് ഒരു ആക്‌സിഡന്റ് അല്ല എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു................... പിന്നീട് ഞാൻ ആ  ഡയറി രുദ്രന്റെ അച്ഛന്റെ കയ്യിൽ ഏൽപ്പിച്ചു...   ...... അവളുടെ മരണത്തിന്റെ ഷോക്കിൽ നിന്നും ആ  മനുഷ്യന് ഈ ജന്മം മോചനം  ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു....രേവതിക്ക്  അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ള സ്ഥാനം മറ്റാർക്കും ഉണ്ടാകില്ല...... എല്ലാവരുടെയും നിർബന്ധത്തിനു  വഴങ്ങി ആണ് അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചത്...... അതിനോട് പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലായിരുന്നു... എന്നാൽ രുദ്രന് ഒരു നല്ല അമ്മ വേണം എന്ന ചിന്ത ആണ് അദ്ദേഹത്തെ പിടിച്ച് നിർത്തിയത്........................... രുദ്രന് രണ്ട് അനിയത്തിമാർ വന്ന സന്തോഷം അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നു........ 


രുദ്രൻ വളർന്നു വലുതായപ്പോൾ ബിസിനസ്‌ എല്ലാം മകനെ ഏൽപ്പിച്ചു അദ്ദേഹവും പോയി..... പോകുന്നതിനു മുൻപ്... അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടത് ...... രേവതി അന്ന് പറഞ്ഞ ആഗ്രഹം തന്നെ ആയിരുന്നു...... നിന്നെ രുദ്രന് നൽകണം എന്ന്.... അദ്ദേഹത്തിന്റെ ശത്രുവിന്റെ മകളുമായി ഉള്ള വിവാഹം നടക്കാൻ അനുവദിക്കരുത്  എന്ന്..... "





" അമ്മേ... അപ്പൊ... എല്ലാം നിങ്ങൾ തീരുമാനിച്ചത് പോലെ ആണോ നടന്നത്........ "




" വല്ലാത്ത ഒരു മാനസിക സംഘർഷത്തിൽ  ആയിരുന്നു ഞങ്ങൾ... നിനക്ക് അഭിയോടുള്ള  ഇഷ്ടം  വലിയൊരു പ്രതിസന്ധി  തന്നെ ആയിരുന്നു മോളെ.... അഭിയും ഞങ്ങൾക്ക് സ്വന്തം മോനെ പോലെ അല്ലെ.. അവനിൽ നിന്നും നിന്നെ പറിച്ചു മാറ്റാൻ ഞങ്ങൾക്ക് ആവുന്നില്ലായിരുന്നു... പിന്നെ മരിച്ചു പോയ എന്റെ കൂട്ടുകാരിക്ക്  കൊടുത്ത വാക്ക്............ അഭിയുടെ ആലോചനയുമായി  മുൻപോട്ടു വന്നത് അഭിയുടെ അമ്മ തന്നെയാണ്... എന്റെ രേവതിയുടെ  അനിയത്തി.... 

ആ  സമയത്താണ് അഭിയുടെ അസുഖ വിവരവും ഞങ്ങൾ അറിയുന്നത്... അഭി തന്നെ അതിൽ നിന്നും ഒഴിവായി പോവുകയായിരുന്നു..ഇപ്പോഴും അവൻ ഞങ്ങളുടെ നെഞ്ചിൽ ഒരു വേദന ആയി കിടക്കുവാ..രുദ്രന്റെ ജീവിതത്തിലേക്ക്  നന്ദിനി വന്നാലുള്ള  അപകടത്തെ  കുറിച്ചാണ് ഞാൻ  അപ്പൊ ചിന്തിച്ചത്................... 

ഇനി പറ, അമ്മ ചെയ്തത് തെറ്റാണോ എന്ന്..... "




" എനിക്ക് ഒരിക്കലും എന്റെ അമ്മ ഒരു തെറ്റായി തോന്നിയിട്ടില്ല.... എനിക്ക് അറിയാം അമ്മ എന്ത് ചെയ്താലും അതിൽ ഒരു നന്മ  ഉണ്ടാകും  എന്ന്.. ഒരു കാര്യത്തിൽ മാത്രേ വിഷമം ഉള്ളൂ, അമ്മക്ക് എല്ലാം എന്നോട് പറയാമായിരുന്നു.... "


" അങ്ങനെ എല്ലാം പറഞ്ഞാൽ എങ്ങനെ ശെരിയാകും മോളെ, ഒരു ട്വിസ്റ്റ്‌ ഒക്കെ വേണ്ടേ.... "

" അമ്പടി കള്ളി..... കൊള്ളാല്ലോ...... "

" മതി മതി.... രണ്ടിനും ഡ്യൂട്ടി ഒന്നും ഇല്ലേ.. കഥ ഒക്കെ പിന്നെ പറയാം, വേഗം ചെന്നാട്ടെ......... "

" ഓ.. ശെരി സർ....., ഞാൻ പോയേക്കാമെ..........."


           ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രാവിലെ നന്ദിനി വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ, ഇത്തിരി സ്വസ്ഥത കിട്ടും എന്ന് പ്രതീക്ഷിച്ചാണ്. അപ്പോഴേക്കും കെട്ടിയെടുത്തു  അവളുടെ തന്തയുടെ കോൾ.... 

അതുകൊണ്ട് വിച്ചുവിനോട്  ഒന്ന് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റിയില്ല.. അവൾക്കാണെങ്കിൽ  എന്തൊക്കെയോ സംശയങ്ങൾ ഉള്ളതുപോലെ ആണ്.. തൽകാലം  നന്ദിനിയുടെ  അച്ഛൻ പറഞ്ഞ കാര്യങ്ങൾ  ഒക്കെ വിച്ചുവിനോട്  പറഞ്ഞാൽ ശെരിയാകില്ല. അവരുടെ കണ്ണിലെ കരട്  ഇപ്പൊ അവൾ ആണ്. വിച്ചുവിനെ  ഏതു രീതിയിലും എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ അവർ ശ്രമിക്കും, അതിന് മുൻപ്  ഇവരുടെ വഴി തിരിച്ചു വിടേണ്ടത്  അനിവാര്യം ആണ്........... 



കുറച്ച് ദിവസം വിച്ചുവിനെയും  കൊണ്ട് ഇവിടെ നിന്നും ഒന്ന് മാറി നിൽക്കണം, കല്യാണം കഴിഞ്ഞ്  എവിടെയും  കൊണ്ടുപോകാത്തതിൽ  അവൾ ഒരു പരാതിയും പറഞ്ഞിട്ടില്ല....... ഞാൻ അവളുടെ ഇഷ്ടങ്ങൾ പോലും ചോദിച്ചിട്ടും ഇല്ല... ഇവിടെ നിന്നും ഒന്ന് മാറി നിന്നാൽ പിന്നെ നന്ദിനിയുടെയും  അവളുടെ കാലൻ  അപ്പന്റെയും ശല്യം ഉണ്ടാകില്ല... 





        " എസ്ക്യൂസ്‌  മീ സർ, സാറിനെ കാണാൻ  വൺ മിസ്റ്റർ  നന്ദകുമാർ  വന്നിട്ടുണ്ട്.... "




ഓ പറഞ്ഞു നാവെടുത്തില്ല, അപ്പോഴേക്കും  കെട്ടിയെടിത്തു..., 




" ഓക്കേ, വരാൻ പറയൂ........ "





 "ശെരി സർ.......... "





വരാൻ പറയുന്നതിന് മുൻപേ തന്നെ അയാൾ അകത്തേക്ക് ഇടിച്ചു കയറിയിരുന്നു........ 




" ഹായ്..., അങ്കിൾ...... "




" രുദ്ര്........... ഇപ്പൊ വരണം എന്ന് വിചാരിച്ചതല്ല.. നന്ദു എനിക്ക് സ്വസ്ഥത  തരുന്നില്ല.  കുറച്ച് ദിവസം  ആയി നിന്റെ സ്വഭാവത്തിൽ എന്തോ മാറ്റം ഉണ്ട് എന്നൊക്കെ ആണ് അവൾ പറയുന്നത്... പിന്നെ ഇന്ന് രാവിലെ അവൾ വീട്ടിലേക്ക് വന്നത് ആകെ പേടിച്ചാണ്..... എന്താ അവൾക്കു പറ്റിയത്... "



" അത് ഞാൻ അങ്കിൾ നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു. എന്താ നന്ദുവിന്‌ പറ്റിയത്... ഇതിനു മുൻപും അവൾക്കു ഇങ്ങനെയുള്ള പ്രശ്നങ്ങൾ വല്ലതും ഉണ്ടായിരുന്നോ.. "



" എന്ത് പ്രശ്നം..? "


" അല്ല...... രാവിലെ അവൾ സോഫയിൽ പേടിച്ചു വിറച്ചു കിടക്കുന്നതാണ്  എല്ലാവരും കണ്ടത്.. പിന്നെ പ്രേതം, പ്രേതം എന്ന് പറഞ്ഞ് പിച്ചും പേയും കാണിക്കുന്നു... എന്താ ഇതിന്റെയൊക്കെ അർഥം.. അവൾക്കു കാര്യമായ എന്തോ കുഴപ്പം  ഉണ്ട്....... അങ്കിൾ  ഒന്ന് ശ്രദ്ധിക്കണം... "




" ഏയ്‌, അവൾ  കാര്യമായ എന്തോ കണ്ട് പിടിച്ചിട്ടുണ്ട്, അതായിരിക്കും. അല്ലാതെ അവൾക്കു ഒരു കുഴപ്പവും ഇല്ല രുദ്ര്.... "





അവൾക്കു മുഴുവട്ടാണെങ്കിലും  താൻ  എന്റെ തലയിൽ കെട്ടിവെക്കും  എന്ന് എനിക്ക് നന്നായി അറിയാം കിളവാ...  ആ പരിപ്പ് ഈ കളത്തിൽ വേവില്ല .... 





" രുദ്ര്, എന്താ ആലോചിക്കുന്നേ..... "




"ഒന്നുമില്ല അങ്കിൾ....... നന്ദു  എന്താ വരാത്തത് എന്ന് ഓർത്തതാ.... "



" അവൾ കാറിൽ ഇരിപ്പുണ്ട്, ഇറങ്ങാൻ ഞാൻ പറഞ്ഞതാ....... ഇനി നീ വന്നു വിളിച്ചാൽ ഇറങ്ങു എന്ന് പറഞ്ഞിരിക്കുവാ.... "



എങ്കിൽ അവൾ ഇറങ്ങിയത്  തന്നെ........ അവളെ വിളിക്കാൻ എന്റെ പട്ടി  പോലും പോകില്ല.... 




" അല്ല അങ്കിൾ എനിക്ക് കുറച്ച് തിരക്കുണ്ട്.........."




" ഓക്കേ ഓക്കേ... ഞാൻ ഇപ്പൊ വന്നത്... നമ്മുടെ പുതിയ പ്രോജക്ടിന്റെ  പേപ്പേഴ്സ് ഒക്കെ റെഡി ആക്കിയിട്ടുണ്ട്..... ഇതിൽ ഇനി നിന്റെ സൈൻ  കൂടി വേണം.... "




" ഓ.. അതെല്ലാം  ഇത്ര വേഗം റെഡി ആയോ...... "



" പിന്നെ റെഡി ആകാതെ... എല്ലാം നിനക്ക് വേണ്ടി അല്ലെ രുദ്ര്.... ഞാൻ ഇന്ന് ഈ നിലയിൽ എത്താൻ തന്നെ കാരണം നിന്റെ അച്ഛൻ ആണ്.... അദ്ദേഹം എനിക്ക് വേണ്ടി ചെയ്ത ഉപകാരങ്ങൾക്കു  മുന്നിൽ ഇതൊന്നും അല്ല... "



" അങ്കിൾ.., ഞാൻ ഇതൊക്കെ സൈൻ ചെയ്ത്  അങ്ങ് എത്തിച്ചോളാം...... അത് പോരെ.... "



" ഓ.... ശെരി... എല്ലാം നിന്റെ ഇഷ്ടം പോലെ ആവട്ടെ.... എങ്കിൽ ശെരി, ഞാൻ അങ്ങോട്ട്‌.... "


" ഓക്കേ, അങ്കിൾ...... "





    വെരി സോറി അങ്കിൾ, പ്രൊജക്റ്റ്‌ ഒക്കെ വിശ്വസിക്കാൻ പറ്റുന്ന ആൺകുട്ടികളെ ഏൽപ്പിച്ചു.. തന്റെ ചതിയിൽ പൊതിഞ്ഞ ഉപകാരം എനിക്കിനി ആവശ്യം ഇല്ല.... എന്റെ അച്ഛന്റേതായി  തന്റെ കയ്യിൽ എന്തൊക്കെ ഉണ്ടോ അതൊക്കെ ഞാൻ  തിരിച്ചു പിടിച്ചിരിക്കും......  എന്റെ കുടുംബം തകർത്തെറിഞ്ഞതിന്  തന്നെക്കൊണ്ട്  ഞാൻ കണക്ക്  പറയിപ്പിച്ചിരിക്കും....... 

പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.... ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര്  കണ്ടപ്പോൾ ആണ് മനസൊന്നു  കൂൾ ആയത്... 


"വിച്ചു "....... 


തുടരും................. 


🔥രുദ്രവീണ 🔥

പാർട്ട്‌ ~19


പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.... ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര്  കണ്ടപ്പോൾ ആണ് മനസൊന്നു  കൂൾ ആയത്... 

"വിച്ചു "....... 


" ഹലോ........ സാറ്  തിരക്കിൽ ആണോ.... ഒരു അഞ്ചു മിനിറ്റ് സംസാരിക്കാൻ ഉള്ള സമയം  ഉണ്ടാകുമോ....... "

" ഒരു തിരക്കും ഇല്ല മുത്തേ.... നീയൊന്നു വിളിച്ചല്ലോ.. അത് മതി...... രാവിലെ ഞാൻ കുറച്ച് ഗൗരവത്തിൽ  ആയി പോയി.. അതിന്റെ ദേഷ്യത്തിലാണ്  നീ എന്ന് എനിക്ക് അറിയാമായിരുന്നു.... "


" ദേഷ്യം ഇല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.... ദേഷ്യം ഒക്കെ ഉണ്ട്........ പിന്നെ ഞാൻ  വിളിച്ചത് വേറെ ഒരു കാര്യം പറയാൻ വേണ്ടി കൂടി ആണ്........ "

" എന്ത് കാര്യം......... "


" ഇന്ന് അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്. സൊ... സാറ്  വന്നേ പറ്റു.. ഒരു എസ്ക്യൂസും  പറയരുത് ...... "



" ഓഹോ.... പിന്നെന്താ.. നമ്മുക്ക് ഇതങ്ങു അടിച്ചു പൊളിക്കാം..... എന്ത് തിരക്കാണെങ്കിലും  അതൊക്കെ മാറ്റി വെച്ചു ഞാൻ വരും....... നീ റെഡി ആയി ഇരുന്നോ.. "



" ഏയ്‌.. അങ്ങനെ വലിയ ആഘോഷം ഒന്നും  ഇല്ല... എല്ലാ  വർഷവും അവരുടെ കൂടെ ഞാൻ ഉണ്ടാകുന്നതാണ്....ഇപ്പൊ ഏട്ടനും കൂടെ ഉണ്ടെങ്കിൽ അവർക്കു  സന്തോഷം  ആകും............ "



" എനിക്കറിയാം...... ഞാൻ എന്തായാലും ഉണ്ടാകും.. നീ പേടിക്കണ്ട........... റെഡി ആയി ഇരുന്നോ..... "


"അപ്പൊ ശെരി... 
ഈവെനിംഗ് കാണാം... "



" ഓക്കേ.... വിച്ചു.... "


      🍁🍁🍁🍁🍁🍁🍁🍁🍁





തിരക്കുകൾ ഒക്കെ കഴിഞ്ഞ്   ഫ്രീ ടൈം  കിട്ടിയപ്പോൾ ആണ് ഏട്ടനെ ഒന്ന്  വിളിച്ചത്..... ഫോൺ വെച്ചതും..... ഫ്രണ്ട്‌സ്  എല്ലാം കൂടി ഇടിച്ചു കയറി വന്നു...... 



" ആഹാ....... നീയിവിടെ  കെട്ടിയോനെ ഫോൺ വിളിച്ച്  കളിക്കുവാണോ..... "(ശ്രുതി )





" ഏയ്‌.. ഇന്ന് അച്ഛന്റെയും അമ്മയുടെയും  വെഡിങ് ആനിവേഴ്സറി  ആണ്.... അത് ഏട്ടനെ  ഒന്ന് ഓർമിപ്പിച്ചത് ആണ്. വീട്ടിൽ വെച്ച്  പറയാൻ മറന്നു.... അല്ല നിങ്ങൾ ഇതെന്താ ഈ നേരത്ത്... ഡ്യൂട്ടി ടൈം അല്ലെ........ കറങ്ങി നടക്കുവാണോ മൂന്നും കൂടി.... "



" മോള് വാച്ചിലേക്ക്  ഒന്ന് നോക്കിക്കേ........ ടൈം എന്തായി  എന്ന്..... " (ശ്രീബാല )



" ഓ...മൈ ഗോഡ്..... ലഞ്ച് ബ്രേക്ക്‌ ആണല്ലോ..... "



" നിനക്കിപ്പോൾ ഒരു ബോധവും ഇല്ലേ വിച്ചു... 

പാവം പേഷ്യൻസിന്റെ  കഷ്ടകാലം........ "( അനന്യ )




" സിറിഞ്ചു കയ്യിൽ  എടുക്കുമ്പോളെ  വിറയ്ക്കുന്ന  നീ തന്നെ എന്നോട് ഇത്  പറയണം അനു........ "




" അത് പേടിച്ചിട്ടൊന്നും  അല്ലല്ലോ.... രോഗികളെ കുത്തിവെക്കുമ്പോൾ  എനിക്ക്  എന്തോ വല്ലാതെ സങ്കടം  വരും.... അങ്ങനെ പറ്റുന്നതല്ലേ..... "(അനന്യ )




" അതൊരു വല്ലാത്ത സങ്കടം തന്നെ......... ലെച്ചു നിന്റെ ഹോസ്പിറ്റൽ ഇവൾ പൂട്ടിക്കാതെ  നോക്കിക്കോ.. 
.. അല്ലെങ്കിൽ നിനക്ക് വല്ല തട്ടുകടയും നടത്തേണ്ടി വരും.... " 
(ശ്രുതി )



" അതിനും മുൻപ് ഈ പെരുച്ചാഴിയെ  ഞാൻ ഈ ഹോസ്പിറ്റലിൽ നിന്നും പുറത്തിറക്കും... 😆😆😆"



" പെരുച്ചാഴിയെ  പുറത്തിറക്കുന്ന  കാര്യം പറഞ്ഞപ്പോളാ  ഓർത്തെ.... മറ്റേ പിശാശിനെ  ഓടിച്ചോ.... (അനന്യ )"




" പിന്നല്ല. 
...... അവള് കണ്ടം വഴി ഓടിയില്ലേ..... അതൊക്കെ വലിയ കഥ ആണ്.... നമുക്ക് ക്യാന്റീനിൽ  പോയി കത്തി അടിക്കാം....... "



"ഓക്കേ..... ഓക്കേ.... 
വാ  പോയേക്കാം.... (ശ്രീബാല )"






         🌺🌺🌺🌺🌺🌺🌺🌺



" ഓക്കേ... ഇനി   പറ... എന്താ അവിടെ സംഭവിച്ചത്..... എങ്ങനെയാ നീ അവളെ ഓടിച്ചത്... അത് അങ്ങനെ ഒന്നും ഓടുന്ന ടൈപ്പ് അല്ലല്ലോ............. "( ശ്രുതി )




" അതൊക്കെ ഉണ്ട് മോളെ... ഇനി അവൾ എന്റെ വീട്ടിൽ കാല്  കുത്തില്ല  എന്ന കാര്യം ഉറപ്പാണ്... "




" അതെങ്ങനെ........... ( അനന്യ )"


" എല്ലാം പറയാം...... നിങ്ങൾ ഈ വീഡിയോ  ഒന്ന് കണ്ടു നോക്കു.... "



നന്ദിനിയെ ഓടിക്കുന്നതിനു മുൻപ് അവളുടെ റൂമിൽ ഞാൻ  ഒരു ക്യാമറ സെറ്റ് ചെയ്തിരുന്നു..... അവളെ പോലെ ഉള്ള ഒരു പിശാശിന്റെ അടുത്തേക്ക് വേദയെ പറഞ്ഞു വിട്ടാൽ ശെരിയാകില്ല എന്ന് തോന്നി... നന്ദിനി ആയതുകൊണ്ട് വിശ്വസിക്കാൻ കൊള്ളില്ല.... 




ആ വീഡിയോ ആണ്  ചങ്ക്‌സ് ആസ്വദിച്ചു കാണുന്നത്................ അവർക്കാണെങ്കിൽ  അത് കണ്ടിട്ട് ചിരി നിർത്താനും പറ്റുന്നില്ല ... ചിരിച്ചു ചിരിച്ചു മൂന്നിന്റേയും  കണ്ണിൽ നിന്നും  വെള്ളം വരാൻ തുടങ്ങി........... അനന്യ ആണെങ്കിൽ ശ്വാസം പോലും കിട്ടാതെ ചിരി ആണ്........ കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ഞാനും... 





" എന്നാലും എന്റെ വിച്ചു അവളെ ഓടിക്കും എന്നൊക്കെ നീ പറഞ്ഞപ്പോൾ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല ................. ഇതിപ്പോ നീ കലക്കി........... അവൾ ഓടിപ്പോയ വഴിക്ക് ഇനി പുല്ലുപോലും മുളക്കില്ല.... "(അനന്യ. )




" നിന്റെ ബുദ്ധി അപാരം തന്നെ....... പക്ഷെ നീ സൂക്ഷിക്കണം ... കേട്ടടുത്തോളം ആ  നന്ദിനി ഒരു പാമ്പാണ്... നീയിപ്പോ അവളെ നോവിച്ചാണ് വിട്ടിരിക്കുന്നത്...... "
( ശ്രീബാല )



" ഏയ്‌... ഇനി അവൾ വന്നാൽ..... അവളെ ചാണകക്കുഴിയിൽ  തള്ളി  ഇടണം......... ( ശ്രുതി )"



" അവൾ അങ്ങനെ ഒന്നും പോകില്ല എന്ന് എനിക്കും  അറിയാം.... എല്ലാ രഹസ്യങ്ങളുടെയും  ഉത്തരം അവളാണ്....................അത് കണ്ടുപിടിക്കുന്നവരെ  മാത്രമേ അവളെ സഹിക്കേണ്ടി വരൂ......... "



" എന്തായാലും നിന്നോടിപ്പോൾ  അവൾക്കു ശത്രുത  കൂടും...... നീ സൂക്ഷിക്കണം....... 
.....അല്ല...... നമ്മുടെ അഭിയേട്ടനെ പറ്റി വല്ല വിവരവും ഉണ്ടോ.... "(അനന്യ )



" അഭിയേട്ടൻ ഇപ്പൊ ബാംഗ്ലൂരിൽ  ട്രീറ്റ്മെന്റിൽ ആണ്...........ലാസ്റ്റ് സ്റ്റേജ് ആണെങ്കിലും എനിക്ക് ഇപ്പോഴും പ്രതീക്ഷ ഉണ്ട്.... മരുന്നിനും മന്ത്രത്തിനും കഴിയാത്തത്  നമ്മുടെ ആത്മവിശ്വാസം കൊണ്ട് മറികടക്കാൻ പറ്റും.. അങ്ങനെ ഒരു അത്ഭുതം അഭിയേട്ടന്റെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാകും...... "




പെട്ടെന്നാണ് ശ്രീബാലക്ക് ഒരു കോൾ വന്ന്  അവൾ പുറത്തേക്കു പോയത്........... പിന്നെ അനന്യയും  ശ്രുതിയും ഞാനും മാത്രം ആയി..... 




" വിച്ചു....... നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ടായിരുന്നു..... "(ശ്രുതി )



" എന്താടി... എന്താണെങ്കിലും നീ പറഞ്ഞോ... "



" എടി... നിനക്കറിയാല്ലോ ..... നമ്മുടെ ശ്രീ..... അവൾക്കു ഒരാളെ ഇഷ്ടം  ആയിരുന്നു എന്ന്..... "



" അതെ.... അതിനെ പറ്റി അവൾ നമ്മളോട് പറഞ്ഞിട്ടുണ്ടല്ലോ..... "


" അതെ.... പക്ഷെ അതാരാണെന്ന് നിനക്കറിയാമോ....... "



" ഇല്ല...... അവൾ ഒന്നും വിട്ട്  പറയുന്ന ആളല്ലല്ലോ....... "



" ഡി.......... അത് നമ്മുടെ അഭിയേട്ടൻ  ആയിരുന്നു....... "




" വാട്ട്‌!!!!!!!!!!!!!!അഭിയേട്ടനോ....... "



" അതെ...... നിന്നെക്കാൾ മുൻപ് അഭിയേട്ടനെ അവൾക്കു ഇഷ്ടം ആയിരുന്നു....... ഞങ്ങൾക്കും അത് അറിയാമായിരുന്നു.... നിന്നോട് അപ്പോ പറയാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ല വിച്ചു... അഭിയേട്ടനും നീയും അത്രക്കും അടുത്തിരുന്നു..... നിങ്ങൾ തമ്മിലുള്ള സൗഹൃദം  വളർന്നപ്പോൾ... അവളുടെ ഇഷ്ടം അവൾ തന്നെ കുഴിച്ചുമൂടി...... "


" എനിക്കിതൊന്നും..... അറിയില്ലായിരുന്നു........ അവൾക്കു.. അഭിയേട്ടനോട്  അങ്ങനെ ഒരു ഇഷ്ടം  ഉണ്ടെങ്കിൽ ഞാൻ  അവരെ ഒരുമിപ്പിക്കാൻ  തന്നെ ശ്രമിക്കുമായിരുന്നു...... അവൾക്കിതു എങ്ങനെ താങ്ങാൻ പറ്റും.... അഭിയേട്ടന്റെ ഇപ്പോഴത്തെ അവസ്ഥയും................."


" എന്തായാലും... അഭി തിരിച്ചുവരും എന്ന് തന്നെയാണ് എന്റെയും പ്രതീക്ഷ....... (അനന്യ )"

" വിച്ചു....... ദാ... അവൾ വരുന്നു.... നീ ഇത് അറിഞ്ഞതായി ഒന്നും ഭാവിക്കരുത്......... "

" ഏയ്....... ഇല്ല.......... "



ശ്രീ വന്നതും... ഞങ്ങൾ നാലുപേരും  ക്യാന്റീനിൽ നിന്നും ഇറങ്ങി..... എനിക്കാണെങ്കിൽ അച്ഛനും അമ്മയ്ക്കും ഗിഫ്റ്റ് മേടിക്കാൻ പോകണം എന്നൊക്കെ ഉണ്ടായിരുന്നു..... അതുകൊണ്ട് ഇന്ന് ഡ്യൂട്ടി  ഒക്കെ പെട്ടെന്ന്  തീർത്ത് ഇറങ്ങണം......... 




        🔥🔥🔥🔥🔥🔥🔥🔥🔥



 അച്ഛനോടും അമ്മയോടും യാത്ര ഒക്കെ പറഞ്ഞു ഇറങ്ങാൻ നേരം ആണ്.... പെട്ടെന്ന് എനിക്കൊരു കോൾ  വന്നത്... പരിജയം ഇല്ലാത്ത നമ്പർ  ആയതുകൊണ്ട് കട്ട്‌  ചെയ്തു... പിന്നെയും ശല്യം ആയപ്പോൾ  എടുത്തു....... 



" ഹലോ.......... "



" ഹായ്...... വിച്ചു........ "



" ഇതാരാ  സംസാരിക്കുന്നെ...., "



" ഓ.... ഇത്ര വേഗം മറന്നോ വിച്ചു........... നിന്റെ ഏറ്റവും വലിയ ശത്രു  അല്ലെ ഞാൻ. "



"ഓ... നീയായിരുന്നോ, നിന്റെ പേടിയൊക്കെ മാറിയോ... എന്തൊരു ഓട്ടം ആയിരുന്നു രാവിലെ. "



" അതൊക്കെ നിന്റെ പ്ലാനിങ് ആണെന്ന് എനിക്ക് അറിയാം  വീണ.. തല്ക്കാലം എന്നെ ഒന്ന് പേടിപ്പിച്ചു നിർത്താൻ നിനക്ക് പറ്റി....... നീ ഓർത്തു വെച്ചോ വീണ.. ഇതിനുള്ള മറുപടി  നിനക്ക് ഞാൻ തന്നിരിക്കും.. രുദ്ര് അധിക കാലം നിന്നെ ആ വീട്ടിൽ നിർത്തില്ല.... അവൻ തന്നെ നിന്നെ  ചവിട്ടി പുറത്തിറക്കും വീണ.. നീ ഓർത്തിരുന്നോ... "




" ആയിക്കോട്ടെ..... ഞാൻ കാത്തിരിക്കാം... തൽക്കാലം നിന്റെ പുരാണം കേട്ടിരിക്കാൻ  എനിക്ക് തീരെ സമയം ഇല്ല........... വെല്ലുവിളി ഒക്കെ പിന്നെ ആകാം..... "





ഞാൻ ആ കോൾ പെട്ടെന്ന് തന്നെ കട്ട്‌  ആക്കി....... കുറച്ച് നേരത്തേക്ക് എങ്കിലും ഈ പിശാശിന്റെ  കാര്യം ഓർക്കാതെ ഇരിക്കാമല്ലോ......

 അച്ഛനും അമ്മയ്ക്കും എല്ലാ വർഷവും എന്റെ വക ഡ്രസ്സ്‌ എടുക്കുന്നത് പതിവാണ്......... അതുകൊണ്ട് മനഃപൂർവം  രുദ്രേട്ടനെ വിളിച്ചില്ല.. ഇത് എന്റെ ഗിഫ്റ്റ് അല്ലെ.. മരുമകൻ എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുമോ എന്ന് അറിയണം.... എന്തായാലും ഞാൻ ആയിട്ട് ഒന്നും ഓര്മിപ്പിക്കില്ല. എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഓർക്കും. 




നല്ലൊരു ടെക്സ്റ്റൈൽസിൽ  പോയി അച്ഛനും അമ്മയ്ക്കും  ഇഷ്ടമുള്ള കളർ  നോക്കി ഡ്രസ്സ്‌ എടുത്തു. അച്ഛന് ഒരു ഷർട്ടും മുണ്ടും. പിന്നെ അമ്മക്ക് ഒരു സെറ്റ് സാരിയും.... സത്യത്തിൽ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഒരു ഗിഫ്റ്റ് മേടിച്ചു കൊടുക്കണമെങ്കിൽ  എന്ത് കൊടുക്കും എന്ന് ആലോചിച്ചു കൺഫ്യൂഷൻ  ആണ്.....എനിക്ക് അവർ തിരഞ്ഞെടുക്കുന്നതെല്ലാം ബെസ്റ്റ് ആണ്, അപ്പൊ ഞാനും ഒട്ടും മോശം ആകാൻ പാടില്ലല്ലോ... 

അച്ഛനും അമ്മയ്ക്കും ഡ്രസ്സ്‌ എടുത്തു കഴിഞ്ഞപ്പോൾ ആണ് ഓർത്തത്‌. അമ്മയ്ക്കും അനിയത്തിമാർക്കും  ഇന്നുവരെ ഞാൻ ഒന്നും എടുത്തുകൊടുത്തിട്ടില്ല. എല്ലാവരുടെയും ബർത്ഡേയ്  ആകുന്നവരെ കാത്തിരിക്കാൻ ഒന്നും  പറ്റില്ലല്ലോ...... അവർക്കും കൂടി ഓരോ ജോഡി ഡ്രസ്സ്‌ എടുത്തു... പിന്നെ നമ്മുടെ കെട്ടിയോനും കൂടി ഒന്ന് എടുത്തു... അല്ലെങ്കിൽ പിന്നെ വീട്ടിൽ കയറാൻ പറ്റില്ലല്ലോ. എല്ലാവർക്കും എടുത്തുകൊടുത്തിട്ടു  എനിക്ക് മാത്രം ഒന്നും ഇല്ലേ എന്ന് ചോദിക്കും സർ... 



     ബില്ല് പേ ചെയ്ത് ഇറങ്ങിയപ്പോൾ സമയം അഞ്ചര കഴിഞ്ഞു..... പിന്നെ വേഗം  കാറെടുത്തു  ഒരു പാച്ചിൽ ആയിരുന്നു... വേറെ ഒന്നും അല്ല... പട്ടാപകൽ പോലും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പോലും  പറ്റുന്നില്ല.. പിന്നെയല്ലേ  സന്ധ്യ ആകുമ്പോൾ.... എത്ര ഒക്കെ ധൈര്യം ഉണ്ടെങ്കിലും  ആർക്കാണെങ്കിലും  പേടി കാണില്ലേ .......... എന്തൊരു വൃത്തികെട്ട നാടാണ് നമ്മുടേത്.... നന്ദിനിയെ പോലെയുള്ള പിശാശുക്കളെ  ആർക്കും വേണ്ടതാനും.......... പിന്നെയും കുറച്ച് അടിതടവുകൾ പഠിച്ചതുകൊണ്ടു  മർമം നോക്കി അടിക്കാൻ എനിക്ക് നന്നായി അറിയാം... അതാണെന്റെ  ശക്തി.. അല്ലാതെ പരസ്യത്തിൽ കാണുന്നപോലെ  കോൾഗേറ്റും  ക്ലോസപ്പും  ചന്ദ്രികയും , കുറെ ഷാംപുവും ഒന്നും അല്ല നമ്മുടെ മുന്നേറാനുള്ള  കരുത്ത്.... ഇവരുടെ ഒക്കെ പരസ്യം  തന്നെ എന്താ കോമഡി.... ഇനി ഇരുമ്പിന്റെ ഒരു ചുരിദാർ കൂടി ഇറങ്ങിയിരുന്നെങ്കിൽ  സൂപ്പർ ആയേനെ..... 





വീട്ടിൽ എത്തിയപ്പോൾ തന്നെ അമ്മയും അനിയത്തിമാരും സിറ്റ് ഔട്ടിൽ  കാത്തിരിക്കുന്നുണ്ടായിരുന്നു.........
കാർ  കയറ്റിയിട്ട  ശേഷം ഡോർ തുറന്നു കവർ ഒക്കെ എടുത്തു ഞാൻ അകത്തേക്ക് നടന്നു..... അതിൽ ഒരു കവർ എന്റെ കയ്യിൽ നിന്നും താഴെ വീണപ്പോൾ അനിയത്തിമാർ  ഓടി വന്ന് എടുത്തു.. എന്റെ കയ്യിൽ നിന്നും  എല്ലാം മേടിച്ചു.... 



" മോളിതെവിടെ  ആയിരുന്നു..... പേടിച്ച് പോയി ഞങ്ങൾ....., "



" അമ്മേ.. രാവിലെ പറയാൻ മറന്നത് ആണ്.... ഇന്ന് അച്ഛന്റെയും അമ്മയുടെയും വെഡിങ് അണിവേഴ്സറി  ആണ്.....ഏട്ടൻ വന്നാൽ  ഒരുപാട് വൈകും . അതുകൊണ്ടാണ്  ഞാൻ തന്നെ പോയി മേടിച്ചതു...... "



" എന്തായാലും മോളെ കാണാതെ ആയപ്പോൾ അമ്മ ഒന്ന് പേടിച്ച് പോയി..... ഒന്ന് വിളിക്കാമായിരുന്നു..."


" സോറി അമ്മേ.... എല്ലാം സെലക്ട്‌ ചെയ്ത് കഴിഞ്ഞപ്പോൾ ലേറ്റ് ആകും എന്ന് കരുതിയില്ല..... "



" ഏയ്‌... എന്തായാലും മോള്  വന്നല്ലോ....... പോയി കുളിച്ചു ഫ്രഷ് ആയി വാ...അമ്മ കഴിക്കാൻ എന്തെങ്കിലും എടുത്തു വെക്കാം... "



" അമ്മേ.......  അച്ഛനും അമ്മയ്ക്കും ഡ്രസ്സ്‌ എടുത്ത കൂട്ടത്തിൽ ഞാൻ എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ്‌ എടുത്തു.. എല്ലാവർക്കും ഇഷ്ടം ആകുമോ എന്നറിയില്ല... എന്തായാലും  ഞാൻ  ആദ്യമായിട്ട് എടുക്കുന്നതിന്റെ പോരായ്മ  ഉണ്ടാകും........... 

ഇത്... അമ്മക്ക്.. 
ദാ.. ഇത് നിങ്ങൾക്ക് രണ്ടുപേർക്കും..... വേദു ... നിന്റെ ഫേവറൈറ്റ്  കളർ പിങ്ക് തന്നെയാണ് നിനക്ക് എടുത്തത്.... ശിവ ... ഇത് നിന്റെ ഫേവറൈറ്റ്  ബ്ലൂ കളർ..... രണ്ടുപേർക്കും ഇഷ്ടം ആയോ എന്ന് നോക്കണം.. അല്ലെങ്കിൽ നമുക്ക് മാറ്റി മേടിക്കാം.....  "




" ഇതിന്റെ ഒന്നും ആവശ്യം  ഇല്ലായിരുന്നു മോളെ.... പക്ഷെ മോള് മേടിച്ചതല്ലേ... അമ്മക്ക് എന്തായാലും ഇഷ്ടം ആയി........ രുദ്രൻ  എടുത്തു തരുന്ന പോലെ തന്നെ...... എല്ലാവരുടെയും ഇഷ്ടം നോക്കി തന്നെയാ  മോളെടുത്തത്... "



" ചേച്ചി.... സൂപ്പർ... എനിക്ക് ഒരുപാട് ഇഷ്ടം ആയി.......... ( വേദു)



" എനിക്ക്... അതിലും ഇഷ്ടം  ആയതു ചേച്ചിയെ ആണ് ... എങ്ങനെ മനസിലായി ഞങ്ങളുടെ ഫേവറൈറ്റ്  കളർ ഒക്കെ........ (ശിവ )"




"അത് അത്ര വലിയ ആനക്കാര്യം  ഒന്നും അല്ല.... കണ്ടുപിടിക്കാൻ ഒട്ടും പ്രയാസം ഇല്ല.... രണ്ടുപേർക്കും കോമൺ  ആയി ഏറ്റവും കൂടുതൽ ഡ്രസ്സ്‌ ഉള്ളത് ഈ കളറിൽ അല്ലെ.... "



" ഓ... അങ്ങനെ.....  അപ്പൊ ഞങ്ങളെ നിരീക്ഷിക്കാറുണ്ട്  അല്ലെ.... "


" പിന്നല്ല........ എന്റെ രണ്ട് കണ്ണും നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ട് .. 


വേഗം പോയി പഠിക്കു രണ്ടും... ഏട്ടൻ ദാ  ഇപ്പൊ വരും...... "


" അയ്യോ... നാളെ സെമസ്റ്റർ  എക്സാം ആണ്............ ഒന്നും പഠിച്ചിട്ടില്ല......... ഓക്കേ 
.ചേച്ചി... ഞങ്ങൾ ദേ  പോയി....... "


   രുദ്രേട്ടന്റെ പേര് പറഞ്ഞതും രണ്ടും കൂടി വേഗം ഒരു ഓട്ടം ആയിരുന്നു...... 

ഞാനും റൂമിൽ പോയി ഫ്രഷ് ആയി........ 
......


ഏട്ടൻ ആണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല...... 
കുറെ നേരം വിളിച്ച് നോക്കി.... ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല....... 

പെട്ടെന്ന് ഫോൺ  ഷട് ഡൌൺ  ആയി........... 


തുടരും................. 



🔥രുദ്രവീണ 🔥

  പാർട്ട്‌ -20



രുദ്രേട്ടന്റെ പേര് പറഞ്ഞതും രണ്ടും കൂടി വേഗം ഒരു ഓട്ടം ആയിരുന്നു...... 

ഞാനും റൂമിൽ പോയി ഫ്രഷ് ആയി........ 
......

ഏട്ടൻ ആണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല...... 
കുറെ നേരം വിളിച്ച് നോക്കി.... ഫോൺ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല....... 


പെട്ടെന്ന് ഫോൺ  ഷട് ഡൌൺ  ആയി........... 

എനിക്കാണെങ്കിൽ ഏട്ടനെ കാണാഞ്ഞിട്ട് ആകെ പേടി ആയി... ഓഫീസിൽ വിളിച്ചപ്പോളേക്കും  ഏട്ടൻ നേരത്തെ തന്നെ പോയി എന്നാണ് പറഞ്ഞത്........ ഇനി എന്തെങ്കിലും പ്രശ്നം ആയതുകൊണ്ടാവുമോ  ഏട്ടൻ.... ഒരു സമാധാനവും കിട്ടാതെ ഏട്ടനേയും നോക്കി ഞാൻ സിറ്റ്ഔട്ടിൽ തന്നെ ഇരുന്നു.... 
അപ്പോളേക്കും അമ്മ അവിടേക്കു വന്നു..... 

"മോളെ..... മോളിങ്ങനെ  അവനെ നോക്കി ഇരുന്നു സമയം കളയാതെ   വേഗം പോയി റെഡി ആക്.. അപ്പോളേക്കും അവൻ എത്തിക്കൊള്ളും..... ". 

"ഏട്ടൻ വിളിച്ചിട്ട് ഫോൺ  എടുക്കുന്നില്ല അമ്മേ.......... എനിക്ക്  വല്ലാതെ പേടി ആകുന്നു .. ഇനി എന്തെങ്കിലും പ്രശ്നത്തിൽ പെട്ടിട്ടുണ്ടാവുമോ..... "

" ഏയ്‌.... അതൊന്നും ആവില്ല..... അവൻ  ഇപ്പൊ തന്നെ എത്തും.. മോള്  റെഡി ആകാൻ നോക്കു.... "

അമ്മ പറഞ്ഞതുകൊണ്ട് മാത്രം ഞാൻ റൂമിലേക്ക്‌ പോയി..... 

വേഗം റെഡി ആയി.... അപ്പോളും ഏട്ടൻ എത്തിയിട്ടുണ്ടായിരുന്നില്ല...... ഒരിക്കൽ കൂടി ഞാൻ ഏട്ടന്റെ ഫോണിലേക്കു ഒന്ന് വിളിച്ച് നോക്കി... സ്വിച്ച് ഓഫ്‌ ആയിരുന്നു........ 

സമയം  വളരെ വേഗത്തിൽ തന്നെ കടന്നു പോയി.... എനിക്ക് എന്തോ വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ വന്നു. ഇന്ന് ഒരു ദിവസം മാത്രമേ ഞാൻ ഏട്ടനോട് എനിക്ക് വേണ്ടി മാറ്റിവെക്കാൻ  ആവശ്യപെട്ടിട്ടുള്ളു... ഏട്ടൻ എനിക്ക് വാക്കും തന്നതാ... എന്നിട്ടും.... വരാൻ പറ്റില്ല എന്ന വിവരം ഒന്ന് പറഞ്ഞാൽ എന്താ  .. . ഏട്ടൻ ഇല്ലാതെ പോയാൽ എല്ലാവരും എന്നോട് ഓരോ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങും .. ഞാൻ എന്ത് പറയും ........    

ഏട്ടനെ കാത്തിരുന്ന് സമയം കളയാൻ  ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു കാര്യം  തീരുമാനിച്ചു   ... ഏട്ടൻ വന്നാലും ഇല്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് തന്നെ പോകും............. 

അമ്മയോടും അനിയത്തിമാരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങി.......... 

" എന്നാലും .... അപ്പു  എന്ത് പണിയാ കാണിച്ചേ ........ മോള്  ഒറ്റയ്ക്ക് ഡ്രൈവ്  ചെയ്ത് പോകണ്ട  ..... ഡ്രൈവറെ  വിളിക്കാം...... ഈ രാത്രിയിൽ മോള് ഒറ്റയ്ക്ക് പോയാൽ അമ്മക്ക് ഒരു സമാധാനവും ഉണ്ടാവില്ല...... "


" ചേച്ചി ഒറ്റയ്ക്ക് പോകണ്ട....ഞങ്ങളും കൂടി ചേച്ചിയുടെ  കൂടെ വരാം....... "



" വേണ്ട നിങ്ങൾക്ക് നാളെ എക്സാം  ഒക്കെ ഉള്ളതല്ലേ.... രണ്ടുപേരും പോയി പഠിക്കാൻ നോക്കു... എന്റെ കാര്യം ആലോചിച്ചു ആരും ടെൻഷൻ അടിക്കേണ്ട.... ഞാൻ പോയിട്ട് വേഗം  തിരിച് വരാം ......... ഡ്രൈവർ ഉണ്ടല്ലോ........ അപ്പൊ ശെരി ഞാൻ പോയിട്ട് വരാം..... "





    
 ഏട്ടനെ പിന്നെ ഞാൻ വിളിച്ചതെ ഇല്ല... ഡ്രൈവറോട്  വേഗം തന്നെ വണ്ടി എടുക്കാൻ പറഞ്ഞു........ 




       🍁🍁🍁🍁🍁🍁🍁🍁 





 എല്ലാ പണിയും തീർത്തു ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയതാണ്.... അപ്പോഴാണ് നന്ദിനി പിശാശ് ചുറ്റി വരിഞ്ഞത്...... അവളുടെ പിണക്കം മാറ്റണം പോലും... ഇവളുടെ മുന്നിൽ സ്നേഹം അഭിനയിച്ചു എനിക്ക് മടുത്തു...............     രണ്ട് മണിക്കൂറോളം ഷോപ്പിങ്ങിന്റെ  പേരും പറഞ്ഞ്  അവൾ എന്നെ ഒത്തിരി ചുറ്റിച്ചു..... നീ  പോടീ പുല്ലേ  എന്ന് പറഞ്ഞ്  ഇറങ്ങി പോരാൻ അറിയാൻ  വയ്യാഞ്ഞിട്ടല്ല... അവൾക്കു പെട്ടെന്ന്  ഒരു സംശയത്തിന്  ഇടം കൊടുക്കണ്ട എന്ന് കരുതിയിട്ടാണ്... വിച്ചു ആണെങ്കിൽ കാത്തിരുന്ന് മടുത്തിട്ടുണ്ടാകണം..... ഇനി അവളുടെ മുഖം കറുക്കുന്നതും  കാണേണ്ടി വരും.... ഇന്നുവരെ അവൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.... ആദ്യം ആയിട്ടാണ് അവൾ ഒരു കാര്യം പറയുന്നത്..... അതുപോലും എനിക്ക് സാധിച്ചു കൊടുക്കാൻ പറ്റുന്നില്ല...ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ്‌ ആവുകയും ചെയ്തു... ഒരു തരത്തിലും വിച്ചുവിനെ വിളിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയി പോയി...  





" രുദ്ര്..... നീയെന്താ    ആകെ  വറീഡ്  ആയി ഇരിക്കുന്നെ... എന്ത് പറ്റി... എന്തെങ്കിലും ടെൻഷൻ ഉണ്ടോ...... "





" ഹാ.... നന്ദിനി.... മതി നിന്റെ ഷോപ്പിംഗ് ഒക്കെ..... എനിക്ക്  വേഗം തന്നെ പോയെ പറ്റു... അത്യാവശ്യമായി  കുറച്ച് ഫയൽസ്  ഒക്കെ നോക്കാൻ ഉണ്ട്.... നിനക്ക് അറിയാലോ..... എന്റെ തിരക്കുകൾ.... "




" അറിയാം രുദ്ര്...... പക്ഷെ എനിക്ക് നിന്നെ വിടാൻ തോന്നണ്ടേ..... നീയാണെങ്കിൽ തിരക്ക് ഒക്കെ കഴിഞ്ഞാലും എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ഇല്ല..... ശെരിക്കും നീയില്ലാതെ  വല്ലാത്ത ഒറ്റപ്പെടൽ ആണ് രുദ്ര്......എത്രയും പെട്ടെന്ന് ആ വീണയെ പറഞ്ഞ് വിട്ടേ മതിയാകു.... എനിക്ക് നീയില്ലാതെ ഒട്ടും പറ്റില്ല..."




". എല്ലാം വൈകാതെ തന്നെ ശെരിയാകും നന്ദു.... എല്ലാത്തിനും ഇനി കലാശക്കൊട്ടാണ്......... എല്ലാം അവസാനിപ്പിക്കാൻ സമയം ആയി............. അതിന് ഇനി വൈകിക്കൂടാ..........   "




" ശെരിയാ.... അതാണ്‌ വേണ്ടത്... പപ്പാ ആണെങ്കിൽ ആകെ ടെൻഷനിൽ ആണ്.. നമ്മുടെ വിവാഹം എത്രയും വേഗം  നടത്തണം എന്നാണ് പപ്പാ  പറയുന്നത്...... നിനക്ക് അറിയാല്ലോ.... നവീനെക്കാൾ പപ്പക്ക് കാര്യം എന്നെ ആണ്........ എന്റെ ഭാവി ഓർത്താണ് പപ്പയുടെ  ആധി..... "




" എനിക്ക് എല്ലാം അറിയാം നന്ദു... നീയെനിക്കു  ഒന്നും പറഞ്ഞ് തരേണ്ട കാര്യം ഇല്ല.... ഇനി നീ ഇങ്ങനെ ഒന്നും  ജീവിച്ചാൽ പോരാ...... എല്ലാവർക്കും അർഹമായ ജീവിതം തന്നെ നൽകാൻ ആണ് ഞാൻ കഷ്ടപ്പെടുന്നത്............ ഒന്നും ഓർത്തു നീ ഇനി പേടിക്കണ്ട... എല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്യുന്നുണ്ട്...... ഒഴിവാക്കേണ്ടവരെ ഒക്കെ  ഞാൻ ഒഴിവാക്കുക തന്നെ ചെയ്യും...  "




" ഓക്കേ.... ബേബി..... എനിക്ക് വേണ്ടി ഇത്രേം നേരം എങ്കിലും മാറ്റിവെച്ചില്ലേ  അത് മതി.......... ഇനി പോയിക്കോ....... ഞാൻ ഡ്രൈവറോട്  വരാൻ പറഞ്ഞിട്ടുണ്ട്....... സൊ.... നീ പൊയ്ക്കോ........ "





ഹോ.... ഭാഗ്യം...... ഞാൻ  കരുതിയത് താടക  എന്നെ മൊത്തത്തിൽ വിഴുങ്ങും  എന്നാണ്........... 

ഇനി  എന്തായാലും  വിച്ചു എന്നെ ബാക്കി വെച്ചേക്കില്ല  എന്ന കാര്യത്തിൽ ഒരു സംശയും വേണ്ട............ 


വണ്ടി എടുത്തു   മിന്നിച്ചു വിട്ടു....... മനസ്സിൽ വിച്ചു മാത്രം ആയിരുന്നു... കാത്തിരുന്ന് മടുത്തു കാണും അവൾ..........അവളുടെ പിണക്കം മാറ്റാൻ ഞാൻ കുറെ കഷ്ടപ്പെടും... 


ഇടയ്ക്കു ഫോൺ ഓൺ ആയപ്പോൾ ശിവ  വിളിച്ച് പറഞ്ഞിരുന്നു വിച്ചു വീട്ടിലേക്ക് പോയി എന്ന്.      


പിന്നെ  ഒന്നും നോക്കിയില്ല , അവളുടെ വീട്ടിലേക്ക് തന്നെ വണ്ടി വിട്ടു................ 




            🍁🍁🍁🍁🍁🍁🍁🍁





വീട്ടിൽ എത്തിയപ്പോൾ മുതൽ എല്ലാവർക്കും അറിയേണ്ടത് ഏട്ടൻ എവിടെ എന്നാണ്........ എന്ത് പറയും എന്ന് ഓർത്തു ഞാൻ ആകെ വിയർത്തു.... ഏട്ടന് തിരക്കാണ്..... എന്നൊക്കെ പറഞ്ഞ് ഞാൻ ഒരു വിധം ഒഴിഞ്ഞു മാറി.... 



" വിച്ചു......... രുദ്ര് എന്താ വരാത്തത്..... തിരക്കായതുകൊണ്ടു  കൊണ്ട് മാത്രം ആണോ അതോ... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം  ഉണ്ടോ..... "



" ഇല്ല അമ്മേ........ ഞങ്ങൾ തമ്മിൽ അങ്ങനെ പ്രശ്നം  ഒന്നും ഇല്ല......... ഏട്ടൻ വരും എന്ന് തന്നെയാണ് പറഞ്ഞിരുന്നത്.... "



"ഏയ്‌.... ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ.......... "






ഏട്ടൻ വരാത്തതിൽ  അമ്മയ്ക്കും അച്ഛനും ഒക്കെ നല്ല വിഷമം ഉണ്ട് എന്ന് എനിക്ക് മനസിലായി... എന്നേക്കാൾ കൂടുതൽ അച്ഛനും അമ്മയും പ്രതീക്ഷിച്ചതും  ഏട്ടനെ ആവും..... 
വളരെ ചെറിയ ആഘോഷം  ആയതുകൊണ്ട് തന്നെ വീട്ടിൽ ആരെയും ക്ഷണിച്ചിരുന്നില്ല.... അച്ഛനും അമ്മയും മുത്തശ്ശനും  മുത്തശ്ശിയും  പിന്നെ ചെറിയച്ഛനും  ഫാമിലിയും............ 



ഞാൻ ചെറിയമ്മയുടെയും അമ്മയുടെയും കൂടെ പാചകത്തിന് കൂടി....... എന്തോ..ആരും  പിന്നെ ഏട്ടന്റെ കാര്യം മിണ്ടിയതേ ഇല്ല.. 






പുറത്ത് ഒരു കാർ വന്നു നന്ന ശബ്ദം കേട്ടിരുന്നു... അച്ഛന്റെ ഏതെങ്കിലും ഫ്രണ്ട്‌സ് ആവും എന്ന് കരുതി അമ്മ വേഗം പോയി........... 




പിന്നെ അമ്മയെ ആ വഴിക്ക് കണ്ടതെ ഇല്ല........... 
അമ്മക്ക്  പിന്നാലെ ചെറിയമ്മയും  പോയി.......... പിന്നെ ഒന്നും പറയണ്ടല്ലോ  അടുക്കള ചുമതല  മൊത്തം എന്റെ തലയിൽ ആയി.... എല്ലാവരും ഓരോ വഴിക്കു കൊഴിഞ്ഞു പോയി....... 
ഞാൻ ഒറ്റയ്ക്ക് തന്നെ നിന്ന് എല്ലാം റെഡി ആക്കേണ്ടി വന്നു..... 



കുറെ കഴിഞ്ഞപ്പോൾ അമ്മ അടുക്കളയിലേക്കു വന്നു... 



" മോളെ........ എല്ലാം റെഡി ആയോ........ എങ്കിൽ കുറച്ച് രസം കൂടി വെക്കണം, രുദ്രന് അത് ഒരുപാട് ഇഷ്ടമാണ്..... "



" അതിന് രുദ്രേട്ടൻ വന്നില്ലല്ലോ....... "





" നീ ഉമ്മറത്തു  പോയി  നോക്കിക്കേ ആരാ വന്നത് എന്ന്....... "



അമ്മയുടെ മുഖത്തെ സന്തോഷം  കണ്ടപ്പോൾ തന്നെ മനസിലായി ഏട്ടൻ വന്നിട്ടുണ്ട് എന്ന്......... 

ഞാൻ പോയി നോക്കിയപ്പോൾ ഏട്ടൻ എല്ലാവരോടും ഇരുന്നു കത്തി അടിക്കുക ആണ്................ എന്നെ കണ്ടതും വല്ലാത്ത ഒരു ചിരി....... ഞാൻ മൈൻഡ് ചെയ്യാൻ  പോയില്ല... എന്തിനാണോ ഇപ്പൊ എഴുന്നള്ളിയത്.... എന്നെ ഒറ്റയ്ക്ക് ആക്കിയ ദുഷ്ടൻ........... എല്ലാവരോടും  സംസാരിക്കുന്നുണ്ട്  എങ്കിലും ഏട്ടന്റെ കണ്ണ് എന്റെ മുഖത്ത് തന്നെ ആയിരുന്നു...... 




" മോളെന്താ.... ഇങ്ങനെ മാറി നിൽക്കുന്നെ... ഇവിടെ വന്നിരിക്കു......"



അമ്മൂമ്മ  എന്നെ അടുത്തേക്ക് വിളിച്ചിരുത്തി........... അപ്പോഴും ഞാൻ ഏട്ടനെ മൈൻഡ് ചെയ്തതുപോലും ഇല്ല...... 



" ന്ത്  പറ്റി....എന്റെ കുട്ടിക്ക്... വന്നത് മുതൽ മുഖത്ത് വല്ലാത്ത വാട്ടം  ആണല്ലോ....... ഒരു സന്തോഷം  ഇല്ലായിമ  പോലെ..... "



" ഒന്നുമില്ല മുത്തശ്ശി......... തോന്നിയതാവും... 
...."




  അമ്മ വിളിച്ചത്  കൊണ്ട് ഞാൻ രക്ഷപെട്ടു....... പിന്നെ അവിടെ നിൽക്കേണ്ടി വന്നില്ല.......... 




      " വിച്ചു........... രുദ്രന് ഇഷ്ടം ഉള്ളതൊക്കെ  ഉണ്ടാക്കണം..... മോള്  പറ എന്തൊക്കെയാ അവന് ഇഷ്ടം എന്ന്...... "



" ഓഹോ... അത് ചോദിക്കാൻ ആണോ എന്നെ വിളിപ്പിച്ചത്............ എല്ലാവർക്കും മരുമകനോട്  എന്ത് സ്നേഹം ആണ്... ഇതിന്റെ പകുതി പോലും ഇല്ല എന്നോട്..... "



" എടി കുശുമ്പി പാറു..... എന്ത് പറ്റിയെടി  നിനക്ക്.......... രുദ്ര് കുറച്ച് തിരക്കിൽ ആയതുകൊണ്ടാണ് നിന്റെ കൂടെ വരാൻ പറ്റാതെ ഇരുന്നത്.. അല്ലാതെ അവൻ  മനഃപൂർവം  നിന്നെ തനിച്ചാക്കിയത്  അല്ല... അവൻ എല്ലാം പറഞ്ഞിരുന്നു.... "



" എങ്കിൽ ഏട്ടന് അത് എന്നെ വിളിച്ച് പറയാമായിരുന്നു.......... "



" തിരക്കിൽ അതിനൊന്നും സമയം  ഉണ്ടായി കാണില്ല....... എല്ലാം കഴിഞ്ഞു അവൻ ഇങ്ങോട്ട് വന്നില്ലേ.... ഇനി നിന്റെ കുശുമ്പ് കുറച്ച് നേരത്തേക്ക് മാറ്റി വെക്കു.. ബാക്കി ഒക്കെ നിങ്ങൾ തമ്മിൽ ആയിക്കോ..... "




         🔥🔥🔥🔥🔥🔥🔥🔥


  

ഭക്ഷണം  കഴിക്കുന്നതിനു മുൻപ്...... അച്ഛനും അമ്മയും കൂടി കേക്ക് കട്ട്‌ ചെയ്തു.......... 


ഞാൻ  എന്റെ പതിവ്  ഗിഫ്റ്റ് ഒരു മുടക്കവും  വരുത്താതെ തന്നെ അവർക്കു കൈമാറി.......... രണ്ടുപേരെയും കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു... ഉള്ളിൽ ഒരുപാട് പ്രാർത്ഥനയും ഉണ്ടായിരുന്നു... ഇനിയും  ഇതുപോലെ രണ്ടുപേരും സന്തോഷം ആയി തന്നെ ജീവിക്കണം എന്ന്... 
 
സത്യത്തിൽ രുദ്രേട്ടൻ അവിടെ ഉള്ള കാര്യം ഞാൻ മറന്നു  പോയിരുന്നു.... എന്നെ  തന്നെ നോക്കി നിൽക്കുവായിരുന്നു  ഏട്ടൻ....... 
പിന്നെ  അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു...... 




"  രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ............ 
ഇനിയും ഇതുപോലെ എന്നും ഒരുമിച്ച് ഉണ്ടാവട്ടെ........... 

സത്യത്തിൽ എന്ത് ഗിഫ്റ്റ് തരണം എന്ന് ഒന്നും എനിക്ക് അറിയില്ല......എങ്കിലും എന്റെ വക ഒരു ചെറിയ ഗിഫ്റ്റ് ഞാൻ കയ്യിൽ കരുതിയിട്ടുണ്ട്........ ഇതൊരു ചെക് ആണ്............. നിങ്ങൾ രണ്ടുപേരും കൂടി പുതിയതായി തുടങ്ങാൻ  പോകുന്ന കാൻസർ റീഹാബിലിറ്റേഷനു  വേണ്ടി......... ഇപ്പൊ തന്നെ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ നിങ്ങൾ  രണ്ടുപേരും  ചെയ്യുന്നുണ്ട്... ഇനിയും ഒരുപാട് ജീവൻ രക്ഷിക്കാൻ രണ്ടുപേർക്കും കഴിയട്ടെ...... "




"  രുദ്ര്.......... എന്തായാലും എനിക്ക് ഈ ഗിഫ്റ്റ് ഇഷ്ടപ്പെട്ടു...... എനിക്ക് ശെരിക്കും സന്തോഷം ആയി... നമ്മുടെ ബുദ്ധിമുട്ടുകൾ  നമ്മുടെ മക്കൾ മനസിലാക്കുമ്പോൾ ആണ്  ശെരിക്കും  ഒരു ആശ്വാസം ആകുന്നതു..... സത്യത്തിൽ  കുറച്ച് സാമ്പത്തിക പ്രശ്നം ഒക്കെ ഉണ്ടായിരുന്നു... ഇതൊന്നും വിച്ചുവിനെ  അറിയിച്ചിരുന്നില്ല..... മക്കളുടെ കയ്യിൽ നിന്നും സഹായം  സ്വീകരിക്കാൻ സത്യത്തിൽ മടി ആയിരുന്നു............ "




" ഏയ്‌... അങ്ങനെ ഒന്നും കാണേണ്ട കാര്യം ഇല്ല അച്ഛാ....... ഞാനും നിങ്ങൾക്ക് വിച്ചുവിനെ പോലെ തന്നെയല്ലേ....... ഈ കുടുംബം എന്റേത് കൂടി അല്ലെ.... നിങ്ങളുടെ പ്രശ്നം  എന്റേതും കൂടി ആണ്..... "





രുദ്രേട്ടനോട്  ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ ഒരു നിമിഷം ആയിരുന്നു ഇത്.... എന്റെ അച്ഛനെയും  അമ്മയെയും എന്നേക്കാൾ ഏറെ ഏട്ടൻ മനസിലാക്കിയിരുന്നു............സത്യത്തിൽ ഏട്ടനെ ഞാൻ ഇനിയും ഏറെ പഠിക്കേണ്ടി ഇരിക്കുന്നു................ 



സമയം ഒരുപാട് വൈകിയതുകൊണ്ടു  എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു.................. അപ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു.... വീട്ടിലേക്ക് ഇനി പോകണോ  എന്ന് അച്ഛനും അമ്മയും ഒക്കെ ചോദിച്ചു.... പോയെ പറ്റു  എന്ന് ഏട്ടനും പറഞ്ഞു.... 


അച്ഛനോടും അമ്മയോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി..... 

ഞാൻ ഏട്ടന്റെ കാറിൽ മനഃപൂർവം കയറി ഇല്ല.... അതുകണ്ട്  അച്ഛനും അമ്മയും ഒക്കെ ചിരി ആണ്.... എന്റെ പിണക്കം മാറിയില്ല എന്ന് അവർക്കും ഏകദേശം പിടി കിട്ടിയിട്ടുണ്ട്...... 


ഞാൻ ഡ്രൈവറോട് വേഗം കാർ എടുക്കാൻ  പറഞ്ഞു..... പാവത്തിന് അനുസരിക്കാതെ  വേറെ വഴി ഇല്ലല്ലോ... ഏട്ടൻ ആണെങ്കിൽ ദേഷ്യം വന്നു മുഖം ഒക്കെ ചുവന്നു.......... ഞാൻ അത് കണ്ട ഭാവം  നടിച്ചില്ല....... കാർ വീടിന്റെ ഗേറ്റ് കടന്നു പതിയെ സഞ്ചരിച്ചു തുടങ്ങി.... ഏട്ടനും ഞങ്ങൾക്ക്  തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു

 
...



ഒരുപാട് ദൂരം കഴിഞ്ഞു......... ഏട്ടന്റെ കാർ ഞങ്ങളെക്കാൾ മുന്നിൽ സഞ്ചരിച്ചു തുടങ്ങി........ വീട്ടിലേക്കുള്ള  റോഡിൽ  കാർ തിരിയുന്നതിനു മുൻപ്  ഏട്ടൻ കാർ ഓവർ ടേക്ക് ചെയ്തു നിർത്തി......

  

കാറിൽ നിന്നും ഇറങ്ങി....., ഡോർ വലിച്ചു തുറന്നു എന്നോട് ഇറങ്ങാൻ പറഞ്ഞു... ആള് വലിയ കലിപ്പിൽ ആയതുകൊണ്ട്  ഞാൻ മറുത്തൊന്നും  പറയാതെ ഇറങ്ങി.... ഞാൻ  ഇറങ്ങിയതും... ഏട്ടൻ ഡ്രൈവറോട്  വേഗം വണ്ടി എടുത്തു പോകാൻ പറഞ്ഞു....... 


പേടിത്തൊണ്ടൻ.... ഏട്ടൻ പറഞ്ഞു തീരുന്നതിനു മുൻപ് വണ്ടിയും എടുത്തു ഒറ്റ പോക്ക്.... 

ഇപ്പൊ ഞാൻ ശെരിക്കും ശശി ആയി....... 
എന്നെ ഒന്ന് രൂക്ഷമായി  നോക്കി..... 




" വന്നു വണ്ടിയിൽ കയറെടി.......    !!!!!!"



" അങ്ങോട്ട്‌ എങ്ങനെ പോയോ അതുപോലെ തന്നെ തിരിച് പോകാൻ ആണ് എനിക്ക് ഇഷ്ടം... എന്തിനാ ഡ്രൈവറെ പറഞ്ഞു വിട്ടത്..... "



" നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ അവൻ ആണ് നിന്റെ കെട്ടിയോൻ എന്ന്...... "




" ആ അതെ.... സാറിനു മുടക്കില്ലല്ലോ........ അങ്ങോട്ട്‌ പോയപ്പോൾ ഈ കെട്ടിയോനെ ഞാൻ കണ്ടില്ലല്ലോ.... "



" എന്റെ.. വിച്ചു !!!!ഇങ്ങനെ വാശി കാണിക്കല്ലേ....... നീ പറഞ്ഞപോലെ നേരത്തെ തന്നെ ആണ് ഞാൻ ഇറങ്ങിയത്....... ആ നന്ദിനിയുടെ  കയ്യിൽ പെട്ടുപോയി..... ആ ശല്യത്തെ  ഒഴിവാക്കി നിന്റെ അടുത്തേക്ക് ഓടി വന്നതല്ലേ ഞാൻ."






" എനിക്ക്  ഒന്നും കേൾക്കണ്ട........... "



" ഓക്കേ.... 
വന്നു വണ്ടിയിൽ കയറ്...... "




"പറ്റില്ല............... "




" ഓഹോ.... അത്ര വാശിയിൽ ആണോ..... നിന്നെ തൂക്കിയെടുത്തു  കൊണ്ടുപോകാൻ എനിക്ക് അറിയാം............      "



" ഇല്ല... എന്നെ ബലമായി ഇവിടെ  നിന്നും കൊണ്ടുപോകാം എന്ന് ആരും കരുതണ്ട..... ഞാൻ വരില്ല..... "



"ഓക്കേ ഓക്കേ.... നിന്റെ വാശി ജയിക്കട്ടെ....... രുദ്ര് ആരുടേയും മുന്നിൽ അധികം താഴില്ല.... നിനക്ക് ഞാൻ ഒരു അവസരം  തന്നു.... അത് നീ വേണ്ട എന്ന് വെച്ചതല്ലേ..... സൊ..... ഞാൻ പോകുവാ........... അവസാനം  ആയിട്ട് ചോദിക്കുവാ  വരുന്നുണ്ടോ........ "



" ഇല്ല....... ഇല്ല.......  ..... ഇല്ല....... "





വെറുതെ ഒരു ജാഡക്ക് പറഞ്ഞതാണ്.... ഏട്ടൻ എന്റെ പിന്നാലെ സോറി പറഞ്ഞു നടക്കും എന്ന് തന്നെയാണ് ഞാൻ കരുതിയത്................ പക്ഷെ എന്റെ പ്രതീക്ഷകൾ ഒക്കെ തെറ്റിച്ചുകൊണ്ട്.... ഏട്ടൻ വണ്ടി എടുത്തു വേഗം  പോയി..... 


ഒരു നിമിഷം എന്റെ ചങ്ക് തകർന്നു പോയി.......വലിയ ധൈര്യ ശാലി  ആണ് എങ്കിലും.. എനിക്ക് ഇരുട്ട് വലിയ പേടി ആണ്...... അതും.... ഒരു പട്ടി  പോലും ഇല്ലാത്ത നടു  റോഡിൽ ഞാൻ  ഒറ്റയ്ക്ക്....... 

ഏട്ടനോട് അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല.......... എങ്കിലും എന്നെ ഇവിടെ തനിച്ചാക്കി പോകാൻ എങ്ങനെ തോന്നി ഏട്ടന്.... 




ഏതൊക്കെയോ വണ്ടികൾ എന്റെ മുന്നിൽ കൂടി ചീറി പാഞ്ഞു പോയി.... രാത്രി റോഡിൽ ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാൽ, പിന്നെ പലരുടെയും മനസ്സിൽ  ദുശിച്ച ചിന്തകൾ മാത്രം ആയിരുന്നു.... എന്നെ പേടിപ്പിക്കാൻ വേണ്ടി ഏട്ടൻ ചെയ്തതാണ് എന്നാണ് ഞാൻ കരുതിയത്... എന്നാൽ ഒരുപാട് നേരം  കഴിഞ്ഞിട്ടും ഏട്ടൻ വന്നില്ല... 





ഇടിവെട്ടിയവനെ  പാമ്പ്  കടിച്ചു എന്നാ അവസ്ഥ ആയി എനിക്ക്......... വല്ലാത്ത കാറ്റും ....... ഒരു മഴക്കുള്ള  സാധ്യതകൾ എല്ലാം ഉണ്ട്........... 

പെട്ടെന്ന് ഒരു വണ്ടി കണ്ടപ്പോൾ ഞാൻ  അതിന് കൈ  കാണിച്ചു..... എങ്ങനെയും വീട്ടിൽ എത്തണം എന്ന ചിന്ത മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു.............. 

കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയതും  അതിൽ കുറെ താടിയും മുടിയും ഒക്കെ വളർത്തിയ ജീവികൾ... അവറ്റകളെ കണ്ടതും എന്റെ ചോര കട്ട പിടിക്കാൻ  തുടങ്ങി.............. 
അവന്മാരുടെ നോട്ടവും ശെരി അല്ലായിരുന്നു.......... 



" എന്താണ്...... മേഡം..... ഈ രാത്രിയിൽ എങ്ങോട്ടാണ്......... "


അതിൽ ഒരുത്തന്റെ വഷളൻ  സംസാരം കൂടി കേട്ടപ്പോൾ എനിക്ക് മനസിലായി ഇത് അപകടം ആണെന്ന്..........  


" എന്തായാലും കൈ  കാണിച്ചതല്ലേ.... ഇന്ന് ഞങ്ങളുടെ കൂടെ കൂടിക്കോ......... "

എത്രയും വേഗം  ഓടി രക്ഷപെടുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി.......... 

" കൂടെ കൂടാൻ നിന്റെ അമ്മയെ വിളിക്കെടാ  നാറി...... 🤬🤬🤬🤬🤬🤬🤬🤬"


അത്രെയും പറഞ്ഞു ഞാൻ  പി. ടി  ഉഷയെക്കാൾ  വേഗത്തിൽ ഒരു ഓട്ടം ആയിരുന്നു.............. ആ ചെന്നായ്ക്കൾ  എല്ലാം കൂടി എന്റെ പിന്നാലെ വരാൻ തുടങ്ങി....... 

ഓടി ഓടി ഞാൻ  തളർന്നു പോയി...... ഏട്ടൻ  ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..................... പെട്ടെന്ന് മഴ പെയ്യാനും  തുടങ്ങി.. 


എന്റെ മുന്നിൽ ഉള്ള കാഴ്ച മങ്ങുന്നത്  പോലെ................... 
അവർ എന്റെ അരികിലേക്ക്  എത്തിയിരുന്നു....... അപ്പോഴേക്കും ഞാൻ തളർന്നു നിലത്തേക്ക്  വീണിരുന്നു........ സംഭവിക്കാൻ പാടില്ലാത്ത എന്തോ എനിക്ക് വരാൻ പോകുന്നു എന്ന് എന്റെ മനസ് പറയുന്നപോലെ.......       


തുടരും........ 


🔥രുദ്രവീണ 🔥

    പാർട്ട്‌ 2️⃣1️⃣
   

എന്റെ മുന്നിൽ ഉള്ള കാഴ്ച മങ്ങുന്നത്  പോലെ................... 
അവർ എന്റെ അരികിലേക്ക്  എത്തിയിരുന്നു....... അപ്പോഴേക്കും ഞാൻ തളർന്നു നിലത്തേക്ക്  വീണിരുന്നു........ സംഭവിക്കാൻ പാടില്ലാത്ത എന്തോ എനിക്ക് വരാൻ പോകുന്നു എന്ന് എന്റെ മനസ് പറയുന്നപോലെ.......     
പേടിച്ച് വിറച്ചു ഞാൻ  ആകെ തളർന്നു പോയി...... എന്റെ കണ്ണുകൾ പതിയെ അടയുന്ന പോലെ...... 

പെട്ടെന്നാണ് എന്റെ കണ്ണിലേക്കു വല്ലാത്ത വെളിച്ചം കടന്നു വന്നത്........ 
ഒരു കാർ പെട്ടെന്ന് അവിടേക്കു കടന്നു വന്നു...... ...... !!!!!രുദ്രേട്ടൻ!!!!

കാറിൽ നിന്നും ഇറങ്ങിയ ഏട്ടൻ എന്നെയും എന്റെ പിന്നാലെ വന്ന ചെന്നയിക്കളെയും ഒന്ന് രൂക്ഷം ആയി നോക്കി............... 

ഏട്ടൻ എന്റെ അടുത്തേക്ക് ഓടി വന്നു എന്നെ  റോഡിൽ നിന്നും പിടിച്ചെഴുന്നേല്പിച്ചു......... 


" വിച്ചു.............. എന്ത് പറ്റിയെടാ..... "



" വിട്...... എന്നെ തൊടണ്ട...... എന്നെ നിങ്ങൾ ഈ ചെന്നയിക്കൾക്കു  എറിഞ്ഞു കൊടുത്തിട്ടു പോയതല്ലേ...... എന്തിനാ തിരികെ വന്നേ........ "



" വിച്ചു....... നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി അല്ലെ മുത്തേ....... അല്ലാതെ നിന്നെ ഞാൻ ഒറ്റയ്ക്ക് ആക്കുമോ.... എന്തായാലും തെറ്റ് എന്റേത് തന്നെയാ.......... 
അത് നമുക്ക് പിന്നെ സംസാരിക്കാം.... ഇപ്പൊ എനിക്ക് വേറെ ചില കാര്യങ്ങൾ തീർക്കാൻ  ഉണ്ട്‌.... ഈ കണക്കു പറഞ്ഞു തീർത്തു ഇവരെ അങ്ങ് വിട്ടേക്കാം.... അവരുടെ സമയം എന്തിനാ വേസ്റ്റ്  ആക്കുന്നെ.... "



അതും പറഞ്ഞു ഏട്ടൻ അവരുടെ നേരെ തിരിഞ്ഞു...... 



" അല്ല ചേട്ടന്മാരെ.... നിങ്ങൾ ഒക്കെ എന്തിനാ ഈ ഓടുന്നെ... അടുത്ത ഒളിമ്പിക്സ്  പിടിക്കാൻ ഉള്ള ഓട്ടം ആണോ ഇത്. .. അതും എന്റെ പെണ്ണിന്റെ പിന്നാലെ............. "



ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവന്മാർ എല്ലാം ഇപ്പൊ കടിച്ചു കീറും എന്നപോലെ ആണ് നോക്കിയത്.............. 


" ഇങ്ങനെ പ്രസംഗം നടത്തിയിട്ടു നീ  ഇവളെയും കൊണ്ട് ഇവിടുന്നു പോകും എന്ന് തോന്നുണ്ടോ...... "




" അത് ശെരിയാ..... നിങ്ങൾക്ക് വേണെങ്കിൽ എന്നെ ഇവിടെ ഇട്ട് അടിച്ചു ഒതുക്കിയിട്ടു ഇവളെയും കൊണ്ട് സ്ഥലം വിടാം.......... എന്നെ കൊണ്ട് നിങ്ങൾ നാലുപേരെയും  അടിച്ചു നിലത്തിടാൻ  ഒന്നും പറ്റില്ല... കാരണം ഇത് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആക്ഷൻ സിനിമ ഒന്നും അല്ലല്ലോ.... ഞാൻ ഒരു സാധാരണ  മനുഷ്യൻ ആണ്.... നിങ്ങൾ ഒരുമിച്ച് അറ്റാക്ക് ചെയ്‌താൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല........ പക്ഷെ എന്റെ പെണ്ണിന്റെ വിശ്വാസം ഞാൻ ആണ്..... അപ്പൊ ഞാൻ അവളെ രക്ഷിച്ചല്ലേ പറ്റു...

 അതല്ലേ അതിന്റെ ന്യായം..... "




പെട്ടെന്നാണ്  ഏട്ടൻ പോക്കറ്റിൽ നിന്നും ഒരു റിവോൾവർ  എടുത്തത്............ അത് കണ്ട്  എന്നെ പോലെ തന്നെ ആ ദുഷ്ടന്മാരും  പകച്ചു നിൽക്കുവാണ്.......    




"  രാത്രി ഒരു പെണ്ണിനെ ഒറ്റയ്ക്ക് കണ്ടാൽ നിനക്കൊക്കെ എന്താടാ ഇത്ര ചൊറിച്ചിൽ.......... അത്രയ്ക്ക് വിഷമം ആണെങ്കിൽ പോയി മുള്ളുമുരിക്കിൽ കയറെടാ  നാറികളെ ..... .............. നിന്റെയും വീട്ടിൽ കാണുമല്ലോ അമ്മയും അനിയത്തിയും ഒക്കെ......... അതോ നീയൊക്കെ ഇനി അവരെയും കാണുന്നത് ഈ കണ്ണോടെ ആണോ....... ...... . 
 വേട്ടക്ക്  ഇറങ്ങിയിരിക്കുന്നു  പരമ നാറികൾ.................. 

നിങ്ങൾക്ക് ഞാൻ  ഒരു ഓഫർ തരാം............. ഇതിലുള്ള ബുള്ളറ്റ്  നിന്റെയൊക്കെ ശരീരത്തിന്റെ ഏത് ഭാഗത്തുകൂടി കടന്നു പോകാം  എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം....
എന്റെ പെണ്ണിനെ നോക്കിയ നിന്നെ ഒക്കെ ചുട്ടെരിക്കാൻ ആണ് എനിക്ക് തോന്നുന്നത്........  "




ഏട്ടൻ  തോക്ക് അവർക്കു നേരെ ചൂണ്ടിയപ്പോൾ എല്ലാം പേടിച്ച് വിറച്ചു....  ............. 




" വേഗം  പറഞ്ഞോ...... എനിക്ക് അവളുടെ പിണക്കം മാറ്റേണ്ടതാ....ഇത് തീർത്തിട്ട് വേണം അത് സോൾവ്  ആക്കാൻ..... "




" അയ്യോ......... സ....സ ...... സാർ........... 


വേണ്ട...............പ്ലീസ്......... മാപ്പ്........ ഞങ്ങൾ ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ല......... സൊ............. സോറി............ "



" അങ്ങനെ പറയരുത്......... കുറച്ച് നാളായി  ഷൂട്ട്‌  ചെയ്തിട്ട്.......... നിങ്ങൾ  സഹകരിച്ചാൽ എനിക്ക് നാല് തല കിട്ടും.......... "




" വേണ്ട  സർ.................. പ്ലീസ് ....... ഞങ്ങൾ ....... പോയിക്കൊള്ളാം.............. "



" ഓഹോ.... അപ്പൊ നിനക്കൊക്കെ ചാകാൻ പേടിയാ അല്ലേടാ....... ഇതുപോലെ ഏതെങ്കിലും പെണ്ണിനെ ഉപദ്രവിക്കാൻ നോക്കുമ്പോൾ നീയൊക്കെ ഓർക്കാറുണ്ടോ  അതിനും ജീവൻ ഉണ്ടെന്നു.... നിന്നെയൊക്കെ പോലെ ജീവിക്കാൻ ഉള്ള അവകാശം  ഉണ്ടെന്നു  ...... നിന്നെ പോലെ ഉള്ള നായ്ക്കളെ പേടിച്ചാണ്  ഓരോ പെണ്ണും ജീവിക്കുന്നത് ...................
ഏതെങ്കിലും ഒരു പെണ്ണിനെ  ദ്രോഹിക്കാൻ  നിനക്കൊക്കെ തോന്നുവാണെങ്കിൽ  ആ നിമിഷം നീയൊക്കെ അങ്ങ് ചാത്തേക്കണം...... 
നിന്റെ  ഒക്കെ സ്വപ്ന സുന്ദരിമാർ  ഉണ്ടല്ലോ.... തുണിയും അഴിച്ചു പാട്ടുപാടിയും  അഴിഞ്ഞാടിയും  നടക്കുന്ന ഹൈ ടെക് ഹീറോയിൻസ്.... അവളുമാർ കാണിച്ചു കൂട്ടുന്നതൊക്കെ  നിന്റെയൊക്കെ തലയ്ക്കു പിടിക്കും.... പിന്നെ അത് കാട്ടികൂട്ടാനായിട്ടു  നീയൊക്കെ വെറിപിടിച്ചു  നടക്കും...... മാന്യമായി  ജീവിച്ചു പോകുന്ന പെണ്ണുങ്ങളോടല്ല  ഇതൊക്കെ കാണിക്കേണ്ടത്...... അഴിഞ്ഞാടി  നാണവും മാനവും ഇല്ലാതെ നടക്കുന്ന 🤬🤬🤬🤬🤬🤬🤬അവളുമാരോട്  മതി...... 

ജീവൻ വേണെങ്കിൽ  പോയിക്കോ നീയൊക്കെ.... ഇല്ലെങ്കിൽ കത്തിച്ചു കളയും ഞാൻ......... ഓടെടാ  എല്ലാം....... "




പിന്നെ നാലും കൂടി  നാലുദിശയിലേക്കു  ഒറ്റ ഓട്ടം ആയിരുന്നു.....................     

അല്ലെങ്കിലും എന്റെ ഹീറോ പൊളിയാണ്............. 

ഏട്ടൻ എന്റെ അടുത്തേക്ക് വന്നു...... 



" എങ്ങനെ ഉണ്ട്‌ എന്റെ പെർഫോമൻസ്....... പൊളിയല്ലേ......... 😎😎😎😎"




അത് പറഞ്ഞു തീരേണ്ട  താമസം....... അവള് എന്റെ കാരണം പൊകച്ചു ഒരു അടാർ അടി ആയിരുന്നു....... അതിനുശേഷം എന്റെ ചുറ്റിനും  നാലും അഞ്ചും കിളികൾ ഒരുമിച്ച്  പറക്കുന്ന  ഒരു ഫീൽ ആയിരുന്നു.... 




" എന്തിനടി എന്നെ അടിച്ചത്..... നിന്നെ രക്ഷിച്ചതിനോ....😡😡😡😡😠😠😠😠😠😠😠😠😠😠😠"




" രക്ഷിക്കേണ്ടത്  നിങ്ങളുടെ കടമ  ആണ്....... അല്ലാതെ നിങ്ങൾ എനിക്ക് തരുന്ന ഔദാര്യം  അല്ല.......... "



" ഓ....... ശെരി........ അടി  എന്തിനാണെന്ന്  പറയെടി  പുല്ലേ...... 😠"




" ഈ  അടി.... എന്നെ നിങ്ങൾ  നടുറോഡിൽ ഒറ്റയ്ക്ക് ആക്കി പോയതിനു..........., 😐, പേടിച്ച് പോയി ഞാൻ 
..........നിങ്ങൾ വരാൻ ഒരു അഞ്ചു  മിനിറ്റ് വൈകിയിരുന്നെങ്കിൽ  ഞാൻ ഇപ്പൊ.......... "




"ഏയ്‌..... ഞാൻ അങ്ങനെ വൈകില്ല.............. കുറച്ചു  അകലെ വണ്ടി മാറ്റി ഇട്ടിരുന്നു........ നിന്നെ ഒന്ന് പേടിപ്പിക്കാം എന്നെ കരുതിയുള്ളൂ..... ഇങ്ങനെ ആവും എന്ന് ഒരിക്കലും ഓർത്തില്ല മോളെ..... അല്ലാതെ നിന്നെ അറിഞ്ഞോണ്ട് ഞാൻ ഒരു അപകടത്തിലേക്ക്  തള്ളി ഇടുമോ.... നീ എന്റെ പ്രാണൻ അല്ലെ........ 


എല്ലാം  പോട്ടെ...... നീ വന്നു വണ്ടിയിൽ കയറ് വേഗം..... നമുക്ക് പോകണ്ടേ......... "




" ഞാൻ... ഇല്ല നിങ്ങൾ ഒറ്റയ്ക്ക് പോയിക്കോ.......... "



" ഓഹോ.... അപ്പൊ നിനക്ക്  പറഞ്ഞാൽ മനസിലാകില്ല  അല്ലെ..... വന്നു വണ്ടിയിൽ കയറെടി........ "



" ഇല്ല...... ഇല്ല...... ഇല്ല...... "



" ഓഹോ.... അപ്പൊ നീ കയറില്ല അല്ലെ..... "



" ഇല്ലെന്നു  പറഞ്ഞില്ലെടാ  കുരങ്ങാ......... "




" ആഹാ... അത്രയ്ക്ക് ആയോ... നിന്നെ ഞാൻ ഇന്ന് കാണിച്ചു തരാമെടി....... "





പിന്നെ ഒന്നും നോക്കിയില്ല......... ആ പിശാശിനെ  അങ്ങ് തൂക്കിയെടുത്തു....... വണ്ടിയിൽ ഇട്ടു............ 




" അപ്പൊ....... നമുക്ക് പോയേക്കാം അല്ലെ ഭാര്യേ....... "



അവളുടെ ഉണ്ടക്കണ്ണും വെച്ചുള്ള നോട്ടം കണ്ടപ്പോൾ  തന്നെ എനിക്ക് മനസിലായി  എന്നോട് കലിപ്പാണ്  എന്ന്......... 


പിന്നെ ഞാൻ ഒന്നും നോക്കിയില്ല....... ഡ്രൈവിങ്ങിൽ  കോൺസെൻട്രേറ്റ്  ചെയ്തു.... അല്ലെങ്കിൽ അവളോട്‌ തല്ലു  കൂടേണ്ടി  വരും..... 





        🌹🌹🌹🌹🌹🌹🌹🌹🌹




" അല്ല....... നമ്മൾ ഇത് എങ്ങോട്ടാ ഈ പോകുന്നെ ..... വീട്ടിലേക്കുള്ള വഴി അതല്ലേ. .................. "




" അതേല്ലോ..... "




" പിന്നെ ഇതെങ്ങോട്ടാ ഈ പോകുന്നെ......... "



" അതൊക്കെ ഉണ്ട്‌....... നീ ഒച്ച വെക്കാതെ അവിടെ ഇരിക്ക്....... എന്തായാലും നിന്നെ ഞാൻ കൊല്ലില്ല..... "



"പറയാൻ പറ്റില്ല എന്നെ ഒറ്റയ്ക്ക് ആക്കിയതല്ലേ ...... "



" പ്ലീസ്    മാഡം..... കുറച്ച് നേരത്തേക്ക് ആ മുത്തുപൊഴിയുന്ന  വാ ഒന്ന് അടച്ച് വെക്കാമോ...... ഇറങ്ങേണ്ട  സമയം ആകുമ്പോൾ ഞാൻ പറയാം...... "



" ഓ..... തമ്പ്രാ........ "



  


പിന്നെ കുറച്ച് നേരത്തേക്ക് വിച്ചുവിന്റെ  അനക്കം ഒന്നും കേട്ടതേ ഇല്ല......അവള്  പുറത്തേക്കു കണ്ണും നട്ടിരുന്നു............... 


          🌹🌹🌹🌹🌹🌹🌹🌹




കുറെ ദൂരം കടന്നു...... കാറ്  ഏതൊക്കെയോ  വഴികളിലൂടെ ഒക്കെ സഞ്ചരിച്ചു............... 

ഒരു വലിയ വീടിനു മുന്നിൽ കൊണ്ടുപോയി നിർത്തി.............കാണാൻ  ഒരു പഴയ തറവാട്  പുതുക്കി  പണിതത്  പോലെ ഉണ്ട്‌...... വളരെ മനോഹരം എന്ന് തന്നെ പറയാം...... ഞാൻ അതിന്റെ ഭംഗിയും നോക്കി കാറിൽ തന്നെ ഇരുന്നു...... 



" എന്താ.... നീ  ഇറങ്ങുന്നില്ലേ......... "



ഏട്ടൻ എനിക്ക് ഡോർ തുറന്നു തന്നു....... 



"അന്തിച്ചു നോക്കണ്ട....... ഇത് നമ്മുടെ വീടാണ്............ "



" നമ്മുടെയൊ............"



" അതെ..........ഇവിടെ ആയിരുന്നു എന്റെ അച്ഛനും അമ്മയും താമസിച്ചിരുന്നത്.............. എന്റെ സ്വർഗം..... ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീട്...... "



" അപ്പൊ.........ആ വീടോ...... "



" അമ്മയുടെ മരണ ശേഷം അങ്ങോട്ട്‌ മാറേണ്ടി  വന്നു....... അമ്മ ഇല്ലാതെ ഈ വീട്ടിൽ ഞാനും അച്ഛനും എങ്ങനെ കഴിയും വിച്ചു...... ഈ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും അമ്മയുടെ ഓർമ്മകൾ അച്ഛനെ കൊത്തിവലിക്കും...... 

പക്ഷെ അമ്മയെ ഒരുപാട് മിസ്സ്‌  ചെയ്യുമ്പോൾ അച്ഛൻ ആദ്യം ഓടിവരുന്നത്  ഇവിടേക്കാണ്‌ ....... അവസാനമായി അച്ഛൻ വന്നതും ഇവിടെ ആണ്..... 
അച്ഛൻ  എപ്പോഴും പറയും അമ്മ എവിടെയും  പോയിട്ടില്ല  ഇവിടെ തന്നെ ഉണ്ട്‌ എന്ന്......... ... 
അത് ശെരി ആണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്....... "





" പിന്നെന്തിനാ ഇത് ഇങ്ങനെ അടച്ച് പൂട്ടി ഇടുന്നത്.........  "




" ഞാൻ എപ്പോഴും ഇവിടെ വരാറുണ്ട് വിച്ചു.... ഒരു ദിവസം പോലും  അത് മുടക്കാറില്ല........... എന്നും ഓഫീസിൽ പോകുന്നതിനു മുൻപ് ഞാൻ ഇവിടെ വരും......... എന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ തൊട്ടു അനുഗ്രഹം  മേടിക്കും............ പിന്നെ ഇവിടെ എപ്പോഴും ജോലിക്കാരും  ഉണ്ടാകും........ 
എല്ലാ കണക്കുകളും  തീർത്തിട്ട് വേണം   നമുക്ക് ഇവിടെ താമസിക്കാൻ................ അത് എന്റെ ഒരു വാശി ആണ്.... എന്റെ കുടുംബം തകർത്തവരോടുള്ള  വാശി........ "




" അമ്മക്ക് എന്നെ ഇഷ്ടം ആയി കാണുമോ........... "



" പിന്നില്ലേ.....  എന്നേക്കാൾ മുൻപേ അമ്മ ഉറപ്പിച്ചതല്ലേ  നീ എന്റേത് മാത്രം  ആണെന്ന്...... അമ്മയുടെ മനസ് ഒരുപാട് സന്തോഷിക്കുന്നുണ്ടാവും....... ..... 
ഈ വീട്ടിലേക്കുള്ള നിന്റെ വരവിനായി  അമ്മ കാത്തിരുന്നിട്ടുണ്ടാവും......

നീ........... വാ....... "





വീടിനുള്ളിലേക്ക് കാൽ വെക്കാൻ നിന്നതും    ഏട്ടൻ  എന്നെ തടഞ്ഞു.... 



" വിച്ചു... വെയിറ്റ്.... ഒറ്റ... മിനുട്ട്......."



എന്ത്  എന്ന അർഥത്തിൽ  ഞാൻ ഏട്ടനെ  നോക്കിയതും..... 


വാതിൽ തുറന്നു ഒരു സ്ത്രീ നിലവിളക്കുമായി  എനിക്ക് നേരെ നടന്നു വന്നു............ 
അത് എന്റെ നേർക്കു നീട്ടി........ 
..


" വലതുകാൽ വെച്ചു കയറിക്കോ  മോളെ.... "




" നീ ആദ്യം ആയി വരുന്നതല്ലേ... അപ്പൊ എല്ലാം അതിന്റേതായ  രീതിയിൽ വേണം....... എല്ലാം ഐശ്വര്യമായി  തുടങ്ങണം......നേരവും കാലവും ഒന്നും നോക്കേണ്ട കാര്യം ഇല്ല ".



ഞാൻ  വിളക്ക്  വാങ്ങി..... അകത്തേക്ക്  നടന്നു............... 

മുന്നിൽ ഏട്ടന്റെ അമ്മയുടെ  വലിയൊരു ഫോട്ടോ  ആണ് കണ്ടത്..........ഞാൻ ആ ഫോട്ടോയുടെ  മുന്നിലേക്ക്‌  വിളക്ക് വെച്ചു പ്രാർഥിച്ചു................. 



        🌹🌹🌹🌹🌹🌹🌹🌹



റൂമിൽ എത്തിയപ്പോൾ ആണ് ഓർത്തത്‌.... മഴയിൽ ഡ്രസ്സ്‌ ഒക്കെ ആകെ നനഞ്ഞിരുന്നു............ഇനി എന്ത് ചെയ്യും..... കയ്യിൽ ആണെങ്കിൽ വേറെ ഡ്രെസ്സും  ഇല്ല.... ഈ രാത്രിയിൽ ഇനി എവിടെ പോയി ഡ്രസ്സ്‌  എടുക്കും...........



പെട്ടെന്നാണ് ഡോർ തുറന്നു ഏട്ടൻ വന്നത്........... 




" എന്ത്    പറ്റി........ എന്താ  നീ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നെ ........ "




ഏട്ടൻ കാപോഡ്  തുറന്നു ഏട്ടന് മാറാനുള്ള ഡ്രെസും  എടുത്തു കുളിക്കാൻ  വേണ്ടി പോകാൻ തുടങ്ങി.............. 



" അതേയ്.... നിങ്ങൾക്ക് കുഴപ്പം ഇല്ല... ഞാൻ ഇനി എന്ത് ചെയ്യും........ "



" എന്ത് പറ്റി....... "


"😠എന്റെ ഡ്രസ്സ്‌ കണ്ടോ..... ആകെ നനഞ്ഞു...... ഇനി ഞാൻ എന്ത് ചെയ്യും.......... "



" കണ്ട്.... കണ്ട്..... നല്ല അടിപൊളി ആയിട്ടുണ്ട്‌..... 😉😉"



" എനിക്ക് ദേഷ്യം  വരുന്നുണ്ട് മനുഷ്യ 😠"




" അധികം ദേഷ്യം പിടിക്കേണ്ട... പല്ല്  പൊട്ടി പോകും.... ദാ  ആ കപോഡിൽ നിനക്കുള്ള ഡ്രസ്സ്‌ വെച്ചിട്ടുണ്ട്... പോയി മാറിക്കോ 
..............."




അത് കേട്ടതും.......ഞാൻ  പോയി ഡ്രസ്സ്‌ എടുത്തു..........   വേഗം ഫ്രഷ് ആകാൻ വേണ്ടി പോയി............ അത്രയും നനഞ്ഞിരുന്നു......... 




കുളി കഴിഞ്ഞു ഡ്രസ്സ്‌ എടുത്തു നോക്കിയപ്പോൾ.... അത് ഒരു  ബ്ലാക്ക്  കളർ സാരി ആയിരുന്നു........... ഈ സാരിയുടുത്തു  എങ്ങനെ ഉറങ്ങും.... ഇങ്ങേർക്കെന്താ  ബോധവും ഇല്ലേ................ ഇതൊരുമാതിരി  സീരിയലിലെ  പെണ്ണുങ്ങളെ പോലെ... ഞാൻ വീട്ടിൽ സാരി  ഉടുക്കില്ല  എന്ന് നന്നായി അറിയാവുന്നതാണ്....... 




   എന്തെങ്കിലും ആകട്ടെ ...... അതെടുത്തു ഉടുക്കാം എന്ന് കരുതി............... ബ്ലൗസ് എടുത്തു ഇട്ടതും........ ആകെ ഒരു പന്തികേട്..... തിരിഞ്ഞു നോക്കിയപ്പോൾ  ..... അതിന് ഒരേ ഒരു വള്ളി മാത്രേ ഉള്ളൂ.... ഒരുമാതിരി ഹിന്ദി സീരിയലിലെ  പെണ്ണുങ്ങളെ പോലെ.......... അതും തീരെ കനം  കുറഞ്ഞ.... ആകാശവും  മേഘവും  ഒക്കെ കാണുന്നത് പോലെ ഉള്ള  ഒരു ബ്ലൗസ്........... 


.ഹൊ... ഇതിലും  ഭേദം 😠😠😠.........................

സാരിയും എടുത്തു ഞാൻ ഡോർ തുറന്നു......... റൂമിൽ ഏട്ടൻ ഇല്ലായിരുന്നു......... 


അതെല്ലാം വലിച്ചു വാരി ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു...........
ഇതിലും നല്ലത് എനിക്കൊരു മീൻ വല  വാങ്ങി തരുന്നതായിരുന്നു ... ഏത് ദരിദ്രവാസി  കടയിൽ നിന്ന  ഇങ്ങേരിതു  മേടിച്ചതു ആവോ..... 

എത്ര ഉടുത്തിട്ടും  എനിക്ക് ശെരിയായി തോന്നിയില്ല.......... ഒരു വിധം പിന്ന്  കുത്തി അഡ്ജസ്റ്റ് ചെയ്തു ഉടുത്തപ്പോൾ ഉണ്ട്‌......... 

പിന്നിലൂടെ  ഏട്ടൻ വന്നു എന്റെ വയറിൽ കയറി പിടിച്ചു......... .... ഞാൻ  പെട്ടെന്ന് അലറാൻ  തുടങ്ങിയതും  ഏട്ടൻ  എന്റെ വാ പൊത്തി പിടിച്ചു...... 
.....


" കിടന്നു കാറാതെടി........... "



" പിന്നെ ഇങ്ങനെയൊക്കെ വന്നാൽ പേടിക്കില്ലേ  മനുഷ്യ....... 😡..എന്നെ ഇങ്ങനെ പേടിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാൻ ആണ്..... "




" അങ്ങനെ  പ്രത്യേകിച്ച്  ഒന്നും  ഇല്ല.... നീയിങ്ങനെ പേടിക്കുമ്പോൾ ഒരു രസം ആണ്... എനിക്ക് ചിരി വരും..... നന്ദിനിയെ പോലും  കിടുകിടാ  വിറപ്പിച്ച എന്റെ പ്രാണസഖി  എന്റെ മുന്നിൽ പൂച്ചകുട്ടിയെ  പോലെ പതുങ്ങുന്നു... "



" അയ്യടാ..... അതൊക്കെ വെറും മനസ്സിലിരിപ്പ്  ആണ്..... അങ്ങനെ എന്നെ ആർക്കും  ഒതുക്കാൻ പറ്റില്ല..... ചില പ്രത്യേക സാഹചര്യങ്ങളിൽ  അപ്രതീക്ഷിതമായി പേടിക്കും എങ്കിലും....... ഞാൻ പുലിക്കുട്ടി തന്നെയാ... "



" ഇന്നെന്തായാലും  നീ പൂച്ചകുട്ടിയെ പോലെ എന്റെ മുന്നിൽ നിന്നു തരും..... "


"എന്താ..... "


" മനസിലായില്ലേ...."



"ഇല്ല.... "


" ഒട്ടും...മനസിലായില്ലേ... "



" എന്താണെന്ന് പറ  ഏട്ടാ കളിക്കാതെ..... "



ഞാൻ അത് പറഞ്ഞപ്പോൾ ഏട്ടന്റെ മുഖത്ത് വല്ലാത്ത ഒരു തെളിച്ചം ആയിരുന്നു........ എന്നെ രൂക്ഷം ആയി നോക്കിക്കൊണ്ടു... എന്റെ അടുത്തേക്ക് ചേർന്നു നിന്നു........ എന്റെ കാതുകളിൽ ചുണ്ടുകൾ  ചേർത്തു വെച്ചു....... 


" ഇന്ന് വളരെ സ്പെഷ്യൽ  ആയ ഒരു ദിവസം ആണ്.........  നീ എന്റേത് മാത്രം ആകാൻ പോകുവാണ് വിച്ചു.....ഇന്ന് നമ്മുടെ ഫസ്റ്റ്  നൈറ്റ്‌ ആണ്...... "



" ഫസ്റ്റ് നൈറ്റ്‌ ഓ... 😵"



" എന്തേയ് ഇഷ്ടം  അല്ലെ നിനക്ക്.... നിന്റെ സമ്മതം ചോദിച്ചില്ല എന്നത് നേരാണ്.......       എന്തെങ്കിലും പ്രോബ്ലം ഉണ്ടോ........... "




ഈശ്വരാ..... !!!!!ആദ്യമേ എനിക്ക് എന്തൊക്കെയോ  പന്തികേട്  തോന്നിയത് ആണ്... ഇതിപ്പോ ഞാൻ ശെരിക്കു പെട്ടു....... എന്റെ കയ്യും കാലും  ഒക്കെ വിറക്കുന്നു...... 😐....എന്താ ഇപ്പൊ പറയുക....  



"പെട്ടെന്ന് കേട്ടപ്പോൾ..............."




"കേട്ടപ്പോൾ...? "


" ഞാൻ ആകെ പകച്ചു പോയി...😵....ഇത്രെയും  പ്രതീക്ഷിച്ചില്ല... ഒരു സൂചന പോലും തന്നില്ലല്ലോ...... "




" ഓ പിന്നെ,  ഞാൻ... ഇനി പത്രത്തിൽ പരസ്യം കൊടുക്കാം.... ഒന്ന് പോയെടി.......... "



" ശെരി.... എങ്കിൽ ഞാൻ പോയേക്കാം... രാവിലെ കാണാം... ഗുഡ് നൈറ്റ്‌ ഏട്ടാ..... "



" നിൽക്കെടി അവിടെ..... എങ്ങോട്ട് പോകുന്നു..........."



" എട്ടൻ  അല്ലെ പോകാൻ പറഞ്ഞത്...  പറഞ്ഞത്........... "



" ഓഹോ... മോള് ആ ഗ്യാപ്പിൽ അങ്ങ് മുങ്ങാൻ നോക്കുവാണോ...... "



" ഏയ്‌ ഞാൻ.............ഞാനോ......... "




ഒട്ടും പ്രതീക്ഷിക്കാതെ  ഏട്ടൻ പോയി ഡോർ അങ്ങ് ലോക്ക് ചെയ്തു....... 


സത്യത്തിൽ ഞാൻ ഒരു  ധൈര്യശാലി ആണെങ്കിലും ഏട്ടന്റെ സ്നേഹത്തിനു മുന്നിൽ വല്ലാതെ പകച്ചു പോകും............... ഏട്ടന്റെ ഒരു നോട്ടം പോലും നേരിടാൻ ഉള്ള ശക്തി എനിക്കില്ല...... 


" ഇനി ... നീ എങ്ങനെ ഓടിപ്പോകും എന്ന് എനിക്കൊന്നു കാണണം.......ഞാൻ ദാ  ഈ ഡോർ അകത്തുനിന്നു  തന്നെ പൂട്ടിയിട്ടുണ്ട്....... കീ എന്റെ പോക്കറ്റിലും ഉണ്ട്‌......"



വിച്ചു.... നീ പെട്ടു.... അല്ലെങ്കിലും നന്ദിനിയെ വിരട്ടുന്നപോലെ ഒരിക്കലും എന്റെ  കെട്ടിയോനെ വിരട്ടാൻ  ഒരിക്കലും പറ്റില്ല........ 


ഏട്ടൻ എന്റെ അരികിലേക്ക് വരും തോറും ഞാൻ പിന്നിലേക്ക് നീങ്ങി................ശ്രദ്ധ  പതറാതെ ഏട്ടൻ  എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ടെ  ഇരുന്നു.....ഞാനും ആ നോട്ടത്തിൽ ലയിച്ചിരുന്നു  പോയി..... 

പെട്ടെന്ന് ഭിത്തിയിൽ തട്ടി നിന്നപ്പോൾ ആണ് എനിക്ക് ബോധം വന്നത്........ അപ്പോഴേക്കും ഏട്ടൻ എന്നോട് ചേർന്നു നിന്നിരുന്നു ..................

 എന്റെ കണ്ണുകളിൽ നിന്നും നോട്ടം പതിയെ തെന്നി മാറി....... എന്റെ അധരങ്ങളെ  ലക്ഷ്യം ആക്കി നീങ്ങി..... തള്ളി മാറ്റാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ ഏട്ടൻ എന്റെ അധരങ്ങളെ കീഴ്പെടുത്തിയിരുന്നു........... എന്റെ വിരലുകൾ  ഏട്ടന്റെ കഴുത്തിൽ അമർന്നു............ 


ഏട്ടന്റെ കൈകൾ എന്റെ ശരീരത്തിൽ ആകെ ഇഴഞ്ഞു നടന്നു........ 


ഏട്ടനെ പെട്ടെന്ന് ഞാൻ എന്റെ ശരീരത്തിൽ  നിന്നും വേർപ്പടുത്തി.... കവിളിൽ ഒരു കടിയും വെച്ചു കൊടുത്തു   ... ഒറ്റ ഓട്ടം ആയിരുന്നു... 


അപ്പോളാണ് ഞാൻ ഓർത്തത്‌ ഡോർ ക്ലോസ്ഡ് ആണ് എന്ന്..... 



" ഡി.... കള്ളി..... നീ  എവിടെ വരെ പോകും എന്ന് എനിക്കൊന്നു കാണണം........... "




എന്നെ പിടിക്കാൻ  വേണ്ടി ഏട്ടൻ വന്നപ്പോൾ.................. ഞാൻ കട്ടിലിനു  ചുറ്റും ഓടി........................ 



പിടിക്കും എന്ന് ഉറപ്പായപ്പോൾ ഡ്രസിങ് റൂമിലേക്ക്‌ ഒറ്റ ഓട്ടം ആയിരുന്നു....... പക്ഷെ അതിന് മുൻപേ  എന്നെ തൂക്കിയെടുത്തു  കട്ടിലിലേക്ക്  എറിഞ്ഞു........... 
പിന്നെ തലയിണ  വെച്ചായി  അടുത്ത അടി................ 


എന്റെ ആദ്യത്തെ അടിയിൽ തന്നെ പ്രതിരോധം  നഷ്ടപ്പെട്ട്  ഏട്ടൻ വീണു............ ആ ഗ്യാപ്പിൽ ഞാൻ ബെഡിൽ നിന്നും എണീറ്റു.......... 


ഏട്ടൻ എണീറ്റു വരുന്നതിനു മുൻപ് തന്നെ ജഗ്ഗ്  എടുത്തു കയ്യിൽ പിടിച്ചു... അതിൽ ആവശ്യത്തിന് വെള്ളം ഒക്കെ ഉണ്ടായിരുന്നു...... 


എണീറ്റു വന്നപ്പോൾ തന്നെ ഞാൻ അതെടുത്തു ഏട്ടന്റെ ദേഹത്തേക്ക് എടുത്തു കമഴ്ത്തി......... 
പാവം നനഞ്ഞ കോഴിയെ പോലെ ആയി  .......... എനിക്കാണെങ്കിൽ ചിരിയും വന്നു.... 



" എന്താടി.... ഈ കാണിച്ചേ........ "



"കണ്ടില്ലേ... വെള്ളം നിങ്ങടെ തലയിൽ കമഴ്ത്തി...... "


" എങ്കിൽ നീ ഇതും കൂടി കണ്ടോ..... "




ഏട്ടൻ ആ നനഞ്ഞ ഷർട്ട്‌ ഒക്കെ അങ്ങ് അഴിച്ചു മാറ്റി.......... 
സിക്സ് പാക്ക് ബോഡിയും  കാണിച്ചു ഒരു നിൽപ്പായിരുന്നു...... 

ഞാൻ തിരിഞ്ഞു ഓടാൻ  നിന്നതും.......... അതിലും വലിയ അപകടം...... മീൻ വല പോലെത്തെ  സാരി.... പഴത്തൊലി ഉരിയുന്ന  പോലെ ദേ  താഴേക്ക്.............  ഇതിൽ കൂടുതൽ ഇനി എന്ത് വരാൻ.... അത് കണ്ടിട്ടാണെങ്കിൽ  ഏട്ടൻ ഒടുക്കത്തെ  ചിരി ആണ്...... 



" ഇനി എന്റെ പൊന്നുമോള്  ഓടിക്കേ..... ഏട്ടൻ ഒന്ന് കാണട്ടെ...... നിനക്ക് ഓടാൻ പറ്റുന്ന അത്രേം ദൂരം നീ ഓട്..... "



ദുഷ്ടൻ 
......എന്നെ ഈ അവസ്ഥയിൽ ആകിയിട്ടു ചിരിക്കുവാ............ 
ഞാൻ അതെല്ലാം വാരി എടുത്തു...... ദേഹം മറച്ചു..................... 

അപ്പോഴേക്കും ഏട്ടൻ ചിരി ഒക്കെ നിർത്തി.................. 



" വിച്ചു...............എനിക്ക് അറിയാം.. 
നിന്നെ ഞാൻ ഒരുപാട് നോവിച്ചിട്ടുണ്ട്  എന്ന്........ പെട്ടെന്ന് നിനക്കെന്നെ അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവും..... ഞാൻ കുറച്ച് ഫാസ്റ്റ് ആയി  പോയി എന്ന്   അറിയാം.....നിനക്ക് ഇഷ്ടം ഇല്ലാത്ത ഒന്നിനും നിന്നെ ഞാൻ നിർബന്ധിക്കില്ല..... ഐ  പ്രോമിസ്... "


ഏട്ടൻ പോകാൻ നിന്നതും.... ഞാൻ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു................... 



" ഇന്നുവരെ ഏട്ടനോട് എനിക്ക്  യാതൊരു ദേഷ്യവും തോന്നിയിട്ടില്ല...... ഏട്ടന്റെ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ നിങ്ങളെന്റെ പ്രാണൻ ആണ്..............എന്റെ അച്ഛനും അമ്മയ്ക്കും ശേഷം ഞാൻ ഇത്രയും സ്നേഹിക്കുന്നതും  നിങ്ങളെ ആണ്..... എന്റെ സ്നേഹം എന്താണെന്ന് എനിക്ക് വാക്കുകളിൽ ഒതുക്കാൻ ഒരിക്കലും പറ്റില്ല..... "




എന്റെ കണ്ണുകൾ   ആകെ കലങ്ങിയിരുന്നു............... ഏട്ടൻ എന്നെ ചേർത്തു നിർത്തി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു..... എന്റെ കണ്ണുനീർ തുടച്ചു മാറ്റി........... 

" എനിക്കും അങ്ങനെ തന്നെ ആണ്... നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ വയ്യ വിച്ചു........ഐ റിയലി  ലവ്  യു....... "

മനസുകൊണ്ട് ഞാൻ സമ്മതം അറിയിച്ചപ്പോൾ  ഏട്ടൻ എന്നെ  കോരി എടുത്തു....... ബെഡിൽ കിടത്തി...............ലൈറ്റ്  ഓഫ്‌ ചെയ്തതും........ ജനൽ പാളിയിലൂടെ  നിലാവെളിച്ചം  റൂമിലേക്ക്‌ ഇരച്ചു കയറി......................................... 

ആ നിലാവിനെ  സാക്ഷി ആക്കി വീണ രുദ്രന്റെ സ്വന്തം ആയി മാറുകയായിരുന്നു.............. 

       ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എന്റെ കഴുത്തിലും , ചുണ്ടിലും, മാറിലും  ഒക്കെ ഏട്ടന്റെ അധരങ്ങൾ  ഒഴുകി നടന്നു............................ 
എന്റെ ആലില വയറിൽ ഏട്ടന്റെ താടി ഉരസിയപ്പോൾ  ശരീരമാകെ പൊള്ളി  പിടഞ്ഞു പോയി................. 
പൂവിലെ  തേൻ നുകരുന്ന  വണ്ടിനെ പോലെ ഏട്ടൻ എന്നിൽ പടർന്നു കയറി............................................ ചുംബനങ്ങൾ കൊണ്ട് എന്റെ ശരീരത്തെ പൊതിഞ്ഞു................. 


ഇന്നോളം ഞാൻ കാത്ത് സൂക്ഷിച്ചതെല്ലാം  രുദ്രേട്ടന് ഞാൻ  പൂർണ മനസ്സോടെ സമർപ്പിച്ചു......... 😍😍😍😍

രാത്രിയുടെ ഏതോ യാമത്തിൽ......... ആ  നെഞ്ചിൽ ഞാൻ തളർന്നു ഉറങ്ങി പോയി.......അപ്പോഴും എന്റെ മുടിയിഴകളെ  തലോടി  ഏട്ടൻ എനിക്ക് കാവൽ ഇരുന്നു...... ❣️❣️❣️❣️❣️❣️


( അധികം  അങ്ങോട്ട്‌ നോക്കണ്ട 😜😅😅😅നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ..... എല്ലാവരും  get ഔട്ട്‌ 😂)


തുടരും...  ....... 


🔥രുദ്രവീണ🔥

പാർട്ട്‌ 2️⃣2️⃣


"നോ  പപ്പാ................ അങ്ങനെ ഒന്നും എന്നോട് സംസാരിക്കരുത്......... രുദ്ര്  ഒരിക്കലും എന്നെ ചതിക്കില്ല..... അങ്ങനെ ചിന്തിക്കാൻ പോലും പപ്പക്ക് എങ്ങനെ തോന്നുന്നു ..... 
ഞാൻ കഴിഞ്ഞിട്ടേ  അവന് എന്തും ഉള്ളൂ......... വീണയെ ജീവിതത്തിൽ നിന്നും  ഒഴിവാക്കും എന്ന് രുദ്ര് എനിക്ക് വാക്ക് തന്നതാ...... "

" നന്ദു..... നീ കുറച്ചെങ്കിലും ബോധത്തോടെ ചിന്തിക്ക്...... അവൻ നിന്നെ ചതിക്കുവാ........... വീണയുമായി  ഒരു ജീവിതം ആണ് അവൻ ആഗ്രഹിക്കുന്നത്........ നിന്നെ ഒഴിവാക്കാൻ ശ്രമിക്കുവാ അവൻ.... അവനെ ബുദ്ധിപൂർവ്വം  തന്നെ ഇനി നേരിടണം... അല്ലെങ്കിൽ പതറി പോകുന്നത് നമ്മൾ ആയിരിക്കും....... "

" ഇല്ല.... ഇല്ല... ഇല്ല...... പപ്പ ഇനി എന്ത് പറഞ്ഞാലും ശെരി രുദ്രനെ  എനിക്ക് ആരെക്കാളും  വിശ്വാസം ആണ്..... പപ്പ കണ്ടോ... നാളെ വീണക്ക് പകരം അവന്റെ കൂടെ ജീവിക്കാൻ  പോകുന്നത് ഞാൻ ആയിരിക്കും..... "

" ഇല്ല  നന്ദു... അവൻ  എല്ലാവരെയും ചതിക്കുക ആണ്. ഈ  പ്രൊജക്റ്റ്‌  നമുക്ക് കിട്ടും എന്ന ഉറപ്പിൽ ആണ്, ഞാൻ എല്ലാ കാര്യങ്ങളും  നീക്കിയത് ..രുദ്രന്റെ ഓഫീസിൽ നിന്നും  നമ്മുടെ  രമേശ്‌  ഇന്ന് എന്നെ വിളിച്ചിരുന്നു, അവൻ പറഞ്ഞു പ്രൊജക്റ്റ്‌ ഒക്കെ രുദ്ര് വേറെ ഏതോ കമ്പനിയെ ഏൽപ്പിച്ചു എന്ന്... 
ഇപ്പൊ നമ്മൾ വെറും മണ്ടന്മാർ ആയില്ലേ......  "

" പപ്പ ഒന്നും. പറയണ്ട, രുദ്ര്  ചിലപ്പോൾ എന്തെങ്കിലും കണ്ടിട്ടാവും അങ്ങനെ പറഞ്ഞത്, നമ്മുക്ക് ദോഷം വരുന്നതൊന്നും  അവൻ ചെയ്യില്ല.......... പിന്നെ രുദ്ര് ചതിച്ചു എന്ന് പറയാൻ പപ്പക്ക് ഒരു  യോഗ്യതയും ഇല്ല..... 
ഇതിനേക്കാൾ വലിയ ചതി പപ്പ അവന്റെ ഫാമിലിയോട് ചെയ്തില്ലേ... തകർത്തു കളഞ്ഞില്ലേ  എല്ലാം... അവന്റെ അമ്മയെയും അച്ഛനെയും അവനിൽ നിന്നും അകറ്റിയില്ലേ...... 
അവന്റെ നഷ്ടങ്ങൾക്കു  മുകളിൽ ആണ് പപ്പ ഒരു സാമ്രാജ്യം  കെട്ടി പൊക്കിയത്.... 

അവരുടെ കുടുബം  കാരണം ആണ് നമ്മൾ ഈ നിലയിൽ ഇന്ന് ജീവിക്കുന്നത്... എന്നിട്ടും രുദ്ര്  അതിന്റെ  ഒരു കണക്കും  പറഞ്ഞിട്ടില്ല ഇന്നുവരെ, "


" നന്ദു....... !!!!!!!!!!!!!! നിർത്തിക്കോ  നിന്റെ സംസാരം..... "

" ഇല്ല.... എനിക്ക് പറയാൻ ഉള്ളത്  ഞാൻ പറയും.... പപ്പ ഇനി എന്ത് പറഞ്ഞാലും....  രുദ്ര്....... അവനെ എനിക്ക് വേണം......... അവൻ എന്റെതാ.... .... "

        🌹🌹🌹🌹🌹🌹🌹🌹🌹

വെളിച്ചം  കണ്ണിൽ വന്നു തട്ടിയപ്പോൾ  ആണ് ഞാൻ ഉണർന്നത്............. അപ്പോഴാണ് കഴിഞ്ഞ രാത്രിയിലെ   കാര്യങ്ങൾ ഒക്കെ മനസിലൂടെ കടന്നു പോയത്............ 

അപ്പോഴും രുദ്രേട്ടൻ നല്ല ഉറക്കം ആയിരുന്നു . 


ഏട്ടനെ പുതപ്പിച്ചു   എണീറ്റു പോകാൻ നിന്നതും..... ഏട്ടൻ  എന്നെ പുതപ്പിനുള്ളിലേക്കു  വലിച്ചിട്ടു..... 



" ആഹാ.... അപ്പൊ സാർ ... ഉറക്കം നടിച്ചു കിടക്കുവായിരുന്നു  അല്ലെ.... "




" 😉😉 ആ ചെറുതായിട്ട്..... "



" എന്തേയ്.... വീട്ടിലേക്ക് പോകാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ....... "




" അതിനൊക്കെ  ഇനിയും സമയം ഉണ്ടല്ലോ  ഡോക്ടറെ......... ഞാൻ എന്റെ ഭാര്യയെ കുറച്ച് കൂടി ഒന്ന് സ്നേഹിക്കട്ടെ... 😉😉😉"




" അയ്യടാ...........മരിയാദക്ക്  എണീറ്റോ................ "




ഏട്ടനെ ബെഡിലേക്കു തള്ളി  ഇട്ട് ഞാൻ  വേഗം ബാത്റൂമിലേക്കു  ഓടി.......... 





ഫ്രഷ് ആയി താഴെ വന്നപ്പോളേക്കും  അടുക്കളയിൽ  ജോലിക്കാർ  ഒക്കെ ഉണ്ടായിരുന്നു.......... ഞാനും അവരുടെ കൂടെ കൂടി.........ഏട്ടന് ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കി...... 
അങ്ങനെ കറങ്ങി നടക്കുമ്പോൾ ആണ്  എന്റെ ഫോൺ റിങ് ചെയ്തത്... 
....അനന്യ ആയിരുന്നു...... 




" ഹലോ..... "



" അതെ.... പൊന്നുമോള്  ഇന്ന് ലീവ് ആക്കാൻ ആണോ ഭാവം........ "




" ഏയ്‌.... ഇല്ല..... ഞാൻ ഇന്ന് തന്നെ വരും.... കുറച്ച് ലേറ്റ് ആവും എന്നെ ഉള്ളൂ.............. "



" എന്തായാലും നീ ഇന്ന് വരണം..... അത്യാവശ്യം  ആയി ചില കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ട്....... "



" എന്താടി.... എന്തെങ്കിലും പ്രശ്നം  ഉണ്ടോ.......... എന്താണെന്ന് ഒന്ന്  തെളിച്ചു പറ........ "



" പറയാം........ നീ  വേഗം വരാൻ നോക്ക്........... "



തിരിച് ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ ഫോൺ കട്ട്‌  ചെയ്തു............ എന്തായാലും കാര്യം കുറച്ച് സീരിയസ് ആവും എന്ന് എനിക്ക് ഉറപ്പായി.... 


          🌹🌹🌹🌹🌹🌹🌹



റൂമിൽ എത്തിയപ്പോൾ  ഏട്ടൻ റെഡി ആയി  നിൽക്കുന്നുണ്ടായിരുന്നു........ 



" വിച്ചു...... വേഗം  തന്നെ റെഡി aagi വാ....... നിനക്ക് ഹോസ്പിറ്റലിൽ  പോകണ്ടേ...  വെറുതെ അത് മുടക്കേണ്ട... ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്    നിന്നെ ഹോസ്പിറ്റലിൽ  വിട്ടിട്ട് ഞാൻ ഓഫീസിലേക്ക് പോകും എന്ന്... ഇനി വീട്ടിൽ പോയിട്ട്  സമയം ഉണ്ടാകില്ല..... "



" ഞാനും അത് പറയാൻ വരുവായിരുന്നു.....എനിക്ക് അത്യാവശ്യം ആയി ഹോസ്പിറ്റലിൽ  എത്തണം.. രാവിലെ തന്നെ അനന്യ എന്നെ വിളിച്ചിരുന്നു .... ഉടനെ എത്തണം എന്ന് പറഞ്ഞു .... "



" എന്താ എന്തെങ്കിലും പ്രശ്നം  ഉണ്ടോ...... "


" ഏയ്‌... അതൊന്നും ആയിരിക്കില്ല, എന്തായാലും ഗൗരവം ഉള്ള എന്തോ കാര്യം പറയാൻ  വേണ്ടി ആവും.... 
വല്ല മരുന്നും  മാറി കുത്തി വെച്ചിട്ടുണ്ടാകും, അവൾക്കു ആണെങ്കിൽ  ഒരു ബോധവും ഇല്ല... "



" ആ നിന്നെ പോലെ തന്നെ ആവും നിന്റെ  ഫ്രണ്ട്സും എന്ന് എനിക്ക് ഊഹിക്കാവുന്നതേ  ഉള്ളൂ ...... പാവം  രോഗികൾ.... "


" അങ്ങനെ സാർ  ഗോൾ അടിക്കേണ്ട........ ഞങ്ങളുടെ കാര്യം  ഞങ്ങൾ നോക്കിക്കൊള്ളാം.... "




" ഓ  ശെരി തമ്പ്രാട്ടി...... വേഗം അണിഞ്ഞൊരുങ്ങി  വന്നാട്ടെ..... "



" എനിക്കിനി റെഡി ആകാൻ ഒന്നും ഇല്ല.. ഏട്ടൻ  വേഗം റെഡി ആയി താഴേക്ക് വരാൻ നോക്ക്.... "


            🌹🌹🌹🌹🌹🌹



അനന്യ എന്തിനാവും  വിളിച്ചത് എന്ന് ഓർത്തു  എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു..... ഈശ്വരാ  അവളുമാർ ഇനി വല്ല കുഴപ്പത്തിലും ചെന്നു ചാടിയോ ആവോ...... 



ഏട്ടൻ  വന്നതും... ഞങ്ങൾ ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ്റ്  കഴിച്ചു... എന്റെ മുഖത്തെ ടെൻഷൻ കണ്ടിട്ട്  ആവാം.... ഏട്ടൻ എന്നോട്  കാര്യമായി ഒന്നും തന്നെ മിണ്ടിയില്ല.... 



" വിച്ചു...... നീയിങ്ങനെ ടെൻഷൻ അടിക്കാൻ എന്താ ഇപ്പൊ ഉണ്ടായേ.... നമ്മൾ ഇപ്പൊ തന്നെ അവിടെ എത്തില്ലേ..... നിനക്ക് അത്ര ടെൻഷൻ ആണെങ്കിൽ നീ അനന്യയേ  ഒന്നും  കൂടി വിളിച്ച് കാര്യം എന്താണെന്ന് ചോദിക്ക്.... അല്ലാതെ ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു  ചിന്തിക്കരുത്......... .   "



" ഏട്ടാ............... എനിക്ക് എന്തോ വല്ലാത്ത പേടി പോലെ.......... 

ഇനി.... നമ്മുടെ..... അഭിയേട്ടന്.... വല്ലതും.....
.....അത് പറയാൻ ആവുമോ അവൾ  വിളിച്ചത്........ "


" എന്തൊക്കെയാ വിച്ചു നീ ഈ ചിന്തിച്ചു കൂട്ടുന്നെ....... ഒന്നും ഇല്ല....... അല്ലെങ്കിലും നിന്നെ വിളിച്ച അവളെ വേണം രണ്ട്  പറയാൻ.... ഇതുപോലെ ഉള്ള പൊട്ടികളെ  ഒക്കെ വിളിച്ച്  എന്ത് കാര്യം പറയാൻ ആണ്.... "



" ഏട്ടാ.......... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..... "



" എങ്കിൽ  അവിടെ അടങ്ങി ഇരുന്നു കഴിച്ചോ......... "



 ഇനി എന്തെങ്കിലും മിണ്ടിയാൽ പണി കിട്ടും എന്ന് ഉറപ്പായത്  കൊണ്ട് ഞാൻ  ഒന്നും മിണ്ടാത്തെ കഴിച്ച്  എണീറ്റു....... 


ജോലിക്കാരെ ഒക്കെ കണ്ടു യാത്ര പറഞ്ഞു.... ഞങ്ങൾ ഇറങ്ങി...... 
ഇറങ്ങുന്നതിനു മുൻപ് രുദ്രേട്ടന്റെ  അമ്മയുടെ തുളസി തറയിൽ നിന്ന്  ഞങ്ങൾ പ്രാർത്ഥിച്ചു..... 

എന്തോ... എനിക്ക് ഇവിടെ നിന്നും പോകാൻ തീരെ മനസ് വരുന്നില്ല... എന്തോ എന്ന് എന്നെ ഇവിടെ പിടിച്ച് നിർത്തുന്ന പോലെ ഒരു ഫീൽ ആയിരുന്നു..... എത്രയും  വേഗം ഈ വീട്ടിലേക്ക് തന്നെ തിരിച് വരും എന്ന് മനസ് കൊണ്ട്  ഞാൻ ഏട്ടന്റെ അമ്മക്ക് വാക്ക് കൊടുത്തു...... 


ഒരു കാറ്റ്   മെല്ലെ  വന്നു ഞങ്ങളെ തഴുകി  പോയി......... അതിന് വല്ലാത്ത ഒരു ഊർജം ഉണ്ടായിരുന്നു..... ഏട്ടന്റെ അമ്മയുടെ  അനുഗ്രം ആയി എനിക്ക് തോന്നി...... മനസുകൊണ്ട് ഞാനും ഉറപ്പിച്ചു... ഈ കുടുംബത്തെ തകർക്കാൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല എന്ന്....അപ്പുവേട്ടനേ  അമ്മയിൽ നിന്നും അകറ്റിയവരെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല.... 



   
 അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ    മനസ്സിൽ  ഒരു വലിയ ലക്ഷ്യംആയിരുന്നു........... രുദ്രേട്ടന്റെ അച്ഛനെ കണ്ടുപിടിക്കണം....... അദ്ദേഹം ഇപ്പോഴും ജീവനോടെ തന്നെ ഉണ്ടാകാൻ ആണ് സാധ്യത.... കാരണം    സ്വത്തുക്കൾ   പൂർണമായും നന്ദിനിക്കും  അവളുടെ അച്ഛനും കിട്ടണമെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നെ  മതിയാകു..... അതുകൊണ്ട് അവർ ഒരിക്കലും അദ്ദേഹത്തെ കൊല്ലാൻ  സാധ്യത ഇല്ല........അച്ഛൻ അവരുടെ കസ്റ്റഡിയിൽ  ഉണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും...... അന്നത്തെ ആക്‌സിഡന്റിൽ  അച്ഛന്  ജീവൻ നഷ്ടപ്പെട്ടിട്ടില്ല  എന്ന് തന്നെയാണ് ഡ്രൈവർ ശിവരാമൻ  ചേട്ടൻ പറഞ്ഞതും.........എന്റെ അന്വേഷണത്തിൽ നിന്നും എനിക്ക് മനസിലായത്  അച്ഛൻ മിസ്സിംഗ്‌ ആവുന്നത് ഞങ്ങളുടെ ഹോസ്പിറ്റലിൽ  വെച്ചായിരുന്നു... അദ്ദേഹത്തെ അഡ്മിറ്റ്‌ ചെയ്തതും  അവിടെ ആയിരുന്നു......... 
അമ്മയും അച്ഛനും കുറച്ചു നാൾ ഹോസ്പിറ്റലിൽ  നിന്നും വിട്ടു നിന്നപ്പോൾ  കാര്യങ്ങൾ എല്ലാം നോക്കിയത് ചെറിയച്ഛൻ ആയിരുന്നു... അതുകൊണ്ട് അമ്മയ്ക്കും അച്ഛനും ഇതിൽ വലിയ അറിവ് ഒന്നും ഉണ്ടായിരുന്നിരിക്കില്ല... അങ്ങനെയെങ്കിൽ അച്ഛൻ ഇപ്പോൾ  എവിടെ എന്ന ചോദ്യത്തിന്  ഉത്തരം  കണ്ടെത്തിയേ  മതിയാവു..........ജീവന്റെ ഒരു കണിക എങ്കിലും ഉണ്ടെങ്കിൽ അദ്ദേഹത്തെ രക്ഷിച്ചേ മതിയാവു...........ഇനിയെങ്കിലും  രുദ്രേട്ടന്  ഈ യുദ്ധം അവസാനിപ്പിച്ചു  ഒരു സാമാധാനം  ഉള്ള ജീവിതം തുടരാൻ പറ്റണം.......   
 ഏട്ടന്റെ അമ്മ എങ്ങനെ മരിച്ചു എന്ന് അയാളെ കൊണ്ട് പറയിപ്പിക്കാനും  പറ്റണം... അന്നം തന്ന  കൈക്കു  തന്നെ കടിക്കുന്ന ആ വിഷജന്തുക്കളെ    ഇനിയും ഇങ്ങനെ വിട്ടാൽ ശെരി ആകില്ല..... എനിക്ക് അറിയാം നന്ദിനിക്ക് രുദ്രേട്ടൻ എന്നുവെച്ചാൽ  ഭ്രാന്ത് ആണ് എന്ന്... നാളെ ഏട്ടനെ അവൾക്കു കിട്ടില്ല എന്ന് അറിയുന്ന നിമിഷം  അവൾ ചിലപ്പോൾ രുദ്രേട്ടനെ കൊല്ലാനും മടിക്കില്ല......... 

സത്യത്തിൽ എവിടെ നിന്നും തുടങ്ങും എങ്ങനെ തുടങ്ങും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല....... 
ഏട്ടനെ ഒറ്റയ്ക്ക് ഒരു  ദുരന്തത്തിലേക്ക്  പറഞ്ഞു വിടാനും  പറ്റില്ല............. 





" അങ്ങനെ ഒന്നും എന്നെ ആർക്കും അപകടപ്പെടുത്താൻ പറ്റില്ല....... പെണ്ണെ........... "




" രു......... രുദ്രേട്ട......... ഏട്ടനെങ്ങനെ......... 
........."



" എനിക്ക് എങ്ങനെ നിന്റെ മനസ് വായിക്കാൻ പറ്റുന്നു എന്നല്ലേ...... 
എനിക്ക് അറിയാം മോളെ.... എപ്പോഴും നീ ചിന്തിക്കുന്നത്  എന്നെ പറ്റി മാത്രം ആണ് എന്ന്........ ഒരു കാര്യം  ഞാൻ നിനക്ക് ഉറപ്പ്  തരാം.... എന്റെ കുടുംബം തകർത്തവർക്കുള്ള  പണി കൊടുക്കാതെ  ഞാൻ മരിക്കില്ല.................  ... എന്റെ കുടുംബം സേഫ് ആക്കിയിട്ടേ  ഞാൻ പോകു..............പിന്നെ..... മരിക്കുന്നുണ്ടെങ്കിൽ  അതെന്റെ പെണ്ണിന്റെ മടിയിൽ കിടന്ന്.......... നിന്റെ കണ്ണിൽ നോക്കി ആവും...... "




ഞാൻ വേഗം തന്നെ ഏട്ടന്റെ വാ പൊത്തി പിടിച്ചു........ ഏട്ടൻ വണ്ടി പതിയെ ഒതുക്കി നിർത്തി......... 



" ഇനി എങ്ങനെ ഒന്നും പറയല്ലേ ഏട്ടാ................ എനിക്കതു ചിന്തിക്കാൻ പോലും പറ്റില്ല....... "



" ഏയ്‌.... വിച്ചു........... ചിന്തിക്കണം  മോളെ..........മരണം എന്നത് ഏത് നിമിഷവും  നമ്മളെ  കീഴ്പ്പെടുത്തും ........ നമുക്ക് പ്രിയപ്പെട്ടത്  പലതും അപഹരിക്കും...... അഞ്ചാം  വയസിൽ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെടുമ്പോൾ ഞാനും  എന്റെ അച്ഛനും അത് ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല........ ഞങ്ങളുടെ ജീവിതം തന്നെ സ്തംഭിച്ചു  പോയി..... ഒരു നിമിഷം  കൊണ്ട് ആണ് എല്ലാം മാറി മറിഞ്ഞത്........... അടുത്ത നിമിഷം  നമുക്ക് എന്താണ് സംഭവിക്കുന്നത്   എന്ന് ആർക്കും പറയാൻ കഴിയില്ല...... അപ്പൊ പ്ലാനിങ് ഇല്ലാത്ത ജീവിതം അല്ലെ മോളെ നല്ലത്....... 

ഇപ്പൊ നീ ഒന്നും ആലോചിക്കേണ്ട...... പ്ലാനിങ് ഇല്ലാതെ ആണ് ഞാൻ മുന്നോട്ടു പോകുന്നത്...... നീ പേടിക്കണ്ട  എന്റെ സുരക്ഷ ഞാൻ ഉറപ്പാക്കിയിരിക്കും .... എനിക്ക് നിന്റെ കൂടെ കൊതി തീരെ ജീവിക്കണം....... .... 


നിനക്ക്  ഞാൻ നല്ലൊരു പണി തരട്ടെ... അപ്പൊ പിന്നെ  നിനക്ക് വേറെ ഒന്നും ശ്രദ്ധിക്കാൻ സമയം ഉണ്ടാകില്ല...... "




" എന്ത് പണി.......? "




" നീ എന്റെ രണ്ട് പിള്ളേരെ അങ്ങ് പ്രസവിക്ക്‌...... പിന്നെ നീ ആകെ ബിസി  ആയിക്കൊള്ളും...... പിന്നെ എന്റെ കാര്യം കൂടി നോക്കണ്ടേ  😉😉😉😉😉😉"



" ഡാ... ഏട്ടാ   നിന്നെ ഞാൻ....... "



ഞാൻ ഏട്ടന്റെ നെഞ്ചിൽ ചാരി  കിടന്ന്  ഒരു ഇടി കൊടുത്തു................ എന്നിട്ട് ആ നെഞ്ചിൽ ഒന്ന് അമർത്തി ചുംബിച്ചു............ ഏട്ടന്റെ കൈകൾ എന്നെ ഇറുകെ പുണർന്നു.............. 




" അപ്പൊ മോള്  അങ്ങ് ഇറങ്ങിക്കോ.......... "



" അതെന്താ എനിക്ക് ഹോസ്പിറ്റലിൽ  പോകണ്ടേ .... ഏട്ടൻ എന്നെ കൊണ്ട് വിടും എന്നല്ലേ പറഞ്ഞെ.... "



" എടി പൊട്ടിക്കാളി ...... കണ്ണ്  തുറന്നു നോക്കെടി........... ഹോസ്പിറ്റൽ  ഒക്കെ എപ്പോഴേ എത്തി........ "



" ഓ  സോറി........ "



ഞാൻ ഒരു ചമ്മിയ ചിരി  കൊണ്ട് അഡ്ജസ്റ്റ്  ചെയ്തു... സത്യത്തിൽ ഏതാ സ്ഥലം എന്ന് പോലും ഞാൻ നോക്കിയില്ലായിരുന്നു...... 



"അപ്പൊ ശെരി  ........ വൈകുന്നേരം ഡ്രൈവറോട്  വരാൻ പറയാം..... എനിക്ക് കുറച്ച് തിരക്കുണ്ട്..... "


" ശെരി ഏട്ടാ...... "




 ഏട്ടൻ  പോയപ്പോൾ ആണ് രാവിലെ അനന്യ വിളിച്ച കാര്യം  ഓർമ വന്നത്.... ഓരോന്ന് ചിന്തിച്ചു  അത് വിട്ടു പോയിരുന്നു....... 
ഞാൻ  ഉടനെ ഫോൺ എടുത്തു അവളെ വിളിച്ചു......... 
അവൾ ആണെങ്കിൽ ഫോൺ എടുക്കുന്നില്ലായിരുന്നു......... ഡ്യൂട്ടിയിൽ ആവും എന്ന് ഞാനും കരുതി... മൂന്നുപേരെയും  വിളിച്ചു നോക്കി.... കിട്ടിയില്ല. 

..
ഞാൻ പിന്നെ  എന്റെ ക്യാബിനിലേക്കു  നടന്നു........... പേഷ്യൻസിന്റെ  തിരക്ക് ഉള്ളതുകൊണ്ട്  ഞാനും ബിസി ആയിരുന്നു.... 




          🌹🌹🌹🌹🌹🌹🌹🌹





"എത്രയും വേഗം രുദ്രന്റെ മനസ്സിൽ എന്താണ് എന്ന് തിരിച്ചറിഞ്ഞേ  പറ്റു.... അവൻ എന്റെ നന്ദുവിനെ  ചതിക്കാൻ ആണ് പ്ലാൻ  എങ്കിൽ വെച്ചേക്കില്ല  ഞാൻ ... അവനെ അല്ല... അവന്റെ ഭാര്യ ..... ആ വീണയെ ............. "




" മതി........ ഇനിയെങ്കിലും നിർത്തുന്നുണ്ടോ  നിങ്ങളുടെ ഈ പ്രവർത്തികൾ.... ഇത്രയും നാൾ ഞാൻ എല്ലാം സഹിച്ചു നിന്നത്   നിങ്ങളെ പേടിച്ചിട്ടല്ല.....എന്റെ  മകളെ എങ്കിലും  നേർവഴിക്കു നടത്താം എന്ന പ്രതീക്ഷയിൽ ആണ്.... അതും നിങ്ങൾ തകർത്തു... നിങ്ങളുടെ വിഷം നിങ്ങൾ അവളിലേക്കും പകർന്നു...... 

എനിക്ക് ഇപ്പോഴും മനസിലാകാത്തത്   നിങ്ങൾക്ക് എന്താണ് അവരോടു ഇത്ര  വൈരാഗ്യം എന്നാണ്.... ആ കുടുംബം നിങ്ങൾ തകർത്തു കളഞ്ഞില്ലേ.... ആദ്യം രുദ്രന്റെ അമ്മയെ....... ആ സ്ത്രീയുടെ കാരുണ്യം  കൊണ്ടാണ്     നമുക്ക്  ഒരു ജീവിതം തന്നെ കിട്ടിയത്...... അന്നം തന്ന കൈക്കു തന്നെ നിങ്ങൾ കൊത്തി..... 

പിന്നെ രുദ്രന്റെ അച്ഛൻ....   നിങ്ങളെ സ്വന്തം സഹോദരനെ പോലെ കണ്ട മനുഷ്യനെ ആണ് നിങ്ങൾ ഒരു ആസിഡന്റിലൂടെ  ജീവച്ഛവം  ആക്കി  ആ  മുറിയിൽ കൊണ്ട് വന്നു ഇട്ടിരിക്കുന്നത്............  ഈ പാപം ഒക്കെ നിങ്ങൾ എങ്ങനെ കഴുകി കളയും..... ഒരു നല്ല ചികിത്സ കിട്ടിയാൽ ആ പാവം ഇനിയും ജീവിതത്തിലേക്ക് തിരികെ വരും......... നിങ്ങൾക്ക് ഉള്ള ശിക്ഷ ദൈവം കുറിച്ചിട്ടിട്ടുണ്ടാവും......... അത് നിങ്ങൾക്ക് കിട്ടാൻ പോകുന്നത് രുദ്രന്റെ കയ്യിൽ നിന്നും ആവും...... രുദ്ര് ഒരിക്കലും നിങ്ങളെ വെറുതെ വിടില്ല.... അത്രക്കും ക്രൂരൻ  ആണ് നിങ്ങൾ... ഈ ലോകത്തിന്റെ ഏത് കോണിൽ പോയി നിങ്ങൾ  ഒളിച്ചാലും  അവൻ നിങ്ങളെ വെറുതെ വിടില്ല.. "





" സുഭദ്രേ................. മതി... നിർത്തിക്കോ......... എനിക്ക് മേൽ സംസാരിക്കാൻ ഉള്ള ധൈര്യം ഇപ്പൊ നിനക്ക് എവിടെ നിന്ന് വന്നു...... അത് വേണ്ട... എന്നെ ഭരിക്കാൻ മാത്രം നീ ആയിട്ടില്ല...... "




" ഇല്ല.... നിങ്ങളെ നന്നാക്കാം എന്ന മണ്ടൻ  ചിന്ത എനിക്കിപ്പോൾ ഇല്ല.....നിങ്ങൾ സ്വന്തം മകളുടെ  മനസിലും വിഷം നിറച്ചിരിക്കുന്നു... അച്ഛനെക്കാൾ  അപകടകാരി  ആണ് മകൾ.......... 


ഒന്ന് നിങ്ങൾ മനസ്സിൽ കുറിച്ചിട്ടോ...... ഇതൊന്നും....... ഇതൊന്നും..... അധികനാൾ  നിലനിൽക്കില്ല....... "




          🌺🌺🌺🌺🌺🌺🌺




 ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ആണ്...... അനന്യ    എന്നെ കാണാൻ വന്നത്......  



" അല്ല.... നിന്നെ ഞാൻ വിളിച്ചിട്ട്  കിട്ടിയതേ ഇല്ലല്ലോ..... "



" സോറി  ഡി.... നീ വിളിച്ചപ്പോൾ ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു.......തിരക്ക് കഴിഞ്ഞപ്പോൾ  ആ കോഴി രാഹുൽ ഡോക്ടർ ആണെങ്കിൽ  അങ്ങേരുടെ  അവിഞ്ഞ  ഓരോ  വർത്തമാനവും  ആയി  വന്നു... ഒരു വിധത്തിൽ ആ കാലന്റെ  പിടിയിൽ നിന്നും രക്ഷപെട്ടു വരുവാ ഞാൻ..... "



" എങ്കിൽ നീ വാ... നമുക്ക് ക്യാന്റീനിൽ പോകാം... അവിടെ ഇരുന്നു സംസാരിക്കാം...... അല്ല..... നമ്മുടെ  ശ്രുതിയും  ശ്രീബാലയും  എവിടെ പോയി........ "



" അവര് ക്യാന്റീനിൽ നമ്മളെയും കാത്ത് ഇരിക്കുന്നുണ്ടാകും ..... നീ വാ........ "





ഞങ്ങൾ അവിടെ ചെന്നപ്പോൾ രണ്ടും കണ്ണും മിഴിച്ചു ഇരിക്കുന്നുണ്ടായിരുന്നു..... എല്ലാത്തിനും  എന്ത് പറ്റിയോ ആവോ....... 





" എന്താടി.... ടെൻഷൻ  അടിപ്പിക്കാതെ  ഒന്ന് വേഗം പറ.... "



" ഡി.... നമ്മുടെ.... ശ്രീ ഇല്ലേ.... ഇവൾ... ബാംഗ്ലൂർ  പോകുവാ.... "
                       (ശ്രുതി )




" എന്താ..... ബാംഗ്ലൂരോ... എന്തിന്...? "



" ഡി.... ഇവൾ   അഭിയേട്ടന്റെ അടുത്തേക്ക്  ആണ് പോകുന്നത്...... "



" അഭിയേട്ടന്റെ അടുത്തേക്കോ........ എനിക്ക് ഒന്നും മനസിലാകുന്നില്ല... ഒന്ന് തെളിച്ചു പറയെടി..... "



" ഡി.... അഭിയേട്ടൻ ബാംഗ്ലൂർ  ഇപ്പൊ ട്രീട്മെന്റിൽ അല്ലെ....... അതെ ഹോസ്പിറ്റലിൽ  ഇവൾ ഒരു  അപ്ലിക്കേഷൻ  ഒക്കെ അയച്ചിരുന്നു......... ഇവൾക്ക് ആ ജോലി കിട്ടി... അവിടുത്തെ ഹോസ്പിറ്റലിൽ  നേഴ്സ് ആയിട്ട്....... 
അഭിയേട്ടൻ ഓക്കേ ആണ് എന്ന് പറഞ്ഞിട്ടും ഇവൾക്ക് അതൊന്നും  തൃപ്തി  ആവുന്നില്ല..... "
                     (അനന്യ )



" എന്നാലും ഇത്ര പെട്ടെന്ന്.......... എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല......... "




" നിങ്ങൾക്ക് എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ.....നിങ്ങളോട് പോലും എനിക്കിതു പറയാൻ പറ്റിയില്ല..... 
വിച്ചു...... നീയും അഭിയേട്ടനും ഇഷ്ടത്തിൽ ആവുന്നതിനു മുൻപ് തന്നെ അഭിയേട്ടൻ എന്റെ മനസ്സിൽ ഉണ്ടായിരുന്നു......... നിങ്ങൾക്ക് ഇടയിലേക്ക് ഒരു ശല്യം ആയി വരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല..ഞാൻ ആ  ഇഷ്ടം എന്റെ ഉള്ളിൽ തന്നെ സൂക്ഷിക്കുവായിരുന്നു................ അഭിയേട്ടനെ അല്ലാതെ ഈ ജന്മം മറ്റൊരാളെ സ്നേഹിക്കില്ല  എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാ...... 


അഭിയേട്ടന്റെ അസുഖ വിവരം അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയിരുന്നു........... 
എനിക്ക് എന്റെ അഭിയേട്ടനോടൊപ്പം  ഇനിയെങ്കിലും നിൽക്കണം വിച്ചു...... അഭിയേട്ടനെ  ദൂരെ നിന്ന് ഒന്ന് കാണാനും  പരിചരിക്കാനും  പറ്റിയാൽ  മതി എനിക്ക്... അതിൽ പരം  സന്തോഷം എനിക്കില്ല........ 

എനിക്ക് പോകണം വിച്ചു.....നിങ്ങൾ മൂന്ന് പേരും എന്റെ കൂടെ ഉണ്ടാകില്ലേ....... "




" നീ പറയാതെ ഇരുന്നതിൽ  ഉള്ള വിഷം മാത്രേ ഉള്ളൂ ഞങ്ങൾക്ക്..... 
നീ പേടിക്കണ്ട  ശ്രീ.... അഭിയേട്ടൻ  നിന്റെ സ്നേഹം  തിരിച്ചറിയും..... അഭിയേട്ടന്  ഒന്നും സംഭവിക്കില്ല..... അഭിയേട്ടന്റെ ആരോഗ്യത്തിൽ  നല്ല പുരോഗതി ഉണ്ട്...... ഓരോ ദിവസവും  ഞാൻ അത് ചോദിച്ചറിയുന്നുമുണ്ട്......... അഭിയേട്ടൻ  എല്ലാം  ഭേദം ആയി വരും... എനിക്ക് ഉറപ്പുണ്ട്........... "



" അതെ.... നിന്റെ  കൂടെ ഞങ്ങൾ എന്നും ഉണ്ടാകും.......... "
(ശ്രുതി )




" ഈ അവസ്ഥയിൽ നീ അവിടെ ഉണ്ടാകുന്നത് തന്നെയാ നല്ലത്.... അതാകുമ്പോൾ  അഭിയേട്ടനെ നിനക്ക് അടുത്ത് കാണാനും പറ്റും..... 
സ്നേഹിക്കുന്ന  പെണ്ണിന്റെ പരിചരണം മാത്രം മതി...... അഭിയേ തിരിച് കൊണ്ടുവരാൻ  നിനക്ക് പറ്റും...... "
( അനന്യ )




" നമുക്ക് എല്ലാം ശെരിയാക്കാം..... നിന്റെ  സർട്ടിഫിക്കറ്റ്  ഒക്കെ  വേഗം തിരികെ തരാനുള്ള ഏർപ്പാട് ഒക്കെ ചെയ്യുണ്ട്..... പിന്നെ ഇപ്പോ വേണെമെങ്കിലും  നിനക്ക് തിരികെ ജോയിൻ ചെയ്യാം........... നീ ഒന്നുകൊണ്ടു പേടിക്കണ്ട..... ഞങ്ങൾ എന്നും  നിന്റെ കൂടെ ഉണ്ട്..... "




" ആ ഒരു ഉറപ്പ് മാത്രം മതി വിച്ചു എനിക്ക്....... "




           🌺🌺🌺🌺🌺🌺🌺



എനിക്കെന്തോ മനസിന്‌ വല്ലാത്ത ഒരു ഭാരം കുറഞ്ഞത് പോലെ തോന്നുന്നു.... രുദ്രേട്ടന്റെ  താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ അഭിയേട്ടൻ എനിക്കൊരു നോവായിരുന്നു..................ഞങ്ങൾ ഒരുമിക്കാൻ തന്നെ കാരണം  അഭിയേട്ടൻ ആയിരുന്നു.......... അഭിയേട്ടന്റെ അസുഖ വിവരം അറിഞ്ഞതു മുതൽ   വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു  ഞാൻ..... ശ്രീയുടെ തീരുമാനം ആണ് ശെരി... അവൾ ഇപ്പൊ അഭിയേട്ടനോടൊപ്പം  അവിടെ ഉണ്ടാകണം.. അഭിയേട്ടൻ തിരിച്ചറിയണം അവളുടെ സ്നേഹം ....... 


നമ്മൾ എത്രയൊക്കെ തീരുമാനം  എടുത്താലും വിധിച്ചത്  മാത്രേ നടക്കു.... എനിക്ക് എന്റെ  കലിപ്പനെ  ആണ് വിധിച്ചത് , അതുകൊണ്ടാ  ഞങ്ങൾ  ഒന്നായത്...... 

 വൈകുന്നേരം   ഏട്ടൻ പറഞ്ഞത് പോലെ ഡ്രൈവർ ആയിരുന്നു  വന്നത്.... ഏട്ടനെ വിളിച്ചിരുന്നു എങ്കിലും ആള് ബിസി ആയിരുന്നു.... 
പോരുന്ന വഴി അനിയത്തിമാരെ   കൂട്ടി  വന്നു.... 

ഞങ്ങൾ വീട്ടിൽ എത്തിയതും........ വീട്ടിൽ കുറെ  അതിഥികൾ  ഒക്കെ ഉണ്ടായിരുന്നു..............ഇതാരാണാവോ  എന്ന് വിചാരിച്ചു ഞങ്ങൾ  മൂന്നുപേരും അകത്തേക്ക് കയറി............ 
അവിടെ ചെന്നതും.......... അച്ചമ്മേ.... അച്ഛാച്ച.... എന്നും വിളിച്ചു വേദയും  ശിവയും  ഒറ്റ  ഓട്ടം.... ഞാൻ ആണെങ്കിൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങ് നിന്നു....


അവിടെ സോഫയിൽ പ്രായമായ  രണ്ട് പേര് ഇരിക്കുന്നുണ്ടായിരുന്നു..... അവരുടെ അടുത്തായി... രണ്ട് ചെറുപ്പക്കാരും..... പിന്നെ നമ്മുടെ അമ്മയും....... 
 
എല്ലാം കണ്ടു ഇളിച്ചോണ്ടു  എന്റെ കെട്ടിയോനും.... 

"മോള്  അവിടെ തന്നെ നിൽക്കുവാണോ.... ഇങ്ങ് വാ ... ഇത് ആരൊക്കെ ആണെന്ന് അറിയണ്ടേ....."

അമ്മ എന്നെ അടുത്തേക്ക് ചേർത്തു നിർത്തി......... 

" ഇതാണ് നമ്മുടെ വീണക്കുട്ടി........ 

മോളെ  ഇത് രുദ്രന്റെ അച്ഛച്ചനും അമ്മമ്മയും ആണ്.............. "

ഈശ്വരാ  ഞാൻ എന്താ ഈ കേള്ക്കുന്നെ. . എന്റെ കിളി പോയ അവസ്ഥ ആയിരുന്നു.... ആ നന്ദിനിയെ പേടിപ്പിച്ചു ഓടിച്ചത് ജീവനോടെ ഇരിക്കുന്ന അച്ചച്ചന്റെയും അമ്മമ്മയുടെയും  പേര് പറഞ്ഞായിരുന്നോ......... 

ഞാൻ ഏട്ടനെ നോക്കിയപ്പോൾ ഏട്ടൻ  ചിരി അടക്കി പിടിച്ചു ഇരിക്കുവാണ്.... അപ്പോഴുണ്ട് രണ്ട് അനിയത്തിമാരും  ഏട്ടനേയും എന്നെയും നോക്കി ചിരിക്കുന്നു......

" അപ്പൊ ഇതാണ് ഞങ്ങളുടെ പുലിക്കുട്ടി ആയ ഏട്ടത്തി അമ്മ..... അയ്യോ...ഏട്ടത്തി അമ്മ അല്ല.. പ്രായത്തിൽ ഞങ്ങളുടെ അനിയത്തി ആണ്... അപ്പൊ പേര് തന്നെ വിളിക്കാം....... ഞാൻ  അർജുൻ ..... ഇത് ആരവ്...... ദേവേട്ടന്റെ  ചെറിയച്ഛന്റെ  മക്കൾ ആണ്... "

 എല്ലാവരെയും കണ്ടു ഞാൻ ആകെ പകച്ചു നിന്നു പോയി....ഈശ്വരാ  ഏത് നേരത്താണോ  നന്ദിനിയെ ഓടിക്കാൻ  എനിക്ക് അങ്ങനെ ഒരു ഐഡിയ തോന്നിയത്..... 


തുടരും..... 


🔥രുദ്രവീണ 🔥

     പാർട്ട്‌ ~23


എല്ലാവരെയും കണ്ടു ഞാൻ ആകെ പകച്ചു നിന്നു പോയി....ഈശ്വരാ  ഏത് നേരത്താണോ  നന്ദിനിയെ ഓടിക്കാൻ  എനിക്ക് അങ്ങനെ ഒരു ഐഡിയ തോന്നിയത്..... 

വേദയും ശിവയും എന്നെ നോക്കി ഒരു ചമ്മിയ ചിരി ആണ്.. തെണ്ടികൾ.. രണ്ടും ഒന്നും അറിയാത്തപോലെ ഇരിക്കുന്ന കണ്ടില്ലേ...... 

" മോള് ഞങ്ങളെ ഒക്കെ കണ്ട് ആകെ പകച്ചു പോയത് പോലെ ഉണ്ടല്ലോ.... ഇങ്ങ് വാ... അച്ഛമ്മയുടെ അടുത്ത് വന്നിരിക്ക്.... "

അച്ഛമ്മ എന്നെ വിളിച്ചു അടുത്തിരുത്തി......... 

" എന്തായാലും നമ്മുടെ രേവതിയുടെ  സെലെക്ഷൻ  ഒട്ടും മോശം അല്ല..... അവൾ  രുദ്രന് വേണ്ടി കരുതി വെച്ച പെണ്ണല്ലേ........ 
ഒറ്റ വിഷമമേ ഉള്ളൂ... ഇത്  കാണാൻ അവൾ മാത്രം ഇല്ലാതെ പോയല്ലോ... "


അച്ഛമ്മ അത് പറഞ്ഞപ്പോൾ രുദ്രേട്ടന്റെ  മുഖം ആകെ  വാടി....രുദ്രേട്ടന്  അമ്മയോടുള്ള സ്നേഹം എത്ര ആണെന്ന് എനിക്ക് വളരെ നന്നായി അറിയാം...... നഷ്ടങ്ങൾ  മാത്രേ ഏട്ടന് സംഭവിച്ചിട്ടുള്ളൂ..... ഒരുപക്ഷെ അഭിയേട്ടനും ഞാനും ഒന്നിച്ചിരുന്നെങ്കിൽ  ഇപ്പൊ എന്നെയും ഏട്ടന് നഷ്ടം ആകുമായിരുന്നു.. 

" അച്ഛമ്മ വെറുതെ സെന്റി അടിക്കാതെ...........ആന്റിയുടെ ആത്മാവിന്  ഇതൊക്കെ കാണുമ്പോൾ ഇപ്പൊ സന്തോഷം  മാത്രേ ഉണ്ടാകു.............. എല്ലാം  ഓരോ വിധി അല്ലെ..... നമുക്ക് അതോർത്തു  സമാധാനിക്കാം...അച്ഛമ്മ ഇനി ഏട്ടനെ കൂടി  മൂഡ് ഓഫ്‌ ആക്കരുത്.... "(ആരവ് )

" ഓ.... ഞാൻ വെറുതെ ഒന്ന് പറഞ്ഞു എന്നേ  ഉള്ളൂ.... നീയിനി ഞാൻ പറയുന്നതിൽ കടിച്ചു തൂങ്ങേണ്ട... അവിടെ അടങ്ങി ഇരിക്കെടാ  ചെക്കാ..... "

" ദാ... കണ്ടില്ലേ...... അച്ഛമ്മയുടെ  പൂച്ച സ്വഭാവം ഒക്കെ മാറി പുലി  ആകാൻ തുടങ്ങി ട്ടോ........ 
ഏട്ടത്തി  അച്ഛമ്മയെ വെറുതെ  പാവം ആണെന്ന് കരുതി അങ്ങോട്ട്‌ തലയിൽ എടുത്തു വെക്കരുത് ട്ടോ..... ഇതൊരു ന്യൂ  ജനറേഷൻ  അമ്മൂമ്മ ആണ്.....  ഒറ്റ  ഇരിപ്പിനു  വൈകുന്നേരം  വരെ, pubg കളിക്കും........insta, facebook, watsapp..., ഇവിടെ ഒക്കെ ആള്  സജീവം ആണ്... പിന്നെ നല്ല ഒന്നാന്തരം  സെൽഫി  ഭ്രാന്തി കൂടി ആണ്....... " ( ആരവ് )




ആരവിന്റെ സംസാരം കേട്ടിട്ട് എല്ലാവരും ഇരുന്നു ചിരി ആണ്...... അച്ഛമ്മ ആണെങ്കിൽ അവന് രൂക്ഷം ആയി ഒരു നോട്ടം ആയിരുന്നു.... അച്ഛമ്മ അവനെ നോക്കി കൊഞ്ഞനം  കുത്തി കാണിക്കുന്ന കണ്ടപ്പോൾ  അവൻ അച്ഛമ്മക്ക് ഒരു ഫ്ലയിങ്  കിസ്സ് അങ്ങ്  കൊടുത്തു ...... 

രണ്ടുപേരും പാര വെക്കുന്ന ടീംസ് ആണെങ്കിലും  വലിയ ചങ്ക്‌സ് ആണ് എന്ന് എനിക്ക് മനസിലായി.... 



" ഡാ... ഡാ... മതി... എന്റെ  അച്ചുവിനെ  നീ ദേഷ്യം പിടിപ്പിക്കണ്ട...... "



" അപ്പുവേട്ടന് തോന്നുണ്ടോ ഇവരുടെ ഈ വഴക്ക് മാറ്റാൻ പറ്റും എന്ന്..... അന്റാർട്ടിക്കയിൽ കൊണ്ടുപോയി ഇട്ടാലും ഇവർ രണ്ടുപേരും  ഇതുപോലെ അടികൂടി കൊണ്ടിരിക്കും..... അച്ഛച്ചൻ ആണെങ്കിൽ  ഇതിൽ  ഇടപെടാനും പോകുന്നില്ല.... "(അർജുൻ )



" വെറുതെ എന്തിനാ പാമ്പും കീരിയും  വഴക്കിടുന്നടുത്തു  നമ്മൾ ഇടയിൽ കയറുന്നതു... അവരായി അവരുടെ  പാടായി........ "(അച്ഛച്ചൻ )




"ഏട്ടത്തിക്ക്  ഒന്നും മനസിലായിട്ടുണ്ടാകില്ല  അല്ലെ... സാരമില്ല.. ഇനിമുതൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും........ അപ്പൊ ഞങ്ങളെ ഒക്കെ ശെരിക്കു മനസിലാകും..........പിന്നെ  അച്ഛമ്മയും ഞാനും തമ്മിൽ ഉള്ള റിയൽ  ഫൈറ്റ്  ഒക്കെ ലൈവ് കാണാനുള്ള അവസരവും ഉണ്ടാകും... "(ആരവ് )



" മക്കളെ .. എനിക്ക് ഒന്ന് കിടക്കണം.... റൂം  ഒക്കെ     ഓക്കേ അല്ലെ... എനിക്ക് പൊടി തീരെ അടിക്കാൻ പറ്റില്ല... "



" അതൊക്കെ ശെരി ആക്കിയിട്ടുണ്ട് അച്ഛാ ..... 
മക്കളെ അച്ഛച്ചന്  റൂം കാണിച്ചു കൊടുക്ക്‌......... "



വേദയും ശിവയും അച്ചാച്ചന്റെയും അച്ഛമ്മയുടെയും  ലഗ്ഗേജ്  ഒക്കെ എടുത്ത്  അവരെയും കൊണ്ട് മുറി കാണിക്കാൻ പോയി........ അപ്പോഴേക്കും ആരവ്  ശിവയെ  പിടിച്ചു നിർത്തി.. 


" എല്ലാവരും അങ്ങനെ പോയാൽ ഞങ്ങളുടെ റൂം ആര്  കാണിച്ചു തരും.... അത് അവള് കൊണ്ടുപോയിക്കൊള്ളും... നീ ഞങ്ങളുടെ റൂം കാണിച്ചു താടി  ചുള്ളിക്കമ്പെ...... "



" അയ്യടാ...നീ പോടാ എലുങ്ക.....  സ്റ്റെപ്  കയറി... ലെഫ്റ്റ് തിരിഞ്ഞാൽ  കാണുന്ന മൂന്നാമത്തെ മുറി ആണ്... വേഗം വിട്ടോ.... "



അതും പറഞ്ഞു അവൾ ഒറ്റ ഓട്ടം ആയിരുന്നു.... പാവം ആരവ് ആകെ ചമ്മി പോയി.. 😂



" കണ്ടോ... കണ്ടോ... ആ കുറുപ്പിന്റെ അഹങ്കാരം.. പണ്ടേ  അവൾക്കെന്നെ  തീരെ വില ഇല്ല... ആകെ പേടി അപ്പുവേട്ടനെ  മാത്രം ആണ്... "


" അത്... വിട്ടേക്ക് ആരവ്.. അവൾ  കുട്ടി  അല്ലെ.... കുറച്ച് കുറുമ്പൊക്കെ  കാണും..... വാ  ലഗ്ഗേജ്  എടുക്കാൻ ഞാനും ഹെല്പ്  ചെയ്യാം...... "



" അയ്യോ.. ഏട്ടത്തി അവളാണോ കുട്ടി.. മുതുക്കി ആണത്  മുതുക്കി..... 

പിന്നെ..... ഏട്ടത്തി എന്നേ ആരവ് എന്ന് വിളിക്കണ്ട.... കിച്ചു എന്ന് വിളിച്ചാൽ മതി.... എനിക്ക് അതാ ഇഷ്ടം...... ഈ അർജുനെ  വേണെങ്കിൽ  പൊട്ടൻ  എന്ന്  വിളിച്ചോ... ഏട്ടൻ ആണെങ്കിലും അവൻ തനി പൊട്ടൻ ആണെന്ന അച്ഛൻ പറയുന്നേ..... "



" ഡാ... ഡാ....... ഈ എന്നെ  ആണോ നീ പൊട്ടൻ എന്ന് പറഞ്ഞത് 😡😠"
(അർജുൻ )


കിച്ചു ആണെങ്കിൽ അർജുൻ ചേട്ടൻ അടുത്ത് എത്തുന്നതിനു മുൻപ് തന്നെ  കയ്യിൽ കിട്ടിയ ലഗ്ഗേജ്  എടുത്തു ഒറ്റ ഓട്ടം ആയിരുന്നു... ബാക്കി ഉള്ളതൊക്കെ ഞാനും എടുത്ത്..... അവന്റെ പിന്നാലെ നടന്നു.. 
അർജുൻ ചേട്ടന്റെ  ലഗ്ഗേജ്  ഒക്കെ ആൾ  ഒറ്റയ്ക്ക് തന്നെ ആണ് എടുത്തത്.... ഏട്ടൻ റൂം കാണിക്കാൻ വേണ്ടി പോയി... 


രണ്ടുപേർക്കും അടുത്തടുത്ത  റൂം ആണ് കൊടുത്തത്.... അച്ഛമ്മയും അച്ഛച്ചനും ഒക്കെ താഴത്തെ റൂമിൽ ആയിരുന്നു.. 


ഞാൻ റൂമിൽ എത്തി കിച്ചുവിന്റെ  ലഗ്ഗേജ്  അവിടെ വെച്ച്... പോകാൻ  നിന്നതും അവൻ എന്നെ വിളിച്ചു... 



" ഏട്ടത്തി.........താങ്ക്സ് "




" എന്തിനാ ലഗ്ഗേജ്  എടുത്തത് കൊണ്ടാണോ........... അതിന്റെ ഒന്നും ആവശ്യം ഇല്ല കിച്ചു... "



" ഏയ്‌.. അതിനൊന്നും  അല്ല..... "


" പിന്നെ... "



" ഞങ്ങളുടെ രുദ്രേട്ടന്റെ ജീവിതത്തിലേക്ക് വന്നതിന്......... 

ഒരുപാട് ഇഷ്ടം ആയിരുന്നു  അപ്പുവേട്ടന്  ചേച്ചിയെ.. ഞങ്ങളൊക്കെ അതിന് ഫുൾ  സപ്പോർട്ട്  ആയിരുന്നു... ഏട്ടന്റെ കാര്യം  ഒക്കെ ചേച്ചിക്ക് അറിയാല്ലോ... ഒരുപാട് നഷ്ടങ്ങൾ ഒക്കെ നേരിട്ട ആളാണ്‌..... ഞങ്ങളുടെ വല്യേട്ടൻ........ എന്നും കൂടെ ഉണ്ടാകണേ..... "



" അതൊക്കെ എനിക്ക് അറിയാം കിച്ചു... 
ഞാൻ എന്നും നിന്റെ ഏട്ടനോടൊപ്പം  ഉണ്ടാകും...... "



" അത് കേട്ടാൽ മതി ചേച്ചി, 
ഇനി ചേച്ചിയുടെ കൂടെ ഞാനും ഉണ്ടാകും... നമുക്ക് ആ നന്ദിനിയെ പുകച്ചു പുറത്ത് ചാടിക്കണം... വല്യച്ഛൻ  എവിടെ ആണെന്നും അറിയണം.... ഒന്നിനെയും വെറുതെ വിടാൻ പാടില്ല... നല്ല കട്ട സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ടാകും കൂടെ ... 


ചേച്ചി എങ്കിൽ ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം..... "




           കിച്ചു  ഫ്രഷ് ആകാൻ വേണ്ടി പോയപ്പോൾ......... ഞാൻ  ഞങ്ങളുടെറൂമിലേക്ക്‌  വന്നു... രുദ്രേട്ടൻ അവിടെ ഉണ്ടായിരുന്നു.... 
ആരോടോ ഫോണിൽ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുക  ആയിരുന്നു......ഞാൻ ഏട്ടനെ പിന്നിലൂടെ ചെന്നു കെട്ടിപിടിച്ചു..... 
അപ്പോഴാണ് എനിക്ക് മനസിലായത് ഏട്ടൻ ആരോടാണ് സംസാരിക്കുന്നത് എന്ന്.... 



" ഓക്കേ.... ഡാർലിംഗ്... ഐ വിൽ  കോൾ  യു  ലേറ്റർ...... "




" എന്ത്യേ ഞാൻ വന്നപ്പോൾ നിർത്തി കളഞ്ഞത്..... അവൾ ആയിരിക്കും അല്ലെ... ആ നന്ദിനി... "



"  ആഹാ... ഇത്ര പെട്ടെന്ന് മനസിലാക്കി കളഞ്ഞല്ലോ..... അതാണ്‌ മിസ്സിസ്  വീണ രുദ്ര്  ശിവാനന്ദൻ........... "



" നിങ്ങളെ ആ പെണ്ണ് വിളിക്കും എന്ന് ഊഹിക്കാൻ  എനിക്ക്  മഷി  ഇട്ടു നോക്കേണ്ട കാര്യം ഒന്നും ഇല്ല.... "



" എന്റെ വിച്ചു.... അവൾ അങ്ങനെ  വിളിച്ചു  എന്ന് കരുതി  ഇപ്പൊ എന്താ.................ഞാൻ  അവളുടെ കോൾ അവോയ്ഡ്  ചെയ്തു  എന്ന് അറിഞ്ഞാൽ അവൾ ഇങ്ങോട്ട് വരും.......... ഇപ്പൊ ആ  നാശം ഇങ്ങോട്ട് കയറി വന്നാൽ നമ്മുടെ  സന്തോഷം  എല്ലാം ഇല്ലാതെ ആകും.......... "




" അല്ല.... ഏട്ടൻ എനിക്ക് ഒരു സൂചന പോലും തന്നില്ലല്ലോ ..... അച്ഛച്ചനും അമ്മമ്മയും  അനിയന്മാരും ഒക്കെ വരും  എന്ന്..... "



" അത് ഞാൻ നിനക്ക് ഒരു സർപ്രൈസ്  തന്നതല്ലേ മോളെ.... അവരിനി  ഇവിടെ തന്നെ ഉണ്ടാകും... നമ്മുടെ ഒപ്പം...... അച്ഛച്ചനും അച്ഛമ്മയും    ചെറിയച്ഛനോടൊപ്പം   ദുബായിൽ  ആയിരുന്നു........ നമ്മുടെ കല്യാണത്തിന് ഒന്നും അവർക്കു എത്താൻ പറ്റിയിരുന്നില്ല... പിന്നെ അർജുനും  ആരവും പഠിച്ചതും വളർന്നതും ഒക്കെ ദുബായിൽ തന്നെ ആണ്... അവർ വല്ലപ്പോഴും നാട്ടിൽ വരും... പക്ഷെ ഇത്തവണ അവർ തിരിച് പോകുന്നില്ല.. അവിടുത്തെ കാര്യങ്ങൾ ഒക്കെ ചെറിയച്ഛൻ ആണ് നോക്കുന്നത്........ അച്ഛനും  ചെറിയച്ഛനും  കൂടി നടത്തിയിരുന്നതെല്ലാം   പതിയെ പതിയെ ഞങ്ങളിലേക്കും  കൈമാറി  തുടങ്ങി... നമ്മുടെ കമ്പനിയുടെ  മെയിൻ ബ്രാഞ്ച്  ദുബായ് ആണ്..... 
നാട് വിട്ടു പോയാൽ അമ്മയും അനിയത്തിമാരും ഒക്കെ ഒറ്റക്കാകും എന്നതുകൊണ്ട്  ആണ് ഞാൻ ഇതുവരെ  ഇവിടെ വിട്ടു പൊകാതെ ഇരുന്നത്................ ഇനിയിപ്പോൾ അവരും കൂടി നമ്മളോടൊപ്പം ഉള്ളതുകൊണ്ട്  കുറച്ച് ആശ്വാസം ഉണ്ട്......

ഇനി ഒരാൾ കൂടി ഉണ്ട് 
.......പവിത്ര... അച്ഛന്റെ അനിയത്തിയുടെ മകൾ..... അവളും കൂടി ആകുമ്പോൾ വീട് ആകെ ഒന്ന് ഉണരും... "



" ഓഹോ.... അപ്പൊ ഇതുവരെ എന്താ  വീട് ഉറങ്ങി കിടക്കുവായിരുന്നോ...... വീട് ഉണർത്താൻ വരുന്ന ആ മഹതിയെ  എനിക്കൊന്നു കാണണം.... "



" ഏയ്‌.... വിച്ചു.............. അവൾ ഒരു പാവം ആണ്............... ആ നന്ദിനിയെ പോലെ ഒന്നും അല്ല.... എനിക്ക് അവൾ സ്വന്തം അനിയത്തി കുട്ടി ആണ്... അവൾക്കു ഇങ്ങോട്ടും അങ്ങനെ തന്നെ...... 
ഒരിക്കൽ  എന്റെ കൂടെ ബൈക്കിൽ വന്നതിനു  നന്ദിനി അവളോട്‌ ചെയ്തത് എന്താണെന്ന് നിനക്കറിയാമോ..... 
അവളെ  നമ്മുടെ  കമ്പനിയുടെ രണ്ടാം നിലയിൽ നിന്നും തള്ളി താഴെ ഇട്ടു....... 

ഇന്നും ഞാൻ മറന്നിട്ടില്ല അവൾ എന്റെ അനിയത്തിയോട് ചെയ്ത ക്രൂരത.... ഭാഗ്യം എന്നൊക്കെ പറയാം അവളെ ഞങ്ങൾക്ക് ജീവനോടെ  കിട്ടി.... പക്ഷെ   അവളുടെ കാലുകളുടെ  ചലന  ശേഷി നഷ്ടപ്പെട്ടു...... 


ഞങ്ങൾക്കൊപ്പം   തുള്ളി ചാടി നടന്ന അവളെ  ആ ദുഷ്ടാ കൊല്ലാതെ കൊന്നു................ "



" ഏട്ടാ........... സോറി........ ഇനി അതൊന്നും ഓർക്കേണ്ട.......... എനിക്ക് അറിയാം ഏട്ടന്റെ മനസിലെ കനൽ... എല്ലാം കലങ്ങി തെളിയും......"



 " വിച്ചു.... നന്ദിനിയുടെ  അമ്മ അത്യാവശ്യം  ആയി നമ്മളെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു..... നാളെ മീറ്റ്  ചെയ്യാം എന്ന് ഞാനും പറഞ്ഞു......... നീ നാളെ കുറച്ച് നേരത്തേക്ക് ഫ്രീ ആകണം... "



" നന്ദിനിയുടെ അമ്മയോ...അവരെന്തിനാ  ഇപ്പൊ നമ്മളെ കാണുന്നെ.... "



"ചോദിച്ചിട്ട്       എല്ലാം നേരിൽ പറയാം എന്ന്  മാത്രം... പറഞ്ഞു..... "




   
ഏട്ടൻ റൂം വിട്ടു പുറത്തേക്കു പോയപ്പോൾ ഞാനും ഒന്നു ഫ്രഷ് ആകാൻ വേണ്ടി പോയി.... 



          🌹🌹🌹🌹🌹🌹🌹🌹


ഇരുൾ നിറഞ്ഞ   മുറിയിൽ  അവശനായി  ക്ഷീണിച്ചു  ഒരു രൂപം  കട്ടിലിൽ  നിർവികാരമായി ഒരിറ്റു  വെളിച്ചത്തിനായി   കാത്ത് കിടക്കുന്നു.............. 

പെട്ടെന്നാണ് ഇരുട്ടിനെ കീറി മുറിച്ചുകൊണ്ട്  ആ മുറിയുടെ  വാതിൽ തുറക്കപ്പെട്ടത്........  
പെട്ടെന്ന് തന്നെ ആ വാതിൽ ആരോ കുറ്റി  ഇട്ടു..................മുറിയിലെ വെളിച്ചം പതിയെ  തെളിഞ്ഞു. അയാൾ  കട്ടിലിൽ കിടക്കുന്ന ആ മനുഷ്യനരികിലേക്ക്  നടന്നടുത്തു. 




" ഹലോ..... മിസ്റ്റർ  ശിവാനന്ദ്,  എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ..... സൗകര്യങ്ങൾ  ഒക്കെ എങ്ങനെ.... "


മറുത്തൊരു  വാക്ക് പോലും ഉരിയാടാനാവാതെ  അദ്ദേഹം   നിശ്ചലനായി  തന്നെ കിടന്നു.... 




" സത്യത്തിൽ നിങ്ങളോട് എനിക്കെന്തിനാ  ഇത്ര വൈരാഗ്യം  എന്ന് എനിക്ക് തന്നെ ഒരു ഉത്തരം കിട്ടാത്ത  ചോദ്യം ആണ്.......  

പണം..... അത് ഒന്നിനു വേണ്ടി മാത്രം  ആണ് ഞാൻ ഇതുവരെ   കളിച്ചത്..... സത്യം എല്ലാം അറിഞ്ഞ നിങ്ങളുടെ ഭാര്യയെ കൊന്നതും.... നിങ്ങളെ ആക്‌സിഡന്റിൽ  പെടുത്തിയതും... നിങ്ങളുടെ മകനെ എന്റെ വരുതിയിൽ ആക്കിയതും.... നിങ്ങളുടെ സകല സ്വത്തുക്കളും  എന്റെ  കയ്യിൽ  വന്നുചേരാൻ  ഇനി  അധികകാലം  ഒന്നും വേണ്ട.. 

നിങ്ങളുടെ മകനെ ഞാൻ കൊല്ലാതെ ഇരിക്കുന്നതിന്  ഒരേ ഒരു കാരണം മാത്രമേ ഉള്ളൂ, എന്റെ മകൾ നന്ദിനി... അവൾ അവനെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി.. അതുകൊണ്ട് മാത്രം  രുദ്രനെ ഞാൻ  വെറുതെ  വിടുന്നു.. അവനിലൂടെ  തന്നെ നിങ്ങളുടെ സ്വത്തുക്കൾ എന്റെ കൈവശം  തീർച്ചയായും വന്നു ചേരുന്നതാണ്..."



"   നിർത്തുന്നുണ്ടോ...... നിങ്ങളുടെ  ഈ ക്രൂരത....... !!!!!!!!!!!!!!!!!!!!!!!
ഇനിയെങ്കിലും ആ പാവത്തിനെ ഒന്ന് വെറുതെ വിട്....  ജീവച്ഛവം  ആയി കിടക്കുന്ന ആളോട് ഇത്രയും  ക്രൂരത  പാടില്ല......... " 



" സുഭദ്രേ... നിന്നോട് ഞാൻ  പറഞ്ഞിട്ടുണ്ട്  നീ  ഇതിലൊന്നും  തലയിടരുത്  എന്ന്......... "




"  ദയവു ചെയ്തു നിങ്ങൾ ഇവിടെ നിന്നും ഒന്ന് ഇറങ്ങി പോകുന്നുണ്ടോ.. അദ്ദേഹത്തിന്  മരുന്ന് കൊടുക്കാൻ സമയം ആയി..... നിങ്ങൾ ഇവിടെ നിന്നാൽ  ഈ മരുന്ന് പോലും ഫലം ചെയ്യില്ല... അത്രക്കും വിഷം ആണ് നിങ്ങൾ..... 

ഇറങ്ങി പോ .... ഇവിടുന്നു !!!!!ഇനി നിങ്ങൾ ഈ റൂമിൽ നിന്നാൽ   വൈകാതെ  രുദ്രനെ ഞാൻ എല്ലാം അറിയിക്കും..... അത് വേണോ.... "




ദേഷ്യം അടക്കാനാവാതെ, ഡെസ്കിൽ കൈ കൊണ്ട്  ആഞ്ഞടിച്ചുകൊണ്ടു  നന്ദകുമാർ  റൂം വിട്ടു പുറത്തിറങ്ങി... 


അയാൾ പുറത്തുപോയി  എന്ന് ഉറപ്പ്  വരുത്തികൊണ്ട്.... സുഭദ്ര  റൂമിന്റെ വാതിൽ  അടച്ചു......... 

കട്ടിലിനരികിൽ  കിടന്ന   കസേര വലിച്ചിട്ട്  അവിടെ ഇരുന്നു...... അദ്ദേഹത്തെ  കട്ടിലിലേക്ക്  പിടിച്ചു ഇരുത്തി...മരുന്ന് കൃത്യമായി  കൊടുത്തു........ 




" ഇനിയും അച്ഛന്റെയും മകളുടെയും  ദുഷ്ടത്തരം ഇങ്ങനെ വിട്ടാൽ പറ്റില്ല . എല്ലാം രുദ്രനെ അറിയിക്കാൻ പോകുവാ ഞാൻ..... "



"  അവൻ എന്റെ മകൻ ആണ് സുഭദ്രേ .... എന്റെ ഓരോ ഒരു മകൻ..അവന്  അറിയാം  നന്ദകുമാറിന്റെ  ചതിയെ  കുറിച്ച്.... അവൻ കരുതി തന്നെ ആവും ഇരിക്കുന്നത്..ഇപ്പൊ എന്റെ ഏറ്റവും വലിയ ആശ്വാസം ആ വീട്ടിൽ  വീണ ഉണ്ട് എന്നതാണ്....... അവന്റെ അമ്മ  അവനായി തിരഞ്ഞെടുത്ത   പെൺകുട്ടി തന്നെ അവന്റെ ജീവിതത്തിലേക്ക് വന്നു. "



" എനിക്കെന്തോ വല്ലാതെ പേടി ആകുന്നുണ്ട്.. എന്റെ ഭർത്താവിനെ  എനിക്ക് നന്നായി അറിയാം.... ദുഷ്ടൻ  ആണ്.......... ഏട്ടന് സംസാരിക്കാൻ ഉള്ള ശേഷി ഉണ്ട് എന്നും കൂടി തിരിച്ചറിഞ്ഞാൽ പിന്നെ എന്തൊക്കെ ആവും ഉണ്ടാവുക.... "

" ഒന്നും സംഭവിക്കില്ല..... അവന് എന്നെ കൊല്ലാൻ ആവില്ല... കാരണം എന്റെ സ്വത്ത്‌  ഞാൻ ഇതുവരെ രുദ്രന് കൈമാറിയിട്ടില്ല......... അതുകൊണ്ട് തന്നെ  ഞാൻ ജീവിച്ചിരിക്കേണ്ടത്  അയാളുടെ ആവശ്യം ആണ്....... "

"  എന്നാലും ഇനിയും ഇങ്ങനെ നരകിക്കാൻ  ഞാൻ വിടില്ല..... രുദ്ര്  എല്ലാം  അറിയണം............... "

അതിന് മറുപടി ആയി അദ്ദേഹം ഒന്നും തന്നെ പറഞ്ഞില്ല.... എത്രയും വേഗം  ഈ നരകത്തിൽ നിന്നും   അദ്ദേഹത്തെ രക്ഷിക്കണം  എന്ന് അവർ മനസ്സിൽ ഉറപ്പിച്ചു... 


തുടരും...............


🔥രുദ്രവീണ 🔥

പാർട്ട്‌ ~24


" മോളെ ശ്രീ....... എന്താ ഇപ്പൊ മോൾക്ക്‌ ഇങ്ങനെ ഒക്കെ തോന്നാൻ... ഹോസ്പിറ്റലിൽ  എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടോ.. എന്തായാലും  മോള് അച്ഛയോടു പറ......... മോൾക്ക്‌ അവിടെ എന്തെങ്കിലും പ്രശ്നം  ഉണ്ടോ... വീണമോളുമായി എന്തെങ്കിലും  പറഞ്ഞു വഴക്കിട്ടോ നീ.. "

"ഏയ്‌... ഒരു പ്രശ്നവും ഇല്ല അച്ഛാ, കുറച്ച് നാൾ വേറെ  ഒരു  ട്രെയിനിംഗ്‌  ആയി മാറി നിൽക്കുന്നതാ....  പോയെ പറ്റു അച്ഛാ..... ഇതൊക്കെ ഡ്യൂട്ടിയുടെ  ഭാഗം അല്ലെ... നേരത്തെ ഞാൻ പോകാൻ വേണ്ടി ഇരുന്നതാ.. അപ്പോഴല്ലേ ചേച്ചിയുടെ ഡെലിവറി ഒക്കെ ആയി  അമ്മക്ക് അങ്ങോട്ട്‌ പോകേണ്ടി വന്നത്. അപ്പൊ അച്ചയെ ഇവിടെ ഒറ്റക്കാക്കി ഞാൻ എങ്ങനെയാ  പോകുന്നത് എന്ന് ഓർത്തിട്ടാ....... ഇപ്പൊ  അമ്മ വന്നല്ലോ..... കുറച്ച് നാളത്തെ കാര്യം അല്ലെ  ഉള്ളൂ... അതുകഴിഞ്ഞാൽ  ഞാൻ ഇങ്ങോട്ട് വരില്ലേ... "



" മോള് പോകുന്നതിൽ അച്ചക്ക്  വിഷമം  ഉണ്ട്... എന്നാൽ ഒരു കാര്യത്തിൽ സന്തോഷവും ഉണ്ട്..... ആ  ദുഷ്ടന്റെ  കണ്ണിൽ പെടാതെ എന്റെ മോൾക്ക്‌ കുറച്ച് നാളെങ്കിലും  കഴിയാല്ലോ.... ഇത്രയും നാളും മോളെ എവിടേക്കും വിടാതെ ഇരുന്നത് നിന്നെ  പിരിയാൻ വയ്യാത്തതുകൊണ്ടാ... അച്ചക്ക് ഇപ്പൊ അറിയാം  മോളെ സംരക്ഷിക്കാൻ ഉള്ള  കരുത്ത് അച്ഛക്കും അമ്മയ്ക്കും ഇല്ല... നിന്നെ വിവാഹം ചെയ്യണം എന്നും പറഞ്ഞു നടക്കുന്ന നിന്റെ മുറച്ചെറുക്കനെ   അച്ചക്ക് എന്ത് ചെയ്യാൻ പറ്റും.. എന്നോ  ഒരിക്കൽ അവന്റെ അമ്മക്ക്  ഞാൻ കൊടുത്ത  വാക്കിന്റെ പുറത്താണ്  അവൻ  ഈ വീട്ടിൽ കയറി ഇറങ്ങുന്നത്..... എനിക്ക് അറിയാം എന്റെ മോള് ഭയന്നാണ്  ഈ വീട്ടിൽ കഴിയുന്നത് എന്ന്.. "




" എനിക്ക് അറിയാം അച്ഛന്റെ വിഷമം........ എല്ലാം  ഞാൻ ഉള്ളിൽ ഒതുക്കി ജീവിക്കുവാണ്‌.... എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആയിട്ട് കൂടി  വിച്ചുവിനോ , മറ്റ് ഫ്രണ്ട്സിനോ .. ആർക്കും അറിയില്ല എന്റെ ഈ അവസ്ഥ..... 
സത്യത്തിൽ ഇപ്പൊ ഞാൻ പോകുന്നത് അയാളെ പേടിച്ചിട്ട്  അല്ല......... അങ്ങനെ ഓടി ഒളിക്കാൻ എനിക്ക് പറ്റില്ല... 
തല്ക്കാലം ഞാൻ പോകുന്ന വിവരം അയാൾ അറിയണ്ട... ഒരാഴ്ചക്കുള്ളിൽ  പോകാനുള്ള  കാര്യങ്ങൾ ഒക്കെ ശെരിയാകും... തിരിച് എപ്പോ വേണമെങ്കിലും എനിക്ക് ഈ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യാം എന്ന് വീണ വാക്ക് പറഞ്ഞതാ.. അതുകൊണ്ട് പേടിക്കേണ്ട കാര്യം ഒന്നും ഇല്ല അച്ഛാ. . "





"അച്ഛന് മോള് പോകുന്നതിൽ കുറച്ച് വിഷമം ഒക്കെ ഉണ്ടാവും...... അത് ഓർത്തു മോള് സങ്കടപെടണ്ട.. അമ്മ ഇവിടെ തന്നെ ഉണ്ടാവും.... അച്ഛന്റെ ആരോഗ്യം ഒന്നും ഓർത്തു മോള് പേടിക്കുകയും  വേണ്ട... 
മോളുടെ അവസ്ഥ ഞങ്ങൾക്കും മനസിലാകും.... 

ആ  പിശാശിന്റെ  കയ്യിൽ നിന്നും എന്റെ മോള്  ഒന്ന്  രക്ഷപ്പെട്ടാൽ  മതി എന്നാണ് അമ്മക്ക്... "





അമ്മ ഈ പറയുന്ന പിശാശ്  എന്റെ മുറച്ചെറുക്കൻ ആണ്...  ആകാശ്‌.... കള്ളുകുടിയും  കഞ്ചാവും  ലോകത്തുള്ള എല്ലാ ദുശ്ശിലങ്ങളും  ഉള്ള  ഒരു ചെറ്റ......... 

അയാളുടെ ശല്യം കാരണം ആണ് അഭിയേട്ടനോടുള്ള ഇഷ്ടം ഞാൻ കുഴിച്ചു മൂടിയത്............ 
അപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്  അഭിയേട്ടന്റെ സാമീപ്യം എങ്കിലും  ഉണ്ടായിരുന്നു എങ്കിൽ എന്ന്.... എന്നോട്  ഇന്നുവരെ വിച്ചുവിന്റെ  കൂട്ടുകാരി എന്ന  നിലയിൽ മാത്രമേ  അഭിയേട്ടൻ പെരുമാറിയിട്ടുള്ളു.. അഭിയേട്ടന് വിച്ചുവിനോട്  പ്രണയം  തോന്നുന്നതിനു  മുൻപ് തന്നെ അഭിയേട്ടനോട്  പലപ്പോഴും ഞാൻ എന്റെ ഇഷ്ടം പറയാൻ ആഗ്രഹിച്ചതാണ്.... അവർ ഒന്നാവുകയാണെങ്കിൽ  അതാണ്‌ നല്ലത് എന്ന്  ഞാനും കരുതി.... അന്നും  ഇന്നും എന്റെ ഏറ്റവും വലിയ ശക്തി  വിച്ചു ആണ്... അവൾ  എനിക്ക് വേണ്ടി ചെയ്തു തന്ന ഉപകാരങ്ങൾക്കു  പകരമായി  എനിക്കൊന്നും ചെയ്യാൻ ഇന്നുവരെ കഴിഞ്ഞിട്ടുമില്ല..... എന്റെ പ്രണയത്തേക്കാൾ  എനിക്ക് വലുത്  വിച്ചു ആണ്....... അതുകൊണ്ടാണ് അവർക്കിടയിലേക്ക്  ഞാൻ പോകാതിരുന്നത്.... എന്നാൽ വിധി അവിടെ എന്റെ വിച്ചുവിനെ  കരയിച്ചു........ അഭിയേട്ടനിൽ നിന്നും അനിവാര്യം ആയ ഒരു പറിച്ചു നടീൽ ആണ് വിച്ചുവിന്റെ  ജീവിതത്തിൽ സംഭവിച്ചത്.... ............ രുദ്രേട്ടൻ വന്നപ്പോൾ എന്നെ പോലെ തന്നെ അഭിയേട്ടനും പിന്മാറേണ്ടി  വന്നു... വിച്ചുവിനെ  അർഹിക്കുന്നത്  രുദ്രേട്ടൻ ആയതുകൊണ്ടാവാം അവർ തമ്മിൽ വേർപിരിഞ്ഞത്....... വിച്ചു ഇപ്പോഴും അഭിയേട്ടന്റെ  മനസ്സിൽ ഉണ്ടാവും ..അത്ര പെട്ടെന്ന് ഒന്നും  ഏട്ടന്റെ മനസ്സിൽ നിന്നും വിച്ചുവിനെ  പറിച്ചു മാറ്റാൻ അദ്ദേഹത്തിന്  കഴിയില്ല...... 


പാവം എങ്ങനെയൊക്കെ ആണ് ദൈവം അഭിയേട്ടനെ ഇപ്പൊ പരീക്ഷിക്കുന്നത്....... അഭിയേട്ടന് കാൻസർ  ആണ് എന്ന് അറിഞ്ഞ നിമിഷം മുതൽ എന്റെ നെഞ്ച്  പിടക്കുവായിരുന്നു....... ഒന്നും വേണ്ട.. എനിക്ക് അഭിയേട്ടനെ കുറച്ച് നാൾ എങ്കിലും ഒന്ന് പരിചരിക്കാൻ  എങ്കിലും പറ്റിയാൽ മതിയായിരുന്നു....... അങ്ങനെയെങ്കിലും കുറച്ചുനേരം അഭിയേട്ടന്റെ അരികിൽ എനിക്ക് ഇരിക്കാൻ  പറ്റുമല്ലോ... ഈ ജന്മം ഇനി അതില്പരം  ഒരു സന്തോഷം  വേറെ ഇല്ല...... എന്റെ ജീവിതം കൊണ്ട് എനിക്ക് അഭിയേട്ടനെ  സന്തോഷിപ്പിക്കാൻ  കഴിഞ്ഞാൽ മതി... 






       🌹🌹🌹🌹🌹🌹🌹🌹🌹



" എന്തൊരു ഉറക്കം ആണ് ഇത്  രുദ്രേട്ട..    ഒന്ന് എണീക്കു.... ഇന്നലെ അനിയന്മാർ  വന്നതിന്റെ ആഘോഷം  ഇത്തിരി ഓവർ ആയിട്ടുണ്ട്‌...... ഏട്ടന് അറിയില്ലേ എനിക്കിതൊന്നും ഇഷ്ടം അല്ല എന്ന്. ... ഡ്രിങ്ക്സിന്റെ  മണം അടിക്കുമ്പോൾ തന്നെ  ഛർദിക്കാൻ  വരും.... നിങ്ങളൊക്കെ  ഇതെങ്ങനെ  കുടിക്കുന്നു......

ഒന്ന് വേഗം എണീക്കു ഏട്ടാ. .... സമയം പോകുന്നു  ....എനിക്ക് ഹോസ്പിറ്റലിൽ  എത്തേണ്ടതാണ്. ..   "



" അതിന്  നീയിന്നു എങ്ങും പോകുന്നില്ലല്ലോ..... ഇങ്ങോട്ട് വാടി.... "




ഒട്ടും പ്രതീക്ഷിക്കാതെ  ഏട്ടൻ  എന്നെ പിടിച്ചു പുതപ്പിനുള്ളിൽ   ഇട്ടു.......... 



" ഏട്ടാ...... വേണ്ട ട്ടോ....... എനിക്ക് ദേഷ്യം  വരുന്നുണ്ട്....... "



" അയ്യോ.... ദേഷ്യം വന്നാൽ എന്റെ  മുത്ത്  തനി ഭദ്ര  കാളി  ആണ് എന്ന്  എനിക്ക് ശെരിക്കും അറിയാം.... 


ഇന്നലെ കുടിക്കണം  എന്ന് ശെരിക്കും  കരുതിയതല്ല... പിന്നെ അവരൊക്കെ കൂടെ ഉണ്ടായിരുന്നതുകൊണ്ട്  ഒരു കമ്പനി കൊടുക്കാൻ വേണ്ടി കുടിച്ചു എന്നെ ഉള്ളൂ.... നിനക്ക് ഇഷ്ടം അല്ല എന്ന് എനിക്ക്  അറിയാം..... അത്ര പെട്ടെന്ന് ഒന്നും മാറ്റാൻ പറ്റില്ലെടി... എങ്കിലും നിനക്ക് വേണ്ടി പതിയെ പതിയെ ഇതും ഞാൻ ഉപേക്ഷിക്കും... നിന്റെ അനുവാദം  ഇല്ലാതെ ഇനി കുടിക്കാനും പോകുന്നില്ല.... "



ടേബിളിൽ  ഉള്ള ഡ്രോയർ  തുറന്ന്  ഞാൻ അതിൽ നിന്നും ഒരു ബ്ലേഡ് എടുത്തു..... 


" എന്തിനാ ഇപ്പൊ ബ്ലേഡ്..... എന്റെ ഞരമ്പ്  വല്ലതും മുറിക്കാൻ  ആണോടി..... "



" ഏയ്‌... ഇത്  അപ്പുവേട്ടന്  ഉള്ളത് അല്ല... "



" പിന്നെ....... "



ദാ... ഇതുകണ്ടോ....... ഈ വെയ്ൻ  ഒന്ന് കട്ട്‌  ചെയ്‌താൽ  ഉണ്ടല്ലോ ഒരുപാട് രക്തം  ഇങ്ങനെ ഒഴുകി കൊണ്ടേ  ഇരിക്കും........ പെട്ടെന്ന്  ഒന്നും  മരിക്കില്ല..... പക്ഷെ ബ്ലഡ്‌ ഇങ്ങനെ പോയാൽ  തീർച്ചയായും  മരിക്കും........ ഹൃദയത്തിലേക്ക് രക്തം  എത്തിക്കുന്ന  വെയ്ൻ അല്ലെ........ 

എന്റെ ഹൃദയത്തിൽ ഏട്ടൻ മാത്രമേ ഉള്ളൂ... നിങ്ങൾ ഇങ്ങനെ കുടിച്ചു നശിക്കാൻ  തീരുമാനിച്ചാൽ   ഞാൻ ഇങ്ങനെ ഇല്ലാതെ ആയികൊണ്ടിരിക്കും....... "




"😠😡ഡി.... സ്റ്റോപ്പ്‌  ഇറ്റ്.... രാവിലെ തന്നെ അവൾക്കു പറയാൻ  കണ്ട ഒരു കാര്യം.... ഇനി ഇതുപോലെ എന്നോട് സംസാരിക്കരുത്....... 

നിനക്ക് ഞാൻ വാക്ക് തരുവാ.... ഇന്നുമുതൽ മദ്യം  ഞാൻ എന്റെ കൈകൊണ്ടു  തൊടില്ല....... ഇത്  ഞാൻ  തെറ്റിച്ചാൽ എന്റെ  തന്ത  ശിവാനന്ദ്  അല്ല  എന്ന്  നീ കരുതിക്കോ...... "





"മതി.... ഈ ഒരു വാക്ക് മതി എനിക്ക്....... ഏട്ടന്റെ  കള്ളുകുടി  എത്ര  വേഗം ആണ് ഞാൻ മാറ്റിയത്.. ഏട്ടൻ  പതിയെ പതിയെ കുടിച്ചു കുടിച്ചു മാറ്റാൻ  ഒന്നും  നോക്കേണ്ട.... ഒറ്റയടിക്ക്  ഞാൻ മാറ്റി തന്നില്ലേ .. ഇനി ഏട്ടൻ കുടിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.. "




"ഡി.... കള്ളകുരിപ്പേ......... നിന്നെ ഞാൻ  ഉണ്ടല്ലോ........ "



ഏട്ടനെ ബെഡിലേക്കു തള്ളി  ഇട്ടിട്ടു ഞാൻ വേഗം തന്നെ എണീറ്റു... 



" അതെ... വേഗം എണീറ്റു പല്ല് തേച്ച് കുളിച്ചു കുട്ടപ്പൻ  ആയി വല്ലതും കഴിച്ച് ഓഫീസിൽ പോകാൻ നോക്ക്..... "






    താഴേക്കു ചെന്നപ്പോൾ  ആരവും  അച്ഛമ്മയും റിമോട്ടിന്  വേണ്ടി അടിപിടിക്കുന്നതാണ്  ഞാൻ കണ്ടത്...... 



" ഡാ... ചെക്കാ... അതിങ്ങു  തരുന്നുണ്ടോ.....  ഡോറ  തുടങ്ങാൻ സമയം ആയി... "



" ഓ  പിന്നെ  ഡോറ കാണാൻ...അമ്മുമ്മ  എന്താ കൊച്ച് കുഞ്ഞാണോ.... ഞാൻ ഈ ന്യൂസ്‌  കണ്ടിട്ട് വെച്ചു തരാം... "



" അങ്ങനെ നീ ഇപ്പൊ ന്യൂസ്‌ കാണണ്ട.. ഇങ്ങ് താടാ ചെക്കാ.... ഇല്ലെങ്കിൽ നിന്റെ കയ്യിൽ ഞാൻ കടിക്കും... "



" അയ്യടാ... ഇത്  നല്ല ഒന്നാന്തരം  ഉരുക്കു  ബോഡി  ആണ്... അച്ഛമ്മയുടെ  ബലം ഇല്ലാത്ത കൈകൊണ്ടു  കടിച്ചാൽ ഒന്നും  ഏൽക്കില്ല.... "



അടുത്ത ബെല്ലോടു  കൂടി അച്ഛമ്മ പറഞ്ഞതുതന്നെ  ചെയ്തു... കിച്ചുവിന്റെ  കയ്യിൽ ആഞ്ഞൊരു കടി ആയി.... അവൻ ആണെങ്കിൽ റിമോട്ട്  വലിച്ചെറിഞ്ഞു  സ്പ്രിങ്  പോലെ തുള്ളാൻ  തുടങ്ങി....... 



" അയ്യോ......... ഏട്ടാ  ഓടി വായോ................ ഈ  അച്ഛമ്മ എന്റെ തൊലി  കടിച്ചു തിന്നു..... "




അടുക്കളയിൽ നിന്നും  അമ്മയും അനിയത്തിമാരും ഒക്കെ ഓടി വന്നു.......... പത്രം വായിച്ചുകൊണ്ടിരുന്ന  അച്ഛച്ചൻ   ഇതൊക്കെ എന്ത്  എന്ന മട്ടിൽ  ഒരു ഇരിപ്പാണ്..... 




" ആഹാ.. രാവിലെ തന്നെ അച്ഛമ്മയുടെ  കയ്യിൽ നിന്നും കിട്ടി അല്ലെ.. നന്നായി പോയി...."

( ശിവദ)



" നീ പോടീ  ഈർക്കിൽ  ചുള്ളി.... "




" മതി മതി........ നീ എപ്പോഴും എന്തിനാഡാ  അച്ഛമ്മയെ ഇങ്ങനെ ചൂടാക്കുന്നെ..... വെറുതെ അല്ല  നിനക്ക് നല്ലത് കിട്ടുന്നത്...... ഇങ്ങ് കാണിച്ചേ നോക്കട്ടെ......... 


ആഹാ  മുറിഞ്ഞിട്ടൊന്നും  ഇല്ല .. ചെറിയൊരു പാട് മാത്രേ ഉള്ളൂ..  അതിനാണോ നീയിങ്ങനെ വിളിച്ചു കൂവുന്നത്...... "




"അല്ലെങ്കിലും വല്യമ്മ   ഈ അച്ഛമ്മയുടെ  സൈഡ്  ആണ്..... "



അച്ഛമ്മ നല്ല കൂൾ ആയിട്ട് ഡോറ  കാണുവായിരുന്നു... അവനെ നോക്കി  ഒന്ന് നാക്ക് നീട്ടി കാണിച്ചു..... 

അതുകണ്ടു  എല്ലാവരും ഭയങ്കര ചിരി ആയിരുന്നു........ 


" ഈ തവണ അച്ഛമ്മ ജയിച്ചു... അടുത്ത ഫൈറ്റിൽ  ഞാൻ അച്ഛമ്മയെ തറപറ്റിക്കും  നോക്കിക്കോ...... "



അതും പറഞ്ഞു അവൻ  മുകളിലേക്കു  പോകാൻ നിന്നപ്പോൾ ആണ് ഏട്ടൻ താഴേക്കു വരുന്നത്..... 



" ആഹാ.... എന്താണ് താഴെ ഒരു ബഹളം  ഒക്കെ കേട്ടത്.... "


" അത് ഒരു കിഴവി  പെരുച്ചാഴി  എന്നെ കടിച്ചത് ആണ്... എന്തേയ്... "



" ഡാ  ഡാ.... വേണ്ടാട്ടോ..... അച്ചുവിനോട് വെറുതെ കളിക്കാൻ നിൽക്കണ്ട..... "




 ഏട്ടൻ  അച്ഛച്ചന് ഒരു , ഗുഡ്  മോർണിംഗ്  ഒക്കെ പറഞ്ഞിട്ട്...അമ്മമ്മയുടെ   അടുത്ത് വന്നിരുന്നു.... എന്നിട്ട് ആ മടിയിൽ തല ചായ്ച്ചു കിടന്നു.. അച്ഛമ്മ ഏട്ടന്റെ ചെവിക്കു പിടിച്ചു ഒന്ന് തിരുകി......... 



" ആാാാാ....... അച്ചമ്മേ എന്താ ഇത്....   ..ഇത് ഞാനാ  രുദ്ര്... "



" ഓ സോറി... മൈ ബോയ് ..... ആ പരട്ട ചെക്കന്റെ ചെവിയിൽ  ഇതുപോലെ  ഒന്ന് കൊടുക്കുന്നത് സ്വപ്നം കണ്ടു പോയി..... "



" മ്മ്... മതി മതി...... ഞാൻ പോണ്.... "


" നീ ഇവിടെ കിടക്കെടാ.... എത്ര നാളായി നീയെന്റെ  മടിയിൽ ഇതുപോലെ  കിടന്നിട്ട്..... "


അച്ഛമ്മ ഏട്ടനെ മടിയിൽ പിടിച്ചു കിടത്തി ............അച്ഛമ്മക്കും  കൊച്ചുമോനും  ഇടയിൽ ഒരു കട്ടുറുമ്പ് ആകേണ്ട എന്ന് കരുതി..... ഞാൻ അമ്മയുടെ കൂടെ അടുക്കളയിലേക്കു നടന്നു... 




      ഞങ്ങൾ അടുക്കളയിൽ പാചകം ഒക്കെ ചെയ്തോണ്ടിരിക്കുമ്പോൾ  അർജുൻ  ചേട്ടൻ  അവിടേക്കു വന്നു. 




" ഹായ്.......... വിച്ചു... വല്യമ്മേ...... എല്ലാവർക്കും ഗുഡ്  മോർണിംഗ്  ഉണ്ട്  ട്ടോ..... "




" ആഹാ... ഇപ്പൊ  ആണോ  പൊങ്ങി  വരുന്നേ... ഈ  വീട്ടിൽ അവസാനം എണീക്കുന്നത്  ഏട്ടൻ ആണ്.... എന്നിട്ടാണ് ....... "
(ശിവദ )




" ഡി... കാ‍ന്താരി നീ ഇവിടെ ഉണ്ടായിരുന്നോ........ നിനക്ക് പഠിക്കാൻ  ഒന്നും പോകണ്ടേ.. വേഗം റെഡി ആയി പോകാൻ  നോക്കെടി... എന്നെ പഠിപ്പിക്കാതെ... "



" ഓ.... ഞാൻ പോയേക്കാമെ........ "




" അല്ല.... കണ്ണേട്ടാ... ഈ കിച്ചുവും അച്ഛമ്മയും തമ്മിൽ എന്താ ഇത്ര പ്രശ്നം... തൊട്ടതിനും പിടിച്ചതിനും  എല്ലാം വാഴക്കാണല്ലോ... "



" എന്റെ വിച്ചു.... അവർ ജന്മനാ  ശത്രുക്കൾ  ആണ്........ അച്ഛാച്ചൻ പറഞ്ഞിട്ടുണ്ട് കിച്ചുന്  ആദ്യമായി പല്ല് വന്നപ്പോൾ അവൻ കടിച്ചത് തന്നെ അച്ഛമ്മയെ ആണെന്ന്... ചെറുപ്പത്തിൽ വേറെ ആര് എടുത്താലും അവന് കുഴപ്പം ഇല്ല.. പക്ഷെ അച്ഛമ്മ എടുത്താൽ അവൻ  ഒന്നും  രണ്ടും ഒക്കെ സാധിക്കും... 


വലുതായാലും അവൻ എന്തെങ്കിലും ഒക്കെ പറഞ്ഞു അച്ഛമ്മയെ എപ്പോഴും  ദേഷ്യം പിടിപ്പിക്കും....  നല്ല രസം ആണ് അവരുടെ വഴക്കൊക്കെ  കാണാൻ..... പക്ഷെ അതിനിടയിൽ പെട്ടാൽ നമ്മുടെ കാര്യം പോക്കാണ്... അതുകൊണ്ടാണ്  അച്ഛച്ചൻ പോലും ഒന്നും  മിണ്ടാത്തത്. 
പക്ഷെ എന്തൊക്കെ പറഞ്ഞാലും  രണ്ടുപേരും നല്ല കൂട്ടാണ്... ഇന്നുവരെ അവൻ  അച്ഛമ്മയെ വിട്ടു മാറി നിന്നിട്ടില്ല...അച്ഛമ്മക്കും  അങ്ങനെ തന്നെ.... "




" കൊള്ളാലോ...... രണ്ടുപേരും വലിയ സംഭവം തന്നെ........ "



" ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു വിച്ചു........ ഞാൻ രുദ്രേട്ടനെ ഒന്ന് കണ്ടിട്ടുവരാം... അപ്പൊ നിങ്ങളുടെ  തിരക്കുകൾ   ഒക്കെ നടക്കട്ടെ..... "




     🍁🍁🍁🍁🍁🍁🍁🍁




പതിവുപോലെ തന്നെ ഞാൻ  ഒന്നും ഏട്ടന്റെ പിന്നാലെ തിരക്ക് പിടിച്ച ഓട്ടം തന്നെ ആയിരുന്നു... ഏട്ടൻ ആണെങ്കിൽ എന്നേക്കാൾ മുൻപ് റെഡി ആയി കാറിൽ കയറി ഇരുന്നു........ ഞാൻ പിന്നാലെ ബാഗും എടുത്തു ഒരു ഓട്ടം ആയിരുന്നു.... 
അനിയത്തിമാരെ ഒക്കെ കണ്ണേട്ടൻ കോളേജിൽ വിട്ടോളാം  എന്ന് പറഞ്ഞു...



ഞാൻ ഡോർ തുറന്നു കാറിൽ കയറി ഇരുന്നതും ഏട്ടൻ എന്നെ കടുപ്പിച്ചൊരു  നോട്ടം ആയിരുന്നു... 



" എന്റെ  വിച്ചു... എന്നും നിനക്കി  ഓട്ടം മാത്രമേ ഉള്ളൂ... കുറച്ച് നേരത്തെ ഇറങ്ങിയാൽ എന്താ.. എന്നേക്കാൾ മുൻപ് എണീക്കുന്നത് നീയല്ലേ........ "


" അത് ശെരിയാ.. പക്ഷെ.. എണീറ്റലും  ഏട്ടന് പ്രത്യേകിച്ച്  പണി ഒന്നും  ഇല്ലല്ലോ.... 

പല്ലുതേക്കുക, കുളിക്കുക, ബ്രേക്ഫാസ്റ്  കഴിക്കുക .. ചവറുപോലെ  കുറെ ഫയൽ  ഒക്കെ പെറുക്കി എടുക്കുക... ഇത്രേം അല്ലെ ഉള്ളൂ..... "




" ഓ... മാഡം... മതി... മതി.."



ഉത്തരം മുട്ടി പോയ ദേഷ്യത്തിൽ ഏട്ടൻ പെട്ടെന്ന് വണ്ടി എടുത്തപ്പോൾ ആണ്  സീറ്റ്‌ ബെൽറ്റ്‌  ഇട്ടില്ല എന്ന് ഓർമ വന്നത്. ഇനി അതിന്  വഴക്ക് കേൾക്കണ്ട എന്ന് കരുതി  വേഗം സീറ്റ്‌ ബെൽറ്റ്‌ ഇട്ടു.... അല്ലെങ്കിലും ഈ രാവിലത്തെ ടൈം  ഏട്ടന് ഏറ്റവും  കൂടുതൽ ദേഷ്യം വരുന്ന സമയം ആണ്.. 




" വിച്ചു... ഇന്ന് നീ കുറച്ച് നേരത്തെ ഇറങ്ങണം....... ഞാൻ  വന്നോളാം.. നിന്നെ കൂട്ടാൻ... ഇന്നലെ ഞാൻ പറഞ്ഞിരുന്നില്ലേ....നന്ദിനിയുടെ  അമ്മ വിളിച്ചിരുന്നു എന്ന്... നീയും കൂടെ ഉണ്ടാവണം  എന്നാണ് അവർ പറഞ്ഞത്.... "



" അവർ എന്താവും പറയാൻ പോവുന്നത് എന്ന് എനിക്ക് അറിയാം ഏട്ടാ... 


അവരുടെ മകളുടെ ജീവിതം നശിപ്പിക്കരുത്... ഞാൻ ഒഴിഞ്ഞു പോകണം.... ഏട്ടൻ അവളെ വിവാഹം  ചെയ്യണം.. അല്ലെങ്കിൽ എന്റെ മകൾ ആത്മഹത്യ  ചെയ്യും.... 

ഇതൊക്കെ ആയിരിക്കും.... "




"ഏയ്.. എനിക്കങ്ങനെ തോന്നുന്നില്ല വിച്ചു... അവർ ഒരിക്കലും  അങ്ങനെ ചിന്തിക്കില്ല, ആ കുടുംബത്തിൽ കുറച്ചെങ്കിലും മനുഷ്യത്വം ഉള്ളത്  അവളുടെ അമ്മക്ക് മാത്രം ആണ്... 
സംതിങ്  സീരിയസ്.... അല്ലാതെ അവർ ഇപ്പൊ കാണണം എന്ന് പറയില്ല.... "



" ഓക്കേ... അത് ഏട്ടന്റെ വിശ്വാസം.. എന്തൊക്കെ ആയാലും ഏതൊരമ്മക്കും സ്വന്തം മോള് ജീവൻ ആണ്......... സപ്പോസ്  ഞാൻ പറഞ്ഞത് ആവും അവളുടെ  അമ്മക്ക് ഏട്ടനോട് ആവശ്യപ്പെടാൻ ഉള്ളത് എങ്കിൽ ഏട്ടൻ എന്ത് ചെയ്യും.... എന്നെ ഉപേക്ഷിക്കുമോ. 
..? "




" സ്റ്റോപ്പ്‌ ഇറ്റ്!!!!!!!!!!!



വിച്ചു.... നിന്റെ ചോദ്യം വെറും വേസ്റ്റ് ആണ്... എന്റെ തന്ത  നന്ദകുമാർ  അല്ല....... ഞാൻ എന്റെ അച്ഛനെ പോലെ ആണ്... അല്ലാതെ...... ആ ബാസ്റ്റഡിനെ  പോലെ അല്ല.... എന്റെ അച്ഛനെ പോലെ തന്നെ... ഈ നിമിഷം വരെ മനസ്സുകൊണ്ടും  ശരീരം  കൊണ്ടും ഒരേഒരു  പെണ്ണിനെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളു.... സ്വീകരിച്ചിട്ടുള്ളു...... ഞാൻ എന്റെ അച്ഛനെ പോലെ ആണ് വിച്ചു.... എന്റെ വാക്ക് ഒരിക്കലും പാഴ്  വാക്ക് അല്ല.. "




" ഏട്ടൻ..... എന്താ...... ഈ.... പറയുന്നേ....... അപ്പൊ.................. ഏട്ടൻ പറഞ്ഞതിന്റെ..... അർഥം.... എന്താ.. 
................അച്ഛനെ...... പോലെ..... എന്നുവെച്ചാൽ........"


തുടരും............... 


🔥രുദ്രവീണ🔥

 പാർട്ട്‌ 2️⃣5️⃣

 

  " ഏട്ടൻ..... എന്താ...... ഈ.... പറയുന്നേ....... അപ്പൊ.................. ഏട്ടൻ പറഞ്ഞതിന്റെ..... അർഥം.... എന്താ.. 
................അച്ഛനെ...... പോലെ..... എന്നുവെച്ചാൽ........"

ഏട്ടൻ പെട്ടെന്ന് കാർ സൈഡ് ആക്കി നിർത്തി  ഇട്ടു 

" വിച്ചു........... പ്ലീസ്............ വേണ്ട..... "

"ഇല്ല ഏട്ടൻ എന്തോ   എന്നോട് മറച്ചുവെക്കുന്നുണ്ട്..  എന്താണെന്ന് എനിക്ക് അറിയണം... ഞാൻ അറിയാത്ത  ഒരു രഹസ്യം പോലും ഏട്ടന്റെ ജീവിതത്തിൽ  ഉണ്ടാകരുത്.... പറ ഏട്ടാ... അച്ഛനെ പോലെ എന്ന് പറഞ്ഞാൽ.... ഏട്ടന്റെ അച്ഛൻ രണ്ടാമത് ഒരു വിവാഹം കഴിച്ചിട്ടുണ്ട്.... അച്ഛന്റെ ജീവിതത്തിലെ ഒരേ ഒരു പെണ്ണ്  ഏട്ടന്റെ അമ്മ മാത്രം അല്ല.... അനിയത്തിമാരുടെ  അമ്മയും കൂടിയാണ്........ പിന്നെ  എന്ത് അർഥത്തിൽ ആണ് ഏട്ടൻ അത് പറഞ്ഞത്... എനിക്ക് അറിയണം.. "

" നിന്നോട് പലപ്പോഴും പറയണം എന്ന് കരുതിയതാണ് വിച്ചു.....പിന്നെ ഇതിനോടുള്ള  നിന്റെ അപ്പ്രോച്  എങ്ങനെ ആവും എന്ന്  എനിക്ക് അറിയാത്തത് കൊണ്ടാണ് പറയാതെ ഇരുന്നത്....... 

നീ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട് വിച്ചു. എന്റെ അച്ഛന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും  പെണ്ണ് എന്റെ അമ്മ  രേവതി മാത്രം ആണ്....  

വേദയും  ശിവയും എന്റെ അച്ഛന്റെ രക്തത്തിൽ പിറന്ന മക്കൾ അല്ല. 
വിവാഹത്തിന് മുൻപ് അമ്മക്ക് ഒരു സ്നേഹബന്ധം ഉണ്ടായിരുന്നു..... എന്റെ അമ്മയുടെ മരണം കൂടി ആയപ്പോൾ.. എല്ലാവരും കൂടി അവരെ നിർബന്ധിച്ചു  എന്റെ അച്ഛനെ കൊണ്ട് വിവാഹം കഴിപ്പിച്ചു..... എനിക്ക് ഒരു  അമ്മ വേണം എന്ന ചിന്ത ആവാം അച്ഛൻ എതിരൊന്നും പറഞ്ഞില്ല... 
പക്ഷെ അമ്മയുടെ അനിയത്തി എന്നതിൽ ഉപരി ഒരു ഭാര്യയുടെ  സ്ഥാനം ഇന്നുവരെ കൊടുത്തിട്ടില്ല. ഈ വിവാഹത്തിൽ നിന്നും പിന്മാറാൻ  അമ്മ ഒരുപാട് ശ്രമിച്ചതായിരുന്നു. അമ്മയുടെ എതിർപ്പിനെ മറികടന്നു  വിവാഹം നടന്ന്.... അതിന് ശേഷം ആണ് അറിയുന്നത് പ്രെഗ്നന്റ് ആയിരുന്നു എന്ന്.............

അനിയത്തിമാർ ജനിച്ചശേഷം അമ്മ ഒരുപാട്  വിഷമത്തിൽ ആയിരുന്നു..മക്കളുടെ അച്ഛന്റെയൊപ്പം ജീവിക്കാൻ അനുവദിക്കണം  എന്ന് അച്ഛനോട് അപേക്ഷിച്ചു............ അച്ഛന് അതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല... അയാളെ അന്വേഷിച്ചു  ഒരുപാട്  അലഞ്ഞു.... ഒടുവിൽ ആണ് അറിയുന്നത് അമ്മയെ അയാൾ ചതിക്കുക  ആയിരുന്നു എന്ന്... അയാൾ മറ്റൊരു വിവാഹം കഴിച്ചിരുന്നു................... 
സത്യങ്ങൾ എല്ലാം അവർ അറിയുമ്പോൾ തകർന്നു പോയിരുന്നു.......... 

ഒടുവിൽ അച്ഛൻ രണ്ടുപേരെയും സ്വന്തം മക്കളെ പോലെ കാണാൻ തുടങ്ങി... എന്നെയും അങ്ങനെ തന്നെ പഠിപ്പിച്ചു. .....  ആ ചെറിയ പ്രായത്തിൽ എനിക്കൊന്നും തന്നെ അറിയില്ലായിരുന്നു ..... എന്നാൽ വളർന്നു തുടങ്ങിയപ്പോൾ  അച്ഛൻ എന്നോട് എല്ലാം പറഞ്ഞിരുന്നു........ 


അമ്മയുടെ അനിയത്തി ആണ് അത് എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല  വിച്ചു..... എന്റെ സ്വന്തം അമ്മ ആയിട്ടേ തോന്നിയിട്ടുള്ളൂ.... അതിനർത്ഥം എന്റെ അമ്മയ്ക്കും മുകളിൽ എന്നല്ല.. ........... മൂന്ന് മക്കളെയും അവർ ഒരേ തട്ടിൽ മാത്രമേ കണ്ടിട്ടുള്ളു..  സ്വന്തം മക്കളെക്കാൾ  കൂടുതൽ സ്നേഹം തന്നത് എനിക്കാണ്...... 
  
വിജയത്തിലേക്കുള്ള  എന്റെ ഓരോ ചുവടുവെപ്പിലും   അമ്മയുടെ അധ്വാനം  ഉണ്ട്...... ഞാൻ എന്നും എവിടെയും വിജയിച്ചു കാണാൻ ആണ് അമ്മ ആഗ്രഹിക്കുന്നത്..... അവർ എന്റെ സ്വന്തം അല്ല എന്ന് എനിക്ക് തോന്നിയിട്ടില്ല.... 
പിന്നെ... അനിയത്തിമാർ അവർ എന്റെ ജീവനും ജീവിതവും ആണ്... എന്റെ സ്വകാര്യ അഹങ്കാരം ആണ്."




" അപ്പൊ ഏട്ടാ ഇതൊക്കെ..... അനിയത്തിമാർക്കു അറിയാമോ..... "


" ഇല്ല....... അതിനി അവരെ അറിയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല....... അവർ എന്റെ അനിയത്തിമാർ ആണ്... മരണം വരെ ......ഈ സത്യം അവരെ തകർത്തുകളയും........... അത് താങ്ങാൻ അവർക്കു കഴിയില്ല വിച്ചു.... സത്യം എല്ലാം അറിഞ്ഞതിനു ശേഷം നിനക്ക് അവരോടു ഒരു  ഇഷ്ടക്കുറവും  തോന്നരുത് വിച്ചു.... ഇതുവരെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരിക്കണം ഇനിയും.... അവരെ വേദനിപ്പിക്കരുതേ  വിച്ചു... എനിക്കതു സഹിക്കാൻ പറ്റില്ല.... " 



" ഒരിക്കലും ഇല്ല ഏട്ടാ......... എനിക്ക്  അവരോടുള്ള ഇഷ്ടം കൂടി  വരുന്നതല്ലാതെ  ഇതുവരെ കുറഞ്ഞിട്ടില്ല. ഭാഗ്യം ചെയ്യണം അവരെപ്പോലെ രണ്ട് അനിയത്തിമാരെ കിട്ടാൻ........ അവർ ഏട്ടന്റെ അനിയത്തിമാർ തന്നെയാണ് .... ഇനി എന്നും... എന്റെ നാവിൽ നിന്നും ഈ സത്യം ഒരിക്കലും  വേറെ ആരും അറിയില്ല.. "



" അറിയാം....... നീയൊരിക്കലും ആരെയും വേദനിപ്പിക്കില്ല എന്ന്....നീ ഇത് അറിഞ്ഞതായി പോലും  അമ്മയോട് ഭവിക്കണ്ട..... "



" പ്രോമിസ്....... ഇവിടെ വെച്ചു നമുക്കുള്ളിൽ  തന്നെ എല്ലാം അവസാനിപ്പിക്കുന്നു..... ആരും അറിയില്ല ..... ഓക്കേ 

അപ്പൊ എങ്ങനെയാ ഇനി നമുക്ക് പോയാലോ..... എനിക്ക് ഹോസ്പിറ്റലിൽ  പോയിട്ട് കുറച്ച്  പണി ഉണ്ട്.......... ശ്രീ നാളെ  പോകും... അവളുടെ കുറച്ച് പേപ്പേഴ്സ് ഒക്കെ  ശെരി ആക്കണം.... രണ്ടാഴ്ച  കഴിഞ്ഞു പോകും എന്ന  കരുതിയെ..... പെട്ടെന്ന് അവിടെ ജോയിൻ ചെയ്യാൻ പറഞ്ഞ് അവൾക്കൊരു മെയിൽ  വന്നിരുന്നു... അതുകൊണ്ട് കാര്യങ്ങൾ ഒക്കെ കുറച്ച്  ഫാസ്റ്റ് ആക്കണം...... "



" ഓഹോ....... അപ്പൊ അവൾ പോകാൻ തന്നെ തീരുമാനിച്ചു അല്ലെ........ ഞാൻ അഭിയുടെ കാര്യം  എപ്പോഴും അന്വേഷിക്കാറുണ്ട്........അവന്റെ ട്രീറ്റ്മെന്റ് ഒക്കെ നന്നായി പോകുന്നു..... 

ഇപ്പൊ പ്രണയം എന്നൊന്നും പറഞ്ഞ് അവന്റെ അടുത്തേക്ക് പോകേണ്ട എന്നാണ്  എന്റെ അഭിപ്രായം... അവൻ ഓക്കേ ആയി ഒന്ന് തിരിച് വരട്ടെ...... "



" അവൾക്കു അങ്ങനെ സമാധാനമായി  ഇരിക്കാൻ ഒന്നും പറ്റില്ല   ഏട്ടാ.......... അവൾക്കു അഭിയേട്ടനെ അത്രക്കും ഇഷ്ടം ആണ്..............കൂട്ടിനു  ഒരാൾ ഉണ്ടെങ്കിൽ പിന്നെ അഭിയേട്ടനും  ഓക്കേ ആകും...... അവൾക്കു അഭിയേട്ടനെ  വേഗം തിരികെ കൊണ്ടുവരാൻ കഴിയും....... പിന്നെ അവൾ ഞങ്ങളോടുപോലും  ഇതുവരെ പറയാത്ത ഒരു കാര്യം ഉണ്ട്............. "



" എന്ത്... "



" അവളുടെ മുറച്ചെറുക്കൻ  എന്ന് പറയുന്ന ഒരു സാധനം ഉണ്ട്....... അയാളെക്കൊണ്ട്  അവൾക്കു വലിയ ശല്യം ആണ്..... അവൾ ഇതുവരെ ഞങ്ങളോട് അത് പറഞ്ഞിട്ടില്ല. പലരും പറഞ്ഞാണ് ഞങ്ങൾ അവളുടെ കാര്യങ്ങൾ ഒക്കെ അറിയുന്നത്. ഒരുപക്ഷെ ഞങ്ങളെക്കൂടി  ബുദ്ധിമുട്ടിക്കണ്ട  എന്ന് ഓർത്തിട്ടാണ്..... 
അവൾക്കു സ്വസ്ഥം ആയിട്ട്  പോകാൻ പറ്റണം എങ്കിൽ അയാൾ കുറച്ചു ദിവസം വല്ല ജയിലിലും  കിടക്കണം... അതിനുള്ള പണി ഒക്കെ ഞാൻ  ചെയ്തിട്ടുണ്ട്........ അയാൾ ഫുൾ ടൈം  തണ്ണി ആയത്കൊണ്ട്... എന്തെങ്കിലും ഒക്കെ കേസിൽ ഒരു രണ്ടുദിവസം ഒന്ന്  പിടിച്ചിടാം  എന്ന് അനന്യയുടെ  അങ്കിൾ പറഞ്ഞിട്ടുണ്ട്. "



" എടി... ഭയങ്കരികളെ...... നിങ്ങൾ ആള് കൊള്ളാലോ........ നിന്റെ ഫ്രണ്ട്സും നിന്റെ റേഞ്ചിൽ  തന്നെ വരുന്ന സാധനങ്ങൾ ആണല്ലോ..... പെൺബുദ്ധി പിൻബുദ്ധി  എന്നാണല്ലോ  പ്രമാണം.... "



" മിസ്റ്റർ...... രുദ്ര്  ശിവാനന്ദ് ... ഇതുപോലെയുള്ള  സ്ത്രീ വിരുദ്ധ  പരാമർശം  നടത്താൻ താങ്കൾക്കു  എങ്ങനെ മനസ് വരുന്നു.... "



" ഉയ്യോ.... പറഞ്ഞത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.... നിന്റെ ഉള്ളിലെ   ഫെമിനിസ്റ്റ്  പുറത്ത് വരാൻ  തുടങ്ങുന്നു....... 

വാ അടക്കെടി.... നിന്റെ  ഹോസ്പിറ്റൽ  എത്തി... മോള് വേഗം പോയി പണി നോക്കിക്കോ. "




" ഓക്കേ... എങ്കിൽ ശെരി... മോൻ  വേഗം വിട്ടോ........ "




" അപ്പൊ മറക്കണ്ട..... ഈവെനിംഗ്... നിന്നെ കൊണ്ടുപോകാൻ ഞാൻ വരും... "



" അതൊക്കെ... ഓക്കേ... ബട്ട്‌... ആ നന്ദിനി പിശാശ്  അറിയാതെ നോക്കണം..... "



" അതൊക്കെ ഞാൻ ഏറ്റു .. നീ   പേടിക്കണ്ട. ഓക്കേ ..... "



       
        🔥🔥🔥🔥🔥🔥🔥🔥



" സുഭദ്രേ.... ഞാൻ പറയുന്നത് നീ ശെരിക്കും ഒന്ന് മനസിലാക്ക്, രുദ്രനോട്  ഇപ്പൊ എല്ലാം പറഞ്ഞാൽ  എടുത്തു ചാടി അവൻ എന്തെങ്കിലും ചെയ്ത് കളയും, അത് എല്ലാവർക്കും ആപത്താണ്, ഇതറിഞ്ഞാൽ നന്ദകുമാർ   എന്തൊക്കെ ചെയ്തുകൂട്ടും എന്ന് പറയാൻ കഴിയില്ല... "



" ഇല്ല... ഏട്ടാ... ഇനിയും രുദ്രനെ ഒന്നും  അറിയിക്കാതെ  ഇരുന്നാൽ അവന് അവന്റെ ഭാര്യയെ കൂടി നഷ്ടം ആകും............ "



" എന്ത്............. വീണമോൾക്ക്  എന്താ പ്രശ്നം.... എനിക്കൊന്നും മനസിലാകുന്നില്ല... "




" എന്റെ മോൾ  തന്നെയാണ് വീണമോൾക്ക്  കണ്ടകശനി ആയി അവതരിച്ചിരിക്കുന്നത്, അവൾക്കു രുദ്രനെ കിട്ടാൻ ഇപ്പൊ ഒരേഒരു  തടസം  വീണ ആണ്... അതുകൊണ്ട് അവൾ വീണയെ അപകടപ്പെടുത്താൻ ശ്രമിച്ചിരുന്നു, പക്ഷെ രുദ്ര് അവളുടെ ഒപ്പം ഉള്ളതുകൊണ്ട്  നന്ദിനി അങ്ങനെ ഒരു അബദ്ധം  കാണിച്ചില്ല. ......   

രുദ്രന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും  മാറ്റം  അവൾക്കു തോന്നിയാൽ അവൾ എല്ലാം തകർക്കും........ ഇനി അത് അനുവദിക്കാൻ പാടില്ല..... മാത്രവുമല്ല എത്ര നാൾ ആയി ഏട്ടൻ ഈ കാരാഗൃഹത്തിൽ കഴിയുന്നു... എനിക്ക് ഇനിയും ഇത് കണ്ടു നിൽക്കാൻ കഴിയില്ല. രേവതി ചേച്ചിയുടെ ആത്മാവ്  എന്നോട് പെറുക്കില്ല...... അന്നം തന്നതിന്റെ നന്ദി എങ്കിലും  എനിക്ക് കാണിക്കണം............. എനിക്ക് എന്ത് വന്നാലും ശെരി   രുദ്രനെ എല്ലാം അറിയിച്ചതിനു  ശേഷം മാത്രമേ ഞാൻ തിരിച് വരൂ..... 
ഈ അച്ഛനും മകൾക്കും ഉള്ള ശിക്ഷ  കിട്ടണം... നന്ദിനിയെ  നന്നാക്കാൻ  ഞാൻ ഒരുപാട് ശ്രമിച്ചിരുന്നത് ആണ്. ഇനി അത് ഒരിക്കലും നടക്കില്ല എന്ന് എനിക്ക് ഉറപ്പായി.... അവളുടെ അച്ഛന്റെ എല്ലാ  ദുഷ്ടത്തരങ്ങളും  അവൾക്കും അതുപോലെ തന്നെ കിട്ടിയിരിക്കുന്നു........ "




" എനിക്കെന്തോ വല്ലാതെ പേടി ആകുന്നു സുഭദ്രേ............ ധൈര്യം ഇല്ലാത്തതുകൊണ്ട് അല്ല...... നീയും കൂടി അപകടത്തിലേക്ക് പോകുന്നു എന്നൊരു തോന്നൽ... "




" എനിക്കൊന്നും സംഭവിക്കില്ല... ഇനി സംഭവിച്ചാലും ശെരി.... രുദ്രന് എന്തെങ്കിലും  ഒരു സൂചന എങ്കിലും ഞാൻ കൊടുത്തിരിക്കും ഏട്ടാ... ഏട്ടനെ ഇവിടെ നിന്നും ഞാൻ രക്ഷിച്ചിരിക്കും......... "



പെട്ടെന്നാണ്......... ജനൽ വഴി ഒരു നിഴൽ  മറഞ്ഞു പോയതായി സുഭദ്ര ശ്രദ്ധിച്ചത്........................ 




ഈശ്വരാ... ഇനി അയാൾ ആയിരിക്കുമോ...........    എല്ലാം കേട്ട് കാണുമോ ....... എങ്കിൽ ഇനി അയാൾ വെറുതെ ഇരിക്കില്ല....... 


മുറിയുടെ വാതിൽ തുറന്നതും..... ജോലിക്കാരി.... ഭക്ഷണവും മരുന്നും  ആയി അകത്തേക്ക് വന്നു... 



" മാഡം... സാറിനുള്ള  മരുന്നും ഫുഡും ........ "



" നീ അത് അവിടെ വെച്ചെക്കു ..... ഞാൻ എടുത്തു കൊടുത്തോളാം.... "



" ശെരി.... മാഡം..... "



വേലക്കാരി പോയതും  അവർ  നന്ദകുമാർ ഒന്നും അറിഞ്ഞിട്ടില്ല  എന്ന വിശ്വാസത്തിൽ  ഒന്ന് ദീർഘ നിശ്വാസം വിട്ടു........................

എന്നാൽ ശിവാനന്ദിന്റെ  മനസ് ഒരു കടൽ പോലെ പ്രക്ഷുബ്ധം ആയിരുന്നു.... ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ആലോചിച്ചു  അദ്ദേഹത്തിന് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല...... തനിക്കു എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്ന് അയാൾ ആഗ്രഹിച്ചു......... കിടക്ക വിട്ട്  ഒന്ന് അനങ്ങാൻ പോലും കഴിയാതെ  എങ്ങനെ നന്ദകുമാറിനെ നേരിടും ... രേവതിയെ കൊന്നത് പോലെ തന്നെ എന്റെ മകനെയും അവൻ ഇല്ലാതെ ആക്കിയാൽ.......................... 



            🔥🔥🔥🔥🔥🔥🔥🔥
             🔥🔥🔥🔥🔥🔥🔥🔥
              🔥🔥🔥🔥🔥🔥🔥🔥

                 
 🔥🔥🔥🔥🔥🔥🔥🔥
             🔥🔥🔥🔥🔥🔥🔥🔥
              🔥🔥🔥🔥🔥🔥🔥🔥

                






ഓഫീസിൽ കൊണ്ടുപിടിച്ച  വർക്കും  ആയി ഇരിക്കുമ്പോൾ ആയിരുന്നു നന്ദിനിയുടെ  വിളി... ആദ്യമൊക്കെ എടുക്കാതെ ഇരുന്നെങ്കിലും  അതൊരു ശല്യം ആയി  മാറിയപ്പോൾ   എടുക്കാൻ തീരുമാനിച്ചു.... 



" ഹലോ....... നന്ദു...... ഞാൻ കുറച്ച് ബിസി ആണ്...... നമുക്ക് കുറച്ച് കഴിഞ്ഞു സംസാരിക്കാം....... "



" ഓ... നോ......... എപ്പോ വിളിച്ചാലും നീ ബിസി....... ശെരിക്കൊന്നു  സംസാരിക്കാൻ പോലും നിനക്കിപ്പോൾ ടൈം തീരെ ഇല്ല..... രുദ്ര് ദിസ്‌  ഈസ്‌  ടൂ മച്ച്......... "



" നന്ദു.... ഡോണ്ട്  ബി  സില്ലി.... ഞാൻ ഈ ചെയ്യുന്നത് ഈസി ആയ ഒരു ജോബ് അല്ല..... ഒരു സ്ഥാപനം  നടത്തിക്കൊണ്ടു പോകുമ്പോൾ അതിന്റേതായ  റെസ്പോൺസിബിളിറ്റി  ഉണ്ട്... നമ്മുടെ കംപ്ലീറ്റ്  ഡെഡിക്കേഷൻ  അതിൽ ഉണ്ടാവണം...... നിനക്കിതൊക്കെ അറിയില്ലേ.... നിന്റെ അച്ഛൻ ചെയ്യുന്നത്  വളഞ്ഞ ബുദ്ധി  ഒന്നും  ഇതിൽ  പറ്റില്ല.... "




" രുദ്ര്........ ഞാൻ പറഞ്ഞിട്ടുണ്ട്... പപ്പയെ ഇങ്ങനെ വെറുതെ കുറ്റം പറയരുത് എന്ന്...... എന്റെ പപ്പയെ ആര് എന്ത് പറഞ്ഞാലും ശെരി... നീ അങ്ങനെ പറയുന്നത് എനിക്ക് സഹിക്കില്ല............... നമ്മൾ  ഒന്നാകണം  എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പപ്പ ആണ്..... നിനക്ക്  വേണ്ടി ഞാൻ പപ്പയോടു എത്ര തവണ എതിർത്തു സംസാരിച്ചിരുന്നു... "



"ഓക്കേ ഓക്കേ........ ഇപ്പൊ നിന്റെ പ്രശ്നം എന്താ നന്ദിനി... പ്ലീസ്  നീ ടൈം വേസ്റ്റ് ആക്കാതെ അത് പറ... "



" രണ്ട്  കാര്യങ്ങൾ ആണ് എനിക്ക് പറയാൻ ഉള്ളത്.........ഒന്നാമത്തെ കാര്യം................ ഇന്ന്  എന്റെ അനിയൻ ദുബായിൽ നിന്നും വരുന്നുണ്ട്........ ഈവെനിംഗ്..... സൊ  അവനെ കൊണ്ടുവരാൻ  നീയും വരണം........ "



" ഓ........ നന്ദു    ഐ  ആം  റിയലി സോറി......... ഇന്ന്  എനിക്ക് എങ്ങോട്ടും വരാൻ പറ്റില്ല... നീ പപ്പയെ  കൂട്ടി പോയി വാ... ഞാൻ എന്തായാലും  അവനെ അവിടെ വന്ന്  കാണുന്നുണ്ട്..... "




" അതിനും എസ്ക്യൂസ്........ ഓക്കേ... ഇനി ഞാൻ നിന്റെ തിരക്ക് മനസിലാക്കിയില്ല എന്ന് നീ പറയരുത്..................... ഇനി രണ്ടാമത്തെ  കാര്യം........ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത  നീ മറന്നു പോയോ..... "



" ഇന്നെന്താ  അതിനും മാത്രം പ്രത്യേകത............. ഇല്ല.... എനിക്ക് ഓർമ ഇല്ല.... "



"അത് എനിക്ക് അറിയാം......... ഈ തിരക്കിനിടയിൽ  നീ എങ്ങനെ  അത് ഓർക്കാനാണ്........ എന്തായാലും ഞാൻ  തന്നെ പറയാം..... ഇന്നാണ് ഞാൻ എന്റെ ഇഷ്ടം നിന്നോട് പറഞ്ഞ ദിവസം.............. "




" ഓ...... നീ ഇതൊക്കെ  ഇപ്പോഴും ഓർത്തു വെക്കുന്നുണ്ടോ (😡😡😠😠പന്ന പട്ടി........... ശൂർപ്പണകേ )"




" പിന്നല്ലാതെ... നീയുമായി ബന്ധപ്പെട്ട  ഓരോ ചെറിയ കാര്യവും എനിക്ക് വളരെയധികം വിലപ്പെട്ടതാണ് രുദ്ര്... അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നു...... എന്തായാലും നമുക്ക് ഇത് ഒന്ന്  സെലിബ്രേറ്റ്  ചെയ്യണം..... നിന്റെ തിരക്കുകൾ എല്ലാം കഴിയുന്നത് വരെ ഞാൻ കാത്തിരിക്കും.... 



രുദ്ര്..... എങ്കിൽ ശെരി...... 
.. ... പപ്പാ കുറെ നേരം ആയി വിളിക്കുന്നു  എന്താണെന്ന്  അറിയില്ല....... അപ്പൊ ശെരി ഞാൻ വെക്കുവാ...... "




പെട്ടെന്ന് തന്നെ ഫോൺ സ്വിച്ച്  ഓഫ്‌ ആയി.... ഹൊ... ഭാഗ്യം.....അല്ലെങ്കിൽ ഞാൻ ആ പണ്ടാരത്തെ കൊന്നേനെ.... 

മനുഷ്യൻ  ഇവിടെ തീ തിന്നുമ്പോൾ ആണ് അവളുടെ ഒരു ശൃങ്കാരം..... ഇതെങ്ങാനും വിച്ചു അറിഞ്ഞാൽ തീർന്നു........... 



അപ്പോഴാണ് ഞാൻ ടൈം നോക്കിയത്.......... സമയം 4:30 കഴിഞ്ഞിരിക്കുന്നു........ നന്ദിനിയുടെ അമ്മ കാണാം എന്ന് പറഞ്ഞിരിക്കുന്നത്  അഞ്ചുമണിക്കാണ്... വിച്ചുവിനെയും  കൂട്ടി അവിടെ എത്തുമ്പോളേക്കും.. ലേറ്റ് ആകും... പോരാത്തതിന്  ട്രാഫിക്  ബ്ലോക്കും....... 

ചെയ്ത് വെച്ച വർക്ക്‌  അത്രെയും സേവ്  ആക്കി ... ഞാൻ ലാപ് പെട്ടെന്ന് ഓഫ്‌ ആക്കി....... 



അനിയത്തിമാരെ കോളേജിൽ നിന്നും കൂട്ടാൻ  ഡ്രൈവർ  ശിവരാമൻ  ചേട്ടനോട് പറഞ്ഞു. അൽപ്പം  വൈകിയേ വരൂ എന്ന്   അമ്മയോടും  പറഞ്ഞു........ 



         🌹🌹🌹🌹🌹🌹🌹🌹





" പപ്പാ.... ശെരി ആണോ  ഈ പറയുന്നത്............. അമ്മ..... എല്ലാം രുദ്രനെ അറിയിക്കാൻ പോകുവാണോ............... അങ്ങനെ രുദ്ര് എല്ലാം അറിഞ്ഞാൽ എന്താകും അവസ്ഥ........ നമ്മളെ പിന്നെ വെച്ചേക്കില്ല........ ........... രുദ്ര് ഒന്നും അറിയരുത്  എന്ന് കരുതി ആണ്  അവന്റെ അമ്മയുടെ ഡയറി  വരെ ഞാൻ എടുത്തു  മാറ്റിയത്... എന്നിട്ടിപ്പോൾ..... എല്ലാം കുളം ആയല്ലോ  പപ്പാ... ഇനി നമ്മൾ എന്ത് ചെയ്യും.. എനിക്ക് പേടി ആകുന്നു പപ്പാ..... "





" ഇല്ല........ മോളെ......     അവൾ ആരോടും ഒന്നും പറയില്ല.... അത് ഞാൻ മനസ്സിൽ ഉറപ്പിച്ചതാ... നമ്മളെക്കാൾ വലുതാണ് നിന്റെ അമ്മക്ക്  മറ്റ്  പലരുടെയും ജീവിതം ....  .  രുദ്രനെ നിന്നിൽ  നിന്നും അകറ്റാൻ ആണ്  അവൾ എന്നും  ശ്രമിച്ചത്....  .... "



" ഇല്ല.... പപ്പാ... എന്ത് വന്നാലും രുദ്ര് ഒന്നും അറിയരുത്......        പപ്പയുടെ  തീരുമാനം  എന്തായാലും ഞാൻ കൂടെ ഉണ്ടാവും.....    "




" അതിനുമുൻപ്‌ നമുക്ക് ചില കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഉണ്ട്...അതൊക്കെ പപ്പാ  ചെയ്തോളാം.... മോള് ഒന്നുകൊണ്ടും പേടിക്കണ്ട.. രുദ്ര്  ഒന്നും അറിയില്ല..... നിന്റെ അമ്മ ഇനി ആരോടും ഒന്നും പറയില്ല...... "


           🔥🔥🔥🔥🔥🔥🔥🔥




ഏട്ടൻ പറഞ്ഞ ടൈം ആയപ്പോൾ തന്നെ ഞാൻ ഡ്യൂട്ടി ഒക്കെ കഴിഞ്ഞ്  വേഗം ഇറങ്ങി....... 

അപ്പോളേക്കും ഏട്ടൻ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു........... അനന്യയും ഞങ്ങളോടൊപ്പം  ഉണ്ടായിരുന്നു...........



" എന്തായാലും നീയിനി  ബസ് പിടിച്ചു പോകണ്ട..... ഞങ്ങളുടെ കൂടെ കയറിക്കോ.. പോകുന്ന വഴിക്ക് നിന്നെയും കൂടി ഇറക്കാം... "


" ഏയ്‌.... അത് വേണ്ട.... നിങ്ങൾ പോയിക്കോ........ ഞാൻ ബസ്സിന്‌ പോയിക്കൊള്ളാം.... "



" ഏയ്‌..... പ്ലീസ്.....അനു... ഗെറ്റ്  ഇൻ............ ഞങ്ങൾക്ക്  ഒരു ബുദ്ധിമുട്ടും ഇല്ലെടോ.... താൻ കയറ്... "



ഒടുവിൽ ഏട്ടനും കൂടി പറഞ്ഞപ്പോൾ അവൾ മനസില്ലാ മനസോടെ കയറി........ 





ഏട്ടൻ കാർ സ്റ്റാർട്ട്‌ ചെയ്തതുമുതൽ  സൈലന്റ് ആയിരുന്നു.... ഞങ്ങൾ രണ്ടുപേരും എന്തൊക്കെയോ സംസാരിച്ചു ഇരുന്നു............ 


അനന്യക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ അവളെ അവിടെ ഇറക്കി ഞങ്ങൾ യാത്ര തുടർന്നു.... 


നന്ദിനിയുടെ  അമ്മ പറഞ്ഞ റെസ്റ്റോറന്റിൽ   ഞങ്ങൾ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു...... വൈകുന്നേരം  ആയതുകൊണ്ട് ആരും തന്നെ ഇല്ലായിരുന്നു.                

ഓർഡർ  ചെയ്യാൻ വന്ന ആളോട്  രണ്ട് ജ്യൂസ്‌ മാത്രം പറഞ്ഞു. ഞങ്ങൾ അവരെ വെയിറ്റ് ചെയ്ത് ഇരുന്നു. 

ഒരിക്കൽ കൂടി ഏട്ടൻ വിളിച്ചു നോക്കിയപ്പോൾ അവരുടെ  ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു .................. 

" ഛെ.... ഇവരെന്താ   ആളെ കളിയാക്കാൻ  വിളിച്ചതാണോ... ഇതൊരുമാതിരി  ചതി ആയി പോയി..... "

പെട്ടെന്നാണ് ഏട്ടന്  വേറെ ഒരു കോൾ വന്നത്...................... 

അവർ എത്തി എന്ന് ഏട്ടൻ ആംഗ്യം  കാണിച്ചു.......... റോഡിനു  അപ്പുറം ആയി  ഒരു  ഓട്ടോ വന്ന് നിൽക്കുന്നത് ഏട്ടൻ വീക്ഷിക്കുന്നുണ്ടായിരുന്നു.... അതിൽ നിന്നും ഒരു സ്ത്രീ പുറത്തേക്കിറങ്ങി...... അത് നന്ദിനിയുടെ  അമ്മ ആണ് എന്ന് എനിക്ക്  മനസിലായി..... 


ഏട്ടൻ  അവരെ കണ്ടതും എണീറ്റ്‌ മുന്നോട്ടു നടന്നു....... ഞാനും ഏട്ടന്റെ പിന്നാലെ നടന്നു... 

ഞാൻ നോക്കുമ്പോൾ അവർ റോഡ് ക്രോസ്സ് ചെയ്യാൻ വേണ്ടി നിൽക്കുക ആയിരുന്നു........... 

പെട്ടെന്ന്  അവർ റോഡ് മുറിച്ചു കടക്കാൻ നിന്നതും..................... ഒരു ലോറി അതിവേഗത്തിൽ       അവരെ ഇടിച്ചു തെറിപ്പിച്ചു........................ 


പെട്ടെന്ന് ഒരു നിമിഷം ഞങ്ങൾ നിശ്ചലം  ആയി നിന്നു പോയി...........


തുടരും........ 


🔥രുദ്രവീണ🔥

     പാർട്ട്‌ ~26

   
പെട്ടെന്ന്  അവർ റോഡ് മുറിച്ചു കടക്കാൻ നിന്നതും..................... ഒരു ലോറി അതിവേഗത്തിൽ       അവരെ ഇടിച്ചു തെറിപ്പിച്ചു........................ 


ഒരു നിമിഷം ഞങ്ങൾ നിശ്ചലം  ആയി നിന്നു പോയി...........



ഇടിച്ചിട്ട  ലോറി അതിവേഗത്തിൽ  ചീറി പാഞ്ഞു പോയി............ ഞാൻ വേഗം എന്റെ  ഫോണിൽ  വണ്ടിയുടെ നമ്പർ  ഫോട്ടോ എടുത്തു...... അത് ഉപകാരപ്പെടും  എന്ന് എനിക്ക് തോന്നി... 

ചുറ്റിനും ആളുകൾ തടിച്ചുകൂടി....... എന്നാൽ അവരിൽ ഒരാൾ പോലും  അവരെ ഒന്ന് എടുത്തു ഹോസ്പിറ്റലിൽ പോകാൻ പോലും ശ്രമിച്ചില്ല.............. അവർക്കിതൊക്കെ  എന്ത്..... ആരാന്റെ  അമ്മക്ക് ഭ്രാന്ത് പിടിക്കുന്ന  ലാഘവം  മാത്രം... 

..ഏട്ടൻ  വേഗം പോയി  അവരെ എടുത്തു...... എന്നോട് വണ്ടിയുടെ ഡോർ തുറക്കാൻ പറഞ്ഞു..... 
ഞാൻ  വേഗം പോയി ഡോർ തുറന്നു.......... 
ഏട്ടൻ അവരെ സീറ്റിൽ കിടത്തിയപ്പോൾ    ആളുകൾ  ഫോട്ടോസ്  എടുക്കുന്ന തിരക്കിൽ ആയിരുന്നു............... 
എനിക്കാണെങ്കിൽ കലി വന്നു........ അടിമുടി ഭദ്രകാളി രൂപം ആയി ഞാൻ... ഫോട്ടോ എടുക്കാൻ വന്ന ഒരു ചെറുക്കന്റെ കോളറിൽ  കുത്തി പിടിച്ചു  അവന്റെ മുഖത്ത് തന്നെ കൊടുത്തു ഒരു അടി........ 



" ഇതുപോലെ ഫോട്ടോ എടുത്തു പ്രദർശനം നടത്തുമ്പോൾ പൊന്നുമോൻ  ഒരു കാര്യം ഓർത്തോ, നിനക്കും ഉണ്ട്  ഒരു അമ്മ..... ഇവരുടെ സ്ഥാനത്ത് നീ അവരെ ഒന്ന് ഓർത്തുനോക്കൂ........ അപ്പോഴേ നിനക്കത്തിന്റെ  വേദന മനസിലാകൂ....... "



ദേഷ്യത്തിൽ അവന്റെ ഫോൺ  ഞാൻ എടുത്തു ആ റോഡിലേക്കിട്ടു............. 



 തലയ്ക്കു കാര്യമായ പരിക്ക്  ഉള്ളതുകൊണ്ട്  ഞാൻ വേഗം എന്റെ ഷാൾ  എടുത്തു തല നന്നായി കവർ ചെയ്ത്............. അപ്പോഴും അവർക്കു ബോധം ഉണ്ടായിരുന്നു... അവർ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.... 


ഏട്ടൻ  എന്നോട് വേഗം വണ്ടിയിൽ കയറാൻ പറഞ്ഞു....... 



" ഏട്ടാ... ഏട്ടൻ വരേണ്ട കാര്യം ഇല്ല. 
ഞാൻ കൊണ്ടുപോയിക്കൊള്ളാം.... ഏട്ടന് അത്യാവശ്യം  ആയി ചില കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്......... "




" വിച്ചു.....എന്ത് ഭ്രാന്ത്  ആണ് നീ പറയുന്നേ.... ഇവരെയും കൊണ്ട്  ഇങ്ങനെ ഒരു കണ്ടിഷനിൽ നീ എങ്ങനെ ഹോസ്പിറ്റലിൽ  പോകും..... ഇതൊരു ആക്‌സിഡന്റ്  കേസ് ആണ്..... "



" വിച്ചു ... ആണ് പറയുന്നത്  എന്ന് ഏട്ടന് അറിയാല്ലോ.....അതുകൊണ്ടാ  ഏട്ടൻ വരേണ്ട എന്ന് പറഞ്ഞത്... പോലീസ് സ്റ്റേഷനിൽ  ഒക്കെ ഞാൻ അറിയിച്ചുകൊള്ളാം...... 
ഏട്ടന്റെ   ഫോണിലേക്കു  ഞാൻ ആ വണ്ടിയുടെ നമ്പർ അയച്ചിട്ടുണ്ട്... ഇനി എന്താ ചെയ്യേണ്ടത് എന്ന് ഏട്ടനോട് ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ. 

..സമയം തീരെ ഇല്ല നമുക്ക് തർക്കിക്കാൻ.... ഇവിടെ നിന്നും നമ്മുടെ ഹോസ്പിറ്റലിൽ എത്താൻ ഒരു പത്തുമിനിറ്റ് തികച്ചു വേണ്ട..... സൊ  ഐ  ക്യാൻ  മാനേജ് ഇറ്റ്... ഇപ്പൊ തന്നെ അതാരാണ്  എന്ന് കണ്ടുപിടിക്കണം.. ഇതൊരു സാധാ  ആക്‌സിഡന്റ്  അല്ല എന്ന് നമുക്ക് രണ്ടുപേർക്കും മനസിലായതല്ലേ..." 




" ഓക്കേ.....വിച്ചു... എങ്കിൽ... നീ വേഗം ഹോസ്പിറ്റലിൽ  എത്തിക്കു.."




ഞാൻ വേഗം കാറിന്റെ കീ ഏട്ടന്റെ കയ്യിൽ  നിന്നും വാങ്ങി.. വണ്ടി സ്റ്റാർട്ട്‌  ചെയ്തു.................. 
    


         💗💗💗💗💗💗💗💗



 വിച്ചുവിന്റെ  ധൈര്യം കണ്ട്  ഞാൻ  സമ്മതിച്ചു പോയതാണ്.. അല്ലെങ്കിൽ  അവളെ അങ്ങനെ ഒറ്റയ്ക്ക് വിടാൻ എനിക്ക് മനസ് വരില്ലായിരുന്നു... എന്നാലും  ഇപ്പോഴും  എന്റെ കണ്ണുകൾക്ക്‌  പോലും ആ കാഴ്ച  വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു... വല്ലാത്ത ഒരു ഷോക്കിൽ ആയിരുന്നു ഞാൻ........ 


ഇതൊരു ആക്‌സിഡന്റ് അല്ല എന്നത് 100% ഉറപ്പാണ്..... ഒന്നെങ്കിൽ ഇതാരുടെയോ  പ്ലാൻ ആണ്... അവരിൽ നിന്നും എന്തൊക്കെയോ സത്യങ്ങൾ ഞങ്ങൾ  അറിയരുത്  എന്ന് ആരോ ആഗ്രഹിക്കുന്നു.... ഒരു പക്ഷെ നന്ദിനിയും അവളുടെ അച്ഛനും........
അങ്ങനെ ചിന്തിക്കാൻ എനിക്ക് ആകുന്നില്ല .... സ്വന്തം അമ്മയെ ബലി  കൊടുക്കാനും  മാത്രം  അവളുടെ മനസ്  അധപതിച്ചു  പോകുമോ.. 

എന്റെ മനസ്സിൽ കൂടി ആ ആക്‌സിഡന്റ് രംഗം വീണ്ടും ഞാൻ  ഒന്ന് റീവൈൻഡ്  ചെയ്തു നോക്കി.... 
   
പെട്ടെന്നാണ്  എനിക്ക്  മനസ്സിൽ ഒരു സ്പാർക്  വീണത്.........

ആ.... ലോറി....... ഓടിച്ച.. 

ആൾ........ 

അയാളെ ഞാൻ  എവിടെയോ.. വ്യക്തമായി  കണ്ടിരുന്നില്ല  എങ്കിലും.. ആ മുഖം  എനിക്ക് വല്ലാതെ പരിചിതം  ആയി തോന്നി..... 



ഞാൻ വേഗം ഫോൺ എടുത്ത്  നോക്കി.... വിച്ചുവിന്റെ  മെസ്സേജ് കണ്ടു....... അതിൽ  അയച്ച നമ്പറും............ 

ഇനിയും ഇങ്ങനെ ചിന്തിച്ചു നിൽക്കാൻ ടൈം  ഇല്ല.... ........ അർജുന്റെ  നമ്പറിലേക്കു  വിളിച്ചു.... വേഗം  അവനോടു ഇവിടെ എത്താൻ പറഞ്ഞു........ 


          💗💗💗💗💗💗💗💗



ഹോസ്പിറ്റലിൽ  എത്തുന്നതിനു മുൻപ് തന്നെ ഞാൻ  അമ്മയെ  വിളിച്ചു കാര്യങ്ങൾ  ഒക്കെ ധരിപ്പിച്ചു..... എത്രയും  വേഗം ട്രീട്മെന്റിനുള്ള  അറേഞ്ച്മെന്റ്  ഒക്കെ ചെയ്യാൻ പറഞ്ഞു....... 

അപ്പോഴേക്ക് അവരുടെ ബോധം മറഞ്ഞു  തുടങ്ങിയിരുന്നു... 



      അവിടെ എത്തിയതും സ്‌ട്രെച്ചറിൽ  കയറ്റി..... വേഗം  തന്നെ icu ൽ  എത്തിച്ചു.........

 ഞാൻ പുറത്ത് തന്നെ വെയിറ്റ്  ചെയ്തു... ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കത്തിൽ  ആയിരുന്നു ഞാൻ....... എനിക്കിതൊന്നും  വിശ്വസിക്കാൻ  കഴിഞ്ഞില്ല........ എത്ര ധൈര്യം കാണിച്ചാലും എന്റെ ശരീരത്തിന്റെ  വിറയൽ മാറിയിട്ടുണ്ടായിരുന്നില്ല.. 
ആ  അമ്മക്ക് വേണ്ടി ഞാൻ  സകല ദൈവങ്ങളെയും  വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു.... ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും  എനിക്ക് അറിയില്ല...ഉണ്ടെങ്കിൽ  ഈ നിമിഷം  അവരെ രക്ഷിക്കാനുള്ള  ശക്തി എന്റെ അമ്മയുടെ കരങ്ങൾക്ക് നൽകണം.......... എന്തോ വലിയൊരു സത്യം അവരിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്... അത് ഞങ്ങൾ  അറിയരുത് എന്ന് ആരോ ആഗ്രഹിക്കുന്നു..... അത് അനുവദിക്കാൻ  പാടില്ല.... ഒരുപക്ഷെ ഏട്ടന്റെ ജീവിതത്തിലെ  എല്ലാ  ചോദ്യങ്ങൾക്കും  ഉള്ള ഉത്തരം  അവർക്കു മാത്രേ തരാൻ കഴിയു... 



പെട്ടെന്നാണ് എന്റെ മനസിലേക്ക്  ഒരു കാര്യം  കടന്നുവന്നത്................. ഏട്ടൻ  അവരെ കാറിൽ കയറ്റുമ്പോൾ  അവരുടെ ബാഗും അതിൽ വെച്ചിരുന്നു......... ഒരുപക്ഷെ ഇനി അതിൽനിന്നും  എന്തെങ്കിലും ഒരു സൂചന  കിട്ടിയിരുന്നെങ്കിൽ.. .. 

ഞാൻ പോയി ആ ബാഗെടുത്തു  വന്നു... 
 
അതിൽ നന്ദിനിയുടെ  അമ്മ യൂസ് ചെയ്തിരുന്ന  ഒരു ഫോൺ ഉണ്ടായിരുന്നു......... പിന്നെ ഒരു പഴയ  ഡയറിയും... 
.....

യെസ്.... !!!!!ഇതുതന്നെ.... ഏട്ടന്റെ അമ്മയുടെ ഡയറി........ 
നന്ദിനിയുടെ കയ്യിൽ നിന്നും ഈ ഡയറി എങ്ങനെ അവളുടെ അമ്മയുടെ കയ്യിൽ എത്തി.... 
ആ  ഡയറിയുടെ  മിക്ക ഭാഗങ്ങളും  കീറി കളഞ്ഞതുപോലെ  ഉണ്ടായിരുന്നു.................. 

ആ ഡയറി ഇനി നോക്കിയിട്ട് കാര്യം ഇല്ല എന്ന് എനിക്ക് മനസിലായി..... അവളെക്കൊണ്ട്  കഴിയും വിധം ഇതിലെ രഹസ്യങ്ങൾ  അവൾ കുഴിച്ചു മൂടിയിട്ടുണ്ടാവും.... 


ഫോൺ ലോക്‌ഡ്‌  ആയിരുന്നില്ല.... ഞാൻ അത് ഓപ്പൺ ചെയ്തു നോക്കി........ .. അവസാന മൂന്ന്  മണിക്കൂറിനുള്ളിൽ  അവർ ഏട്ടന്റെ മാത്രം ആണ്  വിളിച്ചിരുന്നത്............ 

ഫോണിന്റെ ഗാലറി  കൂടി  നോക്കാൻ  തുടങ്ങിയപ്പോൾ ....... അമ്മ വന്നു..... 



" അമ്മ.. എങ്ങനെ ഉണ്ട് ഇപ്പോ..."



" ഒന്നും പറയാൻ  ആയിട്ടില്ല  വിച്ചു... തലയിലെ മുറിവ്  നല്ല ആഴത്തിൽ ആണ്... ഒരു മേജർ  സർജറി  തന്നെ വേണ്ടി വരും... പിന്നെ ഇതൊരു ആക്‌സിഡന്റ് കേസ് ആയതുകൊണ്ട് നമുക്ക് കുറച്ചു പരിധി ഒക്കെ ഉണ്ട്...അവരുടെ റിലേറ്റീവ്സ്  ആരെങ്കിലും   ഒക്കെ ഉണ്ടെങ്കിൽ അതൊരു ഹെല്പ് ആയേനെ..... "




" അമ്മ..............ഒരു  ഹോപ്പും  ഇല്ല എന്നാണോ അമ്മ പറഞ്ഞുവരുന്നത്........... "




"ഒരുപാട് ബ്ലഡ്‌ പോയിട്ടുണ്ട് ...... പിന്നെ എല്ലാം സർജറി  കഴിഞ്ഞാൽ  മാത്രേ നമുക്ക് പ്രെഡിട്  ചെയ്യാൻ പറ്റു........ നമുക്ക് നമ്മുടെ മാക്സിമം  ശ്രമിക്കാം വിച്ചു... ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ......സർജറിക്കുള്ള  ഏർപ്പാടുകൾ ഒക്കെ ചെയ്തു കഴിഞ്ഞു... "



ഫോണും ഡയറിയും ഞാൻ  എന്റെ ബാഗിൽ തന്നെ വെച്ചു........ അമ്മയോടൊപ്പം ക്യാബിനിലേക്കു  നടന്നു.... .. 




          🌺🌺🌺🌺🌺🌺🌺🌺🌺


" പപ്പാ ......... എനിക്കെന്തോ പേടി ആകുന്നു..... വിച്ചുവിനും  രുദ്രനും എന്തെങ്കിലും സംശയം തോന്നിയാൽ.......  ആ ഡ്രൈവറെ  അവർ  കണ്ടിട്ടുണ്ടെങ്കിലോ.... എന്താവും അവസ്ഥ... "



" അവനെ കണ്ടാലും നമുക്കൊരു ദോഷവും സംഭവിക്കില്ല മോളെ..... അവൻ നമ്മുടെ പേര് പറയില്ല... അതിന് വേണ്ടിയാണ്  അവന്റെ ജീവിതത്തിൽ അവന് സ്വപ്നം പോലും കാണാത്ത അത്ര ക്യാഷ്  ഞാൻ  അവന്  കൊടുത്തത്... "




"എന്തൊക്കെ പറഞ്ഞാലും പപ്പാ.... അമ്മയെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല.... പറഞ്ഞു മനസ്സിലാക്കാമായിരുന്നു.... എന്നെ പ്രസവിച്ച എന്റെ അമ്മ അല്ലെ അവർ.... അത് എനിക്കൊരു നോവാണ്.... "



" ഓഹോ.... രുദ്രനെക്കാൾ വലുതാണോ നിനക്ക് നിന്റെ  അമ്മ..... നിന്റെ ജീവിതവും... ഞാൻ ഇന്നുവരെ പടുതിയർത്തിയ  സർവ്വവും അവൾ ഇന്ന് തുലച്ചുകളഞ്ഞേനെ......... അത് തടയാൻ പറ്റിയ ഏറ്റവും നല്ല മാർഗം ഇത് തന്നെയാണ്......... .. രുദ്ര് എല്ലാം അറിഞ്ഞിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു.... അവളുടെ ഒരു വാക്ക് മതി മോളെ നമ്മൾ ഇല്ലാതെ ആകാൻ....  ഇന്നുവരെ ഞാൻ ചെയ്തുകൂട്ടിയതിനൊക്കെ  ഏക സാക്ഷി അവളാണ്... ഇത്രെയും നാൾ അവളെ ജീവിക്കാൻ അനുവദിച്ചത്  എന്റെ മക്കളുടെ അമ്മ ആണ് എന്ന ഒറ്റ പരിഗണന  കൊണ്ടാണ്.. "




" ഇല്ല.... എനിക്ക് രുദ്രനെ വേണം... അവൻ ഇല്ലാതെ എനിക്ക് പറ്റില്ല. അവൻ  എന്റെ ജീവനാണ്... ഇന്നുവരെ  ഞാൻ  ഒന്നുമാത്രമേ  ആഗ്രഹിച്ചിട്ടുള്ളു ........ അത് അവനോടൊപ്പം ഉള്ള ജീവിതം ആണ്...... . അതിന് അമ്മ ഒരു തടസം ആണെങ്കിൽ  അമ്മ ഇല്ലാതെ ആവുന്നത് തന്നെയാണ് നല്ലത്.... "



" ഗുഡ്.... ഇപ്പോഴാ നീയെന്റെ  മോളായതു.............. ഇനി എല്ലാം നമ്മൾ തീരുമാനിച്ചത് പോലെ ആവും നടക്കുക...... വീണ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരിക്കുവല്ലേ... ഇനി അവൾ രക്ഷപ്പെട്ടാലും  സത്യങ്ങൾ ആരോടും പറയാനുള്ള ശേഷി അവൾക്കുണ്ടാവില്ല..... അത് ഓർത്തു മോള് പേടിക്കണ്ട.... "



" പപ്പാ... നമുക്ക് ഹോസ്പിറ്റൽ  വരെ പോകണ്ടേ... രുദ്ര് എന്നോട് കുറച്ചു മുൻപ് വിളിച്ചു പറഞ്ഞിരുന്നു.... അമ്മക്ക് ഒരു ചെറിയ ആക്‌സിഡന്റ്  ഉണ്ടായി എന്ന്... ഇനി നമ്മൾ പൊകാതെ ഇരുന്നാൽ അവന് സംശയം വന്നാലോ 
..........അവന്റെ മുന്നിൽ കുറച്ച് സെന്റി അടിച്ചു  അവന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കാൻ  പറ്റിയ അവസരം ആണ്.. ഇത് നന്നായി തന്നെ മുതലെടുക്കണം.... "



"പോകണം..... എനിക്കും അറിയണം എന്റെ ഭാര്യയുടെ സുഖവിവരം....... മോള് റെഡി ആയിക്കോ.... "



" പപ്പാ... നവീൻ വരുമ്പോൾ നമ്മൾ എന്ത് പറയും അവനോടു.... "


"എന്ത് പറയാൻ.... അമ്മക്ക് വയ്യ ഹോസ്പിറ്റലിൽ  എത്താൻ നീ അവനോടു പറയണം...

അവന് അമ്മയോട് ഇത്തിരി സ്നേഹം കൂടുതൽ ആയതുകൊണ്ട് അവൻ  എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ  കഴിയില്ല... നിന്നെ പോലെ അല്ല നിന്റെ അനിയൻ...."



           🌹🌹🌹🌹🌹🌹🌹



" രുദ്ര്.... നീ ഉദേശിച്ചത്‌ വളരെ ശെരി ആണ്........... ആ വണ്ടിയുടെ നമ്പർ വെച്ചു ഞാൻ ഒന്ന് അന്വേഷിച്ചു..... എന്റെ ഫ്രണ്ട് വഴി എനിക്ക് കുറച്ച് കാര്യങ്ങൾ ഒക്കെ അറിയാൻ  കഴിഞ്ഞു........ ownership.......വൺ മിസ്റ്റർ  നന്ദകുമാർ......അയാളുടെ ഫാക്ടറിയിൽ   യൂസ് ചെയ്യുന്ന ലോറി ആണ് അത്............. സൊ...ഇതൊരു ആക്‌സിഡന്റ് ആണ് എനിക്ക് തോന്നുന്നില്ല..... നീ വിച്ചുവിനെ വിളിച്ചു പറയണം  ഒന്ന്  കരുതി ഇരിക്കാൻ..... "



"അവിടെ എല്ലാം ഓക്കേ ആണ് എന്ന് പറയാൻ കഴിയില്ലടാ... അവരുടെ കണ്ടിഷൻ  വളരെ മോശം ആണ്... സർജറി കഴിയാതെ ഒന്നും പറയാൻ കഴിയില്ല... ഒന്ന് എനിക്ക് ഉറപ്പാണ് അവർക്കെന്തോ  എന്നോട് സീരിയസ് ആയി പറയാൻ ഉണ്ടായിരുന്നു...... "



" മ്മ്... സംതിങ്  റോങ്ങ്‌........ എന്തൊക്കെയോ   ഇതിനിടയിൽ സംഭവിക്കുന്നു.............. "




" ഞാൻ ഇപ്പോഴും........

 ചിന്തിക്കുന്നത് മറ്റൊന്നാണ്..........

.ആ..... ഡ്രൈവർ............... 

അയാളെ.......... ഞാൻ.......

 എവിടെയോ............. 




യെസ്.... 



അർജുൻ............ നമ്മുടെ ഡ്രൈവർ ..........അയാൾ ഇന്ന്...... വന്നിരുന്നോ.......... "


തുടരും...... 


🔥രുദ്രവീണ🔥

   പാർട്ട്‌ ~27



ഞാൻ ഇപ്പോഴും........

 ചിന്തിക്കുന്നത് മറ്റൊന്നാണ്..........

.ആ..... ഡ്രൈവർ............... 

അയാളെ.......... ഞാൻ.......

 എവിടെയോ............. 


യെസ്.... 


അർജുൻ............ നമ്മുടെ ഡ്രൈവർ ..........അയാൾ ഇന്ന്...... വന്നിരുന്നോ.......... "

" നോ.............. അയാളെ ഇന്ന് ഞാൻ കണ്ടതെ ഇല്ല. But പെട്ടെന്ന് എനിക്ക് പുറത്തുപോകേണ്ടി വന്നപ്പോൾ ഞാൻ അയാളെ ഒന്ന് വിളിച്ചിരുന്നു, ആദ്യം  റിങ് ചെയ്തു എങ്കിലും അയാള് ഫോൺ എടുത്തില്ല... ഞാൻ പിന്നെയും വിളിച്ചു നോക്കി.... അയാൾക്ക്‌ എന്തോ തീരെ വയ്യ... വീട്ടിൽ തന്നെയാണ് എന്ന് പറഞ്ഞു..... ഞാൻ പിന്നെ കൂടുതൽ ഒന്നും  ചോദിക്കാൻ പോയില്ല.... 
അയാളുടെ സംസാരത്തിൽ ഒക്കെ ഒരു പതർച്ച ഉണ്ടായിരുന്നു. അത് ഞാൻ ശ്രദ്ധിച്ചിരുന്നു.... "




" ഞാൻ പ്രതീക്ഷിച്ചത് തന്നെ........ അർജുൻ... ഞാൻ പറഞ്ഞില്ലേ നന്ദിനിയുടെ  അമ്മയെ ഇടിച്ച ആ വണ്ടിയിൽ ഉണ്ടായിരുന്ന  ഡ്രൈവറെ എനിക്ക് നല്ല പരിജയം ഉള്ളതായി തോന്നി എന്ന്..... "


" നീ പറഞ്ഞു വരുന്നത്..... അയാൾ ആണ് ഈ ആക്‌സിഡന്റിന് പിന്നിൽ എന്നാണോ? അങ്ങനെ വെറുമൊരു സംശയത്തിന്റെ  പേരിൽ  നമുക്ക് അയാളെ കുറ്റവാളി ആക്കാൻ പറ്റുമോ..... ".



" നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ  ഉണ്ട്‌..... എങ്കിൽ മാത്രേ ഞാൻ പറഞ്ഞ പോലെ ആണോ കാര്യങ്ങൾ  എന്ന് നമുക്ക് ഉറപ്പിക്കാൻ ആവു..........നന്ദകുമാറിന്റെയും   ഡ്രൈവർ ശിവരാമന്റെയും  ഫോൺ കോൾ  ഡീറ്റെയിൽസ്  നമുക്ക് കിട്ടണം...........  ഇതിന് പിന്നിൽ ആരാണെന്ന് തെളിയിച്ചാൽ മാത്രേ എനിക്ക് എന്റെ അമ്മയുടെ  കൊലയാളിക്ക്  തക്കതായ  ശിക്ഷ  നൽകാൻ  കഴിയു...... ആ ഒരൊറ്റ  തെളിവ്  മാത്രം മതി നമുക്ക്...... പിന്നെ നന്ദിനിക്ക് ഇതിൽ പങ്ക് ഇല്ല എന്ന് ആണ് എന്റെ വിശ്വാസം ... സ്വന്തം അമ്മയെ കൊല്ലാൻ അവൾ കൂട്ട് നിൽക്കുമോ......... അവൾ ചെയ്യുമെന്നോ ചെയ്യില്ല എന്നോ എനിക്ക് വിശ്വസിക്കാൻ കഴിയില്ല..." 



" രുദ്ര്.... നീ അത് എനിക്ക് വിട്ടേക്ക്  സൈബർ  സെല്ലിൽ  എനിക്കൊരു ഫ്രണ്ട് ഉണ്ട്‌......... അവനോടു കാര്യം പറഞ്ഞാൽ  അവൻ എല്ലാം ഓക്കേ ആക്കും.... അവന് കാര്യമായി എന്തെങ്കിലും ഒക്കെ ചെയ്തു കൊടുക്കേണ്ടി വരും.... അതൊന്നും നീ നോക്കണ്ട.. എല്ലാം ഞാൻ ഏറ്റു....... നിന്റെ എല്ലാ സംശയവും  ക്ലിയർ ചെയ്തേ മതിയാകു.... 

പിന്നെ ഇപ്പൊ അതിലും വിലയുള്ള  തെളിവ് നന്ദിനിയുടെ  അമ്മ തന്നെയാണ്. അവർക്കു ഒന്നും സംഭവിക്കരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം......... അവരുടെ ഒറ്റ വാക്ക് മതി എല്ലാം കലങ്ങി തെളിയാൻ.............. "




"കറക്റ്റ്.... ഞാൻ ഇപ്പോഴും ആലോചിക്കുന്നത്  എന്തായിരിക്കും അവർക്കു എന്നോട് പറയാൻ ഉണ്ടായിരുന്നത് എന്നാണ്........... എന്തോ എന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു സത്യം... അത് എന്നെ അറിയിക്കാൻ  അവർ ശ്രമിക്കുക ആയിരുന്നു.... "




" നമുക്ക് ഹോസ്‌പിറ്റൽ വരെ പോകണ്ടേ രുദ്ര്. "


" പോകണം.... അതിന് മുൻപ്............. നമുക്ക് ആ ഡ്രൈവറെ  കണ്ടെത്തണം........ "



        🌺🌺🌺🌺🌺🌺🌺🌺



" വിച്ചു.......ആ സ്ത്രീയുടെ  കണ്ടിഷൻ വളരെ മോശം ആയി തന്നെ തുടരുകയാണ്.............. മെയിൻ  injury അവരുടെ ഹെഡിൽ തന്നെ ആണ് .അടുത്ത  ഓപ്പറേഷൻ  സ്റ്റാർട്ട്‌ ചെയ്യണം  എങ്കിൽ അവരുടെ ബന്ധുക്കൾ  ഇവിടെ എത്തിയെ മതിയാകു. ഓപ്പറേഷൻ  വൈകും തോറും എല്ലാ പ്രതീക്ഷകളും  നമുക്ക് നഷ്ടം ആകും.............. ചിലപ്പോൾ അവർ ജീവനോടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും നൽകാൻ കഴിയില്ല. അത്രക്കും കോംപ്ലിക്കേറ്റഡ്  ആണ് കാര്യങ്ങൾ . "



" ഏട്ടൻ  നന്ദിനിയെ  വിളിച്ചു പറഞ്ഞിരുന്നു  അമ്മേ........... അവർ ഉടനെ തന്നെ എത്തുമായിരിക്കും.....ഉടനെ തന്നെ നമുക്ക് ഓപ്പറേഷൻ  തുടങ്ങാൻ കഴിയും........ ഞാൻ  നന്ദിനിയെ  ഒരിക്കൽ കൂടി വിളിക്കാം...... "



" വേഗം തന്നെ ഇവിടെ എത്താൻ പറ വിച്ചു..... ഫാസ്റ്റ്.... "


 

ഈശ്വരാ... സ്വന്തം  അമ്മയുടെ  കൊലയാളിയെ ആണല്ലോ ഞാൻ വിളിക്കാൻ  പോകുന്നത്....എന്റെ മനസ് ഇപ്പോഴും പറയുന്നു അവൾ അവളുടെ അമ്മയുടെ മരണ വാർത്ത  കാത്തിരിക്കുക ആണ് എന്ന്........... അത്രക്ക് നീച ആണ് അവൾ..... ഏട്ടനെ സ്വന്തം ആക്കണം എന്നതിന് അപ്പുറം അവൾക്കു ഒന്നും തന്നെ ചിന്ത  ഉണ്ടാവില്ല... എന്തായാലും ആ മൂധേവിയെ വിളിക്കുക  തന്നെ..... അവളുടെ അമ്മയുടെ ഫോണിൽ നിന്ന് തന്നെ നമ്പർ  കിട്ടി 


ഫോൺ റിങ് ചെയ്യുന്നതല്ലാതെ  എടുക്കുന്നുമില്ലായിരുന്നു........... എങ്കിലും ഞാൻ പിന്നെയും വിളിച്ചോണ്ടിരുന്നു............. 

കുറെ നേരം കഴിഞ്ഞപ്പോൾ  എനിക്ക് ഇങ്ങോട്ട് കോൾ വന്നു.... 



" ഹലോ............ നന്ദിനി..... "



" യെസ്.... നന്ദിനി ഹിയർ......... ഹു  ആർ  യു..... "



" നന്ദിനി.... ഞാൻ  വീണ ആണ്.......... നീ അത്യാവശ്യം ആയി ഹോസ്പിറ്റലിൽ  വന്നേ മതിയാകു.... ഏട്ടൻ നിന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ..... നിന്റെ അമ്മക്ക് കുറച്ച് സീരിയസ് ആണ്... "




മറുതലക്കൽ  നിന്നും................ ഒരു വൃത്തികെട്ട കരച്ചിൽ ആണ് ഞാൻ കേട്ടത് ... അത് അവളുടെ അഭിനയം ആണ് എന്ന് ഏത് പൊട്ടനും മനസിലാകും........ കരഞ്ഞു കൊണ്ട്... അല്ല കരച്ചിൽ അഭിനയിച്ചുകൊണ്ടു  അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി..... 




" വീണ...... ഐ  നോ......... അമ്മയെ അവിടെ വന്നു കാണാൻ ഉള്ള ശേഷി  എനിക്കില്ല.........ഇത് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി....... 

ഞാൻ വേഗം തന്നെ എത്താം വീണ...... എന്റെ അമ്മയുടെ ജീവൻ നിങ്ങളുടെ കയ്യിൽ ആണ്... എന്റെ അമ്മയെ എനിക്ക് തിരിച് വേണം.... 

എന്റെ അനിയൻ നവീൻ  എന്ന് ദുബായിൽ  നിന്നും വരുന്നുണ്ട്....... സൊ  ഞാൻ ഇപ്പൊ എയർപോർട്ടിൽ ആണ്.......അവൻ എത്തിയാൽ ഉടൻ തന്നെ ഞാൻ ഇവിടെ നിന്നും അവനെയും കൂട്ടി ഹോസ്പിറ്റലിൽ  എത്തും.............. അവനെ കാര്യങ്ങൾ ഒന്നും അറിയിച്ചിട്ടില്ല.. സാവധാനം പറഞ്ഞു മനസിലാക്കി വേണം അവനെ കൊണ്ടുവരാൻ.... അവന് അമ്മക്ക് എന്തെങ്കിലും സംഭവിക്കുന്നത്  സഹിക്കാൻ കഴിയില്ല.."




   " ഓക്കേ...... വേഗം എത്താൻ നോക്കൂ  നന്ദിനി..... സമയം കളയാതെ...."


അവളുടെ തള്ള്  കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ ഞാൻ വേഗം ഫോൺ വെച്ചു..... ഇനിയും  അവളെയും ആ കള്ള തന്തയെയും നോക്കി ഇരുന്നാൽ  ശെരിയാകില്ല  എന്ന് ഉറപ്പാണ്............ അതും ആ അമ്മയുടെ മരണം മാത്രം ആഗ്രഹിക്കുന്നവർ  ഇവിടെ ഉള്ളപ്പോൾ അവർ രക്ഷപെടും എന്ന് എന്ത് ഉറപ്പാണ് ഉള്ളത്........ ഞാൻ വേഗം തന്നെ അമ്മയുടെ ക്യാബിനിലേക്കു  നടന്നു...... 



" അമ്മ..... ഇനി ആരെയും നോക്കി ഇരിക്കേണ്ട കാര്യം ഇല്ല..... നമുക്ക് ഓപ്പറേഷൻ  സ്റ്റാർട്ട്‌ ചെയ്യാം...... അതിന് പ്രത്യേക തടസ്സങ്ങൾ  ഒന്നും ഇല്ലല്ലോ.... നമ്മുടെ മുന്നിൽ വരുന്ന ഏതൊരു ജീവനെയും  രക്ഷിക്കാൻ കഴിവിന്റെ പരമാവധി  പരിശ്രമിക്കണം  എന്നതല്ലേ നമ്മുടെ ലക്ഷ്യം തന്നെ.... ഇതിന്റെ എല്ലാ ഉത്തരവാദിത്തവും  നമുക്ക്‌ ഏറ്റെടുക്കാം.......... എനിക്ക് ഉറപ്പുണ്ട്  അമ്മ ...... അവർ രക്ഷപെടും..... "




" ഓക്കേ........... നമുക്ക് ശ്രമിക്കാം..... വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ല വിച്ചു........ ബ്രെയിൻ  ഡാമേജ്  ആയാൽ പിന്നെ ഉള്ള അവസ്ഥ എന്താണ് എന്ന് നിനക്ക് അറിയാമല്ലോ.......... സർജറി   ഒരു പരിധി വരെ മാത്രേ അവരുടെ ജീവൻ   നിലനിർത്തു...ചിലപ്പോൾ ഈ സർജറിയുടെ ഏതെങ്കിലും ഘട്ടത്തിൽ  നമുക്ക്  ഈ ജീവനെ നഷ്ടം ആയേക്കാം..... പ്രാർത്ഥിക്കാം  വിച്ചു......... എല്ലാം ദൈവത്തിന്റെ  കയ്യിൽ ആണ്.. നമ്മൾ അതിന്റെ ചെറിയൊരു  ഭാഗം ആകുന്നു എന്ന് മാത്രമേ പറയാൻ കഴിയു... എല്ലാത്തിനും മുകളിൽ ഒരു അതുല്യ ശക്തി ഉണ്ട്........ "



           🌹🌹🌹🌹🌹🌹

ഞങ്ങൾ ആദ്യം തന്നെ പോയത് ഡ്രൈവറുടെ  വീട്ടിലേക്കാണ് .......... അവിടെ നിന്നും ആണ്  തുടങ്ങേണ്ടത് എന്ന് എനിക്ക് തോന്നി.............  

പക്ഷെ അവിടെ എത്തിയപ്പോൾ...... അയാളുടെ ഭാര്യയും മകളും... പ്രായം ആയ അമ്മയും മാത്രം ആണ് ഉണ്ടായിരുന്നത്....... അയാൾ എവിടെ എന്ന ചോദ്യത്തിന്  അവർ നൽകിയ മറുപടി .... രാവിലെ തന്നെ ജോലിക്കായി  അയാൾ അവിടേക്കു വന്നിരുന്നു എന്നാണ്...... 


എന്റെ സംശയം  ഏകദേശം  ശെരിയായിരുന്നു  എന്ന് എനിക്ക് തോന്നി തുടങ്ങി...എന്ത് ആവശ്യത്തിന് ആവും  അയാൾ ഇങ്ങനെ ഒരു കള്ളം വീട്ടിൽ പറഞ്ഞത്...... അയാൾ ഇപ്പൊ എവിടെ ആയിരിക്കും... ..    


പെട്ടെന്ന് ആണ് എന്റെ ചിന്തകളെ മുറിച്ചു കൊണ്ട് വിച്ചുവിന്റെ  കോൾ വന്നത്    ............. 



" വിച്ചു......... പറ.....അവിടുത്തെ അവസ്ഥ ഇപ്പൊ എന്താ .... "



" ഏട്ടാ.... അവരുടെ  സർജറി തുടങ്ങി............കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്  കാര്യങ്ങൾ.... സർജറി  തുടങ്ങുന്നതിനു  മുൻപ്  ഞാൻ   നന്ദിനിയെ  വിളിച്ചിരുന്നു..... അവർക്കു വേണ്ടി ഇനിയും സമയം  കളയാൻ കഴിയില്ല... അതുകൊണ്ട്  വേഗം  സർജറി തുടങ്ങാൻ ഉള്ള ഏർപ്പാട്  ചെയ്തു... "



"ഗുഡ്....... വിച്ചു....... എന്ത് വന്നാലും , നന്ദിനിയും അവളുടെ അച്ഛനും  ഹോസ്പിറ്റലിൽ  എത്തിയതിനു  ശേഷം   പുറത്തേക്കു പോകാൻ ഇടവരരുത്........ ബി കെയർഫുൾ..... "


" ഓക്കേ... അതൊക്കെ ഞാൻ നോക്കിക്കൊള്ളാം "



"വിച്ചു......... ഞാൻ ഉടനെ തന്നെ അവിടെ എത്താം......... ഡോണ്ട്  വറി..... നീ ഫോൺ വെച്ചോ.... "



" ഏട്ടാ........ "



" എന്തെടി.......... "



" സൂക്ഷിക്കണം................അപകടത്തിൽ  പെടാതെ........ "



" ഏയ്‌... ഇത്രയും ധൈര്യ ശാലി  ആയ നീ ഇങ്ങനെ ഡൌൺ  ആയാൽ പിന്നെ എന്നെ എന്തിന് കൊള്ളാമെടി......നീ പേടിക്കാതെ.... "


" ഈ പ്രശ്നം ഒന്ന് തീരാതെ എനിക്കു ഒരു സാമാധാനവും  ഉണ്ടാവില്ല... ഏട്ടൻ  സേഫ്  ആയി ഇരിക്കണം... "


മറുപടി കേൾക്കുന്നതിന് മുൻപ് തന്നെ കോൾ കട്ട്‌ ആയി...............
തിരിച് വിളിച്ചു നോക്കിയപ്പോൾ  ഏട്ടന്റെ ഫോൺ സ്വച്ച് ഓഫ് ആണ്..... ചാർജ് തീർന്നിട്ടുണ്ടാകും  എന്ന് ഞാനും കരുതി........... 



       🌹🌹🌹🌹🌹🌹🌹🌹🌹



" പപ്പാ.... എത്രയും വേഗം നമുക്ക് ഹോസ്പിറ്റലിൽ  എത്തിയെ തീരു.... അവൾക്കു എന്റെ സംസാരത്തിൽ ഡൌട്ട് തോന്നി കാണും.. ഒരു സംശയത്തിന്  നമ്മൾ ഇടവരുത്തരുത്......... നവീൻ  ദാ ചെക്ക്  ഔട്ട്‌ കഴിഞ്ഞു..  ഇപ്പൊ എത്തും..... അവനോടു നമ്മൾ എല്ലാം എങ്ങനെ അറിയിക്കും... അവന് ആണെങ്കിൽ അമ്മയെ വലിയ  കാര്യം ആണ്... "



"ഡോണ്ട്  വറി വിച്ചു.... രുദ്രനെ പോലും നമുക്ക് മാനേജ്  ചെയ്യാൻ പറ്റുന്നില്ലേ പിന്നെയാണോ..നിന്റെ അനിയൻ........... "


" പപ്പാ...... ആ ഡ്രൈവറെ   പപ്പാ എവിടെക്കാ  പറഞ്ഞു വിട്ടത്. അയാൾ സേഫ് ആണോ.... "


" ഓ... അത് ഞാൻ നിന്നോട് പറയാൻ  വിട്ടുപോയി....... അവന്  ഇനി  ഒരു ചെറിയ ഡ്യൂട്ടി കൂടി ഉണ്ട്......അത് കഴിഞ്ഞാൽ നമ്മൾ രക്ഷപെട്ടു..... "



" എന്താ   പപ്പാ പറയുന്നേ...... അയാൾ ഇപ്പൊ എവിടെയാ..... "



" നമ്മുടെ വീട്ടിൽ.... "



" നമ്മുടെ വീട്ടിലോ !!!!!!!!!!! പപ്പാ  അത് വലിയ അപകടം ആകില്ലേ..... ".



" മോളെ.... അവൻ... രുദ്രന്റെ അച്ഛനെ കൂടി   തീർക്കും....... രുദ്രന്റെ അന്വേഷണം  പാതിവഴിയിൽ  തന്നെ മുറിഞ്ഞു പോകണം... അവന്റെ അച്ഛൻ ജീവനോടെ ഉണ്ടായിരുന്നു എന്നും അവന്റെ അമ്മയുടെ കൊലയാളി  ഞാൻ ആണെന്നും അവൻ  ഒരിക്കലും  അറിയില്ല ..... ഇനി നമുക്ക് എതിരെ  എന്തെങ്കിലും  പ്രശ്നം  ഉണ്ടായാൽ അത് നമ്മൾ ആ ഡ്രൈവറുടെ  തലയിൽ വെച്ചു കെട്ടും............"




" ഫന്റാസ്റ്റിക്‌  ഐഡിയ  പപ്പാ.......... 
ഇനി നമ്മൾ അമ്മയെ മാത്രം പേടിച്ചാൽ  മതി.... വിച്ചുവിന്റെ  സംസാരം  കേട്ടിട്ട്  അവർ ഇനി തിരിച് വരും എന്ന് തോന്നുന്നില്ല.. 


ഓ....... പപ്പാ     നവീൻ എത്തി......... ബി  കെയർഫുൾ....... "




" എന്താണ് പപ്പയും ചേച്ചിയും കൂടി ഒരു ഗൂഡാലോചന.....  അമ്മ എത്തിട്ടില്ലേ.... ഇന്നലെ കൂടി ഞാൻ അമ്മയോട് പറഞ്ഞതാ  എന്നെ പിക്  ചെയ്യാൻ വരുമ്പോൾ  അമ്മ  കൂടി വരണം എന്ന്........ "


" നവീൻ.... നമ്മുക്ക് അമ്മയെ കാണാം...... നീ ഒന്ന് അടങ്ങു.... "


നവീന്റെ  ലഗ്ഗേജ്  എല്ലാം ഞാൻ  വണ്ടിയിൽ കയറ്റി.......... 


" അപ്പൊ നമുക്ക് പോകാം അല്ലെ........ "


" ഓക്കേ  ചേച്ചി...ഞാൻ അമ്മയെ ഒന്ന് വിളിക്കട്ടെ ..... എത്തി എന്ന് അറിഞ്ഞാൽ അമ്മക്ക്  സന്തോഷം ആകും........ "

പെട്ടെന്ന്  തന്നെ നന്ദകുമാർ    അവന്റെ ഫോൺ  പിടിച്ചു മേടിച്ചു..... 

" ഏയ്‌... ഇപ്പോ വിളിക്കണ്ട  നവീൻ......... നമ്മൾ അമ്മയുടെ അടുത്തേക്ക്  തന്നെ അല്ലെ പോകുന്നത്..... "

        🌺🌺🌺🌺🌺🌺🌺🌺

" രുദ്ര്.............ആ ഡ്രൈവറുടെ  ഫോൺ ഇപ്പോഴും സ്വിച്ച്  ഓഫ്‌ ആണ് ............... അവസാനം  ആയി ഈ മൊബൈൽ    സ്വിച്ച് ഓഫ്‌ ആകുന്നതു ......... ശ്രേയസ്  നഗർ................ അവിടെ വെച്ചാണ്...... കോൾ ഡീറ്റെയിൽസ് ഒക്കെ  കിട്ടാൻ കുറചുകൂടി  വെയിറ്റ്  ചെയ്യേണ്ടി വരും... "


" അവിടെ  ഇപ്പൊ.................... 

അർജുൻ............വണ്ടി  നേരെ നന്ദിനിയുടെ  വീട്ടിലേക്ക്  വിട്.... "


" എന്ത് പറ്റി  രുദ്ര്........ "


" നന്ദിനിയുടെ വീട് ശ്രേയസ്  നഗറിൽ  ആണ്............അയാളുടെ വീട്ടിൽ തന്നെയാവും  ഒളിപ്പിച്ചിട്ടുണ്ടാവുക...... ഉറപ്പില്ലാത്ത  ഒരു പരീക്ഷണം ...... "


തുടരും.......... 

 
🌺🔥രുദ്രവീണ 🔥🌺

   💗പാർട്ട്‌ ~28💗


"നന്ദിനിയുടെ വീട് ശ്രേയസ്  നഗറിൽ  ആണ്............അയാളുടെ വീട്ടിൽ തന്നെയാവും  ഒളിപ്പിച്ചിട്ടുണ്ടാവുക...... ഉറപ്പില്ലാത്ത  ഒരു പരീക്ഷണം ...... "

" എങ്കിൽ നമുക്ക് അവിടേക്കു തന്നെ പോകാം.....അയാൾ അവിടെ ഉണ്ടെങ്കിൽ ഇനി ഒരു കാരണത്താലും  അയാൾ രക്ഷപെടാൻ പാടില്ല..... "

" യെസ്........ ഇനി ഒരു നിമിഷം പോലും  കളയാൻ നമ്മുടെ കയ്യിൽ ഇല്ല....... നീ വേഗം വണ്ടി  എടുക്ക്  അർജുൻ ".


         🌺🌺🌺🌺🌺🌺🌺🌺

ഓപ്പറേഷൻ  നടക്കുന്ന   ഓരോ നിമിഷവും ഞാൻ പ്രാർഥിച്ചത്  ആ അമ്മയുടെ ജീവന്  ഒരു ആപത്തും വരുത്തരുതേ എന്നായിരുന്നു..... ഏട്ടന്റെ ജീവിതത്തെയും  ഞങ്ങളുടെ കുടുംബത്തെയും ബാധിക്കുന്ന  ഒരു വലിയ  സത്യം ആ  അമ്മക്ക് മാത്രേ പറയാൻ കഴിയു... അതിലും ഉപരി  ആ അമ്മ ആരോഗ്യവതി  ആകണം  എന്നതാണ് പ്രധാനം.........
എന്റെ    ദൈവമേ...... അവർ ജീവിതത്തിലേക്ക്  തിരിച് വരണം...... ഒരു അത്ഭുതം സംഭവിക്കണം എന്ന് ഞാൻ ആത്മാർത്ഥമായി  ആഗ്രഹിച്ചു പോയി...  ... എന്റെ ഹൃദയമിടിപ്പ്  വർധിച്ചു കൊണ്ടിരുന്നു..... ഇനിയും എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന്  ഒരു തോന്നൽ... സമയം അതിന്റേതായ വഴിക്ക് നീങ്ങി കൊണ്ടിരുന്നു...എന്നെ സംബന്ധിച്ചടുത്തോളം... ഓരോ നിമിഷവും എനിക്കും ഏട്ടനും ജീവൻ മരണ പോരാട്ടം ആണ്....... ഒരു വശത്തു  ജീവൻ രക്ഷിക്കാൻ വേണ്ടിയും  മറുവശത്തു  അതിന് കാരണക്കാരായവർക്കു  രക്ഷപെടാൻ  ഉള്ള വഴികൾ എല്ലാം അടച്ചു അവരെ പൂട്ടാനുള്ള  പോരാട്ടവും....... ഒരു പക്ഷെ അവരെ രക്ഷപെടാൻ അനുവദിച്ചാൽ  ഇനി അവരെ നിയമത്തിന്  മുന്നിൽ എത്തിക്കുന്നത്  തികച്ചും  അപ്രാപ്യം  ആയ കാര്യം ആണ് .. 



   ഏറെ നേരത്തിനു ശേഷം.... ഓപ്പറേഷൻ  തിയറ്ററിന്  വെളിയിലേക്കു  അമ്മ വന്നു..... കൂടെ അനന്യയും .......... കസേരയിൽ നിന്നും ചാടി എണീറ്റ്‌ ഞാൻ അമ്മയുടെ അടുത്തേക്ക്.... ചെന്നു..... അറിയാതെ എന്റെ ഹൃദയം  വല്ലാതെ കിതച്ചു  പോയി...... 

" അമ്മേ............ എന്തായി.........അവർ ഓക്കേ ആണോ...... ഇപ്പൊ എന്താ അവരുടെ കണ്ടിഷൻ........ "



" പേടിക്കാൻ ഇനി ഒന്നും ഇല്ല വിച്ചു........ ക്രിട്ടിക്കൽ  സ്റ്റേജ്  ഒക്കെ കഴിഞ്ഞു............. ദൈവത്തിന്റെ അനുഗ്രഹം എന്ന് തന്നെ പറയാം വിച്ചു...... 99% വരെ ഉറപ്പില്ലാത്ത  കേസ്  ആയിരുന്നു  ഇത്...  പക്ഷെ  ആ 1% ഉറപ്പ് ..... അതാണ്‌ അവരുടെ  ജീവിതത്തിലേക്കുള്ള  തിരിച്....  വരവായതു................... "



" ഓ........ താങ്ക്  ഗോഡ്.......... എന്തായാലും അവർ രക്ഷപെട്ടല്ലോ.... അത് മതി...... "


സന്തോഷം  കൊണ്ട് ഞാൻ അമ്മയെ കെട്ടിപിടിച്ചു...... 




" അധികം സന്തോഷിക്കണ്ട  മോളെ......... ആ അസുര വർഗ്ഗങ്ങൾ  ഇപ്പൊ എത്തും....... അവറ്റകളെ ഇവിടെ നിന്നും ഓടിക്കാൻ നോക്കൂ നീ.... അവറ്റകളുടെ സാമീപ്യം  പോലും ദോഷം ആണ്.... "(അനന്യ  )



" അനു പറഞ്ഞതിലും കാര്യം ഉണ്ട് മോളെ......... ഇതറിഞ്ഞാൽ ഇനിയും ഇവരെ  അപകടപ്പെടുത്താൻ  അവർ ശ്രമിക്കും...... "



" ഏയ്‌  ഇവിടെ വെച്ചു അവർക്കു ഒന്നും തന്നെ ചെയ്യാൻ കഴിയില്ല.... അവരുടെ എല്ലാ പ്ലാനുകളും  ഇന്നത്തോടെ അവസാനിക്കും അമ്മേ......... അതിനുള്ള എല്ലാ തെളിവുകളും നമുക്ക് കിട്ടും..... "



"മ്മ്..... ഓക്കേ...എന്തായാലും അവർക്കു ബോധം വീണിട്ടില്ല... ഇനി നമ്മുടെ മുന്നിലുള്ള  അടുത്ത കടമ്പ  അതാണ്‌..... ബോധം വന്ന്  അവർക്കു എന്തെങ്കിലും ഒന്ന് പറയാൻ പറ്റിയാൽ മതിയായിരുന്നു.... കുറ്റവാളികൾ വൈകാതെ തന്നെ രക്ഷപ്പെടണം....."




" അമ്മേ എനിക്ക്.... അവരെ ഒന്ന് കാണാൻ കഴിയുമോ......ജസ്റ്റ്‌ ഫൈവ്  മിനുറ്റ്സ്.."



" ഓക്കേ...........  അനന്യ  ഇവിടെ തന്നെ ഉണ്ടാവണം........... വേറെ ആരെയും വിസിറ്റ് ചെയ്യാൻ അനുവദിക്കരുത്........... വിച്ചു നീ എല്ലാം  കഴിഞ്ഞു ക്യാബിനിൽ  വരണം... അച്ഛന്  നിന്നെ കാണണം  എന്ന് പറയുന്നു........ "



" ശെരി അമ്മ..... ഞാൻ വേഗം തന്നെ വരാം...... "




ഞാൻ റൂമിനുള്ളിലേക്കു  കയറി........ എന്റെ കൂടെ അനുവും  ഉണ്ടായിരുന്നു...... 

കുറച്ച് അകലെ നിന്ന്  തന്നെ ഞാൻ അവരെ കണ്ടു.... മറ്റൊരു ദോഷവും  അവർക്കു വരാതെ ഇരിക്കട്ടെ.... 

തലയിലെ സാരമായ  പരിക്ക്  മാത്രം ഒഴിച്ചാൽ വേറെ ഒന്നും തന്നെ കുഴപ്പങ്ങൾ ഉള്ളതായി തോന്നിയില്ല....... എത്രയും വേഗം സുഖമായി തിരികെ വരട്ടെ...... 

സ്വന്തം മകൾ കാണാൻ വരുമ്പോൾ ഈ അമ്മക്ക് അതെങ്ങനെ താങ്ങാൻ കഴിയും എന്ന് ഞാൻ ഓർത്തുപോയി.. 


   അധികനേരം  അവിടെ  നിൽക്കാൻ കഴിയാത്തതുകൊണ്ട്  ഞാൻ വേഗം പുറത്തിറങ്ങി........... എല്ലാം ഓക്കേ ആയിരിക്കണം എന്ന് അനന്യയോട്  പ്രത്യേകം പറഞ്ഞു....... അച്ഛനെ കാണാൻ വേണ്ടി  ഞാൻ പോയി.... 


        🌺🌺🌺🌺🌺🌺🌺🌺🌺




നന്ദിനിയുടെ  വീട്ടിൽ എത്തിയപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല....അവർ ഹോസ്പിറ്റലിൽ  പോയിട്ടുണ്ടാവും  എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.... 
ചുറ്റുപാടും നന്നായി മനസിലാക്കിയ ശേഷം ഞങ്ങൾ വീടിനുള്ളിലേക്കു  കടന്നു.............. 



" രുദ്ര്.... നീ ഈ ഡോർ  നോക്ക്... ഇത് ലോക്‌ഡ്‌ അല്ല . ആരോ ഇതിനുള്ളിൽ  ഉണ്ട്........ "


" യെസ്...... നമ്മൾ തേടി വന്ന ആൾ തന്നെയാവും....... "


ഞങ്ങൾ  നിശബ്ദം  ആയി തന്നെ ഡോർ തുറന്ന്  അതിനുള്ളിൽ  കയറി.ഭദ്രമായി  തന്നെ ഡോർ അകത്തുനിന്നും  പൂട്ടി....... 


അസ്വാഭാവികം ആയി  ഒന്നും തന്നെ ഞങ്ങൾക്ക് തോന്നിയില്ല....... അർജുനോട്  താഴെ  നിൽക്കാൻ പറഞ്ഞശേഷം  ഞാൻ  മുകളിലേക്കു നടന്നു......  


മുകളിലെ ഓരോ മുറിയിലും  ഞാൻ  നോക്കി....... അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല............... 

ഒരു മുറിയിൽ എന്റെ...... കുറെ ഫോട്ടോ ആണ് കണ്ടത്..... അത് ആ നന്ദിനി പിശാശിന്റെ  മുറി ആണ് എന്ന്  എനിക്ക് മനസിലായി. അവിടെ നിൽക്കുമ്പോൾ  തന്നെ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി........ എന്റെയും വിച്ചുവിന്റെയും വിവാഹ ഫോട്ടോ വരെ അവൾ കുത്തി വരച്ചു വൃത്തി കേടാക്കി  വെച്ചിട്ടുണ്ട്.... 


അവളുടെ തന്ത  കിളവന്റെ റൂമിൽ കാര്യമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.......കള്ളന്റെ   കള്ളത്തരങ്ങൾ  ഒക്കെ ഭദ്രമായി  അയാളുടെ ഓഫീസിൽ തന്നെ ഉണ്ടാകും.... ശെരിക്കും എന്റെ അന്വേഷണം  തുടങ്ങേണ്ടതും  അവിടെ നിന്നും  തന്നെ ആണ്........ 



പെട്ടെന്നാണ് തൊട്ടടുത്ത  മുറിയിൽ നിന്നും........ ബലമുള്ള എന്തോ  താഴെ വീഴുന്ന  ശബ്ദം കേട്ടത്...... 

  ഞാൻ ആ  മുറിയുടെ അടുത്തേക്ക് ചെന്നതും  അത് അകത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു..... .    അയാൾ ഇതിനുള്ളിൽ തന്നെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായി...... 


മുറിയുടെ    ജനൽ പാതി തുറന്നിട്ടുണ്ടായിരുന്നു..... ഞാൻ അതിനുള്ളിലൂടെ  അകത്തേക്ക് നോക്കി... ആകെ ഇരുട്ടായതു  കൊണ്ട് ഒന്നും വ്യക്തം ആയിരുന്നില്ല. എങ്കിലും ആ അരണ്ട വെളിച്ചത്തിൽ  ഞാൻ  കണ്ടു....... കട്ടിലിൽ  ആരോ കിടക്കുന്നു...... അയാളുടെ നേർക്കു നടന്നടുക്കുന്ന  ആളുടെ കയ്യിൽ ബലമുള്ള  എന്തോ ഒന്നുണ്ട്.......... 
അയാളെ കൊല്ലാൻ  ഉള്ള പരിപാടി  ആണ് എന്ന് എനിക്ക് മനസിലായി...... ഞാൻ വേഗം  തന്നെ എന്റെ അരയിൽ കരുതിയിരുന്ന റിവോൾവർ  എടുത്തു....... വാതിലിൽ  ഷൂട്ട്‌  ചെയ്തു....... 



പെട്ടെന്ന് തന്നെ അർജുനും അവിടെ എത്തി..... ഞങ്ങൾ രണ്ടുപേരും കൂടി ബലമായി വാതിലിൽ ആഞ്ഞു  തള്ളി  വാതിൽ തുറന്നു.. ......... ലൈറ്റ്  തെളിച്ചു....... 


ഞങ്ങളുടെ മുന്നിൽ നിന്ന ചെകുത്താന്റെ  മുഖം കണ്ട്  ഞങ്ങൾക്ക് യാതൊരു അത്ഭുതവും ഉണ്ടായില്ല.... എന്നാൽ അയാൾക്ക്‌ വല്ലാത്ത ഭീതിയും... അയാളുടെ  കയ്യിൽ ഉണ്ടായിരുന്ന  ഇരുമ്പ് ദണ്ട്  താഴെ വീണു.......അർജുൻ വേഗം  തന്നെ ഡോർ ലോക്ക് ചെയ്തു..... 



" രുദ്ര് "




" അതെ...... രുദ്ര്  തന്നെ...... നിന്റെ യജമാനൻ.... ഇത്രയും നാൾ എന്റെ കാൽ കീഴിൽ കിടന്നു നീ എന്റെ കാല്   വാരുവായിരുന്നു...... നിന്റെ കള്ളത്തരങ്ങൾ എല്ലാം പൊളിഞ്ഞു  ശിവരാമ... നിന്നെ ഈ ജോലി എല്ലാം ഏൽപ്പിച്ചവരുടെ  കൂടെ നിനക്കും അനുഭവിക്കാം  ഞാൻ വിധിക്കുന്ന  ശിക്ഷ.........  "



രുദ്രന്റെ ശബ്ദം ഒരിക്കൽ കൂടി കേട്ടതും..... ശിവാനന്ദന്റെ  കണ്ണുകൾ നിറഞ്ഞു........ അതെ എന്റെ മകൻ എത്തിയിരിക്കുന്നു.... അവൻ  വരും എന്ന് എനിക്ക് അറിയാമായിരുന്നു.... ഒരു പക്ഷെ സുഭദ്ര  എല്ലാം തന്നെ അവനെ അറിയിച്ചിട്ടുണ്ടാകും..... 


പക്ഷെ രുദ്ര്  അദ്ദേഹത്തെ  ശ്രദ്ധിച്ചിരുന്നില്ല..... അവന്റെ ശ്രദ്ധ ശിവരാമനിൽ  മാത്രം ആയിരുന്നു.... 




 " രുദ്ര്..... എന്നെ  ഒന്നും ചെയ്യരുത് ........... എല്ലാം അയാൾ എന്നെക്കൊണ്ട് ചെയ്യിച്ചതാണ്.... ഇത്രയും നാളും നിന്റെയും നിന്റെ അച്ഛന്റെയും കൂടെ നിന്നിട്ടും കിട്ടിയതിലും ഉപരി കുറെ പണം  ഒരുമിച്ച് തന്നു അയാൾ എന്നെ അയാളുടെ അടിമ ആക്കി കളഞ്ഞു............. ഞാൻ അതിൽ പതറിപ്പോയി  രുദ്ര്.... എനിക്ക് അറിയാം  എല്ലാം തെറ്റാണ് എന്ന്.... 
സ്വന്തം ഭാര്യയെ  പോലും കൊല്ലാൻ എന്നോട് പറയുമ്പോൾ എനിക്ക്  അത് ചെയ്യാതെ വേറെ വഴി ഉണ്ടായിരുന്നില്ല....... ഞാൻ അത് ചെയ്യില്ല  എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും അയാൾ എനിക്ക് നേരെ ഭീഷണിയുടെ  സ്വരം ആണ് പുറത്തെടുത്തത്..... എന്റെ ഭാര്യയെയും  മകളെയും വരെ അപകടത്തിൽ പെടുത്തും  എന്ന് പറഞ്ഞപ്പോൾ എനിക്ക്  വേറെ വഴി ഉണ്ടായിരുന്നില്ല......      അറിഞ്ഞുകൊണ്ടു എനിക്ക് ആ തെറ്റ് ചെയ്യേണ്ടി വന്നു..... 

പക്ഷെ...... നിന്റെ അച്ഛനെ കൊല്ലാൻ  കൂടി പറഞ്ഞപ്പോൾ .......... എന്റെ  മനസുകൊണ്ട് പോലും എനിക്ക് അത് ചിന്തിക്കാൻ കഴിയുമായിരുന്നില്ല  രുദ്ര് ..... "



" അച്ഛനോ........... എ.......ന്റെ........ "



പെട്ടെന്നാണ്  കട്ടിലിൽ കിടക്കുന്ന ആ  മനുഷ്യനെ ഞാൻ ശ്രദ്ധിച്ചത്......................... 


........അച്ഛൻ............... 

ഞാൻ ബേഗം തന്നെ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു............ എന്നെ നോക്കി കണ്ണുകൾ നിറക്കുന്ന അച്ഛനെ ആണ് എനിക്ക് കാണാൻ കഴിഞ്ഞത്..........പ്രതീക്ഷിക്കാതെ  എന്തോ തിരികെ കെട്ടിയ സന്തോഷത്തിൽ എനിക്ക് ഒന്നും തന്നെ പറയാൻ സാധിച്ചില്ല... അച്ഛന്റെ കൈകൾ കോരി എടുത്തു ഞാൻ വിതുമ്പി........... എന്നാൽ അച്ഛന്റെ കൈകൾ എന്നെ തൊട്ടതേ  ഇല്ല... കൈകൾക്കു  ആ പഴയ ജീവൻ ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു...........എന്നെ നോക്കി വേദനയോടെ  അച്ഛൻ ഒന്ന് പുഞ്ചിരിച്ചു...... 


" അച്ഛന്... നിന്നെ ഒന്ന് തലോടാൻ  പോലും കഴിയുന്നില്ലല്ലോടാ  പോന്നു മോനെ........"


ഖണ്ഡം  ഇടറിയ  അച്ഛന്റെ വാക്കുകൾ  എന്നെ തകർത്തു കളഞ്ഞു................ 


" അ........അച്ഛാ....."



" ചെറിയച്ഛ..... എന്താ...... എന്താ ഇങ്ങനെയൊക്കെ................ ചെറിയച്ഛൻ ..... എങ്ങനെ ഇവിടെ എത്തി...... അന്നത്തെ ആക്‌സിഡന്റിൽ  എന്താ ശെരിക്കും സംഭവിച്ചത്........ "(അർജുൻ )


" ഓർക്കാൻ ഇഷ്ടം  ഇല്ലാത്ത.... എന്നാൽ  എന്റെ മക്കൾ അറിഞ്ഞിരിക്കേണ്ട  കാര്യം ആണ് അത് കണ്ണാ..... അന്നത്തെ ആക്‌സിഡന്റ്  സത്യത്തിൽ വെൽ  പ്ലാൻഡ്  ആയിരുന്നു...... നന്ദകുമാറിന്റെ   വലയിൽ  ഞാൻ വീണു പോയ ദിവസം... എന്നെ കൊല്ലുക  എന്നതായിരുന്നു  അയാളുടെ  ലക്ഷ്യം... പക്ഷെ  ശിവരാമൻ  എന്നെ ഹോസ്പിറ്റലിൽ  എത്തിച്ചത് കൊണ്ട് എനിക്ക് ഇങ്ങനെയെങ്കിലും ജീവൻ തിരിച് കിട്ടി... ഒരുപക്ഷെ എന്റെ മോൻ എല്ലാ സത്യങ്ങളും അറിയുന്നത് വരെ  ഞാൻ ജീവിക്കണം എന്ന് ആയിരിക്കും വിധി............... 
ഹോസ്പിറ്റലിൽ  നിന്നും ആരും അറിയാതെ  അയാൾ  എന്നെ അയാളുടെ വീട്ടിലേക്ക് കടത്തിക്കൊണ്ടു  പോയി ........എന്റെ ജീവൻ നിലനിർത്തിയാൽ  മാത്രേ നിന്നിലൂടെ എന്റെ സ്വത്തുക്കൾ  അവന് നേടാൻ കഴിയു... സ്വന്തം  മകളുടെ മനസ്സിൽ വരെ വിഷം കുത്തി വെച്ചു... 
അപ്പോഴും എനിക്ക് പ്രതീക്ഷയായി  നിന്നത് സുഭദ്ര  മാത്രം ആണ്..... പക്ഷെ....... അവളെയും അവൻ.................. എല്ലാ സത്യങ്ങളും  നിന്നെ അറിയിക്കാൻ അവൾ ശ്രമിച്ചപ്പോൾ  അവളെയും ഇല്ലാതെ ആക്കി...... "


" ഇല്ല അച്ഛാ..... ആ അമ്മക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല ... വിച്ചു എന്നെ വിളിച്ചിരുന്നു... ഒന്നും പേടിക്കാൻ ഇല്ല............. എല്ലാ സത്യങ്ങളും എനിക്ക് അറിയാം  അച്ഛാ...... എന്റെ അമ്മയുടെ കൊലയാളിയെ ഞാൻ വെറുതെ വിടില്ല..... അതിനി ദൈവം തന്നെ നേരിട്ട് വന്നു പറഞ്ഞാലും ഒരു മാറ്റവും ഇല്ല...... "


        🌺🌺🌺🌺🌺🌺🌺🌺

" അച്ഛാ..... ഇതെന്താ  ഈ  റൂട്ട്... വീട്ടിലേക്കുള്ള  വഴി ഇതല്ലല്ലോ... നമ്മൾ ഇതെങ്ങോട്ടാ.... "

" ഹോസ്പിറ്റലിൽ...... "

" എന്തിന്..... ഇപ്പൊ ഹോസ്പിറ്റലിൽ  പോകേണ്ട കാര്യം എന്താ  ...... "


" നവീൻ...... നിന്നോട് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല.................. പപ്പാ  ആകെ വിഷമത്തിൽ ആണ്.... "


" എന്തിന്.......... വെറുതെ ടെൻസ്ഡ് ആക്കാതെ കാര്യം പറ ചേച്ചി..... "

" നവീൻ... അമ്മക്ക് ചെറിയൊരു ആക്‌സിഡന്റ്...... നമ്മൾ  ഇപ്പൊ അവിടേക്ക്  ആണ് പോകുന്നത്.... പേടിക്കാൻ ഒന്നും ഇല്ല.... "


" വാട്ട്‌................അമ്മക്ക്................. "


തുടരും......... 


🔥രുദ്രവീണ 🔥

പാർട്ട്‌ ~29


" നവീൻ... അമ്മക്ക് ചെറിയൊരു ആക്‌സിഡന്റ്.. നമ്മൾ ഇപ്പൊ അവിടേക്കാണ്  പോകുന്നത്.... പേടിക്കാൻ ഒന്നും ഇല്ല... "

" വാട്ട്‌................. അ..... മ്മക്ക്... ആക്‌സിഡന്റൊ. ..... "

" അതെ......... അത്യാവശ്യം ആയി അമ്മ വെളിയിൽ പോയതായിരുന്നു... 
..നമ്മുടെ വണ്ടിയിൽ അല്ല അമ്മ പോയത്.. . റോഡ് മുറിച്ചു കടക്കുമ്പോൾ ആയിരുന്നു  അപകടം................... രുദ്ര് ആണ് എന്നെ വിളിച്ചു പറഞ്ഞത് ....... ഒരുപക്ഷെ ഞാൻ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും അമ്മയെ ഇങ്ങനെ ഒരു അപകടത്തിലേക്ക്  തള്ളി  വിടില്ലായിരുന്നു ...... "

നവീൻ  കാണാൻ വേണ്ടി തന്നെ അവൾ അവന്റെ മുന്നിൽ സങ്കടം അഭിനയിച്ചു. പക്ഷെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും പൊഴിഞ്ഞില്ല... നന്ദകുമാറും  മകളെ പോലെ അഭിനയിക്കാൻ കുറെ പാട് പെട്ടു.. എന്നാൽ നവീൻ ആകെ നിശ്ചലം  ആയി പോയിരുന്നു........... അവൻ ആരെയും തന്നെ ശ്രദ്ധിച്ചിരുന്നില്ല...... മൗനമായി തന്നെ ഇരുന്നു.... അവന്റെ കണ്ണുകൾ ചുവന്നു  ....... അതിൽ നിന്നും കണ്ണീർ ഉതിർന്നു വീണു....
വളരെ പതുക്കെ ആണ് നന്ദകുമാർ  കാർ ഓടിച്ചിരുന്നത്........ അടുത്തെങ്ങും  ഹോസ്പിറ്റലിൽ  എത്താൻ അയാൾക്ക്‌ പ്ലാൻ  ഉണ്ടായിരുന്നില്ല.... ഏറെ നേരം  ആ യാത്ര തുടർന്നു..... 



"അമ്മ സീരിയസ് ആയി കിടക്കുന്നതു  നിങ്ങൾക്ക് അറിയില്ലേ... എത്ര ഇറെസ്പോൺസിബിൾ  ആയിട്ടാണ് നിങ്ങൾ വണ്ടി ഓടിക്കുന്നത്........ എനിക്ക് ഇപ്പോൾ തന്നെ എന്റെ അമ്മയുടെ അരികിൽ  എത്തണം.... എത്ര വേഗത്തിൽ പോകാൻ കഴിയുമോ  അത്രയും  വേഗത്തിൽ അവിടെ എത്തണം... അതിന് നിങ്ങൾക്ക് കഴിയില്ല എങ്കിൽ എന്നെ ഇവിടെ ഇറക്കി വിടണം... ഞാൻ ഒരു ടാക്സി  വിളിച്ചു പോയിക്കൊള്ളാം.... ഇന്നെങ്ങും  ഹോസ്പിറ്റലിൽ പോകാൻ താല്പര്യം ഇല്ലാത്തതുപോലെ  ആണല്ലോ നിങ്ങളുടെ വണ്ടി ഓടിക്കൽ.... "

നന്ദകുമാർ  മകന്റെ ചോദ്യത്തിൽ  പകച്ചു പോയി.... ആദ്യം ആയിട്ടാവും  മകൻ ഇത്രയും  ദേഷ്യത്തിൽ അയാളോട്  സംസാരിക്കുന്നതു..... നന്ദിനിയെക്കാൾ  സ്വതവേ  ശാന്തനും  സൗമ്യവും  ആയ പെരുമാറ്റം  ആണ് നവീന്റെത്... 
....അവൻ ഈ ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ടത്  അവന്റെ അമ്മ തന്നെയാണ്....... അതിന് ശേഷം മാത്രമേ അവൻ ആരെ കുറിച്ചും ചിന്തിക്കു..... അങ്ങനെ ഉള്ള അവൻ അമ്മയുടെ അപകടത്തിന്  കാരണം  സ്വന്തം അച്ഛനും ചേച്ചിയും ആണ് എന്ന് അറിഞ്ഞാൽ ഉള്ള അവസ്ഥ അയാളെ ഭയപെടുത്തിയിരിക്കാം....... .. സുഭദ്ര  എന്തെങ്കിലും  അവനോടു പറഞ്ഞാലും  താനും തന്റെ മകളും കുറ്റവാളികൾ  ആകും എന്ന് അയാൾ  കണക്കു കൂട്ടി... 




"നവീൻ .... നീ. എന്താ പപ്പയോടു  ദേഷ്യപെടുന്നത്... പപ്പാ ആകെ തകർന്നിരിക്കുക  ആയിരുന്നു.... നീ ഇങ്ങനെ വിഷമിക്കാതെ...... "



നന്ദിനിക്ക്  നേരെ  ദേഷ്യത്തോടെ ഒരു നോട്ടം  ആയിരുന്നു  അവൻ... അവന്റെ ആ നോട്ടത്തിൽ  അവൾ ഉരുകി...... എന്തോ മനസ്സിൽ വെച്ച് പെരുമാറുന്നത് പോലെ അവൾക്കു തോന്നി....... 



" തകർന്നിരിക്കുന്നവന്റെ  മനസ് ഇങ്ങനെ ആവില്ല ചേച്ചി......... അമ്മക്ക് ആക്‌സിഡന്റ്  സംഭവിച്ചതിന്റെ  യാതൊരു വിഷമവും നിങ്ങളുടെ മുഖത്ത് ഞാൻ കാണുന്നില്ല..........എനിവേ  നിങ്ങളുടെ കാര്യം എന്തായാലും  അത് ശ്രദ്ധിക്കാൻ ഇപ്പൊ എനിക്ക് തീരെ ടൈം  ഇല്ല...... അമ്മ മാത്രം ആണ് എന്റെ മനസ്സിൽ..... "




         🌹🌹🌹🌹🌹🌹🌹🌹


ഞാൻ അവിടെ എത്തിയപ്പോൾ അച്ഛനും അമ്മയും കാര്യമായി  എന്തോ സംസാരിക്കുക  ആയിരുന്നു... 


" അച്ഛാ.......... അമ്മ പറഞ്ഞു അച്ഛൻ എന്നെ കാണണം  എന്ന് പറഞ്ഞിരുന്നു  എന്ന്..... "



" യെസ്  യെസ് ......... മോള് വാ..... ഇരിക്ക്... "




" എന്താ അച്ഛാ....... "



"..... മോളെ..... ആക്ച്വലി  ഇതൊക്കെ എന്താ സംഭവിച്ചു കൊണ്ടിരിക്കുന്നത്........ നിങ്ങൾ എന്തൊക്കെയോ സത്യങ്ങൾ  അറിയാൻ ശ്രമിക്കുന്നു .. അതിന്റെ പിന്നാലെ എത്ര പേരുടെ ജീവൻ ആണ് ബലി  കൊടുക്കുന്നത്.... ഐ  നോ .... രുദ്രന്റെ ലൈഫിൽ സംഭവിച്ച  ദുരന്തം  ഇപ്പോഴും തുടരുന്നു.... പക്ഷെ  അവന് ഇതൊക്കെ ഒഴിവാക്കാൻ  കഴിയുന്നതേ  ഉള്ളു.... ആ നന്ദിനിയെ അവൻ  ഇപ്പോഴും അകറ്റി നിർത്താൻ കഴിയാത്തതിന് എന്ത് ന്യായം പറഞ്ഞാലും ഞാൻ അതിനോട് യോജിക്കില്ല... എന്റെ മകളുടെ അതെ അധികാരത്തിൽ ആണ് നന്ദിനി എന്ന അപശകുനം  ഇപ്പൊ അവന്റെ ജീവിതത്തിൽ ഉള്ളത്..... .... ഒരു അച്ഛൻ എന്ന നിലയിൽ  എനിക്ക് എന്റെ മോളെ ഓർത്ത് കുറച്ച് ടെൻഷൻ  ഉണ്ട്... നിന്റെ ജീവിതം ആണ് എനിക്ക് ഏറ്റവും പ്രധാനം.... നിന്നെ കഴിഞ്ഞിട്ടേ  ഉള്ളു ഞങ്ങൾക്ക് ഈ ജീവിതത്തിൽ എന്തും.... 

ചോര കുഞ്ഞായി  എന്റെ കയ്യിൽ നിന്നെ കിട്ടിയപ്പോൾ മുതൽ നീ  എന്റെ രാജകുമാരി  ആണ്... നിന്നെ ആരും വേദനിപ്പിക്കാൻ  ഞാൻ അനുവദിച്ചിട്ടില്ല....പക്ഷെ നിന്റെ വിവാഹ  ശേഷം അത് സംഭവിച്ചു.... നന്ദിനിയുടെ  പേരിൽ എന്റെ മോള് ആ വീട്ടിൽ എത്ര കണ്ണീർ  കുടിച്ചു ....... അതൊന്നും ഒരച്ഛനും  സഹിക്കാൻ കഴിയില്ല...... 
ആ കുടുംബത്തോട്  ഈ ജന്മം  മായ്ക്കാൻ  ആവാത്ത അത്ര ബന്ധം ഉണ്ട്....അതുകൊണ്ടാണ്  നിന്നെ അവിടേക്കു വിട്ടത്..... പക്ഷെ ഇപ്പൊ എനിക്ക് മോളെ ഓർത്ത് പേടി ആണ്.... എന്റെ കുഞ്ഞിന്റെ ജീവൻ അപകടത്തിൽ ആണ് എന്നൊരു തോന്നൽ....... നിന്നെ ഓർത്ത് നീറി പുകയുവ  അച്ഛൻ.... "



" ഏട്ടാ.... പ്ലീസ്... അവളിപ്പോൾ ആകെ ടെൻഷൻ  ആയി ഇരിക്കുക... 
"




" ഓക്കേ.... ഞാൻ... ഇനി ഒന്നും പറയുന്നില്ല....നിങ്ങളോട് അല്ലാതെ എന്റെ മനസിലെ ഭാരം ആരോട് പറയാൻ ആണ്... ആണും പെണ്ണും ആയി.. നമുക്ക് ഇവൾ മാത്രേ ഉള്ളു... നമ്മുടെ സ്വന്തം എന്ന് പറയാൻ.... "


" അച്ഛാ.... എനിക്ക് അറിയാം അച്ഛന്റെ ആധി........ പക്ഷെ അച്ഛന് ഞാൻ ഉറപ്പ്  തരുവാ  ഈ പ്രശ്നം  എല്ലാം അവസാനിക്കാൻ പോകുവാ... നാളെയോ... അടുത്ത വർഷമോ  അല്ല...... ഇന്ന് തന്നെ അച്ഛന്റെ ടെൻഷൻ  അവസാനിക്കും... ആർക്കും ഒന്നും സംഭവിക്കില്ല അച്ഛാ..... നമ്മൾ  എല്ലാവരും സന്തോഷത്തോടെ  തന്നെ ജീവിക്കാൻ പോകുവാ..... അച്ഛന്റെ ആഗ്രഹം  പോലെ രുദ്രേട്ടന്റെ  ഒപ്പം ഞാൻ മാത്രേ ഉണ്ടാകു... നന്ദിനി എന്ന  ചാപ്റ്റർ  ഇവിടെ തീരും.... ഷുവർ..." 



" അത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത് ഏട്ടാ... സുഭദ്ര  ഒന്ന് സ്വബോധാവസ്ഥ  വീണ്ടെടുത്താൽ  മതി... അവർ സത്യം എല്ലാം പറയും..... വെറുതെ  എന്റെ മോനെ കുറ്റം പറയരുത് ..... അവന്റെ ജീവിതത്തിൽ നമ്മുടെ മോൾ മാത്രേ ഉള്ളു.... അവരുടെ സ്നേഹത്തിൽ ഒരു വിടവും  വരില്ല ഏട്ടാ.... "


" ഇപ്പൊ അച്ഛന് ആശ്വാസം  ആയില്ലേ.... എല്ലാം ഓക്കേ ആകും അച്ഛാ ..... കൂൾ ഡൌൺ..... "



പെട്ടെന്നാണ്  ഡോറിൽ ആരോ നോക്ക്‌  ചെയ്തത്..... 


"മേയ് ഐ  കം  ഇൻ  ഡോക്ടർ...... "



" യെസ്... കം  ഇൻ..."



" ഡോക്ടർ  ആ ആക്‌സിഡന്റ്  സംഭവിച്ച   പേഷ്യന്റിന്റെ  റിലേറ്റീവ്സ്  എത്തിയിട്ടുണ്ട്.... അവർക്കു  അവരെ കാണണം എന്നാണ് പറയുന്നത്........ "




" ഓ... എത്തിയോ എല്ലാം........ ഞാൻ ദാ  വരുന്നു......... സിസ്റ്റർ  നടന്നോളു..... ....     

വിച്ചു ആരെയും  ഇപ്പോൾ കാണാൻ അനുവദിക്കണ്ട...... അവരുടെ ആരോഗ്യം  നമ്മുടെ ഉത്തരവാദിത്തം  ആണ്  . അതിൽ ഒരു വീഴ്ചയും  പാടില്ല......... ആ കൂട്ടത്തിൽ മനുഷ്യത്വം  ഉള്ള ഒരാളെ  നീ ക്യാബിനിലേക്കു  പറഞ്ഞു വിട്...... അവളുടെ അനിയൻ എത്തും എന്ന് പറഞ്ഞില്ലെ... അയാളെ വിട്.... അവരുടെ അവസ്ഥ എന്താണ് എന്ന് അവരുടെ ബന്ധുക്കൾക്ക്  അറിയണമല്ലോ.... " 



" ശെരി  അമ്മേ........... "

   💗💗💗💗💗💗💗💗💗💗💗


എത്രയും വേഗം സത്യങ്ങൾ പോലീസിനെ  അറിയിക്കണം എന്നത് കൊണ്ട്  ഞാൻ വേഗം അവിടെ നിന്നും അച്ഛനെയും കൊണ്ട് ഇറങ്ങാൻ  തുടങ്ങി.... അച്ഛനെ ഞാനും അർജുനും  കൂടി  വണ്ടിയിൽ കയറ്റി.... 



" ഇനി നിങ്ങൾ  ഒന്നും മാറ്റിപ്പറയില്ലല്ലോ  അല്ലെ.... സത്യങ്ങൾ എല്ലാം പോലീസിനോട്  നിങ്ങൾ  പറഞ്ഞെ മതിയാകു... "


"ഇല്ല മോനെ... 
ഞാൻ എല്ലാം പറയാം..... എനിക്കിനിയും കുറ്റവാളി ആയി ജീവിക്കണ്ട... ചെയ്ത തെറ്റിനുള്ള  ശിക്ഷ  എനിക്ക് കിട്ടിയേ തീരു..... "




" അർജുൻ   അച്ഛനെ  സേഫ് ആയി  നമ്മുടെ വീട്ടിൽ എത്തിക്കണം ........ അതിനുള്ള  ഏർപ്പാട്  ചെയ്യണം... "



അർജുൻ വേഗം തന്നെ  ആരവിനെ  വിളിച്ചു വരുത്തി..........അവനോടു ഒന്നും തന്നെ പറയാൻ  പറ്റാത്ത അവസ്ഥയിൽ  ആയിരുന്നു.... ഒന്നും മനസിലാകാതെ  അവനും അച്ഛനെ കണ്ടതിൽ ഉള്ള ഷോക്കിൽ ആയിരുന്നു............................. അവനോടു അച്ഛനെ സുരക്ഷിതം ആയി വീട്ടിൽ എത്തിക്കാൻ പറഞ്ഞ്... എന്റെ കാറിന്റെ കീ  അവന് കൊടുത്തു....... അവന്റെ കാറിൽ ഞങ്ങൾ മൂന്നുപേരും കയറി.... 





        ഹോസ്പിറ്റലിൽ  എത്തിയപ്പോൾ ആണ് ഞാൻ എന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയതു ഓർത്തത്‌... 

"... വിച്ചു ആകെ ടെൻഷൻ അടിച്ചിട്ടുണ്ടാകും. "


" ഏയ്‌.... നിന്റെ ഫോൺ  ഓഫ്  ആയപ്പോൾ തന്നെ അവൾ എന്നെ വിളിച്ചിരുന്നു...... എല്ലാം  കറക്റ്റ് ടൈമിൽ  നീ പോലും അറിയാതെ എന്റെ പെങ്ങളെ  ഞാൻ അറിയിച്ചിട്ടുണ്ട്....... "



" ഡാ... മിടുക്കാ. 

എന്തായാലും താങ്ക്സ്  മച്ചാ...... "




" സഹോദരങ്ങൾക്കിടയിൽ  താങ്ക്സ് പാടില്ല മച്ചാ...... "



" ഓ... ഓക്കേ ഓക്കേ... നമുക്ക് എല്ലാത്തിനെയും പൊളിച്ചടുക്കാൻ  ഉള്ളതാ...... "



" പിന്നല്ലാതെ..... "



    💗💗💗💗💗💗💗💗💗💗



ഞാൻ icu  യിൽ  എത്തിയപ്പോൾ അവിടെ നന്ദിനിയും  അവളുടെ അച്ഛനും  പിന്നെ സഹോദരനും ഉണ്ടായിരുന്നു...... എന്നെ കണ്ടതും പ്രതീക്ഷയോടെ  അയാൾ എന്നെ ഒന്ന് നോക്കി....... 




" ഡോക്ടർ.... എനിക്കെന്റെ അമ്മയെ ഒന്ന് കാണാൻ കഴിയുമോ "


അത് പറയുമ്പോൾ  അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.... 



" ഓപ്പറേഷൻ  കഴിഞ്ഞതേ  ഉള്ളു... കുറച്ച് നേരം ഒബ്സെർവേഷനിൽ തന്നെ കഴിയണം... അത് കഴിഞ്ഞാൽ മാത്രേ കാണാൻ അനുവദിക്കു....പേടിക്കണ്ട... അമ്മക്ക് ഒരു കുഴപ്പവും ഇല്ല എല്ലാം ഓക്കേ ആണ്........ നിങ്ങൾ ഡോക്ടറുടെ  ക്യാബിനിൽ ചെന്നാൽ മതി... ബാക്കി ഡീറ്റെയിൽസ് ഒക്കെ ഡോക്ടർ പറയും. ഡോണ്ട് വറി... "





അയാളെ  പറഞ്ഞ് വിട്ട  ശേഷം ആണ് ഞാൻ മറ്റ് രണ്ട്  വിഷമം ജന്തുക്കളെ  ശ്രദ്ധിച്ചത്.... യാതൊരു കുലുക്കവും  ഇല്ലാതെ നിൽക്കുന്ന  അവളെ കണ്ടപ്പോൾ മുഖം അടച്ചൊന്നു  പൊട്ടിക്കാൻ തോന്നി എനിക്ക്.... ഞാൻ എന്നെ സ്വയം നിയന്ത്രിച്ചു... ഒട്ടും സഹിക്കാൻ ആവാത്തത്  അവളുടെ കള്ള  കരച്ചിൽ ആയിരുന്നു... ഞാൻ അത് മൈൻഡ് ചെയ്യാനേ  പോയില്ല.. 



പെട്ടെന്നാണ് എട്ടൻ  അവിടേക്കു വന്നത്......... 


ഏട്ടനെ കണ്ടതും അവളുടെ ഡ്രാമ തുടങ്ങി.... എന്റെ മുന്നിൽ വെച്ച് തന്നെ ഏട്ടനെ അവൾ ഓടിപോയി  കെട്ടിപിടിച്ചു.......... 



" രുദ്ര്.......... എന്റെ..... അമ്മ........ "

" നന്ദിനി കൂൾ ഡൌൺ  ഇതൊരു ഹോസ്പിറ്റൽ  ആണ് ബീഹെവ്  യൗർസെൽഫ്...... "


വിച്ചുവിന്റെ  മുന്നിൽ വെച്ചാണ് അവളുടെ ഒരു കെട്ടിപ്പിടുത്തം........... എത്ര പറഞ്ഞിട്ടും അവൾ കേൾക്കാതെ  വന്നപ്പോൾ അവളെ ബലമായി തന്നെ ഞാൻ പിടിച്ചു മാറ്റി.......... അപ്പോഴേക്കും  അവൾ എന്റെ കയ്യിൽ കോർത്തു പിടിച്ചു... 


അത് കണ്ട്  വിച്ചുവിന്റെ  മുഖം ഭദ്ര കാളിയെ  പോലെ ഉറഞ്ഞു തുള്ളി....... നന്ദിനിയുടെ  ഇനിയുള്ള അവസ്ഥ ഓർത്ത് എനിക്ക് ചിരി വന്നു.... 


തുടരും...... 


🔥രുദ്രവീണ🔥

    പാർട്ട്‌ ~30


വിച്ചുവിന്റെ  മുന്നിൽ വെച്ചാണ് അവളുടെ ഒരു കെട്ടിപ്പിടുത്തം........... എത്ര പറഞ്ഞിട്ടും അവൾ കേൾക്കാതെ  വന്നപ്പോൾ അവളെ ബലമായി തന്നെ ഞാൻ പിടിച്ചു മാറ്റി.......... അപ്പോഴേക്കും  അവൾ എന്റെ കയ്യിൽ കോർത്തു പിടിച്ചു... 

അത് കണ്ട്  വിച്ചുവിന്റെ  മുഖം ഭദ്ര കാളിയെ  പോലെ ഉറഞ്ഞു തുള്ളി....... നന്ദിനിയുടെ  ഇനിയുള്ള അവസ്ഥ ഓർത്ത് എനിക്ക് ചിരി വന്നു.... 

" മോളെ... നീ ഇങ്ങനെ വിഷമിക്കാതെ, നീയല്ലേ എനിക്ക് ധൈര്യം നൽകേണ്ടത്...... "

" പപ്പാ... എനിക്ക് കണ്ട്രോൾ  ചെയ്യാൻ കഴിയുന്നില്ല.ഹൃദയം പൊട്ടുന്ന പോലെ തോന്നുവാ.... "

" നന്ദു.... ആക്ച്വലി   അമ്മ എവിടെ പോയതാണ്  എന്ന് നിനക്ക് അറിയാമോ.... "

" no.. എന്നോട് ഒന്നും പറഞ്ഞിരുന്നില്ല  രുദ്ര്.......... ഞാനും പപ്പയും ആ ടൈമിൽ വീട്ടിൽ ഉണ്ടായിരുന്നതേ ഇല്ല...... സെർവന്റ്സ്  മാത്രേ ഉണ്ടായിരുന്നുള്ളു.... "

" അപ്പോൾ രണ്ടുപേരും കൂടി  അമ്മക്കുള്ള  കുഴി കുഴിക്കുന്ന  തിരക്കിൽ ആയിരുന്നല്ലോ..... "



" വാട്ട്‌............. രുദ്ര്..... നീയെന്താ  ഇങ്ങനെ സംസാരിക്കുന്നെ....... ഞങ്ങൾ ..... അമ്മയെ... നിനക്കെങ്ങനെ  ചിന്തിക്കാൻ കഴിയുന്നു  രുദ്ര്.. സ്വപ്നത്തിൽ പോലും  ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.... "


" അത് തന്നെയാ  നന്ദിനി എനിക്ക് നിന്നോടും പറയാൻ ഉള്ളത്...... എങ്ങനെ നിനക്ക് ചിന്തിക്കാൻ  കഴിയുന്നു ഇങ്ങനെയൊക്കെ....... എത്ര നീചം  ആയ പ്രവർത്തി  ആണ് ഇതൊക്കെ............ "



" മോനെ....... രുദ്ര്... നീയെന്തൊക്കെയാ  ഈ പറയുന്നേ.......... ഇറ്റ്സ്  വെരി  ക്രൂവെൽ...... എന്തൊക്കെയോ തെറ്റിദ്ധാരണ നിന്റെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്.......... അതിന് പിന്നിൽ ദാ  ഇവളായിരിക്കും... എന്റെ മകളുടെ ജീവിതം തട്ടിപറിച്ചെടുത്തവൾ...... വീണ...ഒരുത്തനെ  പ്രണയിച്ചു ചതിച്ചിട്ട്  നിന്റെ പിന്നാലെ വന്നവൾ.  എങ്ങനെയും  എന്റെ മകളെ ഒഴിവാക്കണം എന്ന ചിന്ത  മാത്രേ ഉള്ളു ഇവൾക്ക്.. "



വിച്ചുവിന്  നേരെ അയാൾ ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ  എന്റെ സകല കണ്ട്രോളും പോയി...... 


" ഇനി ഒരക്ഷരം  എന്റെ  പെണ്ണിനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ.... തന്റെ കാരണം അടിച്ചു പൊട്ടിക്കും ഞാൻ......... എന്റെ ജീവിതത്തിൽ നാണമില്ലാതെ  വലിഞ്ഞു കയറാൻ ശ്രമിക്കുന്നത്  നീയും നിന്റെ മകളും ആണ്............ എന്റെ അമ്മയെ ആദ്യം നീ എന്നിൽ നിന്നും അകറ്റി  ഈ ലോകത്തിൽ നിന്നും  പറഞ്ഞയച്ചു....... ഒരിക്കൽ എങ്കിലും നീ ഓർത്തോ എന്റെ അമ്മ തന്ന ഭക്ഷണം ആണ് നിന്റെ ജീവൻ നിലനിർത്തിയത്  എന്ന്... അന്ന് തെണ്ടിത്തിരിഞ്ഞു  നടന്ന നന്ദൻ  ഇപ്പൊ നന്ദകുമാർ  ആയി...... നന്ദിനി  നീയും ആലോചിച്ചോ ....... നീ എന്റെ വീട്ടിൽ യാചിച്ചു  വന്നപ്പോൾ  നീയൊരു മനുഷ്യക്കോലം  പോലും ആയിരുന്നില്ല... എന്റെ അമ്മ തന്നെ ഭക്ഷണം കഴിച്ചാണ്  നീ  ഒന്ന് ജീവൻ വെച്ചത്... നിന്നെ ഞാൻ ഒരു നല്ല സുഹൃത്ത്‌ ആയി കണ്ടു... പക്ഷെ നീയൊരു പിശാശ് ആയിരുന്നു......... ... ജീവിക്കാൻ ഒരു കൈപിടി തന്നപ്പോൾ നിങ്ങൾ സഹായിച്ചവരെ  തന്നെ നശിപ്പിക്കാൻ നോക്കി... എന്റെ അച്ഛന്റെ സാമ്രാജ്യം  തന്നെ നീ തകർത്തു...നിന്നോടുള്ള എന്റെ അച്ഛന്റെ  വിശാസം  നീ മുതലെടുത്തു.....പാവത്തിന്  എല്ലാം നഷ്ടം ആയി തുടങ്ങിയപ്പോൾ ആണ് എല്ലാം മനസിലായത്............ സത്യങ്ങൾ മനസിലാക്കിയ എന്റെ അമ്മയെ നീയൊക്കെ കൂടി കൊന്നു തള്ളി........... നീ ചെയ്ത ആദ്യത്തെ മഹാപാപം............ 

എന്റെ അച്ഛൻ.... നീയെന്ന കൃമി  കീടത്തെ  പോറ്റിയ  മനുഷ്യൻ....... അദ്ദേഹത്തെ  നീ കൊല്ലാതെ കൊന്നു..................... നിന്റെ രണ്ടാമത്തെ  തെറ്റ്...... 


പിന്നെ സ്വന്തം ഭാര്യയെ  കൊല്ലാനുള്ള  നിങ്ങളുടെ  മനസ്  അപാരം തന്നെ................. എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്.... എന്നോട് എല്ലാ സത്യങ്ങളും അവർ പറഞ്ഞാൽ  നീ പിടിക്കപ്പെടും  എന്ന് നിനക്ക് അറിയാമായിരുന്നു........ 

സ്വന്തം അമ്മയെ  കൊല്ലാൻ സമ്മതം നൽകിയ  നീയൊരു പെണ്ണാണൊടി  പുല്ലേ..... നിന്റെയൊക്കെ  ഫോൺ സംഭാഷണം  അടക്കം എല്ലാം എനിക്ക് കിട്ടി  കഴിഞ്ഞു....

എന്റെ മുന്നിൽ തന്തയുടെയും  മോളുടെയും  അഭിനയം കൊള്ളാം.... അവളുടെ ഹൃദയം വിങ്ങി പൊട്ടുന്നു പോലും.... . ....വിങ്ങി പൊട്ടുന്നു എങ്കിൽ പോയി ചത്തൂടെ  നിനക്ക്... ജീവിക്കാൻ നിനക്ക് യാതൊരു അവകാശവും ഇല്ല.... 


ഇനി നിനക്കൊക്കെ ജയിലിൽ ഉണ്ട  തിന്നാം.. അതിനുള്ള സൗകര്യം ഞാൻ ഒരുക്കിയിട്ടുണ്ട്........... അർജുൻ  അയാളോട് ഇങ്ങ് വരാൻ പറ...... "


അർജുൻ പോയി  ഡ്രൈവർ  ശിവരാമനെ കൂട്ടി വന്നു....... അപ്പോഴേക്കും അച്ഛനും മകളും  വിയർത്തു  കുളിച്ചിരുന്നു....... അയാളെ കണ്ടതും  ചെകുത്താൻ കുരിശു കാണുന്നതുപോലെ  ഒരു നോട്ടം ആയിരുന്നു............ 



"സോറി സർ...... എനിക്ക് നിങ്ങളെ പോലെ ഒരു ദുഷ്ടൻ  ആവാൻ കഴിയില്ല..... നിങ്ങൾ കാരണം എനിക്കൊരു ജീവൻ അപകടത്തിൽ  ആക്കേണ്ടി വന്നു... അതിനുള്ള  ശിക്ഷ  ഞാൻ അനുഭവിച്ചോളാം... ഞാൻ  സത്യങ്ങൾ എല്ലാം രുദ്രൻ  സാറിനെ  അറിയിച്ചു......... "


ശിവരാമനെ  കൊല്ലാൻ ഉള്ള ദേഷ്യത്തിൽ  ആയിരുന്നു  നന്ദകുമാർ........ 



" താൻ ഇനി ഓവർ  ഷോ  ഒന്നും കളിക്കണ്ട..... എന്റെ അച്ഛൻ  സേഫ് ആയി  വീട്ടിൽ എത്തിയിട്ടുണ്ട്.... ഇനി നിന്നെക്കൊണ്ടു ഒന്നും ചെയ്യാൻ  കഴിയില്ല.... കാരണം നിനക്ക് പിന്നിൽ ആരും ഇല്ല... നിന്റെ സകല സാമ്രാജ്യവും  ഇപ്പോഴും എന്റെ അച്ഛന്റെ  കഷ്ടപ്പാട് ആണ്... അത് ഞാൻ  എന്റെ അച്ഛന് നേടി കൊടുത്തു........ 

പ്രൊജക്റ്റ്‌ ന്റെ പേപ്പേഴ്സ് എന്നും പറഞ്ഞ് നിന്നെക്കൊണ്ടു ഞാൻ എല്ലാം സൈൻ ചെയ്‌ത് മേടിച്ചെടുത്തിട്ടുണ്ട്......  ഇപ്പോൾ നന്ദകുമാർ  ആ പഴയ  ദരിദ്രൻ  തന്നെ..... നിങ്ങളുടെ അത്യാർത്തി  ആണ് ഇതിനെല്ലാം  കാരണം... "




" രുദ്ര് .. ഇതിനെല്ലാം കാരണം പപ്പാ  ആണ്... എനിക്ക് നിന്നെ നേടിത്തരാം  എന്ന് പറഞ്ഞപ്പോൾ എനിക്ക് പപ്പയുടെ കൂടെ നിൽക്കേണ്ടി വന്നതാണ്...... നിന്നെ കിട്ടാൻ വേണ്ടി ചെയ്തു പോയി എല്ലാം.... അമ്മയെ പോലും  നിനക്ക് വേണ്ടി ആണ് വേണ്ട എന്ന് വെച്ചത്... എന്നെ ഉപേക്ഷിക്കല്ലേ  രുദ്ര്..... "



" എങ്ങനെ നിനക്കെന്നോട്  എങ്ങനെയൊക്കെ പറയാൻ തോന്നുന്നു  നന്ദിനി...... സ്വന്തം അമ്മയെ എനിക്ക് വേണ്ടി കൊല്ലാൻ  നോക്കി പോലും ...... എത്ര വൃത്തികെട്ട  മനസാണ് നിന്റേതു....... ഒരു സുഹൃത്തിന്  അപ്പുറം നമുക്കിടയിൽ  ഒന്നും ഉണ്ടായിരുന്നില്ല....... നിന്നോട് ഞാൻ ഒരു അല്പം  അടുപ്പം കാണിച്ചത് നിന്നിലൂടെ  തന്നെ നിന്റെ അച്ഛന്റെ ദുഷ്ടത്തരം  അറിയാൻ വേണ്ടി മാത്രം ആണ്... എന്റെ വിച്ചുവിനപ്പുറം  ഒരു പെണ്ണിനെ പറ്റി ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല... ആ മനസ്  ഒരിക്കലും നിനക്ക് ഉണ്ടാവില്ല  നന്ദിനി... നിന്റെ മനസ് ഒരു രക്ഷസിന്റേതാണ്.... നിന്റെ അമ്മയുടെ വേദന നിനക്ക്  അറിയാൻ കഴിയുന്നില്ലേ... പത്തുമാസം  നിന്നെ ചുമന്നു പ്രസവിച്ച  അമ്മയെ  നീ.................. അത് എത്ര പാപം ആണ് നന്ദിനി.... 


എനിക്ക് വേണ്ടി നീ എത്ര  ദ്രോഹങ്ങൾ  ആണ് ചെയ്തത്.....എന്റെ അനിയത്തി  പവിത്ര  നിന്നോട് എന്ത് തെറ്റാണ് ചെയ്തത്....... എന്നോട് ഒന്ന് സംസാരിച്ചതിന്റെ  പേരിൽ അവളെ നീ തള്ളി താഴെ ഇട്ട്  ജീവച്ഛവം  ആക്കി കളഞ്ഞില്ലേ......... അതിനുള്ള മറുപടി ഞാൻ അന്ന് തന്നില്ല... അതും  കൂടി ചേർത്തു പിടിച്ചോ നീ................. "



പെട്ടെന്നാണ് വിച്ചു എന്റെ  കൈ  പിടിച്ചു വെച്ചത്........ 


"ഇവളെ ഏട്ടൻ തൊടണ്ട..... ലോകത്തിലേ ഏറ്റവും മോശം ആയ മനസുള്ള പെണ്ണാണ് ഇവൾ... ചിലപ്പോൾ ഏട്ടൻ പീഡിപ്പിച്ചു  എന്ന് വരെ ഇവൾ പരാതി പെടും... അത്രക്കും ചീപ്പ് ആണ് ഇവൾ.. അവളോട്‌ ഞാൻ സംസാരിക്കാം.... 


എന്റെ അടി എത്ര കിട്ടിയതാണ്  നന്ദിനി  പല തവണ  ഞാൻ വാണിംഗ്  തന്നു ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ....നാണവും മാനവും ഉള്ള ഒരു പെണ്ണായിരുന്നു  എങ്കിൽ നീ പോയേനെ.. മറ്റൊരു പെണ്ണിന്റെ ഭർത്താവിനെ  തന്നെ നിനക്ക് വേണം അല്ലെ............. സ്വന്തം  അമ്മയെ കൊല്ലാൻ കൂട്ട് നിന്ന മകൾക്കു നിങ്ങളെ കൊല്ലാനും മടി കാണില്ല കിളവാ... ഇവൾ നിങ്ങളെയും കൊല്ലും........ അത്രക്കും വിഷം ആണ് നീയും നിന്റെ മകളും..... നിങ്ങൾ ചെയ്ത ദ്രോഹം ഒക്കെ നവീൻ  അറിഞ്ഞാൽ എന്താകും വന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..... വെറുതെ അല്ല അയാൾ നിങ്ങളിൽ നിന്നും അകന്നു പോയത്... ആ അമ്മയുടെ  നന്മ  കിട്ടിയിരിക്കുന്നത്  അയാൾക്കാണ്.... 

എന്റെ മുന്നിൽ എന്തൊക്കെ നാടകം നീ കളിച്ചു നന്ദിനി.... ഏട്ടനും നീയും തമ്മിൽ അരുതാത്ത ബന്ധം ഉണ്ട് എന്ന് എന്നെ തെറ്റിദ്ധരിപ്പിക്കാൻ  വരെ നിനക്ക് കഴിഞ്ഞു...... അതിന് ഞാൻ അന്നേ നിനക്ക് ചൂടുള്ള മറുപടി തന്നിരുന്നു..... നിന്നെക്കാണുമ്പോൾ  എനിക്ക് അടിക്കാനും  നിനക്ക് കൊള്ളാനും  തോന്നുന്നു  എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും നന്ദിനി .. ഇപ്പൊ നീ ചെയ്തത് മഹാപാപം... ഇത് നീ റിക്കാകും മറക്കാതെ ഇരിക്കാൻ.... "


🔥🎆🎆🎆🎆🎆🎇🎇✨️✨️💥💥💥💥💥💥💥💥💥💥💥💥💥💥💥


വിച്ചുവിന്റെ  അടി കണ്ടു ഞാനും അർജുനും  അവിടെ നിന്ന എല്ലാവരും ഞെട്ടി പോയി.... കൈ  ചുരുട്ടി അവളുടെ തലമണ്ടക്കിട്ടു  ഒരു അടി ആയിരുന്നു....... തലചുറ്റി  അവൾ നിലത്തേക്ക് ചെന്നു വീണു......... അവളുടെ പിന്നിൽ ആയി.. കണ്ണിൽ തീക്കനലോടെ  നവീനും......     

നവീൻ എല്ലാം  കേട്ടു എന്ന് ഉറപ്പായി 
നവീൻ അവളെ വലിച്ചെഴുന്നേല്പിച്ചു....... 



" നവീൻ ഇത്  കണ്ടോ.... ഇവരെല്ലാം കൂടി ചേർന്ന്........ "



അവൾ അത് പറഞ്ഞ് തീരുന്നതിനു മുന്നേ നവീൻ അവളുടെ രണ്ട് കവിളിലും  മാറി മാറി അടിച്ചു....... 


"🤬🤬🤬🤬🤬🤬🤬🤡🤬🤬🤬🤬🤬എന്റെ അമ്മയെ നീ............. മഹാപാപി  എന്ത്  തെറ്റാടി  എന്റെ അമ്മ നിന്നോട് ചെയ്തത്....... "



നന്ദിനിയെ അടിച്ചു നിലത്തിട്ടുകഴിഞ്ഞു  നവീൻ നന്ദകുമാറിന്റെ  നേർക്കു ചെന്നു..... അയാളുടെ കോളറിൽ  കുത്തു പിടിച്ചു......... 


" നിങ്ങൾക്ക് അറിയില്ലേ എന്റെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ  അത് ഞാൻ ക്ഷമിക്കില്ല എന്ന്... നിങ്ങളെക്കാൾ  വലുത് എനിക്ക് എന്റെ അമ്മ ആണ് അറിയില്ലെടോ..... അച്ഛൻ എന്ന  സ്ഥാനത് ആയി പോയി നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ കൈ  രണ്ടും ഞാൻ പറിച്ചെടുത്തേനേ... 
അമ്മ എന്നോട് എല്ലാം തന്നെ പറഞ്ഞിരുന്നു.. നിങ്ങളുടെ കള്ളത്തരങ്ങൾ എല്ലാം... സത്യങ്ങൾ രുദ്രേട്ടനെ  അറിയിക്കണം എന്ന് ഞാൻ തന്നെയാണ് അമ്മയോട് പറഞ്ഞതും...... രുദ്രേട്ടന്റെ  ജീവിതം  നിങ്ങൾ ഇനിയും തകർക്കും എന്ന് എനിക്കും അറിയാമായിരുന്നു...... അതുകൊണ്ടാണ് ഞാനും അമ്മയും  അങ്ങനെ ഒരു തീരുമാനം എടുത്തത് തന്നെ...... പക്ഷെ  എന്റെ അമ്മയെ നിങ്ങൾ.......  പെറുക്കില്ല  ഞാൻ....... 
രണ്ടിനെയും  കൊല്ലും ഞാൻ........ "




" വേണ്ട  നവീൻ.... ഇവരെ കൊന്നിട്ട് നമ്മുടെ ലൈഫ്  പാഴാക്കണ്ട.. ഇപ്പൊ തന്നെ പോലീസ് വരും..... എല്ലാം തന്നെ ഞാൻ അവരെ അറിയിച്ചിട്ടുണ്ട്... പിന്നെ ഇവരുടെ കോൾ ലിസ്റ്റ് അടക്കം പോലീസിന്റെ കയ്യിൽ എത്തിച്ചിട്ടുണ്ട്... അതിലും വലിയ തെളിവ്  വേറെ ഇല്ല... എന്റെ അമ്മയെ കൊന്നതും എന്റെ അച്ഛനെ ദ്രോഹിച്ചതും  എല്ലാം കൂടി കൂട്ടി ഇവർക്ക് ഇനി അനുഭവിക്കാം....
അമ്മ എത്രയും വേഗം  ഓക്കേ ആകും..... "



" രുദ്രേട്ട എന്റെ അമ്മ......."


നവീൻ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... അപ്പോൾ തന്നെ അവന് അമ്മയോടുള്ള സ്നേഹം എനിക്ക് മനസിലായി... ഒരമ്മയെ  നഷ്ടപെട്ട  എനിക്ക് അത് മനസിലാകും........ ഞാൻ അവനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.... 


" ഒന്നും സംഭവിക്കില്ലടാ... അമ്മ ഓക്കേ ആണ് ..... കുറച്ച് നാൾ  കൂടി കഴിഞ്ഞാൽ അമ്മ പഴയ പോലെ ആവും... ഇനി നീയും അമ്മയും ഒറ്റക്കല്ല... ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ട്......... നീ ഇനി എല്ലാം എനിക്ക് വിട്ടേക്ക് ... അമ്മക്കൊപ്പം  നീ ഉണ്ടായാൽ മാത്രം മതി.... "




അപ്പോഴേക്കും  പോലീസ് അവിടെ എത്തിയിരുന്നു............   എന്റെ ഫ്രണ്ട് കൂടി ആയ നൗഫൽ ആയിരുന്നു അത്...... 



" രുദ്ര്........ എല്ലാം ഓക്കേ അല്ലെ...... തെളിവുകൾ എല്ലാം നീ തന്നെ എത്തിച്ചതുകൊണ്ടു  ഇനി എനിക്ക് അധികം പണി ആകില്ല .... രണ്ടിനെയും  തൂക്കി എടുത്തു കൊണ്ടുപോകാൻ  ആണ് ഞാൻ വന്നത്.... "

" ഇവറ്റകളെ ഇവിടെ നിന്നും ഒന്ന് കൊണ്ടുപോയാൽ മതി...... നൗഫി ദാ... ഈ ഫയലിൽ  ഇയാളുടെ എല്ലാ അനധികൃത ഇടപാടുകളുടെയും ഡീറ്റെയിൽസ്  ഉണ്ട്... ഇതിലൂടെ ചിലപ്പോൾ നിനക്ക് വേറെ ചില വമ്പൻ  സ്രാവുകളെയും  പിടിക്കാൻ കഴിയും..... "

" ഓക്കേ.... താങ്ക്സ്....... രുദ്ര്   അവർക്കു ബോധം തെളിഞ്ഞാൽ  അവരുടെ മൊഴി എടുക്കേണ്ടി വരും... പിന്നെ നിന്റെ അച്ഛന്റെയും  മൊഴി എടുക്കേണ്ടതുണ്ട്‌...... അതും കൂടി കഴിഞ്ഞാൽ നമുക്ക് എല്ലാ പഴുതുകളും  അടക്കാം... ഞാൻ വീട്ടിലേക്ക് വന്നോളാം.. ഇപ്പൊ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് തീരെ ശെരിയല്ല..... എല്ലാം ഓക്കേ ആകട്ടെ..... "

" ഓക്കേ........... യു ആർ വെൽക്കം..... ആൻഡ് താങ്ക്സ്..... നീ കൂടെ നിന്നുകൊണ്ട്  ആണ് ഇത്രയും വേഗം  ഇവരെ  എനിക്ക് ജയിലിലേക്ക്  അയക്കാൻ സാധിക്കുന്നത്....... "

" ഏയ്‌....... ഞാൻ എന്റെ ഡ്യൂട്ടി  അല്ലേടാ  ചെയ്യുന്നത്  .... പിന്നെ  അച്ഛനെ കാണണം എന്ന് എനിക്കും ആഗ്രഹം  ഉണ്ട്... എനിക്ക്  നിന്നെയും നിന്റെ അച്ഛനെയും അങ്ങനെ മറക്കാൻ കഴിയുമോ........ നിങ്ങൾ  ആണ് എന്റെ ജീവിതം തന്നെ മാറ്റിയത്......... അപ്പോൾ ഇതെന്റെ കടമ  ആണ്...... "

വനിതാ പോലീസ് നന്ദിനിയെ വണ്ടിയിൽ പിടിച്ചു കയറ്റാൻ നോക്കിയപ്പോൾ...... അവൾ  ലീവ്  മി. 
ഡോണ്ട് ടച്ച്‌ മി എന്നൊക്കെ പറയുന്നുണ്ട്.... അവരുടെ കയ്യിൽ നിന്നും കിട്ടി കൊച്ചമ്മക്ക് അടി ...... 
അവർ അടിച്ചൊതുക്കി  അവളെ കയറ്റി...... 
പിന്നാലെ അവളുടെ അച്ഛനെയും....... അതിന് മുൻപായി അയാൾ എന്റെ അടുത്ത് വന്നു.... 

" ഇതുകൊണ്ട് ഒന്നും അവസാനിച്ചു എന്ന് നീ കരുതണ്ട.... നിന്റെ കുടുംബത്തിന്  മേൽ കരിനിഴൽ  ആയി  ഞാൻ എന്നും ഉണ്ടാകും... "


തുടരും........


🔥രുദ്രവീണ🔥

     പാർട്ട്‌ ~31


വനിതാ പോലീസ് നന്ദിനിയെ വണ്ടിയിൽ പിടിച്ചു കയറ്റാൻ നോക്കിയപ്പോൾ...... അവൾ  ലീവ്  മി. 
ഡോണ്ട് ടച്ച്‌ മി എന്നൊക്കെ പറയുന്നുണ്ട്.... അവരുടെ കയ്യിൽ നിന്നും കിട്ടി കൊച്ചമ്മക്ക് അടി ...... 
അവർ അടിച്ചൊതുക്കി  അവളെ കയറ്റി...... 
പിന്നാലെ അവളുടെ അച്ഛനെയും....... അതിന് മുൻപായി അയാൾ എന്റെ അടുത്ത് വന്നു.... 



" ഇതുകൊണ്ട് ഒന്നും അവസാനിച്ചു എന്ന് നീ കരുതണ്ട.... നിന്റെ കുടുംബത്തിന്  മേൽ കരിനിഴൽ  ആയി  ഞാൻ എന്നും ഉണ്ടാകും... "




" നിങ്ങൾ ഇനി ഏത് രൂപത്തിലും എന്റെ കുടുംബത്തിൽ കയറി കളിക്കാൻ  നോക്കിയാൽ  ഉണ്ടല്ലോ, പിന്നെ നിങ്ങൾ ഉണ്ടാവില്ല... 
കാരണം നിന്നെ പോലെ പല തന്തക്ക്  പിറന്നവൻ അല്ല രുദ്ര്. നീ ഓർത്ത് വെച്ചോ ഇത്........ നീ ചെയ്ത പോലെ ആവില്ല... തെളിവ് പോലും ബാക്കി വെക്കാതെ നിന്നെ തീർത്തു  കളയും ഞാൻ... പിന്നെ നിന്റെ മകൾ....എന്റെയും  വിച്ചുവിന്റെയും  ലൈഫിൽ  അവൾക്ക് ഇനിയൊരു റോൾ ഇല്ല......... ഞങ്ങൾക്കിടയിൽ  നുഴഞ്ഞു കയറാൻ നോക്കിയാൽ  ഒരു പെണ്ണാണ് എന്ന പരിഗണന  പോലും ഞാൻ അവൾക്കു  കൊടുക്കില്ല......"



"അപ്പൊ നീ എന്റെ മോളെ ചതിക്കുവായിരുന്നു  അല്ലെ... സ്നേഹം നടിച്ചു നീ  ഞങ്ങൾക്ക് എതിരെയുള്ള  കരുക്കൾ നീക്കുവായിരുന്നു.... "



"അതിൽ ഒരു ചെറിയ തെറ്റ് ഉണ്ട്.... നന്ദിനിയെ  ഞാൻ മോഹിപ്പിച്ചിട്ടില്ല.. നിങ്ങളുടെ  ക്രൂരതകൾക്കും  കള്ളത്തരങ്ങൾക്കും  കൂട്ട്  നിൽക്കാൻ  വേണ്ടി  ഞാൻ എന്ന മോഹം  അവൾക്കു നൽകിയത് നിങ്ങൾ ആണ്... സത്യത്തിൽ സ്വന്തം മകളെ സ്വാർത്ഥ  താൽപര്യങ്ങൾക്കു  വേണ്ടി ഇത്ര മോശം ആക്കി വളർത്തിയത്  കൊണ്ട് നിങ്ങൾക്ക് എന്താ  കിട്ടിയത്.... നിങ്ങൾ പറയുന്നത്  മാത്രം കേൾക്കുന്ന ഒരു വേട്ട  പട്ടി ആക്കി അവളെ  വളർത്തി.... ഇപ്പൊ ദാ  സ്വന്തം അമ്മയെ പോലും കൊല്ലാൻ അവൾ കൂട്ട് നിന്നു.....ജയിലിലേക്കും  പോകുന്നു........ സത്യത്തിൽ ഒരു സ്ത്രീ  എന്നതിന്റെ യാതൊരു മൂല്യവും  നന്മയും.... അവളിൽ ഇല്ല ഒരു ആണിന്റെ ധാർഷ്ട്യം  ആണ് അവളുടെ ഉള്ളിൽ.... ഇതിൽ നിന്നെങ്കിലും നിങ്ങൾ പഠിക്ക്... എന്റെ അമ്മയുടെ കൊലയാളി  ആയ നിങ്ങളെ ഞാൻ ഒരിക്കലും പുറം  ലോകം കാണിക്കില്ല .... .  എന്റെ കുടുംബത്തിൽ  ഇനിയെങ്കിലും സന്തോഷവും  സമാധാനവും  വേണം...... "




"മതി... ഇനിയും എല്ലാവരെയും നോക്കി പേടിപ്പിക്കേണ്ട  മിസ്റ്റർ.. സ്റ്റേഷനിൽ  പോയിട്ട് ബാക്കി സംസാരിക്കാം . വന്നു വണ്ടിയിൽ   കയറാൻ  നോക്ക്‌.... "



 അച്ഛനെയും മകളെയും വണ്ടിയിൽ കയറ്റി  അവർ പോയി.... അപ്പോഴേക്കും വിച്ചുവിന്റെ  അമ്മയും  അച്ഛനും അവിടേക്കു വന്നു .. 



" അച്ഛാ.....അമ്മേ... സോറി.... ഇവിടെ പോലീസ് വരേണ്ട  ഒരു സീൻ ക്രിയേറ്റ്  ചെയ്തതിന്....... പിന്നെ  അച്ഛനും അമ്മയ്ക്കും  എന്നോട് നീരസം ഉണ്ട് എന്ന്  എനിക്ക് അറിയാം......... വിച്ചു എന്റെ ജീവിതത്തിൽ വന്നിട്ട്  ഇന്നുവരെ  അവളെ ഒന്ന് സന്തോഷിപ്പിക്കാൻ   എനിക്ക് കഴിഞ്ഞിട്ടില്ല... ഓരോരോ  പ്രശ്നങ്ങൾക്കിടയിൽ  അവളെ നല്ലപോലെ ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞതേ  ഇല്ല....... അവളുടെ ഇഷ്ടങ്ങൾ പോലും എനിക്ക് അടുത്ത് അറിയാൻ സാധിച്ചിട്ടില്ല.......ഒരു നല്ല യാത്ര പോലും ഞങ്ങൾ ഒരുമിച്ച് ഉണ്ടായിട്ടില്ല......... ഉള്ളിൽ ഒരു കടലോളം സ്നേഹം ഉണ്ടായിട്ടും  അവൾക്ക്  അത് നൽകാൻ  കഴിഞ്ഞിട്ടില്ല... വിച്ചു  ഇന്നുവരെ എന്നോട് ഒരു  ആവശ്യവും പറഞ്ഞിട്ടും  ഇല്ല... അതൊക്കെ ഞാൻ കണ്ടറിഞ്ഞു ചെയ്യേണ്ടതാണ് എന്ന് എനിക്ക് അറിയാം... ഇങ്ങനെ ഒരു ബോറനെ  ആണോ മകൾക്കു വേണ്ടി ആലോചിച്ചത് എന്ന് പോലും ചിന്തിച്ചിട്ടുണ്ടാകും..... എന്നാൽ ഞാൻ ഇതെല്ലാം ചെയ്തത്  അവളോടൊപ്പം   ഒന്ന് സന്തോഷം   ആയിട്ട് ജീവിക്കാൻ വേണ്ടി ആണ്............പൊന്നുപോലെ  നോക്കിക്കൊള്ളാം  ഞാൻ......   ഞാൻ കാരണം ഏതെങ്കിലും രീതിയിൽ  നിങ്ങളുടെ മനസ് വേദനിച്ചു എങ്കിൽ  മാപ്പ്.... "



" ഏയ്‌...... മോനെ... മാപ്പൊന്നും  ചോദിക്കണ്ട...... നീ പറഞ്ഞത് ശെരിയാണ്  ഒരൽപ്പം  മുൻപ് ഞാൻ വിച്ചുവിനോട്  ഇതെല്ലാം പറഞ്ഞതും ആണ്.... അതൊക്കെ എന്റെ വെറും തെറ്റിദ്ധാരണ  മാത്രം ആയിരുന്നു എന്ന് എന്റെ മോൻ തെളിയിച്ചു...... നിങ്ങൾ രണ്ടുപേരും പരസ്പരം ഒരുപാട് മനസ്സിലാക്കുന്നുണ്ട് , അത് തന്നെയാണ് ഒരു നല്ല ദാമ്പത്യത്തിന്റെ  അടിത്തറ........ ഇനി നിങ്ങളെ ആർക്കും പിരിക്കാൻ കഴിയില്ല.... നിങ്ങളുടെ ജീവിതം ഒന്നും ആകാതെ പോകുന്നതിൽ    എനിക്കൊരു വേദന ഉണ്ടായിരുന്നു... കാരണം വിച്ചു ഞങ്ങളുടെ  ഒരേഒരു  മകൾ ആണ്.... അതിന്റെതായ  കരുതൽ എനിക്ക് അവളോട്‌ ഉണ്ട്.....സത്യത്തിൽ ഞാൻ നോക്കുന്ന പോലെ ഒരു കെയർ  എന്റെ മകൾക്ക്  നീ നൽകുന്നുണ്ടോ  എന്ന് പോലും ഞാൻ സംശയിച്ചു. .....  
അതെല്ലാം എന്റെ വെറും തോന്നലുകൾ  ആയിരുന്നു................ എന്നേക്കാൾ നന്നായി നീ   അവളെ മനസിലാക്കുന്നു.... അത് മതി... എനിക്ക് സന്തോഷം ആയി...."



" ഡോക്ടർ  ആ  പേഷ്യന്റിനു  ബോധം വന്നിട്ടുണ്ട്......... "



" ഓ... താങ്ക്  ഗോഡ്....... നവീൻ ... നിങ്ങൾ അമ്മയുടെ അടുത്തേക് ചെല്ല്...നിങ്ങളെ കാണുമ്പോൾ അമ്മക്ക് കുറച്ച് ആശ്വാസം  ആകും..... "



" രുദ്ര്  അച്ഛനെ കാണാൻ ഞങ്ങൾ  വരുന്നുണ്ട്.... ഇവിടുത്തെ തിരക്ക് കഴിയാതെ എവിടേക്കും പോകാൻ കഴിയില്ല അതാ..... കുറച്ച് കാര്യങ്ങൾ  കൂടി ചെയ്തു തീർക്കാൻ ഉണ്ട്... "



" ഓക്കേ  അച്ഛാ..... എനിക്ക് മനസിലാകും....സീ  യു  ലേറ്റർ "



നവീൻ  അമ്മയെ കാണാൻ വേണ്ടി പോയപ്പോൾ .... അമ്മയും അച്ഛനും ബാക്കി ഫോർമാൾറ്റീസ്  ഒക്കെ തീർക്കാൻ വേണ്ടി പോയി 
..ഇതൊരു ആക്‌സിഡന്റ് കേസ് കൂടി ആണല്ലോ.. 
....പിന്നെ ഞാനും രുദ്രേട്ടനും  അർജുൻ ഏട്ടനും  മാത്രം ആയി  അവിടെ..... 




" എന്നാലും എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. നന്ദിനിയുടെ  അമ്മയുടെ ഖാതകനെ കണ്ടെത്തുമ്പോൾ  അച്ഛനെ തിരികെ  കിട്ടും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല"




" ഞങളുടെ  അവസ്ഥയും അത് തന്നെ ആയിരുന്നു വിച്ചു... പെട്ടെന്ന് ചെറിയച്ഛനെ  കണ്ടപ്പോൾ ഉണ്ടായ നടുക്കം  ഇനിയും മാറിയിട്ടില്ല.... "(അർജുൻ )




" ശെരിയാ........എനിക്ക് എന്ത് പറയണം എന്ന് പോലും അറിയില്ല  വിച്ചു............ എന്റെ അച്ഛൻ ഇത്രെയും നാൾ ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിയാതെ പോയി..... അച്ഛൻ ജീവനോടെ  ഇല്ല എന്ന് എല്ലാവരും പറയുമ്പോളും  എനിക്ക് ഒരു  ഉറപ്പ്  ഉണ്ടായിരുന്നു.... അച്ഛമ്മയും അച്ഛച്ചനും  ഒക്കെ അച്ഛന് വേണ്ടി കർമങ്ങൾ ചെയ്യാൻ  എന്നെ നിർബന്ധിച്ചപ്പോളും എന്റെ മനസ് അച്ഛൻ ജീവനോടെ ഉണ്ട് എന്ന് തന്നെ  ഉറപ്പിച്ചു പറഞ്ഞു. "


" ഇനി എല്ലാം ശെരിയാകും ഏട്ടാ..... നമ്മുടെ ഫാമിലി  ഇപ്പോൾ കംപ്ലീറ്റ്  ആയി  അച്ഛന്റെ വരവോടെ.......അച്ഛനെ നമുക്ക് തിരിച് കിട്ടിയപ്പോൾ തന്നെ  എല്ലാം ഓക്കേ ആയി... ഇനി ആർക്കും നമ്മുടെ സന്തോഷം തല്ലി  കെടുത്താൻ കഴിയില്ല... അതിന് നമ്മൾ അനുവദിക്കില്ല....... അങ്ങനെ ആരെങ്കിലും നമ്മുടെ കുടുംബത്തിന്റെ  താളം തെറ്റിക്കാൻ നോക്കിയാൽ നമ്മൾ എല്ലാവരും ഒരുമിച്ച് പോരാടും.... അല്ലെ കണ്ണേട്ടാ...... "



" പിന്നല്ലാതെ............ ഞങ്ങൾ ഒക്കെ കട്ടക്ക് കൂടെ നിൽക്കുവല്ലേ അപ്പു.. ഇനി നീ കഴിഞ്ഞതൊന്നും ഓർത്ത് വിഷമിക്കാൻ നിൽക്കണ്ട... പാസ്റ്റ്  ഈസ്‌  പാസ്റ്റ്..... "



            🔥🔥🔥🔥🔥🔥🔥




" അമ്മേ..................... ആർ  യു  ഓക്കേ..................... ഞാൻ കരുതിയില്ല  അമ്മയെ എനിക്ക് ഇങ്ങനെ   കാണാൻ ആവും വിധി എന്ന്...... എനിക്കിതു... താങ്ങാവുന്നതിലും  അപ്പുറം ആണ്..... "



" നവി....................... എല്ലാം ........ അവരെ...... അറിയിക്കണ്ടേ............ വിച്ചു.... ....... രുദ്ര്.......... അവരെ.... വിളിക്കു......... എ.... എനിക്ക്.... അവരോട്......സംസാരിക്കണം... "


" അമ്മ..... സത്യം എല്ലാം എല്ലാവരും അറിഞ്ഞു കഴിഞ്ഞു......... അമ്മക്ക് ഈ ഗതികേട് വരുത്തിയത് ആരാണെന്ന് അമ്മക്ക് അറിയാമോ....... "



"അ.......... ആക്‌സിഡന്റ്..... ആയിരുന്നു.... ഞാൻ.... റോഡ്..... മുറിച്ചു .......... കടക്കുമ്പോൾ.... "




" അതെ  അതൊരു ആക്‌സിഡന്റ്  തന്നെ  ആയിരുന്നു...... അതിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ  ഒക്കെ രുദ്രേട്ടൻ പോലീസിൽ ഏൽപ്പിച്ചു..... അമ്മയുടെ  ഭർത്താവിനെയും  മകളെയും...."



അത് കേട്ടപ്പോൾ  അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി............ അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല  അത്... നവീൻ ഒരിക്കലും  കള്ളം  പറയില്ല..... നന്ദകുമാർ  തന്നെ കൊല്ലാനും  ശ്രമിക്കും എന്ന് അവർക്കു അറിയാം...... പക്ഷെ നന്ദിനി.. താൻ പ്രസവിച്ച  ആദ്യത്തെ കണ്മണി..... അവൾ തന്നോട് ഇങ്ങനെ ചെയ്യും എന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല....




" അമ്മയെ ഞാൻ എന്നോടൊപ്പം  നിർത്തേണ്ടതായിരുന്നു... എന്റെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് അപ്പോൾ കഴിയുമായിരുന്നില്ല..... അയാൾ  ചതിച്ചു ഉണ്ടാക്കിയ പണം കൊണ്ട് ജീവിക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ് ഞാൻ ജോലി തേടി പോയത്........... അതെല്ലാം  രുദ്രേട്ടനെ  തിരിച്ചേല്പിക്കണം... ചെറുതെങ്കിലും  ഒരു ജോലി  എനിക്കുണ്ട്.. എന്റെ അമ്മയെ ഇനി ആർക്കും ഞാൻ വിട്ടുകൊടുക്കില്ല.... ഇനിയും ആ ദുഷ്ടാ ജന്മങ്ങളെ  അമ്മ ഓർക്കാതെ ഇരുന്നാൽ മതി... അമ്മയ്ക്കും ഞാൻ  ഉണ്ടല്ലോ.. "


" മോനെ............. നന്ദു......... പാവം .... ആണ്......പക്ഷെ....... അയാൾ 

അവളെ................ അങ്ങനെ.... ആക്കിക്കളഞ്ഞു........ "




"ഒരു നന്ദു....... അതൊരു പിശാശ്  ആണ് അമ്മേ.... എത്ര പേരെ  ദ്രോഹിച്ചു..... രുദ്രേട്ടന്റെ  അനിയത്തിയെ  വരെ ജീവച്ഛവം  ആക്കി ആ ദുഷ്ട......എന്റെ ചേച്ചി ആണ് എന്ന് പറയാൻ തന്നെ എനിക്കിപ്പോൾ  അറപ്പാണ്....... "





" മോനെ................"




" വേണ്ട .... അമ്മേ...... അമ്മ കുറച്ച് നേരം  ഒന്ന് റസ്റ്റ്‌ എടുക്ക്..... അമ്മ അധികം  സ്‌ട്രെയിൻ  ചെയ്യാൻ പാടില്ല.... ഞാൻ ഇവിടെ തന്നെ ഉണ്ടാകും........ "


        🌹🌹🌹🌹🌹🌹🌹🌹🌹

ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ.... എല്ലാവരും ഹാപ്പി  ആയിരുന്നു............ അച്ഛച്ചനും  അച്ഛമ്മയും..... അനിയത്തിമാരും.... ആരവും ഒക്കെ ഞങ്ങളെ കാത്തിരിക്കുവായിരുന്നു.......... കുറെ നാളുകൾക്കു ശേഷം അച്ഛനെ എല്ലാവരുടെയും  ഒപ്പം കണ്ടതിൽ ഉള്ള സന്തോഷം  ആയിരുന്നു  എനിക്കും......... ............. അച്ഛന്റെ മുഖത്തെ ക്ഷീണം ഒഴിച്ചാൽ  അച്ഛൻ വളരെ  ഹാപ്പി..... വിച്ചു ആദ്യം ആയിട്ടാണ്  അച്ഛനെ  നേരിൽ കാണുന്നത്........ 


" മോനെ.......സുഭദ്രക്കു  ഇപ്പോൾ.... "

" പേടിക്കാൻ ഒന്നും ഇല്ല.... അച്ഛാ.................. അവർ ഇപ്പോൾ ഓക്കേ  ആണ്... നവി  എത്തിയിട്ടുണ്ട്... അവിടെ എല്ലാം ഓക്കേ ആയിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്... ഇപ്പോൾ എല്ലാവർക്കും കൂടി കാണാൻ  പറ്റില്ല... കുറച്ച് ദിവസം ഒക്കെ കഴിയട്ടെ . അച്ഛനെ ഞാൻ തന്നെ കൊണ്ടുപോയി കാണിക്കാം "


എന്റെ ഒപ്പം വിച്ചുവിനെ  കണ്ടപ്പോൾ അച്ഛൻ  അവളെ നോക്കി പുഞ്ചിരിച്ചു.... അവളോട്‌ അടുത്തേക്ക് വരാൻ പറഞ്ഞു.......... 

" ആദ്യം.... ആയിട്ടാണ്.. ഞാൻ എന്റെ മരുമകളെ  കാണുന്നത്................കുട്ടി  ആയിരുന്നപ്പോൾ കണ്ടതാണ്.... എത്ര എടുത്തു നടന്നതാണ്  നിന്നെ... അന്നേ നിന്നെ ഞങ്ങൾ രുദ്രന് വേണ്ടി ആഗ്രഹിച്ചത് ആണ്..  എന്റെ രേവതിയുടെ  സെലെക്ഷൻ   ഒട്ടും മോശം ആയില്ല..... "

ആ പേരും പറഞ്ഞപ്പോൾ.......അറിയാതെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു............... എന്റെയും മനസൊന്നു പിടഞ്ഞു....... കാരണം ആ  വേദന ഞങ്ങൾക്ക് മാത്രേ മനസിലാകൂ................... 


തുടരും..... 


🔥രുദ്രവീണ🔥

 പാർട്ട്‌ ~32


 " ആദ്യം ആയിട്ടാണ് ഞാൻ എന്റെ മരുമകളെ  കാണുന്നത്................കുട്ടി  ആയിരുന്നപ്പോൾ കണ്ടതാണ്.... എത്ര എടുത്തു നടന്നതാണ്  നിന്നെ... അന്നേ നിന്നെ ഞങ്ങൾ രുദ്രന് വേണ്ടി ആഗ്രഹിച്ചത് ആണ്..  എന്റെ രേവതിയുടെ  സെലെക്ഷൻ   ഒട്ടും മോശം ആയില്ല..... "

ആ പേരും പറഞ്ഞപ്പോൾ.......അറിയാതെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു............... എന്റെയും മനസൊന്നു പിടഞ്ഞു....... കാരണം ആ  വേദന ഞങ്ങൾക്ക് മാത്രേ മനസിലാകൂ................... 

" മതി മതി..... രണ്ടാളും ഇനിയും ഇങ്ങനെ വിഷമിക്കരുതേ.... അമ്മ ഇപ്പൊ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും..... അച്ഛൻ ഹാപ്പി ആയി  ഇരിക്കണം..... കഴിഞ്ഞു പോയതിനെ പറ്റി ഓർത്ത് ഇനിയും ഇങ്ങനെ വേദനിക്കണ്ട... ... 
അച്ഛൻ ഇനി ഈ വീൽചെയർ  വിട്ട്  എത്രയും വേഗം  തന്നെ എണീക്കണം.. പഴയതുപോലെ ആവണം... ഈ വീടിന്റെ കുടുംബ  നാഥൻ ആയി വാഴേണ്ട ആളാണ്‌ അച്ഛൻ......... "(വിച്ചു)

" അതെ... വീണ മോള്  പറഞ്ഞതാ ശെരി... എന്റെ മോന്റെ ആ പഴയ പ്രൗഢി  തിരിച് വരണം.... ചേട്ടൻമാരെ പോലും മുൾമുനയിൽ  നിർത്തിയ  ആളായിരുന്നു  നീ.......നിന്റെ വാക്കുകൾക്കപ്പുറം  അവർക്കു ഒന്നും തന്നെ ഉണ്ടായിരുന്നില്ല....  ആ നീ ഇങ്ങനെ ഇരിക്കുന്നത് ഞങ്ങൾക്ക് നോവാണ്.. ... "

" ആഗ്രഹം ഉണ്ട് അച്ഛാ.......... പക്ഷെ ഇനി എല്ലാം എന്തിനാണ് എന്ന് ഓർക്കുമ്പോൾ കഴിയുന്നില്ല..... നന്ദകുമാർ  ജയിലിൽ  ആയി  കഴിഞ്ഞു.. എല്ലാ തെറ്റുകൾക്കും  ഉള്ള ശിക്ഷ അയാൾക്കും മോൾക്കും  കിട്ടും... പക്ഷെ അവൻ നഷ്ടപ്പെടുത്തിയ എന്റെ മോന്റെ അമ്മയെ... എന്റെ രേവതിയെ ... ഇനി തിരികെ കിട്ടുമോ..... "

" ഏട്ടാ........... ചേച്ചി നമ്മുടെ കൂടെ ഇല്ല എന്നത് ശെരിയാണ്...... അതോർത്തു ഏട്ടൻ  ഇങ്ങനെ ഒതുങ്ങി കൂടിയാൽ തകരുന്നത്  നമ്മുടെ അപ്പുവിന്റെ  മനസാണ്....അപ്പുവിന് വേണ്ടി എങ്കിലും ഏട്ടൻ മനസ് ശാന്തം  ആക്കണം.... അവന് അവന്റെ പഴയ അച്ഛനെ തിരിച് കിട്ടണം.. വേദക്കും ശിവക്കും   ഈ അച്ഛന്റെ സ്നേഹം ഒരു കുറവും വരുത്താതെ കഴിഞ്ഞ അഞ്ചു  വർഷം  നിറവേറ്റിയവൻ  ആണ് രുദ്ര്.......... പക്ഷെ എനിക്ക് അറിയാം  അവന്റെ മനസ്  ഏട്ടൻ ഇല്ലാതെ ശൂന്യം ആയിരുന്നു....... നമ്മുടെ മക്കൾക്ക്‌ വേണ്ടി... അച്ഛനും  അമ്മയ്ക്കും വേണ്ടി  ..  കുടുംബത്തിന്റെ  സന്തോഷത്തിനു  വേണ്ടി.. എല്ലാവർക്കും വേണ്ടി ... ഏട്ടൻ പഴയതൊന്നും ആലോചിച്ചു ഇനിയും  വിഷമിക്കരുത്... "

വേദയും ശിവയും..... ശിവാനന്ദിന്റെ  കാൽച്ചുവട്ടിൽ  ഇരുന്നുകൊണ്ട്  ആ മടിയിൽ തലചേർത്തു  കിടന്നു...... .... 

" അച്ഛനെ ഇനി ഞങ്ങൾ നോക്കിക്കൊള്ളാം  .... അച്ഛനെ മാറ്റി പഴയ പോലെ തന്നെ ആക്കി എല്ലാവരുടെയും മുന്നിൽ നിർത്തി തരും........... ഇനി ഞങ്ങളെ വിട്ടു എവിടേക്കും പോകാൻ ഞങ്ങൾ  വിടില്ല..... "

കർമം കൊണ്ട്  പെണ്മക്കൾ  ആയി  തീർന്ന  രണ്ട് മാലാഖമാർ  ആണ്  അദ്ദേഹത്തിന് വേദയും  ശിവയും.... ഒരുപക്ഷെ രുദ്രന് ശേഷം ഈ ഭൂമിയിൽ തന്റെ ഏക സമ്പാദ്യം തന്റെ പെണ്മക്കൾ ആവും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു................. കഴിഞ്ഞതൊന്നും  മറക്കാൻ കഴിയില്ല.. എങ്കിലും... എന്റെ രേവതിക്കും  രുദ്രനും വേണ്ടി..ഉള്ളിലെ  കനൽ ഒന്ന് ശമിപ്പിക്കാൻ  ഞാൻ ശ്രമിക്കും.... 

പെട്ടെന്നാണ് ആരവ്... അവിടേക്കു വന്നത്.......... 

" ചെറിയച്ഛ...... നാളെ ഡാഡിയും  മമ്മിയും  വരും....... ഞാൻ എല്ലാം അവരോടു പറഞ്ഞു.... ഇന്ന് തന്നെ അവർ അവിടുന്ന് പുറപ്പെടാൻ  തുടങ്ങുവാ........... "

" ആഹാ.... അത് പൊളിച്ചു...... എത്ര നാളായി എല്ലാവരും കൂടി ഒന്ന്  ഒത്തുചേർന്നിട്ടു.......... രുദ്രന്റെ കല്യാണത്തിന് പോലും എല്ലാവർക്കും എത്താൻ കഴിഞ്ഞിട്ടില്ല.......നീ പോയതിനു ശേഷം  ഒരു മംഗള  കർമവും  നമ്മുടെ കുടുംബത്തിൽ പോലും ഉണ്ടായിട്ടില്ല....... "(അച്ഛമ്മ )



" അർജുൻ.......വലിയച്ഛൻ  വരുമ്പോൾ  നീയും ആരവും കൂടി ഒന്ന് പിക്  ചെയ്തിട്ട് വരണം......... എനിക്ക് നാളെ കുറച്ച് പണി ഉണ്ട് .... നവീന്റെ അമ്മ ഇപ്പൊ ഹോസ്പിറ്റലിൽ അല്ലെ... നമുക്ക്  വേണ്ടി ആണ് അവരിപ്പോൾ ആ അവസ്ഥയിൽ... നവീൻ ആകെ തകർന്നിട്ടുണ്ടാകും..... അവന് കൂട്ടായി  അവിടെ ഞാനും വിച്ചുവും  എങ്കിലും ഉണ്ടാകണം..... അവരെ നമുക്ക് അങ്ങനെ  ഉപേക്ഷിക്കാൻ  കഴിയില്ലല്ലോ.... "




" അത് ശെരിയാ.... രുദ്ര്.... ഞാനും ആരവും പോകേണ്ട  കാര്യമേ ഉള്ളു... നിങ്ങൾ എന്തായാലും അവിടേക്കു പോകണം..... ഞങ്ങൾ എല്ലാം മാനേജ്  ചെയ്തോളാം..... "



"വേദു.... ശവ...അച്ഛന്റെ റൂം ഒക്കെ വൃത്തി ആക്കിയോ...... "



" എല്ലാം റെഡി  ആണ് ഏട്ടാ....... ഞങ്ങൾ ഇപ്പൊ  ക്ലീൻ ആക്കിയതേ  ഉള്ളു.... "




" അച്ഛാ..... അച്ഛൻ ഒന്ന്  റസ്റ്റ്‌  എടുക്ക്......... നല്ല ക്ഷീണം കാണും....... ഞാൻ എടുക്കാം...... "




രുദ്ര് അച്ഛനെ എടുക്കാൻ തുടങ്ങിയപ്പോൾ.... ആരവും അർജുനും  കൂടി അവനെ സഹായിക്കാൻ  വേണ്ടി വന്നു......... മൂന്നുപേരും കൂടി  മുകളിലത്തെ  റൂമിലേക്ക്‌  അദ്ദേഹത്തെ  കൊണ്ടുപോയി........... പിന്നാലെ വിച്ചുവും............ 




റൂമിൽ കിടത്തിയ ശേഷം ആരവും അർജുനും  താഴേക്കു പോയി......... 
വിച്ചു വീൽചെയർ   ബെഡിന്റെ അടുത്ത് തന്നെ വെച്ചു......... 




"അച്ഛൻ ഒന്ന് ഉറങ്ങി എണീക്ക്..... അപ്പോഴേക്കും  ഈ ക്ഷീണം  മാറും... ഉണരുമ്പോൾ അച്ഛൻ   പുതിയ ഒരു ലോകത്തു ആവും...... ഇനി ഒന്നിനെയും   പേടിക്കണ്ട കാര്യം ഇല്ല............ അച്ഛൻ  ഉണരുമ്പോളേക്കും ഞാൻ  കഴിക്കാനുള്ളതൊക്കെ റെഡി ആക്കിയിരിക്കും... ഇന്ന് ഒരുപാട്  നാളുകൾക്കു ശേഷം അച്ഛൻ  എല്ലാവർക്കും ഒപ്പം  ഭക്ഷണം  കഴിക്കും... " (വിച്ചു )




വിച്ചുവിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അവളെ തന്നെ നോക്കി കിടന്നു.... വിച്ചുവിനെ  നോക്കി പുഞ്ചിരിച്ചു..... 




" എന്റെ  മക്കൾ എല്ലാവരും കൂടി  എന്നെ ഇവിടുന്നു എണീപ്പിച്ചു  ഓടിക്കും എന്ന് തോന്നുന്നു.. "



" പിന്നല്ലാതെ....... പൂരം കാണാൻ പോകുന്നതല്ലേ ഉള്ളു......... 

അപ്പൊ ശെരി... അച്ഛൻ  റസ്റ്റ്‌ എടുത്തോ..... "




വിച്ചു താഴേക്കു പോയപ്പോൾ.... രുദ്രനും  അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചു............. അവൻ പോകാൻ നിന്നതും  അദ്ദേഹം അവനെ വിളിച്ചു...... 



" മോൻ... പോകുവാണോ......... "



" ഏയ്‌... എവിടെയും പോകുന്നില്ല...... അച്ഛന് എന്നോട് എന്തോ പറയാൻ ഉണ്ടാകും എന്ന് അറിയാം...... ഞാൻ ഈ ഡോർ ക്ലോസ്  ചെയ്യാൻ തുടങ്ങുവായിരുന്നു.. "


    രുദ്ര്  വേഗം പോയി   ഡോർ അടച്ചു അച്ഛന്റെ അടുത്തേക്ക് വന്നിരുന്നു....... ..... അദ്ദേഹത്തിന്റെ കൈ  എടുത്തു  മടിയിൽ  വെച്ചു 



" അപ്പു................ നമുക്ക് നമ്മുടെ  ആ....... "



" പഴയ വീട്ടിലേക്ക് പോകുന്ന കാര്യം  അല്ലെ.............. "



അദ്ദേഹം  ഒന്ന് പുഞ്ചിരിച്ചു. 

" നീ  എന്താടാ  റോബോർട്  ആണോ.... എന്റെ മനസ് എത്ര വേഗം  ആണ് വായിക്കുന്നത്........ "



" എന്റെ അച്ഛന്റെ ചലനം പോലും എനിക്ക്   നന്നായി അറിയാം....... അതിന് എനിക്കൊരു ദിവ്യദൃഷ്ടിയും  വേണ്ട...... "



രുദ്ര്   ഒന്ന് സൈറ്റ്  അടിച്ചു കാണിച്ചു... കൂടെ ഒരു കള്ള ചിരിയും..... 



 " ശിവരാമന്റെ   കാര്യം ഓർക്കുമ്പോൾ ആണ്..... അതവന്റെ നിവൃത്തികേടാണ്..... സ്വന്തം ഭാര്യയെയും  മകളെയും കൊന്നു കളയും എന്നൊക്കെ ഭീഷണിപ്പെടുത്തിയാൽ   ആരായാലും പകച്ചു പോകും  അപ്പു..........."



"ചെയ്തത് എന്തായാലും തെറ്റല്ലേ  അച്ഛാ........ അതിനുള്ള ശിക്ഷ  അയാൾ അർഹിക്കുന്നു...... അയാളുടെ കുടുംബത്തിന്  വേണ്ടുന്ന സഹായവും സംരക്ഷണവും  ഒക്കെ കൊടുക്കാം....... വലിയ കേസ് ഇല്ലാതെ  അയാളെ പുറത്തിറക്കാൻ  പറ്റുമോ എന്ന് നോക്കാം..... "



"അച്ഛാ... എല്ലാം ഞാൻ നോക്കിക്കൊള്ളാം............ അച്ഛന് ഇപ്പൊ റസ്റ്റ്‌ ആണ് വേണ്ടത്............"



" മ്മ്....... ഓക്കേ..... ഞാൻ ഒന്ന് കിടക്കട്ടെ............ നീ  പോയി ഫ്രഷ് ആയിക്കോ അപ്പു... "



രുദ്ര്  അച്ഛന്റെ നെറുകയിൽ അമർത്തി ചുംബിച്ചു.... ഒരുപാട്  നാളുകൾക്കു ശേഷം.......... കൈ ഉയർത്തി  അവനെ ഒന്ന് തൊടണം  എന്ന് ഉണ്ട്  എങ്കിലും അതിന്  കഴിയാത്തതിൽ   അദ്ദേഹത്തിന്  വേദന  തോന്നി..................... എങ്കിലും അവനെ നോക്കി പുഞ്ചിരിച്ചു...... 




              🌺🌺🌺🌺🌺🌺🌺🌺




റൂമിൽ എത്തിയപ്പോൾ  വിച്ചു അവിടെ ഇല്ലായിരുന്നു....... താഴെ എല്ലാവരോടും ഒപ്പം  ഉണ്ടാകും....... 


ഞാൻ എന്തായാലും ഒന്ന് ഫ്രഷ് ആയി തിരികെ വന്നു............ 


അപ്പോഴാണ് എന്റെ ഫോണിലെ മിസ്സ്‌  കോൾ  ശ്രദ്ധിച്ചത്........ നവീൻ..... 



" ഹലോ..... നവി...... "



" അപ്പുവേട്ടാ.............. ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആണ്..... "



" പറയ്‌  നവി.... അവിടെ എല്ലാം ഓക്കേ അല്ലെ............ "




"  ഏയ്‌ ഇവിടെ കുഴപ്പം  ഒന്നും ഇല്ല ............. ഞാൻ വിളിച്ചത് അമ്മക്ക് ഏട്ടനേയും വീണയെയും  ഒന്ന് കാണണം എന്ന് പറയുന്നുണ്ടായിരുന്നു....     അമ്മ എന്നോട് സംസാരിച്ചു  ഇപ്പോൾ .. ഷി  ഈസ്‌  ഓൾറൈറ്.... "



" ഞാനും വിച്ചുവും   നാളെ അവിടെ എത്തും നവി.......... അമ്മ ഓക്കേ ആയി  ഹോസ്പിറ്റലിൽ  നിന്നും ഡിസ്ചാർജ്  ആകുന്നതുവരെ  ഞങ്ങൾ  അവിടെ ഉണ്ടാകും..........."



" താങ്ക്സ്...ഏട്ടാ............ അവിടെ  അച്ഛന് ഇപ്പോൾ......... "




" അച്ഛൻ ഇപ്പോൾ ഓക്കേ ആണ്........ എല്ലാവരും ഹാപ്പി ആണ്  നവി  ഇവിടെ............. ആ നിന്റെ ഫുഡ്‌ ഒക്കെ അവിടെ എത്തിക്കൊള്ളും  . ഞാൻ അതൊക്കെ ഏർപ്പാട്  ചെയ്തിട്ടുണ്ട്......... നിനക്ക് അവിടെ തന്നെ സ്റ്റേ  ചെയ്യാൻ ഉള്ള സൗകര്യവും  ഒരുക്കാൻ  അച്ഛനോടും അമ്മയോടും  ഞാൻ പറഞ്ഞിരുന്നു..... ഓക്കേ അല്ലെ ... "





" അതെ ഏട്ടാ.............എങ്കിൽ ശെരി  നാളെ ഇവിടെ വന്നിട്ട് കാണാം.... അമ്മക്ക് കുറച്ച് മരുന്ന് പുറത്തുനിന്നും  വാങ്ങണം........... "




" ഓക്കേ നവി... സീ യു  ലേറ്റർ......  "




            🌺🌺🌺🌺🌺🌺🌺🌺


താഴെ ചെന്നപ്പോൾ അമ്മയും വിച്ചുവും  അനിയത്തിമാരും അടുക്കളയിൽ വലിയ  പണിയിൽ ആയിരുന്നു........... 


ആരവ് പതിവ് പോലെ   തന്നെ അച്ഛമ്മയെ  ശല്യം ചെയ്തോണ്ടിരുന്നു.......... റിമോട്ടിന്  വേണ്ടി അടി ആയിരുന്നു രണ്ടും .... അർജുൻ  ലാപ്ടോപ്പിൽ   തന്നെ  കണ്ണും  നട്ടിരുന്നു..... അച്ഛച്ചൻ  എന്തോ  ബുക്കും  വായിച്ചു  സോഫയിൽ ഇരുന്നു. 




ഫുഡ്‌  റെഡി  ആയപ്പോളേക്കും  വിച്ചു എല്ലാവരെയും  വന്നു  വിളിച്ചു.......... 


ഞാൻ മുകളിൽ പോയി അച്ഛനെ വിളിച്ചു................ ഇത്തവണ  ആരെയും വിളിക്കാതെ തന്നെ  ഞാൻ അച്ഛനെ ഒറ്റയ്ക്ക് എടുത്തു....... 


അച്ഛനെ കസേരയിൽ ഇരുത്തി....... എല്ലാവരും ഇരുന്നു..................... വിച്ചുവും  അമ്മയും അനിയത്തിമാരും  ചേർന്ന്  എല്ലാവർക്കും വിളമ്പി............. ഞാനും വിച്ചുവും അച്ഛന്റെ ഇരുവശങ്ങളിലായി  ഇരുന്നു............... 
അച്ഛനുള്ള  ഭക്ഷണം വിച്ചു തന്നെയാണ് അച്ഛന്റെ വായിൽ  വെച്ചു കൊടുത്തത്..................വിച്ചുവിനോടും  കൂടി കഴിക്കാൻ പറഞ്ഞിട്ട്  ഞാനും അച്ഛന് വായിൽ വെച്ചു കൊടുത്തു...... അതുകണ്ട് അനിയത്തിമാരും  അച്ഛനെ വളഞ്ഞു... എല്ലാവരും കൂടി അങ്ങ് സ്നേഹിച്ചു..... കൊന്നില്ല എന്നേ  ഉള്ളു.... 




" ആഹാ... ഇതെന്താ  ചോറൂണ് മത്സരം ആണോ....... എല്ലാവരും കൂടി ചെറിയച്ഛനെ  ശ്വാസം  മുട്ടിക്കുമോ... "(ആരവ് )




" ഇനി മതി  മക്കളെ.............. അച്ഛന് വയറ് നിറഞ്ഞു... മനസും...... ഇങ്ങനെ എല്ലാവരോടും കൂടി ഒരുമിച്ചിരുന്നു  കഴിക്കാൻ പറ്റിയല്ലോ... എന്റെ ഭാഗ്യം........ നാളെ ഏട്ടനും കൂടി എത്തുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആകും......... "




" ഡാഡിയും  മമ്മിയും   വരുമ്പോൾ ഒരു അഥിതി കൂടി ഉണ്ടാവും ചെറിയച്ഛ.... "



" അത് ആരാടാ മോനെ ആ അതിഥി...... "



" ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു ആറ്റം  ബോംബ്  ഇല്ലേ ചെറിയച്ഛ  അത് തന്നെ...... "



" ഓ... അവളോ........... അവളെ  അന്നത്തെ അപകടത്തിന്  ശേഷം ഞാൻ കണ്ടിട്ടില്ല....അവൾ  ഓക്കേ  ആയോ.... "


"ഇല്ല  ചെറിയച്ഛ...... അതെ അവസ്ഥ  തന്നെ..... എഴുനേറ്റു  നടക്കാൻ കഴിയില്ല എന്നേ ഉള്ളു.... അവൾ വീൽചെയറിൽ  ഇരുന്നും അവളുടേതായ  ലോകം സൃഷ്ടിക്കുന്നു.... ഇപ്പോഴും അവളുടെ ആ കോൺഫിഡൻസ് ഒട്ടും കുറഞ്ഞിട്ടില്ല....."( അർജുൻ... )

" എന്റെ മനസിലെ ഒരു വലിയ നോവാണ് ആ കുറുമ്പി.... നന്ദിനി  ഇല്ലാതെ ആക്കിയത്  അവളുടെ സ്വപ്‌നങ്ങൾ ആണ്.......... ആ അവസ്ഥയിൽ അവളെ കാണാൻ എന്തോ ഒരു  വല്ലായിമ  പോലെ.... സുഭദ്രയിൽ നിന്നും എല്ലാവരുടെയും കാര്യം  ഞാൻ അറിയുന്നുണ്ടായിരുന്നു... പക്ഷെ പവിത്രയെ  കുറിച്ച് ഒന്നും  അവൾക്കും അറിയാൻ  കഴിഞ്ഞിരുന്നില്ല......... അന്നൊക്കെ   സുഭദ്ര  പറയുമായിരുന്നു....  അവളുടെ മകൾ ചെയ്ത തെറ്റ്  നവീനെ  കൊണ്ട് തിരുത്തണം  എന്ന്......... ഇപ്പോൾ സുഭദ്രയും  അവരുടെ  ക്രൂരതക്ക്    ഇര ആയി.."


" അച്ഛാ......... റൂമിലേക്ക്‌ പോകാം....... "

അച്ഛൻ ഇനിയും സെന്റി അടിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. 
.അതുകൊണ്ടാണ് ഞാൻ ഇടയിൽ കയറിയതും........ 
ഞാൻ കൈ കഴുകി  വന്നു അച്ഛനെ എടുത്തു............. 

അച്ഛന്റെ മുഖം ഒക്കെ  കഴുകി .. ബെഡിൽ  കിടത്തി..........അച്ഛന്റെ മരുന്നുകൾ  എല്ലാം  എനിക്ക് അവിടെ നിന്നും കിട്ടിയിരുന്നു........... അതെല്ലാം വിച്ചുവിനെ കൊണ്ട് ചെക്ക് ചെയ്തു ഉറപ്പിച്ച ശേഷം അച്ഛന് കൊടുത്തു......... 

അച്ഛന്റെ  കയ്യെത്തും  ദൂരത്തു തന്നെ  ഒരു അലാം  സെറ്റ് ചെയ്തിരുന്നു... എല്ലാ മുറികളിലും  ഇതുപോലെയുള്ള  അലാം ഓൾറെഡി  സെറ്റ് ചെയ്തിട്ടുണ്ട്........... 
എന്തെങ്കിലും ആവശ്യം തോന്നിയാൽ  ഒരു മടിയും കൂടാതെ  അലാം അമർത്താൻ  അച്ഛനോട് പറഞ്ഞു ........... 

അപ്പോളേക്കും വേദയും ശിവയും അവിടേക്കു വന്നു....... 

" അലാമിന്റെ  ഒന്നും ആവശ്യം  ഇല്ല... ഞങ്ങൾ ഈ റൂമിൽ ആണ് കിടക്കാൻ പോകുന്നത്........ "


" ഇവിടെയോ.... അപ്പൊ രണ്ടിനും പഠിക്കാൻ ഒന്നും ഇല്ലേ........ "

" അതൊക്കെ ഞങ്ങൾ  പഠിച്ചു...... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ പഠിക്കാം... തല്ക്കാലം  ഏട്ടനും ചേച്ചിയും ഗെറ്റ്  ഔട്ട്‌.....ഇവിടെ  രണ്ട്  കട്ടിൽ ഉണ്ടല്ലോ  .. ഒന്നിൽ ഞങ്ങൾ കിടന്നോളാം.... അച്ഛന് എന്തെങ്കിലും ആവശ്യം വരില്ലേ ഏട്ടാ.... അമ്മയാണ്  പറഞ്ഞത് ഇവിടെ ഉണ്ടാകണം എന്ന്.... "

" ഓക്കേ  ഓക്കേ.... നേരം വെളുക്കുന്ന  വരെ  സംസാരിച്ചു അച്ഛനെ  ശല്യം ചെയ്യണ്ട........ ഗുഡ്  നൈറ്റ്‌ അച്ഛാ......... "(വിച്ചു... )

" ഗുഡ്  നൈറ്റ്‌ മക്കളെ...... "

         🌺🌺🌺🌺🌺🌺🌺🌺🌺

റൂമിൽ എത്തിയപ്പോൾ ആണ് ഒന്ന് ഫ്രഷ് ആകാം  എന്ന് കരുതിയത്...... 

ബാത്റൂമിൽ കയറിയതും  ഏട്ടൻ ഡോർ തട്ടി വിളിക്കാൻ തുടങ്ങി...... 

" വിച്ചു......... വാതിൽ തുറക്ക്...... ദാ  നിന്റെ ഫോൺ റിങ് ചെയ്യുന്നു... അമ്മ ആണ്..... "


ഞാൻ  വാതിൽ തുറന്നതും ഏട്ടൻ   അകത്തേക്ക്  കയറി പെട്ടെന്ന്  വാതിൽ അടച്ചു........ 


തുടരും........ 

 🔥രുദ്രവീണ 🔥

 പാർട്ട്‌ ~33


റൂമിൽ എത്തിയപ്പോൾ ആണ് ഒന്ന് ഫ്രഷ് ആകാം  എന്ന് കരുതിയത്...... 

ബാത്റൂമിൽ കയറിയതും  ഏട്ടൻ ഡോർ തട്ടി വിളിക്കാൻ തുടങ്ങി...... 


" വിച്ചു......... വാതിൽ തുറക്ക്...... ദാ  നിന്റെ ഫോൺ റിങ് ചെയ്യുന്നു... അമ്മ ആണ്..... "




ഞാൻ  വാതിൽ തുറന്നതും ഏട്ടൻ   അകത്തേക്ക്  കയറി പെട്ടെന്ന്  വാതിൽ അടച്ചു കുറ്റി  ഇട്ടു.... 




" ഏട്ടാ..എന്താ ഈ കാണിക്കുന്നേ........ എനിക്ക് കുളിക്കണം........."



" നീ ഇങ്ങോട്ട് വാടി..... നിന്നെ ഞാൻ കുളിപ്പിക്കാം..... "


ഏട്ടൻ എന്നേ പിടിച്ചു വലിച്ചു ഏട്ടന്റെ നെഞ്ചിലേക്കിട്ടു........ 


"അയ്യടാ.... ഒന്ന് പോയെ.. മോന്റെ ഒരു ഉദ്ദേശവും നടക്കാൻ പോണില്ല....... "



" പഴുത്ത  മാമ്പഴം  മുന്നിൽ വെച്ചിട്ട്  കഴിക്കരുത് എന്ന് പറയുന്ന പോലെ ഉണ്ട്........ ഇന്ന് എന്തായാലും നിന്നെ ഞാൻ  വിടില്ല എന്റെ പൊന്നുമോളെ... "


ഏട്ടൻ ഷവർ ഓൺ ചെയ്തു... എന്റെ രണ്ട് കയ്യും ലോക്ക് ചെയ്തു...... .   


" എനിക്കും... ഒന്ന് കുളിക്കണം..... എന്തായാലും നീയും ഞാനും നനഞ്ഞു... ഇനി കുളിച്ചു കേറാം.... "




എന്റെ കയ്യിലേ പിടിവിട്ട്  ഏട്ടൻ എന്റെ മുഖം  കൈകളിൽ  കോരി എടുത്തു... നാണത്താൽ  എന്റെ എന്റെ കണ്ണുകൾ അടഞ്ഞു... എന്റെ ഇരു  കണ്ണുകളിലും   ഏട്ടന്റെ അധരം  ഒഴുകി  നടന്നു..........അപ്പോഴും എന്റെ കണ്ണുകൾക്ക്‌ ഏട്ടനെ നോക്കാൻ ഉള്ള കരുത്തു ഉണ്ടായിരുന്നില്ല............. 



പെട്ടെന്നാണ്   എന്റെ അധരങ്ങളെ  ഏട്ടൻ കീഴ്പെടുത്തിയത്.......എന്റെ ശരീരത്തിൽ  വല്ലാത്ത ഒരു സ്പാർക്  ആയിരുന്നു........  




എത്ര നേരം  അങ്ങനെ നിന്നു എന്ന് അറിയില്ല......... ........ പരിസരം പോലും മറന്ന്  ഏട്ടൻ എന്നേ ഭ്രാന്തമായി  ചുംബിക്കാൻ  തുടങ്ങി..... ഇന്നോളം  അടക്കി വെച്ച എല്ലാ സ്നേഹവും  ഏട്ടന്റെ ഓരോ സ്പർശനത്തിലും  ഉണ്ടായിരുന്നു........     ....... 



എന്റെ കഴുത്തിൽ  ചുംബിച്ചു കൊണ്ട് തന്നെ .. ഏട്ടൻ എന്റെ   ചുരിദാറിന്റെ  സിബ്  താഴ്ത്തി. 




എല്ലാ അതിരുകളും  ഏട്ടൻ ഭേദിക്കാൻ  തുടങ്ങുമ്പോൾ... പെട്ടെന്ന്  ആണ് എനിക്ക് ബോധോദയം ഉണ്ടായത്........... 
ഞാൻ ഏട്ടനെ  എന്റെ ശരീരത്തിൽ  നിന്നും തള്ളി  മാറ്റി......
പെട്ടെന്ന് ഇത് എന്താ സംഭവിച്ചത്  എന്നൊരു ഭാവം ആയിരുന്നു  ഏട്ടന്.... 





ഏട്ടന്റെ മുഖത്ത് ഒരു കള്ള  ചിരി കൂടി വന്നു....... എന്റെ അടുത്തേക്ക്  വന്ന്  ഷവർ ഓഫ്  ചെയ്തു . എന്നേ ഒന്നുകൂടി ചേർത്തു നിർത്തി...... എന്റെ നെറുകയിൽ ചുംബിച്ചു.... 





" ഞാൻ.... ആ കാര്യം മറന്ന് പോയി പെണ്ണെ..... കുറച്ച് ദിവസം ആയി എന്തൊക്കെ ടെൻഷൻ ആയിരുന്നു............... നിന്നെ സത്യത്തിൽ ഇതുവരെ ഒന്ന് സ്നേഹിക്കാൻ  പോലും പറ്റിയിട്ടില്ല.. എന്റെ കെയർ  നിനക്ക് ഏറ്റവും കൂടുതൽ കിട്ടേണ്ട സമയത്തുപോലും  ഞാൻ  നിന്റെ കൂടെ ഉണ്ടായിട്ടില്ല....
എല്ലാ മാസവും നിന്റെ വേദന  എന്നേ അറിയിക്കാതെ  നീ  കഷ്ടപെടുന്നതും  ഞാൻ അറിയുന്നുണ്ട്...... വാടിയ ചേമ്പിൻ  തണ്ട് പോലെ വേദന  കൊണ്ട് നീ തളർന്നു കിടക്കുമ്പോളും  ഒന്ന് ആശ്വസിപ്പിക്കാൻ  പറ്റിയില്ല..മനഃപൂർവം അല്ല.. മനസ്സിൽ ഒരായിരം കണക്കു കൂട്ടൽ ആയിരുന്നു ... നമ്മുടെ ജീവിതം...... നമ്മുടെ സ്വപ്നം... അതിന് ഭംഗം  വരുത്തുന്നവരെ  തുരത്താൻ  ഉള്ള ഓട്ടത്തിൽ  ആയി പോയി... ഇനി അത് ഉണ്ടാകില്ല... എന്റെ പൊന്നുമോളെ  ഞാൻ സ്നേഹിച്ചു കൊല്ലാൻ  പോകുവാ..... അത്രക്കും  ഇഷ്ടം ആടി  പെണ്ണെ എനിക്ക്  നിന്നെ...... എന്റെ അമ്മക്ക് ശേഷം  ഞാൻ സ്നേഹിക്കുന്ന ഒരേ ഒരു പെണ്ണ് നീ ആണ്...... ഞാൻ  കണ്ടതിൽ  വെച്ചു ഏറ്റവും വലിയ ധൈര്യ  ശാലി  എന്റെ  അമ്മ ആയിരുന്നു... ഇപ്പൊ  എന്റെ പെണ്ണ്  അതിലും  പുലി ആണ് എന്ന് മനസിലായി... 

സ്നേഹം ഇല്ലാത്ത ഒരു അൺറോമാന്റിക് മൂരാച്ചി ഒന്നും അല്ല ഞാൻ എന്ന് നിനക്ക് ഇനി മനസിലാകും..... എന്റെ സ്നേഹവും കരുതലും എല്ലാം എന്റെ പെണ്ണിന് ഉണ്ടാവും... 

ഇനി എന്റെ മോള്  സ്വസ്ഥം ആയിരുന്നു കുളിച്ചോ..... "




ഏട്ടൻ പോകാൻ നിന്നതും.... ഞാൻ  ആ കയ്യിൽ കയറി പിടിച്ചു.... ഏട്ടനെ എന്റെ നേർക്കു തിരിച് നിർത്തി ... ഏട്ടന്റെ തല പിടിച്ചു താഴ്ത്തി  ആ നെറുകയിൽ  ഞാൻ ഒന്ന് അമർത്തി ചുംബിച്ചു... അതിൽ എന്റെ സ്നേഹവും പ്രണയവും  ഏട്ടനോടുള്ള വാത്സല്യവും  ഒക്കെ ഉണ്ടായിരുന്നു....... 
അറിയാതെ എന്റെ കണ്ണുകളിലും  നനവ് പടർന്നു..... ചിന്നി  തെറിച്ച വെള്ള തുള്ളികളിൽ  അവ മറഞ്ഞു....



" ...... ഇത് മാത്രം മതി പെണ്ണെ...... നിന്റെ ഈ ചുംബനം  മതി എന്റെ എല്ലാ വികാരങ്ങളെയും  ശമിപ്പിക്കാൻ.......... ...... മോള് പോയി ഫ്രഷ് ആയി വാ... ഏട്ടൻ പുറത്ത് ഉണ്ടാകും... "



     🌹🌹🌹🌹🌹🌹🌹🌹



ബെഡ്  ഒക്കെ ഒന്ന് വിരിക്കാം  എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഡോറിൽ ആരോ തട്ടിയത്.......... 

ഞാൻ പോയി വാതിൽ തുറന്നു... അർജുൻ ആയിരുന്നു അത്..... 


" എന്താടാ.... നിനക്ക് ഈ രാത്രി ഉറക്കവും ഇല്ലേ.."



" അതുകൊണ്ടല്ലേ  ഡാ  ഞാൻ ഇങ്ങ് വന്നത്.... കിടന്നിട്ടു ആണെങ്കിൽ ഉറക്കവും വരുന്നില്ല.. നിനക്ക് അങ്ങനെ ഒന്നും അല്ലല്ലോ.. കല്യാണം  ഒക്കെ കഴിഞ്ഞ്  സെറ്റിൽഡ്  ആയില്ലേ... നുമ്മ  ഇപ്പോഴും സിംഗിൾ........... ബോറടിച്ചാൽ  എന്ത് ചെയ്യും... രണ്ടെണ്ണം അടിക്കാം എന്ന് കരുതി   ഒരു കുപ്പി  മേടിച്ചു വെച്ചതാണ്... അവൻ ആണെങ്കിൽ അത് ഒറ്റയ്ക്ക് ഇരുന്നു അടിച്ചു തീർത്തു..... നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടോ... "




"ആരവോ.... ആ ചെക്കന് അത്രേം കപ്പാസിറ്റി  ഉണ്ടോ ടെ...... അവന്റെ കാറ്റ്  തീർന്നോ ആവോ............. നീ എന്തായാലും  വെയിറ്റ്  ചെയ്യൂ......ഞാൻ ഇതൊക്കെ ഒഴിവാക്കാൻ  നോക്കുവാ... "




ഷെൽഫിൽ വെച്ചിരുന്ന.... ഒരു ബോട്ടിൽ  എടുത്തു ഞാൻ  കണ്ണന്  കൊടുത്തു.............. വിച്ചുവിന്  വാക്ക് കൊടുത്തതിൽ  പിന്നെ ഞാൻ ഒരു തുള്ളി  പോലും കഴിച്ചിട്ടില്ല... 



" ഡാ... ഇത് അധികം ഒന്നും അടിച്ചേക്കരുത്  . നിന്റെ കൂമ്പ് വാടി പോകും....... പിന്നെ... ഇതൊരു ശീലം ആക്കണ്ട.. നാളെ വല്യച്ചനും   വല്യമ്മയും  വരുമ്പോൾ നിന്നെ പിടിച്ചു കെട്ടിക്കുന്ന  കാര്യം പറയണം.. ഇങ്ങനെ പോയാൽ ശെരിയാകില്ല........ എന്നേക്കാൾ പ്രായത്തിൽ മുതിർന്നവൻ  ആണ്... ഒരു പ്രണയം തകർന്നു എന്ന് പറഞ്ഞ് ... കുടിച്ചു നടക്കുന്നത്... "




" പ്രായത്തിൽ... ഞാൻ ആണെങ്കിലും.. നീ അല്ലേടാ   എന്റെ  ഗോഡ്  ഫാദർ............. 

തല്ക്കാലം  ഞാൻ ചേട്ടൻ ആകുവാ..... സൊ....  ഇനി കല്യാണ  കാര്യം പറയണ്ട.... ഓക്കേ...ഗുഡ്  നൈറ്റ്‌  ഡിയർ... "





കണ്ണന്റെ   ഈ സ്വഭാവത്തിന്  അവനൊരു പെണ്ണ് വരുന്നുണ്ട്  എന്ന് എനിക്ക് തോന്നി.....അതിനി ആരാവുമോ  എന്തോ........... ഓരോന്ന് ആലോചിച്ചു  ഞാൻ അങ്ങ് ഇരുന്നു പോയി. 

.



അപ്പോഴാണ് വിച്ചു........ വന്നത്..... 



" എന്താണ് ഇത്ര  ആലോചന................ ചേട്ടനെ കുറിച്ച് ഓർത്ത് ആണോ..... "




" അത് നിനക്കെങ്ങനെ മനസിലായി.... "



" ഞാൻ  എല്ലാം കേട്ടിരുന്നു...... "


" ആ ഇങ്ങനെ എല്ലാം പിടിച്ചെടുത്  ആണ് നിന്റെ ചെവിയുടെ നീളം കൂടി വരുന്നത്...... "



ദേഷ്യം വന്ന്  അവൾ ടർക്കി  എന്റെ നേർക്കു ഒന്ന് വീശി.......... അധികം ദേഷ്യം പിടിപ്പിക്കണ്ട  എന്ന് ഞാനും കരുതി. 
കാരണം.... ഈ ടൈമിൽ എല്ലാ പെണ്ണുങ്ങളും  ഇങ്ങനെ തന്നെ ആണ്... അത് കൂൾ ആയിട്ട് ഹാൻഡിൽ  ചെയ്യുന്നത് ആണ് ഭർത്താവിന്റെ   കഴിവ്... 



വിച്ചു... നിലത്തു  പായ  വിരിച്ചു കിടക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു....... 



" മോളെ... നീ എന്താടി ഈ കാണിക്കുന്നേ....... നീ എന്തിനാ നിലത്തു കിടക്കുന്നെ... "



" എല്ലാ  മാസവും ഞാൻ ഇങ്ങനെ ആണല്ലോ.. ഇന്ന് മാത്രം എന്താ ഏട്ടാ പ്രത്യേകത.......ഞാൻ പുറത്താണ്..... "



" ആരുടെ പുറത്ത്... അതൊക്കെ.. നിന്റെ ഓരോ വിശ്വാസം...... നീ  വന്ന് ബെഡിൽ കിടക്കാൻ  നോക്ക്‌... ഒരു ഡോക്ടർ  ആയിട്ടു കൂടി നീ ഇങ്ങനെ മണ്ടത്തരം  ഒന്നും കാണിക്കാതെ... "




ഞാൻ വിച്ചുവിന്റെ  കയ്യിൽ നിന്നും  പായും തലയിണയും  പിടിച്ചു മേടിച്ചു.............. അവളെ ബെഡിൽ പിടിച്ചു കിടത്തി.... 


ലൈറ്റ് ഓഫ്  ചെയ്തു ഞാനും അവളുടെ കൂടെ വന്ന് കിടന്നു..... അപ്പോഴും വിച്ചു എനിക്ക് മുഖം തരാതെ തിരിഞ്ഞു കിടന്നു... ഞാൻ അവളെ  പിടിച്ചു എന്റെ നെഞ്ചിലേക്ക്  ചേർത്തു കിടത്തി... 




" ഇനി ഇങ്ങനെ മതി......നിന്റെ സ്ഥാനം  എന്റെ നെഞ്ചിൽ ആവും..... മരണം വരെയും നമ്മൾ ഇനി ഇങ്ങനെ ആ..... കേട്ടല്ലോ....... നീ എനിക്ക് ഒരിക്കലും അശുദ്ധ അല്ല....... "




"ഏട്ടാ...."




" എന്താടി  പെണ്ണെ...... "




" ഈ കണ്ണേട്ടന്റെ  പ്രശ്നം എന്താ......ഇതുവരെ വിവാഹം  കഴിക്കാതെ  ഇങ്ങനെ  ഒറ്റക്കാലിൽ  നിൽക്കാൻ  എന്താ കാരണം... "



" അതൊരു വലിയ കഥ ആണ് മോളെ.......... അവന് ഒരു  കട്ട പ്രണയം  ഉണ്ടായിരുന്നു............. വിദ്യ........കോളേജ്  മുതൽ  തുടങ്ങിയതാണ് അവരുടെ പ്രണയം... വീട്ടിൽ ഒക്കെ അറിഞ്ഞു... വിവഹ നിശ്ചയം  വരെ കഴിഞ്ഞതാണ്.... പക്ഷെ എന്ത് പറ്റി എന്ന് അറിയില്ല, പെട്ടെന്നൊരു  ദിവസം  അവൾ അവനെ ഇട്ടേച്ചു പോയി.  അതും വെറും ലോക്കൽ ആയ ഒരുത്തന്റെ  കൂടെ.കണ്ണനെ  വേണ്ട എന്ന് വെക്കാൻ ഒരു പെണ്ണിനും കഴിയില്ല... കാരണം അവൻ എന്നേക്കാൾ പെർഫെക്ട്  ആയിരുന്നു....അവൻ ആയിരുന്നു  ഞങ്ങളുടെ  ഒക്കെ ലീഡർ... പവിത്ര , ആരവ്, ഞാൻ, അനിയത്തിമാർ.. ഇവരെ ഒക്കെ  ഒരുമിച്ച് നിർത്തിയത്  അവൻ ആയിരുന്നു.... ബിസിനെസ്സിൽ  എന്റെ ഗുരു.......... എന്തുകൊണ്ടും  അവൻ ഒരു പെർഫെക്ട്  ആയിരുന്നു.. ഏതൊരു പെണ്ണും കൊതിച്ചു പോകും.. എന്നിട്ടും അവൾ  പോയി.. ഇപ്പൊ രണ്ട് കുട്ടികളുടെ  അമ്മ ആണ്..... അവൾ വിവാഹം കഴിച്ച ആൾക്ക്  ഒരു നാൽപ്പത്തിഎട്ട്  വയസ്  എങ്കിലും ഉണ്ടാകും.... എത്ര ആലോചിച്ചിട്ടും  അവളുടെ  ലോജിക്  എനിക്ക് മനസിലാകുന്നില്ല... "




" എനിക്കും അത് വിശ്വസിക്കാൻ  പറ്റുന്നില്ല.. എത്രയും age ഡിഫറെൻസ്  ഉള്ള ഒരാളുടെ കൂടെ...... ഐ  കാന്റ്  ബിലീവ് ദിസ്‌..."




" മ്മ്...കണ്ണന്റെ  അവസ്ഥ  ഓർക്കുമ്പോൾ ആണ്......... എന്തായാലും അവന് ഒരു കൂട്ട് കണ്ടെത്തണം....... "



" ഒരു    ആൾ  ഉണ്ട്......... ഏട്ടന് അറിയാം...... നമ്മുടെ    അനന്യ....... "




" ഈശ്വരാ.... ആ തീപന്തമോ....ഈ വീട്  കത്തിക്കാൻ ആണോ നിന്റെ ഉദ്ദേശം  വിച്ചു............ "




" അതല്ല. 

ഏട്ടാ.... "




" മതി മതി.... ഇപ്പൊ എന്റെ മോൾ  കിടക്കാൻ നോക്ക്‌..... "



"ഓക്കേ....."




ഏട്ടനേയും കെട്ടിപിടിച്ചു  ഞാൻ പുതപ്പിനുള്ളിൽ  ചുരുണ്ടു കൂടി.......... 




      🌹🌹🌹🌹🌹🌹🌹🌹





രാവിലെ ഞാൻ എണീറ്റപ്പോൾ ഏട്ടനെ അവിടെ കണ്ടില്ല.................

ജോഗ്ഗിങ്ങിനു  പോയിട്ടുണ്ടാവും  എന്ന് കരുതി.. 
 എന്റെ പ്രഭാത  കൃത്യം എല്ലാം കഴിഞ്ഞ്  ഞാൻ അച്ഛന്റെ റൂമിൽ  പോയി നോക്കി.... 


അപ്പൊ ദാ.. ഏട്ടൻ അച്ഛനെ കുളിപ്പിച്ച്    താടി ഒക്കെ ഷേവ്  ചെയ്തു  നല്ല സുന്ദരൻ  ആക്കിയിട്ടുണ്ട്..... 
...മുടി കറുപ്പിക്കുന്ന  തിരക്കിൽ ആയിരുന്നു  ഏട്ടൻ.. ഇതെല്ലാം  കണ്ടോണ്ട്  കണ്ണേട്ടനും   ആരവും അവിടെ ഉണ്ടായിരുന്നു..... 


" ആഹാ... ഇതെന്താ.. എല്ലാവരും കൂടി അച്ഛനെ  അങ്ങ് കോമളൻ  ആക്കിയല്ലോ.... എന്തായാലും  കൊള്ളാം..... അച്ഛൻ ഇപ്പൊ ഒരു ചെറുപ്പക്കാരൻ ആയി...... "


" ഞാൻ.... വേണ്ട.. എന്ന് പറഞ്ഞതാ  മോളെ.... ഈ മൂന്നെണ്ണവും  എന്നേ ഒന്ന് വിടണ്ടേ.... "

" അത് പറഞ്ഞാൽ  പറ്റില്ല.. ഇന്ന് ഡാഡിയും  മമ്മിയും  വരുന്ന ദിവസം ആണ്.. അവരൊക്കെ ഒന്ന് ഞെട്ടണം..... "(ആരവ് )

തുടരും......... 


🔥രുദ്രവീണ🔥

     പാർട്ട്‌ ~34


രാവിലെ ഞാൻ എണീറ്റപ്പോൾ ഏട്ടനെ അവിടെ കണ്ടില്ല.................

ജോഗ്ഗിങ്ങിനു  പോയിട്ടുണ്ടാവും  എന്ന് കരുതി.. 
 എന്റെ പ്രഭാത  കൃത്യം എല്ലാം കഴിഞ്ഞ്  ഞാൻ അച്ഛന്റെ റൂമിൽ  പോയി നോക്കി.... 


അപ്പൊ ദാ.. ഏട്ടൻ അച്ഛനെ കുളിപ്പിച്ച്    താടി ഒക്കെ ഷേവ്  ചെയ്തു  നല്ല സുന്ദരൻ  ആക്കിയിട്ടുണ്ട്..... 
...മുടി കറുപ്പിക്കുന്ന  തിരക്കിൽ ആയിരുന്നു  ഏട്ടൻ.. ഇതെല്ലാം  കണ്ടോണ്ട്  കണ്ണേട്ടനും   ആരവും അവിടെ ഉണ്ടായിരുന്നു..... 




" ആഹാ... ഇതെന്താ.. എല്ലാവരും കൂടി അച്ഛനെ  അങ്ങ് കോമളൻ  ആക്കിയല്ലോ.... എന്തായാലും  കൊള്ളാം..... അച്ഛൻ ഇപ്പൊ ഒരു ചെറുപ്പക്കാരൻ ആയി...... "





" ഞാൻ.... വേണ്ട.. എന്ന് പറഞ്ഞതാ  മോളെ.... ഈ മൂന്നെണ്ണവും  എന്നേ ഒന്ന് വിടണ്ടേ.... "




" അത് പറഞ്ഞാൽ  പറ്റില്ല.. ഇന്ന് ഡാഡിയും  മമ്മിയും  വരുന്ന ദിവസം ആണ്.. അവരൊക്കെ ഒന്ന് ഞെട്ടണം..... "(ആരവ് )




" അത് ശെരിയാ...എന്തായാലും  കിടുക്കി.... അച്ഛൻ നല്ല ഫ്രീക്കൻ ആയി ഇരിക്കണം........ "(വിച്ചു )


"ആഹാ... അപ്പൊ നീയും  ഇവരുടെ കൂടെ  കൂടിയോ മോളെ..... "



" അച്ഛൻ ഒന്നുകൊണ്ടും പേടിക്കണ്ട.... അച്ഛൻ  ഇപ്പൊ ആ പഴയ ലുക്കിൽ  തന്നെ ആയിട്ടുണ്ട്‌... ഇനി ഈ ആരോഗ്യം കൂടി കിട്ടിയാൽ മതി.... ഞങ്ങളെ ഒക്കെ വിറപ്പിച്ച ആ പഴയ  ശിവാനന്ദൻ  ഇനി തിരിച് വരണം......... "(രുദ്ര്)



"  വിച്ചു  ഇന്ന് നിന്റെ അച്ഛനും അമ്മയും ഒക്കെ വരില്ലേ .. "(അർജുൻ )



" വരും കണ്ണേട്ടാ..... രാവിലെ തന്നെ എത്തും എന്ന് പറഞ്ഞിരുന്നു.. "(വിച്ചു )



" ആ   എങ്കിൽ അങ്കിളിന്റെയും ആന്റിയുടെയും  പരിചയത്തിൽ നല്ല ഡോക്ടർസ് ഒക്കെ ഉണ്ടാകില്ലേ....നിങ്ങളുടെ ഹോസ്പിറ്റലിൽ ...  ഇതിൽ ഒക്കെ സ്‌പെഷലൈസ്  ചെയ്തിട്ടുള്ള  ആരെങ്കിലും.... അപ്പൊ നമുക്ക് ചെറിയച്ഛന്റെ കാര്യം ഒന്ന്   സംസാരിക്കണം... "(അർജുൻ )




"അച്ഛനും  അമ്മയും അതിനെ  പറ്റി  ഇപ്പൊ എല്ലാം തന്നെ സംസാരിച്ചിട്ടുണ്ടാകും  കണ്ണേട്ടാ.... അത് ഒന്നും ഓർത്ത് പേടിക്കണ്ട..... എല്ലാം ഓക്കേ ആണ്... "(വിച്ചു )




" അപ്പു ഇനി ബാക്കി ഞങ്ങൾ ചെയ്തോളാം... നീ പോയി റെഡി ആയിക്കോ, നിങ്ങൾക്ക് ഹോസ്പിറ്റലിൽ  പോകണ്ടേ..... "(അർജുൻ )




" ഓക്കേ............ഡാ... ഞാൻ വരുമ്പോൾ ഇനി അച്ഛന്റെ കോലം ഇത് തന്നെ ആയിരിക്കണം .... രണ്ടും കൂടി കുളം ആക്കരുത്  എന്റെ അച്ഛനെ .... "



" ഡാ  .. മോനെ... നിന്റെ അച്ഛൻ ആകുന്നതിനു  മുൻപ്  എന്റെ ചെറിയച്ഛൻ ആയ മനുഷ്യൻ ആണ് ഇത്... അതുകൊണ്ട് നീ അധികം കളിക്കാതെ  പോയി റെഡി ആകെടാ...ബാക്കി ഒക്കെ ഏട്ടൻ നോക്കിക്കൊള്ളാം..  "(അർജുൻ )



" ആഹാ.. ഇടക്കെങ്കിലും  നീയിതു പറയുമ്പോൾ ആണ് നീയെന്റെ ചേട്ടൻ ആണ് എന്ന ബോധം  പോലും എനിക്ക് വരുന്നത്........ പഴയ ഹീറോയിസം  ഒക്കെ ഇപ്പോഴും കയ്യിൽ ഉണ്ടല്ലോ... അത് മതി.... "
 




അതിന് മറുപടി ആയി  അർജുൻ ഒന്ന് ചിരിച്ചു............. ഒരുപാട് നാളുകൾക്കു ശേഷം  ആണ് ഞാൻ അവനെ ഒന്ന് ചിരിച്ചു കാണുന്നത് തന്നെ...........അവന്റെ ഈ ചിരി എന്നും നിലനിർത്താൻ  ഒരാൾ  വന്നേ മതിയാകു.. അതിനി വിച്ചു പറഞ്ഞതുപോലെ അനന്യ  എങ്കിൽ അനന്യ.... അവനെ വേഗം തന്നെ പൂട്ടണം.. 





        🔥🔥🔥🔥🔥🔥🔥🔥




എല്ലാവരോടും ഒരുമിച്ചിരുന്നു ബ്രേക്ഫാസ്റ്റ്  ഒക്കെ കഴിച്ചു..... അർജുനും  ആരവും എയർപോർട്ടിൽ  പോകാൻ റെഡി ആയി......... വേദയും  ശിവയും  അവധി ആയതിനാൽ അച്ഛനെയും വീൽചെയറിൽ  ഇരുത്തി  ഗാർഡനിൽ  കൂടി നടന്നു....... അമ്മ ആണെങ്കിൽ അടുക്കളയിൽ ഫുൾ  busy.... അച്ഛമ്മ tv യുടെ മുന്നിൽ.... അച്ഛമ്മയെ സഹിക്കാൻ കഴിയാത്തതുകൊണ്ട് ആവും അച്ഛചനും ഗാർഡനിൽ പോയി.... 



ഞാൻ  ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ വേണ്ടി  റൂമിലേക്ക്‌ ചെന്നപ്പോൾ വിച്ചു ആണെങ്കിൽ   സാരി ഉടുക്കാൻ തുടങ്ങുവായിരുന്നു.... 

നല്ല ബെസ്റ്റ്  ടൈം... അവളെന്റെ  സകല കണ്ട്രോളും  കളയുമെന്ന  തോന്നുന്നേ........  സ്വന്തം ഭാര്യ ആണെങ്കിലും  ഇങ്ങനെ  വായി നോക്കാൻ നല്ല രസമാ........ എന്ത്  ചെയ്യാം  നോക്കി നിൽക്കാൻ മാത്രേ തല്ക്കാലം പറ്റു.......... 


ഡോർ ക്ലോസ് ചെയ്ത്     .... ഞാൻ അവളെ തന്നെ നോക്കി നിന്നു............സത്യത്തിൽ  അവൾ സാരി ഉടുക്കുന്നത്  ഞാൻ ആദ്യം ആയിട്ടാ കാണുന്നത്... ഇത്ര  ഭംഗിയിൽ എന്റെ അമ്മയെ മാത്രേ ഞാൻ കണ്ടിട്ടുള്ളു.. അതും കുഞ്ഞിലേ   കണ്ട ഓർമ ആണ്.....



ഞാൻ ഇങ്ങനെ നോക്കി നിൽക്കുന്നത് പെട്ടെന്നാണ് അവൾ കണ്ടത്...... എന്നേ കണ്ടതും.... അവൾ എല്ലാം കൂടി എടുത്തു മൂടി പുതച്ചു........ 




" ഏട്ടൻ... ഇതെപ്പോഴാ   വന്നത് ........ ഞാൻ കണ്ടില്ലല്ലോ..... "




" ഞാൻ  വന്നിട്ട്  കുറെ വർഷം ആയി മോളെ. 

അല്ല നീയെന്താ ഈ കാണിക്കുന്നേ..... സാരി ഉടുക്കുവാണോ  അതോ അഴിക്കുവാണോ..... "


" എത്ര ഉടുത്തിട്ടും  ശെരി ആകുന്നില്ല... എങ്ങനെ ശെരിയാകും ... ഇങ്ങനെ നോക്കി നിൽക്കുവായിരുന്നില്ലേ.. "



" അയ്യടി... ഇപ്പൊ കുറ്റം എനിക്കോ... നിനക്ക് സാരി ഉടുക്കാൻ അറിയാത്തതു എന്റെ കുറ്റം ആണോ...... ഇങ്ങ് താ.. ഞാൻ ഉടുപ്പിക്കാം..... "



" വേണ്ട.... ഇത് ഞാൻ  ശെരിയാക്കിക്കൊള്ളാം.... ഏട്ടൻ  പോയി റെഡി ആയിക്കോ........."




" ഇങ്ങ് താടി മോളെ... എന്റെ ഒരു ആഗ്രഹം ആണ് നിന്നെ സാരി ഉടുപ്പിക്കുന്നത്.... "



ഞാൻ വിച്ചുവിന്റെ  കയ്യിൽ  നിന്നും സാരി പിടിച്ചു മേടിച്ചു........... 



എന്റെ മുന്നിൽ അവൾ നാണം മറക്കാൻ  പാട് പെടുന്നത് കണ്ടപ്പോൾ എനിക്കു ശെരിക്കും ചിരി വന്നു........ 

അവളെ പിടിച്ചു ഞാൻ എന്റെ നെഞ്ചിൽ ഇട്ടു........... 



" അതെ... മോളെ... നിന്റെ ഭർത്താവ്  ആണ് ഞാൻ.. അല്ലാതെ  അപ്പുറത്തെ  വീട്ടിലെ ചേട്ടൻ അല്ല. 
പിന്നെ..... നിന്റെ അനാട്ടമി  ഒക്കെ എനിക്ക് കാണാപാഠം  ആണ്...😉 അതുകൊണ്ട് മോള് അധികം നാണിക്കേണ്ട എന്റെ മുന്നിൽ...."



അവൾ എന്നേ പിടിച്ചു മാറ്റാൻ നോക്കുന്നതിനു  മുൻപ് തന്നെ ഞാൻ അവളുടെ കഴുത്തിൽ തന്നെ പിടിച്ചു ചുംബിച്ചു.... പാവം എന്റെ മോള്  ആകെ തരിച്ചു നിന്നു പോയി........ 
അവളുടെ നാണം ഒന്ന് മാറ്റണം എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു........ 
എന്നേ എന്നും കൊതിപ്പിക്കുന്ന  അവളുടെ  അധരങ്ങളിൽ  ഞാൻ അമർത്തി ചുംബിച്ചു....... 
എന്നിൽ ഉള്ള അവളുടെ എതിർപ്പുകൾ എല്ലാം തന്നെ നിഷ്പ്രഭം  ആയി.................... അവളുടെ അധരങ്ങളിലേ തേൻ നുകരുന്ന  ഒരു വണ്ടായി  ഞാൻ മാറി കഴിഞ്ഞിരുന്നു..........ഏറെ നേരത്തെ  ചുംബനത്തിനു  ശേഷം ഞാൻ അവ  സ്വാതന്ത്രം ആക്കുമ്പോൾ  കൂടുതൽ ചുവന്നു തുടുത്തിരുന്നു  അവളുടെ മുഖം......


പിന്നെയും എന്റെ  അധരങ്ങൾ അവളുടെ കഴുത്തിൽ കൂടി  ഒഴുകി നടന്നു........... 

മാറിലേ കുഞ്ഞ് മറുകിലേക്ക്   നീങ്ങുമ്പോൾ. വിച്ചു എന്നേ തടഞ്ഞു....  എന്നേ അവൾ ഇറുകെ കെട്ടിപിടിച്ചു...... 




" സോറി... മുത്തേ..... നിന്നെ ഈ കോലത്തിൽ കണ്ടാൽ പിന്നെ  ഒന്നും ഓർക്കില്ല  ഞാൻ...... "


അവളുടെ നെറുകയിൽ ഞാൻ ഒന്ന് അമർത്തി ചുംബിച്ചു  .... 

ശേഷം  സാരിയുടെ തുമ്പ്  അവളുടെ ഇടുപ്പിൽ കുത്തി...........അണിവയറിൽ  ചേർന്ന് കിടക്കുന്ന അരഞ്ഞാണം  കാണുമ്പോ തന്നെ വീണ്ടും കണ്ട്രോൾ പോകുന്നു....... എന്താ ചെയ്യുക....

 പിന്നെ ഞാൻ അതൊന്നും വലിയ കാര്യം ആക്കാതെ...... സാരി ഞൊറിഞ്ഞു  ഉടുപ്പിച്ചു .......... .... അപ്പോഴേക്കും  വിച്ചു എന്നോട് പോയി റെഡി ആകാൻ പറഞ്ഞു.. 





     🌹🌹🌹🌹🌹🌹🌹🌹🌹






 ഞങ്ങൾ ഹോസ്പിറ്റലിൽ  എത്തിയപ്പോൾ....... നവീൻ   ആന്റിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു..... പാവം ഇന്നലെ രാത്രി അവൻ അമ്മയുടെ അരികിൽ നിന്ന് മാറി ഇരുന്നിട്ടില്ല എന്ന് അവനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി..... 



" നവി.... നീ എന്താടാ     ഇതുവരെ ഒന്നും കഴിച്ചില്ലേ......... നിന്നെ ഞാൻ ഇന്നലെ വിളിച്ചപ്പോൾ തന്നെ പറഞ്ഞതല്ലേ..... "




" ഇല്ലാ രുദ്രേട്ട.... ഞാൻ ഇവിടെ അമ്മയുടെ കൂടെ..... "



"ഒന്നും പറയണ്ട ....... വിച്ചു അവനുള്ള ഫുഡ്‌  ഇങ്ങ് എടുക്ക്......... "



" നവി... ഇപ്പൊ ഞങ്ങൾ ഇവിടെ ഉണ്ടല്ലോ നീ ഒന്ന് ഫ്രഷ് ആയിട്ടൊക്കെ  വാ..... ദാ  നിനക്ക് വേണ്ടി  കൊണ്ടുവന്നതാ . ഇത് പോയി കഴിക്കു.... നീയിങ്ങനെ കുളിക്കാതെയും  നനക്കാതെയും  ആന്റിക്ക് കാവൽ ഇരുന്നാൽ എങ്ങനെ ശെരിയാകും.. ഒരു ഓപ്പറേഷൻ  കഴിഞ്ഞതാണ് എന്ന് ഓർമ വേണം..... ഹൈജീനിന്റെ കാര്യം ഒക്കെ നിന്നോട് പറഞ്ഞു മനസിലാക്കേണ്ട കാര്യം ഉണ്ടോ... "




"ഇല്ലാ ഏട്ടത്തി..... ഞാൻ  ഫ്രഷ് ആയി... കഴിച്ചിട്ടൊക്കെ  വന്നോളാം... നിങ്ങൾ ഇവിടെ ഉള്ളപ്പോൾ എനിക്കെന്തു ടെൻഷൻ.........  ഇന്നലെ അമ്മയുടെ കൂടെ തന്നെ ഇരുന്നത് വല്ലാത്ത ഒരു പേടി കാരണം ആണ്......... അവർ ഒരിക്കലും വെറുതെ ഇരിക്കില്ല...... കരുതി ഇരുന്നേ പറ്റു.... "



" അത് നീ ഇനി ഓർക്കേണ്ട നവി... നിന്റെയും ആന്റിയുടെയും  സംരക്ഷണം ഇനി ഞങ്ങളുടെ ഉത്തരവാദിത്വം ആണ്...    നിങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാൻ  ഞാൻ വിടില്ല..അത്രയും വലിയ ഹെല്പ് ആണ് ആന്റി  ഞങ്ങൾക്ക് വേണ്ടി ചെയ്തത്....... ആന്റി സത്യങ്ങൾ  അറിയിക്കാൻ ശ്രമിക്കുമ്പോൾ  അവരുടെ ജീവൻ തന്നെ അപകടത്തിൽ ആണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ ആണ് എന്നെയും വിച്ചുവിനെയും  കാണണം എന്ന് പറഞ്ഞതും.........   ഇപ്പൊ നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ  കടമ  ആണ്.... "...



            " മതി....... സംസാരം ഒക്കെ വന്നിട്ടാവാം... നീ പോയി ഫ്രഷ് ആയി എന്തെങ്കിലും കഴിക്കു.... "



" ശെരി ഏട്ടത്തി....... അമ്മ ഉണരുമ്പോൾ........ "



" അതൊക്കെ എനിക്ക് അറിയാം...... ഞാൻ നോക്കിക്കൊള്ളാം.... "



   നവി പോയ ശേഷം   അനന്യ വന്ന്  ആന്റിയുടെ   ടാബ്‌ലെറ്റ്  ഒക്കെ എന്നേ ഏൽപ്പിച്ചു പോയി..... അപ്പോഴും ആന്റി ഉണർന്നിട്ടില്ലായിരുന്നു......... 
ഞാനും ഏട്ടനും  അവർ ഉണരുന്നത്  വരെ അവിടെ കാത്തിരുന്നു  ....... . 


കുറെ സമയത്തിന് ശേഷം ആന്റി കണ്ണ് തുറന്നു......... .  ഞങ്ങളെ കണ്ടതും എണീക്കാൻ ഒരു ശ്രമം നടത്തി..... ഞാൻ വേഗം പോയി ആന്റിയുടെ പില്ലോ അഡ്ജസ്റ്റ്  ചെയ്ത് ആന്റിയെ  പിടിച്ചിരുത്തി.......  



" ഞാൻ നവിയോട്  ഇന്നലെ പറഞ്ഞതെ ഉള്ളു നിങ്ങളെ ഒന്ന് കാണണം എന്ന്..... "



" നവി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എത്തും അമ്മേ......... വരാതെ ഇരിക്കാൻ ഞങ്ങൾക്ക് പറ്റുമോ... ഒരേ ഒരു വേദന മാത്രേ ഉള്ളു.. ഞങ്ങൾ കാരണം അമ്മ അവരുടെ ക്രൂരതക്ക് ഇര ആയതു ഓർക്കുമ്പോൾ..... " (രുദ്ര് )



" അതൊന്നും ഇനി ഓർക്കേണ്ട മക്കളെ... ഇങ്ങനെയൊക്കെ സംഭവിക്കാൻ ആവും വിധി..... എന്റെ ഭർത്താവിന്റെ കാര്യം ഓർത്ത്  എനിക്ക്  യാതൊരു വിഷമവും ഇല്ലാ . കാരണം അയാൾ ഒരു ദുഷ്ടൻ ആണ്...... പക്ഷെ  എന്റെ നന്ദു .... എല്ലാവരോടും ദ്രോഹം ആണ് ചെയ്തത് എന്ന് അറിയാം... പക്ഷെ അവളെ അങ്ങനെ ആക്കിയത്  അയാൾ ആണ് .. ഇന്ന് എന്റെ മോളെ ഒരു ജയിലഴിക്കുള്ളിൽ  കാണാനുള്ള മനസ് എനിക്ക്  ഇല്ലാ... എത്ര ഒക്കെ ആയാലും ഞാൻ അവളെ പ്രസവിച്ചതല്ലേ... അവൾ ഒരു പെൺകുട്ടി അല്ലെ.. ഇനി എന്താവും അവളുടെ ഭാവി... അതുപോലും  ചിന്തിക്കാതെ അയാൾ എല്ലാം നശിപ്പിച്ചു... "


" ഒരിക്കലും അവളുടെ ഭാവി നശിപ്പിക്കാൻ ആരും ഉദ്ദേശിച്ചിട്ടില്ല ആന്റി... പക്ഷെ ചെയ്ത തെറ്റിനുള്ള  ശിക്ഷ അവൾ അനുഭവിക്കണ്ടെ...... അല്ലെങ്കിൽ എങ്ങനെ അവൾക്കു തെറ്റും ശെരിയും തിരിച്ചറിയാൻ കഴിയും.... ഒരു പശ്ചാത്താപം  എങ്കിലും അവളിൽ ഉണ്ടാകണം ...."(വിച്ചു )

" മോള് പറഞ്ഞത് ശെരിയാണ്........ അവൾ മാറും എന്ന് തന്നെയാണ് എന്റെയും പ്രതീക്ഷ... 


രുദ്രന്റെ അച്ഛൻ ഇപ്പൊ.... അദ്ദേഹം  വീട്ടിൽ സുരക്ഷിതം ആയിട്ട് തന്നെ എത്തിയില്ലേ....? 

" അച്ഛൻ സേഫ് ആണ്....... എല്ലാത്തിനും നന്ദി പറയേണ്ടത് അമ്മയോടാണ്........."

" എന്റെ കടമ അല്ലെ മക്കളെ ഞാൻ ചെയ്തത്... നിന്റെ അച്ഛനും അമ്മയും ചെയ്ത പുണ്യം ആണ് അവരുടെ ദയ ആണ് ഞങ്ങളുടെ ജീവിതം........... അവർ ചെയ്ത നന്മ .... അത് നിന്റെ ജീവിതത്തിൽ എന്നും ഉണ്ടാകും... മോനെ... "


തുടരും......... 


 🔥രുദ്രവീണ🔥

    പാർട്ട്‌ ~35
     

" ഇനി അമ്മ കഴിഞ്ഞ കാര്യം ഒന്നും ആലോചിക്കേണ്ട.... ഇനി ഒരു പുതിയ തുടക്കം ആവും എല്ലാവരുടെയും ജീവിതത്തിൽ .... തിരിച്ചറിവ്  വന്ന്  നന്ദിനി  മാറാൻ തുടങ്ങിയാൽ  അവളെ നമുക്ക് നല്ലൊരു ലൈഫിലേക്കു കൊണ്ടുവരാം..... പിന്നെ നവീൻ അവന്റെ കാര്യം ഓർത്ത്  അമ്മ ഇനി പേടിക്കണ്ട......എന്റെ  സഹോദരൻ തന്നെ ആണ് അവൻ... എന്റെ വലം കൈ ആയി എന്റെ കണ്ണനെയും  ആരവിനെയും  പോലെ അവൻ എന്റെ കൂടെ ഉണ്ടാകും.... "(രുദ്ര് )



" അറിയാം മോനെ..... നിന്റെ അമ്മയെ പോലെ ആണ് നീയും.   മനസറിഞ്ഞു സഹായിക്കാനുള്ള  നന്മ  നിനക്കുണ്ട്..... വീണ  മോളും അങ്ങനെ തന്നെ... പക്ഷെ മക്കളെ  സൂക്ഷിക്കണം... ആ ഡ്രൈവർ  ശിവാരാമനെ  പോലെ ഉള്ള ആളുകൾ ഇനിയും  നിങ്ങളുടെ ഇടയിൽ  ഉണ്ടാവും.... "



" അതൊരു തെറ്റായിരുന്നു  അമ്മേ.... ആ തെറ്റ്  ഇനി ഉണ്ടാവില്ല..... ഏത്  സാഹചര്യം ആയാലും നമ്മളെ ചതിക്കാത്തവർ  ആണ് നമ്മുടെ കൂടെ വേണ്ടത്.......... ഇത് എനിക്കൊരു പാഠം ആണ്  .  ഇനി ഞാൻ സൂക്ഷിച്ചേ  മുന്നോട്ടു പോകു.."(രുദ്ര് )




" ആന്റി... അധികം സ്‌ട്രെയിൻ  ചെയ്യണ്ട.... ഇനി റസ്റ്റ്‌ എടുക്ക്.... എല്ലാം ആലോചിച്ചാൽ ആന്റി സ്ട്രെസ്സ്ഡ്  ആവും.... ഇപ്പൊ ഹെൽത്ത്‌ തന്നെ ആണ് വലുത്.....    ഏകദേശം  ഒരു രണ്ട് മാസം അത് കഴിഞ്ഞാൽ ആന്റി ഈ കിടക്ക വിട്ട് എണീക്കും...... ഒരുപാട് ഉത്തരവാദിത്തങ്ങൾ  ഏറ്റെടുക്കേണ്ട ആളാണ്‌... ഈ ഇൻസിഡന്റ്  ആന്റിയെ  ഇരട്ടി സ്ട്രോങ്ങ്‌ ആക്കും... കൂടെ ആരും ഇല്ലാ എന്ന് വിചാരിക്കണ്ട.... നിഴൽ പോലെ കൂടെ നിൽക്കാൻ  നവീൻ ഉണ്ട്   . എന്ത് സഹായത്തിനും ഇനി രുദ്രേട്ടനും ... പിന്നെ ഒരു മകളുടെ  കരുതൽ ആയി ഞാനും ഉണ്ടാകും .. "(വീണ )




" സന്തോഷം ആയി മക്കളെ........ ഇപ്പൊ എന്റെ മനസ്സിൽ ഒരു ഭാരവും  ഇല്ലാ... എല്ലാം ഒഴിഞ്ഞു........... "




" എങ്കിൽ ശെരി..... ഞങ്ങൾ പോയിട്ട് പിന്നെ വരാം....... എനിക്ക് അത്യാവശ്യം ആയി ഓഫീസിൽ പോകണം... പിന്നെ ഇന്ന് വല്യച്ചനും വല്യമ്മയും  വരുന്നുണ്ട്... കൂടെ എന്റെ അമ്മായിടെ മോൾ പവിത്രയും..... "(രുദ്ര് )



" പവിത്ര..... അവൾ.... ഇപ്പൊ.... "



"ഓക്കേ ആയിട്ടില്ല....... അവളുടെ തുടർ ചികിത്സ  കൂടി ഇവിടെ നടത്താൻ ആണ് അമ്മായിടെ തീരുമാനം........ അവളുടെ അച്ഛൻ  സെപറേറ്റ് ആയതിൽ പിന്നെ എല്ലാം അമ്മായിടെ ഉത്തരവാദിത്തം ആണ് ....  അവിടുത്തെ കാര്യങ്ങൾ ഒക്കെ ക്ലോസ് ആക്കി  പെട്ടെന്ന് വരാൻ പറ്റില്ല..... അതുകൊണ്ട്  അവളെ വല്യച്ചന്റെയും  വല്യമ്മയുടെയും  കൂടെ ആണ് അയക്കുന്നത്......... അവൾ ഓക്കേ  ആണ്..... മെന്റലി  ഒരുപാട് സ്ട്രോങ്ങ്‌ ആയി..... എനിക്ക് അവളെ ആ പഴയ കുറുമ്പി ആക്കി മാറ്റി എടുക്കണം..... "(രുദ്ര് )




" വേണം..... എനിക്ക്... അവളെ കുറിച്ച് ഓർത്താണ് ഏറ്റവും വലിയ വേദന.... എന്റെ മോൾ ചെയ്ത  മഹാപാപം......... "



" വേണ്ട.........അമ്മേ  ... അതൊന്നും  ഇനി പറയണ്ട............ എല്ലാം ഓക്കേ ആകും.... ഓക്കേ ആക്കാൻ പറ്റിയില്ലെങ്കിൽ  അവൾക്കൊരു നല്ല ലൈഫ് എങ്കിലും ഞാൻ കണ്ടെത്തും...... ഞാൻ അവളുടെ ഏട്ടൻ അല്ലെ... എന്റെ കടമ ആണ്  അത്....... വിച്ചു ..... നമുക്ക് ഇറങ്ങാം... "(രുദ്ര് )




നവീൻ എത്തിയിട്ടില്ലാത്തത്  കൊണ്ട് ഞാൻ അനന്യയെ  ആന്റിയുടെ കൂടെ ഇരുത്തി.........   ഏട്ടന്  എന്തോ തിരക്കുണ്ട് എന്ന്  എനിക്ക് തോന്നി    


           🌹🌹🌹🌹🌹🌹🌹



"അല്ല..... ഏട്ടൻ  ഓഫീസിൽ പോകാൻ ഉണ്ട് എന്ന്  എന്നോട് പറഞ്ഞില്ലല്ലോ... "



" ഞാൻ അത് വിട്ടു പോയി  വിച്ചു..... ജസ്റ്റ്‌  ഒരു  15മിനിറ്റ്... അത്രേ ഉള്ളു.... രാവിലെ നമ്മൾ  തിരക്കിട്ട് ഇറങ്ങുമ്പോൾ ആണ് ആരതിയുടെ  മെസ്സേജ് വരുന്നത്......."



" ആരതി...... "? 



" എന്റെ പ്രൈവറ്റ് സെക്രട്ടറി ആണ് .... സോറി മോളു.... നിനക്ക് അറിയാൻ വഴി ഇല്ലാ..... കോളേജിൽ ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ...."



"എന്തെങ്കിലും അർജന്റ് കേസ് ആണോ....... "



" അർജന്റ് ആണ്... ബട്ട്‌ അധികം ടൈം ഒന്നും വേണ്ട.... അന്ന് നന്ദിനിയുടെ അച്ഛന് കൊടുത്ത പ്രൊജക്റ്റ്‌ ഞാൻ  വേറെ ഒരു കമ്പനിക്ക് കൊടുത്തിരുന്നു..... കാര്യങ്ങൾ ഒക്കെ നേരത്തെ തന്നെ  പറഞ്ഞു തീർപ്പാക്കിയതാണ് .. ഇനി എന്റെ ഒരു  സൈൻ  കൂടി അവർക്ക് ആവശ്യം ആണ്....... അതുകഴിഞ്ഞാൽ  നമുക്ക്  വേഗം എത്താം... " 



" ഓക്കേ... ഏട്ടാ......  അച്ഛനും അമ്മയും വീട്ടിൽ എത്തുമ്പോൾ വിളിക്കാം എന്നാണ് പറഞ്ഞത്..... "



" ഏയ്‌... അവർ... എത്തുന്നതിനും  മുന്നേ നമ്മൾ എത്തിയിരിക്കും... ഡോണ്ട് വറി..... "




പിന്നെ അങ്ങോട്ട്‌...... ഏട്ടൻ കാർ പറപ്പിക്കുവായിരുന്നു.. കണ്ണടച്ച് തുറക്കുന്നതിനു  മുന്നേ  ഓഫീസിലും  എത്തി...... 



" ഏട്ടാ... ഞാൻ കാറിൽ തന്നെ ഇരുന്നാൽ പോരെ....  "



" നോ... നോ... ആദ്യം ആയിട്ടല്ലേ  നീ ഇവിടെ വരുന്നത്... എല്ലാവരും ഒന്ന് കാണട്ടെ  പെണ്ണെ നിന്നെ... ഇവിടെ നീ മിസ്സിസ്  വീണ  രുദ്ര് ശിവാനന്ദൻ  ആണ്..... എല്ലാവരും നിന്നെ കാണാൻ ആഗ്രഹിക്കുന്നവർ ആണ്.... "



അൽപ്പം മടി തോന്നി എങ്കിലും ... ഞാൻ ഏട്ടന്റെ കൂടെ നടന്നു..... 



ഏട്ടന്റെ കൂടെ എന്നേ കണ്ടതും സ്റ്റാഫുകൾ  എണീറ്റ്‌  ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു....... . എല്ലാവർക്കും  ഏട്ടനോട്  ഉള്ള റെസ്‌പെക്ട് എനിക്ക് മനസിലായി.......  ഫീമെയിൽ സ്റ്റാഫിന്റെ മുഖത്തൊക്കെ വല്ലാത്ത ഒരു  അസൂയ തോന്നി എനിക്ക്.... അത് ഏട്ടന്റെ കൂടെ എന്നേ കണ്ടതിന്റെ ഭാവമാറ്റം ആണ് എന്ന് എനിക്ക് പിടികിട്ടി ..    



ഏട്ടൻ എന്നേ ക്യാബിനിലേക്കു  കൊണ്ടുപോയി........ 
അതിനോട് ചേർന്ന് ഒരു റൂം  തന്നെ ഉണ്ടായിരുന്നു...... എല്ലാ സൗകര്യങ്ങളും  ഉണ്ടായിരുന്നു.... 



"അല്ല  മനുഷ്യ... ഇത്  നിങ്ങളുടെ വീടാണോ... അതോ ക്യാബിൻ ആണോ ... "



"ഓ  അതോ....... എടി പെണ്ണെ.... ഞാൻ നിന്നെ പോലെ കൊച്ചു പിള്ളേരെ  ചികിൽസിക്കുന്ന  ഡോക്ടർ അല്ല... I'm  a business man....  ഒരുപാട്  വർക്ക്‌ ഉള്ള ഡേയ്‌സ്  വീട്ടിൽ പോലും പോകാൻ കഴിയില്ല... അതുകൊണ്ട് ഇവിടെ ഒറ്റക്കിരുന്നു എല്ലാം ചെയ്തു തീർക്കും...... അപ്പൊ അത്യാവശ്യം സൗകര്യം ഒക്കെ വേണ്ടേ.... "



" ഇനിയും അങ്ങനെ തന്നെ ആവുമോ...... 😜 ഓവർലോഡ്  വർക്ക്‌ ആകുമ്പോൾ ഇവിടെ ആണോ താമസം.... "



ഞാൻ ഒന്ന് കളിയാക്കി ആണ് ചോദിച്ചത് എങ്കിലും.... ഏട്ടൻ ഒരു കള്ള നോട്ടത്തോടെ മീശ പിരിച്ചു....... എന്നിട്ട് എന്നേ ചേർത്തു നിർത്തി  എന്റെ ചെവിയിൽ ചുണ്ട്  ചേർത്തു... 



" ഇനി ഓവർലോഡ്  ആകുമ്പോൾ.. ലോഡ് കുറക്കാൻ  നിന്നെയും ഞാൻ ഇങ്ങോട്ട്  കൊണ്ടുവരും... എന്നിട്ട് നമുക്ക് ഒരുമിച്ചു ഷെയർ ചെയ്യാം.. എല്ലാം.... "



നാണം വന്നു എങ്കിലും അത് മറച്ച്‌ ഞാൻ ഒന്ന് തറപ്പിച്ചു  നോക്കി ഏട്ടനെ.... 



" അല്ല... എല്ലാ വർക്കും  നമുക്ക് ഒരുമിച്ചു ചെയ്യാല്ലോ എന്നാണ് ഉദേശിച്ചത്‌ പെണ്ണെ.... "



" എസ്ക്യൂസ്മീ......... "



പെട്ടെന്നാണ്.. ഒരു പെണ്ണ് ഡോർ തുറന്നു അകത്തേക്ക് വന്നത്.... ... അവളെ കണ്ടതും ഏട്ടൻ എന്നേ മാറ്റി നിർത്തി........... അവൾ ഏട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു... 




" സോറി.... പെട്ടെന്ന്... നീ മാത്രേ ഉണ്ടാകു എന്നാ കരുതിയെ..... വൈഫ്‌  ഉണ്ടാകും എന്ന് അറിഞ്ഞില്ല... "



" its  ഓക്കേ... ആരതി........ 

വിച്ചു ഇതാ ഞാൻ പറഞ്ഞ  ആരതി... എന്റെ പ്രൈവറ്റ് സെക്രട്ടറി..   "



ഏട്ടനോടുള്ള അവളുടെ പെരുമാറ്റം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.. അതുകൊണ്ട് ഞാൻ  അവൾക്കു വലിയ മൈൻഡ് കൊടുത്തില്ല..... ഞാൻ കുറച്ച് ഗൗരവത്തിൽ  തന്നെ പറഞ്ഞു.... 



" ഏത്... പ്രൈവറ്റ് സെക്രട്ടറി ആയാലും  ബോസ്സിന്റെ ക്യാബിനിൽ ഇങ്ങനെ ആണോ ഏട്ടാ  കടന്നു വരേണ്ടത്........ "



" വിച്ചു.... ഷി  ഈസ്‌  മൈ  ഫ്രണ്ട്... അവളെ തെറ്റിദ്ധരിക്കരുതേ.... നീ ഉണ്ടാകും എന്ന് അവൾ അറിഞ്ഞില്ലല്ലോ ... എന്തെങ്കിലും തിരക്കിൽ ആവും അവൾ ഓടിവന്നത്... "



" ഡോറിൽ മുട്ടുന്നതും  ഒരു മരിയാദ അല്ലെ...... അത് അറിയില്ലേ ആരതിക്ക്.... "



" സോറി........ ഞാൻ........ അത് ഓർത്തില്ല .. വീണ.... ഇനി ഇത് ആവർത്തിക്കില്ല..... "



" ഏയ്‌... അതൊക്കെ വിട്...... എന്തിനാ ഇപ്പൊ വന്നത്... അത് പറയു.... ആരതി "(രുദ്ര് )



" രുദ്ര്........ അത്... നമ്മുടെ..... "



" രുദ്ര്.? ....... ബോസിനെ  പേരാണോ  ഇയാൾ വിളിക്കുന്നത്‌..... .. "


ഞാൻ ഒരു സംശയ ഭാവത്തിൽ ഏട്ടനോട് ചോദിച്ചു....... 




" വിച്ചു... അവൾ എന്റെ ഫ്രണ്ട് അല്ലെ... ഇതുപോലെയുള്ള ഫോർമാലിറ്റി ഒന്നും വേണ്ട എന്ന് ഞാൻ ആണ് അവളോട്‌ പറഞ്ഞത്... 
നീ ഇതൊക്കെ വലിയ ഇഷ്യൂ ആക്കണ്ട..... "



" എന്നാലും..... ഇതൊക്കെ ഇങ്ങനെ അനുവദിച്ചാൽ.. ബാക്കിയുള്ള സ്റ്റാഫും ഇത് തന്നെ ചെയ്യില്ലേ..... ബോസും  സ്റ്റാഫും തമ്മിൽ പിന്നെ എന്താ ഏട്ടാ ഡിഫറെൻസ്.... "




" ഇനഫ്  വിച്ചു...... മതി... നമുക്ക് ടൈം തീരെ കുറവാണ്........ ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവൾ എന്റെ കൂടെ  പഠിച്ച എന്റെ ഫ്രണ്ട് ആണ് എന്ന്...... എന്നേ ഒരു ബോസ് ആയി കാണേണ്ട കാര്യം ഒന്നും ഇല്ലാ..... എനിക്ക് അതിൽ ഒരു നിര്ബന്ധവും ഇല്ലാ.... ഇവിടെയുള്ള എല്ലാ എംപ്ലോയിസും ഞാനും ഒരുപോലെ ഈ കമ്പനിക്ക് വേണ്ടി അല്ലെ കഷ്ടപ്പെടുന്നത്.......... 

വിച്ചു.. അനന്യയും  ശ്രുതിയും നിന്റെ ഹോസ്പിറ്റലിൽ  അല്ലെ ജോലി ചെയ്യുന്നത്... അവർ  നിന്നോട് ഇടപെടുന്നത്  എങ്ങനെയാ... ഇതേപോലെ റെസ്‌പെക്ട് നിനക്ക് തരണം എന്ന് നീ അവരോടു പറയുമോ...... സൊ... ഇത് ഇവിടെ വിട് ... 


ആരതി.... പറയു... "



" അവർ വെയ്റ്റിംഗ്  ആണ്...... അത് പറയാൻ വേണ്ടി ആണ് വന്നത്... "



" ദെൻ... ലെറ്റ്സ് ഗോ.... വിച്ചു... ഒരു 15 മിനുറ്റ്സ്..... "




ഏട്ടൻ എന്നോട് അത്രേം പറഞ്ഞ്  അവളുടെ കൂടെ അങ്ങ് നടന്നു......   ശെരിക്കും എനിക്ക് ദേഷ്യം വന്നു    ... ഏട്ടനോട് വേറെ ഒരു പെണ്ണും ഇത്രേം സ്വാതന്ത്ര്യത്തോടെ  ഇടപെടുന്നതു എനിക്ക് ഇഷ്ടം അല്ല... അതിപ്പോ ഏട്ടന്റെ സ്ഥാനത്ത് ഞാൻ ആയാലും ഏട്ടന് ഇഷ്ടം ആകുമോ... 

അവളുടെ മുന്നിൽ വെച്ച് ഏട്ടൻ അത്രേം പറയണ്ടായിരുന്നു... അതെനിക്ക്  വലിയ insult  ആയി തോന്നി .. 





പെട്ടെന്നാണ് അമ്മയുടെ കോൾ വന്നത്..  



" ഹലോ... അമ്മേ... "



" വിച്ചു... ഞങ്ങൾ ദാ  അങ്ങോട്ട്‌ വരാൻ  തുടങ്ങുവാ..... നീയും രുദ്രനും  ഇപ്പൊ എവിടെയാ.... "



" അമ്മേ ഞങ്ങൾ അത്യാവശ്യം ആയി ഏട്ടന്റെ ഓഫീസിൽ ആണ്..   ഇപ്പൊ തന്നെ എത്തും....... "



" ഓക്കേ..... എങ്കിൽ ശെരി...... തിരക്കിട്ട് വരണ്ട മക്കളെ.... നിങ്ങൾ വന്നിട്ടേ ഞങ്ങൾ  ഇറങ്ങു... "



" ഇല്ല അമ്മേ..... ഞങ്ങൾ വേഗം എത്തും.... "


" എങ്കിൽ ശെരി... മോളു വെച്ചോ... "



" ഓക്കേ അമ്മ.... "
  



        
          🔥🔥🔥🔥🔥🔥🔥



കൃത്യം പതിനഞ്ചു  മിനിറ്റ്  കഴിഞ്ഞപ്പോൾ തന്നെ ഏട്ടൻ വന്നു..   




" വിച്ചു...... നമുക്ക് ഇറങ്ങാം...... ഇവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു... "



ഒന്നും മിണ്ടാതെ  ഞാൻ ബാഗും എടുത്തു ഏട്ടന്റെ കൂടെ നടന്നു .... ആതിര എന്തോ ഫയൽ കൊടുക്കാൻ വീണ്ടും വന്നു. .....അവർ എന്തോ സംസാരിക്കുന്നത്  കണ്ടപ്പോൾ.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു..... കാറിൽ പോയി ഇരുന്നു.... 

പിന്നാലെ ഏട്ടനും വന്നു....... ഞാൻ ഏട്ടന്റെ മുഖത്തേക്ക് പോലും നോക്കിയില്ല........ 

" വിച്ചു....... മോളു ...... ദേഷ്യത്തിൽ ആണോ.... ഏട്ടൻ അങ്ങനെ പറയാൻ കാരണം..... "

" പ്ളീസ്  എനിക്ക് വേഗം വീട്ടിൽ എത്തണം..... ഏട്ടന്റെ കാര്യത്തിൽ ഞാൻ ഇനി ഇടപെടില്ല... "

"ഇടപെടേണ്ട എന്ന് ഞാൻ പറഞ്ഞോ... നിനക്ക് കുശുമ്പ്  കാണും എന്ന് എനിക്ക് അറിയാം....... ബട്ട്‌ അത് അവളോട്‌ കാണിച്ചാൽ ശെരിയാകുമോ... നമ്മുടെ സ്റ്റാഫ്‌ ആണ് ബട്ട്‌ അടിമ അല്ലല്ലോ അവൾ... പോരാത്തതിന് എന്റെ കൂടെ പഠിച്ച ഫ്രണ്ട് കൂടി ആണ് അവൾ.... "

" ഇപ്പൊ എനിക്ക് വീട്ടിൽ എത്തിയാൽ മാത്രം മതി.. എന്റെ അച്ഛനും അമ്മയും ഇപ്പൊ എത്തും .... "


   ഏട്ടൻ പിന്നെ എന്നോടൊന്നും പറഞ്ഞില്ല.. വേഗം വണ്ടി എടുത്തു... വീട്ടിൽ എത്തുന്നവരെ ഞാൻ ഏട്ടനോട് മിണ്ടിയതേ ഇല്ല... 


തുടരും...... 


🔥രുദ്രവീണ🔥

പാർട്ട്‌ ~36


" ഇപ്പൊ എനിക്ക് വീട്ടിൽ എത്തിയാൽ മാത്രം മതി.. എന്റെ അച്ഛനും അമ്മയും ഇപ്പൊ എത്തും .... "


ഏട്ടൻ പിന്നെ എന്നോടൊന്നും പറഞ്ഞില്ല.. വേഗം വണ്ടി എടുത്തു... വീട്ടിൽ എത്തുന്നവരെ ഞാൻ ഏട്ടനോട് മിണ്ടിയതേ ഇല്ല... അല്ലെങ്കിലും  ഏട്ടനോട് മിണ്ടാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു .. 



വീട്ടിൽ എത്തിയപ്പോൾ  അച്ഛന്റെ കാർ  അവിടെ ഉണ്ടായിരുന്നു ..അവർ രണ്ടുപേരും എത്തിയിട്ടുണ്ടായിരുന്നു...... ഞാൻ അകത്തേക്ക് ചെന്നതും അവർ എല്ലാവരും കൂടി  എന്തോ സംസാരിക്കുന്നുണ്ടായിരുന്നു........ 



" മോള് എത്തിയോ... രുദ്ര്  എവിടെ? "



അപ്പോഴേക്കും ഏട്ടനും അവിടേക്കു വന്നു... ഞാൻ ഏട്ടനെ മൈൻഡ് ചെയ്യാതെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി... 


" സുഭദ്രക്കു ഇപ്പൊ എങ്ങനെ  ഉണ്ട്  മക്കളെ....... കാണാൻ പോയിട്ട് എന്തായി... മോളുടെ അച്ഛനോടും  അമ്മയോടും ഞാൻ അത് സംസാരിക്കുവായിരുന്നു..... "


" ഞങ്ങൾ  കണ്ടു അച്ഛാ.... ആന്റി  ഇപ്പൊ ഓക്കേ ആണ്.... പ്രത്യേകിച്ച് കുഴപ്പം ഒന്നും തന്നെ ഇല്ല.. ഇനി റസ്റ്റ്‌ ആണ് ആന്റിക്ക് വേണ്ടത്. അവിടുത്തെ കാര്യങ്ങൾ ഒക്കെ അച്ഛനും അമ്മയും വേണ്ടത് പോലെ ചെയ്തോളും.. പിന്നെ ഞാനും അവിടെ ഉണ്ടല്ലോ... നവീനും  ഫുൾ  ടൈം ആന്റിയുടെ  കൂടെ ഉള്ളത് ഒരു ആശ്വാസം ആണ്.... "(വിച്ചു ).




"അത് ശെരിയാ.... നവീൻ വന്നത് സുഭദ്രക്കു  ഒരു ആശ്വാസം  ആകും....അവന് അവന്റെ അമ്മ കഴിഞ്ഞേ ഉള്ളു മറ്റാരും "(ശിവാനന്ദ് )



" അല്ല.... വല്യച്ചനെയും  വല്യമ്മേയും  കൊണ്ടുവരാൻ രണ്ടുപേർ  പോയിരുന്നല്ലോ , ഇതുവരെ എത്തിയില്ലേ..... "(രുദ്ര് )



" അവർ ഇപ്പൊ വിളിച്ചിരുന്നു , വൈകാതെ തന്നെ എത്തും എന്ന് പറഞ്ഞു ഏട്ടാ ".(വേദ)



" മ്മ്...... അല്ല... അച്ഛനും അമ്മയും വന്നിട്ട് ഒത്തിരി നേരം ആയോ... ഞങ്ങൾ അത്യാവശ്യം ആയി എന്റെ ഓഫീസിൽ കൂടി കയറിയിരുന്നു  അതാ വൈകിയത്.... "(രുദ്ര് )



"അത് ഞാൻ മോളെ വിളിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞിരുന്നു മോനെ... എന്തായാലും നിങ്ങൾ വന്നിട്ടേ ഞങ്ങൾ ഇറങ്ങുവായിരുന്നുള്ളു.. ശിവേട്ടന്റെ  കാണുന്ന കൂട്ടത്തിൽ ഒരു അത്യാവശ്യ കാര്യം കൂടി ഞങ്ങൾക്ക് പറയാൻ ഉണ്ടായിരുന്നു.... അതാ "




ഒരു സംശയ രൂപത്തിൽ  ഞാൻ വിച്ചുവിനെ  നോക്കി എങ്കിലും അവൾ മുഖം തിരിച് കളഞ്ഞു.... വേറെ ആരും അത് ശ്രദ്ധിച്ചില്ല എങ്കിലും വിച്ചുവിന്റെ മുഖത്തെ ഭാവമാറ്റം അച്ഛൻ കണ്ടിരുന്നു........ 



" അല്ല..... എന്താ  കാര്യം.... സസ്പെൻസ്  വല്ലതും ആണോ .. "(ശിവാനന്ദ് )





"വേറെ ഒന്നും അല്ല .... പ്രഭാവതിയുടെ  ഏട്ടൻ  മരിച്ചിട്ടു ഇപ്പൊ ഒരു വർഷം ആയി... അപ്പൊ അതിന്റേതായ  ചില ചടങ്ങുകൾ  ഒക്കെ  ഇവരുടെ തറവാട്ടിൽ വെച്ചു നടത്തുന്നുണ്ട്. വിച്ചുവിന്  അങ്ങോട്ട്‌ വരേണ്ടതാണ് ..... ഇവിടുത്തെ ഇപ്പോഴത്തെ ഒരു അവസ്ഥ വെച്ച്  മോളെ അങ്ങോട്ട്‌ കൊണ്ടുപോകുന്നത് ശെരി ആണോ എന്ന് ഞങ്ങൾ ആലോചിച്ചത് ആണ്   .  എന്തൊക്കെ ആയാലും അവളുടെ സ്വന്തം  അമ്മാവൻ അല്ലെ  ".



" അതിനെന്താ..... മോള് കൂടെ വന്നോട്ടെ....... ഒരു ചടങ്ങ് അല്ലെ... ഇവിടെ ആർക്കും ഒരു എതിർപ്പും ഇല്ല.... ഇവിടെ ഇപ്പൊ എല്ലാം ഓക്കേ ആണ് .  ഞാൻ തിരിച് വന്നത് മാത്രം ആണ് ആകെ പുതുമ  ഉള്ള ഒരു കാര്യം...... ഇന്ന് തന്നെ മോളെ കൊണ്ടുപോകണോ . നാളെ രുദ്ര് അവളെ അവിടെ കൊണ്ടുവന്നു വിട്ടാൽ പോരെ..... 
ഇന്ന് എന്റെ ഏട്ടനും ഏടത്തിയും  ഒക്കെ വരുന്നുണ്ട്... പിന്നെ പവിത്ര മോളും...... അവരൊക്കെ മോളെ  ഇതുവരെ കണ്ടിട്ടില്ലല്ലോ.... "(ശിവാനന്ദ് )




"ആയിക്കോട്ടെ....... അവർ വരുമ്പോൾ മോള്  ഇവിടെ തന്നെ ഉണ്ടാവണം... രാവിലെ അങ്ങോട്ടേക്ക് എത്തിയാൽ മതി...... "



ആകെ മൊത്തം ഒരു പന്തികേടാണ്  എനിക്ക് തോന്നിയത്. ഒന്നാമതെ  ഇവൾ എന്നോട് ഇപ്പൊ പിണക്കം ആണ് .. അതിന്റെ കൂടെ ഇവൾ ഇനി അവിടേക്കു പോയാൽ .... പ്രശ്നം  ഇന്ന് തന്നെ സോൾവ്  ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു...... അവൾ ആണെങ്കിൽ എന്റെ മുഖത്തേക്ക്  പോലും നോക്കുന്നില്ല.കുശുമ്പി  പാറു .... എന്റെ പെണ്ണിന് ഇത്രേം ഗൗരവം ഒക്കെ ഉണ്ടായിരുന്നോ... 



    " അധികനേരം എന്തായാലും ഇരിക്കുന്നില്ല... ഞങ്ങൾക്ക് അൽപ്പം തിരക്കുണ്ട് .......ഇപ്പൊ വിച്ചു കൂടി  ലീവ് ആയതു കൊണ്ട് ഞാനോ ഇവളൊ എപ്പോഴും അവിടെ ഉണ്ടാകണം .... ഇനിയും ഞങ്ങൾ വരും...അപ്പോഴേക്കും ശിവൻ ഈ വീൽ ചെയർ  ഒക്കെ വിട്ട്  അങ്ങ് എണീറ്റെ  മതിയാവു...എനിക്ക് കാണേണ്ടത് ആ പഴയ    ശിവാനന്ദിനെ  ആണ്.... കാലം മായ്ക്കാത്ത  ഒരു മുറിവും ഇല്ലല്ലോ ... കഴിഞ്ഞ എല്ലാ വേദനകളും  നിങ്ങളുടെ ഊർജം  ആയി അങ്ങ്  ആവാഹിച്ചാൽ  മതി......... ഇപ്പോ എല്ലാവരും പ്രതീക്ഷിക്കുന്നതും  നിങ്ങളുടെ  തിരിച്  വരവാണ്.... "



" ഞാൻ ശ്രമിക്കാം  രാമാ ...ഇതിൽ നിന്നും ഒന്ന് എണീക്കാൻ എന്റെ മനസും ആഗ്രഹിക്കുന്നുണ്ട്.... രുദ്ര് ഇപ്പൊ ഒരുപാട് കഷ്ടപെടുന്നുണ്ട് .. എന്റെ പല  ഉത്തരവാദിത്തങ്ങളും  അവൻ ആണ് ഇപ്പോ ഏറ്റെടുത്തിരിക്കുന്നത്... എന്റെ കുടുംബം എന്റെ കൂടെ ഉള്ളപ്പോൾ ഞാൻ  തീർച്ചയായും  തിരിച് വന്നല്ലേ  പറ്റു.... "



"അതൊക്കെ നടക്കും....നമ്മുടെ ഹോസ്പിറ്റലിൽ  തന്നെ ക്വാളിഫൈഡ്  ഡോക്ടർസ്  ഉണ്ട് ..  അവരോടൊക്കെ ഞാൻ  ട്രീട്മെന്റിനെ  പറ്റി  സംസാരിക്കുന്നുണ്ട്... ആക്‌സിഡന്റിൽ സംഭവിച്ച തളർച്ച ആണ് .... ഇത് നമുക്ക് മാറ്റിയെടുക്കാം.... മെന്റലി  ശിവൻ സ്ട്രോങ്ങ്‌ ആവണം.... അതാണ്‌ ഏറ്റവും നല്ല മരുന്ന്...സന്തോഷം  തരുന്ന കാര്യങ്ങൾ മാത്രം ചിന്തിക്കുക, ഇനിയും പഴയതൊന്നും ആലോചിച്ചു വേദനിക്കരുത്....ഇവിടെ ഉള്ളവർ എല്ലാവരും തന്നെ നിങ്ങളെ നന്നായി മോട്ടിവേറ്റ് ചെയ്യും.....ഏത് സമയത്തും ശിവന്റെ ചലന ശേഷി  തിരിച്  കിട്ടും........ അത് എപ്പോ എന്ന് പ്രെഡിക്ട്  ചെയ്യാൻ ഒന്നും പറ്റില്ല... ഒറ്റ  സെക്കൻഡിൽ  ആവും ചിലപ്പോൾ അത് നടക്കുന്നത്.... മൈൻഡ് കൂൾ ആക്കി തന്നെ വെക്കുക........ "



" തീർച്ചയായും  അച്ഛാ.... ഞങ്ങൾ എല്ലാവരും ഉണ്ടാവും.. ഇനി അച്ഛൻ ഒരിക്കലും  ഡൌൺ  ആകില്ല.. അതിനുള്ള  അവസരം ഞങ്ങൾ ഉണ്ടാക്കില്ല..... "(രുദ്ര്)



"അത് മതി മോനെ...... നിന്റെ അച്ഛനെ ഒരു വലിയ ദുരന്തത്തിൽ നിന്ന്  രക്ഷിച്ച മിടുക്കൻ ആണ്  നീ... നിനക്ക് ഇതൊക്കെ നിസ്സാരം ആണ്..... കൂടെ ഞങ്ങളും ഉണ്ട് .... "

 

         💛💛💛💛💛💛💛




" അപ്പൊ ശെരി മോളെ... അച്ഛനും അമ്മയും ദാ  ഇറങ്ങുവാ   . നാളെ  അങ്ങോട്ടേക്ക് എത്തിയേക്കണം..... "



" ശെരി അമ്മേ....... "




അച്ഛനും അമ്മയും പോകുന്നത് വരെ വിച്ചുവും ഞാനും അവരോടൊപ്പം  കാറിന്റെ അടുത്ത് വരെ നടന്നു..... 


അവരുടെ കാർ  ഗേറ്റ് കടന്നു പോയതും  മറ്റൊരു  കാർ കൂടി വീടിന്റെ മുന്നിൽ വന്നു നിന്നു.....അത്  വല്യച്ചനും  വല്യമ്മയും ആയിരുന്നു ..  


" വിച്ചു  വല്യച്ചനും  വല്യമ്മയും  ആണ്.... പ്ലീസ്‌.. മോള് മുഖത്തെ  ഈ കുശുമ്പ് ഒന്ന് മാറ്റി വെക്കു... സ്മൈൽ....... അച്ഛന് എന്തോ ഡൌട്ട്  ഉണ്ട്‌.... നമുക്ക് ഈ വഴക്ക് പിന്നെ തീർക്കാം.... "


ഞാൻ അത് പറഞ്ഞതും അവൾ  എന്നേ ഒന്ന് തറപ്പിച്ചു  നോക്കി എങ്കിലും.. പെട്ടെന്ന് മുഖത്തൊരു പുഞ്ചിരി  ഫിറ്റ്‌ ചെയ്തു.... ഹാവു... ആശ്വാസം... 




       ഏട്ടനോടുള്ള ദേഷ്യം ബാക്കി ഉള്ളവരെ അറിയിക്കേണ്ട എന്ന്  കരുതി ആണ് ഒരു  ഇളി  അങ്ങ് പാസ്സ് ആക്കിയത്...... എന്റെ സ്വഭാവം തല്ക്കാലം ഞാൻ അങ്ങ് മാറ്റി  വെച്ചു....... 


അൽപ്പം പ്രായം തോന്നിക്കുന്ന രണ്ടുപേർ  വണ്ടിയിൽ നിന്നും ഇറങ്ങി . അത് വല്യച്ചനും വല്യമ്മയും ആണ് എന്ന് എനിക്ക് മനസിലായി. അവരുടെ അടുത്തേക്ക് ഏട്ടൻ പോയപ്പോൾ ഞാനും പിന്നാലെ ചെന്നു............... 




"വല്യച്ഛ................എത്ര  .. നാളായി..... "

" മോനെ....... സുഖം അല്ലേടാ "



 വല്യമ്മയുടെ നോട്ടം മൊത്തം എന്റെ നേരെ ആയിരുന്നു..... 



" അപ്പു  ഇതാണോ... നമ്മുടെ വിച്ചു."



"അതെ വല്യമ്മേ.... "



" ആഹാ..... നല്ല മാച്ചിങ് ആണ്......... കല്യാണത്തിന്  വരാൻ പറ്റാത്തതിൽ  ഒന്നും തോന്നല്ലേ മക്കളെ... പെട്ടെന്ന് നടന്നതല്ലേ  നിങ്ങളുടെ കല്യാണം... എല്ലാം ഭംഗി ആയി നടക്കാൻ വേണ്ടി ഞാൻ ഒരുപാട്  പ്രാർഥിച്ചിരുന്നു..... ഇവനെ ഒന്ന് വേഗം പൂട്ടണം എന്നത് ഇവന്റെ അമ്മയുടെ നിർബന്ധം  ആയിരുന്നു....... അത് എന്തായാലും സാധിച്ചു... സെലെക്ഷൻ പക്ഷെ എന്റെ രേവതിയുടെ  ആണ്.. നടത്തിയത്   രാധിക  ആണ് എന്ന് മാത്രം...... "




" എന്റെ അമ്മേ.. ഇതെന്താ കല്ലോ..... ഇങ്ങോട്ട് വരുമ്പോൾ  കൂടെ ഒരു ചുമട്ടു  കാരനെ കൂടി കൊണ്ടുവരാൻ മേലായിരുന്നോ..... "


ഡിക്കിയിൽ  നിന്നും ലഗേജ്  എടുക്കുവായിരുന്നു  ആരവ്....    



" അതിനല്ലേ ഡാ  നിന്റെ അച്ഛൻ..... "



"ഡി..... വേണ്ട. വേണ്ട......... "



വല്യമ്മയുടെ വർത്താമാനം കേട്ട്  എനിക്ക് ചിരി വന്നു....അതുകണ്ട്  വല്യച്ഛൻ  എന്നേ ഒന്ന് രൂക്ഷം  ആയി നോക്കി.... പെട്ടെന്ന് തന്നെ ആ മുഖത്ത്  ചിരി വിടർന്നു......

പുറമെ ഗൗരവം ആണെങ്കിലും ഉള്ളിൽ ഒരു പാവം ആണ് വല്യച്ഛൻ  എന്ന് എനിക്ക് മനസിലായി.... 




" അല്ല.....അമ്മായി... ആ കാ‍ന്താരി  എവിടെ........ അതിനെ കൊണ്ടുവന്നില്ലേ.... "




" ഞാൻ ഇവിടെ ഉണ്ടേ........ എന്നേ അതിന് ആരെങ്കിലും മൈൻഡ് ചെയ്തിട്ട്  വേണ്ടേ...."




" ഈ ഐറ്റത്തിനെ  ഇറക്കാൻ എന്നേ കൊണ്ട്  ഒറ്റയ്ക്ക് പറ്റില്ലടാ .... അവിടെ വെച്ച്  തന്നെ ഒരു വിധത്തിൽ  ആണ് ഇതിൽ കയറ്റിയത്... വിചാരിക്കുന്ന പോലെ അല്ല നല്ല ഭാരം ആണ് .. ആ  തെണ്ടി  ആണെങ്കിൽ ലഗേജ്  എടുക്കാൻ എന്നും പറഞ്ഞു മുങ്ങി... നീ ഒന്ന് സഹായിചേ...... "(അർജുൻ ).



" ഓക്കേ ഓക്കേ .. നീ ആ വീൽ ചെയർ  ഇങ്ങ് എടുത്തു വെക്ക്..... "



ഏട്ടനും കണ്ണേട്ടനും കൂടി അവളെ എടുത്തു പൊക്കി വീൽ ചെയറിൽ ഇരുത്തി........... 

എന്റെ മനസ്സിൽ ഞാൻ പവിത്രക്ക്  നൽകിയ രൂപം എന്താണോ അതുപോലെ തന്നെ ആയിരുന്നു  അവൾ... ഒരു കുട്ടി  കുറുമ്പി.......



" ആഹാ... ഇതാണോ എന്റെ ഏട്ടത്തി അമ്മ..... "



"ഏട്ടത്തി ആണ്   അല്ലാതെ കാഴ്ച  ബംഗ്ലാവിലെ  സിംഹം അല്ല  നീയിങ്ങനെ  അത്ഭുതപെടാൻ..... "(ആരവ് )



അസ്ഥാനത്തുള്ള  ആരവിന്റെ കോമഡി  അവൾക്കു ഇഷ്ടപ്പെടാത്തത്  കൊണ്ട്  അവൾ അവനെ  അടിക്കാൻ വേണ്ടി  കൈ ഓങ്ങി.... ഏട്ടൻ അപ്പൊ  തന്നെ അവളുടെ കൈ  പിടിച്ചു വെച്ചു  . 




" മതി....മതി..... അടിയും ഇടിയും ഒക്കെ പിന്നെ..... "



" അല്ല ഏട്ടാ  ഇവൻ....എന്നേ വന്നപ്പോൾ മുതൽ വഴക്കിടുവാ... "




" അയ്യോടി   വഴക്കാളി  നീയല്ലേ..... നീ അല്ലെ എന്റെ മുടി പിടിച്ച് വലിച്ചു പറിച്ചത്... "(ആരവ് )



" അത് നിന്നെ പെട്ടെന്ന് കണ്ട സന്തോഷം  കൊണ്ടല്ലേ.. "



" കണ്ടപ്പോ  ഇങ്ങനെ........

എന്നേ കൊന്നില്ലല്ലോ  ഭാഗ്യം.....  
എന്തായാലും  നീ വന്നല്ലോ... അച്ഛമ്മയോട്  ഫൈറ്റ്  ചെയ്യാൻ  എനിക്ക്  ആളായി..... "(ആരവ് )



" അല്ല... ഇവിടെ തന്നെ നിൽക്കാൻ ആണോ ഉദ്ദേശം.... അകത്തേക്ക് വരുന്നില്ലേ... അവിടെ എല്ലാവരും കാത്തിരിക്കുവാ.... "(വിച്ചു )



" ഏട്ടത്തി പറഞ്ഞത്  ശെരിയാ... വാ ലേറ്റ്സ്  ഗോ... "


ആരവ് കൂൾ ആയിട്ട് കയറി പോകാൻ നിന്നതും വല്യച്ഛൻ  അവനെ പിടിച്ച് നിർത്തി.. 



" ഡാ ... ഡാ... ഇതൊക്കെ ആര്  എടുക്കും.... "



" ഓ... Im do tried  daddy...........ഏട്ടൻമാരെ  ഒന്ന് സഹായിക്കടാ   ഊളകളെ..... "



പോയ അതെ സ്പീഡിൽ തന്നെ അവൻ തിരിച് വന്നു  ലഗേജ്  എടുത്തു......അവനെ ഹെല്പ് ചെയ്യാൻ കണ്ണേട്ടനും  അപ്പുവേട്ടനും  കൂടി .. 

ഞാൻ പവിത്രയെയും കൊണ്ട് അകത്തേക്ക് വന്നു.....  കൂടെ വല്യച്ചനും  വല്യമ്മയും....  



    അച്ഛനെ കണ്ടതും വല്യച്ഛൻ  ഓടിപോയി കെട്ടിപിടിച്ചു...... രണ്ടുപേരും  ആകെ സെന്റി ആയിരുന്നു...അച്ഛമ്മയും അച്ഛച്ചനും  ഒക്കെ അത് കണ്ടു സങ്കടം  ആയി...പോയി എന്ന് കരുതിയാ നിധി അല്ലെ എല്ലാവർക്കും ഇപ്പൊ തിരിച് കിട്ടിയത്...... 


" ചെറിയച്ഛ  നമ്മൾ രണ്ടുപേരും  ഇപ്പൊ സെയിം  ടൂ  സെയിം  ആയല്ലോ .. "(പവിത്ര )



ഒരൽപ്പം തമാശ  കലർത്തി ആണ് അവൾ അത് പറഞ്ഞത് എങ്കിലും എല്ലാവരുടെയും കണ്ണ് നിറഞ്ഞു..... വീൽ ചെയറിൽ ഇരുന്നുകൊണ്ട്  തന്നെ അവൾ അച്ഛനെ കെട്ടിപിടിച്ചു.... അച്ഛൻ അവളുടെ നെറുകയിൽ  ഒരു ഉമ്മ കൊടുത്തു..    



" സെയിം  ടൂ സെയിം  അല്ല... നിങ്ങളെ  രണ്ടുപേരെയും  ഞങ്ങൾ പറത്തും.... അല്ലെ ഏട്ടത്തി... "(ആരവ് )


" പിന്നെ അല്ലാതെ..... നമുക്ക് രണ്ടുപേരെയും  ഓടിക്കാം... "(വീണ )

" സംസാരിക്കാൻ  ഒരുപാട്  ഉണ്ടെടാ    ബട്ട്‌ ഇപ്പൊ ഒന്ന് ഫ്രഷ്  ആകണം ..നിന്നെ കുറെ നാൾ കഴിഞ്ഞു കാണുവല്ലേ...... ഇങ്ങനെ ഒരു കൂടി കാഴ്ച ഉണ്ടാകുമോ എന്ന് പോലും ഭയപ്പെട്ടിട്ടുണ്ട്..    "

" അത് ഞാനും പറയാൻ വരുവായിരുന്നു........... വല്യച്ഛൻ പോയി റസ്റ്റ്‌ എടുക്ക്.. നമുക്ക് വൈകിട്ട് സംസാരിക്കാം..... വേദ  ശിവ  വല്യച്ഛന്റെയും  വല്യമ്മയുടെയും  റൂം കാണിച്ചു കൊടുക്ക്.കണ്ണാ,   ഈ ലഗേജ്  നമുക്ക് മുകളിൽ കൊണ്ടുപോയി  വെക്കാം... 
വിച്ചു.... പവിത്രക്ക്  താഴെ ഉള്ള റൂം മതി.... അവൾക്കു അതാ  ഇഷ്ടം...  "(രുദ്ര് )

തുടരും.... 


🔥രുദ്രവീണ 🔥

  Part~37
       

ഞാൻ പവിത്രയെയും  കൊണ്ട് അവളുടെ റൂമിൽ  പോയി.... 

" ഇന്നലെ നിങ്ങള് വരുന്നത്  കൊണ്ട് ഞങ്ങൾ ഇതെല്ലാം ക്ലീൻ ആക്കിയിരുന്നു.... മോൾക്ക്  പൊടി അടിച്ചാൽ  അലർജി  ആണ് എന്ന് രുദ്രേട്ടൻ  പറഞ്ഞിരുന്നു...... അതുകൊണ്ട് ആവശ്യം ഇല്ലാത്ത കുറെ സാധനങ്ങൾ  ഒക്കെ ഈ മുറിയിൽ നിന്നും മാറ്റി... "(വിച്ചു )

" ശെരിയാ  ഏട്ടത്തി... എനിക്ക് പൊടി അടിച്ചാൽ അപ്പൊ തുടങ്ങും..... പണ്ട് ഞാൻ ഈ വീട്ടിൽ വരുമ്പോൾ ഒക്കെ മുകളിലത്തെ  റൂമിൽ ആയിരുന്നു..ഇപ്പൊ അതിനൊന്നും പറ്റില്ലല്ലോ...... എല്ലാവർക്കും ഒരു ബുദ്ധിമുട്ട്  ആവും... കുറച്ച് നാൾ സഹിക്കണേ  വിച്ചു ചേച്ചി... "(പവിത്ര )



ഞാൻ അവളുടെ മുഖം എന്റെ നേർക്കു ചേർത്തു പിടിച്ചു..  



" നിന്നെ  സഹിക്കണം എന്നോ.... നീ എന്റെയും കൂടി അനിയത്തി ആണ്... നീയും എനിക്ക് വേദയും ശിവയും  പോലെ തന്നെ ആണ്... ഞാൻ ആണ്  ഏറ്റവും കൂടുതൽ ഹാപ്പി...  കാരണം ചേച്ചി എന്ന് വിളിച്ചു പുറകെ വരാൻ ഒരാൾ കൂടി ആയല്ലോ  എനിക്ക്.... "(വിച്ചു)



"എനിക്ക് അറിയാം എല്ലാവരുടെയും സ്നേഹം......... എനിക്കിതു മാത്രം മതി ചേച്ചി... ഇനി അങ്ങോട്ട്‌ ജീവിക്കാൻ..... എന്നേ ഒന്ന് ഹാപ്പി  ആക്കാൻ വേണ്ടി ആണ് ആരവ്  ഏട്ടൻ  എപ്പോഴും എന്റെ പിന്നാലെ നടന്ന്  വഴക്കിടുന്നത്.. പിന്നെ രുദ്രേട്ടൻ...... കണ്ണേട്ടൻ...... എനിക്ക് എന്റെ ഏട്ടന്മാർ കൂടെ ഉണ്ടല്ലോ അതു മതി...... പിന്നെ ഇപ്പൊ എന്റെ ചേച്ചിയും... "(പവിത്ര )




ഞാൻ അവളെ എന്റെ നെഞ്ചോട്‌  ചേർത്തു പിടിച്ചു..... അപ്പോഴും എന്റെ മനസ്സിൽ കൂടി കടന്നു പോയത് പക  അടങ്ങാത്ത നന്ദിനിയുടെ  മുഖം ആണ് .... ഈ ദ്രോഹങ്ങൾ ഒക്കെ അവൾ എങ്ങനെ ആണ് കഴുകി  കളയാൻ പോകുന്നത്....... ഒരു പെൺകുട്ടിയുടെ  സ്വപ്‌നങ്ങൾ  തകർത്ത്  എറിയുമ്പോൾ അവളും ഒരു പെണ്ണാണ് എന്ന് ഓർക്കേണ്ടതല്ലേ....... സ്വന്തം അമ്മയോട്  തോന്നാത്ത ഫീലിംഗ്സ് അവൾക്ക്  ഇനി ആരോട് തോന്നാൻ ആണ്... 


         💙💜💙💜💙💜💙



റൂമിൽ പോയി ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാം എന്ന് കരുതിയപ്പോൾ  ഏട്ടൻ റൂമിൽ തന്നെ ഉണ്ടായിരുന്നു..... ഞാൻ ഏട്ടനെ മൈൻഡ് ചെയ്യാതെ  തന്നെ കപോഡിൽ  നിന്ന്   എന്റെ ഡ്രസ്സ്‌ എടുത്തു... പിന്നിൽ നിന്നും എന്നേ കെട്ടിപ്പിടിക്കാൻ  ഒരു ശ്രമം ഏട്ടൻ നടത്തി എങ്കിലും ഞാൻ വഴങ്ങിയില്ല.... 



" വിച്ചു.... മോളെ.... പ്ലീസ്....... മതിയാക്ക്..... ആ പ്രശ്നം  അവിടെ തീർന്നതല്ലേ..... ഇനി നീ അതും ഓർത്തു നടക്കേണ്ട  കാര്യം ഇല്ല .. സോറി... "



"പ്രശ്നം  തീർന്നു എന്നോ .. എന്നേ ആ പെണ്ണിന്റെ മുന്നിൽ വെച്ച്  ഇൻസൾട്  ചെയ്തില്ലേ... ഇതിന് വേണ്ടി ആണോ ഏട്ടൻ എന്നേ ഓഫീസിലേക്ക്  കൊണ്ടുപോയത്.... എനിക്കിത്  സഹിക്കാൻ ഒന്നും പറ്റില്ല...ഏട്ടന് എന്നോട് എന്തെങ്കിലും  പറയാൻ ഉണ്ടെങ്കിൽ അതു പറയാമായിരുന്നു ... പക്ഷെ അതു ഓഫീസിലെ ഒരു എംപ്ലോയീടെ  മുന്നിൽ വെച്ച് വേണമായിരുന്നോ...ഞാൻ ആണ് ഇങ്ങനെ പെരുമാറിയത്  എങ്കിലോ...."



" യെസ്... i know...തെറ്റാണ്.....എത്ര വേണമെങ്കിലും  സോറി പറയാം... എന്റെ തെറ്റാണ് .... അപ്പൊ അങ്ങനെ പറ്റി  പോയി മോളെ... "




"എനിക്കൊന്നും  കേൾക്കണ്ട... 

ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല... സ്വന്തം ഭർത്താവ്  മറ്റൊരു പെണ്ണിന്റെ മുന്നിൽ വെച്ച്  ഭാര്യ ഒന്നും അല്ലാത്തത് പോലെ സംസാരിക്കുന്നത്.............. ഏട്ടന്റെ സംസാരം കേട്ടാൽ തോന്നും എന്നേക്കാൾ അധികാരം  അവൾക്കാണ്  എന്ന്..... "




"വിച്ചു......... മാപ്പ്...... ക്ഷമിക്കടാ... നിന്നെക്കാൾ ഒരു അധികാരവും  ഇവിടെ ആർക്കും ഇല്ല.... നീ അല്ലെ എന്റെ നമ്പർ വൺ......... കോളേജിൽ അൽപ്പം ക്ലോസ് ഫ്രണ്ട്‌സ് ആയിരുന്നു ഞങ്ങൾ... പിന്നെ ആരതി ആണെങ്കിൽ ഒരു പ്രത്യേക  ടൈപ്പ്  ആണ്.... അത്ര ഫ്രണ്ട്‌ലി ആണ് അവൾ... നന്ദിനിയുടെ  പല  കള്ളത്തരങ്ങളും കണ്ടുപിടിക്കാൻ  എന്നേ ഹെല്പ് ചെയ്തത് അവൾ ആണ് ..അവൾ ആ ഓഫീസിൽ വന്നതിനു ശേഷം ആണ് എനിക്ക് പല കാര്യങ്ങളും മനസിലായത്..... ആദ്യമൊക്കെ നന്ദിനിയുടെ  അച്ഛനിൽ മാത്രം ആയിരുന്നു എന്റെ സംശയം.... അതു നന്ദിനിയിലേക്ക്  തിരിയാൻ തന്നെ കാരണം ആരതി ആണ്... അങ്ങനെയുള്ള ഒരു ഫ്രണ്ട്  നെ എങ്ങനെ പിണക്കും... "



" എനിക്ക് ഒരു റോളും ഇല്ല എന്നാണോ........എല്ലാം അറിഞ്ഞിട്ടും ... ഒരു വേള  ഏട്ടനിൽ എന്റെ അച്ഛനും അമ്മയും സംശയം  പ്രകടിപ്പിച്ചിട്ടും... ഏട്ടന്റെ കൂടെ നിന്നവൾ ആണ് ഞാൻ.... എന്തൊക്കെ പറഞ്ഞാലും  എനിക്ക് വലിയ ഇൻസൾട്  തന്നെ ആണ്.... ഏട്ടൻ ഇനി ഈ പ്രശ്നം എന്നോട് ചർച്ച ചെയ്യാൻ വരണ്ട .   അല്ലെങ്കിലും എന്തൊക്കെ ചെയ്താലും നമ്മൾ എന്നും പുറത്ത് തന്നെ ആണ്....... ഏട്ടന്റെ മനസ്സിൽ എനിക്കൊരു സ്ഥാനം ഉണ്ടായിരുന്നു  എങ്കിൽ മറ്റൊരു പെണ്ണിന്റെ മുന്നിൽ വെച്ച്  എന്നേ ഇങ്ങനെ അപമാനിക്കുമോ.. ".



" വിച്ചു.... ക്ഷമിക്ക്... വേണെങ്കിൽ നിന്റെ കാല്  പിടിക്കാനും ഏട്ടൻ മടിക്കില്ല........ "



" എന്റെ കാല് ആരും പിടിക്കാനും നോക്കണ്ട വാരാനും നോക്കണ്ട.... ഏട്ടൻ പോയി അവളോട്‌ ക്ഷമ ചോദിച്ചോ....... ഞാൻ അവളെ അപമാനിച്ചു എന്നാണല്ലോ ഏട്ടന്റെ അഭിപ്രായം.... 

എന്ത് അപമാനം ആണ് ഞാൻ നടത്തിയത്..... എന്റെ കണ്ണിൽ ഏട്ടൻ ബോസും  അവൾ  ഒരു എംപ്ലോയീയും ആണ് .... ജോലിയിൽ ബന്ധം ഇല്ല, സ്വന്തം ഇല്ല.. ഒന്നും തന്നെ ഇല്ല.. ഓഫീസിനു പുറത്ത് എന്ത് വേണമെങ്കിലും വിളിച്ചോ .... പിന്നെ ഏട്ടൻ എന്റെ ഫ്രണ്ട്‌സ് ന്റെ കാര്യം പറഞ്ഞില്ലേ....... അതിനുള്ള മറുപടി  എന്റെ കയ്യിൽ ഉണ്ട്‌..... ഹോസ്പിറ്റലിൽ  ഞാൻ അവർക്ക്  ഡോക്ടർ വീണ  രാമചന്ദ്രൻ  തന്നെ ആണ്... അവർ ആ  രീതിയിൽ തന്നെ ആണ് എന്നോട് പെരുമാറുന്നത്.... ഹോസ്പിറ്റലിന്  വെളിയിൽ മാത്രേ ഞങ്ങൾ സൗഹൃദം  കാണിക്കാറുള്ളൂ ........എന്റെ മുന്നിൽ വെച്ച്  എനിക്ക് പരിജയം ഇല്ലാത്ത ഒരാൾ... അതും  ഏട്ടന്റെ ഓഫീസിലെ  സ്റ്റാഫ്‌.. അധികാരത്തോടെ  രുദ്ര്  എന്നും വിളിച്ചു  നടക്കുന്നത്    ഞാൻ സഹിക്കണോ......? "



" ഏത് തെറ്റിനും പരിഹാരം ഉണ്ടാവില്ലേ മോളെ...... പ്ലീസ്‌... ഏട്ടൻ ആരുടെ മുന്നിലും ഇത്രേം താണിട്ടില്ല ..... എന്റെ ഭാഗത്താണ് തെറ്റ് , അതു ഞാൻ മനസിലാക്കി.... ഇനി ഇങ്ങനെ ഒരിക്കലും സംഭവിക്കില്ല... പ്രോമിസ്.... ഏത് തെറ്റിനും പരിഹാരം ഉണ്ടാവില്ലേ മോളെ ... "



" യെസ്... പരിഹാരം  ഉണ്ട്‌.... ഏട്ടൻ ആ ഫോൺ എടുത്ത്  ആരതിയെ  വിളിക്ക്......... എന്നിട്ട്  എന്റെ കയ്യിൽ താ.... "



" എന്തിന്.... "




"ഞാൻ മാപ്പ് പറയാം.... ഏട്ടന്റെ വലിയ ഫ്രണ്ട് അല്ലെ .... ഞാൻ കാരണം ആരും നാണം കെടണ്ട.... "



"ഡീ......... എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത് വിച്ചു... നീ അവളോട് മാപ്പ് പറയണം എന്ന് ഞാൻ പറഞ്ഞോ ..      അവൾ എന്റെ ഫ്രണ്ട് ഉം നീ എന്റെ പെണ്ണും ആണെന്ന് നീ മനസിലാക്കണം   ..... "




എന്റെ മുഖത്തേക്ക് പുച്ഛം വിതറുന്ന  ഭാവത്തോടെ  ആണ് വിച്ചു കടന്നു പോയത്.... .. 

ഈശ്വരാ ... ഈ പെണ്ണിനെ ഞാൻ എങ്ങനെ ഒന്ന് ഓക്കേ ആക്കും.......
ഏത് നേരത്താണോ  ഇവളെയും കൊണ്ട് ഓഫീസിൽ പോകാൻ എനിക്ക് തോന്നിയത് ..... ഓരോ കാലക്കേട് ... അല്ലാതെ എന്താ    


        💙💜💙💜💙💜💙



വീട്ടിൽ അതിഥികൾ  ഒരുപാട് ഉള്ളത് കൊണ്ട് ഒരു സദ്യക്കുള്ള  ഒരുക്കം ആയിരുന്നു .... അമ്മയും അച്ഛമ്മയും വേദയും ശിവയും അമ്മായിയും പിന്നെ ഞാനും....... ഞങ്ങൾ എല്ലാവരും കൂടി അടുക്കള അങ്ങ് കയ്യേറി..... 


ബാക്കി എല്ലാവരും... വീടിന്റെ നടുമുറ്റത്ത്‌  തന്നെ ഉണ്ടായിരുന്നു .. പവിത്രയും ആരവും  തമ്മിൽ ഭയങ്കര  വാചകം അടി..... വീട്ടിലേക്കുള്ള  അത്യാവശ്യം  സാധങ്ങൾ ഒക്കെ വാങ്ങാൻ വേണ്ടി കണ്ണേട്ടനെ അമ്മായി പറഞ്ഞു വിട്ടു..... 
അച്ഛനും വല്യച്ചനും  പിന്നെ അച്ഛച്ചനും... പഴയ ഓരോ കാര്യങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു  ..   അടുക്കളയിൽ  നിന്നാൽ തന്നെ കേൾക്കാം എല്ലാവരുടെയും ബഹളം.... ഇപ്പൊ ആണ് ശെരിക്കും ഇതൊരു വീടായത്....  


ഇതിനിടയിൽ  പല തവണ വെള്ളം കുടിക്കാൻ എന്ന പേരും പറഞ്ഞു  ഒരാൾ അടുക്കളയിൽ കൂടി കറങ്ങുന്നുണ്ടായിരുന്നു.   തൽക്കാലം  ആളെ മൈൻഡ് ചെയ്യണ്ട എന്ന് തന്നെ ആയിരുന്നു   എന്റെ തീരുമാനം.... 


        
           💙💙💙💙💙💙💙


 " അഭിയേട്ടാ............. "


ഞാൻ  ഡോർ തുറന്നു ചെല്ലുമ്പോൾ അഭിയേട്ടൻ    ജനൽ അഴിക്കുള്ളിൽ  കൂടി പുറത്തേക്ക്  കണ്ണും നട്ടിരിക്കുവായിരുന്നു......... 



" ആ.... ശ്രീ..  നീയോ ........ നീയെന്താ ഇപ്പൊ ഇവിടെ ..... നിനക്ക് ഇന്നലെ നൈറ്റ്‌ അല്ലായിരുന്നോ....... "



" ഏയ്‌..... ഡ്യൂട്ടി ഇല്ല... വെറുതെ ഇരുന്നു ബോറടിച്ചു      ... ഹോസ്റ്റലിൽ  ഒറ്റയ്ക്ക് ഇരുന്നു മടുത്തു....അപ്പൊ ഓർത്തു  അഭിയേട്ടനും  ഇവിടെ ഒറ്റയ്ക്ക് അല്ലെ ...  "



അവളെ നോക്കി ഒന്ന്  പുഞ്ചിരിച്ചുകൊണ്ട്  അഭി ബെഡിൽ വന്നിരുന്നു..... 



" വല്ലാത്ത കഷ്ടം ആണ് അല്ലെ ഈ നഴ്സ്  ജോലി...... രാത്രിയോ പകലോ ഇല്ലാത്ത കഷ്ടപ്പാട്....... വെറുതെ അല്ല നിങ്ങളെ മാലാഖമാർ  എന്ന് പറയുന്നത് ......  "



"അതു ശെരിയാ... നല്ല കഷ്ടപ്പാട്  ഉണ്ട്‌... പക്ഷെ  ഹോസ്പിറ്റൽ  വിട്ട്  ഓരോ രോഗിയും  ആരോഗ്യം വീണ്ടെടുത്  കടന്നു പോകുമ്പോൾ ഉള്ളിന്റെ ഉള്ളിൽ നമുക്കൊരു  സന്തോഷം തോന്നും.... കാവൽ നിൽക്കുന്നത്  ഒരു ജീവന് വേണ്ടി ആണ് എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം  ആണ് ..   "



"മ്മ്... ഗുഡ്........... 
എനിക്ക് എന്നാവും ഡോ ... ആ ഭാഗ്യം..... മടുത്തു.... മരുന്നിന്റെയും ഡോക്ടർ മാരുടെയും ഈ നിയന്ത്രണത്തിൽ  ഇനി എത്ര നാൾ .."



" വൈകാതെ തന്നെ ഉണ്ടാവുമല്ലോ..... ഫസ്റ്റ് സ്റ്റേജ് അല്ലെ അഭിയേട്ട... ധൈര്യം ഒട്ടും കൈ വിടരുത്... അഭിയേട്ടന്റെ ആരോഗ്യത്തിൽ  നല്ല പുരോഗതി  ഉണ്ട്‌ എന്നാണ് ഡോക്ടർ പറഞ്ഞത്    ... ഏറിയാൽ  ഇനി ഒരു ആറു  മാസം കൂടി..... അതുവരെ അഭിയേട്ടൻ രോഗത്തെ പറ്റി  ഓർക്കുക  പോലും വേണ്ട . ഇഷ്ടമുള്ള  കാര്യങ്ങൾ ഒക്കെ ചെയ്യണം.....കൂൾ ആയിട്ട് ഇരിക്കണം... "



"മടുത്തു......... ആകെ ഇപ്പൊ  ഒരു ആശ്വാസം താൻ ഇവിടെ ഉണ്ടല്ലോ... തനിക്കു ഇവിടെ ജോലി ശെരിയായത്  കൊണ്ട് എനിക്കൊരു കൂട്ടായി ..  അല്ലെങ്കിൽ  ഒറ്റപെട്ടു  പോയേനെ.... "



" മ്മ്... ഞാനും..... അഭിയേട്ടൻ  അടുത്തുള്ളത്  എനിക്കും ഒരു..  ആശ്വാസം ആണ് ..... "



"ഇന്ന് താൻ ഫ്രീ ആണ്  എന്നല്ലേ പറഞ്ഞത് ..... ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ സമ്മതിക്കുമോ.. "



" എന്താ... അഭിയേട്ട..... "



"എടൊ.. പുറത്ത്  നല്ല മഴ..... ഈ ജനൽ  അഴിക്കുള്ളിൽ  കൂടി കാണുമ്പോൾ അതിനൊരു ഭംഗി പോരാ... എനിക്ക് മഴ നനഞ്ഞു  ഈ ബാംഗ്ലൂർ  നഗരത്തിലൂടെ  ഒന്ന് നടക്കണം....... പ്ലീസ്.... "



"അയ്യോ... ഏട്ടാ... ഡോക്ടർ അറിഞ്ഞാൽ എന്റെ പണി പോകും... "


" ഡോക്ടറെ സമ്മതിപ്പിക്കുന്ന  കാര്യം ഞാൻ ഏറ്റു   . തനിക്കു  കൂടെ വരാൻ എന്തെങ്കിലും ബുദ്ധിമുട്ട്  ഉണ്ടോ..."



" എന്ത് സമ്മതിപ്പിക്കുന്ന  കാര്യം ആ    അഭി... "



പെട്ടെന്നാണ്   ഡേവിഡ്  ഡോക്ടർ അവിടേക്കു വന്നത് ..... 



" ഞാൻ ഇപ്പൊ  ഡോക്ടറിന്റെ  കാര്യം പറഞ്ഞു തുടങ്ങി  ഉള്ളു ..... "


"മ്മ്... എന്തേയ്..........."



"ഡോക്ടർ.... എനിക്കൊന്നു  പുറത്ത് പോണം... എത്ര നാളായി  ഇതിനുള്ളിൽ ഇങ്ങനെ.... "



" മ്മ്... എനിക്ക് തോന്നി ........ അഭി ഇത് പറയും എന്ന്..  താൻ ഒരു  മഴ ഭ്രാന്തൻ  ആണല്ലോ   ... പക്ഷെ അഭി ഇപ്പൊ തന്നെ വിട്ടാൽ താൻ പണിയും പിടിപ്പിച്ചു  ഇങ്ങ് വരും... അതു വേണോ ... "



"ഏയ്‌... അങ്ങനെ ഒന്നും ഇല്ല.... പെട്ടെന്ന് പോയി  പെട്ടെന്ന് തന്നെ തിരിച് വന്നോളാം  ഞാൻ......    മരിക്കും  എന്ന് പേടിച്ച് ഇഷ്ടം ഉള്ളതൊക്കെ ചെയ്യാതെ ഇരിക്കാൻ പറ്റുമോ.... "



" മതി... മതി..... കോളേജ് പ്രൊഫസറുടെ  ക്ലാസ്സ്‌ കേൾക്കാൻ എനിക്ക് തീരെ ടൈം ഇല്ല..... ശ്രീബാല  തനിക്  ഇന്ന് ഡ്യൂട്ടി ഇല്ലല്ലോ... അഭിയുടെ  കൂടെ താനും ഒന്ന് പോകണം......... "



"ഓക്കേ ഡോക്ടർ..... "



"പിന്നെ... പോയിട്ട് വരുമ്പോൾ പനിയും പിടിപ്പിച്ചു  വരരുത്... പെട്ടെന്ന് തന്നെ എത്തണം ട്ടോ....അതൊക്കെ തന്റെ ഉത്തരവാദിതം  ആണ്  ട്ടോ  ശ്രീ... വേറെ ഒരു പേഷ്യന്റിനും കൊടുക്കാത്ത  ഒരു   വിട്ട്  വീഴ്ച  തനിക്കു തരുന്നത്  ... തന്റെ ഹെൽത്ത്‌  കുറച്ചു  ബെറ്റർ  ആയതുകൊണ്ടാണ്..... " 



"I know  doctor.... ഞാൻ സൂക്ഷിക്കാം...... "




    അഭിയേട്ടൻ  റെഡി ആയി വരുന്ന  വരെ ഞാൻ റൂമിനു  പുറത്ത്  തന്നെ നിന്നു......... 



 " അഭിയേട്ട... എവിടെ പോകാൻ  ആണ് ഉദേശിച്ചത്‌....... ഇന്ന് ഗണേശോത്സവം ആയതു കൊണ്ട്   അത്യാവശ്യം  തിരക്കൊക്കെ ഉണ്ട്‌ ഇവിടെ..... "



"എവിടെയും പോകാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല  ശ്രീ.... വെറുതെ ഒന്ന് നടന്നു വരണം അത്രേ ഉള്ളു .....  "



റോഡിലേക്ക്  ഇറങ്ങിയതും  മഴ ആർത്തു  പെയ്യാൻ  തുടങ്ങി .... ഞാൻ ബാഗിൽ നിന്നും കുട എടുത്തു............അഭിയേട്ടൻ  എന്റെ കയ്യിൽ നിന്നും കുട മേടിച്ചു....... കുട നിവർത്തി  എന്റെ തോളിൽ  കൈ ഇട്ടു............. എന്നേ കുടക്കുള്ളിൽ  ചേർത്തു നിർത്തി......... 

അത്ഭുതത്തോടെ  ഞാൻ അഭിയെട്ടനെ നോക്കി എങ്കിലും ആള് അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു........   

മഴയിൽ കുളിച്ചു നിൽക്കുന്ന ഈ നഗരത്തിന്  ഒരു പ്രത്യേക ഭംഗി തന്നെ ആയിരുന്നു........ ഗണേശോത്സവം  ആയതുകൊണ്ട്  മഴ ഒന്നും  ഇവിടെ ഉള്ളവരെ ബാധിക്കുന്ന പ്രശ്നം  അല്ല...... 
ആൾക്കൂട്ടത്തിൽ  എവിടേക്കെന്നു  പോലും അറിയാതെ  ഞാൻ ഏട്ടന്റെ കൂടെ അങ്ങ് നടന്നു.......... 



വഴിയോരത്  കണ്ട  ഒരു ചായ കടക്കു മുന്നിൽ അഭിയെട്ടൻ ഒന്ന് നിന്നു.... 



" നമുക്ക് ഒരു ചായ കുടിച്ചാലോ...... മഴ +ചായ... നല്ല കോമ്പിനേഷൻ  ആണെന്ന് കേട്ടിട്ടുണ്ട്.... "


ഞാൻ  ഒന്ന് തല  ആട്ടുക  മാത്രം ചെയ്തു... 



പിന്നെ ഞങ്ങൾ രണ്ടുപേരും  മഴ ഒക്കെ ആസ്വദിച്ചു  ചായ  കുടിച്ചു..... 
ചായയുടെ  പൈസ ഞാൻ കൊടുക്കാൻ തുടങ്ങുമ്പോൾ  അഭിയേട്ടൻ എന്നേ തടഞ്ഞു.... പേഴ്‌സ്  തുറന്നു പൈസ എടുത്തു കൊടുത്തു.... 



" ഇന്ന് താൻ എനിക്ക് വേണ്ടി വന്നതല്ലേ... അപ്പൊ എല്ലാം  എന്റെ വക..... "



മഴ ഒന്ന് തോർന്നപ്പോൾ  അഭിയേട്ടൻ  കുട മടക്കി....... എന്നിട്ട് എന്റെ കയ്യിൽ തന്നു....  



"മഴ കഴിഞ്ഞാൽ  കുടയും ഒരു ഭാരം ആണ്.... "


ഒരു കള്ള ലക്ഷണം ആയിരുന്നു അഭിയേട്ടന്റെ മുഖത്ത് ...... 



" അയ്യടാ... കുട പിടിക്കാൻ ഉള്ള മടി കൊണ്ടല്ലേ.... "


അഭിയെട്ടൻ എന്നേ നോക്കി ഒന്ന് കണ്ണ്  ഇറുക്കി കാണിച്ചു...... 


വഴി അരികിൽ  കണ്ട ഒരു ബെഞ്ചിൽ ഞാനും അഭിയെട്ടനും കൂടി ഇരുന്നു .... കുറെ നേരം ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല........... സംസാരതിന്  തുടക്കം ഇട്ടതും അഭിയെട്ടൻ ആയിരുന്നു..... 



"ഈ ഇടയ്ക്കു എന്തായാലും ഒരു സന്തോഷ വാർത്ത ഞാൻ അറിഞ്ഞു.... "

" എന്താ..... "

" നന്ദിനി ഇപ്പൊ ജയിലിൽ  ആണ് ....  രുദ്രന്റെ  അച്ഛൻ തിരിച് വന്നു... എല്ലാം കലങ്ങി തെളിഞ്ഞു ... "

"മ്മ്.... വിച്ചു എന്നോട് എല്ലാം പറയാറുണ്ട്..... അഭിയെ.... ട്ടനോട്.... "

"രുദ്ര്    എന്നേ അറിയിച്ചിരുന്നു....... അവിടുത്തെ problems എല്ലാം അവൻ ഓരോന്നായി  സോൾവ് ചെയ്യുന്നുണ്ട്  എന്ന് അറിഞ്ഞപ്പോൾ ഞാൻ ഹാപ്പി  ആയി.... ഇനിയെങ്കിലും അവർ ഒന്ന് സന്തോഷത്തോടെ  ജീവിക്കുമല്ലോ."

ഏട്ടന്റെ മനസ് അറിയാൻ വേണ്ടി തന്നെ    ധൈര്യം സംഭരിച്  ഞാൻ ഒരു കാര്യം ഏട്ടനോട് ചോദിച്ചു.... 

"അഭിയേട്ടന്.... ഇപ്പോഴും ഇഷ്ടം ആണോ വിച്ചുവിനെ....... "



ആ പെരു കേട്ടപ്പോൾ അഭിയേട്ടന്റെ മനസിലെ പിടച്ചിൽ ഞാൻ ആ മുഖത്ത്  നിന്നു തന്നെ വായിച്ചു..... 

പെട്ടെന്ന് അഭിയേട്ടൻ ആകെ  സൈലന്റ് ആയി.......... വേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നി....ഹാപ്പി  ആയിരുന്ന ആളെ ഞാൻ ആയിട്ട് നോവിച്ചു   ....... 


" ഈ ചോദ്യം .. ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ട്  ശ്രീ .  രുദ്രന്റെ  താലി കഴുത്തിൽ അണിഞ്ഞു നിൽക്കുന്ന വിച്ചുവിന്റെ മുഖം ഞാൻ എന്റെ മനസ്സിൽ ഉറപ്പിക്കാൻ  ശ്രമിക്കുവാ..... ഈ ജീവിതത്തിൽ അഭി ഒരു പെണ്ണിനെ മാത്രേ സ്നേഹിച്ചിട്ടുള്ളു.... അതു വീണ  ആണ് ........അതിനേക്കാൾ മുന്നേ അവളെ സ്നേഹിച്ചവൻ ആണ് രുദ്രൻ........ അവർ ആയിരുന്നു ഒന്നാവേണ്ടത്.... അതു സംഭവിച്ചു..... 
      ഇപ്പോഴും എനിക്ക് അവളെ ഇഷ്ടം ആണ് ശ്രീ .  പക്ഷെ എന്റെ രുദ്രന്റെ  പെണ്ണാണ് അവൾ..... അവർക്കിടയിൽ  എന്റെ പെരു പോലും ഉണ്ടാവില്ല... കഴുത്തിൽ കിടക്കുന്ന താലിയോട്  നൂറ് ശതമാനം  സത്യസന്ധത  പുലർത്തുന്ന കുട്ടി ആണ് അവൾ.... അവൾ ഇനി എന്നേ ഓർക്കാൻ പോലും ചാൻസ് ഇല്ല.... തട്ടി  തെറിപ്പിച്ച സൗഭാഗ്യം  ആണ് എനിക്ക്  അവൾ.... "


തുടരും..... 


 🔥രുദ്രവീണ🔥

പാർട്ട്‌ ~38
   

" ഈ ചോദ്യം .. ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ട്  ശ്രീ .  രുദ്രന്റെ  താലി കഴുത്തിൽ അണിഞ്ഞു നിൽക്കുന്ന വിച്ചുവിന്റെ മുഖം ഞാൻ എന്റെ മനസ്സിൽ ഉറപ്പിക്കാൻ  ശ്രമിക്കുവാ..... ഈ ജീവിതത്തിൽ അഭി ഒരു പെണ്ണിനെ മാത്രേ സ്നേഹിച്ചിട്ടുള്ളു.... അതു വീണ  ആണ് ........അതിനേക്കാൾ മുന്നേ അവളെ സ്നേഹിച്ചവൻ ആണ് രുദ്രൻ........ അവർ ആയിരുന്നു ഒന്നാവേണ്ടത്.... അതു സംഭവിച്ചു..... 
      ഇപ്പോഴും എനിക്ക് അവളെ ഇഷ്ടം ആണ് ശ്രീ .  പക്ഷെ എന്റെ രുദ്രന്റെ  പെണ്ണാണ് അവൾ..... അവർക്കിടയിൽ  എന്റെ പെരു പോലും ഉണ്ടാവില്ല... കഴുത്തിൽ കിടക്കുന്ന താലിയോട്  നൂറ് ശതമാനം  സത്യസന്ധത  പുലർത്തുന്ന കുട്ടി ആണ് അവൾ.... അവൾ ഇനി എന്നേ ഓർക്കാൻ പോലും ചാൻസ് ഇല്ല.... തട്ടി  തെറിപ്പിച്ച സൗഭാഗ്യം  ആണ് എനിക്ക്  അവൾ.... "



"വിച്ചുവിനെ  മറക്കാൻ അഭിയേട്ടന്  ഇനി പറ്റില്ലേ....... വിച്ചു പഴയതെല്ലാം മറന്ന്  ഇപ്പൊ രുദ്രേട്ടന്റെ  മാത്രം ആയി കഴിഞ്ഞു... അഭിയേട്ടനും  മാറിക്കൂടെ..... "



"ഏയ്‌...... ഞാൻ അങ്ങനെ അവളെ ഇപ്പോഴും മനസ്സിൽ ഇട്ടു പ്രണയിക്കുന്നു  എന്ന് പറഞ്ഞില്ലല്ലോ........ എനിക്ക് അറിയാം വിച്ചു എന്നേ എപ്പോഴേ മറന്നു എന്ന്... രുദ്രൻ  എന്റെ പേര്  പോലും അവളുടെ മനസ്സിൽ നിന്ന്  മായിച്ചു കളഞ്ഞിട്ടുണ്ടാകും...... ഭ്രാന്തമായ  ഒരു പ്രണയം ആണ് വിച്ചുവിനോട് അവന് ഉള്ളത് ...... സ്നേഹം കൊണ്ട്  ഞാൻ അവളുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവ്  അവൻ നീക്കിയിട്ടുണ്ട്..... അതെനിക്ക്  ഉറപ്പാണ്....... 

പിന്നെ..... എനിക്ക് ഇതിൽ നിന്നും പുറത്ത് വരാൻ കുറച്ച് ടൈം എടുക്കും........... ഒരു അസുഖത്തിന്റെ പേരിൽ സ്വന്തം പ്രണയം കൂട്ടുകാരന്  വിട്ട് കൊടുത്ത വിഡ്ഢി ആണ് ഞാൻ...  പക്ഷെ ഞാൻ ചിന്തിച്ചത്  വിച്ചുവിന്റെ  ലൈഫ് ആണ്....... എന്നേ പോലെ ഒരു രോഗിയെ  ചുമന്നു  നടന്ന് അവളുടെ ലൈഫ്  എന്തിനാ കളയുന്നത് എന്നൊക്കെ ചിന്തിച്ചു..   എന്നേക്കാൾ എന്തുകൊണ്ടും അവൾക്കു നല്ലത് രുദ്രൻ തന്നെ ആണ്     .......  അവനോളം ഒരിക്കലും ഞാൻ ആകില്ല...... വിധിച്ചതേ കിട്ടു  എന്ന് ഒക്കെ പറയാറില്ലേ.... "



"മ്മ്.......... അത് ശെരിയാ.... നമ്മൾ എത്ര ആഗ്രഹിച്ചു നടന്നാലും എല്ലാം ഒന്നും നമുക്ക് കിട്ടില്ല... അതിനൊരു ഭാഗ്യം വേണം.... "



"എന്റെ കാര്യം അവിടെ നിൽക്കട്ടെ...... തനിക്ക്  ഇതുവരെ ആരോടും ഇഷ്ടം ഒന്നും തോന്നിയിട്ടില്ലേ  ശ്രീ......    തന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ....... "



"എനിക്ക്............... "



"എന്താടോ... എന്നോട് പറയാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ.....   "



"ഏയ്‌.... അങ്ങനെ ഒന്നും ഇല്ല........ എനിക്കും ഉണ്ട്‌ ഒരു ഇഷ്ടം..... അത് എനിക്ക് കിട്ടുമോ എന്ന് പോലും അറിയില്ല.......... ഒരുപാട് വലിയ സങ്കടങ്ങൾ നേരിട്ടപ്പോളും  എന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ച പ്രണയം ആണ് അത്......... എന്നേ ജീവിക്കാൻ പ്രേരിപ്പിച്ച, ഇപ്പോഴും ജീവിപ്പിക്കുന്ന  ഒന്ന്........ "



"ആഹാ.... കൊള്ളാല്ലോ.... അത്ര ഡീപ്പ് ആണോ... എങ്കിൽ പറയടോ. ആരാ ആള്...... തന്റെ ഇഷ്ടം താൻ പറഞ്ഞോ.... "



"എന്റെ ഇഷ്ടം പറയാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല........ "



"അതെന്തേ... തനിക്കു പേടി ആണോ.... ഇഷ്ടം ആണെങ്കിൽ അത് തുറന്നു പറയണം ശ്രീ... അല്ലെങ്കിലും ആള് കൈ വിട്ടു പോയിട്ട് പറയാൻ ഇരുന്നാൽ നഷ്ടം നമുക്ക്  തന്നെ ആണ്   .......  "



"പേടി   ഒന്നും ഇല്ല..... ആള് ഇത്തിരി പ്രശ്നത്തിൽ ഒക്കെ ആണ്  ... അതുകൊണ്ട്  എനിക്ക് ഇതുവരെ പറയാൻ പറ്റിയിട്ടില്ല.... "



"പ്രശ്നം...? വല്ല  ഫിനാൻഷ്യൽ  പ്രോബ്ലെംസ് ആണോ...... "



അഭിയേട്ടൻ എന്നേ വിടാൻ തീരെ ഉദ്ദേശം ഇല്ല എന്ന് എനിക്ക് മനസിലായി........... രണ്ടും കല്പ്പിച്ചു  ഞാൻ പറഞ്ഞു തുടങ്ങി.... 



"ഞാൻ  സ്‌നേഹിക്കുമ്പോൾ തന്നെ ആൾക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു.............. അതുകൊണ്ട് എന്റെ ഇഷ്ടം എനിക്ക് അറിയിക്കാൻ പറ്റാത്ത പോയി....... പിന്നെ ഞാൻ സ്വയം ചിന്തിച്ചു.... ആ ഇഷ്ടം സ്വന്തം ആക്കാൻ എനിക്ക് അർഹത ഉണ്ടോ എന്ന്..... എന്നെപോലെ ഒരു പെൺകുട്ടി സ്വപ്നം കാണുന്നതിന്  ഒരു പരിധി ഒക്കെ  ഇല്ലെ.......അങ്ങനെ  പറയാതെ പറയാതെ ഞാൻ ഇഷ്ടം ഒക്കെ ഉള്ളിൽ തന്നെ ഒതുക്കി............ 
അങ്ങനെ ഒരിക്കലും അത് തുറന്നു പറയാൻ പറ്റാത്ത ഞാൻ വീർപ്പുമുട്ടി... കാര്യങ്ങൾ അതുപോലെ ആയിരുന്നു... എന്റെ ഇഷ്ടം ഞാൻ അറിയിച്ചാൽ എന്റെ കൂട്ടുകാരിയെ  എനിക്ക് നഷ്ടപ്പെടുമോ എന്ന പേടി ...... അല്ല.... അവളുടെ സൗഭാഗ്യം  ഞാൻ തട്ടി എടുക്കുന്നത്  ശെരിയാണോ എന്ന തോന്നൽ...... കാരണം എന്തും വിട്ടു തരാൻ മടി ഇല്ലാത്ത എന്റെ കൂട്ടുകാരി എനിക്ക് വേണ്ടി അതും ചെയ്യുമായിരുന്നു.... അങ്ങനെ ഉള്ള അവളുടെ ഹൃദയം നോവിച്ചു എനിക്ക് അവളുടെ പ്രണയം  വേണ്ടായിരുന്നു............... 

ഇപ്പൊ അവർ തമ്മിൽ വിധിയുടെ ചില  സാഹചര്യം  കൊണ്ട് പിരിഞ്ഞു........ആൾക്ക് ഇപ്പൊ കൂടെ ആരും തന്നെ ഇല്ല.... 
 അദ്ദേഹതിന്റെ മോശമായ ഒരു അവസ്ഥയിൽ ഒരു കരുതൽ ആയിട്ട്  എങ്കിലും ഞാൻ ഇപ്പൊ കൂടെ തന്നെ ആണ് ഉള്ളത്... ഒരു നല്ല കൂട്ടുകാരി ആയി .......... ഇപ്പോഴും എന്റെ ഇഷ്ടം പറയാൻ എനിക്ക് പേടി ആണ്..... എന്നേ ഇഷ്ടം ആയില്ല എങ്കിലോ.. ? കൂട്ടുകാരി  പോയത് ഒരു അവസരം ആയി ഞാൻ കണ്ടു എന്ന് കരുതിയാലോ.......?

അങ്ങനെ ഞാൻ അത് ഉള്ളിൽ തന്നെ ഒതുക്കുവാണ്.......... ഇപ്പൊ പ്രേത്യേകിച്ചു  ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ല..... ഇങ്ങനെയെങ്കിലും കൂടെ നിന്നാൽ മതി എനിക്ക്.. എത്ര നാൾ എന്ന് അറിയില്ല...... എങ്കിലും.... എന്നേ കൂടെ നിർത്തുന്ന കാലത്തോളം ........ "



ആ കണ്ണുകളിൽ നോക്കി ഞാൻ അത് പറഞ്ഞപ്പോൾ  അഭിയേട്ടന്റെ ഭാവം എന്താണ് എന്ന് എനിക്ക് തിരിച്ചറിയാൻ  പോലും പറ്റിയില്ല ..  ചിലപ്പോൾ ഇതോടെ എല്ലാം അവസാനിക്കുമായിരിക്കും......... എങ്കിലും ഈ വീർപ്പു  മുട്ടൽ എനിക്ക് അവസാനിപ്പിക്കണം..... 
അഭിയേട്ടൻ എന്നേ നോക്കാതെ.... ദൂരെ എവിടെയോ കണ്ണും നട്ടിരുന്നു.... എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണോ......... അഭിഏട്ടന്റെ ആ മൗനം  എനിക്ക് സഹിക്കാവുന്നതിലും  അപ്പുറം ആയിരുന്നു......... ഒന്നും പറയേണ്ടി ഇരുന്നില്ല.... എന്റെ മനസിലെ ഭാരം ഇറക്കി വെക്കാൻ പാടില്ലായിരുന്നു................. 


ഏട്ടൻ ആ മൗനം കുറെ നേരം തുടർന്നു... എനിക്ക് ഭ്രാന്ത്  പിടിക്കുന്ന പോലെ തോന്നി......... എന്റെ കണ്ണുകൾ  ഞാൻ പോലും അറിയാതെ നിറഞ്ഞു തുളുമ്പി........... 




"നമുക്ക്......... പോയാലോ........ എനിക്ക്   ഒന്ന്  കിടക്കാൻ തോന്നുന്നു ...... മഴയുടെ ശക്തി കൂടി............ "



അൽപ്പം ഗൗരവത്തോടെ ആണ് അഭിയേട്ടൻ അത് പറഞ്ഞത്...    ഞാൻ പോകാം എന്ന് തല ആട്ടി  .   

ആ മഴയിൽ നടന്ന് തുടങ്ങുമ്പോൾ അഭിയേട്ടൻ  എന്റെ കയ്യിൽ നിന്നും കുട മേടിച്ചു..........ഇത്തവണ എന്നേ ചേർത്തു നിർത്താൻ ഏട്ടൻ മടിച്ചു... എന്നോട് ദേഷ്യം ആവും എന്ന് എനിക്കു തോന്നി....വേണ്ടിയിരുന്നില്ല  ഒന്നും.............. ഈ മൗനത്തിലും വലിയ എന്ത് ശിക്ഷ ആണ് ഇനി എനിക്ക് കിട്ടാൻ ഉള്ളത്....... 



             🔥🔥🔥🔥🔥🔥



ഫുഡിങ് ഒക്കെ കഴിഞ്ഞു എല്ലാവരും കൂടി രാത്രിയിൽ  ടെറെസ്സിൽ  കൂടി......   no  entry for girls😉
പെണ്ണുങ്ങൾക്ക്‌ അല്ലെങ്കിലും കുറ്റവും കുറവും മാത്രേ പറയാൻ കാണു.....  അതുകൊണ്ട് അവരെ ഒഴിവാക്കി... ഞാനും, അർജുനും, ആരവും, പിന്നെ നമ്മുടെ ഓൾഡ്  ജനറേഷൻ  ടീംസ് ആയ അച്ഛച്ചൻ , അച്ഛൻ , വല്യച്ഛൻ..... ചെറിയ ഒരു  വെള്ളം അടി തുടങ്ങാം എന്ന് കരുതി.... വിച്ചുവിന് കൊടുത്ത വാക്ക് കാരണം എനിക്ക്  ഒന്നും ചെയ്യാൻ പറ്റില്ല.......
ഈശ്വരാ  ഏത് നേരത്താണോ അവൾക്കു വാക്ക് കൊടുക്കാൻ തോന്നിയത്.......... തെറ്റിച്ചു  എന്ന് അറിഞ്ഞാൽ അവൾ ചൂല് എടുക്കും... ഒന്നാമതെ  അവൾ ആകെ പിണക്കത്തിൽ ആണ് .. ഇതിന്റെ കൂടെ ഇതും  കൂടി ആയാൽ  ആകെ പ്രശ്നം ആകും.......

അല്ലെങ്കിലും ചില പ്രത്യേക സാഹചര്യം  വരുമ്പോൾ നമുക്ക് വാക്ക് കൊടുക്കാൻ ഭയങ്കര ആശ്വാസം ആണ്.. പക്ഷെ പാലിക്കാൻ ഇത്തിരി പാടാണ്.... 




"രുദ്ര്.... നീ   കൂടുന്നില്ല  എന്ന് ഉറപ്പാണോ......... വിച്ചുനെ  പേടിച്ചിട്ടാണോ..... "



"ഏയ്‌..... ഞാൻ ഇതൊക്കെ കുറച്ച് കൊണ്ടുവരാൻ നോക്കുവാ..... മുൻപ് ഇത് ഇല്ലാതെ തീരെ പറ്റില്ലായിരുന്നു.... "



"ഉവ്..... ഉവ്വ്‌....... ഒരു  പെണ്ണ്  കെട്ടിയപ്പോൾ അവൻ ആകെ മാറി  പോയി... ഞങ്ങളെ വരെ കുടി പഠിപ്പിച്ച ആളാണ്‌ ....... "



"സാരമില്ല... മക്കളെ... പെണ്ണ് കെട്ടിയാൽ നിന്റെയൊക്കെ കാര്യം അങ്ങനെ തന്നാ......... നിന്റെ  അമ്മയുടെ പെർമിഷൻ  ഞാൻ ഇന്ന് മേടിച്ചിട്ടുണ്ട്... അതുകൊണ്ട് വലിയ പ്രശ്നം ഇല്ല...... നീ രുദ്രനെ കുറ്റം പറയണ്ട... ഒരു പെണ്ണ് കെട്ടിയാൽ നീ ഇതെല്ലാം നിർത്തും... നോക്കിക്കോ.... "



"അതിന് അവൻ ഒന്ന് വഴങ്ങണ്ടെ....വല്യച്ചാ.... കെട്ടുന്നില്ല എന്ന് പറഞ്ഞു ഒറ്റ കാലിൽ  തപസ്സു ചെയ്യുവല്ലേ.... "



"അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ല ഏട്ടാ... നമുക്ക് കണ്ണന്റെ കാര്യത്തിൽ ഒരു തീരുമാനം  എടുക്കണം... ഈ കുടുംബത്തിലെ  ആദ്യത്തെ സന്തതി ആണ്.... രുദ്രൻ കെട്ടി.... കണ്ണന്റെ കാര്യം ഇനി എല്ലാവരും ചോദിച്ചു തുടങ്ങും..... ഏട്ടൻ കെട്ടാതെ അനിയൻ കെട്ടി എന്ന് പറയും. .....  അതിന് മുന്നേ കണ്ണന്റെ കല്യാണം നടക്കണം....."




"ചെറിയച്ഛ  പ്ലീസ്.... എനിക്ക്  ഇപ്പോ ഒന്നും വേണ്ട ...... ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി .... "(കണ്ണൻ )




"ദേ... ഏട്ടാ.... മരിയാദക്കു കെട്ടിക്കോ...... ഇവിടെ വളർന്നു വരുന്ന വേറെ ഒരു പുരുഷൻ കൂടി ഉണ്ട്‌ എന്ന് ചിന്ത  വേണം... എനിക്കും കെട്ടണ്ടേ... നിങ്ങൾ എന്താ മനുഷ്യ എന്നേ പറ്റി  ചിന്തിക്കാത്തത്...... എനിക്കും ഒരു ജീവിതം ഒക്കെ വേണ്ടേ ..... ദിസ്‌ ഈസ്‌ ടൂ മച്ച്........ "(ആരവ്... )




ആരവിന്റെ  സംസാരം കേട്ട്  എല്ലാവർക്കും ചിരി ആണ് വന്നത്...... 



"അത് ഏതാടാ... ആ പുരുഷൻ.............. നീ ആണോ..... "(രുദ്ര് )



"അതെ... അച്ഛാ.. വളർന്നു വരുന്ന ഒരു യുവ  കോമളൻ 😕😥😭😭😭😭😭😭😭😭😭"(ആരവ് )



"കോമളന്റെ കാര്യം ഒരു  മൂന്നു വർഷം കഴിയുമ്പോൾ നോക്കാം... ഇപ്പോ നമ്മുടെ വല്യേട്ടനെ  ഒന്ന് കെട്ടിക്കട്ടെ...... "(രുദ്ര് )



    പിന്നെ അവിടെ കണ്ണന്റെ കല്യാണ കാര്യം ആയിരുന്നു ചർച്ച..... അച്ഛച്ചനും  കൂടി ഇടപെട്ടതോടെ കാര്യത്തിന്  ഒരു തീരുമാനം ആയി... ഇതിനിടയിൽ വിച്ചു പറഞ്ഞത് പോലെ അനന്യയുടെ  കാര്യം എനിക്കും ഓർമ വന്നു...   ഇവനെ ഒതുക്കാൻ ഒരു കള്ള കാ‍ന്താരി  തന്നെ വേണം.... അനന്യ ബെസ്റ്റ് ആണ്...    ഇവന്റെ ലൈഫ് കളർ ആക്കാൻ അവൾ മതി...... പതുക്കെ ഇത്  എല്ലാവരോടും പറയാം എന്ന് ഞാനും കരുതി... എന്തായാലും  എന്റെ ഏട്ടനെ  ഒന്ന് പൂട്ടണം ....  



           🔥🔥🔥🔥🔥🔥



കിടക്കാൻ നേരം ആയപ്പോൾ  അച്ഛനെ ഞാൻ റൂമിൽ ആക്കി ... വേദയും ശിവയും അച്ഛന്റെ റൂമിൽ തന്നെ ആയതുകൊണ്ട്  അച്ഛന് ഒരു കുറവും ഉണ്ടാകില്ല......... 

പിന്നെ പവിത്രയെ കൂടി ഒന്ന് കണ്ടു ..... അവളോട്‌ ഫ്രീ ആയിട്ട്  ഒന്ന്  മിണ്ടാൻ പറ്റിയിട്ടില്ല... നാളെ എല്ലാവരെയും കൊണ്ട് ഒന്ന് പുറത്ത് പോകണം... വീട്ടിൽ തന്നെ ഇരുന്നാൽ എന്തൊരു ബോറടി ആണ് .      
അയ്യോ.... ഇപ്പൊ ആണ് ഓർമ വന്നത്..... വിച്ചു  നാളെ വീട്ടിലേക്ക് പോകുവല്ലേ... . ഒട്ടും ടൈം കളയാതെ ഞാൻ റൂമിലേക്ക്‌ ഓടി   .  ... 


അവിടെ നമ്മുടെ പത്നി  കിടക്ക വിരിക്കുന്ന തിരക്കിൽ ആയിരുന്നു ....      
ഞാൻ വേഗം പോയി ഡോർ അങ്ങ് അടച്ചു............. അടച്ചത് ഇത്തിരി  ഒച്ചയിൽ ആയിരുന്നു..... ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അവൾ..... 


"നിങ്ങൾ എന്താ മനുഷ്യ  ആളെ പേടിപ്പിക്കാൻ  നോക്കുവാണോ...... "



"സോറി... വാവേ .. അറിയാതെ പറ്റിയതാ..... "



വിവൽ  സോപ്പിന്റെ കൂടെ അൽപ്പം  ചന്ദ്രികയും റെക്സോണയും കൂടി അങ്ങ് പതപ്പിച്ചു... .. 

എന്തൊക്കെ ചെയ്‌താൽ എന്താ അവൾക്കു  എന്നോട് ദേഷ്യം മാത്രം... ആ ദേഷ്യം മൊത്തം അവൾ തീർത്തത് എന്റെ പില്ലോയിൽ ആയിരുന്നു .......... 


ഞാൻ പിന്നിലൂടെ  ചെന്നു അവളെ കെട്ടിപിടിച്ചു  കഴുത്തിലെ മറുകിൽ  ഒരു ഉമ്മ കൊടുത്തു........ 



"വിട്... എന്താ... ഈ കാണിക്കുന്നേ........ വൃത്തികെട്ട  മനുഷ്യൻ...... "



"എന്റെ  ഭാര്യയെ  കെട്ടിപിടിച്ചു  ഒരു ഉമ്മ തരുന്നത് ഇത്ര വല്യ തെറ്റാണോ..... അങ്ങനെ ആണെങ്കിൽ ഈ ലോകത്തുള്ള ആണുങ്ങൾ ഒക്കെ ചീപ്പ് ആണോ.... ഞാൻ ഇനിയും നിന്നെ ഉമ്മ വെക്കും.......  "




 അവളെ ഒന്നും കൂടി ചേർത്തു പിടിച്ചപ്പോൾ... അപ്രതീക്ഷിതമായി  അവൾ എന്നേ ബെഡിലേക്ക്  പിടിച്ച് തള്ളി   , തലയിണയും  പുതപ്പും എടുത്തു നിലത്തു വിരിച്ചു...... 


ഓഹോ... അപ്പൊ സമരം തുടങ്ങാൻ ആണ് ഉദ്ദേശം... സമ്മതിക്കില്ല  മോളെ.. ഇതിലും വല്യ സമരം വന്നാലും  എനിക്ക് പുല്ലാണ്.... 



"എത്ര പിണക്കം വേണമെങ്കിലും ആയിക്കോ വിച്ചു... ബട്ട്‌  ഈ കലാപരിപാടി  ഇവിടെ പറ്റില്ല... നീ എന്റെ കൂടെ തന്നെ  കിടക്കും....... "



തലയിണയും    പുതപ്പും ഞാൻ  അവളുടെ കയ്യിൽ നിന്നും പിടിച്ച് വാങ്ങി... 


"സാരമില്ല... ഞാൻ അമ്മയുടെ കൂടെ കിടന്നോളാം...... "


"പറ്റില്ല അമ്മ  ഇപ്പൊ   പവിത്രയുടെ കൂടെ ആണ്... ഇപ്പൊ ഈ വീട്ടിൽ ഒരു മുറിയും ഫ്രീ അല്ല....... നിനക്ക് നിന്റെ ഭർത്താവിന്റെ മുറി മാത്രേ എന്നും സ്വന്തം ആയിട്ടുള്ളു...... നമുക്കിടയിൽ  ഉള്ള ഈ ചെറിയ വഴക്ക് നമ്മുടെ ബെഡ്‌റൂമിൽ തന്നെ തീർക്കാൻ പറ്റുന്നതാണ്..... "



"ഇത് അങ്ങനെ ഒന്നും തീരില്ല..... "



"ഞാൻ സോറി പറഞ്ഞാൽ തീരുമോ........ അതോ ഇനി നിന്റെ കാല് പിടിക്കണോ...... അല്ലെങ്കിലും വേണ്ട.... ഞാൻ ഇവിടെ ഉള്ളതാണോ  നിന്റെ പ്രശ്നം ..... എങ്കിൽ ഓക്കേ .. നീ ഇവിടെ  ഒറ്റയ്ക്ക് കിടന്നോ... ഞാൻ കാരണം നീ നിലത്തു കിടക്കേണ്ട ...... ഞാൻ ടെറെസ്സിലോ  മറ്റോ കിടന്നോളാം.... "




ഞാൻ  എന്റെ തലയിണ എടുത്തു നടന്നു.............. ഡോർ കടക്കുന്ന വരെ അവൾ തിരിച് വിളിക്കും എന്നൊരു പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു..... എവിടെ...... 

അങ്ങനെ ആ പ്ലാനും  അടപടലം  മൂഞ്ചി.......... 




ടെറസിൽ ആണെങ്കിൽ ഒടുക്കത്തെ  കൊതുകും......... ഒരു ആവേശത്തിന്  ഇറങ്ങി പുറപ്പെട്ടു  പോയി... അവൾ ആണെങ്കിൽ തിരിഞ്ഞു പോലും നോക്കുന്നില്ല.... 

ഞാൻ അങ്ങനെ മാനത്തു  നക്ഷത്രവും  എണ്ണി... അങ്ങനെ കിടന്നു....... 


          🔥🔥🔥🔥🔥🔥🔥



കുറെ   നേരം അങ്ങനെ കിടന്നപ്പോൾ ആണ്..... ആരോ ടെറസിലേക്കുള്ള വാതിൽ തുറക്കുന്ന സൗണ്ട് കേട്ടത്.... ഇനി ആരവ് എങ്ങാനും  ആകുമോ.... തൊട്ടടുത്തുള്ളത് അവന്റെ റൂം ആണ് ........ 


ഞാൻ നോക്കിയപ്പോൾ വിച്ചു ആയിരുന്നു....... 😏ഇപ്പൊ എന്തിനാവും  ഇങ്ങോട്ട് ഏഴുന്നള്ളിയത്............. 
മനുഷ്യന്റെ കണ്ട്രോൾ കളയാൻ........ ഡ്രസ്സ്‌ ഒക്കെ മാറി  നൈറ്റ്‌ ഗൗൺ  ഒക്കെ ഇട്ടാണ് വരവ്....... 


അവൾ  എന്റെ അടുത്ത് എത്തിയപ്പോൾ  ഞാൻ കണ്ണ് അടച്ചു  ഉറങ്ങുന്ന പോലെ  കിടന്നു......... 


"ഏട്ടാ.... എണീക്ക്..... നമുക്ക്  റൂമിൽ പോയി കിടക്കാം........... "



"നീ പോയിക്കോ.... ഞാൻ ഇന്ന് ഇവിടെ ആണ്..... "



"പ്ലീസ് ഏട്ടാ..... വാശി പിടിക്കല്ലേ..... സോറി...... വാ...... "


  അവൾ എന്റെ കൂടെ അങ്ങ് കിടന്നു..... എന്റെ നെഞ്ചിൽ തല വെച്ചു........... 
ആ കോലത്തിൽ അവൾ എന്നേ കെട്ടിപിടിച്ചാൽ എന്റെ സകല കണ്ട്രോളും  പോകും എന്ന് അവൾക്കു തന്നെ അറിയാം........ 
അഴിഞ്ഞു കിടന്ന അവളുടെ മുടിയിലെ  കാച്ചിയ എണ്ണയുടെ  ഗന്ധം കൂടി ആയപ്പോൾ  എന്റെ മസിൽ ഒക്കെ അങ്ങ് അയഞ്ഞു.... 😜എന്തൊക്കെ ആയാലും എന്റെ ഭാര്യ അല്ലെ.......... 


പിന്നെ ഒന്നും നോക്കിയില്ല... ഞാൻ അവളെയും കൊണ്ട് അങ്ങ്...... മറിഞ്ഞു......... 
 വിച്ചു എന്തോ പറയാൻ വന്നപ്പോളേക്കും ഞാൻ അവളുടെ അധരങ്ങൾ  കീഴ്പെടുത്തി........ 
അവളുടെ വിരലുകൾ  എന്റെ കഴുത്തിൽ അമർന്നു..............ചെറിയ കുറുമ്പ് കാണിക്കാൻ ശ്രമിച്ചു എങ്കിലും അവളെ ഞാൻ എന്റെ കൈക്കുള്ളിൽ  ഒതുക്കി നിർത്തി... 

ഞങ്ങൾ ഞങ്ങളുടേത്  മാത്രം ആയ സ്വകാര്യ  നിമിഷങ്ങളിൽ പാറി പറന്നു നടക്കുമ്പോൾ ആണ്..... ആരോ അവിടേക്കു വന്നത്.................. എണീറ്റ്‌  ഓടാൻ  പോലും പറ്റാത്ത ഒ അവസ്ഥ.... 


തുടരും......


 🔥രുദ്രവീണ🔥

പാർട്ട്‌ ~39


പിന്നെ ഒന്നും നോക്കിയില്ല... ഞാൻ അവളെയും കൊണ്ട് അങ്ങ്...... മറിഞ്ഞു......... 
 വിച്ചു എന്തോ പറയാൻ വന്നപ്പോളേക്കും ഞാൻ അവളുടെ അധരങ്ങൾ  കീഴ്പെടുത്തി........ 
അവളുടെ വിരലുകൾ  എന്റെ കഴുത്തിൽ അമർന്നു..............ചെറിയ കുറുമ്പ് കാണിക്കാൻ ശ്രമിച്ചു എങ്കിലും അവളെ ഞാൻ എന്റെ കൈക്കുള്ളിൽ  ഒതുക്കി നിർത്തി... 


ഞങ്ങൾ ഞങ്ങളുടേത്  മാത്രം ആയ സ്വകാര്യ  നിമിഷങ്ങളിൽ പാറി പറന്നു നടക്കുമ്പോൾ ആണ്..... ആരോ അവിടേക്കു വന്നത്.................. എണീറ്റ്‌  ഓടാൻ  പോലും പറ്റാത്ത ഒരു അവസ്ഥ.... 


 വിച്ചു എണീറ്റ്‌  എന്നേ പിടിച്ച് വലിച്ചു.... 


"വാ  ഏട്ടാ  പോകാം........... പ്രശ്നം ആകും.... എനിക്ക് പേടി ആകുന്നു... "



"എവിടെ പോകാൻ ആടി...... ടെറസിൽ  നിന്ന് എടുത്തു ചാടാൻ പറ്റുമോ..... ഡോറിൽ കൂടി പോകാൻ എന്തായാലും പറ്റില്ല..... "


ഞാൻ പതുക്കെ പറഞ്ഞു...... അപ്പോഴേക്കും ആരോ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു.........



"ഏഴിമല  പൂഞ്ചോല...... ഒഹൊയി........... ഒഹൊയി..... "



"ഏട്ടാ    ആരവ് ആണ്... ഇനി എന്ത് ചെയ്യും......"



"ശു..... മിണ്ടാതെ ഇരിക്കെടി...... നമ്മൾ ഇവിടെ ഉണ്ട്‌ എന്ന് നീ  ആയിട്ട് അറിയിക്കാൻ പോക്കണ്ട.... "



ആ പണ്ടാരം തെണ്ടി....... അടിച്ചു ഫിറ്റ്‌  ആയാൽ അവനു ടെറസിൽ  മുള്ളുന്ന ശീലം പണ്ടേ ഉള്ളതാ.........
ഞാൻ വിച്ചുവിനെയും  കൊണ്ട്  പതുക്കെ  നീങ്ങി.....ആദ്യം തന്നെ ടെറസിലേക്കുള്ള  ലൈറ്റ് അങ്ങ് ഓഫ്‌  ആക്കി. 


"ഹാവൂ.... രക്ഷപെട്ടു......... ഇനി കുഴപ്പം ഇല്ല...... "



"ഏട്ടാ............ ഏട്ടാ..... ശു.... "



"എന്താടി... "



"പില്ലോ.............. നമ്മുടെ പില്ലോ... "




"മിണ്ടരുത്  നീ... ഈ പ്രശ്നം എല്ലാം ഉണ്ടാക്കിയത്  നീ ഒറ്റ ഒരുത്തി ആണ്...... എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട... മരിയാദക്ക്  ആ റൂമിൽ കെട്ടിപിടിച്ചു  സുഖം ആയി കിടക്കാമായിരുന്നു... ഇന്നിനി  ഈ കാലൻ പൊകാതെ ഒന്നും നടക്കില്ല..."



  ആ തെണ്ടി ആണെങ്കിൽ പോകാനും ഉദ്ദേശം ഇല്ല.. ഇത് പഞ്ചായത്ത്‌  പൈപ്പ്  ആണെന്ന തോന്നുന്നത്....... എന്റെ ദൈവമേ...... ഇന്ന് ശിവരാത്രി  ആക്കാൻ ആണോ വിധി....... ഏതോ പഴുത്തപ്പോൾ കാക്കക്ക്  വായി  പുണ്ണ്  എന്ന് പറഞ്ഞപോലെ ആയി  എന്റെ അവസ്ഥ..... 


       മൂത്രം ഒഴി കഴിഞ്ഞു  അവൻ ആ ട്രൗസർ  അങ്ങ് ഊരി.... ഛേ.... ചെറ്റ........ ഞാൻ വിച്ചുവിന്റെ  കണ്ണ് പൊത്തി പിടിച്ചു......... രണ്ടെണ്ണം അടിച്ചാൽ അവൻ  ജെട്ടി  ഇട്ട കാലത്തേക്ക്  പോകും..........അനിയൻ ആയി  പോയി  അല്ലെങ്കിൽ  ചൂരലിന്  അടിച്ചു പൊട്ടിക്കാമായിരുന്നു....... എന്ത് ചെയ്യാം നാളെ  ആകും അവന് ബോധം വരാൻ ...... 



          ട്രൗസർ ഊരി  ജെട്ടിയും  കാണിച്ച്...... അവിടെ കിടന്ന അനിയത്തിമാരുടെ  ഷാൾ എടുത്ത്  കഴുത്തിൽ കെട്ടി  ഒറ്റ നിൽപ്പാണ്......... ചൂട് കാരണം ടെറസിൽ ഇരിക്കാൻ  വേണ്ടി ഞാൻ ഫിറ്റ്‌  ചെയ്ത ഫാൻ കൂടി ഓൺ ആക്കി ആ തെണ്ടി...... ഇപ്പൊ ശെരിക്കും  ശക്തിമാൻ  തന്നെ.....



"ശക്തി മാൻ..... ശക്തി..... മാൻ........നോ  നോ.... ജെട്ടി മാൻ .. ജെട്ടി മാൻ .... "



വിച്ചു ആണെങ്കിൽ  അവന്റെ പാട്ട്  കെട്ട്  വല്ലാത്ത ചിരി ആയിരുന്നു.... അവളുടെ വായ  കൂടി പൊത്തി പിടിക്കേണ്ട അവസ്ഥ ആയി എനിക്ക്..... ഈ ഷഡി മാനെ  നോക്കിയിരുന്നാൽ  എന്റെ കാര്യം ഒക്കെ ആകെ കഷ്ടം  ആകും........


ഞാൻ പിന്നെ ഒന്നും  നോക്കിയില്ല.. അവളെ എന്റെ കയ്യിൽ അങ്ങ് കോരി എടുത്തു.......... റൂമിലേക്ക്‌ ഒറ്റ ഓട്ടം ആയിരുന്നു............  




           റൂമിൽ എത്തിയപ്പോൾ തന്നെ അവളെ ബെഡിലേക്ക്  അങ്ങ് എറിഞ്ഞു.......... 

വിച്ചു ബെഡിൽ കിടന്നു ഒരേ ചിരി ആയിരുന്നു......... 



"ഏട്ടാ..............ജെട്ടി  മാൻ ........... അയ്യോ...... എനിക്ക് ചിരിക്കാൻ വയ്യേ..... ഞാൻ... ഇപ്പൊ ചത്ത്‌ പോകും.......  ... "



"നീ ഇത് ഇപ്പോൾ അല്ലെ കാണുന്നെ.... അവൾ കുടിക്കാൻ തുടങ്ങിയ കാലം മുതൽ ഞങ്ങൾ  ചിരിച്ചു മടുത്തു..... "




"ഈശ്വരാ .... എന്നാലും...... ആരവ് തന്നെ ആണോ അത്...... "




"മോള് ... അത് വിട്.......... നിന്റെ പിണക്കം ഒക്കെ മാറിയോ..... "



പെട്ടെന്ന് ചിരി മാറി .... അവളുടെ മുഖത്ത്  ഒരു ഭാവമാറ്റം  ആയിരുന്നു......... 



"മാറിയോ.... എന്നൊക്കെ ചോദിച്ചാൽ............... കുറച്ച്.......... "



"കുറച്ചോ "



"ആ......... "




"സോറി പറഞ്ഞില്ലേ... ഇനി എന്താടി പെണ്ണെ... നിന്റെ കാല് പിടിക്കണോ ഞാൻ..... എങ്കിൽ ശെരി പിടിക്കാം ... "



ഏട്ടൻ  എന്റെ കാല് പിടിക്കാൻ വന്നതും ഞാൻ ഏട്ടനെ മുറുകെ കെട്ടിപിടിച്ചു....... ആ നെഞ്ചിൽ മുഖം പൂഴ്ത്തി........ 



"എനിക്കൊരു അഹങ്കാരം  ഉണ്ട്‌ ഏട്ടാ......... ഞാൻ രുദ്ര് ശിവാനന്ദന്റെ ഭാര്യ ആണ് എന്നത് ........ ഈ ജന്മം  എനിക്ക് ഇതിലും വലിയ ഭാഗ്യം ഇല്ല .........   ഏട്ടന്റെ നെഞ്ചോട്‌ ചേർന്ന് ഇതുപോലെ  എന്നും നിൽക്കണം... ഏട്ടന്റെ മേൽ  എന്നോളം  അധികാരം  ഒരു പെണ്ണും ഏട്ടനോട്  കാണിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.........ഇന്ന് ആരതിയുടെ  പെരുമാറ്റം എനിക്ക് അങ്ങനെ തോന്നി ....നന്ദിനി ഉണ്ടായിരുന്നപ്പോൾ ഞാൻ  ഒരുപാട് വേദന അനുഭവിച്ചതാണ്........ "



"ഏയ്‌....... മോളെ....... ഞാൻ ചെയ്തതും  തെറ്റാണ് .. അത് എനിക്ക് പിന്നീടാണ്  മനസിലായത്.......... അവളുടെ മുന്നിൽ എന്റെ മോള് ഒരു ഇത്തിരി കുശുമ്പ് കാണിച്ചു...... ഞാൻ ആയിരുന്നു  ക്ഷമിക്കേണ്ടത്......... നമുക്ക് അത് വിടാം ..... നീ കഴിഞ്ഞിട്ടല്ലേ ഉള്ളു വിച്ചു എനിക്കെന്തും..... നീ ഇല്ലായിരുന്നു എങ്കിൽ എന്റെ ജീവിതം തന്നെ നശിച്ചു പോയേനെ.... നിന്നെ എനിക്ക് കിട്ടിയത്  എന്റെ ഭാഗ്യം അല്ലെ... "



       ഞാൻ അവളുടെ മുഖം എന്റെ കയ്യിൽ കോരി  എടുത്തു....... അവളുടെ കണ്ണുകളിലും  കവിളിലും  ചുണ്ടിലും എന്റെ അധരങ്ങൾ ചലിച്ചു കൊണ്ടേ ഇരുന്നു ....... എല്ലാത്തിനും ഉപരി  അവളുടെ സീമന്ത  രേഖയിൽ  ഒന്ന് അമർത്തി ചുംബിച്ചു...... 

    
    ലൈറ്റ് ഓഫ്‌ ചെയ്ത്  ഞാൻ അവളെ ബെഡിൽ കിടത്തി........ 
ഇണക്കവും പിണക്കവും എല്ലാം ഒത്തുചേർന്ന  ഞങ്ങളുടെ മാത്രം നിമിഷങ്ങൾ.......... 

രക്തം പോലും  ചൂട്പിടിപ്പിക്കുന്ന  അവളുടെ ഗന്ധം എന്നേ കീഴ്പെടുത്തി.....കുറുമ്പും വാശിയും എതിർപ്പുകളും  മറി കടന്നു ഞാൻ അവളിൽ പടർന്നു കയറി........... 


       അഴിഞ്ഞുലഞ്ഞ  മുടിയുമായി എന്റെ നെഞ്ചിൽ തലചായ്ച്ചു  കിടക്കുമ്പോൾ  അവൾ  എന്റെ നെഞ്ചിൽ തന്നെ ആഞ്ഞൊരു  കടി ആയിരുന്നു.......... മുപ്പത്തി  രണ്ട്  പല്ലും  പ്രെസ്സ്  ആയോ എന്നൊരു ഡൌട്ട്....... 



"ആാാാാ..... എന്താടി.... ഇത് ..."




"എന്നേ ഓർക്കാൻ വേണ്ടി....... നാളെ ഞാൻ പോകുവല്ലേ.... കസിൻസ്  ഒക്കെ ഉള്ളത് കൊണ്ട് ഞാൻ കുറച്ച് ദിവസം കഴിഞ്ഞേ വരൂ.....അപ്പൊ ഏട്ടൻ ഒറ്റക്കല്ലേ......."




"ദൈവമേ........ വിഷപ്പല്ല്  ആണോ... "


എന്നേ അടിക്കാൻ വേണ്ടി അവൾ കൈ പൊക്കിയതും  ഞാൻ ആ കൈ പിടിച്ചു  ഒരു കടി കൊടുത്തു...... 



"ഇത് എന്നേ ഓർക്കാൻ വേണ്ടി...... "



ഒന്നും കൂടി അവളെ ഞാൻ എന്റെ കൈക്കുള്ളിൽ  ഒതുക്കി.........



"എന്തായാലും  നനഞ്ഞു.... ഇനി കുളിച്ചു കയറാം 😜അല്ലെ മോളെ "



       
            🔥🔥🔥🔥🔥🔥🔥





രാവിലെ ഹോസ്പിറ്റലിൽ  പോകാൻ ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി വാട്സാപ്പിൽ  ഒന്ന് കയറി..... ഇല്ല..... അഭിയേട്ടന്റെ  ലാസ്റ്റ്  സീൻ  അതുപോലെ തന്നെ... എന്നും ആദ്യം ഗുഡ് മോർണിംഗ്  അയക്കുന്ന ആളാണ്‌... ഇന്ന് അതും ഇല്ലാതെ ആയി.....ഈശ്വരാ  വേണ്ടിയിരുന്നില്ല...... ഹോസ്പിറ്റലിൽ  പോകണോ അതോ   ലീവ് വിളിച്ചു പറയണോ എന്നൊരു ടെൻഷനിൽ  ആയിരുന്നു  ഞാൻ........ എന്തായാലും അഭിയേട്ടനെ  ഫേസ്  ചെയ്യാനുള്ള ശക്തി ഒന്നും എനിക്കില്ല.............. ഇനി എന്താകുമോ എന്തോ........ 
ഞാൻ ഒരു ശല്യം ആയി  തോന്നിയാൽ.......... 

എന്തായാലും പോകുക തന്നെ വേണം എന്ന് എന്റെ മനസ്‌  എന്നോട് പറയുന്ന പോലെ.... 


ഹോസ്പിറ്റലിന് അടുത്തുള്ള  ഹോസ്റ്റൽ  ആയതു കൊണ്ട്  ബസ്സിന്‌  പോകേണ്ട ചെലവ് ഇല്ല.......... എന്നും അവിടേക്കു ഓടി എത്താൻ എനിക്ക് തിടുക്കം ആയിരുന്നു... എന്നാൽ ഇന്ന് ..... ഇന്ന് എന്റെ കാലുകൾക്ക്  വല്ലാത്ത വിറയൽ ആണ്..... എത്ര നടന്നിട്ടും എത്താത്തത്  പോലെ......... അഭിയേട്ടൻ എനിക്ക് ഒരിക്കലും തൊടാൻ പറ്റാത്ത ദൂരത്തിലേക്ക്  പോകുന്ന  പോലെ എന്റെ മനസ് ഭയപ്പെട്ടു.......... 



ഹോസ്പിറ്റലിൽ  എത്തിയതും യാന്ത്രികമായി  ഞാൻ നടന്നോ.....ആരൊക്കെയോ എന്തൊക്കെയോ പറയുകയും ചോദിക്കുകയും  ഒക്കെ ഉണ്ടായിരുന്നു......   ഞാൻ ഒന്നും ശ്രദ്ധിച്ചതെ ഇല്ല..... മനസ്സിൽ അഭിയേട്ടൻ  മാത്രം ആയിരുന്നു........ രജിസ്റ്റർ  ഒപ്പിട്ട്  ഞാൻ ഡ്യൂട്ടി അങ്ങ് തുടങ്ങി.........പ്രയർ  റൂമിൽ പോയി പ്രാർത്ഥിച്ചു...... ആദ്യമേ പോകേണ്ടത്  അഭിയേട്ടന്റെ  റൂമിലേക്കാണ്....... 


അഭിയെട്ടനുള്ള  മരുന്നും , പിന്നെ രാവിലത്തെ  ഭക്ഷണവും  ഒക്കെ ആയി ഞാൻ നടന്നു..... 


റൂം അകത്തു നിന്നും പൂട്ടിയിരുന്നു... സാധാരണ  നേരത്തെ എണീക്കുന്ന ആളാണ്‌........  ഇന്ന് ....... 

ഞാൻ ഡോറിൽ കുറെ നേരം തട്ടി... കുറച്ച് കഴിഞ്ഞപ്പോൾ ആള് ഡോർ തുറന്നു......... വല്ലാത്ത ഒരു ഉറക്ക ചടവ്  ആയിരുന്നു ആളുടെ മുഖത്ത് ........ കണ്ണ് തിരുമി  എന്നേ നോക്കിയതും  ആളുടെ മുഖത്ത്  വല്ലാത്ത ഒരു ചിരിയും തിളക്കവും  ആയിരുന്നു..... 


"മോർണിംഗ്  ശ്രീ....... "



"മോർണിംഗ്  അഭിയേട്ട.. ഇന്നെന്താ വൈകിയോ..... എന്ത് പറ്റി .. "


ഞാൻ റൂമിനുള്ളിൽ  കയറി..  അതൊക്കെ ടേബിളിൽ  വെച്ചു...... ഇന്നലെ നടന്നതൊന്നും  ഓർമ ഇല്ലാത്ത മട്ടിൽ ആയിരുന്നു  അഭിയേട്ടൻ... 




"ഓ...ഒന്നും പറയണ്ട.... വന്ന ഉടനെ സ്വസ്ഥം ആയിട്ട്  അങ്ങ് കിടന്നു... എന്നത്തേയും പോലെ അല്ല  നല്ല ഉറക്കം  വന്നു... എല്ലാ ദിവസവും  എന്തെങ്കിലും ഒക്കെ ചിന്തിച്ചു സമയം പോകുന്നതാണ്..... "




ഏട്ടൻ എന്നേ നോക്കി ബെഡിൽ ഇരുന്നു....... 



"കഴിക്കേണ്ട  ടാബ്ലെറ്റ്സ്  ഒക്കെ ഫ്രഷ്  ആയി വന്ന ഉടനെ കഴിക്കണേ അഭിയേട്ട..... ഡോക്ടർ വന്ന പിന്നെ എന്നേ ആവും പിടിക്കുക... ഇന്നലെ മഴ നനഞ്ഞതിന്റെ  ക്ഷീണം ആവും.... "



"ഏയ്‌... അല്ല  ശ്രീ... ഇന്നലെ എനിക്ക് ഒരു ടെൻഷനും  ഇല്ലായിരുന്നു.... ഞാൻ ഒത്തിരി  ഹാപ്പി ആയിരുന്നു.... അതാ... ടെൻഷൻ ഇല്ലാത്തവർ ആണ് സ്വസ്ഥം ആയി ഉറങ്ങുന്നത്.."



അഭിയേട്ടനെ നോക്കി ഞാൻ ഒന്ന് ചിരിച്ചു... ആള് പറയുന്നത് എന്താ എന്ന് എനിക്ക് അത്ര പിടി ഇല്ലായിരുന്നു .... 


"എങ്കിൽ ശെരി ഏട്ടാ..... എനിക്ക് ഡ്യൂട്ടി ഉണ്ട്‌...... ലഞ്ച്  ബ്രേക്ക്‌ ആകുമ്പോൾ വരാം    ".



"ഏയ്‌...... ശ്രീ.... ഒറ്റ മിനിറ്റ് ... "



അഭിയേട്ടന്  മുഖം തരാതെ പോകുമ്പോൾ ആണ് ഏട്ടൻ എന്നേ വിളിച്ചത്........... 




"ശ്രീ.............. നീ ഇന്നലെ പറഞ്ഞത്  എന്റെ ചങ്കിൽ തന്നെ കൊണ്ട് ട്ടോ... "




"ഏട്ടാ...... ഞാൻ.... "




"നീ ഇനി ഒന്നും പറയണ്ട........ ഞാൻ തീരുമാനിച്ചു...... ഇന്നലെ ഞാൻ ഹാപ്പി ആയിരുന്നു എന്ന് പറഞ്ഞില്ലേ........ അത് നീ കാരണം ആണ്........ താങ്ക്സ്... "



"ഞ.......ഞാൻ..... "




"നിനക്ക് ഇത് നേരത്തെ പറയാമായിരുന്നു പെണ്ണെ......... വെറുതെ  നീ  എല്ലാം ഉള്ളിൽ ഒതുക്കി.... നീ ഇവിടെ ചാർജ് എടുത്തപ്പോൾ തന്നെ രുദ്ര് വീണ പോലും അറിയാതെ എന്നോട് എല്ലാം പറഞ്ഞിരുന്നു... നിനക്ക് എന്നേ ഇഷ്ടം ആണ് എന്നും, വർഷങ്ങൾ കൊണ്ട് നടന്ന പ്രണയം ആണ് എന്നും............ അറിയാതെ പോയി ഞാൻ............ 

ശ്രീ.......ഇന്നലെ നീ അത് പറയുന്ന നിമിഷം വരെ.... ഞാൻ കാത്തിരിക്കുവായിരുന്നു.... നിന്നെക്കൊണ്ടു അത് പറയിപ്പിക്കും എന്നത്  എന്റെ ഒരു വാശി ആയിരുന്നു...... എനി വേ ... അത് നടന്നു...... 



പൂർണ്ണ ആരോഗ്യത്തോടെ  ഞാൻഇവിടുന്നു തിരിച് വന്നാൽ ആദ്യം നിന്റെ കൈ പിടിക്കും ശ്രീ....... ഞാൻ വലിയ ആളൊന്നും അല്ല.. എങ്കിലും ഈ എളിയ  മനുഷ്യന്റെ  ജീവിതം  അതിനി നിനക്ക് തരും.... "




സ്വപ്നം ആണോ... സത്യം ആണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു  ഞാൻ... കണ്ണൊക്കെ നിറഞ്ഞൊഴുകി.......... 

ഓടിപോയി അഭിയേട്ടന്റെ  മടിയിൽ വീണു കരയുമ്പോൾ  എന്നേ പിടിച്ചിരുത്തി ആ നെഞ്ചിലേക്ക് ചേർത്തു  അഭിയേട്ടൻ.... ഇന്നോളം ഞാൻ ആഗ്രഹിച്ചത്  നീ കൈകളിലേ സുരക്ഷിതത്വം  മാത്രം ആയിരുന്നു.......... വൈകി എങ്കിലും അതെനിക്ക് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.......... 

തുടരും..... 


🔥രുദ്രവീണ🔥

പാർട്ട്‌ ~40


രാവിലേ ഞാൻ കണ്ണ് തിരുമി  എണീറ്റു നോക്കുമ്പോൾ മുന്നിൽ എന്റെ പ്രിയതമ  റെഡി ആകുന്ന തിരക്കിൽ ആയിരുന്നു.... 


"അല്ല.... നീ ഇതെങ്ങോട്ടാ അതിരാവിലെ   തന്നെ.... "


"രാവിലെയോ.... സമയം നോക്ക്  10 കഴിഞ്ഞു.... "



"ഹൊ.... ഇന്നലത്തെ  ഹാങ്‌  ഓവറിൽ  അങ്ങ് മയങ്ങി പോയി... "


"അത് കുറച്ചു  തിളച്ച വെള്ളം തലയിൽ വീഴുമ്പോൾ മാറിക്കൊള്ളും  എന്തേയ് വേണോ..... "


"അയ്യോ... വേണ്ടായേ.... "



വിച്ചു സാരി  ഉടുക്കുന്നത്  കണ്ടപ്പോൾ  ഒന്ന് ഉടുപ്പിക്കാൻ  കൊതി  തോന്നി എങ്കിലും അവൾ എന്നേ അടുപ്പിക്കില്ല എന്ന് അറിയാവുന്നത്  കൊണ്ട് ഞാൻ ആ ഭാഗത്തേക്ക്‌ നോക്കിയതേ ഇല്ല.. 


"ഏട്ടാ... എന്ത് ആലോചിച്ചു  ഇരിക്കുവാ... വേഗം പോയി റെഡി ആകു......എനിക്ക് പോകണം.. ഏട്ടൻ എന്നേ കൊണ്ടുവിടാൻ വരാം എന്ന് പറഞ്ഞതല്ലേ.... അല്ലെങ്കിൽ  ഞാൻ അങ്ങ്  ഒറ്റയ്ക്ക് പോകും..... "



"ദേ...... ഒരു പത്തു മിനിറ്റ്... നിങ്ങൾ പെണ്ണുങ്ങളെ പോലെ... ഞങ്ങൾക്ക് റെഡി ആകാൻ അധികം സമയം ഒന്നും വേണ്ട........ ദേ  പോയി ദാ  വന്നു..... " 



"മ്മ് ശെരി ശെരി.... "



അമ്മ കുറെ നേരം ആയി  വിളിച്ചോണ്ട്  ഇരിക്കുന്നു...... ഞാൻ റെഡി ആയിട്ട്  തിരിച്  വിളിക്കാം  എന്ന് കരുതി.. . അല്ലെങ്കിൽ  സംസാരിച്ചു  നിന്ന് നേരം പോകും..... 


"ഹലോ.... അമ്മേ.... ഞങ്ങൾ ഇപ്പൊ തന്നെ എത്തും... ഏട്ടൻ ഒന്ന് റെഡി ആയാൽ മതി..."



"ആ... പതുക്കെ മതി.... നീ രുദ്രനെ  ആധി പിടിപ്പിക്കണ്ട... എന്തായാലും നിന്നെക്കാൾ സ്പീഡ് ആണ് അവന്.... നീ ആവും ലേറ്റ് ആക്കുക.. "



"ആഹാ.... അത് കൊള്ളാം... ഞാൻ എപ്പോഴേ റെഡി ആയി.. എന്നിട്ടും കുറ്റം എനിക്ക് തന്നെ.... "



"കാര്യം പറഞ്ഞതല്ലേ മോളെ....... ആ... പിന്നെ ഞാൻ വിളിച്ചത്..... നിങ്ങൾ നേരെ നമ്മുടെ വീട്ടിൽ  എത്തിയാൽ മതി... ഇവിടുന്നു പോകാം നമുക്ക്..... "




"എങ്കിൽ ശെരി അമ്മേ... അങ്ങനെ ആകട്ടെ..... ഞാൻ ഏട്ടനോട് പറയാം.... "


         💙💙💙💙💙💙💙💙



ഏട്ടൻ  വന്നതും ഞങ്ങൾ  താഴെ പോയി ഫുഡ്‌ ഒക്കെ കഴിച്ചു.... എല്ലാവരും കഴിഞ്ഞിരുന്നു... ഞങ്ങൾ ഇന്ന് ഇത്തിരി ലേറ്റ് ആയി  പോയി............ പക്ഷെ ഒരാൾ മാത്രം ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു.... വേറെ ആര്.. ഇന്നലത്തെ സൂപ്പർ മാൻ... സോറി ജെട്ടി മാൻ...... അവനെ കണ്ടതും എനിക്ക് ചിരി വന്നു....എങ്കിലും ഞാൻ അതൊക്കെ അടക്കി പിടിച്ച് ഇരുന്നു കഴിച്ചു..  



"ആരവ്... ഇന്നെന്തേ  നീ വൈകിയേ.....ഇന്നലെ നീ ഒരുപാട്  കഴിച്ചോ... എല്ലം കൂടി തലയ്ക്കു പിടിച്ചിട്ടുണ്ടാകും..... "(രുദ്ര് )



"ഏയ്‌.... ഞാൻ ഒന്നും അടിച്ചിട്ടില്ല.....ഇന്നലെ കിടക്കാൻ വൈകിയത് കൊണ്ടാണ്... "



"ഉവ്വ്... ഉവ്വ്.. ഇന്നലെ ഞാൻ ഏൽപ്പിച്ച  കുപ്പി അതുപോലെ തന്നെ ഉണ്ടായിരിക്കണം ...... കേട്ടല്ലോ..... അതും കൂടി എടുത്തു അടിച്ചിട്ടാണോ നീ കിടന്നത്... "(അർജുൻ )



"ഒരിത്തിരി...... അല്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല ഏട്ടാ ...... "



"ഇത്തിരി എന്ന് പറഞ്ഞാൽ.... "



"അതോ... ഇന്നലെ കണ്ണേട്ടൻ എന്റെ കയ്യിൽ തരുമ്പോൾ  ഒരു ഇത്തിരി മാത്രേ അതിൽ ഉണ്ടായിരുന്നുള്ളു.... ആ ഇത്തിരി ആണ് ഞാൻ എടുത്തത്.... "



അതും  പറഞ്ഞു  അവൻ  കൈ കഴുകാൻ  നൈസ്  ആയിട്ട് അങ്ങ് മുങ്ങി....... 



"ഇവനെ  കൊണ്ട് തോറ്റു..... ഭാവിയിൽ വലിയ കുടിയൻ ആവാതെ നോക്കണം... അല്ലെങ്കിൽ ചെക്കൻ വഴി തെറ്റും.... "(രുദ്ര് )



"ഏയ്‌.... ഇവന് ഇതൊക്കെ ഒരു രസം അല്ലെ... നമ്മൾ കൂടുമ്പോൾ അവനും ഒരു ആഗ്രഹം ഉണ്ടാവും..... ഇന്നുവരെ അവൻ ഫ്രണ്ട്‌സ് ന്റെ കൂടെ പോലും പോയിട്ടില്ല  കുടിക്കാൻ ..... അതുകൊണ്ട് അവന്റെ കാര്യത്തിൽ എനിക്ക് പേടി ഇല്ല.... 

പിന്നെ രുദ്രാ........ഒരു കാലത്ത് നീ എന്തായിരുന്നു........ ഇപ്പൊ ഒരു പെണ്ണ് കെട്ടിയപ്പോൾ അവൻ അങ്ങ് ഒതുങ്ങി.... ഇന്നലെ പോലും നീ മാറി  ഇരുന്നത് ആണ് ... "(അർജുൻ )



കണ്ണൻ ഒരു തമാശപോലെ അത് പറഞ്ഞപ്പോൾ ഞാൻ വിച്ചുവിനെ  നോക്കി ഒന്ന് ഇളിച്ചു .. .... അപ്പൊ അവൾ വാച്  നോക്കി എന്നേ കണ്ണ് ഉരുട്ടി പേടിപ്പിക്കാൻ നോക്കി... 


 കഴിച്ചു കഴിഞ്ഞ്  ഞാനും വിച്ചുവും  എണീറ്റു........... 



"കണ്ണാ..... ഇന്ന് ഹോസ്പിറ്റലിൽ  ഫുഡ്‌ കൊടുക്കാൻ  നീ ഒന്ന് പോകണം... ഞാൻ വിച്ചുവിനെ  കൊണ്ട് വിടാൻ പോകുവാ.. അതുവഴി എനിക്ക് ഓഫീസിലും  പോകണം....... "



"ഞാൻ അത് പറയാൻ വരുവായിരുന്നു.... ഞാൻ തന്നെ പോകാം..... നവി  എവിടെ ഒറ്റക്കല്ലേ..... അവരുടെ കാര്യം മറക്കുന്നത്  ഒട്ടും ശെരി അല്ല... പിന്നെ ഇന്ന് വേദയും  ശിവയും  കോളേജിൽ പോകുന്നില്ല... എല്ലാവരും ഉള്ളതല്ലേ... അപ്പൊ അവരെ കൊണ്ടുവിടാൻ  പോകേണ്ട കാര്യം ഇല്ല.ഞാൻ ഫ്രീ  ആണ്   ".



"ഹാ... അപ്പൊ രണ്ടും പോയില്ലേ ഇന്ന്............. "



"ഏട്ടാ... പ്ലീസ്... പ്ലീസ്  ... ഇന്നിനി  വയ്യ....പവിത്ര ഒറ്റയ്ക്ക് ആവില്ലേ... "(വേദ)



"മ്മ്... ഒക്കെ ഒക്കെ......ഇന്നത്തേക്ക്  ഇനി പോകാൻ ഞാൻ പറയുന്നില്ല.. എങ്കിൽ ശെരി.. ഞങ്ങൾ  ഇറങ്ങുവാ... "



"മോളെ    അച്ഛന്റെ കാര്യം നല്ലപോലെ നോക്കണേ.. മരുന്നൊക്കെ കൃത്യ  സമയത്തു തന്നെ കൊടുക്കണം...
അച്ഛാ.... ഞാൻ പോയി വരാം... 
 "(വിച്ചു )



"ഏട്ടത്തി അച്ഛന്റെ കാര്യം ഓർത്തു പേടിക്കണ്ട.. ഞങ്ങൾ എല്ലം നോക്കിക്കൊള്ളാം... "(ശിവ )



"അത്... തന്നെ... മോള് എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട.... പോയിട്ട് വാ.... "





          എല്ലാവരോടും പ്രത്യേകം യാത്ര പറഞ്ഞു വിച്ചു ഇറങ്ങി ..... ആദ്യം തന്നെ അവൾ പോയി കാറിൽ ഇരുന്നു....... അമ്മ വിളിച്ചിട്ടുണ്ടാകും... അല്ലെങ്കിൽ അവൾ ഇത്ര തിടുക്കം കാണിക്കില്ല..... ഞാൻ വേഗം പോയി കാർ എടുത്തു......... 



"ഏട്ടാ... എന്റെ വീട്ടിലേക്ക് പോയാൽ മതി ട്ടോ... അമ്മ പറഞ്ഞു അവിടേക്കു ചെല്ലാൻ... "



"ഒക്കെ വൈഫി.....
പോകുന്നതൊക്കെ കൊള്ളാം ... എത്ര ദിവസം കഴിഞ്ഞു വരും... "



"അത് പറയാൻ പറ്റില്ല... എവിടെ കസിൻസ്  ഒക്കെ വരും എന്ന് ഞാൻ പറഞ്ഞില്ലേ... പിന്നെ എന്റെ അമ്മാവന്റെ ചടങ്ങ്  കൂടി അല്ലെ... അപ്പൊ തറവാട്ടിൽ എല്ലാവരും കാണും ഏട്ടാ..... അതുകൊണ്ട് ഒരു മൂന്നു ദിവസം എങ്കിലും  എവിടെ നിൽക്കേണ്ടി വരും... "



"മ്മ്.......ഞാൻ മിസ്സ്‌ ചെയ്യും... കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ  നീ മാറി നിന്നിട്ടില്ല.. അതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്യാൻ കുറച്ച് പാട് പെടും.... "



"ആ...... കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.. കുറച്ച് ദിവസം അനുഭവിക്ക്.... "



"നിന്റെ വില ഞാൻ ഓരോ നിമിഷവും അറിയുന്നുണ്ട്  പെണ്ണെ ... അതിന് നീ മാറി  നിൽക്കണം എന്നൊന്നും ഇല്ല.. "



"അറിയാം ഏട്ടാ... ഞാൻ വെറുതെ പറഞ്ഞതല്ലേ... അപ്പോഴേക്കും  സീരിയസ്  ആക്കിയോ..... ഞാൻ വേഗം വരും... ഏട്ടൻ ഉള്ളത്  എവിടെ ആണോ.. അതല്ലേ എന്റെ ലോകം...."



"ഇപ്പൊ ഇങ്ങനെ പറയും.... കസിൻസിനെ  ഒക്കെ കാണുമ്പോൾ ഒരു പാവം ഭർത്താവ്  ഉള്ള കാര്യം മറക്കരുത് പെണ്ണെ... "



"അത് അപ്പൊ ആലോചിക്കാം...  😉" 



           💙💙💙💙💙💙💙


വിച്ചുവിന്റെ വീട് എത്തിയതും..... അവൾ ഇറങ്ങാൻ തുടങ്ങി.... പക്ഷെ അതിന് മുന്നേ.. എന്നേ കെട്ടിപിടിച്ചു  എന്റെ കവിളിൽ  ഒരു കടി  ഉമ്മ തന്നു കുറുമ്പി... 



"ഇത് എന്നേ ഓർക്കാൻ  വേണ്ടി....... അപ്പൊ എനിക്കുള്ളത്  താ.... "



അതിനുള്ള മറുപടി  അവളുടെ ചുണ്ടിൽ ആണ് ഞാൻ കൊടുത്തത് 😉



    "മോളെ....... എത്തിയോ... എന്താ രണ്ടാളും  ഇറങ്ങി വരാത്തത്... "


അവളുടെ അമ്മ വിളിച്ചു കൂവിയതും  അവൾ എന്നേ തള്ളി മാറ്റി ഇറങ്ങി... 


"അത്... അമ്മേ... സാരി ഒന്ന് കുടുങ്ങി അതാ... "


"മോൻ  ഇറങ്ങുന്നില്ലേ.... തിരക്കാണോ........... "



"ഇല്ല അമ്മേ.... ഓഫീസിൽ എത്തണം .....കൂടെ ഇവളെ ഇവിടെ ഇറക്കാം  എന്ന് കരുതി... അത്യാവശ്യം ആയി  പോയി... അച്ഛനോട് പറയണം.... "



"ഏയ്‌... അതൊന്നും സാരമില്ല.. മോൻ പോയി വാ....... അച്ഛൻ ഇന്നലെ തന്നെ അവിടേക്കു പോയി.... എവിടെ കുറച്ച് കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഉണ്ട്‌ .... "



"മ്മ്... ശെരി... എന്ന....വിച്ചു.. അമ്മേ... ഞാൻ ഇറങ്ങുവാ....... "



"ശെരി ഏട്ടാ.... സൂക്ഷിക്കണേ..... "


ഞാൻ അവളെ ഒന്ന് കണ്ണ് ഇറുക്കി ഒക്കെ എന്ന് കാണിച്ചു...... ഇത്ര പെട്ടെന്ന് പോകുന്നതിൽ അവൾക്കും കാണും വിഷമം...... 

എന്റെ കാർ  ഗേറ്റ് കടക്കുന്നത്  വരെ  വിച്ചു  നോക്കി നിന്നു....... 



             💙💙💙💙💙💙



ഓഫീസിൽ എത്തിയതും എന്റെ മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആകാൻ ടൈം എടുത്തു..... എന്തോ വല്ലാത്ത മിസ്സിംഗ്‌... ഒരു നിമിഷം പോലും വിച്ചു ഇല്ലാതെ എനിക്ക് പറ്റില്ല എന്നായി...... അത്രക്കും ചങ്കിൽ തറച്ചു...    


വളരെ അധികം അത്യാവശ്യം  ആയ ഫയൽസ്  മാത്രം നോക്കി...വർക്ക്‌ ഒക്കെ വീട്ടിൽ ചെന്നിട്ട് ആവാം.........അല്ലെങ്കിലും ഇന്നിനി  എനിക്കൊന്നും ശ്രദ്ധിക്കാൻ  പറ്റില്ല......... 

ആകെ പാടെ മൂഡ് ഓഫ്‌ ആയിരുന്നു ഞാൻ.... ഇന്ന് വീട്ടിൽ എത്തുമ്പോൾ വിച്ചു എവിടെ ഇല്ലെങ്കിൽ എനിക്കതു മിസ്സിംഗ്‌ ആവും............. മൈൻഡ് ഒന്ന് റിഫ്രഷ്  ചെയ്യാൻ വേണ്ടി അവളുടെ പിക്  നോക്കി അങ്ങനെ അങ്ങ് ഇരുന്നോ... അപ്പോഴേക്കും ഫോൺ റിങ് ചെയ്തു.... 

അഭി !!!!!!



"ഹായ്  ഡാ..... നിന്നെ ഞാൻ വിളിക്കണം എന്ന് ഓർത്ത്  ഇരിക്കുവായിരുന്നു..... പിന്നെ വീട്ടിൽ കുറച്ച് തിരക്കു ആയി  പോയി..... "



"അറിയാം ..... അതൊന്നും കുഴപ്പം  ഇല്ലെടാ... നീ ഇപ്പൊ ഫ്രീ ആണോ..  അതോ ഓഫീസിൽ ആണോ .. "



"ഓഫീസിൽ ആണ്.... ബട്ട്‌  കുഴപ്പം ഇല്ല നീ പറ .... എന്തുണ്ട്  വിശേഷം.......... നിന്റെ ശ്രീ എന്ത് പറയുന്നു... "



"എടാ... അത് നിന്നെ ഒന്ന് അറിയിക്കാൻ വേണ്ടി തന്നെ ആണ് ഞാൻ വിളിച്ചത്.... "



"എനിതിങ്  സീരിയസ്...????? "



"പ്ലാനിങ്  വിജയിച്ചു........ ശ്രീ എന്നോട് പറഞ്ഞെടാ... അവൾക്കു എന്നേ ഇഷ്ടം ആണെന്ന്........"



"ഓ... മൈ ഗോഡ്... സത്യം ആണോടാ... ഇതെങ്ങനെ സംഭവിച്ചു....... എന്തായാലും നിന്നെ സമ്മതിച്ചു... ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു ന്യൂസ്‌  ഞാൻ പ്രതീക്ഷിച്ചില്ല.... "



"ഞാനും........... എന്തായാലും ഞങ്ങളുടെ റൂട്ട് ക്ലിയർ... ഇവിടുന്നു ഇറങ്ങിയാൽ ആദ്യം ഇതിന്  ഒരു തീരുമാനം ഉണ്ടാക്കണം... "



"റൈറ്റ്  ഡിസിഷൻ... അവൾ ഒരുപാട് കാത്തിരുന്നത് ആണ്... ഇനി അവളെ വെയിറ്റ് ചെയ്യിപ്പിക്കരുത് ... "



"മ്മ്... ഇല്ലടാ...... അവളെ ഇനി കാത്തിരിക്കാൻ  ഒന്നും ഞാൻ വിടില്ല............. അച്ഛനും അമ്മയും കൂടി എത്തിയാൽ അവരെ കൂടി എല്ലാം  അറിയിക്കണം... അത്രേ ഉള്ളു.....    നീ തന്നെ വിച്ചുവിനോട്  പറയണം... "



"ഒക്കെ ടാ..... ഞാൻ പറയാം അവളോട്‌.... "


!!!!!സാർ... മേ ഐ  കം  ഇൻ....!!!!!



"അഭി....... ഞാൻ അങ്ങോട്ട്‌ വിളിക്കാം........ഒക്കെ... "



"എങ്കിൽ ശെരി  ടാ  നീ പിന്നെ വിളിക്ക് ... "


         ~~~~~


"യെസ്... ആരതി.... വന്നോളൂ... "



"രുദ്ര്........... ഞാൻ ഇപ്പൊ വന്നത്   വേറെ ഒരു  കാര്യം പറയാൻ ആണ്.... "



"എന്താ....... "



"ഇന്നലെ വിച്ചുവിന്റെ  മുന്നിൽ വെച്ചു നിന്നെ പെരു വിളിച്ചത്    ശെരി ആയില്ല  എന്ന് എനിക്ക് അറിയാം.....   "


"അയ്യോ... നീ അത് പറയാൻ ആണോ വന്നത്... അത് ഇതുവരെ  വിട്ടില്ലേ..... അത് അവൾ പെട്ടെന്ന് പറഞ്ഞു പോയതാ...its ഒക്കെ... നന്ദിനി ഉണ്ടാക്കിയ പ്രശ്നം  ഒക്കെ ഒന്ന് കഴിഞ്ഞതല്ലേ  ഉള്ളു.. അതുകൊണ്ട്  ഇപ്പൊ എല്ലാവരെയും ഡൌട്ട് ആണ്... അവൾക്ക്... "




"എന്തായാലും വിച്ചുവിനോട്  ഒരു സോറി  പറയണേ.. അല്ലാതെ എനിക്ക് ആശ്വാസം ആകില്ല".



"ഒക്കെ..... പറഞ്ഞേക്കാം..... നീ ഹാപ്പി ആയിട്ട് പോയി നിന്റെ ജോലി നോക്ക്....   ,പിന്നെ വിച്ചു ഉദേശിച്ചത്‌  ഓഫീസിൽ ബോസ്സ്... എംപ്ലോയീസ് ബന്ധം മതി എന്നാണ്... ഈ ഓഫീസിനു  പുറത്ത് നിനക്ക് എന്നേ എന്തും വിളിക്കാം ........... അത് ശെരി ആണ് എന്ന് എനിക്കും തോന്നി .. "

"ഒക്കെ രുദ്ര്.... 

സോറി  സാർ....... "


"അയ്യോ... വേണ്ടായേ... ഒന്ന് പോയെടി.. എനിക്ക് വേറെ പണി  ഉണ്ട്‌ 😂"


             💙💙💙💙💙💙

ഹോസ്പിറ്റലിൽ  എത്തിയിട്ട്  ഞാൻ നവീനെ  വിളിച്ചു...... റൂം നമ്പർ അവൻ എനിക്ക് പറഞ്ഞു തന്നു.... അങ്ങനെ കുറെ കയറി ഇറങ്ങി റൂം കണ്ടുപിടിച്ചു............ ഡോർ തുറന്നു ചെന്നതും ആരുടെയോ ദേഹത്ത് പോയി ഇടിച്ചു............ നോക്കിയപ്പോൾ മുന്നിൽ ഒരു ഭദ്ര  കാളി  ഉറഞ്ഞു നിൽക്കുന്നു... 

"എവിടെ നോക്കി ആടോ  കയറി വരുന്നേ....... തന്റെ കണ്ണ്  കാണില്ലേ... "(അനന്യ )

" സോറി..... കണ്ണൊക്കെ  കാണാം കൊച്ചേ.... പക്ഷെ ഈ ഡോറിനു  അപ്പുറം ഉള്ളത്  ഞാൻ എങ്ങനെ കാണാൻ ആ, "


"ആരാടാ... നിന്റെ കൊച്ച്...ഇടിച്ചിട്ടതും പോരാ.... പൊട്ടക്കണ്ണൻ... "

"പൊട്ടക്കണ്ണൻ  നിന്റെ മറ്റവൻ ... നീ പോടീ ഉണ്ടക്കണ്ണി.. 
സോറി പറഞ്ഞിട്ടും അവളുടെ അഹങ്കാരം........ "


"നീ പോടാ...... "😡😡😡


"അയ്യോ... എന്താ ഇവിടെ....... ഞാൻ ഒരു അഞ്ചു  മിനിറ്റ് അങ്ങോട്ട്‌ മാറിയതെ ഉള്ളു.. അപ്പോഴേക്കും ഇവിടെ എന്ത് പറ്റി... "(നവി )


   തുടരും..... 


🔥രുദ്രവീണ🔥
  
പാർട്ട്‌ ~41


ഹോസ്പിറ്റലിൽ  എത്തിയിട്ട്  ഞാൻ നവീനെ  വിളിച്ചു...... റൂം നമ്പർ അവൻ എനിക്ക് പറഞ്ഞു തന്നു.... അങ്ങനെ കുറെ കയറി ഇറങ്ങി റൂം കണ്ടുപിടിച്ചു............ ഡോർ തുറന്നു ചെന്നതും ആരുടെയോ ദേഹത്ത് പോയി ഇടിച്ചു............ നോക്കിയപ്പോൾ മുന്നിൽ ഒരു ഭദ്ര  കാളി  ഉറഞ്ഞു നിൽക്കുന്നു... 



"എവിടെ നോക്കി ആടോ  കയറി വരുന്നേ....... തന്റെ കണ്ണ്  കാണില്ലേ... "(അനന്യ )



" സോറി..... കണ്ണൊക്കെ  കാണാം കൊച്ചേ.... പക്ഷെ ഈ ഡോറിനു  അപ്പുറം ഉള്ളത്  ഞാൻ എങ്ങനെ കാണാൻ ആ, "



"ആരാടാ... നിന്റെ കൊച്ച്...ഇടിച്ചിട്ടതും പോരാ.... പൊട്ടക്കണ്ണൻ... "



"പൊട്ടക്കണ്ണൻ  നിന്റെ മറ്റവൻ ... നീ പോടീ ഉണ്ടക്കണ്ണി.. 
സോറി പറഞ്ഞിട്ടും അവളുടെ അഹങ്കാരം........ "



"നീ പോടാ...... "😡😡😡




"അയ്യോ... എന്താ ഇവിടെ....... ഞാൻ ഒരു അഞ്ചു  മിനിറ്റ് അങ്ങോട്ട്‌ മാറിയതെ ഉള്ളു.. അപ്പോഴേക്കും ഇവിടെ എന്ത് പറ്റി... "(നവി )


"ഇയാൾ എന്നെ ഇടിച്ചിട്ടു..... "


"അയ്യോ...... ഞാൻ ഒന്നും ചെയ്തില്ല.... അറിയാതെ ഡോർ തുറന്നപ്പോൾ ഈ ചേച്ചി വന്നത് ഞാൻ കണ്ടില്ല അങ്ങനെ ഒന്ന് കൂട്ടി ഇടിച്ചു...... അത്രേ ഉള്ളു നവി    .. ഞാൻ സോറിയും  പറഞ്ഞതാ.  അതിനാണ് ഈ ചേച്ചി എന്നോട് ഇത്രേം കലിപ്പ് കാണിച്ചത് ... "



"ഡാ.... ഡാ .. ആരാടാ  നിന്റെ ചേച്ചി.............. നീ പോടാ അപ്പൂപ്പ...."



"അത് ശെരി..... കൊച്ചേ എന്ന് വിളിച്ചപ്പോൾ  അത്  ഇഷ്ടായില്ല.... ഇപ്പൊ ചേച്ചി എന്ന് വിളിച്ചു  ഒരു റെസ്‌പെക്ട്  തന്നപ്പോൾ അഹങ്കാരം........ പരട്ട കിളവി..... നീ ആരാന്നാ  നിന്റെ വിചാരം.... കഴുതേ..... "


"നീ പോടാ ഊളെ............എന്നോട്  തട്ടി  കയറാൻ വന്നാൽ ഉണ്ടല്ലോ..... "



ഇതെല്ലാം കേട്ട്  നവീൻ  മാറി  നിന്ന്  ചിരി ആയിരുന്നു..........അതുവഴി  പോയവർ ഒക്കെ ഇവരെ രണ്ടുപേരെയും  ശ്രദ്ധിക്കുന്നുണ്ടായിരുന്നു......... 

 
  
"മതി മതി....... രണ്ടുപേരും നിർത്തു........ എന്തിനാ ഇങ്ങനെ.... അനന്യ  അർജുൻ ഏട്ടൻ സോറി പറഞ്ഞില്ലേ........ പിന്നെന്താ.... "


"ഏത്  അർജുൻ  എന്ത് കിർജുൻ...... ആരായാലും ഒരു റൂമിൽ കയറുമ്പോൾ  ഒരു മരിയാദ  ഇല്ലേ.... "



അനന്യ അഹങ്കാരത്തോടെ  അത് പറഞ്ഞപ്പോൾ  അർജുന്  കലി  വന്നു.......... വീണ്ടും ഒരു വഴക്കിനു  ചാൻസ് ഉണ്ട്‌  എന്ന് മനസിലാക്കി നവി  അവരെ പിന്തിരിപ്പിക്കാൻ  നോക്കി.... 


"പ്ലീസ്... എല്ലാവരും ശ്രദ്ധിക്കുന്നു.. നിങ്ങൾ ഇങ്ങനെ വഴക്ക് കൂടല്ലേ.നാണക്കേട് ആണ്......... അല്ല..... നിങ്ങൾ തമ്മിൽ വലിയ പരിജയം  ഒന്നും ഇല്ല എന്ന് തോന്നുന്നു......... അർജുൻഏട്ടാ  ഇത് നമ്മുടെ  വിച്ചു ചേച്ചിയുടെ  ഫ്രണ്ട് ആണ് അനന്യ ....... 
രുദ്രേട്ടന്റെ  ചേട്ടൻ ആണ്  അർജുൻ.വല്യചന്റെ  മോൻ ... അനന്യ കണ്ടിട്ടില്ലേ............... ഏട്ടന് ഇന്ന് വരാൻ പറ്റാത്തത്  കൊണ്ട് എനിക്കുള്ള ഫുഡ്‌ ആയിട്ട് വന്നതാ  കണ്ണേട്ടൻ..... "



"ഞാൻ ഒന്നും കണ്ടിട്ടില്ല... കണ്ടിട്ട് ഇപ്പൊ എന്തിനാ.... പിന്നെ ആന്റി  ഇപ്പോ മരുന്ന് കഴിച്ചു  കിടന്നതേ ഉള്ളു..... ഇപ്പൊ അങ്ങോട്ട്‌ പോകണ്ട  ..... "


അനന്യ അർജുനെ  ഒന്ന് തറപ്പിച്ചു  നോക്കിയിട്ട് അവിടെ നിന്നും പോയി.. 



"ഹൊ.... വിച്ചുവിന്  ഇതുപോലത്തെ  ഫ്രണ്ട്‌സ്  ഒക്കെ ഉണ്ടോ.... ഇനിയും ഉണ്ടോ ഈ ടൈപ്പ്  സാധനങ്ങൾ.... അവൾ ഇങ്ങ് വരട്ടെ... ഇതുപോലെ അഹങ്കാരികളെയും  കൊണ്ടാണോ  അവൾ നടക്കുന്നെ....... "


"ഏയ്‌..  ഏട്ടാ..... അനന്യ ഒരു പാവം ആണ്.... ഇവിടെ എനിക്കും അമ്മയ്ക്കും വലിയ ഒരു സഹായം ആണ്.... പെട്ടെന്ന് എനിക്ക്  ഒന്ന് പുറത്ത്  പോകണം എങ്കിൽ അമ്മയെ നോക്കാൻ  അനന്യ ആണ് വരുന്നത്........... ഇപ്പൊ ജസ്റ്റ്‌ ഞാൻ ഒന്ന് ഫ്രഷ്‌ ആകാൻ പോയതാ .. അപ്പോഴേക്കും നല്ല അടിപൊളി ആയി  നിങ്ങൾ പരിജയപ്പെട്ടു...  "


"അയ്യോ... എനിക്ക് മതിയായി......"


 
"അതൊരു പാവം ആണ്..  പരിജയപ്പെടുമ്പോളെ  ചിലരെ  ഒക്കെ നമുക്ക് പിടി കിട്ടു.......... "


അർജുൻ   നവീനൊപ്പം  അവന്റെ  റൂമിലേക്ക്‌  നടന്നു..... 


   "ആ നീ എന്തായാലും ഫുഡ്‌ കഴിക്ക്... ആന്റി  ഓക്കേ അല്ലെ..... "



"നിങ്ങളുടെ ഒക്കെ ഹെല്പ് കൊണ്ട് അമ്മ ഇപ്പൊ ഓക്കേ ആയി  വരുന്നു....അമ്മ ഓക്കേ ആയിട്ട് വേണം എനിക്ക് നാട്ടിൽ തന്നെ എന്തെങ്കിലും ഒക്കെ ബിസിനസ്‌  തുടങ്ങാൻ....... പിന്നെ എൻ്റെ അച്ഛൻ രുദ്രേട്ടന്റെ  അച്ഛനെ  വഞ്ചിച്ചുകൊണ്ട്  കെട്ടി  പടുത്തതെല്ലാം... എനിക്ക് തിരിച്ചു  തരണം....... അല്ലാതെ ഒരു സമാധാനം  എനിക്ക് ഇല്ല..... "


"നവി നീ ഇപ്പൊ ഒന്നും ആലോചിക്കേണ്ട..... അമ്മയുടെ ഹെൽത്ത്‌..... അതിനാണ് importance.... അമ്മക്ക് ഇപ്പൊ നീ മാത്രേ ഉള്ളു...........ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ തീരുമാനിക്കാം....... "


            🔥💙🔥💙🔥💙🔥


ഡ്യൂട്ടി കഴിഞ്ഞു അഭിയേട്ടനെ  ഒന്ന് കാണാം എന്ന് കരുതി.... ഇന്ന് എനിക്കൊരു സർപ്രൈസ്  ഉണ്ട്‌ എന്നൊക്കെ പറഞ്ഞിരുന്നു... എനിക്കാണെങ്കിൽ അത് എന്താണ് എന്ന് ഓർത്തിട്ടു ഒരു സമാധാനവും ഇല്ല........... 
അഭിയേട്ടൻ എന്നോട് ഇഷ്ടം പറഞ്ഞിട്ട്   ഞാൻ ഫ്രണ്ട്‌സ് നോട് അതൊക്കെ ഒന്ന് കാര്യമായി പറയണം എന്ന് കരുതിയിരുന്നു.... എല്ലാവരും ബിസി ആണ്... എനിക്ക് ഡ്യൂട്ടി ഉള്ളപ്പോൾ അവർ ഫ്രീ ആണ്...എന്നാൽ ഞാൻ ഫ്രീ ആയിട്ട്  അവരെ ഒന്ന് വിളിക്കാം എന്ന് കരുതിയാൽ ആരും എടുക്കില്ല.... വിച്ചു ആണെങ്കിൽ ഫുൾ ടൈം രുദ്രേട്ടന്റെ കൂടെ ആണ്.... ആ അവർ പ്രണയിക്കുവല്ലേ  ഇപ്പോഴും...... പിന്നെ ഒരുപാട് പ്രശ്നം ഒക്കെ കഴിഞ്ഞതല്ലേ ഉള്ളു..... പിന്നെ ഞാൻ എല്ലാവർക്കും മെസ്സേജ് അയച്ചിരുന്നു....... ഞങ്ങളുടെ കാര്യം ഓക്കേ ആയി എന്ന് കേട്ടപ്പോൾ തന്നെ എല്ലാവരും ഹാപ്പി....... 

എന്നാലും ഈ അഭിയേട്ടൻ എന്താ എനിക്ക് സർപ്രൈസ്  ഒക്കെ തരാന്ന്  വെച്ചത്.............. ആവോ പോയി നോക്കാം..... 


ഞാൻ അഭിയേട്ടന്റെ  റൂമിൽ  എത്തിയതും അവിടെ ആരൊക്കെയോ ഉണ്ടായിരുന്നു....... സംസാരം പുറത്ത് നിന്നു കേൾക്കാം.............. ആരായിരിക്കും..... എന്തായാലും പിന്നെ വരാം....... അതിനിടയിൽ  പോകുന്നത് മോശം ആവും.... എന്ന് കരുതി ഞാൻ തിരിഞ്ഞു നടക്കാൻ  പോയി........... പിന്നെ കരുതി...... ഒന്ന് കയറി നോക്കാം എന്ന്........ ഞാൻ ഡോർ തുറന്നു......... 



"ശ്രീ........ എന്താ അവിടെ തന്നെ നിന്ന്  കളഞ്ഞത്.... ഇങ്ങ് കയറി വാ ... "


എന്നെ കണ്ടതും അഭി ഏട്ടൻ എന്നെ അകത്തേക്ക്  വിളിച്ചു..... ഏട്ടന്റെ കൂടെ അച്ഛനും അമ്മയും ആയിരുന്നു ഉണ്ടായിരുന്നത്.... അവരെ ഞാൻ മുൻപും കണ്ടിട്ടുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ മനസിലായി... എന്നെ കണ്ടതും അവർ ഒന്ന് പുഞ്ചിരിച്ചു... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു...പെട്ടെന്ന് അവരെ കണ്ടപ്പോൾ ആകെ പകച്ചു പോയി ഞാൻ..... 



"ശ്രീ ഇതെന്റെ അച്ഛനും അമ്മയും ആണ്....... നമ്മുടെ കാര്യം ഞാൻ പറഞ്ഞപ്പോൾ അമ്മക്ക് നിന്നെ കാണണം എന്ന് പറഞ്ഞു.... പിന്നെ രണ്ടുപേരും  കൂടി ഇങ്ങോട്ട് പോന്നു..തന്നോട് ഒരു സർപ്രൈസ്  ഉണ്ട്‌ എന്ന് പറഞ്ഞത് ഇതാണ് "



"അത് മാത്രം അല്ല........ഇവനെ  ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് വിടാനും ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല........... ഡോക്ടറോട്  ഞാൻ സംസാരിച്ചു....... ഇപ്പൊ ഹെൽത്ത്‌  ഒക്കെ ഒക്കെ ആയി... പേടിക്കേണ്ട യാതൊരു പ്രശ്നവും അഭിക്കില്ല.... ബാക്കി ഒക്കെ നാട്ടിൽ പോയിട്ടും ആവാം.... കൂടിയാൽ ഇവിടെ ഇനി ഒരു രണ്ട്  മാസം... അത്രേ വേണ്ടു.പിന്നെ നിങ്ങളുടെ ലൈഫ്... അതിനും ഒരു തീരുമാനം വേണം ... "



"അച്ഛാ..........ഡോണ്ട്  worry.... ഇവിടെ ഇപ്പൊ ഞാൻ ഹാപ്പി ആണ്.......... ശ്രീ ഇവിടെ ഉള്ളപ്പോൾ എത്ര കാലം വേണമെങ്കിലും  ഞാൻ ഇവിടെ നിൽക്കും... ഇപ്പൊ എൻ്റെ ഏറ്റവും വലിയ ശക്തി  ഇവൾ ആണ്..... "

അഭി ശ്രീയെ നോക്കി ഒന്ന് കണ്ണിറുക്കി  കാണിച്ചു കൊണ്ട് പറഞ്ഞു..... അഭിയുടെ  അമ്മ അത് കണ്ട്  ഒന്ന് പുഞ്ചിരിച്ചു...  


"മോളെന്താ അവിടെ തന്നെ അങ്ങ് നിന്നത്.... ഇങ്ങ് വാ  അമ്മയുടെ അടുത്ത് ഇരിക്ക്....... "


ഞാൻ അമ്മയുടെ ഒപ്പം പോയി ഇരുന്നു.... ആദ്യം ഒക്കെ ചമ്മൽ തോന്നി എങ്കിലും അമ്മ ഒരു പാവം ആണ് എന്ന് എനിക്ക് മനസിലായി ... 


"മോൾക്ക്‌ അഭിയോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് ഇവൻ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ പോലും അറിയുന്നത്........... പിന്നെ എല്ലാം അറിഞ്ഞപ്പോൾ അമ്മക്ക് ഒരുപാട് ഇഷ്ടം ആയി എൻ്റെ മോളെ ..... എൻ്റെ മോനെ ഒരു തകർച്ചയിൽ നിന്നും രക്ഷിച്ചത്  മോളാണ്... അതിന് അമ്മക്ക് ഒരുപാട് നന്ദി ഉണ്ട്‌.... "



"നന്ദി ഒന്നും വേണ്ട അമ്മേ..... സഹതാപം കൊണ്ടല്ല... എൻ്റെ ഇഷ്ടം കൊണ്ടാണ് ഞാൻ ഇപ്പോഴും ഏട്ടന്റെ കൂടെ നിൽക്കുന്നത്......... ഏട്ടൻ ഏത് അവസ്ഥയിൽ ആയാലും ഞാൻ എന്നും കൂടെ ഉണ്ടാവും.... എൻ്റെ മരണം വരെ.... "



അഭിയേട്ടനെ നോക്കി ഞാൻ അത് പറയുമ്പോൾ ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം തന്നെ ആയിരുന്നു.......... ഇന്നോളം  ഞാൻ ആഗ്രഹിച്ചതും ഏട്ടന്റെ ഈ  ഒരു സ്നേഹത്തിന്  വേണ്ടി മാത്രം ആയിരുന്നു.............. 



           🔥💙🔥💙🔥💙🔥


ഓഫീസിൽ നിന്നും വന്നപ്പോൾ എല്ലാവരും വീടിന്റെ നടുമുറ്റത്ത്‌  തന്നെ ഉണ്ടായിരുന്നു........ അച്ഛമ്മ, പിന്നെ വല്യമ്മയും  അമ്മയും ഒക്കെ അടുക്കളയിൽ  തിരക്കിൽ ആയിരുന്നു..... വേദയും ശിവയും  പവിത്രയുടെ  കൂടെ ചെസ്സ്  കളിക്കുന്നുണ്ട്.... അതിനിടയിൽ ആരവ്   പവിത്രയെ  ശല്യം ചെയ്യാൻ വേണ്ടി അവളുടെ മുടി ഒക്കെ പിടിച്ച് വലിക്കുന്നുണ്ട്... അവൾ അവൾക്കു പറ്റുന്ന പോലെ അവനെ പിച്ചും മാന്തും ഒക്കെ കൊടുത്തു ഒതുക്കുന്നുണ്ട്........... പിന്നെ അച്ഛൻ  വല്യച്ചനും  അച്ഛച്ചനും  ഒപ്പം ഹാപ്പി ആയി  അവിടെ ഇരിക്കുന്നു..... എന്നെ കണ്ടതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി... ബട്ട്‌ അർജുനെ  മാത്രം അവിടെ കണ്ടില്ല........... 



"ഏട്ടാ  വേഗം വാ  ചെസ്സ്  കളിക്കാം... "


പവിത്രയും അനിയത്തിമാരും എന്നെ വിളിച്ചു പറഞ്ഞു...... 

"അയ്യോ.... വേണ്ട ഏട്ടാ.. മൂന്നു പെണ്ണുങ്ങളും   കള്ള കളി  ആണ്....എന്നെ കുറെ പറ്റിച്ചതാ... "

ആരവ് അത് പറഞ്ഞതും  പവിത്ര ഒരു നുള്ള് കൊടുത്തു...... 


"ആ മോൻ എത്തിയോ... ഇന്ന് നേരത്തെ ആണല്ലോ.... വേഗം പോയി കുളിച്ചു ഫ്രഷ്‌ ആയി വാ.. അമ്മ കഴിക്കാൻ എടുത്തു വെക്കാം......... നല്ല ക്ഷീണം ഉണ്ടല്ലോ......... വയ്യേ മോനെ... "


അമ്മ എന്നെ കണ്ടതും എൻ്റെ അടുത്ത് വന്നു..


"ഏയ്‌... ഒന്നും ഇല്ല അമ്മേ..... അത്യാവശ്യം ആയി  കൺസ്ട്രക്ഷൻ  സൈറ്റിൽ ഒക്കെ പോകേണ്ടി വന്നു.... അവിടെ ആണെങ്കിൽ ഒന്നും പറയണ്ടല്ലോ ... മുടിഞ്ഞ വെയിലും.... ഇന്നലെ ഒരു മഴ പെയ്തു  എന്ന് പോലും പറയില്ല..... പൊടി അടിച്ചു  തുമ്മൽ ആയി... അതിന്റെ ക്ഷീണം ആ.... "


"എങ്കിൽ ആവി പിടിച്ചിട്ട്  പോയി കുളിക്ക്........ അപ്പോഴേക്കും അമ്മ എല്ലാം റെഡി ആക്കാം... "


"വേണ്ട അമ്മേ.... എനിക്കൊന്നു കിടന്നാൽ മതി........ ഞാൻ ഒന്ന് ഫ്രഷ്‌ ആയിട്ട് വരാം ....നല്ല വിശപ്പ്.... "



"വേഗം പോയി വാ......... അമ്മ നിന്റെ സ്പെഷ്യൽ  പുട്ടും  കടലയും  ഉണ്ടാക്കിയിട്ടുണ്ട്.... "


"ആണോ... എങ്കിൽ ദാ  ഞാൻ എത്തി........... "


എല്ലാവർക്കും ഒരു സലാം കൊടുത്ത്  ഞാൻ റൂമിൽ പോയി.......... 
ഫോൺ എടുത്തു നോക്കിയപ്പോൾ അർജുന്റെ  മെസ്സേജ് കണ്ടു... അത്യാവശ്യം ആയി  ഫ്രണ്ട് ന്റെ വീട്ടിൽ ആണ് വൈകും എന്ന്... അതിനൊരു റിപ്ലൈ കൊടുത്തു.....

 ഇന്ന് അവനും അനന്യയും തമ്മിൽ നടന്ന അടി ഒക്കെ നവി എന്നെ ലൈവ്  കേൾപ്പിച്ചു....
 ഞാൻ അവനോടു ഇന്ന് അർജുൻ ആവും വരുന്നത് എന്ന് പറയാൻ വേണ്ടി ആണ് വിളിച്ചത്....... അതിനിടയിൽ  നവി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ ആണ് രണ്ടിന്റെയും വഴക്ക് ഞാൻ കേട്ടത്..........എന്തായാലും  ആദ്യ ദർശനം  പൊളിച്ചു ........ ഇനി ഈ അടിയിലൂടെ തന്നെ അവരെ പിടിച്ച് കെട്ടണം......... അതിന് എന്താ വഴി എന്ന് ആലോചിച്ചു നോക്കിയപ്പോൾ ആണ് ഒരു ഐഡിയ കിട്ടിയത്... 
ഞാൻ വാട്സ്ആപ് ഓപ്പൺ ആക്കി  അനന്യയുടെ കോൺടാക്ട്   നോക്കി..  ഭാഗ്യം dp യിൽ അവളുടെ പിക് ആണ് വെച്ചിരിക്കുന്നത്... അത് ഞാൻ സ്ക്രീന്ഷോട്  ചെയ്ത് വെച്ചു.... 

അത് നേരെ വല്യമ്മക്കു  അയച്ചു കൊടുത്തു  ....ക്യാപ്ഷൻ കൊടുക്കേണ്ട ആവശ്യം ഇല്ല... അവന് വേണ്ടി ഒരു ആലോചന നടത്തണം എന്ന് എന്നോട് നേരത്തെ പറഞ്ഞതാ...... ഫോട്ടോ കാണുമ്പോൾ തന്നെ അമ്മായിക്ക്  കാര്യം  പിടികിട്ടും......... 

സ്റ്റാറ്റസ് നോക്കിയപ്പോൾ വിച്ചു ഒരു ട്രെയിൻ തന്നെ ഇട്ടിട്ടുണ്ട് ......... അവളുടെ കസിൻസ് ഒക്കെ  അതിൽ ഉണ്ടായിരുന്നു.... അത് കണ്ടിട്ട് എൻ്റെ കിളി പോയി... ഇവള് സത്യത്തിൽ എന്തിനാ അവിടെ പോയത്... അമ്മാവന്റെ  ആണ്ടിനോ  അതോ..ആടി  സെയിലിനോ........ ഞാൻ അതിന് ഒരു പുച്ഛം സ്മൈലി അങ്ങ് ഇട്ടു 😏..........എനിക്ക് ഭാഗ്യം ഉള്ളത് കൊണ്ട് അവൾ അത് അപ്പൊ തന്നെ റീഡ്  ചെയ്തു...........റിപ്ലൈ  കണ്ട്  പകച്ചു പോയി എൻ്റെ ബാല്യം........ ജെട്ടി പോലും ഇല്ലാതെ ബാക്ക് തിരിഞ്ഞിരിക്കുന്ന  ഒരു  കുട്ടിയുടെ  സ്റ്റിക്കർ ...................... ഇപ്പൊ ഇതാണല്ലോ ട്രെൻഡ്  ...............തിരിച് ഞാൻ അയച്ച ചില സ്മൈലി കണ്ട്  അവൾ നെറ്റ്  വരെ ഓഫ്‌ ആക്കി ഓടി....  

    
കുറച്ച് നേരം കൂടി ബെഡിൽ  അങ്ങ് കിടന്നു...... അപ്പോഴാണ് കുറെ text മെസ്സേജ് കണ്ടത്....... വിച്ചു ആണ്... ഞാൻ തിരിച് റിപ്ലൈ കൊടുത്തു... 


ഫുഡ്‌ കഴിച്ചോ ഏട്ടാ..... 😄

ഇല്ല........ ഞാൻ ഇപ്പൊ വന്നതേ ഉള്ളു..... നീയോ 


ഞാൻ കഴിച്ചു.... ഏട്ടൻ വേഗം പോയി കഴിക്ക് ...... 


ആ കഴിക്കാം...... 


Mm.... പിന്നെ.... ഏട്ടാ....... 😍😘🤩


ആ.... എന്താടി... 😌


അതില്ലേ... 😁


അതില്ല 😛


പൊ  അവിടുന്ന്.... ഇന്ന് എന്നെ മിസ്സ്‌ ചെയ്യുമോ........ ☺️☺️☺️


എന്തിന്... ഇന്നെനിക്ക് സന്തോഷം ആയി ഉറങ്ങാല്ലോ....😅😅😅


ഇന്നും കൂടിയേ നിങ്ങൾ സന്തോഷിക്കു......നാളെ ഞാൻ വരും 😏😡😡😡😡



ഹാവു... ആശ്വാസം  ആയി..... നല്ല കലിപ്പിൽ ആണ് പോയത്..........അങ്ങനെ ഇപ്പൊ അവൾ  കസിൻസിന്റെ  കൂടെ അടിച്ചു പൊളിക്കണ്ട.... 


ഇന്നിനി അവളെ കാണാതെ  ഇരിക്കാനും പറ്റില്ല...... ഹൊ... ഭയങ്കര  മിസ്സിംഗ്‌................. ഇതിലും നല്ലത് ഞാൻ കൂടി പോകുന്നത് ആയിരുന്നു...... അവളെ എവിടേക്കും വിടാൻ പോലും മനസ് അനുവദിക്കുന്നില്ല..... 



ഞാൻ പോയി ഫ്രഷ്‌ ആയിട്ട് അമ്മ ഉണ്ടാക്കിയ പുട്ടും കടലയും ഒക്കെ കഴിച്ചു.......... അപ്പോഴേക്ക് ക്ഷീണം ഒക്കെ മാറിയിരുന്നു.... പിന്നെ അനിയത്തിമാരുടെ  കൂടെ കുറച്ച് നേരം ചെസ്സ് കളിച്ചു..... 

അങ്ങനെ ഇരിക്കുമ്പോൾ ആണ് വല്യമ്മ  എൻ്റെ അടുത്ത് ഫോണും പിടിച്ച് വരുന്നത്... 
..

"മോനെ.... അപ്പു..... ഏതാടാ  ഈ കൊച്ച്........ എന്താ ഇതിന്റെ പേര്... "


"വല്യമ്മ കണ്ടിരുന്നോ.... ഇത് നമ്മുടെ വിച്ചുവിന്റെ  ഫ്രണ്ട്  അനന്യ..... "


"കൊള്ളാം.... അവന് ചേരും....... ഞാൻ നിന്നോട് പറഞ്ഞപ്പോൾ നീ ഇത്രേം വേഗം ഒരാളെ കണ്ടുപിടിക്കും  എന്ന് ഞാൻ കരുതി ഇല്ല... ഇതിപ്പോ എങ്ങനെ അവനോടു ഒന്ന് പറയും .. "



"ഞാനും വിച്ചുവും ആലോചിച്ചത് ആണ്..... അനന്യ നമ്മുടെ കണ്ണന് ചേരും എന്ന് വിച്ചു ആണ് ആദ്യം പറഞ്ഞത് ....... ഇവൾക്ക് ഇപ്പൊ ചില ആലോചന ഒക്കെ വരുന്നുണ്ട്... പിന്നെ പ്രണയം ഒന്നും ഇല്ല എന്നാണ് വിച്ചു പറഞ്ഞത് .... "



"എന്തായാലും കൊള്ളാം... എനിക്ക് ഇഷ്ടം ആയി....ഇനി എല്ലാവരുടെയും തീരുമാനം അറിയണം........... "


വല്യമ്മ  എല്ലാവരെയും അനന്യയുടെ പിക് കാണിച്ചു കൊടുത്തു...... എല്ലാവർക്കും നന്നായി ബോധിച്ചു.... ഇനി ഇവർ രണ്ടുപേരും സമ്മതിക്കണം.... അതിനുള്ള വഴി വിച്ചു വന്നിട്ട് വേണം ആലോചിക്കാൻ....... കട്ട സപ്പോർട്ട് ആയി ആരവും കൂടെ ഉണ്ട്‌..... 


തുടരും..... 


🔥രുദ്രവീണ🔥   

പാർട്ട്‌ ~42

 
വല്യമ്മ  എല്ലാവരെയും അനന്യയുടെ പിക് കാണിച്ചു കൊടുത്തു...... എല്ലാവർക്കും നന്നായി ബോധിച്ചു.... ഇനി ഇവർ രണ്ടുപേരും സമ്മതിക്കണം.... അതിനുള്ള വഴി വിച്ചു വന്നിട്ട് വേണം ആലോചിക്കാൻ....... കട്ട സപ്പോർട്ട് ആയി ആരവും കൂടെ ഉണ്ട്‌... 

           കുറച്ച് നേരം അവരുടെ കൂടെ ഇരുന്നിട്ട്  ഞാൻ വേഗം റൂമിലേക്ക്‌ തന്നെ പോയി........... 
വിച്ചു ഉണ്ടെങ്കിൽ സമയം പോകുന്നത് പോലും അറിയില്ല..... ഒരുപാട് വർക്ക്‌ ഉണ്ട്‌ ചെയ്യാൻ...ബട്ട്‌  ഇന്ന് അതൊന്നും എന്റെ മനസ്സിൽ പോലും ഇല്ലായിരുന്നു..... കല്യാണം കഴിയുന്നതിനു മുൻപ് ഞാൻ സത്യത്തിൽ ഒരു മുരടൻ തന്നെ ആയിരുന്നു... ഓഫീസിൽ നിന്ന് വന്നാൽ ആരോടും മിണ്ടാതെ റൂമിൽ ലാപ്ടോപ്പും  പിടിച്ച്  എന്റേതായ ലോകത്തായിരുന്നു  ഞാൻ..... ആ എന്നെ മാറ്റി കളഞ്ഞത് എൻ്റെ വിച്ചു ആണ്.. തുടക്കത്തിൽ അവളോട് ദേഷ്യം കാണിക്കുമ്പോളും ഉള്ളിന്റെ  ഉള്ളിൽ ഒരു കടലോളം  സ്നേഹം എനിക്കുണ്ടായിരുന്നു........ ഒരുപാട് സഹിച്ചു അവൾ..... എല്ലാത്തിനും കൂടെ നിന്നു.ഒരു പരാതിയും ഇന്നോളം അവൾ പറഞ്ഞിട്ടില്ല. 

       അവളെ ഓർത്തു ഇങ്ങനെ കിടക്കുമ്പോൾ ആണ് എനിക്ക് കോൾ വരുന്നത്.............. ഡിസ്‌പ്ലേയിൽ  തെളിഞ്ഞ പേര് കണ്ടപ്പോൾ  മനസിന്‌ ഒരു സന്തോഷം തോന്നി.. 



"ഹലോ..ഏട്ടാ..... "


"ആ.......... എന്താടി നിനക്ക് വിളിക്കാൻ ഒരു താമസം ....... എത്ര നേരം കാത്തിരുന്നു... "


"സോറി ഏട്ടാ.......... ഇവിടെ കുറച്ച് തിരക്കിൽ ആയിരുന്നു......... അമ്മയുടെ റിലേറ്റീവ്സ്  എല്ലാം എത്തിയിട്ടുണ്ട്.... എല്ലാവരും ഏട്ടനെ തിരക്കി...... ഏട്ടനും കൂടി വരാമായിരുന്നു.........ഞാൻ പിന്നെ അവിടുത്തെ കാര്യങ്ങൾ ഒക്കെ എല്ലാവരെയും പറഞ്ഞു മനസിലാക്കി....... "

"മ്മ്  ...... തമ്പുരാട്ടി എപ്പോ വരും, അതോ അവിടെ തന്നെ കിടക്കാൻ ആണോ ഉദ്ദേശം..... "


"ആ... ഞാനൊന്നു തീരുമാനിക്കട്ടെ..... നിങ്ങൾ എൻ്റെ വില ഒന്ന് അറിയണം..... അതുകൊണ്ട് ഞാൻ ഉടനെ ഒന്നും അങ്ങോട്ടില്ല.... കസിൻസ്ന്റെ കൂടെ കുറെ ഷോപ്പിംഗ്, കറക്കം ഒക്കെ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്..... അതൊക്കെ കഴിഞ്ഞു  ഏട്ടൻ എന്നെ കൊണ്ടുപോകാൻ  വന്നാൽ മതി .. "


"പോടീ പുല്ലേ...... നിന്റെ സൗകര്യത്തിന്  വരാൻ ഞാൻ എന്താ നിന്റെ മണ്ണുണ്ണി കെട്ടിയോൻ ആണോ........   കസിൻസിന്റെ കൂടെ ഉള്ള കറക്കം ഒക്കെ ഓക്കേ... അത് കഴിഞ്ഞ്  ഞാൻ വിളിക്കുമ്പോൾ ഇങ്ങോട്ട് വന്നേക്കണം... കേട്ടോടി  വൈഫി........"


"കേട്ടില്ല..... ഇപ്പൊ ഞാൻ അവിടെ അല്ലല്ലോ, ഇതെന്റെ തറവാട്..... ഇവിടെ ഞാൻ  എനിക്കിഷ്ടം ഉള്ള കാലത്തോളം  നിൽക്കും, പിന്നെ ഏട്ടൻ ഇവിടെ വന്ന്  എന്നെ തട്ടിക്കൊണ്ടു പോകാൻ ഒന്നും പറ്റില്ലല്ലോ......... ഏട്ടൻ ഞാൻ പറയുന്നതും കേൾക്കണം.... "


"നീ  വരും മോളെ.... ഞാൻ പറയാതെ തന്നെ നീ വരും..... ഞാൻ ഇല്ലാതെ നിനക്ക് ഒട്ടും പറ്റില്ല........... അതെനിക്ക്  നന്നായിട്ടു അറിയാം.........നീ വന്നിട്ട് വേണം ചില കാര്യങ്ങൾ ഒക്കെ തീരുമാനിക്കാൻ.."


"എന്ത് കാര്യം ആ  ഏട്ടാ. അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ ".


"ഇവിടെ അങ്ങനെ ഒരു പ്രശ്നവും ഇല്ലെടി....നമ്മൾ നേരത്തെ സംസാരിച്ച കാര്യം ആണ്...... നീ അന്ന് പറഞ്ഞപ്പോൾ ഞാൻ അത്ര കാര്യം ആക്കി എടുത്തില്ല. ബട്ട്‌ ഇപ്പൊ എനിക്കും തോന്നുന്നു  നിന്റെ ഡിസിഷൻ  ശെരി ആണ് എന്ന്... ഞാൻ പറയുന്നത് നമ്മുടെ അനന്യയുടെയും  അർജുന്റെയും കാര്യം ആണ്.... ഞാൻ ഇന്ന് അനന്യയുടെ ഒരു pic വല്യമ്മയെ  കാണിച്ചു. എല്ലാവർക്കും ആളെ നന്നായി ഇഷ്ടപ്പെട്ടു.... "


"ആഹാ....... ഞാൻ പോയപ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ ഒക്കെ അവിടെ നടന്നോ.......... 
ബട്ട്‌.. നമ്മുടെ കലിപ്പൻ  കണ്ണേട്ടൻ  പിടി മുറുക്കിയാൽ തീർന്നു..... "


"അവിടെ ആണ് മോളെ നമ്മൾ അവനെ കുരുക്കേണ്ടത്..... അവന് ഒന്നും ചെയ്യാൻ പറ്റാത്ത വിധത്തിൽ പൂട്ടണം..... ബട്ട്‌ അനന്യയും  കൂടി സമ്മതിക്കണം  ...... അവരുടെ ആദ്യ കണ്ടുമുട്ടൽ  അടിയിൽ ആണ് തുടങ്ങിയത്.... ഇന്ന് ഹോസ്പിറ്റലിൽ  വെച്ച്  അവർ തമ്മിൽ കണ്ടിരുന്നു, എന്തോ കാര്യം പറഞ്ഞുവഴക്കും ഇട്ടു."


"ഓ. അപ്പൊ അതാണല്ലേ അവൾ ഇന്ന് എന്നെ വിളിച്ചിട്ട്  എന്തൊക്കെയോ പറഞ്ഞു. രുദ്രേട്ടന്റെ  കസിൻ അവളോട്‌ മോശം ആയി പെരുമാറി എന്നൊക്കെ പറഞ്ഞ് ആള് ഇത്തിരി കലിപ്പ്  ആയിരുന്നു...... ഞാൻ ആദ്യം  ഓർത്തു ആരവ് ആകും എന്ന്....ഏട്ടൻ പറഞ്ഞപ്പോളാ  കണ്ണേട്ടൻ ആണ് എന്ന് അറിയുന്നത്.... എന്തായാലും അവൾക്കു നല്ല അഭിപ്രായം ഒന്നും ഇല്ല നമ്മുടെ കണ്ണേട്ടനെ പറ്റി... "



"മ്മ്.... വിച്ചു... നിനക്ക് എന്ത് തോന്നുന്നു.. നമ്മൾ ഒരു പ്രൊപോസൽ കൊണ്ട്  അനന്യയുടെ  വീട്ടിൽ പോയാൽ അവളുടെ റെസ്പോൺസ്  എന്താവും . അവൾക്കു ഇനി വല്ല പ്രണയവും ഉണ്ടോ.......നീയും ശ്രുതിയും ശ്രീയും  ഒക്കെ അറിയാത്ത എന്തെങ്കിലും ഉണ്ടോ അവൾക്കു...... ശ്രീ  അവളുടെ ഇഷ്ടം ഉള്ളിൽ ഒതുക്കി ഇല്ലേ... അതുപോലെ.... "


"ബെസ്റ്റ്.....  അവൾക്കോ..... ഏട്ടന് അവളെ അറിയാത്തത് കൊണ്ടാണ്.. അവളോട്‌ ഇഷ്ടം പറഞ്ഞ ചെക്കന്മാരെ ഒക്കെ അവൾ കണ്ടം വഴി ഓടിച്ച ആളാണ്‌..... ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ അത് ആദ്യം പറയുന്നത് എന്നോടാണ് ..... അവളുടെ വീട്ടിൽ അത്യാവശ്യം ആലോചന ഒക്കെ നടക്കുന്നുണ്ട്, പിന്നെ ഒരു കാര്യം ഉണ്ട്....ഇതുവരെ ഒരു ആലോചനയും  സെറ്റ് ആകാതെ ഇരുന്നത്  അവളുടെ വീട്ടുകാർക്ക്  ഒന്നും  ഇഷ്ടം ആകാത്തത്  കൊണ്ടാണ്......... അവളുടെ അമ്മ ചെറുപ്പത്തിലേ  മരിച്ചു പോയി... പിന്നെ ഉള്ളത് അച്ഛനും അച്ഛമ്മയും മാത്രം ആണ്...... അവരെ വിട്ടു പോകാൻ ഒരു മടി അവൾക്കു ഉണ്ട്‌... അച്ഛൻ അത്യാവശ്യം  ബിസിനസ്‌  ഒക്കെ ആണ്, അതുകൊണ്ട് നല്ലൊരു  കുടുംബത്തിൽ നിന്നും ആലോചന വന്നാൽ അവളുടെ അച്ഛൻ സമ്മതിക്കും.......... അച്ഛൻ പറഞ്ഞാൽ അവൾ പിന്നെ ഒന്നും നോക്കില്ല...... അവൾ ഇത്തിരി കുറുമ്പി ആണ് എന്നെ ഉള്ളു........ നല്ലൊരു മനസ് ഉള്ളവൾ  ആണ് അനന്യ.... അതുകൊണ്ടാ  നല്ല കാശുള്ള കുടുംബത്തിൽ  ജനിച്ചിട്ടു പോലും അവൾ ഈ ഫീൽഡ്  തന്നെ തിരഞ്ഞെടുതത്.....അവൾക്കു വേണെങ്കിൽ അവളുടെ അച്ഛന്റെ ഓഫീസിൽ നല്ലൊരു പോസ്റ്റ്‌ തന്നെ കിട്ടും.....അതൊക്കെ വേണ്ട എന്ന് വെച്ചതും അവളുടെ നല്ലൊരു ക്വാളിറ്റി ആണ്..... "



"നീ പറയുന്നത് കേൾക്കുമ്പോൾ ഒരു വിശ്വാസം ഒക്കെ എനിക്കുണ്ട്..... അനന്യയെ പോലെ ഒരു പെണ്ണാണ് കണ്ണന് വേണ്ടത്... കഴിഞ്ഞതൊക്കെ മറക്കാൻ അവന് കഴിയണം. ഇനിയും അവൻ ഇങ്ങനെ ജീവിതം നശിപ്പിക്കുന്നത് കാണാൻ വയ്യ."


"ഈ കാര്യം നടക്കാൻ നമ്മൾ എന്തായാലും  ഒറ്റ കെട്ടായി നിൽക്കും........ അനന്യയുടെ  അച്ഛനോട് വേണെങ്കിൽ എൻ്റെ അച്ഛനെ കൊണ്ട് സംസാരിപ്പിക്കാം .... അവർ  നല്ല അടുപ്പം ആണ്.. അതുകൊണ്ട്  അച്ഛൻ ആ റൂട്ട് ക്ലിയർ ആക്കും... "


"മ്മ് ... വരട്ടെ... എല്ലാ വഴിയും അടഞ്ഞു കഴിഞ്ഞ്  നമുക്ക് ഇത് ആലോചിക്കാം....... ആദ്യം നമുക്ക് നേർ  വഴി തന്നെ നോക്കാം മോളെ........ അതാണ്‌ best ... "


      വിച്ചുവും ഞാനും പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.....ഇനി ഞങ്ങളുടെ അടുത്ത മിഷൻ  കംപ്ലീറ്റ്  ചെയ്യണം..... 


           🔥💙🔥💙🔥💙🔥


"അർജുനെ  മതി........ വീട്ടിൽ പോകാൻ നോക്കു... ഇപ്പൊ തന്നെ നീ ഓവർ ആയി... എല്ലാവരും നിന്നെ അവിടെ തിരക്കും.... രുദ്ര്  ഇപ്പൊ വിളിച്ചതെ  ഉള്ളു..... നിന്നെ വേഗം വീട്ടിൽ എത്തിക്കാൻ ആണ് അവൻ പറഞ്ഞത്....... നീ വാ ഞാൻ കൊണ്ടുപോയി ആക്കാം.... അവന്മാർ ഒക്കെ പോയി..... നീയിങ്ങനെ ഇരുന്നാൽ എങ്ങനെയാ....... "


"ഡാ....കുറച്ച് സമയം കൂടി....... ഞാൻ ഇവിടെ ഒന്ന് ഒറ്റയ്ക്ക് ഇരിക്കട്ടെ..... നീ പേടിക്കണ്ട ഞാൻ എൻ്റെ കാറിൽ തന്നെ കിടന്നോളാം....... വീട്ടിൽ അച്ഛനും അമ്മയും ഒക്കെ ഉള്ളതല്ലേ... "


"അതെന്താടാ അങ്ങനെ...... ഇത് നിന്റെ സ്വന്തം വീട്  തന്നെ അല്ലെ.... നിനക്ക് ഇവിടെ കിടക്കാം.ഇവിടെ ആർക്കും നിന്നോട് ഇഷ്ടക്കേട്  ഇല്ല .ഞങ്ങൾ ഒക്കെ ജീവിക്കുന്നത്  തന്നെ നിന്റെയും രുദ്രന്റെയും കാരുണ്യം കൊണ്ടല്ലേ ... പിന്നെ നിന്റെ വീട്ടിൽ നിന്നും ഒത്തിരി നേരം ആയി കോൾ വരുന്നു..... രുദ്ര് ഇപ്പൊ വിളിച്ചിട്ട്  പറഞ്ഞു  നിന്നെ വേഗം അവിടെ എത്തിക്കാൻ....... "


അർജുൻ അത് ശ്രദ്ധിക്കാതെ തന്നെ ബിയർ ബോട്ടിൽ എടുത്ത്   കുടിച്ചു.............. അവന്റെ കൈ നന്നായി വിറക്കുന്നുണ്ട്......... അവന്റെ ആ അവസ്ഥ കണ്ട വിക്രം  ഒന്നും പറയാൻ ആവാതെ അവന്റെ കൂടെ ഇരുന്നു....... 


"എന്താടാ ഇത്.... ആർക്കു വേണ്ടി ആ നീയിങ്ങനെ കുടിച്ചു നശിക്കുന്നെ, നിന്നെ വേണ്ട എന്ന് വെച്ച്  ഒരു കിളവന്റെ കൂടെ ഇറങ്ങി പോയ ആ  bitch ന്  വേണ്ടിയോ, അവൾക്കു നിന്നെ വേണ്ട, അവൾ ഇപ്പൊ അവളുടെ ഭർത്താവിനും  മക്കൾക്കും ഒപ്പം നന്നായി ജീവിക്കുന്നുണ്ടാവും, നിന്റെ ജീവിതം എനിക്ക് നശിക്കുന്നത്  കാണാൻ വയ്യ... ഇങ്ങനെ ഒന്നും ആയിരുന്നില്ല നീ.....എല്ലാത്തിലും പെർഫെക്ട് ആയിരുന്നില്ലേ നീ.... പഠിത്തം, പ്രൊഫഷൻ, ബിസിനസ്സിൽ പോലും നീ ആയിരുന്നില്ലേ  രുദ്രന്റെ വഴി കാട്ടി... ഞങ്ങളെ പോലെ കുറെ പേരുടെ ലൈഫ് വരെ നീ   സംരക്ഷിചില്ലേ............... ഒരു പെണ്ണിന് വേണ്ടി നീ ഇനി ഇങ്ങനെ നശിക്കരുത്.... "


വിക്രം അവന്റെ കയ്യിൽ ഉണ്ടായിരുന്ന മധ്യക്കുപ്പി  പിടിച്ച് മേടിച്ചു.... അവന് മറുപടി ആയി   അർജുൻ ഒന്ന് ചിരിച്ചു.... വേദന കലർന്ന അവന്റെ പുഞ്ചിരിയിൽ  ഒളിഞ്ഞിരുന്ന വേദന മറ്റാരെക്കാളും  വിക്രം നന്നായി മനസിലാക്കിയിരുന്നു.... 


"ഡാ........ അവൾ നിന്നെ മാത്രം അല്ല ഞങ്ങളെ എല്ലാവരെയും ചതിച്ചില്ലേ... അച്ഛനും അമ്മയും അന്ന് തകർന്നു പോയതാ............... അച്ഛന്റെ കൂടെ ഈ വീട്ടിൽ അയാൾ വരുമ്പോൾ ഒക്കെ അതിനെ എതിർത്തവൾ ആയിരുന്നു അവൾ... അയാളുടെ  സ്വഭാവം ശെരി അല്ല എന്നൊക്കെ എത്ര തവണ അവൾ എന്നോട് പറഞ്ഞിട്ടുണ്ട് എന്ന് അറിയാമോ.... അവൾ പറഞ്ഞത് കൊണ്ട് മാത്രം ഈ വീട്ടിൽ നിന്ന്  അവനെ ആട്ടി ഇറക്കിയത് ആണ് എല്ലാവരും..... എന്നിട്ട്  അവന്റെ കൂടെ കല്യാണത്തിന്  ഒരു ദിവസം  മുന്നേ അവൾ ഇറങ്ങി പോയപ്പോൾ ഞങ്ങൾക്ക് ഉണ്ടായ ഷോക്ക്... അതിപ്പോഴും മാറിയിട്ടില്ല..... ഇനി അവളെ ഈ വീടിന്റെ പടി കടക്കാൻ വിടില്ല എന്ന് മനസിൽ ഉറപ്പിച്ചതാ അച്ഛൻ.അച്ഛനും അമ്മയും  നിന്നെ കാണുമ്പോൾ മുഖം തിരിക്കുന്നത്  അവർക്ക് നിന്നോടുള്ള  ഇഷ്ട കുറവ്  കൊണ്ടൊന്നും അല്ല..... നിന്റെ ജീവിതം അവൾ കാരണം ഇങ്ങനെ ഒക്കെ ആയതു ഓർക്കുമ്പോൾ അവർക്ക് അതൊരു തീരാ നോവ്  തന്നെ ആണ്......... 

ഞങ്ങളെ പറ്റി  ഓർക്കേണ്ട..... ബട്ട്‌  നിന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി എങ്കിലും നീ മറ്റൊരു വിവാഹം കഴിക്കണം.. നിന്നെ വേണ്ട എന്ന് വെച്ചു പോയവൾ അത് കാണണം.. "



"ഇല്ലെടാ..... ഈ അർജുന്റെ  ലൈഫിൽ ഇനി ഒരു പെണ്ണില്ല... അവൾ ഏൽപ്പിച്ച മുറിവ്  ഒരിക്കലും ഉണങ്ങില്ല... എന്നെ അവൾ തകർത്തു കളഞ്ഞു... ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല അവളുടെ കണ്ണുകളിൽ കണ്ട പ്രണയം ഒരു ചതി ആയിരുന്നു എന്ന്........അവൾ പോയതിനു ശേഷവും  വഴി അറിയാതെ ഞാൻ ഇപ്പോഴും   അലഞ്ഞു തിരിയുവാ... എന്നെങ്കിലും എനിക്ക് കാണണം അവളെ... അറിയണം എനിക്ക്... എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്തത് എന്ന്.... ചങ്ക് പറിച്ചു സ്നേഹിച്ച എൻ്റെ ചങ്ക് പിളർന്നു  പോയത് എന്തിനാണ് എന്ന് എനിക്ക് അറിയണം......... എൻ്റെ ജീവിതവും എൻ്റെ സ്വപ്നവും അവൾ ആയിരുന്നു...... ഇനി ഒരു ജീവിതം ഒന്നും എനിക്കില്ല... ചങ്ക് പറിച്ചു സ്നേഹിച്ച ഒരാണിന്  എല്ലാം മറന്നുകൊണ്ട് മറ്റൊരു പെണ്ണിന്റെ കൂടെ ഒരു ജീവിതം തുടങ്ങാൻ എങ്ങനെ കഴിയും വിക്രം.... "


"കഴിയണം.......... വർഷം രണ്ടായി...... ഈ രണ്ട് വർഷം കൊണ്ട് നീ എത്രത്തോളം നശിച്ചു... ഇനിയും നിന്നെ ഇങ്ങനെ നശിക്കാൻ ഞാൻ വിടില്ല. 
നീയിപ്പോൾ നല്ലൊരു ജീവിതം ആണ് നശിപ്പിക്കുന്നത്...... എനിക്ക് അറിയാം  നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണ് നമ്മളെ കൈ വിട്ടു പോകുമ്പോൾ ജീവിതം തന്നെ നമ്മൾ മടുക്കും..... പക്ഷെ ഇവിടെ നീ ദുഖിക്കേണ്ട കാര്യം ഇല്ല... നിന്നെ ചതിച്ചു പോയവൾ  മരിച്ചു എന്ന് കരുതിയാൽ മതി നീ.... ഞങ്ങളുടെ മനസിലും അവൾ എന്നെ മരിച്ചു കഴിഞ്ഞു.... "


"എല്ലാവരും തേപ്പ് കിട്ടിയവനെ  സഹതാപത്തോടെ  നോക്കും... പക്ഷെ ആർക്കും അറിയില്ലല്ലോ അവന്റെ ജീവിതം എങ്ങനെ മുന്നോട്ടു പോകുന്നു എന്ന്.... ആത്മാവിനെ  പിഴുതെടുതിട്ട്  ജീവിക്കാൻ പറയുന്ന പോലെ ആണ് അത്...... പലർക്കും മുന്നിൽ നമുക്ക് പല മുഖംമൂടിയും ധരിക്കേണ്ടി വരും..... സന്തോഷം അഭിനയിക്കേണ്ടി വരും........ ഇന്നോളം ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ സ്നേഹവും ഒരു പെണ്ണിന് കൊടുത്തിട്ടു  ശൂന്യം ആയ ജീവിതം നയിക്കുന്ന ഒരുത്തന്റെ അവസ്ഥ ആർക്കു മനസിലാകും....... ഈ ജീവിതം ഞാൻ ഇപ്പോഴും അവസാനിപ്പിക്കാതത്തിന്റെ കാരണം എൻ്റെ കുടുംബം ആണ് വിക്രം.... ആർക്കെങ്കിലും എൻ്റെ ജീവിതം കൊണ്ട് ഒരു ഉപകാരം ഉണ്ടാവട്ടെ....."



"അങ്ങനെ അല്ല കണ്ണാ  ചിന്തിക്കേണ്ടത്... എല്ലാവർക്കും നിന്റെ ലൈഫ് ഓർക്കുമ്പോൾ ആണ് വേദന.. നല്ലൊരു  കുടുംബം നിന്റെ കൂടെ ഇല്ലേ.... അവർക്ക് വേണ്ടി എങ്കിലും നീ ഒരു ജീവിതത്തിലേക്ക്  കടക്കണം...... ഇന്നോളം രുദ്രൻ  അവന്റെ ജീവിതത്തിലെ  തകർച്ചകളിൽ  ഒന്നും പതറിയിട്ടില്ല... പക്ഷെ ആദ്യം ആയി അവൻ തകർന്നു പോയത് അന്ന് നിന്റെ ജീവിതം കൈ വിട്ടു പോയപ്പോൾ ആണ്.... എല്ലാത്തിനും നീ അല്ലെ അവന്റെ മാതൃക ..... നിനക്കൊരു ലൈഫ് ഉണ്ടാകാൻ അവൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..... "


"പ്ലീസ്‌............. stop this.............. "

   അപ്പോഴേക്കും അർജുന്റെ ബോധം മറഞ്ഞിരുന്നു.... 

പെട്ടെന്നാണ് അവിടേക്കു ഒരു കാർ വന്ന് നിന്നത്....... കാറിൽ നിന്നും രുദ്രനും  ആരവും  ഇറങ്ങി  വന്നു..... അവരെ  കണ്ടപ്പോൾ വിക്രം ഒന്ന് പതറി പോയിരുന്നു............ബോധം  മറഞ്ഞ  അർജുൻ  ടേബിളിൽ തല വെച്ച്  എന്തൊക്കെയോ പറയുന്നുണ്ട്........ വിക്രമിനെ  പകയോടെ നോക്കി കൊണ്ട് ആരവ് അവന് നേർക്കു ചെന്നു അവന്റെ കഴുത്തിനു പിടിച്ചുകൊണ്ട്  ഒരു തള്ള്  കൊടുത്തു......... 


"മതിയായില്ലേ  നിങ്ങൾക്ക്....... ഇനിയും എൻ്റെ ഏട്ടന്റെ ജീവിതം നശിപ്പിക്കാൻ ആണോ.... ഒരിക്കൽ നിന്റെ പെങ്ങൾ ആയിട്ട് ഞങ്ങളുടെ ഏട്ടന്റെ ലൈഫ് തകർത്തു.....ഇനി നിനക്കെന്താ  വേണ്ടത്........ "



"ആരവ്...... പ്ലീസ്.... ഞാൻ ഒന്നും ചെയ്തിട്ടില്ല...അവൻ ആണ് ഇവിടേയ്ക്ക് വന്നത്... പഴയ കുറച്ച് ഫ്രണ്ട്‌സ് നെയും കൂട്ടി ഇങ്ങോട്ട് വന്നതും ഇതൊക്കെ കൊണ്ടുവന്നതും അവൻ ആണ്.... ഞാൻ എന്തിനാടാ എൻ്റെ ചങ്കിനെ  കുടിപ്പിക്കുന്നത്... എനിക്ക് അറിയാം എൻ്റെ അനിയത്തി കാരണം ഇവന്റെ ജീവിതം  കൈ വിട്ടു പോയി എന്ന്...... അർജുന്  നല്ലത് വരണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കു ആരവ്..."


"മതി നിന്റെ കള്ളത്തരം.......... നിന്നെ ഞാൻ..... "



"ആരവ്........... stop it..... നീ പോയി അവനെ എണീപ്പിക്കാൻ  നോക്ക്.... "


പെട്ടെന്ന് തന്നെ രുദ്രൻ ഇടയ്ക്കു കയറി അവനെ പിടിച്ച് മാറ്റി.......അവനോടുള്ള ആരവിന്റെ പക രുദ്രന്  നന്നായി അറിയാമായിരുന്നു...... 
ആരവ് വേഗം പോയി  അർജുനെ  എണീപ്പിക്കാൻ  ശ്രമിച്ചു.... അവനെക്കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്ന് മനസിലായപ്പോൾ  രുദ്രനും കൂടി പോയി.............. വിക്രം അവരെ ഹെല്പ് ചെയ്യാൻ വന്നപ്പോൾ രുദ്ര് എതിർത്തു. 



"വേണ്ട..........നിങ്ങളുടെ സഹായം ഇനി എൻ്റെ ചേട്ടന് ആവശ്യം  ഇല്ല... ഞങ്ങൾക്കും.. തന്ന എല്ലാ ഉപഹാരങ്ങൾക്കും  നന്ദി...... പിന്നെ ഇത് ഒരു ലാസ്റ്റ് warning ആണ്... അർജുൻ ഇനി ഇവിടെ വന്നാൽ തന്നെയും നിങ്ങൾ ഒഴിഞ്ഞു മാറിക്കോണം..... ഇവനെ  കാണാൻ  പോലും  നിങ്ങൾ  ശ്രമിക്കരുത്...... "


വിക്രമിനെ  നോക്കാതെ അവർ  അർജുനെ  പിടിച്ച് കാറിൽ ഇരുത്തി............ കാർ  അവിടെ  നിന്നും പോകുന്നതും നോക്കി വിക്രം  അവിടെ തന്നെ നിന്നു.........അപ്പോഴേക്കും വിക്രമിന്റെ അച്ഛനും അമ്മയും നിറ കണ്ണുകളോടെ  ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു...........  


       

             🔥💙🔥💙🔥💙🔥


രാവിലേ  എന്തോ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്....... ഉറക്ക ചടവ്  ആയതുകൊണ്ട് വീണ്ടും കിടന്നു..... പെട്ടെന്നാണ്  കണ്ണിലേക്കു  വെട്ടം അടിച്ചത്......... പുതപ്പ് മാറ്റി ഞാൻ ചാടി എണീറ്റപ്പോൾ മുന്നിൽ വിച്ചു.... വിൻഡോയുടെ  കർട്ടൻ  മാറ്റി എൻ്റെ മുന്നിൽ നിൽക്കുന്നു... സത്യം ആണോ സ്വപ്നം ആണോ എന്ന് അറിയാതെ ഞാൻ കണ്ണ് തിരുമി നോക്കി... കയ്യിൽ ഒരു നുള്ളും കൊടുത്തു... 


"സ്വപ്നം അല്ല മാഷേ..... സത്യം ആണ്......... "


വിച്ചു എൻ്റെ അടുത്ത്  വന്നിരുന്നു... 


"അല്ലേടി നീ എങ്ങനെ ഇവിടെ......... വരുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ.... പറഞ്ഞിരുന്നു എങ്കിൽ ഞാൻ നിന്നെ കൊണ്ടുവരാൻ  വന്നേനെ.... ഇതിപ്പോ സർപ്രൈസ്  ആയി പോയല്ലോ.... "



"അതാണ്‌ മോനെ ഈ വിച്ചു......... ബാക്കി ഒക്കെ പിന്നെ പറയാം.. ആദ്യം എന്റെ മോൻ പോയി കുളിച്ചേ.... വേഗം വേഗം.......... ഗെറ്റ് റെഡി........ "


"എങ്കിൽ നീ വാ... നമുക്കു ഒരുമിച്ചു കുളിക്കാം.... "


"അയ്യടാ... ഞാൻ കുളിച്ചിട്ടാണ്  വന്നത്..... ഏട്ടൻ പോയി റെഡി ആയിട്ട് വാ... ഒരു സർപ്രൈസ്  ഉണ്ട്‌......... വന്നിട്ട് നമുക്ക്  റൊമാൻസ്  കളിക്കാം.... "


"എന്ത് സർപ്രൈസ്.... "


"ഏട്ടനുള്ള സർപ്രൈസ്  അല്ല എന്തായാലും........ ഇത് വേറെ ഒരാൾക്കുള്ള  പണി  ആണ്... "


തുടരും....... 


🔥രുദ്രവീണ🔥

പാർട്ട്‌ ~43


"എങ്കിൽ നീ വാ... നമുക്കു ഒരുമിച്ചു കുളിക്കാം.... "


"അയ്യടാ... ഞാൻ കുളിച്ചിട്ടാണ്  വന്നത്..... ഏട്ടൻ പോയി റെഡി ആയിട്ട് വാ... ഒരു സർപ്രൈസ്  ഉണ്ട്‌......... വന്നിട്ട് നമുക്ക്  റൊമാൻസ്  കളിക്കാം.... "


"എന്ത് സർപ്രൈസ്.... "


"ഏട്ടനുള്ള സർപ്രൈസ്  അല്ല എന്തായാലും........ ഇത് വേറെ ഒരാൾക്കുള്ള  പണി  ആണ്... "


"പണിയോ... എന്താടി, ടെൻഷൻ അടിപ്പിക്കല്ലേ മുത്തേ, ഒന്നാമതെ ടെൻഷനിൽ ആണ് ലൈഫ് ഓടുന്നത്.... ഏട്ടനോട് പറ മോളെ... "


"അതൊക്കെ നമ്മൾ ഇപ്പൊ അവിടെ എത്തുമ്പോൾ പിടി കിട്ടും.... ഓക്കേ "


"ശെരി എങ്കിൽ ഞാൻ ദാ  എത്തി കഴിഞ്ഞു... "


ഏട്ടൻ റെഡി ആകാൻ പോയപ്പോൾ ഞാൻ താഴേക്കു വന്നു....... 


"ആരു......നീ പോയി കണ്ണേട്ടനെ  എണീപ്പിക്കാൻ  നോക്കു....എന്നിട്ട് നീയും വേഗം പോയി റെഡി ആയി വാ.....  "


"ഏട്ടത്തി ഞാൻ കൂടി വന്നാൽ ഇവിടെ ആരാ..... ചെറിയച്ഛനെയും പവിത്രയെയും ഒറ്റയ്ക്ക് നോക്കാൻ ...  ഈ കുരിപ്പുകൾക്ക് പറ്റുമോ... പെട്ടെന്ന് ഇവിടെ ഏതെങ്കിലും ആവശ്യം വന്നാൽ ചെറിയമ്മ  ആരെ വിളിക്കും........ അച്ഛച്ചനും  അച്ഛമ്മയും തറവാട്ടിൽ പോയി... ഇനി നാളെയെ  വരൂ.... "


"ഓ.... അത് ശെരിയാ എങ്കിൽ നീ ഇവിടെ നിൽക്ക്.... വേഗം പോയി കണ്ണേട്ടനെ  എങ്ങനെ എങ്കിലും കുത്തി പൊക്ക്...... വല്യച്ചനും  വല്യമ്മയും  റെഡി ആയില്ലേ.. "


"അമ്മ റെഡി ആയി....  അച്ഛൻ എണീറ്റതെ  ഉള്ളു....... ഞാൻ പോയി എൻ്റെ ഭായിനെ എണീപ്പിക്കട്ടെ.... "


         🔥💚🔥💚🔥💚🔥


റൂമിൽ ചെന്നു നോക്കിയപ്പോൾ ഉണ്ട്‌ ഭായിന്റെ കിടപ്പ്  കണ്ട്  എനിക്ക് ചിരി വന്നു....... കരക്ക്‌  അടിഞ്ഞ കൊഞ്ച്  പോലെ ഉണ്ട്‌............   റൂം ഒക്കെ കണ്ടാലും  മതി...... അവിടെയും ഇവിടെയും ചിതറി കിടക്കുന്ന പാന്റും  ഷർട്ടും, ഫാനിൽ  തൂങ്ങി ആടുന്ന കുറെ  ജെട്ടികൾ .... ഒന്ന് എടുത്താലോ 😅.. ഏയ്‌ വേണ്ട.. അങ്ങേര്  ജെട്ടി മാത്രം ആർക്കും കൊടുക്കില്ല... അതെടുത്താൽ  തീർന്നു എൻ്റെ കാര്യം. ഏട്ടനെ വിളിക്കാൻ വേണ്ടി പോയപ്പോൾ ആണ് ഞാൻ എന്തിലോ  കയറി  തട്ടിയത്..ഒരു പൊട്ടുന്ന ശബ്ദവും  കേട്ടു ......... കട്ടിലിന്റെ  അടിയിൽ നോക്കിയപ്പോൾ ഞാൻ കണ്ടത്  ഒരു മാസ്മരിക  ലോകം ആണ് 😅. എൻ്റെ പൊന്നോ.......... ഇതെന്താ ബാർ ആണോ....... അടിച്ചു തീർന്നതും  തീരത്തതും  ആയ കുപ്പികൾ..... എല്ലാത്തിനും കൂടി ഒറ്റ ഗ്ലാസ്‌  അതാണ്‌ ഞാൻ ഇപ്പൊ തട്ടി ഇട്ടത്.. അതാണെങ്കിൽ പൊട്ടുകയും  ചെയ്തു.................... എടാ കള്ള.. അച്ഛമ്മയുടെ അരിഷ്ടം  കുടിക്കുന്ന ഗ്ലാസ്‌ ആണ്... കിളവിയുടെ favourite  ഗ്ലാസ്‌ കണ്ടില്ല എന്ന് പറഞ്ഞ് ഇന്നലെ കൂടി എന്നോട് വഴക്കിട്ടു.... ഇതിവിടെ ഉണ്ടായിരുന്നു അല്ലെ...... ഈ ഗ്ലാസിന്  വേണ്ടി ആണ് ഞാൻ കള്ളൻ ആയത്.... വിടില്ല ഒന്നിനെയും  ഞാൻ..... 😒....


"ഏട്ടാ..... ഏട്ടാ............ "


എവിടെ ആര്  കേൾക്കാൻ. സുനാമി  വന്നാൽ പോലും  ഇങ്ങേര്‌  അറിയില്ല.... 


"ഏട്ടാ എണീക്ക്................... രുദ്രേട്ടൻ ദാ  അവിടെ ബിരിയാണി  ചെമ്പ് പൊളിച്ചു ... ഓടിവാ......... 😰😰😰😰"

രണ്ടും കല്പ്പിച്ചു  അങ്ങേരെ എണീപ്പിക്കാൻ ഞാൻ ഏട്ടന്റെ ചെവിയിൽ കൂവി വിളിച്ചു...... കേട്ട  പാതി ഏട്ടൻ ചാടി എണീറ്റു..... 


"എവിടെ..... എപ്പോ............... ഞാനും കൂടി വരുമായിരുന്നല്ലോ ... "


പാവം.... അങ്ങേര് കണ്ണ് പോലും തുറന്നിട്ടില്ല.........കണ്ണ് തിരുമി  നോക്കുമ്പോൾ മുന്നിൽ ഞാൻ... എന്നെ കണ്ടതും  കലിപ്പിൽ ഒരു നോട്ടം ആയിരുന്നു........ 😅ബിരിയാണി  അങ്ങേരുടെ favourite ആണ്... അത് കൊണ്ടാണ് നുമ്മ അങ്ങനെ ഒരു ഡയലോഗ്  പറഞ്ഞത്.. 


 "നീ എന്താടാ രാവിലെ...... മനുഷ്യനെ  ഉറങ്ങാനും വിടില്ലേ......... ദ്രോഹി.... "


"ഇങ്ങനെ ഉറങ്ങിയാൽ എങ്ങനെ ആ........  വേഗം എണീക്കു.... വിച്ചു ചേച്ചി പറഞ്ഞു  ഏട്ടനെ വേഗം വിളിച്ചോണ്ട് വരാൻ........ നിങ്ങളെ വിളിച്ചാൽ എണീക്കണം എങ്കിൽ ഇതുപോലെ ചില സൂത്ര പണി വേണ്ടി വരും.... "


"എന്താ പ്രശ്നം.... എന്ത് പറ്റി....."


"ആവോ അതൊന്നും അറിയില്ല... വേഗം റെഡി ആയി ഏട്ടൻ  താഴേക്കു  ചെല്ലുമ്പോൾ എല്ലാം അറിയാം.... "


"മ്മ്.... നീ പോയിക്കോ...... ഞാൻ വന്നേക്കാം........... "


"വന്നേക്കണം...... ഇനി എന്നെ ഇങ്ങോട്ട് വരുത്തിക്കരുത്.... "


"ഓ... തമ്പ്രാ................"

         💞🔥💙🔥💙🔥💙🔥💞


താഴേക്കു ചെന്നപ്പോൾ നമ്മുടെ പ്രിയ പത്നി  ബ്രേക്ഫാസ്റ്റ്  എടുത്തു വെക്കുന്ന തിരക്കിൽ ആണ് .... അതിനിടയിൽ അനിയത്തിമാരോട് എന്തൊക്കെയോ പറയുന്നുണ്ട്....... 


"അതൊന്നും പറഞ്ഞാൽ പറ്റില്ല... ഇന്നലെ നിങ്ങൾ ഇതെ കാര്യം പറഞ്ഞല്ലേ  അവധി എടുത്തത്.....ഇന്ന് എന്തായാലും നിങ്ങൾ കോളേജിൽ പോയെ പറ്റു.... "


"പ്ലീസ് ഏട്ടത്തി.... നിങ്ങൾ പോയി കഴിഞ്ഞാൽ പവി ഇവിടെ ഒറ്റക്കല്ലേ... അമ്മ എങ്ങനെ അവളെ ഒറ്റയ്ക്ക് നോക്കും... പിന്നെ അച്ഛനും ഒറ്റയ്ക്ക് ആവില്ലേ......"(ശിവ )


"അതിനിവിടെ  ഇഷ്ടം പോലെ ജോലിക്കാർ  ഉണ്ട്‌ ..... ഞങ്ങൾ പോയിട്ട് വേഗം വരും, രണ്ടുപേരും ബ്രേക്ഫാസ്റ്റ്  കഴിച്ചിട്ട് വിട്ടോ..... ഞങ്ങൾ പോകുന്ന വഴി  വിട്ടേക്കാം.."


"നിന്നു ചിണുങ്ങാതെ   വേഗം പോയി റെഡി ആയിക്കോ രണ്ടുപേരും.... മോള് പറഞ്ഞത്  കേട്ടില്ലേ.. "


അമ്മ കൂടി അങ്ങനെ പറഞ്ഞതോടെ  രണ്ടുപേരും ആകെ ശോകം ആയി.... പ്രതീക്ഷയോടെ  എന്നെ നോക്കിയതും ഞാൻ ഒരു രക്ഷയും  ഇല്ല എന്ന് കാണിച്ചു.... 


"ഇങ്ങനെ മടി പിടിച്ച്  ഇരിക്കാതെ രണ്ടും പോയിക്കോ........ എക്സാം ഇങ്ങ്  അടുത്തു...... ഗെറ്റ്  റെഡി.... പൊ പൊ.... "


കുത്തി വീർത്ത മുഖവും  ആയി രണ്ടും കൂടി ഓടി പോയി........   അപ്പോഴാണ് മുകളിൽ നിന്നും റെഡി ആയി  അർജുൻ വന്നത്... 


"എന്താ വിച്ചു... എവിടെ പോകാൻ ആ  റെഡി ആയി വരാൻ  പറഞ്ഞത്...... "


"അതൊക്കെ അവിടെ എത്തുമ്പോൾ മനസിലാകും  കണ്ണേട്ടാ.അതൊക്കെ സർപ്രൈസ് .... ഇപ്പൊ ബ്രേക്ഫാസ്റ്റ്  കഴിക്കാൻ നോക്ക്.. "

വല്യമ്മയും വല്യച്ചനും  കൂടി റെഡി ആയി വന്നപ്പോൾ അർജുൻ എന്നെ നോക്കി വിച്ചു കാണാതെ  എന്താ എന്ന് ചോദിച്ചു.... എനിക്ക് ഒന്നും അറിയില്ല എന്ന് ഞാൻ കൈ മലർത്തി കാണിച്ചു.......... അതോടെ അവൻ എന്നെ ഒന്ന് നോക്കി ഫുഡ്‌ കഴിക്കാൻ തുടങ്ങി .... വേദയും  ശിവയും റെഡി ആയി  വന്നു.... അവരും കഴിക്കാൻ ഇരുന്നു.... രണ്ടിന്റെയും മുഖം ഒരു കുടം ഉണ്ട്‌ ..


എല്ലാവരും കഴിച്ചു കഴിഞ്ഞ് എണീറ്റു... 


"എങ്കിൽ നമുക്ക് വൈകിക്കണ്ട...  പോയേക്കാം........ ഇവരെ കോളേജിൽ വിടാൻ ഉണ്ട്‌  .. പോകുന്ന വഴിക്കു  നമുക്ക്  കൊണ്ടുപോകാം..... "


അനിയത്തിമാർ  ഞങ്ങളുടെ കാറിൽ  ആയിരുന്നു..... പിന്നെ അർജുനും  ബാക്കി ഉള്ളവരും അവരുടെ കാർ എടുത്തു......... ഇറങ്ങുന്നതിനു  മുന്നേ വിച്ചു അമ്മയെ കെട്ടി പിടിച്ചുകൊണ്ട് ചെവിയിൽ എന്തോ രഹസ്യം പറയുന്നുണ്ടായിരുന്നു.അച്ഛനോടും  അവൾ യാത്ര പറഞ്ഞു ....അവൾ എന്തോ പ്ലാനിങ്  ആണ് എന്ന് എനിക്ക് മനസിലായി.... 


            🔥💙🔥💙🔥💙🔥   

  
അനിയത്തിമാരെ കോളേജിൽ  ആക്കി ഞങ്ങൾ യാത്ര തുടർന്നും... പിന്നാലെ അവരും.... 


"ഡി........ സത്യം പറ നമ്മൾ എങ്ങോട്ടാ....... ഇപ്പൊ നീയും ഞാനും മാത്രം അല്ലെ ഉള്ളു... നീ പറ..... "


"നമ്മൾ ഇപ്പൊ പോകുന്നത്  അനന്യയുടെ  വീട്ടിലേക്കാണ്......... "


"അനന്യയുടെ വീട്ടിലേക്കൊ.............ഇത്ര പെട്ടെന്നൊ........... "


"Yes.... ഇനിയും ഇത് വൈകിപ്പോയാൽ ശെരി ആകില്ല ഏട്ടാ.... അനന്യയെ  നമ്മൾ കണ്ണേട്ടന്റെ  ഭാര്യ ആയിട്ട് അല്ലെ കണ്ടത്..... അവളെ കാണാൻ ഇന്നൊരു കൂട്ടർ  വരുന്നുണ്ട്....അവൾ അത് എങ്ങനെ എങ്കിലും മുടക്കാൻ പറഞ്ഞ് രാവിലെ തന്നെ വിളിച്ചു....... ആള് അവളുടെ അമ്മായിടെ ഭർത്താവിന്റെ അനിയത്തിയുടെ മകൻ ആണ്....... അതൊരു വായിനോക്കി ആണ് എന്ന് അവൾ എപ്പോഴും പറയും... അവളെ  പണ്ടേ അവനൊരു നോട്ടം ഉണ്ട്‌.... ഞങ്ങളുടെ സ്കൂളിൽ  പഠിച്ചത് ആണ് അവൻ. അമ്മായി കൊണ്ടുവന്ന ആലോചന  ആയതു കൊണ്ട് അവളുടെ അച്ഛന് തള്ളി കളയാൻ പറ്റില്ല..... ജസ്റ്റ്‌ കാണാൻ വേണ്ടി ആണ് അവർ വരുന്നത്......അവന് വലിയ ജോലിയും കൂലിയും ഒന്നും ഇല്ല.. അവളുടെ അച്ഛൻ ഇതെങ്ങനെ എങ്കിലും ഒഴിവാക്കാൻ നോക്കി ഇരിക്കുവാ....... ഇന്നലെ അച്ഛനെ വിളിച്ചിരുന്നു..... അപ്പൊ തന്നെ ഞാൻ നമ്മുടെ കണ്ണേട്ടന്റെ കാര്യം പറയാൻ അച്ഛനോട് പറഞ്ഞു... പറഞ്ഞപ്പോൾ അങ്കിൾ  ന് ഒരുപാട് ഇഷ്ടായി. ഇന്ന് തന്നെ വരാം എന്ന് ഞാൻ ഉറപ്പും കൊടുത്തു...അത് ഞാൻ വല്യമ്മയോടും പറഞ്ഞു ......... അവൾക്കു  ഈ കാര്യം അറിയില്ല.... അവൾക്കും കണ്ണേട്ടനും  സർപ്രൈസ്  കൊടുക്കാം... എൻ്റെ ആകെ ഉള്ള പേടി കണ്ണേട്ടൻ  പ്ലാൻ പൊളിക്കുമോ എന്നാണ്....  "


"എടി ഭയങ്കരി.... ഇത് നീ ആദ്യം പറയേണ്ടത്  എന്നോടല്ലേ ..... ."


"അതെ.... പക്ഷെ ഇന്നലെ ഞാൻ എത്ര നേരം വിളിച്ചു എന്ന് വല്ല ബോധവും  ഉണ്ടോ.... ഫോൺ എടുത്ത്  നോക്കു... അതാ ഞാൻ പിന്നെ വല്യമ്മയെ  വിളിച്ചത്... അപ്പോഴാണ് അറിയുന്നത്  കണ്ണേട്ടനെ  പൊക്കാൻ പോയിട്ട് നിങ്ങൾ ലേറ്റ് ആയിട്ടാ വന്നത് എന്ന്... ഇന്നലത്തെ പ്രശ്നം  ഒക്കെ ഞാൻ അറിഞ്ഞു.... "


ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വിച്ചുവിന്റെ കുറെ മിസ്സ്‌ കോൾ........... ശെരിയാ  ഇന്നലെ കണ്ണനെ  കൊണ്ടുവരാൻ പോയിട്ട് വന്നപ്പോൾ ഫോൺ പോലും നോക്കാതെ ഉറങ്ങാൻ കിടന്നത് ആണ്....... 


"സോറി  വിച്ചു....... ഇന്നലെ അവനെ റൂമിൽ കൊണ്ട് കിടത്തി കഴിഞ്ഞു  ഞാനും ആരവും  കുറെ നേരം അവന്റെ കൂടെ ഇരുന്നു.... പഴയ കാര്യങ്ങൾ ഒക്കെ ബോധം മറയുന്ന വരെ അവൻ പറഞ്ഞോണ്ട്  ഇരുന്നു...... അവൻ ഒന്ന് കിടന്നപ്പോൾ തന്നെ ഒരു മണി  ആയിരുന്നു... പിന്നെ ഞാൻ  റൂമിൽ വന്ന്  അങ്ങ് കിടന്നു..... "


"കഷ്ടം ഉണ്ട്‌...... ഇങ്ങനെ കുടിച്ചു നശിക്കാൻ പാടുണ്ടോ......... അനന്യയുടെ  കയ്യിൽ കിട്ടിയാൽ തീർന്നു കണ്ണേട്ടന്റെ  കാര്യം... ബാക്കി അവൾ നോക്കിക്കൊളും...... "



"കണ്ണന്റെ കാര്യം വല്യമ്മ നോക്കിക്കൊള്ളും... ബട്ട്‌ അനന്യ  അവൾ സമ്മതിക്കുമോ....? "


"സമ്മതിക്കും... അവളുടെ അച്ഛനും അച്ഛച്ചനും  ഇഷ്ടം ആയാൽ അവൾ പിന്നെ എതിർക്കില്ല... കണ്ണേട്ടനെ  അവർക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടം ആകും........ "



വിച്ചു  കോൺഫിഡന്റ്  ആയി  അത് പറഞ്ഞപ്പോൾ എനിക്കും ഉറപ്പായി ഇത് നടക്കും എന്ന്......... അവൾ പറഞ്ഞു തന്ന വഴികളിലൂടെ  ഞാൻ വണ്ടി ഓടിച്ചു.... മെയിൻ റോഡിനു  ശേഷം ഉള്ള ഇടവഴിയിലൂടെ  കാർ കടന്നു........ ശേഷം  ചെന്നെത്തിയത് ഒരു വലിയ  വീടിനു മുന്നിൽ ആയിരുന്നു................... അവിടെ വീടിനു മുന്നിൽ ഉള്ള തുളസി  തറയിൽ  വെള്ളം നനക്കുന്ന  ഒരു പ്രായം ആയ സ്ത്രീയെ  കണ്ടു........... കാർ നിർത്തിയതും  വിച്ചു പെട്ടെന്ന് ഇറങ്ങി....... അവരെ പോയി കെട്ടി പിടിച്ചു......... 


"അച്ചമ്മേ........ "


വിച്ചുവിനെ  കണ്ടതും അവരുടെ മുഖത്ത്  ഒരു പുഞ്ചിരി വിടർന്നു....... അനന്യയുടെ  അച്ഛമ്മ ആണ് അത്  എന്ന് എനിക്ക് മനസിലായി...... ഞങ്ങൾ എത്തിയതിനു പിന്നാലെ അർജുന്റെ  വണ്ടിയും അവിടേക്കു വന്നു...... 


"എല്ലാവരും ഇത്ര വേഗം എത്തിയോ......... ഞാൻ കരുതി വൈകും എന്ന്..... "


"ഞാൻ രാവിലെ തന്നെ വീട്ടിൽ എത്തി എല്ലാവരെയും കുത്തി പൊക്കി കൊണ്ടുവന്നു.... ഇനി ബാക്കി ഒക്കെ നിങ്ങൾ തമ്മിൽ... അനന്യ എവിടെ അച്ചമ്മേ... "


"അനു രാവിലെ അമ്പലത്തിൽ  ഒക്കെ പോയിട്ട് വന്നതേ ഉള്ളു.. മോള് ഇന്ന് ലീവ് എടുക്കാൻ പറഞ്ഞത്  എന്തിനാ  എന്നൊക്കെ എന്നോട്  കുത്തി കുത്തി ചോദിച്ചു..... "


"അച്ഛമ്മ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ.... അങ്കിൾ എവിടെ...... "


അപ്പോഴേക്ക് മുണ്ടും ഷർട്ടും  ഒക്കെ ധരിച്ച  നല്ല ആഢ്യത്വം  ഒക്കെ തോന്നിക്കുന്ന ഒരാൾ  അവിടേക്കു  കടന്നു വന്നു........ അനന്യയുടെ  അച്ഛൻ............ 


"ആഹാ എല്ലാവരും വന്ന കാലിൽ അവിടെ അങ്ങ് നിന്നോ.... കയറി വാ....... മോളെ വിച്ചു നീ അനന്യയുടെ  അടുത്തേക്ക് പോയിക്കോ... "


"ശെരി അങ്കിൾ.... ഞാൻ അവളെ പോയി വിളിക്കാം... "


ഇതെല്ലാം കണ്ട്  അർജുൻ മാത്രം പകച്ചു നിന്നു...... അമ്മയും അച്ഛനും ഒക്കെ വലിയ  സന്തോഷത്തിൽ  ആയത് കൊണ്ട് ഇതൊരു പണി  ആണ് എന്ന് അവന് ഏകദേശം  മനസിലായി....... അനന്യ എന്ന പേര്  കൂടി കേട്ടപ്പോൾ അർജുൻ ക്ലീൻ ബോൾഡ്....... രുദ്രൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചിട്ട്  അകത്തേക്ക് കയറാൻ  ആംഗ്യം കാണിച്ചു ... 

          🔥💙🔥💙🔥💙🔥

"കല്യാണമോ.......... എനിക്കോ....അതും ആ കാട്ടാളന്റെ കൂടെയോ..... നീ എന്താടി ഈ പറയുന്നേ..... എൻ്റെ ഒരു കല്യാണം മുടക്കാൻ നിന്നോട് പറഞ്ഞപ്പോൾ നീ അടുത്തത്  കൊണ്ടുവന്നോ... 😰.."(അനന്യ )


"എടി.......... നിനക്ക് മറ്റാരെക്കാളും  ബെറ്റർ ചോയ്സ് ആണ് കണ്ണേട്ടൻ..... ആൾക്ക്  തേപ്പ് കിട്ടി കട്ട പോസ്റ്റ്‌ ആയി ഇരിക്കുവാ..അങ്ങനെ ജീവിതം നശിപ്പിച്ചു  കൊണ്ടിരിക്കുന്നു .. ഈ നിമിഷം വരെ കണ്ണേട്ടന്  അറിയില്ല ഇവിടെ എന്തിനാ വന്നത് എന്ന്....... കണ്ണേട്ടന്റെ കാര്യം ഓർക്കുമ്പോൾ എല്ലാം ഞാൻ ചിന്തിക്കുന്നത്  നിന്റെ കാര്യം ആണ്..... നീയും കണ്ണേട്ടനും  ബെസ്റ്റ് ആണ്.... കാരണം നിന്നെ പോലെ ഒരു പെൺകുട്ടിക്ക്  മാത്രമേ ഇതുപോലെ ഒന്നിനെ പിടിച്ചു കെട്ടാൻ പറ്റു............ നീ ഈ കല്യാണത്തിന്  സമ്മതിച്ചില്ല എങ്കിൽ പിന്നെ ആ വായിനോക്കിയെ  കെട്ടേണ്ടി വരും... അതിനേക്കാൾ  ബെറ്റർ ആണ് കണ്ണേട്ടൻ...... നിന്നെക്കൊണ്ട്  മാറ്റി എടുക്കാൻ കഴിയും.... "


"എടി........ എനിക്ക് അങ്ങനെ പ്രത്യേക  സങ്കല്പം ഒന്നും ഇല്ല എന്ന് നിനക്ക് അറിയില്ലേ.... പിന്നെ ആരായാലും  എൻ്റെ ജോലി മാത്രം ഉപേക്ഷിക്കാൻ  പറയരുത്...... ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചു എന്നിരിക്കട്ടെ... നിന്റെ കണ്ണേട്ടൻ  സമ്മതിക്കുമോ... ഇന്നലെ വഴക്കിട്ടതിന്റെ ദേഷ്യം കാണും എന്നോട്... ആ എന്നെ അങ്ങേര് കെട്ടും എന്ന് തോന്നുന്നുണ്ടോ... .. ഞാൻ ആണെങ്കിൽ എന്തൊക്കെയോ പറഞ്ഞു ... "


"കണ്ണേട്ടനെ  അവരൊക്കെ പൂട്ടി ഇട്ട്  കാണും ഇപ്പൊ...... നിന്റെ സമ്മതം ആണ് എനിക്ക് വേണ്ടത്...... നിന്റെ ജോലി  വേണ്ട എന്ന് ആരും പറയില്ല........ കണ്ണേട്ടൻ അത്  ഒരിക്കലും പാറയില്ല.......... നിന്റെ ഫോട്ടോ കാണിച്ച നിമിഷം മുതൽ എല്ലാവർക്കും ഇഷ്ടായി.... എല്ലാവരും നിന്നെ കാത്ത് ഇരിക്കുവാ....... നിന്റെ ജീവിതം ഒരു പരീക്ഷണത്തിനു  വെക്കുന്നു എന്ന് ഒരിക്കലും തോന്നരുത്....... എനിക്ക് ഏട്ടത്തി ആയിട്ട് നിന്നെ വേണം.... എന്റെ കണ്ണേട്ടന്റെ ഭാര്യ ആയിട്ട്  നീ വരണം അനു.... ആ വായിനോക്കി ദക്ഷനെ  പേടിച്  നീ  ജീവിക്കാൻ ഇടവരില്ല കണ്ണേട്ടൻ നിന്റെ കഴുത്തിൽ താലി  കെട്ടിയാൽ... "


വിച്ചു ഓരോന്ന് പറയുമ്പോൾ അനന്യ എന്തോ ആലോചനയിൽ മുഴുകി  ഇരിക്കുവായിരുന്നു........... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ വിച്ചുവിനെ  നോക്കി...... 


"ഡാ .... നിന്റെ കണ്ണേട്ടൻ ഓക്കേ ആണെങ്കിൽ എനിക്ക് നൂറ് വട്ടം സമ്മതം.... നിന്റെ ഏട്ടത്തി ആയി  ഞാൻ വരും........ പിന്നെ എൻ്റെ അച്ഛനും അച്ഛമ്മയും ... അവർക്ക് കൂടി ഓക്കേ ആയാൽ എനിക്ക് സമ്മത  കുറവ്  ഇല്ല........ പിന്നെ നീ പറഞ്ഞില്ലേ  എൻ്റെ ജീവിതം ഒരു പരീക്ഷണം ആക്കി എന്ന് കരുതരുത് എന്ന്............. എനിക്ക് ഉറപ്പാ  വിച്ചു.... നീ ഒരിക്കലും എന്നെ കൈ വിടില്ല എന്ന്...... എല്ലാവരുടെയും നന്മ  മാത്രേ നിനക്ക് ചിന്തിക്കാൻ  കഴിയു......... ഇതിലും വലിയ പരീക്ഷണം നീ നേരിട്ടു....അതെ ജെനുസിൽ  പെട്ടതല്ലേ  നിന്റെ കണ്ണേട്ടൻ .... അങ്ങേര്  എൻ്റെ കൈ പിടിയിൽ തന്നെ ഒതുങ്ങും .... "


വിച്ചു സന്തോഷം  കൊണ്ട് അവളെ കെട്ടിപിടിച്ചു........ അനന്യയും  ഹാപ്പി ആയിരുന്നു............. 


"നീ  വാ  എല്ലാവരും താഴെ ഉണ്ട്...... "


വിച്ചു അനന്യയെ  നല്ലപോലെ ഒന്ന് റെഡി ആക്കി താഴേക്കു കൊണ്ടുപോയി......... 

അവിടെ അതിലും വലിയ സമ്മർദ്ദത്തിൽ  ആയിരുന്നു  അർജുൻ....... കല്യാണ കാര്യം ആണ് എന്ന് മനസിലായപ്പോൾ തന്നെ അവൻ എതിർപ്പ്  കാണിച്ചു തുടങ്ങി............ അമ്മയും അച്ഛനും രുദ്രനും ഒക്കെ അവനെ അവിടെ പിടിച്ചിരുത്തി.... അവന്റെ മുഖത്തെ ഭാവങ്ങൾ  ഒക്കെ ഒളിച്ചു നിന്ന്  അനന്യ വീക്ഷിക്കുന്നുണ്ടായിരുന്നു.... അവൾക്കു അതൊക്കെ കണ്ട്  ചിരി വന്നു....... 
വിച്ചു ഒരു ട്രേ  എടുത്ത്  അവളുടെ കയ്യിൽ കൊടുത്തു.....അച്ഛമ്മ അവളോട്‌ കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു..... പിന്നാലെ വിച്ചുവും  പോയി രുദ്രന്റെ അരികിൽ ഇരുന്നു...... 

അനന്യ ആദ്യം ചായ കൊണ്ടുപോയി കൊടുത്തത്  കണ്ണന്  ആയിരുന്നു ..... അനന്യ അടുത്തു വന്നപ്പോൾ തന്നെ  അവൻ ആകെ വിയർത്തു .... ഇത് കണ്ട്  രുദ്രനും വിച്ചുവും ചിരി അടക്കി പിടിച്ചു........ അർജുൻ കലിപ്പിൽ  അവരെ ഒന്ന് നോക്കിയിട്ട്  ചായ എടുത്ത്...... എല്ലാവർക്കും ചായ കൊടുത്ത്  അവൾ അച്ഛമ്മയുടെയും  അച്ഛന്റെയും  നടുക്ക്  പോയി ഇരുന്നു............ 


"ഞങ്ങൾക്ക് മോളുടെ  ഫോട്ടോ കണ്ടപ്പോൾ തന്നെ ഒരുപാട്  ഇഷ്ടം ആയി... പിന്നെ കണ്ണന്  എത്രയും പെട്ടെന്ന് കുട്ടിയെ കാണണം എന്ന് പറഞ്ഞു തിരക്ക് ആയി... അതാ ഇന്ന് തന്നെ ഇങ്ങ് പോന്നത്.... "

അമ്മ പറഞ്ഞത്  കേട്ട്  അർജുന്റെ  കണ്ണ് തള്ളി പോയി..... അനന്യ ചിരി അടക്കി പിടിച്ചു  ഒരു ഇരിപ്പാണ്... പിന്നെ രുദ്രനും  വിച്ചുവും ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലും..... സത്യത്തിൽ അർജുനുള്ള ആദ്യത്തെ ആണി ആയിരുന്നു  അവന്റെ അമ്മ അടിച്ചത്.... ... 


"ഞങ്ങൾക്കും അർജുൻ മോനെ ഒരുപാട് ഇഷ്ടം ആയി... ഇന്നലെ വിച്ചുവിന്റെ അച്ഛൻ വിളിച്ചപ്പോൾ തന്നെ എനിക്ക്  ഈ ആലോചന  ഉറപ്പിക്കാം  എന്നായിരുന്നു... ഇതുവരെ മോൾക്ക്‌ വന്ന ആലോചന ഒന്നും എനിക്കും അമ്മയ്ക്കും ഇഷ്ടം ആയില്ല..... എൻ്റെ ഇഷ്ടം തന്നെ ആണ് എൻ്റെ മോൾക്കും... "


"വാസുദേവാ..... നമ്മൾ മാത്രം തീരുമാനിച്ചാൽ പോരാ..... ഇപ്പോഴത്തെ കുട്ടികൾ അല്ലെ.. രണ്ടുപേരും ഒന്നു സംസാരിക്കട്ടെ....എന്നിട്ട് കാര്യത്തിലേക്ക് കടക്കാം.... "


"അത് ഞാൻ പറയാൻ വന്നതാ അമ്മേ.. .... 
മോളെ.... അർജുനെ  കൂട്ടി  പോയി ഒന്ന് സംസാരിക്കു.... കൂട്ടത്തിൽ വീടൊക്കെ ഒന്ന് കാണാല്ലോ..."


അനന്യ എണീറ്റ്‌  പോകാൻ തുടങ്ങിയതും  വല്യമ്മ  കണ്ണേട്ടനെ  നോക്കി പോകാൻ  പറഞ്ഞു..... ആദ്യം മടി പിടിച്ചു എങ്കിലും വല്യമ്മ കണ്ണേട്ടന്റെ  തുടയിൽ ഒരു നുള്ള് കൂടി കൊടുത്തു....... അപ്പോഴേക്കും ആള് സ്പ്രിങ് പോലെ ചാടി എണീറ്റു...... 
ആരും കാണാതെ അനന്യക്ക്  ഞാൻ ഒരു all the best പറഞ്ഞു .... 

അപ്പൊ ഇനി അവരുടെ അങ്കം.......ജയം അനന്യക്ക് തന്നെ.... 


തുടരും........ 


🔥രുദ്രവീണ🔥
                   
പാർട്ട്‌ 44
            

അനന്യ എണീറ്റ്‌  പോകാൻ തുടങ്ങിയതും  വല്യമ്മ  കണ്ണേട്ടനെ  നോക്കി പോകാൻ  പറഞ്ഞു..... ആദ്യം മടി പിടിച്ചു എങ്കിലും വല്യമ്മ കണ്ണേട്ടന്റെ  തുടയിൽ ഒരു നുള്ള് കൂടി കൊടുത്തു....... അപ്പോഴേക്കും ആള് സ്പ്രിങ് പോലെ ചാടി എണീറ്റു...... 
ആരും കാണാതെ അനന്യക്ക്  ഞാൻ ഒരു all the best പറഞ്ഞു .... 

അപ്പൊ ഇനി അവരുടെ അങ്കം.......ജയം അനന്യക്ക് തന്നെ.... 
അനന്യയുടെ പിന്നാലെ പോകുന്ന കണ്ണേട്ടനെ കണ്ടിട്ട് എനിക്ക് ചിരി വന്നു... പാവം ഇങ്ങനെ ഒരു ചതി ഒരിക്കലും പ്രതീക്ഷിച്ചില്ല........... 


          🔥🔥🔥🔥🔥🔥🔥🔥

അനന്യ അവളുടെ റൂമിലെക്കാണ് നേരെ പോയത്......... പിന്നാലെ അർജുനും.............. ഒരു പെണ്ണ് കാണലിന്റെ യാതൊരു ഭാവവും അവളിൽ ഇല്ലായിരുന്നു. തന്റേടത്തോടെയുള്ള അവളുടെ നോട്ടം അവനെ അത്ഭുതപെടുത്തി........... 
ഒന്ന് മുരടനക്കി അർജുൻ സംസാരിച്ചു തുടങ്ങി.... 


"മ്മ്......... ഇങ്ങനെയൊരു പ്ലാനിങ് ഈ വരവിൽ ഉണ്ട്‌ എന്ന് എനിക്ക് അറിയില്ലായിരുന്നു...... ഇപ്പോഴാണ് ഞാൻ അറിയുന്നത് പോലും....... "


"അറിയാം.......... എനിക്കും ഒന്നും അറിയില്ലായിരുന്നു, വിച്ചു വന്നു പറയുമ്പോളാ ഞാൻ അറിയുന്നത് തന്നെ........... എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടം ആണ്... "


അനന്യയുടെ മറുപടി  കേട്ട്  അർജുൻ ആകെ മരവിച്ച അവസ്ഥ ആയി.. 

"എന്നേ കുറിച് നീ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ഈ പറയുന്നേ.... നിനക്ക് എന്നേ ഇതിന് മുൻപ് പരിജയം ഉണ്ടോ? എന്നോട് സംസാരിച്ചിട്ടുണ്ടോ.... അറ്റ്ലീസ്റ്റ് എൻ്റെ ലൈഫിൽ എന്താണ് നടന്നത് എന്ന് അറിയാമോ.... "


"അറിയാം.......ഭൂരിഭാഗം ആൺകുട്ടികൾക്കും സംഭവിക്കുന്നത് തന്നെ........ ആത്മാർത്ഥമായി പ്രണയിച്ചു.... നല്ല അടാർ തേപ്പ് കിട്ടി നിൽക്കുന്നു....... "

അതിന് മറുപടി ആയി  അർജുൻ ഒരു പുച്ഛ ഭാവത്തിൽ ചിരിച്ചു..... 

"പറയാൻ എളുപ്പം ആണ്...... അനുഭവിച്ചവന് മാത്രേ അറിയു...... ഇനി ഒരു പെണ്ണിനെ സ്നേഹിക്കാനും ഒരു ജീവിതം തുടങ്ങാനും എനിക്ക് ആവില്ല............ എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല........ നിനക്ക് എന്നേക്കാൾ നല്ല ആണിനെ വേറെ കിട്ടും അനന്യ.... "

"കിട്ടും...... പക്ഷെ.... നിങ്ങളെ കിട്ടില്ലല്ലോ... വിച്ചു പറഞ്ഞത്  മാത്രേ എനിക്ക് നിങ്ങളെ പറ്റി അറിയു...... ശെരിയാ  എനിക്ക് നിങ്ങളെ പരിജയം ഇല്ല, നിങ്ങളോട് സംസാരിച്ചിട്ടില്ല... പക്ഷെ നിങ്ങൾ പറയുന്ന നിങ്ങളുടെ ലൈഫിൽ നടന്ന ദുരന്തം എന്ത് തന്നെ ആയാലും അത് മറക്കാൻ നിങ്ങൾ എന്നെങ്കിലും ഒരു വിവാഹം കഴിക്കേണ്ടി വരും... അതിപ്പോൾ ഞാൻ തന്നെ ആയാൽ എന്താ പ്രശ്നം....... 
ഞാനും ഒരു ദുരന്തത്തിൽ നിന്ന് രക്ഷപെടാൻ ആണ് ഈ വിവാഹം തിരഞ്ഞെടുക്കുന്നത്....... എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരു വിവാഹം നടക്കാൻ പോകുന്നു...... അത് ഒഴിവാക്കാൻ നിങ്ങൾ എന്നേ സഹായിക്കണം.... "


"പ്ലീസ് അനന്യ................ എനിക്ക് ഒന്നും കേൾക്കണ്ട... ഈ വിവാഹത്തിന്  സമ്മതം അല്ല എന്ന് ഞാൻ പറയാൻ പോകുവാ..... i can't....... ഇനി ഒരു പെണ്ണിനും എൻ്റെ മനസ്‌ തകർക്കാൻ ഞാൻ അവസരം തരില്ല.... എല്ലാവരും ചേർന്ന് ഉണ്ടാക്കിയ കള്ളം ഞാൻ പൊളിക്കാൻ  പോകുവാ.... "


"പ്ലീസ്............. അരുത്..... നിങ്ങളുടെ അമ്മ പറഞ്ഞിരിക്കുന്നത് നിങ്ങൾ എന്നേ കണ്ട്‌ ഇഷ്ടപ്പെട്ടു എന്നാണ്.. ഇനി നിങ്ങൾ അത് മാറ്റി പറഞ്ഞാൽ അവരുടെ അവസ്ഥ എന്താവും എന്ന് കൂടി ചിന്തിക്കണം........... എൻ്റെ കൂടെ ജീവിക്കണ്ട എങ്കിൽ ഓക്കേ........ഞാൻ നിർബന്ധിക്കില്ല..... 

പെട്ടെന്ന് ഒരു വിവാഹം ഒന്നും എനിക്കും താല്പര്യം ഇല്ല....... പക്ഷെ എൻ്റെ അച്ഛൻ,എൻ്റെ അച്ഛമ്മ ഇവരൊക്കെ എനിക്കൊരു ജീവിതം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.......... അത് പോലെ ആണ്  നിങ്ങളുടെ കാര്യവും... നിങ്ങൾ ഇങ്ങനെ നശിക്കുന്നത് അവർക്കും വേദന ആണ് .... എല്ലാവരും നിങ്ങൾക്ക് ഒരു ലൈഫ് ഉണ്ടാകാൻ ആഗ്രഹിക്കുന്നു..... ഒന്ന് ചിന്തിച്ചു നോക്ക്............. എല്ലാവരുടെയും സന്തോഷത്തിന് നിന്നു കൊടുക്കുന്നത് കൊണ്ട് എന്താണ്..... എന്നോ ഒരിക്കൽ നിങ്ങളെ വേണ്ട എന്ന് പറഞ്ഞു പോയ പെണ്ണിന് വേണ്ടി ഇങ്ങനെ ഉരുകി തീരാണോ.......... 

ഞാൻ വാക്ക് തരുന്നു ഈ ബന്ധം കൊണ്ട്  നിങ്ങൾക്ക്  ഒരു വിഷമവും ഉണ്ടാകില്ല... എനിക്കൊപ്പം ജീവിക്കണം എങ്കിൽ ജീവിക്കാം... അതല്ല ഒരിക്കലും നമുക്ക് ഒത്തുപോകാൻ കഴിയില്ല എന്ന് പൂർണ്ണ ബോധ്യം ആകുമ്പോൾ ഞാൻ തന്നെ ഇറങ്ങി തന്നോളാം..... "


"അനന്യ.... നീ ആണ് ചിന്തിക്കേണ്ടത്........ എന്നേ വിവാഹം ചെയ്യുന്നതിലൂടെ നിനക്കാണ് നഷ്ടം ഉണ്ടാവുക...... ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഭർത്താവിന്റെ കരുതലും സ്നേഹവും ഞാൻ നിനക്ക് നിഷേധിക്കും......ഒരു അർഥവും ഇല്ലാത്ത ബന്ധം ആവും ഇത്.......... എന്നേ കെട്ടി  നീ നിന്റെ ലൈഫ് നശിപ്പിക്കാതെ......... നല്ലൊരു ആളെ നീ വിവാഹം ചെയ്യണം....... ഞാനുമായി പിരിഞ്ഞാൽ നിന്നെ വിവാഹം ചെയ്യാൻ ആരുണ്ടാവും........ എല്ലാം നീ ഓർക്കണം....... "


"ഇന്നുവരെ ഞാൻ ജീവിതത്തിൽ ഒന്നും ആഗ്രഹിച്ചിട്ടില്ല  കണ്ണേട്ടാ.....അതുകൊണ്ട് ഇനി എന്ത് എന്നൊരു ചിന്ത എനിക്ക് ഉണ്ടാവുന്നില്ല.... ഒഴുക്കിനൊപ്പം നീങ്ങുന്ന ലൈഫ് ആണ് എന്റേത്...............ഭർത്താവായി ഒരാളെ അല്ല എനിക്കു വേണ്ടത്... എൻ്റെ മാനത്തിനും അഭിമാനത്തിനും കാവൽ ആയി ഒരാളെ ആണ് വേണ്ടത്... അതിനപ്പുറം എന്ത് വേണമെങ്കിലും ഏട്ടൻ നിഷേധിച്ചോ................... ഈ വിവാഹത്തിൽ ഞാൻ ഏട്ടന് ഒരു തടസ്സം ആവില്ല.... എന്നേ വിവാഹം ചെയ്താലും ഏട്ടന് ഏട്ടന്റെ ലൈഫ് തുടരാം... ഒന്നിലും ഭാര്യ എന്ന അധികാരം ഞാൻ പ്രയോഗിക്കില്ല........... "

അനന്യ അവന്റെ കാലിൽ വീണ് കെട്ടിപിടിച്ചു......എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോയി അർജുൻ........ 


"എനിക്ക് ഇഷ്ടം അല്ല അയാളെ..... എൻ്റെ അമ്മായി കൊണ്ടുവരുന്ന ആലോചന ആയതുകൊണ്ട് ഇഷ്ടം ആയില്ല എങ്കിലും അച്ഛന് എതിർത്തു പറയാൻ കഴിയില്ല........ ഈ വിവാഹം നടക്കണം കണ്ണേട്ടാ.... ഒന്നും വേണ്ട... എല്ലാവരുടെയും മുന്നിൽ ഭാര്യ എന്ന ഒരു പദവി എങ്കിലും മതി.............. പ്ലീസ്........ അയാളുടെ കൂടെ ജീവിക്കേണ്ടി വന്നാൽ ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല... എന്നേ ഒന്ന് രക്ഷിക്ക്.... "


അർജുൻ അവളെ  എണീപ്പിച്ചു... അപ്പോളേക്കും അവൾ അവന്റെ നെഞ്ചിൽ വീണിരുന്നു........ കൈ രണ്ടും അവന്റെ പിന്നിലൂടെ ചുറ്റി പിടിച്ചുകൊണ്ട് അവൾ അവനെ കെട്ടി ഇട്ടു............... അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നിരിന്നു........ അടർത്തി മാറ്റണോ ചേർത്ത് പിടിക്കണോ എന്ന് അറിയാതെ അർജുൻ കുഴങ്ങി......... 


പെട്ടെന്ന് അവൻ എന്തോ ഓർത്ത പോലെ അവളെ മാറ്റി നിർത്തി .. റൂമിൽ നിന്നും പുറത്തേക്കു പോയി..... 

             🔥🔥🔥🔥🔥🔥


"ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹം നടത്തണം എന്ന്  ആണ്.... ഇവർക്ക് രണ്ടുപേർക്കും പറയാൻ ഉള്ളത് കൂടി കേൾക്കട്ടെ.... എന്നിട്ടാവാം..... "


"അർജുന് യാതൊരു എതിർപ്പും ഇല്ല........ അനന്യയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടായി......വിച്ചുവിന്റെ  ഫ്രണ്ട് കൂടി ആണല്ലോ അവൾ.. അപ്പൊ ഒരു ആലോചന ആയേക്കാം എന്ന് ഞങ്ങൾ കരുതി....... 
അനന്യയുടെ അച്ഛൻ പറഞ്ഞപോലെ കുട്ടികൾ അവരുടെ അഭിപ്രായം പറയട്ടെ... " 


അർജുൻ അപ്പോഴേക്കും അവിടെ എത്തിയിരുന്നു.............. പിന്നാലെ അനന്യയും............. 


"ആ........ രണ്ടുപേരും എത്തിയോ....... ഇങ്ങോട്ട് ഇരിക്ക്  മക്കളെ...... ഞങ്ങൾക്ക് കുറച്ച്  സംസാരിക്കാൻ ഉണ്ട്‌... "

അനന്യ അവളുടെ അച്ഛന്റെയും അച്ഛമ്മയുടെയും  അരികിൽ പോയി ഇരുന്നു..... അർജുൻ രുദ്രന്റെ അരികലും..... അവന്റെ മനസ്‌  എവിടെയും ശ്രദ്ധിക്കുന്നില്ലായിരുന്നു........ രുദ്രന് അത് പെട്ടെന്ന് തന്നെ മനസിലായി..... രുദ്രൻ വിച്ചുവിനെ നോക്കിയപ്പോൾ അവൾ ഒന്നും ഇല്ല എന്ന് കണ്ണടച്ചു കാണിച്ചു... 



"അപ്പൊ..... എന്ത് പറയുന്നു രണ്ടുപേരും.......... 
മോളെ... നിന്നോട് അച്ഛൻ ഒന്ന് സൂചിപ്പിക്കുക  പോലും  ചെയ്തിട്ടില്ല... എൻ്റെ മോൾക്ക്‌ അതിൽ എന്തെങ്കിലും വിഷമം ഉണ്ടോ............. 
നിന്റെ തീരുമാനം എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ പറയണം.. മോൾക്ക്‌ അർജുനെ ഇഷ്ടം ആയോ...... "


അനന്യ ആദ്യം നോക്കിയത്  അർജുന്റെ മുഖത്തേക്ക് ആയിരുന്നു.... പക്ഷെ അവൻ മറ്റെന്തോ ആലോചനയിൽ  മുഴുകി ഇരിക്കുകയായിരുന്നു................ 


"എനിക്ക്.......എനിക്ക് ഇഷ്ടായി അച്ഛാ.... അച്ഛന്റെ തീരുമാനം എന്തോ.. അത് തന്നെയാണ് എന്റെയും...... "


അനന്യ അത് പറഞ്ഞപ്പോൾ അർജുന്റെ അമ്മയുടെയും അച്ഛന്റെയും മുഖത്ത് പുഞ്ചിരി വിടർന്നു...... വിച്ചുവും രുദ്രനും ഭയന്നത് അർജുനെ ആയിരുന്നു...... അവൻ ഒന്നും തന്നെ പറയാതെ  താടിക്ക് കയ്യും കൊടുത്ത് ഒറ്റ ഇരിപ്പ്  ആയിരുന്നു........ 


"അർജുന്റെ കാര്യം ഞങ്ങൾ പറഞ്ഞല്ലോ.... അവന് പ്രത്യേക  എതിർപ്പ് ഒന്നും തന്നെ ഇല്ല...... ഇനി നമുക്ക് കാര്യങ്ങൾ ഒക്കെ തീരുമാനിക്കാം  വാസുദേവ........ഞങ്ങളുടെ മരുമകൾ ആയി അനന്യ എത്രയും വേഗം വരണം എന്നാണ് എല്ലാവരുടെയും ആഗ്രഹം.... "


"പെട്ടെന്ന് നടത്താൻ ആണ് അർജുന്റെ അച്ഛാ ഞങ്ങൾക്കും ഇഷ്ടം.......... പക്ഷെ എടി പിടി എന്ന് പറഞ്ഞു നടത്താൻ പറ്റില്ലല്ലോ....... ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കി ഇല്ലേ. ഇവളുടെ അമ്മ ഇല്ലാത്തതു കൊണ്ട്  എല്ലാം ഞാൻ ഒറ്റയ്ക്ക് നോക്കണ്ടേ..... "


"അതൊന്നും ഓർത്ത് അച്ഛൻ പേടിക്കണ്ട..... അനന്യ മാത്രം ആണോ അച്ഛന്റെ മോള്.... ഞാനും ഇവിടെ ഉണ്ട്‌ എന്ന് ഓർമ വേണം.. "(വിച്ചു.. )

വിച്ചു ഒരു കുസൃതിയോടെ  അത് പറയുമ്പോൾ അനന്യയുടെ  അച്ഛൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി..... 


"എല്ലാത്തിനും നീ കൂടെ ഉണ്ടാവും എന്ന് എനിക്ക് അറിയില്ലേ മോളെ..... നീ ഉള്ളപ്പോൾ എനിക്ക് ഒരു പേടിയും ഇല്ല. ആ പറഞ്ഞത്  ഞാൻ അങ്ങ് പിൻവലിച്ചു......... കല്യാണം നാളെ വേണെങ്കിൽ നടത്താം........... എന്തിനും പോന്ന  ഒരു ചുണക്കുട്ടി  എൻ്റെ കൂടെ ഉണ്ടല്ലോ.... "


"ആ... അങ്ങനെ പറ..... "


  എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു....... അതിനിടയിൽ അർജുൻ  ഒന്നും മിണ്ടാതെ ഒതുങ്ങി നിന്നു.............. 


"അല്ല... മോൻ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ.......... എന്ത് പറ്റി മോനെ... വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുവാ.... "


"ഒന്നും ഇല്ല അനന്യയുടെ  അച്ഛാ.... അവൻ ഓഫീസിലെ കാര്യങ്ങൾ ഒക്കെ ആയി ആകെ സ്ട്രസ്ഡ്  ആണ്.............. "


വല്യമ്മ  കണ്ണേട്ടനെ വാ തുറക്കാൻ  പോലും സമ്മതിക്കില്ല എന്ന് തോന്നുന്നു......... രുദ്രേട്ടന് ചിരി വന്നു എങ്കിലും കണ്ണേട്ടന്റെ മുഖം കടുത്തപ്പോൾ ഞാനും ഏട്ടനും ഈ നാട്ടുകാർ അല്ല എന്ന രീതിയിൽ സീലിങ്ങിന്റെ ഭംഗി ആസ്വദിച്ചു.... 


"ബാക്കി ഒക്കെ നമുക്ക് വഴിയേ സംസാരിക്കാം........ പിന്നെ അടുത്ത ആഴ്ച ഇവരുടെ എൻഗേജ്മെന്റ് എങ്കിലും നടത്തി വെക്കണം...... ഉടനെ കല്യാണവും ആകാം... രണ്ട് വീട്ടുകാരും ആഞ്ഞു പിടിച്ചാൽ എല്ലാം ഭംഗി ആയി നടക്കും....... "


"എൻഗേജ്മെന്റ്  ഒരു ചടങ്ങിൽ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല  അർജുന്റെ അച്ഛാ......... എനിക്ക് അത്യാവശ്യം ചില ബിസിനസ് ടൂർ ഒക്കെ ഉണ്ട്... ഒഴിവാക്കാൻ ഒരു തരത്തിലും കഴിയില്ല...... അതുകൊണ്ട്    എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം അങ്ങ് നടത്താം എന്ന് തോന്നുന്നു................ അതിന് ഈ ഒരാഴ്ച  ധാരാളം....... മോതിരം മാറ്റം ഒക്കെ ചെറിയ ചടങ്ങിൽ തീർക്കാം...കല്യാണം ഭംഗി ആക്കിയാൽ പോരെ.... "


"സന്തോഷം .......... ഞങ്ങൾക്ക് ദാ  ഇപ്പൊ  നടത്തിയാലും വിരോധം ഇല്ല...... "

 അർജുന്റെ അമ്മ എണീറ്റ്‌  വന്നു  അനന്യയുടെ  കയ്യിൽ പിടിച്ചു.....അവളെ ചേർത്ത് നിർത്തി....... 


"വിച്ചുവിന്  ശേഷം വീട്ടിൽ വരുന്ന അടുത്ത മോളാണ് ഇവൾ.......... വിച്ചു ഞങ്ങളുടെ രുദ്രന്റെ ഭാഗ്യം ആണ്.... അവൾ കൊണ്ട് ഞങ്ങൾക്ക് തരുന്ന ഭാഗ്യം ആണ് അനന്യ മോള്.......... "


അർജുന്റെ  അമ്മ അവളെ കെട്ടിപിടിച്ചു അവളുടെ നെറുകയിൽ ഉമ്മ വെച്ചു..... അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു... അമ്മയെ ഓർമ്മ വന്നത്  കൊണ്ട്  അവൾ അവരിലേക്ക് കൂടുതൽ ചേർന്ന് നിന്നു.. ...അവർ അവളുടെ മനസ്‌ അറിഞ്ഞ പോലെ പറഞ്ഞു...... 


"മോൾക്ക്‌  ഇനി മുതൽ എന്നേ അമ്മേ എന്ന് വിളിക്കാം..... ഞാൻ നിന്റെ സ്വന്തം അമ്മ തന്നെയാണ്.....ഇനി നിന്നെ എവിടുന്നു കൊണ്ടുപോകാൻ ആണ് ഞങ്ങൾ വരുന്നത്... നിനക്ക് വേണ്ടി ഒരുപാട് പേര് കാത്തിരിക്കുന്നുണ്ട്.... "


       അനന്യയുടെ അച്ഛന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു......എല്ലാരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു............ ഇതിനിടയിൽ അർജുനെ ആരും ശ്രദ്ധിച്ചില്ല......... 
എല്ലാവരും കാര്യങ്ങൾ ഒരു വിധം തീരുമാനിച്ചുറപ്പിച്ചു............. 
അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അർജുന്റെ മുഖം ഒരു കടന്നൽ കൂടായി  മാറിയിരുന്നു... 


          🔥💙🔥💙🔥💙🔥

തിരികെ വരുമ്പോൾ വിച്ചുവിനെ  ഹോസ്പിറ്റലിൽ  ആക്കി രുദ്രൻ നേരെ ഓഫീസിൽ പോയി.......... അർജുൻ അച്ഛനെയും അമ്മയെയും കൊണ്ട്  വീട്ടിൽ എത്തി.... 

ആരോടും ഒന്നും മിണ്ടാതെ തന്നെ അവൻ നേരെ റൂമിൽ പോയി വാതിൽ അടച്ചു................ എല്ലാവരോടും അവന് വെറുപ്പ്  തോന്നി............. 

എല്ലാവരും ചതിക്കുക ആയിരുന്നു........ ഇത്രയും വലിയ ഒരു തീരുമാനം...അതും എൻ്റെ ലൈഫ്......... എന്നോട് ഒന്ന് ചോദിക്കാമായിരുന്നു....... എനിക്കെങ്ങനെ അനന്യയെ......... വിദ്യ എന്നേ  വിട്ട്  അകന്നത്  അവൾക്ക് എന്നേ വേണ്ടാത്തത് കൊണ്ടാണ്... പക്ഷെ ഞാൻ ഒരിക്കലും അവളെ വേണ്ടാന്നു വെച്ചിട്ടില്ല.... ഒരിക്കലും അവളെ വെറുക്കാനോ  പ്രതികാരം ചെയ്യാനോ എനിക്ക് കഴിയില്ല........... അവളുടെ സ്ഥാനത്  മറ്റൊരു പെണ്ണിനെ കാണാൻ  എനിക്ക് കഴിയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് ഞാൻ എൻ്റെ ജീവിതം എന്നിലേക്ക് തന്നെ ചുരുക്കിയത്.................. 

മനസ് നിറയെ വിദ്യയുടെ ഓർമ്മകൾ  അവനെ പൊള്ളിച്ചു............ 
ഷെൽഫിൽ നിന്നും  പൊടി  പിടിച്ച ഒരു  ആൽബം അവൻ കയ്യിൽ എടുത്തു കൂടെ ഒരു ബോക്സും .......... 
ബെഡിൽ കിടന്നുകൊണ്ട്  അതിലെ ഓരോ താളുകൾ അവൻ മറിച്ചു നോക്കി... അതിൽ നിറയെ വിദ്യയുമായി ഉള്ള അവന്റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോസ് ആയിരുന്നു....മനസ്‌  പഴയ പ്രണയ കാലത്തിലേക്ക് കടന്നു പോയി....... 
അവളുടെ ഓരോ ഫോട്ടോയും ഹൃദയം  നുറുങ്ങുന്ന  വേദന ആണ്  അവന് സമ്മാനിച്ചത്......... 

"ഒരിക്കൽ പോലും നിന്നെ ഞാൻ നോവിച്ചിട്ടില്ല.... ചതിച്ചിട്ടില്ല...... നിന്നെ പ്രാണൻ ആയി കണ്ട, നീയെന്ന ലോകത്തിൽ ഒതുങ്ങി കൂടിയ എന്നേ നീ എന്തിനാ മോളെ ഒറ്റക്കാക്കി പോയത്.................. എനിക്ക് അറിയാം നിനക്കെന്നെ ചതിക്കാൻ ആവില്ല........ എന്താ നിനക്ക് സംഭവിച്ചത് എന്ന് എനിക്ക് അറിയണം............  നിന്നെ ഒന്ന് വെറുക്കാൻ പോലും എനിക്ക് കഴിയുന്നില്ല........ എന്താവും അതിന്റെ കാരണം....  "


കണ്ണുകൾ അടച്ച് അവൻ തലയിണയിൽ മുഖം പൂഴ്ത്തി... ഒരായിരം ചിന്തകൾ അവന്റെ മനസ്സിൽ കൂടെ കടന്നു പോയി................ അവൾ അവസാനം ആയി പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ അലഅടിക്കാൻ  തുടങ്ങി......... ഒപ്പം അവളുടെ ചങ്ക് തകർന്നുള്ള  കരച്ചിലും.... 


!!!കണ്ണേട്ടാ.... നമ്മുടെ വിവാഹം നടക്കില്ല...... എനിക്ക് ആവില്ല കണ്ണേട്ടാ..... നിങ്ങൾക്ക് ഞാൻ ചേരില്ല ........ എൻ്റെ കണ്ണേട്ടനെ ചതിക്കാൻ എനിക്ക് കഴിയില്ല..... എല്ലാം നശിച്ചു, നമ്മൾ സ്വപ്നം കണ്ട ജീവിതം ഇനി ഇല്ല...      ഞാൻ പോകുവാ... ഇനി ആരും എന്നേ കാണില്ല........... ഒരിക്കലും എന്നേ തേടി വരരുത്........ എന്നേ ഓർത്തു വിഷമിക്കരുത്........ എന്നേ ശപിക്കണം... വെറുക്കണം....... ഞാനെന്ന  ഭാഗ്യം ദോഷിയെ  ഏട്ടൻ ഇനി ഓർക്കേണ്ട......... !!!!


ഇല്ല മോളെ... നിന്നെ ഞാൻ വെറുക്കില്ല.... നിന്റെ സത്യം എന്നെങ്കിലും ഞാൻ അറിയും........... എന്തോ ഒന്ന്  നിന്നെ എന്നിൽ നിന്നും അകറ്റി...... അത് ഞാൻ അറിയും. 


           🔥💙🔥💙🔥💙🔥

വൈകിട്ട്  വിച്ചുവും രുദ്രനും അർജുനെ കാണാൻ വന്നപ്പോൾ അവൻ റൂമിൽ ഇല്ലായിരുന്നു..... ടെറസിൽ ചെന്നപ്പോൾ അവൻ അവിടെ ഒരു കസേര  ഇട്ട്  ദൂരെക്ക്  നോക്കി ഇരിക്കുന്നുണ്ടായിരുന്നു......... 


"അർജുൻ......... "


പെട്ടെന്ന് അവരെ കണ്ടപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട്  ചുവന്നു...... എന്തെന്നില്ലാത്ത പക  ആയിരുന്നു  അവന് എല്ലാവരോടും............ 


               തുടരും ........ 


🔥രുദ്രവീണ🔥
                
പാർട്ട്‌ ~45
             

വൈകിട്ട്  വിച്ചുവും രുദ്രനും അർജുനെ കാണാൻ വന്നപ്പോൾ അവൻ റൂമിൽ ഇല്ലായിരുന്നു..... ടെറസിൽ ചെന്നപ്പോൾ അവൻ അവിടെ ഒരു കസേര  ഇട്ട്  ദൂരെക്ക്  നോക്കി ഇരിക്കുന്നുണ്ടായിരുന്നു......... 


"അർജുൻ......... "


പെട്ടെന്ന് അവരെ കണ്ടപ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട്  ചുവന്നു...... എന്തെന്നില്ലാത്ത പക  ആയിരുന്നു  അവന് എല്ലാവരോടും............ 


    "കണ്ണേട്ടൻ ഇങ്ങനെ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ  വേണ്ട. ഈ കല്യാണത്തിന്  സമ്മതം അല്ല എന്ന് ഞങ്ങൾ പറഞ്ഞോളാം.... "(വിച്ചു )


അത്ഭുതത്തോടെ  ആണ്‌ അർജുൻ അവരെ നോക്കിയത് .... 

"ഞാൻ സമ്മതിക്കില്ല എന്ന് നിങ്ങൾക്ക് അറിയില്ലേ.. പിന്നെന്തിനാ നിങ്ങൾ എന്നേ ഇങ്ങനെയൊരു വേഷം കെട്ടിച്ചത്.... ഒരു പെണ്ണിന് ആശ കൊടുക്കുമ്പോൾ എൻ്റെ അവസ്ഥ നിങ്ങൾ ഓർക്കണ്ടേ .. "


"മതി അർജുൻ... നിനക്കൊരു ജീവിതം ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിച്ചു പോയി....... നിന്റെ ഈ ശോകം അവസ്ഥ മാറി  നീ പഴയ പോലെ ആയെങ്കിൽ മാത്രേ ഈ വീടിന്  സന്തോഷം ഉണ്ടാകു..... അല്ലാതെ നീ വിചാരിക്കുന്ന പോലെ നിന്നോട് ഞങ്ങൾ മഹാപാപം ഒന്നും ചെയ്തിട്ടില്ല.. നിനക്ക് വേണ്ടെങ്കിൽ വേണ്ട.. അത്രേ ഉള്ളു... ഏതോ ഒരുത്തന്റെ കൂടെ നിന്നെ ഇട്ടിട്ട്  പോയ ആ പെണ്ണിനെ ഓർത്ത് ജീവിതം തുലക്കുന്ന മണ്ടൻ ആണ്‌ നീ..... നിനക്ക് വലുത് അവൾ ആണ്‌........ അത്ര വിഷമം ആണെങ്കിൽ നീ അവളെ പോയി വിളിച്ചോണ്ട്  വന്നു  കൂടെ കൂട്ടിക്കോ....... പക്ഷെ ഇനി ഒന്നിനും നീ രുദ്രനെ  പ്രതീക്ഷിക്കണ്ട... "    


അർജുന്റെ മുഖത്ത് നോക്കി അല്പ്പം കടുപ്പിച്ചു തന്നെ രുദ്ര് അത് പറഞ്ഞു.......... അവന് മുഖം കൊടുക്കാതെ  താഴേക്ക്  ഇറങ്ങി...... എന്ത് പറയണം എന്ന് അറിയാതെ വീണ ആകെ കുഴങ്ങി....    


"അത്....... ഏട്ടൻ.... വിഷമത്തിൽ.... കണ്ണേട്ടൻ കാര്യം ആക്കണ്ട.... "


"എനിക്ക് മനസിലാകും....... എല്ലാവരും എൻ്റെ നന്മക്ക് വേണ്ടി ആണ്‌ പറയുന്നത് എന്ന്.... പക്ഷെ വിച്ചു...... നമ്മൾ ആത്മാർത്ഥമായി സ്നേഹിച്ച ഒന്ന് നമ്മളെ വിട്ടു പോകുമ്പോൾ നമുക്ക് ഉണ്ടാകുന്ന ശൂന്യത ഉണ്ടല്ലോ...അത്  നികത്താൻ മറ്റൊരാളെ  കൊണ്ട് വന്നാൽ എങ്ങനെ ശെരിയാകും... ശെരിയാണ്  വിദ്യ എന്നേ ചതിച്ചു..... അവൾക്കു എന്താണ് സംഭവിച്ചത് എന്ന് പോലും എന്നോട് പറയാതെ അവൾ പിൻവാങ്ങി.... അതൊരു ചതി തന്നെയാണ്......... പക്ഷെ അവൾക്കു എന്നേ വേണ്ട എങ്കിലും ഞാൻ അവളെ ഒരുപാട് സ്നേഹിച്ചു പോയി ..... ഇപ്പോഴും സ്നേഹിക്കുന്നു എന്നല്ല............... ഇനി ഒരാളെയും സ്നേഹിക്കാൻ കഴിയാത്ത വിധം മനസ്‌  തകർന്നു........ വിദ്യ എന്നേ ഉപേക്ഷിച്ച  വഴിയിൽ നിന്നും തിരിഞ്ഞു നടക്കാനോ... മുന്നോട്ടു പോകാനോ കഴിയില്ല എനിക്ക്.......
പിന്നെ അനന്യ .. അവളൊരു നല്ല കുട്ടി ആണ്‌....... ഞാൻ ഓർക്കുന്നത് അവളെ കുറിച്ചാണ്...... എൻ്റെ ജീവിതത്തിൽ കൊണ്ടുവന്ന്  അവളെ ഒരു പരീക്ഷണ വസ്തു ആക്കണോ.....? "


"കണ്ണേട്ടൻ അവൾക്കൊരു ജീവിതം കൊടുത്തില്ലെങ്കിൽ ആണ്‌ അവളുടെ ലൈഫ് ഒരു ദുരന്തം ആവുക......... "(വിച്ചു )


"എങ്ങനെ...... നീ എന്താ വിച്ചു ഉദ്ദേശിക്കുന്നെ..... "


"അവളുടെ അമ്മായി കൊണ്ടുവന്ന ഒരു ആലോചന ഉണ്ട്‌ ........ ഈ വിവാഹം നടന്നില്ല എങ്കിൽ അത് ഉണ്ടാവും... അവൾക്കു അതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല.. അവളുടെ അച്ഛന്  അമ്മായിയോട്  ചില കടപ്പാട് ഉണ്ട്  . അതിന്റെ മറവിൽ ഈ വിവാഹം നടത്താൻ അവർ ശ്രമിക്കും..... അച്ഛനും വലിയ താല്പര്യം ഇല്ല............ ഇത്  നടന്നാൽ പിന്നെ അവരുടെ ശല്യം ഉണ്ടാകില്ല..........  കണ്ണേട്ടൻ അവളെ സ്വീകരിക്കണം..... എനിക്ക്  ഉറപ്പാ  കണ്ണേട്ടന്റെ ലൈഫ് മാറും....  "


"ഈ വിവാഹം നടക്കും മോളെ........... ഇനി ഇവനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... "


അപ്പോഴേക്കും  വല്യമ്മ അവിടേക്കു വന്നിരുന്നു........ 


"അമ്മ  എന്ത്  അറിഞ്ഞിട്ടാ....... പ്ലീസ്  എന്നെക്കൊണ്ട്  പറ്റില്ല.......... "


"പറ്റണം... ഇന്നുവരെ നീ പറഞ്ഞത്  മാത്രേ ഞങ്ങൾ കേട്ടിട്ടുള്ളു... നിന്റെഇഷ്ടം നോക്കി ആ വിദ്യയെ നിനക്ക് വേണ്ടി ആലോചിച്ചതാണ്  ഞങ്ങൾ... എന്നിട്ട് എന്തുണ്ടായി  കല്യാണത്തിന്  ഒരാഴ്ച  ബാക്കി നിൽക്കുമ്പോൾ അവളുടെ തനി സ്വരൂപം  പുറത്ത്  വന്നു............. അതിനുശേഷം നീ എന്തൊക്കെയാ  കാട്ടി കൂട്ടിയത്..... കള്ളുകുടിയും   അലസതയും കൂട്ടായി  കൊണ്ട്  നടന്നു.... നീ നിന്റെ ലൈഫിൽ അങ്ങ്  ഒതുങ്ങി........... അപ്പോഴും നിന്നെ നിന്റെ വഴിക്ക്  വിടാനും, നിനക്ക് സമയം കൊടുക്കാനും  നിന്റെ അച്ഛൻ തന്നെ ആണ്‌ പറഞ്ഞത്.... ഇന്നുവരെ ഞാൻ അത് അനുസരിച്ചു............ നിന്റെ ലൈഫ് തകരുന്നത്  കാണാൻ എനിക്ക്  വയ്യ............. പ്രായം എത്ര ആയി എന്ന നിന്റെ വിചാരം. ..     ഈ പ്രായത്തിൽ ഒക്കെ  നല്ലൊരു ആലോചന കിട്ടിയാൽ തന്നെ ഭാഗ്യം........... ഇതിപ്പോ എല്ലാം നമുക്ക് അനുകൂലം ആണ്‌...... അവളെ പോലെ ഒരു മരുമകൾ ആണ്‌ നമുക്ക് വേണ്ടത്......... വിച്ചുവും അനന്യയും ഒരുമിച്ച്  ഈ വീട്ടിൽ ഉണ്ടെങ്കിൽ എന്നും  നമ്മുടെ കുടുംബത്തിലെ സന്തോഷം അതുപോലെ തന്നെ ഉണ്ടാവും......... അവളെ എനിക്ക് വേണം........... എൻ്റെ കണ്ണടയുന്നതിന് മുന്നേ എനിക്ക്  നിന്റെ കല്യാണം കാണണം   ......   അത് കഴിഞ്ഞു മരിച്ചാൽ  മതി എനിക്ക്........ ഒരു പെണ്ണിന് വേണ്ടി നീ എൻ്റെ മനസ്‌ നോവിക്കല്ലേ കണ്ണാ  . "

കരഞ്ഞു കൊണ്ട്  വല്യമ്മ അത് പറഞ്ഞതും കണ്ണേട്ടൻ  അമ്മയെ ചേർത്ത് പിടിച്ചു    .. . 


"അമ്മ എന്നേ തളർത്തരുത് .......  ഞാൻ ഇപ്പൊ ജീവിക്കുന്നത് തന്നെ നിങ്ങൾക്ക് വേണ്ടി ആണ്‌........ ഒട്ടും മനസ്‌  ഉണ്ടായിട്ടല്ല........... പക്ഷെ.... എല്ലാവർക്കും വേണ്ടി ............  രുദ്രൻ പോലും എന്നോട്  ................... 
അതുകൊണ്ട് നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ.... പക്ഷെ ആ പെൺകുട്ടിയെ  നിങ്ങൾ പറഞ്ഞു മനസിലാക്കേണ്ട  ചില കാര്യങ്ങൾ ഉണ്ട്‌  ............... എനിക്ക്  എല്ലാത്തിനും സാവകാശം  വേണം ........ എല്ലാവരുടെയും ഇഷ്ടം നടക്കട്ടെ .......... "


"സത്യം ആണോ .... അമ്മയെ പറ്റിക്കില്ലല്ലോ....... "

  അമ്മ അവന്റെ മുഖം തന്റെ നേർക്ക് നിർത്തി ചോദിച്ചു........ ...... അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു  അവൻ വാക്ക് കൊടുത്തു .... 


"എല്ലാം അമ്മയുടെ ഇഷ്ടം പോലെ നടക്കട്ടെ...... "


സന്തോഷം  കൊണ്ട്  അവർ അവനെ കെട്ടിപിടിച്ചു കരഞ്ഞു. 


"എനിക്ക് അറിയാം ഞാൻ പറഞ്ഞാൽ എൻ്റെ മോൻ കേൾക്കും എന്ന്.......... "


പിന്നിൽ ഇതെല്ലാം കണ്ട്  നിന്ന വിച്ചുവിനൊപ്പം  രുദ്രനും അവിടേക്ക്  വന്നു... അതുവരെ  കരഞ്ഞു സീനാക്കിയ വല്യമ്മ അവരെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു......... വിച്ചുവിന്റെയും  രുദ്രന്റെയും കിളികൾ ജോടികൾ ആയി  പാറി പറക്കാൻ തുടങ്ങി.......... 

അർജുൻ റൂമിലേക്ക്  പോകാൻ നിൽക്കുമ്പോൾ ആണ്‌ കയ്യും കെട്ടി നിൽക്കുന്ന രുദ്രനെ കണ്ടത് .... 


"ഓഹോ .. ഇവിടെ ഉണ്ടായിരുന്നോ ..... സമാധാനം ആയല്ലോ നിനക്ക്..... "


"ഇപ്പൊ കുറച്ച്  സമാധാനം ആയി...നിന്റെ കല്യാണം കഴിയുമ്പോൾ എല്ലാം ഓക്കേ ആകും........... "


രുദ്ര് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞപ്പോൾ  അതേപോലെ ചിരിച്ചു എന്ന് വരുത്തി അർജുൻ റൂമിലേക്ക്  നടന്നു................... 

അവൻ പോയതിന് ശേഷം വിച്ചുവും  വല്യമ്മയും രുദ്രനും പരസ്പരം  നോക്കി  ഒരു പൊട്ടിച്ചിരി ആയിരുന്നു...... 


"എന്നാലും എൻ്റെ വല്യമ്മ പൊളി........ എന്തായിരുന്നു ആക്ടിങ്...... കിടുക്കി... പോരാളിയുടെ മുന്നിൽ അവൻ കീഴടങ്ങി.... "(രുദ്രൻ )


"സത്യം ഇത്  ആക്ടിങ് ആണ്‌ എന്ന് എനിക്ക് പോലും മനസിലായില്ല..... അല്ലെങ്കിലും അമ്മമാർക്ക്  മാത്രേ മക്കളുടെ തീരുമാനം മാറ്റാൻ കഴിയു..... വല്യമ്മ സൂപ്പർ...  "(വിച്ചു )


"മക്കളെ.... ഇതൊക്ക എന്ത്........... അവന്റെ വഴിക്ക്  ഇനി അവനെ വിട്ടാൽ ശെരി ആകില്ല എന്ന് എനിക്ക് അറിയാം........... കുറച്ച് സെന്റി അടിച്ചാലും വേണ്ടില്ല അവൻ സമ്മതിച്ചു .. ആശ്വാസം... അവന്റെ നല്ലതിന് വേണ്ടി അല്ലെ......... അവനും വേണം ഒരു കുടുംബം.... എല്ലാത്തിനും കാരണം ആ പരട്ട പെണ്ണാണ്..... അവളെ ഇനി എൻ്റെ മുന്നിൽ കണ്ടാൽ....... എനിക്ക്  കണ്ട്രോൾ കിട്ടില്ല....... എൻ്റെ മോന്റെ ലൈഫ് തകർത്ത ശൂർപ്പണക.... "


"അത് വിട്  വല്യമ്മേ...... നമുക്ക് എത്രയും വേഗം കണ്ണേട്ടന്റെ കാര്യം സെറ്റ് ആക്കാം.. കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനി അതിന്റെ പിന്നാലെ ഒരു കറക്കം വേണ്ട........ "(വിച്ചു )


"മോളെ.... എനിക്ക് അനന്യ മോളുടെ കാര്യത്തിൽ പേടി ഉണ്ട്.... അവളോട് ഇതൊക്കെ പറയണ്ട..... കണ്ണൻ ഓക്കേ ആകാൻ സമയം എടുക്കും....... ആണ് കുട്ടിയെ പരീക്ഷിക്കുന്നത്  തെറ്റല്ലേ... "


"ഇല്ല വല്യമ്മേ... അവൾക്ക് എല്ലാം അറിയാം..... ഞാൻ എല്ലാം അവളോട്‌ പറഞ്ഞു .. അവൾക്കു പൂർണ്ണ  സമ്മതം ആണ്‌... കണ്ണേട്ടനെ അവൾ ഓക്കേ ആക്കും...... "


വിച്ചു ആത്മവിശ്വാസത്തോടെ അത് പറഞ്ഞപ്പോൾ അവരുടെ ഉള്ളിലും  ഒരു സന്തോഷം  നിറഞ്ഞു..... 


           💞💞💞💞💞💞💞


അങ്ങനെ കണ്ണന്റെ  കാര്യത്തിൽ ഒരു വിധം തീരുമാനം ആയി.... അവന്റെ സമ്മതം കിട്ടിയത് അറിഞ്ഞപ്പോൾ എല്ലാവരും ഹാപ്പി......... എല്ലാവരും കൂടി കല്യാണത്തിന്റെ കാര്യങ്ങൾ ഒക്കെ ചർച്ചയിൽ വെച്ചു .... അർജുൻ ഇപ്പോൾ കാല് മാറും എന്ന് അറിയില്ല... അതുകൊണ്ട്  അടുത്ത ആഴ്ച തന്നെ അവരുടെ കല്യാണം നടത്താൻ തീരുമാനം ആയി... ഓഫീസിലെ കാര്യങ്ങൾ സ്റ്റാഫിനെ  ഏൽപ്പിച്ചു  ഒരാഴ്ച  ലീവ് ആക്കാൻ അച്ഛന്റെ  ഓഡർ  വന്നു...... വിച്ചുവും ലീവ് ആക്കാം എന്ന് തീരുമാനിച്ചു ... കല്യാണത്തിന്  ഇനി ഒരാഴ്ച  മാത്രേ മുന്നിൽ ഉള്ളു................ നാളെ മുതൽ അതിന്റെ ഓട്ടത്തിൽ ആണ്‌ ഞാനും എൻ്റെ പത്നിയും..... 


ലാപ്ടോപ്  എടുത്ത്  കുറച്ച്  പെന്റിങ് വർക്സ്  തീർത്തു...... important കാര്യങ്ങൾ മാത്രം എന്നേ അറിയിക്കുക എന്ന്  ആരതിക്ക്  ഒരു മെയിൽ അയച്ചു ............


എല്ലാം കഴിഞ്ഞ്  ലാപ്ടോപ് അടച്ച് വെച്ച്  കിടക്കാം എന്ന് കരുതി.... അപ്പൊഴേക്കും    വിച്ചു ഉറക്കം പിടിച്ചിരുന്നു...... .........


ഫോൺ എടുത്തു നോക്കിയപ്പോൾ നൗഫിയുടെ കുറെ മിസ്സ്‌ കോൾ..... എന്തെങ്കിലും അർജെന്റ് കാര്യം ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു....... അതുകൊണ്ട്  വിച്ചുവിനെ ഉണർത്താതെ  ഞാൻ ഡോർ ക്ലോസ് ആക്കി ടെറസിലേക്ക്  നടന്നു........ 


ഒരുപാട്  തവണ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല....... അവൻ തിരിച് വിളിക്കും എന്ന് ഉറപ്പ് ആയിരുന്നു... അതുകൊണ്ട്  
ഞാൻ വെയിറ്റ് ചെയ്തു........... 
അപ്പോഴേക്കും അവന്റെ കോൾ വന്നു... 



"ഡാ  എത്ര നേരം ആയി  വിളിക്കുന്നു.... അനക്കെന്താ  ഹമുക്കെ  ഫോൺ എടുത്താൽ...... "


"ഡാ  ഞാൻ കണ്ടിരുന്നില്ല... ഫോൺ സൈലന്റ് ആയിരുന്നു........ പിന്നെ വർക്കിൽ ആയിരുന്നു........... പിന്നെ നമ്മുടെ അർജുന്റെ കല്യാണം ഏകദേശം സെറ്റ് ആയെടാ... ഇനി അതിന്റെ പിന്നാലെ ആണ്‌ നാളെ മുതൽ.... "


"അനക്ക്  പിരാന്ത് ആയോ..... അർജുന്റെ കല്യാണമോ.... "


മറുതലക്കൽ  നിന്നും നൗഫിയുടെ പൊട്ടിച്ചിരി  ആണ്‌ കേട്ടത് ...... 


"എടാ ചിരിക്കേണ്ട.... സത്യം ആണ്‌....... അവൻ സമ്മതിച്ചു.... "


നൗഫി ചിരി നിർത്തി സീരിയസ് ആയി........  


"REALLY ............. ചെക്കന് വെളിവ് വന്നാ..... "


"അതൊക്കെ ഒരുപാട് പറയാൻ ഉണ്ട്‌....... നീ ഇപ്പൊ ഇത്  പറ.... എന്താ പ്രശ്നം....... എന്തെങ്കിലും ഇല്ലാതെ നീ വിളിക്കില്ലല്ലോ ...... "



"മ്മ്........ കുറച്ച്  സീരിയസ് ആണ്‌ .....      "


"എന്താടാ..... "


"എടാ  അത്............ നന്ദിനി കേസിൽ നിന്നും ഒഴിവായി.......... കുറ്റം എല്ലാം അയാൾ  സ്വയം ഏറ്റെടുത്തു.... മകളെ രക്ഷിക്കാൻ തന്നെ ആവും..... നന്ദിനിക്ക്  എതിരെ നമ്മൾ ഇനി എന്ത്  തെളിവ് ഹാജർ  ആക്കിയാലും ഫലം ഇല്ല............. "


"What !!!!!!!!"


നൗഫി പറഞ്ഞത്  രുദ്രന്റെ നെഞ്ചിൽ ഒരു  തീ പോലെ പടർന്നു കയറി.... 


"അതേടാ ........ നിയമപരമായി ഇനി ഒന്നും ചെയ്യാൻ പറ്റില്ല......... നന്ദിനി റിലീസ് ആയി കഴിഞ്ഞു...... എല്ലാം ചെയ്യാൻ പ്ലാൻ ഇട്ടത് അയാൾ ആണെന്ന്  കോടതിയിൽ പറഞ്ഞു........ "


"ഡാ...... എന്നിട്ട് അവൾ ഇപ്പൊ.... "


"ഒന്നും അറിയില്ല... എവിടെ, എന്ത്, എങ്ങനെ..... ജയിലിൽ നിന്നും ഇറങ്ങി അവൾ എവിടെ പോയി എന്ന്  ആർക്കും അറിയില്ല... ഞാൻ അന്വേഷിക്കുന്നുണ്ട്.... സിറ്റി വിട്ട്  എന്തായാലും പോയിട്ടില്ല........... പിന്നെ കോടതി വെറുതെ വിട്ട ഒരാളുടെ പിന്നാലെ നമ്മൾ കറങ്ങുന്നതിനും പരിധി ഉണ്ട്‌..... ഞാൻ വേറെ വഴിയിൽ അന്വേഷണം മൂവ് ചെയ്യാം.. 

ഡാ...... സൂക്ഷിക്കണം....... " 



"മ്മ്..... എല്ലാം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്... പക്ഷെ തുടങ്ങിയിട്ടേ ഉള്ളു ........... അവൾ ഒരിക്കലും മനസ്‌  മാറി  നല്ല പിള്ള ആകാൻ ചാൻസ് കാണില്ല........ എല്ലാവരോടും അവൾക്കു പക ആണ്‌... പ്രത്യേകിച്ച്  എൻ്റെ വിച്ചുവിനോട്........... "



"തല്ക്കാലം നീ ഇത് ആരോടും പറയണ്ട... അവിടെ ഒരു നല്ലകാര്യം നടക്കാൻ പോകുവല്ലേ.... അത് ഭംഗി ആയി കഴിയട്ടെ.... ബാക്കി ഒക്കെ നമുക്ക് നോക്കാം....... നീ ടെൻഷൻ അടിക്കേണ്ട.... ഞാൻ ഉണ്ട്  കൂടെ..."


"ഓക്കേ ഡാ  i will call you........ "



    ഇതുവരെ ഉണ്ടായിരുന്ന മാനസമാധാനം  നശിക്കാൻ പോകുന്നു എന്ന് രുദ്രന് മനസിലായി............ നന്ദിനിയുടെ  തിരിച് വരവ് എല്ലാം  തകർക്കും..... അവളെ ദ്രോഹിച്ച ആരെയും അവൾ വെറുതെ വിട്ട ചരിത്രം ഇല്ല.........      ഒരുപാട്  ചിന്തിച്  അവൻ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു........ ആരും ഇത്  അറിയാൻ പോകുന്നില്ല.... വിച്ചു പോലും... ഇപ്പോഴുള്ള സന്തോഷം തകർക്കാൻ അവളുടെ പേര് പോലും ഞാൻ ഉച്ചരിക്കാൻ പാടില്ല....... എൻ്റെ കുടുംബത്തിന്റെ  അടിത്തറ  ഇളക്കാൻ ഇനി നന്ദിനി ഉണ്ടാവില്ല.... 



          💞💞💞💞💞💞💞💞



പിന്നീടുള്ള  ഒരാഴ്ച  ആർക്കും തീരെ സമയം ഉണ്ടായിരുന്നില്ല......... എല്ലാവരും കല്യാണത്തിന്റെ തിരക്കുകളിൽ ഓടി തുടങ്ങി.... അർജുൻ മാത്രം യാതൊരു ശ്രദ്ധയും കാണിക്കാതെ ഒഴിഞ്ഞു നിന്നു........അനന്യ പലപ്പോഴായി അർജുനെ വിളിക്കാനും സംസാരിക്കാനും ശ്രമിച്ചു... അതെല്ലാം വിഭലം ആയി........... രുദ്രന്റെ അവസ്ഥ തീർത്തും കഠിനം ആയിരുന്നു.... വീണയിൽ നിന്നും സത്യം മറച്ചു വെക്കാൻ അവൻ നന്നേ  കഷ്ടപ്പെട്ടു..... എല്ലാ തിരക്കിനിടയിലും അവൾ അവനെ ശ്രദ്ധിച്ചിരുന്നു ... അവന്റെ മാറ്റത്തിനുള്ള  കാരണം എന്താണ് എന്ന് അറിയാതെ അവൾ കുഴങ്ങി .. 

ഇതിനിടയിൽ  അർജുന്റെയും അനന്യയുടെയും എൻഗേജ്മെന്റ്  അർജുന്റെ  താൽപര്യ കുറവ് ഒഴിച്ചു നിർത്തിയാൽ ഭംഗി ആയി തന്നെ നടന്നു...... 

എല്ലാവരും വരാൻ ഇരിക്കുന്ന അർജുന്റെ വധുവിനെ  സ്വീകരിക്കാൻ ഉള്ള അവസാന ഒരുക്കത്തിൽ  മുഴുകി............... 

കല്യാണത്തിന് വേണ്ട വസ്ത്രം എടുക്കാനും ആഭരണം സെലക്ട്‌ ചെയ്യാനും അനന്യക്കൊപ്പം  വിച്ചുവും കൂടി.സത്യത്തിൽ ഈ ദിവസങ്ങളിൽ  ഒക്കെയും വിച്ചുവും ഫാമിലിയും  അനന്യയുടെ വീട്ടിൽ ആയിരുന്നു.. അവിടെ എല്ലാത്തിനും അനന്യയുടെ അച്ഛൻ മാത്രമേ  ഉണ്ടായിരുന്നുള്ളൂ..........  അനന്യയുടെ അമ്മയുടെ കുറവ്  നികത്താൻ ആയിരുന്നു എല്ലാവരും ശ്രമിച്ചത്..വിച്ചു അവിടേക്കു പോയത് രുദ്രന് ആശ്വാസം തന്നെ ആയിരുന്നു ........... വിവാഹത്തിന്റെ തീയതി അടുക്കും തോറും അനന്യയിൽ  എന്തോ ഒരു ഭയം  കടന്നു കൂടി ......... വിച്ചു ആത്മവിശ്വാസം നൽകി  അവളുടെ മനസിന്  ധൈര്യം കൊടുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..... 

അനന്യയുടെ  വിവാഹം പ്രമാണിച്ച്  അഭിയും ശ്രീയും നാട്ടിൽ എത്തിയിരുന്നു...........അവരുടെ വിവാഹവും വൈകാതെ നടത്താൻ വീട്ടുകാർ തീരുമാനം എടുത്തു........... 


വിച്ചുവും രുദ്രനും രണ്ട്  സ്ഥലങ്ങളിൽ ആയി പോയത് കൊണ്ട്  തന്നെ  രുദ്രന് കാര്യങ്ങൾ എളുപ്പം ആയിരുന്നു..... ഉറക്കം കിട്ടാത്ത രാത്രികളിൽ അവൻ എവിടെയൊക്കെയോ അലഞ്ഞു...... പക്ഷെ നന്ദിനിയെ  കുറിച്ച് യാതൊന്നും അവന് അറിയാൻ കഴിഞ്ഞില്ല......... നന്ദിനിക്ക്  ഒരു സഹായി പുറത്ത്  തന്നെ ഉണ്ട്‌ എന്ന് അവന് ബോധ്യം ആയി......... എല്ലാ അന്വേഷണവും എത്തി നിൽക്കുന്നത് ആ ഒരു വ്യക്തിയിൽ ആണ്‌..... അത് രുദ്രനെ ഭ്രാന്ത്  പിടിപ്പിച്ചു...... 


അങ്ങനെ ആ ദിവസവും വന്നെത്തി...    .... അർജുന്റെയും അനന്യയുടെയും വിവാഹം ......... 


തുടരും...... 


🔥രുദ്രവീണ🔥
                   
പാർട്ട്‌~46
            

അങ്ങനെ ആ ദിവസവും വന്നെത്തി...    .... അർജുന്റെയും അനന്യയുടെയും വിവാഹം......... 
വിവാഹ തലേന്ന്  അനന്യയുടെ  വീട്ടിൽ ആയിരുന്നു  വിച്ചുവും ശ്രീയും ശ്രുതിയും.... അഭി ശ്രീയെ അവിടെ ആക്കി അപ്പൊ തന്നെ തിരികെ പോന്നു......... 
മഞ്ഞൾ നീരാട്ടും  മൈലാഞ്ചി  ഇടലും ഒക്കെ ആയി  അവർ അടിച്ചു പൊളിച്ചു............ വിച്ചുവിന്റെ  കല്യാണം കൂടാൻ പറ്റാത്തതിന്റെ  കുറവ്  എല്ലാവരും ഇതിൽ പരിഹരിച്ചു..... 


പാട്ടും ഡാൻസും  ഒക്കെ ആയി  എല്ലാവരും കൂടെ ഒരുപാട്  ലേറ്റ് ആയിട്ടാണ്  കിടന്നത്...... അപ്പോഴും അനന്യ  ഉറങ്ങാതെ  അർജുനെ ഓർത്തു കിടന്നു......... 


ചെക്കന്റെ വീട്ടിലും കാര്യങ്ങൾ നല്ല അടിപൊളി ആയി തന്നെ നടന്നു.. ബന്ധുക്കൾ എല്ലാം ഉള്ളത് കൊണ്ട്  അർജുൻ അധികം നീരസം കാണിച്ചില്ല...എല്ലാത്തിനും രുദ്രൻ  ഒറ്റക്കായത് കൊണ്ട്  ആരവ്  അവന്റെ ഫ്രണ്ട്‌സ് നെ ഒക്കെ വിളിച്ചു വരുത്തി കല്യാണത്തിന്  വേണ്ട  അവസാന വട്ട ഒരുക്കങ്ങൾ നടത്തി..... 

അനന്യയുടെ അതെ അവസ്ഥയിൽ ആയിരുന്നു  അർജുനും..... അവന്റെ മനസ്സിൽ വല്ലാത്ത ഒരു പിരി മുറുക്കം ആയിരുന്നു............ റൂമിൽ ഉറക്കം കിട്ടാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും ഒരു ഭ്രാന്തനെ പോലെ നടന്നു.... മനസ്സിൽ ഒരായിരം  ചിന്തകൾ കടന്നു കൂടി  അവന്റെ മനസ്സിൽ ഇരുട്ട്  നിറഞ്ഞു........... 
എന്തോ ഓർത്ത പോലെ അവൻ ഷെൽഫ് തുറന്നു... അതിൽ ആൽബത്തിന്റെ കൂടെ ഇരുന്ന ഗോൾഡൻ ബോക്സ്‌ തുറന്നു..... അതുമായി ബെഡിൽ വന്നിരുന്നു....... 

അതിൽ നിന്നും ഒരു ആലില താലി  അവൻ കയ്യിൽ എടുത്തു... ഒരുപാട് ഓർമകളുടെ ഒരു ശേഷിപ്പായിരുന്നു അത്..............   അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി.......    പഴയ കാര്യങ്ങൾ അവന്റെ മനസിനെ  വീർപ്പുമുട്ടിച്ചു......... 


!!ആദ്യമായി അവളോട്‌ ഇഷ്ടം പറഞ്ഞതും....... അവളുടെ മറുപടിക്കായി  മൂന്നു വർഷം പിറകെ നടന്നതും..... ഒടുവിൽ ഇഷ്ടം അവൾ തുറന്നു പറയുമ്പോൾ ലോകം വെട്ടിപിടിച്ച  അഹങ്കാരം ആയിരുന്നു എനിക്ക്........ ഒരുമിച്ചു പ്രണയിച്ചു നടന്ന എട്ട്  വർഷം.... സന്തോഷം ആയാലും ദുഃഖം ആയാലും ഞങ്ങളിൽ തന്നെ എല്ലാം ഒതുങ്ങിയിരുന്നു.... ഞാൻ അറിയാത്തവർ ഒരു രഹസ്യം പോലും അവൾക്കു ഉണ്ടായിരുന്നില്ല.... മരണം വരെ എന്റേത്  മാത്രം ആയിരിക്കും എന്ന അവളുടെ ഒറ്റ വാക്കാണ്  എന്നേ ഇത്ര അധികം മോഹിപ്പിച്ചത് .എല്ലാ സ്വപ്നങ്ങളും  എന്റേത്  മാത്രം ആയിരുന്നു എന്ന്  തിരിച്ചറിയാൻ  വൈകി പോയി...... 
എന്നോട് പറയാൻ പറ്റാത്ത എന്താവും അവൾക്കു വന്നിട്ടുണ്ടാവുക.......... അതോ എന്നേ അവൾ ചതിക്കുവായിരുന്നോ..... അതും ആ ചെറ്റക്ക് വേണ്ടി....  ആരോരും ഇല്ലാത്ത, സകല ദുശിച്ച സ്വഭാവവും ഉള്ള... എന്തിന്  അവളെക്കാൾ 20 വയസിനു  മുതിർന്ന ആ കിളവനെ...... എന്നേക്കാൾ എന്താണ് അവനിൽ അവൾ കണ്ടത് ..... 

നിന്നിലുള്ള  എന്തോ ഒരു സത്യം ഞാൻ അറിയാൻ ഇനിയും ബാക്കി ആണ്‌ വിദ്യ......... 

നാളെ നീയും ഞാനും തമ്മിൽ ഉള്ള എല്ലാ ബന്ധങ്ങൾക്കും  തിരശീല  വീഴാൻ പോകുവാ.... എൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന പെണ്ണിനെ നിന്റെ പേര് പറഞ്ഞ് എനിക്ക് എത്ര നാൾ അകറ്റാൻ കഴിയും.......... ഇനിമുതൽ എന്നോടൊപ്പം അവളും ഉണ്ടാകും... അത് ഞാൻ അംഗീകരിച്ചു കഴിഞ്ഞു.. പക്ഷെ  നിന്നെ സ്നേഹിച്ച പോലെ ഇനി ഒരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് ആവില്ല...... 


കുറച്ചു നേരം അവൻ കണ്ണുകൾ അടച്ചിരുന്നു.......... പതിയെ എണീറ്റ്‌  window വഴി പുറത്തേക്കു നോക്കിയപ്പോൾ ആണ്‌ രുദ്രന്റെ വണ്ടി  ഗേറ്റിന്റെ മുന്നിൽ  നിർത്തി ഇട്ടിരിക്കുന്നത് കണ്ടത്............. കുറച്ച്  കഴിഞ്ഞ് അതിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി മറ്റൊരു വണ്ടിയിൽ കയറി പോയി.......... 


"ഇതെന്താ ഇപ്പൊ, രുദ്രന് എന്തോ പ്രശ്നം ഉണ്ടല്ലോ............ ഇതിനിടയിൽ ഞാൻ അവനെ കുറെ ശ്രദ്ധിച്ചിരുന്നു... എന്തോ ടെൻഷൻ ഉള്ളത്  പോലെ....... "

       കുറച്ച് നേരം കൂടി ഓരോന്ന് ആലോചിച്ചശേഷം അർജുൻ പോയി കിടന്നു............ 

           🔥💙🔥💙🔥💙🔥


"ഡി.... എണീക്...... നാല് മണി ആയി............ ഇനി കിടക്കേണ്ട.... പോയി കുളിക്ക്.... "(വിച്ചു )


"ഒന്ന് പോയെടി... നാല് അല്ലെ ആയിട്ടുള്ളു... നിനക്കെന്താ.....  ഇന്ന്  എനിക്ക്  ഡ്യൂട്ടി ഇല്ല..... നീ പോടീ..  "(അനന്യ )


ഉറക്ക ചടവിൽ അനന്യ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരുന്നു..... 


"ഡി... നിനക്കിനി മുതൽ പ്രത്യേകം ഡ്യൂട്ടി ആണ്‌... കല്യാണം ആയിട്ട്  പോത്തു പോലെ കിടക്കുന്നത്  കണ്ടില്ലേ  അവള്.... "(ശ്രീ )


പെട്ടെന്നാണ് അവൾ ചാടി എണീറ്റത്....... 


"കല്യാണമോ....... അയ്യോ....... "


"അതെന്താ നിനക്കറിയില്ലേ.... ഇന്ന് നിന്റെ കല്യാണം ആണെന്ന്..... വേഗം എണീക്ക് പോത്തേ... "(ശ്രീ... )


അനന്യ കണ്ണ്  തിരുമി അവരെ മൂന്നു പേരെയും നോക്കി.... 

"ഡി.... ഇന്നലെ വൈകി അല്ലെ കിടന്നത്........ എൻ്റെ ബോധം ഒക്കെ പോയി....... കല്യാണം എന്ന് കേട്ടപ്പോൾ ഉള്ള ബോധവും പോയി...... എനിക്ക് ടെൻഷൻ ആകുന്നു..... "(അനന്യ )


"എന്ത് ടെൻഷൻ.... കണ്ണേട്ടൻ അല്ലെ താലി  കെട്ടുന്നേ .... നീ അങ്ങ്  ഇരുന്നു കൊടുത്താൽ മതി....  "(വിച്ചു.. )


"അതല്ലെടി... ഇന്നലെ വരെ എനിക്ക്  ഒരു ടെൻഷനും ഇല്ലായിരുന്നു... but ഇപ്പൊ എൻ്റെ ചങ്ക്ഇടിക്കുന്നു..... "(അനന്യ )


"അതൊക്കെ കല്യാണം ആകുമ്പോൾ എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാ... ഡോണ്ട് worry... മോള് വേഗം എണീറ്റ്‌  പോയി കുളിക്കാൻ നോക്ക്.... അച്ഛമ്മയുടെയും അച്ഛന്റെയും കൂടെ അമ്പലത്തിൽ പോകണം...
ഞാൻ കുറച്ചു കഴിയുമ്പോൾ വീട്ടിൽ പോകും... അവിടെയും കൂടി മുഖം കാണിക്കണ്ടെ... "(വിച്ചു )


"അയ്യോ.. നീ പോകുവാണോ... ... നീ കൂടി പോയാൽ ഞാൻ തീർന്നു... എൻ്റെ കാറ്റ് പോകും.... ഇപ്പൊ തന്നെ നൂല്  വിട്ട പട്ടം പോലെ ആണ്‌.... "(അനന്യ )


"ദാ  ഇവള്മാര്  രണ്ടുപേരും ഇവിടെ ഉണ്ടല്ലോ....... ഞാൻ പോയിട്ട് പെട്ടെന്ന് വരും...... ഏട്ടൻ ഡ്രസ്സ്‌ പോലും എടുത്തിട്ടുണ്ടാവില്ല..ഞാൻ അതൊന്നു കൊടുത്തിട്ട്  വേഗം വരാം........ "


    "മ്മ്.. ഓക്കേ ഓക്കേ... അല്ലെങ്കിലും നിനക്ക് നിന്റെ കെട്ടിയോൻ ആണ്‌ വലുത്...... "(അനന്യ )



"നിനക്കും ഇനി അങ്ങനെ തന്നെ ആവും... "(വിച്ചു )


"ആ മതി മതി .... നീ വേഗം പോയി കുളിക്കാൻ നോക്ക്... അല്ലെങ്കിൽ അച്ഛമ്മയുടെ വഴക്ക്  ഞങ്ങൾ  കേൾക്കേണ്ടി  വരും...... "(ശ്രുതി )


അൽപ്പം ചടച്ചു എങ്കിലും എല്ലാവരും കൂടി അവളെ കൂട്ടിക്കൊണ്ട് പോയി.... 

          🔥💙🔥💙🔥💙🔥


അർജുൻ ഒരു മനോഹരം ആയ സ്വപ്നത്തിൽ ആയിരുന്നു.......... അതിൽ മതി മറന്ന് അവൻ സമയം പോയത്  പോലും അറിഞ്ഞില്ല...... 


!!മഞ്ഞു  പുൽമേട്ടിലൂടെ ......    കുസൃതി കാട്ടി  ഓടി മറയുന്ന വിദ്യ.... അവൾക്കു പിന്നാലെ   അവൻ ഓടി.............. ഒരുപാട്  ദൂരം ചെന്നതും .... അവൾ പതിയെ മാഞ്ഞു തുടങ്ങി.............. 
തളർന്നു ക്ഷീണിച്ച അവൻ   വഴി അറിയാതെ എവിടെയോ നിന്നുപോയി......... അവന് തലകറങ്ങുന്ന പോലെ തോന്നി.... കാഴ്ച മങ്ങി തുടങ്ങി.............. അന്തരീക്ഷം ആകെ ഇരുട്ട്  പറക്കുന്ന പോലെ.......................... 
അകലെ  എവിടെയോ അവൻ ഒരു ചെറിയ വെട്ടം കണ്ടു.... അവൻ പോലും അറിയാതെ അവന്റെ മനസും ശരീരവും അവിടേക്ക്  സഞ്ചരിച്ചു................ 

അങ്ങ് ദൂരെ അവനെ പുഞ്ചിരിയോടെ  നോക്കി നിൽക്കുന്ന ഒരു പെൺകുട്ടി...... അവന്റെ കാലുകൾ ശര വേഗത്തിൽ  കുതിച്ചു പാഞ്ഞു................ അവളുടെ അരികിൽ എത്തുമ്പോൾ അവൻ നന്നായി കിതച്ചിരുന്നു........... 
അവൻ അവളെ ഇറുകെ പുണർന്നു ചുംബനങ്ങൾ കൊണ്ട് മൂടി.....  !!!!



"അനന്യ........ !!!!!!!!!!!!!!"


ഒരു അലർച്ചയോടെ ആണ്‌ അർജുൻ എണീറ്റത്..... ലൈറ്റ് ഇട്ട്  സമയം നോക്കിയപ്പോൾ അഞ്ചുമണി............ 
Ac  ഉണ്ടായിരുന്നിട്ട്  കൂടിയും അവൻ ആകെ വിയർത്തു.. വല്ലാത്ത ദാഹം തോന്നി  അവൻ ജഗ്ഗിൽ  ഇരുന്ന വെള്ളം എടുത്തു കുടിച്ചു .. 

പിന്നെയും കുറെ നേരം എടുത്തു അവന് സ്വബോധം വീണ്ടെടുക്കാൻ... 
അവൻ എടുത്തു പറഞ്ഞ ആ പേര്  അവനിൽ അത്ഭുതം ഉണ്ടാക്കി..... 


അനന്യ........  അവളെക്കുറിച്ച് താൻ  ചിന്തിച്ചു  തുടങ്ങി എന്ന് അവന്റെ മനസ്‌ അവനോടു തന്നെ മന്ത്രിച്ചു കൊണ്ടേ ഇരുന്നു....... 


"കണ്ണാ............. എണീക്ക്  ...  "


പെട്ടെന്നാണ് ഡോറിനു  വെളിയിൽ രുദ്രന്റെ ശബ്ദം കേട്ടത്...... ഫോണിലേക്ക് അവന്റെ ഒരു മിസ്സ്‌ കോളും  വന്നിരുന്നു....... 
അർജുൻ വേഗം പോയി അവന് വാതിൽ തുറന്നു കൊടുത്തു ... 


"ആഹാ... നീ എണീറ്റിരുന്നോ....... നിന്നെ വിളിക്കാൻ വേണ്ടി ആണ്‌ ഞാൻ വന്നത് ........ "


"ഹാ...... ഇപ്പൊ എണീറ്റു...... "


"ഒന്നുമില്ല.... വെറുതെ വിളിച്ചത് ആണ്‌..... നിന്റെ ഡ്രസ്സ്‌ തരാൻ.... വല്യമ്മ തന്നതാ...... നമുക്ക് പിന്നെ റെഡി ആകാൻ ടൈം ഒന്നും വേണ്ടല്ലോ............ പെണ്ണുങ്ങൾ ആണെങ്കിൽ ഇപ്പൊ ബ്യൂട്ടി പാർലെറിൽ  പെറ്റു  കിടക്കേണ്ടി വന്നേനെ...... നീ കുറച്ചു നേരം കൂടി കിടന്നോ ....... ഇനിയും സമയം ഉണ്ട്‌.... "


അർജുൻ  ഒരു ചിരിയോടെ അവനെ നോക്കി......... രുദ്ര്  ഡ്രസ്സ്‌  അവന് കൊടുത്തിട്ട്  താഴേക്ക് പോയി... 

             🔥💙🔥💙🔥🔥


രുദ്രൻ  തിരികെ മുറിയിൽ വന്നപ്പോൾ ആണ്‌ ഫോണിൽ നൗഫിയുടെ കോൾ വന്നത്.......... 


"ഹലോ................. ഡാ  എന്തായി........ എന്തെങ്കിലും സൂചന കിട്ടിയോ... "


"രുദ്ര  ഒരു  ഐഡിയയും ഇല്ല...... നിന്നെ ഞാൻ ഇപ്പൊ വിളിച്ചത് വേറെ ഒരു കാര്യം ചോദിക്കാൻ ആണ്‌... "


"എന്താടാ... "


"കല്യാണത്തിന്  അവനും ഉണ്ടാകുമോ....... "


"ഉണ്ടാകും....... ഞാൻ വിളിച്ചിരുന്നു..... "


"സൂക്ഷിക്കണം......... ഇതിപ്പോ ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്‌... നമ്മളെ ഒക്കെ പൊട്ടന്മാർ ആക്കാം എന്ന് കരുതി ആണോ അവൻ ഈ പണി  കാണിച്ചത്.......... അവനും കൂടി ചേർന്ന് നടത്തിയ ഡ്രാമ ആവും എല്ലാം... "


"എനിക്ക്  എല്ലാം അറിയണം നൗഫി............ ഇന്ന് ഈ കല്യാണം ഒരു കുഴപ്പവും ഇല്ലാതെ ഒന്ന് നടന്നു കിട്ടിയാൽ മതി...... എന്നിട്ട് വേണം അവനെ ഒന്ന് ശെരിക്ക്  കുടയാൻ....... എന്നേ മണ്ടൻ ആക്കി എന്ന് അവൻ കരുതണ്ട.... "


"നീ ഒന്നും അറിഞ്ഞതായി  ഭാവിക്കണ്ട.... ഇത് നമുക്ക് ഡീൽ ചെയ്യാനുള്ളതെ ഉള്ളു..... ബാക്കി ഞാൻ അവിടെ എത്തിയിട്ട്  പറയാം......... ഫോണിൽ കൂടി പറഞ്ഞാൽ ശെരി ആകില്ല... "


ദേഷ്യം കൊണ്ട്  രുദ്രന്റെ  മനസ്‌  നീറി പുകഞ്ഞു...................എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നു എന്ന്  അവന്റെ മനസ്  മന്ത്രിച്ചു ....... 

            🔥💙🔥💙🔥💙🔥



വിച്ചുവിനെ അവളുടെ അച്ഛൻ  തന്നെ വീട്ടിൽ കൊണ്ട്വന്നു  വിട്ടിരുന്നു....... 


"അച്ഛാ  ഞാൻ വേഗം പോയി വരാമേ..... "


കാറിൽ നിന്നും ഒരു കവർ എടുത്ത്  അവൾ വേഗം അകത്തേക്ക് പോയി.............. അധികം ആരോടും സംസാരിക്കാൻ ഉള്ള സമയം ഇല്ലായിരുന്നു... എല്ലാവരും ഒരുക്കവും വിരുന്നുകാർക്ക്  ഭക്ഷണം  ഉണ്ടാക്കുന്ന  തിരക്കിലും  ആയിരുന്നു.... 

വിച്ചു എല്ലാവരെയും ഒന്ന് കണ്ടിട്ട്  റൂമിലേക്ക്‌ പോയി......... രുദ്രൻ അപ്പൊ അവിടെ ഉണ്ടായിരുന്നില്ല...... കുളി കഴിഞ്ഞ്  അവൻ എത്തുന്നത്  വരെ അവൾ അവിടെ വെയിറ്റ് ചെയ്തു. അവന് വേണ്ടി കൊണ്ടുവന്ന  ഡ്രസ്സ്‌ അയേൺ  ചെയ്തു വെച്ചു. 

രുദ്രന്റെ ഫോണിൽ മെസ്സേജ്  സൗണ്ട്  കേട്ട്  അവൾ അതെടുത്തു നോക്കി.......... അപ്പോഴേക്കും അവൻ ബാത്റൂമിൽ  നിന്നും ഇറങ്ങി വന്നിരുന്നു.... ഫോണും പിടിച്ച് ഇരിക്കുന്ന വിച്ചുവിനെ  കണ്ടതും അവൻ ഒന്ന് പകച്ചു....... 


"ഏട്ടൻ  എന്താ നിന്ന്  പരിങ്ങുന്നത്..."

വിച്ചു ഫോൺ അതുപോലെ തന്നെ തിരികെ വെച്ചു......... രുദ്ര് ഒരു ചിരി വരുത്തി അവളുടെ അരികിൽ വന്നിരുന്നു... 


"നീ വരും എന്ന് പറഞ്ഞില്ലല്ലോ. "


"മ്മ്.... പറയാതെ വരുന്നത് നല്ലത് . "


വിച്ചു അൽപ്പം കടുപ്പിച്ചു  തന്നെ പറഞ്ഞു.... അവൾ പിണക്കത്തിൽ ആണ്‌ എന്ന്  അവന് മനസിലായി.. 


"എത്ര ദിവസം ആയി  എന്നേ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നു ... ഞാൻ ഫോൺ വിളിക്കുമ്പോ  പിന്നെ വിളികാം എന്ന് പറഞ്ഞു കട്ട്‌ ചെയ്യും.... "


"എടി  ഇവിടുത്തെ തിരക്കു നിനക്ക് അറിയില്ലേ.... "


"തിരക്കിന്റെ കാര്യം ഒന്നും ഏട്ടൻ പറയണ്ട..... പെണ്ണിന്റെ വീട്ടുകാർക്ക്  ഉള്ള അത്രേം തിരക്കൊന്നും  ഇവിടെ ഇല്ലല്ലോ... ഏട്ടൻ മാത്രം അല്ലല്ലോ . എല്ലാവരും ഇവിടെ ഉണ്ടല്ലോ...... ഈ തിരക്കു അല്ലാതെ ഏട്ടന് വേറെ എന്തോ തിരക്കുണ്ട്....... അത് ഞാൻ തിരക്കുമ്പോൾ ആണ്‌  നിങ്ങൾ മലക്കം  മറിയുന്നത്..."


"എൻ്റെ മോളെ.. അങ്ങനെ ഒന്നും ഇല്ല....... നീ തെറ്റിധരിക്കല്ലേ.... "

വിച്ചുവിനെ  ഒന്ന് കൂൾ ആക്കാൻ രുദ്രൻ അവളെ കെട്ടിപിടിച്ചു.... പെട്ടെന്ന് തന്നെ അവൾ അവന്റെ കൈ തട്ടി മാറ്റി....... 


"നിങ്ങൾക്ക് ഇടാനുള്ള ഡ്രസ്സ്‌ ആണ്‌.....  വേണെങ്കിൽ ഇട്ടോ.... ഇഷ്ടം ആയില്ല എങ്കിൽ ഇടണം എന്നില്ല....... 
പിന്നെ കല്യാണം ഒക്കെ കഴിയുമ്പോൾ തിരക്ക്  ഒഴിയുമല്ലോ ഞാൻ പിടിക്കുന്നുണ്ട്  നിങ്ങളെ.. "


രുദ്രൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അവൾ  റൂം വിട്ട്  പുറത്തേക്കു വന്നു........... 
ആരോടും അധികം മിണ്ടാതെ അവൾ അച്ഛന്റെ കൂടെ യാത്ര തിരിച്ചു ........ 


             🔥💙🔥💙🔥💙🔥

കല്യാണം ടൗണിൽ ഉള്ള ഓഡിറ്റോറിയത്തിൽ  ആയിരുന്നു..... മുഹൂർത്തം  കൃത്യം 10 മണിക്ക് ആയതുകൊണ്ട്  എല്ലാവരും  നേരത്തെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി.... 



ഡാർക്ക്‌  റെഡ്  കളർ പട്ടുസാരിയും  അതിനൊത്ത traditional ആഭരണങ്ങളും ഇട്ട് അണിഞ്ഞൊരുങ്ങി  വന്ന  അനന്യയെ  എല്ലാവരും  ഇമ വെട്ടാതെ  നോക്കി നിന്നു പോയി.... 

അവളുടെ ഒപ്പം  കട്ടക്ക് നിൽക്കുന്ന  ലുക്കിൽ  തന്നെ  ആയിരുന്നു  വിച്ചുവും  ശ്രീയും ശ്രുതിയും............ 
കല്യാണ പെണ്ണും ഫ്രണ്ട്സും  ഇപ്പൊ ഏകദേശം  ഒരുപോലെ........ 

അനന്യ എല്ലാവരുടെയും അനുഗ്രഹം മേടിച്ചു....... അമ്മായിടെ  അനുഗ്രഹം വാങ്ങാൻ ചെന്നപ്പോൾ അവരുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു.. അവൾ അത് കാര്യം ആക്കിയില്ല... 


അച്ഛനും  അമ്മയ്ക്കും ദക്ഷിണ  വെച്ച്  അനുഗ്രഹം മേടിച്ചു.... അവരുടെ സ്വപ്ന  സാഫല്യം  നടക്കാൻ പോകുന്നതിന്റെ  സന്തോഷത്തിൽ അവളെ അവർ മനസ്‌  നിറഞ്ഞു അനുഗ്രഹിച്ചു..... 

 എല്ലാവരും  കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു....അവിടുത്തെ കാര്യങ്ങൾ ഒക്കെ ആരവും അവന്റെ  ഫ്രണ്ട്സും  ഭംഗി ആയി നോക്കുന്നുണ്ട്........ വരുന്ന ആളുകളെ ക്ഷണിച്ചിരുത്തുന്ന തിരക്കിൽ ആയിരുന്നു  വിച്ചുവിന്റെയും  അനന്യയുടെയും അച്ചന്മാർ......  അവർക്കൊപ്പം എല്ലാത്തിനും സഹായിക്കാൻ നവീനും  ഉണ്ടായിരുന്നു........ 


കുറെ കഴിഞ്ഞ്   കല്യാണച്ചെക്കന്റെ കാറും അവിടേക്ക്  എത്തിച്ചേർന്നു............ അർജുൻ  അച്ഛന്റെയും അമ്മയുടെയും  കൂടെ ആയിരുന്നു വന്നത്... പിന്നാലെ രുദ്രനും അനിയത്തിമാരും... .... വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടത്  കൊണ്ട്  രുദ്രന്റെ അമ്മയും അച്ഛച്ചനും അച്ഛമ്മയും എത്തിയില്ല...പവിത്രക്കും അച്ഛനും വയ്യാത്തത്  കൊണ്ട്  അവരും എത്തിയില്ല........


വൈറ്റ് ഷർട്ടും  അതിനൊത്ത കസവു  മുണ്ടും ആയിരുന്നു അർജുന്റെ വേഷം........ 

രുദ്രൻ വിച്ചു അവനായി  കരുതി വെച്ച ബ്ലാക്ക് ഷർട്ടും  വൈറ്റ് മുണ്ടും ആയിരുന്നു.............. 

അനന്യയുടെ അച്ഛൻ പോയി അവരെ അകത്തേക്ക്  സ്വീകരിച്ചു......... 
ഇതിനിടയിൽ  നൗഫി  അവിടേക്കു എത്തിയിരുന്നു.നൗഫി അർജുനെ  കണ്ടതിനു  ശേഷം രുദ്രനോട്  എന്തൊക്കെയോ രഹസ്യം ആയി പറഞ്ഞു......... അതിന് ശേഷം പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും പോയി...... 


            🔥💙🔥💙🔥💙🔥


രുദ്രന്റെ   വെപ്രാളം ഒക്കെ വിച്ചു അവൻ പോലും അറിയാതെ കാണുന്നുണ്ടായിരുന്നു....... അനന്യ  എവിടേക്കും വിടാതെ പിടിച്ചു വെച്ചത് കൊണ്ട്  അവൾക്ക്  അവനോടു രണ്ട്  വർത്തമാനം പറയാൻ പോലും കഴിഞ്ഞില്ല.. വിച്ചു അവളുടെ ഭദ്രകാളി രൂപം ഉള്ളിൽ കുഴിച്ചു മൂടി............... 



"ഇതെന്താ  ഇപ്പൊ അനുവിനെക്കാൾ  ടെൻഷൻ നിനക്കാണല്ലോ......."(ശ്രുതി )


"ഏയ്‌ ഒന്നും ഇല്ലെടി............. ഞാൻ വെറുതെ....... "


"മ്മ്. മ്മ്. കെട്ടിയോന്റെ  അടുത്തു പോകാൻ  ഇവൾ വിടുന്നില്ല   അല്ലെ മോളെ......... "(ശ്രീ )


അനന്യ മേക്കപ്പിന്റെ  ഫൈനൽ  ടച്ചിങ്ങിൽ ആയിരുന്നു... അതുകൊണ്ട്  അവൾ ഒന്നും ശ്രദ്ധിച്ചില്ല........ 


"പോടീ.. അതൊന്നും അല്ല...... ഇവളുടെ  കല്യാണം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.... കണ്ണേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കിയാൽ തീർന്നു.... "


"അത് ശെരിയാ... എനിക്കും പേടി ഉണ്ട്‌.... ലാസ്റ്റ് നിമിഷം എന്തെങ്കിലും ആയാൽ... (അനന്യ... )


"ഒന്നും ആകില്ല..... നീയൊക്കെ എന്തിനാ ഇങ്ങനെ പേടിക്കുന്നെ.. (ശ്രുതി )


അപ്പോഴേക്കും അനന്യയുടെ അച്ഛൻ അവളെ കൊണ്ട്  വരാൻ പറഞ്ഞു ........... ടെൻഷൻ അടിച്ചിട്ട്  അവൾ വിച്ചുവിന്റെ കൈയിൽ ഇറുകെ പിടിച്ചു........  അവർ എല്ലാവരും കൂടി അവളെ സ്റ്റേജ്  വരെ എത്തിച്ചു..... പിന്നെ അനന്യയെ അവളുടെ അച്ഛൻ തന്നെ കൈ പിടിച്ച്  മണ്ഡപത്തിൽ  ഇരുത്തി............... 

രണ്ടുപേരും  ആദ്യം ഒന്ന്  പരസ്പരം  നോക്കി എങ്കിലും പെട്ടെന്ന് തന്നെ നോട്ടം പിൻവലിച്ചു........ അർജുൻ ആൾക്കൂട്ടത്തിലേക്ക്  തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു....... അനന്യ  അലങ്കാരത്തിന്റെ ഭംഗി നോക്കുന്ന  തിരക്കിൽ ആയിരുന്നു..........    

കുറെ കഴിഞ്ഞു  രുദ്രനും ആരവും  സ്റ്റേജിൽ എത്തി എല്ലാവരുടെയും കൂടെ നിന്നു........ രുദ്രൻ  വിച്ചുവിനെ  നോക്കിയപ്പോൾ അവൾ കലിപ്പിച്ചു നോക്കി....അതോടെ അവന്റെ വയർ  നിറഞ്ഞു......... 


"മുഹൂർത്തം  ആയി.... താലി  കൊടുത്തോളു......"


അനന്യയുടെ അച്ഛൻ  താലി  എടുത്ത്  അർജുന്  നേരെ നീട്ടി.......... . അപ്പോഴേക്കും വല്യമ്മ  വിച്ചുവിനെ അവിടേക്കു പിടിച്ചു നിർത്തി........ 
താലി  വാങ്ങുമ്പോൾ അർജുന്റെ കൈകൾ  വിറച്ചു................
ഉള്ളിൽ മറ്റെന്തോക്കെയോ  ചിന്തകൾ ആയിരുന്നു എങ്കിലും ആ നിമിഷം അവർ രണ്ടുപേരുടെയും മനസ്‌  ശാന്തം ആയി............. 
അനന്യ കണ്ണുകൾ അടച്ചു കൊണ്ട് കൈ കൂപ്പി  പ്രാർത്ഥിച്ചു........... ... 
അർജുൻ അവളെ  തന്നെ നോക്കി....മനസ്സിൽ ഒരു പ്രതിജ്ഞ  എടുത്തു......... ഈ താലിയോട് ഒരിക്കലും അനീതി കാണിക്കില്ല എന്ന്............... 

എല്ലാവരുടെയും അനുഗ്രഹത്തോടെ  തന്നെ അർജുന്റെ താലി അവളുടെ കഴുത്തിൽ വീണു.............. വിച്ചു ആ താലി  ശെരിയാക്കാൻ  അർജുനെ സഹായിച്ചു........അങ്ങനെ  സഹോദരിയുടെ കടമ അവളും ഭംഗി ആയി  നിറവേറ്റി................ 

അനന്യ പുഞ്ചിരിയോടെ അർജുനെ നോക്കി.......അവന്റെ ചുണ്ടിലും ഒരു ചിരി പടർന്നു.......... 

ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത  രേഖയെ ചുവപ്പിച്ചു... 
അവർക്ക് നേരെ എല്ലാവരും പൂക്കൾ വിതറി അനുഗ്രഹിച്ചു...... 

അർജുന്റെ മനസ്‌ ഒന്ന് തണുത്തു.........
അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ   അവരെ നോക്കി  നിറ കണ്ണുകളോടെ  പുഞ്ചിരി തൂകിയ ആ മുഖത്തിൽ പതിഞ്ഞു..... 


തുടരും........ 


🔥രുദ്രവീണ🔥
                
പാർട്ട്‌ ~47
            

ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത  രേഖയെ ചുവപ്പിച്ചു... 
അവർക്ക് നേരെ എല്ലാവരും പൂക്കൾ വിതറി അനുഗ്രഹിച്ചു...... 

അർജുന്റെ മനസ്‌ ഒന്ന് തണുത്തു.........
അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിൽ   അവരെ നോക്കി  നിറ കണ്ണുകളോടെ  പുഞ്ചിരി തൂകിയ ആ മുഖത്തിൽ പതിഞ്ഞു..............  രണ്ടാമത് ഒരിക്കൽ കൂടി നോക്കാൻ ഉള്ള ശക്തി അവന് ഉണ്ടായിരുന്നില്ല......... അനന്യയുടെ  നെഞ്ചോട്‌  ചേർന്ന് കിടക്കുന്ന താലി  അവന്റെ മനസിനെ പൊള്ളിച്ചു....... 

      
       അനന്യയുടെ അച്ഛൻ ഇരുവരുടെയും  കൈകൾ ചേർത്ത്  വെച്ച്  അവരെ അനുഗ്രഹിച്ചു......... 

എല്ലാവരുടെയും അനുഗ്രഹം മേടിച്ച ശേഷം ഫോട്ടോ സെക്ഷൻ  ആയിരുന്നു  അടുത്ത കലാപരിപാടി......... അനന്യ വളരെ സന്തോഷത്തിൽ ആയിരുന്നു....... അർജുൻ മരവിച്ച അവസ്ഥയിലും...... അവൾ അവന്റെ കൈകൾ മുറുകെ പിടിച്ചു അവനെ നോക്കി പുഞ്ചിരിച്ചു......... ആ ഒരു നോട്ടത്തിൽ അവന്റെ മനസ്സിൽ ഒരു ശാന്തത കടന്നു വന്നു.... ഇനി ഒരിക്കലും ഈ കൈ വിടില്ല എന്ന് അവളും ഉറപ്പിച്ചു......... 

        സദ്യക്ക് ശേഷം അനന്യ പോകുവാൻ വേണ്ടിയുള്ള ഒരുക്കത്തിൽ ആയിരുന്നു..... വിച്ചുവും ഫ്രണ്ട്‌സും അവളെ അടുത്ത സാരി ഉടുപ്പിക്കാൻ വേണ്ടി കൊണ്ടുപോയി................    
കല്യാണം കഴിഞ്ഞപ്പോൾ രുദ്രന്റെ നെഞ്ചിലെ തീയും അൽപ്പം അണഞ്ഞു... ഈ വിവാഹം മുടങ്ങും എന്ന് കരുതിയതാണ്.... നന്ദിനിയുടെ വരവ് അവൻ ഇവിടെ പ്രതീക്ഷിച്ചിരുന്നു........ അതിനേക്കാൾ അവൻ ഭയന്നത്  വിച്ചു ഇതെല്ലാം അറിയുന്ന നിമിഷം ഓർത്താണ്... അവളിൽ നിന്നും ഒരിക്കലും അവന് ഒന്നും തന്നെ മറച്ചു പിടിക്കാൻ കഴിയില്ല........... ശത്രുക്കളുടെ എണ്ണം പെരുകുമ്പോൾ  അവന്റെ മനസും പിരിമുറുക്കത്തിൽ  ആയിരുന്നു............ 

   
            അനന്യ ഒരുങ്ങി വന്നപ്പോൾ എല്ലാവരും അവളെ  യാത്ര ആക്കാൻ തയ്യാർ ആയി നിന്നു...അതുവരെ അടക്കി പിടിച്ച ആ നോവ്  അവളിൽ നിന്നും മറ നീക്കി പുറത്ത്  വന്നു........ അച്ഛനെയും അച്ഛമ്മയെയും  കണ്ടപ്പോൾ ആ വേദന ഒരു പൊട്ടിക്കരച്ചിൽ ആയി മാറി... അനിവാര്യം ആയ ഒരു വിട പറച്ചിൽ ആണ്‌ എന്ന് അവൾക്കു പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു.. എങ്കിൽ കൂടിയും അവൾക്കു മനസിനെ നിയന്ത്രിക്കാൻ  കഴിയുന്നുണ്ടായിരുന്നില്ല........ ഇന്നോളം  അച്ഛനും അച്ഛമ്മയും ആയിരുന്നു അവളുടെ ലോകം..... അതിന് പുറത്ത് മറ്റൊന്നും അവൾ ആഗ്രഹിച്ചിട്ടില്ല........... ഇനി അങ്ങോട്ട് പുതിയ കാഴ്ചകൾ പുതിയ ചിന്തകൾ........ പുതിയ ഒരു ലോകം..... പുതിയ പ്രശ്നങ്ങൾ ........... 

പൊട്ടി കരഞ്ഞ അവളെ   അച്ഛൻ നെഞ്ചിൽ നിന്നും അടർത്തി മാറ്റി  അർജുന്റെ കൈകളിൽ ഏൽപ്പിച്ചു.... 


"ഇനി എൻ്റെ മോൾക്ക്  പുതിയ ഒരു വഴി കാട്ടി ഉണ്ടാകും.... ഒന്നും ഇവിടെ നഷ്ടപ്പെടുന്നില്ല... അച്ഛനും അച്ഛമ്മയും എന്നും മോളുടെ കൂടെ ഉണ്ടാവും.... അതുപോലെ ചില പുതിയ ബന്ധങ്ങളും........     ഇനി മോളുടെ വീട് അതാണ്‌... അവിടെ ആണ്‌ എൻ്റെ മോൾ ജീവിക്കേണ്ടത്........ "

 യാന്ത്രികമായി  എങ്കിലും  അർജുന്റെ കൈകൾ അവളെ പിടിച്ചു നെഞ്ചോട്‌ ചേർത്ത് നിർത്തി....... 
അനന്യയുടെ അച്ഛന് അതൊരു ആശ്വാസം ആയിരുന്നു..... ഒപ്പം മകൾ സുരക്ഷിത ആവും എന്ന പ്രതീക്ഷയും.......... 


"ഒന്നുകൊണ്ടും പേടിക്കണ്ട...... അച്ഛന്റെ മോള് എനിക്കൊപ്പം എന്നും ഹാപ്പി ആയി  ജീവിക്കും...........   ഒരിക്കലും ഇവളുടെ കണ്ണ് നിറക്കാൻ  ഞാൻ ഒരു കാരണം ആവില്ല....... ഇവൾ ഇനി എന്റേത് കൂടി ആണ്‌.... "


അർജുൻ അത് പറയുമ്പോൾ അനന്യ സത്യത്തിൽ ഒന്ന് അമ്പരന്നു പോയി..... അർജുനെ അറിയാവുന്ന എല്ലാവർക്കും അവന്റെ വാക്കുകൾ വിശ്വസിക്കാൻ  പോലും കഴിഞ്ഞില്ല....... എത്ര വേഗം അവൻ മാറും  എന്ന് ആർക്കും പ്രതീക്ഷ ഇല്ലായിരുന്നു...... 


       യാത്ര പറച്ചിൽ കഴിഞ്ഞ്  അവർ അവരുടെ യാത്ര തുടർന്നു.... ഇനി എന്ത്, എങ്ങനെ എന്നൊന്നും അറിയാതെ  വിധിക്ക് വിട്ടു കൊടുത്ത്കൊണ്ടുള്ള ഒരു യാത്ര.... 


                🍁🌺🍁🌺🍁

വീട്ടിൽ എത്തിയപ്പോൾ അനന്യയെ നിലവിളക്ക് കൊടുത്ത്  സ്വീകരിക്കാൻ  ഉള്ള  കർത്തവ്യം  എല്ലാവരും വിച്ചുവിനെ ഏൽപ്പിച്ചു..... അവൾ അത് സന്തോഷത്തോടെ തന്നെ നിർവഹിച്ചു............. 
പൂജ മുറിയിൽ കൊണ്ടുപോയി രണ്ടുപേരോടും പ്രാർത്ഥിക്കാൻ  അച്ഛമ്മ പറഞ്ഞു..................... 

ആ ഗ്യാപ്പിൽ വിച്ചു അവിടെ നിന്ന്  മുങ്ങി  നേരെ റൂമിലേക്ക്‌ പോയി............. അവൾ പ്രതീക്ഷിച്ച പോലെ രുദ്രൻ അവിടെ ഉണ്ടായിരുന്നു........... ബാൽക്കണിയിൽ  അവൻ ആരോടോ സംസാരിക്കുന്നത് കൊണ്ട്  അവൾ വന്നത് പോലും അറിഞ്ഞിട്ടില്ലായിരുന്നു...... 


" നൗഫി  ഇപ്പോഴെങ്കിലും നമുക്ക് ഇത് കണ്ടുപിടിക്കാൻ പറ്റിയത് നന്നായി. അല്ലെങ്കിൽ നവീനെ  വെറുതെ തെറ്റിദ്ധരിച്ചു  പോയേനെ........ ഇന്ന് തന്നെ  അവനെ കണ്ട്  ഒന്ന് കൈകാര്യം ചെയ്യണം എന്ന് മനസ്സിൽ ഉറപ്പിച്ചതാ.......... ഇതിപ്പോ എനിക്ക് ചുറ്റും  ഒരു  ചക്രവ്യൂഹം  തീർത്ത പോലെ ഞാൻ പെട്ടു പോയെടാ... ".


"നീ എന്തായാലും പെട്ടെന്ന് എടുത്ത് ചാടി ഒന്നും ചെയ്യരുത്.........   അവൻ നല്ല ഒന്നാന്തരം ഗെയിം ആണ്‌ കളിക്കുന്നത്............. ബെസ്റ്റ് ആക്ടർ അവാർഡ്  തന്നെ കൊടുക്കണം അവന്.......... എല്ലാവരെയും എത്ര ഈസി  ആയിട്ടാ  അവന്  പറഞ്ഞ് ബോധിപ്പിക്കാൻ  കഴിയുന്നത്.... മാത്രവുമല്ല  ഇതിനിടയിൽ  മറ്റൊരു പെൺകുട്ടിയുടെ  ജീവനും അപകടത്തിൽ ആണെന്ന് നീ ഓർക്കണം........ അവൾ സ്വപ്നം കണ്ട്  തുടങ്ങുന്നതേ  ഉള്ളു രുദ്ര.... അവന്റെ ചതിയിൽ അവൾ കുരുങ്ങാൻ  നമ്മൾ ഇടം കൊടുക്കരുത്... ഇലക്കും  മുള്ളിനും  കേട്  വരാതെ പ്രശ്നം  സോൾവ് ആക്കണം.... 
മറ്റവളുടെ  കാര്യം ഞാൻ നോക്കിക്കൊള്ളാം..... 
നീ കൂൾ ആകണം... നിന്റെ സ്വഭാവത്തിൽ ഉള്ള മാറ്റം പോലും വീണ മനസിലാക്കും..... "


"ഞാൻ ഇതുവരെ പിടികൊടുക്കാതെ  നടന്നതാ.... but അവൾക്കു എന്തൊക്കെയോ doubt ഉണ്ട്‌........അവളിൽ നിന്നും എനിക്കൊന്നും മറക്കാൻ കഴിയില്ല ..... "


"കഴിയണം.....അഥവാ  നിനക്ക് പറയേണ്ടി വന്നാലും.... ഒരു  കാര്യം മാത്രം പറയരുത്... അറിയാല്ലോ..... അവൾ എടുത്തു  ചാടി എന്തെങ്കിലും ചെയ്‌താൽ ശത്രു അവന്റെ നീക്കങ്ങൾ  എളുപ്പത്തിൽ ആക്കും......... അവന്റെ ലക്ഷ്യം തന്നെ അവൾ ആണ്‌.... "


"അറിയാം നൗഫി..... i will try..........."


"Then ok...പഴയ രുദ്രൻ ആവാൻ നോക്ക്..... "

ഫോൺ ടേബിളിൽ  വെച്ച്  തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന വീണയെ കണ്ട്  രുദ്രൻ ആദ്യം ഒന്ന് വിയർത്തു......... എങ്കിലും അതിനെ മറികടക്കാൻ  അവന് സാധിച്ചു..  യാതൊരു ഭാവ മാറ്റവും ഇല്ലാതെ അവൻ അവളുടെ അരികിൽ ചെന്നു............. 


"ഹാപ്പി അല്ലെ വൈഫി.......എല്ലാം ഭംഗി ആയി നടന്നില്ലേ.... ഇനി ഒന്നും പേടിക്കണ്ട........ പതിയെ അർജുൻ ഒക്കെ ആയി കൊള്ളും.... അനന്യയെ എല്ലാം പറഞ്ഞ് മനസിലാക്കാൻ  നീ അവളുടെ കൂടെ തന്നെ വേണം ."


രുദ്രന്റെ കണ്ണുകളിൽ തന്നെ നോക്കി അവന്റെ മനസ്സ്  അളക്കാൻ ശ്രമിക്കുക ആയിരുന്നു വീണ...... .... പറയുന്നതും മനസ്സിൽ ഉള്ളതും വ്യത്യസ്തമായ എന്തോ ഒന്നാണ് എന്ന് അവൾ തിരിച്ചറിയാൻ തുടങ്ങി...... 

ഒന്നും മിണ്ടാതെ തന്നെ അവൾ ബെഡിൽ വന്നിരുന്നു..... പിന്നാലെ രുദ്രനും..... അവളുടെ കൈ പിടിച്ച്  അവൻ നിലത്തു  ഇരുന്നു........... 


" ഏട്ടന് പറയാൻ പറ്റുന്നതാണ്  എങ്കിൽ എന്നോട് പറയണം ഏട്ടാ..."


നെഞ്ചിൽ ഒരു മിന്നൽ ഏറ്റ പോലെ രുദ്രന് തോന്നി.......... ഇമ വെട്ടാതെ  അവനെ നോക്കി ഇരിക്കുന്ന ആ മിഴികൾ അവന്റെ മനസ്സിൽ ഒരു തിര ഇളക്കം തന്നെ സൃഷ്ടിച്ചു....... എല്ലാം അവൾ അറിയണം എന്ന് മനസ്സിൽ ആരോ പറയുന്ന പോലെ.......... 

രുദ്രൻ അവളുടെ കൈകൾ കോരി എടുത്ത്  പ്രണയാർദ്രമായി  ചുംബിച്ചു ........... അതൊന്നും അവളുടെ ചോദ്യത്തിന് ഉത്തരം ആയതേ ഇല്ല.......... ഒന്നുമില്ല  എന്ന പറച്ചിലിൽ എന്തൊക്കെയോ ഉണ്ട്‌ എന്ന് അവൾക്കും അറിയാം.......... 


"വിച്ചു................ "


അവന്റെ താഴ്മയോടുള്ള  വിളിയിൽ അവളിലെ   തീ അൽപ്പം ഒന്ന് അണഞ്ഞു പോയിരുന്നു........ പറയാൻ വെമ്പുന്ന ആ മനസിനെ  കേൾക്കാൻ അവൾ  തയ്യാർ  ആയിരുന്നു...........


"എന്നോട് പറയാൻ ഏട്ടന് എന്താ ഇങ്ങനെ ഒരു ബിൽഡ് അപ്പ്‌........ ഇന്നോളം നമുക്കിടയിൽ ഇങ്ങനെ ഒരു മതിൽക്കെട്ട്  ഉണ്ടായിട്ടില്ല...... എന്തിനാ ഏട്ടാ എന്നോട് ഇങ്ങനെ... "


"നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആയിരുന്നു............ പിന്നെ ഇവിടെ ഒരു വിവാഹം കൂടി നടക്കാൻ പോകുന്നതല്ലേ..... അറിഞ്ഞാൽ എല്ലാവർക്കും അതൊരു shock ആകും..... "


"അങ്ങനെ shock ആകാൻ മാത്രം എന്താ........... ബിസിനസ്‌  പ്രശ്നം  വല്ലതും ആണോ........ "


"അല്ല... "

"പിന്നെ....? "


ഒരു ദീർഘ നിശ്വാസം  എടുത്തു കൊണ്ട്  രുദ്രൻ പറയാൻ തുടങ്ങി... നെഞ്ചിടിപ്പോടെ  ആണ്‌ അവന്റെ വാക്കുകൾക്കായി  അവൾ കാതോർത്തത്............... 



"നന്ദിനി  ജയിലിൽ നിന്നും റിലീസ് ആയി.... കുറ്റം എല്ലാം അവളുടെ അച്ഛൻ സ്വയം ഏറ്റെടുത്തു........... "


രുദ്രൻ പറഞ്ഞ് കഴിഞ്ഞു വീണയെ നോക്കിയപ്പോൾ ...... അവളിൽ യാതൊരു ഭവ മാറ്റവും ഇല്ലായിരുന്നു..... അത് അവന്  അത്ഭുതം ആയിരുന്നു..... 



"ഇതിനാണോ നിങ്ങൾ ഭ്രാന്ത്  പിടിച്ചത് പോലെ അലഞ്ഞു നടന്നത് .......... വേറെ പണി ഇല്ലേ മനുഷ്യ........ "


"😵ഡി .... ഇതൊരു പ്രശ്നം ആയി നിനക്ക് തോന്നുന്നില്ലേ ....... "


"എന്ത് പ്രശ്നം........ എനിക്ക്  അറിയാമായിരുന്നു  അവൾ വീണ്ടും വരും എന്ന് .......... അവൾക്കു ഇനി ഒന്നും ചെയ്യാൻ കഴിയില്ല  ഏട്ടാ.... അതെന്താ ഏട്ടൻ മനസിലാക്കാത്തത്....... പണം ഇല്ല, സഹായിക്കാൻ  ആളില്ല...... നമ്മളെ വെട്ടിച്ചു കൊണ്ട്  തട്ടി എടുത്ത എല്ലാം നമ്മൾ തിരിച്ചെടുത്തു......ഇനി അവളുടെ കയ്യിൽ ഒന്നും ഉണ്ടാകില്ല  ആരെയെങ്കിലും സ്വാധീനിക്കാൻ.... പണം ഉണ്ടെങ്കിലേ  അവളുടെ കളികൾ നടക്കു ഏട്ടാ.... 
തന്തയും കൂടി ഇറങ്ങിയിട്ടുണ്ട്  എങ്കിൽ നമ്മൾ പേടിക്കേണ്ടി  വരുമായിരുന്നു.... but... അതിനി ഒരിക്കലും ഉണ്ടാകില്ല... ജീവിതകാലം മൊത്തം അയാൾ അവിടെ കിടക്കും.............. അവളുടെ ഏറ്റവും വലിയ ശക്തി  തന്നെ അയാൾ ആണ്‌......... 

ഇനി അവളെ സഹായിക്കാൻ ആരാ ഉള്ളത് .... "



"ഉണ്ട്........ "


വിച്ചു ഒരു സംശയ ഭാവത്തിൽ രുദ്രനെ നോക്കി..... 


"ആര്..... "



"അല്ല........... ഇപ്പൊ............. അത്... 
അങ്ങനെ ഒരാൾ ഉണ്ടെങ്കിലോ..... നമുക്ക് അറിയില്ലല്ലോ.... "


"ഏയ്‌... അതൊക്കെ നമുക്ക് വരുന്ന വഴിക്ക്  കാണാം ഏട്ടാ... ഇത്  ഓർത്ത്  ടെൻഷൻ അടിക്കരുത്...വരാൻ ഇരിക്കുന്നത്  ഓർത്ത്  എന്തിനാ ഇപ്പോഴുള്ള  സന്തോഷം  കളയുന്നെ...."


വിച്ചു രുദ്രന്റെ കയ്യിൽ പിടിച്ച്  വലിച്ച് അവളുടെ മടിയിൽ അവന്റെ മുഖം ചേർത്ത്  വെച്ചു..........അവന്റെ മുടിയിഴകളെ  അവൾ തലോടി........  ഒന്നുകൂടി അവളിലേക്ക് പറ്റിച്ചേർന്നു കൊണ്ട്  അവൻ കണ്ണുകൾ അടച്ചു ....  



"ഇനി എന്തെങ്കിലും ഉണ്ടോ....... എന്നോട് പറയാതെ.... എല്ലാം വൈഫിയോട് പറയണം..... അല്ലെങ്കിൽ ഇതുപോലെ ചങ്കിൽ കല്ല്  കൊണ്ട്  നടക്കേണ്ടി വരും... പറഞ്ഞേക്കാം..... 
ഇനി ഉണ്ടോ ഇതുപോലെ... എന്തെങ്കിലും......? ഞാൻ ഇവിടേയ്ക്ക് വന്നപ്പോ  നവീന്റെ  കാര്യം പറഞ്ഞത് കേട്ടല്ലോ....? ആര്  ചതിച്ചു എന്നാ... ? "


രുദ്രൻ അവളുടെ മടിയിൽ നിന്നും എണീറ്റ്‌ ബെഡിൽ അവളോടൊപ്പം വന്നിരുന്നു ആ കൈ മുറുകെ പിടിച്ചു..... 


"ഇത് നീ എനിക്ക്  വിടണം... എന്താണ് എങ്ങനെ ആണ്‌ എന്നൊന്നും എന്നോട് ചോദിക്കരുത്.....  സമയം ആകുമ്പോൾ ഞാൻ തന്നെ  പറയാം........ "


രുദ്രന്റെ ഭാവ മാറ്റത്തിൽ വീണ അൽപ്പം പകച്ചു പോയിരുന്നു........... 


"പേടിക്കണ്ട..... ഞാൻ ഒക്കെ ആണ്‌.......... ഒന്ന്  മാത്രം ശ്രദ്ധിക്കുക.......... 

അവനെ............... സൂക്ഷിക്കണം.... "


"ആരെ.......? "



"അഭിയെ......... "


ഒരു ഞെട്ടൽ പോലെ ആണ്‌ അവൾ ആ  പേര് കേട്ടത്............ ഒരുപാട്  ചോദ്യങ്ങൾ അവനോടു ചോദിക്കാൻ അവളുടെ മനസ്‌  വെമ്പൽ കൊണ്ടു... 



"എനിക്ക്  അറിയാം മോളെ  നിന്റെ മനസ്സിൽ എന്താണ് എന്ന്... എല്ലാത്തിനും ഉത്തരം കണ്ടെത്താൻ നീ നോക്കണ്ട...... എല്ലാ കുരുക്കും ഞാൻ  സ്വയം അഴിച് എടുത്തോളാം... അപ്പൊ മാത്രം നീ ഇത്  അറിഞ്ഞാൽ മതി..."



"ഏട്ടാ... എന്തൊക്കെയാ.. 
..ഇത്... "


"ഞാൻ പറയുന്ന ചില കാര്യങ്ങൾ നീ ശ്രദ്ധിക്കണം........
 ശ്രീയെ  അഭിയിൽ  നിന്നും ഇത്തിരി  അകറ്റണം....... അവരുടെ വിവാഹം നിശ്ചയം  മുടക്കുന്നതാണ്  നല്ലത്..........."


"മുടക്കാനോ........ ഏട്ടാ..... അവർ തമ്മിൽ ഇഷ്ടത്തിൽ ആണ്‌... ഞാൻ എന്തിന് അങ്ങനെ ചെയ്യണം......... കാരണം ഞാൻ ചോദിക്കുന്നില്ല... ഏട്ടൻ പറഞ്ഞത് കൊണ്ട്.... പക്ഷെ അവരുടെ കല്യാണം മുടക്കാൻ നോക്കിയാൽ അത്  അവരെ പിരിക്കാൻ ഞാൻ നടത്തുന്ന നാടകം ആയിട്ട്  ശ്രീ കരുതും.......   പഴയ ഒരു ഇഷ്ടത്തിന് ഞാൻ ഒരു friendship തന്നെ ബലി കഴിക്കേണ്ടി  വരും ഏട്ടാ....   "



"വിച്ചു.... കൂൾ... നീ മുടക്കണം എന്നല്ല........... എന്തായാലും ആ വിവാഹം നടക്കില്ല  വിച്ചു... നിന്റെ  ഫ്രണ്ട് ന്റെ ജീവൻ അപകടത്തിൽ ആണ്‌........... അത്രേ എനിക്ക് പറയാൻ ഉള്ളു ........... 


ഇപ്പൊ എൻ്റെ മോള്  അതൊന്നും ഓർക്കേണ്ട... ഞാൻ പറഞ്ഞ കാര്യങ്ങൾ നീ മനസ്സിൽ വെക്കുക.... അത്രേ വേണ്ടു.......... ഹാപ്പി ആയിട്ട്  താഴേക്ക് ചെല്ലാൻ നോക്കിക്കെ... അനന്യ നിന്നെ തിരക്കുന്നുണ്ടാകും.."


തലക്കിട്ടു ഒരു കൊട്ട്  കിട്ടിയ അവസ്ഥയിൽ ആയിരുന്നു  വീണ ....... ഒരു കാര്യം അവൾക്ക് മനസിലായി... പ്രശ്നങ്ങൾ ഒന്നും ഇവിടെ അവസാനിക്കാൻ  ആയിട്ടില്ല എന്ന്..... 

               

         🍁💚🍁💚🍁💚🍁
   
വൈകിട്ട്  എല്ലാവരും  റിസപ്ഷന്റെ തിരക്കിൽ ആയിരുന്നു... 
അനന്യയുടെ  ഫ്രണ്ട്‌സ്....  രുദ്രന്റെ ഓഫീസ് സ്റ്റാഫ്‌സ്,  അർജുന്റെ ഏറ്റവും അടുത്ത ചില  സുഹൃത്തുക്കൾ............ അങ്ങനെ കല്യാണത്തിനുള്ള ക്ഷണപ്പട്ടികയിൽ ഉൾപെടുത്താൻ  പറ്റാതെ പോയ  എല്ലാവരും ഉണ്ടായിരുന്നു അവിടെ........... 

അർജുൻ എല്ലാവരുടെയും മുന്നിൽ വളരെ ഹാപ്പി ആയിരുന്നു...... അനന്യക്ക്  അതൊരു സമാധാനം  ആയിരുന്നു........ 

അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ വല്യമ്മ വിച്ചുവിനെ  ഇതുവരെ അറിയുക പോലും  ഇല്ലാത്ത കുറെ പേരെ അവൾക്കു  പരിചയപ്പെടുത്തി കൊടുത്തു.......... എല്ലാവരോടും സംസാരിച്ചും  ചിരിച്ചും അവൾ ആകെ ക്ഷീണിച്ചു......എല്ലാ അമ്മായി മാർക്കും അറിയേണ്ടത്  വിശേഷം ഉണ്ടോ എന്ന് മാത്രം ആണ്‌............    അവസാനം ദേഷ്യം വരും എന്ന അവസ്ഥയിൽ ആയപ്പോൾ വിച്ചു എല്ലാം അമ്മയെ ഏൽപ്പിച്ചിട്ട്  ഫ്രണ്ട്‌സ് ന്റെ അരികിൽ  വന്നു നിന്നു..... 
അവിടെ ആണെങ്കിൽ ഫോട്ടോഷൂട്ട്‌ ന്റെ തിരക്ക് ആയിരുന്നു......... 
അർജുനും അനന്യ ക്കും ഒപ്പം അവർ എല്ലാവരും ചേർന്ന് പല പോസിൽ pic എടുത്തു...... ഇതിനിടയിൽ ഓടി നടന്ന രുദ്രനെയും  ആരവിനെയും  വിച്ചു അവിടെ പിടിച്ചു നിർത്തി..... 


അവർ ഫോട്ടോ എടുക്കുന്ന സമയത്ത് ആണ്‌ ശ്രീയും അഭിയും കൈ കോർത്തു പിടിച്ചു കൊണ്ടു  അവിടേക്കു കടന്ന് വന്നത്............ 
വിച്ചുവിന്റെ കണ്ണുകൾ കടന്നു ചെന്നത് രുദ്രന്റെ മുഖത്തേക്ക് ആയിരുന്നു.......... ദേഷ്യം കൊണ്ടു  വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു  അവന്റെ മുഖം.................വിച്ചു അവന്റെ കൈകളെ കോർത്തു പിടിച്ചപ്പോൾ  പെട്ടെന്ന് തന്നെ അവൻ അത്  വേർപെടുത്തി  സ്റ്റേജിൽ നിന്നും ഇറങ്ങി പോയി............... 


"ഒന്ന് ശ്വാസം വിടാനുള്ള  സമയം കൊടുക്കെടി..... ഒത്തിരി പെണ്ണുങ്ങൾ ഉള്ള സ്ഥലം ആണ്‌... അങ്ങേര് ഒന്ന് ഷൈൻ ചെയ്തോട്ടെ..."


പിന്നാലെ പോകാൻ നിന്ന അവളെ അനന്യ പിടിച്ചു വെച്ച്  അവളുടെ ചെവിയിൽ  പതുക്കെ പറഞ്ഞു... 


"നീ പോടീ .. കുറെ കഴിയുമ്പോൾ നീയും ഇങ്ങനെ ആവും.... "


"അയ്യോടാ..... ഫീൽ ആയോ എൻ്റെ മോൾക്ക്....... എന്തെങ്കിലും അത്യാവശ്യം  കാണും.... വിട്ടേക്ക്....... നീ വാ ... ഇപ്പോഴല്ലേ ശ്രീ വന്നത്  അവളുടെ കൂടെ ഒരു pic വേണം.... "


അനന്യ വിച്ചുവിനെ ബലമായി പിടിച്ചു കൊണ്ടുപോയി............... അപ്പോഴേക്ക് ശ്രീയും അഭിയും  വിച്ചുവിന്റെ അരികിൽ വന്നു നിന്നു............  അവൾക്കു എന്തോ വല്ലാത്ത irritation തോന്നി.... അഭിയുടെ മുഖത്ത്  പോലും നോക്കിയില്ല........... ശ്രീയെ  ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു..................... ഫോട്ടോ എടുക്കുന്ന  ടൈമിൽ  അഭി തങ്ങളുടെ  നടുക്ക്  നിന്നത്  അവൾക്കു shock ആയിരുന്നു....ശ്രീയെ  അരികിൽ നിർത്തി  അഭി വിച്ചുവിനോട്  ചേർന്ന് നിന്നു........................ എന്ത്  ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു അവൾ അപ്പോൾ........ 
അവളുടെ ദേഹത്ത്  തട്ടുന്ന വിധത്തിൽ അഭി പറ്റിച്ചേരാൻ  ശ്രമിച്ചു കൊണ്ടേ ഇരുന്നു................... ദയനീയമായ  അവസ്ഥയിൽ അവൾ കണ്ണുകൾ പായിച്ചപ്പോൾ..... സ്റ്റേജിന്റെ  താഴെ  തീ പാറുന്ന  മിഴികളും  ആയി  ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുന്ന  രുദ്രനെ കണ്ടു........... അതോടെ അവൾക്കു അറ്റാക്ക് വരുന്ന അവസ്ഥ ആയി...... 

ഫോട്ടോ എടുക്കുന്നതിനു  തൊട്ട് മുന്നേ അനന്യയുടെ  ചെവിയിൽ  എന്തോ പറഞ്ഞിട്ട്  അവൾ ഫ്രെയിമിൽ നിന്നും മാറി...... സ്റ്റേജിൽ നിന്നും ഇറങ്ങി രുദ്രന്റെ അരികിലേക്ക് പോയി... 


യാതൊരു ഭാവ മാറ്റവും ഇല്ലായിരുന്നു അഭിയുടെ  മുഖത്ത്............. ഇതെല്ലാം അനന്യയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... 


തുടരും... 


🔥രുദ്രവീണ🔥
                
പാർട്ട്‌~48
              

ഫോട്ടോ എടുക്കുന്നതിനു  തൊട്ട് മുന്നേ അനന്യയുടെ  ചെവിയിൽ  എന്തോ പറഞ്ഞിട്ട്  അവൾ ഫ്രെയിമിൽ നിന്നും മാറി...... സ്റ്റേജിൽ നിന്നും ഇറങ്ങി രുദ്രന്റെ അരികിലേക്ക് പോയി... 


യാതൊരു ഭാവ മാറ്റവും ഇല്ലായിരുന്നു അഭിയുടെ  മുഖത്ത്............. ഇതെല്ലാം അനന്യയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... 
    
          അപ്പോഴേക്കും  വീണക്ക് മുഖം കൊടുക്കാതെ അവൻ തിരിഞ്ഞു നടന്നു............... പിന്നാലെ അവളും കുറെ ഓടി........... 

ആളൊഴിഞ്ഞ  സ്ഥലം എത്തിയപ്പോൾ  വീണ ബലമായി  രുദ്രന്റെ കയ്യിൽ കയറി പിടിച്ചു......


"നിൽക്ക്.... എങ്ങോട്ടാ  ഈ പാഞ്ഞു പോകുന്നത്......... എന്നോട് എന്തെങ്കിലും പറ ഏട്ടാ.. എനിക്ക് വട്ട്  പിടിക്കുന്നു.... "


ദേഷ്യം കൊണ്ട് വിറച്ച  അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നു........... അവളെ പിടിച്ച്  വലിച്ച് അവൻ അടുത്ത് കണ്ട തൂണിൽ  ചേർത്ത്  നിർത്തി......... ഇടുപ്പിലും കയ്യിലും ഉള്ള പിടുത്തം  മുറുകിയപ്പോൾ  അവളുടെ കണ്ണുകൾ നിറഞ്ഞു........... 


"നിന്നോട് ഞാൻ പറഞ്ഞതല്ലേ....... അവന്റെ presence ഉള്ള  പ്ലേസിൽ നിന്നൊക്കെ  ഒഴിഞ്ഞു മാറണം എന്ന്...... എന്നിട്ടും നീ... അവന്റെ അരികിൽ തന്നെ......  
എന്താടി  ഒന്നും പറയാൻ ഇല്ലേ ...."


ഇത്രയും ദേഷ്യത്തിൽ രുദ്രനെ ആദ്യമായി  കാണുന്നത് കൊണ്ടാവും വീണ അടിമുടി വിറച്ചു............. അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുനീർ അവനെ സ്വബോധത്തിൽ കൊണ്ട് വന്നു.............. അവളുടെ മേലുള്ള പിടിത്തം അവൻ അയച്ചു....... 


"സോറി............ എനിക്ക് ദേഷ്യം വന്നാൽ കണ്ട്രോൾ ചെയ്യാൻ പറ്റില്ല............... എന്തിനാ വിച്ചു  നീയിങ്ങനെ എൻ്റെ പ്രഷർ കൂട്ടുന്നെ... ചെയ്യരുത് എന്ന് പറയുന്നത് പിന്നെ എൻ്റെ കണ്മുന്നിൽ  തന്നെ ആവർത്തിച്ചാൽ ഞാൻ എന്ത്  ചെയ്യും.... 
നിന്നെ അഭിയുടെ ഒപ്പം കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല.... "


വീണ രുദ്രനെ  ചേർത്ത്  നിർത്തി അവന്റെ കണ്ണുകളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു....... അവന്റെ മുഖം അവളുടെ കൈകളിൽ കോരി എടുത്തു............. 



"എന്നേ ഏട്ടന് സംശയം ഉണ്ടോ......."


 അവളുടെ ആ ഒരു ചോദ്യം അവനെ ഭസ്മം ആക്കുന്നതിന്  തുല്യം ആയിരുന്നു............ അവന് സ്വയം പുച്ഛം തോന്നി പോയി.......... 


"പറ ഏട്ടാ......... എനിക്ക് അറിയണം................. എൻ്റെ ഏട്ടന് എന്നേ സംശയം ഉണ്ടോ എന്ന് അറിയണം......... ഇങ്ങനെ നീറി പുകയാൻ എനിക്ക്  വയ്യ..... "


ഇത്തവണ  അവളുടെ സ്വരം കടുത്തിരുന്നു........ രുദ്രന്റെ  ഷർട്ട്‌ ന്റെ കോളറിൽ  കുത്തി പിടിച്ചുകൊണ്ട്  അവൾ അലറി കരഞ്ഞു................ 
ഒന്നും പറയാൻ ആവാതെ  രുദ്രൻ  നിശ്ചലം  ആയി നിന്നു പോയി.. 


"വിവാഹത്തിന് മുൻപ് എൻ്റെ മനസ്‌  പവിത്രം ആയിരുന്നു  എന്ന് ഞാൻ അവകാശ പെടുന്നില്ല ഏട്ടാ....... മനസ്‌ നിറയെ  അഭി ഏട്ടൻ ആയിരുന്നു............. പക്ഷെ എന്ന് മുതൽ ഈ താലി  എൻ്റെ കഴുത്തിൽ  വീണോ അന്ന് മുതൽ നിങ്ങൾ മാത്രം ആണ്‌ എൻ്റെ മനസ്സിൽ............. എനിക്ക്  അറിയില്ല  ഏട്ടന്റെ മനസ്സിൽ എന്താണ് എന്ന്........ അഭി ഏട്ടൻ ഇപ്പോൾ എനിക്ക്  എൻ്റെ ഫ്രണ്ട് ന്റെ lover  അല്ലെങ്കിൽ നാളെ അവളുടെ ഭർത്താവ്... ആ നിലയിൽ മാത്രമേ എനിക്ക്  കാണാൻ കഴിയു..............നിങ്ങളെ സ്നേഹിച്ചത് പോലെ... സ്നേഹിക്കുന്ന പോലെ ഈ ലോകത്ത്  ഒരു പുരുഷനെയും  വീണ സ്നേഹിച്ചിട്ടില്ല............ "


അധികം ഒന്നും  അവളെ പറയാൻ അനുവദിക്കാതെ  രുദ്രൻ അവളെ നെഞ്ചോട്  ചേർത്ത്  പിടിച്ചു........അവളുടെ കണ്ണുനീർ തുള്ളികൾ ഒരു തീഗോളം പോലെ അവന്റെ നെഞ്ചിൽ  ആളി...പടരാൻ  തുടങ്ങി... 



"എൻ്റെ... മോളെ... നീ  ഈ പറയുന്ന  കാര്യങ്ങൾ നിന്നെക്കാൾ നന്നായി എനിക്ക് അറിയാം.........  എപ്പോഴെങ്കിലും നിന്നെ എനിക്ക്  സംശയം ഉണ്ട്  എന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ........ ഏതെങ്കിലും ഒരു  നിമിഷം എൻ്റെ പെണ്ണിനെ പറ്റി  അങ്ങനെ ഒരു തോന്നൽ ഉണ്ടായാൽ ആ നിമിഷം രുദ്രൻ ഈ  ലോകം തന്നെ ഉപേക്ഷിച്ചു പോകും...... നിന്നോളം വലുതല്ല  എനിക്കൊന്നും.......... അതിപ്പോ എൻ്റെ ജീവൻ ആണെങ്കിൽ പോലും....... ഒരിക്കലും എന്നോട് ഇങ്ങനെ പറയരുത്.......... പിന്നെ നീ എന്നേ ജീവനോടെ  കണ്ടു എന്ന്  വരില്ല  വിച്ചു.... "


ഇനി ഒന്നും പറയാൻ അനുവദിക്കാതെ വീണ കൈകൾ കൊണ്ട് അവന്റെ വാ പൊത്തി പിടിച്ചു..... അവളുടെ കരച്ചിൽ ഒന്ന്  അടങ്ങിയപ്പോൾ..... അവൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു....  .... 



"സോറി ഏട്ടാ.............. അറിയാതെ....... പറ്റി പോയി.......... സത്യത്തിൽ ഒരുപാട്  വിഷമം ആയി.... എന്താ ഏട്ടനെ അലട്ടുന്ന പ്രശ്നം........... എന്നോട് പറയില്ലേ......... ഇനി ഞാൻ അഭിഏട്ടന്റെ  മുന്നിൽ പോലും പോകാതെ  ശ്രദ്ധിക്കാം....... "



"എല്ലാം പറയാം.... ഈ തിരക്ക്  ഒന്ന് കഴിയട്ടെ...... ഇനി നിന്നോട് മറച്ചു വെച്ചിട്ട്  ഒന്നും എനിക്ക്  മനസ്സിൽ കൊണ്ട്  നടക്കാൻ പറ്റില്ല .....   ... "



"ആഹാ  രണ്ട് പേരും ഇവിടെ റൊമാൻസ് കളിക്കുവാ.......... അവിടെ ഏട്ടത്തിയെ  എല്ലാവരും തിരക്കുന്നുണ്ട്........ഏട്ടാ  ഇവിടെ നിന്ന്  ചുറ്റി  തിരിയതെ  എൻ്റെ കൂടെ ഒന്ന് വന്നെ ആ ഇവന്റ് മാനേജ്മെന്റ് കാരുടെ  സെറ്റിൽമെന്റ് ഇന്ന്  തന്നെ ചെയ്യാം എന്നാ നമ്മൾ പറഞ്ഞത്..  അച്ഛൻ അവിടെ കത്തി  അടിച്ചു നിൽക്കുവാ  "(ആരവ് )...


"നീ പോയിക്കോ  ഞാൻ ദാ  വന്നു... "
         

ആരവ്  അവരുടെ ഇടയിൽ കട്ടുറുമ്പ് ആയി  വന്നിട്ട് പോലും രുദ്രൻ വിച്ചുവിനെ  അവനിൽ നിന്നും അകറ്റി ഇല്ല..... അവളെ ചേർത്ത് പിടിച്ച്  തന്നെ നിന്നു........... അത് മനസിലാക്കി  എന്നപോലെ  അവരെ disturb  ചെയ്യാതെ അവനും പോയി... 



"നീ എങ്കിൽ പോയിക്കോ  വിച്ചു.......ഞാൻ ഇതൊക്കെ ഒന്ന്  സെറ്റിൽ  ചെയ്യട്ടെ..... "


"മ്മ്..... ഏട്ടൻ പോയിട്ട് വാ...... "

           🔥🔥🔥🔥🔥🔥


വീണ  തിരികെ എത്തുമ്പോൾ ശ്രീയും അഭിയും അവിടെ ഉണ്ടായിരുന്നില്ല...... അധികം സംശയത്തിന്  ഇടം നൽകാതെ  തന്നെ അവൾ എല്ലാവരോടും സംസാരിച്ചു....... ഇടക്ക്  അനന്യയുടെ  നോട്ടത്തിൽ മാത്രം അവൾ പതറി പോയി.......... 

       അർജുനും  അനന്യയും സത്യത്തിൽ കല്യാണം കഴിഞ്ഞ് ഈ നിമിഷം വരെ ഒന്ന്  സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല..... അർജുൻ അവൾക്കു മുഖം കൊടുക്കാതെ തന്നെ  നടന്നു...........മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്ന  സ്നേഹം അല്ലാതെ അവന്  അവളെ അംഗീകരിക്കാൻ  കഴിയില്ല എന്ന്  അവൾക്കും നന്നായി അറിയാമായിരുന്നു....... അതുകൊണ്ട്  അവളും അവനിലേക്ക്‌  ഒരു നോട്ടം പോലും കൊടുക്കാൻ ശ്രമിച്ചില്ല.... 

വിദ്യയുടെ അച്ഛനും അമ്മയും അവരെ കാണാൻ എത്തിയ നിമിഷം അർജുന്റെ മനസ്‌  ചെറുതായി ഒന്ന് ഇടറി................അനന്യയുടെ  കൈകൾ കോർത്തു  പിടിച്ച് കൊണ്ട്  അവൻ അതിനുള്ള  പരിഹാരം കണ്ടെത്തി................... അവളും ഒന്ന്  അമ്പരന്നു  പോയിരുന്നു.......... 
വിക്രം  അവനെ കെട്ടിപിടിച്ചു  കുറെ നേരം സംസാരിച്ചു..... എന്ത് പറയണം എന്ന്  അറിയാതെ വിദ്യയുടെ അച്ഛനും അമ്മയും ആകെ പതറി നിന്നു......... ഇവരെ ആരെയും മനസിലാകാതെ  അനന്യ നല്ല അടിപൊളി  ആയി പുഞ്ചിരി  ഫിറ്റ്‌ ചെയ്തു  നിന്നു... 


"അനന്യ........... ഇത്.......... വിദ്യയുടെ ഫാമിലി ആണ്‌........... "


ആ  പേര്  കേൾക്കെ  അവളുടെ പുഞ്ചിരി  മങ്ങി തുടങ്ങിയിരുന്നു........ 


"ഡാ  അച്ഛനും അമ്മയ്ക്കും ഒരുപാട്  ആഗ്രഹം ഉണ്ടായിരുന്നു നിങ്ങളെ രണ്ട് പേരെയും ഒന്ന്  കാണാൻ....... അതുകൊണ്ട ഇവരെ കൂടെ കൂട്ടിയത്..........  "


 വിദ്യയുടെ അച്ഛൻ  അർജുനോട് ഒന്നും തന്നെ മിണ്ടിയില്ല........ അർജുന്റെ തോളിൽ ഒന്ന്  തട്ടി  അദ്ദേഹം പുഞ്ചിരിക്കാൻ  ശ്രമിച്ചു............ അനന്യയെ  ചേർത്ത്  നിർത്തി  അദ്ദേഹം അർജുന്റെ മുഖത്ത്  നോക്കാതെ പറഞ്ഞു...... 


"ഇവൾ ഇനി ഞങ്ങളുടെ കൂടി മകൾ ആണ്‌.......... ഒരിക്കലും നോവിക്കരുത്... എൻ്റെ മോളുടെ പേര്  പറഞ്ഞ്  ഇവളുടെ അവകാശങ്ങൾ നിഷേധിക്കരുത്........ എല്ലാം വിക്രം പറഞ്ഞിരുന്നു........ നിന്റെ കഴിഞ്ഞ കാലം അറിഞ്ഞുകൊണ്ട്  തന്നെ നിന്നോടൊപ്പം ഉള്ള ജീവിതം തിരഞ്ഞെടുത്തു  എങ്കിൽ നൂറ്  ശതമാനം ഉറപ്പാണ്  ഇവൾ എന്നും നിന്റെ കൂടെ ഉണ്ടാകും... ഇതിലും നല്ലൊരു പെണ്ണിനെ നിനക്ക് ഇനി കിട്ടാൻ ഇല്ല ... "



ആ  അച്ഛന്റെയും അമ്മയുടെയും  ദയനീയമായ അവസ്ഥ അവളെ  ഒരുപാട്  നോവിച്ചു................വിധി  എന്ത്  ക്രൂരമാണ്....... സ്വന്തം മകൾക്ക് കരുതി വെച്ച  ജീവിതം മറ്റൊരു പെൺകുട്ടി നേടുന്നത്  നിസ്സഹായമായി  കണ്ട്  നിൽക്കേണ്ടി  വരുന്ന അച്ഛനും അമ്മയും...... 



"മോൾക്ക്  തരാൻ അമ്മയുടെ കയ്യിൽ വലിയ സമ്മാനം ഒന്നും ഇല്ല എങ്കിലും അമ്മ ഒരു ചെറിയ സമ്മാനം കൊണ്ട് വന്നിട്ടുണ്ട്......ഇഷ്ടം ആകുമോ എന്നൊന്നും അറിയില്ല...... വലിയ വീട്ടിലെ കുട്ടി അല്ലെ..... ഇഷ്ടം ആയില്ല എങ്കിലും മോള്  ഇത്  സ്വീകരിക്കണം... എൻ്റെ ഒരു സമാധാനത്തിന്... "


വിദ്യയുടെ അമ്മ  ഒരു  സിന്ദൂരചെപ്പ്  അനന്യക്ക്  കൊടുത്തു.... അവൾ  അത്  രണ്ട്  കയ്യും നീട്ടി സ്വീകരിച്ചു.............. 


"ഇതിനോളം  വലിയൊരു  സമ്മാനം എനിക്ക്  ഈ ദിവസം കിട്ടാൻ ഇല്ല അമ്മേ...... ഇതെന്റെ സ്വന്തം അമ്മ തന്ന പോലെ ആണ്‌ ഞാൻ സ്വീകരിച്ചിരിക്കുന്നത്..... 
യാതൊരു  ഇഷ്ട കുറവും ഇല്ല.... "


അവൾ അവരെ ചേർത്ത്  പിടിച്ചു........ സ്വന്തം മകൾ ചെയ്ത  പാപത്തിൽ  നിന്നും അർജുനെ  കരകയറ്റാൻ ജീവിതം വെച്ച്  ഒരു പരീക്ഷണം നടത്തുന്ന  അവൾക്ക്  നല്ലത് മാത്രം വരണമെന്ന്  അവർ മനസുരുകി  പ്രാർത്ഥിച്ചു... .. 



    അർജുന്റെ മനസ്  ശാന്തം ആയിരുന്നു..... ഓരോ നിമിഷവും  അനന്യ എന്ന പെണ്ണിനെ  അവൻ മനസ്സിലാക്കുക ആയിരുന്നു.........സ്വന്തം ഭാര്യയെ  ഓർത്ത്  അവന്  അഭിമാനം തോന്നി........ 


"എനിക്കൊരു ആഗ്രഹം  ഉണ്ട്  മോനെ...... ഇത് മോൻ തന്നെ അവളുടെ നെറ്റിയിൽ  ചാർത്തി കൊടുക്കണം.......... "


അനന്യ അർജുനെ നോക്കിയപ്പോൾ 
അവളെ നോക്കി  ഒന്ന് പുഞ്ചിരിച്ചു..... അതിൽ അവൾക്കു യാതൊരു കൃത്രിമത്വവും  തോന്നിയില്ല.... അവൻ ഹാപ്പി ആണ്‌ എന്ന്  അവൾക്ക്  തോന്നി.. 
അവളുടെ കയ്യിൽ നിന്നും അത്  വാങ്ങി  അതിൽ നിന്നും ഒരു നുള്ള് സിന്ദൂരം  എടുത്ത്  അവൻ ഒരിക്കൽ കൂടി അവൾക്ക്  ചാർത്തി കൊടുത്തു....... 
ആ കാഴ്ച ചുറ്റിനും  കൂടി നിന്നവർ എല്ലാം  കൺനിറയെ  കണ്ടു...... 
എന്നും ഈ ഭാഗ്യം ഉണ്ടാവണം എന്നായിരുന്നു  അനന്യയുടെ  പ്രാർത്ഥന... 



           ഇതിനിടയിൽ  അഭിയും ശ്രീയും എവിടെ പോയി എന്ന്  യാതൊരു അറിവും ഇല്ലായിരുന്നു....... പലരോടും വിച്ചു  ചോദിച്ചു നോക്കി എങ്കിലും ആർക്കും അറിയില്ലായിരുന്നു.......... ശ്രുതിയെ  തേടി ഇറങ്ങിയപ്പോൾ അവൾ  നവീനോട്‌  കത്തി  വെക്കുന്ന  തിരക്കിൽ ആയിരുന്നു..... വീണയെ കണ്ടപ്പോൾ അവൾ ഒന്ന് പരുങ്ങി പോയി... 


"എന്താണ് ഇവിടെ ഒരു ചിരിയും കളിയും........... "(വിച്ചു )



"അയ്യോ..... ഡി..... ഞാൻ വെറുതെ........... "(ശ്രുതി )

അവൾ  നിന്ന്  അരിപെറുക്കുന്ന  നേരം നോക്കി  നവീൻ അവിടുന്ന്  എസ്‌കേപ്പ് ആയി... 

"അല്ല... നിങ്ങൾ ഇതെങ്ങനെ പരിചയപെട്ടു....... "(വിച്ചു )


"എടി അനന്യ  വരാതെ ആയപ്പോൾ സുഭദ്ര ആന്റിയുടെ അടുത്ത് എനിക്കാണ് ഡ്യൂട്ടി....... അങ്ങനെ ഒരു ചെറിയ പരിജയം...... "


"ചെറിയ പരിജയമോ...... എനിക്ക്  അങ്ങനെ തോന്നിയില്ലല്ലോ...... "


അവൾ നിന്ന്  വിയർക്കാൻ  തുടങ്ങിയപ്പോൾ   വിച്ചുവിന്  ചിരി വന്നു... പാവത്തിനെ അധികം സ്‌ട്രെയിൻ  ചെയ്യിക്കണ്ട എന്ന്  കരുതി അവൾ  വിഷയം മാറ്റി.. 



"ഡി  നീ ശ്രീയെ  കണ്ടോ.... "


"ആ ബെസ്റ്റ്... അവൾ എപ്പോഴേ  സ്ഥലം വിട്ടു........ "


"പോയോ... ഇത്ര പെട്ടെന്നൊ..... അതെന്ത് പറ്റി...... "


"അറിയില്ല.... വീട്ടിൽ പോയിട്ട്  എന്തോ അത്യാവശ്യം  ഉണ്ട്  എന്നൊക്കെ പറയുന്നത്  കേട്ടു..... അതും അല്ല അവരിപ്പോ  love birds ആണല്ലോ........ "


"മ്മ് "


"അല്ലേടി  നീയെന്താ ഫോട്ടോ എടുക്കുമ്പോൾ ഇറങ്ങി പോയത്...... രുദ്രേട്ടന്റെ  പിന്നാലെ ഓടുന്നത് കണ്ടല്ലോ...... "


"ഏയ്‌... അത്........... ഒന്നുമില്ല ...... "


"മ്മ്... എന്തോ പ്രശ്നം  ഉണ്ടല്ലോ മോളെ................. "


"പ്രശ്നം  ഉണ്ട് ... but,അത്  എനിക്കും അറിയില്ല......... "


"അഭി ഏട്ടനെ ബാധിക്കുന്ന  കാര്യം വല്ലതും ആണോ...... "


ഒന്ന്  ഞെട്ടി  എങ്കിലും അവൾ അത്  മാക്സിമം പുറത്ത്  കാണിക്കാതെ  ഇരിക്കാൻ ശ്രമിച്ചു..... 


"അങ്ങേരുടെ ഇപ്പോഴത്തെ പെരുമാറ്റം എനിക്ക് എന്തോ പോലെ തോന്നി അതാ ഞാൻ ചോദിച്ചത്  നിന്നോട്.... something fishy..."(ശ്രുതി )


"അതെന്താ നീ അങ്ങനെ പറഞ്ഞെ..... "


"എനിക്കും വ്യക്തം ആയിട്ട്  അറിയില്ല........ ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് പറയാം............... അങ്ങേർക്ക്  എന്തോ ചുറ്റിക്കളി  ഉണ്ട്..... ശ്രീ  അടുത്ത്  നിൽക്കുമ്പോളും  വേറെ ആരെയോ തേടുന്ന പോലെ.... "(ശ്രുതി )


ശ്രുതിയുടെ  സംസാരം കൂടി കേട്ടപ്പോൾ വിച്ചുവിന്  അറ്റാക്ക് വന്ന അവസ്ഥ ആയി........... 
രുദ്രന്റെ മനസ്സിൽ എന്താണോ അത്  കേൾക്കാൻ ഉള്ള ആകാംഷ ആയിരുന്നു  അവൾക്ക്...... 

             🔥🔥🔥🔥🔥🔥



ആളും ബഹളവും എല്ലാം ഒഴിഞ്ഞപ്പോൾ  സമയം ഒരുപാട്  ആയിരുന്നു........ ആരവിന്റെ കുറച്ച്  ഫ്രണ്ട്‌സ് മാത്രം അവിടെ തന്നെ ഉണ്ടായിരുന്നു... ശ്രുതിയെ  വീണയുടെ  അച്ഛൻ  വീട്ടിൽ കൊണ്ടുപോയി ആക്കി .......... അമ്മ ഹോസ്പിറ്റലിൽ ഒറ്റക്ക്  ആയത്  കൊണ്ട്  നവി ഒരുപാട്  നേരം നിന്നില്ല ........
രുദ്രൻ  വല്യച്ഛന്റെ കൂടെ കണക്കുകൾ നോക്കുന്ന തിരക്കിൽ ആയിരുന്നു......... 

വീണയും അനിയത്തിമാരും  കൂടി അനന്യയെ  മണിയറയിൽ  എത്തിക്കാൻ ഉള്ള ഒരുക്കത്തിൽ  ആയിരുന്നു........ 

പാൽ  ഗ്ലാസ്‌  അർജുന്റെ  അമ്മ തന്നെ അനന്യയുടെ കയ്യിൽ കൊടുത്ത്  അനുഗ്രഹിച്ചു  വിട്ടു....... 
റൂം വരെ വീണ അവൾക്കൊപ്പം  ഉണ്ടായിരുന്നു....... 


"യുദ്ധം  വേണ്ടി വരും എന്ന് തോന്നുന്നില്ല... . എൻ്റെ കലിപ്പൻ  ചെക്കനെ ക്കാൾ ഭേദം ആണ്‌ കണ്ണേട്ടൻ...... ധൈര്യം ആയി  പോയിട്ട്  വാ.......... "


അവളുടെ വാക്കുകളിൽ നിന്നും കിട്ടിയ ധൈര്യത്തിൽ  അനന്യ മണിയറയിലേക്ക്  കാലെടുത്തു  വെച്ചു................ 

 അർജുൻ ബാത്റൂമിൽ ആയിരുന്നു........... അവൾ ആ നേരം കൊണ്ട്  അവന്റെ മുറി  എല്ലാം ഒന്ന്  ചുറ്റി കറങ്ങി നടന്നു കണ്ടു......... കല്യാണത്തിന്  മുന്നേ തന്നെ ആരവ്  അർജുന്റെ മുറി വെട്ടി  തെളിച്ചിരുന്നു...... അർജുന്റെ കള്ള്  കട ഇപ്പൊ ആരവിന്റെ കട്ടിലിന്റെ  അടിയിലാണ്  സ്ഥിതി  ചെയ്യുന്നത്.......   ഇതൊന്നും അറിയാതെ അനന്യ മുറിയുടെ  ഭംഗി ആസ്വാദിച്ചിരുന്നു...... 

            🔥🔥🔥🔥🔥🔥

അച്ഛനുള്ള മരുന്ന്  കൊടുത്ത്  കഴിഞ്ഞ്  വിച്ചു നേരെ പോയത്  പവിത്രയുടെ  റൂമിൽ ആയിരുന്നു....... കല്യാണത്തിന്റെ ബഹളത്തിനിടയിൽ  അവളെ  അധികം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ല.. 

വിച്ചു അവിടേക്കു ചെല്ലുമ്പോൾ  ആരവ്  അവിടെ ഉണ്ടായിരുന്നു...... പവിത്ര ഉറങ്ങുന്നതും നോക്കി അവൻ കാവൽ ഇരിക്കുകയായിരുന്നു.... 


"നീ ഉറങ്ങിയില്ലേ  ആരു..............കുറെ ഓടി നടന്നതല്ലേ........ "(വീണ )


"എനിക്ക്  ഉറക്കം ഒന്നും വന്നില്ല  ഏട്ടത്തി.... അതുകൊണ്ടാ  ഈ കുരിപ്പിനോട്  മിണ്ടാൻ വന്നത്...ഇപ്പൊ  ദേ  എന്നേ sad ആക്കി അവൾ പോത്തു പോലെ കിടന്ന്  ഉറങ്ങുന്നു...... "(ആരവ് )


"Sad  ആകാൻ ഇപ്പൊ എന്ത്  പറ്റി.... ഇവൾ ഇന്ന്  നല്ല ഹാപ്പി ആയിരുന്നല്ലോ...... "



"ആയിരുന്നു.... but  ഇന്നത്തെ  ദിവസം ഏറ്റവും കൂടുതൽ തുള്ളി  ചാടി നടക്കേണ്ട  ആളായിരുന്നു.... കുറച്ച് മുൻപു  കണ്ണേട്ടൻ  വന്നപ്പോളും  പറഞ്ഞു..... രണ്ട്  ഏട്ടൻമാരുടെയും  കല്യാണം അടിച്ചു പൊളിക്കാൻ ഇവൾക്ക് പറ്റിയില്ല......എല്ലാം ആ ദുഷ്ടാ കാരണം ആണ്‌... എൻ്റെ പവി ഈ അവസ്ഥയിൽ.... "

സംസാരിക്കുമ്പോൾ  അവന്റെ വാക്കുകൾ വല്ലാതെ ഇടറുന്നുണ്ടായിരുന്നു....... രുദ്രനെയും  കണ്ണനെയും  ഉപരി  പവിത്രയോട് ആരവിന്  എന്തോ ഒരിഷ്ടവും അടുപ്പവും  ഉണ്ടെന്നു വീണക്ക് മനസിലായി........ പല തവണ രുദ്രനോട്  സൂചിപ്പിക്കണം  എന്ന് കരുതിയതാ.....തെറ്റായി പോയാലോ എന്ന് കരുതി അത്  വേണ്ട എന്ന് വെച്ചു............. ഒരു വാക്കുകൾ കൊണ്ടുപോലും  ബന്ധങ്ങൾ പൊലിഞ്ഞു പൊയ്ക്കൂട.....
             

     ആരവിനെ  നിർബന്ധിച്ചു  പറഞ്ഞ് വിട്ടിട്ട്  അവൾ അമ്മ വരുന്നത്  വരെ  പവിത്രയുടെ കൂടെ ഇരുന്നു.......... 

               🔥🔥🔥🔥🔥🔥


അനന്യ റൂമിൽ ഉണ്ട്  എന്ന് അറിയാതെ  അർജുൻ ബാത്ത്  ടവൽ  ഉടുത്തുകൊണ്ട്  ഇറങ്ങി വന്നു....................... ഒട്ടും പ്രതീക്ഷിക്കാതെ  ഉള്ള വരവ്  ആയത്  കൊണ്ട്  ഒന്നും ചെയ്യാൻ പറ്റാതെ  അവൻ അവിടെ നിന്നു പോയി................. അനന്യ ആണെങ്കിൽ ഇത്  കണ്ടിട്ട്  ചിരി അടക്കി പിടിച്ചിരുന്നു........... അർജുൻ വേഗം തന്നെ ഡ്രെസ്  എടുത്ത്  പോയി മാറിയിട്ട്  വന്നു...... 


    എങ്ങനെ തുടങ്ങും എന്ത്  പറയും എന്ന്  അറിയാതെ അർജുൻ അവളുടെ അരികിൽ ബെഡിൽ വന്നിരുന്നു.... അപ്പോളേക്കും  അനന്യ പാല് ഗ്ലാസ്‌ അർജുന്  നേരെ നീട്ടി.... 


"ഇത്  മൊത്തം ഏട്ടൻ തന്നെ കുടിച്ചോ..... എനിക്ക്  പണ്ടേ ഇഷ്ടം അല്ല....  "


അൽപ്പം കുറുമ്പും ഇഷ്ടക്കേടും  ചേർത്ത്  അവൾ അത്  പറഞ്ഞപ്പോൾ അർജുന്  ചിരി വന്നു.......... 


"എനിക്കും ഇത്  തീരെ ഇഷ്ടം അല്ല.......... "


"അയ്യോ... അപ്പൊ എന്ത്  ചെയ്യും........ "


"കുടിക്കാം..... "


"😒😒വേണ്ട........ "



"😜എങ്കിൽ വാഷ്  ബേസനിൽ  തട്ടിക്കൊ......... "


"അത് കൊള്ളാം.. gd ഐഡിയ...... "


അവൾ അത്  കളയാൻ വേണ്ടി പോയതും........ അതുപോലെ തന്നെ തിരികെ വന്നു ......... 


"വേണ്ട.... ഇത്  അമ്മ ആണ്‌ എൻ്റെ കയ്യിൽ തന്നത്  കളയാൻ മനസ്‌  വരില്ല..... "


അവൾ അത് അവന്റെ നേരെ നീട്ടി.....  ..... ഇഷ്ടം അല്ല എങ്കിലും ഒരു  ചടങ്ങിന്റെ  പേരിൽ അവൻ അത്  കുടിച്ചു..... കൃത്യം പകുതി  ആയപ്പോൾ അവൾക്ക്  കൊടുത്തു........ അവൾ അത്  ഒരു മടിയിയും കൂടാതെ ഒറ്റ  വലിക്കു കുടിച്ചു.......... 


"😨നിനക്ക്  ഇഷ്ടം അല്ല  എന്ന് പറഞ്ഞിട്ട്..... "


"😌നിങ്ങളെ ക്കൊണ്ട്  കുടിപ്പിക്കാൻ  ഇതെ വഴി ഉള്ളു.... "


അർജുൻ അവളുടെ തലക്കിട്ട്  ഒരു കൊട്ട്  കൊടുത്തപ്പോൾ അവൾ അവനെ സൈറ്റ് അടിച്ചു കാണിച്ചു..... 
അർജുൻ അത്  മനഃപൂർവം  തന്നെ കണ്ടില്ല  എന്ന് നടിച്ചു ........ 


റൂമിൽ നിറയെ അവർക്കുള്ള ഗിഫ്റ്റ് ബോക്സുകൾ  ആയിരുന്നു.... അതെല്ലാം തുറന്നു നോക്കാം അവൾ പറഞ്ഞപ്പോൾ അർജുൻ വലിയ താല്പര്യം കാണിച്ചില്ല... 

പകരം അവൻ  ഷെൽഫിൽ  നിന്നും ഒരു ബോക്സ്‌ എടുത്തു അനന്യക്ക്  മുന്നിൽ വെച്ചു.............. 


"തുറന്നു നോക്ക്............ "



 അവൻ പറഞ്ഞത് പോലെ തന്നെ അവൾ അത്  തുറന്നു നോക്കി............. കണ്ണുകൾ ഒരു സങ്കടക്കടൽ  ആയി  മാറി....... ..... അവളെ ഒറ്റക്ക്  കരയാൻ അനുവദിക്കാതെ അർജുൻ അവളെ  നെഞ്ചോട്‌  ചേർത്ത്  വെച്ചു...  


"HAPPY BIRTHDAY ANU....

ഈ ദിവസം നിനക്ക്  ഓർക്കാൻ ഇഷ്ടം അല്ല എന്ന്  അറിയാം.......വിച്ചു ആണ്‌ പറഞ്ഞത്  ഇന്ന് നിന്റെ birthday ആണെന്നും.... എന്തുകൊണ്ടാണ്  ഇന്നുവരെ അത്  ആരും ആഘോഷിക്കാതെ  പോയതും എന്ന്......... "


തുടരും ...... 


🔥രുദ്രവീണ🔥
               
പാർട്ട്‌ ~49
           

"HAPPY BIRTHDAY ANU....

ഈ ദിവസം നിനക്ക്  ഓർക്കാൻ ഇഷ്ടം അല്ല എന്ന്  അറിയാം.......വിച്ചു ആണ്‌ പറഞ്ഞത്  ഇന്ന് നിന്റെ birthday ആണെന്നും.... എന്തുകൊണ്ടാണ്  ഇന്നുവരെ അത്  ആരും ആഘോഷിക്കാതെ  പോയതും എന്ന്......... "

"കണ്ണേട്ടാ............ "


"പ്ലീസ്‌  അനന്യ.... കരയരുത്....... സന്തോഷിക്കേണ്ട  ദിവസം ആണ്‌ ഇത്........ നിന്റെ അമ്മയെ നഷ്ടപെട്ട  ഈ ദിവസം നിന്റെ ഓർമയിൽ പോലും ഇല്ല എന്ന് എനിക്ക് അറിയാം............ അതിന്  നീ സ്വയം നിന്നെ പഴിക്കരുത്....... ഒന്നും നിന്റെ ദോഷം കൊണ്ട്  സംഭവിച്ചതല്ല....."


"എനിക്ക്  കഴിയില്ല  ഏട്ടാ........ എനിക്ക്  ജന്മം നൽകിയ  നിമിഷം തന്നെ എൻ്റെ അമ്മ എന്നേ വിട്ടു പോയതാണ്...........ആ വിഷമം ഒന്നും അറിയിക്കാതെ തന്നെ ആണ്‌ അച്ഛമ്മയും  അച്ഛനും എന്നേ വളർത്തിയത്.... ഇന്നോളം എൻ്റെ അച്ഛൻ ഒരു വിവാഹം പോലും കഴിക്കത്തെ ഇരുന്നത് എനിക്ക്  വേണ്ടി ആണ്‌........ അച്ഛൻ പറഞ്ഞുള്ള അറിവ് മാത്രേ എൻ്റെ ഓർമയിൽ ഉള്ളു.......... അറിവ്  വെച്ച കാലം മുതൽ എൻ്റെ ബർത്ഡേയ്  ആഘോഷിക്കാൻ  ഞാൻ സമ്മതിച്ചിട്ടില്ല ........ മറക്കാൻ ശ്രമിക്കുന്ന ദിവസം കൂടി ആണ്‌ ഇത്........ എനിക്ക്  എൻ്റെ അമ്മയെ നഷ്ടം ആയ  ദിവസം ഞാൻ എങ്ങനെ സന്തോഷിക്കും ഏട്ടാ .... "


"അങ്ങനെ ഒരിക്കലും ചിന്തിക്കരുത്  അനു.......... ഇപ്പൊ നിന്റെ അമ്മയുടെ ആത്മാവ് എത്ര മാത്രം സന്തോഷിക്കും.......... നഷ്ടം ആയത്  തിരിച്ചു പിടിക്കാൻ കഴിയില്ല അനു..... ആ വേദനയിൽ നിന്നും നീ പുറത്ത്  വരണം......... നിന്റെ അമ്മയുടെ മരണത്തിന്റെ  ഉത്തരവാദി  നിന്റെ ജനനം ആണെന്ന് നീ കരുതുന്നത്  തെറ്റാണ്.... വിധി ആണ്‌ അത്..... അത്  അംഗീകരിച്ചു മുന്നോട്ടു പോകണം നീ......... അതിന്  ഇതൊരു തുടക്കം ആകണം..... 
നമ്മുടെ വിവാഹ ദിവസം കൂടി ആണ്‌ ഇത്...... ഇനി എല്ലാ  വർഷവും  നമ്മൾ സന്തോഷിക്കേണ്ട  ദിവസം....... ഈ വേദനയിൽ  നീ  അതും വേണ്ട എന്ന് വെക്കുമോ അനു...... "


അർജുൻ  ബോക്സിൽ നിന്നും കേക്ക് എടുത്ത്    ടേബിളിൽ  വെച്ചു........... ലൈറ്റ് ഓഫ്‌ ചെയ്തപ്പോൾ  റൂമിൽ  ഇരുട്ട്  പടർന്നു......... പക്ഷെ സെക്കന്റ്‌കൾക്കുള്ളിൽ  പല ഭാഗത്തും  ഓരോ  വർണ്ണങ്ങളിൽ  ഉള്ള ലൈറ്റ്  സെറ്റിംങ്സ്  തെളിഞ്ഞു വന്നു..... അനന്യ  അത്   അത്ഭുതത്തോടെ  നോക്കി  ഇരുന്നു.... 


"വേദയും  ശിവയും  ഒപ്പിച്ച പണി ആണ്‌......... ഇങ്ങനെ ഓരോ creations അവരുടെ ഐഡിയയിൽ മാത്രേ വരൂ.................. എന്തായാലും ഇനി  ഈ ക്യാൻഡിൽസിന്റെ ആവശ്യം ഇല്ല.... അല്ലാതെ തന്നെ പൊളി ആയിട്ടുണ്ട്‌.....  "


അർജുൻ അവളെ നോക്കി ചിരിച്ചു കൊണ്ട്  അത്  പറയുമ്പോൾ അവളുടെ മനസിലെ  വിഷമങ്ങൾ എല്ലാം മാറി  അവൾ ഒരുപാട്  സന്തോഷത്തിൽ ആയിരുന്നു.... 


"എങ്കിൽ റെഡി  അല്ലെ.....  വന്ന്  ഈ കേക്ക് കട്ട്‌  ചെയ്തേ........ നമ്മൾ രണ്ടുപേരും മാത്രം ഉള്ള ഒരു മിനി, ബർത്ഡേയ്  സെലിബ്രേഷൻ.... "


അർജുൻ അവൾക്ക്  നേരെ കൈ നീട്ടിയപ്പോൾ അവൾ ഒരു സങ്കോചവും  കൂടാതെ അവന്റെ കൈ പിടിച്ചു............... 
രണ്ടുപേരും ഒന്നിച്ച്  തന്നെ കേക്ക് കട്ട്‌  ചെയ്തു.................ഒരുപാട്  സ്നേഹത്തോടെ തന്നെ അർജുൻ അവൾക്ക്  അവരുടെ ജീവിതത്തിലെ  ആദ്യ മധുരം നൽകി............... ഇതെല്ലാം സ്വപ്നം ആണോ സത്യം ആണോ എന്ന് അറിയാത്ത പോലെ ഒരു അവസ്ഥ ആയിരുന്നു  അനന്യക്ക്..... 


"ഏട്ടാ............. എനിക്ക്......... ഇതൊന്നും.......... "


"വിശ്വസിക്കാൻ പറ്റുന്നുണ്ടാവില്ല........അറിയാം........ മനസറിഞ്ഞു  തന്നെയാണ് നിന്റെ കഴുത്തിൽ താലി കെട്ടിയത്.......  അത് കെട്ടുമ്പോൾ ഞാൻ ആത്മാർത്ഥമായി നിന്നോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചിരുന്നു  അനന്യ..... അതിന്  ഇനി ഒരു മാറ്റം ഉണ്ടാവില്ല... "


അർജുൻ അവളെ  ബെഡിലേക്ക്  പിടിച്ച്  ഇരുത്തി............ 


"കുറച്ച്  കാര്യങ്ങൾ എനിക്ക്  പറയാൻ ഉണ്ട്... എൻ്റെ പാസ്സ്റ്റ്  ഏകദേശം  നിനക്ക് അറിയാം.... വിച്ചു  നിന്നോട് എല്ലാം പറഞ്ഞിട്ടുണ്ടാവും..അത് പോരാ എന്നേ പൂർണ്ണമായും  നീ അറിയണം.."


"വേണ്ട  ഏട്ടാ.... ഇനിയും അതൊക്ക  ഓർത്ത്  വേദനിക്കണോ......... "


"ഇല്ല അനു.... ഇപ്പൊ  എനിക്ക്  ആ വേദന ഒന്നും ഇല്ല......... പാസ്റ്റ്  ഈസ്‌  പാസ്റ്റ്........ കഴിഞ്ഞ് പോയ സന്തോഷവും സങ്കടവും  ആണ്‌ അത്..... ഇന്നിന്റെ സന്തോഷം എന്നത്  നീ ആണ്‌...... യാഥാർഥ്യം  ഞാൻ അംഗീകരിച്ചു  കഴിഞ്ഞു..... ഭാവിയിൽ നിനക്ക് മുന്നിൽ ഒരു ഭാരം  നിറഞ്ഞ മനസുമായി  നിൽക്കേണ്ട അവസ്ഥ  ഉണ്ടാവാതെ  ഇരിക്കാൻ ഇത്  വേണം........ "


ഏറെക്കുറെ  അറിഞ്ഞ കാര്യങ്ങൾ ആണെങ്കിലും അർജുനോട്  ചോദിക്കാൻ  അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട്  ചോദ്യങ്ങൾ ഉണ്ടായിരുന്നു.......... 


"നിനക്കും ചോദിക്കാൻ ഒരുപാട്  ഉണ്ടാകും............. 

ഒരു സാധാരണ  പൈങ്കിളി  പ്രണയം ഒന്നും ആയിരുന്നില്ല  അത്....... പഠിക്കുന്ന  കാലം തൊട്ട്  തുടങ്ങി നിശ്ചയം വരെ എത്തി  നിന്ന ഒന്നായിരുന്നു ഞങ്ങളുടെ ബന്ധം....... ഒരിക്കലും  അത്  അതിര്  കടന്നിട്ടില്ല..... അത്രക്കും പവിത്രം ആയിട്ടാണ് ഞാൻ അത്  കാത്തുസൂക്ഷിച്ചത്.............. സത്യത്തിൽ  എൻ്റെ ജീവിതത്തിലെ  ഒരേ ഒരു  സ്വപ്നം തന്നെ വിദ്യ ആയിരുന്നു........... എൻ്റെ ഫ്രണ്ട് വിക്രമിന്റെ  ഒരേ ഒരു പെങ്ങൾ...... അവിടെ പോകുമ്പോ എല്ലാം സ്ഥിരം കണ്ട്  തുടങ്ങിയ മുഖം എപ്പോഴോ മനസ്സിൽ കൂടി കയറിയിരുന്നു.....ഒരേ കോളേജിൽ ആയിരുന്നു  ഞങ്ങൾ, MBA ചെയ്തത്...... അതിന് ശേഷം ഞാൻ അച്ഛന്റെ ഒപ്പം ദുബായിൽ  പോകുന്നതിനു മുന്നേ  ഞങ്ങളുടെ കാര്യം  രുദ്രൻ തന്നെ വീട്ടിൽ അറിയിച്ചിരുന്നു........... വിവാഹ നിശ്ചയവും തീയതികുറിക്കലും  ഒക്കെ കഴിഞ്ഞാണ് ഞാൻ പോകുന്നതും..............രണ്ട്  മാസം ഞാൻ   നാട്ടിൽ നിന്നും അകന്നപ്പോളും ഞാനും വിദ്യയും സംസാരിക്കാത്ത  ഒരു ദിവസം പോലും ഉണ്ടായിട്ടില്ല.... അവളുടെ സംസാരത്തിൽ എനിക്ക്  യാതൊരു അകൽച്ചയും ഫീൽ ചെയ്തിരുന്നില്ല........ പരസ്പരം  സ്വപ്നങ്ങൾ നെയ്ത്  ഞങ്ങൾ  അകലങ്ങളിൽ  നിന്ന്  കൊണ്ട്  തന്നെ പ്രണയിച്ചു.......... 
വിവാഹത്തിന്   ഒരാഴ്ച  ബാക്കി നിൽക്കെ  ആണ്‌ ഞാൻ നാട്ടിൽ എത്തുന്നത്..........അന്ന് മുതൽ അവൾ  എന്നിൽ നിന്ന്  ഒരു അകലം  പാലിച്ചു നിന്നു......... വിളിച്ചാൽ ഫോൺ എടുക്കില്ല...... എടുത്താൽ തന്നെയും എന്തെങ്കിലും ഒക്കെ പറഞ്ഞ്   അങ്ങ് ഒഴിഞ്ഞു മാറും. ആദ്യമൊക്കെ  ഞാൻ അത്  കാര്യം ആക്കിയില്ല........... 
വിവാഹ തലേന്ന് എൻ്റെ കുറച്ച്  ഫ്രണ്ട്‌സ് ന്  വേണ്ടി  സ്റ്റാർ ഹോട്ടലിൽ ഒരു  പാർട്ടി  അറേഞ്ച്  ചെയ്തിരുന്നു...........

 അവിടെ  വെച്ച്  ഞാൻ വിദ്യയെ   മറ്റൊരു ആണിന്റെ കൂടെ കാണാൻ  ഇടയായി.........ഇത്രയും ദിവസം എന്ന് അവോയ്ഡ് ചെയ്ത ദേഷ്യവും  സങ്കടവും  അതിന്റെ കൂടെ ഇതും കൂടി ആയപ്പോ ഞാൻ പൊട്ടി തെറിച്ചു.........അപ്പോഴൊന്നും എനിക്ക്  അവളെ ഒരു തരി പോലും  സംശയം ഉണ്ടായിരുന്നില്ല....... കൂടെ ഉള്ളത് ആരാണ് എന്ന് പോലും പറയാതെ അവൾ അയാളോടൊപ്പം  ഒരു ഓട്ടോയിൽ  കയറി പോയി..... അന്ന് അവളിലെ  മാറ്റം കണ്ട്  ഞാൻ പകച്ചു പോയി.............. 
രാത്രിയിൽ  ഒരുപാട്  തവണ വിദ്യയെ  കോൺടാക്ട്  ചെയ്യാൻ ഞാൻ ശ്രമിച്ചപ്പോൾ  ഒക്കെ അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... .....   
ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ.. 
...ഇതിന്റെ സത്യാവസ്ഥ  അറിഞ്ഞേ മതിയാവു എന്ന് തോന്നിയത് കൊണ്ട്  ആ രാത്രിയിൽ  തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി....... അവിടെയും അവൾ ഉണ്ടായിരുന്നില്ല....... വിവാഹത്തിന്  എത്തിയ ബന്ധുക്കളുടെ മുന്നിൽ അവളുടെ അച്ഛനും അമ്മയും അന്ന് തലകുനിച്ചു  നിന്നു.... എല്ലാവരും ചേർന്ന്  എവിടെയൊക്കെയോ അവളെ അന്വേഷിച്ചു  നടന്നു....... 

        വിവാഹ ദിവസം രാവിലെ എനിക്ക്  അവളുടെ ഫോണിൽ നിന്നും അവസാനമായി  ഒരു കോൾ വന്നു.

എൻ്റെ ഹൃദയം നടുങ്ങിയ  ആ വാർത്ത  എനിക്ക്  വിശ്വസിക്കാൻ  പോലും കഴിയില്ലായിരുന്നു..... വിവാഹത്തിൽ നിന്നും അവൾ പിന്മാറി  എന്നും മറ്റൊരാളെ വിവാഹം കഴിച്ചു എന്നും അറിഞ്ഞപ്പോൾ  പ്രണൻ പോകുന്ന വേദന ആണ്‌ ഞാൻ അനുഭവിച്ചത്........... 

എന്ത്  തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്ക്  ഇപ്പോഴും അറിയില്ല  അനു...... സ്നേഹത്തിൽ യാതൊരു കുറവും കാണിച്ചിട്ടില്ല.......  എൻ്റെ അമ്മയേക്കാൾ ഏറെ ഞാൻ വിശ്വസിച്ച  പെണ്ണായിരുന്നു അവൾ.................. എൻ്റെ വിദ്യ എന്നേ ചതിക്കും എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല..... അവസാനം അവൾ എന്നോട് സംസാരിക്കുമ്പോൾ എനിക്ക്  അത്  ഫീൽ ആയതാണ്...... എന്തോ ഒന്ന് അവളുടെ ലൈഫിൽ സംഭവിച്ചിട്ടുണ്ട്... അത് എന്നോട്  പറയാതെ അവൾ എന്തിനാവും അത്രയും aged  ആയ ഒരുത്തന്റെ ഒപ്പം പോയത് എന്ന് എനിക്ക്  എത്ര ആലോചിച്ചിട്ടും .... 

നമ്മൾ ഒരാളെ മനസിലാക്കി കഴിഞ്ഞാൽ അയാൾ തെറ്റ്  ചെയ്തിട്ടുണ്ട് എങ്കിൽ പോലും നമുക്ക് മനസിലാകും...... വിദ്യ തെറ്റ്  ചെയ്തിട്ടില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു......... 
അവൾ പോയിട്ടും ഒന്നും മറക്കാൻ കഴിയാതെ ഞാൻ സ്വർവ്വവും  തകർന്നു ജീവിച്ചു.......   അമ്മ അവളെ ശപിച്ചപ്പോൾ  പോലും അതൊന്നും അവൾക്ക്  ദോഷം ആയി  ഭവിക്കരുത്  എന്നാണ് ഞാൻ ആഗ്രഹിച്ചത്...... 
ഒരു പെണ്ണിന് വേണ്ടി ജീവിതം കളഞ്ഞവൻ  എന്ന്  എല്ലാവരും എന്നേ കുറ്റപ്പെടുത്തി......... പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാണിന്  എല്ലാം മറക്കാൻ  കഴിയില്ല എന്നത്  അനുഭവിച്ചവന് മാത്രേ അറിയു.............. പെണ്ണുങ്ങൾക്ക്  എല്ലാം മറക്കാൻ കഴിയും..... ഒരു പുതിയ ജീവിതം അവരെ മാറ്റും........ 
വിദ്യ ഇന്ന്  അതുപോലെ ഒരു സാഹചര്യത്തിലേക്ക് മാറി കഴിഞ്ഞു... രണ്ട് കുട്ടികളുടെ അമ്മ ആണ്‌ അവൾ ഇപ്പൊ...... "


അർജുൻ അവന്റെ പ്രണയ നഷ്ടം പറയുമ്പോൾ അനന്യക്ക് അവനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളു......... അനുഭവങ്ങൾ അതി കഠിനം ആയത് കൊണ്ട്  ഇനി ഒരു പ്രണയം പൂവിടാൻ സമയം വേണ്ടി വരും എന്ന തിരിച്ചറിവിൽ ആയിരുന്നു അവൾ....... 


"എപ്പോഴെങ്കിലും എല്ലാം അറിയാൻ  ഏട്ടന് ആഗ്രഹം തോന്നിയിട്ടില്ലേ? .... ഇതുവരെ ഒന്നും  അന്വേഷിച്ചിട്ടില്ലേ? ..ഇത്രയും വലിയ വേദന തന്ന ആളെ  നേരിൽ കണ്ട്  കാരണം ചോദിക്കാൻ പോലും തോന്നാതത് എന്താ.... "


"ഉത്തരം simple.....അവൾക്കു എന്നേ വേണ്ടാത്തത് കൊണ്ടാണ് അവൾ പോയത്............ അതുകൊണ്ട്  ഇനി പിന്നാലെ പോകേണ്ട കാര്യം ഇല്ല.... എന്നേ വേണ്ടാത്ത ആളെ എനിക്കും വേണ്ട.......... വേദന തോന്നിയത് എൻ്റെ പ്രണയം ചവിട്ടി അരച്ചപ്പോൾ ആണ്‌......... സത്യം അവളിൽ തന്നെ ആണ്‌ ഉള്ളത്  അനന്യ........ പറയേണ്ടത് അവൾ ആണ്‌....."


"എന്നെങ്കിലും അവർ എല്ലാം പറഞ്ഞ്  തിരികെ വന്നാൽ............ എന്താകും ഏട്ടന്റെ അവസ്ഥ...... പൂർണ്ണമായും  മറന്നോ അവരെ.... "


അനന്യയുടെ ചോദ്യത്തിന്  അർജുൻ ഒന്ന് ചിരിച്ചു....... 

"തിരിച്ചു വരാൻ അവൾ എന്നേ കാത്തിരിക്കുന്ന പെണ്ണല്ല... രണ്ട് പിള്ളേരുടെ അമ്മ ആണ്‌.... പോയവൾ പോയി.... അത്രേ ഉള്ളു എനിക്ക്......... മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആണ്‌ ഇതൊക്കെ അനന്യ....... നമ്മളുടെ ലൈഫിൽ ഈ  പേര്  ഇനി കടന്നു വരരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു....  "



"എനിക്ക്  മനസിലാകും.......... ഞാൻ ആയിട്ട് ഏട്ടനെ പഴയ അവസ്ഥയിൽ എത്തിക്കില്ല............... "

 
അർജുൻ അവളുടെ മുഖം കൈകളിൽ കോരി എടുത്ത്  കൊണ്ട്  ആ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു...... 

"പെട്ടെന്ന് ഒരു മാറ്റം പ്രതീക്ഷിക്കണ്ട....... കുറച്ച് നാൾ നീ കാത്തിരിക്കണം......... എൻ്റെ ഭാര്യ ആയിട്ട് നിന്നെ ഞാൻ അംഗീകരിച്ചു  കഴിഞ്ഞു.....ഈ വീടിന്റെ വാതിൽ നിനക്ക് മുന്നിൽ തുറന്നത് പോലെ... എൻ്റെ മനസിന്റെ വാതിൽ നിനക്കായി തുറക്കും.... പൂർണ്ണമായി  കഴിഞ്ഞ കാലത്തിന്റെ വേദന മാറാൻ ഒരു  ചെറിയ സമയം വേണ്ടി വരും....എൻ്റെ മേൽ എല്ലാ അവകാശവും ഇപ്പൊ നിനക്കാണ്... എൻ്റെ അച്ഛനും അമ്മയും ഇപ്പൊ നിന്റേത് കൂടി ആണ്‌......ഈ വീട്ടിലെ എല്ലാവരും നിന്റെ സ്വന്തം ആണ്‌.....എൻ്റെ പ്രണയം നിന്നിലേക്ക്  ഒഴുകി എത്താൻ ഒരു സമയം മാത്രം നീ നൽകണം... കാത്തിരിക്കണം...... അതുവരെ എൻ്റെ ഭാര്യ എനിക്കൊരു നല്ല സുഹൃത്ത് ആവണം... എൻ്റെ വഴികാട്ടി ആവണം....   "


അനന്യ അർജുന്റെ  കൈകൾ ചേർത്ത് പിടിച്ചു  പൂർണ്ണ  സമ്മതം  അറിയിച്ചു....... 


"എത്ര വേണമെങ്കിലും കാത്തിരിക്കാം........ ഒന്നും വേണ്ട എനിക്ക് ... ഈ സ്നേഹം മാത്രം മതി......... എൻ്റെ ഭാഗ്യം ആയി  തന്നെ ആണ്‌ ഞാൻ കാണുന്നത്..... "


     ഒഴുകി വന്ന അവളുടെ കണ്ണുനീരിനെ  അവൻ കൈകളിൽ  സ്വീകരിച്ചു.......... 

"ഇനി ഇത്  ആവർത്തിക്കരുത് ........ വിച്ചു പറഞ്ഞ് ഞാൻ അറിഞ്ഞ അനന്യ ഇത് അല്ല.... "


അവൾ അവന്റെ അരയിലൂടെ  ചുറ്റി പിടിച്ച്  ആ നെഞ്ചിലേക്ക്  ചാഞ്ഞു..... ഇരു കൈകൾ കൊണ്ടും അർജുൻ അവളെ സ്വീകരിച്ചു....... 
അവളിലേക്കുള്ള  ദൂരം ഇനി അധികനാൾ ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ... 

             🍁🍁🍁🍁🍁🍁🍁


"അഭി ഏട്ടാ........ ഒന്ന് പതുക്കെ.... എനിക്ക്  പേടി ആകുന്നു.... ഇത്രേം സ്പീഡിൽ എന്തിനാ പോകുന്നെ... ഏട്ടന് വയ്യാത്തതല്ലേ.... "


"എൻ്റെ ശ്രീ നീ ഇങ്ങനെ പേടിക്കല്ലേ... ഇതൊക്കെ ഒരു ത്രില്ല് അല്ലെ...... നീ ഇതുപോലെ റൈഡ് ന് പോയിട്ടില്ല അതാ.. "


"മതി മതി.... ഒന്ന് നിർത്തുമോ. 
ഇല്ലെങ്കിൽ ഞാൻ ഞാൻ ചാടും... "


ശ്രീ  ബഹളം വെച്ചപ്പോൾ അഭി ബൈക്ക് ഒതുക്കി നിർത്തി........ ദേഷ്യത്തിൽ തന്നെ ശ്രീ വണ്ടിയിൽ നിന്നും ഇറങ്ങി..... 


"എന്നേ വീട്ടിൽ വിടാൻ ഉള്ളതിന്  ഇത് എവിടെക്കാ ഈ പോകുന്നേ...... എനിക്ക് പേടി ആകുന്നു ഏട്ടാ... ഇവിടെ എങ്ങും ആരും ഇല്ല...... "


"ഞാൻ ഇല്ലേ നിന്റെ കൂടെ....... നിനക്കിപ്പോൾ എന്താ വേണ്ടത്  വീട്ടിൽ പോകണം അത്രേ  അല്ലെ വേണ്ടു..... വാ നീ കയറി ഇരിക്ക്... "


"കൊല്ലാൻ  ആണോ.... "


ശ്രീ അത് ചോദിച്ചപ്പോൾ അഭിയുടെ കണ്ണുകൾ ചുവന്നു..... അവന്റെ ആ ഭാവം അവൾ ആദ്യം ആയിട്ടാ കാണുന്നെ....... 


"കൊല്ലും........ എന്നേ ചതിച്ച എല്ലാത്തിനെയും........... ഒന്നിനെയും വെറുതെ വിടില്ല....... "



"ഏട്ടാ... !!!!!!!!! "


ശ്രീ  പേടിയോടെ  അവനെ നോക്കിയപ്പോൾ.... അഭി നോർമൽ ആയി........... അവളെ നോക്കി ഒന്ന് ചിരിച്ചു....... 


"പേടിച്ചു പോയോ.... "


"പിന്നല്ലാതെ... എന്തൊക്കെയാ ഈ പറയുന്നേ... ആര്  ചതിച്ചു എന്നാ... "


"എടി പൊട്ടി... ഞാൻ ദേഷ്യപ്പെട്ടാൽ  നീ പേടിക്കുമോ എന്ന് അറിയാൻ  പറഞ്ഞതല്ലേ........ "


"മ്മ്.... ഇടക്കിടക്ക് ഉള്ള ഈ ഭവ മാറ്റം കുറച്ച്  ദിവസം ആയി  തുടങ്ങിയിട്ട്... അഭി ഏട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല..... ഇതിപ്പോ എന്തോ പോലെ.... ഇങ്ങനെ എന്നേ ഇനി പേടിപ്പിക്കല്ലേ... ഞാൻ ചത്ത്‌ പോകും...... "



"ഏയ്‌. ഇടക്ക്  ഇതുപോലെ ഓരോ madness ഇല്ലെങ്കിൽ  ഒരു രസം ഇല്ല ശ്രീ... നീ വാ..... വീട്ടിൽ പോകണ്ടേ... "


     ശ്രീ വേഗം വണ്ടിയിൽ കയറി........ ഇത്തവണ അഭി അവളെ പേടിപ്പിക്കാൻ ശ്രമിച്ചില്ല..... അവന്റെ അരയിലൂടെ  കൈ ഇട്ട്  അവൾ ചേർന്ന് ഇരുന്നു................... ഇതെ സമയം ഒരു  വണ്ടി അവരെ follow ചെയ്തിരുന്നു.......ശ്രീ അത്  പറഞ്ഞിട്ടും  അഭി ഒന്നും തന്നെ മിണ്ടിയില്ല............ എന്തെങ്കിലും ചോദിച്ചാൽ  അവൻ വീണ്ടും സ്പീഡ് കൂട്ടി പേടിപ്പിക്കും  എന്ന് അറിയാവുന്നത്  കൊണ്ട്  അവൾ മിണ്ടാതെ ഇരുന്നു...... 

ശ്രീയുടെ  വീടിന്റെ മുന്നിൽ അഭി ബൈക്ക് നിർത്തി....... അവൾ ഇറങ്ങിയതും  ഒന്നും മിണ്ടാതെ അഭി ബൈക്ക് എടുത്ത് പറപ്പിച്ചു...... അവന്റെ പോക്ക്  കണ്ടിട്ട്  അവൾക്ക്  ഉള്ളിൽ ഒരു ഭയം തോന്നി...........

             🔥🔥🔥🔥🔥🔥
 

വിച്ചു റൂമിലേക്ക്  വന്നപ്പോൾ രുദ്രൻ ലാപ് ടോപ്പും  പിടിച്ച്  കുത്തി ഇരിക്കുന്നുണ്ടായിരുന്നു...... അവൾക്കാണെങ്കിൽ  അവന്റെ ഇരിപ്പ്  കണ്ടിട്ട് കലി  വന്നു......... 


"നിങ്ങൾ ഇതും പിടിച്ച് ഇരുന്നോ.... എൻ്റെ സമാധാനം കളഞ്ഞിട്ട്..... "


"അതിന് ഞാൻ നിന്നെ എന്ത്  ചെയ്തിട്ടാ വിച്ചു.... ഒരാഴ്ച  ആയി  ഓഫീസിൽ പോയിട്ട്.......ഞാൻ തന്നെ ചെയ്യേണ്ട കുറച്ച്  വർക്ക്‌ ഉണ്ട്‌... നിനക്ക് അത് പറഞ്ഞാൽ മനസിലാകില്ല....  "


"എന്നോട് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്.......... എന്തേയ്  ഒന്നുമില്ലേ.. "


"ഹാ.... one minute....ഈ മെയിൽ ഒന്ന്  അയച്ചോട്ടെ ..... "


ഒരു സമാധാനവും ഇല്ലാതെ വിച്ചു  അവന്റെ ജോലി തീരുന്നത്  വരെ അവിടെ തന്നെ ഇരുന്നു ................. 

"ആ അത് കഴിഞ്ഞു.... ഇനി ഞാൻ ഒന്ന് കുളിച്ചിട്ട്  വരാം..... "


   അതും കൂടി കേട്ടപ്പോൾ  അവളുടെ ഉള്ളിലെ  ഭദ്രകാളി  പുറത്ത്  വരാൻ വെമ്പൽ കൊണ്ട്  നിന്നു.... 


തുടരും... 


🔥രുദ്രവീണ🔥
          
പാർട്ട്‌ ~50


  ഒരു സമാധാനവും ഇല്ലാതെ വിച്ചു  അവന്റെ ജോലി തീരുന്നത്  വരെ അവിടെ തന്നെ ഇരുന്നു ................. 

"ആ അത് കഴിഞ്ഞു.... ഇനി ഞാൻ ഒന്ന് കുളിച്ചിട്ട്  വരാം..... "


   അതും കൂടി കേട്ടപ്പോൾ  അവളുടെ ഉള്ളിലെ  ഭദ്രകാളി  പുറത്ത്  വരാൻ വെമ്പൽ കൊണ്ട്  നിന്നു........ അത്  മനസിലാക്കി  രുദ്രൻ അവളുടെ അടുത്ത്  വന്നിരുന്നു...... 

"പിന്നെ കുളിക്കാം അല്ലെ  മോളെ... "


"മ്മ്.... അതായിരിക്കും നിങ്ങൾക്ക് നല്ലത്........ "


"ഓ  തമ്പുരാട്ടി.... "


വിച്ചുവിന്റെ  കുശുമ്പ്  ഒരു ചിരി ആയി മാറിയപ്പോൾ രുദ്രന്  ഒരു ആശ്വാസം തോന്നി.... എല്ലാം അറിയുമ്പോളും  ഈ പുഞ്ചിരി മായാതെ ഇരുന്നാൽ മതിയായിരുന്നു...... മനസ്‌  ഒന്ന്  ശാന്തം ആക്കി അവൻ പറയാൻ തുടങ്ങി.... 


"വിച്ചു ഞാൻ ഈ പറയുന്ന കാര്യങ്ങൾ ഒക്കെ നീ  സംയമനം  പാലിച്ചുകൊണ്ട്  തന്നെ കേൾക്കണം.......     because ഇത്  മറ്റ്  ആരെക്കാളും എന്നെയും നിന്നെയും ബാധിക്കുന്ന കാര്യം ആണ്‌..... ഈ കുടംബത്തിന്  വെളിയിൽ വെച്ച്  തന്നെ എല്ലാം തീർക്കണം...... "


"ഏട്ടൻ വെറുതെ എന്നേ പേടിപ്പിക്കല്ലേ...... "


"പേടിക്കണം.......... കാരണം ശത്രുക്കൾ ഡബിൾ സ്ട്രോങ്ങ്‌ ആണ്‌.....  "


"ശത്രുക്കൾ  എന്ന് വെച്ചാൽ. 
.....ആരൊക്കെ..... നന്ദിനിയെ  കൂടാതെ ഏട്ടൻ ശത്രു എന്ന് ഉദേശിച്ചത്  അഭി ഏട്ടനെ ആണോ... "


"മ്മ്............ നന്ദിനിയെക്കാൾ  പ്രശ്നം അഭി തന്നെയാണ് വിച്ചു.... the most dangerous.....  "


മനസ്സിൽ കരുതി വെച്ച എല്ലാ ശക്തിയും ചോർന്നു പോകുന്നത്  പോലെ വിച്ചുവിന്  തോന്നി ...  തലക്ക്  അടി  കിട്ടിയ പോലെ ഒരു ഷോക്ക്  ആയിരുന്നു അത്..   


"അഭി  ഒരു നോർമൽ പേഴ്സൺ  അല്ല വിച്ചു ... He is a psycho......"


"വാട്ട്‌ ...... !!!!!!!!!!!"


"അത്ഭുതപെടേണ്ട..... ഞാൻ പറയുന്നത്  എല്ലാം ഞാൻ തന്നെ അന്വേഷിച്ചു  അറിഞ്ഞ കാര്യങ്ങൾ ആണ്‌... കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി  ഞാനും നൗഫിയും ഇതിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.... നന്ദിനിയിൽ  തുടങ്ങിയ അന്വേഷണം  അഭിയിൽ വരെ എത്തി നിൽക്കുന്നു... അതുകൊണ്ട്  ആണ്‌ അഭിയെ പറ്റി കൂടുതൽ ഡീറ്റെയിൽസ്  കളക്റ്റ് ചെയ്തത്.... 

   എനിക്ക്  അവനെ  സ്കൂൾ  കാലം  വരെയുള്ള പരിജയം മാത്രേ ഉള്ളു... ഞാൻ അറിഞ്ഞ അഭിയും ഞാൻ അന്വേഷിച്  അറിഞ്ഞ  അഭിയും രണ്ടാണ്.............. എന്നേക്കാൾ നന്നായി നിനക്ക് അവനെ അറിയാം എന്നാണ് എൻ്റെ വിശ്വാസം... നിങ്ങൾ കുട്ടിക്കാലം മുതൽ  ഒരുമിച്ച്  കളിച്ചു വളർന്നവർ  അല്ലെ വിച്ചു..... 

ഒരു പാവം കോളേജ്  അധ്യാപകൻ, നാട്ടിൻപുറത്ത്  കാരൻ, സാമൂഹ്യ  പ്രവർത്തനങ്ങളിൽ  ഒക്കെ സജീവം ആയി ഇടപെടുന്ന ഒരു ജനപ്രിയൻ.. ഇതാവും നീ അറിഞ്ഞ അഭി..... "


"Yes......... ഏട്ടൻ പറയുന്ന പോലെ ഒരു മെന്റൽ  പ്രോബ്ലം  ഒന്നും അഭി ഏട്ടന് ഉണ്ട്  എന്ന് എനിക്ക്  തോന്നുന്നില്ല..... "


"തോന്നില്ല... because... He is very perfect......മറ്റുള്ളവരുടെ മുന്നിൽ ആ മുഖം മൂടി ഭദ്രം ആയിരിക്കും..... ആർക്കും doubt തോന്നാത്ത വിധത്തിൽ അവൻ അത്  കൂൾ ആയിട്ട്  handle  ചെയ്യും........ബാംഗ്ലൂരിൽ   അവൻ പോയത് ക്യാൻസർ  ചികിത്സ  നടത്താൻ അല്ല ..... "


"പിന്നെ.... !!!!!!!!!!!ഏട്ടാ ....  എന്തൊക്കെയാ  ഞാൻ ഈ കേൾക്കുന്നെ..... "


"സത്യം ആണ്‌ വിച്ചു.... ക്യാൻസർ  ടെസ്റ്റ്‌  അഭി എവിടെയാ നടത്തിയത്?  അതിന് എന്ത്  തെളിവാണ്  ഉള്ളത്? വെറുതെ ഒരാൾ എനിക്ക്  ക്യാൻസർ ആണ്‌ എന്ന് പറഞ്ഞാൽ അത്  സത്യം ആകുമോ വിച്ചു? അഭിയുടെ എന്തെങ്കിലും മെഡിക്കൽ റിപ്പോർട്ട്‌  നീ കണ്ടിരുന്നോ.....? എല്ലാ സ്പെഷ്യാലിറ്റിയും ഉള്ള നിങ്ങളുടെ ഹോസ്പിറ്റലിൽ  എന്ത്  കൊണ്ട്  അവൻ ചികിത്സ  തേടിയില്ല....? അവന് അസുഖം ഉണ്ട്‌  .. പക്ഷെ അത്  ക്യാൻസർ അല്ല... മാനസിക  രോഗം ആണ്‌ വിച്ചു......... "


"പക്ഷെ എന്തിനാ..... എന്തിനാ ഏട്ടാ  അത്  മറച്ചു പിടിക്കാൻ നോക്കുന്നത് ........ അസുഖത്തിന്റെ  പേര്  പറഞ്ഞാണ്  എന്നേ ഒഴിവാക്കിയതും എൻ്റെ വിവാഹം  ഏട്ടനൊപ്പം  നടന്നതും ....... "


"I don't  know.... ബട്ട്‌ ഒന്ന് ഞാൻ അറിഞ്ഞു.... അഭിയെ  നിന്റെ വഴിയിൽ നിന്നും ഒഴിവാക്കിയത്  അവന്റെ അച്ഛനും അമ്മയും തന്നെ ആണ്‌........... "


"എന്തുകൊണ്ട്........ അങ്കിളും ആന്റിയും ......... അവർക്ക്  എന്നേ ഒരുപാട്  ഇഷ്ടം ആയിരുന്നു... എന്നിട്ടും എന്തിനാ അങ്ങനെ ചെയ്തേ..... ഞാൻ അഭി ഏട്ടന്റെ കൂടെ ജീവിക്കണം എന്ന് അവർ ഒരുപാട്  ആഗ്രഹിച്ചത് ആണ്‌ .... "


"അത് തന്നെ ആണ്‌ വിച്ചു കാരണം.... നിന്നെ അവർക്ക് ഒരുപാട്  ഇഷ്ടം ആയിരുന്നു... അതുകൊണ്ടാണ്  അഭിയുടെ  മാനസികമായ  വൈകല്യം  മനസിലാക്കി  അവർ നിന്നെ അവനിൽ നിന്നും അകറ്റിയത്  ..     പിന്നെ നിന്റെ അച്ഛനും അമ്മയും നിങ്ങളുടെ ഇഷ്ടത്തെ എതിർത്തത്  എനിക്ക്  വേണ്ടി ആയിരുന്നു....... നമ്മൾ ഒന്നാകണം എന്ന് ആഗ്രഹിച്ചത്  കൊണ്ട് അഭിയുടെ അച്ഛനെയും അമ്മയെയും  നേരിൽ കണ്ട്  അവർ അഭിയെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കാൻ അവശ്യ പെട്ടു .. അവർ അത്  അനുസരിക്കുകയും ചെയ്തു..........ഒപ്പം അവർ മകന്റെ മാനസിക പ്രശ്നം മറച്ചു  പിടിച്ചുകൊണ്ടുതന്നെ  അവനെ ഒരു  ത്യാഗം ചെയ്ത കാമുകൻ ആക്കി... എല്ലാവർക്കും മുന്നിൽ അഭി സ്നേഹിച്ച പെണ്ണിനെ  കൂട്ട്കാരന്  വിട്ട് കൊടുത്തവൻ ആയി  . അതിനുള്ള മറ ആയിരുന്നു ഈ ക്യാൻസർ നാടകം .... "


"അപ്പൊ ശ്രീ... അവളെ എന്ത്  കൊണ്ടാണ്  ഇതിലേക്ക്  കൊണ്ടുവന്നത് ... ഇപ്പൊ അവർ ഈ ചതിയിൽ  അവളെ എന്തിനാ പിടിച്ചിടാൻ നോക്കുന്നെ ..."


"അഭിയുടെ ഈ മാനസിക അവസ്ഥ ഒന്ന് മാറ്റാൻ  അവൾക്കു കഴിയും എന്ന് അവർ കരുതിയിട്ടുണ്ടാവും വിച്ചു.... ശ്രീ ബാംഗ്ലൂർ  പോയ ടൈമിൽ ഞാൻ അഭിയുടെ അച്ഛനോടും അമ്മയോടും അവൾക്കു അഭിയെ ഇഷ്ടം ആണെന്നുള്ള കാര്യം പറഞ്ഞിരുന്നു...... അവൾക്കു അവനിൽ ഒരു മാറ്റം സൃഷ്ടിക്കാൻ പറ്റും എന്ന് അവർ  വിശ്വസിക്കുന്നു..... ശ്രീയുടെ  ലൈഫ് തുലാസിൽ  തന്നെ ആണ്‌... ഏത്  നിമിഷവും അവൾ അപകടത്തിൽ ആവും.............. അവന്റെ മുന്നിൽ ഇപ്പൊ തടസ്സം ശ്രീയും ഞാനും ആണ്‌ .......... ഒരിക്കൽ ഞാൻ അതിൽ നിന്നും രക്ഷപെട്ടു............ ഇപ്പൊ അതെ അവസ്ഥയിൽ ശ്രീ...."


   അഭിയിൽ അങ്ങനെ ഒരു ചിന്ത ഉണ്ട്  എന്നത്  വിച്ചുവിന്  താങ്ങാവുന്നതിലും  അപ്പുറം ആയിരുന്നു ..... 


"എന്താ.... .......   എങ്ങനെയാ ശ്രീയും........ ഏട്ടനും........ "? 


"അഭി നിന്നെ അവന്റെ ലൈഫിൽ കൊണ്ടുവരാൻ  ആഗ്രഹിക്കുന്നുണ്ട്  വിച്ചു......... അതിന് അവനിപ്പോൾ ഉള്ള തടസ്സം ഞാനും ശ്രീയും ആണ്‌........  അതുകൊണ്ടാണ് ഞാൻ നിന്നോട് പറഞ്ഞത്  ശ്രീയെ മാക്സിമം അഭിയുടെ കൂടെ എവിടെയും പോകാൻ അനുവദിക്കരുത്....... അവന്റെ ലക്ഷ്യം നീ ആണ്‌............... നിന്നെ എനിക്ക്  ഇഷ്ടം ആണ്‌ എന്ന് ആദ്യം ഞാൻ തുറന്നു പറയുന്നത്  അഭിയോടാണ്.. ..... അതിന് ശേഷം എനിക്കുണ്ടായ  ഒരു കാർ ആക്‌സിഡന്റ് ....  ഇപ്പോഴും ഞാൻ അത്  ഓർക്കുന്നു.......    ഇതുമായി കണക്ട് ചെയ്യുമ്പോൾ അഭി തന്നെ ആയിരിക്കാം അതിന്റെ പിന്നിൽ എന്ന് നൗഫി ആണ്‌  ഒരു ഡൌട്ട്  പറഞ്ഞത്............. രണ്ട്  വർഷം മുന്നേ നടന്ന ആക്‌സിഡന്റ് ആണ്‌.... എങ്കിലും എൻ്റെ വണ്ടിയിൽ ഇടിച്ച ആ കാറിന്റെ നമ്പർ നമ്മുടെ ഡ്രൈവർ  ആയിരുന്ന ശിവരാമൻ  ചേട്ടൻ നോട്ട് ചെയ്ത്  എന്നേ ഏൽപ്പിച്ചിരുന്നു...... ആ നമ്പർ വെച്ച്  ഞങ്ങൾ ഒരു അന്വേഷണം  നടത്തിയിരുന്നു........ രജിസ്റ്റർ  ചെയ്തിരിക്കുന്നത്  അഭിയുടെ പേരിൽ ആണ്‌ എന്ന് തെളിഞ്ഞു....."


"എങ്കിൽ  പിന്നെ എന്തുകൊണ്ട  എന്നേ വേണ്ട എന്ന്  വെച്ച്  സ്വയം ഒഴിഞ്ഞു പോയിട്ട്  നമ്മുടെ ലൈഫിൽ ഇഴഞ്ഞു  കയറാൻ ശ്രമിക്കുന്നത്.... "


അഭി  എന്ന വ്യക്തിയോട് തന്നെ അവൾക്കു അറപ്പ്  തോന്നി തുടങ്ങി....... രുദ്രൻ പറഞ്ഞ കാര്യങ്ങൾ ഒരു കനൽ ആയി  അവളുടെ  മനസ്സിൽ ആളികത്തി...


"അവൻ ഈ ലോകത്ത്  ആരെയെങ്കിലും അനുസരിക്കുന്നു എങ്കിൽ അത്  അവന്റെ അച്ഛനെയും അമ്മയെയും മാത്രം ആണ്‌ വിച്ചു.... അവരുടെ വാക്കിനു മീതെ  അവന് ഒന്നും ഇല്ല............... അവർക്ക് വേണ്ടി ആണ്‌ അന്ന് അവൻ അങ്ങനെ ഒരു ത്യാഗം ചെയ്തത് എങ്കിൽ ഇപ്പൊ അവന്റെ മൈൻഡ് മാറി... അവന് നിന്നെ വേണം.... അതിന്  തടസ്സം ഇനി സ്വന്തം അച്ഛനും അമ്മയും ആണെങ്കിൽ പോലും അവൻ വകവെക്കില്ല... പ്രെഡിക്ട്  ചെയ്യാൻ പറ്റാത്ത  character ആണ്‌ അവന്റേത് .  "


"അഭി ഏട്ടന്റെ അച്ഛനും അമ്മയും തന്നെ ഇപ്പൊ ശ്രീയുടെ ലൈഫ് തകർക്കുവല്ലേ......... എങ്ങനെ തോന്നി അവർക്ക്..........പാവം ശ്രീ എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ടാവും.......... "


"അഭി  മാത്രം അല്ല വിച്ചു നമുക്ക്  പ്രശ്നം.......... "


"നന്ദിനി....? "



"മ്മ്.... അവളെ ജയിലിൽ  നിന്നും പുറത്ത്  ഇറക്കാൻ ഹെല്പ്  ചെയ്തത്  അവൻ കൂടി അറിഞ്ഞിട്ടാണ്... ബാംഗ്ലൂർ നഗരത്തിൽ ഇരുന്നുകൊണ്ട്  തന്നെ അവൻ കരുക്കൾ നീക്കി........... നിന്നെ എന്നിൽ നിന്നും അടർത്തി മാറ്റാൻ അതിലും  വലിയ ആയുധം ഇല്ല എന്ന് അവന് നന്നായി അറിയാം...... ഒരു  കാര്യം ഉറപ്പാണ് ... അഭി എനിക്ക്  നേരെ ഒരു ചെറു വിരൽ പോലും ഇനി അനക്കില്ല........ because...... നന്ദിനിക്കാണ്  എന്നേ വേണ്ടത്... രണ്ടുപേരും ചേർന്ന് കൂടുതൽ പ്ലാൻ ഇടുന്നതിനു മുൻപ് തന്നെ എല്ലാം ആരെയും അറിയിക്കാതെ  അവസാനിപ്പിക്കാം  എന്നൊരു ധാരണ  എനിക്ക്  ഉണ്ടായിരുന്നു.... but... ഇപ്പൊ നീ എല്ലാം അറിയുന്നതും ഒരു ബലം ആണ്‌..... ഇനി എങ്ങനെ മുന്നോട്ടു പോകണം എന്ന് നിനക്കും ഒരു ഐഡിയ  കിട്ടും.... "


 സങ്കടം  താങ്ങാൻ ആവാതെ  വിച്ചു രുദ്രന്റെ നെഞ്ചിൽ അഭയം തേടിയിരുന്നു........അവളെ എങ്ങനെ ആശ്വാസിപ്പിക്കണം എന്ന് അവനും അറിയില്ലായിരുന്നു........ ജീവിതം  ഒരു ഒഴുക്കിൽ മുന്നോട്ടു പോകുമ്പോൾ ആണ്‌ വീണ്ടും ഇതുപോലെ ഉള്ള ദുരന്തങ്ങൾ  ആ ഒഴുക്കിന്  തട ഇടുന്നത്..  


"എന്താ ഏട്ടാ... നമ്മുടെ ലൈഫിൽ മാത്രം ഇത്രേം പ്രശ്നങ്ങൾ....... ഒരിക്കൽ നന്ദിനി... ഇപ്പൊ ദാ  എന്നോ മറവിക്ക്  വിട്ട് കൊടുത്ത  മറ്റൊരാൾ കൂടി.......... നമുക്കും ജീവിക്കണ്ടേ.... എനിക്കിതൊന്നും താങ്ങാൻ വയ്യ ഏട്ടാ....  "


"വിച്ചു.... കൂൾ.... എന്തിനും ഞാൻ ഇല്ലേ... നിനക്ക് ഒന്നും വരാതെ കാക്കാൻ അല്ലേടി ഞാൻ ഇവിടെ ഉള്ളത്...... എനിക്കില്ലാത്ത  ഒരു ടെൻഷൻ  എന്തിനാ  എൻ്റെ പെണ്ണിന്...... .... "


"നമ്മൾ മാത്രം അല്ലല്ലോ ഏട്ടാ... നവി, സുഭദ്ര ആന്റി, പിന്നെ എൻ്റെ ശ്രീ..  ഇവരുടെ ഒക്കെ ജീവൻ തന്നെ ആപത്തിൽ ആണ്‌..... "


"I know.................നന്ദിനി ചിലപ്പോൾ ഇനി ഒരു പ്രശ്നത്തിനും വരാൻ ഉദ്ദേശിക്കുന്നില്ല എങ്കിലോ...... അഭി അവളെ കൂടെ നിർത്താൻ ആണ്‌ ശ്രമിക്കുന്നത്.... but  അവൾ അതിന്  തയ്യാർ ആകില്ല  എന്ന് നമുക്ക്  പ്രതീക്ഷിക്കാം ....... സ്വന്തം അമ്മയോട് ചെയ്ത  പാപത്തിൽ അവൾക്ക്  അൽപ്പം എങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ അതിന്  മുതിരില്ല.......  ഇതൊരു പ്രതീക്ഷ മാത്രം ആണ്‌.... എല്ലാ വശവും നമ്മൾ ചിന്തിക്കണം..... "


"ഞാനും അങ്ങനെ ആവട്ടെ  എന്നാണ് പ്രാർത്ഥിക്കുന്നത്.... പക്ഷെ  നന്ദിനിയെക്കാൾ  ഞാൻ ഇപ്പോൾ ഭയക്കുന്നത്  അഭിയെ ആണ്‌.......... എൻ്റെ ശ്രീ  അവളുടെ ജീവൻ.......... "


"പേടിക്കണ്ട വിച്ചു.......  അവൾക്കു ഒന്നും വരാൻ നമ്മൾ അനുവദിക്കില്ല......... പ്രോമിസ്..    "


"മ്മ്... അഭി ഏട്ടന് ഇങ്ങനെ ഒക്കെ ആകാൻ എങ്ങനെ കഴിഞ്ഞു ....   ഞാൻ അതാണ്‌ ആലോചിക്കുന്നത്... ഒരുപക്ഷെ ശ്രീയെ ക്കാൾ ഞാൻ അല്ലെ ഏട്ടാ  സൂക്ഷിക്കേണ്ടത് ... "


"Maybe  അവന്  എന്തെങ്കിലും ഒരു പാസ്റ്റ് കാണും വിച്ചു.....അഭിയെ  ആദ്യം consult  ചെയ്ത ഡോക്ടർ സത്യനാഥൻ ..... അദ്ദേഹത്തെ  കാണാൻ ഞാൻ ഒരു appoinment എടുത്തിട്ടുണ്ട്..... കുറച്ച്  കാര്യങ്ങൾ ഫോണിലൂടെ പറഞ്ഞത്  കൊണ്ട് ... അദ്ദേഹം  ഒക്കെ പറഞ്ഞു... ഇനി എന്തെങ്കിലും ഒക്കെ പറയാൻ അദ്ദേഹത്തിന് മാത്രേ കഴിയു.... നമുക്ക് നോക്കാം.... "


"എനിക്ക്  പേടി ആകുന്നു ഏട്ടാ........ "


"ഹേയ് ... എന്തും ധൈര്യത്തോടെ  നേരിടുന്ന നീ ഇങ്ങനെ ഡൌൺ ആകല്ലേ........ ഞാൻ ഉണ്ട്  നിന്റെ കൂടെ........ എന്നേ കടന്ന്  ഒരിക്കലും  അഭി ആരെയും തൊടില്ല  വിച്ചു    ..
 I know how  to deal........തല്ക്കാലം എൻ്റെ ഭാര്യ ഒന്ന് കൂൾ ആയിട്ട്  കിടക്കാൻ നോക്ക്....... ഇന്ന് ഒരുപാട്  ഓടി നടന്നതല്ലേ....... ഞാൻ ഒന്ന് ഫ്രഷ്‌ ആകട്ടെ ........ "


രുദ്രൻ വിച്ചുവിനെ  ബെഡിൽ പിടിച്ച് കിടത്തി ഫ്രഷ്‌ ആകാൻ വേണ്ടി ബാത്റൂമിൽ പോയി.......... 
വല്ലാത്ത ഒരു പിരിമുറുക്കത്തിൽ  ആയിരുന്നു  അവളുടെ മനസ്‌........ കണ്ണടക്കാൻ ശ്രമിക്കുമ്പോൾ  എല്ലാം പേടിപ്പിക്കുന്ന ആ മുഖം അവളുടെ മനസിലേക്ക്  ഓടി എത്തി...... ഒരേസമയം  പല ചിന്തകൾ ആയിരുന്നു . ഒരുപാട്  ചോദ്യങ്ങൾ ആരോടൊക്കെയോ ചോദിക്കാൻ ഉള്ളത് പോലെ... . 

 ബാംഗ്ലൂരിൽ  ഇത്രയും നാൾ അഭി ഏട്ടന്റെ ഒപ്പം ഉണ്ടായിട്ട്  എന്തുകൊണ്ട  ശ്രീക്ക്‌  അഭി ഏട്ടനെ doubt തോന്നാതെ ഇരുന്നത്...... അഭി ഏട്ടൻ  യൂസ് ചെയ്യുന്ന  medicines ഒന്നും അവൾ ശ്രദ്ധിച്ചിരുന്നില്ലേ.......... അതോ അവിടെയും  അയാൾക്ക്‌ സഹായികൾ  ഉണ്ടായിരുന്നോ...... എല്ലാത്തിനും ഉള്ള ഉത്തരം രവി  അങ്കിൾ  നും  രാജി ആന്റിക്കും  അറിയാം..... അവരും കൂടി അറിഞ്ഞോണ്ട്  അല്ലെ ഏറെക്കുറെ  കളികൾ നടന്നത്   ... സ്വന്തം മകന് വേണ്ടി  എൻ്റെ പാവം എൻ്റെ ശ്രീയുടെ  ലൈഫ് വെച്ചാണ് അവർ കളിക്കുന്നത്...... ....... നന്ദിനിയെ പുറത്തിറക്കാൻ  അഭി ഏട്ടൻ കാണിക്കുന്ന തിടുക്കം എന്തിനാവും.... ... ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആകുമോ അവളെ കളത്തിൽ ഇറക്കുന്നത്.......... ഈശ്വരാ  ഇനിയും ഇതൊന്നും അവസാനിക്കാൻ  സമയം ആയില്ലേ............നന്ദിനി ഇനിയൊരു ദോഷം ആകാതെ ഒഴിഞ്ഞു പോയാൽ മതിയായിരുന്നു......... 
സത്യം അറിയുമ്പോൾ ശ്രീ ഇതെങ്ങനെ താങ്ങും........... അവൾക്കിപ്പോൾ ഏറ്റവും ഇഷ്ടവും വിശ്വാസവും ആ ചതിയനോടാണ്..... എന്തെങ്കിലും അവളോട്‌ പറഞ്ഞാൽ അത്  ഞങ്ങളുടെ friendship തന്നെ തകർക്കും....... 


ചിന്തകൾക്കൊടുവിൽ ... എന്തും നേരിടാനുള്ള  ഒരു  ശക്തി  അവൾ സ്വയം ആർജിച്ചു .... ഓടി ഒളിച്ചാൽ  അത്  ഭീരുത്വം  ആവും........ എന്നേ സ്വന്തം ആക്കാൻ നിങ്ങൾ നടത്തുന്ന ഒരു കളികളും  വില പോകില്ല  അഭി ഏട്ടാ......... വീണ എന്നും രുദ്രന്റെ  സ്വന്തം ആണ്‌..... ഇനി എത്ര ജന്മം എടുത്താലും  ഇതിൽ ഒരു മാറ്റവും ഉണ്ടാകില്ല......... ഞങ്ങൾക്കിടയിൽ  ഇനി നിങ്ങൾക്ക്  ഒരു സ്ഥാനം  ഇല്ല..... 

              പിന്നെ  നന്ദിനി ...... എൻ്റെ  സ്വന്തം ആയ ഒന്നും നിനക്ക് കിട്ടില്ല  .  എൻ്റെ മരണ  ശേഷം മാത്രമേ എന്റെ  ഏട്ടനെ എന്നിൽ നിന്നും അകറ്റാൻ  നിനക്ക് കഴിയു ...... 

                 🔥🔥🔥🔥🔥


വീട്ടിലെ ആദ്യ ദിവസം ആയത്  കൊണ്ട്  തന്നെ  അനന്യ അതിരാവിലെ  എണീറ്റു.... അപ്പോഴും അർജുൻ സുഖ  ഉറക്കത്തിൽ ആയിരുന്നു ............. അവനെ ശല്യം ചെയ്യാതെ തന്നെ അവൾ കുളിച്ചു ഫ്രഷ്‌  ആയി... താഴെ  പൂജാ  മുറിയിൽ പോയി.......... അമ്മമാർ  രണ്ടുപേരും   താഴെ  ഉണ്ടായിരുന്നു..... 


"മോള്  ഇത്ര നേരത്തെ എണീറ്റോ.....കുറച്ച്  നേരം കൂടി  കഴിഞ്ഞു എണീറ്റാൽ പോരായിരുന്നോ മോളെ..... "


"എനിക്ക്  ഇതൊക്കെ ശീലം ആണ്‌ അമ്മേ................ അല്ല  അമ്മമാര്  രണ്ടുപേരും എന്നും ഈ നേരത്താണോ........ "


"ഏയ്‌... ഞാൻ ഇവിടെ വന്നപ്പോൾ ആണ്‌ ഇത്രയും നേരത്തെ..... രാധു  ഒറ്റക്കല്ലേ  അപ്പൊ ഞാനും കൂടെ കൂടി എനിക്കും  ശീലം ആയി .......... ദുബായിൽ  ആയിരുന്നപ്പോൾ എൻ്റെ ശീലം ഒക്കെ മാറിയതാ.... ഇവിടെ വന്നപ്പോൾ എല്ലാം പഴയ പോലെ ആയി.......... 

വിച്ചുവും ഉണ്ടാകുന്നത് ആണ്‌ ... കല്യാണത്തിന്റെ കുറെ തിരക്കിൽ ആയിരുന്നതല്ലേ... അവൾ കുറച്ച് കൂടി കിടന്നോട്ടെ............ ഇന്നലെ തന്നെ വിച്ചു പറഞ്ഞിരുന്നു ഇന്ന് മോളുടെ ദിവസം ആണ്‌ അതുകൊണ്ട്  അവൾ ഈ വഴിക്കില്ല...... റസ്റ്റ്‌  വേണം എന്ന്    ".



"എന്തായാലും മോള് നേരത്തെ എണീറ്റതല്ലേ.... മോള്  തന്നെ വിളക്ക് കൊളുത്തിക്കൊ...... ഐശ്വര്യമായ  തുടക്കം ആകട്ടെ .. നന്നായി പ്രാർത്ഥിക്ക്...... "


രുദ്രന്റെ അമ്മ പൂജാമുറിയിൽ  വെക്കേണ്ട  പൂക്കൾ അവളുടെ കയ്യിൽ കൊടുത്തിട്ട്  പറഞ്ഞു...... 

അവൾ രണ്ട്  അമ്മമാരുടെയും  കാൽ തൊട്ട്  അനുഗ്രഹം മേടിച്ചുകൊണ്ട് തന്നെ വലതുകാൽ വെച്ച് പൂജ  മുറിയിൽ  പ്രവേശിച്ചു... 
മനസ്സിൽ അമ്മയെയും അച്ഛനെയും അച്ഛമ്മയെയും  ഒക്കെ വിചാരിച് കൊണ്ട്  അവൾ വിളക്ക് തെളിച്ചു ........ എത്രയും വേഗം തന്നെ അർജുനെ അവൾക്ക് കിട്ടണം   എന്നും ഈ കുടംബത്തിൽ  എന്നും സന്തോഷം മാത്രം ഉണ്ടാകണം എന്നും അവൾ പ്രാർത്ഥിച്ചു............ അച്ഛൻ പറഞ്ഞു തന്ന കാര്യങ്ങൾ ഒരിക്കലും മറക്കാതെ  കുടുംബത്തിന്റെ സ്വസ്ഥത  എന്നും നിലനിർത്താൻ  വിച്ചുവിനെ പോലെ അവൾക്കും കഴിയണം എന്ന് അവൾ ആഗ്രഹിച്ചു..    


അടുക്കളയിൽ  അമ്മമാരെ  സഹായിക്കാൻ അവളും കൂടി  .......  അധികം ഒന്നും അവളെക്കൊണ്ട്  ചെയ്യാൻ  അവർ അനുവദിചിരുന്നില്ല........ 


"മോള്  ഈ ചായ  അർജുന് കൊണ്ടുപോയി കൊടുക്ക് ... . പിന്നെ വിച്ചുവിനും  രുദ്രനും...... ബാക്കി ഉള്ളവർ  താഴെ വന്നെ കുടിക്കു...... ശീലം അങ്ങനെയാ...... "


"ശെരി അമ്മേ........... "


മുകളിലെ  ആദ്യത്തെ മുറി രുദ്രന്റെയും  വിച്ചുവിന്റെയും  ആയിരുന്നു................ അതുകൊണ്ട്  ആദ്യം അവൾ അവിടേക്ക്  പോയി ഡോറിൽ തട്ടി  വിളിച്ചു...... ...... കുറെ നേരം വിളിച്ചിട്ടും ഡോർ തുറക്കുന്ന  ലക്ഷണം ഒന്നും ഇല്ലായിരുന്നു.......... 


     ഇതെ സമയം വിച്ചു  പുതച് മൂടി ഒരു പൂച്ച കുഞ്ഞിനെ പോലെ രുദ്രന്റെ  നെഞ്ചിൽ പറ്റിചേർന്ന് കിടക്കുന്നുണ്ടായിരുന്നു.......... 


"വിച്ചു.......... ഡോർ........
ആരോ തട്ടുന്നു.............. പോയി  നോക്ക്.......... "

 
   ഉറക്കച്ചടവിൽ  രുദ്രൻ അവളെ തട്ടി വിളിക്കാൻ  നോക്കിയപ്പോ അവൾ എണീക്കാൻ മടി കാണിച്ചു കിടന്നു.... 


"ഏട്ടൻ... .....പൊ........എനിക്ക്  വയ്യ................ "


      രുദ്രൻ എണീക്കാൻ നോക്കിയപ്പോ  വിച്ചു പുതപ്പ്  ഒന്നും കൂടി ശക്തിയിൽ  വലിച്ച് കയറ്റി  തിരിഞ്ഞു കിടന്നു.......... ചക്ക  വീഴുന്ന പോലെ ഒരു സൗണ്ട് കേട്ടപ്പോൾ ആണ്‌ അവൾക്കു അബദ്ധം മനസിലായത്........ 

തുടരും.........


🔥രുദ്രവീണ🔥
                  
പാർട്ട്‌~51
    

 ഉറക്കച്ചടവിൽ  രുദ്രൻ അവളെ തട്ടി വിളിക്കാൻ  നോക്കിയപ്പോ അവൾ എണീക്കാൻ മടി കാണിച്ചു കിടന്നു.... 


"ഏട്ടൻ... .....പൊ........എനിക്ക്  വയ്യ................ "


      രുദ്രൻ എണീക്കാൻ നോക്കിയപ്പോ  വിച്ചു പുതപ്പ്  ഒന്നും കൂടി ശക്തിയിൽ  വലിച്ച് കയറ്റി  തിരിഞ്ഞു കിടന്നു.......... ചക്ക  വീഴുന്ന പോലെ ഒരു സൗണ്ട് കേട്ടപ്പോൾ ആണ്‌ അവൾക്കു അബദ്ധം മനസിലായത്........ 


"അയ്യോ.... ഏട്ടാ....... സോറി .. "

ഇത്ര പെട്ടെന്ന്  താഴെ എത്തിയതിന്റെ  ഷോക്കിലും  കലിപ്പിലും ആയിരുന്നു  അവൻ .. "


"ഉരുട്ടി ഇട്ടിട്ട് സോറി ഓ.... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ചക്ക പോത്തേ........... അങ്ങനെ നീ മാത്രം  സുഖിക്കണ്ട.....ഇങ്ങ്  ഇറങ്ങി വാടി ."


രുദ്രൻ വിച്ചുവിന്റെ കാല് പിടിച്ച്  ഒരു  വലി  ആയിരുന്നു....... വിച്ചു  വേഗം  കട്ടിലിന്റെ  ഒരു അറ്റത്ത് കയറി പിടിച്ചു........... 


"എത്ര ശ്രമിച്ചാലും  ഞാൻ പിടി വിടില്ലടാ  ഏട്ടാ............ "


ഇത്തിൾകണ്ണിയെ പോലെ  അവൾ അള്ളിപിടിച്ചിരിക്കുന്നത്  കണ്ട്  രുദ്രന് ചിരി വന്നു.... 

ഡോറിൽ  ഉള്ള തട്ട്  ഒന്നും കൂടി ഉച്ചത്തിൽ ആയപ്പോൾ  രുദ്രൻ അവളുടെ പിടിവിട്ട്  വേഗം ഡോർ തുറക്കാൻ പോയി..... വിച്ചു വീണ്ടും മൂടി പുതച്ചു കിടന്നു......... 


"ഓ.... അനു  ആയിരുന്നോ ...  എന്തിനാ വെറുതെ  കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്...വിച്ചു വരുമായിരുന്നല്ലോ........ "


"ഏയ്‌  അതൊന്നും കുഴപ്പം ഇല്ല രുദ്രേട്ട........... ഇന്ന്  എൻ്റെ ദിവസം അല്ലെ.... അപ്പൊ എല്ലാവർക്കും ഞാൻ തന്നെ ചായ തന്ന് അങ്ങ് തുടങ്ങാം എന്ന് കരുതി.... "


"ആഹാ.... ഐശ്വര്യമായിട്ട് ഇവിടെ തന്നെ തുടങ്ങാൻ തോന്നിയില്ലേ... ഇങ്ങോട്ട്  തന്നോളൂ ........"


"അല്ല എവിടെ  നമ്മുടെ  ജാൻസി റാണി.... "


"അവൾ ഉറങ്ങുക ആണ്‌........ അനു പോയിക്കോ... അതിനെ ഞാൻ അങ്ങ്  വിട്ടേക്കാം.... "


"അയ്യോ വേണ്ട..... കുറെ ദിവസം പാവം ഉറക്കം പോലും  ഇല്ലാതെ എൻ്റെ കൂടെ നിന്നതാ..... കിടന്നോട്ടെ..... "


അനന്യ പോയപ്പോൾ രുദ്രൻ ചായ എടുത്ത്  ടേബിളിൽ വെച്ചു... തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട്  വിച്ചു വീണ്ടും മൂടി പുതച്ചു  കിടക്കുന്നു.... 


"ഇവളെ ഞാൻ ഇന്ന്...... എന്റെ ഉറക്കം കളഞ്ഞിട്ട്  അവളുടെ ഒരു കിടപ്പ്................ നിന്നെ ഞാൻ മയക്കി തരാം പോന്നു മോളെ..... "


     രുദ്രൻ വിച്ചുവിന്റെ  മുടി ഒക്കെ മാടി ഒതുക്കി  അവളുടെ  ചെവിയിൽ  ചുണ്ട് ചേർത്തു...... 


"മോളെ........."


"മ്മ്...... എന്താ.............. "


"എണീക്ക്  മോളെ...........ഏട്ടൻ ഒരു കാര്യം പറയട്ടെ........ "


"മ്മ്..... പറഞ്ഞോ....... ഞാൻ കേട്ടോളാം 


"അതേയ്..............അല്ലെങ്കിൽ വേണ്ട നമുക്കൊരു ലിപ് അടിച്ചാലോ.... 😉😜"



"അയ്യോ... !!!!!!!!!!!!!!!!!!
വേണ്ട ഞാൻ എണീറ്റോളാം 😰........"


രുദ്രനെ തള്ളി മാറ്റി  വിച്ചു  ചാടി എണീറ്റു......... ഒരു കള്ള  ചിരിയോടെ  രുദ്രൻ അവളെ നോക്കിയപ്പോൾ  വിച്ചു ഭദ്ര കാളി ലുക്കിൽ  അവനെ ഒന്ന് ഇരുത്തി നോക്കി...... 



"ഇനി ഇവിടെ നിന്നാൽ ശെരി ആകില്ല.. നിങ്ങളെ എനിക്ക്  തീരെ വിശ്വാസം ഇല്ല..... "


"കിസ്സടി അത്ര വലിയ തെറ്റാണോ baby............. "


"ഏയ്‌... അതൊരു തെറ്റ്  അല്ല.... പക്ഷെ നിങ്ങൾക്ക് ഇരുപത്തിനാല്  മണിക്കൂറും  ഇതെ ഉള്ളു ചിന്ത... ഉറങ്ങുമ്പോൾ പോലും വെറുതെ  വിടില്ല .... ദുഷ്ടൻ..... "


"അതെനിക്ക്  എൻ്റെ പെണ്ണിനോടുള്ള  ഇഷ്ടം കൊണ്ടല്ലേ..... എനിക്ക് തോന്നുമ്പോൾ നിന്നെ കെട്ടിപ്പിടിക്കും  ഉമ്മ വെക്കും..... വേണെങ്കിൽ  നിന്നെ കടിച്ചു തിന്നും.... അതെന്റെ മാത്രം അവകാശം...... അല്ലാതെ  റൊമാൻസ് വരുമ്പോൾ അപ്പുറത്തെ വീട്ടിലെ വാസു ചേട്ടന്റെ ഭാര്യയെ  കേറി പിടിക്കാൻ പറ്റുമോ... സ്വന്തമായി  ഒന്ന് ഉള്ളപ്പോൾ എനിക്ക്  എന്തിനാ  വേറെ..... "


"പോടാ..... "



വിച്ചു പില്ലോ എടുത്ത്  എറിഞ്ഞിട്ട്  നേരെ ബാത്റൂമിലേക്ക്  ഒറ്റ  ഓട്ടം ആയിരുന്നു........ രുദ്രൻ പില്ലോ correct ആയിട്ട് ക്യാച്ച് പിടിച്ചു... അതും കെട്ടിപിടിച്ചു  അങ്ങ് ഉറങ്ങി...... 


          💙💙💙💙💙💙💙💙


അനന്യ റൂമിൽ ചെന്നപ്പോൾ അർജുൻ നല്ല ഉറക്കത്തിൽ ആയിരുന്നു.............. വിളിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിൽ ആയിരുന്നു അവൾ..... പിന്നെ രണ്ടും കല്പ്പിച്ചു  വിളിക്കാം എന്ന് കരുതി.... 


"ഏട്ടാ......... ... ഏട്ടാ...... "


"മ്മ്........ നീ പോടാ   ആരു.........ന്നെ  ഡിസ്റ്റർബ്  ചെയ്യല്ലേ......... "


അർജുൻ മുഖം  പില്ലോയിൽ  അമർത്തി  വീണ്ടും കിടന്നു ..... 
രണ്ടാമത്  വിളിക്കുന്നതിനു  പകരം അനന്യ ഒറ്റ അടി ആയിരുന്നു.... 


"അയ്യോ...!!!!!!!!!!!!!!!"


അർജുന്റെ അലർച്ച  അൽപ്പം ഉച്ചത്തിൽ ആയപ്പോൾ അനന്യ വേഗം  അവന്റെ വാ പൊത്തി പിടിച്ചു...... 

ചായയുമായി  മുന്നിൽ നിൽക്കുന്ന അനന്യയെ  കണ്ട്  അർജുൻ ആദ്യം ഒന്ന്  ഞെട്ടി........ 


"നീ........ഇതുവരെ  ഉറങ്ങിയില്ലേ..... "


"ബെസ്റ്റ്........ നേരം വെളുത്തു മാഷേ...... ഞാൻ ചായ കൊണ്ടുവന്നിട്ടുണ്ട് വേഗം പല്ല് തേച് കുളിച് ഫ്രഷ്‌ ആയി വാ ...... അമ്മ പറഞ്ഞു  കുടുംബ ക്ഷേത്രത്തിൽ   പോകണം എന്ന്.... "


"ഓ.....നേരം വെളുത്തോ..... ഉറക്കം പിടിച്ചപ്പോൾ കുറെ വൈകി.........പിന്നെ ഞാൻ അങ്ങനെ അതിരാവിലെ  എണീക്കുന്ന ടൈപ്പ് ഒന്നും  അല്ല....എൻ്റെ സമയം പത്തുമണി ആണ്‌.... "


 "ഏയ്‌... ഇനി അത് പറ്റില്ല........ നേരത്തെ ഒക്കെ എണീക്കണം... രുദ്രേട്ടന്റെ കൂടെ പഴയത് പോലെ ഓഫീസിൽ പോയി തുടങ്ങണം...... അമ്മ എനിക്ക്  ക്വട്ടേഷൻ  തന്നിട്ടുണ്ട്... എല്ലാം സമ്മതിപ്പിക്കണം എന്ന്.... "


അനന്യ ഓരോന്ന് പറയുമ്പോൾ  അർജുന്റെ ചിരി അൽപ്പം മങ്ങിയിരുന്നു......... എങ്ങനെ എവിടെ നിന്ന്  തുടങ്ങണം എന്ന്  അവന് തന്നെ അറിയാത്ത ഒരു അവസ്ഥ ആയിരുന്നു..... കല്യാണം ഒക്കെ കഴിഞ്ഞിട്ടും ഇനിയും അച്ഛന്റെ ചിലവിൽ ജീവിക്കാൻ പറ്റില്ല...... തനിക്കും ഒരു കുടുംബം ആയി എന്ന്  അവൻ ഓർത്ത് തുടങ്ങി......ജോലി ചെയ്യാതെ അച്ഛൻ അക്കൗണ്ടിൽ ഇടുന്ന പണവും കൊണ്ട്  താലി കെട്ടിയ പെണ്ണിനെ  നോക്കാൻ അവനും താല്പര്യം ഇല്ലായിരുന്നു.... പഴയതിലും ശക്തി ആയി തിരിച്ചു വരണം എന്ന്  അവനും ആഗ്രഹം  തോന്നി.... ... ആർക്കും ഒരു ബാധ്യത അല്ല.... ആരും ഇന്നുവരെ ഒരു കുറ്റവും പറഞ്ഞിട്ടില്ല.... എങ്കിലും എല്ലാത്തിൽ നിന്നും ഇനിയും ഒഴിഞ്ഞു നിൽക്കാൻ പറ്റില്ല.. 



"ഞാനും ചിന്തിച്ചിരുന്നു .......    എല്ലാം പൊടി തട്ടി  എടുക്കണം... "



ഇത്ര വേഗം അർജുൻ ഒരു നല്ല തീരുമാനം എടുക്കും എന്ന് അവളും കരുതിയില്ല... പെട്ടെന്ന് അവൻ അത്  പറഞ്ഞപ്പോൾ അവൾക്ക്  എന്തെന്നില്ലാത്ത സന്തോഷം തോന്നി........ 


"ഗുഡ്............ ഈ സ്പിരിറ്റ്‌  ആണ്‌  ഏട്ടന് വേണ്ടത്.... "


അർജുന്  നേരെ അവൾ കൈ നീട്ടിയപ്പോൾ  അവൻ ചിരിച്ചു കൊണ്ട്  അവളുടെ കൈ പിടിച്ച്  ബെഡിൽ നിന്നും എണീറ്റു......... 


"താങ്ക്സ്  എന്നും ഇങ്ങനെ ആണോ എന്നേ ഉണർത്തുക......... "


"പറയാൻ പറ്റില്ല.... നാളെ  ഇതിലും കടുപ്പം ആവും.......... "


"എന്ന്  വെച്ചാൽ...... "



"Just  wait and see 😅😜"


അർജുനെ ഒന്ന്  സൈറ്റ് അടിച്ച് നോക്കിയിട്ട്  അവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി...... 

ഇനിയും എന്തൊക്കെയോ വരാൻ ഉണ്ട്  എന്ന് അവന് മനസിലായി.... അവളുടെ presence  അവന് വല്ലാത്ത ഒരു ആശ്വാസം തന്നെ ആയിരുന്നു... 

            🔥🔥🔥🔥🔥🔥🔥


"മോളെ    ആ  ദോശ മാവിൽ കുറച്ച്  കൂടി ഉപ്പ്  ഇട്ടേക്ക്....... ഞാൻ ഇട്ടപ്പോൾ  കുറച്ച് കുറഞ്ഞു പോയോ എന്നൊരു doubt.... "



"ആ  അമ്മേ........ ഞാൻ നോക്കിയിട്ട്  ഇടാം......... "



അനന്യ  അടുക്കളയിൽ ചെന്നപ്പോൾ വിച്ചു  അവിടെ പ്രെസെന്റ് ആയിരുന്നു............. 
അവൾ ഷെൽഫിൽ നിന്ന്  ഒരു ടിൻ  എടുത്ത്  എന്തോ ഇടാൻ തുടങ്ങിയപ്പോൾ  അനന്യ വേഗം പോയി അത്  അവളുടെ കയ്യിൽ നിന്നും മേടിച്ചു....... 
വിച്ചു പെട്ടെന്ന് ഷോക്ക് ആയി പോയി........... 


"നീ എന്താ  ഡി  ഈ കാണിക്കുന്നേ......... "


"എടി.... ഉപ്പ്  ഇടാൻ അമ്മ  പറഞ്ഞു....... നീ അത്  ഇങ്ങ്  തന്നെ ..    "


"ബെസ്റ്റ്.... ഇതാണോ നിന്റെ ഉപ്പ്... 
ഇപ്പൊ മുളക്  ദോശ  തിന്നേണ്ടി  വന്നേനെ  എല്ലാവർക്കും... ദാ  ഇത്  കണ്ടോ...... "


"ഉയ്യോ........ഞാൻ പെട്ടെന്ന് .............. സോറി..... നീ വന്നത്  നന്നായി.... "


"അത് കുഴപ്പം  ഇല്ല.... ഒരു അബദ്ധം  ഒക്കെ ആർക്കും പറ്റും മോളെ ....... "


"അത്  ശെരിയാ അമ്മേ..... ഒരു അബദ്ധം  ഒക്കെ ആർക്കും പറ്റും... പക്ഷെ ഇന്നുവരെ ഒരു മിസ്റ്റേക്ക് പോലും വരുത്താത്ത ഒരാൾക്ക്  ഇങ്ങനെ പറ്റണം എങ്കിൽ മനസ്സിൽ എന്തോ ഉണ്ട്....... "


അനന്യ വിച്ചുവിനെ നോക്കി ഒന്ന്  കടുപ്പിച്ചു പറഞ്ഞപ്പോൾ  അവൾ പെട്ടെന്ന്  ഒന്ന് പതറി............ അനു ആരും കേൾക്കാതെ അവളുടെ ചെവിയിൽ  എന്തോ പറയാൻ തുടങ്ങി.......... 


"എന്ത്... പറ്റി നിനക്ക്....... ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുവാ... ഇത്രേം ദിവസം രുദ്രേട്ടൻ  ആയിരുന്നു  കള്ള കളി.. ഇപ്പൊ ദേ  നിനക്കും... എന്താടി.... അങ്ങേര്  ഇനി നിനക്ക്  വല്ല ഷോക്ക്  ട്രീറ്റ്മെന്റ് തന്നോ ..  
അല്ല.... ഒരാഴ്ച കഴിഞ്ഞ്  കാണുവല്ലേ.... "


"പോടീ..... "


വിച്ചു അവളുടെ തലയിൽ ഒരു കൊട്ട്  കൊടുത്തിട്ട്  അവിടെ നിന്നും പോയി.......... എന്തോ മറച്ചു പിടിക്കാൻ  അവൾ കഷ്ടപ്പെടുന്നു എന്ന്  അനന്യക്ക് തോന്നി...... 


അനന്യ അവളുടെ പിന്നാലെ കുറെ നടന്ന് നോക്കി എങ്കിലും ഒരു ഫലവും ഉണ്ടായില്ല. അവൾ ഒഴിഞ്ഞു മാറി നടന്നു....... വിച്ചുവിനെക്കാൾ  വാശിയിൽ ആയിരുന്നു അനന്യയും.... 

             🔥🔥🔥🔥🔥🔥🔥


"ശ്രീ  ഞാൻ വിളിക്കുമ്പോൾ നീ ബസ് സ്റ്റോപ്പിൽ വന്നു നിന്നാൽ മതി..... എനിക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.... അതുകഴിഞ്ഞു  നിന്നെ വന്നു കൂട്ടാം..... "



"ഏട്ടൻ എവിടെക്കാ  പോകുന്നെ....."


"അതൊന്നും നീ അറിയണ്ട.....നീ വെച്ചോ ....ഞാൻ  വിളിക്കുമ്പോൾ ഇറങ്ങിയാൽ മതി.... "


ശ്രീ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അഭി കോൾ കട്ട്  ചെയ്തു..........അവന്റെ കാർ വ്യക്തമായ ലക്ഷ്യ ബോധത്തോടെ  തന്നെ മുന്നോട്ട്  സഞ്ചരിച്ചു...... 
അത്  ചെന്നെത്തിയത്  ഒരു പഴയ കെട്ടിടത്തിന്റെ മുന്നിൽ ആയിരുന്നു........ അവൻ കാർ വഴിയിൽ നിർത്തി ഗേറ്റ് തുറന്ന്  അകത്തു  കയറി.............  ഒരുപാട്  പഴക്കം ചെന്ന പൊട്ടിപൊളിഞ്ഞ  ഒരു കെട്ടിടം ആയിരുന്നു അത്..... പാർക്കിംഗ്  ഏരിയയിൽ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു........ അത് കണ്ടപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി........ 


"Thank god.....എന്നേ  ശരിയായ  വഴിയിൽ തന്നെ എത്തിച്ചു.... എനിക്ക്  അറിയാമായിരുന്നു  നീ ഇവിടെ ഉണ്ടാകും എന്ന്..... അഭിയുടെ  പ്രെഡിക്ഷൻ  ഒരിക്കലും  തെറ്റില്ല.... "

 
അവൻ വീടിന്റെ സിറ്റ്  ഔട്ടിൽ  കയറി കോളിങ്  ബെൽ  അമർത്തി....... 
കുറെ നേരം ആയിട്ടും ആരെയും കണ്ടില്ല............ പിന്നെ ഡോറിൽ തട്ടി  നോക്കി.............അപ്പോഴേക്കും ഡോർ തുറന്നു............. അഭി പ്രതീക്ഷയോടെ   നോക്കി......... അത്  അവൻ ഉദ്ദേശിച്ച  ആൾ തന്നെ ആയിരുന്നു...... 


"അഭിജിത്.................... "


"ഓ........ അപ്പൊ ഓർമ്മ ഒക്കെ ഉണ്ട്......... മിസ്സ്  നന്ദിനി നന്ദകുമാർ..ജയിൽ വാസം ഒക്കെ കഴിഞ്ഞ്  ഇത്ര വേഗം ഇറങ്ങും എന്ന്  കരുതിയില്ല അല്ലെ.... "


"What you want.....താൻ ഇപ്പോ എന്തിനാ എൻ്റെ പിന്നാലെ ഇറങ്ങിയിരിക്കുന്നത്... "


"അതൊക്കെ പറയാം മേഡം.....ആദ്യം വന്ന  അഥിതിയോട്  കയറി ഇരിക്കാൻ  പറയാൻ ഉള്ള മര്യാദ കാണിക്ക്....... അല്ല പറഞ്ഞില്ല എങ്കിലും  ഞാൻ കയറും.... "

 
അഭി നന്ദിനിയെ  മറികടന്ന്  അകത്തുള്ള സോഫയിൽ പോയി ഇരുന്നു......... 


"മ്മ്  ഗുഡ്.......... പുറമെ  നോക്കുമ്പോൾ ഇതൊരു ഭാർഗവി  നിലയം പോലെ ആണെങ്കിലും ഉള്ളിൽ നിന്ന്  നോക്കുമ്പോൾ കൊട്ടാരം തന്നെ..... "


"താൻ ആദ്യം വന്ന കാര്യം പറ.... "


അവൾ ദേഷ്യപ്പെട്ടുകൊണ്ട്  അവന്റെ മുന്നിൽ ഉള്ള  സോഫയിൽ ഇരുന്നു....... 


"ഹേയ്.... എന്നോട് ഇങ്ങനെ ദേഷ്യപ്പെടാതെ  നന്ദു....... നിന്നെ ഞാൻ ആണ്‌ പുറത്ത്  ഇറക്കിയത്... ആ ഒരു പരിഗണന  എങ്കിലും കാണിക്കണം.... "


"എനിക്ക്  അറിയാം..... അത്  എന്തിനാണ്  എന്ന് മാത്രം അറിഞ്ഞാൽ മതി... "


"Simple.... എനിക്ക്  വേണ്ടി മാത്രം........ എൻ്റെ ആവശ്യങ്ങൾ നടക്കാൻ വേണ്ടി..... .  കൂടെ നിനക്കും കുറെ ഉപകാരം  ഉണ്ടാവും...... ശത്രുവിന്റെ  ശത്രു  മിത്രം എന്നല്ലേ..... അതുകൊണ്ട്  നിന്റെ സഹായം എനിക്ക്  വേണം...."


അവൾ ഒരു ചോദ്യ ഭാവത്തിൽ  അവനെ നോക്കിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി..... 


"മനസിലായിട്ടില്ല..... അല്ലെ......... എനിക്ക്  എൻ്റെ പ്രണയം തിരികെ വേണം......... "


"What........???? "


"Yes.....നന്ദിനി... എനിക്ക് എൻ്റെ വിച്ചുവിനെ  രുദ്രനിൽ  നിന്നും തിരികെ വേണം........... നിനക്കും വേണ്ടേ നിന്റെ രുദ്രനെ ...... ആദ്യം അവനെ അങ്ങ്  കൊന്നേക്കാം എന്നാ  കരുതിയെ........ പക്ഷെ...... അത്  വേണ്ട..... അങ്ങനെ ചെയ്‌താൽ അവൾ പിന്നെ ജീവിച്ചിരിക്കില്ല....... അവർ തമ്മിൽ തെറ്റണം...... അടിയും ഇടിയും ഒന്നും വേണ്ട... അല്ലാതെ തന്നെ അവളെ എനിക്ക്  വേണം .... അതിന്  നിന്റെ സഹായം എനിക്ക്  വേണം..... "


"വാട്ട്‌ യു മീൻ  അഭി.......വീണയെ നീ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ................ അങ്ങനെ എങ്കിൽ എന്തിനാ അവളെ നീ രുദ്രന്  വിട്ട് കൊടുത്തേ.... ഇനി എന്തിനാ അവളെ നിനക്ക് ...... അപ്പൊ ശ്രീബാലയോട് കാണിക്കുന്നതൊക്കെ .... "


ദേഷ്യം വന്നു  അഭിയുടെ കണ്ണുകൾ ചുവന്നു..... അവൻ മുന്നിൽ ഇരുന്ന ടേബിളിൽ കൈ  കൊണ്ട്  ആഞ്ഞടിച്ചു...അവന്റെ കയ്യിൽ നിന്നും ചോര ഒലിച്ചു ......... പേടിച്ച് പോയ നന്ദിനി  സോഫയിൽ നിന്നും എണീറ്റ്‌  പിന്നിലേക്ക്  മാറി.... 


"ഓ..... ഒരു ശ്രീ.................. മിണ്ടരുത്............. എൻ്റെ പെണ്ണ്  വീണ ആണ്‌... ഒരിക്കൽ എൻ്റെ അച്ഛനും അമ്മയും പറഞ്ഞത്  കേട്ട്  അവളെ അവന് വിട്ടു കൊടുത്തു... ഇപ്പൊ ദാ  അവർ പറഞ്ഞത്  കേട്ട്  ഇവളെ കെട്ടേണ്ടി  വരുന്നു.....    എനിക്ക്  എൻ്റെ വീണയെ വേണം.... അതിപ്പോ ഇവളെ കൊന്നിട്ടും  ഞാൻ നേടും..... "


"എന്താ......... എന്താ 
നീ ഉദേശിക്കുന്നെ ..... "



"എനിക്കൊരു പ്ലാനിങ് ഉണ്ട്  നന്ദിനി............ രുദ്രനും വീണയും പോലും അറിയാതെ  അവരുടെ ഇടയിലെ  വിശ്വാസം തകരും ....... ഞാൻ തകർക്കും................ "


ക്രൂരത നിറഞ്ഞ  ഭാവത്തിൽ  അഭി നന്ദിനിയെ  ഒന്ന്  നോക്കി............... മുറിവിൽ നിന്നും ബ്ലഡ്‌ ശക്തി ആയി ഒഴുകിയപ്പോൾ  അവൻ ആ കൈ  അവിടെ കണ്ട  അക്ക്വേറിയത്തിൽ  കൈ മുക്കി പിടിച്ചു..... തെളിഞ്ഞ വെള്ളത്തിൽ ചോരയുടെ പൈശാചികം  ആയ  നിറം കലർന്നു...... ......... പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു   പോക്കറ്റിൽ  നിന്നും ഒരു ടവൽ എടുത്ത്  അവൻ കൈ കെട്ടിവെച്ചു .............. 
നന്ദിനിയുടെ നേർക്ക്  ഒരിക്കൽക്കൂടി  അവന്റെ നോട്ടം എത്തി ...... അവൾ പകച്ചു നിന്നു പോയി........ അവൻ അരികിൽ വരും തോറും എന്തെന്നില്ലാത്ത ഭയം അവളെ കീഴ്പ്പെടുത്തി....... 


"നീ എന്നേ സഹായിക്കില്ലേ  നന്ദു ......     നിനക്ക്  മാത്രേ എന്നേ സഹായിക്കാൻ കഴിയു...... നീ വേണം എൻ്റെ കൂടെ..... പറ... നന്ദു.... "


അഭി ശക്തിയിൽ  അവളുടെ കയ്യിൽ പിടിച്ച്  ഭ്രാന്തം  ആയി പുലമ്പി....... 
ഒന്നും പറയാൻ പറ്റാതെ  നന്ദിനി കുഴങ്ങി........ 


"നീ ശെരിക്ക്  ആലോചിക്ക്  നന്ദിനി............. എന്നിട്ട്  എന്നേ വിളിക്ക്............. നിനക്ക്  ഞാൻ ഒരാഴ്ച  സമയം തരാം....... നീ....... നീ........ നല്ലപോലെ ആലോചിക്ക് .................. "


അഭി കയ്യിലെ  കെട്ട്  അഴിച്ചു മാറ്റി.... മുറിവിലെ  ചോര കൊണ്ട്  ഭിത്തിയിൽ നമ്പർ കുറിച്ചിട്ടു.......... അവന്റെ ആ പ്രവർത്തിയിൽ അവൾ  പേടിച്ച് പോയിരുന്നു.............. 

"ഞാൻ വരും ......... നീ എൻ്റെ കൂടെ വേണം... നിനക്ക്  നഷ്ടപ്പെട്ടതിനേക്കാൾ  ഏറെ വില പിടിപ്പ്  ഉള്ള സമ്മാനം ഞാൻ തരും നന്ദു............ Im waiting for your call......"

കൊടുംങ്കാറ്റ്  പോലെ അവൻ പുറത്തേക്ക്  ഇറങ്ങിയതും.... അവൾ ഓടിപോയി  വാതിൽ അടച്ച് കുറ്റി  ഇട്ടു................. നിലത്തെക്ക്  ഊർന്നു വീണുകൊണ്ട്  അവൾ മുഖം പൊത്തി ഇരുന്നു.................... എന്തോ ആലോചിച്ച പോലെ  വേഗം എണീറ്റു............. മുകളിലെ  റൂമിൽ  പോയി  അവളുടെ ഫോൺ എടുത്തു........ അതിൽ ACP നൗഫൽ  എന്ന്  സേവ്  ചെയ്ത് വെച്ച നമ്പർ  നോക്കി........ ആദ്യം ഒന്ന്  സംശയിച്ചുകൊണ്ട്  അവൾ മുറിയിൽ വെപ്രാളപ്പെട്ട്  കൊണ്ട്  നടന്നു ........   പിന്നെ ഒന്നും നോക്കാതെ  ആ നമ്പർ  ലേക്ക്  കോൾ  ചെയ്തു..... 


തുടരും.................. 

🔥രുദ്രവീണ🔥
                   
പാർട്ട്‌ ~52
            

കൊടുംങ്കാറ്റ്  പോലെ അവൻ പുറത്തേക്ക്  ഇറങ്ങിയതും.... അവൾ ഓടിപോയി  വാതിൽ അടച്ച് കുറ്റി  ഇട്ടു................. നിലത്തെക്ക്  ഊർന്നു വീണുകൊണ്ട്  അവൾ മുഖം പൊത്തി ഇരുന്നു.................... എന്തോ ആലോചിച്ച പോലെ  വേഗം എണീറ്റു............. മുകളിലെ  റൂമിൽ  പോയി  അവളുടെ ഫോൺ എടുത്തു........ അതിൽ ACP നൗഫൽ  എന്ന്  സേവ്  ചെയ്ത് വെച്ച നമ്പർ  നോക്കി........ ആദ്യം ഒന്ന്  സംശയിച്ചുകൊണ്ട്  അവൾ മുറിയിൽ
 വെപ്രാളപ്പെട്ട്  കൊണ്ട്  നടന്നു ........   പിന്നെ ഒന്നും നോക്കാതെ  ആ നമ്പറിലേക്ക് കോൾ  ചെയ്തു..... 

 
            🔥🔥🔥🔥🔥🔥🔥


"എൻ്റെ  സഫു  നേരം എത്രയായി.... ഇന്നെങ്കിലും എനിക്ക്  നേരത്തെ ഓഫീസിൽ എത്താൻ പറ്റുമോ..... എൻ്റെ യൂണിഫോം അയേൺ  ചെയ്യാൻ ആണെന്നും പറഞ്ഞു  പോയിട്ട്... "


"ദാ  ഇപ്പൊ റെഡി ആകും ഇക്കാ............... ഇക്ക  ഈ കൊച്ചിനെ  ഒന്ന്  പിടി.. എല്ലാം കൂടി എന്നെക്കൊണ്ട്  ആവൂല്ല...... "


താഴെ  നിന്ന്  സഫു  വിളിച്ചു കൂവാൻ  തുടങ്ങിയപ്പോൾ  നൗഫി ഫോണും പിടിച്ച്  ഇറങ്ങി വന്നു... ഒരു  കയ്യിൽ കുഞ്ഞിനേയും  എടുത്ത്  അവൾ കഷ്ടപ്പെടുന്നത് അപ്പോഴാണ് അവൻ കണ്ടത് ... 


"എന്താ നീ ഈ കാണിക്കണേ.... കൊച്ചിനെ ഇങ്ങ്  താ..... "


നൗഫി അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ  മേടിച്ചു.... അപ്പോഴേക്കും കുത്തി വീർത്ത മുഖവുമായി  അവൾ അവനെ ഒന്ന് നോക്കി.... 


"ഇങ്ങൾക്ക്  ഇങ്ങനെ  ഓർഡർ  ഇട്ടാൽ പോരെ............ ഞമ്മള്  ഇവിടെ  കിടന്ന്  പെടാപാട്  പെടുവാ ....... ഡ്രെസ്  അയേൺ  ചെയ്യുമ്പോൾ ആണ്‌ ആയിശു  കിടന്ന്  കൂവാൻ തുടങ്ങിയത്.... അവളെ ഒന്ന്  എടുക്കാൻ എത്ര നേരായി  പറയുന്നു... എബടെ  കേൾക്കാൻ.... ഇന്നലെ മുതൽ ഒരു ഫയലും പൊക്കി പിടിച്ച്  മുറിയിൽ തന്നെ അല്ലെ..... ഇങ്ങള് പോയി വരുന്നത്  വരെ ഞാനും  ന്റെ മോളും ഒറ്റക്കാണ്  എന്ന ചിന്ത പോലും ഇല്ല...... വല്ലാത്ത ജാതി  മനുഷ്യൻ തന്നെ  എൻ്റെ കെട്ടിയോൻ ... "


അവൾക്ക്  മറുപടി ആയി  നൗഫി  ഒന്ന്  ഇളിച്ചു കാണിച്ചു... അതും കൂടി കണ്ടപ്പോൾ അവൾക്ക്  പിന്നേം കലി ആയി.......... 


"ന്റെ മോളെ  ഇയ്യ്  ബേജാർ ആവാതെ....... നാളെ ഉമ്മിയും  ഉപ്പയും  മ്മടെ   റിയുവും  ഇങ്ങ്  എത്തും.... 
പിന്നെ അനക്ക്  കൂട്ടിരിക്കാൻ അല്ലെ  ആമിനത്താ  വരുന്നത് ..... ഞാൻ വന്നിട്ടല്ലേ അവർ പോണത്.... പിന്നെന്താ..... "


"മ്മ്... എന്തൊക്ക  ആയാൽ  എന്താ... കൂടെ ഇരിക്കേണ്ട  ആൾ  നാട്  നന്നാക്കാൻ  പോയാൽ  വീട്ടിൽ ഇരിക്കുന്ന  പെണ്ണുങ്ങൾ ആണ്  തീ  തിന്നുന്നെ........... ഇതൊന്നും പോരാഞ്ഞു  ഇങ്ങൾ എനിക്ക്  രണ്ടാമത്തെ  പണിയും  തന്നില്ലേ...... "


"അത്  നിന്റെ ഉപ്പയോടു  ഞമ്മള്  വാക്ക്  കൊടുത്തീന് ..😅😉... ഇങ്ങടെ  മോൾടെ  വയറ്  ഒരിക്കലും  കാലി ആക്കില്ല എന്ന്... അതുകൊണ്ടല്ലേ  സഫു കുട്ടി.... "


"പോടാ.... പഹയാ... 😡"


 യൂണിഫോം  തേച്  മടക്കി അവൾ ചവിട്ടി  തുള്ളി  അടുക്കളയിലേക്ക്  പോയി....... അടുത്ത യുദ്ധം  അവിടെ ആണ്‌..... കുഞ്ഞിനെ  തൊട്ടിലിൽ  കിടത്തി  നൗഫി  അവളെ ഒന്ന്  ഓക്കേ  ആക്കാം എന്ന്  കരുതി  പോകുമ്പോൾ ആണ്  ഫോൺ  ബെല്ലടിച്ചത്.. 



"നാശം...... ഒന്നിനും സമ്മതിക്കില്ല... ഇതിനി ആരാണോ.... "


നൗഫി ഫോൺ എടുത്ത്  നോക്കിയതും  പരിജയം  ഇല്ലാത്ത  ഒരു നമ്പർ ആയിരുന്നു....     അവൻ കോൾ അറ്റൻഡ്  ചെയ്തു....... 


"ഹലോ........... . "



"ഹാ..........ഹലോ...... നൗഫി....... "


പെട്ടെന്ന്  ആ ശബ്ദം  കേട്ടതും  അവന്  ഒറ്റ സെക്കന്റ്‌ കൊണ്ട്  ആളെ  മനസിലായി...........   ഒട്ടും പ്രതീക്ഷിക്കാത്ത  ഒന്നായിരുന്നത് കൊണ്ട്  അവന് അതൊരു ഷോക്ക്  ആയിരുന്നു..........   കുറെ ദിവസം തേടി വന്ന ആൾ  ദാ  ഒരു ഫോൺ  കോളിലൂടെ  തന്നെ തേടി എത്തിയിരിക്കുന്നു..... 


"നന്ദിനി...................... "



"അതെ.......... നിനക്കെന്നെ  മനസിലായി  അല്ലെ .......... "


"പിന്നെ  മനസിലാകാതെ..... ഇന്നോ ഇന്നലെയോ കേൾക്കുന്നതല്ലല്ലോ  നിന്റെ ശബ്ദം........ ഇപ്പൊ എന്തിനാ നീ വിളിച്ചേ...... കാര്യം പറ ... "


"നൗഫി... എനിക്ക്  നിന്നെ  നേരിട്ട്  ഒന്ന്  കാണണം... ഒരു അത്യാവശ്യ കാര്യം പറയാൻ  ഉണ്ട് ..... നീയും രുദ്രനും  എന്നേ തേടി നടക്കുവാ എന്ന്  എനിക്ക്  അറിയാം... ഒരിക്കലും  ആരുടേയും മുന്നിൽ വരണം എന്ന് പോലും ആഗ്രഹിച്ചിരുന്നില്ല... പക്ഷെ ഇപ്പൊ..... "


"ഇപ്പൊ....? 



"പ്ലീസ്  ഒന്നും ഫോണിൽ കൂടി പറഞ്ഞാൽ ശെരിയാവില്ല... സേഫ് അല്ല..... ഞാൻ ഇപ്പൊ  അച്ഛന്റെ പഴയ  ഇടിഞ്ഞു പൊളിഞ്ഞ  കെട്ടിടത്തിൽ   ആണ്......... പ്ലീസ്  നീ ഒന്ന്  വരുമോ നൗഫി .. "


"മ്മ്..... ഓക്കേ...... എന്തെങ്കിലും  കെണി  ആണ്‌  എങ്കിൽ നീ പിന്നെ ഉണ്ടാവില്ല  നന്ദു... ഇനിയും നിനക്ക്  മതിയായില്ല  എങ്കിൽ ........ "


"പേടിക്കണ്ട  നൗഫി.... എനിക്കൊരു പ്ലാനിങ് ഉം  ഇല്ല..........ഞാൻ അറിഞ്ഞ ചില സത്യങ്ങൾ നിന്നെ അറിയിക്കണം  എന്ന്  തോന്നി... രുദ്രൻ ഇനി ഒരിക്കലും  എൻ്റെ വാക്ക്  വിശ്വാസിക്കില്ല..... അതുകൊണ്ടാണ്  നിന്നെ വിളിക്കുന്നത്..... പ്ലീസ്... "


"ഓക്കേ...... ഞാൻ ഓഫീസിൽ പോയിട്ട്  ആ വഴി എത്താം.... "


"താങ്ക്സ്  നൗഫി .......... താങ്ക്  യു  സൊ മച്ച്..... "



നൗഫി ഫോൺ  വെച്ച്  തിരിഞ്ഞു നോക്കുമ്പോൾ  തവിയും  പിടിച്ച്  നിൽക്കുന്ന സഫു നെ  ആണ്‌ കണ്ടത്............ 


"ആരാ.......... "


"😨ഞാൻ നിന്റെ കെട്ടിയോൻ.... നൗഫൽ "


"ഓ... അത്  ഞമ്മക്ക്  നന്നായിട്ട്  അറിയാം.... ഇങ്ങളെ  ഫോണിൽ വിളിച്ചത്  ആരാണ് എന്നാ  ചോദിച്ചത് .... "


"അതോ..... "


"ഏത് ..... "


"ഉയ്യോ... എൻ്റെ പെണ്ണെ....... എല്ലാം വന്നിട്ട്  ഡീറ്റൈൽ ആയി പറയാം.... തല്ക്കാലം  ന്റെ മോള്  പോയി  കഴിക്കാൻ എടുത്ത്  വെക്ക് .  ഇക്കാക്ക്  ഓഫീസിൽ പോകണ്ടേ ..."


"ഇങ്ങള് പോയി വരുന്നത്  വരെ ന്റെ കാറ്റ്  കാണുമോ എന്ന്  ന്താ  തീർച്ച........ "


അവളുടെ വർത്താനം കേട്ട്  നൗഫി അവളുടെ വാ  പൊത്തി പിടിച്ചു.....   അവളുടെ  കണ്ണുകൾ നിറഞ്ഞു  തുളുമ്പിയിരുന്നു........ നൗഫി അവളുടെ മുഖം കൈകളിൽ കോരി  എടുത്ത്  അവളുടെ നെറ്റിയിൽ ഒരു  കൊടുത്തു ....... 


"ന്റെ പെണ്ണ്  ഇങ്ങനെ ഒന്നും പറയരുത്........... "


"പേടിയാ... ഇക്കാ.... നിക്ക്  വയ്യ ഇങ്ങനെ തീ  തിന്നാൻ....... "


സഫു അവന്റെ നെഞ്ചിൽ പറ്റിചേർന്നു........... 


"നന്നായി അറിയാം..... അനക്ക്  ന്റെ ഈ  ജോലി  തീരെ  ഇഷ്ടം അല്ല എന്ന്........ പക്ഷെ ഇത്  മ്മള്  കഷ്ടപ്പെട്ട്  മേടിച്ച  ജോലി ആണ്‌ മോളെ........ കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹം ആയിരുന്നു..... അങ്ങനെ ഒരുപാട്  ഹാർഡ് വർക്ക്‌  ചെയ്തു............. ഹാരിസ് നെ  പോലെ എനിക്കും ഉപ്പാന്റെ  ബിസിനസ്‌  നോക്കി ജീവിച്ചാൽ മതിയായിരുന്നു.......പക്ഷെ  എനിക്ക്  അതിൽ ഒരു ഇഷ്ടം തോന്നിയില്ല..... ഇഷ്ടം ഇല്ലാത്തത്  എങ്ങനെ മ്മള്  ചെയ്യും ............ എനിക്ക്  നീയും എൻ്റെ ജോലിയും ഒരു പോലെ ആണ്‌.... രണ്ടിലും  ഞാൻ നീതി  പുലർത്തും... ..... സഫു  കുട്ടി  ധൈര്യം ആയിരുന്നോ...... എനക്കൊന്നും  ആവില്ല.... ഓക്കേ "



"മ്മ്.......... ഇങ്ങളോട്  പറയുന്ന  എന്നേ വേണം തല്ലാൻ ..  "


"എങ്കിൽ വാ....... "


സഫുന്റെ  കയ്യിൽ ഇരുന്ന തവി  നൗഫി  പിടിച്ചു മേടിച്ചതും... അവൾ ഒറ്റ ഓട്ടം ആയിരുന്നു............  


"ഇക്കാ  ബ്രേക്ഫാസ്റ്റ്  എടുത്ത്  വെച്ചിട്ടുണ്ട്........ വേണെങ്കിൽ ബാ... "


പോകുന്ന വഴിക്ക്  അവൾ വിളിച്ചു കൂവി......... അവളുടെ കോപ്രായം കണ്ട്  അവന്  ചിരി വന്നു...... 


            🔥🔥🔥🔥🔥🔥🔥


ഫോൺ ബെഡിൽ  ഇട്ട്  നന്ദിനി ആലോചനയിൽ  മുഴുകി ഇരുന്നു............... മനസ്സിൽ ഒരായിരം  ചിന്തകൾ  കടന്ന്  വന്ന്  അവൾക്ക്  ഭ്രാന്ത്  പിടിക്കുന്ന പോലെ തോന്നി .. 


എന്നും എല്ലാവരുടെയും വിശ്വസ്തൻ  ആയിരുന്നു  അഭി.. എന്നിട്ടും അവൻ എന്താ ഇങ്ങനെ...  സ്കൂൾ  കാലം തൊട്ട്  നന്നായി   അറിയാവുന്നതാണ്  രുദ്രനെയും  നൗഫിയെയും  പിന്നെ  അഭിയേയും........ രുദ്രന്  നൗഫിയെക്കാൾ  വിശ്വാസം ആണോടായിരുന്നു... എന്നിട്ടും  ഇത്ര വലിയ വിഷം അവന്റെ മനസ്സിൽ എങ്ങനെ കടന്ന് കൂടി..... അപ്പൊ അവന്  ക്യാൻസർ ആണ്‌ എന്നൊക്കെ പറഞ്ഞത്  ശുദ്ധ  കള്ളം ആയിരുന്നോ...... വീണയെ  സ്വന്തം ആക്കാൻ അവൻ ശ്രീബാലയെ  കൊല്ലും എന്നുവരെ  പറഞ്ഞു.... എന്താ അവന്റെ മനസ്സിൽ... വീണയെ തിരിച്ചു പിടിക്കണം എന്ന്  ഉണ്ടെങ്കിൽ എന്തിന്  രുദ്രന് വിട്ട്  കൊടുത്തു.... 

കുട്ടിക്കാലം മുതൽ ഞാൻ അറിയുന്ന  അഭി അല്ല  കുറച്ച്  മുൻപ്  ഇവിടെ നിന്നും ഇറങ്ങി പോയത് .....  വല്ലാത്ത  അപരിചിതത്വം  തോന്നുന്നു........ അവന്റെ പ്ലാനിങ്  നടപ്പാക്കാൻ ഞാൻ കൂട്ട്  നിൽക്കണം എന്നാണോ അവൻ ഉദ്ദേശിക്കുന്നെ............ ഇല്ല... അഭി........നന്ദിനിയെ  നീ അതിന്  പ്രതീക്ഷിക്കരുത് ..  ഒരിക്കലും കഴുകി  കളയാൻ പറ്റാത്ത  അത്ര പാപം ഞാൻ ചെയ്തു .  എൻ്റെ അച്ഛന്റെ വാക്ക്  കേട്ട്  എല്ലാവരെയും  ഞാൻ ശത്രു ആയി  കണ്ടു... എന്തിന് എൻ്റെ സ്വന്തം അമ്മയെ പോലും .     ഇനി ഒരു പാപം ചെയ്യാൻ നന്ദിനി ഉണ്ടാകില്ല..... 

      കുറ്റ ബോധത്തിൽ  അവളുടെ മനസ്  വെന്ത് ഉരുകാൻ  തുടങ്ങി............ അമ്മയെ ഒരു നോക്ക്  കാണാൻ അവളുടെ ഉള്ളം കൊതിച്ചു.... അതിലേറെ  അവൾ ഭയന്നു............ 

അമ്മ എന്ന് പറയാൻ പോലും  അവകാശം  ഇല്ല......  ഒരിക്കലും  എനിക്ക്  മോക്ഷം കിട്ടില്ല...... 

അച്ഛൻ ആയിട്ട്  ഒരുപാട്  ദ്രോഹങ്ങൾ  രുദ്രന്റെ  കുടുംബത്തോട്  ചെയ്തു ...... അതിനൊക്കെ  ഉള്ള  ശിക്ഷ  അയാൾ  അനുഭവിക്കണം.... എന്നെയും അതിൽ പങ്കാളി ആക്കി... സ്വന്തം മകളെ  നേർവഴിക്ക്  നടത്തേണ്ട അച്ഛൻ തന്നെ... എന്നേ ഒരു പിശാശ്  ആക്കി മാറ്റി..... ഇപ്പൊ ഞാൻ എല്ലാം തിരിച്ചറിയാൻ തുടങ്ങി... ഇനി ഒരിക്കലും  എനിക്ക്  ആ പഴയ നന്ദിനി ആകണ്ട....അതിന്  നീ ശ്രമിക്കേണ്ട  അഭി...... നിന്റെ പ്ലാൻ  നടക്കാൻ ഞാൻ സമ്മതിക്കില്ല....... 


രുദ്രന്റെ പെണ്ണിനെ  നീ ആഗ്രഹിച്ചു എങ്കിൽ നിന്റെ സമയം അടുത്തു അഭി....... നിന്റെ ഉടലും  ഉയിരും  അവൻ  വേർതിരിച്ചു  മാറ്റും....... നീ നേരിടാൻ പോകുന്നത്  നായകനെ അല്ല.........തനി വില്ലനെ ആണ്‌...... ശത്രുവിന്റെ  മുന്നിൽ അവൻ രാക്ഷസൻ തന്നെ ....... നിന്റെ ഓരോ ചുവടും  നിന്നെക്കാൾ മുന്നേ  അവൻ മനസിലാക്കും... 



            🔥🔥🔥🔥🔥🔥🔥


അർജുനും  അനന്യയും   ക്ഷേത്രത്തിൽ പോകാൻ വേണ്ടി ഇറങ്ങിയപ്പോൾ ആണ്‌ രുദ്രനും വിച്ചുവും വീട്ടിൽ നിന്ന്  ചാടാൻ തുടങ്ങിയത്... അത്  വല്യമ്മ  കയ്യോടെ തന്നെ പൊക്കി..... 


"അല്ല നിങ്ങൾ ഇതെങ്ങോട്ടാ ...... ഇവർക്കൊപ്പം  നിങ്ങളും പോകുന്നില്ലേ.... "


"ഇല്ല... വല്യമ്മേ... ഞങ്ങൾക്ക്  അത്യാവശ്യം ആയി  ഒരു സ്ഥലം വരെ പോകാൻ ഉണ്ട്..... ഇവർ പോയിക്കോട്ടെ... അല്ലെങ്കിൽ തന്നെ നമ്മൾ എന്തിനാ  കട്ടുറുമ്പ് ആവുന്നേ...... "(രുദ്രൻ )


രുദ്രൻ നൈസ് ആയിട്ട്  പ്രശ്നം  സോൾവ് ആക്കിയത്  കൊണ്ട്  വല്യമ്മ അടുത്ത ചോദ്യത്തിന് മുതിർന്നില്ല............  വിച്ചുവിനെ  വല്യമ്മ ഒന്ന് അടിമുടി നോക്കിട്ട്  പറഞ്ഞു....  


"അല്ല  മോൾക്ക്  മുഖത്തിന്  നല്ല വാട്ടം ഉണ്ടല്ലോ..... കല്യാണ തിരക്കിന്റെ  ആയിരുന്നോ.... വല്ലാതെ  ക്ഷീണിച്ചു  എൻ്റെ മോള്.... "

വിച്ചുവിനെ  പറയാൻ വിടാതെ രുദ്രൻ തന്നെ അതിന്  മറുപടി കൊടുത്തു.. 


"അതാവും  വല്യമ്മേ... കുറച്ച്  ദിവസം കഴിയുമ്പോൾ അവൾ ഓക്കേ ആകും......... "


വിച്ചു ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുന്നത്  കണ്ടപ്പോൾ അനന്യയുടെ സംശയം കൂടി..... അവളെ  പോലെ തന്നെ അർജുനും  അവരെ doubt അടിക്കാൻ തുടങ്ങി..... 


"മ്മ്... എന്തായാലും പോകുന്നവർ ഒക്കെ വേഗം തിരികെ വരണം... കുറച്ച്  ദിവസം ആയി  ഞാനൊരു പാവം എവിടെയും പോകാതെ ഇവിടെ തന്നെ ഓടിനടക്കുന്നു..... ഏട്ടന്മാർ  പെണ്ണ്  കെട്ടിയാൽ ഉള്ള അവസ്ഥ ഇതാണെ............"(ആരവ് )


"സാരമില്ല... നിന്റെ കല്യാണത്തിന്  ഞങ്ങൾ എല്ലാവരും കണ്ടം വഴി  ഓടിക്കൊള്ളാം... "(രുദ്ര്. )


"😏ആ നിങ്ങൾ ഓടും....... കെട്ടിയോള്  മാരെയും കൊണ്ട്  രണ്ടും സ്ഥലം വിട്ടോ... (ആരവ് )



"ആ മതി മതി.... നിങ്ങള് വേഗം പോയിട്ട്  വാ മക്കളെ...... നിന്ന്  സമയം കളയണ്ട........ "


 
      പെട്ടെന്നാണ് ഗേറ്റ്  കടന്ന്  ഒരു ബൈക്ക് വന്നത് .......... അതിൽ അഭിയോടൊപ്പം ശ്രീയും ഉണ്ടായിരുന്നു.... അവരെ കണ്ടപ്പോൾ വിച്ചു ഒന്ന്  ഞെട്ടി...... അനന്യ അത്  ശ്രദ്ധിച്ചിരുന്നു............ 



"ആഹാ ആരിത്..... എന്ത്  പറ്റി  രണ്ടാളും   ഇങ്ങോട്ട്  ഇറങ്ങാൻ.... "


രുദ്രൻ യാതൊരു  ഭാവമാറ്റവും  ഇല്ലാതെ അവരോടു സംസാരിക്കുന്നത്  കണ്ടപ്പോൾ വിച്ചുവിന്  അത്ഭുതം ആണ്‌ തോന്നിയത്..... 


"കാര്യമായ വിശേഷം  ഉണ്ട്  എന്ന് തന്നെ കൂട്ടിക്കോ........ "(അഭി )


അഭി അത്  പറഞ്ഞത്  വിച്ചുവിനെ  നോക്കി  ആയിരുന്നു... അവൾ അത്  മൈൻഡ് ആക്കാതെ ശ്രീയുടെ അരികിൽ പോയി.... 


"അല്ല നിങ്ങൾ എല്ലാവരും എവിടേക്കോ യാത്ര പോകുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു... "(അഭി )



"ഞങ്ങൾക്ക്  ക്ഷേത്രത്തിൽ പോകണം... പിന്നെ രുദ്രനും വിച്ചുവും  ഓഫീസിലോ  മറ്റോ പോകുന്നുണ്ട്..... എന്തായാലും  നിങ്ങൾ വന്നതല്ലേ കയറി  ഇരിക്ക്.... "(അർജുൻ )


"ഏയ്‌  അത്  വേണ്ട അർജുൻ..... നിങ്ങൾ  വേഗം പോയിക്കോ... ഇപ്പൊ തന്നെ ലേറ്റ് ആയില്ലേ... നട അടക്കും....... അതിന്  മുടക്കം ഒന്നും വരുത്തണ്ട...... ഞങ്ങൾ വന്നത്  എൻഗേജ്മെന്റ്  ന്റെ കാര്യം പറയാൻ ആണ്‌......... നെക്സ്റ്റ്  വീക്ക്‌  അത്  ഉണ്ടാകും....... അതിന്റെ ഓരോ തിരക്കിൽ ഇറങ്ങിയപ്പോൾ  ഇവിടെ കയറി എന്നേ ഉള്ളു.... "(അഭി )



"ആഹാ... അടിപൊളി... എന്നിട്ട്  മിണ്ടാപൂച്ച  നിൽക്കുന്നത് കണ്ടില്ലേ...... കള്ളി..... ഒരു  വാക്ക് പോലും പറഞ്ഞില്ല...... "(അനന്യ)


എന്ത്  പറയണം എന്ന  ആശയ കുഴപ്പത്തിൽ  ആയിരുന്നു  വിച്ചു .... ആശംസ അറിയിക്കാൻ അവളുടെ മനസ്  അനുവദിച്ചില്ല...... 


തുടരും...


🔥രുദ്രവീണ🔥
                     
പാർട്ട്‌ ~53
                

"ഏയ്‌  അത്  വേണ്ട അർജുൻ..... നിങ്ങൾ  വേഗം പോയിക്കോ... ഇപ്പൊ തന്നെ ലേറ്റ് ആയില്ലേ... നട അടക്കും....... അതിന്  മുടക്കം ഒന്നും വരുത്തണ്ട...... ഞങ്ങൾ വന്നത്  എൻഗേജ്മെന്റ്  ന്റെ കാര്യം പറയാൻ ആണ്‌......... നെക്സ്റ്റ്  വീക്ക്‌  അത്  ഉണ്ടാകും....... അതിന്റെ ഓരോ തിരക്കിൽ ഇറങ്ങിയപ്പോൾ  ഇവിടെ കയറി എന്നേ ഉള്ളു.... "(അഭി )



"ആഹാ... അടിപൊളി... എന്നിട്ട്  മിണ്ടാപൂച്ച  നിൽക്കുന്നത് കണ്ടില്ലേ...... കള്ളി..... ഒരു  വാക്ക് പോലും പറഞ്ഞില്ല...... "(അനന്യ)


എന്ത്  പറയണം എന്ന  ആശയ കുഴപ്പത്തിൽ  ആയിരുന്നു  വിച്ചു .... ആശംസ അറിയിക്കാൻ അവളുടെ മനസ്  അനുവദിച്ചില്ല........ ശ്രീയുടെ  കാര്യം ഓർത്തപ്പോൾ അവൾക്ക്  സഹതാപം  തോന്നി.. അഭിയോട്  വെറുപ്പും.... തന്നെ കൊത്തി വലിക്കുന്ന  അവന്റെ കണ്ണുകൾ കുത്തി പൊട്ടിക്കാൻ അവൾക്ക്  തോന്നി........ അഭിയുടെ ഒപ്പം ശ്രീ ഇങ്ങനെ കറങ്ങി നടക്കുന്നത്  ആപത്ത് ആണ്‌ എന്ന് വിച്ചുവിന്റെ  മനസ്  പറഞ്ഞു..... 


"എന്തായാലും  കല്യാണം ഒക്കെ ഉറപ്പിക്കാൻ  പോകുവല്ലേ ..  അപ്പൊ ഇങ്ങനെ കറങ്ങി നടക്കുന്നത്  അത്ര ശെരി അല്ല ........ രണ്ടിന്റെയും വീട്ടിൽ അറിയിക്കുന്നുണ്ട്.... ബാക്കി കറക്കം ഒക്കെ കല്യാണം കഴിഞ്ഞിട്ട് മതി അഭി........ "(രുദ്രൻ )


"അതും ശെരി ആണ്‌........... പിന്നെ വിച്ചുവും അനന്യയും ശ്രീയുടെ  ഏറ്റവും  അടുത്ത സുഹൃത്തുക്കൾ  അല്ലെ..... അതുകൊണ്ട്  നിങ്ങളോട് നേരിട്ട് പറയണം എന്ന് ഒരേ വാശി ആയിരുന്നു ഇവൾക്ക് ..... പിടിച്ച പിടിയാലെ  എന്നേ ഇങ്ങോട്ട് കൊണ്ടുവന്നതാ  ഇവൾ... .. ഇനി നമ്മുടെ നൗഫിയെ കൂടി അറിയിക്കണം... പോലീസ്  ഏമാൻ  ഫുൾ തിരക്ക് അല്ലെ... വീട്ടിൽ ആണെങ്കിൽ സഫു ഒറ്റക്കും...... "(അഭി )


"നൗഫിയെ  നീ വിളിച്ചു പറഞ്ഞാൽ മതി  അഭി.......... അവനെ നേരിട്ടു കാണാൻ വല്യ  ബുദ്ധിമുട്ട് ആണ്‌..... സഫു എപ്പോഴും ഈ കാര്യം പറഞ്ഞ് പരാതി ആണ്‌... "(രുദ്രൻ )


"ഓക്കേ... എങ്കിൽ ശെരി നിങ്ങൾ വിട്ടോ.... ഞങ്ങളും കുറച്ച്  ബിസി ആണ്‌......... "


അഭി  ബൈക്ക് തിരിച്ച്  ശ്രീയെ കൂട്ടി  അവിടെ നിന്നും പോയി....... അവർ പോയപ്പോൾ ആണ്‌ വിച്ചുവിന്  ശ്വാസം നേരെ വീണത്..... അർജുനും  അനന്യയും  ക്ഷേത്രത്തിലേക്ക്  യാത്ര തിരിച്ചു.................. രുദ്രന്റെ  ഒപ്പം വിച്ചു കാറിൽ കയറി........ 
വല്ലാത്ത ഒരു മരവിപ്പ്  ആയിരുന്നു  അവളുടെ മനസ്സിൽ.... എങ്ങനെ ശ്രീയെ കാര്യങ്ങൾ ബോധ്യപ്പെടുത്തും  എന്ന്  അവൾക്ക് അറിയില്ലായിരുന്നു.... atleast  അനന്യയോടെങ്കിലും  മനസ്  തുറക്കാൻ അവൾ ആഗ്രഹിച്ചു.....


"നീയെന്താ  ആലോചിക്കുന്നേ വിച്ചു ....    "


ഡ്രൈവിങ്ങിൽ  തന്നെ ശ്രദ്ധ  തിരിച്ചുകൊണ്ട്  രുദ്രൻ അവളോട്‌ ചോദിച്ചു....... 


"എന്താ ആലോചിക്കാൻ  ഇല്ലാത്തത്  എന്ന് ചോദിക്ക്  ഏട്ടാ....... "


മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട്  അവൾ പുറത്തേക്ക്  കണ്ണും നട്ടിരുന്നു........ 


"വൈഫി  ഭയങ്കര ടെൻസ്ഡ്  ആണെന്ന് തോന്നുന്നു.... കൂൾ ആകാൻ ഒരു പാട്ട്  കേട്ടാലോ ..."


രുദ്രന്റെ  ലാഘവത്തോടെ  ഉള്ള സംസാരം  അവളിൽ ദേഷ്യവും  സങ്കടവും നിറച്ചു.......... ഇത്രയും വലിയൊരു പ്രശ്നം ഇങ്ങനെ നിസ്സാരം ആയി കാണാൻ അവന്  എങ്ങനെ കഴിയുന്നു എന്നത്  അവൾക്ക്  അത്ഭുതം ആയിരുന്നു..... 


"നിങ്ങൾക്ക്  എല്ലാം തമാശ ആണ്‌ .........  വരാനിരിക്കുന്ന  കാര്യങ്ങൾ ഓർത്ത്  എനിക്ക്  പേടി ആകുന്നു..  ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ... ഇത്  നമ്മളെ  എന്നതിൽ ഉപരി ഒരുപാട് ജീവിതങ്ങളെ  ബാധിക്കുന്ന  പ്രശ്നം കൂടി ആണ്‌ ഏട്ടാ .  ശ്രീ.... അവളുടെ ലൈഫ് എന്താകും.... നമ്മുടെ കുടുംബം......... നമ്മളെ സഹായിക്കാൻ നടക്കുന്ന നൗഫൽ  ഇക്ക... "


"അറിയാം............ എന്ന് കരുതി നമുക്ക് തലതല്ലി  കരയാൻ പറ്റുമോ..... സ്മൂത്ത്‌  ആയിട്ട്  handle  ചെയ്യാൻ ഒന്നും പറ്റില്ല  വിച്ചു......... പണി വന്ന വഴി അറിയണം....... അതിനാണ് നമ്മൾ ഇപ്പൊ പോകുന്നത്.......... നൗഫി  ആണ്‌ ഡോക്ടറെ  കോൺടാക്ട്  ചെയ്ത്  തന്നത്..... അദ്ദേഹം  പറയുന്നത്  എന്താണ് എന്ന് അറിഞ്ഞാൽ അഭിയുടെ character  നമുക്ക് മനസിലാകും... അത്  അറിഞ്ഞതിനു  ശേഷം മാത്രമേ നമുക്ക്  അടുത്ത movement  നടത്താൻ പറ്റു ..  നീ ഒന്ന് കൂൾ ആക് വിച്ചു... വൻ  മരം പോലെ നിന്റെ കെട്ടിയോൻ  ഇവിടെ നിൽക്കുമ്പോൾ  ആ  ഞാഞ്ഞൂൽ  എന്ത്  ചെയ്യാൻ ആ.... ആർക്കും ഒന്നും വരില്ല.. രുദ്രൻ  ഗ്യാരന്റി.....  "


വിച്ചു രുദ്രന്റെ തോളിൽ തല ചായിച്ചു.......


"എൻ്റെ ഏറ്റവും വലിയ ധൈര്യം അതാ........ നമുക്കിടയിൽ  മറ്റൊരാൾ കടന്ന് വരുന്നത്  എനിക്ക്  ഒരിക്കലും അംഗീകരിക്കാൻ  കഴിയില്ല  ഏട്ടാ......   നന്ദിനി എന്ന ഭാരം ഒഴിഞ്ഞു പോയപ്പോൾ എല്ലാം തീർന്നു എന്ന് കരുതി ആശ്വസിച്ചു... ഇപ്പൊ ദാ ഒരിക്കലും പ്രതീക്ഷിക്കാതെ  ഒരു അടികിട്ടിയ പോലെ ആണ്  അഭി ഏട്ടന്റെ കാര്യം........... ഇത് വെച്ചു നോക്കുമ്പോൾ നന്ദിനിയും അവളുടെ അച്ഛനും നമുക്ക് ഒരു വെല്ലുവിളി  ആയിരുന്നില്ല...... "


"ഒന്നും വരില്ല  വിച്ചു ......... ധൈര്യം ആണ്‌ വേണ്ടത് ..  നമ്മൾ ഒരുമിച്ചു നേരിടുന്നതൊക്കെ വിജയം കണ്ടിട്ടേ  ഉള്ളൂ.... നമ്മുടെ സ്നേഹവും വിശ്വാസം തകർക്കാൻ ആർക്കും കഴിയില്ല..........അനന്യയും അർജുനും  ഒന്നും അറിയണ്ട എന്ന് തന്നെ കരുതിയതാണ് .. വൈകാതെ അവർ എല്ലാം അറിയും വിച്ചു..... "


പെട്ടെന്ന് രുദ്രന്റെ തോളിൽ നിന്നും തല ഉയർത്തി  അവൾ അവനെ തന്നെ നോക്കി ...... 


"എങ്ങനെ ....... "


"നിനക്ക് അർജുനെ  അറിയില്ല  വിച്ചു.... എൻ്റെ ഏട്ടന്  എന്നേക്കാൾ investigation  മൈൻഡ് ഉണ്ട് ...  എൻ്റെ ഓരോ ചലനവും അവന് നന്നായി അറിയാം ..... ഒന്നും ചോദിക്കുകയും  പറയുകയും ചെയ്യില്ല... എല്ലാം അങ്ങ്  മനസിലാക്കും .... അതാണ്‌ അർജുൻ ........ അനന്യയും ഏകദേശം  അങ്ങനെ തന്നെ.... നിന്റെ പരിഭ്രമം  ഒക്കെ അവളും ശ്രദ്ധിക്കുന്നുണ്ട്............എന്തായാലും നമ്മൾ ആയിട്ട്  ഒന്നും പറയാൻ നിൽക്കണ്ട........... അവർക്കിടയിൽ  ഇപ്പൊ കുറച്ച്  ഇഷ്ടം ഒക്കെ വന്നു തുടങ്ങി എന്ന് എൻ്റെ മനസ്  പറയുന്നു... ഈ പ്രശ്നം  അവർ അറിയാതെ പോകുന്നതാ നല്ലത്..... അഭി ഇപ്പോൾ നമ്മുടെ movements  ആവും ശ്രദ്ധിക്കുക........ അതിൽ നിന്നും അവൻ divert  ആവാൻ പാടില്ല...... നൗഫി, അർജുൻ... ഇവരിലേക്ക്  അവൻ തിരിയാൻ  ഇടവരരുത്... ആരും അറിയാതെ ഈ പ്രശ്നം  ഒതുക്കാൻ ആണ്‌ ഞാനും നൗഫിയും ശ്രമിക്കുന്നത്.... "


"ഏട്ടൻ പറഞ്ഞത് സത്യം ആണ്‌......  പക്ഷെ എനിക്ക്  അനുവിന്റെ  മുന്നിൽ ഒരു നിമിഷം പോലും പിടിച്ചു നിൽക്കാൻ പറ്റില്ല ഏട്ടാ ...... എൻ്റെ കണ്ണുകളിൽ നോക്കി സത്യം തിരിച്ചറിയുന്നവൾ ആണ്‌ ....  "


"മ്മ്..... അനന്യ അറിഞ്ഞാൽ ചിലപ്പോൾ ശ്രീയുടെ കാര്യത്തിൽ ഒരു തീരുമാനം  നിങ്ങൾക്ക് എടുക്കാൻ പറ്റും... ശ്രീ  സത്യം അറിയണം.... വൈകാതെ അവൾ  എല്ലാം അറിഞ്ഞാൽ അവളെ സേഫ് ആക്കാം നമുക്ക്............ വല്ലാത്ത കുടുക്ക്  തന്നെയാണ് വിച്ചു .. സൂക്ഷിച്ചു മുന്നോട്ടു പോയില്ല എങ്കിൽ അത്  നമ്മുടെ തന്നെ കഴുത്തിൽ മുറുകും...... പേടിക്കരുത്..... പേടി ആണ്‌ എല്ലാ  തകർച്ചക്കും കാരണം... ഇവിടെ ബുദ്ധി  ആണ്‌ പ്രധാനം......... "


അഭി  അവർക്കൊപ്പം തന്നെ ഉണ്ട്  എന്ന്  അവൾക്ക്  ബോധ്യം ആയി.............. ഈ പാതയിൽ  നിന്നും അവനെ പിഴുതു  മാറ്റി  ചെക്ക്  പറയാൻ ഉള്ള അവസരം വരും എന്ന് അവൾ ഉറച്ചു  വിശ്വസിച്ചു ... പേടിച്ച് മുന്നോട്ടു പോകാൻ അവളുടെ മനസ്  അനുവദിച്ചില്ല... രുദ്രൻ പറഞ്ഞത് പോലെ  ഇത്  അഭി  ഉണ്ടാക്കിയ ഒരു കുരുക്ക്  ആണ്‌...... ഇതിൽ അവൻ തന്നെ ആണ്‌ കുരുങ്ങേണ്ടത്..... വേട്ടയാടുന്നതും  ഇര  ആകുന്നതും  അവൻ തന്നെ ആകണം...... 


             🔥🔥🔥🔥🔥🔥🔥



അർജുന്റെ  കൈ പിടിച്ചു കൊണ്ട്  അനന്യ ക്ഷേത്രത്തിന്റെ നടയിൽ എത്തി ............കൈ കൂപ്പി  ദേവിയോട് അവൾ അവളുടെ വ്യാകുലതകൾ  എല്ലാം ഇറക്കി വെച്ചു........... ക്ഷേത്രത്തിനുള്ളിൽ  കയറാൻ അർജുന്  അൽപ്പം മടി തോന്നിയിരുന്നു....... അനന്യയെ  മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ അവൾക്കൊപ്പം  നടന്നു .........
അമ്മ പറഞ്ഞതുപോലെ അവൾ വഴിപാടുകൾ  എല്ലാം കഴിപ്പിച്ചു.......അവളുടെ ഓരോ ചലനവും അവൻ നോക്കി കാണുക ആയിരുന്നു.........എത്രയൊക്കെ  പിൻമാറണം  എന്ന് കരുതിയിട്ടും അവൾ  വീണ്ടും വീണ്ടും തന്നോട് അടുക്കുമ്പോൾ  അകന്നു മാറാൻ അവനും കഴിയുന്നില്ലായിരുന്നു....... പ്രാർത്ഥിച്ചു  ശീലം ഇല്ല എങ്കിലും മൗനമായി അവന്റെ ആഗ്രഹം അവൻ ദേവിയോട് മന്ത്രിച്ചു............. ഇനി ഒരിക്കലും ഇവളിൽ നിന്നും അകലാൻ  ഇട വരുത്തരുതെ  എന്ന്......... എത്രയും വേഗം തന്റെ പ്രണയം  അവൾക്ക്  സമർപ്പിക്കാൻ കഴിയണം  എന്ന്  അവൻ കൊതിച്ചു............. ഒറ്റ ദിവസം കൊണ്ട്  അവൾ ഉത്തരവാദിത്തം  ഉള്ള ഭാര്യ ആയി തന്റെ മനസിലേക്ക്  ആദ്യത്തെ ചുവട്  വെച്ചു  കഴിഞ്ഞിരിക്കുന്നു............ അവളോടുള്ള ഓരോ കടമകളും  പൂർണ്ണ മനസോടെ ചെയ്യാനും , അവളെ സ്നേഹത്തോടെ  ചേർത്ത്  നിർത്താനും  അവന്റെ മനസ്  പാകം  ആയിരുന്നു.... പക്ഷെ അതിനും മീതെ  കനൽ ആയി  എരിഞ്ഞു കിടക്കുന്ന ചില നോവുകൾ അവന്റെ മനസ്സിൽ ഉണ്ടായിരുന്നു..... ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങൾ..........പിന്നിൽ വലിച്ചെറിഞ്ഞ പലതും ഇനി മുന്നോട്ട്  തിരികെ എത്താതെ  ഇരിക്കണം എങ്കിൽ അത്  അനിവാര്യം ആണ്‌....... ... എല്ലാം അറിഞ്ഞുകൊണ്ട് കൂടെ കൂടിയവളെ  നോവിക്കാൻ ആവില്ല.... 


പ്രസാദം  ഏറ്റു വാങ്ങി  അനന്യ അത്  അർജുന്റെ  നെറ്റിയിൽ  ചാർത്തി...മനസിനും ശരീരത്തിനും  വല്ലാത്ത ആശ്വാസം അവന് തോന്നി...... അവളുടെ കൈകളിൽ  പടർന്ന ചന്ദന  ഗന്ധം അവന്റെ  നാസാദ്വാരം വഴി ശ്വാസത്തിൽ കലർന്നു........ ......  പുതിയൊരു  ഉണർവ്  സമ്മാനിച്ചു കൊണ്ട്  ഒരു ഇളം കാറ്റ്  അവരെ തഴുകി പോയി........... 
ആൽത്തറക്ക്  സമീപം  ഉള്ള നാഗരാജാവിന്റെയും  നാഗയക്ഷിയുടെയും  രൂപങ്ങളിൽ  അവർ മഞ്ഞൾ  അർപ്പിച്ചു  പ്രാർത്ഥിച്ചു.............. 
മൂന്ന്  തവണ വലം  വെച്ച്  പ്രാർത്ഥന  പൂർത്തി  ആക്കി അവർ തിരികെ വന്നു........... 

കാറിൽ കയറിയപ്പോൾ  തന്നെ അനന്യ അർജുന്റെ കൈ പിടിച്ചു ...... 
എന്താ എന്നുള്ള ഭാവത്തിൽ അവൻ നോക്കിയതും... അവൾ കയ്യിൽ ഇരുന്ന  ഇലയിൽ നിന്നും പൂജിച്ച ഒരു  ചരട്  കയ്യിൽ എടുത്തു ......... 


"ഇതൊരു രക്ഷ ആണ്‌.... അമ്മ പ്രത്യേകം പറഞ്ഞിരുന്നു...... "


"എനിക്ക്  ഇതിൽ ഒന്നും തീരെ വിശ്വാസം ഇല്ല അനന്യ.......... പണ്ട്  മുതലേ ഞാൻ അങ്ങനെയാ... അമ്മ എപ്പോ ചരട്  കെട്ടി തന്നാലും ഞാൻ അഴിച്ചു മാറ്റും ......... അതിന് കുറെ വഴക്കും കിട്ടിയിട്ടുണ്ട് .... നിരീശ്വര വാദി ഒന്നും അല്ല... പക്ഷെ  എന്തോ...   ഇതൊക്കെ കൊണ്ട്  എന്ത്  രക്ഷ ആകും എന്നാ... വരാൻ ഉള്ളതിനെ  തടുക്കാൻ  ആർക്കെങ്കിലും കഴിയുമോ..... "


"അത്  അറിയില്ല.... എങ്കിലും എനിക്ക്  വിശ്വാസം ആണ്‌..... കേട്ടിട്ടില്ലേ.... വിശ്വാസം അല്ലെ എല്ലാം............ "


"മ്മ്... നിന്റെ സമാധാനത്തിന്  വേണെങ്കിൽ കെട്ടിക്കോ .......... "


അർജുൻ സമ്മതം അറിയിച്ചതും  അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട്  അത്  അവന്റെ കയ്യിൽ കെട്ടി............ ഇതിനൊന്നും തടുക്കാൻ പറ്റാത്ത ദുരന്തങ്ങൾ  അവരെ വേട്ടയാടാൻ  കാത്തിരിക്കുന്നു  എന്ന് അറിയാതെ അവർ യാത്ര തുടർന്നു ......... 


             🔥🔥🔥🔥🔥🔥🔥🔥


ഓഫീസിൽ അത്യാവശ്യം  ആയി പോയി വന്നതിനു ശേഷം നൗഫി നേരെ പോയത്  നന്ദിനി പറഞ്ഞ അവളുടെ അച്ഛന്റെ ആ പഴയ  ഗസ്റ്റ്  ഹൌസിലേക്ക് ആയിരുന്നു...... അവളുടെ മനസ്സിൽ  ഉള്ള പ്ലാനിങ് എന്താണ് എന്ന്  അറിയാനുള്ള  ആകാംഷ അവന് ഉണ്ടായിരുന്നു.... 
നൗഫിയെ പ്രതീക്ഷിച്   അവൾ അവിടെ ഉണ്ടായിരുന്നു....... 
അവിടേക്ക്  കയറും മുൻപ്  അവൻ ഒരു കോൾ ചെയ്തു എന്തോ  പറഞ്ഞതിന്  ശേഷം ഫോൺ കയ്യിൽ തന്നെ പിടിച്ചു. 


"നൗഫി  താങ്ക്സ് ......, വരുമോ  എന്ന്  ഞാൻ സംശയിച്ചിരുന്നു....... "


അവനെ കണ്ടതിൽ ഉള്ള സന്തോഷത്തിലും പ്രതീക്ഷയിലും ആയിരുന്നു  അവൾ......... 


"വരേണ്ട എന്ന്  തന്നെ കരുതിയതാണ്..........    പിന്നെ  എന്ത് മലമറിക്കാൻ  ഉള്ള കാര്യം ആ നിനക്ക് പറയാൻ ഉള്ളത്  എന്ന്  അറിയണമല്ലോ.... "

തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ നൗഫി അത് പറഞ്ഞപ്പോൾ അവൾക്ക് മനസിലായി എല്ലാവരുടെയും മനസ്സിൽ താൻ എത്ര വെറുക്കപ്പെട്ടവൾ ആയിരുന്നു എന്ന്.... 


"നൗഫി... ഇരിക്ക്... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം  .. "


"ഇരിക്കുന്നതിൽ ബുദ്ധിമുട്ട്  ഇല്ല..... കുടിക്കാൻ ഒന്നും തന്നെ വേണ്ട... ഒരു പാവം ഭാര്യയും  ഒരു വയസ് മാത്രം പ്രായം ആയ കുഞ്ഞും ഉള്ള ഒരു പാവം ആണ്‌ ഞാൻ.അടുത്തത്  on the way  ആണ്‌  .... വല്ല വിഷവും കലക്കി തന്നാൽ അവർ അനാഥരാകും ... നിന്നെ ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പോലും കഴിയില്ല.... "


"ഇല്ല........ നൗഫി.... ഞാൻ.... ഒരിക്കലും ആ പഴയ നന്ദിനി ആണ്‌ നിന്റെ മുന്നിൽ ഇപ്പൊ നിൽക്കുന്നത്  എന്ന്  തെറ്റിദ്ധരിക്കരുത്....... എനിക്ക് അറിയാം എല്ലാവരും എന്നേ എത്രത്തോളം വെറുക്കുന്നു എന്ന്.. പേടിക്കുന്നു  എന്ന്....... ഒരുപാട്  ദ്രോഹങ്ങൾ  ഞാൻ ചെയ്തിട്ടുണ്ട്...... രുദ്രനോടും  വിച്ചുവിനോടും........ ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം തകർന്നു....... എന്തിന്  സ്വന്തം അമ്മയെ കൊല്ലാൻ നോക്കിയ  മഹാപാപി..... ഈ പാപം ഒക്കെ കഴുകി കളയാൻ എത്ര ജന്മം എടുത്താലും മതിയാകില്ല.......... ജയിലിൽ നിന്നും ഇറങ്ങുമ്പോൾ മരിക്കാൻ  മനസിനെ  പാകം ആക്കി ആണ്‌ ഞാൻ വന്നത്.... അതിന് മുൻപ് എൻ്റെ അമ്മയെ ഒന്ന് കാണണം എന്ന് തോന്നി... അതിന് വേണ്ടി മാത്രം ആണ്‌ ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.... ഈ ജീവിതത്തിൽ എനിക്ക് അധികം ആഗ്രഹങ്ങൾ ഒന്നും ഇല്ല.... എൻ്റെ അമ്മയെ കണ്ടാൽ മാത്രം മതി.....അതിനുശേഷം  ഞാൻ........ ഞാൻ.... പോയിക്കൊള്ളാം  അഭി .............. പ്ലീസ്.... ആർക്കും ഞാൻ ഒരു ശല്യം ആകില്ല..... "


ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു  നൗഫി........... ഇവളിൽ ഇത്ര മാറ്റം ഉണ്ടാകും എന്ന് ഒരിക്കലും അവൻ പ്രതീക്ഷിച്ചിരുന്നില്ല.... 



"നന്ദു ............... എനിക്ക്  ഉറപ്പില്ല നീ ഇപ്പൊ പറയുന്നത്  സത്യം ആണോ കള്ളം ആണോ എന്ന് .... but, ഞാൻ ഇപ്പൊ ഈ കാണുന്നത്  വർഷങ്ങൾക്ക്  മുൻപ് ഞാൻ അറിയുന്ന.... ഞങ്ങൾ അറിയുന്ന ആരെയും ദ്രോഹിക്കാനോ  വേദനിപ്പിക്കാനോ  അറിയാത്ത  ആ പഴയ  ഞങ്ങളുടെ നന്ദു ആണെങ്കിൽ നിന്നെ സഹായിക്കാൻ  ഞാൻ ഉണ്ടാകും.... ഒരിക്കലും മരണത്തിന്  നിന്നെ വിട്ട് കൊടുക്കില്ല..... ഈ  പശ്ചാത്താപം  തന്നെ ആണ്‌ നിന്റെ പാപങ്ങൾക്കുള്ള  പരിഹാരം..  അല്ല.... ഇതിനി  നിന്റെ പുതിയ അടവാണ്  എങ്കിൽ നിന്റെ മരണം എൻ്റെ കൈ കൊണ്ടാവും..... "



"ഇല്ല...... എനിക്ക്  ആരെയും ദ്രോഹിക്കാൻ ഇനി കഴിയില്ല........ഞാൻ ഇപ്പൊ നിന്നെ വിളിച്ചത്  ഏറ്റവും പ്രധാനപ്പെട്ട  ഒരു കാര്യം പറയാൻ വേണ്ടി ആണ്‌ .... "


"എന്ത് ........ "


"അഭിയുടെ  കാര്യം.............. എന്നേ പുറത്ത്  ഇറക്കാൻ വേണ്ടി പദ്ധതി  ഇട്ടത്  അവൻ ആയിരുന്നല്ലോ.... എനിക്ക്  അറിയാം നൗഫി നീ അവന്റെ പിന്നാലെ ആണ്‌ എന്ന് ..... സൂക്ഷിക്കണം...... അവന്റെ  ഏറ്റവും പൈശാചികം ആയ മുഖം കണ്ടതാ  ഞാൻ.... വിച്ചുവിന്റെയും ശ്രീയുടെയും ജീവൻ അപകടത്തിൽ ആണ്‌........ രുദ്രനിൽ നിന്നും അവളെ തട്ടി എടുക്കാൻ ആണ്‌ അവന്റെ ശ്രമം... അത്  വിജയിക്കാൻ അവൻ എന്തും ചെയ്യും... .... ഞാൻ അവന്റെ കൂടെ നിൽക്കണം എന്നതാണ് അവന്റെ ആവശ്യം  അതിന് വേണ്ടി ആണ്‌  എന്നേ കേസിൽ നിന്നും രക്ഷിച്ചത്........ He is a psycho......അവൻ എന്തും ചെയ്യും.... നിന്റെ  പോലീസ് ബുദ്ധി കൊണ്ട്  ഒരിക്കലും അവനെ അളക്കരുത്  നൗഫി....... അവന്റെ ബുദ്ധി ഒരു സാമാന്യ മനുഷ്യന്റെതല്ല.... നമ്മൾ അറിയുന്ന ആ  പഴയ അഭി അല്ല അവനിപ്പോൾ.... ഭ്രാന്താണ്  അവന്..ദാ  നീ അത്  കണ്ടോ.... "


ചുവരിൽ നോക്കി  വിറയ്ക്കുന്ന  കൈകൾ അവൾ  ചൂണ്ടി കാണിച്ചു................

"അവൻ കാണിച്ചു കൂട്ടിയതാണ്  ഇതൊക്കെ.......... ഒരാഴ്ച  അതാണ്‌ എനിക്ക്  തന്ന സമയം........ അവന്റെ കൂടെ കൂടിയാൽ നല്ല ഒരു ലൈഫ് അവൻ ഓഫർ ചെയ്തിട്ടുണ്ട്...... രുദ്രനെ എനിക്ക്  നേടി തരും  എന്നാവും ഉദേശിച്ചത്‌........... അവൻ തീരെ നോർമൽ അല്ല...... ഇതൊക്കെ എനിക്ക്  പറയാൻ ആരും ഇല്ല നൗഫി...  ആരും...... നിന്നോട് പറഞ്ഞാൽ നീ ഒരിക്കലും അത്  തള്ളി കളയില്ല എന്ന് നൂറ്  ശതമാനം  എനിക്ക്  ഉറപ്പായിരുന്നു.........

അഭി, രുദ്രൻ, നൗഫി, നന്ദിനി....... കുട്ടികാലം  മുതൽ അടുത്ത്  അറിയാവുന്ന  നാല്  സുഹൃത്തുക്കൾ....... ഇതിൽ നശിച്ചു പോയ രണ്ട്  ജന്മങ്ങൾ  ഞാനും അവനും ആയിരുന്നു.... അതുകൊണ്ട് ആവാം എന്നേ കൂട്ട്  പിടിക്കാൻ തോന്നിയത്.... അവന്റെ കളികൾ ഒന്നും നടക്കാൻ അനുവദിക്കരുത്  നൗഫി  ....    രുദ്രനെയും വിച്ചുവിനെയും എല്ലാം അറിയിക്കണം............. ശ്രീ.. അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം...... അവളെ കൊല്ലാൻ  പോലും മടിക്കില്ല അവൻ."


"ഇതെല്ലാം  ഞങ്ങൾക്ക്  അറിയാം  നന്ദു.......... നീ ജയിലിൽ നിന്നും റിലീസ്  ആയ ദിവസം തന്നെ എനിക്ക്  ഇൻഫർമേഷൻ  കിട്ടി... ഞാൻ അതൊക്കെ ഡീറ്റൈൽ ആയി അന്വേഷിച്ചു....... നിനക്ക് വേണ്ടി വാദിച്ച വക്കീലിനെ  കാര്യമായി  ഒന്ന് കുടഞ്ഞു  നോക്കിയപ്പോൾ അയാൾ പറഞ്ഞു  എന്നോട് .... അഭി  ആണ്‌ ഇതിന്റെ ഒക്കെ പിന്നിൽ എന്ന്.... ക്യാൻസറും  മണ്ണാങ്കട്ടയും  അവന്റെ വെറും അഭിനയം ആയിരുന്നു ....  മാനസികമായി അവന് എന്തോ ഒരു പ്രോബ്ലം ഉണ്ടായിരുന്നു... അതിന്റെ തുടർ ചികിത്സക്ക്  വേണ്ടി ആണ്‌ അവൻ  അവിടേക്കു പോയത്..... അതാണ്‌ സംഭവം.... "


"ശ്രീബാല  അവന്റെ കൂടെ കുറെ നാൾ ബാംഗ്ലൂർ ഉണ്ടായിരുന്നില്ലേ... എന്നിട്ടും ഇതൊന്നും അവൾക്കു മനസിലായില്ലേ.......... അവൾ ഒരു നഴ്സ്  അല്ലെ.... അവൻ കഴിക്കുന്ന  ടാബ്‌ലെറ്റ്സ്  ഒക്കെ അവൾ ഒരിക്കൽ പോലും കണ്ടിട്ടില്ലേ.... എത്ര ആലോചിച്ചു  നോക്കിയിട്ടും എനിക്ക് മനസിലാകുന്നില്ല.... "


"അതൊക്കെ  simple  അല്ലെ നന്ദു .... ഞാൻ എല്ലാം അറിഞ്ഞു... അവിടെ അവന്  സഹായിക്കാൻ  കുറെ തരികിട  ഡോക്ടർസ്  ഉണ്ടായിരുന്നു....... കാശ്  വാരി എറിഞ്ഞാൽ  ആടിനെ  പട്ടി  അല്ല പൂച്ച വരെ ആക്കാൻ പറ്റും.... ഇതിനേക്കാൾ  വലിയ തട്ടിപ്പ്  ഈ ലോകത്ത്  എത്രയോ നടക്കുന്നു... അതൊക്കെ വെച്ച്  നോക്കുമ്പോൾ ഇത്  എത്രയോ  നിസ്സാരം.... "


"രുദ്രന്  എല്ലാം അറിയാമായിരുന്നിട്ടും  അവൻ എന്താ ഇങ്ങനെ കയ്യും കെട്ടി  നോക്കി നിൽക്കുന്നെ .. അവന്റെ പെണ്ണിനെ ഉന്നം  വെക്കുന്നവനെ  അവൻ കൊല്ലേണ്ടതല്ലേ .... എന്നിട്ടും......... "


അതിന് മറുപടി  ആയി  നൗഫി  ഒന്ന് ചിരിച്ചു........ കയ്യിൽ ഇരുന്ന റിവോൾവർ  നന്ദിനിക്ക്  നേരെ ചൂണ്ടി ........... 


"ദാ  ഇത്  കണ്ടോ..... ഞാനൊക്കെ ഇത്  തൊടുന്നത്  തന്നെ  കൈ  വിറച്ചിട്ടാ.. ........ ഇതുപോലെ ഒരെണ്ണം വെറും പതിനേഴ്  വയസ്  ഉള്ളപ്പോൾ കയ്യിൽ എടുത്ത് അഭ്യാസം  തുടങ്ങിയവനാ  രുദ്രൻ.... അവന്റെ മുന്നിൽ അഭി  വെറും പൂച്ച കുട്ടി .... അറിയില്ല  എന്താവും അവന്റെ മനസ്സിൽ എന്ന് ............ വിച്ചുവിനോട്  പോലും പറയാത്ത  എന്തെങ്കിലും ഒരു മാസ്റ്റർ  പ്ലാൻ അവന്റെ ഉള്ളിൽ കാണും ........"


"ഇല്ല..... അവനെ പേടിക്കണം....... മനുഷ്യൻ അല്ല അവൻ ഇപ്പൊ മൃഗം ആണ്‌.........."


"പേടിച്ചാൽ  എങ്ങനെ ജീവിക്കും നന്ദു......... നീ എന്തായാലും ഒരു കാര്യം ചെയ്യണം വേഗം എന്നോടൊപ്പം  ഇവിടെ നിന്നും ഇറങ്ങണം... ഇനി നീ ഇവിടെ നിന്നാൽ ശെരിയാകില്ല....... നിന്റെ കൂടി ജീവൻ അപകടത്തിൽ ആക്കാൻ വയ്യ......... "


"ഇല്ല അഭി.... എനിക്ക് ഇവിടെ ഒരു പേടിയും ഇല്ല......... മരിച്ചാലും  സാരമില്ല... ഇപ്പൊ എന്നേ വിശ്വസിക്കാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ ഈ ലോകത്തിൽ .... "


"മണ്ടത്തരം  പറയാതെ നന്ദു. എടുക്കാൻ ഉള്ളതൊക്കെ എടുത്ത്  എൻ്റെ കൂടെ വാ....... എത്രയും വേഗം നിന്റെ നമ്പർ മാറ്റി  മറ്റൊരു സിം  എടുക്കണം....... ഒരു തരത്തിലും അവന് നിന്നെ കോൺടാക്ട്  ചെയ്യാൻ പറ്റരുത്.... "


നൗഫി എത്ര പറഞ്ഞിട്ടും  അവൾ കേൾക്കാൻ  തയ്യാർ ആയിരുന്നില്ല............ ഒടുവിൽ  അവൻ  ഈ നേരം അത്രയും ടേബിളിൽ  വെച്ചിരുന്ന  ഫോൺ   കയ്യിൽ എടുത്തു ........സ്പീക്കറിൽ  ഇട്ടതിന്  ശേഷം  അവൾക്ക്  നേരെ നീട്ടി.............. അതിൽ രുദ്രന്റെ  പേര്  കണ്ടതും  അവൾ ഒന്ന് പകച്ചു പോയി..... 


" നന്ദു............... നൗഫി  പറയുന്നത്  നീ ഇപ്പൊ അനുസരിക്കണം ..... വേറെ ഒന്നും പറയാൻ നിൽക്കണ്ട.. അവിടെ നിന്നും ഇറങ്ങിക്കോ..... ബാക്കി ഒക്കെ പിന്നെ സംസാരിക്കാം........ .... "


അത്രയും പറഞ്ഞ്  രുദ്രൻ കോൾ  കട്ടാക്കി................ രുദ്രൻ തന്നോട് അങ്ങനെ കൂൾ ആയി  സംസാരിക്കും എന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല........... അതിന്റെ ഷോക്കിൽ ആയിരുന്നു  അവൾ..... 


"എന്താ ഇനിയും നിന്റെ വാശിയും കൊണ്ട്  ഇവിടെ നിൽക്കാൻ ആണോ......... വേഗം റെഡി ആയി  വാ  നന്ദു............ "


പിന്നെ ഒരു നിമിഷം  പോലും പാഴാക്കാതെ  അവൾ മുകളിൽ പോയി എടുക്കേണ്ടതെല്ലാം പാക്ക് ചെയ്ത്  നൗഫിയുടെ  ഒപ്പം ഇറങ്ങി... 

              🔥🔥🔥🔥🔥🔥



കേട്ടത് വിശ്വസിക്കാൻ കഴിയാത്ത  പോലെ വിച്ചു മരവിച്ചു പോയിരുന്നു.... എങ്കിലും നന്ദിനിക്ക്  നല്ല ബുദ്ധി തോന്നിയതിൽ  അവൾക്കു സന്തോഷം  തോന്നി...... 


"ഇനി നമുക്ക്  ഒരു ശത്രുവിനെ മാത്രം പേടിച്ചാൽ മതി........ നന്നായി.. ഇതറിയുമ്പോൾ  അവളുടെ അമ്മ എത്ര ഹാപ്പി ആകും..... എല്ലാം തെറ്റും അവൾ  സ്വയം മനസിലാക്കി കഴിഞ്ഞു.... "


"മ്മ്......... വിശ്വാസം അതല്ലേ മോളെ എല്ലാം.... but നന്ദിനിയെ  അങ്ങനെ അങ്ങ്  വിടാൻ വരട്ടെ... വിശ്വസിച്ചത്  കൊണ്ടല്ല അവളെ ഇപ്പൊ അവിടെ നിന്നും മാറ്റുന്നത്... "


"പിന്നെ....? "


"അഭിക്കൊപ്പം  ചേരണം എന്ന്  അവൾക്ക്  തോന്നാതെ ഇരിക്കാൻ വേണ്ടി............ "


ഏറെ നേരത്തെ യാത്രക്ക്  ശേഷം അവർ എത്തിച്ചേർന്നത്  ഒരു പഴയ നാല് കെട്ട്  വീടിനു മുന്നിൽ ആയിരുന്നു........... 


"ഇതാ വീട്....... ഇവിടേക്ക്  വരാൻ ആണ്‌ പറഞ്ഞത്... നീ വാ.... "


എല്ലാ ചോദ്യത്തിനും  ഉള്ള ഉത്തരം കണ്ടെത്താൻ പോകുന്ന  ഒരു  ആവേശം ആയിരുന്നു  വിച്ചുവിന് ...... ...   രുദ്രന് അവന്റെ സംഹാരത്തിനുള്ള തുടക്കവും...... 


തുടരും......... 


🔥രുദ്രവീണ🔥
                    
പാർട്ട്‌ ~54
           

ഏറെ നേരത്തെ യാത്രക്ക്  ശേഷം അവർ എത്തിച്ചേർന്നത്  ഒരു പഴയ നാല് കെട്ട്  വീടിനു മുന്നിൽ ആയിരുന്നു........... 


"ഇതാ വീട്....... ഇവിടേക്ക്  വരാൻ ആണ്‌ പറഞ്ഞത്... നീ വാ.... "


എല്ലാ ചോദ്യത്തിനും  ഉള്ള ഉത്തരം കണ്ടെത്താൻ പോകുന്ന  ഒരു  ആവേശം ആയിരുന്നു  വിച്ചുവിന് ...... ...   രുദ്രന് അവന്റെ സംഹാരത്തിനുള്ള തുടക്കവും......

മുറ്റത്ത്  കുട്ടികൾ കളിക്കുന്നതിന്റെ  ബഹളം കേൾക്കാമായിരുന്നു... അവരുടെ കളിചിരികളിൽ  ശ്രദ്ധ  ഊന്നി  അൽപ്പം പ്രായമായ   ഒരു സ്ത്രീ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.... രുദ്രനെയും വിച്ചുവിനെയും കണ്ടപ്പോൾ അവർ പതിയെ എണീറ്റ്‌  അവരുടെ അരികിലേക്ക്  വന്നു ........  


"ആരായിരുന്നു............. "

അപരിചിതമായ രണ്ട്  മുഖങ്ങൾ ആയത് കൊണ്ട് അൽപ്പം സംശയ രൂപേണ  അവർ ചോദിച്ചു...... 

"ഞങ്ങൾ കുറച്ച്  ദൂരെ നിന്നും വന്നതാ... ഡോക്ടറിനെ  കാണാൻ വേണ്ടി.... അദ്ദേഹം ആണ്‌ പറഞ്ഞത്  ഇവിടേയ്ക്ക് വരാൻ..... "(രുദ്രൻ )


"അതെയോ..... മക്കൾ കയറി ഇരിക്ക്...............ഞാൻ വിളിക്കാം..."


അവർ സ്നേഹത്തോടെ തന്നെ അവരെ അകത്തേക്ക്  ക്ഷണിച്ചു... വിച്ചുവും  രുദ്രനും അവർക്ക് പിന്നാലെ നടന്നു...... 

"ദാ  ഇവിടെ ഇരുന്നോളു.... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.... "


"അയ്യോ വേണ്ട അമ്മേ..... ഞങ്ങൾക്ക് ഒന്നും വേണം എന്നില്ല... "(രുദ്രൻ )


"അങ്ങനെ പറയരുത്.... ഇവിടെ വന്ന ആരും ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ പോയിട്ടില്ല..... "

അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട്  അവർ അടുക്കളയിലേക്ക്  പോയി ......   കുറെ നേരം രുദ്രനും വിച്ചുവും ഡോക്ടർ വരുന്നതും നോക്കി അവിടെ കുത്തി ഇരുന്നു...... .... കുറച്ച്  സമയത്തിന് ശേഷം  ആരോ മുകളിലത്തെ  നിലയിൽ നിന്നും താഴേക്ക്  ഇറങ്ങി വരുന്ന ശബ്ദം  കേട്ട്  ഫോണിൽ തോണ്ടി ഇരുന്ന  രുദ്രനെ വിച്ചു തട്ടി വിളിച്ചു......... അവരെ നോക്കി ചിരിച്ചു കൊണ്ട് ഒരു മനുഷ്യൻ അവിടേക്കു വന്നു..... അൽപ്പം  മുടി ഒക്കെ നരച്ച  ഒരു കുടവയറൻ  ഡോക്ടർ....... മുഖത്തെ കണ്ണട ഒന്നും കൂടി ഫിറ്റ്‌  ചെയ്ത്  അവരെ ഒന്ന്  നോക്കി അദ്ദേഹം രുദ്രന് നേരെ കൈ നീട്ടി..... 


"രുദ്രൻ  അല്ലെ............ നൗഫൽ  സാർ  പറഞ്ഞിരുന്നു..... "


രുദ്രൻ എണീറ്റ്‌  നിന്ന് ഡോക്ടറിന്  കൈ കൊടുത്തു..... 

"അതെ ഡോക്ടർ....... ഇത്  എൻ്റെ വൈഫ്‌   പ്രവീണ....... "

വീണയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ  മുഖത്തെ  പുഞ്ചിരി അൽപ്പം ഗൗരവം ആയി മാറി ...... . 


"I know...രുദ്രനെക്കാൾ നന്നായി എനിക്ക് വീണയെ അറിയാം.... മറ്റൊരാളിൽ  നിന്നും ഞാൻ നന്നായി മനസിലാക്കിയിട്ടുണ്ട് ..... "


ഡോക്ടർ  പറഞ്ഞത് മനസിലാകാതെ അവർ പരസ്പരം  മുഖത്തോട്  മുഖം നോക്കി.............. 


"എല്ലാം നമുക്ക് വഴിയേ പറയാം... നിങ്ങൾ ഇങ്ങനെ അറ്റൻഷൻ  ആയി  നിൽക്കാതെ.... ഞാൻ എന്തോ ബിൻലാദൻ  ആണെന്ന് തോന്നുമല്ലോ നിങ്ങളുടെ മുഖം കണ്ടാൽ ............ "


അപ്പോഴേക്കും  ഒരു ട്രേയിൽ  ജ്യൂസുമായി  അവിടുത്തെ സെർവന്റ്  എത്തിയിരുന്നു......... 


"രണ്ട് പേരും ഇരിക്ക്......... ദാ  ഇത്  കുടിക്ക്..... "


അദ്ദേഹം അവർക്ക് മുന്നിൽ ഉള്ള സോഫയിൽ  സ്ഥാനം ഉറപ്പിച്ചു...പതിയെ  രുദ്രൻ തന്നെ അവരുടെ സംസാരത്തിന്  തുടക്കം കുറിച്ചു..... 


"ഡോക്ടർ ഞങ്ങൾ വന്നത്......... "(രുദ്രൻ )


"അറിയാം ....... എല്ലാം എന്നോട് ACP സാർ  പറഞ്ഞിരുന്നു .. കാര്യം അൽപ്പം ഗൗരവം ആയത്  കൊണ്ടാണ് ഞാൻ മീറ്റിങ് ഇവിടെ തന്നെ ആക്കിയത്..... എനിക്ക്  നിങ്ങളെ സഹായിക്കാൻ പറ്റും എന്ന് ഉറച്ച വിശ്വാസം ഉണ്ട് ...... "


"Thanks ഡോക്ടർ.... actually എങ്ങനെ തുടങ്ങണം എന്ന് അറിയില്ല......കാര്യങ്ങൾ അൽപ്പം  complicated ആണ്‌... doctar ന്  മാത്രേ ഞങ്ങളെ സഹായിക്കാൻ കഴിയു...... "(രുദ്രൻ )


"മ്മ്....വരു... നമുക്ക്  ബാക്കി ഒക്കെ എൻ്റെ ക്യാബിനിൽ  ഇരുന്ന്  ഡിസ്‌കസ്  ചെയ്യാം.....
 you know..പുറത്ത്  പിള്ളേരുടെ സൗണ്ട് ഒക്കെ ആയി  .  ..... വെക്കേഷൻ  ഒക്കെ അല്ലെ... എല്ലാം എൻ്റെ കൊച്ച് മക്കൾ ആണ്‌.... "


"Ok ഡോക്ടർ.... "(രുദ്രൻ )


മുകളിലത്തെ  നിലയിൽ ആയിരുന്നു  അദ്ദേഹത്തിന്റെ  റൂം.... തടിയിൽ  തീർത്ത   പടികൾ ചവിട്ടി കയറുമ്പോൾ  അവരുടെ കാലൊച്ചകൾ  മുഴങ്ങി കേട്ട്  കൊണ്ടിരുന്നു...... വല്ലാത്ത ഒരു ആകർഷണം  ആ വീടിന്  ഉണ്ട്  എന്ന് വിച്ചുവിന്  തോന്നി...  ഓരോ കൊത്തുപണികളിലും  അവളുടെ ശ്രദ്ധ തിരിഞ്ഞു......... മുകളിലത്തെ  നിലയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല..... ഒരു മൊട്ട്  സൂചി താഴെ വീണാൽ പോലും അറിയും........അത്രക്കും ശാന്തത അവിടെ ഉണ്ടായിരുന്നു........    


ഡോക്റിന്റെ മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുമ്പോൾ AC യുടെ തണുപ്പിലും  വീണ  നന്നായി വിയർത്തിരുന്നു .....   അതുവരെ തോന്നാത്ത ഒരു ആശങ്കയും ഭയവും അവളെ പിടികൂടി.......... 


"അപ്പൊ... നമുക്ക് കാര്യത്തിലേക്ക്  കടക്കാം............... "

കണ്ണട ഊരി  മുഖം ഒന്ന് അമർത്തി തിരുമി  ഡോക്ടർ വീണ്ടും  അതെടുത്തു  മുഖത്ത്  ഫിറ്റ്‌  ചെയ്തു ......... 

"നിങ്ങൾക്ക്  അറിയേണ്ടത്  അഭിജിത്തിനെക്കുറിച്ച്  അല്ലെ .... രണ്ട്   ആയി അയാൾ എൻ്റെ പേഷ്യന്റ്  ആയിരുന്നു.....ഒരു ചെറിയ  മാനസികമായ  പ്രശ്നം  അയാൾക്ക്  ഉണ്ട് ... അതിന്റെ ട്രീറ്റ്മെന്റ് നടത്താൻ അയാളുടെ അച്ഛനും അമ്മയും തന്നെ ആണ്‌ എൻ്റെ അടുത്തേക്ക്  കൊണ്ടുവന്നത്... സത്യം പറയാല്ലോ സാധാരണ  ഞാൻ അറ്റൻഡ് ചെയ്ത പേഷ്യൻസിൽ നിന്നും... അയാൾ ഏറ്റവും danger  ആയിട്ടുള്ള  ഒരു വ്യക്തി ആണ്‌.... "


"Yes doctar...അത്  ഞങ്ങൾക്കും മനസിലായി ... he is very danger... 
ഇത്രെയും വലിയ ക്രിമിനൽ മൈൻഡ് അയാൾക്ക്‌ ഉണ്ട് എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..... "(വിച്ചു )


" വീണ പറഞ്ഞത് വളരെ ശെരിയാണ്..... അഭിക്ക്  ഒരു ക്രിമിനൽ മൈൻഡ് ഉണ്ട് ........ രുദ്രന്  ഒരിക്കൽ സംഭവിച്ച ആക്‌സിഡന്റ് അതിന്  തെളിവാണ് ........... അവന് പ്രിയപ്പെട്ട ഒന്ന് മറ്റൊരാൾക്കും  പ്രിയപ്പെട്ടതാണ് എന്ന് അറിഞ്ഞ നിമിഷം അവനിലേ  ക്രിമിനൽ  പുറത്ത്  വന്നു .......   തുടക്കത്തിൽ ഞാൻ പറഞ്ഞില്ലേ... വീണയെ എനിക്ക്  രുദ്രനേക്കാൾ  നന്നായി അറിയാം എന്ന്................ അഭിക്ക്  എപ്പോഴും പറയാൻ ഉള്ളത്  വീണയെ കുറിച് മാത്രം ആയിരുന്നു.... "


ഡോക്ടർ പറയുന്നത്  കേട്ട്  വിച്ചുവിന്  പേടി കൂടി....... അവൾ രുദ്രന്റെ  കയ്യിൽ അമർത്തി പിടിച്ചു ........ 


"എന്നേ പറ്റി........ "? 


"Yes........... വല്ലാത്ത ഒരു ഇഷ്ടം ആണ്‌ അയാൾക്ക്‌ വീണയോട്... കുറച്ച്  കാലം മാത്രമേ അയാൾ ഇവിടെ നിന്നിട്ടുള്ളു.... എങ്കിലും എനിക്ക് കാര്യങ്ങൾ കുറെ മനസിലായി.......... 
കുട്ടിക്കാലം മുതൽ ഉള്ള കൂട്ടായിരുന്നു അല്ലെ അഭിയോട് ... "


"അതെ ഡോക്ടർ..... അഭി ഏട്ടന്റെ അച്ഛൻ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ്‌........ and we are neighbor's...."


"ഹാ..... അഭി പറഞ്ഞിരുന്നു......... വീണക്ക്  മാത്രം അല്ല രുദ്രനും അഭി ഫ്രണ്ട് ആയിരുന്നില്ലേ..... "


"പഠിക്കുന്ന കാലം  മുതൽ അഭിയെ  എനിക്ക്  അറിയാം ഡോക്ടർ... ഞങ്ങളുടെ ഫ്രണ്ട്ഷിപ്  ഗ്യാങ്ങിൽ അഭി ഏറ്റവും imporatant  ആയ  ആളായിരുന്നു ..... plus two കഴിഞ്ഞ്  പല വഴിക്ക്  പിരിഞ്ഞപ്പോൾ വലിയ കോൺടാക്ട് ഇല്ലാതെ പോയി ... എന്നാലും അത്  കീപ് ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു... "


"മ്മ്....  ... അഭിക്ക്  ഒരു  സിസ്റ്റർ  ഇല്ലായിരുന്നോ...... ആ കുട്ടി  ചെറുപ്പത്തിൽ  തന്നെ മരിച്ചു പോയില്ലേ ...... "

ഒരു സംശയ രൂപേണ ഡോക്ടർ വിച്ചുവിനോട് ചോദിച്ചു........... 

"ഉണ്ടായിരുന്നു..... അഭിരാമി.........സംസാരിക്കാൻ  കഴിവില്ലാത്ത കുട്ടി ആയിരുന്നു..  എൻ്റെ  ഫ്രണ്ട് കൂടി ആയിരുന്നു..... അഭി ഏട്ടന് ഏറ്റവും കൂടുതൽ  വേദന തോന്നിയ ഒന്നായിരുന്നു  ആ കുട്ടിയുടെ  മരണം....... അതിനുശേഷം  ആരോടും ഒന്നും മിണ്ടാതെ  കുറേക്കാലം  നടന്നിരുന്നു............. പിന്നെ  എന്നോട് ഫ്രണ്ട്‌ലി  ആവാൻ തുടങ്ങി ..... ആദ്യമൊക്കെ  ഞാൻ അടുത്ത്  ചെല്ലുമ്പോൾ  വളരെ rude ആയിട്ട്  പെരുമാറിയിട്ടുണ്ട് ... പതിയെ പതിയെ എന്നോട് അടുത്തു തുടങ്ങി .......... "(വിച്ചു )


"അഭിയുടെ  ഇപ്പോഴത്തെ ഈ  mentality  യുടെ  അടിവേര്  അത് തന്നെയാണ്............ ......... ഞാൻ അഭിയുടെ പേരന്റ്സിൽ  നിന്നും അറിഞ്ഞത്  വെച്ചു നോക്കുമ്പോൾ അഭിയുടെ മനസ്സിൽ അനിയത്തിക്ക്  വളരെ importance  തന്നെ ഉണ്ടായിരുന്നു.......... വീണ പറഞ്ഞത്  പോലെ  സംസാരിക്കാൻ  കഴിവില്ലാത്ത  കുട്ടി ആയത്  കൊണ്ട്  അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്  അഭി തന്നെ ആയിരുന്നു ....... ഭ്രാന്തമായ ഒരു സ്നേഹം ആയിരുന്നു  അവന് അനിയത്തിയോട് ....... അച്ഛനും അമ്മയും പോലും അവളെ ഒന്ന് എടുക്കുന്നതോ കളിപ്പിക്കുന്നതോ  അവന് അംഗീകരിക്കാൻ  പറ്റില്ലായിരുന്നു..... അവൻ  മാത്രം ആയിരിക്കണം അവൾക്ക്  എല്ലാം എന്ന്  ഒരു പിടിവാശി.......... തന്നോളം ആരും അവളെ കെയർ ചെയ്യില്ല, ആരും സ്നേഹിക്കില്ല, എന്നൊക്കെ ഉള്ള തോന്നൽ.........അഭിയുടെ ഈ സ്നേഹക്കൂടുതൽ  ആണ്‌ ആ  കുട്ടിയുടെ  ജീവൻ എടുത്തത്.......its not an accident.... അഭിക്ക്  പറ്റിയ ഒരു തെറ്റ് ....... "


"What.....? "(വിച്ചു )


"Yes...... അഭിയുടെ   പ്രവർത്തികൾ കണ്ട്  അച്ഛനും അമ്മയും അവനെ അനിയത്തിയിൽ നിന്നും കുറച്ചു  ദൂരെ എവിടെയെങ്കിലും മാറ്റി നിർത്താം എന്ന് കരുതി .... അങ്ങനെ ആണ്‌ അവന്റെ അമ്മാവനെ വിളിച്ച് വരുത്തുന്നത്.. അവിടെ ആകുമ്പോ അവൻ സേഫ് ആകും എന്നൊരു ധാരണ  അവർക്ക് ഉണ്ടായിരുന്നു......... അഭിക്ക്  തീരെ ഇഷ്ടം ഇല്ലാത്ത ഒരാളായിരുന്നു അവന്റെ അമ്മാവൻ.... maybe അവന്റെ അനിയത്തിയോടുള്ള  അദ്ദേഹത്തിന്റെ അമിതമായ സ്നേഹം ആവാം............... അച്ഛന്റെയും അമ്മയുടെയും പ്ലാനിങ് അറിഞ്ഞ അഭിക്ക്  അത്  സഹിക്കാൻ കഴിഞ്ഞില്ല...... അങ്ങനെ അവന്റെ പൊട്ട ബുദ്ധിയിൽ  തോന്നിയ ഒന്നാണ് suicide......  അനിയത്തിക്കൊപ്പം  തന്നെ മരിക്കാൻ ആയിരുന്നു  അവന്റെ ഉദ്ദേശം......... പാലിൽ വിഷം ചേർത്ത്  അവൻ ആ കുട്ടിക്ക്  നൽകി.......... അവളുടെ മരണം ഉറപ്പാക്കിയതിനു  ശേഷം ആണ്‌ അവൻ അത്  കുടിക്കുന്നത്.... പക്ഷെ പെട്ടെന്ന് വീട്ടുകാർ ഹോസ്പിറ്റലിൽ  എത്തിച്ചത് കൊണ്ട് അഭി രക്ഷപെട്ടു... പക്ഷെ ആ കുട്ടിയെ രക്ഷിക്കാൻ ആയില്ല... അഭിയുടെ  അച്ഛനും അമ്മയ്ക്കും അവനോടു ക്ഷമിക്കാതെ  വേറെ വഴി ഇല്ലായിരുന്നു..... ആ കുറ്റം ചെയ്യുമ്പോൾ അവന് വെറും പതിനാല്  വയസ് ആയിരുന്നു ..... ആകെ ഉള്ള ഒരേ ഒരു മകന്റെ  ജീവിതം ജുവെനൈൽ  ഹോമിൽ തളച്ചിടാൻ  അവർ ആഗ്രഹിച്ചതും  ഇല്ല.... അതുകൊണ്ട് തന്നെ ആ കുറ്റം അവർ അവിടെ പൊതിഞ്ഞു  സംരക്ഷിച്ചു........അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്......... അവരെ സംബന്ധിച്ച് അതൊരു തെറ്റ് ആയിരുന്നില്ല....... .. "


"ഇതൊന്നും ഞങ്ങളോട് പോലും അവൻ പറഞ്ഞിരുന്നില്ല...ഒരിക്കൽപോലും  അനിയത്തിയെ  അവൻ കാണിച്ചു തന്നിട്ടില്ല. 
BUT ഡോക്ടർ അഭി എന്തിനാ വീണയോട്........ "(രുദ്രൻ )


"സ്വഭാവികം ആയ സംശയം............. പക്ഷെ അതിന് വ്യക്തം  ആയ ഉത്തരം എനിക്ക് തരാൻ പറ്റും ..... കാരണം അഭിരാമിയുടെ മരണത്തിന് ശേഷം  അഭിക്ക്  വീണ ഒരു ആശ്വാസം  ആയിരുന്നു .....ഫ്രണ്ട്സിൽ നിന്ന് പോലും കിട്ടാത്ത ഒരു സന്തോഷം   അവൻ വീണയിൽ കണ്ടെത്താൻ  തുടങ്ങി....... എങ്ങനെ ആണോ അനിയത്തിയുടെ കാര്യത്തിൽ അഭി  selfish ആയത്  അത്  വീണയിലും അവൻ കാണിക്കാൻ തുടങ്ങി..... എപ്പോഴൊക്കെയോ അതൊരിഷ്ടം  ആയി മാറിയപ്പോൾ  എന്നെന്നേക്കുമായി അവന് വീണയെ സ്വന്തം ആക്കണം എന്ന ആഗ്രഹം  ഉണ്ടായി...വീണക്കും അവനെ ഇഷ്ടം ആയിരുന്നു  എന്ന് അറിഞ്ഞപ്പോൾ അഭിക്ക്  കാര്യങ്ങൾ എളുപ്പം ആയി........ ആ ടൈമിൽ ആവും രുദ്രൻ വീണയോടുള്ള  ഇഷ്ടം അഭിയോട് പറയുന്നത്..... അത്  അവന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല.  . അവന്റെ രണ്ടാമത്തെ  ക്രൈം ....രുദ്രന് നേരെ ഉണ്ടായ ആക്‌സിഡന്റ്.... ദൈവം നിങ്ങളുടെ കൂടെ ഉണ്ട്  അതുകൊണ്ടാ  രുദ്രൻ രക്ഷപെട്ടത്................. "


"But  എനിക്ക്  ഇത്  വളരെ strange  ആയി തോന്നുന്നു..... വീണയെ സ്വയം ഒഴിവാക്കി എനിക്ക്  തന്നതിന്  ശേഷം  വീണ്ടും അവളെ തിരിച്ചു പിടിക്കാൻ  നോക്കുന്നു...... അച്ഛനും അമ്മയും പറഞ്ഞാൽ വീണയെ അവൻ ഒഴിവാക്കേണ്ടതല്ലല്ലോ  ഡോക്ടർ... പിന്നെ എന്ത്  സംഭവിച്ചു..... "(രുദ്രൻ )


"അവന്റെ മാനസിക വിഭ്രാന്തി  നന്നായി അറിയാവുന്നത്  കൊണ്ട്  തന്നെ  അവർ അവനെ ശക്തം ആയിരുന്നു പിന്തിരിപ്പിക്കാൻ നോക്കി.......... സത്യങ്ങൾ വീണയെ അറിയിക്കും എന്നൊരു അവസ്ഥ വന്നപ്പോൾ അവന് അവന്റെ ഇമേജ് തകരുമോ  എന്നൊരു ഭയം തോന്നിയിട്ടുണ്ടാവും.... താനേറെ  സ്നേഹിച്ച അനിയത്തിയെ കൊന്നത്  അവനാണ് എന്ന് വീണ അറിയരുത്  എന്ന് അവൻ ആഗ്രഹിച്ചിരുന്നു... ഏറ്റവും അടുത്ത സുഹൃത്തിന്റെ  മകളെ  ഒരു അപകടത്തിലേക്ക്  ക്ഷണിക്കാൻ ആ അച്ഛന്  തോന്നിയില്ല......... അങ്ങനെ ഉണ്ടായാൽ അവർ ആത്മഹത്യ  ചെയ്യും എന്ന് വരെ അവനെ ഭീഷണിപ്പെടുത്തി...... മറ്റൊരു കള്ളം പറഞ്ഞ്   വീണയെ ഒഴിവാക്കാൻ  അവർക്ക് കഴിഞ്ഞു........ അതെ കള്ളം അവന്റെ  മാനസികരോഗത്തെ  മറച്ചു പിടിക്കാൻ അവർ  ഉപയോഗിച്ചു........... .. വീണയുടെ വിവാഹം  ശേഷം  അഭിയെ ഇവിടെ നിർത്തിയാൽ  ശെരിയാകില്ല എന്ന് മനസിലാക്കി അവർ അവനെ ബാംഗ്ലൂരിൽ അയച്ചു............... "

"ഡോക്ടർ....അപ്പൊ എൻ്റെ ഫ്രണ്ട് .. അവളുടെ അവസ്ഥ ..... അവൾ അയാളെ അത്രക്കും ഇഷ്ടപ്പെടുന്നു.... ഇതൊക്കെ അറിഞ്ഞാൽ ശ്രീബാല  ആത്മഹത്യ  ചെയ്യും......... "(വിച്ചു )



ചെയറിലേക്ക് ചാഞ്ഞുകൊണ്ട്  ഡോക്ടർ  എന്തോ ആലോചനയിൽ  മുഴുകി............ വിച്ചുവിന്  ഉള്ളിൽ വല്ലാത്ത പേടി തോന്നി........... 


"അൽപ്പം കോംപ്ലിക്കേറ്റഡ് ആണ് ..........നൗഫൽ എന്നോട്  പറഞ്ഞിരുന്നു ശ്രീബാലയുടെ  കാര്യം...... ആ കുട്ടിയെ എല്ലാം അറിയിക്കുന്നതാണ്  നല്ലത് ... അപ്പൊ കാര്യങ്ങൾ കുറച്ച്  കൂടി സ്മൂത്ത്‌ ആക്കാം...... എല്ലാം അറിഞ്ഞുകൊണ്ട്  അഭിയെ  സാധാരണ  ജീവിതത്തിലേക്ക്  കൊണ്ടുവരാൻ  അവൾ കൂടെ നിൽക്കും എങ്കിൽ നല്ലത്...... ഒരു ഷോക്ക് ആയിരിക്കും അവൾക്ക്.. അഭി അവളെ നന്നായി പറ്റിച്ചു ...... എന്തായാലും ഒരു കാര്യം ഉറപ്പാ അവളുടെ ജീവൻ സേഫ് അല്ല... .... എത്രയും വേഗം അവൾ എല്ലാം അറിയണം... അത്  ഞാൻ വീണക്ക് വിട്ടിരിക്കുന്നു........ അവന്റെ ലക്ഷ്യം വീണ  മാത്രം ആണ്‌...... carefull ആയിരിക്കണം... "


അഭിയെ കുറിച്  ഓരോ കാര്യങ്ങൾ കേൾക്കുമ്പോളും  രുദ്രന്റെ ഉള്ളിൽ ഒരു തീക്കനൽ  എരിഞ്ഞ് കൊണ്ടേ  ഇരുന്നു....... അവനെ നേരിടേണ്ടത്  ബുദ്ധി കൊണ്ടാണ് എന്ന് രുദ്രന് മനസിലായി......... 


"ഡോക്ടർ..... ഞങ്ങൾ ഇപ്പൊ എന്താ ചെയ്യുക........ എങ്ങനെ മുന്നോട്ടു പോകണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഇവിടെ വരുന്നത്  വരെ എൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു കണക്ക്  കൂട്ടൽ അത്  ഇപ്പൊ ഇല്ലാതെ ആയിരിക്കുന്നു.... "(രുദ്രൻ )


"Dont worry.......മക്കളെ നിങ്ങളെ  help ചെയ്യാൻ ഞാൻ എപ്പോഴും ഉണ്ടാകും.... കൂൾ ആയിട്ട് ഇരിക്കുക...... അവന്റെ മുന്നിൽ നോർമൽ ആയി  തന്നെ ബീഹെവ്  ചെയ്യണം.... ഓരോ movement സും ശ്രദ്ധിക്കുകയും വേണം..... ആദ്യം നിങ്ങൾ ആ കുട്ടിയെ സത്യങ്ങൾ അറിയിക്കണം....... ഒരിക്കലും ഒരു സംശയം  അവന് വരാതെ നോക്കണം........ എല്ലാം ശ്രീബാലയുടെ  തീരുമാനം പോലെ ഇരിക്കും... അവൾ കൂടി ഉണ്ടെങ്കിൽ അഭിയെ വേഗത്തിൽ പൂട്ടാം..... പിന്നെ എല്ലാവരും സൂക്ഷിക്കണം..... ശ്രദ്ധ  തിരിക്കാൻ അവൻ പല കളികളും  കളിക്കും...... അതിൽ ഒന്നും വീഴരുത്..... എത്രയും വേഗം അഭിയെ  എൻ്റെ മുന്നിൽ എത്തിക്കാൻ പറ്റുമോ അത്രയും നല്ലത്......... അവന് നല്ല ട്രീറ്റ്മെന്റ് ആവശ്യം ആണ്‌... ഒരു പരിധി  കടന്നാൽ അവൻ ഒരു മുഴു ഭ്രാന്തൻ ആകും....."


"Ok ഡോക്ടർ... ഇനി എന്ത്  ചെയ്യണം എന്ന്  എനിക്ക്  നന്നായി അറിയാം..... അഭിയെ എത്രയും വേഗം ഇവിടേക്ക്  കൊണ്ടുവരാം...."(രുദ്രൻ )


രുദ്രന്റെ വാക്കുകളിൽ  നല്ല ഉറച്ച  ആത്മവിശ്വാസം  ഉണ്ടായിരുന്നു.... ആ  കോൺഫിഡൻസ്  അദ്ദേഹത്തിന്  സന്തോഷം  നൽകി.. പക്ഷെ വീണയുടെ മുഖത്ത് പേടിയുടെ  വലയം ആയിരുന്നു......... 

"മോളെ..... ഇങ്ങനെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.... അഭിയെക്കാൾ  ഒരു പടി മുന്നേ നമ്മൾ ചിന്തിച്ചു  തുടങ്ങുക........ അത്രേ വേണ്ടു .... നിങ്ങൾ ഒരുമിച്ചു നിന്നാൽ ഒന്നിനെയും പേടിക്കേണ്ട കാര്യം ഇല്ല.... "


"Thanks  ഡോക്ടർ........ എല്ലാം ok ആകും എന്നാ പ്രതീക്ഷയിൽ ആണ്‌ ഞങ്ങൾ... "(വിച്ചു )


"Ok ആകും എന്ന പ്രതീക്ഷ അല്ല... വിശ്വാസം  ആണ്‌ വേണ്ടത്.... Happy ആയിട്ട്  പോയി വാ....... നല്ലത്  മാത്രമേ വരു....."


         മനസ്സിൽ ഒരായിരം  ആശങ്കയും അതിനൊത്ത  പ്രതീക്ഷയും  അവർക്ക് നൽകി ആണ്‌ ഡോക്ടർ അവരെ യാത്ര അയച്ചത്..... 
വീണയുടെ ടെൻഷൻ അൽപ്പം ഒന്ന്  ഒഴിഞ്ഞത്  രുദ്രന്റെ ആത്മവിശ്വാസത്തിൽ  ആയിരുന്നു... 


           🔥🔥🔥🔥🔥🔥🔥

പെട്ടെന്ന് വീട്ടിലേക്ക്  ചെല്ലാൻ ഉള്ള മടി കാരണം... കുറെ ചുറ്റി  നടന്ന്  പുറത്ത് നിന്ന്  ഭക്ഷണം ഒക്കെ കഴിച്ച്  സന്ധ്യ ആയപ്പോൾ ആണ്‌ അവർ വീട്ടിൽ എത്തിയത് . 
രുദ്രനും വിച്ചുവും  വീട്ടിൽ എത്തിയപ്പോൾ അവിടെ ആകെ ഒരു ചർച്ച ആയിരുന്നു.......... അച്ഛനെയും പവിത്രയെയും ട്രീറ്റ്മെന്റിന്  വേണ്ടി കൊണ്ടുപോകുന്ന  കാര്യം ആയിരുന്നു  ചർച്ചാ  വിഷയം......... വല്യച്ഛൻ  രുദ്രന്റെ തീരുമാനം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുമ്പോൾ ആണ്‌ അവർ എത്തിയത്........ 


"നീ എന്ത്  പറയുന്നു രുദ്ര..... ഇനിയും വൈകിപ്പിക്കാണോ...... ഞാനും നിന്റെ വല്യമ്മയും പിന്നെ പവിത്രയുടെ അമ്മയും ഉണ്ട്........ ഇവിടെ ആരെങ്കിലും  വേണ്ടേ.... അതുകൊണ്ട്  രാധുവും  കുട്ടികളും  ഇവിടെ നിൽക്കട്ടെ..... അവർക്കൊക്കെ  ക്ലാസ്സ്‌ ഉള്ളതല്ലേ...."


"മ്മ്... ഞാൻ അത്  പറയാൻ ഇരിക്കുവായിരുന്നു  വല്യച്ഛ...ഇനിയും വൈകിപ്പിക്കണ്ട .. .... പോകാൻ വേണ്ട ഏർപ്പാട് ഉടനെ ചെയ്തോളു.."


"ഒരുപാട്  ദൂരെ ഒന്നും അല്ലല്ലോ... ഇവിടെ അടുത്തല്ലേ....... അതുകൊണ്ട്  നാളെ തന്നെ പോകാം  ..   എന്തെങ്കിലും ആവശ്യം  ഉണ്ടെങ്കിൽ ഞാൻ നിങ്ങളെ വിളിച്ചോളാം ........ "


"ശെരി... എല്ലാം വല്യച്ഛന്റെ ആഗ്രഹം  പോലെ ആയിക്കോട്ടെ..... എനിക്ക്  സമ്മതം..... "


എല്ലാവർക്കും ഒപ്പം സംസാരിച് ഇരിക്കുമ്പോൾ ആണ്‌ രുദ്രൻ ആരവിനെ  തിരക്കിയത്...... 

"ആരു  എവിടെ വല്യമ്മേ.... "


"നിങ്ങൾ പോയ പിന്നാലെ അവൻ ഇറങ്ങിയതാ...... ഇതുവരെ എത്തിയിട്ടില്ല...... നേരം സന്ധ്യ  ആകാൻ ആയി... ഈ ചെക്കൻ ഇത്  എവിടെ ആണോ.... "


രുദ്രൻ  ഫോൺ എടുത്ത്  കുറെ നേരം അവനെ വിളിച്ച് നോക്കി... അപ്പോഴൊക്കേ  അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... 


"ഞാൻ കുറെ വിളിച്ചതാ  അപ്പു....... അവൻ വന്നോളും... ദേശാടന കിളി അല്ലെ.... കറക്കം കഴിഞ്ഞ്  കൂട്ടിൽ കയറിക്കൊള്ളും....... "


അർജുൻ  പറഞ്ഞത്  ശെരി ആണ്‌ എന്ന് രുദ്രനും തോന്നി... അതുകൊണ്ട്  പിന്നെ അവൻ വിളിക്കാൻ പോയില്ല.... ........ 
അവർ റൂമിലേക്ക്  പോയപ്പോൾ അർജുനും  അനന്യയും വല്ലാത്ത  സംശയത്തോടെ പരസ്പരം  നോക്കി......... എന്തോ ഒളിച്ചു കളി ഉണ്ട്‌ എന്ന് മനസിലായത്  കൊണ്ട്  അവൻ അവരോടു ഒന്നും ചോദിക്കാൻ നിന്നില്ല....... 


    രാത്രിയിൽ  എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം  കഴിക്കുമ്പോളും വിച്ചു സൈലന്റ് ആയിട്ട്  ഇരുന്നു........ രുദ്രൻ മാക്സിമം ആർക്കും സംശയത്തിന്  ഇട വരുത്താതെ  ഇരിക്കാൻ ശ്രമിച്ചു............ 


"അല്ല പോയിട്ട് വന്നപ്പോൾ എന്ത്  പറ്റി ഏട്ടത്തിക്ക്..... ഒരു തെളിച്ചം ഇല്ലല്ലോ...... "(വേദ)


"ഞാനും അതാ രാവിലേ  ചോദിച്ചത്... മോൾക്ക്‌  എന്തോ വയ്യായിക പോലെ........... "


വേദയുടെ പിന്നാലെ വല്യമ്മ കൂടി ഓരോന്ന് പറഞ്ഞപ്പോൾ വിച്ചു  മുഖത്ത്  ചിരി ഒക്കെ വരുത്തി എല്ലാവരോടും സംസാരിക്കാൻ തുടങ്ങി ..... വല്യമ്മ എന്നിട്ടും വിടുന്ന ലക്ഷണം ഇല്ലായിരുന്നു..... 


"എനിക്ക് തോന്നുന്നു... എന്തോ നല്ല വാർത്ത  എല്ലാവർക്കും പെട്ടെന്ന് കേൾക്കാം എന്ന്.. .. അതിന്റെ തളർച്ച ആവും വിച്ചു മോൾക്ക്‌... "


"അയ്യോ... അതൊന്നും അല്ല വല്യമ്മേ......... എനിക്ക്  എന്തോ കുറച്ച്  ദിവസം ആയി മൈഗ്രൈൻ  ആണ്‌.. അതിന്റെ ക്ഷീണം ആ... "


വിച്ചു ഓരോന്ന് പറഞ്ഞു ഒഴിയുമ്പോൾ രുദ്രൻ ഇതൊന്നും ശ്രദ്ധിക്കാതെ  ഫുഡിൽ  കോൺസെൻട്രേറ്റ്  ചെയ്തു.... അത്  കണ്ട്  വിച്ചുവിന്  കലി  വന്നു .... 

           🔥🔥🔥🔥🔥🔥🔥


കിടക്കുന്നതിനു  മുൻപ് അച്ഛനുള്ള മരുന്നും കൊടുത്ത് .. പവിത്രയോട്  അൽപ്പം സംസാരിച്ചതിന്  ശേഷം വിച്ചു കുറച്ച്  നേരം ബാൽക്കണിയിൽ വന്നു നിന്നു.......... ചിന്തിച്ചാൽ  കാട്  കടന്ന് പോകും എന്നത്  കൊണ്ട് അവൾ അതിന്  മെനക്കെടാൻ  പോയില്ല..... അവളുടെ മനസ്സിൽ വല്യമ്മ പറഞ്ഞ കാര്യം ആയിരുന്നു.......അതോർക്കുമ്പോൾ അവൾക്  വല്ലാത്ത സന്തോഷം  തോന്നി... അങ്ങനെ ഒരു വാർത്ത അവൾ  ആഗ്രഹിക്കാൻ  തുടങ്ങിയിരുന്നു........ 


പെട്ടെന്നാണ് അവളുടെ അരയിലൂടെ  രുദ്രന്റെ കൈകൾ ഇഴഞ്ഞു  വന്നത്.......മുഖം അവളുടെ കഴുത്തിൽ ചേർത്തു  വെച്ചുകൊണ്ട്  അവളെ ഇറുകെ  പുണർന്നു........ 


"പേടിച്ചോ..... "


"ഇല്ല...... "


വിച്ചുവിനെ  നേരെ പിടിച്ചു നിർത്തി  അവൻ അവളുടെ കണ്ണുകളിലേക്ക് ഒരു കള്ള ചിരിയോടെ  നോക്കി നിന്നു........ 


"പേടി ഇല്ല ..... പക്ഷെ എന്തോ ഒരു തിളക്കം...... "


അവനെ അങ്ങനെ നോക്കി നിൽക്കാൻ  ഉള്ള ശേഷി ഇല്ലാത്തത്  കൊണ്ട്  അവൾ ആ നെഞ്ചിൽ മുഖം പൂഴ്ത്തി ...... 


"അപ്പൊ എങ്ങനെയാ കിടക്കാം.... ഇന്ന് കുറെ അലഞ്ഞതല്ലേ.... "


"മ്മ്........ "


പിന്നെ ഒന്നും നോക്കിയില്ല  രുദ്രൻ അവളെ കോരി എടുത്ത്  ബെഡ്‌റൂം  ലക്ഷ്യം ആക്കി നടന്നു........... അവളെ അവിടെ കിടത്തി   അവനും അവൾക്കൊപ്പം ചേർന്നു കിടന്നു............... 


"അതേയ്............. "


"മ്മ്....... "


"വല്ലതും തരാൻ ഉദേശം ഉണ്ടോ..... ഒന്ന് വിയർത്തിട്ട്  കിടന്നാൽ നല്ല ഉറക്കം കിട്ടും...... "


"ച്ചി.... പോടാ.... "


വിച്ചു പില്ലോ എടുത്ത്  അവന്റെ നേർക്ക്  അറിയാൻ വന്നപ്പോൾ അവൻ അത്  പിടിച്ചു വെച്ചു...... 


"ഇത്  നിന്റെ സ്ഥിരം ഏർപ്പാട്  ആണ്‌........ ഇതിനി വേണ്ട...... "


രുദ്രൻ അവളുടെ മുകളിലേക്ക്  ചാടി വീണ്  രണ്ട്  കയ്യും ലോക്ക്  ചെയ്തു........... അവളുടെ കണ്ണുകൾ നോക്കി അവൻ വശ്യമായ നോട്ടം പതിപ്പിച്ചു................ ഇത്തവണ  അവൾക്ക്  ആ  കണ്ണുകളെ  അവഗണിക്കാൻ  കഴിഞ്ഞില്ല.........അലിഞ്ഞു ചേരാൻ കൊതിയോടെ  അവൾ  അവന്റെ അധരങ്ങളിൽ  മുത്തം ഇട്ടു...... രുദ്രന്റെ സകല കണ്ട്രോളും  പോകാൻ അത്  ധാരാളം ആയിരുന്നു........ അബദ്ധം  ആയി പോയി എന്ന് അവൾക്കു അടുത്ത നിമിഷം തന്നെ മനസിലായി........ ഭ്രാന്തമായി  അവൻ  അവളുടെ  അധരങ്ങളെ  ചുംബനങ്ങൾ  കൊണ്ട്  മൂടി........ ഒരു വേള  അവന്റെ പല്ലുകൾ  ആഴ്ന്നിറങ്ങാൻ  തുടങ്ങിയപ്പോൾ  അവൾ ഒരു ഞെരക്കത്തോടെ  അവന്റെ  മുടിയിൽ പിടിത്തം  ഇട്ടു ...... അത്  മനസിലാക്കി എന്നപോലെ രുദ്രൻ അവ വേർപെടുത്തി...... അവന്റെ ചുംബനങ്ങൾ  കൊണ്ട്  തുടുത്ത  അധരങ്ങൾക്ക്  ചാമ്പക്കാ  ചുവപ്പ് ആയിരുന്നു.......... 

 വിരലുകൾ  കൊണ്ട് അവൻ അവിടെ മൃദുവായി തലോടി.......... അനുസരണ ഇല്ലാതെ ആ കൈകൾ അവളുടെ കഴുത്തിലൂടെ  ഊർന്നിറങ്ങി............. കഴുത്തിൽ അവന്റെ താടി കൊണ്ട്  ഉരസിയപ്പോൾ  അവൾ പിടഞ്ഞു പോയി........... മാറിലെ  കുഞ്ഞ്  മറുകിലേക്ക്  അവന്റെ കൈകൾ ഇഴഞ്ഞു  നീങ്ങിയപ്പോൾ  അവൾ  ആ കൈ പിടിച്ചു വെച്ചു....... അൽപ്പം നീരസത്തോടെ രുദ്രൻ അവളിൽ നിന്നും  എണീറ്റു പോകാൻ നിന്നപ്പോൾ വിച്ചു അവനെ ഇറുകെ  പുണർന്നു.... 


"എനിക്ക്  അറിയാം നീ എൻ്റെ വഴിക്ക്  വരും എന്ന്... "


ഒരു കള്ള ചിരിയോടെ  അവൻ അവളുടെ ചെവിയിൽ  മന്ത്രിച്ചു...... 
അവന്റെ ഓരോ  സ്പർശനവും  അവളെ വികാരത്തിന്റെ  കൊടുമുടിയിൽ  എത്തിച്ചു.............. പ്രണയം അതിന്റെ തീവ്രതയിൽ എത്തിയപ്പോൾ  ആവേശത്തിൽ  അവൻ അവളുടെ വസ്ത്രങ്ങൾ  ഊരി എറിഞ്ഞു.......... 
വേദനയും  പ്രേമവും  സമ്മാനിച്ചു കൊണ്ട് അവളിൽ പടർന്നു കയറി....അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിലെ  ഗന്ധം അവനെ മത്തു  പിടിപ്പിച്ചു......... ഒരിക്കൽ കൂടി അവൻ തന്റെ പ്രണയിനിയിൽ  അലിഞ്ഞ് ചേർന്നു....... രാത്രിയുടെ  ഏതോ  യാമത്തിൽ  അവളുടെ മാറിൽ തല ചായ്ച്ചുകൊണ്ട്  അവൻ  ഉറക്കത്തിൽ വഴുതി വീണു.... അപ്പോഴും അവനെ ചേർത്ത്  പിടിച്ച്  ഉറക്കത്തെ പുൽകാൻ ആവാതെ അവൾ മിഴി ചിമ്മി കിടന്നു....... 


ചെറുതായി  ഒന്ന് കണ്ണടച്ചു  തുടങ്ങിയപ്പോൾ ആണ്‌  അസഹ്യം  ആയ ശബ്ദങ്ങൾ  അവളുടെ ചെവിയിൽ തുളച്ചു  കയറിയത്....... പ്രാവിന്റെ  ചിറകടിയും കുറുകലും........... ഒപ്പം ആരോ ചൂളം വിളിക്കുന്ന  ശബ്ദവും...... അതവളെ  ഭ്രാന്ത്  പിടിപ്പിച്ചു....... 


തുടരും... 


🔥രുദ്രവീണ🔥
                  
  പാർട്ട്‌ ~55
               

ചെറുതായി  ഒന്ന് കണ്ണടച്ചു  തുടങ്ങിയപ്പോൾ ആണ്‌  അസഹ്യം  ആയ ശബ്ദങ്ങൾ  അവളുടെ ചെവിയിൽ തുളച്ചു  കയറിയത്....... പ്രാവിന്റെ  ചിറകടിയും കുറുകലും........... ഒപ്പം ആരോ ചൂളം വിളിക്കുന്ന  ശബ്ദവും...... അതവളെ  ഭ്രാന്ത്  പിടിപ്പിച്ചു............. ആരുടെയോ  കാലൊച്ചകൾ  തുടർച്ചയായി കേട്ടുകൊണ്ടേ  ഇരുന്നു ........... ഒന്ന് കണ്ണടക്കാൻ  പോലും കഴിയാത്ത വിധം അവൾ ആ ശബ്ദങ്ങൾ  ശ്രദ്ധയോടെ  കേട്ടു ... അപ്പോഴും രുദ്രൻ അവളെ ഇറുകെ പുണർന്ന്  മാറിൽ പറ്റി ചേർന്നു സുഖമായ ഉറക്കത്തിൽ ആയിരുന്നു..... 
വിച്ചു അവനെ ഉണർത്താൻ  നോക്കി എങ്കിലും കഴിഞ്ഞില്ല.....പില്ലോ  നേരെ ആക്കി പതിയെ അവനെ മാറ്റി കിടത്തി അവൾ എണീറ്റു........ 
അഴിഞ്ഞുലഞ്ഞ  മുടി  വാരി  കെട്ടി  നിലത്ത്  കിടന്ന വസ്ത്രങ്ങൾ വേഗം എടുത്തിട്ടു....  ..........
രുദ്രനെ ഒന്നും കൂടി ഉണർത്താൻ  അവളുടെ മനസ്  പറഞ്ഞു എങ്കിലും അതിന്  അവൾ ശ്രമിച്ചില്ല...... ആരവ്  ഇതുവരെ വന്നില്ല  എന്ന്  അവൾ ഓർത്തു... ചിലപ്പോൾ അവന്റെ പണി ആകും ഇതൊക്കെ എന്ന് അവൾ കരുതി....... ഡോർ തുറന്ന്  അവൾ പുറത്തേക്ക്  ഇറങ്ങി............ 
അതുവരെ കേട്ടിരുന്ന ചൂളം വിളി  പെട്ടെന്ന്  നിലച്ചു............ കാലൊച്ച  ദൂരെക്ക്  അകന്ന പോലെ.......... ടെറെസിലേക്കുള്ള  വാതിൽ തുറന്നു കിടന്നിരുന്നു.... എന്ത്  ചെയ്യണം എന്ന് അറിയാതെ അവൾ റൂമിനു  വെളിയിൽ തന്നെ നിന്നു.......രുദ്രന്റെയും വിച്ചുവിന്റേയും  റൂമിന്  നേരെ ആണ്‌ അർജുന്റെയും അനന്യയുടെയും മുറി........വെറുതെ അവരെ കൂടി  ഉണർത്തണ്ട  എന്ന് കരുതി അവൾ  അകത്തേക്ക്  കടന്നു.... ഡോർ അടക്കാൻ തുടങ്ങിയപ്പോൾ  എവിടെ നിന്നോ പ്രാവിന്റെ  കുറുകൽ  അവൾ കേട്ട്  തുടങ്ങി....... 


"എന്താ ഇപ്പൊ ഇങ്ങനെ..... ഇവിടെ പ്രാവ്  ഒന്നും ഇല്ലല്ലോ..... ഇതിപ്പോ എവിടുന്നു വന്നു......... ആകെ ശല്യം ആയല്ലോ..... "

ടേബിളിൽ ഇരുന്ന ടോർച്  എടുത്ത്  വിച്ചു  നടന്നു..... ടെറസിലേക്കുള്ള  ഡോർ അവൾ ക്ലോസ് ചെയ്തു ..... അവിടെ എങ്ങും അങ്ങനെ ഒരു പ്രാവിനെ അവൾക്ക്  കാണാൻ പോലും കഴിഞ്ഞില്ല...ആരവിന്റെ മുറി പുറത്ത്  നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു..... 


"ഈശ്വരാ... ഇവൻ ഇതുവരെ എത്തിയില്ലേ......രാത്രി  10 മണിക്ക് മുന്നേ എന്തായാലും വീട്ടിൽ  കയറുന്നത് ആണ്   .... എന്ത്  പറ്റിയോ....... "

മുകളിലത്തെ  നിലയിൽ  പിന്നെ ഉള്ളത്  അനിയത്തിമാരും അച്ഛനും ഉള്ള റൂം ആണ്‌... പിന്നെ ഉള്ള  രണ്ട്  മുറി ഗസ്റ്റ്‌  വരുമ്പോൾ  മാത്രേ  തുറക്കു.............. എല്ലാം ക്ലോസ്ഡ് ആയിരുന്നു... അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല... അവളുടെ കാൽപെരുമാറ്റം  മാത്രം മുഴങ്ങി കേട്ട്  കൊണ്ടിരുന്നു............. എല്ലാം ചെക്ക്  ചെയ്ത്   വരുമ്പോൾ  അവൾ ബാൽക്കണി വഴി താഴേക്ക്  നോക്കി.........വാച്ച് മാൻ  നല്ല സുഖം ആയിട്ട്  ഉറങ്ങുന്നുണ്ട്....... ആരെങ്കിലും അകത്ത് കടന്നിട്ടുണ്ട്  എങ്കിൽ അയാൾ അറിയാതെ  ഇരിക്കില്ല  എന്ന്  അവൾ ഓർത്തു..... കറങ്ങി  തിരിഞ്ഞ്   അവൾക്ക്  ഉറക്കം വരാൻ തുടങ്ങിയപ്പോൾ  അവൾ റൂമിലേക്ക്  നടന്നു........ 

പെട്ടെന്നാണ് അവൾക്ക്  മുന്നിലേക്ക്  ഒരു പ്രാവ്  ചിറകടിച്ചു  പറന്നു വന്നത്............. ഒരു നിമിഷം അവളുടെ ദേഹം വിറച്ചു പോയി.... കണ്ണുകൾ ഇറുകെ  അടച്ച് കൊണ്ട്  അവൾ അലറി.... പ്രാവ്  അവളുടെ  തോളിൽ  ഇരുന്നു....... അതിന്റെ കൂർത്ത  നഖങ്ങൾ  തോളിൽ ആഴ്ന്നിറങ്ങി  ചോര പൊടിഞ്ഞു........ വേദന കൊണ്ട്  പുളഞ്ഞ് പോയ  വിച്ചു അതിനെ തോളിൽ നിന്നും എടുത്തു.... 
അതിന്റെ കഴുത്തിൽ എന്തോ ചരടിൽ  കോർത്ത്‌  ഇട്ടിരുന്നു..... അവൾ അത്  എടുത്തപ്പോൾ  തന്നെ അത്  ദൂരെക്ക്  പറന്ന്  അകന്നു... 

ഒരു കുഞ്ഞ്  സ്ലിപ്  അതിനോടൊപ്പം  ബന്ധിച്ചിരുന്നു....... അവൾ അത്  തുറന്നു നോക്കി........... അതിലെ വാചകങ്ങളിൽ  അവളുടെ കണ്ണുകൾ ഉടക്കി നിന്നു.......

***THE GAME BEGIN'S ***

ഇരുട്ടിന്റെ  മറവിൽ  അവളുടെ ചോര ഊറ്റി  കുടിക്കാൻ വെമ്പൽ കൊണ്ട്  നിന്ന പോലെ ഒരു കാറ്റ്  അവളെ കടന്ന് പോയി......... വിറക്കുന്ന കൈകളിൽ നിന്നും അത്  താഴേക്ക്  വീണു.......... പിന്നിൽ ഒരു കാൽമാറ്റം  കേട്ടപ്പോൾ ഒന്ന്  അലറി  കരയാൻ  പോലും ശബ്ദം പുറത്ത്  വരാതെ അവൾ തറഞ്ഞു നിന്നു..... 
പെട്ടെന്ന് ഒരു കൈ അവളുടെ  തോളിൽ  പതിഞ്ഞപ്പോൾ വിച്ചു ഞെട്ടി തിരിഞ്ഞു...... മുന്നിൽ രുദ്രനെ  കണ്ടപ്പോൾ  അവളുടെ ശ്വാസം നേരെ വീണു........കണ്ണുകൾ നിറഞ്ഞു തുളുമ്പി... അപ്പോഴേക്കും വിച്ചു അവന്റെ നെഞ്ചിലേക്ക്  വീണിരുന്നു.......കാര്യം മനസിലാകാതെ  രുദ്രൻ പകച്ചു പോയി........ 


"എന്താ മോളെ.....നീയെന്താ ഇവിടെ വന്നു നിൽക്കുന്നെ...... എന്ത്  പറ്റി  നിനക്ക്...... "


"രു........ രുദ്രേട്ട........... എനിക്ക്....... പേ.......പേടി .... ആവുന്നു.... "


രുദ്രൻ അവളുടെ മുഖം കയ്യിൽ കോരി എടുത്തു...... അവൾ നന്നായി പേടിച്ചിട്ടുണ്ട്  എന്ന് അവന് മനസിലായി........ 

"എന്താടാ.... എന്തിനാ  പേടിക്കുന്നെ......... "


വിച്ചു അവളുടെ കൈ  നിലത്തെക്ക്  ചൂണ്ടി കാണിച്ചു.......... 
രുദ്രൻ  ആ സ്ലിപ് കയ്യിൽ എടുത്തു.... അതിൽ എഴുതിയ  വാചകം വായിച്ചു ......... 

പെട്ടെന്നാണ്  അനന്യയും അർജുനും  അവിടേക്കു ഓടി വന്നത്...... അവർ വിച്ചുവിനെയും രുദ്രനെയും  മാറി മാറി നോക്കി...... 

"എന്താ.... എന്ത് പറ്റി രുദ്ര... വിച്ചു എന്തിനാ  നിലവിളിച്ചത്......... അവൾ ആകെ പേടിച്ചിട്ടുണ്ടല്ലോ.... "


അനന്യ വിച്ചുവിനെ പോയി കെട്ടിപിടിച്ചു.... അപ്പോഴേക്കും അവൾ ആകെ കരഞ്ഞു പോയിരുന്നു...... അനന്യ അവളെ ആശ്വസിപ്പിക്കാൻ  ശ്രമിച്ചു........ 


"എന്താടാ  ഇതൊക്കെ.... എന്തെങ്കിലും ഒന്നു പറ... മനുഷ്യനെ  ടെൻഷൻ അടിപ്പിക്കാതെ.... ഇവിടെ എന്തൊക്കെയോ ശബ്ദം  കേട്ടല്ലോ....... "


അർജുൻ കയ്യിൽ ഇരുന്ന ടോർച്  എടുത്ത്  ചുറ്റിനും  നോക്കി......... ടെറെസിലേക്കുള്ള  ഡോർ തുറന്നു തന്നെ കിടന്നിരുന്നു...... 


"ഇതാരാ തുറന്നിട്ടത്........... "


വിച്ചു ഒന്ന്  ഞെട്ടി......... അനന്യയുടെ  കയ്യിൽ അവൾ ഇറുകെ പിടിച്ചു... എല്ലാവരെയും നോക്കിക്കൊണ്ട്  അവൾ പറഞ്ഞു... 


"ഇത്..... ഞാൻ ഇപ്പൊ അടച്ചതാ  കണ്ണേട്ടാ ............ എന്തൊക്കെയോ ശബ്ദം  കേട്ടാണ്  ഞാൻ ഇവിടേക്ക്  വന്നത്........... അപ്പൊ ഇത്  തുറന്നു കിടക്കുവായിരുന്നു........ ഞാൻ അത്  അടച്ചിട്ടതാ..... വീണ്ടും......... ഇതെങ്ങനെ....... "


വിച്ചു അത്  പറഞ്ഞപ്പോൾ  അർജുൻ ടെറസിലേക്ക്  ടോർച്ചും  പിടിച്ചു നടന്നു... പിന്നാലെ രുദ്രനും......... വിച്ചുവിനെ പോലെ അനന്യക്കും പേടി തോന്നി... അവിടെ ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യം ഇല്ലാത്തത്  കൊണ്ട്  അവർക്കൊപ്പം  അവരും പോയി........... 


രുദ്രനും അർജുനും കൂടി ടെറസ്  മൊത്തം അരിച്ചു പെറുക്കി ....അവിടെയെങ്ങും  ആരും തന്നെ ഉണ്ടായിരുന്നില്ല ....... 


"വിച്ചു.... നിനക്ക് തോന്നിയതാവും.ഇവിടെ ആരും ഇല്ലല്ലോ ....... "(അനന്യ )


"അങ്ങനെ വരാൻ വഴി ഇല്ല  അനു........  എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു  എന്ന്  പറഞ്ഞ്  നീയല്ലേ എന്നേ ഉണർത്തിയത് ............ വിച്ചുവും അത്  കേട്ടു  എന്ന് പറഞ്ഞില്ലേ.... എനിക്ക്  ഉറപ്പാണ്  ഇവിടെ ആരോ വന്നിട്ടുണ്ട്....... .... പിന്നെങ്ങനെ  ഡോർ  താനേ  തുറക്കും...... ആ വാച്ച്  മാൻ  എവിടെ പോയി..... "(അർജുൻ )


"അയാളെ കുറ്റം പറയാൻ പറ്റില്ല  കണ്ണാ ........ഇത്  ചെയ്തവൻ  നല്ല ബുദ്ധി ഉള്ളവൻ ആണ്‌....... മറഞ്ഞു നിന്ന്  പേടിപ്പിക്കാൻ  കഴിവുള്ള  ഒരുത്തൻ......... "(രുദ്രൻ)


"ആര്  എന്ത്  ചെയ്തു എന്ന നീ ഈ പറയുന്നേ... വല്ല കള്ളന്മാരും ആവും.. നീ ആ CCTV ഒന്ന് നോക്കിക്കേ.. അങ്ങനെ ഒരുത്തൻ  ഇതിനുള്ളിൽ കയറി ചുമ്മാ  അങ്ങനെ കയ്യും വീശി പോകണ്ട..... "(അർജുൻ )


"അത്  നോക്കിയിട്ടും കാര്യം ഇല്ല...... അതൊക്കെ മറച്ചിട്ടുണ്ടാവും..... ഒന്ന് പേടിപ്പിക്കാൻ  ആവും ഉദേശിച്ചത്‌.. അത്  കഴിഞ്ഞ്  അവൻ സ്ഥലം കാലി  ആക്കിയിട്ടുണ്ടാവും..... "(രുദ്രൻ )


ഒരു സംശയ രൂപേണ  അർജുൻ  രുദ്രനെ നോക്കി....... 


"എന്താ.......... കുറച്ച്  ദിവസം ആയി  നിങ്ങളെ രണ്ടുപേരെയും  ഞാൻ ശ്രദ്ധിക്കുന്നു... കല്യാണ തിരക്കിനിടയിലും  നീയും നൗഫിയും ആയിരുന്നു  ഒളിച്ചു കളി... ഇപ്പൊ അതെ പോലെ ആയി വിച്ചുവും... സത്യം പറ... എന്താ നിന്റെ പ്രശ്നം ..."


എല്ലാം പറയാൻ രുദ്രൻ തയ്യാറെടുത്തു  കഴിഞ്ഞിരുന്നു.... ഇനിയും ഇതുപോലെ ഉള്ള സംഭവങ്ങൾ ഇവിടെ അരങ്ങേറും .... എല്ലാവരുടെയും ജീവൻ ആപത്താണ്  എന്ന് രുദ്രന് മനസിലായി....... അർജുൻ ഇത്  അറിയണം എന്ന് അവനും തോന്നി........ രുദ്രനെയും  വിച്ചുവിനെയും  എന്തോ ഒരു പ്രശ്നം  അലട്ടുന്നുണ്ട്  എന്ന്  അർജുന്  നന്നായി അറിയാമായിരുന്നു .. 


നന്ദിനി ജയിലിൽ നിന്ന്  റിലീസ്  ആയത് മുതൽ .... അഭിയുടെ  ചതിയും  അവന്റെ  പഴയ കാലവും....... ... അവന്റെ ഇപ്പോഴത്തെ  അവസ്ഥയെ ക്കുറിച്ച്  ഡോക്ടർ പറഞ്ഞതും അടക്കം എല്ലാം രുദ്രൻ അവനോടു പറഞ്ഞു.....എല്ലാം ക്ഷമയോടെ  തന്നെ അർജുൻ  കേട്ടു.... അനന്യ ആകെ ഷോക്ക്ഡ്  ആയിരുന്നു.... വിച്ചുവിനെ  അലട്ടിയ പ്രശ്നം  ഇതായിരുന്നു  എന്ന് അറിഞ്ഞപ്പോൾ അവൾക്ക്  തല പുകയുന്ന പോലെ തോന്നി...............  എല്ലാം കേട്ട്  കഴിഞ്ഞ്  ആരും പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല...... അർജുൻ എന്തോ ആലോചനയിൽ എന്ന പോലെ ഇരുന്നു...... 


"പലപ്പോഴും നിന്നോട് പറയണം എന്ന് തന്നെ കരുതിയതാ .. പക്ഷെ നിങ്ങളുടെ വിവാഹം ഭംഗി ആയി  നടക്കണം എന്ന് മാത്രേ അപ്പൊ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... വിച്ചു പോലും ഈ സത്യം അറിയുന്നത്  അതിനുശേഷം  ആയിരുന്നു .... "(രുദ്രൻ )


"മ്മ്............ ഞാൻ നിങ്ങളെ ശ്രദ്ധിച്ചിരുന്നു രുദ്രാ...........നന്ദിനിയുടെ റിലീസ്  ഞാൻ ഊഹിച്ചു..... പക്ഷെ അഭി .  ഇത്  ഒട്ടും ഞാൻ ചിന്തിച്ചില്ല... ഇത്ര വലിയ ഡ്രാമ കളിച്ച്  എല്ലാവരെയും പറ്റിച്ചു........... അവനെ വെറുതെ വിടരുത്.....ഒരു പാവം പെണ്ണിന്റെ ജീവിതം ഇപ്പോ അപകടത്തിൽ ആണ്‌......  എല്ലാവരും ശ്രദ്ധിക്കണം......... "


"സ്വപ്നം ആണോ സത്യം ആണോ എന്ന് പോലും വിശ്വസിക്കാൻ പറ്റുന്നില്ല .... ഇത്ര വലിയ ഭ്രാന്തൻ ആയിരുന്നോ അയാൾ... ശ്രീ ഇത് എങ്ങനെ സഹിക്കും......... അന്ന് റിസപ്ഷൻ  നടന്നപ്പോൾ വിച്ചുവിനോടുള്ള  അയാളുടെ പെരുമാറ്റം  ഞാനും ശ്രുതിയും  ശ്രദ്ധിച്ചിരുന്നു ....  ... ഇതിന്റെ പിന്നിൽ ഇത്രയും വലിയ കഥ ഉണ്ട്  എന്ന് കരുതിയില്ല... "(അനന്യ)


"അനു.......    നിങ്ങൾ രണ്ടുപേരും എത്രയും വേഗം ഒരു കാര്യം ചെയ്യണം..... ശ്രീയെ ഒറ്റയ്ക്ക് കാണാൻ ഉള്ള സാഹചര്യം  ഉണ്ടാക്കി അവളെ കാര്യങ്ങൾ ബോധിപ്പിക്കുക... ചിലപ്പോൾ അവൾ വിശ്വസിച്ചു എന്ന് വരില്ല....... എങ്കിലും നിങ്ങൾ മാക്സിമം ശ്രമിക്കണം...... ആ വിവാഹത്തിൽ നിന്ന്  ശ്രീ പിന്മാറണം..... "(അർജുൻ )


"അതെങ്ങനെ നടക്കും കണ്ണേട്ടാ... അവളെ അയാൾ പറഞ്ഞ് തിരിച്ചു വെച്ചിട്ടുണ്ടാകും.... സത്യം പറഞ്ഞാൽ അവൾ വിശ്വസിച്ചില്ല എങ്കിൽ എല്ലാവരെയും വെറുക്കും അവൾ...."(അനന്യ )


"നിങ്ങൾ പറയുന്നത് അവൾ  വിശ്വസിക്കണം ......ഒരിക്കലും അവൾക്കു മോശം വരുന്നത്  നിങ്ങൾ ചെയ്യില്ല എന്ന് അവൾക്കും അറിയാല്ലോ...... ചിലപ്പോൾ  ഒരുപാട്  വിഷമിക്കും..... ഷോക്ക് ആയിരിക്കും അവൾക്ക് ഇതൊക്കെ..... എല്ലാം നിങ്ങളുടെ കയ്യിൽ ആണ്‌ അനു.... "(രുദ്രൻ )


"ശ്രീയെ പറഞ്ഞ് മനസിലാക്കുന്ന കാര്യം ഞങ്ങൾ ഏറ്റു..... അവൾ എല്ലാം  മനസിലാക്കും എന്ന്  തന്നെയാണ് എന്റെയും വിശ്വാസം....... "(വിച്ചു )


"അങ്ങനെയെങ്കിൽ കാര്യങ്ങൾ സ്മൂത്ത്‌ ആണ്‌......... എന്തെങ്കിലും ഒരു പ്ലാൻ ഇട്ട്  അവനെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കാൻ നോക്കണം.... അത് കുറച്ച്  tough ആണ്‌........ ഏത്  നിമിഷം അവൻ എന്ത്  പറയും ചിന്തിക്കും എന്നൊന്നും പ്രെഡിക്ട് ചെയ്യാൻ കഴിയില്ല....... അങ്ങനെ ഉള്ള ഒരുത്തനെ  എങ്ങനെ പിടിച്ചു കെട്ടും....... "(അർജുൻ )


"ശ്രീയും അഭിയുമായുള്ള  വിവാഹം നടക്കണം... "!!!(രുദ്രൻ )


രുദ്രൻ പറഞ്ഞത്  കേട്ട്  എല്ലാവരും സ്തംഭിച്ചു പോയി....... 

"എന്ത്  ഭ്രാന്താ  നീ ഈ പറയുന്നേ.... ശ്രീബാലയെ  അവന്  കെട്ടിച്ചു കൊടുക്കാനോ..... എടാ അതൊരു പാവം പിടിച്ച പെണ്ണാണ്... അതിനെ കുരുക്കിൽ  നിന്ന്  രക്ഷിക്കാൻ നോക്കുമ്പോൾ നീ  അവളെ അവന്  കൊല്ലാൻ ഇട്ട്  കൊടുക്കണം എന്നാണോ  പറയുന്നേ....... സത്യം അറിഞ്ഞു കഴിഞ്ഞ്  അവൾ എവിടെയെങ്കിലും പോയി രക്ഷപെടട്ടെ........ ഈ ഭ്രാന്തന്  കളിപ്പാട്ടം വാങ്ങി കൊടുക്കുന്ന പോലെ അതിനെ കൊടുക്കാൻ പറ്റുമോ.... "(അർജുൻ )


"ഇല്ല കണ്ണാ..... ഞാൻ പറയുന്നത്  നീ ഒന്ന് ആലോചിച്ചു നോക്ക്.... ശ്രീ എല്ലാം അറിഞ്ഞാലും അഭിയെ  ഉപേക്ഷിക്കില്ല... അത്രക്കും അവൾ അവനെ സ്നേഹിക്കുന്നുണ്ട്..... അവനെ മാറ്റി എടുക്കാൻ ഇനി അവൾക്കു മാത്രേ കഴിയു....... അവളുടെ സ്നേഹം ആണ്‌ അവന്റെ മരുന്ന്.......... "(രുദ്രൻ )


"ആ കുട്ടിയുടെ  ലൈഫ് തന്നെ അപകടത്തിൽ ആവുന്ന കാര്യം ആണ്‌ .. എങ്കിലും നമുക്ക് നോക്കാം........ ആദ്യം ഇവർ ശ്രീബാലയോട്  സംസാരിച്ചു നോക്കട്ടെ..... "(അർജുൻ )


അവർ സംസാരിച്ചിരിക്കുന്ന ടൈമിൽ ആണ്‌ അനന്യ ആരവിന്റെ കാര്യം ഓർത്തത് ........ അവൻ ഇതുവരെ എത്തിയില്ല എന്ന് ഓർത്തപ്പോൾ അവൾക്ക് എന്തോ പേടി തോന്നി...... 


"ഏട്ടാ.... ആരവ്...... അവൻ ഇതുവരെ എത്തിയില്ല....."


അപ്പോഴാണ് രുദ്രനും അർജുനും ആണ് കാര്യം ഓർത്തത്..... ഒരു ചെറിയ പേടി അവർക്കും തോന്നി തുടങ്ങി..... 

"ഞാൻ ഒന്ന് വിളിച്ച് നോക്കാം....... അവൻ ഇനി ഫ്രണ്ട്‌സ് ന്റെ വീട്ടിലോ  മറ്റോ......... "


വിച്ചു വേഗം എണീറ്റു പോകാൻ നിന്നതും  ഒരു ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടു....... എല്ലാവരും ചുറ്റിനും നോക്കി........ 


"ഇത്...... അവന്റെ റിങ് ടോൺ  ആണല്ലോ....... രുദ്രാ നീ വന്നെ ..... നമുക്ക് താഴെ പോയി നോക്കാം........ നിങ്ങൾ ഇവിടെ തന്നെ നിന്നോ.... "(അർജുൻ )


അർജുനും രുദ്രനും കൂടി താഴെ പോയി നോക്കി............. ആരവിന്റെ ബൈക്ക് അവിടെ തന്നെ ഉണ്ടായിരുന്നു... അതുകൊണ്ട്  അവൻ ഇവിടെ എവിടെയോ ഉണ്ട്  എന്ന് അവർക്ക് മനസിലായി............... എന്തോ ഒന്നിൽ തട്ടി രുദ്രൻ വീഴാൻ പോയതും അർജുൻ അവനെ താങ്ങി പിടിച്ചു.......... പിന്നെ അവിടെ ഒരു അലർച്ച  ആയിരുന്നു.... 

"അയ്യോ !!!!!!!!!!!!എന്നെ ചവിട്ടി കൊന്നേ............... "


അർജുനും രുദ്രനും കൂടി അവന്റെ വായ പൊത്തി പിടിച്ചു.... 

"നീ എന്തിനാടാ... ഇവിടെ വന്നു കിടന്നത്........ "


ശബ്ദം  കേട്ട്  സെക്യൂരിറ്റി  അവിടേക്ക് ഓടി വന്നു   . 


"എന്താ സർ  എന്ത്  പറ്റി......... "


"അയ്യോ ഒന്നും ഇല്ല... താങ്കളുടെ  ഡ്യൂട്ടി നടക്കട്ടെ ... "(രുദ്രൻ )


സെക്യൂരിറ്റി  ഒന്ന് തല ചൊറിഞ്ഞു കൊണ്ട്  തിരികെ പോയി........ 


"നീ ഇതെപ്പോ ഇതിനുള്ളിൽ കയറി....... എത്ര നേരം നിന്നെ വിളിച്ചു ... "(അർജുൻ )


"അത്  ഏട്ടാ  ഞാൻ  ഇപ്പൊ വന്നതേ ഉള്ളൂ....... ആ സെക്യൂരിറ്റി  ചേട്ടനെ  ഉണർത്താൻ പെട്ട പാട്.... ഇവിടെ ഒരു വിധം എത്തിയപ്പോൾ എല്ലാവരും കിടന്നു.......ആരെയും ശല്യം ചെയ്യണ്ട എന്ന് കരുതി ഞാൻ ഇവിടെ ചുരുണ്ടു കൂടിയപ്പോൾ ആണ്‌ ഏട്ടൻ എന്നേ ചവിട്ടിയത്........ ഇന്നൊരു പാർട്ടി ഉണ്ടായിരുന്നു..... അതാ ലേറ്റ് ആയെ  .   അല്ല നിങ്ങൾക്കൊന്നും ഉറക്കം ഇല്ലേ  മനുഷ്യൻമാരെ  .. "


"ആ.....അത് ഞങ്ങൾ നോക്കിക്കൊള്ളാം.... നീ പോയി തല ചായിക്കാൻ  നോക്ക്.... "(രുദ്രൻ )


"ഉവ്വ്  ഉവ്വ്  എന്നേ ചവിട്ടി കൂട്ടിയതും പോരാ... അകത്ത് പാൽപായസം  വിളമ്പി വെച്ചിട്ട്  പുറത്ത്  വന്നു നോക്കി നിൽക്കുവാ മണ്ടന്മാർ..... "(ആരവ് )


അടുത്ത  അറ്റാക്ക് ഉണ്ടാവുന്നതിന്  മുന്നേ ആരവ് ഓടി അകത്തേക്ക് കയറി.................. 


"അതെ രണ്ടുപേരും അവിടെ തന്നെ നിൽക്കാൻ ആണോ ഉദേശം .. ഞാൻ ഡോർ അടക്കാൻ പോകുവാ..... "(ആരവ് )


"ഡാ തെണ്ടി.......... ചതിക്കല്ലേ.... "(രുദ്രൻ )


അവന്റെ പിന്നാലെ അവരും ഓടി അകത്തേക്ക്  കയറി വാതിൽ അടച്ചു............... ഇതെല്ലാം ശ്രദ്ധിച്ചു  കൊണ്ട്  മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു.. 

             💚💚💚💚💚💚💚

ഈ നേരം അത്രയും നന്ദിനി നൗഫിയുടെ  വീട്ടിൽ ആയിരുന്നു  താമസം............ അവിടെ അവൾ സുരക്ഷിത  ആവും എന്ന് അവൾക്ക്  ഉറപ്പായിരുന്നു.... നന്ദിനിയുടെ പാസ്റ്റ്  എല്ലാം അറിയാവുന്നത്  കൊണ്ട്  തന്നെ സഫുന്  അവളെ ഒരൽപ്പം പേടി ഉണ്ടായിരുന്നു.... ഒന്ന് കരുതി തന്നെ ഇരിക്കണം എന്ന് നൗഫി അവളോട്‌ പറഞ്ഞിരുന്നു........ 


രാവിലേ കുളിച്  നിസ്കാരം ഒക്കെ കഴിഞ്ഞ്  സഫു അടുക്കളയിൽ എത്തുമ്പോൾ നന്ദിനി അവിടെ ചായ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു ........ 


"അയ്യോ.. ഇങ്ങൾ എന്താ ഈ കാണിക്കണേ അതൊക്കെ മ്മള്  ചെയ്തോളാം..... "


"ഏയ്‌  സാരമില്ല........... എനിക്ക്  നന്നായി ചായ ഉണ്ടാക്കാൻ ഒക്കെ അറിയാം അതുകൊണ്ട്  പേടി വേണ്ട..... "

അവളെ നോക്കി ഒന്ന്  ചിരിച്ചു കൊണ്ട്  നന്ദിനി പറഞ്ഞു........ സഫുന്  അവളോട്‌ ചെറിയ സഹതാപം  ഒക്കെ ഉണ്ട് എങ്കിലും അവൾ ചെയ്ത ദ്രോഹം ഓർക്കുമ്പോൾ ഇതൊന്നും അവൾ അർഹിക്കുന്നില്ല  എന്ന് തോന്നി..... 


"പേടി ഒന്നും ഇല്ല.... ഇങ്ങള്  ഇപ്പൊ ഇവിടുത്തെ  ഗസ്റ്റ്  അല്ലെ..... അതുകൊണ്ട്  പറഞ്ഞതാ..... . ഇങ്  താ ബാക്കി ഒക്കെ ഞാൻ ചെയ്തോളാം..... "


സഫു ന്റെ നിർബന്ധത്തിന്  വഴങ്ങി അവൾ അടുക്കള  അവൾക്കായി ഒഴിഞ്ഞു കൊടുത്തു............ സഫു ചായ കപ്പിൽ  ഒഴിക്കുന്ന  സമയത്താണ്  കുഞ്ഞ്  കിടന്നു കരയാൻ തുടങ്ങിയത് ....... പെട്ടെന്ന് ഓടി പോകാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു അവൾ.... 

"ഞാൻ കുഞ്ഞിനെ എടുക്കാം..... "


അവളുടെ  ടെൻഷൻ മനസിലാക്കിയ പോലെ നന്ദിനി കുഞ്ഞിനെ എടുക്കാൻ വേണ്ടി പോയി........... അത്ര പെട്ടെന്നു ആരോടും ഇണങ്ങുന്ന  കുറുമ്പി ആയിരുന്നില്ല  അവൾ..... നന്ദിനി എടുത്തപ്പോൾ അവളുടെ കരച്ചിൽ നിന്നത്  സഫുന്  അത്ഭുതം  തോന്നി............ 
സഫു ഓരോ ജോലികൾ ചെയ്തു തീർക്കുമ്പോൾ ഒക്കെ നന്ദിനി അവളെ എടുത്ത്  നടന്നു...... നൗഫി വന്നപ്പോൾ അവൾ കുഞ്ഞിനെ അവന് നൽകി........... 

എല്ലാവരും കൂടി ഇരുന്നു ബ്രേക്ഫാസ്റ്റ്  കഴിക്കുമ്പോൾ ആയിരുന്നു  നൗഫി നന്ദിനിയോട് സംസാരിച്ചു തുടങ്ങിയത്.... 


"നന്ദു.......... നീ  റെഡി ആകണം... നമുക്ക്  ഒരിടം വരെ പോകാൻ ഉണ്ട്........ "


"എവിടെ...... "


"നിനക്ക്  നിന്റെ അമ്മയെ കാണണ്ടേ.........ഹോസ്പിറ്റലിൽ നിന്നും ഇന്നലെ ഡിസ്ചാർജ്  ആയിരുന്നു.... ഇപ്പൊ വീട്ടിൽ ഉണ്ട്..."


അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു......... നവി എന്ത്  പറയും എന്ന പേടി അവളെ നന്നായി അലട്ടിയിരുന്നു....... 


"പേടിക്കണ്ട.......... ആരും ഒന്നും പറയില്ല നിന്നെ.... നിന്നെ കാണണം എന്ന് നിന്റെ അമ്മ  തന്നെയാണ് പറഞ്ഞത്...... നവി ഒരു എതിർപ്പും  പറയില്ല... ഞാൻ അവരോട് എല്ലാം സംസാരിച്ചു....... നിനക്കിനി നിന്റെ വീട്ടിൽ താമസിക്കാം....... "


അവൾക്ക്  അത്  കേട്ടപ്പോൾ ഒരുപാട്  സന്തോഷം  തോന്നി..... എങ്ങനെ അമ്മക്ക് ഇത്രയും പാപം ചെയ്ത മകളോട്  ക്ഷമിക്കാൻ പറ്റും എന്ന് അവൾ ഓർത്തു ..... ആ കാലിൽ  വീണ് ഒന്ന് കരഞ്ഞാൽ മതി എന്ന് അവൾ ആഗ്രഹിച്ചു..... 

ഭക്ഷണം  കഴിച്ച് കഴിഞ്ഞ്  റെഡി ആയി  സഫുനോട് യാത്ര പറഞ്ഞ് നൗഫിക്കൊപ്പം  അവളും ഇറങ്ങി........ എല്ലാം കലങ്ങി  തെളിഞ്ഞു എന്ന് കരുതുമ്പോളും  മറ്റൊരു പേടി അവളെ അലട്ടിയിരുന്നു ......... 

           💚💚💚💚💚💚💚


അത്യാവശ്യം  ആയി കാണണം എന്ന് പറഞ്ഞ്  വിച്ചുവും അനന്യയും കൂടി  ശ്രുതിയെയും ശ്രീബാലയെയും  ബീച് റോഡിൽ ഉള്ള  തിരക്ക്  ഒഴിഞ്ഞ ഒരു കോഫി  ഷോപ്പിലേക്ക്  വിളിപ്പിച്ചിരുന്നു.....ശ്രീ  എത്തുന്നതിനും മുന്നേ ശ്രുതി എത്തിയപ്പോൾ അവർ കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞ് ബോധ്യപെടുത്തി..... എല്ലാം കേട്ട്  ശ്രുതിയുടെ കിളി പോയ അവസ്ഥ ആയിരുന്നു....... 


"എൻ്റെ ദൈവമേ... ഇത്രയും വലിയ ചെറ്റ  ആയിരുന്നോ  അവൻ.... ഈശ്വരാ  ഇയാളുടെ പിന്നാലെ ആണോ നമ്മൾ ശ്രീയെ പറഞ്ഞ് വിട്ടത്  ... ഇതിപ്പോ ബൂമ്മറാങ്ങ്  പോലെ നമുക്ക് നേരെ തന്നെ വന്നല്ലോ..... "(ശ്രുതി )


"നിന്റെ അതെ അവസ്ഥ ആയിരുന്നു  എനിക്കും...... അപ്പൊ നീ ഇവളുടെ കാര്യം ഓർത്തു നോക്കിക്കെ... എത്ര ടെൻഷൻ അടിച്ചു കാണും ഇവൾ... "(അനന്യ )


"എന്നാലും എൻ്റെ വിച്ചു നിനക്കിത്  നേരത്തെ പറയാമായിരുന്നു..... നമുക്ക് അവനിട്ട്  ഒരു പണി അങ്ങ്  കൊടുക്കാമായിരുന്നു..... "(ശ്രുതി )


"മ്മ്.... ബെസ്റ്റ്........ പണി ഇങ്ങോട്ട്  കിട്ടുന്നതിന്  പിന്നെ കണക്ക്  ഉണ്ടാവില്ല.... "(വിച്ചു )


അവരുടെ സംസാരം അധികം ശ്രദ്ധിക്കാതെ  വിച്ചു ശ്രീയെ  നോക്കി ഇരിക്കുന്ന  തിരക്കിൽ ആയിരുന്നു........ 


"നീ ഇങ്ങനെ ഇരുന്നു ടെൻഷൻ അടിക്കാതെ....... അവളെ ഫോണിൽ വിളിച്ച് നോക്കിക്കെ......... അല്ല... നീ പ്രത്യേകം പറഞ്ഞില്ലേ  അഭിയെ  കൂട്ടാതെ  മാത്രേ വരാവു എന്ന്.. "(അനന്യ )


"അതൊക്കെ പറഞ്ഞു .. അവൾ ok പറഞ്ഞതും ആണ്.......എന്താണോ ലേറ്റ് ആകുന്നെ....... "(വിച്ചു.. )

 
അവർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരിക്കുമ്പോൾ ആണ്‌ അഭിയുടെ ബൈക്കിന്  പിന്നിൽ ശ്രീയുടെ എൻട്രി....... അത്  കണ്ട്  സകല കിളികളും  പോയ അവസ്ഥയിൽ ആയിരുന്നു  മൂന്നു പേരും......... അതുവരെ വമ്പൻ  ഡയലോഗ്  അടിച്ചിരുന്ന  ശ്രുതി  അഭിയുടെ തലവെട്ടം കണ്ടപ്പോൾ നിന്ന്  വിറക്കാൻ തുടങ്ങി...... 

"ഡി.... പണി... പാളി... ആ പട്ടി  ചതിച്ചു...... "(അനന്യ )

അനന്യ രഹസ്യം  ആയി  വിച്ചുവിന്റെ  ചെവിയിൽ പറഞ്ഞു... അവർ അടുത്തു വരാൻ തുടങ്ങിയതും വിച്ചു മുഖത്ത്  ചിരി ഫിറ്റ്‌  ചെയ്തു..... 


"ഒട്ടും സംശയം തോന്നരുത്... നല്ല ജോളി  ആയിട്ട്  സംസാരിക്കണം... "

വിച്ചു അവർക്ക്  നിർദേശം  കൊടുത്തു............. 


തുടരും........


🔥രുദ്രവീണ🔥
                    
പാർട്ട്‌ ~56
               

"ഡി.... പണി... പാളി... ആ പട്ടി  ചതിച്ചു...... "(അനന്യ )

അനന്യ രഹസ്യം  ആയി  വിച്ചുവിന്റെ  ചെവിയിൽ പറഞ്ഞു... അവർ അടുത്തു വരാൻ തുടങ്ങിയതും വിച്ചു മുഖത്ത്  ചിരി ഫിറ്റ്‌  ചെയ്തു..... 


"ഒട്ടും സംശയം തോന്നരുത്... നല്ല ജോളി  ആയിട്ട്  സംസാരിക്കണം... "

വിച്ചു അവർക്ക്  നിർദേശം  കൊടുത്തു............. 
അഭിയും ശ്രീയും നേരെ വന്നത്  അവർ ഇരിക്കുന്ന  ടേബിളിന്റെ അടുത്തേക്കാണ്......അവിടെ ഒഴിഞ്ഞു കിടന്ന രണ്ട്  കസേരകളിൽ  അവർ ഇരുന്നു... അഭി നേരെ വന്ന്  ഇരുന്നത്  വിച്ചുവിന്റെ അരികിൽ ആണ്‌....അത്  കണ്ടപ്പോൾ തന്നെ ശ്രുതിക്കും അനന്യക്കും ദേഷ്യം വന്നു.......... വിച്ചു മാക്സിമം കൂൾ ആയിട്ട് തന്നെ അങ്ങ്  ഇരുന്നു.....


"ആഹാ രണ്ട് പേരും  ഉണ്ടല്ലോ...ഞാൻ കരുതി ശ്രീ മാത്രേ ഉണ്ടാകു എന്ന്... അഭി കൂടി വന്ന ശെരിക്ക്  ട്രീറ്റ്‌  കുറച്ച്  കട്ടിക്ക്  പോരട്ടെ... . "(അനന്യ )

അഭി ഒന്നും മനസിലാകാത്ത  പോലെ അവരെ  മൂന്ന്  പേരെയും  നോക്കി....... 


"നിങ്ങൾ എന്താ മനുഷ്യ ഇങ്ങനെ നോക്കുന്നെ... കല്യാണം ഒക്കെ സെറ്റ് ആയില്ലേ അതിന്റെ ട്രീറ്റ് ഞങ്ങൾക്ക്  തരാതെ  മുങ്ങാൻ ആണോ പ്ലാൻ....... "(ശ്രുതി )


"ഓ... അങ്ങനെ.........അപ്പൊ മൂന്നും കൂടി അതിന് വേണ്ടി ഇറങ്ങിയിരിക്കുവാ  അല്ലെ..... ശെരി ശെരി .. എന്താന്ന്  വെച്ചാൽ ഓർഡർ  ചെയ്തോ........... ഇനി അതിന്റെ പേരിൽ പരാതി വേണ്ട....... " 


അഭിക്ക്  ഒരു മുട്ടൻ പണി കൊടുക്കാം എന്ന്  കരുതി തന്നെ അനന്യ  ടേബിളിൽ ഇരുന്ന മെനു കയ്യിൽ എടുത്തു... അതുപോലെ തന്നെ അനുവും വിച്ചുവും  അത് മുഖത്തോട്  അടുപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും കണ്ണ് കൊണ്ട്  ഓരോന്ന്  കാണിചോണ്ടിരുന്നു.... അഭി ആ സമയം മൊത്തം ഫോണിൽ എന്തോ കുത്തി ഇരിക്കുവായിരുന്നു......... 

"ശോ......... ആകെ കഷ്ടം ആയല്ലോ........ "

"എന്ത്  പറ്റി അഭി ഏട്ടാ..... "


"ഫോൺ ആകെ ഹാങ് ആയി......... എനിക്ക്  അത്യാവശ്യം ആയിട്ട്  ഒരു കോൾ ചെയ്യണം..... ശ്രീ  നിന്റെ ഫോൺ ഒന്ന്  തരുമോ... "


"അതിനെന്താ....... ദാ..... "


ശ്രീ ഫോൺ അഭിക്ക്  എടുത്ത്  കൊടുത്തതും  അവൻ അതും കൊണ്ട്  പുറത്തേക്ക്  പോയി....... അപ്പോഴാണ്  അവർക്ക്  ശ്വാസം നേരെ വീണത് ...... ഓർഡർ  എടുക്കാൻ വേണ്ടി ആള്  വന്നപ്പോൾ ശ്രുതി അവളുടെ പണി തുടങ്ങി ......... 

"ഫൈവ് മിൽക്ക്  ഷേക്ക്‌, ബർഗർ, ചിക്കൻ സൂപ്പ്, പിന്നെ ഒരു പത്ത് ചിക്കൻ ബിരിയാണി, ഫ്രൈ ഡ്രൈയ്സ്, ഷവർമ ,പിന്നെ ഒരു അമ്പത് പൊറോട്ട അതിന്റെ കൂടെ മുട്ടക്കറി............ ആദ്യം പറഞ്ഞ മൂന്ന്  ഐറ്റംസ്  വേഗം പോരട്ടെ... ബാക്കി ഉള്ളതൊക്കെ പാർസൽ ആക്കിക്കോ...... "


ലിസ്റ്റ് എടുക്കാൻ വന്ന പയ്യൻ  എല്ലാം കൂടി ഓർത്ത്  വെക്കാൻ കുഴങ്ങി ........... വിച്ചുവും  അനന്യയും അന്തം വിട്ട്  അവളെ നോക്കി..... ശ്രീ ആദ്യം നോക്കിയത്  പേഴ്സിലേക്കാണ്... അവളുടെ തൊണ്ടയിലേ  വെള്ളം വറ്റി........ അവൾ അഭിയെ ചുറ്റും നോക്കി... അവൻ അവിടെ ഒന്നും ഉണ്ടായിരുന്നില്ല......... 


"ഇതെന്താടി  നീ വേറെ ഹോട്ടൽ തുടങ്ങാൻ പോകുന്നോ 😭"(ശ്രീ )


"എടി ഇതൊക്കെ ഓർഫനേജിലേ കുട്ടികൾക്ക്  വേണ്ടി ആ...... നമ്മൾ ഇടക്ക്  പോകാറില്ലേ... കാരുണ്യ ദീപത്തിലെ  കുട്ടികൾ..... "(ശ്രുതി )


"എന്നാലും എന്നോട്  ഇത്  വേണ്ടായിരുന്നു 😭😭...ഞാൻ  ഒന്ന്  മുഖം കഴുകി വരാട്ടോ... "(ശ്രീ, )


ശ്രീ വേഗം വാഷ്  റൂം തിരക്കി ഇറങ്ങി............. വിച്ചുവും അനന്യയും പൂരം ചിരി ആയിരുന്നു....... അവളുടെ പോക്ക്  കണ്ടിട്ട്  അവർക്ക് പാവം തോന്നി.... 


"ആ കാലമാടന്റെ  പൈസ കൊണ്ട്  ആ  കുട്ടികൾ എങ്കിലും വല്ലതും കഴിക്കട്ടെ...... ഞാൻ അത്രേ ഉദേശിച്ചുള്ളൂ😒....."(ശ്രുതി )


"എന്തായാലും എനിക്ക് ഇത്  ഇഷ്ടായി...... നീ നമ്മുടെ മുത്താണ്  മോളെ........... "(വിച്ചു )


"ബില്ല്  കാണുമ്പോൾ ഉള്ള  അവന്റെ മുഖം ഓർക്കുമ്പോൾ എനിക്ക്  ചിരി വരുന്നു.... ഈശ്വരാ... "(അനന്യ)


പെട്ടെന്ന് ശ്രീ വന്നതും മൂന്ന്  പേരും ആകെ ഡീസെന്റ്  ആയി... ഇടക്കിടക്ക്  ശ്രുതിയുടെ  മുഖത്ത്  നോക്കുമ്പോൾ അനുവും  വിച്ചുവും ചിരി അടക്കാൻ പാട്  പെട്ടു..................  .... അപ്പോഴേക്കും  ഓർഡർ  ചെയ്ത  ഐറ്റംസ് എത്തിയിരുന്നു....... പിന്നെ നാല്   പേരും അത്  അകത്താക്കുന്ന  തിരക്കിൽ ആയിരുന്നു ................. അഭിയോടുള്ള  കലി  കാരണം ശ്രുതി അഭിക്ക്  വേണ്ടി ഓർഡർ  ചെയ്തതും കൂടി  അങ്ങ്  ശാപ്പിട്ടു .............. പാവം ശ്രീ  അവൾ എത്രയും വേഗം അഭി ഒന്ന്  വന്നാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു .............. 


ഇതെസമയം ഇതെല്ലാം വാച്ച്  ചെയ്ത്  കുറച്ച്  അടുത്തായി  ഒരു കാറിൽ അർജുനും  രുദ്രനും  ഒപ്പം നവിയും  ഉണ്ടായിരുന്നു.......... അവളുമാർ  കാണിക്കുന്നതൊക്കെ  അവർക്ക്  നന്നായി കാണാമായിരുന്നു......... 


"അല്ല.... ഇതിപ്പോ എന്താ ഉണ്ടായേ............. നമ്മൾ എന്തിനാ അവരെ പറഞ്ഞ് വിട്ടത്..... മൂന്ന്  കള്ള പന്നികളും  ഇരുന്നു വെട്ടി വിഴുങ്ങുന്നത്  കണ്ടില്ലേ...... "(രുദ്രൻ )


"ശെരിയാ... ഈ പെണ്ണുങ്ങളെ എവിടെയും വിടാൻ കൊള്ളില്ല... ഇവിടെ നമ്മുടെ ചങ്കിൽ തീ ആണ്‌. ... അവളുമാർ  അവിടെ ഇരുന്ന് ചിരിച്ച് കളിച്  ആഘോഷിക്കുന്നു... .. ഇതിനെയൊക്കെ ഏത്  നേരത്താണോ പറഞ്ഞ് വിടാൻ തോന്നിയത്..... അല്ല...ആ പെണ്ണ്  എന്താ  അഭിയെ  കൂട്ടി തന്നെ വന്നത്........... അവളോട്‌ വിച്ചു പ്രത്യേകം പറഞ്ഞ് എന്ന് പറഞ്ഞല്ലോ... "(അർജുൻ ) 


"ഇനി നമ്മുടെ പ്ലാനിങ് എങ്ങാനും അഭി അറിഞ്ഞിട്ടുണ്ടാകുമോ......അങ്ങനെ ആണെങ്കിൽ അവരെ അവിടെ ഇങ്ങനെ ഇരിക്കാൻ വിടുന്നത് അപകടം ആണ്‌.... . എന്തെങ്കിലും പ്ലാൻ ചെയ്യാൻ ആണോ അയാൾ പുറത്തേക്ക്  പോയത്.... "(നവി )


പിൻസീറ്റിൽ  ഇരുന്ന്  നവി അവരെ വീക്ഷിക്കുന്നതിനിടയിൽ  പറഞ്ഞു..... അവൻ പറഞ്ഞത്  പോലെ ഒരു അപകടം  അവർക്കും ഫീൽ ചെയ്തു..... എന്ത്  ചെയ്യും എന്ന്  അറിയാതെ കുഴങ്ങിയപ്പോൾ  രുദ്രൻ ഫോൺ എടുത്ത്  വിച്ചുവിനെ  വിളിക്കാൻ തുടങ്ങി......... 

പെട്ടെന്ന് അഭി റസ്റ്റോറന്റിലേക്ക്  കയറുന്നത്  കണ്ടതും നവിയും അർജുനും രുദ്രനെ തടഞ്ഞു............. 


"വേണ്ട...... ഇപ്പൊ വിളിച്ചാൽ അവന് ഡൌട്ട് തോന്നും..... "(അർജുൻ )


"അതെ രുദ്രേട്ട..... എന്തായാലും നമ്മൾ ഇതുവരെ കാത്തിരുന്നു.... ഇനിയും നോക്കാം.... അവർക്ക് കാര്യങ്ങൾ ശ്രീബാലയോട്  പറയാൻ ഉള്ള സമയം കിട്ടിയിട്ടുണ്ടാവില്ല...പെട്ടെന്ന് അങ്ങ്  ഇറങ്ങി വരാനും പറ്റാത്ത അവസ്ഥ ആയി കാണും....... ഒരു ചെറിയ പിഴവ്  പോലും നമ്മുടെ ഭാഗത്ത്‌  നിന്നും ഉണ്ടാവാൻ പാടില്ല....  "(നവി )


ഒരു സമാധാനവും വരാതെ രുദ്രൻ ഫോൺ താഴെ വെച്ചു.......അഭിയുടെ അടുത്ത്  വിച്ചു ഉള്ളത്  അവന് സഹിക്കാൻ കഴിയില്ലായിരുന്നു... അവന്റെ നിഴൽ പോലും അവളെ കടന്ന് പോകുന്നത്  അവന് പേടി തോന്നി...... ... 


ഇതെസമയം  അഭിക്കുള്ള  ബില്ല്  റെഡി ആയി കഴിഞ്ഞിരുന്നു... അവൻ എത്തിയതും ശ്രുതി അത് ഭദ്രം ആയി അവനെ ഏൽപ്പിച്ചു.... അത്  നോക്കിയതും അഭിക്ക്  തല കറങ്ങുന്ന പോലെ തോന്നി.... 

"അയ്യോ ഇതെന്താ....... നിങ്ങള്  കട മൊത്തം അങ്ങ്  വാങ്ങിയോ.... "(അഭി )

"ഇത്   ഓർഫനേജിലേ  കുട്ടികൾക്ക്  വേണ്ടി പറഞ്ഞതാ........ എന്തായാലും അഭി ഏട്ടൻ ട്രീറ്റ് തരാൻ വേണ്ടി വന്നു...... അപ്പോൾ അതൊരു നല്ല കാര്യത്തിന് വേണ്ടി ആയി എന്ന് കരുതിക്കോ.... ഹാപ്പി അല്ലെ അഭി ഏട്ടാ.... "(ശ്രുതി )


"ആ........ അതെ.......... ഞാൻ ഈ ബില്ല്  പേ  ചെയ്തിട്ട്  വരാം.... "


അഭി അതും കൊണ്ട്  പോയപ്പോൾ ആണ്‌ വിച്ചു  ശ്രീയോട്  അത്  ചോദിച്ചത്.... 

"ശ്രീ........ നിന്നോട് ഞാൻ ഒറ്റയ്ക്ക് വരണം എന്നല്ലേ പറഞ്ഞത്.... പിന്നെന്താ അഭി ഏട്ടനെ കൂടി കൂട്ടിയത്...... "(വിച്ചു)


"ഡി  ഞാൻ  പറയാതെ  തന്നെ ഇരുന്നതാ .. but ഏട്ടൻ രാവിലെ വിളിച്ചു.വെറുതെ ഒന്ന്  പുറത്തൊക്കെ  പോയി വരാം എന്ന് പറഞ്ഞു.... ഞാൻ കുറെ ഒഴിയാൻ നോക്കിയതാ... പക്ഷെ വിടണ്ടേ... അവസാനം എനിക്കിത്  പറയേണ്ടി വന്നു........ അപ്പൊ അഭി ഏട്ടൻ ആ പറഞ്ഞെ  ഏട്ടനും കൂടി വെറുതെ വരാം എന്ന്...... ഞാൻ എങ്ങനെയാ  വേണ്ട എന്ന് പറയുന്നേ.......... സോറി ഡി.... എന്തെങ്കിലും പ്രശ്നം ഉണ്ടോ... "(ശ്രീ )


"ഏയ്‌.... ഒരു പ്രശ്നവും ഇല്ല.... ഞാൻ വെറുതെ ചോദിച്ചതല്ലേ...... "


"നീ എന്താ വിച്ചു ഈ പറയുന്നേ അഭി ഏട്ടൻ വന്നത്  നന്നായില്ലേ..........ഇനിയും ഇതുപോലെ ട്രീറ്റ്‌  ചോദിക്കണം.... എത്ര പാവം ആ  അഭി ഏട്ടൻ.... ശ്രീ  നിന്റെ ഭാഗ്യം..... "(ശ്രുതി.. )

ശ്രുതിയുടെ ആ ടോൺ  ശ്രീക്ക്  മാത്രം പിടികിട്ടി ഇല്ല........ വിച്ചുവും അനന്യയും  അതിന് ചിരി അടക്കി പിടിച്ച്  ഒന്ന് തല ആട്ടി കാണിച്ചു........... 

കുറച്ചു  നേരം കഴിഞ്ഞപ്പോൾ അഭി അവിടേക്ക്  വന്നു..... 


"അപ്പൊ നമുക്ക്  ഇറങ്ങാം ശ്രീ..... "(അഭി )


"മ്മ്... പോകുന്നതൊക്കെ കൊള്ളാം  രണ്ട്  പേരും അധികം കറങ്ങി നടക്കേണ്ട ... കല്യാണം കഴിഞ്ഞിട്ടില്ല  എന്ന്  ഓർമ്മ വേണം.... "(അനന്യ )


"അതെ അതെ.... വല്ലാത്ത കാലം ആണ്‌........... സൂക്ഷിക്കണം... "(ശ്രുതി )


അഭിക്കിട്ട്  കൊത്താൻ ഉള്ള അവസരം ഒന്നും ശ്രുതി പാഴാക്കിയില്ല....... അവര്  രണ്ടുപേരും ബൈക്കിൽ കയറി പോയപ്പോൾ   അവർ മൂന്നു പേരും അവിടെ തന്നെ നിന്നു............


"ശോ .. ഇനി രുദ്രേട്ടനോട്  ഞാൻ എന്ത്  പറയും....പ്ലാനിങ് ചീറ്റി  പോയല്ലോ...... "(വിച്ചു )


"എനിക്ക്  നല്ല ഡൌട്ട് ഉണ്ട്.... അല്ലെങ്കിൽ അയാൾ എന്തിനാ അവളുടെ പിന്നാലെ എല്ലായിടത്തും ഇങ്ങനെ  ബോഡി ഗാർഡ് പോലെ നടക്കുന്നെ.............. അവളെ ഇനി എന്തെങ്കിലും ചെയ്യുമോ  എന്ന എൻ്റെ പേടി... "(അനന്യ )


"ഇല്ല അനു... സത്യം അവൾ അറിയാതെ... അത്  അവൾ മനസിലാക്കി എന്ന് അയാൾ അറിയുന്ന വരെ  അവൾ സേഫ് ആ... ഒന്നും ചെയ്യില്ല...... "(വിച്ചു )


മൂന്ന്  പേരും കാർ നിർത്തി ഇട്ട സ്ഥലത്തേക്ക്  പതിയെ നടന്നു.... കവർ  എല്ലാം തൂക്കി പിടിച്ച്  വിജയി  ഭാവത്തിൽ  ശ്രുതി തന്നെ മുന്നേ നടന്നു................... അവളെ കണ്ട്  നവീന്റെ  കണ്ണ്  തള്ളി പോയി.... അങ്ങോട്ട്  കയ്യും വീശി പോയ ആളാണ്‌............. 
രുദ്രനും അർജുനും  നവിയും കാറിൽ  നിന്നും ഇറങ്ങി....... 

"തീറ്റ മത്സരം ഒക്കെ കഴിഞ്ഞോ ആവോ....... "(രുദ്രൻ)

അൽപ്പം കടുപ്പിച്ചു തന്നെ രുദ്രൻ ചോദിച്ചപ്പോൾ മൂന്നിന്റെയും തല താഴ്ന്നു....... 


"ആഹാ... ഇതെല്ലാം പോരാഞ്ഞിട്ട്  പാർസലും  ഉണ്ടോ....... എനിക്ക്  അറിയാൻ വയ്യാത്തത്  കൊണ്ട്  ചോദിക്കുവാ... എന്തിനാ മൂന്നും അവിടെ പോയി കുത്തി ഇരുന്നേ... പോകുന്നത്  കണ്ടപ്പോൾ എനിക്ക്  തോന്നി എന്തോ മല  മറിക്കാൻ ആണെന്ന്....... "(അർജുൻ )


"ഏട്ടാ.... ഇങ്ങനെ ദേഷ്യപ്പെടല്ലേ...... ഞങ്ങൾ ശെരിക്കും പെട്ട് പോയി...അയാള് വന്നത്  ഏട്ടനും കണ്ടതല്ലേ... അങ്ങനെ ഉള്ള ഒരു അവസ്ഥയിൽ എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും.... അഭിയുടെ presence  ഉണ്ടെങ്കിൽ കാര്യങ്ങൾ അവളെ അറിയിക്കാൻ പറ്റില്ല... "(അനന്യ )


"ശെരി ആണ്‌ നമ്മൾ കുറച്ച്  കൂടി പ്രാക്ടിക്കൽ ആയി  ചിന്തിക്കണം....... അവർ തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങി..  അങ്ങനെ ആവുമ്പോൾ ആര്  പറഞ്ഞാലും അഭി ഏട്ടനെ ശ്രീ  തള്ളി പറയില്ല... നമുക്ക് നേരെ തിരിയാനും ചാൻസ് ഉണ്ട്.... "(നവി )


അങ്ങനെ എല്ലാവരും കൂടി പിന്നെയും കുറെ അങ്ങോട്ടും ഇങ്ങോട്ടും കുറെ  പറഞ്ഞു....അവസാനം ഒരു കാര്യവും ഇല്ല  എന്ന് മനസിലായപ്പോൾ  വാദ പ്രതി വാദം അങ്ങ്  അവസാനിപ്പിച്ചു........... ഇതിനിടയിൽ ശ്രുതി അഭിക്ക്  കൊടുത്ത പണി ഓർത്ത്  മാത്രം അവർക്ക് അൽപ്പം ആശ്വാസം തോന്നി....... 

അങ്ങനെ നിൽക്കുമ്പോൾ ആണ്‌ എല്ലാവർക്കും കൂടി ഓർഫനേജിൽ പോകാം എന്ന് വിച്ചു പറഞ്ഞത്.............. എല്ലാവരും അത്  ശെരി വെച്ചു...... 

ശ്രുതി  കവർ ഒക്കെ കാറിൽ വെച്ചിട്ട്  ഓടി പോയി നവീന്റെ  ബൈക്കിൽ കയറി... അവർ തമ്മിൽ എന്തോ ഉണ്ട്  എന്ന്  എല്ലാവർക്കും അറിയാവുന്നത് കൊണ്ട്  അതൊരു അത്ഭുതം ആയി തോന്നിയതെ ഇല്ല ..... വിച്ചുവും അനന്യയും   കാറിലും  കയറി.. അവർ നേരെ പോയത്  ഒരു വലിയ ഷോപ്പിങ്  കോംപ്ലക്സിലേക്ക്  ആയിരുന്നു........കുട്ടികൾക്ക്  വേണ്ടി കുറെ ഡ്രെസ്  അവർ  വാങ്ങി ....അവിടെയും മൂന്ന്  പെൺപടയും  സ്ലോ  മോഷൻ ആയപ്പോൾ അവരെ ഓരോ സൈഡിലേക്ക്  മാറ്റി നിർത്തി  അർജുനും  രുദ്രനും നവിയും സെക്കന്റ്‌ കൊണ്ട്  ഡ്രസ്സ്‌  സെലെക്ഷൻ  കംപ്ലീറ്റ്  ആക്കി................ അവർക്ക് വേണ്ടി കുറെ ടോയ്‌സ്, ബുക്സ്, സ്വീറ്റ്സ്  അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര സമ്മാനങ്ങളും ആയി  അവർ യാത്ര തിരിച്ചു...... 


           🔥🔥🔥🔥🔥🔥


നൗഫി നന്ദിനിയെ  അവളുടെ വീടിനു  മുന്നിൽ എത്തിച്ചു............ അകത്തേക്ക്  കാലെടുത്തു വെക്കാൻ അവൾക്ക്  വല്ലാത്ത പേടി തോന്നി.... നവി എന്തെങ്കിലും പറയുമോ എന്ന ഭയം ആയിരുന്നു  അവളുടെ ഉള്ളിൽ...... അതിനേക്കാൾ ഏറെ അമ്മയെ ഫേസ് ചെയ്യാനുള്ള  മടിയും........ 


"നന്ദു... നീയെന്താ  ഇറങ്ങാത്തത്........... "


"നവി .......... "


"മ്മ്.... പേടിക്കണ്ട.... അവൻ  നിന്നെ ഒന്നും പറയില്ല........... തെറ്റ്  സ്വയം നിനക്ക് ബോധ്യം ആയി  എങ്കിൽ ആരും നിന്നെ അകറ്റി നിർത്തില്ല...... എല്ലാം ഇനി നിന്റെ കയ്യിൽ ആണ്‌............. സ്നേഹം കൊണ്ട്  വേണം നീ ഉണ്ടാക്കിയ മുറിവുകൾ  അവരുടെ മനസ്സിൽ നിന്നും കഴുകി കളയാൻ..... "


നൗഫിക്കൊപ്പം അവൾ ആ വീടിന്റെ പടി ചവിട്ടി........... അമ്മയെ കാണാൻ ഉള്ള വ്യഗ്രത അവളിൽ ഓരോ നിമിഷവും കൂടി വന്നു............ 

കോളിങ്  ബെൽ  അമർത്തിയതും  ഒരു  സ്ത്രീ  അകത്ത്  നിന്നും വാതിൽ തുറന്നു വന്നു....... അമ്മയെ നോക്കാൻ വേണ്ടി നവി  ഏർപ്പാട് ചെയ്ത്  ഹോം  നേഴ്സ് ആയിരുന്നു അത്... 


"ആരാ....... "


"ഞങ്ങൾ ഇവിടുത്തെ  അമ്മയെ കാണാൻ  വന്നതാ.... ഇത്  അവരുടെ മകൾ ആണ്‌........ നവീൻ  ഇല്ലേ ഇവിടെ....  "


"സാർ  രാവിലെ തന്നെ എവിടേക്കോ പോയി ........... എവിടെയാ പോയത്  എന്നൊന്നും അറിയില്ല .... നിങ്ങൾ കയറി വാ ... "


അവർക്ക് പിന്നാലെ നൗഫിയും നന്ദുവും നടന്നു...... 

"അമ്മ....ഇപ്പൊ എങ്ങനെ ഉണ്ട് ..... എനിക്ക്  കാണാമോ...."



അമ്മയുടെ മുറിയിലേക്ക്  വിരൽ ചൂണ്ടി അവൾ അവരോടു ചോദിച്ചു ...... 


"അതിനെന്താ.... ഇപ്പൊ എണീറ്റ്‌  കഴിച്ചതെ  ഉള്ളൂ...... 
വലിയ കുഴപ്പം  ഒന്നും ഇല്ല നടക്കാൻ ചെറിയൊരു  ബുദ്ധിമുട്ട് .........നവീൻ  സാർ  വന്നാൽ അമ്മയെ വീൽചെയറിൽ  ഒക്കെ ഇരുത്തി  പുറത്തൊക്കെ  കൊണ്ടുപോകും.... ഒരു രണ്ട്  മാസം കൂടി പിടിക്കും നടക്കണം എങ്കിൽ..... "


അമ്മയുടെ മുറിയുടെ വാതിൽ അവൾക്കായി തുറന്നിട്ട്  അവർ  അവിടെ നിന്നും പോയി......... ആദ്യം ഒന്ന് മടിച്ചു എങ്കിലും  അവൾ  റൂമിലേക്ക്  നടന്നു...... പിന്നാലെ നൗഫിയും....... 


അവിടെ കട്ടിലിൽ ചാഞ്ഞു കിടന്ന്  ജനൽ വഴി പുറത്തെ  ഗാർഡനിലേക്ക്  കണ്ണും നട്ട്  ഒരേ ഇരിപ്പ് ആയിരുന്നു  അമ്മ.... മുറിയിൽ ആരുടെയോ സാമീപ്യം തിരിച്ചറിഞ്ഞുകൊണ്ട്  അവരുടെ കണ്ണുകൾ അവിടേക്കു പാഞ്ഞു......... മുന്നിൽ നന്ദിനിയെ  കണ്ടതും ആ പേര്  വിളിക്കാൻ അവരുടെ ചുണ്ടുകൾ വിറ കൊണ്ടു....... ആ കണ്ണികളിൽ  ഏത്  ഭാവം ആയിരുന്നു  എന്ന് അവൾക്ക്  വായിചെടുക്കാൻ  കഴിഞ്ഞിരുന്നില്ല.......... ആ കണ്ണുകളിൽ നിന്നും ഒഴുകിയ  ഓരോ തുള്ളിയും അവളെ ചുട്ടു പൊള്ളിച്ചു........ 


"നന്ദുസെ.......... "


അമ്മയുടെ ആ ഒരു വിളി മതിയായിരുന്നു  അവൾക്ക്....... ഓടി പോയി കാലിൽ വീണ്  അവൾ പൊട്ടി കരഞ്ഞു.................. 


"കരയണ്ട  എന്ന് അമ്മ പറയില്ല.... കരയണം..... എല്ലാം കരഞ്ഞു തീർക്കണം.... അപ്പൊ എൻ്റെ കുട്ടിക്ക്  ആശ്വാസം ആകും..... "


"അമ്മേ................... മാപ്പ്.......... "


വിങ്ങി പൊട്ടി അവൾ അത്  അത് പറഞ്ഞപ്പോൾ അമ്മ അവളുടെ മുഖം കയ്യിൽ കോരി എടുത്ത്... ആ കണ്ണ് തുടച്ചു.... 


"പോട്ടെ...... അമ്മക്ക്  എല്ലാം ക്ഷമിക്കാൻ  പറ്റും.... കുട്ടി ആയിരിക്കുമ്പോൾ എത്രയോ വേദനകൾ നീ തന്നിട്ടുണ്ട്... അതുപോലെ മാത്രേ ഞാൻ ഇത്  കണ്ടിട്ടുള്ളു........ എൻ്റെ മോള്  തെറ്റ്  എല്ലാം മനസിലാക്കി ഇല്ലേ അത് മതി....... ഇനി ആ തെറ്റിലേക്ക്  മോള് പോകില്ല എന്ന് അമ്മ ഉറപ്പാ.......... എൻ്റെ കുട്ടിയുടെ  മനസ്സിൽ വിഷം നിറച്ച  ആ പിശാശ് ആണ്‌ ഇല്ലാതെ ആകേണ്ടത്.... നരകിക്കും  ആ ദുഷ്ടൻ.... "


"ഇതോടെ എൻ്റെ  ദൗത്യം  കഴിഞ്ഞു... അപ്പൊ ശെരി ഞാൻ ഇറങ്ങുവാ.. അമ്മക്ക് തന്ന വാക്ക് ഞാൻ പാലിച്ചു....... "


"മോനെ  ഒരുപാട്  നന്ദി ഉണ്ട്....... ഇവളെ തിരികെ നൽകിയതിന് ....."


"നന്ദി എന്നോടല്ല അമ്മേ... രുദ്രനോടും വീണയോടും പറയണം.......അവർ  പറഞ്ഞത്  കൊണ്ട്  മാത്രം ആയിരുന്നു  നന്ദു നേ ഞാൻ കൂടെ കൂട്ടിയത് .. അല്ലായിരുന്നു എങ്കിൽ അവൾ ഇപ്പൊ വീണ്ടും ഒരു  പിശാശിന്റെ  കയ്യിൽ പെട്ട് പോയേനെ.... "


കാര്യം മനസിലാകാതെ  അവർ നന്ദിനിയെ  നോക്കി....... 


"അതൊക്കെ ഞാൻ അമ്മക്ക് വിശദമായി പിന്നെ പറഞ്ഞു തരാം... "(നന്ദിനി )


            🔥🔥🔥🔥🔥🔥🔥

എല്ലാവരും ഓർഫനേജിൽ  എത്തി  അച്ഛനെ കണ്ട്  സംസാരിച് കുട്ടികൾക്ക്  വേണ്ടി മേടിച്ച ഗിഫ്റ്റ് ഒക്കെ അവിടെ ഏൽപ്പിച്ചു..................... അവർക്കൊപ്പം തന്നെ ഭക്ഷണവും കഴിച്ച്  ആ കുട്ടികളെ ഹാപ്പി ആക്കിയപ്പോൾ എല്ലാവരുടെയും മൈൻഡ് ഒന്ന് ഫ്രഷ്‌ ആയി......... പത്തുവയസിന്  താഴെ ഉള്ള കുട്ടികൾ മാത്രേ അവിടെ ഉണ്ടായിരുന്നുള്ളൂ...... അതുകൊണ്ട് തന്നെ എല്ലാവർക്കും കുസൃതിയും കുറുമ്പും ഒക്കെ ഇത്തിരി കൂടുതൽ ആയിരുന്നു......... 
കുറച്ച്  സമയം കൊണ്ട് അവർ  ആ കുഞ്ഞുങ്ങൾക്ക്  അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും ഒക്കെ ആയി മാറി........ 


വിച്ചു എല്ലാവരുടെയും പേര്   പഠിച്ച്  വെച്ചു........ ശ്രുതിക്ക്  അവളുടെ ലെവലിൽ  ഉള്ള കൂട്ടുകാർ ആയിരുന്നു  അവർ... എന്ന് വെച്ചാൽ പക്വത  തീരെ ഇല്ല 😜...........അനന്യ ഒരു  ഒരാളെ എടുത്തപ്പോൾ ബാക്കി ഉള്ളവർ എടുക്കാൻ വേണ്ടി ലൈൻ ലൈൻ ആയി നിന്നു................കുറെ പേര്  കരഞ്ഞു വാശി പിടിച്ചപ്പോൾ വിച്ചുവും രുദ്രനും അവരെ ആശ്വാസിപ്പിക്കുന്ന  തിരക്കിൽ ആയിരുന്നു........ അവളുടെ അരികിൽ എത്തുമ്പോൾ കുട്ടികൾ പെട്ടെന്ന് കരച്ചിൽ നിർത്തും.... എല്ലാവർക്കും അവൾ അമ്മ ആയി മാറി..... നവിയും അർജുനും  കുഞ്ഞി ചെക്കന്മാരുടെ  അടിയും തൊഴിയും  ഒക്കെ വാങ്ങി കൂട്ടി........ 

ഇത്രയേറെ cute ആയ  മിടുക്കൻമാരെയും മിടുക്കികളെയും  ഉപേക്ഷിച്ച ആ അച്ഛനും അമ്മയും എത്ര വലിയ പാപികൾ  ആണെന്ന്  വിച്ചു ഓർത്തു....... ഒന്നും അറിയാത്ത  പ്രായം ആണെങ്കിലും അമ്മേ എന്നുള്ള അവരുടെ നിഷ്കളങ്കമായ വിളി  അവളെ  നോവിച്ചു........... 


അവരുടെ കളികൾക്കിടയിൽ ആണ്‌ ഇവരുടെ ഇടയിൽ പെടാത്ത   ഒരു കുഞ്ഞ്  കുറുമ്പി വരാന്തയിൽ  കൂടി ഇറങ്ങി ഓടി നടക്കുന്നത്  അർജുൻ ശ്രദ്ധിച്ചത്............. സ്റ്റെപ് ഇറങ്ങി വരുമ്പോൾ അവൾ കാൽ തെന്നി  നിലത്തെക്കു വീഴാൻ  തുടങ്ങി....... അത് കണ്ടതും അർജുനും  പിന്നാലെ അനന്യയും ഓടിച്ചെന്നു............. 

അർജുൻ  ആ കുഞ്ഞിനെ  കയ്യിൽ കോരി എടുത്തു.............. അവൾക്കു ഒന്നും പറ്റിയില്ലായിരുന്നു...... അർജുനെ തന്നെ നോക്കി അവൾ ചിരിച്ചോണ്ട്  ഇരുന്നു........ അവന്റെ കയ്യിൽ നിന്നും അനു കുഞ്ഞിനെ വാങ്ങുമ്പോൾ ആണ്‌  ആരോ അവിടേക്ക്  ഓടി  കിതച്ചു  വന്നത്..... 


"മോളെ.................. !!!!!!!"


കുഞ്ഞിനെ അവർ അവളുടെ കയ്യിൽ നിന്നും  എടുത്തു നെഞ്ചോട്‌  ചേർത്തു ............... അവളെ കണ്ടതും അർജുൻ  ആകെ ഷോക്ക് ആയി............. 


"വിദ്യ......... !!!!!""


അവന്റെ വിളി കേട്ടതും  അവൾ  മുഖം ഉയർത്തി നോക്കി.......... അർജുന്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു  അവളും....... ഇതിനിടയിൽ  ഒന്നും മനസിലാകാതെ  അനു അവരെ ഇരുവരെയും  നോക്കി നിന്നു...........എങ്കിലും അവൻ വിളിച്ച ആ പേര്  അവളുടെ  ചെവിയിൽ മുഴങ്ങി നിന്നു..........

തുടരും...............


🔥രുദ്രവീണ🔥
                   
പാർട്ട്‌ ~57
                

അർജുൻ  ആ കുഞ്ഞിനെ  കയ്യിൽ കോരി എടുത്തു.............. അവൾക്ക്  ഒന്നും പറ്റിയില്ലായിരുന്നു...... അർജുനെ തന്നെ നോക്കി അവൾ ചിരിച്ചോണ്ട്  ഇരുന്നു........ അവന്റെ കയ്യിൽ നിന്നും അനു കുഞ്ഞിനെ വാങ്ങുമ്പോൾ ആണ്‌  ആരോ അവിടേക്ക്  ഓടി  കിതച്ചു  വന്നത്..... 


"മോളെ.................. !!!!!!!"


കുഞ്ഞിനെ അവർ അവളുടെ കയ്യിൽ നിന്നും  എടുത്തു നെഞ്ചോട്‌  ചേർത്തു ............... അവളെ കണ്ടതും അർജുൻ  ആകെ ഷോക്ക് ആയി............. 


"വിദ്യ......... !!!!!""


അവന്റെ വിളി കേട്ടതും  അവൾ  മുഖം ഉയർത്തി നോക്കി.......... അർജുന്റെ അതെ അവസ്ഥയിൽ തന്നെ ആയിരുന്നു  അവളും....... ഇതിനിടയിൽ  ഒന്നും മനസിലാകാതെ  അനു അവരെ ഇരുവരെയും  നോക്കി നിന്നു...........എങ്കിലും അവൻ വിളിച്ച ആ പേര്  അവളുടെ  ചെവിയിൽ മുഴങ്ങി നിന്നു................കുഞ്ഞിനെ കയ്യിൽ എടുത്ത്  ഒന്നും മിണ്ടാതെ  അവൾ മുന്നോട്ട് നടന്നു......... ഒരിക്കൽ കൂടി കണ്ട് മുട്ടിയതും  വല്ലാത്ത  മാനസികപിരിമുറുക്കത്തിൽ  ആയിരുന്നു അർജുൻ...... വിദ്യ പോകുന്നതും നോക്കി ദൂരെക്ക് കണ്ണും നട്ട് നിന്ന അനന്യയുടെ കയ്യിൽ അവൻ പിടിമുറുക്കി........... അവളുടെ മനസിന്റെ താളം അപ്പോൾ എന്തായിരുന്നു എന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു..... ഒരിക്കൽ കാണണം എന്ന് ആഗ്രഹിച്ചിരുന്ന മുഖം തന്നെ ആയിരുന്നു അവളുടെത്.... ഇങ്ങനെ ഒരു കൂടികാഴ്ച ആകും എന്ന് അനന്യ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. 

അർജുനെ  നോവിക്കണ്ട എന്ന് കരുതി  അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.........അവളുടെ കണ്ണുകളിലേക്ക്  നോക്കുമ്പോൾ അർജുൻ  കുറ്റബോധത്തിന്റെ  തീ  ചൂളയിൽ നിന്ന്  എരിഞ്ഞു....

അനന്യ കൂടെ ഉള്ളപ്പോൾ ഈ വേദന ആനാവശ്യം തന്നെ ആണ്‌....... പക്ഷെ എങ്കിലും മനസിന്റെ  കടിഞ്ഞാൺ  എവിടെയോ അവന്  നഷ്ടം ആയി........ സത്യങ്ങൾ അറിയണം എന്നൊരു ചിന്ത  അവനെ തളച്ചിട്ടു... അനന്യക്ക്  മുൻപിൽ ആ പേര്  ഒരിക്കലും ഉച്ചരിക്കില്ല  എന്ന് ഉറപ്പിച്ചതാണ്..... അറിയാതെ  എങ്കിലും ഇന്ന് അത്  ഉണ്ടായി......... തന്റെ വിളി കേട്ടിട്ട്  കൂടിയും ഒന്നും മിണ്ടാതെ ഒരിക്കൽ കൂടി മൗനം പാലിച്ചുകൊണ്ട്  ഒരു ഭീരുവിനെ പോലെ ഓടി അകന്ന വിദ്യയോട് അവന് അടങ്ങാത്ത ദേഷ്യം തോന്നി ..... അതിലേറെ  വെറുപ്പും........... 

 ഒന്നും പറയാൻ ആവാതെ വിച്ചുവും  രുദ്രനും  ശ്രുതിയും നവിയും ഒക്കെ വെറും കാഴ്ചക്കാർ  ആയി............


"എങ്കിൽ നമുക്ക്  അങ്ങ്  ഇറങ്ങിയാലോ... "(രുദ്രൻ )


വിഷയം മാറ്റാൻ എന്നപോലെ  രുദ്രൻ  എല്ലാവരോടും പറഞ്ഞു....... .... 


പിന്നെ കുട്ടികളോട്  യാത്ര  പറഞ്ഞ്  അവർ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി....അപ്പോഴേക്കും എല്ലാവരും കരച്ചിൽ തുടങ്ങി........ വിച്ചുവും ശ്രുതിയും അനുവും  ചേർന്ന്  എല്ലാവരെയും എങ്ങനെയൊക്കെയോ ആശ്വാസിപ്പിച്ചു... വൈകാതെ വീണ്ടും എത്താം എന്ന വാഗ്ദാനവും കൊടുത്തു...... അത്  മാത്രം മതിയായിരുന്നു ആ കുഞ്ഞ്  മനസുകൾക്ക്  സന്തോഷം  പകരാൻ..... അവരെ തേടി എത്താൻ  സ്വന്തം എന്ന പോലെ ആരൊക്കെയോ ഉണ്ട്  എന്നൊരു തോന്നൽ അവർക്ക്  ഉണ്ടായിരുന്നു. 
പോകുന്നതിന് മുൻപ് ഫാദറിനെ  ഒരിക്കൽ കൂടി കാണാൻ വേണ്ടി അവർ പോയി...അവരെ കണ്ടതും അദ്ദേഹത്തിന് ഒരുപാട്  സന്തോഷം ആയി......... 



"നന്ദി ഉണ്ട്  മക്കളേ..... കുറച്ച്  സമയം ആണെങ്കിൽ കൂടിയും അവരുടെ കൂടെ ചിലവഴിക്കാൻ നിങ്ങൾ കാണിച്ച  മനസ്  വലുതാണ്....... അധികം ആരും അവരെ തേടി വരാൻ ഒന്നും ഉണ്ടാകാറില്ല...........എന്നെയും കുറെ സിസ്റ്റർ മാരെയും ഒക്കെ കണ്ട് അവർക്ക് മടുത്തിട്ടുണ്ടാകും..........നിങ്ങളുടെ presence  അവരെ ഒരുപാട്  സന്തോഷിപ്പിച്ചു........ ഞാൻ അത്  നേരിൽ കണ്ടു..... ഇടക്ക്  സമയം കിട്ടുന്ന പോലെ ഇങ്ങോട്ട്  ഒക്കെ ഒന്ന്  ഇറങ്ങണേ മക്കളെ.... "


"അത്  പിന്നെ പറയാൻ ഉണ്ടോ ഫാദർ ..... ഇവിടുന്നു പോകാൻ തന്നെ മനസ്  വരുന്നില്ല.... ഞങ്ങൾ ഇനിയും വരും...... ഇവിടെ ഞങ്ങളുടെ കുറെ കുഞ്ഞ്  മക്കൾ ഉണ്ട്... എന്ത്  ആവശ്യം വന്നാലും ഒന്ന് വിളിച്ചാൽ മതി....... ഓടി എത്താൻ ഞങ്ങൾ ഉണ്ട്...... "(രുദ്രൻ )


"അത്  കേട്ടാൽ മതി...... സന്തോഷം ആയി........."


"എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ  ഫാദർ............."(അർജുൻ )


"പോയിട്ട്  വാ  എല്ലാവരും......... എൻ്റെ പ്രാർത്ഥന  എന്നും ഉണ്ടാകും"


 എല്ലാവരും പുറത്തേക്ക്  ഇറങ്ങിയപ്പോൾ രുദ്രനും വിച്ചുവും മാത്രം അവിടെ തന്നെ നിന്നു....വിച്ചു അവളുടെ ഹാൻഡ് ബാഗിൽ നിന്നും ഒരു ചെക്ക്ലീഫ് എടുത്ത്  രുദ്രന്റെ  കയ്യിൽ കൊടുത്തു........... അവൻ അത്  ഭദ്രം ആയി  ഫാദറിന്റെ  കയ്യിൽ ഏൽപ്പിച്ചു..... 


"ഇങ്ങനെ ഒരു സ്ഥാപനം നടത്തി കൊണ്ട്  പോകുന്നതിന്  തന്നെ ഫാദറിന്  ഒരുപാട്  ബുദ്ധിമുട്ട്  ഉണ്ടാകും............. അതുകൊണ്ട് ഇത്  സ്വീകരിക്കണം...... "


"അങ്ങനെ ബുദ്ധിമുട്ട്  ഒന്നും  ആയിട്ട്  തോന്നിയിട്ടില്ല  ഇതുവരെ..... നിങ്ങളെ പോലെ ചില  നല്ല മനസ്  ഉള്ളവർ സഹായിക്കാൻ  ഉണ്ടാവും എപ്പോഴും.......ഇപ്പൊ കുറച്ച്  കഷ്ടത്തിൽ ആയിരുന്നു... മറച്ചു  വെക്കുന്നില്ല....... ഇവിടെ ഇടക്ക്  സഹായിക്കാൻ ഒക്കെ വരുന്ന ഒരു  കുട്ടി ഉണ്ട്  വിദ്യ..........അവളുടെ കുഞ്ഞിന്  heart ന്  എന്തോ പ്രോബ്ലം ഉണ്ട്.......... അത്യാവശ്യം  ആയി ഓപ്പറേഷൻ  ഒക്കെ ചെയ്യാൻ നല്ലൊരു തുക ആവശ്യം  ആണ്‌..... എന്ത്  ചെയ്യും എന്ന ഒരു വിഷമത്തിൽ ആണ്  ഞങ്ങൾ...... ആ കുട്ടിയെ സഹായിക്കാൻ ആരും ഇല്ല...... "


ഫാദർ  പറയുന്നത്  കേട്ട്  വിച്ചുവും രുദ്രനും പരസ്പരം നോക്കി ........ അതിനെപ്പറ്റി കൂടുതൽ അറിയാൻ  അവർക്ക് ആഗ്രഹം  തോന്നി........ 


"ഫാദർ   അവളുടെ  husband  എന്ത്  ചെയ്യുന്നു.... ഫാമിലി  ഒന്നും ഹെല്പ് ചെയ്യില്ലേ..."(രുദ്രൻ )


"അതൊക്കെ വലിയ കഥ ആണ്‌ മോനെ...... ആ കുട്ടിയുടെ  ഭർത്താവ്  എന്ന് പറയുന്നവൻ  ഒരു മുഴുകുടിയൻ ആണ്‌........... കയ്യിൽ കിട്ടുന്ന കാശൊക്കെ  വീട്ടിൽ കൊടുക്കാതെ  കള്ളും  പെണ്ണും പിടിച്ചു നടക്കും....... കണ്ടാൽ അവളുടെ അച്ഛൻ ആണെന്നെ പറയു.......... എന്ത്  കണ്ടിട്ടാണോ  അവൾ അവനെ കെട്ടിയത്.... അതും ഇത്രേം പ്രായം.......... എല്ലാം ചോദിച്ചു നോക്കിയതാ ഞാൻ.... അവൾ ഒന്നും വിട്ട്  പറയുന്നില്ല......... ആ ദുഷ്ടന്റെ  ദ്രോഹം സഹിക്ക വയ്യാതെ ആണ്‌ അവൾ കുഞ്ഞിനേയും കൊണ്ട്  ഇങ്ങോട്ട്  വരുന്നത്...........അവന് പറയാത്തക്ക ബന്ധുക്കൾ  ഒന്നും തന്നെ ഇല്ല....... ഇവിടെ അടുത്ത്  തന്നെയാണ് അവരുടെ വീട്...... കുറച്ച്  ദിവസം ആയി അവൻ വീട്ടിൽ തന്നെ ഉണ്ട്... അതുകൊണ്ട്  ഞാൻ ഇങ്ങോട്ട്  കൊണ്ടുവന്നു.... അല്ലെങ്കിൽ ആ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിൽ ആണ്‌.... "


"മ്മ്............. ഇതൊക്കെ പോലീസ്  സ്റ്റേഷനിൽ പറഞ്ഞ്  അവർക്ക്  ഇവനെ ഒഴിവാക്കിക്കൂടെ...... എന്തിനാ ഇങ്ങനെ അവനെ പേടിച്  ജീവിക്കുന്നെ..... വിദ്യാഭ്യാസം ഉണ്ടാകില്ലേ..........എന്തെങ്കിലും നല്ല job  കിട്ടിയാൽ കുഞ്ഞിനെ നോക്കാൻ ആരുടേയും കാല്  പിടിക്കേണ്ടല്ലോ... "(വിച്ചു )


"പോലീസിൽ ഒക്കെ പറഞ്ഞാൽ അവർ എന്ത് ചെയ്യും... കൂടി പോയാൽ ഒന്ന്  ഗുണദോഷിക്കും.... അനുഭവം ഉണ്ട്  മക്കളെ.... ഞാനും കൂടി ചേർന്ന്  ആണ്‌ ഒരിക്കൽ പോലീസ് സ്റ്റേഷനിൽ പോയത്......... അന്ന് അവനെ അവർ നന്നായി പേടിപ്പിച്ചു  നിർത്തിയത് ആണ്‌......  എന്ത്  ഫലം ഓന്തിനെ  പോലെ  അവന്റെ നിറം മാറി.......... അന്ന് വീട്ടിൽ വന്ന്  വലിയ ബഹളം ഒക്കെ ഉണ്ടാക്കി........ അങ്ങനെ ആ വഴക്കിന്റെ ഇടയിൽ രണ്ടാമത്തെ  കുഞ്ഞിനെ  അവൻ വലിച്ചെറിഞ്ഞു................... ചങ്ക് പിടഞ്ഞു പോയി ...... സ്വന്തം ചോര ആയിട്ട്  കൂടി ആ ദുഷ്ടന് എങ്ങനെ തോന്നി അതിനെ കൊല്ലാൻ..... അതിന്  ശേഷം  അവനെതിരെ  എന്തെങ്കിലും പറയാൻ അവൾക്ക്  പേടിയാ.....................കേസ് പോലും അവൾ കൊടുത്തില്ല.... എന്നേ അതിന്  അനുവദിച്ചതും ഇല്ല..... ഇപ്പൊ അവൾക്ക്  അരുണ  മോള്  മാത്രേ ഉള്ളൂ..............അതിനെയും അവന് സംശയം  സ്വന്തം ആണോ എന്ന്.... എന്താ ആ ദുഷ്ടനെ  ചെയ്യുക...... ഒരിക്കലും ചിന്തിക്കാൻ പാടില്ല  എന്നാലും ഓർത്തു പോകുവാ  അവൻ  ഒന്ന് ചത്ത്‌ പോയിരുന്നു എങ്കിൽ എന്ന്......... "


എല്ലാം കേട്ട്  വിച്ചുവിന്റെ  കണ്ണ് നിറഞ്ഞു പോയി..... എന്തായിരിക്കും അവളുടെ ജീവിതത്തിൽ സംഭവിച്ചത്  എന്ന്  അവർക്ക്  ഊഹിക്കാൻ കഴിയുമായിരുന്നു..... 


"ഫാദർ ... വിഷമിക്കണ്ട.......... എല്ലാം ശെരി ആകും............ ദാ  ഈ കാർഡ്  കയ്യിൽ വെച്ചോ.... "


വിച്ചു അവളുടെ ബാഗിൽ നിന്നും ഒരു കാർഡ് കൂടി എടുത്ത്  ഫാദറിന്റെ  കയ്യിൽ കൊടുത്തു..... 

"ഞങ്ങളുടെ ഹോസ്പിറ്റൽ  ആണ്‌.... നമ്പർ  ഒക്കെ ഇതിൽ ഉണ്ട്..... പറ്റുമെങ്കിൽ എത്രയും പെട്ടെന്ന് കുട്ടിയേയും  കൊണ്ട്  അവിടേക്കു വരാൻ അവരോടു പറ..... ഞങ്ങൾക്ക്  ആവുന്ന വിധം എന്തും ചെയ്യാൻ ഞങ്ങൾ തയ്യാർ ആണ്‌....... ഒന്ന് കൊണ്ടും പേടിക്കണ്ട....  "


അത്  വാങ്ങുമ്പോൾ  അദ്ദേഹത്തിന്റെ  കണ്ണുകൾ നിറഞ്ഞിരുന്നു............. 


"പറയാൻ വാക്കുകൾ ഇല്ല മോളെ........... ഇങ്ങനെ ഒക്കെ ചെയ്യാനും മാത്രം നിങ്ങൾക്ക്  നല്ല മനസ്  ഉണ്ടായല്ലോ...... നല്ലത്  മാത്രേ വരു...............എത്രയും പെട്ടെന്ന് അവരെ ഞാൻ അവിടെ എത്തിക്കാം...... "


"ശെരി ഫാദർ............. ഒന്നും ഓർത്ത് ടെൻഷൻ വേണ്ട..... ഞങ്ങൾ ഇനിയും വരാം.......... "(രുദ്രൻ )


രുദ്രനും വിച്ചുവും മുറി വിട്ട്  ഇറങ്ങുമ്പോൾ  വാതിൽക്കൽ  വിദ്യ ഉണ്ടായിരുന്നു................ അവർക്ക് മുന്നിൽ കൂടി തല  താഴ്ത്തി  അവൾ ഫാദറിന്റെ  അടുത്തേക്ക്  നടന്നു.......... ആ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞിരുന്നു............. 


"വിച്ചു..... ഇവിടെ നമ്മൾ അറിഞ്ഞത്  തല്ക്കാലം അർജുനും  അനുവും  അറിയണ്ട....."


"മ്മ്.......നമ്മുടെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ..... പക്ഷെ  അനു സമയം ആകുമ്പോൾ എല്ലാം അറിയും... വിദ്യയെ  കാണാൻ അവൾ ശ്രമിക്കും  എന്ന് തന്നെ എനിക്ക്  തോന്നുന്നു..... കണ്ണേട്ടന്റെ  അവസ്ഥ അറിയാവുന്നത് കൊണ്ട്  പറയുവാ.... കഴിഞ്ഞ കാലം എന്നെന്നേക്കുമായി അവരുടെ ജീവിതത്തിൽ നിന്നും പോകണം എങ്കിൽ വിദ്യ എന്നത്  ഒരു അടഞ്ഞ അധ്യായം ആകണം.... സത്യങ്ങൾ അറിയണം എല്ലാവരും.... വിദ്യ ഇനിയും മൗനം പാലിച്ചുകൊണ്ട്  കണ്ണേട്ടനെ  അവളിലേക്ക്  അടുപ്പിക്കുക  ആണ്‌  ചെയ്യുന്നത്..... എല്ലാം പറഞ്ഞാൽ എന്താ അവർക്ക്... ഇവർ  എങ്കിലും സന്തോഷം ആയി ജീവിക്കുമായിരുന്നു... "


"ശെരി ആണ്‌.......... നീ കൂൾ ആക്..........  ആദ്യം അഭിയെ ഒന്ന് ഒതുക്കട്ടേ..... എന്നിട്ട്  ഇതിലേക്ക്  കടക്കാം.... എനിക്ക്  ഉറപ്പാ... അർജുനും  അനുവും  ഇനി ഒന്നുകൊണ്ടും അകലാൻ  പോകുന്നില്ല.... അവന്റെ മനസിലെ ചോദ്യങ്ങൾക്ക്  ഉള്ള ഉത്തരം കിട്ടിയാൽ മതി.... അർജുന്  വിദ്യയും ആയി യാതൊരു commitment ഉം ഇല്ല..................... അനന്യ ആണ്‌ അവന്റെ ഭാര്യ... അതിനി എന്നും അങ്ങനെ തന്നെ.... വിദ്യ ഇതൊക്കെ വരുത്തി വെച്ചതാണ്... അവൾ സ്വീകരിച്ച അവളുടെ വിധി .. അതിൽ നമുക്ക്  എന്ത്  ചെയ്യാൻ ആകും ... നമ്മളാൽ കഴിയുന്ന എന്തും നമുക്ക്  ചെയ്യാം........ എന്ന് കരുതി അർജുന്റെയും അനുവിന്റേയും  ലൈഫിൽ കട്ടുറുമ്പ്  ആവാൻ ഞാൻ അനുവദിക്കില്ല.... "(രുദ്രൻ )


             

രുദ്രനും വിച്ചുവും എത്തുമ്പോൾ  ശ്രുതിയും നവിയും പോയിരുന്നു....... അനുവും അർജുനും  അവിടെ അടുത്ത്  കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു... ..... അനു അർജുന്റെ  തോളിൽ തല  ചായിച്ചു കൊണ്ട്  അവന്റെ കയ്യിൽ മുറുകെ  പിടിച്ചിരുന്നു.... 
വിച്ചുവിനെയും രുദ്രനെയും കണ്ടപ്പോൾ അവൾ അവനെ വിട്ട്  എണീറ്റു............. 


"അല്ല  രണ്ടും കൂടി റൊമാൻസ് കളിക്കുവായിരുന്നോ....... സോറി..... കട്ടുറുമ്പ്  ആയി.... "(വിച്ചു )


"നീ പോടീ ......... അല്ല നിങ്ങൾ രണ്ടും എവിടെ ആയിരുന്നു....... കുറെ നേരം ആയല്ലോ.... "(അനു)


"വെറുതെ...... സംസാരിച്ചു അങ്ങ്  സമയം പോയത്  അറിഞ്ഞില്ല... നിങ്ങൾ വാ  നമുക്ക്  പോകണ്ടേ..... ഇന്ന് അച്ഛനെയും പവിത്രയെയും അവിടേക്കു കൊണ്ടുപോകില്ലെ... "(രുദ്രൻ )


"അത്  ശെരിയാ....... ഞാൻ അങ്ങ്  മറന്നു.......... എങ്കിൽ വാ  വേഗം പോയേക്കാം........ "(അർജുൻ )

പിന്നെ സമയം കളയാതെ  അവർ വേഗം വീട്ടിലേക്ക്  വണ്ടി പറപ്പിച്ചു... ഇത്തവണ  അർജുനെയും അനന്യയെയും മുന്നിൽ പിടിച്ചിരുത്തി വിച്ചുവും രുദ്രനും പുറകിൽ സ്ഥാനം പിടിച്ചു...... അവരുടെ റൊമാൻസും അടിയും  അറിയാവുന്നത്  കൊണ്ട് അവർ പിന്നിലേക്ക് നോക്കാനെ പോയില്ല..  


              💞💞💞💞💞


ശ്രുതിയെ വീട്ടിൽ ഇറക്കി നവി  എത്തുമ്പോൾ അവിടെ അമ്മയെ വീൽചെയറിൽ  ഇരുത്തി നന്ദു പുറത്ത് കൂടി നടക്കുവായിരുന്നു..... അവനെ കണ്ടതും അവൾക്കു  പേടി തോന്നി........... അവൾ അമ്മയുടെ  തോളിൽ കൈ  വെച്ചു...... നവി അവരുടെ  അടുത്തേക്ക് നടന്നു..... 


"ആഹാ ആളിപ്പോൾ ഫുൾ എനർജെറ്റിക്  ആയല്ലോ... മോളെ കിട്ടിയപ്പോൾ എന്നെ വേണ്ടാതെ  ആകുമോ ഇനി... "


നവി അമ്മയുടെ കവിളിൽ  പിടിച്ചു കൊണ്ട്  ചോദിച്ചു..... ഒരു പൊട്ടിത്തെറി ആയിരുന്നു നന്ദു പ്രതീക്ഷിച്ചത്.... അവന്റെ ഈ സംസാരം അവൾക്ക്  അത്ഭുതം ആയി  തോന്നി .. .  . ഇത്ര വേഗം അവന് ക്ഷമിക്കാൻ കഴിയുമോ എന്ന് അവൻ ചിന്തിച്ചു.... 



"ഇത്ര നേരം നീ എവിടെ ആയിരുന്നു  മോനെ.........വെറുതെ എന്നേ ടെൻഷൻ ആക്കി.... "


"അതൊക്കെ  ഞാൻ കുളിച്ചു വല്ലതും കഴിച്ചിട്ട്  പറഞ്ഞ് തരാം...... ആനയെ  തിന്നാൻ ഉള്ള വിശപ്പ്  ഉണ്ട് .....   ചേച്ചി അമ്മയെ ഉരുട്ടി  കൊണ്ട്  നടക്കാതെ  അകത്തേക്ക് കൊണ്ടുപോയി പൂട്ടി ഇടാൻ നോക്ക്.... "


"ഡാ  മതി മതി ..... നീയെന്നെ അങ്ങനെ കൊച്ചാക്കണ്ട..... "


"അപ്പോഴേക്കും പിണങ്ങിയോ..... വെറുതെ പറഞ്ഞതല്ലേ എൻ്റെ സുഭദ്ര  കൊച്ചേ........... വിട്ടേക്ക് "


നവി വീണ്ടും കവിളിൽ പിടിക്കാൻ വന്നപ്പോൾ അമ്മ അവന് നേരെ കൈ വീശി.... അപ്പോഴേക്കും അവൻ ചാടി തുള്ളി അകത്തേക്ക്  പോയി......... 


"കണ്ടില്ലേ മോളെ.... അവന് ഒരു കുഴപ്പവും ഇല്ല.... എല്ലാം അവൻ എപ്പോഴേ മറന്നു........... ഒന്നും നിന്റെ തെറ്റല്ല എന്ന് അവനും അറിയാം.... അവന് വെറുപ്പ്  അയാളെ മാത്രം ആണ്‌............ "


കുറച്ച്  സമയം കൂടി അമ്മയെ  അവിടെ ഇരുത്തി കഴിഞ്ഞ്  നന്ദു അകത്തേക്ക്  കൊണ്ടുവന്നു... അപ്പോഴേക്കും നവി  കുളി കഴിഞ്ഞ്  വന്നിരുന്നു.................. പിന്നെ അവർ മൂന്നു പേരും ഒരുമിച്ച്  ചായ കുടിക്കാൻ ഇരുന്നു .. അവരുടെ ഒപ്പം അമ്മയെ നോക്കാൻ നിൽക്കുന്ന  സ്ത്രീയെ  കൂടി നന്ദു പിടിച്ചിരുത്തി .......... എല്ലാവരും കൂടി ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ആണ്‌ ശ്രുതിയുടെ കാര്യം അമ്മ  നന്ദു വിനോട്  പറയുന്നത്...... നവി ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും നന്ദു കയ്യോടെ പിടിച്ചു............. ആ കാര്യത്തിൽ ഒരു തീരുമാനം  ഉണ്ടാക്കാൻ അവൾ അമ്മയോട് പറഞ്ഞു....... 


"അമ്മേ........ എനിക്ക്  ശ്രുതിയെ  ഇഷ്ടം ആണ്‌.... സത്യം അവൾക്ക്  എന്നെയും..... പക്ഷെ ചേച്ചിയെ  ഒരു ജീവിതം ഇല്ലാതെ നിർത്തിയിട്ട്  എനിക്ക്  ഉടനെ ഒരു വിവാഹം വേണ്ട...... ശ്രുതിക്കും അതെ അഭിപ്രായം ആണ്‌...... "


നവി അത്  പറഞ്ഞതും പ്രതീക്ഷയോടെ അവർ നന്ദുവിനെ നോക്കി.... അവൾ ഒന്നും പറയാതെ തല താഴ്ത്തി ഇരുന്നു......... 

"മോളെ..... അവൻ പറഞ്ഞത് സത്യം അല്ലെ........ എൻ്റെ മോൾക്കും വേണ്ടേ ഒരു  ജീവിതം.............. "


"അമ്മേ........... എൻ്റെ കാര്യം നോക്കണ്ട..........ഇങ്ങനെ ഒരു  ക്രിമിനൽ  ബാക്ക്ഗ്രൗണ്ട് ഉള്ള പെണ്ണിനെ ആർക്ക്  വേണം....... വേണ്ട അമ്മേ............ "



"അങ്ങനെ ഒന്നും ചിന്തിക്കേണ്ട  ചേച്ചി ....... അതൊക്കെ കഴിഞ്ഞ് പോയി...... ഇനി എന്താണോ അതാണ്‌ പ്രധാനം....... എന്റെ ചേച്ചി ഒരിക്കലും ആ പഴയ നന്ദിനി ആകില്ല എന്ന് എനിക്ക്  ഉറപ്പാ........... ചേച്ചി ഇനി ഒന്നും പറയണ്ട...... ഞങ്ങൾ തീരുമാനിക്കും.... "


നന്ദുവിന്  എതിർക്കാൻ കഴിയാത്ത  വിധത്തിൽ അമ്മയും  നവിയും തീരുമാനം എടുത്ത് കഴിഞ്ഞിരുന്നു.............. പക്ഷെ അവൾക്ക്  അതിനോട് യോജിപ്പ് തീരെ ഇല്ലായിരുന്നു... ഇനിയുള്ള ലൈഫ് അമ്മയുടെ കൂടെ ജീവിച്ചു തീർക്കണം എന്ന ഒറ്റ ആഗ്രഹം മാത്രേ അവൾക്ക്  ഉണ്ടായിരുന്നുള്ളു.......... 


             🔥🔥🔥🔥🔥🔥🔥



വൈകുന്നേരം  അച്ഛനെയും പവിത്രയെയും  കൊണ്ടുപോയിരുന്നു... അവർക്കൊപ്പം  വല്യച്ചനും വല്യമ്മയും മാത്രം ആയിരുന്നു പോയത് .... പവിത്രയുടെ അമ്മ നാളെ തന്നെ എത്തും എന്ന് അവൾ പറഞ്ഞിരുന്നു..... അവൾ പോകുമ്പോൾ ആരവ്  വല്ലാതെ sad ആയിരുന്നു.... അത്  വിച്ചുവിന്  ഏറെക്കുറെ  മനസിലായി....... രുദ്രനോട് കാര്യം അവതരിപ്പിചാൽ ഉള്ള reaction  ആയിരുന്നു  അവൾക്ക് പേടി....... ഇനി അങ്ങനെ ഒരു ചിന്ത കുടുംബത്തിൽ ആർക്കുംഇല്ല എങ്കിൽ പറഞ്ഞത്  അബദ്ധം ആയി  പോകുമല്ലോ................ആരവും പവിത്രയും തമ്മിൽ എന്തോ ഉണ്ട്  എന്ന്  അവൾക്ക്  കുറെ നാളായി തോന്നിയിരുന്നു... ..... 


വൈകുന്നേരം  വേദയെയും ശിവയെയും  പഠിപ്പിക്കാൻ വേണ്ടി വിച്ചു അവരുടെ മുറിയിലേക്ക്  പോയി ... തിരക്കിനിടയിൽ  അവരെ ശ്രദ്ധിച്ചില്ല  എന്നൊരു പരാതി അവൾ നേരത്തെ കേട്ടിരുന്നു............അനു അടുക്കളയിൽ  എന്തോ വലിയ പാചക പരീക്ഷണം ആയിരുന്നു............... അത്  മനസിലാക്കി എന്ന പോലെ അർജുൻ എവിടേക്കോ മുങ്ങി..... എപ്പോ പൊങ്ങിയാലും പണി  ഉറപ്പ് 😜..... പവി പോയപ്പോൾ ഉള്ള സങ്കടം മാറ്റാൻ   ആരു അവന്റെ   കള്ള്  കടയിൽ പോയി അടയിരുന്നു......... 
രുദ്രൻ   നൗഫിയെ കാണാൻ എന്നും പറഞ്ഞ്  വിച്ചു അറിയാതെ  അവിടെ നിന്നും മുങ്ങിയിരുന്നു...... 



രാത്രിൽ ഫുഡ്‌ കഴിക്കാൻ ആയപ്പോൾ പോയ കിളികൾ  എല്ലാം തിരികെ എത്തിയിരുന്നു.......... ആരവ്  മാത്രം ഒന്നും വേണ്ട എന്നും  പറഞ്ഞ്  റൂമിൽ തന്നെ കിടന്നുറങ്ങി............ 


              🔥🔥🔥🔥🔥🔥


കുളി കഴിഞ്ഞ്  അനു  കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നപ്പോൾ ആണ്‌ അർജുൻ അവളുടെ പിന്നിലൂടെ  വന്ന്  കെട്ടിപിടിച്ചത്.....പെട്ടെന്ന്  ഉള്ള പിടിത്തം ആയത്  കൊണ്ട്  അവൾക്ക്  ഇക്കിളി  ആയി......... അവൾ വാ  തുറക്കാൻ നോക്കുന്നതിന്  മുന്നേ അർജുൻ വായ പൊത്തി പിടിച്ചു... 


"ഒച്ച  വെച്ച്  നാറ്റിക്കല്ലേ ....... പ്ലീസ്‌ "


അർജുൻ അവളെ എടുത്ത്  പൊക്കി കട്ടിലിൽ ഇരുത്തി......... അവളുടെ കയ്യിൽ ഇരുന്ന ടവ്വൽ എടുത്ത്  തല തുവർത്തി   .............. അനു ആകെ ഷോക്ക് ആയിരുന്നു.... അവനിൽ നിന്നും ഒരിക്കലും അവൾ ഇത്  പ്രതീക്ഷിച്ചില്ല.... 


"ഇന്നെന്താ ഇത്ര സ്നേഹം ......... ഇതൊന്നും വശം ഇല്ലല്ലോ unromantic  മൂരാച്ചിക്ക്..... "


തുടരും....... 


🔥രുദ്രവീണ🔥
                  
പാർട്ട്‌ ~58
 

ഒച്ച  വെച്ച്  നാറ്റിക്കല്ലേ ....... പ്ലീസ്‌ "

അർജുൻ അവളെ എടുത്ത്  പൊക്കി കട്ടിലിൽ ഇരുത്തി......... അവളുടെ കയ്യിൽ ഇരുന്ന ടവ്വൽ എടുത്ത്  തല തുവർത്തി   .............. അനു ആകെ ഷോക്ക് ആയിരുന്നു.... അവനിൽ നിന്നും ഒരിക്കലും അവൾ ഇത്  പ്രതീക്ഷിച്ചില്ല.... 


"ഇന്നെന്താ ഇത്ര സ്നേഹം ......... ഇതൊന്നും വശം ഇല്ലല്ലോ unromantic  മൂരാച്ചിക്ക്..... "


"ആര്   പറഞ്ഞു നിന്നോട്  ഈ കള്ളം... ഞാൻ നല്ല അടിപൊളി റൊമാന്റിക്  ഹീറോ ആണ്‌ മോളെ.............. അത്  നിനക്ക്  വഴിയേ  മനസിലാകും....... "


"ഉവ്വോ......... എങ്കിൽ  ഹീറോ ഒന്ന് മാറിക്കേ  ഞാൻ ചെയ്തോളാം... "


"എൻ്റെ ഭാര്യ അല്ലെ അപ്പൊ ഞാൻ തന്നെ ചെയ്യും....... നീ മിണ്ടാതെ  ഇരിക്ക്.... "


അർജുൻ അവളുടെ തല തുവർത്തി  ടവ്വൽ  മുടിയിൽ കെട്ടി............ സിന്ദൂരം കയ്യിൽ  എടുത്ത്  അവളുടെ നെറുകയിൽ  തൂകി....... ആവേശത്തിൽ ഇത്തിരി അധികം ആയി പോയി...... നെറുകയിൽ നിന്നും കുറെ അവളുടെ മൂക്കിലേക്കും  പടർന്നു..... പാവം അനു  ഇതൊന്നും അറിഞ്ഞില്ല...... അർജുൻ ആണെങ്കിൽ ചിരി അടക്കി പിടിച്ചിരുന്നു......... അവന്റെ എക്സ്പ്രഷൻ  കണ്ട്  അവൾക്ക്  എന്തോ ഡൌട്ട് ഫീൽ ചെയ്തു.......... അവനെ മാറ്റി നിർത്തി അവൾ ചാടി എണീറ്റ്‌  കണ്ണാടിക്ക്  മുന്നിൽ നിന്നു..................     ഹൊറർ  മൂവിയിലെ  പ്രേതത്തെ  പോലെ  ഉണ്ടായിരുന്നു  അവളുടെ മുഖം........... അനു അവനെ ഒന്ന് തറപ്പിച്ചു  നോക്കി.... 



"സോറി  സോറി........ ഞാൻ തന്നെ തുടച്ചു  തരാം............ "(അർജുൻ )


റൂം മൊത്തം ഓടി നടന്ന്  അവസാനം അനുവിന്റെ  ഒരു ഷാൾ കിട്ടി... അതെടുത്ത് അവൻ അവളുടെ മുഖം തുടച്ചു......... ......... ഒരു വിധം ശെരിയാക്കി  കഴിഞ്ഞപ്പോൾ ആണ്‌  അവൾ ഷാൾ  തട്ടി  പറിച്ചത്...... 


"എന്താ ഇത്............  "


അർജുന്റെ  നേരെ ചൂണ്ടി അവൾ കലിപ്പിൽ ചോദിച്ചു.. 


"ഇത്  നിന്റെ ഷാൾ............ അറിയില്ലേ.... "


"അത്  അറിയാം   ഇതെന്തിനാ  എടുത്തേ............ ഞാൻ വാഷ് ചെയ്ത്  ഉണക്കി എടുത്തതാ....😠 ദുഷ്ടൻ ഇനി വീണ്ടും വാഷ് ചെയ്യണം....... അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾക്ക് ഒരു അടുക്കും ചിട്ടയും  ഇല്ല...... ഇന്നലെ  ഞാൻ അടുക്കി വെച്ച  ഷർട്ട്‌  എല്ലാം കുത്തി ഇളക്കി ആന  മെതിച്ച പോലെ ഇട്ടിട്ടുണ്ട്...... അതിനി ആര്  ശെരിയാക്കും..... "


"എല്ലാം ഞാൻ ചെയ്യാം...... നീ ഒന്ന് ദേഷ്യപ്പെടാതെ  ഇരിക്ക്...... "


അർജുന്റെ സംസാരത്തിൽ എന്തോ പന്തികേട്  തോന്നി അനു അവന്റെ ഷർട്ട്‌ ന്റെ കോളറിൽ  പിടിച്ച്  വലിച്ചു....... മുഖം അവൾക്ക്  നേരെ അടുപ്പിച്ചു...........അവൻ പിന്നിലേക്ക്  വലിയാൻ  നോക്കിയതും  അവൾ കാലിൽ ചവിട്ടി പിടിച്ചു.......... 


"ഓഹോ........ അപ്പൊ കുടിച്ചിട്ടുണ്ട്........ അതാ ഇത്ര സ്നേഹം............... "


"കുറച്ച്................... സോറി......... "


കൊച്ച് കുട്ടികളെ  പോലെ അർജുൻ  നിന്ന്  ചിണുങ്ങിയപ്പോൾ അവൾ അവനെ പിന്നിലേക്ക്  പിടിച്ച്  തള്ളി........ 


"എനിക്ക്  അറിയാം.......... കുടിക്കാൻ ഉള്ള കാരണം.... അപ്പൊ എന്നോട് കള്ളം പറഞ്ഞതാ അല്ലെ.......... "


"എന്ത്  കള്ളം....... എന്താ നീ പറയുന്നേ..... "


"ആ വിദ്യയെ  മറക്കാൻ ശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞത്  കള്ളം അല്ലെ .... എന്തൊക്കെ ആയിരുന്നു  ഫസ്റ്റ്  നൈറ്റിൽ  എന്നോട് വിളമ്പിയത്...... എന്നിട്ടിപ്പോ.... അവളെ ഓർത്ത്  വീണ്ടും കുടിച് തുടങ്ങി.................... സത്യം പറ കണ്ണേട്ടാ  നിങ്ങൾക്ക്  എന്നേ ഇഷ്ടം അല്ലെ.... ഞാൻ കൂടെ ഉള്ളപ്പോൾ ഒരു സന്തോഷവും തോന്നുന്നില്ലേ............. പറ... "


ദേഷ്യവും  സങ്കടവും ഒക്കെ വന്നിട്ട്  അവൾ അവനെ പിടിച്ചു കുലുക്കി...................


"ഓഓഓ........... നീയെന്താ  കുലുക്കി  സർബത്ത് ഉണ്ടാക്കാൻ പോകുവാണോ......... എന്നേ ഇങ്ങനെ ഷേക്ക്‌ ചെയ്യല്ലേ..... ചിലപ്പോൾ ഞാൻ വാള്  വെച്ച് പോകും...... ഒന്ന്  വിടെടി........ "


അർജുൻ ദേഷ്യത്തിൽ അത്  പറഞ്ഞതും അനു പേടിച്ച് പോയി.............. കള്ളിന്റെ  പുറത്ത്  ഉണ്ടായ അവന്റെ ആ സ്നേഹത്തോട്  അവൾക്ക്  വെറുപ്പ്  തോന്നി......... 


"നീയെന്ത്  അറിഞ്ഞിട്ടാ ഓരോന്നൊക്കെ  വിളിച്ച് കൂവുന്നേ............ ഞാൻ കുടിച്ചത്  വിദ്യയെ  ഓർത്താണ്  അല്ലേടി.........ഞാൻ അങ്ങനെ പറഞ്ഞോ നിന്നോട്.......... മനുഷ്യനെ  വെറുതെ  ഭ്രാന്ത്  പിടിപ്പിക്കരുത്.................. കല്യാണത്തിന്  വരാൻ പറ്റാത്ത പോയ കുറച്ച്  ഫ്രണ്ട്‌സ് ഉണ്ടായിരുന്നു ..... അവര് വിളിച്ചിട്ടാ  ഞാൻ പോയത്....... ചെറിയൊരു  ട്രീറ്റ്‌ കൊടുത്തതാ......... ആ കൂടെ ഞാനും ഇത്തിരി കഴിച്ചു....... പഴയ പോലെ ഞാൻ കുടിയൻ ഒന്നും അല്ല ഇപ്പൊ....... ചോദിച്ചു നോക്ക്  നീ എല്ലാവരോടും അർജുൻ എങ്ങനെ ആയിരുന്നു  എന്ന്........... നിന്നെ ഓർക്കാതെ ഇരുന്നു എങ്കിൽ ഞാൻ ഇന്ന്  ഇവിടെ വരില്ലായിരുന്നു...... എവിടെയെങ്കിലും ഒക്കെ കിടക്കുന്നുണ്ടാകും......... 

എന്നിട്ടിപ്പോ അവൾ എവിടെയും ഇല്ലാത്ത ഒരു വിദ്യയുടെ കാര്യം പറഞ്ഞു വന്നേക്കുന്നു.... ശെരിയാ അവളെ കണ്ടപ്പോൾ ഞാൻ ഒന്ന്  ഷോക്ക് ആയി... അതിന്റെ അർഥം നിന്നെ മറന്നു എന്നല്ല............... എന്നേ ചീറ്റ്  ചെയ്യ്തത്  എന്തിനാണ്  എന്ന് എനിക്ക്  അറിയണം.. അതെന്റെ  അവകാശം ആണ്‌................ അത്രേ ഉള്ളൂ എൻ്റെ മനസ്സിൽ... എനിക്ക്  ഇപ്പൊ ഒരു ഭാര്യ ഉണ്ട്........... അതിനിടയിൽ  അവളുടെ ലൈഫ് എന്താണ് എന്നൊന്നും എനിക്ക്  അറിയണ്ട............ ഇനി  ആ പേരും പറഞ്ഞ്  എൻ്റെ അടുത്ത്  വന്നാൽ അനു നീ എൻ്റെ കയ്യീന്ന് മേടിക്കും.... ഒരു സംശയവും വേണ്ട അതിന്.................. "


അവളെ നോക്കാതെ അർജുൻ ബാൽക്കണിയിൽ കുറച്ച്  നേരം നിന്നു........പറഞ്ഞത്  ഇത്തിരി കൂടി പോയി എന്ന്  അവൾക്ക്  തോന്നി.............. ഇനിയിപ്പോ  ആശ്വാസിപ്പിക്കാൻ പോയാൽ ഒരടി  ഉറപ്പ്.... ........... എങ്കിലും അവൾ ഓടി അവന്റെ അരികിൽ ചെന്നു.......... 



"സോറി.............. ദേഷ്യപ്പെടല്ലേ.."


"നീ.... പൊ.... ഞാൻ ഒന്ന്  ഒറ്റക്ക്  ഇരുന്നോട്ടെ....... "


അനു അവന്റെ പിന്നിലൂടെ  കെട്ടിപിടിച്ചു  നിന്നു..........


"ഇനി ഒറ്റക്ക്  അല്ലല്ലോ..... ഞാനും കൂടി ഇല്ലേ....... സോറി.... ഇന്ന് വിദ്യ ചേച്ചിയെ  കണ്ടപ്പോ എൻ്റെ മനസ്  ശെരിക്കും പതറി............. ഏട്ടന്റെ മനസ്സിൽ ഞാനൊരു സ്ഥാനം ഉറപ്പിക്കുന്നതിനു മുന്നേ എന്നിൽ നിന്നും ആ പഴയ ഓർമകളിലേക്ക്  പോകുമോ എന്ന് പേടിച്ച് പോയി......ആ  ചിന്ത എൻ്റെ  ഉള്ളിൽ  കിടന്നു ശ്വാസം മുട്ടിയപ്പോൾ അറിയാതെ പുറത്ത്  വന്നു പോയ വാക്കാണ്..... ..... "


 അർജുൻ അവളെ അവന്റെ മുന്നിലേക്ക്  പിടിച്ചു നിർത്തി.അവളുടെ കണ്ണുകളിൽ നോക്കി എന്തോ പറയാൻ തുടങ്ങി..... 


"ആര്  പറഞ്ഞു  നീ എന്റെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചില്ല എന്ന്......  ഇപ്പൊ എൻ്റെ ജീവിതം മുന്നോട്ട്  പോകുന്നത്  തന്നെ നിന്നെ ആശ്രയിച്ചാ........    എൻ്റെ ജീവനും ജീവിതവും എല്ലാം നീയല്ലേ അനു....... .  എന്നേ മുന്നോട്ടു നയിക്കേണ്ടത് നീ ആണ്‌..       "


"സോറി... "


അനു അവന്റെ നെഞ്ചിൽ ചാഞ്ഞു........... അവന്റെ കൈകൾ അവളെ മുറുകെ ചേർത്ത്  പിടിച്ചു......... അതിൽ അവന്റെ സ്നേഹം ഉണ്ടായിരുന്നു..  കരുതൽ ഉണ്ടായിരുന്നു...... അവന്റെ ചങ്കിടിപ്പിന്റെ  ആഴം അവൾ തിരിച്ചറിഞ്ഞു................ഒന്നും ഓർക്കാതെ കഴിഞ്ഞ കാലം പറഞ്ഞ്  അവന്റെ മനസിനെ നോവിച്ചത്  ഓർക്കുമ്പോൾ അവൾക്ക്  വിഷമം തോന്നി...........  


"സോറി .... ഒന്നും പോരാ ....... "


ഒരു സംശയ ഭാവത്തിൽ അനു  മുഖം ഉയർത്തി നോക്കി ... 


"പിന്നെ ...... "? 


"അത്...... എന്താന്നു വെച്ചാൽ..........  ..............."


പറയുന്നതിനൊപ്പം  ഒരു വഷളൻ  ചിരി കൂടി ഫിറ്റ്‌  ചെയ്തപ്പോൾ അവൾക്ക്  അപകടം മണത്തു...... 


"അതിന് വെച്ച  വെള്ളം മോൻ  അങ്ങ്  വാങ്ങി വെച്ചേക്ക്...., Gd night....."


ഓടാൻ വേണ്ടി മുന്നിലേക്ക്  ആഞ്ഞതും  അവൾ ഫ്രീസ്  ആയി നിന്നു...............അർജുന്റെ കൈ അവളുടെ  വയറിൽ പിടിത്തം  ഇട്ടിരുന്നു...... 


"ഞാൻ, unromantic  മൂരാച്ചി ആണോന്ന്  അറിയണ്ടേ നിനക്ക് ..."


"വേണ്ട 😒..മനസിലായി..... "


"കുറച്ച്  കൂടി മനസിലാക്കി തരാം 😜......"


"എങ്കിൽ ഞാൻ ഇന്ന്  ബാത്റൂമിൽ കിടന്നോളാം.....  🏃‍♀️"


അർജുനെ തള്ളി മാറ്റി അവൾ ബാത്റൂമിൽ ഓടി കയറി .... പിന്നാലെ അർജുനും.... 

അവൾ ദൂര അടക്കാൻ തുടങ്ങുന്നതിനു  മുന്നേ അവൻ അകത്തേക്ക്  കടന്നു...... ഡോർ വലിച്ചു കുറ്റി  ഇട്ടു......... 


"നീയെന്താ  പി ടി  ഉഷക്ക്  പടിക്കുവാണോ... 
നീ ബാത്റൂമിൽ അല്ലെ കിടക്കുന്നെ........ എങ്കിൽ.  കിടന്നോ.... എനിക്കൊന്ന് കുളിക്കണം......... "


അർജുൻ ഷവർ  ഓൺ  ആക്കി . .     പാവം അനു  സിംഹത്തിന്റെ  മടയിൽ  പെട്ട  അവസ്ഥ ആയി.....ഡോർ തുറക്കാൻ ഒരു ശ്രമം നടത്തിയപ്പോളേക്കും അർജുൻ അവളെ പിടിച്ചു വലിച്ച് അവന്റെ ഒപ്പം നിർത്തി................ രണ്ടുപേരും ആകെ നനഞ്ഞു.... ഡ്രസ്സ് എല്ലാം ഒട്ടിപിടിച്ച്  നനഞ്ഞ കോഴിയുടെ അവസ്ഥ ആയിരുന്നു  അനന്യക്ക്......... തണുത്തുവിറച്ചു പോയപ്പോൾ അവൾ അവനിലേക്ക്  ചേർന്നു നിന്നു..............


അർജുന്റെ മുഖത്ത്  നിന്നും ഒഴുകി നീങ്ങിയ വെള്ള തുള്ളികൾ അവളുടെ അധരങ്ങളിൽ  ഒലിച്ചിറങ്ങി........
മുഖത്തേക്ക്  വീണു കിടന്ന മുടിയിഴകളെ ഒതുക്കി മാറ്റി  അവളുടെ മുഖം കയ്യിൽ കോരി എടുത്ത്  ആ ചെവിയിൽ ചുണ്ടുകൾ ചേർത്ത്  അവൻ മന്ത്രിച്ചു............. 


"I LOVE YOU ANANYA......... "


അവൾ എന്തെങ്കിലും പറയുന്നതിന്  മുന്നേ  അർജുൻ  ആ  അധരങ്ങളിൽ മുത്തം ഇട്ടിരുന്നു.............. പ്രണയത്തിന്റെ  ആദ്യ ചുംബനം അവൾക്ക്  പകർന്നു കൊണ്ട്  തന്നിലെ പ്രണയം അവൻ അവൾക്ക്  കൈ മാറി................. സ്നേഹം കലർന്ന  അവന്റെ തഴുകലിൽ  അവൾ അലിഞ്ഞു പോയിരുന്നു........

..........കുറെ നേരം വെള്ളത്തിനു കീഴിൽ നിന്ന്  അനന്യക്ക്  തുമ്മൽ പിടിച്ചു........ അപ്പോഴേക്കും  അർജുൻ  ഷവർ ഓഫ് ചെയ്തു ............. ടവ്വൽ  എടുത്ത്  വീണ്ടും അവളെ നന്നായി തുവർത്തി................ അനുവിനെ കയ്യിൽ കോരി എടുത്ത്  അർജുൻ ബാത്റൂമിൽ  നിന്ന്  ഇറങ്ങി.................. തണുപ്പ് കൊണ്ട്  അവൾ  നന്നായി  വിറച്ചിരുന്നു........

അവളെ ബെഡിൽ കിടത്തി  നനഞ്ഞു പോയ വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റി ഒരു പുതപ്പ് കൊണ്ട് മൂടി അർജുൻ അവൾക്കൊപ്പം  ചേർന്നു കിടന്നു................ ....... 


അവന്റെ നെഞ്ചിലെ  ചേർന്നു കിടക്കുമ്പോൾ  അനന്യ അറിഞ്ഞിരുന്നു..... ഇത് അവൾ  ആഗ്രഹിച്ച  അവളുടെത്  മാത്രം ആയ കണ്ണേട്ടൻ ആണെന്ന്........ 


ആ രാത്രിയിൽ അവന്റെ പ്രണയത്തിന്റെ  ചൂട്  അവൾ അറിഞ്ഞു........... ഒരു വിധിക്കും പിരിക്കാൻ ആവാത്ത വിധം അവർ  ഒന്നായി..........        വിധി അവർക്കായി  ഒരുക്കിയ പ്രണയനിമിഷങ്ങളിൽ അവർ അലിഞ്ഞു പോയി 😍😍😍


(എന്തോ നോക്കി ഇരിക്കുവാ 😏😕     ..... പോയിക്കോ എല്ലാം.....   അവരായി അവരുടെ പാടായി..... നുമ്മ എന്തിനാ ഒളിഞ്ഞു നോക്കുന്നെ.... )

            💚💚💚💚💚💚💚


അലാറത്തിന്റെ  ഒച്ച  കേട്ടാണ്  രുദ്രൻ  ഉറക്കം എണീറ്റത്..... വിച്ചു അപ്പോഴും ഒരേ ഉറക്കം ആണ്‌ ..... അവൾ അലറാം ഓഫ്‌ ചെയ്ത്  വീണ്ടും പുതച്ചു മൂടി കിടന്നു.... 


"തെണ്ടി..... മൂന്ന് മണിക്ക്  ഇവൾ ആരെ  കെട്ടിക്കാനാ  അലാറം വെച്ചിരിക്കുന്നെ...... .. കിടക്കുന്ന  കണ്ടില്ലേ.... ഒറ്റ ചവിട്ട് കൊടുക്കാൻ തോന്നും......."


എവിടെ ആര്  കേൾക്കാൻ.. വിച്ചു രുദ്രന്റെ  കൈ  തപ്പി  പിടിച്ച് അവളുടെ  അരയിൽ വെച്ചു .. രുദ്രന് പിന്നെ ഉറക്കം വന്നതേ ഇല്ല.. കുറെ നേരം കണ്ണ് തുറന്ന്  അവൻ അങ്ങനെ തന്നെ കിടന്നു............

 പിന്നെ വേഗം എണീറ്റ്‌  അത്യാവശ്യം  പെന്റിങ് ഉള്ള കുറെ ഫയൽ  ഒക്കെ നോക്കി................ ഇടക്ക് കണ്ണ്  അടഞ്ഞപ്പോൾ അവൻ ചെയറിൽ  തന്നെ ഇരുന്ന്  ഉറങ്ങി പോയി..... 
ഞെട്ടി  എണീറ്റപ്പോൾ അഞ്ചുമണി ആയിരുന്നു....... അപ്പോഴും ഭവതി നല്ല ഉറക്കം........ 


"നിനക്ക് ഞാൻ വെച്ചിട്ടുണ്ട്....... വന്ന് വന്ന്  പെണ്ണ്  തീരെ മടിച്ചി ആയി......"


വിളിച്ചാലും  എണീക്കില്ല  എന്ന്  ഉറപ്പായപ്പോൾ  രുദ്രൻ പല്ല്  തേച് താഴേക്ക് പോയി.......... 


അടുക്കളയിൽ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്തൊക്കെയോ ഓടിപിടിച്ചു ചെയ്യുന്നുണ്ടായിരുന്നു  അമ്മ......



"ആഹാ.. ആരിത്........ ഇങ്ങോട്ടൊക്കെ  ഉള്ള വഴി അറിയുമോ.... വിച്ചു മോൾ എണീറ്റില്ലേ  അപ്പു...................."



"എവിടെ....... പുതച്ചു മൂടി കിടക്കുന്നുണ്ട്...............അവൾക്ക്  ഇത്തിരി മടി കൂടുന്നുണ്ട്... അമ്മ ആണ്‌ എല്ലാത്തിനും വളം വെച്ച്  കൊടുക്കുന്നത്........... "


"നീ എന്ത്  അറിഞ്ഞിട്ടാ  ഈ പറയുന്നേ......... ഇടക്കൊക്കെ  ഒരു റസ്റ്റ്‌ അവൾക്കും വേണ്ടേ........ "


"എന്ത്  റസ്റ്റ്‌ അമ്മയെ സഹായിക്കാൻ  അവൾക്കും കൂടാല്ലോ... "


"മ്മ്.... നിന്നോട് പറഞ്ഞിട്ട്  കാര്യം ഇല്ല അപ്പു........ അവൾ എന്നേ സഹായിക്കുന്നില്ല  എന്ന്  ആരാ  പറഞ്ഞെ............... വന്ന അന്ന് മുതൽ എൻ്റെ കുട്ടി  എന്നേ ഒന്നും ചെയ്യാൻ വിട്ടിട്ടില്ല.......... നിന്റെ രണ്ട്  അനിയത്തിമാർ ഉണ്ടല്ലോ. ഇങ്ങോട്ട്  ഒന്ന്  എത്തി നോക്കുക പോലും ഇല്ല....  നീ അവരെ പോയി രണ്ട്  പറ..... നാളെ മറ്റൊരു  വീട്ടിൽ ചെല്ലുമ്പോൾ അറിയാം...... 

വിച്ചുന്  മടി ആണെന്ന് നീ പറഞ്ഞില്ലേ...... നിന്റെ ഏതെങ്കിലും കാര്യത്തിൽ അവൾ വല്ല കുറവും വരുത്തിയിട്ടുണ്ടോ..... ഇപ്പൊ അവൾ നേരത്തെ എണീക്കാതെ  ഇരുന്നതാ കുറ്റം...... അതെ എപ്പോഴും കുളിച്ചു കുറിയും തൊട്ട്  ഭാര്യ ചായയും ആയി  വരണം എന്നൊന്നും ഇല്ല... ഇടക്കൊക്കെ ഭർത്താവിനും  ആകാം...............  സ്നേഹം ഉള്ള ഭർത്താക്കൻമ്മാര് അങ്ങനെയാ .....പെണ്ണുങ്ങൾക്കും  ഉണ്ടാകും ഓരോ ആഗ്രഹങ്ങൾ... "


"അയ്യോ അമ്മ പ്ലീസ്‌......ഞാൻ വെറുതെ പറഞ്ഞതാണേ........... അമ്മക്ക്  ഇപ്പോ  എന്നേ വേണ്ടല്ലോ....... വിച്ചുനെ  ആണ്‌ അമ്മക്ക്  കാര്യം.. "


"വിച്ചുനെ  മാത്രം അല്ല അനന്യ മോളെയും ഇഷ്ടം ആയി .......   രണ്ട് പേരും മിടുക്കി കുട്ടികളാ .....  വേദയും ശിവയും അവരെ കണ്ട്  പഠിക്കണം... "


രുദ്രനും അമ്മയും കത്തി വെക്കുമ്പോൾ ആണ്‌ അർജുൻ  അങ്ങോട്ട്  കടന്ന് വരുന്നത്........  രുദ്രന്  അത്ഭുതം ആയിരുന്നു  അവനെ  കണ്ടിട്ട്........... 


"നീയെന്താ ഇത്ര നേരത്തെ....... ഇങ്ങനെ ഒരു സമയം ഒക്കെ ഉണ്ടെന്ന്  അറിയാമോ ആവോ .... പെണ്ണ് കെട്ടിയപ്പോൾ അവന്റെ ഒരു മാറ്റം... "


അർജുൻ ചെറിയ ചമ്മൽ ഒക്കെ വരുത്തി  രുദ്രന്റെ അടുത്ത്  വന്നിരുന്നു 


"നീ അവനെ വെറുതെ തോണ്ടാൻ നിൽക്കണ്ട..... നിനക്കും ഉണ്ട്  ഒരുപാട്  മാറ്റം ..  "


"അമ്മേ 😌....ഇന്ന് മൊത്തം ട്രോൾ  എനിക്കാണല്ലോ... "


"അങ്ങനെ പറഞ്ഞ് കൊടുക്ക്  ചെറിയമ്മേ....... ഇടക്ക്  ഓരോ ട്രോൾ  ഇവന് നല്ലതാ.. "


"മതി മതി.... രണ്ടും അധികം വാചകം അടിക്കാതെ ഈ ചായ കുടിച്ചിട്ട്  ഭാര്യമാർക്ക്  കൊണ്ടുപോയി കൊടുത്താട്ടേ..... "


"ഞങ്ങളോ.... 😰""""(അർജുൻ, രുദ്രൻ )


"പിന്നെ അല്ലാതെ .......... ഇടക്കൊക്കെ  ഒരു ചേഞ്ച്‌ ആകാം വേഗം പൊ  രണ്ടും ...... "


അമ്മ പറഞ്ഞാൽ പിന്നെ വേറെ അപ്പീൽ  ഇല്ലാത്തത്  കൊണ്ട്  രുദ്രൻ ചായയും ആയി  റൂമിലേക്ക്  പോയി ..... പിന്നാലെ  അർജുനും... 


             🔥🔥🔥🔥🔥🔥


രുദ്രൻ ചെല്ലുമ്പോൾ വിച്ചു കുളി ഒക്കെ കഴിഞ്ഞ്  ഒരുങ്ങുന്ന തിരക്കിൽ ആയിരുന്നു........ അവന്റെ കാൽപേരുമാറ്റം കേട്ടതും വിച്ചു തിരിഞ്ഞു നോക്കി........ 


"അയ്യോ....... സോറി  ഏട്ടാ......... ചായ തന്നെ പോയി എടുക്കേണ്ടി  വന്നു  അല്ലെ... . ഞാൻ ഇത്തിരി ലേറ്റ് ആയി പോയി... "


"ഇത്തിരിയോ അലാറം ഓഫ്‌ ചെയ്ത്  നീ വീണ്ടും കിടന്നു..... നിന്നോട് ആരാടി മൂന്ന്  മണിക്ക്  അലാറം വെക്കാൻ പറഞ്ഞെ........ മനുഷ്യന്റെ  ഉറക്കവും കളഞ്ഞു...........പിന്നെ ഉറങ്ങാൻ പറ്റാത്തത്  കൊണ്ട്  ഞാൻ താഴേക്ക്  പോയതാ ... "


"താഴേക്ക്  പോയെന്നോ.... ഞാൻ എണീക്കുമ്പോൾ ഏട്ടൻ  എൻ്റെ അടുത്ത്  മൂടി പുതച്  കിടക്കുന്നുണ്ടായിരുന്നല്ലോ....... "


"നിനക്ക് വട്ടായോ........ ഞാൻ പോയിട്ട് കുറെ നേരം ആയല്ലോ.. ഞാൻ എണീക്കുമ്പോൾ നീ പോത്തു  പോലെ കിടക്കുന്നുണ്ടായിരുന്നു..... "


"അയ്യോ... അല്ല..... സത്യം.... ഏട്ടൻ ഞാൻ എണീക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്നു............... "


"ഞാൻ എന്താ ഡബിൾ  ആണോ.... ഒന്ന് പോയെടി..... "


"ചിലപ്പോൾ ഉറക്കച്ചടവിൽ  തോന്നിയത്  ആവും അല്ലെ...... എന്നാലും........."


"ഒരെന്നാലും  ഇല്ല..... നീ  ഇങ്ങ്  വന്നെ...... ഈ ചായ കുടിക്ക്.... "


"ചായയോ എനിക്കോ 😰....അത്ഭുതം മഹാത്ഭുതം.......... അതും നിങ്ങടെ  കയ്യീന്ന്..... "


"ആ ഇടക്ക്  ഇങ്ങനെ ഒക്കെ പ്രതീക്ഷിക്കാം ........ "


രുദ്രൻ ബെഡിൽ ഇരുന്നിട്ട്  വിച്ചുവിനെ  പിടിച്ച്  മടിയിൽ ഇരുത്തി............... വിച്ചു ചായ കുടിക്കുമ്പോൾ ഒക്കെ രുദ്രൻ അവളെ തന്നെ നോക്കിയിരുന്നു..... 


"ഏട്ടൻ എന്താ ഈ നോക്കുന്നെ.... "


"അല്ല.... വല്യമ്മ പറഞ്ഞതിൽ എന്തെങ്കിലും ഉണ്ടോ എന്നൊരു ഡൌട്ട്..... നല്ല ക്ഷീണം ഉണ്ട്  നിനക്ക് ... "


"ഏയ്‌..... ഇത്  അങ്ങനെ ഒന്നും അല്ല ഏട്ടാ.... കുറച്ച് ദിവസം ആയി  നല്ല  ടെൻഷൻ ഒക്കെ അല്ലെ അതാവും... "


"മ്മ്....... ഗ്രീൻ  സിഗ്നൽ  വൈകാതെ  തെളിയാൻ  ഞാൻ വെയ്റ്റിംഗ് ആണ്‌.. "


"അയ്യടാ... ആദ്യം ആ ഡാർക്ക്‌  സിഗ്നലിനെ  നമ്മുടെ ഇടയിൽ നിന്നും ഓടിക്കാൻ നോക്ക്.......... ഓരോ ദിവസം കഴിയുമ്പോളും  പേടി ആ..... ഇനി അയാൾ എങ്ങാനും ആകുമോ നമ്മുടെ മുറിയിൽ............ "


"നീ അത്  വിട്ടില്ലേ........ എടി  ഈ പുതപ്പും  തലയിണയും ഒക്കെ കൂടി കിടന്ന്  നിനക്ക്  തോന്നിയത് ആവും.......... "


"ആവോ....... ചിലപ്പോൾ ആയിരിക്കും.. "


വിച്ചു പറഞ്ഞത്  ഒരു സംശയം  ആയി രുദ്രന്റെ ഉള്ളിലും കടന്ന് കൂടി........... വിച്ചുവിനെ  പേടിപ്പിക്കേണ്ട എന്ന് കരുതി അവൻ ആ വിഷയം മാറ്റി.... 


രുദ്രന്റെ ഫോൺ vibrate  ചെയ്യാൻ തുടങ്ങിയതും വിച്ചു  അത്  എടുത്ത്  അവന്റെ കയ്യിൽ കൊടുത്തു.... 


"ശ്രീ  ആണല്ലോ..... എന്താ ഇപ്പൊ എന്നേ വിളിക്കാൻ...... നിന്നെ വിളിച്ചിട്ടുണ്ടാകുമല്ലോ... "


"അയ്യോ. ഇപ്പോഴാ ഓർത്തെ  എൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു... ചാർജ് ചെയ്യാൻ മറന്നു ..... "


രുദ്രൻ കോൾ അറ്റൻഡ്  ചെയ്തതും വിച്ചു കാതോർത് ഇരുന്നു..... 


"ഹലോ............. രുദ്രേട്ട....... "


" ശ്രീ........ പറഞ്ഞോളൂ ......... "


"ഏട്ടാ  ഞാൻ വിച്ചുവിനെയും അനന്യയെയും വിളിച്ചിരുന്നു......അനു എടുക്കുന്നില്ല.... വിച്ചുന്റെ  ഫോൺ സ്വിച്ച് ഓഫ്‌ ആണെന് പറയുന്നു............ എനിക്ക്  അത്യാവശ്യം ആയി അവരെ ഒന്ന് കാണണം.... പ്ലീസ്... "


"വിച്ചു എൻ്റെ അടുത്ത് തന്നെ ഉണ്ട്  ശ്രീ   .......... ഞാൻ കൊടുക്കാം... "


"വേണ്ട.... ഞാൻ പറഞ്ഞത്  അവളെ അറിയിച്ചാൽ മതി.... ഞാൻ ഇന്ന്  ഹോസ്പിറ്റലിൽ എത്താം... "


വിച്ചു രുദ്രന്റെ കയ്യിൽ നിന്നും ഫോൺ എടുക്കുമ്പോൾ  കോൾ   കട്ട്‌  ആയിരുന്നു.......... 


തുടരും........... 


🔥രുദ്രവീണ🔥

പാർട്ട്‌~59
           

രുദ്രന്റെ ഫോൺ vibrate  ചെയ്യാൻ തുടങ്ങിയതും വിച്ചു  അത്  എടുത്ത്  അവന്റെ കയ്യിൽ കൊടുത്തു.... 


"ശ്രീ  ആണല്ലോ..... എന്താ ഇപ്പൊ എന്നേ വിളിക്കാൻ...... നിന്നെ വിളിച്ചിട്ടുണ്ടാകുമല്ലോ... "


"അയ്യോ. ഇപ്പോഴാ ഓർത്തെ  എൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു... ചാർജ് ചെയ്യാൻ മറന്നു ..... "


രുദ്രൻ കോൾ അറ്റൻഡ്  ചെയ്തതും വിച്ചു കാതോർത് ഇരുന്നു..... 


"ഹലോ............. രുദ്രേട്ട....... "


" ശ്രീ........ പറഞ്ഞോളൂ ......... "


"ഏട്ടാ  ഞാൻ വിച്ചുവിനെയും അനന്യയെയും വിളിച്ചിരുന്നു......അനു എടുക്കുന്നില്ല.... വിച്ചുന്റെ  ഫോൺ സ്വിച്ച് ഓഫ്‌ ആണെന് പറയുന്നു............ എനിക്ക്  അത്യാവശ്യം ആയി അവരെ ഒന്ന് കാണണം.... പ്ലീസ്... "


"വിച്ചു എൻ്റെ അടുത്ത് തന്നെ ഉണ്ട്  ശ്രീ   .......... ഞാൻ കൊടുക്കാം... "


"വേണ്ട.... ഞാൻ പറഞ്ഞത്  അവളെ അറിയിച്ചാൽ മതി.... ഞാൻ ഇന്ന്  ഹോസ്പിറ്റലിൽ എത്താം... "


വിച്ചു രുദ്രന്റെ കയ്യിൽ നിന്നും ഫോൺ എടുക്കുമ്പോൾ  കോൾ   കട്ട്‌  ആയിരുന്നു..........


"ശോ കട്ട്‌ ആയല്ലോ ഏട്ടാ........."


"മ്മ്.... എന്തോ പ്രശ്നം ഉണ്ട്  വിച്ചു അല്ലെങ്കിൽ അവൾ ഇപ്പൊ എന്നേ വിളിക്കില്ല..... നിങ്ങളോട് എന്തോ അവൾക്ക്  പറയാൻ ഉണ്ട്....... .. നീ എന്തായാലും അനുവിനെ  കൂട്ടി ഇന്ന്  ഹോസ്പിറ്റലിൽ  പോകണം... "


"അയ്യോ ഏട്ടാ....... ഇന്ന്  അവളുടെ വീട്ടിൽ ഒക്കെ പോകേണ്ടത് ആണ്‌  അവർക്ക് ... വല്യമ്മ അത്  പ്രത്യേകം പറഞ്ഞതാ........ "


"അത്  കുഴപ്പം  ഇല്ല...... ഉച്ച കഴിഞ്ഞേ  അവർ പോകു......അർജുൻ  പറഞ്ഞിരുന്നു....... ഞങ്ങൾക്ക് അത്യാവശ്യം ആയി ഓഫീസിൽ പോകണം........... അവൻ കുറെ ആയില്ലേ അങ്ങോട്ട്  ഒക്കെ വന്നിട്ട്........ ഇപ്പൊ ഒരു കുടുംബം ഒക്കെ ആയില്ലേ...... വീണ്ടും കമ്പനിയിൽ  ജോയിൻ  ചെയ്യാൻ തീരുമാനിച്ചു............ "



"ആകെ മൊത്തം ഒരു മാറ്റം ഉണ്ടല്ലോ കണ്ണേട്ടന് ................. അനന്യ ഇത്ര പെട്ടെന്ന് വീഴ്ത്തിയോ....."


"മ്മ്....... എന്തായാലും ഇനി വലിയ പ്രശ്നങ്ങൾ  ഇല്ലാതെ മുന്നോട്ടു പോയാൽ മതിയായിരുന്നു.... വിദ്യയെ അവരുടെ ലൈഫിൽ പോകാതെ  നമുക്ക്  തട ഇട്ടേ  മതിയാകു......... "


"അങ്ങനെ ഒരു പേടി ഒന്നും വേണ്ട ഏട്ടാ......... അവർ ആരുടേയും ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ല.......... ആ ദുഷ്ടന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കണം നമുക്ക്..... അവരെ സുരക്ഷിതം ആയിട്ട്  നമുക്ക്  ആ അച്ഛന്റെയും അമ്മയുടെയും കൈയിൽ ഏൽപ്പിക്കണം............ നമ്മളാൽ  കഴിയുന്ന സഹായം എല്ലാം ചെയ്യണം....... "


"എന്ത്  വേണമെങ്കിലും ചെയ്യാം...... സത്യം ഒക്കെ അർജുനോട്  പറയാൻ ഉള്ള മനസ്  കാണിച്ചാൽ നന്നായി.................. അവന്റെ ഭാഗം ക്ലിയർ ആയിരുന്നു  എന്ന്  അവൾ പറയണം.......... അല്ലാതെ കുറ്റം അവന്റെ തലയിൽ കെട്ടി  വെക്കാൻ നോക്കിയാൽ എൻ്റെ ഭാഗത്ത്‌  നിന്നും യാതൊരു കരുണയും ഉണ്ടാകില്ല  വിച്ചു...... .."


"അതൊക്കെ നമുക്ക്  തീരുമാനിക്കാം.... ആദ്യം ആ കുഞ്ഞിന്റെ  ആരോഗ്യം അത്  പ്രധാനം ആണ്‌............ എനിക്ക് ഒരിക്കലും മുഖം തിരിക്കാൻ കഴിയില്ല  ഏട്ടാ.... ഞാൻ ഒരു ഡോക്ടർ അല്ലെ....... കുഞ്ഞുങ്ങളോട്  ഒരു പ്രത്യേക അടുപ്പം എനിക്കുണ്ട്...............എൻ്റെ മുന്നിൽ വരുന്ന ഓരോ കുഞ്ഞുങ്ങളെയും  ഞാൻ എൻ്റെ സ്വന്തം ആയിട്ടാ കാണുന്നെ........... .........  ഇന്നലെ ഇത്  അറിഞ്ഞ നിമിഷം മുതൽ എങ്ങനെയും  അവരെ രക്ഷിക്കണം എന്ന ഒറ്റ ചിന്ത മാത്രേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു........ ഇത്  നമ്മൾ വിദ്യക്ക്  കൊടുക്കുന്ന സഹായം ആയിട്ട് കാണണ്ട... ഒരു കുഞ്ഞിനോട് കാണിക്കുന്ന  നന്മ  ആയിട്ട്  കണ്ടാൽ മതി .... "


"Ok ok .... നീയൊന്ന്  എണീറ്റെ  എനിക്ക്  കുറച്ച്  പണി  ഉണ്ട് .......... ഞാൻ ഇതുവരെ കുളിച്ചിട്ടില്ല ................... ആ രണ്ട്  കുരിപ്പുകളെ കോളേജിൽ വിട്ടിട്ട്  വേണം ഓഫീസിൽ പോകാൻ .. നീയും  അനുവും  നിന്റെ കാറിൽ പോയിക്കോ.......... "


"ഓ ...... ശെരി ശെരി .......... "


ഫോൺ ചാർജ് ചെയ്യാൻ വെച്ചിട്ട്  വിച്ചു ചായ  കപ്പും  എടുത്ത്  അടുക്കളയിലേക്ക്  നടന്നു........ 


            💞💞💞💞💞💞


ഇതേസമയം  അനന്യ ഉണരുന്നതും  നോക്കി അർജുൻ അവളെ തന്നെ നോക്കി  ഇരിക്കുന്നുണ്ടായിരുന്നു....... ഇനിയും അവൾ ഉണരാതെ  ഇരുന്നാൽ   വിച്ചു  വന്നു  വിളിക്കും എന്ന്  ഉറപ്പായത്  കൊണ്ട്  അർജുൻ അവളെ വിളിക്കാൻ ഒരുങ്ങി.......................... 

ചെവിൽ മൂടി കിടന്ന  പുതപ്പ്  അൽപ്പം മാറ്റി  അവൻ അവിടെ  ചുണ്ടുകൾ ചേർത്തു......... 


""""മോർണിംഗ്............ എണീക്കാൻ ഉദ്ദേശം ഇല്ലേ........ """"


ചെവിയിൽ  കുത്തി കയറിയ അവന്റെ ശബ്ദം കേട്ടതും അവളുടെ കണ്ണുകൾ തുറന്നു........ ചാടി എണീറ്റ  അവൾ കണ്ടത്  അവളെ തന്നെ നോക്കി  ഇരിക്കുന്ന  അർജുനെ ആണ്‌......... അടുത്ത്  കിടന്ന പുതപ്പ്  എല്ലാം എടുത്ത്  അവൾ ദേഹത്തേക്ക്  വാരി  ചുറ്റി നാണം കൊണ്ട്  തല താഴ്ത്തി... 


"എന്താ  ഒരു നാണം.... ഇന്നലെ ഇതൊന്നും കണ്ടില്ല......... എൻ്റെ നേരെ നിന്ന്  നല്ല വർത്തമാനം  പറയുന്നവൾ  ആണ്‌ ഇപ്പൊ  നാണിച്ചിരിക്കുന്നത്.. "


"നിങ്ങളും മിണ്ടരുത്............ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല..... ദുഷ്ടൻ................ "


"അത്  നീ ഞാൻ വെറും unromantic  മൂരാച്ചി ആണെന്ന് പറഞ്ഞപ്പോൾ നിന്റെ ധാരണ  ഒന്ന്  മാറ്റാൻ വേണ്ടി 😉.......ഇനി ഉണ്ടോ ഡൌട്ട്... "


മീശ പിരിച്  അനുവിനെ  നോക്കിയപ്പോൾ അവൾ  അവനെ ഒന്ന്  രൂക്ഷം  ആയി  തുറിച്ചു  നോക്കി........... 


"വേഗം പല്ല്  തേച്  കുളിച്ചു  വന്നാൽ ചായ കുടിക്കാം........ "


"😵എന്ത്  പറ്റി.............. ഭാര്യക്ക്  ചായ കൊണ്ടുവരാൻ ഒക്കെ തോന്നിയല്ലോ........ "


"കൊണ്ടുവന്നത്  കുറ്റം ആയോ...........ഇന്നലെ നിന്നെ  ഉറങ്ങാൻ  വിടാതെ  ഇരുന്നതിന്  ഉള്ള   ഒരു ചെറിയ പരിഹാരം ആയി കണ്ടാൽ മതി..........."


"ഉവ്വ്  ഉവ്വ്...... നിങ്ങൾക്ക്  എന്തായാലും അങ്ങനെ ചെയ്യാൻ ഉള്ള മനസ്  ഒന്നും കാണില്ല.... ചെറിയമ്മ  പണി  തന്നത്  ആവും..... അല്ലെ...... "


അനു എണീക്കാൻ ശ്രമിക്കുന്നത്  കണ്ട്  അവന് ചിരി വന്നു............അർജുൻ മുന്നിൽ ഇരിക്കുന്നത്  കൊണ്ട്  അവൾക്ക്  ആകെ ചമ്മൽ തോന്നി............. ഒരുവിധം  എല്ലാം വാരി ചുറ്റി  എണീറ്റപ്പോൾ   ആണ്‌ അർജുന്റെ  തുറിച്ചു നോട്ടം ..... 


"എന്താ ഏട്ടാ.......... എന്തിനാ ഇങ്ങനെ നോക്കുന്നെ.... 🙈...........ഒന്ന്  തിരിഞ്ഞു നിൽക്ക് മനുഷ്യ..... ... "


"ഓ പിന്നെ തിരിഞ്ഞ്  നിൽക്കാൻ  ഞാൻ എന്താ വഴി പോക്കൻ ആണോ.....എൻ്റെ ഭാര്യയുടെ  അല്ലെ എനിക്ക്  നോക്കാൻ പറ്റു..... "


ബെഡിൽ നിന്നും എണീറ്റ്‌  അർജുൻ അനുവിന്റെ  അടുത്തേക്ക്  വന്നു.............. അവൾ ഓടാൻ നിന്നതും  അർജുൻ അവളെ കോരി എടുത്തു. 


"വീട്ടിൽ  ചെല്ലുമ്പോൾ    നിന്റെ മുഖത്തെ  ഈ സന്തോഷം  കാണുമ്പോൾ അവർ ഒരുപാട്  സന്തോഷിക്കും............ "


അനന്യ അവന്റെ തോളിൽ തല ചായ്ച്ചു  കൊണ്ട് ചെവിയിൽ കടിച്ചു........ അർജുന്റെ  കവിളിൽ അവൾ കൊതി തീരെ ഉമ്മ വെച്ചു........ ഇനി എന്നും അവളുടേത് മാത്രം എന്ന  അഹങ്കാരത്തോടെ... 

               🔥🔥🔥🔥🔥🔥


വിച്ചു അടുക്കളയിൽ അമ്മയെ സഹായിക്കുന്ന  തിരക്കിൽ ആയിരുന്നു........ അപ്പോഴാണ് വേദയും  ശിവയും   ഉറക്കച്ചടവിൽ അങ്ങോട്ട്  വരുന്നത് ....... രണ്ടിന്റെയും കോലം കണ്ട്  അമ്മക്ക്  അത്ര പിടിച്ചില്ല....അതുകൊണ്ട് മൈൻഡ് ചെയ്യാനും പോയില്ല.. 


"അമ്മ ചായ............ "


"ആ  എത്തിയോ  രണ്ടും..... കുളിയും നനയും ഒക്കെ കഴിഞ്ഞോ ആവോ....... "


"അതൊക്കെ പിന്നെ ആവാം...... വിശക്കുന്നു.... "(വേദ)


"കുളിക്കാതെ ഇങ്ങോട്ട്  വരരുത്  എന്ന്  രണ്ടിനോടും ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്........ പോയി കുളിക്കാൻ നോക്ക്...... മൂട്ടിൽ വെയിൽ അടിച്ചാലും  എണീക്കില്ല  രണ്ടെണ്ണവും....... "


അമ്മ എന്തൊക്കെയോ പറഞ്ഞ്  ജോലി തുടർന്നു........ വേദയും  ശിവയും വിച്ചുവിനെ  ഒന്ന്  ദയനീയമായി നോക്കി.... വേഗം കുളിച്ചിട്ട്  വരാൻ പറഞ്ഞ് വിച്ചു അവരെ അവിടെ നിന്ന് ഓടിച്ചു വിട്ടു...................... അവര്  പോയപ്പോൾ ആണ്‌ അനന്യ അവിടേക്ക്  വന്നത്........  


"സോറി  ചെറിയമ്മേ... ഞാനും ഇത്തിരി ലേറ്റ് ആയി  പോയി ... എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ...... പ്ലീസ് ...... "


കൈ രണ്ടും ചെവിയിൽ വെച്ച്  കുമ്പിട്ടുകൊണ്ട്  അവൾ പറഞ്ഞതും  അമ്മ ചിരിച്ച് കൊണ്ട്  അവളെ നോക്കി.... 


"അത്  ഞാൻ ആ പോയ രണ്ടെണ്ണത്തിനെ ഉദ്ദേശിച്ചു മാത്രം പറഞ്ഞതാ..... എൻ്റെ മക്കളെ ഞാൻ അങ്ങനെ പറയുമോ............ 

കെട്ടിക്കാൻ പ്രായം ആയി  വരുന്നു രണ്ടിനും..... ഇനി ഇതൊക്കെ എപ്പോ പഠിക്കാൻ  ആണ് .......  അവസാനം വളർത്തു ദോഷം എന്നേ പറയു................. "



"അതൊക്കെ വിട് അമ്മേ.... അവരിപ്പോൾ  പഠിക്കുവല്ലേ.... ഞാനൊക്കെ  ഈ പ്രായത്തിൽ അമ്മയുടെ അടി കിട്ടാതെ എണീക്കില്ല............സ്വന്തം വീട്ടിലെ പോലെ അവർക്ക്  ചെന്നു  കയറുന്ന വീട്ടിൽ സ്വാതന്ത്ര്യം  കിട്ടും എന്ന്  നമുക്ക്  ഉറപ്പ്  പറയാൻ പറ്റുമോ....... ഇവിടെ അവര്  നമ്മുടെ കുട്ടികൾ അല്ലെ ........ ലൈഫ് എൻജോയ്  ചെയ്യട്ടെ........... അത്  കഴിയുമ്പോൾ  വലിയ ഉത്തരവാദിത്തം ഒക്കെ ഏറ്റെടുക്കാൻ  പാകത്തിന് അവർ വളർന്നോളും... "(അനന്യ )


"അങ്ങനെ ഒക്കെ ആയാൽ അവർക്ക്  കൊള്ളാം....... 
എപ്പോഴാ നിങ്ങള്  വീട്ടിൽ പോകുന്നെ.... "


"രാവിലെ ഏട്ടന്  എന്തോ തിരക്ക്  ഉണ്ടെന്ന്  പറഞ്ഞു..... അതുകൊണ്ട്  ഉച്ച കഴിഞ്ഞ്  പോകാം എന്ന്  കരുതി  ചെറിയമ്മേ.. "(അനന്യ )


"മോളുടെ അച്ഛമ്മ എന്നേ കുറച്ച്  മുൻപ്  വിളിച്ചിരുന്നു...... ഇന്ന് തന്നെ വരും എന്ന്  പറഞ്ഞു ഞാൻ..... കഴിവതും  നേരത്തെ പോകാൻ നോക്കണേ മോളെ.....അവിടെ നിങ്ങളെ കാത്ത്  അച്ഛമ്മ എന്തൊക്കെ ഉണ്ടാക്കിയിട്ടുണ്ടാകും............. "


അമ്മ അടുക്കളയിൽ നിന്ന്  മാറിയ തക്കം നോക്കി  വിച്ചു അനന്യയെ  കാര്യം പറഞ്ഞു ബോധിപ്പിച്ചു............ എന്തെങ്കിലും എസ്ക്യൂസ്‌  പറഞ്ഞു വീട്ടിൽ നിന്നും ചാടാൻ അവർ പ്ലാൻ ഇട്ടു....................... 

സമയം ഇഴഞ്ഞു നീങ്ങാൻ തുടങ്ങിയതും  അവർക്ക്  ടെൻഷൻ  കൂടി..... ശ്രീ എന്തിനാവും വിളിച്ചത്  എന്ന ഒറ്റ ചിന്ത മാത്രം ആയിരുന്നു  അവരുടെ മനസ്സിൽ............... 

രുദ്രനും അർജുനും ഓഫീസിൽ പോകാൻ വേണ്ടി റെഡി ആയി താഴേക്ക്  വന്നിരുന്നു.................. എല്ലാവരും ഒരുമിച്ചിരുന്ന്  ബ്രേക്ഫാസ്റ്റ് കഴിച്ചതിന്  ശേഷം വേദയെയും ശിവയെയും  കൂട്ടി രുദ്രനും അർജുനും ഇറങ്ങി.... പിന്നെ വീട്ടിൽ ആരവും അമ്മയും വിച്ചുവും അനന്യയും മാത്രം ആയിരുന്നു.............. വീട്ടിലേക്ക്  പോകുമ്പോൾ അത്യാവശ്യമായി കുറച്ച്  പർചേസിംങ്ങ്   ഉണ്ടെന്നും പറഞ്ഞു  വിച്ചുവും  അനുവും പുറത്തേക്ക്  ഇറങ്ങി..... അമ്മ ഒറ്റക്ക്  ആയത്  കൊണ്ട്  ആരവിനെ  എങ്ങും പോകാതെ വിച്ചു വീട്ടിൽ പിടിച്ചിരുത്തിയിരുന്നു ...... 

അവർ ഇറങ്ങുന്നതിനു തൊട്ടു മുൻപ് ശ്രീ അവരെ വിളിച്ചിരുന്നു........ അവൾ ഹോസ്പിറ്റലിൽ  എത്തി എന്ന് പറയാൻ വേണ്ടി....... അതിനുശേഷം അവൾ ഫോൺ കട്ട്‌  ചെയ്തിരുന്നു..... യാതൊന്നും മിണ്ടാൻ കൂട്ടാക്കാതത്തു പോലെ ഉള്ള അവളുടെ  സംസാരം വരാനിരിക്കുന്ന  എന്തോ അപകടം  എന്നപോലെ അവർക്ക്  തോന്നി.... ശ്രീ എന്തൊക്കെയോ അറിഞ്ഞിട്ടുണ്ട്  എന്ന്  വിച്ചുവിന്  ബോധ്യം ആയിരുന്നു.................. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന പേടിയിൽ  അവൾ കാർ മുന്നോട്ട്  എടുക്കുമ്പോൾ  അതിനേക്കാൾ വേഗത്തിൽ അവളുടെ ചിന്തകൾ സഞ്ചരിച്ചു.... .. 


       ഹോസ്പിറ്റലിൽ  എത്തിയപ്പോൾ അവരെ കാത്ത്  ശ്രുതിയും ഉണ്ടായിരുന്നു.........  ശ്രീയുടെ അടുത്തേക്  അവർ പോകുമ്പോൾ എല്ലാവർക്കും നല്ല ഭയം തോന്നി. ഇത്രക്കും important ആയ എന്താവും എന്ന്  ഓർത്തിട്ട്  എല്ലാവർക്കും തല പെരുത്തു.. എങ്ങനെ അവളെ സമാധാനിപ്പിക്കും എന്ന ചിന്ത ആയിരുന്നു  വിച്ചുവിന് .ശ്രുതിക്ക്  യാതൊരു ടെൻഷനും തോന്നിയിരുന്നില്ല .എന്തൊക്കെയോ  അറിഞ്ഞ പോലെ ആയിരുന്നു  അവളുടെ പെരുമാറ്റം ........ 


"വിച്ചു.... അവിടെ നിനക്കൊരു അഥിതി  കൂടി ഉണ്ട്.... നീ  സർപ്രൈസ്  ആവും......... "(ശ്രുതി )


"അതാരാടി............. എനിക്ക്  സർപ്രൈസ്  ആകാൻ  ഇനി ആരാണോ വരാൻ ഇരിക്കുന്നെ....... "(വിച്ചു )


"അതൊക്കെ ഉണ്ട്...... നീ വാ ... "(ശ്രുതി )


മൂന്നു പേരും നേരെ പോയത്  വിച്ചുവിന്റെ  ക്യാബിനിലേക്ക് ആയിരുന്നു........... അവിടെ ശ്രീ ഉണ്ടായിരുന്നു..... ശ്രുതി പറഞ്ഞപോലെ വിച്ചുവിന്  ഒരു അഥിതിയും.വിച്ചു ശ്രദ്ധിച്ചത്  ശ്രീയെ മാത്രം ആയിരുന്നു ................ വിച്ചുവിനെയും  ഒപ്പം അനുവിനെയും കണ്ടപ്പോൾ ശ്രീ  അവരെ ഓടി വന്നു കെട്ടിപിടിച്ചു................ പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തിയിൽ എല്ലാവരും ആകെ തളർന്നു.... 


"ശ്രീ..... എന്താ  ഇത്.... എന്തിനാ ഇങ്ങനെ കരയുന്നെ കാര്യം പറ "(അനു )


"കരയല്ലേ.... എന്ത്  ആണെങ്കിലും നമുക്ക്  പരിഹരിക്കാം... നീ ഒന്ന്  കൂൾ ആക്..... "(വിച്ചു )


എല്ലാവരും കൂടി അവളെ അവിടെ പിടിച്ചിരുത്തി.........ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിൽ അവൾ എത്തിയിരുന്നു......... അങ്ങനെ ഒരു അവസ്ഥയിൽ അവളെ ബുദ്ധിമുട്ടിക്കാൻ അവർക്ക് തോന്നിയില്ല................. 


"അവൾ എല്ലാം അറിഞ്ഞു വിച്ചു..... ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് ..... നിങ്ങളുടെ ഏറ്റവും വലിയ ഒരു ജോലിഭാരം  എനിക്ക്  കുറയ്ക്കാൻ പറ്റി....... ഇതോർത്ത്  നിങ്ങൾ കുറെ ടെൻഷൻ അടിച്ചു നടന്നതല്ലേ... നവി എന്നോട് പറഞ്ഞിരുന്നു...... "


ഒരിക്കൽ കൂടി നന്ദിനിയെ  മുന്നിൽ കണ്ടപ്പോൾ  വിച്ചുവിന്  എന്ത്  പറയും എന്ന ആശങ്ക ആണ്‌ തോന്നിയത്..... അവളിൽ അങ്ങനെ ഒരു മാറ്റം ഉണ്ടാകും എന്ന് കരുതിയതേ  ഇല്ലായിരുന്നു.......... കൂടെ നിന്ന്  കാല്  വെട്ടുന്ന നന്ദിനിയിൽ നിന്നും കൂടെ നിന്ന്  സഹായിക്കുന്ന  ഒരു നല്ല മനസ്  അവൾക്ക്  ഉണ്ടായി എന്ന് വിച്ചുവിന്  ബോധ്യം ആയി........... 
ക്രൂര ഭാവത്തോടെ മാത്രം നോക്കിയിരുന്ന അവളുടെ മുഖത്ത്  ഇപ്പൊ ഒരു നിഷ്കളങ്കമായ  ചിരി ഉണ്ടായിരുന്നു... സത്യസന്ധത ഉണ്ടായിരുന്നു...... 
വിച്ചു അവൾക്ക്  അരികിലേക്ക്  ചെന്നു.. ആദ്യമായി  അവളെ സ്നേഹത്തോടെ കെട്ടിപിടിച്ചു..... 


"കേട്ടപ്പോൾ വിശ്വസിച്ചില്ല...........ഇപ്പൊ നേരിൽ കാണുമ്പോൾ എനിക്ക്  വിശ്വാസം ആയി..................ഒരുപാട്  നന്ദി ഉണ്ട്........... ഞങ്ങളുടെ കൂടെ നിൽക്കാൻ തോന്നിയതിന്..... "(വിച്ചു )


"ഒരിക്കലും എന്നോടു  നന്ദി പറയരുത്  വിച്ചു ...... എത്ര മാത്രം ദ്രോഹിച്ചു നിന്നെ....നിന്നെയും രുദ്രനെയും തമ്മിൽ അകറ്റാനും നോക്കി....  പവിത്രയുടെ  ജീവിതം ഞാൻ കാരണം..... ചെയ്ത പാപങ്ങൾ ഒരുപാട്  ഉണ്ട്.......ഈ ജീവിതം കൊണ്ട്  ഇനി നിങ്ങൾക്ക്  ദ്രോഹം ഞാൻ ചെയ്യില്ല വിച്ചു... എന്നേ വിശ്വസിക്കാം.... എന്നും നിങ്ങൾക്കൊപ്പം  ഞാൻ ഉണ്ടാകും...."


വിച്ചുവിന്റെ  രണ്ട്  കൈകളും ചേർത്ത്  പിടിച്ചു കൊണ്ട്  ഒരുപാട് യാചന  പോലെ അത്  പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.......... 


"കഴിഞ്ഞതൊക്കെ  പോട്ടെ.... എല്ലാം നമുക്ക്  മറക്കാം..... കുറ്റബോധം  തന്നെയാണ് ഏറ്റവും വലിയ ശിക്ഷ....... ചെയ്ത തെറ്റ്  നമുക്ക്  മനസിലായി  കഴിഞ്ഞാൽ അതോർത്തു  വിഷമിച്ചു കഴിഞ്ഞാൽ അവിടെ തീർന്നു എല്ലാം... 
.പവിത്രയെ  കുറിച്ച്  ഓർത്ത്  ഒരുപാട് വിഷമവും വേണ്ട....... അവൾ പഴയ പോലെ ആവാൻ അധിക കാലം ഒന്നും വേണ്ട....... "(വിച്ചു )


ശ്രീയുടെ  കരച്ചിൽ ഒന്ന്  അടങ്ങി കഴിഞ്ഞപ്പോൾ  എല്ലാവരും അവൾക്ക്  ചുറ്റും കൂടി..... 


"ശ്രീ...... നിന്നോട് ഞങ്ങൾ ഇന്നലെ ഇത്  പറയാൻ വേണ്ടി ആണ്‌ ഒറ്റക്ക്  വിളിപ്പിച്ചത്  പക്ഷെ നീ ...... അഭി ഏട്ടനെ കൂട്ടി വന്നു............ .. ഒന്നും പറയാനും പറ്റിയില്ല... "(അനന്യ )


"അറിയാം........., ഇപ്പൊ മനസിലായി ... നന്ദിനി ചേച്ചി പറയുന്നത്  വരെ എനിക്ക് ഒന്നും അറിയില്ലായിരുന്നു... പക്ഷെ അഭി ഏട്ടന്റെ ചില സമയത്തെ  പെരുമാറ്റം എനിക്ക്  പേടി  തോന്നിയിരുന്നു.... നിങ്ങളോട് അത്  പറയണം എന്ന്  കരുതിയതാ............."(ശ്രീ )


"ഏയ്‌.... വീണ്ടും കരയല്ലേ............ നീ ഒറ്റക്ക്  അല്ലല്ലോ... നിനക്ക്  വേണ്ടി ആണ്‌ ഞങ്ങൾ എല്ലാവരും ഓടി നടക്കുന്നത്......... എല്ലാം നീ അറിഞ്ഞപ്പോൾ ഒരു കടമ്പ  കടന്നു... ഇനി അഭി  ഏട്ടനെ എത്രയും വേഗം ഡോക്ടറുടെ  അരികിൽ എത്തിക്കണം........... അതും എത്രയും പെട്ടന്നാണ്  എങ്കിൽ അഭി  ഏട്ടനെ നമുക്ക്  തിരിച്ചു പിടിക്കാം.... അല്ലെങ്കിൽ ഒരിക്കലും നോർമൽ ആകാത്ത വിധം അഭി  ഒരു ഭ്രാന്തൻ  ആയി  മാറും....... "(വിച്ചു )


വിച്ചുവിന്റെ  ഓരോ വാക്കുകളും  ശ്രീ  ശ്രദ്ധയോടെ  കേട്ടു............. കാര്യങ്ങൾ അവൾ മനസിലാക്കി  തുടങ്ങിയിരുന്നു....... 


"നിന്റെ സ്റ്റാൻഡ് എന്താ ശ്രീ............എല്ലാം അറിഞ്ഞിട്ടും നീ അയാളുടെ കൂടെ നിൽക്കുമോ അതോ............."(ശ്രുതി )


ആ ചോദ്യത്തിന്  പെട്ടെന്നൊരു മറുപടി കൊടുക്കാൻ ശ്രീക്ക്  കഴിയുമായിരുന്നില്ല..... ........ അവളുടെ തീരുമാനം  ആയിരുന്നു എല്ലാവർക്കും അറിയേണ്ടിരുന്നത്............. 



"എനിക്ക്  ഒന്നും അറിയില്ല..... പക്ഷെ......... അഭി ഏട്ടനെ  ഞാൻ സ്നേഹിച്ചു പോയി....... ഏട്ടന്റെ ഒപ്പം അല്ലാതെ എനിക്കൊരു ജീവിതം ഉണ്ടാകില്ല............. കൂടെ നിൽക്കാൻ അല്ലാതെ അകന്നു പോകാൻ എനിക്ക്  കഴിയില്ല.................. എല്ലാത്തിനും ഒടുവിൽ അഭി ഏട്ടൻ എന്നേ ഒന്ന് സ്നേഹിച്ചിരുന്നു  എങ്കിൽ എന്ന്  മാത്രേ ആഗ്രഹം  ഉള്ളൂ.... ഇപ്പൊ എന്നോടുള്ളത്  സ്നേഹം അല്ല.... എനിക്ക്  വേണ്ടത്  എന്നേ സ്നേഹിക്കുന്ന  അഭി ഏട്ടനെ ആണ്......" 


"ശെരി ആകും ശ്രീ..... അഭി നല്ലവൻ ആണ്‌ ......... ഈ പ്രോബ്ലം ഒക്കെ ഒന്ന്  ഒഴിഞ്ഞു പോയാൽ നിന്നെ അവന് സ്നേഹിക്കാതെ ഇരിക്കാൻ കഴിയില്ല............. എന്തിനും കൂടെ നിന്റെ ഫ്രണ്ട്‌സ് ഇല്ലേ.... ഒരു ചേച്ചിയുടെ  കരുതൽ കൂടി ഇപ്പൊ ഉണ്ട്...... നിന്റെ കൂടെ ഞാനും ഉണ്ട്.... നമ്മുടെ അടുത്ത പ്ലാൻ അഭിയെ  ആ  ഡോക്ടറിന്റെ  അരികിൽ എത്തിക്കുക  എന്നതാണ്......... "(നന്ദിനി )


"അതെ...... അതിനൊരു പ്ലാൻ ആണ്‌ നമുക്ക്  വേണ്ടത്... ഇതുവരെ അഭി ഏട്ടന് ഡൌട്ട് ഒന്നും ഉണ്ടായിട്ടില്ല....... ഇനിയും അങ്ങനെ തന്നെ ആവണം... നമ്മുടെ പ്ലാൻ നടക്കുന്നത് വരെ.... "(വിച്ചു )


"അതിന്  ഇനി ഒരു പ്ലാൻ ഒക്കെ വേണോ...... വല്ല ക്ലോറോഫോമും  കൊണ്ട്  വന്നു  മണപ്പിച്ചു കിടത്തിയാൽ പോരെ... (ശ്രുതി )


"അതെ... അത്  നല്ല ഐഡിയ ആണ്‌ വിച്ചു.... നമുക്ക്  നമ്മുടെ കെട്ടിയോൻമാരോട് അങ്ങനെ ചെയ്യാൻ പറഞ്ഞാലോ.... "(അനന്യ )


ശ്രുതിക്ക്  പിന്നാലെ അനുവും കൂടി അത്  പറഞ്ഞപ്പോൾ വിച്ചു  രണ്ടിനെയും  ഒന്ന് രൂക്ഷം ആയി  നോക്കി... 


"മ്മ്... വേഗം ചെന്ന്  മണപ്പിക്ക്... 
...... ഭ്രാന്തമായ ഒരാളുടെ മനസിന് ബുദ്ധി  കൂടുതൽ ആയിരിക്കും.... അതുപോലെ ശക്തവും......... "(നന്ദിനി )


"സത്യം............ 
അല്ല.... നിങ്ങൾ രണ്ട്  പേരും അഭി അറിയാതെ എങ്ങനെ ശ്രീയെ വീട്ടിൽ നിന്നും പൊക്കി..... ഇവളെ നല്ലപോലെ വാച്ച്  ചെയ്യുന്നുണ്ടാകും.... "(വിച്ചു )


"സൊ  സിമ്പിൾ......... രാവിലേ ഞാൻ നവിയുടെ വീട്ടിൽ ചെന്നു.... അവിടെ വെച്ച്  ചേച്ചി ആണ്  എന്നോട് ഇങ്ങനെ ഒരു പ്ലാനിങ് പറഞ്ഞത്.... പിന്നെ ഞങ്ങൾ നേരെ ഷോപ്പിൽ പോയി ഒരു പർദ്ദ  മേടിച്ചു......... അതിട്ട്  നേരെ ശ്രീയുടെ വീട്ടിൽ എത്തി........ഇങ്ങോട്ട്  വരുന്ന വഴി ആണ്‌  ശ്രീയെ  ഞങ്ങൾ എല്ലാം അറിയിച്ചത് .........ശ്രീയെ കൊണ്ട്  ഞങ്ങൾ അഭി ഏട്ടനെ വിളിപ്പിച്ചു..... അങ്ങേരുടെ ഏതോ കസിന്റെ  കല്യാണ  നിശ്ചയം  ആണ്‌ പോലും.... ഭാഗ്യം ഇനി എത്രയും പെട്ടെന്ന് ഇവളെ വീട്ടിൽ എത്തിക്കണം.... അങ്ങേര്  എങ്ങാനും  അവിടെ ബോഡി ഗാർഡ്  ആയിട്ട്  ഉണ്ടെങ്കിൽ തീർന്നു ..... " (ശ്രുതി )


"എങ്കിൽ വൈകിക്കണ്ട... വേഗം  പോയിക്കോ....... ശ്രീയെ  വിളിക്കാൻ ചാൻസ് ഉണ്ട്.... "(അനു )


"ശെരിയാ... ശ്രുതിയെ കണ്ടാലും പ്രശ്നം  ഇല്ല..... എന്നേ കണ്ടാൽ തീർന്നു... നീ വാ  ശ്രീ.... "(നന്ദിനി)


വേഗം പർദ്ദ  ഇട്ട്  ശ്രുതിയും  നന്ദിനിയും  ശ്രീയെ  അവിടുന്ന്  കൊണ്ടുപോയി....... അവർ പോയി കഴിഞ്ഞപ്പോൾ എല്ലാം കലങ്ങി തെളിയാൻ പോകുന്ന ഒരു  സമാധാനം വിച്ചുവിന്  തോന്നി....... 


"അതെ ഇങ്ങനെ നിന്നാൽ മതിയോ.... നമുക്കും പോകണ്ടേ...... ഷോപ്പിംഗ്  എന്ന്  പറഞ്ഞു  ഇറങ്ങിയതാ............ "(അനന്യ )


"അയ്യോ ശെരിയാ... അമ്മ വിളിച്ച് തുടങ്ങും ഇനി... നീ വാ.... നമുക്ക്   ഇറങ്ങാം... "


      അച്ഛനെയും അമ്മയെയും ഒന്ന്  മുഖം കാണിച്ചിട്ട്  വിച്ചു അനുവിനെയും കൊണ്ട്  ഹോസ്പിറ്റൽ  വിട്ടു..
........ പോകുന്ന വഴി അത്യാവശ്യം  വേണ്ട ചില ഗിഫ്റ്റ് മാത്രം അവർ വാങ്ങി................

കുറെ അലഞ്ഞു നടന്നതിന്റെ  ക്ഷീണം വിച്ചുവിന്  ഉണ്ടായിരുന്നു. 
ഒരു വേള  തല കറങ്ങാൻ തുടങ്ങിയതും അവൾ  വണ്ടി ഒതുക്കി നിർത്തി .......... അനന്യ വേഗം അവൾക്ക്  കുടിക്കാൻ വെള്ളം കൊടുത്തു.. 


"എന്ത്  പറ്റി  വിച്ചു....... വയ്യേ നിനക്ക്......... "


"അറിയില്ല ..... തല കറങ്ങുന്നു......... ഓരോ ടെൻഷൻ  അല്ലെ.... അതിന്റെ ആവും..... "


"നീ  റസ്റ്റ്‌ എടുത്തോ..... ഇനി ഞാൻ ഓടിക്കാം......... "


"മ്മ്..... "


വിച്ചുവിന്  തൊണ്ട ഒക്കെ വരളുന്ന  പോലെ തോന്നി....... കണ്ണടച്ചുകൊണ്ട്  അവൾ സീറ്റിൽ ചാരി കിടന്നു... എത്രയും പെട്ടെന്ന് വീട്ടിൽ എത്തി ഒന്ന്  കിടന്നാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു  അവൾ അപ്പോൾ ..... ..... 



വീട്ടിൽ എത്തിയതും  ഭക്ഷണം  പോലും കഴിക്കാതെ അവൾ റൂമിൽ പോയി കിടന്നു...................ഉച്ച ആയപ്പോൾ അർജുൻ മാത്രം ഓഫീസിൽ നിന്നും എത്തിയിരുന്നു. അനന്യയും  അർജുനും പോകാൻ റെഡി ആയി ഇറങ്ങിയപ്പോൾ  എങ്ങനെയൊക്കെയോ  വിച്ചു റൂമിൽ നിന്നും ഇറങ്ങി താഴെ വന്നു.... അവരെ യാത്ര ആക്കി   കിടക്കാൻ പോകുമ്പോൾ അമ്മ അവളെ നിർബന്ധിച്ചു  പിടിച്ചിരുത്തി  ഭക്ഷണം  കഴിപ്പിച്ചു.... ... 
ഒന്നിനോടും അവൾക്ക്  ഒരിഷ്ടം  തോന്നിയില്ല..... അമ്മയുടെ സന്തോഷത്തിന്  വേണ്ടി മാത്രം അവൾ കഴിച്ചു എന്ന്  വരുത്തി..........

റൂമിൽ എത്തിയപ്പോൾ  എല്ലാം കൈ വിട്ട്  പോയിരുന്നു....... അതുവരെ  കഴിച്ചതെല്ലാം  തികട്ടി  വരാൻ തുടങ്ങിയപ്പോൾ വിച്ചു ബാത്റൂമിലേക്ക്  ഓടി..... രാവിലേ മുതൽ കഴിച്ചതെല്ലാം സ്വാഹ....
അതുംകൂടി ആയപ്പോൾ അവൾ ആകെ ക്ഷീണിച്ചു............ 
ഒന്ന് കിടന്നാൽ ഓക്കേ  ആകും  എന്ന് കരുതി  അവൾ ബെഡിൽ കണ്ണും തുറന്ന് കിടന്നു....... ഉറക്കം പോലും കനിഞ്ഞില്ല.. പിന്നെ ഓരോ ആലോചന ആയി... അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുമ്പോൾ ആണ്‌ അവൾ എന്തോ ആലോചിച്ചു  ചാടി എണീറ്റത്.... 
രാവിലേ രുദ്രൻ പറഞ്ഞ കാര്യം അവൾക്ക്  മനസ്സിൽ തട്ടി...... 

വേഗം പോയി ഡ്രോയറിൽ നിന്നും പ്രെഗ്നൻസി ടെസ്റ്റർ  എടുത്ത്  ബാത്റൂമിലേക്ക്  പോയി......... 

തിരികെ വന്ന്  അതിലേക്ക്  പ്രതീക്ഷയോടെ കണ്ണും നട്ട്  ഇരുന്നു............ അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക  തിളക്കം ആയിരുന്നു.... ഹൃദയമിടിപ്പ്  ഓരോ നിമിഷവും കൂടി വന്നു...... 
എപ്പോഴോ കണ്ണുകൾ  ചിമ്മി അടഞ്ഞ നിമിഷം അവളുടെ പ്രതീക്ഷകൾക്ക്  തിളക്കം ഏകി രണ്ട്  ചുവപ്പ്  വരകൾ അതിൽ തെളിഞ്ഞു നിന്നു................. അവളുടെ സന്തോഷത്തിന്  അതിരില്ലായിരുന്നു............. വയറിൽ തലോടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...... അവരുടെ ജീവിതത്തിലെ  ആ കുഞ്ഞ് അഥിതിയുടെ വരവ്  രുദ്രനെ അറിയിക്കാൻ അവളുടെ ഉള്ളം കൊതിച്ചു.......... രുദ്രനോട് അത്  പറയുന്ന നിമിഷത്തെ  പറ്റി  ഓർത്ത്  അവൾ സ്വപ്നങ്ങൾ നെയ്തു കൂട്ടി...... 


താഴെ ഒരു കാറിന്റെ  ശബ്ദം കേട്ടതും  അവൾ ബാൽക്കണിയിൽ പോയി നോക്കി.. രുദ്രൻ ഓഫീസിൽ നിന്നും നേരത്തെ എത്തിയിരുന്നു......... വിച്ചുവിന് അത്  അത്ഭുതം ആയി തോന്നി .. കാണാൻ കൊതിച്ച നിമിഷം തന്നെ അത്  സംഭവിച്ചു....... 


താഴെ ഒരു കാറിന്റെ  ശബ്ദം കേട്ടതും  അവൾ ബാൽക്കണിയിൽ പോയി നോക്കി.. രുദ്രൻ ഓഫീസിൽ നിന്നും നേരത്തെ എത്തിയിരുന്നു......... വിച്ചുവിന് അത്  അത്ഭുതം ആയി തോന്നി .. കാണാൻ കൊതിച്ച നിമിഷം തന്നെ അത്  സംഭവിച്ചു.................. അവൾ വേഗം പോയി ബെഡിൽ ഇരുന്നു........ എന്നിട്ടും ഇരിപ്പ് ഉറക്കാതെ  അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... എങ്ങനെ പറയും എന്ന്  ഓർത്ത്  അവൾക്ക് നാണം തോന്നി............... 


        രുദ്രൻ  വരുമ്പോ അമ്മ ടീവിയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു... വേദയും ശിവയും നേരെ റൂമിലേക്ക്  ഓടി............ അവൻ കുറച്ച്  നേരം അമ്മയുടെ മടിയിൽ പോയി കിടന്നു......... 


"എന്ത് പറ്റി അപ്പു...... വയ്യേ........ മൈഗ്രൈൻ വീണ്ടും തുടങ്ങിയോ.. "


"അതൊന്നും ഇല്ല..... ഇന്ന്  അമ്മയുടെ മടിയിൽ കിടക്കണം എന്ന് തോന്നി.... വെറുതെ കിടന്നു.... "


അമ്മ ടീവി ഓഫ്  ചെയ്ത്  അവന്റെ മുടിയിലൂടെ വിരൽ ഓടിച്ചു അവനെ തന്നെ നോക്കി ഇരുന്നു......... 


"നാളെ    അമ്മയുടെ    ഓർമ്മ ദിവസം ആണ്‌..... മറന്നോ നീ ... വിച്ചുവിനെയും കൂട്ടി അമ്പലത്തിൽ   പോകണം നീ....കുറെ ചടങ്ങുകൾ ചെയ്യാൻ ഉണ്ട്... "


"മ്മ്........ മറന്നിട്ടില്ല  അമ്മേ........ ഓർക്കാത്ത ഒരു  ദിവസം പോലും ഉണ്ടായിട്ടില്ല.......... എനിക്ക് എൻ്റെ   അമ്മയെ ഓർക്കാൻ ഒരു ഓർമ്മ ദിവസത്തിന്റെ ആവശ്യം ഒന്നും ഇല്ല............. ഇപ്പോഴും നെഞ്ചിൽ ആളി  കത്തുവാ ............ വിധി ഇങ്ങനെ ഒക്കെ കൊണ്ടേത്തിച്ചു...... ഇനി അച്ഛൻ  എത്രയും പെട്ടെന്ന് പഴയ പോലെ ആവണം എന്ന ആഗ്രഹം  മാത്രേ ഉള്ളൂ....... "


"അറിയാം........ നീ മറക്കില്ല എന്ന്................
അതേയ്   വിച്ചുന്  എന്തോ വയ്യായിക ആണെന്ന്  തോന്നുന്നു.......... ഒരുപാട്  നിർബന്ധിച്ചിട്ടാ ഇത്തിരി  എങ്കിലും കഴിക്കാൻ കൂട്ടാക്കിയത്.... കുറച്ച്  നേരം കിടക്കണം എന്ന്  പറഞ്ഞു പോയി........ നീയൊന്ന്  അവളുടെ അടുത്തേക്ക്  ചെല്ല്.......... ഞാൻ ചോദിച്ചാൽ ഒന്നും ഇല്ല എന്നേ പറയു.......... അവൾക്ക്  എന്തോ ടെൻഷൻ  ഉള്ളപോലെ തോന്നുന്നു  കുറച്ച്  ദിവസം ആയി..... നിങ്ങൾക്കിടയിൽ വല്ല പ്രശ്നവും ഉണ്ടോ അപ്പു ".


അത് കേട്ടതും രുദ്രൻ അമ്മയുടെ മടിയിൽ നിന്നും ചാടി എണീറ്റു................... 


"എന്ത്  പ്രശ്നം.... ഞങ്ങൾ ഫുൾ ഹാപ്പി അല്ലെ അമ്മേ...... ടെൻഷൻ  ഒന്നും ഇല്ല അവൾക്ക്.......... അതൊക്കെ ഞാൻ മാറ്റിക്കൊള്ളാം..... അമ്മ അതോർത്തു  തല പുകക്കണ്ട.... വിച്ചു പഴയതിലും  എനർജെടിക്  ആയിട്ട്  വരും..................... എന്തായാലും ഞാനൊന്ന്  പോയി നോക്കട്ടെ................. അമ്മ എനിക്കൊരു  ചായ വേണം..... "


"നീ പോയി കുളിചിട്ട്  വാ............ ഞാൻ എടുത്ത്  വെക്കാം... വരുമ്പോൾ മോളെ കൂടി വിളിക്കണം............. "


"ഓ...... വിളിച്ചോളാമേ............"


രുദ്രൻ മൂളിപ്പാട്ടും  പാടി മുകളിലേക്ക്  പോകുമ്പോൾ ആണ്‌  ചെവിയിൽ ഹെഡ്സെറ്റും  തിരുകി  ആരവ്  താഴേക്ക്  വരുന്നത്.................. രുദ്രനെ കണ്ടതും അവൻ മുന്നിൽ കയറി തടസം  നിന്നു......


"ഏട്ടാ    സ്റ്റോപ്പ്‌................ "


"എന്താടാ................ അങ്ങോട്ട്  പ്രവേശനം  ഇല്ലേ...... "


"പ്രവേശനം ഒക്കെ തരാം........ഞാൻ ഏട്ടനെ നോക്കി ഇരിക്കുവായിരുന്നു... .... എനിക്കൊരു   ഫൈവ് തൗസൻഡ്‌ ബട്ട്‌സ് കടം വേണം....... "


"ഓ  അതിനാണോ  മോൻ കാത്തിരുന്നത്......... അപ്പൊ അക്കൗണ്ടിൽ  ഇട്ട്  തരുന്നതൊക്കെ  എവിടെ............ "


"അതൊക്കെ എൻ്റെ സേവിങ്സ്  ആയിട്ട്  കൂട്ടിക്കോ........"



"ഉവ്വ്  ഉവ്വ്  സേവിങ്സ് ............. വിശാലം  ആയി  ഒരു കമ്പിനി  അവിടെ തുറന്നു കിടപ്പുണ്ട്...അവിടുത്തെക്ക്  എന്തെങ്കിലും  താല്പര്യം  ഉണ്ടെങ്കിൽ അങ്ങോട്ടോക്കെ  എത്തി നോക്കാം................. "


രുദ്രൻ പേഴ്‌സ്  തുറന്ന്  പൈസ എടുത്ത്  ആരവിന്  കൊടുത്തു........... 


"നീ കാര്യം പറഞ്ഞില്ലല്ലോ.......... എന്തെങ്കിലും  സീരിയസ് ആയിട്ടുള്ള പ്രശ്നം  അല്ലാതെ നീ എന്നോട് ഒന്നും ചോദിക്കില്ല എന്ന്  അറിയാം...... "


"ഏട്ടാ .... എൻ്റെ ഫ്രണ്ട്  ന്റെ അമ്മക്ക്  ഒരു ആക്‌സിഡന്റ്.......... .... ഹോസ്പിറ്റലിൽ ബില്ല്  അടക്കാൻ അവന്റെ കയ്യിൽ ഒന്നും ഇല്ല............എൻ്റെ ബാങ്ക്  അക്കൗണ്ട് ഒക്കെ അച്ഛൻ freez  ചെയ്തു........ അനാവശ്യമായി  പൈസ എടുക്കുന്നു എന്നും പറഞ്ഞ്............. ഏട്ടൻ ഇവിടെ ഇല്ലല്ലോ.... പിന്നെ വിച്ചു  ഏട്ടത്തി  വയ്യാതെ കിടക്കുവാ  എന്ന്  ചെറിയമ്മ പറഞ്ഞു... അതാ ഏട്ടൻ വരുന്ന വരെ വെയിറ്റ് ചെയ്തത്... ഞാൻ അവിടെ പോയി ഈ പൈസ കൊടുക്കാതെ  ബില്ല്  അടക്കാൻ പറ്റില്ല........."



"മ്മ്..... എങ്കിൽ നീ വേഗം വിട്ടോ....  എന്തെങ്കിലും ആവശ്യം  ഉണ്ടെങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ മതി...."


"ശെരി ഏട്ടാ............. "


ആരവ്  പോയതും രുദ്രൻ മുറിയിലേക്ക്  നടന്നു............ അവൻ ഡോറിൽ തട്ടിയതും വിച്ചു ഡോർ തുറന്നതും ഒരുമിച്ച് ആയിരുന്നു............... അവളെ നോക്കി ഒന്ന്  ചിരിച്ചിട്ട്  അവൻ അകത്തേക്ക്  കയറി............ പേഴ്‌സും ബാഗും ബെഡിലേക്ക്  ഇട്ട്  അവൾക്ക്  നേരെ തിരിഞ്ഞു.... 


"എന്ത്  പറ്റി.... നിനക്ക്  വയ്യ എന്നൊക്കെ  അമ്മ പറഞ്ഞല്ലോ............. പനിയൊ മറ്റോ ആണോ...... "


രുദ്രൻ അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി.... പെട്ടെന്ന് എന്ത്  പറയും എന്ന്  ഓർത്ത്  അവൾ തല താഴ്ത്തി............... 


"എന്താ എൻ്റെ വൈഫിക്ക്  ഒരു കള്ള ചിരി............. നിങ്ങള് പോയിട്ട്  എന്തായി..... ശ്രീ എന്താ പറഞ്ഞെ ............ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..... "


"അവൾ എല്ലാം അറിഞ്ഞു രുദ്രേട്ട................. "


"വാട്ട്‌ "!!!!!!!!!!എങ്ങനെ............... അഭി അവളോട്‌ ........  "


"അതൊന്നും അല്ല.....  നന്ദിനി  ....... എല്ലാം അവളെ അറിയിച്ചു ........ ശ്രുതിയും നവിയും ഒക്കെ ഇട്ട പ്ലാൻ ആണ്‌...... അവളെ അവർ എല്ലാം അറിയിച്ചു ..... കാര്യങ്ങൾ മനസിലാക്കി  കഴിഞ്ഞപ്പോൾ അവൾ ഓക്കേ  ആയി...... ഇനി അവളുടെ കാര്യം പേടിക്കേണ്ടി വരില്ല........ അഭി ഏട്ടനെ മാത്രം നോക്കിയാൽ മതി.............. "


"താങ്ക് ഗോഡ് ...... !!!!!!!.......ഞാൻ വലിയൊരു പൊട്ടി തെറി  ആണ്‌ പ്രതീക്ഷിച്ചത്......... അവൾക്ക്  കര്യബോധം ഉണ്ടല്ലോ.... അത് മതി..നന്ദിനിയെ  എനിക്ക്  വിശ്വസിക്കാൻ  കുറച്ചു  ബുദ്ധിമുട്ട്  ഉണ്ടായിരുന്നു............ ...... നന്നായി തുടങ്ങി എന്ന് തോന്നുന്നു.......... "


രുദ്രൻ ടൈ  അഴിച്ചു കൊണ്ട്  ബെഡിൽ ഇരുന്നപ്പോൾ വിച്ചു അവന്റെ ഒപ്പം ഇരുന്നു............. 


"ശെരിയാ ഞാനും ആദ്യം വിശ്വസിച്ചില്ല........... നേരിൽ കണ്ടപ്പോൾ ബോധ്യം ആയി....... .... ശെരിക്കും ഒരുപാട്  മാറി...... "


"മ്മ്........... ഞാനൊന്ന്  കുളിച്ചിട്ട്  വരാം വിച്ചു........ വല്ലാത്ത  ക്ഷീണം............... "


രുദ്രൻ പോയതും വിച്ചുവിന്  ഇത്തിരി കുശുമ്പ് തോന്നി.......... അവൾ കൈ വയറ്റിൽ ചേർത്തു  പിടിച്ച് അവൻ വരുന്നതും കാത്ത് ഓരോന്ന്  പറഞ്ഞ്  അവിടെ തന്നെ ഇരുന്നു....


!!!ലോകത്തിൽ ഉള്ള എല്ലാവരുടെയും കാര്യം തിരക്കും നിന്റെ അച്ഛൻ........ നിന്റെ  കാര്യം കേൾക്കാൻ ആണെങ്കിൽ പോലും സമയം ഇല്ല.... !!!!!


വെറുതെ ഇരുന്ന് മടുത്തപ്പോൾ രുദ്രന്റെ ഫോൺ അവൾ കയ്യിൽ എടുത്തു.............. വാട്സ്ആപ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം  എല്ലാം ഒന്ന്  ചെക്ക് ചെയ്തു........ എല്ലാത്തിലും ആരതിയും ഉണ്ടായിരുന്നു............ അവളെ ഓർക്കുമ്പോൾ വിച്ചുവിന്  കുശുമ്പ്  വന്നൊണ്ടെ  ഇരുന്നു... അന്ന് ഓഫീസിൽ  അവൾക്ക്  മുന്നിൽ വെച്ച്  രുദ്രൻ അങ്ങനെ പറഞ്ഞതിന്റെ  ഒരു കരട്  ഇപ്പോഴും ബാക്കി ആയിരുന്നു  വിച്ചുവിന്...... രുദ്രനോട്  അധികാരത്തിൽ ആരും പെരുമാറുന്നത്  അവൾക്ക്  ഇഷ്ടം അല്ലാതെ ആയിരിക്കുന്നു..... സ്വന്തം പ്രോപ്പർട്ടിയിൽ  വേറെ ആരോ  വന്ന് പച്ചക്കറി കൃഷി നടത്തിയ മട്ടാണ് വിച്ചുവിന്..... 
വെറുതെ നോക്കി സമയം കളയണ്ട എന്ന്  കരുതി അവൾ ഫോൺ തിരികെ വെച്ചപ്പോൾ രുദ്രൻ കുളി കഴിഞ്ഞു വന്നിരുന്നു... 


"എന്താണ് വൈഫി എൻ്റെ ഫോൺ ഒക്കെ ചെക്ക് ചെയ്യുന്നു......... "


"എന്താ  എനിക്ക്  ചെക്ക് ചെയ്യാൻ പാടില്ലേ..."


"അയ്യോ ഞാൻ വെറുതെ ചോദിച്ചതാ....നോക്കിക്കോളൂ  നോക്കിക്കോളൂ..... കൊതി തീരുന്ന വരെ  കുട്ടി നോക്കിക്കൊള്ളു.......
നോക്കി  കഴിഞ്ഞിട്ട് താഴേക്ക്  വന്നാൽ ചായ കുടിക്കാം...... ഞാൻ പോകുവാ... നീ ഇവിടെ ഇരുന്നോ.. "


വിച്ചുനെ മൈൻഡ് ചെയ്യാതെ  രുദ്രൻ പോകാൻ നിന്നതും അവൾ പെട്ടെന്ന് അവന്റെ കയ്യിൽ കയറി പിടിച്ചു....... 


"എന്തേയ്.......... "


"ഏട്ടൻ എൻ്റെ കൂടെ കുറച്ച്  സമയം ഇരിക്കുമോ.............."


"അതെന്ത്  ചോദ്യം ആണ് പെണ്ണെ.... നിന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ ഇരിക്കാനാണ്........ "


രുദ്രൻ അവളുടെ കൈ കോർത്ത്‌ പിടിച്ചു കൊണ്ട്  അവൾക്കൊപ്പം  ബെഡിൽ ഇരുന്നു.............. 


"എന്തേയ്......... എൻ്റെ പെണ്ണിന്  എന്തോ പറയാൻ ഉണ്ടല്ലോ...... "


വിച്ചുവിന്റെ  മുഖം നാണം കൊണ്ട്  താഴ്ന്നു പോയിരുന്നു.. ചുണ്ടിൽ  ഒരു കള്ള ചിരിയും...........


"പറയാൻ ഉണ്ട്......... കേൾക്കാൻ സമയം ഉണ്ടോ..... "


അവന്റെ മുഖത്ത്  നോക്കാതെ തന്നെ അവൾ അത്  പറഞ്ഞപ്പോൾ രുദ്രൻ അവളുടെ മുഖം പിടിച്ചുയർത്തി.............അപ്പോഴേക്കും  അവൾ അവനെ കെട്ടിപിടിച്ചു തോളിൽ തല ചായ്ച്ചു....... 


"സമയം ഉണ്ട്........... നിന്നെ കേൾക്കാൻ എനിക്ക്  എന്തിനാ ഒരു പ്രത്യേക സമയം.... എൻ്റെ മോള്  കാര്യം പറ... "


"പറയട്ടെ........ "


"മ്മ്.... പറ................  "



വിച്ചു അവന്റെ ചെവിയിൽ ചുണ്ടുകൾ ചേർത്തു..... കേൾക്കാൻ മധുരം ഉള്ള എന്തോ ഒരു വാർത്ത കാതുകളിൽ എത്താൻ പോകുന്നു എന്നവന്  ബോധ്യം ആയിരുന്നു..................... വിച്ചുവിനെ  അവൻ തന്നിലേക്ക് ചേർത്തു  പിടിച്ചു............. 
അവളുടെ ചുണ്ടുകൾ വിറച്ചിരുന്നു..... രുദ്രന്റെ  ഹൃദയമിടിപ്പ്  അവൾ തിരിച്ചറിഞ്ഞു............... ഏതൊരു പെണ്ണിന്റെയും ജീവിതത്തിലെ  ഏറ്റവും മനോഹരം ആയ ഒരു നിമിഷത്തിലൂടെ ആയിരുന്നു  അവൾ കടന്ന് പോയിരുന്നത്........... .. 


"അതേയ്..................... ഇനി എന്നോട്  കുറുമ്പ്  കാണിക്കാൻ വരണ്ട......  എനിക്കും ചോദിക്കാനും പറയാനും ഒക്കെ ഒരാൾ വരുവാ ......... ജൂനിയർ  രുദ്രൻ  ഓൺ ദ  വേ ആണ്‌....... "


പറഞ്ഞ് കഴിഞ്ഞതും സന്തോഷം  കൊണ്ട്  അവളുടെ കണ്ണുകൾ നിറഞ്ഞു...............അവൾ പറഞ്ഞ സന്തോഷ വാർത്ത  കേട്ട്  രുദ്രന്റെ ചുണ്ടുകളിൽ  ചിരി വിടർന്നു............ അവളെ അടർത്തി മാറ്റി  അവൻ  ആ നെറുകയിൽ സ്നേഹത്തോടെ  ചുംബിച്ചു.................. ഒന്നും തന്നെ അവർ സംസാരിച്ചില്ല....... ആ നിമിഷം രുദ്രന്റെ മനസ്  അവളിൽ അലിഞ്ഞു പോയിരുന്നു........... നിലത്ത്  കുത്തി ഇരുന്ന് അവൻ അവളുടെ വയറിൽ ചുംബിച്ചു...... അവളുടെ രണ്ട്  കൈകളും കവിളിൽ  ചേർത്ത്  പിടിച്ചു കൊണ്ട്  രുദ്രൻ അവളെ തന്നെ നോക്കിയിരുന്നു.............. 


"വന്നപ്പോൾ  തന്നെ ഞാൻ അറിഞ്ഞു............... ഒരു കാരണവും ഇല്ലാതെ നീ  പ്രെഗ്നൻസി  ടെസ്റ്റർ എടുക്കില്ല.... പിന്നെ ഞാൻ വന്നപ്പോൾ ഉള്ള നിന്റെ സന്തോഷം.... ഇത്  രണ്ടും കണ്ടപ്പോൾ ഉറപ്പായി......... നീ പറയുന്നത്  കേൾക്കാൻ ഉള്ള കൊതി ആയിരുന്നു............... അതുകൊണ്ടാ വെയിറ്റ്  ചെയ്ത്  നിന്നത്........... "


"ദുഷ്ടൻ............. ഞാൻ പറയുന്നതിന് മുന്നേ അറിഞ്ഞു......................... "


അവൾ രുദ്രന്റെ കൈ തട്ടി മാറ്റി കുശുമ്പ് കാണിച്ചു............ അവൻ ചാടി എണീറ്റ്‌  അവളെ കയ്യിൽ കോരി എടുത്ത് ആ കവിളിൽ  ചുംബിച്ചു...................... 


"നീ പറയുമ്പോൾ അല്ലേടി  അതിനൊരു  പവർ ഉള്ളൂ... ഏതൊരു  ആണും ആഗ്രഹിക്കും സ്വന്തം ഭാര്യയുടെ  നാവിൽ നിന്ന്  തന്നെ ഇത്  കേൾക്കാൻ................. ആരും അറിഞ്ഞിട്ടില്ലല്ലോ അല്ലെ.... അതോ അമ്മ  എൻ്റെ മുന്നിൽ അഭിനയിച്ചതാണോ........... "


"അല്ല......ആരും അറിഞ്ഞിട്ടില്ല.. ഏട്ടൻ എത്തുന്നതിന്  തൊട്ട്  മുൻപാ ഞാൻ അറിയുന്നത്......... "



"എങ്കിൽ നമുക്ക്  എല്ലാവരെയും അറിയിച്ചു  കളയാം........ 

!!!!ഐ ആം  ഗോയിങ്  റ്റു  ബീ  എ ഡാഡ് !!!!!

വീട്  നടുക്കുന്ന  ശബ്ദത്തോടെ  രുദ്രൻ അലറിയതും വിച്ചു രണ്ട്  ചെവിയും  പൊത്തി പിടിച്ചു.............. 
.........................താഴെ  ഇത്  കേട്ട്  അമ്മ പേടിച്  അവരുടെ റൂമിലേക്ക്  ഓടി വന്നിരുന്നു............. വേദയും  ശിവയും  അമ്മയുടെ പിന്നാലെ  ഓടി............... അവർ ചെന്നു നോക്കുമ്പോൾ രുദ്രൻ അവളെ എടുത്ത്  പിടിച്ചിരിക്കുന്ന കാഴ്ച ആണ്‌ കണ്ടത് ഒപ്പം അവന്റെ മുഖത്തെ  സന്തോഷവും....... 


"എന്താ..... എന്ത്  പറ്റി അപ്പു  എന്തിനാ നീ ഒച്ച വെച്ചേ...... മോൾക്ക്  എന്ത്  പറ്റി.... വയ്യായിക  വല്ലതും ഉണ്ടോ... "


എല്ലാവരുടെയും മുന്നിൽ വെച്ച്  രുദ്രൻ അവളെ താഴെ നിർത്താതെ  ഇരുന്നത്  ഓർത്ത്  വിച്ചുവിന്  അൽപ്പം ചമ്മൽ തോന്നി........ 


"അപ്പൊ അമ്മ ഒന്നും കേട്ടില്ലേ  ഏട്ടൻ വിളിച്ച് കൂവിയത്.... ഞങ്ങൾ കേട്ടു.... "(ശിവ )


"എന്ത്...... "


"അമ്മ ഒരു മുത്തശ്ശി  ആകാൻ പോകുവാ.............. ഏട്ടൻ അതാ പറഞ്ഞത്...... "(വേദ)


"ഈശ്വരാ........ സത്യം ആണോ അപ്പു................. "


രുദ്രൻ വിച്ചുവിനെ  ഭദ്രമായി  ബെഡിൽ കൊണ്ടുപോയി  ഇരുത്തി  അമ്മയുടെ  അടുത്ത്  ചെന്നു......... 

"സത്യം.................. ഞാൻ അച്ഛൻ ആകാൻ പോകുവാ അമ്മേ.......   "


അത്  കേൾക്കേണ്ട  താമസം അമ്മ ഓടി പോയി വിച്ചുവിനെ ചേർത്ത്  പിടിച്ചു......... വേദയും ശിവയും രുദ്രന്  കൈ കൊടുത്തിട്ട്  വിച്ചുവിന്റെ  അടുത്തേക്ക്  പോയി..... എല്ലാവരും  സ്നേഹം കൊണ്ട്  അവളെ മൂടിയിരുന്നു.......... ഇതെല്ലാം കണ്ട്  രുദ്രൻ സന്തോഷത്തോടെ മാറി നിന്നു..............


"വിച്ചുന്റെ  വീട്ടിൽ അറിയിക്കണ്ടേ..........    വേഗം വിളിച്ച് പറ........... പിന്നെ  നിന്റെ അച്ഛനെയും വല്യച്ഛനെയും  ഒക്കെ വിളിച്ച് പറയണം......... എല്ലാവർക്കും സന്തോഷം  ആകും......."


"പറയാം... എല്ലാവരോടും പറയാം....."(രുദ്രൻ )


അമ്മ ആരെയൊക്കെയോ  വിളിച്ച് പറയാൻ വേണ്ടി  ഫോൺ കയ്യിൽ എടുത്ത് താഴേക്ക്  പോയി ......... വേദയും  ശിവയും  അപ്പോഴും റൂമിൽ തന്നെ ഉണ്ടായിരുന്നു................. 
അവളെ ഒറ്റക്ക്  കിട്ടാൻ വേണ്ടി രുദ്രൻ രണ്ട്  പേരെയും ഓടിച്ചു വിട്ടു............... 

എവിടേക്കും പോകാതെ  അവൻ അവളെ ചുറ്റി  പറ്റി  നിന്നു........രുദ്രന്റെ സാമീപ്യം  അവൾ ഒരുപാട്  ആഗ്രഹിച്ചിരുന്നു......... രണ്ട്  പേരും ഒരുമിച്ച് വിച്ചുവിന്റെ  അച്ഛനെയും അമ്മയെയും അർജുനെയും അനന്യയെയും  ഒക്കെ വിളിച്ച് പറഞ്ഞു......... എല്ലാവരും ഹാപ്പി................... 

വിച്ചുവിന്  അമ്മയുടെ വക പ്രത്യേക ക്ലാസ്സ്‌ തന്നെ ഉണ്ടായിരുന്നു.... പഴയ പോലെ തുള്ളി  ചാടി  നടക്കരുത്, നന്നായി ഭക്ഷണം  കഴിക്കണം, ആരോഗ്യം ശ്രദ്ധിക്കണം ... അങ്ങനെ അമ്മയുടെ വക നല്ല ശാസന കിട്ടി  വിച്ചുവിന്റെ  വയർ നിറഞ്ഞു.............. വൈകിട്ട്  അമ്മയും അച്ഛനും എത്തും എന്ന് കൂടി അറിഞ്ഞപ്പോൾ അവൾ ഹാപ്പി............ 


രുദ്രന്റെ അമ്മ  വിച്ചുവിന്  ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കുന്ന  തിരക്കിൽ ആയിരുന്നു.... കൂടെ വേദയും ശിവയും.........  ഏട്ടത്തിക്ക്  വേണ്ടി ആയത്  കൊണ്ട്  രണ്ടുപേരും പഠിത്തം പോലും അങ്ങ് മറന്നു.......
വല്ലാത്ത  ക്ഷീണം തോന്നിയത്  കൊണ്ട്  വിച്ചു റൂമിൽ നിന്നും പുറത്ത്  വന്നിരുന്നില്ല...... രുദ്രൻ കുറെ നിർബന്ധിച്ചത്  കൊണ്ട്  മാത്രം അവൾ കഴിക്കാൻ കൂട്ടാക്കി ..........  .    


സന്ധ്യ  ആയപ്പോളേക്കും ആരവും എത്തി .......... വീട്ടിലെ സന്തോഷത്തിൽ  അവനും പങ്ക്  ചേർന്നു................ വിച്ചുവിന്റെ അമ്മയും അച്ഛനും കൂടി എത്തിയപ്പോൾ വീടാകെ  ഉണർന്നു........ ഏറെ നേരം അവർക്കൊപ്പം ഇരുന്ന് സംസാരിച് ഫുഡ്‌ ഒക്കെ  കഴിച്ചതിനു  ശേഷം  ആണ്‌ അവർ പോയത്......... അച്ഛനെയും അമ്മയെയും ഒരു ദിവസം പിടിച്ചു  നിർത്താൻ അവൾ ഒരു ശ്രമം നടത്തി നോക്കി എങ്കിലും അത്  നടന്നില്ല................ 

എല്ലാ  തിരക്കും കഴിഞ്ഞ്  വിച്ചുവിനെ  ഒറ്റക്ക്  കിട്ടിയപ്പോൾ  രുദ്രൻ അവളെ സ്നേഹം കൊണ്ട്  മൂടി ........... ആ രാത്രിയിൽ  വിച്ചു സുഖം ആയി  ഉറങ്ങി........... പക്ഷെ രുദ്രന്റെ  ചങ്കിലെ  തീ  അണഞ്ഞു പോയിരുന്നില്ല.......... വരാനിരിക്കുന്ന  അവരുടെ  കുഞ്ഞ്  വാവയിൽ തുടങ്ങിയ അവന്റെ സന്തോഷം  അഭി എന്ന  പ്രതിസന്ധിയിൽ എത്തിയിരുന്നു................ എത്രയും വേഗം  അഭിയെ ഒഴിവാക്കണം എന്ന്  അവൻ  ഉറപ്പിച്ചു..............


രാവിലേ തന്നെ അനന്യയും അർജുനും എത്തിയിരുന്നു............. ഒന്ന്  രണ്ട്  ദിവസം വീട്ടിൽ  നിൽക്കാൻ ഉദേശിച്ചാണ്  പോയത്  എങ്കിലും  കുഞ്ഞ്  വാവ  വരുന്ന സന്തോഷം  അറിഞ്ഞത്  കൊണ്ട് അവർ  വേഗം പോന്നു.......................

വിച്ചുവിന്റെ കെയറിങ്ങ്  അനന്യ ഏറ്റെടുത്തു തുടങ്ങി ...... ഓഫീസിൽ പോകുമ്പോൾ രുദ്രന് അതൊരു ആശ്വാസം  ആയിരുന്നു.............. രുദ്രന്റെ ഒപ്പം അർജുനും കൂടി പോയി  തുടങ്ങിയപ്പോൾ ആരവ്  പെട്ടു  പോയി...... എങ്ങും വിടാതെ അവനെ എല്ലാവരും കൂടി വീട്ടിൽ പിടിച്ചിരുത്തി................


അങ്ങനെ ദിവസങ്ങളും  ആഴ്ചകളും  കടന്ന് പോയിക്കൊണ്ടെ ഇരുന്നു............ .. അഭിയുടെ കാര്യം ഒക്കെ വിച്ചു മറന്നു തുടങ്ങി......... പക്ഷെ രുദ്രൻ അഭിക്ക്  പിന്നാലെ തന്നെ ഉണ്ടായിരുന്നു........... വീട്ടിലെ സമാധാന അന്തരീക്ഷം  വലിയ കോട്ടം തട്ടാതെ  കടന്ന് പോയി.അർജുനും അനന്യയും  അവരുടെ പ്രണയ ജീവിതം അടിച്ചു പൊളിച്ചു...... വിദ്യയെ  അവന്റെ മനസ്സിൽ നിന്നും അനന്യ പിഴുതു  മാറ്റിയിരുന്നു.... .......... ഇതിനിടയിൽ ശ്രീയുടെയും അഭിയുടെയും വിവാഹ  തീയതി  വരെ എത്തിയിരുന്നു കാര്യങ്ങൾ.......... അഭിയുടെ പ്ലാൻ എന്ത്  തന്നെ ആയാലും അവനെ വിവാഹം ചെയ്യാൻ ശ്രീ മനസ്സിൽ കരുതിയിരുന്നു............. സ്നേഹം കൊണ്ട്  അഭിയെ  അനുസരിപ്പിക്കാൻ  ശ്രീ പഠിച്ചിരുന്നു................... വിച്ചു പ്രെഗ്നന്റ്  ആണ്‌ എന്ന വാർത്ത ശ്രീ അവനെ അറിയിക്കുമ്പോൾ പോലും അവനിൽ യാതൊരു ഭാവവ്യത്യാസവും ഉണ്ടാകാതെ ഇരുന്നത്  ശ്രീക്ക്  അത്ഭുതം ആയിരുന്നു............... ഇതൊക്കെ കേൾക്കുമ്പോൾ അവൻ പൊട്ടി തെറിക്കേണ്ടതായിരുന്നു.......... പക്ഷെ അതിനു പകരം അവൻ ശ്രീയോട്  ചർച്ച ചെയ്തത്  അവരുടെ ഭാവി കാര്യങ്ങൾ ആയിരുന്നു....... എവിടെയൊക്കെയോ അഭിയിൽ ഒരു ജീവിതം എന്ന സ്വപ്നം ഉണ്ടാക്കി എടുക്കാൻ ശ്രീ പരിശ്രമിച്ചു ......... അവന്റെ ഓരോ ചലനങ്ങളും  അവൾ  വീക്ഷിച്ചു............... അവൾക്കൊപ്പം  ആത്മധൈര്യം  പകർന്നു  എല്ലാവരും ഉണ്ടായിരുന്നു..... ............ ശ്രീയുടെ വിവാഹത്തിന്റെ ഡ്രസ്സ്‌  എടുക്കുന്നത്  മുതൽ  ഉള്ള എല്ലാ കാര്യത്തിലും അനുവും വിച്ചുവും ശ്രുതിയും  ഉണ്ടായിരുന്നു.......... പല തവണ വിച്ചുവുമായി നേരിൽ കണ്ട്  മുട്ടിയിട്ട്  കൂടിയും അഭി അവളോട്‌ മോശമായി  പെരുമാറിയതെ ഇല്ല...........അത്  വിച്ചുവിന്  ആശ്വാസം ആയിരുന്നു.............. എല്ലാം മറന്ന്  അഭി ശ്രീയോട്  കൂടി സന്തോഷം  ആയി  ഇരിക്കണേ എന്നവൾ പ്രാർത്ഥിച്ചു............. നൗഫിയും രുദ്രനും അഭിയെ ഡോക്ടറുടെ  അടുത്ത്  എത്തിക്കാൻ പല തവണ ശ്രമങ്ങൾ നടത്തി...... അഭിയുടെ സ്വഭാവത്തിലെ  മാറ്റം കണ്ട്  ഒരിക്കലും വിശ്വാസം  വേണ്ട എന്ന്  ഡോക്ടർ പ്രത്യേകം പറഞ്ഞത്  കൊണ്ട്   ശ്രീയുമായി  അവന്റെ വിവാഹം നടക്കാതെ  തടയണം  എന്ന് അവർ ആഗ്രഹിച്ചു...................... 

അങ്ങനെ  ആ ദിവസവും വന്നെത്തി  ശ്രീയുടെയും അഭിയുടെയും വിവാഹം.. 


            🔥🔥🔥🔥🔥


ഇടയ്ക്കിടെ  യാത്ര ചെയ്യരുത്  എന്ന്  ഡോക്ടർ പ്രത്യേകം പറഞ്ഞത് കൊണ്ട്  വിച്ചു മാത്രം ശ്രീയുടെ വീട്ടിൽ നിന്നില്ല..... അനന്യയും ശ്രുതിയും  തലേ ദിവസത്തെ  ചടങ്ങുകൾക്ക്  വേണ്ടി അവളുടെ വീട്ടിൽ  പോയി നിന്നിരുന്നു...................... അവരെല്ലാം അവിടെ നിന്ന്  തന്നെയാണ്   ക്ഷേത്രത്തിലേക്ക്  പോയതും..... രുദ്രനും വിച്ചുവും  അർജുനും  ഒരുമിച്ച്  തന്നെ പുറപ്പെട്ടു............ നവിക്കൊപ്പം  നന്ദിനി കൂടി എത്തിയിരുന്നു............... ക്ഷേത്രത്തിൽ  വെച്ച്  നന്ദിനിയെ  കണ്ടപ്പോൾ  അഭി യാതൊരു  ഭവ വ്യത്യാസവും ഇല്ലാതെ അവളോട്‌ സൗമ്യമായി സംസാരിച്ചു .......... ഇതൊക്കെ അവന്റെ വെറും അഭിനയം മാത്രം ആവും എന്ന വിശ്വാസം നന്ദിനിക്ക്  ഉണ്ടായിരുന്നു................ നൗഫലും  കുടുംബവും ഫാമിലി ആയിട്ട്  തന്നെ എത്തിയിരുന്നു .........ശ്രീ ഒഴികെ ബാക്കി എല്ലാവർക്കും വിവാഹം നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നല്ല സംശയം  ഉണ്ടായിരുന്നു.... ഏത്  നിമിഷവും അഭിയുടെ ഭാഗത്തു  നിന്ന് ഒരറ്റാക്ക് രുദ്രൻ പ്രതീക്ഷിച്ചിരുന്നു...... അവന്റെ രണ്ട്  കണ്ണുകളും വിച്ചുവിന്റെ സുരക്ഷ  ഉറപ്പാക്കിയിരുന്നു..... 


താലി  കെട്ടിന്റെ  സമയം അടുക്കും തോറും എല്ലാവർക്കും ചങ്കിൽ തീ ആയിരുന്നു........... യാതൊരു ടെൻഷനും ഇല്ലാതെ  ശ്രീ അണിഞ്ഞൊരുങ്ങി...........  ഡ്രസിങ്  റൂമിൽ അവൾക്കൊപ്പം  ഇരിക്കുമ്പോൾ എല്ലാവർക്കും അവളോട്  സഹതാപം  ആയിരുന്നു................ 


"ശ്രീ........... നന്നായി ആലോചിച്ചിട്ട്  തന്നെ ആണല്ലോ അല്ലെ.... ഇനി നിമിഷങ്ങൾ  മാത്രേ ബാക്കി ഉള്ളൂ............... ഈ  തീരുമാനം  തെറ്റായിരുന്നു എന്ന് പിന്നീട് തോന്നരുത്.... നിന്റെ മനസിനെ തളർത്താൻ നോക്കുന്നതല്ല.....നിന്റെ ഭാവി ഓർത്ത് , നീ ചെന്ന്  കയറാൻ പോകുന്ന അപകടത്തെ  കുറിച്  ഓർത്ത്  എനിക്ക്  പേടി തോന്നുന്നു...... അതുകൊണ്ടാ.... "(നന്ദിനി )


"നിങ്ങൾ ആരും പേടിക്കണ്ട....... ...... ചേച്ചി ഈ പറഞ്ഞ ആശങ്ക  ഒക്കെ എനിക്കും ഉണ്ട്...... എന്ത്  വന്നാലും സഹിക്കാൻ ഞാൻ എൻ്റെ മനസിനെ  പാകപ്പെടുത്തി.......... ഇനി വരുന്നിടത്  വെച്ച്  കാണാം..... അഭി ഏട്ടന്റെ ഒരു താലി മാത്രേ എനിക്ക്  വേണ്ടു............. അതിനുശേഷം  ഞാൻ തന്നെ ഡോക്ടറിന്റെ  അടുത്തേക്ക്  ഏട്ടനെ കൊണ്ടുപോകും....... "


"എന്ത്  വന്നാലും  നിന്റെ കൂടെ ഉണ്ടാകും..... പേടിയാണ് ..... എങ്കിലും ഈ തീരുമാനത്തിൽ നിന്റെ കൂടെ നിൽക്കുന്നു........... പരീക്ഷണം ആണ്‌............ അയാളുടെ മനസ്  നിനക്ക്  പ്രെഡിക്ട്  ചെയ്യാവുന്നതിലും അപ്പുറം ആണ്‌ ശ്രീ "(വീണ )


"മ്മ്.....
.എനിക്ക്  ഒന്നേ  ഉള്ളൂ ... മരിക്കുവാണെങ്കിലും  ജീവിക്കാനാണെങ്കിലും  അത്  അഭി ഏട്ടന്റെ കൂടെ മാത്രമേ ഉണ്ടാകു.... ആ മനസ്സിൽ എവിടെയോ ഞാൻ ഉണ്ട്  വിച്ചു...... എനിക്ക്  ഉറപ്പാണ്.... "


പിന്നെ ആരും അവളോട്‌ ഒന്നും തന്നെ പറഞ്ഞില്ല.......... എന്ത് പറഞ്ഞാലും അവളുടെ മനസ്സിൽ ഉറപ്പിച്ചു  വെച്ചതെ  നടക്കു എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു...................... കുറച്ച്  സമയങ്ങൾക്ക്  ശേഷം ശ്രീയുടെ  അമ്മ  വന്ന്  മുതിർന്നവരുടെ ഒക്കെ അനുഗ്രഹം മേടിക്കാൻ  അവളെ കൂട്ടിക്കൊണ്ട് പോയി.... പിന്നാലെ  അവരെല്ലാം ഇറങ്ങി................ പെട്ടെന്ന് ഒരു കോൾ വന്ന്  വിച്ചു അകത്തേക്ക്  തന്നെ നടന്നു.... ഒപ്പം  അനുവും................ അവൾ കോൾ എടുത്തതും മറുതലക്കൽ  ഒട്ടും പരിജയം ഇല്ലാത്ത  ശബ്ദം ആയിരുന്നു ഉണ്ടായിരുന്നത്.... 


"ഹലോ............വീണ .......... ഞാൻ വിദ്യ ആണ്‌.............. "


വിദ്യയുടെ പേര്  കേട്ടതും വിച്ചു എന്ത് പറയണം എന്ന്  അറിയാതെ ആകെ കുഴഞ്ഞു... കൂടെ അനു  ഉള്ളത്  പ്രശ്നം ആയിരുന്നു......... അവൾ   വൺ മിനുട്ട്  എന്ന്  പറഞ്ഞ ശേഷം ഫോൺ ഹോൾഡ്  ചെയ്തു..... 


"അനു നീ പോയിക്കോ  അവരുടെ കൂടെ... ഞാൻ  വന്നോളാം........ ഇതൊരു ഹോസ്പിറ്റൽ  കേസ് ആണ്‌...... നീ നടന്നോ.... ഞാൻ പിന്നാലെ ഉണ്ട്..... "


"അത്  വേണോ.......... നിന്നെ ഒറ്റക്ക്  ആക്കി പോകാൻ തോന്നുന്നില്ല... "


"ഒരു  കുഴപ്പവും ഇല്ല....... നീ നടന്നോ...... "


അനുവിനെ  നിർബന്ധിച്ചു  പറഞ്ഞ് വിട്ട ശേഷം വിച്ചു  ഹോൾഡ് മാറ്റി ഫോൺ ചെവിയോട്  അടുപ്പിച്ചു............. 


"പറഞ്ഞോളൂ................ "


"അത്........ ഞാൻ...... ഫാദർ പറഞ്ഞിട്ട...... വിളിക്കുന്നെ.......... എൻ്റെ മോളുടെ ചികിത്സയുടെ കാര്യം പറയാൻ വേണ്ടി....... "


"അറിയാം........... ..... ഞാൻ  ഒരു  നമ്പർ  ടെക്സ്റ്റ്‌ ചെയ്ത്  വിടാം...... ആ നമ്പറിൽ  ഒന്ന് വിളിക്കണം .............. ഡോക്ടർ  ജോൺസ്......... അദ്ദേഹത്തെ വിളിച്ചാൽ മതി...... എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്... ഞാൻ ഇപ്പൊ ഒരു ഫങ്ക്ഷനിൽ  ആണ്...... അതുകൊണ്ട്  കുറച്ച്  തിരക്ക്  ഉണ്ട്........... "


"ഓക്കേ... വീണ...... ഞാൻ വിളിക്കാം............. "


വിച്ചു   പെട്ടെന്ന് അവർക്ക്  നമ്പർ അയച്ചു കൊടുത്ത ശേഷം  റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ    മുന്നിൽ അഭി !!!!!!!!!!

അവളുടെ  ചങ്കിടിച്ചു പോയി................................ അഭിയെ ഒന്ന്  ചിരിച്ച് കാണിച് അവൾ റൂം വിട്ടു  ഇറങ്ങാൻ നിന്നതും അവൻ ഡോറിന്  മുന്നിൽ തടസ്സം  നിന്നു....


"എന്താ അഭിയേട്ട  ഇത്....... വഴി  മാറ്..... എനിക്ക്  പോകണം..... "


വിച്ചു ഒച്ച വെച്ചപ്പോൾ  അവൻ ഡോർ അകത്ത്  നിന്നും അടച്ചു.......... 


"എനിക്ക്  നിന്നോട് സംസാരിക്കണം വിച്ചു...... അത് കേട്ടിട്ട് നീ പോയാൽ മതി.............. "


"എന്ത്  പറയാൻ..... എന്ത് കേൾക്കാൻ  എനിക്ക്  പോകണം.... നിങ്ങളോട് മിണ്ടാൻ എനിക്ക്  താല്പര്യം  ഇല്ല..... "


അഭിയുടെ ആ പ്രവർത്തിയിൽ വിച്ചുവിന്  ദേഷ്യം വന്നു.... അവൾ അടിമുടി  നിന്ന്  വിറക്കാൻ തുടങ്ങി..... അഭി അവൾ പറയുന്നതൊന്നും കേൾക്കാതെ അവിടെ കിടന്ന ഒരു ചെയറിൽ കയറി ഇരുന്നു..... വിച്ചുവിന് മുന്നിലേക്ക്  ഒരു ചെയർ  വലിച്ചിട്ടു........ 

"ഇരിക്ക്...... "


ദേഷ്യത്തോടെ  വിച്ചു അവനെ നോക്കി  ഫോൺ എടുത്ത്  രുദ്രനെ വിളിക്കാൻ തുടങ്ങി...........വേഗം ചെന്ന്  അഭി അത്  തട്ടിപറിച്ചു.അവളുടെ  മുഖം നോക്കി  ഒന്ന് പൊട്ടിച്ചു............ കറങ്ങി വീഴാൻ പോയ അവളെ അവൻ  താങ്ങി ചെയറിൽ ഇരുത്തി........ഫോൺ സ്വിച്ച്  ഓഫ്‌ ചെയ്തു എങ്കിലും രുദ്രന്റെ  നമ്പറിലേക്ക്  കോൾ പോയത്  അഭി ശ്രദ്ധിച്ചില്ല................... വിച്ചു  ആകെ പേടിച്ച് പോയിരുന്നു....... അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു.ആരെങ്കിലും ഇവിടേക്ക്  വന്നിരുന്നു എങ്കിൽ എന്ന്  അവൾ ആശിച്ചു .... 


"എന്തിനാ..... എന്തിനാ നിങ്ങൾ എന്നേ ഇങ്ങനെ ദ്രോഹിക്കുന്നെ.......... "


വിച്ചു അത്  ചോദിച്ചതും അഭി അവളുടെ മുന്നിൽ മുട്ട്  കുത്തി ഇരുന്നു........ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കർചീഫ് എടുത്ത്  അവളുടെ മുഖം തുടക്കാൻ നോക്കി.......... ദേഷ്യം വന്ന്  അവൾ  അറപ്പോടെ  അവന്റെ കൈ തട്ടി മാറ്റി ...... 


"എന്താ വിച്ചു ഇത്................ സ്നേഹിച്ചിട്ടല്ലേ  ഉള്ളൂ നിന്നെ...... എന്നിട്ടും നീ........ എന്നേ ചതിച്ചില്ലേ..............ശെരിയാ നിന്നെ വേണ്ട എന്ന് ഞാൻ പറഞ്ഞു..... അത്  എൻ്റെ അച്ഛനും അമ്മയും എന്നോട് ചെയ്ത ചതി..... ...  പക്ഷെ  നീ...... നിനക്കെങ്ങനെ രുദ്രന്റെ ഒപ്പം ആ കല്യാണത്തിന്  സമ്മതിക്കാൻ തോന്നി............എങ്ങനെ നിനക്കിത്ര  വേഗം  അവനെ  സ്നേഹിക്കാൻ തോന്നി................ എങ്ങനെ നിനക്ക്  അവന്റെ ഒപ്പം ....... ഛെ !!!!!........ "


ഭ്രാന്തമായി ഓരോന്ന്  പറഞ്ഞ്  അഭി വിച്ചുവിന്റെ മുന്നിൽ കിടന്ന ചെയർ  ആഞ്ഞടിച്ചു  പൊട്ടിച്ചു........... ഭയം കൊണ്ട്  അവൾ ചെവി  പൊത്തി പിടിച്ചു.... കണ്ണുകൾ ഇറുകെ അടച്ചു.............. 


"ഒന്നും പോരാതെ  എന്നേ ഭ്രാന്ത്  പിടിപ്പിക്കാൻ....... അവന്റെ കുഞ്ഞിനെ  നീ വയറ്റിൽ ചുമക്കുന്നു.......... ഞാൻ ഇതെങ്ങനെ സഹിക്കും വിച്ചു......... നീയെന്റെ അല്ലെ..... എൻ്റെ മാത്രം........ എല്ലാം ഞാൻ ക്ഷമിക്കാം...... അവനെ സ്നേഹിച്ചതും.... അവന്റെ കൂടെ കിടന്നതും എല്ലാം മറക്കാം......... ഇതിനെ മാത്രം...വേണ്ട  
................. "


വിച്ചുവിന്റെ  വയറ്റിലേക്ക്  കൈ ചൂണ്ടി അവൻ  ക്രൂര ഭാവത്തോടെ  നോക്കി.............. ഭ്രാന്തമായി  പിച്ചും പേയും പറയാൻ തുടങ്ങി. 


"ഇതിനെ.... അങ്ങ്  കൊന്ന്  കളയണം....... നമുക്ക്  ജീവിക്കണ്ടേ  വിച്ചു.......... നമുക്ക്  നമ്മുടെ കുഞ്ഞ്  മതി...... ഇത്..................വേണ്ട........ ഇത്  വേണ്ട വിച്ചു...... "


"""സ്റ്റോപ്പ്‌  ഇറ്റ് """"""""""


അതുവരെ കരഞ്ഞ കണ്ണുമായി അവനെ നോക്കിയ അവളുടെ കണ്ണുകളിൽ  അവനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി.......... ............ അഭിയെ ചുട്ടെരിക്കാൻ  പാകത്തിന്  അവളിലെ  അമ്മയെന്ന  വികാരം  നിറഞ്ഞു നിന്നിരുന്നു.... ആ ഭാവ മാറ്റത്തിൽ അഭി പതറി പോയി


"""നീ പറഞ്ഞത്  സത്യം തന്നെയാ അഭി........... മനസും ശരീരവും  ഞാൻ എൻ്റെ രുദ്രേട്ടന് സമർപ്പിച്ചവൾ ആണ്‌............ ഞങ്ങളുടെ സ്നേഹത്തിന്റെ  അടയാളം ആണ്‌ എൻ്റെ വയറ്റിൽ ഉള്ളത്..............   അതിനെ കൊല്ലണം എന്ന് പറഞ്ഞ നിന്റെ നാവ്  പിഴുതു മാറ്റണം........ എന്തിന്റെ പേരിൽ ആ  നീ ഞങ്ങളുടെ ജീവിതത്തിലേക്ക്  വലിഞ്ഞു കയറുന്നത്.......... എന്നേ നിങ്ങൾ ഉപേക്ഷിച്ച നിമിഷം നമുക്കിടയിൽ  എല്ലാം അവസാനിച്ചു.............. കഴിഞ്ഞ്  പോയത്  എന്ന് പറയാൻ നമുക്കിടയിൽ  എന്താ ഉള്ളത്.... ഒരിക്കൽ എങ്കിലും ഞാൻ നിങ്ങളോടും നിങ്ങൾ എന്നോട് ഇഷ്ടം പറഞ്ഞിട്ടുണ്ടോ......... മനസ്  കൊണ്ട്  നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു. 
..എന്നേ വേണ്ട എന്ന് നിങ്ങൾ പറഞ്ഞ നിമിഷം നിങ്ങളിൽ നിന്നും ഞാൻ എത്രയോ ദൂരം മുന്നോട്ട്  സഞ്ചരിച്ചു........... എൻ്റെ പ്രണയം ഞാൻ തിരിച്ചറിഞ്ഞു,അത്  രുദ്രേട്ടൻ  ആയിരുന്നു...... ഒരിക്കലും നിങ്ങൾ ആയിരുന്നില്ല........ നിന്നെ സ്നേഹിച്ച ഒരു പെണ്ണിനെ നീയിപ്പോ ചതിക്കുക ആണ്‌ അഭി................ ഞാൻ ജീവിക്കും... എൻ്റെ കുഞ്ഞിനും  അതിന്റെ അച്ഛനും ഒപ്പം മാത്രം ...."


അവളുടെ വാക്കുകൾ എല്ലാം കൂരമ്പ്  പോലെ അവന്റെ ചെവിയിൽ  തുളച്ചു  കയറി.... കൈകൾ കൊണ്ട്  ചെവിയിൽ പൊത്തി അവൻ ഇരിക്കുന്നത്  കണ്ടപ്പോൾ ഏത്  നിമിഷവും അവനിൽ നിന്നും പുറത്ത്  ചാടാൻ ഇരിക്കുന്ന വിഷ സർപ്പത്തെ  അവൾ  മുൻകൂട്ടി കണ്ടു.......... 


            🔥🔥🔥🔥🔥🔥🔥


ഇതേസമയം  ഓഡിറ്റോറിയത്തിൽ  എല്ലാവരും അഭിയെ കാണാത്തതിൽ  ഉള്ള  പരിഭ്രമത്തിൽ  ആയിരുന്നു....       വിച്ചുവിനെ  തിരക്കി നടക്കുകയായിരുന്നു രുദ്രൻ..അവളുടെ കോൾ അവൻ കണ്ടിരുന്നു ..തിരിച്ചു വിളിച്ച് നോക്കിയപ്പോൾ സ്വിച്ച് ഓഫ്‌ ആയിരുന്നു ... അപ്പോഴാണ് അനന്യ ഓടി  കിതച്ചുകൊണ്ട്  രുദ്രന്റെയും അർജുന്റെയും അരികിൽ വന്നത്............ 


"രുദ്രേട്ട..... വിച്ചു ഡ്രസിങ് റൂമിൽ ഉണ്ട്.... എന്തോ കോൾ വന്നപ്പോൾ വേഗം വരാം എന്നും പറഞ്ഞ്  അവൾ എന്നേ നിർബന്ധിച്ചു  വിട്ടതാ.... അയാളെ കൂടി കാണാത്ത  സ്ഥിതിക്ക്  എനിക്ക് പേടി ആകുന്നു....... "



അത് കേൾക്കേണ്ട താമസം രുദ്രൻ അവിടെ നിന്നും ഇറങ്ങി ഓടി.... 


"നിന്നോട്  ഞാൻ പറഞ്ഞിട്ടില്ലേ അനു അവളെ ഒറ്റക്ക്  ആക്കരുത്  എന്ന്......... "(അർജുൻ )


"ഏട്ടാ  അവൾ...... പറഞ്ഞപ്പോൾ.... "


അനന്യ പറയുന്നത്  കേൾക്കാതെ  അർജുനും രുദ്രന്റെ പിന്നാലെ പോയി............... കാര്യം തിരക്കി ശ്രുതിയും  നന്ദിനിയും  അനുവിനെ  വളഞ്ഞു........ അവൾ എല്ലാം അവരോടു പറഞ്ഞതും എല്ലാവരും ഡ്രസിങ്  റൂമിലേക്ക്  പോയി..... ഇതെല്ലാം കണ്ട്  ശ്രീ ആകെ പേടിച്ച് പോയിരുന്നു..... അച്ഛനും അമ്മയും വിലക്കിയിട്ടും അവൾ മണ്ഡപത്തിൽ നിന്നും എണീറ്റു........ 


രുദ്രനും അർജുനും അവിടെ എത്തിയപ്പോൾ റൂം അകത്തു  നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു.... വിച്ചു ഇതിനുള്ളിൽ ട്രാപ്  ആയിട്ടുണ്ട്‌ എന്ന്  അവർക്ക്  ഉറപ്പായിരുന്നു........ പിന്നാലെ നവി കൂടി   എത്തിയപ്പോൾ അവർ മൂന്ന്  പേരും ചേർന്നു വാതിൽ ആഞ്ഞു തള്ളി..........ലോക്ക് തകർത്തുകൊണ്ട്  അവർ ഡോർ തുറന്നു..............രുദ്രൻ ചാടി അകത്തേക്ക് കടന്നതും.....   മുറിയുടെ  ഒരു മൂലയിൽ ചെവി പൊത്തി  മുഖം  മറച് ഇരിക്കുന്ന അഭിയെ ആണ്‌  കണ്ടത്. അവന് മുന്നിൽ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്ന  വീണയെയും.................. അവൻ അവളുടെ അടുത്തേക്ക്  ഓടിച്ചെന്നു  അവളെ കെട്ടിപിടിച്ചു.......... 


"മോളെ.!!!!!!!!.... ഒന്നും പറ്റിയില്ലല്ലോ. നിനക്ക്......... "


!!!!!!രുദ്രേട്ട !!!!!!!!


ആർത്തലച് കരഞ്ഞു കൊണ്ട്  അവൾ അവന്റെ നെഞ്ചിലെക്ക്  ചാഞ്ഞു........... രുദ്രൻ അവളെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു..... 

"ഒന്നും ഇല്ല...... ഞാൻ വന്നില്ലേ........."


തുടരും.............. 


🔥രുദ്രവീണ🔥
          
പാർട്ട്‌ ~60(last part)
              

വിച്ചുവിനെ  നേരെ പിടിച്ചു നിർത്തിയപ്പോൾ ആണ്‌  അവളുടെ  കവിളിൽ  പതിഞ്ഞ വിരൽ അടയാളം  അവന്റെ കണ്ണിൽ പെട്ടത്..... ... അത്  കണ്ടതും അവന്റെ  രക്തം തിളച്ചു  മറിഞ്ഞു.... വിച്ചുവിനെ  മാറ്റി നിർത്തി  അഭിയെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ രുദ്രൻ അവന് നേരെ പാഞ്ഞു  ചെന്നു.


!!!!ഡാ.................... !!!!


................ അവനെ തൂക്കി  എടുത്ത്  രണ്ട്  കവിളിലും മുഷ്ഠി  ചുരുട്ടി  രുദ്രൻ  അടിച്ചു....... രുദ്രന്റെ  ഓരോ അടിയും അവൻ ഏറ്റു വാങ്ങി....... കഴുത്തിനു  തൂക്കി  അവനെ പാഴ്തടി  വലിച്ചെറിയും പോലെ രുദ്രൻ കശക്കി എറിഞ്ഞു............... നേരെ ചെന്നു വീണത്  അർജുന്റെ  കാൽ ചുവട്ടിൽ..... അർജുനും നവിയും കൂടി അവനെ ചവിട്ടി കൂട്ടി........... രുദ്രന്റെ  ആദ്യത്തെ  അടിയിൽ തന്നെ അഭിയുടെ ചുവട്  പിഴച്ചു പോയിരുന്നു.. ബാക്കി കൂടി ആയപ്പോൾ ഒന്നും താങ്ങാൻ ആവാതെ  അവൻ കുഴഞ്ഞു വീണു............ നൗഫി എത്തി എല്ലാവരെയും തടഞ്ഞു...................... ഇതെല്ലാം കണ്ട്  കൊണ്ട്  ശ്രീ  അവിടേക്ക്  വന്നതും എല്ലാവരും നിശബ്ദം ആയിരുന്നു......... 
.....വിച്ചുവിനെ  അനുവും നന്ദിനിയും  ചേർത്ത്  പിടിച്ച്  ആശ്വാസിപ്പിക്കാൻ  ശ്രമിച്ചു.............. അത്  കണ്ടപ്പോൾ എന്തോ സംഭവിച്ചു  എന്ന് അവൾക്ക്  ബോധ്യം ആയി...... 
എന്താ  എന്ന്  അറിയാൻ അവൾ ശ്രുതിയെ  ദയനീയമായി  നോക്കി.......... 


"ഡി.... എല്ലാവരും ഇപ്പൊ വന്നില്ലായിരുന്നു എങ്കിൽ ഞങ്ങളുടെ വിച്ചുവിനെ നിന്റെ അഭിയേട്ടൻ........ "(ശ്രുതി )


ബാക്കി ഒന്നും കേൾക്കാൻ ഉള്ള ശക്തി ശ്രീക്ക്  ഇല്ലായിരുന്നു... എല്ലാവരുടെയും അടിയും വാങ്ങി ചോര ഒലിപ്പിച്ചു കിടക്കുന്ന  അഭിയെ  കാൺകെ  അവളുടെ ഹൃദയം  നുറുങ്ങി പോയി........... ദിവസങ്ങൾക്ക്  മുൻപ് കണ്ട ശാന്തത  ഇതിന്  വേണ്ടി ആയിരുന്നു  എന്ന് അവൾക്ക്  ബോധ്യം ആയി ......... ഇനി എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത  ഒരു  നിശ്ചലത അവളിൽ  നിറഞ്ഞു നിന്നു..................അവൾ അവന്റെ അരികിൽ എത്തുമ്പോൾ അഭി മുഖം തിരിച്ചു കളഞ്ഞു............ അവന്റെ ഒപ്പം ഇരുന്ന്  അവൾ ആ കൈകളിൽ ബലമായി  പിടിച്ചു.... 


"എന്തിനാ അഭിയേട്ട  എന്നേ ഇങ്ങനെ പറ്റിച്ചത്... ഇഷ്ടം ആയിരുന്നില്ല  എങ്കിൽ എന്നോട് അത്  പറയാമായിരുന്നു.... വിച്ചുവിന്റേയും  രുദ്രേട്ടന്റെയും ജീവിതം നശിപ്പിക്കാൻ  എന്നേ ഉപയോഗിച്ചത്  എന്തിനാ............... വെറുതെ ഓരോ സ്വപ്നങ്ങൾ ഞാൻ നെയ്തു  കൂട്ടി............... കഴിഞ്ഞ കുറെ നാളുകൾ എന്നോട് സ്നേഹം അഭിനയിച്ചതാണ്  അല്ലെ............. ഞാനൊരു പാവം ആയത് കൊണ്ട്  എന്തും ആകാം എന്ന്  കരുതിയോ .....   നിങ്ങളെ  കുറിച്ച്  എല്ലാം അറിഞ്ഞിട്ടും ഞാൻ സ്നേഹിച്ചു.... കൂടെ നിന്നു....സ്നേഹം കൊണ്ട്  നിങ്ങളെ നേരെയാക്കാം എന്നൊരു തോന്നൽ ഉണ്ടായിരുന്നു.... എൻ്റെ മണ്ടത്തരം  ആയിരുന്നു  അത്.... ഇനി എന്നാ  നിങ്ങൾ  എൻ്റെ സ്നേഹം മനസിലാക്കുന്നെ........... "


പൊട്ടിക്കരഞ്ഞുകൊണ്ട്  ശ്രീ  അത് പറയുമ്പോൾ അഭിയിൽ ഒരു മാറ്റവും ഉണ്ടായില്ല .......... അവന്റെ മനസ്സിൽ എന്താകും എന്ന്  ആർക്കും പ്രവചിക്കാൻ പോലും കഴിയുമായിരുന്നില്ല...............



"വേണ്ട ശ്രീ..... നിന്റെ സ്നേഹം മനസിലാക്കാത്ത  ഒരുവന്  വേണ്ടി നീയിനി സ്വന്തം വില  കളയരുത്.......... ഒന്നും അവന്റെ ചെവിയിൽ ഇപ്പോൾ കയറില്ല..........അവന്  എന്നേ കൊല്ലണം.....
......... വിച്ചുവിനെ  സ്വന്തം ആക്കണം.... ഇത് മാത്രമേ അവന്റെ മനസ്സിൽ ഉള്ളൂ...... അല്ലെ അഭി..... 
ഒന്ന് ഓർത്ത് നോക്ക്  അഭി......... നമ്മൾ ഫ്രണ്ട്‌സ് എന്നതിനും  അപ്പുറം സഹോദരങ്ങൾ ആയിരുന്നില്ലേ.. 
വിച്ചുവിനോടുള്ള  എൻ്റെ ഇഷ്ടം പോലും നിന്നോടല്ലേ  ഞാൻ പറഞ്ഞത്....... അവളെ എനിക്ക്  തന്നതും നീയല്ലേ............... എൻ്റെ പെണ്ണ് എന്ന്  പറയുമ്പോൾ നിനക്ക്  അവൾ ആരാണ്? ചിന്തിച്ചു  നോക്ക്  അഭി......... കൂട്ടുകാരന്റെ  പെണ്ണിനെ  തട്ടിപറിക്കുന്നത്  ആണോ നിന്റെ സ്വപ്നം.............. അതിനു  വേണ്ടി ആണോ നീയെന്നെ കൊല്ലാൻ  വരെ നോക്കിയത്..................എങ്കിൽ  അതിനൊരു  തീരുമാനം  ഇന്ന്  തന്നെ ഉണ്ടാക്കാം അഭി........ നിന്റെ ഇഷ്ടം തന്നെ നടക്കട്ടെ..... "


രുദ്രന്റെ വാക്കുകൾ കേട്ട്  അഭി  മുഖം ഉയർത്തി  അവനെ തന്നെ നോക്കി......... രുദ്രൻ എന്താ  പറയുന്നത്  എന്ന് കേൾക്കാൻ എല്ലാവരും  ശ്രദ്ധയോടെ നിന്നു..........അഭിയുടെ മുഖം കാണും തോറും വിച്ചുവിന്  ദേഷ്യം ഇരച്ചു  കയറി.............. അവൻ  നോക്കി നിൽക്കുമ്പോൾ തന്നെ അവൾ രുദ്രന്റെ കയ്യിൽ പോയി പിടിച്ചു....... 


"ഏട്ടാ........... വേണ്ട..... ഇയാളോട് ഇനിയൊന്നും സംസാരിക്കേണ്ട.... കഴിഞ്ഞ കുറെ നിമിഷങ്ങൾ ഞാൻ അനുഭവിച്ച വേദന.......... അത്  ഓർക്കുമ്പോൾ..............നമ്മുടെ കുഞ്ഞിനെ കളയാൻ വരെ ഇയാൾ  പറഞ്ഞു........... ആര്  ക്ഷമിച്ചാലും ശെരി  എനിക്ക്  ഇതൊന്നും മറക്കാൻ കഴിയില്ല............. ശ്രീ..... നീയൊരു ജീവിതം ആഗ്രഹിക്കുന്നു എങ്കിൽ ഇയാളെ വിട്ട്  നീ എവിടെക്കെങ്കിലും പോയിക്കോ...... "


"ഈ പ്രശ്നം  ഇവിടെ തീർക്കണം വിച്ചു................. ........ ശ്രീക്ക്  അഭിയെ  അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ.......... അഭിക്ക്  വേണ്ടത്  നിന്നെയും......അവന്റെ മുന്നിൽ  തടസ്സം  ഞാനും ശ്രീയും ആണ്‌.......... "(രുദ്രൻ )



"എന്ന്  വെച്ച്  വിച്ചുവിനെ ഇവന് വിട്ടു കൊടുക്കാൻ ആണോ......."(നൗഫി )


"അതെ......... "


രുദ്രൻ  പറഞ്ഞത്  കേട്ട്  വിച്ചുവിന്റെ  കണ്ണുകൾ നിറഞ്ഞു....... എല്ലാവരും സ്തംഭിച്ചു പോയി.......... ഇങ്ങനെ ഒന്ന് രുദ്രൻ പറയും എന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയില്ല.............


"നിനക്കിവളെ  അല്ലെ വേണ്ടത്  അഭി........... നീ എടുത്തോ........ ഞാൻ ഇല്ലാതെ ആയാൽ മാത്രേ നിനക്ക് ഇവളെ കിട്ടു  എന്നൊന്നും ഇല്ലല്ലോ........ ഞാൻ തന്നെ ഇവളെ നിന്റെ കയ്യിൽ  ഏൽപ്പിക്കാം....... "


വിച്ചുവിനെ  മുന്നിൽ പിടിച്ചു നിർത്തി  അഭിയെ നോക്കി  രുദ്രൻ പറഞ്ഞു......... 


"പക്ഷെ.എന്നേ സ്നേഹിക്കുന്ന കാലത്തോളം ഇവൾ എന്റേത്  മാത്രം ആണ്‌ ....... ഇവളുടെ മനസ് നിനക്ക്  കിട്ടുമോ അഭി............. ഞാൻ ഇല്ലാതെ ഇവൾക്ക്  ഒരു ജീവിതം ഉണ്ടോ..............? നിനക്കൊപ്പം  നിന്നെ സ്നേഹിച്ചു  ജീവിക്കാൻ ഇവൾക്ക് കഴിയുമോ............ നീ തോറ്റു  പോകും അഭി............. മൂന്ന്  ജീവൻ നീ കാരണം ഇല്ലാതെ ആകും...... ഒന്നും അറിയാതെ  അവളുടെ ഉള്ളിൽ വളരുന്ന  ആ കുഞ്ഞ്  ജീവൻ നിന്നോട് എന്ത്  തെറ്റ്  ചെയ്തു  അഭി....................മനസ്  കൊണ്ട്  ഒരിക്കലും നിനക്ക്  ഇവളെ നിന്റേത്  ആക്കാൻ കഴിയില്ല.......... ഇനി നീ തീരുമാനിച്ചോ............സ്നേഹം കൊണ്ട്  നിന്നെ മൂടാൻ  ശ്രീ ഉണ്ടായിരുന്നു... എന്നിട്ടും നീ അത്  കാണാതെ പോയല്ലോ..  "(രുദ്രൻ )


വിച്ചുവിന്റെ കയ്യിൽ ചേർത്ത് പിടിച്ച്  രുദ്രൻ പുറത്തേക്ക് നടന്നു ......... ബാക്കി ഉള്ളവർ എന്ത്  ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു....... ശ്രീയുടെ അച്ഛനും അമ്മയും കൂടി വന്നപ്പോൾ രംഗം ആകെ വഷളായി ....... ഈ കല്യാണം വേണ്ട എന്ന തീരുമാനത്തിൽ  അവർ എത്തിയപ്പോൾ ശ്രീ  ആകെ തളർന്നു.................... നൗഫിയും അർജുനും കൂടി ശ്രീയുടെ അച്ഛനെയും അമ്മയെയും കാര്യങ്ങൾ  ബോധിപ്പിക്കാൻ ശ്രമിച്ചു.............. അഭി ശാന്തൻ ആയിരുന്നു. യാതൊരു മറുപടിയും അവനിൽ നിന്നും ഉണ്ടായില്ല..................ഒടുവിൽ എല്ലാവരും കൂടി വിവാഹം നടത്താൻ  തന്നെ തീരുമാനിച്ചു............. അഭിയെ അതിനു ശേഷം  ഡോക്ടറുടെ  അരികിൽ എത്തിക്കാനും..... അഭിയുടെ അച്ഛനും അമ്മയും ശ്രീയുടെ  കാല്  പിടിച്ചു മാപ്പ്  പറഞ്ഞു അവർ ചെയ്ത ചതിക്ക്  ഇതൊന്നും പരിഹാരം  ആയിരുന്നില്ല എങ്കിൽ കൂടിയും..... .....  ...   എല്ലാവർക്കും ഒപ്പം യാന്ത്രികം ആയി  അഭി മണ്ഡപത്തിൽ  എത്തി, ആരൊക്കെയോ ചേർന്ന്  അവനെ അവിടെ പിടിച്ചിരുത്തി......... മുഹൂർത്തം കഴിഞ്ഞതിന്റെയും  കല്യാണചെക്കൻ  വൈകിയതിന്റെയും  ചില സംസാരം ചുറ്റിനും ഉണ്ടായിരുന്നു.......... അതൊന്നും ആരും കാര്യം ആക്കിയില്ല.............. അഭിയുടെ  കയ്യിൽ താലി കൊടുക്കുമ്പോൾ അവൻ യാതൊരു മടിയും കൂടാതെ  അത്  അവളുടെ കഴുത്തിൽ കെട്ടി.............. ശ്രീയുടെ  കണ്ണുകൾ നിറഞ്ഞു............ഇനി എന്ത്  എന്ന്  ഉള്ളിൽ ഒരു ചോദ്യം ഉയരുമ്പോളും  ഈ നിമിഷത്തെ  സന്തോഷം  മാത്രം മതിയായിരുന്നു  അവൾക്ക്  മുന്നോട്ട്  പോകാൻ.......... 
താലികെട്ട് കഴിഞ്ഞ്  എല്ലാവരുടെയും അനുഗ്രഹം വാങ്ങി  പിന്നെ ഫോട്ടോ എടുപ്പ്  ഒക്കെ വേഗത്തിൽ ആക്കി........... 
എല്ലാവരും അവൾക്ക്  ആശംസകൾ  അറിയിക്കുമ്പോൾ രുദ്രനും വിച്ചുവും  ഒന്നും മിണ്ടാതെ മാറി നിന്നത്  ശ്രീക്ക്  വേദന തോന്നി......... അഭിയെ കൂട്ടാതെ  അവൾ ഒറ്റക്ക്  അവർക്ക്  അരികിൽ ചെന്നു.... വിച്ചുവിനെ  കെട്ടിപിടിച്ചു....... 


"സോറി....... ഞാൻ കാരണം നിങ്ങൾ ഇന്ന് ഒത്തിരി വേദനിച്ചു.... ടെൻഷൻ  അടിച്ചു ...... എന്ത്  പറയണം എന്ന്  എനിക്ക്  അറിയില്ല..... എന്നോട് ദേഷ്യം ഉണ്ടോ വിച്ചു.....  "


"നിന്നോട് ദേഷ്യം ഉണ്ടെങ്കിൽ ഞങ്ങൾ നിൽക്കുമോ ശ്രീ...... ഇതുവരെ  നിന്റെ എല്ലാ തീരുമാനങ്ങൾക്കും ഞങ്ങൾ കൂട്ട്  നിന്നു....ഇനിയും അങ്ങനെ തന്നെ ....... അഭിയെ  ട്രീറ്റ്മെന്റിന്  വേണ്ടി ഇന്ന് തന്നെ കൊണ്ടുപോകുന്നതാ  നല്ലത് ... ഇപ്പൊ അവൻ ശാന്തൻ ആണ്‌..... നീ പറഞ്ഞാൽ അനുസരിക്കും..... പിന്നീട്  എങ്ങനെ ആവും എന്ന് ആർക്കും ഊഹിക്കാൻ  പോലും കഴിയില്ല.... "(രുദ്രൻ )


"അറിയാം രുദ്രേട്ട......... ഇനി അഭിയേട്ടന്റെ  ട്രീറ്റ്മെന്റ് മാത്രേ എൻ്റെ മനസ്സിൽ ഉള്ളൂ........... അതിന്  ശേഷം മാത്രമേ ഒരു ജീവിതം പോലും ഞാൻ ആഗ്രഹിക്കു........വിധി ഉണ്ടെങ്കിൽ അത്  നടക്കുമായിരിക്കും.... "


"വിധി ഉണ്ടെങ്കിൽ എന്നല്ല ശ്രീ....... നടക്കും. നിന്റെ സ്നേഹത്തിന്  നേരെ മുഖം തിരിക്കാൻ അഭിയെട്ടന്  കഴിയില്ല............ നീ സന്തോഷം  ആയി  ഇരിക്ക്...... ഞങ്ങൾ ഒക്കെ ഇല്ലേ  കൂടെ.... "(വിച്ചു )


       കുറച്ച്  പൊട്ടലും  ചീറ്റലും  ഒക്കെ ഉണ്ടായിരുന്നു എങ്കിലും എല്ലാം ഭംഗി ആയി  അവസാനിച്ചതിന്റെ  ഒരാശ്വാസം  എല്ലാവർക്കും ഉണ്ടായിരുന്നു....................... 
സദ്യ  ഒക്കെ കഴിഞ്ഞ്  ശ്രീ  അഭിക്കൊപ്പം ഇറങ്ങി.............. ഗൃഹപ്രവേശം  കഴിഞ്ഞ്  ബന്ധുക്കൾ ഒക്കെ ഒന്ന്  ഒഴിയുമ്പോൾ തന്നെ അഭിയെ  കൂട്ടി ഡോക്ടറുടെ  അടുത്തേക്ക്  പോകാൻ ആയിരുന്നു  എല്ലാവരുടെയും പ്ലാൻ........ കാര്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ശ്രീയെ കൂടി കൊണ്ടുവരാൻ  അദ്ദേഹം പറഞ്ഞു...................... സത്യത്തിൽ അഭി  ഇപ്പൊ ആകെ അനുസരണ  കാണിക്കുന്നത്  ശ്രീയോട്  മാത്രം ആയിരുന്നു... അവൾ ഇല്ല എങ്കിൽ അവൻ എവിടേക്കും പോകില്ല എന്ന്  ഉറപ്പായിരുന്നു......................... അഭിയുടെ  ജീവിതം  മുന്നോട്ട്  കൊണ്ടുപോകുന്ന ദൗത്യം  ഇനി ശ്രീക്ക്‌  മാത്രം ആണ്........ 



          🔥🔥🔥🔥🔥🔥🔥



പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞ സന്തോഷത്തിൽ രുദ്രനും വിച്ചുവും അവരുടെ പ്രണയജീവിതം മുന്നോട്ട് നയിച്ചു.... അതിനേക്കാൾ തീവ്രമായിരുന്നു അർജുന്റെയും അനന്യയുടെയും സ്നേഹം........... ഒരിക്കലും വിശ്വസിക്കാൻ  കഴിയാത്ത വിധം അർജുൻ അനന്യയിൽ തന്നെ ഒതുങ്ങി ................. അങ്ങനെ മനോഹരം  ആയ കുറെ ദിവസങ്ങൾ മുന്നോട്ടു പോയിക്കൊണ്ടെ  ഇരുന്നു....... വിച്ചു പ്രെഗ്നന്റ്  ആയിട്ട്  ഇപ്പൊ ഒരു മാസം കഴിഞ്ഞു... അതിന്റേതായ  അവശത അവൾക്ക്  ഉണ്ടായിരുന്നു....... ഓഫീസ് കാര്യങ്ങൾ ഒക്കെ പതിയെ അർജുനെ  ഏൽപ്പിച്ചുകൊണ്ട്  രുദ്രൻ അവൾക്ക്  വേണ്ടി സമയം കണ്ടെത്താൻ  തുടങ്ങി.......... അവളുടെ ഹെൽത്ത്‌, അവളുടെ സന്തോഷം, ഇഷ്ടങ്ങൾ ഇതൊക്കെ ആയിരുന്നു  അവന് വലുത്.... അത്യാവശ്യം  ആയി രുദ്രനും ഓഫീസിൽ പോകേണ്ടി വരുമ്പോൾ അനന്യ ഹോസ്പിറ്റലിൽ  പോകാതെ  അവൾക്ക്  കൂട്ടിരിക്കും..... കല്യാണം കഴിഞ്ഞു  എങ്കിലും ജോലി ഉപേക്ഷിക്കാൻ അനുവിന്  പറ്റില്ലായിരുന്നു .. അർജുനും അവളുടെ ഇഷ്ടത്തിന്  ശെരി വെച്ചു........................ ..... 

ചെറിയ ചെറിയ ട്രിപ്പ്‌ ഒക്കെ ആയി അനുവും  അർജുനും ലൈഫ് അടിച്ചു പൊളിച്ചു പോകുമ്പോൾ ആണ്‌  അവർക്കും പണി  കിട്ടിയത്....... അർജുന്റെ  സ്നേഹത്തിന്  കണ്ട്രോൾ ഇല്ലാതെ വന്നപ്പോൾ  അനുവും  വിച്ചുവിന്റെ  അവസ്ഥയിൽ ആയി....................രുദ്രനെ തോൽപ്പിക്കാൻ  മത്സരിച്ചതാണ്  എന്നും പറഞ്ഞ്  ആരവ്   അവനെ കളിയാക്കി ..... ഡബിൾ  സന്തോഷം  ആയിരുന്നു  എല്ലാവർക്കും. ഏട്ടന്മാർ  രണ്ടും അച്ചന്മാർ  ആകാൻ പോകുന്ന  സന്തോഷം  കൊണ്ട്  ആരവിന്  ഓഫീസിൽ ഒരു  പോസ്റ്റ്‌  കൊടുത്ത്  രുദ്രൻ അവനെ അവിടെ  സ്ഥാപിച്ചു................ അർജുനും രുദ്രനും ഭാര്യമാരെ  സ്നേഹിച്ചു കൊല്ലുന്ന  തിരക്കിൽ ആയിരുന്നു..... യുവ  കോമളന്റെ  തലയിൽ കുറെ ഉത്തരവാദിത്തം  ആയപ്പോൾ അവന്റെ  പഴയ കുട്ടിക്കളി  ഒക്കെ മാറി, ഏട്ടന്മാരെ പോലെ തന്നെ അവനും കാര്യബോധം വന്ന്  തുടങ്ങി........... ഇടയ്ക്കിടെ  അച്ഛനെ കാണാൻ വേണ്ടി രുദ്രൻ അനിയത്തിമാരെയും അമ്മയെയും കൂട്ടി പോയി, പക്ഷെ വിച്ചുവിന്  ഹെൽത്ത്‌  കണ്ടീഷൻ  ഓക്കേ  അല്ലാത്തത്  കൊണ്ട്  അവളെ കൊണ്ടുപോകാൻ ഒരു വഴിയും ഇല്ലായിരുന്നു ........... ആകെ മൊത്തം സന്തോഷം  ഉള്ള വാർത്തകൾ ആയിരുന്നു  മുന്നോട്ട്  അവരെ കാത്തിരുന്നത്........ അച്ഛന്റെ  ആരോഗ്യത്തിൽ  നല്ല  പുരോഗതി  ഉണ്ടായിരുന്നു.... കൈകളും  കാലുകളും ചലന ശേഷി വീണ്ടെടുക്കാൻ തുടങ്ങി...... പവിത്ര വീൽചെയറിൽ നിന്നും എണീറ്റ്‌  മറ്റുള്ളവരുടെ  സഹായത്തോടെ  നടക്കാൻ ശ്രമിച്ചു തുടങ്ങി.... ഇടയ്ക്കിടെ  ആരവ്  വന്ന് പോകുന്നത്  അവൾക്ക്  ആശ്വാസം  ആയിരുന്നു ............... അവരുടെ  കള്ള കളി ഒക്കെ എല്ലാവരും അങ്ങ്  കയ്യോടെ പിടിച്ചു............ പവിയുടെ  ഹെൽത്ത്‌  ഒന്ന്  ഓക്കേ ആയാൽ അവരുടെ കാര്യം അങ്ങ്  നടത്താൻ  തീരുമാനം ആയി.......... 

നന്ദിനി ആകെ ചേഞ്ച്‌ ആയി.... നവിയുടെ  കൂടെ ചേർന്ന്  അവൾ  ബിസിനസ്   സ്റ്റാർട്ട്‌  ചെയ്തു.അതിന്റെ ഓട്ടത്തിൽ  ആയത്  കൊണ്ട്  പെട്ടെന്നൊരു  കല്യാണം വേണ്ട എന്ന് പറഞ്ഞ്  അവൾ ഒഴിഞ്ഞപ്പോൾ നവിയുടെയും ശ്രുതിയുടെയും  കാര്യം അൽപ്പം വേഗത്തിൽ ആയി........ ചെറിയ ഒരു ചടങ്ങിൽ അവരുടെ കല്യാണം മംഗളം  ആയി  അങ്ങ് നടന്നു....... 


ഇതിനിടയിൽ  വിദ്യയുടെ  കുഞ്ഞിന്റെ  ഓപ്പറേഷൻ  യാതൊരു കുഴപ്പവും ഇല്ലാതെ കഴിഞ്ഞു....... ഹോസ്പിറ്റലിൽ  പോയി ആ കുഞ്ഞിനെ ഒന്ന് കാണണം എന്ന്  വിച്ചുവിന് ആഗ്രഹം ഉണ്ടായിരുന്നു.......... ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പറ്റിയത്   അവൾക്ക്  ഒരു ആശ്വാസം  ആയിരുന്നു......... 

 രുദ്രനും അർജുനും  അത്യാവശ്യം  ആയി ഒരു  ബിസിനസ്  ടൂർ  വന്നു...  ഒഴിവാക്കാൻ അവർ കുറെ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല......... ഒടുവിൽ അവർ പോകാൻ തന്നെ തീരുമാനിച്ചു................ക്ലാസ്സ്‌ കഴിഞ്ഞ്  വേദയും ശിവയും വീട്ടിൽ തന്നെ ഉണ്ടായിരുന്നത്  കൊണ്ട്  വിച്ചുവിനും അനന്യക്കും ഒരു ഹെല്പ്  ആയിരുന്നു.................. രണ്ട്  പേരെയും ഒരു പണിയും ചെയ്യാൻ അമ്മ വിട്ടിരുന്നില്ല... വീട്ടിൽ അത്യാവശ്യം  ജോലിക്കാരെ  ഒക്കെ ആരവ് ഏർപ്പാട്  ആക്കിയിരുന്നു...അതുകൊണ്ട്  അവരെ ശ്രദ്ധിക്കാൻ അമ്മക്ക്  കൂടുതൽ സമയം കിട്ടി.............. ചെക്കപ്പിന്റെ  ഡേറ്റ്  അടുത്ത്  തുടങ്ങിയപ്പോൾ   വിച്ചുവിന്റെ  അമ്മ തന്നെ അനുവിനെയും വിച്ചുവിനെയും  ഹോസ്പിറ്റലിൽ  കൊണ്ടുപോയി...............
 വിദ്യയുടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്നതിന്  മുന്നേ കാണാൻ പറ്റുമല്ലോ എന്ന സന്തോഷം  ആയിരുന്നു  വിച്ചുവിന്......... 


ഹോസ്പിറ്റലിൽ എത്തി വിച്ചു  ഡോക്ടറെ  കണ്ട ശേഷം അനന്യയുടെ  ഊഴം വന്നു..............ആ   
സമയം നോക്കി  വിച്ചു അമ്മയോട്  പറഞ്ഞിട്ട്  നേരെ വിദ്യയുടെ കുഞ്ഞിനെ കാണാൻ പോയി........................ വിദ്യ അല്ലാതെ  അവിടെ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല........ മോൾക്ക്  മരുന്ന് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു അവൾ.. വിച്ചുവിനെ  കണ്ടതും അവൾക്ക്  ഒരുപാട്  സന്തോഷം  ആയി........ 


"വരും എന്ന് എനിക്ക്  അറിയാമായിരുന്നു...................താങ്ക്സ്.. എല്ലാത്തിനും..... "



"എന്നോട് താങ്ക്സ് ഒന്നും പറയണ്ട  ചേച്ചി............ അല്ല, ചേച്ചി മാത്രേ ഉള്ളോ.... വേറെ  ആരും കൂട്ടിന്  ഇല്ലേ ...... "


ആ ചോദ്യം അവളുടെ പുഞ്ചിരി മായിച്ചു കളഞ്ഞിരുന്നു... എങ്കിലും വീണക്ക് മുന്നിൽ അവൾ അത്  മറച്ചു പിടിക്കാൻ ശ്രമിച്ചില്ല.... 


"ആര്  വരാൻ ആണ്‌........ ഞാൻ മാത്രമേ ഉള്ളൂ ഇപ്പൊ ഇവൾക്ക്.... ഫാദർ  എന്നും വരും.... അവിടെ കുട്ടികളുടെ കാര്യം  നോക്കാൻ ഉള്ളത്  കൊണ്ട്  പോയല്ലേ പറ്റു.......... പിന്നെ ഇടക്ക്  അയാൾ വരും. 
വഴക്കിടും .... പോകും............. മോളെയും കൊണ്ട്  എവിടേക്ക്  പോകും എന്ന് ഓർത്തിട്ടാണ്  എനിക്ക് ടെൻഷൻ............... ഫാദർ  എല്ലാം പറഞ്ഞിട്ടുണ്ടാവുമല്ലോ.... "


"മ്മ്.... അറിയാം ചേച്ചി....... എല്ലാം.............. വീട്ടിലേക്ക്  ഒന്ന് വിളിക്കാൻ ശ്രമിചൂടെ............ "



"വേണ്ട.. എല്ലാവർക്കും ഞാൻ വലിയ തെറ്റുകാരി  ആണ്‌..... അത്  അങ്ങനെ തന്നെ ഇരിക്കട്ടെ..... എനിക്കിപ്പോൾ മോളെ ഓർത്തെ  ടെൻഷൻ  ഉള്ളൂ... എൻ്റെ ജീവിതം ഇങ്ങനെ ആയി  പോയി........ ഞാൻ തന്നെ എടുത്ത തീരുമാനം...... "


വിച്ചു വിദ്യയെ   ചേർത്ത്  പിടിച്ചു................... ഇന്നുവരെ  ആശ്വാസിപ്പിക്കാൻ  ആരും ഇല്ലാത്ത  ഒരു പെണ്ണിന് അതൊരു  പുതിയ അനുഭവം  ആയിരുന്നു.......... ഒന്ന്  പൊട്ടിക്കരയണം  എന്നവൾ ആഗ്രഹച്ചു..................വേദന എല്ലാം മനസിന്റെ  അടിത്തട്ടിൽ   ഉറഞ്ഞു  പോയിരുന്നു............ 


"ചേച്ചി...... എന്താ ...... എന്താ നിങ്ങളുടെ ലൈഫിൽ സംഭവിച്ചത്..... എന്നോടെങ്കിലും ഒന്ന്  പറഞ്ഞൂടെ.....................   "


അവളുടെ കണ്ണുകളിൽ  വിഷാദം കലർന്ന ഭാവം ആയിരുന്നു വിച്ചു അപ്പോൾ കണ്ടത്............. പറയാൻ വെമ്പുന്ന  ഒരു മനസ്  ഉണ്ടെങ്കിൽ കൂടി  നാവ്  അതിനു  വിലങ്ങുതടി  ആയി  നിന്നു............... ഒരു തുള്ളി  കണ്ണുനീർ  അവളുടെ മിഴികളിൽ നിന്നും ഉതിർന്നു............. അത്  തുടച്ചു മാറ്റി  വിച്ചുവിനെ  നേരെ അവൾ തിരിഞ്ഞു.......... 


"എന്ത്  പറയണം എന്ന്  എനിക്ക്  അറിയില്ല വീണേ.... എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട്  സ്വപ്നം  കണ്ടവൾ  ആണ്‌  ഞാനും............സ്നേഹിച്ച പുരുഷനോടൊപ്പം  ഉള്ള ജീവിതം നെയ്തു കൂട്ടിയവൾ............എന്നിൽ നിന്നും അതെല്ലാം തട്ടി  എടുത്തത്  ആ വൃത്തികെട്ടവൻ  ആണ്‌............... ഓർക്കുമ്പോൾ പേടി ആണ്‌ എനിക്ക്............ മനസ്  കൊണ്ടും ശരീരം  കൊണ്ടും ഞാൻ അശുദ്ധയായ  നിമിഷം........കണ്ണേട്ടനെ  മാത്രം സ്വപ്നം കണ്ട്  ഞാൻ കാത്ത്  സൂക്ഷിച്ചതെല്ലാം  അയാൾ ചവിട്ടി അരച്ചു............ 

അന്ന് വിവാഹത്തിന് ഒരാഴ്ച മുൻപ് അച്ഛനും അമ്മയും ഏട്ടനും കൂടി  ബന്ധുക്കളെ  ഒക്കെ കല്യാണം വിളിക്കാൻ പോയപ്പോൾ  ഞാൻ മാത്രം ആയി  വീട്ടിൽ..... അപ്പോഴാണ് ആ ദുഷ്ടൻ എന്തോ ആവശ്യം പറഞ്ഞ്  വീട്ടിലേക്ക്  വന്നത്.............................. അയാൾ നന്നായി കുടിച്ചിരുന്നു............. ഇറക്കി വിടാൻ നോക്കിയ എന്നേ അയാൾ ബലമായി................................ 
അന്ന് ഞാൻ എൻ്റെ ജീവിതം നശിപ്പിക്കാൻ  ഒരുങ്ങിയതാ........ ഞാൻ അങ്ങനെ ചെയ്‌താൽ കണ്ണേട്ടൻ ജീവിതകാലം  മൊത്തം എന്നേ ഓർത്ത്  നശിക്കും... അതിനേക്കാൾ എത്രയോ നല്ലതാണ്  ഞാൻ മോശം ആയിരുന്നു  എന്ന് അറിഞ്ഞുകൊണ്ട്  എന്നേ വെറുക്കുന്നത്...........................എൻ്റെ എന്തൊക്കയോ ഫോട്ടോസ്  അയാളുടെ കയ്യിൽ ഉണ്ടായിരുന്നു... അത്  വെച്ച് എന്നേ ഭീക്ഷണിപ്പെടുത്തി  അയാൾ പലർക്കും കാഴ്ച വെച്ചു................ അച്ഛന്റെയും അമ്മയുടെയും  ഏട്ടന്റെയും  ഒക്കെ അഭിമാനം ഓർത്ത്  ഞാൻ ഇതൊന്നും ആരോടും പറഞ്ഞില്ല.................. എൻ്റെ ജീവിതം നശിപ്പിച്ചവൻ  തന്നെ എൻ്റെ കഴുത്തിൽ താലി കെട്ടണം എന്നത്  എൻ്റെ വാശി ആയിരുന്നു....................... ഭ്രാന്ത്  പിടിച്ച അവസ്ഥയിൽ ആയിരുന്നു  ഞാൻ.....................ജീവിതം നശിച്ച എനിക്ക്  ഇനി എന്ത്  നോക്കാൻ ആണ്‌ ഉള്ളത്....... ഞാൻ മോശം ആയി  കഴിഞ്ഞു............. അത്  എൻ്റെ മോളുടെ ജീവിതത്തെ കൂടി ബാധിക്കുമോ എന്ന പേടി മാത്രേ ഉള്ളൂ........... അരുണ മോള്  അയാളുടെ  അല്ല എന്നാണ്  ആ വൃത്തികെട്ടവൻ  പറയുന്നത്....... അതുകൊണ്ട്  ഇവളെ ദ്രോഹിക്കാൻ അയാൾ എന്തും ചെയ്യും..... ഒരു കുഞ്ഞിനെ  നഷ്ടപ്പെട്ട  വേദന എൻ്റെ ഉള്ളിൽ ഇപ്പോഴും മായാതെ  കിടക്കുവാ.................... "



എല്ലാം കേട്ട്  കഴിഞ്ഞപ്പോൾ വിച്ചുവിന്  അവളോട്‌ സഹതാപം  തോന്നി..... അതിലും ഉപരി അവളുടെ ജീവിതം നശിപ്പിച്ചവനോട്  ദേഷ്യവും..................... വിദ്യയെ  അവൾ ആശ്വാസിപ്പിച്ചു........ 



"ഒന്ന് കൊണ്ടും പേടിക്കരുത്.......എന്തിനും ഞാൻ ഉണ്ടാകും കൂടെ............. മോളുടെ കാര്യം മാത്രം ഓർത്താൽ മതി.......... എത്രയും വേഗം എല്ലാം ശെരി ആകും................... എനിക്ക്  ഇറങ്ങാൻ സമയം ആയി............ കുറച്ച്  ദിവസം കൂടി ഇവിടെ  നിൽക്കാൻ വേണ്ട ഏർപ്പാട്  ഞാൻ ചെയ്യാം.... ബാക്കി ഒക്കെ അതിനുശേഷം തീരുമാനിക്കാം....." 


വിദ്യയോടും മോളോടും യാത്ര പറഞ്ഞ്  വിച്ചു പുറത്തേക്ക്  ഇറങ്ങിയപ്പോൾ ഇതെല്ലാം കേട്ട്  അനന്യ അവിടെ ഉണ്ടായിരുന്നു.............. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....... അവളെ കണ്ടതും വിദ്യ ആകെ ഷോക്ക്ഡ്  ആയിരുന്നു.................വിച്ചു അവളുടെ കയ്യിൽ പിടിച്ച്  അവിടെ  നിന്നും കൊണ്ടുപോയി............ അനു ഒന്നും തന്നെ അവളോട്‌ ചോദിച്ചില്ല...............അവിടെ നിന്നും ഇറങ്ങുമ്പോൾ  വിദ്യയുടെ അവസ്ഥ ഓർത്ത്  അവൾക്ക് വേദന തോന്നി.......... അതൊരു തീരാനോവായി  അവളിൽ അവശേഷിച്ചു........ 

ഒരാഴ്ച കഴിഞ്ഞ്  രുദ്രനും അർജുനും തിരികെ എത്തിയപ്പോൾ വീട്  വീണ്ടും ഉണർന്നു... പക്ഷെ അനന്യയുടെ  മനസ്  മാത്രം ശോകം ആയി  തുടർന്നു...................... അർജുൻ  അവളോട്‌ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു........ അവൾ അറിഞ്ഞതും വിച്ചു പറഞ്ഞതും ആയ കാര്യങ്ങൾ എല്ലാം അവൾ അർജുനെ  അറിയിച്ചു.......... സത്യം അറിഞ്ഞപ്പോൾ  അത്  വേണ്ടിയിരുന്നില്ല എന്ന് പോലും അർജുന്  തോന്നി.... ഒരിക്കലും അവനത്  താങ്ങാൻ കഴിയില്ലായിരുന്നു................ അനന്യയെ  സന്തോഷിപ്പിക്കാൻ  അവൻ ആ  കാര്യത്തെ  പറ്റി അറിഞ്ഞതായി  പോലും ഭാവിച്ചില്ല........ പക്ഷേ അനുവിന്റെ  മനസ്സിൽ വിദ്യ മാത്രം ആയിരുന്നു.... അവൾക്ക്  ഉണ്ടായ ഒറ്റപ്പെടൽ ആയിരുന്നു ............. 

അവളുടെ മനസ് വേദന കൊണ്ട്  പിടഞ്ഞു....... അവർക്കിടയിൽ  കടന്ന് വന്നു എന്നൊരു  തോന്നൽ അവളുടെ ഉള്ളിൽ ഉണ്ടായി. അർജുന്റെ നെഞ്ചിൽ തല ചായിച്ചു  കിടന്ന ഒരു  രാത്രിയിൽ  അവൾ അവളുടെ സങ്കടങ്ങൾ  അവനോടായി  പറഞ്ഞു............... 


"ഏട്ടാ................ "


"എന്തേയ്............ ഉറക്കം വന്നില്ലേ....."


"ഉറക്കം  വന്നിട്ട്  കുറെ ദിവസം ആയി  ഏട്ടാ............... "


"എന്ത്  പറ്റി..................എൻ്റെ നെഞ്ചിൽ കിടന്നിട്ടും നിനക്ക്  ഉറക്കം ഇല്ലേ................ ഞാനൊരു പാട്ട്  പാടട്ടെ....  "


അനുവിനെ  രണ്ട്  കൈ കൊണ്ടും വരിഞ്ഞു  മുറുക്കി അവൻ നെഞ്ചോട്‌ ചേർത്തു....................... 


"ഏട്ടാ........ എനിക്ക്....... പറയാൻ........ ഉള്ളത്................. "


"വിദ്യയുടെ കാര്യം അല്ലെ........ I know.......അതോർത്തു  നീ പേടിക്കണ്ട..............അതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.... "


അനുവിന്റെ  മുടി ഇഴകളെ  തലോടി  അവൻ അവൻ അവളെ ചുംബനങ്ങൾകൊണ്ടു  മൂടി....... 


"എന്താ......... ഏട്ടൻ... പറഞ്ഞു വരുന്നേ...... "


"വിച്ചു എന്നോട് എല്ലാം പറഞ്ഞിരുന്നു....... ഞാൻ വിദ്യയുടെ വീട്ടിൽ പോയി സംസാരിച്ചു..സത്യം എല്ലാം അവരെ അറിയിച്ചു.... വൈകാതെ അവളെ അവർ കൊണ്ടുപോകും അനു ...പിന്നെ ആ വൃത്തികെട്ടവൻ  ഇനി അവളുടെ ലൈഫിൽ ഉണ്ടാകില്ല... ... "


"അതെന്താ.............. "

അനു ഒരു ഒരു സംശയ രൂപത്തിൽ  അവനെ നോക്കി...... അതിനു മറുപടി  ആയി  അർജുൻ ഒന്ന് ചിരിച്ചു....


"അവൻ ഒരു യാത്ര പോയി......... ചെയ്ത പാപങ്ങൾ  ഒക്കെ കഴുകി കളയാൻ ഒരു യാത്ര............ ഇനി വരില്ല......... 
തല്ക്കാലം എൻ്റെ പെണ്ണ് ഉറങ്ങാൻ നോക്ക്.......നീ നന്നായി ഉറങ്ങിയാൽ  അല്ലെ എൻ്റെ മോള്  എനെർജറ്റിക്  ആവു.... അല്ലെങ്കിൽ അവൾ  ഉറക്കം തൂങ്ങി ആയി  പോകും പെണ്ണെ..... "


"ആഹാ..... അപ്പൊ  ഉറപ്പിച്ചോ  മോളാണ് എന്ന്....... "


"ഉറപ്പിക്കാൻ  ഒന്നും ഇല്ല......... എൻ്റെ മോള്  തന്നെ ആണ്‌........ നിന്നെ പോലെ ഒരു കുറുമ്പി...... "


അനുവിന്റെ  വയറിൽ  തലോടികൊണ്ട്  അവൻ അത്  പറഞ്ഞപ്പോൾ  അവൾ അവന്റെ കവിളിൽ  ചുംബിച്ചു.......... അവന്റെ കൈകൾക്ക് മീതെ അവളും തലോടി........ 


"മോളാണ് എങ്കിൽ നമ്മൾ എന്ത്  പേരിടും............... "


"അതൊക്കെ ഞാൻ കണ്ട്  വെച്ചിട്ടുണ്ട്..... സമയം ആകുമ്പോൾ നീ അറിഞ്ഞാൽ മതി പെണ്ണെ.... "


"അയ്യടാ... ഞാൻ അല്ലെ അമ്മേ................. എനിക്കും അവകാശം  ഉണ്ട്............ കണ്ണേട്ടാ  പ്ലീസ്........ "


"ഓക്കേ ഓക്കേ..... പറയാം.......... "


അവളുടെ വാശി സഹിക്കാൻ പറ്റാതെ അനുവിന്റെ  ചെവിയിൽ ചുണ്ടുകൾ ചേർത്തു  വെച്ച്  അർജുൻ ആ പേര്  പറഞ്ഞു...... 


"!!!അനയ......... !!!!!ഇഷ്ടായോ "



"കലക്കി....... എനിക്ക്  ഒരുപാട്  ഇഷ്ടം ആയി........... ഉമ്മ.......... "


അർജുനെ  കെട്ടിപിടിച്ചുകൊണ്ട്  അവൾ ഉറക്കത്തിലേക്ക് വഴുതി വീണു അവളുടേത്  മാത്രം എന്ന അഹങ്കാരത്തോടെ.............. 



       "രുദ്രേട്ട....... എന്താ ഇത്...... എത്ര തവണ നിങ്ങളോട് ഞാൻ പറഞ്ഞു ഈ ഷർട്ട്‌  ഇങ്ങനെ കുത്തി ഇളക്കരുത്  എന്ന്............ എന്നേ ദേഷ്യം പിടിപ്പിക്കരുത്...... "


"എൻ്റെ ഭാര്യേ  നീയൊന്ന്  അടങ്ങി ഇരിക്ക്....... പാതിരാത്രിയിൽ  ആണ്‌ അവളുടെ ഷർട്ട്......... ഇവിടെ വന്നു  കിടക്ക്..... അതൊക്കെ ഞാൻ ശെരിയാക്കാം.... "


"നിങ്ങളോട് പറഞ്ഞിട്ട്  കാര്യം ഇല്ല........ നിങ്ങൾക്ക്  അച്ചടക്കം തീരെ ഇല്ല...... വരാൻ പോകുന്ന കുഞ്ഞ്  എങ്ങനെ ആകുമോ ആവോ........ "


രുദ്രൻ പറഞ്ഞിട്ടും കേൾക്കാതെ അവൾ ഓരോന്ന്  എടുത്ത്  അടുക്കി വെക്കുന്നത്  കണ്ട്  അവൻ  അവളെ  കോരി എടുത്ത്  ബെഡിൽ ഇരുത്തി ............. 


"ഇവിടെ അടങ്ങി ഇരുന്നോ...... അതൊക്കെ ഞാൻ ശെരിയാക്കാം............ നീ ഇങ്ങനെ ചാടി തുള്ളി എൻ്റെ ദ്രുവനെ  ഇളക്കാതെ........ ഇതിന്റെ ഒക്കെ പ്രതികാരം  കുറെ കഴിയുമ്പോൾ അവൻ നിന്നെ ചവിട്ടി  തീർക്കും... "


"ഏത്   ദ്രുവൻ............... ഇപ്പോഴേ ഉറപ്പിച്ചോ എല്ലാം..... "


"പിന്നില്ലേ.... അതൊക്കെ ചോദിക്കാൻ ഉണ്ടോ........ എൻ്റെ മോന്  ഞാൻ നല്ല അസ്സൽ പേര്  ഇട്ടിട്ടുണ്ട്..........."" ദ്രുവലോക്""


"മ്മ്...... പേരൊക്കെ കൊള്ളാം.... അച്ഛന്റെ സ്വഭാവം കൂടി ആകാതെ ഇരുന്നാൽ മതിയായിരുന്നു.......... "


"അതെന്താടി  അച്ഛന്റെ സ്വഭാവത്തിന്  ഒരു കുഴപ്പം.. "


"അയ്യോ.... ഒരു കുഴപ്പവും  ഇല്ലേ..................... വന്നു കിടക്കാൻ നോക്ക്  മനുഷ്യ...... "


"കിടക്കുന്നതിനു കുഴപ്പം  ഇല്ല ... ഉറക്കത്തിൽ നീ  എന്നേ കയറി പിടിച്ചു നശിപ്പിക്കരുത്...... "


"അയ്യടാ.... എന്നേ ഈ അവസ്ഥയിൽ എത്തിച്ചതും പോരാ.......... "


വിച്ചു പില്ലോ എടുക്കാൻ തുടങ്ങിയതും  രുദ്രൻ അവളെ പിടിച്ചു കിടത്തി..... അവളെയും കെട്ടിപിടിച്ചു   കിടന്നു............................ ഉറക്കത്തിൽ പോലും താരാട്ടിന്റെ മാധുര്യം നിറഞ്ഞ സ്വപ്‌നങ്ങൾ അവർ കണ്ടു................രണ്ട്  കൺമണികളെ  വരവേൽക്കാൻ  ആ വീട്  തയ്യാറായി കഴിഞ്ഞിരുന്നു.......... ഇനി ഒരു നീണ്ട കാത്തിരിപ്പ്  ആണ്  അവർക്ക്..... 
ഒരിക്കലും അടങ്ങാത്ത  പ്രണയം അവളിലേക്ക്  പകർന്നു കൊണ്ട്  അവൻ യാത്ര തുടരുന്നു...................... 

            💙💙💙💙💙💙💙💙


5 വർഷങ്ങൾക്ക്  ശേഷം............... 


"ദ്രുവാ................ നീ എവിടെയാ..........    .. ഒളിച്ചിരിക്കാതെ  ഒന്ന് വരുന്നുണ്ടോ....

ഈശ്വരാ ഈ ചെക്കൻ ഇത്  എവിടെ പോയോ ആവോ....... .......................... "


വിച്ചു റൂം മൊത്തം വിളിച്ച് കൂവി നടന്നിട്ടും  അവിടെ എങ്ങും ആരെയും കണ്ടില്ല.............................രുദ്രൻ സുഖം ആയി മൂടി പുതച്  കിടക്കുന്നുണ്ടായിരുന്നു........ വിച്ചു അവന്റെ പുതപ്പ്  വലിച്ച് മാറ്റി.............. കുറുമ്പൻ  സാധാരണ  അവിടെ ആണ്‌ ഉണ്ടാകുക......രാവിലെ  തന്നെ അവളുടെ ബഹളം കേട്ട്  ഉറക്കച്ചടവിൽ രുദ്രൻ എണീറ്റപ്പോൾ അവൾ കലിപ്പിൽ  അവനെ ഒന്ന് നോക്കി........... 


"നീ എന്താടി മനുഷ്യനെ  ഉറങ്ങാനും  വിടില്ല..... "


"അയ്യോ.... ഉറങ്ങിക്കോ ഉറങ്ങിക്കോ..... സുഖം ആയി ഉറങ്ങിക്കോ.... ഇന്നല്ലേ നിങ്ങൾക്ക്  എന്തോ മീറ്റിങ് ഉണ്ട്  രാവിലെ പോകണം എന്നൊക്കെ പറഞ്ഞത്..... സമയം എത്ര ആയി  എന്ന്  ആ ക്ലോക്കിൽ  ഒന്ന്  നോക്കിയാട്ടെ.... "


വിച്ചു പറയുന്നത് കേട്ട്  രുദ്രൻ വെറുതെ ഒന്ന് ക്ലോക്കിലേക്ക്  പാളി  നോക്കി............. പുതപ്പ്  മാറ്റി  അവൻ ചാടി എണീറ്റു...................... 


"ദൈവമേ..............  ഇത്രേം ആയോ................ നീ വേഗം എൻ്റെ ഡ്രസ്സ്‌  എടുത്ത്  വെക്ക്  വിച്ചു.........................  ഇന്ന് ഒരുപാട്  തിരക്ക്  ഉള്ള ദിവസം ആണ്‌ ........... "



"മോന്റെ പിന്നാലെ ഇന്നലെ കുറെ കളിച്ച്  നടന്നതല്ലേ..... അപ്പൊ ഓർക്കണമായിരുന്നു................ ഞാൻ എല്ലാം എടുത്ത്  വെച്ചിട്ടുണ്ട്..... റെഡി ആയി  താഴേക്ക്  വന്നേക്ക്............... "


വിച്ചു രുദ്രന്റെ ലാപ്ടോപ്പും  കുറെ ഫയൽസും  ഭദ്രം  ആയി  അവന്റെ ബാഗിൽ വെച്ചു.... അപ്പോഴാണ്  താഴെ നിന്ന്  ഭയങ്കര  ബഹളം കേട്ടത്..... അവൾ ബാൽക്കണിയിൽ കൂടി താഴേക്ക്  നോക്കുമ്പോൾ  ദ്രുവ്  അച്ചച്ചന്റെ  കൂടെ  ഭയങ്കര  കളി  ആയിരുന്നു.. 
ഡിസംബർ  മാസം ആയത്  കൊണ്ട്  നല്ല മഞ്ഞ്  ഉണ്ടായിരുന്നു........... രാവിലത്തെ  തണുപ്പ്  കൊണ്ടാൽ അവന് പിന്നെ വൈകിട്ട്  നല്ല ചുമ ആണ്‌... അതുകൊണ്ട്  വിച്ചു എണീക്കുമ്പോൾ അവനെ  രുദ്രന്റെ   കൂടെ കിടത്തി  ഡോർ അടച്ചിട്ടാണ്  പോകുന്നത്.വിച്ചു വന്നു വിളിക്കുമ്പോൾ മാത്രം ആണ്‌ അച്ഛനും മോനും എണീക്കുന്നത്  തന്നെ ... ഇന്ന്  അവൻ അതും തുറന്നു പുറത്ത്  പോയി............. അവനെ സഹായിക്കാൻ  പോന്ന  ഒരേ ഒരാളെ  ഈ വീട്ടിൽ ഉള്ളൂ.... അതാരാണ്  എന്ന് വിച്ചുവിന്  നന്നായി അറിയാമായിരുന്നു.... 
കയ്യോടെ അവനെ പിടിക്കാൻ വേണ്ടി വിച്ചു താഴേക്ക്  ഇറങ്ങി.............. 
ആരവും പവിയും   പത്രത്തിന്   വേണ്ടി ഭയങ്കര അടി ആയിരുന്നു.കല്യാണം  കഴിഞ്ഞു  എന്ന വിചാരം പോലും ഇല്ല രണ്ടിനും.. ഇപ്പോഴും കുട്ടിക്കളി തന്നെ.... വല്യമ്മയും  അമ്മയും  ജോലി ഒക്കെ കഴിഞ്ഞ്  ഫ്രീ ആയിട്ട്  ഇരുന്ന്  നാട്ടുകാര്യങ്ങൾ ഒക്കെ പറയുന്നു................ 
അച്ഛച്ചനും  അച്ഛമ്മയും ദ്രുവന്റെ കളി  കണ്ട്  ഗാഡനിൽ  ഉള്ള  കസേരയിൽ  ഒരേ ഇരിപ്പാണ്....... പ്രായം കൂടി  വരുവല്ലേ. അതുകൊണ്ട്  രണ്ട്  പേർക്കും പഴയ പോലെ നടക്കാൻ ഇത്തിരി ബുദ്ധിമുട്ട്  ഉണ്ട് ............ 


അച്ചച്ചന്റെ  കയ്യിൽ നിന്ന്  പന്ത്  തട്ടി പറിച്ചുകൊണ്ട്  കുറുമ്പൻ  ഓടി....... അവന്റെ പിന്നാലെ ഓടിയ അച്ഛച്ചൻ  പെട്ടെന്ന്  എവിടെയോ തട്ടി വീഴാൻ പോയി.... വിച്ചു ഓടി പോയി അച്ഛനെ പിടിച്ചു അതുകൊണ്ട്  വീണില്ല.................... അവൾ ദ്രുവനെ  ഒന്ന്  രൂക്ഷം  ആയി നോക്കി....... അവൻ തല താഴ്ത്തി  അമ്മയുടെ മുന്നിൽ നിന്നു...........അവന്റെ അടുത്ത്  ചെന്നു വിച്ചു കൈ രണ്ടും പിടിച്ച്  ഒരു  കുഞ്ഞ്  അടി കൊടുത്തു..... 


"എത്ര തവണ പറഞ്ഞിട്ടുണ്ട്  അച്ചച്ചനെ ഇങ്ങനെ ഓടിക്കരുത്  എന്ന്...... എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ.......... "


"ഹാ... !!!തല്ലണ്ട  മോളെ.... അവൻ കുഞ്ഞല്ലേ .................. എനിക്കൊന്നും പറ്റിയില്ലല്ലോ....... "


"എല്ലാവരും കൂടി ആണ്‌  ഇവനെ ഇങ്ങനെ വഷളാക്കുന്നെ ആക്കുന്നെ............ നല്ല അടി കിട്ടാത്തതിന്റെ  ആണ്‌......... "


അമ്മയുടെ വഴക്ക്  കേട്ട്  കുട്ടി കുറുമ്പൻ  വിതുമ്പി  കൊണ്ട്  അച്ചച്ചനെ ഒന്ന് നോക്കി.... അച്ഛച്ചൻ അവനെ നോക്കി ഒന്ന്  കണ്ണിറുക്കി  കാണിച്ചു...... അവനെ പൊക്കി എടുത്ത്  അച്ഛച്ചൻ ഒന്ന്  ഉയർത്തി  നിമിഷം നേരം കൊണ്ട്  അവന്റെ സങ്കടം    മാറ്റി.......................... 
അച്ഛൻ  അവനെ വിച്ചുവിന്റെ  കയ്യിൽ കൊടുത്തു.. വഴക്ക്  പറഞ്ഞത്  കൊണ്ട്  അമ്മയുടെ അടുത്ത്  പോകാൻ അവന്  ഇത്തിരി കുശുമ്പ്  ഉണ്ടായിരുന്നു... അമ്മയുടെ തോളിൽ തല വെച്ച്  അവൻ ഒന്നും മിണ്ടാതെ കിടന്നിട്ട്  അച്ചച്ചനെ ഒന്ന്  കണ്ണിറുക്കി കാണിച്ചു............


വിച്ചു അവനെയും എടുത്ത്  അകത്തേക്ക്  നടന്നു........ റൂമിൽ എത്തിയപ്പോൾ രുദ്രൻ റെഡി ആയി  നിന്ന്  ഫോണിൽ കുത്തുന്നുണ്ട്.............. അച്ഛനെ കണ്ടതും അവൻ രണ്ട്  കയ്യും നീട്ടി  അമ്മയുടെ കൈയ്യിൽ നിന്നും  ഊർന്നിറങ്ങി.............. രുദ്രൻ അവനെ   എടുത്ത്  അവന്റെ കവിളിൽ ഒന്ന്  അമർത്തി  ചുംബിച്ചു........... അച്ഛന്റെ താടിയിലും  മുടിയിലും  ഒക്കെ അവൻ പിടിച്ചു വലിക്കാൻ  തുടങ്ങി......... കുഞ്ഞി പല്ല് കൊണ്ട്  കവിളിൽ ഓരോ  സമ്മാനവും കൊടുത്തു  അച്ഛന്.. 


"കൊഞ്ചിച്ചോ  കൊഞ്ചിച്ചോ.... നിങ്ങൾ ആണ്‌ ഇവനെ ഇങ്ങനെ കൊഞ്ചിക്കുന്നെ......... "


രുദ്രൻ ദ്രുവനെ  നോക്കുമ്പോൾ 
 അവൻ മുഖത്ത്  സങ്കടം  ഒക്കെ വരുത്തി  അച്ഛനെ നോക്കി...... 


"അച്ചേ......... മ്മ    ന്നെ  തല്ലി ............... ഇവിടേം....... ഇവിടേം........ ഒക്കെ തല്ലി    കുഞ്ഞിനെ........ "


അവൾ  തല്ലാത്ത  സ്ഥലം കൂടി കാണിച്ചു കൊടുക്കുന്ന  കണ്ടപ്പോൾ വിച്ചുവിന്  ചിരി വന്നു.......... അവന്റെ  സംസാരം കേട്ട്  രുദ്രനും..... 


"സാരമില്ല.... പോട്ടെ.... നീ എന്തെങ്കിലും കുറുമ്പ്  കാണിക്കാതെ അമ്മ   തല്ലില്ല........ അമ്മ അല്ലെ തല്ലിയത് , പോട്ടെ.....പകരം  ഒരു കടിയുമ്മ  അങ്ങ്  കൊടുത്തേക്ക്..... "


ദ്രുവ്  അച്ഛന്റെയും അമ്മയുടെയും തോളിൽ കൈ ഇട്ട്    രണ്ട്  പേർക്കും കൊടുത്തു  ഓരോ കടി.................... 

അവനെ കുളിപ്പിച്ച്  താഴേക്ക്  കൊണ്ടുവന്ന്  അച്ഛന്റെ ഒപ്പം തന്നെ കഴിക്കാൻ ഇരുത്തി............. അതവന്റെ  ശീലം ആയിരുന്നു..... എത്ര തിരക്ക്  ആണെങ്കിലും അച്ഛന്റെ കൂടെ  അല്ലാതെ  അവൻ ഒരിക്കലും ബ്രേക്ഫാസ്റ്റ്  കഴിക്കില്ല.......വിച്ചുവിന്റെ  രാവിലത്തെ  യുദ്ധം കഴിഞ്ഞു  ഇനി അനന്യയുടെ  ഊഴം ആണ്‌....................... അവിടെ എന്തായോ എന്തോ....... 


    """അനു എൻ്റെ ഷർട്ട്‌  എവിടെ.................. ഈശ്വരാ  ഇന്നും ലേറ്റ് ആയാൽ രുദ്രന്റെ വായിൽ നിന്ന് കേൾക്കേണ്ടി വരും............ "

തിരക്കിട്ട്  അർജുൻ  റൂം മൊത്തം ഇളക്കി  മറിക്കാൻ  തുടങ്ങി.... അനു ആണെങ്കിൽ കുളി കഴിഞ്ഞ്  ഇറങ്ങിയിരുന്നില്ല.... അർജുന്റെ ബഹളം കേട്ട്  കുളിച്ചു എന്ന് വരുത്തി  അവൾ  ഇറങ്ങി വന്നു............. 


"എന്താ ഏട്ടാ  ഇത്....... അയേൺ  ചെയ്ത് വെച്ചിട്ടല്ലേ  ഞാൻ കുളിക്കാൻ പോയത്..... അത്  ആ കട്ടിലിൽ  ഉണ്ടല്ലോ....... ദാ  നോക്ക്..................... അയ്യോ...... പാന്റും കോട്ടും  മാത്രേ ഉള്ളല്ലോ..... ഷർട്ട്  എവിടെ  പോയി ............... ഈശ്വരാ......... "


"ആർക്ക്  അറിയാം... നീ ഷർട്ട്  തേച്ചിട്ടുണ്ടാവില്ല....... "



"ഇല്ല കണ്ണേട്ടാ.... ഞാൻ ഇവിടെ വെച്ചിട്ട  പോയത്........... അമ്മു മോൾ  ഇവിടെ ഉണ്ടായിരുന്നു.......... അവളോട്‌ ചോദിച്ചു നോക്ക്.... ഞാൻ  അവളെ ഇവിടെ ഇരുത്തിയിട്ട  പോയത്.............. "


"അവൾ അവിടെ ഇരുന്ന്   എന്തോ വരക്കുന്നുണ്ട്.... നീ വേഗം വേറെ ഷർട്ട് എടുത്ത്  വെക്ക്.......... "


"എന്നാലും........ അത്........ എവിടെ പോയി............... അമ്മു....... "


ബാൽക്കണിയിലേക്കുള്ള  വാതിൽ തുറന്ന്  കിടക്കുന്നത്  കണ്ട്  അനു അവിടെ ചെന്നു നോക്കിയപ്പോൾ.............അവിടെ  ഒരാൾ ഭയങ്കര   ഭയങ്കര  പെയിന്റിംഗ് ആണ്‌........... 


"ഇവിടെ ഉണ്ടായിരുന്നോ...... അമ്മ അവിടെ ഇരിക്കാൻ അല്ലെ പറഞ്ഞെ ......... അല്ല....... ഇതെന്താ............. ഈശ്വരാ.......കണ്ണേട്ടാ !!!!!!!!!!!!ഒന്ന്  ഇങ്ങ്  വന്നെ.......... "


"എന്താടി.......... "


"ഇത്  കണ്ടോ............ മോളുടെ   കലാപരിപാടി......... "


അർജുൻ വന്നു നോക്കുമ്പോൾ ഉണ്ട്  അവന്റെ തേച്  വെച്ച വെള്ള  ഷർട്ടിൽ  മോള്  ചായം പൂശി  വെച്ചിരിക്കുന്നു................ 


"ഞാൻ പറഞ്ഞില്ലേ അത്  ബെഡിൽ വെച്ചിട്ട  പോയത്  എന്ന്.......ഇപ്പൊ എന്തായി..... "


കുഞ്ഞി പാറു  രണ്ടുപേരെയും ഒന്ന് തിരിഞ്ഞു നോക്കി സ്റ്റൈലൻ  കണ്ണട  ഒന്ന് താഴ്ത്തി കിന്നരി  പല്ല്  കാട്ടി  ചിരിച്ചു.....

"എടി  കള്ളി പാറു ........ ഇങ്ങ്  വന്നെ....... "


അർജുൻ  അവളെ തൂക്കി  എടുത്ത്  തോളിൽ ഇരുത്തി......... 


"ഇന്ന്     അച്ചക്ക്  മീറ്റിങ്   ഉള്ളതല്ലേ.......... ഞ   അച്ചേടെ  ഡ്രസ്സ്‌ കളർ   ആക്കി വെച്ചു.............. ഇഷ്ടായോ.......... "


ഷർട്ടിന്റെ  കോലം കണ്ട്  അർജുൻ  ഒന്ന്  ദീർഘനിശ്വാസം വിട്ടു..... അനു  മൂക്കത് വിരൽ വെച്ചു പോയി................... 

"അച്ചക്ക്  ഒത്തിരി ഇഷ്ടായി ട്ടോ........ മീറ്റിങ്ങ് മാറ്റി വെച്ചു മോളെ...... അതുകൊണ്ട്  നമുക്ക്  ഇനി വരുമ്പോൾ ഈ ഡ്രസ്സ്‌  തന്നെ ഇടാം ട്ടോ............. ഇപ്പൊ മോള്  അമ്മയുടെ  അടുത്ത്  പോയിക്കോ.... "


അനുവിന്റെ  കയ്യിൽ അമ്മുവിനെ  വെച്ചിട്ട്  അർജുൻ വേഗം ഓടി................... ഇനി നിന്നാൽ അമ്മു അവനെക്കൊണ്ട്  ആ ഷർട്ട്  തന്നെ  ഇടീക്കും........ 

റെഡി ആയി  കഴിഞ്ഞ്  അമ്മുനെയും  എടുത്ത്  അർജുനും അനുവും താഴേക്ക്  നടന്നു........ അവിടെ രുദ്രനും  ദ്രുവനും  കഴിച്ചു കഴിഞ്ഞിരുന്നു. അമ്മുവിനെ  കണ്ടതും ദ്രുവൻ കൈ പൊക്കി കാണിച്ചു അവൾ തിരിച്ചും.... ഒന്നും അറിയാത്തത്  പോലെ ഉള്ള രണ്ടിന്റെയും  ആക്ഷൻസ്  കണ്ടപ്പോൾ തന്നെ രാവിലെ രുദ്രന്  പുറത്തേക്ക്  ഉള്ള വഴി തെളിച്ചു കൊടുത്ത ആളെ വിച്ചുവിന്  മനസിലായി........... ......... അർജുന്റെ  മടിയിൽ ഇരുന്ന്  അമ്മു മോളും കഴിക്കാൻ തുടങ്ങി.... ആ നേരം കൊണ്ട്  ദ്രുവനെ  എടുത്ത് രുദ്രൻ പുറത്തൂടി കുറച്ച്  നേരം നടന്നു................... 


അച്ചന്മാരും  കൂടെ ചെറിയച്ഛനും പോകാൻ ഇറങ്ങിയപ്പോൾ രണ്ട്  പേരും കരഞ്ഞു പൊളിക്കാൻ  തുടങ്ങി....... ഇതൊരു സ്ഥിരം കലാപരിപാടി  ആയത്  കൊണ്ട് രുദ്രനും അർജുനും തിരിഞ്ഞു നോക്കാതെ  വേഗം വണ്ടി എടുത്ത്  പോയി............ ഇനിയുള്ള കാര്യം എല്ലാം വിച്ചുവിന്റേയും  അനുവിന്റെയും  തലയിൽ ആണ്‌....... കണ്ണ്  തെറ്റിയാൽ രണ്ടും കൂടി കുരുത്തക്കേട്‌  മാത്രം ആയത്  കൊണ്ട്  അമ്മമാർ  എപ്പോഴും ഒരു കരുതലിൽ  തന്നെ ആണ്‌ മുന്നോട്ടു പോകുന്നത്..... വല്യച്ചനും വല്യമ്മയും.... അച്ഛനും അങ്ങനെ മുതിർന്നവർ  ഒക്കെ ഉള്ളത്  കൊണ്ട്  അവർക്ക്  അൽപ്പം എങ്കിലും റസ്റ്റ്‌  കിട്ടുന്നുണ്ട്.......... അമ്മു ഉണ്ടായതിനു  ശേഷം അനു ഹോസ്പിറ്റലിൽ പോയിട്ടില്ല.... വിച്ചു അത്യാവശ്യം  അഡ്മിനിസ്‌ട്രെഷൻ  ചുമതല  ഒക്കെ ഏറ്റെടുത് തുടങ്ങി...... ദ്രുവൻ  എവിടേക്കും വിടില്ല  അവളെ... അതുകൊണ്ട്  വീട്ടിൽ ഇരുന്ന്  അവൾ എല്ലാം മുന്നോട്ട്  കൊണ്ടുപോകാൻ  ശ്രമിക്കുന്നുണ്ട്..... ദ്രുവനും  അമ്മുവും സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ മാത്രമേ വിച്ചുവിനും  അനുവിനും  എല്ലാം ഒന്ന്  റീസ്റ്റാർട്ട്  ചെയ്യാൻ പറ്റു... വേദയും ശിവയും കല്യാണം ഒക്കെ കഴിഞ്ഞ്  പോയത്  കൊണ്ട്    അവരുടെ ഒരു കുറവ്  വീട്ടിൽ ഉണ്ടായിരുന്നു..... 


ഇനി നമ്മുടെ ശ്രീയുടെ കാര്യത്തിലേക്ക്  കടക്കാം...... അഭിയുടെ അസുഖം എല്ലാം മാറി  അവർ നല്ല ഹാപ്പി  ആയിട്ട്  മുന്നോട്ട് പോകുന്നു........കുറെ കാത്തിരുന്നു എങ്കിലും അവർക്കിപ്പോൾ  രണ്ട്  ഇരട്ട  കുട്ടികൾ ഉണ്ടായി....... ശ്രദ്ധയും  ശ്രിയയും...

നവിക്കും  ശ്രുതിക്കും   ഒരു മോൻ ആണ്‌  നിവേദിത്........ ബിസിനസ്  ഒക്കെ ദുബായിൽ ആയത്  കൊണ്ട്  അവർ അവിടേക്ക്  ചേക്കേറി... നന്ദിനി ഇപ്പോഴും വിവാഹം കഴിക്കാൻ തയ്യാറായിട്ടില്ല..... സുഭദ്രാമ്മ കുറെ നിർബന്ധിക്കുന്നുണ്ട്... പക്ഷെ ആള്  പിടി തരുന്നില്ല...........  വൈകാതെ  അതിൽ ഒരു തീരുമാനം ആക്കാൻ ശ്രുതിയും  നവിയും  ശ്രമിക്കുന്നുണ്ട്....... 

വീട്ടുകാർ  പൂർണ്ണ മനസോടെ ദിവ്യയെ  സ്വീകരിച്ചു........... അവൾ സ്വന്തമായി  ഒരു  ജോലി ഒക്കെ ചെയ്ത്  അടിപൊളി  ആയി  മുന്നോട്ടു പോകുന്നു....... കഴിഞ്ഞു പോയത്  ഒക്കെ വെറും കഥകൾ ആയി അവൾ മറന്നു കളഞ്ഞു..... ഇനി അവൾക്ക്  ജീവിക്കാൻ ആരെയും പേടിക്കേണ്ട............ 

നൗഫി  സഫുന്  മൂന്നാമത്  ഒരു പണി കൂടി കൊടുത്തു........ വൈകാതെ  അവർ സ്കൂൾ തുടങ്ങാൻ ചാൻസ് ഉണ്ട്  എന്ന് പറഞ്ഞ്  എല്ലാവരും അവരെ കളിയാക്കി  തുടങ്ങി..... 


അപ്പൊ കാര്യങ്ങൾ ഒക്കെ സ്മൂത്ത്‌  ആയിട്ട്  തന്നെ മുന്നോട്ടു പോകുന്നു......... എല്ലാവരും  ഹാപ്പി......... പ്രണയം  മരിക്കാത്ത കാലത്തോളം  ഇവരുടെ ജീവിതം  തടസ്സം ഇല്ലാതെ  മുന്നോട്ട്  ഒഴുകി  കൊണ്ടേ ഇരിക്കും................... ഇതൊരു അവസാനം അല്ല, വരാൻ ഇരിക്കുന്ന നല്ല നാളെയുടെ ഒരു പുതിയ തുടക്കം മാത്രം............... 

                 ✍️അവസാനിച്ചു 

  ✍️കുഞ്ഞി കിളി (ഗീതു) 

Comments

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌