ഫർസാനയെ പ്രണയിച്ച കലാകാരൻ | FARSANAYE PRANAYICHA KALAAKAARAN | ആഷിഫ് റംസാൻ
👰🏻 ഫർസാനയെ പ്രണയിച്ച കലാകാരൻ👨🎤
ഫുൾ പാർട്ട്
(ഈ കഥ വെറും ഒരു സാങ്കല്പിക കഥ അല്ല ഒരാളുടെ യഥാർത്ഥ ജീവിതത്തിൽ നടന്ന ഒരു പ്രണയ കഥയാണ് )
ഇക്കൂസെ....
ആ എന്താ
ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ ചൂടാവോ??
കെട്ടിയോളുടെ ചോദ്യമാണ് , പടച്ചോനെ ഇനി എന്ത് പൊല്ലാപ്പ് ആണ് എന്നും മനസിൽ വിചാരിച്ചു കൊണ്ട് ഇല്ല എന്നു ഉത്തരം നൽകി
എന്ന ഞാൻ ചോദിക്കട്ടെ വീണ്ടും അവളുടെ ചോദ്യം
ഈ രണ്ടാമത്തെ ചോദ്യം കേട്ടപ്പോൾ എന്തോ പണി തരാനുള്ള ചോദ്യം ആണെന്ന് ഞാൻ ഊഹിച്ചു
എന്തായാലും ഇനി പറ്റില്ല എന്ന് പറയാൻ പറ്റില്ല അത് കൊണ്ട് വീണ്ടും സമ്മതം മൂളി
ആ ചോദിക്ക്
ഇന്നലെ ആ റോഡിൽ കണ്ട പെണ്കുട്ടി ഏതാ ???
ഏത് പെണ്കുട്ടി!!!!!
ഞാൻ വീണ്ടും ചോദിച്ചു
ഇക്ക കിടന്നു ഉരുളേണ്ട ഇന്നലെ ഞമ്മള് ഷോപ്പിങിന് പോയപ്പോ ആ കടയിൽ വച്ചു ഒരു കുട്ടിയെ കണ്ടപ്പോ നിങ്ങൾ ഒന്ന് ഞെട്ടിയില്ലേ, ആ കുട്ടി ഉമ്മ ഉണ്ടായത് കൊണ്ട് ഞാൻ അപ്പോ ചോദിക്കാഞ്ഞതാ
പടച്ചോനെ!!! ഇവൾ അത് എങ്ങനെ കണ്ടു , എന്റെ ആദ്യാനുരാഗത്തിലെ മൊഞ്ചത്തി ആയിരുന്നു അത് ,
ഇന്നലെ വീട്ടിൽ വന്നത് മുതൽ ണ്ട് അവൾക്ക് ഒരു കളിയാക്കി ചിരി അത് ഇത് അറിഞ്ഞിട്ടാണ് എന്നു ഞാൻ അറിഞ്ഞില്ല
ഇന്നലെ ഫാമിലിയുമായി ഷോപ്പിങ്ങിന് പോയപ്പോ കുറെ കാലത്തിനു ശേഷം ഞാൻ അവളെ കണ്ടു ,
കണ്ടപ്പോ ഒന്ന് ഞെട്ടി അത് നമ്മൾ അങ്ങനെ ആണല്ലോ , ആദ്യ പ്രണയത്തിന് കൊടുത്ത ആ ആത്മാർത്ഥതയും സ്നേഹവും ജീവിതത്തിൽ എത്ര തവണ പ്രണയിച്ചാലും നമുക്ക് നൽകാൻ കഴിയില്ല
എവിടെ വച്ചു അവളുടെ നിഴൽപെരുമാറ്റം മതി പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും , ഒരു പക്ഷെ ജീവിതത്തിൽ ശരിക്കും ആത്മാർത്ഥമായുള്ള ഒരു പ്രണയം ആദ്യത്തെത് മാത്രമാവും, ബാക്കിയുള്ളതൊന്നും അതിന്റെ അത്രക്ക് വരില്ല
ഒരു കുട്ടിയുമായി ആയിരുന്നു അവൾ വീണ്ടും അവളുടെ രംഗപ്രവേശനം, ഒപ്പം അവളുടെ ഭർത്താവും ഉണ്ടായിരുന്നു ,
പക്ഷെ അവൾ എന്നെ കണ്ടില്ല ,
അതല്ല ഞാൻ അവൾ കാണാതിരിക്കാൻ മാറി നിന്നതാണ് എന്നു പറയുന്നതാവും ശരി, കണ്ടാൽ അവൾ മൈൻഡ് ചെയ്തില്ലെങ്കിലോ , മാത്രമല്ല ഞാൻ ആരാണ് എന്ന അവളുടെ ഭർത്താവിന്റെ
ചോദ്യങ്ങൾക്ക് ഞാൻ എന്ത് മറുപടി പറയും
എന്നാലും എന്റെ സംശയം അതല്ല ,ഞാൻ ഞെട്ടിയത് ഇവൾ എങ്ങനെ കണ്ടു , ഞാൻ അവളെ കാണുമ്പോൾ ഇവൾ അവിടെ മകനുള്ള ഡ്രെസ്സ് നോക്കുകയായിരുന്നു ,അപ്പോഴും ശ്രദ്ധ എന്നിലാണ് , എന്നെ അത്രക്ക് വിശ്വാസം ആണ് അവൾക്ക്
ഇനി എന്തായാലും അവൾ നേരിട്ടു കണ്ടുപിടിച്ചത് കൊണ്ട് ഉരുണ്ടു കളിച്ചിട്ടു കാര്യമില്ല , പറഞ്ഞില്ലേൽ അവൾ ഞാൻ പറയുന്നത് വരെ ഒരു സ്വസ്ഥതയും തരികയുമില്ല , അത് കൊണ്ട് തന്നെ ഇനി പറയുകയാണ് നല്ലത്, പിന്നെ അവൾ എല്ലാം ഒരു പോസിറ്റീവ് രീതിയിൽ കാണുന്നത് ആണ് ഏക ഒരു ആശ്വാസം
മതി ആലോചിച്ചത് , ഇന്നലെ ഞെട്ടിയ കാര്യം ഓർക്കാൻ ഇത്രയൊക്കെ സമയം മതി വേഗം പറഞ്ഞോളി ഇല്ലേൽ ഞാൻ ഉമ്മനെയും വിളിച്ചു കൊണ്ടുവരും ആദ്യമേ പറഞ്ഞേക്കാം ,അവൾ വിടാനുള്ള ഭാവമില്ല
എങ്കിൽ പറയാം ഞാൻ സമ്മതം അറിയിച്ചു , അതോടു കൂടി അവൾ കുറച്ചൊന്ന് അടങ്ങി , ഇനിയും പറഞ്ഞില്ലേൽ അവൾ വായകൊണ്ടാവില്ല പറയുക,
അതിനു മുമ്പ് എന്നെ പരിചയപ്പെടുത്താം എന്റെ പേര് *ഷെഫീൽ* തിരൂർ ഒരു കമ്പനിയുടെ *sales executive* ആയിട്ടു ജോലിചെയ്യുകയാണ് ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ ഒരു ഒരു ചെറിയ കുടുംബം
ഞാൻ പറയാൻ പോവാണ് ,ശരിക്ക് കേൾക്കണം
പറയുന്നതിന്റെ ഇടക്ക് അന്റെ ഒലക്കമ്മലെ ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്
കഥ കഴിയുന്നത് വരെ മിണ്ടാതെ ഇരിക്കണം
അവൾക്ക് ആദ്യമേ നിർദേശം നൽകി , അല്ലേൽ പിന്നെ ഈ പെണ്ണുങ്ങളുടെ ഒരു കാര്യമാണ് ഇടക്ക് ഇടക്ക് അവർക്ക് ഓരോ സംശങ്ങൾ ഇങ്ങനെ വന്നുകൊണ്ടൊരിക്കും
സമ്മതിച്ചു , കഥ കഴിയുന്നത് വരെ ഞാൻ ചോദ്യം ചോദിക്കില്ല എല്ലാം കൂടി അവസാനം ചോദിച്ചോളാം ,
എന്ന ഞാൻ പറയാം,
എസ്.എസ്.എൽ.സി കഴിഞ്ഞു കൂടുതൽ മാർക്ക് ഒന്നും ഇല്ലായിരുന്നു , ഒരു ആവറേജ് മാർക്ക് ആയിട്ടായിരുന്നു സ്കൂളിൽ നിന്നും പടിയിറക്കം ,
പഠനത്തിൽ കുറച്ചു പിന്നോട്ടാണെങ്കിലും കലയുടെ കാര്യത്തിൽ ഈ എന്നെ തോൽപ്പിക്കാൻ ആ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല
കഥ, കവിത, ഗാനം, ചിത്ര രചനാ, ഇവയൊക്കെ ഈ ഷെഫീൽ കഴിഞ്ഞേ മറ്റുള്ളവർ ഉണ്ടായിരുന്നുള്ളു
അത്കൊണ്ട് തന്നെ പഠനത്തിലെ കുറവ് ടീച്ചേഴ്സിന്റെ ഇടയിൽ ഞാൻ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യൽ ആയിരുന്നു പതിവ്
പക്ഷെ ഗ്രേസ് മാർക്ക് ഉണ്ടായത് കൊണ്ടു എന്നെക്കാൾ പഠനത്തിൽ മികച്ചവരെക്കാൾ എനിക്ക് വേഗം ഇവിടെ സ്കൂളിൽ തന്നെ സീറ്റ് കിട്ടി
കിട്ടിയതോ ന്റെ എല്ലാവിധ കളിക്കും പറ്റിയ കോമേഴ്സ് തന്നെ ആയിരുന്നു കാരണം
വല്ല സയൻസ് എങ്ങാനും കിട്ടിയിരുന്നേൽ ന്റെ കലാപരമായ കഴിവുകൾ പുറത്തെടുക്കാൻ ചിലപ്പോ കഴിയില്ലായിരുന്നു ഫുൾ ടൈം പഠനം പഠനം ഇത് തന്നെ ആയിരുന്നു ചിന്ത
ഇനി ഹ്യൂമാനിറ്റീസ് ആണ് കിട്ടിയത് എങ്കിൽ എന്റെ കഴിവൊക്കെ പുറത്തെടുക്കാൻ കഴിയും. പക്ഷെ എനിക്ക് ഈ തിയറി പേപ്പർ കാണുന്നത് തന്നെ ഇഷ്ട്ടമല്ല
ഇതിപ്പോ കോമേഴ്സ് ആയത് കൊണ്ട് അക്കൗണ്ടൻസി, കമ്പ്യൂട്ടർ, കണക്ക്, അങ്ങനെ നല്ല അടിപൊളി പേപ്പർ ആയിരിക്കും മാത്രമല്ല എനിക്ക് എന്റെ കഴിവുകൾ പുറത്തെടുക്കാനും വല്ല ബുദ്ധിമുട്ട് ഉണ്ടാവില്ല
അലോട്ട്‌മെന്റ് കിട്ടിയ പിറ്റേ ദിവസം ഞാൻ ഉപ്പയുമായി സ്കൂളിൽ എത്തിച്ചേർന്നു അഡ്മിഷൻ എടുക്കാൻ വേണ്ടി , അന്നായിരുന്നു ആ സ്കൂളിന്റെ അകം ഞാൻ ആദ്യമായി കാണുന്നത്
സ്കൂൾ ന്റെ നാട്ടിൽ ആയിരുന്നെങ്കിലും ഇത് വരെ അതിന്റെ ഉൾവശം കാണാൻ കഴിഞ്ഞിരുന്നില്ല, ഒന്നാമത് പേടി ആയിരുന്നു അവിടത്തെ നിയമം എന്തൊക്കെ എന്നു അറിയില്ലലോ
സ്കൂളിൽ എത്തിയപ്പോൾ ബാപ്പയുടെ കണ്ണുകൾ ആദ്യം പോയത് ക്ലാസ് റൂമും പിന്നെ ഓഫീസ് ആണ് എന്നാൽ എന്റെ കണ്ണ് പോയത് സ്കൂൾ ഗ്രൗണ്ട് , ഗ്രൗണ്ടിലെ മാവും,സ്കൂളിന്റെ ചുമർ ചിത്രങ്ങളും ആയിരുന്നു ,
ചേരാൻ പോയപ്പോ
പ്രിൻസിപ്പൽ കുറെ ഉപദേശം അത് പിന്നെ സ്ഥിരമായി ചെയ്യുന്ന പോലെ ഒരു ചെവിയുടെ കേട്ടു മറ്റേ ചെവിയിലൂടെ സമയം ഒട്ടും വൈകാതെ പറഞ്ഞു വിട്ടു
ചേർന്നു പോരുമ്പോൾ സ്കൂളിന്റെ ഡീറ്റൈൽസും ഒപ്പം നിയമങ്ങളും അടങ്ങിയ ഒരു നോട്ടീസ് തന്നിരുന്നു എനിക്ക് പിന്നെ കാലബോധം കുറച്ചു കൂടുതൽ ആയത് കൊണ്ട് ആ നോട്ടീസ് അപ്പൊ തന്നെ റോക്കറ്റ് ആക്കി ബഹിരാകാശത്തിലേക്ക് വിക്ഷേപണം നടത്തി
ഇനി രണ്ടാഴ്ച കൂടി ണ്ട് സ്കൂൾ തുറക്കാൻ , ഒരു ദിവസം എന്റെ ഉറ്റ സുഹൃത്ത് (ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ചങ്ക് ബ്രോ) വിളിച്ചു അവനും അവിടെ തന്നെ ആണ് അഡ്മിഷൻ കിട്ടിയത്
ഇതും കൂടി കേട്ടപ്പോൾ ഞാൻ ഫുൾ ഹാപ്പിയായി കാരണം പത്താം ക്ലാസിൽ എല്ലാവിധ കുരുത്തക്കേടിനും ഒപ്പം നിൽക്കാനും നേരം വൈകി ക്ലാസിൽ വന്നാൽ പുറത്ത് നിൽക്കാനും കൂട്ട് ഇവൻ തന്നെ , അപ്പൊ പിന്നെ അധികം പറയേണ്ടല്ലോ
അപ്പോ അതുവരെ ക്ലാസ് തുറക്കുന്നത് ഇഷ്ട്ടല്ലാതെ നടന്ന ഞാൻ പിന്നെ ക്ലാസ് തുറക്കാൻ ഇനിയുള്ള ദിനങ്ങൾ തള്ളി നീക്കികൊണ്ടിരുന്നു
അങ്ങനെ ഞാൻ കാത്തിരുന്ന ആ ദിനം വന്നെത്തി.......😍😍😍
സ്കൂളും ക്ലാസും മാറിയെങ്കിലും ഞങ്ങൾക്ക് രണ്ടാൾക്കും ഒരു മാറ്റവും ഇല്ലായിരുന്നു പത്തുമണിക്കാണ് സ്കൂളിൽ ക്ലാസ് എങ്കിൽ ഞങ്ങൾക്ക് വീട്ടിൽ നിന്നും ഇറങ്ങാനുള്ള സമയം പത്തുമണിയാണ്
പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൻ രാവിലെ വിളിച്ചു എന്നിട്ടു പറഞ്ഞു "ഇന്ന് ആദ്യ ദിവസം അല്ലെ നമുക്ക് കുറച്ചു നേരത്തെ പോവാം " അവന്റെ ഉദ്ദേശം മാന്യമായത് ആയതുകൊണ്ട് ഞാൻ സമ്മതച്ചു മാത്രമല്ല അവൻ സാധാരണ അങ്ങനെ അല്ല ,
സോറി അവനെ പരിചയപ്പെടുത്താൻ മറന്നു അവന്റെ പേര് *റഫീഖ്* കുട്ടിക്കാലം തൊട്ടേ ഞങ്ങൾ കൂട്ടാണ്, എന്തിനും ഒപ്പം , പഠിക്കാൻ വേണ്ടി സ്കൂളിൽ പോയപ്പോളും ഒരേ സ്കൂളും ഒരേ ക്ലാസും ഇത് വരെ അങ്ങനെയാണ്
രാവിലെ ക്ലാസിന് പോവുമ്പോൾ അവനെകാത്തു ഞാൻ അവന്റെ വീട്ടിൽ ഏകദേശം അരമണിക്കൂർ നിൽക്കൽ ആണ് പതിവ്
അങ്ങനെ ഏകദേശം ഒരു 8 45 ന് ഞാൻ അവന്റെ വീട്ടിൽ എത്തി 9 30 ആണ് ക്ലാസ് അവന്റെ വീട്ടിൽ നിന്നും 9 മണിക്ക് ഞങ്ങൾ ഇറങ്ങി, കുറച്ചു അധികം ദൂരം ഉണ്ടെങ്കിലും ഞങ്ങൾ നടക്കാൻ തീരുമാനിച്ചു
പാടവരമ്പുകൾ വഴി മെയിൻ റോഡിൽ എത്തി , പിന്നെ റോഡ് വഴി പോകുന്നതാണ് എളുപ്പം, പിന്നെ മെല്ലെ കഥകളും പുതിയ സ്കൂൾ എന്ന ആകാംക്ഷയും ഒക്കെ ആയിട്ടു ഞങ്ങൾ നടന്നു
നടന്നു നടന്നു ഞങ്ങളുടെ നാട്ടിലെ ഒരു വലിയ വീടിന്റെ മുമ്പിൽ എത്തി സാധാരണ ആ വീടിന്റെ ഗേറ്റ് തുറന്നു കാണാറില്ല പക്ഷെ അന്ന് ഞങ്ങൾ പോവുമ്പോൾ ഗേറ്റ് തുറന്നിരുന്നു
ഞങ്ങൾ ആ വീട് നോക്കി അവിടെ കുറച്ചു നേരം നിന്നു , വീടിന്റെ മുറ്റത്തുള്ള ചെടികൾ , അവിടെ ഉണ്ടായിരുന്ന അക്വാറിയം , വീടിന്റെ അലങ്കാരങ്ങൾ , വീട്ടിലെ വാഹനങ്ങൾ
ഞാൻ ഞാൻ നോക്കിയത് ഇതൊക്കെ ആണെങ്കിൽ ,പക്ഷെ റഫീഖ് എന്നെക്കാളൊക്കെ എത്രയോ മുകളിൽ ആയിരുന്നു അവൻ ആ സമയം കൊണ്ട് തന്നെ ആ വീടിന്റെ ഫുൾ ബഡ്ജറ്റ് കണക്കുകൂട്ടി കഴിഞ്ഞിരുന്നു
കണക്കുകൂട്ടലൊക്കെ കഴിഞ്ഞ് ഞങ്ങൾ അവിടന്ന് ,നടക്കാൻ തുനിയുമ്പോൾ ആ വീട്ടിൽ നിന്ന് " ഉമ്മ ഞാൻ ഇറങ്ങാണ് അസ്സലാമു അലൈകും" എന്ന ശബ്ദം കേട്ടു , അത് കേട്ടപ്പോൾ പോവാൻ നിന്ന അവനെ ഞാൻ പിടിച്ചു നിർത്തി
ഞാൻ ആ വീടിന്റെ ഉള്ളിലേക്ക് ശരിക്ക് ഒന്നു നോക്കി ആ കാഴ്ച കണ്ടപ്പോൾ എന്തോ ആകെ ഒരു കുളിര് , ഒരു മൊഞ്ചത്തി കുട്ടി അവളെ കുറിച്ചു വർണിക്കാൻ വാക്കുകൾ കൊണ്ട് കഴിയില്ല
നല്ല വെളുത്തു വട്ട മുഖം , പിന്നെ തലയിൽ മഫ്ത നല്ല ഭംഗിയായി ചുറ്റികെട്ടിയിരിക്കുന്നു,ചിരുക്കി പറഞ്ഞാൽ ഒരു മൊഞ്ചത്തി ഉമ്മച്ചികുട്ടി, ആ ദൂരെ നിന്നുള്ള കാഴ്ചയിൽ തന്നെ അവൾ എന്റെ ഇടനെഞ്ചിൽ പതിഞ്ഞിരുന്നു ,
കുറച്ചു സമയത്തിനു ശേഷം അവൾ അവളുടെ ഇക്കാക്കയുടെ ബൈക്കിൽ കയറി പുറത്തേക്കു വന്നു പക്ഷെ ശരിക്ക് കാണാൻ പറ്റിയില്ല , ഒരു അടയാളം എന്നതിനു വേണ്ടി അവളുടെ യൂണിഫോം ഞാൻ. കണ്ടുവച്ചു ഏത് സ്കൂൾ ആണെന് എങ്കിലും അറിയാലോ
കുറച്ചു കഴിഞ്ഞിട്ടു റഫീക്ക് തലക്ക് തട്ടീട്ട് പറഞ്ഞു ആ വണ്ടി പോയി , ഇനി നമുക്കു നടക്കാം , അവൻ ഒന്ന് ആക്കീട്ട് ആണ് പറഞ്ഞത് , അപ്പൊ ഞാൻ അവനോട് പറഞ്ഞു "എടാ അവളെ കണ്ടത് മുതൽ എന്തോ ഒരു ഫീലിങ് , എന്താണെന്ന് അറിയില്ലെടാ"
ഇത് കേട്ടതും അവൻ എന്നെ കളിയാക്കി ഈ തോന്നാലോക്കെ കുറച്ചു കഴിയുമ്പോൾ മറിക്കോളും ഇജ് നടക്ക്,
ഞാൻ പറഞ്ഞ് ഇത് അങ്ങനെ അല്ലട എന്തോ അവളോട് ഒരു അട്രാക്ഷൻ
നീ കാര്യത്തിൽ ആണോ ???
ആ ഞാൻ കാര്യത്തിൽ ആണ് ഞാൻ പറഞ്ഞു
എന്ന നീ പേടിക്കണ്ട അവൾ നിനക്കുള്ളതാ അവൻ പറഞ്ഞു
അല്ലേലും ഈ ഫ്രണ്ട്‌സ് ഇങ്ങനെ ആണ് എന്തിനും കൂടെ നിന്നോളും , കൂടെ നിന്നാൽ പിന്നെ ചതിക്കുകയും ഇല്ല
പക്ഷേ ഇങ്ങനെ ഒരു മൊഞ്ചത്തി കുട്ടി ന്റെ നാട്ടിൽ ഉള്ളത് ഞാൻ ഇത് വരെ കണ്ടിട്ടില്ലായിരുന്നു പലവട്ടം അതിലൂടെ പോയിട്ടുണ്ടെങ്കിലും അവളെ ഇത് വരെ കണ്ടിട്ടില്ല
ഞങ്ങൾ വീണ്ടും നടന്നു സ്കൂളിൽ എത്തി പക്ഷെ ഇത്രയൊക്കെ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങീട്ടും നേരം വൈകി തന്നെയായിരുന്നു ഞങ്ങൾ അന്നും സ്കൂളിൽ എത്തിയത്
അത് അങ്ങനെയാണ് നാട്ടിൻ പുറങ്ങളിലെ സ്കൂളിൽ പഠിച്ചവർക്ക് അറിയാം പാടവരമ്പിലൂടെയും മറ്റു നാട്ടുവഴിയിലൂടെയും വരുമ്പോൾ അവിടുത്തെ കാഴ്ചകൾ കണ്ടു നേരം പോകുന്നത് അറിയാൻ കഴിയില്ല,
പ്രകൃതിയെ ആസ്വദിച്ചു കൊണ്ട് സ്കൂളിലേക്ക് പോവാൻ ഒരു പ്രത്യേക സുഖമാണ് , ഇനി നമ്മൾ എത്ര നേരത്തെ ഇറങ്ങിയാലും നേരം വൈകി പോവും
ഞങ്ങൾ സ്കൂളിൽ എത്തിയപ്പോ സാദാരണ പോലെ ബെല്ലടിച്ചിരുന്നു ഗേറ്റ് കഴിഞ്ഞു നടക്കുമ്പോൾ ഓഫീസിന് മുമ്പിൽ നിന്ന് ഒരു സാർ ഞങ്ങളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു, എന്നിട്ട് ഞങ്ങളെ അങ്ങോട്ടു വിളിച്ചു
ആദ്യ ദിനം തന്നെ അനുസരണക്കേട് കാണിക്കേണ്ട എന്നുവിചാരിച്ചു ഞങ്ങൾ അങ്ങോട്ടു പോയി ,എന്റെ പഴയ സ്കൂളിൽ നിന്നും ആയിരുന്നെങ്കിൽ നേരെ ക്ലാസ്സിലേക്ക് ഓടും യൂണിഫോം ആയതിനാൽ ആരാണെന്ന് തിരിച്ചറിയാനും പ്രയാസം ആയിരിക്കും അത് കൊണ്ട് പിടിക്കലും ഇല്ല
ഞങ്ങൾ പോയപ്പോ മൂപ്പർ കുറച്ചു കലിപ്പിൽ ആണ് ഞങ്ങളോട് ചോദിച്ചു എപ്പോഴാ ക്ലാസ്
9 30 ഞാൻ മറുപടി പറഞ്ഞു
ഇപോ സമയം എത്രയായി സർ വീണ്ടും
9 40 ചങ്ക് ആയിരുന്ന് മറുപടി പറഞ്ഞത്
എന്തേ നേരം വൈകി വീണ്ടും ചോദ്യം തന്നെ ആയിരുന്നു
ബസ് കിട്ടിയില്ല സാദാരണ ഉത്തരം നൽകി
കുറച്ചു നേരത്തെയൊക്കെ വീട്ടിൽ നിന്നും ഇറങ്ങികൂടെ , ഇനി ഉണ്ടാവരുത് ആദ്യ ദിവസം ആയത്കൊണ്ട് ഞാൻ വെറുതെ വിടുകയാണ് ഇനി ആവർത്തിച്ചാൽ ഇതാവില്ല
ശരി എന്ന് തലയും ആട്ടി അവിടെ നിന്ന് കൈച്ചിലായി, ഇനി ക്ലാസ് തപ്പൽ ആയിരുന്നു , ക്ലാസ്സോക്കെ കണ്ടുപിടിച്ചു ക്ലസ് മുമ്പിൽ എത്തിയപ്പോൾ സാർ വന്നിട്ടുണ്ട് ,
ആദ്യം ദിവസം ആയത് കൊണ്ടാണ് എന്നു തോന്നുന്നു മൂപ്പർ വല്ല്യ ചോദ്യവലിയിലേക്കൊന്നും പോയില്ല കയറി ഇരിക്കാൻ പറഞ്ഞു
ക്ലാസിൽ ഒന്ന് നോക്കി കുട്ടികൾ കുറവാണ് ഏകദേശം 25 കുട്ടികൾ ഉണ്ടാവും, ഞമ്മള് പിന്നെ പണ്ടേ ബാക്ക്ബെഞ്ചർ ആണ് , അത് കൊണ്ട് വേറെ സീറ്റ് ഒന്നും നോക്കാതെ നേരെ മ്മളെ ബാക്കിൽ പോയി ഇരുന്നു ,
ഇരുന്നു ഒന്ന് ക്ലാസിൽ കണ്ണോടിച്ചു കുറച്ചു പേരെ മാത്രമേ കണ്ടുപരിചയമുള്ളു ബാക്കോ ഒക്കെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കുട്ടികൾ ആണ് , ക്ലാസിൽ ഏകദേശം മുക്കാൽ ഭാഗവും ആണ്കുട്ടികൾ ആണ് , കുറച്ഛ് പെണ്കുട്ടികള് മാത്രമേ ക്ലാസിലുള്ളൂ
കുറച്ചു കഴിഞ്ഞു സർ തന്റെ സീറ്റിൽ നിന്നും എണീറ്റു എന്നിട്ട് പരിചയപ്പെടുത്താൻ തുടങ്ങി "എന്റെ പേര് സാഹിർ താനാളൂർ ആണ് വീട്, ഞാൻ നിങ്ങൾക്ക് എടുക്കുന്നത് അക്കൗണ്ടൻസിയാണ്" അങ്ങനെ തുടങ്ങി മൂപ്പരെ കുറിച്ചു ഏകദേശം കുറെ കാര്യങ്ങൾ പറഞ്ഞു .
പിന്നെ ഞങ്ങളുടെ ഊഴം ആയിരുന്നു ഞങ്ങൾ ഓരോരുത്തരായി പരിചപ്പെടുത്തി
എന്റെ അവസരം വന്നപ്പോ എന്റെ കഴിവുകളെ കൂടി ഞാൻ പറഞ്ഞു , പറയേണ്ട താമസം സാർ എന്നെ കൊണ്ട് ഒരു പാട്ടും പാടിച്ചു ,ഞാൻ അടിപൊളി ആയിട്ടു ഒരു പാട്ടും പാടി, ഇതോടുകൂടി മ്മള് ക്ലാസിൽ വല്ല്യ സംഭവമായി ,
പിന്നെ ആദ്യ ദിവസം ആയത് കൊണ്ടുതന്നെ ക്ലാസ്സ് ഒന്നു എടുത്തില്ല
ബെല്ലടിച്ചപ്പോ മൂപ്പര് പോയി പിന്നെ അടുത്ത പിരീഡും ഇത് തന്നെ ആയിരുന്നു അവസ്‌ഥ , രണ്ടു പിരീഡ് കഴിഞ്ഞാൽ ഇന്റർബെൽ ആണ്
ഞാൻ അവിടെ തന്നെ ഇരുന്നു പുറത്തേക്കൊന്നും പോയില്ല, ശരിക്കും കണ്ടില്ലെങ്കിലും അവളുടെ മുഖം തന്നെ ആയിരുന്നു മനസിൽ , റഫീഖ് പുറത്തേക്ക് പോവാൻ വിളിച്ചെങ്കിലും ഒരു മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ പോയില്ല ,
ഞാൻ വെറുതെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കായിരുന്നു അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത് !!!!
ഞാൻ രാവിലെ കണ്ട എന്റെ ഹൃദയത്തിൽ സൂക്ഷിച്ച എന്റെ മൊഞ്ചത്തിയിട്ട അതേ യൂണിഫോം ഇട്ട കുട്ടികൾ പുറത്തു കൂടി നടന്നു പോകുന്നു
ആ യൂണിഫോം ഈ സ്കൂളിലേത് ആവും എന്ന് എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു , കാരണം ഞങ്ങളെ സ്കൂളിൽ ഹൈസ്കൂളും ഉണ്ടായിരുന്നു ,
പ്രതീക്ഷയോടൊപ്പം പ്രാർത്ഥനയും ഉണ്ടായിരുന്നു , കാരണം ഇത് വരെ പെണ്ണിനെ കണ്ടപ്പോൾ മാത്രമാണ് ഇത്രയധികം ഫീൽ ഉണ്ടായത് അത് അവളെ കണ്ടപ്പോൾ മാത്രമാണ്
അപ്പോഴാണ് റഫീഖ് ഷെഫീലെ... എന്നും വിളിച്ചുകൊണ്ടു കിതച്ചുകൊണ്ട് ഓടി വരുന്നത്
ഞാൻ കാര്യം ചോദിച്ചു എന്താടാ പ്രശ്നം ???
എടാ... എടാ... അവൻ കിതപ്പുകൊണ്ടു ബാക്കി പറയാൻ കഴിയുന്നില്ല
ഇജ്ജ് പറയുന്നുണ്ടെങ്കിൽ പറ ഞാൻ വീണ്ടും ചോദിച്ചു
എടാ.. ഞമ്മള് ഇന്ന് രാവിലെ കണ്ട അന്റെ മൊഞ്ചത്തിയെ ഞാൻ കണ്ടെടാ ....
എവിടെ,???!!
അവിടെ സ്കൂൾ ഗ്രൗണ്ടിൽ
ബാക്കി കേട്ടുനിൽക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു , ഞാൻ അവനെയും കൂട്ടി ക്ലാസിൽ നിന്നും പുറത്തേക്ക് ഓടി ഓട്ടത്തിന്റെ സ്പീഡ് കൊണ്ടാണോ എന്നറിയില്ല ഞങ്ങൾ പെട്ടെന്ന് തന്നെ ഗ്രൗണ്ടിൽ എത്തി
പക്ഷെ ഭാഗ്യം അപ്പോഴും തുണച്ചില്ല , റഫീഖ് നേരത്തെ അവളെ കണ്ട ആ സ്ഥലത്ത് അവൾ ഇല്ലായിരുന്നു
ആ ഗ്രൗണ്ട് മുഴുവൻ ഞങ്ങൾ നടന്നു പക്ഷെ അവളെ മാത്രം കണ്ടില്ല , പിന്നെ ഹൈസ്കൂൾ ബ്ലോക്കിൽ കയറാൻ നിൽക്കുന്ന സമയം ഞങ്ങളുടെ ഇന്റർബെൽ ടൈം തീർന്നിരുന്നു
രാവിലെ നേരം വൈകിയത് കൊണ്ട് , ഇപ്പോഴും നേരംവൈകേണ്ട എന്നു പറഞ്ഞു ഞങ്ങൾ തിരിച്ചു ക്ലാസ്സിലേക്ക് തന്നെ നടന്നു , പക്ഷെ അപ്പോഴും മനസ്സിൽ ഒരു സന്തോഷമുണ്ടായിരുന്നു
*അവൾ ഈ സ്കൂളിൽ തന്നെ ഉണ്ടല്ലോ* ഇനി ഇപ്പൊ അവളോട് അടുക്കാൻ പ്രയാസപ്പെടേണ്ട ആവശ്യം ഇല്ല
ക്ലാസിൽ എത്തിയത് മുതൽ ഞാൻ ഏതോ ഒരു സ്വപ്നലോകത്തായിരുന്നു , ഏതൊക്കെ ടീച്ചേഴ്‌സ് വരുന്നുണ്ട് അവർ എന്തൊക്കെയോ പറഞ്ഞിട്ടു പോകുന്നുമുണ്ട്,
ആദ്യ ദിവസം ആയത്കൊണ്ട് സ്കൂൾ ഉച്ചക്ക് വിട്ടു, പക്ഷെ അവളെ കാണാതെ എങ്ങനെ പോവും അത് കൊണ്ട് അവൾക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കാനുള്ള ബ്രേക്ക് വരെ സ്കൂളിൽ നിൽക്കാൻ തീരുമാനിച്ചു
പക്ഷെ രാവിലെ ഞങ്ങളെ പിടിച്ച അതേ സർ വീണ്ടും പൊക്കി വീട്ടിലേക്ക് പോവാൻ ആജ്ഞയിട്ടു , ഞങ്ങൾ സ്കൂളിന്റെ ഗേറ്റ് കടക്കുന്നത് വരെ മൂപ്പർ ഞങ്ങളുടെ പുറകെ വന്നു , അതോടു കൂടി ഇനി ഇന്ന് അവിടെ നിന്നും അവളെ കാണുക എന്ന ലക്ഷ്യം നടക്കില്ല എന്നുറപ്പായി
നിരാശയോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി
വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു നേരെ പാടത്തേക്ക് പോയി റഫീഖും ഉണ്ടായിരുന്നു
വൈകുന്നേരത്തെ കളികളൊക്കെ അവിടെയാണ്
ഫുട്ബോൾ, ക്രിക്കറ്റ് , ബാഡ്മിന്റൺ ഇവയൊക്കെയാണ് പ്രധാന കളികൾ , ഞമ്മക്ക് പിന്നെ ഫുട്ബോളിനോടാണ് താല്പര്യം, വെറും താല്പര്യമല്ല ഭ്രാന്താണ് ഞങ്ങൾ മലപ്പുറത്തുകാർക്ക് ഈ ഫുട്ബോൾ,
World cup ഒക്കെ വന്നാൽ പിന്നെ ഞങ്ങൾ മലപ്പുറത്തുകാർക്ക് ഉറക്കമില്ല രാത്രികൾ ആയിരിക്കും, ഫ്ലക്സ് അടിക്കലും, കൊടി കെട്ടലും പിന്നെ ഫാൻസുകാർ തമ്മിലുള വാക്കിപോരും( ആരോഗ്യകാര്യമായ വാക്ക് പോര് മാത്രം) പിന്നെ പന്തയം വെക്കലും ആകെ ഒരു ഉത്സവം പോലെയാണ്
എന്തിനേറെ പറയുന്നു സ്വന്തം വീടിന്റെ പെയിന്റ് പോലും താൻ ആരാധിക്കുന്ന ടീമിന്റെ നിറം നൽകാറുണ്ട് ചിലർ, അത്രക്ക് ഇഷ്ട്ടമാണ് ഞങ്ങൾക്ക് ഫുട്ബോളിനോട്, അതിൽ പ്രായത്തിന്റെ ഒരു അതിര് വരമ്പുകൾ ഇല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനം
കളി കഴിഞ്ഞാൽ പിന്നെ നേരെ പോയി കുളത്തിൽചാടൽ ആണ് , പിന്നെ കുളത്തിലാണ് ഞങ്ങളുടെ അഭ്യാസം,എങ്ങനെയൊക്കെ വെള്ളത്തിലേക്ക് ചാടാൻ പറ്റുമോ ആ രീതിയിലൊക്കെ ചാടി നോക്കും , അതുപോലെ ഉയരം ആണ് ഇനി ഉള്ള അഭ്യാസം , കുളത്തിന്റെ അടുത്തു ഒരു മരം ഉണ്ട് അതിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിൽ നിന്ന് ചാടുകയാണ് ,
അന്ന് ഞാൻ പക്ഷെ കളി കണ്ടിരുന്നു എന്നല്ലാതെ കളിക്കാൻ നിന്നില്ല കാരണം അന്നു അവളെ കാണാൻ കഴിയാത്തതിനാലുള്ള മൂഡ്ഓഫ് ആയിരുന്നു അത് കൊണ്ട് കളിക്കാൻ കൂടിയില്ല
മഗ്രിബ് ബാങ്ക് വിളിച്ചപ്പോൾ വീട്ടിലേക്ക് പോന്നു , കുളിച്ചു പള്ളിയിൽ പോയി നിസ്കരിച്ചു , വീട്ടിലേക്ക് പോന്നു , അപ്പോഴേക്കെ നാളെ അവളെ കണ്ടുപിടിക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ
ഫോണും എടുത്തു റൂമിലേക്ക് പോയി ഫോണിൽ കളിച്ചു അവിടെ കിടന്നു, , പിന്നെ ഉമ്മ വന്നു വിളിച്ചപ്പോൾ പോയി ഭക്ഷണം കഴിച്ചു , വീണ്ടും പോയി കിടന്നു പക്ഷെ എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം എന്റെ ഏഴയലത്ത് പോലും വരുന്നില്ല
നിദ്ര ദേവീ തിരിഞ്ഞു നോക്കിയില്ല എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു പക്ഷെ ഞാൻ ഇപ്പോ അനുഭവിച്ചു , കണ്ണു അടച്ചാൽ അവളുടെ ആ ദൂരെ നിന്നും കണ്ട മുഖം കണ്ണിൽ കാണുകയാണ് , അവസാനം എപ്പോഴാണ് എന്നറിയില്ല ഉറങ്ങിപ്പോയി
രാവിലെ ഉമ്മവന്നു സുബ്ഹിക്ക് പോവാൻ വേണ്ടി വിളിച്ചപ്പോ ആണ് ഉണർന്നത്, എണീറ്റു പള്ളീൽ പോയി നിസ്കരിച്ചു വന്നു , ആദ്യം ചെയ്തത് റഫീഖിന് വിളിച്ചു എന്നിട്ട് അവനോട് ഇന്ന് കുറച്ചു നേരത്തെ ഇറങ്ങാൻ പറഞ്ഞു , കാരണം ഇന്ന് അവളെ എങ്ങനെലും കാണും എന്നു വാശിയായിരുന്നു
കുളിച്ചു , ചായയും കുടിച്ചു ഒരു 8 30 ആയപ്പോ തന്നെ വീട്ടിൽ നിന്നും ഇറങ്ങി നേരെ റഫീഖിന്റെ വീട്ടിലേക്ക് പോയി അവിടെ നിന്നും അവനെയും കൂട്ടി അവളുടെ വീട് ലക്ഷ്യം വച്ചു വേഗം നടന്നു
പക്ഷെ അവളുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ നിരാശയായിരുന്നു ഫലം😔😔😔😔!?
ഇന്നലെ തുറന്നിട്ട ഗേറ്റ് ഇന്ന് അടച്ചിട്ടിരിക്കുന്നു, അവള് പോയോ ഇല്ലേ എന്നു അറിയാൻ ഒരു മാർഗവും ഇല്ല , ഇനി ഞങ്ങൾ നേരത്തെ ഇറങ്ങിയത് കൊണ്ടാണോ എന്ന സംശയം കുറച്ചു നേരം കൂടി ഞങ്ങളെ അവിടെ നിർത്തിച്ചു, പക്ഷെ ഫലത്തിൽ ഒരു മാറ്റവും ഉണ്ടായില്ല ഗേറ്റ് അടഞ്ഞു തന്നെ കിടന്നു
കുറെ നേരം കാത്തു നിന്നിട്ടും അത് തുറക്കാതെ നിന്നപ്പോൾ ഇനിയും നിന്നാൽ സ്കൂളിൽ കയറാൻ പറ്റില്ല എന്ന് തോന്നിയത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും സ്കൂളിലേക്ക് നടന്നു ,സ്കൂളിലേക്ക് പോവുമ്പോൾ പുറകിൽ നിന്ന് വരുന്ന വാഹനങ്ങളിലെല്ലാം എന്റെ കണ്ണുകൾ അവളെ തേടിക്കൊണ്ടേയിരുന്നു
പക്ഷെ അവളെ കണ്ടില്ല, ഇനി സ്കൂളിൽ തിരയാം എന്നും വിചാരിച്ചു ഞങ്ങൾ നടന്നു ,അവസാനം ഞങ്ങൾ സ്കൂളിൽ എത്തി, പക്ഷെ സ്കൂളിൽ എത്തലും ബെൽ അടിക്കലും ഒരുമിച്ചായിരുന്നു , അത് കൊണ്ട് തന്നെ അവളെ കാണാൻ പോകൽ ഇന്റർബെൽ സമയത്തേക്ക് മാറ്റി
ക്ലാസിൽ കയറി ഇരുന്നു, ഇന്റർബെൽ ആയപ്പോ ക്ലാസിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് ഞാനും ,റഫീഖും ആയിരുന്നു ,ക്ലാസിൽ നിന്നും ഇറങ്ങി നേരെ ഓടിയത് ഹൈസ്കൂൾ ബിൽഡിംഗിലേക്ക് ആയിരുന്നു, ഓരോ ക്ലാസ്സിന്റെയും ജനലിലൂടെയും ഞങ്ങൾ അവളെ കാണാൻ വേണ്ടി നോക്കി നടന്നു ,എല്ലാ ക്ലാസിലും നോക്കി ഇനി ഒരു ക്ലാസ് കൂടി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ , പിന്നെ ആ ക്ലാസ്സിലേക് ആയിരുന്നു ഓട്ടം
ആ ക്ലാസിലേക്ക് നോക്കി പക്ഷെ നിരാശയായിരുന്നു അവിടെയും എനിക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല ,നിരാശനായി ഞാൻ തിരിച്ചു പോവാൻ നിന്നപ്പോൾ ബാക്കി നിന്നും റഫീഖ് വിളിച്ചു , ഷെഫീ.... ഒന്ന് ഇങ്ങോട്ട് വന്നേ ഇത് കേട്ടതും , ഞാൻ അങ്ങോട്ട് ചെന്നു ,
അപ്പൊ അവൻ പറഞ്ഞു എടാ ആ മുന്നിലുള്ള ബെഞ്ചിൽ ഇരിക്കുന്ന കുട്ടി ഞമ്മൾ ഇന്നലെ കണ്ട നിന്റെ മൊഞ്ചത്തി ആണോ എന്നൊരു സംശയം, അവന്റെ സംശയം തീർക്കാൻ വേണ്ടി ഞാനും ഒന്ന് ശരിക്കും നോക്കി , നോക്കിയതും ഞാൻ സ്തംഭിച്ചു നിന്നു , ഞാൻ ഇത്രയും നേരം തിരഞ്ഞ എന്റെ കുട്ടി , എടാ ഇത് അവൾ തന്നെയാടാ ഞാൻ റഫീഖിനോട് പറഞ്ഞു
അവൾ കൂട്ടുകാരോട് തമാശ പറഞ്ഞു ചിരിച്ചിരിക്കുകയാണ്, ചിരിക്കുമ്പോൾ അവളുടെ കവിൾ നുണക്കുഴിക്ക് സ്ഥലം നൽകുന്നുണ്ട് ,പിന്നെ ആ ചുറ്റിക്കെട്ടിയ മഫ്ത , കരിമഷി എഴുതിയ ആ കണ്ണുകൾ, ഇവയെല്ലാം ചേർന്ന ഒരു അസ്സല് ഉമ്മച്ചിക്കുട്ടി, അവളുടെ ആ ചിരിയും നോക്കി ഞാൻ അതിൽ ലയിച്ചു പോയി
ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു, കുറച്ചു കഴിഞ്ഞപ്പോ റഫീഖ് എന്റെ ചെവിയിൽ പറഞ്ഞു "ഇനിയും ഇവിടെ നിന്നാൽ ക്ലാസ്സിന്റെ പുറത്തു നിന്ന് ഇവിടേക്ക് നോക്കേണ്ടി വരും" ഇത് കേട്ടപ്പോൾ ഞാൻ നോട്ടം നിർത്തി ക്ലാസ്സിലേക്ക് നടന്നു, അവിടെ നിന്നും പോരുമ്പോൾ ഞാൻ ആ ക്ലാസിന്റെ വതിലിലേക്ക് ഒന്നു കണ്ണോടിച്ചു, ക്ലാസ് ഏതാണ് എന്നു അറിയാൻ ആയിരുന്നു ആ നോട്ടത്തിന്റെ അർത്ഥം
*X-B* എന്നു എഴുതിയിരിക്കുന്നു ആ വാതിലിൽ ഇനി വേണ്ടത് ആളെ ഒന്നു പരിചയപെടണം , , എന്നിട്ടു വേണം ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കാൻ, എന്നും മനസിൽ വിചാരിച്ചുകൊണ്ട് ക്ലാസിൽ കയറിയിരുന്നു ,
ക്ലാസ്സിലേക്ക് വരുമ്പോഴും അവളുടെ ആ ചിരിക്കുന്ന മുഖം തന്നെ ആയിരുന്നു എന്റെ മനസ്സിൽ മുഴുവനും
ഇന്റർബെല്ലിന് ശേഷമുള്ള പീരിയഡ് _second language_ ആയിരുന്നു ഹിന്ദ് ഞമ്മക്ക് പണ്ടേ അലർജി ആയതുകൊണ്ടും, അറബിയിൽ വല്ല്യ പിടിത്തംകിട്ടാത്തത് കൊണ്ടും ഞാനും റഫീഖും മലയാളം തിരഞ്ഞെടുത്തു,
ചെറുപ്പം മുതലേ മലയാളം ക്ലാസിൽ ഇരുന്നിട്ടും മലയാളം എന്ന ആ ബുക്കിനോട് എനിക്ക് തോന്നാത്ത ഒരു മുഹബ്ബത് അന്ന് എനിക്ക് തോന്നി , കാരണം അന്ന് ആ ക്ലാസിൽ എടുത്ത പാഠവും, ആ സാർ എടുത്തു തന്ന രീതിയും ആയിരുന്നു അതിനുള്ള കാരണം
പ്രണയം ആയിരുന്നു അന്നത്തെ പാഠം, "🎵🎵 കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കുലുക്കിയ സുന്ദരി..🎼🎼. പെണ്ണു കെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിന് ചേർക്കണേ.......🎵🎵🎵🎻
ഈ പാട്ടിന്റെ ഉള്ളടക്കവും, അതിന്റെ പ്രണയ ബന്ധങ്ങളും ഒക്കെ ആയിരുന്നു അന്ന് ക്ലാസ്
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നു പറഞ്ഞപോലെ എനിക്ക് ഞാൻ ആ സമയത്തു ആഗ്രഹിച്ചതും സർ എടുത്തതും ആ പ്രണയം എന്ന വിഷയം തന്നെ , സർ എടുത്ത രീതിയും എല്ലാവരുടെയും മനസിലേക്ക് ആഴ്ന്നിറങ്ങുന്ന രൂപത്തിൽ ആയിരുന്നു
ഇതു കൂടി കേട്ടതോടെ എനിക്ക് വീണ്ടും അവളെ കാണണം എന്നായി , ഉച്ചക്ക് ബ്രേക്ക് ആയതും ഞങ്ങൾ വീണ്ടും അവളുടെ ക്ലാസ് ലക്ഷ്യമാക്കി പോയി അവളെ ഒന്നൂടെ കണ്ടിട്ട് പള്ളിയിലും ഭക്ഷണം കഴിക്കാനും പോവാം എന്നു കരുതി ,
ഞങ്ങൾ അവളുടെ ക്ലാസിൽ എത്തിയപ്പോ അവിടെ സാർ ക്ലാസ് എടുക്കുകയായിരുന്നു ,ഞാൻ ക്ലാസിന്റെ ഉള്ളിലേക്ക് നോക്കി അവൾ ക്ലാസ് ശ്രദ്ധിക്കുകയായിരുന്നു , ഇങ്ങനെ അവൾ അറിയാതെ അവളെ നോക്കുന്നത് ഒരു പ്രത്യേക സുഖം തന്നെ ആയിരുന്നു
"അത് അങ്ങനെയാണ് നമ്മൾ സ്നേഹിക്കുന്ന മൊഞ്ചത്തിയെ അവളോട് ആ ഇഷ്ട്ടം അറിയിക്കാതെ അവളെ നോക്കിയിരിക്കുന്നതിന് ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖമാണ്"
പള്ളിയിൽ പോയി തിരികെ വന്നിട്ടും വീണ്ടും അവളെ കാണാൻ വേണ്ടി പോയി അവളറിയാതെ അവളെ കണ്ട് പോന്നു , ഓരോ പ്രാവിശ്യം കാണാൻ പോവുമ്പോഴും അവളുടെ മൊഞ്ച് കൂടി കൂടി വരുന്ന പോലെ എനിക്ക് തോന്നി
അപ്പോഴും ഒരു കാര്യം മാത്രം എനിക്ക് അറിയാൻ കഴിഞ്ഞില്ല അതല്ലെങ്കിൽ അത് അന്നെഷിക്കാൻ തുനിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം ,_ അവളുടെ പേര്_ , ഇനിയുള്ള പ്ലാനുകൾ അത് കണ്ടു പിടിക്കാൻ ആയിരുന്നു
അതിന് എല്ലാ പ്രണയങ്ങളിലും പേര് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം , അതുപോലെ തന്നെ ആയിരുന്നു എന്റെ ഈ മുഹബത്തിലും, റഫീഖിന് ആയിരുന്നു അതിന്റെ ഡ്യൂട്ടിയും , അന്ന് വൈകീട്ടും ഞങ്ങൾ അവളുടെ പിറകെ പോയി അവൾ പോലും അറിയാതെ ആയിരുന്നു ആ പിറകെ പോക്ക് ,അവൾ ചെയ്യുന്ന ഒരോ കാര്യങ്ങൾക്കും ഓരോ ചന്തമായിരുന്നു, അതും ആസ്വദിച്ചു അങ്ങനെ നടന്നു
അവളുടെ വീടിന്റെ അടുത്തു എത്തിയപ്പോൾ ആണ് രാവിലെ ഞങ്ങൾക്ക് സംഭവിച്ചത് വലിയ അബദ്ധം തന്നെ ആയിരുന്നു എന്ന് മനസിലായത് , അവളുടെ വീട്ടിലേക്ക് ബാക്കിൽ നിന്നും ചെറിയ ഒരു ഗേറ്റ് ഉണ്ട് അത് വഴി ആണ് അവൾ ഇന്ന് രാവിലെ പോന്നത് പക്ഷെ ഞങ്ങൾ അത് ശ്രദ്ദിച്ചിട്ടില്ലായിരുന്നു
അന്ന് ഞാൻ ഫുൾ ഹാപ്പി ആയിരുന്നു കാരണം ഞാൻ മനസ്സിൽ കൊണ്ട് നടന്ന എന്റെ ഉമ്മച്ചിക്കുട്ടിയെ ഇന്ന് ശരിക്കും കൺനിറയെ കാണാൻ സാധിച്ചു , അവളുടെ ക്ലാസ് കണ്ടുപിടിച്ചു എല്ലാം കൊണ്ടും ഒരു നല്ല ദിവസം ആയിരുന്നു ,
വീട്ടിൽ എത്തി ബാഗ് ഒരു മൂലയിലേക്ക് എറിഞ്ഞു , ഫുട്ബാളും ,തോർത്തും എടുത്തു വൈകുന്നേരത്തെ കലാപരിപാടിക്ക് പാടത്തേക്ക് നീങ്ങി , ആദ്യം കളി പിന്നെ കുളിക്കൽ, കളിച്ചു കഴിഞ്ഞു കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോവാൻ നിൽക്കുമ്പോൾ ആണ്
ഷാഹിദ് അങ്ങോട്ട് വരുന്നത് കുറച്ചു ദിവസം ആയി അവനെ കളിക്കാൻ കണ്ടിട്ട് അവൻ അവന്റെ അമ്മാവന്റെ കൂടെ എന്തോ ഒരു കടയിൽ ആയിരുന്നു , പിന്നെ ഇന്നാണ് വരുന്നത് , അവന്റെ വിശേഷങ്ങൾ ഒക്കെ അന്നെഷിച്ചു അതിനിടക്ക് അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടു
ഞാനും റഫീഖും പരസ്പ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി !!!!????????
അവൻ ഞങ്ങൾ പഠിക്കുന്ന സ്കൂളിന്റെ ടീച്ചേഴ്സിനെ കുറ്റം പറയുകയാണ് , കാരണം അന്നേഷിച്ചപ്പോൾ ,
അവൻ ആദ്യം ഇരുന്ന ക്ലാസിൽ നിന്നും മാറ്റി ,വേറെ ക്ലാസിലേക്ക് ആക്കിയിരിക്കുന്നു, അവൻ ആദ്യം ഇരുന്ന ക്ലാസ് 10 എ ആയിരുന്നു ഇപ്പൊ മാറ്റിയിരിക്കുന്നത് 10 ബി യിലേക്ക് ആണ്
ഇത് കേട്ടപ്പോൾ അവൻ തെറി വിളിച്ച ടീച്ചർമാരെയൊക്കെ ഞങ്ങൾ സ്തുതിച്ചു, കാരണം അവളുടെ ഡീറ്റൈൽസ് കിട്ടാനും, ഒപ്പം അവളുമായി ബന്ധം സ്ഥാപിക്കാനും , അവൻ ഒരു സഹായമാവും
അവന് ന്റെ മൊഞ്ചത്തിയുടെ അടയാളങ്ങൾ പറഞ്ഞു കൊടുത്തു ,പക്ഷെ ആദ്യമായിട്ടുള്ള ക്ലാസ് ആയത് കൊണ്ട് ആ പൊട്ടനു അവളെ മനസിലായില്ല, നാളെ നേരിട്ടു കാണിച്ചു കൊടുക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു
പിന്നെ അവന് ഞങ്ങളുടെ കൗണ്സിലിംഗ് ക്ലാസ് ആയിരുന്നു, ഞാനും റഫീഖും മാത്രമായി ഉണ്ടാക്കിയ പ്ലാനിങ്ങിൽ അവനെയും കൂടി കൂട്ടി, ഞങ്ങൾ മൂന്നു പേരും കൂടി ആയി പിന്നെ പ്ലാനിങ്
അങ്ങനെ പിന്നെ അടുത്ത ദിവസത്തിനായി കാത്തിരുന്നു, പിറ്റേന്ന് സ്കൂളിൽ ഞങ്ങൾ മൂന്നു പേരും ഒരുമിച്ചായിരുന്നു സ്കൂളിൽ എത്തിയത് നേരെ അവന്റെ ക്ലാസിലേക്ക് പോയി
എന്നിട്ട് അവളെ അവൾ കാണാതെ കാണിച്ചു കൊടുത്തു,അവന് ആളെ ശരിക്ക് മനസ്സിലാക്കി കൊടുത്തു, ശരിക്ക് കാണിച്ചു കൊടുത്തതിന് വേറെ ഒരു കാരണം കൂടി ഉണ്ട്
ഞങ്ങൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ , ഒരു ചങ്കിന് ഒരു കുട്ടിയെ സെറ്റ് ആക്കാൻ വേണ്ടി അവളുടെ ക്ലാസിലെ ഒരു കുട്ടിക്ക് ആളെ കാണിച്ചു കൊടുത്തു, അവൻ അവളോട് എല്ലാം പറഞ്ഞു പകുതി റെഡി ആക്കി എന്നിട്ട് ചങ്കിനോട് പറഞ്ഞു *ഞാൻ എല്ലാം റെഡി ആക്കീട്ടുണ്ട് ഇനി നീ ഒന്ന് പോയി ഇഷ്ട്ടമാണ് എന്നു പറഞ്ഞാൽ മതി* എന്നു പിറ്റേ ദിവസം അവൻ പോയി പറയാൻ നിൽക്കുമ്പോൾ ആണ് മനസ്സിലാവുന്നത് ഞങ്ങൾ അവന് കാണിച്ചു കൊടുത്ത കുട്ടിയെ അല്ല അവൻ ചങ്കിന് വേണ്ടി ഒപ്പിച്ചു കൊടുത്തത് വേറെ കുട്ടിയെ ആണ്
അതുപോലെ ഇവിടെയും അബദ്ധം പറ്റാതിരിക്കാൻ ഇവിടെ വളരെ സൂക്ഷിച്ചു കൊണ്ടാണ് ഞങ്ങൾ മുന്നേറിയത്, അവൻക്ക് ശരിക്ക് മനസിലാക്കി കൊടുത്തിട്ടാണ് ഞങ്ങൾ അവിടെ നിന്നും പോന്നത്, പോരുമ്പോൾ ഇന്റർബെലിന് എല്ലാം കിട്ടണം എന്നും പറഞ്ഞിരുന്നു
ഇന്റർബെൽ സമയം ആയപ്പോ അവൻ ഉണ്ട് ഞങ്ങളെ ക്ലാസിന്റെ മുന്നിൽ നിൽക്കുന്നു എന്നെ നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു കൊണ്ട്, ഞങ്ങൾ നേരെ അവന്റെ അടുത്തേക്ക് പോയി എന്നിട്ട് അവനെ ഒരു മൂലയിലേക്ക് കൊണ്ടുപോയി ഡീറ്റൈൽ ചോദിച്ചു
അവൻ പറഞ്ഞു അവളുടെ പേര് *_ഫർസാന_* ഇത് കേട്ടപ്പോ ഞാൻ എന്റെ മനസിൽ പറഞ്ഞു _ഫർസാന ഷെഫീൽ_ എന്തൊരു ചേർച്ച
ഞാൻ ഇന്ന് പോയി പരിചയപ്പെട്ടു, അവൾക്ക് വേറെ ആൾ ഒന്നും ഇല്ല , ഇത് വരെ അങ്ങനെ ഇല്ല എന്നാണ് എന്നോട് പറഞ്ഞത്, ആൾ ഒരു പാവം കുട്ടിയാണ് മറ്റുള്ള കുട്ടികളെ പോലെ അലമ്പൊന്നും ഇല്ല , എന്നോട് നല്ല കമ്പനി ആയിക്ക്ണ് ഒന്നൂടെ ഒന്നു ആവട്ടെ എന്നിട്ടു നീ അവിടേക്ക് പ്രത്യക്ഷപ്പെട്ടാൽ മതി എന്നു എനിക്ക് താക്കീതും തന്നു,
ഇപ്പൊ ഇത്രയേ കിട്ടീട്ടുള്ളൂ ബാക്കി ഞാൻ ഇന്ന് വൈകുന്നേരം ആവുമ്പോഴേക്ക് പറഞ്ഞു തരണ്ട്, പെട്ടെന്ന് എല്ലാം കൂടി ഒന്നും ചോദിക്കാൻ പറ്റത്തില്ല ,അപ്പോ വൈകുന്നേരം കാണാം
അവളുടെ പേര് അന്ന് മുതൽ ഞാൻ എന്റെ മനസിൽ കുറിച്ചിട്ടു, *ഫർസാന* അവൾ മതി ഇനി എന്റെ ജീവിതസഖിയായി എന്നു തീരുമാനിച്ചു , അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞു വരുമ്പോൾ ഷാഹിദ് അവളോട് സംസാരിച്ചു വരികയാണ് ഞങ്ങൾ അവരുടെ ബാക്കിൽ നടന്നു , ഇടക്ക് അവൻ പുറകിലേക്ക് നോക്കി ചിരിക്കും
അവന്റെ ചിരിയിൽ എനിക്ക് ചെറിയ പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു, വൈകുന്നേരം ഗ്രൗണ്ടിൽ ആണ് ഇതിന്റെ റിസൾട്ട് കിട്ടുക , അത് കൊണ്ട് തന്നെ വീട്ടിൽ എത്തിയ ഉടനെ ഗ്രൗണ്ടിലേക്ക് ഓടി (സാധാരണ ഓട്ടമല്ല ഇതിന് ഒരു ആകാംക്ഷതയുടെ ഒരു വേഗതയും കൂടി ഉണ്ടായിരുന്നു)
ഗ്രൗണ്ടിൽ എത്തി അവനെ പിടിച്ചിരുത്തി ചോദിച്ചു, എന്തായി മോനെ ഇന്ന് അവളുടെ വേറെ എന്തേലും കാര്യങ്ങൾ കിട്ടിയ,
ഹാ കിട്ടി കുറച്ചൂടെ കിട്ടി,
അവൾ ഒറ്റ മോൾ ആണ്, ഒമ്പതാം ക്ലാസ് വരെ ഗൾഫിൽ ആയിരുന്നു പഠിച്ചിരുന്നത്, ഈ വർഷം മുതൽ ആണ് ഇവിടെ ചേർന്നത് , രണ്ടു ആങ്ങളമാർ ഉണ്ട് (അപ്പോ അടിക്കുള്ള വകയുണ്ട് ഞാൻ മനസ്സിൽ ഓർത്തു) ഉപ്പാക്ക് ഗൾഫിൽ എന്തോ ബിസിനസ്സ് ആണ്, ഇത്രയൊക്കെ ഇന്ന് കിട്ടിയുള്ളൂ
പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട് അത് ഞാൻ പറയാൻ മറന്നതാണ് ,എന്താ ഞങ്ങൾ രണ്ടാളും ഒപ്പം ചോദിച്ചു
ഞാൻ നിന്നെ കുറിച്ചു ചെറിയ ഒരു സൂചന കൊടുത്തിട്ടുണ്ട്, ഇനി നിന്റെ റോൾ ആണ് , എങ്ങനെ ചെയ്യേണ്ടത് എന്നൊക്കെ ഞമ്മള് പറയും ഇജ് അത് പോലെ കേൾക്കണം
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ അത് കൊണ്ട് ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു കൊടുത്തു
നാളത്തെ പ്ലാനിങ് തുടങ്ങി ഷാഹിദ് പറഞ്ഞു നാളെ നീ വന്നു *അവളോട് നിന്റെ ഇഷ്ടം പറയണം* ഞാൻ ഒന്ന് ഞെട്ടി ചോദിച്ചു നാളെ തന്നെ വേണോ !!??
അത് ചോദിച്ചപ്പോ ഷാഹിദ് ചൂടായി വേണ്ട എന്ന പറയേണ്ട നീ പറഞ്ഞില്ലെങ്കിൽ ഏതെങ്കിലും ആണ്കുട്ടികൾ വന്നു പറയും അവൾ ചിലപ്പോ അവരുടെ കൂടെ പോവും ചെയ്യും നിനക്കു ഇവിടെ നിരാശ കാമുകൻ ആയിട്ടു ഇരിക്കാം,
അവൻ ഇത്രയോക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ പോയി പറയാം എന്നു സമ്മതിച്ചു, ഇനി അതിനുള്ള പ്ലാനിങ് ആണ് എങ്ങനെ പറയണം, എവിടെ വെച്ചു പറയണം ,എന്തു പറയണം ഇതാണ് അജണ്ട
ഷാഹിദ് ചർച്ചക്ക് തുടക്കമിട്ടു വൈകുന്നേരം ക്ലാസ് കഴിഞ്ഞു പോവുമ്പോൾ പറയാം എന്നു തീരുമാനിച്ചു,,പറയാനുള്ളു സാഹചര്യം അവനൊരുക്കി തരും എന്നൊക്കെ പറഞ്ഞു
ഇനി എന്ത് പറയും എന്നുള്ളതാണ് അതിന് റഫീഖ് ആയിരുന്നു പറഞ്ഞു തന്നത് കുറച്ചു സാഹിത്യംമൊക്കെ കൂട്ടി അവൻ പറഞ്ഞു
*സ്കൂൾ ജീവിതത്തിൽ കുറെ പെണ്കുട്ടികളെ കണ്ടിട്ടുണ്ട് ,പലരും അകര്ഷിച്ചിട്ടുമുണ്ട് പക്ഷെ അവരെയൊക്കെ കാണുമ്പോൾ ഇല്ലാത്ത എന്തോ ഒരു ഫീലിംഗ് നിന്നെ കണ്ടപ്പോ മുതൽ മനസ്സിൽ കിടന്നു തട്ടുന്നുണ്ട്, ഇത് വരെ പ്രണയിച്ചിട്ടില്ല അത് കൊണ്ട് തന്നെ അതിന്റെ ആ അനുഭൂതി എന്താണ് എന്ന് മനസ്സിലാക്കാൻ വേണ്ടി സാധിച്ചിട്ടില്ല , ആദ്യമായിട്ടാണ് ഓരോളോട് ഇഷ്ടം തുറന്നു പറയുന്നത് _എനിക്ക് നിന്നെ ഇഷ്ടമാണ്_ നീ നല്ലോണം ആലോചിച്ചിട്ട് നിന്റെ അഭിപ്രായം പറഞ്ഞാൽ മതി*
ഇതാണ് നീ നാളെ അവളോട് പറയേണ്ടത് എന്നു പറഞ്ഞ് എന്നെ അത് പഠിപ്പിച്ചു, അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു
പിറ്റേന്നു സ്കൂളിൽ എത്തി ക്ലാസ് കഴിയുന്നത് വരെ ഒരു അസ്വസ്ഥതയായിരുന്നു വൈകുന്നേരം അവളോട് പറയണമല്ലോ എന്നായിരുന്നു മനസിലുള്ള ചിന്ത , അത്കൊണ്ട് തന്നെ ക്ലാസ്സിലൊന്നും ശ്രദ്ദിക്കാൻ കഴിഞ്ഞില്ല
ക്ലാസ് കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി അപ്പോ അവനും അവളും സംസാരിച്ചു വരുന്നുണ്ട് ഞങ്ങൾ അവരുടെ പുറകെ നടന്നു എന്റെ കയ്യും കാലും വിറക്കുന്നുണ്ടെ റഫീഖ് നല്ല ചിരിയും കളിയുമായിട്ടു നടക്കുന്നു
അവസാനം ഒരു പാടവരമ്പു എത്തിയപ്പോ ഷാഹിദ് അവളെ അവിടെ നിർത്തി എന്നിട്ട് എന്റെ നേരെ തിരിഞ്ഞു പറയാൻ വേണ്ടി ആംഗ്യം കാണിച്ചു , എന്നിട്ട് അവൻ അവളുടെ അടുത്തു നിന്ന് പതുക്കെ മാറി നിന്നു , അവളെ കണ്ടതും എൻെറ വിറക്കൽ കൂടി , ഷാഹിദിന്റെ മുഖം കണ്ടിട്ടു പറയതിരിക്കാനും വയ്യ
എന്തായാലും രണ്ടും കല്പിച്ചു ഞാൻ അവളുടെ അടുത്തേക്ക് നടന്നു.........
ഞാൻ അവിടെ എത്തുന്നതിനു കുറച്ചു മുമ്പ് അവളുടെ കൂട്ടുകാരിയെ ഷാഹിദ് അവന്റെ അടുത്തേക്ക് വിളിച്ചു അവിടെ നിന്നും മാറ്റിയിരുന്നു, അവൻ ഈ കാര്യത്തിൽ ഇത്രയും expert ആണെന്ന് എനിക്കറിയില്ലായിരുന്നു
ഞാൻ നടന്നു നടന്നു അവളുടെ അടുത്തേക്ക് എത്തി , അവളെ ഒന്ന് നോക്കിയതും ഇന്നലെ റഫീഖ് അവളോട് പറയാൻ വേണ്ടി പഠിപ്പിച്ചു തന്ന "ആ സ്ക്കൂളിലെ പെണ്കുട്ടികളും , പ്രണയത്തിന്റെ അനുഭൂതിയും മനസിൽ നിന്നും കാറ്റൊഴിച്ച ബലൂണ് പോലെ എങ്ങോട്ടോ പോയി , പിന്നെ മനസിൽ മഷിയിട്ടു തിരഞ്ഞിട്ടും ആ റഫീഖിന്റെ ആ ബഹുമാനപ്പെട്ട വാക്കുകൾ കിട്ടിയില്ല
അത് അങ്ങനെ ആണല്ലോ സ്വന്തം പെണ്ണിനോട് ഇഷ്ടമാണെന്ന് പറയാൻ പോകുമ്പോൾ മരിച്ചു ഖബറിലേക്ക് പോവുന്ന പോലെയാണ് അവിടെ ചോദിക്കുന്ന ചോദ്യങ്ങൾ അറിയാമെങ്കിലും ഇവിടെ നിന്ന് ഉത്തരം പഠിച്ചുപോയിട്ട് ഒരു കാര്യവുമില്ല ,അത് പോലെ തന്നെ ഞാൻ ബ
..ബ.... ബ... അടിക്കാൻ തുടങ്ങി
അപ്പോഴേക്കും അവളുടെ വക ചോദ്യം എത്തി
എന്താ ങ്ങൾക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത് , ഉണ്ടെങ്കിൽ വേഗം പറ എനിക്ക് പോണം
ആ പറഞ്ഞത് കുറച്ചു ദേഷ്യത്തിൽ ആയിരുന്നു അതോടു കൂടി ഉള്ള ധൈര്യം കൂടി പോയിക്കിട്ടി
എന്തായാലും പറയാം എന്നു വിചാരിച്ചു ഞാൻ സാഹിത്യം ഒന്നും ഇല്ലാതെ നുമ്മടെ നാടൻ ഭാഷയിൽ ഒരു കാച്ചങ് കാച്ചി,
*കുട്ടി എനിക്ക് നിന്നെ ഇഷ്ടമാണ്, നീ നല്ലോണം ചിന്തിച്ചിട്ടു മറുപടി പറഞ്ഞാൽ മതി*
അവൾ അപ്പൊ തന്നെ മറുപടി പറയാൻ നിന്നതും ഞാൻ അവളെ തടഞ്ഞു എന്നിട്ടു പറഞ്ഞു നാളെ പറഞ്ഞാൽ മതി നല്ലോണം ആലോചിക്ക് എന്നിട്ടു മതി
അതും കേട്ടു അവൾ തിരിഞ്ഞു നടന്നു ഞാൻ അവളെ തന്നെ നോക്കി നോക്കി അവിടെ നിന്നു , അവളുടെ തിരിഞ്ഞ് നോട്ടവും പ്രതീക്ഷിച്ചു കൊണ്ടു പക്ഷെ നിരാശയായിരുന്നു ഫലം അവൾ തിരിഞ്ഞു നോക്കിയില്ല
ഞങ്ങൾ വീട്ടിലേക്ക് നടന്നു , പോവുന്ന വഴിയിൽ അവളോട് പറഞ്ഞതിനെ കുറിച്ചായിരുന്നു ചർച്ച, ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു
നാളെ അവൾ തീരുമാനം പറയും എന്ന സമാധാനത്തോടെ ഞങ്ങൾ പോന്നു
പിന്നെ നാളെ ആവാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ,അതൊരു വല്ലാത്ത കാത്തിരിപ്പ് തന്നെയാണ് അനുഭവിച്ചനെ അതിന്റെ സുഖം അറിയാൻ കഴിയൂ ,കിടന്നിട്ട് ഉറക്കവും വരുന്നില്ല, തിന്നിട്ടു ഇറങ്ങുന്നുമില്ല അങ്ങനെ ആകെ ഒരു കിളിപോയ അവസ്ഥ
പിറ്റേ ദിവസം സ്കൂളിൽ എത്തി ആദ്യം പോയത് അവളുടെ അടുത്തേക്ക് ആണ് , പക്ഷെ ഞാൻ അവിടെ എത്തിയപ്പോൾ അവൾ ഉണ്ടായിരുന്നില്ല നിരാശയോടെ തിരിച്ചു പോന്നു ,ഇനി ഇന്റർബെൽ സമയത്തു പോവാം എന്നു വിചാരിച്ചു ക്ലാസിലേക്ക് പോന്നു, ഇന്റർബെൽ സമയത്തു വീണ്ടും പോയി ഷാഹിദിനോട് ചോദിച്ചപ്പോൾ അവൾ ഇന്ന് വന്നിട്ടില്ല എന്നു പറഞ്ഞു അതോടു കൂടി വീണ്ടും ചടച്ചു,
വീണ്ടും ക്ലാസ്സിലേക് തന്നെ പോയി ,ഇനി എന്തായാലും നാളെ അവളെ കാണാം എന്നു പറഞ്ഞു റഫീഖിനെയും കൂട്ടി അവിടെ നിന്നും പോന്നു , ക്ലാസിൽ എത്തി അപ്പോഴാണ് റഫീഖ് പറഞ്ഞത്
ടാ നാളെ ക്ലാസ് ഇല്ല എന്തോ ലീവ് ഉണ്ട്
പടച്ചോനെ അടുത്ത ഹലാഖ് വന്നല്ലോ എന്താ ചെയ്യ നാളെ ലീവ് ആണേൽ മറ്റന്നാൾ ശനി വീണ്ടും ലീവ്, അത് കഴിഞ്ഞു ഞായർ, ദിവസങ്ങൾ നീളും വീണ്ടും നീളും ഇത് ഇപ്പൊ ലോട്ടറി പോലെ നാളെ......നാളെ....... നാളെ.... എന്നത് പോലെ ആയി, ഇനി 3 ദിവസം കാത്തിരിക്കണം
ലീവ് തരാനുള്ള കാരണത്തെ ശപിച്ചുകൊണ്ട് ഞാൻ നടന്നു ,ഈ മൂന്നു ദിവസവും അവളുടെ വീടിന്റെ മുന്നിലൂടെ നടക്കൽ ആയിരുന്നു പണി, വേറെ ഒന്നും അല്ല അവളെ ഒന്നു കാണാൻ വേണ്ടി അത്രക്ക് മനസിൽ പിടിച്ചിരുന്നു അവൾ ,പക്ഷെ അവളെ കാണാൻ കഴിഞ്ഞില്ല
മൂന്നു ദിവസത്തെ ലീവു കഴിഞ്ഞു സ്കൂളിൽ പോവാൻ കുളി കഴിഞ്ഞു ചായ കുടിക്കാൻ ഇരിക്കുമ്പോൾ ആണ് ഉമ്മ അടുത്തു വന്നത് എന്നിട്ട് എന്നോട് ചോദിച്ചു
എന്താടാ അന്റെ പുറത്തു ഉണലുകൾ പൊങ്ങിയിരിക്കുന്നത്??
എന്താ ഉമ്മ എന്ന് ഞാനും
ഒന്നൂടെ ശരിക്ക് നോക്കീട്ട് ഉമ്മ പറഞ്ഞ് ടാ ഇത് പൊട്ടി ആണ് (ചിക്കൻ ബോക്സ്) ആണ് ഡോക്ടറെ കാണിക്കണം ഇന്ന് സ്കൂളിൽ പോണ്ട, പക്ഷെ ഞാൻ ഉണ്ടോ സമ്മതിക്കുന്നു ഞാൻ സ്കൂളിൽ പോവും എന്നും , പക്ഷെ ഉമ്മ കട്ടക്ക് ആണ് ,ഞാൻ അതുപോലെ തന്നെ,
അവസാനം ഒരു പരിഹാരം കണ്ടു , ഡോക്ടറെ കാണിച്ചു ചിക്കൻ ബോക്സ് അല്ലെങ്കിൽ നിനക്ക് നേരെ സ്കൂളിലേക്ക് പോവാം , അത് ഞാൻ സമ്മതിച്ചു,പോവുന്ന വഴിക്ക് ആ ചിക്കൻ ബോക്സ് ആവരുതെ എന്നു പ്രാർത്ഥന ആയിരുന്നു ഫുൾ
ഡോക്ടറെ കാണിച്ചു , ഡോക്ടർ രോഗം സ്ഥിതീകരിച്ചു എന്റെ എല്ലാ മോഹങ്ങൾക്കും തിരിച്ചടിയിട്ടുകൊണ്ട് അവിടെ നിന്ന് നേരെ വീട്ടിലേക്ക് പോന്നു റഫീഖിനെ വിളിച്ചു ഞാൻ ഇന്ന് ഇല്ല അവനോട് പോവാൻ പറഞ്ഞു
അല്ലേലും അത് അങ്ങനെ ആണ് വരാനുള്ളത് ഔട്ടോറിക്ഷ വിളിച്ചിട്ടാണെങ്കിലും നമ്മുടെ അടുത്തു വരും , വീണ്ടും പെട്ടു പക്ഷെ ഇത് ഒരു ഒന്നൊന്നര പെടൽ ആയിപോയി,കാരണം ഈ ചിക്കൻ ബോക്സ് വന്നാൽ പിന്നെ ഏകദേശം ഒന്നരആഴ്‌ച സമയം എടുക്കും അത് മാറാൻ , അതിൽ കൂടുക എന്നതല്ലാതെ ദിവസം പോലും കുറയില്ല
പിന്നെയുള്ള ദിവസങ്ങളിൽ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കൽ ആയിരുന്നു പതിവ്,
സ്കൂളിലെ ഓരോ കാര്യങ്ങൾ റഫീഖ് പറഞ്ഞുതരും, അവളുടെ കാര്യങ്ങളും , ഏകദേശം ഒരു ഒന്നര ആഴ്ച വീട്ടിൽ ഇരുന്നു , അതിനു ശേഷം എന്റേത് ഞാൻ അനിയന് ശമീറിന് കൊടുത്തു,
അല്ലേലും ഞാൻ അങ്ങനെ ആണ് എന്തു കിട്ടിയാലും അത് മറ്റുള്ളവർക്ക് കൂടി കൊടുക്കും ,പിന്നെ എനിക്ക് സ്ഥാനമോഹം ഇല്ലാത്തത് കൊണ്ട് വലിയ പബ്ലിസിറ്റി ഒന്നും ലഭിച്ചില്ല
ഒന്നര ആഴ്ചത്തെ ഇടവേളക്ക് ശേഷം സ്കൂളിൽ എത്തി ,അവളെ കാണാൻ വേണ്ടി ആണ് വന്നത് പക്ഷെ ഞങ്ങൾ എത്തിയപ്പോൾ തന്നെ ബെല്ലടിച്ചിരുന്നു അത് കൊണ്ട് ഇന്റർബെൽ സമയത്തു കാണാം എന്നു കരുതി ക്ലാസിൽ കയറി
കുറെ നോട്ടുകൾ എഴുതാൻ ഉണ്ടായിരുന്നു അതോടെ പെണ്കുട്ടികൾക്ക് സിൽക്ക് ഓഫർ ചെയ്ത് എഴുതാൻ കൊടുത്തു
2nd പീരിയഡ് ആണ് മ്മളെ രാജൻ സർ നോട്ടീസ് വായിക്കാൻ വേണ്ടി ക്ലാസിലേക്ക് വരുന്നത് , മൂപ്പർ വായിച്ചു
"ഈ വർഷത്തെ സ്കൂൾ കലാമേള, അടുത്ത 28,29,30 തിയ്യതികളിൽ നടക്കുന്നു, പങ്കെടുക്കാൻ താൽപര്യമുള്ളവർ പത്താം തിയ്യത്തിക്കകം രാജൻ സർ, അഫ്‌സൽ സർ , രമ്യ മിസ്, എന്നിവരുടെ അടുത്തു പേര് നൽകുക,"
ഞമ്മളെ ഐറ്റം ആണ് കലാമേള , ഇന്റർബെൽ അടിച്ചപ്പോൾ തന്നെ ഞാൻ പോയി രാജൻ സാറിന്റെ അടുത്തു പേര് നൽകി ഗാനം, ചിത്ര രചന ഇതായിരുന്നു എന്റെ സിംഗിൾ ഐറ്റംസ്, പിന്നെ ക്ലാസിൽ നിന്നും ഒരു നാടകം, അറബന മുട്ട്, സംഗ ഗാനം , എന്നിവ വേറെയും , ഇനി വെറും 20 ദിവസം മാത്രമേ ബാക്കിയുള്ളൂ അതിനുള്ളിൽ എല്ലാത്തിന്റെയും പ്രസിറ്റീസ് തുടങ്ങണം ഞങ്ങൾ അന്ന് മുതൽ ഇറങ്ങി
അവളെ അന്ന് എന്നല്ല പിന്നെ ആർട്‌സ് വരെ കാണാൻ കഴിഞ്ഞില്ല , അങ്ങനെ അല്ല ഫ്രണ്ട്‌സ് വിട്ടില്ല എന്നു വേണം പറയാൻ , വൈകുന്നേരം ഷാഹിദ് അവളെ കുറിച്ചു പറയും അപ്പൊ നാളെ അവളെ കാണണം എന്നു തീരുമാനിക്കും, പക്ഷെ സ്കൂളിൽ എത്തിയാൽ പ്രസിറ്റീസ് തിരക്കിൽ ആ എടുത്ത തീരുമാനം മറക്കും
ആർട്‌സിന്റെ ആ മത്സരചൂട് ദിവസങ്ങൾ കഴിയുംതോറും കൂടി കൂടി വന്നു , ഇതിനിടക്ക് അവളെ ഒന്നു രണ്ടു പ്രാവിശ്യം കണ്ടു ,പക്ഷെ ഞാൻ അവളെ നോക്കുന്നത് കണ്ടാൽ അവൾ തല താഴ്ത്തി നടക്കും ,പിന്നെ ഷാഹിദിനോട് ഞാൻ മത്സരത്തിൽ പങ്കെടുക്കുന്ന ഐറ്റംസ് അവളെ അറിയിക്കണം എന്നു പറഞ്ഞിരുന്നു ,
അങ്ങനെ ആ ദിവസം വന്നെത്തി ഞങ്ങൾ കാത്തിരുന്ന ആ കലോൽസവ ദിനങ്ങൾ , എന്റെ സിംഗിൾ രണ്ടും രണ്ടാമത്തെ ദിവസം ആയിരുന്നു , മറ്റുള്ളവ അവസാന ദിവസവും, അത് കൊണ്ട് തന്നെ ഞങ്ങൾ ആദ്യ ദിവസം പ്രസിറ്റീസിനായി ഉപയോഗിച്ചു
രണ്ടാമത്തെ ദിവസം ആദ്യം ചിത്ര രചന ആയിരുന്നു , അടിപൊളി ആയിട്ടു വരച്ചു ഞാൻ ഇറങ്ങി, പിന്നെ എന്റെ സിംഗിൾ ഗാനം ഞാൻ സ്റ്റേജിൽ കയറി തകർത്തു ആദ്യ വർഷം തന്നെ ഞാൻ ഏറെ സംഗീതത്തിലെ കഴിവ് സ്കൂളിൽ അറിയിച്ചു ,
സ്റ്റേജിൽ നിന്ന് ഇറങ്ങിയ പാടെ ചിത്ര രചനാ റിസൾട്ട് വന്നു *ഒന്നാം സ്ഥാനം മുഹമ്മദ് ഷെഫീൽ* ,അപ്പോഴേക്കും ഉച്ച ആയിരുന്നു ഞങ്ങൾ പോയി ഭക്ഷണം കഴിച്ചു, വീണ്ടും സ്കൂളിൽ എത്തി , അപ്പോഴാണ് അടുത്ത റിസൾട്ട്, *സിംഗിൾ ഗാനം ഫോർ ബോയ്‌സ്*
*ഫസ്റ്റ് പ്രൈസ് മുഹമ്മദ് ഷെഫീൽ* അതോടു കൂടി ആദ്യ ദിന ഐറ്റങ്ങൾ കഴിഞ്ഞ് പ്രാക്ടീസ് പോവാൻ നിൽക്കുമ്പോൾ ആണ്
എന്നെ പുറകിൽ നിന്നും ആരോ വിളിച്ചു ഷെഫീലെ.. ,ഞാൻ തിരിഞ്ഞു നോക്കിയതും.........
ഒരു പെണ്ണിന്റെ ശബ്ദം ആയിരുന്നു ആ വിളിക്ക് ഞാൻ തിരിഞ്ഞ് നോക്കിയപ്പോ കണ്ടത് ഷാഹിദിനെ ആയിരുന്നു ,അവൻ എന്റെ മുഖത്തു നോക്കി ഒരു വളിഞ്ഞ ചിരിയും ചിരിച്ചു നിൽക്കുണ്ട് എന്നിട്ട് കണ്ണു കൊണ്ട് എന്നോട് പുറകിലേക്ക് നോക്കാൻ പറഞ്ഞു ഞാൻ നോക്കിയപ്പോ മ്മളെ മൊഞ്ചത്തി *ഫർസാന* ആയിരുന്നു അത്
ഞാൻ അവരെ ലക്ഷ്യമാക്കി നടന്നു ആദ്യം കൈ തന്നു ഷാഹിദ് അഭിനന്ദനം അറിയിച്ചു പുറകെ അവളും *പാട്ട് നന്നായിരുന്നു എനിക്ക് നല്ലോണം ഇഷ്ട്ടായി* ഇത് പറഞ്ഞപ്പോ ഞാൻ അവളുടെ ആ തീരുമാനം ചോദിക്കാൻ വേണ്ടി നിന്ന് ആ ചിരി മുഖത്തു നിന്ന് പോയാലോ എന്നു കരുതി ഒരു നന്ദിയും പറഞ്ഞു തിരിഞ്ഞു പോരാൻ നിന്നപ്പോൾ അവളുടെ വിളി വീണ്ടും എത്തി
ഒന്ന് നിക്കോ ഒരു കാര്യം കൂടി പറയാൻ ഉണ്ട്
പടച്ചോനെ അവളുടെ ആ തീരുമാനം ആയിരിക്കണേ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തിരിഞ്ഞു ചോദിച്ചു
എന്തേ....!!!!
അപ്പൊ അവൾ പറഞ്ഞു നമുക്കു കുറച്ചു നേരം നടന്നു കൊണ്ട് സംസാരിക്കാം
അതൊക്കെ ശരി പക്ഷെ അവസാനം എന്നെ ഇഷ്ടമാണ് എന്നു പറയണം ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളോട് എന്റെ സമ്മതം അറിയിച്ചു ,
എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്
ഞാൻ സംസാരത്തിന് തുടക്കം കുറിച്ചു
അത് അന്ന് ങ്ങൾ ഇന്നോട് അന്ന് പറഞ്ഞില്ലേ അതിന്റെ മറുപടി ഞാൻ ഇത് വരെ തന്നിട്ടില്ലലോ ,
ആ തന്നിട്ടില്ല , അത് പറയാൻ ആണോ!!??? ഞാൻ പ്രതീക്ഷയോടെ ചോദിച്ചു
*എനിക്ക് ങ്ങളെ ഇഷ്ട്ടായി*
പെണ്ണ് കുറച്ചു നാണത്തിൽ പറഞ്ഞു പക്ഷെ അവളുടെ ആ നാണത്തിനും ഒരു പ്രത്യേക രസമായിരുന്നു
ഇഷ്ട്ടാണെങ്കിൽ പിന്നെ എന്തിനാ ഇത്ര ദിവസം പറയാൻ കാത്തു നിന്നത് , ഞാൻ ചോദിച്ചു
ഞാൻ അന്ന് ഇത് തന്നെ പറയാൻ നിന്നത് പക്ഷെ അന്ന് ങ്ങൾ ഇന്നേ തടഞ്ഞു, നാളെ പറഞ്ഞാൽ മതി എന്നു പറഞ്ഞു പക്ഷെ പീറ്റർ ദിവസം എന്റെ കുടുംബത്തിൽ ഒരു കല്യാണം ഉണ്ടായിരുന്നു അന്ന് എനിക്ക് വരാൻ പറ്റിയില്ല, പിന്നെ മൂന്നു ദിവസം സ്കൂൾ ഇല്ലായിരുന്നു , പിന്നെ ങ്ങൾക് ഒലക്കമ്മലെ പൊട്ടി (ചിക്കൻ ബോക്സിന്റെ മലപ്പുറം ഭാഷയാണ്) സ്കൂളിൽ വന്ന അന്ന് മുതൽ ങ്ങൾ പ്രാക്ടീസ് പോയി , ഇന്നാണ് പിന്നെ ഒന്ന് കാണാൻ കിട്ടുന്നത്,
പിന്നെ എങ്ങനെ ഞാൻ ഇതിനിടയിൽ ങ്ങളോട് പറയുക
_ശരിയാ എന്റെ ഭാഗത്തും തെറ്റുണ്ട്_ ഞാൻ പതുക്കെ പറഞ്ഞു പക്ഷെ അത് അവൾ കേട്ടു , കേട്ടതും അവൾ ഒന്നു ചിരിച്ചു
ചെങ്ങായിമാർ പ്രാക്ടീസ് എന്നു പറഞ്ഞു വിളിക്കാൻ തുടങ്ങിയപ്പോ ഞങ്ങളുടെ നടത്തം അവിടെ അവസാനിപ്പിക്കേണ്ടി വന്നു
എന്ന ശരി ഞാൻ പോവ ങ്ങളെ പ്രാക്ടീസ് ഞാൻ കാരണം മുടങ്ങേണ്ട എന്നും പറഞ്ഞു അവൾ നടന്നു
പോവുമ്പോൾ ഞാൻ ഒരു കാര്യവും കൂടി പറഞ്ഞു ,ഇന്ന് പ്രാക്ടീസ് ഒരു 7 മണി ആവുമ്പോൾ പ്രാക്ടീസ് കഴിയും അപ്പൊ ഒന്നു വീടിന്റെ മുകളിൽ വന്നു നിൽക്കോ എനിക്ക് ഒന്ന് കാണാൻ വേണ്ടിയാണ്
ആ എന്നവൾ തലയാട്ടി
പോവുമ്പോൾ അവൾ ഒന്നു തിരിഞ്ഞു നോക്കി
ആ സമയത്തു അവളുടെ മുഖം ഒന്ന് കാണാണമായിരുന്നു എന്തൊരു മൊഞ്ചാണ് എന്നാണ് എന്നറിയോ
തിരിച്ചു വരുന്ന വഴിയിൽ നമ്മളെ ഷാഹിദും, റഫീഖും എന്നെ കാത്തു നില്കുന്നുണ്ടായിരുന്നു അവർ എന്റെ മറുപടിയും കാത്തു നിൽക്കുകയായിരുന്നു അവൾ പറഞ്ഞത് എന്താണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് അവർ
അവരെ കണ്ടതും ഞാൻ മുഖത്തെ സന്തോഷം മറച്ചു വെച്ചു അവർ ചോദിച്ചപ്പോ ഞാൻ മിണ്ടാതെ തല താഴ്ത്തി നിന്നു
അവർ പിന്നെയും ചോദിച്ചപ്പോൾ ഞാൻ മുഖത്തു കുറച്ചൂടെ സങ്കടം വരുത്തി എന്നിട്ട് പറഞ്ഞു *ഡാ അവൾ ഇഷ്ട്ടാണ് എന്നു പറഞ്ഞു* ഇത് കേട്ടതും പിന്നെ അവിടെ ആകെ ഒരു ആഘോഷം ആയിരുന്നു കാരണം എന്നെക്കാൾ കൂടുതൽ അവളെ എനിക്ക് കിട്ടാൻ വേണ്ടി ആഗ്രഹിച്ചതും അവർ ആയിരുന്നു
അവിടത്തെ ആഘോഷം കഴിഞ്ഞു ഞങ്ങൾ പ്രാക്ടീസിന് പോയി , പ്രാക്ടീസ് ചെയ്യുമ്പോഴും മനസിൽ മുഴുവൻ അവളുടെ ആ തിരിഞ്ഞു നോക്കിയ മുഖമായിരുന്നു , ഏകദേശം ഒരു ഏഴുമണി ആയപ്പോൾ പ്രസിറ്റീസ് കഴിഞ്ഞു ,
കഴിഞ്ഞ പാടെ ഒരു ഓട്ടമായിരുന്നു കാരണം എന്റെ മൊഞ്ചത്തിനെ ഒന്ന് കാണാൻ വേണ്ടി , വീടിന്റെ മുന്നിൽ എത്തിയപ്പോൾ ദേ വീടിന്റെ മുകളിൽ ന്റെ ഖല്ബിലെ ലൈല, ഞാൻ ആദ്യം കൈ വീശി കാണിച്ചു പിന്നാലെ അവളും
പിന്നെ അവിടെ ഒരു കഥ പറച്ചിൽ ആയിരുന്നു നടന്നത് രണ്ടാളുടെയും കണ്ണുകൾ കൊണ്ടുള്ള കഥ പറച്ചിൽ , കുറച്ചു നേരം അതു തുടർന്നു അപ്പോഴാണ് വീടിന്റെ ഉള്ളതിൽ നിന്നും ഒരു ഫർസൂ.....
ഇവിടെ വാ , അപ്പോ അവൾ കൈകൊണ്ടു പോവാൻ വേണ്ടി ആഗ്യം കാണിച്ചു , വിളിച്ചയാളെ മനസിൽ ശപിച്ചു കൊണ്ട് ഞങ്ങൾ അവിടെ നിന്നും നടന്നു
വീട്ടിൽ എത്തിയപ്പോൾ ഉമ്മ അവിടെ എന്നെയും കാതിരിപ്പുണ്ട് ആള് കുറച്ചു കലിപ്പിൽ ആണ്, ആലോചിച്ചപ്പോൾ ആണ് കലിപ്പിൽ കാര്യം മനസിലായത് ഇന്ന് പ്രാക്ടീസ് ഉണ്ടെന്ന് പറഞ്ഞിരുന്നില്ല ,
ഞാൻ സാധാരണ എത്തുന്ന നേരത്തേക്കാൾ ഏകദേശം ഒരു 2 മണിക്കൂർ നേരം വൈകീട്ടാണ് എത്തിയത് , കുറച്ചു സോപ്പ് ഇട്ടു ശരിയാക്കി ,സിംഗിൾ ഗാനത്തിനും, പിന്നെ ചിത്രം വരക്കും ഒന്നാം സ്ഥാനം കിട്ടിയത് പറഞ്ഞു , ഇതും കൂടി കേട്ടപ്പോൾ കലിപ്പ് ഏറെക്കുറേ വിട്ടു
കുളിച്ചു ഭക്ഷണവും കഴിച്ചു കിടന്നു ഉറക്കം വരുന്നില്ല ഇന്ന് അവൾ പറഞ്ഞ ഓരോ വാക്കുകളും അവളുടെ ആ സംസാരിക്കുന്നതും കണ്ണിലൂടെ കണ്ടു കൊണ്ടിരിക്കുന്നു , അങ്ങനെ അവളെയും സ്വപനം കണ്ടു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി പിന്നെ ഉമ്മ വന്നു സുബ്ഹിക്കി വിളിച്ചപ്പോൾ ആണ് എണീറ്റത്
പള്ളിയിൽ പോയി നിസ്കരിച്ചു , ചായയും കുടിച്ച റഫീഖിനെ വിളിച്ചു അവനോട് ഇന്ന് നേരത്തെ വരാൻ പറഞ്ഞു , ഇന്ന്
നാടകം, അറബന മുട്ട്, സംഗ ഗാനം , ഇത് മൂന്നും ഉണ്ട് ആദ്യം നാടകം ആയിരുന്നു , അവൻ ഒരു 8 മണിക്ക് എത്തി അവൻ എത്തിയപാടെ നേരെ സ്കൂളിലേക്ക് നടന്നു,
അവളുടെ വീടിന്റെ മുന്നിൽ ഒന്ന് നിന്നു എന്നിട്ട് ഉള്ളിലേക്ക് നോക്കി അവൾ കോലായിൽ ഇരുന്നുകൊണ്ട് പേപ്പർ വായിക്കുന്നുണ്ട് ,അവളെ കണ്ടപാടെ ഞാൻ ഒരു ശബ്ദം ഉണ്ടാക്കി , അവളോട് ഇന്ന് പരിപാടി ഉണ്ട് സപ്പോർട്ട് വേണം എന്ന് ഒരു ആഗ്യം ഭാഷയിൽ പറഞ്ഞു അവർ ഒരു all the best തന്നു ,പിന്നെ അവിടെ കൂടുതൽ നേരം നിൽക്കാൻ ഞങ്ങൾക്ക് സമയം ഇല്ലായിരുന്നു സ്കൂളിൽ നേരം വൈകുമായിരുന്നു , അത്കൊണ്ട് ഞങ്ങൾ അവിടെ നിന്നും സ്കൂളിലേക്ക് പോന്നു
സ്കൂളിൽ എത്തിയപാടെ ഡ്രെസ്സ് മാറ്റി നാടകത്തിനുള്ള ഡ്രസ് ഇട്ടു , ആദ്യം തന്നെ ഞങ്ങളെ ടീം ആയിരുന്നു കയറേണ്ടത് ,
ഡ്രെസ്സ് മാറ്റി നിൽക്കുമ്പോൾ ആണ് ഞങ്ങളുടെ ആ റൂമിലേക്ക് ഒരുത്തൻ വന്നു ചോദിച്ചു ആരാ ഷെഫീൽ!!?????......
ഞാൻ അവനെ ഒന്നു നോക്കി , ആദ്യം ഒന്ന് ഞെട്ടി
അവളുടെ വീടിന്റെ അടുത്തുള്ള ഒരു ചെക്കൻ ആയിരുന്നു അത്, പേര് *ജിനു റാഷിഖ്* അവനെ ഞാൻ കണ്ടിട്ടുമുണ്ട് എന്റെ ഒരു കുടുംബം ആയി വരും , പക്ഷെ ഞങ്ങൾ തമ്മിൽ വലിയ പരിചയം ഒന്നും ഇല്ലായിരുന്നു, ഞാൻ ഞെട്ടിയത്തിന്റെ കാരണവും അതാണ് , ഇങ്ങനെ പരിചയം ഇല്ലാത്ത അവൻ ഇന്ന് എന്നെ അന്നെഷിച്ചു വരണം എന്നുണ്ടെങ്കിൽ അത് ന്റെ ഫർസൂന്റെ കാര്യത്തിൽ തന്നെ ആവും
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു ഞാൻ ആണ് ഷെഫീൽ എന്തിനാ വിളിച്ചേ.. ഞാൻ ചോദിച്ചു
പടച്ചോനെ ങ്ങൾ ആണോ അത് ,
ഞാൻ ജിനു അവൻ പരിചയപെടുത്തി
ആ എനിക്ക് അറിയാം , എന്താ വന്നേ
ഞാൻ ഫർസാനയുടെ കാര്യം പറയാൻ വേണ്ടി വന്നതാ
ഇത് കേട്ടപ്പോ ശരിക്ക് ഒന്ന് ഞെട്ടി കാരണം ഇനി അവന് അവളോട് വല്ലതും ഉണ്ടാവോ എന്നതായിരുന്നു അപ്പൊ മനസിൽ വന്ന ചോദ്യം
എന്താ ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു
അവൾ എന്റെ അയൽവാസി ആണ് , എന്നോട് എല്ലാം പറഞ്ഞു , എന്റെ ഭാഗത്തു നിന്നും എല്ലാവിധ സപ്പോർട്ടും ഉണ്ടാവും , ഇത് പറയാൻ ആണ് വന്നത്
ഇത് കേട്ടപ്പോഴാണ് സമാധാനമായത് ,
എന്നാ ഞാൻ പോവാണ് , ങ്ങൾക്ക് സ്റ്റേജിൽ കയറാൻ സമയം ആയില്ലേ , all the best , ങ്ങൾ പൊളിക്കി ഞമ്മള് പുറത്തു ഉണ്ടാവും
ഇതും പറഞ്ഞു അവൻ പോയി ,
ഞങ്ങൾ സ്റ്റേജിൽ കയറാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി , സ്റ്റേജിൽ കയറിയപ്പോ ഞാൻ ആദ്യം തന്നെ തിരഞ്ഞത് നുമ്മടെ മൊഞ്ചത്തിന്റെ മുഖമായിരുന്നു ,കൂടുതൽ സമയം തിരയേണ്ടി വന്നില്ല സദസ്സിൽ ആദ്യ നിരയിൽ തന്നെ അവൾ ഉണ്ടായിരുന്നു , എന്നെ കണ്ടപാടെ കൈ വീശി കാണിച്ചിട്ട് പൊളിക്കി എന്നും പറഞ്ഞു
അതോടു കൂടി കുറച്ചൂടെ ആവേശമായി കാരണം അവൾ എന്റെ പെണ്ണായതിനു ശേഷം അവളുടെ മുന്നിൽ എന്റെ ആദ്യത്തെ സ്റ്റേജ് പ്രോഗ്രാം , ഇന്ന് ഞാൻ പൊളിക്കും , നാടകം ഞങ്ങൾ തമർത്തി കളിച്ചു , സ്റ്റേജിൽ നിന്നും പുറത്തിറങ്ങിയപ്പോ തന്നെ ന്റെ ഫർസൂ വന്നിട്ട് ആദ്യ ആശംസകൾ അറിയിച്ചു, പക്ഷെ അവളോട് കുറച്ചു നേരം സംസാരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു
കാരണം ഞങ്ങളുടെ അടുത്ത പ്രോഗ്രാം
അറബന മുട്ടിനുള്ള ഡ്രസ്സിങ് സമയം ആയിരുന്നു അത് കൊണ്ട് അവളോട് പിന്നെ കാണാം എന്നു പറഞ്ഞിട്ട് പിരിഞ്ഞു , നേരെ ഡ്രസിങ്ന് പോയി
അനുഗ്രഹത്തോടെ ഗുരുവിന്റെ കയ്യിൽ നിന്നും ഡ്രെസ്സും മറ്റു സാധനങ്ങളും വാങ്ങിച്ചു , ഡ്രസ്സ് ഇട്ടു ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഫർസാന ഓടി വരുന്നത് ഞാൻ കണ്ടത് , ഞാൻ അവളുടെ അടുത്തേക്ക് നടന്നു , .
അവൾ എന്നെ കണ്ടതും ഒന്നു പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു *നാടകം ഒന്നാം സ്ഥാനം ശഫീൽ and ടീം* അത് പടച്ചോനെ ഇതിനാണോ ഇവൾ എന്നെ കാണാൻ ഓടി വന്നത് , അവൾക്ക് ഒരു പൂമുത്തം കൊടുക്കാൻ ആണ് എനിക്ക് ആദ്യം തോന്നിയത് പിന്നെ പരിസരം ഓർത്തപ്പോൾ പിന്തിരിയേണ്ടി വന്നു
റിസൾട്ട് വന്ന കാര്യം ഞാൻ മ്മളെ ചങ്കുകളെ അറിയിച്ചു , അതോടു കൂടി അടുത്ത ഇനത്തിൽ സ്റ്റേജിൽ കയറാൻ ഒന്നൂടെ കോണ്ഫിഡൻസ് ആയി , അറബനയും കഴിഞ്ഞ്, ഇനി അടുത്തത് സംഘഗാനം ആയിരിന്നു , അടിപൊളി ആയിട്ട് പാടി ഇറങ്ങി ഇതിൽ ഫസ്റ്റ് ഞങ്ങൾക്ക് ഉറപ്പായിരുന്നു കാരണം അതിൽ മത്സരിക്കാൻ വേണ്ടി ഞങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു
ഏകദേശം ഒരു 2 മണി ആയപ്പോൾ തന്നെ എന്റെ പരിപാടികൾ കഴിഞ്ഞു ഫുഡ് കഴിക്കാൻ പോവുമ്പോൾ അവൾ വന്നു പറഞ്ഞു നിങ്ങക്കുള്ളത് ഞാൻ കൊണ്ടു വന്നിട്ടുണ്ട് , ഞാൻ റഫീഖിനോടും വരാൻ പറഞ്ഞു , അപ്പോ അവൻ പറയാ
ടാ അത് നിനക്കു മാത്രം ഉള്ളു എനിക്ക് ഇല്ല
എനിക്ക് ഉണ്ടേൽ നിനക്കും ഉണ്ടാവും എന്നും പറഞ്ഞ് ഞാൻ അവനെ കൈപിടിച്ചു കൊണ്ടോയി
അവിടെ എത്തിയപ്പോൾ അവൾ ഒരു പൊതി എടുത്തു എനിക്ക് നേരെ നീട്ടി , ഞാൻ അതു വാങ്ങി അവളുടെ അടുത്തു തന്നെ ഇരുന്നു അവനെയും വിളിച്ചു തുറന്നു കഴിക്കാൻ തുടങ്ങി കഴിച്ച ശേഷം അവളോട് ഒരു നന്ദി പറയാൻ വേണ്ടി പോയി
ഞാൻ അവളുടെ അടുത്തു എത്തിയതും അവൾ പറഞ്ഞു
നന്ദിയൊന്നും വേണ്ട , ഇതൊക്കെ ഇനി എന്റെ കടമയാണ്
ഇത് കേട്ടതും നന്ദി പറയാൻ പോയ ഞാൻ ആകെ പകച്ചു പോയി , അവസാനം
പള്ളീൽ പോണത് പറയാൻ വേണ്ടിയാണ് എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി
പള്ളീൽ പോയി വന്നു സ്റ്റേജിന്റെ മുന്നിൽ അവൾ ഉണ്ടാവും എന്ന് എന്നോട് പറഞ്ഞിരുന്നു , നേരെ അവിടേക്ക് പോയി , എന്നിട്ട് അവളെയും കൂട്ടി നേരെ ഗ്രൗണ്ടിലെ മാവിന്റെ ചുവട്ടിൽ പോയി ഇരുന്നു , ഞങ്ങൾ തമ്മിൽ ഒന്നിച്ചതിനു ശേഷം ആദ്യമായി ഒരു നീണ്ട സംസാരത്തിനു തുടക്കം കുറിച്ചു
ആദ്യം ഞാൻ ആണ് തുടങ്ങിയത് ഞാൻ എന്റെ കുടുംബ കാര്യങ്ങൾ ആണ് തുടങ്ങിയത് ഉമ്മ, ഉപ്പ, അനിയത്തി രണ്ടു അനിയന്മാർ, പിന്നെ ഞാനും , അടങ്ങിയത് ആണ് എന്റെ കുടുംബം , അനിയത്തി പേര് ഷഫീന, എട്ടാം ക്ലാസിൽ പഠിക്കുന്നു, അനിയന്മാർ ഷമീർ, അമീർ ഒരാൾ പത്തിലും മറ്റേആൾ മൂന്നിലും പഠിക്കുന്നു , ഉപ്പ ഗൾഫിൽ ആണ് ഒരു കടയിൽ ആണ് ,
ഇനി ഇജ്ജ് പറ ഞാൻ ചോദിച്ചു നിന്റെ കുടുംബ വിവരങ്ങൾ
മുമ്പ് ഷാഹിദിൽ നിന്ന് കേട്ടത് ആണെങ്കിലും അവളുടെ നാവിലൂടെ ഏത് കേൾക്കാൻ പ്രതേക സുഖമാണ്
ഞാൻ, ഉപ്പ, ഉമ്മ, ഒരു കാക്ക, ഒരു അനിയൻ, ഉപ്പ ഗൾഫിൽ ബിസിനസ് ആണ്, കാക്ക പഠിക്കാണ്, അനിയൻ അടുത്ത കൊല്ലം മിക്കവാറും ഇവിടെ എത്തും ,
പിന്നെ ഇജ്ജ് നമ്മളെ ഈ ബന്ധം ആ ജിനുവിനോട് പറഞ്ഞിരുന്നോ ഞാൻ ചോദിച്ചു
ആ പറഞ്ഞിരുന്നു എന്തേ
അവൻ ഇന്ന് രാവിലെ എന്നെ കാണാൻ വേണ്ടി വന്നിരുന്നു , എന്നോട് എല്ല വിധ സപ്പോർട്ട് ഉണ്ടാവും എന്നും പറഞ്ഞു പോയി
അവൻ ഒരു പാവ ഞാൻ എല്ലാം അവനോട് പറയും , അവൻ ഇവിടെ ഇപ്പോ എട്ടാം ക്ലാസിൽ പഠിക്കുന്നുണ്ട് അവൾ പറഞ്ഞു
പിന്നെ ഏകദേശം സ്കൂൾ കഴിയുന്നത് വരെ ഞങ്ങളുടെ ലോകത്തു ആയിരുന്നു , ക്ലാസ് കഴിഞ്ഞ് റഫീഖ് വന്നു പറഞ്ഞു
എടാ നമ്മുടെ എല്ലാ പരിപാടിയിലും നമുക്ക് തന്നെ ഫസ്റ്റ് , അങ്ങനെ ആദ്യം വർഷം തന്നെ പങ്കെടുത്ത എല്ലാ പ്രോഗ്രാമുകളിലും ഒന്നാം സ്ഥാനം ,
ഞങ്ങൾ ഒരുമിച്ചു തന്നെ നടന്നു സ്കൂൾ സ്കൂൾ വിട്ടിറങ്ങി , അവളുടെ വീടിന്റെ അടുത്ത് എത്തിയപ്പോൾ നാളെ കാണാം എന്നും പറഞ്ഞു അവൾ പോയി
നാളെ കലോത്സവത്തിന്റെ കൊടിയിറങ്ങുന്ന ദിവസം ആയിരുന്നു , എന്റെ എല്ലാ പരിപാടികളും കഴിഞ്ഞതിനാൽ നാളെ അവളെ കാണാൻ വേണ്ടി മാത്രം ആയിരുന്നു സ്കോളിലേക്ക് പോണത്
വീട്ടിലെത്തി ഉമ്മയോട് എല്ലാത്തിലും ഫസ്റ്റ് കിട്ടിയതൊക്കെ പറഞ്ഞു ഉമ്മ ആദ്യം തന്നെ ഒരു മുത്തം തന്നു , ഉമ്മയുടെ മുത്തത്തിന് അല്ലേലും വേറെ സുഖം ആണ് , 2 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്കു , കുളത്തിലേക്കും
പിറ്റേ ദിവസം അവളെ കാണാൻ വേണ്ടി മാത്രം സ്കൂളിലേക്ക് പോയി , അന്ന് ഞങ്ങളുടെ ദിവസം ആയിരുന്നു , അന്ന് ഫുൾ അവളുടെ കൂടെയായിരുന്നു , അങ്ങനെ കുറെ നല്ല ഓർമ്മകൾ നൽകി ആ ദിവസവും കടന്നു പോയി
പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോ എല്ലാവരുടെയും അഭിനന്ദനങ്ങൾ ആയിരുന്നു ഫ്രണ്ട്‌സ്, ടീച്ചേഴ്‌സ് അങ്ങനെ ആദ്യ പീരിയഡ് കഴിഞ്ഞപ്പോ അന്നൗന്സമെന്റ് വന്നു അസംബ്ലി എല്ലാരും ഗ്രൗണ്ടിൽ എത്തുക
സമ്മാന ദാനം ആയിരുന്നു , എനിക്ക് ഏകദേശം 5 ഫസ്റ്റ് പ്രൈസ് , സമ്മാനങ്ങളും പിന്നെ അതിന്റെ സർട്ടിഫിക്കറ്റും കിട്ടിയിരുന്നു , എല്ലാം വാങ്ങി അസംബ്ലി കഴിഞ്ഞു ക്ലാസിൽ എത്തി , ക്ലാസിൽ എത്തിയപ്പോ തന്നെ ഇന്റർബെൽ ആയി
ഇന്ന് അസാധാരണയായി അവൾ ഇന്നേ തിരഞ്ഞു ഇങ്ങോട്ട് വന്നു , എന്നിട്ട് എന്നോട് പറഞ്ഞു
അടിപൊളി ആയിട്ടുണ്ട് , എനിക്കും ഒന്ന്..!!!!
ഇവൾ പറയുന്നത് എന്താണ് എന്നറിയാതെ ഞാനും റഫീഖും പരസ്പ്പരം നോക്കി,
ഞാൻ ചോദിച്ചു നീ എന്തിന്റെ കാര്യം ആണ് പറയുന്നത്
നിങ്ങൾ കലോൽസവത്തിൽ വരച്ച ചിത്രം ഇല്ലേ അത് അവിടെ നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട് , അടിപൊളി ആയിട്ടുണ്ട് അതാണ് ഞാൻ ചോദിച്ചത് എനിക്കും ഒന്ന് എന്റെ ഫോട്ടോ വരച്ചു തരോ
അവൾ പറഞ്ഞു
അപ്പോഴയാണ് എനിക്ക് കാര്യം പിടികിട്ടിയത്
എന്റെ മുത്തിന് എത്രയെണ്ണം വേണേലും ഞാൻ വരച്ചു തരും , നീ നിന്റെ ഒരു ഫോട്ടോ കൊണ്ട ഞാൻ വരച്ചു താരം ,ഞാൻ പറഞ്ഞു
അപ്പോ അവൾ പറയാ ഞാൻ ഇപോ വരാം ഇവിടെ തന്നെ നിക്കണേ, ഇതും പറഞ്ഞു അവൾ അവളുടെ ക്ലാസ് ലക്ഷ്യമാക്കി ഓടി
ഒരു 5 മിനുട്ട് കഴിഞ്ഞു അവൾ തിരികെ വന്നു അവളുടെ കയ്യിൽ എന്തോ ഉണ്ടായിരുന്നു
വന്ന ഉടൻ തന്നെ അവൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ കവർ എനിക്ക് തന്നു ,ഞാൻ അത് മേടിച്ചു തുറന്നു നോക്കിയപ്പോ അവളുടെ ഒരു ഫോട്ടോ ആയിരുന്നു അത് ,
കഴിയുന്നതും നാളെ തന്നെ വരച്ചു തരണേ,
ആ നോക്കാം എന്നു ഞാനും പറഞ്ഞു അന്ന് പിരിഞ്ഞു
അന്ന് രാത്രി വീട്ടിൽ പോയി അവളുടെ ഫോട്ടോ വരക്കൽ ആയിരുന്നു , കാരണം അവൾ ആദ്യമായി എന്റെ അടുത്ത് ആദ്യമായി ഒരു ആഗ്രഹം പറഞ്ഞതല്ലേ, ഏകദേശം ഒരു 11മണി ആയപ്പോൾ വരച്ചു കഴിഞ്ഞു , നോക്കിയപ്പോ നന്നായിട്ടുണ്ട് എന്ന് എനിക്കും തോന്നി,അതിന്റ അപ്പുറത്തെ പേജിൽ എന്റെ ഒരു ഫോട്ടോ കൂടി ഞാൻ വരച്ചിരുന്നു
പിറ്റേ ദിവസം അവൾ എന്നെ തേടി വന്നു
എന്നിട്ട് ചോദിച്ചു എന്തായി വരച്ചോ!??
ഇല്ലടി മറന്നു പോയി സോറി
ഇത് കേട്ടതും അവളുടെ മുഖത്തെ ആ പുഞ്ചിരി മാഞ്ഞു ,
അപ്പോ ഞാൻ അവളോട് കണ്ണടക്കാൻ വേണ്ടി പറഞ്ഞു , കണ്ണടച്ചപ്പോൾ കയ്യിൽ ഞാൻ വരച്ച ആ പേപ്പർ വച്ചു കൊടുത്തു
എന്നിട്ട് കണ്ണു തുറക്കാൻ വേണ്ടി പറഞ്ഞ്
ആ ചിത്രം കണ്ടതും അവളുടെ മുഖത്തു കണ്ട ആ സന്തോഷം വാക്കുകൾക്കതീതമായിരുന്നു, അവൾ കുറെ നന്ദിയൊക്കെ പറഞ്ഞു , വരച്ചു കൊടുത്തതിനു അവൾ ഒരു ചെറിയ ട്രീറ്റ് ഒക്കെ വാങ്ങിച്ചു തന്നു
സന്തോഷങ്ങളും , പ്രശ്നങ്ങളുമായി ഞങ്ങളുടെ പ്രണയം അങ്ങനെ നീണ്ടു പോയി അവൾ എസ്.എസ്.എൽ.സി പാസ്സായി, അവൾ plus one വീണ്ടും ഈ സ്കൂളിൽ തന്നെ വന്നു ,ഞാൻ പ്ലസ് ടു ആയി
അപ്പോഴും ഞങ്ങളെ ഈ ബന്ധത്തിന് യാതൊരുവിധ കോട്ടങ്ങളും ഉണ്ടായിരുന്നില്ല, അന്നൊക്കെ ഇന്നത്തെ പോലെ ഫോൺ ഇല്ലായിരുന്നു , അത് കൊണ്ട് തന്നെ ലെറ്റർ ആയിരുന്നു ഏക ആശയവിനിമയം,
ഒരു ദിവസം അവൾ പറഞ്ഞു ഈ ഞാറാഴ്ച വൈകുന്നേരം നമ്മുടെ ആ ഓവുപാലത്തിന്റെ അവിടെ വരെ വരോ എനിക്ക് ഒരാളെ പരിചയപ്പെടുത്താൻ ആണ് , ആരെ എന്നു ചോദിച്ചിട്ടും അവൾ അത് പറഞ്ഞില്ല , അവിടെ വരുമ്പോൾ കാണാം എന്നു പറഞ്ഞു
അവൾ പറഞ്ഞപോലെ ഞാറാഴ്ച വൈകുന്നേരം അവിടെ പോയി , ഞാൻ അവിടെ എത്തിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു , കുറച്ചു കഴിഞ്ഞപ്പോൾ അവൾ വരുന്നത് ഞാൻ കണ്ടു , ഒപ്പം വേറെ ഒരു ചെക്കൻ കൂടി ഉണ്ടായിരുന്നു
അവനെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ എവിടെ ആണെന് ഓർമ കിട്ടുന്നില്ല , എന്തായാലും അവൾ വരട്ടെ അത് വരെ ക്ഷമിച്ചിരിക്കുകയല്ലാതെ ഒരു രക്ഷയും ഇല്ല , അങ്ങനെ അവൾ വന്നു
നേരം വൈകിയതിൽ ക്ഷമയൊക്കെ ചോദിച്ചു , എന്നിട്ട് അവനെ പരിചയപെടുത്തി
അവളുടെ സഹോദരൻ ആയിരുന്നു അത് പേര് *ഫവാസ്* , അവനോട് അവൾ എല്ലാം
പറഞ്ഞിട്ടുണ്ട് , അവൻ കൂടെ നിൽക്കും എന്നും പറഞ്ഞു , കുറച്ചു നേരം സംസാരിച്ചു ഞങ്ങൾ പിരിഞ്ഞു
ദിവസങ്ങൾ വീണ്ടും കടന്നു പോയി ഞാൻ പ്ലസ് ടു പാസായി!!✌️😁 , അവൾ plus one എത്തി , ഞാൻ ഒരു പ്രൊഫഷണൽ കോഴ്‌സിൻ പോവാൻ തുടങ്ങി ,പിന്നീട് അവളെ കാണാൻ ഉള്ള സാധ്യതകളും കുറഞ്ഞു , അത്കൊണ്ട് ഞങ്ങളുടെ ആശയവിനിമയം പിന്നെ കത്തിലൂടെ ആയി
അതിനു ഞങ്ങളെ സഹായിച്ചിരുന്നത് ഷാഹിദും, പിന്നെ അവളുടെ അനിയൻ ഫവാസും ആയിരുന്നു ,
ഞാൻ എഴുതിയത് ഷാഹിദിന് കൊടുക്കും അവൻ അത് ഫവാസിന് കൊടുക്കും , ഫവാസ് അത് അവളുടെ അടുത്തേക്ക് എത്തിക്കും, അവൾ എഴുതുന്നത് നേരെ തിരിച്ചും , ഫവാസ് വഴി ഷാഹിദിലേക്കും, പിന്നെ എനിലേക്കും എത്തും
ഏകദേശം ഒരു രണ്ടു ആഴ്ചയായി കാണാൻ അവളെ കണ്ടിട്ടു അതിനു ശേഷമുള്ള അവളുടെ കത്തിൽ ആ വിഷമം ശരിക്കും കാണാമായിരുന്നു
പ്രിയപ്പെട്ട ഇക്കാ
എനിക്ക് പറ്റുന്നില്ല ഇക്ക ങ്ങളെ കാണാതെ , ഇപ്പൊ സ്കൂളിൽ പോവാൻ ഒരു രസവുമില്ല , ചില ദിവസം ഞാൻ മനപ്പൂർവ്വം ലീവ് എടുക്കും, മനസ്സിന് ആകെ എന്തോ ഒരു സുഖമില്ല ,
ങ്ങൾ അന്ന് വരച്ചു തന്ന ആ ചിത്രം ഇല്ലേ അത് നോക്കി ഞാൻ എന്ത്ര തവണ കരഞ്ഞിട്ടുണ്ട് എന്നറിയോ, അത് കാണുമ്പോൾ ചെറിയ ആശ്വാസം കിട്ടും എങ്കിലും പക്ഷെ നിങ്ങളെ ശരിക്ക് കാണുന്ന രസം അതിൽ കിട്ടൂല്ലല്ലോ
ഇതായിരുന്നു അതിന്റെ ഉള്ളടക്കം , ഈ കത്തു വായിച്ചിട്ടു ഞാനും ശരിക്ക് കരഞ്ഞു പോയി, ശരിക്കും അപ്പോഴാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മാനസ്സിലാവുന്നത്
ആ കത്തിനു അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ മറുപടിയും കൊടുത്തു
ഒരു ദിവസം അവൾ അവളുടെ റൂമിൽ ഇരുന്നു കൊണ്ട് ലെറ്റർ എഴുത്തുകയായിരുന്നു , അപ്പോഴാണ് അവളുടെ ഉപ്പ പെട്ടെന്ന് റൂമിലേക്ക് കടന്നു വന്നത് , ഉപ്പയെ കണ്ടപാടെ അവൾ ആകെ പേടിച്ചു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയി ,
ശരിക്ക് ഉപ്പ വെറുതെ റൂമിലേക്ക് വന്നതാണ്, പക്ഷെ ആ സമയത്ത് അവളുടെ ആ പേടിച്ച മുഖംമൊക്കെ കണ്ടപ്പോൾ ഉപ്പാക്ക് സംശയം കുടുങ്ങി അപ്പോഴാണ് ഉപ്പ എന്താണ് അവൾ എഴുതുന്നത് എന്ന് നോക്കിയത് , ആ ലെറ്റർ എടുത്തു വായിച്ചു
എന്നിട്ട് ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി😳😳😱😱😱😳😳😳😳
ഏകദേശം ഒരു അഞ്ചു മിനിറ്റു കഴിഞ്ഞു തിരിച്ചു റൂമിലേക്ക് വന്നു , വരുമ്പോൾ കയ്യിൽ ഒരു ലെതർ ബെൽറ്റ് കൂടി ഉണ്ടായിരുന്നു , ആ ബെൽറ്റ്കൊണ്ട് അവളെ അടിച്ചു ,
പിറ്റേ ദിവസം അവളെ കാണാൻ വേണ്ടി അവളുടെ സ്കൂളിൽ പോയി,അവളെ കണ്ടു , അവൾ കയ്യിലുള്ള പാടുകൾ എനിക്ക് കാണിച്ചു തന്നു, എന്നിട്ട് നടന്നതൊക്കെ പറഞ്ഞു, അത് കണ്ടപ്പോ എനിക്ക് തന്നെ സഹിക്കാൻ കഴിഞ്ഞില്ല, ആ വെളുത്ത കയ്യിൽ ബെൽറ്റിന്റെ പാടുകൾ ചുവന്നു നിൽക്കുന്നുണ്ട് , വേറെ ഒന്നൂടെ അവൾ പറഞ്ഞു, ഇനി മുതൽ എല്ലാം മറക്കാൻ അവളോട് അവളുടെ ഉപ്പ പറഞ്ഞിട്ടുണ്ട്
അപ്പൊ ഞാൻ അവളുടെ ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു എന്താ എന്നിട്ട് നിന്റെ തീരുമാനം ,
അവൾ പറഞ്ഞ മറുപടി ആയിരുന്നു അവൾക്ക് ഞാൻ ആരായിരുന്നു എന്നു എനിക്ക് കാണിച്ചു തന്നത്
*നിന്നെ മറക്കാൻ എനിക്ക് കഴിയണമെങ്കിൽ ഈ ജീവൻ എന്റെ ദേഹത്തുനിന്ന് പോവണം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ചെയ്താലും ,ഈ ഫർസാന ന്റെ ഇക്കൂന് ഉള്ളതാ*
ഇതായിരുന്നു അവളുടെ മറുപടി , കരഞ്ഞു കൊണ്ടായിരുന്നു അവൾ ഇത്രയും പറഞ്ഞത്, അവളെ ആശ്വസിപ്പിച്ചു ഞാൻ ക്ലാസിലേക്ക് ആക്കികൊടുത്തു
പിന്നെയും കുറച്ചു കാലം ആരും അറിയാതെ രഹസ്യമായി ഞങ്ങൾ ഈ ബന്ധം തുടർന്നു, പക്ഷെ അവളുടെ സഹോദരൻ ഞങ്ങളുടെ ഭാഗത്തു നിന്നും കാലുവാരി, അവൾ പ്ലസ് ടു കഴിഞ്ഞു , അതോടു കൂടി വീണ്ടും പ്രശ്നങ്ങൾ തുടങ്ങി വീട്ടിൽ കല്യാണലോചനകൾ വരാൻ തുടങ്ങി
അവൾ എല്ലാം നിർത്തി എന്നു പറഞ്ഞിട്ടും അവളുടെ ഉപ്പ സമ്മതിച്ചില്ല, കല്യാണം നോക്കും എന്ന വാശിയിൽ തന്നെ ആയിരുന്നു അദ്ദേഹം, അവളുടെ ഉപ്പയെ എനിക്ക് കുറച്ചു പരിചയം ഉണ്ട് പക്ഷെ അദ്ദേഹം ഞങ്ങളുടെ കാര്യത്തിൽ ഇങ്ങനെ ആവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
എന്നെ അദ്ദേഹം കണ്ടിട്ടുണ്ട് ഏകദേശം അവളുടെ അത്രതന്നെ ഗ്ലാമർ എനിക്കും ഉണ്ട് പക്ഷെ അദ്ദേഹത്തിന്റെ പ്രശ്നം എന്റെ ഫാമിലി ആയിരുന്നു, കാരണം അവളുടെ ഫാമിലി നല്ല സമ്പന്നമാണ് പക്ഷെ എന്റെ ഫാമിലി ഒരു സാധാരണ കുടുംബം ആണ്, അതായിരുന്നു അദ്ദേഹം ഞങ്ങളുടെ ബന്ധത്തിന് എതിർക്കാനുള്ള കാരണവും
അവൾ എങ്ങനെയൊക്കെ പറഞ്ഞിട്ടും അവളുടെ ഉപ്പ അതിനു വഴങ്ങിയില്ല , കല്യാണം ആലോചകളിൽ നിന്നും ഒരു മാറ്റവും മൂപ്പർക്ക് ഉണ്ടായില്ല ,
ആകെ വീട്ടിൽ സപ്പോർട്ട് ഉണ്ടായിരുന്ന ഫവാസ് അവൻ വീട്ടുകാരുടെ ഇഷ്ടത്തിന് സപ്പോർട്ട് നിന്നു , ഇവൾ പറയുന്നത് അവരോടപ്പം ചേർന്ന് ഇവനും കേട്ട ഭാവം പോലും നടിച്ചില്ല
ഇങ്ങനെ പ്രശ്നങ്ങൾ നടക്കുമ്പോഴാണ് മറ്റൊരു പ്രശ്നം കൂടി വന്നത് , ഞാൻ എഴുതിയ കത്ത്, ഷാഹിദ് വഴി ഫവാസിന് കൊടുത്തു , പക്ഷെ ഫവാസ് മറുകണ്ടം ചാടിയ വിവരം ഞങ്ങൾക്കറിയില്ലായിരുന്നു,
ഫവാസ് അത് അവൾക്ക് കൊടുക്കാതെ നേരെ അവളുടെ ഉപ്പാന്റെ കയ്യിൽ കൊണ്ടുപോയി കൊടുത്തു, അതോടു കൂടി വീണ്ടു പ്രശ്നങ്ങൾ ഉടലെടുത്തു,
അവളുടെ ഉപ്പയും ആങ്ങളമാരും എന്നെ തല്ലാൻ വരെ ഒരുങ്ങി , ജിനു എന്റെ കുടുംബം ആയത് കൊണ്ട് അന്ന് ആ തല്ലിൽ നിന്നും അവർ പിൻവാങ്ങി , പിന്നെ അവൾക് വീട്ടിൽ പട്ടാള ഭരണം ആയിരുന്നു വീട്ടിൽ നിന്നും പുറത്തു വിടാതെ, ഉപ്പ ആണെങ്കിലോ ബ്രോക്കർമാരെ വിളിച്ചു ഓരോ ആലോചനകൾ കൊണ്ട് വരാൻ വേണ്ടി ആജ്ഞയിട്ടു
കുറെ ആളുകൾ വന്നു ,ആർക്കും ഒറ്റ നോട്ടത്തിൽ തന്നെ അവളെ ഇഷ്ടപ്പെടും അത്രക്ക് മൊഞ്ചത്തി ആണ് ന്റെ ഫർസാന,
വന്നവർക്കെല്ലാം അവളെ ഇഷ്ടമായി പക്ഷെ അവളുടെ ഉപ്പാക്ക് അവരെ പറ്റിയില്ല
ഒരു ദിവസം നാട്ടിലെ ബ്രോക്കർ ബീരാൻ ഒരു ചെക്കനെ കൊണ്ടുവന്നു , സാധാരണ പോലെ ചെക്കന് അവളെ ഇഷ്ടപെട്ടു , നിർഭാഗ്യവശാൽ അവളുടെ ഉപ്പാക്ക് ഇഷ്ടായി , ഇവരുടെ അതേ പോലുള്ള ഫാമിലി ആയിരുന്നു അവന്റെയും
പാവം ന്റെ കുട്ടി വളരെ സഹാസപ്പെട്ടു ഒരു കത്തെഴുതി എന്നെ ആ വിവരം അറിയിച്ചു ,
"ഇക്ക ഇന്നും ഒരാൾ കാണാൻ വന്നിരുന്നു , അയാൾക്ക് എന്നെ ഇഷ്ടായി , ഉപ്പാക്കും അവനെ ഇഷ്ടായി, അത്കൊണ്ട് ഉപ്പ ഇത് എന്തായാലും ഉറപ്പിക്കും, ങ്ങളെ കൂടെ അല്ലാതെ എനിക്ക് ഒരു ജീവിതവും വേണ്ട, എന്തെങ്കിലും ഒന്ന് ചെയ്യണം ങ്ങൾ , ഉപ്പ ഉറപ്പിച്ചാൽ പിന്നെ നമുക്ക് നമ്മൾ കണ്ടതൊക്കെ വെറും സ്വപ്നം മാത്രമായി നിൽക്കും, എന്തെങ്കിലും വേഗം ചെയ്യണം,
മറുപടി എന്റെ വീടിന്റെ മതിലിൽ ഒരു ചെടിചട്ടി ഞാൻ വെക്കും , ആ ചെടിയുടെ ഉള്ളിലേക്ക് ഇട്ടാൽ മതി ഞാൻ വന്നു എടുത്തോണ്ട്"
ഞാൻ ഒരു ഐഡിയ പറഞ്ഞു കൊടുത്തു കൊണ്ട് അവൾക്ക് ഒരു മറുപടി കത്ത് എഴുതി, അയാൾ ഒരു നല്ല മനസിനുടമ ആണെങ്കിൽ അത് കേൾക്കും
ബാക്കിയുള്ള ചടങ്ങുകൾ വേഗം നടന്നു മിട്ടായി കൊടുക്കലും, സ്വർണം കെട്ടലും ഒക്കെ നടന്നു , എന്തിന് ഫോൺ വരെ അവൾക് കൊടുത്തു , എന്നും രാത്രി അവൻ വിളിക്കും എന്നിട്ട് സംസാരിക്കും പക്ഷെ ഇവൾ വല്ലാണ്ട് ഒന്നും പറയില്ല
അതിനടക്ക് , കല്യാണ നിശ്ചയത്തിനുള്ള നടപടികൾ ആരംഭിച്ചു, ഇവളുടെ വീട്ടിൽ ആയിരുന്നു നിശ്ചയം , സത്യം പറഞ്ഞാൽ ഞങ്ങളുടെ നാട്ടിൽ അങ്ങനെ ഒരു കല്യാണ നിശ്ചയത്തിന്റെ പന്തൽ കണ്ടിട്ടില്ല, ആ പന്തൽ കണ്ടാൽ ഒരു കല്യാണം ആണെന്ന് തോന്നിപ്പോകും, വിളിക്കേണ്ടവരെയൊക്കെ വിളിച്ചു
കല്യാണ നിശ്ചയത്തിന്റെ രണ്ടു ദിവസം മുമ്പ് അവൾ ഞാൻ പറഞ്ഞു കൊടുത്ത ആ ഐഡിയ പ്രയോഗിച്ചു
അന്ന് രാത്രി അവൻ വിളിച്ചപ്പോ സാധാരണ സംസാരിക്കാത്ത അവൾ അന്ന് അങ്ങോട്ട് ചോദിച്ചു , എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് , അസാധാരണയായി ഇത് കേട്ടപ്പോ അവൻ സമ്മതം നൽകി
അവൾ പറഞ്ഞു തുടങ്ങി
"ഞാൻ പറയുന്നത് ങ്ങൾക്ക് സങ്കടപ്പെടുത്തോ എന്ന് എനിക്കറിയില്ല, പക്ഷെ ഞാൻ ഇപോ ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് നഷ്ടപ്പെടാൻ പോകുന്നത് കുറെ സ്വപ്‍ങ്ങൾ ആണ് , എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്, ഏകദേശം ഒരു മൂന്നു വർഷമായി ഞങ്ങൾ ഇഷ്ടത്തിലാണ്, വീട്ടിൽ ഉപ്പ അറിഞ്ഞു ,അവന്റെ ഫാമിലി ഒരു സാധാരണ ഫാമിലി ആണ് അത്കൊണ്ട് ഉപ്പ ഞങ്ങളുടെ ബന്ധത്തിന് എതിർത്തു , രണ്ടു ദിവസം കൂടി കഴിഞ്ഞാൽ തിയതി ഉറപ്പിക്കും പിന്നെ കൂടുതൽ കയ്യിൽനിന്നും പോവും , അത് കൊണ്ട് ഇക്ക ങ്ങൾ എങ്ങനെ എങ്കിലും ഈ കല്യാണത്തിൽ നിന്നും മാറണം"
കുറ്റം വേണെങ്കിൽ എന്റെ ചുമലിലേക്ക് ഇട്ടോളൂ, കിട്ടിയ അടിയുടെ അത്രയൊന്നും ഇനി കിട്ടില്ല , അത്കൊണ്ട് നിങ്ങൾ കല്യാണം മുടക്കാനുള്ള കാരണം എന്റെ തലയിലേക്ക് ഇട്ടിട്ടു ഇതിൽ നിന്നും പിൻവാങ്ങണം, ഞങ്ങളുടെ സ്നേഹത്തിന് ഒന്ന് വിളികല്പിക്കണം ഒരു അപേക്ഷയാണ്
പൊട്ടി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു നിർത്തി , എന്നാൽ ഫോണിന്റെ അപ്പുറത്ത് അപ്പോഴും നിശബദത ആയിരുന്നു കുറച്ചു സെക്കൻഡ് കഴിഞ്ഞു ഫോൺ കാട്ടായി,
അവൾ വീണ്ടും ഇരുന്നു കരഞ്ഞു , അവന്റെ മറുപടിയുടെ കാര്യം ഓർത്തു തിരിച്ചു വിളിക്കാനുള്ള ധൈര്യം പോലും അവൾക്കില്ലായിരുന്നു
ഒരു 10 മിനുറ്റിന് ശേഷം ഫോൺ ബെല്ലടിച്ചു , അവൻ ആയിരുന്നു , പ്രാർത്ഥനയോടെ അവൾ ആ കാൾ എടുത്തു ചെവിയിൽ വച്ചു
ഹെലോ........
അവൻ ആദ്യം തുടക്കം കുറിച്ചത്.,
ഹാലോ, ഇവൾ തിരിച്ചു പറഞ്ഞു
താൻ നേരത്തെ പറഞ്ഞതൊക്കെ സത്യം തന്നെ ആണോ?? അവൻ ചോദിച്ചു
ഇവൾ ഒരു മൂളൽ മാത്രം നൽകി
അവൻ വീണ്ടും തുടർന്നു
നീ നേരത്തെ പറഞ്ഞതൊക്കെ സത്യം ആണെങ്കിൽ ,ഞാൻ ഈ കാര്യത്തിൽ നിന്നും സന്തോഷത്തോടെ പിന്മാറും, എനിക്ക് നന്നായി അറിയാം ഈ സ്നേഹത്തിന്റെ വില കാരണം ഇങ്ങനെ ഒരു സംഭവം എന്റെ ജീവിതത്തിലും നടന്നതാണ്, ഈ കാര്യത്തിൽ നിന്ന് പിൻമാറുന്നതിൽ എനിക്ക് സന്തോഷം തന്നെയുള്ളൂ , പിന്നെ വീട്ടുകാർ അവരെ ഞാൻ എന്തേലും പറഞ്ഞു ഒതുക്കിക്കോളം, അപ്പൊ ശരി ഗുഡ് നൈറ്റ്,
അതും പറഞ്ഞു അപ്പുറത്ത് നിശബ്ദമായി
ഇവൾക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു , കാരണം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന് ഉറപ്പിച്ചതാണ് ഇപ്പൊ നടന്നിട്ടുള്ളത്,
പിറ്റേ ദിവസം വീട്ടിൽ ആകെ പ്രശ്‌നമായി , ഇവൾ ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണ് ,ഈ ബന്ധത്തിൽ നിന്നും അവർ പിന്മാറിയത് എന്നു അവർ അറിഞ്ഞു , അതോടുകൂടി അവൾക്ക് നേരെയുള്ള അവളുടെ ഉപ്പയുടെ അടിയും കൂടി
ഇതൊക്കെ കത്തിലൂടെ എന്നെ അറിയിച്ചു , എനിക്കും സന്തോഷമായി പക്ഷെ അവൾക്ക് കിട്ടുന്ന അടിയുടെ കാര്യം ആലോചിച്ചപ്പോ ആ സന്തോഷവും എവിടേക്ക് എന്നില്ലാതെ പോയി
പക്ഷെ അവളുടെ ഉപ്പ പിന്മാറാൻ ഉദ്ദേശമില്ലായിരുന്നു , അവൾക്ക് വീണ്ടും ആലോചനകൾ അന്നെഷിക്കാൻ തുടങ്ങി, അവളുടെ ആ എതിർപ്പിനെ പോലും അവഗണിച്ചുകൊണ്ട്
പക്ഷെ നാട്ടിൽ ഇതൊക്കെ കുറെ ആളുകൾ അറിഞ്ഞിരുന്നു , എങ്ങനെ അറിയാതിരിക്കും കാരണം അത്രക്ക് വലിയ പരിപാടി അല്ലെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് , അതിന്റെ മാനക്കേടും അദ്ദേഹത്തിനുണ്ടായിരുന്നു
അങ്ങനെ ഒരു ദിവസം ഒരാൾ അവളെ കാണാൻ വന്നു , അവളെ ഇഷ്ടപ്പെടുകയും ചെയ്തു , അവളുടെ ഉപ്പാക്കും കുഴപ്പമില്ലായിരുന്നു അത് കൊണ്ട് തന്നെ ഏകദേശം ഉറപ്പിച്ചു
അവൾക്ക് സാധാരണപോലെ തന്നെ റോൾ ഒന്നും ഉണ്ടായിരുന്നില്ല, എല്ലാത്തിനും ഒരു ബിംബത്തെപോലെ നിന്നു കൊടുക്കുക എന്നതായിരുന്നു അവളുടെ ആകെ ഉണ്ടായിരുന്ന റോൾ ,
എല്ലാം ഉറപ്പിക്കുമ്പോഴും ആകെ ഒരു പ്രതീക്ഷയുണ്ടായിരുന്നത് , ഇതിനു മുമ്പുള്ള കല്ല്യാണം മുടക്കിയപോലെ അവന് വിളിക്കാം എന്നതായിരുന്നു , പക്ഷെ
ആ പഴുത് അവളുടെ കുടുംബക്കാർ ആദ്യം തന്നെ അടച്ചിരുന്നു, ഞങ്ങളുടെ ഈ ബന്ധവും, അതുപോലെ തന്നെ കഴിഞ്ഞ കല്ല്യാണ മുടക്കിയതും എല്ലാം തന്നെ ആ ചെക്കനെയും, അവന്റെ കുടുംബക്കാരെയും എല്ലാം പറഞ്ഞു മനസ്സിലാക്കിയിരുന്നു, അത്കൊണ്ട് തന്നെ ഞങ്ങളുടെ ഒരുവിധ അടവുകളും അവിടെ നടന്നില്ല
പക്ഷെ ഇങ്ങനെ ഞങ്ങളെ കുടുക്കിയത് ഞാൻ അറിയില്ലായിരുന്നു അവളുടെ കത്ത്
എനിക്ക് കിട്ടുന്നതിന് മുമ്പ് വരെ, അവൾ ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടു ജിനു വഴി എനിക്ക് ഒരു കത്ത് എഴുതിയിരുന്നു
"പ്രിയ ഇക്കാക്ക്
ചിലപ്പോ ഇത് ഞാൻ എഴുതുന്ന അവസാന കത്ത് ആവും ഞമ്മള് ഒന്നും ചെയ്തില്ലെങ്കിൽ, ഇക്ക നിങ്ങളെ ഐഡിയ ഫലിച്ചു പക്ഷെ വേറെ ഒരാൾ കൂടി വന്നിരുന്നു , അത് ഏകദേശം ഉറപ്പിച്ചമട്ടം ആണ്, നമ്മുടെ ആ ഐഡിയ ഇനി നടക്കില്ല ആ പഴുതൊക്കെ ഉപ്പ അടച്ചു , അവനോട് എല്ലാം ഉപ്പ പറഞ്ഞിട്ടുണ്ട്
നിങ്ങൾ എന്തെങ്കിലും ഒന്ന് ചെയ്തില്ലെങ്കിൽ നമ്മൾ പിരിയേണ്ടി വരും, ഹൃദയം രണ്ടുപേർക്ക് കൊടുക്കാൻ എനിക്ക് കഴിയില്ല, അത് ഒരാൾക്ക് ഉള്ളതാ അത് ന്റെ ഷെഫീൽക്കക്ക് ഉള്ളതാ വേറെ ആർക്കും അതിൽ സ്ഥാനം ഇല്ല ,ങ്ങൾ നല്ലോണം ആലോചിച്ചിട്ട് ഒരു മറുപടി ജിനുവിന്റെ കയ്യിൽ കൊടുക്കണം അതുപോലെ ഞാൻ ചെയ്തോളാം"
ഇത് വായിച്ചപ്പോൾ ഞാൻ എന്താ ചെയ്യുക എന്ന് ഒരു ഐഡിയ ഇല്ലായിരുന്നു , ഇനി കത്തു അവൾക്ക് ഏഴിത്തീട്ടും കാര്യം ഇല്ല , എന്തായാലും അവളുടെ ഉപ്പയെ പോയി കാണണം എന്നു തീരുമാനിച്ചു, റഫീഖിനെയും കൂട്ടി ഞാൻ അവളുടെ വീട്ടിൽ പോയി ,
എന്നെ കണ്ടതും അവളുടെ ഉപ്പയും, ആങ്ങളമാരും, കലിതുള്ളി ഇറങ്ങി വന്നു , ഞാൻ നേരെ അവളുടെ ഉപ്പയുടെ നേരെ ചെന്നു എന്നിട്ട് പറഞ്ഞു
"ഇക്ക ഫർസാനയെ എനിക്ക് ഇഷ്ട്ടമാണ്, അവൾക്ക് എന്നെയും, ഇത് നിങ്ങളോട് അവൾ പറഞ്ഞതാണ് പിന്നെയും എന്തിനാ ഇങ്ങനെ ഞങ്ങളെ പിരിക്കുന്നത് , എനിക്ക് അവളെ തന്നൂടെ, എന്തിനാ ഇക്ക ഒരു ഇങ്ങനെ വാശി പിടിക്കുന്നത്"
ഇത് പറഞ്ഞതും ഉപ്പയുടെ കൈ കൊണ്ട് എന്റെ മുഖത്തു ആഞ്ഞു അടിച്ചു , അടിയുടെ വേദന കൊണ്ട് ഞാൻ നിലത്തു വീണു , എന്നിട്ട് അവളുടെ ഉപ്പ പറഞ്ഞു
" എന്റെ മകളെ നീ നോക്കി ,ഞാൻ വിട്ടു പിന്നെയും ഞാൻ ഉറപ്പിച്ച കല്യാണം നിന്റെ ഐഡിയ കൊണ്ട് നീ മുടക്കി, അപ്പോഴും നിന്നെ ഞാൻ വിട്ടു, പിന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ നീ വീണ്ടും വന്നിരിക്കുന്നു, നിന്റെ തല്ലി ചതക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല, പിന്നെ ഇവിടെ ഒരു കല്യാണം നടക്കാൻ ഉള്ളതാ , ഒരാളുടെ ചോര വീഴണ്ട എന്നു വച്ചിട്ടാണ്,പോക്കൊ എന്റെ വീട്ടിൽ നിന്നും"
ഞാൻ വീണ്ടും കരഞ്ഞു പറഞ്ഞു ഇക്ക എനിക്ക് അത്രക്ക് ഇഷ്ടമാണ് അവളെ ഒന്നൂടെ ഒന്ന് ആലോചിക്കൂടെ നിങ്ങൾക്ക് , ഞങ്ങളെ പിരിക്കരുതെ ഞാൻ വീണ്ടും യാചിച്ചു,
ഇനിയും ഇവിടെ നിന്നാൽ നിനക്ക് രണ്ടു കാലിൽ നടന്നു കൊണ്ട് നീ പോവില്ല , ഇത് വെറും വാക്ക് അല്ല, റഫീഖിനോട് എന്നെ വിളിച്ചു കൊണ്ടു പോവാൻ പറഞ്ഞു , അവൻ എന്നെ പിടിച്ചു വലിച്ചു കൊണ്ടോയി
പോവുമ്പോൾ അയാൾ വീണ്ടും പറഞ്ഞു , അടുത്ത ഈ മാസം 31 എന്ന തിയതി ഉണ്ടെങ്കിൽ ,എന്റെ മകൾ ഞാൻ തീരുമാനിച്ച ചെക്കന്റെ വീട്ടിലേക്ക് മണവാട്ടിയായി ഈ വീട്ടിൽ നിന്നും ഇറങ്ങും ,അത് കാണാൻ നീയും വരണം, അയാൾ ഇതൊക്കെ പറയുമ്പോൾ ന്റെ ഫർസാന എല്ലാം മുകളിൽ നിന്നും കേട്ട് പൊട്ടി കരയുന്നുണ്ടായിരുന്നു
അയാൾ പറഞ്ഞ തിയ്യതിക്ക് ഇനി കേവലം 15 ദിവസം മാത്രമേയുള്ളൂ, അതിനുള്ളിൽ എന്തെങ്കിലും ചെയ്തെങ്കിൽ മാത്രമേ എനിക്ക് എന്റെ ഫർസാനയെ കിട്ടുള്ളൂ, പക്ഷെ അയാൾ വെല്ലുവിളിച്ചത് കൊണ്ട് അവളെ ഇനി കണ്ടു സംസാരിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു, ഇനി അവളെ കാര്യങ്ങൾ അറിയിക്കാനുള്ള ആകെ ഒരു മാധ്യമം ജിനു ആയിരുന്നു
ഞാൻ അവനെ പോയി കണ്ടു എന്നിട്ട് അവനോട് അവളുടെ തീരുമാനം എന്താണ് എന്നു ചോദിക്കാൻ പറഞ്ഞു , അവൻ പോയി കുറച്ചു കഴിഞ്ഞു എന്നെ കാണാൻ വന്നു എന്നിട്ട് പറഞ്ഞു
"നിങ്ങൾ വിളിച്ചാൽ അവൾ വീട്ടിൽ നിന്നും ഇറങ്ങി വരാൻ അവൾ തയ്യാറാണ് , അവൾക്ക് നിങ്ങളെ മറക്കാൻ പറ്റില്ല എന്നും പറഞ്ഞു , നിങ്ങളെ കിട്ടിയില്ലേൽ അവൾ വല്ലതും ചെയ്യും"
ഇതായിരുന്നു ജിനു പറഞ്ഞത് , ഞാൻ അവനോട് പോവാൻ പറഞ്ഞു വൈകുന്നേരം ഞാൻ നിന്നെ കാണാം എന്നും പറഞ്ഞു
ഞാൻ റഫീഖിനെയും കൂട്ടി പാടത്തു പോയി ഇരുന്നു എന്നിട്ട് അവനോട് അവൾ പറഞ്ഞതെല്ലാം അവനോട് പറഞ്ഞു,
എന്താടാ ഞാൻ ചെയ്യേണ്ടേ.. നീ ഒന്ന് പറഞ്ഞുതാ. ഞാൻ അവനോട് പറഞ്ഞു
അവൻ കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് പറയാൻ തുടങ്ങി
"എടാ ഞാൻ പറയുന്നത് കൊണ്ട് നീ ഒന്നും വിചാരിക്കരുത്, പ്രാക്ടിക്കൽ ആയി ചിന്തിക്കുമ്പോൾ നിങ്ങൾ തമ്മിൽ പിരിയുന്നതാണ് നല്ലത് , കാരണം അവൾ ഇപ്പോൾ നിന്റെ കൂടെ ഇറങ്ങിവന്നാൽ തന്നെ നിങ്ങൾ എങ്ങനെ ജീവിക്കും ,നിനക്ക് എന്ത് വരുമാനം ആണ് ഉള്ളത് , നിന്റെ വീട്ടിൽ അവൾ ഇപ്പോ വന്നാൽ കയറ്റില്ല, അവളുടെ വീട്ടിലും പ്രശ്നം ആവും, എവിടേലും ഒറ്റക്ക് താമസിക്കേണ്ടി വരും, എടാ അപ്പോഴേ അതിന്റെയൊക്കെ പ്രായസ്സങ്ങൾ മനസിലാവുകയുള്ളൂ, പിന്നെ അവളുടെ ഉപ്പ നിന്നെ വെറുതെ വിടും എന്നു തോന്നുണ്ടോ, എന്റെ അഭിപ്രായത്തിൽ നിങ്ങൾ പിരിയുന്നതാണ് നല്ലത് "
ഞാൻ വീട്ടിൽ പോയി അവൻ പറഞ്ഞത് വീണ്ടും ആലോചിച്ചു, അപ്പൊ അവൻ പറയുന്നതും ശരിയാണ് എന്നു തോന്നി ,
വൈകുന്നേരം ഞാൻ ജിനു ന്റെ വീട്ടിൽ പോയി അവനെ കണ്ടു , ഞാൻ അവനോട് പറഞ്ഞു , എടാ അവളെ എങ്ങനെ എങ്കിലും നാളെ നിന്റെ വീട്ടിലേക്ക് എത്തിക്കാൻ പറ്റോ , നാളെ രാവിലെ ഒരു 10 മണിക്ക് , അന്ന് മുതൽ അവന്റെ വീട്ടിലേക്ക് മാത്രമേ അവൾക് പോകാൻ അവകാശം നൽകിയിരുനുള്ളു , അവൻ അത് റെഡി ആക്കാം എന്നു പറഞ്ഞു
പിറ്റേ ദിവസം ഞാൻ ഒരു 9 30 ആയപ്പോൾ അവന്റെ വീട്ടിൽ എത്തി , എന്നോട് അവൻ നേരെ മുകളിൽ ഉള്ള റൂം കാണിച്ചു തന്നു എന്നിട്ട് അവിടെ ഇരിക്കാൻ പറഞ്ഞു , അവൻ താഴേക്ക് പോയി ഒരു 10 മിനുട്ട് കഴിഞ്ഞു അവളുമായി അവൻ തിരികെ വന്നു
എന്നെ കണ്ടപാടെ അവക് ഇക്ക എന്നും വിളിച്ചു പൊട്ടി കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വന്നു , എന്നിട് പറഞ്ഞു എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല ഇക്ക നമുക്കു എങ്ങോട്ടെങ്കിലും പോവ ,ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും
കുറച്ചു നേരം മിണ്ടാതെ ഇരുന്ന ഞാൻ അവളോട് പറഞ്ഞു
*ഞാൻ പറയുന്നത് പ്രാക്ടിക്കൽ ആയിട്ട് കാണണം ,നമ്മൾ തമ്മിൽ ഒന്നിച്ചാൽ അത് ഈ നാട്ടിലെ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള അകൽച്ചയിലേക്ക് തെന്നി വീഴും, ഞാൻ അന്ന് നിന്നോട് പറഞ്ഞത് ഓർമയില്ലേ നമ്മൾ തമ്മിൽ ഒന്നിക്കണമെങ്കിൽ നമ്മുടെ കുടുംബവും നമ്മുടെ കൂടെ ഉണ്ടാവണം , നിന്റെ വീട്ടുകാർ ഒരിക്കലും നമ്മുടെ ഈ ബന്ധത്തിന് സമ്മതിക്കില്ല , അത് കൊണ്ട് നമുക്കു എല്ലാം ഇവിടെ വച്ചു അവസാനിപ്പിക്കാം*
ഇത് പറയുമ്പോൾ എന്റെ കണ്ണിൽ നിന്ന് ഞാൻ പോലും അറിയാതെ കണ്ണുനീർ പുറത്തെത്തിയിരുന്നു ,
ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നോട് പറഞ്ഞു എന്റെ ഷെഫീൽക്ക തന്നെ ആണോ ഇത് പറയുന്നത്, ഞാൻ ഇത് വിശ്വസിക്കില്ല ,എന്റെ കാക്കു ഇങ്ങനെ പറയില്ല , ഇതും പറഞ്ഞു അവൾ പൊട്ടി കരയാൻ തുടങ്ങി ,
ഞാൻ അവളുടെ മുന്നിൽ പോയി നിന്നു എന്നിട്ട് പറഞ്ഞു എനിക്ക് നിന്നെ മറക്കാൻ സാധിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ പക്ഷെ നമ്മൾ ഒന്നിച്ചാൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കലഹത്തിന് പിന്നർ വേറെ ഒന്നും വേണ്ട അത് കൊണ്ട് നമ്മൾ പിരിയുന്നത് ആണ് നല്ലത്
ഞാൻ പറയുന്നതിൽ കാര്യം ഉണ്ട് എന്ന് തോന്നിയത് കൊണ്ടാവാം ജിനുവും ഞാൻ പറഞ്ഞത് അംഗീകരിച്ചു , അവനും അവളോട് കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു ,
ഇതും കൂടി കേട്ടപ്പോൾ അവൾ കുറച്ചൂടെ ശാന്തമായി , അവൾ വീണ്ടും പറഞ്ഞു എന്നാലും നിങ്ങളെ അല്ലാതെ എനിക്ക് വേറെ ഒരാളെ എന്റെ മനസിന് സ്വീകരിക്കാൻ കഴിയില്ല ,
ഞാനും ജിനുവും കുറെ പറഞ്ഞ് അവളെ മനസിലാക്കി , ഇതൊക്കെ പറയുമ്പോഴും എന്റെ ഉള്ള് തിളച്ചു മറയുന്നുണ്ടായിരുന്നു, കാരണം അവളെ മറക്കുക എന്നത് എനിക്കും അത്രക്ക് പ്രയാസമുള്ള ഒരു കാര്യം ആയിരുന്നു
സാഹചര്യങ്ങളെ മനസിലാക്കി ഞങ്ങൾ പിരിയാൻ തീരുമാനിച്ചു കത്തുന്ന മനസുമായി, നിറകണ്ണുകളോടെ ഞങ്ങൾ പിരിഞ്ഞു അവസാനമായി പോവുമ്പോൾ അവളോട് ഞാൻ പറഞ്ഞു
"നമ്മുടെ ഈ ബന്ധം എല്ലാം ഒരു ഓർമ്മ മാത്രം ആക്കുക , എന്റെ സ്ഥാനത്ത് ഇനി നിന്റെ ചെക്കന് സ്ഥാനം നൽകണം , അവൻ ആ ഇനി നിന്റെ എല്ലാം"
ഇതെല്ലാം പറഞ്ഞു സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്നും പിരിഞ്ഞു, അവൾ അവളുടെ വീട്ടിലേക്ക് പോവുന്നത് നിറക്കണ്ണുകളാൽ നോക്കി നിന്നു
പിന്നെ അവളെ കാണുന്നത് അവളുടെ കല്യാണത്തിന് പോയപ്പോ ആണ് , എന്നെ ആ വീട്ടിൽ കണ്ടതും എല്ലാവരും ഇവൻ എന്തിനുള്ള പുറപ്പാട് ആണ് എന്നും ചിന്തിച്ചു നിൽക്കുകയാണ്,
ഞാൻ നേരെ അവളുടെ ഉപ്പാക്ക് സലാം ചൊല്ലി കൈ കൊടുത്തു , എന്നിട്ട് പറഞ്ഞു അവളെ ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കീട്ടുണ്ട് ഒരു കുടുംബത്തെ ദുഃഖത്തിലേക്ക് തള്ളിയിട്ടിട്ട് ഞങ്ങൾക്ക് ഒരു സന്തോഷം വേണ്ട, ഇത് കേട്ടതും അവളുടെ ഉപ്പ ഒന്നൂടെ എന്നെ ചേർത്ത് പിടിച്ചു ആലിംഗനം ചെയ്തു
പിന്നെ ഞാൻ പോയത് അവളുടെ അടുത്തേക്ക് ആണ് ,ചെക്കനും ഉണ്ടായിരുന്നു കൂടെ അവൾക് മംഗളാശംസകൾ നേർന്നു അവളുടെ ചെക്കാനോട് പറഞ്ഞു
*ആദ്യം അല്ലാഹുവിനെ സ്തുതിക്കുക, കാരണം,നല്ല ഒരു ഇണയെ ആണ് നിങ്ങക്ക് പടച്ചോൻ തന്നിട്ടുളത്, എത്ര വിഷമം പിടിച്ച് സാഹചര്യത്തിൽ ആണെങ്കിലും അവൾ നിങ്ങളെ കൈവിട്ടില്ല, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെണ്ണാണ് അവൾ*
ഇതും പറഞ്ഞു അവൾക്ക് നല്ലൊരു ഗിഫ്റ്റ് സമ്മാനിച്ചു ,അവളോട് യാത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി
എന്റെ പറച്ചിൽ നിന്നതും ന്റെ ഹൂറി പറഞ്ഞു ഇങ്ങനെ ഒക്കെ സ്നേഹിച്ചിട്ടുണ്ടെകിൽ അവളെ കണ്ടപ്പോ നിങ്ങൾ ഞെട്ടിയത് വല്ല്യ കാര്യം ഒന്നും അല്ല, ഞെട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളു
അടിപൊളി കഥ ,നിങ്ങൾ രണ്ടാളും ചെയ്തത് വളരെ നല്ല ഒരു കാര്യ തന്നെ ആണ്,രണ്ടു കുടുംബങ്ങളെ ആണല്ലോ പ്രശനങ്ങളിൽ നിന്നും രക്ഷിച്ചത്, അൽഹംദുലില്ലാഹ് കുടുംബബന്ധങ്ങളുടെ വിലയറിയാവുന്ന ഒരു ഇക്കയെ ആണല്ലോ റബ്ബേ നീ എനിക്ക് തന്നത് നാഥാ നിനക്കാണ് സ്തുതി
*_ഭൂമിൽ നമുക്ക് ഇഷ്ടപ്പെടുന്ന ആളെ ഇണയായി സ്വീകരിക്കാൻ നമുക്ക് അവകാശം ഉണ്ട് പക്ഷെ അത് നമ്മൾ ഈ ഭൂമിലേക്ക് വരാൻ കാരണക്കാരായ രണ്ടാളുകളെ പിണക്കികൊണ്ടാവരുത്_*
*അവസാനിച്ചു.... *
*ആഷിഫ് റംസാൻ*
9747706532
Comments
Post a Comment