Posts

പഞ്ചാഗ്നി പ്രണയം | ✍️ അമീന | ഫുൾ പാർട്ട്‌

Image
💥പഞ്ചാഗ്നി പ്രണയം💥 Full Part ✍️ WRITER :- അമീന 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഹൈവെയിലൂടെ അഞ്ച് റൈഡിങ് ബൈക്കുകൾ മുൻപോട്ട് കുതിച്ചു...... അഞ്ചും ഒന്നിന്നൊന്ന് മികവോടെ...... ഒരേ വേഗതയിൽ ലക്ഷ്യ്സ്ഥാനത്തേക്ക്....... ഏറെ നേരത്തെ യാത്രയ്ക്ക് ശേഷം അവരുടെ ബൈക്കുകൾ ആഡംബരം വിളിച്ചോതുന്ന വില്ലയ്ക്ക് മുന്നിലായി ഇരമ്പലോടെ വന്ന് നിന്നതും വീടിനു പുറത്തായുള്ള ക്ലാസ്സിക്‌ ബൾബുകളുടെ വെളിച്ചത്തിൽ ഗേറ്റിന് സൈഡിലായി എഴുതിയ നെയിം ബോർഡ് വ്യക്തമായി....... #.....പഞ്ചാഗ്നി വില്ല.....# വില്ലയുടെ ഗേറ്റ് അവർക്ക് മുന്നിലായി  മലർക്കെ തുറന്നു വന്നതും..... അഞ്ചു ബൈക്ക് ആ വീടിന് മുറ്റത്തേക്കായി വന്ന് നിന്നു......അതിലായിരുന്ന അഞ്ച് പേരും കയ്യിലായുള്ള ഹാൻഡ് ഗ്ലോവ് അഴിച്ചെടുത്ത് തലയിൽ നിന്നും ഹെൽമെറ്റ്‌ ഉയർത്തി മുന്നിലായി വെച് തലയൊന്ന് കുടഞ് മുടിയിഴകൾ പുറകിലേക്കായ് വകഞ്ഞു മാറ്റി പരസ്പരമൊന്ന് നോക്കി പുഞ്ചിരിയോടെ കൈകൾ ഉയർത്തി അടുത്ത് നിൽക്കുന്നവന്റെ കയ്യിലേക്കായി ഒരുമയോടെ അടിച്ചു കൊണ്ട്......ഉച്ചത്തിൽ..... "വീ ആർ ബാക്ക് ഹോം......" ന്ന് അലറി ബൈക്കിൽ നിന്നിറങ്ങിയവർ