പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി | ✍️ ശ്രീജിത്ത് | ഫുൾ പാർട്ട്

പ്രണയ പരാജിതനെ സ്നേഹിച്ച കാന്താരി ഫുൾ പാർട്ട് ഇന്നും കുർബാന തീരാറാകുമ്പോൾ ആയിരിക്കും മേക്കപ്പ് ഒക്കെ കഴിഞ്ഞു അവൾ പള്ളിയിൽ എത്തുന്നത് എന്നുള്ള മമ്മിയുടെ പറച്ചിൽ കേട്ട് കൊണ്ടാണ് അനു റൂമിൽ നിന്ന് ഇറങ്ങി വന്നത്.... ദേ കഴിഞ്ഞു മമ്മി... ഇത്രേം ഗ്ലാമർ ഉള്ള ഞാൻ അത്യാവശ്യം മേക്കപ്പ് ഒന്നും ഇട്ടില്ലെങ്കിൽ പിന്നെ എന്ത് കാര്യം... മമ്മിക്ക് ഈ ഇടയായി കുറച്ചു അസൂയ കൂടിയിട്ടുണ്ട്..... ഓഹ് പിന്നെ... കുർബ്ബാന കാണാൻ വരുന്നവർ എല്ലാം നിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണല്ലോ വരുന്നത്.... കിന്നാരം പറയാതെ പോയി കാറിൽ കേറെഡി പെണ്ണേ.... അതിനു പപ്പ എന്തിയെ മമ്മി ?? വയസ്സ് 50 ആയി.. മകളേക്കാൾ കൂടുതൽ ഒരുങ്ങാൻ സമയം അതിയാനു വേണം... നിങ്ങൾ വരുന്നുണ്ടോ മനുഷ്യ.... ആനി ടീച്ചർ കുറച്ചു ഗൗരവ ഭാവത്തിൽ വിളിച്ചു.... ദേ വന്നെടി.... വീട്ടിൽ നിന്നും ജേക്കബ് ഇച്ചായൻ ഓടി കാറിന്റെ അടുത്തെട്ടു വന്നു... ഇന്ന് പതിവിനെക്കാൾ കൂടുതൽ പപ്പ സുന്ദരൻ ആയിട്ടുണ്ടല്ലോ.... പോരാത്തതിന് പുതിയ ഷർട്ടും മുണ്ടും... പ്രേതെകിച്ചു എന്താ വിശേഷം ഇന്ന്.... ആഹാ !! മകളായാൽ ഇങ്ങനെ തന്നെ വേണം.. ഇന്ന് നി...