Posts

Showing posts from December, 2022

നെഞ്ചോട് ചേർത്ത് | ✍️ SHAMSEENA | ഫുൾ പാർട്ട്‌

Image
നെഞ്ചോട് ചേർത്ത് ❣️ Full Part ✍️shamseena     വലതുകാൽ വെച്ചു കേറിവാ മോളെ... തലയുയർത്തി ഒരു നിമിഷം അവൾ കത്തിച്ചുവെച്ച നിലവിളക്കിനെയും ഐശ്വര്യം തുളുമ്പുന്ന ആ സ്ത്രീയെയും നോക്കി നിന്നു...തുളുമ്പാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിനെ ഇടം കയ്യാൽ തുടച്ചു മാറ്റി നിലവിളക്കുമേന്തി വലംകാൽ വെച്ചു ദർശന ആ വീടിന്റെ പടി ചവിട്ടി.. കൂടെ അവളുടെ പാതിയായ ദി യങ് ബിസിനെസ്സ് മാൻ കാർത്തിക് കൃഷ്ണയും ❣️ ദാ വിളക്ക് ആ പൂജ മുറിയിലേക്ക് വെച്ച് രണ്ടാളും പ്രാർത്ഥിച്ചോളു... ഭഗവാന്റെ മുന്നിൽ നിന്ന് കൈകൂപ്പി പ്രാർത്ഥിക്കുമ്പോൾ എന്റെ മനസ്സ് ശൂന്യമായിരുന്നു.. ജീവിതത്തിൽ ആരെയാണോ വീണ്ടും കണ്ടുമുട്ടരുതെന്ന് ആഗ്രഹിച്ചത് ഇന്ന് അയാളുടെ താലിയും സിന്ദൂരവുമിട്ട് ജീവന്റെയും ജീവിതത്തിന്റെയും പതിയായിരിക്കുന്നു.. ❣️നെഞ്ചോട് ചേർത്ത് ❣️കൊണ്ട് നടന്നിരുന്ന പ്രണയം തന്നെ നോക്കി പല്ലിളിക്കുന്നു... ഇത്ര മാത്രം അനുഭവിക്കാൻ എന്ത് തെറ്റാണ് ഈശ്വരാ ഞാൻ ചെയ്തത്.. മിഴികൾ തോരാതെ പെയ്തു കൊണ്ടിരുന്നു.. എത്ര നേരമെന്നറിയില്ല... തോളിൽ ആരുടെയോ കര സ്പർശമേറ്റപ്പോൾ തിരിഞ്ഞു നോക്കി... ഇവിടിങ്ങനെ നിൽക്കാനാണോ പരിപാടി വാ ഈ വേഷമൊക്കെ മാറണ്ടേ 🙂.. കീർത്തി ആയി