Posts

Showing posts from May, 2022

OH MY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

Image
Oh My Love  Full Part  ✍️ Ajwa ദേവ വിലാസം....!  സമയം വെളുപ്പിന് ആറ് മണി.... മനോഹരമായ ഇരു നില വീട്.... മുറ്റത്തുള്ള റോസ് പൂവിൽ നിന്നും ചിത്രശലഭം അതിലെ തേൻ നുകർന്നു കൊണ്ട് പാറി പറന്നു പോയി....!  മുകളിലെ മുറിയിൽ നിന്നുള്ള കട്ടിലിൽ ബ്ലാങ്കറ്റിനുള്ളിൽ ഒരു രൂപം കിടന്ന് കൂർക്കം വലിച്ചു ഉറക്കം ആണ്....! 'ഹേയ് ഐ ലവ് യൂ....'😍  'ഐ ഹേറ്റ് യൂ...'😬  പേടിക്കേണ്ട അലാറം ടോൺ ആണ്....!  അത് കേട്ടതും നമ്മളെ കഥാ നായിക ബ്ലാങ്കറ്റ് വലിച്ചു മാറ്റി എണീറ്റു തന്റെ ഫോൺ കയ്യെത്തിച് എടുത്തു....!ആ ടോൺ ഒരുത്തന്റെ വോയ്‌സ് ആണ്.... ലവൻ ആണ് ആ ഫോണിൽ നിന്നും വാൾപേപ്പർ ആയി ചിരിക്കുന്നത്....എന്നും കലിപ്പ് ആണേലും ലവന്റെ വോയിസ്‌ കേട്ടാലേ പെണ്ണ് ഉണരൂ....പെണ്ണ് അവന്റെ വോയ്‌സ് റെക്കോർഡ് ചെയ്തു അലാറം ടോൺ ആക്കി.... അത് കേട്ടാൽ എങ്കിലും ആ തണുപ്പ് മറന്ന് ലവൾ എണീറ്റോളും എന്ന് ലവൾക്ക് തന്നെ അറിയാം....!🙄  കണ്ണടച്ച് ഫോൺ തന്റെ മുന്നിൽ വെച്ചു അതിലെ വാൾപേപ്പർ നോക്കി കൊണ്ടാണ് കണ്ണ് തുറന്നത്....സ്‌ക്രീനിൽ പുഞ്ചിരിച്ചു നിൽക്കുന്ന മുഖം നോക്കി അതിൽ ഒന്ന് ഉമ്മ വെച്ചു....നേരിട്ട് എന്നാണാവോ ഇത് പോലെ ഒന്ന് കൊടുക്കുന്നെ..