Posts

Showing posts from February, 2021

❤ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ❤ | $0N@.($@Hl@.p.K)| ഫുൾ പാർട്ട്‌

Image
   ❤ഹിജാബിനുള്ളിലെ കരിമഷികണ്ണുകൾ❤ ❤ഫുൾ പാർട്ട്‌❤ (ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം )     റബ്ബേ.... എന്നെ കാത്തോളണേ... !!ഇന്ന് എന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ്... അറിയുന്ന ഫ്രണ്ട്‌സ് ആരെങ്കിലും ഉണ്ടാകണേ.... നമ്മളെ പ്രാർത്ഥന കേട്ടു ഇങ്ങള് പേടിക്കണ്ട ട്ടോ.. ഇന്ന് കോളേജിലെ നമ്മടെ ഫസ്റ്റ് ഡേ ആണ്.. അതോണ്ടാ ഇത്ര പേടി. കോളേജ് ലൈഫ് എന്ന് ഇതുവരെ കേട്ടിട്ടൊള്ളൂ. ഇനി ഇന്ന് മുതൽ ഇതാ അനുഭവിക്കാനും പോവാണ്.. 😉 "മോളെ.. ഹന്നൂ.. അന്റെ ഒരുങ്ങലൊന്നും കഴിഞ്ഞില്ലേ. വന്നു ചായ കുടിച്ചാ.. " ഹാ.. ഇത് നമ്മടെ ഉമ്മയാ ട്ടൊ.. ന്റെ പൊന്നുമ്മ. "ഉമ്മാ.. ദേ വരുന്നു..  " ഞാൻ ചായകുടിച്ചു വരാട്ടോ. പുലർച്ചെ 5:00മണിക്ക് എഴുന്നേറ്റു വീട് വൃത്തിയാക്കലും മറ്റും കഴിഞ്ഞാ നമ്മടെ ചായകുടി.  പണ്ടേ ശീലിച്ചു പോയതാ.. 😊 "അല്ല.. ന്റെ ഹന്നു. ഇജ്ജി പർദ്ദയും ഹിജാബും ഇട്ടാണോ പോകുന്നെ.. !" നമ്മളെ വേഷം കണ്ടിട്ടാ ഉമ്മാടെ ചോദ്യം. "ന്റെ ഉമ്മച്ചി.. ഇതാ നമക്ക് ചേർന്ന വേഷം. ഔറത്ത് മറച്ചു പുറത്തിറങ്ങണം എന്ന് ഇങ്ങള് തന്നെ ല്ലേ ന്നെ പഠിപ്പിച്ചത്. അതിനു ത്തമം ഈ ഡ്രസ്സ്‌ തന്നെയാ.. ഇതിട്ടാ എനിക്ക